Friday, September 28, 2007

ഇത്‌ മനോരമയുടെ പേജ്‌ തന്നേയോ ?

ശ്രീശാന്തിന്‌ ആശംസ അയക്കൂ എന്ന പേരില്‍ കിട്ടിയ ഒരു ലിങ്കാണ്‌ ഇത്‌. കണ്ടിട്ട്‌ മനോരമയുടെ പോലെ തോന്നുന്നു. അങ്ങനെ വിചാരിക്കാന്‍ കാരണം ഈ URL ആണ്‌ http://mymanorama.manoramaonline.com/advt/specials/Wish_Sreesanth/index.asp.

ഇത്‌ വായിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കില്ല. ഇത്‌ മനോരമയുടെ സൈറ്റാണെങ്കില്‍ ഈ ലിങ്ക്‌ ഒഴിവാക്കാന്‍ ബൂലോകത്തുള്ളാ മനോരമ പ്രവര്‍ത്തകര്‍ ശ്രമിക്കുമല്ലോ. ദയവായി മോഡറേഷന്‍ ഇല്ലാതെ ഇത്തരം ആശംസകള്‍ മലയാളികള്‍ക്ക്‌ തുറന്ന് കൊടുക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു

28 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ശ്രീശാന്തിന്‌ ആശംസ അയക്കൂ ഒരു ലിങ്ക്‌.
ഇത്‌ വായിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കില്ല. ഇത്‌ മനോരമയുടെ സൈറ്റാണെങ്കില്‍ ഈ ലിങ്ക്‌ ഒഴിവാക്കാന്‍ ബൂലോകത്തുള്ളാ മനോരമ പ്രവര്‍ത്തകര്‍ ശ്രമിക്കുമല്ലോ. ദയവായി മോഡറേഷന്‍ ഇല്ലാതെ ഇത്തരം ആശംസകള്‍ മലയാളികള്‍ക്ക്‌ തുറന്ന് കൊടുക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു

ശ്രീ said...

ഞാനും ഇത് കണ്ടിരുന്നു.
കിരണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

Marichan said...

അത് മനോരമയുടെ ലിങ്ക് തന്നെയാണ് കിരണേ. ആശംസകള്‍ അയയ്ക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ.

ചിത്രകാരന്‍chithrakaran said...

പത്രങ്ങളുടെ സര്‍ക്കുലേഷന്‍-പരസ്യ തന്ത്രങ്ങളുടെ ഭാഗം മാത്രമാണത്.പത്രത്തില്‍ ഇതേ വിഷയത്തില്‍ ചുരുങ്ങിയ ചിലവില്‍ ആശംസ അയക്കാനുള്ള ഒരു സപ്ലിമെന്റും പ്രതീക്ഷിക്കാം.
മാതാ അമൃതാനന്ദമയിയുടെ പിറന്നാല്‍ മാത്രുഭൂമി ആഘോഷിക്കുന്നതു കണ്ടില്ലേ... അതുപോലുള്ള ഒരു നംബര്‍.

santhosh balakrishnan said...

കിരണ്‍ജി..,
വാര്‍ത്താ അവതാരികയല്ല..അവതാരകയാണ് ശരി.
അവതാരിക പുസ്തകത്തിന്റെ മുഖക്കുറിപ്പിന് പറയുന്നതല്ലേ..?

ദില്‍ബാസുരന്‍ said...

ജനം ശ്രീശാന്തിനെ കേറി പൂശിയതും ഒരു തരത്തില്‍ അഭിപ്രായ പ്രകടനം തന്നെയല്ലേ? മനോരമ വന്ന് ആശംസിക്കൂ‍ എന്ന് പറഞ്ഞാല്‍ മലയാളികള്‍ കേറി ആശംസിക്കാന്‍ ക്യൂ നില്‍ക്കുമോ? മനോരമയേയും ശ്രീശാന്തിനേയും ശ്രീയുടെ അമ്മയേയും പൂശാന്‍ ഒരു ഗ്യാപ്പ് നോ‍ക്കിയിരുന്ന ജനം അവസരം ശരിക്ക് മൂതലാക്കി.

നാറിയപ്പൊ ആര് നാറി? മനോരമ നാറി.

കിരണ്‍ തോമസ് തോമ്പില്‍ said...

സന്തോഷ്‌ ചേട്ടാ തെറ്റ്‌ ചൂണ്ടിക്കാണിച്ചതില്‍ നന്ദി. തിരുത്തുന്നു

മരീച എന്നാലും ഈ ആശംസയൊക്കെ ഇത്തിരി കൂടിപ്പോയില്ലേ?

