Monday, October 15, 2007

അന്ത്യ കൂദാശ വിവാദം

അങ്ങനെ വീണ്ടും കിട്ടി നമുക്കൊരു വിവാദം അതാണ്‌ അന്ത്യകൂദാശ വിവാദം. വിവാദ സൃഷ്ടാവ്‌ സ്‌:പിണറായി ആയതിനാല്‍ ഇത്‌ പിടിച്ചാല്‍ കിട്ടില്ല . മാത്തുക്കുട്ടിച്ചയനും നികേഷും തൊട്ട്‌ കിരണ തോമസ്‌ വരെ എഴുതിക്കളയും ഈ വിവാദത്തെപ്പറ്റി.

ഇനി നമുക്ക്‌ വിവാദ സംഭവങ്ങള്‍ ഒന്ന് പരിശോധിക്കാം.

കഴിഞ്ഞ മാസം എട്ടിന്‌ ന്യൂനപക്ഷ അവകാശ റാലിയില്‍ താമരശ്ശേരി ബിഷപ്പ്‌ നടത്തിയ പ്രസ്താവനെയാണ്‌ ഈ വിവാദത്തിന്‌ ആധാരം. പിറ്റേന്ന് വന്ന മനോരമ വാര്‍ത്തയില്‍ മത്തായി ചാക്കോ സുബോധത്തോടെ അന്ത്യ്‌ കൂദാശ സ്വീകരിച്ചതായി ചിറ്റിലപ്പള്ളി പിതാവ്‌ പറഞ്ഞു എന്നതാണ്‌. മരിക്കുന്നതിന്‌ മുന്‍പ്‌ അന്ത്യകൂദാശ സ്വീകരിച്ച്‌ മത്തായി ചാക്കോയേ പാര്‍ട്ടി സ്ഥലത്ത്‌ അടക്കി സഭയേയും വിശ്വാസികളേയും അപമാനിച്ച പാര്‍ട്ടി നേതൃത്വം മാപ്പ്‌ പറയണമെന്ന് ചിറ്റിലപ്പള്ളി പിതാവ്‌ പറഞ്ഞതായി ഇന്നത്തെ മാതൃഭൂമി പത്രവും സാക്ഷ്യപ്പെടുത്തുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ഏതാണ്ട്‌ ഒരു മാസത്തിന്‌ ശേഷം മത്തായിചാക്കോയുടെ ഒന്നാം ചരമവാര്‍ഷിക വേളയില്‍ പിണറായി ആഞ്ഞടിച്ചത്‌. സ്വബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചു എന്ന് പറഞ്ഞത്‌ പച്ചക്കള്ളമാണ്‌ എന്നും സ്വബോധം നഷ്ടപ്പെടുന്നവര്‍ക്ക്‌ ( രണ്ടെണ്ണം വീശിയിട്ട്‌) അങ്ങനെ പറയാന്‍ കഴിയൂ എന്നും അങ്ങനെ പറയുന്ന ആള്‍ നികൃഷ്ട ജീവിയായി കരുതേണ്ടവരാണ്‌ എന്നുമൊക്കെ സഖാവ്‌ നിലയും വിലയുമൊക്കെ മറന്ന് ആര്‍ത്തട്ടഹസിച്ചപ്പോള്‍ ഇതാവരുന്നു സഭ സിംഹങ്ങളും ന്യൂനപക്ഷ സ്നേഹികളും വിമര്‍ശനങ്ങളുമായി.

ഇനി നമുക്ക്‌ ഇതിനെ ഒന്ന് ഇഴ കീറി പരിശോധിക്കാം.

തിരുവമ്പാടിയില്‍ മത്തായി ചാക്കോയേ കത്തോലിക്കാ സഭ പിന്തുണച്ചിരുന്നു എന്നത്‌ സത്യമാണ്‌. അതുകൊണ്ട്‌ തന്നെ സഭയും ചാക്കോയും തമ്മില്‍ നേരിട്ട്‌ ഒരു വിടവ്‌ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കത്തോലിക്കാ വിശ്വാസം പിന്തുടരുകയും മക്കള്‍ കൂദാശകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിവാഹം പാര്‍ട്ടി രീതിയില്‍ ആയിരുന്നു എങ്കിലും പള്ളിയില്‍ പോയി അദ്ദേഹം വിവാഹം കഴിച്ചിട്ടുണ്ട്‌ എന്ന് ഇന്നലെ ഇന്ത്യാവിഷനില്‍ സംസാരിച്ച അദ്ദേഹത്തിന്‌ അന്ത്യ കൂദാശ നല്‍കി എന്ന് പറയുന്ന അച്ചന്‍ വെളിപ്പെടുത്തുകയുണ്ടായി. പിന്നെ അദ്ദേഹം തന്റെ മരണാസന്ന ദിനങ്ങളില്‍ തന്നെ സന്ദര്‍ശിക്കാന്‍ വന്ന പുരോഹിതര്‍ നടത്തിയ പ്രര്‍ത്ഥനയോട്‌ എതിര്‍പ്പൊന്നും കാട്ടിയിട്ടും ഉണ്ടായിരുന്നില്ല. മാത്രവുമല്ല അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമൊക്കെ വിശ്വാസികള്‍ ആണു താനും. എന്നാല്‍ അദ്ദേഹം മരിച്ചപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ അന്തിമാഭിലാഷ പ്രകാരം അദ്ദേഹത്തെ പാര്‍ട്ടി സ്ഥലത്ത്‌ അടക്കിയത്‌ സഭാ നേതൃത്വത്തിന്‌ ഇഷ്ടപ്പെട്ടില്ല. തിരുവമ്പാടി ഉപതെരെഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ ഇത്‌ ചെറിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഭ ശ്രമിച്ചിരുന്നു. അന്ന സ്വയാശ്രയ പ്രശ്നവും മുരിങ്ങൂര്‍ വിഷയവും ഉയര്‍ത്തി സഭ പരസ്യമായി UDF ന്‌ വേണ്ടി രംഗത്തുണ്ടായിരുന്നു. മുരിങ്ങൂര്‍ വിഷയത്തെ സംബന്ധിച്ച്‌ കൂടരഞ്ഞി പള്ളി വികാരി അന്ന് ഇന്ത്യവിഷനില്‍ പറഞ്ഞ കാര്യങ്ങള്‍ അക്കാലത്ത്‌ എഴുതിയ എന്റെ പോസ്റ്റുകളില്‍ കാണം.

എന്നാല്‍ പിന്നീട്‌ ന്യൂനപക്ഷ അവകാശ സമരം തുടങ്ങുകയും ബിഷപ്പുമാര്‍ നിയന്ത്രണമില്ലാതെ സംസാരിക്കുകയും രണ്ടാം വിമോചന സമരത്തേക്കുറിച്ചും സര്‍ക്കാരിനെ പ്രതിരോധത്തില്‍ നേരിടുന്നതിനേക്കുറിച്ചും പതിനായിരങ്ങള്‍ ജീവത്യാഗം ചെയ്യാന്‍ സന്നദ്ധമാണെന്നുമുള്ള രീതിയില്‍ പ്രകോപന പ്രസംഗങ്ങള്‍ തുടങ്ങിയപ്പോള്‍ ചിറ്റിലപ്പാളിപ്പിതവും ആ ലൈന്‍ പിടിച്ചു. അങ്ങനെ സഭാ വിശ്വാസികളുടെ വികാരപരമായി ഉണര്‍ത്താന്‍ ഇതേ തന്ത്രം നടത്തിയതിന്റെ ഭാഗമായിരുന്നു ഈ പ്രസ്താവന. അതിനുള്ള മറുപടി പിണറായി അതേ ഭാഷയില്‍ തിരിച്ച്‌ കൊടുക്കുകയാണ്‌ ഉണ്ടായത്‌. തങ്ങളുടെ വിശ്വാസിയേ പാര്‍ട്ടി ഹൈജാക്ക്‌ ചെയ്തു എന്ന് സഭ പറഞ്ഞപ്പോള്‍ തങ്ങളുടെ സഖാവിനെ ഹൈജാക്ക്‌ ചെയ്യാന്‍ സഭ നോക്കെണ്ട എന്ന സന്ദേശമാണ്‌ പാര്‍ട്ടി നല്‍കിയത്‌.

ഇന്നത്തെ വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ തെളിയുന്ന മറ്റൊരു കാര്യം സുബോധത്തോടെ ചാക്കോ അന്ത്യ കൂദാശ സ്വീകരിച്ചിട്ടില്ലാ എന്നാണ്‌. അപ്പോള്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവന ബിഷപ്പിന്റെ ഭാഗത്ത്‌ നിന്നുണ്ടായതും തെറ്റ്‌ തന്നേ. പിണറായി അതേ നാണയത്തില്‍ തിരിച്ചടിച്ചതു തെറ്റാണെന്നേ നിഷ്പക്ഷ മതികള്‍ക്ക്‌ പറയാന്‍ കഴിയൂ. പിണറായിക്ക്‌ അങ്ങനെ പറയുനുള്ള ഒരു പ്രകോപനം സഭ സൃഷ്ടിച്ചു എന്നത്‌ മറന്നു പോകാന്‍ പറ്റാത്ത വസ്തുതയാണ്‌.

വാല്‍ക്കഷ്ണം:

1) ജീവിതത്തിന്റെ അവസാന നിമിഷം വരെ അച്ചടക്ക നടപടിയുടെ വാള്‍ തലക്ക്‌ മീതേയുണ്ടായിരുന്ന മത്തായി ചാക്കോ ഔദോഗിക പക്ഷത്തിന്റെ കണ്ണിലെ കരടായിരുന്നു. ഇന്ന് അദ്ദേഹത്തെ ചുളിവില്‍ പിണറായി ഹൈജാക്ക്‌ ചെയ്തു. പിന്നെ നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടല്ലോ കാര്യം ഇനിയെങ്ങാനും സ: ചാക്കോ വല്ല ദുര്‍ബല നിമിഷത്തിലും അന്ത്യ കൂദാശ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത്‌ കാല്‍പനീക കമ്യൂണിസ്റ്റുകളും മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ ആശയങ്ങളുടെ നേരവകാശികളും പിന്നെ വൈരുദ്ധധിഷ്ടിത ഭൗതീക വാദത്തിന്റെ യതാര്‍ത്ഥ പ്രയോഗക്കരുമായ്‌ VS പക്ഷത്തിന്റെ ദൗര്‍ബല്യം തുറന്ന് കാണിക്കാന്‍ സഹായിക്കുകയും ചെയ്യും . എങ്ങനെയുണ്ടെന്റെ ബുദ്ധി

2) പിണറായി വിജയന്‍ ബിഷപ്പിനെ പരാമര്‍ശിക്കാതെ നടത്തിയ പ്രസ്താവനയേ മുന്‍ നിര്‍ത്തി പ്രതിഷേധത്തിനിറങ്ങിയ പിതാക്കന്മാര്‍ കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ കാഞ്ഞിരപ്പള്ളി പിതാവിനെതിരെ P.C. ജോര്‍ജ്‌ ദിവസങ്ങളോളം ചാനലുകളില്‍ ഉറഞ്ഞു തുള്ളിയപ്പോള്‍ ആരും ഒന്നും മിണ്ടിക്കണ്ടില്ല. മാത്രവുമല്ല കാഞ്ഞിരപ്പള്ളി പിതാവ്‌ മെത്രാന്‍ പോയിട്ട്‌ ഒരു കത്തോലിക്കനാകാന്‍ പോലും യോഗ്യനല്ല എന്ന പരസ്യമായി ചാനലുകള്‍ പറഞ്ഞു. വേറെ പലതും പറഞ്ഞു അതും എഴുതാന്‍ ആരും അറക്കുന്നത്‌. ഒരു പ്രതിക്ഷേദമോ പ്രസ്താവനയോ ഉണ്ടായില്ല. പിന്നെ സഭ നടത്തിയ ന്യൂനപക്ഷ അവകാശ റാലിയില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ മുദ്രാവാക്യം വിളിച്ച്‌ അത്‌ പകര്‍ത്താന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകരുടെ മെക്കിട്ട്‌ കേറി പ്രസ്‌ ക്ലബ്‌ അടിച്ച്‌ തകര്‍ത്തവരേപ്പറ്റിയും പ്രതികരണം വന്നില്ല.

ഈ വിഷയത്തില്‍ മരീചനെഴുതിയ പോസ്റ്റ്‌
കര്‍ത്താവേ, ഇവരെയങ്ങ് വിളിക്കേണമേ....!

53 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

സഭയും പാര്‍ട്ടിയും ഏറ്റുമുട്ടാന്‍ പുതിയ ഒരു വിവാദം. പാര്‍ട്ടിയോടുള്ള കലിപ്പ് തീര്‍ക്കാന്‍ സഭ്യും സഭ്യോടുള്ള കലിപ്പ് തീര്‍ക്കാന്‍ പാര്‍ട്ട്യും മത്തായി ചക്കോയെ കരുവക്കുന്നു.

അരവിന്ദ് :: aravind said...

