Friday, August 10, 2007

മകര ജ്യോതി വിവാദം സമവായത്തിലെത്തിയപ്പോള്‍

കഴിഞ്ഞ 3 ദിവസത്തില്‍ ഏറെ എന്റെ ബ്ലോഗില്‍ നടന്ന മകരജ്യോതി വിവാദത്തിന്‌ പരിസമപ്തി കുറിച്ചു കൊണ്ട്‌ സിമി എഴുതിയ സമവായ വാദങ്ങള്‍ ഇവിടെ നല്‍കുന്നു. എന്റെ ബ്ലോഗ്‌ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഇട്ട ഒരു പോസ്റ്റില്‍ എനിക്ക്‌ നിയന്ത്രണം ലഭിക്കാതെ പോയത്‌ ഈ പോസ്റ്റില്‍ മാത്രമാണ്‌. ഈ പോസ്റ്റിടുമ്പോള്‍ ഈ വാര്‍ത്തയിലെ കൌതുകം പങ്കു വയ്ക്കുക എന്നത്‌ മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതുകൊണ്ട്‌ തന്നെ ഈ ചര്‍ച്ച ഉണ്ടാകിയ ആരോഗ്യകരമായ സംവാദങ്ങളില്‍ എന്റെ പങ്ക്‌ വിരളമായി. സംവാദത്തെ നയിച്ച ഡിങ്കനും വക്കാരിക്കും സിമിക്കും കുതിരവട്ടനും സുകുമരേട്ടനും മറ്റെല്ലാ ബ്ലോഗേഷ്സിനും എന്റെ നന്ദി
  1. മകരജ്യോതി സ്വയംഭൂവാകുന്ന അല്‍ഭുത ദിവ്യ ജ്യോതി ആണെന്ന് ഇവിടെ ഒരു ബ്ലോഗനും ബ്ലോഗിണിയും വിശ്വസിക്കുന്നില്ല.
  2. മകരജ്യോതി മനുഷ്യനിര്‍മ്മിതം ആണെന്ന് തെളിയിക്കാതെ ഇരുന്നാല്‍ കുറെപ്പേരുടെ വിശ്വാസം തകരാതെ ഇരിക്കില്ലേ, അതല്ലേ നല്ലത്: സര്‍ക്കാരും ദേവസ്വവും കൂടെ ചേര്‍ന്ന് നടത്തുന്ന ഒരു കളിപ്പിക്കല്‍ ആണെങ്കില്‍ ഇത് തെളിയിക്കണം എന്ന് സമവായം.
  3. 81-ല്‍ തെളിയിച്ചത് വീണ്ടും തെളിയിക്കണോ? വേണം. ഫോട്ടോ / വീഡിയോ ഇന്റര്‍നെറ്റില്‍ വേണം. മകരജ്യോതി കത്തിക്കുന്നതിന്റെ ചിത്രം എല്ലാ വര്‍ഷവും എടുക്കണം.
  4. ദേവസ്വത്തിന്റെ കാശുകൊണ്ടാണോ ജ്യോതി കത്തിക്കുന്നത് എന്ന് സംശയം ഉണ്ടായി. സംശയം മാറാന്‍ ഉതകുന്ന തെളിവുകള്‍ പലരും നല്‍കി. സര്‍ക്കാരിന്റെ കാശ് അതിനു ചിലവാകുന്നുണ്ട്.
  5. ഈ വിശ്വാസം തകര്‍ത്താല്‍ പകരം എന്തു ചെയ്യും. ഉണ്ടാവുന്ന ശൂന്യത നികത്തണോ? പകരം വ്യക്തമായ റോഡ്മാപ്പോടു കൂടിയേ ജനങ്ങളെ പറ്റിക്കുന്ന തരത്തിലുള്ള വിശ്വാസങ്ങള്‍ തകര്‍ക്കാവുള്ളോ? ശൂന്യത നികത്തേണ്ടത് യുക്തിവാദിളുടെ കടമയല്ല, റോഡ് മാപ്പിന്റെ ആവശ്യമില്ല.
  6. ഇത് ദിവ്യജ്യോതി ആണെന്ന് പരോക്ഷമായി എങ്കിലും പ്രസ്താവിക്കുന്ന തെളിവുകള്‍: മാധ്യമ റിപ്പോര്‍ട്ടുകള്‍, എന്‍.ഡി.റ്റി.വി, ദേവസ്വം പ്രസിഡന്റുമായി ഉള്ള ഇന്റര്‍വ്യൂ, കൈരളി റ്റിവി കമന്ററി എന്നിവ ചര്‍ച്ചയില്‍ വന്നു.
  7. യുക്തിവാദികള്‍ക്ക് ഇതല്ലാതെ വേറെയും പ്രധാനപ്പെട്ട പണികളില്ലേ? പല പണികളുടെയും തെളിവു കൊടുത്തു.
  8. എന്തിന് ഇതു മാത്രം? ഇതിലും പ്രധാന വിഷയങ്ങള്‍ ഇല്ലേ? മറ്റ് എല്ലാ വിഷയങ്ങളും ഇതേ ചര്‍ച്ചയില്‍ എടുത്തിടാതെ താല്പര്യമുള്ളവര്‍ അവരുടെ ബ്ലോഗില്‍ ചര്‍ച്ച തുടങ്ങുക് എന്ന് ഏകദേശ തീരുമാനം ആയി.
  9. ക്രിസ്ത്യാനികള്‍ക്ക് ഇങ്ങനത്തെ കാര്യങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടോ? കിരണ്‍ ഉരകല്ല് പെട്ടിയില്‍ തന്നെ വെക്കണോ? അവകാശം ഉണ്ട്, ഉരകല്ല് പെട്ടിയില്‍ തന്നെ വെക്കണ്ടാ.

ആര്‍ക്കേലും ഈ സമവായത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച തുടരാം.

24 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

കഴിഞ്ഞ 3 ദിവസത്തില്‍ ഏറെ എന്റെ ബ്ലോഗില്‍ നടന്ന മകരജ്യോതി വിവാദത്തിന്‌ പരിസമപ്തി കുറിച്ചു കൊണ്ട്‌ സിമി എഴുതിയ സമവായ വാദങ്ങള്‍ ഇവിടെ നല്‍കുന്നു. എന്റെ ബ്ലോഗ്‌ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഇട്ട ഒരു പോസ്റ്റില്‍ എനിക്ക്‌ നിയന്ത്രണം ലഭിക്കാതെ പോയത്‌ ഈ പോസ്റ്റില്‍ മാത്രമാണ്‌. ഈ പോസ്റ്റിടുമ്പോള്‍ ഈ വാര്‍ത്തയിലെ കൌതുകം പങ്കു വയ്ക്കുക എന്നത്‌ മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതുകൊണ്ട്‌ തന്നെ ഈ ചര്‍ച്ച ഉണ്ടാകിയ ആരോഗ്യകരമായ സംവാദങ്ങളില്‍ എന്റെ പങ്ക്‌ വിരളമായി. സംവാദത്തെ നയിച്ച ഡിക്കനും വക്കരിക്കും സിമിക്കും കുതിരവട്ടനും സുകുമരേട്ടനും മറ്റെല്ലാ ബ്ലോഗേഷ്സിനും എന്റെ നന്ദി

ദില്‍ബാസുരന്‍ said...