ആലപ്പുഴക്കാരന്‍ said...

:)

സംഗീത് വാസുദേസവന്‍ said...

അയാളെ ഇഷ്ടമല്ല എങ്കില്‍ വളരെ മാന്യമായ ഭാഷയില്‍ പ്രതികരിക്കാമായിരുന്നു. ഇതൊരുമാതിരി ചുമരെഴുത്തുപോലെയായി പോയി അല്ലേ? മനോരമ ഉടനെ അതു മാറ്റുമെന്ന് കരുതുന്നു.

മൂര്‍ത്തി said...

ആ ലിങ്ക് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല എന്നു തോന്നുന്നു..എന്റെ എക്സ്പ്ലോറര്‍ കാണിക്കുന്നില്ല..എന്തായിരുന്നു അതില്‍?

കിരണ്‍ തോമസ് തോമ്പില്‍ said...

മൂര്‍ത്തി അത്‌ ശ്രീശാന്തിന്‌ ആശംസ നേരാലുള്ള മനോരമയുടെ പേജായിരുന്നു. ആശംസ നേര്‍ന്നവര്‍ ചില കടന്നാക്രമണം നടത്തി. അത്‌ വായിക്കാന്‍ കഴിയുന്നതില്‍ അപ്പുറമായി. യാതൊരു മോഡറേഷനും ഇല്ലാതെ ആരാധകര്‍ക്ക്‌ നിര്‍ബാധം തുറന്നു കൊടുത്ത ആശംസ ഫോറം ശ്രീശാന്തിനേയും കുടുംബത്തെയും സ്വയം മറന്ന് അഭിനന്ദിക്കുകയായിരുന്നു. ഏതായാലും അത്‌ എടുത്തു മാറ്റി. അല്ലെങ്കില്‍ അതിലെ പ്രയോഗങ്ങള്‍ ഭാഷക്ക്‌ മുതല്‍ക്കൂട്ടാകുമായിരുന്നു

പതാലി said...

ആ പേജ് പോയേ.........

അരവിന്ദ് :: aravind said...

തനി ഡേഷ് പരിപാടിയായിപ്പോയി!
മലയാളികളുടെ തനിക്കൊണം വെളിവാക്കി..ഒരുത്തന്‍ നന്നാവുന്നതും പേരും പ്രശസ്തിയുമെടുക്കുന്നതും ആര്‍ക്കും പിടിക്കുന്നില്ല.
ഒറ്റമാസത്തെ റ്റൂറ് കൊണ്ട് ഇരുപത്തിമൂന്ന് വയസ്സുള്ള പയ്യന്‍ ഒരു കോടി രൂപയിലധികമാ ഉണ്ടാക്കിയത്. (പേരും പ്രശസ്തിയും കൂടാതെ) അവന്‍ അവന്റെ ജീവിതം എല്ലാ രീതിയിലും ശരിക്കും ആസ്വദിക്കുന്നതും നേരിട്ട് കണ്ടു. അസൂയ തോന്നിപ്പോയി.അതൊ ആരാധനയോ!

സ്വാമിശരണം എന്ന് പറഞ്ഞ് എല്ലാവരേയും ഗ്രീറ്റ് ചെയ്യുന്ന (അതും മലയാലം കൊരച്ചറിയാവുന്ന ഫോറിന്‍ മലയാളികളേപ്പോലും) അവന് ഒരു തലക്കനവുമില്ല.

ഒന്നിനും കൊള്ളാത്ത ചില മലയാളികള്‍ ഇങ്ങനെ തെറിയെഴുതിയും, വേണ്ടാതീനം കാട്ടിയും സായൂജ്യമടയട്ടെ. പര്‍‌വേട്ട്സ്.

കുതിരവട്ടന്‍ :: kuthiravattan said...

മനോരമ ആശംശിക്കാന്‍ പറഞ്ഞാ നാട്ടുകാര്‍ ആശംശിക്കോ? മനോരമക്ക് ആശംശിക്കണമെങ്കില്‍ അവര്‍ ആശംശിക്കട്ടെ. അത് അവര്‍ ചെയ്യുന്നും ഉണ്ടല്ലോ.

എനിക്ക് അസൂയയാണേ :-)

ജിം said...

