Wednesday, January 23, 2008

സാമൂദായിക നേതാക്കള്‍ വിശുദ്ധ പശുക്കളോ?

കേരളം വിമോചന സമരത്തിനെ വക്കിലാണ്‌ എന്ന് M.M. ഹസ്സന്‍ ഇന്നലെ അരുളിച്ചെയ്തു. സാമൂദായിക സംഘടന നേതാക്കളെ CPM നേതാകള്‍ കടന്നാക്രമിക്കുകയാണ്‌ എന്നും ഇത്‌ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മന്നത്ത്‌ പത്മനാഭന്‍ വിമോചന സമരത്തില്‍ പങ്കെടുത്തത്‌ വഴി നെറികേട്‌ കാട്ടിയെന്ന പിണറായുടെയും സുധാകരന്റേയും പ്രസ്താവനയാണ്‌ ഹസ്സന്‍ സാഹിബിനേ ചൊടിപ്പിച്ചത്‌. വിമോചന സമരത്തിലൂടെയാണ്‌ മന്നം ഓര്‍മ്മിക്കപ്പെടുന്നതെന്നും ഹസ്സന്‍ പറഞ്ഞു കളഞ്ഞു. വയലാര്‍ രവിയും ആന്റണിയുമൊക്കെ വിമോചന സമരം തെറ്റായിപ്പോയി എന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്‌ തനിക്ക്‌ അങ്ങനെ ഒരു അഭിപ്രായമല്ല ഉള്ളതെന്നും EMS സര്‍ക്കാരിനെ പിരിച്ചുവിട്ടതിന്‌ ശേഷം നടന്ന തിരഞ്ഞേടുപ്പില്‍ അവര്‍ തോറ്റത്‌ കേരള ജനത വിമോചന സമരം അംഗീകരിച്ചതുകൊണ്ടാണ്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതിനിടെ പിണറായിക്കെതിരെ നാരായണപ്പണിക്കരും ആഞ്ഞു തുള്ളുന്നുണ്ട്‌ അത്യത്തില്‍ ഇതൊക്കെ കാണുമ്പോള്‍ എനിക്കൊരു സംശയം കേരളത്തിലെ സാമൂദായിക നേതാക്കന്മാരേ വിമര്‍ശിക്കാന്‍ പാടില്ലാ എന്നുണ്ടോ. അത്‌ മന്നമായാലും പണിക്കരായാലും ബിഷപ്പായാലും വിമര്‍ശിക്കാന്‍ പാടില്ലേ. വിമോചന സമരത്തേക്കുറിച്ച്‌ CPM ന്‌ ഒരു അഭിപ്രായമുണ്ട്‌ അതില്‍ പങ്കെടുത്തത്‌ അവരേ സംബന്ധിച്ചോളം തെറ്റായ കാര്യമാണ്‌. അത്‌ പറയാന്‍ പോലും ഇവിടെ അവകാശമില്ലെ. അത്രക്ക്‌ പെട്ടെന്ന് വൃണപ്പെടുന്നതാണോ ഈ നായര്‍ വികാരം. എന്നാല്‍ പണിക്കര്‍ക്കും സുകുമാരന്‍ നായര്‍ക്കും ഏത്‌ ഭാഷയും ഉപയോഗിക്കാം അതില്‍ തെറ്റില്ല. രാഷ്ട്രീയക്കാര്‍ മര്യാദക്ക്‌ സംസാരിച്ചുകൊള്ളണം ഇലെങ്കില്‍ സാമൂദായിക വികാരം വൃണപ്പെടും നാളെ തെരെഞ്ഞെടുപ്പ്‌ ഗോദായില്‍ ഞങ്ങള്‍ മറിച്ചു കുത്തും. ഈ ഉമ്മാക്കിയേപ്പേടിച്ച്‌ എത്രനാള്‍ മിണ്ടാണ്ടിരിക്കും. ഇവര്‍ക്ക്‌ വക്കാലത്ത്‌ പറയുന്ന കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ തീപിടിക്കുമ്പോള്‍ വാഴവെട്ടാന്‍ ഇറങ്ങീയിരിക്കുന്നവരാണ്‌. നാല്‌ വോട്ട്‌ മറിഞ്ഞു കിട്ടിയാല്‍ അതും ഇങ്ങ്‌ പോരട്ടെ എന്ന് കരുതി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നവര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയല്ലേ?

KER പരിഷ്ക്കരണം ചര്‍ച്ചക്കെടുത്തപ്പോള്‍ത്തുടങ്ങിയതാണ്‌ ഈ ആസുഖം. കൂട്ടിന്‌ ക്രിസ്ത്യന്‍ സഭകളും ഉണ്ട്‌. ക്രിസ്ത്യന്‍ ബിഷപ്പുമാരും വിശുദ്ധപശുക്കളാണ്‌ അവരേയും വിമര്‍ശിക്കാന്‍ പാടില്ല. വേണമെങ്കില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിനെ മാത്രം വിമര്‍ശിക്കാം. അത്‌ എത്ര നിലവാരം വരെ ആകാം എന്ന് പി.സി. ജോര്‍ജ്ജ്‌ കാണിച്ചു തന്നിട്ടുണ്ട്‌. ഒരു മെത്രാനും മിണ്ടാന്‍ വരില്ല. പക്ഷെ അതില്‍ ത്രിപ്തിപ്പെട്ടോണം പിന്നെ ആരെയെങ്കിലും വിമര്‍ശിച്ചാല്‍ പി.സി. ജോര്‍ജ്ജ്‌ തന്നെ അതിനെതിരെ രംഗത്തു വരും. ഇപ്പോള്‍ അതില്‍ സ്പെഷിലൈസ്‌ ചെയ്തിരിക്കുകയാണ്‌ ജോര്‍ജ്ജ്‌. തിരുവമ്പാടി തെരഞ്ഞെടുപ്പില്‍ കൂടരഞ്ഞി വികാരി നേരിട്ട്‌ രാഷ്ട്രീയം കളിക്കാനിറങ്ങി. മുരിങ്ങൂരെ റെയ്‌ഡായിരുന്നു പുള്ളിയുടെ ആയുധം. പിന്നീട്‌ താമരശേരി ബിഷപ്പ്‌ മത്തായി ചാക്കോയുടെ സ്വകാര്യ ജീവിതം തെരുവിലിറക്കി വിവാദം ഉണ്ടാക്കി. കൂടരഞ്ഞി വികാരിയേ CPM കാര്‍ വെറുതെ വിട്ടെങ്കിലും ബിഷപ്പിനെ പാര്‍ട്ടി സെക്രട്ടരി കൈകാര്യം ചെയ്തു. നികൃഷ്ട ജീവി വിവാദമായിരുന്നു അതിന്റെ ബാക്കി പത്രം. പിന്നെ കണ്ടത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ അന്ത്യകൂദാശ നല്‍കും എന്നൊക്കെയുള്ള വെല്ലുവിളികളായിരുന്നു. അതിനിടയില്‍ ആഡ്രൂസ്‌ താഴത്തില്‍ പിതാവിന്‌ ഒരു മോഹം ഒരു വിമോചന സമരം നടത്തിക്കളയം. അദ്ദേഹവും നടത്തി ഒരു വിമോചന സമരാഹ്വാനം. അപ്പോള്‍ പിതാക്കന്മാരും സമുദായ നേതക്കന്മാരുമൊക്കെ എന്തും പറയും. പൌവത്തില്‍ പിതാവും നയം വ്യക്തമാക്കി അടിച്ചാല്‍ തിരിച്ചടിക്കും. അതൊക്കെ കേട്ട്‌ രാഷ്ട്രീയക്കാര്‍ മിണ്ടാതെ നിന്നു കൊള്ളണം അവര്‍ക്ക്‌ ഏത്‌ ഭാഷയുമാകാം തിരിച്ച്‌ ഒന്നും പറയരുത്‌. അതാണ്‌ കേരളത്തിലെ അലിഖിത നിയമം. അത്‌ ലഘിച്ചാല്‍ ഒരു സാമൂദായിക മുന്നേറ്റവും സര്‍ക്കാരിന്റെ തകര്‍ച്ചയും ഉറപ്പാണ്‌ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.

KER പരിഷക്കരണം വഴി വിദ്യാഭ്യാസ രംഗം കൈയടക്കാനുള്ള CPM ന്റെ ശ്രമമാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌ എന്നാണ്‌ പൊതു ഭാഷ്യം. കൌമാര വിദ്യാഭ്യാസ പദ്ധതിയും പഞ്ചായത്തുകളെ മേല്‍നോട്ടമേല്‍പ്പിക്കലും ഒക്കെ ഇതിന്റെ ഭാഗമാണ്‌ എന്നും ഇവര്‍ ആരോപിക്കുന്നു. പിന്നെ വിദ്യാലയങ്ങളില്‍ നിരീശ്വരത്ത്വം പ്രചരിപ്പിക്കാനും CPM ന്‌ പരിപാടി ഉണ്ടത്ര. എന്നാല്‍ കൌമാര വിദ്യാഭ്യാസ പരിപാടിയും പഞ്ചായത്തുകളെ മേല്‍നോട്ടമേല്‍പ്പിക്കാനുള്ള നിര്‍ദ്ദേശമൊന്നും സംസ്ഥാന സര്‍ക്കാരിന്റെ അല്ല കേന്ദ്ര സര്‍ക്കാരിന്റെയല്ലെ എന്ന് ചോദിച്ചാല്‍ അതിനൊന്നും മറുപിടി ഇല്ല. എങ്ങാനും PSC വഴി ഏയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ നിയമനം വരുമോ എന്ന ഭീതിയാണ്‌ ഇവരെ നയിക്കുന്നത്‌. അതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്റ്റ്‌ പോകുകയും ചെയ്തു. പിന്നെ പഠന സമയം പരിഷ്ക്കരിക്കുമെന്നും അവധി ദിവസങ്ങള്‍ പ്രവര്‍ത്തി ദിവസമാക്കും എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉണ്ടെന്നും ഇത്‌ മതബോധനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണെന്നും ആരോപിക്കപ്പെട്ടു. എന്നാല്‍ മുസ്ലിം സമുദായ നേതാക്കളും SNDP യും സര്‍ക്കാരുമായി സമവായമുണ്ടാക്കി മിണ്ടാതിരുന്ന് മാതൃക കാട്ടി. മുസ്ലിം സമുദായത്തെ തെരുവിലിറക്കാനുള്ള ലീഗിന്റെ വിലകുറഞ്ഞ തന്ത്രത്തെ തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ നിലവാരം കുറഞ്ഞ കളികള്‍ തുടരുകയാണ്‌ സഭയും NSS ഉം.

അനുബന്ധ ലിങ്ക്‌
മന്നത്ത്‌ പദ്മനാഭന്റെ പേരില്‍ കുരക്കുന്നവരും ഓരിയിടുന്നവരും!

134 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

സാമുദായിക നേതാക്കളേ വിമര്‍ശിക്കാന്‍ പാടില്ലേ. അവരെന്താ വിശുദ്ധ പശുക്കളോ. മന്നം വിമോചന സമരത്തില്‍ പങ്കെടുത്തത്‌ തെറ്റാണ്‌ എന്ന് പറയാനുള്ള അവകാശം പോലും ഒരു രാഷ്ട്രീയ നേതാവിനില്ലേ. അത്ര പെട്ടെന്ന് വൃണപ്പെടുന്നതാണോ സാമുദായിക വികാരം ?

Baba Shishya said...

100% right. These idiots called caste leaders should have no say in any affair of Kerala. Newspapers should't give any importance to them. They want to divide people and benefit from it.

Baba Shishya said...

Why doesn't any one speak against these mad dogs called Vimochana Samarakkar. A statement by Sukumar Azheekode, Padmanabhan, P Jayaran etc would deter these idiots from such calls. All are afraid of losing votes. It is the nth time these people make retrograde statements. Sorry for not posting in Malayalam. Kiran, Chitrakaran,Mareechan , Sukumarettan Congrats for your efforts. You are doing a great service to the Kerala Society.

ബഷീര്‍ വെള്ളറക്കാട്‌ said...

സാമുദായിക നേതാക്കള്‍ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി തങ്ങളുടെ സമുദായത്തെ കരുവാക്കുന്നത്‌ തടയേണ്ടിയിരിക്കുന്നു. മുസ്ലിം സമുദയത്തിന്റെ മൊത്ത കുത്തക അവകാശപ്പെട്ടിരുന്ന് ലീഗിന്റെ എല്ലാ കുത്രന്ത്രങ്ങളും ലീക്കായി പോകുന്നത്‌ കണ്ടു. മുസ്ലിം സമുദായത്തെ സമുദ്ധരിക്കാനും അവരെ ശരിയായ ദിശയില്‍ നയിക്കാനും കെല്‍പുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നു.. അവരെ അവഗണിക്കന്‍ ഒരു സര്‍ക്കാരിനും കഴിയുകയുമില്ല.. അവര്‍ ഒരിക്കലും അന്യായമായ കാര്യങ്ങള്‍ക്കായി സമരാഹ്വാനം നടത്താറുമില്ല..

N.J ജോജൂ said...

" പൌവത്തില്‍ പിതാവും നയം വ്യക്തമാക്കി അടിച്ചാല്‍ തിരിച്ചടിക്കും. അതൊക്കെ കേട്ട്‌ രാഷ്ട്രീയക്കാര്‍ മിണ്ടാതെ നിന്നു കൊള്ളണം അവര്‍ക്ക്‌ ഏത്‌ ഭാഷയുമാകാം തിരിച്ച്‌ ഒന്നും പറയരുത്‌."

"എന്നാല്‍ പണിക്കര്‍ക്കും സുകുമാരന്‍ നായര്‍ക്കും ഏത്‌ ഭാഷയും ഉപയോഗിക്കാം അതില്‍ തെറ്റില്ല. രാഷ്ട്രീയക്കാര്‍ മര്യാദക്ക്‌ സംസാരിച്ചുകൊള്ളണം "

പണിക്കരും സുകുമാരന്‍ നായരും ഉപയോഗിച്ച ഭാഷയും പിണറായിയും സുധാകരനും ഉപയോഗിച്ച (ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്ന)ഭാഷയും താരതമ്യപ്പെടുത്താമോ?

അടിച്ചാന്‍ തിരിച്ചടിയ്ക്കും എന്ന് പൌവ്വത്തില്‍ പിതാവ് പറഞ്ഞത് എവിടെയാണെന്നും പറയാമോ?

കത്തോലിയ്ക്കാ സഭയുടെ വിദ്യാഭ്യാസ നിലപാടുകളില്‍ സംശയമുള്ളവര്‍ ആദ്യം ഭരണഘടന പഠിയ്ക്കുക. പിന്നെ അത് എന്തിനു കൊടുത്തു എന്നു മനസിലാക്കുക. എന്നിട്ട് അഭിപ്രായം പറയുക. അതല്ലേ ഉചിതം?

മുസ്ലിം സമുദായ നേതാക്കളും SNDP യും സര്‍ക്കാരുമായി സമവായമുണ്ടാക്കി മിണ്ടാതിരുന്ന് മാതൃക കാട്ടിയെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിന്റെ കാരണം കൂടെ മനസിലാക്കാന്‍ ശ്രമിയ്ക്കുക.
--THE END--

കിരണ്‍ തോമസ് തോമ്പില്‍ said...

സത്യത്തില്‍ മുസ്ലിം സമുദായ നേതാക്കന്മാരുടെ അവസോരിചിതമായ നിലപാട്‌ മാതൃകാപരമാണ്‌. അവര്‍ക്ക്‌ ഈ വിഷയത്തില്‍ സ്വര്‍ത്ഥ നിലപാടുകള്‍ ഇല്ല എന്നതിന്റെ തെളിവാണ്‌ അവര്‍ക്കാണിച്ചത്‌. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ മനസ്സിലാക്കുകയും ഉറക്കം നടിക്കാതെ അവസരത്തിനൊത്ത്‌ ഉണരുകയും ചെയ്തു എന്നത്‌ പറയാതെ വയ്യ. അതില്‍ വിവിധ ഗ്രൂപ്പുകള്‍ പോലും ഒരേ നിലപാട്‌ എടുത്തു എന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക.. മദ്രസാ വിദ്യാഭ്യാസം എല്ലാ ദിവസവും നടത്തുന്ന ഒന്നാണ്‌ എന്നാല്‍ അതിനെ ബാധിക്കാതെ നോക്കാം എന്ന സര്‍ക്കാരിന്റെ അഭിപ്രായത്തെ മാനിച്ച്‌ സത്യസന്ധമായ നിലപാടെടുത്ത അവര്‍ മറ്റ്‌ സമുദായങ്ങള്‍ക്ക്‌ മാതൃക ആയിരിക്കുന്നു.

ചതുര്‍മാനങ്ങള്‍ said...

സാമുദായിക നേതാക്കളുടെ ഈ ഇളക്കം ഗവണ്‍‌മെന്റിന്റെ വിദ്യാഭ്യാസ പരിഷ്കാരനയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ കാര്യ്യത്തില്‍ സാമുദായിക സംഘടനകളുടെ ഉദ്ദേശശുദ്ധിയില്‍ സംശയങ്ങള്‍ ഉള്ളതിനാലും വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നു ഉറച്ചുവിശ്വസിക്കുന്നതിനാലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്വാ ഗ്വാ വിളികളില്‍ ഞാന്‍ സംസ്ഥാനം ഭരിക്കുന്നവരോടോപ്പമാണു.

എന്നാല്‍ നിലവില്‍ ശുപാര്‍ശചെയ്യപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസ പരിഷ്കാര കാര്യങ്ങളില്‍ സി. പി. എം നടത്തുന്ന ചില ഒളിച്ചുകളികളില്‍ എനിക്കു വലിയ ആശങ്കയുമുണ്ടു.

നിലവില്‍ ഡ്രാഫ്റ്റ് ചെയ്തിരിക്കുന്ന
വിദ്യാഭ്യാസ പരിഷ്കാരങ്ങളെ പൊതുവേ 4 ആയി തിരിക്കാം.

1) പ്രീഡിഗ്രി വേര്‍പെടുത്തികൊണ്ടുള്ള റീ ഓര്‍ഗനൈസേഷന്‍.(ഇതു ഏകദേശം അവസാന ഘട്ടത്തിലാണു)

2) സിലബസ്സ്+പാഠ്യക്രമം+ ഗ്രേഡിംഗ് ഉള്‍പ്പെടെയുള്ള പരീക്ഷാ‍ ക്രമം(ഇതില്‍ ആദ്യത്തെ ബാച്ച് വെളിയിലിറങ്ങി)

3)സ്കൂള്‍ കോളേജ് നടത്തിപ്പിലെ ജനകീയ ഇടപെടല്‍( ഇതാണു സാമുദായിക നേതാക്കളെ ഇടയാന്‍ പ്രേരിപ്പിച്ചതു).

ഈ മൂന്നു കാര്യങ്ങളുടെ നടത്തിപ്പില്‍(പി. ജെ. ജോസഫിന്റ്റെ കാലത്തെ അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റ്റെയും കാര്യം ഒഴിച്ചു കഴിഞ്ഞാല്‍)ഇതുവരെയുള്ള എല്ലാ ഗവണ്മെന്റുകളുടെയും പ്രവര്‍ത്തനങ്ങളുടെ ഫലം ആശാസ്യമായിട്ടുള്ളതാണു. നിലവിലുള്ള ഗവണ്മെന്റിന്റെ പ്രവര്‍ത്തനവും മികച്ചതു തന്നെയാണു. സാമുദായിക നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ മുന്നോട്ട് പോകണം എന്നു തന്നെയാണു എന്റെയും അഭിപ്രായം. സി. പി. എമ്മിന്റെ നിലപാടിനെക്കുറിച്ചു ആശങ്കയുള്ളതു നാലാമത്തെ കാര്യത്തിലാണു.

4) നിലവിലെ സ്കൂള്‍ സമയം പരിഷ്കരിക്കുക

സിലബസു പരിഷ്കരണം ഉള്‍പ്പെടെയുള്ള പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ വിജയത്തിനെ ആണിക്കല്ലാവേണ്ടതു ഈ സ്കൂ‍ള്‍ സമയമാറ്റമാണു. ഇങ്ങിനെ ഒരു സമയമാറ്റത്തെ സി. പി. എമ്മും എം. ഏ ബേബിയും ആദ്യം മുതലേ അനുകൂലിച്ചിരുന്നു. ഈ സമയമാറ്റത്തെ എതിര്‍ക്കുമെന്നു കാന്തപുരം മുസലിയാര്‍ പറഞ്ഞതോടെ ഈ വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ തലയില്‍ സി. പി. എം മുണ്ടിടാന്‍ തുടങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാന്തപുരത്തെ അനുനയിപ്പിക്കാന്‍ ബേബിയും സി. പി. എം നേതാക്കളും കാന്തപുരത്തിന്റെ വീട്ടില്‍ ചെന്നു ചര്‍ച്ചയൂം നടത്തി. സി. പി. എമ്മിന്റെ വിശാല മലബാര്‍ സ്വപ്നങ്ങള്‍ക്കു ഊടും പാവുമിടുന്നതു കാന്തപുരം മുസലിയാര്‍ എന്ന വോട്ട് ബാങ്ക് സേഫു ഡിപ്പോസിറ്ററാണു. കാന്തപുരം മുസലിയാര്‍ എന്ന വിദ്യാഭ്യാസ വിചക്ഷണന്റെ വീക്ഷണങ്ങളെ അവഗണിച്ചുകൊണ്ടു സ്കൂള്‍ സമയമാറ്റം എന്ന കാതലായ ഒരു വിദ്യാഭ്യാസ പരിഷ്കാരം ഈ ഗവണ്‍‌മെന്റിന്റെ കാലത്തു നടപ്പില്‍ വരുത്താന്‍ സി. പി. എമ്മിനു ആര്‍ജ്ജവമുണ്ടോ എന്നുള്ളത് കണ്ടറിയണം.

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായുടെയും സുധാകരന്റെയും ഭാഷ നലതാണോ എന്ന ചോദ്യത്തിന്‌ അല്ലാ എന്ന് ഞാന്‍ പറയും. എന്നാല്‍ പ്രകോപനം ഉണ്ടാക്കിയത്‌ അവരല്ല. അത്‌ തുടങ്ങിയത്‌ ബിഷപ്പുമാരും പണിക്കരും സുകുമാരന്‍ നായരുമാണ്‌. പ്രകോപനമായ പരാമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള അവകാശം ഉണ്ട്‌ എന്ന് ഞാന്‍ കരുതുന്നു. അത്‌ അവര്‍ക്ക്‌ പൂര്‍ണ്ണ ബോധ്യമുള്ളിടത്തോളം അതാകാം എന്നാണ്‌ എന്റ്‌ അഭിപ്രായം. ആരോപണം ഉന്നയിക്കുന്നവര്‍ക്കില്ലാത്ത മാന്യത മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കരുത്‌.

കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ നിലപാടില്‍ സംശയമുള്ളവര്‍ ഭരണഘടന്‍ പഠിക്കുക എന്ന് ജോജു പറയുന്നു. അത്‌ സമ്മതിക്കുമ്പോള്‍ തന്നെ CPM നിരീശ്വര വാദം പ്രചരിപ്പിക്കുന്നു എന്നും കേന്ദ്ര NCRT നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയ കൌമാര വിദ്യാഭ്യാസ പദ്ധതിയും കേന്ദ്ര ഗവണ്മെന്റിന്റെ പഞ്ചായത്തിനെ വിദ്യാലയങ്ങള്‍ എല്‍പ്പിക്കാനുള്ള നിര്‍ദ്ദേശവും ഒക്കെ ഇവരുടെ വിദ്യാലയങ്ങള്‍ പിടിച്ചടക്കാനുള്ള അജണ്ടായാണ്‌ എന്ന് പറഞ്ഞ്‌ പ്രചാരണം നടത്തുന്നത്‌ ഭരണഘടനാ അടിസ്ഥാനത്തിലാണോ എന്ന് വിശദീകരിക്കുക.

മുസ്ലിം സംഘടനകള്‍ക്കും മതവിശ്വാസം തകര്‍ത്ത്‌ നിരീശ്വരത്വം പ്രചരിപ്പിക്കുന്നു മദ്രസാ വിദ്യാഭ്യാസം തകര്‍ക്കുന്നു എന്നൊക്കെപ്പറഞ്ഞ്‌ ഇതേ നിലപാട്‌ സ്വീകരിക്കാമായിരുന്നു. എന്നാല്‍ അത്‌ അവര്‍ ആദ്യം പറഞ്ഞെങ്കിലും വസ്തുതകള്‍ മനസിലാക്കാന്‍ അവര്‍ മര്യാദ കാണിച്ചൂ എന്ന് ഞാന്‍ പറയും. SNDP ചിലപ്പോള്‍ സമ്മുദായിക സംവരണം ലഭിക്കാന്‍ PSC നിയമനത്തെ അംഗീകരിക്കുന്നതാകാം.ഇത്‌ ഞാന്‍ ക്രിസ്തുവാണ്‌ പ്രശ്നം എന്ന് ബ്ലോഗിന്റെ കമന്റില്‍ എഴുതിയത്‌

ഇന്ത്യാവിഷനില്‍ സംപ്രേകഷണം ചെയ്ത വാസ്തവം എന്ന പരിപാടിയില്‍ മാര്‍ പൌവ്വത്തില്‍ തിരുമേനിയുടെ ഒരു പത്രസമ്മേളനത്തിനെ ക്ലിപ്പിഗ്‌സ്‌ ഉണ്ടായിരുന്നു. അതില്‍ എതിപ്പുകളെ നേരിടും എന്ന മറുപടിക്ക്‌ കായികമായി നേരിടുമോ എന്ന് ചോദ്യം ഉന്നയിച്ചപ്പോള്‍ കായികമായി നേരീട്ടാല്‍ തിരിച്ച്‌ നേരിടും എന്ന മറുപടീ പറയുന്നതായി കണ്ടു.( കായികമായി നേരിടും എന്ന് പൌവ്വത്തില്‍ പറഞ്ഞില്ല മറിച്ച്‌ പത്രസമ്മേളാനം നടത്താന്‍ അദ്ദേഹത്തിന്റെ ഒപ്പം ഇരുന്നവരാണ്‍` പറഞ്ഞത്‌. പക്ഷെ പൌവ്വത്തില്‍ അത്‌ തിരിത്തിയില്ല).


ഇത്‌ അന്ന് ജോജൂ പറഞ്ഞ മറുപടി

കിരണ്‍ പറഞ്ഞ പത്രസമ്മേളനമോ പരിപാടികളോ ഞാന്‍ കണ്ടില്ല.
എങ്കിലും “കായികമായി നേരീട്ടാല്‍ തിരിച്ച്‌ നേരിടും ” എന്നല്ലേ പറഞ്ഞത് അല്ലാതെ “കായികമായി നേരിടും” എന്നല്ലല്ലോ അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞത്.

വിന്‍സ് said...

ഈ കള്ള ബിഷപ്പുമാരെയും മെത്രാന്മാരെയും അമ്രദാനന്ത മയിയെയും ഒക്കെ വഴിയില്‍ ഇട്ടു തല്ലേണ്ട റ്റൈം കഴിഞ്ഞിരിക്കുന്നു.

ഭൂമിപുത്രി said...

മന്നത്തിനു അമ്പലം പണിയുന്ന്തെന്നാണെന്നു നോക്കിയാല്‍ മതി.അല്ലെങ്കിലും പണിയ്ക്കര്‍ക്കു ബിജെപ്പി ആവേശിച്ചിട്ട് കുറച്ചുകാലമായി.

N.J ജോജൂ said...

ഇതില്‍ ഒരു ചര്‍ച്ചയ്ക്ക് ഫലം കാണാനുള്ള സാധ്യത കുറവാണ് എന്ന തോന്നലുള്ളതുകൊണ്ടാണ് ഇതില്‍ കൂടുതല്‍ കമന്റു ചെയ്യണ്ട എന്ന് ഞാന്‍ ആഗ്രഹിച്ചത്. എങ്കിലും കമന്റു ചെയ്യാതിരിയ്ക്കാന്‍ മനസനുവദിയ്ക്കുന്നില്ല.
പൌവ്വത്തില്‍ പിതാവു പറയാത്ത ഒരു വാചകം അദ്ദേഹത്തിന്റെ വായില്‍ തിരുകാന്‍ കിരണ്‍ ശ്രമിയ്ക്കുന്നു. അടിച്ചാല്‍ തിരിച്ചടിയ്ക്കും എന്നു പറഞ്ഞതായി കിരണ്‍ എഴുതുന്നു. അതേസമയം മറുപക്ഷത്തെ മയപ്പെടുത്തി “മന്നം വിമോചന സമരത്തില്‍ പങ്കെടുത്തത്‌ തെറ്റാണ്‌ എന്ന് പറയാനുള്ള അവകാശം പോലും ഒരു രാഷ്ട്രീയ നേതാവിനില്ലേ” എന്ന് കിരണ്‍ ചോദിയ്ക്കൂന്നു. ഇതാണോ കിരണ്‍ നിഷ്പക്ഷത.

