Friday, August 03, 2007

ഫാരിസിനെ കണ്ടെത്തല്‍

‍രണ്ട്‌ ദിവസമായി ചാനലുകാര്‍ സ്വതന്ത്രമെന്നും നാട്ടുകാര്‍ പാര്‍ട്ടി ചാനലെന്നും പറയുന്ന കൈരളിയില്‍ നടന്ന ഫരിസിനെ കണ്ടെത്തല്‍ എന്ന പരിപാടിയെ പല കോണുകളില്‍ നിന്ന് വീക്ഷിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. എന്റെ പിണറായി ചായ്‌വ്‌ ചില പരാമര്‍ശങ്ങള്‍ വന്നു പോയാല്‍ വായനക്കാര്‍ ചൂണ്ടിക്കാണിക്കണം എന്ന അപേക്ഷയോടെ തുടങ്ങട്ടേ.

എന്റെ അഭിപ്രായത്തില്‍ VS ചെയ്തുകൊണ്ടിരിക്കുന്നതും പിണറായി തെറ്റെന്ന് പറയുന്നതുമായ മാധ്യമ സിണ്ടിക്കെറ്റ്‌ പരിപാടി പിണറായി പക്ഷം തിരിച്ച്‌ ചെയ്യുന്നതാണ്‌ ഈ മനോഹരമായ അഭിമുഖം. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്‌ നടന്നു എന്ന് ഖേദപൂര്‍വ്വം ഉള്‍ക്കൊള്ളാനെ എനിക്ക്‌ കഴിയുന്നുള്ളൂ. പക്ഷെ ഈ സംഭവമും അതിനോടനുബന്ധിച്ച്‌ നടന്ന മറ്റ്‌ സംഭവങ്ങളും വെളിപ്പെടുത്തുന്ന ഒന്നുണ്ട്‌ CPM വിഭാഗീയത വെറും വ്യക്തി വിരോധം മാത്രമാണ്‌ എന്ന്.
ചരിത്രം

നയനാര്‍ സ്മാരക ഫുട്ബോള്‍ മത്സര്‍ത്തില്‍ പേരു വെളിപ്പെടുത്തതെ പണം നല്‍കിയ ഫാരിസിനെ സംബന്ധിച്ച്‌ യക്ഷിക്കഥകളെ അനുസ്മരിപ്പുന്ന വിധം വന്ന റിപ്പോര്‍ട്ടുകളും അതെത്തുടര്‍ന്ന് ഫാരിസ്‌ വെറുക്കപ്പെട്ടവനാണെന്നും പണം വാങ്ങിയത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും മാധ്യമങ്ങളില്‍ VS പറഞ്ഞതാണ്‌ വിവാദമായത്‌. അത്‌ CPM ലെ കണ്ണൂര്‍ നേതാക്കള്‍ക്കെതിരെ പുതിയ വിവാദത്തിന്‌ തിരി കൊളുത്തുകയും ചെയ്‌തു. മാതൃഭുമിയില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഇവിടെ

എന്നാല്‍ അതിനെ വിമര്‍ശിച്ച്‌ ദീപിക എഴുതിയ മുഖപ്രസംഗത്തില്‍ ഫാരിസിനെതിരെ ഉള്ള ആരോപണം തെളിയിക്കാന്‍ വെല്ലുവിളിയുണ്ടായി.

എന്നാല്‍ അതിന്‌ ശേഷം മാതൃഭൂമി കുറ്റകരമായ മൌനത്തിലേക്ക്‌ പോകുകയായിരുന്നു. ഇതെത്തുടര്‍ന്ന് കൈരളി MD ബ്രിട്ടാസ്‌ നടത്തിയ അഭിമുഖം ആ ചാനലില്‍ സംപ്രേകഷം ചെയ്തു.

അഭിമുഖം ആദ്യ ഭാഗം

ഫാരിസിനെക്കുറിച്ചുള്ള മാതൃഭുമി വാര്‍ത്തകള്‍ വായിച്ചിട്ടുള്ള ആള്‍ക്കാര്‍ വളരെ ആകാംഷയോടെയാണ്‌ ഈ അഭിമുഖം കാണാന്‍ കാത്തിരുന്നത്‌. ബ്രിട്ടാസിന്റെ വാക്യം കടമെടുത്താല്‍ ഇരുട്ടറയിലിരിക്കുന്ന ഒറ്റക്കണ്ണന്‍ ഭീകരന്‍. പക്ഷെ നമ്മള്‍ കാണുന്നത്‌ ഒരു ചെത്തു പയ്യന്‍ കൂടി വന്നാല്‍ 35 വയസ്‌. അഭിമുഖത്തിന്റെ ആദ്യഭാഗം ഏതാണ്ട്‌ മുഴുവനും ദീപിക പ്രശ്നമായിരുന്നു. കത്തോലിക്കാ സഭയേ മാര്‍പ്പാപ്പ പോലും പുകഴ്താത്ത തരത്തില്‍ ഫാരിസ്‌ പുകഴ്‌ത്തുന്നത്‌ കേട്ടാല്‍ ആരായാലും പുളകം കൊണ്ടുപോകും. വിവാദ ബിഷപ്പ്‌ അറക്കലിന്റെ മാഹാത്മ്യമായിരുന്നു അതില്‍ ഏറെയും. മാര്‍ അറക്കലിന്റെ സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടനായ താന്‍ അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കിയെന്നും വെളിപ്പെടുത്തി. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ദീപികയില്‍ പണം നിക്ഷേപിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു എന്ന് ഫാരിസ്‌ വെളിപ്പെറ്റുത്തി. തന്റെ നിക്ഷേപമായ 20 കോടി തിരിച്ചു നല്‍കി ദീപിക 8 ആഴ്ചക്കുള്ളില്‍ സഭക്ക്‌ സ്വന്തമാകും എന്നും താന്‍ വെറും സൂക്ഷിപ്പ്‌കാരന്‍ മാത്രമെന്നുമായിരുന്നു ഫാരിസിന്റെ പക്ഷം. നയനാര്‍ മെമ്മോറിയല്‍ ഫുട്ബോള്‍ മത്സരത്തില്‍ പണം നല്‍കിയത്‌ നയനാരോടും ഫുട്ബോളിനോടുമുള്ള സ്നേഹം കൊണ്ടായിരുന്നു എന്നും ഇതിലും വലിയ തുക ഉഷ സ്കൂളിന്‌ നല്‍കിയിട്ടുണ്ടെന്നും ഫാരിസ്‌ കൂട്ടി ചേര്‍ത്തു. പണം നല്‍കുമ്പോള്‍ വിളിച്ചറിയിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടാണ്‌ പേരു വയ്ക്കാതിരുന്നതെന്നും ഫാരിസ്‌ വെളിപ്പെടുത്തി. മാതൃഭുമി പത്രത്തിന്റെ എല്ലാ വാദങ്ങളെയും മുറിക്കുക എന്ന നയമായിരുന്നും ഫാരിസ്‌ തുടര്‍ന്നത്‌. KTC ഗ്രൂപ്പുമായി നല്ല ബന്ധം പുലര്‍ത്തുന്ന തനെ പടം പോലും ലഭ്യമല്ല എന്ന വാര്‍ത്ത നല്‍കിയ മാതൃഭുമി P.V. നിധീഷിനോട്‌ ചോദിച്ചിരുന്നെങ്കില്‍ പടം ലഭിക്കുമായിരുന്നു എന്ന് പറഞ്ഞു. വെയില്‍ കൊള്ളാതെ പത്രപ്രവര്‍ത്തനം നടത്തുന്നവരാണ്‌ ഇത്തരം വാര്‍ത്ത പടച്ചു വിടുന്നതെന്നും ഫാരിസ്‌ കളിയാക്കി. ബ്രിട്ടാസും അത്തരത്തില്‍ ഒരുത്തനാണ്‌ എന്ന് പറയാനും ഫാരിസ്‌ സമയം കണ്ടെത്തി. എന്നാല്‍ അതുവരെ പ്രശ്നങ്ങളില്ലാതെ നീങ്ങിയ അഭിമുഖത്തില്‍ പിണറായിയേയും ലവ്ലിനേയും ബന്ധപ്പെടുത്തി ഉള്ള ചോദ്യങ്ങള്‍ക്ക്‌ CBI അനേഷണം നടത്തണമെന്ന് പറഞ്ഞ്‌ ഫാരിസ്‌ മ റ്റെല്ലാ നേതാക്കളെ അറിയുന്നത്‌ പോലെ പിണറായിയെ അറിയാം എന്ന് പറഞ്ഞതിന്‌ പിന്നലെ VS തന്നെ അറക്കല്‍ പിതാവ്‌ വഴി ബന്ധപ്പെട്ടിട്ടുണ്ട്‌ എന്ന് പറഞ്ഞു. പക്ഷെ എന്തിനെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറിയില്ല. ഇവിടെ ഓന്നം ഭാഗം അവസാനിച്ചു.

വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു.

ഒന്നാം ഭാഗത്തിലെ താന്‍ ഫാരിസിനെ ബന്ധപ്പെട്ടു എന്ന പരാമര്‍ശം തെറ്റാണ്‌ എന്നും ഇതിന്റെ പിന്നില്‍ ഗൂഡാലോചയുണ്ട്‌ എന്നും VS ആരോപിക്കുകയും ഫാരിസ്‌ പറഞ്ഞത്‌ സത്യം എന്ന് മാര്‍ അറക്കല്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ പുതിയ വിവാദങ്ങള്‍ പൊട്ടി പുറപ്പെടുകയാണ്‌.

അഭിമുഖം രണ്ടാം ഭാഗം

എന്നാല്‍ ഒന്നാം ഭാഗത്തിന്റെ ആവേശം രണ്ടാം ഭാഗത്തില്‍ ഇല്ലായിരുന്നു എന്ന് പറായാതെ വയ്യ. തനിക്കെതിരെ വിലകുറഞ്ഞ പരാമര്‍ശം നടത്തിയ VS നോട്‌ ക്ഷമിക്കുന്ന ഫാരിസിനെയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌ ( കാലു താലിയൊടിച്ച ഗോപലകൃഷ്ണനോട്‌ ആശാന്‍ ക്ഷമിച്ചൂ എന്ന് മാന്നാര്‍ മത്തായി സിനിമയില്‍ കണ്ടത്‌ ഓര്‍മ്മ വന്നു). VS ന്റെ പരാമര്‍ശങ്ങള്‍ മാതൃഭുമിക്കുള്ള സഹായമാണെന്നും ഒരാള്‍ വെറുക്കപ്പെറ്റുന്നവനാണോ എന്ന് തീരുമാനിക്കുന്നത്‌ അയാളുടെ നാട്ടുകാരും വീട്ടുകരൌം ജീവനക്കാരുമൊക്കെയാണെന്നും അവര്‍ക്കൊന്നും തന്നെക്കുറിച്ച്‌ പരാതി ഇല്ലെന്നും ഫാരിസ്‌ അറിയിച്ചു. പിണറായിയെ പരിചയപ്പെടുന്നത്‌ കേരള യാത്രയുടെ ഭാഗമായി ആണെന്നും അതില്‍ ഉയര്‍ത്തിയ വികസന സ്വപ്നങ്ങളില്‍ കണ്ണ്‍ മഞ്ഞളിച്ചാണ്‌ ദീപിക ഇടതുപക്ഷ നിലപാടിലേക്ക്‌ ചാഞ്ഞതെന്നും എന്നാല്‍ അതൊന്നും ഉണ്ടായില്ലാ എന്നും ഫാരിസ്‌ പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ നീതിപൂര്‍വ്വമായ ഒരു ഒഴിപ്പിക്കലല്ല നടന്നതെന്നും അതുകൊണ്ടാണ്‌ അതിനെ എതിര്‍ത്തതെന്നും ന്യായമായ ഒഴിപ്പിക്കലിനെ എതിര്‍ക്കുന്നില്ലെനും ഫാരിസ്‌ വെളിപ്പെറ്റുത്തി. എന്നാല്‍ VS പക്ഷക്കാരനായ്‌ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്തത്തില്‍ എര്‍ണ്ണാകുളത്ത്‌ നടന്ന ഒഴിപ്പിക്കല്‍ തടഞ്ഞത്‌ എന്ത്‌ കൊണ്ട്‌ വിവാദമായില്ല എന്നും മൂന്നാറുകാരെ കൈയേറ്റക്കാര്‍ എന്ന് ചാപ്പ കുത്തുകയായിരുന്നു എന്നും ഫാരിസ്‌ ആരോപിച്ചു.CPM ന്റെ മാധ്യമങ്ങളെക്കുറിച്ചുള്ള പരാതികളേയും മുതലാളിമാരോടുള്ള കാപട്യത്തേയും പുഛിക്കാനും ഫാരിസ്‌ സമയം കണ്ടെത്തി.കേരളത്തില്‍ പത്രമൊഴികെ ഒരു വ്യവസായവും നടത്താന്‍ പറ്റാത്തതിനാല്‍ അത്‌ തുടങ്ങുമെന്നും 24 മാസങ്ങള്‍ക്കുള്ളില്‍ മാതൃഭുമിയേക്കാല്‍ ഒരു കോപ്പി അധികമടിക്കുമെന്നും ഫാരിസ്‌ വെളിപ്പെടുത്തി. തന്റെ പേരില്‍ കിഡ്ണി ഫൌഡേഷനുമായി ബന്ധപ്പെറ്റുത്തിയുള്ള വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും 30 കോടി നഷ്ടമുണ്ടായ ഒരു S/W കോള്‍ സെന്റര്‍ വിഷയുമായി മാത്രമാണ്‌ തനിക്കവരുമായി ബന്ധമെന്നും ഫാരിസ്‌ പറഞ്ഞു. ഇന്നു വരെ ലോകത്തൊരിടത്തും ഒരു ക്രിമിനല്‍ കേസും നിലവില്ല എന്നും ഏത്‌ ബിസിനസുകാര്‍ക്കും ഉള്ളതു പോലെ ചില സിവില്‍ കേസുകള്‍ ഉണ്ടെന്നും ഫാരിസ്‌ പറഞ്ഞു. 100% വൈറ്റ്‌ മണിയാലാണ്‌ താന്‍ ബിസിനസ്‌ ചെയ്യുന്നതെന്നും അങ്ങനെ അല്ലാ എന്ന് തെളിയിച്ചാല്‍ മുഴുവന്‍ തുകയും ബ്രിട്ടാസിന്‌ നല്‍കാമെന്നും ഫാരിസ്‌ പറയുന്നു.