അങ്ങനെ ഞാനും ഓഫടിക്കാതെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു ഒടുവില്‍. :-)

ഈ പോസ്റ്റിട്ടത് നന്നായി കിരണ്‍ ചേട്ടാ. അടിച്ച് പിരിയുന്ന ചര്‍ച്ചകളുടെ ട്രെന്റില്‍ നിന്ന് ഒരു മോചനമാവട്ടെ ഇത് എന്ന് ആശംസിക്കുന്നു.

anil said...

please visit
http://www.eyekerala.com

Vanaja said...

"ഡിക്കനും വക്കരിക്കും "
എന്നെഴുതിയിരിക്കുന്നത്‌ തിരുത്തുമല്ലോ

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാ തിരുത്തുന്നു

സങ്കുചിത മനസ്കന്‍ said...

സ്വാമിയേ ശരണമയ്യപ്പാ. ഇനി നീലിമല കയറ്റമാണ്.
അതിനു മുമ്പ് അല്പം ഇരുന്ന് കാറ്റു കൊള്ളൂ.

വക്കാരിക്ക് ഒരു ഉപ്പു സോഡ ഡിങ്കന് ഒരു കോലു മിഠായി. ബാക്കിയുള്ളവര്‍ക്ക് ഇത്:;) ശബരിമലമുട്ടന്‍


സ്വാമി ശരണം

Dinkan-ഡിങ്കന്‍ said...

പ്രിയ കിരണ്‍,

ചര്‍ച്ചയില്‍ നിന്ന് സംഗ്രഹം ഉള്‍ക്കൊണ്ട് ഈ പോസ്റ്റ് തയ്യാറാക്കിയതിന് താങ്കള്‍ക്കും സിമിയ്ക്കും നന്ദി.

പെട്ടെന്ന് വന്ന് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഇത് ഉപകരിക്കും. പഴയപോസ്റ്റില്‍ കമെന്റിടാന്‍ പോലും 8 മണിക്കൂര്‍ എടുക്കുന്ന അവസ്ഥയാണ് :)

അവിടെ വന്ന് ചര്‍ച്ച ചെയ്ത എല്ലാവരോടും ഡിങ്കന് ബഹുമാനം ഉണ്ട്(ഇരു പക്ഷത്ത് അഭിപ്രായം പറഞ്ഞവരോടും)

A friendship will be great when we love the similarities and respect the difference in taste and opinion. അതിനാല്‍ യോജിച്ചും വിയോജിച്ചും അഭിപ്രായം അറിയിച്ച എല്ലാവരെയും ഒരേപോലെ കാണുന്നു :)

വിഷയത്തില്‍ ഊന്നി ചര്‍ച്ച നടത്തിയാല്‍ ഇത്തരത്തില്‍ ആരോഗ്യപരം ആയി നമുക്ക് മുന്നോട്ട് പോകാം എന്ന് കരുതുന്നു. അല്ലെ?

ഓഫ്.ടൊ
ഹോ.. ഇനി പൊയി ഒരു അഞ്ചാറ് ഓഫടിക്കണം. മനസമാധാനത്തിന് :)

Marichan said...

ചര്‍ച്ച നന്നായി. പൊതുവേ ആരോഗ്യകരമായ സംവാദം തന്നെയായിരുന്നു. ഡിങ്കനും സിമിയും പ്രത്യേക പരിഗണനകള്‍ക്ക് അര്‍ഹരാണ്.

സമവായത്തെക്കുറിച്ച് അല്‍പം.

മകരവിളക്ക് സര്‍ക്കാര്‍ പരിപാടിയാണെന്ന കാര്യം അത്ര അജ്ഞാതമല്ല എന്ന് പലരുടെയും കമന്റുകള്‍ തെളിയിക്കുന്നു. നെറ്റില്‍ മിടക്കെടാന്‍ തയ്യാറുളളവര്‍ക്ക് സത്യാവസ്ഥ അറിയാന്‍ ഇപ്പോള്‍ തന്നെ വഴിയുണ്ടെന്നര്‍ത്ഥം.

കളളത്തരം ചെയ്യുന്ന സര്‍ക്കാരിനോട് അത് തെളിയിക്കാന്‍ ഞങ്ങളെ അനുവദിക്കൂ എന്നാവശ്യപ്പെടുന്നതിന്റെ യുക്തിയാണ് മാരീചന് മനസിലാകാത്തത്.

മോഷണം നടത്താന്‍ പോകുന്നവനോട് "എന്നെക്കൂടി കൊണ്ടു പോകൂ, നിന്റെ മോഷണം ഞാന്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് യുട്യൂബിലിടാം, ലിങ്ക് വിക്കിപീഡിയയിലും നല്‍കാം" എന്നു പറയുമ്പോലെ.

ജന്മനാ ഭൗതികവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചപ്പോഴും മുടക്കമില്ലാതെ നടന്നതാണ് ശബരിമലയിലെ കെഎസ്ഇബി ലൈറ്റ് കത്തിക്കല്‍. ഭക്തിയുടെ ലഹരിയെ തൊട്ടുകളിക്കാനുളള എല്ലുറപ്പ് ഇതുവരെ ആര്‍ക്കുമുണ്ടായിട്ടില്ലെന്ന് ചുരുക്കം. അങ്ങനെയുളളവരോടാണ് പൊന്നമ്പലമേട്ടിലെ "കളളത്തരം തെളിയിക്കാന്‍ ഞങ്ങളെ അനുവദിക്കൂ" എന്ന് യുക്തിവാദിസംഘം ആവശ്യപ്പെടുന്നത്.

എന്നുവെച്ച് മിണ്ടാതിരിക്കണോ? തീര്‍ച്ചയായും അല്ല. സര്‍ക്കാര്‍ നടത്തുന്ന പലയിനം കളളത്തരങ്ങള്‍ക്കെതിരെ എന്ന പോലെ ഇതിനെതിരെയും പ്രചരണവും പ്രക്ഷോഭവും നടത്തുക തന്നെ വേണം. എന്നാല്‍ അതിന് സര്‍ക്കാരിന്റെ പിന്തുണയോ പ്രോത്സാഹനമോ കിട്ടുമെന്ന് കരുതുന്നത് മൗഠ്യമാണ്.