ചാരവൃത്തി വിവാദങ്ങള്‍ക്കു ശേക്ഷം വന്ന് ആന്റണി മുഖ്യമന്ത്രിയായി. ഞാന്‍ ഹൈസ്കൂളില്‍ പഠിയ്ക്കുന്ന സമയം. SFI സമരങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ടിരുന്നു.(കാരണം എന്താണെന്നോര്‍ക്കുന്നില്ല) മൂന്നോ നാലോ പ്രവര്‍ത്തി ദിവസങ്ങള്‍ നഷ്ടപ്പെട്ടു. മാനേജുമെന്റും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് തീരുമാനമെടുത്തു. അവരുതന്നെ സ്കൂളിനു കാവലുനിന്നു സ്കൂള്‍ പ്രവര്‍ത്തിപ്പിച്ചു. ഇതും കായികമായ നേരിടല്‍ തന്നെയല്ല?

പൌവ്വത്തില്‍ പിതാവോ കേരളത്തിലെ കത്തോലിയ്ക്കാ സഭയിലെ ഏതെങ്കിലും ഒരു ബിഷപ്പോ കായികമായ നേരിടലിലെ അനുകൂലിയ്ക്കുമെന്നു തോന്നുന്നില്ല. ഇനി അനുകൂലിച്ചാല്‍ തന്നെ മേല്‍ പറഞ്ഞ അര്‍ത്ഥത്തിലായിരിയ്ക്കും. രഷ്ടീയത്തിലെ കായികമായ നേരിടല്‍ കണ്ടു വളര്‍ന്നവര്‍ക്ക് ഇതൊക്കെ ദഹിയ്ക്കാന്‍ സമയമെടുത്തേയ്ക്കാം.


“കൌമാര വിദ്യാഭ്യാസ പരിപാടിയും പഞ്ചായത്തുകളെ മേല്‍നോട്ടമേല്‍പ്പിക്കാനുള്ള നിര്‍ദ്ദേശമൊന്നും സംസ്ഥാന സര്‍ക്കാരിന്റെ അല്ല കേന്ദ്ര സര്‍ക്കാരിന്റെയല്ലെ എന്ന് ചോദിച്ചാല്‍ അതിനൊന്നും മറുപിടി ഇല്ല.”
കൌമാരവിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് ആദ്യം ആരോപണമുന്നയിക്കപ്പെടുന്നത് കേരള നിയമസഭയിലാണെന്ന് മറക്കരുത്. അതിനെത്തുടര്‍ന്നായിരുന്നുന്നെന്നു തോന്നുന്നു മന്ത്രി ബാലന്റെ നഗ്നദൈവങ്ങളെക്കുറിച്ചുള്ള വിവാദ പരാമര്‍ശം. അപ്പോള്‍ സംസ്ഥാനത്തിന് ഇതില്‍ പങ്കൊന്നുമില്ലന്നാണോ? ഉമ്മന്‍ ചാണ്ടി പാഠപ്പുസ്തകവുമായി പത്രസമ്മേളനം നടത്തി. ഓര്‍മ്മയുണ്ടോ? എല്ലാത്തിനും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സമീപനം ഇവിടെയും തുടരുന്നു എന്നു മാത്രം.

കൌമാര വിദ്യാഭാസ പദ്ധതിയ്ക്ക് സഭ എതിരല്ല. ഒന്‍പതിലെ ഹൈസ്കൂളില്‍ വേദപാഠ-സന്മാര്‍ഗപാഠപ്പുസ്തകങ്ങളില്‍ (സഭനേരിട്ടൂ പബ്ലീഷു ചെയ്യുന്ന പുസ്തകങ്ങള്‍) ലൈംഗീ‍ക വിഷയമാവുന്നുണ്ട്. എന്നു തന്നെയല്ല ഞായറാഴ്ച വേദപാഠങ്ങളിലും ലൈഗീകത വിഷയമാവുന്നുണ്ട്.
അപ്പോള്‍ കൌമാര വിദ്യാഭ്യാസ പദ്ധതിയോട് സഭയ്ക്ക് എതിര്‍പ്പില്ലെന്നു തന്നെയല്ല അനുകൂലമനോഭാവമാണുതാനു. മാത്രമല്ല ഇത് സഭ പത്തുപതിനഞ്ചു വര്‍ഷം മുന്‍പെങ്കിലും ഇതിനെക്കുറിച്ചു ചിന്തിച്ചിട്ടൂം പ്രവര്‍ത്തിച്ചിട്ടൂമുണ്ട്.
അതേസമയം അത് എപ്രകാരമായിരിയ്ക്കണമെന്നതിനെക്കുറിച്ച് സഭയ്ക്ക് കാഴ്ചപ്പാടുകളുണ്ട്. അതായത് ഇതില്‍ എതിര്‍ക്കു വരുത്തിവയ്ക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പങ്ക് വ്യക്തമാണ്.

പഞ്ചായത്തുകളുടെ മേല്‍നോട്ടത്തെക്കുറിച്ചാണെങ്കില്‍ വഴിവിട്ട ചില പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുളുടെ ഭാഗത്തുനിന്നുണ്ടായെന്നത് നിയമസഭയില്‍ സമ്മതിയ്ക്കപ്പെട്ടിട്ടൂള്ള കാര്യവുമാണ്. കിരണ്‍ എത്രമാ‍ത്രം വെള്ളപൂശാന്‍ ശ്രമിച്ചാലും ഇതെക്കുറിച്ചറിയാവുന്നവര്‍ അതൊന്നും മറക്കുമെന്നു തോന്നുന്നില്ല.

ഇതേക്കുറിച്ച് ഒന്നും അറിയാത്തവരെയും ബിഷപ്പുമാരോട് ജന്മനാ വിരോധമുള്ളവരെയും സി.പി.എം അനുകൂലികള്‍ പറയുന്നത് അപ്പാടെ വിഴുങ്ങുന്നവരെയും പറ്റിയ്ക്കാനും അവരെ പലതും വിശ്വസിപ്പിയ്ക്കാനും പലര്‍ക്കും കഴിഞ്ഞേക്കാം.

N.J ജോജൂ said...

ഇതില്‍ കമന്റു ചെയ്ത Baba Shishya, ബഷീര്‍ വെള്ളറക്കാട്‌, വിന്‍സ്, ഭൂമിപുത്രി തുടങ്ങിയവരുടെ വികാരം എനിയ്ക്ക് മനസിലാകും. അവര്‍ക്ക് ഇതേക്കുറിച്ച് എന്ത് അറിയാമെന്ന് എനിയ്ക്ക് സംശയമുണ്ട്.

മാരീചന്‍ said...

എന്‍എസ്എസ് അടക്കമുളള ജാതി സംഘടനകള്‍ സിപിഎമ്മിനെ നല്ല ഭാഷ പഠിപ്പിക്കാന്‍ ശ്രമിച്ചത് നന്നായി. അച്ചന്‍മാരും എന്‍എസ്എസും ചേര്‍ന്ന് സംവിധാനം ചെയ്ത് നടപ്പാക്കിയ വിമോചന സമരത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്‍ ഓര്‍മ്മയുളളവര്‍ക്ക് നല്ല ഭാഷ പഠിപ്പിക്കാനുളള ഇവരുടെ യോഗ്യതയില്‍ തെല്ലും തോന്നില്ല സംശയം.

സാമ്പിള്‍ ഇതാ,
ഗൗരിച്ചോത്തീടെ കടി മാറ്റാന്‍
കാച്ചിയതാണീ മുക്കൂട്ട്.

കെ ആര്‍ ഗൗരി എന്ന മന്ത്രി ഈഴവ സമുദായത്തില്‍ പിറന്നു പോയതാണ് വിമോചന സമരക്കാര്‍ക്ക് രുചിക്കാതിരുന്നത്. തീര്‍ന്നില്ല,

ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തൊമ്മാ സൂക്ഷിച്ചോ!

കെ ആര്‍ ഗൗരിയെ വേളി കഴിച്ചൊരു എന്നു വിളിച്ചാലും പ്രാസഭംഗിയോ മുദ്രാവാക്യത്തിന്റെ താളമോ തെറ്റില്ലെങ്കിലും ഗൗരിച്ചോത്തിയായിരുന്നു സമരക്കാര്‍ക്ക് പഥ്യം.

നാടു ഭരിക്കാനറിയില്ലെങ്കില്‍
താടി വടിക്കൂ നമ്പൂരി എന്ന മുദ്രാവാക്യത്തിലും ഒരു സമുദായത്തെ ആക്ഷേപിക്കുന്ന ധ്വനി വ്യക്തം.

ശാരീരിക വൈകല്യങ്ങളുടെ പേരില്‍ ആളെ പരിഹസിക്കാന്‍ സംസ്ക്കാരമുളള ആരും തുനിയില്ല. എന്നാല്‍ ഇഎംഎസിന്റെ വിക്കും കെ സി ജോര്‍ജിന്റെ മുടന്തും വിമോചന സമരക്കാര്‍ക്ക് അസഹ്യമായിരുന്നു.

അരി ചോദിച്ചാല്‍ ബ ബ്ബ ബ്ബേ,

സസ്യശ്യാമള കോമള ഭൂവില്‍
വി വി വിക്കന്‍ നമ്പൂരിക്കെന്തു കാര്യം എന്നീ മുദ്രാവാക്യങ്ങളും

വിക്കാ ഞൊണ്ടീ ചാത്താ നിങ്ങളെ
മുക്കിക്കൊല്ലും കട്ടായം എന്നീ മുദ്രാവാക്യങ്ങളും ഓര്‍ക്കാം.

അവിടം കൊണ്ടും തീരുന്നില്ല കഥ.

മന്ത്രിസഭയിലെ ഹരിജന്‍ മന്ത്രിയായിരുന്നു പി കെ ചാത്തന്‍. ചാത്തനെതിരെ മുഴങ്ങിയ മുദ്രാവാക്യം ഇതായിരുന്നു.

പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും
ചാത്താന്‍ പൂട്ടാന്‍ പൊക്കോട്ടെ
ചാക്കോ നാടു ഭരിക്കട്ടെ.

ചാത്തനെ പൂട്ടാന്‍ വിട്ട് ചാക്കോയെ ഭരിപ്പിക്കാന്‍ ഇറങ്ങിയത് ആരെന്ന് പ്രത്യേകം പറയണോ? തമ്പ്രാനെന്ന് വിളിപ്പിക്കും എന്ന ഭീഷണിയിലെ കൊടിയ ജാതിപ്പക മറച്ചു പിടിക്കാന്‍ ആര്‍ക്കു കഴിയും?

ഇവരെ അപേക്ഷിച്ച് പിണറായിയും ജി സുധാകരനും എത്രയോ ഭേദം.

N.J ജോജൂ said...

SCERTയാണ് കേരളത്തിലെ കൌമാരവിദ്യാഭ്യാസ പദ്ധതിയുടെ പുസ്തകവും മറ്റും തയ്യാറാക്കുന്നത്. SCERTയുടെ ചെയര്‍മാന്‍ വിദ്യാഭ്യാസമന്ത്രിയാണ്. ഇനിപ്പറയൂ എല്ലാം കേന്ദ്ര ഗവര്‍മെന്തിന്റെ കുറ്റമാണെന്നു പറയുന്നത് ആരെ പറ്റിയ്ക്കാനാണ്?

കുതിരവട്ടന്‍ :: kuthiravattan said...

“സാമുദായിക നേതാക്കളേ വിമര്‍ശിക്കാന്‍ പാടില്ലേ. അവരെന്താ വിശുദ്ധ പശുക്കളോ. “

വിമര്‍ശിക്കാന്‍ പാടില്ലാത്ത ‘വിശുദ്ധ‘ പശു എന്ന പ്രയോഗം എനിക്കിഷ്ടപ്പെട്ടു. മിണ്ടാപ്രാണികളെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണോ ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കില്‍ ഓകെ. അല്ലെങ്കില്‍ പിടികിട്ടിയില്ല. പശുവിനെ കൊല്ലാന്‍ പാടില്ലാത്ത ചില സംസ്ഥാനങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്. വിമര്‍ശിക്കാന്‍ പാടില്ലാത്തതുമുണ്ടെന്ന് ആദ്യമായാ കേള്‍ക്കുന്നത് :-)

ഇത് “താനിപ്പോഴും ഭാ‍ര്യയെ തല്ലാറുണ്ടോ“ എന്ന മാതിരി പ്രയോഗം ആണല്ലോ.

കിരണ്‍ തോമസ് തോമ്പില്‍ said...

പിതാക്കന്മാര്‍ പറയുന്നതൊക്കെ ജോജൂ വിചാരിക്കുന്നത്‌ പോലെ എല്ലാവരും ചിന്തിക്കണം എന്നില്ല. ന്യൂനപക്ഷ അവകാശ റാലിയുടെ ഭാഗമായി നടന്ന യോഗങ്ങളില്‍ ബിഷപ്പുമാരും അല്‍മായേരും മറ്റും നടത്തിയ പ്രസംഗങ്ങള്‍ നേരിട്ട്‌ കണ്ട ആള്‍ക്കാര്‍ക്ക്‌ അത്‌ അങ്ങനെ ആകും എന്നൊക്കെ ചിന്തിച്ച്‌ വെള്ളപൂശേണ്ട ആവശ്യമില്ലല്ലോ. പിന്നെ മരീചന്‍ പഴയ വിമോചന സമര മുദ്രാവാക്യങ്ങള്‍ ഇവിടെ എഴുതിയിട്ടുള്ളതിനാല്‍ ഇവരൊക്കെ ഏതറ്റം വരേയും പോകും എന്നതില്‍ തര്‍ക്കമൊന്നുമില്ല. വിമോചന സമരത്തിന്റെ ഹാങ്ങ്‌ ഓവറില്‍ത്തന്നെയാണല്ലോ ഇപ്പോഴും പിതാക്കന്മാര്‍. പിതക്കന്മാര്‍ക്ക്‌ കായിക സമരങ്ങളോടുള്ള സമീപനം എന്തെന്നറിയുവാന്‍ വിമോചന്‍ സമരത്തേപ്പറ്റി പഠിക്കുന്നത്‌ നല്ലതായിരിക്കും. അതിനേക്കുറിച്ചറിയുന്നവര്‍ക്ക്‌ ജോജൂ ചിന്തിക്കുന്നത്‌ പോലെ ചിന്തിക്കാന്‍ കഴിയില്ല. വിമോചന സമരത്തേക്കുറിച്ച്‌ ജോജുവിന്‌ അറിയില്ലാ എന്ന് ഈ വിഷയം പഴയ ബ്ലോഗുകളില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ പറഞ്ഞതായി ഓര്‍മ്മിക്കുന്നു

ഇനി ലൈഗീക വിദ്യാഭ്യാസ പദ്ധതിയേപ്പറ്റി.യുനസ്കോ തയ്യാറാക്കിയ പുസ്തകം അതെപടി അവതരിപ്പിക്കുകയാണ്‌ NCERT ചെയ്തത്‌. അത്‌ മാറ്റങ്ങള്‍ വരുത്തതെ അവതരിപ്പിച്ചൂ എന്ന ആരോപണം വേണമെങ്കില്‍ ബേബിക്കെതിരെ ഉന്നയിക്കാം. എന്നാല്‍ ഇതെല്ലാം ഇടതുപക്ഷത്തിന്റെ മാത്രം പരിപാടിയാണ്‌ എന്ന് പറഞ്ഞ്‌ നിരീശ്വരവാദവും മറ്റും പഠിപ്പിക്കുന്നു എന്ന വാദത്തേയാണ്‌ ഞാന്‍ എതിര്‍ത്തത്‌. സഭയുടെ മൌലീക അവകാശ ലംഘനത്തെപ്പറ്റി സമാധനപരമായി സമരം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. അതിന്‌ പകരം എല്ലാം ഇടതുസര്‍ക്കാരിന്റെ ഹിഡണ്‍ അജണ്ടയാണ്‌ എന്ന പ്രചരിപ്പിക്കലും നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന എന്ന ആരോപണവും വിലകുറഞ്ഞത്‌ തന്നെയാണ്‌. മുസ്ലിം സംഘടനകള്‍ക്ക്‌ എന്തേ നിരീശ്വരവാദം പ്രചരിപ്പിക്കുന്നു എന്ന് തോന്നാത്തത്‌ എന്നത്‌ ഈ അവസരത്തില്‍ ഓര്‍ക്കുക.

മരീച മഹത്തായ വിമോചന സമര മുദ്രാവാക്യങ്ങള്‍ ഇവിടെ അവതരിപ്പിച്ചതില്‍ നന്ദി

N.J ജോജൂ said...

മാരീചാ,
സുധാകരന്റെയും പിണറായിയുടെയും സംസാരഭാഷയുമായി താരതമ്യപ്പെടുത്താന്‍ 50 വര്‍ക്ഷം പിന്നോട്ടൂ പോകേണ്ടീ വന്നുവല്ലേ?
ഇതെല്ലാം ബിഷപ്പുമാര്‍ എഴുതിക്കൊടുത്തു നായന്മാര്‍ ചൊല്ലിയതോ അല്ലെങ്കില്‍ നായന്മാര്‍ എഴുതിക്കൊടുത്ത് ബിഷപ്പുമാര്‍ പാടിയതോ ആയിരിയ്ക്കും അല്ലേ? വിമോചനസമരത്തെ തള്ളിപ്പറഞ്ഞതോടെ ഇവിടുത്തെ രാഷ്ട്രീയ സംഘടനകളുടെ ഭാഗഭാഗിത്വം ചരിത്രത്തില്‍ നിന്ന് മായിച്ചുകളഞ്ഞുകാണും അല്ല്ലേ?

Baba Shishya said...

ജോജൂ ,ഇനിയെങ്കിലും ഈ നാണം കെട്ട പൊങ്ങച്ചവികാരം കളഞ്ഞിട്ടു ഒരു നല്ല മനുഷ്യനായി ജീവിക്കാന്‍ നോക്കൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

Baba Shishya വ്യക്തിപരമായ പ്രയോഗങ്ങള്‍ ഒഴിവാക്കി വസ്തുതകളെ അടിസ്ഥാനപ്പെടുത്തി സംസാരിക്കാം അതാണ്‌ ഇവിടെ ഉപയോഗിക്കാം അതാണ്‌ ഇവിടുത്തെ രീതീ. ജോജൂവിനെ വാദങ്ങളെ ഘണ്ഡിക്കാന്‍ ശ്രമിക്കുക. അതാണ്‌ ആരോഗ്യകരമായ സംവാദം. ജോജൂ അതിരുകള്‍ ലംഘിക്കുന്നില്ലല്ലോ

മാരീചന്‍ said...

ഈ ജോജു എന്തൊരു പാവമാ, അല്ലേ കിരണ്‍,
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആറടി മണ്ണില്‍ കുഴിച്ചു മൂടി അന്ത്യകൂദാശ നല്‍കുമെന്ന് പ്രസംഗിച്ച അച്ചന്റെ പേരെന്തുവാ ചേട്ടാ! തിരുവാമ്പാടിയിലെ വിശ്വാസ സംരക്ഷണ റാലിയില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്‍ വിമോചന സമരകാലത്തോട് കിടപിടിക്കുന്നതല്ലായിരുന്നോ? അല്ല ചേട്ടായി, നമ്മളും ഈ നാട്ടിലൊക്കെയല്ലിയോ താമസിക്കുന്നത്.

കഴിഞ്ഞ ആറു മാസത്തെ മനോരമ പത്രം എടുത്തു പരതി നോക്കിയാല്‍ മതി. ളോഹയിട്ട ചെകുത്താന്‍മാര്‍ ഒഴുക്കിയ വിഷവചനങ്ങളുടെ നൂറിലൊന്നു പോലും പിണറായിയും സുധാകരനും പറഞ്ഞിട്ടില്ലെന്ന് മനസിലാക്കാന്‍. വക്കാലത്ത് പൊളിയുന്ന ചേലാണ് ചേട്ടായീ....

N.J ജോജൂ said...

ഇപ്പറയുന്ന കിരണിനും വിമോചനസമരത്തെക്കുറിച്ച് കേട്ടറിവല്ലേ ഉള്ളൂ. പോരാത്തതിനു കണൂരും.
എനിയ്ക്കും കേട്ടറിവേ ഉള്ളൂ. വിമോചനസമരത്തെക്കുറിച്ച് വസ്തുനിഷ്ഠമായോ ആധികാരികമായോ പറയാന്‍ ഞാന്‍ ആളല്ല. വിമോചന സമരത്തില്‍ ഏതെങ്കിലും ബിഷപ്പ് അക്രമണത്തിന് നേതൃത്വം കൊടുത്തതായി ഞാനെങ്ങും കേട്ടിട്ടീല്ല. മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ വിമോചരസമര പരാമര്‍ശത്തെക്കുറിച്ചാണെങ്കില്‍ അദ്ദേഹം തന്നെ അതിന് ആവശ്യമായ വിശദീകരണം കൊടുത്തിട്ടൂമുണ്ട്. അതൊന്നും കേള്‍ക്കാനും നമുക്ക് താത്പര്യമുണ്ടാകില്ലല്ലോ?

കൌമാരവിദ്യാഭ്യാസപദ്ധതിയെക്കുറിച്ചുള്ള സഭയുടെ നിലപാടും അതിലെ സംസ്ഥാന ഗവര്‍മെന്റിന്റെ പങ്കും ഞാന്‍ എനിക്കറിയാവുന്ന വിധം പറഞ്ഞുകഴിഞ്ഞു.

വിദ്യാലയങ്ങളിലെ മതപരമായ അനുഷ്ഠാനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും വിശുദ്ധരുടെയും മറ്റും രൂപങ്ങള്‍ എടുത്തുമാറ്റുന്നനിനെക്കുറിച്ചും അധികാരപ്പെട്ടവരുടെ ഭാഗത്തുനിന്ന് പരാമര്‍ശങ്ങളുണ്ടായീ. കിരണ്‍ ഓര്‍മ്മിയ്ക്കുവാന്‍ സാധ്യതയില്ലല്ലോ.

ഇതൊന്നും സഭയെ സംബദ്ധിച്ചിടത്തോളം ലാഘുവായ കാര്യങ്ങളല്ല.

ഇന്നും തീരാത്ത സ്വാശ്രയ വിദ്യാഭാസ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിച്ചുനോക്കൂ. പ്രത്യക്ഷത്തില്‍ തന്നെ ഭരണഘടനാ വിരുദ്ധമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാവുന്ന വകുപ്പുകള്‍ തിരുകുക്കയറ്റി നീണ്ട കോടതിവ്യവഹാരങ്ങള്‍ക്ക് വഴിതെളിച്ചത് ആരെ തോല്പിയ്ക്കാനായിരുന്നു? കോടതി വിധിയ്ക്കു ശേഷം സര്‍ക്കാരുണ്ടാക്കിയ ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ മാത്രം മതി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് മനസിലാക്കാന്‍. പക്ഷേ ആരു മനസിലാക്കാന്‍.

Baba Shishya said...

സോറി കിരണ്‍ .വിമോചനസമരക്കാരെ അവരുടെ രീതിയില്‍ തന്നെ നേരിടും. പോത്തിനോടു വേദം ശരിയാകില്ല. ഈ വിവരദോഷികള്‍ക്കു വര്‍ഗീയത പുലന്പാനുള്ള സ്ഥലമല്ല കേരളം.ഒരുത്തന്‍ പച്ചക്കു വര്‍ഗീയതയും പറഞ്ഞു വന്നാല്‍ അവനെ ഇതുതന്നെ പറയും.ആശയ സംവാദം നടത്താന്‍ സ്വാര്‍ഥതയല്ലാതെ എന്തു ആശയമാണു വിമോചനസമരത്തിലുള്ളത്?

Baba Shishya said...

ജോജൂ. വകുപ്പു ഭരണഘടനാവിരുദ്ധമായതു മരിയന്‍ കോളേജുഗസ്റ്റുഹൌസിലല്ലേ?കണ്ണടച്ചിരുട്ടാക്കല്ലേ മോനേ!

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ വിമോചന സമരകാലത്ത്‌ ഞാന്‍ ജനിച്ചിട്ടില്ല എന്നാല്‍ അതിനേപ്പറ്റി എഴുതിയ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്‌. പിന്നെ അതില്‍ പങ്കെടുത്ത ക്രഡിലിബിലിറ്റിയുള്ള ആള്‍ക്കാര്‍ ജന്‍സ്റ്റിസ്‌ കെ.ടി. തോമസ ഫാ: വടക്കന്‍ ആന്റണി തുടങ്ങി പലരും അതില്‍ പങ്കെടുത്തത്‌ തെറ്റായിപ്പോയീ എന്ന പരസ്യമായി പറഞ്ഞിട്ടുണ്ട്‌. വിമോചന സമരത്തേപ്പറ്റി നിഷ്‌പക്ഷമായി എഴുതിയ ഒരു പുസ്തകം ഞാന്‍ തപ്പി എടുത്തു തരാം.പിന്നെ കണ്ണൂരുള്ളവര്‍ക്ക്‌ വിമോചന സമരത്തേപ്പറ്റി അറിയാന്‍ കഴിവില്ലേ

ജോജൂ രാഷ്ട്രീയക്കാര്‍ പറയുന്ന അതേ ഭാഷയിലാണ്‌ സമുദായ നേതാക്കളും പ്രതികരിക്കുന്നത്‌. തിര്‍സ്വരൂപങ്ങള്‍ മാറ്റണം എന്ന് ഉത്തരവാദപ്പെട്ട്‌ മന്ത്രിയോ നേതാക്കളോ പറഞ്ഞോ? ആരേങ്കിലും എന്തെങ്കിലും പറയുന്നത്‌ കേട്ട്‌ എന്തും പറയാനുള്ള സ്വാന്തന്ത്ര്യം ഉണ്ട്‌ എന്ന് കരുതുന്നു എങ്കില്‍ അതേ രീതിയില്‍ തിരിച്ചടി കിട്ടുമ്പോള്‍ കരയുന്നതെന്തിന്‌. ഉത്തരവാദപ്പെട്ട രീതിയില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ പകരം വെറും വിലകുറഞ്ഞ കളികള്‍ കളിക്കാനാണ്‌ ഈ സമുദായ നേതാക്കള്‍ ശ്രമിക്കുന്നത്‌. മുസ്ലിം സമുദായം കാട്ടുന്ന മിനിമം മാന്യതയെങ്കിലും ഈ വിഷയത്തില്‍ കാട്ടേണ്ടതായിരുന്നു

മരീച കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ അന്ത്യകൂദാശ നല്‍കും എന്ന് പറഞ്ഞതിനെ നിങ്ങള്‍ എന്തിന്‌ തെറ്റായി വ്യാഖ്യാനിക്കുന്നു. അതിന്‌ നിങ്ങള്‍ അന്ത്യകൂദാശയുടെ കര്‍മ്മങ്ങള്‍ അറിയണം. മരിക്കാന്‍ കിടക്കുന്ന ഒരാള്‍ക്ക്‌ നല്‍കുന്ന ഒരു കൂദാശയാണ്‌ അത്‌. സമാധാനത്തിലും ദൈവചിന്തയിലും സ്വസ്ഥമായി മരണത്തിനൊരുങ്ങാനാണ്‌ അത്‌ കൊടുക്കുന്നത്‌. അങ്ങനെ മരിക്കാന്‍ പോകുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ദൈവചിന്ത പകര്‍ന്നു കൊടുക്കും എന്ന് പറയുന്നത്‌ തെറ്റാണോ? നിങ്ങള്‍ മാറി ചിന്തിക്കൂ അച്ചന്മാറ്റും ബിഷപ്പുമാുമൊന്നും തെറ്റായിപ്പറയില്ല. നിങ്ങള്‍ തെറ്റായ രീതിയില്‍ മനസ്സിലാക്കുന്നതിനാലാണ്‌.

മരീച വിമോചന സമരത്തേക്കുറിച്ച്‌ അറിയാന്‍ പറ്റുന്ന ഒന്നു രണ്ട്‌ പുസ്തകങ്ങള്‍ റഫര്‍ ചെയ്യാമോ. കണ്ണൂരുകാരനായിപ്പോയില്ലെ ഇനി പഠിച്ചിട്ട്‌ സംസാരിക്കാം. ഞാന്‍ രാജേശ്വരിയുടെ ലേഖനങ്ങളാണ്‌ ആധാരമാക്കിയിട്ടുള്ളത്‌. അഡ്വ്‌: ജയ ശങ്കര്‍ക്ക്‌ എന്തായാലും ഇടത്‌ ചായ്‌വ്‌ ഉണ്ടെന്ന് ആരും പറയില്ലല്ലോ.

കണ്ണൂസ്‌ said...

ജോജൂ, മത സംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ മതപരമായ അനുഷ്ഠാനങ്ങള്‍ അനുവദിക്കണമെന്നും, ചിത്രം വെക്കണം എന്നുമൊക്കെ പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? കുറേക്കാലമായി ഇതൊക്കെ ഉണ്ടായിരുന്നു എന്നത് കൊണ്ട് അങ്ങിനെ തന്നെയാണ്‌ വേണ്ടത് എന്നു വരുന്നുണ്ടോ? സംസ്ഥാനത്തിന്‌ പൊതുവായി ഒരു വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍, അതില്‍ മതത്തിന്‌ എന്തു പ്രസക്തി?