നല്ല നിരീക്ഷണം.
ക്രൈസ്തവ പിതാക്കന്മാര്‍ (നോ പണ്‍ ഇന്റെന്‍ഡഡ്) വി എച്ച് പിക്കാരെ കവച്ചു വയ്കുന്ന രാഷ്ട്രീയ ഇടപെടലുകളാണല്ലോ നടത്തുന്നത്! ആശ്ചര്യം തന്നെ! യഥാര്‍ത്ഥ പ്രതിപക്ഷം ഇപ്പോള്‍ ക്രൈസ്തവ സഭകള്‍ ആയിരിക്കുന്നു!

മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിനെ എത്ര കടുത്ത ഭാഷ ഉപയോഗിച്ചാണെങ്കിലും പ്രതിരോധിക്കുക തന്നെ വേണം. മതമേതെന്ന് മാത്രം നോക്കി വോട്ട് ചെയ്യാത്ത ചിലരെങ്കിലും വഴി തെറ്റാതിരിക്കട്ടെ.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പിന്നെ അദ്ദേഹം തന്റെ മരണാസന്ന ദിനങ്ങളില്‍ തന്നെ സന്ദര്‍ശിക്കാന്‍ വന്ന പുരോഹിതര്‍ നടത്തിയ പ്രര്‍ത്ഥനയോട്‌ എതിര്‍പ്പൊന്നും കാട്ടിയിട്ടും ഉണ്ടായിരുന്നില്ല

കിരണിന്റെ ഈ വാക്കുകള്‍ ശ്രദ്ധേയമാണ് . മരണം കാത്ത് കഴിയുന്ന ഒരു രോഗിയുടെ അടുത്ത് ഇങ്ങിനെ പുരോഹിതന്മാര്‍ വരുന്നതും അവസാന കൂദാശ നല്‍കാന്‍ ശ്രമിക്കുന്നതുമെല്ലാം മതപരമായി ശരിയാണെന്ന് പറയാമെങ്കിലും മാനുഷീകമായി ചിന്തിച്ചാല്‍ ഒട്ടും ശരിയല്ല എന്ന് കാണാം . അബോധാവസ്ഥയിലാണ് താന്‍ അന്ത്യകൂദാശ നല്‍കിയത് എന്ന് , ഫാ.ജോസ് കോട്ടയില്‍ തന്നെ വെളിപ്പെടുത്തിയതായി പത്രവാര്‍ത്ത കാണുന്നു . അപ്പോള്‍ മരണത്തെപ്പോലും മതപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതാണ് പിന്നീട് കണ്ടത് . പിണറായിയെ അങ്ങിനെയൊക്കെ പറയാന്‍ നിര്‍ബ്ബന്ധിതമാക്കിയ ഒരു സാഹചര്യം നിലവിലുണ്ടായിരുന്നു എന്നാണ് പത്രം വായിച്ചപ്പോള്‍ തോന്നുന്നത് .

Anonymous said...

ഇതില്‍ വലിയ ഒരു വിവാദത്തിന്റെ ആവശ്യമില്ല. സത്യത്തില്‍ അന്ത്യകൂദാശ എന്ന പദത്തിനു ക്രൈസ്തവര്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥം രണ്ടാണ്. ഒന്ന് അന്ത്യകൂദാശയും മറ്റൊന്നു രോഗീലേപനവും. അന്ത്യകൂദാശ എന്നത് രോഗിയുടെയോ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളുടേയും ആവശ്യപ്രകാരം പുരോഹിതന്‍ വന്ന് നല്‍കുന്ന കൂദാശ. ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ ഇതു നല്‍കാനാവൂ എന്നാണ് സഭാനിയമം. ഈ കൂദാശയ്ക്ക് രണ്ടു ഉദ്ദേശങ്ങളാണ്. ഒന്ന് രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും മറ്റൊന്ന് രോഗി പാപങ്ങള്‍ ഏറ്റുപറഞ്ഞ് വി.കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക. മരിക്കുമെന്ന് ഉറപ്പുള്ള ആള്‍ക്ക് സ്വബോധത്തോടെ ഇരിക്കുമ്പോള്‍ മാത്രമേ പുരോഹിതന്‍ ഇത് ചെയ്യാറുള്ളൂ.
അല്ലാത്ത പക്ഷം രോഗീലേപനമാണ് ചെയ്യാറുള്ളത്. രോഗീലേപനം എന്നത് രോഗിക്ക് വേണ്ടി പ്രാര്‍ഥ്റ്റിക്കുക എന്നതുമാത്രമാണ്. അതൊരു കൂദാശയല്ല. രോഗീലേപനത്തിനും നിശ്ചിതമായ ചില പ്രാര്‍ത്ഥനകള്‍ പുരോഹിതന്‍ ചെല്ലും. രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. ഒരാള്‍ക്ക് രോഗീലേപനം ഒന്നില്‍ കൂടുതല്‍ തവണ നല്‍കാം. ആറുതവണ രോഗീലേപനം കിട്ടിയ ജീവിച്ചിരിക്കുന്ന ഒരാളെ എനിക്കറിയാം.
അതിനാല്‍ മത്തായ്ചാക്കോയ്ക്ക് ലഭിച്ചത് രോഗീ ലേപനമാണോ അന്ത്യകൂദാശയാണോ എന്നത് സഭ ഇന്നും വ്യക്തമാക്കുന്നില്ല.
മാത്രവുമല്ല രോഗീലേപനം അവിശ്വാസികള്‍ക്കും ആവാം. രോഗീലേപനത്തിനു വിശ്വാസം ഒരു മാനദണ്ട്ഡവുമല്ല.

ജോ കുരിശിങ്കല്‍.

മൂര്‍ത്തി said...

2007 സെപ്തംബര്‍ 09ലെ മാതൃഭൂമി വാര്‍ത്തയില്‍ നിന്ന്...
അധികാരഗര്‍വിന്റെ നാളുകള്‍ എണ്ണപ്പെട്ടു_മാര്‍ പൊരുന്നേടം
മാനന്തവാടി: അധികാരഗര്‍വ് ബാധിച്ചവരുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. ന്യൂനപക്ഷാവകാശം കവരാന്‍ ഇടതുസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് മാനന്തവാടി രൂപത നടത്തിയ വിശ്വാസപ്രഘോഷണ റാലിയിലെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരഗര്‍വു ബാധിച്ചവരെ ഇനിയൊരിക്കലും ഭരണത്തിലേറ്റരുത്. കേരളം ബംഗാളല്ല. ദൈവത്തില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള വിശുദ്ധ യുദ്ധമാണിവിടെ നടക്കുന്നത്.ഒരു ക്രൈസ്തവ വിശ്വാസിക്കും ദൈവത്തെയും മാവോയെയും ഒരേസമയം വിശ്വസിക്കാന്‍ കഴിയില്ല. രണ്ടു വള്ളത്തില്‍ യഥാര്‍ഥ വിശ്വാസി കാലു വെക്കരുത്_ബിഷപ്പ് പറഞ്ഞു.

ലിങ്ക് ഇവിടെ.
രാഷ്ട്രീയം(തെരഞ്ഞെടുപ്പ് എന്നും പറയാം)ദൈവവിശ്വാസിയും വിശ്വാസമില്ലാത്തവനും തമ്മിലുള്ള വിശുദ്ധയുദ്ധമാകുന്നു....:)

കണ്ണൂസ്‌ said...

ഈ വിഷയത്തില്‍ ദീപികയുടെ നിലപാട് എന്തായിരിക്കും എന്ന് താത്‌പര്യത്തോടെ കാത്തിരിക്കുകയായിരുന്നു. എന്തായാലും പിണറായിക്ക് വേണ്ടി സഭയെ തള്ളിപ്പറയുന്ന ധൈര്യം അവര്‍ക്ക് ഇതു വരെ കിട്ടിയിട്ടില്ല എന്ന് ഇന്നത്തെ മുഖ പ്രസംഗം തെളിയിക്കുന്നു. :-)

മത്തായി ചാക്കോ കൂദാശ സ്വീകരിച്ചിരുന്നുവെങ്കില്‍ കൂടി ചിറ്റിലപ്പിള്ളി പിതാവ് ഇപ്പോള്‍ അത് പറയാനിടയായ സന്ദര്‍ഭം എന്താണെന്ന് മനസ്സിലായില്ല. വ്യക്തമായ എന്തെങ്കിലും ഉദ്ദേശം വെച്ചു തന്നെയാവണം അദ്ദേഹം അത് ചെയ്തത്. ക്രൈസ്തവ സഭകളുടെ ഭരണ രാഷ്ട്രീയത്തിലുള്ള ഈ അവിഹിത ഇടപെടലുകള്‍ കേരളത്തില്‍ ശക്തമായ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനേ സഹായിക്കൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസേ ദീപിക സഭ പൂര്‍ണ്ണമായും തിരിച്ചെടുക്കാന്‍ തയ്യാറെടുക്കുകയാണ്‌. അപ്പോള്‍ അവര്‍ക്ക്‌ ഒരു കൈവിട്ട കളി കളിക്കാന്‍ കഴിയില്ല. പിന്നെ ന്യൂനപക്ഷ അവകാശ പ്രഖ്യാപന റാലിയിലാണ്‌ ബിഷപ്പ്‌ വിവാദ പരാമര്‍ശം നടത്തിയത്‌. ഇന്നലെ പിണറായി ഉദ്ദേശിച്ചത്‌ തന്നെ അതായത്‌ അണികളില്‍ വികാരം കൊള്ളിക്കല്‍ എന്നതില്‍ കവിഞ്ഞ്‌ ബിഷപ്പിന്‌ ഒരു അജണ്ടയും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.

Ralminov റാല്‍മിനോവ് said...

ഈ രോഗീലേപനം നടത്തിയതു് എന്തു് ഉദ്ദേശത്തിലായിരുന്നു എന്നു് അതു് ചെയ്തവര്‍ക്കേ അറിയൂ. സ്വീകരിക്കാന്‍ ബോധമില്ലാത്ത അവസ്ഥയില്‍ കിടന്നിരുന്ന മത്തായി ചാക്കോയെ "തിരിച്ചുപിടിക്കാന്‍" ചെയ്തതായിരുന്നു അതെങ്കില്‍ (അങ്ങനെയാണു് ചില അച്ചന്മാരുടെ പ്രസ്താവനകളില്‍ നിന്നും മനസ്സിലായതു്) അതു് കുറഞ്ഞപക്ഷം വളരെ തരംതാണ ഒരു നടപടിയായിപ്പോയി.
എനിക്കറിയാവുന്ന ഒരു മുസ്ലിം രോഗബാധിതനായി കിടക്കുമ്പോള്‍ ഒരു പാസ്റ്റര്‍ വന്നു് ചോദിച്ചു "ഞാന്‍ നിനക്കു് വേണ്ടി പ്രാര്‍ത്ഥിച്ചോട്ടെ" . അയാള്‍ അതു് സമ്മതിക്കുകയും പാസ്റ്റര്‍ പ്രാര്‍ത്ഥിച്ചു് സ്ഥലം വിടുകയും ചെയ്തു. ഇതു് ചെയ്തതു് കൊണ്ടു്​ അയാളുടെ ഇസ്ലാമിക വിശ്വാസത്തിനു് ഒരു ഇളക്കവും തട്ടിയില്ല. അതു് പോലെ മത്തായി ചാക്കോയ്ക്ക് വേണ്ടി ആരെങ്കിലും പ്രാര്‍ത്ഥിച്ചാല്‍ മത്തായി ചാക്കോ എന്തിനു് തടയണം ? മത്തായി ചാക്കോ പ്രാര്‍ത്ഥിച്ചാല്‍ മാത്രമല്ലേ അദ്ദേഹം തിരിച്ചുവന്നുവെന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമുള്ളു.
രണ്ടു് അച്ചന്മാര്‍ മൂക്കു് ചീറ്റുമ്പോള്‍ തെറിക്കുന്നതാണോ പിണറായി സഖാവേ കമ്മ്യൂണിസം ?
പീസി ജോര്‍ജ് വായീത്തോന്ന്യേതൊക്കെ പാടി നടന്നിട്ടല്ലെ എടുത്തു് വെളിയില്‍ കളഞ്ഞതു്. പിണറായി പറഞ്ഞതു് കാര്യം. പക്ഷെ പറഞ്ഞതു് അസഭ്യം.
പ്രത്യേകിച്ച് അച്ചന്മാരൊക്കെ മരിക്കുകയല്ല, "കാലം ചെയ്യുക"യാണു് പതിവു്. അതു്കൊണ്ട് അവരെ ചീത്തവിളിക്കാനും പ്രത്യേക പദങ്ങള്‍ കാണും. വിജയന്‍ അതൊന്നു് പഠിക്കുന്നതു് ഉചിതമാകും. ഇനി അരമനകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യം തിരക്കാവുന്നതാണു്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇവിടെ നാം ചര്‍ച്ച ചെയ്യാതെ പോകുന്ന ഒരു കാര്യമുണ്ട്‌. മരണാസന്നനായി കിടക്കുന്ന ഒരാളുടെ മാനസിക അവസ്ഥ. അതായത്‌ അയാള്‍ മരിക്കും എന്ന് ഏതാണ്ട്‌ ഉറപ്പുള്ള സമയം. അയാള്‍ക്കിനി ഈ ലോകത്ത്‌ ഒന്നും ചെയ്യാനില്ല. മറിച്ച്‌ പരലോകം എന്ന് ഒന്നുണ്ടെങ്കില്‍ ദൈവമില്ല എന്ന ആശയവും ഉയര്‍ത്തിപ്പിടിച്ച്‌ നടന്ന ഒരാള്‍ക്ക്‌ തെറ്റ്‌ തിരുത്താനുള്ള ഒരു അവസരമുണ്ടു താനും. വേറോരു രീതിയില്‍ ചിന്തിച്ചാല്‍ അനേകം അത്ഭുത രോഗ ശാന്തികളുടെ കഥകള്‍ കേള്‍ക്കുന്ന കാലഘട്ടത്തില്‍ അങ്ങനെ ഒന്ന് ഉണ്ട്‌ എന്ന് ഒരു ദുര്‍ബല നിമിഷത്തില്‍ ചിന്തിക്കാന്‍ ഒരാളെ പ്രേരിതനാക്കിയേക്കാം. അങ്ങനെ ഒരു സാഹചര്യത്തില്‍ ചിറ്റിലപ്പള്ളി പിതാവ്‌ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഒരു ആത്മീയ ദാഹം പ്രകടിപ്പിച്ചിരിക്കാം. അതേത്തുടര്‍ന്നാകണം ഇത്തരം ശുശ്രൂഷകള്‍ നല്‍കപ്പെട്ടത്‌. മാത്രവുമല്ല അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മറ്റ്‌ കുടുംബാംഗങ്ങളും ശക്തരായ വിശ്വാസികളാകയാല്‍ അദ്ദേഹത്തെ ഇത്തരം ഒരു മാറ്റത്തിന്‌ സ്വാധീനിച്ചിട്ടുണ്ടാകാം. ഇങ്ങനെ ഉണ്ടായ ആത്മീയതയോടുള്ള ഒരു പോസിറ്റീവായ തത്പര്യം അബോധാവസ്ഥയില്‍ രോഗിലേപന കൂദാശ നല്‍കപ്പെടാന്‍ സഭയേ പ്രരിപ്പിച്ചിരിക്കാം എന്നാല്‍ തികച്ചും വ്യക്തിപരമായ ഒരു സംഭവം രാഷ്ട്രീയമായി ബിഷപ്പ്‌ ഉപയോഗിച്ചു എന്നതാണ്‌ ഇവിടെ നാം കാണുന്നത്‌