യുക്തിവാദി സംഘത്തോട് മാരീചന്റെ നിര്‍ദ്ദേശങ്ങള്‍.

മകരം ഒന്നിന് യുക്തിവാദികള്‍ രഹസ്യമായി പൊന്നമ്പലമേട്ടിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ തമ്പടിക്കട്ടെ. പല സമയത്ത് പലയിടങ്ങളില്‍ നിന്നും മകരവിളക്ക് തെളിയട്ടെ.

ഏത് വിളക്കാണ് താന്‍ കത്തിച്ചതെന്ന് കത്തിയ സ്ഥലത്തിന്റെ അക്ഷാംശരേഖാംശ സഹിതം പത്രക്കുറിപ്പിറക്കാന്‍ ഏതായാലും അയ്യപ്പന്‍ വരില്ല. തങ്ങളാണ് ഇതുമുഴുവന്‍ കത്തിച്ചതെന്ന് യുക്തിവാദികള്‍ക്ക് പത്രസമ്മേളനം നടത്താം. ഒരു അന്വേഷണക്കമ്മിഷനെ വയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

മകരം ഒന്നിന് നാട്ടിലെ ബള്‍ബുളള എല്ലാ പോസ്റ്റിനു മുന്നിലും യുക്തിവാദികളുടെ തേങ്ങയടിയും പായസം വെപ്പും നടത്തട്ടെ. വീട്ടിലെ ബള്‍ബുകളില്‍ മാലയിട്ട് രക്തചന്ദനം തൊടട്ടെ. മകരം ഒന്നിന് കെഎസ്ഇബി സഹായത്താല്‍ നാട്ടില്‍ കത്തുന്ന എല്ലാ വിളക്കുകളും മകരവിളക്കുകളാകട്ടെ.

ആചാരങ്ങളെ ആചാരങ്ങള്‍ കൊണ്ട് നേരിടാം. ജാഥ നടത്തി പോലീസിന്റെ തല്ലുകിട്ടിയാല്‍ എണ്ണയിട്ടു തരുന്ന സ്വന്തം ഭാര്യയോ അമ്മയോ പോലും പറയും, "അയ്യപ്പനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന്".

ലാത്തിയെടുത്തു പൂശുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അയ്യപ്പന്റെ അവതാരമാക്കണോ, വീട്ടുകാരുടെ മുന്നിലെങ്കിലും? അല്ലെങ്കില്‍ തന്നെ അവതാരങ്ങളെ മുട്ടി നാട്ടിലിറങ്ങി നടക്കാന്‍ വയ്യ.

സുകുമാരേട്ടനാണെന്നു തോന്നുന്നു, യുക്തിവാദികള്‍ കോടതിയില്‍ പോകണമെന്നു പറഞ്ഞത്.

ഭേഷാകും. പുതിയ കോടതി മന്ദിരത്തിന് പതിമൂന്നെന്ന നമ്പരിടാന്‍ ഭയന്നവരാണ് നമ്മുടെ യുവറോണര്‍മാര്‍. അവര്‍ മക്കളെ എണ്ണാന്‍ പഠിപ്പിക്കുന്നതു പോലും"പന്ത്രണ്ട്, പന്ത്രണ്ട് അ, പതിനാല്" (ഇംഗ്ലീഷിലാണെങ്കില്‍ "ട്വെല്‍വ് , ട്വെല്‍വ് എ, ഫോര്‍ട്ടീന്‍") എന്നാണത്രേ. അവരോടാണ് മകരവിളക്കിന്റെ ശാസ്ത്രീയത തെളിയിക്കാന്‍ പരാതി കൊടുക്കുന്നത്. തെളിയിച്ചു തരും, ഭംഗിയായി.

ഡിങ്കനോടൊരു സ്വകാര്യം. 'ശബരിമലയും അയ്യപ്പനും പരുന്തുപറക്കലും' എന്നത് ഇടമറുകിന്റെ ലേഖനമല്ല. ഒന്നാന്തരം പുസ്തകം. അയ്യപ്പന്റെയും അയ്യപ്പ വിശ്വാസത്തിന്റെയും ചരിത്രം ഭംഗിയായി അതില്‍ വിവരിച്ചിട്ടുണ്ട്. കയ്യപ്പന്‍ എങ്ങനെ അയ്യപ്പനായെന്നും ശരണം വിളി എങ്ങനെ ഉണ്ടായെന്നും (ഓര്‍ക്കുക, ശിവനോടോ കൃഷ്ണനോടോ മറ്റു ദൈവങ്ങളോടോ ശരണം അഭ്യര്‍ത്ഥിക്കാറില്ല) ഒക്കെ അതില്‍ വിശദമായി വിവരിച്ചിട്ടുണ്ട്.

പരുന്തുപറക്കലിന്റെ യുക്തി ഇടമറുക് പറഞ്ഞത് ഡിങ്കന്‍ അംഗീകരിക്കുന്നില്ല എന്നു കണ്ടു. എന്താണ് യുക്തിയെന്നോ എന്തുകൊണ്ട് ഡിങ്കന്‍ അത് അംഗീകരിക്കുന്നില്ലെന്നോ എഴുതിക്കണ്ടില്ല. സര്‍ക്കസില്‍ പരിശീലിപ്പിച്ച പരുന്തിനെ പറത്തുന്നതാണെന്ന് ഇടമറുകു പറഞ്ഞാല്‍ അംഗീകരിക്കില്ല എന്ന് മറ്റൊരു സുഹൃത്ത് സൂചിപ്പിക്കുകയും ചെയ്തു.

പരുന്തു പറക്കലിന് ആ പുസ്തകത്തില്‍‍ ഇടമറുക് യുക്തിയൊന്നും പറഞ്ഞിട്ടില്ലെന്നാണ് എന്റെ ഓര്‍മ്മ. എരുമേലിയില്‍ നിന്നും പുറപ്പെട്ട പേട്ട തുളളല്‍ സംഘത്തെ അനുഗമിച്ച ഇടമറുകിനും സംഘത്തിനും പരുന്ത് പറക്കുന്നത് കാണാന്‍ കഴിഞ്ഞില്ലെന്നാണ് എഴുതിയത് എന്നു തോന്നുന്നു. (പണ്ടു വായിച്ചതാണേ).

