Wednesday, November 14, 2007

നന്ദിഗ്രാം സംഭവങ്ങളുടെ കാണാപ്പുറങ്ങള്‍

നന്ദിഗ്രാം സംഭവങ്ങളില്‍ രാജ്യം തരിച്ചു നില്‍ക്കുമ്പോള്‍ CPM തങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുകയാണ്‌. CPM ന്‌ കയിച്ചിട്ട്‌ തുപ്പാനും മധുരിച്ചിട്ട്‌ ഇറക്കാനും പറ്റാത്തവിധമായി 30 വര്‍ഷം തുടരുന്ന ബംഗാള്‍ ഭരണം. എല്ലാവിധ മൂലധന അജണ്ടകളേയും കഴിഞ്ഞ കാലങ്ങളില്‍ കാടടച്ച്‌ വെടിവെച്ച്‌ നടന്നിരുന്ന CPM യാഥാര്‍ത്ഥ്യ ബോധത്തോടെ ചില നയ തീരുമാനങ്ങള്‍ എടുത്തത്‌ അവരുടെ ശവക്കുഴി തോണ്ടുന്ന അവസ്ഥയില്‍ എത്തിച്ചത്‌ ദു:ഖകരമായിപ്പോയി എന്നെനിക്ക്‌ തോന്നുന്നു. മാധ്യമങ്ങളും സാംസ്ക്കാരിക നായകരും സഖ്യ കക്ഷികളും CPM നേ ഒറ്റക്കിട്ട്‌ വേട്ടയാടുകയാണ്‌ ഇപ്പോള്‍. ഈ സാഹചര്യത്തില്‍ ബ്ലോഗുകളിലും നന്ദിഗ്രാം സംഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. നന്ദിഗ്രാം പ്രശ്നത്തെ കേവലം ഭരണകൂട ഭീകരതയായി ചിത്രീകരിക്കപ്പെടുകായാണ്‌ എന്നാല്‍ ഇതിന്റെ മറുവശം കാണാതെ പോകുകയല്ലെ എന്ന് ഒരു സംശയം ഉണ്ടായതിനാലാണ്‌ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത്‌

ഈ വിഷയത്തിന്റെ മറുപുറം ഏറ്റവും സത്യസന്ധമായി അവതരിപ്പിച്ചത്‌ ശ്രീ K.M. റോയിയാണ്‌. ഒന്നാം നന്ദിഗ്രാം സംഭവം ഉണ്ടായപ്പോള്‍ ശ്രീ റോയി മംഗളം പത്രത്തില്‍ എഴുതിയ ലേഖനം ഞാന്‍ ജനശക്തി ന്യൂസിന്റെ പോസ്റ്റില്‍ കമന്റായി ഇട്ടിരുന്നു. ആ ലേഖനം കുറെക്കൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്‌ എന്ന് എനിക്ക്‌ തോന്നുന്നു. മംഗളത്തിന്റെ പകര്‍പ്പവകാശം നിലനിര്‍ത്തിക്കൊണ്ട്‌ ഈ ലേഖനത്തിന്റെ യൂണിക്കോഡ്‌ വേര്‍ഷന്‍ ഞാന്‍ പ്രസിദ്ധീകരിക്കുന്നു


നന്ദിഗ്രാം വെടിവയ്പിന്റെ കാണാപ്പുറങ്ങള്‍

ഏതൊരു പോലീസ് വെടിവയ്പും ദുഖകരവും അപലപനീയവുമാണ്. കാരണം മരിച്ചുവീഴുന്നത് പച്ചമനുഷ്യരാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ വെടിയേറ്റു മരിച്ചുവീണത് പതിനാലുപേരാണ്. സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടതുപാര്‍ട്ടികളുടെ മുന്നണി സര്‍ക്കാരാണ് ആ സംസ്ഥാനം ഭരിക്കുന്നത്. അധികാര രാഷ്ട്രീയത്തിന്റെ കണ്ണടവച്ചു മാത്രം നോക്കിയാല്‍ സി.പി.എം. നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനേയും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയേയും പ്രഹരിക്കാനുള്ള നല്ല വടിയാണ് നന്ദിഗ്രാം വെടിവയ്പ്. എന്നാല്‍ സത്യസന്ധമായി വിശകലനം ചെയ്താല്‍ വെടിവയ്പിനേക്കാള്‍ അപലപനീയമാണ് അതിനു സാഹചര്യം സൃഷ്ടിച്ച പ്രതിപക്ഷ പാര്‍ട്ടികളുടേയോ പ്രത്യേകിച്ച് എല്ലായ്പ്പോഴും ആവേശത്താല്‍ മാത്രം നയിക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടേയോ അധികാര രാഷ്ട്രീയം. അവരുടെ നീചരാഷ്ട്രീയമാണ് നന്ദിഗ്രാമില്‍ വെടിവയ്പ് അനിവാര്യമാക്കിയത്.

കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് വ്യവസായ സംരംഭത്തിനു മുന്നോട്ടുവന്നത് ഇന്തോനീഷ്യയിലെ സലിം ഗ്രൂപ്പാണ്. എട്ടു സംസ്ഥാനങ്ങള്‍ ഈ പദ്ധതിക്കായി ശ്രമിച്ചെങ്കിലും കേന്ദ്ര രാസവളം വകുപ്പ് പശ്ചിമബംഗാളിനാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍, വലതുപക്ഷ പ്രസ്ഥാനങ്ങളായ ജമാഅത്തെ ഉലമ ഹിന്ദ് തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലമെടുപ്പു നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ജനങ്ങളുടെ അംഗീകാരത്തിനു വിധേയമായേ അക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കു എന്നു മുഖ്യമന്ത്രി ബുദ്ധദേവ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ജമാഅത്തെ ഉലമയും ചേര്‍ന്ന് നന്ദിഗ്രാം പ്രദേശം പിടിച്ചെടുത്തു. അവിടെയുള്ള ജനങ്ങളില്‍ നല്ലൊരു വിഭാഗം മുസ്ലികളായിരുന്നു. നന്ദിഗ്രാം പദ്ധതിയെ അനുകൂലിച്ച സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മേഖലയില്‍നിന്ന് ആട്ടിപ്പായിച്ചു. പാലങ്ങളും കലുങ്കുകളും റോഡുകളും തകര്‍ത്ത് മേഖലയിലേക്കു പോലീസിനു പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. ഒരു സംസ്ഥാനത്തിനുള്ളില്‍ കലാപകാരികളുടെ നിയന്ത്രണത്തില്‍ ഒരു പ്രദേശം, അവിടെ പോലീസിനുപോലും പ്രവേശിക്കാനാവാത്ത അവസ്ഥ. അവിടെനിന്ന് ആട്ടിപ്പായിക്കപ്പെട്ടവരെ അവിടെക്കൊണ്ടുവന്നു താമസിപ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയില്ലേ? അല്ലെങ്കില്‍ പിന്നെ എന്തുഭരണം. പ്രത്യേകിച്ച് ആട്ടിപ്പായിക്കപ്പെട്ടവര്‍ മുഖ്യഭരണകക്ഷിയായ സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബക്കാര്‍ കൂടിയാകുമ്പോള്‍. ഭരണകക്ഷിയില്‍പ്പെട്ട പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സര്‍ക്കാരിന്റെ നിലനില്‍പിന് എന്തര്‍ഥം? ഒടുവില്‍ പോലീസ് നന്ദിഗ്രാമില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസിനെ നേരിട്ടത് നാടന്‍ തോക്കുകളും നാടന്‍ ബോംബുകളുമേന്തിയ ജനക്കൂട്ടമാണ്. അക്ഷരാര്‍ഥത്തില്‍ നിയമം കൈയിലെടുത്ത അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരേ പോലീസ് വെടിവയ്പു നടത്തി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം പതിനാലുപേര്‍ കൊല്ലപ്പെട്ടു. ദേശീയ പത്രങ്ങള്‍ പലതും റിപ്പോര്‍ട്ട്് ചെയ്തത് കലാപത്തിനു പിന്നില്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്ന ഇടത്തരം ജന്മിമാരാണെന്നാണ്. രേഖകളില്ലാതെ ഏക്കര്‍കണക്കിനു ഭൂമി കൈവശംവച്ച് കര്‍ഷകത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ധാരാളം ഇടത്തട്ടുകാര്‍ നന്ദിഗ്രാമിലുണ്ട്. സലീം ഗ്രൂപ്പിന്റെ വ്യവസായ ശൃംഖല സ്ഥാപിക്കാന്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഈ ഇടത്തട്ടുകാര്‍ കൈവശം വച്ചനുഭവിക്കുന്ന ഭൂമി വെറുതേ വിട്ടുകൊടുക്കേണ്ടിവരും. അവരാണ് നന്ദിഗ്രാം കലാപത്തിനു പിന്നിലെ യഥാര്‍ഥ ശക്തികള്‍. അതുതന്നെയാണ് മറ്റൊരു രൂപത്തില്‍ സിംഗുര്‍ മേഖലയില്‍ നടന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന ചെറിയ കാര്‍ നിര്‍മിക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ ബൃഹദ് പദ്ധതിയാണത്. ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന പദ്ധതി. 997 ഏക്കര്‍ ഭൂമിയാണ് അതിനാവശ്യമായി വന്നത്. അതില്‍ 960 ഏക്കര്‍ ഭൂമിയും വിട്ടുകൊടുക്കാന്‍ ഭൂവുടമകള്‍ സ്വമേധയാ തയാറായി. ശേഷിക്കുന്ന നാലു ശതമാനം ഭൂവുടമകളുടെ പേരിലാണ് അവിടെ മമതാ ബാനര്‍ജിയും കൂട്ടരും പ്രക്ഷോഭമാരംഭിച്ചത്. സിംഗുരില്‍ പദ്ധതി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വാശി.

ഉത്തര്‍ഖണ്ഡ് സംസ്ഥാനം ഇത്രയും ഭൂമി ടാറ്റായ്ക്കു നല്‍കിയേടത്തുനിന്നാണ് ബുദ്ധദേവ് ടാറ്റയെ സ്വാധീനിച്ച് പശ്ചിമബംഗാളിലേക്കു കൊണ്ടുവന്നതെന്നോര്‍ക്കണം. ടാറ്റാ പദ്ധതി വിരുദ്ധ സമരത്തിനായി മേധാ പട്കറെപ്പോലുള്ളവരും സിംഗുരിലെത്തി. അവിടേയും അക്രമത്തിനും പോലീസ് വെടിവയ്പിനും ഇടയാക്കുന്ന സമരമാണ് അവര്‍ നടത്തിയത്. ഒടുവില്‍ ഒരു വിവാദത്തിനും അവസരം നല്‍കാത്ത മാന്യമായ വ്യവസായഗ്രൂപ്പെന്നു പ്രശസ്തി നേടിയ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രത്തന്‍ടാറ്റാ പരസ്യമായി ആരോപണമുന്നയിച്ചു. സിംഗുരിലെ സമരത്തിനു പിന്നില്‍ ടാറ്റായുടെ കാര്‍ പദ്ധതിയെ എതിര്‍ക്കുന്ന മറ്റു കാര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നതെന്ന്. അതോടെ സിംഗൂരിലെ പ്രക്ഷോഭം കെട്ടടങ്ങി.

കൌതുകകരമായ മറ്റൊരു കാര്യമുണ്ട്. നന്ദിഗ്രാം വെടിവയ്പിന് ഒരാഴ്ചമുമ്പ് ബംഗാള്‍ നിയമസഭയില്‍ മമതാ ബാനര്‍ജിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. ബംഗാളില്‍ നൂറു പട്ടിണിമരണം നടന്നു എന്ന റിപ്പോര്‍ട്ടിനെച്ചൊല്ലിയായിരുന്നു ബഹളം. പ്രതിസന്ധി നേരിടുന്ന തേയിലത്തോട്ടങ്ങളിലെ പണിയില്ലാതായ നൂറു തൊഴിലാളികളാണ് പട്ടിണി മരണങ്ങള്‍ക്കിരയായത്. മുപ്പതുവര്‍ഷം ഒരേ പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരേ മുന്നണി ഭരിച്ചിട്ടും അവിടെ പട്ടിണിമരണമാണു നടക്കുന്നതെങ്കില്‍ ആ മുന്നണിയുടെ ഭരണത്തിന് എന്തുവിലയാണുള്ളത്? ബംഗാളിലെ മാത്രമല്ല ഇന്ത്യയിലെതന്നെ ജനങ്ങള്‍ ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിത്.

ബംഗാളിലെ തൊഴിലില്ലായ്മയ്ക്കും ദുരിതങ്ങള്‍ക്കും ഏക പരിഹാരമാര്‍ഗം സംസ്ഥാനത്തിന്റെ വ്യവസായവല്‍കരണം മാത്രമാണ്. പട്ടിണിമരണം ഒഴിവാക്കാന്‍ ജനങ്ങള്‍ക്കു പണിയുണ്ടായാലേ കഴിയൂ. അവിടെയാണ് കൊല്‍ക്കത്തയില്‍നിന്നുള്ള ടെലഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി ബുദ്ധദേവുമായുള്ള അഭിമുഖസംഭാഷണത്തിലെ അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള പ്രസക്തി. ബുദ്ധദേവ് പറഞ്ഞു. "നാം ഇപ്പോഴൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. കൃഷിയില്‍നിന്ന് നാം എന്തൊക്കെ നേടിയോ അതു തുടര്‍ന്നും നമുക്കു നേടാനാവില്ല. ആ രംഗത്തുണ്ടായിരിക്കുന്ന ചില പ്രതികൂലമായ സംഭവവികാസങ്ങളാണ് കാരണം. വിത്ത്, രാസവളം തുടങ്ങിയവയുടെയെല്ലാം വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില കൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അത് എത്രകാലം കഴിയും? അതുകൊണ്ട് അതിവേഗം കൃഷിയില്‍നിന്നു നമുക്കു വ്യവസായത്തിലേക്കു തിരിഞ്ഞേ മതിയാകൂ. അതേസമയം ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഉറപ്പുവേണം. അത് ഇന്ത്യാരാജ്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.

സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെടണമെങ്കില്‍ വ്യവസായ രംഗത്തുനിന്നും സര്‍വീസ് മേഖലയില്‍നിന്നുമുള്ള സംഭാവനകള്‍കൊണ്ടേ കഴിയൂ."അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രവ്യവസായ വികസനത്തിനുള്ള പരിപാടി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവിഷ്ക്കരിച്ചത്. എന്നാല്‍ അതിനെ മമതാ ബാനര്‍ജിയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളും എതിര്‍ക്കുന്നു. പട്ടിണിമരണവും തൊഴിലില്ലായ്മയും പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍തന്നെ വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നു.നന്ദിഗ്രാം വെടിവയ്പിനെത്തുടര്‍ന്ന് സ്വതന്ത്ര സാമ്പത്തികമേഖല എന്ന വ്യവസായ സമീപനം ബുദ്ധദേവ് ഭട്ടാചാര്യ തല്‍കാലം നിര്‍ത്തിവച്ചു. വെടിവയ്പിനെ മാത്രമല്ല ഈ വ്യവസായ നയത്തേയും എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസുവുമുണ്ട്. 22 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും ബംഗാളിനു പട്ടിണിമരണം സംഭാവന ചെയ്ത് അധികാരമൊഴിഞ്ഞ നേതാവാണ് ബസു. വ്യവസായങ്ങളുടെ ശവപ്പറമ്പായി ആ സംസ്ഥാനം മാറിയെന്നതുകൂടിയാണ് അക്കാലത്തു സംഭവിച്ചത്. അതൊക്കെ ചരിത്രയാഥാര്‍ഥ്യങ്ങള്‍. നന്ദിഗ്രാം പോലീസ് വെടിവയ്പിനെതിരേ ജനവികാരം വളര്‍ന്നതുകൊണ്ട് മുന്നണിയിലെ മറ്റു ഘടകകക്ഷികളും ബുദ്ധദേവിന്റെ വ്യവസായനയത്തെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. ഒഴുക്കിനൊപ്പം നീന്താനാണ് എല്ലാവര്‍ക്കും താല്‍പര്യം.
ഇക്കാലമത്രയും എല്ലാ ആധുനികവല്‍കരണത്തെയും വികസനത്തെയും എതിര്‍ത്ത് ജനങ്ങളെക്കൊണ്ടു പതിറ്റാണ്ടുകളായി സമരം ചെയ്യിച്ച സി.പി.എമ്മിന് അതില്‍നിന്നു ജനങ്ങളെ മാറ്റിയെടുക്കുമ്പോള്‍ ഇമ്മാതിരി ദുരിതങ്ങളെല്ലാം നേരിടേണ്ടിവരിക സ്വാഭാവികമാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുന്നതുപോലെയുള്ള അനുഭവം. നന്ദിഗ്രാമിലെ വെടിവയ്പ് ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ആയിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ രോഷപ്രകടനവും പ്രതിഷേധവും എത്ര ഭീകരമായിരുന്നേനെ എന്നു ചിന്തിക്കാവുന്നതേയുള്ളു.

മനുഷ്യരെ കയറ്റിയിരുത്തി മനുഷ്യര്‍ വലിക്കുന്ന റിക്ഷാവണ്ടി യുഗത്തില്‍നിന്ന് സൈക്കിള്‍ റിക്ഷാ യുഗത്തിലേക്കും അതുപേക്ഷിച്ച് ഓട്ടോറിക്ഷാ യുഗത്തിലേക്കും കേരളം പോലുള്ള ഒരു സംസ്ഥാനം പോലും പ്രവേശിച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും മൃഗങ്ങളെപ്പോലെ, റിക്ഷാവണ്ടി വലിച്ചു ജീവിക്കുന്നവര്‍ ഒരു വര്‍ഷം മുമ്പുവരെയുണ്ടായിരുന്ന സംസ്ഥാനമാണു പശ്ചിമബംഗാള്‍ എന്നതു നഗ്നയാഥാര്‍ഥ്യമാണ്.