ഒരു സര്‍ക്കിള്‍ ഓഫീസിലെ മേധാവിയായ ഇന്‍സ്പെക്റ്റര്‍ അമൃതാനന്ദമയി ഭക്തന്‍ ആയതു കൊണ്ട്, സ്റ്റേഷനില്‍ അവരുടെ പടം വെച്ചു എന്ന് പറയുന്ന പോലെ അര്‍ത്ഥശൂന്യമായാണ്‌ എനിക്ക് വിദ്യാലയങ്ങളില്‍ - അത് ആരുടെ കീഴിലുള്ളതായാലും - മതപരമായ ആചാരങ്ങള്‍ നടപ്പാക്കുന്നതില്‍ തോന്നുന്നത്. അഞ്ചു നേരം നിസ്കരിക്കണം എന്നത് ഏതൊരു മുസ്ലീമിന്റേയും പ്രാഥമികമായ മതശാസനയാണ്‌. സ്കൂള്‍ / ഓഫിസ് സമയത്ത് അതിന്‌ അനുവാദം കൊടുക്കണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കുന്നതാണോ മത നിരപേക്ഷത അതോ പൊതു സമൂഹത്തിന്റെ സ്വഭാവം മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതോ?

(നമ്മുടെ രാജ്യത്ത് മത നിരപേക്ഷത വേണ്ടത് സര്‍ക്കാരിനു മാത്രമാണ്‌. ജനങ്ങള്‍ക്ക് എന്തും ആവാം.)

ഇതുവരെ കേള്‍ക്കാത്ത വിമര്‍ശനം കേള്‍ക്കുമ്പോള്‍ വരുന്ന അസ്കിതയാണ്‌ വിശുദ്ധ പശുക്കളുടെ പ്രശ്നം.

Baba Shishya said...

കിരണ്‍, മലയാളത്തിലെ എല്ലാ രാഷ്ട്റീയ തല്‍പ്പരനും അറിയാവുന്നതേ മാരീചന്‍ പറഞ്ഞിട്ടുള്ളു. മനോരമയൊഴിച്ചുള്ള സകല ആനുകാലികങ്ങളും വര്‍ഷങ്ങളായി ശരിവച്ചതാണവ. ജോജുവിന്‍ടെ പ്റശ്നം വായനയുടെ കുറവാെണന്നു വ്യക്തമായി.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസേ ഒരു വിയോജിപ്പുണ്ട്‌. ന്യൂനപക്ഷ അവകാശമുള്ള സ്ഥാപനങ്ങള്‍ക്ക്‌ അവരുടെ രീതികള്‍ അനുവര്‍ത്തിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്‌. അതില്ലാത്ത സ്ഥാപനങ്ങളില്‍ ഇവ വയ്ക്കുന്നത്‌ തെറ്റും. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിലനിര്‍ത്താന്‍ ഇവര്‍ക്ക്‌ അവകാശമുണ്ട്‌.

Baba Shishya said...

പടം വക്കുകയോ പൂജിക്കുകയോ തെറ്റായി തോന്നിയില്ല. കോഴക്കു വേണ്ടി വൃത്തികെട്ട നാടകം കളിച്ചു ഒരു സമുദായത്തെ മുഴുവന്‍ പഴി കേള്‍പ്പിക്കാതിരുന്നെങ്കില്‍ നന്നായിരുന്നു.

Baba Shishya said...

തര്യതു കുഞ്ഞിത്തൊമ്മന്‍മാര്‍ ഇപ്പോഴും ഉണ്ടെന്നു മനസിലായി.

കണ്ണൂസ്‌ said...

അങ്ങിനേയുമുണ്ടോ?

Rubbish!!

സാമൂഹിക നീതി ഉറപ്പ് വരുത്തുന്ന അവകാശങ്ങളൊക്കെ നല്ലതു തന്നെ. പക്ഷേ ചുരുങ്ങിയ പക്ഷം പൊതു സര്‍ക്കാര്‍ നയങ്ങളിലെങ്കിലും ന്യൂനപക്ഷാവകാശം ഒക്കെ ഒഴിവാക്കേണ്ട സമയമായി.

N.J ജോജൂ said...

കിരണ്‍, കണ്ണൂസ്,

ഇത് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമുള്ള അവകാശമല്ല. മതബോധനം കൂടി ലക്ഷ്യമാക്കിയിട്ടൂള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും എയിഡഡ് ഉള്‍പ്പെടെ മതബോധനം നല്‍കുവാനും അതിനനൂയോജ്യമായ അന്തരീക്ഷം രൂപീകരിയ്ക്കുവാനും ഭരണഘടനയുടെ 28ആം വകുപ്പു പ്രകാരം അവകാശമുണ്ട്. ന്യൂനപക്ഷസ്ഥാപനങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഇത് എടുത്തു പറഞ്ഞിട്ടൂമുണ്ട് 30ആം വകുപ്പില്‍.

അതിനെ “Rubbish!!” എന്നു വിളിയ്ക്കാന്‍ തോന്നുമ്പോഴാണ് നമ്മുടെ ചിന്താഗതികള്‍ എത്ര സങ്കുചിതമാകുന്നത് വെളിവാകുന്നതും ഭരണഘടനാശില്പികളുടെ സ്വപ്നങ്ങളുടെ ഔന്നിത്യവും ദീര്‍ഘവീഷണവും പ്രകടമാവുന്നതും.

ഞാന്‍ മതവിശ്വാസിയല്ലാത്തതുകൊണ്ടോ മതവിശ്വാസം ആവശ്യമില്ലാ എന്നു ചിന്തിയ്ക്കുന്നതുകൊണ്ടോ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അംഗമായതുകൊണ്ടോ മതവിശ്വാസം വ്യക്തിപരമാണെന്നു വിശ്വസിയ്ക്കുന്നതുകൊണ്ടോ മാറ്റപ്പെടാനുള്ളതല്ല ഭരണഘടന. അത് കോടതിയേക്കാളും നിയമനിര്‍മ്മാണ സഭകളേകാളും ശ്രേഷ്ഠവും അതിന്റെ സ്ഥാനം ഉന്നതവുമാണ്.

നാനാത്വത്തെ മറച്ചുവച്ചുകൊണ്ടൂള്ള ഏകത്വമല്ല ഭരണഘടന വിഭാവനം ചെയ്യുന്നത്. നാനാത്വത്തെ പ്രകടമായതും പ്രകടമാക്കിക്കൊണ്ടുമുള്ള ഏകത്വം. എല്ലാമതങ്ങളും ഭാക്ഷകളൂം വ്യത്യസ്തസംസ്കാരങ്ങളുള്ള എല്ലാ സമൂഹങ്ങളും ഉണ്ടാവുകയും നിലനിയ്ക്കുകയും വളരുകയും ചെയ്യണമെന്നാണ് ഭരണഘടന ആഗ്രഹിയ്ക്കുന്നത്.

റഫീക്ക് കിഴാറ്റൂര്‍ said...

ഈ അമ്മയുടെ(അമൃതാനാന്ദമയി)ആള്‍ക്കാര്‍
നടത്തുന്ന സ്കൂളിലും, ബാബയുടെ ആള്‍ക്കാര്‍
നടത്തുന്ന സ്കൂളിലുമൊക്കെ അവരുടെ ഫോട്ടൊ
വെക്കാനും,അവരുടെ പ്രാര്‍ത്ഥന നടത്താനുമൊക്കെ
ഭരണഘടനയുടെ പിന്‍ബലം ഉണ്ടോ ആവോ?

കിരണ്‍ തോമസ് തോമ്പില്‍ said...

Article 28 Freedom as to attendance at religious instruction or religious
worship in certain educational institutions.- (1) No religious
instruction shall be provided in any educational institution wholly
maintained out of State funds.
(2) Nothing in clause (1) shall apply to an educational institution
which is administered by the State but has been established under any
endowment or trust which requires that religious instruction shall be
imparted in such institution.
(3) No person attending any educational institution recognised by the
State or receiving aid out of State funds shall be required to take
part in any religious instruction that may be imparted in such
institution or to attend any religious worship that may be conducted
in such institution or in any premises attached thereto unless such
person or, if such person is a minor, his guardian has given his
consent thereto.

Baba Shishya said...

പടോം പൂജയും ഒക്കെ വിടു ചേട്ടാ. കാഞ്ഞ ഫീസും കോഴയുമാണോ നാനാത്വ ത്തില്‍ ഏകത്വത്തിന്‍ടെ ലച്ചണം.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ ആര്‍ട്ടിക്കിള്‍ 28 നെപ്പറ്റിപ്പറഞ്ഞതിന്‌ നന്ദി. ഞാന്‍ എന്റ വാദം തിരുത്തുന്നു. ഇങ്ങനെ നടത്താന്‍ അനുവാദമുള്ളവര്‍ക്ക്‌ അത്‌ തുടര്‍ന്നും നടത്താന്‍ അവകാശം ഉണ്ട്‌.എന്നാല്‍ അത്‌ തടയും എന്ന് ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞിട്ടുമില്ല.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

48 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നടന്ന വിമോചന സമരം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും പലര്‍ക്കും അതെന്തോ ഒരു മഹാപാതകമായിരുന്നു എന്ന് തോന്നുന്ന പോലെ തോന്നുന്നു. ഭരണകൂടത്തിനെതിരെ ജനങ്ങള്‍ സമരം ചെയ്യുന്നതും അങ്ങിനെ ആ ഭരണകൂടം പുറത്താക്കപ്പെടുന്നതോ പുറത്ത് പോകേണ്ടിവരുന്നതോ ഒരു പാപമോ അപരാധമോ അല്ല. 1959ന് ശേഷം എത്രയോ സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ച് വിടലിന് വിധേയമായിട്ടുണ്ട് . 1979ല്‍ ജനത സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സ് ഭരിച്ചു കൊണ്ടിരുന്ന സര്‍ക്കാറുകളെ കൂട്ടത്തോടെ പിരിച്ചു വിട്ടിരുന്നു . അതിന്റെയൊക്കെ ന്യായാന്യായതകളിലേക്ക് കടന്ന് വിശകലനം ചെയ്യുന്നതില്‍ കാര്യമില്ല . പിരിച്ചുവിടലിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ പിരിച്ചു വിടലിന് വിധേയമായ പാര്‍ട്ടികള്‍ തന്നെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി ആ പിരിച്ചുവിടലിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . എന്നാല്‍ കേരളത്തില്‍ വിമോചനസമരത്തെത്തുടര്‍ന്ന് ഗവണ്മെന്റിനെ പിരിച്ച് വിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ , പിരിച്ചുവിടപ്പെട്ടതിന്റെ പേരില്‍ യാതൊരു സഹതാപവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയില്ല . ജനാധിപത്യപരമായി നോക്കിയാല്‍ ആ പിരിച്ചു വിടല്‍ ജനങ്ങള്‍ അന്ന് ശരിവെച്ചു എന്ന് അന്നത്തെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു . 15 ഓളം പേര്‍ കൊല്ലപ്പെടുകയും നിയമവാഴ്ച തീര്‍ത്തും അലങ്കോലമാവുകയും യാതൊരു തരത്തിലും സര്‍ക്കാറിന് മുന്നോട്ട് പോകാന്‍ കഴിയാത്തിരിക്കുകയും ചെയ്ത അന്നത്തെ സാഹചര്യത്തില്‍ മറ്റെന്തായിരുന്നു ഒരു പോംവഴി ? അന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പറഞ്ഞു നില്‍ക്കാന്‍ ഒരു ന്യായമെങ്കിലും ഉണ്ടായിരുന്നു . വിമോചനസമരം തെറ്റോ ശരിയോ എന്നത് ഓരോ പാര്‍ട്ടിയുടേയും കാഴ്ചപ്പാടിനനുസരിച്ച് വ്യത്യസ്ഥമായിരിക്കും . എന്നാല്‍ അന്ന് ക്രമസമാധാനനില പരിപൂര്‍ണ്ണമായി തകര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ അനിവാര്യമായിരുന്നു . ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ പോറല്‍ ഒന്നും ഏല്‍ക്കാതെ ഇന്ത്യയില്‍ അവശേഷിക്കുന്നുണ്ട് . അത് ഇവിടത്തെ ജനാധിപത്യത്തിന്റെ മേന്മ . എന്നാല്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയും ബര്‍ലിന്‍ മതിലിന്റെ പതനവും നമുക്ക് നല്‍കുന്ന പാഠം എന്താണ് ? ജനരോഷത്തിന്റെ മുന്‍പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എന്നല്ലേ ? അതൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ 48 വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടന്ന വിമോചനസമരവും പിരിച്ചുവിടലും ഇപ്പോഴും ആവര്‍ത്തിക്കാന്‍ മാത്രം പ്രാധാന്യവും പ്രസക്തിയുമുള്ളതല്ല. വിമോചനസമരം എന്ന് കേള്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ബേജാറാവേണ്ടതില്ല . ഒരു പക്ഷെ ഇന്ത്യയില്‍ ഒരു വിപ്ലവം പൂര്‍ത്തിയായി ഇവിടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സംസ്ഥാപിതമായി എന്ന് സങ്കല്‍പ്പിക്കാം . അപ്പോള്‍ വിമോചനസമരത്തെക്കാളും വലിയ ജനമുന്നേറ്റങ്ങള്‍ ഇവിടെ വേണ്ടി വരില്ലേ ? വിമോചനസമരം എന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ബലഹീനതയാണെന്നേ ഞാന്‍ പറയൂ .

ഇനി വിദ്യാഭ്യാസകാര്യങ്ങളിലേക്ക് വരാം . ഇവിടത്തെ ജാതിമതസംഘനകളെ ഭയക്കുകയും അവരെ പ്രീണിപ്പിച്ചു കൊണ്ട് പുരോഗമനപരമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുകയുമല്ലേ കാലാകാലങ്ങളില്‍ ഇടത് പക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് ? സ്വകാര്യസ്കൂളുകളിലെ നിയമനങ്ങള്‍ പി.എസ്സിക്ക് വിടണമെന്ന് ഘോരഘോരം പ്രസംഗിക്കുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഇപ്പോഴും ഒഴിഞ്ഞു മാറുകയാണ് . പുറമേക്ക് പ്രസംഗിക്കുമെങ്കിലും മതനേതാക്കളെ സന്ദര്‍ശിച്ച് അവരുടെ പ്രീതി ഉറപ്പാക്കുന്ന തന്ത്രങ്ങളല്ലേ പയറ്റുന്നത് ? വോട്ട് നഷ്ടപ്പെടുത്തുന്ന ഒരു നടപടിയും മതേതരത്വം പ്രസംഗിക്കുമെങ്കിലും ചെയ്യില്ല എന്നതല്ലേ സത്യം ? ജനങ്ങള്‍ ഒരു പാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് . എന്നാല്‍ ആ പ്രതീക്ഷകളൊക്കെ ജാതി-മത നേതാക്കളുടെ ആജ്ഞകള്‍ക്ക് മുന്‍പില്‍ നിഷ്പ്രഭമാവുകയല്ലേ ചെയ്യുന്നത് ? ഞങ്ങള്‍ ന്യായവും ശരിയും നോക്കി കാര്യങ്ങള്‍ ചെയ്യുന്നു . ജനങ്ങള്‍ അത് വിലയിരുത്തി വോട്ട് ചെയ്യട്ടേ എന്ന് ജനവിധിക്ക് വിടാന്‍ തയ്യാറാവുമോ ? ഇല്ലെങ്കില്‍ പിന്നെയെന്ത് ഇടതെന്നും വലതെന്നും പക്ഷങ്ങള്‍ക്ക് വകഭേദം ?

Baba Shishya said...

പടോം പൂജയും ഒക്കെ കാഞ്ഞ ഫീസും കോഴയും വാങ്ങാനുള്ള ഉമ്മാക്കിയാണെന്നു അറിയാത്ത തര്യതു കുഞ്ഞിത്തൊമ്മന്‍മാര്‍ക്ക് എന്തു ഭരണഘടന.

Baba Shishya said...

സുകുമാരേട്ട അങ്ങനെ കൊണ്ടുവന്ന സ്വാശ്റയ ബില്ലിന്‍ടെ ഗതി കണ്ടോ. ഏതാനും സ്വാര്‍ഥ താല്‍പര്യക്കാര്‍ സമൂഹത്തിലെ സകല ദുഷ്ടശക്തികളേയും ഇളക്കിവിട്ടു CIA പിന്തുണയോടു കൂടി നടത്തിയ ആഭാസനാടെത്ത ജനകീയ സമരമെന്നു വിളിക്കല്ലേ.

Baba Shishya said...

ഗീബല്‍സ് നടത്തിയ പ്റചാരണംസമൂലം നാസികള്‍ 98% വോട്ടോടെ ജയിച്ചുഎന്നു വച്ച് ജൂത കൂട്ടക്കൊല മഹത്താകുമോ. ജര്‍മന്‍കാര്‍ ഇപ്പോഴും അതു വീണ്ടും ചെയ്യും എന്നു പറയാറുണ്ടോ?

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടാ,
വിമോചന സമരം എന്തുകൊണ്ടുണ്ടായി എന്ന് ചിന്തിക്കുന്നതും പ്രസ്കതമെന്ന് തോന്നുന്നു. സര്‍ക്കാര്‍ താല്‍പര്യം പ്രകാരം ക്രമസമാധാനം തകര്‍ന്നതൊന്നുമല്ലല്ലോ. അന്ന് സമുദായ സംഘടനകള്‍ നടത്തിയ വിലകുറഞ്ഞ സമരത്തെ എങ്ങനെയാണ്‌ താങ്കള്‍ ന്യായിക്കരിക്കുന്നത്‌ എന്ന് അറിഞ്ഞാല്‍ക്കൊള്ളാം. ക്രമസമാധാനം തകര്‍ക്കാന്‍ ഈ സമരങ്ങള്‍ വഹിച്ച പങ്കെന്തേ താങ്കള്‍ മറന്നു പോകുന്നു. അന്ന കുറിവടി സേന എന്ന പേരില്‍ ഒരു സായുധ സംഘം തന്നെ ഈ സമുദായ സംഘടനകള്‍ ഉണ്ടാക്കിയിരുന്നു. പിന്നെ സമാധനപരമായി സമരം നടത്തിയവരെ വെടിവച്ച്‌ കൊന്നതൊന്നുമല്ലല്ലോ? ഒരു പറ്റം ആള്‍ക്കാര്‍ കൂടിച്ചേര്‍ന്ന് ക്രമസമാധാനം തകര്‍ത്താല്‍ സര്‍ക്കാര്‍ കൈയും കെട്ടി ഇരിക്കണോ. ഇനി അങ്ങനെ ഇരുന്നാലും അതു പ്രശ്നമാണല്ലോ. ഇപ്പോളും അതേ സമരത്തിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന ആള്‍ക്കാര്‍ അതുപോലൊരണ്ണം നടത്തണം എന്നാഗ്രഹിക്കുമ്പോള്‍ പഴയത്‌ പറയുന്നത്‌ ഇത്ര വലിയ തെറ്റാണോ? മന്നം വിമോചന സമരത്തില്‍ പങ്കെടുത്തത്‌ തെറ്റാണ്‌ എന്ന് പറയാന്‍ പാടില്ലേ.

ബാബാ സ്വയാശ്രയ ബില്‍ പരാജയപ്പെട്ടത്‌ അത്‌ നിയമപരമായി നിലനില്‍ക്കാത്തതിനാലാണ്‌. അല്ലാത്ത്‌ ഒരു വാദഗതിയും നിലനില്‍ക്കുന്നതല്ല. അതിനേപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ഇവിടെ നടന്നതാണ്‌. എന്റ പഴയ പോസ്റ്റുകള്‍ വായിച്ചു നോക്കിയാല്‍ കൂടുതല്‍ വിശദാശംങ്ങള്‍ ലഭിക്കും'

Baba Shishya said...

വിമോചനസമരം അവസാനിപ്പിക്കാന്‍ അന്നു മറ്റൊരു വഴിയുണ്ടായിരുന്നു. CIA യുടെപണം വാങ്ങിയതിന് സമരക്കാരെ രാജ്യ രക്ഷാ നിയമമനുസരിച്ച് ജയിലില്‍ അടക്കണമായിരുന്നു.

Baba Shishya said...

I agree Kiran about that bill... But passing engineering from a govt college with low fees was possible before. I wish that bill was passed. It is just a wish. Do you still believe that "Marian College Guest house meeting" has nothing to do with failure of the bill?

കിരണ്‍ തോമസ് തോമ്പില്‍ said...

കുറഞ്ഞ ചെലവില്‍ ഇപ്പോഴും ഗവണ്‍മന്റ്‌ കോളെജില്‍ പഠിക്കാമല്ലോ. സ്വന്തം ചിലവില്‍ കോളെജ്‌ നടത്തുന്നവരോട്‌ ഗവണ്‍മന്റ്‌ നിരക്കില്‍ ഫീസ്‌ ഈടാക്കാന്‍ പറയാന്‍ കഴിയില്ലല്ലോ. അതുകൊണ്ട്‌ സ്വയാശ്രയ ബില്‍ എന്ന ആശയം തന്നെ തെറ്റാണ്‌ ഭരണഘടനാ വിരുദ്ധമാണ്‌. അത്‌ കൊണ്ടാണ്‌ അത്‌ പരാജയപ്പെട്ടത്‌. ഇത്‌ ഇങ്ങനെ അല്ല എന്ന് ചിന്തിച്ച്‌ ഞാന്‍ ഒരുപാട്‌ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്‌. അതിനെ ഒക്കെ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞ ആശയമാണ്‌ ഇത്‌. സര്‍ക്കാരിന്റ മുന്നില്‍ മറ്റ്‌ വഴികള്‍ നോക്കുക എന്നേ എനിക്ക്‌ പറയാനുള്ളൂ. ചര്‍ച്ച സ്വയാശ്രയ കോളെജല്ല. വിഷയം മാറിപ്പോകുന്നു.

മാരീചന്‍ said...

48 വര്‍ഷമല്ല, ആയിരം വര്‍ഷം കഴിഞ്ഞാലും വിമോചന സമരവും ആ മന്ത്രിസഭയെ പിരിച്ചു വിട്ടതും മഹാപാതകം തന്നെയാണ് സുകുമാരേട്ടാ. ഭരണഘടനയുടെ 356 എന്ന വകുപ്പിനെ ദുര്‍വ്യാഖ്യാനം ചെയ്ത് കേരള സര്‍ക്കാരിനെ പിരിച്ചു വിട്ടതിനെ സുകുമാരേട്ടന്‍ ന്യായീകരിക്കുന്നത് കേള്‍ക്കാന്‍ നല്ല രസം തന്നെ.

ന്യായാന്യായങ്ങളിലേയ്ക്ക് കടന്ന് വിശകലനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നൊക്കെ എഴുതിയിരിക്കുന്നത് വായിക്കുമ്പോള്‍ എന്തോ ഒരു പാകപ്പിഴ. ആര്‍ക്കും അര്‍ത്ഥമില്ലെന്നോ, അതോ സുകുമാരേട്ടന് അര്‍ത്ഥമില്ലെന്നോ? വ്യക്തിപരമായ അഭിപ്രായമാണെങ്കില്‍ ശരി. എന്നാല്‍ വിമോചന സമരത്തിന്റെ ന്യായാന്യായങ്ങള്‍ മറ്റാരെങ്കിലും ചര്‍ച്ച ചെയ്യുന്നത് അര്‍ത്ഥമില്ലാത്ത പണിയാണെന്നൊക്കെ വിധിയെഴുതാന്‍ പുറപ്പെട്ടാല്‍, എന്തോ ഒരു കല്ലുകടി.

ഇനി ജനവിധിയുടെ കാര്യം. 1957ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയത് 126ല്‍ 60 സീറ്റ്. അഞ്ച് സ്വതന്ത്രര്‍ കൂടി പിന്തുണച്ചപ്പോഴാണ് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടിയത്. നിയമസഭയില്‍ രണ്ടു പേരുടെ ഭൂരിപക്ഷം. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 37.8 ശതമാനം വോട്ടു് കോണ്‍ഗ്രസ് നേടിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയത് 35.6 ശതമാനം വോട്ട്. പിഎസ്‍പിയ്ക്കു കിട്ടിയത് 10.7 ശതമാനം വോട്ട്.

1960ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തോറ്റു എന്നത് ശരി. കോണ്‍ഗ്രസിന് 63 സീറ്റും പിഎസ്‍പിയ്ക്ക് 20 സീറ്റും കിട്ടിയ ആ തിരഞ്ഞെടുപ്പില്‍ സിപിഐയ്ക്കും സ്വതന്ത്രര്‍ക്കും കിട്ടിയത് 29 സീറ്റ്.

കോണ്‍ഗ്രസിന് 35.5 ശതമാനം വോട്ടും പിഎസ്‍പിയ്ക്ക് 14.3 ശതമാനം വോട്ടും കിട്ടിയപ്പോള്‍ ആകെ പോള്‍ ചെയ്തതിന്റെ 36.8 ശതമാനം വോട്ടാണ് സിപിഐയ്ക്ക് ലഭിച്ചത്. പാര്‍ട്ടി പിന്തുണച്ച് സ്വതന്ത്രര്‍ക്ക് 6.2 ശതമാനം വോട്ടും കിട്ടി.

സിപിഐക്കെതിരെ സര്‍വ ജാതിമതസാമുദായിക ശക്തികളും കൊണ്ടു പിടിച്ച് ശ്രമിച്ചതിന്റെ പ്രതിഫലനമാണ് ആ തെരഞ്ഞെടുപ്പ് ഫലം. ഈ സമരകോലാഹലങ്ങളത്രയും നടന്നിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്നില്‍ നിന്നവരുടെ എണ്ണം കൂടുകയാണ് ചെയ്തതെന്നും തെര‍ഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നുണ്ട്.

ഇനി ക്രമസമാധാന നിലയുടെ കാര്യം. മുണ്ടശേരി കൊണ്ടു വന്ന വിദ്യാഭ്യാസ ബില്ലിനെതിരെയും ഗൗരിയമ്മ കൊണ്ടു വന്ന ഭൂപരിഷ്കരണ ബില്ലിനെതിരെയും അന്നത്തെ പ്രതിപക്ഷം നടത്തിയ അക്രമ സമരത്തിന്റെ ഫലമായിട്ടാണ് ജനം തെരുവിലിറങ്ങിയത്.

കുപ്രസിദ്ധമായ അങ്കമാലി വെടിവെപ്പിനെക്കുറിച്ച് അന്നത്തെ സമരനേതാവ് ഫാ. വടക്കന്‍ അഭിപ്രായപ്പെട്ടതും സുകുമാരേട്ടന്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല. പളളികളടക്കമുളള സമുദായ സ്ഥാപനങ്ങളില്‍ നിന്നുളള കളളപ്രചരണങ്ങള്‍ കേട്ട് തെരുവിലിറങ്ങിയ തെമ്മാടിപ്പട ആര്‍ത്തു വിളിച്ച മുദ്രാവാക്യങ്ങളാണ് മുകളില്‍ എഴുതിയത്. ഏതുവിധേനെയും അക്രമം നടത്താന്‍ തെരുവിലിറങ്ങിയവരെ പൊലീസ് നിഷ്ഠൂരമായി നേരിട്ടു എന്നതും ശരി.

വിമോചന സമരത്തിന്റെ രക്തസാക്ഷികള്‍ ഏറെയും പാവപ്പെട്ടവരാണ്. ഒരച്ചന്റെയും മേല്‍ അന്ന് അടിയോ വെടിയോ കൊണ്ടിട്ടില്ല. ഒരു നായര്‍ പ്രമാണിയും സമരത്തിന്റെ ചെലവില്‍ രക്തസാക്ഷിയായില്ല. ഒരമ്പലമോ പളളിയോ പൊലീസ് തകര്‍ത്തിട്ടില്ല. പാവപ്പെട്ട മുക്കുവനും കര്‍ഷകത്തൊഴിലാളിയുമാണ് പി ടി ചാക്കോയുടെയും മന്നത്ത് പത്മനാഭന്റെയും വാക്കും കേട്ട് പരലോകം പൂകിയത്.

കേരളം കണ്ട ഏറ്റവും മികച്ച മന്ത്രിസഭയായിരുന്നു 57ലേത്. ഈ നാടിന്റെ ജാതകം മാറ്റിയേക്കാവുന്ന തരത്തില്‍ ഭരണ സാമൂഹിക രംഗത്ത് ഇടപെടാന്‍ കഴിവുളള നേതാക്കന്മാര്‍ തന്നെയായിരുന്നു അവരില്‍ പലരും.

അവരുടെ പ്രവൃത്തിയും പ്രത്യയശാസ്ത്രവും വ്യക്തിത്വവും എതിര്‍പ്പിനോ വിമര്‍ശനത്തിനോ അതീതമാണെന്നല്ല. ഏതൊക്കെയോ ചില മുന്‍വിധികളാല്‍ അവരെയൊക്കെ തീര്‍ത്തും താഴ്ത്തിക്കെട്ടി സുകുമാരേട്ടനെപ്പോലുളളവര്‍ എതിര്‍പ്പുമായി രംഗത്തു വരുമ്പോള്‍ സ്വയമറിയാതെ നിഷേധിക്കുന്നത് ജനാധിപത്യത്തെക്കുറിച്ചുളള സ്വന്തം വായ്ത്താരികളെയാണെന്ന് അറിയുക.

