Wednesday, October 17, 2007

വിവാഹം കത്തോലിക്ക സമൂഹത്തില്‍

മത്തായി ചാക്കോ പള്ളിയില്‍ വച്ച്‌ വിവാഹിതനായി എന്ന പുതിയ വിവാദവും അതേത്തുടര്‍ന്ന്‌ വിവാഹ രജിസ്റ്ററില്‍ ഉള്ളത്‌ വ്യാജ ഒപ്പാണ്‌ എന്നരീതിയിലുള്ള മറ്റൊരു വിവാദവും ഉയര്‍ന്ന സാഹചര്യത്തില്‍ കത്തോലിക്ക സഭയില്‍ വിവാഹം നടക്കുന്നതിന്റെ ഒരു സംഷിപ്ത വിവരണം ഞാന്‍ പങ്കുവയ്ക്കുന്നു.

ക്രിസ്ത്യ‍ന്‍ സമുദായത്തില്‍ പ്രപ്പോസലുകള്‍ പൊതുവേ ബ്രോക്കര്‍മാര്‍ മുഖേനയാണ്‌ നടാക്കുക. പല ആള്‍ക്കാരും കല്യാണത്തെപ്പറ്റി ചിന്തിച്ച്‌ തുടങ്ങുന്നത്‌ ഈ ബ്രോക്കര്‍മാര്‍ നിങ്ങളുടെ മകന്‍/മകള്‍ ക്ക്‌ പറ്റിയ ഒരു നല്ല ഒരു പ്രപ്പോസല്‍ ഉണ്ടെന്ന്‌ ചെറുക്കന്റെയോ പെണ്ണിന്റെയോ അഛന്റെ അടുത്ത്‌ പറയുമ്പോളാണ്‌. സൗകര്യത്തിന്‌ നമുക്ക്‌ ചെറുക്കന്റെ ആംഗിളില്‍ വിശദീകരിക്കാം

പെണ്ണുകാണാല്‍

ചെറുക്കന്‍ ബ്രോക്കര്‍ക്കൊപ്പം തന്റെ സുഹൃത്തുക്കളില്‍ ആരേയെങ്കിലും ഒരാളേക്കൂട്ടി പെണ്ണിന്റെ വീട്ടില്‍ പോയി പെണ്ണ്‌ കാണുന്നതാണ്‌ ആദ്യ ചടങ്ങ്‌. ചായ ലഡ്ഡു, ജിലെബി മിക്ചര്‍ തുടങ്ങിയ കഴിക്കാനായി കിട്ടുമെങ്കിലും ഫസ്റ്റ്‌ ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ വേണ്ടി ഒരു ലഡുവോ മറ്റോ ഏടുത്തെങ്കിലായൈ. ചായ കുടിക്കുന്നതിനിടയില്‍ പെണ്ണിന്റെ വീട്ടുകാര്‍ ബ്രോക്കറോടും സുഹൃത്തിനോടും ഭയങ്കര പരിചയക്കാരേപ്പോലെ സംസാരിച്ചുകൊണ്ടിരിക്കും. അതിനിടയില്‍ പെണ്ണിന്റെ ബന്ധുക്കളില്‍ ആരെങ്കിലും ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കനുണ്ടെങ്കില്‍ ആകട്ടേ എന്ന്‌ പറഞ്ഞ്‌ ഒരു മുറിയിലേക്ക്‌ വിടും. അവിടെ വച്ച്‌ ചെറുക്കനും പെണ്ണും എന്തെങ്കിലുമൊക്കെ സംസാരിക്കും. ഈ സമയത്തിനുള്ളില്‍ ചെറുക്കന്‍ ഒരു തീരുമാനത്തില്‍ എത്തിയിരിക്കണം. പിന്നീട്‌ വീട്ടില്‍ ചെന്ന്‌ ചെറുക്കന്‍ മാതാപിതാക്കളേ തീരുമാനം അറിയിക്കും. പെണ്ണ്‌ വീട്ടുകാര്‍ക്കും ചെറുക്കനേ ബോധിച്ചാല്‍ പിന്നെ പെണ്ണുവീട്ടുകാര്‍ ചെറുക്കന്‍ കാണന്‍ വരുന്ന ചടങ്ങണ്‌ അടുത്തത്‌

ചെറുക്കന്‍ കാണല്‍

പെണ്ണിന്റെ ഉറ്റബന്ധുക്കള്‍ ചെറുക്കന്റെ വീട്‌ കാണാന്‍ വരുന്ന ചടങ്ങാണ്‌ ഇത്‌. ചെറുക്കന്റെ വീട്‌ ചുറ്റുവട്ടം ബന്ധുക്കള്‍ ഇവയൊക്കെ ക്ലോസ്‌ വാച്ച്‌ ചെയ്യുക എന്നതാണ്‌ ഈ ചടങ്ങിന്റെ ലക്ഷ്യം. കാര്‍ഷിക പശ്ചത്തലമുള്ള ഇടത്തരം കുടുംബങ്ങളില്‍ ചെറുക്കന്റെ വീട്ടിലെ റബ്ബര്‍ മരങ്ങളുടെ കരുത്തും തെങ്ങിലേ കായ്‌ഫലം പോലും നിയുക്ത അളിയന്മാര്‍ അനലൈസ്‌ ചെയ്യു. ഇതൊക്കെ ബോധിച്ചാല്‍ എല്ലാവരും കൂടി പുറത്തിറങ്ങി കൂലംകുലിഷമായി ചര്‍ച്ച തുടങ്ങും. ഭൂരിപക്ഷ അഭിപ്രായം അനുകൂലമെങ്കില്‍ പിന്നെ ചെറുക്കന്‍ വീട്ടുകാരെ പെണ്ണ്‌ വീട്‌ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയായി.

പെണ്ണ്‌ വീട്‌ സന്ദര്‍ശനം

ചെറുക്കന്റെ ഉറ്റ ബന്ധുക്കള്‍ പ്രത്യേകിച്ച്‌ പെങ്ങന്മാര്‍ അമ്മായിമാര്‍ എന്നിവര്‍ക്ക്‌ നിര്‍ണ്ണായകമായ ഒരു ചടങ്ങാണ്‌ ഇത്‌. പെണ്ണ്‌ വീട്ടുകാരെ നന്നായി പഠിക്കുക എന്നതാണ്‌ ഈ ചടങ്ങിന്റെ ഉദ്ദേശം. പെണ്ണ്‌ വീട്ടുകാര്‍ക്ക്‌ അടുക്കും ചിട്ടയുമുണ്ടോ വീടും പരിസരവും വൃത്തിയുള്ളതാണ്‌ എന്തിന്‌ പറയുന്നു പെണ്ണ്‌ വീട്ടില്‍ വെള്ളം കോരുന്ന തൊട്ടി മുതല്‍ തോര്‍ത്തുവരെ ഇവിടെ ക്ലോസ്‌ വാച്ചിന്‌ വിധേയമാകും. സംഗതികള്‍ ഒക്കെ ബോധിച്ചാല്‍ എല്ലാവരും പുറത്തിറങ്ങി വീണ്ടും കുശുകുശുപ്പ്‌ തുടങ്ങും. അവസാനം തെരെഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുന്നത്‌ പോലെ ചെറുക്കന്റെ അമ്മാവനോ വല്യഛനോ തീരുമാനം പ്രഖ്യാപിക്കും. തീരുമാനം പോസിറ്റീവാണെങ്കില്‍ പെണ്ണുവീട്ടില്‍ നിന്ന്‌ ഭക്ഷണം കഴിക്കും പിന്നീട്‌ കല്യാണ നിശ്ചയം നടത്താന്‍ ഇവരെ ചെറുക്കന്‍ വീട്ടിലേക്ക്‌ ക്ഷണിക്കും.

കല്ല്യാണം ഉറപ്പിക്കല്‍

ചെറുക്കന്റെ വീട്ടിലേക്ക്‌ ഇതുവരെ പോകാത്ത പെണ്ണിന്റെ ബന്ധുക്കള്‍ക്കാണ്‌ ( പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക്‌) ഈ ചടങ്ങിന്‌ പോകാന്‍ മുന്‍ഗണന. പിന്നെ പെണ്ണിന്റെ അഛനും അത്യാവശ്യം കാരണവന്മാരുമായി ഏതാണ്ട്‌ 10-15 ഓളം പേര്‍ ചെറുക്കന്റെ വീട്ടില്‍ പോയി മനസമ്മതവും കല്യാണവും നടത്താനുള്ള തിയതി നിശ്ചയിക്കുന്നു. കര്‍ക്കിടകവും കന്നിമാസവും പരമാവധി ഒഴിവാക്കിയാകും ഒരു തിയതി നിശ്ചയിക്കുക. പിന്നെ പള്ളില്‍ അച്ചന്റെ സൗകര്യവും ഹാളിന്റെ ലഭ്യതയും അനുസരിച്ച്‌ മാറ്റാവുന്ന രീതിയില്‍ മനസമ്മത്‌ കല്യാണ തിയതികള്‍ നിശ്ചയിക്കുന്നു.

[
മുകളില്‍ വിവരിച്ച്‌ ഏത്‌ സ്റ്റെപ്പില്‍ വച്ചോ അതിന്‌ ശേഷമോ കല്ല്യാണം മാറിപ്പോകാന്‍ ഏതാണ്ട്‌ 50% കൂടുതല്‍ സാധ്യതയുണ്ട്‌. എതാണ്ട്‌ മനസമ്മതം നടക്കുന്നത്‌ വരേ പെണ്ണിനേയും ചെറുക്കനേയും കുറിച്ച്‌ കൂലംകുലിഷതമായ അന്വേഷണങ്ങള്‍ നടക്കുനുണ്ടാകും. പിന്നെ സ്ത്രീധന കാര്യത്തില്‍ ചെറുക്കന്‍ കാണല്‍ ചടങ്ങില്‍ ഒരു തീരുമാനം ആകാനുള്ള സാധ്യതയും ഉണ്ടാകണം. പെണ്ണുകാണല്‍ ചടങ്ങു കഴിഞ്ഞാല്‍ കല്യാണം വരെയുള്ള ചടങ്ങുകളില്‍ വധുവരന്മാര്‍ക്ക്‌ പ്രത്യേക ഒരു റോള്‍ ഇല്ല.
]


വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും സഭ ആവശ്യപ്പെടുന്ന കാര്യങ്ങള്‍

  1. നിര്‍ബന്ധമായും സണ്‍ഡേ സ്കൂള്‍ ഡിപ്ലോമയോ കോഴ്സ്‌ സര്‍ട്ടിഫിക്കറ്റോ ഉള്ള ആളാകണം വിവാഹര്‍ത്ഥി. ഇത്‌ ഇല്ലെങ്കില്‍ രൂപതയില്‍ നിന്നും പ്രത്യേകം അനുവാദം ആവശ്യമാണ്‌
  2. വിവാഹത്തിന്‌ മുന്‍പ്‌ വിവാഹാത്ഥികള്‍ സഭ നടത്തുന്ന്‌ വിവാഹത്തിന്‌ ഒരുങ്ങള്‍ ക്ലാസ്‌ കൂടീയിരിക്കണം. 3 ദിവസം ഈ കോഴ്‌സ്‌ നടത്തുന്ന സ്ഥലത്ത്‌ താമസിച്ച്‌ ഈ കോഴ്സ്‌ ചെയ്ത്‌ തീര്‍ക്കണം. വിവാഹ നിശ്ചയത്തിന്‌ ശേഷം ചെറുക്കനും പെണ്ണും ഒന്നിച്ച്‌ ഈ കോഴ്സ്‌ കൂടാന്‍ സഭ തത്പര്യപ്പെടുന്നു(എന്നാല്‍ അത്‌ നിര്‍ബന്ധമില്ല.)
  3. പിന്നീട്‌ ചെറുക്കനും പെണ്ണും സ്വന്തം ഇടവകയില്‍ ഒരു വിവാഹ അപേക്ഷാ ഫോറം നല്‍കണം. അതില്‍ ഇരു കൂട്ടരുടേയും വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം
  4. ഇതും പ്രീമാര്യേജ്‌ കോഴ്സിന്റെ സര്‍ട്ടിഫിക്കേറ്റും നല്‍കി കഴിയുമ്പോള്‍ മനസമ്മതത്തിന്റെ കുറി ( സഭ സമ്മത പത്രം) ലഭിക്കും.
  5. വിവാഹപ്രായമായതിന്‌ ശേഷം 6 മാസത്തില്‍ കൂടുതല്‍ വിവാഹാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെ ഇടവകകളില്‍ നിന്ന്‌ ഒരു NOC വാങ്ങി വരേണ്ടതുണ്ട്‌.
  6. വിവാഹത്തിന്‌ മുന്‍പ്‌ വധു വരന്മാര്‍ അതത്‌ ഇടവക വികാരിയേ നമസ്കാരം ചൊല്ലികേള്‍പ്പിക്കുക എന്നൊരു ചടങ്ങുണ്ട്‌. ഇതില്‍ പ്രര്‍ത്ഥനകള്‍ നമസ്കാരങ്ങള്‍ എന്നിവയിലുള്ള വിവാഹാര്‍ത്ഥിയുടെ പരിജ്ഞാനം അളക്കുന്നതാണ്‌. ഇതില്‍ മികവ്‌ കാട്ടിയിലെങ്കില്‍ റീപ്പീറ്റ്‌ അടിക്കാനുള്ള സാധ്യതയുണ്ട്‌. 50% ആള്‍ക്കാരും റീപ്പീറ്റിന്‌ അര്‍ഹരാണെങ്കിലും പുരോഹിതര്‍ കുറച്ച്‌ ഉപദേശമൊക്കെ നല്‍കി ജയിപ്പിച്ച്‌ വിടുകയാണ്‌ പതിവ്‌ ( ഞാന്‍ റിപ്പീറ്റ്‌ ചെയ്തു.)
  7. വിവാഹം നിശ്ചയിച്ചതിന്‌ ശേഷം 3 ഞായറാഴ്ച ഇരു ഇടവകകളിലും കുര്‍ബാന മധ്യേ കല്ല്യാണം വിളിച്ചു ചൊല്ലും. വിവാഹ നിശ്ചയം നടന്ന വിവരം പരസ്യമാക്കാനാണ്‌ ഇത്‌.( ഇത്‌ ഏറ്റവും ഗുണം ചെയ്യുന്നത്‌ കല്ല്യാണ മുടക്കികള്‍ക്കാണ്‌ കാരണം ഇരു കൂട്ടരുടേയും വിവരങ്ങള്‍ ഇവര്‍ക്ക്‌ കൃത്യമായി ലഭിക്കും. ഈക്കൂട്ടരേയും അതിജീവിച്ചാണ്‌ ഒരു ക്രിസ്ത്യന്‍ കല്ല്യാണം നടക്കുന്നത്‌) . എന്നാല്‍ ചില പ്രത്യേക സാഹ്ചര്യങ്ങളില്‍ ഒരു തവണ മാത്രം വിളിച്ച്‌ ചൊല്ലി വിവാഹം നടത്താവുന്നതാണ്‌. അതിന്‌ ഫോറോനാ വികാരിയുടെ അനുവാദം വേണം.

