Saturday, September 08, 2007

ചില എക്സ്ലൂസിവ് ദുരന്തങ്ങള്‍

അങ്ങനെ ആ എക്സ്ലൂസിവ് വാര്‍ത്ത ഒരു ദുരന്തമായി പരിണമിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒരു ചാനലിനെ ഉപയോഗിച്ച് നടത്തിയ ഒരു നീചപ്രവര്‍ത്തി ഒരു അധ്യാപികയുടെ ജീവിതം തകര്‍ത്തിരിക്കുകയാണ്. ഇത് മാറിയ ലോകത്തില്‍ പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന്റെ കാറ്റ് വീഴ്ചയായി കരുതാമോ അതോ വെറും ഒരു കൈപ്പിഴ ആയി എഴുതിത്തള്ളാമോ?. സത്യത്തില്‍ ഈ പോസ്റ്റ് എഴുതാന്‍ ഞാന്‍ ഇന്ന് വൈകുന്നേരം വരെ കാത്തിരുന്നത് ഇതില്‍ എന്തെങ്കിലും മാറ്റം വരുമോ എന്ന് അറിയാനാണ്. പക്ഷെ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ ഈ കുറിപ്പെഴുതുന്നു.

ഈ വാര്‍ത്ത മലയാള ദൃശ്യമാധ്യമങ്ങളൊന്നും വലിയ പ്രാധാന്യം നല്‍കിയില്ല എന്നാല്‍ മാധ്യമംവും മംഗളവും ദീപികയും വലിയ പ്രാധാന്യം നല്‍കി. . ദീപിക ഒരു മുഖപ്രസംഗം തന്നെ എഴുതിക്കളഞ്ഞു. അതില്‍ ഇന്ത്യാവിഷനെ ഇത്തരം ചാനലുകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. മാധ്യമത്തിനും മംഗളത്തിനും ധാര്‍മ്മിക രോഷമൊന്നുമില്ല. മാധ്യമത്തിന്‌ അതുണ്ടാകാന്‍ പാടില്ല. വാര്‍ത്ത സത്യമാണോ എന്നൊന്നും നോക്കാന്‍ പറ്റില്ല എന്ന് അവരുടെ മുഖ്യപത്രധിപര്‍ AR തന്നെ പറഞ്ഞിട്ടുണ്ടല്ലോ. നാളെ തെറ്റാണ്‌ എന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ്‌ പറഞ്ഞാല്‍ മതിയെന്നു അദ്ദേഹം അരുളി ചെയ്തിട്ടുണ്ട്‌.

മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വന്ന ഒരു വാര്‍ത്ത നാളെ തെറ്റാണ്‌ എന്ന് തെളിഞ്ഞതുകൊണ്ടോ മാപ്പ്‌ എഴുതിയതുകൊണ്ടോ അതുകൊണ്ടുണ്ടായ മാനസീക ആഘാതം മാറില്ല, കുറെപ്പെരുടെയെങ്കിലും മനസ്സില്‍ അത്‌ തീരാ ദു:ഖമായി തളം കെട്ടി നില്‍ക്കുകയും ചെയ്യും. നമുക്കും ഉണ്ടല്ലോ ചാരക്കേസിലെ മാധ്യമ രക്‌ത സാക്ഷികള്‍.


ദീപികയുടെ മുഖപ്രസംഗത്തിലെ ഇന്ത്യാവിഷനെതിരായ ഭാഗം : മലീമസമായ ചാനല്‍ പ്രവര്‍ത്തനം
ഇങ്ങനെ ആളുകളെ ക്രൂരമായി തുണിയുരിയുന്ന ഒരു ചാനല്‍ കേരളത്തിലുമുണ്ട്. നിരപരാധികളെയും നിസഹായരെയും ചിത്രവധം ചെയ്യാന്‍ മടിയില്ലാത്ത ഇന്ത്യാവിഷനെന്ന ചാനല്‍. ഗള്‍ഫിലെ പാവങ്ങളെ വഞ്ചിച്ചുണ്ടാക്കിയ ചാനല്‍. അഴിമതിപ്പണം കൊണ്ടു നടത്തിക്കൊണ്ടുപോകുന്ന ചാനല്‍.
അങ്ങനെയൊരു ചാനലിന് അന്തസില്ലാത്തവരെ മാത്രം ചര്‍ച്ചയ്ക്കു വിളിച്ചുനിരത്തി തങ്ങളുടെ മനോധര്‍മം പോലെ എന്തും പറയിക്കാം. നിത്യേന അസത്യങ്ങളും അര്‍ധസത്യങ്ങളും മുടങ്ങാതെ വിളമ്പാം. രാജ്യത്തെ അന്തസ് കെട്ട ചാനലുകളുടെയെല്ലാം ദുര്‍ഗന്ധവും മാലിന്യവും ഒരൊറ്റ ചാനലില്‍നിന്നുതന്നെ മലയാളിക്ക് അനുഭവിക്കാനിടയാക്കുകയും ചെയ്യാം.