Baba Shishya said...

ഗാന്ധിയെ വിമര്‍ശിച്ചാല്‍ ഈ MM ഹസന്‍ എന്തെങ്കിലും പറയുമോ ആവോ?ഈ പറയുന്ന അവകാശ സംരക്ഷകരൊക്കെ വിമര്‍ശത്തിനതീതരായ പുണ്യാത്മാക്കളാണോ. കുറച്ചു വോട്ടു കയ്യിലുള്ളതു കൊണ്ടു ഇവരു കാണിക്കുന്നതൊക്കെ കണ്ടു മിണ്ടാതിരിക്കണോ?

കണ്ണൂസ്‌ said...

ഭരണഘടനയെ ആക്ഷേപിച്ചതല്ല ജോജൂ. നമ്മുടെ മനസ്ഥിതിയാണ്‌ കാരണം എന്ന് പറഞ്ഞതാണ്‌.

ആര്‍ട്ടിക്കിള്‍ 28, ഉപഭാഗം 2 വായിച്ചിട്ട് എനിക്ക് മത്ബോധനത്തിന്‌ പ്രത്യേകമായ എന്തെങ്കിലും മാര്ഗരേഖ അത് നിര്‍ദ്ദേശിക്കുന്നതായി തോന്നിയില്ല. വളരെ ക്ലിയര്‍ ആയ ഒന്നാം ഉപഭാഗം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള - എന്നാല്‍ ചില ട്രസ്റ്റുകളോ എന്‍ഡോവ്‌മെന്റുകളോ നടത്തുന്ന - വിദ്യാലയങ്ങള്‍ക്ക് ബാധകമല്ല എന്ന് പറയുകയാണ്‌ അത് ചെയ്യുന്നത്. കൃത്യമായും സര്‍ക്കാരാല്‍ ഏറ്റെടുക്കപ്പെട്ടിട്ടുള്ള വേദ, ബൈബിള്‍, ഖുറാന്‍ പാഠശാലകളെയാണ്‌ അത് ഉദ്ദേശിക്കുന്നത്. അല്ലാതെ, സര്‍ക്കാര്‍ അല്ലാതെ നടത്തുന്ന എല്ലാ വിദ്യാലയങ്ങളിലും മാനേജ്‌മെന്റ് പൂജയും, മത്ബോധനവും നടത്തും എന്ന് ഭരണഘടന വിവക്ഷിച്ചുവോ എന്ന് സംശയമുണ്ട്. (നിയമഭാഷ വ്യാഖ്യാനിക്കുന്നതിലുള്ള എന്റെ കഴിവുകേടു കൊണ്ടാവാം ഈ തോന്നല്‍). തീര്‍ച്ചയായും ഈ ക്ലോസിന്റെ ശീതളച്ഛായ എങ്ങോട്ടു വേണമെങ്കിലും നീട്ടാം.

ഇതിന്റെ കൂടെ ആര്‍ട്ടിക്കിള്‍ 30 കൂടി ചേര്‍ത്തു വായിക്കുക.

Article 30 Right of minorities to establish and administer educational institutions

(1) All minorities, whether based on religion or language, shall have the right to establish and administer educational institutions of their choice.
(1A) In making any law providing for the compulsory acquisition of any property of an educational institution established and administered by a minority, referred to in clause (1), the State shall ensure that the amount fixed by or determined under such law for the acquisition of such property
is such as would not restrict or abrogate the right guaranteed under that clause.
(2) The State shall not, in granting aid to educational institutions, discriminate against any educational institution on the ground that it is under the management of a minority, whether based on religion or language.

ഇതിലും, സാധാരണ വിദ്യാലയങ്ങളില്‍ മതബോധനം നടത്താനുള്ള അവകാശത്തെപ്പറ്റി ഒന്നും ഉറപ്പിച്ചു പറയുന്നില്ല. ആ സാധാരണ, അവകാശം എന്ന വാക്കുകള്‍ അടിവരയിട്ടു വായിക്കുക. ക്രിസ്ത്യാനികള്‍ക്ക് right to establish and administer educational institutions of their choice എന്നത് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിച്ച് അവര്‍ക്കവര്‍ക്ക് അനുകൂലമാക്കാം. അത് കാര്യം വേറെ.

മറ്റൊരു കാര്യം കൂടി. 13.5% വരുന്ന മുസ്ലീങ്ങളും 3% വരുന്ന ക്രിസ്ത്യാനികളും മത ന്യൂനപക്ഷം ആവുമെങ്കില്‍ 3% പേര്‍ മാത്രം സംസാരിക്കുന്ന മലയാളി ഭാഷാ ന്യൂനപക്ഷമാവണ്ടേ? അന്യം നിന്നു പോവാന്‍ സാധ്യതയുള്ള ഭാഷ, വര്‍ഗം, ആചാരം, സംസ്കാരം എന്നിവയൊക്കെ രക്ഷിച്ചെടുക്കാന്‍ വേണ്ടി അനുവദിച്ച ന്യൂനപക്ഷ അവകാശങ്ങള്‍ ഇപ്പോള്‍ വലിയൊരു വിഭാഗം തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ വ്യാഖ്യാനിച്ച് ഉപയോഗിക്കുകയാണ്‌. അത്ര തന്നെ.

Baba Shishya said...

"കുറഞ്ഞ ചെലവില്‍ ഇപ്പോഴും ഗവണ്‍മന്റ്‌ കോളെജില്‍ പഠിക്കാമല്ലോ. സ്വന്തം ചിലവില്‍ കോളെജ്‌ നടത്തുന്നവരോട്‌ ഗവണ്‍മന്റ്‌ നിരക്കില്‍ ഫീസ്‌ ഈടാക്കാന്‍ പറയാന്‍ കഴിയില്ലല്ലോ."
കിരണ്‍!!-
ചതിക്കുഴിയാണത്. എവിടെ സര്‍ക്കാര്‍ സ്കൂളുകള്‍? അതേ ഗതി തന്നെ profesional goverment collegesനും വരും.അല്ലെങ്കില്‍ വരുത്തും. അവ പൂട്ടിപ്പോകും. പിന്നെ ഇടത്തരക്കാരന്‍ Nursing പോലെ ലോണെടുത്തു പഠിക്കേണ്ടിിവരും. 20-25 വര്‍ഷം ഭാവിയിലേക്കു ചിന്തിച്ചാല്‍ സ്വാശ്റയബില്ലിന്‍ടെ പ്റാധാന്യം കാണാം

കണ്ണൂസ്‌ said...

ക്രിസ്ത്യാനികള്‍ക്ക് right to establish and administer educational institutions of their choice എന്നത് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിച്ച് അവര്‍ക്കവര്‍ക്ക് അനുകൂലമാക്കാം

എന്ന മുകളിലെന്റെ കമന്റിലെ വാചകം "കൃസ്ത്യാനികള്‍ക്ക്" എന്നത് ഒഴിവാക്കി വായിക്കുക. ക്ഷമ.

കണ്ണൂസ്‌ said...

ആര്‍ട്ടിക്കിള്‍ 30 ക്ലോസ് 1 വ്യാഖ്യാനിച്ചാല്‍ വേണമെങ്കില്‍ ആരുടേയും അനുവാദമില്ലാതെ മെഡിക്കല്‍ കോളേജോ എഞ്ചിനീയറിംഗ് കോളേജോ സ്ഥാപിക്കുന്നതിനും ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ട് എന്നാക്കാം. അങ്ങിനെയൊരു കേസ് സുപ്രീം കോടതിയില്‍ എത്താന്‍ വലിയ താമസമുണ്ടാവില്ല. :)

Baba Shishya said...

കണ്ണൂസേ, പടോം പൂജയും ഒക്കെ കാഞ്ഞ ഫീസും കോഴയും വാങ്ങാനുള്ള ഉമ്മാക്കിയാണെന്നു തോന്നുന്നില്ലേ? വിലപേശല്‍ തന്ത്റത്തിന്‍ടെ ഭാഗമല്ലേ അനാവശ്യയപുകമറ. ഇതൊന്നും മറുപടി അര്‍ഹിക്കുന്നില്ല. ഉറുമ്പിന്‍ടെ ബുദ്ധിയെങ്കിലുമുണ്ടെങ്കില്‍ ഈ ആരോപണം വിശ്വാസികളെ ഇളക്കാന്‍ കെട്ടിച്ചമച്ചതാണെന്നു മനസിലാക്കാം.
Tom Vadakkanu Central-HRD മിനിസ്റ്റര്‍ ആകാന്‍ വഴിയുമായി.

N.J ജോജൂ said...

ബേബിയുടെ സ്വാശ്രയനിയമത്തിലെ വ്യവസ്ഥകളെ എന്തുകൊണ്ട് കോടതി അസാധുവാക്കിയോ അതേ കാരണങ്ങളാല്‍ മുണ്ടശേരി മാഷിന്റെ വിദ്യാഭ്യാസനിയത്തിലും ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിയ്ക്കുന്നതുമായ വകുപ്പുകള്‍ ഉണ്ടായിരുന്നു. ആ വകുപ്പുകള്‍ മാറ്റിയിട്ടാണ് പിന്നീടുള്ള സര്‍ക്കാരുകള്‍ അത് നടപ്പിലാക്കിയത്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കേരളം കണ്ട ഏറ്റവും മികച്ച മന്ത്രിസഭയായിരുന്നു 57ലേത്. ഈ നാടിന്റെ ജാതകം മാറ്റിയേക്കാവുന്ന തരത്തില്‍ ഭരണ സാമൂഹിക രംഗത്ത് ഇടപെടാന്‍ കഴിവുളള നേതാക്കന്മാര്‍ തന്നെയായിരുന്നു അവരില്‍ പലരും. എന്ന മാരീചന്റ അഭിപ്രായം ഏറ്റവും ശരി തന്നെയാണ് . ഇന്ന് പക്ഷെ കാലം ഒരുപാട് മാറി . ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ഗവണ്മെന്റിനോ അന്നത്തെ പാര്‍ട്ടിയുടേയോ ഗവണ്മെന്റിന്റെയോ പിതുടര്‍ച്ചാവകാശം ഒരിക്കലും അവകാശപ്പെടാന്‍ കഴിയില്ല . ഇന്നും വിമോചനസമരവും മറ്റും ആവര്‍ത്തിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല എന്ന അഭിപ്രായമാണെനിക്ക് . തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ഇനിയൊരിക്കലും നടക്കാത്ത ആശയവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉപേക്ഷിച്ച് പൂര്‍ണ്ണ ജനാധിപത്യപാര്‍ട്ടിയാവണം എന്നും അഭിപ്രായമുണ്ട് . അതൊക്കെ അവരുടെ സൌകര്യം . എന്ന് വെച്ച് പറയാതിരിക്കണമെന്നില്ലല്ലോ . ജാതി-മത സംഘടനകളുടെ നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ സര്‍ക്കാറിലോ സമൂഹത്തിലോ അടിച്ചേല്‍പ്പിക്കരുത് എന്നും അതിനൊന്നും ചെവി കൊടുക്കരുത് എന്നും തന്നെയാണ് എനിക്ക് പറയാനുള്ളത് . എന്നാല്‍ ഇക്കാര്യത്തിലൊന്നും ധീരമായ നിലപാടുകള്‍ ഇടത് പക്ഷം സ്വീകരിക്കുന്നുമില്ല . പിണറായി മുരിങ്ങൂര്‍ ധ്യാനകേന്ദ്രം സന്ദര്‍ശിച്ചത് പോലുള്ള നടപടികള്‍ അവരുടെ മതേതരപ്രതിബദ്ധതയില്‍ സംശയം ജനിപ്പിക്കുന്നത് തന്നെയാണ് . ഏതായാലും വിഷയത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ഞാനില്ല . ഒന്ന് കൂടി പറയട്ടെ , ജനങ്ങള്‍ നടത്തുന്ന ഏത് സമരത്തെയും അത് ജനങ്ങള്‍ നടത്തുന്നു എന്ന ഒറ്റക്കാരണത്താല്‍ ജനകീയസമരമായിക്കാണാനാണ് എനിക്ക് താല്‍പ്പര്യം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തുന്ന സമരം മാത്രമാണ് ജനകീയസമരം എന്ന് അംഗീകരിച്ച് കൊടുക്കാന്‍ ഞാനില്ല . ടിയാനന്‍‌മെന്‍ സ്ക്വയര്‍ സമരവും ജനകീയസമരമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ . കിരണിനും മാരീചനും എന്റെ നിലപാട് വ്യക്തമായിട്ടുണ്ടാവുമെന്ന് കരുതുന്നു . തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന സമ്പ്രദായം വെച്ചുപുലര്‍ത്തുന്നത് കൊണ്ട് ധാരാളം തെറ്റുകളും തിന്മകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകളും ചെയ്തിട്ടുണ്ട് എന്ന ഒരു ധാരണ എനിക്കുണ്ട് . മാറുന്ന ലോകത്തിന് മാറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സേവനം ആവശ്യമുണ്ട് എന്നും ഞാന്‍ കരുതുന്നു . ചുരുക്കത്തില്‍ വിശാലമായി ചിന്തിച്ചാല്‍ എനിക്കും , മാരീചനുമിടയില്‍ അഭിപ്രായവ്യത്യാസത്തിന് കാരണമില്ലായിരുന്നു .

Baba Shishya said...

കണ്ണൂസേ, .അടിപൊളി. ഇതു നിയമമാകാന് College Guest Houseല്‍ ഒരുച ര്‍ ച്ച കൂടി മതി. ഭരണഘടന കീ ജയ്.
കിരണ്,അമേരിക്കയില്‍ പോലും ഇതു പോലെ കച്ചവടം നടത്താന്‍ പറ്റില്ല. Pls Refer- United States antitrust law and its history.

N.J ജോജൂ said...

കണ്ണൂസ്,

കേരളത്തില്‍ തമിഴ് ഭാക്ഷാന്യൂനപക്ഷമാണ്. കര്‍ണ്ണാടകത്തില്‍ തെലുങ്ക് സ്കൂ‍ളുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. അവരും ഭാഷാന്യൂനപക്ഷമാണ്. കേരളത്തില്‍ മലയാളികള്‍ ഭാഷാന്യൂനപക്ഷമല്ല. കേരളത്തിനു വെളിയില്‍ എവിടെയെങ്കിലും മലയാളീ സമൂഹങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശമുണ്ട്.

കൃഷ്‌ | krish said...

ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് വായിച്ചിട്ട് പോകുന്നു.ചില നല്ല പരാമര്‍ശങ്ങളും മനസ്സിലാക്കാന്‍ സാധിച്ചു.
:)

മാരീചന്‍ said...

ദേ പിന്നെയും ജോജു തമാശ പറയുന്നു.

മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ. പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കി, വിദ്യാഭ്യാസ ചെലവു മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കും. മാനേജര്‍മാര്‍ പിരിക്കുന്ന ഫീസു മുഴുവന്‍ ഖജനാവിലടയ്ക്കണം. അധ്യാപകര്‍ക്കുളള ശമ്പളം സര്‍ക്കാര്‍ നേരിട്ടോ സ്ക്കൂള്‍ വഴിയോ നല്‍കുന്നതായിരിക്കും. പിഎസ്‍സി നല്‍കുന്ന ലിസ്റ്റില്‍ നിന്നു വേണം മാനേജര്‍ അധ്യാപകരെ നിയമിക്കാന്‍. സര്‍ക്കാര്‍ സ്ക്കൂള്‍ അധ്യാപകരുടെ സേവനവ്യവസ്ഥകള്‍ പെന്‍ഷനും പോവിഡന്റ് ഫണ്ടും എയിഡയ് സ്ക്കൂള്‍ അധ്യാപകര്‍ക്കും ബാധകമാക്കി. വേക്കന്‍സി ഇല്ലാതെ ജോലി നഷ്ടപ്പെടുന്ന അധ്യാപകര്‍ക്ക് പിന്നീട് ഒഴിവുണ്ടാകുമ്പോള്‍ നിയമനം നല്‍കണം. പൊതു താല്‍പര്യം മുന്‍നിര്‍ത്തി നോട്ടീസോടെയോ അടിയന്തര ഘട്ടങ്ങളില്‍ നോട്ടീസ് കൂടാതെയുമോ 5 വര്‍ഷത്തില്‍ കവിയാത്ത കാലയളവില്‍ സര്‍ക്കാരിന് സ്ക്കൂള്‍ മാനേജ്മെന്റ് ഏറ്റെടുക്കാം. സക്കൂള്‍ വക സ്വത്ത് അന്യാധീനപ്പെടുത്താന്‍ മാനേജ്മെന്റിന് അധികാരമില്ല. അതേസമയം നഷ്ടപരിഹാരം നല്‍കി സര്‍ക്കാരിന് സ്ക്കൂള്‍ ശാശ്വതമായി ഏറ്റെടുക്കാം. വിദ്യാഭ്യാസ കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ഉദ്യോഗസ്ഥരും അനുദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ധ സമിതി സംസ്ഥാന തലത്തില്‍ രൂപീകരിക്കും. വിദ്യാഭ്യാസം സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കാന്‍ പ്രാദേശികാടിസ്ഥാനത്തിലും കമ്മിറ്റികള്‍ ഉണ്ടാകും. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണവും പുസ്തകവും വസ്ത്രങ്ങളും നല്‍കും.

ഇതൊക്കെയായിരുന്നു ആ ബില്ലിലെ സുപ്രധാന വ്യവസ്ഥകള്‍

Baba Shishya said...

ജോജൂ, എണ്ണി അക്കമിട്ടു പറ എന്താ മുണ്ടശേരിയുടെ ബില്ലില്‍ ന്യൂനപക്ഷവിരുദ്ധമെന്ന്.

Baba Shishya said...

ന്യൂനപക്ഷവിരുദ്ധമെന്ന് പറഞ്ഞാല്‍ - "Against preserving culture and interests of minorities as a community not as indviduals"

മാരീചന്‍ said...

കോണ്‍ഗ്രസ് ഭരിച്ചിരുന്ന ആന്ധ്ര, മഹാരാഷ്ട്ര, രാജസ്ഥാന്‍, യുപി എന്നിവിടങ്ങളില്‍ സമാനമായ വ്യവസ്ഥകളോടു കൂടിയ നിയമങ്ങള്‍ ഉണ്ടായിരുന്നത്രേ. ഈ വിദ്യാഭ്യാസ ബില്ലിലെ പല വ്യവസ്ഥകളും കോണ്‍ഗ്രസ് ആന്ധ്രാ പ്രദേശില്‍ കൊണ്ടുവന്ന എഡ്യൂക്കേഷന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ടില്‍ നിന്നും എടുത്തതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ബില്‍ നിയമവിരുദ്ധവും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് വിമര്‍ശനമുയര്‍ന്നു.

ഏകാധിപത്യത്തിലേയ്ക്കുളള കാല്‍വെപ്പെന്ന് പനമ്പളളി. വിദ്യാഭ്യാസ പുരോഗതിയ്ക്കുളള ഒരു നിര്‍ദ്ദേശവും ബില്ലിലില്ലെന്ന് പട്ടം. ബില്‍ പിന്‍വലിക്കണമെന്ന് പി ടി ചാക്കോ. വൃത്തികെട്ട ബില്‍ എന്ന് സീതി സാഹിബ്. നാസി മോഡല്‍ ബില്ലെന്ന് സി എച്ച് മുഹമ്മദ് കോയ.

ശ്രദ്ധിക്കേണ്ടത് മന്നത്ത് പത്മനാഭന്‍ ബില്ലിനെക്കുറിച്ച് പറഞ്ഞത്. അതിങ്ങനെ. ഇപ്പോഴും ബില്ലിനെ എതിര്‍ക്കുന്ന കുറേ ആളുകളുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും ഈ ബില്ലിനെ ഇപ്പോഴത്തെ അവസ്ഥയില്‍ സമ്പൂര്‍ണമായിത്തന്നെ സ്വാഗതം ചെയ്യുന്നു. അപ്പോള്‍ ജനസംഖ്യയുടെ നാലില്‍ മൂന്നു ഭാഗത്തിന്റെയും ആനുകൂല്യം സിദ്ധിച്ചു കഴിഞ്ഞു എന്ന് സ്പഷ്ടമാണ്. ക്രിസ്ത്യാനികളില്‍ നല്ലൊരു പങ്ക് ബില്ലിനെ അനുകൂലിക്കുന്നുവെന്ന് പത്ര റിപ്പോര്‍ട്ടില്‍ നിന്നും അറിയാന്‍ കഴിയും.

Baba Shishya said...

സുകുമാരേട്ടാ നാസികളും ജനകീയ സമരം നടത്തി. അതും ന്യായമായ സമരമാണോ? സമൂഹങ്ങള്‍ക്കും തെു പറ്റാം. തിരുത്തി മുന്നോട്ടു പോകാനുള്ള സന്മനസു കാണിക്കണം.
ജോജൂ ദയവായി ഈ സര്‍ക്കാരിന്‍ടെയും 1957 സര്‍ക്കാരിന്‍ടെയും ന്യൂനപക്ഷവിരുദ്ധ നടപടികള്‍ ഒന്ന് codify ചെയ്ത് അക്കമിട്ടു പറയാമോ

N.J ജോജൂ said...

ബാബാ ശിഷ്യ,

ഭരണഘടനാപരമായ അവകാശം ഒരു വശത്ത് കോഴ വാങ്ങിക്കാനുള്ള പഴുത് മറ്റൊരുവശത്ത്.
ഭരണഘടനാപരമായ അവകാശം ഇല്ലാതായാല്‍ പോലും കോഴ ഇല്ലാതാവുമെന്ന് ഉറപ്പൊന്നുമില്ലല്ലോ. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലും പാര്‍ട്ട് ആഫീസുകളിലേയ്ക്കും എത്രയോ കോഴ ഒഴുകുന്നുണ്ട്. കോഴയ്ക്കു കാരണം ഭരണഘടനാപരമായ അവകാശങ്ങളാണെന്ന് ഞാന്‍ കരുതുന്നില്ല.

കോഴ വാങ്ങിയ്ക്കും എന്ന് പേരില്‍ ഭരണഘടനാവകാശങ്ങള്‍ ഇല്ലാതാക്കുന്നതിലെ യുക്തി എനിയ്ക്ക് മനസിലാവുന്നില്ല.

ഇത് സ്വാശ്രയനിയമത്തേക്കുറിച്ചുള്ള ചര്‍ച്ചയല്ലെന്ന് എനിയ്ക്ക് നല്ലവണ്ണം അറിയാം. ക്ഷമിയ്ക്കണം.

കെ.ടി തോമസ് കമ്മീഷന്‍ റിക്കറിംഗ് ആയ ചിലവുകള്‍ മാത്രം കൂട്ടീയിട്ടാണ് ഫീസ് ഘടന തയ്യാറാക്കിയത്. അതില്‍ തന്നെ മാനേജുമെന്റുകള്‍ക്ക് സമ്മതമുണ്ടായിരുന്നില്ല. റിക്കറിംഗ് അല്ലാത്തതും പരിഗണിയ്ക്കപ്പെടേണ്ടതുണ്ട് എന്നതായിരുന്നു അവരുടെ വാദം. അതിന്റെ ന്യായം ഞാന്‍ ഇവിടെ പറയുന്നില്ല.

കെ.ടി തോമസ് കമ്മീഷന്‍ ഫീസ് എല്ലാ വിദ്യാര്‍ത്ഥികളിലും നിന്ന് വാങ്ങിയാല്‍ അദ്ദേഹത്തിന്റെ കണക്കു പ്രകാരം സ്ഥാപനം നഷ്ടമില്ലാതെ നടന്നു പോകും. സര്‍ക്കാര്‍ കൊണ്ടു വന്ന നിയമ പ്രകാരം പകുതി സീറ്റിലേ കെ.ടി തോമസ് കമ്മീഷന്‍ ഫീസും പകുത് ഗവര്‍മെന്റ് നിരക്കിലെ കുറഞ്ഞ ഫീസും. ചുരുക്കത്തില്‍ നഷ്ടമില്ലാതെ നടക്കുവാന്‍ ആവശ്യമായതിലും കുറഞ്ഞ ഫീസില്‍ കോളേജ് നടത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു സര്‍ക്കാര്‍. ഇതിന്റെ പ്രായോഗിക എന്താണ്? ചുരുക്കത്തില്‍ അപ്രായോഗികതയും അവകാശലംഘനവും ആയിരുന്നു അതിന്റെ മുഖമുദ്ര.

നാളെ എല്ലാവര്‍ക്കും ഫ്രീയാ‍യി ഉന്നതവിദ്യാഭ്യാസം കൊടുക്കണമെന്ന് ബില്ലുകൊണ്ടുവന്നാലും ഇവിടെ കൈയ്യടിയ്ക്കാന്‍ ആളുണ്ടാവും. അങ്ങനെ കോളെജു നടത്താന്‍ ആളെ കിട്ടില്ലെങ്കിലും.

വക്കാരിയുടെ പോസ്റ്റില്‍ വന്ന ഒരു സംഭവം ഓര്‍മ്മിയ്ക്കുന്നു. നൂതനവും ഉയര്‍ന്നജോലിസാധ്യതയും ഉള്ള കോഴ്സ് ആരംഭിയ്ക്കാന്‍ കൊച്ചിന്‍ യൂണിവേര്‍സിറ്റി ആഗ്രഹിയ്ക്കുന്നു. സ്വാശ്രയകോഴ്സ് ആയതിനാല്‍ ഫീസുവാങ്ങി വേണം നടത്താന്‍. കോഴ്സ് നടത്താല്‍ ആവശ്യമായ ഫീസ് ഉയര്‍ന്നതായിരുന്നു. കുട്ടി സഖാക്കള്‍ അത്രയും വലിയ ഫീസ് അനുവദിയ്ക്കാന്‍ ഒരുക്കമായിരുന്നില്ല. എന്നിട്ടെന്തുണ്ടായീ! കോഴ്സ് തുടങ്ങിയില്ല അത്രതന്നെ. ആര്‍ക്കാണ് നഷ്ടം?

ഉന്നതവിദ്യാഭ്യാസത്തിന്‌ അതിന്റേതായ ചിലവുകളുണ്ട്. അത് അംഗീകരിക്കേണ്ടിയിരിയ്ക്കുന്നു. എല്ലാം ഫ്രീയായി വേണമെന്ന മലയാളിയുടെ മനസ്ഥിതി മാ‍റണം.
ചുമരുണ്ടെങ്കിലല്ല്ലേ ചിത്രമെഴുതാനാവൂ. കോളേജിന് ലാഭകരമായി പ്രവര്‍ത്തിയ്ക്കാനാവണം. ന്യൂനപക്ഷസ്ഥപനമാണെങ്കില്‍ അവരെ പ്രവേശിപ്പിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കാന്‍ അനുവദിയ്ക്കണം. സാമൂഹിക നീതി ഉറപ്പുവരുത്തുവാന്‍ ധനസഹായവുമായി വ്യക്തികളും സര്‍ക്കാരും സഭയും സമുദായങ്ങളും മുന്‍പോട്ടുവരണം. അല്ലാതെ ന്യായം പറയുമ്പോള്‍ അത് കോഴവാങ്ങനാണെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല.

മാരീചന്‍ said...

1957 സെപ്തംബര്‍ 2ന് നിയമസഭ പാസാക്കിയ വിദ്യാഭ്യാസ ബില്‍ മെത്രാന്‍മാര്‍ നല്‍കിയ നിവേദനം സഹിതം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. രാഷ്ട്രപതി ഭരണഘടനയുടെ വകുപ്പ് 143 പ്രകാരം സുപ്രിം കോടതിയ്ക്കും വിട്ടു.

ചീഫ് ജസ്റ്റിസ് എസ് ആര്‍ ദാസിന്റെ കീഴില്‍ ഏഴംഗ ബെഞ്ചാണ് വാദം കേട്ടത്. 1958 ഏപ്രില്‍ 29ന് വാദം തുടങ്ങി. മെയ് 22ന് വിധിയും പറഞ്ഞു. വിധിക്ക് ജസ്റ്റിസ് വെങ്കിടരാമയ്യര്‍ വിയോജനക്കുറിപ്പുമെഴുതിയിട്ടുണ്ട്.

ബില്ലിന്റെ 3(5) വകുപ്പനുസരിച്ച് പുതിയ വിദ്യാലയങ്ങള്‍ ബില്ലിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടങ്ങിയില്ലെങ്കില്‍ അംഗീകാരം കിട്ടില്ലെന്നത് സമത്വാവകാശത്തിന്റെ ലംഘനമാകുമോ എന്നാണ് രാഷ്ട്രപതിയുടെ ആദ്യ സംശയം. അങ്ങനെയുളള ലംഘനം ബില്ലില്‍ ഇല്ലെന്ന് കോടതി വിധി പറഞ്ഞു.