മനോരമ ഇത്തരം ആശംസാ പരിപാടികള്‍ ഇതിനു മുന്‍പും നടത്തിയിട്ടുണ്ട്. ഗോപിക, മമ്മൂട്ടി എന്നിവര്‍ക്കൊക്കെ പിറന്നാളിന് ആശംസ അയക്കുന്ന പരിപാടി കണ്ടിട്ടുണ്ട്. ഇതിപ്പോള്‍ മനോരമയെ കുറ്റം പറഞ്ഞിട്ടെന്താ? എഴുതുന്ന നാം മലയാളികളെ പറഞ്ഞാല്‍ പോരേ? എനിക്കു വന്ന മെയിലിന്റെ സബ്ജക്റ്റ് തന്നെ "ശ്രീശാന്തിനെ തെറി വിളിക്കൂ.." എന്നായിരുന്നു.
എനിക്കു കിട്ടിയ ലിങ്ക് ഇതാണ്. ഇതിപ്പോഴും നിലവിലുണ്ട്.

വിന്‍സ് said...

"Ente Gopu mone kalikkunnundennu arinjappoley enikkariyamayirunnu looka cup needumennu"

Ente Gopu mone pandu thottey anganeyaa ente gopu mone kalichaal cup kittum.

oru Ammakku Makanoodu valsalyam aavam, kaakkakkum than kunju pon kunju......... PAKSHEE....

'Make upinoru Parudhi illee Raajappaaa'

Congratulations Sree for being a part of the Indian Team.

Aravind cheetta... Sree Santhinu thalakkanam illa ennu maathram parayalley. Marad varey onnu pooyi nookku. ellaavarum asooya kondu parayunnatha ennu maathram chumma adachaaksheepikkalley. kurachokkey kail irippinteyum aanu.

anyway Sree oru daiva prasadam ulla vykthi thanney aanu, allengil avidey aa last over il Dhoni Sree ye kondu pooyi nirthillaayirunnu. Aa catch pidikkan sree kku avasaram kittiyirunnilla engil Keralathil kaalu kuthumbol ulla anubhavam enthaayirunneney. Enthayalum Sree yudey vili daivam keettu.

ശ്രീജിത്ത്‌ കെ said...

വിത്സേ, അതു കലക്കി. ശ്രീശാന്തിനു ആ ക്യാച്ചെങ്കിലും കയ്യില്‍ ഇല്ലായിരുന്നെങ്കില്‍ നാട്ടില്‍ വരുമ്പോള്‍ ഈ വീരപരിവേഷം കിട്ടില്ലായിരുന്നു. കയ്യില്‍ നാട്ടിലുള്ള അമ്പലങ്ങളിലെ മൊത്തം ചരട് വലിച്ച് കെട്ടിയാല്‍ എന്തെങ്കിലും ഉപകാരം കിട്ടാതിരിക്കുമോ

വിന്‍സ് said...
This comment has been removed by the author.
വിന്‍സ് said...

eettavum nalla humour sense ullavar malayalikal aanennu JIM annan thannirikkunna linkiley chila comments vaayichal manassilaakum.

'Satyam paranjal final matchinu oru thrill kondu vannathu ninte 18th over aanu; athuvare India jayikkum ennakaryam urappayirunnu! Nee 1 ball koodi erinjirunnenkil cup avanamar kondupoyene'

'Machuu kali kidlam jadakkonum oru kuravum varutharuthu aa jadayil machu nee pidichu nikkunathu .. pinne open ayi thanthakku vilikkathe mele poyi thanthakku vilikkuka.. pinne chirichu kondu malayalathil teri parayuka tudangiya adunikareethikal pareekshikkanam... keep the spirit of the game alive '

'You have a good talent. You are an aggressive bowler.Thats what needed for a fast bowler.
Ennal......
Patti kazhuvareda mone ninte JADA...
Eda ninnekal oru padu peru munneyum cricket kalikkundu..Nee athu orkanam
Cricket is a good game.'

'Sathyam parayalo nee odukkathe glamarillathavana,
Pinne ee sikkari sambu ennu kettitundo,aaa athu thanne aa balaramayile, atha ninakkum aa jogindarinum sambavichath.'

Sorry I had to post some of these. I found these are very funny.

വിന്‍സ് said...

sorry Last one. Idea star singer style :)

"Ningal ellarum ente kali kandello.Enikku eniyum teamil tudatranamenkil ningalude ellarudeyum Vote venam..enik vote cheyyanda format ICC Space GOPUMON...Spelling G.O.P.U.M.O.N"

Malayalees are the greatest. Comedy aswadhikkaanum, thamasayiloodey aakshepikkaanum.