മനസമ്മതം ( ഒത്തു കല്ല്യാണം)

പെണ്ണിന്റെ ഇടവകയിലാണ്‌ മനസമ്മതം നടക്കുക. പണ്ടൊക്കെ ഇത്‌ വളരെ ചെറിയ ചടങ്ങായിരുന്നു. എന്നാല്‍ ഇന്ന് പെണ്ണിന്റെ വീട്ടിലെ കല്ല്യാണം എന്നാണ്‌ ഈ ചടങ്ങ്‌ അറിയപ്പെടുന്നത്‌. എന്നാല്‍ സഭയുടെ മനസമ്മത ചടങ്ങ്‌ വളരെ ലളിതമാണ്‌ ഏതാണ്ട്‌ 20 മിനിറ്റ്‌ നീണ്ട്‌ നില്‍ക്കുന്ന് ചടങ്ങ്‌. വരനും വധുവും തങ്ങളുടെ വിവാഹ സമ്മതം പരസ്യമായി അറിയിക്കുന്ന ചടങ്ങാണ്‌ ഇത്‌. കാര്‍മ്മികന്റെ മുന്‍പില്‍ തങ്ങള്‍ സ്വതന്ത്രമായ മനസ്സോടെ ഏടുത്ത തീരുമാനമാണ്‌ ഇതെന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു. ഇതിന്‌ ശേഷം ആ ഇടവകയുടെ ഒരു രജിസ്റ്ററില്‍ ഇരുവരും ഒപ്പിടുന്നു. ഒപ്പം ഇരു വിഭാഗത്തില്‍ നിന്നും ഓരോ സാക്ഷികള്‍ക്കൂടി ഒപ്പ്‌ വയ്ക്കുന്നു. ഇരുവരുടേയും അടുത്ത ബന്ധുക്കളാണ്‌ സാക്ഷിയാകുന്നത്‌. മനസമ്മതം കഴിയുമ്പോള്‍ ഇരു കൂട്ടര്‍ക്കും ഈ ഇടവകയില്‍ നിന്ന് കുറി ലഭിക്കുന്നു. ഇത്‌ വിവാഹത്തിന്‌ വരുമ്പോള്‍ കാണിക്കേണ്ടതുണ്ട്‌. മനസമ്മതത്തിന്‌ വരുമ്പോള്‍ ചെറുക്കന്റെ ഇടവകയില്‍ നിന്നും കുറി കൊണ്ടുവരേണ്ടതുണ്ട്‌.

വിവാഹം

കത്തോലിക്ക വിവാഹങ്ങള്‍ വരന്റെ ഇടവകയിലാണ്‌ നടക്കുക. മനസമ്മതിന്റെ അന്ന് ലഭിച്ച്‌ കുറിയുമായി വധുവും കൂട്ടരും വരന്റെ ഇടവകപ്പള്ളിയില്‍ എത്തുന്നു. തുടര്‍ന്ന് കുറി കൈമാറുന്നു. ( ഇതില്ലെങ്കില്‍ വിവാഹം നടക്കില്ല). തുടര്‍ന്ന് വിശുദ്ധ കുബാന മധ്യേയാണ്‌ വിവാഹ കൂദാശ പരികര്‍മ്മം ചെയ്യപ്പെടുന്നത്‌. വിവാഹ കൂദാശയുടെ ഭാഗമായി വീണ്ടും ഒരിക്കല്‍ക്കൂടി ഇരു കൂട്ടരോടും മനസു ചോദ്യം നടത്തും. തുടര്‍ന്ന് താലികെട്ടും മോതിരം മാറലും മന്ത്രകോടി അണിയക്കലും നടക്കുന്നു. തുടര്‍ന്ന് ഇന്നു മുതല്‍ മരണം വരെ സന്തോഷത്തിലും സന്താപത്തിലും സുഖത്തിലും ദു:ഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ഒരുമിച്ച്‌ കഴിഞ്ഞുകൊള്ളാമെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തി ഇരുവരും പ്രതിജ്ഞ ചെയ്യുന്നു. തുടര്‍ന്ന് പുരോഹിതന്റെ പ്രസംഗവും കുര്‍ബാനയുടെ ബാക്കിയും നടക്കുന്നു. വിവാഹ ശേഷം ആ ഇടവകയിലെ രജിസ്റ്ററില്‍ ഇരുകൂട്ടരും സാക്ഷികളും ഒപ്പ്‌ വയ്ക്കുന്നു. തുടര്‍ന്ന് സഭ മാര്യേജ്‌ സര്‍ട്ടിഫിക്കറ്റ്‌ തരുന്നു.തുടര്‍ന്ന് നടക്കുന്ന ആര്‍ഭാടകരമായ സദ്യക്ക്‌ ശേഷം വരന്‍ വധുവിന്റെ വീട്ടിലേക്ക്‌ പോകുന്നു ( ആ പതിവ്‌ മാറി വരുന്നുണ്ട്‌)


കത്തോലിക്ക സഭയുടെ നിയമമനുസ്സരിച്ച്‌ ഇരുവരും കത്തോലിക്കരാകണമെന്നാണ്‌ സഭ നിഷ്കര്‍ഷിക്കുന്നത്‌ എങ്കിലും മറ്റ്‌ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരയോ അക്രൈസ്തവരേപ്പോലുമോ പള്ളിയില്‍ വച്ച്‌ വിവാഹം കഴിക്കാന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അനുവദിക്കാറുണ്ട്‌. അകത്തോലിക്കനായ വിവാഹാര്‍ത്ഥി തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളെ ക്രൈസ്തവ വിശ്വാസമനുസ്സരിച്ച്‌ വളര്‍ത്താം എന്നും ഒരിക്കലൗം കത്തോലിക്ക പങ്കാളിയുടെ വിശ്വാസം മാറ്റാന്‍ ശ്രമിക്കില്ലാ എന്നും ഒരു സത്യവാങ്ങ്‌ നല്‍കണം. പിന്നെ ഇതിനും ബിഷപ്പിന്റെ പ്രത്യേക അനുമതി ആവയമാണ്‌.

25 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

മത്തായി ചാക്കോ പള്ളിയില്‍ വച്ച്‌ വിവാഹിതനായി എന്ന പുതിയ വിവാദവും അതേത്തുടര്‍ന്ന്‌ വിവാഹ രജിസ്റ്ററില്‍ ഉള്ളത്‌ വ്യാജ ഒപ്പാണ്‌ എന്നരീതിയിലുള്ള മറ്റൊരു വിവാദവും ഉയര്‍ന്ന സാഹചര്യത്തില്‍ കത്തോലിക്ക സഭയില്‍ വിവാഹം നടക്കുന്നതിന്റെ ഒരു സംഷിപ്ത വിവരണം ഞാന്‍ പങ്കുവയ്ക്കുന്നു.

ഇടിവാള്‍ said...

അങ്ങേര്‍ക്കീ 7 ക്വാളിഫിക്കേഷനും ഉണ്ടാരുന്നോ ആവോ? ;)

Inji Pennu said...

>>എന്നാല്‍ ചില പ്രത്യേക സാഹ്ചര്യങ്ങളില്‍ ഒരു >>തവണ മാത്രം വിളിച്ച്‌ ചൊല്ലി വിവാഹം >>നടത്താവുന്നതാണ്‌.

ഒരു ദിവസം മൂന്ന് കുര്‍ബാനക്കും വിളിച്ചു ചൊല്ലുകയല്ലേ? അപ്പൊ മൂന്ന് തവണ ചൊല്ലും എപ്പോഴും എന്ന് എന്റെ അറിവ്.

പിന്നെ തൃശൂരൊക്കെ വരന്റെയല്ല വധുവിന്റെ ഇടവകേലാണ് കല്ല്യാണം നടക്കാ.

നല്ല രസം വായിക്കാന്‍. ഓര്‍മ്മകള്‍! :)

ക്രിസ്‌വിന്‍ said...

കിരണ്‍,
ലേഖനം കാലികമായി. എല്ലാകര്യങ്ങളേയും നന്നായി വിശദ്ധീകരിച്ചിരിക്കുന്നു.
ആശംസകള്‍

Anonymous said...

Dear kirna thomas,please read joseph pulikunnel's article here about koodasha and rev.thomas john's aricle here

http://www.deshabhimani.com/lekhanam.htm#f

വിവാഹ രജിസ്‌റ്ററില്‍ ചാക്കോ ഒപ്പുവെച്ചിട്ടില്ല: മേഴ്‌സി ചാക്കോ
ബുധന്‍, ഒക്ടോബര്‍ 17, 2007


കോഴിക്കോട്: മത്തായി ചാക്കോ ഒപ്പുവെച്ചുവെന്ന്‌ പറയുന്ന വിവാഹ രജിസ്റ്ററിലെ ഒപ്പ്‌ അദ്ദേഹത്തിന്റേതല്ലെന്ന സിപിഎം പ്രസ്‌താവനയെ ഭാര്യ മേഴ്‌സി ചാക്കോയും ശരിവെച്ചു.

ഒരു മലയാള ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മേഴ്‌സി ഇക്കാര്യം വ്യക്തമാക്കിയത്‌. ഞാന്‍ പള്ളിയില്‍ പോയി വിവാഹ രജിസ്‌റ്ററില്‍ ഒപ്പിട്ടിട്ടുണ്ട്‌. ഇത്‌ ബന്ധുക്കളുടെ നര്‍ബ്ബന്ധപ്രകാരമായിരുന്നു.

മത്തായി ചാക്കോയുടെ ഒപ്പ്‌ മറ്റാരെങ്കിലും ഇട്ടതാവാം. വിവാഹ രജിസ്റ്ററില്‍ അദ്ദേഹം എന്നോടൊപ്പം ഒപ്പുവെച്ചിരുന്നില്ല- അവര്‍ പറഞ്ഞു. പള്ളിയില്‍ പോയ വിവരം പറഞ്ഞപ്പോള്‍ ഭര്‍ത്താവ്‌ ദേഷ്യപ്പെട്ടിരുന്നതായും മേഴ്‌സി പറഞ്ഞു.

ഈ വിവാഹ രജിസ്റ്റര്‍ സഭാ ചട്ടപ്രകാരമുള്ളതല്ലെന്ന്‌ സംശയമുണ്ട്‌. വിവാഹ രജിസ്റ്ററിന്‌ വേണ്ടി സംയുക്ത അപേക്ഷ നല്‍കിയിരുന്നില്ല. സാക്ഷികളായി ഒപ്പിട്ടത്‌ എന്റെ വീട്ടില്‍ നിന്നുള്ളവരാണ്‌.

സാധാരണഗതിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു്‌ ഒരാളും ഭാര്യയുടെ വീട്ടില്‍ നിന്നും ഒരാളുമാണ്‌ രജിസ്റ്ററില്‍ ഒപ്പുവെയ്‌ക്കേണ്ടിയിരുന്നത്‌. എന്നാല്‍ ഞാന്‍ ചെന്ന സമയത്ത്‌ ഈ നിബന്ധന പള്ളിക്കാര്‍ മുന്നോട്ടുവെച്ചിരുന്നില്ല- മേഴ്‌സി വിശദീകരിച്ചു

സങ്കുചിത മനസ്കന്‍ said...

ആ പെങ്ങന്‍മാരും അമ്മായിമാരും വരുന്ന സംഘത്തെ ഞങ്ങളുടെയവിടെ മൊടക്ക് കമ്മറ്റി എന്നാണു വിളിക്കുക. കൂട്ടത്തില്‍ ഒരു അമ്മായി ഇടങ്കോലിട്ടാല്‍ മതി കല്യാണം മൊടങ്ങാന്‍. വരുന്ന വഴി നല്ലതല്ലെങ്കീപോലും മൊടങ്ങും :)

അങ്കിള്‍. said...

