ADB വായ്പ വാങ്ങണോ വേണ്ടയോ എന്നതിനെക്കുറിച്ചോ അതില്‍ ജനദ്രോഹ വ്യവസ്ഥകള്‍ ഉണ്ടോ എന്നതൊന്നുമല്ല ഞാന്‍ വിഷയമാകാന്‍ ഉദ്ദേശിക്കുന്നത്. ഈ വിഷയത്തില്‍ നമ്മുടേ മാധ്യമങ്ങളുടെ നിലപാടുകളേ ഒന്നു വിലയിരുത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്.
ADB വായ്പ ചരിത്രംകേരളത്തില്‍ ADB വായ്പ വേണം എന്ന് ആവശ്യപ്പെട്ട് ആദ്യമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത് 1998 ഇല് നയനാര്‍ ഗവണ്മെന്റായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് ലഭിക്കാതെ പോകുകയാണ് ചെയ്തത്. നയനാരുടെ കാലവധി കഴിഞ്ഞതിന് ശേഷം നടന്ന തെരെഞ്ഞെടുപ്പില്‍ UDF വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതിന്റെ കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ആ കാലഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിയായിരുന്നു എന്നാണ് വിലയിരുത്തപ്പെട്ടത്. അന്നത്തെ ധനമന്ത്രിയായിരുന്ന ശിവദാസ മേനോനും പൊതു മരാമത്ത് മന്ത്രി ജോസഫും തക്ക സമയത്ത് ADB വായ്പ ലഭിച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധിയുണ്ടാകില്ലായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.
തുടര്‍ന്ന് വന്ന ആന്റണി ഗവണ്മന്റ് ഭരണ നവീകരണ പദ്ധതി സുസ്തിര നഗര വികസന പദ്ധതി എന്നിവക്ക് വേണ്ടി ADB വായ്പ വാങ്ങാന്‍ തീരുമാനിച്ചു . ഇതില്‍ ജനദ്രോഹ വ്യവസ്ഥകളുണ്ടെന്ന് ആരോപിച്ച് ഇടതുപക്ഷ സംഘടനകളും പ്രതിപക്ഷവും സമരം തുടങ്ങി. അത് കരിയോയില്‍ ഒഴിക്കലിലും ചെവിക്കുറ്റിക്കടിക്കും എന്ന പ്രഖ്യപനവും അരങ്ങേറി.
എന്നാല്‍ സുസ്തിര നഗരവികസന വായ്പ വാങ്ങണമെങ്കില്‍ നഗര സഭകളുടെ അനുമതി ആവശ്യമാകുകയും 5 നഗര സഭകള്‍ ഭരിക്കുന്നത് LDF ആകയാലും സര്‍ക്കാര്‍ അവരുമായി ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചകളും സമരങ്ങളും ഒരുപാട് നടക്കുകയും 2005 നവമ്പറില്‍ കേരളത്തിലെ CPM നേതൃത്വം നല്കുന്ന നഗരസഭകള്‍ക്ക് വായ്പ വാങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു. ( 2002 ലെ കരാറില്‍ നിന്ന് ഒട്ടനവധി ജനവിരുദ്ധ കാര്യങ്ങള്‍ 2005 ലെ കരാറില്‍ മാറ്റപ്പെട്ടിടുണ്ടന്നതാണ് കരാര്‍ അംഗികരിക്കാന്‍ CPM സംസ്ഥാന സിക്രട്ടീയേറ്റ് തീരുമാനത്തിനു പിന്നില്‍ എന്നാണ് അന്ന് വിശദീകരിച്ചത്). അപ്പോള്‍ 2005 നവമ്പറില്‍ UDF ഭരിക്കുമ്പോള്‍ തന്നേ CPM വായ്പ വാങ്ങാന്‍ തീരുമാനിച്ചു. അതിനു ശേഷം CPM ഓ അനുകൂല സംഘടനകളോ സമരം നടത്തിയിട്ടില്ലാ എന്നും പറയുന്നു.തുടര്‍ന്ന് CPM അധികാരത്തില്‍ വരികയും 2006 ഡിസംബറില്‍ പാലോളിയുടെ നിര്‍ദ്ദേശ പ്രകാരം അന്തിമ കരാറിന് മുന്‍പുള്ള ഒരു കാരാറില്‍ ഒപ്പ് വയ്ക്കുകയും ചെയ്തു. ഇതിനേ സംബന്ധിച്ച് അച്ചുതാനന്ദന് നടത്തിയ ചില പരാമര്‍ശങ്ങളേ തുടര്‍ന്നാണ് ഈ വിഷയം ഇത്രക്ക് വിവാദമായത്. വിവാദം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ലൈവ് ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തതോടെ വിവാദം കൊഴുക്കുന്നു.