15 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്ങനെ ആ എക്സ്ലൂസിവ് വാര്‍ത്ത ഒരു ദുരന്തമായി പരിണമിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒരു ചാനലിനെ ഉപയോഗിച്ച് നടത്തിയ ഒരു നീചപ്രവര്‍ത്തി ഒരു അധ്യാപികയുടെ ജീവിതം തകര്‍ത്തിരിക്കുകയാണ്. ഇത് മാറിയ ലോകത്തില്‍ പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന്റെ കാറ്റ് വീഴ്ചയായി കരുതാമോ അതോ വെറും ഒരു കൈപ്പിഴ ആയി എഴുതിത്തള്ളാമോ?.

ബയാന്‍ said...

ഇതു വായിച്ചപ്പോള്‍ ദീപിക ദിനപത്രം ഇന്‍ഡ്യാവിഷനു എതിരാണെന്നും, കിരണ്‍ മാധ്യമം ദിനപത്രത്തിനും ഇന്‍ഡ്യാവിഷനും പിരടിക്കു പിടിക്കുന്നതായും മനസ്സിലായി.

‘ലൈവ് ഇന്‍ഡ്യാ’ ടി.വി. ഒപ്പിച്ച വിദ്യ നമ്മുടെ കേരള്‍ത്തിലെ പത്രങ്ങള്‍ തൊണ്ടതോടാതെ വിഴുങ്ങി, അങ്ങിനെ എന്തൊക്കെ വിഴുങ്ങുന്നു, കൂട്ടത്തില്‍ ഇതില്‍ മുള്ളു കുടുങ്ങി - എങ്കിലും ഇങ്ങ് കേരളത്തില്‍ എങ്ങനെ പൂശാം എന്നാരായുകയാണോ കിരണ്‍- ദീപിക യുടെ എഡിറ്റോറിയലും, അതു കിരണ്‍ ക്യോട്ട് ചെയ്തതും നന്നായി രസിച്ചു. അല്ലെങ്കില്‍ തന്നെ മലയാള ചാനല്‍ വാര്‍ത്ത കേല്‍ക്കുന്നതും പത്രം വായിക്കുന്നതില്‍ പിന്നെ ഞാന്‍ ബോബനും മോളിയും വായന നിര്‍ത്തി.

കിരണ്‍; താങ്കള്‍ ഇങ്ങനെ തന്നെ കുറിപ്പ് എഴുതി തന്നെ പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കണം. എങ്കിലേ ‘പുത്തന്‍ മാധ്യമ സംസ്കാരത്തിന്റെ കാറ്റുവീഴ്ച’ തടയാന്‍ പറ്റൂ.

വക്കാരിമഷ്‌ടാ said...

ഇത്തരം കാര്യങ്ങളെപ്പറ്റിയുള്ള ധാര്‍മ്മിക രോഷങ്ങളെല്ലാം നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-വ്യക്തിപര നിലപാടുകള്‍ അനുസരിച്ച് ആപേക്ഷികം എന്നാണ് പതിവുപോലെ എന്റെ അഭിപ്രായം.

