Monday, July 23, 2007

ക്രിസ്തുവാണ്‌ പ്രശ്നം.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കത്തോലിക്ക സഭ നടത്തുന്ന സമരാഭാസങ്ങള്‍ കണ്ടു നില്‍ക്കാന്‍ വയ്യാത്ത വിധം അധപതിച്ചു തുടങ്ങിയിരിക്കുന്നു. മാര്‍ ആന്‍ഡ്രൂസ്‌ താഴത്തിന്റെ 2ആം വിമോചന സമര ആഹ്വാനത്തിന്‌ ശേഷമാണ്‌ കാര്യങ്ങള്‍ വഷളായത്‌. യതാര്‍ഥ പ്രശ്നം സ്വായാശ്രയ കോളേജ്‌ ആണെങ്കിലും അത്‌ മാത്രം പറഞ്ഞ്‌ സമരാഹ്വാനം നടത്തിയാല്‍ ക്ലച്ച്‌ പിടിക്കില്ല എന്ന് മനസിലാകിയ മെത്രാന്മാര്‍ 7 ഓളം പുതിയ ആരോപണങ്ങള്‍ കണ്ടെത്തുകയായിരുന്നു. പണ്ട്‌ വിമോച സമരകാലത്ത്‌ പ്രചരിപ്പിച്ചതു പോലെ നമ്മുടെ സ്ഥാപങ്ങള്‍ ഇതാ സര്‍ക്കാര്‍ പിടിച്ചടക്കാന്‍ വരുന്നേ എന്ന രീതിയില്‍ ഭീകരത അഴിച്ച്‌ വിട്ട്‌ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി സ്വയാശ്ര സ്ഥാപങ്ങളെ രക്ഷിക്കുക എന്ന ഹിഡണ്‍ അജണ്ട നടപ്പിലാക്കാനാണ്‍` സഭാ നേതൃത്വം ശ്രമിച്ചത്‌.

ഞങ്ങളൊന്നും ഈ നാട്ടുകാരല്ല എന്ന രീതിയില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനം UDF കൈക്കൊണ്ടതോടെ മെത്രാന്മാര്‍ക്ക്‌ ആവേശമായി. ഇടയ ലേഖനത്തിലെ ആശങ്കകള്‍ക്കൊന്നും അടിസ്ഥാനം ഇല്ലന്നും 57 അല്ല 2007 എന്നും അതുകൊണ്ട്‌ ഇടയലേഖനം പിന്‍വലിക്കണം എന്ന് പറഞ്ഞ പിണറായുടെ പ്രസ്താവനയും കൂടിയായതോടെ കാര്യങ്ങള്‍ വേറോരു ലൈനില്‍ എത്തി. സഭയുടെ പ്രബോധന അധികാരം ചോദ്യം ചെയ്തു എന്ന വിമര്‍ശനവുമായി സഭ നേതൃത്വവും UDF ഉം രംഗത്ത്‌ വന്നു. എന്നാല്‍ തന്ത്രപൂര്‍വ്വം പിണറായി സ്കൂട്ട്‌ ചെയ്തു സ്വയാശ്രയ പ്രശ്നമല്ലാതെ സഭ ഉന്നയൈച്ക എല്ലാ ആശാങ്കകളും അസ്ഥാനത്താണ്‌ എന്ന് പിണറായി തെളിയിച്ചു. ഇടയ ലേഖനം പിന്‍വലിക്കണമെന്ന് താന്‍ പറഞ്ഞത്‌ സാങ്കേതികമാണെന്നും തെറ്റിദ്ധാരണകള്‍ മനസിലാക്കി സര്‍ക്കരുമായി ചര്‍ച്ചക്ക്‌ തയ്യാറകുകയാണെന്ന് പറഞ്ഞതോടെ കാരയങ്ങള്‍ നേരേ തിരിഞ്ഞു.

പിറ്റേന്ന് പത്ര സമ്മേളനം നടത്തിയ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്പ്‌ ( ഇദ്ദേഹമാണ്‌ പുഷ്പഗിരി സ്ഥാപങ്ങളുടെ പരമാധികാരി) യാതാര്‍ഥ പ്രശ്നം പുറത്ത്‌ പറഞ്ഞു.50:50 എന്ന രീതിയില്‍ പ്രവേശനം നല്‍കാം എന്ന് സമ്മതിച്ച്‌ മുദ്രപ്പത്രത്തില്‍ ഒപ്പിട്ട്‌ കൊടുത്ത്‌ അഫിലിയേഷന്‍ നേടിയ ശേഷം ഇപ്പോള്‍ അത്‌ പറ്റില്ലാ എന്ന് പറഞ്ഞ കോളെജുകള്‍ക്ക്‌ നോട്ടീസ്‌ അയച്ചതാണ്‌ പ്രശ്നമായത്‌. ഇത്രയും കാലം 50:50 എന്ന രീതിയില്‍ പ്രവേശനം നടത്താന്‍ ഞങ്ങള്‍ ഒരു കരാറും എഴുതിയിട്ടില്ലാ എന്ന് മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ച സഭാ നേതൃത്വം ഒപ്പിട്ട കടലാസ്‌ കണ്ടപ്പോള്‍ ഹാലിളകിയിരിക്കുന്നു.

ഇത്‌ മാത്രം പറഞ്ഞ്‌ സമരത്തിന്‌ ആഹ്വാനം ചെയ്താല്‍ കരാര്‍ എഴുതിയാല്‍ അത്‌ പാലീക്കേണ്ടത്‌ ക്രൈസ്തവ ധര്‍മ്മമല്ലേ പിതാവേ എന്ന് അജഗണങ്ങളിലെ സുന്ദര വിഢികളാരെങ്കിലും ചോദിച്ചാല്‍ എന്ത്‌ മറൌപടി പറയും. മാറ്റമില്ലാത്തത്‌ മാറ്റത്തിന്‌ മാത്രമാണെന്ന് മാര്‍ക്സ്‌ പറഞ്ഞപോലെ ക്രിസ്തു ഒട്ട്‌ പറഞ്ഞിട്ടുമില്ല. അപ്പോള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന ചില ആരോപണങ്ങള്‍ ഉന്നയിച്ച്‌ അജഗണങ്ങളെ ഇളക്കാമെന്ന് സഭാ നേതൃത്വം കരുതി. നിലമറന്ന് ആക്രോശം തുടരുന്നത്‌ ത്രിശൂര്‍ ആര്‍ച്ച്‌ ബിഷപ്പാണ്‌ സ്ഥാപങ്ങള്‍ സംരക്ഷിക്കാന്‍ മരിക്കാന്‍ വരെയാണ്‌ മൂപ്പര്‍ ആഹ്വാനം ചെയ്തത്‌. ( പണ്ട്‌ സ്വയാശ്രയ നിയമം വന്നപ്പോള്‍ അവസാനം ക്രൈസ്തവനും മരിച്ചു വീണാലേ ഈ നിയമം ഇവിടെ നടപ്പിലാകൂ എന്ന് പ്രസംഗിച്ചത്‌ ഈ രൂപതിയിലെ മോണ്‍സിഞ്ഞോര്‍ ആണ്‌ എന്നത്‌ ഓര്‍ക്കുക)ഇതൊക്കെ കാണുമ്പോള്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു.

മത്തായി 5ആം അധ്യായം 38 മുതല്‍ 48 വരെ

കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ .”

മത്തായി 6ആം അധ്യായം 19 മുതല്‍ 21 വരെ
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയില്‍ നിങ്ങള്‍ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചുകൊള്‍വിന്‍ . നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.

മത്തായി 6ആം അധ്യായം 24ആം വാക്യം

രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കുംകഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും; നിങ്ങള്‍ക്കു ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല.

സത്യം പറഞ്ഞാല്‍ സഭക്ക്‌ ന്യൂനപക്ഷ അവകാശം ഇല്ലാതെ തന്നെ വിദ്യാഭ്യാസ കച്ചവടം നടത്താന്‍ നിയമപരമായി അവകാശമുണ്ട്‌. ആ അവകാശം ചോദ്യം ചെയ്യപ്പെട്ടാല്‍ എതിര്‍ക്കുക തന്നേ വേണം. അങ്ങനെ എതിപ്പുകളും സമരഹ്വാനങ്ങളൊക്കെ നടത്തുമ്പോള്‍ ഒരാളെ മാറ്റി നിര്‍ത്തണം പാവം യേശുവിനെ. അവനെ മുന്നില്‍ നിര്‍ത്തിയാല്‍ മേല്‍പ്പറഞ്ഞ വചങ്ങള്‍ തിരിച്ചടിക്കും. ദൈവത്തേയും മാമോനെയും ഒരുമിച്ച്‌ സേവിക്കാന്‍ കഴിയില്ലല്ലോ.

വാല്‍ക്കഷ്ണം:സഭയുടെ കോളെജുകളുടെ അഫിലിയേഷന്‍ നഷ്ടപ്പെടുന്നതാണ്‌ സഭക്ക്‌ ലാഭം. കാരണം ന്യൂനപക്ഷ പദവി ഉള്ള അലെങ്കില്‍ കിട്ടാന്‍ 99% സാധ്യതയുള്ള സഭാ സ്ഥാപങ്ങളുടെ അഫിലിയേഷന്‍ റദ്ദാക്കിയാല്‍ ഈ കോളെജുകള്‍ക്ക്‌ കേരളത്തിന്‌ വെളിയിലുള്ള ഏത്‌ യൂണിവേഷ്സിറ്റിയുമായും അഫിലിയേഷന്‍ നേടാം. അപ്പോള്‍പ്പിന്നെ 50:50 ഉം ഇല്ല 50% മാര്‍ക്കും വേണ്ട. സര്‍ക്കാരിനൊട്ട്‌ തൊടാനും കഴിയില്ല. എങ്ങനെയുണ്ടെന്റെ ബുദ്ധി

ഈ വിഷയത്തോട്‌ ബന്ധപ്പെട്ട മറ്റ്‌ പോസ്റ്റുകള്‍

  1. മതിയാക്കൂ പിതാവേ, ഈ ആക്രോശം...
  2. ഇടയന്മാര്‍ ലേഖനമെഴുതുമ്പോള്‍

88 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

സത്യം പറഞ്ഞാല്‍ സഭക്ക്‌ ന്യൂനപക്ഷ അവകാശം ഇല്ലാതെ തന്നെ വിദ്യാഭ്യാസ കച്ചവടം നടത്താന്‍ നിയമപരമായി അവകാശമുണ്ട്‌. ആ അവകാശം ചോദ്യം ചെയ്യപ്പെട്ടാല്‍ എതിര്‍ക്കുക തന്നേ വേണം. അങ്ങനെ എതിപ്പുകളും സമരഹ്വാനങ്ങളൊക്കെ നടത്തുമ്പോള്‍ ഒരാളെ മാറ്റി നിര്‍ത്തണം പാവം യേശുവിനെ. ദൈവത്തേയും മാമോനെയും ഒരുമിച്ച്‌ സേവിക്കാന്‍ കഴിയില്ലല്ലോ.

സൂര്യോദയം said...

കിരണ്‍.... എവിടെയും ലാഭക്കണ്ണ്‍ മാത്രം ലക്ഷ്യം... അതിനുവേണ്ടി ചില കുപ്രചാരണങ്ങളിലൂടെ വിശ്വാസികളെ പ്രകോപിപ്പിക്കാമെന്ന വ്യാമോഹവും....

'ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ സൂക്ഷിക്കുക...' :-)

ഉണ്ണിക്കുട്ടന്‍ said...

എല്ലാം മനസ്സിലയീ ആ ടൈറ്റിലിന്റെ അര്‍ഥം കൂടെ ഒന്നു പറഞ്ഞു തരാമോ സാറേ..?

കിരണ്‍ തോമസ് തോമ്പില്‍ said...

ഉണ്ണിക്കുട്ട,

സമരാഹ്വാനങ്ങളുമായി ക്രൈസ്തവ സഭ ഇറങ്ങുമ്പോള്‍ ക്രിസ്തുവിന്റെ പേര്‌ പറയരുത്‌. എങ്ങനെയും സമരം ചെയ്യുകയോ ആഹ്വാനം ചെയ്യുകയോ ചെയ്യാം അതില്‍ ക്രിസ്തുവിനെപ്പെടുത്തരുത്‌ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. ക്രിസ്തുവിന്റെ ഉള്‍പ്പെടുത്തിയാല്‍ ക്രിസ്തുമാര്‍ഗ്ഗത്തില്‍ സമരം ചെയ്യണം. അതുകൊണ്ടാണ്‌ പറഞ്ഞത്‌ ക്രിസ്തുവാണ്‌ പ്രശ്നം.

കുട്ടന്‍സ്‌ | S.i.j.i.t.h said...

കിരണ്‍,
ഇതൊക്കെ മതമേലധ്യക്ഷന്മാര്‍ ഒന്നു വായിച്ചിരുന്നെങ്കില്‍..
അതു മാത്രമല്ല..താമരശ്ശേരി രൂപതയുടെ ഇടയലേഖനം ഒന്നു കൂടി പൊലിപ്പിച്ചിരിക്കുന്നൂ..സ്കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസം നല്‍കുന്നതിനു വാശിപിടിക്കുന്നത് കേരളഗവണ്മെന്റാണെന്നു തോന്നും അതു വായിച്ചാല്‍..
ഇത്തരം ആഹ്വാനങ്ങള്‍ മറ്റു മതവിശ്വാസികള്‍ക്കിടയില്‍ ഒരു തരം മോശാഭിപ്രായം സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല..
ഒരു തരം വര്‍ഗ്ഗീയ ചേരിതിരിവ് കേരളസമൂഹത്തിലേക്ക് കൊണ്ടുവരുവാനെ ഇതൊക്കെ ഉപകരിക്കു..

വിനയന്‍ said...

കിരണ്‍
അഭിനന്ദനങ്ങള്‍

ക്രിസ്തുമാത്രമേ ഇപ്പോള്‍ പ്രശ്നമായുള്ളൂ.

അന്ത്യ ക്രിസ്തു വരുമ്പോഴത്തേക്ക് ഈ അച്ചന്മാരൊക്കെ സ്വ്ര്ഗ രാജ്യം പൂകുമെന്ന ധൈര്യമായിര്‍ക്കും ഇവര്‍ക്ക്.

വിനയന്‍ said...

ഇതു കൂടി വായിക്കൂ

http://sooryodayavicharam.blogspot.com/2007/07/blog-post.html

N.J ജോജൂ said...

കിരണ്‍,

മറ്റു സ്വാശ്രയ സ്വാപനങ്ങളില്‍ നിന്ന് വേറിട്ട് എന്ത് കച്ചവടത്തിനാണ് ന്യൂനപക്ഷസ്ഥാപനങ്ങളില്‍ സാധ്യത.(മുന്‍‌വിധിയില്ലാതെ കാര്യങ്ങള്‍ പഠിച്ചിട്ട് ചിന്തിയ്ക്കൂ)
യാതൊരു മാനദണ്ഡവും പാലിക്കാതെ നിശ്ചിതശതമാനം ആള്‍ക്കാരെ പ്രവേശിപ്പിക്കാനുള്ള അനുവാദം ഈ സര്‍ക്കാര്‍ പരിയാരം കോളേജ് ഉള്‍പ്പേടെയുള്ള പല സ്ഥാപനങ്ങള്‍ക്കും കൊടുത്തിട്ടുണ്ട്. പ്രവേശനപ്പരീക്ഷ എഴുതിയ ആരെയും പ്രവേശിപ്പിക്കാന്‍ അവിടുത്തെ മാനേജുമെന്റിന് അവകാശമുണ്ട്. ഇതില്‍ കച്ചവടത്തിന് സാധ്യതയില്ലെന്നും ന്യൂനപക്ഷസ്ഥാപനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെല്ലാം കച്ചവടമാണ് നടത്തുന്നതെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനം എനിയ്ക്ക് മനസ്സിലാകുന്നില്ല.

ആരാണ് രണ്ടാം വിമോചനസമരമെന്ന പദം ആദ്യംപ്രയോഗിച്ചതെന്നറിയാമോ?

ഏതെങ്കിലും ഇടയലേഖനം താങ്കള്‍ വായിച്ചോ?
ഞാന്‍ വായിച്ചിടത്തോളം അതില്‍ പ്രകോപനപരമായി ഒന്നും ഇല്ല.

എന്ത് ആശങ്കകളാണ് പിണറായീ ദൂരീകരിച്ചത്?
ഒരു ഗ്രാമപന്‍‌ചായത്ത് പാഠ്യപദ്ധതി രൂപീകരിയ്ക്കുകയും പുസ്തകം അച്ചടിച്ച് നല്‍കുകയും ചെയ്തതൊന്നും താങ്കള്‍ അറിഞ്ഞില്ലേ. സഭായുടെ വിദ്യാഭ്യാസസ്ഥാപനങ്ങക്കുനേരേ നടന്നിട്ടുള്ള കുട്ടിപ്പട്ടാളത്തിന്റെ അക്രമമൊന്നും താങ്കള്‍ അറിഞ്ഞിട്ടില്ലേ. സ്കൂള്‍ ബസ്സുവന്നിട്ടേ കൊച്ചുകുട്ടികളെ വിടാന്‍ സാധിയ്ക്കൂ എന്നു പറഞ്ഞ സ്കൂള്‍ മാനേജരെ സമരക്കാര്‍ കയ്യേറ്റം ചെയ്തത് താങ്കള്‍ അറിഞ്ഞില്ലേ.
സ്കൂളുകളിലെ പ്രാര്‍ത്ഥനകളും രൂപങ്ങളും മാറ്റണം എന്ന അഭിപ്രായം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉയര്‍ത്തുവന്നതും താങ്കക്കറിയില്ലേ.

ആദ്യമേതന്നെ നമ്മള്‍ നിഗമനത്തിലെത്തുകയാണ് സഭ വിദ്യാഭ്യാസ കച്ചവടക്കാരാണ്. ആ മുന്‍‌വിധിയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ പല വാദങ്ങളും.

ഏതെങ്കിലും മേഖലയിലെ അഴിമതി ഇവിടുത്തെ ഏതെങ്കിലും സര്‍ക്കാരിന് നീക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

സ്വാശ്രയപ്രവേശനപരീക്ഷകള്‍ സുതാര്യമാക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കട്ടെ. സമയബന്ധിതമായി പ്രവേശന ലിസ്റ്റ് പ്രസിദ്ധപ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കട്ടെ. അങ്ങനെയായാല്‍ കച്ചവടത്തിനുള്ള സാധ്യത എവിടെയാണ്.

ഈ പ്രശ്നങ്ങളൊക്കെ തീരും സര്‍ക്കാരിന്റെ ഫിഫ്ടി ഫിഫ്ടി കരാറില്‍ ഒപ്പുവച്ചാല്‍.(ഫിഫ്ടി ഫിഫ്ടിക്കെതിരെ സമരം ചെയ്തവരാണെന്ന് ഓര്‍ക്കണം) സര്‍ക്കാര്‍ 30 ശതമാനം പ്രിവിലേജ് സീറ്റും തരും. തോന്നിയതു പോലെ പ്രവേശനം നടത്താം.15 ശതമാനം NRI സീറ്റും കിട്ടൂം. ആരെയും ഫ്രീയായി പഠിപ്പിക്കുകയും വേണ്ട. അതോടെ കച്ചവടം അവസാനിയ്ക്കും. സാമൂഹിക നീതി ഉറപ്പുവരും. നല്ല കണ്ടു പിടുത്തം.

കിരണ്‍ കണ്ടുവോ സര്‍ക്കാരിന്റെ സമവായം. 38000 വാര്‍ഷിക ഫീസ് ഈടാക്കാനാവില്ല പകരം ഒന്നരലക്ഷം രൂപാ ഡെപ്പോസിറ്റും പതിനയ്യായിരം രൂപാ ഫീസും വാങ്ങിയ്ക്കോ എന്ന്. ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ കണക്കാക്കി നോക്കൂ രണ്ടു ഒന്നാണെന്നു കാണാം. പിന്നെ ആര്‍ക്കുവേണ്ടിയാ‍ണ് സമവായം, ആരെ പറ്റിക്കാനാണ്? പക്ഷേ എല്ലാവര്‍ക്കും തൃപ്തിയായീ.

അറിയാത്തവര്‍ക്കുവേണ്ടി: ഇടയലേഖനങ്ങള്‍ മിക്കവാറും എല്ലാ ഞായറാഴ്ചയും മെത്രന്‍‌മാര്‍ പുറപ്പെടുവിയ്ക്കുന്നതാണ്. വൈവിധ്യമാര്‍ന്ന വിഷയങ്ങളെ സംബന്ധിച്ച് സഭയുടെ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കാനുള്ളതാണ് അത്. അല്ലാതെ ഒരു അടിയന്തിരഘട്ടത്തില്‍ പുറപ്പെടുവിയ്ക്കുന്ന ഒന്നല്ല ഇടയലേഖനം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണേ ഇതൊക്കെ നമ്മളെപ്പോലെ യുള്ള സാധാരണക്കാര്‍ക്ക്‌ വായിച്ച്‌ ആശ്വാസം കൊള്ളാമെന്നല്ലാതെ ക്രിസ്തുവും നബിയുമൊന്നും ആരെയും ദ്രോഹിക്കണമെന്നോ അവിഹിത്മാര്‍ഗ്ഗത്തില്‍ സ്വാശ്രയം നടത്തി കായൊണ്ടാക്കണമെന്നോ, അതിനു തടസസം നില്‍ക്കുന്നവരെ ന്യൂനപക്ഷ സംരക്ഷണമെന്ന ഉമ്മാക്കി കാട്ടി ഇടയ ലേഖനമോ ഫത്‌വയോകൊണ്ട്‌ നേരിടണമെന്നോ എങ്ങും ഉപദേശിച്ചിട്ടില്ലെന്നതൊക്കെ സാധാരണക്കാര്‍ക്കേ തിരിയൂ.ഇവിടുത്തെ മെത്രാന്മാരുടേയും, മുല്ലാക്കാമാരുടേയുമെല്ലാം ബധിര കര്‍ണങ്ങളില്‍ ഇതൊക്കെ ഒരു തൂവലിട്ടിളക്കുന്ന ഇക്കിളിയായേ തോന്നൂ.പിന്നെ കലക്കവെള്ളത്തില്‍ എങ്ങനെ മീന്‍പിടിക്കണമെന്നൊക്കെ ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയുമൊക്കെ ആരെങ്കിലും പഠിപ്പിക്കണോ? ഏങ്ങാണ്ടെങ്ങാണ്ട്‌ വെള്ളം പൊങ്ങിയെന്ന് കേട്ടപ്പോഴേ വള്ളവുമായി കാത്തിരിക്കുന്ന ഒരു പാവം കന്നാലിക്കുട്ടി താനും സംഘവുംകൂടി ഈകൂട്ടത്തില്‍ ചേരുന്നതും ഒന്നിച്ച്‌ തുഴയുന്നതുമെല്ലാം ഉച്ചത്തില്‍ സ്വപ്നം കണ്ടിട്ടിരിക്കുന്ന കാര്യവുമെല്ലാവര്‍ക്കുമറിയാം.കൂടെ നില്‍കുമെന്നു കരുതിയവര്‍ സന്ധിചെയ്ത്‌ കിട്ടിയതും വാങ്ങി പോയതാണ്‌ സങ്കടം. പക്ഷേ വിമോചനമൊക്കെ ആന്റണി പറഞ്ഞതുപോലെ അത്രയെളുപ്പമല്ലതന്നെ-അദ്ദേഹം അല്ലെങ്കിലും പണ്ടേ മിടുക്കനാ ഇങ്ങനെ കരയ്ക്കിരുന്ന് അഭിപ്രായംപസ്സാക്കി കൈയ്യടിനേടാനും ആവശ്യമുള്ളപ്പോള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാനും!

ഉറുമ്പ്‌ /ANT said...

പറയാനുള്ളത് പറയാതിരിക്കുന്നതാണ് പലപ്പോഴും കുറ്റകരം.
അഭിനന്ദനങള്‍ കിരണ്‍.
അവസാനം പള്ളിക്കെതിരെ വിശ്വാസികള്‍ തിരിയുന്ന അവസ്ഥ ഉണ്ടാക്കും‍ അച്ചന്മാരെല്ലാം ചേര്‍ന്ന്.

G.manu said...

hats off to kiran.......for this bold article

ഉറുമ്പ്‌ /ANT said...

ളോഹയിട്ടവര്‍ പറയുന്നതെല്ലാം അപ്പടി വിഴുങുന്നവാരാണ് ക്രിസ്ത്യാനികള്‍ എല്ലാം എന്നു കരുതുന്നുണ്ടോ കുട്ടന്‍സ് ? പണ്ടു നടത്തിയ വിമോചനസമരം ഒരു ചതി ആയിരുന്നു എന്ന് അതില്‍ പങ്കെടുത്ത് ജയില്‍ വാസം വരീച്ച എന്റെ അച്ചനും അമ്മയും പറഞു തന്നിട്ടുണ്ട്.

അബദ്ധം ആയിരുന്നെങ്കിലും അന്നതൊരു വികാരമായിരുന്നു.

പക്ഷെ ഇപ്പോള്‍ പണക്കൊതി മൂത്ത ളോഹയിട്ടവരുടെ ജല്പനങളായി മാത്രമെ ക്രിസ്തു മത വിശ്വാസികള്‍ കരുതൂ. ക്രിസ്തു മത വിശ്വാസികള്‍ എന്നത് അടിവരയിട്ടു പറയേണ്ടി വരും. നമുക്കു നമ്മുടെ പത്രം എന്നു പറഞു തുടങിയ ദീപിക ഇപ്പോള്‍ ആരുടെ വകയാണെന്നു ക്രിസ്തു മത വിശ്വാസിക്ക് മനസ്സിലാകുന്നുണ്ട്. നല്ല വിലകിട്ടിയാല്‍ പുഷ്പഗിരിയും വില്‍ക്കും അന്ന് ക്രിസ്തു മത വിശ്വാസികള്‍ അതു ചോദിക്കരുതെന്നു മാത്രം.

വക്കാരിമഷ്‌ടാ said...

ജോജൂ, പഞ്ചായത്തിന്റെ അധികാരം പഞ്ചായത്തിലുള്ള എല്ലാ സ്കൂളുകള്‍ക്കുമാണോ അതോ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമാണോ?

ഒരു സര്‍ക്കാര്‍ ഇടപെടലുമില്ലാതെ സ്വാശ്രയ/സ്വകാര്യന്മാരെ പാഠം പഠിപ്പിക്കാന്‍ നല്ലൊരവസരമാണ് വന്നിരിക്കുന്നത്. മാതാപിതാക്കള്‍ ഒന്നുത്സാഹിച്ചാല്‍ മതി. തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ അയയ്ക്കുക/അവിടുത്തെ അദ്ധ്യാപകരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക/സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുക.

നമുക്ക് തന്നെ ചെയ്യാന്‍ പറ്റുന്ന ധാരാളം കാര്യങ്ങളുണ്ട്. അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പിന്നെ ഇത്തരം ആഹ്വാനങ്ങളൊക്കെയുള്ള ഇടയലേഖനങ്ങളൊന്നും വായിച്ച് നോക്കാന്‍ കൂടി സമയം കാണില്ല.

മാതാപിതാക്കള്‍ ഉണരുകയും അത് ഒരു മൂവ്‌മെന്റാവുകയും ചെയ്താല്‍ സര്‍ക്കാരും കണ്ടെത്തും റിസോഴ്‌സസ് സര്‍ക്കാര്‍ സ്കൂളുകള്‍ നടത്തിക്കൊണ്ട് പോകാന്‍. വേണമെങ്കില്‍ പല സര്‍ക്കാര്‍ സ്കൂളുകളും ഇപ്പോള്‍ നഗരങ്ങളിലെയൊക്കെ കണ്ണായ സ്ഥലത്താണ്. അതില്‍ കുറച്ച് ഭാഗം വിറ്റോ പാട്ടത്തിനു കൊടുത്തോ പോലും വരുമാനമുണ്ടാക്കാം. പി.എസ്സ്.സി വഴിയൊക്കെ വന്ന വിവരമുള്ള അദ്ധ്യാപകരും ധാരാളമായുണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍. പിന്നെന്താണ് പ്രശ്‌നം?

N.J ജോജൂ said...

സ്വാശ്രയ/സ്വകാര്യന്മാരെ പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ ആവാം.

ഇതിലെ മാതാപിതാക്കള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് ചോദിക്കരുത്. കാരണം ഒന്നും ചെയ്യാന്‍ കഴിയില്ല.

നിലവാരമില്ലാത്തവരും യോഗ്യതയില്ലാത്തവരും നിര്‍ണ്ണയിക്കുന്ന പാഠപ്പുസ്തകങ്ങള്‍ പഠിപ്പിച്ചുകൊള്ളണമത്ര. ആവാം....ചാനലില്‍ കണ്ടായിരുന്നോ?

പി.എസ്സ്.സി വഴിയൊക്കെ വന്ന വിവരമുള്ള അദ്ധ്യാപകരും ധാരാളമായുണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍. പിന്നെന്താണ് പ്രശ്‌നം? ഇതാ ഇപ്പോ നല്ല കഥ....

ഇതിനൊന്നും മറുപടി പറയാന്‍ എനിക്കു വയ്യായേ...

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഉറുമ്പ്‌സ്,

“ ളോഹയിട്ടവര്‍ പറയുന്നതെല്ലാം അപ്പടി വിഴുങുന്നവാരാണ് ക്രിസ്ത്യാനികള്‍ എല്ലാം എന്നു കരുതുന്നുണ്ടോ കുട്ടന്‍സ് “ -- ഇല്ല ഒരിക്കലുമില്ല...മാത്രവുമല്ല ളോഹയിട്ടവരില്‍ ഭൂരിഭാഗം പേരും അഭിവന്ദ്യരും, പാണ്ഡിത്യമുള്ളവരും ആണു..അവരൊക്കെ ഇതിനു പിന്താങ്ങി മിണ്ടാതെ നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു വിഷമം..
ഇന്നലെ ടിവിയില്‍ തൃശൂര്‍ അതിരൂപതയുടെ ഒരു സമ്മേളന ദൃശ്യം കണ്ടു..ക്രൂശിത രൂപം ഉയര്‍ത്തിപ്പിടിച്ച് നടത്തിയ പോരാട്ടാഹ്വാനങ്ങള്‍ കണ്ടപ്പോള്‍ ഉണ്ടായ ഒരു ആശങ്ക..
പിന്നെ, പണ്ട് അധ്യാപക-സര്‍ക്കാരുദ്ദ്യോഗസ്ഥരുടെ സമരനാളുകളില്‍--സമരം ചെയ്യണം എന്നാ‍ഹ്വാനം ചെയ്ത് അധ്യാപക സംഘടനാ നേതാക്കള്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ സ്കൂള്‍ പിടിച്ചെടുക്കാന്‍ വന്നെന്നു പറഞ്ഞു പള്ളിമണിയടിച്ച് വിശ്വാസികളെക്കൂട്ടിയ ചില പുരോഹിതരേയും കണ്ടിട്ടുണ്ട്..

Marichan said...

പ്രിയപ്പെട്ട ജോജു. വായിച്ച ഇടയലേഖനങ്ങളില്‍ നിന്നും ഒന്നു രണ്ടു വാചകങ്ങള്‍ ഇന്നാ പിടിച്ചോ.

"പള്ളിക്കൂട ദേശസാത്ക്കരണം നമ്മുടെ സഭയുടെ അനുമതി കൂടാതെ വരുന്ന പക്ഷം രാഷ്ട്രവത്കരണക്കാരായ ജനപ്രതിനിധികള്‍ ദൈവദ്രോഹം, മാതൃദ്രോഹം, ശിശുദ്രോഹം, ഗുരുഹത്യ എന്നിങ്ങനെ നാലുതരം പാതകങ്ങള്‍ക്ക് ഉത്തരവാദികളായിത്തീര്‍ന്നേക്കും"

സര്‍ സിപിയുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ 1945ല്‍ ചങ്ങനാശേരി രൂപതയിലെ മെത്രാനായിരുന്ന മാര്‍ ജെയിംസ് കാളശേരി പുറപ്പെടുവിച്ച് ഇടയലേഖനത്തിലെ മുന്നറിയിപ്പായിരുന്നു ഇത്.

സര്‍ സി പി സഖാവ് പിണറായി വിജയനെക്കാള്‍ കൂടിയ കക്ഷിയായതിനാല്‍ പിന്‍-വലിക്കണം, മൊട്ടുസൂചി കുത്തണം എന്നൊന്നും പറഞ്ഞ് പത്രസമ്മേളനം നടത്തിയില്ല. സര്‍ വേറെ, സഖാവ് വേറെ.

മര്യാദയ്ക്ക് ഇടയലേഖനം പിന്‍വലിച്ച് മാപ്പു പറയാന്‍ സര്‍ സി പി ആവശ്യപ്പെട്ടു. സിപിയുടെ കല്‍പന ഏത് കരിങ്കല്ലിനെയും പിളര്‍ക്കുന്ന കാലം. പിന്നെയാണോ കാളശേരി പിതാവിന്റെ തിരുഹൃദയം.

സിപിയുടെ ആവശ്യത്തിന് മറുപടിയായിറങ്ങിയ ഇടയലേഖനത്തിലെ പ്രധാന ഖണ്ഡിക ഇങ്ങനെ.

"നമ്മുടെ വസ്തുക്കളേയും മതത്തേയും സംരക്ഷിക്കുകയാണ് നമ്മുടെ ഏറ്റവും പ്രധാന ഉദ്ദേശ്യമെന്ന് നിങ്ങളും വിസ്മരിക്കുകയില്ലെന്ന് നാം വിശ്വസിക്കുന്നു. അതിന് പ്രക്ഷോഭത്തേക്കാള്‍ സഹായകമായിരിക്കുന്നത് ദൈവത്തോടുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയാണെന്ന് ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മിപ്പിച്ചുകൊള്ളുന്നു. നാം നിര്‍ദേശിച്ചിരിക്കുന്ന ക്രൂശിത രൂപങ്ങളോടുള്ള പ്രാര്‍ഥന നിങ്ങള്‍ കൂട്ടായി ചൊല്ലിക്കൊള്ളണം. എന്നാല്‍ പ്രാര്‍ഥന മാത്രം പോരാ ഉപവാസവും ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ഥനകളും ഉപവാസവും കൊണ്ടല്ലാതെ വന്‍കാര്യങ്ങള്‍ ഒന്നും നടക്കുകയില്ലെന്ന് ഓര്‍ത്തിരിക്കണം." എപ്പടി?

ഇന്ന് തിരുവനന്തപുരത്തെ ഒരച്ചന്‍ സര്‍ സിപിയുടെ അനുഭവം പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുന്നു. ഇടയലേഖനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സിപിയുടെ അനുഭവം പിണറായി വിജയനുണ്ടാവുമെന്നാണ് അച്ചന്റെ ഗുണ്ട്.