കിരണേ, ആളുകളെ പേടിപ്പിക്കുകയാണോ ഉദ്ദേശം, മുഴുവന്‍ വായിച്ചപ്പോള്‍ അങ്ങനെയൊരു തോന്നല്‍.

ക്രിസ്ത്യന്‍ കല്ല്യാണങ്ങള്‍ക്ക്‌ കൂടിയിട്ടുണ്ട്ങ്കിലും അതില്‍ ഇത്രമാത്രം ഉള്ളുകള്ളികള്‍ ഉണ്ടെന്നറിഞ്ഞിരുന്നില്ല.

എന്നാല്‍ ഈ കല്ല്യാണം ഒന്നു വായിച്ചു നോക്കു.

അരവിന്ദ് :: aravind said...

കിരണേ നല്ല രസം വായിക്കാന്‍.

കൃസ്ത്യന്‍ കല്യാണങ്ങളുടെ എടുത്തുപറയേണ്ട ഒരു ഗുണം, സദ്യ സമയത്തെ ഓര്‍ഡര്‍ ആണ്. ഒരോരോ ടേബിളിട്ട് അതിന്റെ നടുക്ക് ബിരിയാണി നിറച്ച് വയ്കും. ഹിന്ദുക്കളൂടെ കല്യാണത്തിലെ പോലെ വിളമ്പുകാരുടെ ട്രെയിന്‍ കാത്തിരിക്കേണ്ട, അവരുടെ വരവിനനുസരിച്ച്, ചോറിന്റൊപ്പം പായസവും മോരും ഒഴിച്ച് കഴിക്കേണ്ട. പള്ളിക്കല്യാണത്തിന് പോയാല്‍ വേണ്ടത് എത്രാന്നാച്ചാ പ്ലേറ്റില്‍ക്ക് സ്വന്തം തട്ടീട്ട്, ഇരുന്ന് മെടയുക! അതിന്റൊരു സുഖം!

കിരണ്‍ തോമസ് തോമ്പില്‍ said...

ഇഞ്ചി തൃശൂര്‍ രൂപതയില്‍പ്പെട്ടവരുടെ കല്ല്യാണം കൂടിയിട്ടില്ല. അതാകും തെറ്റ്‌ പറ്റിയത്‌. ഇരിഞ്ഞാലക്കുട രൂപതയില്‍ വരെ വരന്റെ വീട്ടിലാണ്‌ വിവാഹം നടക്കുക. പിന്നെ ഒരു ഞായറാഴ്ച 3 നേരം വിളിച്ചു ചൊല്ലുകയാണ്‌ ചെയ്യാറ്‌ എന്നാല്‍ ഞങ്ങളുടെ അവിടെ ഒക്കെ 3 ആഴ്ചയും 3 കുര്‍ബാനക്കും വിളിച്ചു ചൊല്ലാറുണ്ട്‌.

അങ്കിളേ പേടിപ്പിക്കുകയൊന്നുമല്ല ത്രക്ക്‌ എളുപ്പമല്ല കാര്യങ്ങള്‍ എന്ന് ധരിപ്പിച്ചതാണ്‌. കത്തോലിക്ക സഭ വിവാഹ മോചനം നല്‍കാന്‍ പ്രയാസമായതിനാല്‍ വിവാഹത്തിന്‌ മുന്‍പ്‌ പരമാവധി കാര്യങ്ങളില്‍ സുതാര്യത വേണമെന്ന് നിര്‍ബന്ധമുണ്ട്‌. പിന്നെ സഭ ചട്ടങ്ങളേക്കല്‍ പ്രശ്നം കല്ല്യാണം മുടക്കികളാണ്‌. ശരിക്കും കരഞ്ഞു പോകും ചില സംഭവങ്ങള്‍ കേട്ടാല്‍. പച്ചക്കള്ളങ്ങള്‍ പറയാന്‍ ഒരു മടിയുമില്ലാത്ത നികൃഷ്ട ജീവികളാണ്‌ ഇവര്‍. വിധവകളായ സ്ത്രീകളെക്കുറിച്ചൊക്കെ അവര്‍ പെഴയാണ്‌ എന്നൊക്കെപ്പറഞ്ഞു കളയും ഇവന്മാര്‍. പിന്നെ പെണ്ണിന്‌ പണ്ട്‌ ചുറ്റിക്കളിയുണ്ടായിരുന്നു മാനസീക രോഗമുണ്ടായിരുന്നു എന്നൊക്കെ വേറെ. പിന്നെ ചെറുക്കനെക്കുറിച്ച്‌ പരസ്ത്രീ ബന്ധമോ വ്യാജ വിദ്യാഭ്യാസ യോഗ്യതയേപ്പറ്റിയോ അതുമല്ലെങ്കില്‍ കുടുബം കടക്കെണിയിലാണെന്നോ ഒക്കെയാകും ഇവര്‍ പ്രചരിപ്പിക്കുക

ദില്‍ബാസുരന്‍ said...

ഭയങ്കര ബ്യൂറോക്രസി ആണല്ലോ. ഇത്രയ്ക്ക് പേപ്പര്‍ വര്‍ക്കും നൂലാമാലയും അനുവാദവും ഒക്കെ വേണ്ട സംഗതിയാണ് ക്രിസ്ത്യന്‍ വിവാഹം എന്ന് ഞാന്‍ ധരിച്ചിരുന്നില്ല.

കുറുമാന്‍ said...

ദൈവമേ ഇത്രയേറെ നൂലാമാലകളോ ഒരു കല്യാണം കഴിക്കാന്‍?


കിരണ്‍ തോമസ്സെ, ഞാന്‍ ഇരീങ്ങാലക്കുട രൂപതയില്‍ പെട്ടവനാ, പക്ഷെ എന്റെ അറിവില്‍ വധുവിന്റെ അവിടേയാ കല്യാണം. വരന്റെ അവിടെ ഒരു റിസപ്ഷന്‍ അത്രമാത്രം. ഒന്നുകൂടി ക്രോസ്സ് ചെക്ക് ചെയ്യാമോ പ്ലീസ്?

സാജു തറയില്‍ said...

ചില പിശകുകള്‍ കാണുന്നു.
1.വിവാഹ ഒരുക്ക കോഴ്സ് മൂന്നുദിവസമെന്നത് നിര്‍ബന്ധമില്ല. പല രൂപതകളിലും മറുനാടുകളിലും ഒരു ദിവസ്ത്തിലും ഈ കോഴ്സ് ഒതുക്കാറുണ്ട്.
2. വീളിച്ചു ചെല്ലല്‍ മൂന്നു തവണയെന്നതൊക്കെ പഴയ് ഏര്‍പ്പാടാണ്. പല പള്ളികളിലും അത് നോട്ടീസ് ബോര്‍ഡീലേക്ക് മാറിയിട്ടുണ്ട്. വിളിച്ചു ചെല്ലല്‍ ഇല്ല.
3. മനസ്സമ്മതം ഏതു റീത്തിലായാലും വെറും മൂന്നുമിനിട്ടിന്റെ കാര്യമാണ്. ഇരുപതുമിനിട്ടു കസര്‍ത്ത് അതത് ഇടവകകളിലെ പരിപാടിയാണ്. ബന്ധുക്കള്‍ എല്ലാം സമ്മതിച്ചാലും വധൂവരന്മാര്‍ക്ക് താത്പര്യമില്ലെങ്കില്‍ ആ നിമിഷം വിവാഹത്തില്‍ നിന്നും പിന്മാറാവുന്നതാണ്.
4. N.O.C നിര്‍ബന്ധമില്ല.
ബിഷപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ ഈ സഭാചട്ടങ്ങള്‍ക്കൊക്കെ ഒരു മത്താപ്പിന്റെ വിലയേ ഉള്ളൂ. ബിഷപ്പിന്റെ അനുമതിക്ക് ഒരു വെടിക്കെട്ടിന്റെ ചെലവും.
5. വിവാഹത്തിനു വി.കുര്‍ബാന ഒരു നിര്‍ബന്ധഘടകമല്ല. ആഘോഷമായുള്ള വിവാഹ ശുശ്രൂഷക്ക് പോലും 25 മിനിറ്റിന്റെ ദൈര്‍ഘ്യമേ കാണൂ.
6. വിവാഹ രജിസ്റ്ററില്‍ വധുവരന്മാരെ കൂടാതെ സാക്ഷികളും ഒപ്പിടണം. വിവാഹ ശേഷം ഒരു മാസത്തിനുള്ളില്‍ പള്ളിയധികാരികള്‍ പഞ്ചായത്തിലോ മുന്‍സിപ്പാലിറ്റിയിലോ കോര്‍പ്പറേഷനിലോ വിവാഹം നടന്ന വിവരം അറിയിക്കണമെന്നും സര്‍ക്കുലര്‍ ഉണ്ട്. അത് നടക്കാറില്ലെന്നത് സത്യം.

തൃശ്ശൂര്‍ ഇപ്പോ കല്യാണം വരന്റെ ഇടവകയിലാണ് ഇപ്പോള്‍ നടക്കുന്നത്. മനസ്സമ്മതം വധുവിന്റെ ഇടവകയിലും. തിരിച്ചും ആവാം.

കിരണ്‍ തോമസ് തോമ്പില്‍ said...

കുറുമാനേ തൃശൂര്‍ ഭാഗത്തെ കാര്യങ്ങളേപ്പറ്റി അത്രക്കറിവു പോര. ഇരങ്ങാലക്കുട രൂപതയില്‍പ്പെട്ട എന്റെ സുഹൃത്തിന്റെ കല്യാണം അവന്റെ വീട്ടില്‍ വച്ചായിരുന്നതിനാല്‍ ഞാന്‍ അങ്ങനെയായിരിക്കും എന്ന് വിചാരിച്ചതാണ്‌. കാഞ്ഞിരപ്പള്ളി,കോതമംഗലം, ഇടുക്കി, പാല, ചങ്ങനാശ്ശേരി, തലശ്ശേരി, താമരശ്ശേരി, മാനന്തവാടി തുടങ്ങിയ രൂപതകളില്‍ കല്ല്യാണം നടക്കുന്നത്‌ വരന്റെ വീട്ടിലാണ്‌. പിന്നെ ഏര്‍ണ്ണാകുളം രൂപതയില്‍ ഞാന്‍ കൂടിയ എല്ലാ കല്ല്യാണവും വരന്റെ വീട്ടില്‍ വച്ചാണ്‌. തൃശൂര്‍, ഇര്‍ങ്ങാലക്കുട രൂപതകളില്‍ എനിക്ക്‌ ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി അറിയില്ല

ഇനി വരന്റെ വീട്ടില്‍ വച്ചായാലും വധുവിന്റെ വീട്ടില്‍ വച്ചായാലും ഫലത്തില്‍ കല്ല്യാണ ചിലവ്‌ വധുവിന്റെ വീട്ടുകാരുടേതാണ്‌. സ്ത്രീധനത്തുകയില്‍ നിന്നാണ്‌ കല്ല്യാണ ചിലവിനുള്ള പണം കണ്ടെത്തുന്നത്‌. ഒരു 10 ലക്ഷം സ്ത്രീധനമുള്ള ക്രിസ്ത്യന്‍ വിവാഹം ടെസ്റ്റ്‌ കേസായി എടുത്ത്‌ ഞാന്‍ ഇത്‌ വ്യക്തമാക്കാം

5 ലക്ഷം ഫിക്സഡ്‌ ഡിപ്പോസിറ്റ്‌
2.5 - 3 ലക്ഷം സ്വര്‍ണ്ണം
2- 2.5 ലക്ഷം കല്ല്യാണ ചിലവ്‌

സത്യത്തില്‍ ആണ്‍ വീട്ടുകാര്‍ക്ക്‌ വലിയ ചിലവുള്ള ഏര്‍പ്പാടല്ല . പെണ്ണു വീട്ടുകാര്‍ക്ക്‌ 10 ലക്ഷത്തിന്റെ പാക്കേജില്‍ അഡീഷ്ണലായി ഒരു 1-1.5 ലക്ഷം ചിലവ്‌ വേറേ വരും

കിരണ്‍ തോമസ് തോമ്പില്‍ said...

സാജു ഒരു ദിവസം കോഴ്സുള്ള കേരളത്തിലെ ഏതെങ്കിലും രൂപതകളുണ്ടോ. സുഹൃത്തുക്കള്‍ക്ക്‌ റഫര്‍ ചെയ്യാനാണ്‌.

പിന്നെ വിളിച്ചു ചൊല്ലല്‍ തലശ്ശേരി രൂപതയില്‍ ഇപ്പോഴും ഉണ്ട്‌.

മനസമ്മതം 3 മിനിറ്റെ ഉള്ളൂ എങ്കിലും ഫലത്തില്‍ 20 മിനിറ്റെങ്കിലും എടുക്കാറുണ്ട്‌. പിന്നെ മനസമ്മതതത്തിന്റെ സമയത്ത്‌ വാക്കുമാറ്റിയാരേയും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അത്‌ വധൂ വരന്മാര്‍ക്ക്‌ നല്‍കുന്ന സ്വാതന്ത്ര്യം അപാരമാണ്‌. കുര്‍ബാന മധ്യേ മാത്രമേ കെട്ടിക്കൂ എന്ന് ഇപ്പോള്‍ അച്ചന്മാര്‍ നിര്‍ബന്ധം പിടിക്കാറുണ്ട്‌. കഴിഞ്ഞ 15 വര്‍ഷമായിട്ട്‌ കുര്‍ബാനയിലല്ലാതെ ഒരു വിവാഹം കൂടാന്‍ സാധിച്ചിട്ടില്ല. കുര്‍ബാനയില്ലാത്ത്‌ കല്ല്യാണങ്ങള്‍ ചെറുപ്പത്തില്‍ കൂടിയിട്ടുണ്ട്‌.