ബില്ലിലെ വിവാദമായ 3(5), 8(3) വകുപ്പുകളോ 9 മുതല്‍ 13 വരെ വകുപ്പുകളോ ഭരണഘടനയുടെ 30(1) അനുസരിച്ചുളള ന്യൂനപക്ഷാവകാശം ഹനിക്കുന്നുവോ എന്നതാണ് പരിഗണിച്ച രണ്ടാം പ്രശ്നം.

പിരിക്കുന്ന ഫീസ് ഖജനാവില്‍ അടയ്ക്കണമെന്നാണ് 8(3) വകുപ്പ് പറഞ്ഞത്. ശമ്പളം സര്‍ക്കാര്‍ നല്‍കാനുളള വ്യവസ്ഥ വകുപ്പ് 9. അധ്യാപകരുടെ യോഗ്യത സര്‍ക്കാര്‍ നിശ്ചയിക്കും വകുപ്പ് 10 പ്രകാരം. നിയമനങ്ങള്‍ പിഎസ്‍സിയ്ക്കു വിടുന്ന വ്യവസ്ഥ വകുപ്പ് 11ല്‍. സേവന വേതന വ്യവസ്ഥകള്‍ പരിഗണിക്കുന്നത് വകുപ്പ് 12ലും 13ലും.

1948ന് മുമ്പ് സ്ഥാപിക്കപ്പെട്ട ആഗ്ലോ ഇന്ത്യന്‍ സ്ക്കൂളുകളൊഴികെ മറ്റെല്ലാ സ്ക്കൂളുകള്‍ക്കും ഈ വകുപ്പുകള്‍ സാധുവാണെന്ന് കോടതി വിധി പറ‍ഞ്ഞു.

വിധി ന്യായത്തിലെ സുപ്രധാനമായ വാചകങ്ങള്‍ ഇങ്ങനെ. ഭരണഘടന ഉറപ്പു നല്‍കുന്ന ഒരു മൗലികാവകാശവും സമ്പൂര്‍ണമല്ല. അവ ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് 30(1) നല്‍കുന്ന വിദ്യാഭ്യാസപരമായ അവകാശം അവരെ ഭൂരിപക്ഷത്തിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കാനുളള പരിചയായിട്ടാണ് ഉപയോഗിക്കേണ്ടത്.അല്ലാതെ ഭൂരിപക്ഷത്തെ ആക്രമിക്കാനുളള വാള്‍ ആയിട്ടല്ല. ഇഷ്ടപ്പടി വിദ്യാലയങ്ങള്‍ നടത്താനല്ലാതെ സര്‍ക്കാരിന്റെ ഗ്രാന്റിനോ അംഗീകാരത്തിനോ ആര്‍ക്കും മൗലികാവകാശമില്ല. സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് വാങ്ങുന്ന വിദ്യാലയങ്ങളിലെ അധ്യയന നിലവാരം, അധ്യാപകരുടെ യോഗ്യത നിയമം, സേവന വേതന വ്യവസ്ഥകള്‍ ഇവയെല്ലാം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ന്യൂനപക്ഷാവകാശത്തിന്റെ മറവില്‍ അധ്യാപകരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടരുതെന്നും വിദ്യാലയങ്ങള്‍ ഭരിക്കാനുളള അവകാശം ദുര്‍ഭരണം നടത്താനുളള ലൈസന്‍സല്ലെന്നുമായിരുന്നു കോടതി വിധി.

അതേ സമയം പൊതു താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്ന 14,15 വകുപ്പുകള്‍ ഭരണഘടനയുടെ 30(1) അനുഛേദത്തിന്റെ ലംഘനമാണെന്ന് കോടതി വിധിച്ചു.

ഈ വിധിയോടാണ് ജസ്റ്റിസ് വെങ്കിടരാമയ്യര്‍ വിയോജനക്കുറിപ്പെഴുതിയത്. 3(5) മുതല്‍ 13 വരെയുളള വകുപ്പുകള്‍ പരിശോധിക്കാനായിരുന്നു രാഷ്ട്രപതി സുപ്രിം കോടതിയോട് ആവശ്യപ്പെട്ടത്. രാഷ്ട്രപതി ആവശ്യപ്പെടാത്ത കാര്യം പരിഗണിക്കാനുളള അധികാരം സുപ്രിം കോടതിയ്ക്കുണ്ടോ എന്നതായിരുന്നു ജസ്റ്റിസ് വെങ്കിടരാമയ്യരുടെ വിയോജനക്കുറിപ്പിന്റെ കാതല്‍.

ഏതായാലും കോടതി വിധി സമരക്കാര്‍ക്ക് തീര്‍ത്തും അനുകൂലമായിരുന്നില്ല. ന്യൂനപക്ഷ വിദ്യാലയങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന തീര്‍പ്പൊഴിച്ചാല്‍ മറ്റെല്ലാം സമരക്കാര്‍ക്ക് എതിരായിരുന്നു. തോന്നും പടി ഫീസ് പിരിവും, നിയമനവും ശമ്പളത്തിലെ കൈയ്യിട്ടു വാരലും ഗോപിയായി. സമരമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന നെഞ്ചിടിപ്പ് ളോഹയ്ക്കുളളില്‍ പടപടാ മുഴങ്ങി.

ജോജു പറയുന്നതു പോലെ കോടതി പ്രസ്തുത ബില്ലിനെ തീര്‍ത്തും അപ്രസക്തമാക്കിയില്ല. മാത്രവുമല്ല, സ്വകാര്യ സ്ക്കൂള്‍ നിയമനം പിഎസ്‍സിയ്ക്കു വിടാനുളള ബില്ലിലെ വ്യവസ്ഥയെ വന്ധ്യംകരിച്ചത് 1960ലെ വിമോചന സമരാനന്തര സര്‍ക്കാരാണ്. ആ സര്‍ക്കാരാണ് കോഴയും നിയമനവും മാനേജ്‍‍മെന്റിനും ശമ്പളം നല്‍കാനുളള ബാധ്യത സര്‍ക്കാരിനും ഏല്‍പ്പിച്ചത്.

അച്ചന്മാരും യേശുവുമായുളള ബന്ധമേ ജോജുവിന്റെ വാദങ്ങളും സത്യവും തമ്മിലുമുളളൂ എന്ന് പറഞ്ഞാല്‍ പിണങ്ങല്ലേ!

N.J ജോജൂ said...

മുണ്ടശ്ശേരിയുടെ നിയമത്തിലെ എന്തൊക്കെ പിന്നീട് പ്രാബല്യത്തില്‍ വന്നോ അതിന്നും ഭരണഘടനാ വിരുദ്ധമല്ല.

മാരീചന്‍ said...

ജോജുവിന്റെ ഈ കമന്റിന് മറുപടിയായി മൂന്നു കമന്റും വായിക്കാന്‍ അപേക്ഷ.

Blogger N.J ജോജൂ said...

ബേബിയുടെ സ്വാശ്രയനിയമത്തിലെ വ്യവസ്ഥകളെ എന്തുകൊണ്ട് കോടതി അസാധുവാക്കിയോ അതേ കാരണങ്ങളാല്‍ മുണ്ടശേരി മാഷിന്റെ വിദ്യാഭ്യാസനിയത്തിലും ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിയ്ക്കുന്നതുമായ വകുപ്പുകള്‍ ഉണ്ടായിരുന്നു. ആ വകുപ്പുകള്‍ മാറ്റിയിട്ടാണ് പിന്നീടുള്ള സര്‍ക്കാരുകള്‍ അത് നടപ്പിലാക്കിയത്.

Blogger മാരീചന്‍ said...

ദേ പിന്നെയും ജോജു തമാശ പറയുന്നു.

മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ. പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കി, വിദ്യാഭ്യാസ ചെലവു മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കും. മാനേജര്‍മാര്‍ പിരിക്കുന്ന ഫീസു മുഴുവന്‍ ഖജനാവിലടയ്ക്കണം. അധ്യാപകര്‍ക്കുളള ശമ്പളം സര്‍ക്കാര്‍ നേരിട്ടോ സ്ക്കൂള്‍ വഴിയോ നല്‍കുന്നതായിരിക്കും. പിഎസ്‍സി നല്‍കുന്ന ലിസ്റ്റില്‍ നിന്നു വേണം മാനേജര്‍ അധ്യാപകരെ നിയമിക്കാന്‍. സര്‍ക്കാര്‍ സ്ക്കൂള്‍ അധ്യാപകരുടെ സേവനവ്യവസ്ഥകള്‍ പെന്‍ഷനും പോവിഡന്റ് ഫണ്ടും എയിഡയ് സ്ക്കൂള്‍ അധ്യാപകര്‍ക്കും ബാധകമാക്കി. വേക്കന്‍സി ഇല്ലാതെ ജോലി നഷ്ടപ്പെടുന്ന അധ്യാപകര്‍ക്ക് പിന്നീട് ഒഴിവുണ്ടാകുമ്പോള്‍ നിയമനം നല്‍കണം. പൊതു താല്‍പര്യം മുന്‍നിര്‍ത്തി നോട്ടീസോടെയോ അടിയന്തര ഘട്ടങ്ങളില്‍ നോട്ടീസ് കൂടാതെയുമോ 5 വര്‍ഷത്തില്‍ കവിയാത്ത കാലയളവില്‍ സര്‍ക്കാരിന് സ്ക്കൂള്‍ മാനേജ്മെന്റ് ഏറ്റെടുക്കാം. സക്കൂള്‍ വക സ്വത്ത് അന്യാധീനപ്പെടുത്താന്‍ മാനേജ്മെന്റിന് അധികാരമില്ല. അതേസമയം നഷ്ടപരിഹാരം നല്‍കി സര്‍ക്കാരിന് സ്ക്കൂള്‍ ശാശ്വതമായി ഏറ്റെടുക്കാം. വിദ്യാഭ്യാസ കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ഉദ്യോഗസ്ഥരും അനുദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ധ സമിതി സംസ്ഥാന തലത്തില്‍ രൂപീകരിക്കും. വിദ്യാഭ്യാസം സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കാന്‍ പ്രാദേശികാടിസ്ഥാനത്തിലും കമ്മിറ്റികള്‍ ഉണ്ടാകും. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണവും പുസ്തകവും വസ്ത്രങ്ങളും നല്‍കും.

ഇതൊക്കെയായിരുന്നു ആ ബില്ലിലെ സുപ്രധാന വ്യവസ്ഥകള്‍

മാരീചന്‍ said...

കോണ്‍ഗ്രസ് ഭരിച്ചിരുന്ന ആന്ധ്ര, മഹാരാഷ്ട്ര, രാജസ്ഥാന്‍, യുപി എന്നിവിടങ്ങളില്‍ സമാനമായ വ്യവസ്ഥകളോടു കൂടിയ നിയമങ്ങള്‍ ഉണ്ടായിരുന്നത്രേ. ഈ വിദ്യാഭ്യാസ ബില്ലിലെ പല വ്യവസ്ഥകളും കോണ്‍ഗ്രസ് ആന്ധ്രാ പ്രദേശില്‍ കൊണ്ടുവന്ന എഡ്യൂക്കേഷന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ടില്‍ നിന്നും എടുത്തതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ബില്‍ നിയമവിരുദ്ധവും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് വിമര്‍ശനമുയര്‍ന്നു.

ഏകാധിപത്യത്തിലേയ്ക്കുളള കാല്‍വെപ്പെന്ന് പനമ്പളളി. വിദ്യാഭ്യാസ പുരോഗതിയ്ക്കുളള ഒരു നിര്‍ദ്ദേശവും ബില്ലിലില്ലെന്ന് പട്ടം. ബില്‍ പിന്‍വലിക്കണമെന്ന് പി ടി ചാക്കോ. വൃത്തികെട്ട ബില്‍ എന്ന് സീതി സാഹിബ്. നാസി മോഡല്‍ ബില്ലെന്ന് സി എച്ച് മുഹമ്മദ് കോയ.

ശ്രദ്ധിക്കേണ്ടത് മന്നത്ത് പത്മനാഭന്‍ ബില്ലിനെക്കുറിച്ച് പറഞ്ഞത്. അതിങ്ങനെ. "ഇപ്പോഴും ബില്ലിനെ എതിര്‍ക്കുന്ന കുറേ ആളുകളുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും ഈ ബില്ലിനെ ഇപ്പോഴത്തെ അവസ്ഥയില്‍ സമ്പൂര്‍ണമായിത്തന്നെ സ്വാഗതം ചെയ്യുന്നു. അപ്പോള്‍ ജനസംഖ്യയുടെ നാലില്‍ മൂന്നു ഭാഗത്തിന്റെയും ആനുകൂല്യം സിദ്ധിച്ചു കഴിഞ്ഞു എന്ന് സ്പഷ്ടമാണ്. ക്രിസ്ത്യാനികളില്‍ നല്ലൊരു പങ്ക് ബില്ലിനെ അനുകൂലിക്കുന്നുവെന്ന് പത്ര റിപ്പോര്‍ട്ടില്‍ നിന്നും അറിയാന്‍ കഴിയും".

മാരീചന്‍ said...

1957 സെപ്തംബര്‍ 2ന് നിയമസഭ പാസാക്കിയ വിദ്യാഭ്യാസ ബില്‍ മെത്രാന്‍മാര്‍ നല്‍കിയ നിവേദനം സഹിതം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. രാഷ്ട്രപതി ഭരണഘടനയുടെ വകുപ്പ് 143 പ്രകാരം സുപ്രിം കോടതിയ്ക്കും വിട്ടു.

ചീഫ് ജസ്റ്റിസ് എസ് ആര്‍ ദാസിന്റെ കീഴില്‍ ഏഴംഗ ബെഞ്ചാണ് വാദം കേട്ടത്. 1958 ഏപ്രില്‍ 29ന് വാദം തുടങ്ങി. മെയ് 22ന് വിധിയും പറഞ്ഞു. വിധിക്ക് ജസ്റ്റിസ് വെങ്കിടരാമയ്യര്‍ വിയോജനക്കുറിപ്പുമെഴുതിയിട്ടുണ്ട്.

ബില്ലിന്റെ 3(5) വകുപ്പനുസരിച്ച് പുതിയ വിദ്യാലയങ്ങള്‍ ബില്ലിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടങ്ങിയില്ലെങ്കില്‍ അംഗീകാരം കിട്ടില്ലെന്നത് സമത്വാവകാശത്തിന്റെ ലംഘനമാകുമോ എന്നാണ് രാഷ്ട്രപതിയുടെ ആദ്യ സംശയം. അങ്ങനെയുളള ലംഘനം ബില്ലില്‍ ഇല്ലെന്ന് കോടതി വിധി പറഞ്ഞു.

ബില്ലിലെ വിവാദമായ 3(5), 8(3) വകുപ്പുകളോ 9 മുതല്‍ 13 വരെ വകുപ്പുകളോ ഭരണഘടനയുടെ 30(1) അനുസരിച്ചുളള ന്യൂനപക്ഷാവകാശം ഹനിക്കുന്നുവോ എന്നതാണ് പരിഗണിച്ച രണ്ടാം പ്രശ്നം.

പിരിക്കുന്ന ഫീസ് ഖജനാവില്‍ അടയ്ക്കണമെന്നാണ് 8(3) വകുപ്പ് പറഞ്ഞത്. ശമ്പളം സര്‍ക്കാര്‍ നല്‍കാനുളള വ്യവസ്ഥ വകുപ്പ് 9. അധ്യാപകരുടെ യോഗ്യത സര്‍ക്കാര്‍ നിശ്ചയിക്കും വകുപ്പ് 10 പ്രകാരം. നിയമനങ്ങള്‍ പിഎസ്‍സിയ്ക്കു വിടുന്ന വ്യവസ്ഥ വകുപ്പ് 11ല്‍. സേവന വേതന വ്യവസ്ഥകള്‍ പരിഗണിക്കുന്നത് വകുപ്പ് 12ലും 13ലും.

1948ന് മുമ്പ് സ്ഥാപിക്കപ്പെട്ട ആഗ്ലോ ഇന്ത്യന്‍ സ്ക്കൂളുകളൊഴികെ മറ്റെല്ലാ സ്ക്കൂളുകള്‍ക്കും ഈ വകുപ്പുകള്‍ സാധുവാണെന്ന് കോടതി വിധി പറ‍ഞ്ഞു.

വിധി ന്യായത്തിലെ സുപ്രധാനമായ വാചകങ്ങള്‍ ഇങ്ങനെ. ഭരണഘടന ഉറപ്പു നല്‍കുന്ന ഒരു മൗലികാവകാശവും സമ്പൂര്‍ണമല്ല. അവ ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് 30(1) നല്‍കുന്ന വിദ്യാഭ്യാസപരമായ അവകാശം അവരെ ഭൂരിപക്ഷത്തിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കാനുളള പരിചയായിട്ടാണ് ഉപയോഗിക്കേണ്ടത്.അല്ലാതെ ഭൂരിപക്ഷത്തെ ആക്രമിക്കാനുളള വാള്‍ ആയിട്ടല്ല. ഇഷ്ടപ്പടി വിദ്യാലയങ്ങള്‍ നടത്താനല്ലാതെ സര്‍ക്കാരിന്റെ ഗ്രാന്റിനോ അംഗീകാരത്തിനോ ആര്‍ക്കും മൗലികാവകാശമില്ല. സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് വാങ്ങുന്ന വിദ്യാലയങ്ങളിലെ അധ്യയന നിലവാരം, അധ്യാപകരുടെ യോഗ്യത നിയമം, സേവന വേതന വ്യവസ്ഥകള്‍ ഇവയെല്ലാം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ന്യൂനപക്ഷാവകാശത്തിന്റെ മറവില്‍ അധ്യാപകരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടരുതെന്നും വിദ്യാലയങ്ങള്‍ ഭരിക്കാനുളള അവകാശം ദുര്‍ഭരണം നടത്താനുളള ലൈസന്‍സല്ലെന്നുമായിരുന്നു കോടതി വിധി.

അതേ സമയം പൊതു താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്ന 14,15 വകുപ്പുകള്‍ ഭരണഘടനയുടെ 30(1) അനുഛേദത്തിന്റെ ലംഘനമാണെന്ന് കോടതി വിധിച്ചു.

ഈ വിധിയോടാണ് ജസ്റ്റിസ് വെങ്കിടരാമയ്യര്‍ വിയോജനക്കുറിപ്പെഴുതിയത്. 3(5) മുതല്‍ 13 വരെയുളള വകുപ്പുകള്‍ പരിശോധിക്കാനായിരുന്നു രാഷ്ട്രപതി സുപ്രിം കോടതിയോട് ആവശ്യപ്പെട്ടത്. രാഷ്ട്രപതി ആവശ്യപ്പെടാത്ത കാര്യം പരിഗണിക്കാനുളള അധികാരം സുപ്രിം കോടതിയ്ക്കുണ്ടോ എന്നതായിരുന്നു ജസ്റ്റിസ് വെങ്കിടരാമയ്യരുടെ വിയോജനക്കുറിപ്പിന്റെ കാതല്‍.

ഏതായാലും കോടതി വിധി സമരക്കാര്‍ക്ക് തീര്‍ത്തും അനുകൂലമായിരുന്നില്ല. ന്യൂനപക്ഷ വിദ്യാലയങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന തീര്‍പ്പൊഴിച്ചാല്‍ മറ്റെല്ലാം സമരക്കാര്‍ക്ക് എതിരായിരുന്നു. തോന്നും പടി ഫീസ് പിരിവും, നിയമനവും ശമ്പളത്തിലെ കൈയ്യിട്ടു വാരലും ഗോപിയായി. സമരമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന നെഞ്ചിടിപ്പ് ളോഹയ്ക്കുളളില്‍ പടപടാ മുഴങ്ങി.

ജോജു പറയുന്നതു പോലെ കോടതി പ്രസ്തുത ബില്ലിനെ തീര്‍ത്തും അപ്രസക്തമാക്കിയില്ല. മാത്രവുമല്ല, സ്വകാര്യ സ്ക്കൂള്‍ നിയമനം പിഎസ്‍സിയ്ക്കു വിടാനുളള ബില്ലിലെ വ്യവസ്ഥയെ വന്ധ്യംകരിച്ചത് 1960ലെ വിമോചന സമരാനന്തര സര്‍ക്കാരാണ്. ആ സര്‍ക്കാരാണ് കോഴയും നിയമനവും മാനേജ്‍‍മെന്റിനും ശമ്പളം നല്‍കാനുളള ബാധ്യത സര്‍ക്കാരിനും ഏല്‍പ്പിച്ചത്.

അച്ചന്മാരും യേശുവുമായുളള ബന്ധമേ ജോജുവിന്റെ വാദങ്ങളും സത്യവും തമ്മിലുമുളളൂ എന്ന് പറഞ്ഞാല്‍ പിണങ്ങല്ലേ!

Baba Shishya said...

Joju,Thanx for the post. Why does any one want to add non-recurring expenses to Fees? It is the biggest injustice and plain exploitation.
Here the quetion is whether you want to get a high margin or not? How soon you want to get the capital back? A honest business man should wait years to get his capital back. There is no point in saying that using minority rights I will get all my capital back in 3 -4 years.
I wish they get a profit. But a just profit, since it is an issue concerning quality of the society you live in.

മാരീചന്‍ said...

മുട്ടാപ്പോക്കു കള ജോജൂ. ഭരണഘടനാ വിരുദ്ധമെന്നും ന്യൂനപക്ഷത്തിന് ഹാനികരമെന്നും പറഞ്ഞ് അച്ചന്മാരും സംഘവും സുപ്രിംകോടതിയില്‍ നടത്തിയ ഘോരഘോരമായ വാദം വിലപ്പോയില്ലെന്നാണ് ഈ പറഞ്ഞു വന്നത്. അന്നത്തെ ബില്ലിനെക്കുറിച്ച് പളളിയും പട്ടക്കാരും ആരോപിച്ച ഏത് കാര്യമാണ്, മേല്‍പറ‍ഞ്ഞതല്ലാതെ കോടതി ശരിവെച്ചത് എന്ന് ചൂണ്ടിക്കാണിക്കാമോ? വെറുതെ കാടും പടപ്പും തല്ലല്ലേ,

N.J ജോജൂ said...

മാരീചന്‍,

അധ്യാപന നിയമത്തെക്കുറിച്ച് പൌവ്വത്തില്‍ തിരുമേനി ഒരു ഉദാഹരണം പറയുന്നുണ്ട്.

കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളില്‍ തമിഴര്‍ ന്യൂനപക്ഷമാണ്.അവര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താന്‍ അവകാശമുണ്ട്. അവരുടെ തമിഴ് സംസ്കാരം നിലനിര്‍ത്താന്‍ അവരെ മലയാളികള്‍ പഠിപ്പിച്ചിട്ട് കാര്യമില്ലല്ലോ. അപ്പോള്‍ അവിടെ പ്രവേശനം കൊടുക്കേണ്ടത് പ്രധാനമായും തമിഴര്‍ക്കാണ്. അവിടുത്തെ അധ്യാപകരും തമിഴരായിരിയ്ക്കണം.

മാരീചന്‍ said...

പവ്വത്തില്‍ തിരുമേനിയെന്ന് വിളിക്കപ്പെടുന്നയാളിന്റെ വക്കീലിന്

ഇതാണ് താങ്കളുടെ കമന്റ്,
Blogger N.J ജോജൂ said...

ബേബിയുടെ സ്വാശ്രയനിയമത്തിലെ വ്യവസ്ഥകളെ എന്തുകൊണ്ട് കോടതി അസാധുവാക്കിയോ അതേ കാരണങ്ങളാല്‍ മുണ്ടശേരി മാഷിന്റെ വിദ്യാഭ്യാസനിയത്തിലും ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിയ്ക്കുന്നതുമായ വകുപ്പുകള്‍ ഉണ്ടായിരുന്നു. ആ വകുപ്പുകള്‍ മാറ്റിയിട്ടാണ് പിന്നീടുള്ള സര്‍ക്കാരുകള്‍ അത് നടപ്പിലാക്കിയത്.


ഏതെക്കൊ വകുപ്പുകള്‍? വെറുതെ കണാകുണാ ന്യായം പറയാതെ മറുപടി വല്ലതുമുണ്ടോ?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ജോജു , അങ്കിള്‍ എഴുതിയ ഈ പോസ്റ്റ്ഒന്ന് വായിക്കുമല്ലോ ?

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച നന്ദി. ഇത്രയും വിലപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചതിന്‌. അന്ന് അച്ചന്മാര്‍ എന്തിനൊക്കെവേണ്ടിയാണ്‌ തെരുവിലിറങ്ങിയതെന്നും എല്ലാവര്‍ക്കും വ്യക്തമായെന്നും വിചാരിക്കാം.

സുകുമാരേട്ടന്‍ പറഞ്ഞത്‌ ഈ വിഷയവുമായി എന്ത്‌ ബന്ധമാണ്‌ ഉള്ളതെന്ന് എനിക്ക്‌ വ്യക്തമായില്ല് മരീചന്‌ മനസ്സിലായെങ്കില്‍ പറയുക.കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ നടത്തുന്ന സമരമാണ്‌ ജനകീയ സമരം എന്ന വാദം ഞാന്‍ ഈ പോസ്റ്റില്‍ ഉന്നയിച്ചിട്ടില്ല എന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നു.

കണ്ണൂസെ ന്യൂനപക്ഷ അവകാശമുള്ള സമുദായത്തിന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ ഈ നിയമം അനുവദിക്കുന്നു. മാത്രവുമല്ല സര്‍ക്കാര്‍ NOC നല്‍കാതിരിക്കുകയോ ആ സംസ്ഥാനത്തെ യുണിവേഴ്‌സിറ്റികള്‍ അഫിലിയേഷന്‍ നല്‍കാതിരിക്കുകയോ ചെയ്താല്‍ പുറത്തുള്ള സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും അഫിലിയേഷന്‍ നേടാവുന്നതാണ്‌

N.J ജോജൂ said...

“ന്യൂനപക്ഷ വിദ്യാലയങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന തീര്‍പ്പൊഴിച്ചാല്‍ മറ്റെല്ലാം സമരക്കാര്‍ക്ക് എതിരായിരുന്നു.”

ന്യൂനപക്ഷ വിദ്യാലയങ്ങള്‍ ഏറ്റെടുക്കുക എന്നത് ന്യൂനപക്ഷവിരുദ്ധമല്ലേ? ഞാന്‍ ആവര്‍ത്തിച്ചാലേ മറുപടിയാവുകയുള്ളോ?.

പി.എസ്.സി നിയമനമന്നതും എന്തിനുവേണ്ടി ന്യൂനപക്ഷപദവി നല്‍കിയോ അതിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല എന്ന എന്റെ അഭിപ്രായത്തിലും മാറ്റമില്ല.

കോഴ ഒഴിവാക്കാന്‍ മറ്റു രീതികള്‍ സ്വീകരിയ്ക്കുകയും നിയമനം സുതാര്യമാക്കാന്‍ നടപടി സ്വീകരിയ്ക്കുകയുമാ‍ണു വേണ്ടത്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണ്‍ , ചര്‍ച്ച ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . വിമോചനസമരം ചര്‍ച്ചയില്‍ വന്നപ്പോള്‍ ഇടയ്ക്ക് ഒരഭിപ്രായം പറഞ്ഞു എന്ന് മാത്രം .അതിന് പോസ്റ്റുമായി ബന്ധമൊന്നുമില്ല . ഒരു ചര്‍ച്ചയാവുമ്പോള്‍ ചിലപ്പോള്‍ ഇങ്ങിനെ വ്യതിചലിച്ചു പോകുന്നത് സ്വാഭാവികം . പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ . വിദ്യാഭ്യാസവകുപ്പ് മുഖ്യധാര പാര്‍ട്ടികള്‍ ഏറ്റെടുക്കണമെന്നത് എക്കാലത്തേയും ആഗ്രഹമായിരുന്നു എല്ലാവര്‍ക്കും . ഇത്തവണ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്തപ്പോള്‍ സ്വാഭാവികമായും വലിയ പ്രതീക്ഷകള്‍ നല്‍കി . പക്ഷെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്ന് പറഞ്ഞ പോലെയാണ് അവസ്ഥ . ഈ സാമുദായിക നേതാക്കളുടെ സമ്മര്‍ദ്ധതന്ത്രങ്ങള്‍ വിജയിക്കരുതായിരുന്നു . ചര്‍ച്ച തുടരട്ടെ ....

മാരീചന്‍ said...

ഈ എഴുതിയതും മുന്‍ പറ‍ഞ്ഞ മറ്റേ കമന്റിലെ (ബേബിയുടെ സ്വാശ്രയനിയമത്തിലെ വ്യവസ്ഥകളെ എന്തുകൊണ്ട് കോടതി അസാധുവാക്കിയോ അതേ കാരണങ്ങളാല്‍ മുണ്ടശേരി മാഷിന്റെ വിദ്യാഭ്യാസനിയത്തിലും ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിയ്ക്കുന്നതുമായ വകുപ്പുകള്‍ ഉണ്ടായിരുന്നു. ആ വകുപ്പുകള്‍ മാറ്റിയിട്ടാണ് പിന്നീടുള്ള സര്‍ക്കാരുകള്‍ അത് നടപ്പിലാക്കിയത്. )വാദങ്ങള്‍ സാധൂകരിക്കാനുളള മറുപടിയല്ല ജോജൂ. മുണ്ടശേരിയുടെ വിദ്യാഭ്യാസ നയത്തിലെ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുളള വ്യവസ്ഥ മാത്രമല്ല, ന്യൂനപക്ഷത്തിനെതിരെന്നും പറഞ്ഞ് ഇവിടെ തുളളിയാടിയത്.

