Friday, September 21, 2007

പ്രതിസന്ധിയില്‍ ഫാരിസ് സഹായിച്ചു എന്ന് വര്‍ക്കി വിതയത്തില്‍

ഊഹാപോഹങ്ങള്‍ക്ക് വിരാമം ഇടുകൊണ്ട് സഭ ഇന്ന് ഫാരിസ്നുവേണ്ടി രംഗത്ത് വന്നിരിക്കുന്നു. രാഷ്ട്രദീപിക മൊത്തം സഭക്ക്‌ ഏറ്റെടുക്കാം ദീപിക മുഖപ്രസംഗത്തിലൂടേ നടത്തിയ വാഗ്ദാനത്തോട് ഇന്ന് സഭ ഔദൊഗിക്കമായി പ്രതികരിച്ചിരിക്കുന്നു. ഈ മുഖപ്രസംഗത്തില്‍ ഫാരിസിന്റെ നിബന്ധന ഇതായിരുന്നു

ദീപികയും കമ്പനിയും തിരികെക്കൊടുക്കുന്നതിനു ചെയര്‍മാന്‍ ഫാരിസ് മുമ്പോട്ടു വച്ചിരിക്കുന്ന ഏക നിബന്ധന ഇതുവരെ ദീപികയില്‍ എന്തു സംഭവിച്ചു എന്നു പിതാക്കന്മാര്‍ ജനങ്ങളെയും വിശ്വാസികളെയും ഒരു പ്രസ്താവനയിലൂടെ അറിയിക്കണം എന്നതു മാത്രമാണ്. ദീപികയെ സഹായിക്കാന്‍ വന്ന ഫാരിസും സഭയ്ക്കുവേണ്ടി അദ്ദേഹത്തോടതിനാവശ്യപ്പെട്ട അഭിവന്ദ്യ അറയ്ക്കല്‍ പിതാവും ഇതിനകം ഒരുപാട് അപമാനിക്കപ്പെട്ടു. കണക്കില്ലാതെ ആക്ഷേപിക്കപ്പെട്ടു. ഒരു കാരണവശാലും അവര്‍ നേരിടേണ്ടിവന്ന മനോവിഷമം അവഗണിക്കാന്‍ കഴിയുന്നതല്ല. ആ മനോവിഷമം നീക്കുക എന്നത് ഏറ്റവും അടിയന്തരമായ ആവശ്യവുമാണ്.
ഇന്ന് ദീപികയില്‍ വര്‍ക്കിവിതയ്ത്തില്‍ പിതാവ്‌ ഈ കാര്യങ്ങളൊക്കെ വിശദീകരിച്ച് ലേഖനം എഴുതിയിരിക്കുന്നു. ജൂലൈ 27 ന് മാത്ര്‌ഭുമിയില്‍ വന്ന ഈ വാര്‍ത്തയായിരുന്നു ഈ വിവാദങ്ങള്‍ക്കെല്ലാം തിരി കൊളുത്തിയത്. അതേത്തുടര്‍ന്ന് ദീപികയും മാത്ര്‌ഭൂമിയും തമ്മില്‍ ഏറ്റുമുട്ടുകയും ഇന്ത്യാവിഷന്‍ ഇത് ഏറ്റ് പിടിക്കുകയും ചെയ്തു. ഇതിനിടെ കൈരളിയിലെ വിവാദ അഭ്ഹിമുഖവും മറ്റും പ്രശ്നം ആളിക്കത്തിച്ചു. അതിനിടെ ദീപിക സംരക്ഷണ സമിതി എന്ന പേരില്‍ ചില വൈദീകരുടെ നേത്ര്‌ത്വത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയുമുണ്ടായി. ഒരുപാട് ഊഹാപോഹങ്ങളും വാര്‍ത്തകളും ഇതിനിടെ ഉണ്ടായി. അത് പലതും ഞാന്‍ ഏറ്റുപിടിക്കുകയും ചെയ്തിട്ടുണ്ട്. അതിലുള്ള എന്റെ പല നിരീക്ഷണങ്ങളും ഇന്ന് തെറ്റായിത്തീര്‍ന്നിട്ടുണ്ട്. വാര്‍ത്ത എന്ന പേരില്‍ പുതിയ പത്രം തുടങ്ങാന്‍ ഫാരിസ് ദീപികയും മറ്റും വിട്ട് കൊടുത്ത് രാഷ്ട്രദീപിക സ്വന്തമാക്കും എന്നൊക്കെ ഞാനൂം എഴുതിയിട്ടുണ്ട്.

വര്‍ക്കി വിതയത്തിലിന്റെ ലേഖനം യൂണിക്കോടില്‍ താഴേ ദീപികയില്‍ നിന്ന് നേരിട്ട് വായിക്കാന്‍
പ്രതിസന്ധിയില്‍ ഫാരിസ് സഹായിച്ചു

