Monday, August 06, 2007

മാധ്യമ ലോകം ഫാരിസ്‌ അഭിമുഖത്തിന്‌ ശേഷം

കൈരളിയില്‍ നടന്ന ഫാരിസിനെ കണ്ടെത്തല്‍ എന്ന പരിപാടിയേത്തുടര്‍ന്ന് കേരളത്തില്‍ മാധ്യമങ്ങള്‍ ഫാരിസിനു പുറകേയാണ്‌. പത്രങ്ങള്‍ ദിവസവും 5 വാര്‍ത്തകളില്‍ കുറയാത്ത പരിഗണന ഫാരിസിനു നല്‍കുന്നു. എന്നാല്‍ ആധികാരികത കുറവുള്ള ഈ വാര്‍ത്തകള്‍ ശിവാജി ഇമേജ്‌ നേടിയ ഫാരിസിനാണ്‌ ജനപ്രീതി നേടിക്കൊടുക്കുന്നതെന്ന് മുഖ്യധാര മാധ്യമങ്ങള്‍ മറന്നു പോകുന്നു. ഒന്ന് രണ്ട ഉദാഹരണങ്ങള്‍ നോക്കാം.

ഉഷാ സ്കൂളിന്‌ ഫാരിസ്‌ ഒന്നരക്കോടി നല്‍കിയില്ലാ നല്‍കിയത്‌ വാഗ്ദാനം മാത്രമാണ്‌ എന്ന് കണ്ടെത്തലോടെയാണ്‌ എഷ്യാനെറ്റ്‌ ലേഖകന്‍ ഷാജഹാന്‍ എത്തിയത്‌. ഉഷ സ്കൂളിലെന്റെ പണി നടക്കുന്ന സ്ഥലത്ത്‌ ശോഭാ ഡെവലപ്പേഴ്‌സിന്റെ ബോര്‍ഡ്‌ ഉണ്ടെന്നും ഫാരിസിന്റെ കമ്പനിയുടെ ബോര്‍ഡില്ലാ എന്നുമായിരുന്നു അതിലെ മറ്റൊരു കണ്ടെത്തല്‍. ഏതാനും ലക്ഷങ്ങള്‍ മാത്രമേ ഫാരിസ്‌ മുടക്കിയിട്ടുള്ളൂ എന്നും ഷാജഹാന്‍ അനുമാനിക്കുന്നു. എന്നാല്‍ വൈകിട്ട്‌ ന്യൂസ്‌ അവറില്‍ പീ.ടി. ഉഷ ഫോണിലെത്തി ഫാരിസിനെ ന്യായികരിച്ചതോടെ ആ വാര്‍ത്ത തൊണ്ട തൊടാതെ വിഴുങ്ങി ഏഷ്യാനെറ്റ്‌. എന്നൊക്കെ താന്‍ പണം ആവശ്യപ്പെട്ടിട്റ്റുണ്ടോ അന്നൊക്കെ ഫാരിസ്‌ പണം നല്‍കിയിട്ടുണ്ട്‌ എന്ന് ഉഷ വെളിപ്പെടുത്തി. മാത്രവുമല്ല് സിന്തറ്റിക്ക്‌ ട്രാക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതേ ഉള്ളൂ എന്നും അതിനു വേണ്ടി ഒന്നരക്കോടി ചിലവാകും എന്ന് കരുതുന്നതായും അതിനുള്ള പണം ഫാരിസ്‌ നല്‍കും എന്നും ഉഷ പറഞ്ഞതോടെ അവതാരകന്‍ വിഷയം മാറ്റി നമ്മുടെ മുഖ്യമന്ത്രി വെറുക്കപ്പെട്ടവന്‍ എന്നു പറഞ്ഞ്‌ ആളുടെ അടുത്തന്ന് പണം വാങ്ങാമോ എന്നായി. എന്നാല്‍ തന്റെ സ്ഥാപനം പണം തരുന്നവന്‌ എന്തെങ്കിലും മെച്ചമുണ്ടാകുന്ന ഒന്നല്ലാ എന്നും മറിച്ച്‌ ഇതിനെ സഹായിക്കാന്‍ വരുന്നവരെ ഇത്തരം വിവാദമുണ്ടാക്കി തടയരുതെന്നും ഉഷ പറയുഞ്ഞു. ഇനി നാളെ ഫാരിസ്‌ വെറുക്കപ്പെട്ടവായി പ്രഖ്യാപിക്കപ്പെട്ടാല്‍ എന്തു ചെയ്യും എന്ന് അടുത്ത ചോദ്യത്തിന്‌ താന്‍ പോസിറ്റീവായി ചിന്തിക്കുന്നു എന്ന മറുപടിയാണ്‌ ഉഷ പറഞ്ഞത്‌.

