Tuesday, August 07, 2007

മകരജ്യോതി വ്യാജമെന്നു തെളിയിക്കാന്‍ യുക്തിവാദികള്‍ പോലീസ് സംരക്ഷണം തേടി

മകരജ്യോതി വ്യാജമെന്ന് തെളിയിക്കാന്‍ യുക്തിവാദികള്‍ പോലീസ്‌ സംരക്ഷണം തേടി എന്ന മംഗളം വാര്‍ത്ത ചുവടെ കൊടുക്കുന്നു. കേരളത്തിന്റെ യുക്തിചിന്ത ഉരച്ചു നോക്കാന്‍ കിട്ടുന്ന ഈ അസുലഭ മുഹൂര്‍ത്തം ഉണ്ടാകുമോ. സഖാവ്‌ സുധാകരന്‍ ദേവസം മന്ത്രിയായിരിക്കുമ്പോള്‍ ഇത്‌ സംഭവിക്കാതിരിക്കുമോ കാത്തിരുന്നു കാണാം അല്ലേ?

മംഗളം വാര്‍ത്ത

ശബരിമല മകരജ്യോതി ദിവ്യജ്യോതിസല്ലെന്ന അവകാശവാദം തെളിയിക്കാന്‍ പൊന്നമ്പലമേട്ടിലേക്കു പോകാന്‍ യുക്തിവാദികള്‍ പോലീസ് സംരക്ഷണം തേടി. ആവശ്യമുന്നയിച്ചു കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ്് യു. കലാനാഥന്‍, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍, ധനുവച്ചപുരം സുകുമാരന്‍ എന്നിവര്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു കത്തയച്ചു. ജനുവരി 16നു പൊന്നമ്പലമേട്ടിലെത്താന്‍ സൌകര്യം ചെയ്തുകൊടുത്താല്‍ മകരജ്യോതി വ്യാജമാണെന്നു തെളിയിക്കാമെന്നാണ് ഇവരുടെ അവകാശവാദം.


സംരക്ഷണം ലഭിച്ചില്ലെങ്കിലും മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിലെത്താന്‍ ഇവര്‍ക്കു പദ്ധതിയുണ്ടെന്നാണു സൂചന. രണ്ടാഴ്ച മുമ്പാണു കത്തയച്ചത്. മറുപടി ലഭിച്ചിട്ടില്ല.

ശബരിമലയ്ക്കെതിരേ രംഗത്തുവന്നാല്‍ സര്‍ക്കാരിനു തിരിച്ചടിയാകുമെന്നതിനാലാണ് മറുപടി നല്‍കാത്തതെന്ന് ഇവര്‍ ആരോപിച്ചു. 1981-ല്‍ യുക്തിവാദികള്‍ പൊന്നമ്പലമേട്ടിലെത്തി ചിത്രങ്ങളെടുത്തു മകരജ്യോതി വ്യാജമാണെന്നു പറഞ്ഞിരുന്നതു വിവാദമായിരുന്നു. 1983-ല്‍ പരസ്യപ്രഖ്യാപനം നടത്തി പൊന്നമ്പലമേട്ടിലേക്കു കടക്കാന്‍ നടത്തിയ ശ്രമം പോലീസ് തടയുകയായിരുന്നു.

കത്തിന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നു യുക്തിവാദി സംഘം പ്രസിഡന്റ് യു. കലാനാഥന്‍ 'മംഗള'ത്തോടു പറഞ്ഞു.

247 comments:

1 – 200 of 247   Newer›   Newest»
കിരണ്‍ തോമസ് തോമ്പില്‍ said...

മകരജ്യോതി വ്യാജമെന്ന് തെളിയിക്കാന്‍ യുക്തിവാദികള്‍ പോലീസ്‌ സംരക്ഷണം തേടി എന്ന മംഗളം വാര്‍ത്ത ചുവടെ കൊടുക്കുന്നു. കേരളത്തിന്റെ യുക്തിചിന്ത ഉരച്ചു നോക്കാന്‍ കിട്ടുന്ന ഈ അസുലഭ മുഹൂര്‍ത്തം ഉണ്ടാകുമോ. സഖാവ്‌ സുധാകരന്‍ ദേവസം മന്ത്രിയായിരിക്കുമ്പോള്‍ ഇത്‌ സംഭവിക്കാതിരിക്കുമോ കാത്തിരുന്നു കാണാം അല്ലേ?

Unknown said...

സ്വന്തം അമ്മ മച്ചിയാണ് എന്നും ഈ വിദ്വാന്മാര്‍ തെളിയിക്കും!

യെവമ്മമര് പുലികള് തന്നണ്ണാ...

vimathan said...

കിരണ്‍, ഒരിക്കല്‍ തൃശ്ശൂരില്‍ വച്ച് നടന്ന , കേരള യുക്തിവാദി സംഘത്തിന്റെ ഒരു പരിപാടിക്കിടയില്‍ വച്ച് ഞാന്‍ മുകുന്ദേട്ടന്‍ എന്ന ഒരു സംഘാംഗത്തെ പരിചയപ്പെടുകയുണ്ടായി. കരുണാകരന്‍ ഭരിച്ചിരുന്ന കാലത്ത് ഇതുപോലെ പൊന്നമ്പല മേട്ടില്‍ പോയ സംഘാഗ്മായിരുന്നു മൂകുന്ദേട്ടന്‍. നേരത്തെ പ്രചാരണം കൊടുത്തിരുന്നതിനാല്‍ വന്‍ പോലീസ് സന്നാ‍ഹമായിരുന്നു അവിടെ യുക്തിവാദികളെ കാത്ത് നിന്നിരുന്നതത്രെ. പിന്നെ അടിയുടെ പൊടിപൂരമായിരുന്നൂ എന്നാണ് മുകുന്ദേട്ടന്‍ പറഞ്ഞത്.
നിനക്കൊക്കെ ദൈവത്തെ പരീക്ഷിക്കണം അല്ലേടാ എന്ന് ആക്രോശിച്ചായിരുന്നുപോലും അടി.
ഇനി കരുണാകരന്റെ പോലീസിന് പകരം സ: അച്യുതാനന്ദന്റെയും, കോ‍ടിയേരിയുടേയും പോലീസ് ഇവരെ എങിനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം. പണ്ട് വിഗ്രഹമോഷണങള്‍ നടന്ന കാലത്ത് കേരളത്തിലെ അമ്പലങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ദൈവങള്‍ക്കെന്തീനാടോ കാവല്‍ എന്ന് ചോദിച്ച സ: നായനാരുടേ ധൈര്യമെങ്കിലും സ: സുധാകരന്‍ കാണിക്കുമോ?

krish | കൃഷ് said...

ഈ സംഘം യാത്ര തുടങ്ങുമ്പോള്‍ വിഘ്നങ്ങളൊന്നും സംഭവിക്കാതിരിക്കാന്‍ ഗണപതിക്ക് ഒരു തേങ്ങ ഉടക്കാം. അപകടങ്ങള്‍ വരാതിരിക്കാന്‍ ജപിച്ചുകെട്ടാം. അടുത്ത പള്ളിയില്‍ മെഴുകുതിരി നേരാം. പിന്നെ ഈ ‘പുലി’കളെ അസ്സല്‍ പുലികള്‍ പിടിക്കാതിരിക്കാന്‍ എവിടെ നേരണം. പുലിവാഹനനേ ശരണം പൊന്നയ്യപ്പാ..!!

Unknown said...

പൊന്നമ്പലം ചേട്ടാ,
തെളിയിക്കട്ടെ എന്നേ. മകരജ്യോതി കെ എസ് ഇ ബിയുടെ സ്ഥലത്ത് തീ കത്തിക്കുന്നതാണെന്ന് തെളിഞ്ഞു എന്ന് വെയ്ക്കുക. ആര്‍ക്കാ നഷ്ടം? അയ്യപ്പനോ? (ഈ അയ്യപ്പന്‍ വെറുക്കപ്പെട്ടവനാണോ ആവോ?)

കോടികളുടെ നഷ്ടം ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുമാണ്. സര്‍ക്കാര്‍ കാശ് വിട്ട് യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കുമോ? പണത്തിന് മീതെ കൃഷ്ണപ്പരുന്തും പറക്കുമോ?

യുക്തിചിന്തയൊക്കെ ഉണ്ട്. പ്രസംഗത്തില്‍. ആധുനിക കേരളത്തിന്റെ അനാചാരങ്ങള്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെ‍തിരെ ആഞ്ഞടിക്കുന്ന ഉത്തമോല്‍ഖണ്ഡിതമായ യുക്തിചിന്തയുടെ ഘഡിലജഠിലമായ മസ്തിഷ്കപ്രക്ഷാളനത്തിന്റെ... യേത്? :-)

ഉറുമ്പ്‌ /ANT said...

:)

[ nardnahc hsemus ] said...

yes. dilbasuran said it.
after all, who cares whether it is artificial or original...?

even a 5th class student can say the reason.. who need the yuktivadi's for that?.. dont they have anything else?

ഉണ്ണിക്കുട്ടന്‍ said...

ഹ ഹ ദില്‍ബാ ശരിയാ.. ശബരിമലയിലെ കാണിക്കപ്പെട്ടിയില്‍ വീഴുന്ന കാശ് അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സ്ട്രോങ്ങ് റൂമിലാണ്‌ നേരിട്ട് എത്തുന്നത് എന്ന് കേട്ടിട്ടുണ്ട്. അതു നിന്നാല്‍ കുറേപ്പേര്‍ കഷ്ടപ്പെടും.

പിന്നെ ഇത്തരം തെളിയിക്കലുകളില്‍ ഒന്നും വലിയ കാര്യമില്ല. വിശ്വസിക്കുന്ന കുറേപ്പേര്‍ വിശ്വസിച്ചോട്ടെ അതില്‍ മനസമാധാനം കണ്ടെത്തിക്കോട്ടെ..കോടികള്‍ കൊടുത്താലും കിട്ടാത്ത സാധനമാണല്ലോ മനസമാധാനം.

പൊന്നമ്പലം വളരെ കടന്നു പോയി കമന്റ്. നമ്മള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കാന്‍ അവകാശമുള്ളതു പോലെ തന്നെ അവര്‍ക്ക് വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. പിന്നെ അത്ഭുതങ്ങളില്‍ മാത്രം അടിസ്ഥന്പ്പെടുത്തിയുള്ള ഒന്നല്ലല്ലോ ദൈവ വിശ്വാസം.

A Cunning Linguist said...

മാജിക്കുകാരെ നേരിടുക തന്നെ ചെയ്യണം, അവര്‍ ആരായാലും, ഏത് മതക്കരായാലും അവരുടെ തനി നിറം പുറത്ത് കൊണ്ട് വരണം...

അത് അന്തരീക്ഷത്തില്‍ നിന്നൂം ഭസ്മം ഉണ്ടാക്കുന്നവരാണെങ്കിലും, ദൈവത്തെ വിളിച്ച് അസുഖം മാറ്റുന്നവരാണെങ്കിലും ...

ഇവരുടെയെല്ലാം തനി നിറം പുറത്ത് കൊണ്ത് വരേണ്ടത് എല്ലാ വിശ്വാസികളുടെയും ആവശ്യമാണ്... മതത്തെ ദൈവത്തിനെക്കാളും മുകളില്‍ പ്രതിഷ്ഠിപ്പിക്കുന്നതും ഇത്തരം കപട വിശ്വാസികളാണ്.....

ഞാനും ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു യുക്തിവാദിയാണ്..... :)

Unknown said...

എത്രയോ പേര്‍ വന്ന് സ്വന്തം വിഷമങ്ങള്‍ പറഞ്ഞ് സംതൃപ്തി നേടി പോകുന്ന സ്ഥലമാണ് ശബരി മല. അയ്യപ്പന്‍ ആരേയും വഞ്ചിക്കുന്നില്ല. അങ്ങനത്തെ ഒരു സ്ഥലത്ത് അവിടെ ഒരു ശക്തിയും ഇല്ല എന്നു വരുത്തിതീര്‍ക്കുന്നത് കഷ്ടം തന്നെ. ഇനി അവിടെ യാതൊരു അത്ഭുതവും ഇല്ല എന്ന് തന്നെ കരുതാം. പക്ഷെ ലക്ഷങ്ങളുടെ വിശ്വാസം ആയിരിക്കും അവിടെ തകര്‍ക്കപ്പെടുക.

അല്ലെങ്കിലും അയ്യപ്പന്‍ നേരിട്ട് വന്ന് ഇവര്‍ക്കിട്ട് പണി കൊടുക്കില്ല എന്ന അവരുടെ വിശ്വാസമാണല്ലൊ ഇതൊക്കെ ചെയ്യിക്കുന്നത്. പക്ഷെ ഈ രഹസ്യാന്വേഷണ സാമര്‍ത്ഥ്യമൊക്കെ ഏതെങ്കിലും മനുഷ്യ ദൈവങ്ങളോട് കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുന്നു. മനുഷ്യ ദൈവങ്ങളില്‍ തന്നെ രണ്ടുണ്ട്. ഒന്ന് നല്ലത് മാത്രം ചെയ്യുന്നവരും, രണ്ട് ആളെ പറ്റിക്കുന്നവരും. അതില്‍ രണ്ടാമത്തവരെ ടാര്‍ജറ്റ് ചെയ്താല്‍ മതിയാകും.

അവിടെയും തകരുന്നത് വിശ്വാസങ്ങള്‍ തന്നെ. പക്ഷേ, ധനം, മാനം, ജീവന്‍ എന്നിവയ്ക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള വിശ്വാസം ആയിരിക്കുമല്ലൊ തകരുന്നത്...

കണ്ണൂസ്‌ said...

പൊന്നമ്പലമേ, സംക്രാന്തിക്ക് ജ്യോതി തെളിഞ്ഞില്ലെങ്കില്� പൊന്നമ്പലത്തിന്� അയ്യപ്പനിലുള്ള വിശ്വാസവും ഭക്തിയും പോവുമോ?

ഇത് തെളിയിച്ച് നിര്�ത്തിയാല്� അതില്� ഏറ്റവും സന്തോഷിക്കുന്നത് അയ്യപ്പനാവും. കലിയുഗമായത് കൊണ്ട് പൊന്നമ്പലം പറഞ്ഞ പോലെ അയ്യപ്പന്� നേരിട്ട് വന്ന് പണി കൊടുക്കാന്� പറ്റില്ല. പറ്റുമായിരുന്നെങ്കില്�, ഇതിന്� പുറകിലുള്ളവര്�ക്കൊക്കെ കിട്ടിയേനെ ആവശ്യത്തിന്�.

ഇപ്പോഴും തന്ത്രിക്കും, ദേവസ്വം ബോര്�ഡ് പ്രെസിഡന്റുമാര്�ക്കും, ഇലക്ട്രിസിറ്റി മന്ത്രിക്കും ഒക്കെ കിട്ടുന്നുണ്ട് അദ്ദേഹത്തിന്റെ വക പങ്ക്. ഒന്നാലോചിച്ച് നോക്കൂ, ഈ സ്ഥാനത്തൊക്കെ ഇരുന്ന് മനസമാധാനമായി ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന്. :-)

Unknown said...

പൊന്നമ്പലം ചേട്ടാ,
വിശ്വാസം തകരും എന്ന് പേടിയ്ക്കണം എന്നാണോ? ശരിക്കും മകരജ്യോതി തനിയെ പ്രത്യക്ഷപ്പെടുന്നതാണ് എന്ന് വന്നാല്‍ വിശ്വാസം ശരിയാണ് എന്ന് വരും. അല്ല ആരോ ചിരട്ട കത്തിയ്ക്കുന്ന വെളിച്ചമാണ് എന്ന് വന്നാല്‍ വിശ്വാസം തകരും. ചിരട്ടകത്തിച്ചാലും വേണ്ടില്ല വിശ്വാസം തകരരുത് എന്ന വാദത്തിനോട് എനിക്ക് യോജിപ്പില്ല.

(വിശ്വാസങ്ങളെ എല്ലാം ചൊദ്യം ചെയ്യണമെന്നും ലാബിലിട്ട് പരിശോധിയ്ക്കണം എന്നും അല്ല ഞാന്‍ പറയുന്നത്. യുക്തി എന്ന് പറയുന്നവന്റെ മണ്ട അടിച്ച് പൊളിയ്ക്കണം എന്ന രീതിയിലുള്ള കണ്ണടച്ച് ഇരുട്ടാക്കലിനെയാണ് എതിര്‍ക്കുന്നത്)

നന്ദു said...

കിരണ്‍. അതു അന്ധവിശ്വാസവും കാപട്യവുമാണെങ്കില്‍ തെളിയിക്കപ്പെടേണ്ടതു തന്നെ. പക്ഷെ കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ അതിനു മുതിരാതിരുന്നതു രണ്ടു കാര്യങ്ങള്‍ കൊണ്ടാ‍ണ്. ഒന്നു ഇത്രയും കാലം വിശ്വസിച്ചു പോന്നിരുന്ന ഒന്നിനെ മാറ്റി മറിയ്കേണ്ട എന്നും ആ വിശ്വാസം ,മുതലെടുത്ത് അവിടെ വീഴുന്ന കാശിന്റെ തോതു കുറയും,എന്നതും.
എല്ലാം നല്ലതിനാവട്ടെ!.

ഉണ്ണിക്കുട്ടന്‍ said...

ഇനി അവിടെ യാതൊരു അത്ഭുതവും ഇല്ല എന്ന് തന്നെ കരുതാം. പക്ഷെ ലക്ഷങ്ങളുടെ വിശ്വാസം ആയിരിക്കും അവിടെ തകര്‍ക്കപ്പെടുക.

ശബരി മലയില്‍ അത്ഭുതം നടക്കുന്നുണ്ടോ ഇല്ലയോ എന്നതെങ്ങനെ ഒരാളുടെ വിശ്വാസത്തിനെ ബാധിക്കും? മകര ജ്യോതിയിലൂടെ മാത്രമാണോ ഇക്കണ്ട ജനങ്ങളെല്ലാം ദൈവത്തെ അറിയുന്നത്..? ദൈവത്തെ വെറും ഒരു മാജിക്കുകാരനായി കാണുന്നതിനു തുല്യമല്ലേ അത്.

Unknown said...

രഹസ്യാന്വേഷണങ്ങള്‍ നടക്കട്ടെ. നല്ല ഫലമുണ്ടായാല്‍ മതി.

Dinkan-ഡിങ്കന്‍ said...

അബദ്ധജഡിലമായ ധാരണകളും, മൂഢവിശ്വാസങ്ങളും, അത്ഭുതപ്രവര്‍ത്തനങ്ങള്‍ എന്നപേരിലുള്ള തട്ടിപ്പുകളിലും ആണൊ പ്രസ്തുത ഈശ്വരന്‍ (ദൈവം എന്ന പദം ഞാന്‍ ഉപയോഗിക്കുന്നില, ഞാന്‍ ഈശ്വരന്‍ എന്ന് ഊന്നി പറയുന്നു) നിലനില്‍ക്കുന്നത്?

9 വര്‍ഷം മലകയറിയിട്ടുണ്ട്. തന്ത്രി സിന്നിധാനത്തില്‍ മണിയറ പണിഞ്ഞാലും , മകരജ്യോതി നിന്നാലും ഇനിയും കയറുക തന്നെ ചെയ്യും. കാരണം ഭക്തിയുള്ളവന് അത് പ്രശ്നമില്ല, പൊന്നമ്പലം പറഞ്ഞത് പോലെ “വിശ്വാസം” ഉള്ളവര്‍ക്ക് അത് പ്രശ്നമാകും. വിശ്വസിക്കാന്‍ നമുക്ക് തെളിവുകളായി അത്ഭുതപ്രവര്‍ത്തികള്‍ വേണം. എന്നാല്‍ എല്ലാം ഒരു പ്രത്യേക ചിരചൈതന്യത്തില്‍(വേണേല്‍ ദൈവം എന്ന പദം ഉപയോഗിക്കാം)അര്‍പ്പിച്ച ഭക്തമനസുള്ളവന് (അവന്‍ യുക്തിവാദിയും ആകാം) ഒരു തെളിവും, അത്ഭുതപ്രവൃത്തിയും ആവശ്യമില്ല.

മതത്തിന്റെ പേരില്‍ എന്ത് അതിക്രമം കാണിക്കുന്നതിനെയും ന്യായീകരിക്കരുത് പ്രാകൃതാചാരങ്ങളിലും, മൂഢവിശ്വാസങ്ങളിലും അധിഷ്ഠിതമായ ഈശ്വരന്മാര്‍ തകരട്ടെ. ഒരു കുത്തുറാത്തീബിലും, ഗരുഢന്‍ തൂക്കത്തിലും, ക്രോസിന്‍ കലക്കിയ ആനാം വെള്ളത്തിലും ആണ് മഹാചൈതന്യമെന്ന് ചുരുങ്ങിയ പക്ഷം ഞാനെങ്കിലും വിശ്വസിക്കുന്നില്ല.

ക്ഷേത്രത്തില്‍ തീപിടിച്ചാല്‍ ആ ക്ഷേത്രം പ്രശസ്തമാകും എന്നൊരു വിശ്വാസം ഉണ്ട് (ഗുരുവായൂര്‍ ഉദാഹരണം). ശബരിമലയില്‍ മനപ്പുര്ര്വ്വം ഒരിക്കല്‍ ക്ഷേത്രത്തിന് ഭാഗികമായി തീയിടുകയും ചെയ്ത കാര്യം വിസ്മരിക്കാതിരിക്കുക.

ഇനി മകരജ്യോതി.പവനനും, ഇടമറുകും ഒക്കെ ഒരുപാട് ശ്രമിച്ചതാണ് ഇത് തെളിയിക്കാന്‍. ഒരിക്കല്‍ അവര്‍ അതിനടുത്ത് എത്തുകയും മറ്റും ചെയ്തതായും , ചില ഫോട്ടോകള്‍ എടുത്തതായും മറ്റും ചിലറിപ്പോര്‍ട്ടുകള്‍ കണ്ടതൊഴിച്ചാല്‍ അതിനെ കുറിച്ച് കാര്യമായ വിവരം ഇല്ല. ഇത് തെറ്റാണെന്ന് തെളിഞ്ഞാല്‍ ഈശ്വരനിലേയ്ക്കുള്ള(അയ്യപ്പനിലേയ്ക്കുള്ള) പാത കുറച്ച് കൂടേ മാലിന്യം കുറഞ്ഞ് കിട്ടി എന്നേ ഞാന്‍ കരുതൂ.

സസ്നേഹം
ഡിങ്കന്‍
(ഒപ്പ്)

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തില്‍ എനിക്ക്‌ വളരെ സൂക്ഷിച്ച്‌ മാത്രമേ അഭിപ്രായം പറയാന്‍ കഴിയൂ. എന്നാലും ഒന്ന് പറയാതെ വയ്യ. ജ്യോതി തെളിക്കുന്നത്‌ സര്‍ക്കാര്‍ ചിലവിലാണെങ്കില്‍ അത്‌ അന്വേഷിക്കുക തന്നെ വേണം. സര്‍ക്കാരിന്‌ ജനങ്ങള്‍ കബളിപ്പിക്കാന്‍ അവകാശമില്ല എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. എന്റെ ഒക്കെ ഒരു വിശ്വാസങ്ങളേ

ഉണ്ണിക്കുട്ടന്‍ said...

ഇത് തെറ്റാണെന്ന് തെളിഞ്ഞാല്‍ ഈശ്വരനിലേയ്ക്കുള്ള(അയ്യപ്പനിലേയ്ക്കുള്ള) പാത കുറച്ച് കൂടേ മാലിന്യം കുറഞ്ഞ് കിട്ടി എന്നേ ഞാന്‍ കരുതൂ.

വളരെ ശരിയാണ്‌ ഡിങ്കാ. ഇതു തെറ്റാണെന്നു തെളിഞ്ഞാല്‍ 'അത്ഭുത വിശ്വാസികള്‍' കൊഴിഞ്ഞു പോവുകയും 'ഈശ്വര ഭക്തന്‍മാര്‍' നിലനില്‍ക്കുകയും ചെയ്യും. ശബരിമലയുടെ ചൈതന്യം കൂടുകയേ ഉള്ളൂ

myexperimentsandme said...

വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന്റെ demarcation ആണ് എനിക്കെപ്പോഴും കണ്‍ഫ്യൂഷന്‍. ഏത് ലെവല്‍ വരെയുള്ള വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാം? ഏതൊക്കെ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാം? ഒരു യുക്തിവാദി ഈശ്വരവിശ്വാസം തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്നയാളാണ്. അപ്പോള്‍ ഏതെങ്കിലുമൊക്കെ ലെവലില്‍ വെച്ച് ഇവര്‍ പറയുന്നതിനെയും ആരെങ്കിലുമൊക്കെ എതിര്‍ക്കില്ലേ?

അതുപോലെ ഏത് തരം വിശ്വാസങ്ങളൊക്കെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്? ആള്‍ക്കാരെ ഏതൊക്കെ തരത്തില്‍ ബാധിക്കുന്ന വിശ്വാസങ്ങളെയൊക്കെയാണ് ചോദ്യം ചെയ്യേണ്ടത്? ഇതിനൊക്കെ ശരിക്കൊരു ധാരണയുണ്ടാക്കിയിട്ടായിരുന്നെങ്കില്‍ ഒന്നുകൂടി വ്യക്തമാവുമായിരുന്നു കാര്യങ്ങള്‍.

ഇനി ഇത്തരം വിശ്വാസങ്ങള്‍ തെറ്റെന്ന് തെളിയിച്ച് കഴിഞ്ഞാല്‍ എന്താണ് അടുത്ത നടപടി? എന്താണ് അതിന്റെ ആക്ഷന്‍ പ്ലാന്‍?

ശബരിമലയില്‍ തന്നെ മകരജ്യോതി കൃത്രിമമാണെന്ന് തെളിയിച്ച് കഴിഞ്ഞാല്‍ എന്തായിരിക്കും അടുത്ത സ്റ്റെപ്പ്? എന്നെങ്കിലും സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിലുള്ള വിശ്വാസം വേണ്ടെന്ന് വെക്കുമോ?

വളരെ വ്യക്തമായ ഒരു റോഡ് മാപ്പൊക്കെ ഉണ്ടാക്കി ഏത് ലെവല്‍ വരെയുള്ള വിശ്വാസങ്ങളെയൊക്കെയാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കി ഓരോ വിശ്വാസങ്ങളും തെറ്റെന്ന് തെളിയിച്ച് കഴിഞ്ഞിട്ട് അതിന്മേലുള്ള ഭാവി ആക്ഷന്‍ പ്ലാനുകളും തയ്യാറാക്കിയൊക്കെയാണെങ്കില്‍ ഒന്നുകൂടി സിസ്റ്റമാറ്റിക്കായിരിക്കും കാര്യങ്ങള്‍. ആള്‍ക്കാര്‍ക്കും വ്യക്തമാവും കാര്യങ്ങള്‍.

എന്തായാലും ഫാരിസ് ഭൂതത്തില്‍ നിന്നും രക്ഷനേടാ‍നുള്ള ഒന്നല്ല ഈ നടപടി എന്നാശിക്കട്ടെ.

സത്യമേവ ജയതേ- അതു തന്നെ.

Anonymous said...

വക്കാരിയുടെ കമെന്റ് പകുതിയും വായിച്ച് ഒന്നും മനസിലായില്ല. ഒന്നു മലയാളത്തില്‍ പറയാമോ?

ഇവിടെ എന്തിനാണാവോ ആനപ്പുറത്ത് ഫാരിസിനെ എഴുന്നെള്ളിച്ച് കൊണ്ട് വന്നത്.

ആ യുക്തിവാദികള്‍ അവിടെ കയറട്ടേന്നേ. അവന്‍ ശ്രികൃഷ്ണപ്പരുന്തിനെ വെടിവെച്ച് കൊല്ലുകയോ, ജ്യോതിയില്‍ വെള്ളം ഒഴിച്ച് കെടുത്തുകയോ, തിരുവാഭരണം മോഷ്ടിക്കുകയോ ഒന്നും ചെയ്യില്ല

കണ്ണൂസ്‌ said...

വക്കാരീ, ഇവിടെ ആരുടെയെങ്കിലും വിശ്വാസത്തെ ചോദ്യം ചെയ്യുന്ന പ്രശ്നം ഉണ്ടോ? ഇന്ത്യാ മഹാരാജ്യത്തെ ഒരു ക്ലാസിഫൈഡ് അല്ലാത്ത പൊന്നമ്പലമേട് എന്ന സ്ഥലത്ത് പോവാന്‍ ഒരു കൂട്ടം ആളുകളെ അനുവദിക്കുക എന്നത് മാത്രമല്ലേയുള്ളൂ? അങ്ങോട്ടുള്ള റോഡ്‌മാപ്പ് അവരുടെ കയ്യിലുണ്ടാവും. :-) അതില്‍ കൂടുതല്‍ എന്തെങ്കിലും ഗവേഷണം വേണോ ഇതിന്‌?

ഒരു യുക്തിവാദി സംഘത്തെ അവിടെ പോവാന്‍ അനുവദിക്കുകയും അവരെ ഹൈന്ദവ വിശ്വാസികള്‍ക്ക് സ്വീകാര്യരായ ഒരു കൂട്ടം ആള്‍ക്കാര്‍ അനുഗമിക്കുകയും ചെയ്തോട്ടേ. അതു കൊണ്ട് എന്തു വിശ്വാസമാണ്‌ തകരുന്നത്? പോട്ട, കൂട്ട എന്നിങ്ങനെ കുറേ പള്ളിപ്പരിപാടികള്‍ തെറ്റാണെന്ന് തെളിഞ്ഞിട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ?

myexperimentsandme said...

അനോണിമസേ, നമ്മുടെ നാട്ടില്‍ ഒരോ കാര്യങ്ങളുണ്ടാവുന്നത് മറ്റേതെങ്കിലും കാര്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനും കൂടിയാണല്ലോ. ഇപ്പോള്‍ ഫാരിസ് ഉണ്ടാക്കിയ പുകിലില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു പരിപാടി ആവാതിരിക്കട്ടെ യുക്തിവാദികളുടെ ഈ ആവശ്യം എന്ന് ആശിച്ചെന്ന് മാത്രം. കാരണം ഇനി ഇതിന്റെ പേരില്‍ ആള്‍ക്കാരെല്ലാം ഇങ്ങോട്ട് തിരിഞ്ഞാല്‍ ഫാരിസിനെ പതുക്ക മറക്കാമല്ലോ (എന്റെ മാത്രം ചിന്ത കേട്ടോ).

ഞാന്‍ കമന്റുകളുടെ ആദ്യം പറഞ്ഞതെന്തെന്നാല്‍ ഇന്ന് യുക്തിവാദികള്‍ ശബരിമലയിലെ മകരജ്യോതി വ്യാജമെന്ന് തെളിയിക്കാന്‍ പോലീസ് സംരക്ഷണം തേടി. നമ്മളില്‍ പലരും അതിനെ അനുകൂലിക്കുന്നു. നാളെ അവര്‍ എല്ലാവരുടെയും ഈശ്വരവിശ്വാസം തന്നെ തെറ്റെന്ന് തെളിയിക്കാന്‍ പോലീസ് സംരക്ഷണം തേടിയാല്‍ നമ്മളെല്ലാവരും അതിനെയും അനുകൂലിക്കുമോ? കാരണം യുക്തിവാദികളെ സംബന്ധിച്ചിടത്തോളം മകരജ്യോതിയും ഈശ്വരവിശ്വാസവും എല്ലാം ഒരു പോലെ വ്യാജമല്ലേ?

അതുകൊണ്ടാണ് വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന്റെ demarcation എന്താണെന്ന് ഞാന്‍ കണ്‍ഫ്യൂഷന്‍ പ്രകടിപ്പിച്ചത്.

മാത്രവുമല്ല, വിശ്വാസങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കുന്നവര്‍ അത് തെളിയിച്ചു കഴിഞ്ഞാല്‍ അതുവരെ അത് വിശ്വസിച്ചിരുന്നവര്‍‌ക്കുവേണ്ടി എന്തൊക്കെയാണ് പിന്നെ ചെയ്യാന്‍ പോകുന്നതെന്നും കൂടി നോക്കേണ്ടേ? കാലാകലങ്ങളായുള്ള വിശ്വാസങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമ്പോള്‍ അത് ആള്‍ക്കാരെ എങ്ങിനെയൊക്കെ ബാധിക്കും, അതില്‍‌നിന്നുള്ള വികാരങ്ങള്‍ ആള്‍ക്കാര്‍ക്ക് മറികടക്കാന്‍ എന്തൊക്കെയാണ് നടപടികള്‍ എന്നുമൊക്കെ ആലോചിക്കേണ്ടേ-ഇതൊരു സമൂഹത്തിനെ തന്നെ ബാധിക്കുന്ന കാര്യമാണെങ്കില്‍?

myexperimentsandme said...

മകരജ്യോതിയില്‍ വിശ്വസിക്കുന്ന കുറെപ്പേരെങ്കിലുമില്ലേ കണ്ണൂസേ? (അതോ ഇല്ലേ?)

Dinkan-ഡിങ്കന്‍ said...

പ്രിയ വാക്കാരി ഓഷോ രജനീഷ് പറഞ്ഞ ഒരു കഥയുണ്ട്.

ഒരിക്കല്‍ ഒരു വേദ പണ്ഡിതന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരുപാട് ശിഷ്യരും ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ സുഹൃത്ത് പണ്ഡിതനൊരു പൂച്ചയെ സമ്മാനിച്ചു. നല്ല ഒമനത്തമുള്ള പൂച്ചയായതിനാല്‍ പണ്ഡിതന്‍ അതിനെ വളര്‍ത്തി. എന്നാല്‍ വേദ പഠന സമയത്ത് ശിഷ്യഗണങ്ങള്‍ക്കിടയിലൂടെ ഇറങ്ങി നടന്നും, മ്യാവൂ എന്ന് ശബ്‌ദം ഉണ്ടാക്കിയും ആ പൂച്ച അദ്ധ്യയനത്തിന് വിഘാതം സൃഷ്ടിച്ചപ്പോള്‍ ആ പണ്ഡിതന്‍ അതിനെ തൊട്ടടുത്ത ഒരു തൂണില്‍ കെട്ടിയിട്ട് പാല്‍ വെച്ച് കൊടുത്തു. പാല്‍ കുടിച്ച് ആ പുച്ച അദ്ധ്യയനത്തിന് തടസ്സം ഇല്ലാതെ നിന്നു. ഇതൊരു പതിവായി മാറി.

ആ പണ്ഡിതന്‍ മരിച്ചു. ശിഷ്യരില്‍ ഒരുത്തന്‍ ഗുരുവായി. ടിയാന്‍ വേദം പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ശിഷ്യരോട് പറഞ്ഞു “വേദം പഠിപ്പിക്കുമ്പോള്‍ ഒരു പൂച്ചയെ തൂണില്‍ കെട്ടി പാല്‍ കൊടുക്കണം എന്നറിയില്ലേ? ആദ്യം ഒരു പൂച്ചയെ കൊണ്ട് വരൂ”. അങ്ങനെ ആ ശിഷ്യനും പൂച്ചയും , വേദവും ആയി കാലം കഴിച്ചു. ടിയാന്റെ ശിഷ്യരില്‍ ഒരുത്തന്‍ ഗുരുവായി മാറി. പൂച്ചയെ ഇഷ്ടം അല്ലാതിരുന്ന അയാള്‍ അതിനെ തല്ലിക്കൊന്ന് വേദം പഠിപ്പിക്കാന്‍ തുടങ്ങി. അത് പൌരാണികതയ്ക്ക് എതിരാണെന്ന് മറ്റുള്ളവര്‍ പ്രചരിപ്പിച്ചെങ്കിലും നല്ലരീതിയില്‍ അദ്ധ്യയനം നടത്തിയ അയാളും, അങ്ങേരുടെ ശിഷ്യരും പൂച്ചയില്ലാ വേദം പഠിച്ച് സമര്‍ത്ഥരായി തീര്‍ന്നു.

കുമാരനാശാന്‍ പറഞ്ഞിരുന്നു

ഇന്നലെ ചെയ്തൊരബദ്ധം
ഇന്നത്തെയാചാരമാകാം
നാളത്തെ ശാസ്ത്രമതാകാം....


മേല്‍പ്പറഞ്ഞ രണ്ടും ഈ പോസ്റ്റ് ആയി ബന്ധം ഇല്ലാത്ത വെറും ഓഫ് ആണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇത് വെറുമൊരു ഓഫ് കമെന്റ് മാത്രം ആണ്. പൂച്ചറ്റെ തല്ലിക്കൊന്ന ആ പണ്ഡിതനെ മേനകാഗാന്ധി അന്വേഷിച്ച് നടക്കുന്നുണ്ട്. അറിവുള്ളവര്‍ ആയമ്മയ്ക്ക് അറിയിപ്പ് കൊടുക്കുക

ഉണ്ണിക്കുട്ടന്‍ said...

വക്കാരി മകരജ്യോതിയില്‍ വിശ്വസിക്കുന്നവര്‍ ഉണ്ടാകാം . യുക്തി വാദികള്‍ അന്വേഷിക്കട്ടെ..സത്യം തെളിയിക്കട്ടെ..മകര ജ്യോതി സത്യമാണെങ്കില്‍ അവര്‍ സന്തോഷിക്കട്ടെ അഥവാ തെറ്റാണെങ്കില്‍ 'മകര ജ്യോതി' വിശ്വാസികള്‍ ദൈവ ഭക്തരായി മാറട്ടെ..അതല്ലേ നല്ലത്..

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരി മകര ജ്യോതി ഉള്ളതുകൊണ്ടൊന്നുമല്ല ആള്‍ക്കാര്‍ ശബരിമലയില്‍ പോകുന്നതെന്നാണ്‌ എന്റെ വിശ്വാസം (?). ഒരു യഥാര്‍ത്ഥ അയ്യപ്പ ഭക്തന്‍ 40 ദിവസം ( കൃത്യമായി അറിയില്ല) വൃതമെടുത്ത്‌ മനസ്‌ ശുദ്ധമായി ദേവനേ സന്ദര്‍ശിക്കാന്‍ പോകുന്നു. അവന്‌ അവന്റെ വൃത ശുദ്ധിയുടെ ഒരു പൂര്‍ണ്ണതക്ക്‌ വേണ്ടി മാത്രമാകണം ദേവനെ സന്ദര്‍ശിക്കാന്‍ പോകുന്നത്‌. അങ്ങനെയുള്ളവര്‍ക്ക്‌ ജ്യോതിയൊന്നും ഒരു പ്രശ്നവുമല്ല. ജ്യോതി ഉള്ള മകര മാസത്തില്‍ മാത്രമല്ലല്ലോ ആള്‍ക്കാര്‍ മലക്ക്‌ പോകുന്നത്‌.

ഇന്ന് കേരളീയരില്‍ പിടികൂടിയിട്ടുള്ള ഇന്‍സ്റ്റന്റ്‌ ഭക്തിയുള്ളവര്‍ക്ക്‌ മാത്രമാണ്‌ അടയാടങ്ങള്‍ ആവശ്യമുള്ളൂ. അവരാണ്‌ ഉദിഷ്ടകാര്യം നടക്കാന്‍ Output കൂടുതല്‍ ലഭിക്കും എന്ന് പറയപ്പെടുന്നിടത്തേക്ക്‌ ഒഴുകുന്നത്‌. എന്റെ ഊഹം ശരിയാണെങ്കില്‍ മകരജ്യോതിയൊക്കെ ചാനലുകള്‍ ലൈവ്‌ ചെയ്ത്‌ തുടങ്ങിയതിന്‌ ശേഷമാണ്‌ ഇത്ര പ്രശസ്തിയുണ്ടായത്‌.

അഹിന്ദുവായ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്‌. എന്റെ അഭിപ്രായങ്ങള്‍ generalise ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്ന് വിനയപൂര്‍വ്വം അറിയക്കട്ടേ

Dinkan-ഡിങ്കന്‍ said...

മകരജ്യോതിയൊക്കെ ചാനലുകള്‍ ലൈവ്‌ ചെയ്ത്‌ തുടങ്ങിയതിന്‌ ശേഷമാണ്‌ ഇത്ര പ്രശസ്തിയുണ്ടായത്‌.
എന്റെ അഭിപ്രായം പറഞ്ഞോട്ടെ.

അഗ്നിക്കിരയായ ക്ഷേത്രം പ്രശസ്തമാകുമെന്ന ധാരണയുള്ളതിനാല്‍ ശബരിമല ക്ഷേത്രത്തില്‍ ഭാഗികമായി തീയിടുകയും(ശേഷം അണയ്ക്കുകയും ചെയ്തു) പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും. ഇതുമായി ബന്ധപ്പെട്ട് ഒരു ദീപശിഖാ “ശബരി ജ്യോതി” എന്ന പേരില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രയാണം നടത്തുകയും ചെയ്തുവത്രേ. അതില്‍ പിന്നെയാണ് നോര്‍ത്തിന്ത്യയില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളിറങ്ങിത്തുടങ്ങിയതും, നടവരവ് കൂടിയതും, മത്തായി ഇടപ്പള്ളി ഗീവര്‍ഗീസ് പുണ്യാളനോട് “താന്‍ ഉണക്കപ്പാമ്പിന്റെ വായില് കുന്തം കുത്തിക്കൊണ്ട് ഇരുന്നോ ,അവിടെ മലമുകളില് കോടികളാണ് വീഴണത്” എന്ന് ആത്മഗതന്‍ അടിച്ചതെന്നും പറഞ്ഞ് കേള്‍ക്കുന്നു.

**-> ക്ഷേത്രത്തിന് ഭാഗികമായി തീയിട്ടകാര്യം അന്ന് അവിടെ ഉണ്ടായിരുന്ന ബാഹ്മണരില്‍ ഒരാള്‍ തന്നെ വി.കെ ശ്രീരാമന്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ നേരിട്ട് പറഞ്ഞിരുന്നു.

myexperimentsandme said...

ഉണ്ണിക്കുട്ടന് പറഞ്ഞത് ശരിതന്നെ. പക്ഷേ വിശ്വാസങ്ങളെ ചോദ്യം ചെയ്യുക എന്നത് ചിലപ്പോഴെങ്കിലും ഒരു സമൂഹത്തിലെ ഒരു കൂട്ടം ആള്‍ക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന കാര്യമാവുമ്പോള്‍ (ആ വിശ്വാസം ശാസ്ത്രീയമായി ശരിയാണെങ്കിലും തെറ്റാണെങ്കിലും) അത് വ്യക്തമായ റോഡ് മാപ്പോടെ ആണെങ്കില്‍ ഒന്നുകൂടി നല്ലതല്ലേ. മകരജ്യോതിയില്‍ നിന്നാണ് അതിന്റെ തുടക്കമെങ്കില്‍ നല്ലത്. പക്ഷേ അതോടൊപ്പം തന്നെ ഞാന്‍ നേരത്തെ പറഞ്ഞ, അത് കഴിഞ്ഞ് അതിനോടനുബന്ധിച്ച് എന്തൊക്കെയാണ് നടപടികള്‍ എന്നുമെല്ലാം ആലോചിച്ച് ഒരു പ്ലാനൊക്കെ തയ്യാറാക്കി ചെയ്യുമ്പോളല്ലേ ഇതിനെല്ലാം ഒന്നുകൂടി വിശ്വാസ്യത വരൂ. ഒരു കൂട്ടം ആള്‍ക്കാരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള ഒരു നടപടിയല്ലേ. അതിന് വ്യക്തമായ ആക്‍ഷന്‍ പ്ലാന്‍ വേണമെന്ന് തന്നെ തോന്നുന്നു.

അതുപോലെ ഏത് ലെവല്‍ വിശ്വാസങ്ങള്‍ വരെയാണ് നമ്മള്‍ തെറ്റെന്ന് തെളിയിക്കാന്‍ പോകുന്നത് എന്നും അറിയേണ്ടേ? ചിലപ്പോള്‍ മകരജ്യോതിയുടെ കാര്യത്തില്‍ ഒരു ചെറിയ സമൂഹത്തിന് മാത്രമേ അത് തെറ്റാണെന്ന് തെളിഞ്ഞാല്‍ തന്നെ പ്രശ്‌നമുണ്ടാവൂ. പക്ഷേ നാളെ ഒരു വലിയ സമൂഹത്തിന്റെ ഒരു വിശ്വാസം തെറ്റാണെന്ന് തെളിയിക്കാനും പോലീസ് സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ എന്തായിരിക്കും നമ്മുടെ നിലപാട്. ഇതെന്തായാലും മകരജ്യോതികൊണ്ട് നിര്‍ത്തുന്ന പരിപാടിയല്ലല്ലോ? അത്രയ്ക്ക് സ്പെസിഫിക്കായ എന്തെങ്കിലും പ്രശ്‌നം മകരജ്യോതിയിലുള്ള വിശ്വാസം കൊണ്ട് മാത്രമില്ലല്ലോ.

ഡിങ്കാ, നല്ല സാരോപദേശം. ആദ്യമായാണ് കേള്‍ക്കുന്നത്. പക്ഷേ എല്ലാ വിശ്വാസങ്ങളും ഇങ്ങിനെയൊക്കെത്തന്നെയല്ലേ. അത് വിശ്വസിക്കുന്നവരെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ എങ്ങിനെ മാറ്റാം എന്നും കൂടി നോക്കേണ്ടേ. പൂച്ചയെപ്പോലെ ആയിരിക്കണമെന്നില്ലല്ലോ എല്ലായ്പ്പോഴും.

കിരണ്‍, മകരജ്യോതിക്ക് ചാനലിലെ ലൈവിനു മുന്‍പും പ്രശസ്തിയുണ്ടായിരുന്നു എന്നാണ് എന്റെ തോന്നല്‍. പിന്നെ എല്ലാരും പോകുന്നു, ഈ ഞാനും പോകുന്നു എന്നതൊക്കെ ഹ്യൂമന്‍ സൈക്കോളജി-സൈക്കളോജിയല്ലേ. ഹിന്ദുക്കളുടെ കാര്യത്തില്‍ ഹിന്ദുക്കള്‍ മാത്രമേ അഭിപ്രായം പറയാവൂ എന്നത് ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയില്‍ മാത്രമല്ലേ ഉള്ളൂ :)

മുസാഫിര്‍ said...

മകരജ്യോതി കത്തിക്കുന്നതാണെന്നു പണ്ട് അന്നത്തെ ഐജിയായിരുന്ന ജോസഫ് സാര്‍ മുഖ്യമന്ത്രിയായിരുന്ന നയനാരോട് പറഞ്ഞത്രെ.ഒരു പാടു വിശ്വാസികളെ ബാധിക്കുന്ന പ്രശ്നമായതു കൊണ്ട് ‘ അതു അങ്ങനെ തന്നെ പോട്ടടൊ ‘ എന്നു മുഖ്യന്‍ മറുപടിയും പറഞ്ഞെന്നു പിന്നിടു അദ്ദേഹം എഴുതിയത് വായിച്ചിട്ടുണ്ട്.ഇതു പുതിയ കാര്യമൊന്നുമല്ല.

Dinkan-ഡിങ്കന്‍ said...

അതുപോലെ ഏത് ലെവല്‍ വിശ്വാസങ്ങള്‍ വരെയാണ് നമ്മള്‍ തെറ്റെന്ന് തെളിയിക്കാന്‍ പോകുന്നത് എന്നും അറിയേണ്ടേ?

അപ്പോള്‍ ഇതാണ് വാക്കാരി ഊന്നിഉന്നി ചോദിക്കുന്നത്. ശരിയാണ്, ഇത് തീര്‍ച്ചയായും ഒരു നല്ല ചോദ്യം ആണ്. ഏതൊക്കെയാണ് ചോദ്യം ചെയ്യപ്പെടേണ്ട വിശ്വാസം , ഏതൊക്കെയാണ് നിലനിര്‍ത്തേണ്ട വിശ്വാസം എന്നിവ, അല്ലേ?

ആദ്യമേ പറയട്ടേ, വിശ്വാസം എന്ന പദം ആ‍ണെങ്കില്‍ തെളിവ് വേണം. അതാണ് ഞാന്‍ ഈ വിഷയത്തില്‍ എന്റെ ആദ്യത്തെ കമെന്റില്‍(ഓഫല്ലാതെ) പറഞ്ഞത്.

ഇനി കാര്യത്തിലേയ്ക്ക്. ഒരു ഉദാഹരണം പറയട്ടെ. മനുഷ്യബലി എന്നത് ഒരു വിശ്വാസം ആയിരുന്നു. സതി ഒരു വിശ്വാസം ആയിരുന്നു. ഇത് രണ്ടും ഗവണ്മെന്റ് നിരൊധിച്ചതാണല്ലോ? എന്നാല്‍ സതി നിര്‍ത്തലാക്കി എന്നത് കൊണ്ട് അഗ്നിസാക്ഷിയായി താലികെട്ടല്‍ ഒഴിവാക്കാം എന്ന വിശ്വാസവും നിര്‍ത്തണം എന്ന് വാദിക്കണോ?

ഞാന്‍ കൂടുതല്‍ വിശദീകരിക്കാം (വിശദീകരിച്ച് ഞാനിത് കൊളമാക്കും). അതായത് അഗ്നിസാക്ഷിയായി ഞാന്‍ ഒരു പെണ്ണിനെ താലി കെട്ടുന്നു (വെര്‍തേ വെര്‍തേ.. ബാച്ചി ക്ലബിന്ന് പേര് വെട്ടല്ലേ). അത് എന്റെ വിശ്വാസം. എന്നാല്‍ ആ കൊച്ചിനെ എന്റെ മരണശേഷം എന്റെ ചിത കത്തുന്ന അഗ്നിയിലേയ്ക്ക് തള്ളിയിടുന്ന വിശ്വാസം ഉണ്ടല്ലൊ അത് എന്റെ അഭിപ്രായത്തില്‍ പോക്രിത്തരം.
അപ്പോള്‍ രണ്ടാമത്തേത് നിര്‍ത്താം ആദ്യത്തേത് ചുമ്മാ നിലനിര്‍ത്താം.

മിത്തുകളെ അപ്പാടെ തച്ചുടച്ച് ഇവിടെ ആകെ നിരപ്പാക്കണം എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. മഹാബലി കേരളം ഭരിച്ചതിന് തെളിവില്ല എന്ന കാരണത്താല്‍ ഓണം നിരോധിക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ ഞാനവന്റെ കൂമ്പിടിച്ച് വാട്ടും. മിത്തുകളും വിശ്വാസങ്ങളും നല്ലതാണ്. എന്നാല്‍ ഒരു കൂട്ടം ജനത്തെ ആകര്‍ഷിക്കാനായി, അല്ലെങ്കില്‍ ഭയത്തോടെ/അന്ധമായ വിശ്വാസത്തോടെ തങ്ങളുടെ വിശ്വാസ സംഹിതയ്ക്ക് കൂടെ നിര്‍ത്തേണ്ടുന്ന തരത്തില്‍ പടച്ചുണ്ടാക്കിയ ആചാരങ്ങളോ/വിശ്വാസങ്ങളൊ കാലാകാലങ്ങളിലായി വരുന്ന മാറ്റങ്ങളിലൂടെ മാറണം എന്ന് അഭിപ്രായം.

എന്തൊക്കെ ആയാലും എല്ലാ മതസ്ഥര്‍ക്കും പ്രവേശനം ഉള്ള ശബരിമലയില്‍ അയ്യപ്പഭക്തിയാല്‍ ഞാന്‍ ഇനിയും പോകും. അവിടെ തന്ത്രി ഉണ്ടാകുകയോ, വിജയമാല ഉണ്ടാകുകയോ, ജ്യോതി ഇല്ലാതാകുകയോ ചെയ്താലും ഞാന്‍ പോകും.

സ്വാമിയേ ശരണം അയ്യപ്പാ

ഓഫ്.ടൊ

മലപ്പുറത്തുനിന്ന് വന്നിട്ടുള്ള ദില്‍ബന്‍ സ്വാമിയെ കാത്ത് ഡിങ്കന്‍ സ്വാമി സന്നിധാനത്തിനടുത്തുള്ള ഇന്‍ഫര്‍മേഷന്‍ കൌണ്ടറിനരികെ നില്‍പ്പുണ്ട്. ദില്‍ബന്‍ സ്വാമി അരവണ ഉണ്ടാക്കുന്നിടത്ത് നിന്ന് എത്രയും പെട്ടെന്‍ ഇവിടെ എത്തണമെന്ന് അറിയിക്കുന്നു. നിന്നെ കാണാതെ ഉണ്ണിക്കുട്ടന്‍ സ്വാമി മാളികപ്പുറത്ത് തേങ്ങ ഉരുട്ടാതെ നില്‍ക്കുകയാണ്. സ്വാമിയേ ശരണം അയ്യപ്പ

ഉണ്ണിക്കുട്ടന്‍ said...

വക്കാരീ..എന്തിന്റെ പേരിലായും വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഒരു അനാവശ്യ വിവാദം തന്നെ. മകര ജ്യോതി ഉള്ളാതാണെങ്കിലും ഇല്ലാത്തതാണെങ്കിലും കുഴപ്പമില്ല എന്നതായിരുന്നു എല്ലാവരുടേയും നിലപാടെങ്കില്‍ പ്രശ്നം ഒന്നുമില്ലായിരുന്നു. പക്ഷെ ഒരു കൂട്ടം ആളുകള്‍ അതിന്റെ സത്യാവസ്ഥ അറിയണമെന്ന് ആവശ്യപ്പെട്ടാല്‍ വേണ്ട എന്നു പറയാനും പറ്റില്ല. അറിയാനുള്ള അവകാശം എല്ലാവര്‍ക്കും ഉള്ളതല്ലേ. അറിയേണ്ടവര്‍ അതിന്റെ സത്യാവസ്ഥ തിരയട്ടെ വിശ്വാസികളെ അത് ബാധിക്കരുത്. തെറ്റാണെന്നു തെളിയിച്ചു കഴിഞ്ഞാല്‍ എന്താണ്‌ അടുത്ത നടപടി എന്ന ചോദ്യം തന്നെ അപ്രസക്തം. യുക്തി വാദികള്‍ അല്ലല്ലോ തീരുമാനങ്ങള്‍ എടുക്കുന്നത്. അത് ഒരോ വ്യക്തിയും എടുക്കേണ്ട തീരുമാനമാണ്‌. ഏതു ലെവല്‍ വരെ അന്വേഷണം വേണമെന്നതും സംശയം ഉള്ളവരുടെ മാത്രം പ്രശ്നം ആണ്‌. അല്ലാതെ ഭക്തരുടെ അല്ലല്ലോ.