ന്യൂനപക്ഷാവകാശ ധ്വംസനം സംബന്ധിച്ച് വിമോചന സമരകാലത്ത് മെത്രാനച്ചന്മാരും സംഘവും ഉയര്‍ത്തിയ വാദങ്ങള്‍ കോടതി നിരസിച്ചുവെന്നാണ് ഇത്രയും നേരം പറഞ്ഞത്. സ്ക്കൂളുകള്‍ ഏറ്റെടുക്കാനുളള തീരുമാനം കോടതി റദ്ദാക്കിയതോടെ സമരക്കാരുടെ എതിര്‍പ്പ് പോയിരുന്നുവെങ്കില്‍, പിന്നെ വിമോചന സമരത്തിന്റെ ആവശ്യമില്ലായിരുന്നല്ലോ.

സ്വകാര്യ വിദ്യാലയങ്ങളിലെ നിയമനം പിഎസ്‍സിയ്ക്ക് വിടാനുളള നിയമത്തിലെ വകുപ്പും അന്ന് കോടതി അംഗീകരിച്ചിട്ടുണ്ട്. 1960ല്‍ പട്ടം താണുപിളളയുടെ നേതൃത്വത്തില്‍ വന്ന മന്ത്രിസഭയാണ് തിരുസഭയെ പ്രീണിപ്പിക്കാന്‍ ഈ വ്യവസ്ഥ ഭേദഗതി ചെയ്തത്.

സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകളിലെ നിയമനം സര്‍ക്കാര്‍ തന്നെയാണ് നടത്തേണ്ടത് എന്ന് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിന്മേലുളള കേസില്‍ സുപ്രിം കോടതി അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്.

1967മുതല്‍ പിന്നീടിങ്ങോട്ട് വന്ന ഇടതു സര്‍ക്കരുകള്‍ക്കടക്കം(വിമോചന സമരപ്പേടി/ മതപ്രീണനം) ഈ വ്യവസ്ഥ റദ്ദു ചെയ്യാനുളള കരളുറപ്പുണ്ടായില്ല.

ന്യൂനപക്ഷാവകാശം എന്ന മറയുപയോഗിച്ച് കാണിക്കുന്ന തെമ്മാടിത്തരങ്ങള്‍ക്കെതിരെ ഇത്ര വ്യാപകമായ ഒരു ചര്‍ച്ച കേരളത്തിലെ പൊതുസമൂഹത്തില്‍ ഇതിനു മുമ്പൊരിക്കലും നടന്നിട്ടുമില്ല. ആ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഇനി എന്ന് എന്ന ചോദ്യത്തിന് മാത്രമേ പ്രസക്തിയുളളൂ.

സര്‍ക്കാരിനെയും സമൂഹത്തെയും നോക്കുകുത്തിയാക്കി ഇക്കാണിക്കുന്ന തെമ്മാടിത്തരം അവസാനിക്കുക തന്നെ ചെയ്യും. Just a matter of time. ഒന്നുകില്‍ സ്വയം ഫീസ് പിരിച്ച് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുക. സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നതെങ്കില്‍ നിയമനം പിഎസ്‍സി നടത്തുക. ഈ അവസ്ഥ കേരളത്തില്‍ വരിക തന്നെ ചെയ്യും. ജോജുവിനെപ്പോലുളളവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തില്‍ മാധ്യമം വാരിക ലേഖനം

കേരളീയന്‍ said...

ചര്‍ച്ച ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസാവകാശങ്ങളിലേക്ക് തിരിഞ്ഞത് നന്നായി. അതാണല്ലോ പട്ടക്കാരുടെയും പണിക്കരുടെയും കെറുവിന്റെ മൂലകാരണം. ഞാന്‍ മനസ്സിലാക്കുന്നത് ഇത്രയുമാണ്.

1) ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടു പോകാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇത് ഭരണഘടനാസൃതമാണ്.

2) കരിക്കുലവും, പ്രവേശന മാനദണ്ഠവും തീരുമാനിക്കേണ്ടത് സര്‍ക്കാരോ, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയോ ആണ്.

3) ന്യൂനപക്ഷമെന്നല്ല, ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്താനും പണം മുടക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമല്ല.

എന്നാല്‍ കേരളത്തിലിന്ന് നടക്കുന്നതോ:

1) ഏകദേശം 4000 കോടി രൂപ - കേരള സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ 25% ഗവണ്മെന്റ് എയ്ഡഡ് സ്ഥാപനങ്ങള്‍ക്കായി ചെലവാക്കുന്നു. ഈ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഒരു ന്യൂനപക്ഷ വിഭാഗം. അധ്യാപക നിയമനത്തിലോ വിദ്യാര്‍ത്ഥി പ്രവേശനത്തിലോ സര്‍ക്കാരിന് ഒരു റോളുമില്ല.

2) കരിക്കുലം, പ്രവേശന മാനദണ്ഠം, ന്യായമായ ഫീസ് ഘടന എന്നിവ പൊതു സമൂഹത്തിന് വേണ്ടി നിര്‍ദ്ദേശിക്കുന്നതില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഒരു റോളുമില്ലാത്ത അവസ്ഥ.

ഇനി സമൂഹ നന്മക്കായി ഒരു സര്‍ക്കാര്‍ ചെയ്യേണ്ട മിനിമം കാര്യങ്ങളെന്തൊക്കെയാണ്?

1) 10 - ആം ക്ലാസ് വരെയെങ്കിലും (ഇന്നത്തെ കേരള സാഹചര്യത്തില്‍ അത് 12 വരെയെങ്കിലുമാക്കണം എന്ന് തോന്നുന്നു) സാര്‍വ്വത്രിക സൌജന്യ വിദ്യാഭ്യാസം. എന്ന് വെച്ചാല്‍ ഫീസ് കൊടുത്തു പഠിക്കാന്‍ പാടില്ലെന്നല്ല. ആര്‍ക്ക് വേണമെങ്കിലും ഒരു ഫീസും കൊടുക്കാതെ ഇത്രയും വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യം.

2) മേന്മയുള്ള, താങ്ങാനാകുന്ന ചിലവിലുള്ള ഉന്നത വിദ്യാഭ്യാസം. ആവശ്യമായവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ.

3) മതേതരവും, ശാസ്ത്രീയവുമായ കരിക്കുലം. നല്ല ക്രിസ്ത്യാനിയെയോ നാ‍യരെയോ വാര്‍ത്തെടുക്കുന്നത് ഗവണ്മെന്റിന്റെ ജോലിയല്ല.

അതു കൊണ്ട് എനിക്ക് തോന്നുന്നത് ഗവണ്മെന്റിന് ചെയ്യാന്‍ കഴിയുന്നത് ഇതായിരിക്കുമെന്നാണ്.

1) ഗവണ്മെന്റ് വ്യവസ്ഥകളനുസരിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് മാത്രമേ സാമ്പത്തിക സഹായം നല്‍കാവൂ. അല്ലാത്തവര്‍ ഫീസ് പിരിച്ച് സ്കൂള്‍ നടത്തട്ടെ.

2) കരിക്കുലം നിര്‍മ്മാണത്തില്‍ മത, സമുദായ ഇടപെടല്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

3) സ്വകാര്യ സ്ഥാപനങ്ങളില്‍ ചൂഷണം തടയാന്‍ സേവന, വേതന വ്യവസ്ഥകളേര്‍പ്പെടുത്തുക. വിദ്യാര്‍ഥി പ്രവേശനത്തിനുള്ള മാനദണ്ഠങ്ങള്‍ സുതാര്യമാക്കുക.

ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ ഒരു ഭരണ ഘടനയും കോടതിയും എതിര് നില്‍ക്കില്ല. ചെയ്യാനുള്ള ഇച്ഛാശക്തിയുണ്ടായാല്‍ മാത്രം മതി. മാരീചന്‍ പറഞ്ഞത് പോലെ ഈ അനിവാര്യത വിമോചന സമരം കൊണ്ടൊന്നും മറി കടക്കാനാവില്ല. ഏറെ വൈകാതെ തന്നെ ഈ മാറ്റങ്ങള്‍ സംഭവിച്ചേ തീരൂ. ചില്ലറ വോട്ട് ബാങ്കുകളൊക്കെ കാ‍ണിച്ച് അല്പ കാലം അതിനെ തടഞ്ഞ് നിര്‍ത്താന്‍ പണിക്കര്‍ക്കും, പട്ടക്കാര്‍ക്കും കഴിഞ്ഞേക്കും; അത്ര തന്നെ.

കിരണ്‍ തോമസ് തോമ്പില്‍ said...

കേരളീയ താങ്കള്‍പ്പറഞ്ഞതില്‍ ചില പൊരുത്തക്കേടുകള്‍ ഇല്ലേ?


1) ഏത്‌ എയ്‌ഡഡ്‌ സ്ഥാപനങ്ങളിലാണ്‌ മെറിറ്റ്‌ നോക്കാതേ 100% സീറ്റിലും ന്യൂനപക്ഷ സമുദായക്കാരേ പഠിപ്പിക്കുന്നത്‌. എയ്ഡഡ്‌ സ്കൂളുകളുടെ കാര്യത്തിലാണെങ്കില്‍ എല്ലാ ആള്‍ക്കാര്‍ക്കും പ്രവേശനം ലഭിക്കും പിന്നെ ഉള്ളത്‌ എയ്‌ഡഡ്‌ കോളെജുകളാണ്‌ അവിടെയും 50% സീറ്റിലെങ്കിലും അന്യ സമുദായക്കാരെ പഠിപ്പിക്കുന്നുണ്ട്‌. അത്‌ മെറിറ്റടിസ്ഥാനത്തിലുമാണ്‌. അപ്പോള്‍ അവിടെ സര്‍ക്കാരിന്റെ ഇടപെടലേ ആവശ്യമില്ല.
2) കരിക്കുലം ഫീസ്‌ എന്നിവ എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ പ്രസക്തമല്ല. സര്‍ക്കാരോ യൂണിവേഴ്‌സിറ്റിയോ പറയുന്ന സിലബസാണ്‌ എയ്‌ഡഡ്‌ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നത്‌. പിന്നെ ആകേയുള്ള ആക്ഷേപം അവരുടെ മതപരമായ കാര്യങ്ങള്‍ അവിടെ ആ സമുദായത്തിപ്പെട്ടവരേ പഠിപ്പിക്കുന്നു എന്നതാണ്‌. അതില്‍ എന്താണ്‌ തെറ്റുള്ളത്‌
താങ്കള്‍ ആദ്യം ഇങ്ങനെ പറയുന്നു


10 - ആം ക്ലാസ് വരെയെങ്കിലും (ഇന്നത്തെ കേരള സാഹചര്യത്തില്‍ അത് 12 വരെയെങ്കിലുമാക്കണം എന്ന് തോന്നുന്നു) സാര്‍വ്വത്രിക സൌജന്യ വിദ്യാഭ്യാസം. എന്ന് വെച്ചാല്‍ ഫീസ് കൊടുത്തു പഠിക്കാന്‍ പാടില്ലെന്നല്ല. ആര്‍ക്ക് വേണമെങ്കിലും ഒരു ഫീസും കൊടുക്കാതെ ഇത്രയും വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യം.

ഇങനനെ പഠിക്കാനുള്ള സാഹചര്യം ഇന്ന് കേരളത്തിലുണ്ടല്ലോ. + വിന് ഇഷ്ടമുള്ള വിഷയം പഠിക്കാന്‍ പറ്റിയില്ല എന്നു വരാം എന്നാല്‍ 1 മുതല്‍ 10 വരേ ആര്‍ക്കും ഏത് വിദ്യാലയത്തിലും സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ഏയ്‌ഡഡ് സ്കൂളില്‍ തികച്ചും സൌജന്യമായി പഠിക്കാവുന്നതാണ്. അപ്പോള്‍ എവിടെയാണ് പ്രശ്നം

Baba Shishya said...

ജോജു, ഒറ്റ ന്യൂനപക്ഷവിരുദ്ധ നടപടിപോലും ചൂണ്ടിക്കാണിക്കാനില്ലാതെ പപപയടിക്കല്ലേ!Pls Answer to the point. തീവെട്ടിക്കൊള്ള നടത്താന്‍ മുട്ടാപ്പോക്കു പറയുന്ന കാഴ്ച ദയനീയം തന്നെ.ഭരണഘടന വളച്ചൊടിച്ചു നേടിയ ഈ വിജയം ഇതിലും കൊടികുത്തിയ കച്ചവടക്കാര്‍ വരുന്പോള്‍ തകരും.

N.J ജോജൂ said...

മാരീചന്‍,

ന്യൂനപക്ഷസ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന വകുപ്പ് കോടതി അനുവദിച്ചില്ല എന്ന് താങ്കള്‍ തന്നെ പറഞ്ഞു തന്നിട്ടൂണ്ട്.

മതബോധനകൂടി ലക്ഷ്യമാക്കി (ആര്‍ട്ടിക്കിള്‍ 28) നടത്തുന്ന സ്ഥാപനങ്ങളില്‍(ന്യൂനപക്ഷമോ അല്ലാത്തതോ ആയ) പി.എസ്.സി നിയമനം എന്നത് ന്യൂനപക്ഷങ്ങളെ സംബധിച്ചിടത്തോളം Article 30(1),Article 29(1) കാരണവും അല്ലാത്തവര്‍ക്ക് 28 വകുപ്പ് മാത്രം പരിഗണിച്ചോ അസ്വീകാര്യമാവാന്‍ സാധ്യതയുണ്ട്.
അതില്‍ കോടതിയാണ് മറുപടി പറയേണ്ടത്. എന്റെ അഭിപ്രായത്തില്‍ മേല്‍‌പറഞ്ഞ വകുപ്പുകളുടെ അന്തസത്ത പരിഗണിച്ച് കേവലം പുസ്തകങ്ങളുടെ അധ്യയനത്തിനപ്പുറം മറ്റെന്തെങ്കിലും വിദ്യാഭ്യാസലക്ഷ്യമുള്ള(അതു മതബോധനമാകാം, ഏതെങ്കിലും പ്രത്യേക മേഖലയ്ക്ക് പ്രാധ്യാന്യം കൊടുത്തുകൊണ്ടാകാം) മാനേജുമെന്റുകള്‍ക്ക് നിയമനാധികാരം ആവശ്യമാണ്. ഇതേക്കുറിച്ച് ഇതില്‍ കൂടുതല്‍ ഒന്നും എനിയ്ക്ക് പറയാനില്ല.

Baba Shishya said...

മതബോധനത്തിനു സെമിനാരികളല്ലേ തുറക്കണ്ടത്? മതബോധനത്തിനെങ്കില്‍ നിയമനത്തിനെന്തിനു പണം വാങ്ങണം. ഇതിലും നല്ല ഒരു വാദഗതി മതബോധനത്തിനുള്ള പണമുണ്ടാക്കാനാണ് സ്കൂള്‍ നടത്തുന്നതെന്നു പറയുകയാണ്.

മാരീചന്‍ said...

ജോസഫ് മുണ്ടശേരി കൊണ്ടു വന്ന വിദ്യാഭ്യാസ ബില്‍ പരിഗണിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ ചില പരാമര്‍ശങ്ങള്‍ ഒന്നു കൂടി ആവര്‍ത്തിക്കട്ടെ.

ഭരണഘടന ഉറപ്പു നല്‍കുന്ന ഒരു മൗലികാവകാശവും സമ്പൂര്‍ണമല്ല. അവ ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് 30(1) നല്‍കുന്ന വിദ്യാഭ്യാസപരമായ അവകാശം അവരെ ഭൂരിപക്ഷത്തിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കാനുളള പരിചയായിട്ടാണ് ഉപയോഗിക്കേണ്ടത്.അല്ലാതെ ഭൂരിപക്ഷത്തെ ആക്രമിക്കാനുളള വാള്‍ ആയിട്ടല്ല. ഇഷ്ടപ്പടി വിദ്യാലയങ്ങള്‍ നടത്താനല്ലാതെ സര്‍ക്കാരിന്റെ ഗ്രാന്റിനോ അംഗീകാരത്തിനോ ആര്‍ക്കും മൗലികാവകാശമില്ല. സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് വാങ്ങുന്ന വിദ്യാലയങ്ങളിലെ അധ്യയന നിലവാരം, അധ്യാപകരുടെ യോഗ്യത, നിയമനം, സേവന വേതന വ്യവസ്ഥകള്‍ ഇവയെല്ലാം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ന്യൂനപക്ഷാവകാശത്തിന്റെ മറവില്‍ അധ്യാപകരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടരുതെന്നും വിദ്യാലയങ്ങള്‍ ഭരിക്കാനുളള അവകാശം ദുര്‍ഭരണം നടത്താനുളള ലൈസന്‍സല്ല.

ഇതില്‍ കൂടുതല്‍ ഒന്നും എനിക്കും പറയാനില്ല.

sajan jcb said...

ഒരു കാര്യത്തില്‍ എനിക്കു സഭയുടെ വിശദീകരണം മനസ്സിലായിട്ടില്ല. ശമ്പളം സര്‍ക്കാര്‍ കൊടുക്കുന്നെങ്കില്‍ നിയമനം നടത്താനുള്ള അവകാശവും സര്‍ക്കാരിന്നല്ലേ? സഭ പറയുന്നു, PSC വഴി നിയമനം നടത്തുന്ന അധ്യാപകരോക്കെ താന്തോന്നികളാണ് , അതു കൊണ്ട് അത് അനുവദികാന്‍ പറ്റില്ല എന്നു്. തികച്ചും അന്യായമായി തൊന്നുന്നു.

മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ തൊന്നും എല്ലാ സര്‍ക്കാര്‍ കോളേജുകളിലും നിയമനം നടത്തി കഴിഞ്ഞു; കുറേ കഴിവുള്ള ചെറുപ്പക്കാര്‍ പുറത്ത് നിയമനം കാത്തു കഴിയുകയാണ്; അവര്‍ക്കു നിയമനം കൊടുക്കാനാണ് ഈ പൊല്ലാപ്പൊക്കേ. അതു ശരിയാണോ എന്നു ഒരു സംശയം?

ഞാനും ഒരു സര്‍ക്കാര്‍ കോളേജില്‍ തന്നെയാണ് പഠിച്ചു പുറത്തിറങ്ങിയതു്. മിനിമം 12 അധ്യാപകര്‍ വേണ്ട ഡിപാര്‍ട്ടുമെന്റില്‍ 4 ഒഴിവുകള്‍. ബാക്കി 8 പേരില്‍ ഒരാള്‍ പ്രസവ അവധിയില്‍. മറ്റൊരാള്‍ സര്‍ക്കര്‍ ചിലവില്‍ M.Tech പഠനത്തില്‍, ഒരാള്‍ HOD (അവര്‍ക്കു ഒരു ആഴ്ചയില്‍ 4 മണിക്കൂറില്‍ കൂടുതല്‍ പഠിപ്പിക്കാന്‍ പാടില്ലത്രേ!!) . ഒരാള്‍ 5 കൊല്ലത്തേക്കു ലോങ് ലീവില്‍. 4 സെമിസ്റ്ററുകള്‍, ആഴ്ചയില്‍ 30 x 4 മണിക്കൂര്‍ പഠിപ്പിക്കാന്‍ 4 പേര്‍. ഇവര്‍ തന്നെ അവരവരുടെ പാഠ്യവിഷയങ്ങള്‍ നേരത്തിനും കാലത്തിനും വന്ന് എടുത്ത് താന്നിരുന്നെങ്കില്‍ നന്നായിരുന്നു. ഒരൊറ്റ അധ്യാപകനും 55% പാഠ്യഭാഗങ്ങള്‍ മുഴുവാക്കിയിട്ടില്ല. ആര് ചോദിക്കാന്‍ ? 10% പോലും എത്തിക്കാന്‍ മെനെക്കടത്തവരും ഉണ്ട്. ഒരു തരത്തില്‍ ഇതിനെ താന്തോന്നിത്തരം എന്നല്ലതെ എന്താണ് പറയുക.

ഈ അവസ്ഥ തന്നെ മതിയോ എല്ലായിടത്തും ? എന്തുകൊണ്ട് സഭ നടത്തുന്ന സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നു?

കുറഞ്ഞ പക്ഷം സര്‍ക്കാര്‍ സ്ഥപനങ്ങളിലെങ്കിലും PSC വഴി നേരാവണ്ണം നിയമനം നടത്തിയിട്ടാണ് ഈ കാട്ടിക്കൂട്ടലെങ്കില്‍ സഭയുടെ ഭാഗത്തു നിന്നു ചിന്തിക്കാന്‍ ജോജ്ജുവിനെ പോലും കിട്ടിലായിരുന്നു എന്നു തോന്നുന്നു. (അപമാനിക്കലായി എടുക്കില്ലല്ലോ, ജോജ്ജു?).

ഇനി എന്തിനു ഇത്രയും വിവാദങ്ങള്‍? അരി മുതലായ അവശ്യ സാധനങ്ങളുടെ വില കൂടുന്നു, ഓരോ മഴകാലത്തും തകരുന്ന വിധത്തിലുള്ള റോഡുകള്‍, എന്തു ചോദിച്ചാലും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി, മുഖ്യന്‍ പറയുന്നതിന്റെ നേരെ വിപരീതം പ്രവര്‍ത്തിക്കുന്ന മത്രിമാര്‍... ഇവരോക്കെ കൂടി കേരളതിനെ പുരോഗതിയില്‍ എത്തിക്കും എന്നു വിശ്വസിക്കുന്ന മണ്ടന്‍ മലയാളികള്‍.

പല വിവാദങ്ങളും ജനങ്ങളുടെ ചിന്ത വഴിതെറ്റിക്കാനല്ലേ?

(ഇവിടെയുള്ള മുഴുവന്‍ കമന്റുകളും വായിക്കാതെയാണ് ഈ കമന്റ്. സഭാപിതാക്കന്മാരെല്ലം പിശാശുക്കളും ഗുണ്ടാപണിയും കുതികാല്‍ വെട്ടും മാത്രം വെടുപ്പായി അറിയാവുന്ന ചില രാഷ്ട്രീയ നേതാക്കള്‍ മാലാഖമാരും എന്ന മട്ടിലുള്ള കമന്റുകള്‍ കണ്ട് എഴുതിപോയതാണ്. കിരണ്‍, ഓ.ടോ കള്‍ ക്ഷമിക്കുമല്ലോ!)

Baba Shishya said...

Clause 3 of article 28:
(3) No person attending any educational institution recognised by the State or receiving aid out of State funds shall be required to take part in any religious instruction that may be imparted in such institution or to attend any religious worship that may be conducted in such institution or in any premises attached thereto unless such person or, if such person is minor, his guardian has given his consent thereto.

ജോജൂ ഇതു പാലിക്കപ്പെടാറുണ്ടോ?

കേരളീയന്‍ said...

കിരണ്‍,
ഇപ്പറഞ്ഞതൊക്കെ ശരിക്കും നടക്കുന്നുണ്ടൊ?

1) പ്രവേശനം പരിശോധിക്കാന്‍ മാര്‍ഗ്ഗങ്ങളില്ല. കഴിഞ്ഞ തിരുവനന്തപുരം ജില്ലയില്‍ മാത്രം ‌+1 പ്രവേശനം കേന്ദ്രീകൃതമാക്കി. ഇക്കൊല്ലം മുതല്‍ മറ്റു ജില്ലകളിലും ഇതു വരുമെന്ന് കേള്‍ക്കുന്നു. മറ്റ് ക്ലാസുകളില്‍ ഇത് പരിശോധിക്കാന്‍ സംവിധാനങ്ങളില്ല.

2)അധ്യാപകരുടെ മെറിറ്റ് പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. സര്‍ക്കാര്‍ ശംബളം നല്‍കുന്ന അധ്യാപകരുടെ നിയമനത്തിന് സംവരണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക മാനദണ്ഠങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നത് തന്നെ ഭരണഘടനാ വിരുദ്ധമാവും എന്ന് തോന്നുന്നു.

ഇനി പവ്വത്തില്‍ ബിഷപ്പും മറ്റും പറയുന്ന രീതിയില്‍ നാളെ ക്രൈസ്തവ വിദ്യാലയങ്ങളില്‍ മറ്റു വിഭാഗക്കാര്‍ക്ക് തുല്യ പരിഗണന കിട്ടാതെ വരില്ലേ? അപ്പോള്‍ ഗവണ്മെന്റിന്റെ നികുതിപ്പണം അത്തരം സ്കൂളുകള്‍ക്കായി ഉപയോഗിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും.

ഇതേ പണം ഉപയോഗിച്ച് ഗവണ്മെന്റിന് തന്നെ സ്കൂളുകള്‍ നടത്താവുന്നതല്ലെയുള്ളൂ. രാജ്യത്തൊരിടത്തും നിലനില്‍ക്കാത്ത ഇത്തരമൊരറേന്ജ്മെന്റ് കേരളത്തില്‍ തുടരേണ്ടതിന്റെ ആവശ്യകത എന്താണ്? ഗവണ്മെന്റ് പണം ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് മാത്രമായി ചുരുക്കുന്നതിലൂടെ ചില ഗുണങ്ങളുമുണ്ട്

1) വിഭവങ്ങള്‍ കൂടുതല്‍ നന്നായി ഉപയോഗിക്കാനാകും. ഉദാഹരണത്തിന് ഒരു പഞ്ചായത്തിന് ഒരു ഹൈസ്കൂള്‍ മാത്രം മതിയാകും. അധ്യാപക - വിദ്യാര്‍ഥി അനുപാതം കൃത്യമായി സൂക്ഷിക്കുന്നതിലൂടെ അധ്യാപകരുടെ എണ്ണവും ഗണ്യമായി കുറക്കാനാകും. ഇപ്പോള്‍ ചിലവാക്കുന്നതിന്റെ ഏകദേശം പകുതി തുക (3000 കോടി രൂപ) കൊണ്ട് പൊതു വിദ്യാഭ്യാസം നടത്താനാകും. ബാക്കിയുള്ള തുക ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുമായി മാറ്റി വക്കാനാകും. കേരളം ഉന്നത വിദ്യാഭ്യാസത്തില്‍ പിന്നോക്കമായതിന്റെ പ്രധാന കാരണം പ്രാഥമിക വിദ്യാഭ്യാസത്തിനായി മാറ്റി വെക്കേണ്ടി വരുന്ന ഭീമമായ തുകയാണ്. സൌജന്യ വിദ്യാഭ്യാസം സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് പരിമിതപ്പെടുത്തിയാല്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വിദ്യാര്‍ത്ഥി ക്ഷാമത്തിനും പരിഹാരമാകും. വിദ്യാഭ്യാസ നിലവാരം തകരും എന്ന ആശങ്കക്കടിസ്ഥാനമില്ലെന്നത് +2 വിദ്യാലയങ്ങള്‍ തെളിയിക്കുന്നുണ്ട്. ഗവണ്മെന്റ് ‌+2 വിദ്യാലയങ്ങള്‍ റിസല്‍റ്റിന്റെ കാര്യത്തില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കൊപ്പമാണ്.

2) എല്ലാ സമുദായങ്ങള്‍ക്കും ഒരു പോലെ പ്രാതിനിധ്യമുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പില്‍ വരുത്താനാകും. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടര്‍ന്നും നടത്താം. അവരുടെ ഫണ്ട് ഉപയോഗിച്ച് സ്വസമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവും നല്‍കാം. തീരെ പിന്നോക്കമായ സമുദായങ്ങള്‍ക്ക് ഗവ്ണ്മെന്റ് സഹായം നല്‍കുന്നതിലും തെറ്റില്ല.

അതല്ലാതെ ഗവണ്മെന്റ് പണം ഉപയോഗിച്ച് തന്നിഷ്ട പ്രകാരം മുന്നോട്ട് പോകാമെന്നുള്ള നിലപാട് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ എത്ര കാലം നിലനില്‍ക്കുമെന്ന് ആലോചിച്ച് നോക്കുക. ഇപ്പോള്‍ തന്നെ വലത് പക്ഷ എതിര്‍പ്പുകള്‍ ഈ വിഷയത്തിലുയരുന്നുണ്ടല്ലോ. അത് സമൂഹതിന്റെ മൊത്തം എതിര്‍പ്പായി മാറാനെടുക്കുന്ന സമയം; അതു മാത്രമാണ് പവ്വത്തിലിനും പണിക്കര്‍ക്കും ബാക്കിയുള്ളത്.

Baba Shishya said...

