Monday, July 30, 2007

വെറുക്കുന്നവര്‍ വെറുക്കേണ്ടവര്‍ വെറുക്കപ്പെടുന്നവര്‍

ദീപിക പത്രത്തിന്റെ പുതിയ സാരഥി ഫാരിസ്‌ അബ്ദുള്‍ റഹിമാന്‍ വെറുക്കപ്പെടേണ്ടവനാണ്‌ എന്നാണ്‌ ബഹുമാനപ്പെട്ട മുഖ്യന്‍ ദൃശ്യമാധ്യമങ്ങളിലൂടെ നമ്മേ അറിയച്ചത്‌. സിങ്കപ്പൂര്‍ ആസ്ഥാനമാക്കിയുള്ള കിഡ്‌ണി ഫൌണ്ടേഷനുമായി ഉണ്ടായിട്ടുണ്ട്‌ എന്ന് പറയപ്പെടുന്ന ആരോപണങ്ങളാകാം ഫാരിസ്‌ വെറുക്കപ്പെട്ടവന്‍ എന്ന് VS പറയാന്‍ ആധാരമായത്‌. എന്നാല്‍ ഇതെ മാനദണ്ഡങ്ങള്‍ വച്ച്‌ നമുക്ക്‌ മറ്റ്‌ മാധ്യമങ്ങളുടെയും സാരഥികളെ വിലയിരുത്തിയാല്‍ അവരും വെറുക്കപ്പെട്ടവരാകുമോ?

  • M.P. വീരേന്ദ്രകുമാര്‍ ഭൂമികൈയേറ്റക്കാരനാണ്‌ എന്ന ആരോപണം നിലനില്‍ക്കുന്നു. പിന്നെ അദ്ദേഹത്തിന്റെതാണ്‌ എന്ന പറയപ്പെടുന്ന ഒരുപാട്‌ ചരൈത്രം പാര്‍ട്ടിപ്പത്രത്തില്‍ നാം വായിച്ചതാണ്‌. ആ പരമ്പരയിലെ ഒരു ആരോപണം ഒഴിച്ച്‌ മറ്റൊന്നിനും മാതൃഭൂമിയില്‍ മറുപടി ഇതുവരെ വരാത്തര സാഹചര്യത്തില്‍ അതൊക്കെ വിശ്വസിക്കേന്റിയും വരും. അപ്പോള്‍ അദ്ദേഹം വെറുക്കപ്പെടുമോ ?
  • മനോരമയുടെ ചരിത്രം പറയേണ്ടല്ലൊ കൊയ്‌ലോണ്‍ ബാങ്കും ഇന്റഗ്രേറ്റഡ്‌ ഫൈനന്‍സും പിന്നെ വിമോചന സമരം നടത്താന്‍ അമേരിക്കന്‍ പണം പറ്റിയതും ഇപ്പോള്‍ ഭൂമികൈയേറ്റവും കൂടിച്ചെരുമ്പോള്‍ അവരും വെറുക്കപ്പെട്ടവരാകുമോ?
  • ഏഷ്യനെറ്റിന്റെ സാരഥികളില്‍ ഒരാളായ K.P. മോഹനന്‍ ഗള്‍ഫില്‍ ഏതോ ഒരു വിദ്യാലയത്തിന്റെ ഫണ്ട്‌ മുക്കി എന്ന ആരോപണം വന്നത്‌ കൈരളി ചാനലില്‍ ആയിരുന്നു. അദ്ദേഹവും വെറുക്കപ്പെട്ടവനാകുമോ?
  • കമ്യൂണസിത്തിന്‌ ഒരിക്കലും അംഗീകരിക്കാനാകാത്ത മത അടിസ്ഥാന രാജ്യം എന്ന ആശയം മുറുകേ പിടിക്കുന്ന ജമയത്ത്‌ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ സാരഥികള്‍ വെറുക്കപ്പെടേണ്ടവരാണോ?
  • 500 കോടി രൂപയുടെ പൊതുമരാമത്ത്‌ വകുപ്പ്‌ അഴിമതി ആരോപണം നേരിടുന്ന M.K. മുനീര്‍ ചെയര്‍മാനായ ഇന്ത്യവിഷന്‍ വെറുക്കപ്പെടണോ?

മറ്റ്‌ ചാനലുകളുടേയും പത്രങ്ങളുടേയും ഒക്കെ മുതലാളിമാരുടെ ചരിത്രവും ജോഗ്രഫിയുമൊക്കെ പഠിച്ചാല്‍ പലതും കണ്ടെത്താനകും. അപ്പോള്‍ അവരെല്ലാം വെറുക്കപ്പെടുമോ അല്ലെങ്കില്‍ ദീപിക ചെയര്‍മാന്‍ മാത്രം ഇവരില്‍ നിന്നും വ്യത്യസ്ഥമായി വെറുക്കപ്പെടാന്‍ എന്തെങ്കെലും പ്രത്യേക കാരണമുണ്ടോ? അതോ നന്മയുടെ പ്രതീകമായ VS നെ നിരന്തരം വിമര്‍ശിക്കുകയും തിന്മയുടെ പ്രതീകമായ പിണറായിയെ അനുകൂലിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തനം നടത്തുന്നത്‌ കൊണ്ടാണോ? മറ്റ്‌ മാധ്യമങ്ങള്‍ പിണറായിക്കെതിരെ പടച്ചു വിടുന്ന ആരോപണങ്ങള്‍ ദീപിക ബഹിഷ്ക്കരിക്കുകയും VS നെതിരെ ദീപിക വിമര്‍ശനം തൊടുത്തു വിടുകയും ചെയ്യുന്നത്‌ ഫാരിസിനെ വെറുക്കപ്പെട്ടവനാക്കുന്നുവോ?

ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ്‌ മരീചന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വെറുക്കപ്പെടാനുണ്ടോ വെറുക്കപ്പെടാന്‍‍‍‍‍‍‍...........

36 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ദീപിക പത്രത്തിന്റെ പുതിയ സാരഥി ഫാരിസ്‌ അബ്ദുള്‍ റഹിമാന്‍ വെറുക്കപ്പെടേണ്ടവനാണ്‌ എന്നാണ്‌ ബഹുമാനപ്പെട്ട മുഖ്യന്‍ ദൃശ്യമാധ്യമങ്ങളിലൂടെ നമ്മേ അറിയച്ചത്‌. സിങ്കപ്പൂര്‍ ആസ്ഥാനമാക്കിയുള്ള കിഡ്‌ണി ഫൌണ്ടേഷനുമായി ഉണ്ടായിട്ടുണ്ട്‌ എന്ന് പറയപ്പെടുന്ന ആരോപണങ്ങളാകാം ഫാരിസ്‌ വെറുക്കപ്പെട്ടവന്‍ എന്ന് VS പറയാന്‍ ആധാരമായത്‌. എന്നാല്‍ ഇതെ മാനദണ്ഡങ്ങള്‍ വച്ച്‌ നമുക്ക്‌ മറ്റ്‌ മാധ്യമങ്ങളുടെയും സാരഥികളെ വിലയിരുത്തിയാല്‍ അവരും വെറുക്കപ്പെട്ടവരാകുമോ?

joseph said...

ദീ‍പികയില്‍ ഇപ്പൊള്‍ വരുന്ന വാര്‍ത്തകള്‍ വായിക്കുമ്പൊള്‍ മനസ്സിലാവുന്നത് വെറുക്കപ്പെടേണ്ടത് ഫാരീസല്ല മറിച്ച് നൂറ് വര്‍‌ഷത്തിനുമേല്‍ പഴക്കമുള്ള ആ പത്രം അങ്ങേരെ ഏല്‍പ്പിച്ച സഭാ നേത്രത്വമാണ്.

Anonymous said...

vittu podai ..

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ പോസ്റ്റ്‌ ഞാന്‍ ദീപികയോ ഫാരിസിനെയോ ന്യായികരിക്കന്‍ എഴുതിയതല്ല. വെറുക്കപ്പെട്ടവരുടെ അടിസ്ഥാനത്തില്‍ ഇനിയും വെറുക്കപ്പെടേണ്ടിവരുന്നവരുടെ ലിസ്റ്റ്‌ എടുത്തതാണ്‌. മുഖ്യമന്ത്രി ഉപയോഗിച്ച അതേ മാനദ്ണ്ഡമാണ്‌ ഞാനും ഉപയോഗിച്ചത്‌. സഹുഷ്ണതയോടെയുള്ള കമന്റുകള്‍ പ്രതീക്ഷിക്കുന്നു. എല്ലാ വിഷയങ്ങളും ഏകപക്ഷീകമായ ആഗിളില്‍ കാണണം എന്ന് നിര്‍ബന്ധം പിടിക്കരുതല്ലോ.

ദീപികയിലൂടെ പിണറായിയും മാതൃഭൂമിയിലൂടെ VS ഉം മുതലേടുപ്പ്‌ തുടങ്ങിയതോടെ ഇതുവരെ മാധ്യമ രംഗത്തില്ലാത്ത പുതിയ പ്രവണതകള്‍ തുടക്കമിട്ടിരിക്കുന്നു. പത്രമുതലാളിയുടെ ചരിത്ര അന്വേഷണം. അതില്‍ ദേശാഭിമനിയും കക്ഷിചേര്‍ന്നിട്ടുണ്ട്‌. ഈ പ്രവണത തുടരണം എന്നാണ്‌ എന്റെ അഭിപ്രായം. പത്രമുതലാളീയേ ചരിത്ര വസ്തുതകള്‍ ഉപയോഗിച്ച്‌ വെറുക്കപ്പെട്ടവനാക്കുമ്പോള്‍ അതില്‍ ഫാരിസ്‌ മാത്രമല്ല എന്ന് പറഞ്ഞില്ലെങ്കില്‍ അതില്‍ ഒരു സത്യസന്ധത്‌ ഇല്ലാതെ പോകില്ലേ?

Satheesh :: സതീഷ് said...

കിരണ്‍,
എല്ലാ പൊതു പ്രവര്‍ത്തകരുടെയും (പത്ര സാരഥിമാരടക്കം) ചരിത്രം ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‍. ആവഴിക്ക് ചിന്തിക്കുമ്പോള്‍ ദീപിക Vs മാതൃഭൂമി ഒരു നല്ല കാര്യം തന്നെ! പക്ഷെ, ഫാരിസിനെ പറ്റി ഈ സിംഗപ്പൂരില്‍ വന്ന വാര്‍ത്തകള്‍ വെച്ചു നോക്കുമ്പോള്‍ അച്യുതാനന്ദനെ കുറ്റം പറയാന്‍ പറ്റില്ല. National Kidney Foundation കേസില്‍, പ്രധാനപ്രതിയുടെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ഫാരിസ്, താന്‍ വെട്ടിച്ച കാശും അതിന്റെ പിഴയും അടച്ചിട്ടാണ്‍ കേസില്‍ നിന്ന് ഊരിയത് എന്നാണെന്റെ അറിവ്!
[പിന്നെ വെറുക്കുക, വെറുക്കപെടുക എന്നതൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണല്ലോ! ]

അനാഗതശ്മശ്രു said...

നല്ല പോസ്റ്റ്

ഉറുമ്പ്‌ /ANT said...

:)

കിരണ്‍ തോമസ് തോമ്പില്‍ said...

സതീശേ ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ വഴിയുണ്ടോ. ദീപികയും ഫാരിസും വെല്ലുവിളികളും നിയമ നടപടികളുമായി മുന്നോട്ട്‌ പോകുകയാണ്‌. ആദ്യ ദിവസത്തെ വെടിക്ക്‌ ശേഷം മാതൃഭൂമിക്ക്‌ മൌനവും തുടങ്ങിയിരിക്കുന്നു. ദീപികയുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പോലും മാതൃഭൂമിയില്‍ കണ്ടില്ല. ദീപികയുടെ ചില ലിങ്കുകള്‍ ചുവടേ ചേര്‍ക്കുന്നു

സി.ബി.ഐ അന്വേഷണത്തിനു വെല്ലുവിളിക്കുന്നു: എം.എ. ഫാരിസ്

എനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും എന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിച്ചുകൊണ്ടും എന്റെ ഇടപാടുകളില്‍ ദുരൂഹത സ്ഥാപിച്ചെടുക്കാന്‍ പണിപ്പെട്ടുകൊണ്ടും കേരളത്തിന്റെ ദേശീയദിനപത്രമെന്ന് അഭിമാനിക്കുന്ന മാതൃഭൂമി നടത്തുന്ന തേജോവധയജ്ഞം കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി നിര്‍ബാധം തുടരുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാതൃഭൂമി അതിന്റെ ഒന്നാം പേജിലൂടെ എനിക്കെതിരെ അമിതപ്രാധാന്യം നല്‍കി നടത്തിയ അപവാദപ്രചാരണത്തിന് മാന്യതയുള്ള മറ്റു മാധ്യമങ്ങളില്‍നിന്നോ വിശ്വാസ്യതയുള്ള രാഷ്ട്രീയകേന്ദ്രങ്ങളില്‍നിന്നോ പ്രതീക്ഷിച്ച നിലക്കുള്ള പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നതുകൊണ്ടാവാം എനിക്കെതിരെയുള്ള ഏറ്റവും പുതിയ വ്യാജവാര്‍ത്ത ഇന്നലത്തെ മാതൃഭൂമിയുടെ അഞ്ചാംപേജിലേക്ക് പിന്‍വാങ്ങിയിട്ടുള്ളതായാണ് കാണുന്നത്.

എനിക്കെതിരെ സ്വയം കെട്ടിയുയര്‍ത്തിയ ആരോപണത്തിന്റെ ഗോപുരം മാതൃഭൂമി തന്നെ ഇ ങ്ങ നെ ഇടിച്ചു നിരത്തുന്നതില്‍ എനിക്ക് കുണ്ഠിതമുണ്ട്

എന്നെ സംബന്ധിച്ചുള്ള ദുഷ്പ്രചാരണത്തിനു കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ച് ഒന്നാം പേജിലേക്ക് തന്നെ സ്ഥാനക്കയറ്റം നല്‍കണമെന്ന് ഞാന്‍ മാതൃഭൂമിയോട് അപേക്ഷിക്കുന്നു.

ശ്രീ ഒ. രാജഗോപാലും മറ്റു ചിലരും ചേര്‍ന്ന് ശ്രീ എം.പി. വീരേന്ദ്രകുമാറിനുവേണ്ടി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ എനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളാണ് "ഫാരിസ് - പിണറായി ബന്ധം അന്വേഷിക്കണം: ബി.ജെ.പി'' എന്ന തലക്കെട്ടില്‍ ഇന്നലത്തെ മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീപിക സമീപകാലത്ത് എടുത്ത ചില നിലപാടുകളുടെ പേരില്‍ എന്നെ പിണറായി വിജയന്റെ ബിനാമി എന്ന് ചിത്രീകരിക്കുവാനുള്ള ഒരു ശ്രമം കുറച്ചുകാലമായി ചില പ്രസിദ്ധീകരണങ്ങള്‍ നടത്തിപ്പോരുന്നുണ്ട്. അതിന് തുടര്‍ച്ചയായി ലാവ്ലിന്‍ അഴിമതിപ്പണത്തിന്റെ സൂക്ഷിപ്പുകാരനെന്ന പട്ടവും മാതൃഭൂമി എനിക്ക് ഇപ്പോള്‍ കല്‍പ്പിച്ചിരിക്കുന്നു.

ലാവ്ലിന്‍ അഴിമതിയില്‍ പിണറായി വിജയനു ലഭിച്ച പണത്തിന്റെ സൂക്ഷിപ്പുകാരനാണ് ഫാരിസ് എന്നും ഇതുസംബന്ധിച്ച് തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുണ്ട് എന്നുമുള്ള അതീവഗുരുതരമായ ഒരു ആരോപണമാണ് ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ലേബല്‍കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് ശ്രീ രാജഗോപാല്‍ എനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്.

ഒന്നു ചോദിക്കട്ടെ ഇതിനോടകം ഈ രാജ്യത്തെമ്പാടും ജനശ്രദ്ധ നേടിയിട്ടുള്ള ലാവ്ലിന്‍ വിഷയത്തില്‍ ഒരു സി.ബി.ഐ അന്വേഷണം നിലവില്‍ ഉണ്ട് എന്നിരിക്കെ അതുസംബന്ധിച്ച് തന്റെ പക്കല്‍ തെളിവുകള്‍ ഉണ്െടങ്കില്‍ അവ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിക്ക് ഇനിയും കൈമാറിയിട്ടില്ല എന്നത് ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാണെന്ന സത്യം നിയമജ്ഞനും മുന്‍ എംപിയും മുന്‍ കേന്ദ്രനിയമസഹമന്ത്രിയും കൂടിയായ ശ്രീ രാജഗോപാലിന് അറിവില്ലാത്തതാണോ? അതോ തിടുക്കപ്പെട്ട് ശ്രീ വീരേന്ദ്രകുമാറിനുവേണ്ടി പത്രസമ്മേളനത്തിനിറങ്ങുമ്പോള്‍ വന്ദ്യവയോധികനായ ശ്രീ രാജഗോപാലിന് പ്രായാധിക്യംമൂലം ഒരു അബദ്ധം സംഭവിച്ചുപോയതാണോ?