പിന്നെ ഏത്‌ ഡിസ്ക്കോളിഫിക്കേഷനും ബിഷപ്പിന്റെ കത്തില്‍ തീരാവുന്നതെ ഉള്ളൂ. അതിന്‌ ഞങ്ങളുടെ അടുത്ത ഇടവകയില്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന ഒരു സംഭവം ഓര്‍ക്കുന്നു.

അപ്പനും അമ്മയും മരിച്ചു പോയ ഒരു ക്രിസ്ത്യന്‍ പയ്യന്‍ അത്യാവശ്യം ജോലി ഒക്കെ ചെയ്ത്‌ ചെറുപ്പം തൊട്ടെ വളര്‍ന്ന് അവന്‌ നമസ്ക്കാരമൊന്നും വശം പോര. നമസ്ക്കാരം ചൊല്ലല്‍ പരിപാടിയില്‍ അവന്‍ പല പ്രാവശ്യം റിപ്പീറ്റടിച്ചു. സഹികെട്ട്‌ രണ്ട്‌ നാട്ടുകാരേയും കൂട്ടി അവന്‍ ബിഷപ്പിന്റെ അടുത്തെത്തു. അവന്‍ കരഞ്ഞുകൊണ്ട്‌ പിതാവിനെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. നമസ്ക്കാരം പഠിക്കേണ്ടതിന്റെ ആവശ്യഗതയേപ്പറ്റി ബിഷപ്പ്‌ ഉപദേശിച്ചു. അവന്‍ പറഞ്ഞു പിതാവേ ചെറുപ്പത്തിലെ അപ്പനും അമ്മയും പോയി പിന്നെ ഞാന്‍ ഒരു വിധത്തില്‍ അങ്ങനെ ജീവിച്ച്‌ പോകുന്നു. ആരും ഒന്നും പഠിപ്പിക്കന്‍ ഉണ്ടായിരുന്നില്ല. ഇനിയിപ്പം ഒരു കല്ല്യാണം കഴിക്കണം. ബിഷപ്പ്‌ കുറെ ആലോചിച്ച ശേഷം ഒരു കത്തുകൊടുത്തു. പയ്യന്‍ അത്‌ ഇടവക വികാരിയേ കാണിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

ഇവനെ അച്ചന്‍തന്നെ നമസ്ക്കാരം പഠിപ്പച്ചതിന്‌ ശേഷം കെട്ടിച്ചു കൊടുക്കണം. അപ്പോള്‍ തന്നെ അച്ചന്‍ കുറി എഴുതി കൈയില്‍കൊടുത്തു.

Inji Pennu said...

"ഇനി വരന്റെ വീട്ടില്‍ വച്ചായാലും വധുവിന്റെ വീട്ടില്‍ വച്ചായാലും ഫലത്തില്‍ കല്ല്യാണ ചിലവ്‌ വധുവിന്റെ വീട്ടുകാരുടേതാണ്‌."

കിരണേ ഇത് തെറ്റാണെന്ന് തോന്നുന്നു. കല്ല്യാണ ചിലവ് വധുവിന്റെ ആണെന്നൊന്നും തോന്നുന്നില്ല. അങ്ങിനെ ഒരു നിയമമോ അല്ലെങ്കില്‍ ആചാരമോ ഇല്ല. എനിക്കറിയാവുന്ന എന്റേതുള്‍പ്പടെ കല്ല്യാണ ചിലവൊക്കെ ചെറുക്ക്കന്‍ വീട്ടുകാര്‍ തന്ന്യാണ്. പെണ്ണിന്റെ വക ചിലവ് അഭിമാനക്കേടല്ലേ?
പിന്നെ കിരണ്‍ പറഞ്ഞപോലെ സ്ത്രീധനം അല്ലെങ്കില്‍ ഫിക്സ്ഡ് ഡെപ്പോസിറ്റ് എന്നൊരു സംബ്രദായവും പ്രത്യക്ഷത്തില്‍ ഇല്ലായിരുന്നു. പക്ഷെ മകള്‍ക്ക് കുടുമ്പസ്വത്തില്‍ ആണ്മക്കളുടേതുപോലെ തുല്യപങ്കുണ്ട് എന്നൊരു വാക്ക് കാര്‍ന്നോമാരുടെ മുന്നില്‍ കല്യണം ഉറപ്പിക്കുമ്പൊ പറയും. മേരി റോയ് കേസിനു മുന്നായിരുന്നു ഈ ഫിക്സ്ഡ് ഡെപ്പോസിറ്റ് പരിപാടി. പിന്നെ പെണ്‍കുട്ടികള്‍ക്ക് വേറെ അവകാശങ്ങളില്ലല്ലോ..അത് കൊണ്ട്.
പിന്നെ ഒത്തു കല്ല്യാണത്തിനു അവരുടെ എത്ര ബന്ധുക്കള്‍ വന്നോ അതിന്റെ റ്റൂ ടൈംസ് മാത്രേ പെണ്ണുങ്ങടെ വീട്ടില്‍ നിന്ന് പോകൂ നമ്മള്‍ അല്ല ചിലവ് വഹിക്കുന്നതുകൊണ്ട്. അതും നിയമൊന്ന്നുമല്ല, ഒരു രീതി മാത്രം. ഇതൊക്കെ എന്റെ അറിയാവണേ. ഓരോ നാട്ടിലെ ഓരോ രീതിയാവും.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇഞ്ചി കല്ല്യാണ ചിലവിന്‌ എന്ന് പേരില്‍ കൊടുക്കുന്നൂ എന്ന് ഞാന്‍ ഉദ്ദ്യേശിച്ചിട്ടില്ല. അങ്ങനെ ഒരു ബള്‍ക്ക്‌ തുക ചെറുക്കന്‍ വീട്ടുകാര്‍ക്ക്‌ ലഭിക്കുന്നു എന്നേ പറഞ്ഞുള്ളൂ. 10 ലക്ഷത്തിന്റെ ഉദാഹരണം എടുത്താല്‍ 5ലക്ഷം ഫിക്സഡും 5 ലക്ഷം ലിക്വിഡ്‌ ക്യാഷായുമാണ്‌ നല്‍കുന്നത്‌. ആ 5 ലക്ഷത്തില്‍ നിന്ന് സ്വര്‍ണ്ണം എടുത്തതില്‍ നിന്ന് ബാക്കിയുള്ള തുക കല്ല്യാണ ആവശ്യത്തിന്‌ ഉപയോഗിക്കുന്നു എന്നെ പറഞ്ഞുള്ളൂ.

ഫിക്സഡ്‌ ഡെപ്പോസിറ്റ്‌ ഇപ്പോഴും ഉണ്ട്‌. മേരി റോയിക്കേസ്‌ വിധിയൊന്നും സാധാരണ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നടപ്പിലായിത്തുടങ്ങിയിട്ടില്ല. അപ്പര്‍ ക്ലാസില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ മിഡില്‍ ക്ലാസിലും അതിന്‌ താഴേയും ഇപ്പോഴും ഇങ്ങനെത്തന്നെയാണ്‌. അപ്പര്‍ ക്ലാസ്‌ എക്സ്പീരിയന്‍സ്‌ എനിക്കില്ലാത്തതുകൊണ്ട്‌ ഉറപ്പിച്ച്‌ പറയാനും കഴിയില്ല.

പിന്നെ ഇപ്പോള്‍ ഒന്നും രണ്ടും കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക്‌ വീതം പിന്നീട്‌ നല്‍കുന്ന ഒരു പ്രവണത ഈയിടെ കണ്ടു തുടങ്ങി. അത്‌ മേരി റോയ്‌ കേസുകൊണ്ടുന്നുമല്ല. 2 കുട്ടികള്‍ മാത്രമുള്ളപ്പോള്‍ ലഭിക്കുന്ന അഡീഷ്ണല്‍ കണ്‍സിഡറേഷനാണ്‌.

പിന്നെ വാഗ്‌വാദത്തിനോ വിവാദത്തിനോ ഇല്ല. എന്റെ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ പറയുന്നു. ഇഞ്ചിയുടെ അനുഭവങ്ങളില്‍ നിന്ന് ഇഞ്ചി പറയുന്നു. അങ്ങനയേ എടുത്തിട്ടുള്ളൂ

അന്ന ഫിലിപ്പ് said...

മത്തായി ചാക്കോ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭയിലെ കല്യാണത്തെക്കുറിച്ചും അതിന്‍റെ ചിട്ടവട്ടങ്ങളെക്കുറിച്ചും ഒരു പോസ്റ്റ് ഉചിതമാണ് എന്നതില്‍ തര്‍ക്കമില്ല.
പക്ഷെ ഈ പോസ്റ്റിനെക്കുറിച്ച് എന്‍റെ അഭിപ്രായം തൊറന്നു പറഞ്ഞാ ഞാന്‍ സഭേടെ ശിങ്കിടിയാണെന്ന് ചെലരെങ്കിലും തെറ്റിധരിക്കും. പ്രത്യേകിച്ച് പുലിക്കുന്നേലിനു പഠിക്കുന്നോരെല്ലാംകൂടി സഭക്കെതിരായ സംഘഗാന മത്സരം പൊടിപൊടിക്കുന്ന ഈ വേളേല്. അങ്ങനെ തോന്നുന്നോര് എന്‍റെ പഴയ പോസ്റ്റുകള് ഒന്നു നോക്കിയേക്കണേ. വിമോചന സമരവുമായി ബന്ധപ്പെട്ട എന്‍റെ പോസ്റ്റില്‍ സഭയോട് കളിവേണ്ട എന്ന് തമാശയായി ഇട്ട കമന്‍റ് അച്ചായനെങ്കിലും മറന്നിട്ടുണ്ടാകില്ല. പക്ഷേങ്കില് ഇവിടെ എനിക്ക് ഒരുപാട് വിയോജിപ്പുകളുണ്ട്.
കത്തോലിക്കാ സഭേല് വിവാഹം നടക്കുന്നതിന്‍റെ ഒരു സംക്ഷിപ്ത വിവരം നല്‍കുന്നു എന്ന് പ്രഖ്യാപിച്ച് പോസ്റ്റിട്ടതുവഴി സഭേലെ കാര്യങ്ങള് മറ്റുള്ളവരുടെ അറിവിലേക്ക് നല്‍കുന്ന സേവനമാണ് അച്ചായന്‍ ചെയ്തിരിക്കുന്നതെന്നാണ് പൊതുവേയുള്ള ധാരണ. പക്ഷെ സഭേലെ സംവിധാനങ്ങളോട് പ്രത്യേകിച്ചും കല്യാണോമായിട്ടു ബന്ധപ്പെട്ട നിബന്ധനകളോടുള്ള വെറുപ്പും പരിഹാസോമാണ് ഈ പോസ്റ്റില് വ്യക്തമാകുന്നത്.

"ക്രിസ്ത്യ‍ന്‍ സമുദായത്തില്‍ പ്രപ്പോസലുകള്‍ പൊതുവേ ബ്രോക്കര്‍മാര്‍ മുഖേനയാണ്‌ നടാക്കുക. പല ആള്‍ക്കാരും കല്യാണത്തെപ്പറ്റി ചിന്തിച്ച്‌ തുടങ്ങുന്നത്‌ ഈ ബ്രോക്കര്‍മാര്‍ നിങ്ങളുടെ മകന്‍/മകള്‍ ക്ക്‌ പറ്റിയ ഒരു നല്ല ഒരു പ്രപ്പോസല്‍ ഉണ്ടെന്ന്‌ ചെറുക്കന്റെയോ പെണ്ണിന്റെയോ അഛന്റെ അടുത്ത്‌ പറയുമ്പോളാണ്‌. സൗകര്യത്തിന്‌ നമുക്ക്‌ ചെറുക്കന്റെ ആംഗിളില്‍ വിശദീകരിക്കാം"