48 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

നന്ദിഗ്രാം പ്രശ്നത്തെ കേവലം ഭരണകൂട ഭീകരതയായി ചിത്രീകരിക്കപ്പെടുകായാണ്‌ എന്നാല്‍ ഇതിന്റെ മറുവശം കാണാതെ പോകുകയല്ലെ എന്ന് ഒരു സംശയം ഉണ്ടായതിനാലാണ്‌ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത്‌

ഈ വിഷയത്തിന്റെ മറുപുറം ഏറ്റവും സത്യസന്ധമായി അവതരിപ്പിച്ചത്‌ ശ്രീ K.M. റോയിയാണ്‌. ഒന്നാം നന്ദിഗ്രാം സംഭവം ഉണ്ടായപ്പോള്‍ ശ്രീ റോയി മംഗളം പത്രത്തില്‍ എഴുതിയ ലേഖനം ഞാന്‍ ജനശക്തി ന്യൂസിന്റെ പോസ്റ്റില്‍ കമന്റായി ഇട്ടിരുന്നു. ആ ലേഖനം കുറെക്കൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്‌ എന്ന് എനിക്ക്‌ തോന്നുന്നു. മംഗളത്തിന്റെ പകര്‍പ്പവകാശം നിലനിര്‍ത്തിക്കൊണ്ട്‌ ഈ ലേഖനത്തിന്റെ യൂണിക്കോഡ്‌ വേര്‍ഷന്‍ ഞാന്‍ പ്രസിദ്ധീകരിക്കുന്നു

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണ്‍ ,
നന്ദിഗ്രാമിന്റെ അനേകം പുറങ്ങളില്‍ ഒന്ന് ഇവിടെ ശ്രീ.കെ.എം.റോയ് അവതരിപ്പിച്ചു . അത് ഭാഗീകമായി ശരിയാണ് താനും . എന്നാല്‍ നന്ദിഗ്രാം സംഭവങ്ങള്‍ക്ക് ഭരണകൂടഭീകരതയേക്കാള്‍ ഭീകരമായ മറ്റൊരു പുറമുണ്ട് . അത് പാര്‍ട്ടി ഭീകരതയാണ് . അത് കൊണ്ട് തന്നെയാണ് ഇടത് മുന്നണിയില്‍ പോലും സി.പി.എം ഒറ്റപ്പെട്ടു പോയത് . മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി അറിയുന്നവര്‍ അതില്‍ അത്ഭുതപ്പെടുകയില്ല . തങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു പദ്ധതി വിജയിപ്പിക്കേണ്ടുന്ന ബാധ്യത തങ്ങളുടെതാണെന്ന് കരുതിയ അണികളും അനുഭാവികളും നിയമം കൈയിലെടുത്തതാണ് നന്ദിഗ്രാം പ്രശ്നം ഇത്ര വഷളാക്കിയത് എന്നതാണ് പ്രധാനമായ സത്യം . സത്യത്തില്‍ അവിടെ നടന്നത് ഭരണകൂടഭീകരതയാണോ പാര്‍ട്ടിഭീകരതയാണോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ പോലും കഴിയില്ല . കാരണം മാര്‍ക്സിസ്റ്റ് ഭരണത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും പരസ്പരപൂരകമായാണ് കണ്ട് വരാറ് . ഏതായാലും നന്ദിഗ്രാം സംഭവം ബംഗാള്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും .

നന്ദിഗ്രാം സംഭവം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നമുക്ക് ചിലപുറങ്ങളും കൂടി ചേര്‍ത്ത് വായിക്കാം

1) എതിരൊഴുക്കുകള്‍

2)മറ്റൊന്ന്

3)പി.ജെ.ജെയിംസ്

4)പുഴ.കോം

ഇതൊക്കെ ചിലത് മാത്രം . ഒരു കാര്യം എല്ലാവരും ഓര്‍ക്കുന്നത് നന്ന് . ജനാധിപത്യം മാത്രമേ അന്തിമമായി വിജയിക്കുകയുള്ളൂ . നേരും നെറിയുമായിരിക്കണം ജനാധിപത്യത്തിന്റെ മുഖമുദ്ര . കയ്യൂക്കും കള്ളപ്രചരണങ്ങളുമാകരുത് .

മുക്കുവന്‍ said...

“തങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു പദ്ധതി വിജയിപ്പിക്കേണ്ടുന്ന ബാധ്യത തങ്ങളുടെതാണെന്ന് കരുതിയ അണികളും അനുഭാവികളും നിയമം കൈയിലെടുത്തതാണ് നന്ദിഗ്രാം പ്രശ്നം ഇത്ര വഷളാക്കിയത് എന്നതാണ് പ്രധാനമായ സത്യം “

അതല്ലേ സത്യം?

പിന്നെ ഒരു കര്യം കൂടി

“കൃഷിയില്‍നിന്ന് നാം എന്തൊക്കെ നേടിയോ അതു തുടര്‍ന്നും നമുക്കു നേടാനാവില്ല.“

ഇത് നമ്മടെ വി.എസ് വായിച്ചിണ്ടാവോ? അല്ലാ അണ്ണനു വായിക്കാനറിയുമോ?

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടാ മറ്റുപുറങ്ങളും വായിച്ചു. പക്ഷെ എതിരൊഴുക്കുകളില്‍ ഒഴികെ ബാക്കിയെല്ലാം സര്‍ക്കാരിന്റെ സാമ്പത്തീക നയങ്ങള്‍ തെറ്റെന്ന് പറയുന്നു. അതാണ്‌ അടിസ്ഥാന പ്രശ്നമെന്ന് പറയുന്നു. സിംഗൂരില്‍ ടാറ്റക്കെതിരെ സമരം ചെയ്തവര്‍ പറഞ്ഞത്‌ ഞങ്ങള്‍ക്ക്‌ ടാറ്റയുടെ കമ്പനിയിലെ അടിമപ്പണി വേണ്ടാ എന്നാണ്‌. ഒരു സംസ്ഥാനത്തെ 25 വര്‍ഷങ്ങളോളം പിന്നോട്ട്‌ നയിച്ചതിന്റെ കുറ്റബോധമാകാം ബുദ്ധദേവിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. എന്നാല്‍ അത്‌ അദ്ദേഹത്തിന്‌ തന്നെ തിരിച്ചടിച്ചതെങ്ങനെയെന്ന് നോക്കു. പിന്നെ മറ്റ്‌ പുറങ്ങള്‍ എഴുതിയരാരും അവിടെ നിന്ന് അടിച്ചോടിക്കപ്പെട്ടവരേക്കുറിച്ച്‌ മിണ്ടിയിട്ടില്ല. മനുഷ്യാവകാശം അവര്‍ക്കും ഉണ്ട്‌ എന്ന് നാം മറക്കരുത്‌. കാറ്റ്‌ വിതച്ച്‌ കൊടുംകാറ്റ്‌ കൊയ്യുകയാണ്‌ നന്ദിഗ്രാമില്‍ എന്ന് കരുതിയാല്‍ തെറ്റ്‌ പറയാന്‍ കഴിയുമോ? K.M. റോയ്‌ പറഞ്ഞ കാര്യങ്ങള്‍ക്ക്‌ പ്രസ്ക്തിയുണ്ട്‌ എന്ന് തോന്നിയത്‌ അതുകൊണ്ടാണ്‌. വികസന നയങ്ങളെ എതിര്‍ക്കുന്നവര്‍ക്ക്‌ മാത്രമെ സാംസ്ക്കാരിക പ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കുന്നുള്ളൂ. അവര്‍ ചെയ്ത തെറ്റുകള്‍ തമസ്കരിക്കപ്പെടുകയും ചെയ്യുന്നതും ജനാധിപത്യത്തിന്‌ ഭൂഷണമല്ല.

ഫസല്‍ said...

nandigraam nammil ninnere dooreyaanu
ennal athinte cheriya pathippukalkannurilum mattum aavarthikkunnath naam kaanathe poakunnu
nammude garbinikalaaya penganmaar balalsangam cheyyappeduvoalam, nammude makkal achan nashtappetta dhukkam anubahvikkum vare ithokke ivide nadakkum athinavarkku aadarshathinte chila pariveshangal undu...

Venadans said...

എങ്ങിനെ കഴിഞ്ഞ 30+ വറ്‌ഷങ്ങളായി സിപീഎം മാത്രം ബംഗാളില്‍ ഭരിക്കുന്നു എന്ന കാര്യം കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. തികചും ഒരു ജനാധിപത്യ രാജ്യത്ത്, ബാക്കി എല്ല സംസ്ഥാനങ്ങളിലും ഭരണം മാറി മാറി വരുന്നു, എന്നാല്‍ ബംഗാളില്‍ മാത്രം അതു സംഭവിക്കുന്നില്ല. അതില്‍ ഒരു കുരുക്ക് ഉണ്ട്. അവിടെ നാം അറിയുന്ന, ജവഹറ്ലാല്‍ നെഹ്രു പരിപോഷിപ്പിച്ച ജനാതിപത്യമല്ല ഉള്ളത്.
ബംഗാളില്‍ ഒരു കാലത്തു ജമീന്ദാര്‍മാരില്‍ നിന്നും ഭൂമി പിടിച്ചെടുത്തു കറ്ഷകറ്ക്കു കൊടുട്ത്തു, ഭൂമി നഷ്ടപ്പെട്ട ജമീന്ദാര്‍മാര്‍ പാര്‍ട്ടിയുടെ തലപ്പത്തൂം എത്തീ. ജമീന്ദാര്‍മാരില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയുടെ രേഖകള്‍ സിപീഎം പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിക്കുന്നതിനാല്‍, ഗ്രാമങ്ങളിലെ കര്ഷ‍കര്‍ പാര്‍ട്ടി‍പറയുന്നതില്‍ നിന്നും മാറി ചിന്തിക്കാനൊ, വോട്ടു ചെയ്യനൊ സാധ്യമല്ല. ഇതാണു സിപീഎം ഉദ്ഘോഷിക്കൂന ജനകീയ ജനാധിപത്യം. നവപാര്‍ട്ടിജമീന്ദാരിസം അഥവാ പാര്‍ട്ടിഅടിമത്വം. ബംഗാള്‍ പരിചയമുള്ളവറ്ക്കു അറിയാം, ജനവാസം തുലോം കുറവായ ധാരാളം സ്ഥലങ്ങള്‍ ഉണ്ടു എന്നു. കല്‍ക്കട്ടയില്‍ നുന്നും ഹല്‍ദിയക്കു പൊകുമ്പോള്‍ ധാരാളം സ്ഥലം ഉണ്ട്, പക്ഷെ വെള്ളവും വൈദ്യുതിയും കിട്ടാന്‍ അല്പം ബുദ്ധിമുട്ടാണു. അവയൊന്നും ഏറ്റെടുക്കാതെ ജനവാസം ഉള്ളവ ഏറ്റെടുക്കുമ്പൊള്‍, ചോദ്യം ചെയ്യപ്പെടെണ്ടതു സിപീഎം പാര്‍ട്ടിയുടെ പ്രതിബദ്ധത ആരോടു എന്നാണു.കുത്തക മുതലാളിമാരോടൊ അതൊ കിടപ്പാടം നഷ്ടപ്പെടുന്ന പാവം പട്ടിണിക്കരണൊടൊ. ജനവാസം കൂടുതല്‍ സൌകര്യമുള്ള സ്ഥലത്തായതുകൊണ്ടു, പട്ടിണിക്കാരെ തല്ലിയിറക്കിയാല്‍, ലാഭം മുതലാളിമാറ്ക്കും, ബാക്കി പാര്‍ട്ടി ബ്രോക്കര്‍മാര്‍ക്കും. ഇതോടൊപ്പം ഇപ്പോള്‍ നന്ദിഗ്രാമില്‍ നടക്കുന്നതും കൂട്ടീവായിച്ചാല്‍ ഏകദേശം കാര്യങ്ങള്‍ കിരണിനുമനസിലാവും എന്നു കരുതുന്നു. താങ്കളുടെ രാഷ്ട്രീയകഴ്ചപ്പാടു എന്തുമാകട്ടെ, മാനസികമായി താങ്കള്‍ അനുകമ്പ അര്‍ഹിക്കുന്ന നന്ദിഗ്രാമിലെ കര്‍ഷകരോടൊപ്പമാണു എന്നു വിശ്വസിക്കുന്നു. അതു തന്നെയാണു മേധ പട്കറും, അപര്‍ണ സെന്‍ മാരും ചെയ്യുന്നത്. അതില്‍ മറ്റെന്തുനോക്കാന്‍.. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞാതുപോലെ,നേരും നെറിയുമുള്ള ജനാധിപത്യം മാത്രമേ അന്തിമമായി വിജയിക്കുകയുള്ളൂ . അതു സിപീഎമ്മിനൊട്ടില്ലാതാനും..

Venadans said...

-ബംഗാളില്‍ പാര്‍ട്ടി ജമീന്ദാര്‍മാരില്‍ നിന്നും ഭൂമി പിടിച്ചെടുത്തു കര്‍ഷകര്‍ക്കു കൊടുട്ത്തു, ഭൂമി നഷ്ടപ്പെട്ട ജമീന്ദാര്‍മാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പാര്‍ട്ടിയുടെ തലപ്പത്തൂം എത്തീ.- എന്നു തിരുത്തി വായിക്കനപേക്ഷ..

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണ്‍ , അവിടെ നിന്ന് അടിച്ചോടിക്കപ്പെട്ടവരേക്കുറിച്ച്‌ ആരും മിണ്ടിയിട്ടില്ല എന്ന് പറയുമ്പോള്‍ ബംഗാളില്‍ കഴിഞ്ഞ 30 വര്‍ഷമായി സി.പി.എം അല്ലേ ഭരിക്കുന്നത് . ഇപ്പോഴും പാര്‍ട്ടിയല്ലേ ഭരിക്കുന്നതും . അടിച്ചോടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സി.പി.എം.അനുഭാവികളെ പറ്റി സഹതാപം തോന്നണമെങ്കില്‍ , നെറ്റില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് അവിടെ പാര്‍ട്ടി ഭീകരത സര്‍വ്വ ജനാധിപത്യ മര്യാദകളേയും ലംഘിച്ചുകൊണ്ട് തുടരുന്നു എന്നാണ് . ഇന്നത്തെ മാധ്യമം റിപ്പോര്‍ട്ട് നോക്കുക . ചെറുതെങ്കിലും ഒരു ഉദാഹരണം ഇവിടെയും നോക്കുക .

ബംഗാളില്‍ സി.പി.എം വികസനത്തെ കുറിച്ച് പറയുമ്പോള്‍ , വികസനത്തെ കുറിച്ച് അവര്‍ക്ക് ഒരു അഖിലേന്ത്യാ നയം ഇപ്പോഴും ഇല്ല എന്നതല്ലേ വാസ്തവം . തങ്ങള്‍ക്ക് ശാശ്വതമായി ഭരണം കിട്ടുകയാണെങ്കില്‍ മാത്രം വികസനം മതി അല്ലാതെ മറ്റുള്ളവര്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒരു വികസനവും അനുവദിക്കുകയില്ല എന്നതല്ലേ ഇപ്പോഴും സി.പി.എമ്മിന്റെ നയം . ഇടുങ്ങിയ പാര്‍ട്ടിതാല്പര്യങ്ങല്‍ക്കപ്പുറം - ജനാധിപത്യത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും വാചാലമായി പ്രസംഗിക്കുമ്പോഴും - രാജ്യതാല്പര്യങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സി.പി.എമ്മിന് ഇപ്പോഴും കഴിയുന്നില്ല എന്നതല്ലേ സത്യം . സി.പി.എം. പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കുന്നത് ആ പാര്‍ട്ടിയില്‍ അന്ധമായി വിശ്വാസം അര്‍പ്പിക്കുന്നവര്‍ മാത്രമാണ് . അതും ഇപ്പോള്‍ പാര്‍ട്ടിയുടെ ഗുണഭോക്താക്കള്‍ മാത്രം എന്ന നിലയിലേക്ക് താണ് വരുന്നുമുണ്ട് . അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് . ഭരണത്തില്‍ വരികയാണെങ്കില്‍ വികസനത്തെക്കുറിച്ച് സി.പി.എം കേരള ഘടകത്തിന്റെ നയവും സമീപനവും പോസിറ്റീവ് ആയിരിക്കുമോ ? സി.പി.എമ്മിന്റെ ഇത:പര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത് അവര്‍ ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതാണ് .

കിരണ്‍ തോമസ് തോമ്പില്‍ said...

ബംഗാളില്‍ ഒരു കാലത്തു ജമീന്ദാര്‍മാരില്‍ നിന്നും ഭൂമി പിടിച്ചെടുത്തു കറ്ഷകറ്ക്കു കൊടുട്ത്തു, ഭൂമി നഷ്ടപ്പെട്ട ജമീന്ദാര്‍മാര്‍ പാര്‍ട്ടിയുടെ തലപ്പത്തൂം എത്തീ. ജമീന്ദാര്‍മാരില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയുടെ രേഖകള്‍ സിപീഎം പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിക്കുന്നതിനാല്‍, ഗ്രാമങ്ങളിലെ കര്ഷ‍കര്‍ പാര്‍ട്ടി‍പറയുന്നതില്‍ നിന്നും മാറി ചിന്തിക്കാനൊ, വോട്ടു ചെയ്യനൊ സാധ്യമല്ല. ഇതാണു സിപീഎം ഉദ്ഘോഷിക്കൂന ജനകീയ ജനാധിപത്യം.