ഇതിനെ പല രീതിയില്‍ കാണാം-കാണേണ്ടവര്‍ക്ക്. സ്റ്റിംഗ് ഓപ്പറേഷനുകള്‍ പ്രോത്സാഹിപ്പിക്കാമോ എന്ന വിശാല അര്‍ത്ഥത്തില്‍ ചോദിച്ചാല്‍ നമ്മള്‍ പിന്നെ അതില്‍ തരം തിരിവുകള്‍ നോക്കാന്‍ തുടങ്ങും. ചിലതൊക്കെ ആവാം, ചിലതൊന്നും വേണ്ട എന്ന മട്ടില്‍. അവിടെയും വേണോ വേണ്ടയോ എന്നുള്ള നിലപാട് കാര്യങ്ങള്‍ പഠിച്ചിട്ടാവണമെന്നില്ല. നമുക്ക് യോജിക്കുന്നതാണെങ്കില്‍/നമ്മുടെ ചിന്താരീതികളുമായി യോജിക്കുന്നതാണെങ്കില്‍ ഓക്കെ; അല്ലെങ്കില്‍ വേണ്ട.

കോണ്‍‌ഗ്രസ്സുകാര്‍ക്കും മാര്‍ക്‍സിസ്റ്റുകാര്‍ക്കും തെഹല്‍‌ക ഓപ്പറേഷനില്‍ ഒരു അധാര്‍മ്മികതയും കാണാന്‍ സാധിച്ചിട്ടില്ല [(അതും ചിലരുടെയൊക്കെ പുറകെ നടന്ന് നടന്ന് അവരെക്കൊണ്ട് കാശ് പിടിപ്പിച്ചെന്ന രീതിയില്‍ തന്നെ വാങ്ങിപ്പിച്ചിട്ട് (എല്ലാം അങ്ങിനെയാണെന്നല്ല), അവര്‍ പറഞ്ഞതൊക്കെ എഡിറ്റ് ചെയ്തും ചെയ്യാതെയും നടത്തിയ ഒരു ഓപ്പറേഷനായിരുന്നല്ലോ-അതിനെപ്പറ്റിയുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് അവസാനം പുല്ല്‌പോലെ തള്ളുകയും ചെയ്തു-കാരണം നമുക്ക് വേണ്ടപോലത്തെ റിപ്പോര്‍ട്ട് അല്ല കമ്മീഷന്‍ തന്നത്). പക്ഷേ അത് അന്നത്തെ ഭരണപക്ഷത്തെ എതിര്‍ത്തവര്‍ക്ക് വളരെ നല്ലൊരു കാര്യമായി തോന്നി (അതിനര്‍ത്ഥം യഥാര്‍ത്ഥത്തില്‍ അഴിമതി നടത്തിയവരെ അനുകൂലിക്കുന്നു എന്നല്ല. പക്ഷേ അന്നത്തെ കാലത്ത് കേരള കൌമുദിയില്‍ വന്ന ഒരു നിരീക്ഷണം പോലെ, ഞാന്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങും, വൈകുന്നേരം എന്ത് വിലകൊടുത്തും ഒരു അഴിമതിക്കഥയുമായി വരും എന്ന രീതിയിലാവരുത് ഒരു പത്രപ്രവര്‍ത്തകനും പ്രവര്‍ത്തിക്കേണ്ടത്-കേരള കൌമുദിയില്‍ മാത്രമാണ് തെഹല്‍‌ക ഓപ്പറേഷനെപ്പറ്റി നിഷ്‌പക്ഷമായ രീതിയില്‍ ഒരു നിരീക്ഷണം അന്ന് ഞാന്‍ കണ്ടത്). വലതുപക്ഷ ഫാസിസ്റ്റ് ലേബല്‍ ചാര്‍ത്തുന്നതിന് മുന്‍പ് തെഹല്‍ക്ക ഒന്നാം ദിവസം മുതല്‍ അവസാനം ദിവസം വരെ അവരുടെ ഓപ്പറേഷനുകള്‍ നടത്തിയ രീതികളും അതിനെപ്പറ്റിയുള്ള ചര്‍ച്ചകളും കഴിയുന്നത്ര നിഷ്‌പക്ഷമായി ഒന്ന് വിലയിരുത്തിയിട്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്നൊരാഗ്രഹം മാത്രം :)]