Anonymous said...

mohanlal enthu cheenja cinamayil abhinaiyichaalum athu best padam ennu parayunna vince ne polullavarkku, no right to speak about sreesanth.

peoples like vince are the problems...

according to vince all mohanlal films are best ...

then according to sreesanths amma..he is the best...

so no comments...

cheenja comments ezhuthaade onnu poo vince

വിന്‍സ് said...

athinu njan Sree ye kurichu onnum cheetha aayi ezhuthiyillallo. I never ever said bad about him to ANYONE. I actually enjoyed his sixer and dance against Andre Nell. I loved his spirit in Semi Finals. I think he deserved the Man of the Match award for his performance in Semi Finals. I think he is showing the world Kerala is also a big part of Indian TEAM.

But as long as Sree is disrespecting opposite players he is not going to win over people's heart. Also no OFFENCE, BUT HIS MOM NEEDS TO SHUT THE HELL UP.

MOHAN LAL inte wife, amma, achan, brother, kuttikal aarelum MOHAN LAL aanu lookathiley eettavum valiya nadan ennu paranju keettittundoo??

Sree yudey Nanmayum Thinmayum Sree yude Ammachi thanney aanu.

ദില്‍ബാസുരന്‍ said...

സംഭവം ചെറ്റത്തരവും മലയാളികളുടെ അസൂയയും ഒരുത്തന്‍ നന്നാവുന്നത് കാണാന്‍ വയ്യായ്കയുമാണെങ്കിലും ഹ്യൂമര്‍ സെന്‍സ് സമ്മതിച്ച് കൊടുക്കണം. ഈ ആശംസകള്‍ വായിച്ച് ചിരിച്ചത് പോലെ ഈ അടുത്ത കാലത്തൊന്നും ചിരിച്ചിട്ടില്ല. (കുടുംബക്കാരെ ഒക്കെ തെറി വിളിക്കുന്ന കമന്റുകള്‍ അല്ല. അതൊക്കെ പരമ ബോറാണ്)

Radheyan said...

ദില്‍ബാ മോനേ എന്നാലും നമ്മുടെ ഒരു അസൂയയും ചൊറിച്ചിലും.....എന്നാലും ചിരിച്ച് മറിഞ്ഞു

Inji Pennu said...

അതാണ് പ്രശ്നം എന്ന് തോന്നണൂ. ഹ്യൂമര്‍ സെന്‍സ് ഭയങ്കരാണ് നമ്മള്‍ മലയാളികള്‍ക്ക്. സെന്‍സ് ഓഫ് ഹ്യൂമറാട്ടെ ഒട്ടുമില്ലതാനും!

കിരണ്‍ തോമസ് തോമ്പില്‍ said...

ശ്രീശാന്ത് എന്ന കളിക്കാരനില്‍ ഉപരി മലയാളികള്‍ അദ്ദേഹത്തെ പലരീതിയില്‍ കാണുന്നു

ചിലര്‍ മലയാളി വികാരത്തോടെ കാണുന്നു
ചിലര്‍ ശ്രീശാന്തിന്റെ ഈശ്വര വിശ്വാസത്തെ പ്രതി ശീശാന്തിനെ സ്നേഹിക്കുന്നു. എന്റെ അഛനും അമ്മയിഅപ്പനൌം അവന്‍ കുരിശ് വരച്ച് പന്തെറിയുന്നതില്‍ അഭിമാനം കൊള്ളുന്നു
മറ്റ് ചിലര്‍ ശ്രീശാന്ത് അഹങ്കാരിയാണ് എന്ന് പറയുന്നു, അതേ സമയം തന്നെ ശ്രീശാന്തിന് അഹങ്കാരമേ ഇല്ലാ എന്ന് പറയുന്നവരും ഉണ്ട്. ദൈവമാണ് എനിക്ക് എല്ലാം തരുന്നത് എന്ന് പറയുന്നവന് എവിടെ അഹങ്കാരം എന്നാണ് ഇവര്‍ ചോദിക്കുന്നത്. എന്റെ മോനെ ദൈവഭയത്തോടെയാണ് ഞാ‍ന്‍ വളര്‍ത്തിയത് എന്ന ശ്രീശാന്തിന്റെ അമ്മയുടെ പ്രസ്താവനക്ക് കിട്ടിയ കവറേജ് നോക്കൂ. പിന്നെ ഹിന്ദു ക്രിസ്ത്യന്‍ ദൈവങ്ങളെ ബാലന്‍സ് ചെയ്യാനും ശീശാന്ത് ശ്രമിക്കാറുണ്ട് താനും

ചിലര്‍ ശ്രീശാന്തിനെ ഇഷ്ടപ്പെടാതിരിക്കുന്ന്തിനും പല കാരണമുണ്ട്. ഗ്രൌണ്ടിലെ ശ്രീശാന്തിന്റെ പെരുമാറ്റം ചിലര്‍ക്ക് തീരെ സഹിക്കുന്നില്ല.(ഒരു റാഗിഗ് മനോഭാവം ഉള്ളവരും ഇക്കൂട്ടരില്‍ ഉണ്ട്. ഇന്നലെ വന്ന് നീ എന്താ ജാഡ എന്ന മനോഭാവം).കാരണം ഇത് വരെ ശ്രീശാന്തിനെപ്പോലെ ഗ്രൌന്റില്‍ പെരുമാറിയിട്ടില്ല.

