Monday, October 01, 2007

ചില ജാതി ചിന്തകള്‍

സെപ്റ്റംബര്‍ 25 ആം തിയതി മാതൃഭുമിയുടെ വായനക്കാരുടെ കത്തുകളില്‍ വന്ന ഒരു കുറിപ്പാണ്‌ ഈ പോസ്റ്റ്‌ എഴുതനുള്ള പ്രചോദനം. K.S. പൗലോസ്‌ വാഴക്കുളം എന്ന ആള്‍ ജതിപ്പേര്‍ വിളിച്ചാല്‍ എന്താണ്‌ കുഴപ്പം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനമാണ്‌ എന്നെ ഞെട്ടിച്ചത്‌. ജാതീപ്പേരില്‍ എന്താണ്‌ അപമാനം എന്ന് അദ്ദേഹത്തിന്‌ എത്ര ആലോചിട്ടും മനസ്സിലാകുന്നില്ലത്ര. അദ്ദേഹം ഉപസംഹരിക്കുന്നത്‌ ഇങ്ങനെയാണ്‌ " ജാതിയുടേയും മതത്തിന്റെയും പേരില്‍ ആനുകൂല്യങ്ങള്‍ വേണം , എന്നാല്‍ മറ്റാരെങ്കിലും ജാതിപ്പേര്‌ പറഞ്ഞാല്‍ അപമാനമായി ഇതെന്ത്‌ ന്യായം. ഇത്തരം അന്തസാര ശൂന്യവും അസംബന്ധവുമായ പരാതികള്‍ ഉന്നയിക്കാതിരിക്കാനുള്ളാ സാമാന്യബുധ്ദി നമുക്കെന്നാണ്‌ ഉണ്ടാകുക . പൌലോസിന്റെ കുറിപ്പ് ചുവടേ കൊടുക്കുന്നു


എന്നാല്‍ 3 ദിവസങ്ങള്‍ക്ക്‌ ശേഷം ടി. പരമേശ്വരന്‍ ആമ്പലൂര്‍ ഏര്‍ണ്ണാകുളം ഇതിന്‌ മറുപടി എഴുതുകയുണ്ടായി. പൗലോസിന്റെ പാരമ്പര്യമടക്കം ചോദ്യം ചെയ്തുകൊണ്ട്‌ ശക്തമായ തിരിച്ചടിയാണ്‌ പര്‍മേശ്വരന്‍ നല്‍കിയത്‌ . അത് ചുവടേ വായിക്കുക

ഇത്‌ രണ്ടും വായിച്ചപ്പോള്‍ നമ്മുടെ നവോദ്ധാനം എവിടെയെത്തി എന്ന് ചിന്തിച്ച്‌ പോയി. എത്ര തൂത്താലും പുറത്ത് കാണിക്കാതിരുന്നാലും മലയാളി മനസ്സില്‍ ജാതി പൊടി പിടിച്ചു കിടക്കും എന്ന തോന്നലിലേക്ക് എത്തിചേരുന്നു

31 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

സെപ്റ്റംബര്‍ 25 ആം തിയതി മാതൃഭുമിയുടെ വായനക്കാരുടെ കത്തുകളില്‍ വന്ന ഒരു കുറിപ്പാണ്‌ ഈ പോസ്റ്റ്‌ എഴുതനുള്ള പ്രചോദനം. K.S. പൗലോസ്‌ വാഴക്കുളം എന്ന ആള്‍ ജതിപ്പേര്‍ വിളിച്ചാല്‍ എന്താണ്‌ കുഴപ്പം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം

അങ്കിള്‍. said...

:(

പൊന്നമ്പലം said...

ജാതിയുടെയും മതത്തിന്റെയും പേരില്‍, ആരും ഒന്നും നേടേണ്ട കാര്യമില്ല എന്ന കാഴ്ചപ്പാടാണ് എന്റേത്. പഠിക്കുക, നല്ല മെറിറ്റില്‍ പാസാവുക, ആ മെറിറ്റ് അടിസ്ഥാനത്തില്‍ സംവരണങ്ങള്‍ നേടുക. പേരില്‍ ജാതി വയ്ക്കുകയോ വയ്ക്കാതിരിക്കുകയോ ചെയ്യുക. ഇനി വച്ചാല്‍, അത് വിളിക്കുമ്പോള്‍ ദേഷ്യപ്പെടാതിരിക്കുക. പേര് സന്തോഷ് ചെമ്മാന്‍ എന്നു വയ്ക്കും. പക്ഷെ ആരും എന്നെ ചെമ്മാന്‍ എന്നോ, ചെമ്മാന്‍ ചേര്‍ത്തോ വിളിക്കരുത് എന്ന് പറയുന്ന പോലെയാണിത്. !!!(അല്ലാ, ഈ പേര് എന്ന് പറയുന്ന സാ‍ധനം വിളിക്കാന്‍ തന്നെയല്ലേ വച്ചേക്കുന്നേ?).

സസ്നേഹം,
ജാതി സ്പിരിറ്റ് തലക്കടിച്ച പൊന്നമ്പലം!

paarppidam said...

ഒത്തിരിനാളുകള്‍ക്ക്‌ ശേഷം കിരണിന്റെ ബ്ലോഗ്ഗില്‍ ഒരു സന്ദര്‍ശനം നടത്തുമ്പോള്‍ പ്രതീക്ഷിച്ചപോളെ കാര്യഗൗരവം ഉള്ള വിഷയം തന്നെ പോസ്റ്റായി ഇട്ടിരിക്കുന്നു.


ഇക്കാര്യത്തെക്കുറിച്ച്‌ പ്രൊ:നരേന്ദ്രപ്രസാദ്‌ മുമ്പ്‌ പുസ്തകം എഴുതിയറ്റും പ്രസംഗിച്ചതും ഓര്‍ക്കുന്നുണ്ടൊ? എനിക്കിത്രയേ പറയാനുള്ളൂ.

ജാതിയുടെ പേരില്‍ സംവരണം വാങ്ങുന്നവര്‍ പിന്നീട്‌ മതം മാറി കൃസ്ത്യാനിയായി പണ്ടുകിട്ടിയിരുന്ന ആനുകൊല്യം വേണം എന്ന് പറയുന്നത്‌ ന്യായമല്ല.(ആര്‍.എസ്‌.എസുകാര്‍ കേരളത്തില്‍ സജീവമല്ലാത്തത്‌ നന്നായി,ഇല്ലേല്‍ ഇതിന്റെ പേരില്‍ എത്ര പ്രശ്നങ്ങള്‍ ഉണ്ടായേനെ)

ജാതിപേര്‍ ഒരുവിഭാഗത്തെ അപമാനിക്കുന്നരീതിര്യിലും മറ്റൊരുകൂട്ടര്‍ അഭിമാനചിഹ്നമായും ഉപയോഗിക്കുന്നുണ്ട്‌.അതു പണ്ടത്തെ ഒരു കാര്യമാണെന്നും ആധുനികസമൂഹത്തിനു ചേര്‍ന്നതല്ലെന്നും ഉള്ള സ്വയം തിരിച്ചറിവ്‌ ഇനിയ്ം മലയാളിക്ക്‌ ഉണ്ടായിറ്റ്ടില്ല എന്നുമാത്രമല്ല കാര്യങ്ങള്‍ കൂടുതല്‍ വഷളവുകയാണ്‌ ഇപ്പോള്‍.

Radheyan said...

ജാതി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.ഒരു പക്ഷെ ക്രൂരമായ ഒരു വസ്തുത.അതിലും സങ്കീര്‍ണ്ണമായ ഒരു ചൂഷണോപാധി കൂടിയായി അത് ഫ്യൂഡല്‍ കാലഘട്ടങ്ങളില്‍ നിലനിന്നു.പക്ഷെ ഫ്യൂഡലിസവും കഴിഞ്ഞ് ദേശീയ ബൂര്‍ഷ്വാസിയുടെ കാലവും കഴിഞ്ഞ് അഗോള ഫ്ലോട്ടിംഗ് മൂലധനത്തിന്റെ കാലത്തും അത് ഒരു ചൂഷണോപാധി ആയി തുടരുന്നു.

സംവരണം ഒരു അവകാശമൊന്നുമല്ല.പക്ഷെ സാമൂഹ്യനീതിക്ക് നിലവില്‍ അത് തന്നെ അല്ലേ ഭേദപ്പെട്ട പോംവഴി.അത് സമൂഹത്തില്‍ നില നില്‍ക്കുന്ന ജാതിയുടെ വന്‍ മതിലുകളെ തകര്‍ക്കുകയൊന്നുമില്ല.പക്ഷെ ജാതിയുടെ ചൂഷണം കൊണ്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തികമായും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയെ കുറെയെങ്കിലും അത് അഡ്രസ് ചെയ്യുന്നു.

