Tuesday, January 01, 2008

ഫാരിസ്‌ ദീപിക ഇനി സഭക്ക്‌ സ്വന്തം

ഫാരിസ്‌ അബുബക്കര്‍ ദീപിക പത്രവും രാഷ്ട്രദീപിക കമ്പനിയും ആസ്തികളും സഭക്ക്‌ തിരിച്ചേല്‍പ്പിച്ചു. ഇന്നുമുതല്‍ ( ജനവരി 1 2008) ദീപിക വീണ്ടും സഭയുടെ കൈകളിലായി. ദീപിക കൊടുക്കുക മാത്രമല്ല ഫാരിസിന്റെ നോമിനികള്‍ എല്ലാം ദീപികയുടെ പടി ഇറങ്ങുകയും ചെയ്തു. അതില്‍ ഫാ. റോബിനും പെടുന്നു.

ഇനി ചെറിയ ഒരു ഫ്ലാഷ്‌ ബാക്ക്‌.
നയാനാര്‍ ഫുട്‌ബോള്‍ മേളക്ക്‌ 60 ലക്ഷം നല്‍കിയതിനെത്തുടര്‍ന്ന് മാതൃഭൂമി പത്രം ഭീകരനായി പ്രഖ്യാപിച്ച ഫാരിസ്‌ വളരെപ്പെട്ടന്നാണ്‌ പ്രശസ്തനായത്‌. ഫാരിസ്‌ വെറുക്കെപ്പെടേണ്ടവനാണ്‌ എന്ന് മുഖ്യമന്ത്രി VS ന്റെ പ്രസ്താവനയും ഉടന്‍ വന്നു. ഫാസിസിന്റെ ഫോട്ടോ പോലും കിട്ടാനില്ല്ലാ എന്നും സക്കാത്ത്‌ നല്‍കാന്‍ വന്ന് പത്രം കൈക്കലാക്കി എന്നും മാതൃഭൂമി എഴുതി വിട്ടു. പിന്നീട്‌ ഇത്‌ ഇന്ത്യാവിഷന്‍ ഏറ്റുപിടിച്ചു. ഫാരിസ്‌ കഥകള്‍ ഇന്ത്യാവിഷനില്‍ നിറഞ്ഞു നിന്നു. PC ജോര്‍ജ്ജ്‌ ഫാരിസിനെതിരായി പുലഭ്യം പറഞ്ഞു. ഫാരിസിനെയും അറക്കല്‍ പിതാവിനേയും കൂട്ടി പറയാന്‍ അറക്കുന്ന ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞു. അറക്കല്‍ പിതാവ്‌ കത്തോലിക്കനാകാന്‍ യോഗ്യനല്ല എന്നു വരെ പറഞ്ഞു. അങ്ങനെ ഫോട്ടോയോ മുഖമോ ഇല്ലാത്ത്‌ ഒറ്റക്കണ്ണന്‍ ഭീകരനെ കേരളീയര്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. പക്ഷെ കൈരളി ടിവി ഫാരിസ്‌ എന്ന ചെത്തു പയ്യനെ അവതരിപ്പിച്ച്‌ കളി തിരിച്ചു വിട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ വിശസ്ഥന്‍ ബ്രിട്ടാസ്‌ അതി സാഹസീകമായി ഫാരിസിനെ കണ്ടെത്തി അഭിമുഖ നാടകം നടത്തി. ഫാരിസ്‌ തന്റെ നവ മുതലാളിത്ത പ്രത്യേശാസ്ത്രം പാര്‍ട്ടി ചാനലിലൂടെ വിളമ്പി. അതു കേട്ട്‌ ബ്രിട്ടാസ്‌ കോരിത്തരിച്ചു. ബ്രിട്ടാസും ഫാരിസും ഒളിയമ്പുകള്‍ വാരി വിതറി. അച്ചുതാനന്ദന്‍ അഭിമുഖം കാണിക്കാതിരിക്കാന്‍ പരാമവധി നോക്കി PB യേ വരെ സമീപിച്ചു. പക്ഷെ അഭിമുഖം വന്നു. അന്ന് ദീപികയേപ്പറ്റി ചോദിച്ചപ്പോള്‍ ഫാരിസ്‌ പറഞ്ഞത്‌ ദീപിക എനിക്ക്‌ എന്റെ മക്കള്‍ക്ക്‌ സമ്പാദിച്ച്‌ കൊടുക്കാന്‍ കഴിയുന്ന ഒന്നല്ല എന്നും അതുകൊണ്ട്‌ തന്നെ ഇത്‌ സഭക്ക്‌ തിരിച്ച്‌ കൊടുക്കുന്നതാണ്‌ എന്നും പ്രഖ്യാപിച്ചു 8 ആഴ്ചയാണ്‌ ഫാരിസ്‌ സഭക്ക്‌ തിരിച്ച്‌ നല്‍കാന്‍ വച്ച കാലാവധി. താന്‍ വെറും സൂക്ഷിപ്പ്‌ കാരന്‍ മാത്രമാണ്‌ എന്നായിരുന്ന് ഫാരിസിന്റെ വാദം.

