Thursday, January 10, 2008

100 ആം പോസ്റ്റ്‌. സമര്‍പ്പണം ജോജുവിന്‌

2006 മെയ്‌ മാസത്തില്‍ ലിസ്‌ : താന്‍ പാതി ആര്‍ത്തി പാതി എന്ന മാധ്യമം ലേഖനത്തിന്റെ ലിങ്കുകള്‍ നല്‍കി കൊണ്ട്‌ ബ്ലോഗാന്‍ ആരംഭിച്ച ഞാന്‍ ഇന്ന് 100 പോസ്റ്റുകളില്‍ എത്തി നില്‍ക്കുന്നു. എന്റ പോസ്റ്റുകള്‍ക്ക്‌ വലിയ നിലവാരം ഒന്നും ഉണ്ടായിരുന്നു എന്ന് അവകാശപ്പെടാന്‍ എനിക്കാവില്ല. എന്നാല്‍ ഇവിടെ ഒരുപാട്‌ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്നതില്‍ എനിക്കഭിമാനിക്കാം എന്ന് തോന്നുന്നു. എന്റ പോസ്റ്റുകളില്‍ നടന്ന ചര്‍ച്ചകളില്‍ സജീവരായി ഇടപെട്ട ( രാധേയന്‍, വക്കാരി, ശാലിനി, തക്കിടു, കുട്ടന്‍ മേനോന്‍, സെബിന്‍, സുകുമാരേട്ടന്‍ , റഫീക്ക്‌, കല്ലേച്ചി, മരീചന്‍.........) എല്ലാവരോടും എന്റ്‌ നന്ദി അറിയിക്കുന്നു.

വെറും വായനക്കാരന്റ കത്ത്‌ അലെങ്കില്‍ പണ്ടൊരു ബ്ലോഗര്‍ പറഞ്ഞ പോലെ ഒരു ചായക്കട ബ്ലോഗ്‌ അതില്‍ കവിഞ്ഞൊന്നും ഇല്ലാതിരുന്ന എന്റ പോസ്റ്റുകളിലെ ചര്‍ച്ചകളില്‍ പൊതുവേ ഞാന്‍ മുന്നോട്ട്‌ വച്ച ആശയങ്ങളൊട്‌ യോജിക്കുന്ന അഭിപ്രായങ്ങളാണ്‌ 90% ആദ്യകാലങ്ങളില്‍ വന്നിരുന്നത്‌. എന്നാല്‍ N.J. ജോജു എന്ന ബ്ലോഗറാണ്‌ ഇവിടുത്തെ ചര്‍ച്ചകളെ മറ്റൊരു തലത്തിലേക്ക്‌ തിരിച്ചു വിട്ടത്‌. വിദ്യാഭ്യാസ നിയമത്തിന്റെ കാര്യത്തിലായാലും സഭയേ സംബന്ധിക്കുന്ന കാര്യത്തിലായാലും സ്മാര്‍ട്ട്‌ സിറ്റി പോലുള്ള പൊതു വിഷയങ്ങളിലായാലും ശ്രീ ജോജു മുന്നോട്ട്‌ വച്ച പോയന്റുകളാണ്‌ ഇവിടുത്തെ ചര്‍ച്ചകള്‍ക്ക്‌ പുത്തന്‍ മാനങ്ങള്‍ നല്‍കിയത്‌. അതുകൊണ്ട്‌ തന്നെ എന്റെ 100 മത്‌ പോസ്റ്റ്‌ ജോജുവിന്‌ സമര്‍പ്പിക്കുന്നു.

ആദ്യ ബ്ലോഗില്‍ ലിസിനെതിരെയുള്ള മാധ്യമം ലിങ്കുകള്‍ നല്‍കുകയാണ്‌ ചെയ്തത്‌. എന്നാല്‍ ലിസ്സിനേപ്പറ്റി ഇപ്പോള്‍ എന്റ അഭിപ്രായം വ്യത്യസ്ഥമാണ്‌. അതിന്റെ സംരഭകരേക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞപ്പോള്‍ ഇതൊരു തട്ടിപ്പ്‌ പരിപാടി ആയി അല്ല അവര്‍ തുടങ്ങിയതെന്ന് എനിക്ക്‌ മനസ്സിലായി. ഏഷ്യാനെറ്റിലെ കേരളാ സ്കാന്‍ പരിപാടി കണ്ടപ്പോളാണ്‌ എനിക്ക്‌ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത്‌. ലിസ്സിനെതിരേ നല്‍കപ്പെട്ട ഒട്ടുമിക്ക കേസുകളും തള്ളിപ്പോയി എന്നതാണ്‌ സത്യം. ഇത്രയും വലിയ വിവാദമായിട്ടും നിക്ഷേപകരാരും ഇതുവരെ ബഹളം വയ്ക്കാത്തതും ശ്രദ്ധിക്കുക. ഇതുപോലെ കൂടുതല്‍ അറിയുമ്പോള്‍ ഏത്‌ വിഷ്യത്തിലും അഭിപ്രായം മാറാം മാറണം . അതിനാലണ്‌ മാറ്റമില്ലാത്തത്‌ മാറ്റത്തിന്‌ മാത്രം എന്ന ആപ്തവാക്യം ഞാന്‍ ഈ ബ്ലോഗിന്റെ ടാഗ്‌ ലൈനായി ഉപയോഗിക്കുന്നത്‌.

100ആം പോസ്റ്റും ചില ലിങ്കുകള്‍ നല്‍കി അവസാനിപ്പിക്കാം എന്ന് കരുതി. തുടക്കം മുതല്‍ വിവാദമായ പുതിയ പാഠ്യ പദ്ധതിയിലെ SSLC മാതൃകാ ചോദ്യപേപ്പറുകളുടെ ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു. പഴയ സിലബസ്‌ പ്രകാരം പഠിച്ചവരാണല്ലോ ബ്ലോഗേഷില്‍ ഭൂരിഭാഗവും. മാത്രവുമല്ല ഈ വിഷയത്തില്‍ ഉള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ റഫറന്‍സായി ഉപയോഗിക്കുകയും ചെയ്യാം

ആധാരം : http://sslcmodelquestionpapers.blogspot.com/

37 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

2006 മെയ്‌ മാസത്തില്‍ ലിസ്‌ : താന്‍ പാതി ആര്‍ത്തി പാതി എന്ന മാധ്യമം ലേഖനത്തിന്റെ ലിങ്കുകള്‍ നല്‍കി കൊണ്ട്‌ ബ്ലോഗാന്‍ ആരംഭിച്ച ഞാന്‍ ഇന്ന് 100 പോസ്റ്റുകളില്‍ എത്തി നില്‍ക്കുന്നു. എന്റ പോസ്റ്റുകള്‍ക്ക്‌ വലിയ നിലവാരം ഒന്നും ഉണ്ടായിരുന്നു എന്ന് അവകാശപ്പെടാന്‍ എനിക്കാവില്ല. എന്നാല്‍ ഇവിടെ ഒരുപാട്‌ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്നതില്‍ എനിക്കഭിമാനിക്കാം എന്ന് തോന്നുന്നു

sandoz said...

‍നൂറാം പോസ്റ്റിനു അഭിനന്ദന‍ങള്‍...
ഇനിയും സജീവമായി ഇടപെടൂ...
ചര്‍ച്ചകള്‍ക്ക് കളമൊരുക്കൂ...

ശ്രീ said...

നൂറാമത് പോസ്റ്റിന്‍ ആശംസകള്‍!

:)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
This comment has been removed by the author.
സുഗതരാജ് പലേരി said...

കിരണ്‍ 100ആമത് പോസ്റ്റിനാശംസകള്‍.

ഇനിയും ഇതുപോലെ നൂറു നുറ്‌ പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. (സ്ഥിരം വായിക്കാറുണ്ട്, കമന്റാറില്ല!).

ലിസിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു. വിശദമായി.

അഗ്രജന്‍ said...

കിരണിന്‍റെ നൂറാം പോസ്റ്റിനാശംസകള്‍...