മതം മാറിയ പിന്നോക്കക്കാര്‍ക്ക് സംവരണം നിഷേധിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല.ഹിന്ദുമതനവോത്ഥാനമല്ല സംവരണത്തിന്റെ ലക്‌ഷ്യം.മറിച്ച് കാലാകാലമായി ജാതി എന്നതിനാല്‍ ചൂഷണം ചെയ്യപ്പെട്ട വിഭാഗത്തിന്റെ സാമൂഹിക ഉന്നതിയാണ്.മതം മാറിയ ഹിന്ദു പുലയന്‍ കൃസ്ത്യാനി പുലയന്‍ ആകുന്നു എന്നല്ലാതെ അയാളുടെ സാമൂഹിക അവസ്ഥയില്‍ ഒരു മാറ്റവും അത് വരുത്തുന്നില്ല.

Marichan said...

പൗലോസിന്റെ സംശയങ്ങള്‍ക്ക് ടി പരമേശ്വരന്‍ നല്‍കിയ മറുപടി കൃത്യമാണ്. ജാതി രണ്ടു തരത്തിലുണ്ട്. വിളിച്ചു കേള്‍ക്കാന്‍ കൊതിക്കുന്ന ജാതിയും അല്ലാത്തതും. നായര്‍ക്കും നമ്പൂതിരിയ്ക്കും നായര്‍ക്കും കുറുപ്പിനുമൊക്കെ ജാതിപ്പേര്‍ ആഡ്യത്വത്തിന്റെ സുഖം നല്‍കുമ്പോള്‍ പുലയനെന്നും കുറവനെന്നും പണിക്കനെന്നുമൊക്കെ പരസ്യമായി വിളിക്കപ്പെടുന്നത് അപമാനമായി അനുഭവപ്പെടുന്നു. ആ സമൂഹങ്ങള്‍ക്ക്. അതിന്റെ കാരണമാകട്ടെ തികച്ചും ചരിത്രപരവും.

ദളിതനെ 'മൂളി' എന്നുവിളിച്ചു കളിയാക്കുന്നതു പോലെയല്ല നമ്പൂരിയെന്നോ തിരുമേനിയെന്നോ ഉളള വിളിപ്പേരുകള്‍. സംവരണം നേടുന്നവനെ ജാതി പറഞ്ഞ് ആക്ഷേപിക്കാന്‍ സമൂഹത്തിന് അവകാശമുണ്ടെന്ന മട്ടിലുളള പൗലോസിന്റെ നിഗമനങ്ങള്‍ തല്ലുകൊളളായ്കയുടേതാണ്.

ജാതി സൃഷ്ടിക്കുന്ന അപകര്‍ഷതാബോധത്തെ അതിജീവിക്കേണ്ടതുമുണ്ട്. വികെഎന്നിന്റെ ചാത്തന്‍സിന്റെ അടവുകള്‍ തന്നെയാണ് അക്കാര്യത്തില്‍ ഏറ്റവും നന്ന്. സ്വത്വബോധത്തെക്കുറിച്ചുളള പുതിയ സങ്കല്‍പങ്ങളും ചര്‍ച്ചകളും നടക്കുന്ന സമൂഹത്തില്‍ ഏതെങ്കിലും ഒരുജാതിയില്‍ പിറന്നത് അപമാനവും മറ്റൊന്നില്‍ പിറക്കുന്നത് അഭിമാനവും എന്ന ചിന്തയ്ക്കു തിരിച്ചടിയുണ്ടാകും എന്നു പ്രതീക്ഷിക്കാം.

ജാതി വിളിച്ചാല്‍ ചൂളിപ്പോകും എന്ന തിരിച്ചറിവാണ് ആ ആയുധമെടുത്ത് വീശാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അങ്ങനെ ചൂളില്ലെടോ എന്നു തിരിച്ചു പറയാനും തെളിയിക്കാനുമായാല്‍ ആ മിഥ്യാഭിമാനം പതിയെ പത്തി താഴ്ത്തും.

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച ഒളിഞ്ഞും തെളിഞ്ഞും ജാതി പറഞ്ഞ്‌ രസിക്കുന്നവരാണ്‌ മലയാളികള്‍ നമ്പൂരിക്ക്‌ നായരേയും നായര്‍ക്ക്‌ ഇഴവരേയും ഈഴവര്‍ക്ക്‌ പുലയരേയും അങ്ങനെ പോകുന്നു മാഹാത്മ്യം. ക്രിസ്ത്യാനികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ. ക്നാനായ, സുറിയാനി, ലത്തീന്‍ പിന്നെ ഏറ്റവും താഴേ നമ്മുടേ ദളിത്‌ ക്രൈസ്തവരും. എന്നാല്‍ ഞെട്ടേണ്ടത്‌ അവിടെയല്ല. മുസ്ലിമുകളില്‍ പോലും ഇന്ന് ഈ വിടവ്‌ ഉള്ളിലുണ്ട്‌. തങ്ങള്‍മാരാണ്‌ ഏറ്റവും ശ്രേഷ്ടം പിന്നെ സാധരണ മുസ്ലിമുകള്‍ അതിന്‌ താഴേ ഓസാന്മാരും പിതു മുസ്ലിമുകളും.

ക്രിസ്ത്യാനിറ്റിയും ഇസ്ലാമും ജാതിയേ മതപരമായിത്തന്നേ എതിര്‍ക്കുന്നുണ്ട്‌. എന്നിട്ട്‌ പോലും ഈ വേര്‍തിരിവ്‌ ഇവരില്‍ നിലനില്‍ക്കുന്നത്‌ ഭാരാതീയ ജാതിചിന്തയുടെ വേരുകളുടേ ആഴം കാട്ടിത്തരുന്നു.

കുറുമാന്‍ said...

ജാതിചിന്തകളുടെ വിഷവിത്തുകള്‍ മറ്റുള്ളവരില്‍ പാകി മുതലെടുക്കുന്നവര്‍ സവര്‍ണ്ണരിലും അവര്‍ണ്ണരിലും ഉണ്ട്....

സീരിയസ്സായ ചര്‍ച്ചകളില്‍ ഇടപെട്ട് മണകുണാഞ്ചിത്തരം പറയാന്‍ പേടിയുമുണ്ട് ആയതിനാല്‍ ഈ ചര്‍ച്ച കൊഴുക്കട്ടെ എന്നാശംസിക്കുന്നു.

::സിയ↔Ziya said...

ജാതികളും ഉപജാതികളും...
ആര്യപ്രതാപത്തിന്റെ ബാക്കിപത്രം.
ഭാരതത്തിന്റെ ദുരന്തമാണത്.

Satheesh :: സതീഷ് said...

കിരണ്‍, കാലിക പ്രസക്തമായ ഒരു പോസ്റ്റു കൂടി. പക്ഷേ ചര്‍ച്ച എവിടെയെത്തുംന്ന് കണ്ടറിയണം ! :)
പൗലോസിന്റെ സംശയങ്ങള്‍ തികച്ചും ന്യായം. അതിന്‍ പരമേശ്വരന്‍ നല്‍കിയത് മറുപടി എന്ന കാറ്റഗറിയില്‍ പെടുത്താന്‍ പറ്റുന്നതല്ല. ഒരു നാലാംകിട പുലമ്പാണ്‍ പരമേശ്വരന്റേത്. ജാതി പറഞ്ഞ് ആനുകൂല്യം വാങ്ങുന്നത് ശരിയും ബാക്കിയൊക്കെ തെറ്റുമാവുന്നതെങ്ങിനെ? ഇത് കാണിക്കുന്നത് ഒരു തികഞ്ഞ inferioriy complex അല്ലേ?
സംവരണത്തെ പറ്റി പറയുമ്പോള്‍ ഈയിടെ സുപ്രീം കോടതിയുടെ ഒരു സംശയമാണെനിക്കും-60 കൊല്ലമായിട്ടും ഇന്നേവരെ ഈ സംവരണപ്പട്ടികയിലെ ജാതികളുടെ എണ്ണം കൂടുന്നതല്ലാതെ ഒന്നും കുറയുന്നില്ലല്ലോ..അതിനര്‍ത്ഥം ഈ സംവരണത്തിനെന്തോ തകരാറ് ഉണ്ടെന്നല്ലേ?
ഓടോ: പണ്ട് നാട്ടില്‍ ഒരു ഗോപാലന്‍ ഉണ്ടായിരുന്നു, എല്ലാരും അങ്ങോരെ ‘പെലയന്‍ ഗോപാലാ’ന്ന് വിളിച്ചു. ഒരു വെളിപാട് തോന്നിയ നേരത്ത് ഗോപാലേട്ടന്‍ പോയി കേസ് കൊടുത്തു-കേസ് ജയിച്ചു! പിന്നെയങ്ങോട്ട് നാ‍ട്ടുകാര്‍ ഗോപാലേട്ടനെ ‘നമ്പൂരി ഗോപാലാ’ന്ന് വിളിക്കാന്‍ തുടങ്ങി.എന്തു ചെയ്യും?!:)

ബാജി ഓടംവേലി said...