അനുരണനങ്ങള്

‍തികച്ചും സാധരണക്കരന്റെ ഭാഷയില്‍ കുറിക്ക്‌ കൊള്ളുന്ന മറുപടികളിലൂടെ കാണികളെ പുളകം കൊള്ളിക്കാന്‍ ഫാരിസിനു കഴിഞ്ഞു എന്നത്‌ അവഗണിക്കാന്‍ കഴിയില്ല. ഫാരിസ്‌ അക്ഷാരാര്‍ത്ഥില്‍ ഗവണ്‍മെന്റിനെ വെല്ലുവിളിക്കുകയായിരുന്നു. ഫാരിസിന്‌ തിളങ്ങാന്‍ ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്കുടി ആയതോടെ ഈ നാടകം വന്‍ വിജയമായി. ഇനി പന്ത്‌ സര്‍ക്കാരിന്റെയും മറ്റ്‌ മാധ്യമങ്ങളുടെയും കോര്‍ട്ടിലാണ്‌. ഫാരിസിനെതിരെ പ്രചരിപ്പിക്കപ്പെട്ട കളങ്കങ്ങള്‍ തെളിയിക്കുക എന്ന ഉത്തരവാദിത്വം അങ്ങനെ ഇവരുടെ ചുമലില ആയി. കുറച്ചു കാലത്തിനുള്ളില്‍ ഇത്‌ സാധിച്ചില്ലെങ്കില്‍ ഫാരിസ്‌ ഒരു ബിംബമായി മാറും എന്നതില്‍ സംശയമില്ല. അതിന്‌ വളം ഒരുക്കിക്കോടുക്കുന്നതിലൂടെ CPM എന്തു നേടും എന്ന് കാത്തിരുന്നു കാണാം.

33 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

‍രണ്ട്‌ ദിവസമായി ചാനലുകാര്‍ സ്വതന്ത്രമെന്നും നാട്ടുകാര്‍ പാര്‍ട്ടി ചാനലെന്നും പറയുന്ന കൈരളിയില്‍ നടന്ന ഫരിസിനെ കണ്ടെത്തല്‍ എന്ന പരിപാടിയെ പല കോണുകളില്‍ നിന്ന് വീക്ഷിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. എന്റെ പിണറായി ചായ്‌വ്‌ ചില പരാമര്‍ശങ്ങള്‍ വന്നു പോയാല്‍ വായനക്കാര്‍ ചൂണ്ടിക്കാണിക്കണം എന്ന അപേക്ഷയോടെ തുടങ്ങട്ടേ.

Marichan said...

കിരണ്‍, നേര്‍ത്ത ചിരിയോടെയാണ് കിരണിന്റെ പോസ്റ്റ് മാരീചന്‍ വായിച്ചു തീര്‍ത്തത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു മൂന്നു ബ്ലോഗുകളിലായി പടര്‍ന്നു കിടന്ന ഫാരിസ് - വിഎസ് - ദീപിക വിവാദത്തിന്റെ ചരിത്രപശ്ചാത്തലങ്ങള്‍ ഓര്‍ത്തായിരുന്നു ചിരിച്ചു പോയത്.

പിണറായി ചായ് വുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം എന്നൊക്കെ അപേക്ഷിച്ച് എഴുതാന്‍ തുടങ്ങിയാല്‍ എവിടെ ചെന്ന് നില്‍ക്കുമെന്നൊന്നും മാരീചനറിയില്ല.

ലേഖനത്തോടുളള മാരീചന്റെ വിയോജിപ്പുകള്‍ ഇവിടെ തുടങ്ങുന്നു.

ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് നടന്നു എന്ന അഭിപ്രായത്തോടാണ് ഒന്നാം വിയോജിപ്പ്. ഇത് നടക്കേണ്ടതു തന്നെയാണ്. ഇത്തരം വിവാദങ്ങളിലാണ് പലപ്പോഴും നമുക്കറിയാത്തതു പലതും വെളിച്ചം കാണുന്നത്.

വിയോജിപ്പ് രണ്ട് - "കത്തോലിക്കാ സഭയേ മാര്‍പ്പാപ്പ പോലും പുകഴ്താത്ത തരത്തില്‍ ഫാരിസ്‌ പുകഴ്‌ത്തുന്നത്‌ കേട്ടാല്‍ ആരായാലും പുളകം കൊണ്ടുപോകും. വിവാദ ബിഷപ്പ്‌ അറക്കലിന്റെ മാഹാത്മ്യമായിരുന്നു അതില്‍ ഏറെയും". ഇത് കിരണിന്റെ പോസ്റ്റില്‍ നിന്ന്.

ഫാദര്‍ മാത്യു അറയ്ക്കല്‍ എന്തുകൊണ്ടാണ് വിവാദ പുരുഷനാകുന്നത്? സ്വന്തം നിലയില്‍ അറയ്ക്കല്‍ പിതാവിന് വിശേഷണ പദങ്ങള്‍ നല്‍കുമ്പോള്‍ വിശദീകരിക്കേണ്ട ചുമതലയും എഴുതുന്നയാള്‍ക്കുണ്ട്. ഫാരിസിനെ ദീപിക ഏല്‍പ്പിച്ചു എന്നതു മാത്രമാണോ ഈ പിതാവിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം? അതോ മറ്റേതെങ്കിലും തരത്തില്‍ പിതാവ് വെറുക്കപ്പെടുന്ന പട്ടികയില്‍ ഉള്‍പ്പെടുമോ? പോസ്റ്റില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തിരഞ്ഞാല്‍ നിരാശയാണ് ഫലം.

വിയോജിപ്പ് മൂന്ന് - ഏതര്‍ത്ഥത്തിലാണ് ഇതൊരു നാടകം എന്നു പറയുന്നത്? അക്ഷരാര്‍ത്ഥത്തില്‍ ജനം ഫാരിസിനെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നില്ലേ.

ഏഷ്യാനെറ്റോ മനോരമയോ ഈ അഭിമുഖം നടത്താത്തത് മറുവശത്ത് മാതൃഭൂമിയായതു കൊണ്ട് മാത്രമല്ലേ? ഇന്ത്യാവിഷന്‍ സംഭവത്തിലെ മറ്റൊരു പ്രതിയും.

സൂര്യയില്‍ നിന്നും ഇതുപോലൊരു മാധ്യമ ഇടപെടല്‍ നാം പ്രതീക്ഷിക്കുന്നുണ്ടോ?

ജനം കാണാനാഗ്രഹിച്ച ഫാരിസിനെ കൈരളി കാണിച്ചു എന്നതല്ലേ ശരി. അതിനെ നാടകം എന്നൊക്കെ വിശേഷിപ്പിക്കുന്നത് മുന്‍വിധിയോടെയല്ലേ.?

ജോണ്‍ ബ്രിട്ടാസിന്റെ സ്ഥിരം ശൈലിയിലുളള ചോദ്യങ്ങള്‍ മാത്രമല്ലേ ഈ പരിപാടിയിലും കണ്ടത്? മാതാ അമൃതാനന്ദമയിയെയും കെഎം മാത്യുവിനെയും മുഖാമുഖം നടത്തിയതില്‍ നിന്നും എന്തു വ്യത്യാസമാണ് ഈ അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്കുളളത്?

ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൗതുകം മാത്രമാണ് തനിക്കുളളതെന്ന ബ്രിട്ടാസിന്റെ വാദം ചോദ്യം ചെയ്യുമ്പോള്‍, നമ്മുടെ വാദം സാധൂകരിക്കാന്‍ എന്തു നിരീക്ഷണമാണ് പകരം വയ്ക്കുന്നത്?

മാതൃഭൂമി വാര്‍ത്തയുടെ പിറ്റേന്ന് ഫാരിസിനെ അച്യുതാനന്ദന്‍ "വെറുക്കപ്പെട്ടവന്‍" എന്നു വിളിച്ചില്ലായിരുന്നു എന്നു സങ്കല്‍പിക്കുക. ഈ കോലാഹലങ്ങള്‍ ഉണ്ടാകുമായിരുന്നോ?

പാരറ്റ് ഗ്രോവ് അറുപതു ലക്ഷം രൂപ നായനാര്‍സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റിന് സംഭാവന നല്‍കിയെന്ന വാര്‍ത്ത എതിര്‍ഗ്രൂപ്പിനെ അടിക്കാനുളള വടിയാക്കി ഉപയോഗിച്ച വിഎസിന്റെ എടുത്തു ചാട്ടമല്ലേ കാര്യങ്ങള്‍ വഷളാക്കിയത്. മര്യാദയ്ക്ക് ഗ്രൂപ്പുകളിക്കാന്‍ പോലും തനിക്കറിയില്ലെന്ന് സ്വയം തെളിയിക്കുകയാണ് അദ്ദേഹം ചെയ്തത്.

പണ്ട് സിന്ധു ജോയിയെ ക്രൈം തോല്‍ക്കുന്ന വാചകങ്ങളാല്‍ മാതൃഭൂമി സ്വകാര്യം കോളത്തില്‍ ചിത്രീകരിച്ചിരുന്നു. നേരെ ചൊവ്വെ വാര്‍ത്ത കൊടുക്കാത്ത പത്രപ്രവര്‍ത്തന രീതിയെ പിതൃശൂന്യം എന്ന വാക്കുപയോഗിച്ചാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്വരാജ് നേരിട്ടത്.

ഓര്‍ക്കുക. ഈ വിവാദത്തില്‍ അച്യുതാനന്ദന്‍ ഒരു കക്ഷിയേ അല്ല. സ്വന്തം സംഘടനയിലെ സഹപ്രവര്‍ത്തകയെ വാര്‍ത്തയിലൂടെ അപമാനിച്ചതിനെതിരെയാണ് സ്വരാജ് രൂക്ഷമായി പ്രതികരിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ക്ക് പിറന്നവര്‍‍ ഈ രീതിയില്‍ പറയില്ല എന്ന പ്രകോപനപരമായ വാചകം കൊണ്ടാണ് അച്യുതാനന്ദന്‍ സ്വരാജിനെ നേരിട്ടത്.

മാതൃഭൂമിയെ തൊട്ടാല്‍ പൊളളുന്നത് അച്യുതാനന്ദനാണെന്ന് അന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്.

ദീപികയും പിണറായിയും തമ്മിലുളള ബന്ധം അവിശുദ്ധമാണെങ്കില്‍ അച്യുതാനന്ദനും മാതൃഭൂമിയു തമ്മിലുളള ബന്ധവും അവിശുദ്ധമാണ്. മാതൃഭൂമി എഡിറ്റര്‍ ഗോപാലകൃഷ്ണനെ "എടോ പത്രാധിപരേ" എന്ന് പിണറായി വിജയന്‍ സംബോധന ചെയ്തത് ആഭാസമാണെങ്കില്‍, ഫാരിസിനെ വിഎസ് "വെറുക്കപ്പെട്ടവന്‍" എന്നു വിളിച്ചതും ആഭാസമാണ്.

