Wednesday, January 02, 2008

പിണറായുടെ ശനിദശ മാറുന്നു.?

പിണറായി വിജയന്റെ ശനിദശ മാറുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങീയിരിക്കുന്നു. 9 ജില്ലാ സമ്മേളനം കഴിഞ്ഞപ്പോള്‍ 7 ലും പിണറായിയോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ മുന്‍തൂക്കം നേടി. ഇനി നടക്കാനുള്ള സമ്മേളനങ്ങളില്‍ എര്‍ണ്ണാകുളം ഒഴിച്ച്‌ ഒരിടത്തും VS വിഭാഗത്തിന്‌ ശക്തമായ മേല്‍ക്കൈ ഇല്ല. ഇതൊക്കെ തെളിയിക്കുന്നത്‌ കോട്ടയം സമ്മേളനത്തോടെ പിണറായീ കേരളത്തിലെ പാര്‍ട്ടിയുടെ നിയന്ത്രണം കൈക്കലാക്കും എന്നതാണ്‌. ഇത്‌ സംഭവിച്ചാല്‍ അത്‌ കേരളത്തില്‍ ഒരു ഭരണമാറ്റം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌ എന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. മുഖ്യമന്ത്രിയും ചില മന്ത്രിമാരും വരേ മാറാന്‍ സാധ്യതയുണ്ട്‌ എന്നും ചില മാധ്യമ സുഹൃത്തുക്കള്‍ പറയുന്നു. സമ്മേളനങ്ങളിലെ വികാരം പുറത്ത്‌ കേള്‍ക്കുന്നതല്ല എന്നും അവര്‍ പറയുന്നു. VS നിലകൊള്ളുന്നത്‌ പാര്‍ട്ടിക്ക്‌ വേണ്ടി അല്ലാ എന്നുവരെ വിവിധ സമ്മേളനങ്ങളില്‍ ആരോപണം ഉയര്‍ന്നത്രേ. ഈ വികാരം വിദഗതമായി സംസ്ഥാന സമ്മേളനത്തില്‍ അലയടിപ്പിച്ച്‌ പുതിയ ഒരു നിരയെ അവതരിപ്പിക്കാനും മറുപക്ഷത്ത്‌ ശ്രമമുണ്ട്‌ എന്ന് അറിയുന്നു.

ഇതിനിടെ മനോരമ പിണറായിയെ ന്യൂസ്‌ മേക്കറായിയും തിരഞ്ഞെടുത്തു . SMS വോട്ടിങ്ങില്‍ പിന്നിലായ പിണറായിയേ സഹായിച്ചത്‌ ഓണ്‍ലൈന്‍ വോട്ടിഗാണ്‌ എന്ന് മനോരമ തന്നെ പറഞ്ഞു. ആദ്യത്തെ 2 ആഴ്ച നാലമത്‌ നിന്ന പിണറായി മൂന്നാമത്തെ ആഴ്ച മുതല്‍ ഒന്നാമത്‌ എത്തി എന്നതും രസകരമായി. മനോരമ സഹായിച്ചതാണോ അലെങ്കില്‍ ആരെങ്കിലും ഗ്രൂപ്പായി ഇരുന്ന് വോട്ട്‌ ചെയ്ത്‌ വിജയിപ്പിച്ചതാണോ എന്നറിയില്ല അദ്ദേഹം ന്യൂസ്‌ മേക്കറായി. കഴിഞ്ഞ തവണ VS നായിരുന്നു ഈ പദവി ലഭിച്ചത്‌.

ഏറ്റവും ഒടുവില്‍ ഇന്നലെ പിണറായിയേ സംബന്ധിച്ച്‌ ഏറ്റവും ദുരൂഹമായ പല ആരോപണങ്ങള്‍ക്കും ആദായ വകുപ്പിന്റെ സത്യവാങ്ങിലൂടെ മറുപടി വന്നിരിക്കുകയാണ്‌. മക്കളുടെ വിദ്യാഭ്യാസ ചെലവ്‌. കൊട്ടാരം പോലത്തെ വീട്‌ പിന്നെ സിങ്കപ്പൂരും ചെന്നൈയിലും ഉണ്ട്‌ എന്ന് ആരോപിക്കപ്പെട്ട ബിനാമി വ്യവസായങ്ങള്‍ ഇവയ്ക്കൊന്നും വ്യക്തമായ തെളിവുകള്‍ ഇല്ലാ എന്നാണ്‌ ആദായ നികുതി വകുപ്പ്‌ പറയുന്നത്‌. പിന്നെ മകന്റെ വിദേശ പഠനത്തിനും പിണറായിയോ ബന്ധുക്കളോ പണം മുടക്കിയിട്ടില്ല എന്നും സത്യവാങ്ങ്‌ പറയുന്നു. ചെന്നൈയില്‍ ഉണ്ട്‌ എന്ന് പറയപ്പെട്ട്‌ ടെക്നിവാലിയ എന്ന കമ്പനി പ്രവര്‍ത്തിക്കുന്നില എന്നാണ്‌ അദായ നികുതി വകുപ്പ്‌ പറയുന്നത്‌. മകന്റെ വിദേശ വിദ്യഭ്യാസത്തിന്‌ ആരു മുടക്കി എന്ന ചോദ്യം അവശേഷിക്കുന്നുണ്ടെങ്കിലും ആ ചോദ്യം പല നേതാക്കന്മാരുടെ മക്കളുടെ കാര്യത്തിലും പ്രസക്തമായതിനാല്‍ തുടര്‍ വിവാദം ഉണ്ടാകില്ലാ എന്ന് പിണറായിക്ക്‌ പ്രതീക്ഷിക്കാം. ഈ വാര്‍ത്ത ഒട്ടുമിക്ക പത്രങ്ങളും ( മാതൃഭൂമി അടക്കം) വലിയ പ്രധാന്യത്തോടെ കൊടുത്തെങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ അച്ചുനിരത്തിയ മംഗളം പത്രത്തില്‍ മാത്രം ഈ വാര്‍ത്ത കാണാന്‍ കഴിഞ്ഞില്ല.