ഈ വിവരം എവിടെ നിന്ന് കിട്ടി എന്നറിഞ്ഞാല്‍ കൊള്ളാം. അപ്പോള്‍ ഭൂപരിഷ്ക്കരണം എന്ന് പറഞ്ഞ് നടപ്പിലാക്കിയത് ഇതായിരുന്നു. കുറ്ച്ചു കൂടി റിലയബളായ കാര്യങ്ങള്‍ പറഞ്ഞുകൂടേ. ബംഗാള്‍ ഇന്ത്യയിലും നാട്ടില്‍ കോടതിയും മറ്റുമുണ്ടല്ലോ സുഹൃത്തെ. പിന്നെ വ്യവസായം വരേണ്ടത് ഗ്രമങ്ങളിലല്ല.അതിന് അടിസ്ഥാന സൌകര്യങ്ങള്‍ ഉള്ള സ്ഥലം വേണം. സ്മാര്‍ട്ട് സിറ്റി വയനാട്ടില്‍ വരാത്തതും കൊച്ച്യില്‍ വരുന്നതും അതുകൊണ്ടാണ്. ടാറ്റ്ക്കാവശ്യമുള്ള 1000 ഏക്കറില്‍ 960 ഏക്കറും ഏറ്റെടുത്തത് ഒരു പ്രശ്നവുമില്ലാതെയാണ് റോയി പറഞ്ഞിരിക്കുന്നത് പോലെ കേവലം 60 ഏക്കര്‍ ഭൂമിയുടെ പ്രശ്നത്തിലാണ് മേധ പട്ക്കറും മറ്റും ഇടപെട്ട്അത്. വെറുതെ ആള്‍ക്കാരെ ഒന്നും ഇറക്കി വിടുകയല്ലല്ലോ സ്ഥലത്തിന് ന്യായമായ വിലയും ജോലിയുമൊക്കെ ഓഫറിന്റെ ഭാഗമായിരുന്നു. അല്ലാതെ ആള്‍ക്കാരെ തല്ലി ഇറക്കിയൊന്നുമല്ല സ്ഥലം എടുത്തത്. എന്നാല്‍ അതൊന്നും മേധക്കും കൂട്ടര്‍ക്കും പ്രശ്നമില്ല. അവര്‍ കണ്ണടച്ച് വ്യവസായങ്ങളെ എതിര്‍ക്കുകയായിരുന്നു.

30 വര്‍ഷം ഇടതുമുന്നണി ഭരിച്ച് കുളമാക്കിയ ബംഗാളിനെ നേരേ നിര്‍ത്താനാണ് ഭട്ടാചാര്യ ശ്രമിക്കുനത് എന്ന് നിഷ്പക്ഷമായി കാര്യങ്ങളെ കാണുന്നവര്‍ക്ക് മനസ്സിലാകും. അല്ലാതെ അത് വ്യവസായ ലോബികളെ സഹായിക്കാന്‍ കര്‍ഷകരെ കുടിയിറക്കുന്നു എന്ന് വ്യ്ഖ്യാനിക്കാന്‍ തത്പര്യമുള്ളവര്‍ക്ക് അതാകാം.

സുകുമാരേട്ട ഏപ്രിലില്‍ അവിടേ നിന്നും ആട്ടിയോടിക്കപ്പെട്ട ആള്‍ക്കാരുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്. കഴിഞ്ഞ 7 മാസമായി ദുരിതാശ്വാസ ക്യാമ്പിലും മറ്റും കഴിഞ്ഞവര്‍ ചെയ്ത തെറ്റ് എന്താണ്. അവര്‍ സര്‍ക്കരിന്റെ പരിപാടികളെ അനുകൂലിച്ചു. അതിന്റെ പേരില്‍ അവര്‍ അവിടെ നിന്ന് ആട്ടിയോടിക്കപ്പെട്ടും ജമായത്ത് ഉലുമയും മാവോയിസ്റ്റുകളും ത്രിണമൂലും അവരെ ആട്ടിയോടിച്ചു. ഇവരോട് സഹതാപം തോന്നാന്‍ അവിടെ നിന്ന് പത്രവാര്‍ത്ത വരാത്തതാണോ കാരണം. 7 മാസങ്ങള്‍ക്ക് ശേഷം അവര്‍ തിരിച്ചു വരാന്‍ ശ്രമിക്കുമ്പൊള്‍ കണക്കു പറഞ്ഞ് തിരിച്ചടിച്ചു എന്നത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ 7 മാസം സ്വന്തം കിടപ്പാടത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവ്രുടെ വികാരവും നാം മനസ്സിലാക്കതെ പോകരുത്. റോയി പറയുന്ന കാര്യങ്ങള്‍ ഭാഗികമായി ശരിയെന്ന് സുകുമാരേട്ടന്‍ പറയുന്നു. ആ ഭാഗിക ശരിയില്‍ മേധയും കൂട്ടരും കലാപകാരികളായ് ഭൂവുടമകളെ പിന്തുണച്ചു എന്ന് പറയുന്നതിനോട് യോജിക്കുമോ. പദ്ധതികളെ അനുകൂലിച്ചവര്‍ അടിച്ചോടിക്കപ്പെട്ട്പ്പോള്‍ മേധക്കും കൂട്ടര്‍ക്കും മനുഷ്യാവകാശ പ്രശ്നമൊന്നും ഇല്ല. അവിടെ കലാപകാരികളാല്‍ കൊല്ലപ്പെട്ടവ്രും ബലാത്സംഘം ചെയ്യപ്പെട്ടവ്രും ഉണ്ട് എന്നും ഓര്‍ക്കുക.

സി.പി.എം ന്റെ വികസന നയങ്ങള്‍ എന്ത് എന്ന് ചോദ്യത്തിന് ബംഗാളില്‍ നടത്താന്‍ ശ്രമിക്കുന്നത് തന്നെയാണ് അവരുടെ വികസന നയം. അത് നടപ്പിലാക്കാന്‍ കേരളത്തിലും സാധിക്കും. കേരളത്തില്‍ സാഹചര്യം വേറെയായതിനാല്‍ പുറം മോടി കാണിക്കുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണ്‍ , ബംഗാളില്‍ മാറ്റത്തിന്റെ ഒരു സാഹചര്യം ഒരുക്കിയത് ബുദ്ധദേവ് തന്നെയാണ് . അക്കാര്യത്തില്‍ കെ.എം.റോയ് പറഞ്ഞത് ഭാഗീകമായല്ല പൂര്‍ണ്ണമായിത്തന്നെ ശരിയാണ് . ഇനി വികസനമില്ലാതെ ബംഗാളിന് ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല . ആ നഗ്നസത്യം തിരിച്ചറിഞ്ഞ് പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ മാറ്റിവെച്ച് മുന്നോട്ട് പോയ ബുദ്ധദേവിനെ പ്രശസിക്കേണ്ടതുണ്ട് . പക്ഷെ കേരളത്തില്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് വി.എസ്സിന്റെ നേതൃത്വത്തില്‍ വികസനവിരുദ്ധസമരങ്ങള്‍ കൊഴുക്കുമ്പോള്‍ അന്ന് യു.ഡി.എഫ് നേതാക്കള്‍ സി.പി.എമ്മിനോട് വളരെ ദയനീയമായി ചോദിച്ച ഒരു ചോദ്യമുണ്ട് , എന്ത് കൊണ്ട് ബംഗാളില്‍ ചെയ്യുന്നത് ഇവിടെ ചെയ്യാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ല എന്ന് . അത് തന്നെയാണ് ഇപ്പോള്‍ ബംഗാളില്‍ മമതാ ബാനര്‍ജി മാവൊയിസ്റ്റ് തീവ്രവാദികളെ കൂട്ട് പിടിച്ച് ചെയ്യുന്നതും . നാളെ ബി.ജെ.പി. പാര്‍ലമെന്റ് ചര്‍ച്ചകള്‍ അലങ്കോലപ്പെടുത്താന്‍ പോകുന്നതിന്റെ കാരണവും മറ്റൊന്നല്ല . ഈ പാര്‍ലമെന്റ് സെഷണില്‍ ആണവക്കരാര്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല . എന്ത് ചെയ്യാനാ കിരണേ നമ്മുടെ രാഷ്ട്രീയം ഇങ്ങിനെ ആയിപ്പോയില്ലേ ?

പിന്നെ മേധാ പട്കര്‍ , സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടിയല്ലെ അവര്‍ സകല വികസന പദ്ധതികള്‍ക്ക് എതിരെയും പ്രവര്‍ത്തിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു . ജനസംഖ്യയും മറ്റും വര്‍ദ്ധിക്കുമ്പോഴും ജനങ്ങളുടെ ആവശ്യങ്ങളും വര്‍ദ്ധിക്കുമ്പോഴും വികസനവും വേണമല്ലോ . ഇക്കാര്യങ്ങളിലെല്ലാം ഒരു സമവായമായിരുന്നു വേണ്ടിയിരുന്നത് . പക്ഷെ ഭരിക്കുമ്പോഴുള്ള കാഴ്ചപ്പാടല്ലല്ലോ കിരണേ പാര്‍ട്ടികള്‍ക്ക് പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഉണ്ടാവുന്നത് . ജനാധിപത്യമല്ലേ ഭരണം മാറി മാറി വരുമല്ലോ !

സി.പി.എം ന്റെ വികസന നയങ്ങള്‍ എന്ത് എന്ന് ചോദ്യത്തിന് ബംഗാളില്‍ നടത്താന്‍ ശ്രമിക്കുന്നത് തന്നെയാണ് അവരുടെ വികസന നയം
കിരണിന്റെ ഈ അഭിപ്രായമായിരിക്കും സി.പി.എമ്മിന്റെ ഇനിയങ്ങോട്ടുള്ള സ്ഥിരം നയം അല്ലെങ്കില്‍ പൊതുനയം എന്ന് കരുതാന്‍ ബുധിമുട്ടുണ്ട് .

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ട താങ്കള്‍പ്പറയുന്നത് 100% ശരിയാണ്. പക്ഷെ ഭരിക്കുമ്പോള്ഉം പ്രതിപക്ഷത്തിരിക്കുമ്പോഴും പാര്‍ട്ടികള്‍ കാണിക്കുന്ന ഇരട്ടത്താപ്പാണ് നമ്മുടെ രാജ്യത്തിന്റെ ശാപം. ഒപ്പം മാധ്യമങ്ങളുടെ നിലപാടുകളും. സി.പി.എമില്‍ മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നവരെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ എന്നൊക്കെ മുദ്രകുത്തി തീവ്രവാദ കമ്യൂണിസ്റ്റുകളെ പുകഴ്ത്തുന്ന നയമാണ് ഇന്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ബുദ്ധദേവും തോമസ് ഐസക്കും അഭിമുഖികരിക്കുന്ന പ്രശ്നവും അതാണ്. അച്ചുതാന്ദനും ചന്ദ്രചൂഡനും സാറാ ജോസഫും നീലകണ്ഠനും എന്തിനേറെപ്പറയുന്നും സുധീഷിനും വിജയന്‍ മാഷക്കും കിട്ടുന്ന മാധ്യമ പിന്തുണ നോക്കു.

ഇന്ന് കേരളത്തില്‍ അച്ചുതാനന്ദനും പ്രഭാത് പട്നായിക്കും പുലര്‍ത്തുന്ന പിന്തിരിപ്പന്‍ നിലപാടുകള്‍ എത്രത്തോളം ഈ സംസ്ഥാനത്തെ പിന്നോട്ടടിക്കും എന്ന് ആരും എഴുതിക്കാണുന്നില്ല. അവരാണ് ശരി അലെങ്കില്‍ ബാക്കിയുള്ളവര്‍ TINA ക്ക് അടിമപ്പെട്ടു എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്നതും അതുകൊണ്ടാണ്. 10 വര്‍ഷമായി ഒരു റിച്ചാഡ് ഫ്രാങ്കിയേ വച്ച് ഐസക്കിനേ വേട്ടയാടുന്നതും അതുകൊണ്ടാണ്. ഒരു 15 വര്‍ഷം മുന്‍പത്തെ പത്രങ്ങളൊക്കെ എടുത്ത് വായിച്ചാല്‍ കാണുന്ന് മാര്‍സിസ്റ്റ് പാര്‍ട്ടിയെപ്പറ്റി വിമര്‍ശിച്ചിരുന്ന നയങ്ങളാണ് ഇന്ന് ഇതേ മാധ്യമങ്ങള്‍ പൊക്കിപ്പിറ്റുക്കുന്നത് എന്ന് കാണുമ്പോള്‍ നാം എന്താണ് കരുതുക. ഇന്ന് അതേ മാധ്യമങ്ങള്‍ പറയുന്നും സി.പി.എം മാറി പാവങ്ങളില്‍ നിന്നകന്നു. പഴയ ബിംബങ്ങള്‍ക്ക് മാര്‍ക്കറ്റ് കൂടി.

നാം ആഗ്രഹിക്കുന്ന ജനാധിപത്യം പുലരണമെങ്കില്‍ എല്ലാവരും മനസു വയ്ക്കണം. എവിടെയെങ്കിലും ഒരു വിവാദം കിട്ടുമോ എന്ന് നോക്കി നടക്കുന്ന പത്രക്കാരും ചാനലുകളുമാണ് നമുക്കുള്ളത്

റിച്ചാഡ് പ്രാങ്കി വിവാദത്തെ ഇന്നും പൊക്കിപ്പിടിക്കുന്ന ഇന്ത്യവിഷന്‍ മാതൃഭൂമി വാര്‍ത്തക്ലെപ്പറ്റി ചന്ദ്രശേഖരന്‍ ദേശാഭിമാനിയില്‍ എഴുതിയ
ലേഖനം കാണൂ. ഇതാണ് ഇവിടെ നടക്കുന്നത്

Radheyan said...

നര്‍മ്മദാ സരോവര്‍,നന്ദിഗ്രാം,വല്ലാര്‍പാടം.....

ഭൂമി എന്നത് അവശ്യ വസ്തു ആവുകയും ഭൂമി വികസനത്തിന്റെ പ്രധാന ഘടകമായി തീരുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത്.ജനവാസം കുറഞ്ഞ് വിസ്തൃതി കൂടിയ ഓസ്റ്റ്‌റേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും ചില സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കും ഭൂവിസ്തൃതി കൂടിയ റഷ്യക്കും ഒരു പരിധി വരെ ചൈനയ്ക്കും ഒഴിച്ച് ബാക്കി ലോകത്ത് പല രാജ്യങ്ങള്‍ക്കും ഭൂമിയുടെ ലഭ്യത ഒരു വലിയ പ്രശ്നമാവുകയാണ്.

മൂലധനമാണോ അധ്വാനമാണോ നിര്‍ണ്ണായക ശക്തി എന്നതായിരുന്നു വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള ചോദ്യം.അത് ലോകത്തെ സാമ്പത്തിക വ്യവസ്ഥിതികളെ നടുവേ കീറി.റ്റെക്നോള്ളജി അധ്വാനത്തെ എടുക്കാചരക്കാക്കുകയും കാലക്രമേണെ മൂലധനത്തിന്റെ അപ്രമാദിത്തം അംഗീകരിക്കപ്പെടുകയും ചെയ്തു.അതാണ് തങ്ങള്‍ മൂലധനത്തിന് എതിരല്ല എന്ന് കമ്മ്യൂ.പാര്‍ട്ടികളെ കൊണ്ട് പറയിപ്പിച്ചത്.പക്ഷെ മൂലധനമുണ്ടെങ്കിലും ഭൂമിയുടെ ലഭ്യത ഒരു വലിയ ചോദ്യമായി മാറുന്നു.അപ്പോള്‍ അധ്വാനത്തെക്കാളും മൂലധനത്തെക്കാളും നിര്‍ണ്ണായകമായി ഭൂമിയുടെ ലഭ്യത.
കുടിയൊഴിഞ്ഞു പോകുന്നവര്‍ ലോകത്തിനു പുതിയ ഭീഷണിയാകുന്നു.വന്‍ തോതിലുള്ള ചേരിവല്‍ക്കരണവും അതില്‍ നിന്നു ക്രിമിനല്‍‌വല്‍ക്കരണം പോലുള്ള സാമൂഹിക പ്രശ്നങ്ങളും ഉടലെടുക്കുന്നു.ഇത് തന്നെയാണ് നര്‍മ്മദ സരോവറില്‍ സംഭവിച്ചത്,നന്ദിഗ്രാമില്‍ സംഭവിക്കുന്നത്,വല്ലാര്‍പാടം റെയില്‍ റോഡ് സ്ഥലമെടുപ്പില്‍ സംഭവിക്കാന്‍ പോലുന്നത്.

ഇതില്‍ മാധ്യമങ്ങളും ചില ആക്റ്റിവിസ്റ്റുകളും കെട്ടുന്ന രണ്ടും കെട്ട റോളുണ്ട്.ആക്റ്റിവിസ്റ്റുകള്‍ സമൂഹത്തിനോട് യാതൊരു ബാധ്യത ഇല്ലാത്തവരും പലപ്പോഴും മുദ്രാവാക്യങ്ങളാല്‍ നയിക്കപ്പെടുന്നവരുമാണ്.മൂക്കു മുറിച്ചും ശകുനം മുടക്കും എന്ന് കച്ചകെട്ടി ഇറങ്ങി പുറപ്പെട്ടവര്‍.എന്നാല്‍ മാധ്യമങ്ങള്‍ അവരുടെ സമീപനം വിചിത്രമാണ്.സ്പെഷ്യല്‍ ഇക്കൊണോമിക്ക് സോണുകളെ അനുകൂലിക്കുന്ന,മന്മോഹന്‍ മോഡല്‍ വികസനത്തെ അനുകൂലിക്കുന്ന മനോരമയും അത് പോലെ ഒട്ടു മിക്ക പത്രങ്ങളും അതിലുണ്ടാകുന്ന ക്രമസമാധാനപ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്നില്ല,നന്ദിഗ്രാമില്‍ ഒരു വശത്ത് സി.പി.എമ്മായതു കൊണ്ട് വീറോടെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു.അത്തരുണത്തില്‍ ശ്രീ റോയി പറഞ്ഞ സത്യങ്ങളെ പൊതുവേ മാധ്യമങ്ങള്‍ തമസ്കരിക്കുകയും ചെയ്യുന്നു.

നന്ദിഗ്രാമിനെകുറിച്ച് മാധ്യമം റിപ്പോര്‍ട്ട് വെച്ച് ചര്‍ച്ച ചെയ്യുന്നത് വൃഥായാണ്.കാരണം അവിടെ ഒരു വശത്ത് ജമാ അത്തെ ഉലമ ഹിന്ദ് എന്ന മാധ്യമത്തിന്റെ പിതൃസംഘടനയുള്ളപ്പോള്‍ അവരുടെ വാര്‍ത്തകള്‍ എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാം.