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

"ദൈവമില്ല എന്ന ആശയവും ഉയര്‍ത്തിപ്പിടിച്ച്‌ നടന്ന ഒരാള്‍ക്ക്‌ "

എന്താണ് കിരണ്‍ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം ? ദൈവമില്ല എന്ന ആശയമോ ? അങ്ങനെ ഒരു ആശയമുണ്ടോ ? കാള്‍ മാര്‍ക്സ് ഭൌതീകേതരമായ ഒരു ശക്തിയും നിലനില്‍ക്കുന്നില്ല എന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുണ്ട് . മാര്‍ക്സിസം അംഗീകരിക്കുന്ന ഒരാള്‍ ദൈവം എന്ന ഒരു അമാനുഷീക ശക്തി ഇല്ല എന്ന് മനസ്സിലാക്കുകയാണ് ചെയ്യുന്നത് . മതവിശ്വാസികളുടെ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ ഈ സത്യം മാര്‍ക്സിസ്റ്റുകാര്‍ തുറന്നു പറയുന്നില്ലെങ്കിലും മാര്‍ക്സിസ്റ്റുകാര്‍ ആരും തന്നെ ദൈവം ഉണ്ട് എന്ന് കരുതുകയില്ല എന്നാണെന്റെ പക്ഷം . മാത്രമല്ല ഒരു മത വിശ്വാസിക്ക് ഒരിക്കലും ഒരു മര്‍ക്സിസ്റ്റാകാ‍ന്‍ കഴിയുകയുമില്ല .

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മരണാസന്നനായ ഒരു വ്യക്തിയെ അന്ത്യകൂദാശ,രോഗീലേപനം തുടങ്ങിയവയുടെ പേരില്‍ സമീപിക്കുന്നത് ഒരു മാനസീക പീഢനമാണെന്നാണ് .

(ഓ.ടോ. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് . ഒരു വിവാദത്തിന് വേണ്ടിയല്ല)

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടാ അപ്പോള്‍ കേരളത്തില്‍ മരുന്നിനുപോലും മാര്‍ക്സിസ്റ്റുകാരെ കിട്ടുമോ.?

Radheyan said...

കിരണ്‍,കുറച്ചു കൂടി ആഴത്തില്‍ നോക്കിയാല്‍ ഇതില്‍ കുടുംബത്തില്‍ 2 പക്ഷം കാണാം,വിശ്വാസിയല്ലാത്ത മത്തായി കുടുംബം,വിശ്വാസികളായ ഭാര്യവീട്ടുകാര്‍.

മരണം പ്രതീക്ഷിക്കാത്തത് കൊണ്ട് അന്ത്യകൂദാശയെകുറിച്ച് ചിന്തിച്ചിരുന്നില്ല എന്നും രോഗശാന്തിക്കായുള്ള പ്രാര്‍ത്ഥനക്ക് എക്സ്പെര്‍ട്ടായ ഒരു അച്ചനുണ്ട്,അദ്ദേഹത്തെ വിടട്ടെ എന്ന് ബിഷപ്പ് ചോദിച്ചപ്പോള്‍ വേണ്ട എന്ന് പറയാന്‍ അന്നത്തെ മാനസിക അവസ്ഥയില്‍ തോന്നിയില്ല എന്നും തുടര്‍ന്ന് തന്റെ സഹോദരന്‍(ചാക്കോയുടെ അളിയന്‍)അച്ചനെ ബന്ധപ്പെട്ടു എന്നുമാണ് ചാക്കോയുടെ വിധവ പറഞ്ഞത്.ഏറ്റവും സത്യസന്ധമായി തോന്നിയത് ഈ വാക്കുകളാണ്.

വിവാഹവും കുട്ടികളുടെ മാമോദിസയുമൊക്കെ ചാക്കോ എന്ന കമ്മ്യൂണിസ്റ്റിനെ കൂടാതെ വധു,കുട്ടികള്‍ തുടങ്ങിയ മറ്റു വ്യക്തികള്‍ ഉള്‍പ്പെടുന്ന സംഗതിയാണ്.അപ്പോള്‍ മറ്റ് കക്ഷികളുടെ താല്‍പ്പര്യപ്രകാരം അത് പള്ളിയില്‍ നടത്തിക്കാണും.സ്വന്തം വിശ്വാസം ഉയര്‍ത്തി പിടിക്കുമ്പോള്‍ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തെ ലംഘിക്കാന്‍ ശ്രമിക്കാതിരിക്കാനാണ് പാര്‍ട്ടി പറയുന്നത്.ഇ.എം.എസിന്റെ ഭാര്യയും മറ്റും ക്ഷേത്രങ്ങളില്‍ പോയിരുന്നത് അദ്ദേഹമോ പാര്‍ട്ടിയോ തടഞ്ഞിരുന്നില്ല.

ജയിക്കാവുന്ന സീറ്റില്‍ നിന്നും തിരുവമ്പാടി എന്ന ചുവപ്പ് കേറ മലയിലേക്ക് ചാക്കോയെ ഗ്രൂപ്പ് വൈരം മൂത്ത് പറപ്പിച്ച പിണറായി ഇന്ന് ചാക്കോയുടെ ധന്യമായ ജീവിതത്തെ ഉയര്‍ത്തിപിടിക്കുന്ന കാഴ്ച്ചയിലെ കൌതുകം പറയാതെ വയ്യ.അതു പോലെ തന്നെ വിശ്വാസ സംഹിതകള്‍ ഉയര്‍ത്തി പിടിക്കുന്നതിലെ അദ്ദേഹത്തിനെ സ്ഥൈര്യവും.പക്ഷെ കുറച്ചു കൂടി മര്യാദയ്ക്കുള്ള എന്നാല്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു

ശാലിനി said...

മരിച്ചുപോയ ഒരു വ്യക്തിയെ എന്തിനാണ് ഇങ്ങനെ വിവാദത്തിലൂടെ വലിച്ചിഴച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിഷമിപ്പിക്കുന്നത്.

വിഷയം എന്തുതന്നെയായാലും ഏതെങ്കിലും ഒരുപക്ഷമെങ്കിലും ഇതൊന്ന് നിര്‍ത്തിയിരുന്നെങ്കില്‍, ആ വീട്ടുകരെ ഓര്‍ത്തെങ്കിലും. ഇന്നലെ ന്യൂസില്‍ ഈ വിഷയം കത്തികയറുന്നത് കണ്ടപ്പോള്‍ പതിവുപോലെ മാധ്യമസ്യഷ്ടിയാവും ഇത് എന്നു കരുതി, നികേഷിനെ കേള്‍ക്കാന്‍ പോയില്ല( കഴിഞ്ഞദിവസം നികേഷ് സുരേന്ദ്രന്‍പിള്ളയെകൊണ്ട് നറുക്കെടുപ്പിന്റെ സത്യം തെളിയിക്കാന്‍ പാടുപെടുന്നതുകണ്ടാണ് ടിവി ഓഫ് ചെയ്തത്). ഏഷ്യാനെറ്റ് തന്നെ ധാരാളം, കുറച്ച് കേട്ടപ്പോഴേ മതിയായി.പാവം മനുഷ്യന്‍, മരിക്കാനും വയ്യ എന്നു തോന്നിപ്പോയി. എനിക്കിങ്ങനെ തോന്നിയെങ്കില്‍ ശ്രീ മത്തായി ചാക്കോയുടെ ഭാര്യയുടേയും മറ്റു ബന്ധുക്കളുടേയും അവസ്ഥയെന്തായിരിക്കും.

വ്യക്തിയും പാര്‍ട്ടി + സഭയും തമ്മില്‍ എന്നു വേര്‍തിരിച്ചറിയാനാവും ഇവര്‍ക്ക്. എന്തെങ്കിലും സംഭവിച്ചെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം എന്ന് പറഞ്ഞ് നിസാരമായി തീര്‍ക്കാവുന്നതല്ലേയുള്ളൂ ഇത്.

പാര്‍ട്ടിയും സഭയും സ്വന്തം അന്തസ്സ് കളഞ്ഞുകുളിക്കുകയാണെന്ന് എന്നു തിരിച്ചറിയും.

Sijith said...

കിരണ്‍,

ഈ ഇഷ്യൂ കിരണ്‍ എങ്ങിനെ ഹാന്‍ഡില്‍ ചെയ്യുന്നു എന്നു കാണാന്‍ കാത്തിരിക്കുകയായിരുന്നു..പുതിയ ഒരു കുഞ്ഞാടിനെ കാലശേഷമാണെങ്കിലും കിട്ടിയാല്‍, കിട്ടിയത് മെച്ചം എന്നു കരുതിക്കാണുമോ സഭ..അതോ കൂട്ടം തെറ്റിയ കുഞ്ഞാടുകളിലൊന്നൂ മരിക്കുമുന്‍പെ മാനസാന്തരപ്പെട്ടു ഇടയന്റെ കാല്‍ക്കീഴില്‍ വന്നു മുത്തി എന്നു സ്ഥാപിച്ചെടുക്കാനാണോ സഭയ്ക്കു താത്പര്യം..അറിയില്ല..
ധ്യാനകേന്ദ്രങ്ങളില്‍ വന്‍ കമ്മീഷന്‍ വാങ്ങി ആളുകളെ എത്തിച്ചു കൊടുക്കുന്ന ഏജന്റുമാര്‍ കുടിയേറ്റ മേഖലകളില്‍ സജീവമാണു, അവര്‍ സ്ഥിരം പറയുന്ന ഒരു മാര്‍കറ്റിംഗ് ക്ലീഷേ ഉണ്ട്: മുസ്ലീമായ/ഹിന്ദുവായ ക്യാന്‍സര്‍ രോഗി പോട്ടയില്‍ ധ്യാനം കൂടി സുഖം പ്രാപിച്ചു- തുടങ്ങിയ കഥകള്‍.
അതുപോലെ അവിശ്വാസിയായ മാര്‍കിസ്റ്റ് കാരന്‍ അന്തിക്കൂദാശ സ്വീകരിച്ചു എന്നു ബിഷ്പ്പുമാര്‍ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു നടന്നാല്‍ അതും ഒരു തരം മാര്‍കറ്റിംഗ് തന്ത്രം ആയിട്ടേ തോന്നുകയുള്ളൂ..