ഇതു കേള്‍ക്കുന്ന വിശ്വാസികള്‍ കരുതും, ഇടയലേഖനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സിപിയുടെ മൂക്കു വെട്ടിയത് ഏതോ മെത്രാനച്ചനാണെന്ന്. വേണമെങ്കില്‍ മാര്‍ കെസിഎസ് മണിയോസ് എന്ന അച്ചനാണെന്ന് കുഞ്ഞാടുകളെ വിശ്വസിപ്പിക്കുകയും ചെയ്യും.

കേരളം പിന്നീട് ചര്‍ച്ച ചെയ്ത മറ്റൊരു ഇടയലേഖനമുണ്ട്. 1957ലെ ഇഎംഎസ് സര്‍ക്കാരിനെതിരെ പുറപ്പെടുവിച്ച ഇടയലേഖനമാണ്.

"മടിശീലയുള്ളവന്‍ അതെടുക്കട്ടെ, വാളില്ലാത്തവന്‍ തന്റെ കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ" എന്ന ലൂക്കോസ് സുവിശേഷത്തിലെ 22: 36 വാക്യം ഇടയലേഖനത്തില്‍ ഉദ്ധരിച്ച് മൂര്‍ച്ച വരുത്തിയാണ് വിശ്വാസികളെ സര്‍ക്കാരിനെതിരെ തെരുവിലിറക്കിയത്.

എന്തുകൊണ്ടാണ് സഭ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരളം ഭരിക്കുന്പോള്‍ മാത്രം ഇടയലേഖനങ്ങള്‍ ഉണ്ടാകുന്നത്. യുഡിഎഫ് ഭരിക്കുന്പോള്‍ കേരളം സ്വര്‍ഗരാജ്യമാണോ?

kaithamullu : കൈതമുള്ള് said...

“-ഇതിനൊന്നും മറുപടി പറയാന്‍ എനിക്കു വയ്യായേ...“

കേരളത്തിലെ കത്തനാര്‍മാരുടെ അവസ്ഥ ഇതിലും നന്നായി പറയാന്‍ ആര്‍ക്കും കഴിയില്ലാ,
ശ്രീ: n.j.ജോജൂ!

വക്കാരിമഷ്‌ടാ said...

ജോജൂ, രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാ‍ന്‍ കഴിയില്ലേ? ഭൂരിപക്ഷവും സര്‍ക്കാര്‍ സ്കൂളുകളിലേ കുട്ടികളെ പഠിപ്പിക്കൂ എന്ന് വിചാരിച്ചാല്‍ ഈ പറയുന്ന കാഹളം വിളികള്‍ പിന്നെ കാണുമോ?

നിലവാരമില്ലാത്തവരും യോഗ്യതയില്ലാത്തവരും നിര്‍ണ്ണയിക്കുന്ന പാഠപ്പുസ്തകങ്ങള്‍ പഠിപ്പിച്ചുകൊള്ളണമത്ര. ആവാം....ചാനലില്‍ കണ്ടായിരുന്നോ?

ഓണ്‍ലൈന്‍ ചാനലുകള്‍ ഇല്ലാത്തതിനാല്‍ കാണാനുള്ള യോഗമുണ്ടാവാറില്ല. നിലവാരമില്ലാത്തവരും യോഗ്യതയില്ലാത്തവരും പാഠപുസ്തകം നിര്‍ണ്ണയിക്കണമെന്ന് ആരു പറഞ്ഞു? നിലവാരമുള്ളവരും യോഗ്യതയുള്ളവരും തന്നെ നിര്‍ണ്ണയിക്കണം. എന്താ അത് പറ്റില്ലേ നമ്മുടെ നാട്ടില്‍ സര്‍ക്കാരിനെക്കൊണ്ട്? രക്ഷിതാക്കളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ പാഠപുസ്തകങ്ങളുടെ നിര്‍ണ്ണയം മുതല്‍ തന്നെ വേണം, സാധിക്കുമെങ്കില്‍. പറ്റില്ലേ? പറ്റില്ലെങ്കില്‍ എന്തുകൊണ്ട്?

പി.എസ്സ്.സി വഴിയൊക്കെ വന്ന വിവരമുള്ള അദ്ധ്യാപകരും ധാരാളമായുണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍. പിന്നെന്താണ് പ്രശ്‌നം? ഇതാ ഇപ്പോ നല്ല കഥ....

ഒരു ഡാറ്റാ ബേസ് എന്റെ കൈയ്യിലില്ല, വിവരം എന്ന് പറഞ്ഞാല്‍ അപേക്ഷികമാണ് താനും. പക്ഷേ എന്റെ അഭിപ്രായത്തില്‍ ഉണ്ട് എന്ന് തന്നെയാണ്. അവരില്‍ പലര്‍ക്കും വേണ്ടത് മോട്ടിവേഷനാണ്. ധാരാളം കുട്ടികള്‍ പഠിക്കാന്‍ ചെല്ലുകയും രക്ഷിതാക്കള്‍ ശരിയായ രീതിയില്‍ സ്കൂള്‍ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ കുറച്ച് പേരെങ്കിലും ഒന്നുകൂടി നന്നാവും. പിന്നെയുള്ളത് രാഷ്ട്രീയ പ്രവര്‍ത്തനം/സൈഡ് ബിസിനസ്സ് മുതലായവയാണ്. ഇത് സ്വകാര്യന്മാരിലും ധാരാളമുണ്ട്. വേണ്ടത് സര്‍ക്കാര്‍ സ്കൂളുകളുടെ നിലനില്പും അതുവഴി അവിടുത്തെ അദ്ധ്യാപകരുടെ നിലനില്‍‌പുമാണ്.

കേന്ദ്രത്തിലും കേരളത്തിലും അറിഞ്ഞും അറിയാതെയും നിയമങ്ങളുണ്ടാക്കി, ഭരണഘടനയുടെ പിന്‍‌ബലവും കൊടുത്ത് കഴിഞ്ഞിട്ട് ഇനി നിയമനിര്‍മ്മാണത്തിനും നിയമം മാറ്റാനും പോകുന്നതിനു പകരം രക്ഷിതാക്കള്‍ കാണിക്കേണ്ടത് സാമൂഹ്യ പ്രതിബദ്ധതയാണ്. ആള് കുറഞ്ഞപ്പോള്‍ തന്നെ സ്വാശ്രയ എഞ്ചിനീയറിംഗുകാര്‍ പലരും സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനെങ്കിലും തയ്യാറായി. അതുപോലെ സ്കൂളുകളിലും ആളില്ല എന്ന് കണ്ടാല്‍ അവരും വഴിയേ വരും.

പല എയിഡഡ് സ്കൂളുകളും ഉന്നത നിലവാരങ്ങള്‍ പുലര്‍ത്തുന്നത് നിയമപരമായ പുസ്തകം അരച്ചുകലക്കി കുടിപ്പിക്കല്‍ മുതല്‍ നിയമപരമല്ലാത്ത കോപ്പിയടി മുതലായ പരിപാടികള്‍ വഴിയുമാണെന്നാണ് കേട്ടിരിക്കുന്നത്. ആ മാഫിയയെ തിരിച്ചറിയുകയും സ്വകാര്യന്മാര്‍ക്കേ നിലവാരം കൊണ്ടുവരാന്‍ കഴിയൂ എന്നുള്ള മിഥ്യാധാരണ ഇല്ലാതാക്കുകയും ചെയ്താല്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ ഇവര്‍ താനേ നിര്‍ത്തിക്കൊള്ളും എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്.

വക്കാരിമഷ്‌ടാ said...

ജോജൂ, ഇതിനെങ്കിലും ഒരു മറുപടി പറയാന്‍ പറ്റുമോ? പഞ്ചായത്തിന്റെ അധികാരം പഞ്ചായത്തിലുള്ള എല്ലാ സ്കൂളുകള്‍ക്കുമാണോ അതോ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമാണോ സര്‍ക്കാര്‍ നിശ്ചയിച്ചത്?

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു
സഭ വിദ്യാഭ്യാസ കച്ചവടം നടത്തുന്നതിനോ നടത്തതിരിക്കുന്നതോ ഇപ്പോള്‍ പ്രശ്നമല്ല. കാരണം സഭക്കു മാത്രമല്ല എല്ലാവര്‍ക്കും കച്ചവടം നടത്താന്‍ കോടതി അനുവദിച്ചു കഴിഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഒരിടത്തും 50:50 കൊടുക്കാം എന്ന് പറഞ്ഞിട്ടെ ഇല്ല എന്ന വാദം ഇപ്പോള്‍ പൊളിഞ്ഞിട്ടുണ്ട്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അല്ലെങ്കില്‍ ഇതിന്‌ തൃപ്തികരമായ വിശദീകരണം നല്‍കപ്പെടണം.

അഫിലിയേഷന്‍ നഷ്ടപ്പെട്ടാലും സംഭയുടെ സ്ഥാപങ്ങള്‍ക്ക്‌ ന്യൂനപക്ഷ അവകാശം ഉള്ളതിനാല്‍ ഇന്ത്യയിലേ ഏത്‌ യൂണിവേഴ്സിറ്റിയുമായി അഫിലിയേഷന്‍ നേടാവുന്നതാണ്‌. ഇതാണ്‌ മറ്റ്‌ സ്വയാശ്രയ സ്ഥാപങ്ങളും ന്യൂനപക്ഷ സ്ഥാപങ്ങളും തമ്മിലുള്ള വ്യത്യാസം.


എന്റെ ഓര്‍മ്മയില്‍ 2ആം വിമോചന സമരം ആഹ്വാനം ചെയ്തത്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്താണ്‌. അതിന്‌ മുന്‍പ്‌ ആരെങ്കിലും ചെയ്തോ എന്നെനിക്കറിയല്ല. ഇനി ഇടയ ലേഖനം ഞാന്‍ വായിച്ചോ എന്ന ചോദ്യത്തിന്‌ ഇല്ല. പക്ഷെ അതിന്റെ വാര്‍ത്തകള്‍ ഞാന്‍ കാണുകയും പ്രസക്ത ഭാഗങ്ങള്‍ പുരോഹിതര്‍ത്തന്നെ വായിക്കുന്നത്‌ കേട്ടതുമാണ്‌. എനിക്ക്‌ അവ പ്രകോപനപരമായി തോന്നി. അതു കൂടാതെ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ KCYM റാലിയില്‍ പ്രസംഗിക്കുന്നതിന്റെ പൂര്‍ണ്ണ രൂപം ഇന്ത്യാവിഷനിലെ വാസ്തവം പരിപാടിയില്‍ കേട്ടതാണ്‌. അതില്‍ അദ്ദേഹം പറഞ്ഞതാണ്‌ സഭക്ക്‌ വേണ്ടി മരിക്കാനും തയ്യാറാകുമോ എന്ന് ഉറക്കെ ചോദിക്കുന്നത്‌ കേട്ടൂ. ഇത്‌ ക്രൈസ്തവമോ ?

ഗ്രാമ പഞ്ചായത്ത്‌ പാഠ്യ പദ്ധതി രൂപീകരിക്കും എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദ്യേശിക്കുന്നത്‌ എന്നെനിക്ക്‌ മനസിലാകുന്നില്ല. പാഠ്യ പദ്ധതി മുഴുവന്‍ പഞ്ചായത്ത്‌ ചെയ്യുമെന്നോ . ഒരിക്കലുമില്ല. വല്ല പ്രാദേശിക വിഷയങ്ങളിലും ഉള്ള പുസ്തകം വല്ലതും ചിലയിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടാകും. അതിനെ പര്‍വ്വതീകരിച്ച്‌ ഇതാ പാഠ്യപദ്ധതി നിലവാരമില്ലാത്തവര്‍ രൂപീകരിക്കുന്നു എന്ന് മുറവിളി കൂട്ടുന്നത്‌. പിന്നെ ജോജു പറഞ്ഞ കുട്ടിപ്പട്ടാളം അത്‌ വിദ്യാര്‍ത്ഥി സംഘടങ്കളെല്ലാം കാലാകാലങ്ങളില്‍ നടത്തുന്നതാണ്‌. അത്‌ നിയമ വിരുദ്ധവുമാണ്‌ അതില്‍ SFI മാത്രമല്ല KSU ഉം ഉണ്ട്‌. അതും സര്‍ക്കാരാണ്‌ എന്ന് പറഞ്ഞ്‌ ഇടയലേഖനം ഇറക്കുന്നത്‌ ക്രൈസ്തവമോ ? സ്കൂള്‍ മാനേജരെ കൈയേറ്റം ചെയ്തത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ലേ. അതിനേ ഇതിനോട്‌ കൂട്ടിച്ചേര്‍ത്ത്‌ ഇതാ രാഷ്ട്രീയക്കാര്‍ നമ്മുടെ സ്ഥാപങ്ങള്‍ കൈയേറുന്നെ എന്ന് പറയുന്നത്‌ ക്രൈസ്തവമോ. പിന്നെ എപ്പോഴാണ്‌ സര്‍ക്കാര്‍ രൂപങ്ങള്‍ മാറ്റണമെന്ന് പറഞ്ഞത്‌. ഞങ്ങളാരും അറിഞ്ഞില്ല.

ഇനി പഞ്ചായത്ത്‌ എന്തു ചെയ്യാന്‍ പോകുന്നു എന്ന് പറയുന്ന കാര്യങ്ങള്‍ത്തന്നെ 95 ആന്റണി സര്‍ക്കാര്‍ തുടങ്ങിയ കാര്യങ്ങളാണ്‌. അന്നോന്നും ഇല്ലാത്ത ഈ ആക്രോശം ഇന്നെന്തിന്‌. മാത്രവുമില്ല ഇവയൊന്നും സര്‍ക്കാര്‍ നടപ്പിലാക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും പാര്‍ട്ടി സെക്രട്ടറിയും ഉറപ്പു നല്‍കിയിട്ടും വീണ്ടും ഇടയലേഖനം എഴുതുന്നത്‌ എന്തിന്‌ വേണ്ടിയാണ്‌.

അതുകൊണ്ടാണ്‌ ഞാന്‍ പറയുന്നത്‌ ഇതൊക്കെ അക്രൈസ്തവമാണ്‌. അല്ലെങ്കില്‍ എല്ലാ സമരത്തിനും ഒരു ക്രൈസ്തവ മാതൃക വേണം.

Marichan said...

വലയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരിക്കൂ ധിക്കാരി. ആളറിഞ്ഞു ചോദ്യവും പാത്രമറിഞ്ഞ് വിദ്യയും വിളന്പുക.

സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ശംബളം പറ്റുന്ന എല്ലാ സ്ക്കൂളുകളും എന്നേ പഞ്ചായത്തുകള്‍ക്ക് കീഴിലാണ്. എല്‍പിയും യുപിയും ഗ്രാമപഞ്ചായത്തിന്റെയും ഹൈസ്ക്കൂള്‍ ഹയര്‍സെക്കന്ററി ജില്ലാ പഞ്ചായത്തിന്റെയും കീഴിലാണ്. അദ്ധ്യാപകരെ പിരിച്ചു വിടാന്‍ ശിപാര്‍ശ ചെയ്യാനുളള അധികാരമടക്കം ഇപ്പോള്‍ പഞ്ചായത്തുകള്‍ക്കുണ്ട്.

അതിവിപുലമായ അധികാരങ്ങള്‍ സ്ക്കൂളിന്റെ കാര്യത്തില്‍ ഇപ്പോള്‍ പഞ്ചായത്തുകള്‍ക്കുണ്ട്. എന്നാല്‍ നാളിതുവരെ ഒരു പഞ്ചായത്തും അധ്യാപകരെ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്തിട്ടില്ല.

പഞ്ചായത്തു മെമ്പര്‍മാര്‍ ചേര്‍ന്ന് സ്ക്കൂളുകളില്‍ പരിശോധന നടത്തിയിട്ടില്ല. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പഠന നിലവാരം ഉയര്‍ത്തുന്നതില്‍ ആകാവുന്ന സഹായങ്ങള്‍ നല്‍കാനും അവര്‍ ആവുന്നത് ചെയ്യുന്നുമുണ്ട്.

ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ പൂട്ടല്‍ ഭീഷണി നേരിട്ട നൂറോളം സ്ക്കൂളുകളെയാണ് വിജയശതമാനമുയര്‍ത്താന്‍ സഹായിച്ച പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചത്.

സ്ക്കൂളുകളില്‍ രക്ഷിതാക്കളും നാട്ടുകാരും പഞ്ചായത്തും ഇടപെട്ടാല്‍ സര്‍ക്കാര്‍ സ്ക്കൂളുകള്‍ രക്ഷപെടുക തന്നെ ചെയ്യും. അത് എങ്ങനെയും ചെറുത്താലേ സ്വകാര്യ പബ്ലിക് സ്ക്കൂളുകളില്‍ പിളളാരെ കിട്ടൂ. പിന്നെ പോകുന്നപോക്കില്‍ ഒരു തള്ളെന്നു പറയുന്നതു പോലെ സര്‍ക്കാര്‍ കുട്ടികളെ ഈങ്ക്വിലാബ് വിളിപ്പിക്കുന്നു എന്നൊക്കെ വിളിച്ചു പറഞ്ഞാല്‍ കുറേപ്പേരുടെ ചോരതിളപ്പിക്കാമെന്ന് വെളുത്ത ളോഹയ്ക്കുളളിലെ കറുത്തമനസുകള്‍ക്ക് തോന്നുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരി,


പഞ്ചായത്ത്‌ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ എയ്‌ഡഡ്‌ വിദ്യാലങ്ങളിലുമാണ്‌ ഇടപെടുക. അല്ലാതെ ഒരു സ്വകാര്യ സ്ഥാപങ്ങളിലും ഇടപെടില്ല. എന്റെ ഒരു അറിവു വച്ച്‌ ഇന്ന് ഈ വിദ്യാലങ്ങളില്‍ പഠിക്കുന്നത്‌ തീരെ പവപ്പെട്ടവരാണ്‌. കഴിഞ്ഞ SSLC പരീക്ഷയില്‍ 0% നിന്നും വന്‍ വിജയം നേടിയ വിദ്യാലങ്ങളിലെല്ലാം പഞ്ചായത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു.

എന്റ അമ്മ ഒരു സര്‍ക്കാര്‍ ഏയ്‌ഡഡ്‌ അധ്യാപികയാണ്‌ ഇതുവരെ പഞ്ചായത്ത്‌ സിലബസ്‌ നിര്‍ണ്ണയിക്കും എന്ന് ഒരിടത്തു നിന്നും അറിവ്‌ കിട്ടിയിട്ടില്ല.

വക്കാരിമഷ്‌ടാ said...

കിരണ്‍, മാരീചന്‍, നന്ദി. സര്‍ക്കാര്‍ എയ്‌ഡഡ് എന്ന് പറഞ്ഞാല്‍ സ്വകാര്യ എയ്‌ഡഡും വരുമോ?- ശമ്പളം മാത്രം സര്‍ക്കാരും ബാക്കിയെല്ലാം ഞങ്ങളുമെന്ന ലോകത്ത് വേറൊരിടത്തുമില്ലാത്ത സംവിധാനമുള്ള സംരംഭങ്ങള്‍ (ആന്റണിയെ സ്തുതിക്കണം ഇവരെല്ലാവരും).

സ്ക്കൂളുകളില്‍ രക്ഷിതാക്കളും നാട്ടുകാരും പഞ്ചായത്തും ഇടപെട്ടാല്‍ സര്‍ക്കാര്‍ സ്ക്കൂളുകള്‍ രക്ഷപെടുക തന്നെ ചെയ്യും. അത് എങ്ങനെയും ചെറുത്താലേ സ്വകാര്യ പബ്ലിക് സ്ക്കൂളുകളില്‍ പിളളാരെ കിട്ടൂ.

എനിക്കും തോന്നുന്നത് അതാണ്. ഒരു സേവ് സര്‍ക്കാര്‍ സ്കൂള്‍ വിപ്ലവം രക്ഷിതാക്കള്‍ നടത്തിയാല്‍ തന്നെ സ്വകാര്യന്മാരുടെ വെല്ലുവിളികള്‍ തീരും എന്നാണ് എന്റെ അഭിപ്രായം.

chithrakaran ചിത്രകാരന്‍ said...

പ്രിയ കിരണ്‍സ്‌,

താങ്കളുടെ ലേഖനം വളരെ വ്യക്തമായി ഇടയന്മാരുടെ താല്‍പ്പര്യങ്ങളെ വെളിപ്പെടുത്തുന്നു.

സംഘടിത മതത്തിനു സംഭവിക്കുന്ന ജീര്‍ണതയെ വിശ്വാസിക്കു കാണാവുന്ന വിധം ചര്‍ച്ചക്ക്‌ വിധേയമാക്കാന്‍ താങ്കളുടെ വസ്തുനിഷ്ട നിലപാടിന്‌ കഴിയുന്നുണ്ട്‌ എന്നതില്‍ അഭിനന്ദനങ്ങള്‍!

വളരെ വ്യക്തം !!!

ബൂര്‍ഷ്വാസി said...

പ്രിയ ജോജൂ,
സ്വാശ്രയ നിയമങ്ങളിലെ കണക്കിന്റെ കളികള്‍ ശ്രദ്ധിച്ചിട്ടില്ല..സ്വാശ്രയ കോളേജ്‌ എന്നതു തന്നെ സമൂഹത്തോടുള്ള വെല്ലുവിളി ആയിട്ടാണു തോന്നിയിട്ടുള്ളത്‌..അതു കൊണ്ട്‌ അതില്‍ അഭിപ്രായം ഒന്നും ഇല്ല..
പക്ഷെ,. ഇതു മുന്‍ വിധി ഒന്നുമല്ല..സഭ നടത്തുന്നത്‌ വിദ്യാഭ്യാസ ബിസിനസ്‌ തന്നെയാണു.അല്ലെങ്കില്‍ എന്തിനു ഇങ്ങനെ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കണം??സേവനം ആണു ഉദ്ദേശമെങ്കില്‍ ഗവണ്‍മന്റ്‌ കോളേജുകളിലെ ഫീസില്‍ കുട്ടികളെ പടിപ്പിക്കൂ..കാശില്ലെങ്കില്‍ സഭയിലെ പണക്കാരില്‍ നിന്നു പിരിവെടുക്കൂ..അതിനും വയ്യെങ്കില്‍ ഇതു സര്‍കാര്‍ ചെയ്തോളും എന്നു പറഞ്ഞു സ്വന്തം കാര്യം നോക്കൂ...അപ്പോള്‍ ഉദ്ദേശം കാശ്‌ അല്ലെ..കാശുണ്ടാക്കാന്‍ ചെയ്യുന്നതിനെ അല്ലെ കച്ചവടം എന്ന് പറയുന്നത്‌??
ഇടയ ലേഖനത്തില്‍ സഭയുടെ നിലപാടുകള്‍ ആവുന്നതില്‍ തെറ്റില്ല.പക്ഷെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തികളെ മത വിശ്വാസതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്നത്‌ ശരിയല്ല..ഇനി അതല്ല രാഷ്ട്രീയത്തില്‍ ഉള്ള പ്രതിബദ്ധത ആണെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി സഭ രെജിസ്റ്റര്‍ ചെയ്യപ്പെടട്ടെ..
ഒരേ കോഴ്സിലേക്കുള്ള പ്രവേശനത്തിനു വെവ്വെറെ എന്റ്രന്‍സുകളുടെ പിന്നിലെ യുക്തി എന്താണു??
വിദ്യാലയങ്ങളില്‍ മതചിഹ്നങ്ങളും ബിംബങ്ങളും എന്തിനാണു..അതെല്ലാം മതപഠന ശാലകളില്‍ പോരെ..അതും വിവിധ മതസ്തര്‍ ഇവിടെ ഉള്ളപ്പോള്‍..
പിന്നെ നിരീശ്വരവാദം പ്രചരിപ്പിക്കുന്നു എന്ന തമാശ..മോറല്‍ സയന്‍സ്‌,സ്നേഹസേന എന്നിങ്ങനെ ഉള്ള ചില ഏര്‍പ്പാടുകളിലൂടെ ക്രിസ്റ്റ്യന്‍ മാനേജുമന്റ്‌ സ്കൂളുകള്‍ ചുളുവില്‍ ആന്റി കമ്മ്യൂണിസവും ആന്റി എവൊലൂഷന്‍ തിയറികളും പ്രചരിപ്പിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെ?അതോ കാര്‍ന്നോര്‍ക്ക്‌ അടുപ്പിലും അപ്പിയിടാം എന്നാണൊ??
സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നും തോന്നുന്നില്ല..തോന്നിവാസം ആരു ചെയ്താലും തോന്നിവാസം അല്ലാതാകുമോ??

N.J ജോജൂ said...

ഒരറ്റം മുതല്‍ മറുപടി പറയാം.

മാരീചന്‍: ജയിംസ് കാളാശേരിയുടെ ഇടയലേഖനം 57 ലും 45ലും എഴുതിയ ഇടയലേഖനങ്ങളുടെ സാമൂഹികരാഷ്ടീയ പശ്ചാത്തലങ്ങള്‍ എനിക്കറിയില്ല. ഒരു റിസേര്‍ച്ചിന് സമയം അനുവദിയ്ക്കുന്നുമില്ല.

ഞാന്‍ വായിച്ചിടത്തോളം വിദ്യഭ്യാസ പ്രശ്നങ്ങളെ സംബന്ധിയ്ക്കുന്ന ഈയിടെ ഇറങ്ങിയ ഇടയലേഖനങ്ങളില്‍ പ്രകോപനപരമായി ഞാനൊന്നും കണ്ടില്ല.

“എന്തുകൊണ്ടാണ് സഭ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരളം ഭരിക്കുന്പോള്‍ മാത്രം ഇടയലേഖനങ്ങള്‍ ഉണ്ടാകുന്നത്. യുഡിഎഫ് ഭരിക്കുന്പോള്‍ കേരളം സ്വര്‍ഗരാജ്യമാണോ?”
എല്ലാ കാലത്തും ഇടയലേഖനങ്ങളുണ്ടായിട്ടുണ്ട്. മാസത്തില്‍ ഒരെണ്ണമെങ്കിലും. വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ചുള്ള ബിഷപ്പിന്റെ അഭിപ്രായമാണ് ഇടയലേഖനമായി വരുന്നത്. വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് സഭയ്ക്ക് ആശങ്കകളുള്ള സാഹചര്യത്തില്‍ അത് ഇത്തവണ അതിനെക്കുറിച്ചായീ എന്നു മാത്രം. അതിലൊന്നും വിശ്വാസികള്‍ സമരത്തിനിറങ്ങണമെന്നോ സര്‍ക്കാരിനെ താഴെയിറക്കണമെന്നോ മുസ്ലീം ലീഗിന്റെയോ കോണ്‍ഗ്രസിന്റെയോ കൂട്ടുകൂടണമെന്നോ പറയുന്നില്ല. ഇത് കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എതിരുമല്ല. എതിര് നിലപാടുകളോടാണ്.

ഇതില്‍ കച്ചവടതാത്പര്യമൊന്നുമില്ല. തികച്ചും ഭരണഘടനാപരമായ അവകാശങ്ങള്‍, സുപ്രീംകോടതി ശരിവച്ചവ ലഭിയ്ക്കണമെന്ന അഭിപ്രായം മാത്രമേ ഉള്ളൂ. സര്‍ക്കാര്‍ ഒരു സൌജന്യവും നല്‍കണ്ട.
അതേ സമയം ക്രമക്കേടുകളുണ്ടെങ്കില്‍ ഇവിടെ മുഹമ്മദ് കമ്മറ്റിയുണ്ട്, മറ്റു സംവിധാനങ്ങളുണ്ട്.

ക്രമക്കേടുകള്‍ ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സര്‍ക്കാര്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് സ്വാശ്രയമാനേജുമെന്റുകളുടെ പ്രവേശനം സുതാര്യമാണ് എന്നുറപ്പുവരുത്തുകയാണ്.

സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ പറയുന്ന സമൂഹികനീതി ഉറപ്പുവരുത്തുന്നു എന്നു പറഞ്ഞതൊന്നും പാലിക്കാതെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പല മാനേജുമെന്റുകളുമായും സമവായത്തിന് തയ്യാറായിരിക്കുന്നത്. അത് സര്‍ക്കാരിന്റെ ഗതികേടായിരിക്കാം. എന്നാല്‍ പ്രിവിലേജ് സീറ്റുകള്‍ എന്നത് ഒഴിവാക്കാമായിരുന്നു. സര്‍ക്കാര്‍ അത് അംഗീകരിയ്ക്കുകയും ചെയ്തു. അതായത് മാനേജുമെന്റിന് പ്രിവിലേജുസീറ്റില്‍ പ്രവേശനപരീക്ഷ എഴുതിയവരില്‍ നിന്നും എങ്ങിനെയും പ്രവേശിപ്പിയ്ക്കാം എന്ന നിലയാണ്. അതുകൊണ്ടു തന്നെ ഏതുനിലയ്ക്കും 50-50 അംഗീകരിപ്പിയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് തോന്നിപ്പോകുന്നു. ഈ 50-50 എന്നത് ഒരിക്കലും ശാസ്ത്രീയമായ ഒരു സമീപനമല്ല, ഒരു ഒത്തു തീര്‍പ്പ് എന്ന വിധത്തില്‍ അതിനെ അംഗീകരിക്കാമെങ്കിലും.

ക്രൈസ്തവ മാനേജുമെന്റുകള്‍ മുന്‍പോട്ടു വയ്ക്കുന്നത് 40-60% ആണ്. ഈ പത്തു ശതമാനത്തിലാണോ കച്ചവടം വരുക സുഹൃത്തുക്കളേ. അതേ സമയം എന്‍‌ജിനീയറിങ്ങിന് ഒരു കോളേജില്‍ പത്തും മെഡിക്കലിന് നിശ്ഛിതശതമാനവും വിദ്യാര്‍ത്തികളെ സൌജന്യമായി പഠിപ്പിക്കാന്‍ കത്തോലിക്കാ മാനേജുമെണ്ടുകള്‍ തയ്യാറുമാണ്.
ഇവരുടെ മറ്റൊരാവശ്യം ഒരേഫീസ് എന്നതാണ്. അതും ന്യായമാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രശ്നം തീര്‍ന്നു.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കത്തോലിക്കാ മാനേജുമെണ്ടുകള്‍ക്ക് പ്രിവിലേജ് സീറ്റ് നല്‍കുന്നതില്‍ വിരോധമില്ല. ഫ്രീയായി ആരെയും പഠിപ്പിക്കണമെന്നുമില്ല. പ്രവേശനം നല്‍കുന്നത് സര്‍ക്കാരിന്റെ എന്‍‌ട്രന്‍സ് ലിസ്റ്റില്‍ നിന്ന് ആയാല്‍ മതി.50-50 അനുപാതത്തില്‍.

കത്തോലിക്കാ മാനേജുമെന്റുകളുടെ ആവശ്യങ്ങളെല്ലാം കോടതി അംഗീകരിച്ചതാണ്. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവാതെ ആദ്യമേ തന്നെ സ്വന്തം പ്രവേശന പരീക്ഷയും 100% സീറ്റില്‍ പ്രവേശനവുമായി മുന്‍പോട്ടു പോയിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന് എനിക്കു തോന്നുന്നില്ല. സര്‍ക്കാരിന്റെ ചര്‍ച്ചകളില്‍ പങ്കെടുത്ത് 40% സര്‍ക്കാരിന് നല്‍കാന്‍ സന്നദ്ധരായതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. സര്‍ക്കാരിന് 50% കൂടിയേ തീരൂ. പ്രവേശനപരീക്ഷ പോലീസിന്റെ സഹായത്തോടെ അലങ്കോലപ്പെടുത്തി. അഫിലിയേഷന്‍ റദ്ദാക്കി. പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൊടുത്തിട്ടുള്ള കാലാവധി തെറ്റിക്കുകയാണോ ലക്ഷ്യം എന്നു തോന്നുപ്പോകുമാറാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍. മാനേജുമെന്റുകളുടെ കോളേജില്‍ പഠിക്കാന്‍ തയ്യാറായ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്വാശ്രയങ്ങളിലോ മറ്റു സംസ്ഥാനങ്ങളിലോ പോയിചേരേണ്ട സാഹചര്യം ഒരുക്കുകയും അങ്ങനെ കത്തോലിക്കാ മാനേജുമെണ്ടുകളെ സാ‍മ്പത്ഥികമായി തളര്‍ത്തുകയും ചെയ്യുക എന്നതാണോ തന്ത്രം എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

चन्द्रशेखरन नायर said...

കിരണ്‍ തെറ്റിനെ തെറ്റെന്ന് കാണിക്കാന്‍ കാട്ടിയ ധൈര്യത്തിന് അഭിനന്ദനങ്ങള്‍.

N.J ജോജൂ said...

എല്ലാവര്‍ക്കും കൂടി ഞാന്‍ ഒറ്റയൊരാള്‍ ഉത്തരം നല്‍കേണ്ടി വരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കുമെന്നു കരുതുന്നു. പ്രസക്തമെന്നു തോന്നുന്നവയ്ക്ക് ഞാന്‍ മറുപടി പറയാം.

ബൂര്‍ഷ്വാസി വളരെ വികരപരമായി സംസാരിച്ചതുകൊണ്ടും അതില്‍ ഭരണഘടനയ്ക്കും യാഥാര്‍ത്ഥ്യത്തിനും വിരുദ്ധമായ ചിലതുള്ളതിനാല്‍ മറുപടി പറയട്ടെ.

ബൂര്‍ഷ്വാസീ,
ഇപ്പോള്‍ കച്ചവടം നടത്തനാണെങ്കില്‍ ഇപ്പോഴത്തെ ഒത്തു തീര്‍പ്പുകളില്‍ തന്നെ സഭ മുന്നോട്ടൂ വയ്ക്കുന്ന വ്യവസ്ഥകളെക്കാള്‍ സാധ്യതകളുണ്ട്.

സഭ ഇത്രയും നാള്‍ ശ്രദ്ധിച്ചതും ഇനി ശ്രദ്ധിക്കുന്നതും വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തുമാണ്. ഇതു രണ്ടുമാണോ ഏറ്റവും ലാഭകരമായ തൊഴിലുകള്‍. മരണാസന്നര്‍, എയ്ദ്സ് രോഗികള്‍, അംഗവൈകല്യമുള്ളവര്‍ ഇവര്‍ക്കു വേണ്ടിയെല്ലാം സഭ പ്രവര്‍ത്തിയ്ക്കുന്നു. ഇതു ലാഭകരമാണോ? എന്തുകൊണ്ട് വ്യവസായപ്രമുഖര്‍ ഈ രംഗത്തേയ്ക്ക് വരുന്നില്ല. ഇവിടുത്തെ എല്ലാ രൂപതകള്‍ക്കും ഇത്തരം സ്ഥാപനങ്ങളുണ്ട്.