ചുരുക്കത്തില്‍ വിമര്‍ശനങ്ങളോട് ഒരു മാര്‍ക്സിസ്റ്റ് നേതാവിന് എങ്ങനെ പ്രതികരിക്കാന്‍ കഴിയുമെന്നതിന്റെ ക്ലാസിക് ഉദാഹരണങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു പക്ഷത്തെ മിശിഹാമാരും മറ്റൊരു പക്ഷത്തെ ഊച്ചാളികളുമാക്കുന്ന വിദ്യ അത്ര നന്നല്ല.

ആട് പട്ടിയാകുന്നത് കഥയില്‍ മാത്രമാണ്.

chithrakaran ചിത്രകാരന്‍ said...

പ്രിയ കിരണ്‍സ്‌,
ഭിക്ഷക്കാരന്റെ ആത്മബോധമുള്ള മലയാളിക്ക്‌ 60 ലക്ഷം രൂപ സംബാവന കൊടുത്തു എന്നു കേള്‍ക്കുംബോള്‍ ഇത്രയും വലിയൊരു സംഖ്യ ഒരിക്കലും ഒരു ഭിക്ഷയായിരിക്കാനിടയില്ലെന്ന ഉള്‍വിളിയുണ്ടാകുകുന്നു. അഴിമതിയുടെ ഭീഭത്സരൂപം നല്‍കി ഭിക്ഷനല്‍കിയ ആളെ കുറ്റവാളിയാക്കി വിധിക്കുകയാണ്‌ മുഖ്യമന്ത്രിയടക്കമുള്ള ജനം ചെയ്തത്‌.

ഫാരിസ്‌ ഒരു ബിസിനസ്സ്‌ പ്രതിഭയാണെന്നാണ്‌ ഇതുവരെയുള്ള വാര്‍ത്തകളില്‍നിന്നും ചിത്രകാരനു മനസ്സിലായിട്ടുള്ളത്‌. കേവലം പ്രീഡിഗ്രീ വിദ്യാഭ്യാസം മാത്രമുള്ള ഫാരിസ്‌ പി എച്ച്‌ ഡി യുള്ള നൂറു ബിസിനസ്സ്‌ പണ്ഡിതന്മാരെ നുകത്തില്‍കെട്ടി അനായാസം ഉഴുതുമറിക്കാന്തക്ക ബുദ്ധിമാനും, ഹൃദയശുദ്ധിയുള്ളവനുമാണ്‌ എന്നാണ്‌ ടി വി അഭിമുഖത്തിലെ ഫാരിസിന്റെ പ്രകടനം പറയുന്നത്‌.
അയാള്‍ പണം കൊണ്ട്‌ കളിക്കുന്നു എന്ന് നമുക്ക്‌ തോന്നും... പക്ഷേ ഫാരിസ്‌ പണത്തോട്‌ അടിമ മനസ്സില്ലാതെ തീരുമാനങ്ങളുടെ വേഗതകൊണ്ടാണ്‌ ജന ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്‌.

പി ടി ഉഷയുടെയും, പി വി നിധീഷിന്റേയും വെളിപ്പെടുത്തല്‍ ശ്രീ ഫാരിസിന്‌ പ്രകാശമാനമായ പരിവേഷം നല്‍കുന്നുണ്ട്‌. അതില്‍നിന്നും നാം പഠിക്കേണ്ടതായ ഒരു ഗുണപാഠവുമുണ്ട്‌. പണം എവിടെയെങ്കിലും വലിച്ചെറിഞ്ഞാല്‍ പോലും ഉടമസ്ഥനോടുള്ള കൂറ്‌ പ്രസരിപ്പിക്കും. പി ടി ഉഷക്കു നല്‍കിയ ഒന്നരക്കോടി എത്ര ഭംഗിയായാണ്‌ ഫാരിസ്സിന്റെ നല്ല മനസ്സിന്റെ തെളിവായിതീര്‍ന്ന് അതിന്റെ ധര്‍മ്മം നിറവേറ്റിയത്‌ !!
ഹഹഹ... ചിത്രകാരന്റെ താത്വിക ചിന്തകള്‍ !!!
:)

മനു said...

മാരീചന്‍ ഉവാച:
‘ആട് പട്ടിയാകുന്നത് കഥയില്‍ മാത്രമാണ്.’...

പിന്നെ ബ്ലോഗിലും :)

ഈ വഴി പോയെന്നേയുള്ളൂ..എന്നെ അടിക്കരുത്...

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച,

ഞാന്‍ ഈ വിഷയം കൈകാര്യം ചെയ്തത്‌ കൈരളി ആയതുകൊണ്ടാണ്‌ ഇത്‌ നടക്കാന്‍ പാടില്ലാത്തത്‌ എന്ന് പറഞ്ഞത്‌. കാരണം ഇതുവരെ ഇടതുപക്ഷ അനുഭാവിയായ പിണറായിയോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം VS നെതിരെ ആരോപിക്കുന്ന മാധ്യമ സിന്റിക്കേറ്റ്‌ തന്ത്രം പിണറായി ചെയ്തു എന്നത്‌ കൊണ്ടാണ്‌. അത്‌ ഈ ഗവണ്മെന്റിനെ പാര്‍ട്ടിയേ ഒക്കെ ദുര്‍ബലപ്പെടുത്തുന്നു എന്ന തോന്നലില്‍ നിന്നാണ്‌ പറഞ്ഞത്‌. അല്ലെങ്കില്‍ മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ മുഖത്ത്‌ എന്ന അര്‍ത്ഥത്തില്‍. എന്തുകൊന്റ്‌ CPM കോണ്‍ഗ്രസിനേപ്പോലെ തരം താഴ്‌ന്ന് ഗ്രൂപ്പു കളിക്കുന്നു. അതില്‍ പിണറായിയുടെ മാറ്റം എനിക്ക്‌ വേദനജനകമായതുകൊണ്ടാണ്‌ ഇങ്ങനെ പറഞ്ഞത്‌. അല്ലാതെ വിലയിരുത്തിയാല്‍ പിണറായി ചെയ്തത്‌ 100% ശരി എന്ന് പറയേണ്ടി വരും.

കത്തോലിക്ക സഭക്കുള്ളില്‍ തന്നെ മാത്യു അറക്കലിനെതിരെ ഒരു വലിയ വിഭാഗം ദീപിക ഇടപാടില്‍ വിയീജിപ്പ്‌ പുലര്‍ത്തുന്നുണ്ട്‌. ദീപികയും ഫാരിസും തമ്മിലുള്ള ആദ്യ ഇടപാടുകള്‍ തുടങ്ങുമ്പോള്‍ പുലിക്കുന്നേലിനെപ്പോലെയുള്ളവര്‍ പറഞ്ഞത്‌ സംഭവിക്കുകയയിരുന്നു. പുലിക്കുന്നേല്‍ ഓശാനയിലുടെ പ്രവചിച്ചത്‌ നടന്നു കാണുമ്പോള്‍ നമുക്കെങ്ങനെ അറക്കലിനെ ന്യായികരിക്കനകും. അന്ന് അറക്കല്‍ വിശദീകരിച്ചത്‌ ഫാരിസ്‌ സക്കാത്ത്‌ പണം തരുന്നു ദീപീകയെ രക്ഷിക്കാന്‍ വന്നു എന്നാണ്‌. മാതൃഭുമിയില്‍ ഈ വാര്‍ത്ത വരുന്നതിന്‌ ചുരിങ്ങയത്‌ 1 വര്‍ഷം മുന്‍പ്‌ ഇത്‌ ഓശാനയില്‍ വന്നതാണ്‌. ദീപിക ഒരിക്കലും സഭയുടെ കൈകളില്‍ നിന്ന് പോകില്ല എന്ന് വിശ്വസിച്ചിരുന്നവര്‍ ഇന്ന് കാണുന്ന ഒത്തു തീര്‍പ്പ്‌ ഫോര്‍മുല കോട്ടയം ഓഫീസും ദീപികയും കുട്ടികളുടെ ദീപികയും സഭക്ക്‌ തന്ന് ബാക്കി എല്ലാം ഫാരിസ്‌ ഏറ്റെടുക്കുന്നു എന്നാണ്‌. മാത്രമല്ല ദീപികയിലെ ഒറ്റ ജീവനക്കരനും ഈ സെറ്റില്‍മന്റ്‌ പ്രകാരം ദീപികയില്‍ ഉണ്ടാകില്ല് എല്ലാവരും സ്വമേധയ ഫാരിസിനൊപ്പം ചേര്‍ന്നു. 8 ആഴ്ചക്കുള്ളില്‍ നടക്കുന്ന ദീപിക കൈമാറ്റം ഇതാണ്‌ എന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. ഇതല്ലാതെ 20 കോടി നല്‍കി ദീപിക ഫാരിസിന്റെ കൈയില്‍ നിന്ന് സഭ വാങ്ങുമോ എന്ന് ഉറപ്പില്ലാത്ത പശ്ചത്തലത്തിലാണ്‌ ഞാന്‍ ഇത്‌ എഴുതുന്നത്‌

നാടകം എന്നത്‌ ബ്രിട്ടാസിന്റെ അഭിനയത്തില്‍ നിന്നാണ്‌ ഞാന്‍ പറഞ്ഞത്‌. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ കണ്ടെത്തി എന്ന് പറഞ്ഞ്‌ ബ്രിട്ടാസ്‌ നടത്തിയ അഭിമുഖം വിശ്വാസ യോഗ്യമല്ല. എന്നാല്‍ അതിന്‌ ശേഷം താങ്കള്‍ പറഞ്ഞ എല്ലാം ന്യായമാണ്‌.

Marichan said...

തീര്‍ച്ചയായും ഓശാനയില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി താങ്കള്‍ക്ക് പോസ്റ്റില്‍ സൂചിപ്പിക്കാമായിരുന്നു. ഓശാന വായിക്കാത്തവര്‍ക്ക് മേല്‍പറഞ്ഞ സംശയങ്ങള്‍ ഉണ്ടാകുമല്ലോ.

എഴുത്തിന്റെ സമഗ്രതയ്ക്ക് അതു കൂടി ആകാമെന്നേ പറഞ്ഞുളളൂ. ഉന്നയിക്കപ്പെടുന്ന വിഷയങ്ങള്‍ സമഗ്രമാകുന്നത് പോസ്റ്റിന്റെ പ്രസക്തിയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കും.

കോണ്‍ഗ്രസിനേക്കള്‍ തരം താണത് എന്നൊക്കെ താങ്കളുടെ പാര്‍ട്ടി ആഭിമുഖ്യം കൊണ്ട് തോന്നുന്നതാണ്. രണ്ടും രാഷ്ട്രീയ പാര്‍ട്ടികള്‍. വ്യക്തിപരമായ ലാഭത്തിനു വേണ്ടി പാര്‍ട്ടി എന്ന സ്ഥാപനം നടത്തുന്ന നേതാക്കള്‍.

അതില്‍ ആദര്‍ശത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ചായം കലക്കി ചിന്തിക്കുന്നതു കൊണ്ടാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ അഴിമതിയും ഗ്രൂപ്പുകളിയുമൊക്കെ സങ്കടങ്ങളായി മാറുന്നത്. കോണ്‍ഗ്രസു പോലൊരു രാഷ്ട്രീയപാര്‍ട്ടിയായി കണ്ടു നോക്കൂ. ഈ പ്രശ്നമെല്ലാം പരിഹരിക്കപ്പെടും.

സൂപ്പര്‍ സിനിക്കിന്റെ കണ്ണാടിയാണ് ഈ പാര്‍ട്ടികളെ നോക്കാന്‍ ഉപയോഗിക്കേണ്ടതെന്നു തോന്നുന്നു. വ്യക്തിപരമായ അഭിപ്രായം മാത്രമാണേ....

കിരണ്‍ തോമസ് തോമ്പില്‍ said...

കോണ്‍ഗ്രസിനേപ്പോലെ CPM നേക്കണ്ടാല്‍ തീരുന്ന പ്രശ്നമെ ഉള്ളൂ. അങ്ങനെ കാണാന്‍ കഴിയുന്നില്ല. സത്യത്തില്‍ ഇന്ന് നടക്കുന്നത്‌ ക്കോണ്‍ഗ്രസിന്റെ തനി ആവര്‍ത്തനം മാത്രമാണ്‌. കരുണാകരനും ആന്റണിയും തമ്മിലടിക്കുന്നു. പരസ്യമായി വിഷുപ്പലക്കുന്നു, മുന വച്ച്‌ പത്രപ്രവര്‍ത്തകരോട്‌ സംസാരിക്കുന്നു. അവസാനം ഹൈക്കമാന്റിടപെടുന്നു. ഇന്ന് അത്‌ VS പിണറായി PB എന്നരീതിയില്‍ ആയി. ഇതിന്‌ ഞാന്‍ ഒരു ഷോര്‍ട്ട്‌ ഫോറം കൊടുക്കുകയാണ്‌ VPP.