ഇവിടെ ഒന്നാം പ്രതി തീര്‍ച്ചയായും സഭ ആണു..പിണറായി ആത്മീയ നേതാവല്ല..ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മാത്രമാണ്..സഭ രാഷ്ട്രീയത്തില്‍ ഇടപെടുമ്പോല്‍ തീര്‍ച്ചയായും ഇതു പോലുള്ള മറുപടികള്‍ കിട്ടിയെന്നു വരാം..അല്ലാതെ അയ്യോ പാര്‍ട്ടിക്കാര്‍ ചീത്തവിളിച്ചേ എന്നു പറഞ്ഞു പള്ളിമണിയടിച്ചു ഇടവകയോഗം വിളിക്കുകയോ, കോട്ടയത്ത് സഭയുടെ കൂടേയും മലപ്പുറത്ത് തങ്ങളുടെ കൂടേയും പക്ഷം പിടിക്കുന്ന മനോരമാ ചാനലിലും/പത്രത്തിലും പ്രസ്ഥാവനകളും അഭിപ്രായ സര്‍വ്വേകളും നടത്തി കേരളം മുഴുവന്‍ അങ്ങു ഭരിച്ചുകളയാം എന്നു തെറ്റിദ്ധരിച്ച് ഇറങ്ങിപ്പുറപ്പെട്ടാല്‍ മേലധ്യക്ഷന്‍മാര്‍ ഇതു പോലെ കുറേ ഇനിയും കേട്ടെന്നു വരും

മാര്‍ക്സിസ്റ്റ് കാരന്റെ കുടുംബം ചിലപ്പോള്‍ വിശ്വാസിയാവാം..അത് അവന്‍ അടിച്ചേല്‍പ്പിക്കില്ല..പക്ഷെ സഭാവിശ്വാസി മാര്‍ക്സിസ്റ്റായാല്‍ അവന്‍ വഴിവിട്ട കുഞ്ഞാടാവുന്നതെങ്ങിനെ എന്നു മനസ്സിലാവുന്നില്ല..

- മത്തായിചാക്കോ എന്ന നല്ല മനുഷ്യനെ പൊതു പ്രവര്‍ത്തകനെ അടുത്തറിഞ്ഞ ഒരു തിരുവമ്പാടിക്കാരന്‍

കുട്ടന്‍സ്

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശരിയായി പറഞ്ഞു സിജിത് ...

കിരണ്‍ തോമസ് തോമ്പില്‍ said...

സിജിത്തെ സത്യത്തില്‍ മത്തായി ചാക്കോ വിഷയം ബിഷപ്പ്‌ ഉദ്ധരിച്ച്‌ ന്യൂനപക്ഷ സംരംക്ഷണ റാലിയിലാണ്‌. ഈ റാലികള്‍ വിവിധ രൂപതകള്‍ നടത്തിയപ്പോള്‍ മതമേലധ്യക്ഷന്മാര്‍ നിലയും വിലയും മറന്ന് സംസാരിച്ച്‌ തുടങ്ങി. രണ്ടാം വിമോചന്‍ സമര ആഹ്വാനം തുടങ്ങിയ കൈവിട്ട പ്രസ്താവനകള്‍ അവര്‍ നടത്തിയത്‌ ഇത്തരം റാലികളിലാണ്‌. അത്‌ താമരശ്ശേരി രൂപതയില്‍ നടത്തിയപ്പോള്‍ പാര്‍ട്ടിക്കെതിരെ കത്തിക്കാന്‍ പറ്റിയ ഒരു വിഷയം ഇതാകാട്ടേ എന്ന് ബിഷപ്പ്‌ കരുതിയതാകാനാണ്‌ സാധ്യത. അല്ലാതെ ബാക്കി നിഗമനങ്ങളോട്‌ എനിക്ക്‌ വലിയ വിശ്വാസം പോര. ഇന്നലെ പിണറായി വികാരം കൊണ്ട പോലെ ഒരു വികാരം കൊള്ളല്‍ അതിലപ്പുറം ഒന്ന് ബിഷപ്പ്‌ ഉദ്ദേശിച്ചു എന്ന് ഞാന്‍ കരുതുന്നില്ല.

എന്റെ ഉപാസന said...

സഭാക്കാരെ കണ്ണടച്ച് വിശ്വസിക്കാനാകില്ല.
പണ്ട് പൊന്‍‌കുന്നം വര്‍ക്കി സാറിനെ പള്ളീലടക്കാന്‍ ശ്രമിച്ചവരാണീവര്‍

ഉപാസന

Ralminov റാല്‍മിനോവ് said...

പേരെടുത്ത കുഞ്ഞാടുകളെ മാത്രമേ സഭയിടയന്മാര്‍ തേടി നടക്കാറുള്ളൂ. അല്ലാത്തവര്‍ക്കു് തെമ്മാടിക്കുഴിയാണു്.

ഉപ്പായി മാപ്ല said...

ഈ അച്ചന്മാരെല്ലാം കൂടെ ഇതെന്നാ വിചാരിച്ചോണ്ടാ...

ഇങ്ങനെ പോയാല്‍ താഴെക്കാണുന്ന മന്ത്രി സഭ കേരളത്തില്‍‌ ഉടന്‍ കാണാം. അല്ലേ കുഞ്ഞാടുകള് കാണിക്കും!

മുഖ്യമന്ത്രി : മാര്‍ ഇവാനിയോഗ് ഗ്രിഗോറിയസ് ഇപ്പിസ്കോപ്പാ (ആ..കോപ്പാ)
ധനം : പള്ളനാട്ട്കര ബിഷപ്പ് മാര്‍ ഗ്രിഗോത്തം അള്‍ഗോരിതം
ആഭ്യന്തരം : പോലിസ്തീനിയോസ് മാര്‍ മര്‍‍മാണിത്തോസ് പിതാവ്

അങ്ങനാണേ പ്രതിപക്ഷം (ആ‌)സാമിമാരും ആയിരിക്കും.
പ്രതിപക്ഷ നേതാവ് : ശ്രീ ശ്രീ ഛീ നിത്യാനന്ദമായമാറാരോഗാനന്ദ തിരുവടികള്‍ - ആ ഒരു കണക്ക്.
ഉപനേതാവ് : ഇമാം അല്‍ ഉല്‍ ഹും ആ പോ അലൈവ സെല്ലം ഹാജി.

ബെസ്റ്റ്.

കിരണ്‍ തോമസ് തോമ്പില്‍ said...

മരീചന്റെ ഈ വിഷയത്തില്‍ ഉള്ള പോസ്റ്റ്‌
മരീചന്റെ ഈ വിഷയത്തില്‍ ഉള്ള പോസ്റ്റ്‌

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണേ , മാരീചന്റെ ലേഖനം പൂര്‍ണ്ണമായും വായിച്ചു . വിവാദം കൊഴുക്കുകയാണല്ലോ . മറ്റന്നാള്‍ പ്രതിക്ഷേധ ദിനം ! യു.ഡി.എഫും രംഗത്ത് . പിണറായിക്ക് മിതത്വം പാലിക്കേണ്ട ഉത്തരവാദിത്വം വേണ്ടതായിരുന്നു . എന്നാലും , പിണറായി മാപ്പ് പറയണോ വേണ്ടയോ എന്ന് കിരണ്‍ ഒരു അഭിപ്രായവോട്ടെടുപ്പ് നടത്തുകയാണെങ്കില്‍ മാപ്പിന്റെ ആവശ്യമില്ല എന്ന് എന്റെ മുന്‍‌കൂര്‍ വോട്ട് !

KuttanMenon said...

രണ്ടു പേരും ചെയ്തത് ശുദ്ധ പോക്രിത്തരമാണ്. അതുകൊണ്ട് ഒരു മാപ്പിന്റെ ആവശുമുണ്ടെന്ന് തോന്നുന്നില്ല. ഒരു കരണത്തടിച്ചവന് മറുകരണം കൂടി കാണിച്ചുകൊടുക്കേണമെന്ന് ബൈബിള്‍ പറയുമ്പോള്‍ പിണറായി മാപ്പു പറയണമെന്ന സഭയുടെ ആവശ്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. മാത്രവുമല്ല , ഒരു രാഷ്ട്രീയക്കാരന്‍ (കമ്യൂണിസ്റ്റുകാരന്‍) എപ്പോഴെങ്കിലും മാപ്പുപറഞ്ഞതായി ഞാനോര്‍ക്കുന്നുമില്ല.
ഇവിടെ നഷ്ടപ്പെടാനുള്ളത് മത്തായിചാക്കോയുടെ കുടുംബത്തിനുമാത്രം. ഒന്നുകില്‍ പാര്‍ട്ടി അല്ലെങ്കില്‍ സഭ. അങ്ങനെ ചെകുത്താനും കടലിനുമിടയിലാണ് ആ കുടുംബം. ഇന്നലെ മത്തായിചാക്കോയുടെ വിധവ പറഞ്ഞതും അതാണ്. ദയവായി ഇതൊന്ന് നിര്‍ത്തൂ എന്ന്. എനിക്കും അതേ അഭിപ്രയം തന്നെ.

മാരീചന്‍ said...

കിരണ്‍, സുകുമാരേട്ടാ... മാരീചനെ ഇപ്പോള്‍ രോഷം കൊളളിക്കുന്ന വിഷയം
ഇതാണ്.

Ralminov റാല്‍മിനോവ് said...

ദോ , അച്ചന്‍ നുണ പറഞ്ഞതിനു് തെളിവു് കൈരളി പീപ്പിള്‍ ഫ്ലാഷ് ചെയ്യുന്നു. അച്ചന്റെ പ്രസംഗത്തിന്റെ വീഡിയോ കിട്ടി പോലും.
മത്തായി ചാക്കോ ഫോണില്‍ വിളിച്ചാവശ്യപ്പെട്ടിട്ടാണു് പോലും അദ്ദേഹം ഇതിനിറങ്ങിപ്പുറപ്പെട്ടതെന്നാണു് അന്നു് മൊഴിഞ്ഞതത്രേ.
ഇനീംണ്ട്..

ജിം said...

ബിഷപ്പ് ഇക്കാര്യം പ്രസംഗിച്ചതെന്തിനാണെന്നു മനസ്സിലാകുന്നില്ല. സഭക്കെതിരെ പ്രവര്‍ത്തിക്കുന്നവരെല്ലാം അവസാനം ഞങ്ങളുടെയടുത്തുവരും എന്നു സ്ഥാപിക്കുകയായിരുന്നോ ഉദ്ദേശം? മത്തായി ചാക്കോ കൂദാശ സ്വീകരിച്ചാലും ഇല്ലെങ്കിലും, അങ്ങനെ അജപാലന രഹസ്യങ്ങള്‍ പരസ്യമായി വിളിച്ചു പറഞ്ഞ ബിഷപ്പിന്റെ പ്രവൃത്തി ഏതായാലും ശരിയായില്ല. വടികൊടുത്ത് അടിവാങ്ങിച്ചതായാണ് എനിക്കു തോന്നുന്നത്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
This comment has been removed by the author.
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

മരണപ്പെട്ട മത്തായി ചാക്കോയോടും , ചാക്കോയുടെ കുടുംബത്തോടും സഭ കാട്ടുന്നത് അന്യായവും അനീതിയുമാണ് . മത്തായി നിര്‍ഭാഗ്യവശാല്‍ രോഗാതുരനാവുന്നത് വരെ സഭയെ ഒരിക്കലും ഒന്നിനും ആശ്രയിച്ചിരുന്നില്ല . മത്തായിയെ വളര്‍ത്തിയത് പാര്‍ട്ടിയായിരുന്നു . പാര്‍ട്ടിയുടെ സ്വത്തായിരുന്നു മത്തായി ചാക്കോ .മാത്രവുമല്ല രോഗം മൂര്‍ഛിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് വരെ മത്തായി മതപരമായ ഒരു അനുഷ്ടാനവും ചെയ്തിരുന്നില്ല .

എന്നാല്‍ അന്ത്യനിമിഷത്തില്‍ മറുത്തൊന്നും ഉരിയാടാന്‍ ആരും തയ്യാറാവുകയില്ല എന്നുറപ്പുള്ള സന്ദര്‍ഭത്തില്‍ സഭയും അച്ചന്മാരും , അന്ത്യകൂദാശ,രോഗീലേപനം എന്ന ഒരു നാടകവുമായി രംഗത്ത് വരേണ്ടിയിരുന്നില്ല . സ്വബോധത്തോടെയായിരുന്നെങ്കില്‍ മത്തായി അതിനൊന്നും അനുവദിക്കുമായിരുന്നില്ല. ഇതിലൊക്കെ മതത്തിന്റെ നിന്ദ്യമായ മുതലെടുപ്പാണ് പുറത്ത് വരുന്നത് . നടന്നത് അന്ത്യകൂദാശയാണോ , രോഗീലേപനമാണോ എന്നതും അവ്യക്തമാണ് . അവസാനം വരെ മതത്തെ ആശ്രയിക്കാതിരുന്ന മത്തായിയെ സഭക്ക് മരണത്തില്‍ ഒഴിവാക്കാമായിരുന്നില്ലേ ? മതം എന്നത് ഒരാള്‍ സ്വമേധയാ സ്വീകരിക്കേണ്ടതല്ലേ ? അടിച്ചേല്‍പ്പിക്കാവുന്നതോ ജന്മനാ സിദ്ധമാകുന്നതോ അല്ലല്ലോ ! ശരി , അകാലത്തില്‍ രോഗാതുരനായി മത്തായി ചാക്കോ അന്തരിച്ചു . ഇതില്‍ ഏറ്റവും നഷ്ടം കുടുംബാംഗങ്ങള്‍ക്കാണ് . അതോടെ എല്ലാം അവസാനിപ്പിക്കേണ്ടതായിരുന്നില്ലേ ? വീണ്ടും അത് കുത്തിപ്പൊക്കി മുതലെടുപ്പ് നടത്താന്‍ തുനിഞ്ഞ അച്ചനെ പിന്നെ എങ്ങിനെയായിരുന്നു പിണറായി വിശേഷിപ്പിക്കേണ്ടിയിരുന്നത് ?
ഞാന്‍ പിണറായിയെ ന്യായീകരിക്കുകയല്ല . പക്ഷെ ഈ സംഭവത്തില്‍ സഭയുടെയും അച്ചന്മാരുടെയും ഭാഗത്ത് നിന്ന് നീചവും നികൃഷ്ടവുമായ മുതലെടുപ്പുകള്‍ ഉണ്ടായി എന്നത് പരമാര്‍ത്ഥമാണ് . ജീവിച്ചിരിക്കുമ്പോള്‍ തങ്ങള്‍ക്ക് വഴങ്ങാതിരുന്ന ഒരു പൊതു പ്രവര്‍ത്തകനെ മരണാസന്നമായ ഒരു സന്ദര്‍ഭത്തില്‍ ഉപയോഗപ്പെടുത്താനാണുള്ള ഗൂഢാലോചനയാണ് അച്ചന്മാര്‍ നടത്തിയത് .