മാറാട് ഗ്രാമത്തില്‍ നിന്നും പാലായാനം ചെയ്യേണ്ടി വന്ന മുസ്ലിമികളെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഫോഴ്സ് ഉപയോഗിക്കുന്നില്ല എന്ന കുറ്റം ആന്റണിയുടെ മേല്‍ ദിനം പ്രതി എന്ന വണ്ണം ഉന്നയിച്ച മാധ്യമം പത്രം,ഇന്ന് പാലായനം ചെയ്ത സി.പി.എം കാരെ സര്‍ക്കാര്‍ അവരുടെ ഭവനത്തിലേക്ക് ബലം പ്രയോഗിച്ച് തിരികെ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കുന്നത് വിരോധാഭാസമല്ലേ.

സി.പി.എം ഏറെ കാ‍ലം അനുവര്‍ത്തിച്ച ട്രാക്റ്ററുകള്‍ കത്തിച്ചും മറ്റും ജ്വലിപ്പിച്ച വിരുദ്ധതയുടെ രാഷ്ട്രീയം ഇന്ന് അവര്‍ക്കെതിരേ പ്രയോഗിക്കപ്പെടുന്നു എന്ന കാലത്തിന്റെ കാവ്യനീതി ഇതില്‍ കാണാം.പക്ഷെ സര്‍ക്കാരുകള്‍ക്ക് ഓടിഒളിക്കാ‍ന്‍ വയാത്ത രീതിയില്‍ ഭൂമി പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാന്‍ പോവുകയാണ്.അത് സംഭവിക്കാന്‍ ഉടന്‍ സാധ്യതയുള്ള ഒരു സ്ഥലം കൊച്ചിയാണ്.ഭൂമിയുടെ പേരില്‍ നടക്കുന്ന ഊഹകച്ചവടങ്ങളെ റെഗുലേറ്റ് ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും.

കൃഷി ആധുനികവല്‍ക്കരിക്കാന്‍ അനുവദിക്കാതെ നശിക്കാന്‍ വിട്ടതില്‍ വരട്ടു തത്വവാദത്തിനും അതിന്റേതായ പങ്കുണ്ട്.ഇന്ന് കൃഷി നഷ്ടമാണ്,വ്യവസായമാണ് ലാഭം എന്ന മുദ്രാവാക്യത്തിനു യാതൊരു പ്രസക്തിയുമില്ല.ആധുനികതയോട് പൃഷ്ഠം കാണിച്ച് നിന്നാല്‍ നാളെ വ്യവസായവും നഷ്ടത്തിലാകും.ഒരു വ്യവസായത്തിനും കൃഷിക്ക് പകരമാകാനവില്ല.കാരണം ജീവിതോപാധി മാത്രമല്ല,അനേകങ്ങള്‍ക്ക് ജീവന്‍ ദായകവുമാണ്.വിവര സാങ്കേതിക വിപ്ലവത്തില്‍ നാം അടിസ്ഥാന ആവശ്യങ്ങള്‍ മറന്നാല്‍ ഈയിടെ കുട്ടനാട്ടില്‍ ഒരു കാര്‍ന്നോര്‍ പറഞ്ഞ പോലെ ചിപ്പുകള്‍ തിന്നോ പ്രോഗ്രാം കൊണ്ടോ വയറു നിറ്യ്ക്കാനാവില്ല.അതിന് അരി തന്നെ ഉല്‍പ്പാദിപ്പിക്കണം

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ,

എല്ലയിടത്തും എല്ലാ ഭാഗത്തും അവരവരുടെ വീക്ഷണ കോണില്‍ ശരികള്‍ മാത്രം. പക്ഷെ യഥാര്‍ത്ഥ്യം ഇവയില്‍ നിന്നെല്ലാം വളരെ അകലെ. എല്ലാവര്‍ക്കും ഒരുപാട് അഭിപ്രായങ്ങള്‍ പക്ഷെ എങ്ങനെ പ്രാവര്‍ത്തീകമാക്കും എന്നതില്‍ വ്യക്തതയുമില്ല അല്ലേ? നമുക്ക് വ്യക്തമായ നയവും ബദലും വേണിയിരിക്കുന്നു. ആഗോളവല്‍ക്കരണത്തിനും ആക്റ്റിവിസത്തിനും മധ്യേ ഒരു സമവായം. അതെങ്ങനെ ഉണ്ടാകും എന്ന് മാത്രം എന്നോട് ചോദിക്കരുത്

Radheyan said...

മാധ്യമങ്ങളെ കുറിച്ച് പറഞ്ഞാല്‍ രസമാണ്.ചേര്‍ത്തലക്കാരന്‍ പെരുമന്തന്‍ മന്ത് മണ്ണില്‍ പൂഴ്ത്തി അതു വഴി പോകുന്ന ഉണ്ണിമന്തനെ മന്താ.. മന്താ.. എന്നു വിളിച്ച് കളിയാക്കുന്നത് പോലെയാണ്.

ലോകത്ത് നടക്കുന്ന സര്‍വ്വതിനെയും മാഫിയ എന്നു വിളിക്കുന്നാ മാധ്യമങ്ങള്‍ തങ്ങളുടെ മന്ത് മറച്ച് വെച്ചിരിക്കുകയാണ്.സ്റ്റാര്‍ സിംഗര്‍ പരിപാടി ശുദ്ധ തട്ടിപ്പാണ് എന്ന് ധാരാളം മെയിലുകള്‍ പ്രചരിക്കുന്നു.അത് സത്യമെന്ന് സ്ഥാപിച്ച് പല ബ്ലോഗും നാം കണ്ടു.ഏഷ്യനെറ്റിലെ വേണുവോ വിനുവോ തങ്ങളുടെ കോമ്പൌണ്ടില്‍ നടക്കുന്ന ഈ തട്ടിപ്പു മാഫിയയെ കാണുന്നില്ല.എന്തിന് അവരോട് മത്സരിക്കുന്ന നികേഷ് പോലും കാണുന്നില്ല.ഇതല്ലേ യഥാര്‍ത്ഥ മാഫിയ?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണ്‍ “സി.പി.എമ്മിനോടും ഇന്ത്യയോടും നന്ദിഗ്രാം പറയുന്നത് !" കേരള കൌമുദിയില്‍ ബി.ആര്‍.പി.ഭാസ്കര്‍ എഴുതിയ ലേഖനം
ഒന്ന് നോക്കൂ

സചികേശി said...

കിരണ്‍ ഇക്കാര്യത്തില്‍ രാജീവ് ഒരു ലേഖനം എഴുതിയിട്ടുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

സചികേശി,

രാജീവ്‌ ഒരു തീവ്ര ഇടതുപക്ഷക്കാരനാണ്‌. അദ്ദേഹത്തിന്റെ വീക്ഷണ കോണില്‍ അങ്ങനെ തോന്നാം. എനിക്ക്‌ അങ്ങനെ തോന്നുന്നില്ല . ഞാന്‍ വെടിവയ്പ്പിനേയോ ആക്രമണത്തെയോ ന്യായികരിക്കുകയല്ല മറിച്ച്‌ മാറ്റം വേണമെന്ന് ചിന്തിക്കുന്ന ആളാണ്‌. ഒരു സംഭവത്തിന്റെ ഒരു വശം മാത്രം കണ്ടാല്‍പ്പോരാ എന്ന് കരുതുന്ന ഒരാളാണ്‌ ഞാന്‍

Prasanth Kalathil | പ്രശാന്ത് കളത്തില്‍ said...

കിരണ്‍,
രാജീവ് വെടിവെപ്പിനെയോ ബുദ്ധദേവിനെയോ ന്യായീകരിച്ചല്ലല്ലൊ സംസാരിച്ച്ത്.

ബുദ്ധദേവ് ബൊഗാളില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നു പറയുമ്പോള്‍ വേറൊരു കാര്യം മറന്നുകൂടാ. യഥാര്‍ത്ഥത്തില്‍ മാറ്റത്തെക്കുറിച്ചുള്ള ചിന്തയാണോ അതൊ പുഴ തിരിച്ചൊഴുകാമെന്നള്ള ഭീതിയോ ഏതാണ് ബംഗാള്‍ സി.പി.എം.നെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

ജനപക്ഷത്തു നില്‍ക്കുന്നു എന്ന്നു പൊതുവെ കരുതപ്പെടുന്ന സിപിയെം ഭരിക്കുമ്പോള്‍ ഇതു സംഭവിക്കുന്നതെങ്ങനെ ? തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍, ജമാഅത്തെ ഉലമഹിന്ദ് ഇവര്‍ പ്രശ്നങ്ങള്‍ക്ക് കാരണക്കാരാണെന്ന് സമ്മതിച്ചാല്‍തന്നെയും അതു സര്‍ക്കാറിനുള്ള ന്യായീകരണമായി കാണരുത്. എന്നെ തല്ലിയപ്പോള്‍ ഞാന്‍ തിരിച്ചുതല്ലി എന്ന മട്ടില്‍ ഒരു ഭരണകൂടം (മോഡി സ്റ്റൈല്‍) ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കപ്പെടും, പ്രത്യേകിച്ച് ഒരു ഇടതുപക്ഷഭരണകൂടം ? വികസന നയങ്ങള്‍ മുന്നോട്ട് വച്ചാല്‍ മാത്രം പോരല്ലൊ, അതു പ്രായോഗികമായി നടപ്പാക്കാന്‍ കൂടി സര്‍ക്കാറിനു കഴിയണം. ഇടതുഭരണങ്ങളുടെ കാഴ്ച്ചപ്പാടുകളും പദ്ധതികളും നനായിരുന്നു, പ്രയോജനപ്പെട്ടില്ലെങ്കിലും എന്നു നമ്മള്‍ ജനങ്ങള്‍ ഒരുപാടുകാലം സ്വയം ആശ്വസിക്കുന്നത് അഭികാമ്യമല്ലല്ലോ.

Prasanth Kalathil | പ്രശാന്ത് കളത്തില്‍ said...

ചില കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിത്തിരുന്നു എന്നത് ആശങ്കാജനകമാണ്. ഇടതുപക്ഷത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തേ മതിയാവൂ എന്ന് ശഠിക്കുന്ന സംഭവങ്ങള്‍.

ഇടതുപക്ഷത്തിന്റെ പോസിറ്റീവ് ആയ മാറ്റം ആവുമായിരുന്ന, സാമ്പത്തിക നയങ്ങളില്‍ ഒരു റീതിങ്കിങ് പ്രായോഗികമായി പരാജയപ്പെടുമ്പോള്‍ വീണ്ടും പുറകോട്ടടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

മുക്കുവന്‍ said...

ബംഗാളില്‍ സി.പി.എം വികസനത്തെ കുറിച്ച് പറയുമ്പോള്‍ , വികസനത്തെ കുറിച്ച് അവര്‍ക്ക് ഒരു അഖിലേന്ത്യാ നയം ഇപ്പോഴും ഇല്ല എന്നതല്ലേ വാസ്തവം . തങ്ങള്‍ക്ക് ശാശ്വതമായി ഭരണം കിട്ടുകയാണെങ്കില്‍ മാത്രം വികസനം മതി അല്ലാതെ മറ്റുള്ളവര്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒരു വികസനവും അനുവദിക്കുകയില്ല എന്നതല്ലേ ഇപ്പോഴും സി.പി.എമ്മിന്റെ നയം

സുകുമാരേട്ടന്‍ കി ജയ്!

അപ്പോള്‍ പിന്നെ മമതയെ എന്തിനു കുറ്റം പറയണം? ആദ്യം സി.പി.എം നന്നാവാന്‍ നോക്ക്

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രശാന്ത്‌ ഞാന്‍ തീവ്ര ഇടതുപക്ഷം എന്നുദ്ദേശിച്ചത്‌ CPM എന്നല്ല. അവരിപ്പോള്‍ മൃദു ഇടതുപക്ഷമായി. അപ്പോള്‍ തീവ്ര ഇടതുപക്ഷം CPM അല്ല. അങ്ങനെ ഉള്ളവര്‍ ബുദ്ധദേവിനെ സപ്പോട്ട്‌ ചെയ്യില്ല. രാജീവ്‌ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളാണ്‌ എന്ന അര്‍ത്ഥത്തിലാണ്‌ ഞാന്‍ തീവ്ര ഇടതുപക്ഷം എന്ന് പറഞ്ഞത്‌. കുറച്ചുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ ഒരു വിജയന്‍ മാഷ്‌ ലൈന്‍.

ഞാന്‍ മനസ്സിലാക്കിയതനുസ്സരിച്ച്‌ ബുദ്ധദേവ്‌ മസില്‍ പവര്‍ ഉപയോഗിച്ചൊന്നും കുടിയൊഴിപ്പിക്കല്‍ നടത്തിയിട്ടില്ല. പ്രതിക്ഷേധങ്ങള്‍ അക്രമാസക്തമായപ്പോള്‍ നേരിട്ടു. നിങ്ങള്‍ ഓര്‍ക്കണം സിംഗൂരില്‍ 1000 ഏക്കറാണ്‌ മൊത്തം ടാറ്റക്ക്‌ കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്‌ അതില്‍ 960 ഏക്കറും സമാധാനപരമായി ഏറ്റെടുത്തു. കേവലം 60 ഏക്കര്‍ മാത്രമാണ്‌ പ്രശ്നമുണ്ടായത്‌. കുടിയൊഴിപ്പിക്കപ്പെറ്റുന്നവര്‍ക്ക്‌ സാമാന്യം നല്ല വിലയും പകരം ഭൂമിയും തൊഴിലുമൊക്കെ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ടാറ്റയുടെ കമ്പനിയില്‍ അടിമപ്പണി വേണ്ടാ എന്നാണ്‌ മേധാപട്ക്കര്‍ക്കൊപ്പം നിന്ന പ്രതിക്ഷേധക്കാര്‍ പറഞ്ഞത്‌.

നന്ദിഗ്രാമില്‍ സര്‍ക്കാര്‍ പദ്ധതികളെ അനുകൂലച്ചവരെ അടിച്ചോടിക്കുകയായിരുന്നു സമരക്കാര്‍. അതേത്തുടര്‍ന്നാണ്‌ ബാക്കിയെല്ലാ പ്രശ്നങ്ങളും ആരംഭിക്കുന്നത്‌. എന്നിട്ടും ഇനി ഭൂമി എടുക്കില്ലാ എന്ന് സര്‍ക്കാരും CPM ഉം ഉറപ്പ്‌ നല്‍കിയിട്ട്‌ പോലും അടിച്ചോടിച്ചവരെ തിരികേ പ്രവേശിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ ഏതാണ്ട്‌ 7 മാസത്തിന്‌ ശേഷവും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ മറന്ന് സാംസ്ക്കാരുിക പ്രവര്‍ത്തകരും ബുദ്ധി ജീവികളും മാധ്യമമങ്ങ്ലും ഒഴുക്കുന്ന കണ്ണീരിന്‌ ഒരു മറുവശം കൂടി ഉണ്ട്‌ എന്ന് ഓര്‍മ്മിപ്പിക്കുക എന്നത്‌ മാത്രമാണ്‌ ഈ പോസ്റ്റിന്റെ ലക്ഷ്യം.

മുക്കുവ ബംഗാള്‍ മോഡല്‍ വികസന പരിപാടികള്‍ക്ക്‌ CPM ന്റെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്‌ അനുമതി നല്‍കിയിട്ടുണ്ട്‌. നമ്മുടെ മാധ്യമങ്ങള്‍ മറച്ചു വച്ചിട്ടുണ്ടെങ്കില്‍ ADB യില്‍ നിന്ന് വായ്പ വാങ്ങാന്‍ CPM പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്‌. നമ്മുടെ അച്ചുതാനന്ദന്‍ ഗ്രൂപ്പു കളിയുടെ ഭാഗമായി തീവ്ര കമ്യൂണിസ്റ്റ്‌ കളിക്കുന്നത്‌ കൊണ്ടാണ്‌ ഇവിടെ ഒന്നും ബംഗാളില്‍ മറ്റൊന്നും നടക്കുന്നത്‌

ആരൊ ഒരാള്‍.. said...

നന്ദിഗ്രാം സംഭവത്തില്‍ ഞാന്‍ സിപീ എമ്മിനെ ന്യാ‍യീകരിക്കുന്നില്ല, എന്നാല്‍- ഇവിടെ സി പി എമ്മിനെതിരെ സംഘടിതമായ ഒരു ആക്രമണം ആ‍ണ്‍ നടക്കുന്നത്. സി പി എമ്മിനെ പോലുള്ള ഒരു പുരോഗമന പ്രസ്ഥാനത്തെ താറടിക്കുനുള്ള ഒരു വേദിയായിട്ടാണ്‍ ഇപ്പോളി പോസ്റ്റിന്റെ കമന്റ് ബോക്സു മാറിയിരിക്കുന്നത്. നന്ദിഗ്രാമില്‍ മാവോയിസ്റ്റു സാന്നിദ്ധ്യം ഉണ്ടന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുള്ളതുമാണ്.അവരുത്തരവാദികളല്ലെ ഇതിനു, ത്രിണമൂലും, കോണ്‍ഗ്രസ്സും ഉത്തരവാദികളല്ലെ,മാധ്യമങ്ങളുടെ കാര്യം ഞാന്‍ ഇവിടെ എടുത്തു പറയുന്നില്ല, ഒരു മീഡിയ സിന്‍ഡികേറ്റ് ഇവിടെ പ്രവറ്ത്തിക്കുന്നൂണ്ടു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.എന്നിരുന്നാലും സി പി
എമ്മിനെ അപകീര്‍ത്തിപെടുത്താനുള്ള ഒരു അവസരവും അവറ് വിട്ടുകളയുന്നില്ല.ഗുജറാത്ത് കലാപത്തിന്റെ വെളിപ്പെടുത്തലുകളുടെ സി ഡീ പുറത്തിറങ്ങിയപ്പോളെവിടെയായിരുന്ന ഈ പറയുന്ന മാധ്യമങ്ങള്‍. ആയിരക്കണക്കിനു പേരെ കൊലപ്പെടുത്തുകയും, അതിലും കൂടുതല്‍ ആള്‍കാരെ ഭവന രഹിതരാക്കുകയും ചെയ്ത ആസൂത്രിതമായ കലാപത്തിനെകുറിചു ഒന്നും മിണ്ടാത്ത ഈ പത്രക്കാരുടെ ധാര്‍മ്മികത അപാരം തന്നെ. എന്തെ മാവോയിസ്റ്റുകളും ത്രിണമൂലും നന്ദിഗ്രാമില്‍ ചെയ്യുന്ന പ്രവര്‍ത്തികളെക്കുറിചു നിങ്ങളൊന്നും മിണ്ടാത്തത്. പാ‍ര്‍ട്ടി ഭീകരതയെന്ന് വിലപിക്കുന്ന സുകുമാരന്‍ സാറെന്തെ ഗുജറാത്ത് കലാപത്തിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചൊരു പോസ്റ്റും ചെയ്യായിതിരുന്നെ??. അപ്പോളിതു അന്ധമായ സി പി എം വിരോധത്തിന്റെ ഭാഗമാണെന്നു അദ്ധേഹം സമ്മതിച്ചില്ലെങ്കിലും എനികു പറയേണ്ടി വരും, കാരണം അതു തന്നെയാണു വസ്തുത.
സി പി എം നന്ദിഗ്രാമില്‍ ചെയ്യുന്നതു ശെരിയാണെന്നുള്ള ഒരു അഭിപ്രായം എനിക്കില. ഭരണകൂടമായാലും,ത്രിണമൂല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസ്സും, ബി ജെ പിയും, ജമാ അത്തെ ഉലമ ഹിന്ദായാലും ചെയ്യുന്നതു ശെരിയല്ലാ എങ്കില്‍ അതിനെ എതിര്‍ക്കേണ്ടതു തന്നെയാണ്.