എന്നാല്‍ ദീപിക പത്രവും കോട്ടയം എഡിഷനും സഭക്ക്‌ നല്‍കി രാഷ്ട്രദീപിക കമ്പനി ഫാരിസ്‌ ഏറ്റെടുക്കുന്നു എന്ന രീതിയിലുള്ള ഒത്തുതീര്‍പ്പ്‌ ഫോര്‍മുല സഭ നേതൃത്വവും ഫാരിസും മുന്നോട്ട്‌ വച്ചെങ്കിലും അത്‌ നടന്നില്ല. രാഷ്ട്രദീപിക കമ്പനി മൊത്തം വേണമെന്ന് ഒരു വാദം സഭയില്‍ നിന്ന് പൊങ്ങിവന്നു. PC ജോര്‍ജ്ജ്‌ വീണ്ടും രംഗത്ത്‌ വന്നു. ഫാരിസിനെതിരെ അലറി വിളിച്ചു. ചന്ദ്രകുകുന്നെല്‍ അച്ചനും ഫാ: അടപ്പൂരുമൊക്കെ ഫാരിസിനെതിരെ തിരിഞ്ഞു. സഭയിലും അങ്ങനെ ഒരു വികാരം പൊട്ടിപ്പുറപ്പെട്ടു. ഫാരിസ്‌ എതിര്‍ക്കുമെന്നാണ്‌ എല്ലാവരും കരുതിയതെങ്കിലും അതും വിട്ട്‌ നല്‍കാന്‍ ഫാരിസ്‌ തയ്യാറായി.പക്ഷെ ഫാരിസ്‌ ദീപികയില്‍ എങ്ങനെ വന്നു എന്നതിനെപ്പറ്റി സഭ വ്യക്തമായ ഒരു പ്രസ്താവന പുറപ്പെടുവിക്കണമെന്ന് ഫാരിസ്‌ ആവശ്യപ്പെട്ടു. തന്റെ നിക്ഷേപം മാത്രം തന്നാല്‍ മതിയെന്നും പറഞ്ഞു. എന്നാല്‍ അത്‌ 20 കോടിയി കൂടതലാണ്‌ എന്നായിരുന്നു മാധ്യമങ്ങളില്‍ കണ്ടത്‌. അതിനിടെ ഫാരിസിനെ ന്യായികരിച്ചുകൊണ്ട്‌ വര്‍ക്കി വിതയത്തില്‍ പിതാവ്‌ മാധ്യമങ്ങളില്‍ പ്രസ്താവന പുറപ്പെടുവിച്ചു. അങ്ങനെ ഇന്ന് ആ ശുഭ മുഹൂര്‍ത്തം സമാഗതമായി 16 കോടി രൂപക്ക്‌ ഫാരിസ്‌ രാഷ്ട്രദീപിക കമ്പനി സഭക്ക്‌ തിരിച്ചു നല്‍കി.