ഇനി ഫാരിസിനെ കുത്തിപ്പൊക്കിയ മാതൃഭുമിയാണ്‌ ഏറ്റവും നിലവാരം കുറഞ്ഞ കളി തുടരുന്നത്‌. ആദ്യം ഒരു ക്ലീറ്റസുമായി എത്തിയ മാതൃഭുമി ഇന്ന് ദിലീപുമായി എത്തി. ക്ലീറ്റസ്‌ സമയ ബന്ധിതമായി പണം നല്‍കാത്തതാണ്‌ ഷെയര്‍ ലഭിക്കാന്‍ തടസമായത്‌ എന്നും അത്‌ കോണ്ട്രക്റ്റില്‍ പറഞ്ഞിട്ടുണ്ട്‌ എന്നും ദീപിക MD ഫ: റോബിന്‍ തന്നെ വിശദീകരിച്ചു. മാത്രവുമല്ല സഭക്കും ക്ലീറ്റസിന്‌ ഓഹരി നല്‍കാന്‍ തത്പര്യമില്ലായിരുന്നു എന്നും വെളിപ്പെടുത്തിയതോടെ ചീറ്റിപ്പോയ മാതൃഭുമി വാര്‍ത്തക്ക്‌ ബദലായി ദീപികയില്‍ കോണ്ട്രക്റ്റിലെ ഈ ഭാഗം പ്രസിദ്ധികരിക്കുകയും ചെയ്തു. എന്നാല്‍ മാതൃഭൂമിയുണ്ടോ വിടുന്നു. എന്ന് ദിലീപിന്റെ ചെക്കു മടങ്ങിയ മഹ വാര്‍ത്ത മുന്‍പേജില്‍ കൊടുത്തുകൊണ്ട്‌ ഫാരിസ്‌ ക്രിമിനല്‍ കേസ്‌ പ്രതിയാണ്‌ എന്ന് സ്ഥാപിച്ചു. എന്നാല്‍ ആ വാര്‍ത്ത കൂടുതല്‍ വായിക്കുമ്പോള്‍ നമ്മുടെ പത്രപ്രവര്‍ത്തകര്‍ ഇത്രക്കും നിലവാരം കുറഞ്ഞവരാണോ എന്ന് തോന്നിപ്പോകും. 2005 ഇല്‍ ജോസ്‌ പട്ടാര്‍ MD ആയിരിക്കുമ്പോള്‍ രാഷ്ട്രദീപികയുടെ ഒരു ചെക്ക്‌ മടങ്ങിയ കേസിനേക്കുറിച്ചാണ്‍` വാര്‍ത്ത. അന്ന് ഡയരക്ടര്‍ ബോര്‍ഡില്‍ ഫാരിസ്‌ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹവും പ്രതിപ്പട്ടികയിലുണ്ട്‌. എന്നാല്‍ തന്റെ പേരില്‍ ക്രിമിനല്‍ക്കേസ്‌ ഇല്ലാ എന്ന് ഫാരിസിന്റെ വാദം തെറ്റാണ്‌ എന്ന് തെളിയിക്കാന്‍ മാതൃഭൂമി കണ്ടെത്തിയതാണ്‌ ഈ വാര്‍ത്ത. ( സിങ്കപ്പൂര്‍ കേസ്‌ സിവില്‍ക്കേസാണ്‌ എന്ന് മാതൃഭുമി തന്നെ ഞായറാഴ്ച നേരിട്ടല്ലെങ്കിലും സമ്മതിച്ചിട്ടുണ്ട്‌. )