ഉചിതമായ ഇടപെടലുകള്‍ കൊണ്ട് ചര്‍ച്ചകളെ നല്ല രീതിയില്‍ മുന്നോട് കൊണ്ടുപോകാന്‍ എന്നും കിരണിന് കഴിയാറുണ്ട് എന്നതാണ് കിരണിന്‍റെ പോസ്റ്റുകളുടെ ഏറ്റവും നല്ല വശം...

മിക്ക പോസ്റ്റുകളും ചര്‍ച്ചകളും ശ്രദ്ധിക്കാറുണ്ട്...
അടിപൊളി, കിടിലന്‍... കമന്‍റുകള്‍ക്ക് ഇവിടെ പ്രസക്തിയില്ലാത്തത് കൊണ്ട് ഒന്നും മിണ്ടാതെ പോവാറുമുണ്ട്... :)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണിന്റെ ബ്ലോഗിലെ ചര്‍ച്ചകളിലാണ് ഞാന്‍ സജീവമായി ഇടപടാറുള്ളത് . ഇനിയുള്ള കാലങ്ങളില്‍ ചര്‍ച്ചകള്‍ പുതിയ ചക്രവാളങ്ങളിലേക്ക് അതിരുകള്‍ കടന്ന് സംക്രമിക്കേണ്ടതുണ്ട് . ബൌദ്ധികമായ ഒരു സ്തംഭനത്തിന്റെ കാലഘട്ടമാണിത് . അത് കൊണ്ടാണ് ഇത്തരം ചര്‍ച്ചകളില്‍ കൂടുതല്‍ ബ്ലോഗ്ഗര്‍മാര്‍ പോലും പങ്കെടുക്കാത്തത് . താരതമ്യേന സാധാരണക്കാരെ അപേക്ഷിച്ച് ഇന്റര്‍‌നെറ്റും കമ്പ്യൂട്ടറും ഒക്കെ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടുന്നവര്‍ വിദ്യാഭ്യാസം ഉള്ളവരും നല്ല നിലയില്‍ ജോലി ഉള്ളവരും ആയിരിക്കുമല്ലോ . സധാരണക്കാരനെ സംബന്ധിച്ചെടുത്തോളം കമ്പ്യൂട്ടറില്‍ കൂടി ബ്ലോഗോ മറ്റ് ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങളോ വായിക്കാനുള്ള അവസരം ഇനിയും പ്രാപ്യമായിട്ടില്ല . അതായത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ഇപ്പോഴും ഇന്റര്‍‌നെറ്റിന്റെ സാധ്യതകള്‍ മനസ്സിലാക്കാത്തവരോ അല്ലെങ്കില്‍ അതിന് കഴിയാത്തവരോ ആണ് എന്ന് സാരം . എന്നാല്‍ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ അവസരം ലഭിച്ച ബ്ലോഗ്ഗര്‍മാര്‍ സാമൂഹ്യമായ കാര്യങ്ങളില്‍ പ്രതികരിക്കാതെ, കേവലം ഉപരിപ്ലവമായ നേരമ്പോക്കുകളില്‍ അഭിരമിക്കാനാണ് തല്‍പ്പര്യപ്പെടുന്നത് എന്ന് ഞാന്‍ പറയില്ല . കാരണം അങ്ങിനെ പറഞ്ഞാല്‍ എനിക്കെതിരെ ഉടനെ പോസ്റ്റുകള്‍ ഇറങ്ങുകയും അവിടെ കമന്റുകളുടെ പ്രവാഹവുമായിരിക്കും . അങ്ങിനെ പറയാന്‍ എനിക്കവസരമൊരുക്കിയ കിരണിനെയും വെറുതെ വിടില്ല . അതാണ് ഇന്നത്തെ മലയാളം ബ്ലോഗിന്റെ അവസ്ഥ . ഏതായാലും കിരണിന്റെ നൂറാം പോസ്റ്റിന് എന്റെ ആശംസകള്‍ ! ഇനിയും സജീവമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കിക്കൊണ്ട് കിരണ്‍ ബ്ലോഗില്‍ നിറഞ്ഞ് നില്‍ക്കട്ടെ എന്നും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു !!

kaithamullu : കൈതമുള്ള് said...

ഇനിയും എഴുതിക്കൊണ്ടിരിക്കൂ.
കമെന്റിട്ടില്ലെങ്കിലും കിരണ്‍ തോമസിന്റെ പോസ്റ്റുകള്‍ ശ്രദ്ധയോടെ വായിക്കുന്ന അനേകര്‍ ബ്ലോഗിലുണ്ടെന്നറിയുക.
ആശംസകളോടെ

മൂര്‍ത്തി said...

പ്രിയ കിരണ്‍,

ആശംസകള്‍...ഇനിയും ധാരാളം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

മാരീചന്‍ said...

വിവാദവിഷയങ്ങള്‍ തലനാരിഴ കീറിയ വിശകലനത്തിന് വിധേയമാകുന്ന കിരണിന്റെ ബ്ലോഗ് നൂറു പോസ്റ്റ് തികച്ചതില്‍ അഭിനന്ദനങ്ങള്‍.

കിരണ്‍ നൂറു പോസ്റ്റ് തികച്ചു എന്നാല്‍ അതിനര്‍ത്ഥം പ്രസക്തമായ (പ്രസക്തമെന്ന് കിരണിന് തോന്നിയ) നൂറു വിഷയങ്ങളില്‍ ചര്‍ച്ച നടന്നു എന്നാണ്.

ദൃശ്യശ്രവ്യ മാധ്യമങ്ങളില്‍ സജീവമായി നിറഞ്ഞു നില്‍ക്കുന്നതോ, വിവാദമാകുന്നതോ ആയ വിഷയങ്ങളാണ് പലപ്പോഴും ഈ ബ്ലോഗില്‍ കണ്ടുവരുന്നത്.

ടിവിയില്‍ കാണാനും പത്രത്തില്‍ വായിക്കാനും മാത്രം വിധിക്കപ്പെട്ട വിഷയങ്ങളില്‍ നമ്മുടെ അഭിപ്രായം പറയാനുളള ഇടമെന്ന നിലയിലാണ് ഈ ബ്ലോഗിന് പ്രസക്തി.

പുതുവര്‍ഷത്തില്‍ പുതിയ കടമകളും വെല്ലുവിളികളും ഏറ്റെടുത്ത് ഈ ബ്ലോഗ് മുന്നോട്ട് പോകട്ടെ.

ഇന്ന് കിരണ്‍ മുന്നോട്ട് വെയ്ക്കുന്ന വിഷയങ്ങള്‍ നാളെ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ ഈ ബ്ലോഗ് വളരട്ടെ എന്നാശംസിച്ചാല്‍ അത് അധികമാകുമോ?

ജോസഫ് പുലിക്കുന്നേലുമായുളള അഭിമുഖം ഇനിയുമിനിയും ജീവസുറ്റ ഇടപെടലുകള്‍ ഉണ്ടാകട്ടെ.

ചുമ്മാ മുന്നോട്ട് പോ ചേട്ടാ. വരുന്നത് വരുന്നതു പോലെ വരട്ടെന്നേ!

കൊച്ചു മുതലാളി said...

ഠേ!! ഒരു തേങ്ങാ ഉടച്ചു.

ഇനിയും ഒരായിരം ബ്ലോഗുകള്‍ പോസ്‌റ്റാന്‍ ആ വിരലുകള്‍കാവട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ഉടനെ തന്നെ ലിസ്സിനെ പറ്റിയുള്ള പോസ്‌റ്റുകള്‍ പ്രതീക്ഷിക്കുന്നു.

തക്കുടു said...

കിരണ്‍,

നൂറാം പോസ്റ്റിന്റെ എല്ലാ ആശംസകളും....

ഇനിയും അനേകായിരം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഇവിടെ നടക്കട്ടെ എന്നു ആശംസിക്കുന്നു...

God bless !

റഫീക്ക് കിഴാറ്റൂര്‍ said...

ഭൂരിപക്ഷത്തില്‍ നിന്നു വ്യറ്റസ്ഥമായി
ബ്ലോഗില്‍ ഗൌരവമുള്ള വിഷയങ്ങള്‍
ചര്‍ച്ചക്കായി തുറന്നിട്ട കിരണിന്
ആഭിവദ്യങ്ങള്‍ നേരുന്നു.
ഒപ്പം നൂറാം പോസ്റ്റിനും.