എന്നിട്ടിപ്പോള്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനകീയ സര്‍ക്കാരിനെതിരെ വിശുദ്ധയുദ്ധം നടത്താന്‍ പോവുകയാണത്രെ . ഇവിടെ മതം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ് . രഷ്ട്രീയത്തിലും ഗവണ്മെന്റിലും ഇടപെടാന്‍ ഇവര്‍ക്ക് ആരാണ് അധികരം നല്‍കിയത് ?

പിണറായിയെ മാപ്പ് പറയിച്ചേ അടങ്ങൂ എന്ന് സഭയും അച്ചന്മാരും വാശി പിടിക്കുകയാണെങ്കില്‍ അത് കേരളത്തില്‍ ഒരു വര്‍ഗ്ഗീയദ്രുവീകരണത്തിനേ സഹായിക്കൂ . ഈ ധാര്‍ഷ്ട്യം ജനാധിപത്യകേരളം വക വെച്ചു തരികയില്ല എന്ന് അച്ചന്മാര്‍ മനസ്സിലാക്കിയാല്‍ നന്ന് !

സൂര്യോദയം said...

ഇന്നത്തെ ന്യൂസ്‌ ചാനലില്‍ ഈ പറയുന്ന അച്ചന്‍ പറഞ്ഞത്‌ വിഴുങ്ങണോ അതോ വായിലിട്ട്‌ തിരിമറികാണിച്ച്‌ അവ്യക്തത സൃഷ്ടിക്കണോ എന്നറിയാതെ കഷ്ടപ്പെട്ടപ്പോള്‍ ഒരു കാര്യം പിടികിട്ടി... അന്ന് ആ റാലിയില്‍ ചിലതൊക്കെ വിളിച്ചുപറഞ്ഞത്‌ കമ്മ്യൂണിസ്റ്റുകാര്‍ വിശ്വാസികളെ മതത്തില്‍ നിന്ന് അകറ്റുമോ എന്ന ഭയം മൂലം കമ്മ്യൂണിസ്റ്റുകാരും പള്ളിക്കാരാണ്‌ എന്ന് സ്ഥാപിക്കലായിരുന്നു എന്നതാണ്‌... പക്ഷെ, പിണറായി പറഞ്ഞതു വളരെ വ്യക്തം... ആ അച്ചന്‍ പറഞ്ഞത്‌ പച്ചക്കള്ളമാണെന്നത്‌... പിന്നെ, പറഞ്ഞ്‌ വന്നപ്പോള്‍ അല്‍പം വികാരം കൂടിപ്പോയതിനാല്‍ ഇച്ചിരി കൂടിപ്പോയി എന്ന് മാത്രം... ഈ കൂടിപ്പോകാതെ നോക്കല്‍ എല്ലാവര്‍ക്കും ബാധകമാണ്‌.. മതമേലദ്ധ്യക്ഷന്മാര്‍ രാഷ്ട്രീയത്തിന്നിറങ്ങിയാല്‍ ചിലപ്പോള്‍ അതേ നാണയത്തില്‍ തിരിച്ച്‌ കിട്ടിയെന്ന് വരും... കിട്ടിക്കഴിയുമ്പോള്‍ 'അയ്യോ.. ഞങ്ങള്‍ വല്ല്യ വിശുദ്ധന്മാരല്ലേ.. ഞങ്ങളെ അങ്ങനെ പറയാമോ' എന്ന് വിളിച്ച്‌ വിലപിക്കാന്‍ നില്‍ക്കരുത്‌.. മഹാ നാണക്കേട്‌..

ഇതിനും പുറമേ ശ്രദ്ദേയമായ മറ്റൊരുകാര്യം ഈ ഗ്യാപ്പില്‍ അല്‍പം ചോര നുണയാന്‍ ഇറങ്ങിയിരിക്കുന്ന മാണിസാര്‍ അടക്കമുള്ള ചില UDF കാരാണ്‌... 'കള്ളം പറയാന്‍ പാടില്ലാത്ത ഇങ്ങനെയുള്ളവര്‍ കള്ളം പറഞ്ഞാല്‍ അവരെ എത്രമാത്രം നികൃഷ്ടജീവികളായി കാണേണ്ടിവരും' എന്ന് പിണറായി പറഞ്ഞതിനെ മാണിസാര്‍ വ്യാഖ്യാനിച്ചത്‌ രസാവഹമായി തോന്നി... 'അങ്ങനെ ഒരു പ്രാര്‍ത്ഥന നല്‍കിയ അച്ഛനെ നികൃഷ്ട ജീവി എന്ന് വിളിച്ചാല്‍ അതിന്നര്‍ത്ഥം അദ്ദേഹം കൊടുത്ത പ്രാര്‍ത്ഥനയെ നികൃഷ്ടം എന്ന് പറഞ്ഞതിന്‌ തുല്ല്യ'മാണത്രേ... എന്തൊരു വ്യാകരണപാടവം... അപ്പൂപ്പന്‍ ആള്‌ കൊള്ളാം..

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാ വീഡിയോ ചിത്രങ്ങള്‍ വന്നു തുടങ്ങി. അത് പ്രകാരം ബിഷപ്പ് പറഞ്ഞത് സ്വബോധത്തോടെയാണ് മത്തായി ചാക്കോ രോഗിലേപനം സ്വീകരിച്ചത് എന്നാണ്. ഇത് തന്നെ സെപ്റ്റംബര്‍ 9 ആം തിയതിയിലേ മനോരമയില്‍ ബോക്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ വക്കീല്‍ നോട്ടീസിന് മാര്‍ ചിറ്റിലപ്പള്ളി നല്‍കിയ മറുപടി സ്വബോധത്തോട് കൂടി കൂദാശ ചാക്കോ സ്വീകരിച്ചു എന്ന് താന്‍ പറഞ്ഞിട്ടില്ലാ എന്നാണ്. വീഡിയോ ദ്ര്‌ശ്യങ്ങളും മനോരമവാര്‍ത്തയും ബിഷപ്പിന്റെ വക്കീല്‍ നോട്ടീസ് മറുപടിയില്‍ നിന്ന് കടകവിരുദ്ധമായതിനാല്‍ പിണറായുടെ പ്രസ്താവന പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന സഭയുടെ ആവശ്യം ന്യായമല്ല എന്ന നിഗമനത്തില്‍ എത്തേണ്ടിരിക്കുന്നു.

ബുധനാഴ്ച സഭയുടെ സ്ഥാപനങ്ങള്‍ അടച്ച് പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് താമരശ്ശേരി രൂപത. ഇവിടെ സഭയുടെ നേതാക്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇതെല്ലാം ഇവിടെ ഉള്ള ജനങ്ങള്‍ കാണുന്നുണ്ട്. സഭാ മേലധികാരികള്‍ക്ക് എന്തും പറയാം അത് രണ്ടാം വിമോചന സമരം വരേ ആകാം എന്നാല്‍ ആരെങ്കിലും അവരെ വിമര്‍ശിച്ചാല്‍ അതില്‍ അവര്‍ വികാരപരമായി പ്രതിഷേധിക്കുകയും ചെയ്യും. ബിഷപ്പ് പ്രസ്താവനയില്‍ ഉറച്ചു നിന്നിരുന്നു എങ്കില്‍ ഇത്രയും നാണക്കേട് ഉണ്ടാകില്ലായിരുന്നു. മറിച്ച് ഇവിടെ കാണിച്ച ഇരട്ടത്താപ്പ് സഭയുടെ വില പൊതുസമൂഹത്തില്‍ ഇടിച്ച് താഴ്ത്താനേ സഹായിക്കൂ എന്ന് എന്നാണ് ഇവര്‍ മനസ്സിലാക്കുക

സൂര്യോദയം said...

കിരണ്‍... മതമേലദ്ധ്യക്ഷനോ ആരുമായിക്കൊള്ളട്ടെ, ഒരു തെറ്റ്‌ പറ്റിയാല്‍, പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ തിരുത്തുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ എത്ര അന്തസ്സുണ്ടാകുമായിരുന്നു... ഇനി അതല്ലാ മതമേധാവികള്‍ക്ക്‌ എന്തും പറയാം, പക്ഷെ ആരും അവരെ വിമര്‍ശിക്കരുത്‌, തിരുത്തരുത്‌ എന്നാണോ ആവോ ഇവരുടെയൊക്കെ ചിന്ത...

ഇവിടെ ചില കാത്തലിക്ക്‌ സംഘടനകള്‍ ആഞ്ഞ്‌ ശ്രമിക്കുന്നത്‌ മത്തായി ചാക്കോ പല മതപരമായ കാര്യങ്ങളും ചെയ്തിരുന്നു എന്ന് സ്ഥാപിക്കാനാണ്‌.. അത്‌ എന്തുമായിക്കൊള്ളട്ടെ... ഇവിടെ അതല്ലല്ലോ പ്രശ്നം.. അദ്ദേഹത്തെക്കുറിച്ച്‌ അദ്ദേഹം ചെയ്യാത്ത ഒരു കാര്യം പരസ്യമായി വിളിച്ച്‌ പറഞ്ഞതാണ്‌.. അത്‌ ശരിയല്ല എന്ന് എല്ലാവര്‍ക്കും ഇപ്പോ ബോദ്ധ്യമായി. അത്‌ ശരിയല്ലാത്തതിനാല്‍ ശുദ്ധ നുണയാണെന്ന് ആര്‍ക്കും ചൂണ്ടിക്കാണിക്കാവുന്നതേയുള്ളൂ... അതിന്‌ ഉപയോഗിച്ച ഭാഷയെക്കുറിച്ച്‌ മാത്രമാണ്‌ പ്രശ്നമെങ്കില്‍ അതാണ്‌ പറയേണ്ടത്‌...
ഈ നിലയ്ക്ക്‌ ഇവര്‍ വര്‍ഗ്ഗീയം ഊര്‍ജ്ജിതമാക്കിയാല്‍ ഇവിടെ ഒരു ഹിന്ദുവര്‍ഗ്ഗീയം കൂടുതല്‍ ശക്തമായി വളരാന്‍ ഒരു സാദ്ധ്യതയുണ്ട്‌.. അതില്‍ ഒരു പക്ഷേ പല ഇടത്‌ ചായ്‌ വുള്ളവരടക്കം മാനസികമായി ആഗ്രഹിച്ചേക്കാം...

Radheyan said...

ക്രിസ്തുവിന്റെ ആറാം തിരുമുറിവ് രചിച്ച പി.എം.ആന്റണിയുടെ ഒരു നാടകമുണ്ട്.യഹൂദരെ കൂട്ടക്കൊല നടത്തുന്ന ഹിറ്റ്ലറുടെ കാലത്ത് സഭ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച്.അതിന്റെ പേര് “വിശുദ്ധ പാപങ്ങള്‍” എന്നായിരുന്നു.

ബിഷപ്പ് നുണ പറഞ്ഞാല്‍ അത് “വിശുദ്ധ നുണ”
ആകുമോ എന്ന് പിണറായിയുടെ ചോദ്യത്തിന് അദ്ദേഹം പോലും നിരൂപിക്കാത്ത കാലദേശാന്തരമായ വ്യാപ്തി ഉണ്ട്.

നുണ പറയരുത് എന്ന കല്‍പ്പന സുബോധത്തില്‍ ലംഘിച്ച ബിഷപ്പിന്റെ പരിവാരങ്ങള്‍ കമ്യൂണീസ്റ്റായി ജനങ്ങ്ഗ്ഗള്‍ക്കിടയില്‍ ജീവിച്ച് മരിച്ച ചാക്കോയുടെ വിപ്ലവത്തിന്റെ ചുവപ്പ് തിരയുന്ന കാഴ്ച്ച ഓക്കാനമുണ്ടാക്കുന്നു.