ഇനി മാധ്യമം വാര്‍ത്ത വായിച്ചാലോ സിങ്കപ്പൂര്‍ കേസില്‍ പിഴ അടച്ചത്‌ ദുരൈ ആണെന്നാണ്‌ മനസിലാക്കുക ബാക്കി ഭാഗങ്ങള്‍ പത്രക്കാരുടെ ഭാവനയെന്ന് പറഞ്ഞ്‌ തള്ളിക്കളയാന്‍ ഫാരിസിന്‌ കഴിയും എന്നതാണ്‌ രസകരം. കാരണം വിവാദ സ്ഥാപനത്തിന്‌ സോഫ്‌റ്റ്‌ വെയര്‍ ചെയ്തു എന്നതല്ലാതെ മറ്റ്‌ കാര്യങ്ങളില്‍ ഫാരിസ്‌ ഇടപെട്ടതായി നമുക്കറിയില്ല ഇനി ആകേ ചിന്തിക്കാവുന്നത്‌ ദുരൈ ഫാരിസിന്റെ സുഹൃത്താണ്‌ കളങ്കിതരായ ആളുകളുമായി സൌഹൃദം പങ്കിട്ടു എന്നൊക്കെ ആരോപിക്കാം എന്നതില്‍ കവിഞ്ഞ്‌ ഒന്നും ഈ വാര്‍ത്തകള്‍ ചെയ്യുന്നില്ല.

പത്രപ്രവര്‍ത്തനത്തില്‍ അഭിപ്രയം പറയാനുള്ള അനുഭവ പരിചയമൊന്നുമില്ലെങ്കിലും എന്റെ പൊട്ട ബുദ്ധില്‍ തോന്നിയ ഒരു കാര്യം പറയട്ടേ. ഒരു ഘട്ടത്തില്‍ താന്‍ ബിസിനസില്‍ പൊളിഞ്ഞു പോയി എന്ന് ഫാരിസ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്നാല്‍ അതിന്‌ ശേഷം എങ്ങനെ ഇത്രക്ക്‌ വളര്‍ന്നു എന്ന വിഷയം മാത്രം അനേഷിച്ചാല്‍ ഇതിലും നല്ല തെളിവുകള്‍ കിട്ടും എന്നെനിക്ക്‌ തോന്നുന്നു. അങ്ങനെ ഒരു വാര്‍ത്ത അന്വേഷിച്ച്‌ കണ്ടെത്താന്‍ മെനക്കെടതെ ഇത്തരത്തിലുള്ള ഉൌഹാപോഹങ്ങള്‍ പടച്ചു വിടുമ്പോള്‍ അത്‌ ഫാരിസിനു തന്നെ ഗുണം ചെയ്യും എന്ന് പറയാതെ വയ്യ. കാരണം ഫാരിസില്‍ നിന്ന് സഹായം വാങ്ങിയവര്‍ അദ്ദേഹത്തിന്‌ നല്ല സര്‍ട്ടിഫിക്കേറ്റുമായി വരുമ്പോള്‍ അദ്ദേഹം ശിവാജിയാകും( രജനിയുടെ ശിവാജി).