പിന്നെ ഒരു കൂട്ടര്‍ ശ്രീശാന്തിന്റെ അന്തവിശ്വാസങ്ങളെ പ്രതി എതിര്‍ക്കുന്നു . ഒരു ബോള്‍ ഫീള്‍ഡ് ചെയ്യാന്‍ വിട്ട് പോയാലോ അല്ലെങ്കില്‍ നല്ല അടി കിട്ടിയാലോ ശ്രീശാന്ത് പോക്കറ്റില്‍ നിന്നോ മാലയില്‍ നിന്നോ എടുക്കുന്ന ദൈവത്തിന്റെ പടങ്ങളില്‍ മുത്തമിട്ട് ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അങ്ങ ദഹിച്ചെന്ന് വരില്ല. ഒരു പാട് കളിക്കാര്‍ക്ക് അന്തവിശ്വാസം ഉണ്ടെങ്കിലും ഇത്രക്ക് പരസ്യമായി ക്മുഴുവന്‍ നേരവും അന്തവിശ്വാസം പ്രകടിപ്പിക്കുന്നത് ശ്രീശാന്ത് മാത്രമാണ്. അതും പോരാഞ് ഇതെപ്പറ്റിയുള്ള ശ്രീശാന്തിന്റെ അമ്മയുടെ അഭിമുഖങ്ങള്‍ക്കൂടി കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പ്രയാസം

പിന്നെ ഒരു കൂട്ടര്‍ക്ക് ശ്രീശാന്തിന്റെ മംഗ്ലീഷിലുള്ള സംസാരമാണ് അസഹനീയം. അവര്‍ അതിനെ അഹങ്കാരത്തിന്റെ ഭാഗമായി കാണുന്നു.

ഇതെല്ലാം സഹിക്കുന്നവ്രര്‍ മാധ്യമങ്ങളില്‍ വരുന്ന ശ്രീശാന്തിന്റെയും അമ്മയുടെയും അഭിമുഖങ്ങളും വാര്‍ത്തകളും കാണുമ്പോള്‍ നിയന്ത്രണം വിട്ട് പോയവരാണ്.വെണ്ണകട്ട ഉണ്ണി എന്ന തലക്കെട്ടോടേ ഉണ്ണിക്കണ്ണനും യശോദയുമായൊക്കെ ഇവരെ ചിത്രീകരിക്കുന്ന മാധ്യംങ്ങള്‍ കാണുമ്പോള്‍ പലര്‍ക്കും അത് അസഹ്നീയ്മായി തോന്നു.

മലയാളികള്‍ ഒരാളെ അംഗീകരിക്കാന്‍ കഴിവ് മാത്രം പോര നല്ല ഒരു മീദിയ മുഖം കൂടി വേണം. അത് പലപ്പോഴും ശ്രീശാന്തിന് നല്‍കാന്‍ കഴിയാത്തതാണ്‌ ഹ്യൂമര്‍ സെന്‍സില്‍ഊടെ നമ്മള്‍ പ്രക്ടിപ്പിക്കുന്നത്

വിന്‍സ് said...
This comment has been removed by the author.
വിന്‍സ് said...

innaley anyaaya kaasum koduthu kali kanda enikku oru karyam ini urappichu parayam. ithrayum naal njaan sreesaanthiney kurichu paranjittillatha onnu.

SREESAANTH ENNA MALAYAALI THENDI ye ethrayum pettannu purathaakkuka. Inganey oru vrithiketta chetta Indian teamil ennalla Looka Cricketil undaayittilla. ivan malayalikalkku motham naanakkedu undakki vakkum valiya thaamasam illathey.

ini ithaarelum aa thendikku randu koodiyum flatum kittiyathinte asooya theerkkana ithezhuthiyathennu paranjal enikku parayaan onney ullu.

"veerey onnum thoonnaruthu watch Cartierinte aanu" - annan in Ravana Prabhu.