വാല്‍:പിതാക്കന്മാരെ പരാമര്‍ശിക്കുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കാന്‍ പിണറായിക്ക് പി.സി.ജോര്‍ജ്ജിന്റെ ഉപദേശം.മാത്യൂ അറയ്ക്കലിനെ കുറിച്ച് ജോര്‍ജ്ജ് പ്രയോഗിച്ച മാന്യമാ‍യ ഭാഷ പിണറായിക്കും ഉപയോഗിക്കാവുന്നതാണ്.

::സിയ↔Ziya said...

സാരം:
1. പിതാക്കന്മാരുംപച്ചക്കള്ളം പറയും.
2. കമ്യൂണിസം എന്ന മതവുംമനുഷ്യനെ മയക്കുന്ന കറുപ്പാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പി.സി. ജോര്‍ജിന്റെ കമന്റാണ്. ഇതൊന്നും പറയാന്‍ ഇയാള്‍ക്ക് ഒരു ഉളിപ്പുമില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു.

ഏതായാലും പിണറായി കുറേക്കൂടി പ്രൊഫഷനലാകുന്ന്ത് നാം ഇന്ന് കണ്ടു. പുള്ളിക്കാരന്‍ ബിഷപ്പിന്റെ പത്രസമ്മേളനനത്തിന്റെ സി.ഡിയും ബിഷപ്പ അയച്ച വക്കീല്‍ നോട്ടീസിന്റെ മറുപടിയും വച്ചാണ് പത്രസമ്മേളനം നടത്തിയത്. വിശുദ്ധ കള്ളം എന്ന ഒന്ന് ഉണ്ടോ എന്ന് തനിക്കറിയല്ല എന്ന പ്രസ്താവനയും എനിക്കിഷ്ടപ്പെട്ടു.

പിന്നെ താമരശ്ശേരി ബിഷപ്പും കൂട്ടരും ഇപ്പോള്‍ കൂദാശകളുടെ ടെക്നിക്കല്‍ വിശദീകരണത്തിലാണ്. വേറോരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടേ സഖാക്കള്‍ ചില കാര്യങ്ങള്‍ വിവരിക്കുന്നത് പോലെ ( പ്രതിക്രിയ വാദികളും വിഘടന വാദികളും തമ്മില്‍ പ്രത്യക്ഷത്തില്‍ അകല്‍ച്ചയിലായിരുന്നു എങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവനായിരുന്നു എന്ന് സന്ദേശം ലൈന്‍). പിന്നെ പിണറായിക്കെതിരെ കാരാട്ടിന് കത്തെഴുതുന്നു അത്ര. ഹാ ഹാ അല്ലതെന്തു പറയാന്‍

കഷ്ടം ഇവര്‍ക്കൊക്കെ തെറ്റ് തിരുത്താന്‍ നൂറ്റാണുകള്‍ വേണമല്ലോ.

മാരീചന്‍ said...

ഒരാള്‍, അയാള്‍ രാഷ്ട്രീയപ്രവര്‍ത്തകനോ സാധാരണക്കാരനോ ആരോ ആകട്ടെ. ജീവിതത്തെയും മരണത്തെയും സ്വന്തം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ മനുഷ്യനെ തടയുന്ന വികാരം എന്താണ്?

ചാക്കോ വിവാഹകൂദാശ സ്വീകരിച്ചു, ചാക്കോയുടെ മക്കളുടെ മാമോദീസ മുക്കിയെന്നൊക്കെ വിളിച്ചു പറയുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.

സ്വന്തം വിശ്വാസം ഭാര്യയെയോ ബന്ധുക്കളെയോ അടിച്ചേല്‍പിക്കാന്‍ ചാക്കോ മുതിര്‍ന്നിട്ടില്ല എന്നല്ലേ വ്യക്തമാകുന്നത്?

സന്തോഷകരമായ കുടുംബജീവിതവും പൊതുജീവിതവും നയിക്കാന്‍ കടുംപിടി പിടിക്കാത്ത ആ ചെറുപ്പക്കാരനെ ഈ വിധം അപമാനിക്കുമ്പോള്‍ എന്തു പൗരാവകാശമാണ് നമ്മുടെ നാട്ടില്‍ സംരക്ഷിക്കപ്പെടുന്നത്?

ഇത് പിണറായി വിജയന്റെയോ ചിറ്റിലപ്പളളിയുടെയോ ഭാഷയുടെ പ്രശ്നമല്ല. ക്രൈസ്തവ വിശ്വാസപ്രമാണങ്ങളോ മാര്‍ക്സിസ്റ്റ് ജാര്‍ഗണുകളോ ഈ ചര്‍ച്ചയില്‍ അപ്രസക്തവുമാണെന്ന് ഞാന്‍ കരുതുന്നു.

ഒരു വ്യക്തിയുടെ സ്വകാര്യവിശ്വാസങ്ങളെ അധികാരികള്‍, അവര്‍ ആരുമാകട്ടെ, സ്വന്തം സ്വാര്‍ത്ഥതയ്ക്കു വേണ്ടി തെരുവിലിട്ട് ചവിട്ടിത്തേയ്ക്കുന്ന നികൃഷ്ടകൃത്യമാണ് നാം കാണുന്നത്.

തങ്ങളില്‍ നിന്നും അകന്നു നിന്നാല്‍ എല്ലാവര്‍ക്കും ഇതാണ് ശിക്ഷയെന്ന് ക്രൈസ്തവ നേതൃത്വം മുന്നറിയിപ്പു നല്‍കുന്നു.

ആരെയൊക്കെ ദോഷകരമായി ബാധിച്ചാലും തന്റെ ഭാഷ ഇതായിരിക്കുമെന്ന് പിണറായി ഊറ്റം കൊളളുന്നു.

പ്രിയതമന്റെ ജീവിതാദര്‍ശങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുന്നത് കണ്ടിരിക്കുന്ന ചാക്കോയുടെ വിധവ എന്തായിരിക്കും ഇപ്പോള്‍ ആലോചിക്കുന്നത്?

ആ കുഞ്ഞുങ്ങള്‍ക്ക് ഈ വിവാദങ്ങളില്‍ നിന്നു കിട്ടുന്ന പാഠങ്ങളെന്ത്?

ശപിക്കപ്പെട്ട ഈ നാട്ടില്‍ പിറക്കാന്‍ ആ കുട്ടികള്‍ എന്തു പാപമാണ് ചെയ്തിട്ടുണ്ടാകുക?

കിരണ്‍ തോമസ് തോമ്പില്‍ said...

മരീചാ
ഇത് ഒരു കലങ്ങിത്തെളിയലിന്റെ കാലമാണ്. എല്ലാ ബിബങ്ങളും തകര്‍ന്നടിയേണ്ട കാലം. അതുണ്ടാകുന്ന ലക്ഷണങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സഭയെന്താണ് എന്നും പാര്‍ട്ടിയെന്താണ് എന്നുമൊക്കെ പകല്‍പ്പോലെ തെളിയുന്നു. പണ്ട് ദ്ര്‌ശ്യമാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ പത്രങ്ങള്‍ എഴുതിയുണ്ടാക്കിയ ബിബങ്ങളെ വിലയിരുത്താന്‍ കിട്ടുന്ന അവസരമാണ് അത്. ഓരോ ബൈബവും തകരുന്നു. പാവം ചാക്കോയുടെ കുടുംബം. ദൈവമേ ഞാനും ചെയ്യുന്നത് അവരോടുള്ള ക്രൂരതയാണല്ലോ

മുക്കുവന്‍ said...

കഷ്ടം ഇവര്‍ക്കൊക്കെ തെറ്റ് തിരുത്താന്‍ നൂറ്റാണുകള്‍ വേണമല്ലോ.

thats good one

Sijith said...

കിരണ്സേ,

സ: ചാക്കോയുടെ വിധവ മേഴ്സി ഇതിനകമ് തന്നെ വ്യക്ത്മാക്കിക്കഴിന്ഞു മരണ വരേയുമ് ഒരു കമ്യൂണിസ്ട്കാരനായിരുന്ന ചാക്കോയേയുമ് കുടുമ്ബത്തേയുമ് ഈ വിവാദത്തിലേക്ക് സഭ വലിച്ചിഴക്കരുതെന്നു...

ഇപ്പോള് ഞാന് താമരശ്ശേരി രൂപതയില് നിന്നുമ് ആണു ഇത് എഴുതുന്നത്..ജനങള്ക്കുമ് അറിയാമ് ബിഷപ് പറഞ കള്ളമ് മറക്കാനുള്ള ഒരു പ്രഹസനമ് മാത്രമാണു ഇന്നത്തെ പ്രതിക്ഷേധ പരിപാടികളുമ് സ്കൂള് അടപ്പു സമരന്ങളുമ് എന്നു...

(ബന്ദുമ് സമരന്ങളുമ് വരുമ്പോള് പുഛിച്ച് "ഏതെന്കിലുമ് നേതാവിനേനോക്കി കണ്ണുരുത്തിയാല് സമരമാണിവിടെ" എന്നു വിലപിക്കുന്ന മനോരമ ഈ അരമന സ്പോണ്സേര്ഡ് സമരത്തിന്ടെ കാരണമ് എന്താണെന്നു വിശകലനമ് ചെയ്യുമോ എന്തോ..അടിസ്ഥാന കാരണമ് പിണറായി മെത്രാനെ മാന്യമായ വാക്കുപയോഗിച്ച് അഭിസമ്ബോധന ചെയ്തില്ല എന്നുള്ളതല്ലെ...:) )

(Sorry for the spelling mistakes..I am using online keypad for Malayalam)
-- Sijith

മാരീചന്‍ said...

വിവാദം വഴിത്തിരിവില്‍.

ഈ ലിങ്കിലൊന്നു ക്ലിക്ക് ചെയ്യൂ, പ്ലീസ്.......

Radheyan said...

സഭയുടെ സകല വീശ്വാസ്യതയും തകര്‍ന്നു.അമേധ്യത്തില്‍ ചവിട്ടിയിട്ട്
അതു തുടയ്ക്കാന്‍ നാലുപാടും തേക്കുന്ന പണിയാണിപ്പോള്‍ നടക്കുന്നത്.

മത്തായി ചാക്കോ എന്ന കമ്യൂണിസ്റ്റിന്റെ കുഞ്ഞിനെ മാമോദിസ മുക്കാനായി അന്നു ചമച്ച വ്യാജരേഖ ഇന്നു പുലിവാലാകുന്നു.ഒരൂ പക്ഷെ ചാക്കോയുടെ ഭാര്യവീട്ടുകാരാവും അതിന് പ്രേരിപ്പിച്ചത്.പക്ഷെ അത് ചാക്കോയുടെ തലയില്‍ മരണാനന്തരം കെട്ടിവെയ്ക്കുന്നത് ശുദ്ധ തരവഴികേടാണ്.

രാഷ്ട്രീയക്കാരുടെ സമരങ്ങള്‍ക്കെതിരേ മാസത്തില്‍ ഒരിക്കലെങ്കിലും മുഖപ്രസംഗമെഴുതുന്ന മനോരമ‍ ഇന്നത്തെ ഈ നിയമവിരുദ്ധ അടച്ചിടലിനെ എങ്ങനെ കാണുന്നു.അതോ അച്ചന്മാരുടെ ബന്ദ് വിശുദ്ധ ബന്ദാകുമോ?
സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയിഡഡ് സ്കൂളുകളില്‍ മാനേജ്മെന്റിന് ഇത്തരം വൃത്തികേടുകള്‍ കാണിക്കാന്‍ അവകാശമുണ്ടോ?

Anonymous said...

today i've gone through manoram's page about pinarayi's comment -news page.!!!!!
i have realised a revolutionary thing here.power of the new media-that is internet or we can call it as
selected comments r following.
i removed typical achayan comments from muscat and kottyam( we expecting those...eg susanna,eliyamma ...etc)
but read these comments ....we can notice one thing that those who r living in europe is more cultural and political sense than others.....
ok let's start.mallu -world comments!!!!


