Monday, January 14, 2008

ആശയ സമരമോ അധികാര സമരമോ ?

എന്റ നൂറാമത്‌ പോസ്റ്റില്‍ കമന്റ്‌ ചെയ്ത മണി എന്ന ബ്ലോഗര്‍ ഞാന്‍ പിണറായി പക്ഷത്തു നിന്ന് കാര്യങ്ങള്‍ നോക്കിക്കാണുന്നു എന്ന് വിമര്‍ശിക്കുകയുണ്ടായി.ഈ ആരോപണം എന്റെ ബ്ലോഗ്‌ വായിക്കുന്നവരില്‍ 99% ശതമാനം ആള്‍ക്കാര്‍ക്കും ഉണ്ടാകും എന്നുറപ്പാണ്‌. ഇതിന്‌ മുന്‍പ്‌ പലരും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. അന്ന് ഞാന്‍ ഈ വിഷയത്തില്‍ എന്റെ നിലപാട്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എങ്കിലും ഇപ്പോഴും ഇത്‌ പ്രസക്തമായതിനാല്‍ എന്തുകൊണ്ട്‌ ഞാന്‍ വി.എസ്‌. വിരുദ്ധ പക്ഷത്ത്‌ ( അങ്ങനെ ഉള്ളവരെ പിണറായി പക്ഷം എന്ന് സ്വാഭാവികമായും മുദ്രകുത്തപ്പെടും) നില്‍ക്കുന്നു എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

VS അച്ചുതാനന്ദന്‍ എന്ന നേതാവ്‌ ഇന്ന് കാണപ്പെടുന്നത്‌ പോലെ ആള്‍ദൈവ വല്‍ക്കരിക്കപ്പെട്ടത്‌ കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‌ സീറ്റ്‌ നിഷേഷിക്കപ്പെട്ടതിനേത്തുടര്‍ന്നാണ്‌. അതിന്‌ മുന്‍പ്‌ വരെ നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ക്ക്‌ അദ്ദേഹം വികസന വിരുദ്ധനും ഇടത്‌ വരട്ടുവാദിയുമായിരുന്നു. അദ്ദേഹം പ്രതിപക്ഷ നേതാവായി നടത്തിയ പലസമരങ്ങളും പ്രത്യേകിച്ച്‌ സ്മാര്‍ട്ട്‌ സിറ്റിക്കെതിരേയും ADB വായ്പക്കെതിരേയും നടത്തിയ സമരങ്ങളെ പുച്ഛിച്ച്‌ തള്ളിയവരാണ്‌ ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങള്‍ ( ADB വിഷയത്തില്‍ മാധ്യമം പത്രം ഇതിനൊരു അപവാദമായിരുന്നു ). എന്നാല്‍ സീറ്റ്‌ നിഷേധിക്കപ്പെട്ട്‌ VS മാധ്യമങ്ങളുടെ പ്രിയങ്കരനാകാന്‍ അധികം സമയം വേണ്ടി വന്നില്ല. മാധ്യമങ്ങള്‍ VS ന്‌ വേണ്ടി കണ്ണീരൊഴുക്കി. പിന്നെ അദ്ദേഹം ആള്‍ദൈവമാകുന്നതാണ്‌ നാം കണ്ടത്‌. ഭരണത്തിലേറിയ VS ഒരു വിമത മുഖ്യമന്ത്രി എന്ന രീതിയാലാണ്‌ പ്രവര്‍ത്തിച്ചത്‌ അതുകൊണ്ട്‌ തന്നെ മാധ്യമങ്ങളില്‍ വിമത ശബ്ദത്താല്‍ നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. അതുപോലെ പല വിഷയത്തിലും VS സ്വന്തം ഇമേജ്‌ നില നിര്‍ത്തുക എന്നത്‌ മാത്രമല്ല തന്റെ സ്തുതിപാടക മാധ്യമങ്ങളെ സഹായിക്കുന്ന നിലപാടുകളും VS കൈക്കൊണ്ടു. പിതൃശൂന്യ വിവാദം ഇതിന്‌ ഒരു ഉദാഹരണം മാത്രം. പിന്നീട്‌ ADB വിഷയത്തിലും മറ്റും VS കൈക്കൊണ്ട നിലപാടുകള്‍ സ്വന്തം ഇമേജ്‌ സംരക്ഷിക്കുന്നതായിരുന്നു. ഇത്തരത്തിലുള്ള VS ന്റെ വിമത നിലപാടുകള്‍ CPM ന്റെ നേതൃത്വം പാര്‍ട്ടി പരിപാടികളില്‍ നിന്ന് വ്യതിചലിക്കുന്നതിനെതിരേ ഉള്ള പ്രതിരോധമായി വ്യാഖ്യാനിക്കപ്പെട്ടു. ബുദ്ധി ജീവികളും സാംസ്ക്കാരിക നായകന്മാരും എല്ലാം VS പക്ഷത്ത്‌ അണി നിരന്നു. മാതൃഭൂമിയും മംഗളവും മാധ്യമവുമൊക്കെ VS ന്‌ യഥാര്‍ത്ഥ CPM നയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും എന്ന് ഘോഷിച്ചു. എല്ലാത്തിനും തടസം പിണറായിയും ഐസക്കുമാണെന്നും അവര്‍ അറിയിച്ചു. പിണറായി പക്ഷത്തുള്ളവര്‍ എന്ന് കരുതപ്പെടുന്നവരെല്ലാം ചെറിയ കാര്യങ്ങളുടെ പേരില്‍പ്പോലും മാധ്യമ വേട്ടക്കിരയായി ( ഇതിനുവേണ്ടി മാത്രം ജനശക്തി പോലുള്ള മാധ്യമങ്ങള്‍ രൂപികരിക്കപ്പെട്ടു). ഈ സാഹചര്യത്തിലാണ്‌ ഞാന്‍ VS എന്തായിരുന്നു എന്നും ഇപ്പോള്‍ VS ഇല്‍ അവതരിപ്പിക്കപ്പെട്ട ദിവ്യത്വത്തില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്‌ എന്ന് ചിന്തിച്ചത്‌. അന്നു മുതല്‍ ഞാന്‍ ഈ വിഷയത്തില്‍ എടുത്തിട്ടുള്ള നിലപാട്‌ CPM ഇല്‍ ആശയ സമരമില്ല വെറും അധികാര തര്‍ക്കം മാത്രമേ ഉള്ളൂ എന്നതാണ്‌.

പിണറായി പക്ഷം അലെങ്കില്‍ CPM ലെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം പിന്‍തുടരുന്ന നയങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണ്‌ എന്ന സന്ദേശമാണ്‌ VS പക്ഷം മുന്നോട്ട്‌ വച്ചത്‌. അതുകൊണ്ട്‌ തന്നെ ഈ നയപരിപാടികളെ എതിര്‍ക്കുക എന്നതിലൂടെ ഒരു ആശയ സമരമാണ്‌ തങ്ങള്‍ മുന്നോട്ട്‌ വച്ചത്‌ എന്നതായിരുന്നു VS ന്റെ വാദം. എന്നാല്‍ കഴിഞ്ഞ ദിവസം ജോതിബാസുവിന്റെ വിവാദ പ്രസ്താവന വരുന്നതുവരെ ഇതിലൊക്കെ കഴമ്പുണ്ട്‌ എന്ന് വരുത്തി തീര്‍ക്കാന്‍ Vs പക്ഷത്തിന്‌ കഴിഞ്ഞു. എന്നാല്‍ ബസുവിന്റെ പ്രതാവനയും അതിന്‌ കാരാട്ടും SRP യും പറഞ്ഞ സാധൂകരണവും കണ്ടപ്പോള്‍ പിണറായി പക്ഷം മുന്നോട്ട്‌ വയ്കുന്ന നയങ്ങളല്ലേ CPM ന്റെ യഥാര്‍ത്ഥ നയങ്ങള്‍ എന്ന സംശയം ഉയര്‍ന്നു. എന്നാല്‍ അതിന്‌ മുന്‍പ്‌ VS തന്റെ ആശയ വെടി പൊട്ടിച്ചു മുതലാളിത്തം കുറ്റിയും പറിച്ച്‌ പോകേണ്ടി വരും എന്ന് VS എര്‍ണ്ണാകുളം ജില്ലാ സമ്മേളനത്തില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാതെ പറഞ്ഞു. VS ന്റെ ഈ വിമത സ്വരം മാധ്യമങ്ങള്‍ ആഘോഷിച്ചു ഇത CPM ന്റെ ഗതിമാറ്റത്തിനെതിരേ VS പടനയിക്കുന്നു എന്ന രീതിയില്‍ എല്ലാവരും എഴുതി മരിച്ചു. പാലക്കാട്‌ ജില്ലാ സമ്മേളനത്തില്‍ പറഞ്ഞ ആശയ സമരമാണ്‌ പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് VS ന്റെ നിലപാടാണ്‌ ഇവിടെ കണ്ടതെന്നും എല്ലാവരും കരുതി. എന്നാല്‍ ഡല്‍ഹിയില്‍ പോയി മടങ്ങി എത്തിയ സഖാവ്‌ നിലപാട്‌ മാറ്റി. ബസ്സുവിന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്‌ എന്നാണ്‌ ഇപ്പോള്‍ VS പറഞ്ഞത്‌. അപ്പോള്‍ കുറ്റി പറിച്ച്‌ പോകണം എന്നൊക്കെപ്പറഞ്ഞത്‌ വെറും ആവേശത്തില്‍ സംഭവിച്ചാതാണ്‌ എന്ന് വ്യക്തം അലെങ്കില്‍ മാതൃഭൂമി മാത്രമേ ഇപ്പോള്‍ VS വായിക്കുന്നുള്ളൂ എന്ന് കരുതേണ്ടി വരും. മറ്റേത്‌ നേതാവ്‌ ഇങ്ങനെ മലക്കം മറിഞ്ഞാല്‍ ഓടിച്ചിട്ടടിക്കുന്ന മീഡിയ ഇവിടെയും VS നെ രക്ഷിച്ചു. വലിയ വിവാദം ഉണ്ടാക്കാതെ ഒതുക്കിക്കൊടുത്തു.പക്ഷേ പാര്‍ട്ടി സമ്മേളനങ്ങളില്‍ ആദര്‍ശ ലൈന്‍ ചോദ്യം ചെയ്യാന്‍ മറുവിഭാഗത്തിന്‌ ഇത്‌ സഹായിച്ചു. നിഷ്പക്ഷമായി CPM നെ വിലയിരുത്തിയാല്‍ ഇത്‌ സത്യമെന്ന് തെളിയും.

ബസ്സുവിന്റെ പ്രസ്താവന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഒരു ചര്‍ച്ചയില്‍ V.B. ചെറിയാന്‍ ഇങ്ങനെ പറഞ്ഞു. ഇതില്‍ വലിയ പുതുമയൊന്നുമില്ല 2000 മുതല്‍ ഇതാണ്‌ CPM ന്റെ നയം 2000 ഇല്‍ തിരുവന്തപുരത്തുവച്ച്‌ ഈ നയം അവതരിപ്പിച്ചപ്പോള്‍ 23% പേര്‍ എതിര്‍ത്തിരുന്നു അത്രേ എന്നാല്‍ 2002 ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരു എതിര്‍പ്പും കൂടാതെ ഈ പരിപാടി അംഗീകരിക്കുകയും ചെയ്തു പോലും. അപ്പോള്‍ 2002 മുതല്‍ നിലനില്‍ക്കുന്ന ഒരു ഈ പാര്‍ട്ടി പരിപാടി VS ഉം അദ്ദേഹത്തിന്റെ പക്ഷക്കാരും അംഗീകരിച്ചതാണ്‌. അപ്പോള്‍ അദ്ദേഹം നടത്തുന്നു എന്ന് പറയുന്ന ആശയ സമരം ആര്‍ക്കെതിരേയാണ്‌. ബംഗാളില്‍ നടപ്പിലാക്കുന്ന ഈ നയത്തിനെതിരെ VS എന്നെങ്കിലും കേന്ദ്ര തലത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടോ. അലെങ്കില്‍ കേന്ദ്രകമ്മിറ്റിയില്‍ VS പക്ഷം ആശയ സമരം നടത്താറുണ്ടോ. ഇത്തരത്തില്‍ ഒന്ന് നടത്തിയതായി ഇതുവരെ വായിച്ചതായി ഓര്‍ക്കുന്നില്ല. ബംഗാള്‍ നേതൃത്വത്തിന്റെ പിന്തുണ VS നാണ്‌ എന്നാണ്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌. അപ്പോള്‍ ആശയ സമരം കേരളത്തില്‍ മാത്രമാണ്‌ അതിന്റെ അടിസ്ഥാനം പാര്‍ട്ടി പരിപാടികളുമല്ല അതെന്താണ്‌ അത്‌ അധികാര മത്സരമാണ്‌ എന്നാണ്‌ എന്റെ പക്ഷം. ഈ അധികാര മത്സരത്തിന്റെ പേരിലാണ്‌ VS ന്‌ സീറ്റ്‌ നിഷേധിച്ചതും പിന്നീട്‌ ആഭ്യന്തരം നിഷേധിച്ചതുമൊക്കെ. ഇതേ അധികാര മോഹങ്ങളാണ്‌ 1991 മുതല്‍ VS നേ ഗ്രൂപ്പ്‌ കളിക്കാന്‍ പ്രേരിപ്പിച്ചതു, ചെറിയാന്‍ പറഞ്ഞതു പോലെ കാറ്റ്‌ വിതച്ച്‌ കൊടുംങ്കാറ്റ്‌ കൊയ്യുന്നു.

ഇനി VS പക്ഷം എന്ന് പറയുന്ന ആശയ സമര ഗ്രൂപ്പിനെ നമുക്ക്‌ പിണറായി ഗ്രൂപ്പുമായി ഒന്ന് താരതമ്യം ചെയ്തു നോക്കാം. VS പക്ഷത്തിന്റെ ഉറച്ച്‌ ജില്ലാ കമ്മിറ്റികളായിരുന്നു ഇടുക്കിയും ഏര്‍ണ്ണാകുളവും. ആദര്‍ശ VS പക്ഷത്തെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആദര്‍ശത്‌ മൂന്നാര്‍ ഓപ്പറേഷന്റെ ആസിഡ്‌ ടെസ്റ്റില്‍ അലിഞ്ഞു പോകുന്നതാണ്‌ കണ്ടത്‌. സര്‍ക്കാരിനെതിരേ ഇടുക്കി ജില്ലാ കമ്മിറ്റി തെരുവിലിറങ്ങി. ഈ കമ്മിറ്റി പിണറായി പക്ഷത്തേക്ക്‌ കൂറുമാറി എന്ന പറഞ്ഞ്‌ മാധ്യമങ്ങള്‍ VS നെ രക്ഷിച്ചു. ഇനി ഏര്‍ണ്ണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന് ചര്‍ച്ചകളില്‍ കേട്ട കാര്യങ്ങള്‍ വച്ച്‌ നോക്കിയാല്‍ പിണറയൈ പക്ഷവും VS പക്ഷവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലാ എന്ന് വ്യക്തമാക്കുന്നതാണ്‌. കഴുത്തറപ്പന്‍ സ്വകാര്യ മാനേജ്മെന്റുകളെക്കാള്‍ ഫീസ്‌ വാങ്ങുന്ന് കോളാജായി മാറി വര്‍ക്കി മെമ്മോറിയല്‍ ആശുപത്രി. പിന്നെ നേതാക്കന്മാരുടെ ജീവിത രീതിയേപ്പറ്റിയും സ്വന്തം പാര്‍ട്ടി സഖാവിന്റെ കൊലപാതകത്തിലുള്ള പങ്കിനെപ്പറ്റ്യുമൊക്കെ ഉണ്ടായ വാര്‍ത്തകള്‍ ഈ കമ്മിറ്റിയുടെ ആശയ നിലപാടുകള്‍ എന്താണ്‌ എന്ന് വ്യക്തമാകാന്‍ സഹായിക്കുന്നതാണ്‌അപ്പോള്‍ VS പക്ഷം എന്ന് പറഞ്ഞ്‌ നടക്കുന്നവരും അങ്ങനെ അല്ലാത്തവരും തമ്മില്‍ ആശയപരമായോ പാര്‍ട്ടി പരിപാടി പ്രകാരമോ വലിയ വ്യത്യാസമൊന്നും കാണാന്‍ പുറത്തുനിന്ന് നോക്കുന്നവര്‍ക്ക്‌ കഴിയില്ല. ഈ സംസ്ഥാന സമ്മേളനം കഴിയുമ്പോഴേക്കും കാര്യങ്ങള്‍ക്ക്‌ ഒരു വ്യക്തത വരുമെന്നും വിശ്വസിക്കാം. എന്താണ്‌ ആശയ സമരം എന്താണ്‌ പാര്‍ട്ടി പരിപാടി ഇവക്കൊക്കേ ഒരു വ്യക്തത കൈവരുകയും അത്‌ ഭരണം നേരേചൊവ്വേ നടക്കാന്‍ സഹായിക്കുകയും ചെയ്യും എന്ന ശുഭ പ്രതീക്ഷയിലാണ്‌ ഞാന്‍ .

ഇതോടൊപ്പം വായിക്കാന്‍ K.M. റോയി മംഗളം പത്രത്തിലെഴുതിയ ലേഖനത്തിന്റെ യൂണിക്കോഡ്‌ പരിഭാഷ ചുവടെ നല്‍കുന്നു.


ബസുവിനു മനസിലായതും വി.എസിനു മനസിലാകാത്തതും

ആദരവോടെ മാത്രം ഞാന്‍ കണ്ടിരുന്ന ഒരു കമ്യൂണിസ്റ്റ് നേതാവാണ് അന്തരിച്ച പി.കെ.വാസുദേവന്‍നായര്‍. മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാമായിരുന്നിട്ടും അഴിമതിയാരോപണത്തിന്റെ നേര്‍ത്ത കറപോലും പുരളാതെ സമൂഹത്തില്‍ തലയുയര്‍ത്തിനിന്ന സി.പി.ഐ. നേതാവ്. മുഖ്യമന്ത്രിപദംവരെ അലങ്കരിച്ചിട്ടും തീവണ്ടിയിലും ട്രാന്‍സ്പോര്‍ട്ട് ബസിലും കയറി സഞ്ചരിക്കാന്‍ മടിയില്ലാതിരുന്ന ലളിതജീവിതത്തിന്റെ ഉടമ.

1991 പി.കെ.വിയുടെ രാഷ്ട്രീയജീവിതത്തെയാകെ ഉലച്ച വര്‍ഷമായിരുന്നു. സോവിയറ്റ് യൂണിയന്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണു. കമ്യൂണിസത്തിന്റെ വത്തിക്കാനായ മോസ്കോയിലെ ക്രെംലിനില്‍ ചെങ്കൊടി അഴിഞ്ഞുവീണപ്പോള്‍ കമ്യൂണിസത്തിന്റെ ചരമഗീതമുയര്‍ന്നു. ഒപ്പം ആ രാജ്യത്തെ പട്ടിണിക്കാരായ ജനങ്ങളുടെ ദീനരോദനവും. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ചെങ്കൊടി ഉപേക്ഷിച്ചു. റുമേനിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരിയായ ചെസസ്ക്യുവിനെ ജനക്കൂട്ടം തെരുവിലിട്ടു തല്ലിക്കൊല്ലുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.
ഈ നാളുകളില്‍ പി.കെ.വിയുടെ ആത്മസുഹൃത്തായ ഒരു ബിസിനസുകാരന്‍ അദ്ദേഹത്തോടു ചോദിച്ചു. 'ഇനിയും നിങ്ങളെപ്പോലുള്ള നേതാക്കള്‍ കമ്യൂണിസത്തിനുവേണ്ടി പ്രസംഗിക്കുന്നതില്‍ എന്തര്‍ഥം?' പി.കെ.വിയുടെ നിരാശനിറഞ്ഞ മറുപടി ഇതായിരുന്നു: 'ഒരായുസ് മുഴുവന്‍ വാദിച്ചുകൊണ്ടിരുന്ന കാര്യം തെറ്റായിപ്പോയെന്ന് എങ്ങനെയാണു സമ്മതിക്കാന്‍ കഴിയുക? അതുകൊണ്ട് ഇനി ശേഷിക്കുന്ന കാലവും, തെറ്റാണെങ്കിലും, അതുതന്നെ പറഞ്ഞുകൊണ്ടു മരിക്കാം'. പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തില്‍ പാപ്പരായിപ്പോയ ഒരു നേതാവ് സ്വയം സമാധാനിക്കാന്‍ പറഞ്ഞ വാക്കുകള്‍.

അങ്ങനെ കമ്യൂണിസത്തിന്റെ വക്താവായിത്തന്നെ പി.കെ.വി. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു.

എന്നാല്‍ ജീവിതത്തിന്റെ അസ്തമയനാളിലെങ്കിലും തെറ്റു തുറന്നു സമ്മതിക്കാനുള്ള രാഷ്ട്രീയ സത്യസന്ധത സി.പി.എം. നേതാവ് ജ്യോതിബസു പ്രകടിപ്പിച്ചിരിക്കുന്നു. ബസുവിന് അടുത്ത ജൂലൈയില്‍ തൊണ്ണൂറ്റിനാലു തികയും. വേണമെങ്കില്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിലധിഷ്ഠിതമായ വര്‍ഗരഹിത കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെക്കുറിച്ചു പ്രസംഗിച്ചുകൊണ്ടുതന്നെ ബസുവിനും കടന്നുപോകാമായിരുന്നു. ആ ആത്മവഞ്ചനയ്ക്ക് അദ്ദേഹം തയാറായില്ല.

പട്ടിണി മാറ്റാനും തൊഴിലില്ലായ്മ പരിഹരിക്കാനും സാമ്പത്തികവികസനം കൈവരിക്കാനും മുതലാളിത്തമാര്‍ഗം സ്വീകരിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് കാല്‍നൂറ്റാണ്ടോളം പശ്ചിമബംഗാള്‍ ഭരിച്ച ബസു തുറന്നുപറഞ്ഞു. 'ഞങ്ങളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയ അജണ്ട സോഷ്യലിസമാണ്. പക്ഷേ, കാലഘട്ടത്തിന്റെ ആവശ്യം മുതലാളിത്തപാത പിന്തുടര്‍ന്നു സാമ്പത്തിക വികസനം നേടുകയെന്നതു മാത്രമാണ്'.

ബസുവിന്റെ ഈ അഭിപ്രായപ്രകടനമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വിവാദവിഷയം. വാസ്തവത്തില്‍ ഇതിനു തുടക്കമിട്ടത് ബസുവിന്റെ പിന്‍ഗാമിയായ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ്. പാര്‍ട്ടിപത്രമായ 'ഗണശക്തി'യുടെ വാര്‍ഷികയോഗത്തില്‍ പ്രസംഗിക്കവേയാണ് ഭട്ടാചാര്യ തന്റെ പുതിയ സാമ്പത്തിക കാഴ്ചപ്പാടു വ്യക്തമാക്കിയത്.

'വ്യാവസായിക വികസനത്തിനു പണം കണ്ടെത്താനുള്ള ഏകമാര്‍ഗം മുതലാളിത്തമാണെന്നതു നമുക്ക് അംഗീകരിക്കാതെ നിവൃത്തിയില്ല. വ്യവസായത്തിനു പണം കണ്ടെത്തുകയെന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച് അസാധ്യമാണ്. സമ്പദ്വ്യവസ്ഥ വികസിക്കണമെങ്കില്‍ മുതലാളിത്തത്തെ ആശ്രയിക്കേണ്ടിവരും. മുതലാളിത്തത്തിന്റെ ദൂഷ്യങ്ങളെപ്പറ്റി നാം ബോധവാന്മാരാണ്. പക്ഷേ, തല്‍ക്കാലം വേറെ വഴിയില്ല. വ്യവസായങ്ങള്‍ തുടങ്ങാന്‍ എവിടെനിന്നു പണം കിട്ടാനാണ്?' കയ്പ്പേറിയ അനുഭവങ്ങളുടെ വെളിച്ചത്തിലായിരുന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ഭട്ടാചാര്യയുടെ ഈ ചോദ്യം. ഭട്ടാചാര്യയുടെ വാദത്തെ പൂര്‍ണമായി പിന്താങ്ങുന്ന പ്രസ്താവനയുമായി ജ്യോതിബസു രംഗത്തുവന്നപ്പോള്‍ ഒരായുസ് മുഴുവന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്നുള്ള അദ്ദേഹത്തിന്റെ തുറന്ന സമ്മതമായി അത്. ബസു പറഞ്ഞു: 'നാമൊരു മുതലാളിത്ത വ്യവസ്ഥിതിയിലാണു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വികസനത്തിനു വേണ്ടി നമ്മുടെ സര്‍ക്കാര്‍ മുതലാളിത്തപാത അവലംബിക്കുന്നു.

ആഗോളവല്‍ക്കരിക്കപ്പെട്ട ആധുനികലോകത്തില്‍ കൃഷികൊണ്ടു മാത്രം സാമ്പത്തികവ്യവസ്ഥിതി നിലനിര്‍ത്താനാവില്ല. വ്യാവസായിക വികസനത്തില്‍കൂടി നമുക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. കാരണം, അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന അഭ്യസ്തവിദ്യരായ മധ്യവര്‍ഗ സമൂഹത്തിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കിയേ മതിയാകൂ'.

ഭട്ടാചാര്യയുടെയും ബസുവിന്റെയും ഈ കുമ്പസാരമാണ് വിവാദമായി മാറിയത്.

ജ്യോതിബസു കാല്‍നൂറ്റാണ്ടോളം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായി. ഒരേ പരിപാടിയുടേയും മാനിഫെസ്റ്റോയുടേയും അടിസ്ഥാനത്തില്‍ ഇടതുമുന്നണി 30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും കഴിഞ്ഞവര്‍ഷം പശ്ചിമബംഗാളില്‍ പട്ടിണിമരണങ്ങളുണ്ടായി.

തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ലക്ഷങ്ങളായി. ലക്ഷക്കണക്കിനു ബംഗാളി യുവാക്കള്‍ കൂലിപ്പണിക്കായി കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ ബംഗാളില്‍ ഇന്നും റിക്ഷാവണ്ടി വലിച്ചാണ് ഉപജീവനം കഴിക്കുന്നത്. മനുഷ്യനെ കയറ്റിയിരുത്തി മനുഷ്യര്‍തന്നെ വണ്ടിക്കാളകളെപ്പോലെ റിക്ഷ വലിച്ചുകൊണ്ടുപോകുന്നത് ഇന്നു ലോകത്തില്‍ അപൂര്‍വദൃശ്യമാണ്.

കേരളം പോലും കൈവണ്ടിറിക്ഷാ കഴിഞ്ഞ് സൈക്കിള്‍റിക്ഷയിലേക്കും പിന്നെ ഓട്ടോറിക്ഷയിലേക്കും കടന്ന് ഒരുലക്ഷം രൂപയുടെ ടാറ്റ 'നാനോ' കാര്‍ ടാക്സിയായി ഓടിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. 30 കൊല്ലത്തെ ഭരണംകൊണ്ട് ബംഗാളിനു റിക്ഷായുഗം പോലും കടക്കാന്‍ കഴിയുന്നില്ലെന്നിരിക്കേ, തങ്ങളുടെ സാമ്പത്തിക പ്രത്യയശാസ്ത്രത്തില്‍ തെറ്റുണ്ടെന്നു ബസുവിനും ഭട്ടാചാര്യക്കും ബോധ്യപ്പെട്ടതില്‍ എന്താണു തെറ്റ്?

സ്വകാര്യ മൂലധനവും വിദേശമൂലധനവും വിദേശവായ്പയും വാങ്ങി വ്യവസായങ്ങള്‍ തുടങ്ങി, ഏകകക്ഷിഭരണത്തിന്‍ കീഴിലാണെങ്കിലും ചൈനയെ സാമ്പത്തികപുരോഗതിയിലേക്കു നയിച്ച ഡെങ് സ്യാവോ പിങ്ങിന്റെ ഉദാരവല്‍ക്കരണ സാമ്പത്തികനയമാണു സ്വീകാര്യമെന്ന് ബംഗാള്‍ നേതാക്കള്‍ക്കിപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു, വൈകിയാണെങ്കിലും തെറ്റുകള്‍ തിരുത്താനുള്ള ആത്മാര്‍ഥത.

ബസുവിന്റെയും ഭട്ടാചാര്യയുടെയും പ്രത്യയശാസ്ത്രപരമായ സത്യസന്ധതയെ കേരളത്തിലെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനല്ലാതെ മറ്റൊരു സി.പി.എം. നേതാവും ഇന്ത്യയില്‍ ചോദ്യം ചെയ്തില്ല. ബംഗാളി നേതാക്കളുടെ അഭിപ്രായപ്രകടനത്തെപ്പറ്റി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ അച്യുതാനന്ദന്‍ അധിക്ഷേപിച്ചത്, മുതലാളിത്തത്തെക്കുറിച്ചു പ്രസംഗിക്കുന്നവര്‍ക്കു നാട്ടില്‍നിന്ന് കുറ്റിയും പറിച്ച് ഓടേണ്ടിവരുമെന്നാണ്. ആറു പതിറ്റാണ്ടുമുമ്പ് അമ്പലപ്പുഴയിലെ തൊണ്ടുതല്ലു തൊഴിലാളികളോടു പ്രസംഗിച്ചിരുന്ന അച്യുതാനന്ദന്റെ അതേ ഭാഷയിലുള്ള മറുപടി.

ഫ്രാന്‍സിലെ പാരീസ് യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം നടത്തിയ ഡെങ് സ്യാവോ പിങ്ങ് എന്ന ചൈനീസ് നേതാവു സ്വീകരിച്ച വഴി ശരിയാണെന്ന് തുറന്നുപറഞ്ഞ, ഇംഗ്ളണ്ടിലെ കേംബ്രിഡ്ജില്‍ പഠിച്ചിറങ്ങിയ ബസുവിനും ഭട്ടാചാര്യക്കും പുന്നപ്ര പള്ളിക്കൂടത്തില്‍ പഠിച്ച് ദേശാഭിമാനി പത്രവും ചിന്ത വാരികയും വായിച്ച് ലോകത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കിയ വി.എസ്.അച്യുതാനന്ദനോളം സാമ്പത്തികശാസ്ത്ര വിവരമില്ലായിരിക്കാം. എന്നാല്‍ 30 വര്‍ഷത്തെ അനുഭവവെളിച്ചത്തില്‍ സത്യം തുറന്നുപറയാന്‍ സന്നദ്ധത കാണിച്ച ബസുവിനേയും ഭട്ടാചാര്യയേയുമായിരിക്കും ചരിത്രം അംഗീകരിക്കുക എന്നു തീര്‍ച്ച.

ഇ.എം.എസ്. നമ്പൂതിരിപ്പാട് ജീവിച്ചിരുന്നെങ്കില്‍ ബസുവിന്റെ വാദത്തെ ഖണ്ഡിക്കാന്‍ ന്യായങ്ങള്‍ കണ്ടെത്തുമായിരുന്നെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടതായി കണ്ടു. ഇ.എം.എസിനെക്കുറിച്ചു കേരളത്തിലെ ബിസിനസ് സമൂഹത്തില്‍ പ്രചരിക്കുന്ന അല്‍പം ക്രൂരമായ ഒരു ഫലിതമാണ് അതിനുള്ള മറുപടി. ലോകത്തില്‍ മുതലാളിത്തമാണ് ആധിപത്യം സ്ഥാപിക്കാന്‍ പോകുന്നതെന്നു ദീര്‍ഘവീക്ഷണം ചെയ്ത ആദ്യ കമ്യൂണിസ്റ്റ് നേതാവാണ് ഇ.എം.എസ്.