വെവ്വേറേ എന്‍‌ട്രന്‍സിന്റെ യുക്തി ആദ്യം പറയേണ്ടത് കൊച്ചിന്‍ യൂണിവേര്‍സിറ്റിയാണ്. കാലാകാലങ്ങളായി കൊച്ചിന്‍ യൂണിവേര്‍സിറ്റിയുടെ പ്രവേശനപരീക്ഷകള്‍ ഇടതടവില്ലാതെ നടന്നു പോന്നു.

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥപനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് തങ്ങളുടെ വിദ്യാര്‍ത്ഥികളെ വിശ്വാസത്തിലും കത്തോലിക്കാ സംസ്കാരത്തിലും വളര്‍ത്തുക എന്നത്. അതുകൊണ്ടു തന്നെ കത്തോലിക്കരായ വിദ്യാര്‍ത്ഥികളെ കത്തോലിക്കാ വിശ്വാസത്തിലും അക്രൈസ്തവരെ ക്രൈസ്തവമൂല്യങ്ങളിലും വളത്തുക എന്നത് അവകാശമാണ്. അതിനു വേണ്ടിതന്നെയാണ് അവരുടെ മാതാപിതാക്കള്‍ കുട്ടികളെ അങ്ങോട്ടയക്കുന്നതും.

കമ്യൂണിസം പഠിപ്പിയ്ക്കാനാണെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാവുന്നതേ ഉള്ളോ‍.

കിരണ്‍ തോമസ് തോമ്പില്‍ said...

കത്തോലിക്കാ സഭയുടെ ഭാഗത്ത്‌ ന്യായമുണ്ടെങ്കില്‍ അത്‌ നടപ്പിലാക്കുന്നതില്‍ ഒരു നിയമ തടസവുമില്ല. സര്‍ക്കാര്‍ ഒരു രീതിയിലും അതിനെ തടയുകയുമില്ല. എന്നാല്‍ സര്‍വ്വകലശാലകളില്‍ 50:50 നല്‍കാം എന്ന് എഴുതി കൊടുത്ത എഗ്രിമെന്റാണ്‌ ഇപ്പോള്‍ പ്രശ്നം. എന്നാല്‍ ഇത്‌ ഏത്‌ സാഹചര്യത്തില്‍ എഴുതിക്കൊടുത്തു എന്ന് വ്യക്തമാക്കേണ്ടേ. എന്തുകൊണ്ട്‌ ഇത്‌ വ്യക്തമാക്കിക്കൂടാ പകരം പ്രകോപനപരമായി വിമോചന സമരാഹ്വാനവും സര്‍ക്കാര്‍ വിരുദ്ധ പ്രചരണങ്ങളും നടത്തുകയാണ്‌ സഭ ചെയ്തത്‌.

ജോജു എത്ര ലാഘവത്തോടെയാണ്‌ ഇടയലേഖനങ്ങളെക്കാണുന്നത്‌ എന്നെനിക്ക്‌ മനസിലാകുന്നില്ല. ഇത്‌ വ്യക്തമായ സമരാഹ്വാനം തന്നേയാണ്‌. അത്‌ മനസിലായില്ലാ എന്ന് നടിക്കാന്‍ സ്വബോധമുള്ള ആര്‍ക്കും കഴിയില്ല.

സ്വയാശ്രയ വിഷയം ഒഴിച്ച്‌ സഭ മുന്നോട്ട്‌ വച്ച എല്ലാ ആശങ്കകളും അസ്ഥാനത്താണെന്നും ചര്‍ച്ചകള്‍ക്ക്‌ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും സര്‍ക്കാരും പാര്‍ട്ടിയും പറഞ്ഞിട്ടും സഭ പ്രകോപനം തുടരുകയാണ്‌.

N.J ജോജൂ said...

വക്കാരീ,

കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക ആത്യന്തികമായി മാതാപിതാക്കളുടെ കടമയാണ്. അതിന് അവര്‍ക്കുള്ള പരിമിതികളാണ് സ്കൂള്‍ എന്ന ആശയത്തിനു തന്നെ നിദാനമായിരിക്കുന്നത്.

നമ്മുടെ സിന്‍‌ഡിക്കെറ്റുകളെ, നമ്മുടെ ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിനെ, നമ്മുടെ സ്ഥാപനങ്ങളെ ഒക്കെ രാഷ്ടീയ വത്കരിച്ച പാരമ്പര്യമേ നമ്മുടെ നേതാക്കന്മാര്‍ക്കുള്ളൂ. താങ്കള്‍ പറയുന്നതിപോലെ യോഗ്യരായ ആള്‍ക്കാരൊക്കെ അവിടെ വന്നിരുന്നെങ്കില്‍ കേരളം എപ്പോഴേ നന്നായേനേ. അങ്ങനെയായിരുന്നെങ്കില്‍ ഇപ്പറഞ്ഞതുപോലെ മാറിമാറി ഭരിക്കുവാനാകുമായിരുന്നില്ല. അത്തരം നേതൃത്വത്തില്‍ നിന്നും നാം ഇങ്ങനെയൊരു ദയ പ്രതീക്ഷിക്കണമോ?

മാതാപിതാക്കള്‍ക്ക് ഇതിലൊക്കെ എത്രമാത്രം ഇടപെടാനാവും. അസാധ്യമൊന്നുമല്ല, പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ട്.

PSC പരീക്ഷവഴി വന്നവരൊക്കെ മോശക്കാരാണെന്നോ അഥവ അവരില്‍ ചിലരെങ്കിലും മോശക്കാരായിരിക്കുമെന്നോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എല്ലാ മേഖലയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ ഒരു പടി മുന്നിലാണ് എപ്പോഴും സ്വാശ്രയം. ഇത് ഒരു എഫിഷ്യന്‍സിയുടെ പ്രശ്നമാണ്. വക്കാരി പറഞ്ഞതുപോലെ മോട്ടിവേഷന്റെ പ്രസ്നം. ഒരേ വ്യക്തി സര്‍ക്കാര്‍ സ്ഥാപനത്തിലും സ്വകാര്യസ്ഥാപനത്തിലും സ്വന്തം സ്ഥാപനത്തിലും ജോലിചെയ്യുന്നത് വ്യത്യസ്ഥമായ രീതിയിലായിരിക്കും. അതുകൊണ്ടു തന്നെയാണ് ഇത്രയധികം അണ്‍ അയ്ഡഡ് സ്വാശ്രയ പ്രൈമറി പ്രീ പ്രൈമറി സെക്കണ്ടറി സ്ഥാപനങ്ങള്‍ വരുന്നതും.

“പല എയിഡഡ് സ്കൂളുകളും ഉന്നത നിലവാരങ്ങള്‍ പുലര്‍ത്തുന്നത് നിയമപരമായ പുസ്തകം അരച്ചുകലക്കി കുടിപ്പിക്കല്‍ മുതല്‍ നിയമപരമല്ലാത്ത കോപ്പിയടി മുതലായ പരിപാടികള്‍ വഴിയുമാണെന്നാണ് കേട്ടിരിക്കുന്നത്.” എയിഡഡ് ഗവര്‍മെന്റ് സ്ഥാപനങ്ങളില്‍ പഠിച്ച ഒരാളെന്നനിലയില്‍ ഞാ‍ന്‍ പറയും ക്രിസ്ത്യന്‍ എയിഡഡ് സ്ഥാപനങ്ങള്‍ ഒരിക്കലും എന്റെ അറിവില്‍ കോപ്പിയടിയെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നു തന്നെയല്ല നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്. ഗവര്‍മെന്റ് സ്ഥാപനത്തില്‍ സ്ഥാപനത്തിന് വ്യക്തമായ നയമില്ലായിരുന്നു. പക്ഷേ ചില അധ്യാപകര്‍ കോപ്പിയടിക്കുന്നത് തടയുകയും ചിലര്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇത് എയിഡഡ് സ്ഥാപനങ്ങളിലും നടക്കാവുന്നതേയുള്ളൂ. ചില ഗവര്‍മെന്റ് സ്കൂളുകളില്‍ ഇന്‍‌വിജിലേഷനു പോയ അധ്യാപകരെ ഭീഷണിപ്പെടുത്തിയ കഥകളും ഉണ്ട്.

N.J ജോജൂ said...

വിമോചന സമരം ആഹ്വാനം എന്ന പ്രയോഗം തന്നെ തെറ്റാണ് കിരണ്‍. ഇവിടെ ഒരു മെത്രാനും അങ്ങനെയൊന്നു ആഹ്വാനം ചെയ്തിട്ടില്ല(എന്റെ അറിവില്‍).

ന്യൂനപക്ഷാ‍വകാശധ്വംസനങ്ങളുടെ പേരില്‍ സഭ പ്രതിഷേഷം പ്രകടിപ്പിക്കുകയും പൌവത്തില്‍ പിതാവിനെ പിണറായി പേരെടുത്ത് ആക്ഷേപിക്കുകയും ചെയ്ത സമയത്താണ് ചെന്നിത്തല മുണ്ടുടുത്താല്‍ മുണ്ടശേരിയാവുമോ എന്ന ഒരു പ്രസ്ഥാവനയിറക്കുന്നത്. അതെപ്പിടിച്ചാണ് മാധ്യമങ്ങള്‍ രണ്ടാം വിമോചനസമരമെന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഉണ്ടാവുന്നത്.

ആദ്യമായി രണ്ടാം വിമോചനസമരം എന്ന വാക്ക് ആദ്യം പറഞ്ഞബിഷപ്പ് ഒരു പക്ഷേ മാര്‍ ആന്‍ഡ്രൂസ്‌ താഴത്താ‍യിരിയ്ക്കും. അത് ശരിയ്ക്കും ഒരു ആഹ്വാനമോ ഒന്നും ആയിരുന്നില്ല താനും. എന്നാല്‍ പിന്നീട് മാധ്യമങ്ങള്‍ ഇതിനെ മുതലെടുക്കുകയാണുണ്ടായത് പ്രത്യേകിച്ച് ഏഷ്യാനെറ്റ്. ഓരോ ഇടയലേഖന വായനയും ദൃശ്യമാധ്യമങ്ങള്‍ ആഘോഷിച്ചു.(മാധ്യമങ്ങളെ ഞാന്‍ കുറ്റം പറയില്ല.)

രണ്ടാമത് സംരക്ഷണസേനയുടെ രൂപീകരണമാണ്. ഇത് ഒരിക്കലും ഒരു സായുധസേനയോ അക്രമത്തിനു വേണ്ടിയുള്ളതോ അല്ല. സ്വന്തം സ്ഥാപനങ്ങള്‍ സംരക്ഷിക്കാനുള്ള കര്‍മ്മസമിതിയാണ്.

കിരണ്‍ SFI/KSU സമരങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. സ്വന്തം പാര്‍ട്ടി ഭരിയ്ക്കുമ്പഓള്‍ ഒരു പക്ഷേ സമരം ചെയ്യുന്നത് ഇതാദ്യമായിരിക്കും. സ്വാശ്രയമാനേജുമെന്റുകളുടെ കണ്‍സോര്‍ഷ്യത്തിന് പരീക്ഷനടത്താന്‍‌ അവകാശമുണ്ട് എന്ന കോടതി വിധി നിലനില്‍ക്കെ പ്രവേശന പരീക്ഷ തടയാന്‍ മുഹമ്മദ് കമ്മിറ്റിയ്ക്ക് അധികാരമില്ല എന്ന വിധി നിലനില്‍ക്കെ പരീക്ഷ നിയമവിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍‌കി. ഹൈക്കോടതി പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യമില്ലെന്ന് വിധിച്ചു. പരീക്ഷാ ദിവസം അവിടെ ഉണ്ടായിരുന്ന പോലീസിനെ പിന്‍‌വലിച്ച് പരീക്ഷ തടയാനുള്ള ഒത്താശ ചെയ്തുകൊണ്ടുത്തു. എന്നിട്ടും ഇവര്‍ നടത്തുന്ന അക്രമങ്ങളില്‍ സര്‍ക്കാരിന് പങ്കില്ല എന്നു വിശ്വസിക്കണമോ?. നിയമപരമായി തടയാന്‍ കഴിയാത്തതുകൊണ്ട് സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം കളിക്കുകയാണെന്ന് ആര്‍ക്കാണ് മനസിലാവാ‍ത്തത്?.

N.J ജോജൂ said...

ഇടയലേഖനം പ്രകോപന പരമായിരുന്നില്ല. അത് സമരാഹ്വാനവുമല്ല.

വാതില്‍ തുറന്നു കിടക്കുകയാണെന്നും സര്‍ക്കാര്‍ സന്നദ്ധമാണെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞാല്‍ മതിയോ. ഏതെങ്കിലും ചര്‍ച്ച ഇന്‍‌ടര്‍‌ചര്‍ച് കൌണ്‍സില്‍ ബഹിക്ഷകരിച്ചോ? ചര്‍ച്ചചെയ്ത് ചര്‍ച്ച ചെയ്ത് നീട്ടിയിട്ടേന്തികാര്യം. തീരുമാനമാണ് വേണ്ടത്.
സഭയുടെ നിലപാടുകള്‍ വ്യക്തമാണ്. പലതവണ പറഞ്ഞതുമാണ്. സുപ്രീംകൊടതി ശരിവച്ചിട്ടുള്ളതാണ്. ഭരണഘടനാ പരമാണ്.

മൂര്‍ത്തി said...

ലിങ്കില്‍ നിന്നാണിതെടുത്തത്. എത്രത്തോളം വിശ്വസനീയം എന്നറിയില്ല.

The campaign began when Syro-Malabar Archbishop Andrews Thazhath of Trichur told media in early July that the Church in Kerala, where both Oriental rites are based, is "ready for a second liberation struggle" to ensure educational and religious rights.

The archbishop said people still remember the Vimochana Samaram (liberation struggle) of nearly 50 years ago, when Christian opposition helped overthrow the world's first democratically elected communist government. The struggle against the communists, who came to power in 1957, began the following year and ended with the government's dismissal in 1959.

ജോജുവിന്റെ വാദം പൂര്‍ണ്ണമായും ശരിയല്ല എന്നാണ്‍ തോന്നുന്നത്.

വക്കാരിമഷ്‌ടാ said...

ജോജൂ, സ്കൂളില്‍ നിന്നു തന്നെ തുടങ്ങാം.

സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലും പഞ്ചായത്ത് ഇടപെടുക എന്നത് ഒരു പുതിയ സംഗതിയല്ല എന്ന് മാരീചനും മറ്റും പറഞ്ഞതനുസരിച്ച് ഇക്കാര്യത്തില്‍ സഭയ്ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടോ?

സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ഏത് സ്കൂളിലും സര്‍ക്കാരിന് ഇടപെടാന്‍ പറ്റണം-ഇപ്പോള്‍ അങ്ങിനെയല്ലെങ്കില്‍ എത്രയും പെട്ടെന്ന് അങ്ങിനെയാക്കണം. ശമ്പളം സര്‍ക്കാരും നിയമനം മാനേജ്‌മെന്റും എന്ന രീതി മാറണം. അത് സര്‍ക്കാര്‍ നിയമം മൂലം മാറ്റിയാല്‍ അത് ഭരണഘടനാലംഘനമാവുന്നില്ലല്ലോ. ന്യൂനപക്ഷങ്ങള്‍ക്ക് അങ്ങിനെയൊരു അവകാശം ഭരണഘടനയില്‍ പറയുന്നുണ്ടോ?

നമ്മുടെ സിന്‍‌ഡിക്കെറ്റുകളെ, നമ്മുടെ ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിനെ, നമ്മുടെ സ്ഥാപനങ്ങളെ ഒക്കെ രാഷ്ടീയ വത്കരിച്ച പാരമ്പര്യമേ നമ്മുടെ നേതാക്കന്മാര്‍ക്കുള്ളൂ. താങ്കള്‍ പറയുന്നതിപോലെ യോഗ്യരായ ആള്‍ക്കാരൊക്കെ അവിടെ വന്നിരുന്നെങ്കില്‍ കേരളം എപ്പോഴേ നന്നായേനേ. അങ്ങനെയായിരുന്നെങ്കില്‍ ഇപ്പറഞ്ഞതുപോലെ മാറിമാറി ഭരിക്കുവാനാകുമായിരുന്നില്ല. അത്തരം നേതൃത്വത്തില്‍ നിന്നും നാം ഇങ്ങനെയൊരു ദയ പ്രതീക്ഷിക്കണമോ?

മാതാപിതാക്കള്‍ക്ക് ഇതിലൊക്കെ എത്രമാത്രം ഇടപെടാനാവും. അസാധ്യമൊന്നുമല്ല, പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ട്.


യോഗ്യരായ ആള്‍ക്കാര്‍ ഉണ്ട്-നേരത്തെ പറഞ്ഞതുപോലെ മോട്ടിവേഷനാണ് ഒരു പ്രധാന പ്രശ്‌നം. അവരെ മോട്ടിവേറ്റ് ചെയ്യിക്കാനുള്ള ഒരു മാര്‍ഗ്ഗം തന്നെയാണ് ഈയൊരു സമരകാഹള അവസരത്തില്‍ മാതാപിതാക്കന്മാര്‍ തങ്ങളുടെ കുട്ടികളെ സ്വകാര്യമാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യത്തിന് മറുപടിയായി സര്‍ക്കാര്‍ സ്കൂളുകളിലേ പഠിപ്പിക്കൂ എന്നെടുക്കുന്ന തീരുമാനം. അത് എടുക്കാന്‍ ഇച്ഛാശക്തി മാത്രം മതി. സ്വകാര്യ സ്കൂളുകളിലെ “ചിട്ട”യും ടൈയ്യും ഷൂവും കണ്ട് മതിമയങ്ങരുതെന്ന് മാത്രം.

അങ്ങിനെ സമൂഹത്തിലെ പല തലത്തിലുള്ള കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ എത്തിയാല്‍ ആദ്യത്തെ കടമ്പ കടന്നു. ഇത് ഒരു തീരുമാനത്തിന്റെ പുറത്തുള്ള സംഗതിയായതുകാരണം മാതാപിതാക്കന്മാര്‍ സ്കൂളിന്റെ പ്രവര്‍ത്തനത്തിലും ക്രിയാത്മകമായി ഇടപെടും-അവരെ ഇടപെടുത്തണം. അതും സാധ്യമാണ്. ഇതൊരു വാശിയായി തന്നെ കാണണം. സ്വകാര്യ മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യത്തിനെതിരെയുള്ള വാശി.

അങ്ങിനെ സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ വരികയും മാതാപിതാക്കന്മാരുടെയും പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും നോട്ടം ഉണ്ടാവുകയും ചെയ്താല്‍ അധ്യാപകര്‍ക്ക് വെറുതെ ഇരിക്കാന്‍ പറ്റില്ല. അവരും ഇതൊരു വാശിയായി കണ്ടാല്‍ ആ കടമ്പയും കടക്കാം. എനിക്കങ്ങിനെ തന്നെ തോന്നുന്നു. അതിന് പുസ്തകം കാണാതെ പഠിച്ച് ചോദ്യപ്പേപ്പര്‍ കാണാതെ പഠിച്ച് പരീക്ഷയ്ക്ക് മാര്‍ക്കു വാങ്ങിക്കുന്നതിലല്ല കാര്യം എന്ന കാര്യം മാതാപിതാക്കന്മാര്‍ മനസ്സിലാക്കണം. ഗ്രേഡിംഗ് സിസ്റ്റം അതിനൊരു തുടക്കമാണെന്ന് തോന്നുന്നു.

എല്ലാ മേഖലയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ ഒരു പടി മുന്നിലാണ് എപ്പോഴും സ്വാശ്രയം. ഇത് ഒരു എഫിഷ്യന്‍സിയുടെ പ്രശ്നമാണ്. വക്കാരി പറഞ്ഞതുപോലെ മോട്ടിവേഷന്റെ പ്രസ്നം. ഒരേ വ്യക്തി സര്‍ക്കാര്‍ സ്ഥാപനത്തിലും സ്വകാര്യസ്ഥാപനത്തിലും സ്വന്തം സ്ഥാപനത്തിലും ജോലിചെയ്യുന്നത് വ്യത്യസ്ഥമായ രീതിയിലായിരിക്കും. അതുകൊണ്ടു തന്നെയാണ് ഇത്രയധികം അണ്‍ അയ്ഡഡ് സ്വാശ്രയ പ്രൈമറി പ്രീ പ്രൈമറി സെക്കണ്ടറി സ്ഥാപനങ്ങള്‍ വരുന്നതും.

ആ സ്ഥിതി ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റേണ്ട കാര്യമാണ് മുകളില്‍ പറഞ്ഞത്. ഗതികെട്ടാല്‍ പുലി പുല്ല് തിന്നേ പറ്റൂ. അതുതന്നെ ഇവിടെയും. നല്ല എഫിഷ്യന്റായി പോകുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്. ബൈ ഡിഫോള്‍ട്ട് ഒരു സ്വകാര്യ-സ്വാശ്രയ സ്ഥാപനം സര്‍ക്കാര്‍ സ്ഥാപനത്തെക്കാള്‍ നന്നായി പോകും എന്നൊന്നുമില്ല. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ സ്കൂള്‍ (ഗുണ്ടകളും കഞ്ചാവും മാത്രമുണ്ടായിരുന്നത്) ഒരു ഹെഡ്മിസ്‌ട്രസ്സ് വന്ന് എങ്ങിനെ നന്നാക്കിയെടുത്തു എന്നത് കഴിഞ്ഞയാഴ്ചത്തെ മനോരമയിലുണ്ട്. മോട്ടിവേഷന്‍.-അത് മാത്രം മതി. മാതാപിതാക്കന്മാരും കുട്ടികളും വിചാരിച്ചാല്‍ അത് സാധ്യമാകാവുന്നതേയുള്ളൂ. ഈയൊരു അവസരത്തില്‍ ഈ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും അതിന് കിട്ടും. സഭയുമായി സമരത്തിന് പോകുന്നതിന് പകരം സഭയുമായി സര്‍ക്കാര്‍ മത്സരിക്കട്ടെ-വിജയം സര്‍ക്കാരിനു തന്നെയായിരിക്കും. ഇടയ്ക്ക് മാഫിയ പ്രശ്‌നമുണ്ടാക്കാതിരുന്നാല്‍ മതി. ജനം ജാഗരൂകരായിരുന്നാല്‍ മാഫിയയെ അകറ്റാനും പറ്റും.

ക്രിസ്ത്യന്‍ എയിഡഡ് സ്ഥാപനങ്ങള്‍ ഒരിക്കലും എന്റെ അറിവില്‍ കോപ്പിയടിയെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നു തന്നെയല്ല നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്

ഈ ലിങ്കിലുണ്ട്. മതമല്ല ഇവിടെ കാര്യം-വിദ്യാഭ്യാസം ബിസിനസ്സ് മാത്രമാകുമ്പോളുള്ള പ്രശ്‌നങ്ങളാണ്.

ചുരുക്കത്തില്‍ സ്വകാര്യമാനേജ്‌മെന്റുകളുടെ ഈ ധാര്‍ഷ്ട്യത്തിന് ഏറ്റവും നല്ല മറുപടി കൊടുക്കാന്‍ സാധിക്കുന്നത് രക്ഷിതാക്കള്‍ക്കാണ്. അവര്‍ ഒന്ന് മനസ്സ് വെച്ചാല്‍ മതി. സര്‍ക്കാരും മുന്നണികളും അതാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്. അപ്പോള്‍ പിന്നെ ഒരു ലേഖനത്തിനും ഒന്നും ചെയ്യാന്‍ സാധിക്കില്ല. പക്ഷേ വിദ്യാഭ്യാസ കച്ചവട മാഫിയായെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

saptavarnangal said...

സത്യത്തില്‍ ചില മുഖമൂടികളാണ് അഴിഞ്ഞുവീഴുന്നത്. സഭ നിസ്വാര്‍ത്ഥസേവനത്തിനു വേണ്ടിയായിരുന്നു നില കൊണ്ടിരുന്നത്, അതു കൊണ്ടാണ് പണ്ട് സഭ പലതും തുടങ്ങിയപ്പോള്‍ ജനങ്ങള്‍ അവരാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുത്തത്. ഈ ഉണ്ടാക്കുന്ന വിവാദങ്ങള്‍ എല്ലാം സഭയിപ്പോള്‍ നിസ്വാര്‍ത്ഥസേവനത്തിന്റെ പാതയിലല്ല എന്നാണ് വ്യക്തമാക്കുന്നത്. സ്ഥാപനങ്ങള്‍ നടത്തുമ്പോഴുള്ള ലാഭനഷ്ടങ്ങള്‍ നോക്കി മുന്‍പോട്ട് പോയുക എന്നാല്‍ അതു ബിസിനസ്സ് ലക്ഷ്യങ്ങള്‍ ലാക്കാക്കിയുള്ള പുറപ്പാ‍ടാണ്.

ഇപ്പോഴത്തെ മെത്രാന്മാരുടെ പല പ്രസ്താവനകളും അതിരുവിട്ടവയാണ്. സഭയുടെ സ്ഥപനങ്ങള്‍ സഭാ മക്കളുടെ കാശുകൊണ്ട് ഉണ്ടാക്കിയതാണ്, സത്യം. പക്ഷേ അവിടെ സഭാമക്കള്‍ക്ക് മുന്‍‌ഗണന( വരികള്‍ക്കിടയില്‍ കാശുള്ള സഭാ മക്കള്‍ എന്ന് വായിക്കുക) എന്നൊക്കെയുള്ള രീതിയിലുള്ള പ്രസ്താവനകള്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കാരണമാക്കും.

വിമോചനസമരം എന്നൊക്കെ പറഞ്ഞിറങ്ങിയാല്‍ വിശ്വാസികളെ ഒന്നും കിട്ടില്ല, കാരണം എല്ലാ വിശ്വാസികള്‍ക്കും ഇപ്പോള്‍ സത്യങ്ങള്‍ അറിയാം!


സഭ ഇത്രയും നാള്‍ ശ്രദ്ധിച്ചതും ഇനി ശ്രദ്ധിക്കുന്നതും വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തുമാണ്. ഇതു രണ്ടുമാണോ ഏറ്റവും ലാഭകരമായ തൊഴിലുകള്‍. മരണാസന്നര്‍, എയ്ദ്സ് രോഗികള്‍, അംഗവൈകല്യമുള്ളവര്‍ ഇവര്‍ക്കു വേണ്ടിയെല്ലാം സഭ പ്രവര്‍ത്തിയ്ക്കുന്നു. ഇതു ലാഭകരമാണോ? എന്തുകൊണ്ട് വ്യവസായപ്രമുഖര്‍ ഈ രംഗത്തേയ്ക്ക് വരുന്നില്ല. ഇവിടുത്തെ എല്ലാ രൂപതകള്‍ക്കും ഇത്തരം സ്ഥാപനങ്ങളുണ്ട്.

ജോജ്ജു,
ഇതു വായിച്ചിട്ട് ചിരി വരുന്നു.ഇതു രണ്ടുമാണോ ഏറ്റവും ലാഭകരമായ തൊഴിലുകള്‍ എന്ന ചോദ്യത്തിനെ വളരെ ഉറപ്പോടെ പറയാം : അതെ! അതിന്റ് കൂടെ ഒരു ബിസിനസ്സ്കൂടിയുണ്ട് : ഭക്തി! കേരളത്തില്‍ നഷ്ടത്തിലായി നിര്‍ത്തി പോയ സഭയുടെ ഏതൊക്കെ സ്ഥാപനങ്ങളുണ്ട്? Charity എന്ന ഒരു മാര്‍ഗ്ഗം നന്നായി ഉപയോഗിക്കാനറിയാവുന്നതു കൊണ്ട് വിഷമിക്കണ്ടെ, എപ്പോഴും സഭയുടെ സ്ഥാപനങ്ങള്‍ ലാഭത്തിലേ ഓടൂ!

വിനയന്‍ said...

കേരളം അക്കാഡമക്കിലായി ഒരു പാട് ഉയര്‍ന്നു പോയി എന്നതിന്റെ കുഴപ്പങ്ങളാണ്‌ ഇന്നു കാണുന്നത്.ഈ ന്യൂനപക്ഷ പദവി പ്രത്യേക പദവി തുടങ്ങിയ കാര്യങ്ങള്‍ എടുത്തു കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അച്ചന്മാരും മൌലവിമാരും പൈസയുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മാ‍ാറിയിരിക്കുന്നു.

ഇടതു പക്ഷം വരുമ്പോള്‍ മാത്രം ചോരിഞ്ഞു കയറുന്ന അച്ചന്മാരുടെ ഈ സ്വഭാവത്തിന്റെ കാരണം തങ്ങളുടെ പൊന്മുട്റ്റയിടുന്ന താറാവിനെ കൊല്ലുമോ എന്ന പേടി തന്നെയാണ്.മുതലാളിത്ത ബൂറ്ഷ്വാ ചായ്‌വുകള്‍ ചരിത്രത്തിലുടനീളം ക്യസ്ത്യന്‍ സഭകള്‍ എടുത്തു പോന്ന നിലപാടുകളാണ്.ഇപ്പോള്‍ ഇങ്ങനെയൊരു ഇടയലേഖനത്തിലും വല്ലാത്ത ഒരു പുതുമയൊന്നും കാണേണ്ടതില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം.

santhosh balakrishnan said...

കിരണ്‍ജി..!
കഴിഞ ദിവസം ഇന്ത്യാവിഷനില്‍
തൃശൂരില് എന്ട്രന്‍സ്‌ കോച്ചിങ് നടത്തൂന്ന പ്രൊഫ:പി.സി.തോമസുമായുള്ള അഭിമുഖം കണ്ടിരുന്നു.
40 വര്‍ഷത്തോളമായി ട്യൂഷന്‍ രംഗത്ത്‌ സജീവസാന്നിധ്യമാണ് അദ്ദേഹം.
ഇപ്പോള് വളര്‍ന്ന്‌ വലിയ സ്ഥാപനമായി.
വലിയ കെട്ടിടം..ഗ്രൌണ്ട്‌..
ആയിരക്കണക്കിന് കുട്ടികള്..ഹോസ്റ്റലുകള്..

ഇപ്പോള്‍ പാരലല്‍ വിദ്യാഭ്യാസവും ഐ.എ.എസ്‌ കോച്ചിങും വരെ അവീടെയുണ്ട്‌.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത്‌ പതിറ്റാണ്ടുകളുടെ അനുഭവമുള്ള അദ്ദേഹം പറഞ വാക്കുകള് ഇതാണ്

"കുട്ടികളുടെ കയ്യില്‍ നിന്നും പിരിക്കുന്ന ഫീസ്‌ മാത്രം കൊണ്ടാണ് താന്‍ ഈ സ്ഥാപനം പടുത്തുയര്‍ത്തിയത്‌
ഇപ്പോള്‍ എന്ട്രന്‍സ്‌ കോച്ചിങിന് ഒരു കുട്ടിയില്‍ നിന്നും പിരിക്കുന്ന ഫീസ്‌ 12,500 രൂപ.. (പ്രതിവര്‍ഷം...)തനിക്ക്‌ കിട്ടുന്ന പണം മുഴുവന്‍ താന്‍ ഈ രംഗത്ത്‌ വീണ്ടും വീണ്ടും നിക്ഷേപിക്കുന്നു. ഒരു പൈസ പോലും ആരില്‍ നിന്നും ഡൊണേഷന്‍ വാങിയിട്ടില്ല..ഇപ്പോള്‍ പലരും സ്വാശ്രയകോളേജുകളുടെ പേരില്‍ നടത്തുന്നത്‌ പരശ്രയകോളേജുകള് ആണ്."
അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാര്‍ഥത അഭിമിഖം കണ്ടവര്‍ ഒരിക്കലും മറക്കാനിടയില്ല.!മറ്റു കച്ചവട സ്ഥാപനങളേ പോലെ കോളേജുകളേയും കാണുന്ന നിലപാടാണ് പ്രശ്നം.
പെട്ടെന്ന്`ലാഭം ഉണ്ടാക്കണം.
പിതാക്കന്മാര്‍ ഒരിക്കലും പോകരുതാത്ത വഴികളിലൂടെ സഞരിക്കുന്ന അപൂര്‍വ്വം ചിലര്‍ മൊത്തം പ്രസ്ഥാനത്തിനും ചീത്തപ്പെര്‍` ഉണ്ടാക്കുന്നു.
പരിശുദ്ധിയുടെ സഹനത്തിന്റെ വെള്ള്ക്കുപ്പായം ഇട്ടുകൊണ്ട്‌ ചിലര്‍ ആക്രോശിക്കുന്നത്‌ കാണേണ്ടിവരുന്നത് വളരെ പരിതാപകരമാണ്..!

KuttanMenon said...

പി.സി.തോമസിന്റെ ചാരിത്ര്യശുദ്ധി വിളമ്പുന്നവര്‍ ഒന്നുകൂടി ഓര്‍ക്കുക. കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി അദ്ദേഹം ട്യൂഷന്‍ നടത്തുന്നുണ്ട്. 1988 ലാണ് അദ്ദേഹം സെ.തോമസ് കോളജില്‍ നിന്നും വളണ്ടറി റിട്ടയര്‍മെന്റ് എടുത്തത്. അതായത് അവിടെ ഉള്ളപ്പോള്‍ തന്നെ, (ഏകദേശം 20 വര്‍ഷത്തോളം) കോളജില്‍ ഇരുന്നുകൊണ്ടുതന്നെ പുറത്ത് ട്യൂഷന്‍ നടത്തിയിരുന്നു. എന്റെ അദ്ധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. എത്ര ദിവസം അദ്ദേഹം ക്ലാസില്‍ വന്നിട്ടുണ്ട് എന്നത് എനിക്കറിയാം. 16 --ല്‍ കൂടുതല്‍ മണിക്കൂറുകള്‍ അദ്ദേഹം വന്നിട്ടില്ല. സിലബസിലെ 40 ശതമാനം പോലും പഠിപ്പിച്ചില്ല. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിടെ ഹെഡായിരുന്ന അദ്ദേഹം പകരം ഒരൂ അദ്ധ്യാപകനെ പോലും അറേഞ്ച് ചെയ്തില്ല. ഇതാണോ ആത്മാര്‍ത്ഥത ? ക്ലാസിലെ പഠനരീതിയല്ല അദ്ദേഹം ട്യൂഷനില്‍ തുടര്‍ന്നിരൂന്നത്. രണ്ടും രണ്ടു തരം. ഒരേ വിദ്യാര്‍ത്ഥികള്‍. ഇതു തന്നെയായിരുന്നു മേനൊന്‍ സാറും ജയാറാം സാറുമെല്ലാം അനുവര്‍ത്തിച്ചിരുന്നത്.
ആരേയും അധിക്ഷേപിക്കാനല്ല . ഇവിടെ രണ്ടു തരം വിദ്യഭ്യാസമാണ് നടക്കുന്നത്. എയിഡഡ് സ്കൂളുകളിലും അണ്‍ എയിഡഡ് സ്കൂളുകളിലും ഇക്കാര്യത്തില്‍ യാതൊരു വ്യത്യാസവുമില്ല. എങ്കിലും ചില എയിഡഡ് സ്കൂളുകളില്‍ ആത്മാര്‍ത്ഥമായി തന്നെയാണ് പഠിപ്പിക്കുന്നത്. അങ്ങനെയുള്ള സ്കൂളുകളില്‍ രാഷ്ട്രീയക്കാര്‍‍ കയറിയിറങ്ങി സ്വന്തം താത്പര്യങ്ങള്‍ കുട്ടികളിലും അധ്യാപകരിലും അടിച്ചേല്‍പ്പിക്കുന്നത് തീര്‍ത്തും അപകടകരമായ പ്രവണത തന്നെയാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരി ഒരു തെറ്റ്‌ പറ്റിയില്ലേ എന്ന് സംശയം ഈ മേരി മാതാ എഞ്ചിനിയരിഗ്‌ കോളേജ്‌ കത്തോലിക്ക സഭയുടേതല്ല എന്നാണ്‌ എന്റെ വിശ്വാസം. ജോജുവിന്‌ കൂടുതല്‍ വിശദീകരിക്കാന്‍ കഴിയും.