അത് കഴിഞ്ഞ് ഇപ്പോഴത്തെ ഭരണകാലത്ത് എം‌പീമാരെയും എം.എല്‍.ഏ മാരേയും അതേ സ്റ്റിംഗ് ഓപ്പറേഷനുകള്‍ വഴി കുടുക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മളില്‍ പലരും അതിന്റെ ധാര്‍മ്മികവശങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ രാഷ്ട്രീയക്കാരെപ്പറ്റിയുള്ള സ്റ്റിംഗ് ഓപ്പറേഷനുകള്‍ക്കെതിരെ പാര്‍ലമെന്റ് എന്തൊക്കെയോ പാസ്സാക്കുകയോ ചര്‍ച്ച ചെയ്യുകയോ മറ്റോ ചെയ്തോ എന്നും സംശയം (ശരിക്കറിയില്ല, എവിടെയോ വായിച്ചത് പോലെ).

ഇപ്പോഴത്തെ കാര്യത്തില്‍ രാഷ്ട്രീയമില്ലാത്തതുകൊണ്ട് നമുക്ക് അതിന്റെ സ്വാധീനമില്ലാതെയെങ്കിലും അഭിപ്രായം പറയാം എന്ന് തോന്നുന്നു. പക്ഷേ ഒരു രാഷ്ട്രീയക്കാരനെതിരെയാണ് ഇങ്ങിനെയൊരു ഓപ്പറേഷനെങ്കിലോ? വീണ്ടും പതിവുപോലെ തന്നെയാവും നമ്മുടെ നിഗമനങ്ങളും വിലയിരുത്തലുകളും.

ഉദ്ദേശശുദ്ധിയോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പക്വതയോടെ ചെയ്യുകയാണെങ്കില്‍, അതിന്റെ ലക്ഷ്യം പൊതു നന്മയാണെങ്കില്‍, അതുമൂലം കള്ളന്മാരെയും അഴിമതിക്കാരെയും കുറ്റക്കാരെയും പുറത്ത് കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ അതോക്കെ. പക്ഷേ അത് തികച്ചും ഐഡിയലായ ഒരു പറച്ചില്‍ മാത്രമല്ലേ എന്നൊരു സംശയം.

എന്തായാലും ആ ടീച്ചര്‍ കുറ്റക്കാരിയല്ലെങ്കില്‍ എത്രയും പെട്ടെന്ന് അവര്‍ക്ക് പുറത്ത് വരാന്‍ സാധിക്കട്ടെ.

കിരണ്‍ തോമസ് തോമ്പില്‍ said...

ബയാന്‍ എനിക്ക് മാധ്യമം ദിനപത്രത്തോട് അല്ലെങ്കില്‍ അതിന്റെ ഓണ്‍ലൈന്‍ എഡിഷനോട് വികാരപരമായ ഒരു അടുപ്പമുണ്. കാരണം മാധ്യമത്തിന്റെ ഇന്റര്‍നെറ്റ് ഏദിഷന്‍ ചെയ്തത് നെന്റെ ടീമായിരുന്നു. അതിന്റെ ഭാഗമായി ഞാന്‍ ഒരുമാസത്തോളം മാധ്യമത്തിന്റെ ഓഫീസില്‍ ഉള്ളപ്പോള്‍ എനിക്ക് ആ പത്രത്തെപ്പറ്റി നല്ല മതിപ്പും ഉണാറ്റിരുന്നു. എന്നാല്‍ മാധ്യമംങള്‍ ഒരു വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ അനേഷിച്ചിട്ടാണോ എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ ഏ.ആറിനോട് ചോദിച്ചപ്പൊള്‍ വാര്‍ത്ത ആദ്യം വായനക്കാരില്‍ എത്തിക്കുക എന്നതാണ് മാധ്യമ ധര്‍മ്മം എന്നും പിന്നീട് തെറ്റുണെങ്കില്‍ തിരുത്തുകൊടുക്കും എന്ന് പറഞിരുന്നു. എനിക്ക് അതിനോട് യോജിക്കാന്‍ കഴിയാത്തതുകൊണാണ് ഇത് എടുത്തുപറഞ്ഞത്. ഇനി ഇന്ത്യാവിഷന്റെ പിരടിക്കു പിറ്റിക്കുക എന്ന ധര്‍മ്മം എനിക്കില്ലായിരുന്നു. ദീപിക മുഖപ്രസംഗത്തില്‍ ഇന്ത്യാവിഷനെ പ്രതിപാദിച്ചത് ഇവിടെ എത്തിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം.