അതുകൊണ്ടാണത്രേ മൂത്ത പുത്രന്‍ ഇ.എം.ശ്രീധരനെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി പഠിപ്പിക്കാന്‍ വിട്ടത്. മുതലാളിത്ത വ്യവസ്ഥിതിയില്‍ മാത്രമുള്ള ഒരു ജോലിയാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്റിന്റേത്. അതെന്തായാലും ഈ വിവാദത്തിനിടെ നാം ഓര്‍ക്കേണ്ട ദീര്‍ഘദൃഷ്ടിയുണ്ടായിരുന്ന ഒരു കമ്യൂണിസ്റ്റ് നേതാവുണ്ട്. അതു ടി.വി. തോമസാണ്. വിദേശമൂലധനവും സ്വകാര്യമൂലധനവും സ്വീകരിച്ച് വ്യവസായവല്‍കരണം നടത്തി ജനങ്ങളുടെ പട്ടിണി മാറ്റുന്നതാണ് യഥാര്‍ഥ കമ്യൂണിസമെന്ന് 1967-ല്‍ തുറന്നുപറഞ്ഞതും പ്രവര്‍ത്തിച്ചതും അന്നത്തെ ഇ.എം.എസ്. മന്ത്രിസഭയിലെ വ്യവസായമന്ത്രിയായിരുന്ന ടി.വിയാണ്. ഡെങ്ങ് സ്യാവോ പിങ്ങിനെക്കാള്‍ ഒരു വ്യാഴവട്ടം മുമ്പ് ഉദാരവല്‍ക്കരണത്തെക്കുറിച്ച് ചിന്തിച്ച നേതാവാണദ്ദേഹം. ടി.വി. അങ്ങനെ ചിന്തിച്ചതിന്റെ പേരില്‍ ആ മന്ത്രിസഭയെത്തന്നെ ഇ.എം.എസ്. കശാപ്പു ചെയ്തെന്നതു മറ്റൊരു ചരിത്രസത്യം.


53 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റ നൂറാമത്‌ പോസ്റ്റില്‍ കമന്റ്‌ ചെയ്ത മണി എന്ന ബ്ലോഗര്‍ ഞാന്‍ പിണറായി പക്ഷത്തു നിന്ന് കാര്യങ്ങള്‍ നോക്കിക്കാണുന്നു എന്ന് വിമര്‍ശിക്കുകയുണ്ടായി.ഈ ആരോപണം എന്റെ ബ്ലോഗ്‌ വായിക്കുന്നവരില്‍ 99% ശതമാനം ആള്‍ക്കാര്‍ക്കും ഉണ്ടാകും എന്നുറപ്പാണ്‌. ഇതിന്‌ മുന്‍പ്‌ പലരും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. അന്ന് ഞാന്‍ ഈ വിഷയത്തില്‍ എന്റെ നിലപാട്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എങ്കിലും ഇപ്പോഴും ഇത്‌ പ്രസക്തമായതിനാല്‍ എന്തുകൊണ്ട്‌ ഞാന്‍ വി.എസ്‌. വിരുദ്ധ പക്ഷത്ത്‌ ( അങ്ങനെ ഉള്ളവരെ പിണറായി പക്ഷം എന്ന് സ്വാഭാവികമായും മുദ്രകുത്തപ്പെടും) നില്‍ക്കുന്നു എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

ഉപ്പായിമാപ്ല said...

കെ എം റോയിയുടെ ലേഖനം കൊള്ളാം.

"ഫ്രാന്‍സിലെ പാരീസ് യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം നടത്തിയ ഡെങ് സ്യാവോ പിങ്ങ് എന്ന ചൈനീസ് നേതാവു സ്വീകരിച്ച വഴി ശരിയാണെന്ന് തുറന്നുപറഞ്ഞ, ഇംഗ്ളണ്ടിലെ കേംബ്രിഡ്ജില്‍ പഠിച്ചിറങ്ങിയ ബസുവിനും ഭട്ടാചാര്യക്കും പുന്നപ്ര പള്ളിക്കൂടത്തില്‍ പഠിച്ച് ദേശാഭിമാനി പത്രവും ചിന്ത വാരികയും വായിച്ച് ലോകത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കിയ വി.എസ്.അച്യുതാനന്ദനോളം സാമ്പത്തികശാസ്ത്ര വിവരമില്ലായിരിക്കാം"

ഇന്നലെ ന്യൂസില്‍ കേട്ടു, ടോണി ബ്ലയര്‍ ഇപ്പോള്‍ ജെ പി മോര്‍ഗന്‍ ചേസിനു വേണ്ടി ജോലി ചെയ്യുന്നുണ്ട് പോലും! ഞാന്‍ ചിന്തിച്ചു നമ്മുടെ കേരളത്തിലേയും ഇന്ത്യയിലേയും എത്ര മന്ത്രിമാര്‍ റെസ്യുമെ അയച്ചു കൊടുത്താല്‍ ഇത്തരം കമ്പനികള്‍ വിളിക്കും?
ചിദംബരം, മന്മോഹന്‍, തോമസ്സ് ഐസക്ക്(?)

രാജ്യം ഭരിക്കല്‍ ചില്ലറക്കാര്യമല്ല. ഒന്നാന്തരം കണ്‍സള്‍ട്ടന്റുമാരേയും എക്സിക്യൂട്ടീവുകളേയും തെരഞ്ഞെടുപ്പിനു നില്‍ക്കാന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പലരും സ്വപ്നലോകത്തിലാകും ഭരിക്കുന്നത്, പറയുന്ന ആശയമെന്ത് എന്നു പോലും പൂര്‍ണ്ണമായി തിരിച്ചറിയാതെ. അവരുടെ കുറ്റമല്ലെങ്കിലും.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണേ , ആശയസമരമോ ആമാശയസമരമോ ? എന്നായിരുന്നു ഈ പോസ്റ്റിന്റെ തലക്കെട്ടെങ്കില്‍ അനുചിതവും സാര്‍ത്ഥകവുമായിരുന്നിരിക്കും . പോസ്റ്റ് വായിച്ചു .തല്‍ക്കാലം ഒന്നും പറയാനില്ല . ചര്‍ച്ച ഏത് വഴിക്ക് പുരോഗമിക്കും എന്ന് കാത്തിരിക്കാനാണ് ഇപ്പോഴത്തെ എന്റെ തീരുമാനം !

Anonymous said...

KOLKATA: The Communist Party of India (Marxist) “is unwavering” in working towards the setting up of a “classless, non-exploitative, socialist state.” That, however, is not possible till it assumes power at the Centre. Yet, it is preparing for a “big change” in the political future of the country, veteran Marxist leader Jyoti Basu said here on Sunday.
Hindu- 14-1-2008
http://www.hindu.com/2008/01/14/stories/2008011456951200.htm

Sasneham
Varki

കാവലാന്‍ said...

നിലവിലുള്ള രാഷ്ട്രീയത്തില്‍ അല്പമെങ്കിലും പൊതുജനത്തിന് പ്രത്യാശയ്ക്കു വകനല്‍കുന്ന ,അന്യം നിന്നു പോകുന്നവര്‍ഗ്ഗത്തില്പെട്ട നെറിയുള്ള രാഷ്ട്രീയക്കാരനായതുകൊണ്ടാണ് വി എസിനെ ജനങ്ങള്‍ക്കിഷ്ടപ്പെട്ടത്.
ജനത്തിനു സുഖിക്കും എന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ അതു വിറ്റു കാശു വാങ്ങിയത്.
ബസുവെന്തിനാ കുമ്പസാരിക്കുന്നത്? തനിക്കുകാണാന്‍ കഴിയാത്തത് ആര്‍ക്കും കഴിയാതിരിക്കട്ടെയെന്ന വൃദ്ധരക്തത്തിന്റെ കുനുഷ്ടുബുദ്ധിയില്‍ നിന്നുദിച്ച വാക്കുകളല്ല അതെങ്കില്‍,ചെങ്കൊടിക്കു ചുവപ്പേകാന്‍ ചോര ചിന്തിയ ആയിരങ്ങളോട് അദ്ധേഹം സമാധാനം പറയേണ്ടിവരും.അല്ലെങ്കില്‍ ഇനിയെങ്കിലും ഈ ചോരക്കളി
അവസാനിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി പിരിച്ചു വിടാനുള്ള ധീരത വയസ്സാം കാലത്തെങ്കിലും അദ്ധേഹം മുന്‍ കൈയ്യെടുത്ത് ചെയ്യെട്ടെ. ഒന്നുകില്‍ അമേരിക്കന്‍ പക്ഷം അല്ലെങ്കില്‍ ശത്രുപക്ഷം എന്ന നയം നടപ്പാവുന്ന ഇക്കാലത്ത് താങ്കള്‍ക്ക് പക്ഷങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനാവില്ലായിരിക്കാം.അത് താങ്കളുടെ വ്യക്തി സ്വാതന്ത്ര്യം

കിരണ്‍ തോമസ് തോമ്പില്‍ said...

കാവലാന്‍ പറയുന്നു
"
നിലവിലുള്ള രാഷ്ട്രീയത്തില്‍ അല്പമെങ്കിലും പൊതുജനത്തിന് പ്രത്യാശയ്ക്കു വകനല്‍കുന്ന ,അന്യം നിന്നു പോകുന്നവര്‍ഗ്ഗത്തില്പെട്ട നെറിയുള്ള രാഷ്ട്രീയക്കാരനായതുകൊണ്ടാണ് വി എസിനെ ജനങ്ങള്‍ക്കിഷ്ടപ്പെട്ടത്.
"
ഇതാണ്‌ ഞാന്‍ ചോദ്യം ചെയ്യുന്നത്‌. എന്താണ്‌ VS മുന്നോട്ട്‌ വച്ച ആശയ സമരം. 2002 ലെ പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച പരിപാടിയാണ്‌ ബസ്സുവും ബുദ്ധദേവും പറഞ്ഞതെന്നാണ്‌ പാര്‍ട്ടി സെക്രട്ടറി കാരാട്ട്‌ പറഞ്ഞത്‌. മുതലാളിത്ത വാദികള്‍ കുറ്റിയും പറിച്ച്‌ പോകേന്റി വരുമെന്നൊക്കെ വീരവാദം മുഴക്കിയ VS തന്നെ ഡിയില്‍ നിന്ന് മടങ്ങി എത്തിയപ്പോള്‍ ബസുവിന്റെ പ്രസ്താവന തെറ്റായി മാധ്യംങ്ങള്‍ മനസ്സിലാക്കിയതെന്നാണ്‌ പറഞ്ഞത്‌. അപ്പോള്‍ ബസു പറഞ്ഞതിനെ VS ഉം അംഗീകരിക്കുന്നു. അപ്പോള്‍ ആശയ സമരം എന്നത്‌ എന്താണ്‌. അത്‌ ആര്‍ക്കെതിരേയാണ്‌. ഇവിടെ സത്യം പറയുന്നത്‌ ബസ്സുവകുന്നു അത്‌ പറയാതിരുന്നത്‌ VS ഉം. VS ന്റെ ആശയ സമരങ്ങളെല്ലാം 1991 മുതല്‍ പാര്‍ട്ടിയില്‍ തന്റെ അധികാരം ഉറപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ നടത്തിയിരുന്നത്‌ എന്നതുമായി കൂട്ടി വായിക്കുമ്പോള്‍ 2002 ലെ പാര്‍ട്ടി പരിപാടി മറച്ച്‌ വച്ച്‌ ജനങ്ങളുടെ മുന്നില്‍ ആശയ സമരം എന്ന പൊറാട്ട്‌ നാടകം നടത്തുകയായിരുന്നു എന്ന് വേണം കരുതാന്‍. അലെങ്കില്‍ ബസ്സുവിനെതിരെ ആഞ്ഞടിച്ച VS എന്തുകൊണ്ട്‌ ഇത്രപെട്ടന്ന് നിലപാട്‌ മാറ്റി

പിന്നെ അമേരിക്കന്‍ പക്ഷത്തൊന്നും പോകാന്‍ ബസ്സു പറഞ്ഞോ കാവാല. അല്‍പം വിദേശ നിക്ഷേപമൊക്കെ വരണമെന്നല്ലേ പറഞ്ഞൊള്ളൂ. അതും പാര്‍ട്ടി പരിപാടികളുടെ അതിര്‍ വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ്‌ അത്‌ പറഞ്ഞതെന്ന് പാര്‍ട്ടി PB അംഗങ്ങള്‍ എല്ലാം ശരി വയ്ക്കുമ്പോള്‍. കാവലന്‍ പറഞ്ഞ അളവുകോല്‍ അനുസ്സരിച്ച്‌ പാര്‍ട്ട്‌ 2000 ലെ പിരിച്ചുവിടണ്ടാതാണ്‌.

ചതുര്‍മാനങ്ങള്‍ said...

ഭൂരിപക്ഷം ആള്‍ക്കാരും(99%) വിശ്വസിക്കുന്നതാണു സത്യമെങ്കില്‍ കിരണ്‍ ഒരു പിണറായി പക്ഷക്കാരനാണു. ഈ ഭൂരിപ്കക്ഷത്തിന്റെ അഭിപ്രായം തെറ്റാണെന്നു തെളിയിക്കാന്‍ കിരണ്‍ ഇവിടെ (അച്ചുതാനന്ദന്‍
പാര്‍ട്ടിയില്‍ നടത്തുന്നതുപോലെയുള്ള) ഒരു ആശയ സമരം നടത്തുകയാണു. അച്ചുതാനന്ദനു ജനശക്തി തുണയാകുമ്പോള്‍ കിരണിനു ഈ പോസ്റ്റ്‌ തുണയാകുന്നു.

99% വിശ്വസിക്കുന്നതു വച്ചു നോക്കുമ്പോള്‍ കിരണ്‍ പിണറായി പക്ഷക്കാരനല്ല എന്നുള്ളതു ഒരു വിമത സ്വരമാണു. കിരണിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ തിരഞ്ഞെടുക്കപ്പെടുന്ന നേതൃത്വം പറയുന്നതാണു ശരി(മൂന്നാം പാരഗ്രാഫിന്റെ തുടക്കം) . അതായതു ഈ 99% പറയുന്നതാണു ശരി. ഒരു ശതമാനം ഉയര്‍ത്തുന്നതു ഒരിക്കലും ഒരു ആശയസമരമാകില്ല.

ഒരു ശതമാനം പറയുന്നതു വിശ്വസിക്കുന്നതിലും കാര്യമുണ്ടെന്നു കിരണിനു മനസ്സിലാകുന്നു എങ്കില്‍ വിമതസ്വരങ്ങളെ കുറച്ചുകൂടി ആഴത്തില്‍ അളക്കണം. കിരണ്‍ ഈ പോസ്റ്റില്‍പ്രതിപാദിച്ച രീതിയില്‍ കാര്യങ്ങളെ അളന്നാല്‍ വീണ്ടും കിരണ്‍ വിമതനായിത്തന്നെ തുടരും. ഒറ്റവായനയില്‍ പ്രകടമകുന്ന ഒരുപാടു ലൂപ്‌ ഹോള്‍സും മുകള്‍ത്തട്ടില്‍ മാത്രം നിലനില്‍ക്കുന്ന ചില വിശകലനങ്ങളും മാത്രം നിറച്ചുകൊണ്ടു ഒരു ചായക്കട സ്റ്റൈലില്‍ കാര്യങ്ങളെ അവതരിപ്പിചിരിക്കുന്ന ഒരു ലേഖനമാണു കിരണിന്റേതെന്നു പറയാതെ വയ്യ. അങ്ങിനെ പറയാനുള്ള കാരണം;

സി. പി. എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്കു വൈകി ഉദിച്ച മുതലാളിത്ത അനുഭാവം എന്ന ബോധം സി. പി. ഐ-യിലെ നേതാക്കള്‍ക്കും ചൈനാക്കാര്‍ക്കും പണ്ടേ ഉണ്ടായിരുന്നതാണു എന്ന കെ. എം. റോയിയുടേയും കിരണിന്റേയും വാദത്തെ അംഗീകരിച്ചാല്‍

1) എന്തുകൊണ്ടു സി. പി. എം ഭരിക്കുന്ന(സി. പി. എമ്മിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അംഗീകാരം നല്‍കിയ) സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കെതിരെ സി. പി. ഐ സമരം ചെയ്യുന്നു എന്നു ചോദിക്കേണ്ടിവരും.

2)സി. പി. ഐ അടുത്തകാലത്തായി പറയുന്ന ഒന്നാണു സി. പി. ഐ -സി. പി. എം. ലയനം. അതിനു പ്രധാന തടസ്സം സി. പി. ഐയ്യുടെ വലതുപക്ഷച്ചായ്‌ വ്‌ അഥവാ മുതലാളിത്ത അനുഭാവമാണു. സി. പി. എം മുതലാളിത്തച്ചായ്‌ വ്‌ എന്നതിനെ ഒരു പ്രഖ്യാപിത നയമായി നിങ്ങള്‍ പറയുന്ന രീതിയില്‍ അംഗീകരിച്ചെങ്കില്‍ പിന്നെ എന്തിനു പിണറായി വിജയന്‍ തന്നെ നാഴികക്കു നാല്‍പ്പതു വട്ടം സി. പി. ഐയ്യുമായി ലയനമില്ല എന്നും അതിനു കാരണമായി അവരുടെ വലതുപക്ഷ അനുഭാവത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതു? അതിനര്‍ത്ഥം സി. പി. എമ്മിനു ഒരു വലതുപക്ഷ അനുഭാവം ഇല്ല എന്നല്ലേ? അങ്ങിനെ ഒരു അനുഭാവം ഉണ്ടെങ്കില്‍ എന്തിനു സി. പി. ഐ-യെ ചീത്തവിളിക്കണം.

3)നിങ്ങള്‍ രണ്ടുകൂട്ടരും പറയുന്ന പോലെയാണു കാര്യങ്ങള്‍ എങ്കില്‍ ജ്യോതിബാസുവിന്റെ പ്രസ്ഥാവനയെ സി. പി. ഐ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കണമായിരുന്നു. പകരം സംഭവിച്ചതു സി. പി. ഐയ്യിലെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു.

4)നിങ്ങള്‍ രണ്ടുകൂട്ടരും പറയുന്ന പോലെയായിരുന്നു കാര്യങ്ങള്‍ എങ്കില്‍ കഴിഞ്ഞ ദിവസം 'അന്തിമലക്ഷ്യം സോഷ്യലിസം' എന്നൊരു പ്രസ്ഥാവന ബാസുവിനു പത്രപ്രവര്‍ത്തകര്‍ക്കുമുന്നില്‍ നല്‍കേണ്ടിവരില്ലായിരുന്നു.

5)നിങ്ങള്‍ രണ്ടുകൂട്ടരും ഇപ്പോള്‍ ജോതിബാസുവിന്റെ പ്രസ്ഥാവനയെ പാര്‍ട്ടിയുടെ നയമായി അംഗീകരിക്കുന്നു. എന്നാല്‍ മറ്റൊരു പോളിറ്റ്‌ ബൂറോ മെമ്പറും ഒരു മുഖ്യമന്ത്രിയുമായ അച്ചുതാനന്ദന്റെ മുതലാളിത്തത്തിനെതിരായ പ്രസ്താവനയെ പാര്‍ട്ടിയുടെ വിമതസ്വരമായും അവതരിപ്പിക്കുന്നു. ഇതിന്റെ പിന്നിലെ റീസണിംഗ്‌ എന്താണു? ജോതിബാസു എന്ന വ്യക്തിയുടെ പ്രസ്ഥാവന പാര്‍ട്ടി നയമാണെങ്കില്‍ 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന അദ്ദേഹത്തിന്റെ പ്രസ്ഥാവനയും പാര്‍ട്ടി നയമാകണ്ടേ? ജോതിബാസുവിന്റെ രണ്ടാമത്തെ പ്രസ്ഥാവനയും സോഷ്യലിസത്തില്‍ നിന്നു ആരും പിന്നോട്ടു പോയിട്ടീല്ലെന്ന പിണറായിയുടെ മിനിഞ്ഞാന്നത്തെ പ്രസ്ഥാവനയെയും കൂട്ടി വായിക്കുമ്പോള്‍ ആരാണ് പ്രസ്ഥാവനകളില്‍ വെള്ളം ചേര്‍ത്തതു? ആരുടേതാണു വിമതസ്വരം?


5) മുതലാളിത്ത അനുഭാവം ആകാം എന്നു പാര്‍ട്ടി ഒരു നിലപാടെടുത്തിട്ടൂണ്ടോ. എങ്കില്‍ പിന്നെ എന്തിനു'മുതലാളിത്തം തുലയട്ടെ' എന്ന മുദ്രാവാക്യങ്ങള്‍ ഇപ്പോഴും സി. പി. എം ഉയര്‍ത്തുന്നതു?

6)2000-ല്‍ തന്നെ മുതലാളിത്ത അനുഭാവം ആകാം എന്നു ഒരു ധാരണ ഉണ്ടാക്കിയിരുന്നെങ്കില്‍ എന്തിനു ഇടതുപക്ഷക്കാര്‍ എ. ഡി. ബി. യെ യു.ഡി. എഫ്‌. സര്‍ക്കാരിന്റെ കാലത്തു എതിര്‍ത്തു? ആ എതിര്‍പ്പല്ലേ അച്ചുതാനന്ദന്‍ തുടര്‍ന്നുകൊണ്ടുപോയതു. അതു എങ്ങിനെ വിമത സ്വരമാകും. ആ തുടര്‍ച്ച കാത്തു സൂക്ഷിക്കാതെ വെള്ളം ചേര്‍ത്തവരല്ലേ വിമതര്‍? അന്നത്തെ എതിര്‍പ്പു നിലനിര്‍ത്തിയതു എങ്ങിനെ സ്വന്തം ഇമേജ്‌ നോക്കുന്ന പരിപാടിയാകും?
പാര്‍ട്ടിയുടെ നയങ്ങളുടെ ഇമേജ് നോക്കുകയല്ലേ അച്ചുതാനന്ദന്‍ ചെയ്തതു?

7) ആള്‍ ദൈവം എന്നതു പിണറായിയും കെ. ഇ. എന്നും കൂടിയിറക്കിയ ഒരു സാധനമല്ലേ? അച്ചുതാനന്ദന്‍ യഥാര്‍ത്ഥത്തില്‍ ഒരാള്‍ ദൈവമാണോ? അങ്ങിനെ കേരളത്തിലെ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? മാധ്യമ പിന്തുണ ഉണ്ടെങ്കില്‍ ഒരാള്‍ ആള്‍ ദൈവമാകുമോ? അങ്ങിനെ സമ്മതിച്ചാല്‍ നിങ്ങള്‍ ഈ പറയുന്ന ‍ മാധ്യമങ്ങളും ജനങ്ങളും ഒറ്റക്കെട്ടാണെന്നും പിണറായിയും കൂട്ടരും ജനവിരുദ്ധരാണെന്നും ഒരു ധ്വനി ഇല്ലേ?

പിണറായി വിജയന്റെ കേരളയാത്രക്കു മുന്നേ ഉയര്‍ന്ന ഫ്ലക്സു ബോര്‍ഡുകള്‍ കണ്ടു വെളിയം ഭാര്‍ഗ്ഗവന്‍ ഇതു കമ്യൂണിസ്റ്റുകാര്‍ക്കു ചേര്‍ന്ന പ്രവര്‍ത്തിയല്ല എന്നു തുറന്നടിച്ചതു ഇപ്പോഴും ഓര്‍ക്കുന്നു. കേരളയാത്രക്കു മുന്നേ നടന്ന ഇത്തരം ചില കാര്യങ്ങളെ ആരെങ്കിലും ശ്രീ. ശ്രീ രവിശങ്കറിന്റെ ചില യാത്രകളോടുപമിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?


8)ജനശക്തി എന്ന അധികം പ്രചാരമില്ലാത്ത ഒരു മാധ്യമം വിചാരിച്ചാല്‍ സി. പി. എമ്മിലെ ഈ ജനകീയ നേതാക്കളെ ഒക്കെ വേട്ടക്കിരയാക്കാന്‍ കഴിയുമോ? അത്ര ചെറുതാക്കണോ ഈ സി. പി. എം നേതാക്കളെയൊക്കെ?

10) പ്രതിപക്ഷനേതാവായിരുന്നു മികച്ച പ്രവര്‍ത്തനം കാഴ്കവച്ച വ്യക്തിയാണു അച്ചുതാനന്ദന്‍. അതിനു തെളിവായി അച്ചുതാനന്ദന്‍ പാര്‍ട്ടിയുടെ സ്വന്തമാണു എന്ന പിണറായിയുടെ പ്രസ്ഥാവന മതി. അങ്ങിനെ ഉള്ള ഒരാള്‍ക്കു സീറ്റു നിഷേധിക്കുക, പിന്നീടു സുപ്രധാന വകുപ്പുകള്‍ നിഷേധിക്കുക.. അധികാര മത്സരം നടത്തുന്നതാരാണൂ? അച്ചുതാനന്ദനോ അതോ പിണറായിയോ?

9)കിരണ്‍ ഒരു വിഭാഗം നേതാക്കളുടേ ചെറിയ ചെറിയകാര്യങ്ങളെപ്പോലും പര്‍വതീകരിക്കുമ്പോള്‍ മറ്റൊരുവിഭാഗം നേതാക്കളുടെ വലിയ തെറ്റുകളേ ചെറുതാക്കിയും കാണിക്കാന്‍ ബ്ലോഗില്‍ ശ്രമിക്കുന്നുണ്ടു. ഉദാഹരണമായിപ്പറഞ്ഞാല്‍, ദേശാഭിമാനികോഴക്കേസു, ലിസ്‌ കോഴക്കേസ്‌, വെടിയുണ്ട വിവാദം, ലാവ്‌ലിന്‍. ലാവ്ലിന്‍ കേസ്‌ അട്ടിമറിക്കപ്പെടുമെന്നും അതു കാരണം പിണറായിയുടെ ശനിദശ മാറുമെന്നും വരെ മനക്കോട്ടകള്‍ കെട്ടുന്നൊരാളെ ആള്‍ക്കാര്‍ പിണറായി പക്ഷക്കാരന്‍ എന്നു വിളിക്കുമ്പോള്‍ വിമത സ്വരങ്ങള്‍ക്കു തീരെ പ്രസക്തി ഇല്ലാതെയാകുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെ അതു തെളിയിക്കണമെന്നു ഒരു സ്ഥലത്ത്‌ കിരണ്‍ അഭിപ്രായപ്പെടുകയും മറ്റൊരു സ്ഥലത്തു അച്ചുതനന്ദന്റെ മകള്‍ക്കു പി. എച്‌. ഡി കിട്ടിയതിനെയും അവര്‍ തിരുവനന്തപുരത്തെ ബയോടെക്നോളജി ലാബില്‍ ജോലിക്കുകയറിയതിനെക്കുറിച്ചു ആരോപണവും ഉന്നയിക്കകയും ചെയ്യുമ്പോള്‍ 99% പറയുന്നതു വിശ്വസിക്കണോ കിരണിന്റെ കാര്യത്തിലെ വിമതന്‍ പറയുന്നതു വിശ്വസിക്കണോ? ഞാനാകെ കണ്‍ഫൂഷനിലാണ്. കണ്‍ഫൂഷന്‍ ഈ ലേഖനം വായിച്ചപ്പോള്‍ കൂടിയതേയുള്ളൂ..

കിരണ്‍ തോമസ് തോമ്പില്‍ said...

അച്ചുതാനന്ദനെ എതിര്‍ക്കുന്നവര്‍ പിണറായി പക്ഷമെന്ന് ചാപ്പ കുത്തുന്ന രീതിയാണ്‌ പൊതുവില്‍ ഉള്ളത്‌. ആ അര്‍ത്ഥത്തിലാണ്‌ ഞാന്‍ പിണറായി പക്ഷക്കാരനാണ്‌ എന്ന് ധരിക്കാന്‍ ഇടയുണ്ട്‌ എന്ന് പറഞ്ഞത്‌. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ CPM ഇല്‍ VS പക്ഷത്തല്ലാത്ത നേതാക്കന്മാരോക്കെ പിണറായി പക്ഷക്കാരാണ്‌ എന്ന് പറയുന്നതുപോലെ. എനിക്ക്‌ VS നോട്‌ അശേഷം താല്‍പര്യമില്ലാ എന്നത്‌ ഒരു വസ്തുതയാണ്‌. അത്‌ പരസ്യമായി ഞാന്‍ എന്റെ പോസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ട്‌. അതുപോലെ പിണറായി വിജയന്‍ മുന്നോട്ട്‌ വയ്ക്കുന്ന അലെങ്കില്‍ CPM ന്റെ പുതിയ നയങ്ങളോട്‌ എനിക്ക്‌ താല്‍പര്യമുണ്ട്‌ താനും. എന്നാല്‍ അതൊന്നും പിണറായുടേയോ CPM ണ്ടെയോ എല്ലാ നയങ്ങളേയും ഞാന്‍ പിന്‍തുണക്കുന്നു എന്നുമില്ല.

ഇനി CPM ഇലെ ഒരുവിഭാഗം നേതാക്കന്മാര്‍ക്ക്‌ വൈകി ഉദിച്ച്‌ ഒന്നായി ബസ്സുവിന്റെ പ്രസ്താവനയേ ഞാന്‍ കാണുന്നില്ല. 2000 മുതല്‍ CPM മുന്നോട്ട്‌ വച്ചിരിക്കുന്ന പാര്‍ട്ടി പരിപാടിയുടെ ഭാഗമായ നയമാണ്‌ ബസ്സു പറഞ്ഞതെന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌. സോഷ്യലിസം ഉടന്‍ നടപ്പിലാക്കാന്‍ കഴിയില്ലാ എന്ന് മാത്രമേ ബസ്സു പറഞ്ഞിട്ടുള്ളു. സ്വകാര്യമൂലധനവും വിദേശ നിക്ഷേപവും ആകാം എന്നും പറഞ്ഞു. സ്വകാര്യ മൂലധന നിക്ഷേപങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്‌ എന്ന സത്യം ബസ്സു ഉള്‍ക്കൊണ്ടു എന്ന് മാത്രമല്ല അത്‌ പാര്‍ട്ടി പരിപാടിയുമായി ഇണങ്ങുന്നതാണ്‌ എന്ന് മറ്റ്‌ പാര്‍ട്ടി നെതാക്കള്‍ ശരിവയ്ക്കുകയും ചെയ്തു. അപ്പോള്‍ ഇതില്‍ എന്നേ സംബന്ധിച്ച്‌ ഒരു ആശയക്കുഴപ്പവുമില്ല. പിന്നെ CPI യും മറ്റും എന്തേ അങ്ങനെ പറഞ്ഞു എന്നത്‌ വിശദീകരിക്കാന്‍ ഞാന്‍ ആളല്ല. പിന്നെ ബസ്സുവിന്റെ പ്രസ്താവനയേ VS ഉം അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക്‌ അതിലും CPM നുള്ളില്‍ ഒരു ആശയ സമരത്തിന്‌ സ്കോപ്പില്ലല്ലോ

ജോതിബാസുവിന്റെ ചരിത്രപരമായ വിഢിത്തം എന്ന പ്രസ്താവനയെ പാര്‍ട്ടി പരിപാടിയാണ്‌ എന്ന് ഞാന്‍ കരുതുന്നില്ല. അതിന്‌ CPM ന്റെ മറ്റ്‌ നേതാക്കന്മാര്‍ പിന്‍തുണയുമായി വരാത്തതിനാല്‍ അങ്ങനെ അല്ലാ എന്ന് കരുതാം. എന്തായാലും ബസ്സുവിനേപ്പോലെ ഉള്ള ഒരു നേതാവിന്റെ ഇത്തരം പ്രസ്താവനയേ പ്രതിരോധിക്കാന്‍ പോലും കഴിയാതെ ദുബലമായിപ്പോയി അക്കാലത്ത്‌ CPM എന്ന് കരുതേണ്ടിയിരിക്കുന്നു.

CPM ഉയര്‍ത്തുന്ന മണ്ടന്‍ മുദ്രാവാക്യങ്ങളോടൊന്നും എനിക്ക്‌ അശേഷം താല്‍പര്യമില്ല. ഇത്രയും കാലം, എന്താണ്‌ പാര്‍ട്ടി പരിപാടിയെന്ന് പരസ്യമാക്കാതേ ആളുകളെ പറ്റിക്കുകയായിരുന്നു CPM എന്നാണ്‌ എന്റ അഭിപ്രായം. അലെങ്കില്‍ ഇന്ന് VS ചെയ്യുന്നത്‌ പോലെ പൊറാട്ട്‌ നാടകം കളിക്കുകയായിരുന്നു.