മതം, രാഷ്ട്രീയം എന്നിവയിലുളള വിശ്വാസം അന്ധവും പലപ്പോഴും സംവാദങ്ങളോട് സഹിഷ്ണുതയില്ലാത്തതുമാണ്. അതുകൊണ്ടാണ് ഈ വിഷയങ്ങളില്‍ പരസ്പര ബഹുമാനമുളള ചര്‍ച്ചകള്‍ പലപ്പോഴും അസംഭവ്യമാകുന്നത്. അപൂര്‍വമായ ഒരു ചര്‍ച്ചയ്ക്ക് വേദിയാകാനുളള അവസരം ലഭിച്ച ബ്ലോഗിന്റെ മുതലാളി കിരണിന് മാരീചന്റെ അഭിനന്ദനങ്ങള്‍.

കിരണിന് വായിക്കാന്‍ ഇടമറുകിന്റെ ഒരു പുസ്തകം നിര്‍ദ്ദേശിക്കട്ടെ. 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' എന്നതാണ് ആ പുസ്തകത്തിന്റെ പേര്.
ദുരുദ്ദേശമൊന്നുമില്ല ഈ നിര്‍ദ്ദേശത്തിനു പിന്നില്‍ എന്നു പ്രത്യേകം സൂചിപ്പിക്കട്ടെ. .

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച പരുന്തിനെപ്പറ്റി താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌ ഇടമറുകിന്‌ പരുന്തിനെ കാണാന്‍ പറ്റിയില്ല എന്നാണ്‌ ആ പുസ്തകത്തില്‍. ഇടമറുകിന്റെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്‌. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന പുസ്തകത്തില്‍ ഒരു പാട്‌ ചേരാത്ത (missing links) കണ്ണികള്‍ ഉണ്ട്‌

കുതിരവട്ടന്‍ :: kuthiravattan said...

ആദ്യമായി, പൊതുവായ അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നതിന് നിങ്ങളെല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ. കാലത്തേ മുതല്‍ വിവിധ തിരക്കുകളില്‍ പെട്ടു പോയതു കൊണ്ട് ഈ പരിപാടിയില്‍ എനിക്കു പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണം. ഈ ചര്‍ച്ചയില്‍ നിന്നും കുതിരവട്ടനും ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി. അവ താഴെ ചേര്‍ക്കുന്നു.

1. മകരജ്യോതി കത്തിക്കുന്നത് സര്‍ക്കാരായാലും ആദിവാസികളായാലും അല്ലെങ്കില്‍ മറ്റു വല്ലവരുമായാലും, ആര്‍ക്കും ഒരു ഉപദ്രവമില്ലാത്ത കാര്യമല്ലേ. കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരാചാരം. അപ്പോള്‍ എന്തിനാണ് അതിനെ ചോദ്യം ചെയ്യുന്നത്?

ഉ. സര്‍ക്കാരാണ് ഇതു ചെയ്യുന്നത്. നികുതിപ്പണം കൊണ്ടാണ് ഇതരങ്ങേറുന്നത്. സര്‍ക്കാര് ഉദ്യോഗസ്ഥരെ കാട്ടിലയച്ചു കഷ്ടപ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്. മകരവിളക്ക് കത്തിക്കുന്നത് അവരുടെ ജോലി അല്ല.ഭക്തരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

2. സര്‍ക്കാര്‍ ചെയ്യുന്ന വേറെയും തെറ്റുകളുണ്ടല്ലോ. ഉദാഹരണമായി മത്തായി പറഞ്ഞ പോലെ ഒരു പാടു നഷ്ടം സഹിച്ചാണ് ശബരിമല പോലെ ഒരു ക്ഷേത്രം സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. എന്തുകൊണ്ട് ക്ഷേത്രം മാത്രം സംരക്ഷിക്കുന്നു. മറ്റു ദേവാലയങ്ങളോട് എന്താണ് അയിത്തം.

ഉ. മകരവിളക്കിനെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച. മറ്റു വിഷയങ്ങള്‍ വേറെ ഒരു പോസ്റ്റില്‍ സംസാരിക്കാം.

3. മതപ്രചരണത്തിനു വേണ്ടി കേരളത്തില്‍ നിന്നും പോകുന്നവരെ മറ്റു സ്ഥലങ്ങളില്‍ പോലീസ് അറസ്റ്റു ചെയ്യാറുണ്ടല്ലോ? അപ്പോ അങ്ങനെ മതപ്രചരണത്തിനു വൈദികരെ അയക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലേ?

ഉ. മകരവിളക്കിനെക്കുറിച്ചാണ് ചര്‍ച്ച. മറ്റു വിഷയങ്ങള്‍ പിന്നീട്.

4. സത്യത്തില്‍ ശബരിമലയില്‍ നിന്നും സര്‍ക്കാരിനു കാശു കിട്ടുകയല്ലേ ചെയ്യുന്നത്, ഭക്തരുടെ പണം വാങ്ങുന്നുവെങ്കില്‍ അവരുടെ താല്പര്യം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ?

ഉ. ഭക്തന്‍ ഭണ്ഡാരത്തില്‍ പണം ഇടുന്നതോടെ അതു സര്‍ക്കാരിന്റേതാകുന്നു. യാതൊരു ബാധ്യതകളുമില്ലാത്ത പണം. സത്യത്തില്‍ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ശബരിമല നടന്നു പോകുന്നത്.

5. ദൈവം ഉണ്ടെന്നു വരെ തെളിയിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഒരു ക്ഷേത്രം നടത്തിക്കൊണ്ടു പോകുന്നതും ദൈവത്തിന്റെ പേരില്‍ ഭക്തര്‍ നിക്ഷേപിക്കുന്ന കാശെടുത്തുപയോഗിക്കലും കബളിപ്പിക്കല്‍ തന്നെയല്ലേ?

ഉ. ചര്‍ച്ച മകരവിളക്കിനെക്കുറിച്ചാണ്. പിന്നെ ഇതൊക്കെയാണ് നിലവിളുള്ള നിയമങ്ങള്‍.


അങ്ങനെ ഈ ചര്‍ച്ചയില്‍ നിന്നും കുതിരവട്ടന്‍ ഒരു മാജിക് പഠിച്ചു. എന്താണെന്നു പറയട്ടേ, കിരണ്‍സേ, ഒന്നിനും മൂന്നിനുമിടക്കുള്ള ഒരു സംഖ്യ വിചാരിച്ചേ.... ഉത്തരം ഞാന്‍ പറയാം......

.
.
.

രണ്ടല്ലേ :-)

സുനീഷ് തോമസ് / SUNISH THOMAS said...

