പുഷപഗിരി മെഡിക്കല്‍ കോളെജിനും മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഇന്നലെ ന്യുനപക്ഷ പദവി ലഭിച്ചതോടെ സ്വയാശ്രയ കോളേജ് പ്രശ്നം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. 100 ഇല് കൂടുതല്‍ സ്ഥാപനങ്ങള്‍ ഇതെ പദവിക്ക് അപേക്ഷിച്ചിട്ടുള്ളതിനാലും പുഷ്പഗിരിക്ക് ഈ പദവി ലഭിക്കാന്‍ സഹായിച്ച ഘടകങ്ങള്‍ ഇവര്‍ക്കെല്ലാം ബാധകമാകുന്നതിനാലും ന്യൂനപക്ഷ പദവി ലഭിക്കാന്‍ ഉള്ള സധ്യത വന്നു ചെര്ന്നിരിക്കുകയാണ്.
ഈ അവസരത്തില്‍ ന്യൂനപക്ഷ പദവി എന്നതില്‍ ഒരു സജീവ ചര്‍ച്ച ആവശ്യമെന്ന് തോന്നുന്നു. കാരണം ന്യൂനപക്ഷ അവകാശം ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടോന്നുമില്ല എന്നതാണ് രസകരം. സ്ഥാപനം നടത്തുന്നത് ന്യൂനപക്ഷ സമുദായത്തില്പ്പെട്ടവരായാല് മതി ( അല്ലെങ്കില്‍ സ്ഥാപനം തുടങ്ങാനായി മതം മാറിയാലും മതി). പിന്നെ ആ സ്ഥാപനം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് അതീതമാകും ( നിയമനം പ്രവേശനം ഭരണം ഇവയിലൊക്കെ പൂര്‍ണ്ണ നിയന്ത്രണം ലഭിക്കും). എന്നാല്‍ ഈ അവകാശം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം ലഭ്യമാകുകയുള്ളൂ (non-hindu).
കേരളത്തിലെ വിദ്യഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷം വളരെയേറെ മുന്നിലാണ്. വിദ്യഭ്യാസ നിലവരത്തിന്റെ കാര്യത്തിലായാലും നടത്തുന്ന സ്ഥാപങ്ങളുടെ കാര്യത്തിലായാലും ക്രൈസ്തവര്‍ ബഹുദൂരം മുന്പില് തന്നേ. ഇനിയും ഇതേ സമുദായക്കാര്‍ക്ക് തുടര്‍ന്നും ഈ അവകാശം നല്‍കേണ്ടതുണ്ടോ? ഇനി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെദിക്കല്ക്കോളിജുകളില് ഒന്നൊഴികെ എല്ലാം ക്രിസ്ത്യന്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ നടത്തുന്നതാണ്. അപ്പോള്‍ അവക്കെല്ലാം ന്യൂനപക്ഷ അവകാശം ലഭിക്കുകയും ചെയ്യുമ്പോള്‍ നിയമങ്ങള്‍ ഒക്കെ ബാധകമാകുന്നത് ഗോഗുലം ഗോപാലന്റെ കോളെജുകള്‍ക്ക് മാത്രം ( കേരള സര്‍ക്കാറിന്റെ 2006 ലെ സ്വയാശ്രയ നിയമത്തിന്റെ ആദ്യ കരടില്‍ ന്യൂനപക്ഷ നിര്‍വചനം ഉണ്ടായിരുന്നില്ല. അത് പാസയപ്പോള്‍ കോണ്‍ഗ്രസിലെ V.D. സതീശന് ഈ ബില്ലിനെ ഗോകുലം ഗോപാലന് നിയമം എന്ന് പരിഹസിച്ചിരുന്നു. അതിന് ബദലായാണ് സര്‍ക്കാര്‍ ന്യൂനപക്ഷ നിര്‍വചനം കൂട്ടിച്ചേര്‍ത്തത്.). ഇത് ഒരു തരത്തില്‍പ്പറഞ്ഞാല്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തേക്കാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കുന്ന ( മുസ്ലിമുകളുടെ കാര്യത്തില്‍ അല്ല) ഒരു സാഹചര്യം ഉണ്ടാക്കുന്നില്ലേ ?. വേരോരു തരത്തില്‍പ്പറഞ്ഞാല്‍ ന്യൂനപക്ഷ അവകാശം ജന്മാവകശമായി ഇങ്ങനേ തുടരേണ്ടതുണ്ടോ? ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മില്‍ എന്തെങ്കിലും വിടവുണ്ടെങ്കില്‍ നികത്തുക എന്നതില്‍ക്കവിഞ്ഞ് ഈ അവകാശം നല്കാന് പാടുണ്ടോ?
Thursday, April 19, 2007
Subscribe to:
Posts (Atom)