എന്തായാലും അദ്ദേഹം എനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അങ്ങേയറ്റം ഗൌരവത്തോടെ കണ്ടുകൊണ്ട് അദ്ദേഹത്തിനെതിരെ അടിയന്തര നിയമനടപടികള്‍ ഉണ്ടാവുമെന്ന് ഇതിനാല്‍ ഉറപ്പുനല്‍കുന്നതിനോടൊപ്പം പൊതുജനസമക്ഷം സധൈര്യം ഇതുംകൂടെ പറയട്ടെ. ശ്രീ രാജഗോപാല്‍ തന്റെ പത്രസമ്മേളനത്തില്‍ എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ലാവ്ലിന്‍ സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയില്‍ എം.എ. ഫാരിസ് എന്ന എന്നെകൂടി ഉള്‍പ്പെടുത്തണമെന്ന് ബന്ധപ്പെട്ടവരോട് ഈ പരസ്യപ്രസ്താവനയിലൂടെ ഞാന്‍ ആവശ്യപ്പെടുന്നു. അതിനുവേണ്ടുന്ന നടപടികള്‍ കൈക്കൊള്ളുന്നതിന്, തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വേണ്ടത് ചെയ്യുവാന്‍ തയാറാകണമെന്ന് ശ്രീ രാജഗോപാലിനോട് ഇതിനാല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഒപ്പം ലാവ്ലിന്‍ അഴിമതിപ്പണത്തിന്റെ സൂക്ഷിപ്പുകാരനായി എന്നെ ചിത്രീകരിച്ച് അതു സംബന്ധിച്ച് ശ്രീ രാജഗോപാല്‍ തന്റെ പക്കലുണ്െടന്ന് പത്രസമ്മേളനത്തില്‍ അവകാശപ്പെട്ട പ്രസ്തുത തെളിവുകള്‍ എത്രയുംവേഗം സി.ബി.ഐ സമക്ഷം സമര്‍പ്പിക്കുവാന്‍ ശ്രീ രാജഗോപാലിനെ ഞാന്‍ ഇതിനാല്‍ വെല്ലുവിളിക്കുന്നു.

തെളിവുകള്‍ സി.ബി.ഐയ്ക്കു മുമ്പാകെ ഹാജരാക്കുവാന്‍ തനിക്ക് ആവശ്യമായി വരുന്ന സമയപരിധി എന്തായിരിക്കും എന്നുകൂടി ഇതിന് മറുപടി പറയാന്‍ ധൈര്യപ്പെടുന്നുവെങ്കില്‍ ശ്രീ രാജഗോപാല്‍ തന്നെ ജനസമക്ഷം പറയട്ടെ.

ഒപ്പം അദ്ദേഹംതന്നെ നിശ്ചയിച്ചു പ്രഖ്യാപിക്കുന്ന സമയപരിധിക്കുള്ളില്‍ എനിക്കെതിരെ അദ്ദേഹത്തിന്റെ കൈവശമുണ്െടന്ന് പരസ്യമായി പറഞ്ഞിട്ടുള്ള തെളിവുകള്‍ സി.ബി.ഐക്ക് മുമ്പാകെ ഹാജരാക്കുവാന്‍ ശ്രീ രാജഗോപാലിന് കഴിയാതെ പോയാല്‍ എന്നോടല്ല മറിച്ച് അദ്ദേഹം തന്റെ പ്രസ്താവത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരോടും ശ്രീ വീരേന്ദ്രകുമാറിന്റെ പ്രീതിക്കായി ബി.ജെ.പിയുടെ ലേബല്‍ ദുരുപയോഗം ചെയ്തതിനും പരസ്യക്ഷമാപണം നടത്താന്‍ തയാറാകുമോ?

കിഡ്നി ഫൌണ്േടഷനുമായി ബന്ധപ്പെട്ട് ശ്രീ രാജഗോപാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഞങ്ങള്‍ ഞങ്ങളുടെ പത്രങ്ങളിലൂടെ മറുപടി പറഞ്ഞിട്ടുണ്ട്.

ഫാരിസ് പ്രതികരിച്ചില്ല എന്നതാണ് ഇന്നലത്തെ വാര്‍ത്തക്കൊപ്പം മാതൃഭൂമി മുന്നോട്ടുവച്ചിട്ടുള്ള മറ്റൊരു ആക്ഷേപം.

ഒരു വ്യക്തിയെക്കുറിച്ച് നാലു ദിവസം തുടര്‍ച്ചയായി പ്രചണ്ഡമായ അപവാദപ്രചാരണം നടത്തിയതിനു ശേഷ മാണോ ഒരു പത്രം അയാളില്‍നിന്ന് പ്രതികരണം തേടേണ്ടത്, അതോ ആരോപണങ്ങള്‍ വായനക്കാരുടെ സമക്ഷം കെട്ടി എഴുന്നള്ളിക്കുന്നതിനുമുമ്പോ?

പത്രധര്‍മ്മത്തിന്റെ അടിസ്ഥാനമര്യാദകള്‍ എന്തെന്ന് ബോധ്യമുള്ളവര്‍ തീരുമാനിക്കട്ടെ.

ഞങ്ങളുടെ പ്രതികരണം ദീപിക ദിനപത്രത്തിന്റെ മുന്‍ പേജിലും രാഷ്ട്രദീപികയിലും നിറഞ്ഞുനില്‍നില്‍പ്പുണ്ട് എന്നിരിക്കേയാണ് മാതൃഭൂമി പ്രതികരണം തേടി, കിട്ടിയില്ല എന്നു വിലപിക്കുന്നത്.

പ്രതികരണം പ്രസിദ്ധീകരിക്കുവാന്‍ ആത്മാര്‍ത്ഥമായ താല്‍പര്യമുണ്െടങ്കില്‍ ദീപികയുടെ കഴിഞ്ഞദിവസത്തെ മുഖപ്രസ്താവനയും എന്റെ ഈ പ്രസ്താവനയും പ്രസിദ്ധീകരിക്കുവാനുള്ള സ്വാതന്ത്യ്രം മാതൃഭൂമിക്ക് ഇതിനാല്‍ നല്‍കുന്നു എന്നുകൂടി അറിയിക്കട്ടെ.

എന്നെ സാമ്പത്തിക കുറ്റവാളിയായും അഴിമതി പണത്തിന്റെ സൂക്ഷിപ്പുകാരനായും ചിത്രീകരിക്കാന്‍ ഏറെ പ്രയത്നിക്കുന്ന മാതൃഭൂമിയോടും വീരേന്ദ്രകുമാറിനോടും പറയട്ടെ.

നാളിതുവരെയുള്ള എന്റെ സാമ്പത്തിക ഇടപാടുകളില്‍ പിണറായി വിജയന്റെയോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാവിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ കള്ളപ്പണക്കാരന്റെയോ കരിഞ്ചന്തക്കാരുടെയോ പണമോ സഹായമോ ഉണ്െടന്നു തെളിയിക്കുവാന്‍ ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു.

എന്റെ പക്കല്‍ അനര്‍ഹമായ ഒരു ചില്ലിക്കാശ് സമ്പാദ്യത്തിലുണ്െടന്ന് തെളിയിച്ചാല്‍ എന്റെ മുഴുവന്‍ സമ്പാദ്യവും സര്‍ക്കാരിലേക്ക് തീറെഴുതിയെടുക്കാമെന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു. ഇതിനായി എന്റെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ നേരിട്ട് പരിശോധിക്കാന്‍ അങ്ങയെ ക്ഷണിക്കുന്നു.

ഒപ്പം അച്ഛന്റെയോ മുത്തച്ഛന്റെയോ കാലംമുതല്‍ താങ്കള്‍ക്കായി തേടിവയ്ക്കപ്പെട്ടിട്ടുള്ള അനേക കോടി സമ്പാദ്യത്തിന്റെ കണക്കുകളോ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി (വനം, ആദിവാസി, ദേവസ്വം അടക്കം) കണക്കുകള്‍ പോയിട്ട് മാതൃഭൂമി ഷെയര്‍ ഇടപാട് കണക്കുകള്‍, മാതൃഭൂമിയില്‍നിന്ന് നാളിതുവരെ താങ്കളും കുടുംബവും പറ്റിപ്പോന്നിട്ടുള്ള ഇപ്പോഴും പറ്റിപ്പോരുന്ന അനര്‍ഹമായ ആനുകൂല്യങ്ങളുടെ കണക്കുകള്‍, എം.പി. വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരന്റെ അഥവാ മുന്‍മന്ത്രിയുടെ കണക്കുകള്‍ എന്നിവ പരിശോധനയ്ക്കായി വയ്ക്കുവാന്‍ താങ്കള്‍ തയാറാകുമോ? മറുപടി പ്രതീക്ഷിക്കുന്നു.

എം.എ. ഫാരിസ്
ദീപിക മുഖപ്രസ്താവം: ചങ്കൂറ്റമുണ്െടങ്കില്‍ പറഞ്ഞ നുണ സ്ഥാപിക്കട്ടെ

ദീപിക ദിനപത്രത്തിന്റെ സാരഥ്യം ഏല്‍ക്കുക എന്നത് അക്ഷന്തവ്യമായ ഒരപരാധമാണോ, അഥവാ ദീപിക ചെയര്‍മാന്‍സ്ഥാനം ഏല്‍ക്കുന്നയാള്‍ ക്രിമിനലും കല്ലെറിയപ്പെടേണ്ടവനുമാണോ? ആണെന്ന് ചിത്തസ്ഥിരതയുള്ളവര്‍ പറയില്ല. എന്നാല്‍, അങ്ങനെയാണ് എന്നു സ്ഥാപിച്ചെടുക്കാന്‍ കേരളത്തിലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ചില നീചബുദ്ധികള്‍ക്ക് സദാ നിര്‍ബന്ധമുണ്ട് എന്നുവേണം കരുതാന്‍. ഞങ്ങളുടെ ചെയര്‍മാനായിരുന്ന കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പിതാവ് മാര്‍ മാത്യു അറയ്ക്കല്‍ ദീപികയുടെ സാരഥ്യം ഏറ്റ നാള്‍മുതല്‍ക്ക് തന്നെ അദ്ദേഹത്തിനെതിരേ അങ്ങേയറ്റം ഹീനമായ അപവാദപ്രചാരണമാണ് കേരളത്തിലെ ചില നാലാംകിട പ്രസിദ്ധീകരണങ്ങള്‍ അഴിച്ചുവിട്ടത്.

ദീപിക ചെയര്‍മാന്‍ എന്നതിലുപരി, സാമൂഹിക പരിഷ്കര്‍ത്താവും പതിനായിരക്കണക്കിനു നിരാധാരര്‍ക്ക് സഹായഹസ്തവും അനേകലക്ഷം വിശ്വാസികള്‍ക്ക്് ആത്മീയ ഇടയനും ആയ ആ വൈദിക ശ്രേഷ്ഠനെ ആക്ഷേപിക്കാന്‍ തരംതാണ ആരോപണങ്ങളിലൂടെ തുനിഞ്ഞിറങ്ങിയ ചില പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം തല്‍്സ്ഥാനം ഒഴിയുംവരെ തങ്ങളുടെ ദുഷ്പ്രചാരണങ്ങളും തുടര്‍ന്നു. ഇന്നിപ്പോള്‍ എം.എ. ഫാരിസ് ദീപികയുടെ ചെയര്‍മാന്‍സ്ഥാനം ഏറ്റ് ഏതാനും ദിവസങ്ങള്‍മാത്രം തികയുമ്പോള്‍ ആക്രമണത്തിന്റെ മുന അദ്ദേഹത്തിനു നേര്‍ക്കും തിരിയുകയാണ്.

ഇങ്ങനെ ദീപിക കുടുംബത്തിനും അതിന്റെ സാരഥ്യം ഏല്‍ക്കുന്ന വ്യക്തിയുടെ നേര്‍ക്കു പ്രത്യേകിച്ചും വ്യാജപ്രചാരണം അഴിച്ചുവിടുക എന്ന ഗൂഢതന്ത്രത്തിന്റെ വൃത്തികെട്ട മുഖവുമായാണ് ഇക്കഴിഞ്ഞ ദിവസത്തെ മാതൃഭൂമി ദിനപത്രം പ്രത്യക്ഷപ്പെട്ടത്.

ആസൂത്രിതവും ലക്ഷണയുക്തവുമായ വ്യക്തിഹത്യാനീക്കത്തിന്റെ എല്ലാ സംശയങ്ങളും സാധൂകരിക്കപ്പെടുംവിധം ഇന്ത്യാവിഷന്‍ തുടങ്ങി ചില ചാനലുകളും, മാതൃഭൂമിയുടെ നിറംപിടിപ്പിച്ച നുണകള്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എറിഞ്ഞുകൊടുക്കുന്ന നാണംകെട്ട കാഴ്ചയാണ് പിന്നീട് അരങ്ങേറിയത്. ആര്‍ക്കെതിരേയും യാതൊരടിസ്ഥാനവുമില്ലാതെ എന്തു ദുഷ്പ്രചാരണവും നടത്താമെന്ന നെറികെട്ട മാധ്യമധാര്‍ഷ്ട്യത്തിന്റെ മകുടോദാഹരണമായിപ്പോയി ഈ കാഴ്ച.

യശഃശരീരനായ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാര്‍ഥം ഈയിടെ കണ്ണൂരില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിന്റെ സംഘാടകകമ്മിറ്റിക്ക് ദീപിക ചെയര്‍മാന്‍കൂടിയായ എം.എ. ഫാരിസ്, തന്റെ ചെന്നൈയിലെ വ്യവസായ സ്ഥാപനംവകയായി ഒരു വലിയ തുക സംഭാവന ചെയ്തിരിക്കുന്നു എന്നാണ് ആരോപണത്തിനാധാരമായി മാതൃഭൂമി കാണുന്നത്. തുക നല്കിയിരിക്കുന്നത് കള്ളപ്പണമായല്ലെന്നും ബാങ്ക് അക്കൌണ്ട് വഴി നിയമാനുസൃതം രേഖാമൂലംതന്നെയാണെന്നും മാതൃഭൂമിതന്നെ പറയുന്നുവെങ്കിലും അതില്‍ പക്ഷേ, ദുരൂഹതയുണ്െടന്നും എന്തോ ഗൂഢോദ്ദേശ്യമുണ്െടന്നും സ്വയം ഖണ്ഡനത്തിലൂടെ സ്ഥാപിച്ചെടുക്കുന്നതിലാണ് മാതൃഭൂമിയുടെ കുറ്റാന്വേഷകര്‍ പണിപ്പെട്ടിരിക്കുന്നത്.

പരസ്യമുദ്ദേശിച്ചോ സ്പോണ്‍സര്‍ഷിപ്പ് ആയോ അല്ല ഫാരിസ് പ്രസ്തുത തുക മത്സരകമ്മിറ്റിക്ക് കൊടുത്തിട്ടുള്ളത് എന്നതത്രേ മാതൃഭൂമി മിനക്കെട്ട് ചികഞ്ഞെടുത്ത സാമ്പത്തിക കുറ്റകൃത്യം. ഒരു വ്യക്തി, പ്രത്യേകിച്ച് കേരളത്തിലെ ഫുട്ബോള്‍ കളിയുടെ ഈറ്റില്ലമായ മലബാറില്‍ ജനിച്ചുവളര്‍ന്ന ആള്‍ സ്പോര്‍ട്സ് വികസനത്തിനായി നീക്കിവച്ചിട്ടുള്ള ഒരു തുക വ്യവസ്ഥാപിതവും നിയമാനുസൃതവുമായ മാര്‍ഗത്തിലൂടെ മാത്രം രേഖാമൂലം അതിനു വിനിയോഗിച്ചാല്‍ അതു സാമ്പത്തിക കുറ്റമാവുമോ? അത് ഏതു നിയമപ്രകാരം, അഥവാ അതിനു ദുരൂഹത കല്പിക്കാന്‍ ആര്‍ക്ക് എന്തധികാരം. അതില്‍ ഗൂഢലക്ഷ്യം ആരോപിക്കുന്ന മാതൃഭൂമിക്കും ഇന്ത്യാവിഷന്‍ എന്ന പിണിയാളുകള്‍ക്കും എന്തിനിത്ര ആവേശം.

സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു സല്‍ക്കാര്യത്തിന് ഒരു വ്യക്തി നിയമങ്ങളെ മാനിച്ചുതന്നെ സഹായമെത്തിക്കുമ്പോള്‍ പ്രസ്തുത സഹായകാര്യം വാര്‍ത്തയോ പരസ്യമോ ആക്കി ജനസമക്ഷം കൊട്ടിഘോഷിക്കേണ്ട എന്ന് ഒരു വ്യക്തി നിര്‍ബന്ധപൂര്‍വം നിഷ്കര്‍ഷിച്ചാല്‍ അതു മാന്യതയായല്ലേ കണക്കാക്കപ്പെടേണ്ടത്. അഥവാ ഒരു വ്യക്തി തന്റെ സ്വന്തം പണംമുടക്കി നിയമവിധേയമായ സഹായം ചെയ്യുമ്പോള്‍ അതില്‍ പരസ്യപ്പെടുത്തലോ മേനിനടിക്കലോ ആവശ്യമില്ലെന്ന് പ്രസ്തുത വ്യക്തി തീരുമാനിച്ചാല്‍ അന്യന്റെ പണച്ചെലവില്‍ നിത്യേന സ്വന്തം മുഖം മാതൃഭൂമിയുടെ മുന്‍പേജില്‍ പൊതുദര്‍ശത്തിനുവയ്ക്കുന്ന മാതൃഭൂമി എം.ഡി.യും കൂട്ടരും അതില്‍ കുണ്ഠിതപ്പെടേണ്ടതുണ്േടാ. ബുദ്ധിയും വിവേചനവും ഉള്ളവര്‍ ചിന്തിച്ചു തീരുമാനിക്കട്ടെ.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ കിഡ്നിഫൌണ്േടഷനുമായി ബന്ധപ്പെടുത്തിയാണു ദീപിക ചെയര്‍മാന്‍ എം.എ. ഫാരിസിനെതിരേ മറ്റൊരു തേജോവധശ്രമം ആരംഭിച്ചിട്ടുള്ളത്. എം.എ. ഫാരിസിനെ കിഡ്നി ഫൌണ്േടഷന്‍ 'കുംഭകോണത്തില്‍' കുറ്റംചുമത്തി പിഴയടപ്പിച്ചു , മാപ്പുപറയിച്ചു എന്ന നാണംകെട്ട അസത്യം സ്വന്തം പേജില്‍ അച്ചടിച്ച മാതൃഭൂമി എന്ന വലിയ ദിനപത്രം സ്വയം മലീമസമാവുന്നത് എത്രയോ ദയനീയമായ കാര്യമാണ്.