പിന്നെ വക്കാരി മാധ്യമങ്ങളെല്ലാം പല റിപ്പോര്‍ട്ടുകളും ദുസ്സൂചനയോടെയാണ് അവതരിപ്പിക്കുന്നത്. ഇന്നലെ വന്ന ഒരു വാര്‍ത്ത ഉദാഹരണമായെടുക്കാം. പി.ജെ. ജോസഫിന്റെ ബന്ധു ഭൂമി കൈയേറി റിസോര്‍ട്ട് കെട്ടി എന്ന വാര്‍ത്ത. ആദ്യം പറഞ്ഞത് 50 ഏക്കര്‍ കൈയേറ്റം എന്നതായിരുന്നു. ഇന്നലെപ്പറയുന്നു 2.5 ഏക്കര്‍ഇന്റെ പട്ടയത്തെപ്പറ്റി സംശയം ഉണ് എന്ന് മാത്രമാണ്. അത് തന്നെ അവര്‍ ആരു ഭൂമികൈയേറി എന്ന രീതിയില്‍ അല്ല. ആ പട്ടയം പതിച്ച് കിട്ടിയിരിക്കുന്നത് ഒരു വില്ലേജ് ഓഫിസര്‍ക്കാണ് കലക്ടര്‍ പറയുന്നത് വില്ലേജ് ഓഫീസ്ര്ക്ക് കാര്‍ഷിക ഭൂമി കിട്ടനുള്ള അര്‍ഹതയില്ല എന്ന്.

എന്നാല്‍ മാധ്യമങ്ങള്‍ ഇന്നലെ വീണ്ടും ആ വാര്‍ത്ത റീപ്പോറ്ട്ട് ചെയ്തത് ജോസഫന്റെ ബന്ധു ഭൂമി കൈയേറി എന്നാണ്. ആ ഭുമി വില്ലേജ് ഓഫിസര്‍ക്ക് പതിച്ച് കിട്ടിയതാണോ എന്ന് പരിശോധിക്കാതെ ഭൂമി പണം കൊടുത്തു വാങുകയെന്ന തെറ്റ് മാത്രമേ നമുക്കിവടെ ജോസഫിന്റെ ബന്ധുവില്‍ ആരോപിക്കാന്‍ കഴിയൂ എന്നാല്‍ അത് പ്രചരിപ്പിക്കപ്പെടുന്നത് അവിഹതമായി ഇദ്ദേഹം ബന്ധുവിന്റെ പേരില്‍ ഭൂമി കൈയേറി എന്നാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

ബയാനെ ഇതാ മാധ്യമത്തിന്റെ ഏറ്റവും പുതിയ ഒരു സാമ്പിള്‍ തിരുത്ത്
വായിക്കുക

തെറ്റായി നല്‍കിയ വാര്‍ത്ത ഓണ്‍ലൈന്‍ ഏഡീഷനില്‍ നിന്ന് നീക്കിയെന്ന് തോന്നുന്നു.

ശാലിനി said...

കിരണ്‍, ഇന്നലെ ദീപികയുടെ മുഖപ്രസംഗം വായിച്ചപ്പോള്‍ മനസിലോര്‍ത്തിരുന്നു, ആരെങ്കിലും ഒരു പോസ്റ്റിതിനെപറ്റി ഇട്ടിരുന്നുവെങ്കില്‍ എന്ന്.

