Wednesday, September 05, 2007

രാഷ്ട്രദീപിക മൊത്തം സഭക്ക്‌ ഏറ്റെടുക്കാം ദീപിക മുഖപ്രസംഗം

എട്ട്‌ ആഴ്ചകള്‍ക്കുള്ളില്‍ ദീപിക തിരികേ നല്‍കുമെന്ന് കൈരളി അഭുമുഖത്തില്‍ പറഞ്ഞ ഫാരിസ്‌ ഇന്ന് രാഷ്ട്രദീപിക കമ്പനി മുഴുവനായി സഭക്ക്‌ നല്‍കാന്‍ തയ്യാറാണ്‌ എന്ന് ദീപികയുടെ മുഖപ്രസംഗം പറയുന്നു. തന്റെ മുടക്കുമുതല്‍ മാത്രം തിരികെ തന്ന് രാഷ്ട്രദീപിക കമ്പനി സഭക്കേറ്റെടുക്കാം എന്ന് ഫാരിസ്‌ പറയുന്നതായി ഈ മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. 20 കോടിയാണ്‌ രാഷ്ട്രദീപികയില്‍ ഫാരിസിന്റെ മുതല്‍ മുടക്ക്‌ . 9 കോടി നല്‍കി ദീപികയും കോട്ടയം ഓഫിസും കുട്ടികളുടെ ദീപികയും മറ്റും കൊടുത്തുകൊണ്ട്‌ രാഷ്ട്രദീപിക കമ്പനി ഫാരിസ്‌ ഏറ്റെടുക്കും എന്നായിരുന്നു മുന്‍പ്‌ മാധ്യമങ്ങളില്‍ നിന്നറിഞ്ഞത്‌. ഇന്ന് ഇത്‌ മൊത്തമായി സഭക്ക്‌ നല്‍കാന്‍ തയ്യാറായതോടെ കാര്യങ്ങള്‍ പുതിയ വഴിത്തിരിവില്‍ എത്തീയിരിക്കുന്നു. കോട്ടയം ഓഫീസ്‌ മാത്രം കൊടുത്ത്‌ ദീപിക സഭയേ ഏല്‍പ്പിച്ച്‌ രാഷ്ട്രദീപികയുടെ മറ്റ്‌ ആസ്തികള്‍ ഉപയോഗിച്ച്‌ ഫാരിസ്‌ സ്വന്തം പത്രം തുടങ്ങുമെന്നാണ്‌ കരുതപ്പെട്ടിരുന്നത്‌

എന്നാല്‍ മുഖപ്രസംഗം പറയുന്നതിങ്ങനെയാണ്‌ ദീപികയും കമ്പനിയും തിരികെക്കൊടുക്കുന്നതിനു ചെയര്‍മാന്‍ ഫാരിസ് മുമ്പോട്ടു വച്ചിരിക്കുന്ന ഏക നിബന്ധന ഇതുവരെ ദീപികയില്‍ എന്തു സംഭവിച്ചു എന്നു പിതാക്കന്മാര്‍ ജനങ്ങളെയും വിശ്വാസികളെയും ഒരു പ്രസ്താവനയിലൂടെ അറിയിക്കണം എന്നതു മാത്രമാണ്. ദീപികയെ സഹായിക്കാന്‍ വന്ന ഫാരിസും സഭയ്ക്കുവേണ്ടി അദ്ദേഹത്തോടതിനാവശ്യപ്പെട്ട അഭിവന്ദ്യ അറയ്ക്കല്‍ പിതാവും ഇതിനകം ഒരുപാട് അപമാനിക്കപ്പെട്ടു. കണക്കില്ലാതെ ആക്ഷേപിക്കപ്പെട്ടു. ഒരു കാരണവശാലും അവര്‍ നേരിടേണ്ടിവന്ന മനോവിഷമം അവഗണിക്കാന്‍ കഴിയുന്നതല്ല. ആ മനോവിഷമം നീക്കുക എന്നത് ഏറ്റവും അടിയന്തരമായ ആവശ്യവുമാണ്.

സത്യത്തില്‍ ഇപ്പോള്‍ പ്രതിസന്ദിയിലായത്‌ കത്തോലിക്ക സഭയാണ്‌. കാരണം ഇന്ന് 20 കോടി നല്‍കി രാഷ്ട്രദീപിക കമ്പനി വാങ്ങാന്‍ സഭ തയ്യാറാകുമോ എന്നതാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌.പിന്നെയുള്ള ഒരു മാര്‍ഗ്ഗം ദീപിക സംരകഷണ സമിതി എന്ന സംഘടനക്ക്‌ കൈമാറുക എന്നതാണ്‌. P.C. ജോര്‍ജ്ജിനൊക്കെ പിന്‍ബലമുള്ള ഈ സമിതിക്ക്‌ പത്രം ഏല്‍പ്പിച്ച്‌ കൊടുത്താല്‍ അത്‌ എങ്ങനെയായിത്തീരും എന്നതൊക്കെ കണ്ടറിയണം.