ദീപികയിലെ യാഥാര്‍ഥ്യങ്ങള്‍

ദീപികയുടെ പേരില്‍ കഴിഞ്ഞ കുറേ നാളുകളായി ജനങ്ങളുടെ ഇടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കു വിരാമം കുറിക്കാന്‍, രാഷ്ട്രദീപിക കമ്പനിയില്‍ അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവും ശ്രീ. ഫാരിസും നടത്തിയ ഇടപെടലുകളുടെ യഥാര്‍ഥമായ വിശദീകരണം ആവശ്യമായതുകൊണ്ട് ഈ കുറിപ്പ് എഴുതുകയാണ്.
ഇന്ന് ദീപികയെപ്പറ്റി പ്രചരിച്ചിരിക്കുന്ന വാര്‍ത്തകള്‍ പലതും തെറ്റിദ്ധാരണകള്‍ മൂലവും, നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കാതെ ഊഹാപോഹങ്ങള്‍ വഴിയും ഉണ്ടായതാണ്. ഏറ്റവും പ്രധാനമായ ആരോപണം മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ സഹകരണത്തില്‍ ഗൂഢനീക്കം നടത്തി രാഷ്ട്രദീപിക കമ്പനി ശ്രീ. ഫാരിസ് കൈവശപ്പെടുത്തി എന്നതാണ്.
വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രദീപിക കമ്പനി സാമ്പത്തിക പ്രതിസന്ധി മൂലം മുന്‍പോട്ടു പോകുവാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ ദീപിക കമ്പനിയുടെ അപ്പോഴുണ്ടായിരുന്ന മാനേജ്മെന്റ് സീറോ മലബാര്‍ സഭാ സിനഡിനെ സമീപിച്ച് ദീപികയുടെ നടത്തിപ്പിനുവേണ്ട സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിച്ചു. സിനഡിന്റെ ആഗ്രഹപ്രകാരം മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് ദീപികയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
ദീപികയുടെ നടത്തിപ്പിനുവേണ്ട സാമ്പത്തികം സമാഹരിക്കുവാന്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ട് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സഹായിക്കാന്‍ തയാറായ ശ്രീ. ഫാരിസില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങിച്ചത്.
പിതാവിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തന ഫലമായി ദീപികയുടെ മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന നഷ്ടം വളരെയേറെ കുറയ്ക്കുവാനും കടം കുറേയേറെ നികത്തുവാനും സാധിച്ചിട്ടുണ്ട് എന്ന് 2005-06 ലെ ദീപികയുടെ റിപ്പോര്‍ട്ടും കണക്കും വായിച്ചാല്‍ മനസിലാക്കാവുന്നതാണ്.
കൂടുതല്‍ കൂടുതല്‍ സാമ്പത്തികം മുടക്കി രാഷ്ട്രദീപിക കമ്പനിയും ദീപിക ദിനപത്രവും മുന്‍പോട്ട് ഒരുമിച്ചു പോകുന്നതുമൂലം ഉണ്ടാകുവാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റി എന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി, തിരുവനന്തപുരം, മലങ്കര, തൃശൂര്‍, കോട്ടയം, തലശേരി അതിരൂപതകളിലെ അഭിവന്ദ്യ ആര്‍ച്ചു ബിഷപ്പുമാരും, സി.എം.ഐ സഭാ ജനറാളും ഉള്‍പ്പെട്ട ഉപരിസമിതി (അുലഃ യീറ്യ) പലവട്ടം ചര്‍ച്ച ചെയ്തു. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയ സമന്വയ പ്രകാരമാണ് ദീപികയുടെ കോട്ടയം ഓഫീസും ദീപിക ദിനപത്രവും കുട്ടികളുടെ ദീപികയും ദീപിക ബാലസഖ്യവും ഏറ്റെടുക്കാനും കൂടാതെ ദീപികയുടെ ബാധ്യതയായി നില്‍ക്കുന്ന എട്ടരക്കോടി രൂപ കൊടുത്തുവീട്ടുകയോ, കൊടുത്തു വീട്ടാനുള്ള ബാധ്യത ഏറ്റെടുക്കുകയോ കൂടി ചെയ്യുവാനും തീരുമാനിച്ച് ധാരണാപത്രം (ങഛഡ) ഒപ്പു വച്ചത്.
രാഷ്ട്രദീപിക കമ്പനിയും മറ്റു പ്രസിദ്ധീകരണങ്ങളും സ്ഥാവര ജംഗമ വസ്തുക്കളും ഏറ്റെടുക്കേണ്ട എന്നു പിതാക്കന്മാര്‍ തീരുമാനിച്ചത് കമ്പനിയില്‍ കാലാകാലങ്ങളായി കിടക്കുന്ന കടബാധ്യതകളും നിയമക്കുരുക്കുകളും മുന്‍പോട്ട് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നു മനസിലാക്കിയതുകൊണ്ടാണ്. ഈ തീരുമാനങ്ങള്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെയോ ശ്രീ. ഫാരിസിന്റെയോ ആഗ്രഹപ്രകാരം എടുത്തവയല്ല.
ശ്രീ. ഫാരിസിന് ഉണ്ടായിരുന്ന നിബന്ധന സഭയ്ക്ക് നിയന്ത്രണമുള്ള ഒരു ട്രസ്റിനോ, കമ്പനിക്കോ മാത്രം ദീപിക കൈമാറുകയുള്ളു എന്നതു മാത്രമായിരുന്നു. ഈ നിര്‍ദേശം സ്വീകരിച്ചുകൊണ്ടാണ് അഭിവന്ദ്യപിതാക്കന്മാര്‍ ദീപ്തി ട്രസ്റ് എന്ന പേരില്‍ ഒരു ട്രസ്റ് രൂപീകരിച്ചത്.
ദീപിക ഇങ്ങനെ വിഭജിക്കപ്പെടുന്നതുകൊണ്ട് കേരളത്തില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സമുദായ സ്നേഹികളുടെ ഉത്ക്കടമായ വികാരം ദീപികയ്ക്ക് അനുകൂലമായി വളര്‍ന്നുവരുവാന്‍ തുടങ്ങി. ഈ വികാരം മനസിലാക്കി കേരള കത്തോലിക്കാ കോണ്‍ഗ്രസും, കേരള കാത്തലിക് ട്രസ്റും, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ക്ളീമിസ് പിതാവും, സി.എം.ഐ കോട്ടയം പ്രോവിന്‍സും, പല രൂപതകളില്‍ നിന്നുള്ള ചില വൈദികരും ദീര്‍ഘമായ ചര്‍ച്ചകളും ആലോചനകളും നടത്തി ദീപികയും രാഷ്ട്രദീപിക കമ്പനിയും പൂര്‍ണമായി സമുദായത്തിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുവാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞു. ഈ നീക്കത്തിന് അഭിവന്ദ്യ പിതാക്കന്മാരുടെ പിന്തുണയും ലഭിക്കുകയുണ്ടായി. ഞാനുമായി ഒപ്പുവച്ച ധാരണാപത്രത്തില്‍ നിന്നു വളരെ വ്യത്യസ്തമായി രാഷ്ട്രദീപിക കമ്പനി കൂടി വിട്ടുതരണം എന്ന് വീണ്ടും ഇപ്പോള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനും ശ്രീ. ഫാരിസ് തയാറായിരിക്കുകയാണ്. കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ പ്രകാരം അദ്ദേഹം കമ്പനിയില്‍ കണക്കുപ്രകാരം എടുത്തിട്ടുള്ള ഷെയര്‍ തുകയും, മാര്‍ അറയ്ക്കല്‍ പിതാവ് ചെയര്‍മാന്‍ ആയശേഷം കടബാധ്യതകള്‍ തീര്‍ക്കുവാനായി അദ്ദേഹം നല്‍കിയിട്ടുള്ളതായി കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയും മാത്രം യാതൊരു പലിശയോ ആനുകൂല്യങ്ങളോ ഇല്ലാതെ കൊടുത്താല്‍ മതിയെന്നുമാണ് ശ്രീ. ഫാരിസ് സമ്മതിച്ചിരിക്കുന്നത്.
ദീപികയുടെ ഷെയറും ലോണും സംബന്ധിച്ചു മാത്രമല്ല, പാതാളം, പാലാരിവട്ടം എന്നിവിടങ്ങളിലെ ഭൂമിയിടപാടുകള്‍ സംബന്ധിച്ചും ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് ദീപിക ഏറ്റെടുത്തതിനുശേഷം വില്പന നടത്തിയ പാലാരിവട്ടത്തും പാതാളത്തുമുള്ള ദീപികയുടെ സ്ഥലങ്ങള്‍ ഇന്നു വിറ്റാല്‍ അന്നത്തേതിനേക്കാള്‍ വളരെ കൂടുതല്‍ വില ലഭിക്കും എന്നതിന് ആര്‍ക്കും സംശയമില്ല. ഇത് കേരളത്തിലെ റിയല്‍ എസ്റേറ്റ് ബൂമിന്റെ ഫലമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഈ സ്ഥലങ്ങള്‍ വില്‍ക്കുവാന്‍ ധാരണയുണ്ടായത് അറയ്ക്കല്‍ പിതാവ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പ് ഉണ്ടായിരുന്ന ബോര്‍ഡിന്റെ കാലത്താണ്. ഇതല്ലാതെ ദീപിക കമ്പനി വക വേറെ ഒരു സ്ഥലവും മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ കാലത്ത് വിറ്റിട്ടില്ല. ഭൂമി വില്‍ക്കുവാനുള്ള തീരുമാനം പ്രധാനമായും ദീപിക ലാഭകരമാക്കുവാനുള്ള പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച സ്വയം വിരമിക്കല്‍ പദ്ധതി(ഢഞട) പ്രകാരം പിരിഞ്ഞുപോകുവാന്‍ തയാറായവര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുവാന്‍ വേണ്ടിയായിരുന്നു. അങ്ങനെ ആ സ്ഥലങ്ങള്‍ വിറ്റ് ജോലിക്കാരുടെ പ്രശ്നങ്ങളും മറ്റ് അടിയന്തര സാമ്പത്തിക ഇടപാടുകളും തീര്‍ക്കുകയാണ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം കോട്ടയം, എറണാകുളം ഓഫീസുകളില്‍ നടന്ന കൈയേറ്റ ശ്രമങ്ങള്‍ക്ക്് സഭാനേതൃത്വത്തിന്റെ യാതൊരുവിധ പിന്തുണയും അംഗീകാരവും ഇല്ലായിരുന്നു. ദീപികയുടെ പേരില്‍ ചാനലുകളിലോ, പ്രസിദ്ധീകരണങ്ങളിലോ വാര്‍ത്തകളോ വിശദീകരണങ്ങളോ കൊടുക്കുവാന്‍ ആരെയും സഭ ചുമതലപ്പെടുത്തിയിട്ടില്ല. റവ.ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ദീപികയെ സംബന്ധിച്ച് ഇന്ത്യാവിഷനിലും മറ്റു മാധ്യമങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ സഭയുടെ വക്താവെന്ന നിലയിലായിരുന്നില്ല എന്നും അതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്തുത പ്രസ്താവനകളുമായി സഭയ്ക്കു ബന്ധമില്ലെന്നും ഇവിടെ വ്യക്തമാക്കുകയാണ്.
120 വര്‍ഷത്തെ പാരമ്പര്യമുള്ള ദീപിക സമുദായത്തിന്റെ അമൂല്യ പിതൃസ്വത്താണ്. പക്ഷേ, പിതൃസ്വത്തിനെ പാവനമായി പരിരക്ഷിക്കുന്നതില്‍ സമുദായത്തിന് വീഴ്ചവന്നു. ആ വീഴ്ച ഇന്നു വലിയ അനുഗ്രഹമായി ഭവിച്ചിരിക്കുകയാണ്. ദീപിക സമുദായത്തിന്റെതാണെന്ന് പ്രഖ്യാപിക്കുന്ന ആയിരങ്ങള്‍ കേരളത്തില്‍ മാത്രമല്ല, ലോകത്തെമ്പാടുമുണ്ട്. അവരുടെയെല്ലാം ഉത്ക്കടമായ അഭിലാഷവും പ്രാര്‍ത്ഥനയും സഫലമായതില്‍ നമുക്കു സന്തോഷിക്കാം.
ഈ ആവേശം തുടര്‍ന്ന് എന്നും ദീപികയോടും സമുദായത്തോടും പ്രകടിപ്പിച്ച് ദീപികയെ രാജ്യത്തെ ഒരു ഒന്നാംകിട പത്രമായി ഉയര്‍ത്തുവാന്‍ നമുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം. ആധുനിക പുരോഗതിയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ദീപികയ്ക്ക് ആധുനികതയുടെ പരിവേഷം നല്കാം.
ദീപിക എന്നും സത്യത്തിന്റെയും നീതിയുടെയും നിഷ്പക്ഷതയുടെയും പ്രവാചിക ആയിരിക്കണം. പാവപ്പെട്ടവര്‍ക്കു സാമൂഹിക നീതി ഉറപ്പുവരുത്തുവാനും മതസൌഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുവാനും എന്നെന്നും നിലകൊള്ളണം.
അതുപോലെ തന്നെ രാഷ്ട്രീയമായ നിഷ്പക്ഷത എന്നും അവളുടെ മൌലിക ആദര്‍ശമായിരിക്കണം. അങ്ങനെ ലോകത്തിന്റെ ദീപമായി സനാതന ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് ദീപിക നിലകൊള്ളണം.

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍
മേജര്‍ ആര്‍ച്ച് ബിഷപ്, സീറോ മലബാര്‍ സഭ.

12 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഊഹാപോഹങ്ങള്‍ക്ക് വിരാമം ഇടുകൊണ്ട് സഭ ഇന്ന് ഫാരിസ്നുവേണ്ടി രംഗത്ത് വന്നിരിക്കുന്നു. രാഷ്ട്രദീപിക മൊത്തം സഭക്ക്‌ ഏറ്റെടുക്കാം ദീപിക മുഖപ്രസംഗത്തിലൂടേ നടത്തിയ വാഗ്ദാനത്തോട് ഇന്ന് സഭ ഔദൊഗിക്കമായി പ്രതികരിച്ചിരിക്കുന്നു

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തില്‍ ഇന്ന് മാധ്യമത്തില്‍ വന്ന വാര്‍ത്ത വായിക്കുക

തക്കുടു said...

കിരണ്‍,
മാധ്യമം വാര്‍ത്ത വായിച്ചതോടെ ആകെ കണ്‍ഫ്യുഷന്‍ ആയല്ലോ.... ആരെ വിശ്വസിക്കണം ?

കിരണ്‍ തോമസ് തോമ്പില്‍ said...

ഇന്നത്തെ മാധ്യമം വാര്‍ത്ത ഗ്യാസാണ്. അതില്‍ ചില സത്യങ്ങളുണ്ടെന്ന് തോന്നാം. എന്നാല്‍ അവ അര്‍ത്ഥ സത്ത്യങ്ങളാണ്. എന്നാല്‍ എന്റെ ചില ഊഹങ്ങള്‍ പങ്കുവയ്ക്കാം.ഇതില്‍ മാധ്യമം പത്രാധിപരാണ് എന്റെ ഗുരു. ഇത് നാളെ തെറ്റാണ് എന്ന് വ്യക്തമായാല്‍ ഞാന്‍ തിരുത്ത് കൊടുക്കും.