വിവാദങ്ങള്‍ ആരംഭിക്കുന്നുതാനറിയാതെയാണ് വായ്പ വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെട്ടതെന്ന VS ന്റെ പരാമര്‍ശം വിവാദമാകുകയും അതിന് മറുപടിയായി ഫയലുകള്‍ VS ന്റെ അടുത്ത് 5 ദിവസം മുന്‍പ് ദൂതന് വഴി നേരിട്ട് എത്തിച്ചിട്ടുണ്ടെന്നും 8ആം തിയതി അത് ഒപ്പു വയ്ക്കേണ്ടതാണെന്ന് വ്യകതമാകിയിട്ടുണ്ടെന്നും പാലോളി വിശദീകരണം നല്കി. 2005 നവമ്പറില്‍ CPM ഇതിന് അനുമതി നല്കിയതാനെന്ന് തോമസ് ഐസക്കും വിശദീകരിച്ചു. എന്നാല്‍ അതൊക്കെ അവര്‍ക്ക് തന്നെ തിരുത്തേണ്ടി വരുമെന്ന് VS പരസ്യ പ്രസ്താവന ഇറക്കുന്നു.VS ഉം കൂറ്റി അംഗമായ സംസ്ഥാന സെക്രട്ടറ്റിയേറ്റിലാണ് വായ്പ വാങ്ങനുള്ള തിരുമാനം ഉണ്ടായതെന്ന് പിണറായി പറയുന്നു. പ്രശ്നം മാധ്യമങ്ങളില്‍ വന്‍ വിവാദം പൊട്ടി വിടരുന്നു. പ്രകാശ് കാരട്ട് വരുന്നു VS നേയും മന്ത്രിമാരേെയും ശാസിക്കുന്നു. നടപടി ക്രമങ്ങളില്‍ വീഴ്ച വന്നു എന്ന് കാരാട്ട് പ്രഖ്യാപിക്കുന്നു.
മാധ്യമങ്ങള്‍ രംഗത്ത് വരുന്നു.ഇത്രയും വിവാദങ്ങളും മാധ്യങ്ങള്‍ നന്നയി ആഘോഷിക്കുമ്പോഴും VS നെ രക്ഷിച്ച് നിര്‍ത്താന്‍ ദീപിക ഒഴികേയുള്ള മാധ്യമങ്ങള്‍ കാര്യമായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നെ നമ്മള് അറിയുന്നത് VS ന്റെ മലക്കം മറിച്ചിലാണ് ADB വായ്പ് വാങ്ങമെന്ന് LDF ഉം മന്ത്രി സഭയും തീരുമാനിക്കുന്നു. എന്നാല്‍ മന്ത്രി സഭാ യോഗത്തില്‍ VS കീഴ്വഴക്കങ്ങളില്ലാത്ത ഒരു വിയോജനക്കുറിപ്പിറക്കാന് ശ്രമിച്ചതായി വാര്‍ത്ത വരുന്നു. എന്നാല്‍ പിറ്റേന്ന് VS അത് നിഷേധിക്കുന്നു. തനിക്കും തെറ്റ് പറ്റാമെന്ന് അദ്ദേഹം നിയമസഭയില്‍ പറയുന്നു. മാധ്യമങ്ങള്‍ പതിയേ VS ന് എതിരെ തിരിഞ്ഞെങ്കിലും സാംസ്കാരിക നായകരും മറ്റും VS നെ ന്യായികരിച്ചുകൊണ്ടിരുന്നു. അദ്ദേഹം നില്ക്കള്ളിയില്ലായതെയാണ് ഇതിന് സമ്മതിച്ചെന്ന രീതിയാലാണ് അവതരിപ്പിക്കപ്പെട്ടത്.