സുകുമാരന്‍ സാറിനോടുള്ള എല്ലാ ബഹുമാനങ്ങളോടും കൂടി അദ്ധേഹം പറഞ്ഞ ഒരു വാക്യം കടമെടുത്തു കൊണ്ടു ഞാന്‍ നിറ്ത്തുന്നു..
“നേരും നെറിയുമായിരിക്കണം ജനാധിപത്യത്തിന്റെ മുഖമുദ്ര . കയ്യൂക്കും കള്ളപ്രചരണങ്ങളുമാകരുത്“

അനോണിമസ്സായി എഴുതുന്നതു ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടാണു. സദയം ക്ഷമിക്കണം....

വേണാടന്‍ said...

-ഈ വിവരം എവിടെ നിന്ന് കിട്ടി എന്നറിഞ്ഞാല്‍ കൊള്ളാം. അപ്പോള്‍ ഭൂപരിഷ്ക്കരണം എന്ന് പറഞ്ഞ് നടപ്പിലാക്കിയത് ഇതായിരുന്നു. കുറ്ച്ചു കൂടി റിലയബളായ കാര്യങ്ങള്‍ പറഞ്ഞുകൂടേ. ബംഗാള്‍ ഇന്ത്യയിലും നാട്ടില്‍ കോടതിയും മറ്റുമുണ്ടല്ലോ സുഹൃത്തെ.-
ആദ്യ നന്ദിഗ്രാം ഉണ്ടായപ്പൊള്‍ സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്ന ശ്രീ ശരത് ജോഷി എഴുതിയ ഒരു ലേഖനത്തില്‍നിന്നും ആണു. ബംഗാളില്‍ കുറേക്കാലം താമസിച്ചിരുന്ന എനിക്കു, ശ്രീ ശരത് ജോഷി എഴുതിയത് അവിസ്വസനീയമായി തോന്നിയിട്ടില്ല.ബംഗാളിലെ കര്‍ഷകര്‍ ഇപ്പോള്‍ അനിഭവിക്കുന്നത് കോടതിയും പാര്‍ട്ടിയും ഉള്ള ഇന്ത്യയില്‍ തന്നെ ആണു എന്നു പറയുമ്പൊള്‍, നവപാര്‍ട്ടിജമീന്ദാരിസം എത്ര ഭീകരമെന്നു കാണുക.

-പിന്നെ വ്യവസായം വരേണ്ടത് ഗ്രമങ്ങളിലല്ല.അതിന് അടിസ്ഥാന സൌകര്യങ്ങള്‍ ഉള്ള സ്ഥലം വേണം. സ്മാര്‍ട്ട് സിറ്റി വയനാട്ടില്‍ വരാത്തതും കൊച്ച്യില്‍ വരുന്നതും അതുകൊണ്ടാണ്.-

സര്‍ക്കരിനു അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത് ജനവാസം കുറഞ്ഞ സ്ഥലങ്ങള്‍ ബംഗാളില്‍ ഏറ്റെടുക്കാന്‍ ഉണ്ടെന്നിരിക്കെ അതു ചെയ്യതെ, നന്ദിഗ്രാം പൊലുള്ള എല്ലാം തികഞ്ഞ സ്ഥലങ്ങള്‍ പാര്‍ട്ടിമുഷ്കില്‍ പിടിച്ചെടുക്കുന്നതിന്റെ പ്രതിബദ്ധതയെയാണു ഞാന്‍ ചൂണ്ടിക്കണിക്കാന്‍ ശ്രമിച്ചത്.വയനാടിന്റെ വികസനം ആഗ്രഹിക്കുന്ന സര്‍ക്കാരിനു, വയനാട്ടിലും സ്മര്‍ട്ടുസിറ്റിപണിയാം, അതിനു വേണ്ടത് ഉറച്ച ഇച്ഛാശക്തിയാണു. ആ‍വശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊന്‍ ഉദാഹരണങ്ങള്‍ : ജമാല്പൂരിലെ റെയില്‍വ്വെ കോച്ച് ഫാക്റ്ററി, ഇഡോ-അഷാഹി ഗ്ലാസ് ഫാക്റ്ററി, ഗുജറാത്തിലെ റിലയന്‍സ് പെട്രൊ കൊമ്പ്ലെക്സ, കൊങ്കണ്‍ റയില്‍.... ഗ്രാമങ്ങള്‍ ഒക്കെ തന്നെയാനു രൂപന്തരപ്പെട്ടു പട്ട്ണങ്ങളും പിന്നെ സ്മാറ്ട്ടുസിറ്റികളയതും..വികസനം കൊച്ചിക്കു മാത്രമല്ല വയനാടിനും ആകാം, ഒപ്പം സ്മാര്‍ട്ടുസിറ്റികളും..

എല്ലാത്തീനെയും എതിര്‍ത്ത്, അവസാനം നില്‍കകള്ളിയില്ലാതെ വരുമ്പൊള്‍, കൊള്ളപ്പലിശക്കാരന്റെ അടുത്ത് കഴുത്തറക്കാന്‍ പാകത്തിനുനിന്നു പണം വാങ്ങുന്നവന്റെ അവസ്ഥയിലായി സീപീയെം ഇപ്പോള്‍ ബംഗാളില്‍. ഒപ്പം നവപാര്‍ട്ടിജമീന്ദാരിസത്തില്‍ അമിതമായി വിശ്വസിച്ചതും.

കിരണ്‍ തോമസ് തോമ്പില്‍ said...

വേണാടാ ഇതിന്റെ നിങ്ങള്‍ പറയുന്ന പാര്‍ട്ടി ജമീന്ദാരിസത്തിന്റെ തളിവുകള്‍ ലഭിക്കുന്നത്‌ വരെ ഇത്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ട്‌ ഉണ്ട്‌. കാരണം ഭൂമി ക്രയവിക്രയം നടത്താനും ലോണ്‍ എടുക്കാനും സബ്‌സിഡി ലഭിക്കാനുമൊക്കെ ആവശ്യമായ ഉടമസ്ഥത രേഖകള്‍ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്‌ എന്നൊക്കെ വിശ്വസിക്കാന്‍ പരിമിതികള്‍ ഉണ്ട്‌. ബംഗാളിലെ കര്‍ഷകരുടെ രേഖകളൊക്കെ കൊണ്ട്‌ പാര്‍ട്ടി ഓഫീസുകള്‍ നിറഞ്ഞിരിക്കുകയായിരിക്കുമല്ലോ. എന്തേ ഇതൊന്നും പ്രതിപക്ഷ കക്ഷികള്‍ക്ക്‌ അറിയില്ലെ? 30 വര്‍ഷമായി ബംഗാള്‍ ഭരിക്കുന്ന ഒരു പാര്‍ട്ടിയേ തറപറ്റിക്കാന്‍ മമതാ ബാനര്‍ജിക്ക്‌ ഇതൊരു തുരുപ്പ്‌ ചീട്ടാണല്ലോ?. വിവരാവകാശ നിയമവും മറ്റും ഉപയോഗിച്ച്‌ ഏതോരാള്‍ക്കും ഇതിനെപ്പറ്റി ഒരു അന്വേഷണം നടത്താവുന്നതല്ലേ ഉള്ളൂ. അങ്ങനെ തെളിവുകളോടെ ഒരു ആരോപണം വരുന്നത്‌ വരെ എങ്ങനെ വിശ്വസിക്കും

ഇനി വ്യവസായങ്ങളുടെ ശവപ്പറമ്പായ ബംഗാളില്‍ ആരെങ്കിലും വ്യവസായം തുടങ്ങണമെങ്കില്‍ രണ്ടു വട്ടം ആലോചിക്കുന്ന സാഹചര്യത്തില്‍ നിങ്ങള്‍ ഗ്രാമങ്ങളിലേക്ക്‌ വരൂ ഞങ്ങള്‍ അടിസ്ഥാന സൌകര്യങ്ങളൊക്കെ ഉണ്ടാക്കാം എന്നൊന്നും പറഞ്ഞാല്‍ ആരും വരില്ലാ. അതു വരെയൊന്നും കാത്തുനില്‍ക്കാന്‍ വേഗതയേറിയ ലോകത്ത്‌ ആരും ഉണ്ടാകില്ല. പിന്നെയുള്ള നമ്മുടെ പൊതു മേഖലാ വെള്ളാനകളാണ്‌ ഇതിനൊക്കെ തുനിയുന്നത്‌. അതിന്റെയും കാലം കഴിഞ്ഞു എന്ന് മനസിലാക്കാന്‍ കഴിവുള്ള ആളാണ്‌ ഭട്ടാചാര്യ.

ഇനി പാര്‍ട്ടി മുഷ്കില്‍ നന്ദിഗ്രാം പിടിച്ചെടുത്ത്‌ വ്യവസായത്തിന്‌ നല്‍കുകയൊന്നും ചെയ്തില്ലല്ലോ. അവിടെ നിന്ന് ആട്ടിയിറക്കപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാന്‍ രക്ത രൂക്ഷിത മാര്‍ഗ്ഗം കൈക്കൊണ്ടു എന്ന് പറയാം അല്ലാതെ അതിനെ വ്യവസായ വല്‍ക്കരണവുമായി കൂട്ടിക്കുഴക്കരുത്‌

വേണാടന്‍ said...

കിരണിന്റെ സംശയങ്ങള്‍ വളരെ ന്യായമാണു. വിവരാവകാശ നിയമവും കോടതികളും മറ്റും ഉള്ള നാടു എന്നു ഊറ്റം കൊള്ളുന്ന നാട്ടില്‍ തന്നെയാണു ഈ പാര്‍ട്ടിജമീന്ദാരിസം നട്ക്കുന്നത് എന്നു ചൂണ്ടിക്കണിക്കുകയായിരുന്നു. അവിടെ നിന്ന് അടിച്ചോടിക്കപ്പെട്ടവരെ തിരിച്ചുകയറ്റാന്‍ അക്രമ പാത തിരഞ്ഞെടുത്ത സിപിയെം, ആന്റ്റണി മാറാട് കൈകാര്യം ചെയ്ത രീതി അവലംബിക്കാവുന്നതാണു. ഒരു കൊണ്‍ഗ്രസുകാരന്‍ ചെയ്ത നല്ല കാര്യം സിപിയെമ്മിനു അയിത്തപ്പെടും എന്നു തോന്നുന്നില്ല. ക്രുഷിക്കാരുടെ ഉടമസ്ഥത രേഖകള്‍ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്‌ എന്നൊക്കെ വിശ്വസിക്കാന്‍ പരിമിതികള്‍ ഉള്ളതാണു കിരണിനെപ്പോലുള്ളവരുടെ പ്രശ്നം, അതിന്റെ ബാക്കിപത്ര്ങ്ങളാണു കേരളത്തിന്റെ ഇന്നത്തെ ശോചനീയമായ പിന്നൊക്കാവസ്ഥയ്ക്കു കാരണം. നേരു മുന്നില്‍ വന്നു ഞെളിന്ഞ്ഞു നിന്നാലും, കണ്ണു ഇടുക്കി നോക്കാനെ കഴിയുന്നുള്ളു, കാരണം, കണ്ണു തുറന്നു കാണാനും വിശ്വസിക്കാനും പരിമിതികള്‍ ഉള്ളവരാണല്ലൊ എന്നും ഗുണഭോക്താക്കള്‍.പാര്‍ട്ടി മുഷ്കില്‍ നന്ദിഗ്രാം പിടിച്ചെടുത്ത്‌ വ്യവസായത്തിന്‌ നല്‍കുകയൊന്നും ചെയ്തില്ല, ശ്രമിച്ചുപരാജയപ്പെട്ടുവെന്നത് നേര്.

ഇനി ബാക്കി നടക്കാന്‍ പൊകുന്നത്, നന്ധിഗ്രാം ഗാന്ധിയന്‍ മാത്രുകയില്‍, ചര്‍ച്ചയിലൂടെ പരിഹരിക്കും, കാരണം, നന്ദിഗ്രാം ഇപ്പോള്‍ കെന്ദ്രസേനയുടെ കയ്യിലാണു. സിപീയെമ്മിനെറ്റ് കൈവിട്ടുപോയിക്കഴിഞ്ഞു.
ഏതായാലും വളരെ ആശ്വാസകരമായ ഒരു കാര്യം, ഇടതുപക്ഷ്ത്തിന്റെ ആണവക്കരാറിനോടുള്ള എതിര്‍പ്പു കുറഞ്ഞു എന്നും, എതിര്‍പ്പേ ഇല്ലാ എന്നും കേള്‍ക്കുന്നു. ഇന്ത്യ സിടിബിടിയോടും, അതിന്റെ പിണിയാളുകള്‍ക്കും എതിരെ നടത്തിയ പോരാട്ടവീര്യം ഒന്നുമതി, ഇടതുപക്ഷ്ത്തിന്റെ ആണവക്കരാറിനോടുള്ള എതിര്‍പ്പുകളുടെ വ്യര്‍ത്ഥത മനസ്സിലാവാന്‍...

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട ആരോ ഒരാളോട് , എന്റെ വാക്കുകളില്‍ അല്പം സി.പി.എം വിരോധം ഉണ്ടെന്നത് ഞാന്‍ സമ്മതിക്കുന്നു . പക്ഷെ ആ വിരോധത്തിന് കാരണം സി.പി.എമ്മിന്റെ ആക്രമണോത്സുകതയാണെന്ന് ഞാന്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ട് . അപ്പോള്‍ മറ്റ് സംഘടനകളും ആക്രമണം നടത്തുന്നില്ലേ എന്ന് ചോദിച്ചേക്കാം . ശരിയാണ് , എന്നാല്‍ ആക്രമണത്തെ ആക്രമണം കൊണ്ട് നേരിടുന്ന ശൈലിയോട് എനിക്ക് എന്ത് കൊണ്ടോ യോജിപ്പില്ല . ഇക്കാര്യത്തില്‍ ഞാന്‍ അല്പം ഗാന്ധീയനാണ് . അക്രമം , തീവ്രവാദം ഇവയൊന്നും ഒന്നിനും പോംവഴിയല്ല . ഇന്ത്യ ഭാവിയില്‍ നേരിടാനിരിക്കുന്ന വിപത്ത് വര്‍ഗ്ഗീയ ശക്തികളുടെ വളര്‍ച്ചയാണെന്നതില്‍ എനിക്ക് സംശയമില്ല . അവരെക്കുറിച്ച് ഞാന്‍ പോസ്റ്റ് ഇടാതിരിക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല. പിന്നെ കേരളത്തില്‍ ആറെസ്സെസ്സിനെതിരെ സി.പി.എം നിരന്തരം പ്രചരണം അഴിച്ചു വിടുന്നത് കൊണ്ടല്ലേ ആ സംഘടന കൂടുതല്‍ പോപ്പുലര്‍ ആകുന്നത് എന്നൊരു സംശയം എനിക്ക് മുന്‍പേ ഉണ്ട് . ഒന്ന് എതിര്‍ക്കപ്പെടുമ്പോഴാണ് അത് കൂടുതല്‍ ശക്തി പ്രാപിക്കുന്നത് . ആറെസ്സെസ്സിനെ അവഗണിച്ച് കൊണ്ട് ഇടത് പക്ഷങ്ങള്‍ ജനസേവനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണം എന്നാണ് എന്റെ അഭിപ്രായം . സി.പി.എമ്മുമായി ഞാന്‍ എത്രയോ വര്‍ഷങ്ങളായി ഇങ്ങിനെ ഒരു സൌന്ദര്യപ്പിണക്കത്തിലാണ് . ഇപ്പോള്‍ സി.പി.എം ഒരു ജനാധിപത്യപ്പാര്‍ട്ടിയായി മാറി കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായി വരണം എന്നാണ് എന്റെ ആത്മാര്‍ത്ഥമായ ആഗ്രഹം . കാരണം ബി.ജെ.പി. ഇതാ കര്‍ണ്ണാടക വരെയെത്തി . ഈയവസരത്തില്‍ ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ്സും ഇടത് പക്ഷങ്ങളും ചേര്‍ന്ന ഒരു മുന്നണി രാജ്യത്തിന് വളരെ ഗുണം ചെയ്യും എന്നതില്‍ വര്‍ഗ്ഗീയശക്തികള്‍ക്കല്ലാതെ ആര്‍ക്കും സംശയം ഉണ്ടാവുകയില്ല . സി.പി.എം ഇനിയെങ്കിലും കോണ്‍ഗ്രസ്സ് വിരോധം കളഞ്ഞേ മതിയാവൂ . കേരള രാഷ്ട്രീയം അതിന് തടസ്സമായിക്കൂട . ഇന്നത്തെ ഇന്ത്യന്‍ രാക്ഷ്ട്രീയം നിഷ്പക്ഷമായി പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ് ഒരു കോണ്‍ഗ്രസ്സ്-ഇടത് സഖ്യം നാട്ടിനത്യന്താപേക്ഷിതമാണെന്ന് . പക്ഷെ ,സി.പി.എം അതിന്റെ പ്രത്യയശാസ്ത്രശാഠ്യങ്ങളില്‍ തൂങ്ങിക്കിടന്ന് കൊണ്ട് സാവധാനം മാത്രമേ മാറ്റം ഉള്‍ക്കൊള്ളാറുള്ളൂ എന്നതാണ് ചരിത്രപാഠം . സി.പി.എം വിരോധം തുടര്‍ന്നും എന്റെ വാക്കുകളില്‍ കണ്ടേക്കാം . അത് പക്ഷെ ആ പാര്‍ട്ടിയോടുള്ള ശത്രുത കൊണ്ടല്ല . ആരോ ഒരാളോടുള്ള എന്റെ സ്നേഹം കൂടി ഇവിടെ രേഖപ്പെടുത്തുന്നു .