ഇനി ADB വിഷയം. VS LDF കണ്‍വീനറായിരിക്കുമ്പോള്‍ ഉള്ള നയനാര്‍ ഗവണ്മെന്റാണ്‌ ആദ്യമായി ADB വായ്പ ലഭിക്കാന്‍ ശ്രമിച്ചത്‌. അധികാരം ഇല്ലാതായപ്പോള്‍ സമരം ചെയ്ത്‌ തകര്‍ക്കുമ്പോള്‍ ബംഗാള്‍ ഗവണ്‍മന്റ്‌ ഇത്തരം വായ്പകള്‍ വാങ്ങാന്‍ തയ്യാറെടുക്കുകയയിരുന്നു. ഏറ്റവും രസകരമായ സംഭവം 2005 നവംബറില്‍ UDF ഭരിക്കുമ്പോള്‍ തന്നെ LDF ന്‌ ഭൂരിപക്ഷമുള്ള നഗരസഭകള്‍ക്ക്‌ ADB വായ്പ വാങ്ങാന്‍ അനുമതി നല്‍കാന്‍ VS അടക്കമുള്ള CPM സംസ്ഥാന്‍ സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചിരുന്നു. അതിന്റെ പിന്‍ബലത്തിലാണ്‌ പാളോളി ADB വായ്പ ലഭിക്കാനുള്ള ബാക്കിപ്രവര്‍ത്തനഗള്‍ ചെയ്തത്‌.


മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ഒരാളെ ആള്‍ദൈവമാക്കാമോ എന്ന് ചോദ്യത്തിന്‌ കഴിയും എന്നാണ്‌ എന്റെ വിശ്വാസം. ഒരാള്‍ മാത്രം അലെങ്കില്‍ ഒരു പക്ഷം ശരിയും മറ്റ്‌ പക്ഷം തെറ്റുമെന്ന് മുഖ്യധാര മാധ്യമങ്ങള്‍ ഒന്നടങ്കം എഴുതിയാല്‍ അയാള്‍ ആള്‍ദൈവമാകുക തന്നെ ചെയ്യും എന്നാണ്‌ എന്റ പക്ഷം.

പിന്നെ പിണറായി VS നേപ്പറ്റി എന്തു പറഞ്ഞു എന്നത്‌ എനിക്ക്‌ വിഷയമല്ല. VS പക്ഷം എന്ത്‌ ആശയ സമരമാണ്‌ നടത്തുന്നത്‌ എന്നതാണ്‌ ഈ പോസ്റ്റ്കൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്‌. പിണറായുടെ പല നയങ്ങളോടും എനിക്ക്‌ എതിര്‍പ്പുമുണ്ട്‌. ബോണ്ട്‌ വിവാദത്തേയോ ലിസ്‌ കോഴയേയോ ഒന്നും ഞാന്‍ ന്യായികരിച്ചിട്ടില്ല. എന്നാല്‍ ലവ്‌ലിന്‍ കേസില്‍ പിണറായി മാത്രം പ്രതി എന്ന് പറഞ്ഞാല്‍ എനിക്ക്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. പിണറായും പ്രതിയാണ്‌ എന്ന് പറഞ്ഞാല്‍ അതില്‍ ന്യായമുണ്ട്‌. അല്ലാതെ പിണറായി മാത്രം പണം പറ്റിച്ച്‌ സിങ്കപ്പൂരില്‍ നിക്ഷേപിച്ച്‌ കമ്പനി തുടങ്ങി എന്നൊക്കെപ്പറഞ്ഞാല്‍ CPM പോലുള്ള ഒരു പാര്‍ട്ടിയില്‍ നടക്കും എന്ന് വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്റ്റുണ്ട്‌. തെളിവുകള്‍ വന്നാല്‍ വിശ്വസിക്കാം. അത്‌ ഇത്വരെ പിണറായി മാത്രം എന്ന രീതിയില്‍ വന്നിട്ടില്ല.


പിണറായിയും മക്കളും എന്ന വിഷ്യത്തോട്‌ ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇത്‌ അച്ചുതാനന്ദനും മക്കളും എന്നതും പ്രസ്കതമാണ്‌ എന്നത്‌ ഞാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പിണറായുടെ മക്കള്‍ സ്വയാശ്രയ കോളെജില്‍ പഠിക്കുന്നത്‌ പോലെ അച്ചുതാന്ന്ദന്റെ മക്കള്‍ സ്വയാശ്രയ കോളേജില്‍ പഠിക്കുന്നതും പ്രസക്തമാണ്‌.

N.J ജോജൂ said...

മുതലാളിത്തത്തോടുള്ള സമീപനത്തില്‍ ആശയക്കുഴപ്പങ്ങളില്ല എന്ന ആവര്‍ത്തിച്ചുള്ള ഔദ്യോഗിക പക്ഷത്തിന്റെ വാദങ്ങള്‍ സൂചിപ്പിയ്ക്കുന്നതുതന്നെ ഈ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്നു തന്നെയാണ്. സകലമാന പ്രശ്നങ്ങള്‍ക്കും കേന്ദ്രസര്‍ക്കരിന്റെ സാമ്പത്തിക നയത്തെ കുറ്റപ്പെടുത്തുന്നതിലൂടെ ആശയകുഴപ്പം മറനീക്കി വെളിയില്‍ വരുന്നു. വി.എസ്സും ഈ ആശയക്കുഴപ്പത്തിന്റെ ഭാഗമാണ്.

വി.എസ്സ് വികസ്സന വിരുദ്ധനായത് പ്രതിപക്ഷനേതാവായിരുന്ന കാലത്താണ്. അന്ന് ഈപ്പറയുന്ന ഒരു നിലപാടിലും ഔദ്യോഗികപക്ഷത്തിന് എതിര്‍പ്പുണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. പിന്നീട് ഇലക്ഷന്റെ സമയത്ത് ഈ വികസനവിരുദ്ധത വോട്ടിനെ ബാധിയ്ക്കാമെന്നുകണ്ടപ്പോഴാണ് പിണറായി വികസനത്തിന്റെ വ്യക്താവായി അവതരിയ്ക്കുന്നത്.

പ്രതിപക്ഷനേതാവെന്നനിലയിലും സീനിയര്‍ നേതാവെന്ന നിലയിലും വി.എസ്സിന് അര്‍ഹതപ്പെട്ടിരുന്ന മുഖ്യമന്ത്രിസ്ഥാനം നിഷേധിയ്കാന്‍ ശ്രമിച്ചതാരാണ്? ആര്‍ക്കുവേണ്ടിയാണ്?

ADB വിഷയത്തില്‍ പാര്‍ട്ട് കുറച്ചുനാളു മുന്‍പേ(നഗരസഭകള്‍ ADBയ്ക്ക് അനുകൂലമാവുന്നതിനു മുന്‍പേ) കൈക്കൊണ്ടീരുന്ന നിലപാടാ‍ണ് വി.എസ് തുടര്‍ന്നത്. മൂന്നാര്‍ സംഭവത്തിലും നിയമപാലനത്തിന് അവസരമൊരുങ്ങുന്ന രീതിയിലാണ് ഉദ്യോഗസ്ഥരെ വി.എസ് ഉപയോഗിച്ചത്. സീ.ഡി വേട്ടകളിലും ചാരായറെയിഡിലും ഋഷിരാജ്സിംഗിന് പിന്തുണകിട്ടിയതും വി.എസ്സിന്റെ ബലത്തിലാണ്.
പിന്നെ എന്തായിരുന്നൂ വീ.എസ് ചെയ്യേണ്ടിയിരുന്നത്?
സമ്മര്‍ദ്ദരാഷ്ടിയത്തിന് വഴങ്ങണമായിരുന്നോ?

വി.എസ്സിന്റെ നിലപാടുകള്‍ക്കു പലതും പാര്‍ട്ടിയുടെയോ മുന്നണിയുടെയോ പിന്തുണകിട്ടിയില്ലെന്നതു സത്യമാണ്. അതിന്റെ അര്‍ത്ഥം വി.എസ്സ് പാര്‍ട്ടി വിരുദ്ധനെന്നല്ല.

ഇന്നലെ കോണ്‍ഗ്രസ്സ് ചെയ്തതത്രയും നാളെ അംഗീകരിയ്ക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ നിന്നും ഇന്ന് അംഗീകരിയ്ക്കുന്ന പാര്‍ട്ടി എന്ന നിലയിലേയ്ക്ക് സി.പി.എം മാറുന്നത് മനസിലാക്കാം. അങ്ങനെയാണെങ്കില്‍ ഒരു ദിവസത്തെ കാലതാമസമുണ്ടാക്കുക മാത്രം ചെയ്യാനാണെങ്കില്‍ എന്താണ് ഈ പാര്‍ട്ടിയുടെ പ്രസക്തി എന്നു മാത്രം മനസിലാവുന്നില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു പറഞ്ഞത്‌ വളരെ ശരിയാണ്‌.കോണ്‍ഗ്രസ്‌ പറയുന്നത്‌ ഒരു ദിവസം കഴിഞ്ഞ്‌ പറയുന്ന നിലയിലേക്ക്‌ CPM മാറുന്നു എന്നത്‌ കാണാതെ വയ്യ. കോണ്‍ഗ്രസിന്റെ നയങ്ങളെ എതിര്‍ക്കുകയും അത്‌ സ്വന്തം സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്‌ ഇന്ന് CPM മുന്നോട്റ്റ്‌ വയ്ക്കുന്ന നയം. അത്‌ തുറന്ന് പറയുകയാണ്‌ ബസു ചെയ്തത്‌.

VS നെ CPM കാണുന്നത്‌ പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും മികച്ച ആളായിട്ടാണ്‌ എന്ന് വേണം കരുതാന്‍. വികസന വിരുദ്ധന്‍ എന്ന ലേബല്‍ അത്രക്ക്‌ വാങ്ങിക്കുട്ടാന്‍ VS ന്‌ അക്കാലത്ത്‌ കഴിഞ്ഞിരുന്നു. അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞ്‌ നിന്നത്‌ വികസന തരംഗമായിരുന്നു. VS ന്‌ സീറ്റ്‌ കൊടുക്കാതിരുന്നത്‌ കൊണ്ടാണ്‌ വികസന അജണ്ട എന്ന മുദ്രാവാക്യം അപ്രത്യക്ഷമായത്‌.ആദ്യമേ VS നെ മുന്നില്‍ നിര്‍ത്തി മത്സരിക്കാന്‍ ഇറങ്ങിയിരുന്നു എങ്കില്‍ കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ ആയേനേ. അതുഭയന്നാണ്‌ VS ന്‌ സീറ്റ്‌ നിഷേധിച്ചത്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. എന്തായാലും പിണറായി ആയിരുന്നില്ല മുഖ്യമന്ത്രി സ്ഥാര്‍ത്ഥി അത്‌ പാലോളി മുഹമ്മദ്‌ കുട്ടിയായിരുന്നു. പാര്‍ട്ടിയുടെ 2002 അഗീകരിച്ച നയം ബംഗാളില്‍ അന്നും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ നയം നടത്താന്‍ VS നടത്തിയ സമരങ്ങള്‍ മൂലം സാധ്യമല്ലാ എന്ന യഥാര്‍ത്ഥ്യം നില നിന്നിരുന്നു.

ഇനി ADB വായ്പ നയനാരുടെ കാലത്ത്‌ തന്നെ ലഭിച്ചിരുന്നു എങ്കില്‍ ഇന്നത്‌ ഒരു വിഷയമേ ആകില്ലായിരുന്നു. എന്നാല്‍ അത്‌ കിട്ടാതെ വന്നപ്പോള്‍ അതും പ്രശ്നമായി. UDF ന്റെ കാലത്ത്‌ VS അതിനെതിരേ ആഞ്ഞടിച്ചു എന്നാല്‍ 2005 ഇല്‍ അത്‌ പാര്‍ട്ടി അംഗീകരിച്ച സ്ഥിതിക്കും ബംഗാളില്‍ അത്‌ വാങ്ങിക്കൊണ്ടിരിക്കുന്നതിനാലും ഇത്‌ വാങ്ങാന്‍ കഴിയുമെന്നാണ്‌ ധനമ്ന്ത്രിയും മറ്റും കരുതിയത്‌. എന്നാല്‍ VS അതിനെതിരെ പരസ്യ നിലപാടെടുത്ത്‌ സെന്‍ഷറിംഗ്‌ വാങ്ങുകയാണുണ്ടായത്‌. പാര്‍ട്ടിയുടെ ഇരട്ടത്താപ്പിനൊപ്പം സ്വന്തം ഇരട്ടത്താപ്പും കാണിക്കുക എന്നതില്‍ കവിഞ്ഞൊന്നും ഇവിടെ ഇല്ല. ഇവിടെ VS ഉം പിണറായും പാര്‍ട്ടിയും നമ്മുടെ മുന്നില്‍ ഇരട്ടത്താപ്പ്‌ കാണിക്കുകയായിരുന്നു.

ഇനി CD വേട്ടയില്‍ ഋഷിരാജ്‌ സിങ്ങിന്‌ തുണ VS ആയിരുന്നെങ്കില്‍ ചാരയവേട്ടയില്‍ കോടിയേരിയാണ്‌ തുണ എന്നാണ്‌ മനോരമ പറയുന്നത്‌. VS വിഭാഗത്തിന്റെ വകുപ്പായി എക്സൈസ്‌ വകുപ്പിനേ ഒതുക്കാനാണ്‌ ആഭ്യന്തരവകുപ്പ്‌ ഋഷിരാജിനെ ഇറക്കിയതെന്നാണ്‌ മനോരമ പറയുന്നത്‌ ( മനോരമക്ക്‌ ആര്‍ക്കൈവൈസ്‌ ഇല്ലാത്തതിനാല്‍ ലിങ്ക്‌ തരാന്‍ കഴിയില്ല). മൂന്നര്‍ സംഭവം VS സ്വയം മെയിലേജ്‌ ഉണ്ടാക്കാന്‍ നോക്കിയത്‌ കൊന്റാണ്‌ പൊളിഞ്ഞു പോയത്‌ തക്ക സമയത്ത്‌ CPI അവസരം മുതലെടുത്തതിനാല്‍ ആ ഓപ്പറേഷന്‍ പൊളിച്ചടുക്കാന്‍ വരുടെ സമ്മര്‍ദ്ദ ശക്തിക്ക്‌ കഴിഞ്ഞു. ആദ്യകാലങ്ങളില്‍ തന്റെ സ്ഥാനാര്‍ത്ഥിത്തിന്‌ എതിരു നിന്ന മറ്റ്‌ മന്ത്രിമാരോട്‌ VS ശത്രുതയോടെയാണ്‌ പെരുമാറിയത്‌ എന്നതും പാര്‍ട്ടിക്ക്‌ മുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവര്‍ക്ക്‌ തിരിച്ചും VS നോടും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതും ഈ ഭരണത്തെ ബാധിച്ചു. എന്നാല്‍ ഒരിക്കലും തോമസ്‌ ഐസക്കിനോട്‌ പൊരുത്തപ്പെടാന്‍ VS ന്‌ കഴിയുന്നില്ല. അത്‌ ആശയ സംഘട്ടനമാണ്‌ എന്ന രീതിയാളാണ്‌ വ്യാഖ്യാനിക്കപ്പെടുന്നത്‌. ഇന്ന് സംസ്ഥാനത്ത്‌ നില നില്‍ക്കുന്ന ഏറ്റവും വലിയ ആശയക്കുഴപ്പവും ഇതാണ്‌. ഈ ആശയ സംഘട്ടനത്തിന്‌ ഒരു അറുതി വന്നിലെങ്കില്‍ സംസ്ഥാന ഭരണം എന്നത്‌ ഒരു ചോദ്യം ചിഹന്മായി നില്‍ക്കും. ഒന്നെങ്കില്‍ ഐസക്കിന്റെ നയം അലെങ്കില്‍ VS ന്റെ നയം രണ്ടിലൊന്നില്‍ CPM എത്തണം. ബസ്സുവും കാരാട്ടും പറയുന്നത്‌ ശരിയെങ്കില്‍ ഐസക്കിന്‌ മുന്നോട്ട്‌ പോകാം അങ്ങനെ അല്ല VS ആശയ സമരം എന്നൊന്ന് നടത്തുന്നിണ്ടെങ്കില്‍ അത്‌ എന്താണ്‌ എന്ന് വ്യക്തമാക്കുനുള്ള അവസരമാണ്‌ ഇത്‌. പക്ഷെ അത്‌ കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കരുത്‌ കാരണം VS PB അംഗം കൂടിയാണ്‌ അപ്പോള്‍ CPM ന്റെ മൊത്തം നയപരിപാടികള്‍ ചോദ്യം ചെയ്യണം അല്ലാതെ എല്ലാം ബംഗാളില്‍ ആയിക്കോ കേരളത്തില്‍ ഞങ്ങള്‍ വേറേ നയം ആശയ സമരം എന്നൊക്കെപ്പറഞ്ഞാല്‍ മനസ്സിലാക്കാന്‍ ബുധ്ദിമുട്ടുണ്ട്‌

ചതുര്‍മാനങ്ങള്‍ said...

കിരണ്‍, 4- കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാക്കാനാണു ഈ കമെന്റ്.

1) സി. പി. എം ഒരു വ്യക്തിയധിഷ്ഠിത പാര്‍ട്ടിയല്ല.അങ്ങിനെ ഒരു പാര്‍ട്ടിയില്‍ അച്ചുതാനന്ദന്റെ വ്യക്തിയധിഷ്ത്തിത നിലപാടുകളെ കിരണ്‍ ചോദ്യം ചെയ്യുന്നതു മനസ്സിലാക്കാം. അതില്‍ ഒരു ലോജിക്ക് ഉണ്ടു. പക്ഷേ പറഞ്ഞു വരുമ്പോള്‍ കിരണ്‍ ചെയ്യുന്നതും ആ പാര്‍ട്ടിയിലെ മറ്റു ചിലരുടെ വ്യക്തിയധിഷ്ഠിത നിലപാടുകള്‍ക്ക് പിന്തുണ നല്‍കുകയാണു ചെയ്യുന്നതു. ഒരു വ്യക്തിയധിഷ്ടിതമല്ലാത്ത പാര്‍ട്ടിയില്‍ പിണറായി വിജയനെ എങ്ങിനെ ഫിഗര്‍ ഔട്ട് ചെയ്യാന്‍ കിരണിനു കഴിയുന്നു?

2) എ. ഡി. ബി വായ്പ്പാക്കാര്യത്തില്‍ സി. പി. എം പണ്ടേ നയം സ്വരൂപിച്ചിരുന്നു എന്നു പറഞ്ഞാണു ഈ ഗവണ്മെന്റിന്റെ കാലത്തെ അച്ചുതാനന്ദന്റെ പ്രവര്‍ത്തനത്തെ വിമതസ്വരമാക്കി മാറ്റുന്നതു. പണ്ടേ ഒരു നയം സ്വരൂപിച്ചിരുന്നു എങ്കില്‍ അച്ചുതാനന്ദന്‍ നടത്തുന്നതു വിമതപ്രവര്‍ത്തനമാണെന്നു ഞാന്‍ അംഗീകരിക്കുന്നു. 2000-ല്‍ തന്നെ ഒരു നയം സ്വരൂപിച്ചിരുന്നു എങ്കില്‍ യു. ഡി. എഫ് ഭരണകാലത്ത് കേരളത്തെ പലപ്പോഴും നിശ്ചലമാക്കിയതിനു അക്രമാസക്തമാക്കിയതിനും ഉള്ള ഉത്തരവാദിത്വം ആര്‍ക്കാണു. എ. ഡി. ബി വായ്പയാകാം എന്നൊരു നയം ഞങ്ങള്‍ സ്വരൂപിച്ചിട്ടുണ്ടു, അതിനാല്‍ സമരങ്ങള്‍ വേണ്ടാ എന്നു പോഷകസൊഘടനകളോട് പറയേണ്ട ഉത്തരവാദിത്വം പാര്‍ട്ടി സെക്രട്ടറിക്കില്ലേ? പാര്‍ട്ടി എ. ഡി. ബി വായപയാകാം എന്നൊരു നയം 2000 ല്‍ തന്നെ എടുത്തിട്ടൂണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി ആ നയത്തിനെതിരെയല്ലേ യു. ഡി. എഫ് ഭരണകാലത്തു പ്രവര്‍ത്തിച്ചതു? അപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയിലെ വര്‍ഗ്ഗ ബഹുജന സംഘടനകളും യു. ഡി. എഫ് ഭരണകാലത്ത് വിമതപ്രവര്‍ത്തനങ്ങളും കാപട്യങ്ങളുമല്ലേ നടത്തിയത്?

3) അച്ചുതാനന്ദന്റെ മകന്റെ കാര്യത്തിലെ പ്രശ്നങ്ങളല്ല ഞാന്‍ പറഞ്ഞതു. മകളുടെ കാര്യത്തില്‍ നിങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചാണു.ഒരാളുടെ കാര്യത്തില്‍ ആരോപണം ഉന്നയിക്കുമ്പോള്‍ മൊറാലിറ്റിയെക്കുറിച്ചു ചര്‍ച്ച നടത്തുന്നവര്‍തന്നെ അവരാല്‍ എതിര്‍ക്കപ്പെടുന്നവര്‍ക്കെതിരെ ആരോപണങ്ങല്‍ തൊടുത്തുവിടുന്നു.

4) നാലഞ്ചു വൈദ്യതി മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസാണിതെന്നുള്ളതു ഒരു തമാശയാണു. കടവൂര്‍ ശിവദാസന്‍ അധികാരത്തില്‍ എത്തുമ്പോള്‍ ലാവ്ലില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞിരുന്നു. അതിനു ശേഷം ശിവദാസനെപ്പോലെ ഒരു പഠിച്ച ... അറിഞ്ഞുകൊണ്ടു ആ കേസില്‍ തലകൊണ്ടു വക്കുക എന്നു പറഞ്ഞാല്‍. എന്തിനു മുരളീധരന്‍ പോലും വൈദ്യതി മന്ത്രി എന്ന നിലയില്‍ ആ കേസില്‍ ഉള്‍പ്പെട്ടിട്ടൂണ്ടു. പക്ഷേ ഇവരൊക്കെ 375 കോടിയിലെ 90 കോടി നേടിയെടുക്കാന്‍ എന്തു നടപടി എടുത്തില്ല എന്നതിന്റെ പേരിലല്ലേ?. 375-ലെ ഈ 90 ഒഴിവാ‍ക്കിയാലും ഇല്ലെ പിന്നേ 250 കോടിയില്‍ പുറത്തു തുക. എല്ലാവരേയും പിടിച്ചിട്ടിട്ടു കേസ് അട്ടിമറിക്കുകയല്ലേ ലക്ഷ്യം. ഇവരെല്ലാം ഉള്‍പ്പെട്ടു എന്നു സമ്മതിക്കുക. എന്നാല്‍ തന്നെ ഒരോ പ്രതികളും വിശുദ്ധരാകുന്നില്ലല്ലോ. ഒരുപാടുപേര്‍ ഉള്‍പ്പെട്ടിട്ടൂള്ളതിനാല്‍ എല്ലാപേരും വിശുദ്ധരാകുന്നു എന്നൊരു ലൈനാണു കിരണിനു.
സി. പി. എമ്മിലെ എല്ലാവരും അറിഞ്ഞുകൊണ്ടാണു ഈ ലാവ്ലിന്‍ കേസ് സംഭവിച്ചതു എന്നു സമ്മതിക്കാന്‍ വയ്യ. കാരണം ബാലാനന്ദന്റെ ഒരു പഠന റിപ്പോര്‍ട്ടു തള്ളിക്കൊണ്ടാണു പിണറായി ആ കരാര്‍ ഒപ്പിടാന്‍ പോയതു. അതായത് ആ കരാര്‍ സി. പി. എമ്മിലെ കുറച്ചുപേര്‍ അന്നേ എതിര്‍ത്തിരുന്നു. സി. പി. എമ്മില്‍(പൊതുവേ ഇടതു പാര്‍ട്ടികളില്‍ ) പാര്‍ട്ടി തള്ളിക്കളയാത്ത ഒരു പാര്‍ട്ടിപഠന റിപ്പോര്‍ട്ടിനു വിരുദ്ധമായി ഒരു പാര്‍ട്ടി മെമ്പര്‍ നിലപാടെടുക്കുക എന്നാല്‍ അതു ഒരു ചെറിയ കാര്യമല്ല. ഇന്നുവരെ ബാലാനന്ദന്റെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതായി എനിക്കറിവില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായി വിജയനുമായി നയിക്കുന്ന CPM ന്റെ നേതൃത്വം മുന്നോട്ട്‌ വയ്ക്കുന്ന നിലപാടുകളോട്‌ ആശയ സമരം നടത്തുകയാണ്‌ VS ചെയ്യുന്നത്‌ എന്നാണ്‌ VS നെ അനുകൂലിക്കുന്നവര്‍ പറയുന്നത്‌. അങ്ങനെ എങ്കില്‍ എന്റ കേവലമായ സംശയം കേരളത്തില്‍ മാത്രമായി പാര്‍ട്ടിക്ക്‌ അങ്ങനെ ഒരു നയം മുന്നോട്ട്‌ വയ്ക്കാന്‍ കഴിയുമോ. ബംഗാളില്‍ CPM നടപ്പിലാക്കുന്ന നയം പിണറായി മുന്നോട്ട്‌ കൊണ്ടുപോകുന്നു എന്ന് ആരോപിക്കപ്പെടുന്ന നയങ്ങളുമായി സാമ്യമുള്ളതാകുമ്പോള്‍ അതല്ലേ പാര്‍ട്ടി നയം എന്ന സംശയമാണ്‌ ഞാന്‍ മുന്നോട്ട്‌ വച്ചത്‌. അത്‌ മാത്രമല്ല ഒരു PB അംഗം എന്ന നിലയില്‍ VS ബംഗാളിലെ നയങ്ങളെ എതിര്‍ത്തതായും കാണുന്നില്ല. അപ്പോള്‍ VS മുന്നോട്ട്‌ വയ്ക്കുന്ന അലെങ്കില്‍ VS ആശയം സംഘട്ടനം നടത്തുന്നത്‌ ആര്‍ക്കെതിരേയാണ്‌ എന്ന് മാത്രമേ ഞാന്‍ ചോദിച്ചിട്ടുള്ളൂ. കേരളാത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രധാന പ്രശ്നവും അതാണ്‌. വിഭാഗീയത എന്ന പേരില്‍ ഇന്ന് നില നില്‍ക്കുന്നത്‌ ആശയ സമരമെങ്കില്‍ എന്തേ അതിന്റെ സ്കോപ്പ്‌ കേരളത്തിന്‌ വെളിയിലേക്ക്‌ പോകാത്തത്‌

ADB വിഷയത്തില്‍ CPM കൈക്കൊണ്ട നിലപാട്‌ മൊത്തത്തില്‍ ജനങ്ങളെ പറ്റിക്കല്‍ തന്നെയാണ്‌. അതില്‍ യാതൊരു തര്‍ക്കവുമില്ല. UDF ന്റെ ഭരണ കാലത്ത്‌ നടത്തിയ എല്ലാ സമരാഭാസങ്ങള്‍ക്കും പാര്‍ട്ടി സെക്രട്ടറി ഉത്തരവാദിയാണ്‌. 2000 ഇല്‍ നയനാരുടെ കാലത്ത്‌ ഇവരെല്ലാം അറിഞ്ഞുകൊണ്ട്‌ ശ്രമിച്ചതാണ്‌ ഈ വായ്പക്ക. അതുപോലെ തന്നെ പ്രധാനമാണ്‌ 2005 ഇല്‍ UDF ന്റെ കാലത്തു തന്നെ ഈ വായ്പ വാങ്ങാന്‍ തീരുമാനിച്ചതു. ഇതില്‍ പാര്‍ട്ടിക്ക്‌ അത്‌ അംഗീകരിച്ചതില്‍ ചില മുടന്തന്‍ ന്യായമൊക്കെ പറയാമെങ്കിലും സത്യത്തില്‍ ജന വഞ്ചനയാണ്‌ എന്നതില്‍ ഒരു തര്‍ക്കവുമില്ല.

അച്ചുതാനന്ദന്റെ മകള്‍ രാജീവ്‌ ഗാന്ധി സെന്ററില്‍ സയിന്റിസ്റ്റായി ജോലി കിട്ടിയതില്‍ ക്രമക്കേടുണ്ട്‌ എന്ന് ആരോപണം ഉണ്ടായിരുന്നു. അത്‌ മാധ്യമംങ്ങളില്‍ വന്നതുമാണ്‌. ആരോപണം വന്നത്‌ ലേറ്റായിതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ല എന്ന് പറഞ്ഞ തള്ളിയ കേസാണ്‌. പിണറായുടെ മകന്റെ മാര്‍ക്കുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ ആശയുടെ വിവിധ പരീക്ഷകളില്‍ കിട്ടിയ മാര്‍ക്കും താരതമ്യം ചെയ്യപ്പെടേണ്ടാതാണ്‌ എന്നതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. അവരുടെ അക്കാദിമിക്ക്‌ നിലവാരത്തില്‍ അസാധാരണമായി ഒന്നും ഉണ്ടായില്ലാ എന്നത്‌ ചൂണ്ടിക്കാണിക്കുക എന്നതില്‍ കവിഞ്ഞ്‌ ഞാന്‍ എന്തെങ്കിലും ചെയ്തിട്റ്റുണ്ടോ ?


ഇനി ലവ്‌ലിന്‍ കേസ്‌. അതില്‍ പിണറായി വിജയന്‌ പങ്കില്ലാ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതില്‍ UDF ന്റെ വൈദ്യുതി മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് വിശ്വസിക്കേണ്ട പോട്ടെ. പക്ഷെ അത്‌ പിണറായി ഒറ്റക്ക്‌ ചെയ്തു എന്ന് മാത്രം ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. CPM ഇല്‍ അറിയേണ്ടവര്‍ അറിഞ്ഞ്‌ നടന്ന ഇടപാടാകാം ഇതെന്നേ ഞാന്‍ വാദിക്കുന്നുള്ളൂ. കാരണം പിണറായിേ ന്യായികരിച്ചവരില്‍ കാരാട്ടും ഉണ്ട്‌. അപ്പോള്‍ കാരാട്റ്റും മറ്റും അറിഞ്ഞുകൊണ്ടാണ്‌ ഇത്‌ നടക്കുന്നത്‌. അലെങ്കില്‍ എങ്ങനെ ഒരു PB അംഗം ഇത്തരം വന്‍ കോഴ വാങ്ങി ഇന്നും ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയും കാലമായും ആര്‍ക്കും ഈ തെളിവുകള്‍ PB യില്‍ എത്തിക്കാനായിട്ടില്ലെ? ഇതിനിടെ നടന്ന അന്വേഷണങ്ങള്‍ക്കിടയിലും പിബിയില്‍ നിന്ന് പുറത്തായ പിണറായിയെ പാര്‍ട്ടി എന്തിന്‌ PB യില്‍ തിരിച്ചെടുത്തു. PB യേയും വിരട്ടാന്‍ മാത്രം ശക്തിമത്തായ എന്തെങ്കിലും പിണറായുടെ കൈകളില്‍ ഉണ്ടോ. അലെങ്കില്‍ ഇതെല്ലാം പങ്കുപറ്റിയവര്‍ മുകളില്‍ തന്നെ ഉണ്ടോ ?

ജോജൂ പിന്നെ കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയ CPM ന്റെ പ്രസക്തി എന്ത്‌ എന്ന ചോദ്യത്തിനുത്തരം അമേരിക്കയില്‍ റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകളും ഉള്ളതുപോലെ ഇവിടെ CPM ഉം കോണ്‍ഗ്രസും

ചതുര്‍മാനങ്ങള്‍ said...

V. S പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമാണു താന്‍ വികസന വിരുദ്ധനല്ലാ എന്നും തന്റെ സമരങ്ങള്‍ വികസനത്തിന്റെ പേരില്‍ പകല്‍ക്കൊള്ള നടത്തുന്നവ്ര്ക്കെതിരേ ആണെന്നും. പ്രതിപക്ഷ നേതാവു എന്ന നിലയിലുള്ള തന്റെ നിലപാടുകള്‍ക്കും സമരങ്ങള്‍ക്കും പാര്‍ട്ടി പിന്തുണ കിട്ടുന്നില്ല എന്നു കൂടി വി. എസ്സ് പലപ്പോഴും ആരൊപിച്ചിട്ടുണ്ടു.

ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി എന്താണു ചെയ്തതെന്നു നോക്കാം. വി. എസ്സിനെ വികസന വിരുദ്ധനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ പാര്‍ട്ടി അതിനെ പ്രതിരോധിച്ചില്ല എന്നു മാത്രമല്ല, മാധ്യമങ്ങള്‍ നല്‍കിയ പ്രതിഛായ യാഥാര്‍ത്ഥ്യവുമായി നിരക്കുന്നതാണു എന്നു ചിത്രീകരിച്ചു അദ്ദേഹത്തിനു സീറ്റ് നിഷേധിച്ചു. അതിനു ശേഷം ഇതുവരെ യാതൊരു ഭരണ പ്രാഗത്ഭ്യവും ക്രെഡിറ്റിലില്ലാത്തവനും വയസ്സായി എന്നു പറഞ്ഞു 5 വര്‍ഷം മുന്നേ തെരഞ്ഞെടുപ്പില്‍ വിട്ടു നിന്നവനും ഇപ്പോള്‍ 5 വര്‍ഷം കൂടി വാര്‍ദ്ധ്ക്യം ബാധിച്ചവനുമായി പാലൊളി മുഹമ്മദുകുട്ടിയെ വികസനപുത്രനായ മുഖ്യമന്ത്രിയായി അവതരിപ്പിക്കാന്‍ ശ്രമിച്ചു. ഇതുവരെയുള്ള കാര്യങ്ങളില്‍ മാധ്യമറിപ്പോര്‍ട്ടുകളെ കണ്ണടച്ചു തങ്ങളുടെ നിലപാടുകള്‍ക്കുവേണ്ടി ഉപയോഗിച്ചതു പിണറായിപക്ഷമാണു. അതേ മാധ്യമങ്ങള്‍ 10 ദിവസം കഴിഞ്ഞപ്പോള്‍ ആള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നു എന്നാരോപിച്ചതും പിണറായി പക്ഷക്കാരാണു.ഇവിടെയൊക്കെ നടന്നതു പിണറായിപക്ഷത്തിന്റെ ബുദ്ധിപരമായ കളികളാണു.
വി. എസ്സ് വികസന വിരുദ്ധനാണെന്നു പറഞ്ഞപ്പോള്‍ മാധ്യമങ്ങളെ പിണറായി പക്ഷം ചീത്തവിളിച്ചിരുന്നു എങ്കില്‍ വി. എസ്സിനു സീറ്റ് നിഷേധിച്ചപ്പോള്‍ മാധ്യമങ്ങളെ ചീത്തവിളിച്ചതിനെ ന്യായീകരിക്കാമായിരുന്നു.എ. ഡി. ബി വായ്പയുടെ കാര്യത്തില്‍ കിരണ്‍ സമ്മതിച്ചു തന്ന പോലത്തെ ഒരു ഇരട്ടത്താപ്പ് പ്രക്രീയ മാധ്യമങ്ങളുടെ കാര്യത്തിലും നടന്നിട്ടുണ്ടു. കിരണൊക്കെ അതിനെതിരെ ബോധപൂര്‍വ്വം കണ്ണടക്കുന്നുമുണ്ടു. കിരണ്‍ തന്നെ ആള്‍ ദൈവങ്ങലെ സൃഷ്ടിക്കുന്നതിന്റെ പേരില്‍ മാധ്യമങ്ങളെ ആദ്യം ചീത്തവിളിക്കുന്നു. എന്നാല്‍ മാധ്യമങ്ങള്‍ നല്‍കിയ വികസനവിരുദ്ധന്‍ എന്ന ഇമേജിനെ റഫറന്‍സ് ആക്കി എടുത്തുകൊണ്ടു അച്ചുതാനന്ദനു സീറ്റ് നിഷേധിച്ചതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ പേരില്‍ ജനങ്ങളെ വിഡ്ഡികളാ‍ക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കേരളീയരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുകയാണു ചെയ്യുന്നതു.

Anonymous said...

പാര്‍ട്ടി പ്രതിനിധികളുടെ പിന്തുണ പിണറായിക്ക്‌..
അണികളുടെയും
ജനങളുടെയും പിന്തുണ അചുതാനന്ദന്‌..!
ഇക്കാര്യം പി.ബിക്കും മാധ്യമങള്‍ക്കും എല്ലാം അറിയാം.
കിരണ്‍ എത്ര പറഞാലും ഇതാണ് യാതാര്‍ഥ്യം.

കിരണ്‍ തോമസ് തോമ്പില്‍ said...

ADB വിഷയം കത്തി നിന്നപ്പോള്‍ ഞാന്‍ ഇതെല്ലാം പറഞ്ഞ്‌ പോസ്റ്റിട്ടിട്ടുണ്ട്‌. പിന്നെ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ എന്തിനേയും കണ്ണടച്ചെതിര്‍ക്കുന്ന VS ന്‌ പിന്‍തുണ പ്രഖ്യാപിച്ചാല്‍ ഭരിക്കാന്‍ കഴിയില്ലാ എന്ന് കരുതിക്കാണും CPM നേതാക്കന്മാര്‍. പിന്നെ VS പിണറായി തര്‍ക്കം അധികാര തര്‍ക്കം മാത്രമായിരുന്നു എന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. എന്താണ്‌ ഇതിലെ ആശയ സമര ഭാഗം എന്നതാണ്‌ ഞാന്‍ പോസ്റ്റില്‍ ചോദിച്ചിട്ടുള്ളത്‌. അല്ലാതെ ഇത്‌ പിണറായിയേ ന്യായികരിക്കാനോ അദ്ദേഹത്തിന്റെ കൊള്ളരുതായ്മകളെ വെള്ള പൂശാനോ ഉള്ള പോസ്റ്റല്ല. VS എന്ത്‌ ആശയ സമരം നടത്തുന്നു ? എന്താണ്‌ VS മുന്നോട്ട്‌ വയ്ക്കുന്ന നയപരിപാടികള്‍ ? അലെങ്കില്‍ മറുപക്ഷം നടത്തുന്ന പരിപാടികള്‍ക്ക്‌ CPM നയവുമായി എന്ത്‌ വ്യത്യാസമാണുള്ളത്‌. ബംഗാളില്‍ നടക്കുന്ന കാര്യങ്ങള്‍ അലെങ്കില്‍ ബസ്സുവും കാരാട്ടും പറയുന്ന നയങ്ങള്‍ അവയെ VS ഇപ്പോള്‍ അംഗീകരിക്കുകയും ചെയ്യ്‌ത സ്ഥിതിക്ക്‌ എന്ത്‌ ആശയ സമരമാണ്‌ VS പക്ഷം പാര്‍ട്ടിയില്‍ നടത്തുന്നത്‌. VS പക്ഷത്തിന്‌ ഭൂരിപക്ഷമുള്ള ജില്ലാ കമ്മിറ്റികള്‍ എങ്ങനെ പിണറായി പക്ഷത്തുള്ള ജില്ലാ കമ്മിറ്റികളില്‍ നിന്ന് വ്യത്യസ്ഥമാകുന്നു. ഇങ്ങനെ ഉള്ള കാര്യങ്ങളെ വിലയിരുത്തി ആശയ സമരം എന്ത്‌ എന്ന് കണ്ടെത്താന്‍ കഴിയുമോ എന്നാണ്‌ ഞാന്‍ ചോദിക്കുന്നത്‌. ഏര്‍ണ്ണാകുളം ജില്ലാ കമ്മിറ്റി VS പക്ഷത്തിന്റെ കോട്ടയാണല്ലോ നമുക്ക്‌ ആ രീതിയില്‍ ഒരു സാമ്പിള്‍ എടുത്ത്‌ ഈ വിഷയം ചര്‍ച്ച ചെയ്ത്‌ കൂടേ. അങ്ങനെ അല്ലെ രണ്ട്‌ പക്ഷത്തേയും വിലയിരുത്തേണ്ടത്‌. അച്ചുതാനന്ദണ്ടെയും പിണറായുടെയും പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ചരിത്രവും കൂടെ ഈ വിഷയത്തില്‍ ബന്ധപ്പെടുത്തി നോക്കിയാല്‍ ഇതില്‍ ആശയ സമരമില്ല അധികാര സമരം മാത്രമേ ഉള്ളൂ എന്ന് ഞാന്‍ പറയും.

കിരണ്‍ തോമസ് തോമ്പില്‍ said...

ADB വിഷയത്തില്‍ ഞാന്‍ അന്ന് എഴുതിയ പോസ്റ്റ്‌

ഉപാസന | Upasana said...

"നിലവിലുള്ള രാഷ്ട്രീയത്തില്‍ അല്പമെങ്കിലും പൊതുജനത്തിന് പ്രത്യാശയ്ക്കു വകനല്‍കുന്ന ,അന്യം നിന്നു പോകുന്നവര്‍ഗ്ഗത്തില്പെട്ട നെറിയുള്ള രാഷ്ട്രീയക്കാരനായതുകൊണ്ടാണ് വി എസിനെ ജനങ്ങള്‍ക്കിഷ്ടപ്പെട്ടത്"

കാവലാന്‍ ന്റെ കമന്റ്.

“ഇതാണ്‌ ഞാന്‍ ചോദ്യം ചെയ്യുന്നത്‌. എന്താണ്‌ VS മുന്നോട്ട്‌ വച്ച ആശയ സമരം. 2002 ലെ പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച പരിപാടിയാണ്‌ ബസ്സുവും ബുദ്ധദേവും പറഞ്ഞതെന്നാണ്‌ പാര്‍ട്ടി സെക്രട്ടറി കാരാട്ട്‌ പറഞ്ഞത്‌.“

കിരണ്‍ ഭായ് യുടെ മറുപടി.

വി‌എസ് ആണ് ഇന്ന് ഏറ്റവും ജനപിന്തുണയുള്ള കമ്മ്യൂണിസ്റ്റ് നേതാവ് എന്നാണ് ഞാന്‍ കരുതുന്നത്. എകെജി കഴിഞാല്‍ പാര്‍ട്ടി സഹായമില്ലാതെ സ്വന്തം നിലക്ക് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് അച്ചടക്ക ലംഘനമാകും) ആളെക്കൂട്ടാന്‍ കഴിവുള്ള ഒരാള്‍.
ഞാന്‍ ഒരു പാര്‍ട്ടിക്കാരന്‍ അല്ലെങ്കിലും വി‌എസിനോട് താല്പര്യമുണ്ട്.അതിന് കാരണം ഒരിക്കലും അദ്ദേഹം പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അല്ല (ഭായ് ഇവിടെ പറയുന്ന ആശയസമരത്തിലേക്ക് വഴിയേ വരാം). മറിച്ച് പൊതുപ്രവര്‍ത്തനരംഗത്ത് അദ്ദേഹം എടുക്കുന്ന നിലപാടുകള്‍ ആണ്.
പിണറായിയേക്കാളും പല കാര്യങ്ങളിലും ഞാന്‍ കൂടുതല്‍ വിശ്വസിക്കുന്നത് അച്ചുവേട്ടനെ തന്നെയാണ്.

കരുണാകരനെ ഇടതുമുന്നണിയിലെടുക്കാന്‍ വേണ്ടി അഴീക്കോടനെ വരെ പിണറായി തള്ളിപ്പറയും. എന്തിന്..? പത്ത് വോട്ടിന്. വി‌എസ് ഇതിന് ഓശാന പാടിയില്ല. പിബി ഇടപെട്ടു. ഏമാന്റെ ചെലവില്‍ തൂങ്ങുന്ന സിപിഐ യും കൊടുത്തു പിന്തുണ. അങ്ങിനെ പാര്‍ട്ടി ഒരു വലിയ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.

കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ പിണറായിയുടെ മനസ്സിരിപ്പെല്ലാവര്‍ക്കും അറിയാം. സ്ത്രീ പീഢനക്കേസുകളില്‍ വി‌എസ് ന്റെ പ്രതികരണങ്ങളാണ് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. പിണറായി കുഞ്ഞാലിക്കുട്ടി വിഷയത്തോടെ വിശ്വാസ്യത കളഞ്ഞു കുളിച്ചു.

കാന്തപുരത്തെ പോയി വണങ്ങാന്‍ പിണറായിക്ക് മടിയില്ല. കാരണം ആളുടെ പക്കല്‍ വോട്ട് ഉണ്ട്. നാളെ അമൃതാനന്ദമയി യുടെ അടുത്തും അദ്ദേഹം പോയേക്കാം ,വോട്ടുണ്ടെന്‍ കണ്ടാല്‍.

ലാവ്‌ലിന്‍...

എഡിബി വിഷയത്തില്‍ പാര്‍ട്ടി പറയുന്നത് അനുസരിക്കുകയാണെന്ന് പറയുകയാണ് വി‌എസ് പറഞ്ഞത്. അതെങ്ങനെ ഇരട്ടത്താപ്പാകും, ആശയവ്യതിയാനമാകും..? അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇന്ന് വരെ പറഞ്ഞതിനെ അനുകൂലിക്കേണ്ടി വന്നതിന്റെ ജാള്യത തീര്‍ച്ചായായും ഉണ്ട്. (എഡിബി വായ്പ തെറ്റാണെനൊന്നും ഞാന്‍ കരുതുന്നില്ല. ആശയപരമായി ഈ വിഷ്യത്തില്‍ ഞാന്‍ പിണറായി പക്ഷത്താണ്)

കണ്ണൂരിലെ വാട്ടര്‍ തീം പാര്‍ക്ക് എന്തിനാ പാര്‍ട്ടിക്ക്. പിണറായി അല്ലാ സെക്രട്ടറിയെങ്കില്‍ അത് നടക്കില്ലായിരുന്നു. നടക്കരുതാന്‍ പാടില്ലാതിരുന്ന ഒന്നാണിത്. തീം പാര്‍ക്കിലേക്ക് എടുക്കുന്ന വെള്‍ലം മൂലം ആര്‍ക്കെങ്കിലും ഭാവിയില്‍ കുടിവെള്ളം മുട്ടിയാല്‍ പിന്നെ പാര്‍ട്ടിക്ക് ചിറ്റൂരിലെ കോളക്കമ്പനിക്കെതിരായി ഇറങ്ങാന്‍ പറ്റുമോ..? ഇതൊക്കെ സെക്രട്ടറിയുടെ വീഴ്ച അല്ലേ..?

ഭായ് ഇനിയുമൊരുപാടുണ്ട് പറയാന്‍.

മേല്‍ പറഞ്ഞ അവസരങ്ങളിലെ വി‌എസിന്റെ നിലപാടുകളാണ് എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കിയത്. അല്ലാതെ അദ്ദേഹം മുറുകെപ്പിടിക്കുന്ന കലര്‍പ്പില്ലാത്ത (?) കമ്മ്യൂണീസ്റ്റ് ആദര്‍ശങ്ങള്‍ കൊണ്ടൊന്നുമല്ല (കമ്മ്യൂണീസ്റ്റുകാരെ ഉദ്ദേശിച്ചല്ല ഇത് പറയുന്നത്, സാധാരണക്കാരായ വോട്ടര്‍ മാരെ ഉദ്ദേശിച്ചാണ്). ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റല്ലാത്ത ഞാന്‍ വി‌എസിനെ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹഥ്റ്റിന്റെ പൊതുരംഗത്തെ നിലപാടുകള്‍ ആണ്. ആശയംസമരം ഒന്നുഅല്ല.

“പിണറായി പക്ഷം അലെങ്കില്‍ CPM ലെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം പിന്‍തുടരുന്ന നയങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണ്‌ എന്ന സന്ദേശമാണ്‌ VS പക്ഷം മുന്നോട്ട്‌ വച്ചത്‌. അതുകൊണ്ട്‌ തന്നെ ഈ നയപരിപാടികളെ എതിര്‍ക്കുക എന്നതിലൂടെ ഒരു ആശയ സമരമാണ്‌ തങ്ങള്‍ മുന്നോട്ട്‌ വച്ചത്‌ എന്നതായിരുന്നു VS ന്റെ വാദം“


പിന്നെ വി‌എസിന്റെ ആശയവാദം പറയുന്ന പോലെ അത്ര പുറം‌മോടിയില്‍ മാത്രമാണോ..?
ഈ ആശയസമരം എന്നൊക്കെ പറയുന്നത് തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.
പണ്ട് ജനകീയാസൂത്രണത്തിന്റെ കാലത്ത് തുടങ്ങിയതാണ്.

പാര്‍ട്ടിക്ക് അരാഷ്ട്രീയക്കരായ കുറേ വോട്ടര്‍മാരെ ജനകീയാസൂത്രണം പദ്ധതി സമ്മാനിച്ചു.
ഏത് പ്രതിഅന്ധിയിലും പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്ത ചിലര്‍. അവര്‍ വോട്ട് ചെയ്തില്ലെങ്കില്പാര്‍ട്ടി ജയിക്കില്ലെന്ന നിലയിലും എത്തി കാര്യങ്ങള്‍.
അന്ന് മുതല്‍ ഐസക്ക് ശരശയ്യയില്‍ ആണ്. അതോടൊപ്പം ഫ്രാങ്കി വിവാദം.
കൊറേ പറയാനുണ്ട്. മിനക്കെടുന്നില്ല.

അന്ന് ഇതൊക്കെ തുടങ്ങിയത് ആശയസമരതിന്റെ ഭാഗമല്ല, അധികാരസമരത്തിന്റെ ഭാഗമാണെന്ന് ഭായ് പറഞ്ഞാലെന്റെ നെറ്റി അറിയാതെ ചുളിഞ്ഞു പോകുന്നു.
ഞാന്‍ കരുതുന്നത് ആദ്യം ആശയസമരത്തിന്റെ ഭാഗത്തിലൂടെ തന്നെയാണ് വി‌എസ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ്.
പിന്നീട് അത് (ഇപ്പോഴത്തെ പ്പോലെ) അധികാരത്തിന്റെ പാതയിലേക്ക് വ്യതിചലിച്ചിട്ടുണ്ട്(തീര്‍ച്ചയായും) എന്നും ഞാന്‍ കരുതുന്നു.
പക്ഷേ തുടക്കം ആശയസമരം തന്നെയായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നെ ബുദ്ധദേബും ജ്യോതിബസുവും പറഞ്ഞത് സത്യം തന്നെയാണ്. വി‌എസും ഇത് അംഗീകരിക്കണം എന്നാണ് എന്റെ ആഗ്രഹം. അത് അദ്ദേഹം ചെയ്യില്ലെന്നും അറിയാം.
ജ്യോതിബസുവിന് എതിരായി വി‌എസ് പ്രസ്താവന്യിറക്കാന്‍ കാരണം പാര്‍ട്ടിയില്‍ തനിക്കൊപ്പംനില്‍ക്കുന്നവരെ കൂടെ നിര്‍ത്താന്‍ വേണ്ടി മാത്രമുള്ള ഒരു ശ്രമം മാത്രമല്ലെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ ഉള്ളിലും അങ്ങിനെ ചിലതുണ്ട് (പാര്‍ട്ടി 2000 ല്‍ പറഞ്ഞതായിരിക്കും. പക്ഷേ അതൊനും തനിക്ക് ബാധകമല്ലെന്നുള്ള ഒരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്ന് തോന്നുന്നു. അങ്ങിനെയുള്‍ലവര്‍ പുറത്ത് പോകണം എന്നതും ഒരു കാര്യമാ‍ാണ്.)

പിന്നെ ജ്യോതിബസു ഈ കാര്യങ്ങളൊക്കെ ഇപ്പോ പറഞ്ഞപ്പോ ഇതു വരെയുള്ള വി‌എസിന്റെ പ്രവര്‍ത്തനം ശരിയായ ദിശയില്‍ ആയിരുന്നു എന്നും വ്യാഖ്യാനിച്ച് കൂടേ. പാര്‍ട്ടി 2000 ല് പറഞ്ഞ കാര്യം വി‌എസിന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് അറിയാന്‍ കഴിഞ്ഞില്ലേ..?
ബസു ഇത് ഇപ്പോഴാണോ പറയുന്നേ (റോയ്)..?


വി‌എസിന് ഇന്നത്തെ ഇമേജ് കോടുത്തത് മാധ്യമങ്ങള്‍ ആണെന്നുള്ളത് വളരെ ശരി(ഞാന്‍ ആദ്യംസൂചിപ്പിച്ചിട്ടുള്‍ല വി‌എസിന്റെ നിലപാടുകളും മറ്റൊരു കാരണമാണ്), വി‌എസിന്റെ നിലപാട് മാറ്റങ്ങള്‍ അവര്‍ ലഘൂകരിക്കുന്നു എന്നുള്‍ലത് അതിനേക്കാളേറെ ശരി.
മനോരമ വി‌എസിനെ ആള്‍ദൈവമാക്കുന്നതെഞ്റ്റിനാണെന്ന് മനസ്സിലാക്കാം
മാതൃഭൂമിയുമിത് ഏറ്റെടുത്തു എന്നത് ആണ് ഞാന്‍ കൊടുതല്‍ ഗൌരവമായെടുക്കുന്നത്. വീരന്റെ പത്രം ഇന്ന് കേരളത്തിലുള്ള ഏറ്റവും നിഷ്പക്ഷമായ പത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. മാതൃഭൂമി കമ്മ്യൂണിസ്റ്റ് പാര്‍ട്ട് നശിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാല്‍ എന്തോ എന്റെ മനസിലൊരു സന്ദേഹം.

പിണറായിയുടെ ലിബറല്‍ ചിന്ത നല്ലതാണ്. എനിക്കിഷ്ടവുമാണ്, പ്രത്യേകിച്ചും വ്യവസായങ്ങള്‍ വരുന്നതിനോടുള്‍ല അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍. പക്ഷേ പത്ത് കാശ് ആള്‍ വാങ്ങിയില്ലെങ്കിലും കൂടെ നില്‍ക്കുന്നവര്‍ വാങ്ങിയാല്‍ അദ്ദേഹം കണ്ണടക്കുമെന്നും ഞാന്‍ കരുതുന്നു. വല്യ ധര്‍മ്മ ചിന്തകള്‍ ഒന്നും അദ്ദേഹത്തില്‍ ഞാന്‍ കണ്ടിട്ടില്ല.

“VS അച്ചുതാനന്ദന്‍ എന്ന നേതാവ്‌ ഇന്ന് കാണപ്പെടുന്നത്‌ പോലെ ആള്‍ദൈവ വല്‍ക്കരിക്കപ്പെട്ടത്‌ കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‌ സീറ്റ്‌ നിഷേഷിക്കപ്പെട്ടതിനേത്തുടര്‍ന്നാണ്‌“

വി‌എസിന് സീറ്റ് നിഷേധിച്ചതാരാ... പാര്‍ട്ടിയാണോ..? എന്റെ വീക്ഷണത്തില്‍ പാര്‍ട്ടിയെ ഒരു ഉപകരണമാക്കി പിണറായിയുടെ വൈരാഗ്യബുദ്ധിയോടെയുള്ള ഒരു നീക്കമായിരുന്നു അത്.
അതിനെതിരെ അണികള്‍ തെരുവിലിറങ്ങുമ്പോള്‍ അതിനെ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നു എന്ന് പറയരുതെന്നാണ് എന്റെ പക്ഷം.

ഭായ് ഞാന്‍ കരുതുന്നു മുമ്പേ തന്നെ ഈ ആള്‍ദൈവരൂപീകരണം തുടങ്ങി എന്നാണ് (അത് പാര്‍ട്ടി ഘടന്‍ അനുസരിച്ച് അനുവദനീയമല്ലേന്നുള്ളതും ശരി. പക്ഷേ കാര്യങ്ങള്‍ ഈ നിലയിലേക്ക് കൊണ്ടെത്തിച്ചത് പിണറായി അല്ലാതെ മറ്റാരുമല്ല.)
യുഡീ‌എഫ് ന്റെ കാലത്ത് തന്നെ ഈ ആള്‍ദൈവരൂപീകരണം തുടങ്ങിയിരുന്നില്ലേ..? മതികെട്ടാന്‍, കിളിരൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാട് ആള്‍ദൈവരൂപീകരണഘട്ടത്തിലെ ആദ്യപടിയായിരുന്നു എന്നണ് ഞാന്‍ വിശ്വസിക്കുന്നത്. സീറ്റ് നിഷേധിച്ചപ്പോ അത് അതിന്റെ മൂര്‍ദ്ധന്യതയിലെത്തി. ഇതല്ലേ ശരി..? ഇപ്പോ പിണറായി പറയുന്നു വി‌എസ് ദൈവമാവുക്കയാണെന്ന്..! )

“ഭരണത്തിലേറിയ VS ഒരു വിമത മുഖ്യമന്ത്രി എന്ന രീതിയാലാണ്‌ പ്രവര്‍ത്തിച്ചത്‌ അതുകൊണ്ട്‌ തന്നെ മാധ്യമങ്ങളില്‍ വിമത ശബ്ദത്താല്‍ നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. അതുപോലെ പല വിഷയത്തിലും VS സ്വന്തം ഇമേജ്‌ നില നിര്‍ത്തുക എന്നത്‌ മാത്രമല്ല തന്റെ സ്തുതിപാടക മാധ്യമങ്ങളെ സഹായിക്കുന്ന നിലപാടുകളും VS കൈക്കൊണ്ടു“

മൂന്നാര്‍ എന്നത് ഒരു നല്ല സംരംഭം ആയിരുന്നു, എന്റ്റെ അഭിപ്രായത്തില്‍. പക്ഷേ, അതിന് പാര്‍ട്ടിയില്‍നിന്ന് പിന്തുണയൊന്നുമില്ലായിരുന്നു. ഒടുക്കം കയ്യേറിയവരില്‍ സ്വന്തം പാര്‍ട്ടിക്കാരുമുണ്ടെന്ന് കണ്ടപ്പോ അദ്ദേഹം പിന്മാറി. തനിക്ക് ശരിയെന്ന് തോന്നുന്നത് മറ്റുള്ളവര്‍ അംഗീകരിച്ചില്ലെങ്കില്‍ മുന്നോട്ട് പോകുന്നതാണ് മൂന്നാര്‍ സംഭവത്തില്‍ അദ്ദേഹം ചെയ്തത്. സി‌പിഐ യേക്കാളും വിശ്വസിക്കാവുന്നത് വി‌എസ് തന്നെ.
പിതൃശൂന്യവിവാദം... ഭായ് പറഞ്ഞത് സതയ്ം . ഒരു മുഖ്യമന്ത്രി അങ്ങനെ തരംതാണ ഒരു ഭാഷ ഉപയോഗിക്കരുതായിരുന്നു.

എന്റെ മനസ്സിലുള്ള ആശയങ്ങള്‍ പറഞ്ഞുവെന്നേ ഉള്ളൂ. തെറ്റുകള്‍ ഉണ്ടാകാം.
പെട്ടെന്ന് ടൈപ്പ് ചെയ്തതുകൊണ്ട് ചില ശ്രേണീബന്ധമില്ലായ്മ കണ്ടേക്കാം.
:)
എന്നും സ്നേഹത്തോടേ
ഉപാസന

ഓ. ടോ: ഇവിടെ നടക്കാറുള്ള ആശയസംവാദങ്ങള്‍ ഒക്കെ ശ്രദ്ധിക്കാറുണ്ട്. സമയക്കുറവ് കൊണ്ട് ഒന്നിലും ഇടപെടാറില്ലായിരുന്നു. ഇപ്പോഴാ കുറച്ച് സമയം കിട്ടിയത്. :)

ആദ്യത്തെ നാല് കമന്റുകള്‍ മാത്രമേ വായിച്ചുള്ളൂ... ബാക്കി പിന്നീട്

കിരണ്‍ തോമസ് തോമ്പില്‍ said...

ഉപാസന പറയുന്ന VS ജനിച്ചത്‌ കഴിഞ്ഞ UDF ഭരണ കാലത്താണ്‌. അതിനുമുന്‍പും VS ഉണ്ട്‌ VS ന്‌ ചരിത്രവും. 1991 മുതല്‍ പാര്‍ട്ടിയില്‍ മറ നീക്കി പുറത്തുവന്ന വിഭാഗീയതയില്‍ VS എന്നും ഒരു വശത്തുണ്ട്‌. അന്ന് EMS നും നയനാര്‍ക്കും CITU ക്കാര്‍ക്കും ഇടയില്‍ പൊരുതിത്തോറ്റ വി.എസ്‌. പിന്നീട്‌ പിണറായിയേും ഐസക്കിനേയും ജയരാജന്മാറെയും ബേബിയേയുമൊക്കെ കൂട്ടി പാര്‍ട്ടി കണ്ട ഏറ്റവും വലിയ ഗ്രൂപ്പുകളി നടത്തിയത്‌ ഓര്‍മ്മയുണ്ടാകുമല്ലോ അല്ലേ. അന്ന് VS വെട്ടി നിരത്തിയ CITU പക്ഷക്കാരുടെ കണ്ണൂനീര്‍ ഇന്ന് വെട്ടി നിരത്തപ്പെടുന്ന VS പക്ഷക്കാരുടെ കണ്ണുനീരിന്‌ തുല്ല്യമാല്ലേ? VB ചെറിയാനേയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയുമൊക്കെ പുറത്താക്കന്‍ പറഞ്ഞ കാരണങ്ങള്‍ എത്ര ബാലിശമായിരുന്നു എന്ന് ഓര്‍ക്കുന്നുണ്ടോ. ഇന്ന് VS പക്ഷം ചെയ്യുന്ന പോലെ ലഘുലേഖ അടിക്കലും പോസ്റ്റൊറൊട്ടിക്കലുമൊക്കെ അന്ന് പുറത്തുപോയവര്‍ ചെയ്തിട്ടുണ്ട്‌. അപ്പുകുട്ടന്‍ വള്ളിക്കുന്നിനെ പുറത്താക്കിയത്‌ ഇത്തരത്തിലുള്ള ഒരു ലഘുലേഖയില്‍ ചാലക ശക്തി എന്ന വാകുണ്ടെന്ന് എന്നും അത്‌ അപ്പുക്കുട്ടന്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ്‌ എന്നും പറഞ്ഞാണ്‌. കണ്‍ട്രോള്‍ കമ്മീഷന്‍ അപ്പുക്കുട്ടനെ പുറത്താക്കിയ നടപടി തെറ്റാണ്‌ എന്ന് പറഞ്ഞിട്ട്‌ പോലും അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഇവര്‍ തയ്യാറായില്ല. സ: കണ്ണന്‍ എന്നൊരു CITU നേതാവിനെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നും അദ്ദേഹത്തിന്‌ VS പിണറായി സഖ്യം നല്‍കിയ സമ്മാനങ്ങളും ആരും മറന്നു കാണില്ലാ എന്നും ഞാന്‍ കരുതുന്നു. പിന്നീട്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത നയനാരെ മുഖ്യമന്ത്രിയാക്കിയതും സ്‌: VS ആണ്‌ എന്ന് മറക്കരുത്‌. അന്ന് നടത്തിയ ആശയ സമരങ്ങളുടേ ഓര്‍മ്മയില്‍ നിന്നാണ്‌ ഞാന്‍ VS നെ വിലയിരുത്തുന്നത്‌. അന്ന് കാറ്റ്‌ വിതച്ച VS ഇന്ന് കൊടുംകാറ്റ്‌ കൊയ്യുന്നു എന്നതില്‍ കവിഞ്ഞ്‌ ഒന്നുമില്ല എന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു.

പണ്ട്‌ വിവാദ നായകന്‍ ജയരാജന്‍ VS പക്ഷത്ത്‌ നില്‍ക്കുമ്പോള്‍ 17 ലക്ഷം രൂപയുടെ വീട്‌ പണിതത്‌ വിവാദമായപ്പോള്‍ ഒരു വീട്‌ പണിയാന്‍ അത്രക്കൊക്കെ ആകും എന്ന് പറഞ്ഞ്‌ ന്യായികരിച്ച ആളാണ്‌ സഖാവ്‌ VS. പാര്‍ട്ടിയിലെ ജീര്‍ണ്ണതക്കെതിരെയാണ്‌ VS സമരം നടത്തുന്നത്‌ എന്ന് പറഞ്ഞാല്‍ അതില്‍ അല്‍പം കാര്യമുണ്ട്‌ എന്ന് ഞാന്‍ പറയും അപ്പോള്‍ അതെ ജീര്‍ണ്ണത്‌ VS പക്ഷം എന്ന് പറയുന്നവര്‍ക്കും ഉണ്ടാകാന്‍ പാടില്ല. ആ മാനദഢമനുസ്സരിച്ച്‌ എല്ലാം അളന്നാല്‍ അതല്ല കാര്യമെന്ന് അറിയാം. പിന്നെ ഉള്ളത്‌ ആശയ സമരം അതെന്താണ്‌ എന്നാണ്‌ ഞാന്‍ ചോദിക്കുന്നത്‌. ഈ പോസ്റ്റിന്റെ ലക്ഷ്യവും അതുതന്നെ

കണ്ണൂസ്‌ said...