ബ്രോക്കര്‍മാരില്ലാരുന്നേല് പിള്ളാര്‍ക്കു പ്രായപൂര്‍ത്തിയാകുന്നത് ഈ അച്ചായന്‍മാര് അറിത്തില്ലാരുന്നു കേട്ടോ. ചെറുക്കമ്മാരും പെണ്ണുങ്ങളും നിറഞ്ഞ് പൊരേ ഭിത്തീം മേല്‍ക്കൂരേം പൊട്ടിത്തെറിച്ചേനേ. ഈ പത്രങ്ങളിലൊക്കെ പേജുകണക്കിനു വരുന്ന വിവാഹ പരസ്യങ്ങള് തട്ടിപ്പാരിക്കും അല്ലേ. പുരാതന റോമന്‍ കത്തോലിക്കാ കുടുംബം, സല്‍സ്വഭാവി, പച്ചവെള്ളം കടിച്ചിറക്കുന്നവന്‍....ചുമ്മാ ആളുകളെ കളിപ്പിക്കാന്‍ പത്രക്കാരുതന്നെ ഇടുവാന്നേ. ഇനി അഥവാ പത്രത്തീ ആരെങ്കിലും പരസ്യം കൊടുക്കുന്നൊണ്ടേല് അവര് ഒടുവില്‍ കല്യാണം നടക്കണേ ബ്രോക്കറെ ശരണം പ്രാപിക്കണം. ചില കാര്യങ്ങളില്‍ അച്ചായന്‍ ബോധപൂര്‍വം പത്തു പതിനഞ്ചു കൊല്ലം പിന്നിലേക്ക് പോകുവാന്നു തോന്നുന്നു.
പെണ്ണുകാണന്‍, ചെറുക്കന്‍ കാണല്‍, പെണ്ണുവീട് സന്ദര്‍ശനം, കല്യാണം ഉറപ്പിക്കല്‍, ഇരുവരെയും കുറിച്ചുള്ള അന്വേഷണം, സ്ത്രീധനം ഉറപ്പിക്കല്‍, കല്യാണം മുടക്കല്‍ തുടങ്ങിയവയെല്ലാം കത്തോലിക്കര്‍ക്കു മാത്രമുള്ള ഏര്‍പ്പാടാണെന്ന് ഇതുവായിച്ചാ തോന്നും. ഇതില്‍ വിവരിച്ചിരിക്കുന്ന പല രംഗങ്ങളും പഴകിപ്പോയതുകൊണ്ട് സിനിമാക്കാരുപോലും ഒഴിവാക്കിയത് അച്ചായന്‍ അറിഞ്ഞില്ലായോ?
സണ്‍ഡേ സ്കൂള്‍ പഠനം, വേദപാഠം കേള്‍പ്പീര്, വിവാഹ ഒരുക്ക സെമിനാര്‍, വിവാഹത്തിനുള്ള കടലാസു പണികള്‍, വിളിച്ചു ചൊല്ലല്‍ തുടങ്ങിവയുടെ പട്ടിക നിരത്തുന്പോള്‍ അച്ചായന്‍ പ്രതീക്ഷിച്ചപോലെ തന്നെ ഇതൊന്നും അറിയാത്തവര്‍ തലയില്‍ കൈവച്ചു പറഞ്ഞു. എന്‍റമ്മോ ഒന്നു കല്യാണം കഴിക്കാന്‍ എന്തൊക്കെ കടന്പകള്‍!!!!?
സത്യക്രിസ്താനികളെന്ന് പറഞ്ഞ് നടക്കുന്ന ചെലരെങ്കിലും സഭയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അറിയുന്നത് വേദപാഠം കേള്‍പ്പിക്കാന്‍ വേണ്ടി പഠിക്കുന്പോഴാണ്. അതും ഇല്ലെങ്കില്‍ പള്ളിയും പഞ്ചായത്തുവക കല്യാണ ഹാളും തമ്മില്‍ അവര്‍ക്ക് എന്തു വ്യത്യാസം?. ക്രിസ്ത്യാനിയായി ജീവിക്കാനും ക്രിസ്തീയമായ സാഹചര്യത്തില്‍ മക്കളെ വളര്‍ത്താനും ആഗ്രഹിക്കുന്നോരുടെ കാര്യമാ പറഞ്ഞത്. "അപ്പാ, അപ്പാ കുദാശകള്‍ ഏതൊക്കെയാ" എന്ന് പിന്നീട് മക്കളു ചോദിക്കുന്പോ ഈ സത്യക്രിസ്ത്യാനികള് നക്ഷത്രമെണ്ണാതിരിക്കാന്‍ സഭ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ എന്ത് അപകതയാണുള്ളത്?
വേദപാഠം കേള്‍പ്പിക്കാന്‍ പോകുന്പോള്‍ റിപ്പീറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമേലു പോലും ഉപയോഗിച്ചിട്ടുള്ള ഒരു പഴയ തമാശയുണ്ട്. ദൈവ പ്രമാണങ്ങള്‍ അഥവാ കല്‍പ്പനകള്‍ എത്ര (കല്‍പ്പനകള്‍ പത്താണ്) എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ കഴിയാതിരുന്ന ചാക്കോയോട് എല്ലാം നന്നായി പഠിച്ചിട്ടു വരാന്‍ അച്ചന്‍ പറഞ്ഞു.
പള്ളിമേടേന്ന് മടങ്ങും വഴി ചാക്കോ സ്നേഹിതനായ തോമായെ കണ്ടു. അവനും വേദപാഠം കേള്‍പ്പിക്കാന്‍ പോകുവാണ്.
ചാക്കോ: "എടാ കല്‍പ്പനകള്‍ എത്രയാ?"
തോമാ : "പത്ത്"
ചാക്കോ: "ങ്ഹാ നിന്‍റെ പത്തുമായി അങ്ങോട്ട് ചെല്ല്. ഞാന്‍ പതിനെട്ടു പറഞ്ഞിട്ട് അച്ചന്‍ സമ്മതിച്ചില്ല"
ക്രിസ്തീയ വേദോപദേശ സംക്ഷേപം എന്നൊരു ചെറിയ പുസ്തകമുണ്ട്. പതിവു പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെ സഭയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളാണ് അതിലൊള്ളത്. അതില്‍നിന്നുള്ള ചോദ്യങ്ങളാണ് വേദപാഠം കേള്‍പ്പീരന് ചോദിക്കുന്നത്. ഇത് വലിയ തലവേദനയല്ലെന്ന് സാരം. മാത്രമല്ല അത്യവശ്യ ഘട്ടങ്ങളില്‍ അച്ചന്‍മാര് വിട്ടുവീഴ്ച്ചകള്‍ ചെയ്യാറുമുണ്ട്.
വിവാഹ ഒരുക്ക കോഴ്സാണ് മറ്റൊരു പ്രശ്നം. അവിടെ അച്ചന്‍മാരുടെ മതപ്രഭാഷണമല്ലല്ലോ നടക്കുന്നത്. മറിച്ച് ദാന്പത്യവും ലൈംഗീകതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡോക്ടര്‍മാരും മനഃശാസ്ത്ര വിദഗ്ധരും മറ്റുമാണ് ക്ലാസെടുക്കുന്നത്. ആദ്യഘട്ടത്തില്‍ കോഴ്സിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് സ്വീകാര്യത ഏറീട്ടൊണ്ട്. അച്ചായനെപ്പോലെ ഏറെ അറിവൊള്ളോരും വിദേശത്തൂന്നു വന്ന് പെട്ടെന്ന് കല്യാണം കഴിച്ച് മടങ്ങാന്‍ തിടുക്കം കാട്ടുന്നോരുമൊക്കെയാണ് ഈ കോഴ്സ് അധികപ്പറ്റാന്ന് പറയുന്നത്. പക്ഷേങ്കില് അറിവിന്‍റെ കാര്യത്തില്‍ എടത്തരക്കാരും ബി.പി.എലുകാരുമല്ലേ ഭൂരിപക്ഷം?. ചങ്ങനാശേരി രൂപതേലെ അനുഭവം വെച്ചാ ഞാന്പറയുന്നത്. മറ്റുള്ള സ്ഥലങ്ങളിലെ കാര്യം എനിക്കറിയാമ്മേല.
എന്‍റെ സഹപ്രവര്‍ത്തകരായ മറ്റു മതങ്ങളില്‍പെട്ടവരോട് ഈ സെമിനാറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് അങ്ങനെയൊരു സംവിധാനം ഇല്ലാത്തതില്‍ പരിതപിക്കുവാരുന്നു.
ഒരു ദിവസത്തെ കോഴ്സുള്ള രൂപതകളെക്കുറിച്ച് റഫര്‍ ചെയ്ത് സുഹൃത്തുക്കളെ സഹായിക്കാന്‍ ശ്രമിക്കുന്പോള്‍ ഈ കോഴ്സിനോടുള്ള പുച്ഛമാണ് അച്ചായന്‍ വിളിച്ചുപറേണത്. ങ്ഹാ കുഴപ്പമില്ല. അച്ചായന്‍റെ സുഹൃത്തുക്കളും നല്ല അറിവുള്ളവരാകുമല്ലോ. അറിവിലേക്ക് ഒരു കാര്യം പറയാം. എറണാകൊളത്ത് ആരെയെങ്കിലും സ്വാധീനിച്ച് ഒരു ദെവസം കോഴ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കേറ്റുമായി വന്നാല്‍ ആ കടലാസ് ചങ്ങനാശേരീ സ്വീകരിക്കുവേലേ...

സഭ സുതാര്യതക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് കമന്‍റില്‍ പറയുന്ന അച്ചായന്‍ തന്നെ കുര്‍ബനയില്ലാത്ത കല്യാണം കൂടിയിട്ട് 15 വര്‍ഷമായി എന്നു വെഷമത്തോടെ പറയുന്നു. കല്യാണം കഴിക്കുന്ന ദിവസമെങ്കിലും കുര്‍ബാന കൂടാന്‍ ക്ഷമയില്ലാത്തോര്‍ക്ക് പിന്നെ എന്തിനാണ് ക്ഷമയുണ്ടാവുക?. ഇക്കൂട്ടര്‍ക്ക് നല്ലത് അടുത്തയിടേല് ഒരു മിമിക്രി പരിപാടിലു കണ്ടപോല് എസ്.എം.എസ് വഴി വിവാഹം നടത്തുന്നതാണെന്ന് തോന്നുന്നു.
വിവാഹത്തിലും ദാന്പത്യത്തിലും പാളിച്ചകള്‍ ഒഴിവാക്കാനാണ് സഭ ഈ ഏടാകൂടങ്ങളൊക്കെ ഏര്‍പ്പെടുത്തീരിക്കുന്നതെന്നാണ് എന്‍റെ
പോട്ടബുദ്ധീല് തോന്നുന്നത്. വിവാഹാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെ ഇടവകകളില്‍ നിന്ന്‌ ഒരു NOC ആവശ്യപ്പെടുന്നത് കഥാനായകനും നായികക്കും ഈ സ്ഥലങ്ങളില്‍ വേറെ ബാധ്യതകളൊന്നും ഇല്ലെന്ന് ഒറപ്പിക്കാനാണ്. വിവാഹ മോചനം എളുപ്പമല്ലാത്തതുകൊണ്ടുതന്നെ ദാന്പത്യത്തിലെ ഒരുമാതിരി പൊട്ടിത്തെറികളൊക്കെ സഹിച്ച് മുന്നോട്ടുപോകാന്‍ ഭാര്യയും ഭര്‍ത്താവും നിര്‍ബന്ധിതരാകും. എന്നു കരുതി താളപ്പിഴകള്‍ ഉണ്ടാകുന്നില്ലെന്നല്ല. പക്ഷെ മറ്റു മതങ്ങളിലേതുമായി തട്ടിക്കുന്പോള്‍ കുറവാണ്.
ഈ ഏടാകൂടങ്ങള്‍ ഇല്ലാരുന്ന കാലത്തും കല്യാണോം കുടുംബജീവിതോം ഉണ്ടാരുന്നില്ലേ എന്ന് ചോദിക്കാം. പക്ഷെ കാലാനുസൃതമായ പരിഷ്കാരങ്ങള്‍ കൊണ്ട് ഗുണല്ലാതെ ദോഷവൊണ്ടായിട്ടില്ല.

പരോക്ഷമായെങ്കിലും കത്തോലിക്കാ സമൂഹത്തിന്‍റെ പ്രതിനിധി എന്ന നിലയിലാണ് അച്ചായന്‍ കല്യാണത്തെക്കുറിച്ച് ക്ലാസെടുത്തത്. പക്ഷേങ്കില് വസ്തുതകള്‍ പറയുന്നതിനു പകരം സ്വന്തം നിലപാടുകളും അസഹിഷ്ണുതയുമൊക്കെയാണ് പോസ്റ്റിലും കമന്‍റുകളിലും പാലപ്പത്തിന്‍റെ നടുക്കത്തെ മുഴ പോലെ ഉയര്‍ന്നു നിക്കുന്നത്.
തലക്കെട്ട് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നാകുന്പോള്‍ താഴെ രണ്ടും ആകാം. പക്ഷെ ഒരു സമൂഹത്തിനുവേണ്ടി അല്ലെങ്കില്‍ അവരെക്കുറിച്ച് പറയുന്പോ പാളിച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

എന്നോട് അരിശം തോന്നരൂതേ.........

Inji Pennu said...

കിരണേ,
അയ്യാ! പ്ലീസ് എന്നെയങ്ങിനെയൊരു അപ്പര്‍ ക്ലാസ്സുകാരിയാക്കി മാറ്റി നിറുത്തല്ലേ. മദ്ധ്യവര്‍ഗ്ഗം തന്നെയാണ്. അപ്പനും അമ്മയും ജോലിക്കാരാണ് കൃഷിക്കാരല്ലായിരുന്നു എന്നേയുള്ളൂ. എനിക്ക് അല്പം പുതുമ തോന്നി എഴുതിയ ചില കാര്യങ്ങളില്‍ അത് കൊണ്ട് അതും പറഞ്ഞിട്ട് പൂവാന്ന് കരുതിയുള്ളൂ. അത്രതന്നെ.

ഈ കല്ല്യാണ ബ്രോക്കറെന്ന് പറേണ ആളെ ഞാനുമിതുവരെ സിനിമേല്‍ അല്ലാണ്ട് കണ്ടിട്ടില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

അന്നാമ്മ ചേടത്തിയുടേ പരിഭവങ്ങള്‍ അതിന്റെ സെന്‍സില്‍ തന്നെ എടുത്തിരിക്കുന്നു. എന്നാലും ഈ അച്ചായന്‍ മനസ്സില്‍പ്പോലും വിചാരീക്കാത്ത കാര്യങ്ങള്‍ ആരോപിച്ചതുകൊണ്ട്‌ ചെല വിശദീകരണങ്ങള്‍ തരാതെ പോകുന്നത്‌ ശെരില്ല്ലല്ലോ എന്ന് കരുതി .