മുക്കുവന്‍ said...

എനിക്ക് തോന്നുന്നത്, ഫാരിസിന് ഒരു ഡോക്ടറേറ്റ് നല്‍കി, എം.ബി.എ. ക്കു. ഒരു വിസിറ്റിഗ് പ്രൊഫസ്സൊര്‍ ആക്കണം എന്നാണു.

മണി said...

ചിത്രകാരന്,
ഫാരീസിന്റെ പ്രകടനം മികച്ചതു തന്നെ ആണെന്ന് സമ്മതിക്കാം. പക്ഷെ അദ്ദേഹം ഒരു പ്രതിഭ ( ബിസിനസ്) ആണെന്ന് അനുമാനിക്കാന്‍ തക്കതൊന്നും അഭിമുഖത്തില്‍ നിന്നും ലഭിക്കുന്നില്ലല്ലോ.
ഒരു പക്ഷെ ആ അഭിമുഖം നടത്തിയത് ഇന്‍ഡ്യാ വിഷന്‍ നികേഷ് ആയിരുന്നുവെങ്കില്‍, ഫാരീസിനു ശോഭിക്കാന്‍ കഴിയുമായിരുന്നുവോ?

കിരണ്‍ പറയുന്നത് ശരിയാണ്,എന്നാല്‍ മാരീചനെപ്പോലെ ചിന്തിക്കാനാവുന്നുമില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

മണി മരീചന്‍ പറഞ്ഞതില്‍ ഒരു കാര്യമുണ്ട്‌. മാതൃഭുമിയുടെ യക്ഷിക്കഥ ഏറ്റുപിടിച്ച്‌ ചര്‍ച്ച ചെയ്തത്‌ ഇന്ത്യാ വിഷനാണ്‌ നികേഷിന്‌ ചാനലിനെ ന്യായികരിക്കേണ്ടി വരും. പിന്നെ ഇതേ പോലെ ഉള്ള പാര്‍ട്ടി വിഷയങ്ങളില്‍ VS പക്ഷം പിടിക്കുകയും ചെയ്യുന്ന ആളാണ്‌ നികേഷ്‌.

കിരണ്‍ തോമസ് തോമ്പില്‍ said...

എനിക്ക്‌ തോന്നിയ മറ്റൊരു കാര്യം പങ്കുവയ്ക്കട്ടേ. VS ഫാരിസിനെ ബന്ധപ്പെട്ടു എന്നതില്‍ എന്താണ്‌ ഇത്ര വാര്‍ത്താ മൂല്യം. ഫാരിസ്‌ ആ ബന്ധപ്പെടല്‍ എന്തിനാണ്‌ എന്ന് പറഞ്ഞിട്ടില്ല എന്നതൊഴിച്ചാല്‍ മറ്റൊരു ദുസൂചനയും അതില്‍ ഇല്ല. മാത്രവുമല്ല ബിഷപ്പിനൊപ്പം എന്തെങ്കിലും തെറ്റായ ഇടപെടലിന്‌ സാധ്യതയുമില്ല. തെറ്റായ കാര്യമാണ്‌ എന്ന് ചിന്തിക്കതിരിക്കനുള്ള കാരണം ബിഷപ്പിന്റെ പ്രതിഛായയെ അത്‌ ബാധിക്കും എന്നുള്ളതുകൊന്റ്‌ ഫാരിസ്‌ അങ്ങനെ പറയില്ല. ഇനി നാളെ ഫാരിസും പിതാവും കൂറ്റി ഇങ്ങനെ ഒരു വിശദീകരണം നല്‍കിയെന്ന് ധരിക്കുക.

ദീപികയിലെ VS നെ വിമര്‍ശിക്കുന്ന വാര്‍ത്തകളെക്കുറിച്ച്‌ ചോദിക്കനോ അല്ലെങ്കില്‍ ആരാണ്‌ ഫാരിസ്‌ എന്നറിയാനോ VS അറക്കലുമായി ബന്ധപ്പെട്ടിരിക്കാം. അപ്പോള്‍ ബിഷപ്പ്‌ ഫോണ്‍ ഫാരിസിന്‌ നല്‍കി എന്ന് വിചാരിക്കുക. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ. ഫാരിസ്‌ മറ്റൊന്നും പറയാത്ത സ്ഥിതിക്ക്‌ VS ന്‌ എന്തെങ്കിലും പ്രശ്നം ഇതില ഇല്ല.

ജിം said...

അളിയാ,
VS ബന്ധപ്പെട്ടിട്ടുണ്ട് എന്ന ഫാരിസിന്റെ പ്രസ്ഥാവനക്ക് , അങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ലെന്നല്ലേ VS മറുപടി പറഞ്ഞത്? ഇങ്ങനെയെന്തെങ്കിലുമായിരുന്നെങ്കില്‍ പിന്നെ VS എന്തിനത് മറയ്ക്കണം?
ഒന്നുകില്‍ അത് ഉണ്ടായിട്ടില്ല, അല്ലെങ്കില്‍ VS എന്തോ ഒളിക്കുന്നുണ്ട്.
ഏതായാലും ബിഷപ്പ് വഴിയാണ് എന്നു ഫാരിസ് പറഞ്ഞു പോയതുകൊണ്ട്, കൂടുതല്‍ വിശദീകരണം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നു തോന്നുന്നില്ല ;-)

കിരണ്‍ തോമസ് തോമ്പില്‍ said...

ജിം അതാണ്‌ ഫാരിസിന്റെ ബുദ്ധി . ബിഷപ്പിന്റെ പേരുള്ളതുകൊണ്ട്‌ കുത്തക മാധ്യമങ്ങള്‍ക്ക്‌ VS നെ മാത്രം പിന്തുണക്കുന്ന കളി നടത്താന്‍ കഴിയില്ല. ചെസ്സില്‍ ചെക്ക്‌ വയ്ക്കുന്നത്‌ പോലെയുള്ള ഒരു നീക്കമാണ്‌ ഫാരിസ്‌ നടത്തിയത്‌. എങ്ങോട്ട്‌ തിരിഞ്ഞാലും അറക്കല്‍ .

വിന്‍സ് said...

business magnets faris inte kaalkal thozhuthu pani padikkanam. what a fricking smart guy? adhoolookathirunnu aarum ariyathey aarum kaanathey karukkal neekkunna business genius. PT USHAKKU 1.5 crores koduthittundennu PT USHA thanney paranjappol FARIS enthokkey kalla kalikal kalichittundengilum athokkey wipe out aayi. Smart Bastard.

oru 50-60 vayassu rangeil janam pratheekshicha faris oru naal uyathezhunnettu tv il prethyaksha pettappol prayam around 30-35.

idheham enthu business nadathunnu, enganey panam undakkunnu ennokkey ullathu ippol prasaktham alla.

oru moonnalu maasam koodi kazhinjal BERLY THOMAS ezhuthiyathu pooley ninnaal mathi mukhyan aavan pattumaayirikkum.

മാരാര്‍ said...

കിരണ്‍ വളരെ വേദനയോടെ എഴുതിയ ഒരു പോസ്റ്റാണിതെന്നു തോന്നുന്നു. വായിക്കുകയും കമന്റുകയും ചെയ്യുന്ന എനിക്കും സി പി എമ്മിലെ ഈ നാടകങ്ങള്‍ കാണുമ്പോള്‍ വേദനയുണ്ട്.
കോണ്‍ഗ്രസ്സിനെയും സിപി‌എമ്മിനെയും ഒരേപോലെ കാണുന്ന ഒരു അരാഷ്ട്രീയ ചിന്താഗതിയിലേക്കാണ് ഇതു മാര്‍ക്സിസ്റ്റ് അനുഭാവികളെ കൊണ്ടെത്തിക്കുക.

പിന്നെ ഫാരിസിന്റെ മുഖാമുഖം കൊണ്ട് ആര്‍ക്കെന്തു നേട്ടമുണ്ടാകും എന്നതറിയില്ല. കോട്ടങ്ങളാണ് കൂടുതല്‍. വി‌എസ്സ് താനുമായി ബന്ധപ്പെട്ടിരുന്നു എന്ന ഫാരിസിന്റെ “വെളിപ്പെടുത്തല്‍” ഒരിളക്കവുമുണ്ടാക്കന്‍ പോകുന്നില്ല. കാരണം 1) എന്തിനുവേണ്ടിയാണെന്നു ഫാരിസ് പറയാത്തത് .
2) സാക്ഷിയായ “അറക്കലച്ചനും” ഫാരിസുമായി ഉള്ള അടുപ്പം കാരണം ഒരാള്‍ പറഞ്ഞത് മറ്റെയാള്‍ എതിര്‍ക്കുകയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ ഈ സാക്ഷിക്കു യാതൊരു വിലയും ജനം കല്‍പ്പിക്കുകയില്ല.

ഫാരിസിന്റെ ഈ പ്രസ്താവന തിരിച്ചടിക്കാനാണു സാദ്ധ്യത. ആ തിരിച്ചടി കൊള്ളുന്നത് പിണറായിക്കായിരിക്കും . ഗ്രൂപ്പു കളിയില്‍ ഈ നീക്കം പിണറായിക്കും പിഴച്ചു എന്നു തോന്നുന്നു.

Siju | സിജു said...

ഫാരിസിന്റെ ഇന്റര്‍വ്യൂ ഒരു ഗൂഡാലോചനയായിരുന്നുവെന്ന് തെളിയിക്കപെടാത്തിടത്തോളം കാലം ഫാരിസ് ഹീറോ തന്നെ. ഇന്റര്‍വ്യൂവിന്റെ രണ്ട് ഭാഗങ്ങളും ഫാരിസ് നിറഞ്ഞു നില്‍ക്കുകയായിരുന്നു. പിണറായിയുടെ വെറും ഒരു ബിനാമി മാത്രമാണ് ഫാരിസെന്ന് കരുതാന്‍ പറ്റില്ല.

ഇന്റര്‍വ്യൂ കണ്ടപ്പോള്‍ രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസിനെയാണ് ഓര്‍മ്മ വന്നത്

ഫാരിസ് പറഞ്ഞ അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം കൂടിയുണ്ട്. കേരളത്തില്‍ രണ്ടായിരം രൂപയ്ക്ക് ഒരു നേരം ഭക്ഷണം കഴിക്കുകയെന്നു പറഞ്ഞാലും മാസം അമ്പതിനായിരം ശമ്പളമെന്നു കേട്ടാലുമെല്ലാം ഞെട്ടുന്നവരാണധികവും. മലയാളി വളരുന്നില്ല. ഇന്തയിലെല്ലായിടത്തും തന്നെ വളര്‍ച്ചയുണ്ടാകുമ്പോള്‍ കേരളം അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു.
സത്യം

മണി said...

കിരണ്‍,
താങ്കള്‍ക്ക് പിണറായി ചായ്‌വ് ഉണ്ടെന്ന് സമ്മതിച്ചതിന് നന്ദി. താങ്കളുടെ പോസ്റ്റുകള്‍ക്കുള്ള ആത്മാര്‍ഥതയാണ് താങ്കളുടെ പോസ്റ്റുകള്‍ വായി ക്കാനും അഭിപ്രായം പറയാനും എന്നപ്പോലുള്ളവരെ പ്രേരിപ്പിക്കുന്നത്.
ചില നിരീക്ഷണങ്ങള്‍:
1. ആ അഭിമുഖം “മനോഹരം” ആണെന്ന് ഒരു പാര്‍ട്ടി വിശ്വാസിക്കും തോന്നില്ല, (പിണറായി പക്ഷത്തിനൊഴിച്ച്). സി പി എം നും, ഇടതുമുന്നണിക്കും ഇതുണ്ടാക്കിവക്കുന്ന ബുദ്ധിമുട്ടുകള്‍ കാണാനിരിക്കുന്നതേയുള്ളു.
2. സി പി എം വിഭാഗീയത വെറും വ്യക്തി വിരോധം മാത്രമായി ലഘൂകരിക്കപ്പെട്ടാലും, അതുണ്ടാക്കിവക്കുന്നത് നാല്ലതൊന്നുമാല്ലോ. നാല്ല കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ എല്ലാം തന്നെ ഈ പോരില്‍ നഷ്ടപ്പെടുത്തുകയല്ലേ?
ഇക്കാര്യത്തില്‍ വി എസ് നുള്ളതിനെക്കാള്‍ ഉത്തരവാദിത്വം പീണറായിക്കു തെന്നയണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു, അല്ല പറയുന്നു, ആരും ചാടിക്കയറി തല്ലരുതേ!
3. ഈ പരിപാടി കണ്ട പുളകിതരായവര്‍ ഏത് വിഭാഗം പ്രേക്ഷകര്‍ ആയിരിക്കും?