ചര്‍ച്ച നിര്‍ത്തി എല്ലാവരും അടുപ്പിലെ തിളച്ചുപോകാറായ കഞ്ഞി എടുത്ത് കുടിച്ചാട്ടെ...പഞ്ഞം കിടന്നാല്‍ വയറ്റില്‍ കത്തും മകരജ്യോതി. :)

കിരണ്‍, കൊള്ളാം. നല്ലൊരു പരിസമാപ്തി. സാധാരണ ഇത്തരം സംഭവങ്ങള്‍ക്കൊടുവില്‍ എല്ലാവരും തല്ലിപ്പിരിയാറാണു പതിവ്. അതിനാലാണു ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ എല്ലാവനും തല്ലുമേടിക്കുമെന്നു പറ‍ഞ്ഞത്. ഇതിപ്പം എല്ലാ മുന്‍വിധികഴെയും കടത്തിവെട്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. (ഡിങ്കന്‍, കുതിരവട്ടന്‍, കിരണ്‍, വക്കാരി, സിമി.....എല്ലാവര്‍ക്കും)

Anonymous said...

ഇതിലും വക്കാരിയുടെ വലതു ഫാസിസ്റ്റ് നിലപാടുകള് കാണാതെ പോകുന്നു.

അരവിന്ദ് :: aravind said...

ഇദാപ്പോ സമവായം?
കിരണിന്റെ ഏറ്റവും മോശം പോസ്റ്റായി ഈ സമവായ പോസ്റ്റ്.
ഡിങ്കന്‍ പറഞ്ഞത് കേട്ട് താല്പ്പര്യമില്ലാത്തത് എഴുതിയാല്‍ ഇങ്ങനെയിരിക്കും.
:-)

ബൈ ദ ബൈ ജ്യോതി വിവാദം കൊള്ളാമായിരുന്നു. നൂറാം കമന്റിന് താഴേക്ക് ഓടിച്ചു വായന ആയിരുന്നുവെങ്കിലും.

മ്മടെ സ്ഥിരം കുറ്റി, ജോജുവിനെ മിസ്സ് ചെയ്തു.

ആശംസകള്‍ :-)

വക്കാരിമഷ്‌ടാ said...

എനിക്ക് പറയാനുള്ളതൊക്കെ അതിഭീകരമായി ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. അവിടെ ഇനി വന്ന് ശല്യമുണ്ടാക്കില്ല എന്ന ഉഗ്രപ്രതിജ്ഞ നസീര്‍ സ്റ്റൈലില്‍ എടുത്തിരുന്നതിനാലും ഡിങ്ക്‍സിന് ഒരു കളരിഫിക്കേഷന്‍ കൊടുക്കാതിരിക്കാന്‍ വക്കാരീസ് ടിപ്സ് പ്രകാരം കുറച്ച് നേരം വെയിറ്റു ചെയ്തതിനു ശേഷവും പിന്നെയും കൈ തരിക്കുന്നതിനാലും എന്റെ ഒരു ചിന്ന കളരിഫിക്കേഷന്‍.

ഡിങ്കോ, ഡിങ്കന്‍ വികാരപരം വികാരപരം പറഞ്ഞ് പറഞ്ഞ് സ്വയം വികാരിയായിപ്പോയോ എന്ന് സംശയം. ഞാന്‍ എന്റെ ആ പോസ്റ്റിലെ എന്റെ അവസാനക്കമന്റില്‍ പറഞ്ഞതിനെ ഡിങ്കന്‍ ഡിങ്ക്വവല്‍ക്കരിച്ചില്ലേ എന്ന് എനിക്കൊരാശങ്ക. അതുകൊണ്ട് മാത്രം. ഇങ്ങിനെയാണ് ഡിങ്ക്സ് പറഞ്ഞ് തുടങ്ങിയത്, എന്റെ കമന്റിന്റെ മറുപടിയായി

പുതുതായി വക്കാരി കൊണ്ട് വന്നിരിക്കുന്ന പ്രശ്നം തീര്‍ത്ഥയാത്രകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവാണ്.

അത് അങ്ങിനെയല്ലല്ലോ ഡിങ്കാ ഞാന്‍ കൊണ്ടുവന്നത്. ഞാന്‍ എല്ലാം പറയാന്‍ ശ്രമിച്ചത് ടോപ്പിക്കില്‍ പറഞ്ഞിരിക്കുന്ന, ഒന്നുകില്‍ “സര്‍ക്കാര്‍” അല്ലെങ്കില്‍ “യുക്തിവാദി” ആങ്കിളിലല്ലേ (ഞാന്‍ വിശ്വസിക്കുന്ന പ്രകാരം)? ഡിങ്കന്‍ ഞാന്‍ പറഞ്ഞത് ഒന്നുകൂടി വായിച്ച് നോക്കിക്കേ (സമയമുണ്ടെങ്കില്‍). ഞാന്‍ പറഞ്ഞത് ഇങ്ങിനെയല്ലേ:

സര്‍ക്കാര്‍ നികുതിയും മകരജ്യോതിയുമായുള്ള ബന്ധപ്പെടുത്തലും പര്‍വ്വതീകരണം തന്നെയല്ലേ? സര്‍ക്കാര്‍ നികുതി പാഴായിപ്പോകുന്ന ഇതിലും വലിയ എന്തൊക്കെ കാര്യങ്ങളുണ്ട്? ഇനി ഒരു അന്ധവിശ്വാസം സര്‍ക്കാരായിട്ട് സര്‍ക്കാര്‍ നികുതി ഉപയോഗിച്ച് പ്രമോട്ട് ചെയ്യുന്നു എന്നാണെങ്കില്‍ ഒരു യുക്തിവാദിയെ സംബന്ധിച്ചിടത്തോളം അമര്‍നാഥ് യാത്രയ്ക്ക് സര്‍ക്കാര്‍ സഹായം കൊടുക്കുന്നതും ഹജ്ജിന് സബ്‌സിഡി കൊടുക്കുന്നതുമെല്ലാം അന്ധവിശ്വാസത്തെ പ്രമോട്ട് ചെയ്യല്‍ തന്നെ. അപ്പോള്‍ ഡിങ്കന്‍ പറയും അത് പര്‍വ്വതീകരണമാണെന്നും ഇവിടെ പോയിന്റ് മകരജ്യോതിയാണെന്നും. പക്ഷേ ഡിങ്കനല്ലല്ലോ യുക്തിവാദി. സര്‍ക്കാരിന് യുക്തിവാദിയുടെ ഈ ഒരു ആവശ്യം മാത്രമായി ഒന്നും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇത് കഴിഞ്ഞാല്‍ എന്തായിരിക്കും അടുത്തത് എന്നും നോക്കണം. എവിടെയെങ്കിലും വെച്ച് സര്‍ക്കാരിന് അവര്‍ക്ക് പോലീസ് സംരക്ഷണം കൊടുക്കല്‍ നിര്‍ത്തേണ്ടി വരും. അത് ഇവിടെ വെച്ച് തന്നെ ആകുന്നെന്നേ ഉള്ളൂ (ബാബറി മസ്‌ജിദ് ചര്‍ച്ച വേണമെങ്കില്‍ ഉദാഹരണമാക്കാം. ബാബറി മസ്ജിദ് കഴിഞ്ഞാലോ എന്ന് ചോദിച്ചപ്പോള്‍ കാശി, മഥുര... എന്നാല്‍ ശരി, നമുക്കിവിടെ വെച്ച് തന്നെ നിര്‍ത്തിയേക്കാം ചര്‍ച്ച എന്ന് ഒത്തുതീര്‍പ്പുകാരും).