കോപ്പിയടി ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ ഇല്ലാ എന്നൊന്നും ഞാന്‍ അവകാശപ്പെറ്റുന്നില്ല. എന്നാലും തെറ്റിദ്ധാരണ പരത്തരുതല്ലോ


ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ജോജു പറഞ്ഞ ഒരു നിര്‍ണ്ണായക പോയന്റെ ശ്രദ്ധിക്കാതെ പോകുന്നത്‌ ശരിയല്ല.

ഇന്ന് കത്തോലിക്ക സഭ എഞ്ചിനിയറിഗ്‌ കോളെജ്‌ പ്രവേശനത്തിന്‌ മുന്നോട്ട്‌ വച്ചിരിക്കുന്ന പാക്കേജ്‌ അത്രക്ക്‌ മോശമാണ്‌ എന്ന് പറഞ്ഞു കൂടാ. 50% സീറ്റില്‍ എന്തും ആകാം എന്ന രീതിയില്‍ മറ്റ്‌ കോളേജുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ എങ്ങനെ ന്യായികരിക്കാനാകും.

100% സീറ്റിലും 38000 രൂപ നിരക്കില്‍ പഠിപ്പിക്കാമെന്ന സഭയുടെ നിലപാടാണ്‌ 50% സീറ്റില്‍ എന്തുമാകാം എന്നതിനെക്കാല്‍ നല്ലത്‌ എന്ന അഭിപ്രായമാണ്‌ എനിക്ക്‌. എന്നാല്‍ 50:50 എന്ന രീതിയില്‍ പ്രവേശനം നല്‍കാം എന്ന് പറഞ്ഞ്‌ സഭ സര്‍വ്വകലാശാലകളില്‍ കരാര്‍ ഒപ്പിട്ട്‌ കൊടുത്തിട്ടുണ്ട്‌ എന്ന വസ്തുതയാണ്‌ ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്‌. ഒരു കരാര്‍ പാലിക്കേണ്ട ബാധ്യത മറ്റാരേക്കാള്‍ ധാര്‍മികത മുറുകേ പിടിക്കേണ്ട സഭക്കുണ്ട്‌. ഇപ്പോള്‍ അഫിലിയേഷന്‍ റദ്ദ്‌ ചെയ്തത്‌ കരാര്‍ ലംഘനമെങ്കില്‍ അത്‌ അംഗീകരിക്കുകയാണ്‌ സഭ ചെയ്യേണ്ടത്‌. അല്ലാതെ ഇല്ലാത്ത അല്ലെങ്കില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച്‌ ഇടയലേഖനം ഇറക്കുക. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുക ഇവയൊന്നും ക്രിസ്തു സഭ ചെയ്യാന്‍ പാടില്ല. ഞാന്‍ പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടുള്ള യേശുവിന്റെ വചനങ്ങള്‍ അപ്പോള്‍ നമുക്ക്‌ തിരിച്ചടിയാകും.

N.J ജോജൂ said...

"സഭയുടെ സ്ഥപനങ്ങള്‍ സഭാ മക്കളുടെ കാശുകൊണ്ട് ഉണ്ടാക്കിയതാണ്, സത്യം. പക്ഷേ അവിടെ സഭാമക്കള്‍ക്ക് മുന്‍‌ഗണന( വരികള്‍ക്കിടയില്‍ കാശുള്ള സഭാ മക്കള്‍ എന്ന് വായിക്കുക) എന്നൊക്കെയുള്ള രീതിയിലുള്ള പ്രസ്താവനകള്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കാരണമാക്കും."

സപ്തവര്‍ണ്ണങ്ങള്‍,

ഈ വര്‍ഗ്ഗീയധൃവീകരണം എന്നത് ഒരു ഉമ്മാക്കിയാണ്. രാക്ഷ്ടിയക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഒരു വര്‍ഗ്ഗീയധൃവീകരണവും ഉണ്ടാവുകയില്ല. ഇക്കാലമത്രയും പ്രീപ്രൈമറി മുതല്‍ പ്രോസ്റ്റുഗ്രാജുവേഷന്‍ വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒരു നല്ല ശതമാനം ക്രിസ്തന്‍ മാനേജുമെന്റുകളുടെയാണ്. എന്ത് വര്‍ഗ്ഗീയ ധൃവീകരണമാണ് ഉണ്ടായത്. ഇവിടെ NSS എന്റെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നു. എന്ത് വര്‍ഗ്ഗീയ ധ്രൂവീകരണമാണ് സംഭവിച്ചത്. മുസ്ലീം സ്ഥാപനങ്ങളെക്കുറിച്ച് എനിക്കത്ര വിവരം പോര. അതുകൊണ്ട് പറയാനറിയില്ല.

സഭ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് സഭമക്കള്‍ക്കു വേണ്ടിയാണ്. അത് ഒരു അകത്തോലിക്കനോ അക്രൈസ്തവനോ പ്രയോജനം ചെയ്തിട്ടൂണ്ടെങ്കില്‍ സന്തോഷമേയുള്ളൂ. ചങ്ങനാശ്ശേരിയില്‍ അതിരൂപതയുടെ രണ്ട് കോളേജുകളാണുള്ളത്. SB കോളേജും യുവദീപ്തിയും. മാര്‍ക്കുള്ള അക്രൈസ്തവര്‍ക്ക് SB കോളേളില്‍ പ്രവേശനം ലഭിയ്ക്കുമ്പോള്‍ മാര്‍ക്ക് കുറഞ്ഞ കത്തോലിക്കര്‍ക്ക് യുവദീപ്തി കോളേജില്‍ പോകേണ്ടി വരുന്നു. ഇതാണ് സഭയുടെ നിലപാട്. അല്ലാതെ മാര്‍ക്കു കുറഞ്ഞ ഒരു കത്തോലിക്കനു വേണ്ടി മാര്‍ക്കു കൂടിയ അക്രൈസ്തവന്‍് പ്രവേശനം നിഷേധിക്കില്ല പ്രവേശനത്തിനുള്ള അവകാശം നിലനില്‍ക്കുമ്പോള്‍ പോലും.

കുരുവിള said...

കത്തൊലിക്കാ സഭ അല്ലെങ്കില്‍ സഭാധികാരികള്‍‌ ഉണ്ടാക്കുന്ന ‘’സാമൂഹ്യ’‘ പ്രശ്നങ്ങളെകുറിച്ച് മാത്രം‌ പൊസ്റ്റുകളിടുന്ന കിരണിന്റെ നിരീക്ഷണ പാടവത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഒന്നുകില്‍ മുരിങ്ങൂര്‍, അല്ലെങ്കില്‍ സ്വാശ്രയ പ്രശ്നം‌.

കിരണേ അച്ചന്മാര്‍ കാശു വാങ്ങിയില്ലെങ്കില്‍ ഇതൊക്കെ നടത്തിക്കൊണ്ടു പൊകാന്‍ താങ്കളേപൊലുള്ള കുഞ്ഞാടുകള്‍ കാശു മുടക്കുമൊ?

വേറെ ഒരു കാര്യം‌. കാശുള്ളവര്‍‌ സീറ്റിനായി ഓടി നടക്കുന്നു. ഒരു ഉദാഹരണം പറയാം. എന്റെ ഒരു കസിന്‍ 30 ലക്ഷത്തിനു മുകളില്‍‌ കൊടുത്തിട്ടാണു അദ്ദേഹത്തിന്റെ മകള്‍ക്ക് ഇപ്രാവശ്യം അഡ്മിഷന്‍ ശരിയാക്കിയത്. കാശുകൊടുക്കാന്‍ റെഡി ആണേല്‍ മേടിക്കാനും ആള്‍ക്കാര്‍ റെഡി ആ‍ണു. അതിനു മത വ്യത്യാസമില്ല.

കിരണിന്റെ വീടിനടുത്തല്ലേ ചെമ്പേരി എഞ്ചിനീയറിങ് കൊളേജ്. ആ ഇടവകയിലെ ഒരു പാവപ്പെട്ട കുട്ടിക്ക് മാര്‍ക്കുണ്ടായിട്ടും കാശില്ലാത്തതിനാല്‍ അഡ്മിഷന്‍ കൊടുക്കാത്തവരാണു നടത്തിപ്പുകാര്‍. ഒരു കുഞ്ഞാടും സപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്നില്ല.

ഇവിടെ കുറെ ആള്‍ക്കാരുണ്ട്. പോസ്റ്റ് അച്ചന്മാര്‍ക്കെതിരെ ആണെന്നറിഞ്ഞാല്‍ പൊട്ടക്കണ്ണന്റെ മാവേലേറു പോലെ അങ്ങു 'താങ്ങിക്കോളും.' കാര്യത്തോടടുത്തപ്പോള്‍ ഇടയലേഖനം മുഴുവന്‍ കേട്ടവരും വായിച്ചവരും ആരുമില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

കുരുവിളയുടെ നിരീക്ഷണങ്ങള്‍ എനിക്കിഷ്ടപ്പെട്ടു. സ്വയാശ്രയ്ം മുരിങ്ങൂര്‍ വിഷയങ്ങളില്‍ ഞാന്‍ കുറച്ച്കേറെ പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്‌ എന്ന് ഞാന്‍ മറ്റ്‌ മതങ്ങളെക്കുരിച്ചും വിഷയങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്‌ എന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടേ.

പക്ഷെ താങ്കള്‍ എന്താണ്‌ ഉദ്ദേശിച്ചത്‌ എന്നെനിക്ക്‌ മനസിലായില്ല. പിന്നെ സ്വയാശ്രയ കോളെജ്‌ നടത്താന്‍ കുഞ്ഞാടുകള്‍ കാശ്‌ കൊടുക്കില്ല. ചെമ്പേരി എഞ്ചിനിയറിഗ്‌ കോളെജ്‌ നടത്തുന്നത്‌ സഭയല്ലെ അവിടെ അഡിമിഷന്‍ കൊടുക്കാത്തതില്‍ പാവം കുഞ്ഞാടുകള്‍ എന്തു പിഴച്ചു.

ഇനി ഇടയലേഖനം കേട്ടാലേ കാര്യങ്ങള്‍ മനസിലാകൂ എന്നൊന്നു ഇല്ലല്ലോ ചാനല്‍ ചര്‍ച്ചകളിലൊക്കെ സഭ പിതാക്കന്മാര്‍ത്തന്നെ വന്ന് വിശദീകരിച്ചതാണ്‌ ഇതൊക്കെ. വാര്‍ത്തകള്‍ ഒന്നും തെറ്റായിരുന്നു എന്ന് ഒരു പിതാവും പറഞ്ഞിട്ടില്ല. ആദ്രൂസ്‌ പിതാവിന്റെ പ്രസംഗവും ചാനലില്‍ ഉണ്ടായിരുന്നു. പിന്നെ ഒന്ന് പറയാം സഭക്കെതിരെ ഒരു മാധ്യമ സിണ്ടിക്കെറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്. അതാണോ ഉദ്ദേശിച്ചത്‌.

കാര്യങ്ങള്‍ വ്യക്തമായിപ്പറഞ്ഞിരുന്നു എങ്കില്‍ കുറേക്കൂടി വ്യക്തമായി മറുപടി പറയാമയിരുന്നു.

പിന്നെ സഭ സൌജന്യമായി ആരേയും പഠിപ്പിക്കണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ കരാറുകള്‍ എഴുതിക്കൊടുത്തിട്ടുണ്ടെങ്കില്‍ അത്‌ പാലിക്കാന്‍ അവര്‍ ബാധ്യസ്തരാണ്‌. അതാണ്‌ ക്രൈസ്തവ ധര്‍മ്മം

N.J ജോജൂ said...

"സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ഏത് സ്കൂളിലും സര്‍ക്കാരിന് ഇടപെടാന്‍ പറ്റണം-ഇപ്പോള്‍ അങ്ങിനെയല്ലെങ്കില്‍ എത്രയും പെട്ടെന്ന് അങ്ങിനെയാക്കണം. ശമ്പളം സര്‍ക്കാരും നിയമനം മാനേജ്‌മെന്റും എന്ന രീതി മാറണം. അത് സര്‍ക്കാര്‍ നിയമം മൂലം മാറ്റിയാല്‍ അത് ഭരണഘടനാലംഘനമാവുന്നില്ലല്ലോ. ന്യൂനപക്ഷങ്ങള്‍ക്ക് അങ്ങിനെയൊരു അവകാശം ഭരണഘടനയില്‍ പറയുന്നുണ്ടോ?"

വക്കാരീ,
Article 30(1) പ്രകാരം ഏതൊരു മത-ഭാഷാ മൈനോറിറ്റിയ്ക്കും സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍മ്മിയ്ക്കാനും പ്രവര്‍ത്തിപ്പിയ്ക്കാനും അവകാശമുണ്ട്. ഇത് ന്യൂനപക്ഷങ്ങളുടെ തനിമയും വ്യക്തിത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് അതിനസുസരിച്ച് ന്യൂനപക്ഷസമുദായ വിദ്യാര്‍ത്ഥികളെ വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി വിഭാവനം ചെയ്തിട്ടുള്ളതാണ്. ഈ ലക്ഷ്യം സാധിക്കുന്നതിന് അതിന് അനുയോജ്യരായ അധ്യാപകര്‍ വേണം. അതിന് നിയമനത്തിലെ സ്വാതന്ത്ര്യം കൂടിയേതീരൂ. ഇതില്‍ കച്ചവടത്തിന് സാധ്യതയില്ലേ എന്നു ചോദിച്ചാന്‍ തീര്‍ച്ചയായും ഉണ്ട്. അത് ഇല്ലാതാക്കാന്‍ പ്രവേശന നടപടികള്‍ സുതാര്യമാക്കുകയാണ് മാര്‍ഗ്ഗം. അല്ലാതെ ന്യൂനപക്ഷങ്ങളുടെ നിയമനാധികാരം പിടിച്ചു വാങ്ങുകയല്ല. (സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിയാല്‍ അഴിമതി നടക്കുകയില്ല എന്ന് വിശ്വസിക്കുന്നതും മണ്ടത്തരമാണ്. അനുഭവങ്ങള്‍ തെളിയിക്കുന്നത് അങ്ങനെയാണ്.)

സര്‍ക്കാര്‍ പാസാക്കുന്ന ഏതു നിയമവും ഭരണഘടനയ്ക്ക് വിധേയമാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം അതിന് നിലനില്‍പ്പില്ല. അതുകൊണ്ടു തന്നെയാണ് സ്വാശ്രയനിയമങ്ങള്‍ കോടതി അസാധുവാക്കിയത്.

എയിഡഡ് സ്കൂളുകളെല്ലാം സര്‍ക്കാരിന്റെ അധികാരത്തിന് വിധേയമാണ്. ഇവയെല്ലാം ഉപജില്ലാതല വിദ്യാഭ്യസ ഭരണകൂടത്തിന്റെ കീഴിലാണ്. അവയെ നിയന്ത്രിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ്. അതേ സമയം അധ്യാപക വിദ്യാര്‍ത്ഥീ പ്രവേശനം മാനേജുമെന്റാണ് നടത്തുന്നത്. അത് മേല്‍‌പറഞ്ഞ പ്രകാരം ന്യൂനപക്ഷാവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു ഒരു സംശയം ഈ അവസരത്തില്‍ ചോദിച്ചു കൊള്ളട്ടേ ഇതുവരെ കത്തോലിക്ക സ്ഥാപങ്ങളില്‍ നടന്നിരുന്ന നിയമനങ്ങള്‍ സുതാര്യമായിരുന്നോ. അല്ലെങ്കില്‍ തലവരി വാങ്ങിയിട്ടില്ലേ അതും അല്ലെങ്കില്‍ ന്യൂനപക്ഷ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്ന രിതിയിലുള്ള നിയമനങ്ങളാണോ നടന്നത്‌?

N.J ജോജൂ said...

“വക്കാരി ഒരു തെറ്റ്‌ പറ്റിയില്ലേ എന്ന് സംശയം ഈ മേരി മാതാ എഞ്ചിനിയരിഗ്‌ കോളേജ്‌ കത്തോലിക്ക സഭയുടേതല്ല എന്നാണ്‌ എന്റെ വിശ്വാസം. ജോജുവിന്‌ കൂടുതല്‍ വിശദീകരിക്കാന്‍ കഴിയും.”

കിരണ്‍,
എനിക്കിതില്‍ കൂടുതലായ വിശദീകരണമൊന്നുമില്ല. മേരി മാതാ എഞ്ചിനിയരിഗ്‌ കോളേജ്‌ കത്തോലിക്കാ സഭയുടെ കോളേജാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്തായാലും അതില്‍ മേരി മാതാ എന്നൊരു പേരുള്ള സ്ഥിതിയ്ക്ക് അതേതോ ക്രിസ്ത്യാനിയുടേതാണല്ലോ. ആ നിലയ്ക്ക് ഒരു കൂട്ടകോപ്പിയടി അവിടെ നടക്കാന്‍ പാടില്ലായിരുന്നു. കോപ്പിയടിയ്ക്ക് കോളേജധികാരികള്‍ ഒത്താശചെയ്തുകൊടുത്തോ എന്ന് എനിക്കറിയില്ല, ആ ലിങ്കിലും വ്യക്തമല്ല.

ഈ സ്വകാര്യ സ്വാശ്രയ എന്‍‌ജിനീയറിംഗ് കോളേജുകള്‍ വരുന്നതിനുമുന്‍പ് കേരളത്തിലെ പ്രശസ്തമായ ഒരു എന്‍‌ജിനീയറിംഗ് കോളേജില്‍ പഠിച്ച ഒരാളെന്ന നിലയില്‍ ഞാന്‍ പറയാം. കോപ്പിയടിയുടെ കാര്യത്തില്‍ ആരും പിന്നിലല്ല. നിങ്ങള്‍ വിശ്വസിക്കുമോ എന്ന് അറിയില്ല. പാസാകാത്തവന്‍ പാസാകുവാന്‍ വേണ്ടിയും 60% കിട്ടാവുന്നവന്‍ 70% കിട്ടാ‍ന്‍ വേണ്ടിയും 70% കിട്ടുന്നവന്‍ 80% കിട്ടാന്‍ വേണ്ടിയും കോപ്പിയടിയ്ക്കുന്ന സാഹചര്യമാണ് ഗവര്‍മെന്റിന്റേതുള്‍പ്പെടെയുള്ള മിക്ക എന്‍‌ജിനീയറിംഗ് കോളേജുകളിലും ഉള്ളത്. മാര്‍ അത്തനേഷ്യസ് കോളേജ്(കത്തോലിക്കാ മാനേജുമെന്റ് അല്ല) ഒഴികെ അന്നുണ്ടായിരുന്ന ഒരു കോളേജും കോപ്പിയടിയ്ക്കെതിരെ ശക്തമായ നിലപാടെടുത്തതായി അറിവില്ല.

അരവിന്ദ് :: aravind said...

മതത്തിന്റെ "കമ്മോഡിറ്റൈസേഷന്‍" നടന്നിട്ട് എത്രയോ കാലമായി!
പ്രത്യേകിച്ച് കൃസ്ത്യന്‍ ചര്‍ച്ചിന്റെ. നല്ല ഒന്നാം നമ്പ്ര എം ബി എ ക്കാര്‍ പ്രൊഫഷണല്‍ ആയിട്ട് നടത്തുന്ന "ബിസിനസ്സ്" സ്ഥാപനങ്ങളാണ് പല ചര്‍ച്ചുകളും. ദാനം കൊണ്ടു മാത്രം നടത്താന്‍ പറ്റാത്ത പോലെ വളര്‍ന്നു എന്നത് കൊണ്ടാകാം. മറ്റുമതങ്ങളില്‍ അത് കാണാത്തത്, അതിന്റെ വ്യാപ്തിക്കുറവും, മുകളിലുള്ളവരുടെ പിടിപ്പുകേടും കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു.
മതങ്ങള്‍ പൊതുജന ഉപയോഗത്തിനായി സം‌രംഭങ്ങള്‍ തുടങ്ങുന്നത് വളരെ നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം.
മതം ബിസിനസ്സ് നടത്തിയാല്‍ അത് വിശ്വാസ്യതയും സത്യസ്ന്ധതയും ഉള്ള ഒരു പരിപാടി ആവും എന്ന് ജനത്തിന് വിശ്വാസമുണ്ടായിരുന്നു. ചെറിയ ഉദാഹരണത്തിന് ചങ്ങനാശേരി എസ് ബി കോളേജ്.അച്ചന്മാരുടെ കോളേജ് എന്ന് അറിയപ്പെടുന്ന ഈ സ്ഥാപനം അതിന്റെ ക്വാളിറ്റി കൊണ്ട് പ്രസിദ്ധമായതാണ്.
പിന്നെ വഴിയിലെവിടെയോ ആ വിശ്വാസം നഷ്ടപ്പെട്ട് ഉപഭോക്താവിന്റെ പോക്കറ്റടിക്കുന്ന തെരുവു കച്ചവടക്കാരന്റെ ലെവലിലേക്ക് സഭയുടേ സ്ഥാനങ്ങള്‍ എത്തിയോ എന്ന് പത്രങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ സംശയിക്കുന്നു.
എവിടെയാണ് പിഴച്ചത്? സഭകള്‍ തമ്മിലുള്ള മത്സരം തന്നെയാകാം കാരണം.

മേരിമാതായിലെ കൂട്ടക്കോപ്പി ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കുന്നില്ല. ഗവര്‍മെന്റ് കോളേജിലൊക്കെ കോപ്പിയടിയുണ്ടെങ്കിലും കൂട്ടക്കോപ്പിയടി ഒരു തരത്തിലും അനുവദിക്കില്ല, കാരണം മാനേജ്മെന്റിന് റിസള്‍ട്ട് നന്നാക്കണം, അടുത്തകൊല്ലം കൂടുതല്‍ പിള്ളേര് വേണം, ലാഭം കിട്ടണം എന്നൊന്നും വലിയ താല്പര്യമില്ല തന്നെ. എന്തു സംഭവിച്ചാലും സര്‍ക്കാര് കോളേജ് നടത്തും എന്നത് തന്നെ. പ്രൈവറ്റ് മാനേജ് മെന്റില്‍ ആ ഓപ്ഷന്‍ ഇല്ല. റിസള്‍ട്ട് ഇല്ലെങ്കില്‍ തെറീക്കുന്നത് അവരുടെ ജോലിയാകും.
ഇതില്‍ മതവുമായി ഒരു ബന്ധവുമില്ല, കര്‍ണ്ണാടകയിലെ മിക്ക പ്രൈവറ്റ് എഞ്ചി കോളേജിലും കോപ്പിയടി അനുവദനീയമാണ്. നേരിട്ട് അറിയാം.(ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ഉത്തമ ഉദാഹരണം.പല കമ്പനികളും അവിടത്തെ കുട്ടികളെ റിക്രൂട്ട് ചെയ്യാറില്ല)

പറഞ്ഞു വന്നത്, സഭ കോളേജ് നടത്തുന്നതിനോ, സ്വന്തം പ്രവേശന പരീക്ഷ വെയ്കുന്നതിനോ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. അതിന്റെ നടത്തിപ്പിന് പരമാവധി സുതാര്യതയും, സമൂഹം കാംക്ഷിക്കുന്ന ചില മാനദണ്ഡങ്ങളും (നാല്പത് ശതമാനം സര്‍ക്കാര്‍ ഫീ സീറ്റ്, ഭൂരിഭാഗം പ്രവേശനം മെറിറ്റില്‍, സം‌വരണം (?)) ഉണ്‍റ്റെങ്കില്‍ പ്രൈവറ്റ് എഡ്യുക്കേഷന്‍ പ്രോത്സാഹിപ്പിക്കുക തന്നെ വേണം, അവര്‍ക്കും ലാഭം കിട്ടുന്ന തരത്തില്‍.

എന്നാല്‍ കുറേ പ്രൈവറ്റ് കോളെജുകള്‍ ഉണ്‍റ്റെങ്കില്‍ അല്പം കാശ് മുടക്കിയാല്‍ തോന്നുന്നത് പഠിക്കാം, കണക്കിന് തോറ്റാലും ഇഞ്ചിനീയറാകാം എന്നു വന്നാല്‍ ഇന്ത്യക്കാരുടേ ഏക ശക്തിയായ മാനവവിഭവശേഷിയെ കാര്യമായി ബാധിക്കും-ക്വാളിറ്റി കുറയും. വളരെ അപകടകരമാണ് അത്.
ക്വാളിറ്റിക്ക് എന്നും മാര്‍ക്കെറ്റുണ്ടെന്ന സത്യം മാനേജുമെന്റുകള്‍ മനസ്സിലാക്കണം. മാത്രമല്ല, സോഷ്യല്‍ റെസ്പോണ്‍സിബിളിറ്റിയും വളരെ ആവശ്യമാണെന്നും.
പ്രൈവറ്റ്കാര്‍ ദീര്‍ഘദൃഷ്ടിയോടെ വേണം വിദ്യാഭ്യാസ രംഗത്ത് കടന്നു വരാന്‍. ക്വാളിറ്റിയില്‍ കോമ്പ്രമൈസ് ഇല്ലാതെ. ഉദാഹമുണ്ട് നമുക്ക്, പിളാനിയിലെ ബിര്‍ളാ ഇന്‍‌റ്റിറ്റ്യൂട്ട്.

സര്‍ക്കാര്‍ സ്കൂളുകളെ പുനരുദ്ധരിക്കുക, നല്ല ആശയമാണ്.
പക്ഷേ നിലവിലുള്ള സര്‍ക്കാര്‍ നിലവാരത്തില്‍ , പ്രവറ്റ് മാനേജ്മെന്റുകളോടെതിര്‍പ്പെന്ന നിലയില്‍ മാത്രം, തിരുവല്ല സെറ്റ് ആന്റണീസില്‍ നിന്ന് ഒരു അമ്മ, തന്റെ കുട്ടിയെ പുറമറ്റം ജി എച് എസ്സില്‍ ചേര്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സ്വന്തം കുട്ടിയുടെ ഭാവി വച്ചല്ലല്ലോ ആരും സമൂഹം ഉദ്ധരിക്കുക-നമ്മള്‍ മലയാളീസല്ലേ? :-)

വേണ്‍‌ടത് സര്‍ക്കാര്‍ സ്കൂളില്‍ ഉള്ള കുട്ടികളെ നല്ല നിലവാരത്തില്‍ പുറത്തിറക്കുക എന്നതാണ്. കുട്ടികള്‍ വരട്ടെ,അപ്പോ മെച്ചപ്പെടാം എന്ന് കരുതിയാല്‍ പ്രശ്നം കോഴി-മുട്ട പ്രശ്നം പോലെ
അങ്ങനെതന്നെയിരിക്കും.

ബൂര്‍ഷ്വാസി said...

ജോജൂ,
സഭയുടെ സമീപ കാല പ്രവര്‍തികളില്‍ പലതും ശരി ആയി തോന്നിയില്ല..അതു പറഞ്ഞു എന്നെ ഉള്ളൂ..കുറച്ച്‌ വികാരം ഇല്ലാതെ പറഞ്ഞാല്‍ അതിലൊരു ഇത്‌ ഇല്ലല്ലൊ..
സഭ ചെയ്യുന്നത്‌ കച്ചവടം അല്ലെന്ന് ഒന്നു തെളിയിക്കാമൊ..സ്വാശ്രയം എന്ന ഏര്‍പ്പാടു തന്നെ കച്ചവടം അല്ലെ...പിന്നെ അതില്‍ ശതമാന കണക്കുകള്‍ പറഞ്ഞ്‌ കച്ചവടം അല്ലെന്ന് തെളിയിക്കാന്‍ നോക്കിയിട്ട്‌ ഒരു കാര്യവും ഇല്ല..സേവനം ആണുദ്ദേശം എങ്കില്‍ എന്തു കൊണ്ട്‌ സര്‍കാര്‍ സ്കൂളുകളിലെയൊ കോളെജുകളിലെയൊ ഫീസില്‍ വിദ്യാഭ്യാസം നല്‍കുന്നില്ല?.
"വെവ്വേറേ എന്‍‌ട്രന്‍സിന്റെ യുക്തി ആദ്യം പറയേണ്ടത് കൊച്ചിന്‍ യൂണിവേര്‍സിറ്റിയാണ്. കാലാകാലങ്ങളായി കൊച്ചിന്‍ യൂണിവേര്‍സിറ്റിയുടെ പ്രവേശനപരീക്ഷകള്‍ ഇടതടവില്ലാതെ നടന്നു പോന്നു."
കൊച്ചിന്‍ യൂണിവേഴ്സിറ്റി ഒരു സ്വയം ഭരണ അവകാശം ഉള്ള സര്‍വകലാ ശാലയാണു...അതിലെ കോഴ്സുകളും സിലബസും അഡ്മിഷനും നിയന്ത്രിക്കുന്നത്‌ അവര്‍ തന്നെയാണു..സ്വാശ്രയ കോളേജുകള്‍ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഉള്ള സ്താപനങ്ങള്‍ ആണ്‍..അതു കൊണ്ടു തന്നെ ആ യൂണിവേഴ്സിറ്റി യിലെ മറ്റ്‌ എല്ലാ സ്താപനങ്ങളിലെയും പ്രവേശന പരീക്ഷ മാത്രമെ അഡ്മിഷനുള്ള ക്രൈറ്റീരിയ ആകാവൂ..

"എല്ലാ മേഖലയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ ഒരു പടി മുന്നിലാണ് എപ്പോഴും സ്വാശ്രയം"

ഇതു മറ്റൊരു തമാശ..എഞ്ജിനീയറിംഗ്‌ എന്റ്രന്‍സിലെ ആദ്യ 3000 റാങ്കുകാര്‍ പോകുന്നത്‌ ഏത്‌ കോളെജുകളില്‍ ആണെന്ന് പറഞ്ഞു തരാമൊ??ഗവണ്‍മന്റ്‌ അല്ലെങ്കില്‍ എയ്ഡഡ്‌ കോളെജുകളില്‍..ആദ്യ റാങ്കുകാര്‍ പോകുന്നത്‌ എന്‍ ഐ ടികളില്‍ അല്ലെങ്കില്‍ തിരുവനന്തപുരം ത്രിശ്ശൂര്‍,കോട്ടയം ഗവണ്‍മന്റ്‌ കോളേജുകളില്‍,അല്ല്ലെങ്കില്‍ റ്റി.കെ.എം,മാര്‍ അത്തനേഷ്യസ്‌,എന്‍ എസ്‌ എസ്‌ എന്നീ എയ്ഡഡ്‌ കോളെജുകളില്‍..മെഡിക്കല്‍ റാങ്ക്‌ ലിസ്റ്റില്‍ ആണെങ്കില്‍ ഗവെണ്മന്റ്‌ മെഡിക്കല്‍ കോളെജുകളില്‍..പിന്നെ എന്തിലാണാവൊ സ്വാശ്രയം മുന്നില്‍??

വിദ്യാഭ്യാസം കച്ചവടം ആയി..പിന്നെ ചാരിറ്റി..ഞാനും പോയിട്ടുണ്ട്‌ ഐക്കഫിന്റെ (അറിയാമെന്നു വിചാരിക്കുന്നു) ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍..വയനാട്ടിലെ ആദിവാസി കോളനികളില്‍..ചാരിറ്റി നല്ലതു തന്നെ..അതു ചാരിറ്റിക്കു വേണ്ടി മാത്രം ആണെങ്കില്‍..

കമ്മ്യൂണിസം പടിപ്പിക്കണം എന്നാരു പറഞ്ഞു?വെറുതെ തെറ്റിധരിക്കല്ലെ മാഷെ...

"കത്തോലിക്കാ വിദ്യാഭ്യാസ സ്ഥപനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് തങ്ങളുടെ വിദ്യാര്‍ത്ഥികളെ വിശ്വാസത്തിലും കത്തോലിക്കാ സംസ്കാരത്തിലും വളര്‍ത്തുക എന്നത്."
അങ്ങനെ ഒരവകാശം ഭരണഘടന നല്‍കിയിട്ടുണ്ടെങ്കില്‍ അതും തെറ്റ്‌..അതാണു പറഞ്ഞത്‌..ഇതെല്ലാം മത പടന കേന്ദ്രങ്ങളില്‍ മാത്രം പോരെ എന്നു..ഏതു മതം ആയാലും..ഏതു ജാതി ആയാലും..വിദ്യാഭ്യാസ സ്താപനങ്ങളെ മതവിശ്വാസങ്ങളുമായി കൂട്ടി കുഴക്കുന്നത്‌ തെറ്റാണെന്നാണു തോന്നിയിട്ടുള്ളത്‌..എന്റെ തോന്നല്‍ തെറ്റാണെങ്കില്‍ ക്ഷമിക്കണം..തെറ്റ്‌ തിരുത്താന്‍ ഉദ്ദേശമില്ല..

"Article 30(1) പ്രകാരം ഏതൊരു മത-ഭാഷാ മൈനോറിറ്റിയ്ക്കും സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍മ്മിയ്ക്കാനും പ്രവര്‍ത്തിപ്പിയ്ക്കാനും അവകാശമുണ്ട്. ഇത് ന്യൂനപക്ഷങ്ങളുടെ തനിമയും വ്യക്തിത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് അതിനസുസരിച്ച് ന്യൂനപക്ഷസമുദായ വിദ്യാര്‍ത്ഥികളെ വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി വിഭാവനം ചെയ്തിട്ടുള്ളതാണ്. ഈ ലക്ഷ്യം സാധിക്കുന്നതിന് അതിന് അനുയോജ്യരായ അധ്യാപകര്‍ വേണം. അതിന് നിയമനത്തിലെ സ്വാതന്ത്ര്യം കൂടിയേതീരൂ. ഇതില്‍ കച്ചവടത്തിന് സാധ്യതയില്ലേ എന്നു ചോദിച്ചാന്‍ തീര്‍ച്ചയായും ഉണ്ട്. അത് ഇല്ലാതാക്കാന്‍ പ്രവേശന നടപടികള്‍ സുതാര്യമാക്കുകയാണ് മാര്‍ഗ്ഗം. അല്ലാതെ ന്യൂനപക്ഷങ്ങളുടെ നിയമനാധികാരം പിടിച്ചു വാങ്ങുകയല്ല."