എങ്ങനെയാണ് ദീപിക പത്രം ഫാരിസിന്റെ കൈയില്‍ വന്നതെന്നതെന്ന് നമുക്ക് നോക്കാം. സഭക്ക് ദീപിക നടത്തിക്കൊണ്ട് പോകാന്‍ കഴിയാതെ വന്നപ്പോഴാണ് ദീപിക രാഷ്ട്രദീപിക കമ്പനിയാകുന്നത്. 1992 ആണിതെന്ന് തോന്നുന്നു. സഭക്ക് നിയന്ത്രണമുണ്ടെങ്കിലും ഒരു പ്രൊഫഷണല്‍ ടീമാണ് ദീപിക നയിച്ചിരുന്നത്. ഇതിന്റെ എം.ഡി. ആയി അബ്രാഹം എന്ന ആളും നിയമതിനായി. ദീപികയുടെ കണ്ണൂര്‍ ഏഡീഷനൊക്കെ ആക്കാലത്താണ് തുടങ്ങിയത് എന്നാണ് എന്റെ ഓര്‍മ്മ. അന്ന് ദീപിക പ്രചരിപ്പിക്കാന്‍ സഭ പള്ളി വഴി ശ്രമിച്ചിരുന്നു. രാഷ്ട്രദീപിക കമ്പനിയായതിനു ശേഷമാണ് Sthreedhanam,Karshakan,Rashtra Deepika Cinema ,Business Deepika
Rashtradeepika ഇവയൊക്കെ തുടങ്ങിയത്. ഇതില്‍ രാഷ്ട്രദീപിക സായഹ്ന പത്രവും രാഷ്ട്രദീപിക സിനിമയും മാദക തിടമ്പുകളുടെ ചിത്രങ്ങളാല്‍ നിറഞ്ഞിരുന്നു. രാഷ്ട്രദീപികയിലെ പല പടങ്ങളും കാണിച്ച് ആക്കാലത്ത് പുലിക്കുന്നേല്‍ പല ലേഖനങ്ങളും എഴുതിയിരുന്നു. അതുകൊണ്ട് തന്നെ ദീപിക വളരെ മെച്ചപ്പെട്ട് നിന്ന കാലമായിരുന്നു.( ഫാരിസ് വിവാദമൊക്കെ ഉണ്ടായ കാലത്ത് മാര്‍ പൌവ്വത്തിലിനോട് ദീപികയുടെ ഇന്നത്തെ അവസ്ഥയേപ്പറ്റി ചോദിച്ചപ്പോള്‍ രാഷ്ട്രദീപിക കമ്പനി ആയതിന് ശേഷം സഭക്ക് അതുമായി പ്രത്യേകിച്ച് ഒരു റോളുമില്ലാ എന്ന് പറഞ്ഞത് ഓര്‍ക്കുക). ആ കാലഘട്ടത്തില്‍ ദീപിക ഡയരക്‌ടര്‍ ബോര്‍ഡില്‍ ജോസ് പട്ടാറ് (ഭഗീരഥ് ഗ്രൂപ്പ്)ജോയി ആലുക്ക തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇന്ന് ദീപിക അകത്തോലിക്കന്റെതായി അല്ലെങ്കില്‍ രാഷ്ട്രീയ ചായ്‌വ് മാറി എന്നൊക്കെ പറയുന്നതിനേക്കാല്‍ ഭീകരമായിരുന്നു അന്നത്തെ സായഹ്ന പത്രവും രാഷ്ട്രദീപിക സിനിമയും.

എന്നാല്‍ എന്തുകൊണ്ടോ പട്ടാറയും ആലുക്കയുമൊക്കെ ദീപികയില്‍ നിന്ന് പോയി. ഈ കാലഘട്ടത്തിലാണ് അറക്കല്‍ പിതാവിനെ സഭ നിയമിക്കുന്നത്. ( അന്ന് ദീപിക ന്‍ഷ്ടത്തിലാകാന്‍ തുടങ്ങിയിരുന്നു എന്നും അറക്കല്‍ പിതാവിനേ ഒതുക്കാന്‍ ചിലര്‍ കൊടുത്ത പണിയാണെന്നും കഞ്ഞരപ്പള്ളി ര്‍ഊപതക്കാരില്‍ ചിലര്‍ പറയുന്നു). ചെറിയ കടങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് കരുതിയ അറക്കല്‍ അത് ഒറ്റയടിക്ക് തീര്‍ക്കാന്‍ ഫാരിസിനെ സമീപിക്കുന്നു. എന്നാല്‍ അവസാനം അറക്കലിന്റെ കൈയില്‍ നില്‍ക്കാത്ത നിലവരുന്നു. അപ്പോളാണ് ഫാരിസ് ദീപികയില്‍ ഇടപ്പെട്ടു തുടങ്ങിയത്. ഏത് മുതലാളിയും ( അല്ലെങ്കില്‍ സ്ഥാപന ഉടമ) ചെയ്യുന്നതു പോലെ നഷ്ടം കൂറക്കാന്‍ ദീപിക വി.അര്‍.എസ്. പുറപ്പെടുവിക്കുന്നു. അതാണ് പല പത്രപ്രവര്‍ത്തകരുടേയുംജോലി തെറിക്കാനും മൊത്തം മാധ്യമ പ്രവര്‍ത്തകര്‍ ഫാരിസിനേയും ദീപികയേയും വെറുക്കാന്‍ തുടങ്ങിയതും. (ഇവിടെ മറ്റൊരു സംഭവം കൂട്ടിവായിക്കണാം കൈരളി ടീ.വിയില്‍ പിണറായിയും കൂട്ടരും ആദ്യകാലത്ത് നഷ്ടം സഹിക്കാന്‍ വയ്യാതെ ബ്യൂറോകള്‍ പൂട്ടുകയും തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തിരുന്നു). ഇതിനിടെ ദീപികയുടെ നഷ്ടം നികത്താന്‍ ഫാരിസ് ആസ്തി വില്പനയും നടത്തി. പതിയെ പതിയേ ദീപികയുടെ നിയന്ത്രണം ഫാരിസിലെത്തി. എന്നാല്‍ വിവാദ അഭിമുഖത്തില്‍ പറഞ്ഞതുപോലെ അത് തിരികെ നല്‍കി ഫാരിസ് പോകുമ്പോള്‍ സംശയ്ങ്ങള്‍ ഉണ്ടാകുക സ്വാഭാവികം. എന്നാല്‍ അതിന്റെ വിമര്‍ശനങ്ങളെല്ലാം ഉണ്ടാകുന്നത് ഡിറ്റോറിയല്‍ പോലിസിയിലെ മാറ്റം എന്നതിലാണ്‍് . എന്നാല്‍ ഫാരിസ് സഭയുടെ അജണ്ടകളില്‍‍ തൊട്ടില്ല മാത്രവുമല്ല ക്രിസ്ത്യന്‍ പശ്ചാത്തല്‍മുള്ള യു.ഡി.എഫ്. നേതാക്കളേയും തൊട്ടില്ല.എന്നാല്‍ പ്രധാനമായി ഒന്നു ചെയ്തു സി.പി.എം വിഭാഗീയതയില്‍ പിണറാറ്യി പക്ഷം പിടിച്ചു. അത് കേരളത്തിലെ മറ്റ് മാധ്യമങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായൈരുന്നതിനാല്‍ വിമര്‍ശനങള്‍ ഏറ്റുവാങ്ങി. അതിന്റെ ഒടുവില്‍ വി.എസ്. ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കുകയും കൈരളിയില്‍ അഭിമുഖം നല്‍കുകയും ചെയ്തതോടെ ഫാരിസ് താരമായി. മാത്ര്‌ഭൂമി പത്രമാണ് ഇതിന് കാണമായതെന്നതും മറ്റൊരു സത്യം

Ralminov റാല്‍മിനോവ് said...

മാധ്യമത്തിലെ ഗ്യാസ് ഇന്ത്യാവിഷനിലും കണ്ടു.

ഇന്ത്യാവിഷന്‍ "നന്നാക്കാന്‍" കൂടി ഫാരിസ് ഇടക്കാലത്തു് ശ്രമിച്ചിരുന്നു എന്നും ഒരു ശ്രുതിയുണ്ടായിരുന്നു. പിന്നീടാണു് ആ ചുമതല മിനി മുത്തൂറ്റുകാര്‍ ഏറ്റെടുത്തതു്.

ഒരു നസ്രാണി പത്രം ഒരു "ഫാരിസ് " ഏറ്റെടുത്തപ്പോഴുണ്ടായ അനൌചിത്യം എന്തേ മുസ്ലിംലീഗിന്റെ ചാനല്‍ ഒരു "അച്ചായന്‍" ഏറ്റെടുത്തപ്പോള്‍ കാണാഞ്ഞതു് ?

മുതലാളിമാരെക്കാള്‍ വലിയ സെക്കുലറിസ്റ്റുകളില്ല. പണമാണു് അവരുടെ മതം.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇന്ത്യാവിഷനില്‍ ദീപിക വിഷയത്തില്‍ ഇന്നലെ നടന്ന ചര്‍ച്ച് ആ ചാനലിന്റെ നിലവാരത്തകര്‍ച്ച് ഒരിക്കല്‍ക്കൂടി കാണിച്ചു തന്നു. ഇപ്പോള്‍ ഇന്ത്യാവിഷന്‍ പിന്തുടരുന്ന ഒരു ചീഞ്ഞ രീതിയുണ്ട് പി.സി. ജോര്‍ജ്ജിനെ ഇറക്കുക എന്നത്. ജോര്‍ജ്ജ് വിഷയവുമായി ബന്ധമില്ലാത്ത കുറെ പുലഭ്യങ്ങള്‍ വിളിച്ച് പറയും അതെല്ലാം പറഞ്ഞ് കഴിയുമ്പോള്‍ നികേഷ് പറയും വിഷയത്തിലെക്ക് വരാന്‍ . പക്ഷേ ജോര്‍ജ്ജ് വീട്നും പുലഭ്യം പറഞ്ഞുകൊണ്ടെ ഇരിക്കും. ഇന്നലെ സഭവിച്ചത് അതാണ്. പട്ടിയേ അഴിച്ചു വിട്ട് കടൈപ്പിക്കുക എന്ന രീതിയാണ് ഇത്.
ഫാരിസുമായി എന്ത് വിഷയമുണ്ടായാലും ജോര്‍ജ്ജ് എത്തും. മാഫിയ വെറുക്കപ്പെട്ടവന്‍ എന്നൊക്കെ വിളിച്ച് കൂവും. ആദ്യം പറഞ്ഞു മരടില്‍ കണ്ടല്‍ക്കാട് വെട്ടിയെന്ന്. ബിനോയ് വിശ്വം പറഞ്ഞു ഇല്ലാ എന്ന് പിന്നെപ്പറഞ്ഞു ശോഭാഗ്രൂപ്പിന് കൈമാറിയ ഭൂമിയില്‍ സര്‍ക്കാര്‍ ഭുമിയുണ്ടെന്ന്. എന്നാല്‍ അങ്ങനെയല്ല എന്ന് ശോഭാഗ്രൂപ്പുകാരന്‍ പറയുന്നു. വിഷയവുമായി അല്പം ഒന്ന്മാറിയാല്‍ പോലും കട്ട് പറയുന്ന നികേഷ് ജോര്‍ജ്ജിന് എന്തു പറയനുള്ള ലൈസന്‍സാണ് നല്‍കുന്നത്. എന്നാല്‍ ഇന്നലെ ഏഷ്യനെറ്റില്‍ വേണു നടത്തിയ ചര്‍ച്ച നിലവാരം പുലര്‍ത്തി.