.......................................................................................................................................................................................................................................................................................................................
think, Our Bishops are delivering statements like politicians. It is not a big deal whether he has recieved this or not. Lobo Joseph, London, 15Oct'07 14:14:57
Every one know the mentality of relegious heads loosing their tolerance and always trying to disturbe the Govet Machinery using their followers. The problems of Christians are never raising at the time of UDF Govt. This is too much that the person like Pinarayi is attacking by this relegious heads and dramatically UDF leaders supporting them. It shoulod stop at any cost otherwise such kind of attitudes creates hateness in others towards respectable religious heads Jaya Kumar, Bangalore, 15Oct'07 12:05:13

never believe Mathai Chacko believed any religion or he will go for such religious acts. What UDF and the respected priest(Mar Paul Chittilappilly) does is to turn all the cfristian coomunity against the LDF and especially against the Communist Party. People should recognize this and give them the deserved treatment Satheesh, Bangalore, 15Oct'07 11:53:03
Preists are plying ridiculous politics.Pinarayi is bold. KBS, Cochin, 15Oct'07 11:42:39

pinarayi is right. this is a hidden agenda of umman chandi and religious leaders. lijan mathew, u s a, 15Oct'07 10:11:46
it was only the personal matter of Mr. Mathai Chacko and shouldnt have opened it to the publisc by the priest. they want to show that, one more "kunjadu" has been become part of the relegion and also wanted to disgrace the CPI(M). so pinarayi is right as he has to defend the party from attacks. Shameer, Abu Dhabi, 15Oct'07 10:09:54
bishops and cpm are crossing their limits each other. no doubt the bishops are instigated by UDF leaders. why they should do this.issues which govt never thought of are being raised by bishops. how they can tell lies like this after wearing the holy uniform. anthya koodasa offer to a family that expects their dear one to come back quickly is the most cruel action by bishops. hope they will have more wisdom. sujatha, kozhikode, 15Oct'07 10:08:57
Pinaraji vijayan's language is very good and perfestly right salini thomas,, kottayam, 15Oct'07 10:07:47
Christian leaders are crossing the limit. Fr. Jose itself told he did it when Mathai Chako was unconsious. KCBC & Chittapalli & whom so ever is making a point is making a BIG lie by sounding like M.Chako consiously wanted it. They raised it, really uncalled. Now playing the Minority christian card. Chruch & it's leaders should stop this cover up and stop playing the sensitive Minority issue to show their power. Holy Crap. George, Melbourne, 15Oct'07 10:03:43
Pinari may be wrong in his wording. But in Kerala, generally, the situation is becoming so hopeless that religious leaders can dictate their will to the whole population whether the stance of the individuals involved is right or wrong. Aravindakshan, , 15Oct'07 09:55:30
Church and Media in Kerala thinks that they are unquestionable . Church use its money/political clout and Media use its reach to attack,whenever they have anything to hide . Sreedhar, Dubai, 15Oct'07 09:53:52

If Church think ,what Pinarayi said is incorrect , they have every right to democratically counter it .But Church is functioning like a business house and their image is not very clean . And in todays political scenario no one should have shown such guts to attach church. Whether its wrong or right , appreciate Pinarayi's courage to show a red rag in front of this bull
sreedhar, Dubai, 15Oct'07 09:51:38
Late Mathai Chacko was not a believer of any religion. So giving him some religious services at a time when he was unconscious was wrong, as this may be done without his permission. The other mistake was the deliberate attempt to show that a Communist was turned into a believer of Christ at his death bed tastes too bad as the services given to him may not have been sought by him. Religious leaders should not try to exploit such situations and they should apologize for their mistake. suresh kumar, delhi, 15Oct'07 11:33:35
Thanks Pinarayi, you are correct,some bishop and some cast leaders thinking that noboday didn't have above this people even god also. This people creating some line of control of human.And their talking that in the voice of congress leaders.I just informing why this is coming again and again because Kerala LDF government passed that bills in education field. Don.t go back MR. Pinarayi we are ahuge support with you and your government. SUBHASH KOODAKKAL, MUMBAI, 15Oct'07 11:31:29
Whatever Pinarayi told is absolulutely correct.The words of Fr.kottayil justify that, ie at the time of his visit Mathai Chacko was unconscious! Then How the Bishop can tell that he accepted the ' anthyakoodasa' with full consciousness? Is it right for a Bishop of his Stature to lie ? Some one wanted to make it a big issue on the wake of expected Election. it is very bad that the bishop himself is doing it ! Sreejith, Hyderabad, 15Oct'07 11:28:52
Politicians & Religious Leaders have a lot of things to do for the people. Avoid making comments on silly matters like these. Religous Leaders r now behaving like opposition leader. Shabu, Kuwait, 15Oct'07 11:14:49


Pinarayi is perfectly right.. Its the religious leaders that used that issue infront of the public. . Rasheed, Dubai, 15Oct'07 09:46:23
Pinarayi Should not react like that,But our christian leader should not attack goverment for all the time.All people now why Christians are against the goverment, it is not education stand of LDF.because of some other cases saju safee, DUBAI , 15Oct'07 09:43:49
Pinarayi is perfectly right.. Its the religious leaders that used that issue infront of the public. They don't have any moral rights to say pinarayi is wrong. Layman, USA, 15Oct'07 08:59:59
A RESEPECTED BISHOP SHOULD NOT HAVE MADE SUCH SUCH INCORRECT STATEMENTS IN PUBLIC.AT THE SAME TIME PINARAI SHOULD HAVE USED BETTER LANGUAGAE TO CTRITICISE THE BISHOP.We Should respect the public sentiment while ctritisise religious leaders and shaould also note that leaders have the right to tell the truth to the public. subhash mathew, UAE, 15Oct'07 08:57:18
After the episode where the Church had to pay a huge sum of amount to USA citizens who were victims of Child Abuse, people had realized it, that the most of the Preachers have moved far away from the teachings of Christ. It is is also not the way of Christ who taught Tolerance and Peace to the world. Even though i am not a big fan of Pinarayi, this looks like an Orchestrated campaign. Thara, Boston, 15Oct'07 08:47:11
agree with Pinarayi. Even thogh I am not a CPM supporter, I disagree with the arrogance of Church. Suresh Kumar, Toronto, 15Oct'07 08:30:00
All these happend, because of bishops and charchus entering in to politics, Let the bishops and church pls donot enter on politics, What they think based on minority resons they are acting to much, Remeber one day will stop all and ----, SEE about kerala all cities and welth with this minorities,pls dont make we joint together and fight with church. prasadpk47, kuwait, 15Oct'07 08:27:54
what pinarayi said is wrong ..but what is the humiliation factor Bishops are complaining??, did jesus gets humiliated much worst manner than this, did he ask the followers to object, retaliate or even showed any sign of protest, i believe those religious leaders first learnt to comedown to the ordinary people's heart and behave as one among them then it will be much worth degnifying the true essence of christianity...not to protest but forgive and love your enemy.. Thomas Manakkil, Melbourne, 15Oct'07 07:53:13
He is a anti Christian. He is a Hindu fundamantalist Vinod , Pala, 15Oct'07 07:49:14
pinarayi telling some trues they(bishop)did not have any job? shyam, dubai, 15Oct'07 07:46:21
IT IS CLEAR FROM THE STATEMENT OF FATHER JOSE KOTTAYIL THAT MATHAI CHACKO WAS UNCONSCIOUS THAT TIME.EVEN IF HE HAD ACCEPTED THE OIL BISHOP SHOULD NOT SPEAK IN A PUBLIC PLACE USED THE OCCASSION FOR BLASTING COMMUNISTS.THESE BISHOPS AND CATHOLICS ARE STILL LIVING IN THE 14TH CENTURY AND TRY TO TAKE THE FOLLOWERS AS SLAVES TO THE OLDEN DARK DAYS.POOR JESUS FORGIVE THESE BISHOPS AND FATHERS. JK, AMERICA, 15Oct'07 01:15:54

Anonymous said...

school adachittu vargeeyathakanikkunnavanmare chattkittu thallanam.
ivan maru thanne yanu mundasheri mashu knoduvanna oru revolutionary billinethire vageeytaha undakki 'vimochan samaram ' enna vrithiketta samaram keralathil natathiyathu

Anonymous said...

ഒരു നേരത്തെ അന്നത്തിന് ഗതിയില്ലാത്തവന്‍ തെരുവില്‍ കിടക്കട്ടെയെന്നും, കാപിറ്റേഷന്‍ കൊടുക്കാന്‍ ഗതിയില്ലാത്തവന്‍ പഠിക്കേണ്ടെന്നും ഉളുപ്പില്ലാതെ കേരള ജനതയോട് വിളിച്ചു പറഞ്ഞവര്‍, ഒരിക്കല്‍ ചീറ്റിപ്പോയ കള്ളക്കഥകള്‍ക്കു പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് വിശ്വാസികള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ അതിനെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കാന്‍ ഒരു പാര്‍ട്ടിയെങ്കിലും ഉണ്ടായി എന്നതില്‍ കേരള ജനതയ്ക്കഭിമാനിക്കാം(swarna)......read this article too ....http://chithal.blogspot.com/2007/10/blog-post_16.html

Anonymous said...

thombile,achan avshyamillatha samyathu ithu parayaenda oru karyavum illayirunnu.school business vere,belif vere

thombilinte vadngal mushuvan shunda tettanu...ഇന്നലെ ഇന്ത്യാവിഷനില്‍ സംസാരിച്ച അദ്ദേഹത്തിന്‌ അന്ത്യ കൂദാശ നല്‍കി എന്ന് പറയുന്ന അച്ചന്‍ വെളിപ്പെടുത്തുകയുണ്ടായി. പിന്നെ അദ്ദേഹം തന്റെ മരണാസന്ന ദിനങ്ങളില്‍ തന്നെ സന്ദര്‍ശിക്കാന്‍ വന്ന പുരോഹിതര്‍ നടത്തിയ പ്രര്‍ത്ഥനയോട്‌ എതിര്‍പ്പൊന്നും കാട്ടിയിട്ടും ഉണ്ടായിരുന്നില്ല. മാത്രവുമല്ല അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമൊക്കെ വിശ്വാസികള്‍ ആണു താനും.


ok.then read what wife of mathayi chacko said....ഞങ്ങളുടെ വിവാഹം പള്ളിയില്‍ വെച്ച് നടത്തിയിട്ടില്ല മേഴ്സി ചാക്കോ
ബുധന്‍, ഒക്ടോബര്‍ 17, 2007



കൊച്ചി: തങ്ങളുടെ വിവാഹം മതാചാരപ്രകാരമായിരുന്നില്ല എന്ന്‌ മത്തായി ചാക്കോയുടെ ഭാര്യ മേഴ്‌സി ചാക്കോ പ്രസ്താവനയില്‍ അറിയിച്ചു.

തമ്മനത്തെ സെന്റ്‌ ജൂഡ്‌സ്‌ പള്ളിയില്‍ ഫാദര്‍ സെബാസ്റ്റ്യന്‍ മാണിക്കോത്തിന്റെ കാര്‍മികത്വത്തില്‍ ഞങ്ങള്‍ വിവാഹിതരായി എന്ന താമരശ്ശേരി രൂപതയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്‌. ചാക്കോ പ്രസ്തുത പള്ളിയില്‍ ചെല്ലുകയോ വിവാഹരജിസ്റ്ററില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല.

തങ്ങളുടെ മൂത്തമകന്‍ രഞ്ജിത്തിന്‌ നാലുമാസം പ്രായമുള്ളപ്പോള്‍ സെന്റ്‌ ജൂഡ്‌സ്‌ പള്ളി അധികൃതരുടെ കടുത്ത സമ്മര്‍ദം മൂലം വിശ്വാസിയായ തന്റെ മാതാവ്‌ മാമോദീസ ചടങ്ങ്‌ നടത്താനായി കുട്ടിയെ പള്ളിയില്‍ കൊണ്ടുപോയിരുന്നു എന്ന്‌ മേഴ്‌സി പറഞ്ഞു. എന്നാല്‍ ഇത്‌ ചാക്കോയുടെ അറിവും സമ്മതവും ഇല്ലാതെയാണ്‌ നടന്നതെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹാനന്തരം താനും രണ്ടുകുട്ടികളും മതാചാരപ്രകാരമല്ല ജീവിച്ചത്‌. ചാക്കോയോ മക്കളോ ഞാനോ അന്ത്യകൂദാശ നല്‍കണമെന്ന്‌ ബിഷപ്പിനോട്‌ ആവശ്യപ്പെട്ടിട്ടില്ല.

അസുഖബാധിതനായപ്പോഴടക്കം ജീവിതത്തിലൊരിക്കലും മതവിശ്വാസം സ്വീകരിക്കാന്‍ തയ്യാറാകാത്ത കമ്മ്യൂണിസ്റ്റായിരുന്നു മത്തായി ചാക്കോ. കമ്മ്യൂണിസ്റ്റ്‌കാരനാകുമ്പോള്‍ തന്നെ താന്‍ വിശ്വാസികൂടിയണെന്ന്‌' ചാക്കോ തന്നോട്‌ പറഞ്ഞതായി മുന്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ചാക്കോയുടെ ഭാര്യ പറഞ്ഞു.

മരിച്ചുപോയ ആള്‍ക്ക്‌ സത്യാവസ്ഥ പറയാന്‍ കഴിയില്ല എന്നിരിക്കെ ഇത്തരമൊരു പ്രസ്താവന അദ്ദേഹം പുറപ്പെടുവിക്കാന്‍ പാടില്ലായിരുന്നു.

കത്തോലിക്കാ സഭാ നേതൃത്വം വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ തനിക്കും മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തികച്ചും വേദനാജനകമാണെങ്കിലും തെറ്റായ പ്രചാരണങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മേഴ്‌സി ചാക്കോ അഭ്യര്‍ത്ഥിച്ചു.
(http://thatsmalayalam.oneindia.in/news/2007/10/17/kerala-mercy-chacko-against-thamarassery-diocese.html)


മത്തായിചാക്കോയുടെ ഒപ്പ് വ്യാജം?

കോഴിക്കോട് , ബുധന്‍, 17 ഒക്‍ടോബര്‍ 2007( 10:18 IST )






മത്തായി ചാക്കോയുടെ വിവാഹ രജിസ്റ്റര്‍ വിവാദമാകുന്നു. പള്ളി രജിസ്റ്ററിലെ ഒപ്പ് മത്തായി ചാക്കോയുടേതല്ലെന്നാണ് പുതിയ വിവാദം.