സോഷ്യലിസം എന്ന അന്തിമ ലക്ഷ്യം ഉപേക്ഷിക്കാതെ തന്നെ, ഒരു പ്രത്യേക കാലഘട്ടത്തിന്റെ സ്വഭാവമനുസരിച്ച് മുതലാളിത്തവുമഅയി സമരസപ്പെട്ടു പോവുന്നതില്‍ താത്വികമായി എന്തു പ്രശ്നമാണുള്ളതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇത്ര കാലം രക്തം ചിന്തിയ പ്രത്യയശാസ്ത്രം എന്നൊക്കെ വികാരം കൊള്ളേണ്ട കാര്യമൊന്നുമില്ല. അടുത്ത അന്‍പത് വര്‍ഷത്തേക്കെങ്കിലും, സാമ്പത്തിക രംഗത്ത് ഈ രീതിയിലുള്ള വളര്‍ച്ചയാണുണ്ടാവുക എന്ന് അംഗെകരിച്ച് താന്താങ്ങളുടെ രാജ്യത്തിനനുസൃതമായ ഒരു ഇടതുപക്ഷ സാമ്പത്തിക നയം ഉരുത്തിരിച്ചെടുക്കുകയാണ്‌ ഇടതുപക്ഷ കക്ഷികള്‍ ചെയ്യേണ്ടത്. അതില്‍ തത്വശാസ്ത്രത്തെ ബലികഴിക്കുന്ന പ്രശ്നമൊന്നുമില്ല. കാര്‍ഷിക രംഗത്തിനും, സ്റ്റീല്‍ വ്യവസായത്തിനും, എയര്‍ ലൈന്‍ മേഖലക്കും അമേരിക്കന്‍ സര്‍ക്കാര്‍ സബ്‌സിഡി കൊടുത്ത് നിലനിര്‍ത്തുമ്പോഴും, കമ്മ്യൂണ്‍ വ്യവസ്ഥയില്‍ (സ്വയം ഭരണാവകാശവും, സ്വാതന്ത്ര്യവുമുള്ള) പ്രവിശ്യകള്‍ നിലനിര്‍ത്തുമ്പോഴും അവര്‍ മുതലാളിത്തം ബലി കഴിച്ചു എന്ന് ആരും കരയുന്നത് കേള്‍ക്കുന്നില്ലല്ലോ. ഞങ്ങളുടെ ഇപ്പോഴത്തെ നിലപാട് ഇതാണ്‌, പക്ഷേ ലക്ഷ്യം ഇതല്ല എന്ന് ചങ്കൂറ്റത്തോടെ പറയുകയാണ്‌ വേണ്ടത് സി.പി.എം. ബുദ്ധദേബ് ചെയ്തതും അതു തന്നെയാണ്‌.

കോണ്‍ഗ്രസ്സ് ഇന്നലെ ചെയ്തതായിരിക്കും ഇടതു പക്ഷം ഇന്ന് ചെയ്യുന്നത്. പക്ഷേ അത് ഇന്നലെ ചെയ്യേണ്ട കാര്യമായിരുന്നില്ല, ഇന്ന് ചെയ്യേണ്ടതായിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ ഉദാരവത്‌കരണം താങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നമുക്കുണ്ടായിരുന്നില്ല. ഇപ്പോഴും മുഴുവനായും ഇല്ല, പക്ഷേ ഇപ്പോഴെങ്കിലും ചെയ്തില്ലെങ്കില്‍ നാം പിന്നിലായി പോവും. അന്ന് കോണ്‍ഗ്രസ്സിന്റെ വാക്ക് കേട്ട് ഇതിന്‌ ഇറങ്ങിത്തിരിച്ചിരുന്നെങ്കില്‍ അര്‍ജന്റീനയും, മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും നേരിട്ട പ്രതിസന്ധി നമുക്കും ഉണ്ടാവുമായിരുന്നു. സിംഗപ്പൂരിനേയോ മലേഷ്യയേയോ ഹോംഗ്‌കോങിനെയോപ്പോലെ കൂക്കിയാല്‍ കേള്‍ക്കുന്ന അതിര്‍ത്തിയുള്ള രാജ്യമല്ല ഇന്ത്യ എന്നോര്‍ക്കുക.

ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ പല നിലപാടുകളും ശരിയായതു തന്നെയാണ്‌. ഉദാരവത്‌കരണ പ്രക്രിയയുടെ വേഗം നിയന്ത്രിച്ച് വികസനത്തിനും, അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ജീവിതനിലവാരം ഉറപ്പു വരുത്തുന്നതിനും ഇടയിലുള്ള ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുക തന്നെയാണ്‌ അവരുടെ ദൗത്യം.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസേ വിഷയത്തിലേക്ക്‌ വന്നതില്‍ നന്ദി. പക്ഷെ CPM നേതാക്കന്മാര്‍ക്ക്‌ ഇത്‌ തുറന്ന് സമ്മതിക്കാന്‍ ഉണ്ടായ കാലതാമസം നാം കാണാതെ പോയിക്കൂടാ. മാത്രവുമല്ല ബംഗാളില്‍ നടപ്പിലാക്കുന്ന നയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കൂ എന്നാണ്‌ ഉമ്മന്‍ ചാണ്ടി അന്ന് CPM നോട്‌ പറഞ്ഞത്‌. എന്നാല്‍ തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒന്നും സമ്മതിക്കില്ല എന്ന നയം ഇരട്ടത്താപ്പ തന്നെയല്ലേ 2000 മുതല്‍ ഇവര്‍ ബംഗാള്‍ ലൈനിന്‌ അംഗീകാരം നല്‍കിയിരുന്നു എന്നത്‌ നാം കാണാതെ പോയിക്കൂടാ. ഇനിയെങ്കിലും യഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കേരളത്തില്‍ CPM തയ്യാറാകണം എത്രകാലം നമുക്ക്‌ വിഢികളായി മുന്നോട്റ്റ്‌ പോകാന്‍ കഴിയും

ചതുര്‍മാനങ്ങള്‍ said...

കിരണിന്റെ പോസ്റ്റുകളുടെയും കമെന്റുകളുറ്റെയും ഒരു പൊതു സ്വഭാവം എനിക്കു മനസ്സിലായതു എന്തെന്നു വച്ചാല്‍ കിരണ്‍ അച്ചുതാനന്ദന്റെ എതിര്‍ത്തുകൊണ്ടും പിണറായിയെ അനുകൂലിച്ചുകൊണ്ടും പോസ്റ്റിടും. കമെന്റുകളുടെയും ചര്‍ച്ചകളുടെയും അവസാനത്തില്‍ അച്ചുതാനന്ദനെയും പിണറായിയെയും ഉള്‍പ്പെടെ മുഴുവന്‍ ഇടതന്മാരെയും വിമര്‍ശിക്കുകയും ചെയ്യും. കിരണിന്റെ ക്രീയേറ്റിവിറ്റി മുഴുവനായി കാണാന്‍ കഴിയുന്നതു ചര്‍ച്ചകളുടെ അവസാനത്തിലാണു എന്നു പറയാതിരിക്കുവാന്‍ തരമില്ല.ആമുഖവും കണ്‍ക്ലൂഷനുമായി വലിയ ബന്ധമൊന്നുമില്ല. കണ്‍ക്ലൂഷന്‍ ആണു ആത്യന്തികമായി കണ്‍‌വേ ചെയ്യപ്പെടുന്നതു!(ഇതൊന്നും ഒരു കുറ്റമായി പറഞ്ഞതല്ല)

കിരണ്‍ തോമസ് തോമ്പില്‍ said...

ഞാന്‍ VS ന്റെ നയങ്ങളെ എതിര്‍ക്കുന്നത്‌ കൊണ്ടും പിണറായുടെ നയങ്ങളെ അനുകൂലിക്കുന്നതും കൊണ്ടും തോന്നുന്നതാകാം. പിണറായിയുടെ ഒരു തെറ്റിനേയും ഞാന്‍ അനുകൂലിച്ചിട്ടില്ല. ലവ്‌ലിന്‍ ഉള്‍പ്പെടെ. പക്ഷേ ഒരാള്‍ മാത്രം തെറ്റുകാരന്‍ എന്ന രീതിയേ അലെങ്കില്‍ VS മാത്രം വിശുദ്ധന്‍ എന്ന രീതിയേ എതിര്‍ത്തിട്ടുമുണ്ട്‌. VS നെ എതിര്‍ക്കുന്നവര്‍ വെറുക്കപ്പെടെണ്ടവരായി കണക്കാക്കപ്പെടുന്ന കാലത്ത്‌ പിണറായിയേ അല്‍പമെങ്കിലും അനുകൂലിച്ചാല്‍ അയാളെ അളക്കുന്നത്‌ എങ്ങനെയാകും എന്ന് ഊഹിക്കാമല്ലോ. അതാണ്‌ എന്നെ വിലയിരുത്തുമ്പോള്‍ സംഭവിക്കുന്നത്‌. പിണറായുടെ പോസ്റ്റില്‍ എന്നെ കുറ്റിയടിക്കാന്‍ പറ്റില്ല. പാര്‍ട്ടിയില്‍ ഒരു കാലത്ത്‌ VS പിന്നീട്‌ VS ഇന്നത്തെ പിണറായി പക്ഷക്കാരും നടത്തിയ അധികാര സമരത്തിന്റെ ബാക്കി പത്രമാണ്‌ ഇന്നത്തെ വിഭാഗീയത എന്നതാണ്‌ എന്റെ നിലപാട്‌. അതില്‍ ആദര്‍ശം ചേര്‍ത്ത്‌ VS അവതരിപ്പിക്കുന്നു എന്നതുകൊണ്ട്‌ അത്‌ അങ്ങനെ അല്ലാതാകുന്നില്ല. എന്താണ്‌ ഇവിടുത്തെ ആശയ വ്യത്യാസം എന്നത്‌ മാത്രമാണ്‌ എന്റ ചോദ്യം. അതിനുള്ള വാദങ്ങളാണ്‌ എന്റ പോസ്റ്റിലുള്ളത്‌ അതില്‍ പിണറായിയെ ന്യായികരിക്കുന്ന ഭാഗം നയങ്ങളുടെ കാര്യത്തില്‍ മാത്രമാണ്‌ എന്നും ഞാന്‍ പറയുന്നു

കണ്ണൂസ്‌ said...

കിരണേ, മാധ്യമങ്ങള്‍ മൂടി വെക്കുന്ന വലിയൊരു വ്യത്യാസമാണ്‌ കിരണ്‍ പോലും കാണാതെ പോവുന്നത്. എ.ഡി.ബി വായ്‌പ ഒരു കാര്യം മാത്രമാണ്‌. വി.എസ് അതിനെ പറ്റെ എതിര്‍ത്തിരുന്നു എന്നത് സത്യം തന്നെ. പക്ഷേ ആന്റ്ണി ഭരിച്ചിരുന്ന കാലത്തും, ഉമ്മന്‍ ചാണ്ടി ഭരിച്ചിരുന്ന കാലത്തും ഔദ്യോഗികമായ സി.പി.എം നിലപാട് വായ്‌പ പാടില്ല എന്നല്ല, മറിച്ച് വ്യവസ്ഥകളില്‍ നെഗോസ്യേഷന്‍ വേണം എന്നായിരുന്നു. എ.ഡി.ബി വായ്‌പയുടെ മുന്‍‌നിബന്ധന ആയിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് എന്നതൊക്കെ ഇപ്പോള്‍ വളരെ വ്യക്തമാണ്‌. അതും, സര്‍ക്കാര്‍ കണക്കുകളിലും വരുമാനത്തിലും എ.ഡി.ബി ഓഡിറ്റിംഗ്, പദ്ധതി നടത്തിപ്പുകളില്‍ മേല്‍നോട്ടവും നിയന്ത്രണവും മുതലായതും ആയ വ്യവസ്ഥകളൊക്കെ അടിമകളെപ്പോലെ അംഗെകരിക്കുകയായിരുന്നു അന്ന് യു.ഡി.എഫ്. വായ്‌പാ നിബന്ധനകള്‍ ഇപ്പോഴും അത്ര സുതാര്യമല്ലെങ്കിലും നേരിട്ടുള്ള നിയന്ത്രണങ്ങള്‍ എ.ഡി.ബിക്ക് ഇല്ല എന്നുറപ്പാണ്‌.

ഈ കാര്യത്തില്‍ മാത്രമല്ല എക്‌സ്പ്രസ്സ് ഹൈവേ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പല പ്രൊജക്റ്റുകളിലും തീര്‍ത്തും നിഷേധാത്‌മകമായ നിലപാടായിരുന്നില്ല അന്നത്തെ പ്രതിപക്ഷത്തിന്റേത്. അവരേക്കൂടി വിശ്വാസത്തിലെടത്തോ, അവരുടെ എതിര്‍പ്പ് അവഗണിച്ചോ കാര്യങ്ങള്‍ നടത്താനുള്ള കഴിവോ, ധൈര്യമോ ഉമ്മഞ്ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും ഇല്ലാതെ പോയി. അത്ര തന്നെ.

കിരണ്‍ തോമസ് തോമ്പില്‍ said...


എ.ഡി.ബി വായ്‌പയുടെ മുന്‍‌നിബന്ധന ആയിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് എന്നതൊക്കെ ഇപ്പോള്‍ വളരെ വ്യക്തമാണ്‌. അതും, സര്‍ക്കാര്‍ കണക്കുകളിലും വരുമാനത്തിലും എ.ഡി.ബി ഓഡിറ്റിംഗ്, പദ്ധതി നടത്തിപ്പുകളില്‍ മേല്‍നോട്ടവും നിയന്ത്രണവും മുതലായതും ആയ വ്യവസ്ഥകളൊക്കെ അടിമകളെപ്പോലെ അംഗെകരിക്കുകയായിരുന്നു അന്ന് യു.ഡി.എഫ്.

കണ്ണൂസേ ഈ വാദഗതി മുഖ്യധാര മാധ്യമങ്ങള്‍ മറച്ചുവച്ചൂ എന്നാണോ താങ്കള്‍പ്പറയുന്നത്‌. എനിക്ക്‌ അതില്‍ സംശയമുണ്ട്‌. കാരണം CPM നേതാക്കന്മാര്‍ ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇത്‌ ഉന്നയിച്ച്‌ കേട്ടതായി ഓര്‍ക്കാന്‍ കഴിയുന്നില്ല. MGP പ്രോഗ്രാമിന്‌ വായ്പ നല്‍കിയപ്പോള്‍ ചെലവ്‌ ചുരുക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും അന്ന് വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തീക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ ആന്റണി ഗവണ്‍മന്റ്‌ തന്നെ നല്‍കി എന്നാണ്‌ എന്റ ഓര്‍മ്മ. തെറ്റാണെങ്കില്‍ തിരുത്തുമല്ലോ?

N.J ജോജൂ said...

കണ്ണൂസ്, കിരണ്‍,

“ഔദ്യോഗികമായ സി.പി.എം നിലപാട് വായ്‌പ പാടില്ല എന്നല്ല, മറിച്ച് വ്യവസ്ഥകളില്‍ നെഗോസ്യേഷന്‍ വേണം എന്നായിരുന്നു.”

നെഗോസ്യേഷന്‍ ചെയ്ത് കേരളത്തിന് “പ്രതികൂലമായിരുന്ന” കരാറുകള്‍ കേരളത്തിന് “അനുകൂലമാക്കാനുള്ള” സി.പി.എം ഇന്റെ കഴിവ് അപാരം തന്നെ. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും അധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടൂള്ളത് ഇക്കാര്യത്തിലാണെന്നു തോന്നുന്നു.

കണ്ണൂസ്‌ said...

ജോജു, നെഗോസ്യേഷനില്‍ സി.പി.എം. ന്‌ എന്തെങ്കിലും പ്രത്യേകിച്ച് കഴിവുണ്ട് എന്ന് ജനം തെറ്റിദ്ധരിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും സര്‍ക്കാര്‍ കരാറുകളില്‍ - അത് എ-ഡി.ബി ആയാലും, സ്മാര്‍ട്ട് സിറ്റി ആയാലും , പതിബല്‍ ആയാലും, പാമോയില്‍ ആയാലും, ജപ്പാന്‍ കുടിവെള്ള കണ്‍സള്‍ട്ടന്റ് ആയാലും - "ക-മ" എന്നൊരക്ഷരം പോലും മറുപാര്‍ട്ടിയോട് ആവശ്യപ്പെടാതിരിക്കുക എന്നത് ഒരു യു.ഡി.എഫ് നയമാണെന്ന് ജനം ശരിയായിത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അങ്ങിനെ ആവശ്യപ്പെടാതെ കരാറുകള്‍ അംഗീകരിക്കുന്നത് കൊണ്ട് ഉമ്മന്‍ ചാണ്ടിക്കും, കുഞ്ഞാലിക്കുട്ടിക്കും ഒക്കെയുള്ള ഗുണം എന്താണെന്നും മനസ്സിലാക്കാന്‍ വലിയ വിഷമമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.

കിരണ്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചു എന്നത് ശരി തന്നെ. പക്ഷേ, അത് എത്ര ഒച്ചപ്പാടിനു ശേഷമാണെന്ന് ഓര്‍ക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോഴാണ്‌ ആനുകൂല്യങ്ങള്‍ തിരിച്ചു കൊടുത്തത് എന്ന വാദം അന്നുതന്നെ തോമസ് ഐസക് പൊളിച്ചിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ. അന്നല്ല, അഞ്ചു കൊല്ലം യു.ഡി.എഫ്. സര്‍ക്കാര്‍ ഭരിച്ചിറങ്ങിയപ്പോഴും സാമ്പത്തിക സ്ഥിതി തീരെ മെച്ചമായിരുന്നില്ല എന്ന് വ്യക്തമായതല്ലേ. (ഇപ്പോഴും അല്ല, ഇനിയൊരിക്കലും ആവാന്‍ സാദ്ധ്യതയുമില്ല). പഴയ പത്ര വാര്‍ത്തകള്‍ കിട്ടാനില്ല. മലയാള വേദിയില്‍ ഈ തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഉള്ള ലിങ്കുകള്‍ തപ്പിപ്പിടിക്കാം ഞാന്‍ സമയം കിട്ടിയാല്‍.

N.J ജോജൂ said...

കണ്ണൂസ്,

ചര്‍ച്ചയ്ക്കുള്ള സമയക്കുറവുകൊണ്ടാണ് ഞാന്‍ എങ്ങും തൊടാതെ ഒരു അഭിപ്രായം പറഞ്ഞത്.

പുതിയ സ്മാര്‍ട്ട് സിറ്റി കരാറിനെക്കുറിച്ചും പഴയതിനെക്കുറിച്ചും കിരണിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടൂണ്ട്.
എന്റെ അഭിപ്രായങ്ങളെ ശരിവയ്ക്കുന്ന രീതിയിലാണ് കരാറൂണ്ടാക്കുന്നതില്‍ സുപ്രധാനപങ്കുവഹിച്ച ലിസ്സി ജേക്കബ് മനോരമയുടെ നേരേ ചൊവ്വെയില്‍ പറഞ്ഞത്.

എല്ലാ കരാറുകളും പരിശോധിച്ചാല്‍ ഏതാണ്ട് ഇങ്ങനെയൊക്കെതന്നെയാണ്. പിന്നെ പ്രതിപക്ഷത്തിന് എന്തെങ്കിലും പണിവേണ്ടേ. കരാറിനെ അനുകൂലിക്കുകയും പദ്ധതി നടപ്പാകുന്നതില്‍ നിന്ന് ഭരണപക്ഷത്തെ തടയുകയും വേണം. അതിനായി ഉണ്ടാക്കുന്നതാണ് ഈ അനുകൂല-പ്രതികൂല വ്യവസ്ഥകള്‍. (ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഞാന്‍ പ്രതീക്ഷിയ്ക്കുന്നതും മറ്റൊന്നല്ല.)

ഉപാസന | Upasana said...

“ഉപാസന പറയുന്ന VS ജനിച്ചത്‌ കഴിഞ്ഞ UDF ഭരണ കാലത്താണ്‌. അതിനുമുന്‍പും VS ഉണ്ട്‌ VS ന്‌ ചരിത്രവും. 1991 മുതല്‍ പാര്‍ട്ടിയില്‍ മറ നീക്കി പുറത്തുവന്ന വിഭാഗീയതയില്‍ VS എന്നും ഒരു വശത്തുണ്ട്‌. അന്ന് EMS നും നയനാര്‍ക്കും CITU ക്കാര്‍ക്കും ഇടയില്‍ പൊരുതിത്തോറ്റ വി.എസ്‌. പിന്നീട്‌ പിണറായിയേും ഐസക്കിനേയും ജയരാജന്മാറെയും ബേബിയേയുമൊക്കെ കൂട്ടി പാര്‍ട്ടി കണ്ട ഏറ്റവും വലിയ ഗ്രൂപ്പുകളി നടത്തിയത്‌ ഓര്‍മ്മയുണ്ടാകുമല്ലോ അല്ലേ. അന്ന് VS വെട്ടി നിരത്തിയ CITU പക്ഷക്കാരുടെ കണ്ണൂനീര്‍ ഇന്ന് വെട്ടി നിരത്തപ്പെടുന്ന VS പക്ഷക്കാരുടെ കണ്ണുനീരിന്‌ തുല്ല്യമാല്ലേ“

“അന്ന് കാറ്റ്‌ വിതച്ച VS ഇന്ന് കൊടുംകാറ്റ്‌ കൊയ്യുന്നു എന്നതില്‍ കവിഞ്ഞ്‌ ഒന്നുമില്ല എന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു.“


അതെ ഭായ് ഞാന്‍ പറഞ്ഞത് സമകാലികമായ അവസ്ഥയെക്കുറിച്ചാണ് (കഴിഞ്ഞ ദശകത്തിലെ കാര്യങ്ങള്‍ ഞാന്‍ ഉദ്ദേശിച്ചില്ല,അതിന്റെ ആവശ്യമുണ്ടായിരുന്നോ..?).
വി‌എസിന്റെ പൂര്‍വകാലത്തെക്കുറിച്ചൊക്കെ നന്നായി അറിയാം.
(ഞാന്‍ അതൊക്കെ ഒരു പോസ്റ്റായി എന്റെ ബ്ലോഗില്‍ ഇട്ടിരുന്നു മുന്‍‌പ്.)

വി‌എസ് ഇന്നനുഭവിക്കുന്ന നിസ്സഹായതയില്‍ എനിക്ക് സഹതാപമേതുമില്ല.
അതിന് കാരണം ഞാന്‍ ഒരു കമ്മ്യൂണിസ്റ്റല്ല എന്നത് കൊണ്ട് മാത്രമല്ല. മറിച്ച് വി‌എസിന്റെ മുന്‍‌കാലത്തെ ‘കളികള്‍’ ഒക്കെ അറിയാവുന്നത് കൊണ്ട് കൂടിയാണ്.

“സോഷ്യലിസം എന്ന അന്തിമ ലക്ഷ്യം ഉപേക്ഷിക്കാതെ തന്നെ, ഒരു പ്രത്യേക കാലഘട്ടത്തിന്റെ സ്വഭാവമനുസരിച്ച് മുതലാളിത്തവുമഅയി സമരസപ്പെട്ടു പോവുന്നതില്‍ താത്വികമായി എന്തു പ്രശ്നമാണുള്ളതെന്ന് എനിക്ക് മനസ്സിലാവുന്നില്ല“

രണ്ടും സമരസപ്പെട്ടു പോയാല്‍ വളരെ നല്ലത്.
പക്ഷേ അതിനുള്ള ഫ്ലക്സിബിളിറ്റി സോഷ്യലിസത്തിനുണ്ടോ എന്നുള്ളതാണ് പ്രധാന ചോദ്യം.
പിന്നെ ആരാണ് ഇങ്ങനെ സമരസപ്പെടുത്താന്‍ ശ്രമിക്കുന്നവരെന്നും.
:)
ഉപാസന

കിരണ്‍ തോമസ് തോമ്പില്‍ said...

ഉപാസനേ താങ്കള്‍ കണ്ണൂസ്‌ പറഞ്ഞത്‌ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ടാക്സേഷനും സബ്‌സിഡിയും ഒക്കെ ഏര്‍പ്പെടുത്തുന്ന മുതലാളിത്ത രാജ്യങ്ങള്‍ മുതലാളിത്തത്തില്‍ നിന്ന് പിന്നോക്കം പോയി എന്ന് പറയാന്‍ കഴിയില്ലല്ലോ. പിന്നെ സോഷ്യലിസം എന്ന ഡെഫനിഷന്‍ തെറ്റാന്‍ പാടില്ല മാര്‍ക്സോ ലെനിനോ ഒക്കെ അന്ന് പറഞ്ഞതില്‍ നിന്ന് വള്ളിപുള്ളി വിടാന്‍ പാടില്ല എന്നൊക്കെപ്പറയുന്നത്‌ ഇവയൊക്കെ മതഗ്രന്ഥങ്ങളേപ്പോലെ മാറ്റപ്പെടാന്‍ കഴിയാത്തതാണ്‌ എന്ന് പറയുന്നത്‌ പോലെയാണ്‌. എല്ലാവര്‍ക്കും ഭക്ഷണം എന്നത്‌ സോഷ്യലിസമാണ്‌ എന്നാല്‍ എല്ലാവരും പട്ടിണി എന്നതും സോഷ്യലിസം ആകില്ലല്ലോ. നമുക്ക്‌ വേണ്ടത്‌ കാലഘട്ടത്തിനനുസ്സരിച്ച്‌ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ നിന്നുള്ള മാറ്റമാണ്‌.

ഇത്‌ ഞാന്‍ ഒരു ഉദാഹരണത്തിലൂടെ വിവരിക്കാം. ശുദ്ധ ജലവും ആരോഗ്യ പരിരക്ഷയും ജനങ്ങള്‍ക്ക്‌ നല്‍കുക എന്നത്‌ സര്‍ക്കാരിന്റ കടമയാണ്‌ എന്നാണ്‌ പറയപ്പെടുന്നത്‌. അതുകൊണ്ടാണ്‌ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും സൌജന്യ ചികിത്സ ലഭിക്കുന്നത്‌. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തീക ക്ഷയം മൂലം ഇവ നല്ല രീതിയില്‍ നടത്താനോ ഡോക്ടര്‍മാര്‍ക്ക്‌ നല്ല ശമ്പളം നല്‍കാനോ കഴിയുന്നില്ല. ഒരു PG ഡോക്ടര്‍ക്ക്‌ പ്രാരംഭ ശമ്പളം വെറും 12000 രൂപയാണ്‌ എന്നത്‌ മാത്രമല്ല 20 വര്‍ഷം ജോലി ചെയ്താല്‍ അത്‌ കേവലം 25000 രൂപ വരെയേ ആകുന്നുള്ളൂ. എന്നാല്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ 10 ദിവസം നൈറ്റ്‌ ഡ്യൂട്ടി എടുക്കുന്ന് ഡോക്ടര്‍ക്ക്‌ (വെറും MBBS) 12000 രൂപ കിട്ടും ദിവസം 1000. പിന്നെ നമ്മുടെ സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ നല്ല പങ്കിനേയും വന്‍ ശമ്പളം കൊടുത്ത്‌ വാങ്ങാന്‍ സ്വകാര്യ മേഖലക്കാകുന്നു. അപ്പോള്‍ നമ്മുടെ പൊതു ആരോഗ്യ കേന്ദ്രങ്ങള്‍ തകരും. എന്നാല്‍ 25% വരുന്ന പാവങ്ങള്‍ക്ക്‌ മാത്രം സൌജന്യ ചിക്ത്സ പരിമിതപ്പെടുത്തുക.പിന്നീട്‌ ഉള്ള 75% ത്തെ വരുമാനം അനുസ്സരിച്ച്‌ വിവിധ ഗ്രൂപ്പാക്കി പണം വാങ്ങുക. ആ പണം ഉപയോഗിച്ച്‌ ജീവനക്കാര്‍ക്ക്‌ നല്ല ശമ്പളവും ആശുപത്രിയിലെ അടിസ്ഥാന സൌകര്യങ്ങളും വര്‍ദ്ധിപ്പിക്കുക. അപ്പോള്‍ എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന ഒന്നായി സര്‍ക്കാര്‍ ആശുപത്രി മാറും.

ഇനി വെള്ളത്തിന്റെ കാര്യമെടുക്കുക 1000 ലിറ്റര്‍ വെള്ളം പൈപ്പ്‌ വഴി എത്തിക്കാന്‍ സര്‍ക്കാര്‍ വാങ്ങുന്നത്‌ 3 രൂപ എന്നാല്‍ സര്‍ക്കാരിന്‌ ചിലവ്‌ 7 രൂപ. ഇതിന്റെ ഗുണഭോക്തക്കളാകട്ടെ തീരെ പാവപ്പെട്ടവന്‍ മുതല്‍ വന്‍ മുതലാളി വരെ. പണം ഉള്ളവന്റെ അടുക്കല്‍ നിന്നു പോലും സര്‍ക്കാരിന്‌ സേവനത്തിന്റെ മുഴുവന്‍ തുകയും വാങ്ങാന്‍ കഴിയുന്നില്ല എന്നതാണ്‌ ഇവിടെക്കാണുന്നത്‌.

നമ്മുടെ നാട്ടിലെ അധിനിവേശ പ്രതിരോധ സമിതി പോലുള്ള തീവ്ര വാദക്കാര്‍ പറയുന്നത്‌ ശുദ്ധ ജലവും ആരോഗ്യ പരിരക്ഷയും ജനങ്ങള്‍ക്ക്‌ നല്‍കുക എന്നത്‌ സര്‍ക്കാരിന്റ കടമയാണ്‌ എന്നാണ്‌ ഒരിക്കലും വെള്ളത്തിന്റെ വില കൂട്ടാന്‍ പാടില്ല എന്നും ഇവര്‍ പറയുന്നു. വിദേശ വായ്പ എടുത്ത്‌ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനെ എതിര്‍ത്ത്‌ സമരം ചെയ്തപ്പോള്‍ സാറാ ജോസഫ്‌ പറഞ്ഞത്‌ ഒരിക്കലും വെള്ളക്കരം കൂട്ടിയാല്‍ അംഗീകരിക്കില്ലാ എന്നാണ്‌. എന്നാല്‍ 11750 രൂപ പെന്‍ഷനും Santro Xing കാര്‍ സ്വന്തമായുള്ള ഇവരും ഈ സൌജന്യം അനുഭവിക്കണം എന്നാഗ്രഹിക്കുന്നു. സൌജന്യങ്ങള്‍ താഴേത്തട്ടിലേക്ക്‌ പരിമതപ്പെടുത്തി എല്ലാവര്‍ക്കും ഗുണകരമായ രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ നമുക്ക്‌ വന്‍പൊരോഗതി കൈവരിക്കുക മാത്രമല്ല ജീവിത നിലവാരം ഉയര്‍ത്താനും കഴിയും

santhosh balakrishnan said...

"അന്ന് കാറ്റ്‌ വിതച്ച VS ഇന്ന് കൊടുംകാറ്റ്‌ കൊയ്യുന്നു എന്നതില്‍ കവിഞ്ഞ്‌ ഒന്നുമില്ല എന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു."

കിരണ്‍ജി വളരെ ശരിയാണ്.

ഇപ്പോള്‍ കാറ്റുവിതക്കുന്ന പിണറായി ഭാവിയില്‍ കൊയ്യാന്‍പോകുന്നതും ഇതിനേക്കാള്‍ രൂക്ഷമായകൊടുങ്കാറ്റായിരിക്കും..!

ഇത്‌ പൃകൃതിനിയമമാണ്.
ചരിത്രം ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ ഓര്‍മ്മിപ്പിക്കുന്ന പാഠവും.

കിരണ്‍ തോമസ് തോമ്പില്‍ said...