സത്യസന്ധതയോടെ കാര്യങ്ങള്‍ നടത്തുക ആണു ലക്ഷ്യമെങ്കില്‍ ഈ സുതാര്യത മാനേജുമെന്റുകള്‍ക്ക്‌ തന്നെ നടപ്പിലാക്കിക്കൂടെ??സര്‍ക്കാര്‍ നിയമങ്ങളൊ,നയങ്ങളൊ കൂടാതെ തന്നെ??അങ്ങനെ ഒരു നല്ല കാര്യം ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പറഞ്ഞു തരൂ??
ന്യൂന പക്ഷങ്ങളുടെ തനിമയും വ്യക്തിത്വവും കാത്ത്‌ സൂക്ഷിക്കാന്‍ അനുയോജ്യരായ അധ്യാപകരെ തെരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം..എന്നിട്ട്‌ ആ അധ്യാപകര്‍ക്ക്‌ ശംബളം കൊടുക്കാന്‍ സര്‍ക്കാരിന്റെ ഖജനാവും..പണ്ട്‌ എ കെ ആന്റണി ഒരു അപ്രിയ സത്യം പറഞ്ഞിരുന്നു..ന്യൂനപക്ഷ അവകാശങ്ങളെ പറ്റി..പിന്നെ കിടന്ന് ഉരുളേണ്ടി വന്നു..ആ അപ്രിയ സത്യം ഓര്‍മ വന്നു..ഇതു കേട്ടപ്പോള്‍..

പ്രതിഷേധങ്ങള്‍ അനുയായികളില്‍ നിന്നു തന്നെ ഉയര്‍ന്നില്ലെങ്കില്‍ ഏതു എസ്റ്റാബ്ലിഷ്മെന്റും തെറ്റുകള്‍ തുടരും,ആവര്‍ത്തിക്കും..അങ്ങനെ സംഭവിക്കാതിരിക്കട്ടെ..

മുടിയനായ പുത്രന്‍ said...

Every totalitarian system, whether political or religious, is in itself an evil to the society. Democratic control is the only remedy.

ശില്‍പി said...

കായി തൊട്ടാല്‍ കത്തനാരും പിണങ്ങും,
കായിക്കു മോളില്‍ മതം വേറെ വിശ്വാസം വേറെ
കായിക്കു വേണ്ടി ഞങ്ങള്‍ യൂദാസും ആവും
വേണ്ടി വന്നാല്‍ കുരിശിലും കെറ്റും

N.J ജോജൂ said...

"കത്തോലിക്കാ വിദ്യാഭ്യാസ സ്ഥപനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് തങ്ങളുടെ വിദ്യാര്‍ത്ഥികളെ വിശ്വാസത്തിലും കത്തോലിക്കാ സംസ്കാരത്തിലും വളര്‍ത്തുക എന്നത്.
അങ്ങനെ ഒരവകാശം ഭരണഘടന നല്‍കിയിട്ടുണ്ടെങ്കില്‍ അതും തെറ്റ്‌..”

ബൂര്‍ഷ്വാസീ,

പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പ് തങ്ങളുടെ കുട്ടി എങ്ങെനെ വളരണം എന്ന് തീരുമാനിക്കുവാനുള്ള അവകാശം പരിപൂര്‍ണ്ണമായും മാതാപിതാക്കളുതാണ്.
അതും അല്ലെന്നു പറയുമോ താങ്കള്‍. ക്രിസ്ത്യാനികള്‍ തങ്ങളുടെ കുട്ടീ ക്രിസ്ത്യാനിയായി വളരണമെന്നും ഹിന്ദുക്കളായ മതാപിതാക്കള്‍ തങ്ങളുടെ കുട്ടി ഹിന്ദുവായി വളരണമെന്ന് ആഗ്രഹിച്ചാല്‍ അയാള്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ അതു തടയാന്‍ ആര്‍ക്കും അവകാശമില്ല, അത് തെറ്റുമല്ല, യാതൊരു വര്‍ഗ്ഗീയധൃവീകരണവും ഉണ്ടാക്കുന്നതുമല്ല. ഉവ്വോ?.
ഒരു കുട്ടി ഉണര്‍ന്നിരിക്കുന്നതിന്റെ മൂന്നിലൊന്ന് വിദ്യാലയത്തിലാണ് ചിലവിടുന്നത്. അതുകൊണ്ട് തങ്ങളുടെ വിശ്വാസവും മുറുകെ പിടിക്കുന്ന മൂല്യങ്ങളും നിലനിര്‍ത്തുവാനും പരിപോഷിപ്പിക്കുവാനും കുറഞ്ഞപക്ഷം അതില്‍നിന്ന് വ്യതിചലിക്കാതിരിക്കാനെങ്കിലും സഹായിക്കുന്ന അന്തരീക്ഷം തങ്ങളുടെ കുട്ടി പഠിക്കുന്ന വിദ്യാലയത്തില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ? ഈ ആഗ്രഹമാണ് കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആരംഭത്തിന് കാരണം.(മതങ്ങള്‍ നേതൃത്വം കൊടുക്കുന്ന എല്ല വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ലക്ഷ്യം അതു തന്നെ. അത് തെറ്റല്ല. അവകാശമാണ്. ഭൂരിപക്ഷത്തിനുപോലും അതിനുള്ള അവകാശമുണ്ട്.)

ഭൂരിപക്ഷത്തിന്റെ ഇടയില്‍ ന്യൂനപക്ഷത്തിന് ഇത്തരം ആഗ്രഹങ്ങളും മൌലീകമായ അവകാശങ്ങളും സാധിയ്ക്കുവാനുള്ള സാഹചര്യം കുറവാണ്. ഈ സാഹചര്യം ഭൂരിപക്ഷം മനപ്പൂര്‍വ്വം ഉണ്ടാക്കുന്നതല്ല, അങ്ങനെ സംഭവിയ്ക്കുന്നതാണ്. അതേ സമയം ഭൂരിപക്ഷത്തിന് ഭൂരിപക്ഷമായതുകൊണ്ടു തന്നെ ഇങ്ങനെയൊരു പ്രതികൂല സാഹചര്യം നിലനില്‍ക്കുകയില്ല. ഈ അറിവാണ് ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ കൊടുക്കുവാനുണ്ടാ സാഹചര്യം.

നമ്മുടെ മതന്യൂനപക്ഷങ്ങളോട് ജന്മനാ ഉണ്ടാകാവുന്ന വികാരം, മതന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ചില നടപടികളോടുള്ള എതിര്‍പ്പ്, തെറ്റിദ്ധാരണ ഇവയൊക്കെ മൂലം മതന്യൂനപക്ഷങ്ങളുടെ ഈ അവകാശങ്ങള്‍ എന്തുകൊണ്ട് ഭരണഘടന കൊടുത്തു, എന്തുകൊണ്ട് അവര്‍ അതിന് അര്‍ഹരായീ എന്ന് മനസിലാക്കാന്‍ കഴിയാതെ വരുന്നു. അപ്പോള്‍ മതന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തി ഭാക്ഷാന്യൂനപക്ഷങ്ങളെ പരിഗണിച്ച് മനസിലാക്കാന്‍ ശ്രമീയ്ക്കുക. അപ്പോള്‍ മനസിലാകും ന്യൂനപക്ഷത്തിന് കൊടുക്കുന്ന പ്രത്യേക പരിഗണനകളുടെ അര്‍ത്ഥം.

എന്നിട്ടും “അങ്ങനെ ഒരവകാശം ഭരണഘടന നല്‍കിയിട്ടുണ്ടെങ്കില്‍ അതും തെറ്റ്‌” എന്നു തോന്നുന്നുണ്ടെങ്കില്‍ നമുക്ക് ഭരണഘടന നാളെത്തന്നെ തിരുത്തിയേക്കാം. അല്ലാതിപ്പോള്‍ എന്താ ചെയ്ക...

മുക്കുവന്‍ said...

കിരണ്‍ അഭിനന്ദനങ്ങള്‍...

I do agree with you in all aspects.

according to law everyone has right to start self financed colleages. in that colleage you just cant argue 50% for poor people.

are you guys are giving 50% reservation in hospital? free medication for poor people!

what about jewllery shop? lets make a rule 50% gold for poor man's duagter's wedding :)

what about railway/bus. free/half priced tickets for poor people :)

for me its all self financed business. you just cant argue for getting 50% for poor people.

if your argument is that it is very lucarative business, why govt cant start self financed colleages and reduce the fees. this will be a relief for many

according to DESHABHIMANI, you can get back the investment in 2-3 years. if so, go for a public funded self financed colleages. like ( NEDUMBASSERY AIRPORT OR KAIRALI CHANNEL).

why govt is not intrested to do it?

it seems there is not much gain if you make it 50:50. you cant raise the fees for NRI alone 3 time. in that case all paid students will be flying to tamilnadu/karnata.

OF COURSE IF YOU PREACH CHRISTIANITY, YOU SHOULD NOT BE CONSIDER THIS AS BUSINESS.

but christian missionary has many wings. some are making money.. but MANY ARE PURELY FOR CHARITY.

YOU JUST CANT MAKE ONLY CHARITY FOR ALL BUSINESS. YOU NEED REVENUE FOR RUNNING YOUR INSTITUTION PLEASE!!!!

N.J ജോജൂ said...

“ജോജു ഒരു സംശയം ഈ അവസരത്തില്‍ ചോദിച്ചു കൊള്ളട്ടേ ഇതുവരെ കത്തോലിക്ക സ്ഥാപങ്ങളില്‍ നടന്നിരുന്ന നിയമനങ്ങള്‍ സുതാര്യമായിരുന്നോ. അല്ലെങ്കില്‍ തലവരി വാങ്ങിയിട്ടില്ലേ അതും അല്ലെങ്കില്‍ ന്യൂനപക്ഷ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്ന രിതിയിലുള്ള നിയമനങ്ങളാണോ നടന്നത്‌?”

കിരണ്‍,

തലവരി വാങ്ങിയിട്ടെല്ലെന്ന് ആരുപറഞ്ഞാലും അത് സത്യമാവുകയില്ലല്ലോ. നിയമനങ്ങള്‍ അത്രകണ്ട് സുതാര്യമായിരുന്നെന്നും ഉറപ്പുപറയാനാവില്ല.

ഇതിനെതിരെ വ്യക്തമായ നിയമങ്ങളില്ലായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടാണ് പലരുടെയും കയ്യില്‍ നിന്ന് ഡൊണേഷന്‍ വാങ്ങിയിട്ടുള്ളതായി പുഷ്പഗിരിക്കാര്‍ കോടതിയില്‍ (അബദ്ധത്തിലാണെങ്കിലും) സത്യവാങ്‌മൂലം കൊടുത്തത്. പ്രവേശനം നേടിയവരില്‍ നിന്ന് ഡൊണേഷന്‍ വാങ്ങുന്നതിനോട് എനിക്ക് തല്‍കാലം എതിര്‍പ്പ് തോന്നിയിട്ടില്ല. പക്ഷേ ഒരു കാരണവശാലും പ്രവേശനത്തിന് ഡോണേഷന്‍ ഒരു മാനദണ്ധമാവാന്‍ പാടില്ല. പണമില്ല എന്ന കാരണത്താല്‍ പ്രവേശനവും നിയമനവും നിഷേധിക്കപ്പെടാന്‍ പാടില്ല എന്നര്‍ത്ഥം.

എനിക്കു തോന്നുന്നത് P.A. Inamdar കേസിന്റെ വിധിയോടെയാണ് ക്യാപിറ്റേഷന്‍ ഫീസിനെ കുറിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ വരുന്നത്.

ഇടതുപക്ഷസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പാസാക്കിയതും കോടതി റദ്ദാക്കിയതുമായ നിയമത്തില്‍ പറഞ്ഞത് പ്രവേശനം നേടി വിദ്യാര്‍ത്ഥി സ്ഥാപനത്തില്‍ നിന്നു പുറത്തിറങ്ങുന്നതു വരെ മറ്റേതു സംഭാവന സ്വീകരിച്ചാലും അത് ക്യാപിറ്റേഷന്‍ ഫീ ആയി കണക്കാക്കും എന്നതാണ്.

ക്യപ്പിറ്റേഷന്‍ ഫീ ഇല്ലാതാകണമെങ്കില്‍ സ്ഥാപനം ലാഭകരമായി(ലാഭം എന്താണെന്ന് കോടതി നിര്‍വ്വചിച്ചിട്ടൂണ്ട്.) പ്രവര്‍ത്തിയ്ക്കാനാവശ്യമായ വരുമാനം ഫീസിനത്തില്‍ കിട്ടുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. കഴിഞ്ഞ വര്‍ഷം വരെ അതല്ലായിരുന്നു സ്ഥിതി. ഏതാണ്ട് അങ്ങനൊരു ഫീസിന്റെ അടിസ്ഥാനത്തിലാണ് സ്വാശ്രയമാനേജുമെന്ടുകളുമായി ഇപ്പോള്‍ സര്‍ക്കാര്‍ ഒത്തു തീര്‍പ്പില്‍ എത്തിയിരിക്കുന്നത്. (രസകരമായ വസ്തുത പ്രവര്‍ത്തനത്തിന് ആവശ്യമാണ് എന്ന് തോമസ് കമ്മീഷന്‍ പറഞ്ഞ ഫീസിലും താഴ്ന്ന് ഫീസില്‍ പ്രവര്‍ത്തിയ്ക്കാനാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടത്. പ്രായോഗികമായി ഇത് അസംഭവ്യമാണല്ലോ.) പ്രവര്‍ത്തിയ്ക്കാനാവശ്യമായ വരുമാനം ഫീസിലൂടെ കിട്ടാതെ വരുമ്പോള്‍ മാനേജുമെന്റ്റുകള്‍ മറ്റു വഴി തേടുന്നത് സ്വാഭാവികമല്ലേ?

ഞങ്ങളുടെ ഇടവകയ്ക്ക് പ്ലസ്റ്റു അനുവദിച്ചു ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 5 കിലോമീറ്ററോളം യാത്രചെയ്യണം ബസ്സില്‍. ബസ്റ്റോപ്പു വരെ മൂന്നും നാലും കിലോമീറ്റര്‍ നടന്നു വരുന്നവരും ഉണ്ട്. അപ്പോള്‍ കെട്ടിടനിര്‍മ്മാണത്തിന് ആവശ്യമായ പണം ഉണ്ടാവണ്ട്. പള്ളി കമ്മറ്റി കൂടി. കമ്മറ്റി എന്നു പറയുന്നത് ഇടവകാംഗങ്ങളുടെ പൊതുയോഗം തിരഞ്ഞെടുത്ത പ്രതിനിധി സഭയും വികാരിയച്ചനും ചേരുന്നതാണ്.കമ്മറ്റിയുടെ തീരുമാനപ്രകാരം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും സംഭാവന പിരിച്ച തുകയായിരുന്നു ഒരു സ്രോതസ്സ്. അത് അന്‍പതു രൂപമുതല്‍ ഇരുനൂറ്റന്‍പത് രൂപവരെയായിരുന്നു ക്യാപിറ്റേഷന്‍ ഫീ. ആയിരം രൂപ കൊടുത്തവരുമുണ്ട്. വരുന്നവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് വ്യത്യസ്തങ്ങളായ തുക. കാ‍ശില്ല എന്ന കാരണത്താല്‍ ആര്‍ക്കും പ്രവേശനം കിട്ടാഞ്ഞതായി അറിവില്ല. ഭൂരിഭാഗം പേരും കൊടുത്തതായാണ് അറിവ്. ഇത് തീര്‍ച്ചയായും ക്യാപിറ്റേഷന്‍ ഫീ ആണ്. പക്ഷേ ഇതിനെ ഒരു തെറ്റായി എനിക്ക് കാണാനാവില്ല.

N.J ജോജൂ said...

“പിന്നെ എന്തിലാണാവൊ സ്വാശ്രയം മുന്നില്‍??“
ബൂര്‍ഷ്വാസി,

ഇതിനെ പറ്റി വിശദമായ ഒരു ചര്‍ച്ച കിരണിന്റെ ബ്ലോഗില്‍ തന്നെ നടന്നിന്നുണ്ട്. അതിലെ എന്റെ കമന്ടുകളില്‍ എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞിട്ടുമുണ്ട്.

1.ഗവര്‍മെന്റ് ഗവര്‍‌മെന്റ് എയിഡഡ് കോളേജുകളില്‍ ഫീസീറ്റ് എന്നൊന്ന് ഉള്ളതായി അറിയാമല്ലോ. ഒരേ നിലവരാത്തില്‍ രണ്ടു കോളേജു വന്നാല്‍ അതില്‍ ഫീസ് കുറഞ്ഞതിലേയ്ക്ക് ആള്‍ക്കാര്‍ പോകുന്നത് സ്വാഭാവികമല്ലേ?.
2. സ്വകാര്യസ്വാശ്രയമാനേജുമെന്റുകളുടെ ഫീസ് ഘടനയെക്കുറിച്ച് ഇപ്പോഴും (ഇന്നത്തെ കോടതിയുടെ പരാമര്‍ശവും കൂടി കണക്കിലെടുക്കുക) ഇപ്പോഴും വ്യക്തതവന്നിട്ടില്ല. മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകാം.
3. സ്വകാര്യസ്വാശ്രയമാനേജുമെന്റിന്റെ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ട് അധികം കാലമായില്ല. 2001ഇല്‍ ആണ് തുടങ്ങുന്നതെന്നാണ് ഓര്‍മ്മ. അത്തരം കോളേജുകളെ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ച സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുന്നത് ബാലിശമല്ലേ.
4. സ്വകാര്യസ്വാശ്രയങ്ങളെക്കാള്‍ മുന്പേ തുടങ്ങിയ സര്‍ക്കാര്‍ സ്വാശ്രയങ്ങള്‍ അതിനും മുന്‍പേ തുടങ്ങിയ -താങ്കള്‍ പറഞ്ഞ പല കോളേജുകളെക്കാള്‍ മുന്‍പിലാണ്.
എന്നു തന്നെയല്ല കോട്ടയം, മാര്‍ അത്തനേഷ്യസ്‌,എന്‍ എസ്‌ എസ്‌ കോളെജുകളില്‍ ഫ്രീ സീറ്റില്‍ പഠികാവുന്ന പലരും സര്‍ക്കാര്‍ സ്വാശ്രയങ്ങളായ മോഡല്‍, ചെങ്ങന്നൂര്‍ കോളേജുകളിലെ പേയ്മെറ്റ് സീറ്റ് ഓപ്റ്റ് ചെയ്യാറുണ്ട്.
5. മേല്‍ പറഞ്ഞ സര്‍ക്കാര്‍ സ്വാശ്രയങ്ങളുടെ ഇടയിലേയ്ക്ക് ഗവര്‍മെന്റ് ഗവര്‍‌മെന്റ് എയിഡഡ് സ്ഥാപനങ്ങളെ പിന്തള്ളി പല സ്വകാര്യ മാനേജുമെന്റ് സ്ഥാപനങ്ങളും വരുന്നുണ്ട്.

ഇതൊന്നും അറിയാത്തതുകൊണ്ടാണ് ‘പിന്നെ എന്തിലാണാവൊ സ്വാശ്രയം മുന്നില്‍’ എന്ന ചോദ്യം താങ്കള്‍ക്ക് ചോദിക്കേണ്ടി വന്നത്. (ഈ വിഷയത്തില്‍ -എന്തിലാണാവൊ സ്വാശ്രയം മുന്നില്‍- ഈ ബ്ലോഗില്‍ ഞാന്‍ ഒരു കമണ്ടിടാന്‍ താത്പര്യപ്പെടുന്നില്ല)

N.J ജോജൂ said...

“പക്ഷേ കരാറുകള്‍ എഴുതിക്കൊടുത്തിട്ടുണ്ടെങ്കില്‍ അത്‌ പാലിക്കാന്‍ അവര്‍ ബാധ്യസ്തരാണ്‌. അതാണ്‌ ക്രൈസ്തവ ധര്‍മ്മം”

കിരണ്‍ അഫിലിയേഷന്‍ താത്കാലികമാണ് എന്നാണ് എന്റെ അറിവ്. അതുകൊണ്ടു തന്നെ കരാറും താത്കാലികമാണ്. (അഫലിയേഷന്‍ ഇതുവരെ റദ്ദാക്കിയിട്ടില്ല.)

പഴയ കരാറിനെക്കാള്‍ നല്ല ഒന്ന് നടപ്പാക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അതില്ലേ നടപ്പിലാവേണ്ടത്. അല്ലാതെ പഴയ കരാറില്‍ ഉറച്ചു നിലക്കണമോ.

പഴയ കരാറു പ്രകാരം ആര്‍ക്കും സൌജന്യം കൊടുക്കണ്ടായിരുന്നു. അതു തന്നെ മുറുകെപ്പിടിച്ച് സൌജന്യം കൊടുക്കാതിരിക്കുന്നതിനെ ക്രൈസ്തവ ധര്‍മ്മം എന്നു ഞാന്‍ പറയില്ല.

പഴയ ഉടമ്പടി നിലനില്‍ക്കെ തന്നെയാണല്ലോ പുതിയ ഉടമ്പടി ഉണ്ടായത്. “പൂര്‍ണ്ണമായത് വരുമ്പോള്‍ അപൂര്‍ണ്ണമായത് ഇല്ലാതാവും.” “മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ല നിയമം മനുഷ്യനുവേണ്ടിയാണ്.”

ബൂര്‍ഷ്വാസി said...

കിരണ്‍,
വിഷയം മാറിപ്പോകുന്നതില്‍ മാപ്പ്‌.
ജോജൂ,
ഗവണ്‍മന്റ്‌ സ്കൂളിലും മറ്റ്‌ മത മാനേജുമന്റ്‌ സ്കൂളുകളിലും പടിക്കുന്ന കുട്ടികളുടെ മതവിശ്വാസങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തു നോക്കൂ.മത മാനേജുമെന്റു സ്കൂളില്‍ പടിക്കുന്ന കുട്ടികള്‍ക്ക്‌ മറ്റ്‌ സ്കൂളുകളിലെ കുട്ടികളെക്കാള്‍ മതവിശ്വാസം കൂടുതല്‍ ആണെന്ന് ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല..അതായത്‌ കൂടുതല്‍ സമയം സ്കൂളില്‍ ചെലവഴിച്ചാലും മത വിശ്വാസവും ഈശ്വര വിശ്വാസവും വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നും വീട്ടിലെ വിശ്വാസങ്ങളില്‍ നിന്നുമാണു ഒരു കുട്ടിയില്‍ രൂപപ്പെടുന്നത്‌..ക്രിസ്റ്റ്യന്‍ മാനേജുമന്റ്‌ സ്കൂളില്‍ പടിച്ചാല്‍ തന്റെ മകന്‍ നല്ല ക്രിസ്ത്യാനി ആകുമെന്നോ ഹിന്ദു സ്കൂളില്‍ പടിച്ചാല്‍ നല്ല ഹിന്ദു ആകുമെന്നോ യാഥാര്‍ത്യ ബോധം ഉള്ള ഒരു രക്ഷിതാവും ആലോചിക്കില്ല..സ്കൂളില്‍ ചേര്‍ക്കാന്‍ നോക്കുംബ്ബോള്‍ രക്ഷിതാക്കള്‍ (ഇടത്തരം വരുമാനം ഉള്ളവര്‍) ആദ്യം നോക്കുന്നത്‌ സ്കൂളിലെ പടന നിലവാരം ആണു്‌..പിന്നെ സ്കൂളിലെ സൗകര്യങ്ങളും..ഇതെല്ലാം കഴിഞ്ഞിട്ടെ മാനേജുമന്റ്‌ ഏതാണെന്നു നോക്കൂ..ഉദാഹരണം ആയി ഒരു ഹിന്ദുമത വിശ്വാസിയുടെ വീട്ടിനടുത്ത്‌ ഒരു ക്രിസ്റ്റ്യന്‍ മാനേജുമന്റ്‌ സ്കൂളും ഒരു ഹിന്ദു മാനേജുമന്റ്‌ സ്കൂളും ഉണ്ടെന്നിരിക്കട്ടെ..ഹിന്ദു മാനേജുമന്റ്‌ സ്കൂള്‍ പടനത്തില്‍ നിലവാരം ഇല്ലാത്തതും അവിടെ സമരങ്ങളും മറ്റ്‌ പ്രശ്നങ്ങളും ഉണ്ടെന്നും വെക്കൂ (ഉദാഹരണമാണേ..തെറ്റിധരിക്കരുത്‌,പ്ലീസ്‌)..ഇയാള്‍ തന്റെ മകനെ ഏതു സ്കൂളില്‍ വിടും??ജോജു തന്നെ പറയൂ...ഇതു കാശ്‌ അത്യാവശ്യത്തിനെങ്കിലും ഉള്ളവന്റെ കാര്യം..ഫീസ്‌ കൊടുക്കാന്‍ ഇല്ലാത്തവന്‍ ഏതു മതമായാലും കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ വിടും..
അതു കൊണ്ട്‌ സ്കൂളുകളില്‍ മത പരം ആയ ചിഹ്നങ്ങളൊ ബിംബങ്ങളൊ ഉള്ളതു കൊണ്ടു മാത്രം മത വിശ്വാസം അങ്ങു സ്റ്റ്രോങ്ങ്‌ ആക്കാം എന്നു ആരും വിചാരിക്കില്ല..മാനേജുമെന്റുകള്‍ക്കും അങ്ങനെ ഒരു ധാരണ ഉണ്ടാകാന്‍ വഴിയില്ല..
അതു കൊണ്ട്‌ ചുമ്മാ വിളിച്ച്‌ പറയുന്നു..ഇതെല്ലാം പൊളിക്കാന്‍ വരുന്നെ,കുട്ടികളെ നിരീശ്വര വാദികള്‍ ആക്കുന്നെ എന്ന്..ആരെങ്കിലും ഒന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെട്ടാല്‍ നല്ല സുഖം..അത്രെ ഉള്ളൂ..
ഭൂരിപക്ഷം,ന്യൂനപക്ഷം,കറുത്ത പക്ഷം,വെളുത്ത പക്ഷം..ഇതൊന്നുമല്ലത്ത ഒരു പക്ഷം ഉണ്ട്‌.നിക്ഷ്പക്ഷം..ആ പക്ഷത്ത്‌ നിന്നാലോചിച്ചാല്‍ തെറ്റ്‌ കാണുംബോള്‍ തെറ്റാണെന്നു തോന്നും..ആരു ചെയ്താലും..
ഭരണഘടന തിരുത്താന്‍ പാടില്ലാത്തതാണെന്നും തോന്നുന്നില്ല..പക്ഷെ തിരുത്താന്‍ പറ്റാത്ത പല തെറ്റുകളും ഇവിടെ സംഭവിച്ചു കഴിഞ്ഞു..തിരുത്തിയില്ലെങ്കിലും തെറ്റാണെന്നു തോന്നുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ കേരളം പണ്ടെ നന്നായേനെ..
കിരണ്‍, ഇതു വരെ ഈ വിഷയം കൊണ്ടു വന്നതിനു അഭിനന്ദനം അറിയിചില്ല..ഇപ്പോള്‍ അത്‌ രേഖപ്പെടുത്തുന്നു...
അക്ഷര തെറ്റുകള്‍ കുറെയുണ്ട്‌..വരമൊഴി ഉപയോഗിക്കാന്‍ കുറെക്കൂടി പടി (!!) ക്കണം..വായിക്കുന്നവര്‍ ക്ഷമിക്കൂ..

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു വീണ്ടും നമ്മള്‍ വിഷയത്തിലെത്തി. അഫിലിയേഷന്‍ താല്‍ക്കാലികമാണ്‌ അതുകൊണ്ട്‌ തന്നെ കരാറും . വളരെ ശരി. അപ്പോള്‍ പിന്നെ എന്താണ്‌ പ്രശ്നം. ജോജു പറയുന്നതനുസരിച്ച്‌ കരാര്‍ റദ്ദാക്കാന്‍ സര്‍വ്വകലാശലക്ക്‌ അധികാരമുണ്ട്‌ എന്നല്ലേ ? ഇനി റദ്ദ്‌ ചെയ്ത്‌ കഴിഞ്ഞാല്‍ നിലവിലുള്ള നിയമം അനുസരിച്ച്‌ അഫിലിയേഷന്‍ ലഭിക്കാന്‍ വീണ്ടും സാധ്യതയുമുണ്ട്‌. പുതിയ കാരാര്‍ വരുന്നതിനോ വേറേ യൂണിവേഷ്സിറ്റികളില്‍ അഫിലിയേഷന്‍ നേടുന്നതോ ഒന്നും ഒരു പ്രശ്നവും ഇല്ലാതിരിക്കേ എന്തിന്‌ ചെറിയ പ്രശ്നങ്ങളെ പര്‍വ്വതീകരിച്ച്‌ ഇടയലേഖനം. എന്തിന്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തണം. ആക്ഷേപങ്ങള്‍ക്കൊക്കെ വ്യക്തവും കൃത്യവുമായ മറുപടികള്‍ പിണറായി പറഞ്ഞു. തെറ്റിദ്ധാരണ നീങ്ങിയില്ലെങ്കില്‍ വീണ്ടും ചര്‍ച്ചയാകാമെന്ന് പറഞ്ഞു. എന്നിട്ടും ഇടയലേഖനങ്ങളും അവകാശ സമരങ്ങളുമായി സഭ്‌ മുന്നോട്ട്‌ പോയത്‌ എന്തിന്‌. എന്തിന്‌ വേണ്ടി ഇത്രയും പ്രകോപനം. അത്‌ മാത്രമാണ്‌ ഞാന്‍ ചോദ്യം ചെയ്യത്‌. അത്‌ ക്രൈസ്തവമല്ല ഇത്‌ ക്രൈസ്തവ സമര രീതിയുമല്ല.

N.J ജോജൂ said...

അപ്പോള്‍ ഇനി വിഷയത്തിലൂടെ പോകാം അല്ലേ കിരണ്‍.

ഇത് ഒരു സമ്മര്‍ദ്ദതന്ത്രമാണ്. അഫിലിയേഷന്‍ ഇതുവരെ റദ്ദാക്കിയോ എന്ന് എനിക്കറിയില്ല. റദ്ദാക്കാന്‍ കാരണം കാണിക്കാന്‍ നോട്ടീസയച്ചു. റദ്ദാക്കുന്നതു സംബദ്ധിച്ച് ഇപ്പോഴും നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണ് മേലധികാരികള്‍.
ന്യൂനപക്ഷാവകാശം സംബദ്ധിച്ച കോടതി വിധിയുടെ അടിസ്ഥാനത്തിലാണല്ലോ കരാറില്‍ നിന്നും പിന്മാറുന്ന സാഹചര്യം ഉണ്ടായത്. അതുകൊണ്ടു തന്നെ കോടതി വിധിയ്ക്ക് മുന്‍പുണ്ടായിരുന്ന കരാറിന് നിയമസാധുതയില്ല. മൈനോറിറ്റി സ്ഥാപനങ്ങളോട് അധികാരികള്‍ ഇത്തരം വിവേചനം കാണിക്കുന്നത് Article30(2)] പ്രകാരം നിയമവിരുദ്ധവുമാണ്.

പത്രപ്രസ്ഥാവനകളിലോ ഏതെങ്കിലും സമ്മേളനങ്ങളിലുമാണോ സര്‍ക്കാരിന്റെ സന്നദ്ധത ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത്? അതിനെ എത്രമാത്രം മുഖവിലയ്ക്കെടുക്കണം? ഇന്നലെ ചില മന്ത്രിമാര്‍ ചര്‍ച്ച നടത്തിയതായി അറിഞ്ഞു. അത്തരം നടപടികളാണ് വേണ്ടിയിരുന്നത്, അല്ലാതെ പ്രസ്ഥാവനകള്‍കളല്ല.

ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ പിണറായി വിജയന്‍ അവകാശമുണ്ട്. അത് സര്‍ക്കാരിന്റെ ഭാഷ്യമായി എങ്ങനെ കാണാന്‍ കഴിയും. അതു പാര്‍ട്ടിയുടെ ഭാഷ്യമാണ്.സഭയ്ക്കാവശ്യം സര്‍ക്കാരിന്റെ ഔദ്യോഗികമായ ഉറപ്പുകളും ഭരണഘടനപ്രകാരം ഉള്ളതും കോടതികള്‍ അംഗീകരിച്ചതുമായ അവകാശങ്ങള്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ സഹായമാണ്. സഹായം ലഭിച്ചില്ലെങ്കിലും അതിനു തുരംഗം വയ്ക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകാതിരുന്നാല്‍ മതി.

“കത്തോലിക്കാ സഭയുടെ ഭാഗത്ത്‌ ന്യായമുണ്ടെങ്കില്‍ അത്‌ നടപ്പിലാക്കുന്നതില്‍ ഒരു നിയമ തടസവുമില്ല. സര്‍ക്കാര്‍ ഒരു രീതിയിലും അതിനെ തടയുകയുമില്ല.”
കിരണ്‍ എവിടെയെങ്കിലും സഭമുന്‍പോട്ടുവച്ച കരാറിനെ സര്‍ക്കാര്‍ അംഗീകരിച്ചതായി പറഞ്ഞിട്ടൂണ്ടോ?

ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കോടതി കയറേണ്ടി വരുക എന്നത് അത്ര നല്ല സാഹചര്യമല്ല. കോടതി അംഗീകരിച്ച അവകാശങ്ങള്‍ നടപ്പിലാക്കുവാനും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുക എന്നത് പരിതാപകരമാണ്.

ഇനിയും ശ്രദ്ധിക്കേണ്ട വസ്തുത സുപ്രീംകോടതിയിലെ ഈ കേസുകളിലെല്ലാം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വാദങ്ങളെല്ലാം വളരെ ദുര്‍ബ്ബലമായിരുന്നു. അതുകൊണ്ടു തന്നെ മനപ്പൂര്‍വ്വം കാലതാമസം ഉണ്ടാക്കി കരാര്‍ ഓപ്പിടീപ്പിക്കുകയാണോ ലക്ഷ്യം എന്നു വരെ സംശയിക്കേണ്ടീയിരിക്കുന്നു.

N.J ജോജൂ said...

വിവാദമായ ഇടയലേഖനങ്ങളില്‍ ആദ്യത്തേത് പെരുന്തോട്ടം പിതാവിന്റേതാണ്. അത് അതിരൂപതയുടെ വിദ്യാഭ്യാസലക്ഷ്യങ്ങളെക്കുറിച്ചുള്ള വിശ്വാസികളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിനും അതിരൂപതയുടെ നിലപാട് അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നതിനും വേണ്ടീയാണ്. ഇതിലെ ഒരു ഖണ്ഡികയാണ് വിവാദം ഉണ്ടാക്കിയത് എന്നു പറയാനാവുന്നത്. (ഇടയലേഖനം ഞാന്‍ അയച്ചുതരാം.) അത് ഇപ്രകാരമാണ്.