ദേശീയ ദിനപത്രമെന്ന മഹാപാരമ്പര്യത്തിന്റെ പേരില്‍ അവസരത്തിലും അനവസരത്തിലും മേനി നടിക്കുന്ന മാതൃഭൂമിയുടെ നുണക്കൊഴുപ്പില്‍ അവരുടെ ഏതെങ്കിലും നിഷ്കളങ്ക വായനക്കാര്‍ വഞ്ചിക്കപ്പെട്ടുപോയിട്ടുണ്െടങ്കില്‍ അവര്‍ക്കായി മാത്രം ചോദിക്കട്ടെ, സിംഗപ്പൂര്‍ കിഡ്നി ഫൌണ്േടഷനുമായി ബന്ധപ്പെട്ട് ഒരു വ്യാപാരത്തര്‍ക്കം നിലനിന്നിരുന്നു എന്നതല്ലാതെ സിംഗപ്പൂരു പോലെ കഠിന നിയമവ്യവസ്ഥ നിലവിലുള്ള ഒരു രാജ്യത്ത് എം.എ. ഫാരിസിനെതിരേ സിംഗപ്പൂര്‍ ഗവണ്‍ മെന്റോ പോലീസോ ഏതെങ്കിലുമൊരു സര്‍ക്കാര്‍ അന്വേഷണഏജന്‍സിയോ ഏതെങ്കിലുമൊരു കോടതിയോ എന്തെങ്കിലും ഒരു ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുള്ളതായോ എന്തിന്, വിചാരണക്കൂട്ടില്‍ നിര്‍ത്തിയതായെങ്കിലുമോ തെളിയിക്കുവാന്‍ മാതൃഭൂമിക്കു കഴിയുമോ?

ഏതെങ്കിലുമൊരു കേസില്‍ ഫാരിസിനെ ശിക്ഷിച്ചതായോ മാപ്പു പറയിച്ചതായോ പിഴയടപ്പിച്ചതായോ എന്തെങ്കിലുമൊരു വിശ്വാസ്യമായ രേഖയുടെ ബലത്തില്‍ വായനക്കാര്‍ സമക്ഷം സ്ഥാപിച്ച് സമര്‍ത്ഥിക്കുവാന്‍ മാതൃഭൂമിക്കു നട്ടെല്ലുണ്ടാവുമോ? ഉണ്ടാവുമെങ്കില്‍ ഇതേ പംക്തിയിലൂടെ മാതൃഭൂമിയോടും അതിന്റെ ദുഷ്പ്രചാരണ ചൂടുചോറു വാരിയ ഇന്ത്യാവിഷനോടും പരസ്യക്ഷമാപണം നടത്താന്‍ മലയാളഭാഷയിലെ ഏറ്റവും പ്രായംചെന്ന ഈ പത്രം സന്നദ്ധമായിരിക്കും. മറിച്ച് അപ്രകാരം തെളിവോ രേഖകളോ ഹാജരാക്കാന്‍ കഴിവില്ലെങ്കില്‍ ഇന്റര്‍നെറ്റിലൂടെ നിമിഷംപ്രതി പ്രചരിക്കുന്ന വ്യാജവൃത്താന്തങ്ങളെ പൊലിപ്പിച്ചെടുത്ത് സ്വന്തം എം.ഡിയുടെയും പുത്രന്റെയും സ്വേച്ഛാപരമായ രാഷ്ട്രീയവൈരനിര്യാതനബുദ്ധിക്കു വഴിപാടര്‍പ്പിക്കുക എന്ന അക്ഷന്തവ്യമായ മൂഢത്വത്തിന് മാപ്പു പറയാനും മാതൃഭൂമിയുടെ വിശ്വാസ്യതയ്ക്കു ഇന്നും വിലകല്പിക്കുന്ന വായനക്കാരോടു ക്ഷമാപണം പറയാനും പോന്ന മാധ്യമ മാന്യത മാതൃഭൂമി പ്രകടിപ്പിക്കുമോ?

ഞങ്ങളുടെ ചെയര്‍മാന്‍ എംഎ ഫാരിസിനെതിരേ മുന്‍പും ചില അധമ പ്രസിദ്ധീകരണങ്ങള്‍ ചില ദുരാരോപണങ്ങള്‍ കെട്ടിച്ചമച്ച് എഴുതിച്ചിട്ടുണ്ട്. ദീപികയില്‍നിന്നു നിത്യേന ലക്ഷക്കണക്കിനു വായനക്കാരിലെത്തുന്ന പ്രഭാതപത്രത്തിലൂടെയോ, രാഷ്ട്രദീപിക സാഹാഹ്നപത്രത്തിലൂടെയോ അത്തരം ആരോപണങ്ങള്‍ക്കു മറുപടി പറയുക ഞങ്ങളെ സംബന്ധിച്ചിടത്തോളം എത്രയും എളുപ്പമായ കാര്യവുമാണ്. എന്നാല്‍, അത്തരം പ്രചാരണങ്ങളെയെല്ലാം അവ അര്‍ഹിക്കുന്ന അവജ്ഞ കല്പിച്ച് അവഗണിക്കുക എന്നതാണ് സമചിത്തതയില്‍ അധിഷ്ഠിതമായ ഞങ്ങളുടെ എഡിറ്റോറിയല്‍ നയം.

എന്നാല്‍, മാതൃഭൂമിയെപ്പോലെ വിശ്വാസ്യതയും ബഹുമാന്യതയുമുണ്െടന്നു ഞങ്ങള്‍ മതിക്കുന്ന പത്രം തികച്ചും നിര്‍ഭാഗ്യവശാല്‍ അതിന്റെ തലപ്പത്തെത്തിപ്പെട്ട ചിലരുടെ ഹീനതാത്പര്യങ്ങളെ മുന്‍നിര്‍ത്തി ഈവിധം വ്യക്തിഹത്യയ്ക്കു മുതിരുമ്പോള്‍ ഞങ്ങളുടെയും അവരുടെയും വായനക്കാരെ സത്യമറിയിക്കേണ്ടത് പത്രധര്‍മം എന്ന് വിശ്വസിക്കുന്നു.

മാതൃഭൂമിയുടെ പിന്നിലായി എം.എ ഫാരിസിനുമേല്‍ നിഗൂഢതയുടെ പരിവേഷം ചാര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയ ഇന്ത്യാ വിഷന്‍ ചാനല്‍ 'ഫാരിസിന്റെ ഒരു ഫോട്ടോപോലും ലഭ്യമല്ല' എന്നത്രേ പ്രേക്ഷകരോട് വിലപിച്ചത്.

പാസ്പോര്‍ട്ടിനും പാന്‍കാര്‍ഡിനും വോട്ടവകാശത്തിനും റേഷന്‍കാര്‍ഡിനും ഡ്രൈവിംഗ് ലൈസന്‍സിനും ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനും കമ്പനി നടത്തിപ്പിനും എന്തിന്, സെല്‍ ഫോണ്‍ വരിക്കാരാകുന്നതിനുപോലും വ്യക്തികള്‍ തങ്ങളുടെ ഫോട്ടോ ഹാജരാക്കണമെന്നു നിര്‍ബന്ധ നിയമവ്യവസ്ഥയുള്ള ഒരു രാജ്യത്ത് ഇപ്പറഞ്ഞതെല്ലാമുള്ള ഒരാളുടെ ഫോട്ടോ ഇന്ത്യാവിഷനിലെ അപസര്‍പ്പകന്മാര്‍ക്ക് ലഭ്യമാവാതെ പോയത് എങ്ങനെ ഫാരിസിന്റെ കുറ്റമാവും. അഥവാ നിത്യേനയെന്നോണം തങ്ങളുടെ ഫോട്ടോ പത്രത്തിന്റെ മുന്‍പേജില്‍ നിരത്താന്‍ പരസ്പരം മത്സരിക്കുന്ന മാതൃഭൂമി എം.ഡിക്കും അദ്ദേഹത്തിന്റെ പുത്രനും മാത്രം അവകാശപ്പെട്ട ആ നാണംകെട്ട മനോരോഗം ദീപിക ചെയര്‍മാനു പിടിപെട്ടിട്ടില്ല എന്നതാണ് ഇന്ത്യാവിഷന്റെ പരിതാപമെങ്കില്‍ ആ ആക്ഷേപത്തെ ഞങ്ങള്‍ അഭിമാനപൂര്‍വം സ്വാഗതം ചെയ്യുന്നു.

കളങ്കിതമായ അഴിമതിപ്പണംകൊണ്ടും ബ്ളേഡ് പലിശകൊണ്ടും വാര്‍ത്താചാനല്‍ വാണിഭം നടത്തുന്നവര്‍ക്ക് അത്തരമൊരഭിമാനബോധം പക്ഷേ, ദഹിച്ചുകൊള്ളണമെന്നില്ല. എം.എ. ഫാരിസിന്റെ മേല്‍ കുറ്റംചാര്‍ത്തി ശിക്ഷാവിധി നടപ്പിലാക്കാന്‍ വൃഥാ വിയര്‍പ്പൊഴുക്കുന്ന മാതൃഭൂമിയോടും ഇന്ത്യാവിഷനിലെ അതിന്റെ പരിചാരകരോടും ഒരിക്കല്‍ക്കൂടി സധൈര്യം, സുദൃഢം ഞങ്ങള്‍ പറയട്ടെ, ദീപിക ചെയര്‍മാന്‍ എംഎ ഫാരിസിനെതിരേ ഈ രാജ്യത്ത് കേന്ദ്രഗവണ്‍മെന്റോ അതിന്റെ അന്വേഷണ ഏജന്‍സികളോ സെയില്‍സ് ടാക്സ്, ഇന്‍കംടാക്സ്, എക്സൈസ്, കസ്റംസ്, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏതെങ്കിലും വകുപ്പോ, ഈ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാരോ പോലീസോ ഏതെങ്കിലുമൊരു നീതിപീഠമോ എന്തെങ്കിലും ഒരു കുറ്റാരോപണം നടത്തിയതായി അഥവാ ശിക്ഷിച്ചതായി അഥവാ ഒരന്വേഷണത്തിന് ഉത്തരവിട്ടതായി എന്തിന് ഒരു നോട്ടീസെങ്കിലും അയച്ചതായി രേഖാമൂലം സ്ഥാപിക്കുവാന്‍ നിങ്ങളിലാര്‍ക്കെങ്കിലും ചങ്കൂറ്റമുണ്ടാവുമോ.

അല്ലെങ്കില്‍ നിങ്ങളിലാരെയെങ്കിലുംപോലെ ഈര്‍ക്കിലി രാഷ്ട്രീയ ബലത്തിന്റെയോ അധികാരത്തിന്റെയോ മന്ത്രിപ്പണിയുടെയോ കള്ളക്കരാറുകളുടെയോ പേരില്‍ എന്തെങ്കിലും ഒരു ആനുകൂല്യം നേടിയെടുത്തതായി സ്ഥാപിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ.

അങ്ങനെ കഴിയുമെങ്കില്‍ അതു വായനക്കാര്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ നിവര്‍ത്തിച്ചെടുക്കാന്‍ മലയാളഭാഷയിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ഈ ദിനപത്രം നിങ്ങ ളെ വെല്ലുവിളിക്കുന്നു. ഇങ്ങനെ ഒരു തുറന്ന വെല്ലുവിളിക്ക് പോന്ന ധാര്‍മിക ബലവും തന്റേടവും നിങ്ങളിലാര്‍ക്കുണ്ട് അവകാശപ്പെടാന്‍. ഇല്ല എന്നതല്ലേ സത്യം.

എം.എ. ഫാരിസിനെതിരേ വ്യാജവാര്‍ത്താ പ്രചാരണം നടത്തിയ ഓരോരുത്തര്‍ക്കുമെതിരേ സാധ്യമായ എല്ലാ നിയമനടപടികളും വരുംദിനങ്ങളില്‍ സ്വീകരിക്കപ്പെടുമെന്നും അപകീര്‍ത്തി വ്യവസായത്തിന്റെ പ്രതിപുരുഷന്മാരായ മാതൃഭൂമിയിലെയും ഇന്ത്യാവിഷനിലെയും വ്യജവാര്‍ത്താ പ്രചാരകര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനാല്‍ നിസംശയം ഓര്‍മിപ്പിച്ചുകൊള്ളട്ടെ.

Marichan said...

From here u get the full story of the said scandel-
http://en.wikipedia.org/wiki/National_Kidney_Foundation_Singapore_scandal

This is the link of the audit report
http://www.nkfs.org/download/nkf_report_161205.pdf

This is the press release of the new NKF CEO
http://www.nkfs.org/news/press_08_02_07.php


A chronology of the total incidents
http://www.geraldtan.com/medaffairs/misc-nkf.html

Anonymous said...

relevant press releases of kidney foundation

http://www.nkfs.org/news/clipping_today_01_12_05_a.php

http://www.nkfs.org/news/press_24_04_06.php

http://www.nkfs.org/news/clipping_mc_20_12_05.php

http://www.nkfs.org/news/press_19_12_05.php

വിനയന്‍ said...

കിരണ്‍ജി
കുത്തക മുതലാളി മാരില്‍ നിന്നും കോഴയും മോഴയ്യും സംഭാവനയും എല്ലാം കൈപറ്റുന്ന ദേശാഭിമാനിയുമായി ബന്ധപ്പെട്ടവരും വെറുക്കപ്പേടേണ്ടതായി വരും.കൂട്ടത്തില്‍ വി,എസ്സും.

ഇവിടെ വ്യക്തിയേക്കാള്‍ പാര്‍ട്ടിയോ ?പാര്‍ട്ടിയേക്കാള്‍ വ്യക്തിയോ ആരാണ് വിജയിക്കുന്നത് ?

മുക്കുവന്‍ said...

എല്ലാവരും കട്ട് മുടിക്കട്ടെ കേരളം...

ഒരു കൂട്ടര്‍ പാര്‍ട്ടിക്ക് എതിര്‍വായില്ലാതെ സമരത്തിനിറങ്ങട്ടെ!

പാവം കേരളീയര്‍ പ്രവാസികളായി ലോകമെംങ്ങും പോയി $$$ നാട്ടിലേക്ക് അയക്കുകയും, അതു മറ്റുള്ളവര്‍ ബക്കറ്റുപിരിവുമായി സബാദിക്കുകയും ചെയ്യട്ടെ!

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച

ഈ ലിങ്കൊക്കെ വായിച്ചെടുക്കാന്‍ സമയം എടുക്കും. വിശദംശങ്ങള്‍ ഒരു പോസ്റ്റായി ഇടാമോ. ഈ വിഷയത്തെപ്പറ്റി ഇപ്പോള്‍ ദീപിക മാത്രമേ പറയുന്നുള്ളൂ. അതുകൊണ്ട്‌ തന്നെ ഇതിന്റെ സത്യം അറിയാനുള്ള ആകാംഷയുമുണ്ട്‌. ഫാരിസ്‌ എങ്ങനെ ഈ കേസുമായി ബന്ധപ്പെട്ടു. മാതൃഭൂമി പറയുന്നത്‌ പോലെ പിഴ അടച്ച്‌ കേസില്‍ നിന്ന് ഊരിയതാണോ. അതോ ഇതിലെ പ്രതിയുടെ അഭ്യതേകാംഷി ( ഇപ്പോള്‍ പിണറായുടേതുപോലെ ) മാത്രമാണോ ഫാരിസ്‌ . ദീപിക ഇപ്പോള്‍ ഫാരിസിന്റെ കൈകളിലോ. എന്താണ്‌ സത്യാവസ്ഥ. സഭയും പാര്‍ട്ടിയും ഉള്‍പ്പെടുന്ന പുതിയ വിവാദത്തിന്റെ വിശദാംശങ്ങള്‍ പോസ്റ്റിറ്റുമല്ലോ.

വിനയാ, മുക്കുവാ.

ഇന്ന് രാഷ്ട്രീയം തന്നെ സ്പോണ്‍സേഡ്‌ പരിപാടിയല്ലെ. പണ്ടോക്കെ പാര്‍ട്ടിക്കാരെല്ലാം പിരിവിനെന്ന് പറഞ്ഞ്‌ ഇറങ്ങുമായിരുന്നു. എന്നതാണോ ഇപ്പോള്‍ സാംസ്ക്കാരിക സംഘടനകളേക്കൊണ്ടെ പിരിവിന്റെ ശല്യമുള്ളൂ. DIC പോലുള്ള ഭരണ രംഗത്ത്‌ ഒരു സ്വാധീനവുമില്ലാത്ത പാര്‍ട്ടി പോലും എത്ര വലിയ പരിപാടികളാണ്‌ നടത്തുന്നത്‌. 10 രൂപ ഒരു കോപ്പിക്ക്‌ മുതല്‍ മുടക്കുള്ള പത്രങ്ങള്‍ എങ്ങനെ 3.50 നമുക്ക്‌ ലഭിക്കുന്നു. ഇതെല്ലാം സ്പോണ്‍സേഡാണ്‌. പണം നല്‍കുന്നവര്‍ സ്നേഹം കൊണ്ടാണ്‌ നല്‍കുന്നതെന്നൊക്കെ വാദിക്കാം ഇത്രക്ക്‌ സ്നേഹമുള്ള മുതലാളിമാര്‍ ഉണ്ടെങ്കില്‍പ്പിന്നെ എന്നേ സോഷിലിസം വന്നേനേ.കാലം മാറി ജനവും മാറി പാര്‍ട്ടീ പ്രവര്‍ത്ത്കരും മാറി നേതക്കന്മാരു മാറി രീതിയും മാറി. ഇതൊക്കെ ഇനി ഇങ്ങനെയേ സംഭവിക്കൂ. ആദര്‍ശം എന്ന് പറഞ്ഞ്‌ നിലവിളിക്കുന്നവരൊക്കെ ഒന്നാന്തരം കാപട്യക്കാരാണ്‌. പത്രമുത മുതലാളിമാര്‍ ആരൊക്കെയെന്ന് നാം അറിഞ്ഞിരിക്കെണ്ടതുണ്ട്‌. സ്വാര്‍ത്ഥ തല്‍പര്യം സംരക്ഷിക്കാന്‍ ഇവരെല്ലാം തുനിഞ്ഞിറങ്ങും. അതിന്‌ വേണ്ടി ഏതറ്റം വരെയും പോകും. പക്ഷങ്ങളില്‍ നിന്ന് മാറി യാഥാര്‍ത്ഥ്യ ബോധമുള്ള നേതൃത്വം നമുക്കുണ്ടാകണെ എന്ന് പ്രര്‍ത്ഥിക്കുക. അത്ര മാത്രം.