ഡിങ്കാ..വാടാ..നമുക്കു ഓഫടിക്കാന്‍ പോകാനുള്ള സമയമായില്ലേ..

Ajith Pantheeradi said...

വിശ്വസിക്കാനുള്ള അവകാശം പോലെ തന്നെ വിശ്വസിക്കാതിരിക്കുവാനുള്ള അവകാശവും ഉണ്ട്

വിശ്വാസം പ്രചരിപ്പിക്കാനുള്ളതു പോലെ യുക്തിവാദം പ്രചരിപ്പിക്കാനുള്ള അവകാശവുമുണ്ട്

തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ ശ്രമിക്കാനും ( നിയമപരമായി ) ആര്‍ക്കും അവകാശമുണ്ട്. അവരെ പോലീസിനെ വിട്ടു തല്ലിക്കാനുള്ള അവകാശം സര്‍ക്കാരിനില്ല. അവര്‍ക്കു സംരക്ഷണം നല്‍കുകയാണു വേണ്ടത്

തന്റെ വിശ്വാസത്തിനെതിരായി ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ അമ്മക്കു പറയാനുള്ള അവകാശം ആര്‍ക്കുമില്ല.

മകരജ്യോതി തട്ടിപ്പാണെന്നു തെളിഞ്ഞാല്‍ ആരുടെയെങ്കിലും ദൈവവിശ്വാസം നഷ്ടമാകുമെങ്കില്‍ ആകട്ടെ ( തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണേല്‍ ചുമ്മാ തെറിച്ചു പോട്ടെ )

ഇതു തട്ടിപ്പാണെന്നു തെളിഞ്ഞാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഭക്തിവ്യാപാരികള്‍ പുതിയ മാര്‍ക്കറ്റിങ് ടെക്നിക്കുകള്‍ പുറത്തിറക്കും.”വിശ്വാസികള്‍” അതിനു പുറകെ പോകും.
എത്രയോ മനുഷ്യ ദൈവങ്ങളും സ്വാമിമാരും പല പല കേസുകളില്‍ ( സ്ത്രീപീഡനമാണു പ്രധാനം ) അകത്തായി. എന്നിട്ടും മനുഷ്യ ദൈവങ്ങള്‍ക്കും അവരാല്‍ കബളിപ്പിക്കപ്പെടുന്നവര്‍ക്കും ഒരു കുറവുമില്ലല്ലോ.

Unknown said...

ഡിങ്കന്‍ സ്വാമി പറഞ്ഞതില്‍ കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല. (മാലയിട്ടിരിക്കുന്ന ഈ സമയത്ത് പറയുന്നില്ല എന്നൊന്നുമല്ലാട്ടോ)വിശ്വാസത്തിന്റെ കാര്യമായതോണ്ട് തൊടാന്‍ പറ്റില്ല എന്ന് വന്നാല്‍ സതിയും നരബലിയുമൊക്കെ നിലനിര്‍ത്തേണ്ടി വരില്ലായിരുന്നൊ എന്ന് ഡിങ്കന്‍ ചോദിച്ചത് തന്നെയാണ് ഞാന്‍ ചോദിക്കാന്‍ വന്നത്. സ്വാമിയേ ശരണമയ്യപ്പാ...

vimathan said...

മകര ജ്യോതി എന്നത് ശുദ്ധ തട്ടിപ്പ് ആണ് എന്നത് 1981 ല്‍ തനെ കേരള യുക്തിവാദി സംഘത്തിന്റെ പ്രവര്‍ത്തകര്‍ തെളിയിച്ചതാണ്. 1981 ല്‍ മകര സംക്രാന്തിയ്ക്ക് പൊന്നമ്പലമേട്ടിലെത്തിയ യുക്തിവാദി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍/ദേവസ്വം ബോര്‍ഡ്/ കെ എസ് ഇ ബി എന്നിവര്‍ നടത്തുന്ന ഈ തട്ടിപ്പിന്റെ ഫോട്ടോകളും എടുക്കുകയുണ്ടായി. ഈ വാര്‍ത്തയും, ഫോട്ടോകളും അന്ന് പല പത്രങളും പ്രസിദ്ധീകരിക്കുകയുണ്ടായി. പിനീട് ശ്രീ പവനന്‍ “മകരജ്യോതി എന്ന തട്ടിപ്പ്” എന്ന പേരില്‍ ഒരു ലഖുലേഖ എഴുതുകയും, അത് യുക്തിവാദി സംഘം ഒരു പാട് കോപ്പികള്‍ പ്രചരിപ്പിക്കുകയുമുണ്ടായി. ഇന്നും അതിന്റെ കോപ്പികള്‍ കിട്ടാനുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അന്ന് നടന്ന ഒരു രസകരമായ സംഭവം എന്തെന്നാല്‍, കെ എസ് ഇ ബി ജീവങ്ക്കാരന്‍ മകര ജ്യോതിക്കായി പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിച്ചപ്പോള്‍, അപ്പുറത്ത് മാറി നിന്ന് യുക്തിവാദികളും പന്തം കത്തിക്കുകയുണ്ടായി. യുക്തിവാദികളും പന്തം കത്തിക്കുന്നുണ്ട് എന്നറിയാതെ, അകലെ ശബരിമലയില്‍ മകര ജ്യോതി കാണാ‍ന്‍ കാത്ത് നിന്ന ഭക്ത ജന ലക്ഷങളും, പത്രക്കാരും, ആകാശവാണി ദൃക്‌സക്ഷി വിവരണക്കാരും,ഇത്തവണ മകര ജ്യോതി പല തവണ കണ്ടു, അല്ലെങ്ക്ലില്‍ ഒന്നിലധികം സ്ഥലത്ത് കണ്ടു, എന്നൊക്കെയാണ് റിപ്പോര്‍ട്ട് ചെയ്തത്. പിനീട് വിവരങള്‍ പരസ്യമായപ്പോള്‍ ആകെ ഇളീഭ്യരായ ദേവസ്വം അധികൃതരും മറ്റും, യുക്തിവാദികള്‍ക്കെതിരെ കേസെടുക്കുവാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ , യുക്തിവാദികളെ പൊന്നമ്പല മേട്ടീലെത്തിക്കാന്‍ ഉപയോഗിച്ച ബസുടമക്കെതിരെ മുന്‍ കൂര്‍ അനുമതികൂടാ‍തെ അനധികൃത റൂടിലൂടെ ബസ്സോടിച്ചു എന്ന കുറ്റം ചുമത്തി കേസ് എടുത്ത്, ആയിരം രൂപ പിഴ അടപ്പിച്ച് പ്രതികാരം തീര്‍ത്തു. പിനീട് എല്ല കൊല്ലവും പോലീസ് സംരക്ഷണയിലാണ് മകര ജ്യോതി കത്തിക്കുക എന്ന തട്ടിപ്പ് അരങേറുന്നത്.

സര്‍ക്കാര്‍ ചെലവില്‍ ജനങളെ പറ്റിക്കുന്ന ഈ തട്ടിപ്പ് അന്വേഷിക്കണം എന്ന് പറയുമ്പോള്‍, അത് പറയുന്നവരുടെ തള്ളയ്ക്ക് പറയുക, അല്ലെങ്കില്‍ ചിലരുടെ വിശ്വാസത്തിന്റെ പേരില്‍ ഇതൊക്കെ ആകാമോ എന്ന് നിരുപദ്രവകരമായ് രീതിയില്‍ “കണ്‍ഫൂഷ്യസ്” ആവുക എന്നതൊക്കെ ഒരു ശരിയായ പ്രവണത അല്ലാ എന്നാണ് എന്റെ അഭിപ്രായം. ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആയ ഇന്ത്യയില്‍ , ന്യൂനാല്‍ ന്യൂന പക്ഷമാണെങ്കിലും , അവിശ്വാസികള്‍ക്കും തുല്യാവകാശങളാണ് ഉള്ളത് എന്ന് പലരും മറക്കുന്നത് പോലെ തോന്നുന്നു. സ്വതന്ത്ര ചിന്തയെ കുഴിച്ച് മൂടാനുള്ള ഏതു ശ്രമവും, ഫാസിസത്തിന്റെ മുന്നൊരുക്കങളാണ് എന്ന് ചരിത്രം പറയുന്നു.

myexperimentsandme said...

ഡിങ്കാസുരന്മാരേ...

“വിശ്വാസത്തിന്റെ കാര്യമായതോണ്ട് തൊടാന്‍ പറ്റില്ല എന്ന് വന്നാല്‍ സതിയും നരബലിയുമൊക്കെ നിലനിര്‍ത്തേണ്ടി വരില്ലായിരുന്നൊ എന്ന് ഡിങ്കന്‍ ചോദിച്ചത് തന്നെയാണ് ഞാന്‍ ചോദിക്കാന്‍ വന്നത്“

അതുകൊണ്ട് തന്നെയാണ് ഡീമാര്‍ക്കേഷനെപ്പറ്റി ഞാന്‍ ചോദിച്ചത്. ഒരു മെഗാ ലെവലില്‍, ചൂഷണം ചെയ്യപ്പെടുന്ന വിശ്വാസങ്ങള്‍ എന്ന രീതിയില്‍, നരബലിയെയും സതിയെയും മകരജ്യോതിയെയും ഒരേ രീതിയില്‍ കാണാന്‍ പറ്റുമായിരിക്കും. പക്ഷേ മൈക്രോ ലെവലിലേക്കൊക്കെ വന്നാല്‍ നരബലിയും സതിയും മകരജ്യോതിയും ഒരേ രീതിയില്‍ കാണാന്‍ പറ്റുന്ന വിശ്വാസങ്ങളാണോ എന്നൊരു സംശയമുണ്ട്. കാരണം ആദ്യത്തെ രണ്ടും ഇപ്പോ‍ഴില്ലാത്തതും മൂന്നാമത്തേത് ഇപ്പോളും തുടരുന്നതിനും ഒരു കാരണം ചിലപ്പോള്‍ അവ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതുകൊണ്ടാവാം. ഇനി ഡിങ്കന്‍ ആദ്യം പറഞ്ഞതുപോലെ കുറച്ച് കൊല്ലങ്ങള്‍ കഴിയുമ്പോള്‍ ഈ മൂന്നും ഇല്ലാതാവാം-വേറേ ചിലവയൊക്കെ പിന്നെയും നില നില്‍ക്കാം. അതുകൊണ്ട് ആ വിശ്വാസങ്ങളെല്ലാം ഒരേ തലത്തിലാണോ എന്നതിന് എനിക്ക് സംശയമുണ്ട്.

ഉണ്ണിക്കുട്ടാ, ഏതെങ്കിലും വിശ്വാസങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു കഴിഞ്ഞാല്‍ അത് അതേ രീതിയില്‍ അത് വിശ്വസിക്കുന്ന സമൂഹം എടുക്കുമെങ്കില്‍ കുഴപ്പമില്ല. പക്ഷേ കാര്യങ്ങള്‍ വിശകലനം ചെയ്യാനും ശരിയേത്/തെറ്റേത് എന്നൊക്കെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയാനും പറ്റാത്ത ഒരു സമൂഹമാണ് അത്തരം വിശ്വാസങ്ങളുടെയൊക്കെ പുറകിലെങ്കില്‍ അവര്‍ വിശ്വസിക്കുന്ന ഒരു കാര്യം ഒരു ദിവസം തെറ്റാണെന്ന് തെളിഞ്ഞാല്‍ അത് അവരെ എങ്ങിനെ ബാധിക്കും എന്നും അതുമൂലം എന്തെങ്കിലും പ്രശ്നങ്ങള്‍ (എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് വ്യക്തമായി അറിയില്ല) ഉണ്ടെങ്കില്‍ എങ്ങിനെ അവയൊക്കെ അവരെക്കൊണ്ട് ഓവര്‍കം ചെയ്യിക്കാം എന്നുമൊക്കെ നോക്കേണ്ടത് അത് തെളിയിക്കുന്നവരുടെയും, ഒരു സമൂഹത്തിന്റെ കാര്യമായതുകൊണ്ട് സര്‍ക്കാരിന്റെയും കടമയല്ലേ എന്ന് എനിക്കൊരു സംശയം.

എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ട എന്തെങ്കിലും ദുരാചാരമല്ലെങ്കില്‍ വളരെ വ്യക്തമായ റോഡ് മാപ്പോടു കൂടിത്തന്നെ വേണം ഇവയെയൊക്കെ സമീപിക്കാന്‍ എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ചെയ്യുന്ന കാര്യങ്ങള്‍ക്ക് വ്യക്തതയും അതിനെപ്പറ്റി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമുണ്ടെങ്കില്‍ പലരുടെയും എതിര്‍പ്പും സംശയങ്ങളും മാറിക്കിട്ടും. അന്ധവിശ്വാസങ്ങളോടും ചൂഷണങ്ങളോടുമുള്ള പൊതുവായ സമീപനത്തിന്റെ ഭാഗമാണ് ഇത്തരം നടപടികള്‍ എന്നും ആള്‍ക്കാരെ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റിയാല്‍ കൂടുതല്‍ ആള്‍ക്കാരുടെ പിന്തുണ ഇത്തരം സംരംഭങ്ങള്‍ക്ക് ഉണ്ടാവുകയേ ഉള്ളൂ എന്നാണ് എന്റെ അഭിപ്രായം.

Unknown said...

കിരണ്‍ ....നമ്മുടെ ഗോപകുമാര്‍ കലാകൌമുദിയില്‍ എഴുതിയിരുന്ന ഈ ലേഖനം വായിച്ചിട്ടില്ലായിരുന്നോ ?

Dinkan-ഡിങ്കന്‍ said...

പ്രിയ വാക്കാരി,
“ഡീമാര്‍ക്കേഷന്‍“,”മെഗാ ലെവല്‍ ചൂഷണം “ , “മൈക്രൊ മാക്രോ വിശ്വാസം” എന്നൊന്നും പറഞ്ഞ് എന്നെ വലയ്കരുത് പ്ലീസ്. ഇത്രയൊക്കെ വിവരം ഉണ്ടെങ്കില്‍ ഞാനൊക്കെ എന്നേ നല്ല പൊസ്റ്റ് ഇട്ടേനെ.

എന്ത് കണ്ടാലും സൂക്ഷ്മദര്‍ശിനി എടുത്ത് വെച്ച് നോക്കണോ?
കാലാകാലങ്ങളിലായി ഇവിടെ പല വിശ്വാസങ്ങളും വന്നിട്ടുണ്ട്, ചിലത് മറഞ്ഞ് പൊയിട്ടുണ്ട്, ചിലത് പൊയ്ക്കൊണ്ടിരിക്കുന്നു. മാറ്റങ്ങല്‍ സംഭവിക്കുക തന്നെ ചെയ്യും.

ഒരോരുത്തരോടും അവിടെയും ഇവിടെയും തൊടാതെ ഉള്ള കമെന്റ് കണ്ടു. ഒന്നു ചോദിച്ചോട്ടെ ഇതില്‍ വാക്കാരിയുടെ നിലപാടെന്ത്? വ്യക്തമായി പറയാമോ. മേല്‍പ്പറഞ്ഞ പദങ്ങള്‍ ഒക്കെ ഒഴിവാക്കി
“ഈ വിശ്വാസം തെറ്റാണെന്ന് തെളിയിക്കേണ്ടവര്‍ തെളിയിക്കട്ടെ” , “ഇത് അങ്ങനെ തന്നെ നിലനില്‍ക്കട്ടെ”, “ഇത് ഒരിക്കലും ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസം ആണ്” എങ്ങനെ ഒരു അഭിപ്രായം പറയാ‍മോ?
(അത് സന്ദേശം സിനിമയില്‍ ശങ്കരാടി ബോബികൊട്ടാരക്കരയോട് പറയുന്ന തരത്തിലാകാതിരുന്നാല്‍ നന്ന്)

ഇവിടേ കമെന്റിട്ട ഓരോത്തരുടേയും അഭിപ്രായം അവരുടെ കമെന്റില്‍ നിന്ന് മനസിലാക്കന്‍ കഴിഞ്ഞു, എന്നാല്‍ വാക്കാരിയുടെ വ്യക്തമായ അഭിപ്രാ‍യം എന്താണെന്ന് 3,4 കമെന്റ് വായിച്ചിട്ടും എനിക്ക് മനസിലായില്ല (എന്റെ കുഴപ്പം തന്നെ)


ഒഫ്.ടൊ
റോഡ് മാപ്പാണ് വാക്കാരിക്ക് വേണ്ടതെങ്കില്‍ അടുത്തുള്ള ഇന്‍ഫര്‍മേഷന്‍ കൌണ്ടറില്‍ ചെല്ലുല. ളാഹ, റാന്നി, വടശേരിക്കര പമ്പ വഴിയോ അല്ലെങ്കില്‍ അഴുത ,വലിയാനത്താവളം , വണ്ടിപ്പെരിയാറ് വഴിയോ ഉള്ള റൊഡ്മാപ്പ് അവിടെ നിന്ന് കിട്ടും.

ആക്ഷന്‍ പ്ലാന്‍ ആണെങ്കില്‍. ഇനിയും പറ്റിക്കാന്‍ ശ്രമിക്കുന്നവരുടെ കൂമ്പിടിച്ച് വാട്ടുക അതാണ് ആക്ഷന്‍പ്ലാന്‍.

Dinkan-ഡിങ്കന്‍ said...

കെ പി സുകുമാരന്‍ ചേട്ടാ ഞാന്‍ ഈ ലേഖനം എവിടേ എന്ന് തപ്പി നടക്കുവായിരുന്നു. തക്ക സമയത്ത് ഇതിവിടെ ഇട്ടതിന് നന്ദി. ഇനി ആ ലഘൂരേഖയില്‍ ഉള്ള പടംസ് ഒക്കെ ഇവിടെ ഇടൂ. ആ ജൂനിയര്‍ ഇടമറുക് ഇപ്പോളും അത് അച്ചടിച്ച് ഇരക്കുന്നുണ്ടല്ലോ.
അബദ്ധധാരണകള്‍ മാറട്ടെ.

Unknown said...

ഡിമാര്‍ക്കേഷനും കട്ടഞ്ചായയുമൊന്നുമില്ലാതെ തന്നെ ആലോചിച്ചാല്‍ മനസ്സിലാവുന്ന കാര്യമല്ലേ ഉള്ളൂ ഇത് വക്കാരി മച്ചാനേ? മുകളിലത്തെ കമന്റിലെ ആദ്യത്തെ പാരഗ്രാഫ് വായിച്ച് സത്യമായിട്ടും എനിക്ക് തലചുറ്റല്‍ വന്നു. അമ്മച്ചീ.. (വെള്ളം നല്ല പോലെ കലക്കി ആവശ്യമുള്ള മീനിനെ മാത്രം പിടിയ്ക്കുന്ന കലാപരിപാടിയാണോ എന്ന് ഞാന്‍ ചോദിച്ചാല്‍ അത് വ്യക്തിഹത്യയാവുമോ?)

സമൂഹത്തിനെ ബാധിയ്ക്കുന്നത് നോക്കിയാണോ വിശ്വാസങ്ങളെ തകര്‍ക്കുന്ന ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്? പ്ലൂട്ടോ ഗ്രഹമല്ലാതായതും സൌരയൂധത്തിന്റെ അച്ചുതണ്ട് സൂര്യനാണ് എന്ന് വിശ്വാസങ്ങളെ പൊളിച്ചെഴുതിയതും ഒരാള്‍ അതിനെ പ്അറ്റി അന്വേഷിച്ചത് കൊണ്ടാണ്. അല്ലാതെ ഞാന്‍ അന്വേഷിച്ച് ഒടുവില്‍ സൂര്യന്‍ ആണ് നടുവില്‍ എന്ന് വന്നാല്‍ സമൂഹത്തിന് എന്ത് പറ്റും എന്ന് ചിന്തിച്ച് മിണ്ടാതിരുന്നോ? ഇരിക്കണാമായിരുന്നോ? (ആ വിശ്വാസം തെറ്റാണെങ്കില്‍ സമൂഹത്തിലെ ചിലര്‍ സ്വന്തം അറിവോടെ ചൂഷണം ചെയ്യുന്നു എന്നറിഞ്ഞ് കൊണ്ട് തന്നെ)

ഓടോ: റോഡ് മാപ്പൊക്കെ കൊള്ളാം. റോഡ് മാപ് റ്റു പീസ് എന്ന് പറഞ്ഞ പോലെ ആവാഞ്ഞാല്‍ മതി. റോഡും തെറ്റി പീസ് പടവും കാണാന്‍ പറ്റിയില്ല ഒടുവില്‍ നാട്ടുകാരോട് മാപ്പും പറയേണ്ടി വന്നു എന്ന പോലെ. ;-)

Dinkan-ഡിങ്കന്‍ said...

ഒരിക്കല്‍ മഗല്ലെന്‍ ഒരു പായ്ക്കപ്പലെടുത്തു
തകര്‍ന്നതൊരുപാട് അബദ്ധ വിശ്വാസങ്ങള്‍

ഒരിക്കല്‍ ഡാര്‍വിന്‍ ഒരു കപ്പലേറി
ഗാലപ്പഗോസിന്‍ മണ്ണില്‍ വീണുടഞ്ഞത്
സമൂഹം കെട്ടിപ്പടുത്ത മൂഢ ദന്ത ഗോപുരങ്ങള്‍

താരങ്ങളെ കെട്ടിയ വേലിയറുത്തൊരു കോപ്പെര്‍നിക്കസ്

സൂര്യനാണ് സൌരയൂഥത്തിന്റെ അച്ചുതണ്ടെന്ന് വിളിച്ച് പറഞ്ഞ ഗലീലിയോ. (ഇതേ രീതിയില്‍ “ഡീമാര്‍ക്കേഷന്‍“,”മെഗാ ലെവല്‍ ചൂഷണം “ , “മൈക്രൊ മാക്രോ വിശ്വാസം” കാരണം സഭാസമക്ഷം സ്വന്തം തലയെടുക്കാതിരിക്കാന്‍ മാറ്റിപ്പറയേണ്ടി വന്നു. അന്ന് സംരക്ഷണം ആവശ്യപ്പെടാന്‍ ഗലീലിയോയ്ക്ക് പോലീസ് ഉണ്ടായിരുന്നില്ല.)

ഇവരൊക്കെ ഡീമാര്‍ക്കേഷന്‍ ഭയന്നിരുന്നെങ്കില്‍ നാമൊക്കെ ഇന്നും ഹൈറൊഗ്ലിഫിക്സില്‍ ദൈവ സ്തുതിയ്ക്ക് കമെന്റെഴുതി ഇരുന്നേനെ.

സൌരയൂഥ കേന്ദ്രമായ പരന്നഭൂമിയില്‍...സര്‍വ്വൈല്‍ ഒഫ് ദി ഫിറ്റസ്റ്റ് ഇല്ലാതെ..
(ഹൌ ഞാനും ചില വാക്കുകളൊക്കെ പറഞ്ഞ് തുടങ്ങി അല്ലെ?)

myexperimentsandme said...

നമ്മള്‍ മലയാളികളെ ഞാനും കുറെ നാളായില്ലേ കാണാന്‍ തുടങ്ങിയിട്ട്. ഇതൊക്കെ ഇങ്ങിനെയേ
വരികയുള്ളൂ എന്നെനിക്കറിയാന്‍ വയ്യാഞ്ഞിട്ടാണോ :) അതുകൊണ്ട് ആദ്യമായും അവസാനമായും ഇക്കാര്യത്തിലുള്ള എന്റെ “വ്യക്തമായ” മറുപടി.

1. സത്യം പറഞ്ഞാല്‍ എനിക്ക് കണ്‍ഫ്യൂഷന്‍ തന്നെയാണ്-ഇത് ചോദ്യം ചെയ്യണോ വേണ്ടയോ എന്ന
കാര്യത്തില്‍. വിശ്വാസത്തെ ചൂഷണം ചെയ്യുന്നതാണെങ്കില്‍ ചോദ്യം ചെയ്യണം. പക്ഷേ “എന്നാല്‍ ഇന്ന് നമുക്ക് മകരവിളക്കായേക്കാം” എന്നുള്ള നിരുത്തരവാദപരമായ രീതിയിലാവരുത്. പ്രത്യേകിച്ചും ഇപ്പോഴത്തെ സാഹചര്യത്തില്‍,
എന്തിനെയും വര്‍ഗ്ഗീയവല്‍ക്കരിക്കാവുന്ന ഒരു പരിസ്ഥിതിയില്‍ ഏറ്റവും ആവശ്യം വേണ്ടത് ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന, ഇതിനെ വിശ്വസിക്കുക കൂടി ചെയ്യുന്ന ആള്‍ക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ ഇത്തരമൊരു നടപടിക്ക് മുതിരാവൂ. അവരെ വിശ്വാസത്തിലെടുക്കുക എന്ന് പറഞ്ഞാല്‍
ഏറ്റവും ആദ്യം വേണ്ടത് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് (അത് എന്ത് തരത്തിലുള്ളതായാലും തന്നെ) ക്ഷമയോടെ ഉത്തരം പറയുക എന്നതാണ്. ദില്‍ബനും ഡിങ്കനുമൊക്കെ അതിന് കഴിയുമെന്ന് തന്നെ കരുതുന്നു.

2. മകരവിളക്ക് തെറ്റായ ഒരു വിശ്വാസമാണ് എന്ന് തെളിയിക്കാനാണ് യുക്തിവാദികള്‍ പുറപ്പെടുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം യുക്തിവാദികളുടെ നടപടി മകരവിളക്കില്‍ മാത്രമായി ഒതുക്കരുത്.
ചോദ്യം ചെയ്യപ്പെടേണ്ട എല്ലാ വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടണം-തെറ്റായതൊക്കെ തെറ്റാണെന്ന്
തെളിയിക്കണം. അല്ലെങ്കില്‍ ഇതും “ഹിന്ദുക്കളുടെ വിശ്വാസം മാത്രമേ ഇവര്‍ക്ക് ചോദ്യം ചെയ്യാനുള്ളോ”
എന്ന പതിവ് വികാരപ്രകടനത്തിലൊതുങ്ങും. അങ്ങിനെ ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ ചോദ്യം
ചെയ്യപ്പെടുന്നു, ഹിന്ദുക്കളെ മാത്രമായി ടാര്‍ഗറ്റ് ചെയ്യുന്നു എന്നൊക്കെയുള്ള രീതിയില്‍ ഇക്കാര്യവും
അക്കാര്യക്കാര്‍ കൈയ്യടക്കും. പതിവുപോലെ സംഗതി വര്‍ഗ്ഗീയമാവും. ഫോക്കസ് പോവും.

ഇത്രയും മനസ്സിലായെന്ന് കരുതുന്നു.

അതുകൊണ്ടാണ് റോഡ് മാപ്പ് വേണം എന്ന് പറഞ്ഞത്. റോഡ് മാപ്പെന്ന് ഉദ്ദേശിച്ചത് ഇങ്ങിനത്തെ
പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാവണം, എങ്ങിനെയൊക്കെയാവണം എന്നുള്ളതാണ്. സാധാരണ അങ്ങിനെയൊരു പദപ്രയോഗം പലയിടത്തും കണ്ടതുകൊണ്ടാണ് അത് ഉപയോഗിച്ചത്. പലരും അത് കേട്ടിട്ടില്ല എന്നറിയില്ലായിരുന്നു.

3. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ഏത് ലെവല്‍ വരെയുള്ള വിശ്വാസങ്ങളാണ് ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത് എന്ന് ആദ്യമേ പറയണമെന്ന് പറഞ്ഞത്. അങ്ങിനെയാണെങ്കില്‍ ഇതിനെ ഹൈജാക്ക് ചെയ്യാന്‍ വരുന്നവരെ
വ്യക്തമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റും. ഏത് രീതിയിലുമുള്ള അന്ധവിശ്വാസങ്ങളെയുംചോദ്യം ചെയ്യുമെന്നും അതിന് ഒരു രീതിയിലുമുള്ള വിവേചനവും ഇല്ല എന്നും ആള്‍ക്കാരെ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റിയാല്‍ ഇപ്പോള്‍ ഏതെങ്കിലും തരത്തില്‍ ഇതിനെ എതിര്‍ക്കുന്നവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റും. അല്ലെങ്കില്‍ മുന്‍പ് പറഞ്ഞതുപോലെ ഇത് “ഹിന്ദുക്കള്‍ക്കെതിരെയുള്ള
കോണ്‍സ്പിരസി” എന്നൊക്കെ പറഞ്ഞ് ആളെക്കൂട്ടാന്‍ ഇരിക്കുന്നവരുടെ കൈയ്യിലേക്ക് പോകും.

4. ദില്‍‌ബാസുരാ, ഡിങ്കാ, മെഗാ,മൈക്രോ എല്ലാം കളഞ്ഞേര്. എന്നിട്ടൊന്നുകൂടി വായിച്ച് നോക്കിയിട്ട്
എന്നിട്ടും ഞാന്‍ പറഞ്ഞത് സതി, നരബലി, മകരവിളക്ക് തുടങ്ങിയ വിശ്വാസങ്ങളെ ഒരേ രീതിയില്‍
കാണാന്‍ പറ്റില്ല എന്ന് മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ തെറ്റ് എന്റേത് തന്നെ. ഇതില്‍ കലക്കവെള്ളത്തില്‍
മീന്‍ പിടിക്കുന്ന സ്ഥിതിവിശേഷവുമായി ബന്ധിപ്പിച്ചതെന്തിനാണ് ദില്‍ബാസുരാ? മനസ്സിലായില്ല കേട്ടോ.

5. ദില്‍ബാസുരാ, ചില വിശ്വാസങ്ങളൊക്കെ അത് തെറ്റാണെന്ന് തെളിഞ്ഞാല്‍ അത് വിശ്വസിക്കുന്ന
സമൂഹങ്ങളെ എങ്ങിനെ ബാധിക്കുമെന്നും നോക്കേണ്ടേ. പ്ലൂട്ടോ ഗ്രഹമല്ലാതായത് എത്രമാത്രം
ചര്‍ച്ചകളും മറ്റും കഴിഞ്ഞ് സയന്റിഫിക് കമ്മ്യൂണിറ്റിയെ മൊത്തം വിശ്വാ‍സത്തിലെടുത്തുകൊണ്ടല്ലായിരുന്നോ?
അല്ലാതെ പോലീസ് സംരക്ഷണം കൊടുത്തുകൊണ്ടല്ലോ. ദൈവവിശ്വാസം പോലുള്ള സംഗതികളാണെങ്കില്‍ അതിലും കോമ്പ്ലിക്കേറ്റഡ് അല്ലേ (അതുകൊണ്ട് മകരവിളക്കിനെയും ദൈവവിശ്വാസത്തെയും ഒന്നിച്ച് കണ്ടു എന്ന് പറയരുതേ).

6. ഡിങ്കാ, ഒരു ഏസ് ഓര്‍ നോ പറയാന്‍ എനിക്ക് പറ്റുന്നില്ല-കാരണം മുകളിലുണ്ട്. ഇത് ഈ ഒരു വിശ്വാസത്തില്‍ മാത്രമൊതുക്കിയാല്‍ അത് അവസാനം വരാന്‍ പോകുന്നത് ഹിന്ദുക്കള്‍ക്കെതിരെയുള്ള കാക്കത്തൊള്ളായിരം പീഡനങ്ങളുടെ കൂടെ ഒരു പീഡനം കൂടി എന്ന വ്യാഖ്യാനമായിരിക്കും. അതുകൊണ്ടാണ് എന്താണ് യുക്തിവാദികളുടെ
ആക്ഷന്‍ പ്ലാന്‍ മൊത്തത്തില്‍ എന്ന് ഞാന്‍ ചോദിച്ചത്. ഇനി എന്റെ അഭിപ്രായമാണെങ്കില്‍, തികച്ചും വ്യക്തിപരമായി പറയുകയാണെങ്കില്‍, സതി, നരബലി പോലത്തെ ഒരു ദുരാചാരമല്ല എന്നതിനാല്‍ ഇത് അങ്ങിനെ തന്നെ നിന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളുടെ തീവ്രത എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് വ്യക്തമായ ഒരു ഉത്തരമില്ല. പക്ഷേ ഇത് പാറപോലെ ഉറച്ച അഭിപ്രായമല്ല. ഇത് തെറ്റാണെന്ന് തെളിയിക്കുകയാണെങ്കില്‍ അത് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം, അത്ര മാത്രം.

സര്‍ക്കാര്‍ അന്ധവിശ്വാസങ്ങള്‍ക്ക് കൂട്ടു നില്‍ക്കുക എന്ന് പറഞ്ഞാല്‍ ഈശ്വരവിശ്വാസം എന്താണെന്ന് യുക്തിവാദികളോട് ചോദിക്കണം. അതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതിനോട് അവരുടെ അഭിപ്രായം ചോദിക്കണം.

6. ഓഫ് ടോപ്പിക്ക്: ദില്‍ബാസുരനൊക്കെ ഞാന്‍ ഇതിലും വളച്ചുകെട്ടി പറഞ്ഞ കാര്യങ്ങളൊക്കെ
പണ്ടൊക്കെ വളരെ വ്യക്തമായി മനസ്സിലാകുന്നതായിരുന്നല്ലോ. കാലം മാറി എന്ന് ഉണ്ണിക്കുട്ടന്‍ പറഞ്ഞത് എത്ര ശരി :)

ഇതിലും വ്യക്തമാക്കാന്‍ എന്നോട് പറഞ്ഞ് എന്നെ പീഡിപ്പിക്കരുതേ :)

myexperimentsandme said...

ഡിങ്കാ, പറയുന്നതില്‍ ക്ലാരിറ്റി കുറവായിരിക്കും, കാരണം എനിക്ക് തന്നെ വ്യക്തമല്ല. എങ്കിലും പറയുന്നു.

സൌരയൂഥം, മഗല്ലന്‍, ഗലീലിയോ, ഡാര്‍വിന്‍, കോപ്പര്‍ നിക്കസ് എന്നിവരുടെയൊക്കെ ദൌത്യത്തിന് ഒരു തുടര്‍ച്ച ഉണ്ടായിരുന്നു. അത് തെളിയിക്കപ്പെടേണ്ടതും അതിനോടനുബന്ധിച്ചുള്ള അന്ധവിശ്വാസങ്ങള്‍ മാറേണ്ടതും സമൂഹത്തിന് പല തുടര്‍ ചോദ്യങ്ങളുടെയും ഉത്തരത്തിനായി ആവശ്യമായിരുന്നു. അതുപോലെ തന്നെയാണോ മകരവിളക്കിനെ സംബന്ധിച്ചിള്ള വിശ്വാസവും? ഈ വിശ്വാസം തെറ്റാണെന്ന് തെളിയിച്ചാല്‍ പിന്നെ എന്താണ് ഇതിന്റെ ഒരു തുടര്‍ച്ച?

അതുകൊണ്ട് തന്നെ ഡാര്‍വിന്‍, കോപ്പര്‍ നിക്കസ്, ഗലീലിയോ, മകരവിളക്ക് എന്ന സീരീസ് എല്ലാം മാച്ചാവുമോ?

(ചോദ്യം ഒരു അഴകൊഴാഞ്ചന്‍ ചോദ്യമാണെന്നറിയാം. എനിക്ക് തന്നെ മനസ്സിലാകുന്നില്ല, ഞാന്‍ എന്താണ് ചോദിക്കുന്നതെന്ന്. ഇപ്പോള്‍ അങ്ങ് തോന്നിയതുകൊണ്ട് ചോദിച്ചു എന്നേ ഉള്ളൂ)

Unknown said...

വക്കാരി മാഷേ,
മീന്‍‌പിടുത്തം എന്ന പ്രയോഗം ഞാന്‍ പണ്ട് പാലൊളി കോടതിയെ വിമര്‍ശിച്ചപോലെ ഒരു ഓളത്തിന് തട്ടിയതാണ്. കൈ വിട്ട് പോയി. ഒന്നും ഉദ്ദേശിച്ചല്ല. ആകെ മൊത്തം കണ്‍ഫ്യൂഷനില്‍ നമ്മുടെ പോയിന്റിനെ മാത്രം ഹൈലൈറ്റ് ചെയ്യാനുള്ള ശ്രമം എന്നാണ് ഉദ്ദേശിച്ചത്.

യുക്തിവാദികളുടെ അന്വേഷണപ്രക്രിയയെ മറ്റുള്ളവര്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ഉപയോഗിച്ചേക്കാം എന്ന വാദത്തോട് യോജിക്കുന്നു. പക്ഷെ യുക്തിവാദികള്‍ക്ക് അന്വേഷണം നടത്താന്‍ അല്ലെങ്കില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പൌരന്മാര്‍ എന്ന നിലയില്‍ അവകാശമില്ലേ? അതല്ലേ പോസ്റ്റ് പറയുന്നത്? അമ്പലമേട് വനം വകുപ്പോ കെ എസ് ഇ ബിയോ റിസ്ട്രിക്റ്റഡ് ഏരിയ ആക്കി പ്രഖ്യാപിച്ചിട്ടില്ല എങ്കില്‍ അവിടെ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതല്ലേ? അതിന് ഭീഷണി നേരിടുന്നു എന്ന് പരാതി കിട്ടിയാല്‍ പൊലീസ് സംരക്ഷണം നല്‍കേണ്ടതല്ലേ?

ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ വിശ്വാസം തകരും എന്നുള്ളത് മതേതരത്വത്തില്‍ അധിഷ്ടിതമായ ഒരു ഭരണകൂടം പൌരന്മാര്‍ക്ക് സഞ്ചാര സ്വാതന്ത്രയ്‌വും സംരക്ഷണവും നല്‍കേണ്ടി വരുന്നതിനെ പറ്റി തീരുമാനമെടുക്കുമ്പോള്‍ കണക്കിലെടുക്കേണ്ട കാര്യമാണോ?

Kaippally കൈപ്പള്ളി said...

യുക്തിവാദം നല്ല കാര്യം തന്നെ. യുക്തി കൊണ്ടുള്ള വാദം.
കേരളത്തിനു് ശബരിമല ഒരു നല്ല വരുമാന മാര്‍ഗ്ഗം തന്നെയാണു് എന്ന കാര്യത്തില്‍ ചില്ലറ യുക്തി പ്രയോഗിച്ച് നമുക്ക് മനസിലാക്കാം.

അതു് ഇല്ലാതാക്കന്നത് എന്തായാലും യുക്തിയല്ല. മണ്ടത്തരമാണു്.

Americaയില്‍ Pro Wrestling 100% കള്ളമാണു് എന്ന് അറിഞ്ഞുടാത്തവരല്ല അതു കാണാന്‍ പോകുന്നത്. പക്ഷെ അതു തരുന്ന entertainment value നിഷേധിക്കാനാവില്ല.

വിശ്വാസങ്ങള്‍ പോളിച്ചെഴുതാന്‍ ജനത്തിനാവശ്യം വിദ്യാഭ്യാസമാണു്. വിശ്വാസികളുടെ വിശ്വാസങ്ങള്‍ തകര്‍ക്കുംബോള്‍ അവിടെ ശൂന്യത ഉണ്ടാകുന്നു. ആ ശൂന്യത നികത്താന്‍ അവര്‍ക്ക് പകരം വിദ്യാഭ്യാസം നള്‍ഗാന്‍ യുക്തിവാദികളുടെ കൈയ്യില്‍ പണമുണ്ടോ. Faith is dirt cheap. Education is so very bloody expensive !!!. These യുക്തിവാദി "ding dongs" better have enough money and vision to educate these shocked believers.

‌വിശ്വാസങ്ങള്‍ നശിപ്പിക്കുകയല്ല വേണ്ടത. പകരം അതിനേക്കാള്‍ മെച്ചമുള്ള ഒരു "product" അവിടെ പ്രതിഷ്ടിക്കണം.

ഇല്ലാത്തപക്ഷം എല്ലാം വെറും പ്രഹസനം.

myexperimentsandme said...

"വിശ്വാസങ്ങള്‍ പോളിച്ചെഴുതാന്‍ ജനത്തിനാവശ്യം വിദ്യാഭ്യാസമാണു്. വിശ്വാസികളുടെ വിശ്വാസങ്ങള്‍ തകര്‍ക്കുംബോള്‍ അവിടെ ശൂന്യത ഉണ്ടാകുന്നു. ആ ശൂന്യത നികത്താന്‍ അവര്‍ക്ക് പകരം വിദ്യാഭ്യാസം നള്‍ഗാന്‍ യുക്തിവാദികളുടെ കൈയ്യില്‍ പണമുണ്ടോ. Faith is dirt cheap. Education is so very bloody expensive !!!. These യുക്തിവാദി "ding dongs" better have enough money and vision to educate these shocked believers"
‌വിശ്വാസങ്ങള്‍ നശിപ്പിക്കുകയല്ല വേണ്ടത. പകരം അതിനേക്കാള്‍ മെച്ചമുള്ള ഒരു "product" അവിടെ പ്രതിഷ്ടിക്കണം.

ഇല്ലാത്തപക്ഷം എല്ലാം വെറും പ്രഹസനം.


ഞാന്‍, ഒരു വിശ്വാ‍സം തെറ്റെന്ന് തെളിയിച്ചതിനുശേഷമുള്ള ആക്ഷന്‍ പ്ലാന്‍ എന്തായിരിക്കും എന്ന ചോദ്യം കൊണ്ടുദ്ദേശിച്ചത് ഏതാണ്ട് നിഷാദ് മുകളില്‍ പറഞ്ഞത് പ്രകാരമായിരുന്നു. ഒരു വിശ്വാസം തെറ്റെന്ന് തെളിയിച്ചതിനുശേഷം അത് അതുവരെ വിശ്വസിച്ചവരോടുള്ള നിലപാട് എന്തായിരിക്കും എന്ന്. പക്ഷേ നിഷാദ് പറഞ്ഞതിന്റെ ആയിരത്തിലൊന്ന് അംശം പോലും വ്യക്തത ഞാന്‍ പറഞ്ഞപ്പോള്‍ ഇല്ലാതെ പോയി.

ദില്‍ബാസുരാ, ആവിഷ്കാര സ്വാതന്ത്ര്യവും മതവികാരവും തമ്മിലുള്ള വടം വലിയില്‍ കാണാവുന്നതല്ലേ സര്‍ക്കാര്‍ നിലപാടുകള്‍. ദൈവം ഇല്ല എന്ന് തെളിയിക്കാനും നാളെ യുക്തിവാദികള്‍ ഏതെങ്കിലും പ്രത്യേക സ്ഥലത്തെ പ്രത്യേകവിശ്വാസങ്ങള്‍ ഉദാഹരണമാക്കാന്‍ വേണ്ടി പോലീസ് സംരക്ഷണം ആവശ്യപ്പെടാമല്ലോ. അപ്പോഴും സര്‍ക്കാരിന് ആ ഒരു കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ.

Dinkan-ഡിങ്കന്‍ said...

ആദ്യമേ ഞാന്‍ ഒരു കാര്യം പറയട്ടേ. ഞാന്‍ ഇവിടെ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം ആണ്. കാരണം ഒരു സമൂഹത്തിന്റെ മൊത്തം അഭിപ്രായം എടുത്ത് തോളിലിടാന്‍ തക്ക ആരോഗ്യം ഒന്നും എനിക്കില്ല. ആയതിനാല്‍ എല്ലാരും സ്വാഭിപ്രായം പറയുന്നതാകും നല്ലത്. അങ്ങനെ നാമോരുത്തരും പറയുന്ന മിശ്രാഭിപ്രായങ്ങള്‍ ചേര്‍ന്നാണ് സമൂഹാഭിപ്രായം രൂപപ്പെടുന്നത്.

“ഇന്ന് മകരവിളക്ക് തകര്‍ന്നാല്‍ നാളെ അവര്‍ കയറി നമ്മള്‍ വീട്ടില്‍ കയറി ഞാനും വാക്കാരിയും ഒക്കെ കൊളുത്തുന്ന നിലവിളക്കും അടിച്ച് തകര്‍ക്കില്ലേ?” ഇതാണ് വാക്കാരിയുടെ ഭയം എന്ന് ഊഹിക്കുന്നു അല്ലേ? അപ്പോള്‍ മൌലികാവകാശം നിലനിര്‍ത്താന്‍ എനിക്കും,വാക്കാരിക്കും നിയമ സംരക്ഷണം ആവശ്യപ്പെടാം. കാരണം സ്വന്തം മതത്തില്‍ വിശ്വസിക്കാന്‍ ഉള്ള അവകാശം എല്ലാര്‍ക്കും നമ്മുടെ ഭരണ ഘടന ഉറപ്പ് നല്‍കുന്നു.

ശബരി മലയില്‍ അവര്‍ പൊകുന്നത് അയ്യപ്പ വിഗ്രഹം തകര്‍ക്കാന്‍ ഒന്നും അല്ല, മറിച്ച് ജ്യോതി സംബന്ധിച്ച വിവരം ശേഖരിക്കാനാണ്. വേണമെങ്കില്‍ ഒരു സ്വതന്ത്ര ഏജന്‍സിയെ സര്‍ക്കാരിന് അവരുടെ കൂടെ അയക്കാവുന്നതാണ്. ഇനി ജ്യോതി വ്യാജമാണെങ്കില്‍ തന്നെ അവര്‍ അത് കത്തിക്കുന്നത് എതിര്‍ക്കുക പൊലുമില്ല എന്ന് തോന്നുന്നു. അവര്‍ കുറേ ഫോട്ടോയും , വീഡിയോയും എടുക്കും. അത് മാധ്യമങ്ങളില്‍ വരും അത്രയേ ഉള്ളൂ. ജ്യോതി കത്തിക്കേണ്ടവര്‍ക്ക് ഇനിയും അത് തുടരാം.

ഇവിടേ കമെന്റുകളില്‍ ആരും തന്നെ “അവന്മാര്‍ അവിടെ കയറട്ടെ, എന്നിട്ട് സ്വയം കത്തുന്ന ജ്യോതികണ്ട് അന്ധാളിക്കട്ടെ. എന്നിട്ട് അവിടെ വച്ച് തന്നെ മാലയിടട്ടെ” എന്ന് ആരും പറഞ്ഞ് കണ്ടില്ല. ഇതെന്ന് അത്ഭുതപ്പെടുത്തുന്നു. അപ്പോള്‍ ജ്യോതി സത്യമാണെന്ന് വിശ്വാസം ഉള്ള ആരും ഇതു വരെ ഇതില്‍ കമെന്റിയിട്ടില്ല എന്നതാണ് വാസ്ഥവം, അപ്പോള്‍ ഇത് കള്ളത്തരം ആണെന്ന് സ്വമനസില്‍ തന്നെ ഉറപ്പിച്ചിട്ടുണ്ട്. ഇനി അത് പൊളിഞ്ഞാലുള്ള പെടാപ്പാടിനെ കുറിച്ച്.

ഏത് ലെവല്‍ വരെയുള്ള വിശ്വാസങ്ങളാണ് ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത്
ജ്യോതി തെറ്റാണെങ്കിലും ശരിയാണെങ്കിലും അത് തെളിയിച്ച് കഴിഞ്ഞാലും ശബരിമലയില്‍ കൂടിയതോതിലൊ/കുറഞ്ഞ തോതിലോ ഭക്തജനത്തിരക്ക് ഉണ്ടകും എന്ന് തന്നെ ഞാന്‍ കരുതുന്നു. അവരെ തടയാന്‍ യുക്തിവാദികള്‍ക്ക് ഒരു അവകാശവും ഇല്ല. കാ‍രണം ക്ഷേത്രാരാധന/ദര്‍ശനം ഇന്ത്യന്‍ ഗവണ്മെന്റ് സംരക്ഷിക്കുന്നിടത്തോളം കാലം അത് തുടരട്ടെ.

സതി, നരബലി, മകരവിളക്ക് തുടങ്ങിയ വിശ്വാസങ്ങളെ ഒരേ രീതിയില്‍
കാണാന്‍ പറ്റില്ല
ഇത് വ്യക്തിപരം ആണ്. ഇതില്‍ ഒരെണ്ണം മാത്രം എങ്ങനെ “ഓഡ്മാന്‍ ഔട്ട്“ ആകുന്നതെന്ന്. ആളും തരവും അനുസരിച്ച് ഓഡ് മാന്‍ മാറാം

ഇനി ഇതിനെ ഹൈന്ദവ പീഡനം ആക്കി മാറ്റുന്ന കാര്യം. ചൂഷണം ചെയ്യപ്പെടുന്ന നിലയിലേയ്ക്ക് ഒരു കാര്യം വളരുകയാണെങ്കില്‍ അത് എക്കാലവും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈയടുത്ത് പോട്ട ആശ്രമത്തില്‍ പോലീസ് റെയ്ഡ് നടത്തിയല്ലോ, അതേ തുടര്‍ന്ന് മൊത്തം ക്രൈസ്തവരുടെ വിശ്വാസം നഷ്ടപ്പെടുകയോ, വിശുദ്ധകുര്‍ബ്ബാന അന്യം നിന്ന് പോകുകയൊ ചെയ്തിട്ടില്ല എന്നെങ്കിലും നമുക്ക് മനസിലക്കാം. ഞാനും , നിങ്ങളും ഒക്കെ കരം ആയി അടയ്ക്കുന്ന കാശുകൊണ്ടാണ് സര്‍ക്കാര്‍ ഇത് നടത്തുന്നത് എന്നതാണ് ഇതിലെ കാര്യം. വാക്കാരി അത് ശ്രദ്ധിക്കുക. ഇത് ഒരു കണ്‍സൊറ്ഷ്യം അല്ലെങ്കില്‍ ഒരു മത സംഘടന നടത്തുന്ന ചടങ്ങായാണ് കാണുന്നതെങ്കില്‍ നമുക്ക് മിണ്ടാതിരിക്കാം. എന്നാല്‍ ഞാനും നിങ്ങളും അടയ്ക്കുന്ന കാശ് വെച്ച് കെ.എസ്.ഇ.ബി എന്ന പൊതുമേഖലാ സ്ഥാപനത്തേയും , പോലീസ് എന്ന സംരക്ഷണ സേനയേയും ഇവിടെ ദുരുപയോഗം ചെയ്യുന്നു എന്ന വസ്തുത എന്തേ കാണാതെ പോകുന്നു. അപ്പോള്‍ അതിന്റെ നിജസ്ഥിതി അറിയേണ്ടത് കരം അടയ്ക്കുന്ന ഏത് പൌരന്റേയും അവകാശമാണ്. കരം അടച്ച രസീത് ഹാജരാക്കിയാല്‍ യുക്തിവാദിക്കോ, യുക്താമുഖിയ്ക്കോ അവിടെ കേറി പരിശോദിക്കാം, ചുരുങ്ങിയ പക്ഷം ഒരു തവണയെങ്കിലും.അല്ലെ?

ഇത് ഹൈന്ദവ പീഡനം ആണെങ്കില്‍ എന്നെ ഏറ്റവും പീഡിപ്പിച്ചത് യുക്തിവാദികളല്ല, മറിച്ച് ഗവണ്മെന്റും പോലീസും ആണ്. കാ‍രണം പറയാം. 3 വര്‍ഷം മുന്നേ ഒരു ഡിസംബര്‍ 6 ആണ് ഡിങ്കന്‍ സ്വാമി മലകയറിയത്. അന്ന് ബാബരി ദിനം ആണെന്ന് മറന്ന് പൊയി, ആയതിന്റെ ശിക്ഷ ഡിങ്കന്‍ സ്വാമിക്ക് കിട്ടി. മരക്കൂട്ടത്തിനടുത്ത് 7 മണിക്കൂറൊളം കൂടെ നിന്ന എന്റെയും കൂടെയുള്ളവരുടേയും ഇരുമുടി കെട്ട് പോലീസ് / അര്‍ദ്ധസൈനീക വിഭാഗം പരിശോദിച്ചു. മെറ്റല്‍ ഡിക്റ്റക്റ്റര്‍ ബീപ് അടിച്ചതിനാല്‍ കൂടെ ഉള്ള കന്നി അയ്യപ്പന്റെ കാണിക്കസഞ്ചി വരെ അവര്‍ അഴിച്ച് നോക്കി. ശബരിമല വിശ്വാസപ്രകാരം കെട്ടിയ കാണിക്ക സഞ്ചി സന്നിധാനത്ത് വെച്ചേ അഴിക്കാന്‍ പാടുള്ളൂ എന്നാല്‍ അവിടെ ഉള്ള ലക്ഷക്കണക്കിന് പേരുടെ ജീവനെ പരിഗണിച്ച് സുരക്ഷാ നടപടികള്‍ക്കായി ഞങ്ങള്‍ക്കത് ചെയ്യേണ്ടി വന്നു. ഇത് ഹൈന്ദവ പീഢനം ആയി ഗണിക്കാവുന്നതാണ്. എങ്കിലും മനസാക്ഷി/വിവേചന ബുദ്ധി എന്നിവ ഉള്ളവര്‍ക്ക് ഇതിന്റെ സാംഗത്യം മനസ്സിലാക്കവുന്നതാണ്.