പിന്നെ ഇക്കൂട്ടത്തില്‍ പ്രതേകം ശ്രദ്ധിക്കേണ്ട് ഒരു കാര്യമുണ്ട്. വീരനും മകനും കൂറ്റി 60 ഏക്കര്‍ ഭൂമി കൈയെറിയിട്ടുണ്ട് എന്ന് പറഞ്ഞ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിട്ടും ഒരു ചര്‍ച്ചയോ വിവാദമോ ഇതുവരെ ഉണ്ടായില്ല്. ടി.കേ ഹംസയുടെ കുടുമ്പ സ്വത്തില്‍ മിച്ച ഭൂമി കണ്ടപ്പോഴും മമ്മൂട്ടിയുടെ ഭൂമിയില്‍ കൈയേറ്റഭൂമി ഉണ്ടെന്ന് വാര്‍ത്തയിലും ഉമ്മഞ്ചാണ്ടി 3 സെന്റ് കൈയേറിയ വാര്‍ത്ത്യുമൊക്കെ ചര്‍ച്ചിച്ച് ഒറ്റ ഒരുത്തനും വീരന്‍ വിഷയത്തില്‍ ഒന്നും മിണ്ടിയിട്ടില്ല. അരി വേറെ അന്നമ്മ വേറേ അല്ലേ

പതാലി said...

പ്രിയ കിരണ്‍...
ഊഹാപോഹങ്ങള്‍ ഉജ്വലമെന്ന്‌ പറയാതിരിക്കാനാവില്ല. ഏതായാലും മാധ്യമം പത്രാധിപരുടെ മാതൃക സ്വീകരിച്ചത്‌ നന്നായി. ഇനിയും ഒരുപാട്‌ തിരുത്തലുകള്‍ വേണ്ടിവരുമെന്നുറപ്പ്‌. കിരണിന്‍റെ പോസ്റ്റ്‌ വായിച്ച്‌ ചിലരെങ്കിലും തെറ്റിധരിക്കാനിടയുള്ളതുകൊണ്ടാണ്‌ ഇത്രയും വിശദമായി ഒരു കമന്‍റിടുന്നത്.

ഇക്കാര്യത്തില്‍ കിരണ്‍ കണ്ണടച്ച്‌ ഗ്യാസ്‌ എന്നു പറഞ്ഞ മാധ്യമം വാര്‍ത്തകള്‍ തന്നെയാണ്‌ വസ്തുതകള്‍ക്ക്‌ നിരക്കുന്നതെന്ന്‌ തുടക്കത്തിലേ പറയട്ടെ. വാര്‍ത്ത എന്ന പേരില്‍ പുതിയ പത്രം തുടങ്ങാന്‍ പോകുന്നതും ദീപിക വിട്ടുകൊടുത്ത്‌ ഭൂരിഭാഗം ആസ്തികളും ഫാരിസ്‌ സ്വന്തമാക്കുന്നതുമൊക്കെ തെറ്റാണെന്ന്‌ ഏറ്റുപറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന്‌ മനസിലായിട്ടില്ല.

ഫാരിസിന്‍റെ ഇടപെടലിനെ ന്യായീകരിച്ച്‌ കര്‍ദ്ദിനാള്‍ ഇറക്കിയ കുറിപ്പ്‌ ഒരുപാട്‌ പേര്‍ക്ക്‌ ആശ്വാസമാകും എന്നതില്‍ സംശയമില്ല. മാതൃഭൂമിയുടെ ജൂലൈയിലെ വന്ന വാര്‍ത്തയാണ്‌ എല്ലാ വിവാദങ്ങള്‍ക്കും തിരികൊളുത്തിയത്‌ എന്ന്‌ പറയുമ്പോള്‍ നിഷ്കളങ്കരായ ഫാരിസിനെയും കാഞ്ഞിരപ്പള്ളി ബിഷപ്പിനെയും മാതൃഭൂമി വെറുതെ അപമാനിച്ചു എന്ന ധ്വനിയാണുള്ളത്‌. മാതൃഭൂമി മാനേജ്മെന്‍റിന് ന്യൂനതകളുണ്ടാകാം. വീരേന്ദ്രകുമാറും ശ്രേയാംസ്കുമറും ഭൂമി കയ്യേറ്റം നടത്തിയിട്ടുണ്ടാകാം. എന്നുകരുതി മാതൃഭൂമിയില്‍ വരുന്ന വാര്‍ത്തകളെല്ലാം വ്യാജമാകുമോ? എല്ലാം തികഞ്ഞ ഏതെങ്കിലും മാധ്യമ സ്ഥാപനം ചൂണ്ടിക്കാട്ടാനാകുമോ?. എല്ലാ വാര്‍ത്തകളും വസ്തുനിഷ്ടമായി നല്‍കുന്നത്‌ ഏതു പത്രവും ചാനലുമാണ്‌?.

ആ വാര്‍ത്ത നല്‍കിയതില്‍ മാതൃഭൂമിയുടെ താല്‍പര്യം എന്തായിരുന്നാലും പള്ളിയുടെയും പാര്‍ട്ടിയുടെയും തലപ്പത്തിരിക്കുന്നവരുടെ തനിനിറവും പാര്‍ട്ടി ചാനലിന്‍റെ ഉഡായ്പ്പുകളും ദീപികയില്‍ ഇങ്ങനെ കുറെ സംഭവങ്ങള്‍ ഉണ്ടായതുമൊക്കെ പുറം ലോകം അറിയാന്‍ ഇടയാക്കിയത്‌ ആ വാര്‍ത്തയാണ്‌. ജോസ്‌ തോമസ്‌ പട്ടാറ ഭഗീരഥ ഗ്രൂപ്പിന്‍റെ പ്രതിനിധിയായിരുന്നു എന്നും മറ്റുമുള്ള ഊഹപ്പിഴവുകള്‍ പോകട്ടെ, ദീപിക ഫാരിസിന്‍റെ കൈകളില്‍ എത്തിയതു സംബന്ധിച്ച ഊഹം അതിരു കടന്നു പോയി എന്ന്‌ പറയാതിരിക്കാനാവില്ല.മാത്രമല്ല കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലുമൊക്കെ അങ്ങാടിപ്പാട്ടായ രഹസ്യത്തില്‍ ഊഹത്തിന് സ്കോപ്പുണ്ടെന്ന് തോന്നുന്നുമില്ല.

അറക്കല്‍ പിതാവിനെ ഒതുക്കാന്‍ ദീപികയുടെ ചുമതല ഏല്‍പ്പിച്ചു എന്ന്‌ പറയുന്ന കാഞ്ഞിരപ്പള്ളി രൂപതക്കാരോട്‌ അദ്ദേഹത്തിനെ ഒതുക്കേണ്ടിയിരുന്ന സാഹചര്യം എന്തായിരുന്നു എന്നു കൂടി ചോദിക്കാമായിരുന്നു. പിന്നെ ഏത്‌ മുതലാളിയും ചെയ്യുന്നതുപോലെ നഷ്ടം നികത്താന്‍ ദീപിക വി.ആര്‍.എസ്‌ പുറപ്പെടുവിക്കുന്നു എന്ന്‌ ലാഘവത്തോടെ പറയുന്ന കിരണ്‍ അറബിക്കഥ എന്ന സിനിമയിലെ സഖാവ്‌ കരുണനെപ്പോലെ കാലത്തിനൊത്ത്‌ മാറുന്ന ഇടതുപക്ഷ ചിന്താഗതിക്കാരെയാണ്‌ ഓര്‍മിപ്പിക്കുന്നത്‌. ബുദ്ധദേവിന്‍റെയും പിണറായിയുടെയും തോമസ് ഐസക്കിന്‍റെയുമൊക്കെ ലൈനിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നതെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഇതില്‍ അല്‍ഭുതമില്ല.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളത്തില്‍ കൈരളിയിലെ തൊഴില്‍ പീഡനത്തെക്കുറിച്ച്‌ സംസാരിച്ച പെണ്‍കുട്ടിയെ സസ്പെന്‍റു ചെയ്തതും പ്രകാശ് കാരാട്ടിന്‍റെ ചിത്രം സഹപ്രവര്‍ത്തന്‍റെ
കമ്പ്യൂട്ടര്‍ സ്ക്രീന്‍ സേവറാക്കിയതിനെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞ ദേശാഭിമാനി ഫോട്ടോഗ്രാഫറെ പെരുവഴിയിലാക്കിയതുമൊക്കെ ഇത്തരം പുരോഗമന നടപടികളുടെ ഭാഗമായി കരുതാം.

പിന്നെ ദീപികയില്‍ നടപ്പാക്കിയത്‌ വി.ആര്‍.എസ്‌ അല്ലെന്ന്, സി.ആര്‍.എസ്‌ അഥവാ നിര്‍ബന്ധിത പിരിച്ചുവിടലാണെന്ന്‌ മനസിലാക്കുക. ഫാരിസും കൂട്ടരും നിശ്ചയിച്ച നക്കാപ്പിച്ച തുക നല്‍കി ജീവനക്കാരെ ഭീഷണിപ്പെടുത്തി പുറത്താക്കുകയായിരുന്നു. മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. ഭീഷണിക്കു വഴങ്ങി സി.ആര്‍.എസ്‌ കരാറില്‍ ഒപ്പിടാനെത്തിയ പത്രപ്രവര്‍ത്തക പിറ്റേന്ന്‌ ജന്‍മം നല്‍കിയ കുഞ്ഞ്‌ മരണമടഞ്ഞതുള്‍പ്പെടെ ഇതിന്‌ അനുബന്ധമായി നടന്ന ഒരുപാട്‌ സംഭവങ്ങള്‍ ഇനിയും പുറംലോകം അറിഞ്ഞിട്ടില്ല. അറിഞ്ഞിട്ടും കാര്യമില്ലല്ലോ.

ദീപികയുടെ നഷ്ടം നികത്താന്‍ ഫാരിസ്‌ ആസ്തി വില്‍പ്പന നടത്തിയെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ ഇതൊക്കെ വിറ്റത്‌ ആര്‍ക്കാണെന്നുകൂടി അന്വേഷിക്കുക. ഫാരിസിനെതിരായ വിമര്‍ശനങ്ങളെല്ലാം എഡിറ്റോറിയല്‍ പോളിസിയില്‍ വന്ന മാറ്റത്തിന്‍റെ പേരില്‍ മാത്രമാണെന്ന കണ്ടെത്തലും ഗംഭീരം. ഈ പോളിസി മാറ്റം ഒഴികെ മറ്റൊന്നും ദീപികയില്‍ സംഭവിച്ചിട്ടില്ലല്ലോ!. എഡിറ്റോറിയല്‍ പോളിസി മാറുക എന്നത്‌ വലിയ കാര്യവുമല്ലല്ലോ?.

ദീപിക പിണറായി പക്ഷം പിടിച്ച്‌ കേരളത്തിലെ മറ്റു മാധ്യമങ്ങളില്‍നിന്ന്‌ വ്യത്യസ്തത പുലര്‍ത്തിയെന്ന്‌ വിലയിരുത്തുമ്പോള്‍ ദേശാഭിമാനി എന്നൊരു പത്രം കേരളത്തിലുണ്ടെന്ന കാര്യം കിരണ്‍ മറന്നുപോയോ?.