മാരാര്‍ said...

ഇന്റര്‍നെറ്റിലെ എല്ലാ അരിയും പെറുക്കിയിട്ടും ഫാരിസ് കുറ്റം ഏറ്റു പറഞ്ഞതായോ പിഴ അടച്ചതായോ അറിയാന്‍ പറ്റിയില്ല. കിഡ്നി ഫൌണ്ടേഷന്റെ പഴയ CEO ദുരൈ കുറ്റം ഏറ്റതായി കാണാനുണ്ട്.

ഫാരിസിന്റെ കമ്പനികളായ പ്രോടോണ്‍ വെബ്, ഫോര്‍റ്റെ സിസ്റ്റംസ് എന്നിവയ്ക്ക് NKF ഒരു കോണ്ട്രാക്റ്റ് കൊടുക്കുകയും , ജോലി തീരാതെ തന്നെ പെയ്‌മെന്റ് നടത്തുകയും ചെയ്തു എന്നതാണ് ഫാരിസിന് NKF കേസുമായിയുള്ള ബന്ധം . ഈ കോണ്ട്രാക്റ്റ് കിട്ടാനുള്ള കാരണം CEO ദുരൈയുമായും മറ്റൊരു ഡയറക്ടറുമായുള്ള അടുത്ത ബന്ധവുമാണെന്നും പറയുന്നു.
ഫാരിസ്, താന്‍ വെട്ടിച്ച കാശും അതിന്റെ പിഴയും അടച്ചിട്ടാണ്‍ കേസില്‍ നിന്ന് ഊരിയത് എന്ന ന്യൂസ് മാതൃഭൂമിക്ക് എവിടെ നിന്നു കിട്ടി എന്നതറിയില്ല. ഫാരിസ് മാനനഷ്ട കേസ് കോടുത്താല്‍ മാതൃഭൂമി ചുറ്റിപ്പോവുമെന്നു തോന്നുന്നു. പ്രതികാര വാഞ്ച കൊണ്ട് അന്ധരായാലുള്ള അബദ്ധമാണിത്

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ്‌ മരീചന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ഇവിടെ വായിക്കുക.

വക്കാരിമഷ്‌ടാ said...

വിക്കി ലേഖനം ഒന്ന് ഓടിച്ച് വായിച്ചതില്‍‌നിന്നും ഫാരിസിനെതിരെ ഇപ്പോഴും കേസ് നടക്കുന്നുണ്ട് സിംഗപ്പൂരില്‍ എന്നാണ് മനസ്സിലാക്കിയത് (ഓടിച്ച് വായിച്ചതേ ഉള്ളൂ-ഞാന്‍ മനസ്സിലാക്കിയത് തെറ്റാവാം).

എന്തായാലും മാതൃഭൂമിയും ദീപികയും തമ്മിലുള്ള സ്റ്റണ്ട് കാണുമ്പോള്‍ പണ്ട് സ്കൂളിലൊക്കെ പഠിച്ചപ്പോളുള്ള വഴക്കും അടിയും ഇടിയും ഓര്‍മ്മ വരുന്നു. ദീപിക ഒരുമാതിരി സ്കൂള്‍ കുട്ടി സ്റ്റൈലുമായി. അച്യുതാനന്ദന്‍ അവിടെ അങഞ്നെ പറഞ്ഞു, ഇവിടെ ഇങ്ങിനെയാണ് പറഞ്ഞത്, കണ്ടില്ലേ, ഞാനപ്പോഴേ പറഞ്ഞില്ലേ എന്നൊക്കെയുള്ള രീതിയിലാണ് റിപ്പോര്‍ട്ടിംഗ്

പിന്നെ ഫാരിസിന്റെ കീഴിലും ദീപിക സഭയ്ക്ക് വേണ്ടിത്തന്നെയാണെന്ന് കാണിക്കാനാണോ എന്നറിയില്ല, ഇന്നത്തെ കേരളാ വാര്‍ത്തകളില്‍ അമ്പത് ശതമാനം വാര്‍ത്തകളും സഭയും സ്വാശ്രയവുമായി ബന്ധപ്പെട്ടവ മാത്രം.

സുരലോഗം || suralogam said...

പദമേത് ഉപയോഗിച്ചാലും ഇത്തരം വ്യക്തികളില്‍നിന്ന്/സ്ഥാപനങ്ങളില്‍നിന്ന് നിന്നും ഭീമമായ തുക,എന്ത് കാര്യത്തിനായാലും, സിപിഎം പോലുള്ള പാര്‍ട്ടിക്ക് വര്‍ജ്ജ്യമാകേണ്ടതാണ്.പക്ഷെ വിപരീതമായാണ് കാര്യങ്ങള്‍ വരുന്നത്.കൃത്യമായ ബിസിനസ് ലക്ഷ്യങ്ങള്‍ താല്പര്യങ്ങളായിരിക്കും ഈ ദാനങ്ങള്‍ക്കു പിന്നില്‍.

പിന്നെ, മാതൃഭൂമിയെപ്പോലുള്ള കുത്തകപ്പത്രങ്ങളുടെ നിലപാടുകള്‍ക്ക് സ്ഥായീസ്വഭാവം ഉണ്ടായിരിക്കണമെന്നില്ല.വ്യക്തിതാല്പര്യങ്ങളും കച്ചവടതാല്പര്യങ്ങളുമാണവയെ നയിക്കുന്നത്.ഇന്നത്തെ ശത്രു നാളെ മിത്രമാകാനും അതുപോലെ മറിച്ചും സംഭവിക്കാവുന്നതാണ്.ഒരു കാലത്ത് സുകുമാര്‍ അഴീക്കോടിന് അക്ഷരവിലക്കുണ്ടായിരുന്ന പത്രമായിരുന്നല്ലോ മാതൃഭൂമി.

തൃശൂരിന്റെ സ്വന്തം പത്രമായിരുന്ന എക്സ്പ്രസ്സ് സുബ്രഹ്മണ്യസ്വാമി വാങ്ങി അകത്താക്കിയതിന്റെ ദഃഖം പേറുന്ന ഒരു പാടു പേര്‍ തൃശുരിലുണ്ട്.ഒരു വിഭാഗത്തിന്റെ മാത്രം പത്രമാണെങ്കിലും,ദീപികയ്ക്കും ആ ഗതി വരിുകയാണെങ്കില്‍ പത്രലോകത്തിലെ വൈവിധ്യത്തെ അത് ബാധിക്കും;കുത്തകകള്‍ ആനന്ദിക്കുകയും ചെയ്യും.

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരി കേസ്‌ നടക്കുന്നവരൊക്കെ വെറുക്കപ്പെട്ടവരായി കണക്കാപ്പെടാന്‍ തുടങ്ങിയാല്‍ നാട്‌ രക്ഷപെടും. പത്രങ്ങളും ചാനലുകളും അവരുടെ പരസ്യങ്ങളുമൊക്കെ ഇതേ നിലപാടില്‍ സ്വീകരിക്കുകയും കൂടി ചെയ്താല്‍ കാര്യങ്ങള്‍ വീണ്ടും മെച്ചപ്പെടും. അല്ലാതെ ഞാന്‍ എന്തും ചെയ്യും മറ്റുള്ളവര്‍ നന്നാകണം എന്ന ടിപ്പിക്കല്‍ മലയാളി സ്വഭാവമാണ്‌ എല്ലാവരും ഇന്ന് കാണിക്കുന്നത്‌

സൂര്യോദയം said...

മാതൃഭൂമിയുടെ നേതൃത്ത്വത്തെ തൊട്ടപ്പോള്‍ തുടങ്ങിയതാണ്‌ അവരുടെ ഈ വെപ്രാളം.. ദിവസവും ഇവര്‍ക്ക്‌ മറുപടിയ്ക്കും ആരോപണങ്ങള്‍ക്കുമേ നേരമുള്ളൂ...

പിന്നെ, വി.എസ്‌. പറഞ്ഞത്‌... അങ്ങേര്‍ക്ക്‌ വാക്കുകള്‍ ശരിയ്ക്ക്‌ ഉപയോഗിക്കാന്‍ അറിയില്ല എന്ന് തോന്നുന്നു... അല്ലെങ്കില്‍ പിന്നെ അഹങ്കാരമാവാം കാരണം... എന്തായാലും 'വെറുക്കപ്പെട്ടവന്‍' എന്ന വാക്ക്‌ അദ്ദേഹം ഉപയോഗിച്ചത്‌ തീരെ ശരിയായില്ല. സത്യം പറഞ്ഞാല്‍ എനിയ്ക്ക്‌ വി.എസിനോട്‌ തോന്നിയിരുന്ന ബഹുമാനത്തിന്‌ കുറവ്‌ സംഭവിച്ചു എന്ന് തന്നെ പറയാം...

പതാലി said...

ഈ പോസ്റ്റും ഇതുവഴി പോയി മരീചന്‍റെ പോസ്റ്റും വായിച്ചു. ഒരു കമന്‍റ് ഇടാമെന്നു കരുതിയപ്പോഴാണ് സഹിഷ്ണുതയോടെയുള്ള കമന്‍റുകള്‍ പ്രതീക്ഷിക്കുന്നു എന്ന കിരണിന്‍റെ അറിയപ്പ് ശ്രദ്ധയില്‍പെട്ടത്. സഹിഷ്ണുതയുടെ അതിര്‍വരന്പ് ലംഘിച്ചേക്കും എന്ന ആശങ്കയുള്ളതുകൊണ്ട് ഒരു പോസ്റ്റാക്കമെന്ന് കരുതി.
സംഗതി ദാ ഇവിടെ

Marichan said...

രത്നച്ചുരുക്കം മാരാര്‍ നല്‍കിയിട്ടുണ്ട്, കിരണ്‍. ദീപിക ഫാരിസിന്റെ കൈകളിലെത്തിയതിനു പിന്നിലുളള കഥകള്‍ സക്കാത്തിന് വന്ന് പത്രമുടമയായി
എന്ന മാതൃഭൂമിയുടെ ജൂലായ് 27 വാര്‍ത്തയില്‍‚ കൊടുത്തിട്ടുണ്ട്.

സഭയില്‍ ഒരു വിഭാഗം ആളുകള്‍ ഫാരിസിനെ എതിര്‍ക്കുന്നവരുണ്ടത്രേ. അവരുടെ ആരോപണങ്ങളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചതെന്നാണ് ഇതുസംബന്ധിച്ച ദീപികയുടെ വിശദീകരണം. ജൂലായ് 28 ന് ദീപികയില്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു. (നെറ്റിലും സാമാന്യം പാരമ്പര്യമുണ്ട് ദീപികയ്ക്ക്. എന്നാല്‍ പണ്ടാരം പത്രത്തിന് ആര്‍ക്കൈവ് നല്‍കുന്ന ശീലമില്ല. അച്ചന്റെ വിശദീകരണം സൈറ്റില്‍ കൊടുക്കണമെന്നും കരുതിയതാണ്. വിട്ടുപോയി. ജൂലൈ 28ന്റെ പത്രം തപ്പിയെടുത്ത് വായിക്കുകയേ നിര്‍വാഹമുളളൂ).

ഏതായാലും ദീപികയുടെ ചെയര്‍മാന്‍ ഫാരിസ് അബൂബേക്കറാണ്. വൈസ് ചെയര്‍മാന്റെ പേരു കേട്ട് ഞെട്ടാന്‍ വരട്ടെ. സാക്ഷാല്‍ രഞ്ജി പണിക്കര്‍. ദീപികയുടെ വെബ് സൈറ്റിന്റെ അടിയിലുണ്ട്. പിണറായിയുടെ വാക്കു കേട്ടാണോ ഫാരിസ് ദീപിക സ്വന്തമാക്കിയതെന്ന് അറിയില്ല. ഫാ. മാത്യു അറയ്ക്കലിന്റെ സുഹൃത്തായാണത്രേ ഫാരിസ് ദീപികയിലെത്തിയത്. ഇനി മാത്യു അറയ്ക്കല്‍ പിണറായി വിജയന്റെ മിത്രമാണോയെന്നറിയില്ല. ആണെങ്കില്‍ ഒരു വെറുക്കപ്പെട്ടവന്‍ പട്ടം കക്ഷിക്കും കിട്ടും.

നിഗൂഡമായ ചില ബന്ധങ്ങള്‍ രാഷ്ട്രീയത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. അതിന് നാം പുറത്തു നിന്നു കാണുന്നതിനപ്പുറം ശക്തിയും ലക്ഷ്യങ്ങളും ഉണ്ടാകാം. ജി. ശക്തിധരനും പ്രൊഫ. സുഗതനും ചേര്‍ന്ന് പുറത്തിറക്കുന്ന ജനശക്തി വാരികയുടെ പ്രധാന ഫണ്ടിംഗ് സോഴ്സ് വീരേന്ദ്രകുമാറാണെന്ന് പറയപ്പെടുന്നു.

സിപിഎമ്മിന്റെ സമ്മേളനത്തില്‍ അച്യുതാനന്ദന്‍ വിഭാഗത്തിന് മേല്‍ക്കൈ കിട്ടിയില്ലെങ്കില്‍ ജനതാദള്‍ പിളരാനും വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുമുന്നണിയില്‍ നിന്നും പുറത്താകാനും ഇടയുണ്ട്. ശ്രേയാംസ് കുമാറിനെ മന്ത്രിയാക്കാന്‍ അനുവദിക്കാതെ മാത്യു ടി തോമസ് മന്ത്രിയായത് ആ ഗ്രൂപ്പിന് സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണ കൂടിയുളളതിനാലായിരുന്നു. പഴയ പി ആര്‍ കുറുപ്പ് വിഭാഗമാണ് ജനതാദളില്‍ വീരേന്ദ്രന്റെ എതിര്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോഴിക്കോട്ടു നടന്ന ജനതാദള്‍ നേതൃയോഗത്തില്‍ ദേശാഭിമാനി പരമ്പരയ്ക്കെതിരെ വീരേന്ദ്രകുമാറിനൊപ്പം നില്‍ക്കാന്‍ പാര്‍ട്ടി ശ്രമിക്കാതിരുന്നതും ശ്രദ്ധേയമാണ്. വ്യക്തികള്‍ തമ്മിലുളള പ്രശ്നമായി ഇതിനെ കണ്ടാല്‍ മതിയെന്നായിരുന്നു യോഗത്തിന്റെ പൊതുവികാരം. പി ആര്‍ കുറുപ്പിന്റെ മകന്‍ കെ പി മോഹനനൊക്കെ ശക്തമായ വീരന്‍ വിരുദ്ധ വികാരം വെച്ചുപുലര്‍ത്തുന്നയാളാണ്.

ഏതായാലും ഏറ്റുമുട്ടല്‍ ഗംഭീരമായി തുടരട്ടെ. ഒളിച്ചു വച്ചിരിക്കുന്നതൊക്കെ ഓരോരുത്തരായി എടുത്തു പുറത്തിടട്ടെ. അതിനിടയില്‍ ആദര്‍ശത്തിന്റെ അഴുകിയ വാചകക്കസര്‍ത്തുമായി ആരും വരാതിരുന്നാല്‍ സംഗതി ഓകെ.

മാരാര്‍ said...

ഇന്നലെ ഇന്റര്‍നെറ്റ് അരിച്ചു പെറുക്കിയിട്ടും ഫാരിസ് മാപ്പു പറഞ്ഞതായുള്ള വാര്‍ത്ത കണ്ടുപിടിക്കാന്‍ പറ്റിയില്ല. അതു മാതൃഭൂമി ഒരാവേശത്തില്‍ എഴുതിപ്പോയതാണെന്നു തോന്നുന്നു.

പക്ഷേ അരിച്ചു പെറുക്കി വായിച്ച വാര്‍ത്തകളില്‍ നിന്നു തോന്നുന്നത് ഫാരിസും ദുരൈയും മറ്റു NKF ഡയറക്റ്റര്മാരും ചേര്‍ന്ന് NKFനു പൊതുജനം സംഭാവന ചെയ്ത പണം അടിച്ചുമാറ്റി എന്നു തന്നെയാണ് ( $5.8 million - കുറച്ചൊന്നുമല്ല! ). ഫാരിസിനെതിരെയുള്ള കേസ് വെറും ഒരു കരാര്‍ ലംഘന കേസായി കാണാന്‍ കഴിയില്ല. ഇതു വ്യക്തമായും ഒരു അഴിമതി കേസാണ് .
ദുരൈയും മറ്റു NKF ഡയറക്റ്റര്മാരും കുറ്റം സമ്മതിച്ച സ്ഥിതിക്ക് ഫാരിസിനും രക്ഷപ്പെടാന്‍ പറ്റുമെന്നു തോന്നുന്നില്ല.
അപ്പോള്‍ ഇങ്ങനെയുള്ള ഒരാള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു നേരിട്ടു ബന്ധമുള്ള ഒരു പരിപാടിക്കു സംഭാവന ചെയ്താല്‍ അതു സ്വീകരിക്കുന്നതു ശരിയാണോ?
ഫാരിസ് വെറുക്കപ്പെട്ടയാള്‍ എന്നു വി എസ് പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായം. കേള്‍ക്കുന്നവര്‍ക്കു സ്വയം തീരുമാനമെടുക്കാമല്ലോ. പിന്നെ വെറുപ്പ് എന്ന വികാരം ആപേക്ഷികമല്ലേ?