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രിയ വേണുഗോപാല്‍ തെളുവുകള്‍ കാണാതെ പാര്‍ട്ടി ജമീന്ദാരിസം നടക്കുന്നു എന്ന് താങ്കള്‍ വീണ്ടും വീണ്ടും പറഞ്ഞത്‌ കൊണ്ട്‌ കാര്യമില്ലല്ലോ? ഞാന്‍ ഇതിന്‌ മുന്നെ ചോദിച്ക ന്യായമായ സംശയങ്ങള്‍ക്ക്‌ ദുരീകരണം തരാതെ കൃഷീക്കാരുടെ ഉടമസ്ഥാ രേഖകള്‍ പാര്‍ട്ടി ഓഫിസില്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ്‌ എന്ന് വിശ്വസിക്കാന്‍ പരിമിതിയുള്ളതാണ്‌ കിരണെപ്പോലെ ഉള്ളവരുടെ പ്രശ്നം അതിന്റെ ബാക്കി പത്രമാണ്‌ കേരളത്തിന്റെ ഇന്നത്തെ ശോചനീയ അവസ്ഥക്ക്‌ കാരണം എന്നൊക്കെ തട്ടി വിട്ടാല്‍ എങ്ങനെയാണ്‌ ശരിയാകുക. എന്താണ്‌ ഈ രണ്ട്‌ സ്റ്റേറ്റ്മെന്റുകളുടെ റിലേഷന്‍. ബംഗാളിലെ കര്‍ഷകരുടെ രേഖകള്‍ പാര്‍ട്ടി ഓഫീല്‍ വച്ചിരിക്കുകയാണ്‌ എന്ന് എന്നേപ്പോലെ ഉള്ളവര്‍ വിശ്വസിച്ചില്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥ ശോചനീയമാകുമോ?. അതോ ഞാന്‍ പാര്‍ട്ടിക്കാരനാണ്‌ എന്നാണോ ഹിന്റ്‌ ? അപ്പോള്‍ എന്നേപ്പോലെ ഉള്ളവനാണോ കേരളത്തിന്റെ ശോചനീയ അവസ്ഥക്ക്‌ കാരണം.

ഞാന്‍ ചോദിച്ചത്‌ തികച്ചും യുക്തിഭദ്രമായ ചോദ്യമാണ്‌. ശരത്ത്‌ ജോഷി എഴുതിയ ഒറ്റ ലേഖനം കൊണ്ട്‌ താങ്കള്‍ക്ക്‌ ഇത്‌ വിശ്വസിക്കാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍ എനിക്ക്‌ ഇത്‌ വിശ്വസിക്കണമെനില്‍ വേറെ ചില കാര്യങ്ങള്‍ക്ക്‌ കൂടി ഉത്തരം കിട്ടണം. 30 വര്‍ഷമായി ഒരു സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ്‌ CPM. ഈ പാര്‍ട്ടിയേ തോല്‍പ്പിച്ച്‌ ഭരണം കിട്ടാന്‍ അവിഭക്ത കോണ്‍ഗ്രസ്‌ പഠിച്ച്‌ പണി 18 ഉം നോക്കി. പിന്നെ മമതാ ബാനര്‍ജിയും ബി.ജെ.പി. യും കൂടി നോക്കി. ഇവരെല്ലാം നോക്കിയിട്ടും CPM നെ അട്ടിമറിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ താങ്കള്‍പ്പറഞ്ഞ ഈ തുരുപ്പ്‌ ചീട്ട്‌ എന്തേ ഇവരാരും ഉപയോഗിക്കാത്ത്‌? അതോ അവരും മന:പ്പൂര്‍വ്വം ഇത്‌ മറച്ചു വയ്ക്കാന്‍ നിര്‍ബന്ധിതമായ ഒരു സാഹ്ചര്യം ബംഗാളില്‍ ഉണ്ടോ? ഇനി ഭൂ പരിഷ്കരണം എന്ന് പറഞ്ഞ്‌ ജന്മികളില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയുടെ രേഖകള്‍ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്‌ എന്ന് ഭൂമി നഷ്ടപ്പെട്ട ജന്മിമാര്‍ക്ക്‌ അറിയില്ലേ ? അവര്‍ കോടതിയേ സമീപിക്കില്ലേ?

ഇനി ആന്റണി മാറാട്‌ കൈകാര്യം ചെയ്തതു പോലെ എന്ന പരാമര്‍ശം എനിക്ക്‌ നന്നായി പിടിച്ചു. പ്രിയ സുഹൃത്തെ ഇന്നും സ്വന്തം വീട്ടില്‍ കയറാന്‍ കഴിയാതെ ഒരുപാട്‌ പേര്‍ മാറാട്‌ അലഞ്ഞ്‌ നടക്കുന്നുണ്ട്‌ എന്ന് ഓര്‍മ്മിപ്പിക്കട്ടേ. പിന്നെ ബംഗാളില്‍ നടന്നത്‌ മാറാട്‌ സംഭവത്തിന്റെ ഇന്‍വേഴ്സാണ്‌. മാറാട്ടേ മുസ്ലിമുകള്‍ ആ സമുദായത്തില്‍പ്പെട്ട അക്രമണകാരികളുടേ കൊള്ളരുതായ്മകള്‍ മൂലം ഓടിപ്പോരേണ്ടി വന്നവരാണ്‌. നന്ദിഗ്രാമില്‍ അക്രമികളാണ്‌ ഗ്രാമീണരെ (CPM കാരേ) അടിച്ചോടിച്ചത്‌ എന്നും ഓര്‍ക്കുക.

പിന്നെ അക്രമണം ഞാന്‍ ഒരിക്കലും ന്യായികരിക്കുകയല്ല. പക്ഷെ ഒരു പക്ഷത്തുള്ളവരേ മഹത്വവല്‍ക്കരിക്കുന്നതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ. ഗുജറത്തില്‍ തീവണ്ടി കത്തിക്കപ്പെട്ടതുകൊണ്ടാണ്‌ കലാപം ഉണ്ടായത്‌. അതുപോലെ നന്ദിഗ്രാമില്‍ ആദ്യ അക്രമണം നടത്തിയത്‌ അക്രമികളാണ്‌. അതിന്‌ ഇരയായവര്‍ക്ക്‌ ഒരു സാംസ്ക്കാരിക നായകരുടെയും പിന്‍തുണ കിട്ടിയില്ല. അവരോടുള്ള മനോഭാവം നിങ്ങള്‍ വികസനത്തെ പിന്‍തുണച്ചതിന്‌ നിങ്ങള്‍ക്കുള്ള ശിക്ഷയായി കരുതൂ എന്ന പോലെയായിരുന്നു. ഇത്‌ ഇരട്ടത്താപ്പാണ്‌. അത്‌ ചൂണ്ടിക്കാണിക്കുക മാത്രമേ എനിക്ക്‌ അജണ്ടയുള്ളൂ.

ആരൊ ഒരാള്‍.. said...

ഗുജറാത്തു കലാപവും നന്ദിഗ്രാം പ്രശ്നവും രണ്ടല്ലെ. ഒന്നാമത്തെതില്‍ ഗോധ്ര തീവണ്ടി കത്തിക്കലുണ്ടായിരുന്നില്ലെങ്കിലും വംശിയ ശുദ്ധീകരണം നടക്കുമായിരുന്നു എന്ന് കലാപത്തിന്റെ ആസുത്രകറ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണു. ഈ വാക്കുകള്‍ ഗോധ്ര സംഭവത്തെ ന്യായിക്കരിക്കാനല്ല, നന്ദിഗ്രാം പ്രശ്നത്തില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്സും, മാവോയിസ്റ്റുകളും മുതലെടുക്കുകയ്ല്ലെ ചെയ്ത്തതു. കിരണ്‍ തോമസു പറഞ്ഞതു പോലെ വെറും 60 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ മാത്രമാണ്‍ ഇങ്ങനെ ഒരു സംഭവം നടന്നത്. വളരെ സൌമ്യമായി പരിഹാരിക്കാമായിരുന്ന ഒരു പ്രശ്നം രാഷ്ട്രീയവല്‍കര്‍ച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മമതാ ബാനറ്ജിക്കും ഇവിടത്തെ മുഖ്യ ധാരാ പത്രങ്ങള്‍ക്കുമാണു. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഓരൊരൊ പ്രശ്നനങ്ങളേ ഏറ്റെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണു ഇവിടെയുള്ള മുഴുവന് പ്രശ്നങ്ങള്‍ക്കും കാരണം. ആന്ധ്രാ പ്രദേശിലും ഇതു പോലെ സമാനമായ ഒരു പ്രശ്നം നടന്നിരുന്നു, പോലീസ് വെടിവെപ്പില്‍ 4 പേരു കൊല്ലപേടുകയും ചെയ്തു. അതൊന്നും വളരെ വലുതായി എവിടെയും ചറ്ച്ച ചെയ്തു കണ്ടില്ല.ഇതൊന്ന്നും സി പി എമ്മിന്റെ ചെയ്തികളെ ന്യായീകരിക്കാനായി പറയുന്നതല്ല, മറിചു നമ്മുടെ മാധ്യമങ്ങളും മറ്റും നടത്തുന്ന ഇരട്ടത്താപ്പുകൊണ്ടാണു.അക്രമങ്ങളെല്ലം എതിറ്ക്കപേടെണ്ടതാണ്‍. ഒന്നിനെ വലുതാക്കി കാണിക്കുകയും മറ്റൊന്നിനെ നിസ്സാരവല്‍ക്കരിക്കുനതും ചെയുന്നത് മാധ്യമധറ്മ്മമല്ല, അല്ലെങ്കില്‍തന്നെ ഇന്നതെ കാലത്തെന്ത് ധാറ്മ്മികത. വലിയ വായില്‍ പ്രസംഗിക്കാന്‍ കൊള്ളം. അതിനപ്പുറത്തെക്കു അതിനു വലിയ വിലയില്ല.ബുദ്ധിജീവികളെന്നവകാശപീടുന്നവരും, രാഷ്ട്രീയക്കാരും ചേര്‍ന്നു ഓരൊരൊ ഗിമ്മിക്കുകള്‍ കാണിക്കുന്നു.... പാവം ജനമെന്തു കണ്ടു

സുകുമാരന്‍ സാറിനോടുള്ള ആദരവു കൂടി ഞാന്‍ ഇവിടെ പറയുന്നു..നിറ്ത്തുന്നു..

R.Kumar said...

മാധ്യമങ്ങളെക്കുറിച്ചല്ല ഈ ചര്ച്ച എങ്കിലും, കേരളത്തിലെ മാധ്യമങ്ങളെക്കുറിച്ച് പറയാതെ വയ്യ. ഇന്നത്തെ മനോരമയുടെ വെബ് സൈറ്റ് ന്യുസ് വായിച്ചാല് കാണുന്ന പ്രധാന വാര്ത്ത , ഹരാള്ഡ് എവന്സ് എന്ന വ്യക്തി മനോര സംഘടിപ്പിച്ച പ്രഭാഷണത്തില് പറഞ്ഞ ഒരു കാര്യമാണ്. വൈദേശിക ഉടമസ്ഥത ഇന്ത്യന് പത്രങ്ങള്ക്ക് ആപത്ത് എന്നു മുതലാണ് വൈദേശിക ഉടമസഥത മനോരമയെ വിളറി പിടിപ്പിച്ചു തുടങ്ങിയത്. ബാക്കി എല്ലാ കാര്യത്തിനും വിദേശ പങ്കാളിത്തവും, വിദേശനിക്ഷേപവും ഒഴുകണം എന്നു പറയുന്നവര്ക്ക് സ്വന്തം കാര്യം വന്നപ്പോള് ഇരട്ടത്താപ്പ്.
പ്ലാച്ചിമടയിലെ കൊക്കോ കോള കമ്പനിക്കെതിരെ മാത്രഭൂമി നടത്തിയ ക്യാമ്പയിന് നമ്മളെല്ലാവരും കണ്ടതാണല്ലോ. വേറെ ഒരു പത്രവും കാണിക്കാത്ത വേലത്തരങ്ങളെല്ലാം അവര് കാണിച്ചു. പക്ഷേ പാലക്കാട് തന്നെയുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ ബിയര് നിര്മ്മാണശാല മാത്രഭൂമി കണ്ടില്ല. കോളക്കമ്പിനി വെള്ളം ഊറ്റുന്ന എന്നു പറഞ്ഞാണ് എതിര്പ്പ്. ബിയര് ഉണ്ടാക്കാനും കോള ഉണ്ടാക്കാനും ഒരേ വെള്ളം തന്നെയാണ് വേണ്ടത് എന്ന് ഇവര്ക്ക് അറിയല്ലയോ?. കാരണം വേറയാ UB ചെയര്മാന് വിജയ് മല്ലയ വീരേന്ദ്രകുമാറിന്ടറെ മകന് ശ്രേയാംസ് കുമാറിന്റെ വേണ്ടപ്പെട്ടയാളാ. അപ്പോള് കോള ഊറ്റി വെള്ളം തീര്ന്നു പോയാല് ഞള്ളളുടെ മല്ലയ അണ്ണന് എവിടെ നിന്നും ഊറ്റും?.
വേറെയും ഉണ്ട് മാത്രഭൂമിയെ പറ്റി പറയാന്. കേരളത്തിലെ എല്ലാ പത്രങ്ങളിലും K.R.ഗൌരിയമ്മ എന്ന് അച്ചടിക്കുമ്പോള് മാത്രഭൂമുക്ക് മാത്രം അവര് വെറും 'ഗൌരി' ആണ്. അവര്ക്ക് അച്ചനും അമ്മയും ഇട്ട പേര് ഗൌരി എന്നു തന്നയായിരിക്കും. പക്ഷേ ഒരു ചോദ്യം എങ്കില് കോടിയേരി ബാലകൃഷ്ണനെ വെറും ബാലകൃഷ്ണന് എന്ന് എഴുതുമോ , സുകുമാര് അഴിക്കോടിനെ വെറും സുകുമാരന് എന്ന് എഴുതുമോ , എന്തിന് സിനിമാ നടന് മമ്മൂട്ടിയെ മുഹമ്മദ് കുട്ടി എന്ന് എഴുതുമോ. അതല്ല കാര്യം അവരുടെ സവര്ണ്ണ അഹന്തയാണ് അങ്ങിനെ എഴുതിക്കുന്നത്. താഴ്ന സമുദായക്കാരിയായ ഗൌരിയമ്മ, പേരിന്റെ കൂടെ അമ്മ എന്ന് ചേര്ത്താല് തങ്ങള്ക്കാണ് അതിന്റെ അപമാനം എന്നു ധരിക്കുന്ന പഴയ ഫ്യൂഡല് വ്യവസ്ഥിതിയുടെ തിരുശേഷിപ്പ്. ഇതുകൊണ്ടൊന്നും തൂരുന്നില്ല് ഇനിയുമുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

കുമാറേ, ഇത്‌ മനോരമയുടേയോ മാതൃഭുമിയുടേയോ കുറ്റമല്ല. മൊത്തം മലയാളികളും ഇരട്ടത്താപ്പുകാര. എന്താ CPM മോശമാണോ. ബംഗാളില്‍ ഒരു പ്രശ്നവുമില്ലാതെ ADB വായ്പ വാങ്ങാം കേരളത്തില്‍ വരുമ്പോള്‍ പറ്റില്ല.ആഗോളവല്‍ക്കരണത്തേപ്പറ്റി കേരളത്തിലെ വ്യാപരികള്‍ എന്തൊക്കെയായിരുന്നു പണ്ട്‌ പറഞ്ഞിരുന്നത്‌ റീട്ടേയില്‍ ചെയിന്‍ വന്നപ്പോള്‍ അവരും ഇപ്പോള്‍ അതിജീവനത്തെപ്പറ്റി പറയുന്നു. അവനവനേ ബാധിക്കുന്നിടം വരെയേ ഉള്ളു നമ്മുടെ പ്രതിബദ്ധത.

ഇനി മാതൃഭൂമി സവര്‍ണ്ണം എന്നൊക്കെ ഒരു ഗൌരിക്കേസില്‍ പറഞ്ഞു കളയരുതേ. കാരണം ഗൌരി അമ്മയുടെ സമുദായക്കാരാണ്‌ മാതൃഭൂമിയുടെ പ്രധാന ഷെയര്‍ ഹോള്‍ഡേഷ്‌സില്‍ ഉള്ള KTC ഗ്രൂപ്പ്‌. അതൊക്കെ വെറും തോന്നല്‍ മാത്രമാണ്‌.

മാരീചന്‍ said...

ഭൂമി നഷ്ടപ്പെടുന്നവന്റെ വേദന അതു നഷ്ടപ്പെടുന്നവനേ അറിയൂ. അന്നുവരെ ജനിച്ചു ജീവിച്ച് വളര്‍ന്ന മണ്ണ് ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി സമൂഹത്തിലേയ്ക്കിറങ്ങുന്നവന്‍ ദരിദ്രനും അക്ഷരാഭ്യാസമില്ലാത്തവനുമാകുമ്പോള്‍ അവന് ഒരു പ്രത്യയശാസ്ത്രവും കൂട്ടില്ലാതെയാവും.

