മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നടന്ന പരിശോധന അനധികൃതമാണെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമുള്ള ധ്യാനകേന്ദ്രത്തിന്റെ ഹര്‍ജി കോടതി തള്ളി.അതോടൊപ്പം ചില പരാമര്‍ശങ്ങളും കോടത് നടത്തുകയുണ്ടായി അവ ഇവയൊക്കെയാണ്
- മത സ്ഥാപനങ്ങള്‍ നിയമത്തിനതീതമല്ല
- രാഷ്ട്രീയക്കാര്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇത്തരം കാര്യങ്ങളില്‍ ഇടപെടരുത്
- ശരിയായ അന്വേഷണത്തിക്കൂടിയെ തങ്ങളുടെ സ്ഥാപനത്തിന്റെ മേല്‍ വീണ കരിനിഴല്‍ തുടച്ചുമാറ്റാന്‍ കഴിയൂനിയമം
- അതിന്റെ വഴിക്കു നീങ്ങുമ്പോള്‍ അതിനെ തടയാനോ ചെറുക്കാനോ മത സ്ഥാപനങ്ങളേ അനുവധിച്ചു കൂടാ
ഇന്നലെ മനോരമ ന്യൂസ് അവറില്‍ ശ്രീ ജോര്‍ജ് പനക്കല്‍ പറഞ്ഞത് സര്‍ക്കാരിന് ഇതിലൊന്നും ചെയ്യാനില്ലായിരുന്നു എന്നാണ്. പോലീസ് അതിക്രമം നടന്നാല്‍ പോലും കോടതിയില്‍ പരാതി നല്കാന് മാത്രമാണ് ധ്യാനകെന്ദ്രത്തിന് ആവൂ കാരണം ഈ കേസില്‍ കോടതി ആവശ്യപ്പെടുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ മാത്രമേ സര്കാരിനാകൂ. അപ്പോള്‍ ഈ സത്യം എന്തെ ഇത്രയും നാള് വിസ്മരിക്കപ്പെട്ടു. അപ്പോള്‍ ഇന്നലെ വരേ ( അല്ലെങ്കില്‍ പിണറായി വിജയന് ധ്യാന കേന്ദ്രം സന്ദര്‍ശിക്കുന്നതു വരേ) പറഞ്ഞിരുന്നതും പ്രചരിപ്പിക്കപ്പെട്ടതും ഒക്കെ പാഴ് വാക്കുകളാണെന്ന് തുറന്നു പറയാന്‍ ഇതൊക്കെ പ്രചരിപ്പിച്ചവര്‍ക്ക് ബാധ്യതയില്ലേ. ഇതിന് വേറോരു തലവുമുണ്ട് സര്‍ക്കാര്‍ എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അല്ല മറിച്ച് ജനങ്ങളുടെ പ്രതിനിധിയാണ് അല്ലെങ്കില്‍ ജനങ്ങളാണ് അപ്പോള്‍ ഈ അസത്യപ്രചരണങ്ങള്‍ ജനങ്ങള്‍ക്കെതിരെ ആയിരുന്നില്ലെ ? അതിന് ജനങ്ങളോട് മാപ്പ് പറയാന്‍ ബാധ്യതയില്ലേ ?
ഇനി ഇതിന്റെ ആന്റി ക്ലൈമാക്സ്
സര്‍ക്കാരിനേ സംബന്ധിച്ചിടത്തോളം ആദ്യമായാണ് കോടതി തങ്ങളുടെ നിലപാട് അംഗീകരിക്കുന്നത്.ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞതൊക്കെ പനക്കലച്ചന് പോലും ശരി വച്ചു. പക്ഷെ പിണറായി വിജയന് കഴിഞ്ഞ ആഴ്ച ധ്യാനകേന്ദ്രം സന്ദര്‍ശിക്കുകയും കോടാതിക്കെതിരേയും പോലിസിനെതിരേയും നടത്തിയ പരാമര്‍ശങ്ങള്‍ ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ സര്ക്കാരിനാകതെ പോകുന്നു എന്നതാണ് ഇതിലെ ആന്റി ക്ലൈമാക്സ്. ആലുങ്കായ പഴുത്തപ്പോള്‍ കാക്കക്ക് വായിപ്പുണ്ണ്.