മാരാര്‍ said...

മാരീചന്‍ പറഞ്ഞതു പോലെ എല്ലാവരും തമ്മിലടിക്കട്ടെ. എല്ലവരുടെ കഥകളും പുറത്തു വരട്ടെ. നമ്മള്‍ക്കു കയ്യടിക്കാം, പ്രോത്സാഹിപ്പിക്കാം!!!!

വക്കാരിമഷ്‌ടാ said...

മാരീചാ, ദീപിക ആര്‍ക്കൈവ്‌സ് നല്‍‌കുമായിരുന്നു, ഒരു കൊല്ലം വരെയോ അതിനും പിന്നിലുള്ളതോ ഉള്ള ആര്‍ക്കൈവ്സ് ഉണ്ടായിരുന്നു അവര്‍ക്ക്. പക്ഷേ കഴിഞ്ഞ ഒന്നു രണ്ട് മാസമേ ആയിക്കാണുകയുള്ളൂ അവരുടെ ആര്‍ക്കൈവ്‌സിന്റെ നീളം കുറച്ചിട്ട്. ഇപ്പോള്‍ ഈ വര്‍ഷം മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ ആര്‍ക്കൈവ്സ് മാത്രമേ ഉള്ളൂ.

അവരുടെ ആര്‍ക്കൈവ്‌സിന്റെ ഗുണം ശരിക്ക് മനസ്സിലാക്കിയത് മൂന്നാര്‍ പ്രശ്‌നത്തിലായിരുന്നു. നല്ല കണ്ടിന്യുവിറ്റിയായിരുന്നു അവരുടെ നിലപാടുകള്‍ക്ക് :)

(കിരണേ, ഓഫിനു മാഫ്-ദീപിക എന്നൊരു ത്രെഡില്‍ പിടിച്ച് ഓഫല്ല എന്ന് സ്ഥാപിക്കട്ടെ:))

വിക്കി പ്രകാരം ഫാരിസിനെതിരെ കേസ് തുടരുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഫാരിസ് വെറുക്കപ്പെടേണ്ടവനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് മാത്രമായി ആ കാര്യത്തെ എടുത്താലോ?

saptavarnangal said...

ഫാരിസിനെ കുറിച്ചെനിക്കറിയാവുന്നത്:
NKF എന്ന ചാരിറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന (സി ഈ ഓ)ടി ടി ദുരെയുടെ അടുത്ത സുഹൃത്താണ് ഫാരിസ്. ദുരെയുടെ സഹായത്തോടെ NKF ന്റെ ചില സോഫ്റ്റ്വേര്‍ നിര്‍മ്മാണവും കാള്‍സെന്റെര്‍ നടത്തിപ്പിന്റെയും അവകാശം വലിയ തുകയ്ക്ക് ഫാരിസ് കൈക്കലാക്കി.അങ്ങനെ 2 പേരും ആ വഴി തട്ടിപ്പും വെട്ടിപ്പും നടത്തി സുഖമായി ജീവിക്കുമ്പോള്‍ ദുരെയുടെ കൈയിലിരിപ്പിന് അവിടുത്തെ പത്രത്തിനെ sue ചെയ്തു, ആ കേസിന്റെ വിചാരണയില്‍ കാര്യങ്ങള്‍ പലതും മറനീക്കി വെളിയില്‍ വരുകയും ദുരെ വെട്ടിലാകുകയും ചെയ്തു. ഒരു വലിയ അന്വേഷണം നടത്തിയപ്പോള്‍ (KPMG Audit) ഫാരിസുമായി ചേര്‍ന്നു നടത്തിയ ഇടപാടുകള്‍ ന്യായമായിരുന്നതല്ല എന്ന് കണ്ടെത്തി.

ദുരെ മുഖ്യപ്രതിയായും ചില ബോര്‍ഡംഗങ്ങള്‍ 2-3 പ്രതികളായും ഫാരിസ് അഞ്ചാമത്തെയോ ആറാമത്തെയോ പ്രതിയായും ഒരു കേസ് സിംഗപ്പൂര്‍ കോടതിയില്‍ നടക്കുന്നുണ്ട്. ദുരെയ്ക്ക് ഇഷ്ടം പോലെ കേസ്സ് പലയിടപാടുകളിലായിട്ടുണ്ട്.ഇതില്‍ വിചാരണ നടക്കുന്ന കേസുകളിലെല്ലാം ദുരെ കുറ്റം സമ്മതിച്ച് പിഴയൊടുക്കുകയാണ് ചെയ്തു വന്നിരുന്നത്. ഫാരിസിനെതിരെ സമണ്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ തട്ടിച്ചെടുത്ത കാശ് തിരിച്ചുപിടിക്കാനാണ് കേസ് എന്നാണെന്റെ അറിവ്.
http://www.channelnewsasia.com/stories/singaporelocalnews/view/212475/1/.html


ആ കേസ് എവിടെ വരെയായി എന്ന് കൃത്യമായി ഇപ്പോള്‍ എനിക്ക് അറിയില്ല. ഏപ്രില്‍ 2007 പകുതി വരെ ഞാന്‍ സിംഗപ്പൂര്‍ ഉണ്ടായിരുന്നു, അതു വരെ ഫാരിസിനെതിരെ വിചാരണ നടന്നിട്ടില്ല, ഫാരിസ് ആ വഴി ചെന്നിട്ടില്ല, പിഴ ഒടുക്കിയിട്ടില്ല.

പണി ചെയ്യാതെ ഒരു ചാരിറ്റിയുടെ കാശ് മേടിച്ച് ഒരു പാവം നിഷ്കളങ്കന് ഇന്ത്യയില്‍ കേസില്ല എന്ന് വെല്ലുവിളിക്കാം, ലോകത്തില്‍ ഒരിടത്തും എനിക്കെതിരെ കേസില്ല എന്ന് വെല്ലുവിളിക്കുന്നില്ലല്ലോ :) സാ‍ധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പിച്ചചട്ടിയില്‍ കൈയിട്ട് വാരിയവന്‍!

പിന്നെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരുന്നുകൊണ്ട് വി എസ് വെറുക്കപ്പെട്ടവരുടെ ലിസ്റ്റ് പറയരുതായിരുന്നു.

കണ്ണൂസ്‌ said...

അധികാരം പോലെ തന്നെ ലഹരി പിടിപ്പിക്കുന്ന വേറെ ഒരു കാര്യമുണ്ട്. ജനശ്രദ്ധയുടെ വെള്ളിവെളിച്ചം. സിനിമയിലും മറ്റും നിറഞ്ഞു നിന്നിരുന്നതിനു ശേഷം, രംഗം വിട്ടൊഴിയുന്ന പലരുടേയും ജീവിതം പരാജയം ആവനുള്ള ഒരു കാരണം, ഈ വെള്ളിവെളിച്ചത്തിന്റെ അഭാവം സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങളാണ്‌. വി.എസിനേ സംബന്ധിച്ചിടത്തോളവും അധികാരത്തേക്കാള്‍ കൂടുതല്‍ അങ്ങേരെ ലഹരി പിടിപ്പിക്കുന്നത് ഈ ജനശ്രദ്ധയാണെന്ന് തോന്നുന്നു സമീപകാല പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍. ഫാരിസിനെതിരായ പ്രസ്താവനയുടെ ഭാഷ തന്നെ ഉദാഹരണം. " പിന്നെഒരുത്തനുണ്ടല്ലോ... പാരീസോ ലണ്ടനോ മറ്റോ..അയാളും വെറുക്കപ്പെടേണ്ടവന്‍ തന്നെ..." എന്ന്.

ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസിന്റെ ഭാഷയും പ്രവര്‍ത്തിയും ഈ കാര്യത്തില്‍ ശരിയായില്ല എന്നാണ്‌ കിരണ്‍ പറയുന്നതെങ്കില്‍ സമ്മതിക്കുന്നു. പക്ഷേ ഇതില്‍ ഫരിസിനെ വെള്ള പൂശാനുള്ള ഒരു ശ്രമം കൂടിയില്ലേ എന്ന് സംശയം. എല്ലാ മാധ്യമ മുതലാളിമാര്‍ക്കെതിരേയും ആരോപണമുണ്ട്, അതു കൊണ്ട് ഫാരിസിനെ വെറുതേ വിടണം എന്ന ലൈന്‍ അത്ര ശരിയല്ല. വീരേന്ദ്രകുമാറും, കെ.പി. മോഹനനും ഒന്നും പുണ്യാളന്‍‌മാരല്ല. പക്ഷേ അവര്‍ അവരുടെ നിക്ഷിപ്ത താത്‌പര്യങ്ങള്‍ പത്രമാധ്യമം കൊണ്ട് നേടിയെടുക്കാന്‍ ഇതു വരെ ശ്രമിച്ചിട്ടില്ല എന്ന് ശ്രദ്ധിക്കുക. ഇപ്പോള്‍ അവര്‍ അതിന്‌ തുനിയുന്നുവെങ്കില്‍, അതിന്‌ പ്രഥമ ഉത്തരവാദി ഒരു വ്യക്തിക്കെതിരായ "ആസൂത്രിത വ്യക്തിഹത്യ" ദീപിക ഉപയോഗിച്ച് പരീക്ഷിച്ച് അതിനെ ജനകീയവല്‍ക്കരിച്ച ഫാരിസ് തന്നെയാണ്‌. കൊടുത്താല്‍ കൊല്ലത്തും കിട്ടും, അത്രേയുള്ളു.

Marichan said...

ദീപികയില്‍ ഫാരിസ് അബൂബേക്കര്‍ എത്തിയത് എങ്ങനെയെന്ന് വിശദീകരിച്ച് ജൂലായ് 28ന് ഫാദര്‍ റോബിന്‍‍ എഴുതിയ ലേഖനം. ഈ വിഷയത്തില്‍ അവരുടെ നിലപാട്.


ദീപികയിലെ ചരിത്രവും സത്യവും

ദീപികയെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചു മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യത്തെക്കുറിച്ച് രാഷ്ട്രദീപിക എം.ഡി. ഫാ. റോബിന്‍ വിശദീകരിക്കുന്നു.
121 വര്‍ഷം മുന്‍പ് നിധീരിക്കല്‍ മാണിക്കത്തനാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ദീപിക ദിനപത്രം ഇന്ന് പലര്‍ക്കും ഒരു വിവാദവിഷയമാണ്. മാണിക്കത്തനാര്‍ക്കുശേഷം ദീപികയെ നയിച്ച സി.എം.ഐ സഭ കടുത്ത സാമ്പത്തികഞെരുക്കത്തെ തുടര്‍ന്ന് 1989-ല്‍ ദീപികയെ രാഷ്ട്രദീപികയെന്ന കമ്പനിയാക്കി ധനസമാഹരണത്തിനും കൂടുതല്‍ ജനകീയപങ്കാളിത്തത്തിനും ശ്രമിച്ചു. വൈദികരും കഴിവുറ്റ അല്മായനേതാക്കളും ബിസിനസുകാരുമെല്ലാം, ദീപികയെ മാറിമാറി ഭരിച്ചു.

പക്ഷേ, മാസംതോറും ദശലക്ഷങ്ങള്‍ അധികബാധ്യത വരുത്തിവച്ച ദീപിക ഭരിച്ചവരുടെയെല്ലാം കൈ പൊള്ളിച്ചു. ശ്രമിച്ചവരെല്ലാം അടിയറവും പറഞ്ഞു. കമ്പനി പൂട്ടും എന്ന നിലയിലെത്തി നില്‍ക്കുമ്പോഴാണ് മാര്‍ മാത്യു അറയ്ക്കല്‍ അഭിവന്ദ്യ മെത്രാന്മാരുടെ ആവശ്യപ്രകാരം ദീപികയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.

നഷ്ടത്തിലോടുന്ന കമ്പനിയെ രക്ഷിക്കാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സാമ്പത്തിക സമാഹരണശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. സാധ്യമായ വഴികളെല്ലാം പരാജയപ്പെട്ടപ്പോഴാണ് വ്യവസായിയായ എം.എ. ഫാരിസിനോട് സഹായം ചോദിച്ചത്. പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ സാധ്യമല്ലെന്ന് എല്ലാവരും വിധിച്ച വി.ആര്‍.എസ്. ഇരുനൂറോളം ജീവനക്കാര്‍ക്കു നല്‍കി. 25 ലക്ഷം രൂപ ഓരോ മാസവും ഇതിലൂടെ ലാഭിച്ചു. ഇതിനാവശ്യമായ അഞ്ച് കോടി രൂപ എറണാകുളത്തെ കെട്ടിടവും പ്രസും വിറ്റുണ്ടാക്കി. ജനങ്ങളില്‍നിന്നു ഡെപ്പോസിറ്റായി വാങ്ങിയ കോടികളുടെ പലിശനിരക്കു കുറച്ച് വായ്പകള്‍ പകുതിയോളവും വീട്ടി. ഇതിനായി ചില്ലിക്കാശു പലിശയില്ലാതെ കോടികള്‍ ഫാരിസ് മുടക്കി. സഭ പണം തിരിച്ചുനല്കും എന്ന വ്യവസ്ഥയിലായിരുന്നു ഇത്.

ഇത്തരത്തിലുള്ള കര്‍ശനമായ സാമ്പത്തിക അച്ചടക്കവും ജീവനക്കാര്‍ക്ക് ജോലിയുടെ ഫലത്തിനനുസരിച്ച് ശമ്പളവും ഉറപ്പാക്കിയപ്പോള്‍ കമ്പനി പ്രവര്‍ത്തനലാഭത്തിലേക്കു കയറാന്‍ തുടങ്ങി. ന്യൂസ് വേ എന്ന മണിചെയിന്‍ പരിപാടി അവസാനിപ്പിക്കുവാനും കമ്മീഷന്‍ വ്യവസ്ഥയില്‍ പണം പലിശയ്ക്കെടുക്കുന്നത് നിര്‍ത്താനും നിര്‍ദേശം നല്‍കി. ഇത്തരം കര്‍ശനനിര്‍ദേശങ്ങള്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്ന പലരെയും ചൊടിപ്പിച്ചു. അവര്‍ അറയ്ക്കല്‍ പിതാവിനെതിരേ നീങ്ങാന്‍ തുടങ്ങി.

അനേകം പതിറ്റാണ്ടുകള്‍ നഷ്ടത്തില്‍നിന്നു നഷ്ടത്തിലേക്കു നീങ്ങിയിരുന്ന ദീപികയെ ലാഭത്തിലാക്കാന്‍ ആകെ വിറ്റത് എറണാകുളത്തെ പ്രസും കെട്ടിടവും മാത്രമാണ്. ദീപികയുടെ മുഴുവന്‍ ആസ്തിയും വിറ്റുതുലച്ചു എന്നു പറയുന്നവര്‍ ഈ യാഥാര്‍ഥ്യം വിസ്മരിക്കരുത്. ഫാരിസിനു ഷെയര്‍ നല്കിയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. കമ്പനിയെ രക്ഷിക്കാനായി കോടികള്‍ ഫാരിസ്, കമ്പനിയില്‍ നിക്ഷേപിക്കുമ്പോഴും ഫാരിസിന് ഷെയര്‍സംബന്ധമായി കമ്പനിയില്‍ ഒരു നിയന്ത്രണവും ഇല്ലായിരുന്നു. സഭയുടെ ആകെ നിയന്ത്രണം അമ്പതുശതമാനത്തില്‍ താഴെ മാത്രമെ വരികയുള്ളൂ.

സഭയുടെ പത്രം എന്നു പറയുമ്പോഴും മൂന്നു വ്യക്തികളുടെ ഷെയറുകള്‍ ചേര്‍ന്നാല്‍ ആകെ ഷെയറിന്റെ 51% വരും. ഭൂരിപക്ഷം ഷെയറും അവരുടെ നിയന്ത്രണത്തില്‍ ഇരിക്കുമ്പോഴാണ് പലിശപോലും ഇല്ലാതെ ഫാരിസ് തുക നിക്ഷേപിക്കുന്നത്.

ഈ മൂന്നുപേര്‍ കൂടിച്ചേര്‍ന്ന് പിതാവിനെയും ഫാരിസിനെയും പുറത്താക്കി കമ്പനിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കുവാനുള്ള കൂടിയാലോചനകളും പരിശ്രമവും നടത്തിയിരുന്നു. ഇപ്രകാരം സംഭവിച്ചാല്‍ സഭയെ വിശ്വസിച്ച് ഫാരിസ് നിക്ഷേപിച്ച കോടികള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുകയും, ഒപ്പം സഭയ്ക്കു കമ്പനിയിലുള്ള നിയന്ത്രണം ഇല്ലാതാകുകയും ചെയ്യും.

ഈ സാഹചര്യത്തിലാണ് സഭ പണം തിരികെ നല്കുമ്പോള്‍ ഷെയര്‍ സഭയ്ക്കു തിരികെ നല്കുമെന്നും, സഭയ്ക്കു മാത്രമേ നല്കുകയുള്ളൂ എന്നുമുള്ള വ്യവസ്ഥയില്‍ ഡയറക്ടര്‍ബോര്‍ഡ് ഫാരിസിനു ഷെയര്‍ നല്കിയത്.