സൌരയൂഥം, മഗല്ലന്‍, ഗലീലിയോ, ഡാര്‍വിന്‍, കോപ്പര്‍ നിക്കസ് എന്നിവരുടെയൊക്കെ ദൌത്യത്തിന് ഒരു തുടര്‍ച്ച ഉണ്ടായിരുന്നു. അത് തെളിയിക്കപ്പെടേണ്ടതും അതിനോടനുബന്ധിച്ചുള്ള അന്ധവിശ്വാസങ്ങള്‍ മാറേണ്ടതും സമൂഹത്തിന് പല തുടര്‍ ചോദ്യങ്ങളുടെയും ഉത്തരത്തിനായി ആവശ്യമായിരുന്നു. അതുപോലെ തന്നെയാണോ മകരവിളക്കിനെ സംബന്ധിച്ചിള്ള വിശ്വാസവും? ഈ വിശ്വാസം തെറ്റാണെന്ന് തെളിയിച്ചാല്‍ പിന്നെ എന്താണ് ഇതിന്റെ ഒരു തുടര്‍ച്ച?
ഇതിന്റെ തുടര്‍ച്ചയെ കുറിച്ച് എന്താ ഇത്ര സംശയം. ജ്യൊതി മാത്രം കണ്ട് മലകയറിയവന്‍ ചിലപ്പോള്‍ മടിച്ചേയ്ക്കും. അല്ലാത്തവര്‍ ഇനിയും മലകയറും അത്രയേ ഉള്ളൂ. കുഞ്നിന് ശരീരം വേദനിക്കും എന്ന് കരുതി കുത്തിവയ്ക്ക് മുടക്കാറില്ലല്ലോ നമ്മള്‍.
പിന്നെ ആ ശ്രേണിയില്‍ മകരവിളക്കിനെ മാത്രമല്ല ഇനിയും പലതിനേയും ഉള്‍പ്പെടുത്താം. ആയതിനാല്‍ അതില്‍ ഓഡ്മാന്‍ ഔട്ട് ആക്കുന്നതിന് പകരം ആ ശ്രേണിയില്‍ നിലവിലുള്ള അന്ധവിശ്വാസങ്ങളെയും, അബദ്ധധാരണകളേയും ചേര്‍ക്കാന്‍ ശ്രമിക്കുക അല്ലേ നല്ലത്?

മേല്‍പ്പരഞ്ഞതെല്ലാം ഡിങ്കന്‍ സ്വാമിയുടെ പൊട്ട ബുദ്ധിയില്‍ തെളിഞ്ഞത്. തെറ്റുണ്ടെങ്കില്‍ സ്വാമി അയ്യപ്പന്‍ പൊറുക്കട്ടെ

simy nazareth said...

ദിപ്പൊ എന്താ എല്ലാ വിശ്വാസങ്ങളും ചോദ്യം ചെയ്താല്?

മഹാബലി, ഓണം, ക്രിസ്തുവിന്റെ പുനരുദ്ധാരണം, അങ്ങനെ എല്ലാം ചോദ്യം ചെയ്യപ്പെടട്ടെ.

ഇതുമാത്രം ചോദ്യംചെയ്യരുത് എന്ന് പറയാന്‍ തക്കവണ്ണം അത്ര പരിശുദ്ധമായി ഒന്നിനെയും കാണരുത്. ചോദ്യം ചെയ്യേണ്ടവര്‍ ചോദ്യം ചെയ്യട്ടെ. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. അതു ചോദിക്കരുത്, ഇതു ചോദിക്കാം എന്ന് പറയരുത്.

ദൈവത്തിന്റെ കാര്യത്തില്‍ പിന്നെ ഭക്തിയുള്ളവനു തെളിവിന്റെ ആവശ്യമില്ല. ഭക്തിയില്ലാത്തവനു എത്ര തെളിവുകിട്ടിയിട്ടും കാര്യമില്ല.

Dinkan-ഡിങ്കന്‍ said...

കൈപ്പള്ളി ഇവിടെ വിശ്വാസം അല്ല, മറിച്ച് കപട വിശ്വാസം ആണ് പ്രശ്നം. ജനങ്ങള്‍ കരം അടയ്ക്കുന്ന കാശ് വെച്ചാണ് കളി. അവിടെ ആണ് വ്യത്യാസം. മാസമാസം കൈപ്പള്ളി കരം അടയ്ക്കുന്നുണ്ടല്ലോ അത് വെച്ച് സര്‍ക്കാര്‍ കള്ളകളി കളിക്കുകയാണെങ്കില്‍ ഒരു പൌരബോധം ഉള്ള വ്യക്തി എന്ന നിലയില്‍ കൈപ്പള്ളി എന്ത് ചെയ്യും? ചോദ്യം ചെയ്യാതെ മാറി നില്‍ക്കുമോ?

യുക്തിവാദികള്‍ അല്ല വിദ്യഭ്യാസം കൊടുക്കേണ്ടത്.
അവിടെ ജ്യോതി കത്തിക്കാനും, അത് പരിശോധിക്കാന്‍ പോലീസിനെ വിന്യസിക്കാനും സര്‍ക്കര്‍ ഖജനാവില്‍ നിന്ന് ചിലവഴിക്കുന്ന തുക പ്രാഥമിക വിദ്യഭ്യാസങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താനായി ചിലവഴിക്കേണ്ടത് സര്‍ക്കാരല്ലേ കൈപ്പള്ളീ. അപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എങ്കിലും വിവേചന ബുദ്ധിയോടെ ചിന്തിക്കും

ഇനി ശൂന്യതയെ കുറിച്ച്. ശൂന്യത ഉണ്ടെങ്കിലേ അവിടെ മറ്റ് പദാര്‍ത്ഥങ്ങള്‍ക്ക് കയറാനാകൂ എന്ന ഭൌതിക തത്വം എന്തേ നാം മറക്കുന്നു. ആദ്യം ശൂന്യത ഉണ്ടാകട്ടെ. എന്നിട്ട് ആലോചിക്കാം അവിടെ എന്ത് കയറും എന്ന്.

ഓഫ്.ടോ
ചര്‍ച്ച ഇന്ന് പൊടി പാറും. ശേഷം എല്ലാരും പിരിയും. കമെന്റ് 100 മുട്ടും. പശു ചാകും, മോരിലെ പുളിപോകും അത്രന്നെ അല്ലെ?

myexperimentsandme said...

വെരി ഗുഡ്, ഡിങ്കന്‍. സമചിത്തതയോടുകൂടിയുള്ള മറുപടി കണ്ട് വളരെ സന്തോഷം തോന്നുന്നു. ഡിങ്കന്‍ പറഞ്ഞതുപോലെ ഇത് ഒരു അഭിപ്രായ വോട്ടെടുപ്പൊന്നും അല്ലാത്തതുകാരണം ഓരോരുത്തരും അവരുടെ അഭിപ്രായങ്ങള്‍ പറയുന്നു-ഞാനും പറയുന്നു.

ഹൈന്ദവ പീഡനം എന്നല്ല ഞാന്‍ പറഞ്ഞത്, ഇത് വളരെ വ്യക്തമായും കൃത്യമായും ചെയ്തില്ലെങ്കില്‍ ഇതും “ഹൈന്ദവര്‍ ഇവിടെയും പീഡിപ്പിക്കുന്നു” എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ട് ഇതും മറ്റൊരു വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി അവസാനം ഉദ്ദേശിച്ച രീതിയില്‍ ഇതും അവസാ‍നിക്കാതെ വരും എന്നാണ് ഉദ്ദേശിച്ചത്.

നമ്മള്‍ കരമടയ്ക്കുന്ന കാശുകൊണ്ട് സര്‍ക്കാര്‍ ചെയ്യുന്ന അന്ധവിശ്വാസങ്ങളെന്ന് യുക്തിവാദികള്‍ പറയുന്ന കാര്യം മകരവിളക്ക് മാത്രമല്ലല്ലോ. അതാണ് ഞാനും ആദ്യം മുതല്‍ക്കേ പറയുന്നത് വ്യക്തമായ പ്ലാനും പദ്ധതിയും വേണം ഇക്കാര്യത്തിലെന്ന്. അല്ലെങ്കില്‍ പതിവുപോലെ ആദ്യം വരുന്ന ചോദ്യം “എന്തുകൊണ്ട് മകരവിളക്ക് മാത്രം?” എന്നതായിരിക്കും. അപ്പോള്‍ പറയാന്‍ പറ്റണം-ഇതൊരു തുടക്കം മാത്രം എന്നോ മറ്റോ. വിവേചനമില്ല കാര്യങ്ങളില്‍ എന്നറിയുമ്പോള്‍ തന്നെ നല്ലൊരു പക്ഷത്തിന്റെയും സംശയവും എതിര്‍പ്പും മാറും. അപ്പോള്‍ ഇതില്‍നിന്നും മുതലെടുക്കാന്‍ വരുന്ന വര്‍ഗ്ഗീയവാദികളും മറ്റും “കണ്ടോ നമ്മളെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നു” എന്ന് പറയുമ്പോള്‍ നമുക്ക് തന്നെ പറയാം-“അല്ലല്ലോ” എന്ന്.

ഡിങ്കന്‍ പറഞ്ഞത് പോലെ “ പിന്നെ ആ ശ്രേണിയില്‍ മകരവിളക്കിനെ മാത്രമല്ല ഇനിയും പലതിനേയും ഉള്‍പ്പെടുത്താം. ആയതിനാല്‍ അതില്‍ ഓഡ്മാന്‍ ഔട്ട് ആക്കുന്നതിന് പകരം ആ ശ്രേണിയില്‍ നിലവിലുള്ള അന്ധവിശ്വാസങ്ങളെയും, അബദ്ധധാരണകളേയും ചേര്‍ക്കാന്‍ ശ്രമിക്കുക അല്ലേ നല്ലത്?“ എന്ന കാര്യം ആദ്യം തന്നെ വ്യക്തമാക്കപ്പെടണം (ഇക്കാര്യം ഞാന്‍ എന്റെ എല്ലാ കമന്റുകളിലും തന്നെ പറഞ്ഞിരുന്നു).

അത് മാത്രവുമല്ല, നിഷാദ് പറഞ്ഞതുപോലെ ഒരു വിശ്വാസം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുകഴിയുമ്പോള്‍ അത് വിശ്വസിച്ചിരുന്നവര്‍ക്കിടയിലുണ്ടാവുന്ന വാക്വം നികത്താന്‍ എന്താണ് യുക്തിവാദികളും സര്‍ക്കാരും ചെയ്യുന്നതെന്നും ആദ്യം തന്നെ അറിയണം (അതാണ് റോഡ് മാപ്പ്, റോഡ് മാപ്പ് എന്ന് പറഞ്ഞുകൊണ്ടിരുന്നത്). നിഷാദ് പറഞ്ഞതുപോലെ ഇപ്പോഴത്തെ വിശ്വാസത്തെ റീപ്ലേസ് ചെയ്യാനുള്ള എന്തെങ്കിലും മുന്നില്‍ കണ്ടുകൊണ്ടേ ഇതിനിറങ്ങിത്തിരിക്കാവൂ. അല്ലെങ്കില്‍ ചിലപ്പോള്‍ ഇത് വിശ്വസിച്ചിരിക്കുന്നവര്‍ അപകടകരം കൂടിയായേക്കാവുന്ന എന്തെങ്കിലും വിശ്വാസത്തിലായിരിക്കും അവസാനം എത്തിച്ചേരുന്നത്.

അതായത് ഞാന്‍ ആദ്യം മുതല്‍ക്കേ പറഞ്ഞുവരുന്നത് വ്യക്തമായ ഒരു പ്ലാനും പദ്ധതിയും കൊണ്ടേ ഇത്തരം കാര്യങ്ങളെ സമീപിക്കാവൂ. അല്ലെങ്കില്‍ ഇത് മറ്റൊരു പ്രഹസനമായിത്തീരും. അങ്ങിനെ വ്യക്തമായ പ്ലാനും പദ്ധതിയും തയ്യാറാക്കുമ്പോള്‍ കാക്കത്തൊള്ളായിരം ചോദ്യങ്ങള്‍ ചോദിക്കപ്പെടും. അവയ്ക്കുള്ള ഉത്തരങ്ങള്‍ യുക്തിവാദികള്‍ക്കുണ്ടാവണം-അത് ക്ഷമയോടെ പറയാനുള്ള മനസ്സും.

ഡിങ്കാ, വിശ്വാസം അതിഭീകരമായ ഒരു ആപേക്ഷിക പദമല്ലേ? യുക്തിവാദികള്‍ക്ക് ഈശ്വരവിശ്വാസം മുതല്‍ താഴോട്ടുള്ള എല്ലാ വിശ്വാസവും കപടമല്ലേ. അപ്പോള്‍ സര്‍ക്കാര്‍ കരം കിട്ടുന്ന കാശുകൊണ്ട് ഈശ്വരവിശ്വാസത്തെ പ്രൊമോട്ട് ചെയ്യുന്ന ഒന്നും ചെയ്യരുത് എന്ന് നാളെ യുക്തിവാദികള്‍ പറയുമ്പോള്‍ എന്തായിരിക്കും നമ്മുടെ നിലപാട്?

simy nazareth said...

ശ്ശെഡാ.

അ) മകരവിളക്ക് സര്‍ക്കാര്‍ കത്തിക്കുന്നതാണെന്നു കണ്ടാലും ബഹുഭൂരിപക്ഷത്തിന്റെയും വിശ്വാസം പോവില്ല. അത്രയുമേ ഉള്ളോ കേരളത്തിലെ ജനങ്ങളുടെ വിശ്വാസം?

ആ) ഇനി ബാക്കി മതത്തിലെ പൊളിക്കാനുള്ള കാര്യങ്ങള്‍ കണ്ടുപിടിച്ചിട്ടേ ഇതില്‍ തൊടാവുള്ളോ? തെറ്റാണ് എന്നുകാണുമ്പോള്‍ മൂന്നുനാലു തെറ്റുകള്‍ കൂടെ കാണട്ടെ എന്നുപറഞ്ഞ് കാത്തുനില്‍ക്കണോ?

ഇ) സബ്സ്റ്റൂട്ട് കണ്ടുപിടിക്കുന്നത് എന്തിനാണ്? ജനങ്ങള്‍ വിശ്വാസം നഷ്ടപ്പെട്ട് മാനസിക രോഗത്തിനും കൂട്ട അത്മഹത്യക്കും അടിമപ്പെടുമോ?

ഈ) ജനങ്ങളെ കൊച്ചുകുട്ടികളായി കണ്ട് കൈപിടിച്ച് നടത്താനും മുലകൊടുത്ത് ഉറക്കാനും നോക്കരുത്. സര്‍ക്കാര്‍ ക്ഷേത്രങ്ങളും പള്ളികളും നടത്തിക്കൊള്ളട്ടെ, വരുമാനം എടുത്തുകൊള്ളട്ടെ, എന്നാല്‍ സര്‍ക്കാര്‍ ജനങ്ങളെ പൊട്ടന്‍ കളിപ്പിക്കരുത്. ദൈവത്തിന്റെ പേരിലായാലും എന്തിന്റെ പേരിലായാലും. ജനങ്ങള്‍ക്കു പ്രായപൂര്‍ത്തി ആയെടോ. സിഗരറ്റുവലിക്കേണ്ടവന്‍ സിഗരറ്റു വലിക്കട്ടെ. അശ്ലീലചിത്രം കാണേണ്ടവന്‍ കാണട്ടെ. മകരജ്യോതി സര്‍ക്കാര്‍ കത്തിച്ചതാണെങ്കില്‍ അത് മനസിലാക്കി ജനങ്ങള്‍ അലമുറയിടട്ടെ. ആത്മഹത്യചെയ്യേണ്ടവന്‍ ആത്മഹത്യ ചെയ്യട്ടെ.

Dinkan-ഡിങ്കന്‍ said...

വാക്കാരി,
ഫാരിസിനേയും മറ്റും ഒഴിവാക്കി നല്ലരീതിയില്‍ പ്രതികരിച്ചതിന് ഡാങ്ക്സ് (ദേ കാണ്. ഇതിനെ ആണ് മ്യൂച്ച്വല്‍ റെസ്പെക്റ്റ് എന്ന് പറയുന്നത്, അല്ലെ?)

“ഒരാള്‍ എഴുന്നേല്‍ക്കൂ” എന്ന് പറയുമ്പോള്‍ ആരെഴുന്നേല്‍ക്കണം എന്ന ശങ്കയുണ്ടാകും എന്നാണ് വാക്കാരി ഉദ്ദേശിച്ചതെന്ന് കരുതുന്നു. മാത്രമല്ല ഇത് ഒരു കണ്‍സോര്‍ഷ്യമോ, മതസംഘടനയോ നടത്തുന്നതല്ല മറിച്ച് സര്‍ക്കാരിന്റെ ചിലവില്‍ നടത്തുന്നതാണെങ്കില്‍ എന്ന എന്റെ പൊയന്റ് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കാനാഠിചാത്തന്‍ മഠത്തിലെ ഏലസ് കുത്തിത്തുറക്കണെമെന്നോ പരിശോദിക്കണമെന്നോ ഡിങ്കന്‍ പറയില്ല. കാരണം ആവശ്യമുള്ളവര്‍ അവിടേ പോകുന്നു, വാങ്ങുന്നു. പരിശോദിക്കണം എന്നുള്ളവന് വീട്ടീക്കൊണ്ട് വന്ന് കല്ലിനിടിച്ച് പൊട്ടിച്ച് നോക്കാം. പക്ഷേ ഇവിടെ അതല്ലോ കാര്യം. വീണ്ടും പറയുന്നു നമ്മുടെ കരം, നമ്മുടെ സര്‍ക്കാര്‍, നമ്മുടെ ദൌത്യസേന. വീണ്ടും ഒരു ഉദാഹരണം പറഞ്ഞോട്ടെ. കുറച്ച് വര്‍ഷം മുന്നേ മകരജ്യോതി ദര്‍ശിക്കാനായി വന്ന ചിലര്‍ മലയിലെ ചിലയിടത്ത് മണ്ണിടിച്ച് മരിച്ച വിവരം പത്രത്തില്‍ നാം കണ്ടതാണല്ലോ. പൊന്നമ്പലമേട്ടില്‍ ആളെ തടയുന്നതിന് പകരം, ഈ രീതിയില്‍ മലയില്‍ മണ്ണിന് ഉറപ്പില്ലാത്ത ഭാഗം കണ്ടെത്തി അവിടെ കയറുന്ന ഭക്തരെ തടഞ്ഞിരുന്നെങ്കില്‍ ആ ജീവാപായം നമുക്ക് ഒഴിവാക്കാമായിരുന്നു എന്ന് കരുതിന്നില്ലേ?

<>അത് മാത്രവുമല്ല, നിഷാദ് പറഞ്ഞതുപോലെ ഒരു വിശ്വാസം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുകഴിയുമ്പോള്‍ അത് വിശ്വസിച്ചിരുന്നവര്‍ക്കിടയിലുണ്ടാവുന്ന വാക്വം നികത്താന്‍ എന്താണ് യുക്തിവാദികളും സര്‍ക്കാരും ചെയ്യുന്നതെന്നും ആദ്യം തന്നെ അറിയണം <>
അത് ഒരു അബദ്ധ വിശ്വാസം ആണെന്ന് തിരിച്ചറിയുന്നവന്‍ കൂടുതല്‍ നല്ല മനുഷ്യന്‍ ആകുകയാണ് ചെയ്യുന്നത്. ഇനി അവിടെ വാക്വം ആണ് ഉണ്ടാകുക എന്ന് വാക്കാരിയോടും , കൈപ്പള്ളിയോടും ആരാണ് പറഞ്ഞത്. ഇത് ശൂന്യ്തയല്ല മറിച്ച് അവയവത്തില്‍ വളര്‍ന്ന ഒരു അര്‍ബുദമാണ്. അര്‍ബുദം നീക്കുകയേ ചെയ്യുന്നുള്ളൂ. അപ്പോള്‍ അവയവം പഴയപടിയാകും. അല്ലാതെ ഉള്ള മാസം കുഴിച്ചെടുത്ത് അവിടെ ആരും ശൂന്യത സൃഷ്ടിക്കുന്നില്ല. ആയതിനാല്‍ ഈ “ശൂന്യതാ സിദ്ധാന്തം” എന്റെ കാഴ്ചപ്പാടില്‍ കെട്ടിച്ചമച്ചതാണ് എന്ന് ഞാന്‍ പറഞ്ഞാലോ?

മകരവിളക്ക് പരിശോധിക്കുന്നവര്‍ നാളെ വീ‍ട്ടിലെ നിലവിളക്ക് പരിശോധിക്കാന്‍ വരും എന്ന ഭയം പര്‍വ്വതീകരണം അല്ലെ?

<>അങ്ങിനെ വ്യക്തമായ പ്ലാനും പദ്ധതിയും തയ്യാറാക്കുമ്പോള്‍ കാക്കത്തൊള്ളായിരം ചോദ്യങ്ങള്‍ ചോദിക്കപ്പെടും. അവയ്ക്കുള്ള ഉത്തരങ്ങള്‍ യുക്തിവാദികള്‍ക്കുണ്ടാവണം-അത് ക്ഷമയോടെ പറയാനുള്ള മനസ്സും.<> തീര്‍ച്ചയായും അല്ല, ഇവിടേ മറുപടി പറയേണ്ടത് യുക്തിവാദികള്‍ അല്ല. മറിച്ച് സര്‍ക്കാറാണ്(അതായത് നമ്മള്‍ തന്നെ. അതാണ് ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതും). വ്യക്തമായ പ്ലാനും പദ്ധതിയും ആകാം. സര്‍ക്കാര്‍ സ്വതന്ത്ര ഏജന്‍സിയേയും, ദൂരദര്‍ശന്‍ പോലുള്ള മാധ്യമത്തേയും കൂടെ അയക്കാം. (പക്ഷേ ഇപ്പോളും ആരും തന്നെ “ദൂരദര്‍ശന്‍ പോലും സ്വയം കത്തുന്ന മകരജ്യോതി കണ്ട് ഞെട്ടും” എന്ന് പറയാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു). കമ്പ്ലീറ്റ് മര്‍മ്മം നോക്കിയാല്‍ പശുവിനെ തല്ലാനാകില്ല എന്ന പോളിസിയാണ് ഇക്കാര്യത്തില്‍ അഭികാമ്യമെന്ന് തോന്നുന്നു.

<>ഡിങ്കാ, വിശ്വാസം അതിഭീകരമായ ഒരു ആപേക്ഷിക പദമല്ലേ? യുക്തിവാദികള്‍ക്ക് ഈശ്വരവിശ്വാസം മുതല്‍ താഴോട്ടുള്ള എല്ലാ വിശ്വാസവും കപടമല്ലേ. അപ്പോള്‍ സര്‍ക്കാര്‍ കരം കിട്ടുന്ന കാശുകൊണ്ട് ഈശ്വരവിശ്വാസത്തെ പ്രൊമോട്ട് ചെയ്യുന്ന ഒന്നും ചെയ്യരുത് എന്ന് നാളെ യുക്തിവാദികള്‍ പറയുമ്പോള്‍ എന്തായിരിക്കും നമ്മുടെ നിലപാട്?<>
തീര്‍ച്ചയായും വിശ്വാസം ആപേക്ഷികപദം തന്നെ. പക്ഷേ ഇപ്പോള്‍ കാണിക്കുന്ന ഭയം മേല്‍പ്പറഞ്ഞ പര്‍വ്വതീകരണ ഭയമല്ലേ?
എപ്പോളാണ് ഒരു ആചാരം കുഴപ്പില്ലാതെ തുടരേണ്ടത്, എപ്പോളാണ് അതിനെതിരേ ചിന്തിക്കേണ്ടത് എന്നാണല്ലോ എനിക്ക് മനസിലാകാത്ത റോഡ്മാപിലൂടെ പറഞ്ഞ് വരുന്നത്.

ഒന്നൂടേ ഉദാഹരിച്ചോട്ടെ.(എന്റെ അഭിപ്രായം)
“പൊങ്കാലയിടല്‍” എന്നൊരു ചടങ്ങുണ്ട്. അതിലെ അടുപ്പും, അരിയും, ശര്‍ക്കരയും, വിറകും ഒന്നും സര്‍ക്കാര്‍ ചിലവില്‍ നല്‍കുന്നതല്ല. അത് ജനങ്ങള്‍ സ്വന്തം കാശ് മുടക്കി ചെയ്യുന്നിടത്തോളം അത് മറ്റ് ജനങ്ങളെ ബാധിക്കാത്തിടത്തോളം കാലം അത് തുടരാം. ഇനി പൊങ്കാലയിടുന്ന വരി നീണ്ട് റോഡിലേയ്ക്ക് നീണ്ട് ഗതാഗതത്തിനും മറ്റും തടസം ആകുമ്പോള്‍. ആയതിന് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ ആ ക്ഷേത്രം അത് നടത്താന്‍ സജ്ജമാകണം. അല്ലെങ്കില്‍ എടപെടാം.(അംബിയുടെ പൊങ്കാല ഓര്‍ക്കുക)

മറിച്ച് ഒരു കുഴപ്പവും ഇല്ലാതെ പൊങ്കാലയിടുന്നവരെ എതിര്‍ക്കാന്‍ ആണ് യുക്തിവാദികള്‍ വരുന്നതെങ്കില്‍ അവന്മാര്‍ക്ക് പൂക്കാവടി, നിലക്കാവടി, പീലിക്കാവടി എന്നിവ മാത്രം അല്ല, ശരീരത്തില്‍ “അങ്കാവടി” എന്നൊരു സാദനം ഉണ്ടെന്നും അത് ഇടിച്ച് നുറുക്കാമെന്നും കാണിച്ച് കൊടുക്കണം. (മനസിലായെന്ന് കരുതുന്നു. പറഞ്ഞ് പറഞ്ഞ് എനിക്കും വട്ടായാ???)

ആയതിനാല്‍ ജ്യോതി പരിശോദിക്കാനുള്ള തീരുമാനത്തെ ഞാന്‍ മനസാ സ്വാഗതം ചെയ്യുന്നു. ഇതില്‍ ഒരൊറ്റ അഭിപ്രായം മാത്രം. ഇതിന് ബൈനറി-യൂനറി ട്രീ ഇല്ല.

ഓഫ്.
ഇതില്‍ 50 അടിക്കാനുള്ള എന്റെ ശ്രമത്തെ തടഞ്ഞ യുക്തിവാദി സിമിയുടെ കാലില്‍ പതിനെട്ടാം പടിയില്‍ അടിക്കുന്ന തേങ്ങാപ്പുള്‍ തട്ടട്ടെ :) <-- സ്മൈലി

അശോക് said...

Okay, since everybody is expressing their personnel opinion, why should I hesitate?

The government does not need to let the yukthivaadhes go to the ponnambalamedu . They can always say that it is reserve forest and general public is not allowed there.

But the government’s responsibility does not end there. Instead of yukthivaadhes going there and taking the pictures of KSEB lighting the torch, government should reveal the truth of what actually going on there. All the money received form sabarimala pilgrimage, year after year, is going to the government exchequer. And the government is the sole beneficiary of this cheating. If some one coming to shabarimala from TamilNadu or AnthraPradesh thinking that, this is truly a divine light and just a sight of which will erase all the hard core sins in him; is it not just hustling what the government doing to that poor soul, by showing a torch and taking the money from him.

Dinkan-ഡിങ്കന്‍ said...

“അശോകേട്ടാ യൂ സെയ്ഡ് ഇറ്റ്”
ഹോ ഇതാണ് ഞാന്‍ കാണ്ടം കാണ്ടം ആയി പറഞ്ഞോണ്ടിരുന്നത്. നമ്മള്‍ കരമടയ്ക്കുന്ന കാശൊണ്ട് ബാറ്ററി വാങ്ങീട്ട് സര്‍ക്കാരങ്ങനെ ടൊര്‍ച്ചടിച്ച് നാട്ടാരെ പറ്റിക്കണ്ട എന്ന്. താങ്കളത് ചുരുങ്ങിയ വാക്കില്‍ പറഞ്ഞു.

മാവേലി കേരളം said...

ശബരിമലയില്‍ മകരജ്യോതി മനുഷ്യര്‍ കത്തിയ്ക്കുന്നതാണോ അതോ അയ്യപ്പന്റെ ശക്തി പ്രഭാവമാണോ എന്നുള്ളതാണല്ലോ യുക്തിവാദികള്‍ക്കും അവരേപോലെ ചിന്തിയ്ക്കുന്ന യുക്തി ഭക്തന്മ്മാര്‍ക്കും അറിയേണ്ടത്.

മകരജ്യോതി മനുഷ്യരാണു കത്തിയ്ക്കുന്നതെങ്കില്‍ അതിലെവിടയാണ് വിശ്വാസം? ഇല്ലാത്ത ഒന്നില്‍ വിശ്വസിയ്ക്കുന്നതു വിശ്വാസമാണോ? അത് അന്ധവിസ്വാശമല്ലേ? അന്ധവിശ്വാസം തകര്‍ക്കുന്നതു തന്നെ വിദ്യാഭ്യാസമാണ്. വിശ്വാസം തകര്‍ക്കുമ്പോഴാണു ശൂന്യത ഉണ്ടാകുന്നത്.

ഇന്ത്യന്‍ മതങ്ങലെ ദുഷിപ്പിയ്ക്കുകയാണ് മത-ദൈവ സ്ഥാപനവല്‍ക്കരണം കൊണ്ട് അതിനു തുനിഞ്ഞവര്‍ ഉദ്ദേശിച്ചത്. ഇത് ഹിന്ദുമതത്തില്‍ മാ‍ാത്രമല്ല, ഇന്നത്തെ മറ്റു പ്രബലമായ മതങ്ങളിലെല്ലാം പ്രകടനമാണ്.‍

പിന്നെ ഇതു ഹിന്ദുവിന്റെ നേര്‍ക്കുള്ള പീഡനമായി വരുമെന്നു വാക്കാരി സംശയം പ്രകടിപ്പിയ്ക്കുന്നു.പക്ഷെ ശബരിമലയിലെ പണം ഏതു ഹിന്ദു അമ്പലത്തിന്റെ സ്വകാര്യസ്വത്തായാണ് കിടക്കുന്നത്. മറ്റുള്ള മതങ്ങളുടെ പണം പോലെയല്ലാ ശബരിമലയിലെ പണം എന്ന് ഇന്നു ചിലര്‍ക്കെങ്കിലും അറിയാവുന്ന കാര്യങ്ങളാണല്ലോ

അങ്ങനെ അല്ലാത്തിടത്തോളം കാലം, ഇതു ഹിന്ദുവിന്റെ നേര്‍ക്കുള്ള പീഡനനാകുന്നതെങ്ങനെ? ശബരിമലയില്‍ പോകുന്നവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്.അതിലധികവും പാവപ്പെട്ടവര്‍ വരദാനമൂര്‍ത്തിയെക്കാണാന്‍ പോകുന്നവര്‍.വരം കിട്ടുമെന്നു ധരിച്ചു വഴിപാടാര്‍പ്പിയ്ക്കുന്നവര്‍.മനസു നിറയെ പൊന്നമ്പലവാസന്റെ സാമീപ്യമനുഭവിച്ചു തിരിച്ചു പോകുന്നവര്‍. മകരജ്യോതി അതിലേക്കവരെ ആകര്‍ഷിയ്ക്കുന്ന ഒരു കാന്ത ശക്തിയാണ്.

പക്ഷെ അവിടെ തങ്ങള്‍ എറിയുന്ന കാശിന് എന്തു പറ്റുന്നു എന്നറിയാവുന്ന അത്ര സ്വമി ഭക്തരുണ്ട്.

പള്ളിയിലും മോസ്കിലും തങ്ങള്‍ അര്‍പ്പിയ്ക്കുന്ന നേര്‍ച്ചക്കാശ് പൊതു ഖജനാവിലേക്കു പോയാല്‍ അതിനേക്കുറിച്ചറിയാതെ കണ്ണും കെട്ടി ഇവിടെ എത്ര ക്രിസ്ത്യാനിയും മുസ്ലീമും ഇരിയ്ക്കും.

ശബരിമലയിലെ ജ്യോതി കാപട്യമാണെന്നു മനസിലാക്കേണ്ടത് ഇന്നു ഹിന്ദു വിന്റെ ഒരാവശ്യമാണ്.ഹിന്ദു ദൈവത്തിന്റെ പേരില്‍ ഹിന്ദുവിനെ കളിപ്പിയ്ക്കുന്ന ഒരു ക്ഷേത്രം. അതാണിന്നു ശാരിമല.

ഇതൊരന്ധവിശ്വാസവും അറിവില്ലായ്മയും ഒക്കെയാണ്. എന്റെ അഭിപ്രായത്തില്‍ ഈ അന്ധവിശ്വാസം മാറുമ്പോഴേ അറിവുണ്ടാകും.

എന്നല്‍ യുക്തിവാദികള്‍ക്കു ഒരു മതേതര രാജ്യത്ത് ക്രിസ്തുവിന്റെയും മുസ്ലീമിന്റയും അരാധാരനാലയങ്ങള്‍ ഇപ്പോള്‍ നിലവിലുള്ളതു പോലെ നിലകൊള്ളുന്നു എന്നുള്ളതു യുക്തിയ്ക്കു നിര‍ക്കുന്നതാണൊ എന്നും ചോദിയ്ക്കേണ്ടി വരും ഗവണ്മെന്റുകള്‍ ഇതിനൊന്നിനും തയ്യാറാകുകയില്ല. പിന്നെ ആരാണു തയ്യാറാകേണ്ടത്?

ജനങ്ങള്‍? യുക്തി വാദികള്‍ അവരില്‍ ഒരു ഭാഗം മാത്രം. ചിന്തിയ്ക്കാന്‍ കഴിവുള്ള എല്ലാവരും ഇതില്‍ മുന്നോ‍ാട്ടു വരണം.

പിന്നെ ഇതിനൊക്കെ ഒരു റോഡു മാപ്പ് ഉണ്ടാകുന്നത് ഒരു വിപുലമായ പടിയാണ് എന്നാണ് തോന്നുന്നത്. ഇപ്പോല്‍ ഇതു ചില വ്യക്തികളുടെ ഉള്ളില്‍ കിടക്കുന്ന ആശയങ്ങള്‍ മാത്രം. അതൊരു തൂടക്കമായി കാണാം.

മാവേലി കേരളം said...

'എന്നല്‍ യുക്തിവാദികള്‍ക്കു ഒരു മതേതര രാജ്യത്ത് ക്രിസ്തുവിന്റെയും മുസ്ലീമിന്റയും അരാധാരനാലയങ്ങള്‍ ഇപ്പോള്‍ നിലവിലുള്ളതു പോലെ നിലകൊള്ളുന്നു എന്നുള്ളതു യുക്തിയ്ക്കു നിര‍ക്കുന്നതാണൊ എന്നും ചോദിയ്ക്കേണ്ടി വരും '

ഇവിടെ ഞാനുദ്ദേശിച്ചത് ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റയും ആരധാനാലയങ്ങളിലെ നേര്‍ച്ചപ്പണത്തിനെന്തു പറ്റുന്നു എന്നുള്ളതാണ് എന്നു പറഞ്ഞുകൊള്ളാട്ടെ. മുകളിലെ വാചകം കൊണ്ടു എന്തെങ്കിലും തെറ്റിധാരണ ആര്‍ക്കെങ്കിലും ഉണ്ടായെങ്കില്‍ കഷ്മിയ്ക്കുക.

Unknown said...

എല്ലാ തരത്തിലുമുള്ള വിശ്വാസങ്ങള്‍ ഒരു തരം വ്യാജമായ മന:സമാധാനം തരുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാനും, അഭിമുഖീകരിക്കാനുമുള്ള മാനസീകാരോഗ്യമായിരുന്നു മനുഷ്യര്‍ക്ക് വേണ്ടിയിരുന്നത്. എന്തെന്നാല്‍ സംഭവ്യമായ എതു തരം ദുരന്തങ്ങളും വന്നു ഭവിക്കുമ്പോള്‍ അവയെ ഗത്യന്തരമില്ലാതെ ഏവരും അത് നേരിടുക തന്നെ ചെയ്യുന്നുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ ഒരു വിശ്വാസത്തിനും, ആ ദുരന്തങ്ങളില്‍ നിന്ന് ഒരു പരിരക്ഷ ആര്‍ക്കും നല്‍കാന്‍ കഴിയില്ല. സാങ്കല്പികമായ ഭയങ്ങളില്‍ നിന്നും ആധികളില്‍ നിന്നുമുള്ള താല്‍ക്കാലികമായ മോചനം മാത്രമാണ് ഏതൊരു വിശ്വാസവും . ഏതായാലും വിശ്വാസികള്‍ക്ക് ഒരു പകരം മന:സമാധാനം നല്‍കാന്‍ കഴിയാതേടത്തോളം കാലം യുക്തിവാദികള്‍ ഒരു വ്യക്തിയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ടതില്ല. എന്നാല്‍ ഇവിടെ വിശ്വാസങ്ങളുടെ പേരില്‍ കൃത്രിമായ ഒരു വെളിച്ചം കാണിച്ചിട്ട് അത് അത്ഭുതകരമായ ഒരു ദീപമാണെന്ന് പറഞ്ഞ് പാവപ്പെട്ട വിശ്വാസികളുടെ പണം സര്‍ക്കാര്‍ തന്നെ കൈക്കലാക്കുമ്പോള്‍ അതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ യുക്തിവാദികള്‍ പുറപ്പെടുന്നത് അവരുടെ സാമൂഹ്യ പ്രതിബദ്ധത കൊണ്ടാണ്. ഇതിനോട് വിശ്വാസികളും സഹകരിക്കുകയാണ് വേണ്ടത്. ഏതെല്ലാം ക്ഷേത്രങ്ങളില്‍ ഭക്തന്മാര്‍ പോകുന്നു. അവിടെയെല്ലാം എന്തെങ്കിലും അത്ഭുതങ്ങള്‍ നടക്കുന്നതുകൊണ്ടാണോ പോകുന്നത്. അല്ലല്ലോ . ഈ വിളക്ക് ടി.എന്‍ . ഗോപകുമാര്‍ പറഞ്ഞതുപോലെ ഒരു സര്‍ക്കാര്‍ വക തട്ടിപ്പായിരുന്നു എന്ന് എന്നെങ്കിലും തെളിയിക്കപ്പെടുകയാണെങ്കില്‍ അന്ന് ഈ ഭക്തന്മാരുടെ മാനസീകാവസ്ഥ എന്തായിരിക്കും ? ഇന്ന് യുക്തിവാദികളെ തടയാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ എതെങ്കിലും ഒരു കൃത്രിമോപഗ്രഹം മുഖേന എന്നെങ്കിലും കണ്ടുപിടിച്ചുകൂടായ്കയില്ലല്ലോ ? മകരവിളക്ക് ഇല്ലെങ്കിലും ഭക്തര്‍ അവിടെ പോകും. ഈ പോകുന്നവര്‍ ശബരിമലക്ക് മാത്രമല്ല വേറെയും എത്രയോ ആരാധനാലങ്ങളില്‍ പോകുന്നുണ്ട്. കൂടാതെ സ്വന്തമായി പൂജാമുറിയില്‍ നിരവധി പടങ്ങള്‍ വെച്ചു പൂജിക്കുന്നുമുണ്ട്. നമ്മുടെ നാട്ടില്‍ ചിലര്‍ക്ക് യുക്തിവാദികള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വിറളി പിടിക്കുന്നു. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുള്ളതുപോലെ യുക്തിവാദികള്‍ക്ക് അവരുടെ യുക്തിചിന്ത പ്രചരിപ്പിക്കാന്‍ അവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഒരു മതവിശ്വാസി തന്റെ മതത്തിലുള്ള വിശ്വാസങ്ങളെ മാത്രം വിശ്വസിക്കുകയും മറ്റു മതങ്ങളിലെ വിശ്വാസങ്ങളെ അവിശ്വസിക്കുകയും ചെയ്യുന്നു. അതായത് എതൊരു വിശ്വാസിയും തന്റെ ഒരു വിശ്വാസത്തെ ഒഴിച്ച് മറ്റനേകം വിശ്വാസങ്ങളെ എതിര്‍ക്കുന്നു. യുക്തിവാദിയാകട്ടെ ആ ഒരു വിശ്വാസവും ചേര്‍ത്ത് എല്ലാ വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നു. ഇത്രമാത്രമാണ് ഒരു വിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള വ്യത്യാസം !

വേണു venu said...

വിശ്വാസങ്ങളുടെ പേരില്‍ കൃത്രിമായ ഒരു വെളിച്ചം കാണിച്ചിട്ട് അത് അത്ഭുതകരമായ ഒരു ദീപമാണെന്ന് പറഞ്ഞ് പാവപ്പെട്ട വിശ്വാസികളുടെ പണം സര്‍ക്കാര്‍ തന്നെ കൈക്കലാക്കുന്ന ഈ വലിയ ആശയം, വിദ്യാഭ്യാസത്തില്‍ മറ്റു സംസ്ഥാനത്തേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഈ കേരളത്തിലെ വിജയം കണ്ടിട്ടു്, പള്ളിക്കുടം എന്നു് കേട്ടിട്ടു പോലുമില്ലാത്ത നിരക്ഷര കുക്ഷികള്‍ ധാരാളമുള്ള ഒരു സംസ്ഥാനങ്ങളിലും ഈ ട്രിക്കു് ഇത്ര നാളായിട്ടും ഒരു സര്‍ക്കാരും ഒന്നു പരീക്ഷിക്കാതിരുന്നതെന്തേ. പണം ഉണ്ടാക്കാന്‍ ഏതു കമ്യൂണീസ്റ്റുകാരും പരിപ്പുപട മാറ്റി നൂഡിത്സിലേയ്ക്കു് മാറാമെങ്കില്‍ ഇതെന്തേ ആരും ഒന്നു പരീക്ഷിക്കാഞ്ഞതു്. ചെലവു കുറവു്. ഒരു പൊന്നമ്പലം പോലെ ഒരു മലയ്ക്കാണോ പഞ്ഞം.
യുക്തി വാദികള്‍ക്കു് പരിശോധിക്കാന്‍ കണ്ണു തുറന്നൊന്നു നോക്കിയാല്‍ തന്‍റെ വീട്ടില്‍ തന്നെ എന്തെല്ലാം അയുക്തികളുടെ നീര്‍ക്കോലികള്‍‍ ഇഴയുന്നതു കാണാം.
ഈ യുക്തി ചിന്തയുടെ യുക്തിയ്ക്കു് മുന്നില്‍ എനിക്കു് ഇപ്പോള്‍ സംശയം തോന്നുന്നു..

myexperimentsandme said...

ഡിങ്ക്‍സ്, ഫാരിസിന്റെ കാര്യം പറഞ്ഞത് ഈ ഒരു കാര്യം ഇപ്പോള്‍ യുക്തിവാദികള്‍ (?) എടുത്തിടാനുള്ള ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നിയിട്ട് തന്നെയാണ്. നാട്ടിലെ കഴിഞ്ഞ ഒരു കൊല്ലത്തെ സംഭവവികാസങ്ങള്‍ ഫോളോ ചെയ്താല്‍ മനസ്സിലാകും ഏതെങ്കിലും ഒരു വിവാദം പ്രശ്‌നമാകുന്നു എന്ന് കണ്ടാല്‍ ഇതുപോലൊരു ജനറല്‍ വിവാദം ഉയര്‍ന്ന് വരും. ഗുരുവായൂര്‍ അമ്പലം, ശബരിമല ഇതെല്ലാം ഉദാഹരണം. എല്ലാവരുടെയും ശ്രദ്ധ പിന്നെ അങ്ങോട്ടാകും. അതുകൊണ്ട് ആ ഒരു സംശയം ഇപ്പോഴും എനിക്കുണ്ട്.

ബാക്കി കാര്യങ്ങളോട് ഞാന്‍ നേരത്തെ പറഞ്ഞത് തന്നെ. ഒരറ്റത്ത് നിന്ന് എല്ലാ അന്ധവിശ്വാസ്സങ്ങള്‍ക്കും എതിരെയുള്ള തെളിയിക്കല്‍ തുടങ്ങട്ടെ. വിവേചനമൊന്നുമില്ല എന്ന് എല്ലാവര്‍ക്കും മനസ്സിലാകട്ടെ. പിന്നെ കിരണ്‍ തന്നെ പറഞ്ഞതുപോലെ മകരജ്യോതി കാണാന്‍ മാത്രമല്ലല്ലോ ആള്‍ക്കാര്‍ ശബരിമലയില്‍ പോകുന്നത്. അതുകൊണ്ട് മകരജ്യോതി കാണിച്ച് സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുന്നു-അതുകൊണ്ട് മാത്രം ശബരിമലയില്‍ സര്‍ക്കാര്‍ കാശ് ഉണ്ടാക്കുന്നു എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ലല്ലോ.

മാവേലീ കേരളം, ഡിങ്കന് കൊടുത്ത ക്ലാരിഫിക്കേഷന്‍ തന്നെ-ഹിന്ദുവിന്റെ നേര്‍ക്കുള്ള പീഡനമാകുമെന്ന് ഞാന്‍ സംശയിക്കുന്നതല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാ അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള, ഒരു മതത്തോടും വിവേചനമില്ലാത്ത, ഒരു നീക്കമാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ പറ്റിയില്ലെങ്കില്‍ മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ “ഇതും” ഹിന്ദുവിനെതിരെയുള്ള പീഡനം എന്ന് വ്യാഖ്യാനിച്ച് ഒരു വര്‍ഗ്ഗീയ നിറം കൊണ്ടുവരും എന്നാണ് ഞാന്‍ പറഞ്ഞത്. അതുണ്ടാവാതെ നോക്കേണ്ടത് യുക്തിവാദികളും അവര്‍ക്ക് പിന്തുണ കൊടുക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരുമാണ്.

-------------------------------
ഓഫ് ടോപ്പിക്ക്: ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് എന്ത് പ്രയോജനം എന്ന രീതിയില്‍ ഡിങ്കന്‍ പറഞ്ഞത് കണ്ടു. എന്റെ അഭിപ്രായത്തില്‍ പ്രയോജനമുണ്ട്. സഭ്യമായും സമചിത്തതയോടെയുമാണ് ഇത്തരം ചര്‍ച്ചകളെങ്കില്‍ ഇത് മൊത്തം തന്നെ ഭാവിയില്‍ ഏതെങ്കിലുമൊക്കെ മീഡിയായില്‍ ഉപയോഗിക്കാം. കയ്യാലപ്പുറത്തിരിക്കുന്ന ചിലര്‍ക്കെങ്കിലും ഇതിലെ വാദങ്ങള്‍ ഭാവിയിലെ അഭിപ്രായ രൂപീകരണങ്ങള്‍ക്കുപയോഗിക്കാം. എന്തായാലും ബ്ലോഗ് എന്ന മീഡിയത്തിന്റെ പ്രാധാന്യം ചിലപ്പോള്‍ നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നതിനെക്കാളുമൊക്കെ വലുതായിരിക്കും ഭാവിയില്‍. അത് അറിഞ്ഞ് പെരുമാറുക എന്നത് മാത്രമേ നമുക്ക് ചെയ്യാന്‍ പറ്റൂ. അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് ശേഷം അഞ്ഞൂറ് കൊല്ലം പഴക്കമുള്ള മലയാളിയുടെ വിശ്വാസങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന ഒരാള്‍ ഈ ഒരു പോസ്റ്റും ഇതിലെ ചര്‍ച്ചകളുമൊക്കെയായിരിക്കും റഫറന്‍സ് ആയി എടുക്കുന്നത്. അതുകൊണ്ട് ഇതിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്താല്‍ അതിനൊക്കെ കഴിവുള്ള ഒരു കൂട്ടം മലയാളികളായിരുന്നു ആ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നതെന്ന് ആ അണ്ണന്മാര്‍ക്ക് തോന്നിയാല്‍ അത് നല്ലതല്ലേ. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ കീറിത്തന്നെ മുറിക്കാം- യുക്തിവാദികളുടെ ഇപ്പോഴത്തെ ആവശ്യത്തിന്റെ ഉദ്ദേശശുദ്ധിയുള്‍പ്പടെ. നമ്മള്‍ അതിന്റെ ഒരു ഭാഗവും വിട്ടുകളയുന്നവരാണെന്ന് ഭാവിയിലെ ഗവേഷകന്‍ കരുതേണ്ട :)

ഓഫിനു മാഫ്. ചര്‍ച്ച വഴിയില്‍ തെറ്റിച്ചില്ല എന്ന് കരുതുന്നു.

Anonymous said...

ബൂലോകരെ,
ഞാന്‍ തെളിയുന്ന നാളമാകുന്നത് നിങ്ങളുടെയൊക്കെ പവിത്രമായ മനസ്സുകളിലാണ്.

എന്നെ സേവിക്കുന്നവര്‍ പോലും തരിമ്പും ആത്മശുദ്ധിയില്ലാത്തവരായത് കൊണ്ടാണ് ഞാനവരെ മുഖം മൂടി പൊളിച്ച് നിങ്ങളുടെ മുന്നിലേക്കെറിഞ്ഞ് തന്നത്. എന്നിലേക്ക് വന്ന് ചേരാന്‍ നിങ്ങള്‍ക്ക് ഒരു നാളവും മദ്ധ്യാസ്തം വഹിക്കേണ്ടതില്ലായെന്ന് എനിക്കറിയാവുന്നതുപോലെ മറ്റാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ശാന്തമായ എന്റെ ആവാസകേന്ദ്രം അനാവശ്യ തര്‍ക്കങ്ങള്‍കൊണ്ട് മലീമസം ആക്കരുതെന്ന താഴ്മയായ ഒരു അപേക്ഷമാത്രമേ എനിക്ക് നിങ്ങളുടെ മുമ്പാകെ വെക്കാനുള്ളു.

ഒരു തിരി തെളിയിച്ച് എന്റെ പേരില്‍ ആരെങ്കിലും മുതലെടുക്കുന്നുണ്ടെങ്കില്‍ അതിലും എനിക്ക് വിഷമം ഇല്ല. കലികാലത്തില്‍ എന്നെ ഏതെല്ലാം തരത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്നു. എനിക്ക് പരിഭവമേതുമില്ല. ഞാന്‍ ക്ഷിപ്ര പ്രസാദിയാണ്. ക്ഷിപ്രകോപിയല്ല. വൈകുന്നേരങ്ങളില്‍ എന്നെ കുറിച്ച് ഒരു ചാനല്‍ കാണിക്കുന്ന പരമ്പരകാരണം മറ്റു ദേവഗണങ്ങളുടെ കുത്ത് വാക്കുകള്‍ കേട്ട് എനിക്ക് ഒരു സമാധാനവും ഇല്ല.


പുതുതായി സൃഷ്ടിക്കപെട്ട ബൂലോകവും എനിക്ക് ഒരു മനസ്സമാധാനവും തരില്ലന്നായോ.

എന്നെ വെറുതേ വിടൂ സ്വാമിമാരേ...

എന്ന്
വിധേയന്‍
മണികണ്ഠന്‍.

Mr. K# said...

ഹരിഹരസുതനേ, ശരണമയ്യപ്പാ,

എനിക്കു വയ്യ, ഞാന്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഒരു വിളക്കും കത്തിച്ചു വച്ച് ശാസ്താം‌പാട്ടും ചിന്തുപാട്ടുമായി ഇവിടെ കൂടാം പൂവാ :-)

Mr. K# said...

ഡാ ദില്‍ബാ, നീയല്ലേ സ്വാമിയെ പുലിയെക്കൊണ്ടു പിടിപ്പിച്ചത്. ഡെസേര്‍ട്ടാണത്രേ, ഡെസേര്‍ട്ട്. ഇപ്പൊ കണ്ടാ. സ്വാമിയേ, ശരണം :-)

Anonymous said...

സ്വാമി ശരണം.

ബൂലോക സ്വാമിമാരറിയാന്‍ ഹരിഹരസുതന്റെ എണ്ണപെട്ട ചങ്ങാതി വാവര് സ്വാമി എഴുതുന്നതെന്തെന്നാല്‍,

എന്റെ അയ്യപ്പനെ പരീച്ചിക്കാന്‍ മിനകെട്ടാല്‍ ഞാന്‍ വെറുതെയിരിക്കുമെന്ന് കരുതണ്ട. മകര വിളക്കില്‍ സംശയൊള്ളൊന്മാരെല്ലാം ഒന്നിച്ച് പോരെ. മകര ജ്യോതി തെളിയുന്ന കണ്ട് ഓനെല്ലാം മാലയിട്ട് പതിനെട്ടാം പടികയറുന്നത് ഞമ്മക്ക് കാണാം.

ഓന്‍ വന്ന് പരീശിക്കേട്ടേന്ന്. വിളക്ക് കണ്ട് ശരിയെന്ന് ബോധിച്ചാ അടുത്ത തവണ ലോകം മുയോനും ഉള്ള യുത്തിവാദ്യേള് മകര ജ്യോതി കാണാന്‍ ഞമ്മടെ കേരളത്തിലേക്ക് ഇരച്ച് കേറ്ണത് ഞമ്മക്ക് കാണാമല്ലോ.

സ്വാമിയേ..... ശരണമയ്യാപ്പാ.
വാവര്
ഒപ്പ്

Mr. K# said...

ഓഫടിച്ചതിനു സോറി, ഇപ്പോഴാണു 60 കമന്റും വായിച്ചു തീര്‍ന്ന്നത്.