സാജന്‍,സഭാപിതാക്കന്മാരെല്ലം പിശാശുക്കളും ഗുണ്ടാപണിയും കുതികാല്‍ വെട്ടും മാത്രം വെടുപ്പായി അറിയാവുന്ന ചില രാഷ്ട്രീയ നേതാക്കള്‍ മാലാഖമാരും എന്നാരും പറഞ്ഞില്ല. അവര്‍ക്കു കിട്ടാനുള്ളതു കണക്കിനു കിട്ടുന്നുമുണ്ട്. വിഷയം സമുദായ നേതാക്കള്‍ വിമര്‍ശനാതീതാണോ എന്നതാണ്.ഊതിപ്പെരുപ്പിച്ച താരതമ്യം കൊണ്ടു വിഷയഗൌരവം നഷ്ടപ്പെടുത്തരുതേ.സഭാ സ്കൂളുകള്‍ തീര്‍ച്ചയായും നല്ല നിലയില്‍ തന്നെയാണ് പ്റവര്‍ത്തിക്കുന്നത്. ആ ഊര്‍ജം സമൂഹത്തിലെ സഹായമര്‍ഹിക്കുന്നവരെ ഉദ്ധരിക്കാന്‍ വിനിയോഗിച്ചു കൂടെ?

Baba Shishya said...

സാജന്‍, ക്രൈസ്തവരുടെ കുട്ടികളെ ക്രൈസ്തവ വിദ്യാലയങ്ങളില്‍ മാത്റമേ പഠിപ്പിക്കാന്‍ പാടുള്ളു“.
ഇതു ദൈവമാണോ പറയാന്‍ സാദ്ധ്യത?

sajan jcb said...

ദൈവം അങ്ങിനെ പറയോ എന്നറിയില്ല... പക്ഷേ പവ്വത്തില്‍ പറഞ്ഞിട്ടില്ല...

മാധ്യമത്തിലെ വിവരണം ഇവിടെ.

ഇനി പറഞ്ഞെങ്കില്‍ തന്നെ... ജബ്ബാര്‍ മാഷോട് ചോദിച്ച ചോദ്യം തന്നെ താങ്കളോടും ചോദിക്കുന്നു.

-----adding those comments here----

ക്രിസ്തീയ സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണം.”
ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തില്‍ .


പ്രബുദ്ധരായ വായനക്കാരേ,

ഞാന്‍ ഈ പ്രസ്താവന തിരിച്ചും മറിച്ചും നോക്കി; എനിക്കു ഗൗരവകരമായ ഒരു കുറ്റം കണ്ടു പിടിക്കാന്‍ സാധിച്ചില്ല. help me to find it out.

1. ഇതോരു കല്പനയായല്ല എനിക്കു തോന്നിയതു്; ഒരു നിര്‍ദ്ദേശം മാത്രമായിട്ടാണ്. കാരണം "നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ അക്രിസ്തവ സ്ഥാപനങ്ങളില്‍ പഠിപ്പികരുതു്" എന്നല്ല പറഞ്ഞതു്. തിരിച്ചാണ്.

2. മറ്റു മതസ്ഥരോട് ക്രിസ്തവ സ്ഥാപനങ്ങളില്‍ പഠിക്കതുത് എന്നും വിലക്കിയിട്ടില്ല.

പിന്നെയെങ്ങിനെയാണ് ഈ പ്രസ്താവന കൊടുംപാതകമായിട്ടുള്ളതു്? ഇതില്‍ എവിടെയാണ് ളോഹക്കുള്ളിലെ വര്‍ഗ്ഗീയത കണ്ടതു്?

Baba Shishya said...

http://vasthavamdaily.blogspot.com/2008/01/blog-post_23.html

Baba Shishya said...

"നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ അക്രിസ്തവ സ്ഥാപനങ്ങളില്‍ പഠിപ്പികരുതു്"
&
"ക്രിസ്തീയ സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണം.”

ഇതിലെ വ്യത്യാസം ഒന്നു പറഞ്ഞു തരാമോ?എത്റ ആലോചിച്ചാലും പിടികിട്ടാത്തതു കൊണ്ടാ കേട്ടോ.

Baba Shishya said...

“ക്രിസ്തീയ സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണം.” ഇതു വര്‍ഗീയതയല്ലെങ്കില്‍ പിന്നെ വര്‍ഗീയത എന്താണെന്നൊന്നു പറഞ്ഞു തരാമോ!

sajan jcb said...

സര്‍ക്കാര്‍ കോളേജ്ജിലെ അധ്യാപകരെ കുറിച്ചു പറഞ്ഞതു് ഊതിപ്പെരുപ്പിച്ചതായി തോന്നിയോ? എന്റെ ഡിപ്പര്‍ട്ടുമെന്റിലെ അനുഭവമാണ് ഞാന്‍ പറഞ്ഞതു്. നിങ്ങള്‍ പഠിച്ച കോളേജില്‍ അങ്ങിനെ സംഭവിച്ചിട്ടിലെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍ തന്നെ.
-----
മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്ക് എന്റെ ചോദ്യത്തിനുള്ള മറുപടിയാണോ? ... അണെങ്കില്‍ ക്ഷമിക്കണം എനിക്കു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല.
------
>ഇതിലെ വ്യത്യാസം ഒന്നു പറഞ്ഞു തരാമോ?
ഞാനതു് ആചോദ്യത്തിനോടൊപ്പം തന്നെ പറഞ്ഞിട്ടില്ലേ? പിന്നെ പവ്വത്തില്‍ പറയാത്ത ഒരു കാര്യത്തിനെ കുറിച്ചാണ് താങ്കള്‍ എന്നോട് വിശദീകരണം ചോദിക്കുന്നതു്. മാധ്യമം ലിങ്ക് ശ്രദ്ധിക്കുക.

മാരീചന്‍ said...

ക്രിസ്ത്യാനിപ്പിള്ളേര്‍ ക്രിസ്ത്യന്‍ സ്ക്കൂളുകളില്‍ പഠിക്കട്ടെ.
നായര്‍ പിള്ളേര്‍ എന്‍എസ്എസ് സ്ഥാപനങ്ങളിലും ഈഴവര്‍ എസ്എന്‍ഡിപി സ്ഥാപനങ്ങളിലും പഠിക്കട്ടെ. മുസ്ലിംഗങ്ങളും തഥൈവ.

ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളുടെ കടയില്‍ നിന്നും സാധനസാമഗ്രികള്‍ വാങ്ങട്ടെ. നായന്മാരും ഈഴവരും മുസ്ലിംഗങ്ങളും അവ്വണം ചരിക്കട്ടെ.

ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളുടെ ആശുപത്രിയില്‍ പോകട്ടെ. നായന്മാരും ഈഴവരും മുസ്ലിംഗങ്ങളും അവരെ അനുകരിച്ച് അതാത് ജാതിക്കാരായ ഡോക്ടര്‍മാരെ തേടട്ടെ.

ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളുടെ ബ്ലോഗില്‍ കമന്റട്ടെ. നായന്മാരും ഈഴവരും മുസ്ലിംഗങ്ങളും ആ പാത പിന്തുടരട്ടെ.

മതസൗഹാര്‍ദ്ദം പുലരട്ടെ.

പിഎസ്‍സി വഴി ജോലി കിട്ടുന്നവരെല്ലാം മുഴുക്കുടിയന്മാരും ആഭാസന്മാരുമെന്ന് അച്ചന്‍മാര്‍. ബാറുകളത്രയും നമ്മുടെ കുഞ്ഞാടുകളുടേത്. ആകയാല്‍ ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളുടെ ബാറുകളില്‍ നിന്നുമാത്രം കുടിക്കട്ടെ. മറ്റുളളവരും ക്രിസ്ത്യാനികളുടെ ബാറുകളില്‍ നിന്നും കുടിക്കട്ടെ. സ്വര്‍ഗരാജ്യം പുലരട്ടെ.

sajan jcb said...

പിന്നേയും പിന്നേയും ഒരാള്‍ പറയാത്ത പ്രസ്താവനയെ കുറിച്ചു ആക്ഷേപം!!!

Baba Shishya said...
This comment has been removed by the author.
Baba Shishya said...

സാജന്‍, ക്ഷമിക്കണം.
താങ്കള്‍ ഇതു വിശദീകരിച്ചതായി തോന്നിയില്ല.
"നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ അക്രിസ്തവ സ്ഥാപനങ്ങളില്‍ പഠിപ്പികരുതു്"
&
"ക്രിസ്തീയ സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണം.”

ഇതിലെ വ്യത്യാസം ഒന്നു പറഞ്ഞു തരാമോ?

എന്‍ടെ തെറ്റാകാം.
ഒന്നുകൂടി വിശദമായി എഴുതാമോ?

Baba Shishya said...

Sajan , Thanx or the Madhyamam link.
ഇതു ശരിയാണെങ്കില്‍ സത്യം പറയാത്ത മാദ്ധ്യമങ്ങള്‍ സഹതാപമര്‍ഹിക്കുന്നു,എന്‍ടെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയുന്നു.

sajan jcb said...

ക്രിസ്തീയ സ്ഥാപനങ്ങളില്‍ ക്രിസ്തീയ വിശ്വാസം പഠിപ്പിക്കാനായി വേദപദേശ ക്ലാസ്സുകള്‍ ഉണ്ട്. ഈ infra stricture ഉപയോഗപ്പെടുത്താന്‍ ക്രിസ്തീയര്‍ അവരുടെ സ്ഥാപനങ്ങളീല്‍ പഠിക്കണം എന്നു സഭയുടെ അത്മീയപിതാവ് ആഗ്രഹിച്ചെങ്കില്‍ അതില്‍ എന്താണ് തെറ്റ്`?

പിന്നെ അക്രിസ്തവ സ്ഥാപനങ്ങള്‍ എന്നു പറയുമ്പോള്‍ അതു വര്‍ഗ്ഗീയമാകും. കാരണം "നിങ്ങള്‍ നായന്മാരു നടത്തുന്നതോ മുസ്ലീമുകള്‍ നടത്തുന്നതോ ആയ" സ്ഥപനങ്ങളില്‍ പോകരുത് എന്നു പറയുമ്പോള്‍ അതു വര്‍ഗ്ഗീയത തന്നെ.

സര്‍ക്കാര്‍ സ്ഥാപങ്ങള്‍ മതേതരമായാണ് കണക്കാക്കാറ്. ക്രിസ്തീയ സ്ഥാപങ്ങളില്‍ എന്നു എടുത്തുപറയുമ്പോള്‍ സര്‍ക്കാര്‍ സ്ഥപനങ്ങളീലും പോകേണ്ടതില്ല എന്നല്ലേ അര്‍ത്ഥം ? മറ്റു മതങ്ങളുമായി യാതോരു തല്ലിനും പോകാത്ത പ്രസ്താവന.

ഇങ്ങനെയൊരു പ്രസ്താവന പറഞ്ഞിട്ടുണ്ടോ എന്നു സംശയം ഉള്ള നിലക്കു ഇങ്ങനെയോരു പ്രസ്താവന വര്‍ഗ്ഗീയമായി ഉയര്‍ത്തി കൊണ്ടു നടക്കുന്നവര്‍ക്കു മറ്റെന്തോ ലക്ഷ്യമില്ലേ?

കൂടുതല്‍ വിശദീകരിക്കാന്‍ അറിയില്ല. ക്ഷമിക്കണം.

(ഇതിനും മുമ്പിലത്തെ കമന്റ് ഞാന്‍ കണ്ടിരുന്നു. ഡിലീറ്റ് ചെയ്തതു കൊണ്ടു അതിനു മറുപടി പറയണ്ടല്ലോ?)

മാരീചന്‍ said...

ഡിസംബര്‍ അഞ്ച് ദീപികയിലെ വാര്‍ത്ത

മാര്‍ പവ്വത്തിലിനെ വര്‍ഗീയവാദിയാക്കുന്നതു നിക്ഷിപ്ത താത്പര്യക്കാര്‍ : കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ കഴിയുന്നത്ര ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ത്തന്നെ പഠിക്കണമെന്ന് തിരുവനന്തപുരത്ത് പിതൃവേദി സമ്മേളനത്തില്‍ പ്രസംഗിച്ച ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെ വര്‍ഗീയവാദിയായി വിശേഷിപ്പിക്കുന്നതു നിക്ഷിപ്ത താത്പര്യക്കാര്‍ മാത്രമായിരിക്കുമെന്ന് അഖിലകേരള കത്തോലിക്ക കോണ്‍ഗ്രസ് (എ. കെ.സി.സി) ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 പ്രകാരം മത-ഭാഷ ന്യൂനപ ക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവകാശം കൊടുത്തിരിക്കുന്നത് അവരുടെ സംസ്കാരവും ആചാരങ്ങളും കുട്ടികളെ പഠിപ്പിക്കുവാന്‍വേണ്ടി മാത്രമാണ്.

ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഭരണഘടനാനുസൃതമായി തുടങ്ങിയിരിക്കുന്ന സ്ഥാപനങ്ങളില്‍ അവരുടെ കുട്ടികളെ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അതെങ്ങനെ വര്‍ഗീയതയും ഭരണഘടനാവിരുദ്ധവുമാകുമെന്ന് മനസിലാകുന്നില്ലെന്ന് ജോസ് വിതയത്തില്‍ പറഞ്ഞു.

സാജന്‍ പറയുന്നു, പവ്വത്തില്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്. പറയാത്ത പ്രസ്താവനയെ പേര്‍ത്തും പേര്‍ത്തും ന്യായീകരിക്കുന്നതിന്റെ ഗുട്ടന്‍സ് പോകട്ടെ. കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പറയുന്നു, പവ്വത്തില്‍ അങ്ങനെ പറഞ്ഞതില്‍ തെറ്റില്ലെന്ന്.

ആര് ആരെ വിശ്വസിക്കണമെന്ന് കര്‍ത്താവീശോമിശിഹ തന്നെ വെളിപ്പെട്ടു പറയട്ടെ.

മാരീചന്‍ said...

വേദപഠന ക്ലാസുകളുടെ ഉപയോഗം സഭാമക്കളുട മക്കള്‍ക്കും കിട്ടാനായി പവ്വത്തിലച്ചന്റെ നിരുപദ്രവകര പ്രസ്താവനയെ വളച്ചൊടിക്കുന്നവരേ, നിങ്ങള്‍ക്ക് നരകം നിശ്ചയം.

(വേദ പഠന ക്ലാസുകളിലെ സാന്മാര്‍ഗികത പകര്‍ന്നു കൊടുക്കാനാണ് ഈ പാടെല്ലാം പെടുന്നത്. അല്ലാതെ ക്രിസ്ത്യാനികളുടെ ട്യൂഷന്‍ ഫീസും കോഴപ്പണവും സഭാ സ്ഥാപനങ്ങളിലെത്തണമെന്ന ചിന്തയൊന്നുമല്ല. അച്ചന്‍മാര്‍ അങ്ങനെ കരുതുമോ? ശാന്തം പാപം)

പിഎസ്‍സി വഴി സര്‍വീസില്‍ കയറുന്നവര്‍ മദ്യപാനികളും അസന്മാര്‍ഗികളും ആയിരിക്കുമെന്നും അച്ചന്‍സംഘം ഉദ്ഘോഷിച്ചിരുന്നു. ഈ മദ്യപാനികളില്‍ സഭാ വിശ്വാസികള്‍ ഉണ്ടാകുമോ എന്തോ? അവരെ നേര്‍വഴിക്ക് നയിക്കാന്‍ നമ്മുടെ കുഞ്ഞാടുകളുടെ ബാറുകളും ഡിസ്റ്റിലറികളും പൂട്ടിക്കെട്ടുമോ ആവോ?

ലേലം സിനിമയില്‍ പരേതനായ എംജി സോമന്‍ അവര്‍കളെക്കൊണ്ട് രഞ്ജി പണിക്കര്‍ വിളിച്ചു കൂവിച്ച കന്നത്തരങ്ങള്‍ എന്നതാ കിരണേ?

Baba Shishya said...

ആരോപണം വിശ്വാസയോഗ്യമല്ലാത്തതിനാല്‍ വിശദീകരണത്തിന്‍ടെ ആവശ്യമില്ല.
പക്ഷേ മാധ്യമങ്ങള്‍ തെറ്റു തിരുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.

N.J ജോജൂ said...

മാരീചന്‍,

വിധിന്യായത്തോട് തത്വത്തില്‍ യോജിപ്പാണുള്ളത്. ഭൂരിപക്ഷത്തിന്റെ ആക്രമണത്തില്‍ നിന്നുള്ള പരിച എന്ന പ്രയോഗത്തോട് വിയോജിപ്പുണ്ട്. താങ്കള്‍ക്കെവിടെ നിന്നാണ് ഈ പരിഭാക്ഷ കിട്ടിയതെന്നറിഞ്ഞാല്‍ കൊള്ളാം. നിയമനമൊഴികെ അധ്യാപകരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇപ്പോഴും അങ്ങിനെതന്നെയാണ്.
അത് ദുര്‍ഭരണം നടത്താനുള്ള ലൈസന്‍സല്ല എന്നതിനോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു.


ബാബാ ശിഷ്യ,

“മതബോധനത്തിനു സെമിനാരികളല്ലേ തുറക്കണ്ടത്?” സുഹൃത്തേ ഈ മതബോധനാവകാശം ന്യൂനപക്ഷത്തിനു മാത്രമുള്ളതല്ല. താങ്കള്‍ക്ക് കത്തോലിയ്ക്കാ സഭ നടത്തുന്ന സന്മാര്‍ഗ പാഠക്ലാസുകളെക്കുറിച്ചറിയുമോ? സ്വന്തം സമുദായത്തിലെ വിദ്യാര്‍ത്ഥികളിടെ വിശ്വാസത്തിലുള്ള വളര്‍ച്ചയ്ക്കൊപ്പം അന്യസമുദായക്കാരുടെ ധാര്‍മ്മികതയിലെ വളര്‍ച്ചയും സഭലക്ഷ്യമിടുന്നുണ്ടെന്നിന് വേറേ തെളീവു വേണ്ട.

ജോജൂ ഇതു പാലിക്കപ്പെടാറുണ്ടോ?
എന്റെ അറിവില്‍ പാലിയ്ക്കപ്പെടുന്നുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച പിതക്കന്മാരേ തൊട്ടുകളിക്കൊക്കെ ഒരു പരിധിയുണ്ട്‌. അവര്‍ നിങ്ങള്‍ വ്യാഖ്യാനിക്കുന്ന രീതിയിലൊന്നും ചിന്തിക്കുക പോലുമില്ല. ഇനി നിങ്ങള്‍ക്ക്‌ പിതാക്കാന്മാരേ വിമര്‍ശിക്കണമെന്ന് നിര്‍ബന്ധമെങ്കില്‍ അതിനായി ഒരാളുണ്ട്‌ കാഞ്ഞിരപ്പള്ളിപ്പിതാവ്‌. ചാനലില്‍ പച്ചക്ക്‌ തെറിവിളിച്ചാലും ഒരു ബിഷപ്പുമാരും ഒന്നും മിണ്ടില്ല. അതുകൊണ്ട്‌ തൃപ്തിയയിക്കൊള്ളണം. അതിലപ്പുറം വേണ്ട. മനസ്സിലായല്ലോ

Baba Shishya said...

ദീപിക വാര്‍ത്തയെക്കുറിച്ച് സാജന്‍ടെ പ്റതികരണം പ്റതീക്ഷിക്കുന്നു.

Baba Shishya said...

പിന്നെ ജോജൂ,കിരണ്‍,ഈ artcle 28,29,30 ഇതിലൊക്കെ fee സംബന്ധിച്ചുള്ള അവ്യക്തത മാത്റമേ കാണാനുള്ളൂ. Administer എന്ന വാക്കില്‍ Fee Structure ഉം ഉള്‍പ്പെടുമോ? പിന്നെ NSS ന്‍ടെ കാര്യം .എങ്ങനെയാണ് Minorities ന് ഉള്ള നിയമപരിരക്ഷ അവര്‍ക്കു കിട്ടുക?

N.J ജോജൂ said...

പൌവത്തില്‍ പിതാവിന്റെ വിവാദമാക്കിയ പരാമര്‍ശം

സഭാമക്കളുടെ ആധ്യാത്മികവും ബൌധീകവുമായ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ടാണ് സഭ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത്. അതായത് കേവല സിലബസ്സിന്റെ അധ്യയനത്തോടൊപ്പം വിശ്വാസത്തിലും സന്മാര്‍ഗ്ഗത്തിലും ഉള്ള വളര്‍ച്ചയും സഭ ഉന്നം വയ്ക്കുന്നു. സഭാവിശ്വാസികളുടെ പണം കൊണ്ട് പണികഴിപ്പിച്ച് ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് സഭാവിശ്വാസികള്‍ തങ്ങളുടെ കുട്ടികളെ പറഞ്ഞയയ്ക്കണമെന്ന് ഒരു ബിഷപ്പ് പറഞ്ഞാല്‍ വര്‍ഗ്ഗിയതയാകുമത്രേ. നല്ല കണ്ടുപിടുത്തം.

ഇതേ ആള്‍ക്കാര്‍തന്നെയാണ് ന്യൂനപക്ഷസ്ഥാപനമാകാന്‍ പ്രവേശനം കിട്ടൂന്ന ന്യൂനപക്ഷംഗങ്ങളുടെ എണ്ണം മാനദണ്ഢമാക്കാന്‍ ശ്രമിച്ചത്. അവരു തന്നെയാണ് പറയുന്നത് അവിടെ ന്യൂനപക്ഷസമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ കുട്ടികളെ അയയ്ക്കണമെന്നു പറഞ്ഞാല്‍ വര്‍ഗ്ഗീയതയാകുമെന്ന്. എന്തൊരു ഇരട്ടത്താപാണിത്?

Baba Shishya said...

ജോജൂ,
“മതബോധനത്തിനു സെമിനാരികളല്ലേ തുറക്കണ്ടത്?” സുഹൃത്തേ ഈ മതബോധനാവകാശം ന്യൂനപക്ഷത്തിനു മാത്രമുള്ളതല്ല. താങ്കള്‍ക്ക് കത്തോലിയ്ക്കാ സഭ നടത്തുന്ന സന്മാര്‍ഗ പാഠക്ലാസുകളെക്കുറിച്ചറിയുമോ? സ്വന്തം സമുദായത്തിലെ വിദ്യാര്‍ത്ഥികളിടെ വിശ്വാസത്തിലുള്ള വളര്‍ച്ചയ്ക്കൊപ്പം അന്യസമുദായക്കാരുടെ ധാര്‍മ്മികതയിലെ വളര്‍ച്ചയും സഭലക്ഷ്യമിടുന്നുണ്ടെന്നിന് വേറേ തെളീവു വേണ്ട.

ജോജൂ ഇതു പാലിക്കപ്പെടാറുണ്ടോ?
എന്റെ അറിവില്‍ പാലിയ്ക്കപ്പെടുന്നുണ്ട്.

"any religious instruction that may be imparted in such institution or to attend any religious worship that may be conducted in such institution or in any premises attached thereto unless such person or, if such person is minor, his guardian has given his consent thereto.
"
അപ്പൊള്‍ മുകളില്‍ പറഞ്ഞതു അന്യ മത വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ അനുവാദം വാങ്ങിയാണോ ചെയ്യുന്നത്?ഉറപ്പാണോ?

sajan jcb said...

മാരീചന്‍,
പവ്വത്തില്‍ അങ്ങിനെ പറഞ്ഞീട്ടുണ്ടോ എന്നു എനിക്കറിയില്ല. അതുകൊണ്ടാണ് എനിക്കു മനസ്സില്‍ തോന്നിയ ഒരു വിശദീകരണം ഞാന്‍ തന്നതു്. ഉണ്ടെന്ന് ഒരു പത്രം പറയുന്നു ഇല്ലെന്നു മറ്റൊന്നും. സ്വാഭാവികമായും ആദ്യം പറഞ്ഞതു എല്ലവരുടെയും മനസ്സില്‍ നില്ക്കും ; അതു ശരിയെന്നും വിശ്വസിക്കും. അതിന്റെ പുറത്തായിരിക്കണം ദീപികയില്‍ വന്ന വാര്‍ത്ത.

ശരിക്കു പറഞ്ഞാല്‍ രണ്ടു പത്രകാരോടും അവര്‍ കേട്ടു എന്ന പറയുന്ന ടേപ്പ് പബ്ലിഷ് ചെയ്യാന്‍ പറയുകയാണ് വേണ്ടതു്. നമ്മുക്കു കേട്ടാല്‍ മനസ്സിലകുന്ന ഭാഷ തന്നല്ലേ അതും!!!

baba shishya ആവശ്യപ്പെട്ടതു കൊണ്ടാണ് ഇത് പറഞ്ഞതു്.

ജോജ്ജു വിനോടുള്ള ചോദ്യത്തിനു ഞാന്‍ ഉത്തരം പറയേണ്ടതില്ല; എങ്കിലും...

അന്യ മത വിദ്യാര്‍ത്ഥികളേ ബൈബിള്‍ അല്ല പഠിപ്പിക്കുന്നതു്...സന്മാര്‍ഗ്ഗ പുസ്തകമാണ്. എല്ലാ ബുധനാഴ്ചകളിലും എന്നാണ് എനിക്കു തോന്നുന്നതു്.

N.J ജോജൂ said...

ബാബാ ശിഷ്യ,

ഫീസ് സ്വാശ്രയസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം നിശ്ചയിയ്ക്കാനുള്ള അവകാശം മാനേജുമെന്റിനാണ്. പലകേസുകളിലെയും തീര്‍പ്പില്‍ ഇതു പറഞ്ഞിട്ടൂണ്ട്. അതേ സമയം അത് കൊള്ളലാഭം പ്രതീക്ഷിയ്ക്കുന്നതാവരുതെന്നും പ്രവേശനത്തില്‍ തലവരി പാടില്ലെന്നും വ്യക്തമാക്കിയിട്ടൂമുണ്ട്.

മൈനോറിറ്റി പദവിയിലൂടെ ഭരണഘടന ഉദ്ദ്യേശിയ്ക്കുന്നത് ഭൂരിപക്ഷത്തിന് അന്യമായ എന്തെങ്കിലും ആനുകൂല്യങ്ങള്‍ ന്യൂനപക്ഷം അനുഭവിയ്ക്കണമെന്നല്ല. ഭൂരിപക്ഷത്തിന്റെ ഇടയില്‍ ന്യൂനപക്ഷമാണെന്ന കാരണത്താല്‍ അംഗസംഖ്യയിലെ കുറവുമൂലം സാംസ്ക്ലാരിയമോ വിശ്വാശപരമോ ആയ അപചയം സംഭവിയ്ക്കാതിരിയ്ക്കാനാണ്. ന്യൂനപക്ഷാവകാശത്തില്‍ പറഞ്ഞിരിയ്ക്കുന്ന എല്ലാ സംരക്ഷണങ്ങളും ഭൂരിപക്ഷത്തിന് by default വന്നു ചേരും എന്ന സങ്കല്പമാണ് ഭരണഘടനയിലുള്ളത്.

മതബോധനത്തിന് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ അവകാശവും NNS (ഭൂരിപക്ഷത്തിനും)നും ഉള്ളതായാണ് ഞാന്‍ മനസിലാക്കുന്നത്. അവിടുത്തെ അധ്യാപക നിയമനവും അവര്‍തന്നെയാണ് നടത്തിക്കൊണ്ടിരിയ്ക്കുന്നത്.

Baba Shishya said...

അപ്പോള്‍ ചുരുക്കത്തില്‍ എല്ലാവര്‍ക്കും സ്കൂള്‍ നടത്താം.സര്‍ക്കാര്‍ ശമ്പളം കൊടുക്കും.

N.J ജോജൂ said...

ബാബാ ശിഷ്യ,

എന്റെ അറിവില്‍ കത്തോലിയ്ക്കാസഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു അന്യസമുദായക്കാരെയും(കത്തോലിയ്ക്കാസഭാംഗങ്ങളല്ലാത്ത ആരെയും) സഭാസംബന്ധിയായ ഒന്നും പഠിയ്പ്പിക്കുന്നില്ല. അക്രൈസ്തവരും അകത്തോലിയ്ക്കരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സന്മാര്‍ഗ്ഗപാഠം എന്ന പേരില്‍ അരമണിയ്ക്കൂര്‍ ക്ലാസ് നടത്താറൂണ്ട്. ഒന്നുമുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക പാഠപ്പുസ്തകങ്ങള്‍ തയ്യാറാക്കിത്തന്നെയാണ് പഠിപ്പിയ്ക്കുന്നത്. ഇന്നേ വരെ ആരും തങ്ങളെ നിര്‍ബന്ധിച്ചു എന്ന പരാതി പറഞ്ഞതായി അറിയില്ല.

sajan jcb said...

അപ്പോള്‍ ചുരുക്കത്തില്‍ എല്ലാവര്‍ക്കും സ്കൂള്‍ നടത്താം.സര്‍ക്കാര്‍ ശമ്പളം കൊടുക്കും.

exactly...പഠിക്കാന്‍ ആളുണ്ടെങ്കില്‍ :-)

N.J ജോജൂ said...

“പിഎസ്‍സി വഴി സര്‍വീസില്‍ കയറുന്നവര്‍ മദ്യപാനികളും അസന്മാര്‍ഗികളും ആയിരിക്കുമെന്നും അച്ചന്‍സംഘം ഉദ്ഘോഷിച്ചിരുന്നു.”