പിണറായി വിജയന്‌ ഇനി അവശേഷിക്കുന്ന കടമ്പ ലവ്‌ലില്‍ കേസ്‌ മാത്രമാണ്‌. CBI അന്വേഷണം മന്തഗതിയിലെങ്കിലും നടക്കുന്നുണ്ട്‌. ഇപ്പോള്‍ കിട്ടുന്ന സൂചനകള്‍ വച്ച്‌ പിണറായിയെ മാത്രം പ്രതിയാക്കി ഈ കേസ്‌ നിലനില്‍ക്കില്ല. അപ്പോള്‍ വിഹിതം പറ്റിയവര്‍ ആരെന്നൊക്കെ എല്ലാവരും അറിയും. ആ ഉറപ്പാണ്‌ പിണറായിയേ തിരുവനന്ദപുരം സമ്മേളനത്തില്‍ "എന്നേ കൈയാമം വയ്ക്കാന്‍ വരട്ടേ" എന്ന് പറയാന്‍ ധൈര്യപ്പെടുത്തിയത്‌. അപ്പോള്‍ ഈ കേസും ചേകന്നൂര്‍ കേസ്‌ പോലെയോ അഭയാ കേസുപോലെയോ ആയിത്തീരും എന്ന് പ്രതീക്ഷിക്കാം.

19 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായുടെ ശനിദശ മാറുന്ന സൂചനകള്‍ കാണുന്നു. പാര്‍ട്ടിക്കുള്ളില്‍ പിണറായി പിടിമുരുക്കുന്നതോടൊപ്പം അദ്ദേഹത്തെപ്പറ്റിയുള്ള ദുരൂഹതകള്‍ക്കും അന്ത്യമായിക്കൊണ്ടിരിക്കുന്നു

Anonymous said...

happy aayille?

ചതുര്‍മാനങ്ങള്‍ said...

ചേകന്നൂര്‍ മൌലവി കേസുമായും അഭയ കേസുമായും താങ്കള്‍ ലാവ്‌ലിന്‍ കേസിനെ താരതമ്യപ്പെടുത്തിയതു തന്നെ നല്ല ഒരു സൂചനയാണു.കേസ് അട്ടിമറിക്കപ്പെട്ടു എങ്കിലും ജനങ്ങള്‍ ഇന്നും അഭയയുടെയും ചേകന്നൂരിന്റെയും മരണത്തെ കൊലപാതകമായി തന്നെയാണു കാണുന്നതു. ലാവ്‌ലിനിലും അഴിമതി നടന്നിട്ടില്ല എന്ന് ആരും വിശ്വസിക്കില്ല. ഈ കേസുകളുമായി ബന്ധപ്പെട്ടവരുടെ ശനിദശമാറിയാലും അവര്‍ വിശുദ്ധരാകുന്നില്ലല്ലോ.

ഇന്നു വായിച്ച ഒരു ബ്ലോഗിലെ ഒരു വാചകമാണിതു
absence of evidence is not evidence of absence
(http://lemondesign.blogspot.com/2008/01/blog-post.html#--thanimalayalam).

ലാവ്‌ലിന്‍ കേസിനു അഭയകേസിന്റെയും മൌലവി കേസിന്റെയും ഗതി വരുന്നു എന്നതു അംഗീകരിക്കുന്നു. അങ്ങിനെ ഒരു ഗതി വന്നുപോയി എന്നുള്ളതുകൊണ്ടു ഈ കേസുകള്‍ക്കുപിന്നിലുള്ള ദുരൂഹതകളും അവസാനിക്കുന്നു എന്ന വാദം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഒരു പോളിറ്റ്ബ്യൂറൊ മെമ്പറെ മുഖ്യമന്തി സ്ഥാനത്തു നിന്നു മാറ്റി അവിടെ വേറെ ഒരാളിനെ ഇരിത്തുക എന്നൊക്കെപ്പറഞ്ഞാല്‍ CPM നെപ്പോലെ ഒരു സെന്ട്രലൈസ്ഡ് പാര്‍ട്ടിയില്‍ ഒരു സംസ്ഥാനക്കമ്മിറ്റി വിചാരിച്ചാല്‍ അത്ര ഈസിയായി സാധിക്കുമോ? ഈ സെണ്ട്രല്‍ കമ്മിറ്റികളുടെ ഒരു കളി നമ്മള്‍ തെരഞ്ഞെടുപ്പിനു മുന്നേയും അതു കഴിഞ്ഞു രണ്ടുപ്രാവശ്യവും കൂടി കണ്ടതല്ലേ.

കിരണ്‍ തോമസ് തോമ്പില്‍ said...

ലവ്‌ലിന്‍ കേസ്‌ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്‌ അത്‌ പിണറായി വിജയന്‍ മാത്രം നടത്തിയ ഒരു അഴിമതി ആയിട്ടാണ്‌. എന്നാല്‍ നിഷ്പക്ഷമായി നോക്കിയാല്‍ 5 വൈദ്യുതി മന്ത്രിമാര്‍ ഉള്‍പ്പെട്ട ഒരു കേസാണിത്‌. പക്ഷെ അത്‌ പിണറായില്‍ മാത്രം ഒതുക്കി ചര്‍ച്ച ചെയ്യപ്പെടാനെ എല്ലാവര്‍ക്കും താല്‍പര്യമുള്ളൂ.