ഫാരിസിനു ഷെയര്‍ നല്കിയതിലൂടെ 51 % ഷെയര്‍ എപ്പോള്‍ വേണമെങ്കിലും ഏറ്റെടുത്തുകൊണ്ട് രാഷ്ട്രദീപികകമ്പനിയുടെ ഉടമസ്ഥത സഭയ്ക്കു പൂര്‍ണമായും സ്വന്തമാക്കാമായിരുന്നു.

ഫാരിസിനു ഷെയര്‍ നല്കിയതോടെ അദ്ദേഹം കമ്പനി കൊണ്ടുപോയി എന്ന ആരോപണം സഭയിലും പുറത്തും ശക്തമായി. അദ്ദേഹമാകട്ടെ, മുടക്കിയ പണം തിരികെ നല്കണമെന്നും ആവശ്യപ്പെടാന്‍ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് ഒരു കാത്തലിക് എന്‍.ആര്‍.ഐ ബിസിനസുകാരന്‍ ഫാരിസിന്റെ കൈയില്‍നിന്നു ഷെയര്‍ ഏറ്റെടുക്കാന്‍ തയാറായി വന്നത്. ഈ നടപടിയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം എന്ന ധാരണയോടെ ഷെയര്‍ കൈമാറ്റം ചെയ്യാനുള്ള സമ്മതപത്രവും ഒപ്പിട്ടു. എന്നാല്‍, പിതാക്കന്മാരില്‍ ചിലര്‍തന്നെ ഈ വ്യക്തിക്കു ഷെയര്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് ആ ശ്രമവും ഉപേക്ഷിച്ചു. നിര്‍ദേശം പിതാക്കന്മാരുടേതായിരുന്നെങ്കിലും ഇതും ഫാരിസിന്റെ തന്ത്രങ്ങളായി പലരും വ്യാഖ്യാനിച്ചു. ദീപികയെ സഭയുടെ ഉടമസ്ഥതയില്‍ വരുത്തുകയെന്നാല്‍ 51% ഷെയര്‍ സഭയുടേതാക്കുക എന്നാണ് അര്‍ത്ഥം. 51% ഷെയര്‍ ലഭിച്ച ഫാരിസ് സഭയോട് കമ്പനി ഏറ്റെടുക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പനിയുടെ യഥാര്‍ഥ അവസ്ഥ പഠിച്ച് തീരുമാനം എടുക്കുവാന്‍ നിയോഗിക്കപ്പെട്ട ആര്‍ച്ച് ബിഷപ് സമിതി തികച്ചും വ്യത്യസ്തമായ ശൈലിയില്‍ ചിന്തിക്കുകയാണുണ്ടായത്. കഴിഞ്ഞനാളുകളില്‍ ദീപിക നടത്തിപ്പുകാര്‍ വരുത്തിവെച്ച കോടികളുടെ ബാധ്യതയുള്ളതും അതിലുപരി നിരവധി നിയമക്കുരുക്കില്‍പ്പെട്ടു കിടക്കുന്നതുമായ രാഷ്ട്രദീപിക കമ്പനി ഏറ്റെടുത്താല്‍ കമ്പനിയെ രക്ഷിക്കാന്‍ സഭയ്ക്ക് ഒരിക്കലും കഴിയില്ലെന്ന വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം സഭ ഇപ്രകാരം ചിന്തിച്ചത്.

ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം വിദഗ്ധസമിതികള്‍ പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 18 വര്‍ഷം മാത്രം പഴക്കമുള്ള കമ്പനി വേണ്ട, 121 വര്‍ഷം പഴക്കമുള്ള ദീപിക മാത്രം മതി എന്ന നിലപാടിലേക്ക് അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പുമാരുടെ സമിതി എത്തിച്ചേര്‍ന്നത്. എന്നാല്‍, ദീപികയെ സ്നേഹിക്കുന്നവരുടെ സമ്മര്‍ദങ്ങളും നിര്‍ബന്ധങ്ങളും പലതവണ ഈ തീരുമാനങ്ങളെ മാറ്റിമറിച്ചു. ഓരോ യോഗം കഴിയുമ്പോഴും ദീപിക മാത്രമെന്നും, അല്ല കമ്പനി മുഴുവനെന്നും മിക്കവാറും ആഴ്ചകളില്‍ തീരുമാനങ്ങള്‍ മാറിമാറി വന്നിരുന്നു. ഇതു കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകകൂടി ചെയ്തപ്പോഴാണ്, ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എം.എ ഫാരിസ് അഭിവന്ദ്യ പിതാക്കന്മാരോട് ആവശ്യപ്പെട്ടത്. അന്തിമമെന്നു കരുതപ്പെട്ടെങ്കിലും പിന്നെയും തീരുമാനങ്ങള്‍ സഭയ്ക്ക് മാറ്റേണ്ടിവന്നത് 121 വര്‍ഷത്തെ പഴക്കംപേറുന്ന ദീപികയുടെ കാര്യത്തിലുള്ള സഭയുടെ താത്പര്യവും എന്നാല്‍ കമ്പനിയിലെ യാഥാര്‍ഥ്യങ്ങളുമായുള്ള സംഘര്‍ഷവും കൊണ്ടായിരുന്നു.

മുടക്കിയ തുക തിരികെ കൊടുത്ത് കമ്പനി പൂര്‍ണമായും ഏറ്റെടുത്തുകൊള്ളാമെന്നും ഈ തീരുമാനത്തിനു മാറ്റമുണ്ടാവുകയില്ലെന്നും ഫാരിസിന് ഉറപ്പുകൊടുത്തതിനു ശേഷവും കമ്പനി വേണ്ട - ദീപിക മാത്രം മതി എന്ന് ഫാരിസിനെക്കൊണ്ടു സമ്മതിപ്പിക്കാന്‍ എറണാകുളം അരമനയില്‍ എത്രമണിക്കൂര്‍ ചെലവഴിച്ചു എന്നത് അഭിവന്ദ്യ പിതാക്കന്‍മാര്‍ക്കു നന്നായി അറിയാവുന്ന കാര്യമാണ്.

ദീപികയെ പലതരത്തിലും വിമര്‍ശിക്കുന്നവരുടെ കണ്ണു തുറപ്പിക്കേണ്ട ഒരു യാഥാര്‍ഥ്യമിതാണ്: അന്തിമമായ ഒരു തീരുമാനം വേണമെന്നും, അതു മാറ്റരുത് എന്നുമല്ലാതെ അറയ്ക്കല്‍പിതാവോ ഫാരിസോ ഒരിക്കലും കമ്പനി തരുന്നതു മുഴുവനായോ, ഭാഗികമായോ എന്നു വ്യവസ്ഥ വയ്ക്കുകയോ ദീപിക മാത്രമേ തരികയുള്ളൂ എന്ന നിലപാടു സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

എന്തെല്ലാം വേണമെന്നും വേണ്ടായെന്നും അതിന്് എന്തുവില വേണമെന്നും നിര്‍ദേശിച്ചത് അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ നേതൃത്വത്തില്‍ അഞ്ച് ആര്‍ച്ച്ബിഷപ്പുമാര്‍ അടങ്ങുന്ന സമിതിയാണ.് അവര്‍ അത് തികച്ചും ന്യായമായാണു ചെയ്തിട്ടുള്ളതും.

തീരുമാനങ്ങള്‍ പലപ്പോഴും മാറിമാറി വന്ന സാഹചര്യത്തില്‍, ഒരു അന്തിമ തീരുമാനം വേണമെന്നു ചിന്തിച്ചതിന്റെ വെളിച്ചത്തില്‍ അത് ഒരു ധാരണാപത്രമായി ഒപ്പിടുകയുമുണ്ടായി. ഇതനുസരിച്ച് ദീപിക, കുട്ടികളുടെ ദീപിക, കോട്ടയത്തെ ബില്‍ഡിംഗ്, പ്രസ് മുതലായ ആസ്തികള്‍ക്ക് 8.5 കോടി രൂപ സഭ കമ്പനിക്കു നല്കാമെന്നു ചിന്തിച്ചു. ഈ തീരുമാനങ്ങളെല്ലാം അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ അദ്ധ്യക്ഷതയില്‍ എടുത്തവയായിരുന്നെങ്കിലും ദീപിക മാനേജ്മെന്റ ് മാധ്യമങ്ങളിലൂടെ വളരെയേറെ അപമാനിക്കപ്പെടുകയുണ്ടായി. അഭിവന്ദ്യ പിതാക്കന്മാരെ ഇത്തരം ഒരു ധാര്‍മികപ്രതിസന്ധിയിലേക്കു നയിച്ച ദീപികയുടെ ദീര്‍ഘകാലത്തെ മുന്‍ ഭരണനേതൃത്വം അപവാദപ്രചാരണങ്ങള്‍ക്കു ശക്തിപകരുകയും ചെയ്തു എന്നത് വിരോധാഭാസംതന്നെ.

ഒരു കാര്യം വീണ്ടും അടിവരയിട്ടു പറയാന്‍ ആഗ്രഹിക്കുന്നു. ഭാവി ഭരണക്രമത്തേക്കുറിച്ചുള്ള തീരുമാനങ്ങളൊന്നും അറയ്ക്കല്‍ പിതാവോ, എം.എ ഫാരിസോ നിര്‍ദേശിച്ചതല്ല. സഭ എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കുക മാത്രമാണ് അവര്‍ ചെയ്തത്. തീരുമാനങ്ങള്‍ വീണ്ടും വീണ്ടും മാറ്റരുത് എന്ന് ആവശ്യപ്പെടുക മാത്രമേ ഫാരിസ് ചെയ്തിരുന്നുള്ളൂ.

ദീപികയുടെ കാര്യങ്ങള്‍ അറിയുന്ന ഏതൊരാള്‍ക്കും മനസിലാക്കാം അഭിവന്ദ്യ പിതാക്കന്മാരുടെ തീരുമാനങ്ങള്‍ ഏറ്റവും പ്രായോഗികവും ന്യായയുക്തവുമാണെന്ന്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ തീരുമാനമെടുക്കാന്‍ കഴിയാതിരുന്നതിന്റെ ഉത്തരവാദികള്‍ കമ്പനിയെ ഈ വിധത്തില്‍ എത്തിച്ചവര്‍ തന്നെയാണ്.

ആരും പറയാത്ത കാര്യങ്ങള്‍ ദീപിക പറഞ്ഞപ്പോള്‍ എന്താണ് ഇങ്ങനെയെല്ലാം എഴുതുന്നതെന്ന് പലരും ചോദിക്കാന്‍ തുടങ്ങി. ദീപിക ഏതെങ്കിലും പാര്‍ട്ടിയുടെ ഒരു ഗ്രൂപ്പില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്ന് ഓര്‍ക്കുക; ദീപിക പറഞ്ഞ പലതുമാണ് ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കുംശേഷം പല പത്രങ്ങളും ആവര്‍ത്തിക്കാന്‍ തുടങ്ങിയത്. മൂന്നാറിലേക്കു ജെ.സി.ബി നീങ്ങിയപ്പോഴേ ദീപിക ഒരു പക്ഷത്തും കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും മറുപക്ഷത്തുമായിരുന്നു. ദീപിക പറയുന്നത് എത്രയോ വിചിത്രമെന്ന് അന്നു പറഞ്ഞവര്‍ ഇന്ന് ഒരുകാര്യം മനസിലാക്കുന്നുണ്ട്. മൂന്നാറിന്റെ തുടക്കം മുതല്‍ ദീപിക എന്തുപറഞ്ഞുവോ അതുമാത്രമാണൂ സത്യമെന്ന്. യാഥാര്‍ഥ്യങ്ങള്‍ പലതും പറയുമ്പോഴും മറ്റാരും പറയുന്നതല്ല ദീപിക പറയുന്നത് എന്ന പേരില്‍ ദീപികയെ ഏതോ ഗ്രൂപ്പിനുവേണ്ടി എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കുക: ഇതുവരെയും ഞങ്ങള്‍ പറഞ്ഞ ഒരു കാര്യത്തിലും ഞങ്ങള്‍ക്ക് നിലപാടുകള്‍ മാറ്റേണ്ടി വന്നിട്ടില്ല. പക്ഷേ, ഞങ്ങള്‍ പറഞ്ഞതിലേക്കു മറ്റു മുഖ്യധാരാമാധ്യമങ്ങള്‍ക്കു നിലപാടുകള്‍ മാറ്റേണ്ടിവന്നിട്ടുണ്ട്. ഏതെങ്കിലും ഗ്രൂപ്പിനോടുള്ള പ്രതിബദ്ധതയല്ല, മറിച്ച് യാഥാര്‍ത്ഥ്യങ്ങളോടും നീതിയോടുമുള്ള പ്രതിബദ്ധതയാണ് ദീപികയ്ക്കുള്ളത്. ദീപികയുടെ നിലപാടുകളില്‍ വാസ്തവവിരുദ്ധമായി എന്തെങ്കിലും ഉണ്െടങ്കില്‍ അതു തെളിയിക്കാന്‍ കഴിയുന്നവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വളരെ സൂക്ഷ്മതയോടെ, വ്യക്തമായ ലക്ഷ്യങ്ങളോടെ ക്രമീകരിച്ചിരിക്കുന്ന എഡിറ്റോറിയല്‍ പോളിസിയാണ് ദീപികയ്ക്കുള്ളതെന്ന് കാലം തെളിയിച്ചിരിക്കും.

ഫാ. റോബിന്‍
മാനേജിംഗ് ഡയറക്ടര്‍ , രാഷ്ട്രദീപിക
എറണാകുളം, 28/07/07.

ദീപികയെക്കുറിച്ചുളള ആര്‍ക്കൈവ് ധാരണ തിരുത്തിയ വക്കാരിയ്ക്ക് പെരുത്ത് നന്ദി.

കണ്ണൂസ്‌ said...

ഇങ്ങനെയൊക്കെയാണ്‌ കാര്യങ്ങള്‍ അല്ലേ? പലിശ പോലും വാങ്ങാതെ ഒരു പീഢിതവ്യവസയത്തില്‍ പണം മുടക്കാന്‍ തുനിഞ്ഞ ഫാരിസ് എന്ന നല്ല ശമര്യാക്കാരനെക്കുറിച്ച് ഈ സിംഗപ്പൂര്‍ സര്‍ക്കാര്‍ പോലും എന്ത് കുത്‌സിതമായ ആരോപണങ്ങളാണ്‌ ഉന്നയിക്കുന്നത്!!! അതും എന്നും സഭയുടേയും, ദീപികയുടേയും സാമ്പത്തിക സ്രോതസ്സായിരുന്ന അമേരിക്കന്‍ മലയളികള്‍ പോലും കൈവിട്ട സാഹചര്യത്തില്‍! (കൈവിട്ടതല്ല, ദീപിക ഫാരിസിന്റെ കയ്യില്‍ എത്തിച്ചേര്‍ന്നതിനു ശേഷമാണ്‌ ഈ കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞത് എന്ന് അവരില്‍ ചിലര്‍ പറയുന്നതും നുണയാവും)

അതു മാത്രമോ.. ഇതൊക്കെ കഴിഞ്ഞും കമ്പനിയുടെ നേതൃത്വത്തില്‍ തുടര്‍ന്നു കൊണ്ട്, പത്രത്തിന്റെ നിയന്ത്രണം മാത്രം സഭക്കു വിട്ടു കൊടുക്കനും ഫാരിസ് സമ്മതിച്ചത്രേ.. ഇങ്ങേര്‍ ബിസിനസ്സുകാരന്‍ ഒന്നുമല്ലന്നേ.. സഭയെ സഹായിക്കാന്‍ അവതരിച്ച ഒരു രക്ഷകന്‍ തന്നെ!! എന്തൊരു മഹാമനസ്കത!!

പിന്നെ ദീപികയുടെ സത്യത്തിന്റെ ഭാഗത്തുള്ള ഒറ്റക്കുള്ള പോരാട്ടം. അത് ആരും കണ്ടുപിടിക്കാതിരിക്കാന്‍ ആവണം ആര്‍ക്കൈവ് വേണ്ടെന്ന് വെച്ചത്!! :-) ഈ ബ്ലോഗുകള്‍ പരതിയാല്‍ തന്നെ കിട്ടും അതിനു വേണ്ട അവശ്യം തെളിവുകള്‍!!

കിരണ്‍ തോമസ് തോമ്പില്‍ said...

എനിക്ക്‌ പിണറായി പക്ഷത്തേക്ക്‌ ചായ്‌വുണ്ടെന്ന് പാതാലിയുടെ വിമര്‍ശനം ഞാന്‍ സ്വീകരിക്കുന്നു. അങ്ങനെ അല്ലാ എന്ന് പറഞ്ഞാല്‍ അത്‌ സത്യസന്ധമല്ലാതെ പോകും. പക്ഷേ പിണറായി വിജയന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും കണ്ണടച്ച്‌ അനുകൂലിക്കുന്ന ഒരു CPM പിണറായി പക്ഷക്കാരനാണ്‌ ഞാന്‍ എന്ന് കരുതരുത്‌. ഞാന്‍ CPM ഇല്‍ മാറ്റങ്ങള്‍ ഉണ്ടാകണം എന്ന് വിശ്വസിക്കുന്ന ആളാണ്‌ . കൂടുതല്‍ വ്യക്തമായിപ്പറഞ്ഞാല്‍ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ ലൈന്‍. അതിനോട്‌ അനുകൂലമായ സമീപനം പുലര്‍ത്തുന്ന നേതാക്കള്‍ പിണറായി വിജയനും തോമസ്‌ ഐസക്കുമാണ്‌ എന്ന് കരുതുന്നറ്റുകൊണ്ട്‌ കൂടിയാണ്‌ ഞാന്‍ അവര്‍ക്കൊപ്പം ഒരു ചായ്‌വ്‌ പ്രകടിപ്പിക്കുന്നത്‌.