മകരജ്യോതി ദൈവിക പ്രഭയാണെന്നു വിശ്വസിക്കുന്ന ഒരു ഹിന്ദുവിനെയും കാണാന്‍ എനിക്കിതുവരെ ഭാഗ്യം കിട്ടിയിട്ടില്ല :-) അമ്പലത്തിലെ പൂജ പോലെ, ഡിങ്കന്‍ പറഞ്ഞ പൂച്ചയെപ്പോലെ കാലാകാലം അതിങ്ങനെ തുടര്‍ന്നു പോന്നു. ഇപ്പോള്‍ പുതിയ ഗുരുവിന് പൂച്ച വേണ്ടെങ്കില്‍ വേണ്ട. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പത്രത്തില്‍ പേരു വരാന്‍ യുക്തിവാദികളുടെ ഒരു അടവല്ലേ ഇത് എന്നു മാത്രം ഒരു ശങ്ക :-)

Kaippally കൈപ്പള്ളി said...

ഡിങ്കന്‍

"കൈപ്പള്ളി ഇവിടെ വിശ്വാസം അല്ല, മറിച്ച് കപട വിശ്വാസം ആണ് പ്രശ്നം"

വിശാസങ്ങള്‍ എല്ലാം കപടമല്ലെ ഡിങ്ക. ഇതെല്ലാം ആരു നിശ്ചയിക്കുന്നു. ആയിരം വര്‍ഷം കഴിഞ്ഞാല്‍ താങ്കള്‍ പോലും ദൈവമായേക്കാം. പൈതഗോറസ് തിയറത്തില്‍ വിശ്വസിക്കാം. ന്യൂട്ടോണിയന്‍ സിദ്ധാന്ദങ്ങളില്‍ വിശ്വസിക്കാം. വെള്ളം ചേര്‍ക്കാതെ മദ്യപിച്ചാല്‍ രാവിലെ തലവേദനിക്കും എന്നു വരെ വിശ്വസിക്കാം. പണ്ടാരോ എഴുതിവെച്ച കെട്ടുകഥകള്‍ നിയമങ്ങളാക്കി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജനം ജീവിക്കുന്നു. ഇതിലും വലിയ കപട വിശ്വാസം വേറെ എന്തുണ്ട്.

:)


എന്റെ കരം പാവപ്പെട്ട കുറേ അന്ധ വിശ്വാസികളുക്ക് മനസമാധാനം കിട്ടുന്നുണ്ടെങ്കില്‍ ഞാന്‍ അതു അവരുടെ welfareനു കൊടുത്ത ദാനം ആയി കണ്ടോളാം.

പലവെട്ടം laboratory conditionsല്‍ തട്ടിപ്പാണു് എന്നു തെളിയിക്കപ്പെട്ട homeopathy എന്ന international അന്ധ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഈ യുക്തിവാദികള്‍ എന്തെ ശ്രമിക്കാത്തത്? എന്ത അവമ്മാര യുക്തി അങ്ങോട്ട് ഓടുല്ലേ?

Multilevel marketingല്‍ നാടു മോത്തം കൊണ്ടു നടന്നു വിറ്റഒഴിച്ച Takyon Theraphy, Konibio, പോലുള്ള കുറേ fake productഉകളുണ്ട്. ഇതൊന്നും ആരും ചോദ്യം ചെയ്യാത്തതെന്തെ?

ജനങ്ങളുടെ ആരോഗ്യത്തെ ബാദിക്കുന്ന കാര്യങ്ങളാണു്. ഇതിലുള്ള വിശ്വാസങ്ങള്‍ വ്യക്തിയെ രോഗത്തിലേക്ക് കൊണ്ടെത്തിക്കും. ശരിയായ പരിരക്ഷയില്‍ നിന്നും അകറ്റും. ഇതാണു ആധുനിക അന്ധവിശ്വാസങ്ങള്‍.


ഡിങ്കന്റെ ഓഫടിച്ചതിനും ഒരു മറുപടി, ക്ഷമിക്കുമല്ലോ:
ചര്ച്ച ഇന്ന് പൊടി പാറും. ശേഷം എല്ലാരും പിരിയും. കമെന്റ് 100 മുട്ടും. പശു ചാകും, മോരിലെ പുളിപോകും അത്രന്നെ അല്ലെ?

വിഷമിക്കണ്ട. ഇന്നത്തെ ചര്‍ച്ച നാളത്തെ തലമുറക്കെങ്കിലും ഗുണം ചെയ്യും. താങ്കളുടെ ചിന്ത കടലാസില്‍ അച്ചടിച്ച ചിന്തകള്‍ക്ക് മാത്രമെ ബാദകമാവുകയുള്ളു. ഇന്നെഴുതിയത് google ഉള്ള കാലംവരെ ഇവിടെത്തന്നെ കാണും. ഇവിടെ കാലം അപ്രസക്തം. ആശയത്തിനാണു് പ്രസക്തി.

SUNISH THOMAS said...

ഫയങ്കര ചര്‍ച്ച തന്നെ.
ശബരിമലയില്‍ ജ്യോതി, മലയാറ്റൂരില്‍ സ്വര്‍ണ്ണക്കുരിശ്... പിന്നെ സ്വര്‍ണവെള്ളരി...

തേങ്ങാക്കൊല. നിര്‍ത്തിയിട്ട് അടുപ്പില്‍ കിടക്കുന്ന കഞ്ഞിവെന്തോ എന്നു നോക്ക്. ഇല്ലേല്‍ അത്താഴം മുട്ടും.

Dinkan-ഡിങ്കന്‍ said...

വാക്കാരി ഊന്നി ഉന്നി പറയുന്നവയ്ക്ക് ഞാന്‍ മുന്നേ മറുപടി പറഞ്ഞ് കഴിഞ്ഞു.(ഇനിയും റിപ്പീറ്റഡിച്ചാല്‍ എല്ലാര്‍ക്കും ബോറടിക്കും ചുരുങ്ങിയ പക്ഷം ആരെങ്കിലും ഒരു “വണ്‍സ് മോര്‍” എങ്കിലും അടിക്കുന്നത് വരെ)നമുക്ക് പറയാന്‍ ഉള്ളത് നാം ആവര്‍ത്തിച്ച് പറഞ്ഞ് കഴിഞ്ഞു, അല്ലേ?

പക്ഷേ ഒരറ്റത്ത് നിന്ന് എല്ലാ അന്ധവിശ്വാസ്സങ്ങള്‍ക്കും എതിരെയുള്ള തെളിയിക്കല്‍ തുടങ്ങട്ടെ എന്നതിനൊട് യോജിക്കുന്നു. ചീട്ടുകൊട്ടാരം തകരാന്‍ താഴെ നിരയിലെ ഏത് ചീട്ട് വലിക്കണം എന്നറിയാന്‍ എന്ന് ജോത്സ്യനെ നൊക്കണമെന്നില്ല. ആയതിനാല്‍ അന്ധവിശ്വാസത്തിനെതിരെ ഉള്ള തുടക്കം ഇവിടെ ആകട്ടെ. സനാതനധര്‍മ്മം, സഹിഷ്ണുതയുള്ളമതം, ആദേശധര്‍മ്മം എന്ന് ഉദ്ഘോഷിച്ചാല്‍ മാത്രം പോരാ, ഇതുപോലുള്ള കപടവിശ്വാസങ്ങള്‍ തുറന്ന് കാണിക്കാനും ഫിന്ദു വിശ്വാസികള്‍ (ഇവിടേ മതം എന്ന അര്‍ത്ഥത്തില്‍ ആണ് പ്രയോഗം. സാധാരണയായി സംസ്ക്കാരം എന്ന അര്‍ത്ഥത്തില്‍ ആണ് ഞാന്‍ ആ പദം പ്രയൊഗിക്കാറുള്ളത്)

വിശാസങ്ങള്‍ എല്ലാം കപടമല്ലെ ഡിങ്ക.
പ്രിയ കൈപ്പള്ളി, മാനവചരിത്രവും വിശ്വാസവും തമ്മിലുള്ള ചര്‍ച്ചയാണ് ഉദ്ദേശിച്ചതെങ്കില്‍ ആദിമൂല പേഗന്‍ സംസ്ക്കാരത്തില്‍ തുടങ്ങി നമുക്ക് ചര്‍ച്ചിക്കേണ്ടി വരും. അതായത് ആത്യന്തികമായി മനുഷ്യന്‍ ഒരു പേഗന്‍ ആണെന്നോ/അല്ലെന്നോ ഒക്കെ നിരത്തി ഒരു ചര്‍ച്ച. അത് ഈ പോസ്റ്റില്‍ തന്നെ വേണമെങ്കില്‍ ഞാന്‍ റെഡി. പക്ഷേ അത് ചര്‍ച്ച വഴി മാറാനല്ലേ ഉപകരിക്കൂ.
പക്ഷേ ഇവിടെ ഞാന്‍ വീണ്ടും പറയുന്നു. എന്റേതുള്‍പ്പെടെ ഉള്ള ജനങ്ങളുടെ കാശിന് ബാറ്ററി വാങ്ങി ടൊര്‍ച്ചടിച്ച്, ഞാനുള്‍പ്പെടെയുള്ള ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഉള്ള സേനയെ അനാവശ്യമായി വിന്യസിച്ച് , എനിക്കും നിങ്ങള്‍ക്കും വൈദ്യുതി നല്‍കേണ്ട ഉദ്യോഗസ്ഥരുടെ അധികാരവും പദവിയും ദുര്‍വിനിയോഗം ചെയ്ത് ഒരു കപട-അത്ഭുതം ഉണ്ടാകുന്നതും, അത് ചിലര്‍ ചോദ്യം ചെയ്യുന്നതും ആണ്. ശബരിമലയില്‍ ആരാധനപാടില്ലെന്നോ അയ്യപ്പ വിഗ്രഹം തകര്‍ക്കണമെന്നോ ആരും പറഞ്ഞില്ലല്ലോ. നിലവിലേ ജ്യോതി സത്യമാണെങ്കില്‍ അത് നിലനില്‍ക്കട്ടെ, അല്ല ഇനി കപടമാണെന്ന്കില്‍ വെറും 2,3 ജീവനക്കാരെ വെച്ച് ദേവസ്വം ബോറ്ഡിന് തന്നെ ഇത് തുടരാമല്ലോ. ചുരുങ്ങിയ പക്ഷം പൊലീസ്, വൈദ്യുതബൊറ്ഡ് എന്നിവയെ എങ്കിലും ഒഴിവാക്കാം. വീശ്വാസികള്‍ക്ക് പതിവ് പോലെ ജ്യോതികാണുകയും ആകാം.

എന്റെ കരം പാവപ്പെട്ട കുറേ അന്ധ വിശ്വാസികളുക്ക് മനസമാധാനം കിട്ടുന്നുണ്ടെങ്കില്‍ ഞാന്‍ അതു അവരുടെ welfareനു കൊടുത്ത ദാനം ആയി കണ്ടോളാം. ശരിയാണ്, കൈപ്പള്ളി കൊടുക്കുന്ന കരത്തില്‍ കൈപ്പള്ളിയ്ക്ക് പൂര്‍ണ്ണ ഉത്തരവാദിത്വം ഉണ്ട്. അപ്പോള്‍ കരമടയ്ക്കുന്ന പാവം യുക്തിവാദികള്‍ക്കും അവരുടെ ചിന്താഗതി വ്യക്തമാക്കാമല്ലോ. അതാണ് അവര്‍ ചെയ്യുന്നതും. അതിനെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ പോലീസ് സംരക്ഷണം വേണം എന്നേ അവര്‍ പറയുന്നുള്ളൂ. ജസ്റ്റ് റിമെംബെര്‍ ദാറ്റ്.

homeopathy , Takyon Theraphy, Konibio എന്നിവയെ ഇവിടെ കൊണ്ട് വ്വന്ന സ്ഥിതിയ്ക്ക് പറയട്ടേ, Homeopathy ഇന്ത്യയില്‍ അംഗീ‍കരിച്ച വൈദ്യശാഖ തന്നെ ആണിത്.ആയുര്‍വേദം അംഗീകരിക്കാത്ത രാഷ്ട്രങ്ങള്‍ ഉണ്ട്, എന്ന് കരുതി അത് ഒരു ചികിത്സാസമ്പ്രദായം അല്ലെന്ന് പരയാനാകുമോ? എന്ന് കരുതി കപട-ലാടവൈദ്യം പെരുകണം എന്ന് ഡിങ്കന്‍ പറഞ്ഞതിനര്‍ത്ഥം കൊടുക്കണ്ട. ജപ്പാന്‍ കിടക്ക വിറ്റവരെ പോലീസ് തിരയുന്നില്ലേ കൈപ്പള്ളി. അപ്പോള്‍ മൂഡവിശ്വാസങ്ങള്‍ തകരുകയും അതിനെതിരേ പ്രതികരണങ്ങള്‍ വൈകിയാണെങ്കിലും ഉണ്ടാകുകയും ചെയ്യുന്നുണ്ട് എന്ന് വിസ്മരിക്കാതിരിക്കുക.
ഒരുകാര്യം കൈപ്പള്ളി പറഞ്ഞതിനോട് ഞാന്‍ യൊജിക്കുന്നു. പൌരാണികമായ അന്ധവിശ്വാസങ്ങള്‍ മാറുന്നതിനോടൊപ്പം തന്നെ ആധുനീക അന്ധവിശ്വാസങ്ങളും മാറണം. യൂ സെഡ് ഇറ്റ് കൈപ്പള്ളി. മകരജ്യോതിതെളിയിക്കാന്‍ അതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഹൈക്കോടതി 13 നമ്പ്ര് മുറിയേ പേടിക്കാനും പാടില്ല.
അര്‍ബന്‍ ലെജന്റ്സ് ആര്‍ ആള്‍സോ ഫേക്ക് അല്ലെ? :)
(ഈ പാരഗ്രാഹ് മുട്ടന്‍ ഒഫാണ്. ഇതിലേയ്ക്ക് അധികറെഫറന്‍സ് ആയി വന്നവയ്ക്ക് മറുപടി പറയാന്‍ ശ്രമിച്ചു എന്ന് മാത്രം)

ഇനി എന്റെ ഓഫിനെ കുറിച്ച്. ഞാനും നിങ്ങളും ഒക്കെ ഇട്ട കമെന്റ് 500, 1000 വര്‍ഷം കഴിഞ്ഞുള്ള തലമുറയ്ക്കാണെങ്കില്‍ ഞാന്‍ എന്റെ നയം വ്യക്തമാക്കട്ടെ.(ഇത് തന്നെ ആണ് ഒരിക്കല്‍ സൊക്രട്ടീസും പറഞ്ഞത്, വേണേല്‍ ഡിങ്കന്‍ പറഞ്ഞതിന്റെ ക്രെഡിറ്റ് സൊക്ക്രട്ടീസിനും കൊടുക്കാം, ചുമ്മാ) “എനിക്ക് സംസാരിക്കാനുള്ളത് ഇന്നത്തെ തലമുറയോടാണ്, കാരണം ഇന്നലത്തെ തലമുറ തീര്‍ത്ത അബദ്ധ ധാരണകളോട് പടവെട്ടുന്നതും, നാളത്തെ തലമുറയെ വാര്‍ക്കുന്നതും ഇന്നിന്റെ യുവത്വം ആണ്”. എന്റെ കമെന്റുകള്‍ ആരും 500 വര്‍ഷം കഴിഞ്ഞുള്ള തലമുറയ്ക്കായി മമ്മിഫിക്കേഷന്‍ ചെയ്യുകയോ, സ്റ്റഫ് ചെയ്യുകയൊ വേണം എന്നില്ല. എനിക്കതിന്റെ ആവശ്യം ഇല്ല. 500 വര്‍ഷം കഴിഞ്ഞുള്ള തലമുറ എന്നെക്കുറിച്ച് എന്ത് ധരിക്കും എന്ന് കരുതി ഇന്ന് എനിക്ക് പറയാനുള്ളത് മനസില്‍ അടക്കിവെക്കേണ്ട ആവശ്യം ഇല്ല. ഇന്ന് പറയാനുള്ളത് ഇന്ന് പറയുക, 500 വര്‍ഷം കഴിയുന്നവര്‍ തള്ളുകയോ കൊള്ളുകയോ ചെയ്യട്ടേ. ഒരു 10 വര്‍ഷം കഴിഞ്ഞ് ഈ ഞാന്‍ തന്നെ എന്റെ കമെന്റുകള്‍ മുഴുവന്‍ തേടിപ്പിടിച്ച് ഡില്ലിറ്റ് ചെയ്യാനും മതി :)

myexperimentsandme said...

ഡിങ്ക്‍സ്: ഇന്നത്തെ ബ്ലോഗുകള്‍ നാളത്തെ താളിയോലകള്‍. അല്ലാതെ 500 ഉം 1000 ഉം കൊല്ലം കഴിഞ്ഞുള്ള തലമുറയെയും കൂടി മുന്‍‌കൂട്ടി കണ്ടുകൊണ്ട് അവര്‍ക്കും കൂടി ബോധ്യമാകുന്ന രീതിയില്‍ ഇന്നേ പറയണമെന്നല്ല. പക്ഷേ ഇന്ന് നമ്മള്‍ പറയുന്നതെന്തും റിക്കോഡായി (ബ്ലോഗും കമന്റും ഡിലീറ്റിയാലും ക്യാഷിലും ക്യാഷേയിലും കീശയിലുമൊക്കെ കാണും സംഗതി-ഗവേഷിക്കുന്നവന്‍ ചികഞ്ഞെടുത്തുകൊള്ളും) കിടക്കും. അപ്പോള്‍ ചക്കെന്ന് ചോദിക്കുന്നവനോട് കൊക്കെന്ന് പറയുന്നവനാണ് മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവര്‍ എന്ന് 500 കൊല്ലം കഴിഞ്ഞ് ഗവേഷിക്കുന്നവര്‍ നിഗമിക്കരുത്. അത്രമാത്രം (അത് ഞാന്‍ തന്നെ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കെങ്കിലും ഒരു സുഖമുണ്ടല്ലോ).

അതുപോലെ എന്താണ് ബ്ലോഗില്‍ ഇത്തരം ചര്‍ച്ചകള്‍ കൊണ്ടുള്ള പ്രയോജനം എന്ന് ചോദിച്ചാലും അത് തന്നെ- ഒരു സംഗതിയുടെ നാലു വശവും പിന്നെ ബാക്കി വശങ്ങളും അത് കഴിഞ്ഞ് അതിന്റെ മറുവശവും പിന്നെ പിന്‍‌വശവും ചിക്കിച്ചികഞ്ഞ് കുത്തിക്കീറി ചര്‍ച്ചിക്കുന്നവനാണ് മലയാളി എന്ന് 500 കൊല്ലം കഴിഞ്ഞ് ആരെങ്കിലും നിഗമിച്ചാല്‍ അത് നല്ലതല്ലേ. യുക്തിവാദികളുടെ ഒരു ആവശ്യത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ എന്തുകൊണ്ട് ഫാരിസിനെ വരെ മലയാളി ചര്‍ച്ചിച്ചു എന്നാരെങ്കിലും അത്ഭുതം കൂറിയാല്‍ അന്ന് നമ്മുടെയൊക്കെ കൊച്ചുകൊച്ചുമക്കളല്ലേ നമ്മളെപ്പറ്റി അഭിമാനം കൊള്ളാന്‍ പോകുന്നത് :) ഇന്ന് പറയാനുള്ളത് ഇന്ന് തന്നെ പറയണം. പക്ഷേ ഇന്ന് പറയുന്നതെന്തും ഇതുപോലെ കിടക്കുമെന്നും 500 കൊല്ലം കഴിഞ്ഞ് ഈ ടൈപ്പ് ചെയ്തതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ആള്‍ക്കാര്‍ നിഗമനങ്ങളിലെത്തും എന്ന് മാത്രം. അതുകൊണ്ട് പറയാനുള്ളത് പറയുമ്പോഴും പറയേണ്ടതുപോലെ പറഞ്ഞാല്‍ പിന്നെ 500 കൊല്ലം കഴിഞ്ഞ്, നമ്മള്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു, നമ്മള്‍ ഇങ്ങിനെയൊന്നുമല്ലായിരുന്നു എന്നൊക്കെ നമ്മുടെ കൊച്ചുമക്കള്‍ വിലപിക്കാനിടവരരുത് :)

പിന്നെ ഡിങ്കാ, ഡിങ്കന്‍ പറഞ്ഞ പര്‍വ്വതീകരണം, മകരജ്യോതി-നമ്മള്‍ കൊടുക്കുന്ന കരം വാദത്തിലും ഒന്ന് കൊടുത്ത് നോക്കിയാലോ- അതാണ് ഒരു മേജര്‍ ഇഷ്യു ആയി ഡിങ്കന് തോന്നുന്നതെങ്കില്‍? :)

കിരണേ ഈ ഓഫിനു മാഫ്. ആരും ഈ ഓഫില്‍ പിടിച്ച് ചര്‍ച്ച ഓഫാക്കരുതെന്ന് താണുപിള്ളയായും വീണുപിള്ളയായും കേണുപിള്ളയായും വേണുപിള്ളയായും അപേക്ഷിക്കുന്നു

myexperimentsandme said...

അതുപോലെ 2008 ജാനുവരി 16-ലെ കാര്യത്തിന് ഇപ്പോഴേ യുക്തിവാദികള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതിന്റെ യുക്തി ആലോചിക്കുമ്പോള്‍, സത്യം പറഞ്ഞാല്‍ ഡിങ്കാ, എനിക്ക് ഫാരിസിനെ പിന്നെയും ഓര്‍മ്മ വരുന്നു. അത് എന്റെ മാത്രം പ്രശ്‌നമാവട്ടെ.

(ഇത് ഓഫല്ല എന്ന് കരുതുന്നു. കാരണം കിരണിന്റെ പോസ്റ്റ് മകരജ്യോതി ശരിയോ തെറ്റോ എന്ന് മാത്രമല്ല- അത് സംബന്ധിച്ച് ഇന്ന് യുക്തിവാദികള്‍ ഉന്നയിച്ച ആവശ്യവും കൂടിയാണ്. അപ്പോള്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ അവര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നും ഈ പോസ്റ്റില്‍ ആലോചിക്കാവുന്നതാണ് എന്നതാണ് എന്റെ അഭിപ്രായം. കിരണിന്റെ ഫൈനല്‍ വെര്‍ഡിക്ടിനായി വിടുന്നു :)).

myexperimentsandme said...

ഡിങ്ക്‍സ്, ഒന്നുകൂടി-ഇതോടുകൂടി ഇതില്‍‌നിന്നും ഞാനൂരി :)

ഒരു വിഭാഗം ആള്‍ക്കാര്‍ അന്ധവിശ്വാസമാണെന്ന് കരുതുന്ന ഹോമിയോപ്പതി സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് ഡിങ്കന്‍. അപ്പോള്‍ ആ വിഭാഗം ചോദിക്കുന്നു, നമ്മള്‍ കൊടുക്കുന്ന കരം കൊണ്ട് എന്തിന് ഹോമിയോപ്പതി എന്ന അന്ധവിശ്വാസം സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നു?

ആ വാദം തന്നെ മകരജ്യോതിയുടെ കാര്യത്തിലും ചോദിച്ചാലോ? ഒരു വിഭാഗം ആള്‍ക്കാര്‍ അന്ധവിശ്വാസമാണെന്ന് കരുതുന്ന മകരജ്യോതി, സര്‍ക്കാര്‍, ജനങ്ങളുടെ നികുത്തിപ്പണം കൊണ്ട് ചെയ്യുന്നു എന്ന് ഡിങ്കന്‍. പക്ഷേ എന്തുകൊണ്ട് ഹോമിയോപ്പതിക്ക് കൊടുത്ത ആനുകൂല്യം ഡിങ്കന്‍ ഇവിടെ കൊടുക്കുന്നില്ല? സര്‍ക്കാര്‍ ചെയ്യുന്ന സ്ഥിതിക്ക് ഇതും സര്‍ക്കാര്‍ അംഗീകരിച്ചതല്ലേ?

ഇനി സര്‍ക്കാരിന് നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം പാഴായിപ്പോകുന്നതാണ് പ്രശ്‌നമെങ്കില്‍ ഡിങ്കന്‍ മകരജ്യോതിയുടെ കാര്യത്തില്‍ അത് പറയുമ്പോള്‍ അത് പര്‍വ്വതീകരണമല്ലേ?

എന്തായാലും ഇതിനിറങ്ങിത്തിരിച്ചവരുടെ ഉദ്ദേശശുദ്ധി നല്ലത് തന്നെയാവട്ടെ എന്ന് മാത്രം ആശംസിക്കുന്നു.

Haree said...

എന്റെ ചില സംശയങ്ങള്‍:
• മകരജ്യോതി സ്വയംഭൂവാണെന്ന് ആരു പറഞ്ഞു? എന്താണതിനു പിന്നിലെ ഐതിഹ്യം? ഞാന്‍ കേട്ടിരിക്കുന്നത് അവിടെ ഏതോ ആദിവാസി ഗോത്രവര്‍ഗക്കാര്‍ ഉണ്ടായിരുന്നു. മകരത്തിലെ ആ ദിവസം (ജ്യോതി തെളിയുന്ന ദിവസം) അവര്‍ക്ക് പ്രധാനപ്പെട്ട ഒരു ദിവസമാണ്. അവരുടെ ചടങ്ങിനെ ഭാഗമായി അവര്‍ ആഴിയുണ്ടാക്കിയിരുന്നു. അതാണ്, അവിടെ മകരജ്യോതിയായി നാം കാണാറുള്ളത്, എന്നൊക്കെയാണ്. ജ്യോതി സ്വയംഭൂവാണെന്ന് ആരും എന്നോട് ഇന്നുവരെ പറഞ്ഞിട്ടില്ല.

• കരം കൊടുക്കുന്നതെടുത്തു ടോര്‍ച്ചടിച്ചു എന്നൊക്കെ പറഞ്ഞു കണ്ടു. ശബരിമലയില്‍ അങ്ങിനെ ഒരു ആഴിയുണ്ടാക്കുവാന്‍ നികുതിപ്പണം ആവശ്യമോ? ശബരിമലയിലെ വരുമാനവുമായി തട്ടിക്കുമ്പോള്‍ എത്ര തുച്ഛമാണ് ആ തുക. അവിടെ നിന്നുമുള്ള വരുമാനം സര്‍ക്കാര്‍ ഇതര കാര്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ലേ? ശബരിമലയില്‍ നിന്നുമുള്ള വരുമാനം സര്‍ക്കാറിലേക്ക് പോവാതിരിക്കുകയും, സര്‍ക്കാര്‍ പിന്നെയും ഈ പരിപാടി തുടരുകയും ചെയ്താല്‍, അന്നു നമുക്കു കരയാം നികുതിപ്പണം എടുത്തു ടോര്‍ച്ചടിക്കുന്നേ എന്ന്.

• മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഞാന്‍ മദ്യപാനത്തിന് എതിരാണ്. നികുതിപ്പണം കൊണ്ട് സര്‍ക്കാര്‍ മദ്യശാലകളും, മദ്യവില്പനകേന്ദ്രങ്ങളും നടത്തുന്നതോ? ചിലര്‍ക്ക് മദ്യത്തില്‍ നിന്നും ലഹരി കിട്ടുന്നു, ചിലര്‍ക്ക് ഇത്തരം വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ലഹരി കിട്ടുന്നു. മദ്യത്തില്‍ നിന്നുള്ള ലഹരി വിതരണം ചെയ്യുന്ന സര്‍ക്കാര്‍, വിശ്വാ‍സത്തില്‍ നിന്നുമുള്ള ലഹരി എന്തിന് നല്‍കാതിരിക്കണം?

• അപ്പോഴാണ് താജ് മഹലിന്റെ കാര്യം വീണ്ടും ഓര്‍മ്മിക്കപ്പെടുന്നത്. അതൊരു ശിവക്ഷേത്രമാണ്/അല്ല എന്ന വാദങ്ങള്‍ ഇങ്ങിനെ നടന്നുകൊണ്ടേയിരിക്കുന്നു. അടച്ചിട്ട ഒട്ടേറെ മുറികളുണ്ട്, അവയില്‍ തലയറ്റ ഒരു ശിവവിഗ്രഹമുണ്ട്, പൂജാപാത്രങ്ങളുണ്ട്... ഇങ്ങിനെയൊക്കെയാണ് പ്രധാന വാദങ്ങള്‍. താജ് മഹലിനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ ലോകത്താകമാനമുള്ളവരെയാണ് വിഡ്ഢികളാക്കുന്നത്(അതൊക്കെ ശരിയല്ലെങ്കില്‍). താജിന്റെ പ്രശസ്തിയും, വരുമാനവും ശബരിമലയിലേതിനേക്കാള്‍ കൂടുതലാ‍ണല്ലോ? അപ്പോള്‍ ആ മുറികള്‍ തുറന്ന് പരിശോധിക്കേണ്ടതല്ലേ? (താജിന്റെ വരുമാനത്തില്‍ ഒരു ഭാഗം അതിന്റെ സൂക്ഷിപ്പുകാരായ മുസ്ലിം ട്രസ്റ്റിനാണ്.) എന്തേ അതിനു തുനിയാത്തത്? എന്നെ സംബന്ധിച്ചിടത്തോളം മകരജ്യോതി സ്വയംഭൂവാണോ(അല്ല എന്നെനിക്കറിയാം, യുക്തിവാദികള്‍ അവിടെപ്പോയി തെളിയിച്ചു തരണമെന്നില്ല) എന്നറിയുന്നതിനേക്കാള്‍ താത്പര്യം താജിന്റെ നിജസ്ഥിതി അറിയുന്നതിലാണ്.
--

Anonymous said...

ശ്രീ. കൈപ്പള്ളി പറഞ്ഞത് : “പലവെട്ടം laboratory conditionsല്‍ തട്ടിപ്പാണു് എന്നു തെളിയിക്കപ്പെട്ട homeopathy എന്ന international അന്ധ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഈ യുക്തിവാദികള്‍ എന്തെ ശ്രമിക്കാത്തത്? എന്ത അവമ്മാര യുക്തി അങ്ങോട്ട് ഓടുല്ലേ? “

പ്രിയ കൈപ്പള്ളീ , ഒരു പ്രശ്നം യുക്തിവാദികള്‍ ഉന്നയിക്കുന്നു എന്നു വെച്ചു ബാക്കിയുള്ള മുഴുവന്‍ പ്രശനങ്ങളും അവര്‍ തന്നെ ഏറ്റെടുക്കണം എന്നില്ലല്ലോ ? അതെല്ലാം ആര്‍ക്കും ആവാമല്ലോ ? അങ്ങിനെ ചെയ്യുന്നയാള്‍ യുക്തിവാദി ആകണമെന്നുമില്ലല്ലോ ? ഉദാഹരണത്തിന് കൈപ്പള്ളി പറഞ്ഞ ഹോമിയോപ്പതി എന്ന അന്താരാഷ്ട്ര തട്ടിപ്പിനെ പറ്റി ശ്രീ. ജോസഫ് ആന്റണി തന്റെ ബ്ലോഗില്‍ വളരെ ആധികാരികമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഇതിവിടെ കൊടുത്തത് ചര്‍ച്ച വഴി മാറിപ്പോകാന്‍ വേണ്ടിയല്ല. വിഷയത്തില്‍ നിന്ന് ദയവായി ആരും വഴി മാറാതിരിക്കുക. ഹോമിയോപ്പതിയും ഇവിടെ ഒരു വിശ്വാസമായി വളര്‍ന്നിട്ടുണ്ട് എന്ന് കൈപ്പള്ളി ഓര്‍ക്കുക. ഡിങ്കന്‍ ക്ഷമിക്കുക. ഇനി കമന്റുന്നവര്‍ എന്റെ ഈ കമന്റ് സൌഹാര്‍ദ്ധപൂര്‍വ്വം അവഗണിക്കുക .

Unknown said...

ശ്രീ. കൈപ്പള്ളി പറഞ്ഞത് : “പലവെട്ടം laboratory conditionsല്‍ തട്ടിപ്പാണു് എന്നു തെളിയിക്കപ്പെട്ട homeopathy എന്ന international അന്ധ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഈ യുക്തിവാദികള്‍ എന്തെ ശ്രമിക്കാത്തത്? എന്ത അവമ്മാര യുക്തി അങ്ങോട്ട് ഓടുല്ലേ? “

പ്രിയ കൈപ്പള്ളീ , ഒരു പ്രശ്നം യുക്തിവാദികള്‍ ഉന്നയിക്കുന്നു എന്നു വെച്ചു ബാക്കിയുള്ള മുഴുവന്‍ പ്രശനങ്ങളും അവര്‍ തന്നെ ഏറ്റെടുക്കണം എന്നില്ലല്ലോ ? അതെല്ലാം ആര്‍ക്കും ആവാമല്ലോ ? അങ്ങിനെ ചെയ്യുന്നയാള്‍ യുക്തിവാദി ആകണമെന്നുമില്ലല്ലോ ? ഉദാഹരണത്തിന് കൈപ്പള്ളി പറഞ്ഞ ഹോമിയോപ്പതി എന്ന അന്താരാഷ്ട്ര തട്ടിപ്പിനെ പറ്റി ശ്രീ. ജോസഫ് ആന്റണി തന്റെ ബ്ലോഗില്‍ വളരെ ആധികാരികമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഇതിവിടെ കൊടുത്തത് ചര്‍ച്ച വഴി മാറിപ്പോകാന്‍ വേണ്ടിയല്ല. വിഷയത്തില്‍ നിന്ന് ദയവായി ആരും വഴി മാറാതിരിക്കുക. ഹോമിയോപ്പതിയും ഇവിടെ ഒരു വിശ്വാസമായി വളര്‍ന്നിട്ടുണ്ട് എന്ന് കൈപ്പള്ളി ഓര്‍ക്കുക. ഡിങ്കന്‍ ക്ഷമിക്കുക. ഇനി കമന്റുന്നവര്‍ എന്റെ ഈ കമന്റ് സൌഹാര്‍ദ്ധപൂര്‍വ്വം അവഗണിക്കുക .

Anonymous said...

ഹരീ, താരതമ്യം ചെയ്യുന്നതില്‍ ലോജിക് അഥവാ യുക്തി കുറഞ്ഞുപോയോ എന്നൊരു സംശയം..
1.താജ്മഹല്‍ ഒരു ആരാധനാലയമല്ല.താജ്മഹല്‍ സന്ദര്‍ശകരെയും ശബരിമല സന്ദര്‍ശകരെയും ഒരേ കണ്ണില്‍ കാണരുത്.
2.മദ്യം, സിഗരറ്റ് എന്നിവയുടെ മുകളില്‍ വ്യക്തമാ‍യ സ്റ്റാറ്റൂട്ടറി വാര്‍ണിങ്ങ് ഉണ്ട്. അതു കുഴപ്പമില്ല എന്ന് കരുതുന്നവര്‍ ആണ് അവ ഉപയോഗിക്കുന്നത്.

പലപ്പോഴും നമ്മള്‍ argue ചെയ്യാന്‍ ഉപയോഗിക്കുന്ന വാദങ്ങള്‍ ശരിയാണെന്നു തോന്നുമെങ്കിലും ലോജിക് ഉപയോഗിച്ച് നോക്കിയാല്‍ അവ ഔചിത്യരഹിതമാണെന്നു മനസ്സിലാവും...

Unknown said...

"സതി, നരബലി, മകരവിളക്ക് തുടങ്ങിയ വിശ്വാസങ്ങളെ ഒരേ രീതിയില്‍
കാണാന്‍ പറ്റില്ല ഇത് വ്യക്തിപരം ആണ്. ഇതില്‍ ഒരെണ്ണം മാത്രം എങ്ങനെ “ഓഡ്മാന്‍ ഔട്ട്“ ആകുന്നതെന്ന്. ആളും തരവും അനുസരിച്ച് ഓഡ് മാന്‍ മാറാം"

ഓഡ് മാന്‍ മാറാം. സതി, നരബലി, മകരവിളക്ക് എന്നീ മൂന്ന് വിശ്വാസങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍, മകരവിളക്ക് ഔട്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, സതിയും നരബലിയും വ്യക്തിയുടെ, അത് വിശ്വാസിയായാലും അല്ലെങ്കിലും ജീവന്‍ എടുക്കുന്നതാണ്. മകരവിളക്ക് കാരണം വിശ്വാസിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല. അവിശ്വാസിക്ക് എന്ത് നഷ്ടപ്പെടുന്നു എന്നെനിക്കറിയില്ല.

വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് ആരെങ്കിലും ഒന്ന് ഡിഫൈന്‍ ചെയ്യാമോ?

[ഞാന്‍ എല്ലാ കമന്റുകളും വായിച്ചില്ല... റിപ്പീറ്റാണെങ്കില്‍ ക്ഷമിക്കൂ.]

“എന്നെ സംബന്ധിച്ചിടത്തോളം യുക്തിവാദികളുടെ നടപടി മകരവിളക്കില്‍ മാത്രമായി ഒതുക്കരുത്.
ചോദ്യം ചെയ്യപ്പെടേണ്ട എല്ലാ വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടണം-തെറ്റായതൊക്കെ തെറ്റാണെന്ന്
തെളിയിക്കണം.“

ഇതാണ് എന്റെ വാദവും.

chithrakaran ചിത്രകാരന്‍ said...

ഡിങ്കന്‍ വളരെ നന്നായി കാര്യങ്ങള്‍ പറയുന്നതുകാണുംബോള്‍ സന്തോഷം തോന്നുന്നു. കലക്കന്‍ പ്രകടനം... ഡിങ്കന്‍.

വിമതന്‍ പറഞ്ഞതുപോലെ പത്തിരുപതു വര്‍ഷം മുന്‍പുതന്നെ യുക്തിവാദികള്‍ പൊന്നംബലമേട്ടില്‍ പ്രവേശിക്കുകയും അന്ന് അവിടെ താലത്തില്‍ കര്‍പ്പൂരം കത്തിച്ചുകാണിക്കുന്ന ഗോപി എന്ന കെ എസ്‌ ഈ ബി ജീവനക്കാരനൊപ്പം യുക്തിവാദികള്‍ പന്തം കത്തിച്ചുകാണിക്കുകയും ചെയ്തിരുന്നു.


യുക്തിവാദികളായാലും, പരിസ്തിതിവാദികളായാലും അവര്‍ സാധാരണക്കരെക്കാള്‍ ബോധനിലവാരം ഉയര്‍ന്നവരും, സമൂഹത്തെ ഒന്നായി കാണാന്‍ പ്രപ്തിനേടിയസമൂഹത്തിന്റെ പ്രജ്ഞയാണെന്ന് നമുക്ക്‌ തിരിച്ചറിയാനാകാത്തത്‌ നമ്മള്‍ ഭീരുക്കളുടെകൂട്ടമായതിനാലാണ്‌. ആള്‍ബലമുള്ളിടത്തെ ഭീരു നില്‍ക്കു. സത്യം ആരു തൊണ്ടകീറി പറഞ്ഞാലും നമ്മളിലെ ദാസ്യബോധം കാരണം നമ്മെ നയിക്കുന്ന തിന്മയുടെ മസ്സിലുകള്‍ സത്യപറയുന്നവനുമുന്നില്‍ കീഴടങ്ങാത്തകാലത്തോളം വെറും കുഞ്ഞാടുകളുടെ ബുദ്ധിമാത്രമുള്ള നമ്മള്‍ സത്യം പറയുന്നവനെ പുച്ചിക്കും.

അതുകൊണ്ടാണ്‌ യുക്തിവാദിയും, പരിസ്ഥിതിവാദിയും നമുക്കു പട്ടികജാതിയായി.... ബുദ്ധിശൂന്യനായിത്തീരുന്നത്‌.

ദയവായി അയ്യപ്പനെ കാണുന്നതിനുമുന്‍പ്‌ വാവരേയും യുക്തിവാദിയേയും പ്രണമിക്കുക. അതിനുകഴിയുന്നില്ലെങ്കില്‍ ഇരുകാലി കുഞ്ഞാടുകളായിതന്നെ ജീവിക്കുക. എത്രപ്രാവശ്യം മലചവിട്ടിയാലും നിങ്ങളെ രക്ഷിക്കാന്‍ അയ്യപ്പനാകില്ല. ഭക്തിമനാസികരോഗത്തിനുള്ള താല്‍ക്കാലികാശ്വാസമായി തുടരാം !!

പ്രിയ അംഞ്ചരക്കണ്ടി സുകുമാരേട്ടന്‍ നല്‍കിയ റ്റി എന്‍ ഗോപകുമാറിന്റെ ലേഖനത്തിന്റെ ലിങ്കും സുകുമാരേട്ടന്റെ കമന്റും ഉചിതമായി.

കിരണ്‍തോമസ്‌ എപ്പോഴും പ്രസക്തമാകുന്ന താങ്കളുടെ തിരിച്ചറിവുള്ള പൊസ്റ്റിന്‌ ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

simy nazareth said...

20-വര്‍ഷത്തിനുശേഷം:

യുക്തിവാദികള്‍ ദൈവം ഇല്ല എന്ന് ഹൈക്കോടതിയില്‍ കേസുകൊടുക്കുന്നു. ശ്രീ ബ്ലോഗന്‍ ഡിങ്കന്‍ ആണ് പ്രധാന സാക്ഷി. സാക്ഷിയെ കാണുന്നില്ല. കോടതിയിലെ ജഡ്ജിയും വക്കീലന്മാരും ലോകമെമ്പാടും നിന്നു വന്ന പത്രക്കാരും പൂരം കാണാ‍ന്‍‌വന്ന മറ്റ് ബ്ലോഗന്മാരും ബ്ലോഗിണികളും ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ എന്ന് നീട്ടിവിളിക്കുന്നു. ഡിങ്കന്‍ വരുന്നില്ല :(

25 വര്‍ഷത്തിനുശേഷം: ലോകത്തുനിന്ന് കടുവകള്‍ എന്ന വംശം അപ്രത്യക്ഷമാവുന്നു. പോത്തുകള്‍ മാത്രം ബാക്കി.

50 വര്‍ഷത്തിനു ശേഷം: ശ്രി അയ്യപ്പഭഗവാന്‍ കടുവപ്പുറത്തുകയറി എഴുന്നള്ളുന്നു. കടുവ എവിടെനിന്ന് വന്നു എന്ന് യുക്തിവാദികള്‍ കടിപിടികൂട്ടവേ കടുവ അവരെ കടിച്ചുകൊല്ലുന്നു. ശ്രീ. അയ്യപ്പഭഗവാന്‍ എട ഡിങ്ക എന്ന് വെറുതേ വിളിക്കുന്നു. ഡിങ്കന്‍ പറന്നുവന്ന് അയ്യപ്പന്റെ കാലില്‍ വീഴുന്നു. വക്കാരി ഞാന്‍ അപ്പൊഴേ പറഞ്ഞില്ലേ എന്ന് പറഞ്ഞ് ചിരിക്കുന്നു. (മന്ദഹാസം)

100 വര്‍ഷത്തിനുശേഷം: ഒരു ലോകമഹായുദ്ധത്തില്‍ കുഞ്ഞുകുട്ടി പരാധീനങ്ങളും ബ്ലോഗും എല്ലാം കത്തി ചാമ്പലാവുന്നു. 500 വര്‍ഷത്തിനുശേഷം ബ്ലോഗിന്റെ പ്രസക്തി എന്നപേരില്‍ കൈപ്പള്ളി എഴുതിയ പ്രബന്ധവും കത്തിച്ചാമ്പലാവുന്നു.

101 വര്‍ഷത്തിനുശേഷം: ഏതോ അന്യഗ്രഹജീവികള്‍ വന്ന് ഗൂഗ്ലിന്റെ കത്തിയ ഹാര്‍ഡ് ഡിസ്ക് ആസിഡില്‍ ഇട്ടുനോക്കുന്നു. സര്‍വ്വജ്ഞനായ അന്യഗ്രഹജീവി മലയാളം മനസിലാക്കി എന്തരടേയ് ഇവന്മാര്‍ എഴുതിയേക്കുന്നത് എന്നുപറഞ്ഞ് ചിരിക്കുന്നു. ചിരികണ്ട് ദേഷ്യം വന്ന് അയ്യപ്പന്റെ കടുവ അവന്മാരെയും കടിക്കുന്നു.

ഓ.ടോ: യുക്തിവാദികള്‍ പോയ് നോക്കട്ടെ. എന്തരോ എന്തോ.

ഉണ്ണിക്കുട്ടന്‍ said...

ഇത്രയും നാള്‍ നടന്നു കണ്ട ചര്‍ച്ചകളില്‍ അല്‍പമെങ്കിലും ഗുണമുള്ളത്..ഡിങ്കാ...
നീയാളൊരു വാക്കിങ്ങ് എന്‍സൈക്ലോപീഡിയ തന്നെ (അത്രേന്നും വരില്ല എന്നാലും ..കിടക്കട്ടെ..) വക്കാരി,കൈപ്പള്ളി ഇവരുടെ കമന്റുകളും ഇന്‍ഫോര്‍മേറ്റീവ് ആയി.

SunilKumar Elamkulam Muthukurussi said...

കാലാകാലമായി നടത്തുന്ന ഒരു വാദം ദാ ഇവിടെ വായിക്കാം http://chintha.com/keralam/sabarimala-history-myth.html

ഇത്‌ വ്യാജ്യമാണെന്ന് തെളിയിക്കണ്ട ആവശ്യമൊന്നുമില്ല. എല്ലാവര്‍ക്കും അറിയാമെങ്കിലും എല്ലാവര്‍ക്കും വ്യാജ്യമല്ല എന്ന് വിശ്വസിക്കാനാണിഷ്ടം. അത് വിശ്വാസത്തിന്റെ ഊക്ക്.

ഇവിടെ സുധാകരനൊന്നും ഒന്നും ചെയ്യാന്‍ പോകുന്നില്ല. എല്ലാം പഴയപടി നടക്കും. വിശ്വാസികളെ തൊടുകയൊ?
-സു-

Unknown said...

ചര്‍ച്ച തകര്‍ക്കുന്നു എന്ന് കണ്ടതില്‍ സന്തോഷം. ഡിങ്കന്‍ സ്വാമീ.. തകര്‍പ്പന്‍ മാഷേ തകര്‍പ്പന്‍.(ഒന്ന് ഉറങ്ങി എണീറ്റപ്പോഴേയ്ക്ക് അഭിപ്രായം പറയാന്‍ ഒരു മണിക്കൂര്‍ വായിക്കണം എന്നായി. വളരെ നല്ലത്)

വക്കാരിമച്ചാനേ,
ഹോമിയോപ്പതിയും മകരജ്യോതിയും തമ്മിലുള്ള താരതമ്യത്തില്‍ നികുതിപ്പണം ഉപയോഗിയ്ക്കപ്പെടുന്നത് രണ്ട് രീതിയില്‍ ആവാം. എങ്കിലും സര്‍ക്കാരിന്റെ അറിവോടെയും പ്രോത്സാഹനത്തോടെയും ആണ് രണ്ടും എന്ന് സമ്മതിയ്ക്കുന്നു.

കൊഞ്ചിപ്പയ്യന്‍ said...

ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും, യുക്തിവാദത്തിന്റേയും അണികളില്‍ കൂടുതല്‍ ഹൈന്ദവരല്ലേ, ശരിക്കു പറഞ്ഞാല്‍ ഹിന്ദു പേരുള്ളവര്‍? അപ്പോ ക്രിസ്തുമതത്തിനു മുന്‍പുണ്ടായതാ ഹിന്ദുമതം, അതിനു ചില പരിഷ്കരണങ്ങള്‍ വന്നു എന്നു കരുതി ഒന്നും സംഭവിക്കില്ല എന്നു പറഞ്ഞ സുധാകരനെ കൊച്ചായിക്കാണല്ലേ !!

Unknown said...

“യുക്തിവാദികളായാലും, പരിസ്തിതിവാദികളായാലും അവര്‍ സാധാരണക്കരെക്കാള്‍ ബോധനിലവാരം ഉയര്‍ന്നവരും, സമൂഹത്തെ ഒന്നായി കാണാന്‍ പ്രപ്തിനേടിയസമൂഹത്തിന്റെ പ്രജ്ഞയാണെന്ന് നമുക്ക്‌ തിരിച്ചറിയാനാകാത്തത്‌ നമ്മള്‍ ഭീരുക്കളുടെകൂട്ടമായതിനാലാണ്‌. ആള്‍ബലമുള്ളിടത്തെ ഭീരു നില്‍ക്കു. സത്യം ആരു തൊണ്ടകീറി പറഞ്ഞാലും നമ്മളിലെ ദാസ്യബോധം കാരണം നമ്മെ നയിക്കുന്ന തിന്മയുടെ മസ്സിലുകള്‍ സത്യപറയുന്നവനുമുന്നില്‍ കീഴടങ്ങാത്തകാലത്തോളം വെറും കുഞ്ഞാടുകളുടെ ബുദ്ധിമാത്രമുള്ള നമ്മള്‍ സത്യം പറയുന്നവനെ പുച്ചിക്കും.“

ദാസ്യബോധം എന്നത് ബോധം മാത്രമാണ്. ഞാന്‍ ദാസനാണ് എന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നാല്‍ ദാസന്‍ തന്നെയാണ്. എന്നുവച്ച് ഞാന്‍ ദാസനല്ല എന്ന് പറഞ്ഞാലും കാര്യം ഒന്നുമില്ല. ഞാന്‍ ദാസനല്ല എന്ന ബോധം വേണം. തിന്മയുടെ മസ്സിലുകള്‍ക്ക് ബലം അധികം ഇല്ല ചിത്രകാരരേ.

“അതുകൊണ്ടാണ്‌ യുക്തിവാദിയും, പരിസ്ഥിതിവാദിയും നമുക്കു പട്ടികജാതിയായി.... ബുദ്ധിശൂന്യനായിത്തീരുന്നത്‌.“

കോമ്പ്ലക്സ്. പട്ടികജാതി എന്നാണ് ബുദ്ധിശൂന്യനായത്? (So called) ഉയര്‍ന്ന ജാതിയിലുള്ളവരേക്കാള്‍ നല്ല ബുദ്ധിമാന്മാര്‍ (So called) പട്ടികജാതിയിലാണെന്ന് ഞാന്‍ പറയും.

“ദയവായി അയ്യപ്പനെ കാണുന്നതിനുമുന്‍പ്‌ വാവരേയും യുക്തിവാദിയേയും പ്രണമിക്കുക. അതിനുകഴിയുന്നില്ലെങ്കില്‍ ഇരുകാലി കുഞ്ഞാടുകളായിതന്നെ ജീവിക്കുക.“

അയ്യപ്പനെ കാണുന്നതിനു മുന്‍പ് വാവരെ വണങ്ങണം. ഞാനത് ചെയ്തിട്ടുമുണ്ട്. പക്ഷെ, യുക്തിവാദിയെ വണങ്ങുന്ന ആ ആചാരം ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. സാരമില്ല. ഞാന്‍ ബുദ്ധിയില്ലാത്ത സവര്‍ണ്ണ കുഞ്ഞാടാണല്ലൊ!!!

“എത്രപ്രാവശ്യം മലചവിട്ടിയാലും നിങ്ങളെ രക്ഷിക്കാന്‍ അയ്യപ്പനാകില്ല. ഭക്തിമനാസികരോഗത്തിനുള്ള താല്‍ക്കാലികാശ്വാസമായി തുടരാം !!“

അതിന്റെ ലോജിക് എനിക്കു മനസ്സിലായില്ല.

“പ്രിയ അംഞ്ചരക്കണ്ടി സുകുമാരേട്ടന്‍ നല്‍കിയ റ്റി എന്‍ ഗോപകുമാറിന്റെ ലേഖനത്തിന്റെ ലിങ്കും സുകുമാരേട്ടന്റെ കമന്റും ഉചിതമായി.“

കറക്റ്റ്.

“കിരണ്‍തോമസ്‌ എപ്പോഴും പ്രസക്തമാകുന്ന താങ്കളുടെ തിരിച്ചറിവുള്ള പൊസ്റ്റിന്‌ ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!! “

ഇതില്‍ ആര്‍ക്കും ഒരു എതിരഭിപ്രായവും കാണില്ല!

വിനയന്‍ said...

വക്കാരീ എന്റെ ഗുരോ
താങ്കളുടെ കമന്റ് കണ്ടിട്ട് താങ്കള്‍ ഒരു കമ്പ്യൂട്ടര്‍ പ്രൊഫഷനല്‍ ആണ്ണേന്ന് തോന്നുന്നു.ഈടക്കിടക്ക് അടുത്താ സ്റ്റപ്പ് അടുത്ത സ്റ്റപ്പ് എന്നിങ്ങനെ പറയുന്നുണ്ടല്ലോ.
മകര ജ്യോതി ആളെപറ്റിക്കാന്‍ വേണ്ടിചില ആളുകള്‍ തെളിയിക്കുന്നതാണെങ്കില്‍ അത് വേളിച്ചത്ത് കൊണ്ടുവരിക തന്നെ വേണം.വിശ്വാസങ്ങളുടേ പേരില്‍ ഇത്തരം പറ്റിക്കല്‍ പാടില്ല.അതിന് അടുത്ത സ്റ്റപ്പൊന്നും ആവശ്യമില്ല.മകരജ്യോതി ക്യത്രിമമേന്ന് തെളിഞ്ഞാലും സാധുക്കളായ പാവം അയ്യപ്പന്മാര്‍ അത് ചെവികൊള്ളില്ല അത് അയ്യപ്പ ശത്രുക്കള്‍ പറഞ്ഞു നടക്കുകയാണെന്ന് പറഞ്ഞു കൊള്ളും.അതിന് വക്കാരി മാഷ് വിഷമിക്കേണ്ട.മതപരമായ കാര്യങ്ങളിലും യുക്തികളുണ്ട് അതനുസരിച്ച് ജീവ്വിക്കുന്നവര്‍ അതിനെ വേണ്ട രീതിയില്‍ കാണും അവര്‍ മല കയറും.യുക്തിവാദികള്‍ എന്നല്ല ബുദ്ധിയുള്ള ആര്‍ക്കും സമ്മതിക്കവുന്ന കാര്യമല്ല ഒരു പറ്റം പാവങ്ങളെ പറ്റിക്കാന്‍ കുറച്ചാളുകള്‍ ഇങ്ങനെയുള്ള കോപ്രായങ്ങള്‍ കാട്ടുക എന്നത്.വിശ്വാസങ്ങളില്‍ തിരിച്ചറിവും ആരീതിയിലുള്ള യുക്തിബോധവും കാലാകാലങ്ങളിലായി നടന്നു കൊണ്ടിരിക്കും.