എന്റെ വാദം ഇതാണ്‌. ലവ്‌ലിന്‍ കേസില്‍ അഴിമതിയോ കമ്മീഷനോ പിണറായുടെ കാലത്ത്‌ വാങ്ങിയിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌ എന്ന് തന്നെ ഇരിക്കട്ടേ. പക്ഷെ CPM പോലുള്ള ഒരു പാര്‍ട്ടിയില്‍ ഒരാള്‍ക്ക്‌ ഒറ്റക്കത്‌ ചെയ്യാന്‍ കഴിയുമോ എന്നതാണ്‌ എന്റ സംശയം. പാര്‍ട്ടി അറിയാതെ പിണറായി കമ്മീഷന്‍ പറ്റുക എന്നിട്ട്‌ എന്തുകൊണ്ടോ വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത്‌ വിവാദമായപ്പോള്‍ പിണറായിയേ കാരാട്ട്‌ ന്യായീകരിച്ചിട്ടുണ്ട്‌. അപ്പോള്‍ ഇതില്‍ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ എല്ലാവരും അതായത്‌ അച്ചുതാനന്ദനും നയനാരും ചടയന്‍ ഗോവിന്ദനും കാരാട്ടും യച്ചൂരിയുമൊക്കെ ഇതില്‍ മനസ്സറിവുണ്ട്‌. ഇങ്ങനെ ചിന്തിക്കാന്‍ എന്നേ പ്രേരിപ്പിക്ക വാദങ്ങള്‍ ഇതാണ്‌

1) പിണറായി വൈദ്യുത മന്ത്രി ആയിരിക്കുമ്പോള്‍ ഇന്നത്തെ പോലെ പാര്‍ട്ടിയില്‍ സര്‍വ്വ ശക്തനല്ല

2) ലവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട്‌ പിണറായി ക്യാനഡയില്‍ പോയപ്പോള്‍ ഒപ്പം നയനാരുമുണ്ട്‌

3) പിണറായി വൈദ്യുതി മന്ത്രി സ്ഥാനം ഉപേക്ഷിച്ച്‌ സെക്രട്ടറി ആയത്‌ അച്ചുതാനന്ദന്റെ നോമിനി അയാണ്‌. അപ്പോള്‍ അതിന്‌ മുന്‍പ്‌ എന്തൊക്കെ ഇടപാട്‌ നടന്നിട്ടുണ്ട്‌ എന്നതിലിക്കെ അച്ചുതാന്ദനും അറിവുണ്ടാകണം. അതിന്‌ ശേഷം മന്ത്രിയായ ശര്‍മ്മ ഇപ്പോഴും അച്ചുതാനന്ദനൊപ്പമാണ്‌

4)ലവ്‌ലിന്‍ കേസിന്റെ അന്വേഷണം കത്തി നിന്നപ്പോള്‍ PB യില്‍ നിന്നും പുറത്ത്‌ നിര്‍ത്തിയിരുന്ന പിണറായിയേ പാര്‍ട്ടി തിരിച്ചെടുത്തു. CBI അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പിണറായിയെ തിരിച്ചെടുക്കാതിരിക്കാമായിരുന്നു.

അപ്പോള്‍ എന്തെങ്കിലും പണം പിണറായി പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ വിഹിതം പാര്‍ട്ടിയും പറ്റിയിട്ടുണ്ട്‌. അപ്പോള്‍ പിണറായില്‍ മാത്രം ഒതുക്കി ഈ കേസ്‌ ഉരാന്‍ കഴിയില്ല.

ഇനി അച്ചുതാന്ദന്‍ മാറുമോ എന്നത്‌. എനിക്ക്‌ കിട്ടിയ വിവരങ്ങള്‍ പങ്കു വച്കു എന്നേ ഉള്ളു. അതിന്റെ വിശദീകരണം ഇങ്ങനെയാണ്‌. സമ്മേളനത്തില്‍ VS നെ അക്രമിച്ച്‌ പുറത്തിറങ്ങാന്‍ നിര്‍ബന്ധതനാക്കുക എന്ന തന്ത്രമാകും പയറ്റുക എന്നാണ്‌ കരുതുന്നത്‌. ഇപ്പോള്‍ത്തന്നെ VS വികാരപരമായി പ്രവര്‍ത്തിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ബാക്കി പത്രം ഊഹിച്ചാല്‍ അത്‌ VS ന്‌ പുറത്തെക്കുള്ള വഴി തുറക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഒന്നും പറയാനാകില്ല . കഴിഞ്ഞ സമ്മേളനം തുടങ്ങുമ്പോള്‍ 14 ഇല്‍ 10 ജില്ലാ കമ്മിറ്റിയും VS ഒപ്പമായിരുന്നു. എന്നാല്‍ പെട്ടി പൊട്ടിച്ചപ്പോള്‍ പിണറായി മിന്നാല്‍ പിണറായി. കാത്തിരുന്നു കാണാം

സുനില്‍ said...

പിണറായി അത്ര ദുര്‍ബലനൊന്നുമല്ലായിരുന്നു കിരണ്‍. പിന്നെ ഈ നടന്ന സമ്മേളനങ്ങളിലെ ഉള്ളുകള്ളികള്‍ അറിഞോ? ഒരു ജില്ലാ സമ്മേളനത്തില്‍ അദ്ദേഹം എല്ലാം ഏറ്റുപറഞു, എല്ലാം സമ്മതിച്ചു. പിന്നെ എന്തു ചെയ്തു എന്ന് ചോദിക്കരുത്! ഒന്നറിയാം എലക്ഷനില്‍ പിണറായി പക്ഷം ജയിച്ചു.
പാര്‍ട്ടി മിഷിനറി മുഴുവനായി തളര്‍ന്നിട്ടില്ല, എന്നാല്‍ പഴയ ശക്തിയുമില്ല. എന്തായാലും ഒരു വഴിതിരിഞു കഴിഞു. ഇനിയൊരു പിന്‍ നോട്ടം സാധ്യമാകനും കൂടെ ചാന്‍സ് ഇല്ലാതെ.
എന്തുപറയാന്‍? ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന വിശേഷണം മാറ്റാറായിരിക്കുന്നു.
-സു-

കിരണ്‍ തോമസ് തോമ്പില്‍ said...