ചേടത്തീടെ പ്രധാന ആവലാതികള്‍ ഇവയാണ്‌

1)സഭയുടെ വിവാഹവുമായി ബന്ധപ്പെട്ട സംവിധാനങ്ങളോട്‌ അച്ചായന്‌ പുഛമാണ്‌

2) ബ്രോക്കര്‍മാര്‍ മുഖേനയാണ്‌ മിക്ക കല്ല്യാണവും നടക്കുന്നത്‌ എന്ന് അച്ചായന്‍ ജെനറലൈസ്‌ ചെയ്തു

3)പെണ്ണകാണല്‍ മുതല്‍ സ്ത്രീധനം വരെയുള്ള കാര്യങ്ങള്‍ മറ്റ്‌ സമുദായത്തിലും ഉണ്ട്‌ എന്ന് പറയാതെ കത്തോലിക്കര്‍ക്ക്‌ മാത്രമുള്ള്‌ ഏര്‍പ്പാടാണ്‌ എന്ന് പറഞ്ഞു കളഞ്ഞു

4)നമസ്ക്കാരം ചൊല്ലിക്കേപ്പിക്കല്‍ NOC പ്രീമാര്യേജ്‌ കോഴ്സ്‌ എന്നിവയെല്ലാം അച്ചായന്‌ പുഛമാണ്‌. അച്ചായനേപ്പോലെ എല്ലാം തികഞ്ഞവരാണ്‌ ഇതിനെ എതിര്‍ക്കുന്നത്‌

5)കുര്‍ബാനയില്‍ വച്ച്‌ കത്തോലിക്ക കല്ല്യാണം നടത്തുന്നതില്‍ അച്ചായന്‌ അസഹിഷ്ണുതയാണ്‌.കല്ല്യാണം കഴിക്കുന്ന ദിവസമെങ്കിലും മുഴുവന്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ അച്ചായന്‌ ക്ഷമയില്ല.

ഇനി നമുക്ക്‌ ഓരോന്നും പരിശോധിക്കാം

1)സഭയുടെ വിവാഹവുമായി ബന്ധപ്പെട്ട സംവിധാനങ്ങളോട്‌ അച്ചായന്‌ പുഛമാണ്‌

മത്തായി ചാക്കോയുടെ വിവാഹം പള്ളിയില്‍ വച്ചു നടന്നതിന്‌ തെളിവുണ്ട്‌ എന്ന് സഭയും രജിസ്റ്ററിലെ ഒപ്പ്‌ വ്യാജമാണ്‌ എന്ന് പാര്‍ട്ടിയും മാധ്യമങ്ങളും പറയുമ്പോള്‍ സഭയില്‍ വിവാഹം എങ്ങനെ നടക്കുന്നു എന്നറിയിക്കുക എന്നതില്‍ കവിഞ്ഞ്‌ ഒരു ഉദ്ദേശം എനിക്കില്ലായിരുന്നു. ഈ വിഷയം അല്‍പം ഹോട്ട്‌ ആയതുകൊണ്ടാണ്‌ പതിവ്‌ ബലം പിടുത്തം ഉപേഷിച്ച്‌ അല്‍പം ലൈറ്റായി എഴുതിയത്‌( ബ്ലൊഗിങ്ങില്‍ വര്‍ഷം ഒന്ന് പിന്നിട്ടപ്പോള്‍ ഉണ്ടായ ചില തിരിച്ചറിവാണ്‌ ഹോട്ട്‌ സബ്ജക്റ്റുകളില്‍ ബലം പിടുത്തം കുറക്കണം എന്ന തോന്നലില്‍ എന്നെ എത്തിച്ചത്‌.) ആ ഏതായാലും വെളിക്കാന്‍ തേച്ചത്‌ പാണ്ടായി. പിന്നെ വിവാഹ സംവിധാനങ്ങളോട്‌ അച്ചായന്‌ ഒരു പുഛവും ഇല്ലെന്ന് ചേടത്തിയോട്‌ പറയുന്നു. അച്ചയാന്‍ തന്നെ മറ്റൊരു കമന്റില്‍ ഇതെല്ലാം സഭ സുതാര്യത ഉറപ്പുവരുത്താന്‍ ചെയ്തതാണ്‌ എന്ന് പറഞ്ഞിട്ടുള്ളത്‌ ചേടത്തി കണ്ട സ്ഥിതിക്ക്‌ പിന്നെയും അച്ചായനെ തെറ്റിദ്ധരിച്ച്‌ കളഞ്ഞല്ലോ. എന്നാലം തെറ്റിദ്ധാരണയുണ്ടാക്കിയതിനെച്ചൊല്ലി എന്റെ പിഴ

2) ബ്രോക്കര്‍മാര്‍ മുഖേനയാണ്‌ മിക്ക കല്ല്യാണവും നടക്കുന്നത്‌ എന്ന് അച്ചായന്‍ ജെനറലൈസ്‌ ചെയ്തു

അങ്ങനെ ഒരു അര്‍ത്ഥം അതിനുണ്ടോ. പൊതുവേ ബ്രോക്കര്‍മാര്‍ മുഖേന എന്നല്ലേ ചേടത്തില്‍ അച്ചായന്‍ പറഞ്ഞൊള്ളൂ. മൊത്തം അങ്ങനെ ആണെന്ന് പറഞ്ഞില്ലാല്ലോ. പിന്നെ അച്ചായന്‍ ഇടപെടുന്ന ആള്‍ക്കാരുടെ കാര്യമേ അച്ചായനറിയൂ എന്ന് ഇഞ്ചിയോടുള്ള കമന്റില്‍ അച്ചായന്‍ ഏറ്റ്‌ പറഞ്ഞത്‌ കണ്ടില്ലായോ. പിന്നെ എന്തിനിങ്ങനെ തെറ്റിദ്ധരിച്ചു. പിന്നെ അച്ചായന്റെ ഒരു അനുഭവത്തില്‍ ഒരു 20% മാത്രമേ പത്രപ്പരസ്യം വഴി കെട്ടു നടന്നിട്ടുള്ളൂ. ബാകി 80% വും ബ്രോക്കര്‍ വഴി ആയതിനാല്‍ അച്ചയന്റെ പൊട്ടപുത്തിയില്‍ അങ്ങനെ തോന്നിപ്പോയി. പാല, കോതമംഗലം, എര്‍ണ്ണാകുളം താമരശ്ശേരി തലശ്ശേരി മാനന്തവാടി, ഇടുക്കി, കാഞ്ഞിരപ്പള്ളി തുടങ്ങി ചങ്ങനാശ്ശേരി രൂപതയിലേ കുറച്ച്‌ ഭാഗങ്ങള്‍ വരെ ഉള്ള അച്ചായന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും കല്ല്യാണം കൂടിയ ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണെ അച്ചായന്‍ ഇത്‌ എഴുതിയത്‌. പിന്നെ പത്രപ്പര്‍സ്യം വഴി വന്ന് ആലോചനയും ഇവര്‍ പരിഗണിച്ചിട്ടുണ്ട്‌ എന്ന് അച്ചായന്‍ സമ്മതിക്കുന്നു. എന്നാലും ഇപ്പോഴും ബ്രോക്കര്‍മാര്‍ക്കുള്ള മുന്‍തൂക്കം നിലനില്‍ക്കുന്നു എന്ന് അച്ചായന്‍ കരുതുന്നു. പത്രപര്‍സ്യങ്ങളില്‍ കൂടുതല്‍ വിദേശ മലയാളികളുടെ കുടുംബനങ്ങളാണ്‍` കൂടുതല്‍ ആശ്രയിക്കുന്നത്‌ എന്നൊരു അനുഭവവും അച്ചായനുണ്ടെ. എന്നാലും 20% പത്രപരസയത്തിലൂടെയും റഫരന്‍സിലൂടെയും നടക്കാറുണ്ട്‌ എന്ന് അച്ചായന്‍ പറയേണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം പരോഷമായി അച്ചായന്‍ കത്തോലിക്ക സഭയുടെ പ്രതിനിധിയായി എന്ന് ചേടത്തി പറഞ്ഞ സ്ഥിതിക്ക്‌ അതിനും എന്റെ പിഴ

3)പെണ്ണകാണല്‍ മുതല്‍ സ്ത്രീധനം വരെയുള്ള കാര്യങ്ങള്‍ മറ്റ്‌ സമുദായത്തിലും ഉണ്ട്‌ എന്ന് പറയാതെ കത്തോലിക്കര്‍ക്ക്‌ മാത്രമുള്ള്‌ ഏര്‍പ്പാടാണ്‌ എന്ന് പറഞ്ഞു കളഞ്ഞു.

അച്ചായന്‌ മറ്റ്‌ സമുദായത്തിലേ വിവാഹ ചടങ്ങുകളേക്കുറിച്ച്‌ വലിയ പിടിപാടില്ലാ എന്നതുകൊണ്ട്‌ ഒരു കമ്പാരിറ്റീവായ വിശകലനം നടത്താന്‍ ത്രാണിയില്ലാത്തതുകൊണ്ട്‌ പറ്റിയതാണേ. അറിയാവുന്ന കാര്യങ്ങളെ എഴുതാവൂ എന്നൊരു ബോധ്യം ഒരു വര്‍ഷത്തെ ബ്ലോഗിംഗ്‌ അനുഭവത്തില്‍ നിന്ന് കിട്ടിയതുകൊണ്ടും പിന്നെ അറിയാതെ പറ്റിയ കാര്യത്തില്‍ പരസ്യമായ മാപ്പ്‌ പറഞ്ഞതുകൊണ്ടും ഇപ്പോള്‍ ഇക്കാര്യത്തില്‍ ശ്രദ്ധികാറുണ്ട്‌. എന്നാലും മറ്റുള്ള സമുദായ ആചാരങ്ങളേപ്പറ്റി അന്വേഷിക്കാതെ ഏകാപക്ഷിയമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച്‌ ചില സമുദായ അംഗനഗളുടെയെങ്കിലും വികാരം വൃണപ്പെടുത്തിയതിലും എന്റെ പിഴ


4)നമസ്ക്കാരം ചൊല്ലിക്കേപ്പിക്കല്‍ NOC പ്രീമാര്യേജ്‌ കോഴ്സ്‌ എന്നിവയെല്ലാം അച്ചായന്‌ പുഛമാണ്‌. അച്ചായനേപ്പോലെ എല്ലാം തികഞ്ഞവരാണ്‌ ഇതിനെ എതിര്‍ക്കുന്നത്‌

ഇതിനൊന്നും അച്ചായന്‍ എതിരല്ല. എന്നാല്‍ നമസ്ക്കാരം ചൊല്ലിക്കേള്‍പ്പിക്കല്‍ ചില ഇടവകയിലെ വികാരിമാര്‍ പ്രസ്റ്റീജ്‌ പ്രശ്നം ആയി ഏടുക്കുന്നുള്ളതുകൊണ്ട്‌ റീപ്പീറ്റ്‌ ചെയ്യുക്കുക്‌ പതിവാണ്‌. അത്‌ നമസ്ക്കാരം ക്രിസ്ത്യമായി പറയുന്നവരേയും റിപ്പീറ്റ്‌ അടിപ്പിക്കുന്നുണ്ട്‌. അതും അച്ചായന്റെ സ്വന്തം അനുഭത്തിന്ന് പങ്ക്‌ വയ്ക്കാം. അച്ചായനായിരുന്നു ചെറുപ്പം മുതല്‍ വീട്ടില്‍ സന്ധ്യാപ്രാര്‍ത്ഥന നയിച്ചിരുന്നത്‌. പിന്നെ മിഷന്‍ ലീഗ്‌ അള്‍ത്താര ബാലന്‍ തുടങ്ങി ഉള്ള പ്രവര്‍ത്തനങ്ങളിലും അച്ചായന്‍ സജീവമായിരുന്നു. എല്ലാ നമസ്ക്കരവും ജപവും അച്ചായന്‌ കാണാപ്പാടം അറിയമായിരുന്നു. എന്നാല്‍ അത്‌ ചൊല്ലി കേള്‍പ്പിച്ചപ്പോ അച്ചന്‍ പറഞ്ഞ കമന്റ്‌ അച്ചായനിത്‌ നമസ്ക്കാരം കേള്‍പ്പിക്കാന്‍ വേണ്ട്‌ കാണാപ്പാടം പഠിച്ചത്‌ പോലെ ഉണ്ട്‌. അച്ചായന്റെ കല്ല്യാണം നടക്കാന്‍ പിന്നെം ഒരു മാസമുണ്ടായിരുന്നതിനാല്‍. ഒരുമാസം ഇതൊക്കെ ഒന്നു കൂടി ചൊല്ലിപ്പഠിച്ച്‌ സ്വാഭാവിക രീതിയില്‍ പറഞ്ഞ്‌ കേള്‍പ്പിക്കാനാണ്‌ വിധിയുണ്ടായത്‌. എന്തുചെയ്യാന അച്ചായനിങ്ങനെ ഒരു തിക്താനുഭവം ഒണ്ടായിപ്പോയി. അതുകൊണ്ട്‌ അച്ചായന്‍ ഞാന്‍ റിപ്പീറ്റ്‌ ചെയ്തു എന്ന് മാത്രം പോസ്റ്റില്‍ എഴുതിപ്പോയി എന്നാലു അച്ചായന്‍ അതില്‍ പറഞ്ഞത്‌ 50% പേരും റിപ്പീറ്റിന്‌ അര്‍ഹരാണ്‌ എന്നാണ്‌.പിന്നെ പുരോഹിതര്‍ ഉപദേശങ്ങളൊക്കെത്തന്ന് ജയിപ്പിച്ച്‌ വിടുകയാണ്‌ പതിവ്‌ എന്നും എഴുതിയിരുന്നു. ഇതില്‍ എവിടെയാണാവോ ഞാന്‍ പുഛത്തോടെ എഴുതിയത്‌. ചിലപ്പോള്‍ ഞാന്‍ റിപ്പീറ്റ്‌ ചെയ്തു എന്ന പരാമര്‍ശം ആകാം ചേടത്തിയേ തെറ്റിദ്ധരിപ്പിച്ചത്‌. എന്റെ പിഴ