ഫാരിസിനെതിരെ മാതൃഭുമി ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയും തെളിവ്‌ ലഭ്യമാക്കാന്‍ ഉള്ള വെല്ലുവിളി ഇപ്പോഴും ദീപികയില്‍ നില നില്‍ക്കുമ്പോള്‍ അതിനൊന്നും മറുപടി പറയാതെ മറ്റ്‌ പലതിന്റെയും പിന്നാലെ ഓടുന്ന മാതൃഭുമി പത്രം എന്ത്‌ ധാര്‍മികത പുലര്‍ത്തുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്‌. ദീപികയുടെ മറുവശമാണോ മാതൃഭുമി. ഏറ്റവും തമാശയായത്‌ മനോരമുടെ ഞായറാഴ്ചയിലെ ഫാരിസിന്റെ അഭിമുഖമാണ്‌ VS നെ അഭിനവ ഗോര്‍ബ്ബച്ചേവാകി ഫാരിസ്‌ എന്ന ശിവജിയെ ( രജനിയുടെ ശിവാജി) വാഴ്‌ത്തപ്പെടുത്താന്‍ മനോരമക്കും കിട്ടി അവസരം. അങ്ങനെ ഫാരിസ്‌ താരമാകുകയും CPM ചാരമാകുകയും ചെയ്യുന്ന ദിനങ്ങളിലേക്ക്‌ നാം അടുത്തുകൊണ്ടിരിക്കുന്നു. പ്രിയ സഖാക്കള്‍ VS ഉം പിണറായിയും കൂടി സ്വന്തം വ്യക്തി വൈരം തീര്‍ക്കാന്‍ ഈ പാര്‍ട്ടിയേ ഉപയോഗിക്കുന്നു എന്ന് പറയാന്‍ ചങ്കുറപ്പുള്ള ആരും ഇല്ലാതെ പോയല്ലോ എന്നോര്‍ത്ത്‌ വിലപിക്കാനെ നമുക്ക്‌ കഴിയൂ. ആരെങ്കിലും അത്‌ ഉടനെ പറയണം ഇത്‌ പാര്‍ട്ടിയുടെ മാത്രം പ്രശ്നമല്ല മറിച്ച്‌ സംസ്ഥാനത്തിന്റെ പ്രശ്നമാണ്‌ . അല്ല്ലാതെ ഇത്‌ പ്രത്യേശാസ്ത്ര പ്രശ്നമാണ്‌ എന്ന് പറഞ്ഞ്‌ ദിനവും വിവാദം ഉണ്ടാക്കുന്നത്‌ ആര്‍ക്കെന്ത്‌ ഗുണം ചെയ്യും.

9 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

കൈരളിയില്‍ നടന്ന ഫാരിസിനെ കണ്ടെത്തല്‍ എന്ന പരിപാടിയേത്തുടര്‍ന്ന് കേരളത്തില്‍ മാധ്യമങ്ങള്‍ ഫാരിസിനു പുറകേയാണ്‌. പത്രങ്ങള്‍ ദിവസവും 5 വാര്‍ത്തകളില്‍ കുറയാത്ത പരിഗണന ഫാരിസിനു നല്‍കുന്നു. എന്നാല്‍ ആധികാരികത കുറവുള്ള ഈ വാര്‍ത്തകള്‍ ശിവാജി ഇമേജ്‌ നേടിയ ഫാരിസിനാണ്‌ ജനപ്രീതി നേടിക്കൊടുക്കുന്നതെന്ന് മുഖ്യധാര മാധ്യമങ്ങള്‍ മറന്നു പോകുന്നു

മാരാര്‍ said...