അക്ഷരാഭ്യാസമില്ലാത്തവര്‍, ദരിദ്രര്‍ ഇവരൊക്കെ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണോ പലപ്പോഴും സ്പെഷ്യല്‍ ഇക്കണോമിക് സോണുകളാവുന്നത്? നഗരവും പോഷ് റസിഡന്‍ഷ്യല്‍ ഏരിയകളും സെസായി പ്രഖ്യാപിച്ചാല്‍ നഷ്ടപരിഹാരം കൊടുത്ത് ഖജനാവ് മുടിയും. സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില നോക്കിയാണല്ലോ ഇക്കോണമിക് ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. അപ്പോള്‍ ലാഭം പാവപ്പെട്ടവനെ കുടിയിറക്കുന്നത് തന്നെ.

നന്ദിഗ്രാമില്‍ ഉണ്ടായ ക്രമസമാധാനപ്രശ്നത്തെ ത്രിണമൂലും മാവോയിസ്റ്റുകളുമൊക്കെ ഏറ്റെടുക്കുകയായിരുന്നു. അവര്‍ക്ക് ഇടപെടാന്‍ പാകത്തില്‍ നിലമൊരുക്കിയത് സിപിഎം തന്നെയാണ്. ജനുവരിയില്‍ സിപിഎമ്മുകാരുടെ വെടിയേറ്റ് മരിച്ചതില്‍ വെറും 12 വയസുളള ഒരു ബാലനും ഉള്‍പ്പെടും. മരിക്കുന്നവന്‍ ആദ്യമായി മനുഷ്യനാണ്. പിന്നീടേ അവന്‍ മാര്‍ക്സിസ്റ്റോ ത്രിണമൂലോ തീവ്രവാദിയോ മാവോയിസ്റ്റോ ഒക്കെ ആകുന്നുളളൂ.

നന്ദിഗ്രാം സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ 2007 ജനുവരി ഏഴിന് സിപിഎം നടത്തിയ വെടിവെപ്പ് പരിഗണിച്ചേ മതിയാകൂ.

ഇപ്പോള്‍ സീതാറാം യെച്ചൂരി പറയുന്നു, നന്ദിഗ്രാം സംഭവം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണ്ടെന്ന്. അതേ ശ്വാസത്തില്‍ പറയുന്നു, ഗോധ്രാ കലാപം ചര്‍ച്ച ചെയ്യണമെന്ന്. നന്ദിഗ്രാം സംസ്ഥാന വിഷയമാണത്രേ! ഗോധ്രാ കലാപത്തില്‍ മനുഷ്യാവകാശ ധ്വംസനം നടന്നത്രേ! എല്ലാം ഇവര്‍ തീരുമാനിക്കും പോലെ നടന്നാല്‍ മതിയല്ലോ.

ഈ ലക്കം ഭാഷാപോഷിണിയില്‍ പുനത്തില്‍ കുഞ്ഞബ്ദുളള ബംഗാള്‍ വിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്. കാല്‍നൂറ്റാണ്ടും കടന്ന് മുന്നേറുന്ന ഇടതുഭരണത്തിന്റെ മേന്മ നന്നായി വിവരിച്ചിട്ടുണ്ട് ഡോക്ടര്‍. (ഏത് പുനത്തില്‍? ഓ, ബിജെപി സ്ഥാനാര്‍ത്ഥിയായി 2001ല്‍ ബേപ്പൂരില്‍ മത്സരിച്ച വര്‍ഗീയ പിന്തിരിപ്പന്‍ മൂരാച്ചി. അയാളൊക്കെ എഴുതുന്നത് വിശ്വസിക്കുന്നവരെ അരിവാളിനറുക്കണം, അല്ല പിന്നെ).

സെസ് സൃഷ്ടിക്കുന്ന സാമൂഹികവും ക്രമസമാധാനപരവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്വീകരിക്കുന്ന മാതൃകാപരമായ സമീപനം കൊണ്ടാണ് സിപിഎം തങ്ങളുടെ വ്യത്യസ്തത തെളിയിക്കേണ്ടത്.

പ്രശ്നങ്ങളെ മോഡിയും കരുണാകരനും ബുദ്ധദേവും ജയലളിതയും രാജശേഖര റെഡ്ഡിയും കൈകാര്യം ചെയ്യുന്നത് ഒരു പോലെയാണെങ്കില്‍, പിന്നെ ഇവര്‍ പലപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നതിന് എന്തര്‍ത്ഥം? ഇവരുടെ പ്രത്യയശാസ്ത്രം പലതാണെന്ന് പറയുന്നതില്‍ എന്തു യുക്തി?

Prasanth Kalathil | പ്രശാന്ത് കളത്തില്‍ said...

മാരീചന്‍,
സെസ് പ്രദേശങ്ങളില്‍നിന്ന് കുടിയിറക്കപ്പെടുന്നവര്‍ മാത്രമല്ലല്ലോ പാവങ്ങള്‍, വല്ലാര്‍പാടത്തുനിന്നായാലും എക്സ്പ്രസ്സ് വേയുടെ വഴിയിലുള്ളവരായാലും കുടിയൊഴിക്കപ്പെടുന്നവര്‍ എന്നും ഒരേ ആളക്കാരാണ്, മിക്കവാറും. ഇറക്കപ്പെടുന്നവന്റെ ഇച്ഛാശക്തിയും രാഷ്ട്രീയസ്വാധീനവും അവിടെ പ്രധാനമാവുന്നു. യാതൊരു റീസെറ്റില്‍മെന്റും ഇല്ലാതെ ഒരു പ്രൊജക്റ്റും നടക്കില്ലെന്നത് ഒരു വശം. നിങ്ങള്‍ പറഞ്ഞതില്‍ പിറന്ന മണ്ണ്, പിറന്ന വീട് എന്നിങ്ങനെയുള്ള വൈകാരികബന്ധനങ്ങള്‍ കുറെയൊക്കെ ആപേക്ഷികമാണ്. എതോ ഒരു സെസിന്റെ കര്യത്തില്‍ (ഒരു social scientist സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞതാണ്, തെളിവില്ല തരാന്‍) സ്വകാര്യസംരഭകര്‍ പുനരധിവാസം ഏറ്റെടുക്കുകയും, ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് നിരക്കില്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. അതുവരെ ഇടഞ്ഞൌനിന്നവര്‍ സന്തോഷത്തോടെ അതുവാങ്ങി സ്ഥലം വിട്ടുവത്രെ. ഇതു ശരിയായിരിക്കാനാണ് സാധ്യത. ലഭിക്കുന്ന/ലഭിചേക്കാവുന്ന കോമ്പന്‍സേഷന്‍ ആണ് പ്രശ്നങ്ങളുടെ കാതലായ ഒരു വശം, പലരും കാണാതെ പോവുന്ന ഒരു പ്രശ്നം അതാണ്. പിന്നെ തൊഴില്‍ വാഗ്ദാനങ്ങളും. ഇതു പക്ഷെ, മിക്കവാറും തട്ടിപ്പാവാറുണ്ട്.

കുടിയൊഴിക്കല്‍ വാര്‍ത്തയാവുന്നത് എപ്പോഴാണ് ? മുന്‍പൊരിക്കല്‍, എറണാകുളത്തെയ്ക്കുള്ള പൈപ്പ്ലയിന്‍ എം. ലീലാവതിയുടെ വീട്ടുവളപ്പിലൂടെ വരുന്നെന്നുപറഞ്ഞ് മാദ്ധ്യമങ്ങളില്‍ വന്‍ഒച്ചപ്പാടായിരുന്നു. സാംസ്കാരികനായകരുടെ പ്രസ്താവനകളും രണ്ടുവശത്തുംനിന്നുള്ള അഭിപ്രായപ്രകടനങ്ങളും അന്നു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പോവുന്നത് ലീലാവതിട്ടീച്ചറിന്റെ വീടാവുമ്പോള്‍ വികസനം ജനവിരുദ്ധവും അതു അറിയപ്പെടാത്ത സാധാരണക്കാരന്റെ ആവുമ്പോള്‍ ജനസഹായകവും ആവുന്നു !

പുനരധിവാസത്തിന്റെ പുതിയ സര്‍ക്കാര്‍ നയങ്ങളെപറ്റി ഇവിടെയുള്ള കമന്റുകളില്‍ ഉണ്ട്

ക്ഷമിക്കണം കിരണ്‍, വിഷയത്തില്‍നിന്ന് വ്യതിചലിച്ചതിന്.

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രശാന്ത്‌ വിഷയം മാറിയിട്ടൊന്നുമില്ല. അടിസ്ഥാനകാരണം കുടിയിറക്കല്‍ തന്നെയാണ്‌. നല്ല വില ലഭിക്കുക എന്നത്‌ ഒരു ഘടകം മാത്രമാണ്‌. പിറന്ന് മണ്ണിനോട്‌ വൈകാരിക അടുപ്പമുള്ളവര്‍ക്ക്‌ അലെങ്കില്‍ തലമുറകളായി ഒരു പ്രദേശത്ത്‌ കഴിഞ്ഞു വന്നവര്‍ക്ക്‌ ഒരു പറിച്ചു നടല്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്‌.

ഇനി മറ്റൊരു പ്രശ്നം നോക്കാം. ഉദാഹരണത്തിന്‌ ഞാന്‍ എന്റെ നാട്ടില്‍ ഒരു കട നടത്തുകയാണ്‌ എന്ന് വിചാരിക്കുക. എനിക്ക്‌ നടന്ന് വന്ന് നോക്കി നടത്താന്‍ പറ്റുന്ന ദൂരത്തില്‍ എനിക്ക്‌ സ്വന്തമായി വീടും ഉണ്ട്‌. എന്നാല്‍ എന്റെ വീടോ കടയോ ഏതെങ്കിലും ഒന്ന് ഒഴിപ്പിക്കുന്ന സാഹചര്യമുണ്ടായാല്‍ ഞാന്‍ വഴിയാധാരമാകും. ഏത്‌ കോമ്പിന്‍സേഷന്‍ പാക്കേജിന്‌ എന്റെ ദീര്‍ഘകാല നഷ്ടം നികത്തിത്തരാന്‍ കഴിയും.

എന്നാല്‍ എന്റെ ഉപജീവനത്തെ ബാധിക്കാത്ത എന്നാല്‍ വലിയ വിലയൊന്നും കിട്ടാത്ത ( തരിശിടുന്ന നെല്‍പ്പാടം) സ്ഥലത്തിനടുത്ത്‌ ഒരു പദ്ധതി വന്നാല്‍ അതില്‍ നിന്ന് കിട്ടുന്ന സെറ്റില്‍മന്റ്‌ എനിക്ക്‌ ലാഭമാണ്‌ താനും

കൊച്ചിയില്‍ ആദ്യം ഇന്‍ഫോപാര്‍ക്കിന്‌ സ്ഥലം എടുത്തപ്പോള്‍ കേവലം 400 രൂപ സെന്റിന്‌ വിലയുള്ള ചതുപ്പ്‌ നിലത്തിന്‌ 4000 രൂപ വരെ കിട്ടി. അന്ന് ആള്‍ക്കാര്‍ വളരെ സന്തോഷത്തോടെ സ്ഥലം വിട്ടുകൊടുത്തു. ആള്‍ക്കാര്‍ തിരിഞ്ഞു നോക്കാന്‍ മടിച്ചിരുന്ന കാക്കനാട്‌ പ്രദേശത്ത്‌ ഇന്ന് ലക്ഷങ്ങളെത്തി. നിര്‍ദ്ദിഷ്ട സ്മാര്‍ട്ട്‌ സിറ്റിക്ക്‌ വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ വന്നപ്പോള്‍ വില 70000 വരെയേ തരാനാകു എന്ന് പറഞ്ഞപ്പോള്‍ ആള്‍ക്കാര്‍ സമരത്തിനിറങ്ങി. ഇന്ന് സ്മാര്‍ട്ട്‌ സിറ്റി ഉല്‍ഘാടനം ചെയ്യുമ്പോഴും 6 ഏക്കര്‍ സ്ഥലത്തിന്റെ പ്രശ്നം തീര്‍ന്നിട്ടില്ല. ഉല്‍ഘാടന പന്തലിന്റെ അടുത്ത്‌ ഭൂ ഉടമകള്‍ സമരം ചെയ്യുന്നുണ്ട്‌

Prasanth Kalathil | പ്രശാന്ത് കളത്തില്‍ said...

കിരണ്‍, പറഞ്ഞതിനോട് യോജിക്കുന്നു.

മാരീചന്‍ said...

പ്രശാന്ത്,
സെസ് പ്രദേശത്തു നിന്ന് കുടിയിറക്കപ്പെട്ടവര്‍ മാത്രമാണ് പാവങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞില്ല. (കമന്റില്‍ നിന്ന് അങ്ങനെ തോന്നിയോ). പിറന്ന മണ്ണില്‍ നിന്നും കുടിയിറക്കപ്പെട്ടവന്റെ വേദന ആപേക്ഷികമോ, കാല്‍പനികമോ ആവട്ടെ, മാന്യമായ നഷ്ടപരിഹാരം അവന് നല്‍കിയേ തീരൂ. ഏത് ഭൂമിയും പൊതു ആവശ്യത്തിന് സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന നിയമമുളള നാടാണ് നമ്മുടേത്. അങ്ങനെ ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ ഉടമയ്ക്ക് ഏറ്റവും നീതിയുക്തമായ നഷ്ടപരിഹാരവും നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു.

1894ലെ ലാന്റ് അസൈന്‍മെന്റ് ആക്ടിലെ കോമ്പന്‍സേഷന്‍ സംബന്ധിച്ച ഭാഗം താഴെ കൊടുക്കുന്നു.

23. Matters to be considered on determining compensation. - (1) In determining the amount of compensation to be awarded for land acquired under this Act, the Court shall take into consideration-
first, the market-value of the land at the date of the publication of the [notification under section 4, sub-section (1)];
secondly, the damage sustained by the person interested, by reason of the taking of any standing crops trees which may be on the land at the time of the Collector's taking possession thereof;
thirdly, the damage (if any) sustained by the person interested, at the time of the Collector's taking possession of the land, by reason of serving such land from his other land;
fourthly, the damage (if any) sustained by the person interested, at the time of the Collector's taking possession of the land, by reason of the acquisition injuriously affecting his other property, movable or immovable, in any other manner, or his earnings;
fifthly, in consequence of the acquisition of the land by the Collector, the person interested is compelled to change his residence or place of business, the reasonable expenses (if any) incidental to such change, and
sixthly, the damage (if any) bona fide resulting from diminution of the profits of the land between the time of the publication of the declaration under section 6 and the time of the Collector's taking possession of the land.
[(1A) In addition to the market value of the land, as above provided, the Court shall in every case award an amount calculated at the rate of twelve per centum per annum on such market value for the period commencing on and from the date of the publication of the notification under section 4, sub-section (1), in respect of such land to the date of the award of the Collector or the date of taking possession of the land, whichever is earlier.
Explanation. - In computing the period referred to in this sub-section, any period or periods during which the proceedings for the acquisition of the land were held up on account of any stay or injunction by the order of any Court shall be excluded.]
(2) In addition to the market value of the land as above provided, the Court shall in every case award a sum of [thirty per centum] on such market value, in consideration of the compulsory nature of the acquisition.

ഇതു പ്രകാരമുളള നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കടമയാണ്. അത് ചെയ്യാതെ, പ്രതിഷേധം അടിച്ചമര്‍ത്താന്‍ 144 പ്രഖ്യാപിക്കലും പാര്‍ട്ടി ഗുണ്ടകളെ വിട്ട് വെടിവെപ്പ് നടത്തലുമല്ല ബുദ്ധദേവും അദ്ദേഹത്തിന്റെ സര്‍ക്കാരും ചെയ്യേണ്ടത്.

മാര്‍ക്കറ്റ് നിരക്കില്‍ ഭൂമിയുടെ വില നല്‍കല്‍ മാത്രമല്ല നഷ്ടപരിഹാരത്തിന്റെ മാനദണ്ഡമെന്ന് മേല്‍കൊടുത്ത നിയമഭാഗം വായിച്ചാല്‍ മനസിലാകും. സ്വന്തം അഞ്ചു സെന്റില്‍ ഒരു മണ്‍കുടില്‍ കെട്ടി ഭാര്യയും മാതാപിതാക്കളും കുഞ്ഞുങ്ങളുമായി താമസിക്കുന്ന ഒരു ദരിദ്രന് സെന്റൊന്നിന് രണ്ടായിരമോ മൂവായിരമോ കണക്കാക്കി ഒരു തുകയും പിന്നെ വീടിന് സര്‍ക്കാര്‍ വക മറ്റൊരായിരവും നല്‍കിയാല്‍ അവന് ആദ്യഭൂമിയില്‍ കഴിഞ്ഞ 'സുരക്ഷിതത്വ'ത്തോടെ മറ്റൊരിടത്ത് ഭൂമി വാങ്ങി വീടുവെച്ച് താമസിക്കാന്‍ കഴിയുമോ? ഇല്ലെന്നാണ് ഉത്തരം.

വ്യാവസായിക വികസനത്തിന് ടാറ്റയെയോ സലിം ഗ്രൂപ്പിനെയോ ഒക്കെ കൊണ്ടു വരേണ്ടി വരും. അതൊക്കെ ആവശ്യം തന്നെ. പക്ഷേ അതിനായി മേല്‍ പറഞ്ഞ ദരിദ്രന്‍ തോരാത്ത കണ്ണീരുമായി ഭാണ്ഡം മുറുക്കി തെരുവിലിറങ്ങേണ്ടി വരുന്നത് വേദനാജനകമാണ്. അങ്ങനെയിറങ്ങുന്നതിനെക്കാള്‍ പോരിനിറങ്ങി മരിക്കുന്നതാണെന്ന് കരുതിയാല്‍ അവനെയെങ്ങനെ കുറ്റം പറയും?