അരവിന്ദ് :: aravind said...

കൊള്ളാം കിരണ്‍..ആശംസകള്‍!

സം‌വാദങ്ങളില്‍ ഇടപെടുന്നതിനൊപ്പം തന്നെ ഒരു ഫസിലിറ്റേറ്റര്‍ ആയും മീഡിയേറ്ററായും കിരണ്‍ പ്രത്യക്ഷപ്പെടാറുണ്ട് എന്നതാണ് ഞാന്‍ കണ്ട ഒരു മെച്ചം...ബൂലോഗത്തിലെ ഒരു കൊച്ചു ശ്രീകണ്ഠന്‍ നായര്‍ (സോറി..ഇപ്പോ അത്ര മതി :-))!

എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്..കമന്റുകളും.
എങ്കിലും ഈയിടെ വിവാദങ്ങള്‍ ഇല്ലാത്തത് കൊണ്ടാകാം, തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ മാറ്റ് അല്പം കുറഞ്ഞോ എന്ന് ഒരു സംശയം! എന്റെ സ്വന്തം തോന്നലാവാം.

കിരണിന്റെ ബ്ലോഗിന്റെ വലിയൊരു കണ്ടെത്തലാണ് ജോജു, മരീചന്‍, രാധേയന്‍ മുതലായ പലരും‍ എന്നും തോന്നുന്നു.(അറ്റ്‌ലീസ്റ്റ് ഞാനിവിടെ വെച്ചാണ് അവരുടെ കപ്പാസിറ്റി (ഉള്ളിടത്തോളം)മനസ്സിലാക്കിയത്).

സാമൂഹികപ്രാധാന്യമുള്ള ഈ സം‌വാദവേദിയുമായി മുന്നോട്ട് പോകുക..ആശംസകള്‍ ഒരിക്കല്‍ കൂടി!

വാല്‍മീകി said...

സം‌വാദങ്ങളിലൊന്നും ഇടപെടാറില്ലെങ്കിലും എല്ലാ പോസ്റ്റുകളും കമന്റുകളും വായിക്കാറുണ്ട്.
നൂറാം പോസ്റ്റിനു ആശംസകള്‍ കിരണ്‍.

സൂരജ് said...

പ്രിയ കിരണ്‍ ജീ,

താങ്കളുടെ പോസ്റ്റുകളില്‍ മിക്കതും വായിച്ച്ട്ടുണ്ട്. പലതിലും കമന്റിടണമെന്ന് കരുതി എഴുതാന്‍ തുടങ്ങാറുണ്ടെങ്കിലും രാഷ്ട്രീയ/സാമൂഹിക മേഖലയിലെ പല സംഗതികളെക്കുറിച്ചും എനിക്ക് സുവ്യക്തമായ ഒരു അഭിപ്രായം രൂ‍പീകരിക്കാനാവാത്തതിനാല്‍ ചര്‍ച്ചകളില്‍ നിശ്ശബ്ദനായ കാഴ്ചക്കാരനാവാന്‍ തീരുമാനിക്കുകയാണ് പതിവ്.
കിരണ്‍ജീ തന്നെ പറഞ്ഞതു പോലെ പല അഭിപ്രായങ്ങളും മാറി മറിയുന്ന അനുഭവവും ഉണ്ടായി. നന്ദി, ഇത്ര നല്ല ചര്‍ചകള്‍ക്ക് തുടക്കമിടുകയും അവയുടെ സജീവത നിലനിര്‍ത്തുകയും ചെയ്യുന്നതിന്.

വിഷയാനുബന്ധം:
പുതിയ പാഠ്യപദ്ധതിപ്രകാരമുള്ള ചോദ്യപ്പേപ്പര്‍ ലിങ്കുകള്‍ മറ്റൊരു ചൂടന്‍ ചര്‍ച്ചയ്ക്കു വഴിമരുന്നാകുമെന്നു പ്രതീക്ഷിക്കുന്നു. ഏതായാലും അതേക്കുറിച്ചുള്ള പ്രാഥമിക അഭിപ്രായം മാരീചന്റെ വായനാമുറിയില്‍ ഇട്ടിരുന്നു.

ചര്‍ച്ചകള്‍ കൊഴുക്കട്ടെ.
വീണ്ടും വരാം.
ഒരിക്കല്‍ കൂടി 'നൂറാം-പോസ്റ്റാ'ശംസകള്‍!

സൂരജ് said...

ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട് കിരണ്‍ ജീ....

പുതിയ പാഠ്യപദ്ധതിപ്രകാരമുള്ള ആ ചോദ്യപ്പേപ്പറുകളിന്മേലുള്ള ചര്‍ച്ച ഈ പോസ്റ്റിലെ “ആശംസാ”പ്രവാഹത്തില്‍ ഒലിച്ചുപോയേക്കും; അവ മറ്റൊരു കിടിലന്‍ ചര്‍ച്ചക്കുള്ള സ്കോപ്പ് നല്‍കി കൊണ്ട് പുന:പ്രസിദ്ധീകരിക്കണം.

അതിലെ സോഷ്യല്‍ സയന്‍സിലെയും ബയോളജിയിലെയും മലയാളഠിലെയും ചോദ്യങ്ങളൊക്കെ കണ്ടിട്ട് temptation സഹിക്കാനാവുന്നില്ല. Excellently crafted and designed questions...ആ പത്ര തലക്കെട്ടുകളെ അടിസ്ഥാനമാക്കി യു.എന്‍ ന്റ്റെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ പറയുന്ന ഭാഗമൊക്കെ കുട്ടികളുടെ പ്രതിഭയെ എത്ര മാത്രമാണ് ഉദ്ദീപിപ്പിക്കുക! ഈ വിഷയം വളരെ ഗൌരവമുള്ളത് തന്നെ, വിശേഷിച്ച് ഇതിനേപ്രതി വെള്ളെഴുത്തിന്റെയും മറ്റും പോസ്റ്റുകള്‍ ഉയര്‍ത്തിവിട്ട കമന്റുകളുടെ പശ്ചാത്തലത്തില്‍.

ഡാലി said...

കിരണ്‍, നൂറിന് നൂറാശംസകള്‍.

കെമിസ്റ്റ്ട്രി പേപ്പര്‍ നോക്കി. ശരിയ്ക്കും ഉഗ്രന്‍ ചോദ്യപേപ്പര്‍. കാണാപാഠം പഠിക്കുക എന്നത് കഴിയുന്നതും ഒഴിവാക്കിയിരിക്കുന്നു. നാട്ടിലായിരുന്നെങ്കില്‍ പഴയതും പുതിയതും ചോദ്യപേപ്പറുകള്‍ ഒന്നു താരതമ്യം ചെയ്യാമായിരുന്നു. ഈ രീതി പഠനം കെമിസ്റ്റ്ട്രിയോടുള്ള വിദ്യാര്‍ത്ഥികളുടെ അകല്‍ച്ച കുറയ്ക്കാനുതുകും എന്നു തന്നെ കരുതുന്നു.

അങ്കിള്‍ said...

നൂറാം പോസ്റ്റിനാശംസകള്‍, കിരണ്‍.