ശരി തന്നെ. എല്ലാ പത്രങ്ങളും ചാനലുകളും ഫാരിസിനെ കൊണ്ടാടുകയാണ് കുറച്ചു ദിവസങ്ങളായി. ഒരാഴ്ച മുമ്പ് ഇദ്ദേഹത്തിനെറ്റ് ഒരു ഫോട്ടോ പൊലും കിട്ടാനില്ല, ഫയങ്കര മിസ്റ്ററിയാണ് എന്നൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ ഇങ്ങേരുടെ ഫോട്ടോ ദിവസവും മുന്‍ പേജില്‍ തന്നെ ചാര്‍ത്തുന്നുണ്ട്.
മാതൃഭൂമി ഇന്നു കൊടുത്ത വാര്‍ത്ത വായിച്ച് ഞാനും ചിരിച്ചു പോയി. ദിലീപിന്റെ ഒരു വണ്ടിച്ചെക്കു കേസില്‍ എതിര്‍ കക്ഷികളുടെ കൂട്ടത്തില്‍ പന്ത്രണ്ടാമത്തെയൊ മറ്റോ കക്ഷിയാണ് ഫാരിസ് എന്നാണ് കണ്ടെത്തല്‍. ഇതൊക്കെ മുന്‍ പേജില്‍ വെണ്ടക്ക അക്ഷരത്തില്‍ വരേണ്ട വാര്‍ത്തയാണോ? മാതൃഭൂമി പണ്ടുണ്ടായിരുന്നു എന്നു പറയപ്പെടുന്ന മാന്യത മുഴുവന്‍ കളഞ്ഞു കുളിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരം വാര്‍ത്തകള്‍ തന്നെയല്ലേ “മഞ്ഞ” എന്നു വിളിക്കപ്പെടുന്നത്?
മനോരമയാണെങ്കില്‍ ഫരിസിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ഇതെങ്ങിനെ പറ്റി എന്നറിയില്ല. കാരണം, ഒന്ന് ഫാരിസ് 1)പിണറായിയുടെ സ്വന്തം ആള്‍(?), 2)ഏകദേശം ഒരേ റ്റാര്‍ഗറ്റ് വായനക്കാര്‍ക്കു വേണ്ടി മത്സരിക്കുന്ന ഒരു പത്രത്തിന്റെ തലൈവര്‍. പിന്നെ മനോരമ ഇങ്ങേരെ എങ്ങിനെ വാഴ്ത്തിപ്പാടി എന്നു മനസ്സിലാവുന്നില്ല. ഇതിന്റെ ഗുട്ടന്‍സ് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു പറഞ്ഞുതരണേ.

കിരണ്‍ തോമസ് തോമ്പില്‍ said...

മാരാരെ മനോരമയുടെ തന്ത്രം വെരി സിമ്പിള്‍. മനോരമ ഒഴികയുള്ള സിന്റിക്കേറ്റ്‌ മാധ്യമങ്ങള്‍ അച്ചുതാനന്ദനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. അവര്‍ എന്നും പിണറായിക്കെതിരാണ്‌ . പിണറായിക്ക്‌ ക്ഷീണമാകാം ( അശോകന്‌ ക്ഷീണമാകാം എന്ന യോദ്ധ സിനിമ) എന്നതാണ്‌ അവരുടെ ഭാവം. എന്നാല്‍ മനോരമയുടെ ആത്യന്തിക ലക്ഷ്യം പിണറായിലില്‍ ഒതുങ്ങുന്നില്ല. അത്‌ പണ്ടുമുതലുള്ള കമ്യൂണിസ്റ്റ്‌ വിരോധത്തില്‍ നിന്നുള്ളതാണ്‌ . ടാറ്റയുടെ ബോര്‍ഡ്‌ എടുത്തുമാറ്റിയ അച്ചുതാനന്ദനെ എങ്ങനെയാണ്‌ മനോരമ അവതരിപ്പിച്ചത്‌ എന്ന് കണ്ടതല്ലേ. പിന്നെ രാജു നാരയണ സ്വാമിയേ ഫോണില്‍ വിളൈച്ച്‌ VS വിരട്ടിയ വാര്‍ത്തയും നാം കണ്ടു. അപ്പോള്‍ ഫാരിസ്‌ മനോരമക്ക്‌ രണ്ടു രീതിയിലും മെച്ചമാണ്‌ പാര്‍ട്ടി തലത്തില്‍ ചിന്തിക്കുന്ന വാര്‍ത്തകളില്‍ ഫാരിസ്‌ മുതലാളിയും അല്ലാത്തിടത്ത്‌ അച്ചുതാനന്ദന്‍ വിരുദ്ധനും എങ്ങനെയുണ്ടെന്റെ ബുദ്ധി.