ടാറ്റ ആയാലും സലിം ഗ്രൂപ്പായാലും ലാഭം മോഹിച്ചാണ് വ്യവസായം തുടങ്ങുന്നത്. സര്‍ക്കാരിനും അതു കൊണ്ട് മെച്ചമുണ്ട്. എന്നാല്‍ വന്‍സ്ഥാപനങ്ങള്‍ കെട്ടിപ്പെടുക്കേണ്ടി വരുമ്പോള്‍ അതിനെടുക്കുന്ന ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെടുന്ന ഏറ്റവും അവസാനത്തെയാളിനു പോലും മാന്യമായ കിടപ്പാടവും ഉപജീവനമാര്‍ഗവും ഒരുക്കിക്കൊടുക്കാനുളള ബാധ്യത ഏറ്റെടുക്കാന്‍ ഈ രണ്ടു കൂട്ടരും തയ്യാറാകുന്നില്ല.

ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും ക്ഷേമരാഷ്ട്ര സങ്കല്‍പങ്ങളില്‍ ഇക്കാര്യം പ്രഥമ പരിഗണനയ്ക്ക് വരുന്നില്ലെങ്കില്‍, അക്രമവും ക്രമസമാധാനപ്രശ്നങ്ങളും അവിടെയുണ്ടാകും. പിന്നെ മമതയും മാവോയിസ്റ്റുകളും മുതലെടുത്തേ എന്ന് നിലവിളിക്കുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല.

മാരീചന്‍ said...

കിരണ്‍ പറഞ്ഞ ഉദാഹരണം പ്രസക്തമാണ്. കടയും വീടും പോയാല്‍ പകരം മറ്റൊരിടത്ത് കടയും വീടും ഉണ്ടാക്കാനാവശ്യമായ തുക ലഭിക്കണമെന്നാണ്, അങ്ങനെയൊരു പ്രതിസന്ധി നേരിടുന്നയാള്‍ ന്യായമായും പ്രതീക്ഷിക്കുന്ന, (അല്ലെങ്കില്‍ അയാള്‍ക്ക് നല്‍കേണ്ട) കോമ്പന്‍സേഷന്‍. അതാണോ പലപ്പോഴും നടക്കുന്നത്.?കയ്യൂക്കും സ്വാധീനവുമുളളവന്‍ കാര്യം നേടും. പാവപ്പെട്ടവന് സമരപ്പന്തലും കണ്ണീരും ശരണം. അസംഘടിതന്റെയും ദരിദ്രന്റെയും നേരെ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും കൈക്കൊളളുന്നത് ഒരേ സമീപനം തന്നെയാണ്.

Radheyan said...

ശരിക്കും ഭരണത്തിലുള്ള അതും ജനാധിപത്യഭരണത്തിലുള്ള ഒരു കമ്മ്യു.പാര്‍ട്ടി മറ്റേതു പാര്‍ട്ടിയെ പോലൊരു പാര്‍ട്ടി മാത്രമാണെന്നും അധികാരം അതിനെയും ദുഷിപ്പിക്കുമെന്നും പരമമായ അധികാരം പരമമായി ദുഷിപ്പിക്കുമെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യമെന്നാല്‍ മുതലാളിത്തത്തിന്റെ രാഷ്ട്രീയഭാവം മാത്രമാണ്.അതിനെ സോഷ്യലൈസ് ചെയ്യുക എന്നത് ഒരു വലിയ പരിണാമപ്രക്രിയയാണ്.ലിറ്ററസിയും പൌരബോധവും മനുഷ്യാവകാശബോധവും മറ്റും വളര്‍ന്നു വന്നാല്‍
മാത്രമേ ഈ സോഷ്യലൈസേഷന്‍ സാ‍ധ്യമാകൂ.നിക്ഷിപ്തമായി ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അത്തരമോരു വളര്‍ച്ച മുറ്റിയ ജനാധിപത്യവ്യവസ്ഥയെ പോലും തകിടം മറിക്കാന്‍ പോന്നവരാണ് എന്നതും വാസ്തവം തന്നെ.

സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു കൊടുക്കുന്ന സംഭവം അവസാനിപ്പിക്കുകയാണ് നല്ലത്.അതിനു പകരം സര്‍ക്കാര്‍ ഭൂമി ചൂണ്ടി കാട്ടി കൊടുക്കട്ടെ.ഏറ്റെടുക്കാന്‍ പോകുന്നവര്‍ ഭൂ ഉടമകളുമായി ചര്‍ച്ച ചെയ്യട്ടെ.സര്‍ക്കാറിന് ഒരു ആര്‍ബിറ്ററേറ്ററുടെയോ ഫെസിലിറ്റേറ്ററുടെയോ റോള്‍ കളിക്കാം.കോമ്പന്‍സേഷന്‍ കുറഞ്ഞു പോയി എന്ന പരാതി ഒരു പരിധി വരെ പരിഹരിക്കുകയും ആവാം.

അല്ലെങ്കില്‍ ഈ ഭൂമി ഏറ്റെടുക്കല്‍ ഒരു ജുഡീഷ്യല്‍ റെഗിലേറ്ററി അഥോറിറ്റിക്ക് കീഴില്‍ ആക്കുക.കുടിയിറക്കലും പുനരധിവാസവും ആ ജുഡീഷ്യല്‍ ബോഡിയുടെ നിയന്ത്രണത്തില്‍ നടത്തട്ടെ.

Anonymous said...

People in your blog page claiming that Budhadev bring Development to Bengal. This itself give a better Idea of the writers knowledge on Bengal.

Bengal and Kerala were the two least developed states in India. The situation of Bengal was worse than Bihar only until 1977.

Bengal had a big problem of Migration. Every year 1000s of Bengalis are crossing the border and reaching West Bengal.

Bengal is the only state successfully implemented Lard reforms.

Rural developments, Agricultural reforms, Land Reforms bengal achieved a great target Under Jyothi Basu.

As per Marxists after the agriculturalisation Industrialisation starts. And Budhdev leading Bengal towards this Industrialisation.

Anonymous said...

>>>>>>>>>>>>>>>
ജനാധിപത്യമെന്നാല്‍ മുതലാളിത്തത്തിന്റെ രാഷ്ട്രീയഭാവം മാത്രമാണ്.അതിനെ സോഷ്യലൈസ് ചെയ്യുക എന്നത് ഒരു വലിയ പരിണാമപ്രക്രിയയാണ്.ലിറ്ററസിയും പൌരബോധവും മനുഷ്യാവകാശബോധവും മറ്റും വളര്‍ന്നു വന്നാല്‍
മാത്രമേ ഈ സോഷ്യലൈസേഷന്‍ സാ‍ധ്യമാകൂ
>>>>>>>>>>>>>>>>>>

I disagree to this comment.
Democracy have different meanings.

1. For the people, By the people, Off the people
This is not about Indian Democracy.

2. Indian Democracy.
Based on 4 Pillars
1. Parliament
2. President
3. Judiciary
4. 4th Estate (Media)

3. Centralised Democracy
The way a Communist party work is the example of it.

From Brach level, Local Committe, Area Committe...PolitiBuro It have elected Leadership. Each member come from the Lowest Party Unit ie Brach Committee.

A decision has taken by those elected Leadership and send it back from top to bottom for approval. In this process the decision can be revoked or changed or added many changes to it.


4.Our co-operative Sector is another example of Democrcay.

Anonymous said...

madyamam dailiyil cr neelakandan ezhuthiya lekhanam (17-11-07) vayikkunnath nannayirikkum..

രാഹുല്‍ ഗോപാലന്‍ said...

അനോണി പറഞ്ഞ ലേഖനം

ചിത്രകാരന്‍chithrakaran said...

നന്ദിഗ്രാമിനെക്കുറിച്ചുള്ള നല്ല പോസ്റ്റും കമന്റുകളും.
കമന്റെഴുതിയ ഓരോരുത്തരും പൊസ്റ്റെഴുതുന്ന ഉത്തരവാദിത്വവും,ആത്മാര്‍ത്ഥതയും പ്രകടമാക്കിയിരിക്കുന്നു.
ഈ വിഷയത്തില്‍ ചിത്രകാരന്റെ മനസ്സിലെ കാടും പടലവും നീക്കം ചെയ്യാന്‍ വേണ്ടി അദ്ധ്വാനിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട് അഭിപ്രായം പറയുന്നത് അനുചിതമാകും.
ഇന്ത്യന്‍ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് മുതലാളിത്തം,തൊഴിലാളിത്തം തുടങ്ങിയ വൈദേശിക ലേബലുകളെ അടിസ്ഥാനപ്പെടുത്തിയാകുംബോള്‍ സംഭവിക്കുന്ന വഴിതെറ്റലുകളിലാണ് നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്നും,ജാതീയമായ വിശകലനങ്ങളും ,പരിഹാരങ്ങളും മാത്രമേ ഇന്ത്യന്‍ ദാരിദ്ര്യകോടികളുടെ പ്രശ്നങ്ങളുടെ അടിത്തട്ടിലേക്ക് ഇറങ്ങു എന്നും പറഞ്ഞുകൊണ്ട് ചിത്രകാരന്‍ ഈ നല്ല ചര്‍ച്ചക്ക് ആശംസകള്‍ നേരുന്നു.

Anonymous said...

>>>>>>>>>>>>
അനോണി പറഞ്ഞ ലേഖനം
>>>>>>>>>>>

The curse of Indian democracy is this kind of lame ducks and their blind opinions only.

What is this IAEA discussion?
Already govt. is in unofficial meetings and discussions with IAEA and now Left allowing the Govt. to go for it Officially.

IAEA inspection is a must for any Nuclear Deal. Weather it with USA or China or Pakistan or Russia or France.

What is the opposition to Left?
Left is opposing the change of foriegn policy and its tilt towards America. It is opposing the 123 Agreeement.

What Congress or its Govt. can do to West Bengal Govt. on the Basis of Nandigram issue?

Can UPA govt. take any action Against West Bengal Govt.?

UPA and Congress is not able to take any action Against Modi and Gujrath Govt. on Tehalka report.

UPA and Congress is not able to take any action against Rajastan Govt. on the police firing and killing of 8 Farmers who were agitation for Indira Canal Water

UPA and Congress is not able to take any action against Andhra Pradesh Govt. on the police killing of agitating landless.

How come a great intelectual like CR Neelakantan writing this kind of articles?


In Nandigram Central Govts. Police is taking care of the Law and Order situation. Nandigram is under the controle of Central Govt. only today. West Bengal Govt. and Its police is not controling Nandigram.

How can Central Govt. take action against West Benga Govt. on a law and order situation controled by Central Force?

വേണാടന്‍ said...
This comment has been removed by the author.
വേണാടന്‍ said...

കിരണ്‍

പാര്‍ട്ടിജമീന്ദാരിസം/പാര്‍ട്ടിഭീകരത ബംഗാളില്‍ എത്രമാത്രം നടക്കുന്നു എന്നത് കൂടുതല്‍ വ്യക്ക്തമാക്കുന്നുതാണു രജ്യസഭയില്‍ ഇപ്പോള്‍ നടക്കുന്ന നന്ദിഗ്രാം ചര്‍ച്ചകള്‍. ദയവായി ഒന്നു ശ്രദ്ധിക്കുക. കൂടുതല്‍ വ്യക്തത വേണാമെന്നുണ്ടെങ്കില്‍ പ ബംഗാള്‍ ധനകാര്യമന്ത്രിയായിരുന്നു ശ്രീ. അശോക് മിത്രയുടെ ലേഖനവും വായിക്കാം.
ഇനി ആന്റണി മാറാട്‌ കൈകാര്യം ചെയ്ത രീതി കിരണിനെ ഇമ്പ്രസ് ചെയ്യിക്കാതെ പൊയത് ,നന്ദിഗ്രാമില്‍ നടന്നതുപോലെ എരിവും പുളിയും ഉള്ള വഹകള്‍ കിട്ടാഞ്ഞാണോ...കാരണം മാറാട്‌ 100% കുടിയിരുത്തല്‍ ഘട്ടം ഘട്ടമായി നടത്തിയതാണു. ഇത് എല്ലാപക്ഷവും അംഗീകരിച്ചതുമാണു.ഇന്നും സ്വന്തം വീട്ടില്‍ കയറാന്‍ കഴിയാതെ ഒരുപാട്‌ പേര്‍ മാറാട്‌ അലഞ്ഞ്‌ നടക്കുന്നുണ്ടെങ്കില്‍ അതിനു മറ്റെന്തെങ്കിലും കാരണം കാണും..ഇക്കൂട്ടര്‍ മറാട് മാത്രമല്ല, ലോകത്തിന്റെ എല്ല മൂലയിലും ഉണ്ട്..
അക്രമണം ഞാന്‍ ഒരിക്കലും ന്യായികരിക്കുകയല്ല എന്ന കിരണിന്റെ അതേ അഭിപ്രായം എനിക്കും ഉള്ളതു കൊണ്ടാണു, നന്ദിഗ്രാമും മാറാടും താരതമ്യം ചെയ്യുമ്പോള്‍, മാറാട് പ്രശ്നം ആന്റണി കൈകാര്യം ചെയ്തതിനെ പ്രകീര്‍ത്തിക്കേണ്ടിവരുന്നതും. അതോടൊപ്പം ബുദ്ധദേവിന്റെയും, സീപീയെമ്മിന്റെയും സര്‍വ്വസീമകളും ലംഘിക്കുന്ന ഭരണകൂട-പാര്‍ട്ടി-ഭീകരതയെ അപലപിക്കേണ്ടിയും വരുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

പാര്‍ട്ടി ഭീകരത ഇല്ലാ എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ പാര്‍ട്ടി ജമീന്ദരിസം എന്ന താങ്കളുടെ വാദം വിശ്വസിനീയമല്ല എന്നെ പറഞ്ഞിട്ടുല്ലൂ

Anivar said...

ആദ്യത്തെ നന്ദിഗ്രാം ഭരണകൂടഭീകരതയുടെ കാലത്തെഴുതിയ ഒരു ലേഖനം ഇവിടെ

Anonymous said...

നിങ്ങൾ ഒരു പലിശ നിരക്ക് വായ്പ ആവശ്യമുണ്ടോ? .................................................................................................................................................................................................................................................................
ഹലോ
ഞാൻ സാമ്പത്തികമായി ഇറങ്ങി ആളുകളുടെ വ്യക്തികളും കമ്പനികളും വിഭാഗങ്ങൾ വായ്പ അർപ്പിച്ചു 2% പലിശ നിരക്ക് വായ്പ നൽകുന്ന ഒരു സ്വകാര്യ വായ്പാ ബാങ്കായ ശ്രീ ടിം ചെൻ ആകുന്നു. നിങ്ങളുടെ വാതിൽ പടിയിലും സാമ്പത്തിക അവസരമാകുന്നു. ഞങ്ങളോടൊപ്പം വായ്പാ പെട്ടെന്നുള്ള കാഴ്ച നേടുക. അവിടെ നിരവധി ഫണ്ടിംഗ് അവസരങ്ങൾ, എല്ലാ വശങ്ങളിലും സഹായിക്കുന്നതിനുള്ള ഇപ്പോഴും കൗണ്ടിംഗ്. ഇത് പോരാൻ ഒരു സാമ്പത്തിക അവസരം, കൂടാതെ നിങ്ങൾ സാമ്പത്തിക സഹായം ആവശ്യമുണ്ടോ? നിങ്ങൾ നിങ്ങളുടെ ബിസിനസ് വിപുലീകരിക്കുക ഒരു വായ്പ ആവശ്യമാണോ? നിങ്ങൾ ഒരു വലിയ സ്കെയിലിൽ ഒരു ബിസിനസ് തുടങ്ങാൻ വായ്പ ആവശ്യമാണോ? നിങ്ങളുടെ ജീവിതവും നിങ്ങളുടെ നിലവിലെ സാമ്പത്തിക നില മാറ്റാൻ കഴിയുന്ന ഒരു വായ്പ ആവശ്യമുണ്ടോ? നിങ്ങൾ ശരിയായ സ്ഥലത്ത് കാര്യങ്ങൾ കൊല്ലുന്നതും അടിയന്തിരമായി വായ്പ ആവശ്യമുണ്ടോ? നിങ്ങളുടെ വായ്പ നിങ്ങളുടെ സ്വപ്നം വാതിൽ ഘട്ടം ഇന്നത്തെ ഫലമായി കൂടുതൽ അന്വേഷിക്കേണ്ടതില്ല. സേവനം വ്യക്തികൾക്കും ബിസിനസുകൾ, ബിസിനസ് മനുഷ്യർക്കും വകയിരുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് $ 1,000.00 അമേരിക്കൻ ഡോളർ 500,000,000.00 വരെയാണ് ലഭ്യമായ ക്രെഡിറ്റ് അളവിലോ ഞാൻ പദ്ധതി, ബിസിനസ്, നികുതി, ബില്ലുകൾ, മറ്റനേകം കാരണങ്ങളാൽ വായ്പ നൽകരുതെന്ന് താങ്കളുടെ ഞങ്ങളുടെ വായ്പ സെൻസർ എളുപ്പത്തിൽ * ആകുന്നു *

ബ്ലോഗ് ഞങ്ങളെ ബന്ധപ്പെടുക: walletnerd@gmail.com

വെബ്സൈറ്റ്: www.nerdwallet.com/...loans/cheap-personal-loans/

വായ്പാ അഭ്യർത്ഥിക്കുക ================================
പേര്: ...................
രണ്ടാം പേര്: ..................
കോണ്ടാക്ട് വിലാസം: .................
രാജ്യം: ...................
പ്രായം: ..........................
സെക്സ്: ....................
ഫോൺ നമ്പർ: ..............
നില: .................
തൊഴില്: ...............
സ്ഥാനം: .................
നിങ്ങളുടെ മുമ്പിൽ വായ്പ അപേക്ഷിച്ചിരിക്കുന്നു.ഏതാണ്ട്: ............
നിങ്ങൾ ഇംഗ്ലീഷ് മനസ്സിലാക്കാൻ:
പ്രതിമാസ വരുമാനം: ..............
വായ്പാ തുക: .................
വായ്പയ്ക്കു ഉദ്ദേശ്യം: ...............
കാലയളവ്: ....................