പാലാക്കാട്ട്‌ സമ്മേളനത്തില്‍ VS ന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വെട്ടി നിരത്തിയവരുടെ ശാപം ഇന്ന് അതേ സമ്മേളനത്തില്‍ VS ന്റെ വലംകൈയായി നിന്ന പിണറയിലൂടെ ഇന്ന് അച്ചുതാനന്ദന്‍ അനുഭവിക്കുന്നു. നാളെ ഇന്ന് വെട്ടാന്‍ പിണറായിക്കൊപ്പം നില്‍ക്കുന്നവര്‍ പിണറായിയെ വെട്ടി നിരത്തുന്നതും നമുക്ക്‌ കാണം. ഇന്ന് VS ന്‌ വേണ്ടി കരയാന്‍ ചാനലുകളില്‍ വരുന്ന പലരേയും VS ഉം പിണറായിയും കൂടി വെട്ടിനിരത്തിയവാരാണ്‌. അതുപോലെ നാളെ പിണറായിക്ക്‌ വേണ്ടി ഇന്ന് വെട്ടി നിരത്തപ്പെട്ടവര്‍ വന്നേക്കാം. അനിവാര്യമായ മാറ്റങ്ങള്‍ സംഭവിക്കാതെ പോകാന്‍ പാടില്ലല്ലോ. എത്രകാലം നമുക്ക്‌ വരാന്‍ പറ്റാത്ത വിപ്ലവത്തെക്കുറിച്ച്‌ വാചാലരാകാം. അപ്പോള്‍ കാലഘട്ടത്തിനനുസ്സരിച്ച്‌ മാറണം അത്‌ മതമായാലും പാര്‍ട്ടി ആയാലും.

Anonymous said...

mwaane oru ethir sathyavaangmoolam poyittundu, go n read it

chumma kaala pettennu karuthi kayaredukkaathedai ...

N.J ജോജൂ said...

ആദായനികുതി വകുപ്പിന്റെ സത്യവങിനെതിരെ എതിര്‍സത്യവാങ് മൂലം ഫയല്‍ ചെയ്തിട്ടൂണ്ട്. അതായത് കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിച്ചിട്ടൂണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ ഇതാ ആ വാര്‍ത്ത
പിണറായിയുടെ സ്വത്ത്: നന്ദകുമാര്‍ എതിര്‍സത്യവാങ് മൂലം നല്‍കി
- സ്വന്തം പ്രതിനിധി
കൊച്ചി: പിണറായി വിജയന്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന ആദായ നികുതി വകുപ്പിന്റെ സത്യവാങ്മൂലത്തിനെതിരെ പരാതിക്കാരനായ ടി പി നന്ദകുമാര്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. യാതൊരു അന്വേഷണവും നടത്താതെ ,എതിര്‍കക്ഷികളുട വിശദീകരണം മാത്രം കേട്ട് തീര്‍പ്പുകല്‍പ്പിക്കുകയാണ് അധികൃതര്‍ ചെയ്തിരിക്കുന്നതെന്ന് എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണത്തിന്റ പുരാഗതി സംബന്ധിച്ച് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. പിണറായി വിജനെതിരെയുള്ള ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യ കഴമ്പില്ലെന്നാണ് സത്യവങ്മൂലത്തിലെ പ്രധാന പരാമര്ശം. എന്നാല്‍ എതിര്‍സത്യവാങ്മൂലത്തില്‍ നന്ദകുമാര്‍ ഈ വാദത്തെ എതിര്‍ക്കുന്നു.യാതൊരു അന്വേഷണവും നടത്താതെ എതിര്‍കക്ഷികളുടെ മറുപടി മാത്രം കണക്കിലെടുത്ത് ആദായ നികുതി വകുപ്പ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. പിണറായിയുടെ മകന്‍ വിവേകിന്റെ വിദേശ പഠനത്തിന് ഫീസായി മാത്രം ഒരു വര്‍ഷം 20ലക്ഷം രൂപ വേണം. ഇതിന് തെളിവായി പിണറായി വിജയന്റെ എകെജി സെന്റര്‍ ഫ്ലാറ്റിന്റെ വിലാസത്തില്‍ ബര്‍മിങ്ഹാം സര്‍വകലാശാല അയച്ച കത്തും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രവേശന ഫീസ് , കോഷന്‍ ഡെപ്പോസിറ്റ്, താമസം, ഭക്ഷണം , യാത്രാ തുടങ്ങിയ ചെലവ് കൂടി കണക്കിലെടുത്താല്‍ രണ്ടുവര്‍ഷത്തിനുളളില്‍ ഒരു കോടിയിലേറെ രൂപ പഠനത്തിന് ചെലവഴിച്ചിട്ടുണ്ട്.എന്നാല്‍ ഇത്രയും തുക എവിടെ നിന്നു ലഭിച്ചു എന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല.ദുബൈയില്‍ ജോലി ചെയ്താണ് പഠനത്തിന് പണം കണ്ടെത്തിയതെന്ന വാദം നുണയാണെന്ന് , സര്‍വകലാശാല , അയച്ച കത്തില്‍ നിന്നു വ്യക്തമാവും.എസ് എന്‍ സി ലാവ്ലിന്‍ ഇടപാടിലൂടെ ആരോപണവിധേയമായ ചെന്നൈയിലെ ടെക്നിക്കാലിയ എന്ന് സ്ഥാപനമാണ് പിണറായിയുടെ മകന് ബാങ്ക് ഗ്യാരന്റി നിന്നതെന്ന് എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.മന്ത്രിമാരായ എം എ ബേബി , തോമസ് ഐസക്ക് എന്നവര്‍ക്കെതിരെ കൂടുതല്‍ രേഖകള്‍ ഇതോടൊപ്പം ഫയല്‍ ചെയ്തിട്ടുണ്ട്. പ്രെഫസര്‍ എം എന്‍ വിജയനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ എറണാകുളം സിജെഎം കോടതിയുടെ ഉത്തരവാണ് ഇതിലൊന്ന്. ഹര്‍ജിക്കാര്‍ അനധികൃതമായി വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിധിയിലെ പ്രധാന പരാമര്‍ശം

Anonymous said...

മനോരമ ന്യൂസ്മേക്കറെ തിരെഞെടുത്ത രീതി പറയാതിരിക്കുകയാണ് ഭേദം.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച്
കാര്യങള്‍ കൊണ്ടെത്തിച്ചു.
യഥാര്‍ഥ്യത്തില്‍ ന്യൂസ്‌മേക്കറകാന്‍
യോഗ്യത്യുള്ളവര് പ്രാഥമിക പട്ടികയില്‍ പോലും വന്നില്ല.
അവരെ ഒഴിവാക്കി.

മികച്ച കളിക്കാരെ ഒഴിവാക്കി തങള്‍ക്ക്‌
ഇഷ്ടപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ട്ടൂര്‍ണ്ണമെന്റ്.

