Thursday, November 01, 2007

ചില തല്‍‌സമയ തട്ടിപ്പുകള്‍

ചാനലുകളിലെ റിയാലിറ്റി ഷോകളേക്കുറിച്ചുള്ള സംശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പുതിയ ചില തട്ടിപ്പുകളും വെളിപ്പെടുന്നു. എല്ലാ ന്യൂസ് ചാനലുകളുടേയും ഹൈലൈറ്റായി കരുതപ്പെടുന്ന ഒന്നാണ് രാത്രി ഒന്‍പത് മണിക്കുള്ള ന്യൂസ് ഹവര്‍ അല്ലെങ്കില്‍ ന്യൂസ് നൈറ്റ് പരിപാടി. വിവിധ വിഷയങ്ങളില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉള്ളവര്‍ നടത്തുന്ന ചര്‍ച്ചകളാല്‍ സമ്പുഷ്ടമാണ് ഈ പരിപാടി. ഇത് ഒരു തല്‍‌സമയ പരിപാടിയെന്നാണ് ചാനലുകള്‍ നമ്മെ ധരിപ്പിച്ചിരിക്കുന്ന്ത്. ചാനലിന്റെ മുകളില്‍ LIVE എന്ന് എഴുതി വച്ചിട്ടുള്ളാതിനാല്‍ അത് കാണുന്ന നമ്മുടെ തെറ്റിദ്ധാരണയല്ല മറിച്ച് അവര്‍ നമ്മെ അങ്ങനെ ധരിപ്പിച്ചിരിക്കുന്നതാണ്. 4 ചാനലുകളും ഒരേ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എവിടെയാണ് കൂടുതല്‍ നല്ല ചര്‍ച്ച നടക്കുന്നത് എന്നറിയാന്‍ ചാനാലുകള്‍ മാറ്റിമാറ്റി നോകുക പതിവാണ്. പലപ്പോഴായിത്തോന്നിയ ഒരു സംശയം ഇന്ന് ദുരീകരിക്കപ്പെട്ടു. ന്യൂസ് ഹവറുകള്‍ ലൈവല്ല. അല്ലെങ്കില്‍ ലൈവ് എന്നെഴുതി വച്ചാലും അത് ലൈവാകില്ല. ഇന്നലെ (നവംബര്‍ 1 2007) വൈകുന്നെരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഹവറില്‍ അടൂര്‍ ഗോപാലക്രിഷ്ണന്‍ സംസാരിക്കുമ്പോള്‍ അതെ വിഷയത്തില്‍ത്തന്നെ മനോരമ ന്യൂസ് ഹവറില്‍ അടൂര്‍ തത്സമയം സംസാരിക്കുന്നു. രണ്ടിലും വിഷ്വല്‍ ഉണ്ട്. ഏഷ്യാനെറ്റിലുള്ള ഒരു കൂട്ടുകാരനെ വിളിച്ചു ചോദിച്ചപ്പോള്‍ പറയുന്നു ഞങ്ങള്‍ തത്സമയമാണ്. മനോരമയില്‍ കൂട്ടുകാരില്ലത്തതിനാല്‍ വിളിക്കാന്‍ കഴിഞ്ഞില്ല. പ്രേക്ഷകരെ എങ്ങനെയൊക്കെപ്പറ്റിക്കാമോ അങ്ങനെയൊക്കെപ്പറ്റിക്കട്ടേ അല്ലേ.

27 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

റിയാലിറ്റി ഷോകളെപ്പോലെ ലൈവ് ന്യൂസുകളും തട്ടിപ്പാണ് എന്ന് തെളിയുന്നു. ലൈവ് ന്യൂസ് ഹവറില്‍ അടൂര്‍ രണ്ടു ചാനലുകള്‍ ഇന്നലെ ഒരേ സമയം പ്രത്യക്ഷപ്പെട്ടു.

വാല്‍മീകി said...

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ മനോരമയിലെ ഒരു കൂട്ടുകാരനെ ഞാനും വിളിച്ചു. അവരും തല്‍സമയം ആണെന്ന് കണ്ടെത്തി.
ആര്‍ക്കാ കുഴപ്പം? ഏഷ്യാനെറ്റിനോ മനോരമക്കോ അതോ പ്രേക്ഷകര്‍ക്കോ?