പിന്നെ പി.സി ജോര്‍ജിന്‍റെ കാര്യം. കേരളത്തിലെ പുപ്പുലികളെന്ന്‌ പറഞ്ഞു നടക്കുന്ന പല രാഷ്ട്രീയ പുംഗവന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജോര്‍ജ്‌ ഭേദമാണെന്നാണ്‌ എന്‍റെ അഭിപ്രായം. ഉണ്ടയില്ലാ വെടികളുടെ കാര്യത്തില്‍ കക്ഷി കുപ്രസിദ്ധനാണെന്നത്‌ മറക്കുന്നില്ല. പക്ഷെ ഇടക്ക്‌ ഉണ്ടയോടു കൂടിയ ചില വെടികളും ജോര്‍ജ്‌ പൊട്ടിച്ചിട്ടുണ്ടെന്ന്‌ നിഷേധിക്കാനാവില്ല. ഫാരിസിനെതിരെ പല രാഷ്ട്രീയ നേതാക്കളും ആക്രോശിച്ചു. പക്ഷെ അവരെല്ലാവരും പ്രത്യേകിച്ച്‌ കോട്ടയം, ഇടുക്കി ജില്ലയില്‍നിന്നുള്ള മഹാന്‍മാര്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിന്‍റെ കുപ്പായത്തില്‍ ചെളി പറ്റിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഫാരിസും ബിഷപ്പും ചേര്‍ന്ന്‌ ദീപികയില്‍ നടത്തുന്ന നെറികേടുകള്‍ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയ പി.ടി തോമസ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ മൂക്കു കൂത്തി വീണത്‌ അവര്‍ കണ്ടതാണല്ലോ.

ഇത്രയുമൊക്കെയായിട്ടും വോട്ടു ബാങ്കും പള്ളിവിലക്കും പേടിക്കാതെ ഫാരിസിനെയും ബിഷപ്പിനെയും ഒരു വണ്ടിക്ക്‌ കെട്ടാം എന്ന്‌ വെട്ടിത്തുറന്ന്‌ പറയാനും ബിഷപ്പിനെതിരെ ശക്തമായ ഭാഷയില്‍ സംസാരിക്കാനും തയാറായത്‌ ജോര്‍ജ്‌ മാത്രമാണ്‌. ഇന്ത്യാവിഷന്‍ ചര്‍ച്ചയില്‍ ജോര്‍ജ്‌ കാടുകയറിയിട്ടുണ്ടാകാം.നാളെ ചിലപ്പോള്‍ അയാളും ഏതെങ്കിലും വിവാദത്തില്‍ കുടുങ്ങിയേക്കാം. എന്നു കരുതി അയാളെ വെറും പുലഭ്യം പറച്ചിലുകാരനായി തള്ളിക്കളയേണ്ടതില്ലെന്ന്‌ എനിക്കു തോന്നുന്നു.

ട്വണ്റ്റി 20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്‌ വഴങ്ങിയ ഇന്ത്യന്‍ ബൌളര്‍മാരിലൊരാളാണ്‌ ജൊഗീന്ദര്‍ ശര്‍മ. ന്യൂസിലാന്‍ഡിനും ദക്ഷിണാഫ്രിക്കക്കുമെതിരായ മത്സരങ്ങളില്‍ ശര്‍മയുടെ ഏറു കണ്ടപ്പോള്‍ നാട്ടിന്‍പുറത്തെ ഭാഷയില്‍ 'ഓ പാഴ്‌...' എന്ന്‌ പലരും പറഞ്ഞിട്ടുണ്ടാകും. പക്ഷെ, ഓസ്ട്രേലിയക്കെതിരായ സെമീ ഫൈനലില്‍ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞ ഈ ഹരിയാനക്കാരന്‍ ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ടി.യു കുരുവിള സംഭവവും അറക്കല്‍-ഫാരിസ്‌ വിരുദ്ധ നിലപാടുമൊക്കെ പി.സി. ജോര്‍ജിന്‍റെ ഇത്തരം ചില ഓവറുകളാണെന്ന്‌ കരുതിക്കൂടേ?

കിരണ്‍ തോമസ് തോമ്പില്‍ said...

പാതാലി ഊഹാപോഹങ്ങള്‍ മാത്രമാണ്‌ എന്ന് മുഖവരയോടെയാണ്‌ ഞാന്‍ ഈ പോസ്റ്റ്‌ എഴുതിയിരിക്കുന്നത്‌. എന്തടിസ്ഥാനത്തിലാണ്‌ എന്റെ ഊഹാപോഹങ്ങള്‍ എന്ന് വിശദീകരിക്കട്ടേ. തെറ്റുണ്ടായാല്‍ തിരുത്തണമെന്ന് ആത്മാര്‍തയോടെ പറയട്ടേ.

ഫാരിസ്‌ ദീപിക പത്രവും കുട്ടികളുടെ ദീപികയും കോട്ടയം ഓഫീസും മാത്രമേ തിരിച്ചു കൊടുക്കുകയുള്ളൂ എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍ ( ഇതാണ്‌ ഞാന്‍ എന്റെ പഴയ പോസ്റ്റില്‍ പറഞ്ഞത്‌) . എന്നാല്‍ ദീപിക മുഴുവന്‍ തിരിച്ചു തരാന്‍ ഫാരിസ്‌ തയ്യാറാണ്‌ എന്നും പകരമായി സഭ ദീപികയിലെ സംഭവങ്ങള്‍ വിശദീകരിക്കണം എന്ന് ആവാശ്യപ്പെടുന്ന ഒരു മുഖപ്രസംഗം ദീപികയില്‍ വന്നതിന്‌ ശേഷമാണ്‌ വിതയത്തിലിന്റെ പ്രസ്താവന വരുന്നത്‌. ഫാരിസിന്റെ സഹായമായ 20 കോടി രൂപ പലിശ പോലും ഇല്ലാതെ തിരികേ നല്‍കിയാല്‍ തിരിച്ചുകൊടുക്കുമെന്ന് ഫാരിസ്‌ പറഞ്ഞിട്ടുള്ളാതിനാലാണ്‌ ഞാന്‍ എന്റെ പഴയ പോസ്റ്റില്‍ പറഞ്ഞ കാര്യം തിരുത്തിയത്‌.

ഇനി ജോസ്‌ പട്ടാര ഭഗീരഥയുടെ പ്രതിനിധിയെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടെ ഇല്ല. ജോയി ആലുക്കാസ്‌ എന്ന് പറയുന്നതുപോലെ മാത്രമേ ഞാന്‍ ജോസ്‌ പട്ടാര ഭഗീരഥ എന്ന് പറഞ്ഞിട്ടുള്ളൂ.

പുറത്തു നിന്ന് കാണുന്ന ഒരാള്‍ക്ക്‌ ഫാരിസ്‌ ദീപികയെ സഹായിച്ചു എന്നു മാത്രമേ തോന്നു. അല്ലാത്ത എന്താണ്‌ ദീപികയില്‍ നടന്നതെന്ന് വ്യക്തമാക്കേണ്ടത്‌ അതറിയാവുന്ന നിങ്ങളെപ്പോലെയുള്ളവരാണ്‌. നഷ്ടത്തില്‍ ഓടുന്ന ഒരു പത്രം കിട്ടിയിട്ട്‌ ഫാരിസിന്‌ എന്ത്‌ ചെയ്യാനാണ്‌. മാത്രവുമല്ല ഇന്ന് അത്‌ മുഴുവന്‍ പലിശ പോലുമില്ല്ലാതെ തിരികെ നല്‍കുമ്പോള്‍ ഞങ്ങള്‍ എന്ത്‌ വിചാരിക്കണം. കൊച്ചിയിലെ ഭൂമി കിട്ടാന്‍ വേണ്ടിയാണോ ഫാരിസ്‌ ദീപികയിലെ പ്രശ്നങ്ങളില്‍ ഇടപെട്ടത്‌.?

മാതൃഭുമി പത്രം മാധ്യമ മര്യാദകള്‍ ( അങ്ങനെയൊന്ന് ഉണ്ടെങ്കില്‍) ലംഘിക്കുന്ന ഒരു വാര്‍ത്തയാണ്‌ ഫാരിസ്‌ വിഷയത്തില്‍ നല്‍കിയത്‌. സക്കാത്ത്‌ നല്‍കാന്‍ വന്നവന്‍ പത്രം പിടിച്ചടക്കി എന്നും ഫാരിസിന്റെ ഫോട്ടോ പോലും ലഭ്യമല്ല എന്നുമൊക്കെയുള്ള മഞ്ഞപ്പത്ര ശെയിലിയില്‍ ഉള്ള വാര്‍ത്തയാണ്‌ എഴുതിയത്‌. അതിന്‌ പ്രകോപനമാകുന്നതൊന്നും ദീപികയില്‍ അപ്പോള്‍ നടന്നിട്ടുമില്ല. ആകേയുള്ള പ്രകോപനം ഫാരിസ്‌ ഒരു ഫുട്ബോള്‍ മത്സരത്തിന്‍` 60 ലക്ഷം നല്‍കി എന്നത്‌ മാത്രമാണ്‌. പിന്നെ ദീപികയില്‍ നിങ്ങള്‍ പറയുന്ന തരത്തിലുള്ള ഭീകര തൊഴില്‍പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടായപ്പോഴൊന്നും മാതൃഭൂമിയില്‍ നിന്ന് ഈ വികാരം ഒന്നും ഇല്ലായിരുന്നു.

പിന്നെ ബുദ്ധദേവിന്റെയും തോമസ്‌ ഐസക്കിന്റെയും പിണറായിയുടെയും സാമ്പത്തീക നയങ്ങള്‍ പിന്തുടരുന്നവരേയാണ്‌ സഖാവ്‌ കരുണനന്‍ പ്രതിനിധാനം ചെയ്തതെന്ന് അറബിക്കഥ കണ്ട എനിക്ക്‌ മനസ്സിലായില്ല. അത്‌ ചിലപ്പോള്‍ പിണറായി എന്ന് വ്യക്തിയേ പ്രതിനിധികരിച്ചിട്ടുണ്ടാകാം . എന്നാല്‍ ബുദ്ധദേവും ഐസക്കും ( പിണറായിയെ നമുക്ക്‌ മാറ്റി നിര്‍ത്താം) മുന്നോട്ട്‌ വയ്ക്കുന്ന ആശയങ്ങളെ ഒക്കെ അറബിക്കഥ പ്രതിനിധാനം ചെയ്തു എന്ന് കരുതാന്‍ ഞാന്‍ ക്യൂബാ മുകുന്ദന്‍ അല്ല.