പത്തു നാല്പതു വര്‍ഷത്തെ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സേവനത്തിന്റെ ഫലമായിട്ടായിരിക്കണം, വെറുതേ വാചകമടിച്ചുള്ള ഒരു പോസ്റ്റിടാനോ, കമന്റിടാനോ ഉള്ള ക്ഷമ എനിക്കില്ലാതെ പോയത്‌. പോസ്റ്റുകള്‍ പലതും വായിച്ചു പോയെങ്കിലും ഞാനും കൂടി ഇടപെടാന്‍ എനിക്ക്‌ ധൈര്യം തന്ന ഒരു പോസ്റ്റ് കിരണിന്റെ സേവി മനോ മാത്യൂ വിനെ പറ്റിയുള്ളതായിരുന്നു. ആദ്യമായിട്ടായിരുന്നു അത്തരത്തില്‍ കൂടുതലായ ഒരു ഇടപെടല്‍ എന്നില്‍ നിന്നും ബൂലഓഗത്തുണ്ടായതും. ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു നാം ചര്‍ച്ച തുടങ്ങിവച്ചത്‌. അപ്പോഴും ഇപ്പോഴും അങ്ങനെയുള്ള കാര്യങ്ങളിലേ എനിക്ക്‌ തല്പര്യം വരുന്നുള്ളൂ. സര്‍ക്കാരില്‍ ഞാന്‍ നിര്‍വഹിച്ച ചുമതലകളുടെ പ്രത്യേകതയായിരിക്കാം. ഏതായാലും ബൂലോഗത്തില്‍ ആക്ടീവായിട്ടിടപെടാന്‍ തുടങ്ങിയത്‌ കിരണിന്റെ ബ്ലോഗിലാണെന്നതു കൊണ്ട്‌, ഈ അവസരത്തില്‍ കിരണിനെ എനിക്കോര്‍മ്മിക്കാതിരിക്കാന്‍ കഴിയില്ല.

പിന്നെ,കിരണിന്റെ നിഷ്പക്ഷമായ നിലപാടുകളും, എനിക്കിഷ്ടമായി.

ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ, ആശംസകള്‍.

കിരണ്‍ തോമസ് തോമ്പില്‍ said...

സൂരജേ, ഡാലി ബൂലോഗത്തില്‍ നടന്നിട്ടുള്ള പുതിയ പാഠ്യ പദ്ധതി ചര്‍ച്ചകളില്‍ ഞാന്‍ ഇതിനെ അനുകൂലിച്ച് മാത്രമേ സം സാരിച്ചിട്ടുള്ളൂ. കാരണം എന്റ അമ്മ പുതിയതിലും പഴയതിലും പഠിപ്പിച്ചിട്ടുള്ളതിനാലും രണ്ട് രീതിയിലുള്ള ഉത്തര കടലാസുകള്‍ കാണാന്‍ കഴിഞിട്ടുള്ളതിനാലും എനിക്ക് പുതിയ രീതിയേ അനുകൂലിക്കാന്‍ മാത്രമേ കഴിഞിട്ടുള്ളൂ. എന്നാല്‍ ഇത് നടപ്പിലാക്കിയപ്പോള്‍ വിദ്യാര്‍ത്ഥികളൊഴിച്ച് മറ്റെല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അദ്ധ്യാപക്ര്ക്ക് ജോലിഭാരം കൂടുക മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ചോദ്യശരങള്‍ ഏറ്റുവാങേണ്ടി വരികയും ചെയ്യുന്നു. മാതാപിതക്കള്‍ക്കാകട്ടെ ഈ സിലബസില്‍ അല്ലാതെ പഠിക്കുന്നവരേക്കാള്‍ തന്റെ കുട്ടികള്‍ പിന്‍‌തള്ളപ്പെട്ടു പോകുമോ എന്ന ആശങ്ക പിന്നെ ഇത് ലോകബാങ്ക് സഹായമുള്ള പദ്ധതിയാകയാല്‍ അധിനിവേശ പ്രതിരോധകര്‍ക്ക് സാമ്രാഹിത്ത ഗൂഡാലോജനയുടെ സംശയം.അതുകൊണ്ട് ഈ സിസ്റ്റം എന്നും വിവാദപരമായിത്തന്നെ തുടരും.

ഈ ലിങ്കുകള്‍ ഈ വിഷ്യത്തില്‍ നിങ്ങള്‍ക്കുള്ള പ്രിലിമിനറി ടൂളാണ്. ഈ വര്‍ഷം ഞാന്‍ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നു. ഇതിന്റെ ആദ്യപടിയാണ് ഈ ചോദ്യപ്പേപ്പര്‍. പഴ്യതും പുതിയതുമായ് രീതികളില്‍ കിട്ടാവുന്ന പരമാവധി ചോദ്യപ്പെപ്പറുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. അതോടൊപ്പം ഈ സിസ്റ്റം എന്തു മാറ്റം ഉണ്ടാക്കി എന്ന മുന്വിധി ഇല്ലാത്ത അന്വേഷണത്തിലും. എന്റെ ജോലിയും ഈ അന്വേഷണവും തമ്മില്‍ പൊരുത്തപ്പെടിലെങ്ക്ലും പരമാവധി കുറച്ച് സമയം എടുത്ത് ഞാന്‍ ഈ വിഷ്യത്തില്‍ പോസ്റ്റുകള്‍ ഇടുന്നതാണ്. നമുക്ക് ഈ വിഷ്യം ഇവിടെ തന്നെ തല്ലി തീര്‍ക്കാം എന്ന് ഉറപ്പ് നല്‍കുന്നു.

ആശംസകള്‍ക്ക് നന്ദി. വിമര്‍ശങ്ങളും വിലയിരുത്തലുകളും സ്വാഗതൊ ചെയ്യുന്നു. അച്ചുതാനന്ദന്‍ പറയുന്നത് പോലെ ശക്തമായി വിമര്‍ശിക്കണം. പോസ്റ്റീവായി മാത്രമേ ഞാന്‍ എടുക്കൂ. വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങള്‍ വരെ ആകാം എന്നുകൂടി പറഞ്ഞു കൊള്ളട്ടെ. തെറ്റ് തിരുത്താന്‍ തയ്യാറാണ് മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം

SAJAN | സാജന്‍ said...

കിരണ്‍, ആശംസകള്‍:)
കിരണ്റ്റെ പോസ്റ്റുകള്‍ മിക്കവാറും എല്ലാം തന്നെ വായിക്കാറുണ്ടായിരുന്നു.
വെറുതേ ഹായ് കൂയ് പറഞ്ഞിട്ടു പോയിട്ട് കാര്യമില്ലത്തതിനാല്‍ എല്ലാ പോസ്റ്റിനും കമന്റാറില്ല.
ഓരോ പോസ്റ്റിനും വേണ്ട രീതിയില്‍ ഹോം വര്‍ക്ക് ചെയ്യുന്ന അപൂര്‍‌വം ബ്ലോഗറിലൊരാളായ കിരണിന്റെ ഓരൊ പോസ്റ്റും അഭിനന്ദനം അര്‍ഹിക്കുന്നവയാണ്, വീണ്ടുമിതേ രീതിയില്‍ എഴുതാന്‍ കഴിയട്ടെ.

saptavarnangal said...

ആനുകാലിക/വിവാദ സംഭവങ്ങള്‍ പഠിച്ച് ചര്‍ച്ചയ്ക്കുവെയ്ക്കുന്ന മലയാളത്തിലെ അപൂര്‍വ്വം ബ്ലോഗുകളിലൊന്നായ ഈ ബ്ലോഗിനും അതിന്റെ ഉടമയ്ക്കും, പിന്നെ ഇവിടെ വളരെ സഹിഷ്ണതയോടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍!

santhosh balakrishnan said...

ആശംസകള്...!

കൃഷ്‌ | krish said...

നൂറാം പോസ്റ്റിന് ആശംസകള്‍.
തുടരുക.

(പോസ്റ്റുകള്‍ വായിക്കാറുണ്ടെങ്കിലും വിവാദ വിഷയങ്ങളില്‍ തലയിടാന്‍ സമയമില്ലാ‍ത്തതുകൊണ്ട് കമന്റുകള്‍ ചെയ്യാറില്ല.)

കുട്ടിച്ചാത്തന്‍ said...

‍നൂറാം പോസ്റ്റിനു ആശംസകള്‍.

നചികേതസ്സ് said...

വെറും വാക്കുകള്‍ കൊണ്ട് ആശംസകള്‍ തീര്‍ക്കുന്നില്ല.......തിരക്കുപിടിച്ച ഔദ്ദോദികജീവിതത്തില്‍ സമൂഹത്തിലെ അപചയങ്ങള്‍ ചോദ്യം ചെയ്യാനും, പക്ഷം പിടിയ്ക്കാതെ അഭിപ്രായങ്ങള്‍ പറയാന്‍ ഇനിയും കഴിയട്ടെയെന്ന് ആശംസിക്കുന്നു

ഏ.ആര്‍. നജീം said...