Jayakeralam said...

::))
.......................
ജയകേരളം.കോം
http://www.jayakeralam.com

അനില്‍_ANIL said...

ലേറ്റായ് പറഞ്ഞാലും ലേറ്റസ്റ്റായിത്തന്നെ ഒരു ഓഫ്: കിരണ്‍ ഷമി.

ജയകേരളം സര്‍. എന്തിനാ എല്ലായിടത്തും ഇങ്ങനെ പരസ്യം?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

റിയാലിറ്റി ഷോകള്‍ തന്നെ ഇപ്പോള്‍ ഒരു മുഴു തട്ടിപ്പല്ലേ കിരണ്‍ ? ഒരു മാസം മുന്‍പ് ഷൂട്ട് ചെയ്ത പരിപാടിയ്ക്കാണ് ഇന്ന് SMS ചോദിക്കുന്നത് . എന്റെ ഓര്‍ക്കുട്ട് സുഹൃത്ത് സുനില്‍ .കെ. എനിക്കെഴുതിയ ഒരു സ്ക്രാപ്പ് കണ്ടോ :

“ റിയാലിറ്റി ഷോ ഇപ്പോള്‍ കണ്ണീര്‍ സീരിയലുകളെക്കാള്‍ വലിയ കണ്ണീര്‍ തടാകങ്ങള്‍ ആണു സൃഷ്ടിയ്ക്കുന്നതു...“കളി”യില്‍ നിന്നു പുറത്താകുന്നവരുടെയും അവരുടെ വീട്ടുകാരുടെയും കണ്ണുനീര്‍ത്തുള്ളികളാണു പുതിയ വില്‍പ്പന ചരക്ക്.ദു:ഖഗാനങ്ങളുടെ അകമ്പടിയോടെ മനുഷ്യന്റെ സ്വകാര്യ ദു:ഖത്തെ വിറ്റു കാശാക്കുന്ന ഈ ചാനല്‍ പ്രഭൃതികളെ ചാണകം മുക്കിയ ചൂലുവെച്ചടിയ്ക്കുകയും അതു “ലൈവ്” ആയി കാണിയ്ക്കുകയുമാണു വേണ്ടതു.

ഒരു SMS നു 5 മുതല്‍ 7 രൂപ വരെ ആണു ഓരോ കമ്പനിയും ഈടാക്കുന്നതു.ഇതിന്റെ ഒരു ഓഹരിയും ചാനലിനു തന്നെ.
ഒന്നോ രണ്ടോ സിനിമയിലോ കാസറ്റിലോ സംഗീത സംവിധാനം ചെയ്യുകയോ ചെയ്തതു മൂലം സംഗീത സാഗരം കുടിച്ചു തീര്‍ത്തു എന്നു വിചാരിയ്ക്കുകയും സര്‍വഞ്ജന്മാരെന്ന് ഭാവിയ്ക്കുകയും ചെയ്യുന്ന വിധി കര്‍ത്തക്കളും,“പാറയില്‍ ചിരട്ട ഉരയ്ക്കുന്ന “ശബ്ദ മാധുര്യത്തോടെ പാടുന്ന വിദുഷികളുമാണു ഇത്തരം പരിപാടികളുടെ പ്രധാന “അഭിനേതാക്കള്‍”ഇംഗ്ലീഷില്‍ മലയാളം പറയുന്ന അവതാരകരും കൂടി ആകുമ്പോള്‍ ആനന്ദ ലബ്ധിയ്ക്കിനി വേറെ എന്തു വേണം?

ഇത്തരക്കാരുടെ കൈയില്‍ പെട്ടാല്‍ സാക്ഷാല്‍ ചെമ്പൈയും, എം.എസ്.സുബ്ബലക്ഷ്മിയും പോലും ആദ്യ റൌണ്ടില്‍ തന്നെ “ എലിമിനേറ്റ്” ചെയ്യപ്പെടുമെന്നുറപ്പ്... "

ബാജി ഓടംവേലി said...