ഇനി ദീപികയില്‍ നടന്ന VRS പ്രശ്നം. എന്തുകൊണ്ട്‌ നിങ്ങള്‍ക്കത്‌ സര്‍ക്കാരിന്റെയും തൊഴില്‍ വകുപ്പിന്റെയോ കോടതിയുടേയോ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ക്കവകാശപ്പെട്ടത്‌ നേടാന്‍ കഴിയുന്ന ഒരു യൂണിയന്‍ നിങ്ങള്‍ക്കില്ലായിരുന്നോ. പിരിച്ചുവിടലോ നിര്‍ബ്ബന്ധിത ഒഴിവക്കലോ തത്ത്വത്തില്‍ എനിക്ക്‌ എതിര്‍പ്പുള്ള കാര്യമാണ്‌. എന്നാല്‍ നഷ്ടം സഹിച്ച്‌ ഒരു സ്ഥാപനവും നടത്തികൊണ്ട്‌ പോകരുതെന്നും എനിക്കഭിപ്രായമുണ്ട്‌. നിങ്ങളുടെ ജോലിക്കരാറില്‍ നിന്നുകൊണ്ട്‌ ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച്‌ അര്‍ഹിക്കുന്ന വിധി കോടതിയില്‍ നിന്ന് നേടാന്‍ കഴിയുന്ന ഒരു സാഹചര്യമുള്ള രാജ്യത്ത്‌ അത്‌ ഉപയോഗിക്കുക എന്നതാണ്‌ ഞാന്‍ മുന്നോട്ട്‌ വയ്ക്കുന്ന മാര്‍ഗ്ഗം

ഇനി ദേശാഭിമാനി എന്ന പത്രമില്ലെ എന്ന ചോദ്യം. ഞാന്‍ എന്റെ ബ്ലോഗിങ്ങില്‍ ദേശാഭിമാനി, വീക്ഷണം, ജനയുഗം, ജന്മഭൂമി, ചന്ദ്രിക എന്നീ പത്രങ്ങളെ മുഖ്യധാര പത്രങ്ങളായി കണ്ടിട്ടില്ല. ഈ പത്രങ്ങള്‍ തങ്ങളുടെ ചായവ്‌ മുന്‍കൂട്ടി പ്രസ്താവിച്ച്‌ പത്രപ്രവര്‍ത്തനം നടത്തുന്നവരാണ്‌.

പിന്നെ P.C. ജോര്‍ജ്ജിന്റെ വിശേഷണങ്ങള്‍ എനിക്ക്‌ ക്ഷ പിടിച്ചു. പാതാലിയുടെ എതിരാളികളായ കാഞ്ഞരപ്പള്ളി മെത്രാനേയും ഫാരിസിനേയും എതിര്‍ക്കുന്നവരെ താങ്കള്‍ ഇഷ്ടപ്പെടുക സ്വാഭാവികം. അയാള്‍ക്ക്‌ ജോഗീന്ദര്‍ ശര്‍മ്മയുടെ സ്ഥാനം നല്‍കിയതും സ്വാഭാവികം.

പതാലി said...

കിരണ്‍,
ഫാരിസ് തിരിച്ചു കൊടുക്കുന്നത് എന്തൊക്കെ എന്നത് കാത്തിരുന്നു കാണുന്നതാണ് നല്ലത് എന്ന് എനിക്കു തോന്നുന്നു. അതിന്‍റെ വിശാദംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. അപ്പോഴും വാര്‍ത്ത എന്ന പത്രത്തെക്കുറിച്ചുള്ള പരാമര്‍ശം കിരണ്‍ പിന്‍വലിച്ചതിന്‍റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.

പട്ടാറയുടെ ബ്രാക്കറ്റില്‍ ഭഗീരഥ എന്ന് ചേര്‍ത്തിരിക്കുന്നതുകൊണ്ടാണ് ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയത്. പുറത്തു നിന്ന് കാണുന്നവര്‍ക്ക് എന്നും ഫാരിസും ബിഷപ്പും പറയുന്നതേ ശരിയായി തോന്നൂ. സഭയിലെ ഒരു വിഭാഗത്തിന്‍റെ നിലപാടുകളും ഈ തോന്നലിന് ബലം നല്‍കുന്നു.
ദീപികയിലെ പ്രശ്നങ്ങളെച്ചൊല്ലിയുള്ള മുറവിളികള്‍ തുടക്കംമുതല്‍ അവഗണിക്കപ്പെട്ടതിന്‍റെ കാരണവും മറ്റൊന്നല്ല. ഇത്തരം തോന്നലുകള്‍ വിശ്വാസമായി മാറുന്പോഴാണ് മാതൃഭൂമിയും മാധ്യമവും മഞ്ഞപ്പത്രങ്ങളാണെന്ന് കണ്ണടച്ച് വിധിക്കുന്നത്.

അറബിക്കഥയിലെ സഖാവ് കരുണനെ പ്രായോഗിക രാഷ്ട്രിയത്തിന്‍റെ പ്രതീകമെന്നാണല്ലോ വിശേഷിപ്പിക്കുന്നത്.ബുദ്ധദേവും പിണറായിയുമൊക്കെ തോമസ് ഐസക്കും കാലത്തിനൊത്തിനൊത്ത് പ്രായോഗികതയിലേക്ക് ഉയര്‍ന്ന സി.പി.എമ്മുകാരുടെ പട്ടികയിലാണ്.ഏതു മുതലാളിയും ചെയ്യുന്നതുപോലെ നഷ്ടം കുറക്കാന്‍ ദീപിക വി.അര്‍.എസ് നടപ്പാക്കിയെന്ന കിരണിന്‍റെ വീക്ഷണത്തിലും പ്രകടമാകുന്നത് ഈ പ്രായോഗികത തന്നെയാണ്. ബുദ്ധദേവിന്‍റെയും തോമസ് ഐസക്കിന്‍റെയുമൊക്കെ ലൈനിനോടാണ് ആഭിമുഖ്യമെന്ന് കിരണ്‍ മറ്റൊരിടത്ത് പരാമര്‍ശിച്ചതുകൊണ്ടാണ് സഖാക്കളെ ഇവിടേക്ക് വലിച്ചിഴച്ചത്. ക്ഷമിക്കുക.

പിന്നെ വി.ആര്‍.എസിന്‍റെ കാര്യം. ഇതൊക്കെ പല കേന്ദ്രങ്ങളിലും ബോധിപ്പിച്ചിരുന്നതാണ്. പണത്തെയും പള്ളിയെയും വെറുപ്പിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് തയാറാകുക?. സഭയുടെ പത്രം പോയേ എന്നൊക്കെപ്പറഞ്ഞ് ഇപ്പോള്‍ വിലപിക്കുന്ന കുപ്പായക്കാരൊക്കെ അന്ന് നിശബ്ദരായിരുന്നു. മാതൃഭുമി ഉള്‍പ്പെടെയുള്ള പത്രങ്ങളും. മാതൃഭൂമിയുടെ ഉദ്ദേശ്യം എന്തായിരുന്നാലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ കുറെ സത്യങ്ങളുണ്ട് എന്നാണ് സൂചിപ്പിച്ചത്.

അംഗങ്ങള്‍ വിവിധ പാര്‍ട്ടികളോട് ആഭിമുഖ്യമുള്ളവരാണെങ്കിലും കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ഒരു ട്രേഡ് യൂനിയനല്ല എന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ യൂണിയന് പല പരിമിതികളുമുണ്ട്. ദീപികയിലെ പ്രശ്നത്തില്‍ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ യൂണിയന്‍ ചെയ്തതുമില്ല.

പ്രക്ഷോഭം നടത്തുക, കോടതിയില്‍ നീതി തേടുക തുടങ്ങിയ കാര്യങ്ങള്‍ ഉപദേശിക്കാന്‍ എളുപ്പമാണെങ്കിലും അതിന്‍റെ പ്രായോഗികത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദീപികയിലെ കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന പലരും കിരണിന്‍റേത് ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ കൃത്യമായി വായിക്കാറുണ്ടെങ്കിലും ചര്‍ച്ചക്ക് തുനിയാത്തത് ഇതേ സാഹചര്യ പ്രശ്നങ്ങള്‍ കൊണ്ടാണ്.
കാര്യങ്ങള്‍ കുറെക്കൂടി വിശമാദമായി അറിയാന്‍ ശ്രമിച്ചാല്‍ അത് മനസിലാകും.

ദീപിക എഡിറ്റോറിയല്‍ പോളിസിയില്‍ വ്യത്യസ്തത പുലര്‍ത്തി എന്നു പറഞ്ഞതുകൊണ്ടാണ് ഞാന്‍ ദേശാഭിമാനിയെക്കുറിച്ച് ചോദിച്ചത്.ഇതേ പോളിസിയുമായി പാര്‍ട്ടിയുടെ പത്രം നിലവിലുള്ളപ്പോള്‍ ഈ മാറ്റത്തിന് എന്ത് പ്രസക്തിയാണുള്ളത്?

കിരണ്‍ തോമസ് തോമ്പില്‍ said...

പാതാലി എന്റെ പോസ്റ്റിന്‍ വികാരപരമായാണ്‌ കണ്ടത്‌. അതുകൊണ്ട്‌ തന്നെ ആദ്യമിട്ട കമന്റില്‍ താങ്കള്‍ ആക്രമണ സ്വഭാവമാണ്‌ കണ്ടത്‌. അതില്‍ ഏറ്റവും പ്രധാനം എന്നെ സഖാവ്‌ കരുണനോട്‌ ഉപമിച്ചത്‌ തെന്നെയാണ്‌.

അറബിക്കഥയില്‍ കരുണ പാതാലി പറഞ്ഞതുപോലെ പ്രായോഗിക രാഷ്ട്രീത്തിനെ വക്താവൊന്നുമല്ല. അയാള്‍ക്ക്‌ ബുദ്ധദേവിനോടോ തോമസ്‌ ഐസക്കിനോടോ ഒരു സാമ്യവും ഇല്ല. പീനെ ഉള്ളത്‌ പിണറായി വിജയോനോട്‌ മാത്രമാണ്‌. അപ്പോള്‍ പാതാലി ഉദ്ദേശിച്ചത്‌ എന്താണ്‌ എന്ന്‌ വ്യക്തവുമാണ്‌..