“വിദ്യാഭ്യാസത്തേക്കുറിച്ച് ഉത്കൃഷ്ടവും സമഗ്രവുമായ കാഴ്ചപ്പാടും ഉറച്ച നിലപാടുകളുമാണ് നമുക്കുള്ളത്. നീതിരഹിതമായ അവകാശങ്ങള്‍ക്കു വേണ്ടി നാം വാദിക്കുന്നില്ല. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന നമുക്ക് ഉറപ്പുതരുന്നതും രാജ്യത്തെ പരമോന്നത നീതിപീഠം ആവര്‍ത്തിച്ച് അംഗീകരിച്ചതുമായ അവകാശങ്ങളേ നാം ആവശ്യപ്പെടുന്നുള്ളൂ. ഈ അവകാശങ്ങള്‍ക്കുവേണ്ടിയാണ് നമ്മുടെ പൂര്‍വ്വപിതാക്കള്‍ ധര്‍മ്മസമരം ചെയ്തതും ത്യാഗങ്ങള്‍ അനുഷ്ടിച്ചതും. ഈ അവകാശം കവര്‍ന്നെടുക്കാന്‍ ഒരു ജനാധിപത്യസര്‍ക്കാര്‍ ഒരുമ്പെടുന്നത് നീതിനിഷേധവും ക്രൂരതയുമാണ്. പഞ്ചായത്ത് മുനിസിപ്പല്‍ സമതി വഴി സ്കൂള്‍ നടത്തിപ്പില്‍ ആധിപത്യം പുലര്‍ത്തുക, കുട്ടികളുടെ പ്രവേശനം അധ്യാപക നിയമനം മുതലായവ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക, പാഠ്യപദ്ധതിയില്‍ കാതലായ മാറ്റം വരുത്തി ആശയപരമായി കുട്ടികളെ സ്വാധീനിക്കുക, മതാനുഷ്ടാനങ്ങള്‍ക്കു പോലും അവസരമില്ലാതാകുന്ന വിധം വിദ്യാഭ്യാസസംബന്ധമായ പരിപാടികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ വിദ്യാഭ്യാസരംഗം മുഴുവന്‍ കയ്യടക്കുവാനും രാഷ്ടീയവത്കരിക്കാനും മതവിശ്വാസത്തില്‍ നിന്ന് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രമേണ അകറ്റാനും സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കുകയാണെന്നു വേണം കരുതാന്‍. ഭരണഘടനാപരമായി അവകാശമുള്ള കാര്യങ്ങള്‍ സാധിച്ചുകിട്ടൂന്നതിനു വേണ്ടി കോടതി കയറ്റുകയും അതിനായി വലിയ സാമ്പത്തികഭാരം ചുമക്കേണ്ട അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടികളുടെ ലക്ഷ്യം സാമ്പത്തികമായി നമ്മെ തളര്‍ത്തുക തന്നെയാണ്. ജനസേവനം നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവര്‍മെന്റിന്റെ ഭരണസദാചാരത്തിന് ചേര്‍ന്നതല്ല ഈ സമീപനം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഭരണഘടനയ്ക്ക് അനുസൃതമായി നമുക്കുള്ള അവകാശവും സ്വാതന്ത്രയവും എന്തുത്യാഗം സഹിച്ചും നാം സംരക്ഷിച്ചേ തീരൂ.”
(ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുത്തോട്ടത്തിന്റെ ഇടയലേഖനത്തില്‍ നിന്ന്)

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു സ്വയാശ്രയ വിഷയത്തില്‍ ഒഴിച്ച്‌ മറ്റ്‌ ആശങ്കകളാണ്‌ പിണറായി വിശദീകരിച്ചത്‌. സഭ ഇടയലേഖനത്തില്‍ ഉന്നയച്ച്‌ 7 ഓളം മറ്റ്‌ പ്രശ്നങ്ങളാണ്‌ പിണറായി വിശദീകരിച്ചത്‌. പിന്നെ അഫിലിയേഷന്‍ റദ്ദാക്കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സഭ വളരെ പ്രകോപന പരമായിത്തന്നെയാണ്‌ പ്രതികരിച്ചത്‌. ഞാന്‍ ഇത്‌ പറയുന്നത്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്തിനെ പ്രസംഗം കേട്ട ശേഷമാണ്‌. ചങ്ങനാശ്ശേരി അതിരൂപതയോ സീറൊ മലബാര്‍ സഭയോ ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലോ ഒന്നും പറയാത്ത കാര്യങ്ങളാണ്‌ ആന്‍ഡ്രൂസ്‌ പിതാവ്‌ പറഞ്ഞത്‌. അത്‌ തികച്ചും അക്രൈസ്തവമാണ്‌ പ്രകോപനപരമാണ്‌ എന്ന് ഞാന്‍ മനസിലാക്കുന്നു. പിതാവിന്റെ പ്രസംഗം കേട്ട ഒരു സാധരണക്കാരന്‌ തോന്നിയ പ്രതികരണമാണ്‌ ഞാന്‍ പറഞ്ഞത്‌. അങ്ങനെ തോന്നുന്നില്ലായിരുന്നു എങ്കില്‍ ഒരു വിശദീകരണം നല്‍കാന്‍ പിതാവ്‌ തയ്യാറാകണമായിരുന്നു. അതൊന്നും ഉണ്ടായില്ല മാത്രവുമല്ല സഭ നേതൃത്വത്തില്‍ നിന്ന് അത്‌ തെറ്റാണ്‌ എന്ന സന്ദേശം ഉണ്ടായിട്ടുമില്ലാത്ത സാഹചര്യത്തില്‍ സഭ അതിനേ അനുകൂലിക്കുന്നു എന്ന് എനിക്ക്‌ കരുതേണ്ടി വന്നു എന്നതാണ്‌ ഈ പോസ്റ്റ്‌ എഴുതാന്‍ എന്നേ പ്രേരിപ്പിച്ചത്‌

മുക്കുവന്‍ said...

വല്ലവന്റേയും കൈയിലുള്ളവ തട്ടിയെടുക്കുക.. എന്നല്ലാതെ ഞാന്‍ ഇതില്‍ യാതൊരു ന്യായീകരണവും കാണുന്നില്ലാ.

if you pass degree from a reputed colleage as a poor student and become a millionair, you are not going to give a peeny for this institution. do you?

so for studies you have to pay.

how to solve this issue:

- provide low rate loans for all students those are eligible.

- make as many as colleages in public sector with low fees to reduce the fees.

N.J ജോജൂ said...

"make as many as colleages in public sector with low fees to reduce the fees."

മുക്കുവന്‍,
സര്‍ക്കാരില്‍ നിന്നു തന്നെ ലഭ്യമായ കണക്കുവച്ച് തിരുവനന്തപുരം എന്‍‌ജിനീയറിംഗ് കൊളേജില്‍ ഒരു എന്‍‌ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് 70000/- രൂപയോളം സര്‍ക്കാര്‍ ചെലവാക്കുന്നുണ്ട്. ഈ സീറ്റുകളില്‍ വളരെ തുശ്ചമായ വാര്‍ഷിക ഫീസ് ആണ് ഈടാക്കിക്കൊണ്ടിരുന്നതും. ഇവിടുത്തെ പ്രശ്നം ഈ സീറ്റില്‍ ബഹുഭൂരിപക്ഷവും ഏതാണ്ടു മുഴുവനും തന്നെ സാമ്പത്തികമായി മുന്നോട്ട് നിലക്കുന്നവര്‍ക്ക് തന്നെയാണ് ലഭിച്ചിരുന്നത്. അതായത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അവരുടെ ജീവിതസാഹചര്യങ്ങള്‍ അവരെ മെറിറ്റില്‍ മുന്നോട്ട് എത്തിക്കുന്നതിന് തടസമായി നില്‍ക്കുന്നു(ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ഞാന്‍ പറയാം). ഇവിടെയാണ് മെറിറ്റ് എന്നതു തന്നെ പുനര്‍നിര്‍വ്വചനത്തിന് വിധേയമാകേണ്ടത്. ഇപ്പോഴത്തെ ഘടനയുടെ അടിസ്ഥാനത്തില്‍ എന്‍‌ടന്‍സ് പരീക്ഷയുടെ റാങ്കാണ് മെറിറ്റ്. ഈ മെറിനെ ഫ്രീയായി പഠിപ്പിക്കണമെന്ന KSU നേതാക്കളുടെ ആവശ്യം അതുകൊണ്ടു തന്നെ സാമൂഹികനീതിയ്ക്ക് നിരക്കുന്നതല്ല. (അതേ സമയം എന്‍‌ട്രസ് പരീഷയുടെ പ്രായോഗികമായ സൌകര്യത്തെ ഞാന്‍ മാനിക്കുന്നു.)

സാമൂഹികനീതി എന്നത് ഒരാളില്‍ അടിച്ചേല്‍പ്പിക്കുക എന്നതും നീതിയ്ക്ക് നിരക്കുന്നതാണ് എന്ന് എനിക്കു തോന്നുന്നില്ല. അതിനാല്‍ സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍ നഷ്ടം സഹിച്ച് പാവപ്പെട്ടവരെ പഠിപ്പിക്കണമെന്ന സര്‍ക്കാരിന്റെ അഭിപ്രായവും ശരിയാണ് എന്ന് എനിക്കു തോന്നുന്നില്ല.

സകലമാന വിധത്തിലുള്ള നികുതികളും പ്രത്യേകിച്ച് ഒരു എഡ്യൂക്കേഷണല്‍ സെസ്സും സര്‍ക്കാരിനു പൊതുജനം നല്‍കുന്നു എന്ന നിലയ്ക്ക് ഇതില്‍ പാവപ്പെട്ടവരെ പഠിപ്പിക്കുക എന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കില്‍ പിന്നെ നാം എന്തിനാണ് നികുതി കൊടുക്കുന്നത്?

അതേ സമയം കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി വിദ്യാഭ്യാസം കൊടുക്കാന്‍ തയ്യാറാവുന്നത് അഭിനന്ദനീയമാണ്. എന്നു തന്നെയല്ല മറ്റു പല സ്വകാര്യമാനേജുമെണ്ടുകളും അതിന് തയ്യാറാവുന്നതിന്റെ സൂചനകളുമുണ്ട്. ഞങ്ങളുടേതടക്കമുള്ള പല പൂര്‍വ്വവിദ്യാര്‍ത്ഥീ കൂട്ടായ്മകളും നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി ഫണ്ട് സ്വരൂപിച്ചിട്ടൂണ്ട്മുണ്ട്.

ഈയിടെ ഒരു സ്വകാര്യ ചാനലില്‍ ഒരു നിര്‍ദ്ധന വിദ്യാര്‍ത്ഥിയുടെ കഥ പറഞ്ഞിരുന്നു. മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയില്‍ അഞൂറ്റിചില്ലുവാനം റാങ്കുവാങ്ങിയ ഒരു കുട്ടി സാമ്പത്തിക ബാധ്യതമൂലം ഒരു ബേക്കറിയില്‍ ജോലിയ്ക്കു നില്‍ക്കുകയാണ്. പിതാവു മരിച്ചു. മാതാവിന് സ്ഥിരവരുമാനമില്ല. അവന്റെ മുതലാളി അവനെ പഠിപ്പിക്കന്‍ തയ്യാറായി മുന്‍പോട്ടു വരുന്ന ഹൃദ്യമായ ഒരു സംഭവമാണ് അവര്‍ അവതരിപ്പിക്കുന്നത്.

ഇതു പോലെയുള്ള വിശാലമനസ്കതയുള്ള സമൂഹവും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാരുമാണ് നമുക്കാവശ്യം. അങ്ങനെ മുന്‍പോട്ടു വരുന്നവര്‍ക്ക് നികുതിയിളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍പോട്ടൂ വരണം.

അല്ലാതെ സ്ഥാനത്തും അസ്ഥാനത്തും സാമൂഹികപ്രതിബദ്ധത് പ്രസംഗിക്കുകയും കയ്യടി നേടാനുള്ള കൌശലങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ഒരു രാഷ്ടീയ സമൂത്തെക്കൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു ഇപ്പോള്‍ പറഞ്ഞ പല കാര്യങ്ങളും ശ്രദ്ദേയമാണ്‌. നമുക്ക്‌ സര്‍ക്കാര്‍ സീറ്റില്‍ പഠിക്കുന്ന കുട്ടികളുടെ വരുമാനം കണക്കിലെടുക്കെണ്ടത്‌ തന്നേയാണ്‌. എന്തുകൊണ്ടാണ്‌ സര്‍ക്കാരിന്‌ വന്‍ ചിലവുള്ള മെഡിക്കല്‍ വിദ്യാഭ്യാസം തുഛമായ ഫീസിന്‌ നല്‍കുന്നതെന്ന ചോദ്യം വളരെ പ്രസക്തമാണ്‌. സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവര്‍ത്തിച്ച്‌ ജോലി ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ നിയമ സഭ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി പറഞ്ഞത്‌ കണക്കിലെടുക്കുമ്പോള്‍ ഒരു വലിയ സത്യം നമ്മള്‍ കാണാതെ പോയി എന്നു തോന്നും 350 ഓളം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു അറിയിപ്പ്‌ പോലും നല്‍കാതെ സര്‍വ്വീസില്‍ നിന്ന് മാറി നില്‍ക്കുകയാണ്‌. ഇവരില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ സൌജന്യ നിരക്കിലുള്ള വിദ്യാഭ്യാസം നേടിയവരാണ്‌ . അപ്പോള്‍ സൌജന്യ വിദ്യാഭ്യാസം കിട്ടിയാലൊന്നും ആര്‍ക്കും സാമൂഹ്യ പ്രതിബദ്ധതയൊന്നും ഉണ്ടാകില്ല എന്നത്‌ സത്യമാണ്‌. ഇനി സര്‍ക്കാര്‍ വരുമാനത്തിന്‌ അനുസൃതമായി സര്‍ക്കാര്‍ കോളെജുകളില്‍ ഫീസ്‌ നിര്‍ണ്ണയിച്ചാല്‍ അത്‌ നിയമപരമായി നില നില്‍ക്കുമോ എന്നൊരു സംശയമുണ്ട്‌. കാരണം ക്രോസ്‌ സബ്‌സിഡി പാടില്ല എന്ന നിയമത്തിന്റെ വാള്‍ അവിടെയും പ്രശ്നമാകില്ലേ. അങ്ങനെയല്ലെങ്കില്‍ ഇവരിലൊ നിന്ന് വാങ്ങുന്ന ഫീസ്‌ ഉപയോഗിച്ച്‌ തന്നെ സര്‍ക്കാരിന്‌ സ്വയാശ്രയ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവരെ പഠിപ്പിക്കാന്‍ കഴിയും.

ഇനി പാവപ്പെട്ടവര്‍ക്ക്‌ സംവരണം അല്ലെങ്കില്‍ സഹായം എന്ന ആശയവും നിയമപരമായി നിലനില്‍ക്കുമോ എന്നത്‌ മറ്റൊരു വിഷയം. കാരണം ഇത്തവണ സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയ കോളെജുകളുമായി വരുമാന അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കണം എന്ന് നിലപാടാണ്‌ ആദ്യം സ്വീകരിച്ചത്‌. എന്നാല്‍ മാനേജ്‌മെന്റുകളും മാധ്യമങ്ങളും അത്‌ പരമ്പരാഗത സംവരണം തത്വം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച്‌ വിവാദങ്ങള്‍ പുറപ്പെടുവിക്കുകയും പിന്‍ വാതിലിലൂടെ സാമ്പത്തീക സംവരണം കൊണ്ടുവരാനുള്ള ശ്രമമാണ്‌ എന്ന് ആരോപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അത്‌ ഉപേക്ഷിക്കുകയും ചെയ്തു. മുഖ്യാധാര മാധ്യമങ്ങള്‍ ഈ വിഷയം വിദഗ്‌തമായി ഒളിപ്പിച്ചു വച്ചു എന്നതും ഒരു സത്യമാണ്‌. മാധ്യമം പത്രവും അമൃത ടീ.വിയും മാത്രമാണ്‌ ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഈ രണ്ട്‌ സ്ഥാപനങ്ങളും അവരുടെ താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഈ വാര്‍ത്ത ഉപ്യോഗിച്ചു എന്നതും ശ്രദ്ദേയമാണ്‌.

ഞാന്‍ മനസിലാക്കിയിടത്തോളം സാമ്പത്തീക സംവരണവും നിയമ പരമായി നിലനില്‍ക്കില്ല എന്നതാണ്‌. ഇന്ന് വന്ന ഹൈക്കോടതി വിധി ഇത്‌ പാടില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്‌. അപ്പോള്‍ നാം ഉദ്ദേശിക്കുന്ന തരത്തില്‍ ഒരു നിയമം ഉണ്ടാക്കാനുള്ള സാധ്യതയും വിരളമാണ്‌ എന്ന വസ്തുത വേദനയോടെയെങ്കിലും നാം അംഗീകരിക്കേണ്ടി വരും.

ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്തുക.

N.J ജോജൂ said...

കിരണ്‍,

സാമ്പത്തിക സംവരണത്തെ കോടതി എതിര്‍ക്കുന്നത് സമ്പത്തിക സംവരണം ഇപ്പോള്‍ നിര്‍വ്വചിക്കപ്പെട്ടിട്ടൂള്ള മെറിറ്റിനെ അട്ടിമറിക്കുന്നു എന്നതുകൊണ്ടാണ്, അല്ലാതെ സാമ്പത്തിക സംവരണം നിയമവിരുദ്ധമാണ് എന്നതുകൊണ്ടല്ല. അതേ സമയം സുപ്രീംകോടതി പ്ലസ് ടു മാര്‍ക്കും കൂടി പരിഗണിക്കുവാന്‍ അനുവദിച്ചത് ശ്രദ്ധിക്കുക.

അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു നിയമവും അംഗീകരിക്കേണ്ടകാര്യം നിയമപരമായി സ്വകാര്യമാനേജുമെന്ടുകള്‍ക്കുണ്ടെന്നും എനിക്ക് തോന്നുന്നില്ല. സാമൂഹിക നീതിയില്‍ സര്‍ക്കാരിന്റ് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെങ്കില്‍ പ്രവേശനം ലഭിക്കുന്നവരില്‍ സാമ്പത്തികമായി പിന്നോക്കം നിര്‍ക്കുന്നവര്‍ക്ക് മനേജുമെന്ടു തീരുമാനിക്കുന്ന ഫീസ് സര്‍ക്കാര്‍ നല്‍കട്ടെ. കാരണം നികുതി പണം കിട്ടൂന്നത് സര്‍ക്കാരിനാണല്ലോ. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ബാധ്യതയുണ്ട്. പക്ഷേ സര്‍ക്കാര്‍ അതിന് തയ്യാറല്ല. സര്‍ക്കാര്‍ ശ്രമിക്കുന്നത് ഈ ദൌത്യം സ്വകാര്യസ്വാശ്രയമാനേജുമെണ്ടിന്റെ മേല്‍ കെട്ടിവയ്ക്കാനായിരുന്നു. ഇവരെ പഠിപ്പിക്കേണ്ട സാമ്പത്തിക ബാധ്യത പോലും മനേജുമെന്‍‌ടുകള്‍ കണ്ടത്തേണ്ട സ്ഥിതി വിശേഷമാണുല്ലത്. അവിടെയാണ് ക്രോസ് സബ്സിഡിയുടെ പ്രശ്നം വരുന്നത്. മനേജുമെണ്ടുകള്‍ക്ക് കുറച്ചു പേരുടെ പണമെടൂത്ത് കുറച്ചു പേരേ പഠിപ്പിക്കേണ്ടി വരുന്നു.

അതുകൊണ്ട് അത്തരത്തിലുള്ള നിയമനിര്‍മ്മാണം കൊണ്ട് പ്രയോജനമൊന്നുമില്ല, കയ്യടി നേടുക എന്നതല്ലാതെ.

paarppidam said...

എന്റെ കിരണേ തങ്കളുടെ ബ്ലോഗ്ഗുവായന മുടങ്ങിയതിന്റെ വിഷമം പറയാനാകില്ല. ഈ പോസ്റ്റ്‌ നന്നായിരിക്കുന്നു. സംഘടിതരായതിന്റെ ഗുണം ഇത്തരം വിഷയങ്ങള്‍ക്ക്‌ ദുരുപയോഗം ചെയ്യുന്നവരെ പക്ഷെ രാഷ്ടീയക്കാര്‍ പിന്തുണക്കുന്നതാണ്‌ ദയനീയം.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു പറയുന്നത്‌ പോലെ സര്‍ക്കര്‍ 50% സീറ്റില്‍ മാനേജ്‌മന്റ്‌ ഫീസ്‌ നല്‍കി പഠിപ്പിക്കണമെങ്കില്‍ സര്‍ക്കാരിന്‌ വരുമാനം വേണം. അത്‌ സര്‍ക്കാരിനുണ്ടായിരുന്നെങ്കില്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ 50:50 എന്ന സങ്കല്‍പം തന്നെ ആന്റണി കൊണ്ടു വന്നത്‌.

ഇനി സര്‍ക്കരിന്‌ എവിടെ നിന്ന് പണം ലഭിക്കും. അതാണ്‌ ഞാന്‍ ആദ്യമേ പറഞ്ഞത്‌ സൌജന്യ നിരക്കില്‍ വിദ്യാഭ്യാസം നേടുന്ന സമ്പന്ന വിദ്യര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കുക. സ്വയാശ്രയ മാനേജ്‌മെന്റുകള്‍ പറയുന്ന ഏറ്റവും വലിയ വാദമാണല്ലോ ഇത്‌. സര്‍ക്കര്‍ എന്റ്രന്‍സില്‍ മുന്‍പില്‍ വരുന്നത്‌ സമ്പന്ന വിദ്യാര്‍ത്ഥികളാണ്‌ എന്നും അവരാണ്‌ സൌജന്യ വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളെന്നുമാണ്‌ സഭാ നേതൃത്വവും പറയുന്നത്‌. ഇത്‌ പ്രകാരം സര്‍ക്കാര്‍ സീറ്റില്‍ വരുമാനത്തിന്‌ ആനൂപാതികമായി ഫീസ്‌ ഈടാക്കുന്ന ഒരു സമീപനം വന്നാല്‍ അത്‌ വ്യത്യസ്ഥ നിരക്കിലുള്ള ഫീസ്‌ പാടില്ല എന്ന കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ നടക്കാതെ പോകില്ലെ എന്നാണ്‌ ഞാന്‍ ചോദിച്ചത്‌.

ദൈന്യദിന കാര്യങ്ങള്‍ നടത്താന്‍ പോലും കഷ്ടപ്പെടുന്ന ഗവണ്മെന്റിന്‌ സ്വയാശ്രയ കോളെജിലെ ഫീസ്‌ കൂടി നല്‍കാന്‍ കഴിയുമോ എന്നത്‌ ഊഹിക്കവുന്നതല്ലെ ഉള്ളൂ

N.J ജോജൂ said...

കിരണ്‍,

ഇത് സര്‍ക്കാര്‍ സമ്പത്തിന്റെ എഫിഷ്യന്റായ വിനിയോഗത്തിന്റെ പ്രശ്നമാണ്. സമ്പത്ത് ഇല്ലാത്തല്ല ഇവിടുത്തെ പ്രധാന പ്രശ്നം.

സര്‍ക്കാരിന്റെ കണക്കു പ്രകാരം സര്‍ക്കാര്‍ വക ഫ്രീ സീറ്റുകളില്‍ 70000/- രൂപയോളം സര്‍ക്കാര്‍ ചിലവാക്കുന്നു. ഇത് എന്‍‌ജിനീയറിംഗിന്റെ കാര്യത്തില്‍. മെഡിക്കലിനെ സംബന്ധിച്ചിടത്തോളം അത് ഇതിലും കൂടുതലാണ്. ഇങ്ങനത്തെ പതിനായിരത്തോളം ഫ്രീ സീറ്റുകളിലാണ് കുറഞ്ഞ ഫീസില്‍ സര്‍ക്കാര്‍ പ്രവേശനം നല്‍കുന്നത്. ഈ സീറ്റുകളില്‍ പ്രവേശനം നേടൂന്നവരില്‍ നിന്നും അവിടെ സര്‍ക്കാര്‍ ചിലവാക്കുന്ന തുക (70000/- എങ്കില്‍ 70000, 50000/- എങ്കില്‍ 50000/-) ഫീസായി വാങ്ങന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ? ഉണ്ടാവില്ല. ഇപ്രകാരം കിട്ടൂന്ന തുക വകമാറ്റി ചിലവഴിക്കാതെ പ്രോഫഷണല്‍ വിദ്യാഭ്യാസരംഗത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സ്കോളര്‍ഷിപ്പു കൊടുത്താല്‍ മതിയാവും.

നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് സ്കോളര്‍ഷിപ്പു കൊടുക്കുന്നതോ ഫീസ് മറ്റൊരാള്‍ നല്‍കുന്നതോ ക്രോസ് സബ്ദിഡിയല്ല.

ചങ്ങനാശ്ശേരി അതിരൂപത ഇടവകകള്‍ തോറും വിദ്യാഭാസ ഫണ്ട് രൂപീകരിച്ചു വരുന്നു, നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടീ.

സര്‍ക്കാര്‍ ഫീസിളവ് നല്‍കി പഠിപ്പിച്ചവരൊക്കെ ഇപ്പോള്‍ എവിടെ എന്നൊരു ചോദ്യം കൂടി ഉദിക്കുന്നുണ്ട്. അവരു കടലു കടന്നിട്ടൂണ്ടാവും. സര്‍ക്കാരിന് നികുതി പോലും ലഭിക്കണമെനില്ല. ഇത്തരം നിഷ്പ്രയോജനങ്ങളായ സൌജന്യം കൊടുക്കുന്നത് ഒഴിവാക്കി അത് അര്‍ഹതപ്പെട്ടവന് മാത്രം കൊടുക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങണം.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു പറയുന്നത്‌ ഒരു ഡിജിറ്റലായ സൊലൂഷനാണ്‌. നമുക്കൊരിക്കലും ഇത്രയും വലിയ തുക എല്ലാവരില്‍ നിന്നും ഫീസായി വാങ്ങാന്‍ കഴിയില്ല. ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നു നോക്കട്ടെ കേരളത്തിലെ 90% പേരും ഇതിനെ എതിര്‍ക്കും. മാധ്യമങ്ങള്‍ മുഴുവന്‍ സര്‍ക്കാരിനെതിരെ തിരിയും. ഗവണ്‍മന്റ്‌ താഴേപ്പോകുകയും ചെയ്യും. മാത്രവുമല്ല ഒരുപാട്‌ കേസും കോടതിയും കയറി ഇറങ്ങെന്റി വരും. സ്വയാശ്രയ കോളെജുകളെയും സര്‍ക്കാര്‍ കോളെജുകളെയും വേര്‍തിരിച്ച്‌ കാണണമെന്ന കോടതി വിധി വരെ വന്നേക്കാം. കോടതിവിധികള്‍ വരുന്നത്‌ എങ്ങനെയാണെന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത കാലമാണ്‌. കര്‍ണ്ണാടകയിലും തമിഴ്‌ നാട്ടിലും ഉണ്ടാക്കിയ രീതിയില്‍ ഉള്ള ഒരു ധാരണയാണ്‌ കേരള സര്‍ക്കാര്‍ ഉണ്ടാക്കിയത്‌. ഇന്ന് കേരള ഹൈക്കോടതി അത്‌ അംഗീകരിച്ചില്ല. അപ്പോള്‍ പുതിയ നിയമം സര്‍ക്കാര്‍ കോളെജില്‍ കൊണ്ടുവരുമ്പോള്‍ എന്തൊക്കെയുണ്ടാകും എന്ന് കാത്തിരുന്നു കാണുക തന്നെ വേണം.

വിദ്യാര്‍ത്ഥിയുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്‌ സ്കോളര്‍ഷിപ്പ്‌ നല്‍കുമ്പോഴും പല പ്രശ്നങ്ങള്‍ വീണ്ടും വരും. ആരാണ്‌ പാവപ്പെട്ടവന്‍ എന്നൊക്കെ തീരുമാനിക്കപ്പെടുന്നത്‌ എങ്ങനെയാകും എന്ന് ഊഹിക്കാമല്ലോ. സ്ഥിരവരുമാനം ഇല്ലാത്തവന്‍ ഒക്കെ കേരളത്തില്‍ പാവപ്പെട്ടവന്റെ ലിസ്റ്റിലാണ്‌. പിന്നെ 25000 റാങ്ക്‌ നേടുന്ന പാവപ്പെട്ടവന്‍ എന്ന് പറയപ്പെടുന്നവന്‌ സ്കോളര്‍ഷിപ്പ്‌ കിട്ടുകയും 2000 മോ 5000 ഓ ഒക്കെ കിട്ടുന്ന ഇടത്തരക്കാരന്‌ അത്‌ കിട്ടാതെ വരാനോ സാധ്യതയുണ്ട്‌. കാരണം അടിസ്ഥാനപരമായി നാം നോക്കുക യോഗ്യതയുണ്ടോ എന്നാണ്‌ 50% മാര്‍ക്ക്‌ വാങ്ങിയാല്‍ യോഗ്യതയായി. അല്ലെങ്കില്‍ ഇത്‌ നിര്‍ണ്ണയിക്കാന്‍ വളരെ കോമ്പ്ലിക്കേറ്റഡ്‌ പ്രോസസ്‌ തന്നെ വേണ്ടി വരും. നമുക്ക ഒരു വ്യക്തിയുടെ സാമ്പത്തിക ശേഷിക്കനുസൃതമായി 10000, 20000,3000, 40000,50000 എന്ന വ്യത്യസ്ഥ സ്ലാബുകളില്‍ ഫീസ്‌ ഏര്‍പ്പെടുത്തുക എന്ന രീതിക്ക്‌ മാത്രമേ സ്വീകാര്യത ലഭിക്കുകയുള്ളൂ. ഇത്‌ നിയമ പരമായി നിലനില്‍ക്കും എന്ന് കരുതാന്‍ വയ്യ.

N.J ജോജൂ said...

കിരണ്‍,

സമ്പന്നന് സര്‍ക്കാര്‍ പ്രൊഫഷണവിദ്യാഭ്യാസത്തില്‍ കൊടുക്കുന്ന സൌജന്യങ്ങള്‍ എടുത്തു കളഞ്ഞാല്‍ “കേരളത്തിലെ 90% പേരും ഇതിനെ എതിര്‍ക്കും. മാധ്യമങ്ങള്‍ മുഴുവന്‍ സര്‍ക്കാരിനെതിരെ തിരിയും. ഗവണ്‍മന്റ്‌ താഴേപ്പോകുകയും ചെയ്യും.” അല്ലേ കിരണ്‍. ഈ 90% ആരാണെന്നറിഞ്ഞാല്‍ കൊള്ളാം. രാഷ്രീയക്കാരും പണക്കാരും ആയിരിക്കും.

ഞാന്‍ പറഞ്ഞതിലെ ഉയര്‍ന്ന ഫീസ് 70000/- രൂപയാണ്. അതായത് ഒരു മാസം ഏതാണ്ട് 6000 രൂപ. ഒരു ദേശസാല്‍‌കൃത ബാങ്കിലെ പ്യൂണിന് മാസശമ്പളം പതിനായിരത്തിനു മുകളിലാണ്. ഒന്നും പഠിക്കാനിലാത്ത വിന്‍‌ഡോസ് പഠിപ്പിക്കാന്‍ അതായത് കൂടിവന്നാല്‍ 7 മണിക്കൂറുള്ള ഒരു കോഴ്സിന് 1500/- രൂപാ നമ്മള്‍ തയ്യാറാണ്. എന്‍‌ടസ് കോച്ചിംഗിന് അതും മൂന്നു മാസത്തെ കോഴ്സില്‍ ആയിരങ്ങള്‍ ചെലവാക്കാന്‍ ഒരു മടിയുമില്ല. പത്തോ ഇരുപതോ മണീക്കൂറുകള്‍ നീളുന്ന ഡ്രൈവിംഗ് പഠനത്തിന് ഒരു മടിയുമില്ലാതെ രണ്ടായിരം മൂവായിരം നമ്മള്‍ എണ്ണിക്കൊടുക്കും.

അതേ സമയം മാസം 20ന് അടുത്ത് അധ്യയന ദിവസങ്ങളുള്ള, ദിവസവും 6 മണിക്കൂറില്‍ കുറയാത് ക്ലാസുള്ള, അതു ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഏറ്റവും ഉയര്‍ന്ന ജോലിസാധ്യതയുള്ള, രണ്ടൂ ലക്ഷത്തില്‍ കുറയാതെ വര്‍ഷിക ശമ്പളം ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് (ഏതാണ്ട് അത് ഉറപ്പാണ്) കൊടുക്കുവാന്‍ കഴിയുന്ന ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസത്തില്‍ മാസം 6000/- രൂ വിലയിട്ടാല്‍ അത് കൂടുതലായിപ്പോകും. ഇവിടുത്തെ സമ്പന്നര്‍ സാമ്പത്തിക ക്ലേശം അനുഭവിയ്ക്കും.

ഇവിടെയാണ് രാഷ്ടീയക്കാരുടെ തനിനിറം വ്യക്തമാകുന്നത്.

അതുകൊണ്ടെന്തുണ്ടായി ഒരു പാവപ്പെട്ടവനും സാമ്പത്തിക സഹായം ഉറപ്പാക്കാതെ തന്നെ സര്‍ക്കാരിനും പാര്‍ട്ടികള്‍ക്കും അതിന്റെ ക്രെഡിറ്റു കിട്ടൂന്നു.

ഞാന്‍ ഒന്നു കൂടെ ആവര്‍ത്തിക്കട്ടെ
“സ്ഥാനത്തും അസ്ഥാനത്തും സാമൂഹികപ്രതിബദ്ധത് പ്രസംഗിക്കുകയും കയ്യടി നേടാനുള്ള കൌശലങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ഒരു രാഷ്ടീയ സമൂത്തെക്കൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.”

N.J ജോജൂ said...

ഞാന്‍ മറ്റുരൊ കാര്യം കൂടെ ശ്രദ്ധയില്‍ പെടുത്തം.

കിരണീന്റെ ബ്ലോഗ് നാലു പേരു വായിക്കുന്ന ബ്ലോഗ് ആണെന്നാണല്ലോ പൊതുവെയുള്ള വിശ്വാസം. അതുകൊണ്ടൂ തന്നെയാണ് സ്വന്തമായി പോസ്റ്റു ചെയ്യാതെ താത്പര്യമുള്ള വിഷയങ്ങളില്‍ ദീര്‍ഘങ്ങള്ളായ കമന്‍‌ടുകള്‍ ഞാനിടുന്നത്.