ലൈവ് റിയാലിറ്റി
തൂടരുക.

ബാജി ഓടംവേലി said...

ഗോപാലക്രിഷ്ണന്‍
ഗോപാലകൃഷ്‌ണന്‍‌ = gOpalakr^sh~Nn_

കിരണ്‍ തോമസ് തോമ്പില്‍ said...

വാല്‍മീകീ ഈ തട്ടിപ്പ് തുടങ്ങിയിട്ട് കുറേ നാളായി. ഇന്നലെ ആണ് അത് ശരിക്കും മനസ്സിലായത്.
ബാജി നന്ദി. കുറേ നാളായി കീമാനില്‍ കൃ അടിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു.വരമൊഷിയില്‍ kr~ ആയതുകൊണ്ട് കീമാനിലും അതു തന്നെ അടിക്കുകയായിരുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രണ്ടാഴ്ച മുന്‍പ് ഒരു മെയിലു കിട്ടി സ്റ്റാര്‍ സിങറില്‍ കഴിഞ്ഞ ദിവസം പുറത്തായ മൂന്ന് പേരുടെ പേരും ഉണ്ടായിരുന്നു. അത് കിട്ടിക്കഴിഞ്ഞ ശേഷമായിരുന്നു അവരുടെ ലാസ്റ്റ് പെര്‍ഫോമന്‍സും വോട്ട് ചോദിക്കലും!!!!!!!!

അങ്കിള്‍ said...

:)

അനാഗതശ്മശ്രു said...

ഇതിനു അടൂര്‍ ഗോപാലകൃഷ്ണനു മാത്രം
ശരി ഉത്തരം പറയാനാവും
അദ്ദേഹത്തെ പരിചയമുള്ള ആള്ക്കാര്‍ ക്കു സഹായിക്കാനവും

കൃഷ്‌ | krish said...

ന്യൂസ് ലൈവ് തട്ടിപ്പ് മലയാളം ചാനലില്‍ മാത്രമല്ല, ഹിന്ദി ന്യൂസ് ചാനലുകളിലും സാധാരണം. നേരത്തെ കാണിച്ച ഫീഡുകള്‍ ‘ലൈവ്’ എന്ന് പറഞ്ഞ് വീണ്ടും കാണിക്കും.


റിയാല്‍ട്ടി ഷോകള്‍ തട്ടിപ്പുകളാണെന്ന് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ എലിമിനേഷന്‍ റൌണ്ട് ടെലികാസ്റ്റിന് രണ്ട് ദിവസം മുമ്പ് ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടായ നാടകങ്ങള്‍ നാടകങ്ങള്‍ ഓര്‍കുട്ട് മെസ്സേജിലൂടെ ചിലര്‍ക്കെങ്കിലും കിട്ടിക്കാണും. പുതിയ നാടകങ്ങള്‍ അവതരിപ്പിച്ച് സിമ്പതി ഉണ്ടാക്കി കൂടുതല്‍ SMS അയപ്പിക്കാനുള്ള ചാനല്‍ തന്ത്രങ്ങള്‍.


എന്നാല്‍ ഇന്നലെ അമൃത ടി.വി.യില്‍ സിനിമാ സംവിധായകനും,അമൃത ടി.വി. പ്രോഗ്രാം മുഖ്യനുമായ ശ്യാമാപ്രസാദിന്റെ ഒരു അനൌണ്‍സ്മെന്റ് ഉണ്ടായിരുന്നു. അമൃത ടി.വി.യിലെ എല്ലാ റിയാലിട്ടി ഷോകള്‍ക്കും പ്രേക്ഷകര്‍ ഇനിമുതല്‍ അയക്കുന്ന SMS ന്റെ മുഴുവന്‍ ലാഭവും അവര്‍ നിരാലംഭരായ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി വിനിയോഗിക്കുമെന്ന്. അങ്ങിനെയെങ്കില്‍ ചുമ്മാ SMS വോട്ട് ചെയ്താലും അതിലൂടെ അവശരും,നിരാലംഭരുമായ കുട്ടികള്‍ക്ക് അതിന്റെ പ്രയോജനം കിട്ടുമല്ലോ.
ഇത് മറ്റ് ചാനലുകാര്‍ക്ക് ഒരു വലിയ പാര തന്നെയാണ്. നിവൃത്തിയില്ലാതെ അവരും ഈ പാത പിന്തുടരാന്‍ (മനസ്സില്ലെങ്കിലും) സാധ്യത ഉണ്ട്.