ഒരു വിശ്വാസിയാവാന്‍ ആര്‍ക്കും എളുപ്പമാണ് അതിന് തെളിവുകളോ മറ്റോ ആവശ്യമില്ല.പക്ഷെ ഒരു യുക്തിവാദിയാവുക എന്നതാണ് പ്രയാസം.മകരജ്യോതി പോലുള്ള കാര്യങ്ങളിലുള്ള യുക്തി അവര്‍ അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റ്.സത്യ സായി ബാബ പുട്ടപര്‍ത്തിയില്‍ കാണിക്കുന്നത് മാജിക്കുകളാ‍ണെന്ന് പുറത്തു കൊണ്ടുവന്നത് ഇവിടേയുള്ള യുക്തി വാദികള്‍ തന്നെയാണ്.എന്നിട്ട് ഇവിടെ സായി ഭക്തര്‍ എല്ലാവരും ആവിയായി പ്പോയോ .അതോ അടുത്ത സ്റ്റപ്പ് എന്ന നിലയില്‍ സായിയെ കൈയേറ്റം ചെയ്തോ.???

ചിത്റകാരന്റെ അഭിപ്രായങ്ങളോട് യോചിക്കുന്നു.

ഈ പോസ്റ്റിന് ശ്രീ.തോമസിന് അഭിവാദ്യങ്ങള്‍

Anonymous said...

ഇന്ത്യന്‍ ഭരണഘടനയുടെ Part IV A -FUNDAMENTAL DUTIES - Article 51 A-Fundamantal Duties - It shall be the duty of every citizen of India - (h): to develop the scientific temper, humanism and spirit of inquiry and reform .

മേല്‍പ്പറഞ്ഞ ഭരണഘടനാ ആര്‍ട്ടിക്കിള്‍ പ്രകാരം, ഇവിടെ യുക്തിവാദികള്‍, ഇത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവരുടെ കടമയാണ് നിര്‍വഹിക്കുന്നത്, അതിന് ആരെങ്കിലും തടസ്സം നില്‍ക്കുകയാണെങ്കില്‍, യുക്തിവാദികള്‍ക്ക് പോലീസ് സംരക്ഷണം കോടുക്കേണ്ടത് സര്‍ക്കരിന്റെ ചുമതലയാണ്.

വിനയന്‍ said...

ശ്രീ.തോമസ് ക്ഷമിക്കണം
ഞാന്‍ ഹരിയുടെ കമന്റ് കണ്ടില്ല.അതു കൊണ്ട് ഒരു കമന്റ് കൂടെ ഇടാന്‍ അനുവദിക്കണം.

ശ്രീ.ഹരി
താജ്മഹലിന്റെ കാര്യത്തിലുള്ള ചര്‍ച്ചകള്‍ വന്നിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായി.പക്ഷെ ഇന്നെ വരെ അഭ്യൂഹങ്ങള്‍ പറയുക എന്നല്ലാതെ അസ്സനിഗ്ദമായി തെളിയിക്കാന്‍ ആര്‍ക്കും പറ്റിയിട്ടില്ല.അത് കൊണ്ട് തന്നെയാണ് ബിജെപി അധികാരത്തില്‍ ഊള്ളപ്പോള്‍ പോലും ഇന്ത്യയൊട്ടാകെ ക്ഷേത്രങ്ങളുടെ സംരക്ഷകരും നിര്‍മാതാക്കളുമായ സ്സംഘ്പരിവാര്‍ ശക്തികള്‍ അത്നെതിരെ തിരിയാതീരുന്നത്.ഹരീ അത് ഹൈന്ദവ ക്ഷേത്രമായിരുന്നു എന്ന് തെളിഞ്ഞാല്‍ തന്നെ അതില്‍ എന്താണ് ഒളീഞ്ഞീരിക്കുന്ന യുക്തി.

കൂടാതെ പ്രൊഫ.ഓക്കിന്റെ ഒട്ടനവധി അവകാശവാദങ്ങളെ ചരിത്രകാരന്മ്മാര്‍ തള്ളീപ്പറഞ്ഞിട്ടുണ്ട്.ഇനി താങ്കള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ നമുക്ക് “ടാജ് മഹലിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരൂ എന്ന് പറഞ്ഞു കൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാം.”

“ചരിത്രം ഒരു വേശ്യയെ പോലെയാണ് “
എന്ന് ഏതോ ഒരു മഹാന്‍ പറഞ്ഞിരിക്കുന്നു.


കൂടുതല്‍ വായിക്കൂ
http://www.bbc.co.uk/dna/h2g2/F564?thread=2868412

Vakkom G Sreekumar said...

മകരജ്യോതി തെളിയിക്കല്‍ എന്നത് എല്ലാ വര്‍ഷവും നടത്തി വരുന്ന ഹിന്ദുമത വിശ്വാസികളുടെ ഒരു ചടങ്ങാണ്. അത് പ്രകൃതിയില്‍ താനേ ഉണ്ടാവുന്നത് എന്ന് ആരും പറഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡ് തന്നെ അത് പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളതുമാണ്. ഹിന്ദു മതത്തെ അവഹേളിക്കാന്‍ കിട്ടുന്ന ഒരവസ്സരം പോലും കിരണ്‍ തോമസ് വിടരുത്. കിരണ്‍ തോമസിന്റെ കല്ലില്‍ അലക്കാന്‍ അവസരം കിട്ടിയപ്പോള്‍ സ്വന്തം പേരു പറയാന്‍ മടിക്കുന്ന കുറെ കൂട്ടുകാര്‍ നന്നായി അലക്കിയിട്ടുമുണ്ട്. ഹിന്ദു മതവിശ്വാസികളെ തേജോവധം ചെയ്യുന്നത് ഇപ്പൊള്‍ ഒരു ഫാഷനായി മാറിയിട്ടുണ്ട്. ദയവുചെയ്ത് വിശ്വാസങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യാനും മറ്റും സമയം കളയാതിരിക്കുക, ഏതു മതമായാലും.
നമ്മള്‍ വിവരദോഷികള്‍ വിശ്വസിച്ചുകൊള്ളട്ടെ.

Vakkom G Sreekumar said...

കിരണ്‍ തോമസ് തോമ്പില്‍ said...
കേരളത്തിന്റെ യുക്തിചിന്ത ഉരച്ചു നോക്കാന്‍ കിട്ടുന്ന ഈ അസുലഭ മുഹൂര്‍ത്തം ഉണ്ടാകുമോ.
ഈ ഉരകല്ല് ദയവുചെയ്ത് താങ്കളുടെ പെട്ടീയില്‍ തന്നെ വച്ചേക്കുക.
വക്കം ജി ശ്രീകുമാര്‍

simy nazareth said...

വിവരദോഷികള്‍ വിശ്വസിച്ചോട്ടെ.
വിവരം ഉള്ളവരും വിശ്വസിച്ചോട്ടെ.
ചോദ്യം ചെയ്യേണ്ടവര്‍ ചോദ്യം ചെയ്തോട്ടെ.
ഉരയ്ക്കേണ്ടവര്‍ ഉരച്ചോട്ടെ.
ഇതൊക്കെ അല്ലേ സ്വാതന്ത്ര്യം? വ്യക്തി സ്വാതന്ത്ര്യം, ബ്ലോഗ് സ്വാതന്ത്ര്യം?
കണ്ണടച്ചോ കണ്ണുതുറന്നോ വിശ്വസിച്ചുകൊള്ളൂ.. അത് വിശ്വാസിയുടെ സ്വാതന്ത്ര്യം, അവകാശം.

അമേരിക്കയിലും മറ്റ് യൂറോപ്യന്‍ (ക്രിസ്തീയ) രാജ്യങ്ങളിലും ഒരുപാട് നാള്‍ ഓടിയ ഒരു ബ്രോഡ്വേ നാടകം ആണ് ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍. http://en.wikipedia.org/wiki/Jesus_Christ_Superstar. ക്രിസ്തുവിനെ ചീത്തപറയുന്നു എന്ന് പറഞ്ഞ് ആളുകള്‍ നിന്നെങ്കിലോ?

കാദന്‍സാക്കിസിന്റെ ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് വായിക്കാന്‍ താല്പര്യം.

എന്തിനാണ് നമ്മളും എല്ലാം റ്റാബൂ ആയി കരുതുന്ന ഒരു സമൂഹത്തിലേക്ക് പോവുന്നത്? എങ്ങോട്ടാണ് പോവുന്നതെന്നു വല്ല പിടിയുമുണ്ടോ?

ഇനി ബ്ലോഗില്‍ ഇന്നതേ പറയാവൂ എന്നൊക്കെ ഉണ്ടെങ്കില്‍ ഒരു നിയമം എഴുതി പോസ്റ്റൂ. കമന്റുകളും ഡിസേബിള്‍ ചെയ്യൂ.

മാരീചന്‍ said...

ആരുടെ മുന്നിലാണ് യുക്തിവാദികള്‍ മകരവിളക്കിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ പോകുന്നത് എന്നത് പ്രസക്തമായ ചോദ്യമാണെന്നു തോന്നുന്നു.

യുക്തിവാദികള്‍ മകരവിളക്കില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ തന്നെ അവര്‍ക്ക് അത് തെളിയിച്ച് സ്വയം ബോധ്യപ്പെടേണ്ട കാര്യമല്ല. മറ്റു മതസ്ഥരും ഇത് ദൈവം നേരിട്ട് വന്ന് കത്തിക്കുന്നതാണെന്ന് വിശ്വസിക്കുന്നവരല്ല.

ഭക്തന്മാരില്‍ നല്ലൊരു വിഭാഗവും ഇത് അയ്യപ്പന്‍ കത്തിക്കുന്നതാണെന്ന് വിശ്വസിച്ച് അവിടെ തൊഴാന്‍ പോകുന്നവരല്ല. എന്തിന് കുമ്മനം രാജശേഖരനോ പി കെ നാരായണപ്പണിക്കരോ ശ്രീകുമാര്‍ താമരപ്പളളിയോ അയ്യപ്പന്‍ മകരം ഒന്നിന് വനത്തിലിരുന്ന് തീകൊളുത്തുമെന്ന് വിശ്വസിക്കുന്നുണ്ടാവുമെന്ന് ഉറപ്പില്ല.

ഗണപതിയുടെ നാള്‍ അറിയാത്ത തന്ത്രിയാണ് ഗണപതിഹോമം നടത്തുന്നതെന്ന് തെളിഞ്ഞു കഴിഞ്ഞു. പുളളിയും ശബരിമല തന്ത്രിയായിരുന്നു. അദ്ദേഹമാണെങ്കില്‍ ശാന്തയിലാണ് ശാന്തി കണ്ടെത്തുന്നത്. മേമ്പൊടിക്ക് റമ്മിന്റെ പൈന്റു കുപ്പിയും കരുതും. മകരവിളക്കായാലും ചിമ്മിനി വിളക്കായാലും അദ്ദേഹത്തിന് ഒരുപോലെ.

പിന്നെയുളളത് കുറേ പാവം വിശ്വാസികളാണ്. കെഎസ്ഇബിക്കാര്‍ മകരവിളക്ക് കത്തിക്കുന്നതിന്റെ ലൈവ് ടെലികാസ്റ്റ് തല്‍സമയം സംപ്രേക്ഷണം ചെയ്താലും അത് സത്യമാണെന്ന് വിശ്വാസികള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അവരെ സംബന്ധിച്ച് മകരവിളക്ക് ഈശ്വര വിശ്വാസവുമായും അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്.

പിന്നെ ആരുടെ മുന്നിലാണ് യുക്തിവാദികള്‍ ഇത് തെളിയിക്കാന്‍ ബന്ധപ്പെടുന്നത്.?എന്ത് സാംസ്ക്കാരികലക്ഷ്യമാണ്, അല്ലെങ്കില്‍ എന്തു ശാസ്ത്രീയതയാണ് ഇതുവഴി യുക്തിവാദികള്‍ ലക്ഷ്യമിടുന്നതെന്നറിയില്ല.

നാലു പേരുടെ മുന്നില്‍ ശ്രദ്ധിക്കപ്പെടാനുളള ഉഡായിപ്പു പരിപാടികള്‍ എന്നതില്‍ കവിഞ്ഞ് ഇതിന് പ്രാധാന്യമൊന്നും മാരീചന്‍ കാണുന്നില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരി വക്കം ശ്രീകുമാറിന്റെ കമന്റ്‌ കണ്ടില്ലെ. ഇതൊക്കെ മുന്‍കൂട്ടി കണ്ടാണ്‌ ഞാന്‍ ഇന്‍ ഹരിഹര്‍ നഗര്‍ ലൈന്‍ സ്വീകരിച്ചത്‌. സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്ഥമായ ചര്‍ച്ചയാണ്‌ ഇവിടെ നടന്നത്‌. ചര്‍ച്ച ശക്തിപ്പെട്ടതോടെ എനിക്ക്‌ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി. ക്രിസ്ത്യന്‍ മുസ്ലിം വിഷയങ്ങളായിരുന്നെങ്കില്‍ ഒന്ന് ശ്രമിച്ച്‌ നോക്കുകയെങ്കിലും ചെയ്യാമയിരുന്നു. ഇത്‌ മൊത്തം വക്കാരിയും ഡിങ്കനും പൊന്നമ്പലവുമൊക്കെക്കൂടി ഹൈജാക്ക്‌ ചെയ്ത്‌ കളഞ്ഞു. എന്റെ ഇടപെടലുകള്‍ക്ക്‌ പോലും സാധ്യതയില്ലാത്ത തലത്തിലേക്ക്‌ ചര്‍ച്ച എത്തി. എനിക്ക്‌ അല്‍പം വിവരം വച്ചു അതാണ്‌ ഈ പോസ്റ്റുകൊണ്ട്‌ എനിക്കുണ്ടായ ഗുണം. ഈ വാര്‍ത്ത റിപ്പോട്ട്‌ ചെയ്ത മംഗളം പത്രത്തിന്‌ എന്റെ നന്ദിയും കടപ്പാടും.

സാല്‍ജോҐsaljo said...

sorry for an offtopic and for english..

Thanks kiran for such a topic.

would like to appreciate DINKAN & VAKARI for nice, healthy and useful discussion. please be active on such nice topics, blogs...

done a nice job, worthy...keep going

Dinkan-ഡിങ്കന്‍ said...

വാക്കാരി,
ഹോമിയോപ്പതി മരുന്നുകള്‍ ശേഖരിക്കാനും ,അതു ഇന്ത്യയിലോ വിദേശത്തോ അയച്ച് പരിശോദിക്കാനും, അതിന്റെ നിജസ്ഥിതി റിപ്പോര്‍ട്ട് അനുസരിച്ച് റൊഡ്മാപ്പ് തയ്യാറാക്കി, നിയമസഹായത്തൊടെ വ്യകതമായ ആക്ഷന്‍പ്ലാന് സഹിതം കോടതിയെ സമീപിക്കാന്‍ വാക്കാരിക്ക് അവകാശം ഉണ്ട്. എന്നാല്‍ മരുന്നു ശേഖരിക്കാന്‍ ചെല്ലുന്ന വാക്കാരിയെ പൊലീസ് തടയുകയും, പരിശൊദിക്കാനായി ലാബ് അധികൃതര്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നിടത്താണ്. പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഇവിടെയും അത് തന്നെ ആണ് കാരണം. നമ്മുടെ കരം കൊണ്ട് നടത്തുന്ന സര്‍ക്കാര്‍ ലാബ് വഴി, നമ്മുടെ നീതിന്യായപീഠത്തില്‍ പൊതു താല്‍പ്പര്യ ഹര്‍ജി വഴി വാക്കാരിക്കും ഇത് ചെയ്യാം. (വീണ്ടും പറയുന്നു, ഇത് ചെയ്യാല്‍ ശ്രമിക്കുന്ന വാക്കാരിയെ പോലീസ് തടയുകയും, കപടാശയങ്ങല്‍ നിനനിര്‍ത്താന്‍ ഗവണ്മെന്റ് സംവിധാനങ്ങളെ തന്നെ ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് പ്രശ്നം)

ഞാന്‍ “കരം”,”പോലീസ്”,”മകരവിളക്ക്” എന്നിവയില്‍ പര്‍വ്വതീകരനം നടത്തിയെന്ന് വാക്കാരിക്ക് തോന്നുന്നുവെങ്കില്‍ അതങ്ങിനെ തന്നെ ഇരിക്കട്ടെ. ഞാന്‍ അതില്‍ കൂടുതല്‍ ഊന്നല്‍ കൊടുത്ത് എന്ന് സമ്മതിക്കും. കോണിബയോ ഉല്‍പ്പ്പന്നങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പിനെ ഉപയോഗിക്കാത്തിടത്തൊളം കാലം, ജപ്പാന്‍ കിടക്ക പരിശൊധിക്കുന്നവരെ കേരളാപോലീസ് തല്ലാത്തിടത്തോളം കാ‍ലം അവ ഇതുമായി ബന്ധിപ്പിച്ച് വഴി തെറ്റിക്കണമെന്നില്ല.

ഹരിയുടെ കമെന്റ് വികാരപരം ആയാണ് എനിക്ക് തോന്നുന്നത്. എങ്കിലും ഹരി പറഞ്ഞതില്‍ ചിലകാര്യങ്ങളുണ്ട്. അതിനെ പറ്റി മുഴുവനായും പറയണെമെങ്കില്‍ ഒരു 10,20 പോസ്റ്റ് തന്നെ വേണ്ടി വരും. താജ്മഹല്‍-തേജോമഹൊലയ ക്ഷേത്രം, ഹിന്ദുആരാധനാലയധനിക്ഷേപം-ഇതര ആരാധനാലധനിക്ഷേപം എന്നിവയെ കുറിച്ചാണെങ്കില്‍ ഏകീകൃത സിവില്‍ കൊഡിനേയും, ചരിത്ര ഉദ്ഘനനങ്ങളെയും കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യെണ്ടി വരും. അതൊക്കെ ഈ പോസ്റ്റിന്റെ ഗതി തെറ്റിക്കാനെ ഉപകരിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇനി ആകാമെങ്കില്‍ ഹൈന്ദവ-ഹൈന്ദവേതര ആരാധനാലായ ഉടമാവകാശവും , ഏകീകൃത സിവില്‍ കോഡും ഇവിടെയും ചര്‍ച്ചയ്ക്ക് കൊണ്ട് വരാം (കമെന്റ് 500+ കടക്കെട്ടേന്നേ, അല്ലെ?). ശബരിമലയിലെ കാശ് കൊണ്ട് എന്ത് തോന്ന്യാസവും ചെയ്യാമെന്നും, ആ കാശ് ഉപയോഗിച്ച് ഇതര സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്ത് ഒരു കപട വിശ്വാസം ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെയ്ക്കാമെന്നും ഹരി കരുതെന്നെeകില്‍ അത് തെറ്റാണെന്നേ ഡിങ്കന് പറയാനുള്ളൂ.

അത് പ്രകൃതിയില്‍ താനേ ഉണ്ടാവുന്നത് എന്ന് ആരും പറഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡ് തന്നെ അത് പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളതുമാണ് ആ റിപ്പോര്‍ട്ട് ഡിങ്കന്‍ കണ്ടിട്ടില്ല. അതിന്റെ സ്കാന്‍ ഡ് കൊപ്പിയീ ലിങ്കോ ഒന്ന് ഇടാമോ വക്കം ശ്രീകുമാര്‍ ചേട്ടാ (നമ്മുടെ സുകുമാരന്‍ ചേട്ടന്‍ ഒരു റിപ്പോര്‍ട്ട് ഇട്ടത് കണ്ടില്ലേ) ഉരകല്ല് എവിടേ വയ്ക്കണം , ആരൊക്കെ ഉരയ്ക്കണം എന്ന് അവരവര്‍ തീരിമാനിക്കട്ടെ. സ്വയം മാറ്റ് ഉരച്ച് നോക്കാന്‍ ഫ്രീ ആയി ഒരവസരം കിട്ടിയാല്‍ ഞാന്‍ ഉരച്ച് നോക്കും :) <- സ്മൈലിയുണ്ടേ

പൊന്നംബലം ഞാന്‍ ഒര്‍ക്കല്‍ കൂടി പറയട്ടെ. ഇത് തെളിയുകയാണെങ്കില്‍ ആചാരാനിഷ്ഠാനങ്ങള്‍ അറിയാത്ത തന്ത്രി അവിടെ നിന്ന് മാറീയത് പോലെ, ഒരു കാപട്യം കൂടെ നീങ്ങി എന്ന് വിശ്വസിച്ച് മലചവിട്ടുന്ന ഡിങ്കന്‍ സ്വാമിയെപോലുള്ള ഒരു ചെറിയ കൂട്ടം അയ്യപ്പഭക്തന്മാരും ഇവിടെ ഉണ്ട് എന്ന് ഓര്‍ക്കുക.

ആര്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെ എന്തിനാണ് മാരിച്ചാ പോലീസ് എതിര്‍ക്കുന്നത്. വ്യാജമാണെന്ന് അറിയാമെങ്കില്‍ പിന്നെ എന്തിനാണ് വൈദ്യതബോറ്ഡ് അധികാരികളേയും, പോലീസിനെയും ദുരുപയോഗം ചെയ്യുന്നത്?

ഇനി എന്റെ ചരിത്രപ്രധാനമായ 500 കൊല്ലം എന്ന ഓഫിനെ കുറിച്ച്.500 കൊല്ലം മുമ്പുള്ള തലമുറ "ആ‍ വാക്കാരിയും, ദില്‍ബനും, ഡിങ്കനും, കൈപ്പള്ളിയും ഒക്കെ ഇത് ചര്‍ച്ചചെയ്തു” എന്ന് പറഞ്ഞ് കേള്‍ക്കുന്നതിലും എനിക്കിഷ്ടം “അവരുടെ കാലത്താണ് പല അന്ധവിശ്വാസങ്ങളും ഇല്ലാതായത്” എന്ന് പറഞ്ഞ് കേള്‍ക്കാനാണ്. സതി നിര്‍ത്താനായി പലരും ശ്രമിച്ചെന്ന് നമുക്കറിയാമെങ്കിലും പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നത് ഒരു രാജാറാമ്മ്മോഹന്‌റായ് അല്ലെ? അത് പോലെ.

വില്ലാളിവീരന്‍ വീരമണികണ്ഠന്‍ പൊന്നമ്പലവാസനന്‍ കര്‍പ്പൂരപ്രിയന്‍ പുലിവാഹനന്‍ ഹരിഹരസുതന്നാനന്ദചിത്തന്നയ്യന്നയ്യപ്പസ്വാമിയേ ശരണം അയ്യപ്പാ . (അപ്പോല്‍ പോകുന്നു സ്വാമി ശരണം)

Dinkan-ഡിങ്കന്‍ said...

സിമിയോട് ഒരൊഫുണ്ടേ

കാദന്‍സാക്കിസ് ആണൊ അതോ കസെന്‍സാക്കീസ് ആണൊ “ലാസ്റ്റ് ടെംറ്റേഷന്‍” എഴുതിയത്?
(സത്യായിട്ടും കളിയാക്കിയതല്ല കേട്ടോ. അക്ഷരതെറ്റാണൊ അതൊ ഉച്ചാരണം “ദ” ആണൊ എന്ന് അറിയാന്‍ വേണ്ടി ചൊദിച്ചതാണ്. “കസെന്‍” എന്നാണ് ഞാന്‍ ഉച്ചരിക്കാറ്. യത്ഥാര്‍ഥ പ്രയോഗം “കദന്‍” ആണെങ്കില്‍ തിരുത്താണാണ്)

Kaippally കൈപ്പള്ളി said...

O.T.
Nikos Kazantzakis
നിക്കോസ്സ് കസാന്സാക്കിസ്

മലയാളത്തില്‍ "Z" എന്ന അക്ഷരം ഉച്ചരിക്കാന്‍ കഴിയില്ല. പിന്നെ ഒരുട്ടിപ്പെരട്ടി "കജാന്‍ ജാക്കീസ്" എന്നു വേണമെങ്കിലും പറയാം. പക്ഷെ പറയരുത്. ഞാന്‍ ചിരിക്കും.

മാരീചന്‍ said...

കിരണ്‍ ചൂണ്ടിക്കാട്ടിയ കമെന്റിനെ പരിഗണിക്കാതിരിക്കുകയാണ് ബുദ്ധി. അവഗണനയും ഒരു നല്ല വിമര്‍ശനമാണ്. പ്രീഡിഗ്രിയും ഒരു ഡിഗ്രിയല്ലേ... കിരണ്‍ ഈ പോസ്റ്റിട്ടതില്‍ യാതൊരപാകവുമില്ലെന്നാണ് എസ്എസ്എല്‍സി ബുക്ക് പ്രകാരം ഹിന്ദുവായ മാരീചന്റെ അഭിപ്രായം. ഗോ ഓണ്‍, മാന്‍, ഗോ ഓണ്‍... ഒരു ഹരിഹര്‍നഗര്‍ ലൈനും വേണ്ട. ബ്ലോഗില്‍ ഒരു വര്‍ഗീയ കലാപമുണ്ടാകുമെങ്കില്‍ നമുക്ക് നോക്കാമെന്നേ...

Dinkan-ഡിങ്കന്‍ said...

ഇവിടെ വര്‍ഗീയ കലാപം ഉണ്ടായാലും, കമ്മെന്റ് 98 ആയാലും ആരെങ്കിലും ഒന്ന് പറയണെ
1)വര്‍ഗീയ കലാപം ഉണ്ടായാല്‍ അവിടെ പോകരുത്, വേഗം ഒരു ടാക്സി പിടിച്ച് വീട്ടില്‍ വരണമെന്ന് ഡിങ്കന്റെ അമ്മ പറഞ്ഞിട്ടുണ്ട്

2)100മത് കമെന്റ് അടിക്കാനാ വെര്‍തേ ഒരു സന്തോഷത്തിന്

simy nazareth said...

ഓ.ടോ:
ശമിക്കൂ.. കാസന്‍സാക്കിസ്

http://www.m-w.com/cgi-bin/audio.pl?bixkaz01.wav=Kazantzakis

പുസ്തകം വായിച്ചിട്ടില്ലാന്നു മനസിലായല്ലോ :-) ഒരു ബലത്തിനു താങ്ങിയതാ.

Ajith Pantheeradi said...

പറയുവാന്‍ ലോജിക്കായി ഒന്നുമില്ലാത്തപ്പോളാണ് ജനം വര്‍ഗ്ഗീയതയെ കൂട്ടു പിടിക്കുന്നതും അമ്മക്കു പറയുന്നതും. അതുകൊണ്ട് അങ്ങനെയുള്ള കമന്റുകള്‍ വിട്ടു കള കിരണ്‍,


"അത് പ്രകൃതിയില്‍ താനേ ഉണ്ടാവുന്നത് എന്ന് ആരും പറഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡ് തന്നെ അത് പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളതുമാണ്"

ഈ കാര്യം ശരിയാണോ? ദേവസ്വം ബോര്‍ഡ് ഇങ്ങനെ പറഞ്ഞതായി അറിയില്ലല്ലൊ. ശബരിമല വെബ്‌സൈറ്റിലും “മകരജ്യോതി പ്രത്യക്ഷപ്പെടുമ്പോള്‍” എന്നാണ് എഴുതിയിരിക്കുന്നത്, കത്തിക്കുമ്പോള്‍ എന്നല്ല ( Makara vilakku festival starts after the thiruvabharanam is adorned to the Lord Ayyappa and the holy Makarajyothi appeared എന്നാണെഴുതിയിരിക്കുന്നത് )

യുക്തിവാദി സംഘം എന്തു പബ്ലിസിറ്റിക്കു വേണ്ടിയാണിതു ചെയ്യുന്നതെങ്കില്ലും അവരെ തടയാനുള്ള അധികാരം പോലീസിനില്ല. യുക്തിവാദവും നിരീശ്വരവാദവും പ്രചരിപ്പിക്കാനും ഈ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടല്ലോ

കുഞ്ഞന്‍ said...

എന്റെ കുഞ്ഞു മനസ്സില്‍ തോന്നിയ ചില സംശയങ്ങള്‍

1) പല വകുപ്പിലുള്ള ആളുകളാണു പൊന്നമ്പല്‍മേട്ടില്‍ ജ്വോതി തെളിയ്ക്കുന്നെതെന്ന് പറയുന്നു, അങ്ങിനെയാണെങ്കില്‍, മേല്‍പറഞ്ഞ വകുപ്പിലുള്ള ആരെങ്കിലും ആത്മ കഥയില്‍ക്കൂടിയൊ(autobiography)അല്ലാതെയൊ എന്തുകൊണ്ടു സത്യം വെളിപ്പെടുത്തുന്നില്ല? (സത്യം എല്ലാക്കാലവും മൂടിവയ്ക്കാന്‍ പറ്റുമോ?)

2) ആധുനിക സംവിധാനമുള്ള സാറ്റ്‌ലൈറ്റ്‌ ഉപഗ്രഹങ്ങള്‍ വഴി എന്തുകൊണ്ടു ചിത്രങ്ങള്‍ അല്ലെങ്കില്‍ ലൈവായി എടുക്കുന്നില്ല? (വിദേശ രാജ്യങ്ങള്‍ക്കെടുക്കാമല്ലൊ)

3) വിശ്വാസികളുടെ വിശ്വാസം തെറ്റാണെന്നു തെളിയിച്ചു കഴിഞ്ഞാല്‍ പകരം മനസ്സമാധാനം ഏതു മാര്‍ഗ്ഗത്തില്‍ക്കൂടി കൊടുക്കാന്‍ പറ്റും?

Kaippally കൈപ്പള്ളി said...

കേരളത്തില്‍ പത്രം വായിക്കുന്ന എല്ലാ മലയാളിക്കും മകരവിളക്ക് ഒരു State Sponsored Magic show ആണെന്നുള്ളത് നല്ലതുപോലെ അറിയാം.

TV കാണുന്നവര്‍ക്കും അറിയാം


ആന്ധ്രാ തമിഴ്നാടു കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെയാണു ഇവര്‍ ബോധവല്കരിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍. അതിന്റെ ആവശ്യം നമുക്കുണ്ടോ. അവര്‍ വന്ന് തൊഴുത് കാശും തന്നിട്ട് പോയിക്കോട്ടേ.

അയ്യപ്പ ചരിതത്തിലോ, മറ്റു പുരാണങ്ങളിലോ മകര വിളക്കിനെ കുറിച്ച് വായിച്ച ഓര്‍മ്മ എനിക്കില്ല. ഇനി എന്റെ വിവരമില്ലായ്മയാണെങ്കില്‍ മകരവിളക്കിന്റെ Fans എനിക്ക് അതു കാണിച്ച് തരണം.

കേരളത്തിലെ യൂക്തിവാദികള്‍ കേരളത്തിലെ അന്ധവിശ്വാസങ്ങള്‍ അകറ്റാന്‍ ശ്രമ്മിച്ചാല്‍ പോരെ. കേരള സര്‍ക്കാരിനു കിട്ടുന്ന കാശു എന്തിന ഇവമ്മാരു് ഇങ്ങനെ ഇല്ലാതാക്കുന്നത്.

Dinkan-ഡിങ്കന്‍ said...

100 സ്വാമിയേ ശരനാം അയ്യപ്പാ!!!

Dinkan-ഡിങ്കന്‍ said...

*തിരുത്തുണ്ട്
ശരണം അയ്യപ്പാ!!

Unknown said...

കുഞ്ഞന്‍ മാഷേ,
1) നാസിക്കിലെ കറന്‍സി പ്രിന്റിങ്ങിനെ പറ്റി, ഇന്ത്യുടെ സൈനിക ആണവ റിയാക്ടറുകളെ പറ്റി എന്ത് കൊണ്ട് ജീവനക്കാരുടെ ആത്മകഥകള്‍ വരുന്നില്ല?

2)സാറ്റലൈറ്റ് ഇമേജറി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മാത്രം പ്രാധാന്യമുള്ള ആനക്കാര്യമായി മകരജ്യോതി ഇന്ത്യന്‍ ബഹിരാകാശ എജന്‍സികള്‍ക്കോ വിദേശ രാജ്യങ്ങള്‍ക്കോ തോന്നിക്കാണില്ല. വിലപ്പെട്ട നികുതിപ്പണം സേതുസമുദ്രം പ്രൊജക്റ്റിന്റെ പടമെടുക്കാന്‍ ഉപയോഗിക്കുമോ അതോ ശബരിമലയുടെ പടമെടുക്കാന്‍ ഉപയോഗിക്കുമോ?

3)‘വിശ്വാസികള്‍ക്ക്‘ മനസ്സമാധാനം കൊടുക്കേണ്ട കടമ സര്‍ക്കാരിനോ യുക്തിവാദികള്‍ക്കോ ഉണ്ടോ? നേരെ മറിച്ച് ഒരു പൌരന്‍ എന്ന നിലയില്‍ ചില അന്വേഷണങ്ങള്‍ നടത്താന്‍ യുക്തിവാദിക്കും അയാളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാന്‍ സര്‍ക്കാരിനും ബാധ്യതയുമുണ്ട്. ഇല്ലേ?

Dinkan-ഡിങ്കന്‍ said...

ഡിയര്‍ കുഞ്ഞന്‍സ്. വളരെ നല്ല ചോദ്യങ്ങള്‍
1)ഐജിയായിരുന്ന ജോസഫ് സാറിന്റെ പരാമര്‍ശം കാണുക. ഗോപകുമാറിന്റെ കുറിപ്പ് കാണുക.
പിന്നെ സ്വയം ചെയ്ത തെറ്റ് ഒരാള്‍ ആത്മ കഥയെയുതി വിളിച്ച് പറയും വരെ ആ തെറ്റ് തുടരണം എന്നാണോ പറയുന്നത്?
2)ഇടതൂര്‍ന്ന വനപ്രാ‍ന്തങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഇക്കാര്യം സാറ്റലൈറ്റ് വഴി കാണാമോ എന്ന കാര്യം സംശയമാണ്. പിനെന്‍ യുക്തിവാദികള്‍ക്ക് സാറ്റലൈറ്റ് സ്വന്തമായി ഇല്ല എന്നത് ഒരു കുറ്റമാണോ. ജീഎസ്.എല്‍‌വി പീഎസ്.എല്‍‌വി സീരീസില്‍ നമുക്ക് കുറെ എണ്ണം ഇല്ലേ. അവയ്ക്ക് ഇതിന് തക്ക കപ്പാസിറ്റി ഉണ്ടെങ്കില്‍ തെളിയിക്കട്ടെ. ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞാനം കമ്മിയാണ്.
3)ഞാന്‍ നേരത്തേ പറഞ്ഞു. ശബരിമല അയ്യപ്പ വിശ്വാസം തകര്‍ക്കുക്ക എന്നതല്ല ഇവിടെ ഉദ്ദേശം. കപടമായി സര്‍ക്കാര്‍ ഉള്‍പ്പെടുന്ന സംവിധാനം അധികാര ദുര്‍വ്വിനിയോഗം ചെയ്ത് ഒരു കപട വിശ്വാസം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അത് പരിശോദിക്കാന്‍ എത്തുന്നവരെ പോലീസ് തല്ലിയോടിക്കുന്നു. അതാണ് പ്രധാന വിഷയം. കപട വിശ്വാസം മാറിയാല്‍ യഥാര്‍ത്ഥ വിശ്വാസം വരുകയും, മനസമാധാനം ഉണ്ടാകുകയും അല്ലേ ചെയ്യുക. ഒന്ന് ചിന്തിക്കൂ

കേരളത്തിലെ യൂക്തിവാദികള്‍ കേരളത്തിലെ അന്ധവിശ്വാസങ്ങള്‍ അകറ്റാന്‍ ശ്രമ്മിച്ചാല്‍ പോരെ. കൈപ്പള്ളി കേരളത്തിലെ യുക്തിവാദികള്‍ ആമസോണ്‍ തീരത്ത് അല്ല, പൊന്നമ്പലമേട്ടില്‍ ആണ് പരിശോദന ആവശ്യപ്പെടുന്നത്. പൊന്നമ്പലമേട് കേരളത്തിലാണ്.
ആന്ധ്രാ തമിഴ്നാടു കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെയാണു ഇവര്‍ ബോധവല്കരിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍. അതിന്റെ ആവശ്യം നമുക്കുണ്ടോ. കൈപ്പള്ളിയേപോലെ വിശാലമനസ്കനായ ഒരാള്‍ ഇവീടെ മണ്ണിന്റെ മക്കള്‍ വാദം കൊണ്ട് വരുന്നതിന്റെ ഉദ്ദേശശുദ്ധി എനിക്ക് മനസിലാകുന്നില്ല. നമ്മുടെ കമെന്റുകള്‍ 500 വര്‍ഷത്തിന് ശേഷം ഉള്ള മലയാളികള്‍ മാത്രമേ വായിക്കാവൂ എന്നില്ലല്ലോ. അല്‍പ്പം മലയാളം പഠിച്ച തമിഴനും തെലിങ്കനും “കള്ള ബ്ലഡി മല്ലൂസ് നമ്മളെ പറ്റിക്കുകയായിരുന്നു” എന്ന് അന്ന് പറഞ്ഞാലോ :)

അയ്യപ്പ ചരിതത്തിലോ, മറ്റു പുരാണങ്ങളിലോ മകര വിളക്കിനെ കുറിച്ച് വായിച്ച ഓര്‍മ്മ എനിക്കില്ല സത്യമാണ് കൈപ്പള്ളി ഞാനും യൊജിക്കുന്നു. ഞാനും വായിച്ച് കേട്ടിട്ടില്ല. പുരാണങ്ങളില്‍ “ശാസ്താവ്” എന്നല്ലാതെ “അയ്യപ്പന്‍” എന്ന പദം പൊലും ഇല്ലെന്നാണ് എന്റെ ചെറിയ അറിവ്.(തെറ്റാണെങ്കില്‍ തിരുത്തണം എന്ന് അപേക്ഷ) മകര സംക്രമം എന്നാല്‍ അയനം (ഉത്തര-ദക്ഷിണ) മാറുന്ന ഒരു പ്രതിഭാസം ആണ്. ഭൌമ അന്തരീക്ഷത്തിലും കാലാവസ്ഥയിലും അത് വരുത്തുന്ന മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നമ്മുടെ പൂര്‍വ്വികര്‍ അതിനെ പല രീതിയിലും ആദരിച്ചിരുന്നു എന്ന് വേണം കരുതാന്‍.

കേരള സര്‍ക്കാരിനു കിട്ടുന്ന കാശു എന്തിന ഇവമ്മാരു് ഇങ്ങനെ ഇല്ലാതാക്കുന്നത് ഏത് രീതിയിലൂടെയും കാശുണ്ടാക്കണം എന്നുള്ള ഉദ്ദേശം നല്ലതാണൊ. മാത്രമല്ല മകരജ്യോതി ഉള്ള ഒര്‍ ദിവസം മാത്രമല്ല ജനങ്ങള്‍ ശബരിമല ദര്‍ശിക്കുന്നത് എന്നതും വിസ്മരിക്കരുത്.

Unknown said...

ഈ പോസ്റ്റിനെ വളരെ സജീവമായ കമന്റുകള്‍ കൊണ്ട് സമ്പന്നമാക്കുകയും നൂറാമത്തെയും,നൂറ്റൊന്നാമത്തെയും കമന്റ് എഴുതുകയും ചെയ്ത പ്രിയപ്പെട്ട ഡിങ്കന് അഭിവാദ്യങ്ങള്‍ ! അടുത്ത കാലത്തൊന്നും ഈ വിഷയത്തെ കുറിച്ച് ഇത്രയും സജീവമായ ഒരു ചര്‍ച്ച മറ്റ് മാധ്യമങ്ങളിലൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല. ആയതിനാല്‍ ഈ ചര്‍ച്ചക്ക് വഴിയൊരുക്കിയ കിരണ്‍ നമ്മുടെയെല്ലാം കൃതജ്ഞത അര്‍ഹിക്കുന്നു.

കണ്ണൂസ്‌ said...

ആ എന്‍.ഡി.ടിവി റിപ്പോര്‍ട്ടില്‍ ഒരണ്ണന്‍ പുല്ലു പോലെ പൊന്നമ്പലമേട്ടില്‍ ചെന്ന് കര്‍പ്പൂരം കത്തിച്ചു വെക്കുന്ന തിണ്ണയില്‍ ചവിട്ടി നില്‍ക്കുന്നത് കണ്ടോ?

സത്യമായിട്ടും, ഈ പരിപാടി ഉടന്‍ നിര്‍ത്തിയാല്‍ തന്ത്രിക്കും മന്ത്രിക്കും ഒക്കെ അയ്യപ്പകോപം കിട്ടാതെ കഴിയും. ഹൈന്ദവ വിശ്വാസികളെ നാളെ ജനം കളിയാക്കുന്നത് ഈ മാതിരി തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടിയാവും.

കുഞന്‍സേ, പല വൈദ്യുതി വകുപ്പ് ജീവനക്കാരും ഈ കത്തിക്കുന്ന കാര്യം സമ്മതിച്ചതാണല്ലോ. ആ സാറ്റലൈറ്റ് സംഭവം വളരെ അകലെയൊന്നുമല്ല, ഇത് നിര്‍ത്തിയില്ലെങ്കില്‍.

simy nazareth said...

ഹായ്, ഒന്ന് ഗൂഗ്ലില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ വിവരങ്ങള്‍:

ഇത് കള്ളമാണെന്നും അയ്യപ്പന് ഈ വ്യാജ ജ്യോതി വേണ്ടെന്നും പറഞ്ഞ് ടി.എന്‍. ഗോപകുമാര്‍ എഴുതിയ ലേഖനം: http://bp2.blogger.com/_JIvcTiQZLB4/Rbh6kV2XTHI/AAAAAAAAABM/3rw0CItdoRI/s1600-h/Kalakaumudi.jpg

ദാണ്ടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നു ഇത് അല്‍ഭുതമാണെന്ന്. ഒരു കെ.എസ്.ഇ.ബി. ജീവനക്കാരന്‍ ഇതു കത്തിക്കുന്നതു കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. പോരാത്തതിനു നമ്മുടെ സുധാകരന്റെ അഭിപ്രായവും.

http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20070000611

ഇതെല്ലാം പൊക്കിയത് ഈ ബ്ലോഗില്‍ നിന്ന്
http://mailerdeamon.blogspot.com/2006/01/makaravilakku.html

മാരീചന്‍ said...

'ശബരിമലയും അയ്യപ്പനും പരുന്തുപറക്കലും' എന്ന പുസ്തകത്തില്‍ വളരെ വിശദമായി ഇക്കാര്യങ്ങളെല്ലാം ജോസഫ് ഇടമറുക് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ കെഎസ്ഇബി സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടിയാണിതെന്ന് പണ്ടേ യുക്തിവാദി സംഘം തന്നെ തെളിയിച്ചതുമാണ്. വര്‍ഷാവര്‍ഷം വീണ്ടും വീണ്ടും തെളിയിക്കാന്‍ ശ്രമിക്കുന്നതിന്റെ യുക്തിയാണ് ഡിങ്കാ പിടികിട്ടാത്തത്.

ഓക്സിജന്‍ ഇനിയാരെങ്കിലും കണ്ടു പിടിക്കണോ?

Dinkan-ഡിങ്കന്‍ said...

'ശബരിമലയും അയ്യപ്പനും പരുന്തുപറക്കലും' എന്ന പുസ്തകത്തില്‍ വളരെ വിശദമായി ഇക്കാര്യങ്ങളെല്ലാം ജോസഫ് ഇടമറുക് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ കെഎസ്ഇബി സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടിയാണിതെന്ന് പണ്ടേ യുക്തിവാദി സംഘം തന്നെ തെളിയിച്ചതുമാണ്.
ശരിയാണ് ഇടമറുകിന്റെ പഴയ ലേഖനം ഞാനുംകന്റിട്ടുണ്ട് എന്നാല്‍ അടുത്ത് ചെന്ന് ഫോട്ടോ എടുക്കാനും മറ്റും അവര്‍ക്ക് കഴിഞ്ഞില്ല എന്ന് അവര്‍ തന്നെ സമ്മതിച്ചതാണ്. ഇത്തവണ അവര്‍ അടുത്ത് ചെന്ന് ഒരു ക്ലൊസപ്പ് ഫൊട്ടോയും. നല്ലൊരു വീഡിയോ ക്ലിപ്പും എടുക്കട്ടേന്നേ. അതിനെന്താ ഇത്ര വിഷമം.(പരുന്ത് പറക്കലിന്റെ യുക്തി ഇടമറുക് പറഞ്ഞത് ഇപ്പോളും പൂര്‍ണ്ണമായൊ ഗ്രഹിക്കാന്‍ ഡിങ്കന് പ്രയാസം ഉണ്ട് എന്ന് കൂടെ ഇവിടെ വെളിപ്പെടുത്തട്ടെ)

വര്‍ഷാവര്‍ഷം വീണ്ടും വീണ്ടും തെളിയിക്കാന്‍ ശ്രമിക്കുന്നതിന്റെ യുക്തിയാണ് ഡിങ്കാ പിടികിട്ടാത്തത്.
ഹഹ മാരിചാ, വര്‍ഷാ വര്‍ഷം ഇത് കത്തിക്കുന്നതിന്റെ യുക്തിയാണ് ഡിങ്കനും പിടികിട്ടാത്തത്. ഇപ്പോള്‍ മാരിചന് മനസിലായി കാണുമല്ലോ. യുക്തിവാദികള്‍ പൂര്‍ണ്ണമായി ഒരു തവണ തെളിയിക്കട്ടെ. കൈപ്പള്ളി തന്ന ലിങ്കില്‍ ഒരു ടിവിക്കാരന്‍ ആ ജ്യോതി കത്തും തറ കാണിച്ചില്ലേ. അതുപോലെ ഒരു വീഡിയോ ജ്യോതി കത്തുന്ന സമയത്തും കാണണം എന്ന് ഒരു ആഗ്രഹം. എന്താ അത് ദുരാഗ്രഹം ആണെന്നാണോ പറഞ്ഞ് വരുന്നത്?

ആ വീഡിയോ ക്ലിപ്പ് ഇട്ട കൈപ്പള്ളിയ്ക്ക് നന്ദി. വളരെ വളരെ നന്ദി

Simi തന്ന ലിങ്കുകളും ഇന്‍ഫര്‍മേറ്റീവ്.

പിന്നെ ഇവിടെ വരുന്നോരോടൊക്കെ മറുമടിക്കാന്‍ ഡിങ്കന്‍ ആരാ. ഇവന് വേറേ പണി ഒന്നും ഇല്ലേ എന്ന് ഈ പൊസ്റ്റ് ഇട്ട കിരണ്‍ തൊമസിന് തോന്നുന്നു എങ്കില്‍ ഞാന്‍ ഇതൊടെ നിര്‍ത്താം.(സാധാരന ഓഫടിയാണ് അടിയന്റെ ദൌത്യം , ചിലപ്പോള്‍ മാത്രമേ ഇത്തരം സാഹസം കാണിക്കാറുള്ളൂ. അതും മനോനില, ജൊലിത്തിരക്ക്, ടൈപ്പ് ചെയ്യാനുള്ള സൌകര്യം എന്നിവ അനുസരിച്ചിരിക്കും)

ഞാന്‍ ഒരു യുക്തിവാദി അല്ല.
ഞാന്‍ അയ്യപ്പ ഭക്തനാണ് എന്നീ 2 കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയുന്നു.
സ്വാമിയേ ശരണം അയ്യപ്പ.

simy nazareth said...

ദാണ്ടെ മകരജ്യോതി തെളിയുന്ന യൂറ്റ്യൂബ് വീഡിയോ.

http://www.youtube.com/watch?v=dXGqpPH7Nfk

ഇന്നാ ഒന്നൂടെ

http://www.youtube.com/watch?v=legH7DDmrIc&mode=related&search=

ഭൂതഗണങ്ങളും ദേവതകളുമാണ് മകരജ്യോതി തെളിയിക്കുന്നു എന്നാണ് സങ്കല്‍പ്പം എന്നാണ് കൈരളി റ്റി.വി. പറയുന്നത് :(

Unknown said...

പരുന്തിന്റെ കാര്യം എനിക്കും അറിയില്ല ഡിങ്കാ. ഒരു വര്‍ഷം ടിവിയില്‍ ലൈവ് കണ്ടപ്പോള്‍ ശരിക്കും പരുന്തിനെ കണ്ടത് ഓര്‍ക്കുന്നു. അതിന് ഇടമറുക് പറഞ്ഞ വിശദീകരണം എന്താണ് എന്ന് അറിയില്ല.സര്‍ക്കസ്സിലെ പോലെ പഠിപ്പിച്ച് വിടുന്നതാണ് എന്ന് ഓഫ് ഹാന്റായി പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്.

കുഞ്ഞന്‍ said...

ദില്‍ബാജീ..

മകരജ്വോതി ആനക്കാര്യമല്ലെങ്കില്‍ ശബരിമല എങ്ങിനെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവുമധികം ഭക്തന്മാര്‍ വരുന്ന ആരാധനാലയമായി മാറി?

വിശ്വാസികളുടെ മനശാന്തി നഷ്ടപ്പെടുത്തിയാല്‍ സര്‍ക്കാരിനൊ യുക്തിവാദിയ്ക്കൊ എന്തെങ്കിലും കിട്ടുമൊ? ( യുക്തിവാദിയ്ക്കു മനസാഫല്യമെങ്കിലും കിട്ടുമെന്നു പറയാമല്ലേ..)

ആണവ രഹസ്യം ചോര്‍ത്തിക്കൊടുത്തതിനു എത്രയൊ പേര്‍ പിടിക്കപ്പെട്ടിരിക്കുന്നു. കറന്‍സി പ്രിന്റിങ്ങിനെ വെല്ലുന്ന തരത്തില്‍ നോട്ടുകള്‍ അടിയ്ക്കുകയും അതു പിടിക്കപ്പെടുകയും ചെയ്യുന്നു.

എന്റെ സംശയമതല്ലാ,മകരജ്വോതി പ്രത്യഷ്യപ്പെടുവാന്‍ തുടങ്ങിയിട്ടു ഒരു പാടുകാലമായി. ഇത്രയും കാലം സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ആളുകളാണു ജ്വോതിക്കു പിന്നിലെങ്കില്‍, അവര്‍ നമ്മളുടെ കൂട്ടുകാരനൊ, ചേട്ടനൊ,അമ്മാവനൊ, അമ്മായിയച്ഛനൊ ആരങ്കിലുമായിരിക്കില്ലേ.. അങ്ങിനെയാണെങ്കില്‍ ആ രഹസ്യം എന്തുകൊണ്ടു പ്രിയപ്പെട്ടവരോടു പറയുന്നില്ല. എല്ലാവരും ഇത്രയും കാലം രഹസ്യം സൂക്ഷിക്കാന്‍ കഴിവുള്ളവരാണൊ?

simy nazareth said...

here is a more researched version, though leaning towards rationalist's side.

http://en.wikipedia.org/wiki/Makara_Jyothi

The site lists about 5 references also.

Dinkan-ഡിങ്കന്‍ said...

ഡിയര്‍ കുഞ്ഞന്‍ ജീ
ഒരു ശബരിമലയില്‍ ഭക്തര്‍ വരുന്നത് ജ്യോതിനാളില്‍ മാത്രമാണെങ്കില്‍ താങ്കള്‍ പറഞ്ഞതിനൊട് ഞാനും യോജിക്കും എന്നാല്‍ ജ്യോതിയ്യില്ലാത്ത ദിവസവും അവിടെ ഭക്തരും, വിശ്വാസികളും ഒക്കെ വരുന്നുണ്ടല്ലോ. ഇനി, ശബരിമല രണ്ടാ‍മത്തെ അമ്പലം എന്ന് പറഞ്ഞല്ലോ. അപ്പോള്‍ ആദ്യത്തെ അല്ല, അല്ലെ? (അത് തിരുപ്പതിയാണെന്ന് ഡിങ്കന്‍ ഊഹിക്കട്ടെ, തെറ്റാണെങ്കില്‍ തിരുത്തുക) അപ്പോള്‍ ഒരു ജ്യോതിയും ഇല്ലാതെ തിരുപ്പതിയില്‍ പോകുന്നവരോ? അവര്‍ മണ്ടന്മാരാണൊ അത്ഫുതം ഇല്ലാത്ത അമ്പലങ്ങളില്‍ പോകാന്‍. കപാടാത്ഭുതങ്ങള്‍ തകര്‍ക്കണം എന്നാണ് പറയുന്നത്. അല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ എങ്കിലും ഉപയോഗിക്കരുതെന്നാണ് ഉന്നി ഉന്നി പറയുന്നത്

മരജ്യോതി വ്യാജമാണെന്ന് പലരും പറയുന്നതിന്റെ ലിങ്ക് ആണ് പലരും മുകളില്‍ തന്നിട്ടുള്ളത്. അതു കാണുകയും വായിക്കുകയ്യും ചെയ്യുക. ഇതില്‍ രഹസ്യം സൂക്ഷിക്കല്‍ ഒന്നും ഇല്ല. ഇതിപ്പോള്‍ ഒരു അര്‍ദ്ധരഹസ്യം ആണ്. ആ‍യതിനാല്‍ അതിന്റെ നിജസ്ഥിതി പുറത്ത് വരണമെന്നേ ഇവിടെ ഒരുവിഭാഗം പറഞ്ഞിട്ടുള്ളൂ.