എല്ലാം ഒരു കളി.

എത്ര എസ്.എം.എസ് വോട്ടുകള് ലഭിച്ചു എന്നു വെളിപ്പെടുത്തിയാല്‍ ചാനലിന് നാണക്കേടാണ്.
വാര്‍ത്താചാനലുകളുടെ എസ്.എം.എസ് വോട്ടിങില്‍ എസ്.എം.എസ് അയ്ക്കാറുള്ളത്‌ ശരാശരി പത്തുപേര്‍ മാത്രമാണ്.

ഇനി പിണറായിയുടെ പുതിയ പദവി
പത്രങള്‍ക്ക്‌ മുന്‍പില്‍ ആഘോഷമാക്കാന്‍
ശ്രമിക്കുന്നത്‌ കെ മുരളീധരന്‍.

എങനെയും മുന്നണീയില്‍ കേറിക്കൂടണം.

മനോരമയേക്കാള് എത്രയോ മുന്നിലാണ്
ഇന്ത്യാവിഷന്‍.

പെയിന്‍ ആന്റ് പാലിയേറ്റീവ്‌ സൊസൈറ്റിയ്ക്ക്‌ പുരസ്കാരം നലികിയതിലൂടെ വ്യക്ത്യമായ ഒരു സന്ദേശം സമൂഹത്തിന്‍`മുന്നില്‍ വക്കാന്‍ അവര്‍ക്ക്‌ കഴിഞു.

നചികേതസ്സ് said...

കേരളത്തിലെ ആദായനികുതി വകുപ്പിലെ രേഖകള്‍ക്ക് 30% മാത്രം വിശ്വാസ്യതയുള്ളൂ എന്നു 7 വര്‍ഷം മുമ്പ് കേരള സര്‍ക്കാര്‍ ഒരു ഹൈകോടതിയില്‍ സത്യവാങ്ങമൂലം കൊടുത്തിരുന്നു കിരണ്‍ അതു ഒരു പൊതു താല്പര്യ ഹരജിയല്ലാത്തതിനാല്‍ അന്ന് അത്രമാത്രം ചര്‍ച്ചയായില്ല , (പ്രൊഫണല്‍ എത്തിക്സ് മൂലം കൂടുതല്‍ വിശദീകരിക്കാനാവില്ല വാദി ഭാഗം നചികേതസ്സിന്റെ സീനിയര്‍ അഭിഭാഷകനായിരുന്നു ) ഇത്തരമൊരു വിശദീകരണത്തിന്റെ പേരില്‍ മാത്രം പിണറായി വിജയനെ കുറ്റവിമുക്തനാക്കണോ....

കിരണ്‍ തോമസ് തോമ്പില്‍ said...

നന്ദകുമാറിന്റെ എതിര്‍ സത്യവാങ്ങില്‍ പുതുതായി ഒന്നും കാണുന്നില്ല. പിണറായുടെ മകന്‌ എങ്ങനെ വേണമെങ്കിലും പണം കണ്ടെത്താമല്ലോ പെട്ടെന്ന് മനസ്സിലാകാന്‍ അച്ചുതാനന്ദന്റെ മകന്റെ ഭാര്യ MD ക്ക്‌ പഠിക്കുന്ന മാനദണ്ഡം തന്നെ ഇവിടെ ഉപയോഗിച്ചാല്‍ മതിയല്ലോ. മകനെ MBA വരെ പിണറായി ലോണ്‍ എടുത്ത്‌ പഠിപ്പിച്ചു. അതിന്‌ ശേഷം മകന്‍ 2 വര്‍ഷം ജോലി ചെയ്തു. അപ്പോള്‍ അയാള്‍ സ്വതന്ത്രനാണല്ലോ. ഇനി ഏത്‌ രീതിയിലും പണമുണ്ടക്കാനോ പലിശക്കെടുക്കാനോ ഒക്കെ ഉള്ള സ്വാതന്ത്ര്യം വിവേകിനുണ്ട്‌. ഇനി ടെക്നിക്കാലിയ എന്ന സ്ഥാപനമാണ്‌ ബാങ്ക്‌ ഗ്യാരണ്ടി നിന്നതെങ്കില്‍ എന്തുകൊണ്ടാണ്‌ അങ്ങനെ ഒരു സ്ഥാപനം ഇല്ലാ എന്ന് ആദായ നികുതി വകുപ്പ്‌ പറഞ്ഞത്‌ എന്നും മനസ്സിലാകുന്നില്ല. അവിടെ ഒരു ദുരൂഹതയുണ്ട്‌. ആദായ നികുതി വകുപ്പ്‌ പിണറായിക്ക്‌ വേണ്ടി കള്ളം പറയുമോ?

ഇനി വിദേശത്ത്‌ പഠിക്കാന്‍ പോകുന്നവര്‍ക്ക്‌ അവിടെ പാര്‍ട്ട്‌ ടൈം ജോലി ഒക്കെ ചെയ്ത്‌ പണം സമ്പാദിക്കാന്‍ കഴിയും. അങ്ങനെ ഒരു ഓപ്ഷന്‍ പോലും വിവേക്‌ ഉപയോഗിക്കുന്നില്ലാ എന്ന മുന്‍വിധി ഇക്കാര്യത്തില്‍ വേണോ?

കൊട്ടാരം പോലുള്ള വീടുണ്ട്‌ എന്ന് പറയുന്ന ആരും അതിന്റെ ഒരു ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടില്ല. അത്‌ ഏതെങ്കിലും പത്രമോ ചാനലോ പ്രസിദ്ധീകരിച്ചാല്‍ ഇതിലെ ദുരൂഹത നീങ്ങുമായിരുന്നു. കൈരളി ടി.വി. പോലും ഇതിന്‌ തുനിയാത്തതിനാല്‍ നന്ദകുമാറും മറ്റും പറയുന്നത്‌ കേട്ട്‌ കണ്‍ഫ്യൂഷനാകാനേ പറ്റൂ.