നൂറിന്റെ മികവിന് അഭിനന്ദനങ്ങള്‍....
200, 300.. അങ്ങിനെ തുടരട്ടെ
ആശംസകള്‍.....

N.J ജോജൂ said...

എനിക്കു വയ്യ!!

ആശംസകള്

മണി said...

കിരണ്‍,
വായനക്കാരാല്‍ ശ്രദ്ധിക്കപ്പെട്ട നൂറ് പോസ്റ്റുകള്‍ എഴുതിയത് വലിയ ഒരു കാര്യം തന്നെയാണ്. ഈ പോസ്റ്റുകള്‍ വിജയം ആക്കിത്തീര്‍ത്തതില്‍ ജോജുവിനുള്ള പങ്ക് അനുസ്മരിച്ചതും ഉചിതമായി. എന്നാ‍ല്‍ എന്റെ വക അല്പം വിമര്‍ശനവും കൂടി സ്വീകരിക്കുമല്ലോ:
മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയ സമയത്ത് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പോസ്റ്റ്കളും അഭിപ്രായങ്ങളും താങ്കളുടെ ബ്ലോഗിലാണ് വായിച്ചത്.
എന്നാല്‍ ചില പോസ്റ്റുകള്‍ വായിക്കുമ്പോള്‍ താങ്കള്‍ പക്ഷപാത പരമായി എഴുതുന്നതായി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് പിണറായി, വി എസ് എന്നിവരെ പരമാര്‍ശിക്കുന്ന പോസ്റ്റുകള്‍. വി എസിനെ വിമര്‍ശിക്കുമ്പോള്‍ ഒരുതരത്തിലും, പിണറായിയെ പറ്റി മറ്റൊരു തരത്തിലും താങ്കള്‍ ചിന്തിക്കുന്നതായി തോന്നുന്നു. ചില ഉദാഹരണങ്ങള്‍:
വി എസിന്റെ വീട് കൊട്ടാരസമാനമാണെന്ന് ഒരിക്കല്‍ താങ്കള്‍ എഴുതിയപ്പോള്‍ രാധേയന്‍ അതു തെറ്റാണെന്നു കമന്റ് ചെയ്തതിനു തങ്കളുടെ പ്രതികരണം അത് മറ്റരോ പറഞ്ഞ് കേട്ടതാണെന്നാണ്. അതായത് സത്യാവസ്ഥ എന്താണെന്നറിയാന്‍ ശ്രമിച്ചില്ല എന്നു സാരം. ( തങ്കള്‍ ഒരിക്കല്‍ എഴുതി, ഊഹോപോഹങ്ങള്‍ അടിസ്ഥാനമാക്കി ഒന്നും ബ്ലൊഗില്‍ എഴുതാറില്ല എന്ന്)
എന്നാല്‍ പിണറായിയുടെ “ കൊട്ടാരം“ പോലുള്ള വീടിനെ പറ്റി കിരണിന്റെ അഭിപ്രായം വലരെ രസകരമാണ്; “ഒരു കണ്‍ഫ്യൂഷന്‍!“
ഇതുപോലെ തന്നെയാണ് പിണറായിക്കെതിരെ ഉള്ള ആരോപണെങ്ങളെപ്പറ്റിയുള്ള കിരണിന്റെ അഭിപ്രായവും. “ അവയൊന്നും പാര്‍ട്ടി അറിയാതെയല്ല“ എന്നും, അതിനാല്‍ ഉത്തരവാദി പാര്‍ട്ടിക്കാരും മറ്റു നേതാക്കളും ആണെന്ന ഒരു നിരീക്ഷണം- ഈ മൃദുല സമീപനം വി എസിനെ പറ്റിയും മകന്റെ കയര്‍ ഫെഡ് എം ഡി സ്ഥാനത്തെ പറ്റിയും അല്ലെങ്കില്‍ വി എസ് നെ ഇകഴ്ത്തുമ്പോള്‍ ഇല്ലാത്തതെന്തേ?
വി എസ് നെ പൊക്കിപ്പിടിക്കാനും, പിണറായിയെ താഴ്ത്തിക്കെട്ടാനുമല്ല ഇതൊന്നും എഴുതുന്നത്. ഇവര്‍ രണ്ട് പെരിലും ആരാണ് ഏറ്റവും മോശക്കാരനെന്ന് അറിയിക്കാനുമല്ല.
കാലിക പ്രാധാന്യമുള്ള ഒട്ടെറെ വിഷയങ്ങള്‍ ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ബ്ലോഗാണിത്. കമന്റുകള്‍ അധികമൊന്നും ഇടാറില്ലെങ്കിലും, എന്നെ പ്പോലെ താല്പര്യത്തോടെ ഒട്ടേറെ ആളുകള്‍ വായിക്കുന്ന താങ്കളുടെ ബ്ലോഗില്‍ താങ്കള്‍ നിക്ഷ്പക്ഷനായി ത്തന്നെ അറിയപ്പെടാനും, ഉയര്‍ന്ന നിലവാരം പുലര്‍ത്തിക്കാണാനും ഞാന്‍ ആഗ്രഹിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

മണി പറഞ്ഞത്‌ ശരിയാണ്‌. ഞാന്‍ CPM ലെ വിഭാഗീയതയേ പിണറായി പക്ഷത്തു നിന്ന് നോക്കി കണ്ടു. അതിന്‌ എന്നേ പ്രേരിപ്പച്ചത്‌ CPM ലെ കാര്യങ്ങളേക്കുറിച്ച്‌ പണ്ട്‌ വായിച്ചിട്ടുള്ള കാര്യങ്ങളിലെ ഓര്‍മ്മകളാണ്‌. 1991 മുതല്‍ CPM ലെ വിഭാഗീയതയുടെ ഒരു വശത്ത്‌ VS ഉണ്ടായിരുന്നു. അന്നുമുതല്‍ ഇപ്പോള്‍ വരെയുള്ള പത്രമാധ്യംങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളില്‍ വൈരുദ്ധ്യങ്ങളാണ്‌ കാര്യങ്ങളെ മറ്റൊരു രീതിയില്‍ ചിന്തിക്കാന്‍ എന്നേ പ്രേരിപ്പിച്ചത്‌.

VS എന്നാല്‍ നന്മയുടെ അവതാരവും പിണറായി എല്ലാ തിന്മകളുടെ ആളും എന്ന രീതിയിലാണ്‌ മാധ്യമങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌. എന്നാല്‍ പഴയ VS എന്തായിരുന്നു എന്ന് ഇതേ മാധ്യമങ്ങള്‍ എഴുതിയതുമായി ഇതിനെ താരതമ്യപ്പെടുത്തിയപ്പോള്‍ ഇന്ന് പിണറായില്‍ ആരോപിക്കുന്നതില്‍ പലതും VS ഇലും ആരോപിക്കപ്പെട്ടിട്ടുണ്ട്‌ എന്നത്‌ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതുപോലെ പിണറായി വിജയന്‍ മുന്നോട്ട്‌ വയ്ക്കുന്ന നയങ്ങള്‍ CPM ന്റെത്‌ അല്ല എന്ന രീതിയില്‍ VS നെ മുന്‍നിര്‍ത്തി പലരും മുന്നോട്ട്‌ വച്ചു. എന്നാല്‍ പിണറായുടെ നയങ്ങള്‍ CPM ന്റെ ബംഗാള്‍ ഘടകം നടപ്പിലാക്കുന്നതാണ്‌ എന്ന് തിരിച്ചറിവും VS ഇവിടെ പൊറാട്ട്‌ നാടകം കളിക്കുകയാണെന്ന് എനിക്ക്‌ തോന്നി. അപ്പോള്‍ കാര്യങ്ങളെ മറുപക്ഷത്ത്‌ നിന്ന് കാണുക എന്ന നയം ഞാന്‍ സീകരിച്ചു. അതുപോലെ VS പിന്‍തുടരണം എന്ന് നടിക്കുന്ന കമ്യൂണിസ്റ്റ്‌ വരട്ട്‌ വാദ നിലപാടുകളോട്‌ എനിക്ക്‌ അശേഷം താല്‍പര്യമില്ലാത്തിനാലും കേരളാത്തിലെ ഇന്ന് VS ന്റെ ജിഹ്വകാളായ മാധ്യമങ്ങള്‍ ഒരുകാലത്ത്‌ CPM ഇല്‍ ഉണ്ടാകണം എന്ന് പറഞ്ഞിരുന്ന മാറ്റങ്ങളെ ഒരു പരിധിവരേയെങ്കിലും ഉള്‍ക്കൊള്ളുന്നതില്‍ പിണറായി വിജയന്‍ തയ്യാറായിട്ടുള്ളതിനാലും അദ്ദേഹം ധനമന്ത്രി തോമസ്‌ ഐസക്കിനേപ്പോലെയുള്ള ഒരു വിദഗ്ദനെ പിന്‍തുണക്കുന്നതിനാലും എനിക്ക്‌ പിണറായോട്‌ നയപരമായി യോജിക്കുന്നുണ്ട്‌. ഇതൊരിക്കലും പിണറായി എല്ലാം തികഞ്ഞവനെന്ന ഒരു സര്‍ട്ടിഫിക്കറ്റല്ല. ഒരുപാട്‌ കുറവുകള്‍ പിണറായിക്കുണ്ട്‌. മുന്‍പ്‌ ഇതുപോലെ ഒരു ആരോപണം ഉണ്ടായ്പ്പോള്‍ ഞാന്‍ എഴുതിയ കമന്റ്‌ ചുവടെ ചേര്‍ക്കുന്നു