ഓഫ്.ടൊ


ഞാന്‍ കുറെ നേരം അവിടെ നിന്നു. ജ്യോതീം വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല. ഞാന്‍ തിരികെ വരുമ്പോള്‍ ഒരാന

എന്നിട്ട് ?

ആന ഇവളെ കണ്ട് ഓടിക്കാണും.

ഇത് ഏത് സിനിമയിലെ എന്ന് പറയാമോ? ഇതിന്റെ യൂറ്റ്യ്യൂബ് ലിങ്ക് ഉണ്ടെങ്കില്‍ താ. സീരിയസായി സംസാരിച്ച് തലയ്ക്ക് വട്ടായി. ലേശം റിലാ‍ക്സാകട്ടെ

simy nazareth said...

എല്ലാം കഴിഞ്ഞപ്പൊ ഒരു സംശയം ബാക്കി.

ഈ യുക്തിവാദികളു 81-ല്‍ എടുത്തു എന്നുപറയുന്ന ഫോട്ടോ എന്താ സ്കാന്‍ ചെയ്ത് നെറ്റില്‍ ഇടാത്തത്? ഇവന്മാരുടെ കയ്യില്‍ ഫോട്ടോ ഉണ്ടെന്ന് ഇംഗ്ലീഷ് പീഡിയയിലെ http://en.wikipedia.org/wiki/Talk:Makara_Jyothi താള് പറയുന്നു.

Some of the rationalist activists from Kerala (such as Dhanuvachapuram Sukumaran, A.V.Jose etc) do possess the photographs they had taken when they went to Ponnambalamedu in 1981. Indian Atheist Publishers, New Delhi too seems to have in their posession some of those photographs.

ബ്ലോഗിലിടാന്‍ വയ്യെങ്കിലും അവരുടെ സൈറ്റിലെങ്കിലും ഇട്ടൂടേ.. വീണ്ടും വീണ്ടും ഫോട്ടോ എടുക്കാന്‍ പോവുന്നതിനു പകരം..

Unknown said...

കുഞ്ഞന്‍ മാഷേ,
മകരജ്യോതി ഭക്തര്‍ക്ക് ആനക്കാര്യം തന്നെയാണ്. അതല്ലല്ലോ ഞാന്‍ പറഞ്ഞത്. സാറ്റലൈറ്റ് ഇമേജറി എന്ത് കൊണ്ട് ആരും ഉപയോഗിക്കുന്നില്ല എന്ന ചോദ്യത്തിനാണ് അത് പറഞ്ഞത്. ഡിങ്കന്‍ പറഞ്ഞത് പോലെ അത് ഉഅപ്യോഗിക്കാനുള്ള കഴിവോ സൌകര്യമോ ഇല്ലാത്തത് കൊണ്ട് യുക്തിവാദികള്‍ ചെയ്യുന്നില്ല, പൊതുജനങ്ങള്‍ക്ക് പ്രാപ്യമല്ലാത്ത ഈ സൌകര്യം കേന്ദ്ര സര്‍ക്കാരിന്റെ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. കാലാവസ്ഥാ നിരീക്ഷണാ വകുപ്പ്, ജിയോളജി, ഐഎസ് ആര്‍ ഓ, പ്രതിരോധ മത്രാലയം തുടങ്ങിയ ചിലര്‍. അവര്‍ക്ക് മകരജ്യോതി എന്നത് ശ്രദ്ധചെലുത്താന്‍ മാത്രം ആനക്കാര്യം ആയിരിക്കില്ല എന്നാണ് പറഞ്ഞത്.(എന്റെ ഊഹം മാത്രമാണ്. അവരുടെ ഉദ്ദേശലക്ഷ്യാങളില്‍ മകരജ്യോതി എന്ന പ്രതിഭാസം പെടില്ല എന്നുള്ളത്)

ആണവ രഹസ്യം ചോര്‍ത്തിക്കൊടുത്തതിനു എത്രയൊ പേര്‍ പിടിക്കപ്പെട്ടിരിക്കുന്നു. കറന്‍സി പ്രിന്റിങ്ങിനെ വെല്ലുന്ന തരത്തില്‍ നോട്ടുകള്‍ അടിയ്ക്കുകയും അതു പിടിക്കപ്പെടുകയും ചെയ്യുന്നു.

ഈ പറഞ്ഞതിന്റെ യുക്തി മനസ്സിലായില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ രഹസ്യം സൂക്ഷിയ്ക്കാന്‍ കെല്‍പ്പുള്‍ലവരല്ല എന്നോ അതോ അവര്‍ വെളിപ്പെടുത്തും എന്ന് നമ്മള്‍ പ്രതീക്ഷിയ്ക്കണമെന്നോ?

രഹസ്യം എന്തോ ആയിക്കോട്ടെ. അത് ഒന്ന് പോയി നോക്കാന്‍ ഭരണഘടന ‍അനുവദിക്കുന്ന സ്വാതന്ത്ര്യം പ്രയോഗിയ്ക്കാന്‍ സര്‍ക്കാര്‍ അനുവദിയ്ക്കാത്തതെന്തേ എന്നാണല്ലോ പോസ്റ്റിലെ ചോദ്യം. ആരും മകരവിളക്ക് പ്രഹസനമാണ് എന്ന് പ്രഖ്യാപിച്ചിട്ടല്ല പോകുന്നത്. ചിലപ്പോള്‍ ഡിങ്കന്‍ പറഞ്ഞത് പോലെ സ്വയം ഭൂ ആണ് എന്ന് തന്നെ തെളിഞ്ഞാലോ? അത് നോക്കാന്‍ സമ്മതിയ്ക്കാതെ അങ്ങോട്ട് പോകണം എന്ന് ചിന്തിയ്ക്കേണ്ട കാര്യമെന്താണ്? സര്‍ക്കാരിന് എന്ത് കിട്ടും എന്നൊക്കെ പറയുന്നത് അസഹിഷ്ണുതയ്ം വികാരം കൊള്ളലുമാണ് എന്നേ ഞാന്‍ പറയൂ.

എനിക്ക് ഒരു കൌതുകത്തിന് എന്താ അവിടെ സംഭവം എന്ന് പോയി നോക്കണം എന്ന് കരുതുക. യാതൊരു സര്‍ക്കാര്‍ നിയന്ത്രണവുമില്ല അവിടെ പ്രവേശിക്കുന്നതിന് എന്നിരിക്കേ പോയി നോക്കരുത് എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം?

Unknown said...

സിമി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നമ്മുടെ ചര്‍ച്ചയുടെ ഗതി പുതിയ തലത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയാണ് തന്നിരിക്കുന്നത്. മാത്രമല്ല ഈ പോസ്റ്റ് തന്നെ ഒരു ചരിത്രരേഖയായി മാറാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. അതായത് മംഗളം വാര്‍ത്ത പ്രകാരം യുക്തിവാദികള്‍ക്ക് പോലീസ് സംരക്ഷണം ലഭിക്കാന്‍ സാധ്യതയില്ല. മാത്രമല്ല പ്രസ്തുത സ്ഥലത്ത് അവര്‍ക്ക് എത്തിപ്പെടാനും കഴിയില്ല. അത് കൊണ്ട് യുക്തിവാദികള്‍ എന്തിന് ഇങ്ങിനെ കഷ്ടപ്പെടണം ? NDTV റിപ്പോര്‍ട്ട് പ്രകാരം , 1999 ല്‍ മകരജ്യോതി ദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 52 ഭക്തന്മാര്‍ മരണപ്പെട്ട സംഭവം ബോധപൂര്‍വ്വമായ നരഹത്യയുടെ ഗണത്തില്‍ തീര്‍ച്ചയായും പെടും. അതിനാല്‍ അന്ന് മകരവിളക്ക് കത്തിച്ചവര്‍ക്കെതിരെയും , കെ.എസ്.ഇ.ബി ക്കെതിരെയും, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദികള്‍ക്ക് ഒരു പൊതുതാല്പര്യ ഹരജി കോടതിയില്‍ സമര്‍പ്പിക്കാവുന്നതാണ്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വര്‍ഗ്ഗീസ് വധക്കേസ് ഈയടുത്ത കാലത്ത് സജീവമായില്ലേ ? തീര്‍ച്ചയായും ഇങ്ങിനെയൊരു കേസ് വന്നാല്‍ അത് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാകും. പാവപ്പെട്ട ഭക്തന്മാര്‍ ഒരു കൊടിയ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. ഈ പോസ്റ്റിന്റെ ലിങ്ക് ശ്രീ . കലാനാഥന് നല്‍കണമെന്ന് ഞാന്‍ കിരണ്‍ തോമസ്സിനോട് ആവശ്യപ്പെടുന്നു.

Dinkan-ഡിങ്കന്‍ said...

പ്രിയപ്പെട്ട സുകുമാരന്‍ ചേട്ടാ,

ഇപ്പോള്‍ നമ്മള്‍ ശരിയായ മൂഡിലേയ്ക്ക് വന്നെന്ന് എനിക്ക് തോന്നുന്നു. (എന്റെ വിടുവായത്തങ്ങള്‍ ക്ഷമിക്കുക)

Devasnom Minister G Sudhakaran says, "nobody has examined it, government never inquired into it, we are not planning to inquire into that because that is related to the faith of devotees for hundreds of years. As far as the temple is concerned as far as the belief is concerned it is not good for the government to inquire " Sudhakaran said

എന്ന മന്ത്രി സുധാകരന്റെ പ്രസ്ഥാവന കാണുക. ഗവണ്മെന്റ് ഇടപെടില്ല, ഗവണ്മെന്റ് ഇടപെടില്ല എന്ന് അദ്ദേഹം പറയുന്നു. ശരി ഗവണ്മെന്റ് ഇടപെടണ്ട. അത്രയെങ്കിലും ചെയ്യാമോ ഗവണ്മെന്റിന്. അതായത് ഗവണ്മെന്റില്‍ ഉളപ്പെടുന്ന ഫോറെസ്റ്റ്/കെ‌എസ്‌ഇ‌ബി/പ്രസാര്‍ഭാരതി(കേന്ദ്ര ഗവ.)/ദേവസ്വം/പോലീസ് എന്നിവയിലുള്ളവ്വര്‍ മനപ്പൂര്‍വ്വം ഇതില്‍ ഇടപെടരുത്. അതായത് ജ്യോതി കത്തിക്കാനോ, തെറ്റാണെന്ന് തെളിയിക്കാനോ ഇവര്‍ ശ്രമിക്കരുത്. കഴിയുമോ? എന്നിട്ടും ജ്യോതി കത്തുന്നുവോ എന്ന് നമുക്കൊന്ന് നോക്കാമല്ലോ, അല്ലെ?

99ലെ അപകടത്തില്‍, പൊന്നമ്പല മേട്ടില്‍ ജനങ്ങളെ തടയുന്ന പോലീസ് മണ്ണൂറപ്പില്ലാത്ത സ്ഥലത്ത് നിന്ന് ജനങ്ങളെ തടഞ്ഞിരുന്നു എങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നു എന്ന് ഡിങ്കന്‍ മുകളിലെ കമെന്‍റ്റ് ബഹളത്തില്‍ എവിടെയോ പറഞ്ഞിട്ടുണ്ട്.

മാത്രമല്ല നമ്മുടെ ചാനലുകളും, പ്രസാര്‍ഭാരതിയുടെ കീഴില്‍ വരുന്ന ദൂരദര്‍ശന്‍ പോലും ജ്യോതി കത്തുന്ന സമയത്ത് “ദേവകളും, മഹര്‍ഷികളും തെളിയിക്കും മകരജ്യോതിയിതാ ദൃശ്യമായിരിക്കുന്നു” എന്ന് കമെന്ററി നടത്തുകയും, ശരണം വിളിക്കുകയും ചെയ്യുന്നു. അപ്പോള്‍ തെറ്റായ വിവരം പ്രക്ഷേപണം ചെയ്യുന്നു എന്നതിന് ഇവരെയും പ്രതി ചേര്‍ക്കേണ്ടെ?
(സംശയം ആണ് ട്ടോ. എന്നെ തല്ലാന്‍ വരണ്ട)

ഈ ചര്‍ച്ച കൊണ്ട് എന്തെങ്കിലും പ്രയൊജനം ഉണ്ടെങ്കില്‍ ഡിങ്കന് പെരുത്ത് പെരുത്ത് സന്തോഷം :)

Mr. K# said...

ഡിങ്കന്‍ ചേട്ടാ, ഈ ചര്‍ച്ച കഴിയുമ്പോള്‍ നമുക്ക് അമ്പലത്തില്‍ നിലവിളക്ക് കത്തിക്കുന്നതു കൊണ്ടും ചുറ്റുവിളക്ക് നടത്തുന്നതു കൊണ്ടും വരുന്ന പരിസരമലിനീകരണത്തെക്കുറിച്ചും ധനവ്യയത്തെക്കുറിച്ചും ഒരു ചര്‍ച്ച നടത്താം കേട്ടോ.

ഒരു സര്‍ക്കാര്‍ ഉദ്യ്യോഗസ്ഥന്‍ തന്ത്രിയോടു ചോദിച്ച ചോദ്യം കേള്‍ക്കണേ “ഗണപതിയുടെ നാളെന്താണെന്ന്”. ഗണപതി ഉണ്ടെന്നു വല്ല തെളിവും ഉണ്ടോ? ആനയുടെ തല ഒരു മനുഷ്യനു വെച്ചുപിടിപ്പിക്കുക!!! വെറും അന്ധവിശ്വാസം. ഒക്കെ നമുക്ക് പൊളിച്ചടുക്കണം.

Vanaja said...

ദൈവവിശ്വാസമോ യുക്തിവാദമോ എന്തു കുന്തമെങ്കിലുമാവട്ടെ, സത്യം തെളിയിക്കപ്പെടട്ടെ( അല്ലെങ്കിലും സത്യം എന്നെങ്കിലും പറത്തു വരുമെന്നാണല്ലോ പ്രണാമം)

ശബരിമലയിലെ ഭണ്ടാരപ്പെട്ടിയില്‍ വീഴുന്ന പണത്തിണ്റ്റെ മുക്കാല്‍ ഭാഗവും ( കണക്കില്‍ കയറി പിടിക്കല്ലേ, പഠിച്ച വിഷയം കണക്കാണെങ്കിലും തെളിവു തരാന്‍ പറഞ്ഞാല്‍ തെണ്ടി പോകും. ചുമ്മാ ഒരടി അടിച്ചതാ)മകരജ്യോതിയുടെ യാഥര്‍ത്യം മനസ്സിലാക്കികൊണ്ടുതന്നെ മല കയറുന്ന മയാളികളൂടേതല്ല. അയ്യപ്പന്‍ കാട്ടുന്ന ദിവ്യാത്ഭുതം കണ്ടു സായൂജ്യമടയാന്‍ വരുന്ന ഇതര സംസ്ഥാനകാരുടേതാണ്‍. ( ഇനി അവര്‍ക്കും യാഥാര്‍ത്ഥ്യം അറിയുമോ എന്തോ? എങ്കിലും പ്രശ്നമില്ല, എല്ലാവര്‍ക്കും അറിയാവുന്ന കാര്യം. അപ്പോള്‍ തെളിവുകളോടെ ഇക്കാര്യം പൂറത്തു വന്നാലും ആരും ഞെട്ടാന്‍ പോകുന്നില്ല. പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാനും പോകുന്നില്ല. വേണമെങ്കില്‍ ജ്യോതി തുടര്‍ന്നും നടക്കട്ടെ. ഒരു പ്രശ്നവുമില്ല. എല്ലാവരും ഖുശി.) അതില്‍ തന്നെ ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവനും ഇതിനുവേണ്ടി മാറ്റിവച്ച്‌ തികഞ്ഞ വിശ്വാസത്തോടേ ജ്യോതി കാണാന്‍ വരുന്നവരും ഉണ്ട്‌. അവരുടെ പണവും (ഇതും ഒരുതരം ചൂഷണം തന്നെയല്ലേ? അപ്പോള്‍.......രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന വാദം ഇവിടെയും ബാധകം) ഈ ഭണ്ടാരപ്പെട്ടിയില്‍ വീഴുന്നുണ്ട്‌. ഈശ്വരാ...

സത്യം പൂറത്തു വരാന്‍ അയ്യപ്പന്‍ സഹായിക്കട്ടെ.

BTW (Jose Prakash style)
Dinakan, I salute You!

Unknown said...

കുതിരവട്ടനളിയാ,
ഇവിടെ വിശ്വാസത്തെ മൊത്തം പൊളിച്ചടുക്കി നിരപ്പാക്കാനുള്ള ആഹ്വാനമാണോ നടന്നത്? അങ്ങനെ തോന്നീയോ? അയ്യപ്പന് സര്‍ക്കാരിന്റെ ന്ികുതിപ്പണം കത്തിച്ച് കാണിക്കുന്ന ജ്യോ‍ാതി വേണമോ ചൈതന്യം കൂട്ടാന്‍? അത് എന്തോ ആയിക്കോട്ടെ പമ്പ്‍ാവാസനെ ഒന്ന് കണ്ട് നിര്‍വൃതിയ്ടയാന്‍ അചഞ്ചലമായ ഭക്തിയോടെ മല കയറുന്ന ഒരു നിര്‍മല ഭക്തനെ വനഞ്ിയ്ക്കുന്നുണ്ടെങ്കില്‍ അതിനെ തടയാന്‍ ശ്രമിയ്ക്കുന്നത് വിശ്വാസത്തെ തകര്‍ക്കല്‍ ആണോ? അയ്യപ്പന്റെ പേരില്‍ ഈ പൊട്ടീസ് കാണിക്കുന്നതല്ലേ ഭക്തിയെ മലിനമാക്കുന്നത്?

യുക്തിവാദികള്‍ ആചാരങ്ങളെ എതിര്‍ക്കുന്നു എന്ന ജെനറലൈസ്ഡ് വികാരമാണെനങ്ില്‍ എനിക്കൊന്നും പറയാനില്ല. മകരജ്യോതി മനുഷ്യനിര്‍മ്മിതമാണ് എന്ന് അറിഞ്ഞ് കൊണ്ട് അത് പുറത്ത് പറയാതെ പ്രാര്‍ത്ഥീയ്ക്കാം എന്നുള്ളത് കപട ഭക്തിയാണ്. എനിയ്ക്ക് അതിനെ ന്യായീകരിക്കാന്‍ കഴിയില്ല.

Mr. K# said...

യുക്തികൊണ്ടളന്നാല്‍ വിശ്വാസം ബാക്കി കാണില്ല. അഥവാ അളക്കണമെങ്കില്‍ എല്ലാം അളക്കണം. ഭക്തിയുടെ ഈ കൂട്ടു കച്ചവടത്തില്‍ കേരളസര്‍ക്കാരിനും പങ്ക്. ഛെ നാണക്കേട്.

പിന്നെ നികുതിപ്പണം കൊണ്ട് ദീപം തെളിയിക്കുന്നതിനെക്കുറിച്ച്. ഈ പങ്കു കച്ചവടത്തില്‍ നിന്നും സര്‍ക്കാരിനു ലഭിക്കുന്ന ലാഭത്തിന്റെ ആയിരത്തിലൊരംശം വരുമോ ദീപം തെളിയിക്കുന്നതിന്റെ ചിലവ്(സര്‍ക്കാരാണ് ദീപം തെളിയിക്കുന്നതെങ്കില്‍). ഈ പങ്കു കച്ചവടമാണ് ആദ്യം നിര്‍ത്തേണ്ടത്. അയ്യപ്പദാസന്റെ പണം എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നത് സര്‍ക്കാര്‍. എന്തൊരു വിരൊധാഭാസം! എന്താ ദില്‍ബാ, അയ്യപ്പദാസന്റെ പണമിങ്ങു പോന്നോട്ടെ, എന്താ ചെയ്യേണ്ടതെന്നു ഞങ്ങള്‍ തീരുമാനിക്കും എന്നാകണോ സര്‍ക്കാരിന്റെ നിലപാട്?

Unknown said...

എന്താ ദില്‍ബാ, അയ്യപ്പദാസന്റെ പണമിങ്ങു പോന്നോട്ടെ, എന്താ ചെയ്യേണ്ടതെന്നു ഞങ്ങള്‍ തീരുമാനിക്കും എന്നാകണോ സര്‍ക്കാരിന്റെ നിലപാട്?


ഇതല്ലെ മാഷെ ഞാനും ചോദിച്ചത്? സര്‍ക്കാര്‍ എന്തിന് ഈ പ്രഹസനം കാണിക്കുന്നു? സര്‍ക്കാരിന് ഇതീല്‍ എന്ത് കാര്യം? അതാണല്ലൊ നമ്മുടെ ചര്‍ച്ച.

Unknown said...

സര്‍ക്കാരിനു ലഭിക്കുന്ന ലാഭത്തിന്റെ ആയിരത്തിലൊരംശം വരുമോ ദീപം തെളിയിക്കുന്നതിന്റെ ചിലവ്(സര്‍ക്കാരാണ് ദീപം തെളിയിക്കുന്നതെങ്കില്‍).

ഇവിടെ പണത്തിന്റെ കണക്കാണോ പ്രധാനം അതോ സര്‍ക്കാര്‍ ഇതില്‍ പങ്കെടുക്കുന്നു എന്നതാണോ പ്രധാനം? സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ കഞ്ചാവ് ബീദി വിറ്റാല്‍ അതില്‍ നിന്ന് കിട്ടുന്ന വരുമാനം എത്ര തുഛമാണ് എന്ന് കണക്ക് കൂട്ടുമോ അതോ സര്‍ക്കാര്‍ കഞ്ചാവ് ബീഡി വില്‍ക്കുന്നു എന്ന് പറയുമോ? ഏതാണ് പ്രധാനം?

Unknown said...
This comment has been removed by the author.
Mr. K# said...

“ഇതല്ലെ മാഷെ ഞാനും ചോദിച്ചത്? സര്‍ക്കാര്‍ എന്തിന് ഈ പ്രഹസനം കാണിക്കുന്നു? സര്‍ക്കാരിന് ഇതീല്‍ എന്ത് കാര്യം? അതാണല്ലൊ നമ്മുടെ ചര്‍ച്ച.“

ശരി അപ്പോള്‍ നികുതിപ്പണം കൊണ്ടല്ലാ ഈ പരിപാടി നടക്കുന്നത് എന്നു ദില്‍ബന്‍ സമ്മതിച്ചൂ എന്ന് കരുതാമല്ലോ.

ഇനി നമുക്ക് ബാക്കി കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാം, കാട്ടില്‍ ഒരല്പം കര്‍പ്പൂരം കത്തിക്ക്കുന്നതു കൊണ്ട് ആര്‍ക്കാ ദോഷം. പാവം അയ്യപ്പഭക്തന്മാരുടെ വിശ്വാസം എന്തിനു ചോദ്യം ചെയ്യണം?

Dinkan-ഡിങ്കന്‍ said...

പ്രിയ കുതിരവട്ടാ,
ഈ ചര്‍ച്ച ഒരുമാതിരി നല്ല നിലയില്‍ നീങ്ങുവാണ് എന്നാണ് തോന്നുന്നത്.(ഞാനിടയ്ക്ക് ഓഫടിച്ച് കൂട്ടുന്നുന്റെങ്കിലും :) ) ആയതിനാല്‍ ഇപ്പോള്‍ താങ്കള്‍ സംസാരിക്കുന്നത് വികാരത്തിന്റെ ഭാഷയില്‍ അല്ലേ എന്നൊരു സംശയം.

ഞാന്‍ ആദ്യമേ പറഞ്ഞു ഇവിടെ “നിലവിളക്കല്ല” “മകര വിളക്കാണ്“ വിഷയം എന്ന്. നിറമാലയും ചുറ്റുവിളക്കും പരിസരമലിനീകരണവും ഒക്കെ ഇവിടെ കൊണ്ട് വന്ന് ചര്‍ച്ചയെ ആകെ വഴി തെറ്റിക്കാനാണെങ്കില്‍ മുകളില്‍ ഞാന്‍ ഇട്ട കമെന്റുകള്‍ എല്ലാം ഡിലീറ്റ് ചെയ്ത് ഞാന്‍ ഈ വിഷയത്തില്‍ നിന്ന് ഊരും . അല്ല വിഷയത്തില്‍ ഊന്നിയാണ് എങ്കില്‍ ഇതില്‍ സമയം ചിലവഴിക്കാന്‍ തയ്യാറാണ്. പലരും ഇവിടെ തപ്പുകയും, തിരയുകയും, ലിങ്കുകളും പഴ ഇന്‍ഫര്‍മേഷനും ഒക്കെ സംഭാവന ചെയ്യുമ്പോള്‍ ഇത്തരത്തില്‍ വികാരപരം ആയി പ്രകടനം ആയാല്‍ ചര്‍ച്ച വഴി തെറ്റും

വേണേല്‍ എനിക്ക് തന്നെ “പ്രകൃതി സ്നേഹി” എന്നൊരു അനോണി ഐഡിയില്‍ വന്ന് “ശബരി മലയില്‍ ശരം കുത്തിയില്‍ അസ്ത്രം തറയ്ക്കുന്നത് ആ വൃക്ഷത്തിന് കേടുണ്ടാക്കും. പരിസ്ഥിതി വാദികള്‍ ഇതിനെ എതിര്‍ക്കണം. അപ്പാച്ചി മേട്ടില്‍ ഉണ്ട എറിയുന്നവരേ, നിങ്ങള്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ഒരു നേരം അന്നം വാങ്ങി കൊടുക്കൂ, ഉണ്ടെ എറിയല്‍ നിര്‍ത്തൂ.“ എന്നൊരു കമെന്റ് ഇടാം, അപ്പോള്‍ ചര്‍ച്ച ആ വഴിയ്ക്ക് പോകും. ഇവിടെ വിഷയം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുര്‍വിനൊയോഗം, കപടാശയ പ്രചരണം സര്‍ക്കാര്‍ സഹായത്തൊടെ നടത്തല്‍, അതിനെ ചൊദ്യം ചെയ്യുന്നവരെ സര്‍ക്കാര്‍ പോലീസ് സേന തന്നെ തല്ലിച്ചതയ്ക്കുക എന്നിവയാണ്.

അയ്യപ്പന് സര്‍ക്കാരിന്റെ ന്ികുതിപ്പണം കത്തിച്ച് കാണിക്കുന്ന ജ്യോ‍ാതി വേണമോ ചൈതന്യം കൂട്ടാന്‍? അത് എന്തോ ആയിക്കോട്ടെ ആ ചൈതന്യം കൂട്ടല്‍ വേണ്ട എന്നാണ് ഡിങ്കന്റേയും അഭിപ്രായം. എന്നാല്‍
അത് എന്തോ ആയിക്കോട്ടെ എന്ന് താങ്കള്‍ പറഞ്ഞതിനെ നല്ല മലയാളത്തില്‍ <> തമസ്ക്കരണം<> എന്ന് പറയും. അതായത് “ഗ്ലക്” എന്ന് ഒരു വിഴുങ്ങല്‍. എന്തിനാ അങ്ങിനെ ഒരു വിഴുങ്ങള്‍. ചുമ്മാ ചവച്ചരച്ച് ഇറക്കൂന്നേ, എന്നാലല്ലേ രുചിയില്‍ കയ്പ്പാണൊ, മധുരമാണൊ, ചവര്‍പ്പാണൊ എന്ന് അറിയാനാക്കൂ. അല്ലാതെ നിരുത്തരവാദിത്വപരം ആയി “എന്തൊ ആയ്ക്കോട്ടെ” എന്ന് പറയുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല.

പിന്നെ നികുതിപ്പണം കൊണ്ട് ദീപം തെളിയിക്കുന്നതിനെക്കുറിച്ച്. ഈ പങ്കു കച്ചവടത്തില്‍ നിന്നും സര്‍ക്കാരിനു ലഭിക്കുന്ന ലാഭത്തിന്റെ ആയിരത്തിലൊരംശം വരുമോ ദീപം തെളിയിക്കുന്നതിന്റെ ചിലവ് കുതിരവട്ടാ , കരം അടയ്ക്കുന്ന പണം എന്ന് ഞാന്‍ ഉദ്ദേശിച്ചത് ഡിങ്കന്‍ കരം അടയ്ക്കുന്ന 75രൂപാ 45 പൈസ എന്നല്ല. അതായത് സര്‍ക്കാരിന് പലവിധത്തില്‍ ധനാഗമം ഉണ്ട്. അതില്‍ എന്റെ 75രൂപാ 45 പൈസയും ചെലുന്നു. ശബരിമലയിലെ പണവും ഡിങ്കന്റെ 75രൂപാ 45 പൈസയും ചേര്‍ന്നതായി പിന്നെ സര്‍ക്കാരിന്റെ കാശ്. സര്‍ക്കാര്‍ കാശാണെങ്കില്‍ പൌരന്‍ ആയ എനിക്ക് അഭിപ്രായിക്കം. അല്ലാതെ അവിടെ ജ്യോതി കത്തിക്കാന്‍ മലയില്‍ നടവരവ്മതി എന്ന് എനിക്കും അറിയാം. ദേവസ്വത്തില്‍ സര്‍ക്കാരിന് നിയന്ത്രണം ഉള്ളിടത്തൊളം കാലം സര്‍ക്കാര്‍ കപടവിശ്വാസം തുടരാനായി ധനം, സംവിധാനങ്ങള്‍,ജീവനക്കാര്‍ എന്നിവരെ ദുരുപയോഗം ചെയ്യരുത് എന്നേ പറയുന്നുള്ളൂ. അല്ലാതെ അതിനെ ചോദ്യം ചെയ്യാന്‍ ഡിങ്കന്‍ പുറപ്പെട്ടാം “ഇതാ നിന്റെ 75രൂപാ 45 പൈസ, ഇനി നീ മിണ്ടരുത്” എന്ന് പറയുന്നത് മുടന്തന്‍ ന്യായം ആണ്. ഞാന്‍ മുന്നേ പറഞ്ഞല്ലോ ഇത് ഒരു മത സംഘടനയോ , കണ്‍സൊര്‍ഷ്യമോ നടത്തുന്നതാണെങ്കില്‍ നമുക്ക് മിണ്ടാതിരിക്കാമായിരുന്നു. സര്‍ക്കാര്‍ ഇതില്‍ ഇടപെടുന്നു എന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്.

അളന്നാല്‍ വിശ്വാസം ബാക്കി കാണില്ല. അഥവാ അളക്കണമെങ്കില്‍ എല്ലാം അളക്കണം. ഇതിന് ആദ്യം മറുപടി പറഞ്ഞിട്ടുണ്ട്. മാനവസംസ്കൃതി വിശ്വാസം ബിംബാരാധന പേഗനിസം എന്നിവയല്ല തല്‍ക്കാലം നമ്മുടെ ചര്‍ച്ച. ഇനി അതാണെങ്കില്‍ അതില്‍ ഊന്നി പറയൂ നമുക്ക് അതും അങ്ങ്ട് ചര്‍ച്ചില്‍ ബ്രദേര്‍സ് ആക്കാം.

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടും, കടല് കടക്കാന്‍ പേടിച്ച മനുഷ്യന്‍ ബഹിരാകാശത്ത് പൊയിട്ടും നമ്മളില്‍ ദൈവ വിശ്വാസം നിലനില്‍ക്കുന്നുണ്ടല്ലോ, ആയതിനാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞാല്‍ വിശ്വാസസംഹിതകള്‍ അപ്പാടെ പൊളിഞ്ഞ് തലയില്‍ വീഴും എന്ന് കരുതുന്നത് പര്‍വ്വതീകരണം മാത്രമാണെന്നേ പറയാനുള്ളൂ. ഇത് തെളിഞ്ഞാലും ഇല്ലെങ്കിലും ശബരിമലയും, വിശ്വാസവും കാണും. പക്ഷേ തെളിഞ്ഞാല്‍ കുറച്ചൂടെ മാലിന്യ/കാപട്യ മുക്തമായ പാത നമുക്ക് ലഭിക്കും

Mr. K# said...

ഡിങ്കാ, ഓഫടി നല്ലതു തന്നെ. പക്ഷെ ഓഫ് പ്രത്യേകം ഒരു കമന്റായിടുന്നതാണ് നല്ലത്. കാര്യം പറഞ്ഞുകൊണ്ടുള്ള കമന്റിനിടയില്‍ ഓഫ് കേറ്റിയാല്‍ കഷ്ടപ്പെട്ടു പോകും വെറുതേ കമന്റീന്റെ നീളം കൂട്ടാം എന്നല്ലാതെ :-)

അല്ലാതെ അവിടെ ജ്യോതി കത്തിക്കാന്‍ മലയില്‍ നടവരവ്മതി എന്ന് എനിക്കും അറിയാം
ഇത്രയും പറഞ്ഞ നിലക്ക് നികുതിപ്പണത്തെക്കുറിച്ച് ഇനി പറയണ്ടാ. കൈയിട്ടു വാരേണ്ടവരൊക്കെ വാരിയിട്ടും മിച്ചമുള്ള അയ്യപ്പഭക്തന്റെ കാശു കൊണ്ടാണ് ദീപം തെളിക്കുന്നത്.

ആയതിനാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞാല്‍ വിശ്വാസസംഹിതകള്‍ അപ്പാടെ പൊളിഞ്ഞ് തലയില്‍ വീഴും എന്ന് കരുതുന്നത് പര്‍വ്വതീകരണം മാത്രമാണെന്നേ പറയാനുള്ളൂ

അപ്രകാരം ആരു പറഞ്ഞു. പക്ഷേ ഈ വിശ്വാസം തെറ്റാണെന്ന് തെളിയിച്ചിട്ട് ആര്‍ക്കെന്തു ഗുണം?

Unknown said...

കുതിരവട്ടന്‍ മാഷേ,
സര്‍ക്കാര്‍ നികുതിപ്പണം ഉപയോഗിച്ച് മകരവിളക്ക് കൊളുത്തുന്നു എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. താങ്കള്‍ വായിച്ചെടുത്തത് പോലെ നേരെ തിരിച്ചല്ല. എന്താണ് സര്‍‍ക്കാരിന് ഇവിടെ കാര്യം എന്നാണ് ഞാന്‍ ചോദിച്ചത്. അല്ലാതെ ഒരു കൂട്ടം അയ്യപ്പ ഭക്തന്മാരാണ് അമ്പലമെട്ടില്‍ വിളക്ക് കൊളുത്തുന്നത് എങ്കില്‍ എനിയ്ക്ക് യാതൊരു പ്രശ്നവുമില്ല അതില്‍.

അയ്യപ്പന്റെ നടവരവ്നം സര്‍ക്കാര്‍ എടുത്താല്‍ പിന്നെ അത് പൊതുഖജനാവിലെ പണമായി. മതെതര രാഷ്ട്രമായ ഭാരതത്തിന്റെ പൊതുമുതല്‍. അത് ഉപയൊഗിച്ച് പോലീസ്, വനം വകുപ്പ് മുതലായ സര്‍ക്കാര്‍ വകുപ്പുകളെ ഉപയോഗിച്ച് മകരവിളക്ക് നടത്തുന്നതിനോടാണ് എനിക്ക് പ്രധാനമായും എതിര്‍പ്പ്. അയ്യപ്പ ഭക്തന്മാര്‍ എന്ത് വിശ്വസിച്ചാലും എനിക്ക് വ്യക്തിപരമായി ഒരു അഭിപ്രായവുമില്ല.

Unknown said...

ആര്‍ക്കെന്താണ് ഈ വിശ്വാസത്തെ തകര്‍ക്കുന്നത് കൊണ്ട് ഗുണം എന്നാണ് കുതിരവട്ടന്‍് ചോദിക്കുന്നത്. ഈ പോസ്റ്റ് ചോദിക്കുന്ന പ്രധാന ചോദ്യം മകരവിളക്ക് ശരിയാണോ തെറ്റാണോ എന്നല്ലല്ലൊ. യുക്തിവാദികള്‍ ഇന്ത്യന്‍ പൌരന്മാരാണ്. അവര്‍ അയ്യപ്പനില്‍ വിശ്വസിക്കുന്നില്ല, അതിന് അവര്‍ക്ക് അവകാശമുണ്ടല്ലോ. അവര്‍ അത് തെളിയിക്കാന്‍ അഗ്രഹിക്കുന്നു, അതും തെറ്റല്ലല്ലോ. എന്തിന് എന്നത് അവര്‍ ആരോടും ബോധിപ്പിയ്ക്കണമെന്നില്ല എങ്കിലും അവരുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിയ്ക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്.

മകരവിളക്ക് എന്ന സംഭവം സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന പ്രഹസനമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു, അതും തെറ്റല്ലല്ലോ? പൊന്നമ്പലമേട് എന്ന സ്ഥലം സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുവാദവും സംരക്ഷണവും ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടല്ലേ ചര്‍ച്ചയുടെ കാതല്‍?

എന്ത് ഗുണം കിട്ടാനാണ് യുക്തിവാദികള്‍ വിശ്വാസങ്ങള്‍ തകര്‍ക്കുന്നത് എന്ന് അവരോട് തന്നെ ചോദിക്കണം. പക്ഷെ അവര്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നിടത്തോളം അവരെ തടയാന്‍ അവകാശമില്ല എന്നാണ് ഞാനും ഡിങ്കനും പറയുന്നത്. എന്താണ് ഗുണം എന്ന് സത്യമായും എനിക്കറിയില്ല കുതിരവട്ടാ.

Dinkan-ഡിങ്കന്‍ said...

ഡിയര്‍ കുതിരവട്ടന്‍,
കുതിരവട്ടന്‍ വോട്ടവകാശം ഉള്ളവനാണല്ലോ. .നികുതിപ്പണത്തിനെ കുറിച്ച് വളരെ തെറ്റായും ബാലിശം ആയും ആണ് താങ്കള്‍ ഇവിടെ പ്രതികരിച്ചത്. നികുതിപ്പണം എന്ന് ഞാന്‍ ഉദ്ദേശിച്ചത് 75രൂ 45 പൈസ അല്ലെന്ന് ഞാന്‍ മുന്നേ വ്യക്തമാക്കി കഴിഞ്ഞു. ഒരു ഉദാഹരണം പറയട്ടെ, ഒരു മന്ത്രി ഒരു വര്‍ഷം കൊണ്ട് 5കോടി രൂപാ കുംഭകൊണം/അഴിമthi നടത്തി എന്ന് കരുതുക, കുതിരവട്ടന്‍ ആകെ സര്‍ക്കാരില്‍ കരം അടച്ചത് 150 രൂപ മാത്രം. അപ്പോള്‍ ബാക്കി 49999850 രൂപ കുതിരവട്ടന്റെ അല്ല എന്ന് കരുതി മിണ്ടാതിരിക്കണം എന്നാണൊ പറയുന്നത്. ഇതിനെ ഡിങ്കന്‍ ബാലിശം എന്നേ പറയൂ. ഇതില്‍ കൂടുതല്‍ ഒരു വാക്ക് പെട്ടെന്ന് കിട്ടുന്നില്ല. വികാരം വിട്ട് വിവേചനത്തൊടെ കാര്യങ്ങളെ മനസിലാക്കൂ സുഹൃത്തേ. അപ്പോള്‍ താങ്കള്‍ക്കും മനസിലാകും.

ഇത്രയും പറഞ്ഞ നിലക്ക് നികുതിപ്പണത്തെക്കുറിച്ച് ഇനി പറയണ്ടാ. കൈയിട്ടു വാരേണ്ടവരൊക്കെ വാരിയിട്ടും മിച്ചമുള്ള അയ്യപ്പഭക്തന്റെ കാശു കൊണ്ടാണ് ദീപം തെളിക്കുന്നത്.
ദീപം തെളിയിക്കരുതെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ. പറഞ്ഞാല്‍ ഡിങ്കന്‍ അവന്റെ കൂമ്പിടിച്ച് വാട്ടും. ദീപം തെളിയിക്കണം, ദീപം ഇനിയും തെളിയിക്കണം. പക്ഷേ അത് കാണാനും പരിശോദിക്കാനും ആയി ഒരു തവണയെങ്കിലും അനുവദിക്കണം എന്നതാണ് വിഷയം, പറഞ്ഞതിനെ വളച്ചൊടിക്കരുത് പ്ലീസ്, അത് ദിവ്യമായി സ്വയം പ്രകാശപൂരിതം ആകുന്നതാണൊ, ബൃഹസ്പതി ഉള്‍പ്പെടെ ഉള്ള സപ്തര്‍ഷികളും, മേനകരംഭ ഉള്‍പ്പെടുന്ന അപ്സരകളും, ദേവേന്ദ്രന്‍ ഉള്‍പ്പെടുന്ന ദേവഗണങ്ങളും നേരിട്ട് വന്ന് തെളിയിക്കുന്നതാണൊ എന്ന് ഒരു തവണയെങ്കിലും കാണണം അത്ര തന്നെ. മാത്രം അല്ല, പോലീസ് എന്തിനാണ് അത് പരിശോദിക്കാന്‍ ചെല്ലുന്നവരെ തല്ലുന്നത്, വൈദ്യതി ബോറ്ഡിലെ ജീവ്നക്കാരന് നാട്ടിലെ പോസ്റ്റിലെ ബള്‍ബ് കത്തിക്കുന്നതാണൊ, പൊന്നമ്പല മേട്ടില്‍ കര്‍പ്പൂരം കത്തിക്കുന്നതാണൊ പണി, സര്‍ക്കാര്‍ അപ്പോള്‍ ജീവനക്കാരുടെ അധികാരം ദുര്‍വിനിയൊഗം ചെയ്യുകയല്ലേ ഇതൊക്കെയാണ് ചര്‍ച്ചാഗതി.
ഒരിക്കലും ഇത് നിര്‍ത്തരുത്, മകര സംക്രമം കാലാവസ്ഥയില്‍ ഒരുപാട് മാറ്റം വരുത്തുന്ന പ്രതിഭാസമുഹൂര്‍ത്തമാണ് അതിനെ ആദരിക്കാന്‍ 2 കിലോ അല്ല, 200 കിലോ കര്‍പൂരം ദേവസ്വം കത്തിക്കട്ടെ, പക്ഷേ നിജസ്ഥിതി വെളിപ്പെടുത്തിയിട്ട് പൊരേ?

അപ്രകാരം ആരു പറഞ്ഞു. പക്ഷേ ഈ വിശ്വാസം തെറ്റാണെന്ന് തെളിയിച്ചിട്ട് ആര്‍ക്കെന്തു ഗുണം? വിശ്വാസം ആരും ഇവീടെ എതിര്‍ക്കുന്നില്ല. മുകളില്‍ എല്ലാരും പറഞ്ഞ കമെന്റുകള്‍ വായിക്കുക. കപടമായി ജനങ്ങളില്‍ ഒരു വിശ്വാസം സര്‍ക്കാര്‍ സഹായത്തൊടെ അടിച്ചേല്‍പ്പിക്കുക എന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. ഇവിടേ ഇത് തെളിയിക്കുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ എല്ലാം ഹൈന്ദവ വിരുദര്‍ / യുക്തിവാദി ആണെന്ന് ഗണിച്ച് കളയരുത്. 9 വര്‍ഷം മലകയറിയ , ഇനിയും സാദിക്കും കാലാം കയറാന്‍ ആഗ്രഹിക്കുന്ന ആര്‍ജ്ജവത്തൊടെ തന്നെ ആണ് ഞാന്‍ ഇത് പറയുന്നത്. വികാരപരം ആയി ഇതിനെ വളച്ചൊടിച്ചാല്‍ ഇരുപക്ഷമായി ഇത് തിരിയുകയും അടികലശല്‍ ആകുകയും ചെയ്യും. അതാണ് ഉദ്ദേശം എങ്കില്‍ ഞാന്‍ അതിനില്ല.

ഇനി നമുക്ക് ബാക്കി കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാം, കാട്ടില്‍ ഒരല്പം കര്‍പ്പൂരം കത്തിക്ക്കുന്നതു കൊണ്ട് ആര്‍ക്കാ ദോഷം. പാവം അയ്യപ്പഭക്തന്മാരുടെ വിശ്വാസം എന്തിനു ചോദ്യം ചെയ്യണം? കര്‍പ്പൂരം കത്തിക്കുകയാണ് എന്നല്ലല്ലോ കുതിരവട്ടാ ദേവസ്വം/മാധ്യമം എന്നിവര്‍ പറയുന്നത് മുകളിലെ ലിങ്കുകള്‍ കാണൂ. അതില്‍ പറയുന്നത് ദേവഗണങ്ങള്‍ കത്തിക്കുന്ന/ സ്വയം പ്രകാശിക്കുന്ന അത്ഭുതം എന്നാണ്, അപ്പോള്‍ ഞാനും കുതിരവട്ടനും ഒക്കെ തെറ്റിധരിപ്പിക്കപ്പെടുകയല്ലേ. ഇനി ഇത് എല്ലാര്‍ക്കും അറിയാവുന്നതാണെങ്കില്‍ 4 ആള് അവിടെ പൊയി 2ഫോട്ടോ, ഒരു 10മിനിട്ട് വീഡിയോ എടുത്തത് കൊണ്ട് എന്ത് ഇടിഞ്ഞ് വീഴും എന്നാണ് പറയുന്നത്?

Mr. K# said...

ദില്‍ബാ,
സര്‍ക്കാര്‍ നികുതിപ്പണം ഉപയോഗിച്ച് മകരവിളക്ക് കൊളുത്തുന്നു എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്
ഇതു തെറ്റാണ്. ശബരിമലയിലെ എല്ലാ ചിലവും നടക്കുന്നത് നടവരവുകൊണ്ടാണ്.

അയ്യപ്പന്റെ നടവരവ്നം സര്‍ക്കാര്‍ എടുത്താല്‍ പിന്നെ അത് പൊതുഖജനാവിലെ പണമായി
ഈ ന്യായം എനിക്കിഷ്ടപ്പെട്ടു. അടികൊള്ളാന്‍ ചെണ്ട, പണം വാങ്ങാന്‍ മാരാര്‍. പാവം അയ്യപ്പഭക്തന്‍ :-)

Mr. K# said...

ദില്‍ബാ,
മകരവിളക്ക് എന്ന സംഭവം സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന പ്രഹസനമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു
ഈ ധാരണയും തെറ്റാണെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ, ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഡിങ്കന്‍ സ്വാമിയോടു ചോദിക്കുക. അദ്ദേഹവും സമ്മതിച്ചിട്ടുണ്ട്, നടവരവു മാത്രം മതിയെന്ന്.

Unknown said...

കുതിരവട്ടനണ്ണാ,
മകരവിളക്ക് സ്ഥലത്തെ പോലീസ്, കെ എസ് ഇ ബി ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പളം നടവരവ് കൊണ്ടാണോ? 2 കിലൊ കര്‍പ്പൂരത്തിന്റെ വിലയായ 250 രൂപയുടെ കാര്യമാണ് എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ഡിങ്കന്‍ മുകളില്‍ പറഞ്ഞ് കമന്റുകള്‍ക്കൊന്നും മറുപടി ഇല്ലേ?

Dinkan-ഡിങ്കന്‍ said...

കുതിരവട്ടാ
മകരവിളക്ക് എന്ന സംഭവം സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന പ്രഹസനമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു
ഇതില്‍ നിന്ന് ഡിങ്കന്‍ സ്വാമിയോ , ദില്‍ബന്‍ സ്വാമിയോ വ്യതിചലിച്ചിട്ടില്ല. നടവരവ് എന്നാല്‍ സര്‍ക്കാരിന് അവിടെ ഇടപെടല്‍ ഉള്ളിടത്തൊളം കാലം സര്‍ക്കാരിന്റെ തന്നെ പണം ആണ്. സര്‍ക്കാരിന്റെ പണം എന്താണെന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് മനസിലാകുന്ന വിധത്തില്‍ മുകളില്‍ 2 കമെന്റില്‍ ആയി ഞാന്‍ പറഞ്ഞിട്ടുണ്ട്. വിവേചനബുദ്ധിയൊടെ അത് കണ്ടാല്‍ മനസിലാകും എന്ന് കരുതുന്നു.
Dear കുതിരവട്ടന്‍, സര്‍ക്കാര്‍ നിയമിച്ച/ഇടപെടലുള്ള അമ്പലത്തില്‍ 1 രൂപ ഇട്ടാല്‍ ആ കാശ് പിന്നെ സര്‍ക്കാര്‍ ഖജനാവിലെ കാശാണ്, അല്ലാതെ അത് വിശ്വാസിയുടെ കാശല്ല. അങ്ങിനെയെങ്കില്‍ ഡിങ്കന്‍ മദ്യപാനി അല്ല “ബീവറേജ് കോര്‍പ്പറെഷനില്‍“ നിന്ന് സര്‍ക്കാരിന് കോടികള്‍ കിട്ടുന്നുണ്ട്. ആ കാശ് സര്‍ക്കാര്‍ ദൂര്‍ത്തടിച്ചാല്‍ “ഞാന്‍ കൊടുത്തകാശല്ല, എനിക്ക് കുഴപ്പം ഇല്ല” എന്ന് പറയുന്നത് എതത്തോളം മണ്ടത്തരം ആണോ അതാണ് താങ്കള്‍ നടവരവ്/സര്‍ക്കാര്‍ കാശ് എന്ന് പറയുന്നിടത്ത് കാണിച്ചത് എന്ന് ഒന്നിരുത്തി ചിന്തിച്ചാല്‍ മനസിലാകും.

ആയതിനാല്‍ ഇവിടെ തെറ്റിധരിക്കപ്പെട്ടത് ഞാനും ദില്‍ബനും ആണൊ അതോ താങ്കളാണൊ എന്ന് ഒന്ന് വിവേചന പരം ആയി ചിന്തിക്കൂ.

ഇതിലും വ്യക്തമായി നടവരവ് എങ്ങിനെ സര്‍ക്കാര്‍ കാശാകുന്നു എന്ന് പറയാന്‍ കഴിയില്ല. കാരണം ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പ്രയാസം ആണ്. അത്തരം കമെന്റുകള്‍ ചര്‍ച്ച വഴിതെറ്റിക്കാനേ ഉപകരിക്കൂ

Ajith Pantheeradi said...

ഇവിടെയാരാ മാരാര്‍ എന്നു പറഞ്ഞത്? :-)

കുതിരവട്ടാ.. ഇവിടെ പ്രശ്നം യുക്തിവാദികള്‍ക്കു പൊന്നമ്പല മേട്ടില്‍ കയറി ജ്യോതിയുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ അനുവദിക്കണോ എന്നല്ലേയുള്ളൂ. യുക്തിവാദിക്കു ഇന്ത്യന്‍ പൌരന്‍ എന്ന നിലക്ക് അവിടെ പോയിക്കൂടെ?

പക്ഷേ ഈ വിശ്വാസം തെറ്റാണെന്ന് തെളിയിച്ചിട്ട് ആര്‍ക്കെന്തു ഗുണം? എവറസ്റ്റില്‍ കയറിയിട്ടോ ചന്ദ്രനില്‍ പോയിട്ടോ മനുഷ്യനെന്തു ഗുണം? ചുരുങ്ങിയത് ഇവിടെ പാവം വിശ്വസികളെ പറ്റിക്കുന്നത് നിര്‍ത്തിക്കാമല്ലോ

അയ്യപ്പന്റെ പണം സര്‍ക്കാര്‍ എടുക്കുന്നു എന്നതും കുതിരവട്ടന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സര്‍ക്കാരല്ലെങ്കില്‍ പിന്നെ ആരെടുക്കണം? ശാന്ത ഫെയിം തന്ത്രിയോ?

Mr. K# said...

ഡിങ്കന്‍ പനമ്പിള്ളി ഗോവിന്ദമേനോന്റെ തമാശ അടിച്ചു മാറ്റീല്ലേ :-) ഞാനും കേട്ടിട്ടുണ്ട്.

പ്രിയ ഡിങ്കന്‍ ഒരു കാര്യം മനസ്സിലാക്കണം, ശബരിമലയില്‍ ചിലവഴിക്കപ്പെടുന്നത് നികുതിപ്പണമല്ല. അവിടെ ഭന്‍ഡാരത്തില്‍ വീഴുന്ന പണമാണ്. ദില്‍ബന്‍ പറഞ്ഞ പോലെ അത് സര്‍ക്കാര്‍ എടുത്താല്‍ പിന്നെ സര്‍ക്കാരിന്റെ പണമായി എന്നാണ്‍ പറയുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല.

4 ആള് അവിടെ പൊയി 2ഫോട്ടോ, ഒരു 10മിനിട്ട് വീഡിയോ എടുത്തത് കൊണ്ട് എന്ത് ഇടിഞ്ഞ് വീഴും എന്നാണ് പറയുന്നത്?
കലക്കി ഡിങ്കന്‍ സ്വാമി. ഡിങ്കന്‍ സ്വാമിയെപ്പോലല്ല ഞാന്‍, അയ്യപ്പ വിശ്വാസം തീരെയില്ല. നിവ്യേദ്യത്തില്‍ ഒരു തരി പോലും അയ്യപ്പന്‍ കഴിക്കില്ലാന്നു തെളിയിക്കാന്‍ ഒരു ദിവസം മുഴുവന്‍ ശ്രീകോവിലില്‍ ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം. നടക്കുമോ? അല്ല ഇനി നിവ്യേദ്യം ഭഗവാന്‍ ഭുജിക്കുന്നു എന്നാണ് ഡിങ്കന്‍ പറയുന്നതെങ്കില്‍, സ്വാമിയേ ശരണമയ്യപ്പാ :-)

എന്തോക്കെ ആയാലും എന്റെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കാറില്ല ഞാന്‍. ഉദാഹരണമായി വെള്ളിയാഴ്ച പള്ളിയില്‍ പോകണം ബൈക്കൊന്നു താടാ എന്നൊരു സുഹൃത്തു ചോദിച്ചാല്‍, ദൈവം പള്ളീലാണോടാ ഇരിക്കുന്നേ എന്ന് ഞാന്‍ ചോദിക്കാറില്ല. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാറില്ല എന്ന്.