(ഓ.ടോ: ബാജി, ‘കൃഷ്ണന്‍ ‘ എന്ന് ടൈപ്പ് ചെയ്യാന്‍ 'kr^shNan' എന്ന് അടിച്ചാല്‍ മതി.
'kr^sh' kr^sh' എന്നു കുറച്ച് പ്രാക്റ്റീസ് ചെയ്താല്‍ മതി.. ഹാ.ഹാ.)

ചിത്രകാരന്‍chithrakaran said...

വേഗത്തില്‍ പണമുണ്ടാക്കാന്‍ എല്ലാവരും തട്ടിപ്പുകളെത്തന്നെയാണ് ആശ്രയിക്കുന്നത്.

Anonymous said...

മനോരമയില്‍ ന്യൂസ് അവര്‍ ലൈവാണ്. ഞാന്‍ അതിലെ ജീവനക്കാരനായതിനാല്‍ ഉറപ്പു പറയാം.

Anonymous said...

എന്താണ് ഏഷ്യാനെറ്റില്‍ സംഭവിച്ചതെന്തെന്ന് അറിഞ്ഞുകൂട. ഒരു പക്ഷെ അവര്‍ ഒരു ഇന്‍റര്‍വ്യൂ മാത്രം നേരത്തെ ഷൂട്ട് ചെയ്തതാവാം. ഞാന്‍ അറിഞ്ഞിടത്തോളം ഏഷ്യാനെറ്റും ലൈവാണ്. ഇന്ത്യാവിഷനും ലൈവായാണ് ന്യൂസ് അവര്‍ ചെയ്യുന്നത്. വേണ്ടത്ര അന്വേഷിക്കാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് താങ്കളുടെയും ബ്ളോഗുകളുടെ മൊത്തത്തിലുമുള്ള വിശ്വാസ്യതയെ ബാധിക്കാനിടയുണ്ട്

മുക്കുവന്‍ said...

whats the big deal about live? its all a time pass :)

കിരണ്‍ തോമസ് തോമ്പില്‍ said...

അനോണി പറയുന്നു എല്ലാം ലൈവാണ്‌. വേണ്ടത്ര അന്വേഷിക്കാതെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ വിശ്വാസീയതയേ ബാധിക്കും എന്ന്. പക്ഷെ കണ്ട കാര്യമല്ലേ ഞാന്‍ പറഞ്ഞൊള്ളൂ. ഇന്നലെ രണ്ട്‌ ചാനലിലും ഒരേ സമയം അടൂരിനെ കണ്ടു എന്നേ ഞാന്‍ എഴുതിയിട്ടുള്ളു.

വാല്‍മീകി said...

അനോണിയുടെ കമന്റ് വായിച്ചു ഞാന്‍ ചിരിച്ചു. ഇതിനൊക്കെ മറുപടി പറയേണ്ട കാര്യമേയില്ല കിരണ്‍.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണ്‍ , അനോണി പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമുണ്ടോ ? ഇന്റര്‍വ്യൂ ചിലപ്പോള്‍ മുന്‍‌കൂട്ടി ഷൂട്ട് ചെയ്യാറുണ്ടെന്ന് പറഞ്ഞല്ലോ . പിന്നെ ലൈവ് ന്യൂസ് ഇന്ത്യാ വിഷനില്‍ കാണിക്കുന്നത് യാഥാര്‍ത്ഥ്യമാണെന്ന് ആര്‍ക്കും ബോധ്യമാകും . അനോണിയാണെന്ന് കരുതി അവഗണിക്കുന്നത് ശരിയല്ല . മാത്രമല്ല ബ്ലോഗിന്റെ സത്യസന്ധത നിലനിത്തേണ്ടതിന്റെ ബാധ്യത ബ്ലോഗ്ഗേര്‍സിന് ഇപ്പോള്‍ കൂടുതലാണ് താനും . നേരത്തെ ഞാന്‍ കമന്റിട്ടത് റിയാലിറ്റി ഷോകള്‍ക്ക് മാത്രമാണ് ബാധകം .