"കത്തോലിക്ക സഭ കോളെജുകളില്‍ ഫീസ്‌ ആനുകൂല്യങ്ങള്‍" എന്ന പേരില്‍ കിരണിട്ട ബ്ലോഗിന് ആകെ കിട്ടീയ കമണ്ടുകള്‍ 7. ആകെ കമണ്ടു ചെയതവര്‍ 4. അതില്‍ തന്നെ സഭയുടെ നടപടില്‍ സന്തോഷം പ്രകടിപ്പിച്ചത് ഞാനും കിരണും മാത്രം.
അതേ സമയ കത്തോലിക്കാ സഭയെ വിമര്‍ശിച്ച് കിരണ്‍ ഒരു പോസ്റ്റിട്ടപ്പോള്‍ എന്‍‌ടെയും കിരണിന്റെയും കമണ്ടുകള്‍ ഒഴിവാക്കി‍ തന്നെ മുപ്പതോളം കമന്‍‌ടുകള്‍. പത്തു പതിനഞ്ചു വ്യത്യസ്തരായ ആള്‍ക്കാര്‍.

ഇത് ഒരു പരാതിയല്ല, പരിഭവമല്ല. ഒരു നിരീക്ഷണം അത്രമാത്രം. അത് എവിടേയ്ക്ക് വിരല്‍ ചൂണ്ടുന്നു എന്നു പറയേണ്ടതില്ലല്ലോ.

ആര്‍ക്കും ആരെയും വിമര്‍ശിയ്ക്കം. കത്തോലിക്കാ സഭയും വിമര്‍ശനത്തിന് അതീതമൊന്നും അല്ല. വിമര്‍ശനങ്ങള്‍ ക്രിയാത്മകമാകണം. വികാരപരമായ പ്രതികരണങ്ങള്‍ കൊണ്ടോ എന്തൊക്കെയോ അറിഞ്ഞുകൊണ്ടു എന്തൊക്കെയോ പറഞ്ഞതുകൊണ്ടോ ആര്‍ക്കാണ് പ്രയോജനം. പുഷ്പഗിരിയെയോ MES നെയോ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെല്ലാം കച്ചവടക്കാരാണ് ലാഭം മാത്രമാണ് ബിഷപ്പുമാരുടെ ലക്ഷ്യം തുടങ്ങിയ രീതിയിലുള്ള കമന്‌ടുകള്‍ കൊണ്ട് എന്താണ് ഉദ്ദ്യേശിക്കുന്നത്? (ഇത്തരം കമന്റുകള്‍ ഈ വിഷയത്തില്‍ മാത്രമല്ല. പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് അബ്ദുള്‍ കലാം കേരളാ നിയമസഭയില്‍ പങ്കുവച്ച തന്റെ വികസന സ്വപ്നങ്ങളില്‍ കാര്‍ഷിക-മത്സ്യബന്ധന മേഖലകളെ പരിഗണിക്കുന്നില്ല എന്നായിരുന്നു ഒരു കമന്ററുടെ പരാതി. അയാള്‍ പ്രസ്തുത പ്രസംഗം ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍ അത്തരം അഭിപ്രായ പ്രകടനം നടത്തില്ലായിരുന്നു.)

N.J ജോജൂ said...
This comment has been removed by the author.
N.J ജോജൂ said...

ഇനി കിരണ്‍ ലിങ്കായി ചേര്‍ത്തിരിക്കുന്ന പിണറായിയുടെ ലേഖനത്തെക്കുറിച്ച്.

1. ആദ്യത്തെ രണ്ടു മൂന്നു ഖണ്ഡികയില്‍ C.P.M ന്യൂനപക്ഷ സംരക്ഷകരാണ് എന്നു സ്ഥാപിക്കുകയാണ്. ഇതേ C.P.M ആണ് കൃത്യം ഒരു വര്‍ഷം മുന്‍‌പ് ന്യൂനപക്ഷനിര്‍ണ്ണയത്തിന്‍് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വരുക വഴി ക്രിസ്ത്യന്‍ സമുദായത്തിന് ഭരണഘട ഉറപ്പുതരുന്ന ന്യൂനപക്ഷപദവി എടുത്തു കളയാന്‍ ശ്രമിച്ചത്. ഇതേ പിണറായി തന്നെയാണ് കൃത്യം ഒരു വര്‍ഷം മുന്‍പ് പവ്വത്തില്‍ പിതാവിനെ ന്യൂനപക്ഷാവകാശങ്ങള്‍ക്കു വേണ്ടി വാദിച്ചു എന്ന കാരണത്താല്‍ താറടിച്ചു കാണിക്കാന്‍ ശ്രമിച്ചത്.

2. പിന്നീടു പറയുന്നത് സര്‍ക്കാര്‍ മുന്‍‌പോട്ടു വച്ചതും കോടതി റദ്ദാക്കിയതുമായ ബില്ലിലെ വ്യവസ്ഥകളാണ്. നിയമപരമായി സാധുതയില്ലാത്ത ക്രോസ്സ് സബസിഡി ഉള്‍പ്പെടുത്തികയും ന്യൂനപക്ഷവും അല്ലാത്തതുമായ എല്ലാ മാനേജുമെന്റുകള്‍ക്കും സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും പ്രിവിലേജ് സീറ്റു നല്‍കി വിദ്യാഭ്യാസ കച്ചവടത്തെ അനുകൂലിക്കുകയും ന്യൂനപക്ഷ പദവിയെ നിഷേധിക്കുകയും ചെയ്ത് ബില്ലില്‍ ഹിഡന്‍ അജന്‍ഡ ഒന്നുമില്ലെന്നാണ് അദ്ദേഹം പ്രസ്താവിക്കുന്നത്.

3. സര്‍ക്കാരിനെതിരെ അന്ന് ന്യൂനപക്ഷമാനേജുമെന്‍‌ഠുകളും മെത്രാന്‍മാരും പടയൊരുക്കം നടത്തുകയും അണീകളെ കിട്ടാതെ വന്നപ്പോള്‍ പടയൊരുക്കത്തില്‍ നിന്ന്‌ പിന്മാറി എന്നുമാണ് അടുത്ത അവകാശവാദം. സത്യത്തില്‍ സഭ ന്യൂനപക്ഷ പദവിയ്ക്കു വേണ്ടിയാണ് വാദിച്ചത്. അനുകൂലമായ കോടതി വിധി ലഭിച്ചപ്പോള്‍ പ്രതിഷേധത്തിന്റെ ആവശ്യമില്ലാതെയായി.

4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ക്ക് അധികാരം കൊടുത്തത് തങ്ങളല്ല UDF ആണ് എന്ന് പറയുന്നു. എന്നാല്‍ ഇന്നലെ M.A ബേബി നിയമസഭയില്‍ പറഞ്ഞതനുസരിച്ച് 2007 ജൂലൈയില്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അദ്ധ്യാപകരെ ശിക്ഷിക്കുന്നതിനു വരെയുള്ള അധികാരം പന്‍‌ചായത്തിനു നല്‍കിയതായി പറയുന്നു.

5. മെത്രാന്‍മാരുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നാണ് പിണറായിയുടെ വാദം. ഈ വാദത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ് M.A ബേബിയും അച്യുതാനന്ദനും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍.

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായി പറഞ്ഞതും ജോജു എഴുതിയതും തമ്മില്‍ ഒരുപാട്‌ വ്യത്യാസമുണ്ട്‌. പിണറായി പറഞ്ഞത്‌ ചുവടെ ചേര്‍ക്കുന്നു

സ്കൂള്‍ മേഖലയ്ക്കകത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇടപെടാനുള്ള അവസരം ഇടതുപക്ഷ ജനാധിപത്യമുന്നണി ഉണ്ടാക്കിയെന്നും അതിലൂടെ മതസ്ഥാപനങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ലേഖനങ്ങളിലെ മറ്റൊരു പ്രധാന വിമര്‍ശനം. ഇവിടെ നാം മനസ്സിലാക്കേണ്ട വസ്തുത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരവും വിഭവവും നല്‍കുക എന്ന വ്യവസ്ഥ 73, 74 ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്റ് ഉണ്ടാക്കിയതാണ്. ഐകകണ്ഠ്യേനയാണ് ഈ ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള നിയമ നിര്‍മാണ ഉത്തരവ് (ജി.ഒ (പി) നമ്പര്‍ 189/95/ത.വ.ഭ) 1995 സെപ്തംബര്‍ 18-ാം തീയതി യുഡിഎഫിന്റെ ഭരണകാലത്താണ് ഇറക്കിയത്. 2006 ജനുവരി ഒന്നാം തീയതി യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ (നമ്പര്‍ 57125/പി2/05/ത.സ്വ.ഭ.വ) ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുകയുംചെയ്തു. അന്നൊന്നും ഇത്തരം പ്രശ്നങ്ങള്‍ ആരും ഉന്നയിച്ചുമില്ല.

ഇപ്പോള്‍ ഇറക്കിയ ഇടയലേഖനങ്ങളില്‍ ഇതിലൂടെ ഉണ്ടാവുന്ന മാറ്റം തങ്ങളുടെ അധികാരം കുറയ്ക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകാണുന്നുണ്ട്. ഇടയലേഖനങ്ങളില്‍ സ്കൂളുകളെ സംബന്ധിച്ച് ഉന്നയിക്കുന്ന വാദങ്ങള്‍ പൊതുവില്‍ ഇവയാണ്:

1. സ്കൂളുകളുടെ നിയന്ത്രണം മാനേജ്മെന്റില്‍നിന്ന് എടുത്ത് രാഷ്ട്രീയക്കാരെ നിറച്ച പഞ്ചായത്ത് സമിതികളിലേക്ക് കൈമാറുക.

2. സ്ഥാപനങ്ങളിലെ പ്രവേശനത്തിനും നിയമനത്തിനുമുള്ള മാനേജ്മെന്റ് അവകാശങ്ങള്‍ കൈയേറുക.

3. ശനിയാഴ്ചയും ഞായറാഴ്ചയും അനുബന്ധ പ്രവൃത്തിദിനങ്ങളാക്കി വിശ്വാസാനുഷ്ഠാനങ്ങള്‍ നിഷേധിക്കുക.

4. സ്കൂളുകളില്‍ പഠനസമയത്ത് രാഷ്ട്രീയ യോഗങ്ങള്‍ സംഘടിപ്പിക്കുക.

5. വിദ്യാലയങ്ങളില്‍നിന്ന് പ്രാര്‍ഥന, തിരുസ്വരൂപങ്ങള്‍ എന്നിവ നീക്കംചെയ്ത് വിദ്യാര്‍ഥികളെ ദൈവവിശ്വാസത്തില്‍നിന്ന് അകറ്റുക.

6. സദാചാരമൂല്യവും ധാര്‍മികതയും ഈശ്വരവിശ്വാസവും ഇല്ലാതാക്കുന്ന പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കുക.

7. കലണ്ടറില്‍നിന്ന് ക്രിസ്ത്യന്‍ വിശേഷദിനങ്ങള്‍ ഒഴിവാക്കുക.

ഈ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതകളുമായി ബന്ധമില്ലാത്തതാണ്. മാനേജ്മെന്റുകളുടെ ഒരു അവകാശവും എടുത്തുമാറ്റാനോ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തിനോ സര്‍ക്കാര്‍ തയ്യാറാവില്ല. വിദ്യാലയങ്ങള്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കും മറ്റും ഏത് സമയത്ത് വിട്ടുകൊടുക്കണം എന്നതിനുള്ള വിവേചനാധികാരം മാനേജ്മെന്റുകള്‍ക്കാണ് മുമ്പെന്നപോലെ ഇപ്പോഴും ഉള്ളത്. അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. പ്രവൃത്തിദിവസം 200 എണ്ണം തികയ്ക്കുവാനും പിന്നോക്കം കിടക്കുന്ന വിദ്യാര്‍ഥികളുടെ നിലവാരം മെച്ചപ്പെടുത്താനും ചില ശനിയാഴ്ച സ്വയമേവ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നല്ലാതെ അധ്യയന ദിവസങ്ങള്‍ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല. കരിക്കുലവും സിലബസും ശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കിയിട്ടുള്ളതാണ്. അതിനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള സംവിധാനമുണ്ടുതാനും.

യാഥാര്‍ഥ്യങ്ങള്‍ ഇതായിരിക്കെ തെറ്റായി വന്ന കാര്യങ്ങള്‍ ഇടയലേഖനങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഞാന്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം. സംഭവിക്കുന്ന പോരായ്മകള്‍ തിരുത്തുന്ന കാര്യത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കാണിച്ച മാതൃക ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്ന്. റെഡ് ഇന്ത്യന്‍സിനെതിരായി നടത്തിയ അതിക്രമങ്ങള്‍ തടയുന്ന കാര്യത്തിലും ആഫ്രിക്കയിലെ അടിമ വ്യാപാരത്തിനെതിരെ നിലപാടെടുക്കുന്നതിലും സഭയ്ക്ക് പോരായ്മ വന്നിട്ടുണ്ടെന്ന് തുറന്നു പറയുന്നതിനുള്ള ആര്‍ജവം അദ്ദേഹം കാട്ടുകയുണ്ടായി. ആ മാതൃക അനുകരണീയമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വിശ്വാസികളും കമ്യൂണിസ്റുകാരും യോജിച്ചുനിന്നുകൊണ്ട് അസമത്വങ്ങള്‍ക്കെതിരായി പൊരുതുന്ന കാലമാണ് ഇതെന്ന കാര്യവും ഈ അവസരത്തില്‍ ഓര്‍മിപ്പിക്കട്ടെ.

സമുദായത്തിന്റെ പേരില്‍ സേനയുണ്ടാക്കുമെന്ന ചിലരുടെ പ്രഖ്യാപനം ഫലത്തില്‍ കേരളത്തിലെ വര്‍ഗീയ-ഫാസിസ്റ് സംഘടനകള്‍ നടത്തുന്ന പ്രചാരണത്തെ ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ. ഇത് കേരളത്തിലെ ഉന്നതമായ സാമൂഹ്യ സൌഹാര്‍ദത്തിന്റെ അന്തരീക്ഷം തകര്‍ക്കുന്നതിന് ഇടയാക്കും. ഇത്തരമൊരു അന്തരീക്ഷം ഒഴിവാക്കുന്ന സമീപനം ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മതസൌഹാര്‍ദത്തിനുവേണ്ടി പൊരുതുന്ന പ്രസ്ഥാനമെന്ന നിലയില്‍ സിപിഐ എമ്മിന് ഈ പോരായ്മ തുറന്നുകാട്ടാതിരിക്കാന്‍ പറ്റില്ല.

വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിച്ച് രണ്ടാം വിമോചനസമരം നടത്തി രാഷ്ട്രീയലാഭം കൊയ്യാമെന്ന് ചിലര്‍ വ്യാമോഹിക്കുന്നുണ്ട്. ഇവിടെ നാം മനസ്സിലാക്കേണ്ട വസ്തുത 1957 അല്ല 2007 എന്നതാണ്. വിമോചനസമരത്തിന്റെ കരുത്തില്‍ അന്ന് ഭരണം തകരുകയല്ല ഉണ്ടായത്. മറിച്ച് സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത്തരമൊന്ന് നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് സാമാന്യബുദ്ധിയുള്ള ആരും കരുതില്ല. കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുന്നതുതന്നെ ഇടതുപക്ഷത്തിന്റെ തത്വാധിഷ്ഠിതമായ നിലപാടിന്റെ കരുത്തിലാണ്. സമരം കുത്തിപ്പൊക്കാന്‍ വെമ്പല്‍കൊള്ളുന്നവര്‍ ഈ കാര്യം വിസ്മരിക്കരുത്.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ടിയുടെ സ്വാധീനം വര്‍ധിക്കുകയാണെന്ന് കഴിഞ്ഞ പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകളും തിരുവമ്പാടി ഉപതെരഞ്ഞെടുപ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ ഇടതുപക്ഷത്തിന് നേടാനായി എന്ന കാര്യം ഇത്തരം ആളുകള്‍ മറക്കരുത്. എന്നാല്‍, ഏത് ജനവിഭാഗത്തിനുണ്ടാകുന്ന ആശങ്കകളും ആവശ്യങ്ങളും ചര്‍ച്ചചെയ്യാനും പരിഹരിക്കാനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. തെറ്റായ പ്രചാരണങ്ങള്‍ നടത്തി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ഒരു നീക്കവും അനുവദിക്കുകയുമില്ല. രണ്ടാം വിമോചനസമരത്തിന് കോപ്പുകൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ 1957 അല്ല 2007 എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇടതുപക്ഷ സര്‍ക്കാര്‍ അടിസ്ഥാനപരമായി സ്വായശ്രയ കോളെജുകള്‍ക്ക്‌ എതിരാണ്‌. അതുകൊണ്ട്‌ തന്നെ അവരുടെ സ്വയാശ്രയ നിയമം ഈ ആശയങ്ങള്‍ക്ക്‌ എതിരായിരുന്നു. ഇനി പിണറായി പൌവത്തിലിനെ താറടിച്ച പ്രസ്താവന ഞാന്‍ ഓര്‍ക്കുന്നില്ല. ബേബി ഒരുപാട്‌ പ്രസ്താവനകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി എന്തെങ്കിലും പറഞ്ഞതായി ഓര്‍ക്കുന്നില്ല. മാത്രവുമല്ല സ്വയാശ്രയ കോളെജുകളെ സംബന്ധിച്ച്‌ അന്ന്‌ നിലവില്‍ നിന്നുരുന്ന ഒരു വികാരം തന്നേ 50:50 എന്നതായിരുന്നു. അത്‌ നടപ്പിലാക്കാന്‍ ശ്രമിക്കുക എന്നതാണ്‍' സര്‍ക്കാരും CPM ഉം ശ്രമിച്ചത്‌. ആന്റണി 50:50 എന്ന ആശയത്തെ മുറകിപ്പിടിച്ചാണ്‌ NOC നല്‍കിയത്‌ എന്നുള്ളതും പൊതുവേ അംഗീകരിക്കപ്പെടുവാന്‍ എളുപ്പമുള്ളതാമായ ഒരു ഫോര്‍മുലയായിരുന്നു ഇത്‌.

സര്‍ക്കാരിനെതിരെ മെത്രാന്മാര്‍ തിരിഞ്ഞു എന്നത്‌ ഒരു നഗ്‌ന സത്യമാണ്‌. സ്വയാശ്രയവും മുരിങ്ങൂര്‍ വിഷയവും കൂട്ടിച്ചേര്‍ത്ത്‌ അച്ചന്മാര്‍ തിരുവമ്പാടി തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തിയത്‌ ഓര്‍ക്കുക. മുരിങ്ങുര്‍ റെയ്‌ഡ്‌ സര്‍ക്കാര്‍ നടത്തിയതല്ല കോടതി നിര്‍ദ്ദേശമാണ്‌ എന്ന വിശദീകരണം പോലും ഇവര്‍ സ്വീകരിച്ചില്ല. കൂടരഞ്ഞിപ്പള്ളി വികാരി ഇന്ത്യാവിഷനില്‍ ചര്‍ച്ചയില്‍ ആരോപിച്ചത്‌ കോടതിയില്‍ കേസ്‌ കൊടുത്തത്‌ ഇടതുപക്ഷക്കാര്‍ ആണ്‌ എന്നാണ്‌.

ഇനി പഞ്ചായത്തുകളില്‍ ഇടപെടുന്നതിന്റെ ആവശ്യകത നാം നേരത്തെ ചര്‍ച്ച ചെയ്തതാണ്‌. അധ്യാപകരെ ശിക്ഷിക്കാനുള്ള അവകാശം ഞാന്‍ മനസിലക്കിയടത്തോളം രാഷ്ട്രീയക്കാര്‍ക്ക്‌ നേരിട്ട്‌ എടുക്കാവുന്നതല്ല. അതിന്‌ വ്യക്തമായ കാരണങ്ങളും മാനദണ്ഡങ്ങലും ഉണ്ടാകണം. ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഇത്രയധികം മാധ്യമ നിരീക്ഷണത്തിലുള്ള ഒരു സംസ്ഥാനത്ത്‌ അന്യായം കാണിക്കാന്‍ കഴിഞ്ഞാല്‍ തന്നെ വളരെ വേഗം തിരുത്തപ്പെടും.

സഭ പ്രധാനമായും ഉയര്‍ത്തിയതും മത വികാരം ഉദ്ദീപിപ്പിക്കുന്നതുമായ മറ്റ്‌ പ്രധാന വാദങ്ങളെക്കുറിച്ചുള്ള വിശദീകരണം ജോജു കാണാതെ പോയി എന്നതും ശ്രദ്ദേയം.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി ഒരു കാര്യം കൂടി ഇതിനോടൊപ്പം കൂട്ടിവായിക്കണം. എന്തുകൊണ്ട്‌ മാനെജ്‌മെന്റുകള്‍ക്ക്‌ എതിരെ ഇത്രക്ക്‌ എതിര്‍പ്പുണ്ടാകുന്നു ജോജു മുന്‍പ്‌ പറഞ്ഞ പോലെ തലവരി നല്‍കി ഇല്ലെങ്കില്‍ അഡ്‌മിഷന്‍ കിട്ടില്ല എന്ന അവസ്ഥ വരരുത്‌ ജസ്റ്റീസ്‌ K.T. തോമസ്‌ കമ്മിറ്റിയുടെ നിര്‍ദ്ദേശിച്ച ഫീസ്‌ നിലവിലിരിക്കുമ്പോഴും തലവരി വാങ്ങിയ പാരമ്പര്യം ഈ സഭയുടെ കോളെജുകള്‍ക്കുണ്ട്‌. ഇന്ന് നിയമ ക്രോസ്‌ സബ്‌സിഡിയേക്കുറിച്ചും കോടതി വിധികളേക്കുറിച്ചുമൊക്കെ ഊറ്റം കൊള്ളുന്ന സഭ നേതൃത്വം എന്തുകൊണ്ട്‌ K.T. തോമസ്‌ കമ്മിറ്റിയുടെ നിയമങ്ങള്‍ നിലവിലിരിക്കുമ്പോള്‍ തലവരി വാങ്ങി. അത്‌ നിയമ വിരുദ്ധമല്ലേ. ഇനി നടത്താന്‍ കഴിയാത്ത ഫീസ്‌ നിര്‍ണ്ണയിച്ചതുകൊണ്ടാണ്‌ തലവരി വാങ്ങിയത്‌ എന്ന ന്യായമാണോ ഇവടെയും പറയുക. അപ്പോള്‍ നിയമം നമ്മുക്കെതിരായാല്‍ നിയമ ലംഘനം നടത്താമോ.

Joyan said...

ഈ വിഷയത്തില്‍ പരിമിതമായ അറിവേ എനിക്കുള്ളൂ. ഏങ്കിലും ശരിയെന്നു തോന്നുന്ന ചില കാര്യങ്ങള്‍ പറയാതെ വയ്യ.

1. കത്തോലിക്കസഭ പൂര്‍ണമായും ലാഭക്കൊതിയന്മാരുടെ സംഘമാണു എന്നു ആരെങ്കിലും പറഞ്ഞാല്‍ എനിക്കു അതിനോട്‌ യോജിക്കാന്‍ കഴിയില്ല. നിസ്വാര്‍ഥമായി പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വൈദികരെയും, മെത്രാന്മരെയും, അപൂര്‍വം ചില സഭാവിശ്വാസികളെയും എനിക്കു വ്യക്തിപരമായി നേരിട്ടറിയാം.
2. ജോജു : താങ്കള്‍ ചോദിച്ചില്ലെ എന്തുകൊണ്ടാണു പുരൊഹിതന്‍മാരെ കുറിചു എഴുതുംബൊള്‍ ഇത്രയും comments എന്നു?
സമൂഹത്തിലെ മറ്റേതൊരു വിഭാഗത്തേക്കാളും അധികം ജീര്‍ണത പുരോഹിതസമൂഹത്തെ ബാധിച്ചിരുക്കുന്നു. അധ്വാനിക്കുന്നവന്റെ വേദന മനസിലാക്കാത്ത communist നെക്കാളും അധമനാണു ദൈവത്തിന്റെ കല്‍പ്പനകള്‍ മനസിലാക്കാത്ത / അല്ലെങ്കില്‍ മനസിലാക്കിയിട്ടും ഇല്ല എന്നു നടിക്കുന്ന പുരോഹിതന്‍. അധികാരവും, സംബത്തും സുഖ ജീവിതവും പാവപ്പെട്ടവന്റെ വേദനകള്‍ അറിയുന്നതില്‍ നിന്നു അവരില്‍ പലരെയും അകറ്റിയിരിക്കുന്നു. ഇതിനെതിരെ പാവപ്പെട്ട വിശ്വാസികളുടെ അടക്കിവച്ച അമര്‍ഷം ആണു പലപ്പോളും ഇത്തരം കമന്റുകളും ശാപവചനങ്ങളും ആയി പുറത്തു വരുന്നതു.

3. 1957-ല്‍ മുണ്ടശ്ശേരിയേപ്പോലുള്ള ഒരു പ്രഗല്‍ഭന്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെ ഏതിര്‍ക്കാന്‍ കത്തോലിക്ക സഭയെ പ്രേരിപിച്ചത്‌ ഘടകം അതു വിദ്യാഭ്യാസ മേഘലയില്‍ സുതാര്യത ഉറപ്പു വരുത്തും ഏന്നതായിരുന്നു. ഭൂപരിഷ്കരണ നിയമത്തോളം തന്നെ വിപ്ലവാത്മകം ആയിരുന്നു education bill ഉം. യതാര്‍ഥ ജന സമൂഹത്തിന്റെ എതിര്‍പ്പല്ല മറിച്ചു മതസമുദായ നേതാക്കള്‍ പാവം വിശ്വാസികളെക്കൊണ്ടു കളിപ്പ്പ്പിച്ച ആസൂത്രിത നാടകം ആയിരുന്നൂ അത്‌. അതു മനസിലാക്കുന്നവര്‍ എല്ലാം ഈ 2-ം വിമോചനസമര പ്രഘ്യാപനത്തെ ഒരു വൈദികന്റെ ധാര്‍ഷ്ട്യം എന്നെ കരുതൂ.

http://en.wikipedia.org/wiki/Education_Bill

N.J ജോജൂ said...

കിരണ്‍,

ഇടതുപക്ഷ മുന്നണി സ്വാശ്രയ വിദ്യാഭ്യാസത്തിന് എതിരാണ് എന്നതുകൊണ്ട് സ്വാശ്രയവിദ്യാഭ്യാസത്തിന് കൂച്ചുവിലങ്ങിടുന്ന ഒരു സമീപനം ശരിയാണെന്ന്‌ എനിക്കു തോന്നുന്നില്ല. സര്‍ക്കാരിന് ഇവിടെ ആവശ്യത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ കഴിയാതിരിക്കുന്നിടത്തോളം കാലം സ്വാശ്രയവിദ്യാഭ്യാസത്തെ അനുവദിക്കാത്തിരിക്കുന്നതിന് നീതീ‍കരണവുമില്ല. ഒന്നുകില്‍ സര്‍ക്കാര്‍ ആവശ്യത്തിന് നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങണം, അല്ലെങ്കില്‍ സ്വകാര്യമേഖലയെ അനുവദിക്കണം. ഏതെങ്കിലും ആശയങ്ങളുടെ ഉപരിപ്ലവമായ അര്‍ത്ഥങ്ങളില്‍ കടിച്ചുതൂങ്ങി ഏതെങ്കിലും ഒരു മാറ്റത്തെയോ മാറ്റത്തിന്റെ ഗുണപരമായ അംശങ്ങളെയോ നിഷേധിക്കേണ്ടിയും പ്രതിരോധിക്കേണ്ടിയും വരുന്നത് പരിതാപകരമാണ്.

N.J ജോജൂ said...

കിരണ്‍,

ഒരു പ്രദേശത്തെ വിദ്യാഭ്യാസസ്ഥാപനം അത് സര്‍ക്കാര്‍സ്ഥാപനമോ എയിഡഡോ എന്തിന് അ‌ണ്‍-എയിഡഡ് ആയാല്‍ പോലും ആ സ്ഥാപനത്തില്‍ പഠിക്കുന്നത് ആ പ്രദേശത്തെ വിദ്യാര്‍ത്ഥികളായിരിക്കുന്നിടത്തോളം കാലം ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി അതുവഴി തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചുറ്റുപാടുകളും മെച്ചപ്പെട്ട വിദ്യാഭ്യാസവും ഒരുക്കുന്നതിനു വേണ്ടി ആ പ്രദേശത്തെ സമൂഹമോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൊ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടാല്‍ അതിനെ തടയേണ്ട ആവശ്യമില്ല എന്നു തന്നെയല്ല അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാ‍ണ്.

ആ നിലയിലാണോ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തികാന്‍ പോകുന്നത് എന്നത് ഒന്നാമത്തെ പ്രശ്നം. തീര്‍ച്ചയായും നമുക്ക് ഒരു ഉത്തരം നല്‍കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നല്ലതായിരിക്കാം അല്ലെങ്കില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ അതില്‍ അടങ്ങിയിരിക്കാം. അല്ലെങ്കില്‍ സദുദ്ദ്യേശത്തോടെ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ പഴുതുകളില്‍ കൂടി ചിലര്‍ തങ്ങളുടെ സ്വാ‍ര്‍ത്ഥതാത്പര്യങ്ങള്‍ സാധിച്ചെടുക്കാം.

ഏറ്റവും നിക്ഷപക്ഷമായി പെരുമാറേണ്ട പോലീസിനെ രാഷ്ടീയവത്കരിച്ചു. ഭരണം മാറുന്നതനുസരിച്ച് ഉദ്യോഗതലത്തിലുണ്ടാകുന്ന അഴിച്ചുപണികള്‍ നാം കാണുന്നു. ഭരണത്തിലിരിക്കുന്നവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് DGP വരെയുള്ള പോലീസുകാര്‍ക്ക് പെരുമാറേണ്ടി വരുന്നു. പ്രത്യേകിച്ച് അധികാരങ്ങള്‍ ഇല്ലാതിരുന്നിട്ടുതന്നെ പിടിപാ‍ടുള്ള രാഷ്ടീയക്കാരോ മദ്യവ്യവസായികളോ പ്രമാണികളൊ വിചാരിച്ചാല്‍ പോലീസുകാരെ സ്ഥലം മാറ്റാം.

നമ്മുടെ സഹകരണ സ്ഥാപനങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? അവിടെ ക്രിയാത്മകമായ ഇടപെടലുകളാണോ രാഷ്ടീയക്കാര്‍ നടത്തുന്നത്.

നമ്മുടെ യൂണിവേര്‍സിറ്റി സിന്‍ഡിക്കേറ്റുകളില്‍ രാഷ്ടീയക്കാര്‍-വിദ്യാഭ്യാസവിദഗ്ധര്‍ അനുപാതം എത്രയാണ്? നമ്മുടെ കലാലയങ്ങളില്‍ രാഷ്ടീയകാര്‍ ക്രിയാത്മകമായാണോ ഇടപെടുന്നത്?

നമ്മുടെ ചാനലുകള്‍ തുറന്നു കാണിക്കുന്ന ജീവിതാവസ്ഥകള്‍, സാമൂഹികപ്രശ്നങ്ങള്‍ കണ്‍‌മുന്നില്‍ ചോദ്യശ്ചിന്നമാ‍യി നില്‍ക്കുമ്പോഴും അത് ഒഴിവാക്കുവാന്‍ അധികാരവും കടമയും ഉള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്താണ് ഇതുവരെ ചെയ്തത്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലെ ഗുരുതരമായ വീഴ്ച മുന്നില്‍ തന്നെയുള്ളപ്പോള്‍ അവരെ വിദ്യാഭ്യാസവും കൂടി ഏല്‍‌പ്പിക്കുന്നതിലെ സാമാന്യയുക്തി എനിക്ക് മനസിലാകുന്നില്ല.

ഇത്രയും ഇതിലെ സാമൂഹികമായ വശം. ഇനി ഇതീലെ രാഷ്ടീയം.

ഈ അധികാരങ്ങള്‍ അത്രയും UDF കാലത്തു നല്‍കിയതാണെന്നും ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത് കുത്തിപ്പോക്കി സര്‍ക്കാരിനെതിരെ ന്യൂനപക്ഷങ്ങള്‍ പ്രക്ഷോഭത്തിന് ആളെക്കൂട്ടുന്നത് വിദ്യാഭ്യാസകച്ചവടം മൂടിവയ്ക്കുന്നതിനായിട്ടാണെന്നുമായിരുന്നു ഇടതുപക്ഷത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വ്യാഖ്യാനങ്ങള്‍. എന്നാല്‍ ഈ ജൂലായില്‍ തന്നെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് വിജ്ഞാപനമിറക്കിയത് എന്തിനുവേണ്ടിയായിരുന്നു? അങ്ങനെയൊരു വിജ്ഞാപനത്തെ തമസ്കരിച്ചുകൊണ്ട് ഇടതുപക്ഷം നടത്തിയ വ്യാഖ്യാനങ്ങള്‍ ആര്‍ക്കുവേണ്ടിയായിരുന്നു? പിണറായിയുടെ ലേഖനത്തില്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശിക്കുന്നുണ്ടോ?

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു ഈ ജൂലൈയില്‍ ഇറക്കിയ ഉത്തരവു തന്നെ പഞ്ചായത്ത്‌ രാജ്‌ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട്‌ മാത്രമാണ്‌. UDF ഭരണകാലത്ത്‌ തന്നെ തീരുമാനം എടുക്കപ്പെട്ടിട്ടുള്ള കാര്യങ്ങളുടെ തുടര്‍ച്ചയാണ്‌ ഇത്‌. അല്ലാതെ LDF സര്‍ക്കാര്‍ സ്വന്തമായി തുടങ്ങിയതല്ല. ഈ ആഴ്ചത്തെ മനോരമ വിഷന്റെ നിയന്ത്രണ രേഖ എന്ന പരിപാടി കണ്ടാല്‍ത്തന്നെ ഇത്‌ വ്യക്തമാകും. ജോജു വിഷയങ്ങളെ ഏകപക്ഷീയമായ കണ്ണിലൂടെ കാണുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംസാരിക്കുന്നത്‌. പഞ്ചായത്തുകളെ വിദ്യാലയങ്ങള്‍ ഏല്‍പ്പിച്ചാല്‍ കൈമാറപ്പെടേണ്ട അധികാരങ്ങളാണ്‌ ഇവ. പണ്ട്‌ ആരോഗ്യ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്തപ്പോഴും ഇത്‌ സംഭവിച്ചതാണ്‌. അപ്പോള്‍ ഇതിന്റെ ചരിത്രമൊന്നും അനേഷിക്കാതെ ഇത്‌ ഏതോ ഇടതുപക്ഷ അജണ്ട നടപ്പിലാക്കാന്‍ ഈ ഗവണമെന്‍ ശ്രമിക്കുകയാണ്‌ എന്ന പ്രചരണം അഴിച്ചു വിട്ട്‌ മതവികാരം ഉണര്‍ത്താന്‍ സഭാ നേതൃത്വം ശ്രമിക്കുന്ന കാഴ്ചയാണ്‌ നാം കണ്ടത്‌. സഭ ഇത്‌ മാത്രമല്ല ഇതിനപ്പുറവും ചെയ്തിട്ടുണ്ട്‌. കോടതി നിര്‍ദ്ദേശപ്രകാരം മുരിങ്ങൂര്‍ ധ്യാനകേന്ദ്രം റേയ്ഡ്‌ ചെയ്യപ്പെട്ടപ്പോള്‍ എന്താണ്‌ ഇവര്‍ ഇവടെ പ്രചരിപ്പിച്ചത്‌ എന്ന് ഒന്ന് ഓര്‍ത്ത്‌ നോക്കിയല്‍ നന്നായിരുക്കും. സഭ ചെയ്യുന്നതൊക്കെ നല്ലത്‌ സര്‍ക്കാര്‍ ചെയ്യുന്നതൊക്കെ മോശം അല്ലെങ്കില്‍ കടന്നു കയറ്റം എന്നൊക്കെ വ്യഖ്യനിക്കുന്നത്‌ എത്രത്തോളം സത്യസന്ധമാകും എന്ന് ഓര്‍ക്കുന്നത്‌ നല്ലത്‌.