ഇനി പാതാലി അറബിക്കഥ സിനിമയിലെ കരുണന്റെ ഗുണങ്ങള്‍ ഓര്‍ക്കുന്നിലെങ്കില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാം

1) മുകുന്ദന്‍ നയിച്ച മലിനമാക്കുന്ന വ്യവസായ ശാലക്കെതിരെയുള്ള സമരത്തെ പൊളിക്കാന്‍ ശ്രമിക്കുന്നു. അവസാനം കമ്പനി പൂട്ടിയപ്പോള്‍ മുകുന്ദന്റെ ഒപ്പം ക്രഡിറ്റ്‌ ഏട്ടെടുക്കാന്‍ വരുന്നു

2)ക്യൂബ മുകുന്ദനെ ഒഴിവക്കാന്‍ സൊസേറ്റി ഗോപാലനെതിരെ കള്ളക്കേസുണ്ടാക്കി പ്രതിയാകുന്നു. ഗോപാലന്‍ മരിക്കുന്നു. മുകുന്ദന്‍ ഗള്‍ഫില്‍ പോകുന്നു

3) ഗള്‍ഫില്‍ കരുണന്റെ അനന്തരവനേ ഉപയോഗിച്ച്‌ മുകുന്ദനെ മാനസ്സികമായി പീഠിപ്പിക്കുന്നു. തുടര്‍ന്ന അയാളേ ലക്ഷങ്ങളുടെ തിരിമരിയിലൂടേ വീണ്ടും പ്രതിസന്ധിയിലാക്കുന്നു

4) മുകുന്ദനെ ഒഴിവക്കിയ കരുണനന്‍ MLA യും മന്ത്രിയുമാകുന്നു. തുടര്‍ന്ന്‌ സംസ്ഥാനത്തെ ഒറ്റിക്കൊടുക്കാന്ന പദ്ധതികള്‍ക്കായി വിദേശത്ത്‌ നിന്ന്‌ പണം പറ്റുന്നു. അത്‌ കണ്ടെത്തി ചാനലുകളിലൂടെ കരുണനെ ജനം തിരിച്ചറിയുന്നു.

ഇതില്‍ എവിടെയാണ്‌ പാതാലി പ്രായോഗിക രാഷ്ട്രീയം . ഇതില്‍ എവിടെയാണ്‌ ബുദ്ധദേവും ഐസക്കും. പിണറായി മാത്രമേ കരുണനില്‍ കാണൂ. അപ്പോള്‍ എന്റെ സംശയം കരുണന്റെ ഏത്‌ സ്വഭാവമാണ്‌ എനിക്കുള്ളാത്‌ ഒന്നു പറഞ്ഞു തന്നാല്‍ തിരുത്തമല്ലോ

ഇനി ഫാരിസ്‌ വാര്‍ത്ത എന്ന പത്രം തുടങ്ങില്ലാ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ രാഷ്ട്രദീപികയുടെ നെറ്റ്‌വര്‍ക്കിലൂടെ അതുണ്ടാകില്ല എന്ന് മാത്രമാണ്‌ പറഞ്ഞത്‌. അതാണ്‌ ഞാന്‍ മുന്‍ പോസ്റ്റില്‍ പറഞ്ഞത്‌.

ഇനി ദേശാഭിമാനിയുള്ളപ്പോള്‍ എന്തിന്‌ ദീപിക. പാതാലി എന്റെ ഇതിന്‌ ശേഷമുള്ള പോസ്റ്റ്‌ വായിക്കുക. അതില്‍ കേരളത്തില്‍ ഉണ്ടായ ഒട്ടുമിക്ക വിഷയങ്ങളിലും ദീപിക എടുത്ത നിലപാട്‌ ഞാന്‍ എഴുതിയിട്ടുണ്ട്‌. CPM ന്റെ പല തീരുമാനങ്ങളെയും ദീപിക എതിര്‍ത്തിട്ടുണ്ട്‌. മാത്രമല്ല മാണിക്കെതിരിയോ ജോസഫിനെതിരിയോ എന്തിന്‌ ഉമ്മന്‍ ചാണ്ടിക്കെതിരെയോ പോലും ദീപിക ഒന്നും എഴുതിയിട്ടില്ല.

ഇനി ദീപികയിലെ പ്രശ്നങ്ങളെപ്പറ്റി
പതാലി നിങ്ങള്‍ ആരും ഒന്നും പറയില്ല പിന്നെ ഞങ്ങള്‍ എവിടെപ്പോയി മനസ്സിലാക്കും. പോസ്റ്റൊന്നും ഇട്ടില്ലെങ്കിലും ഒരു E-mail എങ്കിലും അയക്കൂ. അല്ലാതേ നിങ്ങളേ നിര്‍ബന്ദിതമായി VRS നല്‍കി പിരിച്ചുവിടാന്‍ ഒരു മുതലാളിക്ക്‌ കഴിഞ്ഞു എന്നുണ്ടെങ്കില്‍ അതിന്‌ അവര്‍ പറയുന്ന കാരണവും ഞങ്ങള്‍ക്ക്‌ വിശ്വസിക്കേന്റി വരും. നഷ്ടം വന്നാല്‍ എന്താണ്‌ ഒരു സ്ഥാപനം ചെയ്യുക. ആദ്യം സാലറി കുറക്കും. പിന്നെ കുറെ ആള്‍ക്കാരെ ഒഴിവാക്കും, ആസ്ഥി വില്‍ക്കും. ഇതൊക്കെ ഒരു പ്രൈവറ്റ്‌ മേഖലയില്‍ സര്‍വ്വ സാധരണമാണ്‌. നഷ്ടത്തില്‍ ഓടുന്ന ഒരു പൊതുമേഖല സ്ഥാപനം നടത്തിക്കൊണ്ട്‌ പോകണം എന്ന് പറഞ്ഞാല്‍ നമ്മള്‍ സമ്മതിക്കുമോ. എന്നാല്‍ അവിടെ ഉള്ള ഒരു തൊഴിലാളിയോട്‌ ചോദിച്ചാല്‍ അവന്‍ പറയും ഇതൊക്കെ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ്‌. ഞങ്ങള്‍ക്ക്‌ ജോലി ചെയ്യണം എന്ന്. അതുപോലെ മാത്രമേ ഈ പ്രശ്നങ്ങളും പുറത്തുനിന്ന് നൊക്കുന്ന ഒരാള്‍ക്ക കാണാന്‍ കഴിയൂ. നിങ്ങളുടെ കണ്ണില്‍ക്കൂടി പ്രശ്നങ്ങളെ കാണണമെങ്കില്‍ നിങ്ങളുടെ വാദം കേള്‍ക്കണം. ഈ വിഷയത്തില്‍ എന്റെ ഒരു പോസ്റ്റില്‍ പത്രപ്രവര്‍ത്തകനായ മരീചന്‍ പറഞ്ഞ കാര്യം ചുവടെ ചേര്‍ക്കുന്നു

Marichan said...
കുറേക്കാലം മുമ്പുവരെ കേരളത്തിലെ മൂന്നാമത്തെ പത്രമായിരുന്നു ദീപിക. നൂറ്റാണ്ടിന്റെ പഴക്കമുളള തും ക്രൈസ്തവ സഭയുടെ പിന്തുണയുളളതുമായ ഒരു പത്രം നശിച്ച് നാമാവശേഷമായത് ആരുടെ കയ്യിലിരുപ്പു കൊണ്ടാണ്. ഫാരിസാണോ പത്രത്തെ നഷ്ടത്തിലാക്കിയത്?

മനോരമയും മാതൃഭൂമിയുമൊക്കെ വളര്‍ച്ചയുടെ കഥ പറഞ്ഞപ്പോള്‍ ദീപിക നഷ്ടങ്ങളില്‍ നിന്നും നഷ്ടങ്ങളിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. രാഷ്ട്രദീപികയും രാഷ്ട്രദീപിക സിനിമയിലെ അര്‍ദ്ധനഗ്ന ചിത്രങ്ങളുമൊന്നും ആ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ദീപികയെ സഹായിച്ചില്ല.

എങ്ങനെ ദീപിക നഷ്ടത്തിലെത്തി എന്ന ചോദ്യവും ഇതൊടൊപ്പം ഉന്നയിക്കണമെന്ന് തോന്നുന്നു. ദീപികയില്‍ നിന്നും സിആര്‍എസ് നല്‍കി പറഞ്ഞുവിടപ്പെട്ട പത്രപ്രവര്‍ത്തകര്‍ക്ക് അതില്‍ എന്തെങ്കിലും പങ്കുണ്ടോ? പി പി ജെയിംസ് കേരള കൗമുദിയില്‍ കുടിയേറി എന്നല്ലാതെ, ദീപികയിലെ ഏതെങ്കിലും പത്രപ്രവര്‍ത്തകനെ അയാളുടെ പ്രൊഫഷണല്‍ മികവ് മാനിച്ച് കേരളത്തിലെ മറ്റേതെങ്കിലും പത്രമോ ചാനലോ സ്വന്തമാക്കിയോ?

ദീപികയിലെ മിസ് മാനേജ്മെന്റിനൊപ്പം പഠിക്കാനും പണിയെടുക്കാനും മെനക്കെടാത്ത ഒരുപറ്റം പത്രപ്രവര്‍ത്തക സിംഹങ്ങളും ചേര്‍ന്നാണ് ആ പത്രത്തെ ഒരു പരുവമാക്കി കൈയില്‍ കൊടുത്തത്. കേരളത്തിലെ ഏറ്റവും സമ്പന്നമായ സമുദായത്തിന്റെ പിന്‍ബലമുളള പത്രത്തിനാണ് ഈ ഗതി വന്നത് എന്നോര്‍മ്മിക്കുക.

ദീപികയുടെ തലപ്പത്ത് ഫാരിസ് എങ്ങനെയെത്തിയെന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. സക്കാത്തുമായി വന്നവന്‍ ഉടമയായി എന്ന പ്രകോപനപരമായ തലവാചകം മാതൃഭൂമിയെപ്പോലൊരു പത്രം എഴുതിയിട്ടും മാര്‍ വര്‍ക്കി വിതയത്തിലിനെപ്പോലുളളവര്‍ ഫാരിസിനെ പിന്തുണയ്ക്കുന്നെങ്കില്‍ കാര്യങ്ങള്‍ നാം വിചാരിക്കുന്നതിനെക്കാളും അപ്പുറമാണെന്നാണ് തോന്നുന്നത്.

പതാലി said...

കിരണ്‍...
ഈ വിഷയത്തെക്കുറിച്ചുള്ള എന്‍റെ കമന്‍റുകള്‍ വികാരപരമാവുക സ്വാഭാവികമാണല്ലോ. അതുകൊണ്ട് ആരോപണം ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ ആക്രമണ സ്വഭാവം കാട്ടിയെന്ന വീക്ഷണം ശരിയാണെന്ന് തോന്നുന്നില്ല.

സഖാവ് കരുണന്‍ പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവണെന്ന് എന്‍റെ കണ്ടുപിടുത്തുമല്ല. സിനിമയില്‍ തന്നെ പറയുന്ന കാര്യമാണ്. ദീപികയിലെ പിരിച്ചുവിടലിനെ തികച്ചും സാധാരണമായ ഒരു നടപടിയെന്ന രീതിയില്‍ കിരണ്‍ വിലയിരുത്തിയതുകൊണ്ടാണ് ഇത്തരമൊരു പരാമര്‍ശം ഞാന്‍ നടത്തിയത്. കരുണനെ പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവെന്ന് വിശേഷിപ്പിക്കുന്ന സംവിധായകന്‍ തുടര്‍ന്ന് അത് സാധൂകരിക്കുന്നുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.