സന്തോഷ്‌ ചേട്ടാ
പിണറായി കൊയ്യുന്ന കൊടുങ്കാറ്റ്‌ താങ്ങാന്‍ പാര്‍ട്ടിയുണ്ടാകുമോ എന്നാണ്‌ എന്റ ഭയം. കഴിഞ്ഞ മലപ്പുറം സമ്മേളനം തുടങ്ങന്നതിന്‌ മുന്‍പ്‌ 10 ജില്ലാകമ്മിറ്റിയും ആദര്‍ശ VS പക്ഷം നേടിയെന്നായിരുന്നു മാധ്യമങ്ങള്‍ പറഞ്ഞത്‌. എന്നാല്‍ തിരുവനന്തപുരത്തു നിന്ന് വണ്ടി തിരൂര്‍ എത്തിയപ്പോഴേക്കും അവരെല്ലാം മറു കണ്ടം ചാടി. മലപ്പുറത്ത്‌ പിണറായി മിന്നല്‍ പിണറായി. P ശശിയേപ്പോലും ജയിപ്പിക്കാന്‍ പിണറായിക്കായി. മത്സരിച്ച എല്ലാ VS പക്ഷക്കാരും തോറ്റു. പിന്നീടിങ്ങോട്ട്‌ ഇതുവരെ ബലാബലത്തില്‍ പിണറായി വ്യക്തമായ ലീഡ്‌ പുലര്‍ത്തുന്നു. ഈ ലീഡ്‌ പൊളിക്കാന്‍ [പിണറായി പക്ഷത്തു നിന്ന് ഒരാള്‍ ഉയര്‍ന്ന് വരുന്നത്‌ വരെ തുടരും എന്നതാണ്‌ എനിക്ക്‌ തോന്നുന്നത്‌. ആരായിരിക്കും ആ കളി തുടങ്ങുക എന്നത്‌ കാണാന്‍ കത്തിരിക്കുകയാണ്‌. ബേബിയായിരിക്കും ആ കളിയുടെ പിന്നിലെങ്കിലും മുന്നില്‍ നില്‍ക്കാന്‍ ആര്‍ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കോടിയേരി ഐസക്ക്‌ ഇവരില്‍ നിന്നുമൊരാളേ ഞാന്‍ പ്രതിക്ഷിക്കുന്നു. നിര്‍ണ്ണായകമായ ഒരു പോയന്റില്‍ കോടിയേരി ഐസക്ക്‌ ഇവരില്‍ ഒരാളെ പിണറായിക്ക്‌ പിന്‍തുണക്കേണ്ട അവസ്ഥ വരും അന്നായിരിക്കും ഇതിന്റെ തുടക്കവും. ഇതൊക്കെ എന്റ ഊഹങ്ങളാണേ കാത്തിരുന്നു കാണാം.

മണി said...

ഈ വിഷയത്തില്‍ (പിണറായി- വി എസ്) 3 വ്യത്യസ്ഥ കാഷ്ച്ചപ്പടുകള്‍ ഉണ്ടെന്നു കരുതുന്നു, അവ വ്യക്തി പരം ( അഥവാ സ്വജന പക്ഷപാതം), അധികാരം, ആ‍ശയപരം എന്നിങ്ങനെ തരം തിരിക്കാം.
വ്യക്തി പരം: വ്യക്തിപര മായി തരതമ്യം ചെയ്യുകയാനെങ്കില്‍ രണ്ടു കൂട്ടര്‍ക്കും കുറവുകളും മേന്മകളും ഉണ്ട്. സ്വന്തം മക്കള്‍ക്ക് വേണ്ടി വഴിവിട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ രണ്ടു പേര്‍ക്കും സങ്കോചമില്ല. മക്കളുടെ കാര്യം പറഞ്ഞ് ഇവരിലാരാണ് അയോഗ്യന്‍ എന്നു തിരിച്ചറിയാന്‍ പ്രയാസമാണ്. ഇക്കാര്യത്തില്‍ വി എസിനെ ഏറ്റവും കടുത്ത രീതിയില്‍ വിമര്‍ശിക്കാന്‍ തന്റെ പല പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും കിരണ്‍ ശ്രമിച്ചിട്ടുണ്ടെന്നും മറിച്ച് ഒരു മൃദു സമീപനമാണ് പിണറായിയുടെ കാര്യത്തില്‍ പ്രകടിപ്പിച്ചിട്ടുള്ളതെന്നും ഞാന്‍ കരുതുന്നു.
അധികാരമോഹം: മുഖ്യമന്ത്രിക്കസേരയില്‍ പണ്ടേ ഒരു നോട്ടം വി എസിനുണ്ടായിരുന്നു. മാത്രവുമല്ല, പാര്‍ട്ടിമുഴുവനുമായി കയ്യടക്കാന്‍ വെട്ടി നിരത്തലുകള്‍ നടത്തിയ കാര്യമൊന്നും പെട്ടെന്നൊന്നും പാര്‍ട്ടിക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും മറക്കാറായിട്ടില്ല താനും. വെട്ടി നിരത്തലുകളുടെ കാലത്ത് പാര്‍ട്ടിയില്‍ ഞാന്‍ ഏറ്റവും ആരാധിച്ചിരുന്നത് പിണറായിയെ ആയിരുന്നു. എന്നാല്‍ പിന്നീടുള്ള പലകാര്യങ്ങളും പിണറായിക്കെതിരായ ചിന്തകള്‍ക്കാണ് എന്റെ മനസ്സില്‍ ഇടം കിട്ടിയത്. പിണറായിയെ സംശയത്തോടെ വീക്ഷിക്കേണ്ട നിലയിലാണ് കാര്യങ്ങള്‍ എന്നാണ് എനിക്ക് തോന്നുന്നത്.
ആശയപരം: അതെപ്പറ്റി വളരെ നന്നായി പലരും കമന്റുകള്‍ വന്നു കഴിഞ്ഞ സ്ഥിതിക്ക് കൂടുതലായി ഒന്നും എഴുതാനില്ല.
ആള്‍ ദൈവ സിദ്ധാന്തം: കിരണിന്റെ അഭിപ്രായത്തില്‍ ഒരു ആള്‍ ദൈവമാവാന്‍ വി എസ് മനഃപ്പൂര്‍വം ശ്രമിക്കുന്നു.സിന്റിക്കേറ്റ് പത്രങ്ങളുടെ സഹായത്താലും. സിഡി വേട്ട, ഭൂമി പിടിച്ചെടുക്കല്‍ മുതലായ ഞൊടുക്ക് വേലകളിലൂടെ സമര്‍ഥമായി വി എസ് അതു സാധിച്ചെടുക്കുന്നു എന്ന് കിരണ്‍ കരുതുന്നു. ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്നു പരിശോധിക്കുന്നതിനു മുന്‍പ് അത്തരം ഒരു ഇമേജ് കൊണ്ട് വി എസിന്റെ നേട്ടം എന്ത് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യക്തി പൂജയുമായി ബന്ധപ്പെട്ടതാണല്ലോ ആള്‍ ദൈവം. പാര്‍ട്ടിയില്‍ വ്യക്തിപൂജയ്ക്ക് അത്ര പ്രാധാന്യം ഉണ്ടോ? അങ്ങനെ ആയിരുന്നുവെങ്കില്‍, കെ അര്‍ ഗൌരി യെയും, എം വി രാഘവനെയും, മറ്റു പലരെയും പുറത്താക്കിയ നടപടി പാര്‍ട്ടിയെ അശക്തമാക്കേണ്ടതായിരുന്നു.
ഇനി അഥവാ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ സ്വന്തം പാര്‍ട്ടി ഉണ്ടക്കാന്‍ ഇപ്പോഴേ ശ്രമിക്കുകയാണെന്നാണോ ? പാര്‍ട്ടിക്കതീതനാവാന്‍ വി എസ് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവസാനം എന്തുകൊണ്ട് വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി ക്ക് വഴങ്ങിക്കൊടുത്തു?
എതായാലും, വി എസിന് എതിരെ രഹസ്യമായും പരസ്യമായും പാര്‍ട്ടി ജിഹ്വകളും, പിണറായി ഭാഗവും നടത്തുന്ന പ്രചാരണം കിരണ്‍ കരുതുന്ന ആള്‍ ദൈവ പ്രചാരണത്തെ ഫലപ്രദമായി തടയേണ്ടതല്ലേ?
എന്റെ അഭിപ്രായത്തില്‍ വി എസിന് പാര്‍ട്ടിഅണികളിലും, പാര്‍ട്ടിക്കാരല്ലാത്ത സാധാരണക്കാരിലും നല്ല സ്വാധീനമുണ്ട്. അതദ്ദേഹത്തിന് കിട്ടിയത് ഒരുപക്ഷെ ടിവി ചാനലുകളിലെ മിമിക്രി പോലുള്ള ഹാസ്യ പരിപാടികളിലൂടെയാവാം. അരോചകമായ നീട്ടിവലിച്ചുള്ള പ്രസംഗം പോലും ജനങ്ങള്‍ക്കിഷ്ടപ്പെടും വിധം ചിത്രീകരിക്കാന്‍ അത്തരം പരിപാടികള്‍ക്ക് കഴിഞ്ഞു.
വി എസിനനുകൂലമായ അത്തരം പരിപാടികള്‍ പചാരണത്തിന്റെ ഭാഗമായി നടത്തുവാന്‍ വി എസ് ശ്രമിച്ചു എന്ന് ആരും പറഞ്ഞ്കേട്ടിട്ടില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

മണിയുടെ സംശയങ്ങള്‍ക്ക് എന്റ മറുപടി.
പിണറായി വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തെ ന്യായീകരിച്ച് ഒരു പോസ്റ്റോ കമന്റോ ഞാന്‍ ഇട്ടിട്ടില്ല. എന്നാല്‍ പിണറായുടെ മക്കളുടെ കാര്യം മാത്രം വിവാദമാക്കുമ്പോള്‍ ആദര്‍ശ നായകന്‍ എന്ന് വി.എസിനേ വാഴ്ത്തുന്നവര്‍ ഒരുപക്ഷത്തേക്ക് മാത്രം അമ്പ് എയ്യുമ്പോള്‍ അവിടെയും ഇങ്ങനെ ആയിരുന്നു എന്ന് പറഞിട്ടുണ്ട്. വി.എസ് നന്മയുടെ സിമ്പലും പിണറായി തിന്മയുടെ സിമ്പലുമായി വാഴ്ത്തപ്പെടുമ്പോള്‍ എനിക്കറിയാവുന്നവ പറഞുഞു എന്നേ ഉള്ളൂ. ഈ വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ബ്ലോഗ് പീപ്പിള്‍ ഫോറം എന്ന ബ്ലോഗിലാണ്. അവിടെ ജനശക്തി വാരികയില്‍ വിവാദമായ ലേഖനങള്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ച് കൊഴുപ്പിച്ചപ്പോള്‍ ഞാന്‍ വച്ച നിലപാട് ഇതാണ്. വി.എസും പിണറായിയും തങ്ങളുടെ മക്കളെ കേരളത്തിലെ സ്വയാശ്രയ സ്ഥാപങളില്‍ പഠിപ്പിക്കുമ്പോള്‍ സി.പി.എം ന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്വയാശ്രയ സ്ഥാപനങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്നു. ഇത് ഇരട്ടത്ഥാപ്പാണ് എന്ന നിലപാടാണ് ഞാന്‍ എടുത്തിട്ടുള്ളത്. ഇനി പിണറായി മകനെ പഠിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ അല്ലാതെ പഠനം കഴിഞ ഉടനെ കയര്‍ ഫെഡിന്റെ എം ഡി ആക്കിയില്ല എന്നുന്ം ഞാന്‍ പറഞിട്റ്റുണ്ട്. പിന്നെ പിണറായുടെ മകന്റെ മാര്‍ക്കിനെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ വി.എസിന്റെ മകളുടെ മാര്‍ക്കിനേക്കുറിച്ചും പറഞിട്ടുണ്ട്. ജനശക്തിവാരികയാണ് ഈ വിവാദം കൊണ്ടുവന്നത് അതില്‍ വന്ന എല്ലാ ലേഖനവും ഞാന്‍ വായിച്ച ശേഷമാണ് അവിടെ കംന്റ് എഴുതിയത്. പിണറായി മാത്രം തെറ്റുകാരന്‍ എന്ന ന്യായം എനിക്ക് ഉള്‍ക്കൊള്ളാന്‍ ബുധ്ദിമുട്റ്റുള്ളതിനാല്‍ വി.എസിന്റെ കാര്യം കൂടി പറഞു എന്നതില്‍ കവിഞ്ഞ് ഈ വിഷയത്തില്‍ എനിക്ക് താല്പര്യമില്ല.

വെട്ടി നിരത്തുലുകളുടെകാലത്ത് താങ്കള്‍ പിണറായിയേ ആരാധിച്ചിരുന്നു എന്ന് പറഞത് എനിക്ക് വ്യക്തമായില്ല എന്തായാലും പാര്‍ട്ടിയില്‍ സി.ഐ.ടി.യു പക്ഷത്തെ വെട്ടി നിരത്തിയത് യാതൊരു അടിസ്ഥാനവും ഇല്ലാതെയാണ്. അന്ന് പിണറായിയും വി.എസും ചെയ്തതില്‍പ്പരം തെറ്റ് മറ്റാരും ഇതുവരെ സി.പി.എം ഇല്‍ ചെയ്തിട്ടില്ല എന്നാണ് എന്റ പക്ഷം. പിന്നെ ഇപ്പോള്‍ നടത്തുന്ന വെട്ടി നിരത്തലും അതിന്റെ ബാക്കിയാണ്. നാളെ ഒരിക്കല്‍ പിണറായി പക്ഷവും വെട്റ്റി നിരത്തപ്പെട്ടേക്കാം. ഇനി പിണറായിയേ സംശയത്തോടെ താങ്കള്‍ക്ക് വീക്ഷിക്കാം അത് താങ്കളുടെ സ്വതന്ത്ര്യം എനിക്ക് അതില്‍ മറുപടി ഇല്ല.

ഇനി ആള്‍ദൈവവല്‍ക്കരണം എങനെ എന്ന് ഞാന്‍ വ്യക്തമാക്കാം. മാതൃഭൂമി മാധ്യമം മംഗളം പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വെറുതെ പരിശോധിക്കുക അവിടെ വി.എസ്. എന്ന നേതാവ് നന്മയുടെ പ്രതീകവും പിണറായി തിന്മയുടെ ആള്‍ രൂപവുമാണ്. മാതൃഭൂമി പത്രത്തില്‍ വിവാദ്മായ കാര്യങ്ങള്‍ മാത്രം എടുക്കുക.
1 പിതൃശൂന്യ വിവaദം. സിന്ധു ജോയിക്കെതിരെ മാതൃഭൂമി പത്രത്തില്‍ ഗോസിപ്പ് എഴുതിയതിനെ സ്വരാജ് പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനം എന്ന് വിളിച്ചു. ഇത് വിവാദമാക്കിയപ്പോള്‍ വി.എസ്. എന്താണ് പറഞത് എന്ന് ഓര്‍ക്കുക മാതാപിതക്കള്‍ക്ക് പിറന്നവാരും ഇങ്ങനെ പറയും എന്ന് കരുതിന്നില്ല. ഇതിന്റെ ഗുണം മാതൃഭൂമിക്ക്
2 വെടിയുണ്ട വിവാദത്തില്‍ പിണറായി വിജയനെ അപസ്ര്പ്പക കഥകളിലെ വില്ലനാക്കി ചിത്രീകരിച്ച് ഒരാഴ്ച ഈ പത്രങ്ങള്‍ എന്തൊക്കെ കഥകള്‍ എഴുതി. അവസാനം വെടിയുണ്ട് കണ്ടെത്താന്‍ കഴിയാതെ പോയത് അവരുടെ പാളിച്ചയാണ് എന്ന് വന്നപ്പോള്‍ 5ആം പേജില്‍ ചെറിയ വാര്‍ത്ത തിരുവന്തപുറ്രത്ത് സുരക്ഷാ പാളിച്ച.പിന്നെ വെടിയുണ്ട വാങ്ങന്‍ പിണറായി റ്വൈകയ്പ്പോള്‍ പിന്നെയും നിറം പിടിപ്പിച്ച കഥകള്‍ വേറേ

3 പൂമൂടല്‍ വിവാദം. കോട്ഇയേരിയുടെ മകനും ഭാര്യയും പൂമൂടാന്‍ പോയി എന്ന വിവാദം എന്തിനായിരുന്നു ഇത്

4 ഇനി അവസാനം ഈയിടെ ഭൂപരിഷ്ക്കരണം പിന്‍‌വലിക്കാന്‍ പോകുന്നു എന്ന് പറഞ് കരീമിനെതിരെ പുതിയ വിവാദം

ഇങ്ങനെ പിണറായേയും അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കുന്നവരേയും പരാമാവധി ഇകഴ്ത്തി അലെങ്കില്‍ വിവാദങ്ങളില്‍ നിര്‍ത്തി മറുപക്ഷം ആദര്‍ശ ധീരര്‍ അതിന്റെ നായകന്‍ ആധര്‍ശ നായകന്‍ എന്ന പരിവേഷം ഉണ്ടാക്കിക്കൊടുക്കുന്ന പണി ചെയ്യുന്ന കൊണ്ടാണ് ഞാന്‍ പറയുന്നത് ആള്‍ദൈവ വല്‍ക്കറണം എന്ന്. ഇത് വി.എസിന് സീറ്റ് നഷ്ടപ്പെട്ടതിന് ശെഷം മാത്രം തുടങ്ങിയതാണ്. അതിന് മുന്‍‌പ് അദ്ദേഹം വികസന വിരുദ്ധനായിരുന്നു ഇവര്‍ക്കെല്ലാം.

ഇനി പിണറായി ജിഹ്വകള്‍ ഫലം കണ്ടില്ലാ എന്നൊന്നും പറയരുത് അതിന്റെ ബാക്കി പത്രമാണ് സമ്മേളനങളില്‍ കാണുന്നത് എന്നാണ് എന്റ പക്ഷം.

ചതുര്‍മാനങ്ങള്‍ said...

കിരണ്‍, ചില പത്രങ്ങള്‍ അച്ചുതാനനെ നന്മയുടെ പ്രതീകമായും പിണറായിയെ തിന്മയുടെ പ്രതീകമായും കാണുന്നു. ഇവിടുത്തെ ഇരട്ടത്താപ്പിനെ കിരണ്‍ എതിര്‍ക്കുന്നു. യാതൊരു തെറ്റുമില്ല.

ഫാരിസ് ദീപികയിലും ദക്ഷിണാമൂര്‍ത്തിയുടെ ദേശാഭിമാനി എന്നീ പത്രങ്ങളില്‍ ആരാണു നന്മയുടെ പ്രതീകമെന്നും ആരാണു തിന്മയുടെപ്രതീകമെന്നുംകൂടി കണ്ടെത്തി അവിടുത്തേയും ഇരട്ടത്താപ്പിനെ എതിര്‍ക്കുമ്പോഴല്ലേ നമ്മുടെ നിലപാടുകള്‍ക്കു ഒരു നേരിന്റെ ചുവ വരുന്നുള്ളൂ. ചില കാര്യങ്ങളെ മാത്രം കണ്ടെത്തുന്നതില്‍ മികവ് കാണിക്കുമ്പോഴാണു ആള്‍ക്കാര്‍ക്കു കിരണിന്റെ പക്ഷപാതത്തെക്കുറിച്ചു സംശയം വരുന്നതു അങ്ങിനെ അല്ല എന്നു കാണിക്കാന്‍ കിരണിനു ഇത്തര്‍ം പോസ്റ്റുകള്‍ ഇടേണ്ടിവരുന്നതും.

ആള്‍ദൈവകാര്യത്തിലും ഇങ്ങിനെയല്ലേ? ഫാരിസ് ദീപിക ആരെയാണു ആള്‍ദൈവമാക്കാനും ആരെയാണു ചെകുത്താനാക്കാനും ശ്രമിക്കുന്നതു.

ഒരു കൂട്ടര്‍ അച്ചുതാനന്ദനെ ആള്‍ദൈവമാക്കുന്നതിനെക്കുറിച്ചു വിലപിക്കുമ്പോള്‍ അദ്ദേഹത്തെ ഭസ്മം ചുമക്കുന്ന കഴുത എന്നു വിളിച്ചു കളിയാക്കുന്നതിനേയും വിമര്‍ശിക്കാമായിരുന്നു.ആള്‍ ദൈവവത്കരണം നടക്കുന്നുണ്ടെങ്കില്‍ അതുപോലെയുള്ള തറപ്പരിപാടി തന്നെയാണു ഇതും.

വിവേകിന്റെ മാര്‍ക്കും അച്ചുതാനന്ദന്റെ മകളുടെ മാര്‍ക്കും താരതമ്യപ്പെടുത്തി വിവാദങ്ങള്‍ ജനിപ്പിക്കുന്നതിലെ സാംഗത്യം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റ്ഗ്രാജ്വേഷനു ചേരാന്‍ ഗ്രാജുവേഷന്റെ മാര്‍ക്ക് അല്ലെങ്കില്‍ ഡിഗ്രിക്കു ചേരാന്‍ പ്രീഡിഗ്രി മാര്‍ക്കു ആണു മാനദണ്ഡം. ആ നിലക്കാണു വിവേകിന്റെ മാര്‍ക്ക് ചര്‍ച്ച ചെയ്യപ്പെട്ടതു. അച്ചുതാനന്ദന്റെ മകളുടെ 10-അം തര്‍ത്തിലെ മാര്‍ക്കു നിങ്ങള്‍ വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നതു അവരുടെ രാജീവ്ഗാന്ധി സെന്ററിലെ ജോലിയുമായി ബന്ധപ്പെടുത്തിയുമാണു. 10-ആം തരത്തിലെ മാര്‍ക്കും ഗവേഷണവുമായി യാതൊരു ബന്ധവുമില്ല. ഒരു സയന്റിസ്റ്റിനെ അപ്പോയിന്റ് ചെയ്യുമ്പോള്‍ അവരുടെ പി. എച്. ഡി മുതലുള്ള ഗവേഷണത്തിന്റെ നിലവാരത്തെയും അവര്‍ ഗവേഷണം നടത്തുന്ന മേഖലയും മാത്രമേ പരിഗണിക്കാറുള്ളൂ. ഇതില്‍ തന്നെ നിലവാരം എന്നു പറയുന്നതില്‍ പല തട്ടുകളുണ്ടു. ഇന്ത്യയില്‍ തന്നെ ട്. ഐ. എഫ്. ആര്‍, ഐ.ഐ. എസ്സ്. സി, തുടങ്ങിയ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങള്‍ തുടങ്ങി, അതിനേക്കാള്‍ നിലവാരം കുറഞ്ഞ ഐ. ഐ. ടി മുതല്‍ ഒരുപാടുണ്ടു. ഇതിന്റെയൊക്കെ വളരെ താഴെയാണു രാജീവ് ഗാന്ധി സെന്റര്‍. ആശയുടെ റിസര്‍ച്ചു പബ്ലിക്കേഷന്‍ ലിസ്റ്റില്‍ ( അവരുടെ വെബ് പേജില്‍ ഉണ്ടു) നിന്നും എനിക്കു മനസ്സിലായതു അവര്‍ക്കു അവിടെ കിട്ടാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ല എന്നാണു. നിങ്ങള്‍ ആരോപിക്കുന്നതുപോലെ 10-ആം തരത്തിലെ മാര്‍ക്കാണു ശാസ്ത്രമേഖലയെ നിശ്ചയിക്കുന്നതെങ്കില്‍ 10-ആം തരത്തില്‍ റാങ്കു കിട്ടുന്നവരെയൊക്കെ പ്രഗത്ഭരായ സയന്റിസ്റ്റുമാരായിമാറേണ്ടേ?

പിന്നെ പീണറായിയെക്കുറിച്ചു ആരോപണം ഉന്നയിക്കുകയാണെങ്കില്‍ പാര്‍ട്ടിപരമായി ഏറ്റവും ഗുരുതരമായ ആരോപണങ്ങള്‍ പിന്നെയുമുണ്ടു. പിണറായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരിക്കുന്ന കാലഘട്ടത്തിലാണു മലബാര്‍ ലോബി എന്നൊരു പ്രാദേശികച്ചുവയുള്ള ലോബി സി. പി. എമ്മില്‍ വേരുമുളക്കുന്നതു. ജയരാജന്റെ കണ്ണൂര്‍ പ്രസംഗത്തില്‍ ജയരാജന്‍ അന്നു പറഞ്ഞതു മലബാറില്‍ നിന്നൊരു നേതാവും അച്ചുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കില്ല എന്നാണു. ഇതേ സ്പിരിറ്റില്‍ തന്നെയായിരുന്നു ഗോവിന്ദന്മാസ്റ്ററുടെ പ്രസംഗവും. ഇത്രയും വലിയൊരു പ്രാദേശിക വിഘടനവാദം(പാര്‍ട്ടിയുടെ കാര്യത്തില്‍ മാത്രം) നടത്തിയ വ്യക്തിയെ അന്നു മുഖം നോക്കാതെ പാര്‍ട്ടിയെ ആജീവനാന്ത അംഗത്വത്തില്‍ നിന്നും വിലക്കണമായിരുന്നു. ഇതൊന്നും പിണറായി ചെയ്തില്ല എന്നു മാത്രമല്ല മലബാര്‍ ലോബിയെ വളരെ ആക്ടീവ് ആക്കി നിലനിര്‍ത്തുകയും ചെയ്തു. ആ നിലക്കു അച്ചുതാനന്ദന്‍ ഒരിക്കല്‍ പോലും ഒരു പ്രാദേശിക ലോബിയിംഗ് നടത്തിയിട്ടില്ല. തെക്കന്‍ സഖാവെന്നും വടക്കന്‍ സഖാവെന്നുമുള്ള പ്രാദേശിക വേര്‍തിരിവ് പാര്‍ട്ടിക്കു സമ്മാനിച്ചതു പിണറായി വിജയനാണു.

കിരണ്‍ തോമസ് തോമ്പില്‍ said...

ദേശാഭിമാനിയില്‍ VS നെ തിന്മയുടെ പ്രതീകമാക്കാന്‍ ഒരു പരിധിയുണ്ടല്ലോ പിന്നെ ഉള്ളത്‌ ദീപിക. ദീപിക എത്ര പേര്‍ വായിക്കുന്നുണ്ട്‌ എന്നത്‌ മാത്രം ഓര്‍ക്കുക. 10 ലക്ഷം പത്രം മാതൃഭൂമി അടിക്കുമ്പോള്‍ ദീപിക ഒരു ലക്ഷം പോലും അറ്റിക്കുന്നുണ്ടായിരുന്നില്ല. മാതൃഭൂമിയും മാധ്യമവും മംഗളവും പിന്നെ ഇന്ത്യന്‍ എക്സ്പ്രസും മറ്റ്‌ ചാനലുകളും ചേര്‍ന്നുള്ള ഒരു വലിയ വൃന്തം പത്രങ്ങളെ ഫാരിസ്‌ ദീപിക കണ്ട്‌ പിണറായിക്ക്‌ എന്ത്‌ ചെയ്യാന്‍ കഴിയും. അതു മാത്രമല്ല പിണറായിയേ പിന്‍താങ്ങിയതിനാല്‍ ദീപിക പത്രത്തെപ്പറ്റിത്തന്നെ വിവാദങ്ങളില്‍പ്പെടുത്തി മാതൃഭൂമിയും ഇന്ത്യാവിഷനും മറ്റ്‌ മാധ്യമങ്ങളും ഒറ്റപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട്‌ തന്നെ ദീപികയും ദേശാഭിമാനിയും ഉപയോഗിച്ച്‌ പിണറായി ഇതിനെ നേരിട്ടു എന്നത്‌ അമേരിക്കയോട്‌ ഇറാഖ യുദ്ധം ചെയ്യുന്നത്‌ പോലേയേ ആകൂ.

ഇനി മാര്‍ക്ക്‌ വിവാദം. ഞാന്‍ വീണ്ടും പറയുന്നു പിണറായുടെ മകന്റെ വിഷയത്തോട്‌ ബന്ധപ്പെട്ടാണ്‌ ഈ വിഷയം ഉന്നയിച്ച്ത്‌. ജനശക്തിയില്‍ വന്ന ഒരു ലേഖനത്തില്‍ പിണറായുടെ മകന്‌ SSLC ക്ക്‌ ഭാഷാ വിഷയങ്ങളിലാണ്‌ മാര്‍ക്ക്‌ കൂടുതല്‍ ലഭിച്ചതെന്നും എന്നാല്‍ പിണറായിയും ഭാര്യയും അത്‌ പരിഗണിക്കാതെ അലെങ്കില്‍ വിവേകിന്റെ കഴിവിന്‌ വിരുദ്ധമായ മേഖലയിലേക്ക്‌ തള്ളിയിട്ടു എന്ന ആരോപണവും വായിച്ചു. അതുകൊണ്ടാണ്‌ ആശയുടെ 10 ആം ക്ലാസിലെ മാര്‍ക്കിനെ പറ്റി പറഞ്ഞത്‌. ഇനി ആശയുടെ SSLC ക്ക്‌ ശേഷമുള്ള മാര്‍ക്കുകളും ഒരിക്കലും above average ആയിരുന്നില്ല എന്നതും ഓര്‍മ്മിപ്പിക്കട്ടേ. ഞാന്‍ കണ്ടിട്ടുള്ള PHD കാരൊക്കെ 90% ത്തില്‍ കൂടുതല്‍ അവരുടെ സബ്ജറ്റുകളില്‍ നേടിയവാരാണ്‌ ( സയന്‍സ്‌ PHD കാരണ്‌ കെട്ടോ. ).


പിന്നെ ജയരാജന്റെ മലബാര്‍ പ്രസംഗത്തേപ്പറ്റി എനിക്കറിയില്ല. അതിന്റെ വിശദാശങ്ങള്‍ തന്നാല്‍ അന്വേഷിച്ചിട്ട്‌ പറയാം. പിന്നെ VS ന്‌ ഏതെങ്കിലും ലോബി ഉണ്ടാക്കാന്‍ കഴിഞ്ഞിലെങ്കില്‍ എന്താ എന്നും ലോബിക്കതീതമായി ഗ്രൂപ്പുണ്ടാക്കാന്‍ കഴിവുണ്ടല്ലോ. നയനാരേയും പിണറായിയേയും ഇതേ ജയരാജനേയും ഒക്കെ ഒരു ഗ്രൂപ്പാക്കി നിര്‍ത്തി തെക്കുള്ളവരെ വെട്ടിയിട്ട മഹാനല്ലെ VS. അതുകൊണ്ട്‌ VS ന്റെ വേറെ മഹത്വങ്ങളൊക്കെപ്പറയൂ ഇതൊക്കെ വെറും ഊതിവീര്‍പ്പിക്കലല്ലെ ആകൂ.

മണി said...

കിരണ്‍ പറയുന്നു ...അതുകൊണ്ടാണ്‌ ആശയുടെ 10 ആം ക്ലാസിലെ മാര്‍ക്കിനെ പറ്റി പറഞ്ഞത്‌. ഇനി ആശയുടെ SSLC ക്ക്‌ ശേഷമുള്ള മാര്‍ക്കുകളും ഒരിക്കലും above average ആയിരുന്നില്ല എന്നതും ഓര്‍മ്മിപ്പിക്കട്ടേ. ഞാന്‍ കണ്ടിട്ടുള്ള PHD കാരൊക്കെ 90% ത്തില്‍ കൂടുതല്‍ അവരുടെ സബ്ജറ്റുകളില്‍ നേടിയവാരാണ്‌ ( സയന്‍സ്‌ PHD കാരണ്‌ കെട്ടോ. ).
ഈ ഞാനും ഒരു പാവം പി എച്ച് ഡി ക്കാരനാണ് ( സംഗതി ശാസ്ത്രം തന്നെ) എന്നാല്‍ എനിക്കു എസ് എസ് എല്‍ സി ക്കു ഒന്നാം ക്ലാസ് പോലും ഇല്ലായിരുന്നു. തുടര്‍ന്നുള്ള ഒരു പരീക്ഷകളിലും 80 സതമാനത്തിലധികം മാര്‍ക്കും കിട്ടിയിട്ടില്ല. ഒരു പക്ഷെ കിരണ്‍ അറിയുന്നതിലും കൂടുതല്‍ പി എച് ഡിക്കാരെ എനിക്കറിയാമെന്നു തോന്നുന്നു.( പ്രായം കോണ്ടും, അധ്യാപകനായതുകൊണ്ടും). അവരില്‍ ഭൂരിപക്ഷത്തിനും 90 ശതമാനത്തിനടുത്ത്പോലും മാര്‍ക്ക് കിട്ടിയിട്ടില്ല എന്നതാണ്‍ വാസ്തവം. ഇക്കാര്യത്തില്‍ മറ്റു ബ്ലൊഗര്‍ പി എച് ഡി കാരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.
കിരണിനുള്ള വിശദമായ മറുപടി പിന്നീട്.