ഇനി ഒരു കാര്യം കൂടീ എന്നലെ ഇന്ത്യാവിഷനില്‍ സംപ്രേകഷണം ചെയ്ത വാസ്തവം എന്ന പരിപാടിയില്‍ മാര്‍ പൌവ്വത്തില്‍ തിരുമേനിയുടെ ഒരു പത്രസമ്മേളനത്തിനെ ക്ലിപ്പിഗ്‌സ്‌ ഉണ്ടായിരുന്നു. അതില്‍ എതിപ്പുകളെ നേരിടും എന്ന മറുപടിക്ക്‌ കായികമായി നേരിടുമോ എന്ന് ചോദ്യം ഉന്നയിച്ചപ്പോള്‍ കായികമായി നേരീട്ടാല്‍ തിരിച്ച്‌ നേരിടും എന്ന മറുപടീ പറയുന്നതായി കണ്ടു.( കായികമായി നേരിടും എന്ന് പൌവ്വത്തില്‍ പറഞ്ഞില്ല മറിച്ച്‌ പത്രസമ്മേളാനം നടത്താന്‍ അദ്ദേഹത്തിന്റെ ഒപ്പം ഇരുന്നവരാണ്‍` പറഞ്ഞത്‌. പക്ഷെ പൌവ്വത്തില്‍ അത്‌ തിരിത്തിയില്ല). രക്തസാക്ഷികളുടെ ചുടു നിണത്തില്‍ വളര്‍ന്നതാണ്‌ സഭാ എന്ന് ഇന്നലേ വര്‍ക്കീ വിതയ്ത്തില്‍ പറഞ്ഞു കഴിഞ്ഞു. അത്‌ ക്രൈസ്തവ രക്ത സാക്ഷികളാണ്‌ എന്നായിരിക്കും വിതയ്ത്തില്‍ ഉദ്ദേശിച്ചതെന്ന് വേണമെങ്കില്‍ വ്യഖ്യാനിക്കാം എന്നാല്‍ സ്ഥാപങ്ങള്‍ സംരംക്ഷിക്കാന്‍ മാരിക്കാന്‍ വരേ ആഹ്വാനം ചെയ്ത താഴത്തില്‍ പിതാവിനെ ഇതുവരെ സഭാ നേതൃത്വം തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഈ രക്ത സാക്ഷികള്‍ വിമോചന സമര രക്തസാക്ഷികളല്ലെ എന്ന സംശയം ഉയരുന്നു. അപ്പോള്‍ ഇല്ലാത്ത അല്ലെങ്കില്‍ പര്‍വ്വതീകരിക്കപ്പെട്ട ചില പ്രശ്നങ്ങളുടെ പേരില്‍ കേരളം കുരുതിക്കളമാക്കാന്‍ സഭ ഇറങ്ങിയെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

N.J ജോജൂ said...

കിരണ്‍,

ന്യൂനപക്ഷാവകാശം സംരക്ഷിക്കാന്‍ മരണം വരെ പോരാടുമെന്നോ ചോരചിന്തുമെന്നോ പറഞ്ഞാലുടെനെ സഭ സായുധസമരമാണ് ഉന്നംവയ്ക്കുന്നതെന്ന് വിശദീകരിക്കുന്നത് എന്തിനുവേണ്ടിയാണെന്നു മനസ്സിലാകുന്നില്ല. സ്വന്തം സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ മരിക്കാന്‍ വരെ തയ്യാറാണോ എന്നു ചോദിച്ചാന്‍ അത് മതവികാരത്തിന്റെ ഇളക്കിവിടലായി, ആക്രോശമായി, പ്രകോപനമായി.

കിരണ്‍ പറഞ്ഞ പത്രസമ്മേളനമോ പരിപാടികളോ ഞാന്‍ കണ്ടില്ല.
എങ്കിലും “കായികമായി നേരീട്ടാല്‍ തിരിച്ച്‌ നേരിടും ” എന്നല്ലേ പറഞ്ഞത് അല്ലാതെ “കായികമായി നേരിടും” എന്നല്ലല്ലോ അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞത്.

“അവസാനത്തെ കത്തോലിക്കനും മരിച്ചു വീഴാതെ ഈ നിയമം ഇവിടെ നടപ്പാവുകയില്ല ” എന്ന പഴയ ഒരു വിവാദ വാചകം ഓര്‍മ്മയുണ്ടല്ലോ. അതിന്റെ അര്‍ത്ഥം ഇവിടുത്തെ കത്തോലിക്കരെല്ലാം കൊല്ലാനെറങ്ങുമെന്നോ ഇറങ്ങണമെന്നോ അല്ല.

ഭരണഘടനയില്‍ ന്യൂനപക്ഷാവകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം ന്യൂനപക്ഷാവകാശസംരക്ഷണം ഇനിടെ നീതി ആഗ്രഹിക്കുന്ന ഓരോ പൊരന്റെയും കടമയാണ്. അതു സംരക്ഷിക്കാന്‍ ജീവന്‍ കൊടുക്കേണ്ടി വന്നാല്‍ പോലും. അതിന് തയ്യാറാകണമെന്നു പറയുന്നത് സമരാ‍ഹ്വാനമാകുമോ? ആക്രോശമാകുമോ? മതവികാരത്തിന്റെ ഇളക്കിവിടലാവുമോ? സ്വന്തം സ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നേ പറഞ്ഞുള്ളൂ. അല്ലാതെ വല്ലവരുടെയും ആക്രമിച്ച് കീഴടക്കണമെന്ന് പറഞ്ഞോ.

അതേ സമയം ഇവിടെ സദ്ദാമിന്റെ പേരും പറഞ്ഞ് വോട്ടുചോദിക്കാന്‍ ഇവിടെ കോണ്‍ഗ്രസ്സുകാരുമുണ്ട് ഇടതന്മാരുമുണ്ട് അതില്‍ മതവികാരം ഒട്ടില്ലതാനും.

കിരണ്‍ പറയുന്നൂ പര്‍വ്വതീകരണമെന്ന്. എന്താണ് ഇവിടെ പര്‍വ്വതീകരിക്കപ്പെട്ടത്.

ചില പഞ്ചായത്തുകള്‍ അമിതാധികാരം പ്രയോഗിച്ചു എന്ന് വിദ്യാഭ്യാസമന്ത്രി തന്നെ സമ്മതിച്ചിരിക്കുന്നു. ഇപ്രകാരത്തിലുള്ള നടപടികള്‍ ഇനിയുണ്ടാകരുതെന്ന് മന്ത്രിസഭകൂടി പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. അതിന്റെ അര്‍ത്ഥം കത്തോലിക്കാ മേലധ്യക്ഷന്മാരുടെ ആശങ്കകളില്‍ കഴമ്പുണ്ടന്നല്ലേ?

വിമോചന സമരത്തെപറ്റി എനിക്ക് കാര്യമായി ഒന്നും അറിയില്ല. ഞാന്‍ അറിഞ്ഞിടത്തോളം ഇന്ന്‌ ഇടതുപക്ഷത്തുള്ള പല പാര്‍ട്ടികളും അതിനെ സപ്പോര്‍ട്ട് ചെയ്തിരുന്നു, ഒരു മാതിരി എല്ലാ സാമൂഹിക സംഘടനകളും അതില്‍ ഭാഗഭാക്കാവുകയും ചെയ്തിരുന്നു. അന്ന് മേല്‍പറഞ്ഞ രാഷ്ടീയപാര്‍ട്ടികളില്‍ ഇന്നത്തേതിലും പ്രഗത്ഭര്‍ എന്നു പേരുകേട്ട പല നേതാക്കളും ഉണ്ടായിരുന്നു. അതുകൊണ്ട് സ്വന്തം ജനനത്തിനു മുന്‍പേ സംഭവിച്ചകാര്യങ്ങളെക്കുറിച്ച് “പ്രതിലോമകം” എന്നു പറയുന്നതില്‍ എത്രമാത്രം കഴമ്പുണ്ട് എന്നു എനിക്ക് സംശയമുണ്ട്. ഏറ്റവും ജനാധിപത്യരീതിയില്‍ നടന്നു എന്ന് MGS ഈയിടെ പറയുകയുണ്ടായീ. ഇതില്‍ കമന്‍‌ടുചെയ്തയാരും അക്കാലത്തു ഉള്ളവരാണെന്നും എനിക്കു തോന്നുന്നില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു ഈ പോസ്റ്റിന്റെ തലക്കെട്ട്‌ തന്നെ അന്വര്‍ത്ഥമാകുകയാണ്‌ ഇവിടെ. ക്രിസ്തുമാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നതിന്‌ തിരിച്ചടി തടസമാകും. പോസ്റ്റില്‍ ഞാന്‍ പറഞ്ഞ ബൈബില്‍ വചനത്തിന്റെ പ്രസക്തി ഇവിടെയാണ്‌.


ഇനി വിമോചന സമരത്തെ MGS നാരയണന്റെ വീക്ഷണകോണില്‍ കാണുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരേന്ന് പറയേണ്ടി വരും. MGS നേക്കാലും വിശ്വാസീയത ജസ്റ്റിസ്‌ K.T തോമസിനും A.K. ആന്റണിക്കും ഉണ്ടെന്ന് ഞാന്‍ കരുതുന്നു. അവര്‍ രണ്ടുപേരും അത്‌ തെറ്റായിപ്പോയി എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്‌. അതില്‍ പങ്കെടുത്തവരാണ്‌ ഇവര്‍ എന്നതും ഇവര്‍ ഇടതുപക്ഷ ചേരിയില്‍ അല്ലാത്തവരുമാകയാല്‍ അവരെ മുഖവിലക്കെടുക്കാം എന്നാണ്‌ ഞാന്‍ കരുതുന്നത്‌. കമ്യൂനിസ്റ്റ്‌ വിരോധം തലക്ക്‌ പിടിച്ച MGS നേക്കാള്‍ വിശ്വാസീയത ഇവര്‍ക്കുണ്ട്‌ മാത്രവുമല്ല വിമോചന സമരത്തിന്റെ അമരക്കാരന്‍ ഫാദര്‍ വടക്കനും ഇതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌ എന്നും ഓര്‍ക്കുക. ഈ സമരത്തില്‍ സഭ അക്രമണ പാതയാണ്‌ സ്വീകരിച്ചത്‌ അങ്കമാലിയിലെ രക്തസാക്ഷികളുടെ കല്ലറ ഈ സമരത്തിന്റെ ബാക്കി പത്രമാണ്‌. അന്ന് കുറുവടി സേന എന്ന രീതിയില്‍ പ്രതിരോധ സേനയും സഭക്കുണ്ടായിരുന്നു. പിന്നെ ഇടതുപാര്‍ട്റ്റികളില്‍ RSP വിമോചന സമരത്തില്‍ പങ്കാളിയയെങ്കിലും പിന്നീട്‌ അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌.

അപ്പോള്‍ ഈ സമരത്തിന്റെ ചരിത്രം അറിയുന്നവര്‍ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ പഴെ വിമൊചന സമരത്തില്‍ ആവേശം കൊണ്ട്‌ പ്രസിഗിക്കുന്ന മെത്രാന്മാരെ കാണുമ്പോള്‍ അവരുടെ ലക്ഷ്യം എങ്ങോട്ടാണ്‌ എന്ന് സംശയൈച്ചു പോകും. ഞാന്‍ വീണ്ടും പറയുന്നു പ്രതിരോധിക്കാന്‍ ക്രൈസ്തവന്‌ അവകാശം ഇല്ല.


മത്തായി 5ആം അധ്യായം 38 മുതല്‍ 48 വരെകണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ .”

N.J ജോജൂ said...

കിരണ്‍,

വിമോചനസമരത്തെക്കുറിച്ച് പറയുവാന്‍ ഞാന്‍ ആളല്ല എന്ന് പറഞ്ഞുകഴിഞ്ഞല്ലോ. അന്നത്തെ രാഷ്ടീയ സാഹചര്യങ്ങളെക്കുറിച്ച് അറിയാത്തവര്‍ അതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചിട്ട് തര്‍ക്കിക്കാം എന്നതില്‍ കവിഞ്ഞ് ഒരു പ്രയോജനവും ഉണ്ടാകുവാന്‍ പോകുന്നില്ല.

ബൈബിള്‍ വാക്യം ഉദ്ധരിക്കുന്നത് ഇക്കാര്യത്തില്‍ എത്രമാത്രം ശരിയാണെന്ന് എനിക്ക് സംശയമുണ്ട്.
ക്രിസ്തുവിനെ സാത്താന്‍ പരീക്ഷിച്ചതും ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നല്ലോ.
ഉദാഹരണത്തിന് എന്നെ ഒരാള്‍ അടിച്ചാല്‍ എനിക്ക് തിരിച്ചടിക്കാതിരിക്കാം അയാളോട് ക്ഷമിക്കാം. എന്റെ മാതാപിതാക്കളെ ഭാര്യയെ കുട്ടികളെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇരിക്കണമെന്നാണോ ക്രിസ്തുപറഞ്ഞ ബൈബിള്‍ വാക്യത്തിന്റെ അര്‍ത്ഥം. നിങ്ങളുടെ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവന് രണ്ടാമത്തെ കുട്ടിയെക്കൂടി കൊടുക്കുക എന്ന് കിരണ്‍ ഉദ്ധരിച്ച ബൈബിള്‍ വാക്യത്തിന് അര്‍ത്ഥമുണ്ടോ. ഒരിക്കലും ഇല്ല. കിരണെ ഒരാള്‍ കൊല്ലാന്‍ വന്നാല്‍ കിരണ്‍ എന്തുചെയ്യും? എന്നെയും കൊന്നോ എന്റെ ഭാര്യയും കൊന്നൂളൂ എന്നു പറയുമോ. ഇതൊന്നുമല്ലല്ലോ കിരണ്‍ ഉദ്ധരിച്ച ബൈബിള്‍ വാക്യത്തിന്റെ അര്‍ത്ഥം.

നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കോടതി അംഗീകരിച്ച അവകാശങ്ങള്‍ സംരക്ഷികാന്‍ വേണ്ടി മരണം വരെ പോരാടുന്നതാണ് ധര്‍മ്മം. മരണം വരെ പോരാടുക എന്നതിന് ആരെയെങ്കിലും ആക്രമിക്കുകയെന്നോ സായുധപോരട്ടം നടത്തുകയെന്നോ ഒന്നും അര്‍ത്ഥമില്ല. ഒരു പക്ഷേ ചില രാഷ്ടീയക്കാരുടെ പ്രവര്‍ത്തികള്‍ മൂലം അങ്ങനെയൊരു അര്‍ത്ഥം വന്നു ഭവിച്ചിട്ടൂണ്ടാകാമെങ്കിലും.

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വചനം കത്തോലിക്ക സഭ എങ്ങനെയാണ്‌ വ്യാഖ്യാനിക്കുന്നതെന്ന് അറിഞ്ഞാല്‍ക്കൊള്ളാം. പിന്നെ വിമോചന സമരത്തില്‍ ആള്‍ക്കാര്‍ മരിച്ചതെങ്ങനെയെന്നും ഒന്ന് വിശദീകരിച്ച്‌ തരണം. ജോജുവിന്‌ ഒന്നാം വിമോചന സമരത്തെക്കുറിച്ച്‌ അറിയില്ലെങ്കില്‍ അതിന്റെ കത്തോലിക്ക സഭാ വീക്ഷണം എവിടെയെങ്കിലും കിട്ടുമെങ്കില്‍ വായിക്കുക എനിക്കൊരു കോപ്പി അയച്ചു തരിക. പുതിയ വീക്ഷണമൊന്നും അറിയില്ല.

N.J ജോജൂ said...

"പ്രതിരോധിക്കാന്‍ ക്രൈസ്തവന്‌ അവകാശം ഇല്ല." എന്നതിനോട് യോജിക്കാന്‍ തരമില്ല. അതേ സമയം “പ്രത്യാക്രമിക്കാന്‍ ക്രൈസ്തവന്‌ അവകാശം ഇല്ല” എന്നാണ് കിരണ്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും ശരിയാണ്. നിലനില്‍പ്പിനു വേണ്ടി പ്രതികരിക്കുകയെന്നതും പ്രതിരോധിക്കുകയെന്നതും എല്ലാ ജീവജാലങ്ങളുടെയും സഹജമായ വാസനയും ജന്മാവകാശവുമാണ്.

ക്രിസ്തു തന്നെ അനുഗമിക്കാന്‍ വന്ന ധനികനോടു പറയുന്നു “ആദ്യം നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക” എന്ന്. ഇതിന്റെ അര്‍ത്ഥം ക്രൈസ്ഥവന് സ്വകാര്യ സ്വത്ത് ഉണ്ടാകാന്‍ പാടില്ലന്നാണോ. ആണെന്ന്‌ എനിക്കു തോന്നുന്നില്ല.

ക്രിസ്തുവിനെ പിടിച്ചുകൊണ്ട് പോകുവാന്‍ വന്ന പടയാളികളികളില്‍ ഒരുവന്റെ ചെവി പത്രോസ് വാളുകൊണ്ട് വെട്ടുന്നത് നാം വായിച്ചിട്ടീല്ലേ. എന്താണ് ക്രിസ്തു പത്രോസിനോട് “വാള്‍ അതിന്റെ ഉറയിലിടുക” എന്നു പറയുന്നു. ഒന്നോര്‍ത്തു നോക്കൂ ഗദസ്സ്മേന്‍ തോട്ടത്തില്‍ ക്രിസ്തുവിനോടോപ്പം പ്രാര്‍ത്ഥിക്കാന്‍ വന്ന പത്രോസ് എന്തിന് ഒരു വാള്‍ കയ്യില്‍ കരുതണം? ക്രിസ്തു പത്രോസിനോട് വാള്‍ ഉറയിലിടാനാണ് പറഞ്ഞത്, എന്തുകൊണ്ട് വാള്‍ ദൂരെക്കളയാന്‍ പറഞ്ഞില്ല?

പൌലോസ് ശ്ലീഹായുടെ ലേഖനത്തിലാണെന്നു തോന്നുന്നു സ്ത്രീകള്‍ ശിരൊവസ്ത്രം ധരിക്കണമെന്നും പൊതുവേദികളില്‍ അഭിപ്രായം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ സഭ ഇന്ന് പൊതുയോഗങ്ങളിലും അതിരൂപതാ കൌണ്‍സിലിലും ഒക്കെ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നുണ്ട്. ഇത് ബൈബിളിന് എതിരാന് എന്നൊക്കെ വ്യാഖ്യാനിക്കാം.

വിമോചനസമരത്തില്‍ അക്രമമാര്‍ഗ്ഗം ഉപയോഗിച്ചിട്ടൂണ്ടെങ്കില്‍ അതില്‍ സംശ്യയിക്കാനൊന്നുമില്ല തെറ്റുതന്നെയാണ്. അതേ സമയം ഈ അക്രമങ്ങള്‍ക്ക് സഭനേതൃത്വം കൊടുത്തോ എന്നു കൂടി നമ്മള്‍ ചിന്തിയ്ക്കണം. വിവിധ മതരാഷ്ടീയ സംഘടനകള്‍ പങ്കെടുത്ത ഒരു സമരത്തില്‍ അക്രമത്തിന്റെ നേതൃത്വം സഭയ്ക്കായിരുന്നൂ എന്ന് ചിന്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്.

ഭൂതകാലത്തിലേയ്ക്ക് നോക്കു തെറ്റും ശരിയും പറയുന്നതില്‍ കാര്യമൊന്നുമില്ല. വര്‍ത്തമാനത്തിലെ ശരികളാണ് ശരി. ഒരിക്കല്‍ വിവാഹം കഴിച്ചയാള്‍ ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ വിവാഹം കഴിച്ചത് തെറ്റായിപ്പോയി എന്നൊക്കെ ചിന്തിക്കുന്നതു പോലെയാണ് അത്.

ഒരു തെറ്റിനെയും ന്യായീകരിക്കുക എന്റെ ലക്ഷ്യമല്ല. വിമോചനസമരത്തിലെ അക്രമങ്ങള്‍ തെറ്റുതന്നെയാണ്. തിരുത്താന്‍ പറ്റുന്ന തെറ്റുകള്‍ തിരുത്തപ്പെടുകയും വേണം.

അക്രമം സഭയുടെ മാര്‍ഗ്ഗമല്ല. പക്ഷേ പ്രതികരിക്കാനും പ്രതിരോധിക്കാനും സഭയ്ക്ക് അവകാശമില്ല എന്നു മാത്രം പറയരുത്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഏതായലും പുതിയ വിശദീകരണങ്ങള്‍ എനിക്കിഷ്ടപ്പെട്ടു. വെറുതെയല്ല എന്‍.ഡി.എഫ് കാര്‍ പ്രതിരോധം അപരാധമല്ല എന്ന് പറയുന്നത്. ഒന്നാം വിമോചന സമരത്തേക്കുറിച്ച് വായിച്ചറിവുള്ളവരും പങ്കെടുത്തവരുടെ കുമ്പസാരങങളും വായിച്ചറിഞ എനിക്ക് ജോജുവിന്റെ അത്ര ലിബറലായി സംസാരിക്കാന്‍ കഴിയില്ല. മാര്‍ താഴത്തില്‍ പിതവിന്റെ പ്രസങം കേട്ടവര്‍ക്കും അത് കഴിയുമെന്ന് തോന്നുന്നില്ല. ക്രിസ്തു തല്‍ക്കാലം മാറി നില്‍ക്കട്ടെ ന്യൂനപക്ഷ സംരക്ഷണം നടക്കട്ടേ.

ശാലിനി said...

കിരണ്‍, ഈ പോസ്റ്റും കമന്റുകളും ഇന്നാണ് വായിച്ചത്. ഇങ്ങനെയൊരു പോസ്റ്റിട്ടതിന് നന്ദി. കമന്റുകള്‍ വായിച്ചുകഴിയുമ്പോള്‍ രണ്ടുവശത്തുനിന്നും ചിന്തിക്കാന്‍ സാധിക്കും.

കാര്യങ്ങള്‍ എന്തു തന്നെയായാലും ക്രിസ്തുവിന്റെ പേരിലുള്ള ഒരു സമൂഹം സമരമെന്നും, രക്തസാക്ഷിത്വം എന്നുമൊക്കെ പറഞ്ഞുകേള്‍ക്കുമ്പോള്‍ എന്തോ ഒരു വല്ലായ്ക.

ഈ വിഷയവുമായി ബന്ധമില്ലെങ്കിലും ഇന്നു രാവിലെ ഒരാള്‍ വിളിച്ചപ്പോള്‍ കിട്ടിയ ഒരു വിവരമാണിത്. സ്വാശ്രയ കോളേജുകളിലൊന്നില്‍ അഡ്മിഷനു തയാറായി എന്റെ ഒരു പരിചയക്കാരിയുടേ മകളിരിക്കുന്നു. +2ന് ഒരു സബ്ജറ്റിനു തോറ്റുപോയി, രണ്ടാമത് എഴുതിയിട്ടിരിക്കുന്നു. പഠിക്കാന്‍ അവേറേജ് പോലുമല്ല, പക്ഷേ അവളുടെ ആഗ്രഹം ഡോക്ടര്‍ ആകണമെന്നാണ്, അതുകൊട്ണു 75 ലക്ഷം ആണ് ആ മാതാപിതാക്കള്‍ കുട്ടിയുടെ “ഡോക്ടര്‍“ പഠനത്തിന് ബഡ്ജറ്റ് ഇട്ടിരിക്കുന്നത്. അതേ സമയം, അവരുടെ തന്നെ ബന്ധത്തിലുള്ള ഒരു കുട്ടി,+2ന് ഏകദേശം 90 ശതമാനത്തിനടുത്ത മാര്‍ക്കും All India Entrance ല് 100നടുത്ത റാങ്കും നേടി സര്‍ക്കാര്‍ കോളേജില്‍ പ്രവേശനത്തിനൊരുങ്ങുന്നു. എനിക്ക് ആ രണ്ടാമത്തെ കുട്ടിയോടും അതിന്റെ മാതാപിതാക്കളോടും ഇഷ്ടം തോന്നി. ആദ്യത്തെ കുട്ടിയുടെ മാതാപിതാക്കള്‍ കാശ് കൊടുത്ത് വാങ്ങി കൊടുക്കുന്ന സീറ്റില്‍ മകള്‍ പഠിച്ച് ഇറങ്ങുമ്പോള്‍ എത്ര വര്‍ഷം എടുക്കുമോ? എന്തായാലും അവര്‍ അവിടംകൊണ്ടും നിര്‍ത്തില്ല എന്നാണ് പറയുന്നത്, ഉപരിപഠനത്തിന് വിദേശരാജ്യങ്ങളില്‍ അയയ്ക്കാനും ഇപ്പോഴേ കാര്യങ്ങള്‍ ക്രമീകരിക്കുന്നുണ്ട്. എടുക്കാന്‍ വയ്യാത്ത ഭാരമെടുക്കാന്‍ ശ്രമിക്കുന്ന ആ തുമ്പി ചികത്സിക്കുന്ന രോഗികളുടെ സ്ഥിതി എന്താവുമോ?

മെഡിസിന്‍ പോലെ മനുഷ്യജീവനെ കൈകാര്യം ചെയ്യുന്ന പ്രൊഫഷനുകളിലേക്ക് മെറിറ്റ് അടിസ്ഥാ‍നത്തില്‍ പ്രവേശനം നടത്തുന്നതല്ലേ നല്ലത്. സഭയുടെ കോളേജുകളിലും അങ്ങനെതന്നെ നടക്കട്ടെ, ഒപ്പം സാമ്പത്തികമായി പുറകോട്ടു നില്‍ക്കുന്ന കുട്ടികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തട്ടെ, സഭ. അതല്ലേക്രിസ്തുവിന്റെ ആശയം. ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കട്ടെ. സഭ ഈ സമരാഹ്വാനമെല്ലാം നിര്‍ത്തി മറ്റുള്ളവര്‍ക്ക് ഒരു നല്ല വഴികാട്ടികൊടുക്കട്ടെ!

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജുവിന്റെ പന്ചായത്ത് വല്‍ക്കരണത്തെപ്പറ്റി ഇന്ന് ദേശാഭിമാനിയില്‍ 2 ലേഖനങള്‍ ഉന്ട്

വായിക്കുമല്ലോ

N.J ജോജൂ said...

കിരണ്‍,

അക്രമം നടത്തിയിട്ട് പ്രതിരോധമാണെന്നു പറയുകയും ബോംബും വടിവാളും മറ്റു മാരകായുധങ്ങളും കൊണ്ട് പ്രത്യാക്രമണം നടത്തുകയും ചെയ്യുന്ന മതമൌലീക-കക്ഷിരാഷ്ടീയ സംഘടനകളെയേ താങ്കള്‍ക്കറിയൂ. കലാശാലകളിലും സ്ഥാപനങ്ങളിലും കയറി കമ്പ്യൂട്ടറും ചില്ലു ജനാലകളും മേശകളും കസേരകളും തല്ലിയുടയ്ക്കുകയും ക്രമസമാധാനം കാത്തുസൂക്ഷിക്കാന്‍ നിയോഗിക്കെ പെട്ട പോലീസ് കോടതിയുടെ വിമര്‍ശനത്തിന് വരെ വിധേയരാകത്തക്കവിധം കൃത്യവിലോപം കാണിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം സ്ഥാപനങ്ങളും മറ്റും സംരക്ഷിക്കേണ്ടത് അതിന്റെ ഉടമസ്ഥരുടെ ബാധ്യതയാകുന്നു. പട്ടാപ്പകല്‍ അക്രമം നടത്തുന്നവരെ പ്രതിരോധിക്കേണ്ടതും നിലയ്ക്കു നിര്‍ത്തേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്വമാകുന്നു. അത് എപ്രകാരം ക്രൈസ്തവമൂല്യങ്ങള്‍ക്ക് വിരുദ്ധമാകുന്നൂവെന്ന് എനിക്കു പറഞ്ഞുതരിക.
“ഒരു ചില്ലുടയ്ക്കുന്നവന് ഉടയ്ക്കാന്‍ മറ്റു ചില്ലുകളും കൂടി കാണിച്ചു കൊടുക്കുക, ഒരു കമ്പ്യൂട്ടര്‍ ഉടയ്ക്കുന്നവനെ ഒന്‍പത് കമ്പ്യൂട്ടറും കൂടി കാണിച്ചു കൊടുക്കണം” എന്നൊരര്‍ത്ഥവും കൂടി ക്രിസ്തുവിന്റെ വാക്കുകള്‍ക്കുണ്ടോ.

താങ്കള്‍ തന്ന ലിങ്കുളിലെ ലേഖനങ്ങള്‍ കണ്ടു. സുഹൃത്തേ അധികാരവികേന്ദ്രീകരണത്തെയോ ഗുണപരമായ മാറ്റങ്ങള്‍ക്കുവേണ്ടി അധികാരകേന്ദ്രങ്ങള്‍ ഇടപെടുന്നതിനെയോ ഇവിടെ ആരും എതിര്‍ത്തിട്ടില്ല. അതേ സമയം മാനേജുമെന്റിന്റെ അവകാശങ്ങളെ(ന്യൂനപക്ഷം മാത്രമല്ല) ഹനിക്കുന്ന രീതിയിലും വിദ്യാലയങ്ങളെ രാഷ്ടീയവത്കരിക്കുന്ന രീതിയിലും അതു മാറാന്‍ പാടില്ല എന്ന് സഭയ്ക്ക് നിര്‍ബദ്ധമുണ്ട്. ഇക്കാര്യത്തില്‍ സഭയുടെ നിലപാടുകള്‍ക്ക് NSS എന്റേതുള്‍പ്പെടെയുള്ളവരുടെ പിന്തുണയുമുണ്ട്.

ചിലതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അമിതാധികാരം പ്രയോഗിച്ചു എന്ന് വിദ്യാഭ്യാസമന്ത്രി സമ്മതിക്കുകയുണ്ടായി. ഇപ്രകാരം അമിതാധികാരം പ്രയോഗിക്കാനുണ്ടായ സാഹചര്യം എന്താണ്? ന്യൂനപക്ഷങ്ങള്‍ പ്രതിഷേധിക്കുന്നതിനു മുന്‍പ് എന്തുകൊണ്ട് ഇത് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടില്ല. ഇപ്രകാരം അമിതാധികാരം പ്രയോഗിക്കാന്‍ അവര്‍ക്കെങ്ങനെ ധൈര്യം വന്നു. കഴിഞ്ഞ നയനാര്‍ സര്‍ക്കാരിനെ കാലത്തോ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തോ ഇല്ലാതിരുന്ന എന്തോ ഒരു അധികാരം തങ്ങള്‍ക്കു കിട്ടിയതായി ഈ പഞ്ചായത്തുകള്‍ക്ക് എങ്ങനെ തോന്നി. മന്ത്രിസഭകൂടി പഞ്ചായത്തുകളെ ശാസിക്കേണ്ട സ്ഥിതി വരെ വന്നു. ഇതിക്കെ ഇടയലേഖനത്തിലൂടെ പ്രകടിപ്പിച്ച ആശങ്കകള്‍ അസ്ഥാനത്തല്ല എന്നു തെളിയിക്കുന്നതാണ്. ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ആവര്‍ത്തിക്കേണ്ടി വന്നത് കിരണ്‍ ഇത് കണ്ടീല്ലെന്ന് നടിച്ചൂ എന്ന് എനിക്കു തോന്നിയതുകൊണ്ടാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു,

ക്രൈസ്തവ മൂല്യം ഉള്‍ക്കൊണ്ടാല്‍ താങ്കള്‍പ്പറഞ്ഞതെല്ലാം ചെയ്യേണ്ടി വരും. കര്‍ത്താവ്‌ പറഞ്ഞതും അതാണ്‌. അതു ചെയ്യാന്‍ നമുക്ക്‌ കഴിയുന്നില്ല എങ്കില്‍ നാം ക്രിസ്തുവിനെ നമ്മുടെ സമരങ്ങളില്‍ നിന്ന് മാറ്റണം. ബാക്കി ഒക്കെ ഈ ലോകത്തിന്റെ മാതൃകയി ആകമല്ലോ. ക്രൈസ്തവ മാര്‍ഗ്ഗം പിന്തുടര്‍ന്ന ഗ്രഹാം സ്റ്റൈന്‍സിന്റെ കുടുമ്പത്തിന്റെ ഉദാഹരണം നമുക്ക്‌ ഉപയോഗിക്കാം. ആ മുല്യം നമുക്കില്ല എന്ന് അടിവരയിടുമ്പോള്‍ പിന്നെ ക്രിസ്തുവിനെ ഈ വിഷയത്തില്‍ നിന്ന് മാറ്റിക്കൂടേ. രാഷ്ട്രീയക്കാര്‍ എന്ത്‌ ചെയ്തു എന്നതല്ലല്ലോ നമ്മുടെ പ്രവര്‍ത്തികളുടെ ആധാരം. ഇനി യുക്തിയാണെങ്കില്‍ അതിന്‌ ക്രൈസ്തുവിന്റെ പിന്തുണയില്ല. അതി ജീവനത്തിന്‌ വേണ്ടി പ്രതിരോധിക്കാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ട്‌. എന്നാല്‍ ക്രിസ്ത്യാനിറ്റി അതില്ല. അല്ലെങ്കില്‍ അതു പോലൊരു പഠിപ്പിക്കള്‍ സഭ ഇപ്പോള്‍ നടത്തുന്നില്ല. സമരങ്ങളും അവകാശപ്പോരട്ടങ്ങളും നടക്കട്ടെ പാവം ക്രിസ്തുവിനെ അങ്ങ്‌ മാറ്റി നിര്‍ത്തു അത്‌ മാത്രമെ ഞാന്‍ പറഞ്ഞിട്ടുള്ളൂ.