പിണറയി വിജയന്റെ ഭാഗത്തു നിന്നും ചില പ്രശ്നങ്ങളെ ഞാന്‍ ബ്ലോഗുകളിലും കമറ്റുകളിലും പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ എനിക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പല കാര്യങ്ങളെയും ഞാന്‍ എതിര്‍ത്തിട്ടുണ്ട്‌. അതില്‍ പ്രധാനമായത്‌ പിണറായി നടത്തുന്ന ന്യൂനപക്ഷ പ്രീണനം ( സദ്ദാം വികാരം,മുരിങ്ങൂര്‍ സംഭവം) . എന്റെ പല പോസ്റ്റുകളിലും കമന്റുകളിലും താങ്കള്‍ക്കത്‌ കാണാം. ലിസ്‌ കോഴക്കേസിലോ ദേശാഭിമനി ബോണ്ട്‌ വിവദത്തിലോ ഞാന്‍ ഒരിക്കലും പിണറായി പക്ഷം പിടിച്ചിട്ടില്ല. എന്നാല്‍ ADB വിഷയത്തിലും വെടിയുണ്ട വിവാദത്തിലും ഞാന്‍ പിണറായി പക്ഷം പിടിച്ചിട്ടുണ്ട്‌.

VS അച്ചുതാനന്ദന്‍ വിമര്‍ശിക്കാന്‍ പാടില്ലാത്തവന്‍ എന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ ഇരട്ടത്താപ്പുകള്‍ കണ്ടില്ലന്ന് നടിക്കാനും എനിക്ക്‌ കഴിയില്ല. പിണറായി വിജനെതിരെ മാതൃഭുമിയെ ഉപയോഗിച്ച്‌ കരുക്കള്‍ നീക്കുന്നതില്‍ അദ്ദേഹം നേരിട്ടിടപെടുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ഈ പാര്‍ട്ടി ഇങ്ങനെ ആക്കിയതില്‍ VS ന്‌ പങ്കുണ്ട്‌ എന്നും വിശ്വസിക്കുന്നു. ഒരു കാലത്ത്‌ പിണറായിയും VS ഉം ജയരാജന്മാരും ഒരു കൂട്ടായിരുന്നു എന്നും ഓര്‍ക്കുക. അന്നാണ്‌ പിണറായുടെത്‌ മാത്രം എന്ന് പ്രചരിപ്പിക്കപ്പെടുന്ന ലവ്‌ലിന്‍ കേസ്‌ നടന്നതെന്നും ഓര്‍ക്കുക. ഇന്ന് നായനാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ മത്സരത്തിന്‌ 60 ലക്ഷം നല്‍കിയ ഫാരിസിന്റെ സംഭാവന വെറുക്കപ്പെട്ടവന്റെയെന്ന് VS പറയുന്ന മാനദണ്ഡം അദ്ദേഹം ചില സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ എര്‍പ്പെട്ടു എന്നതാണ്‌. അത്‌ മാതൃഭൂമിക്കും മറ്റ്‌ പത്രങ്ങള്‍ക്കും ബാധകമല്ലേ എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ.

ഇനി ദീപികയെ ഞാന്‍ ഒരിക്കലും അനുകൂലിച്ചിട്ടില്ല.എന്റെ പഴയ പോസ്റ്റുകളും കമന്റുകളും വായിച്ചു നോക്കുക. അതിന്‌ പറ്റുന്നില്ലെങ്കില്‍ അത്‌ വായിച്ചിട്ടുള്ള വക്കാരിക്ക്‌ അഭിപ്രയം പറയാം. പക്ഷെ എനിക്ക്‌ ഇപ്പോഴത്തെ അവസ്ഥയില്‍ ഫാരിസും വീരേന്ദ്രകുമാറും ഒരു പോലെയാണ്‌. ഫാരിസിനെതിരെ ഉള്ള വാര്‍ത്തകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തു വന്നാല്‍ ഞാന്‍ എന്റെ നിലപാട്‌ മാറ്റുകയും ചെയ്യും.

ഇനി എനിക്ക്‌ സ്വാര്‍ത്ഥ താത്‌പര്യം ഉണ്ടെന്ന് കിരാതന്റെ അഭിപ്രായം (in pathali's blog)ഞാന്‍ ബ്ലോഗേഷിന്‌ വിടുന്നു. ആരേയും അവര്‍ക്ക്‌ സ്വീകാര്യമായ രീതിയില്‍ വിലയിരുത്തുവാനുള്ള സ്വാതന്ത്ര്യം ഞാന്‍ നിഷേധിക്കുന്നില്ല. ഞാന്‍ VS നേയും പിണറായിയേയും വിലയിരുത്തുന്നത്‌ തന്നേ ആ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണല്ലോ.

ajeesh said...

വി.യെസ്സ്‌ ഒരാള്‍ വെറുക്കപ്പെട്ടവനാണന്നു പറഞ്ഞാല്‍ എന്താ കിരണ്‍ ഇത്ര പ്രശ്നം, സിംഗപൂര്‍ ഇഷ്യൂ മാത്രം അല്ല ഇതിനു പുറകില്‍ എന്നു എല്ലാവര്‍ക്കും അറിയാവന്ന കാര്യവും ആണ്‌. ഇത്രയും നാള്‍ ദീപികയിലുടെ ഈ ഫാരിസ്‌ ആന്‍ഡ്‌ കൊ വിയെസ്സിനെ ചീത്ത പറഞ്ഞതിനു പുള്ളിക്കാരന്‍ ഒരു ചെറിയ താങ്ങു താങ്ങി എന്നു വിചരിച്ച മതി അതു ക്വോട്ടു ചെയ്തു ബ്ലൊഗില്‍ ഇട്ട അളാണ്‌ കിരണ്‍. ശരിക്കും പറഞ്ഞാല്‍ മൂന്നം കിട രണ്‍ജി പണിക്കര്‍ ഡയലൊഗുകള്‍ പോലും തോറ്റു പോകുന്നതരത്തില്‍ വെല്ലുവിളികള്‍ ദീപിക നടത്തി. ഞാന്‍ ഒരിക്കിലും വിയെസ്സിന്റെ ആരാധകനയിരുന്നില്ല ആശയപരമയി എനിക്കു വളരെ എതിര്‍പ്പുകള്‍ ഉണ്ടുതാനും.എന്നാല്‍ ചെറുപ്പം മുതല്‍ ദീപികയും മറ്റു പത്രങ്ങളും വായിച്ചട്ടുള്ള ആളെന്ന നിലക്കു തന്നെ പറയട്ടെ ഫാരിസ്‌ ദീപികയുടെ നിയന്ത്രണം എറ്റെടുത്ത ശേഷം (100% sure) മാത്രം കണ്ടു തുടങ്ങിയ ഇത്രക്കും തരം താഴ്‌ന്ന ഒരു പത്രഭാഷ (That is also aganist the Cheif minister of kereala) ഞാന്‍ മലയാളത്തിലെ വെറെ ഒരു പത്രതിലും വായിച്ചട്ടില്ല എന്നു എനിക്കു ഉറപ്പിച്ചു പറയ കഴിയും. അപ്പൊള്‍ ഇതിനെതിരെ വിയെസ്സ്‌ അത്രയും പറഞ്ഞതു ഒരു വലിയ തെറ്റാണന്നു എനിക്കു തോന്നുന്നില്ല. മുഖ്യമന്ത്രി ആയതിനാല്‍ തിരിച്ചു അതേ നാണയത്തില്‍ തിരിച്ചടിക്കന്‍ പറ്റില്ല എന്ന ബലഹീനത മുതലാക്കന്‍ ദീപികയിലുടെ ഫാരിസ്‌ ശ്രമിച്ചു. ആര്‍ക്കുവേണ്ടി ??? എന്ന ചോദ്യം ഇനിയും ബാക്കി പക്ക്ഷെ ഇതിന്റെ ഉത്തരം സാമന്യബോധമുള്ള എല്ലാ മലയാളികള്‍ക്കും അറിയാം, കിരണു മാത്രം അറിയില്ല എന്നു നടിക്കുകയാണൊ.പത്രമുതലാളി അറിയാതെ ഇങ്ങനെ ഒരു ഹിഡെന്‍ അജണ്ട നടപ്പിലാക്കന്‍ എന്തായാലും ദീപികയിലെ ജോലിക്കര്‍ക്കു കഴിയില്ല. അപ്പോള്‍ ഉയരുന്ന ചോദ്യം ഫാരിസിനു വിയെസ്സിനോടു ഉള്ളതു ആശയപരമയ ഒരു എതിര്‍പ്പൊ അതൊ ആമാശയപരമായ എതിര്‍പ്പോഫാരിസ്‌ മാനനഷ്ടക്കേസു കൊടുക്കും എന്നു ചുമ്മാ ഡയലൊഗ്‌ അടിക്കുന്നതാ എന്ന കാര്യം ഉറപ്പാണ്‌. കാരണം പുള്ളി കേസു കൊടുത്താല്‍ തെളിയിക്കേണ്ടതു മാതൃഭൂമിയുടെ ബാധ്യത ആകും ഇല്ലെങ്കില്‍ അവരു പെട്ടു പോകും. അപ്പൊള്‍ അവര്‍ എല്ലാ സാധ്യതകളും തേടി ഇറങ്ങും അപ്പൊ ചിലപ്പൊ ഈ ലോകത്തിനറിയത്ത പലതും പുറതു വരും. ചുമ്മ 60 ലക്ഷം കൊടുക്കണമെങ്കില്‍ അതു എന്തായാലും അയാള്‍ നേരെ ചൊവ്വെ ഉണ്ടാക്കിയ കാശല്ല എന്ന കാര്യം ഉറപ്പാ

ജനങ്ങളുടെ കണ്ണുനീരൊപ്പുന്നതാവം വാര്‍ത്ത എന്നു പത്രം എന്ന സിനിമയില്‍ ഡയലൊഗ്‌ എഴുതിയ അളാണു രണ്‍ജി പണിക്കര്‍. പക്ഷെ പുള്ളി ദീപികയിലുടെ ആരുടെ കണ്ണുനീരാ ഒപ്പുന്നതെന്നു ഞാന്‍ പറയണ്ടല്ലൊ........

വക്കാരിമഷ്‌ടാ said...

കിരണിന്റെ പിണറായി ചായ്‌വിനെപ്പറ്റിയും ദീപികയെപ്പറ്റിയും കിരണ്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. കിരണ്‍ പിണറായിയെയും വിമര്‍ശിച്ചിട്ടുണ്ട്. കിരണിന്റെ ചായ്‌വുകള്‍ കിരണ്‍ ഒളിച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് എന്റെ നിരീക്ഷണം. ഈയിടെ ഏതോ കമന്റില്‍ മാര്‍ക്‍സിസ്റ്റ് പാര്‍ട്ടിയെ നമ്മള്‍ എങ്ങിനെ കാണണം എന്നും കിരണ്‍ പറഞ്ഞിരുന്നു.

ഫാരിസിന്റെ കൂട്ടുകാരന്‍ (?) ദുരൈയുടെ പ്രധാന ഹോബിയായിരുന്നു ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കുക, പിന്നെ അത് കോടതിക്കുവെളിയില്‍ ഒത്തുതീര്‍പ്പാക്കുക എന്നത് (വിക്കിയിലും മറ്റും വായിച്ച പ്രകാരം). ആദ്യ രണ്ടു തവണയും ദുരൈ ആ ഹോബിയില്‍ വിജയിച്ചു. പക്ഷേ മൂന്നാം തവണയോ മറ്റോ സിംഗപ്പൂരിലെ പത്രത്തിനെതിരെ കേസ് കൊടുത്തപ്പോള്‍ അവര്‍ കേസും കൊണ്ട് മുന്നോട്ട് പോയി. കോടതിയില്‍ വാദം തുടങ്ങിയപ്പോളല്ലേ ദുരൈയുടെ ശമ്പളമുള്‍പ്പടെയുള്ള വിവരങ്ങള്‍ സിംഗപ്പൂരുകാര്‍ അറിയാന്‍ തുടങ്ങിയത്. അതോടെ കിഡ്‌നി ഫൌണ്ടേഷനും പൂട്ടി.

ഫാരിസും ഇനി ആ പാതയാവുമോ പിന്തുടരുന്നത്?

പലയിടത്തും പറഞ്ഞതുപോലെ ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ക്ക് അഭിപ്രായ പ്രകടനങ്ങള്‍ക്ക് വളരെയധികം പരിമിതികളുണ്ട്. അവര്‍ ആലോചിച്ച് മാത്രമേ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാവൂ. പക്ഷേ ദീപിക അച്യുതാനന്ദനെ ആക്രമിച്ച രീതിയില്‍ ആക്രമിച്ചിട്ട് അവസാനം അച്യുതാനന്ദന്‍ പ്രതികരിക്കുമ്പോള്‍ അതിനെ കണ്ണടച്ചങ്ങ് വിമര്‍ശിക്കാനും പറ്റുന്നില്ല. ദീപിക അച്യുതാനന്ദനെ വേട്ടയാടുന്നത് കണ്ടാല്‍ അച്യുതാനന്ദനോട് താത്വികമായി വിരോധമുള്ളവര്‍ക്ക് പോലും പലപ്പോഴും ചൊറിഞ്ഞ് വരുമായിരുന്നു. ഒരാളെ പ്രകോപിപ്പിച്ച് പ്രകോപിപ്പിച്ച് അയാളെ മാക്സിമം പ്രകോപിപ്പിച്ച് അവസാനം അയാള്‍ പ്രതികരിക്കുമ്പോള്‍ “കണ്ടോ കണ്ടോ” എന്ന് പറയുന്ന ഒരു രീതിപോലെ തോന്നി ദീപികയുടേത്.

പക്ഷേ ഇത് ഒരു മുഖ്യമന്ത്രി സ്വന്തം നിലമറന്ന് ചെയ്യുന്ന കാര്യങ്ങളെയും പറയുന്ന വാക്കുകളെയും ന്യായീകരിക്കുകയല്ല.

പ്രിയംവദ-priyamvada said...

‘അതോടെ കിഡ്‌നി ഫൌണ്ടേഷനും പൂട്ടി“

ഇല്ല പൂട്ടിയിട്ടിയ്ല്ല വക്കാരി, സാരഥികള്‍ മാറി എന്നെയുള്ളു..

കിരണ്‍ തോമസ് തോമ്പില്‍ said...

അജീഷെ

വസ്തുതകള്‍ താങ്കള്‍ക്ക്‌ എങ്ങനെ വേണമെങ്കിലും വിലയിരുത്താം. അതിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്‌ . എനിക്കും ഉണ്ട്‌. VS അച്ചുതാനന്ദനെ മഹത്വവല്‍ക്കരിച്ചും പിണറായിയെ ഇകഴ്തിയും മാതൃഭുമിയിലൂടെ VS പക്ഷം നടത്താന്ത്തുടങ്ങിയ അക്രമണങ്ങള്‍ക്ക്‌ മറുപടിയാണ്‌ പിണറായി പക്ഷം ദീപികയെ ഉപയോഗിച്ചിരിക്കുന്നത്‌. ഇത്‌ ഒരിക്കലും ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ VS ചെയ്യുന്നത്‌ ശരിയും പിണറായി ചെയ്യുന്നത്‌ തെറ്റും എന്ന രീതിയില്‍ കാര്യങ്ങള്‍ പൊതുവില്‍ വിലയിരുത്തപ്പെടുമ്പോള്‍ അത്‌ ചൂണ്ടിക്കാട്ടി എന്ന് മാത്രം. മാതൃഭൂമി പത്രം എങ്ങനെ പിണറായിയേ വേട്ടയാടുന്നോ അതുപോലെയാണ്‌ ദീപികയും ചെയ്യുന്നതെന്ന് താങ്കള്‍ അംഗീകരിക്കുമോ?
രണ്ട്‌ പത്രവും ചെയ്യുന്നത്‌ ഒരേ കാര്യം.

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരി ഒരു കാര്യം ചോദിച്ചോട്ടെ താങ്കള്‍ പറഞ്ഞല്ലോ ദീപിക VS നെ നിരന്തരം വേട്ടയാടി അവസാനം VS തിരിച്ചടിച്ചു എന്നത്‌. അത്‌ പിണറായും കൂട്ടരും മാതൃഭൂമിയോട്‌ ചെയ്തപ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലൂവിളിയായി മുഖ്യധാര മാധ്യമങ്ങളിലും മറ്റും നിറഞ്ഞ്‌ നിന്നത്‌ താങ്കള്‍ ഓര്‍ക്കുന്നില്ലെ. സാംസ്ക്കാരിക നായകന്മാര്‍ മാതൃഭൂമിക്ക്‌ വേണ്ടി എത്രമാത്രം വിയര്‍പ്പൊഴുക്കി. പിണറായിയേ നാം ആദ്യം തന്നെ കള്ളന്‍ എന്ന് ചാപ്പ കുത്തിയിരിക്കുന്നു. അദ്ദേഹത്തിനെതിരെ ഉള്ള എല്ലാ ആരോപണങ്ങളും ന്യായം. അതില്‍ ഊഹാപോഹങ്ങള്‍ ഉണ്ടെങ്കില്‍ അത്‌ അദ്ദേഹം അര്‍ഹിക്കുന്നു. അത്തരം ആരോപണങ്ങളെ അദ്ദേഹം വിമര്‍ശിച്ചാല്‍ അല്ലെങ്കില്‍ തിരിച്ചടിച്ചല്‍ അദ്ദേഹം സ്റ്റാലിനിസ്റ്റ്‌. അസഹിഷ്ണു. ഇതാണ്‌ ഇന്ന് പൊതുവില്‍ സംഭവിക്കുന്നത്‌. അത്‌ ചൂണ്ടിക്കാണിക്കാന്‍ പോലും സ്വാതന്ത്ര്യം എനിക്കില്ലേ എന്ന് ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു. പണ്ട്‌ പീപ്പീള്‍ ഫോറം എന്നെ അധാരമികതയുടെ പ്രചാരകന്‍ എന്ന് വിളിച്ച്‌ പോസ്റ്റിട്ടു. ഇന്ന് എന്ന് പിണറായി ഭക്തനായി ചിത്രീകരിക്കുന്നു. നമുക്ക്‌ പൂര്‍ണ്ണരായി ഒരു മാതൃക ആരുമില്ല. അത്‌ VS ആണ്‌ എന്ന് തെറ്റിദ്ധരിപ്പിക്കനുള്ള ശ്രമം നടക്കുന്നുണ്ട്‌ എന്നാല്‍ അത്‌ ചൂണ്ടിക്കാട്ടാന്‍ പോലും പാടില്ല എന്നായിരിക്കുന്നു ഇന്ന്.