ഫാരിസിനെ ഏറ്റവും അധികം അക്രമിച്ചത്‌ മാതൃഭൂമി പത്രമാണ്‌. തനിക്കെതിരെ കേസില്ല എന്ന് വിവാദ അഭിമുഖത്തില്‍ ഫാരിസ്‌ പറഞ്ഞതിനെ ഏറ്റുപിടിച്ച്‌ രാഷ്ട്രദീപിക കമ്പനിക്കെതിരേ ദിലീപ്‌ കൊടുത്ത കേസില്‍ ഫാരിസും ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്ന് കാണിച്ച്‌ മാതൃഭൂമി ഫ്രണ്ട്‌ പേജില്‍ വാര്‍ത്ത കൊടുത്തു. തുടര്‍ന്ന് എവിടെ ഒക്കെ ഫാരിസിനെപ്പെടുത്താമോ അവിടെ ഒക്കെ ഫാരിസ്‌ എന്ന അധോലോക രാജാവിനെ മാതൃഭൂമി പ്രതിഷ്ടിച്ചു. മാതൃഭൂമി കമ്പനി വീരേന്ദ്രകുമാര്‍ സ്വന്തമാക്കിയതുപോലെ ഫാരിസ്‌ ദീപിക സ്വന്തമാക്കും എന്ന മുന്‍വിധിയാകും മാതൃഭൂമിയേ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. ഇതിനൊക്കെപ്പുറമേ ഫാരിസ്‌ മനോരമക്കും ഒരു അഭിമുഖം നല്‍കി. അതില്‍ VS CPM ലെ ഗോര്‍ബച്ചേവാണ്‌ എന്നുവരെ ഫാരിസ്‌ പറഞ്ഞു. പിന്നീട്‌ കേരളത്തില്‍ ഒരു മാധ്യമത്തിനും ഫാരിസ്‌ അഭിമുഖം നല്‍കിയില്ല. എന്നാലും എന്ത്‌ വിവാദ വിഷയം വരുമ്പോഴും അതില്‍ ഫാരിസ്‌ നിറഞ്ഞു നിന്നു. വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പിള്‍ സെക്രട്ടറി ചീഫ്‌ സെക്രട്ടറിക്ക്‌ എഴുതിയ കുറിപ്പ്‌ വിവാദമായപ്പോഴും ഫാരിസ്‌ അതിലും പരാമര്‍ശിക്കപ്പെട്ടു. ഇതിനിടെ ദീപികയില്‍ അന്നം തരുന്നവള്‍ അന്നാമ്മാ എന്ന തലക്കെട്ടില്‍ മിസിസ്സ്‌ K.M മാത്യുവിനെപ്പറ്റി ഒരു ആര്‍ട്ടിക്കിള്‍ എഴുതുകയുമുണ്ടായി.

CPM വിഭാഗീയതയില്‍ പിണറായി പക്ഷം പിടിച്ചു എന്നതാണ്‌ ഫാരിസ്‌ അക്രമിക്കപ്പെടാന്‍ കാരണമായത്‌. ദീപികയില്‍ തൊഴിലാളികളെ കൂട്ടമയി നിര്‍ബന്ധിത വിരമിക്കലിന്‌ പ്രേരിപ്പിച്ചപ്പോഴൊന്നും (?) ഒരു മാധ്യമങ്ങള്‍ക്കും ഫാരിസ്‌ വെറുക്കപ്പെട്ടവനായില്ല. 60 ലക്ഷം നയനാര്‍ ഫുട്‌ബോളിന്‌ സംഭാവന നല്‍കിയത്‌ മാതൃഭൂമി വിവാദമാക്കിയിരുന്നില്ലാ എങ്കില്‍ ഫാരിസ്‌ മാധ്യമങ്ങളില്‍ നിറയുക പോലുമുണ്ടാകില്ലായിരുന്നു. സ്വന്തമായി വാര്‍ത്ത പത്രവും ചാനലും തുടങ്ങാന്‍ ഫാരിസ്‌ തയ്യാറെടുക്കുന്നു എന്നറിയുന്നു. ബാക്കി അപ്പോള്‍ അറിയാം. ഫാരിസിനൊപ്പം ഉള്ളവര്‍ ചില്ലറക്കാരല്ല. രണ്‍ജി പണിക്കരാണ്‌ അതില്‍ പ്രധാനി. നമുക്ക്‌ കാത്തിരുന്ന് കാണം.