ദീപികയുടെ മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കുക

8 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

എട്ട്‌ ആഴ്ചകള്‍ക്കുള്ളില്‍ ദീപിക തിരികേ നല്‍കുമെന്ന് കൈരളി അഭുമുഖത്തില്‍ പറഞ്ഞ ഫാരിസ്‌ ഇന്ന് രാഷ്ട്രദീപിക കമ്പനി മുഴുവനായി സഭക്ക്‌ നല്‍കാന്‍ തയ്യാറാണ്‌ എന്ന് ദീപികയുടെ മുഖപ്രസംഗം പറയുന്നു. തന്റെ മുടക്കുമുതല്‍ മാത്രം തിരികെ തന്ന് രാഷ്ട്രദീപിക കമ്പനി സഭക്കേറ്റെടുക്കാം എന്ന് ഫാരിസ്‌ പറയുന്നതായി ഈ മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

തക്കുടു said...

കിരണ്‍,
സംഭവം ആന്റി ക്ലൈമാസ്സിലേക്കാണല്ലോ :)

കിരണ്‍ തോമസ് തോമ്പില്‍ said...

തക്കിടൂ, ക്ലൈമാക്സ്‌ ആണോ ആന്റിയാണോ എന്ന് കണ്ടറിയണം. 20 കോടി നല്‍കാന്‍ സഭക്കാവില്ല എന്ന ഉറപ്പിലാണോ ഫാരിസ്‌ ഈ ഓഫര്‍ വച്ചതെന്ന് അറിയില്ല. അതല്ലെങ്കില്‍ 20 കോടി നല്‍കാം എന്ന് പറയുന്നവരുടെ വാഗ്ദാനം സഭ അംഗീകരീക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാവാം. ഞാന്‍ അങ്ങനെ സംശയിക്കാന്‍ കാരണം പുതിയ പത്രം തുടങ്ങുമെന്ന് ഫാരിസ്‌ പറഞ്ഞിട്ടുണ്ട്‌ എന്നാല്‍ രാഷ്ട്രദീപികക്ക്‌ ഇപ്പോള്‍ ഉള്ള എസ്റ്റാബ്ലിഷ്‌മെന്റുകള്‍ ഒഴിവക്കി പുതിയത്‌ തുടങ്ങാന്‍ ഫാരിസിന്‌ അതിലേറെ മുടക്കേണ്ടി വരില്ലേ ?( കൃത്യമായ ചിലവുകള്‍ എത്രയെന്ന് എനിക്കറിയില്ല എന്റെ സംശയം മാത്രം)

Marichan said...

രാഷ്ട്രദീപിക വാര്‍ത്ത എന്ന പേരില്‍ ഒരു ദിനപത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാഷ്ട്രദീപിക കമ്പനി കൂടി സഭയ്ക്ക് വിട്ടു കൊടുത്താല്‍ ഈ പേരില്‍ എങ്ങനെ പത്രമിറങ്ങും?

കിരണ്‍ തോമസ് തോമ്പില്‍ said...

ഓ ഒരു രജിസ്‌ട്രേഷനൊക്കെ വലിയ ചിലവുള്ള കാര്യമാണോ നമ്മുടെ ഫാരിസ്‌ മുതലാളിക്ക്‌ ഒന്നര കോടി ഉഷക്കും ഒരു കോടി ദീപികക്കും ( ആദ്യം നല്‍കിയത്‌ ) 60 ലക്ഷം ഫുട്‌ബോലിനുമൊക്കെ നല്‍കിയവനല്ലേ ഇദ്ദേഹം.

തക്കുടു said...

തിരിച്ചു കൊടുക്കാന്‍, പുറകില്‍ നടന്ന സംഭവങ്ങളൊക്കെ സഭ പരസ്യപ്പെടുത്തണമെന്ന നിബന്ധനയുണ്ടല്ലോ ? എന്താണാവോ പുറകില്‍ നടന്ന കാര്യങ്ങള്‍ ? ആ കാര്യങ്ങള്‍ ഫാരിസ് മുതലാളി പുറത്തു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലാ എന്നതു കൊണ്ടാണൊ സഭ തന്നെ പറയണം എന്നു വാശി പിടിക്കുന്നതു ?

കാത്തിരുന്നു കാണാം..... :)

Ralminov റാല്‍മിനോവ് said...

എന്തിനാണു് ഫാരിസിനോടു് അസൂയ, പരിഹാസം ഇത്യാദി വെച്ചു പുലര്‍ത്തുന്നതു് ?
1.ഉഷ സ്കൂളിനും നായനാര്‍ ഫുട്ബോളിനും പരസ്യം നല്‍കാതെ പണം മാത്രം നല്‍കി സഹായിച്ചതിനോ ? അതും ചെക്കു് മുഖാന്തിരം !
2.പൊളിഞ്ഞു്കിടന്നിരുന്ന ദീപിക പത്രം ഏറ്റെടുത്തു് നന്നായി നടത്തിയതിനോ ?
3.ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്നതിനോ ?
4.മുഖ്യമന്ത്രിയുടെ മക്കളുടേയും ക്രമക്കേടുകള്‍ പത്രത്തിലെഴുതിയതിനോ ?

സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റ സേവി മനോ മാത്യുവല്ല, ഇതുവരെ യാതൊരു ക്രമക്കേടും നടത്തിയതായി ആരോപിതനല്ലാത്ത ഫാരിസാണു് വെറുക്കപ്പെട്ടവന്‍, ലാന്റ് മാഫിയ !

കിരണ്‍ തോമസ് തോമ്പില്‍ said...

റാല്‍മിനോവ് ആ പറഞ്ഞത് കാര്യം.