Snigdha Rebecca Jacob said...

ഇതിലിത്ര അന്താളിക്കാനെന്തിരിക്കുന്നു? പറ്റീര് ലൈവ് തന്നെയല്ലേ?

പിന്നെ സംഗതി ഇങ്ങനെയായിരിക്കാം - ൧൨ മണിക്കുള്ള വാര്ത്തയില് ഏഷ്യാനെറ്റില് ശരിക്കും ലൈവ്. ൨.൦൦ മണിക്കുള്ള വാര്ത്തയില് മനോരമയില് ശരിക്കും ലൈവ്. അതേ സമയം ഏഷ്യാനെറ്റില് ൧൨.൦൦ മണിയുടെ ലൈവിന്റെ റിപ്പീറ്റ് ടെലികാസ്റ്റ്. ആദ്യം ലൈവ് കാണിച്ചപ്പോള് കാണാതിരുന്നവര് ഇപ്പോള് കണ്ടാല് ലൈവ് എന്നു തന്നെ കരുതിക്കോളും. ഇതു തിരിച്ചും സംഭവിക്കാം. അല്ലാതെന്താ?

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടാ ഞാന്‍ തെറ്റെൊന്നും പറഞ്ഞില്ലല്ലോ. ലൈവ്‌ എന്ന് പറഞ്ഞ്‌ കാണിക്കുന്ന പരിപാടിയില്‍ റെക്കോഡട്ട്‌ പരിപാടികള്‍ ഉണ്ട്‌ എന്ന് എനിക്കറിയില്ലല്ലോ. നമ്മള്‍ ലൈവ്‌ എന്ന് വിശ്വസിച്ച്‌ കാണുന്ന കാര്യങ്ങള്‍ ലൈവല്ലാ എന്ന് തോന്നിയപ്പോള്‍ പറഞ്ഞു അത്ര മാത്രം. ആദ്യം ഏഷ്യാനെറ്റില്‍ വിളിച്ച്‌ ചോദിച്ചു. അപ്പോള്‍ അവിടെ ലൈവാണ്‌ എന്ന് പറഞ്ഞു. വാല്‍മീകി മനോരമയില്‍ വിളിച്ച്‌ ചോദിച്ചു അവിടേയും ലൈവാണ്‌ എന്ന് പറഞ്ഞു. രണ്ടും ലൈവാണ്‌ എന്ന് ഒരിക്കലും കരുതാന്‍ കഴിയില്ലല്ലോ. ഇതില്‍ ഏതെങ്കിലും ഒന്ന് റെക്കോഡട്ട്‌ ആകാം . ലൈവ്‌ ന്യൂസില്‍ റെക്കോഡട്ട്‌ ആയ കാര്യങ്ങളും കാണും എന്ന പുതിയ അറിവ്‌ കിട്ടി എന്നതില്‍ കവിഞ്ഞ്‌ ഒന്നും ഇതില്‍ ഇല്ല.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശരിയാണ് കിരണ്‍ .. ഞാന്‍ കിരണിന്റെ ഭാഗത്ത് തെറ്റ് ഉണ്ടായി എന്ന് ഉദ്ധേശിച്ചിട്ടില്ല . പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് മാന്യ അണോണി ശരിക്കും വ്യക്തമാക്കിയിട്ടുമില്ല .

ഏ.ആര്‍. നജീം said...

ശൊ, ഇതൊരു പുതിയ അറിവാണ്.
പണ്ടൊക്കെ രാഷ്ട്രീയക്കാരാണ് ജനങ്ങളെ കഴുതകളാക്കി കൊണ്ടിരുന്നത്. ദേ ഇപ്പോ ചാനലുകാരും ജനങ്ങളെ വിഡ്ഡികളാക്കുന്നു...