ഇവിടെ ഒരു യുക്തിവാദിയെ സംബന്ധിച്ചിടത്തോളം എന്ന് വളരെ വ്യക്തമായി ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ-അല്ലാതെ ഞാന്‍ വികാരപരമായി ഒന്നും പറഞ്ഞതല്ലല്ലോ. എനിക്ക് തീര്‍ത്ഥയാത്രകള്‍ക്ക് സര്‍ക്കാര്‍ സഹായം കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെന്നുള്ള ധ്വനിപോലും വരത്തക്ക രീതിയിലല്ലല്ലോ ഞാന്‍ പറഞ്ഞത്. ഒരു യുക്തിവാദി നാളെ അങ്ങിനത്തെ (തീര്‍ത്ഥയാത്രകള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ കൊടുക്കുന്നതിനെതിരെ) വാദങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ സര്‍ക്കാരിന് അപ്പോള്‍ യുക്തിവാദി പറയുന്നത് കേള്‍ക്കാന്‍ പറ്റില്ലല്ലോ എന്ന അര്‍ത്ഥത്തിലല്ലേ ഞാന്‍ അത് മുഴുവന്‍ പറഞ്ഞത്. അവിടെ വികാരപരം എന്നൊക്കെ ഡിങ്കന്‍ പറഞ്ഞ് ഡിങ്കന്‍ തന്നെ വികാരിയായോ എന്നത് എന്റെ മാത്രം തോന്നലാവാനാണ് വഴി :)

അതുപോലെ തന്നെ അതിനു താഴെത്തന്നെ ഞാന്‍ പറഞ്ഞല്ലോ എന്തുകൊണ്ടായിരിക്കും സര്‍ക്കാര്‍ ഈ ഒരു ആവശ്യത്തിന് മാത്രമായി പോലീസ് സംരക്ഷണം കൊടുക്കാത്തതെന്നും. അതായത് സര്‍ക്കാരിന് ഇത് കഴിഞ്ഞാല്‍ അവരുടെ അടുത്ത ആവശ്യമെന്ത് എന്നും കൂടി നോക്കണമായിരിക്കണം. അതിനും പിന്നെ അതിന്റെയടുത്ത ആവശ്യത്തിനും എല്ലാം സംരക്ഷണം കൊടുക്കാന്‍ പറ്റുമെങ്കിലേ ചിലപ്പോള്‍ സര്‍ക്കാര്‍ ഈ ആവശ്യത്തിനു തന്നെ പോലീസ് സംരക്ഷണം കൊടുക്കുകയുള്ളായിരിക്കും (ഇതെല്ലാം എന്റെ ന്യായങ്ങള്‍ മാത്രം-തെറ്റ് തന്നെയായിരിക്കണം). അതാണ് ബാബറി മസ്‌ജിദ് ചര്‍ച്ച ഒരു ഉദാഹരണമായും ഞാന്‍ പറഞ്ഞത്.

ഇതല്ലേ ഞാന്‍ പറഞ്ഞത്. അത് ഡിങ്ക്വവല്‍ക്കരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ ടോണ്‍ തന്നെ ആകപ്പാടെ മാറി എനിക്ക് മൊത്തത്തില്‍ കണ്‍ഫ്യൂഷനായി :)

ഇനി അതിന് ഡിങ്കന്‍ പറഞ്ഞ മറുപടികളായ:

ശ്രീകാശിനാഥന്‍ ആണ് അതിന്റെ സാരഥി, സൊദിഅറേബ്യവരെ ആ വിമാനംനിയന്ത്രിക്കുന്നത് അല്ലാഹുവാണ് എന്ന രീതിയില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടോ? ആ പ്രചാരണത്തിനായി സര്‍ക്കാര്‍ മാധ്യമങ്ങള്‍, ജീവനക്കാര്‍ എന്നിവരെ ഉപയ്യൊഗിക്കുന്നുണ്ടൊ? ഹജജ്ജിനും/ഉം‌റയ്ക്കും പോകുന്ന വിമാനത്തില്‍ പൈലറ്റില്ല പകരം ദൈവദൂതരാണ് വിമാനം പറത്തുന്നതെന്ന് വാര്‍ത്ത പരത്തുന്നുണ്ടൊ

എന്നുള്ളതൊക്കെ അങ്ങിനെയൊന്നും ആരും പറയാത്തിടത്തോളം കാലം ഡിങ്കന് പ്രശ്‌നമില്ല എന്നാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇവിടെ ഡിങ്കന്റെ പ്രശ്‌നമോ പ്രശ്‌നമില്ലായ്മയോ, എന്റെ പ്രശ്‌നമോ പ്രശ്‌നമില്ലായ്മയോ അല്ലായിരുന്നല്ലോ ചര്‍ച്ചാ വിഷയം. എന്തുകൊണ്ട് യുക്തിവാദികളുടെ ആവശ്യത്തിന് സര്‍ക്കാര്‍ പോലീസ് സംരക്ഷണം കൊടുക്കുന്നില്ല/അവരെ പോലീസ് മര്‍ദ്ദിച്ചു എന്നതുമൊക്കെക്കൂടിയായിരുന്നല്ലോ.

ഇത് കളരിഫിക്കേഷന്‍ മാത്രം. യുക്തിവാദികള്‍ക്ക് പോലീസ് സംരക്ഷണം സര്‍ക്കാര്‍ കൊടുക്കാത്തത് എന്തൊക്കെക്കൊണ്ടായിരിക്കും എന്നുള്ള, പൊട്ടത്തരമോ പോഴത്തരമോ ഒക്കെയാണെങ്കിലും എന്റേതായ ന്യായങ്ങള്‍. “ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍” എന്ന് ചോദിച്ചാലും അതുപോലും ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഈ ലോകത്ത് ഞാന്‍ തലകുത്തി നിന്ന് നേരേ പറഞ്ഞാലും കാര്യമില്ല, ഓരോരുത്തരും അവരവര്‍ക്ക് യോജിക്കുന്ന രീതിയിലേ കാര്യങ്ങള്‍ എടുക്കൂ എന്നറിയാമെന്നതുകൊണ്ട് ഷോക്കായില്ല. പക്ഷേ കളരിഫിക്കേഷന്‍ ഒഫീഷ്യലി രേഖപ്പെടുത്തണമല്ലോ. അല്ലെങ്കില്‍ 500 കൊല്ലം കഴിഞ്ഞ് മലയാളം ബ്ലോഗുകളെപ്പറ്റി ഗവേഷിക്കുന്ന.... :)

കിരണേ, വെരി വെരി സോറി.