ദീപിക ഇന്‍ഡ്യാവിഷനെകുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ എനിക്ക് ദീപികയെകുറിച്ച് പുശ്ചം തോന്നി. എന്തടിസ്ഥാനത്തിലാണ് ദീപിക ഒരു പ്രത്യേക ചാനലിനെ ഇങ്ങനെ പരാമര്‍ശിച്ചത്? ഇവിടെ ഏത് ചാനല്‍ അല്ലെങ്കില്‍ പത്രമാണ് ശരിയായ മാധ്യമ പ്രവര്‍ത്തനം നടത്തുന്നത്? ഈയിടെയായി ദീപികയില്‍ വരുന്ന വാര്‍ത്തകളുടെ ശൈലി ഒരുതരം വാരികകളുടെ നിലവാരത്തിലേക്ക് താഴുന്നു, വായിക്കുന്നവര്‍ക്ക് അറപ്പുണ്ടാവുന്ന ശൈലി. പണ്ടൊക്കെ മുഖപ്രസംഗം വായിക്കുന്നത് ഇഷ്ടമായിരുന്നു, ഇപ്പോള്‍ കഴിവതും വായിക്കാറില്ല.

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

കിരണ്‍: വായിച്ചു; നന്ദി.

സ്വതന്ത്രമായ പത്രപ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തില്‍ ഇല്ല എന്നു പറയാന്‍ എന്റെ സാമാന്യ ബുദ്ധി മതി; എന്തോ ചാന്നലുകളും, ദിനപത്രങ്ങളും ആരെയോ ഭന്നോ, എന്തെക്കൊയോ താല്പര്യങ്ങള്‍ക്കു വേണ്ടിയോ നിലനില്‍ക്കുകയാണ്. ഇവ്നമാര്‍ അല്പം ആണത്തം കാണിച്ചിരുന്നെങ്കില്‍ നാ‍ട് ഇത്ര അധ:പതിക്കില്ലായിരുന്നു.

ഓ: ടോ: കിറണിനും കിറണിന്റെ ടീമും മാധ്യമം നെറ്റ് ഏഡിഷന്‍ നന്നായും ലളിതമായും ഡിസൈന്‍ ചെയ്തിരിക്കുന്നു, മറ്റു മലയാള പത്രങ്ങളുടെ നെറ്റ് എഡിഷന്‍ വായിക്കാന്‍ പോയാ‍ല്‍ വണ്ടറടിച്ച് തിരിച്ചു വരികയാ പതിവ്. ദിസ് ഈസ് വെരി കൂള്‍ ആന്റ് സിമ്പ്‌ള്‍. നന്ദി,

അനൂപ്‌ തിരുവല്ല said...

അടിച്ചവന്റെ പല്ലുതെറിപ്പിക്കാനിവിടെ ആളില്ലാഞ്ഞിട്ടാ.....അവന്റെയൊരു പത്രപ്രവര്‍ത്തനം...

കിരണ്‍ തോമസ് തോമ്പില്‍ said...

ശാലിനി ദീപികയുടെ നയം തെറ്റാണ് എന്ന് പറയാന്‍ കഴിയില്ല. ദീപികയുമായി എന്ത് വാര്‍ത്ത്യുണായലും അത് കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലായാലും ഇന്ത്യാവിഷന്‍ ഏറ്റുപിടിക്കാറുണ്. മാത്രമല്ല ദീപികയുടെ മാത്രം നയത്തെയും നിലപാടുകളേയും നിരന്തരം മാധ്യമ വിചാരണ ചെയ്യപ്പെടുകയും അതിന്റെ മാനേജ്‌മെന്റിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം നല്‍കാനും ഈ ചാനല്‍ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അതുകൊണ് തന്നെ അത് തിരിച്ച് ചെയ്യാനുള്ള ദീപികയുടെ അവകാശത്തെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും. ശാലിനി പറഞ്ഞതു പോലെ ഇവിടെ ഏത് ചാനല്‍ അല്ലെങ്കില്‍ പത്രമാണ് ശരിയായ മാധ്യമ പ്രവര്‍ത്തനം നടത്തുന്നത്. അതുകൊണ് എല്ലാവരും തമ്മിലടികട്ടേ.