പിന്നെ NOC എന്റെ പോസ്റ്റില്‍ NOC വേണം എന്നും പിന്നീടുള്ള കമന്റില്‍ ഇവയെല്ലാം സുതാര്യതക്ക്‌ വേണ്ടിയാണെന്നും പറഞ്ഞിട്ടുള്ളാതിനാല്‍ അച്ചായന്‌ ഇതേപ്പറ്റി പുഛമുണ്ടോ എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ. എന്നാലും അച്ചായനെപ്പറ്റിയുള്ള മുന്‍വിധി ചിലപ്പോള്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ ചേടത്തിയേ പ്രേരിപ്പിച്ചിട്ടുണ്ടാകും. പിന്നെ ഇത്രയൊക്കെപ്പറഞ്ഞ സ്ഥിതിക്ക്‌ അച്ചായന്റെ അനുഭവം. NOC വാങ്ങാന്‍ മാമംഗലം പള്ളിയില്‍ ചെന്ന അച്ചായനോട്‌ അവിടുത്തെ വികാരി പറഞ്ഞത്‌. താന്‍ കല്ല്യാണം കഴിച്ചിട്ടില്ല എന്ന് ഞാന്‍ എങ്ങനെ എഴുതിത്തരും എന്ന്. പിന്നെ അച്ചായന്റെ ഓഫിസില്‍ നിന്നും അച്ചായന്‍ അവിവാഹിതനാണ്‌ എന്ന് സര്‍ട്ടിഫിക്കറ്റ്‌ ഹാജറാക്കിയപ്പോള്‍ അതിനെ അടിസ്ഥാനപ്പെടുത്തി ഒരു NOC തന്നു.

പ്രീമാര്യേജ്‌ കോഴ്സിനെപ്പറ്റി അച്ചായന്റെ പോസ്റ്റില്‍ നിന്ന് ഒരു ദുരര്‍ത്ഥവും വരികയില്ല എന്ന് അച്ചായന്‍ കരുതുന്നു. എന്നാല്‍ ഒരു ദിവസം കൊണ്ട്‌ ഇത്‌ കിട്ടും എന്ന് ഒരാള്‍ കമന്റിയപ്പോള്‍ അങ്ങനെയൊന്ന് ഉണ്ടോ എന്ന് ചോദിക്കുക മാത്രമാണ്‌ അച്ചയന്‍ ചെയ്തത്‌. അച്ചായന്‍ എല്ലാം തികഞ്ഞവന്‍ അല്ലാത്തതുകൊണ്ട്‌ 3 ദിവസത്തെ കോഴ്സ്‌ ചെയ്താണ്‌ കല്ല്യാണം കഴിച്ചത്‌. പിന്നെ ഇതിലെ പ്രധാന കാര്യങ്ങള്‍ ഒരു ദിവസ്ത്തിലെ ക്ലാസില്‍ പഠിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഒന്നുണ്ടെങ്കില്‍ അച്ചായന്റെ സുഹൃത്തുക്കള്‍ക്ക്‌ പ്രയോജനപ്പെടട്ടേ എന്നു കരുതി. ഇത്‌ ചേടത്തിയുടെ തെറ്റിദ്ധാരണയായിരുന്നു എന്ന് അച്ചായന്‍ വിശ്വസിക്കാന്‍ താല്‍പര്യപ്പെടുന്നതിനാല്‍ ഇതിന്‌ പിഴയില്ല


5)കുര്‍ബാനയില്‍ വച്ച്‌ കത്തോലിക്ക കല്ല്യാണം നടത്തുന്നതില്‍ അച്ചായന്‌ അസഹിഷ്ണുതയാണ്‌.കല്ല്യാണം കഴിക്കുന്ന ദിവസമെങ്കിലും മുഴുവന്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ അച്ചായന്‌ ക്ഷമയില്ല.

ഇവിടെയും അച്ചായന്റെ പോസ്റ്റില്‍ വസ്തുതകള്‍ വളരെ വ്യക്തമാണ്‌ വിശുദ്ധകുര്‍ബാന മധ്യേയാണ്‌ വിവാഹം നടക്കുക എന്നേ അച്ചായന്റെ പോസ്റ്റില്‍ പറഞ്ഞുള്ളൂ. എന്നാല്‍ ഇതില്‍ കമന്റിയ ഒരാള്‍ ഇത്‌ നിര്‍ബന്ധമല്ല 25 മിനിറ്റില്‍ തീരുന്ന ഒരു ചടങ്ങാണ്‌ എന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ വിശുദ്ധ കുര്‍ബാന മധ്യേയേ വിവാഹം നടക്കാറുള്ളൂ അതിന്‌ കഴിഞ്ഞ 15 വര്‍ഷത്തെ അനുഭവങ്ങള്‍ ഉണ്ട്‌ എന്ന് മാത്രം പറഞ്ഞതിനെ ചേടത്തില്‍ വളച്ചൊടിച്ചതാണ്‌ എന്ന് പറയാതെ വയ്യ. അതുകൊണ്ട്‌ ഇതിനും പിഴയില്ല

പിന്നെ പുലിക്കുന്നേലിന്‌ പഠിക്കുന്ന എല്ലാവരും കൂടി സംഘഗാനം നടത്താന്‍ വരും എന്ന കമന്റും അച്ചായന്‌ ഇഷ്ടപ്പെട്ടു എന്നറിയിക്കട്ടെ. ഇത്രയൊക്കെ ആയ സ്ഥിതിക്ക്‌ ഒരു കാര്യം കൂടി അച്ചായന്‍ പറയുന്നു, അച്ചായന്‍ പുലിക്കുന്നേലുമായി ഒരു അഭിമുഖം നടത്തിയിട്ടുണ്ട്‌. അത്‌ ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അച്ചായനെങ്കിലും പുലിക്കുന്നേലില്‍ നിന്ന് എന്ത്‌ പഠിക്കാന്‍ ശ്രമിച്ചു എന്നറിയാന്‍ അത്‌ വായിച്ചാല്‍ ചേടത്തിക്ക്‌ അറിയാന്‍ കഴിയും.

അന്ന ഫിലിപ്പ് said...

അച്ചായന്‍ മനസീ വിചാരിച്ചോ ഇല്ലിയോ എന്നൊന്നും എനിക്കറിയാമ്മേല.ഏതായാലും ഈയുള്ളവള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ അതിന്‍റെ സെന്‍സില്‍ എടുത്തതില്‍ സന്തോഷം. തര്‍ക്കിക്കാനൊന്നും ഞാനാളല്ല കേട്ടോ. പക്ഷേങ്കില് പോസ്റ്റ് വായിക്കുന്ന മറ്റു മതസ്തര്‍ക്ക് നസ്രാണിക്കല്യാണം ബാലികേറാ മലയാണെന്ന തോന്നലുണ്ടാകുമെന്ന് എനിക്കു തോന്നി.

മത്തായി ചാക്കോ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ നസ്രാണിക്കല്യാണത്തെക്കുറിച്ച് അറിയാത്തോര്‍ക്കു വേണ്ടി ഇട്ട പോസ്റ്റ് പൂര്‍ണമായും നിസ്പക്ഷമായിരുന്നില്ലെന്ന് അച്ചായന് മനസിലായിട്ടുണ്ടാകുമല്ലോ?.മറ്റു മതങ്ങളിലെ വിവാഹങ്ങളുമായി താരതമ്യം ചെയ്യാത്തതല്ല പ്രശ്നം, എല്ലാടത്തുമുള്ള അല്ലറ ചില്ലറകള് എടുത്തു പറയേണ്ടീരുന്നില്ല എന്നാണ്.

ഇതുവരെ പോത്തെറച്ചി വാങ്ങുകയോ കറിവെക്കുകയോ തിന്നുകയോ ചെയ്യാത്ത ഒരാളോട് അതേക്കുറിച്ച് നമ്മള്‍ അതിവിശദമായി പറഞ്ഞാ എങ്ങനെയിരിക്കും?.
നാട്ടിന്പുറത്തെ രീതി വെച്ചാണെങ്കി ശെനിയാഴ്ച്ച വൈകുന്നേരം കവലേ ചെന്നാ നാളെ വെട്ടാനുള്ള പോത്തിനെ കവലേലെ പോസ്റ്റിലോ മരത്തേലോ കെട്ടിരീക്കുന്നതു കാണാം.സംഗതി കൊള്ളാമെന്നു തോന്നീയാ കശാപ്പുകാരനെ നേരത്തെ കണ്ട് ഓഡറു ചെയ്യും.

ഞാറാഴ്ച്ച അതിരാവിലെ ഒണരണം.കഴിവതും ആദ്യത്തെ കുര്‍ബാനക്ക് മുന്പ് എറച്ചിക്കടേല് ചെല്ലണം. കയ്യില് ഒരു പ്ലാസ്റ്റിക്കൂടും കരുതണം. അവിടെ നല്ല തെരക്കാരിക്കും.എങ്കിലും ശനിയാഴ്ച്ച ഓര്‍ഡറു ചെയ്തോര്‍ക്ക് കടക്കാരന്‍ മുന്‍ഗണന നല്‍കും.

സംഗതി പോത്തുതന്നെയാണോ അയാള് എടുക്കുന്നതെന്ന് ശ്രദ്ധിക്കണം. എല്ല് അധികമില്ലാത്ത നല്ല ഭാഗം തന്നെയാണ് തൂക്കുന്നതെന്നും ഒറപ്പുവരത്തണം. ആ എറച്ചി വീട്ടില്‍ കൊണ്ടുവരണം.റോഡിക്കൂടെ വരുന്പോ പട്ടികള്‍ ആക്രമിക്കാന്‍ സാധ്യതയൊണ്ട്.

വീട്ടിലെത്തി തൊണ്ടിന്‍മേല്‍ മലര്‍ത്തി വെച്ച പിച്ചാത്തിയോ പുതിയ തരം കട്ടറോ ഉപയോഗിച്ച് ചെറിയ തുണ്ടങ്ങളായി മുറിക്കണം. അവിടവിടെ കാണുന്ന ചൗവ്വും മറ്റും കണ്ടിച്ച് പൂച്ചക്കും പട്ടിക്കുമൊക്കെ കൊടുക്കണം.
.................................................................................................................................................................
ഇങ്ങനെ ഘട്ടം ഘട്ടമായി വിശദീകരിച്ച് അവസാനം തീറ്റമേശേല് വരുന്ന എറച്ചി കപ്പേടെ കൂടെയും ചോറിന്‍റെ കൂടെയും കഴിക്കേണ്ടതെങ്ങനെ, അതിനു പിന്നാലെ വെള്ളം കുടിക്കേണ്ടതെങ്ങനെ, പല്ലിനിടയില്‍ കയറിക്കൂടുന്ന എറച്ചി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങളും കൂടി പറഞ്ഞാല്‍ അച്ചായന്‍റെ കല്യാണ വിവരണം കേട്ട് ചെലരു ചെയ്തപോലെ തന്നെ നമ്മടെ കേള്‍വിക്കാരനും തലേല് കൈവെച്ച് എന്‍റമ്മോ എന്ന് പറയും.

അതിനെടേല് എറച്ചി നുറുക്കിയ നിലയില്‍ കിട്ടുന്ന സ്ഥലം വല്ലതുമുണ്ടോ, കറിവെച്ചു തരുന്ന സ്ഥലമുണ്ടോ കൂട്ടൂകാര്‍ക്ക് റഫര്‍ ചെയ്യാനാണ് എന്നൊക്കെ നമ്മള്‍ ഇടക്കിടെ ചോദിക്കുകേം പത്തു പതിനഞ്ചു വര്‍ഷമായിട്ട് ഈ മുളക് ഇല്ലാത്ത എറച്ചി കഴിക്കാന്‍ കഴിഞ്ഞിട്ടേയില്ല എന്ന് പരിഭവിക്കുകേം ചെയ്താല്‍ പിന്നെ പറയണോ പൂരം.