Dinkan-ഡിങ്കന്‍ said...

അടികൊള്ളാന്‍ ചെണ്ട, പണം വാങ്ങാന്‍ മാരാര്‍. പാവം അയ്യപ്പഭക്തന്‍ :-)
അടി കൊണ്ടത് ചെണ്ടയ്ക്കോ, ഭക്തനോഅല്ല മറിച്ച് ജ്യോതി പരിശോദിക്കാന്‍ ചെന്നവര്‍ക്കാണ്.

Unknown said...

സര്‍ക്കാര്‍ ആരുടെയെന്ിലും കൈയ്യില്‍ നിന്ന് പണം വാങ്ങിയാല്‍ അത് പിന്നെ സര്‍ക്കാരിന്റെയും അത് വഴി ജനങ്ങളുടെയും പണമാവും എന്ന് കുതിരവട്ടന് ഇത് വരെ അറിയുമായിരുന്നില്ല എന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസമാണ്. എന്തായാലും സംഭവം അങ്ങനെയൊക്കെയാണ് മാഷേ. ഡിങ്കന്‍ പറഞ്ഞ ബീവറേജസ് കോര്‍പ്പറേഷന്‍ കിടിലന്‍ ഉദാഹരണമല്ലേ.

(താങ്കളുട്ടെ കമന്റിലെ ബാക്കി ഭാഗങ്ങള്‍ വെള്ളിയാഴ്ച-പള്ളി-ബൈക്ക്- എല്ലാം വിഷയത്തിന് പുറത്തായതിനാല്‍ പ്രതികരിക്കുന്നില്ല.ലാല്‍ സലാം)

oru blogger said...

1980-ല്‍ പടമെടുത്തു കൊടുത്തവര്‍ പിന്നെയും പത്തുമുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യാമറായും തോളിലിട്ട് മലകയറുമ്പോള്‍, എല്ലാ വര്‍ഷവും തേങ്ങയും തലയില്‍ വെച്ച് മലകയറിയ സാധാരണക്കാരന്റെ വിശ്വാസം യുക്തിവാദിയുടെ ബുദ്ധിയെ കീഴടക്കിയോ എന്നൊരു സംശയം :)

ഇപ്പ്രാവശ്യം പടമെടുത്തു കഴിഞ്ഞെങ്കിലും ഇവര്‍ക്കവരുടെതന്നെ യുക്തിയില്‍ വിശ്വാസം വരട്ടെ എന്നു നമുക്കു പ്രാര്‍ദ്ധിക്കാം:)

Mr. K# said...

ദില്‍ബാ,
മകരവിളക്ക് സ്ഥലത്തെ പോലീസ്, കെ എസ് ഇ ബി ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പളം നടവരവ് കൊണ്ടാണോ?
ആണ്.

പിന്നെ ശബരിമലയിലെ നടവരമ്പിന്റെ അടുത്ത് 250 രൂപയുമായി താരതമ്യം ചെയ്തത് കലക്കി.

താങ്കളുട്ടെ കമന്റിലെ ബാക്കി ഭാഗങ്ങള്‍ വെള്ളിയാഴ്ച-പള്ളി-ബൈക്ക്- എല്ലാം വിഷയത്തിന് പുറത്തായതിനാല്‍ പ്രതികരിക്കുന്നില്ല.
അല്ലല്ലോ ദില്‍ബാ, അതിന് പച്ച മലയാളത്തില്‍ സഹിഷ്ണുത എന്നു പറയും.

Dinkan-ഡിങ്കന്‍ said...

haha കുതിരവട്ടാ, ഞാന്‍ മുകളില്‍ പറഞ്ഞ പലകാര്യങ്ങളും താങ്കള്‍ കാണുന്നില്ല. താങ്കള്‍ പറയുന്നതാകട്ടെ ഞാന്‍ ബ്ലോക്ക് ലെറ്റേര്‍സില്‍ ഇട്ട് മറുപടി നല്‍കുന്നും ഉണ്ട്. ഇനി ഇവിടെ സമചിത്തതയൊടെ ചര്‍ച്ച നടത്തുന്നവരില്‍ അഡിനാലിന്‍ പ്രവാഹം ഉണ്ടാക്കി, വേറൊരു രീതിയില്‍ സംസാരിപ്പിക്കാനാണൊ ഉദ്ദേശം :). ഇനി കാര്യത്തിലേയ്ക്ക്.

നിവ്യേദ്യത്തില്‍ ഒരു തരി പോലും അയ്യപ്പന്‍ കഴിക്കില്ലാന്നു തെളിയിക്കാന്‍ ഒരു ദിവസം മുഴുവന്‍ ശ്രീകോവിലില്‍ ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം. നടക്കുമോ? അല്ല ഇനി നിവ്യേദ്യം ഭഗവാന്‍ ഭുജിക്കുന്നു എന്നാണ് ഡിങ്കന്‍ പറയുന്നതെങ്കില്‍, സ്വാമിയേ ശരണമയ്യപ്പാ :-)
ഒക്കെ കുതിരവട്ടന്റെ ഉദാഹരണം തന്നെ എടുക്കാം. ഇവിടെ ഈ വിശ്വാസം നിലനിര്‍ത്താനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അയ്യപ്പന്‍ അത് ഭക്ഷിക്കുന്നു എന്ന് ഭകതര്‍/വിശ്വാസികള്‍ കരുതുന്നു. മറിച്ച് സര്‍ക്കാരി അയ്യപ്പ വിഗ്രഹത്തില്‍ വായ് ഭാഗത്ത് ഒരു ദ്വാരം ഇടുന്നു, അത് വഴി ഭക്ഷണം അകത്ത് ചെല്ലാന്‍ സംവിധാനം ഒരുക്കുന്നു, അതിനായി സര്‍ക്കാര്‍ സര്‍വ്വിസില്‍ ഉള്ള നല്ല എണ്ണം പരഞ്ഞ എഞ്ചിനീയേര്‍സിനെ ഉപയോഗിക്കുന്നു, അതും അല്ലെങ്കില്‍ വെര്‍ച്വല്‍ റിയാലിറ്റി ടെക്നിക് വെച്ച് അയ്യപ്പന്‍ ഭക്ഷണം കഴിക്കുന്നതായി ഭകതനില്‍ ഒരു വിഷ്യല്‍ ഇം‌പാക്റ്റ് സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഇത് കപടപ്രചാരണം ആകുന്നു. നിലവിലുള്ളതാണെങ്കില്‍ അല്ല മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കായി അവര്‍ നടവരവ് മാത്രം ആണ് ഉപയോഗിക്കുന്നത് അപ്പോള്‍ ഇനിയും കൂടുതല്‍ ആളുകള്‍ വരും ഇത് ശരിയാണെന്ന് കുതിരവട്ടന്‍ വിശ്വസിക്കുന്നുണ്ടൊ? ഉണ്ട് എങ്കില്‍ കൂടുതല്‍ ഒന്നും തന്നെ തന്നോട് പറയാനില്ല

ഇപ്പോളും വളച്ചൊടിക്കാന്‍ തന്നെ ആണ് താങ്കള്‍ ശ്രമിക്കുന്നത് അല്ലേ? ഇനിയും അടുത്തശ്രമം ആയി വരൂ

Unknown said...

ദില്‍ബാ,
മകരവിളക്ക് സ്ഥലത്തെ പോലീസ്, കെ എസ് ഇ ബി ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പളം നടവരവ് കൊണ്ടാണോ?
ആണ്.


തെളിവ് തരാന്‍ പറ്റുമോ? പത്തനം തിട്ടയില്‍ ശബരിമല നില്‍ക്കുന്ന സബ്സ്റ്റേഷനിലെ കെ എസ് ഇ ബി ജീവനക്കാര്‍ക്ക് നടവരവ് കൊണ്ടാണ് ശമ്പളം കൊടുക്കുന്നത് എന്ന്? അതോ സര്‍ക്കാര്‍ ഖജനാവ് തന്നെയാണോ ഈ് നടവരവ്? ചുറ്റമ്പലത്തിലെ പോലീസുകാര്‍ക്ക് പോലും സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത് ദേവസ്വം ബോര്ഡല്ല എന്നാണ് എന്റെ വിശ്വാസം.പിന്നെയാണ് അങ്ങ് ദൂരെ അമ്പലമെട്ടില്‍. അല്ല എന്ന് തെളിയിച്ചാല്‍, ഞാന്‍ അംഗീകരിക്കാന്‍ തയ്യാറാണ്.

പള്ളിയും മതസഹിഷ്ണുതയും ഇവിടെ പറയേണ്ട ആ‍വശ്യമില്ല എന്ന് തന്നെ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അത് കമ്പ്ലീറ്റ് ഓഫാണ്.

Dinkan-ഡിങ്കന്‍ said...

വെള്ളിയായ്ച ബൈക്ക് കൊടുക്കുന്ന കാര്യം കുതിരവട്ടന്റെ മഹാ മനസ്ക്കത, അതിന് ഡിങ്കന്റെ പ്രണാമം എന്നാല്ലാതെ അതും, മകരജ്യോതിയെ പരിശോദിക്കുന്നവരെ പൊലീസ്തടയുന്നതും, സര്‍ക്കാര്‍ സേവനം ദുര്‍വിനിയോഗം ചെയ്യുന്നതും അയി ബന്ധപ്പെടുത്താന്‍ പ്രയാസമാണ്. അതിനെ അസഹിഷ്ണുത/സഹിഷ്ണുത എന്നൊക്കെ വിളിച്ചാലും അത് മാറില്ല കു.വട്ടാ

Mr. K# said...

അഡിനാലിന്‍ പ്രവാഹം ഉണ്ടാക്കി, വേറൊരു രീതിയില്‍ സംസാരിപ്പിക്കാനാണൊ ഉദ്ദേശം
തിരുവുള്ളക്കേടുണ്ടാവാന്‍ പ്രകോപനം എന്താണെന്നു മനസ്സിലായില്ല. എന്റെ ഏതു വാക്കാണ് സ്വാമിയെ കോപിപ്പിച്ചത് എന്നോന്നറിഞ്ഞാല്‍ കൊള്ളാം. (ഞാന്‍ ഒരു പാവമാണേയ് ).

ഇതിപ്പോ കുറെയായല്ലോ ഡിങ്കാ, അങ്ങനെയാണെങ്കില്‍ ഞാന്‍ കമന്റ് ഡിലീറ്റ് ചെയ്ത് ഇട്ടിട്ടു പോകും, അഡ്രിനാലിന്‍ പ്രവാഹം. ഛെ.. മോശം. സമചിത്തതയോടെ ചര്‍ച്ച തുടരാവുന്നതല്ലേയുള്ളൂ. കോപിക്കാതെ.

ഇനി കാര്യത്തിലേക്ക്.
വെര്‍ച്വല്‍ റിയാലിറ്റിയൊക്കെ പുതിയതല്ലേ ഡിങ്കാ, ഇതു നൂറ്റാണ്ടുകളോളം തുടര്‍ന്നു വന്നിരുന്ന ഒരാചാരം. അതങ്ങനെ തുടര്‍ന്നോട്ടെ. ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഒരല്പം സഹിഷ്ണുത കാണിക്കൂ.

പിന്നെ, അഡ്രിനാലിന്‍ പ്രവാഹം, വഴിതെറ്റിക്കല്‍ ആരോപണം എന്നിവ തുടരാനാണ് പരിപാടിയെങ്കില്‍ ഇനി ചര്‍ച്ചയില്‍ എനിക്കു താല്പര്യമില്ല. വിശ്വാസികള്‍ മറ്റുള്ളവരെ ശല്യം ചെയ്യുന്നില്ലെങ്കില്‍ അവരെ അവരുടെ വഴിക്കു വിട്ടേക്ക് എന്നൊരു യാചന മാത്രം.

Mr. K# said...

ഡിങ്കാ, ചര്‍ച്ച വഴി തെറ്റുന്നു.

Dinkan-ഡിങ്കന്‍ said...


ശബരി മലയില്‍ ശരം കുത്തിയില്‍ അസ്ത്രം തറയ്ക്കുന്നത് ആ വൃക്ഷത്തിന് കേടുണ്ടാക്കും. പരിസ്ഥിതി വാദികള്‍ ഇതിനെ എതിര്‍ക്കണം. അപ്പാച്ചി മേട്ടില്‍ ഉണ്ട എറിയുന്നവരേ, നിങ്ങള്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ഒരു നേരം അന്നം വാങ്ങി കൊടുക്കൂ, ഉണ്ടെ എറിയല്‍ നിര്‍ത്തൂ.

സര്‍ക്കാരിന് പലവിധത്തില്‍ ധനാഗമം ഉണ്ട്. അതില്‍ എന്റെ 75രൂപാ 45 പൈസയും ചെലുന്നു. ശബരിമലയിലെ പണവും ഡിങ്കന്റെ 75രൂപാ 45 പൈസയും ചേര്‍ന്നതായി പിന്നെ സര്‍ക്കാരിന്റെ കാശ്

5കോടി രൂപാ കുംഭകൊണം/അഴിമthi നടത്തി എന്ന് കരുതുക, കുതിരവട്ടന്‍ ആകെ സര്‍ക്കാരില്‍ കരം അടച്ചത് 150 രൂപ മാത്രം. അപ്പോള്‍ ബാക്കി 49999850 രൂപ കുതിരവട്ടന്റെ അല്ല എന്ന് കരുതി മിണ്ടാതിരിക്കണം എന്നാണൊ പറയുന്നത്. ഇതിനെ ഡിങ്കന്‍ ബാലിശം എന്നേ പറയൂ.

വൈദ്യതി ബോറ്ഡിലെ ജീവ്നക്കാരന് നാട്ടിലെ പോസ്റ്റിലെ ബള്‍ബ് കത്തിക്കുന്നതാണൊ, പൊന്നമ്പല മേട്ടില്‍ കര്‍പ്പൂരം കത്തിക്കുന്നതാണൊ പണി

Dear കുതിരവട്ടന്‍, സര്‍ക്കാര്‍ നിയമിച്ച/ഇടപെടലുള്ള അമ്പലത്തില്‍ 1 രൂപ ഇട്ടാല്‍ ആ കാശ് പിന്നെ സര്‍ക്കാര്‍ ഖജനാവിലെ കാശാണ്, അല്ലാതെ അത് വിശ്വാസിയുടെ കാശല്ല. അങ്ങിനെയെങ്കില്‍ ഡിങ്കന്‍ മദ്യപാനി അല്ല “ബീവറേജ് കോര്‍പ്പറെഷനില്‍“ നിന്ന് സര്‍ക്കാരിന് കോടികള്‍ കിട്ടുന്നുണ്ട്. ആ കാശ് സര്‍ക്കാര്‍ ദൂര്‍ത്തടിച്ചാല്‍ “ഞാന്‍ കൊടുത്തകാശല്ല, എനിക്ക് കുഴപ്പം ഇല്ല” എന്ന് പറയുന്നത് എതത്തോളം മണ്ടത്തരം ആണോ

വെര്‍ച്വല്‍ റിയാലിറ്റി ടെക്നിക് വെച്ച് അയ്യപ്പന്‍ ഭക്ഷണം കഴിക്കുന്നതായി ഭകതനില്‍ ഒരു വിഷ്യല്‍ ഇം‌പാക്റ്റ് സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഇത് കപടപ്രചാരണം ആകുന്നു. നിലവിലുള്ളതാണെങ്കില്‍ അല്ല മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കായി അവര്‍ നടവരവ് മാത്രം ആണ് ഉപയോഗിക്കുന്നത് അപ്പോള്‍ ഇനിയും കൂടുതല്‍ ആളുകള്‍ വരും ഇത് ശരിയാണെന്ന് കുതിരവട്ടന്‍ വിശ്വസിക്കുന്നുണ്ടൊ?

എന്നിങ്ങനെ ഞാന്‍ പറഞ്ഞ പലതിനും കുതിരവട്ടന്റെ മറുപടി കണ്ടില്ല. മാത്രമല്ല ദില്‍ബന്‍ പറഞ്ഞ പല പോയിന്റുകളും ഉണ്ട്. അതൊനൊരു മറുപടി തയ്യാറാക്കാമോ?

Unknown said...

കുതിരവട്ടാ,
താങ്കളാണ് ചര്‍ച്ചയെ വഴിതെറ്റിക്കുന്നത്. എന്തിനെ പറ്റിയാണ് താങ്കള്‍ സംസാരിക്കുന്നത്? മുകളിലെ കമന്റില്‍ ഞാന്‍ ചോദിച്ച തെളിവ് തരാന്‍ കഴിയില്ല എങ്കില്‍ (സര്‍ക്കാര്‍ മുദ്രയുള്‍ല പേപ്പര്‍ വേണമെന്നില്ല എന്തെങ്കിലും തെളിവ്, ഒരു ലിങ്കോ മറ്റോ) താങ്കളാണ് ഇരുട്ട് കൊണ്ട് ഓട്ടയടച്ച് ബാലിശമായ തെളിവുകള്‍ ഇല്ലാത്ത വാദം ഉന്നയിച്ച് ചര്‍ച്ച വഴിതെറ്റിക്കുന്നത്.

ആദ്യം ഉന്നയിച്ച വാദം തെളിയിച്ചിട്ട് പോരേ അടുത്തത്? (ദില്‍ബനും ഡിങ്കനും കൂടി ഹിന്ദുമതത്തെ ആക്രമിക്കുന്നേ എന്ന ലൈന്‍ അല്ലാതെ ക്രിയാത്മചര്‍ച്ചയാണെങ്കില്‍ ഓകെ. അല്ലെങ്കില്‍ ഉറക്കം വരുന്നു. നാളെ കാണാം)

പള്ളിയും സഹിഷ്ണുതയും- കഷ്ടം!

Mr. K# said...

1.വന്നു വന്ന് കമ്പീറ്റ് ഓഫ് ആയല്ലോ ഡിങ്കാ. 2.പനമ്പിള്ളി ഗോവിന്ദമേനോന്റെ തമാശ പിന്നെയും പിന്നെയും പറയണ്ടാ. ഞാന്‍ കേട്ടു.
കണക്ക് ഞാന്‍ പറഞ്ഞുതരാം. നടവര്‍മ്പ് 100 രൂപ. സന്നിധാനത്തിലെ ചിലവ് 50 രൂപ. ഡിങ്കന്റെ നികുതി 2000 രൂപ. ഇവിടെ ഡിങ്കന്റെ നികുതിപ്പണം കൂടുതല്‍ ആണെന്നു വ്യക്തമാണ്. എങ്കിലും സന്നിധാനത്തിലെ ചിലവ് ഡിങ്കന്റെ പണം കൊണ്ടല്ല. അത് അവിടെ ഭണ്ടാരത്തില്‍ പണമിട്ട അയ്യപ്പഭക്തരുടെ പണം കൊണ്ടാണ് നടക്കുന്നത്.
3.വൈദ്യതി ബോറ്ഡിലെ ജീവ്നക്കാരന് നാട്ടിലെ പോസ്റ്റിലെ ബള്‍ബ് കത്തിക്കുന്നതാണൊ, പൊന്നമ്പല മേട്ടില്‍ കര്‍പ്പൂരം കത്തിക്കുന്നതാണൊ പണി
ഇതൊരു ഒന്നര ചോദ്യമാണല്ലോ ഡിങ്കാ, നാട്ടിലെ അങ്കന്‍വാടി ടീച്ചര്‍മാരെക്കൊണ്ട് സെന്‍സസ് എന്നു പറഞ്ഞ് നാടുമുഴുവന്‍ ഇട്ടോടിക്കുന്നത് അവരുടെ പണിയായിട്ടാ‍ണെങ്കില്‍, സര്‍ക്കാരു പറഞ്ഞിട്ടാണെങ്കില്‍ അതും അവരുടെ ജോലിയുടെ ഭാഗം തന്നെ (അവര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍, സന്തോഷമേയുള്ളുവെങ്കില്‍).
4. വിര്‍ച്വല്‍ റിയാലിറ്റിക്ക് ഞാന്‍ മറുപടി പറഞ്ഞല്ലോ. ഉദാഹരണം നന്നായി എന്ന് അഭിനന്ദിക്കാതെ വയ്യ.
5. ബിവറിജസ് ഉദാഹരണം, അതും ഇതുമായി എന്താ ബന്ധം ഡിങ്കാ?

ദില്‍ബനോട്, സഹിഷ്ണുത എന്നു പറഞ്ഞാല്‍ മത സഹിഷ്ണുത (വിവിധ മത വിഭാഗങ്ങള്‍ തമ്മിലുള്ള) മാത്രമല്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ, ആര്‍ക്കും ഉപദ്രവമില്ലെങ്കില്‍ ഒരുവന്റെ മനസ്സമാധാനത്തിനു വേണ്ടി അവന്‍ ചെയ്യുന്ന കാര്യങ്ങളെ എതിര്‍ക്കാതിരിക്കാനുള്ള മനസ്.

Dinkan-ഡിങ്കന്‍ said...

നൂറ്റാണ്ടുകളായി ഉള്ള ആചാരം തുടരാന്‍ അനുവദിക്കാത്ത വിധം ഞാന്‍ ഇവിടെ പ്രതികരിച്ചില്ല. ഒരു കപട ആചാരം തുടരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു, ജീവനക്കാരെയും മറ്റും വഴി മറ്റി ഉപയോഗിക്കുന്നു, അതു പരിശോദിക്കുന്നവരെ പോലീസ് തല്ലുന്നു. എന്നതൊക്കെയാണ് ഇവിടുത്തെ പ്രശ്നം. അതില്‍ ഊന്നിയാണ് ചര്‍ച്ച മുന്നോട്ട് പോകുന്നതും.

ഞാനും ദില്‍ബനും താങ്കളോട് ആരായുന്ന പലതിനും മറുപടി നല്‍കാതെ, അതില്‍ നിന്ന് ഒഴിഞ്ഞ് മാറി, അല്‍പ്പം വിവേചനത്തൊടെ ചിന്തിച്ചാല്‍ കൊച്ച് കുഞ്ഞിന് പോലും മനസിലാകുന്ന സര്‍ക്കാര്‍പണത്തെ കുറിച്ച് പൊലും ബാലിശമായ പ്രതികരണം, ഞാനും ദില്‍ബനും ഉന്നയിച്ച പല വിശദാംശങ്ങളേയും കടകവിരുധമായി അവതരിപ്പിക്കന്‍ എന്നു കണ്ടപ്പോള്‍ ആണ് അഡ്രിനാലിന്‍ ആണൊ ഉദ്ദേശം എന്ന് ചോദിച്ചത്. അല്ലാത് ഇവിടേ ആര്‍ക്കും അഡിനാലിന്‍ ഒഴുകി എന്ന് പറഞ്ഞിട്ടില്ല. പറഞ്ഞ് ശുണ്ഠി പിടിപ്പിക്കുക, വെടക്കാക്കി തനിക്കാക്കുക എന്നി പ്രയോഗങ്ങള്‍ കേട്ടിട്ടില്ലേ, അതാണ് ഉദ്ദേശിച്ചത്. അല്ലാതെ ഇവിടെ ആരും ഹൈ-ആക്ഷന്‍-അഡിനാലിന്‍ പ്രയോഗം നടത്തിയിട്ടില്ലല്ലോ,അതാണൊ ഉദ്ദേശം എന്നാല്ലേ സഹിഷ്ണുതയുള്ള കുതിരവട്ടനോട് ഡിങ്കന്‍ സ്വാമി ചോദിച്ചത്. അതില്‍ ഒരു തിരുവിള്ളക്കേടും ഇല്ല, കെറുവിക്കരുത്, ദേ കെടക്കണണ് എണ്ണം പറഞ്ഞ സ്മൈലി -> :)

വെര്‍ച്വന്‍ റിയാലിറ്റി ഇപ്പോള്‍ വന്നത് തന്നെ, പക്ഷേ ഒരു 100 വര്‍ഷം കഴിഞ്ഞാല്‍ അതും പഴയതാക്കും ഇപ്പോള്‍ ഇങ്ങനെ കുതിരവട്ടന്‍ ഒരു കപടവിശ്വാസം തുടങ്ങി വെച്ചാല്‍ വരും തലമുറയിലെ ചിലരെ അത് വഴി തെറ്റിക്കാന്‍ ഉപകരിക്കും. വെര്‍ച്ച്വല്‍ റിയാലിറ്റി ഞാന്‍ ഇവിടെ പെട്ടെന്ന് കൊണ്ട് വന്നതല്ല, താങ്കള്‍ അയ്യപ്പന്‍,ഭക്ഷണം,അത്താഴപൂജ എന്നൊക്കെ പറഞ്ഞതിന് മറുപടി പറഞ്ഞതാണെന്ന് മനസിലായില്ലേ?

ഫോറ്സ്റ്റ് ഗാര്‍ഡ്/പോലീസ്/വിദ്യുഛക്തി വകുപ്പ് എന്നിവയ്ക്ക് ദെവസ്വം ആണ് പണം കൊടുക്കുന്നത് എന്ന് പറഞ്ഞല്ലോ, അതൊന്ന് തെളിയിക്കാമോ.
(ദേവസ്വത്തില്‍ സര്‍ക്കാരിന് ഇടപെടല്‍ ഉള്ളിടത്തോളം കാലം അത് സര്‍ക്കാരിന്റെ കാശാണെന്ന് താങ്കള്‍ മനസിലാക്കിയിലെങ്കില്‍ കഷ്ടം തന്നെ എന്നേ പറയാന്‍ ആകൂ. ആ ചെണ്ട-മാരാര്‍ പ്രയോഗം ഡിങ്കനിഷ്ടായി)

Dinkan-ഡിങ്കന്‍ said...

150 ഞാന്‍ തന്നെ അടിക്കും
സ്വാമിയേ ശരണം അയ്യപ്പാ!!

Mr. K# said...

കുതിരവട്ടാ,
താങ്കളാണ് ചര്‍ച്ചയെ വഴിതെറ്റിക്കുന്നത്

കഷ്ടം. കുറഞ്ഞപക്ഷം ഒരു തീവ്രഹിന്ദുത്വവാദി എന്നെങ്കിലും പേരു കേള്‍പ്പിക്കണം എന്നു വിചാരിച്ചാണ് ഞാന്‍ ഈ ചര്‍ച്ചക്കിറങ്ങിപ്പുറപ്പെട്ടത്. അതാണല്ലോ ഇപ്പൊഴത്തേ ഫാഷന്‍. ഛാ. ഇതിപ്പോ ഇല്ലത്തൂന്നിറങ്ങേം ചെയ്തൂ അമ്മാത്ത് എത്തിയും ഇല്ല എന്നു പറഞ്ഞ പോലെ. വെറും “ചര്‍ച്ചയെ വഴിതെറ്റിക്കുന്നവന്‍“ എന്ന ദുഷ്പേരാണല്ലോ സുഹൃത്തുക്കളേ നിങ്ങളെനിക്ക് ചാര്‍ത്തിത്തന്നത്. :-)

Unknown said...

150 പോയ സ്ഥിതിയ്ക്ക് ഇനി നാളെയാവാം ബാക്കി. രാവിലെ ബാക്കി അങ്കം.

(കിരണ്‍ ചേട്ടന്റെ ടെംമ്പ്ലെറ്റിന്റെ കാര്യം കട്ടപ്പൊക):-)

Mr. K# said...

ഡിങ്കാ, സര്‍ക്കാര്‍ എത്ര രൂപയാണ് കഴിഞ്ഞ കൊല്ലം ശബരിമലയില്‍ ചിലവാക്കിയത്, എത്ര രൂപയാണ് നടവരമ്പില്‍ നിന്നും എടുത്തത്. ഏതാണ് കൂടുതല്‍ എന്നു കണ്ടുപിടിക്കണം, അല്ലേ. പറ്റുമോന്ന് നോക്കട്ടെ. നേരം വെളുക്കട്ടേ ഡിങ്കാ. ഈ പാതിരാതീലെന്തു കാണിക്കാനാ. ഒരു ഓലച്ചൂട്ടു പോലുമില്ലേ കൈയില്‍. നാളെ വഴിയുണ്ടാക്കാം.

Mr. K# said...

ഛോ! നടവരമ്പല്ലാ, നടവരവ്. തിരുത്തി വായിക്കാന്‍ ഉപേക്ഷ കാണിക്കരുതെന്നോരപേക്ഷ. :-)

അപ്പോ നാളെ കാണാം.

Dinkan-ഡിങ്കന്‍ said...

കുതിരവട്ടന്‍ ജീ,

സര്‍ക്കാരിന് നിയന്ത്രണം ഉള്ളീടത്തൊളം കാലം അവിടെ വീഴുന്ന കാശ് സര്‍ക്കാരിന്റെ കാശാണെന്ന് താങ്കള്‍ മനസില്ലാക്കാത്തിടത്തോളം കാലം താങ്കളുടെ ആരോപണങ്ങള്‍ വെറും ബാലിശം ആണ്. ഇത് മനസിലാക്കാന്‍ ഡൊ.അമര്‍ത്യ സെന്‍ എഴുതിയ ബുക്ക് ഒന്നും വായിക്കണം എന്നില്ല. അയ്യപ്പഭകതരാണോ, അവിടേ പ്രസിടണ്ട്, ചെയര്‍മാന്‍ എന്നിവരെ നിയമിക്കുന്നത് അല്ലല്ലോ. അപ്പോള്‍ അത് സര്‍ക്കാര്‍ നിയന്ത്രണത്തിനാണ് എന്ന് മനസിലാക്കുക്ക. താങ്കള്‍ ദേവസ്വം പണത്തെ നടവരവ്-സര്‍ക്കാര്‍ പണം എന്ന് എങ്ങെന്‍ തിരിക്കുന്നുവോ ആ രീതിയില്‍ തന്നെയാണു ഞാന്‍ ബീവറേജിന്റെ പണത്തെ മദ്യപാനികളുടെ പണം- സര്‍ക്കാര്‍ പണം എന്ന് വേര്‍തിരിച്ചത്. ബീവറെജില്‍ നിന്ന് കിട്ടുന്നകാശ് മദ്യപാനികളുടെ കാര്യങ്ങള്‍ക്ക് മാത്രമായേ ഉപകരിക്കാന്‍ പാടുള്ളൂ, അത് സര്‍ക്കാര്‍ കാശല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ കുതിരവട്ടന് എതിര്‍ക്കാനാകില്ല.(ബീവറേജ് കോര്‍പ്പറേഷന്‍ ഇല്ലെങ്കില്‍ ഇന്ന് കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 50% പേരും ശമ്പളം വാങ്ങില്ല. -- ഓഫ് റ്റോപ്പിക്)

ഇനി അംഗന്വാടി ടീച്ചര്‍മാരെ കൊണ്ട് സെന്‍സെസ് എടുപ്പിക്കുക, ഗവെണ്മെന്റ് ജീവനെക്കാരെ കൊണ്ട് തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യിക്കുക എന്നതും, വൈദ്യുതി ജീവനക്കാരന്‍ കര്‍പ്പൂരം കത്തിച്ച് കപടവിശ്വാസം ഉണ്ടാക്കുന്നതും താരതമ്യം ചെയ്യുന്ന താങ്കളുടെ ബുദ്ധിയെ ഡിങ്കന്‍ വണങ്ങുന്നു. സ്വാമി ശരണം. മുകളില്‍ ആരോ പറഞ്ഞിട്ടുണ്ട്, പറയുന്നതില്‍ “ലോജിക്ക്” എന്നൊരു സാദനം വേണേം, എന്നാലേ അത് നിലനില്‍ക്കൂ.
അംഗന്‍ വാടി ടീച്ചര്‍മാര്‍ കപടവിശ്വാസം പ്രചരിപ്പിക്കുക അല്ല ചെയ്യുന്നത്. സെന്‍സെസ് എന്നത് സര്‍ക്കാരിന് ആവശ്യമായ ഡാറ്റ ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് ബഡ്ജറ്റ്, പാര്‍പ്പിടവികസനം, പഞ്ചവത്സര പദ്ധതികള്‍ പോലുള്ള സംരംഭങ്ങള്‍ പോലും നിജപ്പെടുത്തുന്നത് എന്ന് മനസിലാക്കാന്‍ ബഹു.കു.വട്ടന് കഴിയുന്നില്ലേ, ഇല്ലെങ്കില്‍ കഷ്ടം എന്നേ പറയാനാകൂ.

ആയതിനാല്‍ കാര്യങ്ങളെ സമചിത്തതയോടെ കാണാന്‍ ശ്രമിക്കൂ.

കുറഞ്ഞപക്ഷം ഒരു തീവ്രഹിന്ദുത്വവാദി എന്നെങ്കിലും പേരു കേള്‍പ്പിക്കണം എന്നു വിചാരിച്ചാണ് ഞാന്‍ ഈ ചര്‍ച്ചക്കിറങ്ങിപ്പുറപ്പെട്ടത്.
ഇതിന് വേറേ മാര്‍ഗങ്ങള്‍ ഇല്ലേ സുഹൃത്തേ, താങ്കള്‍ക്ക് തന്നെ ഒരു പൊസ്റ്റ് ഇടാമല്ലോ തീവ്രാ‍ശയങ്ങള്‍ നിരത്തി. അല്ലാതെ നല്ലരീതിയില്‍ പോകുന്ന ചര്‍ച്ചയില്‍ ചരല്‍ വാരി എറിയുന്നത് മോശം അല്ലേ കു.വട്ടാ

ശബരിമല നടവരവില്‍ നിന്ന് എത്ര കോടി ലാഭം ഉണ്ടായാലും, ആ ക്ഷേത്രം/സ്ഥാപനം സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നിടത്തോളം കാലം, ആ പണത്തിന്റെ ഉടമാവകാശം സര്‍ക്കാരിനാണ് ആയതിനാല്‍ തന്റെ പനമ്പിള്ളി തമാശ റിപ്പീറ്റ് അടിച്ചിട്ട് കാര്ര്യം ഇല്ല

Dinkan-ഡിങ്കന്‍ said...

കിരണ്‍ സ്വാമിയേ, കമെന്റ് കമെന്റി ഇത് തൂങ്ങി, ഇതിന്റെ രണ്ടാം ഭാഗം പോസ്റ്റ് ആക്കുമോ, ഇല്ലീങ്കില്‍ ഈ ടെമ്പ്ലേറ്റ് പൊളിഞ്ഞ് വീണ് എല്ലാ സ്വാമിമാര്‍ക്കും പരുക്ക് പറ്റും.

അപ്പോള്‍ ഡിങ്കന്‍ സ്വാമിയുടെ ദര്‍ശനം നാളെ ഉച്ചകഴിഞ്ഞ്. ഗുഡ്നൈറ്റ് :)

myexperimentsandme said...

നിര്‍ത്തി പോയതാണ്. ഇപ്രാവശ്യം എന്തായാലും നിര്‍ത്തി. ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രം.

1. ഏത് ഒരു ആവിഷ്കാര സ്വാതന്ത്യക്കാരന്റെയും ന്യായമായ അവകാശമാണ് രാജേന്ദ്രമൈതാനത്തിന് നടുക്ക് നിന്ന് ഒരു ദൈവത്തിന്റെ പടം അയാള്‍ക്ക് തോന്നിയതുപോലെ വരയ്ക്കുക എന്നത്. അയാള്‍ക്ക് പോലീസ് സംരക്ഷണവും ആവശ്യപ്പെടാം. പക്ഷേ സര്‍ക്കാരിന് അയാളുടെ ന്യായമായ അവകാശം മാത്രം നോക്കിയാല്‍ പോര അവിടെ. ഇനി ഇതും യുക്തിവാദികളുടെ ഇപ്പോഴത്തെ ആവശ്യവും തമ്മിലുള്ള ബന്ധം ആര്‍ക്കെങ്കിലും മനസ്സിലാവുകയാണെങ്കില്‍ ഓക്കേ.

2. ഡിങ്കന്റെ ഉദാഹരണം കൊള്ളാം. മറുപടിയും ഇല്ല. പക്ഷേ ഡിങ്കന്റെ തന്നെ ന്യായപ്രകാരം അത് പര്‍വ്വതീകരണം. മകരജ്യോതിയാണല്ലോ ഇവിടെ പ്രതിപാദ്യ വിഷയം. നേരത്തത്തെ പല ഉദാഹരണങ്ങള്‍ക്കും ഡിങ്കന്‍ നല്‍‌കിയ ന്യായം തന്നെ ഇവിടെയും. കുതിരവട്ടന്റെ മറുപടിയും ആപ്ലിക്കബിള്‍.

3. സര്‍ക്കാര്‍ നികുതിയും മകരജ്യോതിയുമായുള്ള ബന്ധപ്പെടുത്തലും പര്‍വ്വതീകരണം തന്നെയല്ലേ? സര്‍ക്കാര്‍ നികുതി പാഴായിപ്പോകുന്ന ഇതിലും വലിയ എന്തൊക്കെ കാര്യങ്ങളുണ്ട്? ഇനി ഒരു അന്ധവിശ്വാസം സര്‍ക്കാരായിട്ട് സര്‍ക്കാര്‍ നികുതി ഉപയോഗിച്ച് പ്രമോട്ട് ചെയ്യുന്നു എന്നാണെങ്കില്‍ ഒരു യുക്തിവാദിയെ സംബന്ധിച്ചിടത്തോളം അമര്‍നാഥ് യാത്രയ്ക്ക് സര്‍ക്കാര്‍ സഹായം കൊടുക്കുന്നതും ഹജ്ജിന് സബ്‌സിഡി കൊടുക്കുന്നതുമെല്ലാം അന്ധവിശ്വാസത്തെ പ്രമോട്ട് ചെയ്യല്‍ തന്നെ. അപ്പോള്‍ ഡിങ്കന്‍ പറയും അത് പര്‍വ്വതീകരണമാണെന്നും ഇവിടെ പോയിന്റ് മകരജ്യോതിയാണെന്നും.പക്ഷേ ഡിങ്കനല്ലല്ലോ യുക്തിവാദി. സര്‍ക്കാരിന് യുക്തിവാദിയുടെ ഈ ഒരു ആവശ്യം മാത്രമായി ഒന്നും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇത് കഴിഞ്ഞാല്‍ എന്തായിരിക്കും അടുത്തത് എന്നും നോക്കണം. എവിടെയെങ്കിലും വെച്ച് സര്‍ക്കാരിന് അവര്‍ക്ക് പോലീസ് സംരക്ഷണം കൊടുക്കല്‍ നിര്‍ത്തേണ്ടി വരും. അത് ഇവിടെ വെച്ച് തന്നെ ആകുന്നെന്നേ ഉള്ളൂ (ബാബറി മസ്‌ജിദ് ചര്‍ച്ച വേണമെങ്കില്‍ ഉദാഹരണമാക്കാം. ബാബറി മസ്ജിദ് കഴിഞ്ഞാലോ എന്ന് ചോദിച്ചപ്പോള്‍ കാശി, മഥുര... എന്നാല്‍ ശരി, നമുക്കിവിടെ വെച്ച് തന്നെ നിര്‍ത്തിയേക്കാം ചര്‍ച്ച എന്ന് ഒത്തുതീര്‍പ്പുകാരും).

4. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പടപൊരുതലാണെങ്കില്‍ അതിലും യുക്തിവാദികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന വളരെ സാമൂഹ്യ പ്രാധാന്യമുള്ള ധാരാളം അന്ധവിശ്വാസങ്ങള്‍ വേറെയുണ്ട്. മകരജ്യോതി ടോപ്പിക് ആയതുകൊണ്ട് നമുക്ക് ഇതിനെപ്പറ്റി മാത്രം സംസാരിക്കാം. പക്ഷേ യുക്തിവാദികളുടെ ആവശ്യം എന്ന പോയിന്റാണെങ്കില്‍ ഇതിലും പ്രാധാന്യമുള്ള മറ്റ് പല അന്ധവിശ്വാസങ്ങളിലും ഇതിനെക്കാളും മുന്നെ അവര്‍ ഇടപെടേണ്ടതാണ്. ഹിന്ദുക്കള്‍ക്ക് മോശം അഭിപ്രായം ഉണ്ടാക്കുന്ന കാര്യമാണെങ്കില്‍ ഹിന്ദുക്കളെപ്പറ്റി പാണന്മാരും അല്ലാത്തവരും പാടി നടക്കുന്ന വേറെ എത്രയോ കാര്യങ്ങളുണ്ട്. ഇനി എവിടെയെങ്കിലും തുടങ്ങേണ്ടേ എന്നാണെങ്കില്‍ ശരി. അങ്ങിനെയാണെങ്കില്‍ മുന്‍പ് പറഞ്ഞ റോഡ് മാ‍പ്പ്, റോഡ് മാപ്പ്...

അതുകൊണ്ട് സര്‍ക്കാരിന്റെ നികുതിപ്പണത്തിന്റെ പോയിന്റിലാണെങ്കിലും യുക്തിവാദികളുടെ അന്ധവിശ്വാസോച്ചാടനത്തിന്റെ പോയിന്റിലാണെങ്കിലും സര്‍ക്കാര്‍ പണം അന്ധവിശ്വാസങ്ങള്‍ക്ക് ചിലവാക്കുന്ന പോയിന്റിലാണെങ്കിലും ഒന്നും യുക്തിവാദികളുടെ ഈ ഒരു ആവശ്യത്തിനെക്കാള്‍ പ്രാധാന്യമുള്ള ധാരാളം കാര്യങ്ങളുണ്ട്. പക്ഷേ ഈ ഒരു പോസ്റ്റിന്റെ പോയിന്റിലാണെങ്കില്‍ ഇതിനെപ്പറ്റി ചര്‍ച്ചിക്കാം.

ഇനി പോലീസ് സംരക്ഷണത്തിന്റെ പോയിന്റിലാണെങ്കില്‍ ഏറ്റവും അത്യാവശ്യമായി സംരക്ഷണം വേണ്ടത് കിരണിനാണ്. കിരണ്‍ മുരിങ്ങൂരിനെപ്പറ്റി എഴുതിയാല്‍ ഇയാള്‍ക്ക് കൃസ്ത്യാനികളെപ്പറ്റി മാത്രമേ എഴുതാനുള്ളോ എന്ന് ചോദിച്ച് ആള്‍ക്കാര്‍ വരും. ശബരിമലയെപ്പറ്റി എഴുതുകയാണെങ്കില്‍ ഇയാള്‍ക്ക് ഹിന്ദുക്കളെപ്പറ്റി പറയാന്‍ മാത്രമേ നേരമുള്ളോ എന്ന് ചോദിച്ച് ആള്‍ക്കാര്‍ വരും. ജമാ-അത്ത് ഇസ്ലാമിയെക്കുറിച്ചെഴുതിയാല്‍ ഇയാള്‍ക്കെന്തിനാണ് മുസ്ലീങ്ങളുടെ കാര്യത്തില്‍ കാര്യം എന്ന് ചോദിച്ചും വരും ആള്‍ക്കാര്‍. :)

ഇനി എന്തായാലുമില്ല. :)

Dinkan-ഡിങ്കന്‍ said...

വക്കാരി ഉന്നയിച്ച പലതിനും ഞാന്‍ മുന്നേ മറുപടി പറഞ്ഞ് കഴിഞ്ഞു. ഇനി ഇവിടെ വരുന്ന പലരും പറയുമെന്നും കരുതുന്നു.

പുതുതായി വക്കാരി കൊണ്ട് വന്നിരിക്കുന്ന പ്രശ്നം തീര്‍ത്ഥയാത്രകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവാണ്. ഇതും ഈ വിഷയവും തമ്മില്‍ എത്രമാത്രം ബന്ധം ഉണ്ടെന്ന് എനിക്കറിയില്ല. എങ്കിലും ഇതിന് മറുപടി പറയട്ടേ. പ്രിയവാക്കാരി അവര്‍ പോകുന്ന വാഹനം ശ്രീകാശിനാഥന്‍ ആണ് അതിന്റെ സാരഥി, സൊദിഅറേബ്യവരെ ആ വിമാനംനിയന്ത്രിക്കുന്നത് അല്ലാഹുവാണ് എന്ന രീതിയില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടോ? ആ പ്രചാരണത്തിനായി സര്‍ക്കാര്‍ മാധ്യമങ്ങള്‍, ജീവനക്കാര്‍ എന്നിവരെ ഉപയ്യൊഗിക്കുന്നുണ്ടൊ? ഹജജ്ജിനും/ഉം‌റയ്ക്കും പോകുന്ന വിമാനത്തില്‍ പൈലറ്റില്ല പകരം ദൈവദൂതരാണ് വിമാനം പറത്തുന്നതെന്ന് വാര്‍ത്ത പരത്തുന്നുണ്ടൊ? ഇല്ലല്ലോ. അല്ലാത്തിടത്തോളം കാലം, തീര്‍ത്ഥയാത്രയ്ക്കായി നല്‍കുന്ന ഉളവിനെ ഇത്രകണ്ട് വികാരപരം ആയി കാണണൊ. കപടവിശ്വാസം സര്‍ക്കാര്‍ ചിലവില്‍ പ്രചരിപ്പിക്കല്‍, അതിനായി ജീവനക്കാരുടെ അധികാര ദുര്‍വ്വിനിയോഗം എന്നിവരെ ഞാന്‍ വീണ്ടും മുന്നോട്ട് വെയ്ക്കുന്നു.

അത്തരത്തിലാണെങ്കില്‍ എന്തിനാണ് ശബരിമല വരെ നല്ല റോഡ്? എന്നൊക്കേ ചോദിക്ക്കേണ്ടി വരും. ശബരിമലയിം പോകാത്തവന് കാട്ടില്‍ ചുമ്മാ റോഡ് ഉണ്ടാക്കുന്നു എന്നും ആരോപിക്കാം. അങ്ങനെ ആരോപണ പ്രത്യാരോപണം നടത്തി നമുക്കീ ചര്‍ച്ചരെ വഴിതെറ്റിക്കാം, ആ ലൈന്‍ ആണെങ്കില്‍ അങ്ങനെ തന്നെ :)

ഇനി പോലീസ് സംരക്ഷണത്തിന്റെ പോയിന്റിലാണെങ്കില്‍ ഏറ്റവും അത്യാവശ്യമായി സംരക്ഷണം വേണ്ടത് കിരണിനാണ്. കിരണ്‍ മുരിങ്ങൂരിനെപ്പറ്റി എഴുതിയാല്‍ ഇയാള്‍ക്ക് കൃസ്ത്യാനികളെപ്പറ്റി മാത്രമേ എഴുതാനുള്ളോ എന്ന് ചോദിച്ച് ആള്‍ക്കാര്‍ വരും. ശബരിമലയെപ്പറ്റി എഴുതുകയാണെങ്കില്‍ ഇയാള്‍ക്ക് ഹിന്ദുക്കളെപ്പറ്റി പറയാന്‍ മാത്രമേ നേരമുള്ളോ എന്ന് ചോദിച്ച് ആള്‍ക്കാര്‍ വരും. ജമാ-അത്ത് ഇസ്ലാമിയെക്കുറിച്ചെഴുതിയാല്‍ ഇയാള്‍ക്കെന്തിനാണ് മുസ്ലീങ്ങളുടെ കാര്യത്തില്‍ കാര്യം എന്ന് ചോദിച്ചും വരും ആള്‍ക്കാര്‍. :) വക്കാരിയുടേ ഈ കമെന്റിനോട് 110.25% യോജിക്കുന്നു. ഇനി ഡിങ്കനും സംരക്ഷണം ആവശ്യപ്പെടാം അല്ലെങ്കില്‍ തീവ്രാശയക്കാര്‍ തല്ലി കൊല്ലും :)

Umesh::ഉമേഷ് said...

കാര്യകാരണസഹിതം വാദിക്കാന്‍ റിസര്‍ച്ച് നന്നായി നടത്തുകയും, ശരിയെന്നു തോന്നുന്ന കാര്യത്തിനു വേണ്ടി വേണമെങ്കില്‍ ഒറ്റയ്ക്കു നിന്നും പരിശ്രമിക്കുകയും ചെയ്യുന്ന വക്കാരിയെ എനിക്കു് എന്നും ബഹുമാനമാണു്. പക്ഷേ, ലളിതമായ കാര്യങ്ങളില്‍ അപ്രസക്തമായ കാര്യങ്ങള്‍ എടുത്തിട്ടു് എല്ലാം “കണ്‍ഫ്യൂഷന്‍” ആക്കുന്ന വക്കാരിയെയാണു് ഇവിടെ കാണുന്നതു്. വക്കാരിയില്‍ നിന്നു് ഇതല്ല പ്രതീക്ഷിച്ചതു്. ജ്യോതിഷത്തെപ്പറ്റി ഗവേഷണം നടത്തണം എന്നു പറഞ്ഞ വക്കാരി എന്തുകൊണ്ടു് ഇവിടെയും ഗവേഷണം/അന്വേഷണം വേണം എന്നു പറയുന്നില്ല?

മകരജ്യോതി പണ്ടു നാട്ടുകാരും പിന്നീടു സര്‍ക്കാരും കത്തിക്കുന്നതാണു് എന്നാണു യുക്തിവാദികളുടെ വാദം.

പണ്ടു് ആളുകള്‍ കത്തിച്ചിരുന്നതു് ആരെയും പറ്റിക്കാനായിരുന്നില്ല. (അവരുടെ ആഘോഷത്തിന്റെ ഭാഗം.) പക്ഷേ അതു കണ്ട വിശ്വാസികള്‍ അതു ദിവ്യവെളിച്ചമായി കരുതുകയും ശബരിമലയുടെ വിശ്വാസത്തിന്റെ ഭാഗമായി അതിനെ കരുതുകയും ചെയ്തു. പിന്നീടു് അതു നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അതു പിന്നെയും കൃത്രിമമായി കത്തിച്ചു് നാട്ടുകാരെ പറ്റിക്കുന്നു-ഇതാണു യുക്തിവാദികളുടെ വാദം.

ഇങ്ങനെ ഒരു പറ്റിക്കല്‍ നടക്കുന്നുണ്ടെങ്കില്‍ അതു കണ്ടെത്തണം. അതിനു വിശ്വാസികള്‍ തന്നെയാണു മുന്‍‌കൈയെടുക്കേണ്ടതു്. കാരണം, വഞ്ചിതരാകുന്നതു് അവരാണു്.

ഇങ്ങനെയുള്ള സത്യം വെളിവാകുന്നതുകൊണ്ടു് വിശ്വാസത്തിനു കോട്ടം സംഭവിക്കുന്നില്ല. വസൂരി ഉണ്ടാകുന്നതു കാളീകോപം കൊണ്ടാണെന്നും ഗ്രഹണം ഉണ്ടാകുന്നതു രാഹുകേതുക്കളുടെ അഭ്യാസമാണെന്നുമുള്ള “അറിവു്” തെറ്റാണെന്നു് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു കാളിയിലും രാഹുകാലത്തിലുമുള്ള വിശ്വാസം കുറയുന്നില്ലല്ലോ. വിശ്വാസികളായ ക്രിസ്ത്യാനികളെല്ലാം പരിണാമസിദ്ധാന്തത്തെ അംഗീകരിക്കാത്തവരും പൈയുടെ മൂല്യം 3 ആണെന്നു ശഠിക്കുന്നവരുമാണോ?

പൊന്നമ്പലമേ, താങ്കളുടെ വികലമായ ചിന്ത കണ്ടിട്ടു സഹതപിക്കാനേ കഴിയൂ!

simy nazareth said...

കുതിരവട്ടാ, യുക്തിവാദികളുപോയി ഫോട്ടോ എടുത്തോട്ടെ. വീഡിയോയും എടുത്തോട്ടെ. ഇതൊക്കെ അവരുടെ ഇന്റര്‍നെറ്റ് സൈറ്റിലും (www.therali.com) ബ്ലോഗിലും (http://indianrationalists.blogspot.com/) യൂറ്റ്യൂബിലും ഇടണം എന്നുമാത്രമേ എനിക്ക് അപേക്ഷയുള്ളൂ. അല്ലാതെ ഇനീം ഇനീം വര്‍ഷാവര്‍ഷം പടം പിടിക്കാന്‍ പോയാല്‍ ഊന്നി ഊന്നി പറയുന്നതിനു അവന്മാര്‍ക്ക് അടി കൊടുക്കണം :-) തല്‍ക്കാലം 81-ല്‍ എടുത്ത ഫോട്ടോ ചിതലരിച്ചു, അല്ലെങ്കില്‍ ക്വാളിറ്റി ഇല്ല, അല്ലെങ്കില്‍ ആരെങ്കിലും വിഴുങ്ങി എന്ന് നമുക്ക് സമ്മതിക്കാം.

സര്‍ക്കാര്‍ പതുക്കെ ഇതില്‍ നിന്നും തലയൂരട്ടെ എന്ന് ആശംസിക്കാം. സര്‍ക്കാരിന്റെ കാട്, സര്‍ക്കാരിന്റെ പലയിടത്തും ട്രാന്‍സ്ഫറിട്ടടിക്കുന്ന പാവം കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ (ആ എന്‍.ഡി.റ്റി.വി. വീഡിയോ കാണുക), ദേവസ്വം ബോര്‍ഡിന്റെ കര്‍പ്പൂരവും അലൂമിനിയം പാത്രവും. പിന്നെ എം. കൃഷ്ണന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ (തിരുവനന്തപുരത്ത് ഡി.ജി.പി. യോ മറ്റോ ആയിരുന്നു) തന്റെ ആത്മകഥയില്‍ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.

ഭക്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇടിഞ്ഞുവീഴുന്ന ഒന്നല്ലാ എന്ന് ഊന്നി ഊന്നി ഊന്നി പറയുന്നു. അറിവ് കൂടുന്നത് ഭക്തിയെ കുറയ്ക്കില്ല. എന്നാല്‍ വാണിജ്യവത്കരണം ആരാധനാലയങ്ങളെ നശിപ്പിക്കും. (ബാംഗ്ലൂര്‍ ഇസ്കോണ്‍ ഉദാഹരണം) തമസ്കരണവും ഭക്തിയുമായി പണ്ടുകാലത്തേ ബന്ധമുള്ളൂ. എങ്കിലും ഓ.ടോ. ആയതിനാല്‍ ഇതില്‍ ചര്‍ച്ചല്ലേ.