മണി പറഞ്ഞത്‌ ശരിയാണ്‌. ഞാന്‍ CPM ലെ വിഭാഗീയതയേ പിണറായി പക്ഷത്തു നിന്ന് നോക്കി കണ്ടു. അതിന്‌ എന്നേ പ്രേരിപ്പച്ചത്‌ CPM ലെ കാര്യങ്ങളേക്കുറിച്ച്‌ പണ്ട്‌ വായിച്ചിട്ടുള്ള കാര്യങ്ങളിലെ ഓര്‍മ്മകളാണ്‌. 1991 മുതല്‍ CPM ലെ വിഭാഗീയതയുടെ ഒരു വശത്ത്‌ VS ഉണ്ടായിരുന്നു. അന്നുമുതല്‍ ഇപ്പോള്‍ വരെയുള്ള പത്രമാധ്യംങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളില്‍ വൈരുദ്ധ്യങ്ങളാണ്‌ കാര്യങ്ങളെ മറ്റൊരു രീതിയില്‍ ചിന്തിക്കാന്‍ എന്നേ പ്രേരിപ്പിച്ചത്‌.

VS എന്നാല്‍ നന്മയുടെ അവതാരവും പിണറായി എല്ലാ തിന്മകളുടെ ആളും എന്ന രീതിയിലാണ്‌ മാധ്യമങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌. എന്നാല്‍ പഴയ VS എന്തായിരുന്നു എന്ന് ഇതേ മാധ്യമങ്ങള്‍ എഴുതിയതുമായി ഇതിനെ താരതമ്യപ്പെടുത്തിയപ്പോള്‍ ഇന്ന് പിണറായില്‍ ആരോപിക്കുന്നതില്‍ പലതും VS ഇലും ആരോപിക്കപ്പെട്ടിട്ടുണ്ട്‌ എന്നത്‌ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതുപോലെ പിണറായി വിജയന്‍ മുന്നോട്ട്‌ വയ്ക്കുന്ന നയങ്ങള്‍ CPM ന്റെത്‌ അല്ല എന്ന രീതിയില്‍ VS നെ മുന്‍നിര്‍ത്തി പലരും മുന്നോട്ട്‌ വച്ചു. എന്നാല്‍ പിണറായുടെ നയങ്ങള്‍ CPM ന്റെ ബംഗാള്‍ ഘടകം നടപ്പിലാക്കുന്നതാണ്‌ എന്ന് തിരിച്ചറിവും VS ഇവിടെ പൊറാട്ട്‌ നാടകം കളിക്കുകയാണെന്ന് എനിക്ക്‌ തോന്നി. അപ്പോള്‍ കാര്യങ്ങളെ മറുപക്ഷത്ത്‌ നിന്ന് കാണുക എന്ന നയം ഞാന്‍ സീകരിച്ചു. അതുപോലെ VS പിന്‍തുടരണം എന്ന് നടിക്കുന്ന കമ്യൂണിസ്റ്റ്‌ വരട്ട്‌ വാദ നിലപാടുകളോട്‌ എനിക്ക്‌ അശേഷം താല്‍പര്യമില്ലാത്തിനാലും കേരളാത്തിലെ ഇന്ന് VS ന്റെ ജിഹ്വകാളായ മാധ്യമങ്ങള്‍ ഒരുകാലത്ത്‌ CPM ഇല്‍ ഉണ്ടാകണം എന്ന് പറഞ്ഞിരുന്ന മാറ്റങ്ങളെ ഒരു പരിധിവരേയെങ്കിലും ഉള്‍ക്കൊള്ളുന്നതില്‍ പിണറായി വിജയന്‍ തയ്യാറായിട്ടുള്ളതിനാലും അദ്ദേഹം ധനമന്ത്രി തോമസ്‌ ഐസക്കിനേപ്പോലെയുള്ള ഒരു വിദഗ്ദനെ പിന്‍തുണക്കുന്നതിനാലും എനിക്ക്‌ പിണറായോട്‌ നയപരമായി യോജിക്കുന്നുണ്ട്‌. ഇതൊരിക്കലും പിണറായി എല്ലാം തികഞ്ഞവനെന്ന ഒരു സര്‍ട്ടിഫിക്കറ്റല്ല. ഒരുപാട്‌ കുറവുകള്‍ പിണറായിക്കുണ്ട്‌. മുന്‍പ്‌ ഇതുപോലെ ഒരു ആരോപണം ഉണ്ടായ്പ്പോള്‍ ഞാന്‍ എഴുതിയ കമന്റ്‌ ചുവടെ ചേര്‍ക്കുന്നു


കിരണ്‍ തോമസ് തോമ്പില്‍ said...
എനിക്ക്‌ പിണറായി പക്ഷത്തേക്ക്‌ ചായ്‌വുണ്ടെന്ന് പാതാലിയുടെ വിമര്‍ശനം ഞാന്‍ സ്വീകരിക്കുന്നു. അങ്ങനെ അല്ലാ എന്ന് പറഞ്ഞാല്‍ അത്‌ സത്യസന്ധമല്ലാതെ പോകും. പക്ഷേ പിണറായി വിജയന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും കണ്ണടച്ച്‌ അനുകൂലിക്കുന്ന ഒരു CPM പിണറായി പക്ഷക്കാരനാണ്‌ ഞാന്‍ എന്ന് കരുതരുത്‌. ഞാന്‍ CPM ഇല്‍ മാറ്റങ്ങള്‍ ഉണ്ടാകണം എന്ന് വിശ്വസിക്കുന്ന ആളാണ്‌ . കൂടുതല്‍ വ്യക്തമായിപ്പറഞ്ഞാല്‍ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ ലൈന്‍. അതിനോട്‌ അനുകൂലമായ സമീപനം പുലര്‍ത്തുന്ന നേതാക്കള്‍ പിണറായി വിജയനും തോമസ്‌ ഐസക്കുമാണ്‌ എന്ന് കരുതുന്നറ്റുകൊണ്ട്‌ കൂടിയാണ്‌ ഞാന്‍ അവര്‍ക്കൊപ്പം ഒരു ചായ്‌വ്‌ പ്രകടിപ്പിക്കുന്നത്‌.

പിണറയി വിജയന്റെ ഭാഗത്തു നിന്നും ചില പ്രശ്നങ്ങളെ ഞാന്‍ ബ്ലോഗുകളിലും കമറ്റുകളിലും പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ എനിക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പല കാര്യങ്ങളെയും ഞാന്‍ എതിര്‍ത്തിട്ടുണ്ട്‌. അതില്‍ പ്രധാനമായത്‌ പിണറായി നടത്തുന്ന ന്യൂനപക്ഷ പ്രീണനം ( സദ്ദാം വികാരം,മുരിങ്ങൂര്‍ സംഭവം) . എന്റെ പല പോസ്റ്റുകളിലും കമന്റുകളിലും താങ്കള്‍ക്കത്‌ കാണാം. ലിസ്‌ കോഴക്കേസിലോ ദേശാഭിമനി ബോണ്ട്‌ വിവദത്തിലോ ഞാന്‍ ഒരിക്കലും പിണറായി പക്ഷം പിടിച്ചിട്ടില്ല. എന്നാല്‍ ADB വിഷയത്തിലും വെടിയുണ്ട വിവാദത്തിലും ഞാന്‍ പിണറായി പക്ഷം പിടിച്ചിട്ടുണ്ട്‌.