കൂടുതല്‍ വായനക്ക്‌ പഴയ ഫാരിസ്‌ പോസ്റ്റുകള്‍
  1. പ്രതിസന്ധിയില്‍ ഫാരിസ് സഹായിച്ചു എന്ന് വര്‍ക്കി വിതയത്തില്‍
  2. ദീപികയുടെ എഡിറ്റോറിയല്‍ പോളിസി മാറ്റം
  3. ഫാരിസിനെ കണ്ടെത്തല്‍
  4. വെറുക്കുന്നവര്‍ വെറുക്കേണ്ടവര്‍ വെറുക്കപ്പെടുന്നവര്‍
  5. വെറുക്കപ്പെടാനുണ്ടോ വെറുക്കപ്പെടാന്‍‍‍‍‍‍‍...........

9 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഫാരിസ്‌ അബുബക്കര്‍ ദീപിക പത്രവും രാഷ്ട്രദീപിക കമ്പനിയും ആസ്തികളും സഭക്ക്‌ തിരിച്ചേല്‍പ്പിച്ചു. ഇന്നുമുതല്‍ ( ജനവരി 1 2008) ദീപിക വീണ്ടും സഭയുടെ കൈകളിലായി. ദീപിക കൊടുക്കുക മാത്രമല്ല ഫാരിസിന്റെ നോമിനികള്‍ എല്ലാം ദീപികയുടെ പടി ഇറങ്ങുകയും ചെയ്തു. അതില്‍ ഫാ. റോബിനും പെടുന്നു.

ക്രിസ്‌വിന്‍ said...

ഏതായാലും അയാള്‍ വാക്കുപാലിച്ചു;അല്ലേ?

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

വിവാദങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ‍മൈലേജ് കിട്ടിയത് ഫാരീസ്സിനു തന്നെ. ഏതായാലും നമുക്കിനി ഫാരീസ്സിന്റെ പത്രത്തിനും ചാനലിനും വേണ്ടി കാത്തിരിക്കാം.

തക്കുടു said...

അപ്പോള്‍ കാര്യം ശുഭം !

ആരാണീ സുനില്‍ ജോസഫ് ? പുതിയ താരം ? സഭയുടെ സ്വന്തം ഫാരീസ് ? കണ്‍ഫ്യുഷന്‍ ! കണ്‍ഫ്യുഷന്‍ ! :)

അങ്കിള്‍ said...

മാതൃഭൂമി ഈ കൈമാറ്റം എങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്യും എന്നും കൂടി നോക്കാം.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ മാതൃഭൂമി വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ഈ പോസ്റ്റ് ഞാന്‍ തയ്യാറാക്കിയത്. മാതൃഭൂമി വളരെ ഡിസന്റായാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്

തക്കിടൂ

സഭ രാഷ്ട്രദീപിക ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമായി എന്നതാണ് സത്യം. എന്നാല്‍ സഭക്ക് നേരിട്ട് പണം ഇറക്കാന്‍ താല്പര്യമില്ല. അതുകൊണ്ട് മലങ്കര സഭയുടെയും മറ്റും സഹായം തേടി. അക്കൂട്ടത്തില്‍ പണം മുടക്കിയ ആരെങ്കിലുമായിരീകും ഇദ്ദേഹം. അല്ലാതെ സഭക്ക് ഫാരിസൊന്നുമില്ല. അലെങ്കിലും ഫാരിസിനെക്കാലും വലിയ ഫാരിസുണ്ടാകുമോ?

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാ ഈ വിഷയത്തില്‍ വന്ന മാതൃഭൂമി വാര്‍ത്ത

അങ്കിള്‍ said...

നന്ദി കിരണ്‍.

ഞാനൊരു പുതിയ ബ്ലോഗുകൂടി തുടങ്ങി. ചിലപ്പോള്‍ കിരണ്‍ കണ്ടു കഴിഞ്ഞിരിക്കാം.

ബയാന്‍ said...

:)