ബയാനേ ഞാന്‍ മാധ്യമം സൈറ്റ് ചെയ്യുന്നത് മലയാളത്തിലെ മറ്റെല്ലാ പത്രവും ഓണ്‍ലൈന്‍ എഡീഷന്‍ തുടങ്ങിക്കഴിഞാണ്. ഞാനാകട്ടെ അവയെല്ലാം ദിവസവും പലതവണ വായിക്കുന്ന ഒരാളും. അപ്പോള്‍ എന്റെ ഒരു വായന സൌകര്യം ഉണാക്കന്‍ ശ്രമിച്ചിട്ടുണ്. അതിന്റെ ക്രഡിറ്റ് മറ്റ് പത്രങ്ങളുടെ ഓണ്‍ലൈന്‍ ഏഡീഷനുകള്‍ക്കാണ്. ഇപ്പോള്‍ മാധ്യമം ഓണ്‍ലൈനിലും ഞാന്‍ ഒരുപാട് കുറവുകള്‍ കാണുന്നുണ്.

XCLUCV said...

സുഹൃത്തിന് ഫാരിസേട്ടനോടുള്ള ആദരവും മതിപ്പും കണ്ടിട്ട് മനം കുളുര്‍ക്കുന്നു. ദീപികയിലെ ഇരുന്നൂറ് ജീവനക്കാരെ പിച്ചക്കാശ് കൊടുത്ത് വഴിയാധാരമാക്കിയ ഫാരിസ് തന്നെയാകട്ടെ മഹാന്‍

രണ്ടു വര്‍ഷം മുന്പ് ദീപികയില്‍ നടന്ന കൂട്ടപ്പിരിച്ചു വിടലിനെ പറ്റി ഒന്ന് അന്വേഷിച്ചാലും

അതിന്‍റെ സ്മാരകപത്രമായി എറണാകുളം പ്രസ് ക്ലബ്ബിന് മുന്നില്‍ ഒരു ബോര്‍ഡ് ഇപ്പോഴുമുണ്ട് ഫ്ലക്സായതിനാല്‍ നശിച്ചിട്ടില്ല

കേരളത്തിലെ പ്രസ് ക്ലബ്ബുകള്‍ രണ്ടു വര്‍ഷം മുന്പു തന്നെ ദീപികയെ ബഹിഷ്കരിച്ചിരുന്നത് എന്തിനാണെന്നും അന്വേഷിക്കുക

കിരണ്‍ തോമസ് തോമ്പില്‍ said...

എനിക്ക് ഫാരിസിനോട് പ്രത്യേകിച്ച് മതിപ്പും ഇല്ല വിരോധവും ഇല്ല. പക്ഷെ ഫാരിസിനേക്കാള്‍ മഹാന്മാരൊന്നുമല്ല മറ്റ് പത്ര മുതലാളിമാര്‍ എന്നും എനിക്ക് അഭിപ്രായമില്ല. ജീവനക്കാരെ പിരിച്ചുവിടാന്‍ ഏത് മുതലാളിയും നിയമപരമായ വഴി തേടിയിട്ടുണെങ്കില്‍ അത് എങ്ങനെ തെറ്റെന്ന് പറയും. ബാങ്കുകളും പൊതു മേഖലാ സ്ഥാപനങ്ങള്‍ വരെ നഷ്ടം നികത്താന്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കിയില്ലെ. നഷ്ടം നികത്തി സ്ഥാപങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ഇങ്ങനെയുള്ള നടപ്ടികള്‍ വേണമെന്ന് കേരളത്തില്‍ മാധ്യമങ്ങള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭകരമാക്കനുള്ള നിര്‍ദ്ദേശങ്ങളായി എഴുതിയിട്ടില്ലേ ? സി.പി.എം അനുഗ്രഹീത ചനല്‍ ആരംഭഘട്ടത്തില്‍ തൊഴിലാളികളെ പിരിച്ച് വിട്ടതും നാം കണതാണല്ലോ. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ ദേശാഭിമാനി എങ്ങനെയാണ് പിരിച്ച് വിട്ടത്. ദീപിക ചെയ്താല്‍ തൊഴിലാളി വിരുദ്ധവും കൈരളിയും ദേശാഭിമാനിയും ചെയ്താല്‍ അത് നിലനില്‍പ്പിനുവേണിയുമാകുന്നതെങ്ങനെ ?

Marichan said...