എന്റെ പേരിനോട് എനിക്ക് പുച്ഛ്മാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ?

Glocalindia said...

എനിക്ക് എന്റെ പേരിനോട് എങ്ങനെ പുച്ഛം തോന്നി, അത് എന്റെ കുറ്റമാണോ ബാജി?

കിരണ്‍ തോമസ് തോമ്പില്‍ said...

ശരീക്കും സംവരണം ലഭീകുന്നവരേപ്പറ്റി സംവരണം ലഭിക്കാത്തവര്‍ക്കുള്ള ചിന്താഗതിയില്‍ നിന്നാണ് ഇത്തരം വാദങ്ങള്‍ വരുന്നത് എന്നതാണ് സത്യം. മാത്രവുമല്ല ഇന്ന് സംവരണം ലഭിക്കുന്നവര്‍ ഒരുകാലത്ത് ഇന്ന് സംവരണം ലഭിക്കാത്തവരേക്കാല്‍ എല്ലാ അര്‍ത്ഥത്തിലും താഴേത്തട്ടില്‍ ഉള്ളവരോ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ വിഭാഗം എന്തോ കൊള്ളരുതത്തവര്‍ ആണ് എന്നോ അല്ലെങ്കില്‍ അനര്‍ഹമായി ന്തങ്ങളുടേ സ്ഥാനം കൈയടക്കാന്‍ വന്നവരോ ആണ് എന്ന ചിന്ത എല്ലാവരിലും ഉണ്ട്.
ഈ പോസ്റ്റില്‍ കമന്റിയവരില്‍ മിക്കവരും പൗലോസിന്റെ ചിന്താഗതിക്കാരാണ്‌ എന്ന് ദു:ഖത്തോടെയാണ്‌ ഞാന്‍ ഉള്‍ക്കൊണ്ടത്‌. ഇവര്‍ പൊതുവേ പുലര്‍ത്തുന്ന പൊതു വീക്ഷണം ഇതാണ്‌. സംവരണം എന്നത്‌ അനര്‍ഹമായ ഒന്നാണ്‌ അതുകൊണ്ട്‌ തന്നെ അത്‌ നേടുന്നവരുടേ ജാതി ചോദിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌. കാരണം അവര്‍ ആ ജാതിയുടെ പേരില്‍ ആണല്ലോ ആനുകൂല്യം നേടുന്നത്‌. അതുകൊണ്ട്‌ തന്നെ അവന്‍ ഏട ചോവോനേ ഏടാ പെലയാ എന്നിങ്ങനെയുള്ള പരിഹാസത്തിന്‌ അര്‍ഹനാണ്‌. എല്ലെങ്കില്‍ താന്‍ താഴ്‌ന്നവനാണ്‌ എന്ന് പറഞ്ഞ്‌ സംവരണം നേടുന്നവന്‍ എന്തിന്‌ അത്‌ കുറച്ചിലായിക്കാണണം എന്ന മനോഭാവം. പക്ഷേ ഇവിടേ നാം ഒന്നോര്‍ക്കണം ഒരു സമൂഹത്തില്‍ കുറഞ്ഞവനായി ജീവിക്കുമ്പോഴെ നാം ആ അവസ്ഥ അറിയൂ. ഒരുകാലത്ത്‌ അയിത്തം കല്‍പിച്ച്‌ നമ്മള്‍ മുന്നോക്കക്കാര്‍ എന്ന് പറയുന്നവര്‍ മാറ്റി നിര്‍ത്തിയ ആള്‍ക്കാരോട്‌ നമ്മള്‍ ചെയ്യുന്ന തെറ്റു തിരുത്തലാണ്‌ സംവരണം എന്ന് നാം തിരിച്ചറിയണം.

ഇതൊക്കെ പറയുമ്പോള്‍ സംവരണം ഇന്നത്തേ നിലയില്‍ തുടരുന്നത്‌ ശരിയാണോ എന്ന ചിന്തയും നല്ലതാണ്‌. ഇന്ന് സംഭവിക്കുന്നതില്‍ പലതും തെറ്റു തന്നേ.സുനീഷ്‌ പറഞ്ഞത്‌ പോലെ 60 വര്‍ഷമായി സംവരണം നല്‍കിയിട്ടും എന്തേ ഒന്നും ആയില്ലെ എന്ന ചോദ്യം. സത്യത്തില്‍ ഒന്നും ആയില്ല . എന്തുകൊണ്ട്‌. സംവരാണ ആനുകൂല്യം കിട്ടി സമ്പന്നരായവരുടെ പിന്‍ തലമുറകള്‍ തന്നെ സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു. അവരില്‍ നിന്നും സംവരണം എടുത്തു കളയാന്‍ കഴിയുന്നില്ല. സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ള ക്രീമിലെയര്‍ സംവിധാനം നടപ്പിലാക്കി ഇത്‌ അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലഭ്യമാക്കാണം. അതോടൊപ്പം സംവരണം കിട്ടി വളര്‍ന്നു വന്ന ഈ സമുദായക്കരനേ മറ്റേ കണ്ണോടൂ കൂടിക്കാണുന്ന ആ വികലമായ മനസ്സ്‌ നാം ഉപേക്ഷിക്കുകയും വേണം. മനുഷ്യ ജാതികള്‍ക്ക്‌ ശാസ്ത്രീയമായി ഒരു പ്രത്യേകതയും ഇല്ല എന്ന് തെളിയിക്കപ്പെട്ട ഈ കാലഘട്ടത്തിലെങ്കിലും മനുഷ്യനേ മനുഷ്യനായിക്കാണാന്‍ കഴിയണം.

ബാജി ഇന്ന് സംവരണം നേടുന്ന ഒരു വ്യക്തിയുടെയും (കേരളത്തില്‍ എങ്കിലും) പേരിനൊപ്പം അവന്റെ ജാതിപ്പേര്‍ കാണില്ല. കാരണം അത്‌ ചേര്‍ത്താല്‍ പ്രത്യക്ഷത്തില്‍ത്തന്നെ അവന്‍ മുന്നോക്ക ഭീകരന്മാരുടെ പരിഹാസ പാത്രമാകും. എന്നാല്‍ ഇന്ന് ഉന്നത കുലജാതര്‍ എന്ന് ചിന്തുക്കുന്നവര്‍ തന്റെ ഒഫീഷ്യല്‍ പേരിനൊപ്പം ഇല്ലാത്ത ജാതി വാല്‍ വിസിറ്റിഗ്‌ കാര്‍ഡ്‌ അടിക്കുമ്പോള്‍ ചേര്‍ക്കുന്നു. മറ്റ്‌ ചിലരാകട്ടേ തന്റെ മക്കള്‍ക്ക്‌ സര്‍ നെയിമായും ജാതി പതിച്ചു നല്‍കുന്നു.

വിന്‍സ് said...
This comment has been removed by the author.
കുതിരവട്ടന്‍ :: kuthiravattan said...

ഓരോ വര്‍ഷം കഴിയുമ്പോഴും സംവരണം കുറയുകയല്ലാതെ കൂടി വരികയാണല്ലോ കിരണേ. സംവരണം ഈ സമുദായങ്ങളെ പിന്നോട്ടടിക്കുകയാണോ?

ജാതിയില്ല മതം ഇല്ല എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരാളുടെ ബ്ലോഗില്‍ ഇന്നാളു കണ്ടിരുന്നു ഒരു പ്രയോഗം, “പുലയന്‍ നമ്പൂതിരിയായ പോലെ എന്ന്”. ബ്ലോഗിലെ പുരോഗമനവാദികളുടെ കാര്യങ്ങളൊക്കെ ഇത്രയേ ഉള്ളൂ. ജാതി ചിന്തയുള്ളവന് മേല്‍പ്പോട്ടു നോക്കുമ്പോള്‍ ഒരു ജാള്യവും, താഴോട്ടു നോക്കുമ്പോള്‍ ഒരു പുഛവും ആണ്. അതിനു വേറെ ആരും മാറണ്ട, അവനവന്‍ തന്നെ മാറിയാല്‍ മതി. ആ ഒരു കോമ്പ്ലക്സ് മാറിയാല്‍ ജാതിപ്പേരു വിളിച്ചാല്‍ അപമാനമായിത്തോന്നില്ല, അഭിമാനമായും തോന്നില്ല. അതു മാറ്റാതെ നായരുടെയും നമ്പൂതിരിയുടെയും നെഞ്ചത്തോട്ട് കേറിയിട്ട് യാതൊരു കാര്യവും ഇല്ല താനും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ജാതി ചിന്തയെ പ്രോത്സാഹിപ്പിക്കുന്നത് ഇവിടത്തെ രാഷ്ട്രീയക്കാര്‍ തന്നെയാണ്. ജാതിയെ, മതത്തെ സംവരണം കാണിച്ച് മോഹിപ്പിച്ച് വോട്ട് ബാങ്ക് ആക്കി മാറ്റലാണ് അവരുടെ നയം.അതു കൊണ്ട് ജാതിയെയും മതത്തിനെയും അടിസ്ഥാനമാക്കിയ ഔദ്യോഗിക തരം തിരിവുകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.