പിന്നെ ആദായ വകുപ്പിനെ 30% വിശ്വസിക്കാം പക്ഷെ വാദി ക്രൈം പത്രാധിപരാകുമ്പോളാണ്‌ വിശ്വാസീയതയുടെ പ്രശ്നം ഏറുന്നത്‌. നന്ദകുമാറിന്റെ ക്രൈം അഞ്ചെട്ട്‌ വര്‍ഷം വായിച്ചിട്ടുള്ളതിനാല്‍ അതിന്റെ നിലവാരം അറിയാം. അത്‌ എന്തൊക്കെ ആവശ്യങ്ങള്‍ക്ക്‌ ആരോക്കെ ഉപയോഗിച്ചിട്ടുണ്ട്‌ എന്നും നമുക്കറിയാം. അച്ചുന്താനന്ദന്‍ പോലും ക്രൈം പത്രാധിപര്‍ക്കെതിരെ മാനനഷ്ടക്കേസ്‌ നല്‍കിയിട്ടുണ്ട്‌ എന്നാണ്‌ എന്റെ ഓര്‍മ്മ.


എനിക്ക്‌ സംശയം തോന്നാന്‍ പലകാര്യങ്ങളുണ്ട്‌. കമലാ ഇന്റര്‍ നാഷനല്‍ എന്ന സിങ്കപ്പൂര്‍ കമ്പനി പിണറായുടെ ബിനാമി സ്ഥാപനമെന്ന് നന്ദകുമാര്‍ പറയുന്നു. കമല എന്നത്‌ പിണറായുടെ ഭാര്യയുടെ പേരാണ്‌ . ആപേരില്‍ ഒരു ബിനാമി സ്ഥാപനം തുടങ്ങാന്‍ മാത്രം മണ്ടനാണോ പിണറായി. തുമ്മിയാല്‍ അച്ചടക്ക ലംഘനമാണോ എന്ന് നോക്കുന്ന ഒരു പാര്‍ട്ടിയുടെ PB മെംബര്‍ ഇങ്ങനെ ഒരു സ്ഥാപനം നടത്തുന്നുണ്ടോ എന്ന് പാര്‍ട്ടി ശ്രദ്ധിക്കില്ലെ. ഇനി ഇത്‌ സത്യമാണോ എന്നറിയാന്‍ സിങ്കപ്പൂര്‍ സര്‍ക്കാരിന്‌ ഒരു E-mail എങ്കിലും അയച്ച്‌ നോക്കാന്‍ കഴിയില്ലേ? അലെങ്കില്‍ നെറ്റില്‍ തപ്പിയാല്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കണ്ടെ.

ഞാന്‍ ഏതായാലും ഒരു നെറ്റ്‌ സെര്‍ച്ച്‌ നടത്തി നോക്കി. ഈ ലിങ്ക്‌ ശരിയാണ്‌ എന്നാണ്‌ എന്റെ വിശ്വാസം തെറ്റാണെങ്കില്‍ തിരുത്തുക്‌. ഈ ലിങ്കില്‍ നമുക്ക്‌ സിങ്കപ്പൂരുള്ള സ്ഥാപനഗള്‍ സേര്‍ച്ച്‌ ചെയ്ത്‌ കണ്ടെത്താം. kamala എന്ന് search word ഉപയോഗിച്ച്‌. ഇവിടെ നിങ്ങള്‍ക്ക്‌ നോക്കാം. പക്ഷേ ആരോപിതമായ പേരില്‍ ഒരു കമ്പനി എനിക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Radheyan said...

ആകെപ്പാടെ കിരണ്‍ സന്തോഷത്തിലാണല്ലോ?കിരണിനെ പോലെ സന്തോഷിക്കുന്ന മറ്റൊരാള്‍ കെ.മുരളീധരണാണ്.ഇന്നലെ ചില സുഖിപ്പീരുകള്‍ ഒക്കെ കേട്ടു.

അച്ചുതാനന്ദനെ സംബന്ധിച്ച് അദ്ദേഹത്തിന് പിടി ഏതാണ്ട് നഷ്ടപ്പെട്ടു കഴിഞ്ഞു.അത് ഒരു പക്ഷെ 98ല്‍ പിണറായിയെ സെക്രട്ടറി ആക്കിയപ്പോള്‍ പോയതാണ്.ഇനി പാര്‍ട്ടി പിണറായിയുടെ കൈയ്യില്‍ നിന്നു പോകണമെങ്കില്‍ അതിന്റെ തലപ്പത്ത് നിന്ന് അദ്ദേഹം മാറണം.അതാണ് കേന്ദ്രീകൃതജനാധിപത്യത്തിന്റെ ഗുണമോ ദോഷമോ ആയ ഭാവം.

ആ പഴയ കഥ ഓര്‍മ്മിപ്പിക്കട്ടെ;സ്റ്റാലിന്റെ മരണശേഷം ക്രൂഷ്ചേവ് അദ്ദേഹത്തെ നിശതമായി വിമര്‍ശിച്ചു കൊണ്ട് പാര്‍ട്ടി യോഗത്തില്‍ പ്രസംഗിക്കവേ ആരൊ ചോദിച്ചു.താങ്കള്‍ എന്തുകൊണ്ട് അന്നിത് പറഞ്ഞില്ല?ഒന്നു നിറുത്തി അല്‍പ്പം കടുപ്പിച്ച് ക്രുഷ്ചേവ് സദസ്സിനെ നോക്കി ചോദിച്ചു: ആരാണത് ചോദിച്ചത്? സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത.ആരും അനങ്ങിയില്ല.ഒരു നിമിഷം കാത്ത ശേഷം അദ്ദേഹം തുടര്‍ന്നു:ഇതു തന്നെ കാരണം-ഭയം.

നിലവിലുള്ള വ്യവസ്ഥിതിയെ എതിര്‍ക്കാന്‍ പഴുതു നല്‍കാത്തതാണ് കേന്ദ്രീകൃത ജനാധിപത്യത്തിന്റെ പ്രയോഗരീതികള്‍.പ്രത്യേകിച്ചും അതിന്റെ കേന്ദ്രം പിണറായിയെയോ വി.എസിനെയോ പോലുള്ള മെഗലോമാനിയാക്കുകള്‍ നേതൃത്വത്തിലിരിക്കുമ്പോള്‍.എതിര്‍ക്കാന്‍ പുറപ്പെടുന്നവര്‍ ചാവേറുകളാണ്.വെട്ടിവീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നിലവിലുള്ള നേതൃത്വം വീഴുന്ന കാലത്തോളം പുറത്താണ്.