VS അച്ചുതാനന്ദന്‍ വിമര്‍ശിക്കാന്‍ പാടില്ലാത്തവന്‍ എന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ ഇരട്ടത്താപ്പുകള്‍ കണ്ടില്ലന്ന് നടിക്കാനും എനിക്ക്‌ കഴിയില്ല. പിണറായി വിജനെതിരെ മാതൃഭുമിയെ ഉപയോഗിച്ച്‌ കരുക്കള്‍ നീക്കുന്നതില്‍ അദ്ദേഹം നേരിട്ടിടപെടുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ഈ പാര്‍ട്ടി ഇങ്ങനെ ആക്കിയതില്‍ VS ന്‌ പങ്കുണ്ട്‌ എന്നും വിശ്വസിക്കുന്നു. ഒരു കാലത്ത്‌ പിണറായിയും VS ഉം ജയരാജന്മാരും ഒരു കൂട്ടായിരുന്നു എന്നും ഓര്‍ക്കുക. അന്നാണ്‌ പിണറായുടെത്‌ മാത്രം എന്ന് പ്രചരിപ്പിക്കപ്പെടുന്ന ലവ്‌ലിന്‍ കേസ്‌ നടന്നതെന്നും ഓര്‍ക്കുക. ഇന്ന് നായനാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ മത്സരത്തിന്‌ 60 ലക്ഷം നല്‍കിയ ഫാരിസിന്റെ സംഭാവന വെറുക്കപ്പെട്ടവന്റെയെന്ന് VS പറയുന്ന മാനദണ്ഡം അദ്ദേഹം ചില സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ എര്‍പ്പെട്ടു എന്നതാണ്‌. അത്‌ മാതൃഭൂമിക്കും മറ്റ്‌ പത്രങ്ങള്‍ക്കും ബാധകമല്ലേ എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ.

ഇനി ദീപികയെ ഞാന്‍ ഒരിക്കലും അനുകൂലിച്ചിട്ടില്ല.എന്റെ പഴയ പോസ്റ്റുകളും കമന്റുകളും വായിച്ചു നോക്കുക. അതിന്‌ പറ്റുന്നില്ലെങ്കില്‍ അത്‌ വായിച്ചിട്ടുള്ള വക്കാരിക്ക്‌ അഭിപ്രയം പറയാം. പക്ഷെ എനിക്ക്‌ ഇപ്പോഴത്തെ അവസ്ഥയില്‍ ഫാരിസും വീരേന്ദ്രകുമാറും ഒരു പോലെയാണ്‌. ഫാരിസിനെതിരെ ഉള്ള വാര്‍ത്തകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തു വന്നാല്‍ ഞാന്‍ എന്റെ നിലപാട്‌ മാറ്റുകയും ചെയ്യും.

ഇനി എനിക്ക്‌ സ്വാര്‍ത്ഥ താത്‌പര്യം ഉണ്ടെന്ന് കിരാതന്റെ അഭിപ്രായം (in pathali's blog)ഞാന്‍ ബ്ലോഗേഷിന്‌ വിടുന്നു. ആരേയും അവര്‍ക്ക്‌ സ്വീകാര്യമായ രീതിയില്‍ വിലയിരുത്തുവാനുള്ള സ്വാതന്ത്ര്യം ഞാന്‍ നിഷേധിക്കുന്നില്ല. ഞാന്‍ VS നേയും പിണറായിയേയും വിലയിരുത്തുന്നത്‌ തന്നേ ആ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണല്ലോ.

8/01/2007 03:29:00 PM

മണി said...

കിരണ്‍,
താങ്കള്‍ ഇതുവരെ പറഞ്ഞിരുന്നത് പിണറായിയോട് പ്രത്യേകം ആഭിമുഖ്യം ഒന്നും ഇല്ലാ എന്നയിരുന്നുവല്ലോ. താങ്കള്‍ പിണറായിയെ അനുകൂലിക്കുന്നതോ, വി എസിനെ എതിര്‍ക്കുന്നതോ ഒരു തെറ്റായി ഞാന്‍ കാണുന്നില്ല. അവരിലാ‍രാണോ തങ്കള്‍ക്കഭിമതന്‍ അദ്ദേഹത്തെ അനുകൂലിക്കാനും അവരെക്കുറിച്ച് താങ്കളുടെ ബ്ലോഗില്‍ എന്തെഴുതാനും തങ്കള്‍ക്കവകാ‍ശമുണ്ട്. ഞാന്‍ ചൂണ്ടിക്കാണിച്ചത് അതല്ലല്ലോ. ചില കാര്യങ്ങളില്‍ താങ്കള്‍ കാണിക്കുന്നു എന്നു എനിക്കു തോന്നിയ ചില “ഇരട്ടത്താപ്പ്“ നയങ്ങളെ ആണ് ഞാന്‍ പരമാര്‍ശിച്ചത്. താങ്കള്‍ക്ക് മനസ്സിലാവാന്‍ ഒരു ഉദാഹരണം പറയാം. എന്റെ വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ ഒരെ കുറ്റം ചെയ്തതായി പരാതി കിട്ടി എന്ന് വിചാരിക്കുക. അതില്‍ ഒരു കുട്ടിയോടെനിക്ക് വളരെ ഇഷ്ടം ഉണ്ട്, കാരണം അവന്‍ നന്നായി പഠിക്കും, ക്ലാസില്‍ ഒന്നാമനുമാണ്. പക്ഷെ അവനോട് പ്രതിപത്തി യുണ്ടെന്ന് കരുതി അവന്‍ ചെയ്ത കുറ്റം ഞാന്‍ നിസ്സാരവല്‍ക്കരിക്കുകയും അതേ തെറ്റു ചെയ്ത അപരന്റെ തെറ്റ് ഗുരുതരമാക്കി കാണുകയും ചെയ്യുകയാണെങ്കില്‍ ഞാന്‍ എല്ലാ കുട്ടികളോടും ചെയ്യുന്ന അപരാധം പോലുള്ള ഒന്നാണ് താങ്കള്‍ ചെയ്യുന്നത് എന്നാണ് ഞാന്‍ വിവക്ഷിച്ചത്.
താങ്കള്‍ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ബ്ലോഗില്‍ കമന്റിയതുപോലെ അഭിപ്രായം പറയുമ്പോള്‍ ഇരു ഭാഗത്തെയും അളക്കേണ്ടത് ഒരേ അളവുകോല്‍ തന്നെ ഉപയോഗിച്ചാവണം. ഇത് പിണറായി/ വി എസ് ദ്വയങ്ങള്‍ക്കു മാത്രമല്ല, താങ്കള്‍ കൈകാര്യം ചെയ്ത വിവാദ വിഷയങങളില്‍ പലതിനും ബാധകമാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റ്‌ മുന്‍പത്തെ കമന്റില്‍ത്തന്നെ പിണറായിയേ എതിര്‍ക്കുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ലാ എങ്കില്‍ ഇതാ അവ


പിണറയി വിജയന്റെ ഭാഗത്തു നിന്നും ചില പ്രശ്നങ്ങളെ ഞാന്‍ ബ്ലോഗുകളിലും കമറ്റുകളിലും പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ എനിക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പല കാര്യങ്ങളെയും ഞാന്‍ എതിര്‍ത്തിട്ടുണ്ട്‌. അതില്‍ പ്രധാനമായത്‌ പിണറായി നടത്തുന്ന ന്യൂനപക്ഷ പ്രീണനം ( സദ്ദാം വികാരം,മുരിങ്ങൂര്‍ സംഭവം) . എന്റെ പല പോസ്റ്റുകളിലും കമന്റുകളിലും താങ്കള്‍ക്കത്‌ കാണാം. ലിസ്‌ കോഴക്കേസിലോ ദേശാഭിമനി ബോണ്ട്‌ വിവദത്തിലോ ഞാന്‍ ഒരിക്കലും പിണറായി പക്ഷം പിടിച്ചിട്ടില്ല. എന്നാല്‍ ADB വിഷയത്തിലും വെടിയുണ്ട വിവാദത്തിലും ഞാന്‍ പിണറായി പക്ഷം പിടിച്ചിട്ടുണ്ട്‌.
ഇനി എന്തുകൊണ്ട്‌ ഞാന്‍ VS നെ എതിര്‍ക്കുന്നു എന്ന വിഷയം ഞാന്‍ പുതിയ പോസ്റ്റായി ഇട്ടിട്ടുണ്ട്‌. അതില്‍ നിന്ന് കൂടുതല്‍ വ്യക്തമാകും എന്ന് വിശ്വസിക്കുന്നു.