കണ്ണൂസ്‌ said...

കുതിരവട്ടാ, നമുക്ക് ഇത്രയൊന്നും കാടു കേറേണ്ട. മകരജ്യോതി കത്തിക്കുന്നത് ഒരു "ആചാരം" ആണെന്നും, അത് മനുഷ്യ നിര്‍മ്മിതമാണെന്നും ശബരിമല ക്ഷേത്രം അധികൃതരും, ഭരണം നടത്തുന്ന ദേവസ്വം ബോര്‍ഡും, തദ്വാരാ സര്‍ക്കാരും സമ്മതിക്കാന്‍ തയ്യാറാവുമോ? അത്രയേ ഉള്ളൂ ഈ പ്രശ്‌നം.

simy nazareth said...

ഞാന്‍ ഇന്നു രാവിലെ കൂലങ്കുഷമായി ചിന്തിച്ചപ്പോള്‍...!

എന്താ ഒരുത്തനും അവന്മാര്‍ ഫോട്ടോ എടുക്കാന്‍ പോവുമ്പോള്‍ ജ്യോതി തനിയേ നിന്നു കത്തുന്നത് കാണും എന്നും അത്‍ഭുത പ്രതിഭാസം കണ്ട് യുക്തിവാദികള്‍ കാല്‍ക്കല്‍ വീണ് ഭക്തിവാദികള്‍ ആകും എന്നും പറയാത്തത്?

ഇതില്‍ അന്വേഷണം വേണം, വേണ്ട എന്നു പറയുന്ന നൂറ്ററുപത്തിച്ചില്വാനം കമന്റുകാരും മകരജ്യോതി സര്‍ക്കാര്‍ / മനുഷ്യനിര്‍മ്മിതം ആണെന്ന് വിശ്വസിക്കുന്നവരാണെന്നേ തരമുള്ളൂ. മറിച്ച് ദൈവദത്തമാണെന്ന് വിശ്വസിക്കുന്നെങ്കില്‍ അന്വേഷണത്തെ ഭയക്കുന്നതെന്തിന്? കുറെ യുക്തിവാദികളെ (ക്രിസ്ത്യാനികളുടെ ഭാഷയില്‍ പറഞ്ഞാല്‍) മുക്കി എടുക്കാന്‍ കിട്ടുന്ന അസുലഭ അവസരമല്ലേ ഇത്.

എന്തരടേയ്, മകരജ്യോതിയില്‍‍ നേരെ വിശ്വാസമുള്ള ഒരുത്തനും ഇല്ലേ ഇവിടെ. ആകെ ഉള്ള ചോദ്യം ബാക്കി വിശ്വാസികളെ സര്‍ക്കാര്‍ പൊട്ടന്‍ കളിപ്പിക്കണോ, വേണ്ടായോ, പൊട്ടന്‍ കളിപ്പിക്കുകയാണെങ്കില്‍ അതു കാണുമ്പോള്‍ കണ്ണടക്കണോ, വേണ്ടായോ, ആരാന്റെ കാശ്, നമുക്കെന്തു ചേതം, അല്ല എന്റെ കാശ്, ഇങ്ങനെയേ ചര്‍ച്ച വരുന്നുള്ളൂ.

വഴിയില്‍ കനമുള്ളവനേ മടിയില്‍ ഭയമുള്ളൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

മുങ്ങിപ്പോയി ഞാന്‍ മുങ്ങിപ്പോയി കമന്റുകളുടെ പ്രവാഹത്തില്‍ ഞാന്‍ മുങ്ങിപ്പോയി.

ഞാന്‍ വളരെ മുന്‍പ്‌ തന്നെ പറഞ്ഞ പോലെ എനിക്ക്‌ ഇടപെടാന്‍ കഴിയുന്ന തലത്തില്‍ നിന്ന് ഒരു പാട്‌ അകലെയെത്തി ചര്‍ച്ച. ഡിങ്കന്‍ സ്വാമി പറഞ്ഞ പോലെ പോസ്റ്റിന്റെ രണ്ടാം ഭാഗം എഴുതാനുള്ള വിവരവും ത്രാണിയും ധൈര്യവും എനിക്കില്ല. ആറ്റം ബോബ്‌ ഇട്ട പോലെയായി എന്റെ അവസ്ഥ. ഈ കണക്കിന്‌ എനിക്ക്‌ പോലിസ്‌ സംരക്ഷണം വേണ്ടി വരും

oru blogger said...

അഹിന്ദുവാണെന്നൊന്നും പേടിക്കണ്ട കിരണ്‍ തോമസ്..
കഴിഞ്ഞ പ്രാവശ്യം വിഡ്ഡിയായ ഞാന്‍ മലക്കുപോയത് ചില അച്ചായന്മാരുടെ കൂടാ..ലൈനില്‍ നിന്ന് പയ്യെപ്പയ്യെ നീങ്ങിയപ്പോള്‍ ഒരു കഷി മറ്റൊരു കക്ഷിയോടു പറയുകാ, ജോസഫ്ച്ചായോ ഒന്നു പതിയെ നടക്കൂ എന്ന്. അച്ചായാന്‍ തിരിഞ്ഞു നിന്നു പറയുകാ, അച്ചായാ‍ അച്ചായാ എന്നു പതിയെ വിളീക്കെടാ എന്നു:)

നാട്ടില്‍ യുക്തിവാദികളുടെ തലപ്പത്തിരുന്ന ചിലരെ അറിയാമായിരുന്നു..അതു പോട്ടെ. പക്ഷെ, ഏകാഗ്രം മനഹ എന്ന അയ്യപ്പ സങ്കല്പത്തിനടുത്തേക്ക് സ്ത്രീകള്‍ തന്റേടത്തൊടെ ചെല്ലട്ടെ എന്നു പറഞ്ഞ സുധാകരന്‍ മംഗളം എന്ന പൈങ്കിളീ മാസികയെ പേടിക്കുമോ സുഹ്രുത്തേ? അപ്പോ അനാവശ്യത്തിനല്ലെ താങ്കള്‍ ആ രാഷ്ട്രീയ പേരു എടുത്തിട്ടത്? അല്ലെങ്കില്‍ താങ്കള്‍ക്ക് മറ്റൊരു ഉദ്ദേശ്യം അത്രതന്നെ !

ഉണ്ണിക്കുട്ടന്‍ said...

ഇന്നലെ വളരെ നല്ല രീതിയില്‍ നടന്നു കൊണ്ടിരുന്ന ചര്‍ച്ച കുതിരവട്ടന്‍ ഒരു വഴിക്കാക്കി എന്നു പറയാതെ വയ്യ. തന്റെ പോയിന്റുകള്‍ ന്യായീകരിക്കാന്‍ പറ്റിയില്ല എന്നു മാത്രമല്ല വിവേകത്തിനു പകരം വികാരം സംസാരിച്ചാലുള്ള വ്യത്യാസം കുതിര വട്ടന്‍ തെളിയിക്കുകയും ചെയ്തു.

ദില്‍ബാ,
സര്‍ക്കാര്‍ നികുതിപ്പണം ഉപയോഗിച്ച് മകരവിളക്ക് കൊളുത്തുന്നു എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്
ഇതു തെറ്റാണ്. ശബരിമലയിലെ എല്ലാ ചിലവും നടക്കുന്നത് നടവരവുകൊണ്ടാണ്.


കുതിരവട്ടന്റെ ഈ കമന്റു വായിച്ചു ഞാന്‍ ചിരിച്ചു മറിഞ്ഞു. പൊന്നമ്പലമേട്ടില്‍ കയറി പരിശോധിക്കാന്‍ യുക്തിവാദികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിനെ ക്കുറിച്ചായിരുന്നു ഈ ചര്‍ച്ച. പക്ഷെ മകരവിളക്കു വ്യാജമാണെന്നത് ഉറപ്പാണ്‌ പക്ഷെ അതു സര്‍ക്കാര്‍ കത്തിക്കുന്നതല്ല നടവരവ് ഉപ്യോഗിച്ചു കത്തിക്കുന്നതാണ്‌ എന്നു വരെയായി വാദങ്ങള്‍. ഡിങ്കനും ദില്‍ബനും മറ്റു ചിലരും കാര്യ പ്രസക്തമായി സംസാരിക്കുമ്പോള്‍ അങ്ങനെ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ എന്നെപ്പോലെ മാറി നിന്ന് ചര്‍ച്ച കാണുക. അഡ്രിനാലിനും ലാഭിക്കം കുറച്ചു കാര്യങ്ങളും മനസ്സിലാക്കാം.

simy nazareth said...

ഈ ആറ്റിറ്റ്യൂഡ് ശരിയല്ലല്ലോ കിരണ്‍ തോമസേ

ജാതി മത തരം തിരിവുകള്‍ കേരളത്തില്‍ വേണോ? ബ്ലോഗിലും വേണ്ട എന്നാണ് എന്റെ അഭിപ്രായം.

ഞങ്ങളുടെ പള്ളിയില്‍ നിലവിളക്കിന്റെ മുന്‍പിലാണ് കല്യാണം നടത്തുക. പലരും കല്യാണത്തിനു വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ രാഹുകാലം നോക്കാറുണ്ട്. വലതുകാല്‍ വെച്ചേ കേറാറുള്ളൂ. ചൊവ്വാഴ്ചകളില്‍ കല്യാ‍ണം നടത്താറില്ല.

പരുമല പള്ളിയിലും കൊരട്ടി പള്ളിയിലും വരുന്ന ഭക്തജനങ്ങളില്‍ ധാരാളം അന്യമതസ്ഥരെയും കാണാം. അതുപോലെ തന്നെ മടായി മോസ്കിലും തലശ്ശേരി മോസ്കിലും ഒക്കെ ധാരാളം ഹിന്ദു, ക്രിസ്തീയ വിശ്വാസികളും പോവാറുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇരിക്കുന്നതില്‍ എത്രപേര്‍ അന്യമതസ്ഥരാന്നാ വിചാ‍രം?

ഒരു കട്ടിയുള്ള വാക്യം കാച്ചട്ടെ.

കേരളത്തില്‍ മതം ഒരു സംസ്കാരമാണ്. അത് നമ്മുടെ എല്ലാം രക്തത്തില്‍ അലിഞ്ഞതാണ് അതിനു ഇന്ന ജാതി എന്നൊന്നില്ല.

അഥവാ കിരണ്‍‌തോമസ് അടികൊണ്ട് ആശുപത്രിയില്‍ ആയാല്‍ ഗള്‍ഫില്‍ നിന്ന് അവധിക്കുവരുമ്പോള്‍ ഞാന്‍ കാണാന്‍ വരുന്നതായിരിക്കും എന്ന് ശക്തിയുക്തം പ്രഖ്യാപിക്കുന്നു. <--സ്മൈലി

Ajith Pantheeradi said...

സിമി കൂലം കഷണം കഷണമാക്കി ചിന്തിച്ചു പറഞ്ഞ കാര്യം ഇവിടെ ഈ ബൂലോകത്ത് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കൂടിയിരിക്കുന്നവരുടെയിടയില്‍ വാസ്തവമാണ്.. ഇവിടെയെല്ലാവര്‍ക്കും അറിയാം, ജ്യോതി ഒരു അത്ഭുത പ്രതിഭാസമല്ല എന്ന്. പക്ഷേ വിവിധ പ്രദേശങ്ങളില്‍ നിന്നു വരുന്ന പല ഭക്തരും ‍ ഇത് ഒരു മിറക്ക്‍ള്‍ ആണ് എന്നു വിശ്വസിച്ച് , അതിന്റെ ഒരു ദര്‍ശനത്തില്‍ ഇന്‍സ്റ്റന്റ് മോക്ഷം പ്രാപിക്കാനായി തിക്കും തിരക്കുമുണ്ടാക്കുന്നില്ലേ . ആ പാവങ്ങളെ ഇങ്ങനെ കര്‍പ്പൂരം കത്തിച്ചു പറ്റിക്കണോ?

1981ല്‍ തെളിയിച്ച കാര്യം വീണ്ടും വീണ്ടും തെളിയിക്കാന്‍ യുക്തിവാദികള്‍ അവിടെ പോണോ എന്നു ചോദിക്കുന്നതു കേട്ടു. പോകണം.. എല്ലാ വര്‍ഷവും ജ്യോതി കത്തിക്കാന്‍ ആരെങ്കിലു അവിടെ പോകുന്നുണ്ടെങ്കില്‍, അതിന്റെ പോട്ടം പിടിക്കാന്‍ യുക്തിവാദികളും അവിടെ പോയിരിക്കണം. കാരണം വര്‍ഷങ്ങളായി നടന്നു വരുന്ന ഒരു തട്ടിപ്പിന്റെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സിലാക്കാന്‍ ഒരു ഫോട്ടൊയൊ വീഡിയോയോ മതിയാവില്ല. NDTV കാണിച്ചതു പോലെയൊരു റിപ്പോര്‍ട്ട് ഇവിടെ എത്ര ചാനലുകള്‍ കാണിക്കും? ആള്‍ദൈവങ്ങളെ വരെ കൊണ്ടാടുന്ന പത്രങ്ങളും ചാനലുകളുമാണ് ഇവിടെയുള്ളത്. മീഡിയയെ ബോധവല്‍ക്കരിക്കാന്‍ തന്നെ വര്‍ഴങ്ങള്‍ പലതെടുക്കും. പിന്നെയല്ലേ ജനങ്ങള്‍

Ajith Pantheeradi said...

മുകളില്‍ “വര്‍ഴങ്ങള്‍” എന്നെഴുതിയത് “വര്‍ഷങ്ങള്‍”എന്നു തിരുത്തിവായിക്കനപേക്ഷ. തിരക്കിട്ടു റ്റൈപ്പിയപ്പോള്‍ പറ്റിയതാണ്. അല്ലാതെ വെള്ളമടിച്ചിട്ടല്ല :-)

ഓഫ്..
ഈ പോസ്റ്റിലെ ഗുരുസ്വാമിയായി ഡിങ്കന്‍ സ്വാമിയെ വാഴിച്ചിരിക്കുന്നു. ഇനി കമന്റിടുന്നവരെല്ലാവരും ആദ്യം ഡിങ്കന്‍ സ്വാമിയെ വണങ്ങിയ ശേഷം മാത്രം കമന്റിടുക :-)

oru blogger said...

200 കമന്റുകളാണു മാരാര്‍ജി കിരണിന്റെ ഉദേശ്യം:)അല്ലെങ്കില്‍ അദ്ദേഹം കമന്റില്‍ മുങ്ങിപ്പോയി എന്നു പറയില്ലല്ലൊ?

simy nazareth said...

ദാണ്ടെ, ഇന്നലെ കലീജ് റ്റൈംസില്‍ വന്ന ലേഖനം

http://www.khaleejtimes.com/DisplayArticleNew.asp?xfile=data/subcontinent/2007/August/subcontinent_August310.xml§ion=subcontinent&col=

യുക്തിവാദികള്‍ പണ്ട് ഫോട്ടോ കുറെ മാസികകളിലും മാതൃഭൂമിയിലും പ്രസിദ്ധീകരിച്ചിരുന്നത്രേ.

simy nazareth said...

ഇന്നാ എന്‍.ഡി.റ്റി.വി ചര്‍ച്ച (40 മിനിട്ട് നീളേണ്ട ചര്‍ച്ച) അവര്‍ 6 മിനിട്ട് ആയപ്പൊഴേയ്ക്കും പ്രക്ഷേപണത്തില്‍ നിന്ന് മുക്കിയത്. സുധാകരന്‍ പറയുന്നു സര്‍ക്കാരിനു കൈ ഇല്ലാന്ന്. രാജന്‍ ഗുരുക്കള്‍ പറയുന്നു അങ്ങനല്ലാന്ന്.

http://intellibriefs.blogspot.com/2007/01/ndtv-hung-its-head-in-shame.html

Unknown said...

വിശ്വാസം എന്നത് ഏതൊരു വിശ്വാസിക്കും വളരെ വികാരപരമായതും അവരുടെ സ്വത്വവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതുമാണ്. അതുകൊണ്ടാണ് സ്വന്തം വിശ്വാസത്തെ സ്പര്‍ശിക്കുമ്പോള്‍ പലര്‍ക്കും സമനില തെറ്റുന്നത് . താന്‍ വിശ്വസിച്ചു വരുന്നത് തെറ്റായിരിക്കാമെന്ന് ഒരു വിശ്വാസിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഒരാളുടെ വിശ്വാസം അയാളുടെ മനസ്സില്‍ ഉറച്ചുപോയിട്ടുള്ളത് . ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലരെങ്കിലും വികാരപരമായാണ് പ്രതികരിച്ചു കാണുന്നത് . മകരവിളക്ക് ഒരു തട്ടിപ്പാണെന്ന് തെളിയിക്കപ്പെട്ടാല്‍ അത് വിശ്വാസികള്‍ക്ക് ഒരു അപമാനമല്ലേ എന്ന് ചിലര്‍ ഭയക്കുന്നത് പോലെ തോന്നുന്നു. ഞാന്‍ ഇന്നലെ ഉന്നയിച്ച ഒരു സീരിയസ്സ് പ്രശ്നത്തില്‍ ആരും സ്പര്‍ശിക്കാത്തത് ഈ ഭയം കൊണ്ടായിരിക്കാം . ലോകത്തില്‍ എത്രയോ ആരാധനാലയങ്ങളുണ്ട്. അവിടെയൊക്കെ ഭക്തന്മാര്‍ നിത്യേന പോവുകയും പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ ഇതുപോലെ ഒരു അത്ഭുതം നടക്കുന്നതായി പ്രചരിപ്പിച്ച് ഭക്തരെ കൂട്ടുന്നതായ സംഭവം മറ്റെങ്ങുമുള്ളതായി അറിവില്ല. ശബരിമലക്ക് തന്നെ ഭക്തര്‍ സ്ഥിരമായി പോയിവരുന്നുണ്ട് . എന്നാല്‍ നിരവധി ഭക്തര്‍ മകരസംക്രാന്തിക്ക് പോകുന്നത് ആ വിളക്ക് കണ്ടാല്‍ തങ്ങള്‍ക്ക് പ്രത്യേക സായൂജ്യം ലഭിക്കുമെന്ന് കരുതിത്തന്നെയാണ്. ഇവിടെ ചിലര്‍ പറഞ്ഞു മകരവിളക്ക് ഒരു സ്വയംഭൂവെന്നോ, അത്ഭുതമാണെന്നോ ആരും പറഞ്ഞിട്ടില്ലെന്ന് . അത് അവരുടെ മനസ്സിലിരുപ്പ് മാത്രണ്. മകരവിളക്ക് തെളിയിക്കപ്പെടുന്ന അന്ന് അവിടെയെത്തുന്ന മുഴുവന്‍ ഭക്തരും അത് അയ്യപ്പന്റെ ദിവ്യപ്രഭയായിത്തന്നെയാണ് കരുതുന്നത്. അപ്പോള്‍ ഇത് ആരെങ്കിലും കര്‍പ്പൂരം കത്തിച്ച് ഉണ്ടാക്കുന്നതാണെങ്കില്‍ ഈ തട്ടിപ്പിനെ എങ്ങിനെയാണ് വിശേഷിപ്പിക്കുക ? ഇതിന്റെ നിജസ്ഥിതി പരിശോധിക്കണം എന്നു പറയുമ്പോള്‍ ചിലര്‍ തര്‍ക്കുത്തരവുമായി വരുന്നത് ഒരു ക്രൂരമായ തമാശയായേ കാണാന്‍ പറ്റൂ. ഇത്തരുണത്തിലാണ് 1999 ല്‍ മകരവിളക്ക് പ്രത്യക്ഷപ്പെടുന്ന വേളയില്‍ ഉന്മത്തരായ ഭക്തരുടെ ആവേശത്തള്ളിച്ചയില്‍ മണ്ണിടിഞ്ഞ് 52 ഭക്തര്‍ മരണപ്പെടാനിടയായത്. ഇത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കൂട്ടക്കൊല തന്നെയല്ലേ ? ഇത് ചോദിക്കുമ്പോള്‍ അപകടമരണങ്ങള്‍ വേറെങ്ങും സംഭവിക്കുന്നില്ലേ എന്ന് ചോദിച്ചേക്കാം . എന്ന് വെച്ച് ഇങ്ങിനെ വ്യാജാഗ്നി കാട്ടി ഭക്തരെ വിളിച്ചുകൂട്ടിയും കൊല്ലണോ ? മാത്രമല്ല തീര്‍ച്ചയായും ഇനി വരും വര്‍ഷങ്ങളിലും ഭക്തര്‍ കൂടുമ്പോള്‍ ഇങ്ങിനെ മരണങ്ങള്‍ ആവര്‍ത്തിച്ചേക്കാമല്ലോ. അത് കൊണ്ട് ഒന്നുകില്‍ ഈ തട്ടിപ്പ് നിര്‍ത്തണം . അല്ലെങ്കില്‍ ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യം യുക്തിവാദികള്‍ക്ക് നല്‍കണം .

simy nazareth said...

ഇത് കുതിരവട്ടനു വേണ്ടി - സര്‍ക്കാര്‍ ശബരിമലയ്ക്കും മകരവിളക്കുനും വേണ്ടി ചിലവാക്കുന്ന തുകയെക്കുറിച്ച്.

http://www.ilfsecosmart.com/Summary-Draft-Master-Plan.pdf

പൊന്നമ്പലമേട്ടില്‍ മറ്റാരും കയറാതിരിക്കാന്‍ ധാരാളം പോലീസുകാരെ വിന്യസിക്കുന്നതിന്റെ ചിലവ് വേറെയാണു.

അഭിലാഷങ്ങള്‍ said...

സിമി,

“ദാണ്ടെ, ഇന്നലെ കലീജ് റ്റൈംസില്‍ വന്ന ലേഖനം“ എന്ന് പറഞ്ഞ് സിമി കൊടുത്ത ലിങ്ക് പൂര്‍ണ്ണമല്ല എന്നു തോന്നുന്നു. Error വരുന്നു. ലിങ്കിന്റെ ബാക്കി എവിടെ? തിന്നോ?

simy nazareth said...

ഹിന്ദു പത്രം 2004-ല്‍ പറയുന്നു മകരജ്യോതി സെലെസ്റ്റിയല്‍ ലൈറ്റ് ആണെന്ന്:

http://www.hindu.com/2004/01/15/stories/2004011505130700.htm

വീണ്ടും, 2005-ല്‍ - ബ്രൈറ്റ്, സെലെസ്റ്റിയല്‍ ലൈറ്റ് എന്ന്.

http://www.hindu.com/2004/01/15/stories/2004011505130700.htm

ഇന്നാ മലയാളവേദിയിലെ ചര്‍ച്ച. (ഈ ബ്ലോഗിലേതുപോലെ നിലവാരം ഇല്ലെങ്കിലും ആദ്യത്തെ പോസ്റ്റ് പ്രസക്തമാണ്)

http://www.malayalavedhi.com/wbboard/thread.php?threadid=6610&boardid=14&styleid=2&sid=d5bae0cc65f79dc340076a5f2f0494ef

simy nazareth said...

khaleej times

simy nazareth said...
This comment has been removed by the author.
Unknown said...

ഓടോ: മലയാളവേദിയിലെ ചര്‍ച്ച ഒന്നൊന്നര ചര്‍ച്ച തന്നെയായിപ്പോയി ഭഗവാനേ... :-)

വ്യക്തിഹത്യ എന്താണെന്ന് അവിടെ നോക്കി പഠിയ്ക്കണം. ബൂലോഗം അങ്ങനെ നോക്കിയാല്‍ വിശുദ്ധ ദേവാലയം തന്നെ. സ്വാമി ശരണം!

കിരണ്‍ തോമസ് തോമ്പില്‍ said...

200 കമന്റ്‌സ്‌ എന്നത്‌ എന്റെ ലക്ഷ്യമല്ലേ അല്ല അങ്ങനെ കമന്റെ ഉണ്ടാക്കി ബ്ലോള്‍ വളര്‍ത്താന്‍ ഉദ്ദേശിച്ചിട്ടുമില്ല. 10 ഇല്‍ താഴെ കമന്റ്‌സ്‌ ഉള്ള ഒരു പാട്‌ പോസ്റ്റുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്‌.

1981 ഇല്‍ ഇതൊക്കെ തെളിയിച്ചതല്ലെ എന്തുകൊണ്ട്‌ ഇവന്മാര്‍ വീണ്ടും തെളിയിക്കണം എന്നൊക്കെ പറയ്ന്നവരോട്‌ എനിക്ക്‌ പറയാനുള്ളത്‌ ഇതൊന്നും അറിയാത്ത ഒരു വലിയ തലമുറ ഇവിടെയുണ്ട്‌. ഇതൊന്നും ഓര്‍മ്മിപ്പിക്കാന്‍ ഇവിടെ മുഖ്യധാര മാധ്യമങ്ങള്‍ക്കോ ഇടതുപക്ഷ മാധ്യമമങ്ങള്‍ക്കോ ധൈര്യം ഇല്ല. മാത്രവുമല്ല ഇന്ന് വീണ്ടും തെളിയിച്ചാല്‍ ദൃസ്യമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഇത്‌ ശ്രദ്ധിക്കപ്പെറ്റുകയും ചെയ്യും.

കണ്ണൂസ്‌ said...

ഓ.ടോ - വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഒരേ പോലുള്ള ഭാഷയും ഒരേ തെറിയും ഉപയോഗിച്ച് മടുത്തിട്ടില്ല മലയാളവേദിയിലെ ചുള്ളന്മാര്‍ക്ക്. :-)

Ajith Pantheeradi said...

തമ്പിയളിയന്‍ said...
200 കമന്റുകളാണു മാരാര്‍ജി കിരണിന്റെ ഉദേശ്യം:)

തമ്പിയളിയോ .. ഇതെന്നോടു പറയാന്‍ എന്താ കാരണം? എന്റെ വല്ല കമന്റിലും ഞാനങ്ങിനെ സൂചിപ്പിക്കുകയോ കിരണെന്തിനീ പോസ്റ്റിട്ടൂ എന്നു ചോദിക്കുകയോ ചെയ്തോ? വെറുതെയെന്റെ വായില്‍ കയ്യിട്ട് കടി വാങ്ങല്ലേ..

ഈ പോസ്റ്റിട്ട കിരണിനെ ഞാന്‍ അഭിനന്ദിക്കുന്നു, ഇത്ര നല്ല ഒരു ചര്‍ച്ചക്കുള്ള അവസരമൊരുക്കിയതിന്.

Dinkan-ഡിങ്കന്‍ said...

ലിങ്കുകളും, പോയന്റുകളും ഒക്കെയായി ചര്‍ച്ച നല്ല വഴിയ്ക്ക് നീങ്ങുന്നതില്‍ സന്തോഷം തോന്നുന്നു.

ഓഫ്.ടൊ

പ്രിയ കിരണ്‍ ഇതില്‍ ഉള്ള കമെന്റുകളില്‍ നിന്ന് താങ്കള്‍ ഒരു “സിനോപ്സിസ്” തയ്യാറാക്കണം എന്ന് അപേക്ഷ(തെളിയിക്കണം/തെളിയ്യിക്കണ്ട സംരക്ഷണം കൊടുക്കണം/വേണ്ട എന്നീ 2 പക്ഷത്തെയും വാദമുഖങ്ങള്‍ അണി നിരത്തി ഒരു സംഗ്രഹം. കാരണം പെട്ടെന്ന് ഈ വിഷയത്തെ ഓടിച്ച് വായിക്കാന്‍ വരുന്ന ഒരുവന്‍ ഈ “മാകാ പാരതം” കണ്ട് ഞെട്ടും. ഇപ്പൊള്‍ തന്നെ സ്ക്രൊള്‍ ബാറില്‍ 10 കി.ലോ യുടെ കല്ല് കെട്ടിത്തൂക്കിയാണ് ഇതിന്റെ താഴെ എത്തുന്നത്)

ഉമേഷ് ചേട്ടനോട് പൈ യുടെ വാല്യു 3 അല്ല 3.14(രണ്ട് ദംശാംശത്തില്‍ ഒതുക്കിയത്) ഓര്‍മ്മിപ്പിക്കുന്നു

Unknown said...

ഉമേഷ്ജി,

ക്ഷമിക്കണം. എന്റെ തെറ്റ് എനിക്ക് മനസ്സിലായത് കൊണ്ടാണ്. ഞാന്‍ ഒരക്ഷരം മിണ്ടാതെ സൈഡായത്. ഞാന്‍ വേറെ ഒന്നും പറയാന്‍ ആഗ്രഹിച്ചില്ല. യുക്തിവാദി സംഘടനകള്‍ക്ക്, മകരവിളക്കിനേക്കാള്‍ സീരിയസായ പലതും തെളിയിക്കാന്‍ കഴിയും. മനുഷ്യ ദൈവങ്ങളും മിത്തുകളിലെ ദൈവങ്ങളും ഒരു പോലെയാണോ? മിത്തുകളിലെ ദൈവങ്ങള്‍ ഇന്നേ വരെ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തതായി എനിക്കറിയില്ല. മനുഷ്യദൈവങ്ങളേ അത് ചെയ്യൂ. ഈ വാദികളുടെ യുക്തി അതിലേക്ക് തിരിയേണ്ടിയിരുന്നു. അതിനു ശേഷം പോരേ ഈ ഒരു തീ നാളം?

എന്തു കാര്യം ചെയ്യുമ്പോഴും, അടിച്ചാല്‍ തിരിച്ചടിക്കില്ല എന്നുറപ്പുള്ളവനെ തന്നെ ആദ്യം തിരഞ്ഞെടുക്കും. നമ്മുടെ അയ്യപ്പനും അതു പോലൊരു സ്പെസിമെന്‍ തന്നെ.

യുക്തിവാദികള്‍ മല കയറട്ടെ. വ്യാജമാണ് എന്ന് എല്ലാര്‍ക്കും* അറിയാവുന്ന മകര ജ്യോതി വ്യാജമാണെന്ന് ഉറക്കെ പറയട്ടെ.

ബൂലോകത്ത്, അഗ്നിക്കു തന്നെ അഗ്നി പരീക്ഷ!

simy nazareth said...

ഓ.ടോ: വിഷമിക്കണ്ട പൊന്നമ്പലം,

ചാഞ്ഞ കൊമ്പുകണ്ടപ്പോള്‍ എല്ലാരും ഓടിക്കയറിയെന്നേ ഉള്ളൂ.

Dinkan-ഡിങ്കന്‍ said...

ഡിയര്‍ പൊന്നമ്പലം ,
താങ്കള്‍ മുകളിലെ എല്ലാ കമെന്റുകളും വായിച്ചില്ല എന്നാണ് താങ്കളുടെ കമെന്റ് വായിച്ചപ്പൊള്‍ തോന്നിയത്. (ഉണ്ടെങ്കില്‍ ഡിങ്കനോട് ക്ഷമിക്കുക)

യുക്തിവാദി സംഘടനകള്‍ക്ക്, മകരവിളക്കിനേക്കാള്‍ സീരിയസായ പലതും തെളിയിക്കാന്‍ കഴിയും
ഉവ്വ് അവര്‍ പലതും തെളിയിച്ചിട്ടുണ്ട്,ഇനിയും തെളിയിക്കുകയും ചെയ്യട്ട. രാശിത്തകിടില്‍ നെല്ലെറെഞ്ഞ് മലര്‍ വിരിയിക്കല്‍, ചുട്ടകോഴിയെ പറപ്പിക്കല്‍,യോഗദണ്ഡില്‍ (ഫൊസ്ഫെറസ് ഒളിപ്പിച്ച് വെച്ച്)നിന്ന് അത്ഭുത തീ വരുത്തി ഹോമകുണ്ഡം കത്തിക്കല്‍, തീക്കനലിന് മുകളിലൂടെ നടക്കല്‍, കുത്തുറാത്തീബില്‍ കത്തി വയറില്‍ കയറുന്നില്ല എന്നീ പലതും അവര്‍ തട്ടിപ്പാണെന്ന് തെളിയിച്ചിട്ടുണ്ട്, ആയതിനാല്‍ ഇതും തെളിയിക്കട്ടെ. അതിനെന്തിത്ര ക്ഷോഭം?
മുകളിലുള്ള പലതുംതെറ്റാണെന്ന് തെളിഞ്ഞിട്ടും ഞാനും, പൊന്നമ്പലവും ഇപ്പോളും ദൈവ ഭകതരല്ലെ. അപ്പോള്‍ വിഷയ്ത്തില്‍ ഊന്നി നമ്മള്‍ പറയുന്നത് സര്‍ക്കാരിന്റെ ഇടപെടല്‍, അധികാര ദുര്‍വിനിയോഗം, ജീവനക്കാരെയും, സംവിധാനങ്ങളെയും വഴിമാറി ഉപയൊഗിക്കല്‍, അത് ചോദ്യം ചെയ്യാനെത്ഥുന്നവരെ അടിച്ചൊതുക്കല്‍, അവര്‍ക്ക് സംരക്ഷണം എന്നിവയാണ്.

മിത്തുകളിലെ ദൈവങ്ങള്‍ ഇന്നേ വരെ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തതായി എനിക്കറിയില്ല. മനുഷ്യദൈവങ്ങളേ അത് ചെയ്യൂ. ഈ വാദികളുടെ യുക്തി അതിലേക്ക് തിരിയേണ്ടിയിരുന്നു.
മിത്തുകളിലെ ദൈവം ആരെയും ദ്രൊഹിക്കുന്നില്ല, എന്നാല്‍ ആ ദൈവത്തിന്റെ പേരില്‍ സര്‍ക്കാര്‍ കപടാശയ പ്രചാരണം നടത്തുന്നു എന്നതാണ് മി. പൊന്നമ്പലം ഇവിടെ പ്രശ്നം. മനുഷ്യ ദൈവങ്ങള്‍ക്കെതിരേയും യുക്തിവാദികള്‍ പൊരുതിയിട്ടുണ്ട് എന്ന് ചരിത്രം പഠിച്ചാല്‍ മനസിലാകും. സായിഭാബയുടെ വിഭൂതി എടുക്കല്‍ വരെ വ്യാജമാണെന്ന് ഇവര്‍ തെളിയിച്ചിട്ടുണ്ട്. മാഹാനായ കോവൂര്‍, ശ്രീമദ് സായിയെ വെല്ലുവിളിച്ചിട്ടും ഉണ്ട്. ഇതൊന്നും പൊന്നമ്പലം കേട്ടിട്ടും വായിച്ചിട്ടും ഇല്ലെ? ഇനിയും ആള്‍ദൈവങ്ങള്‍ കപട പ്രചരണം നടത്തുന്നു എങ്കില്‍ പൊന്നമ്പ്ലം അതും യുക്തിവാദികളെ എഴുതി അറിയിക്കൂ, അവര്‍ അതിനെതിരെയും പ്രതികരിക്കട്ടെ. എല്ലാരുടെയും ചില്ലവെട്ടി മതി എന്റെ മാവിന്റെ ചില്ല വെട്ടുന്നത് എന്ന പഴയന്യായം ഇവിടേപ്രയോഗിക്കണൊ?

എന്തു കാര്യം ചെയ്യുമ്പോഴും, അടിച്ചാല്‍ തിരിച്ചടിക്കില്ല എന്നുറപ്പുള്ളവനെ തന്നെ ആദ്യം തിരഞ്ഞെടുക്കും. നമ്മുടെ അയ്യപ്പനും അതു പോലൊരു സ്പെസിമെന്‍ തന്നെ.
വികാരപരം മാത്രം ആയ കമെന്റ്. സ്വന്തം കണ്‍കണ്ട ദൈവം ആയ അയ്യപ്പനെ പൊന്നമ്പലം സ്പെസിമെന്‍ എന്നൊക്കെ വിളിക്കുന്നത് എന്തോ ഡീങ്കന് മനസിലാകുന്നില്ല. അയ്യപ്പനല്ല ഇവിടെ സ്പെസിമെന്‍, മറിച്ച് കപടമായി ജ്യോതി തെളിയിക്കുന്ന/അതിനായി സര്‍ക്കാര്‍ ദുരുപയൊഗം ചെയ്യുനന്‍ സംവിധാനങ്ങള്‍ ആണ് എന്ന് എന്തേ ഡിയര്‍ പൊന്നമ്പലം മനസില്‍ ആക്കാത്തത്?

യുക്തിവാദികള്‍ മല കയറട്ടെ. വ്യാജമാണ് എന്ന് എല്ലാര്‍ക്കും* അറിയാവുന്ന മകര ജ്യോതി വ്യാജമാണെന്ന് ഉറക്കെ പറയട്ടെ. അങ്ങനെയല്ല പൊന്നമ്പലം ദേവസ്വം/ മീഡിയ എന്നിവ പറയുന്നത്. അത് സ്വയം കത്തുന്നതാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അപ്പോള്‍ വിളക്ക് വ്യാജമാണെന്ന് പൊന്നമ്പലത്തിനും സംശയം ഇല്ല അല്ലേ? ഹഹഹ പക്ഷേ അത് ഉറക്കെ വിളിച്ച് പറയരുത് എന്നാണോ താങ്കള്‍ പറഞ്ഞ് വരുന്നത്. അങ്ങനെ ഒന്ന് പറഞ്ഞാല്‍ എന്താണുണ്ടാകുക. മൊത്തം വിശ്വാസവും അങ്ങ് ചടപടാ എന്ന് ഇടിഞ്ഞ് വീഴുമോ? ഒരു കപടാശയത്തിന്റെ പുറത്ത് കെട്ടിയ വിശ്വാസം ആണെങ്കില്‍ അത് എന്നായാലും വീഴും, അല്ല എങ്കില്‍ അത് ശാശ്വതം ആയി നിലകൊള്ളും. അഭയവരദനയ്യപ്പന്റെ ചിന്മുദ്രയില്‍, ആ കാരുണ്യത്തില്‍ പൊന്നമ്പലത്തിന് അചഞ്ചലമായഭക്തി ഉണ്ടെങ്കില്‍ അതിനെ കീഴടക്കാന്‍ ആര്‍ക്കും തന്നെ കഴിയില്ല. മറിച്ച് തെറ്റിധരിക്കപ്പെട്ട കുറേ അത്ഭുതങ്ങളിലാണ് താങ്കളുടെ വിശ്വാസം എങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അത് പൊളിഞ്ഞ് വീഴുക തന്നെ ചെയ്യും.

ഞാന്‍ ഒരക്ഷരം മിണ്ടാതെ സൈഡായത്. ഞാന്‍ വേറെ ഒന്നും പറയാന്‍ ആഗ്രഹിച്ചില്ല.
ആരും ഇവിടെ മാറി നില്‍ക്കരുത് എന്നാണെന്റെ പക്ഷം. ലോജിക്കല്‍ ആയ/ വിഷയത്തില്‍ ഊന്നിയ/ വികാരപരം അല്ലാ‍ത്ത/ വര്‍ഗീയം അല്ലാത്ത കമെന്റുകളും ആയി എല്ലാവരും ഇവിടെ അഭിപ്രായ പ്രകടനം നടത്തണം എന്നും അക്കൂട്ടത്തില്‍ ഡിയര്‍ പൊന്നമ്പലം മുന്‍പന്തിയില്‍ വേണം എന്നും ഡിങ്കന്‍ അപേക്ഷിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ അല്ല മി. കിരണ്‍ ഈ പൊസ്റ്റ് ഇട്ടിട്ടുള്ളത് എന്ന് ഡിങ്കന്‍ കരുതുന്നു.എന്താ അങ്ങനെയല്ലേ?

Dinkan-ഡിങ്കന്‍ said...

ചാഞ്ഞ കൊമ്പുകണ്ടപ്പോള്‍ എല്ലാരും ഓടിക്കയറിയെന്നേ ഉള്ളൂ.

Dear സിമി പലവിധ ലിങ്കുകളും , ഇന്‍ഫര്‍മേഷനും ഇവിടെ തന്ന് ചര്‍ച്ചയെ സമ്പന്നമാക്കിയ താങ്കള്‍ ഇത്തരത്തില്‍ ഒരു ജെനറലൈസേഷന്‍ നടത്തിയത് കണ്ടപ്പോള്‍ വിഷമം തോന്നുന്നു.(വ്യക്തിപരം). ഇത് ചാഞ്ഞമരം ഒന്നും അല്ല. യുക്തിവാദികള്‍ ഇതിന് മുന്നേ പലതും തെളിയിച്ചിട്ടുണ്ട്, ഇനിയും കപടമായതാണെങ്കില്‍ തെളിയിക്കുകയും ചെയ്യും. ചില ഉദാഹരണങ്ങള്‍ ഞാന്‍ മുകളിലെ കമെന്റില്‍ കൊടുത്തിട്ടുണ്ട്. കാണുമല്ലോ അല്ലെ?

simy nazareth said...

ദാണ്ടെ, സായിബാബയുടെ അല്‍ഭുതങ്ങള്‍ പൊളിക്കുന്ന വീഡിയോകള്‍

ചാഞ്ഞകൊമ്പ്, ഓടിക്കേറല്‍: യ്യോ എന്നെ തെറ്റിദ്ധരിച്ചു.

simy nazareth said...

അതിമാരകമായ ഓ.ടോ:
ഇന്നാ ചര്‍ച്ച ആകെ നാശമാക്കാനായി യുക്തിവാദികള്‍ മാതാ അമൃതാനന്ദമയിക്കെതിരെ എഴുതിയ പുസ്തകവും അതിനെതിരേ ഹൈക്കോടതി പറഞ്ഞതനുസരിച്ച് കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത കേസും

simy nazareth said...

വീണ്ടും ഓ.ടോ: ഇന്നാ നിങ്ങള്‍ക്കും തീയില്‍ കൂടെ നടക്കാം - അതിന്റെ ലോജിക്ക് ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിന്ന്. കാലുപൊള്ളിയാല്‍ ഞാന്‍ ഉത്തരവാദിയല്ല. ഒരു തരത്തിലും ഞാന്‍ ഉത്തരവാദിയല്ല. പരീക്ഷിച്ചു നോക്കാന്‍ എന്നെക്കിട്ടില്ല.

simy nazareth said...

ഓമലേ ഭീരുവാണച്ഛന്‍, അല്ലെങ്കില്‍ നിന്‍ പൂമെയ് സമുദ്രത്തിലിട്ടേച്ചുപോരുമോ?

നീ മരിച്ചില്ല, ജനകന്റെ പുത്രിയായ്, രാമന്റെ മാനസ സ്വപ്നമായ് വന്നുനീ.

സീതയെശുദ്ധീകരിക്കുവാന്‍, കാട്ടുതീയൂതിപ്പിടിപ്പിച്ചു വാനരസേനകള്‍.

സീതയെശുദ്ധീകരിക്കുവാന്‍, കാട്ടുതീയൂതിപ്പിടിപ്പിച്ചു വാനരസേനകള്‍.

- വയലാര്‍, രാവണപുത്രി.

ഇനി എനിക്കൊന്നും പറയാനില്ല. അതോണ്ട് പാട്ടും പാടി മുങ്ങുന്നു.

Dinkan-ഡിങ്കന്‍ said...

ഓഫ്.ടൊ
ഞാന്‍ മുകളില്‍ പറഞ്ഞ പലതിനും ലിങ്കും, വീഡിയോയും ഇട്ട സിമിയോട് നന്ദി പറയുന്നു. ഇപ്പോള്‍ കിട്ടിയാല്‍ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കും (വനിതാ ബ്ലോഗര്‍ അല്ലല്ലോ അല്ലെ , ഞാന്‍ പ്രൊഫൈല്‍ നോക്കീല്ല).

അപ്പോള്‍ ഇനിയും ചര്‍ച്ച വഴിതെറ്റാതെ മുന്നോട്ട്..മുന്നോട്ട് (നളചരിതം 4 ദിവസമേ കാണൂ, കിരണ്‍ ചരിതം ഇന്നിപ്പോല്‍ 3 ആയി, എന്ന് തീരുമോ ആവോ?)

Ajith Pantheeradi said...

http://indianrationalists.blogspot.com സൈറ്റില്‍ മൊത്തം സായിബാബയാണ്. പണ്ടു തന്നെ കേരളത്തിലെ തന്നെ പല മനുഷ്യ ദൈവങ്ങളെപ്പറ്റിയും പുസ്തകങ്ങളും ലഘുലേഘകളും യുക്തിവാദിസംഘം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ( വീട്ടില്‍ തപ്പിയാല്‍ ചിലപ്പോള്‍ “കേരള മനുഷ്യ ദൈവങ്ങള്‍“ എന്ന പുസ്തകം കിട്ടിയേക്കും. ഒന്നു തപ്പട്ടെ ) മനോരമ പൊക്കിക്കൊണ്ടു നടന്ന ഒരു ഫാദര്‍ ജിയോ കപ്പലുമാക്കല്‍ എന്ന ഒരു പ്രേതം പിടുത്തക്കാരനെ പൊളിച്ചതും ഓര്‍മ്മയുണ്ട്.

പക്ഷേ ഒരു മനുഷ്യ ദൈവം തുറന്നു കാട്ടപ്പെടുമ്പോള്‍ മറ്റൊന്നു പ്രത്യക്ഷപ്പെടുന്നതാണ് കണ്ടുവരുന്നത്. ഇവര്‍ക്കു പിന്നാലെ നടക്കാന്‍ ദുര്‍ബ്ബലരായ മനുഷ്യര്‍ എപ്പോഴുമുണ്ടാകും. അവര്‍ വഞ്ചിതരാകുകയും ചെയ്യും. ഇതിവിടെ മാത്രമല്ല, മിറക്ക്‍ള്‍ വ്യാപാരികള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്.

ഓഫായിപ്പോയോ ആവോ ...

simy nazareth said...

ഓ.ടോ, 'വിഷയ'ത്തില്‍ നിന്നും അതി ശക്ത്മായി തെന്നിമാറിക്കൊണ്ട്: യ്യോ പെണ്ണല്ലേയ്, നല്ല സൂപ്പറ് ആണാണേയ്. കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ ആഗ്രഹമുള്ള പെണ്‍കൊടികള്‍ മാത്രം ദുബൈ ഷേക്ക് സായിദ് റോഡിലോട്ട് വരട്ടെ. ക്യൂ നില്‍ക്കട്ടെ.
(എം.സി.പി. ഒന്നും അല്ല കേട്ടോ. വെറും പി. മാത്രം)

കിരണ്‍ തോമസിനോട് മാത്രം: അടികൊണ്ട് കിടക്കുകയാണെങ്കില്‍ കാണാന്‍ വരാം എന്ന വാഗ്ദാനം ആവര്‍ത്തിക്കുന്നു. എറണാകുളത്ത് അമൃതയും മെഡിക്കല്‍ ട്രസ്റ്റും ആണ് നല്ല ആശുപത്രികള്‍. ലേക്ക് ഷോര്‍ ആശുപത്രിയും കുഴപ്പം ഇല്ലാന്ന് കേള്‍ക്കുന്നു.

വീണ്ടും അതിവിദഗ്ദമായി മുങ്ങുന്നു.

Unknown said...

വളരെ ശക്തവും, വസ്തുനിഷ്ഠവുമായ വാദമുഖങ്ങള്‍ നിരത്തി ഈ ചര്‍ച്ച സമ്പന്നമാക്കിയ ഡിങ്കനെയും , ചര്‍ച്ചക്കാധാരമായ വിലപ്പെട്ട ലിങ്കുകള്‍ അപ്പപ്പോള്‍ നല്‍കി ചര്‍ച്ചയുടെ നിയന്ത്രണം ഏറ്റെടുത്ത സിമിയെയും എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഇത്ര അര്‍ത്ഥസമ്പുഷ്ഠമായതും മാന്യവുമായ ഒരു ചര്‍ച്ച അടുത്തൊന്നും ബ്ലോഗില്‍ കണ്ടിട്ടില്ല. മലയാളം ബ്ലോഗുകള്‍ അതിന്റെ ആരോഗ്യകരമായ വളര്‍ച്ചയില്‍ തന്നെയാണെന്ന് ഇവിടെ നടന്ന ചര്‍ച്ചകള്‍ സാക്ഷ്യപ്പെടുത്തുന്നു !

V.B.Rajan said...

visit following orkut link on Makarajyothi


http://www.orkut.com/CommMsgs.aspx?cmm=4580122&tid=2516761553864063948&start=1

Rajan

Unknown said...

ഓര്‍ക്കുട്ടില്‍ ഒരു മകരവിളക്ക് സംവാദം

sreeni sreedharan said...

സ്ഥിരമായി ശബരിമല ചവിട്ടുന്ന ഒരു അയ്യപ്പ ഭക്തന്‍റെ അഭിപ്രായം ഒന്നറിയിച്ചോട്ടെ;

ശബരിമലയില് പോവുന്നത് അവിടെ കുടികൊള്ളുന്നൂ എന്ന് വിശ്വസിക്കുന്ന (‘വിശ്വസിക്കുന്ന’ എന്ന വാക്കില്‍ കയറി ആരും പിടിക്കല്ലെ പ്ലീസ്) ഈശ്വര ചൈതന്യം സ്വല്പം മനസമാധാനവും നിര്‍വൃതിയുമൊക്കെ നല്‍കുന്നൂ എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്. അവിടെ ഇങ്ങിനെ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുന്ന തരത്തില്‍ അത്ഭുതം ഉണ്ടെന്ന് വരുത്തി തീര്‍ക്കേണ്ട ബാധ്യതയും സര്‍ക്കാരിനില്ല, അതിനു കൂട്ടുനില്‍ക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വവും ഇല്ല. പാവപ്പെട്ട പോലീസുകാരെം കെ എസ് ഇ ബി ജീവനക്കാരെയും പുലികളൊക്കെ ഉള്ള കാട്ടില്‍ പിടിച്ചു നിര്‍ത്തി ഈ വക ജോലികള്‍ ചെയ്യിക്കുന്നത് കഷ്ടമല്ലേ? ഇനിഅഥവാ ആചാരത്തിന്‍റെ ഭാഗമായി അങ്ങനെ ചെയ്തേ ഒക്കൂ എന്നുണ്ടെങ്കില്‍ അതു ആളുകളെ പറ്റിക്കാതെ ചെയ്തോട്ടെ. എന്തായാലും ഈ ‘കത്തിക്കല്‍’ദേവസ്വം ബോഡിനെക്കൊണ്ട് അയ്യപ്പസ്വാമി പറഞ്ഞു ചെയ്യിക്കുന്നതാവാന്‍ വഴിയില്ല, അതുകൊണ് ഇതു നിര്‍ത്തിയാല്‍ എനിക്ക് അദ്ദേഹത്തോടുള്ള ഭക്തിയില്‍ കുറവ് വരൊത്തുമില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്‍റേതല്ലാത്ത തെറ്റിന് ഒരു ഭക്തനും മലചവിട്ടാതെ ഇരിക്കത്തുമില്ല, അങ്ങനാരുന്നെങ്കില്‍ നമ്മളീ അടുത്ത് കണ്ട ഒന്നൊന്നര സംഭവങ്ങള്‍ക്ക് ശേഷവും ഒരിക്കലും കാണാത്തെ പോലെ തിരക്ക് കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടാവുമായിരുന്നില്ലല്ലോ..

ഇതെത്രയും പെട്ടെന്ന് അവസാനിപ്പിച്ചാല്‍ ദേവസ്വം ബോഡിനോട് ഒരു മതിപ്പും തോന്നും(ഇപ്പൊ അത് ഒട്ടും ഇല്ല)

എന്‍റെ പൊന്നു കര്‍ത്താവേ എന്തൊക്കെ കാണണം!
സ്വാമിയേ ശരണമയ്യപ്പാ.
(ഓടോ: ഡിങ്കന്‍ സാമീ കമന്‍റുകളിലെവിടേയോ കണ്ടൂ പതിനെട്ടാം പടിയില്‍ തേങ്ങ അടിക്കും എന്ന്, ഇപ്പൊ പതിനെട്ടാം പടിയില്‍ തേങ്ങ അടിക്കാന്‍ ചെന്നാല്‍ ഡിങ്കനെ പോലീസുകാരെടുത്തിട്ടടിക്കും)

Ajith Pantheeradi said...

രാജന്‍, ഓര്‍ക്കുട്ട് ലിങ്കിനു നന്ദി. അവിടെ ചര്‍ച്ച ഈ വിഷയത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്തു നിലപാടെടുക്കണം എന്ന രീതിയിലായിരുന്നു. ഭരണകക്ഷിയെന്ന നിലയില്‍ പരിമിതികളുണ്ടെങ്കിലും ശാസ്ത്രീയമായ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാട് എടുക്കും എന്നു തന്നെ വിശ്വസിക്കാം. യുക്തിവാദി സംഘം പറഞ്ഞതു പോലെ ഹൈക്കോടതിയെ സമീപിച്ചാല്‍ പിന്നെ എന്തെങ്കിലും ഒരു നിലപാടെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ( 13-ആം നമ്പര്‍ മുറി ഇല്ലാത്ത കോടതി എന്തു ചെയ്യും എന്നറിയില്ല )

ഓഫ് : ഡിങ്കാ വേഗം വരൂ 200 ആകാറായി

Dinkan-ഡിങ്കന്‍ said...

ഒര്‍ക്കുട്ടിലും ഉണ്ടൊ? എങ്കില്‍ അതിലും ഈ പോയന്റ്സ് ഒക്കെ പറയാം അല്ലെ?

Dinkan-ഡിങ്കന്‍ said...

200 ആയേ
സ്വാമി ശരണം :)

«Oldest ‹Older   1 – 200 of 247   Newer› Newest»