എന്നു കരുതി എല്ലാ കാലത്തും ഇങ്ങനെ ഷണ്ഡത്വപ്രദര്‍ശനാമായിരുന്നില്ല പാര്‍ട്ടി സമ്മേളനം.കല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് അന്നത്തെ കേന്ദ്ര സെക്രട്ടറി സ.ബി.ടി.രണദിവെക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം പോയി.അതേ ലൈന്‍ പിന്തുടര്‍ന്ന തിരുവതാംകൂര്‍ സെക്രട്ടറി സ.കെ.വി.പത്രോസ്(കുന്തക്കാരന്‍ പത്രോസ്) പാര്‍ട്ടിയില്‍ നിന്ന് എന്നെന്നേക്കുമായി പുറത്തായി.ഒരു 10 പിണറായി ഒന്നിച്ചു ചേര്‍ന്ന ഒരു നേതാവായിരുന്നു സ.പത്രോസ്.

അതു പോലെ സ.പിസി.ജോഷിക്കും പാര്‍ട്ടി ജന.സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടിരൂന്നു ഒരിക്കല്‍.

നഷ്ടപ്പെടാന്‍ ഒന്നുമില്ലാതിരുന്ന കാലത്ത് സഖാക്കള്‍ തുറന്നു വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്നു.ഇന്ന് അധികാരത്തിന്റെ ശീതളിമ വിട്ടുകളയാന്‍ വിമതനേതാവായ വി.എസിനു പോലും മടിയാണ്.

Radheyan said...

വിക്കി എന്ന വിവേക് കിരണ്‍ അബുദാബിയില്‍ 2 കൊല്ലം ജോലിയെടുത്ത് 20 ലക്ഷം സമ്പാദിച്ച് അതും കൊണ്ട് പഠിക്കാന്‍ പോയത്രേ.

6 കൊല്ലം കൊള്ളാവുന്ന കമ്പിനികളില്‍ ദുബായിയില്‍ ജോലിയെടുത്തിട്ട് സമ്പാദിക്കാന്‍ ഇനിയും തുടങ്ങാനിരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് വിക്കിയോട് അപാരമായ അസൂയ തോന്നുന്നുണ്ട്.
(പിന്നെ കോടിയേരിപുത്രന്‍ ഐസ്ക്രീം കേസിലെ ഒന്നാം പ്രതിയായ പി.എ. റഹ്മാന്റെ കമ്പിനിയില്‍ ദുബായി ജബല്‍ അലിയില്‍ ജോലിക്ക് വന്നത് പോലെ ആണെങ്കില്‍ 20 അല്ല 50 ലക്ഷം ഉണ്ടാക്കാം കാരണം വിലയിടുന്നത് മകനല്ലല്ലോ,പിതാവിന്റെ സ്വാധീനത്തില്‍ അയാള്‍ ഒഴിവാക്കുന്ന കാരാഗ്രഹത്തിനാണല്ലോ).

അക്കൌണ്ടന്‍സിക്ക് 23 മാര്‍ക്ക് വാ‍ങ്ങിയവന്‍ ബര്‍മിംങ്ങ്ഹാമില്‍ പഠിക്കുകയും 90 വാങ്ങിയവന്‍ തെണ്ടി തിരിയുകയും ചെയ്യുന്ന വ്യവസ്ഥിതിക്കെതിരേ പൊരുതാന്‍ എസ്.എഫ്.ഐ ഉണ്ടെന്നതാണ് ഏകആശ്വാസം. (അസൂയ,അസൂയ)

ഇതൊക്കെ വി.എ.അരുണ്‍കുമാറിനും ബാധകമാണ്.ആ ചരിത്രം ഇതിലും നാറും.ഒരാള്‍ കാണിക്കുന്ന തെറ്റ് മറ്റൊരാളുടെ തെറ്റിന് ന്യായമാകുമോ?

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയാ വ്യക്തിപരമായി വിമര്‍ശിച്ച്‌ തുടങ്ങി അല്ലേ. അത്‌ താങ്കള്‍ക്ക്‌ സന്തോഷം നല്‍കുമെങ്കില്‍ ആയിക്കോ എനിക്ക്‌ പ്രശ്നമില്ല. പിന്നെ മുരളീധരന്‌ സന്തോഷമുണ്ടാകാം അതിന്‌ അതിനുള്ള കാരണങ്ങളും പക്ഷെ എനിക്ക്‌ എന്ത്‌ നേട്ടം എന്ന് എത്ര ആലോചിചിട്ടും പിടികിട്ടിയില്ല.

പിണറായുടെ ഭാഗത്ത്‌ നിന്നും ഒരു വിഷയം ചിന്തിക്കുന്നത്‌ പോലും കുറ്റകരമായ അപരാധമോ അലെങ്കില്‍ താങ്കളെപ്പോലെ ഉള്ളവരുടെ പരിഹാസത്തിനോ പാത്രമാകാന്‍ മാത്രം ഹീനമാണോ. അങ്ങനെ ഒരു സാധ്യത അത്‌ ചിന്തിക്കുന്നത്‌ തെറ്റാണോ? എനിക്കറിയില്ല്. എന്നെ പിണറായി പക്ഷത്ത്‌ മുദ്ര അടിക്കാതെ ഈ ചര്‍ച്ച മുന്നോട്ട്‌ പോകില്ലേ.

Radheyan said...

ഒരു തമാശ പറഞ്ഞതാണ്.

ഈസി മാന്‍...

ഒരു പിണ്ടിക്കേറ്റ് ലേഖകന്‍(കട.രാജേശ്വരി) എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടാനുള്ള എല്ലാ സാധ്യതകളും ഉണ്ട് എന്ന് പറഞ്ഞു എന്ന് മാത്രം.