കിരണ്‍ തോമസ് തോമ്പില്‍ said...

മണി എന്റ കമന്റ്‌ തെറ്റിദ്ധരിക്കരുത്‌. ഞാന്‍ ഒരിക്കലും എന്റ PHD സുഹൃത്തുക്കള്‍ 90% മാര്‍ക്ക്‌ SSLC ക്ക്‌ നേടിയെന്ന് പറഞ്ഞിട്ടില്ല. ദയവായി അതില്‍ തൂങ്ങരുത്‌. അവര്‍ അവരുടെ സബ്‌ജറ്റുകളില്‍ നേടി എന്നേ പറഞ്ഞിട്ടുള്ളൂ. ഞാ ഉദ്ദേശിച്ചത്‌ ഡിഗ്രിക്കും പി.ജി ക്കുമാണ്‌.

പിന്നേ എന്റ ചര്‍ച്ച ആശയുടെ മാര്‍ക്കല്ല . VS പക്ഷം മുന്നോട്ട്‌ വയ്ക്കുന്ന ആശയ സമരമെന്ത്‌ എന്നതാണ്‌. ഇതുവരെ ചര്‍ച്ച ചെയ്തവരില്‍ കണ്ണൂസ്‌ മാത്രമാണ്‌ ഈ വിഷയത്തോട്‌ ബന്ധപ്പെട്ട കമന്റ്‌ പറഞ്ഞത്‌. ബാക്കിയെല്ലാവരും ഇപ്പോഴും അച്കുതാന്ദനിലും പിണറായി വിജയനിലും അവരുടെ മക്കളിലും തട്ടി നില്‍ക്കുന്നു.

ചുരിങ്ങിയത്‌ VS പക്ഷത്തിന്‌ ഭൂരിപക്ഷമുള്ള ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെങ്കിലും വിലയിരുത്തി ഈ വിഷയത്തെ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്തായാലും ആശയുടെ മാര്‍ക്കോ വിവേകിന്റ്‌ മാര്‍ക്കോ ഒന്നും ഞാന്‍ എന്റ പോസ്റ്റില്‍ വിഷയമാക്കിയിട്ടില്ല. ചര്‍ച്ചയുടെ ഭാഗമായി വന്ന കമന്റുകളില്‍ ആ കോണ്‍ടസ്റ്റില്‍ പലതും പറഞ്ഞിട്ടുണ്ട്‌. അത്‌ ഇനിയും ഒരു വിഷയമാക്കി ഈ ചര്‍ച്ച വഴിമുട്ടിക്കാനാണെങ്കില്‍ എനിക്ക്‌ താല്‍പര്യമില്ല. വേണെമെങ്കില്‍ എനിക്കെതിരെ ഒരു പോസ്റ്റിട്ട്‌ നമുക്ക അവിടെ ചര്‍ച്ച ചെയ്യാമെന്ന് തോന്നുന്നു. തെറ്റുണ്ടെങ്കില്‍ (ബോധ്യമായാല്‍ മാത്രം) തിരുത്താന്‍ ഞാന്‍ തയ്യാറാണ്‌

Anonymous said...

ഇന്നിവിടെ സാധാരണക്കാരു പോലും കമ്പ്യൂട്ടര്‍ഊം ഇന്റര്‍നെറ്റും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം മൈക്രോ സോഫ്റ്റാണ്. അതില്‍ ഭൂരിഭാഗവും മൈക്രോ സൊഫ്റ്റിന്റെ ഉല്‍പ്പന്നങ്ങള്‍ പകര്‍ത്തി ഉപയോഗീക്കുന്നവരാണ് ഈ സത്യം ആദ്യം ഓര്‍ക്കുക.

പിന്നെ ലിനെക്സ് എന്നത് ഇപ്പോഴും സാധരണക്കാരന് ഉപയോഗിക്കാന്‍ മാത്രം ലളിതമായിട്ടില്ല. ആകുമായിരിക്കും പക്ഷെ അതിന് വളരണമെങ്കില്‍ മൈക്രോ സോഫ്റ്റിന്റെ നെഞ്ചെത്ത് കേറിയിട്ടേ പറ്റൂ എന്നുണ്ടെങ്കില്‍ എന്തു ചെയ്യാന്‍. സ്വതന്ത്രമായി വളര്‍ഊ. പ്രൊഡക്റ്റ് നല്ലതാണെങ്കില്‍ അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് കോപ്പി റൈറ്റ് പ്രശ്നങളുമായി വന്നാല്‍ ജനം ലിനക്സ് ഉപയോഗിച്ചു കൊള്ളൂ. അത്ര കാലമെങ്കിലും ക്ഷമിച്ചു കൂടേ. പിന്നെ ലിനക്സ് എന്നാല്‍ എന്തോ വിപ്ലവ സാധനമാണ് എന്നൊരു ഭാവം ലിനക്സ് വക്താക്കള്‍ക്കുണ്ട്. ഒരു ബുദ്ധിജീവി ഭാവം. പക്ഷെ അത് തെളിയിക്കേണ്ടത് മൈര്‍കോ സോഫ്റ്റിനെ കുറ്റം പറഞ്ഞല്ല. മറിച്ച് മൈക്രോ സോഫ്റ്റിലും നല്ല ഓപ്പറേറ്റിഗ് സിസ്റ്റം ഉണ്ടാക്കിയാണ്. നല്ലത് എന്നാല്‍ ഉപയോഗിക്കുന്നവന് ലളിതമായത് എന്നര്‍ത്ഥം
----ഇതു കിരണ് http://blogofvinu.blogspot.com/2007/11/blog-post_3828.html
എഴുതി. ഇത്രയും രാഷ്ടീയ വിവരം ഉള്ള കിരണുമായി എന്തിന്നു ചര്ച്ചചെയ്യണം എന്ന് ഈ അനോണിക്ക് മനസ്സിലാവുന്നില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

അനോണി എന്താണ്‌ ഉദ്ദേശിച്ചതെന്ന് എനിക്ക്‌ മനസ്സിലായില്ല. കുറച്ചു കൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

Windows ഉം ലിനക്സും തമ്മില്‍ എന്ത്‌ രാഷ്ട്രീയം എന്നും മനസ്സിലാകുന്നില്ല. ഈ ചര്‍ച്ചയും ഇതും എങ്ങനെ ബന്ധിപ്പിക്കുന്നു എന്നും മനസ്സിലാകുന്നില്ല. ഞാന്‍ ബുദ്ധി ജീവി അല്ല. കുറച്ചുകൂടില്‍ ലളിതമായി പറയുമോ

Radheyan said...

കിരണ്‍,കുറേ നാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ എത്തുകയാണ്.പല തവണ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടതാണ്.ബസുവാണ് ഇതിനു പുതിയ മാനം നല്‍കിയത്.

റോയി പറഞ്ഞ പി.കെ.വിയെ കൂറിച്ചുള്ള കഥ സത്യമാണെന്ന് കരുതാന്‍ അദ്ദേഹത്തെ അടുത്ത് അറിയാമെന്ന നിലയില്‍ ബുദ്ധിമുട്ടുണ്ട്.കമ്മ്യൂണിസത്തിലെ അല്ലെങ്കില്‍ റഷ്യയിലെ സംഗതികള്‍ അദ്ദേഹത്തെ വിഷമിപ്പിച്ചിരിക്കാം.പക്ഷെ അതിനു ശേഷം 15 കൊല്ലത്തോളം അദ്ദേഹം ജീവിച്ചിരുന്നു,ഒരിക്കലും അദ്ദേഹത്തിനു സി.പി.ഐയുടേ പാര്‍ട്ടി പരിപാടിയില്‍ സംശയമുണ്ടാ‍യിരുന്നതായി തോന്നിയിട്ടില്ല.

ശരിക്കും കല്‍ക്കത്താ തീസിസില്‍ തുടങ്ങുകയും പിളര്‍പ്പിലൂടെ വളരുകയും ചെയ്ത സി.പി.എം ഹൊപ്പോക്രിസിയാണ് തകര്‍ന്നു പോയത്.ആദ്യം അധികാരം കിട്ടിയപ്പോള്‍ പാര്‍ട്ടിയും അതിന്റെ മുഖ്യമന്ത്രിയും പറഞ്ഞ കാര്യങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരുന്നു.കോണ്‍ഗ്രസ് പരണത്ത് വെച്ച ജനോപകാരപ്രദമായ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും എന്നതായിരുന്നു പാര്‍ട്ടി ലൈന്‍.പക്ഷെ ചൈനയിലെ സംഭവങ്ങളും ആഗോളപ്രസ്ഥാനത്തിലെ പിളര്‍പ്പും സായുധവിപ്ലവമെന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത ചിന്തകള്‍ പാര്‍ട്ടിയില്‍ കൊണ്ടുവന്നു.ഏറെ സ്വപ്നജീവികളായ ആളുകളെ അതു വഴി തെറ്റിച്ചു.

അന്നും ദേശീയ ബൂര്‍ഷ്വാ ഭൂപ്രഭു ഭരണമായിരുന്നു.അന്നും കേന്ദ്രത്തിലെ നയങ്ങള്‍ക്കനുസരിച്ച് മാത്രമേ സംസ്ഥാനങ്ങള്‍ക്ക് ചരിക്കാനാവുമായിരുന്നുള്ളൂ.അന്നോന്നും ബസുവിനു ഇതു തോന്നിയില്ല എന്നു മാത്രമല്ല മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായി ഭൂരിപക്ഷത്തെ ലംഘിച്ച് ന്യൂനപക്ഷം പാര്‍ട്ടി പിളര്‍ക്കുകയും ചെയ്തു.

ഇന്നോ അതേ പാര്‍ട്ടി തന്നെ കുറേ കൂടി മോശമായ വര്‍ഗ്ഗസ്വഭാവമുള്ള സര്‍ക്കാരിനെ പിന്താങ്ങുന്നു.ഈ ഗതികേടിലെത്തിച്ചത് പിളര്‍പ്പ് തന്നെ അല്ലെ?ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഒരു നയം ദേശീയതയില്‍ അധിഷ്ടിതമായി സ്വീകരിച്ച് അന്ന് മുന്നോട്ട് പോയിരുന്നെങ്കില്‍ ഹിന്ദുത്വ ശക്തികള്‍ ഇത്ര വളരില്ലയിരുന്നു.ഗതികേടിന്റെ പുറത്ത് സോണിയയുടെ കാലു തിരുമ്മേണ്ട ഗതി പാര്‍ട്ടിക്ക് വരില്ലായിരുന്നു.
സോഷ്യലിസം ഒരു സങ്കല്‍പ്പമാണ്.ദൈവമെന്ന സങ്കല്‍പ്പം പോലെ ഒന്ന്.അതിലേക്കുള്ള പോരാട്ടമാണ് സാമൂഹ്യജീവിയായ ഓരോ മനുഷ്യന്റെയും കടമ.

സോഷ്യലിസം മുന്നോട്ട് വെയ്ക്കുന്ന സാമ്പത്തിക നിലപാടുകള്‍ ഒരു അടിയന്തിര ലക്‍ഷ്യമായി കരുതുക വയ്യ.എന്നു കരുതി മുതലാളിത്തമാണ് ലോകനീതി എന്നു പറയാനും കഴിയില്ല.മുതലിന്റെ ആവശ്യം അംഗീകരിക്കുമ്പോള്‍ തന്നെ അതിന്റെ അപ്രമാദിത്തത്തെയും ചൂഷണത്തെയും ചെറുക്കുക എന്ന നയമാണ് ജനാധിപത്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കേണ്ടത്.ഒപ്പം തന്നെ മുതലാളിത്തത്തിന്റെ ദുഷിപ്പുകളായ അഴിമതി,സ്ത്രീചൂഷണം തുടങ്ങിയവ തടയുകയും വേണം.കൂടാതെ വിപണിയുടെ പ്രലോഭനങ്ങളില്‍ നിന്നും സാമാന്യ ജനതയെ രക്ഷിച്ചു നിര്‍ത്തുകയും വേണം.

ഒന്നു കൂടി പറഞ്ഞ് നിര്‍ത്തട്ടെ. മൂന്നാര്‍ ഓപ്പറേഷന്‍ തകര്‍ത്തത് സി.പി.ഐ ആണ് എന്ന് മാധ്യമങ്ങള്‍ കൂടെ കൂടെ പറയുന്നു.പിണറായിയുടെ കാര്യത്തില്‍ മാധ്യമങ്ങളെ നിശിതമായി എതിര്‍ക്കുന്ന കിരണ്‍ ഇക്കാര്യത്തില്‍ വിവേചന ബുദ്ധി കാണിക്കുന്നില്ല.25 സെന്റ് ഭൂമിയില്‍ രവീന്ദ്രന്‍ പട്ടയത്തില്‍ ഒരു റിസോര്‍ട്ടുള്ള സി.പി.എം അല്ല മറിച്ച് 7 സെന്റ് സ്വന്തം ഭൂമി ഉള്ള സി.പി.ഐ ആണ് ഇതിനു പിന്നില്‍ എന്നു പറയുന്നത് ആരെ രക്ഷിക്കാനാണ് എന്ന് ഇപ്പോള്‍ ചിന്നക്കനാ‍ലില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.ലോകം മുഴുവന്‍ അനുകൂലിച്ചപ്പോഴും സി.പി.ഐയെ രക്ഷിക്കാനായി സി.പി.എം ആ ഓപ്പറേഷന്‍ നിര്‍ത്തി എന്നു പറഞ്ഞാല്‍ ആ 2 പാര്‍ട്ടിയെയും നന്നായി അറിയാവുന്നവറ് ചിരിക്കും.ആദ്യത്തെ അവസരത്തില്‍ സി.പി.ഐ തകര്‍ക്കണമെന്ന കാര്യത്തില്‍ വി.എസിനോ പിണറായിക്കോ 2 അഭിപ്രായമുണ്ടാവില്ല

N.J ജോജൂ said...

"മുതലിന്റെ ആവശ്യം അംഗീകരിക്കുമ്പോള്‍ തന്നെ അതിന്റെ അപ്രമാദിത്തത്തെയും ചൂഷണത്തെയും ചെറുക്കുക എന്ന നയമാണ് ജനാധിപത്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കേണ്ടത്."

ഇതില്‍ ഞാന്‍ ചെറിയ മാറ്റം വരുത്തുന്നു
“മുതലിന്റെ ആവശ്യം അംഗീകരിക്കുമ്പോള്‍ തന്നെ അതിന്റെ അപ്രമാദിത്തത്തെയും ചൂഷണത്തെയും ചെറുക്കുക എന്ന നയമാണ് ആധുനിക സമൂഹത്തില്‍ സോഷ്യലിസം കൊണ്ട് അര്‍ഥമാക്കേണ്ടത്.” അതായത് മുതലിന്റെ കാര്യത്തിലെ അസമത്വം അഥവാ സാമ്പത്തിക അസമത്വം ഒരിയ്ക്കയും അവസരങ്ങളെയും അവകാശങ്ങളെയും ബാധിയ്ക്കാന്‍ പാടില്ല. സമത്വമെന്നത് അവകാശങ്ങളിലും അവസരങ്ങളിലുമാവണം. സാമ്പത്തികമായ സമത്വമെന്നത് ഒരിയ്ക്കലും നടപ്പാകാന്‍ പോകുന്നില്ല. (അത് നടപ്പാക്കേണ്ടത് ഒരു സാമൂഹിക ആവശ്യമാണെന്നുപോലും ഞാന്‍ വിശ്വസിയ്ക്കുന്നില്ല.)

N.J ജോജൂ said...

"25 സെന്റ് ഭൂമിയില്‍ രവീന്ദ്രന്‍ പട്ടയത്തില്‍ ഒരു റിസോര്‍ട്ടുള്ള സി.പി.എം അല്ല മറിച്ച് 7 സെന്റ് സ്വന്തം ഭൂമി ഉള്ള സി.പി.ഐ ആണ് ഇതിനു പിന്നില്‍ ..."

രാധേയന്‍ പറയുന്നതില്‍ കാര്യമുണ്ട്. നേരേചൊവ്വേയില്‍ സുരേഷ് കുമാറും സി.പി.എം റിസോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടൂണ്ട്. അച്യുതാനന്ദന്‍ പക്ഷമെന്ന് കിരണ്‍ പറയുന്ന അവിടുത്തെ സി.പി.എം മറുകണ്ടം ചാടാന്‍ കൂടുതല്‍ കാരണമൊന്നും ചികയണ്ട. ഇവ രണ്ടിനെക്കാളും വലിപ്പത്തിലും വിസ്ത്രൂതിയിലും ചെറുതായി കോണ്‍ഗ്രസ്സിനും അവിടെ കെട്ടിടമുണ്ട്. അതിനേതു പട്ടയമാണെന്നോ പട്ടയമൊണ്ടോ എന്നു പോലും എനിയ്ക്കറിയില്ല. അതു പൊളിയ്ക്കാതെ ഇവയ്ക്കു നേരേ തിരിഞ്ഞതുകൊണ്ടാണ് സുരേഷ് കുമാര്‍ പലരുടെയും അപ്രീതിയ്ക്ക് പാത്രമായത്.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയന്റെ പല വാദങ്ങളും CPI യുടെ മഹത്വം വിളമ്പുന്നത്‌ പോലയേ തോന്നൂ.കാരണം താങ്കള്‍പ്പറഞ്ഞ പോലെ CPI യുടെ നയത്തിലേക്ക്‌ ബസു വന്നു എന്നാണെങ്കില്‍ എന്തിനാണ്‌ ഇസ്മായേല്‍ ഇതിനെതിരേ ആഞ്ഞടിച്ചത്‌. അത്‌ കേവലം ആവേശത്തില്‍പ്പറഞ്ഞതാണോ? CPI പിളരാതേ നിന്നിരുന്നു എങ്കില്‍ ഹിന്ദു ശക്തികള്‍ വളരില്ലായിരുന്നു എന്നതൊക്കെ അതിരുകവിഞ്ഞ മോഹങ്ങളല്ലേ. പിന്നെ അധികാര രാഷ്ട്രീയത്തില്‍ തുടരാന്‍ CPI ക്കാര്‍ പലതും പറയും. CPI മുഖ്യന്റെ കീഴിലാണല്ലോ അടിയന്തരാവസ്ഥ നന്നായി നടപ്പിലാക്കിയത്‌. പിന്നെ ഇടതു മുന്നണിയില്‍ തങ്ങള്‍ക്ക്‌ അര്‍ഹതയില്ലാത്തത്‌ നേടിയെടുക്കാന്‍ CPI ക്ക്‌ പ്രത്യേക കഴിവുമുണ്ട്‌. ഐക്യം വേണം എന്നൊക്കെ മുറവിളി കൂട്ടുന്നത്‌ കണ്ടാല്‍ എന്താണ്‌ ഉള്ളിലിരുപ്പ്‌ എന്ന് അറിയാന്‍ കഴിയാതിരിക്കാന്‍ മാത്രം മണ്ടന്മാരല്ല ജനങ്ങള്‍. CPI യും CPM ഉം തമ്മില്‍ എന്തെങ്കിലും വ്യത്യാസമുന്‍ണ്ട്‌ എന്ന് എനിക്ക്‌ തോന്നുന്നില്ല. ജനപിന്‍തുണയുടെ കാര്യത്തില്‍ ഒഴിച്ച്‌.

പിന്നെ CPI യുടെ ഓഫീസ്‌ പൊളിച്ചപ്പോള്‍ ആനംഗാരി എഴുതിയ പോസ്റ്റില്‍ എന്റെ കമന്റ്‌ രാധേയന്‍ വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. മെര്‍ക്കിസ്റ്റണ്‍ പ്രശ്നത്തില്‍ ഞാന്‍ എഴുതിയ പോസ്റ്റും വായിക്കുക.

എന്നാല്‍ 10 കോടി സമാഹരിച്ച ജനയുഗം ഫണ്ട്‌ പിരിവും സേവിയില്‍ നിന്ന് പണമേ വാങ്ങിയിട്ടില്ല എന്ന് ആണയിട്ട CPI നേതാക്കളുടെ മുന്നിലേക്ക്‌ ഇന്ത്യാവിഷന്‍ ഇട്ട രസീതുകളും കണ്ടപ്പോള്‍ രാധേയ CPI യുടെ ചാരിത്ര്യം അലിഞ്ഞ്‌ പോകുന്നതാണ്‌ കണ്ടത്‌. മൂന്നാര്‍ റിസോര്‍ട്ടുകളില്‍ നിന്ന് ജനയുഗം ഫണ്ട്‌ മേടിച്ചൂ എന്ന ആരോപണങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ തള്ളിക്കളയാന്‍ കഴിയാത്തതാകുന്നു. അതുപോലെ രാജൂ നാരയണ സ്വാമിയേ കോട്ടയത്ത്‌ നിന്ന് മാറ്റാന്‍ കാരണമായ അരി റേഷന്‍ മൊത്തവ്യാപര സ്ഥാപനത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂട്ടിവായിക്കുമ്പോള്‍ ഈ ഊതി വീര്‍പ്പിച്ച പ്രതിഛായ എത്ര നാള്‍ കൊണ്ടുപോകാന്‍ കഴിയും.

പിന്നെ ജോജു പറഞ്ഞതിനോടും യോജിക്കുന്നു സാമ്പത്തീക സമത്വം ആവശ്യമേ അല്ല.

രാജീവ് ചേലനാട്ട് said...

ആശയസമരമല്ല,അധികാരസമരമാണ് നടക്കുന്നത് എന്ന കിരണിന്റെ വാദത്തോട് ഒരു പരിധി വരെ യോജിക്കാനാകും. പക്ഷേ, ചില നല്ല, ധീരമായ കാര്യങ്ങളെങ്കിലും ചെയ്യാന്‍ ശ്രമിച്ച വി.എസ്. പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് ശ്രമിച്ചതെന്ന നിഗമനത്തിന്റെ സാധുതയാണ് കിരണിന്റെ വാദമുഖങ്ങളെ ദുര്‍ബ്ബലമാക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കമന്റുകളധികവും, ഓഫ് ടോപ്പിക്ക് ആയിത്തീരുകയും ചെയ്തു. കണ്ണൂസ് മാത്രമാണ് അല്‍പ്പമെങ്കിലും വിഷയത്തെ സ്പര്‍ശിച്ച് സംസാരിച്ചത്.

സ്വന്തം ഇമേജ് നിലനിര്‍ത്തുക എന്നത് ഒരു വലിയ തെറ്റാണെന്നു തോന്നും കിരണിന്റെ ‘ലോജിക്ക്’ കണ്ടാല്‍. വി.എസ്.ന് തന്റെ ശ്രമങ്ങളെ സഫലീകരിക്കാന്‍ സാധിച്ചില്ല എന്നതും, ലജ്ജാവഹമായ ഒത്തുതീര്‍പ്പുകളിലേക്ക് തന്റെ സമരങ്ങളെ പിന്‍‌‌വലിപ്പിക്കേണ്ടിവന്നു എന്നതും ശരിയുമാണ്. അതിന്റെ പ്രധാന കാരണം, ഔദ്യോഗികപക്ഷത്തിന്റെ ജനവിരുദ്ധ സ്വഭാവമാണ്. കമ്മ്യൂണിസവും, സോഷ്യലിസവുമൊന്നും അവരുടെ (ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷങ്ങളുടെ) വിദൂരസ്വപ്നം‌പോലുമല്ലാതായിരിക്കുന്നു. പണത്തിന്റെയും, മതത്തിന്റെയും, സ്വകാര്യ ട്രസ്റ്റികളായിരിക്കുകയാണ് ഇന്ത്യന്‍ ഇടതുപക്ഷം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന വര്‍ഗ്ഗസമരങ്ങളൊന്നും -(വേണ്ട, ആ വാക്ക് ഉപയോഗിക്കുന്നില്ല) നിലനില്‍പ്പിനു വേണ്ടിയുള്ള ചെറുത്തുനില്‍പ്പുകള്‍ - പാര്‍ട്ടിയുടെ അജണ്ടയിലില്ല. വികസനമെന്ന ഒരേയൊരു മുദ്രാവാക്യമാണ് അവരുടെ ലക്ഷ്യം. ആരുടെ വികസനമെന്നൊന്നും ചോദിക്കരുത്. ഏതുതരം വികസനമെന്നും ചോദിക്കരുത്. കോര്‍പ്പറേറ്റുകളുടെ, ഉപരിവര്‍ഗ്ഗത്തിന്റെ എന്നൊക്കെ പറയേണ്ടിവരും. അത്, പലര്‍ക്കും രുചിക്കുകയുമില്ല.

സര്‍ക്കാസം എന്ന നിലയ്ക്ക് കെ.എം.റോയി അവതരിപ്പിക്കുന്ന ‘വലിയ’ കാര്യങ്ങള്‍ക്ക് (പാരീസ് , കേംബ്രിഡ്ജ്-യൂണിവേഴ്സിറ്റി - പുന്നപ്ര പള്ളിക്കൂടം കൂട്ടിക്കെട്ടല്‍, ഇ.എം.എസ്. മകനെ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ആക്കിയത്,പി.കെ.വി പറഞ്ഞതായി ‘ബിസിനസ്സ്കാരന്‍ ആത്മസുഹൃത്ത് ‘പറഞ്ഞ കാര്യങ്ങള്‍ ആദിയായവ)മറുപടി പറയണമെന്നു കരുതുന്നില്ല.
മറുപടി അര്‍ഹിക്കുന്നില്ല.

ആരോ എഴുതിയ കമന്റില്‍, വ്യവസായവത്ക്കരണത്തെയും, മുതലാളിത്തത്തെയും കൂട്ടിക്കെട്ടിയതും കണ്ടു. വ്യവസായവത്ക്കരണം, തത്സംബന്ധമായ വികസനം, ഇതൊന്നും വേണ്ട എന്നൊന്നും ആരും പറയുന്നില്ല. സംസ്ഥാനത്തിന്റെയും, കേന്ദ്രത്തിന്റെയും വ്യവസായവത്ക്കരണ നയത്തിനെതിരെയാണ് (പ്രധാനമായും, SEZ-ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്നത്)ജാഗ്രത ഉയരേണ്ടത്.

പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് ഒന്നോടിപ്പിച്ചു സൂചിപ്പിച്ചു എന്നു മാത്രം. സാമ്പത്തിക സമത്വം വേണ്ട എന്നു തുടങ്ങിയിട്ടുള്ള വാദഗതികളെ അല്‍പ്പം കൂടി വലിയ പരിശോധനക്ക് വിടേണ്ടതാണ്. സമയക്കുറവുമൂലം, തത്ക്കാലം അതിനു സാധിക്കുന്നില്ല..പിന്നെയൊരിക്കലാവാം.

Radheyan said...

സി.പി.ഐ നയത്തിലേക്ക് ബസു വന്നു എന്ന് ഞാന്‍ പറഞ്ഞില്ല.കാരണം ബസു പറഞ്ഞതല്ല സി.പി.ഐയുടെ നയം.

പക്ഷെ ദേശീയ തലത്തില്‍ മുതലാളിത്തത്തോട് സ്വീകരിക്കേണ്ട നയത്തെ സംബന്ധിച്ച് 64ല്‍ പിളര്‍ന്നവര്‍ പുലര്‍ത്തി പോന്ന നയത്തിലെ അബദ്ധമല്ലേ ഇന്നത്തെ വെളിപാടിലേക്ക് നയിച്ചത്.ഒരുപക്ഷെ അന്നു തന്നെ കുറച്ചു കൂടി മുന്നോട്ട് ചിന്തിച്ചിരുന്ന്നുവെങ്കില്‍ പാര്‍ട്ടിക്ക് കുറേകൂടി ഫലപ്രദമായ ഒരു ഇന്ത്യന്‍ ബദല്‍ ഉണ്ടാക്കാമയിരുന്നു.അതിനു പകരം പിളര്‍ന്ന് ഒരു ചൈനീസ് വഴി തേടുകയാണ് ചെയ്തത്.ഇന്നും ചെയ്യൂന്നത് അത് തന്നെ.

കിരണിന് 1964നു മുന്‍പത്തെ ചരിത്രത്തെകുറിച്ച് അല്‍പ്പം അറിവുണ്ടായ്യിരുന്നുവങ്കില്‍ പാര്‍ട്ടിയുടെ തകര്‍ച്ച ജാതിമതരാഷ്ട്രീയത്തിനു വഴി തെളിച്ചില്ല എന്നു പറയുമായിരുന്നില്ല.പിളര്‍പ്പിനുമൂന്‍പ് പാര്‍ട്ടി ആന്ധ്രായിലും ബീഹാറിലും പഞ്ജാബിലും വന്‍ശക്തി ആയിരുന്നു.ഇവിടെ എവിടെ എങ്കിലും അധികാരത്തില്‍ വരും എന്നു തനെ ആണ് പാര്‍ട്ടി കരുതി ഇരുന്നതും.കാണ്‍പൂര്‍,ബോബെ,കോയമ്പത്തൂര്‍ തുടങ്ങിയ വ്യവസായ മേഖലകളില്‍ AITUC വന്‍ ശക്തിയും.തീര്‍ച്ചയായും ജാതിമത രാഷ്ട്രീയത്തിനു പാര്‍ട്ടിയുടെ പിളര്‍പ്പ് നല്‍കിയ റൂം വളരെ വലുതായിരുന്നു.

25000 രൂപ സംഭാവനക്ക് മെര്‍ക്കിന്‍സ്റ്റണ്‍ ഇടപാട് നടത്തി എന്നത് ഒന്നാന്തരം ഫലിതം.അതോ ഇനി പിസി.ജോര്‍ജ് പറയുന്ന പോലെ ഓരൊ 5000 രൂപയും 5ലക്ഷം എന്നാണ് ഡിനോട്ട് ചെയ്യുന്നത് എന്ന് പറഞ്ഞു കളയുമോ.അഴിമതി പണത്തിനു രസീത് നല്‍കിയത്രേ.സാധാരണ അഴിമതി പണം കിട്ടുന്നെങ്കില്‍ കണക്കു പറയാത്ത ബക്കറ്റ് പിരിവു നടത്തുകയാണ് പതിവ്.അങ്ങനെ ആണല്ലോ ഫ്ലാറ്റുകളും കൊട്ടാരം പോലുള്ള പാര്‍ട്ടി ഓഫീസുകളും കെട്ടിപൊക്കുന്നത്.സാധാരണ കമ്പിനികളില്‍ നിന്നും വാങ്ങുന്നതില്‍ കവിഞ്ഞ ഒരു തുകയാണ് ഇതെന്ന് തോന്നുന്നില്ല.(കാരണം ജനയുഗത്തിനു എന്റെ വീട്ടില്‍ നിന്നും ഇതില്‍ കൂടുതല്‍ തുക കൊടുത്തിട്ടുണ്ട്,ഞങ്ങള്‍ സാധാരണക്കാര്‍ മാത്രമാണ്).പക്ഷെ പിരിക്കുമ്പോള്‍ ആളെ നോക്കി പിരിക്കണമെന്നു തന്നെ ആണ് എന്റെ അഭിപ്രായം.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തക്ക കാരണങ്ങളൊന്നുമില്ല എന്നു സമ്മതിക്കുമ്പോള്‍ തന്നെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വധിപത്യവും ഒരൂ അടിയന്തരാവസ്ഥ അല്ലേ.പിന്നെ രാജന്‍ സംഭവം പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ അടിയന്തരാവസ്ഥ കേരളത്തില്‍ എങ്കിലും സുഖാവസ്ഥ ആയിരുന്നു എന്ന് ജനവിധി തെളിയിച്ചു.77ലെ സഭയിലെ ഭൂരിപക്ഷം ഇന്നും സര്‍വ്വകാല റെക്കോഡ് ആണ്.രാജന്‍ സംഭവങ്ങള്‍ക്ക് സമാനമായ സംഭവങ്ങള്‍ ബാലകൃഷ്ണനെ(നയനാര്‍ കാലം) ഇലാസ്റ്റിക്കില്‍ കെട്ടി തൂക്കിയതും ഉദയകുമാറിനെ(ഉമ്മന്‍ ചാണ്ടികാലം) ഉരുട്ടികൊന്നതും പോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നോര്‍മല്‍ അവസ്ഥയിലും ഉണ്ടായില്ലേ?ഒരൌ മനുഷ്യനെ 9 കൊല്ലം വിചാരണ തടവില്‍ വെച്ചില്ലേ?1970-77 കാലത്ത് നടന്ന സര്‍വ്വ നന്‍‌മയെയും ഈച്ചരവാര്യരോടുള്ള ഒരേ ഒരു സംഭവത്തില്‍ തീര്‍ക്കാമെങ്കില്‍,ചന്ദനത്തോപ്പില്‍ തൊഴിലാളികളെ വെടിവെച്ച് കൊന്നതിനു ഇ.എ.എസിനെയും അങ്ങനെ കാണാമോ?