ലൂസ് പയ്യന്‍ said...

ഹ.. ഹ സ:ഫാരിസ് സിന്ദാബാദ് !

Marichan said...

മണി പറഞ്ഞത്.- കിരണ്‍ പറയുന്നത് ശരിയാണ്,എന്നാല്‍ മാരീചനെപ്പോലെ ചിന്തിക്കാനാവുന്നുമില്ല.

പ്ലീസ്, മാരീചനെപ്പോലെ ചിന്തിക്കല്ലേ. വയറ്റുപ്പിഴപ്പിന്റെ പ്രശ്നമാണ്. മാരീചന്റെ ചിന്ത മാരീചന്റേതു മാത്രമാകട്ടെ. മറ്റുളളവരുടെ ചിന്ത എതിര്‍വഴിയില്‍ മുന്നേറട്ടെ. അപ്പോഴാണല്ലോ മാരീചനു പ്രസക്തിയുണ്ടാകുന്നത്.

കൈരളിയെ ഒരു മാധ്യമമായി കാണൂ, പ്ലീസ്. ഇക്കാര്യത്തില്‍ ബ്രിട്ടാസിന്റെ പക്ഷമാണ് മാരീചന്‍.

മാതൃഭൂമിയും ഇന്ത്യാവിഷനും ഒരു ഫോട്ടോപോലും സ്വന്തമായില്ലാത്തവന്‍ എന്നു നിലവിളിച്ച ഫാരിസ് കൈരളിയില്‍ പ്രത്യക്ഷപ്പെട്ടെങ്കില്‍ അതവരുടെ മാധ്യമ മിടുക്ക്. ദാറ്റ്സ് മലയാളത്തിനു പോലും അഭിമുഖം അനുവദിക്കാതെയാണ് പഹയന്‍ കൈരളിയില്‍ പ്രത്യക്ഷപ്പെട്ടത്. ഫലമോ മാരീചന് യുട്യൂബില്‍ അഭിമുഖത്തിന്റെ കഷണങ്ങള്‍ കണ്ട് നിര്‍വൃതിയടയേണ്ടി വന്നു.

ധാര്‍മികതാ ചര്‍ച്ചയാണ് ഇവിടെ നടക്കുന്നതെന്നു തോന്നുന്നു. എന്തൊക്കെയോ ചില വ്യാമോഹങ്ങള്‍ മാര്‍ക്സിസ്റ്റു നേതാക്കളെക്കുറിച്ച് വച്ചു പുലര്‍ത്തുകയും അവര്‍ തനി സ്വരൂപം കാണിക്കുമ്പോഴുളള നിരാശയില്‍ നിലവിളിക്കുകയുമാണ് ചില സുഹൃത്തുക്കള്‍.

കൈരളിയുടെ ഇന്റര്‍വ്യൂ കൊണ്ട് ആര്‍ക്കാണ് ഉപയോഗം എന്നൊക്കെയാണ് സഖാവ് അജയകുമാറിനെ അനുകരിച്ച് പലരും ചോദിക്കുന്നത്.

ഓഹരിയുടമകളുടെ വാര്‍ഷിക ജനറല്‍ ബോഡിയിലാണോ ചാനല്‍ ആരുടെ അഭിമുഖം നല്‍കണമെന്നൊക്കെ തീരുമാനിക്കുന്നത്? ടാഡാ കേസില്‍ ജയിലില്‍ പോയ സഞ്ജയ് ദത്തിനു വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ നീക്കി വെച്ച സമയമെത്രയാണെന്നാ വിചാരം. പത്രങ്ങളില്‍ പിറ്റേന്ന് എട്ടുകോളം വാര്‍ത്തയും.

ഇവിടെ എന്തൊരു നെഞ്ചിലടിയും നിലവിളിയും.

ഫാരിസിന്റെ കുറ്റം ഒന്ന് - അയാള്‍ പിണറായിയുടെ സുഹൃത്താണെന്നു പറയപ്പെടുന്നു.

രണ്ട് - ദീപികയില്‍ പിണറായി ഗ്രൂപ്പിന് അനുകൂലമായി വാര്‍ത്ത നല്‍കുന്നു.

മൂന്ന് - സിംഗപ്പൂരില്‍ ഒരഴിമതിക്കേസില്‍ പ്രതിയാണ്.

ഇയാളെ പിടിച്ച് തൂക്കിലിടണ്ടേ. തൂക്കുമരത്തില്‍ കിടന്നാടേണ്ട മോന്തായം കൈരളി ചാനലില്‍ പ്രത്യക്ഷപ്പെടുകയോ? ആരവിടെ, ജോണ്‍ ബ്രിട്ടാസിനെ അടിച്ചു കൊല്ലുക.

Radheyan said...

സിണ്ടിക്കേറ്റും പിണ്ടിക്കേറ്റും

പക്ഷം പിടിക്കാതെ പ്രതികരിക്കാവുന്ന ഒരു വിഷയമല്ല സി.പി.എമ്മില്‍ ഇന്നു നടക്കുന്ന വിവാദപര്‍വ്വം.ഇത് വരെ അച്ചടക്കത്തിന്റെ രേഖകള്‍ക്കുള്ളില്‍ നിന്ന് ഗ്രൂപ്പ് കളിച്ചിരുന്ന പിണറായിയെ അതിന്റെ പുറത്ത് പരോക്ഷമായി എങ്കിലും കൊണ്ടുവരാന്‍ സാധിച്ചത് മാതൃഭൂമിയുടെ വിജയമാണെന്ന് വേണമെങ്കില്‍ പറയാം.

ഔദ്യോഗിക പക്ഷം അഴിമതി ചെയ്താല്‍ അത് ഔദ്യോഗിക അഴിമതി ആവില്ല എന്നാണോ. പണം പിരിക്കുന്നതിന് പരിധിയും നിയന്ത്രണവുമുള്ള പാര്‍ട്ടിയാണ് കമ്മ്യൂ.പാര്‍ട്ടി.അപ്പോള്‍ പാര്‍ട്ടി ആവശ്യത്തിനായാല്‍ പോലും സംശയകരമായ ഭൂതകാലമുള്ളവരുടെ അടുത്ത് നിന്നും പണം പിരിക്കാന്‍ പാടില്ല.ഇനി അങ്ങനെ പിരിക്കുമ്പോള്‍ തന്നെ വന്‍ തുകകള്‍ കൈപ്പറ്റാന്‍ പാടില്ല.അത്തരത്തിലുള്ള സംഭാവനകള്‍ അധികാരത്തിലുള്ളവരെ സ്വാധീനിക്കാനോ പാര്‍ട്ടി നയങ്ങളില്‍ വെള്ളം ചേര്‍ക്കാനോ അല്ല എന്ന് ഉറപ്പ് വരുത്തണം.5000 രൂപായ്ക്ക് മുകളില്‍ സംഭാ‍വന നിശ്ചിത ഘടകം കൂട്ടായി മാത്രമേ സ്വീകരിക്കാവൂ.

ഈ വ്യവസ്ഥകള്‍ ഉറക്കെ പറയാന്‍ ഏത് പാര്‍ട്ടി അനുഭാവിക്കും അര്‍ഹതയുണ്ട്,ബാധ്യതയും.അത് മാത്രമല്ലേ വി.എസ്. ഇക്കാര്യത്തില്‍ ചെയ്തുള്ളൂ.ഫാരിസ് പിണറായുയുടെയോ മറ്റാരുടെയെങ്കിലും ബിനാമി ആണെന്ന് വി.എസ്. പറഞ്ഞിട്ടില്ല.അദ്ദേഹം സംശയത്തിന്റെ നിഴലിലുള്ള വ്യക്തി എന്ന് അര്‍ത്ഥത്തിലാവണം വെറുക്കപ്പെട്ടവന്‍ എന്ന് പറഞ്ഞത്.കുറ്റാരോപിതന്‍ എന്നോ സംശയാസ്പദമായ ഭൂതകാലമുള്ളവനെന്നോ പ്രയോഗിച്ചിരുന്നു എങ്കില്‍ കൂടുതല്‍ ഉചിതമായേനേ.സ്നേഹം,വെറുപ്പ് എന്നിവ വ്യക്തിപരവും നിയമത്തിന് നിര്‍വചിക്കാന്‍ കഴിയാത്തതുമാണ്.ഉദാഹരണത്തിന് ഭഗത് സിംഗ് കുറ്റാരോപിതനായിരുന്നു,പക്ഷെ ആരാധ്യനായിരുന്നു.(ഭഗത് സിങ്ങിനെ ഒരു അന്തര്‍ദേശീയ ബന്ധമുള്ള കള്ളപ്പണക്കാരനെന്ന് അരോപിക്കപ്പെടുന്ന ഒരാളുമായി താരതമ്യം ചെയ്തതല്ല).

ഇതിനെ ചെറുക്കാന്‍ വേറെ ഏത് മാധ്യമം മുന്നോട്ട് വന്നാ‍ലും അത് അവര്‍ മാധ്യമ ധര്‍മ്മം നിര്‍വ്വഹിക്കുകയാണ് ചെയ്യുന്നത്.പക്ഷെ കൈരളി അത് ചെയ്യുമ്പോള്‍ അവര്‍ ചോദ്യം ചെയ്യുന്നതും നിസ്സാരവല്‍ക്കരിക്കാനും ശ്രമിക്കുന്നത് സംഭാവന വാങ്ങുന്നതിനെ കുറിച്ചുള്ള കേന്ദ്രകമ്മിറ്റി മാനദണ്ഡങ്ങളാണ്.ഇനി ഫാരിസ് മാത്യു അറയ്ക്കലിനെ പോലൊരു “പുണ്യാളന്‍” ആയാല്‍ പോലും വന്‍ തുക വാങ്ങുന്നതിനെ കുറിച്ചും സുതാര്യതയെ കുറിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിക്കാനായി തുടങ്ങുന്ന കൈരളി ചാനലിലേക്ക് ഷയര്‍ എടുത്ത് സഹായിക്കുക എന്നതായിരുന്നു കൈരളി രൂപീകരണകാലത്ത് സി.പി.എമ്മിന്റെ സര്‍ക്കുലര്‍.സ്വാഭാവികമായും സംഭാവന സംബന്ധിച്ചുള്ള തികച്ചും പ്രാധാന്യമുള്ള നയത്തെ പൊളിക്കുക വഴി കൈരളി ഇടതു പക്ഷത്തിന് എന്ത് സംന്ദേശമാണ് നല്‍കുന്നത്?

ഇനി മാ‍തൃഭൂമിയെ ചെറുക്കുകയാണ് സിപീ എം മാധ്യമങ്ങള്‍ ചെയ്തതെങ്കില്‍ പാര്‍ട്ടിയുടെ കേന്ദ്ര കമിറ്റി അംഗവും മുഖ്യമന്ത്രിയും സ്ഥാപക നേതാവുമായ വ്യക്തിയെ ദീപിക പോലെ ഒരു കമ്യൂണീസ്റ്റ് വിരുദ്ധ ജിഹ്വ പുലയാട്ടിന് വിധേയമാക്കിയിട്ടും കൈരളിയോ ദേശാഭിമാനിയോ എതിര്‍ത്ത് ഒരു വാക്ക് ഉരിയാടഞ്ഞത് എന്തേ?മാതൃഭൂമി വെച്ച 3 സാമ്പത്തിക ആരോപണങ്ങളും അവര്‍ക്ക് തെളിയിക്കാനായി.പാര്‍ട്ടി അത് നിഷേധിച്ചുമില്ല.പക്ഷെ ദീപിക ഏറെ നാള്‍ എഴുതിയ ഒരു ആരോപണമാണ് രാജീവ് ഗാന്ധി ബയോ-റ്റെക്നോളജി സെന്റര്‍ മുഖ്യമന്ത്രി മകളുടെ ജോലി രക്ഷിക്കാനായി കേന്ദ്രത്തിന് വിട്ട് കൊടുക്കുന്നില്ല എന്നത്.ഈ കഴിഞ്ഞ ദിവസം തന്നെ അത് കേന്ദ്രം ഏറ്റെടുത്തത് ദീപികയുടെ നുണകളുടെ കുമിള തകര്‍ത്തു.ഒരു തരം കാവ്യനീതി.