കുതിരവട്ടന്‍ :: kuthiravattan said...

ഹരിജനം, മഹാവിഷ്ണുവിന് പ്രിയപ്പെട്ടവര്‍, എന്ന അര്‍ത്ഥമുള്ള വാക്ക് ഒരു രാഷ്ട്രീയ നേതാവിന് അപമാനകരമായിത്തോന്നാന്‍ കാരണം സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിനെ പ്രതിനിധീകരിക്കാന്‍ ആ പേര്‍ ഉപയോഗിച്ചൂ എന്നല്ലേ? പേരു മാറിയാലും ജാതിചിന്ത അതേ പടി നിലനിര്‍ത്തുകയാണ് സംവരണം ചെയ്യുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

കുതിരവട്ട അപ്പോള്‍ നമ്മള്‍ പറഞ്ഞു വരുന്നത് ജാതി ചിന്ത വേണം എന്നു തന്നേയാണോ? താഴ്‌ന്ന ജാതിക്കാരനേ അങ്ങനെ വിളിക്കാന്‍ നമുക്ക് അവകാശമുണ്ട് എന്നാണോ? അത് അവന് ദുരഭിമാനം ആകുന്നത് എന്തിന് എന്നല്ലേ നമ്മള്‍ ചോദിക്കുന്നത്.
നാളേ നമ്മള്‍ വേറോരു രാജ്യത്ത് ചെല്ലുമ്പോള്‍ അവിടേയുള്ള ജനഗ്ങള്‍ നമ്മളേ ബ്ലഡി ഇന്ത്യന്‍സ് എന്ന് നിരന്തരം പരിഹസൈക്കുകയും അവജ്ഞയോട് നോക്കുകയും ചെയ്യുന്നു എന്ന് കരുതുക. എത്രകാലം നിങ്ങള്‍ ഈ അവഗണന ഉള്‍ക്കൊണ്ട് ജീവിക്കും. അതു പോലേയാണ് ഇവിടെ ജാതിചിന്തയും. നല്ല ജാതിയും മോശം ജാത്യും ഉണ്ട്. സംയുക്ത വര്‍മ്മയും ബിജു മോനോനും നവ്യ നായരും മഞ്ജു വാര്യരും ഒക്കെ മഹത്തരമായി കരുതുമ്പോള്‍ മുകേഷ് ഇഴവനും തിലകന്‍ ഇഴവനുമൊന്നും ഒക്കെ ചേര്‍ത്താല്‍ ഇന്ന് ഒളിഞ്ഞിരുന്ന് പരിഹസിക്കുന്നവര്‍ തെളിഞ്ഞിരുന്ന് പരിഹസിക്കും. കോമ്പ്ലക്സ് മാറണം എന്ന് നാം പറയുമ്പോള്‍ മറ്റൊരു അര്‍ത്ഥത്തില്‍ നാം പറഞ്ഞ് വരുന്നത്. ഞാന്‍ ജാതി ചിന്തയോടെയേ നിന്നേക്കാണു നിന്നെ ഞാന്‍ ജാതിപ്പേരുവിളിക്കും വേണമെങ്കില്‍ നീ നിന്റെ ജാതിയില്‍ അഭിമാനിച്ചോ. എന്തായാലും എനിക്ക് നിന്നോട് പുഛമാണ്.

കുതിരവട്ടന്‍ :: kuthiravattan said...

"കുതിരവട്ട അപ്പോള്‍ നമ്മള്‍ പറഞ്ഞു വരുന്നത് ജാതി ചിന്ത വേണം എന്നു തന്നേയാണോ? "

ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ. മൂന്നു കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്.

1.ഓരോ വര്‍ഷം കഴിയുമ്പോഴും സംവരണം കുറയുകയല്ലാതെ കൂടി വരികയാണല്ലോ കിരണേ. സംവരണം ഈ സമുദായങ്ങളെ പിന്നോട്ടടിക്കുകയാണോ?

2.ഹരിജനം, മഹാവിഷ്ണുവിന് പ്രിയപ്പെട്ടവര്‍, എന്ന അര്‍ത്ഥമുള്ള വാക്ക് ഒരു രാഷ്ട്രീയ നേതാവിന് അപമാനകരമായിത്തോന്നാന്‍ കാരണം സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിനെ പ്രതിനിധീകരിക്കാന്‍ ആ പേര്‍ ഉപയോഗിച്ചൂ എന്നല്ലേ? പേരു മാറിയാലും ജാതിചിന്ത അതേ പടി നിലനിര്‍ത്തുകയാണ് സംവരണം ചെയ്യുന്നത്.

3. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ജാതി ചിന്തയെ പ്രോത്സാഹിപ്പിക്കുന്നത് ഇവിടത്തെ രാഷ്ട്രീയക്കാര്‍ തന്നെയാണ്. ജാതിയെ, മതത്തെ സംവരണം കാണിച്ച് മോഹിപ്പിച്ച് വോട്ട് ബാങ്ക് ആക്കി മാറ്റലാണ് അവരുടെ നയം.അതു കൊണ്ട് ജാതിയെയും മതത്തിനെയും അടിസ്ഥാനമാക്കിയ ഔദ്യോഗിക തരം തിരിവുകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.

ഇതില്‍ ഏതു വായിച്ചപ്പോഴാണ് താങ്കള്‍ക്ക് ജാതി ചിന്ത വേണം എന്ന ധ്വനി തോന്നിയത്?

Rajeeve Chelanat said...

ജാതി സ്പിരിറ്റ് തലക്കടിച്ചവരുടെ കമന്റുകള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലല്ലോ. മെറിറ്റ് എന്ന സാധനം ഉണ്ടാവുന്ന മിനിമം സാമൂഹ്യ യാഥാര്‍ത്ഥ്യത്തെപ്പോലും മനസ്സിലാക്കിയിട്ടില്ല പൊന്നമ്പലമെന്ന് വ്യക്തം. കാണുന്നതൊന്നുമല്ല ശരിയായ കാഴ്ച്ച എന്ന് പൊന്നമ്പലം അടുത്ത കാലത്തൊന്നും തിരിച്ചറിയുമെന്ന് തോന്നുന്നില്ല.

കിരണിന്റെ വാദമുഖങ്ങളില്‍ അവസാനത്തേത് :(ജാതിയെയും മതത്തിനെയും അടിസ്ഥാനമാക്കിയ ഔദ്യോഗിക തരം തിരിവുകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്) സംവരണം വേണ്ട എന്നാണോ അര്‍ഥമാക്കുന്നത്? എങ്കില്‍ കഥ മുഴുവന്‍ വായിച്ച് സീതയാരെന്നു ചോദിക്കുന്നതുപോലെയാകും അത്.

ഇത്രനാളത്തെയും സംവരണംകൊണ്ട് വിചാരിച്ച ഗുണം ആ വിഭാഗങ്ങള്‍ക്കു കിട്ടിയിട്ടില്ലെങ്കില്‍, അതിന്റെ കാരണം, സര്‍ക്കാരിന്റെയും, അതിലെ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ നിലപാടുകളാണ്. സൈനിക-കേന്ദ്രസര്‍ക്കാര്‍ തസ്തികകള്‍, സര്‍വ്വകലാശാലകള്‍, എന്നിങ്ങനെ, ഒട്ടുമിക്ക തലങ്ങളിലും, നിയമപ്രകാരമുള്ള സംവരണം ഉണ്ടായിട്ടുപോലും, അവ വേണ്ടുംവണ്ണം, ആ വിഭാഗങ്ങളിലേക്കല്ല പോകുന്നത് എന്ന് ഈ രാജ്യത്തിലെ പരമോന്നത കോടതിവരെ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സംഘങ്ങളുടെ പല പഠനങ്ങളും ഇത് ശരിവെക്കുന്നുമുണ്ട്.

സാമ്പത്തിക സംവരണം ഒരു പരിധിവരെ ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, കാലാകാലങ്ങളായി സാ‍മൂഹ്യമായി പിന്നോക്കാവസ്ഥയിലായിരുന്ന ചില സമുദായങ്ങള്‍ക്ക്, ഉയര്‍ന്നുവരാന്‍ ജാതി സംവരണംതന്നെയാണ് സഹായകമാവുക.