പിന്നെ ഞാന്‍ ഒരിക്കലും എന്റെ ചായ്‌വുകള്‍ മറച്ചു വച്ചിട്ടില്ല. എന്റ അഭിപ്രായത്തില്‍ എനിക്ക്‌ ഒരാളും ഏറ്റവും മികച്ചതായോ ഏറ്റവും മോശമായോ ഇല്ല. എനിക്ക്‌ തെറ്റ്‌ പറ്റിയപ്പോഴൊക്കെ ഞാന്‍ തിരുത്താനും മാപ്പ്‌ പറയാനും തയ്യാറായിട്ടുണ്ട്‌. ഒരു ഇടയ ലേഖനം തെറ്റായി വ്യഖ്യാനിച്ച്‌ പോസ്റ്റിട്ടത്‌ തെറ്റാണ്‌ എന്ന് മനസ്സിലായപ്പോള്‍ അതില്‍ മാപ്പ്‌ പറഞ്ഞ ഞാന്‍ പോസ്റ്റിട്ടിട്ടുണ്ട്‌. അതുപോലെ എനിക്ക്‌ ഒരു വിഭാഗത്തോടും പ്രത്യേകിച്ച്‌ വിധേയത്തമോ വിരോധമോ ഇല്ല. സ്വയാശ്രയ പ്രശ്നത്തില്‍ കത്തോലിക്ക സഭക്കെതിരെ ഒരുപാട്‌ പോസ്റ്റുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്‌. എന്നാല്‍ ഏറ്റവും അവസാനം ഏറ്റവും മികച്ച ഫോര്‍മുല സഭയുടേത്‌ തന്നേയാണ്‌ എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്‌. മാറ്റമില്ലാത്തത്‌ മാറ്റത്തിന്‌ മാത്രമേ ഉള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച്‌ ഒരു കടുമ്പിടുത്തവും എനിക്കില്ല.

മണി said...

ആശയപരമായി താങ്കള്‍ പിണറായിയെയും വിമര്‍ശിച്ചിട്ടുണ്ടെന്നും, പല കാര്യങ്ങളിലും വിയോജിച്ചിട്ടുണ്ടെന്നും ഞാന്‍ സമ്മതിക്കുന്നു. അതുപോലെ വീ എസ്സിന്റെ നയപരമായ വീഴ്ചയെയും താങ്കള്‍ തുറന്നു കാട്ടിയിട്ടുണ്ട്. പക്ഷെ ഞാനതല്ല ഉദ്ദേശിച്ചത്. ഇഷ്ടമല്ലാത്തച്ചി (ച്ചു) തൊട്ടതെല്ലാം കുറ്റം എന്ന നിലയിലുള്ള കമന്റുകളെയാണ് ഞാന്‍ എതിര്‍ത്തത്.
“പിന്നെ ഞാന്‍ ഒരിക്കലും എന്റെ ചായ്‌വുകള്‍ മറച്ചു വച്ചിട്ടില്ല.“ എന്നു താങ്കള്‍ എഴുതിയത് വിശ്വസിക്കാനാവുന്നില്ല. താങ്കള്‍ക്ക് പിണറായി ചായ്‌വില്ല എന്ന് പല ബ്ലോഗുകളിലും താങ്കള്‍ എഴുതിയ കമന്റുകളില്‍ പരോക്ഷമായി പ്രകടിപ്പിച്ചിട്ടുണ്ട്.
ഉദാ: http://kpsukumaran.blogspot.com/2007/11/blog-post_23.html

കുതിരവട്ടന്‍ :: kuthiravattan said...

100 ആം പോസ്റ്റിന് ആശംശകള്‍. കിരണും ജോജുവും സാജനുമൊക്കെ ചേര്‍ന്നുള്ള പഴയ ചര്‍ച്ചകള്‍ വളരെ നന്നായിരുന്നു. കമന്റായും ബ്ലോഗായും ഇനിയും അതു പോലുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.

ദേവന്‍ said...

അഭിനന്ദനങ്ങള്‍ കിരണേ നൂറ്‌ നൂറായിരമാകട്ടെ.
മലയാളവേദിയില്‍ എഴുതാതെയായപ്പോള്‍ മിസ്സ് ചെയ്ത രണ്ടുകാര്യങ്ങളേയുള്ളു. ഒന്ന് ശക്തമായ രാഷ്ട്രീറ്റലേഖനങ്ങളെഴുതുന്ന കഷിരാഷ്ട്രീയമില്ലാത്തവരെ, പിന്നൊന്ന് പാട്ടുകാരെയും. ആദ്യത്തെ കൂട്ടര്‍ക്ക് പകരം ഇവിടെ കണ്ടെത്തിയത് കിരണിനെയാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റ ചായ്‌വുകള്‍ മറച്ചുവച്ചിട്ടില്ല എന്നത് എങനെയെന്നും മുകളിലത്തെ കമന്റില്‍ പറഞിട്ടുണ്ട് മണി. അതിങനെഎനിക്ക്‌ പിണറായി പക്ഷത്തേക്ക്‌ ചായ്‌വുണ്ടെന്ന് പാതാലിയുടെ വിമര്‍ശനം ഞാന്‍ സ്വീകരിക്കുന്നു. അങ്ങനെ അല്ലാ എന്ന് പറഞ്ഞാല്‍ അത്‌ സത്യസന്ധമല്ലാതെ പോകും. പക്ഷേ പിണറായി വിജയന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും കണ്ണടച്ച്‌ അനുകൂലിക്കുന്ന ഒരു CPM പിണറായി പക്ഷക്കാരനാണ്‌ ഞാന്‍ എന്ന് കരുതരുത്‌. ഞാന്‍ CPM ഇല്‍ മാറ്റങ്ങള്‍ ഉണ്ടാകണം എന്ന് വിശ്വസിക്കുന്ന ആളാണ്‌ . കൂടുതല്‍ വ്യക്തമായിപ്പറഞ്ഞാല്‍ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ ലൈന്‍. അതിനോട്‌ അനുകൂലമായ സമീപനം പുലര്‍ത്തുന്ന നേതാക്കള്‍ പിണറായി വിജയനും തോമസ്‌ ഐസക്കുമാണ്‌ എന്ന് കരുതുന്നറ്റുകൊണ്ട്‌ കൂടിയാണ്‌ ഞാന്‍ അവര്‍ക്കൊപ്പം ഒരു ചായ്‌വ്‌ പ്രകടിപ്പിക്കുന്നത്‌.
ദേവേട്ട ഇവിടുത്തെ പോസ്റ്റുകളേക്കാല്‍ മികച്ച കമന്റുകളാണ് ഇവിടെ ശ്രദ്ദേയമാ‍ായത് എന്നാണ് എന്റ പക്ഷം.

മണി said...

കിരണ്‍,
ഇക്കാര്യത്തില്‍ പുതിയ ഒരു പോസ്റ്റ് ഇട്ടസ്ഥിതിക്ക് ചര്‍ച്ച അവിടെക്ക് മാറ്റാം എന്നു കരുതുന്നു. എന്റെ ഒരു കമന്റ് അവീ്ടെ ഇട്ടിട്ടുണ്ട്.