അനംഗാരി said...

ഈ ചാനലുകള്‍ പറയുന്നത് അപ്പാടെ വിഴുങ്ങിയാണല്ലോ നമ്മള്‍ ജനങ്ങള്‍ കയറെടുക്കുന്നത്?
കേരളത്തിലെ പത്രങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന തരം താണ പരിപാടിയാണ് ഇവര്‍ ചെയ്യുന്നത്. ഒരു ടെലിഫിലിമോ‍, സീരിയലോ ടെലികാസ്റ്റ് ചെയ്യണമെങ്കില്‍ ചാനലുകാര്‍ക്ക് കൈക്കൂലി കൊടുക്കണം എന്നതാണ് സ്ഥിതി.ഇല്ലെങ്കില്‍ അവര്‍ പ്രൈം ടെം കൊടുക്കില്ല.ഇവരാണ് രാഷ്ട്രീയക്കാരന്‍ കൈക്കൂലി വാങ്ങി..മന്ത്രി വേലിക്കരികില്‍ മൂത്രിച്ചു എന്നൊക്കെ ആരോപണമുന്നയിച്ച് നാട്ടുകാരെ പറ്റിക്കുന്നത്. സത്യമേവ ജയതേ!

വിശ്വനാഥന്‍ said...

പ്രിയ സുഹൃത്തേ, എന്‍റെ അറിവില്‍ മനോരമ ന്യൂസില്‍ (തിരുവനന്തപുരം സ്റ്റുഡിയോവില്‍ നിന്നും ആണ് അദ്ദേഹം സംസാരിച്ചിരുന്നത്.)ലൈവ് ആയി തന്നെയാണ് സംസാരിച്ചിരുന്നത്. ഏഷ്യാനെറ്റ് അരമണിക്കൂര്‍ മുന്പെ എടുത്ത വിഷ്വല്‍സാണ് ലൈവ് എന്ന പേരില്‍ കൊടുത്തത്.

കഴിഞ്ഞ ദിവസവും ഇതേപോലെ കണ്ടു. എന്‍സിപി നേതാവ് സിറിയക് ജോണ്‍ മനോരമയില്‍ തത്സമയം ഇരിക്കുമ്പോള്‍, ഏഷ്യാനെറ്റ് നേരത്തെ റെക്കോഡ് ചെയ്തവയാണ് ലൈവ് എന്നു പറഞ്ഞ് കാണിച്ചത്.

ജോസഫ് ­കുരുവിള പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനായി ആന്‍റണി രാജു ഇതേപോലെ മനോരമയില്‍ തത്സമയം സംസാരിച്ചപ്പോള്‍, ഏഷ്യാനെറ്റ് നേരത്തെ റെക്കോര്‍ഡ് ചെയ്തവ ഉപയോഗിച്ചു.

താങ്കളോട് സംസാരിച്ച ഏഷ്യാനെറ്റ് സുഹൃത്തിനോട് ഇവയൊന്നു ചോദിച്ചു നോക്കുന്നത് നല്ലതാണ്,

റിയാലിറ്റി ഷോയുടെ കാര്യത്തില്‍ no comments ....

ഹരിയണ്ണന്‍@Harilal said...

പണ്ട് ദൂരദര്‍ശനില്‍ ജീവനക്കാര്‍ സമരം നടത്തുന്നതിനിടയില്‍ “ലൈവ്”വാര്‍ത്താവായനയെ റിക്കോറ്ഡിങ്ങ് ഫ്ലോറില്‍ കയറി തടസപ്പെടുത്തിയിരുന്നു.
സംഗതി ശരിക്കും “ലൈവ്” ആയിട്ടുതന്നെ ജനം കണ്ടു!!
ഇനി അതുപോലെ വല്ലതും നടക്കണം..ഇതൊക്കെ ഒന്നു ബോധ്യപ്പെടാന്‍!

Biju said...

Hi,

I was a bit late in reading this post, anyway me too was confused when I saw the said interview on both chanals "live". I have recorded this with my mobile cam and can we provided to mr.Anony for further proof !