സി.പി.ഐക്ക് അധികാരലഹരി ആണത്രേ.ഇടതുപക്ഷമുന്നണി ഉണ്ടാക്കാന്‍ 1979ല്‍ സി.പി.ഐ അധികാരം വിട്ടൊഴിയുമ്പോള്‍ മുഖ്യമന്ത്രി പി.കെ.വി ആണ്.അന്ന് പാര്‍ട്ടിക്ക് നന്നായി അറിയാം ഇനി ഒരിക്കല്‍ കൂടി ആ കസേര കിട്ടില്ല എന്ന്.എന്നിട്ടും പി.കെ.വി തന്നെ കേന്ദ്ര നേതൃത്വത്തെ പറഞ്ഞു സമ്മതിപ്പിച്ച് ആ പദം ഒഴിയുകയായിരുന്നു.

സി.പി.ഐയുടെ ചാരിത്ര്യം അലിയിക്കുക ഇവിടെ ഒരൂ പാര്‍ട്ടിയുടെ ചിരകാല അജണ്ടയാണ്.സി.പി.ഐ ചെറിയ പാര്‍ട്ടി ആണെന്ന് അവര്‍ രഹസ്യമായി പറഞ്ഞു കൊണ്ടിരിക്കുന്നു.എങ്കില്‍ അവര്‍ക്ക് 69 ഒന്നു കൂടി ശ്രമിച്ചുകൂടെ.

പിണറായിക്കെതിരേ മാധ്യമങ്ങളില്‍ വരുന്നത് പുകമറ,ബാക്കി എല്ലാം സത്യം.കിരണ്‍ പറയുന്ന റേഷന്‍ വിവാദം വന്നത് ഫാരീസ് മുതലാളിയുടെ പത്രത്തില്‍.കാലം എന്‍.സി.പി.പ്രവേശനവിവാദം നടക്കുന്ന സമയം.ആനന്ദലബ്ദിക്ക് ഇനിയെന്ത് വെണം.

കാലം സത്യം തെളിയിക്കട്ടെ.ഒന്നും ഒന്നിന്റെയും അവസാനമല്ല.അതു വരെ മാരീചന്മാര്‍ മാനായും മയിലായും ശ്രമിച്ചുകൊണ്ടിരിക്കട്ടെ

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയാ,

1964 മുന്നത്തെ ചരിത്രം എനിക്കറിയില്ലാ എന്ന പറയാം പക്ഷെ അടിയന്തരാവസ്ഥയില്‍ മുഖ്യമന്ത്രിയായി ഇരുന്ന CPI യുടെ അവസരവാദത്തെ ന്യായികരിക്കാന്‍ പറഞ്ഞ വാദങ്ങളൊക്കെ എനിക്കിഷ്ടപ്പെട്ടു.

ഇനി ജനയുഗം ഫണ്ടിന്റെ കാര്യം. രാധേയ ദയവ്‌ ചെയ്ത്‌ ഇതില്‍ കടിച്ച്‌ തൂങ്ങരുതേ. നിങ്ങള്‍ പണം കൊറ്റുത്തു എന്നത്‌ കൊണ്ട്‌ അഴിമതി അല്ലാതാകുമോ. സേവിയില്‍ നിന്ന് പണം വാങ്ങിയിട്ടില്ലാ എന്ന് കാനം രാജേന്ദ്രന്‍ ആണയിടുന്നത്‌ നേരിട്ട്‌ കണ്ടിട്ടുണ്ട്‌. അത്‌ പീപ്പീള്‍ ചാനലില്‍ ഒരു ചര്‍ച്ചക്കിടയിലായിരുന്നു. ഇന്ന് അത്‌ തെളിയുമ്പോള്‍ വെറുതെ ഉരുണ്ടിട്ട്‌ കാര്യമില്ല. CPM പണം വാങ്ങുന്നു ഫ്ലാറ്റ്‌ കെട്ടുന്നു പത്രം നടത്തുന്നു. അതില്‍ സുതാര്യത ഉണ്ട്‌ എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. CPI യെ ന്യായികരിക്കാന്‍ CPM പണം വാങ്ങുന്നുണ്ടല്ലോ എന്ന് പറഞ്ഞാണോ ? ഇനി ദീപിക മാത്രം വായിച്ചട്ടല്ല് ഞാന്‍ റേഷന്‍ വിവാദം പറഞ്ഞത്‌. മാധ്യമം പത്രം വായിച്ചാണ്‌. അതില്‍ ഒരു കാര്യം കൂടി പറഞ്ഞിട്റ്റുണ്ട്‌. ഈ കേസൊതുക്കാന്‍ CPM ന്റെ നിയമ മന്ത്രി വഴിയും ശ്രമമുണ്ടായി. എന്നാല്‍ രാജു നാരയണ സ്വാമി നേരിട്ട്‌ കേസിനിറങ്ങിയതാണ്‌ CPI യെ ചൊടിപ്പിച്ചത്‌ എന്നാണ്‌ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തത്‌.

പിണറായിക്കെതിരെ വന്ന വാര്‍ത്തകള്‍ പലതു പുകമറയാണ്‌ എന്ന് തെളിയുമ്പോഴും CPI യെക്കുറിച്ച്‌ ദുരൂഹതകള്‍ ഏറുന്നു എന്ന് മനസ്സിലാക്കുന്നത്‌ നല്ലത്‌. 10 കോടി CPI പോലുള്ള ഈര്‍ക്കിലി പാര്‍ട്ടി എങ്ങനെ ജനയുഗത്തിന്‌ വേണ്ടി പിരിച്ചു എന്ന ദുരൂഹത്‌ വിശുദ്ധന്മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ വെളിപ്പെടുത്തേണ്ടതുണ്ട്‌. വെളിയം പറയുന്നത്‌ പോലെ പാവപ്പെട്ട പാര്‍ട്ടിക്കാര്‍ 100 ഓ 200 ഓ ഒക്കെ നല്‍കിയിലാല്‍ 10 കോടിയാകുമോ രാധേയാ. അതിന്‌ അത്രക്ക്‌ CPI ക്കാര്‍ ഇവിടെയുണ്ടോ?

കിരണ്‍ തോമസ് തോമ്പില്‍ said...

രാജീവേ,

താങ്കള്‍ വീണ്ടും ഈ ചര്‍ച്ചയേ വിഷയത്തിലേക്ക്‌ കൊണ്ടു വന്നു. അതിന്‌ നന്ദി. അച്ചുതാനന്ദന്‍ മുന്നോട്ട്‌ വയ്ക്കുന്ന ആശയ സമരം എന്ത്‌ എന്നതാണ്‌ എന്റ ചോദ്യം. അത്‌ ആശയപരമെങ്കില്‍ CPM ന്റെ നയങ്ങള്‍ക്ക്‌ എതിരായി സംസ്ഥാന നേതൃത്വം പ്രവര്‍ത്തിക്കുന്നതിനാല്‍ അതിനെ ആശയപരമായി എതിര്‍ക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് വ്യാഖ്യാനിക്കാം. എന്നാല്‍ ബസുവും ബുദ്ധനും പിന്നീട്‌ SRP യും കാരാട്ടും പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നത്‌ സംസ്ഥാന നേതൃത്വത്തിന്റെ നയങ്ങള്‍ കേന്ദ്ര നയവുമായി ചേര്‍ന്ന് പോകുന്നതാണ്‌ എന്നാണ്‌. അപ്പോള്‍ എവിടെയാണ്‌ ആശയ സമരം. ബസുവിന്റെ മുതലാളിത്ത പ്രസ്ഥാവനക്കെതിരെ ആഞ്ഞടിച്ച്‌ VS ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മാറ്റിപ്പറഞ്ഞതില്‍ നിന്നും VS ന്‌ ഇതില്‍ സംശമില്ലാ എന്ന് ഉറപ്പായി.അപ്പോള്‍ എന്താണ്‌ ആശയ സമരം എന്ന് വ്യക്താമായി. ഇനി ആശയ സമരം അലെങ്കില്‍ അത്‌ അത്‌ പാര്‍ട്ടീ ജീര്‍ണ്ണതക്കെതിരേ നടത്തുന്ന ഒരു കറക്റ്റീവ്‌ സമരമായി എടുക്കാം. എന്നാല്‍ അത്‌ വിലയിരുത്തുമ്പോള്‍ VS പക്ഷം എന്ന് പറഞ്ഞ്‌ നിലകൊള്ളുന്നവരുടെ ചെയ്തികളും നാം കണക്കിലെടുത്തല്ലേ വിലയിരുത്തേണ്ടത്‌. ഏര്‍ണ്ണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഒരു ടെസ്റ്റ്‌ കേസായി എടുത്ത്‌ നമുക്ക്‌ സംസ്ഥാന നേതൃത്വത്തിന്റെ ജീര്‍ണ്ണതയുമായി താരതമ്യപ്പെടുത്തിയാല്‍ ഈ ജീര്‍ണ്ണത സമരവും പൊയ്‌മുഖമാണ്‌ എന്ന് തെളിയും. പിന്നെ അവശേഷിക്കുന്നത്‌ അധികര മത്സരമാണ്‌ അതാണ്‌ നടക്കുന്നത്‌ 1991 മുതല്‍ VS നടത്തിക്കൊണ്ടിരിക്കുന്നതും അതാണ്‌. അത്ര മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.

ഇനി VS നടത്താന്‍ ശ്രമിച്ച എന്തിനേയാണ്‌ സംസ്ഥാന നേതൃത്വം തടഞ്ഞത്‌. ADB വായ്പയുടെ കാര്യത്തില്‍ VS പ്രതിഛായ സംരക്ഷിച്ചത്‌ പാര്‍ട്ടി നയങ്ങളെ തള്ളിപ്പറഞ്ഞാണ്‌. VS അടക്കുമുള്ള സംസ്ഥാന സെക്രട്ടറിയേറ്റ്‌ 2005 ഇല്‍ സ്വന്തം നഗരസഭകളെ ഈ വായ്പ വാങ്ങാന്‍ അനുവദിച്ചത്‌ മറച്ച്‌ പിടിച്ച്‌ സ്വന്തം പ്രതിഛായ സംരക്ഷിക്കാന്‍ ശ്രമിച്ചത്‌ ശരിയാണോ?

Radheyan said...

തീര്‍ച്ചയായും ഉണ്ട്.ഇല്ല എന്ന് തോന്നുന്നത് സി.പി.ഐയുടെ ഒരു തരം അലസത കൊണ്ടാണ്.

കഴിഞ്ഞദിവസം യുവകലാസഹിതി എന്ന പേരില്‍ സി.പി.ഐ അബുദാബിയില്‍ നടത്തിയ ഒരു യോഗത്തില്‍ പങ്കെടുത്ത ആളുകളുടെ എണ്ണം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു.ആദ്യമായി ആണ് ഞാന്‍ അവിടെ പോകുന്നത്.അവിടെ ജനയുഗം ഫണ്ടിലേക്ക് പിരിച്ച് നല്‍കിയ തുകകളുടെ കണക്കും സാമാന്യം ഭേദപ്പെട്ടതായിരുന്നു.

സി.പി.ഐ കോട്ടയത്ത് അധികാരത്തിനു വെളിയില്‍ നില്‍ക്കുന്ന കാലത്ത് നടത്തിയ സമ്മേളനത്തിലും ഞാന്‍ പങ്കെടുത്തിരുന്നു.ഒരു പക്ഷെ കിരണ്‍ ഉന്നയിച്ച് പോലുള്ള ഒരു സംശയം അവിടെ പോകുന്ന വരെ അംഗബലത്തെ കുറിച്ച് എനിക്കുണ്ടായിരുന്നു.പക്ഷെ അതൊരു കൂറ്റന്‍ സമ്മേളനമായിരുന്നു എന്നു പറയാതെ വയ്യ.

താഴത്തെ തട്ടില്‍ നിന്നു പിരിക്കുന്നതിനെ കുറിച്ച് മുകളിലോട്ട് വലിയ അറിവുണ്ടാകാറില്ല എന്നത് അനുഭവം.പക്ഷെ കാനം അങ്ങനെ പറഞ്ഞെങ്കീല്‍ അത് തെറ്റാണ്.കാരണം സേവിയുമായ്യുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇങ്ങനെ ഒരു രസീത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കും എന്ന് കരുതണമായിരുന്നു.ഒരു പക്ഷെ കൈക്കൂലി ആയിട്ട് എന്തെങ്കിലും കൈപ്പറ്റിയില്ല എന്നാവും അദ്ദേഹം ഉദ്ദേശിച്ചത്.ഒരു നാവുപിഴ പോലും ഗ്രഹപ്പിഴകാലത്ത് കോടാലിയാകും.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയന്‌ വ്യക്തമാകാന്‍ കാനം പ്രസ്താവനയുടെ സാഹചര്യം വ്യക്തമാക്കുന്നു.

മെര്‍ക്കിസ്റ്റണ്‍ പ്രശ്നത്തില്‍ മന്ത്രിമാര്‍ ഗൂഡാലോചന നടത്തി എന്ന ജോണ്‍ പെരുവന്താനത്തിന്റെ കേസില്‍ മന്ത്രിമാരെ കുറ്റവിമുക്തമാക്കിയയതില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ജനയുഗം ഫണ്ടിലേക്ക്‌ സേവിയില്‍ നിന്നും പണം വാങ്ങിയിട്ടില്ലെ എന്ന പി.സി. ജോര്‍ജിന്റെ ചോദ്യത്തിനാണ്‌ ഒരു പൈസ പോലും വാങ്ങിയിട്ടില്ല എന്നാണ്‌ കാനം പറഞ്ഞത്‌. പിന്നെ തെളിവില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുത്‌ എന്ന് പറയുകയും ഉണ്ടായി. അന്നു തന്നെ ജോര്‍ജ്ജ്‌ പറഞ്ഞിരുന്നു ഇതിന്‌ തെളിവ്‌ കൊണ്ടു വരും എന്ന്. കൊണ്ടു വരൂ എന്ന് കാനം വെല്ലുവിളിക്കുകയും ചെയ്തു. ഇത്‌ കണ്ടിട്ടാണ്‌ ഞാന്‍ ഇത്‌ പറഞ്ഞത്‌

രാജീവ് ചേലനാട്ട് said...

കിരണ്‍

എ.ഡി.ബി, സ്മാര്‍ട്ട് സിറ്റി, തുടങ്ങിയ പലതിലും വി.എസ്സ്. ലജ്ജാശൂന്യമായ ഒത്തുതീര്‍പ്പുകള്‍ക്ക് കീഴടങ്ങി എന്നുതന്നെയാണ് എന്റെയും അഭിപ്രായം. മൂന്നാറിലെ ഭൂമിയൊഴിപ്പിക്കലും അതിന് മികച്ച ഉദാഹരണമാണ്. അതിലാകട്ടെ, വി.എസ്സിന്റെ ശക്തികേന്ദ്രമായ ഇടുക്കി കമ്മിറ്റിപോലും, ഭൂമിമാഫിയക്ക് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് കേരളം ദര്‍ശിച്ചത്. ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷം കുറച്ചുകാലമായി പിന്തുടര്‍ന്നുവരുന്ന നയങ്ങള്‍ തന്നെയാണ് ഇതിനെയൊക്കെ സാധ്യമാക്കിയതും, ഇപ്പോഴും സാധ്യമാക്കിക്കൊണ്ടിരിക്കുന്നതും.മൂന്നാറില്‍, പക്ഷേ, ഇതുവരെ ആരും ധൈര്യപ്പെടാത്ത ഒരു ചുവടുവെയ്പായിരുന്നു വി.എസ്സ്. നടത്തിയത്. പ്രതീക്ഷയോടെയാണ് കുറേപ്പേര്‍ ഇതിനെ കണ്ടതും.പക്ഷേ സി.പി.ഐ അടക്കമുള്ള മറ്റുള്ളവര്‍, സി.പി.എമ്മിന്റെ തന്നെ സഹായത്തോടെ അതിനെ തകര്‍ത്തുകളഞ്ഞു. രാജു നാരായണസ്വാമിയെപ്പോലെ സത്യസന്ധരായ ഉദ്യോഗസ്ഥരെപ്പോലും നിര്‍വ്വീര്യമാക്കിയതും ചെറിയ കാര്യമൊന്നുമല്ല.

ഇതു മാത്രമല്ല, സ്വാശ്രയവിദ്യാഭ്യാസ കച്ചവടത്തില്‍, ഇടതുപക്ഷങ്ങള്‍ പുലര്‍ത്തിയ നിരുത്തരവാദപരവും, കുറ്റകരവുമായ അലംഭാവവും ഇതിന്റെയൊക്കെ മറ്റൊരു തെളിവാണ്. ഇവിടെ കമന്റിയ മഹാരഥന്മാരാരും അതിനെ സ്പര്‍ശിച്ചുകണ്ടതേയില്ല.

വ്യാജവികസനത്തിന്റെയും, ഉപഭോഗസംസ്കാരത്തിന്റെയും പതാകവാഹകരായിരിക്കുന്നു നമ്മുടെ ഇടതുപക്ഷങ്ങള്‍ മിക്കവരും.

രാധേയന്‍,

താങ്കള്‍ അമ്പരപ്പിച്ചുകളഞ്ഞു. പീറ രാഷ്ട്രീയക്കാരനായ ടി.എച്ച്.മുസ്തഫക്കുപോലും ഇത്ര ലാഘവത്തോടെ അടിയന്തിരാവസ്ഥയെ ന്യായീകരിക്കാനാവില്ല.ഒരു രാജന്റെയും, അങ്ങാടിപ്പുറം ബാലകൃഷ്ണന്റെയും കഥ മാത്രമായിരുന്നില്ല, ഇന്ത്യ മുഴുവന്‍ നിലനിന്നിരുന്ന ആ ‘അവസ്ഥ’ എന്നു മനസ്സിലാക്കാനുള്ള വിവേകമെങ്കിലും ഉണ്ടാകണമായിരുന്നു.

ആശയസമരത്തിനെക്കുറിച്ചുള്ള ചര്‍ച്ച ജനയുഗത്തിന്റെ പണപ്പിരിവിലേക്കും, സമ്മേളനത്തിന്റെ അംഗബലത്തെക്കുറിച്ചുള്ള ‘അനന്തമജ്ഞാതമവണ്ണനീയ’മായ ആനന്ദാതിരേകത്തിലേക്കും എത്തിച്ചേര്‍ന്നതും‘ക്ഷ’ പിടിച്ചു. പക്ഷേ, രാധേയന്‍, ഒരിക്കല്‍ കൂടി പറയാതെ വയ്യ. താങ്കള്‍ വല്ലാതെ നിരാശപ്പെടുത്തി.

ജോജൂ, കിരണ്‍,

സാമ്പത്തിക സമത്വമെന്നത്, എല്ലാവരുടെ കയ്യിലും തുല്യമായ അളവില്‍ പൈസ(ജോര്‍ജ്ജുട്ടി) ഉണ്ടാകുന്ന അവസ്ഥയാണെന്നാണോ കരുതിയിരിക്കുന്നത്? എങ്കില്‍ ഡോക്ടര്‍ ജോണ്‍സണ്‍ പറഞ്ഞ ആ വാചകം തന്നെ എനിക്കും ആവര്‍ത്തിക്കേണ്ടിവരും, ചില്ലറ വ്യത്യാസത്തോടെ, Ignorance, Sirs, pure ignorance (മാഡം എന്നാണ് ജോണ്‍സണ്‍ ഉപയോഗിച്ചത്)

കിരണ്‍ തോമസ് തോമ്പില്‍ said...

നമ്മള്‍ ഒരു നേതാവിനെ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ചരിത്രം അദ്ദേഹത്തിന്റെ വര്‍ത്തമാന കാല പ്രവര്‍ത്തനം ഇവയൊക്കെ വിലയിരുത്തപ്പെടും. നമുക്ക്‌ 1991 മുതല്‍ ഉള്ള VS ന്റ ചരിത്രം എടുക്കുക. അധികാര കേന്ദ്രങ്ങള്‍ കൈയടക്കാന്‍ അദ്ദേഹം നടത്തിയ കളികള്‍ ശ്രദ്ധിക്കുക. വര്‍ത്തമാന കാലത്ത്‌ അദ്ദേഹം തുടങ്ങുകയും പിന്നീട്‌ താങ്കള്‍ പറയുന്നത്‌ പോലെ അധികാരം സംരക്ഷിക്കാന്‍ കോപ്രിമൈസുകള്‍ക്ക്‌ വിധേയനാകുക. ഇതെല്ലാം എന്താണ്‌ സാര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. അധികാരം കിട്ടാന്‍ ഏതറ്റം വരേയും പോകും. അതിന്‌ വേണ്ടി ആദര്‍ശ മുഖം മൂടി വരെ അണിയും. മൂന്നാര്‍ ദൌത്യത്തില്‍ കണ്ടത്‌ അതാണ്‌. CPI യുടെ വിരട്ടല്‍ വരെയേ അതിന്‌ ആയുസുണ്ടായുള്ളൂ. എന്നാല്‍ പിന്നീട്‌ ടാറ്റയുടെ ഭൂമി പിടിച്ചു എന്ന് പറഞ്ഞ്‌ ഒരു ഷോ നടത്താന്‍ മൂന്നാറില്‍ എത്തി. പിടിച്ച ഭൂമി ടാറ്റ കൈയേറിയതാണ്‌ എന്ന റിപ്പോര്‍ട്ട്‌ നല്‍കാത്തതിനാല്‍ രാജൂ നാരയണ സ്വാമിയെ വിരട്ടിയതും VS. സ്വാമിയും VS ന്‌ അപ്രിയനാകുന്നതു വരെ ഈ ദൌത്യം തുടര്‍ന്നുള്ളൂ. പിന്നെ സുരേഷ്‌ കുമാറിന്റെ ഓവര്‍ സ്മാര്‍ട്ട്‌നസും ഇതിന്റെ തകര്‍ച്ചക്ക്‌ കാരണമായി. ധന്യശ്രീ പൊളിച്ചത്‌ വിവാദമായതാണ്‌ മൂന്നാര്‍ ദൌത്യത്തിന്റെ ശവപ്പെട്ടി അടപ്പിച്ചത്‌.

സാമ്പത്തീക സമത്വം എന്നത്‌ കുറച്ചൂകൂടി വ്യക്തമ്മാകിയാല്‍ ഞങ്ങള്‍ക്കും മനസ്സിലാക്കാമായിരുന്നു

കേരളീയന്‍ said...

തിന്മയുടെ പ്രതീകമായ പിണറായി വിജയനും, നന്മയുടെ പ്രതീകമായ വി.എസ്.അച്യുതാനന്ദനും മാധ്യമനിര്‍മിതികളാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ തരമില്ല. സി.പി.എമ്മിനെ ദുര്ബലപ്പെടുത്തുക എന്നത് തീവ്ര ഇടതുപക്ഷത്തിന്റെയും വലതു പക്ഷത്തിന്റെയും കൂട്ടായ അജന്‍ഡയാണ്.

1) തീവ്ര ഇടതു പക്ഷത്തെ സംബദ്ധിച്ചിടത്തോളം കേരളത്തില്‍ അവരുടെ സാന്നിധ്യത്തിന് തടസ്സമായി നില്‍ക്കുന്നത് സി.പി.എമ്മാണ്. അതിനാല്‍ തന്നെ അധസ്ഥിത വര്‍ഗ്ഗത്തിന്റെ അജന്‍ഡ സി.പി.എം വിട്ടൊഴിഞ്ഞു എന്ന് പ്രചരിപ്പിക്കേണ്ടത് അവരുടെ ആവശ്യമായി മാറുന്നു.

2) വലതു പക്ഷത്തിനാകട്ടെ കേരളത്തില്‍ അവരുടെ അജന്‍ഡകള്‍ നടപ്പിലാക്കുന്നതിനുള്ള ഏക എതിര്‍പ്പും സി.പി.എമ്മില്‍ നിന്നാണ്. കേരള ജനതയുടെ 10% വരുന്ന കത്തോലിക്കരെയും, മറ്റൊരു 10% വരുന്ന നായര്‍ സമുദായത്തെയും സി.പി.എമ്മിനെതിരെ ഇളക്കി വിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണല്ലോ. ഈ സമുദായങ്ങള്‍ തന്നെയാണ് കേരള സാമൂഹ്യ പുരോഗതിയുടെ ഫലങ്ങള്‍ ഏറിയ കൂറും അനുഭവിച്ചത് എന്നതും നിസ്തര്‍ക്കമാണ്. ഇവിടെ ബി.ജെ.പി അടക്കമുള്ള വലതു പക്ഷത്തിന്റെ കൂട്ടിക്കൊടുപ്പുകാരുടെ റോളാണ് കോണ്‍ഗ്രസിനുള്ളത്. ആര്‍.എസ്.എസിന്റെ അജന്‍ഡ മലയാളികളിലേക്ക് ഒളിച്ച് കടത്തുന്നതിന് മാതൃഭൂമി പത്രം സമീപ കാലത്ത് ചെയ്യുന്ന സേവനങ്ങളും പ്രത്യേകം സ്മരിക്കേണ്ടതാണ്. ആള്‍ദൈവങ്ങളുടെ ഒരു കള്‍ട്ട് കേരളത്തില്‍ സജീവമാക്കുന്നതില്‍ ഈ മാധ്യമങ്ങളുടെ പങ്ക് വ്യക്തമാണല്ലോ.

ഇതിലപ്പുറമുള്ള ആശയ സമരങ്ങളൊന്നും സി.പി.എമ്മില്‍ നടക്കുന്നില്ല. സി.പി.എം ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന നിലയിലാണ് കേരള രാഷ്ട്രീയത്തില്‍ എക്കാലവും പ്രവര്‍ത്തിച്ചിട്ടുള്ളത്. ജനാധിപത്യത്തില്‍ പുരോഗമനപരമായ ഇടപെടലുകള്‍ നടത്തുകയും, ഉത്പാദന ശക്തികളുടെ വികാസ പരിണാമങ്ങള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കി തീര്‍ക്കുകയുമാണ് സി.പി.എമ്മിന്റെ അജന്‍ഡയെന് ഇ.എം.എസ് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഉത്പാദനശക്തികളുടെ വികാസം ജനാധിപത്യ വിപ്ലവത്തിന്റെ ഒരു അനിവാര്യത കൂടിയാണ്. ഇത് മനസ്സിലാക്കാത്ത സോഷ്യലിസ്റ്റ് വാദികള്‍ പ്രൂധോണിന്റെയും, ബെന്ഥാമിന്റെയുമൊക്കെ വികല സോഷ്യലിസ്റ്റ് ആശയങ്ങളോട് മാര്‍ക്സ് നടത്തിയ വിമര്‍ശനങ്ങള്‍ ഒന്ന് മനസ്സിരുത്തി പഠിക്കുന്നത് നന്നായിരിക്കും. സാമ്പത്തിക സമത്വമല്ല ‘എല്ലാവര്‍ക്കും അവരവരുടെ ആവശ്യത്തിന്, എല്ലാവരും അവരവരുടെ കഴിവിനൊത്ത്’ എന്നതാണ് മാര്‍ക്സിന്റെ സോഷ്യലിസ്റ്റ് വീക്ഷണം.

ഇനി ആശയ സമരത്തെ പ്രതിനിധീകരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വി.എസ്. മാര്‍ക്സിസത്തിന്റെ ബാലപാഠങ്ങള്‍ പോലും ഉദ്ധരിക്കുന്നതായി കാണാന് കഴിയുന്നില്ല. അദ്ദേഹത്തിന്റെ ബുദ്ധിശക്തിക്കും വിദ്യാഭ്യാസത്തിനുമൊത്ത ഒരു വൈകാരിക ബാലിശത മാത്രമാണ് അദ്ദേഹം ഇതു വരെ പ്രകടിപ്പിച്ച് കണ്ടിട്ടുള്ളത്. അതിന് സിദ്ധാന്തവുമായി പുലബന്ധം പോലുമില്ല. സി.പി.എമ്മിന്റെ സ്ഥാപക നേതാക്കള്‍ അത് ഒരു വിപ്ലവ പാര്‍ട്ടിയല്ല എന്നതില്‍ ഏകാഭിപ്രായക്കാരായിരുന്നു. ജനകീയ ജനാധിപത്യ വിപ്ലവത്തിന് പാതയൊരുക്കുക എന്ന പരിമിതമായ അജന്‍ഡയേ സി.പി.എമ്മിന് എക്കാലത്തും ഉണ്ടായിരുന്നുള്ളൂ. സോഷ്യലിസവും, മാര്‍ക്സിസ്റ്റ് സമൂഹവും അതിന്റെ ലക്ഷ്യങ്ങള്‍ക്ക് പുറത്താണ്. മറിച്ച് പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ അജന്‍ഡയാണ് പരിശോധിക്കേണ്ടത്. ജനാധിപത്യത്തില്‍ പുലര്‍ത്തേണ്ട ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഈ ആശയ വ്യക്തതയാണ് കേരള സമൂഹത്തില്‍ സി.പി.എമ്മിന്റെ വേരോട്ടത്തിന് കാരണം. നക്സല്‍ അജന്‍ഡയോ സോഷ്യലിസ്റ്റ് അജന്‍ഡയോ ഏറ്റെടുക്കേണ്ടത് സി.പി.എമ്മിന്റെ ആവശ്യമോ, ബാധ്യതയോ അല്ല.

മാര്‍ക്സിസത്തിന്റെ പരിമിതികളും, നവ മുതലാളിത്ത സമൂഹത്തില്‍ നിര്‍വഹിക്കേണ്ട ചുമതലകളും നിര്‍വ്വചിക്കുക എന്ന ദൌത്യമാണ് സി.പി.എം ഏറ്റെടുക്കേണ്ടത്. പങ്കാളിത്ത ജനാധിപത്യവും, ആഗോളവത്കരണത്തോടൊത്തു പോകുന്ന പ്രാദേശികവത്കരണവും പരീക്ഷിക്കപ്പെടേണ്ട ആശയങ്ങളാണ്. ഈ ദിശയിലുള്ള കേരള സമൂഹത്തിന്റെ മുന്നേറ്റത്തിന് തടയിടാന്‍ മാത്രമേ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വ്യക്തിവാദത്തിനും, ബാലിശ വിമര്‍ശനങ്ങള്‍ക്കും കഴിയുകയുള്ളൂ. അവരുടെ ലക്ഷ്യവും അതു തന്നെയാകണം.

ലെനിനിസവും, മാവോയിസവും പോലുള്ള പരാജയപ്പെട്ട സോഷ്യല്‍ എന്‍‌ജിനീറിങ് ശ്രമങ്ങളെ ഇന്നും വാഴ്ത്തുന്നവരോട് എന്തു പറയാന്‍. മാര്‍ക്സിസത്തിന് പുതിയ ലോക ക്രമത്തിലും സാധ്യതകളുണ്ടാവാം. പുതിയ മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെങ്കില്‍. ഒപ്പം മുതലാളിത്തത്തിന്റെ കാതലായ ഡൈനാമിസം ഉള്‍ക്കൊള്ളാന്‍ സാധിക്കുമെങ്കില്‍.

Anonymous said...

1.
Welcome to enter (wow gold) and (wow power leveling) trading site, (Rolex) are cheap, (World of Warcraft gold) credibility Very good! Quickly into the next single! Key words directly to the website click on transactions!

2.
Welcome to enter (wow gold) and (wow power leveling) trading site, (wow gold) are cheap, (wow power leveling) credibility Very good! Quickly into the next single! Key words directly to the website click on transactions!

3.
Welcome to enter (wow gold) and (wow power leveling) trading site, (wow gold) are cheap, (wow power leveling) credibility Very good! Quickly into the next single! Key words directly to the website click on transactions!