തമ്മനത്തെ കാരണക്കോടകം സെന്‍റ് ജൂഡ് പള്ളിയിലാണ് മത്തായി ചാക്കോയും മേഴ്സിയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തത് 1992 ഓഗസ്റ്റ് 20നാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രേഖയില്‍ മത്തായി ചാക്കോയുടെ ഒപ്പ് ചാക്കോ എന്ന് ഇംഗ്ലീഷിലെഴുതിയ ശേഷം അതിന് കുറുകെ ഒരു വര വരച്ചുള്ള ഒപ്പാണുള്ളത്.

ഈ രജിസ്റ്ററാണ് കഴിഞ്ഞ ദിവസം സഭാ നേതൃത്വം മാധ്യമങ്ങള്‍ക്ക് മുമ്പാകെ പുറത്ത് വിട്ടത്. എന്നാല്‍ മത്തായി ചാക്കോയുടെ ഔദ്യോഗിക രേഖകളിലെ ഒപ്പ് എ.ആര്‍ എന്നെഴുതിയ ശേഷം അതിന് കുറുകെ ഒരു വര വരച്ചതാണ്. ഈ ഒപ്പാണ് അദ്ദേഹം എല്ലാ രേഖകളിലും ഇട്ടിട്ടുള്ളത്.

എ.ആര്‍. എന്നത് അദ്ദേഹത്തിന്‍റെ കുടുംബപേരായ അരഞ്ഞാണിയില്‍ എന്നതിന്‍റെ ചുരുക്കപ്പേരാണ്. ഈ ഒപ്പാണ് ശരിയെന്നാണ് മത്തായി ചാക്കോയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. വിവാഹ രജിസ്റ്ററില്‍ മണവാളന്‍റെ ഒപ്പ് എന്ന് എഴുതിയതിന് ശേഷമാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

മകന്‍റെ മാമോദീസയുടെ മൂന്നു ദിവസം മുമ്പാണ് മത്തായി ചാക്കോയുടെ വിവാഹം നടന്നതെന്നാണ് വിവാഹ ആശീര്‍വാദത്തിന്‌ കാര്‍മികത്വംവഹിച്ച ഫാ. സെബാസ്ട്യന്‍ മാണിക്യത്താന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിവാഹത്തിനുമുന്‍പ്‌ മത്തായി ചാക്കോ കുമ്പസാരിച്ച്‌ കുര്‍ബാന കൈക്കൊണ്ടിരുന്നോ എന്ന്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അങ്കമാലി കറുകുറ്റി സെന്‍റ് സേവ്യേഴ്‌സ്‌ പള്ളി വികാരിയാണ്‌ ഇപ്പോള്‍ ഫാ. സെബാസ്ട്യന്‍ മാണിക്യത്താന്‍.

(http://malayalam.webdunia.com/newsworld/news/keralanews/0710/17/1071017009_1.htm)


vishuudda kallanmare enthu vilikkanam,

മൈന said...

എന്റെ സഹപ്രവര്‍ത്തകയായിരുന്നു മേഴ്‌സി. മേഴ്‌സിയേച്ചി പറഞ്ഞത്‌ സ്‌ത്യമാണെന്ന്‌ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു. വിവാദം ഇപ്പോഴുണ്ടായതെങ്കിലും ഇത്‌ ഞങ്ങള്‍ക്ക്‌ മുമ്പേ അറിയാം. ചാക്കോ ഒപ്പിട്ടിട്ടില്ല എന്നതും.
കിരണ്‍ തോമസിനോട്‌ ഒരഭ്യര്‍ത്ഥന"പരലോകം എന്ന് ഒന്നുണ്ടെങ്കില്‍ ദൈവമില്ല എന്ന ആശയവും ഉയര്‍ത്തിപ്പിടിച്ച്‌ നടന്ന ഒരാള്‍ക്ക്‌ തെറ്റ്‌ തിരുത്താനുള്ള ഒരു അവസരമുണ്ടു താനും. വേറോരു രീതിയില്‍ ചിന്തിച്ചാല്‍ അനേകം അത്ഭുത രോഗ ശാന്തികളുടെ കഥകള്‍ കേള്‍ക്കുന്ന കാലഘട്ടത്തില്‍ അങ്ങനെ ഒന്ന് ഉണ്ട്‌ എന്ന് ഒരു ദുര്‍ബല നിമിഷത്തില്‍ ചിന്തിക്കാന്‍ ഒരാളെ പ്രേരിതനാക്കിയേക്കാം, എന്ന താങ്കളുടെചിന്തയെ എതിര്‍ക്കുന്നു. എന്റെ അറിവില്‍ ചാക്കോക്ക്‌ ബോധം പോകുന്ന സമയത്ത്‌ ഒരിക്കലും മരിക്കുമെന്ന തോന്നലില്ലായിരുന്നു. അസുഖം മാറി എന്ന ആത്മവിശ്വാസത്തിലായിരുന്നു ചാക്കോ.
പെട്ടെന്നുണ്ടായ പനിയിലാണ്‌ അബോധാവസ്ഥയിലായത്‌. അസുഖം മാറിയെന്ന വിശ്വാസത്തില്‍ ജീവിതത്തെക്കുറിച്ച്‌ ഏറെ പ്രതീക്ഷയിലായിരുന്നു അദ്ദേഹം ...

ഇടിവാള്‍ said...

നമ്മുടെ “ഡോഗ്സ് ഓണ്‍ കണ്ട്രിയില്‍” വേറേ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാലാവും അല്ലേ ഈ ഒരു ഇഷ്യൂ കുത്തിപ്പൊക്കിയത് !

ഹോ കഷ്ടം ..

ഈ ചെറ്റകളെയൊക്കെ വെടിവച്ചു കൊല്ലണം!

രാഷ്ടീയവും മതാധിപത്യവും നാടു നശിപ്പിക്കും!

പന്ന^&^$#%^*@@ !!!!!

കിരണ്‍ തോമസ് തോമ്പില്‍ said...

മൈന ഞാന്‍ ഒരു സാധ്യത പറഞ്ഞു എന്നേ ഉള്ളൂ. അങ്ങനെ ആകാം അല്ലാതായിരിക്കാം എന്ന സെന്‍സില്‍ എടുത്താല്‍ മതി. അങ്ങനെ ആണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

ഇടിവാളേ ഈ വിവാദം മത്തായി ചാക്കോയുടെ കുടുംബത്തോട് ചെയ്യുന്ന കൊടും ക്രൂരതയാണെങ്കിലും മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പൊതു ചര്‍ച്ചക്ക് വഴി വച്ചു. ഞാന്‍ സംസാരിച്ച് ഭൂരിപക്ഷം ക്രിസ്ത്യന്‍ സുഹ്ര്‌ത്തുക്കളും ബിഷപ്പിന്റെ പ്രസ്താവനയോട് അങ്ങേയറ്റത്തെ അവജ്ഞ പ്രകടിപ്പിച്ചു. പിണറായുടെ പ്രസ്താവന അവര്‍ പരിഗണിക്കുന്നേ ഇല്ല, അത് തെറ്റോ ശരിയോ എന്നൊന്നും അവര്‍ക്കാര്‍ക്കും ചിന്തീക്കുക കൂടി വേണ്ട. പിന്നെ സ്വയാശ്രയ പ്രശ്നത്തില്‍ ഉണ്ടായ കോടതി വിധികളുടെ നെഗിളിപ്പില്‍ എവിടെ എന്തും ആകാം എന്ന ചില സഭാ നേതാക്കളുടെ മനോഭാവം വിശ്വാസികള്‍ക്ക് തന്നെ അറപ്പുളവാക്കി തുടങ്ങി.

ജിം said...

ബിഷപ്പ് കള്ളം പറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ സഭ പുറത്തുവിടുമെന്നു പറഞ്ഞ വീഡിയോ ആരെങ്കിലും കണ്ടോ? അതു പുറത്തിറങ്ങിയോ?

Ralminov റാല്‍മിനോവ് said...

വീഡിയോ ക്ലിയറില്ലാത്തതു് കൊണ്ടു് വീഡിയോയില്‍ നിന്നും ഓഡിയോ മാത്രം കട്ട് ചെയ്തെടുത്തു കൊടുത്തല്ലോ.
വീഡിയോ കട്ടു് ചെയ്ത സമയത്തു് കുറച്ചു് ഓഡിയോ കൂടി പോകുന്നതു് സ്വാഭാവികം.

(ഇവന്‍ മറ്റേ പാര്‍ട്ടിയാ)

Snigdha Rebecca Jacob said...

ഇതേ വിഷയത്തിലുള്ള എന്റെ പോസ്റ്റില് കിരണ് തോമസിന്റെ കമന്റ് കണ്ടാണ് ഞാന് ഇവിടേക്കെത്തിയത്. ഇവിടെ ചര്ച്ച തിമിര്ത്തു നടക്കുന്നുവല്ലോ. വിശ്വാസിയുടെ പ്ളാറ്റ്ഫോമില് നിന്ന് ബിഷപ്പുമാരെ വിചാരണ ചെയ്യാന് കുറച്ചുപാടാണെന്ന് ഇതുവായിച്ചപ്പോള് തോന്നി. ബിഷപ്പുമാരുടെ ചെയ്തികളെ എതിര്ക്കുന്പോഴും ഒരു വൈക്ളബ്യം. എന്തായാലും വിവാദമുണ്ടു കൊഴുക്കുന്ന പൌരോഹിത്യം നാട്ടുകാര്ക്ക് നല്ല കാഴ്ചയൊരുക്കുന്നുണ്ട്.

ചിറ്റിലപ്പിള്ളി പിതാവ് പണ്ട് കത്തോലിക്കാ സഭയിലെ കുരിശു വിവാദത്തില് ഒരു പക്ഷത്തെ നയിച്ച ആളാണെന്ന് എന്റെ ഒരു സ്നേഹിതന് പറഞ്ഞു. മാര്ത്തോമ്മ കുരിശെന്ന് കത്തോലിക്കരും സ്ലീബ എന്ന് യാക്കോബായ ഓര്ത്തഡോക്സ്കാരും പറയുന്ന കുരിശ് പള്ളികളില് ഉപയോഗിക്കുന്നതു സംബന്ധിച്ചായിരുന്നു തര്ക്കം. ക്രിസ്തുവിനെ തറച്ച കഴുമരത്തിന്റെ പേരിലും വഴക്കടിച്ച പാരന്പര്യം ഇദ്ദേഹം തുടര്ന്നതില് അത്ഭുതമില്ല.

എല്ലാവരുടെയും പാപങ്ങല് പരിഹരിക്കപ്പെടാനായി കുരിശില് ബലിയായി തീര്ന്ന ക്രിസ്തു മൂന്നാം ദിവസം ഉയര്ത്തെഴുന്നേറ്റ് സ്വര്ഗ്ഗത്തില് തന്റെ പിതാവാം ദൈവത്തിന്റെ വലതുഭാഗത്തേക്ക് കരേറി എന്നാണല്ലോ വിശ്വാസം. ക്രിസ്തു കുരിശില് നിന്ന് എഴുന്നേറ്റു പോയിട്ടും ഇപ്പോഴും ക്രിസ്തുവിനെ കുരിശില് കിടത്തിയിരിക്കുയാണ് ഈ മെത്രാന്മാര്. എന്നിട്ട് അതിനെ മാലയാക്കി കഴുത്തിലണിയും. അല്ലെങ്കില വിഗ്രഹമാക്കി പള്ളിയില് പ്രതിഷ്ഠിക്കും. എന്നിട്ട് വിവാഹം കഴിക്കാന് ദേശകുറി ചോദിച്ചു പള്ളിയിലെത്തുന്ന പിള്ളേരോട് പോയി സണ്ടേസ്കൂള് പഠിച്ചിട്ടുവാ എന്നു പറയും. മോശയ്ക്ക് നല്കിയ പത്തുകല്പ്പനകള് ചോദിക്കും. അതില് വിഗ്രഹാരാധന പാടില്ല എന്ന ഒരു കല്പ്പന ഉള്ള വിവരം മെത്രാന്മാര്ക്ക് അറിയാത്തതല്ല. എന്നാല് വിഗ്രഹമില്ലെങ്കില് അതില് കെട്ടിപ്പിടിച്ചു കരയാനും പണം വാരിയെറിയാനും ആളു കാണുമോ? എല്ലാം ഒരു കച്ചവടം.

ഇതു കൂടി വായിക്കൂ :- http://absolutevoid.blogspot.com/2007/10/blog-post_17.html

യാത്രാമൊഴി said...

തള്ളേ ഈ 'വിഷ'പ്പന്‍മാരുടെ ഒരു കാര്യം...
മാര്‍ മാര്‍ എന്നൊക്കെ പേരിന്റെ മുന്നേ വെച്ചിട്ടും യെവര്‍ക്കൊന്നും ഒരു മാറ്റവും ഇല്ലല്ലോ!

nariman said...
This comment has been removed by the author.
nariman said...
This comment has been removed by the author.
nariman said...

ഈ പോസ്റ്റൂടെ ഒന്നു കണ്ടേച്ചു പോകണേ.
www.kattati.blogspot.com