Sunday, September 09, 2007

ഒന്നാം അഭിപ്രായ വോട്ടെടുപ്പ്‌ ഫലം

കഴിഞ്ഞ വാരം ബ്ലോഗര്‍ നല്‍കുന്ന Poll option ഞാന്‍ എന്റെ ബ്ലൊഗ്ഗില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അച്ചുതാനാന്ദനും പിണറായിയും മാറിയാല്‍ നിങ്ങള്‍ ആരേ പ്രതീക്ഷിക്കുന്നു എന്നതായിരുന്നു ആദ്യ ചോദ്യം. തെരെഞ്ഞെടുപ്പിനായി 4 ഓപ്ഷനുകള്‍ നല്‍കി.

  1. പാലോളി, വൈക്കം വിശ്വന്‍
  2. കോടിയേരി, ബേബി
  3. ഗുരുദാസന്‍, ശര്‍മ്മ
  4. SRP, ഉമാകാന്ത്‌

കേവലം 14 ആള്‍ക്കാര്‍ മാത്രമേ സര്‍വ്വേയില്‍ വോട്ട്‌ ചെയ്തുള്ളൂ. അതില്‍ 8 പേര്‍ പാലോളി വൈക്കം വിശ്വനിലും 6 പേര്‍ കോടിയേരി, ബേബിക്കും വോട്ട്‌ രേഖപ്പെടുത്തി. മറ്റ്‌ രണ്ട്‌ ഓപ്ഷനും ഒറ്റ വോട്ടും ലഭിച്ചില്ല. പലതവണ വോട്ടിംഗ്‌ ദിനങ്ങള്‍ കൂട്ടി നല്‍കിയിട്ടും എന്തുകൊണ്ടാണ്‌ ഇത്രക്കും പരിമിതമായ ഒരു പ്രതികരണം ഉണ്ടായതെന്ന് ഞാന്‍ ചിന്തിച്ചു നോക്കി. എന്റെ ചിന്തകള്‍ ഇങ്ങനെ പോയി

  • ഞാന്‍ നല്‍കിയ ഓപ്‌ഷനുകളേക്കാല്‍ മികച്ചതാണ്‌ അച്ചുതാനന്ദനും പിണറായിയും
  • ഞാന്‍ നല്‍കിയ കോമ്പിനേഷനുകള്‍ ശരിയായില്ല. ഉദാഹരണത്തിന്‌ (പാലോളി, കോടിയേരി) അല്ലെങ്കില്‍ ( പാലോളി,ഗുരുദാസന്‍) തുടങ്ങിയ സബ്‌ കോമ്പിനേഷന്‍സിലായിരിക്കും കൂടുതല്‍ ആള്‍ക്കാര്‍ ഇഷ്ടപ്പെടുക
  • ഞാന്‍ നല്‍കിയ ഓപ്ഷനുകളില്‍ ഇവരില്‍ ആരുമല്ല, അഭിപ്രായമില്ല തുടങ്ങിയ ഓപ്ഷന്‍സ്‌ നല്‍കാത്തതുകൊണ്ടുമാകാം


ഏതായാലും CPM ന്റെ സമ്മേളനങ്ങള്‍ തുടങ്ങുമ്പോള്‍ ഇത്തരം ചില്‍ ചിന്തകള്‍ക്ക്‌ പ്രസക്തിയുണ്ട്‌ എന്ന വിശ്വാസത്തിലായിരുന്നു ഞാന്‍ ഈ പോള്‍ ഇട്ടത്‌. ഇതുമായി സഹകരിച്ചവര്‍ക്ക്‌ നന്ദി. തുടര്‍ന്നും പോള്‍ ഓപ്ഷനോട്‌ സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

1 comment:

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റെ ബ്ലോഗില്‍ കഴിഞവാരം വന്ന അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.