ഇനി മറ്റൊരു വിഷയം ഫാരിസ്‌ വന്നതിന്‌ ശേഷമാണ്‌ ദീപിക മാറിയത്‌ എന്നറിയാന്‍ പുതിയ വഴി തെളിയുകയാണ്‌. ദീപിക ഫാരിസ്‌ 8 ആഴ്ചകള്‍ക്കുള്ളില്‍ സഭക്ക്‌ കൈമാറുകയും വാര്‍ത്ത എന്ന പേരില്‍ പുതിയ പത്രം തുടങ്ങുകയും ചെയ്യും. വാര്‍ത്ത എന്ന പത്രത്തിന്റെ സ്വഭാവത്തില്‍ നിന്ന് നമുക്ക്‌ എളുപ്പത്തില്‍ ഫാരിസിനെ വിലയിരുത്തുകയുമാകാം.

Marichan said...

ദീപികയെക്കുറിച്ച് മാരീചന് പറയാനുളളത്....

സ്ഥിരമായി ദീപിക വായിച്ചിരുന്ന ഒരാളല്ല മാരീചന്‍. സിപിഎമ്മിലെ ഗ്രൂപ്പു പോരുമായി ബന്ധപ്പെട്ട് ദീപികയുടെ പേര് കേള്‍ക്കാന്‍ തുടങ്ങിയതിനു ശേഷവും വായന കാര്യമായി നടന്നില്ല. എന്നാല്‍ മാരീചന്റെ ശ്രദ്ധ ദീപികയിലേയ്ക്ക് തിരിഞ്ഞ ഒരു സംഭവം പറയാം.

2007ജനുവരി 12നാണ് എഡിബി പ്രശ്നത്തിന്റെ പേരില്‍ വിഎസിനെയും തോമസ് ഐസകിനെയും പാലോളിയെയും സിപിഎം പരസ്യമായി ശാസിച്ചെന്ന വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടത്. മാതൃഭൂമിയുടെ മെയിന്‍ അതായിരുന്നു അന്ന്.

വിഎസിനും പാലൊളിക്കും ഐസകിനും പരസ്യശാസന എന്നായിരുന്നു തലവാചകം. പിറ്റേന്ന് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐസക് തന്നെയാരും ശാസിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

തുടര്‍ന്ന് ദില്ലിയില്‍ മൂന്നു പേരെയും ശാസിച്ചെന്ന് അച്യുതാനന്ദന്‍ വീണ്ടും പറയുന്നു. ഇത്രയും സംഭവങ്ങള്‍ സിപിഎം രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് ഓര്‍മ്മയുണ്ടാകുമെന്നു കരുതുന്നു.

ആയിടയ്ക്കാണ് ഒരു രാഷ്ട്രദീപികാലേഖനം അവിചാരിതമായി മാരീചന്‍ ശ്രദ്ധിച്ചത്. ചരിത്രത്തിലേയ്ക്കല്ല സഖാവേ, ചവറ്റുകുട്ടയിലേയ്ക്കാണീ യാത്ര എന്നായിരുന്നു ലേഖനത്തിന്റെ തലവാചകം.

സിപിഎം ശാസിച്ചത് അച്യുതാനന്ദനെ മാത്രമാണെന്നും മറ്റുളളവര്‍ക്ക് കിട്ടിയത് പരസ്യവിമര്‍ശനമാണെന്നും ആ ലേഖനം പറഞ്ഞു. മൂവരെയും ശാസിച്ചെന്ന് മറ്റെല്ലാ മാധ്യമങ്ങളും പറയുമ്പോഴാണേ ഇത്.

സിപിഎം കേന്ദ്രക്കമ്മിറ്റി തീരുമാനങ്ങള്‍ പാര്‍ട്ടി അണികള്‍ക്ക് വിശദീകരിക്കുന്ന ഒരു ചടങ്ങുണ്ട്. ഓരോ ലോക്കല്‍ കമ്മിറ്റികളിലെയും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ വിളിച്ചു കൂട്ടി ഒരു ജില്ലാ കമ്മിറ്റി അംഗമാണ് വിശദീകരണം നടക്കുന്നത്.

ഗ്രൂപ്പ് ആഴത്തില്‍ വേരു പടര്‍ന്നിട്ടുളളതിനാല്‍ സംഗതി ഇപ്പോള്‍ സംസ്ഥാനകമ്മിറ്റി അച്ചടിച്ചാണ് നല്‍കുന്നത്. ചുമതലപ്പെട്ടയാള്‍ക്ക് അത് വായിക്കുക എന്ന ജോലി മാത്രം. (ഇടയലേഖനം പോലൊരു പാര്‍ട്ടി ലേഖനം എന്നു പറയാം, അച്ചന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുളളതല്ലല്ലോ ലേഖനം. സഖാക്കള്‍ക്കും ആകാം)

അക്കുറി വായിച്ച പാര്‍ട്ടി ലേഖനത്തില്‍ വളരെ വ്യക്തമായി പറഞ്ഞത് പാര്‍ട്ടി ഭരണഘടന അനുസരിച്ച് പരസ്യശാസന എന്ന ശിക്ഷ(സെന്‍ഷ്വറിംഗ്) ലഭിച്ചത് അച്യുതാനന്ദന് മാത്രമാണെന്നാണ്. അപ്പോഴാണ് പഴയ ദീപിക ലേഖനം മാരീചന്‍ വീണ്ടും ഓര്‍ത്തത്.

തീര്‍ച്ചയായും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം ചോര്‍ത്തിയ വാര്‍ത്തയാണത് എന്നറിയാന്‍ കോമണ്‍സെന്‍സ് മാത്രം മതി. സിപിഎമ്മിന്റെ ഔദ്യോഗിക കാര്യങ്ങളറിയാന്‍, അതായത് ഔദ്യോഗിക ഗ്രൂപ്പിന്റെ നീക്കങ്ങളും മനോഗതികളും അറിയാന്‍ ദേശാഭിമാനിയല്ല ദീപികയാണ് ശ്രദ്ധിച്ചു വായിക്കേണ്ടത് എന്ന പാഠം രക്തത്തിലെഴുതി മാരീചനെ പഠിപ്പിച്ച സംഭവമാണ് മേലുദ്ധരിച്ചത്.

പ്രസ്തുത പാര്‍ട്ടി ലേഖനം ഇപ്പോഴുമുണ്ട് മാരീചന്റെ കൈവശം. ഓണം വരെയൊന്നു ക്ഷമിച്ചാല്‍ സംഗതിയുടെ ഫോട്ടോസ്റ്റാറ്റ് ബ്ലോഗാം.

ഇതു ചരിത്രം. എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നതും പഠിക്കേണ്ടതത്രേ. കേരളത്തില്‍ അച്യുതാനന്ദന്‍ ഗ്രൂപ്പിന്റെ മുഖപത്രമാണ് കുറേകാലമായി മാതൃഭൂമി. മൂന്നുപേരെയും ശാസിച്ചെന്ന വാര്‍ത്തയും ചോര്‍ന്നതു തന്നെയാണല്ലോ? ചോര്‍ത്തിയതാര്? വിഎസ് ഗ്രൂപ്പുകാര്‍.

എഡിബി വിഷയത്തില്‍ അതുവരെ സുരേഷ് ഗോപി കളിച്ചു നില്‍ക്കുകയായിരുന്നു അച്യുതാനന്ദന്‍. കേന്ദ്ര നേതൃത്വം പിണറായിയെയും ഐസക്കിനെയും പാലൊളിയെയും വിഴുങ്ങുമെന്നാണ് മാതൃഭൂമിയുടെ തിരുവനന്തപുരം ലേഖകന്‍ ആര്‍ ഹരികുമാര്‍ അതുവരെ ഗണിച്ചു പറഞ്ഞത്.

അപ്പോള്‍ ഭരണഘടനയനുസരിച്ചുളള ശാസന വിഎസിനു മാത്രമാണെന്ന വാര്‍ത്ത കൊടുക്കുന്നത് നാണക്കേടല്ലേ. വിമര്‍ശനവും ശാസനയാക്കി ഗ്രൂപ്പുകാര്‍ വാര്‍ത്തയാഘോഷിച്ചു. ദേശാഭിമാനി വഴി നിഷേധിക്കാനാവില്ലല്ലോ പാര്‍ട്ടിക്ക്. അച്യുതാനന്ദന്‍ പറഞ്ഞത് കളളമാണെന്ന് എങ്ങനെ ദേശാഭിമാനിയിലെഴുതും. വിവരങ്ങള്‍ ഒളിച്ചുവച്ചാലുളള ഗതികേടാണിത്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശ് കരാട്ട് സത്യാവസ്ഥ മുഴുവന്‍ പറഞ്ഞെങ്കില്‍ സിംപിളായി ഒഴിവാക്കാമായിരുന്ന അവസ്ഥ. പക്ഷേ, ചെയ്യില്ലല്ലോ, കമ്മ്യൂണിസ്റ്റല്ലേ പാര്‍ട്ടി, ലെനിനല്ലേ നേതാവ്, കേന്ദ്രീകൃതമാവേണ്ടേ ജനാധിപത്യം. ഇരുമ്പുമറയോരോന്നെങ്കിലും വേണ്ടേ തുളയാതോരോ ബ്രാഞ്ചിലും.

ഫലമോ സത്യാവസ്ഥ ദീപികയില്‍ ചോര്‍ത്തി നല്‍കേണ്ടി വന്നു പാര്‍ട്ടിക്ക്.

ഇനി കട്ട് ടു മലപ്പുറം സമ്മേളനം. മലവെളളം പോലെ ഒഴുകി വന്ന വാര്‍ത്തകളത്രയും പിണറായിക്കും സംഘത്തിനും എതിര്. സമ്മേളനം കഴിഞ്ഞാല്‍ പിണറായിയെ പിണറായിയില്‍ തിരിച്ചയയ്ക്കും എന്നാണ് കലാകൗമുദി ആവേശം കൊണ്ടത്.

ഇന്ത്യാവിഷനില്‍ ചന്ദ്രശേഖരന്‍ എന്നൊരു റിപ്പോര്‍ട്ടര്‍ പിണറായി ഗ്രൂപ്പിന്റെ പതനം നിമിഷം പ്രതി വായനക്കാരെ അറിയിച്ചു കൊണ്ടിരുന്നു. അതിയാന്റെ റിപ്പോര്‍ട്ടുകള്‍ പലതും തെറ്റായിരുന്നെന്നും വാര്‍ത്ത ബ്രേക്ക്ചെയ്യുന്ന സമ്മര്‍ദ്ദത്തില്‍ അങ്ങനെ സംഭവിച്ചതായിരുന്നെന്നുമാണ് ടിയാന്‍ പിന്നീട് കുറ്റസമ്മതം നടത്തിയത്.

തങ്ങളെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കിയ ചന്ദ്രശേഖരനെ പീപ്പിള്‍സ് ടിവിയില്‍ ന്യൂസ് എഡിറ്ററാക്കിയാണ് പിണറായി സംഘം പകരം വീട്ടിയത്. കടിച്ചവന്‍ വന്ന് വിഷമിറക്കുന്നു.

രത്നച്ചുരുക്കം ഇത്രയുമാണ്. പിണറായി ഗ്രൂപ്പിനെ വന്‍മാധ്യമ സഹായത്തോടെ കൊന്ന് കൊലവിളിച്ച വിഎസിന് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പിണറായിയുടെ മുന്നില്‍ അവതരിച്ച മിശിഹയാണ് ഫാരിസ് അബൂബേക്കര്‍. ഔദ്യോഗിക വിഭാഗത്തിന്റെ പകരം വീട്ടല്‍ തന്നെയാണ് ദീപിക നിര്‍വഹിച്ചു വരുന്നത്.

ദീപിക അച്യുതാനന്ദനെ കൊന്നു കൊലവിളിക്കുന്നത് മാതൃഭൂമിയും മാധ്യമവും വഴി വിഎസ് ചെയ്തു കൊണ്ടിരിക്കുന്നതിന്റെ ഈക്വല്‍ റിയാക്ഷനാണ്. എവരി ആക്ഷന്‍ ഹാസ് ഈക്വല്‍ ആന്റ് ഓപ്പോസിറ്റ് റിയാക്ഷന്‍ എന്ന് സഖാവ് ന്യൂട്ടന്‍. കൊടുത്താല്‍ ദീപികയിലും കിട്ടും എന്ന് സഖാവ് പിണറായി വിജയന്‍.

ബ്ലോഗില്‍ പിണറായി വിഎസ് ഗ്രൂപ്പുകള്‍ ഉളളതു പോലെ തന്നെ പത്രലേഖകര്‍ക്കിടയിലും ഈ ഗ്രൂപ്പ് സജീവമാണ്. സിപിഎം സ്വന്തം നിലയില്‍ പരിപോഷിപ്പിച്ചു വന്ന ഗ്രൂപ്പ് പോര് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും വ്യാപിച്ചതിന്റെ ദുരന്തമാണ് നാം ഈ കാണുന്നത്.

സിപിഎം സംസ്ഥാനക്കമ്മിറ്റിയില്‍ ഇരുവിഭാഗവും ചേരിതിരിഞ്ഞു പൊരുതുന്നതിനെക്കാള്‍ ആവേശത്തോടെ ദീപികയും മാതൃഭൂമിയും പൊരുതുന്നു. ഈ യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ എന്നാണ് മാരീചന്റെ അഭിപ്രായം.

വേറൊരു രഹസ്യം കൂടി പറഞ്ഞു തരാം. കിരണ്‍ കൊച്ചിയിലായതിനാല്‍ അന്വേഷിക്കാനും പറ്റും. ഈയടുത്തിടെ പിണറായി വിജയന്റെ പേരില്‍ ലൈംഗികാപവാദം ഉന്നയിച്ച ക്രൈം വാരിക ദേശാഭിമാനി ബുക്ക് ഹൗസില്‍ വിറ്റതിന്റെ പേരില്‍ ഒരു വിവാദവും പാര്‍ട്ടി നടപടിയുമുണ്ടായിരുന്നു.

ഇത് അച്ചടിച്ചതിന് പകരമായി പണ്ട് ക്രൈം നന്ദകുമാറിന്റെ പേരില്‍ വിഎസ് കൊടുത്തിരുന്ന കേസ് പിന്‍വലിച്ചത്രേ. വീരേന്ദ്രകുമാറും എസ് ശര്‍മ്മയും ചേര്‍ന്നായിരുന്നത്രേ ഇടനില. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ് വിഷയം.

അത്ര കടുത്തതൊന്നും വിഎസിനെക്കുറിച്ച് പിണറായി വിജയന്‍ ഫാരിസിനെക്കൊണ്ട് ദീപികയിലെഴുതിച്ചോ? ഏതെങ്കിലും സോഴ്സുണ്ടെങ്കില്‍ കേസിന്റെ നമ്പരും മറ്റും ഹൈക്കോടതിയില്‍ നിന്നും ചൂണ്ടാം, കിരണിന്.

അല്‍പം ദീര്‍ഘമായിപ്പോയെങ്കില്‍ ക്ഷമിക്കുക.


ഈ വിഷയത്തില്‍ മാരീചന്റെ ഇടപെടല്‍ ഇവിടെ അവസാനിക്കുകയാണ്. വക്കാരിയുടെ ഉദയസൂര്യന്റെ നാട്ടില്‍ നിലാവത്തഴിച്ചു വിടുന്ന ഒരു കോഴിയാകാനാണ് പോക്ക്. വിഷയം പൊതുവിദ്യാഭ്യാസവും പൊതുവിദ്യാലയ സംരക്ഷണവും. തമ്മിലടിക്കാതെയും തെറിവിളിക്കാതെയും സംവദിക്കാനറിയാവുന്നവരെ അവിടേയ്ക്ക് സ്വാഗതം ചെയ്യുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച,

താങ്കള്‍ക്കറിയില്ലെ VS എന്ന വിശുദ്ധനെ സംരക്ഷിക്കാനും പിണറായി എന്ന വിഷ വൃക്ഷത്തെ തകര്‍ക്കുവാനും ഒരു പത്രപരവര്‍ത്തകന്‍ സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ സഞ്ചരിക്കേണ്ടി വരും. ലക്ഷ്യം നാടിന്റെ നന്മയും വികസനവും ആകുമ്പോള്‍ ചില തെറ്റുകളൊക്കെ ആകാം. ലക്ഷ്യമാണ്‌ പ്രധാനം മാര്‍ഗ്ഗമല്ലല്ലോ. VS ന്റെ നേതൃത്വത്തിലുള്ള പറുദീസ വരാന്‍ ചില രക്തസാക്ഷികള്‍ ഉണ്ടായലെന്താ പുളിക്കുമോ