ത്രിശ്ശൂക്കാരന്‍ said...

യെവന്‍ യാളു പുലിയാണു കേട്ടാ...ഹാരിസേ..
യെവനെക്കുറിച്ച് ഞാന്‍ യെന്തൊരെക്കെയൊ കേട്ടിരിക്കിണ്...
തോമാച്ചാ ഇതെന്തായാലും നന്നായി. യീ പത്രക്കാരന്മാരുടെയോരൊ തൊന്തരുവുകളേ....

കിരണ്‍ തോമസ് തോമ്പില്‍ said...

മാതൃഭൂമിയുടെ ചെക്ക്‌ വാര്‍ത്തക്ക്‌
ദീപികയുടെ വിശദീകരണം വന്നിട്ടുണ്ട്‌
വായിക്കുക

Uppai maplah said...

മാതൃഭൂമിക്ക് പിഴച്ചത് എവിടെ?
ബൂര്‍ഷ്വാവിരുദ്ധപാര്‍ട്ടി പൊതുജനമറിയാതെ (അണികള്‍) അറുപത് ലക്ഷം വാങ്ങി എന്നതില്‍ കവിഞ്ഞ് ആ വാര്‍ത്തക്ക് പ്രാദ്ധാന്യം കൊടുത്തത് തന്നെ.
ഫാരീസിന്റെ ഹിസ്റ്ററി ചികഞ്ഞവര്‍ ഹോം വര്‍ക്ക് ചെയ്യാന്‍ മറന്നുകാണണം.
ഫാരീസിന്റെ വെല്ലുവിളി മാതൃഭൂമി ഏറ്റെടുക്കണം എന്നാണ് തോന്നുന്നത്. നിന്നു പിഴക്കാന്‍ എന്തെങ്കിലും കിട്ടാതെയിരിക്കില്ല.

അല്ല, അതിനു പകരം വിരേന്ദ്രനെക്കുറിച്ചും മകനെക്കുറിച്ചും ദീപികയില്‍ ഇന്നു വന്ന വാര്‍ത്ത കണ്ടോ? ഹഹഹഹ..വെറുതേ ആരോ ആനേരെ ചൊവ്വേ ഒരു ആരോപണം ഉന്നയിക്കാനാവാത്ത ഈ പത്രങ്ങള്‍ എല്ലാം വെറും മഞ്ഞ തന്നെ.

എല്ലാരും ന്യൂ യോര്‍ക്ക് ടൈസ് വാങ്ങി വായീരടൈ.

ഒരൊണക്ക ഫാരിസും, ഡൂക്കിലി പാര്‍ട്ടികളും , എന്തു കേട്ടാലും അതിന്റെ പിന്നാലെ പായുന്ന വ്യക്തിത്വമില്ലാത്ത കുറേ പത്രങ്ങളും മനുഷ്യരും!

വിനയന്‍ said...

മലയാളി അപമാനിക്കപ്പെടുന്നു
--------------------------

ശ്രീ.കിരണ്‍
താങ്കളുടെ പോസ്റ്റ് അവസരോചിതം തന്നെ , നന്ദി
ഒരു കാര്യം പറയട്ടെ ഇപ്പോള്‍ നമ്മുടെ പത്ര,ദ്യശ്യ മാധ്യമങ്ങള്‍ കണ്ട് നാണിച്ചു പോകുന്നു.ആരാണ് ഈ ഫാരിസ് ഏതോ ഒരു മുതലാളി.ആര്‍ക്കും ഇന്നെ വരെ അറിയില്ല.ടാറ്റയെപോലെയോ അംബാനിയേ പോലെയോ അല്ലെങ്കില്‍ മുമ്പ് സിങ്കപ്പൂരിലെ ബിസ്കറ്റ് രാജാവായിരുന്ന രാജന്‍ പിള്ളയെപോലെ ആണോ.?