ബുദ്ധദേവിന്‍റെയും തോമസ് ഐസക്കിന്‍റെയും കരുണന്‍റെയുമൊക്കെ പ്രായോഗിക നിലപാടുകളുടെ തലങ്ങള്‍ വ്യത്യസ്തമാണെന്നേയുള്ളു. അടിസ്ഥാനപരമായി എല്ലാവരും കാലത്തിനൊത്ത് മാറുന്നവര്‍തന്നെ.അടിസ്ഥാന വര്‍ഗത്തിന്‍റെ അത്താണിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നതായി വ്യക്തമാക്കിയ ഒരാള്‍
ദീപികയിലെ പിരിച്ചുവിടല്‍ ഒരു സാധാരണ നടപടിയാണെന്ന് വിലയിരുത്തി അതിനെ പരോക്ഷമായി ന്യായീകരിക്കുന്പോള്‍ പാര്‍ട്ടിയിലെ കാലത്തിനൊത്ത് മാറുന്ന വിഭാഗത്തിന്‍റെ നിലപാടുതന്നെയാണ് അതില്‍ പ്രതിഫലിക്കുന്നത്.

പിന്നെ സി.പി.എമ്മിന്‍റെ പല നിലപാടുകളെയും ദീപിക എതിര്‍ത്തു എന്ന് പറയുന്നതിലുപരി അച്യുതാനന്ദന്‍റെ എല്ലാ നിലപാടുകളെയും എതിര്‍ത്തു എന്ന് പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു. മാണിയും ജോസഫും ഉമ്മന്‍ ചാണ്ടിയുമൊന്നും ദീപികയുടെ
ഹിറ്റ്ലിസ്റ്റില്‍ ഉള്ളവരല്ല. മാത്രമല്ല, ഇവരൊക്കെ ദീപികയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചവരുമാണ്. ഏതെങ്കിലും ഒരു വിഭാഗത്തെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നത് പത്രപ്രവര്‍ത്തനത്തിലെ വ്യത്യസ്തതയാകില്ലല്ലോ.

ദീപികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുതലാളി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നവര്‍ക്ക് അത് വിശ്വസിക്കാം. ആ വിശ്വാസം തിരുത്താന്‍ ഞാനോ എന്നെപ്പോലെ മറ്റാരെങ്കിലുമോ വിചാരിച്ചാല്‍ നടക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല, പശൂം ചത്തു, മോരിലെ പുളീം പോയി. എനി അതക്കൊ പറഞ്ഞിട്ട് കാര്യമില്ലല്ലോ. പിന്നെ കിരണ്‍ പോസ്റ്റിട്ടപ്പോള്‍ കമന്‍റേണ്ടത് ആവശ്യമാണെന്ന് തോന്നിയതു കൊണ്ടു മാത്രമാണ് ഇത്രയും ചെയ്തത്. കിരണ്‍ നിര്‍ദേശിച്ചതുപോലെ സമയം കിട്ടുന്പോള്‍ ഈ-മെയില്‍ അയക്കാം.

പിന്നെ മാരീചന്‍റെ കമന്‍റിന്‍റെ കാര്യം. വസ്തുതകള്‍ക്കു നേരേ കണ്ണുമടച്ച് തട്ടിയ കമന്‍റ് കിരണ്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിച്ചിട്ടുണ്ടാകുമല്ലോ. ഇതുതന്നെയാണ് ആടിനെ പട്ടിയാക്കുക എന്നു പറയുന്നത്.

പി.പി ജെയിംസ് കേരളാ കൗമുദിയില്‍ കുടിയേറിയ കാര്യമേ അദ്ദേഹം അറിഞ്ഞിട്ടുള്ളൂ. ദീപികയെ ഒരു പരുവമാക്കുന്നതില്‍ പത്രപ്രവര്‍ത്തക സിംഹങ്ങള്‍ക്കും പങ്കുണ്ടെന്ന് ആരോപിക്കുന്ന മാരീചന്‍ ഇക്കൂട്ടരെല്ലാം ഇപ്പോള്‍ സടകൊഴിഞ്ഞ് ഗുഹയിലിരിക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്.

പി.പി ജെയിംസിനു പുറമെ ദീപികയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം കൗമുദിയില്‍തന്നെ ജോലി ചെയ്യുന്ന മറ്റ് പത്രപ്രവര്‍ത്തകരെ അദ്ദേഹം കണ്ടില്ലെന്നത് പോട്ടെ. തേജസിലും വീക്ഷണത്തിലും പ്രധാന ചുമതലകള്‍ വഹിക്കുന്നവരെയും വിട്ടുകളായം. മനോരമയുടെ പത്രാധിപ സമിതിയില്‍ എത്തിയവരെപ്പോലും മാരീചന്‍ കണ്ടില്ല. ഇപ്പറഞ്ഞവയെ അദ്ദേഹം മാധ്യമങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താത്തതുകൊണ്ടാണോ ഈ പരാമര്‍ശം നടത്തിയതെന്ന് അറിഞ്ഞുകൂടാ.

ലിംക ബുക്കില്‍ ഇടം നേടിയ ഇന്ദുലേഖ ഡോട് കോമിന്‍റെ സ്വപ്ന ഉള്‍പ്പെടെ മറ്റ് മാധ്യമ മേഖലകളില്‍ ചുരുങ്ങിയ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച 'കഴിവുകെട്ടവര്‍' വേറെയുമുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

പാതാലി എന്നെ വിടാന്‍ ഭാവമില്ല. ഞാന്‍ കരുണന്‍ തന്നെ സമ്മതിച്ചു. വിശ്വാസ വഞ്ചനയാണ് പ്റ്രായോഗിക രാഷ്റ്റ്രീയത്തിന്റെ അളവുകോല്‍ എന്നാണ് പാതാലി കണക്കാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ കരുണന്‍ എന്താണ് എന്ന് സംവിധായകന്‍ പറഞ്ഞാല്‍ മാത്രം പോരല്ലോ കാണുന്നവര്‍ക്ക് കൂടി തോന്നന്റെ. ലാല്‍ജോസിന്റെ പ്രായോഗികവാദി നേതാക്കള്‍ക്ക് കരുണന്റെ മുഖമആകാം. അത് ബുദ്ധദേവിനും ഐസക്കിനും ഇല്ല.

അടിസ്ഥാന വര്‍ഗത്തിന്‍റെ അത്താണിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നതായി വ്യക്തമാക്കിയ ഒരാള്‍
ദീപികയിലെ പിരിച്ചുവിടല്‍ ഒരു സാധാരണ നടപടിയാണെന്ന് വിലയിരുത്തി അതിനെ പരോക്ഷമായി ന്യായീകരിക്കുന്പോള്‍ പാര്‍ട്ടിയിലെ കാലത്തിനൊത്ത് മാറുന്ന വിഭാഗത്തിന്‍റെ നിലപാടുതന്നെയാണ് അതില്‍ പ്രതിഫലിക്കുന്നത്


പാതാലി എനിക്ക് {CPM} നോട് ആഭിമുഖ്യമുണ്ട്. അത് അവരുടെ നയങ്ങള്‍ അടിസ്ഥാനപ്പെടുത്തി മത്രമാണ്. കേന്ദ്രത്തില്‍ ഞാന്‍ കോണ്‍ഗ്രസ് ഗവണ്മെന്റിനേ സ്വഗതം ചെയ്യുന്ന ആളാണ്. ഒരു ജനാധിപത്യ രാജ്യത്തെ പൌരന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് അത് . അല്ലാതെ കണ്ണടിച്ച് ചുറ്റികക്കോ കൈപ്പത്തിക്കോ കുത്തുന്ന ആളല്ല.

ഇനി പാതാലി പറയുന്നത് പിരുച്ചുവിടാനെ പാടില്ല എന്നാണോ. പാതാലി നിങ്ങള്‍ ദീപികയില്‍ ഉള്ളപ്പോള്‍ത്തന്നെ നഷ്ടമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപങ്ങളില്‍ വി.അര്‍.എസും മറ്റും വേണമെന്ന് എഴുതിയിട്ടുണ്ടയിരിക്കുമല്ലോ. നഷ്ടം സഹിച്ച് ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകണം എന്നത് ഒരിക്കലൌം അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ് . നേരത്തെ പറഞ്ഞതുപോലെ സലറി കട്ട് ആസ്ഥി വില്പന്‍ പിന്നെ പിരിച്ചു വിടല്‍. അല്ലെങ്കില്‍ ലേഓഫ്. താങ്കള്‍ പറയുന്നത് ദീപിക ലേഓഫ് ചെയ്യണമായിരുന്നു എന്നാണോ? ( പിന്നെ 2 മാസത്തെ നോട്ടിസ് പിരിയഡില്‍ ജോലി ചെയ്യുന്ന എന്നേപ്പോലെയുള്ളാവര്‍ ചിന്തിക്കുന്ന രീതിയാണ് ഇത്. പിരിച്ചു വിടല്‍ എന്ന സങ്കല്പത്തോട് വളരെ അടിത്തു നില്‍ക്കുന്നു ഞങ്ങള്‍.റിസഷന്‍ സമയത്ത് എത്ര ആള്‍ക്കാരുടെ ജോലി പോയി. എത്രപേരുടെ സാലറി കുറക്കപ്പെട്ടു. അപ്പോള്‍ അതുമായി പൊരുത്തപ്പെട്ട് എന്നെപോലെയുള്ളാവര്‍ക്ക് ഇങ്ങനെയൊക്കെയേ തോന്നു.)

ഇനി അച്ചുതാനന്ദനുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ മാത്രമാണ് ദീപിക സി.പി.എം നെ എതിര്‍ത്തത് എന്നതിനെപ്പറ്റി. വിദ്യാഭ്യാസ വകുപ്പ് അച്ചുതാനന്ദന്റെയാണോ. മുരിങ്ങുര്‍ പ്രശ്നത്തില്‍ ആഭ്യന്തര മന്ത്രിക്കെതിരെ എഴുതിയത് അദ്ദേഹം അച്ചുതാനന്ദന്‍ പക്ഷത്ത്യതുകൊണ്ടാണോ.

ഇനി ഒരു ചോദ്യം കൂടി ഫാരിസിനെക്കുറിച്ച് എഴുതുമ്പോഴാണ് പാതാലി പ്രതികരിക്കാറ്. ഫാരിസ് വന്നതിന് ശേഷമാണോ ദീപിക നഷ്ടത്തിലായത്?