മൂന്നാര്‍ ഒഴിപ്പിക്കലും ഇടിച്ച് നിരത്തലും പാര്‍ട്ടിയും മുന്നണിയും അംഗീകരിച്ചതും പിബി പ്രശംസിച്ചതുമായ ഒന്നാണല്ലോ.അപ്പോള്‍ അതിനെ വിമര്‍ശിക്കുന്ന ഫാരിസിനെ പാര്‍ട്ടി പത്രവും മറ്റും വിമര്‍ശിക്കേണ്ടേ? എന്ത് കൊണ്ട് അത് സംഭവിക്കുന്നില്ല?

സാന്റിയാഗോ മാര്‍ട്ടിനെയോ വേണുഗോപാലിനെയോ കൈരളി ഇന്റര്‍വ്യൂ ചെയ്യുമോ? (മാര്‍ട്ടിന്റെ കാര്യത്തില്‍ കൂടുതല്‍ ത്രില്‍ ഉണ്ടാകും).സാധ്യതയില്ല കാരണം അവരുടെ വായില്‍ നിന്ന് വി.എസ് വിരുദ്ധ വാക്യങ്ങളൊന്നും പൊഴിയാന്‍ സാധ്യതയില്ല.

പിണറായിയെ തീക്ഷ്ണമായി വിമര്‍ശിക്കുന്ന ഒരാളാണല്ലോ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.ഇന്നദ്ദേഹം കൈരളിയുടെ 50000 ഷയറുകള്‍ ഉപേക്ഷിച്ചിരിക്കുന്നു.ഒരു അഭിമുഖത്തിന് പറ്റിയ മാധ്യമ സാഹചര്യം നിലവില്‍ വന്നിരിക്കുന്നു. ബ്രിട്ടാസിന് പോയി ഒന്ന് ഇന്റര്‍വ്യൂ ചെയ്യാമോ?വടി പിടിക്കും ബ്രിട്ടാസേ..

കിരണ്‍ കാണുന്നത് പോലെ ഇതിനെ തികച്ചും വ്യക്തി പോരാട്ടങ്ങളായി കാണാന്‍ ആവില്ല.ഇതില്‍ പ്രത്യയശാസ്ത്രപ്രശ്നങ്ങളുണ്ടെന്ന് തന്നെയാണ് എന്റെ പക്ഷം.പിന്നെ കളിക്കുന്നത് വ്യക്തികളായത് കൊണ്ട് വ്യക്തിപരമാകുന്നു എന്ന് മാത്രം.

പിണറായിയെ വ്യക്തിപരമായി വളരെയൊന്നും അനുകൂലിക്കാത്ത കിരണിന് അദ്ദേഹത്തിന്റെ നിയോ ലിബറല്‍ ആശയങ്ങള്‍ പഥ്യമാണ്(പിണറായിയുടെ മാധ്യമവക്കീലും അറു ബോറന്‍ ശരീരഭാഷയുടെയും ഉടമയായ എന്‍.മാധവന്‍ കുട്ടിയെ പോലെ).മാധവന്‍ കുട്ടിക്ക് മാത്രമല്ല എം മുകുന്ദന്‍,കെ.ഈ.എന്‍, തുടങ്ങി പലര്‍ക്കും ഈ നിയോ ലിബറല്‍ മാര്‍ഗ്ഗം പഥ്യമാണ്.

എനിക്കും അതിനോട് എതിര്‍പ്പൊന്നുമില്ല.പക്ഷെ തങ്ങള്‍ അനുകൂലിക്കുന്നത് നിയോ ലിബറല്‍ നയങ്ങളെ ആണെന്നും ആഗോളവല്‍ക്കരണത്തില്‍ പെട്ട് സി.പി.എം ഒരു സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ആയെന്നും സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം ഔദ്യോഗിക നേതൃത്വം.അപ്പോള്‍ പിന്നെ കോണ്‍ഗ്രസിനെയും ബിജെപിയേയും പോലെ ആരുടെ പക്കല്‍ നിന്നും രസീതോടു കൂടിയോ അതില്ലാതെയോ പണം പിരിക്കാം.No more hue and cry from interested people.അല്ലാതെ മുയലുകലുടെ ഒപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഹിപ്പോക്രസി അസഹ്യം തന്നെ.

പതാലി said...

കിരണ്‍,
പിണറായി ചായ് വ് ഒരു അപരാഥമല്ലെന്ന് വീണ്ടും ഓര്‍മിപ്പിക്കുന്നു. താങ്കളുടെ നിലപാടുകളുടെ പേരില്‍ പോസ്റ്റുകളില്‍ മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടതില്ല എന്നുതന്നെയാണ് എന്‍റെ അഭിപ്രായം.

മാത്രമല്ല, രാഷ്ട്രീയവും അല്ലാത്തതുമായ ആഭിമുഖ്യങ്ങള്‍ വരികള്‍ക്കിടയില്‍ മനസിലാക്കപ്പെടേണ്ടതാണ്.ഇത്തരം മുന്‍കൂര്‍ ജാമ്യങ്ങള്‍ അതേക്കുറിച്ച് അറിയാത്തവരിലും അത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ലാത്തവരിലും സംശയമുണ്ടാക്കും.

രഹസ്യ മനുഷ്യനെ കണ്ടെത്തിയെന്നും ഉദാത്ത മാധ്യമ പ്രവര്‍ത്തനം നടത്തിയെന്നുമൊക്കെയുള്ള കൈരളിയുടെയും ബ്രിട്ടാസിന്‍റെയും അവകാശ വാദങ്ങള്‍ അതേപടി വിഴുങ്ങുന്നവര്‍ ഇപ്പോഴുമുണ്ട്.

പിണറായിയുടെ സുഹൃത്താണ് ഫാരിസെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.പിണറായി വിഭാഗത്തിനുവേണ്ടി കയ്യും മെയ്യും മറന്ന് പൊരുതുന്ന ദീപികയുടെ ചെയര്‍മാനുമാണ് അദ്ദേഹം.
കൈരളി ചാനലിന്‍റെ ചെയര്‍മാനായ മമ്മൂട്ടി ഇടക്കിടെ ഫാരിസിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു(ഇത് തെറ്റാണെന്ന് ആരോപിക്കുകയല്ല). അടിസ്ഥാന പരമായി തന്‍റെ കുടുംബം ഇടതുപക്ഷ ചിന്താഗതിക്കാരാണെന്ന് ഫാരിസ് വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് പണം കൊടുത്തതാണ് ഫാരിസിനെച്ചൊല്ലി ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍-സാഹചര്യങ്ങള്‍ ഇതായിരിക്കെ കൈരളി ചാനലിന് ഫാരിസിനെ കണ്ടെത്തുന്നതിനും ഒരു അഭിമുഖം തരപ്പെടുത്തുന്നതിനുമൊക്കെ വേണ്ടിവരുന്ന സാഹസികത ഏതു കൊച്ചുകുട്ടിക്കും ഊഹിക്കാവുന്നതേയുള്ളൂ.

കേരളത്തെലെ മറ്റേതെങ്കിലും ചാനലോ പത്രമോ വെബ്സൈറ്റോ കഥാനായകനെ തേടിപ്പിടിക്കാന്‍ ശ്രമിച്ചെന്നിരിക്കട്ടെ. അവര്‍ക്ക് അഭിമുഖം കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഫാരിസ് തന്നെയല്ലേ. ഏഷ്യാനെറ്റ് തന്നെ ബന്ധപ്പെട്ടപ്പോള്‍ കൈരളിക്ക് അഭിമുഖം കൊടുത്തു എന്നായിരുന്നു പ്രതികരണമെന്ന് കഴിഞ്ഞ ദിവസം ന്യൂസ് അവറില്‍ വിനു വി. ജോണ്‍ പറയുന്നതു കേട്ടു.

ബ്രീട്ടാസിന്‍റെ അഭിമുഖത്തെ വന്പന്‍ സംഭവമായും ഉദാത്ത മാധ്യമ പ്രവര്‍ത്തനായും ചിത്രീകരിക്കുന്നവരോട് സഹതപിക്കാനല്ലാതെ മറ്റെന്താണ് കഴിയുക?.
മലയാള മാധ്യമ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട സംഭവങ്ങളിലൊന്നാണ് ഈ അഭിമുഖം എന്നതില്‍ രണ്ട് അഭിപ്രായമില്ല.

പരിപാടിയുടെ നാടകീയ സ്വഭാവത്തിനൊപ്പം രാഷ്ട്രീയ മാനംകൂടി കണക്കിലെടുക്കുന്പോഴാണ് കൈരളിയുടെ നടപടി എത്രമാത്രം ഗൗരവതരമാണെന്ന് വ്യക്തമാവുക.

കേരളത്തിന്‍റെ പ്രണോയ് റോയ് എന്നൊക്കെ ബ്രിട്ടാസിനെ വാഴ്ത്തുന്നവര്‍ ബ്രിട്ടാസ് വിഴുങ്ങിക്കളഞ്ഞ ഒരുപാടു ചോദ്യങ്ങളെക്കുറിച്ച് എന്തുകൊണ്ട് ചിന്തിക്കുന്നില്ല?. ബിഷപ്പ് തനിക്ക് പിതൃതുല്യനാണെന്ന ഫാരിസിന്‍റെ പ്രസ്താവനയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പലതും ബ്രിട്ടാസിന് അറിയേണ്ടിയിരുന്നില്ല. കാരണം ഫാരിസിന് കളം നിറഞ്ഞു കളിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ബ്രിട്ടാസിന്‍റെ ചുമതല.

ബ്രിട്ടാസിന്‍റെ അഭിമുഖങ്ങളിലെ മാസ്റ്റര്‍ പീസാണ് ഇതെന്ന് അഭിപ്രായമുള്ളവര്‍ ഇതിന്‍റെ ഒരു കോപ്പി എടുത്ത് ഇതുവരെ ബ്രിട്ടാസിന്‍റെ പരിപാടി കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് (മറ്റു ചാനലുകളിലെ, പ്രത്യേകിച്ച് അന്യഭാഷ ചാനലുകളിലെ അഭിമുഖങ്ങള്‍ കാണുന്ന ആളായിരിക്കണം) കാണാന്‍ നല്‍കുക. അഭിപ്രായം തേടുക

പിന്നെ പുലിക്കുന്നേലിന്‍റെ കാര്യം. ഫാരിസിന്‍റെ നേതൃത്വത്തില്‍ ദീപികയില്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്പോള്‍ അതേക്കുറിച്ച് പുറം ലോകത്തെ അറിയിക്കാന്‍ ഈപ്പറയുന്ന മാതൃഭൂമിപോലും തയാറായിരുന്നില്ല. അന്ന് ചെറിയ തോതിലെങ്കിലും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് മാധ്യമം ദിനപ്പത്രം മാത്രമാണ്. ശക്തമായ ഇടെപെടല്‍ നടത്തിയത് കേരള ശബ്ദവും ഓശാനയുമായിരുന്നു. വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് യഥാസമയം വിവരങ്ങള്‍ കിട്ടിയിരുന്നെങ്കിലും പരസ്യമായി പ്രതികരിക്കാന്‍ തയാറായത് തൊടുപുഴ എം.എല്‍.എ ആയിരുന്ന പി.ടി തോമസ് മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി തോമസിന്‍റെ പരാജയത്തിന് ഇതും കാരണമായി(വിശ്വാസികള്‍ക്ക് ദീപികയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യം വന്നു തുടങ്ങുന്നത് ഇപ്പോഴാണല്ലോ).

വി.എസ് ഫാരിസിനെ ബന്ധപ്പെട്ടു എന്നതു സംബന്ധിച്ച് കിരണിന്‍റെ ഭാവന അല്‍പ്പം കടന്നുപോയെന്നു തോന്നുന്നു. മാര്‍. മാത്യു അറക്കല്‍ പ്രതിഛായെക്കുറിച്ച് അത്ര ആശങ്കയുള്ള ബിഷപ്പല്ലെന്ന് അന്വേഷിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. പക്ഷെ കിരണ്‍ പറഞ്ഞപോലെ മാധ്യമങ്ങള്‍ ബിഷപ്പിനെ തൊട്ടു കളിക്കില്ല എന്നൊരു സുരക്ഷിത വശമുണ്ട്.

രാധേയന്‍റെ വിലയിരുത്തലുകള്‍ കൂടുതല്‍ വസ്തുനിഷ്ടമാണ്. രാധേയന്‍ അച്യുതാനന്ദ പക്ഷക്കാരനാണെന്ന് ആദ്യം ആരാണ് പ്രഖ്യാപിക്കുക എന്ന് അറിയാന്‍ കാത്തിരിക്കുന്നു.

Marichan said...

ഉദാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ അളവുകോലുകള്‍ കയ്യിലുളളവര്‍ക്ക് അഭിവാദ്യങ്ങള്‍. അവരുടെ സഹതാപം കിട്ടുന്നതു പോലും മഹാകാര്യമത്രേ.