ഇത്രയും പ്രശ്നങ്ങള്‍ നടക്കുന്നതിനിടയില്‍ മാധ്യമങ്ങള്‍ ADB വായ്പയിലേ ജന വിരുദ്ധ നടപടികളെ കുറിച്ച് വാചാലരായി. മനോരമ പത്രവും ചാനലും ജനദ്രോഹ വ്യവസ്ഥകളേക്കുറിച്ച് വ്യാകുലപ്പെട്ട്. ഏഷ്യനെറ്റും ഇന്ത്യവിഷനും എല്ലാം ADB വിരുദ്ധരെക്കൊണ്ട് നിറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ (ദീപികയോ മറ്റ് പാര്‍ട്ടി പത്രങ്ങളോ ഒഴികേ) ADB വിഷയത്തില്‍ ഒരേ നിലപാടേത്തു.
അപ്പോള്‍ എനിക്ക് ചില സംശയങ്ങള്‍ ഉണ്ടായിഎന്ത് കൊണ്ടാണ് 2005 നവമ്പറില്‍ UDF ഉം CPM നേതൃത്വ നഗരസഭകളും ചേര്‍ന്ന് ഈ കരാറില്‍ ഒപ്പ് വച്ചപ്പോള്‍ മാധ്യമങ്ങള്‍ ഈ പ്രശ്നം കാണാതെ പോയത്. അന്ന് മനോരമ ADB വിഷയത്തില്‍ എടുത്ത നിലപാടുകള്‍ എന്തായിരുന്നു. അപ്പോള്‍ UDF ഭരിക്കുമ്പോള്‍ എന്തെ ജനദ്രോഹ നടപടികള്‍ നമ്മുടെ മാധ്യമങ്ങള്‍ വിവാദമാക്കതെ പോയത്. മാത്രവുമല്ല VS അടങ്ങുന്ന CPM നേതാക്കളുടെ സമ്മതത്തോടെ ADB യേ ഇരുകൈകളും നീട്ടി സ്വീകരിച്ചപ്പോള്‍ എവിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. അതോ ജനദ്രോഹ വ്യവസ്ഥകള്‍ ഒപ്പ് വയ്ക്കാന്‍ LDF ന് ഇല്ലാത്ത അവകാശം UDF ഉണ്ടോ? . ഇനി ADB ക്കെതിരെ LDF നടത്തിയ സമരങ്ങളെ അതിക്രമങ്ങളായാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ഇന്ന് സാറാ ജോസഫിനും നീലകണ്ടനൊക്കെ നല്കുന്ന പ്രാധാന്യമൊന്നും അന്ന് ഇവരാരും നല്കിയിരുന്നില്ലാ എന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.ഈ വിഷയത്തില്‍ ഒളിച്ച് കളിക്കുന്ന VS നെ എത്ര മനോഹരമായാണ് മാധ്യമങ്ങള്‍ രക്ഷിച്ച് നിര്ത്തുന്നതെന്നതും വളരെ ശ്രദ്ദേയമാണ്.
ഇത്രയുമൊക്കെപ്പറഞ്ഞത് വാര്‍ത്താ ചനലുകള്‍ വായ്പയുടെ പേരില്‍ UDF നേയും നിലപാട് മാറ്റത്തിന്റെ പേരില്‍ LDF നെയും കുറ്റപ്പെടുത്തുകയും ADB വിരുദ്ധര്‍ നക്സലെറ്റ് പോലുള്ള തീവ്ര ഇടതുപക്ഷക്കാരെ പിന്തുണക്കുമ്പോള്‍ മുന്‍പ് ഈ വിഷയങ്ങളില്‍ ഇവര്‍ കൈക്കൊണ്ട നിലപാടുകളും വിമര്‍ശന വിധേയമാകേണ്ടേ എന്നത് കൊണ്ടാണ്.