സാല്‍ജോҐsaljo said...

ഇങ്ങനെയൊരു പരിസമാപ്തി അഭിനന്ദനം അര്‍ഹിക്കുന്നു.

SHAN said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

Manu said...

കിരണ്‍ മാഷേ സംവാദം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എനിക്ക് പറയാനുള്ളത് പലരും പറഞ്ഞതുകൊണ്ട് കമന്റിയില്ല എന്നേയുള്ളൂ. ഏതായാലും തികച്ചും ആശയതലത്തില്‍ നിന്നുകൊണ്ട് ധീരോദാത്തമായാ ആക്രമണം നയിച്ച ബ്ലഗാവ് വക്കാരി ബ്ലഗാവ് ഡിങ്കന്‍ ബ്ലഗാവ് സിമി ബ്ലഗാവ് ദില്‍ബന്‍ ബ്ലഗാവ്കുതിരവട്ടന്‍ എന്നിവര്‍ക്ക് അഭിനന്ദന്‍സ്... ചര്‍ച്ച തുടങ്ങിവച്ച് ഇന്‍ഷ്വറന്‍സ് കുറവായതു കൊണ്ട് ബുദ്ധിപൂര്‍വം മാറിനിന്ന കിരണ്‍ മാഷിനും അഭിനന്ദന്‍സ്...

ഇത്രയും പറഞ്ഞുകൊണ്ട് എന്റെമുഖ്യ കര്‍ത്തവ്യമായ ഒരു ഓഫിലേക്ക് പ്രവേശിക്കട്ടെ :)

അരവിന്ദ് :: said...
"ഇദാപ്പോ സമവായം?
ഡിങ്കന്‍ പറഞ്ഞത് കേട്ട് താല്പ്പര്യമില്ലാത്തത് എഴുതിയാല്‍ ഇങ്ങനെയിരിക്കും."

ചുരുക്കിപ്പറഞ്ഞാല്‍ കിരണ്‍ മാഷിന്റെ പോസ്റ്റിനെ ആ കശ്മല്‍ ഡിങ്കന്‍ ‘ഡിങ്കോളീഫൈ’ ചെയ്തു എന്നാണ് ആരോപണം... (ശരിയോ‍ാ തെറ്റോ എന്ന് പറയുന്നില്ല. ഇന്‍ഷ്വറന്‍സില്ല )

ആവനാഴി മാഷേ !! ഓടിവാ... ഡിങ്കോളിഫിക്കേഷന്റെ ബ്ലോ‍ാഗന്തര തല അര്‍ത്ഥം കിട്ടി :)

അരവിന്ദ് :: aravind said...

അല്ല മനൂ...ഞാനങ്ങനെയെല്ല ഉദ്ദേശിച്ചത്.
ഡിങ്കന്‍ ആ സംവാദത്തിന് സിനോപ്സിസ് എഴുതണം എഴുതണം എന്ന് കിരണിനോട് നിര്‍ബന്ധിച്ചിരുന്നു. കിരണെഴുതിയതിന് ആ സം‌വാദത്തിന്റെ കാമ്പോ, പ്രസക്തിയോ, ഒരുത്തിരിഞ്ഞ പല നല്ല പോയന്റുകളോ സംഗ്രഹിക്കാനാവാതെ പോയി എന്നു തോന്നി. നിര്‍ബന്ധം കാരണവും കിരണിന് പ്രത്യേകിച്ച് ഗ്രാഹ്യമില്ലാത്ത ഒരു വിഷയമായതിനാലുമാകാം. പ്രത്യേകിച്ച് കിരണ്‍ ഉരകല്ലിന്റെ സില്ലി കമന്റൊക്കെ സിനോപ്സിസില്‍ ഉള്‍പ്പെടുത്തിയപ്പോള്‍.
അത്രേ ഉദ്ദേശിച്ചുള്ളൂ. ആ സം‌വാദം കമന്റുകളില്‍ കൂടി വായിക്കുന്നതാവും നല്ലത്.

സിമി said...

അരവിന്ദ്:

ഉരകല്ല് എന്നത് സില്ലിയായ വിഷയമല്ല. ഹിന്ദുമത സംബന്ധിയായ ഒരു വിഷയത്തില്‍ അന്യമതസ്ഥര്‍ക്ക് അഭിപ്രായപ്പെടാന്‍ അവകാശമുണ്ടോ എന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. തമാശരൂപേണ “ഉരകല്ല് പെട്ടിയില്‍ വെക്കണ്ടാ” എന്നുപറഞ്ഞെങ്കിലും ഇത് വളരെ പ്രധാനമാണെന്ന കാര്യം അരവിന്ദിനും മനസിലാകുമല്ലോ. വടക്കേ ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ഹിന്ദുമത സംബന്ധിയായ ഒരു വിഷയത്തില്‍ മുസ്ലീം സമുദായാംഗമോ മറിച്ചോ അഭിപ്രായപ്രകടനം നടത്തുന്നത് സഹിഷ്ണുതയോടെ കാണില്ല. എന്നാല്‍ കേരള സമൂഹം അടുത്തകാലം വരെ ഇത് സഹിഷ്ണുതയോടെ എടുക്കുകയും ജാതിമത ഭേദമന്യേ എല്ലാ മതങ്ങളെയും ഒരു സംസ്കാരമായി കൊണ്ടാടുകയും ചെയ്യുന്നു. ഈ ബ്ലോഗില്‍ നടന്ന സംവാദങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക വളര്‍ച്ചയുടെയും സഹിഷ്ണുതയുടെയും ഒരു ഉദാഹരണം കൂടിയാണ് എന്നാണ് എനിക്കു തോന്നിയത്. അടുത്തകാലത്തായി ഉള്ള മതപരമായ ധ്രുവീകരണ ശ്രമങ്ങളെക്കുറിച്ച് ഞാന്‍ സംസാരിക്കണ്ടല്ലോ. ചുരുക്കത്തില്‍ സില്ലിയായ വിഷയമല്ല അത്, വളരെ ആഴമുള്ളതും തല കൊടുക്കേണ്ടതുമായ വിഷയമാണ്.