അവനവന്റെ തോന്നലുകള്‍ രണ്ടഭിപ്രായമില്ലാത്തതാണെന്നും സര്‍വോപരി ശാശ്വത സത്യങ്ങളാണെന്നും ഉറക്കെയുറക്കെ പ്രഖ്യാപിക്കലാകുന്നു, യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം.

അഭിമുഖങ്ങളില്‍ എങ്ങനെ ചോദ്യം ചോദിക്കണമെന്നു പഠിക്കാന്‍ ബ്രിട്ടാസ് ആദ്യം ദീപികയില്‍ ജോലി ചെയ്യട്ടേ. പിന്നെ ദുബായിലെ ട്യൂഷന്‍ സെന്ററില്‍ ഇന്റേണല്‍ഷിപ്പും ചെയ്യട്ടേ.

കൈരളിയുടെ മാധ്യമ സാഹസികതയുടെ ആഴങ്ങള്‍ അറിയുന്ന കൊച്ചുകുട്ടികളേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍ ഒന്നും അറിയാത്ത കുറേപ്പേരുളള ലോകത്തില്‍ നിങ്ങളുടെ സ്ഥാനം മഹത്തരമത്രേ.

കൈരളി ചാനല്‍ ജാഗ്രത. മലയാള മാധ്യമചരിത്രത്തിന്റെ കണക്കെഴുത്തു സൂക്ഷിപ്പുകാര്‍ സദാ ഉണര്‍ന്നിരിപ്പുണ്ട്.

വൃത്തികെട്ടതെന്നെങ്ങാനും നിങ്ങളുടെ പരിപാടിയെ അവര്‍ മുദ്രകുത്തിക്കഴിഞ്ഞാല്‍ പിന്നെ ഒരുപഗ്രഹവും നിങ്ങളുടെ സിഗ്നല്‍ സ്വീകരിക്കുകയില്ല.

ഒരു ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലും നിങ്ങളുടെ ചാനല്‍ തരംഗങ്ങള്‍ ഓടില്ല. അതുകൊണ്ട് ദയവായി എന്തുചെയ്യും മുമ്പും പ്രസ്തുത ചരിത്രകാരന്മാരുടെ അനുവാദം വാങ്ങുക.

ജോണ്‍ ബ്രിട്ടാസ് ശ്രദ്ധിക്കുക. ഫാരിസുമായുളള അഭിമുഖങ്ങളില്‍ താങ്കള്‍ ചില ചോദ്യങ്ങള്‍ വിഴുങ്ങിയതായി ആരോപണമുണ്ട്.

ഛര്‍ദ്ദിപ്പിച്ചും വയറിളക്കിയും ആ ചോദ്യങ്ങളെ പുറത്തെടുക്കാന്‍ ഉദാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ഐഎസ്ഒ മാനദണ്ഡങ്ങള്‍ കൈവശമുളളവര്‍ ‍ ഏതുനിമിഷവും ചാനല്‍ സ്റ്റുഡിയോയിലെത്താം.

ഒന്നുകില്‍ അവരുടെ അന്തിമവിധിയ്ക്ക് കീഴടങ്ങുക. അല്ലെങ്കില്‍ നാടുവിടുക.

Radheyan said...

ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം ശരണം

Marichan said...

ഹൊ. ഉത്തരം മുട്ടിച്ചു കളഞ്ഞു. കൊച്ചു കളളന്‍...

അമല്‍ | Amal (വാവക്കാടന്‍) said...

ഉന്നതാധികാരി സമിതി അംഗവും, സ്ഥാപക നേതാവുമായ ഒരു നേതാവിനെതിരെ പ്രതികരിക്കാന്‍, ആ പാര്‍ട്ടിയുടെ തന്നെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനല്‍ അവസരമൊരുക്കി എന്നതാണ് പ്രശ്നം.
പിണറായി അറിയാതെയാണോ, ഇങ്ങനെ ഒരു അഭിമുഖം വന്നത്? വിശ്വസിക്കാന്‍ പ്രയാസമാണ്.
ചോദിച്ച ചോദ്യങ്ങളില്‍, വി.എസ്-നെതിരെ ഉത്തരങ്ങള്‍ പറയൂ, എന്ന ഒരു ധ്വനി ഉണ്ടായിരുന്നതു പോലെ തോന്നി(ചോദ്യങ്ങള്‍ കൃത്യമായി ഓര്‍മ്മയില്ല)
വി എസ്-നെതിരെ അടിക്കാന്‍ കിട്ടിയ(?) ഒരു വടിക്ക് വേണ്ടി, പിണറായി ഓര്‍ഗനൈസ് ചെയ്ത് പാളിപ്പോയ ഒരു നാടകമായിട്ടാണ് എനിക്കിതു കണ്ടപ്പോള്‍ തോന്നിയത്. പിണറായി ചെയ്യുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിനു തന്നെ വിനയായി മാറുന്നതാണ്, ബൂര്‍ഷ്വാ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ ആരോ വഴി തെറ്റിക്കുന്നുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതില്‍ എനിക്ക്‌ മറുപടി പറയേണ്ടത്‌ രാധേയനോട്‌ മാത്രമാണ്‌. വ്യക്തിപരമായി പിണറയോട്‌ പഥ്യമില്ലെങ്കിലും അദ്ദേഹത്തിന്റെ നിയോ ലിബറല്‍ ആശയങ്ങളോടുള്ള പ്രതിബദ്ധതയാണ്‌ എന്നെ പിണറായിലേക്ക്‌ അടുപ്പിക്കുന്നത്‌. വളരെ നല്ല നിരീക്ഷണം. ഇനി എന്റെ ചോദ്യം സത്യത്തില്‍ പിണറായി മാത്രമായി എന്തെങ്കിലും ഒരു പ്രത്യേക ആശയം മുന്നോട്ട്‌ വച്ചിട്ടുണ്ടോ ? അല്ലെങ്കില്‍ CPM ന്റെ നയമല്ലാത്ത എന്താണ്‌ പിണറായി മുന്നോട്റ്റ്‌ വച്ചിട്ടുള്ളത്‌ ( സംഭാവന പിരിക്കുന്നത്‌ എങ്ങനെ എന്നത്‌ ഇവിടെ വിഷയമല്ലല്ലോ അതില്‍ എനിക്കും അഭിപ്രായ വ്യത്യാസമുണ്ട്‌). ബംഗാളില്‍ നടപ്പിലാക്കാത്ത എന്തെങ്കിലും കാര്യങ്ങള്‍ നടത്താന്‍ പിണറായി പക്ഷം ആവശ്യപ്പെട്ടിട്ടുണ്ടോ . ഇതല്ലാതെ എന്തെങ്കിലും ആണോ VS പക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്‌ . അല്ലെങ്കില്‍ അത്‌ CPM ന്റെ നയത്തിന്‌ എതിരായ കാര്യമാണ്‌. അപ്പോള്‍ പിണറായി വിഭാഗത്തിന്റെ നിലപാടിന്‌ എതിര്‌ എന്നല്ല് VS ന്റെ നിലപാടിനെ കാണേണ്ടത്‌ മറിച്ച്‌ മൊത്തം CPM ന്റെ നിലപടിനെതിര്‌ എന്നാണല്ലോ. അപ്പോള്‍ സത്യം തുറന്ന് പറയേണ്ടത്‌ കാരാട്ടും VS ഉം ആണ്‌.

Radheyan said...

കിരണ്‍,ഇവിടെയെത്തുമ്പോള്‍ ഇത് വളരെ ഗഹനമായ ഒരു താത്വിക വിഷയമാണ്.ഒരു പക്ഷെ 50കള്‍ക്ക് ശേഷം ലോക കമ്മ്യൂണിസം തുടര്‍ച്ചയായി നേരിടുന്ന പ്രശ്നം.

ഒരു ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ വര്‍ത്തിക്കുന്നതും എങ്കിലും വിപ്ലവഭരണകൂടം അന്തിമ ലക്‌ഷ്യവുമായി നില്‍ക്കുന്ന കമ്മ്യൂ.പാര്‍ട്ടിക്ക് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകും.ഇതെങ്ങനെ നേരിടും എന്ന് മാര്‍ക്സിനെയോ ലെനിനെയോ പോലുള്ള ആചാര്യന്മാര്‍ കാര്യമായി പറയുന്നുമില്ല.കാരണം തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലെ ഭരണകൂടത്തെയാണ് അവര്‍ വിഭാവനം ചെയ്തതും പ്രയോഗവല്‍ക്കരിച്ചതും.

ബംഗാളില്‍ ചെയ്യുന്നതും ചൈനയില്‍ ചെയ്തതുമായ കാര്യങ്ങളേ പി.വിജയന്‍ ഇവിടെയും നടപ്പാ‍ക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നത് ഞാനും അംഗീകരിക്കുന്നു.പക്ഷെ അതില്‍ കമ്മ്യൂണിസം എവിടെ എന്ന ചോദ്യം അപ്പോഴും ഞാന്‍ ചോദിക്കുകയാണ്.2001 മുതല്‍ ചൈനയെ അടുത്തറിയുന്ന വ്യക്തിയാണ് ഞാന്‍.അവിടെ വെള്ളത്തില്‍ കലക്കിയ അനിക്ക് സ്പ്രേ പോലെയാണ് കമ്മ്യൂണിസം.പൊടി പോലുമില്ല കണ്ടു പിടിക്കാന്‍.ഇടം തോളിനോട് ചേര്‍ത്ത് ചെങ്കൊടിയും അകാശത്തൊലേക്ക് ചുരുട്ടിയെറിഞ്ഞ വലത് മുഷ്ഠിയുമായി വിപ്ലവസ്വപ്നങ്ങള്‍ തേടി കാതങ്ങള്‍ നടന്ന എന്നെ പോലെ പലര്‍ക്കും ഇത് അംഗീകരിക്കാന്‍ വിഷമമുള്ളതാണ്.
വിശദമായി ഒരു പോസ്റ്റാ‍ക്കാന്‍ ശ്രമിക്കാം

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ ഒറ്റച്ചോദ്യം പണ്ട്‌ ഇവിടെ കമ്യൂണിസം ഉണ്ടായിരുന്നോ. അതായത്‌ കേരളത്തില്‍. എന്റെ വിശ്വാസം ഇല്ലാ എന്നാണ്‌. പണ്ടത്തെ സാഹചര്യങ്ങളില്‍ അത്‌ ഒരു രീതിയില്‍ നില നിന്നു. ഇന്നത്തെ സാഹചര്യത്തില്‍ അത്‌ മറ്റൊരു രീതിയിലേക്ക്‌ പോകണം. അല്ലാതെ ഇവിടെ നിലനിന്നിട്ടില്ലാത്ത ഒന്നിനു വേണ്ടിയാണ്‌ VS നിലകൊള്ളുന്നത്‌ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. കാരണം VS ന്റെ ചരിത്രം നമ്മുടെ മുന്നില്‍ ഉണ്ടെല്ലോ.


മരീചന്റെ ഈ thatsmalayalam ലേഖനം വായിക്കുന്നത്‌ ഈ അവസര്‍ത്തില്‍ നല്ലതായിരിക്കും

കൃഷ്‌ | krish said...

കൈരളിയിലെ ഫാരിസ് ഇന്റ്ര്വ്യൂ രണ്ട് ഭാഗവും കണ്ടിരുന്നു. അതില്‍ ചിലയിടത്തെങ്കിലും ഒരു നാടകീയത അനുഭവപ്പെട്ടിരുന്നു.
അതിനുശേഷം ഇന്ത്യാവിഷനില്‍ ഈ സംഭവത്തെ കുറിച്ചുള്ള സംവാദവും കണ്ടു.
കിരണ്‍ന്റെ പോസ്റ്റ് ഈ അവസരത്തില്‍ നന്നായി.

Radheyan said...

മാരീചന്റെ ആക്ഷേപഹാസ്യം രസമുണ്ട്.പറയുന്ന കാര്യങ്ങള്‍ കുറച്ച് കൂടി അടുത്ത് എനിക്കറിയാവുന്നത് തന്നെ.പുതിയ വെളിച്ചമൊന്നും അത് തരുന്നില്ല.

വി.എസിന് ഗ്രൂപ്പ് കളിക്കാനറിയില്ല എന്ന് പറഞ്ഞു കൂടാ.നിര്‍ണ്ണായകമായ ഒരു നീക്കത്തില്‍ പിണറായിയെ ചടയന്റെ പിന്‍ഗാമിയാക്കിയതില്‍ പിഴച്ചു എന്ന് വേണമെങ്കില്‍ പറയാം.