ഇനി, ജാതി സംവരണവും, ജാതിപരമായ വിവേചനവും രണ്ടും രണ്ടാണെന്ന തിരിച്ചറിവും നിര്‍ണ്ണായകമാണ്. ചില ജാതിപ്പേരുകള്‍ ആദരസൂചകമായും, ചിലത്, അധിക്ഷേപിക്കാനുമായി ഉപയോഗിക്കുന്ന ഭാഷാപ്രയോഗത്തിന്റെ പ്രശ്നമാണ് ഇത്. അതല്ലാതെ, ജാതിയുടെ പേരില്‍ ആനുകൂല്യം വാങ്ങുന്നവനെ ജാതിപ്പേരുവിളിക്കുന്നത് ന്യായം എന്നൊക്കെ മട്ടിലുള്ള വിവരദോഷങ്ങള്‍ക്കു പറ്റിയ മരുന്ന് മാരീചന്‍ പറഞ്ഞതുതന്നെയാണെന്നാണ് എന്റെയും പക്ഷം.

ചിത്രകാരന്‍chithrakaran said...

ഇവിടെ കമന്റിട്ട പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ലെന്നത് ഖേദകരമാണ്.
മലയാളിയുടെ വിഢിത്തത്തിന്റെയും, പൊങ്ങച്ചത്തിന്റേയും, മൂല്യച്യുതിയുടേയും ചരിത്രമാണ് ജാതിപ്പേരിനകത്തുള്ളത്.
ആ ചരിത്രമറിയാതെ പണത്തിന്റേയും പ്രതാപത്തിന്റേയും ചിഹ്നമാണതെന്നു തെറ്റിദ്ധരിച്ചവര്‍ ജാതിപ്പേര്‍ നല്ലതാണെന്നു കരുതും.

പിന്നെ.. സംവരണം.
ജനസഖ്യാനുപാതികമായിപ്പോലും ലഭിക്കാത്ത അവസരങ്ങളുടെ വിഹിതം നേരിയതോതിലെങ്കിലും ആ അവശ വിഭാഗങ്ങള്‍ക്കു ലഭിക്കുന്നതിനും നാം അസൂയപ്പെടുന്നതും അസിഹിഷ്ണുത കാണിക്കുന്നതും പൊറുക്കപ്പെടാത്ത തെറ്റാണെന്ന് അറിയാനുള്ള വിവേചന ശേഷി ഇല്ലാത്തതുകോണ്ടുള്ള കുഴപ്പമാകാം.

പൊതുവെ ബുദ്ധിമാന്മാരായവരൊന്നും സംവരണത്തെപ്പറ്റി ആശങ്കപ്പെടാറില്ല. കാരണം അവസരങ്ങള്‍ ഇന്ന് അത്രക്കധികമാണ്.
എന്നാല്‍ സ്വന്തം കഴിവു കുറവിന്റെ വൈകല്യം അനുഭവിച്ച് അസംതൃപ്തമായ ലാവണങ്ങളില്‍ കഴിഞ്ഞുകൂടേണ്ടിവരുന്നവര്‍ സ്വന്തം ജാതിവാലിന്റെ ഓര്‍മ്മയെ താലോലിച്ച് മറ്റുള്ളവരേക്കാള്‍ മികച്ചവനാണ് താനെന്ന് സ്വയം സമാധാനിക്കാന്‍ നടത്തുന്ന ശ്രമമാണ് ജാതിപ്പേരുവിളിച്ചുള്ള പരിഹാസം.

തിരിച്ച് ഒരു അടി പൊട്ടുകയോ, പ്രമാണിയുടെ ജാതിമഹാത്മ്യത്തിന്റെ പിന്നിലെ വേശ്യവൃത്തിയുടെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രം വിളിച്ചുപറയുകയോ ചെയ്താല്‍ പ്രശ്നം തീരുന്നതാണ്.

ടി.പരമേശ്വരന്റെ കത്തില്‍ പറഞ്ഞതുപോലെ കേരളത്തിലെ മുസ്ലീങ്ങളും,ക്രിസ്ത്യാനികളും പട്ടികജാതിയില്‍ നിന്നും മതം മാറ്റത്തിലൂടെ രക്ഷപ്പെട്ടവര്‍തന്നെയാണ്. അപൂര്‍വ്വമായി കുറച്ചു വിശ്വകര്‍മ്മജരോ,നാടാര്‍മാരോ,മുക്കുവരോ,ഈഴവരോ ചേര്‍ന്നിരിക്കാമെന്നേയുള്ളു. പക്ഷേ ഇപ്പോള്‍ സാംബത്തിക പത്രാസിന്റെ ലെവലില്‍ നായരിലേക്കോ നംബൂതിരിയിലേക്കോ ചാരി നില്‍ക്കാനുള്ള തോന്നലുണ്ടാകാമെന്നുമാത്രം.സ്വന്തം അച്ഛനെ തള്ളിപ്പറയുന്ന ഒരു തോന്നല്‍ മാത്രം !!!

മതം മാറിയാലും സംവരണം നല്‍കുകതന്നെ വേണം എന്നും അഭിപ്രായപ്പെടട്ടെ.

മുക്കുവന്‍ said...

സംവരണം വേണം എന്നാണു എന്റെ അഭിപ്രായം. അതുകൊണ്ട് സംവരണം കിട്ടിയവരെ വിളിച്ച് കളിയാക്കുന്നതിനോട് യൊജിക്കാന്‍ കഴിയില്ല.

പക്ഷേ, ഇന്നത്തെ സംവരണം രീതി ഒന്ന് മാറ്റേണ്ടിയിരിക്കുന്നു. ഇന്ന് സംവരണം കിട്ടുന്നത്, ആ കറ്റഗറിയിലുള്ള ഉന്നതര്‍ക്കാണു.ഇപ്പോള്‍ എസ്.ടി യായ കളക്ടറുടെ മകനും, പുഞ്ജപാടത്തെ പറയനും ഒരേ കാറ്റഗറിയിലാണു.അത് നിര്‍ത്തലാക്കുക.

അതായത്, എനിക്ക് സംവരണം കിട്ടിയാല്‍ പിന്നെയുള്ള എന്റെ തലമുറക്കു സംവരണമില്ല... ഇങ്ങനെയായാല്‍, രണ്ട് ജെനരേഷന്‍ കഴിയുബോള്‍ എല്ലാവരും ഒരുപോലെയാവും.

rajesh said...

പിന്നോക്ക വിഭാഗം" എന്നു പറയുന്നത്‌ ഒരു vote bank ആണ്‌ അതുകൊണ്ടാണല്ലോ ഇത്രയും വര്‍ഷം ആയിട്ടും അവരെ പൊങ്ങി വരാന്‍ സമ്മതിക്കാതെ "അവര്‍ക്കു വേണ്ടി " നിത്യവും പോരാടി നല്ല നിലയില്‍ എത്തുന്ന ഒരു കൂട്ടം രാഷ്ട്രീയ കോമരങ്ങള്‍ നമ്മുടെ നാട്ടില്‍ വേരു പിടിച്ച്‌ നില്‍കുന്നത്‌.

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്‌ ധാരാളം "പിന്നോക്ക " വര്‍ഗ്ഗക്കാര്‍ ഉണ്ടായിരുന്നു എന്നും അവര്‍ക്ക്‌ "മുന്നേറുവാന്‍ "അവസരങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ്‌ എല്ലാവരും കൂടിച്ചേര്‍ന്ന് reservation കൊണ്ടുവന്നെത്‌ എന്നുമാണ്‌ നമ്മള്‍ വായിച്ചറിഞ്ഞിരിക്കുന്നത്‌. നല്ല ആശയം പക്ഷേ തെറ്റുപറ്റിയത്‌ അതിനു ശേഷമാണ്‌. എവിടം വരെ പൊക്കണം എന്നാരും ഉറപ്പിച്ചു പറഞ്ഞില്ല അല്ലെങ്കില്‍ ഏത്‌level കഴിഞ്ഞാല്‍ ഈ പൊക്കല്‍ നിര്‍ത്തണം എന്ന് പറയാന്‍ ആര്‍ക്കും ചങ്കൂറ്റം ഇല്ലായിരുന്നു.

തനിക്ക്‌ കിട്ടിയ സവരണം മൂലം ഒരാള്‍ നല്ല നിലയില്‍ എത്തിക്കഴിഞ്ഞാല്‍ അയാളുടെ സംവരണത്തിന്റെ അര്‍ഹത അവസാനിക്കും എന്നുള്ള ഒരു വാചകം എഴുതി വയ്ക്കാനുള്ള ദീര്‍ഘ വീക്ഷണമോ ചങ്കൂറ്റമോ അന്ന് ആര്‍ക്കും ഇല്ലാതിരുന്നത്‌ കാരണമാണല്ലോ ഇന്ന് ഒരേ കുടുംബത്തിലെ തന്നെ അപ്പന്‍, മകന്‍, മകന്റെ മകന്‍ എന്നിങ്ങനെ എല്ലാവരും സുഖമായി കയറിപ്പോകുന്നത്‌ കണ്ട്‌ യഥാര്‍ത്തത്തില്‍ സംവരണം കിട്ടേണ്ട "പിന്നോക്കക്കാരന്‍" അന്തം വിട്ട്‌ നില്‍ക്കുന്നതും പിന്നോക്കം ആയിത്തന്നെ തുടരുന്നതും? അവനെ പിന്നോക്കം ആയി നിര്‍ത്തിയാലല്ലേ ഓരോ തവണ election വരുമ്പോഴും അവനേ ചൂണ്ടിക്കാണിച്ച്‌ "മുന്നോക്കം" വാഗ്ദാനം ചെയ്യാനും അങ്ങനെ അടുത്ത്‌ 5 വര്‍ഷത്തേക്ക്‌ സുഭിക്ഷമായി കഴിയാനും പറ്റുകയുള്ളൂ?