രണ്ടാമത്തെ പോയിന്റിനോട് ഞാനും യോജിക്കുന്നു. ചര്‍ച്ചയിലെ പല പ്രധാന വിഷയങ്ങളും സംഗ്രഹത്തില്‍ വന്നില്ല. എഴുതുന്ന ആളിന്റെ (എന്റെ) ചായ്‌വുകളും സംഗ്രഹത്തില്‍ വന്നുകാണാം. ചര്‍ച്ച പൂര്‍ണ്ണരൂപത്തില്‍ വായിക്കുന്നതായിരിക്കും എപ്പോഴും നല്ലത്.ഗ്

Manu said...

Off agian:
Aravind thanks for the clarification. But dont worry about that comment. As you can see it was meant to be a joke in reference to an earlier post by Avanazhi mash on the meaning of dingolification/dingolfication.

rajesh said...

ശരിയോ തെറ്റോ എന്ന് പറയുക എളുപ്പമല്ല, പക്ഷേ

നമുക്ക്‌ ഓരോരുത്തര്‍ക്കും ഓരോ വിശ്വാസങ്ങള്‍ ബാല്യം തൊട്ടേ ഉണ്ട്‌. അതു പൊളിച്ചുകളയുന്നത്‌ ആവശ്യമോ എന്നാണ്‌ നാം ചിന്തിക്കേണ്ടത്‌.

നല്ല വിദ്യാഭ്യാസവും വിവരവും ഉള്ളതുകൊണ്ട്‌ മാത്രം എനിക്കിഷ്ടമില്ലാത്ത എല്ലാ വിശ്വാസങ്ങളെയും പൊളിച്ചിട്ടേ അടങ്ങൂ എന്നു വാശി പിടിക്കരുത്‌.

don't take away hope എന്നുള്ളതാണ്‌ പ്രമാണം.

ദിവ്യ ജ്യോതി ആരു വേണമെങ്കില്‍ കത്തിക്കട്ടെ
കൃഷ്ണപ്പരുന്ത്‌ തുള്ളലിന്റെ അന്നുതന്നെ ശബരിമല വഴി പറക്കുന്നത്‌ പുക കണ്ടതുകൊണ്ടുതന്നെ ആയിക്കൊള്ളട്ടെ

ലക്ഷക്കണക്കിനു ഭക്തന്മാര്‍ ഇതെല്ലാം വിശ്വസിച്ച്‌ വന്നു പൈസ എറിഞ്ഞിട്ടു പോകുന്നു അങ്ങനെ പറ്റിക്കപ്പെടുന്നു എന്നു തന്നെ ഇരിക്കട്ടെ.

എല്ലാരും വിശ്വസിക്കണം എന്നു പറഞ്ഞുകൊണ്ട്‌ ഇതു വരെ പേപ്പറില്‍ ന്യൂസിട്ടതായി അറിവില്ല.

വേണ്ടവര്‍ വിശ്വസിക്കുക അല്ലാത്തവര്‍ വേണ്ടാന്നു വയ്ക്കുക. ആര്‍ക്കും നഷ്ടമില്ലാത്ത ചില വിശ്വാസങ്ങളെ പോളിച്ചിട്ട്‌ നമുക്കെന്തു നേട്ടം?

യേശുക്രിസ്തുവിന്റെ മുഖം തുടച്ച തൂവാലയില്‍ അദ്ദേഹത്തിന്റെ മുഖം പതിഞ്ഞു എന്നിരിക്കട്ടെ. ഇല്ല എന്നു തെളിയിച്ചിട്ടെന്തു നേട്ടം?

ഏതോ ഒരു പ്രതിമയുടെ കണ്ണില്‍ നിന്ന് രക്തം വരുന്നു എന്നിടക്കു കേട്ടു. കുറേപ്പേര്‍ അവിടെ തീര്‍ഥയാത്ര നടത്തി സായൂജ്യം അടഞ്ഞു. ആര്‍ക്കു നഷ്ടം ?

santa claus ഇല്ല എന്നും Xmas സമ്മാനങ്ങള്‍ മാതാപിതാകളുടെ വകയാണെന്നും നമുക്കെല്ലാം അറിയാമെങ്കിലും ഇപ്പോഴും xmas അപ്പൂപ്പന്‍ വര്‍ഷം തോറും എത്രയോ കുട്ടികളുടെ സന്തോഷത്തിന്‌ ഇട നല്‍കുന്നു. അതും പൊളിക്കണോ?

ചില വിശ്വാസങ്ങള്‍ ശരിയോ തെറ്റോ എന്ന് നോക്കിയിട്ട്‌ അര്‍ഥമില്ല. ആര്‍ക്കും അപകടമില്ലെങ്കില്‍ അതിനെ വെറുതെ വിടുക. നമുക്കെന്തു ചേതം? മകരജ്യോതി പൊളിച്ചതുകൊണ്ട്‌ കേരളം രക്ഷപ്പെടുമോ?

മുത്തപ്പന്‍muthapan said...

ജീവിതത്തില്‍ മൂല്യങ്ങള്‍ക്കു സ്ഥാനമുണ്ടെന്നു കരുതുന്നവര്‍ക്ക്‌ സത്യത്തെക്കുറിച്ച്‌ അന്വേഷിക്കേണ്ടിവരും രാജേഷ്‌. താങ്കളെപ്പോലെ അലസമായ ജീവിത വീക്ഷണം എല്ലാവര്‍ക്കും അഭികാമ്യമായി തോന്നിയിരുന്നെങ്കില്‍ ഭൂമിയില്‍ തുണിയുടുക്കാത്ത ആദിവാസികള്‍ മാത്രമേ കാണുമായിരുന്നുള്ളു.
(അടിപൊളി അലസ ജീവിതത്തിന്‌ ആരേയാണാവോ പിഴിയുന്നത്‌)

rajesh said...

അലസമായ ജീവിത വീക്ഷണമോ? എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്നു നേരേ ചൊവ്വേ പറഞ്ഞാലെ എനിക്ക്‌ മനസ്സിലാകാറുള്ളു (അല്‍പം മന്ദബുദ്ധിയാണെന്ന് കൂട്ടിക്കോ);-)

chithrakaran ചിത്രകാരന്‍ said...

കിരണ്‍ തോമസ്,
ബൂലൊകത്തിന്റെ സമകാലീകമായ സ്പ്ന്ദനങ്ങള്‍ എന്നും കിര്‍ണിന്റെ ചര്‍ച്ചാ വിഷയമായി കാണുന്നതില്‍ സന്തോഷിക്കുന്നു.
ചിത്രകാരന്റെ ഓണാശംസകള്‍..!!