പക്ഷെ വി.എസ് എന്ന വ്യക്തി ഒരിക്കലും എന്റെ ബോതറേഷന്‍ അല്ല.പക്ഷെ ഈ പടക്കളം ജയിക്കനെങ്കിലും അദ്ദേഹം ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ പ്രസക്തമെന്ന് കരുതുന്നു.

ബാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം ഞാന്‍ മറ്റൊരു പോസ്റ്റില്‍ തേടുകയാണ്.സമയമനുസരിച്ച് പൂര്‍ത്തിയാക്കി താങ്ങാം

vimathan said...

കിരണ്‍, രാധേയന്‍, സി പി എമ്മിനകത്തെ “വിഭാഗീയതകള്‍” അല്ലെങ്കില്‍ സ: അച്യുതാനന്ദനനും, സ: പിണറായിയും നേതൃത്വം കൊടുക്കുന്ന ചേരികള്‍ തമ്മിലുള്ള തര്‍ക്കം, പ്രത്യശാസ്ത്രപരമാണെന്നും, അല്ലാ മറിച്ച് വെറും വ്യക്തികള്‍ തമ്മിലുള്ള കിട മത്സരമാണെന്നും മാധ്യമങള്‍ മാറി മാറി എഴുതാ‍റുണ്ട്. പക്ഷെ ഈ വിഷയം, സി പി എമ്മിന്റെ പ്രത്യയശാസ്ത്രം എന്താണ് എന്നുള്ളതിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ മാധ്യമങള്‍ ശ്രമിച്ച് കണ്ടീട്ടില്ല. ആത്യന്തിക ലക്ഷ്യം വര്‍ഗ്ഗരഹിത്മായ, ഭരണകൂട രഹിതമായ കമ്മ്യൂണിസം ആണെന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സി പി എം ഇന്ത്യയിലെ അവരുടെ വിപ്ലവ ലൈനായി ഉയര്‍ത്തിപിടിച്ചിരിക്കുന്നത്, “സോഷ്യലിസ്റ്റ് വിപ്ലവം” അല്ലാ മറിച്ച് “ജനകീയ ജനാധിപത്യ വിപ്ലവം” എന്നതാണ്. അതായത് ചരിത്രപരമായി നോക്കിയാല്‍ അതാത് രാജ്യങളിലെ ദേശീയ ബൂര്‍ഷ്വാസി നടത്തേണ്ട ഫ്യൂഡലിസ്റ്റ്-നാടുവാഴിത്ത വിരുദ്ധ കടമകള്‍ കൂടി ഈ ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു എന്നര്‍ത്ഥം. 1957ല്‍ അധികാരത്തില്‍ വന്നപ്പോള്‍ സ: ഇ എം എസ്സ് പറഞ്ഞതും “ഞങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് നയങള്‍ അല്ലാ മറിച്ച് കോണ്‍ഗ്രസ്സ് നടപ്പിലാക്കാന്‍ മടിക്കുന്ന കോണ്‍ഗസ്സിന്റെ തന്റെ പ്രഖ്യാപിത നയങള്‍ മാത്രമാണ് ” എന്നാണ്. ഒരു ബൂര്‍ഷ്വാ ജനാധിപത്യ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ട്,അതും, ഒരു സംസ്ഥാനത്തില്‍ ഭരണം ലഭിച്ചാല്‍ സോഷ്യലിസം നടപ്പിലാക്കാന്‍ പറ്റില്ലാ എന്ന് മാത്രമല്ല തങ്കളുടെ വിപ്ലവ അജണ്ടയില്‍ സോഷ്യലിസം അല്ലാ അടിയന്തിര കടമ, മറിച്ച് ജനകീയ ജനാധിപത്യ വിപ്ലവമാണ് എന്ന് തുറന്ന് പറഞ്ഞ ഒരു പാര്‍ട്ടിയായിരുന്നു, അവിഭജിത സി പി ഐയും, അതില്‍ നിന്നും പുറത്ത് വന്നവര്‍ രൂപീകരിച്ച സി പി എമ്മും. ഈ പ്രത്യശാസ്ത്ര തുടര്‍ച്ച മാത്രമാണ്, ഇന്ന് സ: ബുദ്ധ് ദേവും, സ: പിണറായിയും പറയുന്നത്. ജനകീയ ജനാധിപത്യവിപ്ലവത്തിലൂടെ നിലവില്‍ വന്ന “ജനകീയ” (peoples china) ചൈനയുടെ കാര്യമെടുത്താലും ഇങിനെ തന്നെയാണ്. ജനകീയ ജനാധിപത്യത്തെ ചെയര്‍മാന്‍ മാവോ വിശേഷിപ്പിച്ചത് ഇങനെയാണ് ““... the people’s democratic dictatorship ... to deprive the reactionaries of the right to speak and let the people alone have that right. Who are the people? At the present stage in China they are the working class, the peasantry, the urban petit-bourgeoisie and the national bourgeoisie. These classes, led by the working class and the Communist Party, unite to form their own state and elect their own government; they enforce their dictatorship over the running dogs of imperialism – the landlord class and the bureaucratic-bourgeoisie, as well as the representatives of those classes, the Kuomintang reactionaries and their accomplices. ... Democracy is practiced within the ranks of the people, who enjoy the rights of freedom of speech, assembly, association and so on.” [On the People’s Democratic Dictatorship, Mao Zedong, March 1949]” മേല്‍പ്പറഞ്ഞതില്‍ നിന്നും “തീവ്ര ഇടതന്‍” മാരായി വിശേഷിക്കപ്പെടുന്ന മാവൊയിസ്റ്റുകളുടെ പോലും ജനകീയ ജനാധിപത്യ ഭരണകൂടം നിലവില്‍ വന്നാല്‍ അത്, തൊഴിലാളി വര്‍ഗ്ഗം, കര്‍ഷക വര്‍ഗ്ഗം, നഗര-പെറ്റി ബൂര്‍ഷ്വാസി, ദേശീയ ബൂര്‍ഷ്വാസി എന്നീ നാലു വര്‍ഗ്ഗങളുടെ മുന്നണിയായിരിക്കും എന്ന് മനസ്സിലാക്കാം. ചൈനീസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിന്റെ കൊടിയിലെ ചെറിയ നക്ഷത്രങള്‍, ഭരണകൂടത്തിലെ സഖ്യകക്ഷികളായ ഈ നാലു വര്‍ഗ്ഗങളെ പ്രതിനിധാനം ചെയൂന്നു.
അതു കൊണ്ട് തന്നെ ചൈനീസ് പാത പിന്‍ തുടരണം എന്ന് പറയുന്ന സ: പിണറായിയോ, സ: ബുദ്ധദേവോ, പ്രത്യശാസ്ത്രപരമായി സ്റ്റാലിനിസ്റ്റ്-മാവോയിസ്റ്റ് പാതയില്‍ നിന്നും വ്യതിചലിച്ചു എന്ന് സ: അച്യുതാനന്ദനോ, മാധ്യമങള്‍ക്കോ, പറയാനാവില്ല തന്നെ. സി പി എമ്മിന്റെ ഔദ്യോഗിക നിലപാട് അനുസരിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ സഹോദര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, അവരുടെ നയങള്‍ സി പി എമ്മിന് അഭിപ്രായവ്യത്യാസങള്‍ ഉള്ളവയും അല്ല. ഈ നിലപാട് സാധൂകരിച്ചും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ന്യായീകരിച്ചും, ചിന്തയിലും, മറ്റും, ചോദ്യോത്തര പംക്തി കകാര്യം ചെയ്ത ആളുമാണ് സ: അച്യുതാനന്ദന്‍ എന്നതും ഇവിടെ ഓര്‍ക്കാവുന്നതാണ്.

കണ്ണൂസ്‌ said...

വിമതന്റെ അഭിപ്രായം നന്നായി.

താത്വികമായ വിശകലനവും ന്യായീകരണവും ഒക്കെ ഈ നയം മാറ്റത്തിന്‌ ആവശ്യമുണ്ടോ രാധേയാ? ഇപ്പോഴത്തെ സാമൂഹ്യ സ്ഥിതിയില്‍, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഏറ്റവും യോജിച്ച ഒരു നയം, അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ താത്‌പര്യങ്ങള്‍ക്ക് ഹാനികരമാവാത്ത രീതിയില്‍ നിര്‍‌വചിക്കുക എന്ന മിനിമം പ്രോഗ്രാം മാത്രമല്ലേ നിയോ-ലിബറല്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നയം? ഒരു ഒപ്റ്റിമൈസേഷന്‍ കണ്ടെത്താനോ അഥവാ അതിന്‌ ശ്രമിചിട്ടുണ്ടെങ്കില്‍ അത് അണികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനോ പാര്‍ട്ടി ഇതുവരെ ശ്രമിച്ചിട്ടില്ല എന്നത് മാത്രമേ സങ്കടകരമായുള്ളൂ.


ഇനി എന്റെ ചോദ്യം സത്യത്തില്‍ പിണറായി മാത്രമായി എന്തെങ്കിലും ഒരു പ്രത്യേക ആശയം മുന്നോട്ട്‌ വച്ചിട്ടുണ്ടോ ? അല്ലെങ്കില്‍ CPM ന്റെ നയമല്ലാത്ത എന്താണ്‌ പിണറായി മുന്നോട്റ്റ്‌ വച്ചിട്ടുള്ളത്‌

പിണറായി ഒരു ചുക്കും ഇതു വരെ മുന്‍പോട്ട് വെചിട്ടില്ല കിരണ്‍. അച്ചുതാനന്ദന്‍ ഗ്രൂപ്പ് ഔദ്യോഗികമല്ല എന്ന് മാധ്യമങ്ങള്‍ പ്രഖ്യാപിച്ചതോടെ, പിണറായി ഔദ്യോഗികമായി എന്നു മാത്രമേയുള്ളൂ. അല്ലാതെ സി.പി.എം കേരളത്തില്‍ ചെയ്ത ഒരു പരിഷ്കാരത്തിന്റേയോ, (ജനകീയാസൂത്രണം തുടങ്ങിയവ) നയത്തിന്റേയോ ബുദ്ധി പിണറായിയുടേതാണ്‌ എന്ന് ദീപിക പോലും പറഞ്ഞിട്ടില്ല ഇതു വരെ. പാര്‍ട്ടിയുടെ സാമ്പത്തിക നയം അനുസരിക്കാത്ത അച്ചുതാനന്ദനും, രാഷ്ട്രീയ നയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുകയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയും ചെയ്യുന്ന പിണറായിയും പാര്‍ട്ടി വിരുദ്ധര്‍ തന്നെ. ഇവരെ രണ്ടു പേരേയും തൂക്കി എറിഞ്ഞാല്‍ കേരളത്തിലെ പാര്‍ട്ടിക്കും ഗവണ്മെന്റിനും ജനങ്ങള്‍ക്കും മനസമാധാനത്തോടെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് വരാം.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസെ

പിണറായി വിജയന്‍ മഹാനൊന്നും ആണ്‌ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു കാര്യം പറയാം. മാറ്റം വേണം എന്ന് പറയാനുള്ള സത്യസന്ധത അങ്ങേര്‍ കാണിച്ചിട്ടുണ്ട്‌. സ്മാര്‍ട്ട്‌ സിറ്റി റിയല്‍ എസ്റ്റേറ്റ്‌ സരംഭമാണ്‌ അത്‌ ബംഗാളിലേക്ക്‌ പൊയിക്കോട്ടെ എന്ന് VS പറഞ്ഞ്‌ ചര്‍ച്ചക്ക്‌ പോലും തയ്യാറാകതിരുന്നപ്പോള്‍ LDF പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറഞ്ഞ നിബന്ധന അനുസരിച്ച്‌ സ്മാര്‍ട്ട്‌ സിറ്റി ഇവിടെ വരണം എന്ന് പറഞ്ഞത്‌ പിണറായി ആണ്‌. തോമസ്‌ ഐസക്ക്‌ നിയോ ലിബറല്‍ ആശയങ്ങളുടെ വക്താവാണ്‌ എന്ന് താങ്കള്‍ അംഗീകരിക്കും എന്ന് ഞാന്‍ കരുതുന്നു. ഇന്ന് അദ്ദേഹം ഈ പാര്‍ട്ടിയില്‍ ഉണ്ടാകാനും ധനമന്ത്രിയാകാനും പിണറായി വിജയന്‍ കാരണമായിട്ടുണ്ട്‌ എന്നതും വസ്തുതയാണ്‌. പിണറായിയും അച്ചുതാനന്ദനും പാര്‍ട്ടി വിരുദ്ധര്‍ എന്നതിനോട്‌ എനിക്ക്‌ തീര്‍ത്തും യോജിപ്പ്‌.