(ഇതെന്റെ സംവരണം എന്ന പോസ്റ്റില്‍ നിന്നുള്ളതാണ്‌ കുറേ നല്ല discussions നടന്നതാണ്‌ കുറേ മാസങ്ങള്‍ക്ക്‌ മുന്‍പ്‌
) http://samvaranam.blogspot.com/

പൊന്നമ്പലം said...

രാജീവ്ജി നേ കഹാ:
"ജാതി സ്പിരിറ്റ് തലക്കടിച്ചവരുടെ കമന്റുകള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലല്ലോ. മെറിറ്റ് എന്ന സാധനം ഉണ്ടാവുന്ന മിനിമം സാമൂഹ്യ യാഥാര്‍ത്ഥ്യത്തെപ്പോലും മനസ്സിലാക്കിയിട്ടില്ല പൊന്നമ്പലമെന്ന് വ്യക്തം. കാണുന്നതൊന്നുമല്ല ശരിയായ കാഴ്ച്ച എന്ന് പൊന്നമ്പലം അടുത്ത കാലത്തൊന്നും തിരിച്ചറിയുമെന്ന് തോന്നുന്നില്ല."

ചുമ്മാ കലിപ്പിക്കാതെ അണ്ണാ... മെറിറ്റ് തന്നെയാണ് എല്ലാത്തിനും അടിസ്ഥാനമാകേണ്ടത്. അല്ലാതെ ജാതിയോ മതമോ ഒന്നുമല്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു, എന്തര് തന്ന പറഞ്ഞാലും അതിനൊരു മാറ്റവുമില്ല.

“മെറിറ്റ് എന്ന സാധനം ഉണ്ടാവുന്ന മിനിമം സാമൂഹ്യ യാഥാര്‍ത്ഥ്യത്തെപ്പോലും മനസ്സിലാക്കിയിട്ടില്ല പൊന്നമ്പലമെന്ന് വ്യക്തം. കാണുന്നതൊന്നുമല്ല ശരിയായ കാഴ്ച്ച“

ഇങ്ങനെ ആര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ ഒരു വരിയെഴുതി വച്ചിട്ട്, മറുപടി പറയേണ്ട കാര്യമില്ല എന്ന് പറഞ്ഞ് സ്കൂട്ടാവാതെ. ആ പറഞ്ഞതിന്റെ അര്‍ത്ഥം എന്തരെന്ന് പറയണ്ണാ (ഐ മീന്‍ പറയൂ അണ്ണാ)... കാണുന്നതൊന്നുമല്ലേ കാഴ്ച? പിന്നെ കാണാത്തതാണോ കാഴ്ച? എനിക്കു മനസ്സിലായില്ല! മെറിറ്റ് കൊണ്ട് എവിടെയാണ് കുഴപ്പം വരുന്നത് എന്ന് പറയാമോ? അതില്‍ കുഴപ്പമുണ്ടെങ്കിലല്ലേ ജാതിയുടെ ആവശ്യമുള്ളൂ? പത്താം ക്ലാസ് വരെ ജാതിയും മതവും നോക്കി അല്ലല്ലോ പഠിപ്പിക്കുന്നത്. എല്ലാര്‍ക്കും തുല്യ സാധ്യതകള്‍ അല്ലേ? (ശരിക്ക് പറഞ്ഞാല്‍ SC/ST-കാര്‍ക്ക് ലം‌പ്സം ഗ്രാന്‍ഡ് എങ്കിലും ഉണ്ട്. മറ്റുള്ളവര്‍ക്ക് അതും ഇല്ല. ) എന്നിട്ടും പത്താം ക്ലാസ്/+2 കഴിഞ്ഞാല്‍ ജാതി അടിസ്ഥാനത്തില്‍ ഒരു ബൈപ്പാസ് ഇട്ടു കൊടുക്കും. ഒന്നും പഠിക്കാത്തവന്, ഒന്നും പഠിക്കാതിരിക്കാന്‍, മുന്തിയ കോളജുകളില്‍ അഡ്മിഷന്‍. പഠിക്കുന്നവന്, കാശ് കൊടുത്ത് വേണമെങ്കില്‍ പഠിയെടേയ് എന്ന് കുറേ കോളജുകള്‍. ഇനി, ആ കോളജുകളില്‍ ഫീസടക്കാന്‍, വീടും പുരയിടവും വിറ്റ് പഠിച്ചാല്‍ ഒരു ഡിഗ്രിയും എടുത്ത് സര്‍ക്കാര്‍ സര്‍‌വ്വീസിനു നോക്കിയാല്‍, ഫസ്റ്റ് ക്ലാസുള്ളവന്‍ പ്യൂണ്‍ ആവും, സെക്കന്റ് ക്ലാസ് ഉള്ളവന്‍ ക്ലാര്‍ക്ക് ആവും, ജസ്റ്റ് പാസായവന്‍ ഹെഡ് ആവും. ഇതാണോ അണ്ണാ സം‌വരണം. ഇത് സം‌വരണം അല്ല സം(some) എനിക്കും വരണം ആണ്!

ചുമ്മാ ഒരു 2 രൂപ കിട്ടിയാന്‍ വേണ്ടെന്ന് വെക്കുമോ അണ്ണാ? അതിനു സ്ക്രാച്ച് കാര്‍ഡ് ഉരക്കാനും തയ്യാര്‍!!!

രാജീവ് ചേലനാട്ട് said...

പൊന്നമ്പലം,

കിരണിന്റെ പോസ്റ്റില്‍ താങ്കള്‍ എഴുതിയ കമന്റിനു ഞാന്‍ മറുപടി പറഞ്ഞത് തെറ്റാണ്. പല തവണ ഈ അബദ്ധം എനിക്കു പറ്റുന്നുമുണ്ട്. ഓരോ തവണയും വിചാരിക്കും. അരുതരുതെന്ന്. സാധിക്കുന്നില്ല.

മെറിറ്റ് എന്ന സാധനം ഉണ്ടാകുന്നതിന്റെ പശ്ചാത്തലം പഠിക്കുന്നത് നന്നായിരിക്കും. സാമ്പത്തികമായും, സാമൂഹ്യമായും മേലേക്കിടയിലുള്ള കുടുംബത്തില്‍നിന്ന് വരുന്ന കുട്ടികളിലാണ് ഈ സാധനം പൊതുവെ കണ്ടുവരുന്നത്. അപൂര്‍വ്വം അവസരങ്ങളില്‍ അങ്ങിനെയല്ലെന്നും വരാം.

കാലാകാലങ്ങളായി സാമൂഹ്യപരവും, അതുകൊണ്ടുതന്നെ സാമ്പത്തികപരവുമായ അധസ്ഥിതിയില്‍ കഴിയുന്ന വിഭാഗങ്ങളെ പൊതുനിലവാരത്തിലേക്കെത്തിക്കാനാണ് സംവരണം ലക്ഷ്യമാക്കുന്നത്. ഇത്രകാലവും തുടര്‍ന്നുപോരുന്ന സംവരണനയം, ഭരണവര്‍ഗ്ഗങ്ങളുടെ പ്രത്യക്ഷമായ വര്‍ഗ്ഗബോധത്തിന്റെ ഫലമായി, താഴേക്കിടയിലേക്കെത്തിയിട്ടില്ല. സാമ്പത്തിക സംവരണത്തെ പാടെ എഴുതിത്തള്ളണമെന്നും ഞാന്‍ വാദിച്ചിട്ടില്ല. എങ്കിലു, ഇന്നത്തെ സാഹചര്യത്തില്‍ ജാതി സംവരണത്തിന് പ്രസക്തിയുണ്ട് എന്നുമാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ മറ്റൊരു കാര്യം, കേരളത്തിലെ സ്ഥിതിവെച്ച്, കാര്യം കാണാന്‍ ശ്രമിക്കുന്നതിലെ അശാസ്ത്രീയതയാണ്‍്. ജാതിയും, അതിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ ചൂഷണവും, നമ്മള്‍ കേരളീയര്‍ക്ക് സങ്കല്‍പ്പിക്കാന്‍ ആവുന്നതിലും അധികമാണ് പൊന്നമ്പലം.

എല്ലാ കാര്യങ്ങളും വിശദമായി പറയാനൊന്നും, കമന്റുകളില്‍ സാധിക്കില്ല. അതിനുള്ള സമയവും, സാവകാശവുമില്ല.

വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍, വിവിധ സമുദായങ്ങള്‍ക്ക് എത്രമാത്രം പ്രാതിനിധ്യം കിട്ടിയിട്ടുണ്ടെന്ന് (ദേശീയ തലത്തിലും, സംസ്ഥാനതലത്തിലും) ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നോക്കുമല്ലോ.

പൊന്നമ്പലം said...

കിരണ്‍‌ജിയോട് ഞാന്‍ ആദ്യമേ മാപ്പ് പറയട്ടെ, ഇവിടം ഒരു ചാറ്റ് റൂം പോലെ ആക്കുന്നതിന്. ഈ ഒoരു കമന്റും കൂടി സഹിക്കൂ...

രാജീവ് ഭായ്,

ഞാന്‍ വെറും ഒരു വാദത്തിനു വേണ്ടി പറഞ്ഞതല്ല. സംവരണം അല്ല കിരണിന്റെ ബ്ലോഗിലെ വിഷയം. ഞാനും അല്പം വഴി വിട്ടതില്‍ ഖേദിക്കുന്നു. ഈ കമന്റ് കൂടി ആ തെറ്റിയ വഴിയേ എറിയുന്നു! :)

“മെറിറ്റ് എന്ന സാധനം ഉണ്ടാകുന്നതിന്റെ പശ്ചാത്തലം പഠിക്കുന്നത് നന്നായിരിക്കും. സാമ്പത്തികമായും, സാമൂഹ്യമായും മേലേക്കിടയിലുള്ള കുടുംബത്തില്‍നിന്ന് വരുന്ന കുട്ടികളിലാണ് ഈ സാധനം പൊതുവെ കണ്ടുവരുന്നത്. അപൂര്‍വ്വം അവസരങ്ങളില്‍ അങ്ങിനെയല്ലെന്നും വരാം.“

ഈ ഒരു സ്റ്റേറ്റ്മെന്റ് തന്നെ തെറ്റാണ് എന്ന് ഞാന്‍ പറയും. കാരണം, മോഡല്‍ സ്കൂളിലെ 12 ക്ലാസ് കൊമേഴ്സ് ക്ലാസില്‍ 51 വിദ്യാര്‍ത്ഥികളേയും പഠിപ്പിച്ചിരുന്നത് കരടി മാത്തന്‍ എന്ന അപരനാമധേയത്തിനുടമയായ ക്രിസ്റ്റല്‍ ജോണ്‍ സാര്‍ ആണ്. പലരും ആ ദേഹത്തിന്റെ പഠിപ്പീര് മനസ്സിലാവാതെ ട്യൂഷനും പോകുന്നുണ്ടാരുന്നു. പൊന്നമ്പലം, ഈശ്വര്‍, രാജേഷ് എന്ന മൂന്ന് പേര്‍ക്ക് ട്യൂഷന്‍ ഒന്നും ഇല്ലാരുന്നു (സാമ്പത്തികം തന്നെ കാരണം). ഇതില്‍ പൊന്നമ്പലം സവര്‍ണ്ണനും, ഈശ്വറും രാജേഷും സംവരണരും ആയിരുന്നു. ഈ 51 പേരില്‍, ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമേ നൂറില്‍ 90 മാര്‍ക്കിനു മേല്‍ വാങ്ങിയിരുന്നുള്ളൂ. പിന്നെ 10 ഓളം പേര്‍ മാത്രമേ 60-നു മേല്‍ വാങ്ങിയിരുന്നുള്ളൂ. 30 കൂടുതല്‍ പേര്‍ ആ പേപ്പറില്‍ തോറ്റും പോകും. 40% വിദ്യാര്‍ത്ഥികള്‍ എസ് സി എസ് റ്റി വിഭാഗക്കാര്‍, 30% ഓ ബി സി. ബാക്കി സവര്‍ണ്ണേഴ്സ്. ഇങ്ങനെ ഒരു ക്ലാസ് സങ്കല്‍പ്പിച്ചു നോക്കൂ. ആ 51-ല്‍ ഗവണ്മന്റ് കോളജുകളില്‍ സീറ്റ് കിട്ടാത്തത് 5 പേര്‍ക്ക്- പൊന്നമ്പലം, സ്വാമിനാഥന്‍, ഗണേഷ് അയ്യര്‍, രാജേഷ്, ഈശ്വര്‍. കോളജ് അഡ്മിഷനു പോകാത്തവര്‍ 12 പേര്‍. മേല്‍പ്പറഞ്ഞ അഞ്ച് പേര്‍ക്കും 70 മുതല്‍ 90 വരെ ശതമാനം മാര്‍ക്ക് ഉണ്ടായിരുന്നു.

പരാപരാ ജയിച്ചവരൊക്കെ മാര്‍ ഇവാനിയോസിലും, എം ജിയിലും എസ് എഫ് ഐയും ഏ ബി വിപിയും കളിച്ചു നടന്നു. ആ കൂട്ടത്തില്‍ എന്റെ അറിവില്‍ ഒരു 10-12 പേര്‍ മാത്രമേ നന്നായി പഠിച്ച് നല്ല ഉദ്യോഗത്തില്‍ ഉള്ളൂ. ബാക്കിയുള്ളവര്‍ (മിക്കതും ഡ്രോപ്പൌട്ട്‌സ് ആണ്) ഇന്നും ഒരു +2കാരന്‍ ചെയ്യേണ്ട ജോലിയാണ് ചെയ്യുന്നത്. നഷ്ടം ആര്‍ക്ക്? നാടിനും, ഞങ്ങള്‍ മെറിറ്റുകാര്‍ക്കും. ഞങ്ങള്‍ 5 പേരും പിന്നീട് ഫോര്‍മല്‍ എജൂക്കേഷന്‍ തുടര്‍ന്നില്ല. ഒരു ചെറിയ ജോലി തട്ടിക്കൂട്ടി, കുടുമ്പം പുലര്‍ത്തിക്കൊണ്ട് തന്നെയാണ് പഠിച്ചത്. ഇന്നും അത് തുടരുന്നു. ഭാവിയെ കുറിച്ച് യാതൊരു പ്രതീക്ഷയും ഇല്ല. അനുഭവങ്ങള്‍ മാത്രമേ ഉള്ളൂ.

പറഞ്ഞു വന്നത്... രാജീവ്‌ജി പറഞ്ഞത്, ഞങ്ങള്‍ അഞ്ച് പേര്‍ വാങ്ങിയത് മാര്‍ക്കല്ല എന്നാണോ? അതോ ഞങ്ങള്‍ കാശിനു പോക്കില്ലാത്ത കുടുമ്പത്തു ജനിച്ചതാണ് തെറ്റെന്നാണോ? അതോ, സവര്‍ണ്ണന്‍ പഠിക്കണ്ടാ, സംവരണന്‍ പഠിച്ചാല്‍ മതി എന്നാണോ?

ഞാന്‍ ഇത്തരം ഒരു പ്രശ്നത്തെ പറ്റി സംസാരിക്കുന്നത് എന്റെ അനുഭവത്തിനെ അടിസ്ഥാനപ്പെടുത്തി മാത്രമാണ്. ഞാന്‍ എന്ന വ്യക്തി കൂടി അടങ്ങുന്നതാണല്ലോ എന്റെ സമൂഹം. ഇനി അതും അല്ലേ?

സംവരണര്‍ (ആ വാക്ക് എനിക്കങ്ങു ബോധിച്ചു!), ഇന്നും സ്വയം സംവരണനാകാന്‍ തയ്യാറാകുന്നത് തന്നെയാണ് ഏറ്റവും പരിതാപകരം. ‘എനിക്ക് നിന്റെ ഓശ്ശാരം വേണ്ടടാ‘ എന്ന് പറയാന്‍ അവന്‍ മടിക്കുന്നു. ശരിയല്ലേ? അത് പറയാത്ത നാള്‍ വരെ അവന്‍ സംവരണനായി തന്നെ തുടരും.

ഞാന്‍ നിര്‍ത്തി. രാജീവ് ഭായ്, എന്റെ വാചകങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ കാണുക എന്നും, രോഷപ്രകടനമായി കാണരുത് എന്നും അപേക്ഷ.

ഓടോ: എന്നാലും അന്ന് കോളജ് അഡ്മിഷന്‍ കിട്ടിയോന്മാരോട് ഇച്ചിരി മെന്റല്‍ അസൂസ ഇല്ലാതില്ലാട്ടോ!

പൊന്നമ്പലം said...

സോറി അണ്ണാ പിന്നേം സോറി, ലോ ലിതും കൂടെ...

“വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍, വിവിധ സമുദായങ്ങള്‍ക്ക് എത്രമാത്രം പ്രാതിനിധ്യം കിട്ടിയിട്ടുണ്ടെന്ന് (ദേശീയ തലത്തിലും, സംസ്ഥാനതലത്തിലും) ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നോക്കുമല്ലോ.“

അതെന്തിനു നോക്കണം? +2-ല്‍ പഠിക്കൂല്ല, ഡിഗ്രിയും പഠിക്കൂല, പീ ജിയും പഠിക്കൂല, പിന്നെ അവന് എന്തോന്ന് കിട്ടണം? പഠിക്കേണ്ട സമയത്ത് പഠിക്കണം. അല്ലെങ്കില്‍, സ്റ്റാറ്റിസ്റ്റിക്സ് താഴോട്ട് തന്നെ പോകും. അഡ്മിഷന്‍ മാത്രമല്ലേ റിസര്‍വേഷന്‍ ഉള്ളൂ. പഠനം പൊതുവായതല്ലേ?

ഒരു നയം വരണം. കോന്‍ ബനേഗാ ക്രോര്‍പതിയില്‍ കൊടുക്കണ പോലെ. “സംവരണാ, നിനക്ക് ഒരു ലൈഫ്‌ലൈന്‍ ഉണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ നീ അത് ഉപയോഗിച്ചോ“ എന്ന്. ആ ഒരു ലൈഫ് ലൈനില്‍ അവന്‍ കര പറ്റണം. ഇല്ലെങ്കില്‍ സ്കൂട്ട് ആയിക്കോണം. അതല്ലേ അണ്ണാ ശരി?

Anand said...

കിരണ്‍ പലപ്പോഴും ജാതി ചിന്തകളെ തൂത്ത് എറിയുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പുലയ സമുദായത്തിലാണ് ഞാന്‍ ജനിച്ചത്.
സംവരണം എന്ന് ഉന്ത് കിട്ടിയിട്ടും പലപ്പോഴും പല കടമ്പകളും കടക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കേ അറിയൂ. പൊന്നമ്പലം പറഞ്ഞ മാര്‍ക്കിന്റെ കണക്കൊന്നും ഞാന്‍ പറയുന്നില്ല. എന്നിരുന്നാലും സാമൂഹികമായി ഹരിജന്‍ നേരിടൂന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്.
സമൂഹം ഇപ്പോഴും പുലയനേയോ, പറവനേയോ അംഗീകരിക്കാന്‍ പാകത്തിനു വളര്‍ന്നിട്ടില്ല. ഇനി ഒരു പക്ഷേ അടുത്ത തലമുറയോ അതിനടുത്ത തലമുറയോ വരുമ്പോള്‍ മാറിയേക്കാം.

വെറെ ആര് എന്ത് പറയുന്നു എന്നെനിക്കറിയില്ല. പറയാന്‍ ഒരുപാട് എളുപ്പമാണ് ചേട്ടാ. വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളുടെ മക്കളായി വളര്‍ന്ന് ആരും ഗൈഡ് ചെയ്യാനില്ലാതെ ഈ പറയുന്ന “ സംവരണം “ മാത്രം കിട്ടി രക്ഷപെടില്ല ഒരു താഴ്ന്ന ജാതിക്കാരനും. ഭാഗ്യമുള്ളവന്‍ ചിലപ്പോള്‍ രക്ഷപ്പെടൂം അല്ലെങ്കില്‍ 10, 11 12 ഡിഗ്രീ അങ്ങനെ ആരോ തെളിച്ചിട്ട പാതയിലൂടെ പോയി അവസാനം വാര്‍ക്ക പണീക്ക് പോകും. :)

അപ്പോള്‍ എല്ലാം പറഞ്ഞപോലെ. ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാം

ആനന്ദ് സദാശിവന്‍

Anand said...

പൊന്നമ്പലത്തിനോട് ഒരു റിക്വസ്റ്റ് ഉണ്ട്. കംന്റുകളിലെ ഒരു പരിഹാസ സ്വരം ചര്‍ച്ചകളുടെ ഗൌരവത്തെ ബാധിക്കുന്നു എന്ന് തോന്നാറുണ്ട്.

കിരണ്‍ നന്ദി

ചിത്രകാരന്‍chithrakaran said...

ആനന്ദ് സദാശിവന്റെ അനുഭവത്തിന്റെ തീച്ചൂളയില്‍ വെന്ത വാക്കുകള്‍ക്കുമുന്നില്‍ ചിത്രകാരന്‍ നമിക്കുന്നു. നമിക്കുന്നു എന്ന പ്രയോഗം പോലും സവര്‍ണതയുടെ ശബ്ദകോസത്തില്‍നിന്നും കടമെടുത്തതല്ലേ എന്നൊരു ജാള്യതയുണ്ടെങ്കിലും ,ചിത്രകാരന്റെ ആത്മാര്‍ത്ഥതയെ വിശ്വസിക്കുക.
മുകളീലിരുന്നു പരിഹസിച്ചു തുപ്പാന്‍ എളുപ്പമാണ്. താഴെ നിന്ന് മുകളിലേക്ക് ഒന്നു തലയുയര്‍ത്തി നോക്കാന്‍ പോലും നൂറ്റാണ്ടുകളുടെ കാത്തിരിപ്പു വേണം.
ദൈര്യപൂര്‍വ്വം തുറന്നെഴുതു ...ആനന്ദ്. കൂടപ്പിറപ്പുകളോട് താങ്കള്‍ക്കു ബാധ്യതയുണ്ട്.അവരുടെ ആത്മാഭിമാനമൊന്ന് ജ്വലിപ്പിക്കാന്‍ കുറച്ച് വാക്കുകളുടെ ഇന്ധനം നല്‍കാന്‍ താങ്കളെപ്പോലുള്ളവര്‍ക്കേ കഴിയു.
ബൂലോകത്തെ സവര്‍ണ്ണരുടെ ഏറുകോണ്ടതിന്റെ വേദന താങ്കളുടെ ധീരമായ വാക്കുകള്‍ കേട്ടതിനാല്‍ വേദനയല്ലാതായി.താങ്കളുടെ അപമാനത്തിന്റെ ഹൃദയ വേദനക്കുമുന്നില്‍ ചിത്രകാരന്റെ വേദന ഒന്നുമല്ല!!!!

സൂരജ് :: suraj said...

പ്രിയ കിരണ്‍ ജീ,

ഈ പോസ്റ്റ് വളരെ മുന്‍പേ വായിച്ചിരുന്നുവെങ്കിലും ചിത്രകാരന്‍ ശ്രദ്ധയില്‍ കൊണ്ടൂവന്ന ഈ പുതിയ ചര്‍ച്ചയില്‍ മൂര്‍ത്തിയും സപ്തവര്‍ണ്ണങ്ങള്‍ എന്ന ബ്ലോഗറും ഈ പോസ്റ്റിലേക്ക്കുള്ള ലിങ്ക് ഇട്ടപ്പോഴാ‍ണ് ഇതേക്കുറിച്ച് വീണ്ടും ഓര്‍മ്മിക്കാനിടയായത്. ഏതായാലും ഇങ്ങനുള്ള പുരോഗമനാത്മക ചര്‍ച്ചകള്‍ അരാഷ്ട്രീയത പൂണ്ടുവിളയാടുന്ന ബൂലോകത്ത് നടക്കുന്നുണ്ട് എന്നതിലുള്ള സന്തോഷം അറിയിക്കാന്‍ വൈകിയാണെങ്കിലും ഇവിടൊരു കമന്റ്.
:)

sudhakarankp said...

ഇവിടെ കമന്റിയവരെല്ലാം വികാരത്തിന്റ് ഭാഷയിലാണ്.വിചാരം ഇല്ലേഇല്ല.അടിസ്താനപ്രശ്നം -ജാതിയുടെ രാഷ്ട്രീയമാണ്.ഇത് ക്രിത്യമായ് ഉന്നയിച്ചത് അമ്ബേദ്ക്കറാന്.ആദിമ ജനസമൂഹത്തെ അധിനിവേശ സമൂഹം ,പ്രത്യശാസ്ട്രപരവും ,കായികമായും -എങനെ കീഴ്പ്പെടുത്തി എന്ന് സ്റ്റാപിക്കുന്നുണ്ട്‌.ജാതിയെ മറികടക്കാനുള്ള ഏതുപായവും ,ജാതി മറികടക്ക്മം ​.വിപ്ളവകാരികള്‍ പോലും തെന്നിവീഴും .നായനാര്‍ -ഹരിജന്‍കുട്ടപ്പനെന്നു വിളിച്ച്ത്.നിഷ്കളങതയായി കേരള സമൂഹം എഴുതിത്തള്ളി.സം വരണത്തെ തൊഴില്‍ പ്രശ്നം മാത്രമായിചുരുക്കിക്കൂട്ടാനുള്ള ശ്രമം .ദ്ളിത് വിരുധ്ധരാഷ്ട്രീയവും ,ഭരണവര്‍ഗ്ഗ ഗൂഡാലോചനയുമാണ്.
മുഖ്യധാരാ നീതിബോധത്തിനുനിരക്കാത്ത സം വരണ നയം ./വിഷയം .മോരും /മുതിരയും പോലെ അങനെകിടക്കും