ഈ പറഞ്ഞ ചടങ്ങുകളൊക്കെ ഒള്ളതിന്‍റെ പേരിലു മാത്രം നമ്മുടെ നാട്ടില് ഏതെങ്കിലും പെണ്ണിനെ കെട്ടിക്കാതിരുന്നിട്ടുണ്ടോ. ഏതെങ്കിലും ചെറുക്കന്‍ കെട്ടാതിരുന്നിട്ടൊണ്ടോ?. സ്ത്രീധനത്തിന്‍റെ പേരില് കല്യാണങ്ങള്‍ മൊടങ്ങീട്ടൊണ്ടാകാം. പണമില്ലാത്തതുകൊണ്ട് വിവാഹങ്ങള്‍ വൈകുകയോ നടക്കാതിരിക്കുകയോ ചെതിട്ടൊണ്ടാകാം. അതിന് സഭേനെ കുറ്റന്പറയാനാവില്ല. അച്ചായന്‍ അങ്ങനെ പറഞ്ഞെന്നല്ല. വിശദീകരണം കൂടുന്പോഴ് ഇതൊന്നുമറിയാത്തോര് തെറ്റിധരിക്കുമെന്നാ സൂചിപ്പിച്ചേ.


ഓരോരുത്തരുടെയും ദുരനുഭവങ്ങള്‍ അതതു സ്ഥലത്തെ സാഹചര്യങ്ങളും അച്ചമ്മാരുടെ നിലപാടുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് നമ്മക്ക് പൊതുവാക്കാന്‍ പറ്റുവോ?. എന്‍.ഒ.സിക്കു പോയ പള്ളീലെ അച്ചന് അച്ചനുമായി അച്ചായന് അടുപ്പമുണ്ടാവില്ലായിരിക്കും. നിങ്ങളെക്കുറിച്ച് ശരിക്കറിയാമ്മേലെങ്കി അച്ചന്‍ അങ്ങനെ ചോദിച്ചതിനെ കുറ്റംപറയാന്പറ്റുവോ?

പുലിക്കുന്നേലിനെ ബഹുമാനിക്കുന്ന നസ്രാണികളുടെ കൂട്ടത്തിലാ ഞാനും. ആങ്ങള രഹസ്യമായി വീട്ടിക്കൊണ്ടുവന്നിരുന്ന ഓശാന പണ്ടു മുതലേ വായിക്കുമാരുന്നു. പൗരോഹിത്യത്തിനെതിരായ പുള്ളീടെ നിലപാടുകള് നല്ലതു തന്നെ. പള്ളീലെ പ്രശ്നങ്ങള്‍ പൊതു പെരുവഴിയിലേക്ക് വലിച്ചിഴക്കുന്ന പരിപാടിയോട് എന്തോ യോചിപ്പ് തോന്നിയില്ല.

പൗരോഹിത്യത്തിനെതിരായാണ് പുള്ളി യുദ്ധം ചെയ്യുന്നത്. ലോകത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് നൂറു ശതമാനം പെര്‍ഫെക്ടായ ഏതെങ്കിലും പുരോഹിത സമൂഹമൊണ്ടോ. എല്ലാവരിലും കൊറവുകള് കണ്ടെത്താന്‍ പറ്റും. അച്ച‍‍ന്‍മാരു ശരിയല്ലെന്നും സഭയുടെ സ്വത്തുക്കളെല്ലാം മാര്‍പ്പയും മെത്രാന്‍മാരും കയ്യടക്കി വെച്ചിരിക്കുകയാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പുലിക്കുന്നേല് നല്ലൊരു പരിഹാര മാര്‍ഗം ഇതുവരെ നിര്‍ദേശിച്ചു കണ്ട്ടില്ല.
പള്ളീടെ മൊതലില്‍ വിശ്വാസികള്‍ക്കു കൂടി അവകാശം കൊടുത്താലത്തെ സ്ഥിതി എന്തായിരിക്കുമെന്ന് അച്ചായന്‍ ചിന്തിച്ചിട്ടൊണ്ടോ.

വന്നുവന്ന് പുലിക്കുന്നേല് ഇപ്പോ ഞങ്ങടെ നാട്ടിലെ മേമ്മുറി ജോസപ്പു സാറിനെപ്പോലായി. സാറ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. പഴയ സ്കൂള്‍ മാഷ്. പുള്ളീനെ കാണുന്പോള്‍ ചെറുപ്പക്കാര് പന്പ കടക്കും. പഴേ പട്ടാളക്കാരുടെ കാര്യം പറഞ്ഞപോലെ സ്വാതന്ത്ര്യ സമരത്തിന്‍റെ കഥേം ഗാന്ധിജി നാട്ടീ വന്നപ്പോള്‍ മാലയിട്ട കഥേമൊക്കെ വിവരിക്കാന്തൊടങ്ങിയാ ഒരു ദിവസം പോക്കാണേ.

പക്ഷേങ്കില് നാട്ടിലെ ഒട്ടുമുക്കാല്‍ പാര്‍ട്ടികള്‍ക്കും എല്ലാ സംഘടനകള്‍ക്കും ജോസപ്പ് സാറ് പ്രിയങ്കരനാണ്. ഏതു പരിപടീം ഉല്‍ഘാടനം ചെയ്യാനും എന്തിനും ഏതിനും പ്രതിഷേധിക്കാനും ഏതു സമയത്തും കിട്ടുന്ന പ്രമുഖ വ്യക്തി ജോസപ്പു സാറാണ്. ജോസപ്പു സാറിന് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം ഒണാക്കി വെച്ച മൈക്ക് ആയതിനാല്‍ പ്രതിഫല ഇനത്തിലും കാശു പോകത്തില്ല. സാറിന് വലിയ ഭാവമൊന്നുമില്ല. ഏതു പരിപാടിക്ക് ആരു വിളിച്ചാലും പോകും. കൊടീടെ നെറമൊന്നും പ്രശ്നമല്ല. വന്നുവന്ന് സാറിന് ഒരു എരട്ടപ്പേരു വീണു-ബിരിയാണിച്ചെന്പ്.

തെക്കേലെ പൗലോസ് ചേട്ടന്‍റെ വീട്ടിലെ ബിരിയാണി ചെന്പ് പ്രസിദ്ധമാണ്. നാട്ടില്‍ ആരുടെ വീട്ടില്‍ എന്തു വിശേഷമുണ്ടെങ്കിലും ഈ ചെന്പ് കൊണ്ടുപോകാം. നാട്ടുകാര്‍ക്ക് ഫ്രീയായി ചെന്പു കൊടുക്കുന്ന കൊണ്ടാണ് പൗലോസു ചേട്ടന്‍ പതിനഞ്ചു വര്‍ഷമായി പഞ്ചായത്ത് മെന്പറായി തുടരുന്നതെന്നും കഥയൊണ്ടു കേട്ടോ. ഇപ്പം പൗലോസേട്ടന്‍റെ ചന്പും ജോസപ്പു സാറും സമാസമം.

പുലിക്കുന്നേലും ഇതുപോലെതന്നെ. ഏതു ചാനലുകാരു വിളിച്ചാലും പുള്ളി റെഡി. എന്നിട്ട് പറഞ്ഞതുതന്നെ ആവര്‍ത്തിക്കും. സാഹചര്യത്തിന് അനുസരിച്ച് ഏതു പ്രസിദ്ധീകരണത്തിലും ലേഖനമെഴുതും. അതിന്‍റെയും അടിസ്ഥാന വിഷയം ഒന്നുതന്നെ. വന്നു വന്ന് പുലിക്കുന്നേലിന്‍റെ മുഖം ചാനലിലോ പേരു പത്രത്തിലോ കാണുന്പോ അദ്ദേഹം പറന്പോകുന്നതും എഴുതീരിക്കുന്നതും എന്തായിരിക്കുമെന്ന് ഏതു മതത്തില്‍ പെട്ടവര്‍ക്കും ഊഹിക്കാമെന്നായിരിക്കുന്നു.

Anonymous said...

Please change the photo there. It doesn't match for the seriousness of the discussions here. I guess that's your childhood photo. whatever.... pls change it.

കിരണ്‍ തോമസ് തോമ്പില്‍ said...

പോത്തിറച്ചി ഉണ്ടാക്കുന്ന ഉദാഹരണത്തില്‍ നിന്ന് തന്നെ ചേടത്തിയുടെ വിമര്‍ശനന്ത്തിന്റെ ആഴം വ്യക്തമായി. പക്ഷെ അങ്ങനെ ചേടത്തിക്ക് തോന്നിയാല്‍ എനിക്ക് ചേടത്തിയെ കുറ്റം പറയാന്‍ കഴിയില്ല. ഓരോരുത്തരൌം അവരുടെ ചിന്താഗതി അനുസ്സരിച്ച് ഓരോന്നും വ്യാഖ്യാനിക്കും അതിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതിനാല്‍ എനിക്കതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ അച്ചായന്‍ വസ്തുതാ വിരുദ്ധമായി ഒന്നും എഴുതിയിട്ടില്ല എന്നതില്‍ ഉറച്ച് നില്‍ക്കുന്നു. തെറ്റിദ്ധാരണ പരത്താന്‍ ഒന്നും ഇല്ല എന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു എന്റെ പോസ്റ്റ് സഭയേ കുറ്റപ്പെടുത്തുന്ന ഒന്നല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു.

പിന്നെ പുലിക്കുന്നേലിനെപ്പറ്റി പലകാര്യങ്ങളിലും എനിക്ക് എതിരഭിപ്രായമുണ്ട്. എന്നാല്‍ അദ്ദേഹം മേമ്മുറി ജോസപ്പു സാറിനെപ്പോലായി എന്ന പരാമര്‍ശത്തോട് എനിക്ക് യോജിപ്പില്ല. ലോകത്തുള്ള ഏതെങ്കിലും ഒന്ന് പെര്‍ഫെക്റ്റ് ആയീട്ടുണ്ടെങ്കില്‍ വിമര്‍ശിക്കട്ടേ എന്നൊക്കെപ്പറഞ്ഞാല്‍ വിമര്‍ശനമേ നടക്കില്ല. ഇങ്ങനെ വിമര്‍ശിക്കാന്‍ ഒരാളുള്ളത് നല്ലാതാണ് എന്നാണ് എന്റെ അഭിപ്രായം. ഇല്ലെങ്കില്‍ അധികാരത്തിന്റെ മത്ത് പിടിച്ച് ചില പുരോഹിതന്മാര്‍ പറയുന്ന പുലഭ്യങ്ങള്‍ ഇനിയും തുടരും. പുലിക്കുന്നേലിനേക്കാള്‍ കുറവുകള്‍ സഭയിലെ പുരോഹിതര്‍ക്കാകായലും ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ വരുന്ന പുരോഹിതന്മാരോട്‌ അതേ നാണയത്തില്‍ മറുപടി പറയാനും ഒരാളായി എങ്കിലും ഞാന്‍ പുലിക്കുന്നേലിനെക്കാണുന്നു.

കൊച്ചുത്രേസ്യ said...

കിരണ്‍ നല്ല പോസ്റ്റ്‌. ഇപ്പറഞ്ഞ കടമ്പകളൊക്കെ കഴിഞ്ഞിട്ടു തന്നെയാണ്‌ കല്യാണം നടക്കുക എന്നാണ്‌ ഞാനും കണ്ടിരിക്കുന്നത്‌.

പിന്നെ വിളിച്ചു ചൊല്ലുന്നത്‌ മനസമ്മതത്തിനും കല്യാണത്തിനും ഇടയ്ക്കല്ലേ??

കിരണ്‍ തോമസ് തോമ്പില്‍ said...

വിളിച്ചു ചൊല്ലല്‍ മനസമ്മതത്തിനും വിവാഹത്തിനും ഇടക്കാണ് നടത്തീയിരുന്നത്. എന്നാല്‍ ഇതില്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവാഹം ഉറപ്പിക്കലിന് ശേഷം തന്നെ ഇപ്പോള്‍ വിളിച്ചു ചൊല്ലല്‍ നടത്താന്‍ കഴിയും എന്നാണ് പുതിയ അറിവ്.

Nishanth said...

Hi Kiran,

You have made a BIG mistake in your article. This part shown below is a big blunder!

"തുടര്‍ന്ന് വിശുദ്ധ കുബാന മധ്യേയാണ്‌ വിവാഹ കൂദാശ പരികര്‍മ്മം ചെയ്യപ്പെടുന്നത്‌. വിവാഹ കൂദാശയുടെ ഭാഗമായി വീണ്ടും ഒരിക്കല്‍ക്കൂടി ഇരു കൂട്ടരോടും മനസു ചോദ്യം നടത്തും. തുടര്‍ന്ന് താലികെട്ടും മോതിരം മാറലും മന്ത്രകോടി അണിയക്കലും നടക്കുന്നു. "

Ivide thangal paranjirikkunnathu pole veendum manassu chodyamalla nasakkunnathu!

Ithanu nammude kalyanam. Ivide purohithan varanodum vadhuvinodum chodikkunna chodyathinu randu perum sammatham pranju kazhiyumpol avar vivahitharayi kazhinjirikkunnu!

Allathe thali kettum mothiram ideelum annum alla!

I know you r surprised and ll not agree with me. But this is the truth.Or else please ask somebody like your parish priest.

Sorry to write u in english and manglish! I am regular reader of most of the blogs but don know how write in malayalam.

Hope u clear ur mistake in the article.

Then Some more thing(These are all minors!):

Sunday school certificate is not a must but the pre marriage course is.

The no of days of the pre marriage course can vary from place to place. In Bangalore(malayalam) where I attended is only for two days!

Then there are some more too... But not worthy mentioning...

But apart from above all, it was a good work and never saw one such before. I appreciate that.
Keep up the good works.

Cheers,

Nishanth

Then One to Anna Philip:

Are u an out mind Crap?
See If sombody is trying to do something good, can't u see a good intention in that?

I think other than you, nobody saw anything wrong in his article.
This article is really a good and diffrent attempt.

Sammathikkanam suhruthe sammathikkanam!