സത്യം ഒന്നല്ല പലതാണ് എന്ന വിശ്വാസിയാണ് ഞാന്‍.അതു കൊണ്ടാണ് തര്‍ക്കങ്ങളെ സ്നേഹിക്കുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

പിണ്ടിക്കേറ്റ്‌ ലേഖകന്‍ എന്ന ബ്രാന്റ്‌ എനിക്ക്‌ ചേരും. കാരണം ഞാന്‍ പിണറായുടെ ഭാഗത്തു നിന്ന് ചിന്തിക്കുന്നത്‌. പക്ഷേ അത്‌ ഞാന്‍ പിണറായി ഭക്തനായതുകൊണ്ടല്ല. സിന്റിക്കേറ്റ്‌ ലേഖകന്മാര്‍ VS ഭക്തരായതുകൊണ്ടാണ്‌. പിണറായി ഉപ്പു നിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. എന്നാല്‍ ഉപ്പ്‌ തിന്നവന്‍ പിണറായി മാത്രം എന്ന രീതി ശരിയല്ല എന്ന് പറയാന്‍ ഞാന്‍ മടിക്കില്ല. പണ്ട്‌ പീപ്പീള്‍ ഫോറം എന്ന ബ്ലോഗില്‍ ഇതിന്റെ പേരില്‍ എന്നെ അധാര്‍മ്മികതയുടെ പ്രചാരകന്‍ എന്ന് പോസ്റ്റ്‌ എഴുതുകയുണ്ടായി

Radheyan said...

കിരണിനെ കുറിച്ച് അങ്ങനെ ഒന്നും എനിക്ക് തോന്നുന്നില്ല.വി.എസിനെ അടുത്തു നിന്നു പഠിക്കാന്‍ ശ്രമിച്ച ഒരാള്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് വലിയ ഭക്തി ഒന്നും തോന്നുന്നില്ല.

പിണറായിയെ കുറിച്ചും ഏതാണ്ട് ഇതു പോലെ തന്നെ.പിന്നെ കിരണ്‍ ഒരു കമ്മ്യൂണിസ്റ്റ് ഇന്‍സൈഡര്‍ അല്ല,ഞാന്‍ ആണ്.അതു കൊണ്ട് തന്നെ ആത്യന്തികമായി പ്രസ്ഥാനത്തിനെ ക്ഷീണിപ്പിക്കുന്ന സംഗതികള്‍ എനിക്ക് അത്ര സുഖകരമായി തോന്നുന്നില്ല.

പിണറായിയെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ പറയാം.

നേതൃപാടവം- മേല്‍ത്തരം
ദൃഡത- വളരെ ഉയര്‍ന്നത്
പ്രതികരണശേഷി- മികച്ചത്
ആജ്ഞാശക്തി-ഉയര്‍ന്നത്
പ്രതിപക്ഷബഹുമാനം-കമ്മി
അഹങ്കാരം- വളരെ അധികം
മാധ്യമസൌഹൃദം-മറ്റേത് സി.പി.എം കാരനെ പോലെ മോശം(നയനാരെ ഒഴിച്ച്)
കമ്മ്യൂണിസ്റ്റ് മൂല്യപ്രതിബദ്ധത- തീരെ കുറവ്
കമ്മ്യൂണിസ്റ്റ് ഡിസിപ്ലിന്‍-ഉയര്‍ന്നത്
വായന,ഉയര്‍ന്ന ചിന്ത- തീരെ ഇല്ല എന്ന് തോന്നുന്നു
സഹൃദയത്വം-ഇല്ലെന്ന മട്ട്.
അന്യ ആശയസ്വാധീനം-വളരെ അധികം

ഒന്നു താരതമ്യം ചെയ്തു നോക്കിയാല്‍ 80-90കളിലെ വി.എസ്.സ്വഭാവത്തില്‍ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു എന്നു കാണാം.പക്ഷെ ഒരു കമ്മ്യൂണിസ്റ്റ് മൌലികവാദി എന്ന നിലയില്‍ അദ്ദേഹം അന്യവല്‍ക്കരണത്തെ ഒരു പരിധി വരെ ചെറുത്തു.കമ്മ്യൂണിസ്റ്റ് മൂല്യബോധം കുറെയൊക്കെ പ്രകടമാക്കുകയും ചെയ്തു.അതേ സമയം തനിക്കു വഴങ്ങാത്തപ്പോഴൊക്കെ പാര്‍ട്ടിയെ അച്ചടക്കലംഘനം കൊണ്ട് എതിര്‍ക്കുകയും ചെയ്തു.

കിരണ്‍ തോമസ് തോമ്പില്‍ said...

എനിക്ക്‌ പിണറായില്‍ ഉള്ള താല്‍പര്യം അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ മൌലീക വാദി അല്ലാ എന്നത്‌ മാത്രമാണ്‌. താങ്കളുടെ ഭാഷയല്‍ അന്യ ആശയ സ്വാധീനം.

പിന്നെ VS പുലര്‍ത്തിയ ഏത്‌ മൂല്യബോധമാണ്‌ പിണറായി പുലര്‍ത്താത്‌ എന്ന് എനിക്ക്‌ അറിയില്ല. എന്റ വിലയിരുത്തലില്‍ VS ന്റ മാര്‍ഗ്ഗം പിന്‍തുടരുന്നു പിണറായി. VS നടിക്കുന്നത്‌ പോലെ ആദര്‍ശം നടിക്കുകയോ പരസ്യപ്രസ്താവന നടത്തുകയോ മറ്റ്‌ സാധ്യതകള്‍ ഉപയോഗിച്ച്‌ പാര്‍ട്ടിക്കതീതനാണ്‌ എന്ന് ഭാവിക്കുകയോ പിണറായി ചെയ്യുന്നില്ല. അലെങ്കില്‍ താന്‍ എന്താണ്‌ എന്നത്‌ അദ്ദേഹം പുറത്ത്‌ കാണിക്കുന്നു. പക്ഷേ എനിക്കതിനോടും മതിപ്പില്ല. മാറ്റം വേണമെന്ന് ചിന്തിക്കുന്നു പിണറായി അതിന്‌ അത്‌ സംസ്ഥാനത്തിന്‌ ഗുണം ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നു.