കൈരളിയിലേ അയാളുമായിട്ടുള്ള അഭിമുഖം കണ്ടിട്ട് ചര്‍ദ്ദിക്കാന്‍ തോന്നി.ഏതെങ്കിലും രീതിയില്‍ പ്രാധാന്യമുള്ള വ്യക്തിയാണ് ഫാരിസ് അബൂബക്കര്‍ എന്ന് കേരളീയരായ ആരും തന്നെ കരുതുന്നില്ല.പിന്നെ എന്തിന് ഇങ്ങനെയൊരു അഭിമുഖം കൈരളി പ്രക്ഷേപണം ചെയ്തു എന്ന് മനസ്സിലാവുന്നില്ല. ജോണ്‍ ബ്രിട്ടാസെന്ന മഹാന്റെ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ കല്യാണവീട്ടില്‍ തലേന്ന്നുള്ള കാരണവന്മാരുടെ വെടിപറച്ചിലാണേന്നേ തോന്നൂ.ഇവനെയൊക്കെ പിടിച്ച് ആരാണാവോ ഈ പണിയൊക്കെ ഏല്‍പ്പിക്കുന്നത്.അപക്വമായ മറുപടികളും ബാലിശമായ വാദങ്ങളും കൊണ്ട് സമ്പന്നമ്മായ അഭിമുഖം.

ഈ മാധ്യമ വിപ്ലവം കൊണ്ട് മലാളി അപമാനിക്കപ്പെടുകയാണ്.ഒരു ജനമുന്നേറ്റത്തിലൂടെ ഇതെല്ലാം അടിച്ചു പൊളിച്ചു കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു പറയപ്പെടുന്ന മാദ്ധ്യമങ്ങള്‍ വെറും മൂന്നാം കിട പൈങ്കിളി പരിപാടികളുടെയും,തറ ചെളിവാരി എറിയലിന്റെയും ,രാഷ്ട്രീയ കൂട്ടിക്കൊടുപ്പിന്റെയും വക്താക്കളായി മാറിയിരിക്കുന്നു.

ഏത് കൊടിഛ്സിപ്പട്ടിക്കും കവറേജ് കൊടുക്കുന്ന ഇത്രം മാധ്യമങ്ങള്‍ ബഹിഷ്കരിക്കുവിന്‍.ഓഹരിയുടമകളേ നിങ്ങള്‍ അതില്‍ നിന്നും പിന്‍ വാങ്ങുവിന്‍.

സിമി said...

ഒരു സംശയം - കേരള കൌമുദി എങ്ങനെ? നിഷ്പക്ഷമായി വാര്‍ത്ത വരുന്ന ഏതെങ്കിലും പത്രം ഉണ്ടോ? (ചോദ്യം അല്പം അപകടം പിടിച്ചതാണെന്ന് അറിയാം, എങ്കിലും..)

കിരണ്‍ തോമസ് തോമ്പില്‍ said...

Simi
കേരളത്തിലെ മാധ്യമങ്ങളെ വര്‍ഗ്ഗീകരിക്കുവാന്‍ ഒരിക്കല്‍ ശ്രമിച്ചപ്പോള്‍ ഒരു പോസ്റ്റ്‌ എഴുതിയിട്ടുണ്ട്‌. ഏതാണ്ടെല്ലാ ചായ്‌വുകളും അതില്‍ ഉണ്ടെന്നാണ്‌ തോന്നുന്നത്‌. ഇവിടെ വായിക്കുക