സെന്‍സേഷനുകള്‍ക്ക് പുറകെ പായുകയാണ് മാധ്യമങ്ങള്‍. എന്തെങ്കിലും വിവാദങ്ങളില്ലെങ്കില്‍ വാര്‍ത്തയ്ക്കൊരു സുഖവുമില്ലെന്നായിട്ടുണ്ട് കാര്യങ്ങള്‍. വിവാദങ്ങള്‍ തനിയെ ഉണ്ടായില്ലെങ്കില്‍ ഞങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇപ്പോഴത്തെ നിലപാട്.

സന്ദര്‍ഭത്തില്‍ നിന്നും വാക്കുകളും വാചകങ്ങളും അടര്‍ത്തിയെടുത്തുണ്ടാക്കുന്ന രാഷ്ട്രീയവിവാദങ്ങളുടെ കാലം പോയി. അത്യാധുനികമായ വിവാദനിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലൈവ് ഇന്ത്യയുടെ പെണ്‍വാണിഭക്കഥ.

സ്റ്റിംഗ് ഓപ്പറേഷനുകളെക്കുറിച്ച് വക്കാരിയുടെ നീരീക്ഷണം അര്‍ത്ഥവത്താണ്. പണ്ടായിരുന്നെങ്കില്‍ പത്രങ്ങള്‍ക്ക് ജനം ഒരു വിശുദ്ധപദവി നല്‍കിയിരുന്നു. ഇന്ന് അത്തരം പദവിയൊന്നും ആര്‍ക്കുമില്ല. സ്വയം അതിര്‍വരമ്പുകള്‍ നിശ്ചയിച്ച് തങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്ന ബോധം മാധ്യമങ്ങള്‍ക്കുമില്ല.

വാര്‍ത്ത ആദ്യം, ശരിതെറ്റുകള്‍ പിന്നീട് എന്ന നിലപാട് മാധ്യമത്തിന്റേതു മാത്രമല്ല എല്ലാ മാധ്യമങ്ങളും ഈ നിലപാടിന്റെ ആരാധകരും പ്രയോക്താക്കളും തന്നെ. അപകടകരമാണ് ഈ പോക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുറെ കഴിയുമ്പോള്‍ ജനം ഒരു മാധ്യമത്തെയും വിശ്വസിക്കാത്ത അവസ്ഥയുണ്ടാകും. രാഷ്ട്രീയശിങ്കങ്ങള്‍ക്കും വേണ്ടത് ആ അവസ്ഥ തന്നെയാണ്. മാധ്യമ രാഷ്ട്രീയ അവിഹിത ബന്ധം അനുദിനം ശക്തിപ്പെട്ടുവരുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട അജണ്ടയനുസരിച്ചാണോ കാര്യങ്ങളുടെ പോക്ക് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ശാലിനി said...

Marichan said...
“കുറെ കഴിയുമ്പോള്‍ ജനം ഒരു മാധ്യമത്തെയും വിശ്വസിക്കാത്ത അവസ്ഥയുണ്ടാകും. രാഷ്ട്രീയശിങ്കങ്ങള്‍ക്കും വേണ്ടത് ആ അവസ്ഥ തന്നെയാണ്. മാധ്യമ രാഷ്ട്രീയ അവിഹിത ബന്ധം അനുദിനം ശക്തിപ്പെട്ടുവരുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട അജണ്ടയനുസരിച്ചാണോ കാര്യങ്ങളുടെ പോക്ക് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.“

ശരിയാണെന്നു തോന്നുന്നു.

കടവന്‍ said...

മാധ്യമം പത്രത്തിന്റെ രീതി, എല്ലാം വര്ഗീയ/വിഭാഗീയ രീതിയില്‍ കാണുക എന്നതാണ്. മറ്റെതെങ്കിലും പത്രത്തിനെ ഇതുപോലെ സമ്ഭവിച്ചാല്‍ കാണാമായിരുന്നു അവരുടെ നീതിശാസ്ത്ര വിശാരദ. അമേരിക്കയില്‍ പട്ടി ലോരിയിടിച്ചു ചത്താല്‍ അവര്പറയും അമെരിക്കയില്‍ പട്ടിക്ക് പോലും സ്വതന്ത്രമായി സന്ചരിക്കാനവത്ത സ്ഥിതി ആണെന്ന്.