മാരീചാ, എന്തും പറഞ്ഞുകൊള്ളൂ. പറഞ്ഞതിനെ വളച്ചൊടിയ്ക്കാനും പറയാത്തത് വായില്‍ തിരുകാനുമാണല്ലോ താത്പര്യം.

സഭ എന്തിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നു എന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിട്ടൂണ്ട്. മദ്യപാനത്തോടുള്ള സഭയുടെ നിലപാടും പരസ്യമാണ്. കുട്ടികള്‍ക്ക് മാതൃകയാവേണ്ടവരാണ് അധ്യാപകര്‍. അവര്‍ മദ്യപരാകരുതെന്ന് സഭ ആഗ്രഹിയ്ക്കുന്നു. പി.എസ്.സി നിയമനം നടത്തുകയാണെങ്കില്‍ ഇത് പാലിയ്ക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ കഴിയാതെ വരും എന്നാണ് പറഞ്ഞതിന്റെ അര്‍ത്ഥം

Baba Shishya said...

ഞാന്‍ ഒരു കത്തോലിക്ക സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്നു. 20 വര്‍ഷം മുന്‍പ്.നല്ലതല്ലാതെ ഒന്നും അവിടെ കണ്ടിട്ടില്ല. ഇനിയും അവ അങ്ങനെ ആയിരിക്കണമെന്ന് ആഗ്രഹമുണ്ട്.ഫീസും മറ്റു കാര്യങ്ങളും അവ സമൂഹത്തിലെ പാവങ്ങള്‍ക്ക് അപ്രാപ്യമാക്കിത്തീര്‍ക്കാതിരിക്കണ്ടത് കേരളത്തിന്റ്റെ മുഴുവന്‍ ആവശ്യമാണ്.

മാരീചന്‍ said...

താങ്കള്‍ക്കെവിടെ നിന്നാണ് ഈ പരിഭാക്ഷ കിട്ടിയതെന്നറിഞ്ഞാല്‍ കൊള്ളാം.

ഈ ജോജു ഒരു ഗൊച്ചു ഗളളന്‍ തന്നെ.
വിധിന്യായം രഹസ്യരേഖയൊന്നുമല്ല സുഹൃത്തേ. ഒന്നുമെനക്കെട്ടാല്‍ ഒറിജിനല്‍ തന്നെ കിട്ടും. തപ്പിയെടുക്കുക. വായിക്കുക. ഈ തര്‍ജമയില്‍ തെറ്റുണ്ടെങ്കില്‍ എന്നിട്ട് ചൂണ്ടിക്കാട്ടൂ. അതല്ലേ അതിന്റെയൊരു ശരി.

മാരീചന്‍ said...

പറഞ്ഞു പറഞ്ഞു ജോജു കടുത്ത തമാശകളാണല്ലോ പറയുന്നത്.
കത്തോലിക്കാ സ്ക്കൂളിലെ അധ്യാപകര്‍ മദ്യപിക്കാത്തവരും പിഎസ്‍സി വഴി ജോലികിട്ടുന്നവര്‍ മുഴുക്കുടിയന്മാരും. കൊളളാലോ വീഡിയോണ്‍.

മദ്യത്തോട് കടുത്ത എതിര്‍പ്പുളള സഭാ വിശ്വാസികള്‍ എന്തിനാ ചേട്ടാ ബാറും ഡിസ്റ്റലറിയും നടത്തുന്നത്. അന്യസമുദായക്കാരെ കുടിപ്പിച്ച് കൊന്ന് സ്വന്തം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കാനോ?

കത്തോലിക്കാ സ്ക്കൂളിലെ സാറന്മാരാരും വെളളമടിക്കില്ലത്രേ! ഫൂ.............

Baba Shishya said...

Joju & Sajan
പവ്വത്തില്‍ പിതാവ് അങ്ങിനെ പറഞ്ഞീട്ടുണ്ടോ എന്നു എനിക്കറിയില്ല. പക്ഷേ ഒന്നറിയാം എത്ര നല്ല ഉദ്ദേശത്തോടെ ആരതു പറഞ്ഞാലും അതു സമൂഹത്തിലെ ശിഥിലീകരണ ശക്തികളയേ സഹായിക്കൂ.

N.J ജോജൂ said...

"കത്തോലിക്കാ സ്ക്കൂളിലെ അധ്യാപകര്‍ മദ്യപിക്കാത്തവരും പിഎസ്‍സി വഴി ജോലികിട്ടുന്നവര്‍ മുഴുക്കുടിയന്മാരും."

വലിയവലിയ ആള്‍ക്കാരുടെ വാചകങ്ങള്‍ വളയ്ക്കുന്നതും ഒടിയ്ക്കുന്നതും മനസിലാക്കാം. ഈ എന്റെ വാക്കുകള്‍ വളച്ചൊടിയ്ക്കുന്നതിന്റെ ആവശ്യമെന്താ?

കത്തോലിയ്ക്കാ സഭ നിയമനം നടത്തുമ്പോള്‍ മദ്യുപാനികളല്ലാ എന്നു ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്. അതേ സമയം രഹസ്യത്തില്‍ അയാള്‍ മദ്യപിയ്ക്കുമോ ഇല്ലയോ എന്ന് മനസിലാക്കുന്നതില്‍ ഒരു പരിധിയില്ലേ? നിയമനം കിട്ടി പ്രൊബേഷനും കഴിഞ്ഞ് മദ്യപാനം തുടങ്ങിയാല്‍ എന്തു ചെയ്യും? ഇതൊക്കെ നിവൃത്തികേടുകളാണ്. പക്ഷേ നിയമിതരാവുന്നവര്‍ മദ്യപാനികളല്ലായിരിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നതിനെയും അതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിയ്ക്കുന്നതിനെയും പുശ്ചിച്ച് തള്ളരുത്. അതേ സമയം പി.എസ്.സി പരീക്ഷയിലൂടെ നിയമനം നടക്കുമ്പോള്‍ ഇതിന് ഒട്ടും തന്നെ സാധിയ്ക്കാതെ വരും എന്നു പറഞ്ഞാല്‍ മനസിലാക്കാന്‍ എം.എ വരെ പഠിയ്ക്കുകയൊന്നും വേണ്ട.

കുറേയധികം വിശ്വാസികള്‍(കുറച്ചെങ്കിലും പുരോഹിതരും) മദ്യപാനികളാവുന്നതിലും അവര്‍ മദ്യശാലകള്‍ നടത്തുന്നതിലും ഡിസ്റ്റലറികള്‍ നടത്തുന്നതിലും സഭയ്ക്ക് എന്തുചെയ്യാന്‍ കഴിയും? ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിധിയില്ലേ?

പക്ഷേ സഭയ്ക്ക് കഴിയുന്നരീതിയില്‍ സഭ ഈ രംഗത്ത് ഇടപെടുന്നുണ്ട്. വര്‍ഷങ്ങളായി സഭയ്ക്ക് ഒരു ബിഷപ്പ് അധ്യക്ഷ്യനായ് മദ്യവിരുദ്ധ കമ്മീഷനുണ്ട്. അരമനകളുടെ നേതൃത്വത്തില്‍ ലഹരിവിമുക്ത കേന്ദ്രങ്ങളുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ആത്മത എന്ന പേരില്‍ ഒരു പ്രസ്ഥാനമുണ്ട്. ക്ലാസുകളിലൂടെയും ഇടയലേഖനങ്ങളിലൂടെയും ഞായറാഴ്ച പ്രസംഗങ്ങളിലൂടെയും മദ്യത്തിനെതിരെ സഭ പ്രതികരിയ്ക്കുന്നുണ്ട്. കഴിഞ്ഞ ഗവര്‍മെന്റിന്റെ മദ്യനയത്തെ ഏറ്റവും അധികം എതിര്‍ത്തത് കത്തോലിയ്ക്കാ സഭയാകും. വക്കത്തിന്റെ പരാമര്‍ശങ്ങളൊന്നും മറക്കാറായിട്ടില്ല.

sajan jcb said...

മാരീചന്‍,

സഭയല്ലല്ലോ ബാര്‍ നടത്തുന്നതു്.അതിനെ സഭ പ്രോത്സാഹിപ്പിക്കാറുമില്ല.

പിന്നെ ചിലപ്പോ പരിഹാസ രൂപേണെ പറയും ക്രിസ്ത്യനികളാണ് കേരള സര്‍ക്കാറിനെ പിടിച്ചു നിര്‍ത്തുന്നതെന്നു്. നമ്മുടെ സംസ്ഥാനത്തിനെ കാര്യം കഷ്ടം തന്നെ. കുറേ മദ്യപാനികളെ ആശ്രയിച്ചാണ് ഖജനാവ് നിലനില്‍ക്കുന്നത് .

N.J ജോജൂ said...

“ഫീസും മറ്റു കാര്യങ്ങളും അവ സമൂഹത്തിലെ പാവങ്ങള്‍ക്ക് അപ്രാപ്യമാക്കിത്തീര്‍ക്കാതിരിക്കണ്ടത് കേരളത്തിന്റ്റെ മുഴുവന്‍ ആവശ്യമാണ്.”

തീര്‍ച്ചയായും. പക്ഷേ അത് ഒരിയ്ക്കലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിക്കൊണ്ടാവരുത്. മുപ്പതിനായിരം ചിലവുവരുന്ന കോഴ്സ് എനിക്ക് മൂവയിരമേ തരാനാവൂ മൂവായിരം രൂപയ്ക്ക് പഠിപ്പിയ്ക്കണം എന്നു പറയാനാവില്ലല്ലോ. അതേ സമയം അത്തരം വിദ്യാര്‍ത്ഥികളെ അവര്‍ യോഗ്യരാണെങ്കില്‍ സംരക്ഷിയ്ക്കുവാന്‍ സമൂഹം മുന്‍പോട്ടൂവരം. അവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കണം. സഭ ഇപ്പോള്‍ തന്നെ കുറച്ചുശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. വിശദാംശങ്ങള്‍ കിരണിന്റെ ബ്ലോഗിലുണ്ട്. ആ പോസ്റ്റില്‍ മൂന്നേ മൂന്നു പേരാണ് കമന്റിയത്. ഞാനുംകിരണും രാധേയനും. ആകെപ്പാടെ അഞ്ചോ ആറോ കമന്റുകള്‍. പലരുടെയും ഉദ്ദ്യേശം വ്യക്തമാണ്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്‌ കാണണം. അല്ലാതെ നാടുനന്നാക്കാന്‍ വല്ലതുമാണോ?

Baba Shishya said...

കുറേയധികം വിശ്വാസികള്‍(കുറച്ചെങ്കിലും പുരോഹിതരും) മദ്യപാനികളാവുന്നതിലും അവര്‍ മദ്യശാലകള്‍ നടത്തുന്നതിലും ഡിസ്റ്റലറികള്‍ നടത്തുന്നതിലും സഭയ്ക്ക് എന്തുചെയ്യാന്‍ കഴിയും? ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിധിയില്ലേ?

പുറത്താക്കിക്കൂടേ? ഇടയലേഖനം ഇറക്കിക്കൂടെ?കൌണ്സല്‍ ചെയ്തുകൂടേ?

നാരായണപ്പണിക്കര്‍ said...

ജോജൂ താന്‍‌ക്സ്
താങ്കള്‍ വന്നത് കൊണ്ട് ആരും നായന്മാരുടെ മെക്കിട്ട് കേറിയില്ല.എല്ലാം കൃസ്ത്യാനികളുടെ മണ്ടക്കായി..ഭാഗ്യം!
നായരെന്ന് കേട്ട് ചിത്രകാരനെങ്ങാനും ഈ വഴി വന്നിരുന്നെങ്കില്‍! ഹോ!
മാരീചാ ഈ കണക്കുകളൊക്കെ ഉള്ളത് തന്നെ? നീയാള് പയങ്കരന്‍ തന്നെ..സമ്മതിച്ച്.

മാരീചന്‍ said...

കത്തോലിയ്ക്കാ സഭ നിയമനം നടത്തുമ്പോള്‍ മദ്യുപാനികളല്ലാ എന്നു ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്. അതേ സമയം രഹസ്യത്തില്‍ അയാള്‍ മദ്യപിയ്ക്കുമോ ഇല്ലയോ എന്ന് മനസിലാക്കുന്നതില്‍ ഒരു പരിധിയില്ലേ? നിയമനം കിട്ടി പ്രൊബേഷനും കഴിഞ്ഞ് മദ്യപാനം തുടങ്ങിയാല്‍ എന്തു ചെയ്യും? ഇതൊക്കെ നിവൃത്തികേടുകളാണ്. പക്ഷേ നിയമിതരാവുന്നവര്‍ മദ്യപാനികളല്ലായിരിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നതിനെയും അതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിയ്ക്കുന്നതിനെയും പുശ്ചിച്ച് തള്ളരുത്. അതേ സമയം പി.എസ്.സി പരീക്ഷയിലൂടെ നിയമനം നടക്കുമ്പോള്‍ ഇതിന് ഒട്ടും തന്നെ സാധിയ്ക്കാതെ വരും എന്നു പറഞ്ഞാല്‍ മനസിലാക്കാന്‍ എം.എ വരെ പഠിയ്ക്കുകയൊന്നും വേണ്ട.

കുറേയധികം വിശ്വാസികള്‍(കുറച്ചെങ്കിലും പുരോഹിതരും) മദ്യപാനികളാവുന്നതിലും അവര്‍ മദ്യശാലകള്‍ നടത്തുന്നതിലും ഡിസ്റ്റലറികള്‍ നടത്തുന്നതിലും സഭയ്ക്ക് എന്തുചെയ്യാന്‍ കഴിയും? ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിധിയില്ലേ?


രണ്ടായിരത്തി എട്ടിലെ ഏറ്റവും വലിയ തമാശ ഈ വാചകങ്ങള്‍.

പിഎസ്‍സി പിരിച്ചു വിട്ട്, സര്‍ക്കാര്‍ സ്ക്കൂളുകളിലെയും നിയമനം കത്തോലിക്കാ സഭയെ ഏല്‍പ്പിക്കട്ടെ സര്‍ക്കാര്‍. കുടിയന്മാരായ കുറെ സാറന്മാരും സാറത്തികളും ചേര്‍ന്ന് എത്രകാലമായി നമ്മുടെ കുട്ടികളെ നശിപ്പിക്കുന്നു?

മാരീചന്‍ said...

സഭയല്ലല്ലോ ബാര്‍ നടത്തുന്നതു്.അതിനെ സഭ പ്രോത്സാഹിപ്പിക്കാറുമില്ല.

ശരി സാജാ, സമ്മതിച്ചു.

ബാറു നടത്തുന്ന കത്തോലിക്കരെ സഭ ശിക്ഷിക്കാറുണ്ടോ? കമ്മ്യൂണിസ്റ്റുകാര്‍ക്ക് സഭ കല്‍പിക്കുന്ന അയിത്തം, ബാര്‍ മുതലാളിമാരോടുണ്ടോ? കമ്മ്യൂണിസ്റ്റുകാരായ കത്തോലിക്കരെ മഹറോന്‍ ചൊല്ലി പുറത്താക്കാന്‍ വിമോചന സമരകാലം മുതല്‍ സഭ ആഹ്വാനം ചെയ്യുന്നു. കമ്മ്യൂണിസവും സഭാ വിശ്വാസവും ഒരുമിച്ച് പോകില്ലെന്ന് ഇപ്പോഴും കത്തോലിക്കാ സഭ ഉറക്കെ കൂവുന്നു.

കമ്മ്യൂണിസ്റ്റുകാരോടുളള സമീപനം എന്തേ ബാര്‍ ഉടമകളോട് സഭയ്ക്കില്ലാത്തത്? ബാര്‍ ഉടമകളായ വിശ്വാസികളെ മഹറോന്‍ ചെല്ലി പുറത്താക്കുമോ? അവര്‍ക്ക് സഭ തെമ്മാടിക്കുഴി വിധിക്കുമോ?

വാളയില്‍ വറീത് said...

ആഴാടാ അവിടെ ഞങ്ങളെ കുറ്റം പറേണത്?
ഈ ജോജു പറേണത് കേട്ടാ തോന്നും പി എസ് സി സാറന്മാരെല്ലാരും എന്നും അടിച്ച് കോണുതെറ്റി ഉടുമുണ്ടും തലേക്കെട്ടിയാണ് രാവിലെ പിള്ളേരെ പഠിപ്പിക്കാന്‍ ഷ്കോളില്‍ വരണതെന്ന്..
അല്ലേല്‍ പോട്ട്, യേതേലും സാറന്മാര് സ്കൂള് വിട്ടാല്‍ പിള്ളേരേം കൂട്ടി ഷാപ്പില്‍ പോയി പട്ടേം ഞണ്ട് കറീം തിന്നോണ്ടിരിക്കണൊണ്ടാ? യേതേലും സാറന്മാരെ സ്കൂളില്‍ പട്ടയടിച്ചതിന് ഇതു വരെ സസ്പെന്‍ഡ് ചെയ്തിട്ടൊണ്ടാ?
ഇവിടേതേലും സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച പൈതങ്ങള്‍ക്ക് അവരുടെ സാറന്മാര് വെള്ളമടിക്കുമോ ഇല്ലയോ എന്ന് അറിയാമോ?

ശെടാ ഇങ്ങനെയാണേല്‍ നാളെ സ്വയംഭോഗം ചെയ്യുന്നവനെ, അത് പാപമാണേന്നും പറഞ്ഞ് ഈ അച്ചന്മാര് എന്നാ ചെയ്യും ! ഇന്റര്‍‌വ്യൂവിന് അതും ചോദിക്കുമോ?

അച്ചന്മാര്‍ക്ക് പട്ട വേണ്ടെങ്കില്‍ വേണ്ട, വൈന്‍ കുടിക്കട്ട്, പക്ഷേ ഇല്ലാത്തത് പറേല്ല്. എന്റെ ചങ്കി കൊള്ളും.

അതൊന്നും അല്ല, പി എസ് സി വഴി നല്ല ചൊണയുള്ള പിള്ളേര് വന്നാല് സഭക്ക് പുട്ടടിക്കാന്‍ കാശും കിട്ടൂല, വകേലെ ചെറ്യമ്മേടെ മോനേം, പള്ളിക്ക് സംഭാവന തന്ന അച്ചായന്റെ അനന്തരവനേയും ജോലിക്കെടുക്കാനും പറ്റൂല.

അതിനെന്തിനാ മോനേ ഈ പാവം കുടിയന്മാരുടേ നെഞ്ചത്ത് കേറണ്?

ഗ്വാ..സോറി വാള് പോയി..അല്പം ഓവറായി.

Baba Shishya said...
This comment has been removed by the author.
Baba Shishya said...

Jojoo,I feel this alcoholism point is little weak and childish. May be we should discuss some thing else.

Baba Shishya said...
This comment has been removed by the author.
Baba Shishya said...

I think as a whole the concern is whether managements can control the teachers and discipiline problems arising from unions. This has to adressed rather than shying away from the problem. I agree it is a genuine point. But always there is room for debates and collective solutions.

മധ്യമന്‍ said...

ഇവിടെ വിഷയം ഈ സമുദായ സംഘടനകളുടെ അജണ്ടയും പ്രസക്തിയും ആണ്..സ്ഥാനമാനങ്ങള്‍ക്കും തികഞ്ഞ സാമുദായിക താല്പര്യങ്ങള്ക്കും വേണ്ടി അതെത്ര അന്യായമായാലും - ഏത് അവിഹിത മാര്‍ഗവും സ്വീകരിക്കാന്‍ ......മടിയില്ലാത്ത മൂന്നാം കിട പൌരോഹിത്യത്തിനു ഒരു യധാര്‍ഥ മതവിശ്വസിക്കു സിന്ദാബാദ് വിളിക്കാന്‍ കഴിയില്ലാ....മുഴുവന്‍ ജനസമൂഹത്തിണ്ടെയും പ്രശ്നങ്ങള്‍ ഏറ്റു പിടിക്കുന്ന ഏത്ര സംഘടനകളുണ്ട് കേരളത്തില്‍.....?

വിനയം said...

കിരണ്‍ ഈ വിഷയത്തില്‍ അത്ഭുതകരമായ ഇരട്ടത്താപ്പ് ആണ് പ്രകടിപ്പിക്ക്കുന്നത്. P.C. George കിരണ്‍ അനുകൂലിക്കുന്ന അത കാര്യമാണ് ചെയ്തത്. എന്നിട്ടും അദ്ദേഹത്തെ പരിഹസിക്കുന്നതെന്തിന്? അദ്ദേഹവും പിണറായിയെപ്പോലെ ധൈര്യശാലിയാണ്. തീര്‍ച്ചയായും അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

വിനയം

പിണറായി വിജയന്റെയോ സുധാകരന്റെയോ പ്രയോഗങ്ങളേയോ ഞാന്‍ ന്യായീകരിച്ചിട്ടില്ല. CPM നേതാക്കളുടെ ഭാഷ മോശം എന്ന് പറയുന്നവരുടെ ഭാഷയും പ്രയോഗവും മോശമാണ്‌ എന്നേ പറഞ്ഞിട്ടുള്ളൂ. പിന്നെ P.C. ജോര്‍ജ്ജ്‌ കാഞ്ഞിരപ്പള്ളിപ്പിതാവിനെ പറഞ്ഞതെയൊന്നും പിണറായിയും സുധാകരനും പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു ബിഷപ്പുമാരും ഇതിനോട്‌ ഒരു എതിര്‍പ്പോ പരസ്യ വിമര്‍ശനമോ വിവാദമോ ഉണ്ടാക്കിയില്ല. അത്‌ മാത്രമല്ല കാഞ്ഞിരപ്പള്ളിപ്പിതാവിന്റെ ഭാഗത്ത്‌ നിന്ന് ജോര്‍ജ്ജിനെതിരെ ഒരു പ്രകോപനവും ഉണ്ടായില്ല. ഏറ്റവും രസകരമായി എനിക്ക്‌ തോന്നിയത്‌ നികൃഷ്ട ജീവി വിവാദത്തില്‍ സമുദായ നേതാക്കളെ വിമര്‍ശിച്ചതിനെ ജോര്‍ജ്‌ ശക്തമായി വിമര്‍ശിച്ചിരുന്നു. എനിക്ക്‌ ഈ കാര്യത്തില്‍ ഒരു ഇരട്ടത്താപ്പും ഇല്ല.

വിനയം said...

കിരണ്‍, ഞാനുദ്ദേശിച്ചത് പിണറായിയും സുധാകരനും P.C. ജോര്‍ജും പറയേണ്ടത് പറഞ്ഞു എന്നാണ്. ഗ്രൂപ്പ് മുന്നണി താല്‍പ്പര്യം വച്ച് ജോരജ് ചെയ്തതു മാത്രം മോശമാകുന്നതെങ്ങനെ? ഇവര്‍ ചെയ്തതു പോലെ എല്ലാവരും പ്രതികരിക്കണം എന്നാണ് ഞാനുദ്ദേശിച്ചത്.

കിരണ്‍ തോമസ് തോമ്പില്‍ said...

വിനയം എനിക്ക്‌ ഇതില്‍ തര്‍ക്കിക്കാന്‍ താല്‍പര്യമില്ല. എന്റ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എല്ലാവരും പരപര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുക. അത്‌ പിണറായിയാലും സുധാകരനായലും ജോര്‍ജ്ജായാലും സമുദായ നേതാക്കളായാലും

താങ്കളുടെ നിലപാടിനെ സാധൂകരിക്കാന്‍ താങ്കള്‍ക്കുള്ള അവകാശം അംഗീകരിക്കുന്നു.

sajan jcb said...

Baba Shishya പറഞ്ഞതായിരിക്കണം അധ്യാപക നിയമത്തിന്റെ കാര്യത്തില്‍ ശരി എന്നു തോന്നുന്നു. യൂണിയനുകളെ വളരെ പേടിയുണ്ടെന്നു തോന്നുന്നു. വെറുതെ ഒരു സ്ഥപനം കെട്ടിയിട്ട് സമരങ്ങള്‍ തോളത്തു എടുത്തു വയ്ക്കണോ?

ഇനി PSC നിയമനങ്ങള്‍ മാത്രമല്ല; സ്ഥാപനം തന്നെ നാളെ ഒരു നാള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ സാധ്യതയില്ലേ? അപ്പോ ഈ കെട്ടി പൊക്കിയതൊക്കെ വെള്ളത്തില്‍!!!

അധ്യാപക നിയമത്തിന്റെ കാര്യത്തിലെ കോഴയാണ് ( deposit )പലരുടേയും നിഷമം എന്നു തോന്നുന്നു. യെന്തിനു് ഒരു ചുമട്ടു തോഴിലാളി യൂണിയനില്‍ ചേരാന്‍ പോലും ഒന്നര ലക്ഷം കൈമടക്കു പാര്‍ട്ടിക്കു കൊടുക്കണം. ആ തടികഷ്ണം എടുത്തിട്ടു പോരെ നല്ല രീതിയില്‍ നടക്കുന്ന മറ്റു സ്ഥപനങ്ങളുടെ കരടുകള്‍ എടുത്തു കളയാന്‍?

ഈ പണമോന്നും ഒരു അച്ചന്മാരുടേയും കുടുംബത്തിലേക്ക് കൊണ്ടു പോകുന്നില്ല. മറ്റോരു വിദ്യാഭ്യാസ സ്ഥപനമോ ആശുപത്രിയോ നിര്‍മ്മിക്കാനാണ് അതുപയോഗിക്കപ്പെടുന്നതു്.

ഫീസ് വാങ്ങാന്‍ പാടില്ല; അധ്യാപക നിയമത്തില്‍ കോഴ പാടില്ല. സ്ഥാപനങ്ങള്‍ കെട്ടി പൊക്കി നാട്ടുക്കാരെ വെറുതെ പഠിപ്പിക്കണം എന്നോക്കെ പറയുമ്പോ....

തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു അവകാശ പെടുന്ന ഒരു പാര്‍ട്ടിയുണ്ട് ഈ കൊച്ചു സംസ്ഥാനത്തില്‍; രണ്ടു TV ചാനലും പത്രസ്ഥാപനങ്ങളും ഉണ്ട്.... എന്തേ ഒരു LKG സ്കൂള്‍ പോലും നിര്‍മ്മിക്കാന്‍ അവര്‍ മെനക്കെട്ടില്ല? അതൊരു ചാരിറ്റി പ്രവര്‍ത്തനമായി തോന്നാത്തതു കൊണ്ടോ അതോ ലാഭം കിട്ടില്ലെന്നു കണ്ടോ? ഒരു പക്ഷേ സ്വന്തം സ്ഥപനങ്ങളില്‍ എങ്ങിനെ സമരം ചെയ്യും എന്ന ആശയ കുഴപ്പം ഉള്ളതു കൊണ്ടോ?

നല്ല നിലയില്‍ ഒരു സ്ഥാപനം നടക്കുമ്പോ ഇവെര്‍ക്കെന്താ കണ്ണു കടിയുണ്ടോ?... IT യൊക്കെ പുരോഗമിച്ചു തുടങ്ങിയപ്പോ ഒരു ആവരേജ് വിദ്യാര്‍ത്ഥിക്കും ജോലികിട്ടുമെന്ന സ്ഥിതിയായി തുടങ്ങിയിട്ടുണ്ട്. കൊടി പിടിക്കാന്‍ ആളെ കിട്ടില്ലെന്ന വല്ല പേടിയും പാര്‍ട്ടിയുടെ ബുദ്ധിജീവികള്‍ക്കും അരുളിപാടുകിട്ടികാണണം. (കൊട്ടി ഘോഷിച്ച സ്മാര്‍ട്ട് സിറ്റിക്കുയെന്തു പറ്റിയോയെന്തോ?)

അല്ലെങ്കിലും വെറുതെയിരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു എന്തേങ്കിലും പണി കൊടുക്കണ്ടേ.... നടക്കട്ടേ സമരങ്ങളും വിവാദങ്ങളും...

സാമുദായിക നേതാക്കളെ തന്നെ വിമര്‍ശ്ശിച്ചാല്‍ കുറഞ്ഞപക്ഷം ആ സമുദായക്കാരു മറ്റു പ്രശ്നങ്ങളോക്കെ മറന്നു പോരാട്ടം തുടങ്ങും.... ഭരണത്തെ കുറിച്ചോ മന്ത്രിമാരുടെ പിടിപ്പുകേടിനെ കുറിച്ചോ എല്ലാവരും കുറച്ചു നേരത്തേക്കു മറക്കും... വിവാദങ്ങള്‍ ഒരു വിധം കെട്ടടങ്ങുമ്പോഴാണ് ജനത്തിനു മനസ്സിലാകുന്നതു് അരി വില ഇപ്പോഴും ഉയര്‍ന്നു തന്നെ. കുറ്റമല്ലാം കേന്ദ്രസര്‍ക്കാറിന്റെ... എന്തോക്കെയായാലും മറ്റോരു വിവാദം കിട്ടുന്നതു വരേയുള്ളൂ പ്രശ്നം. ഒന്നും കിട്ടിയില്ലെങ്കില്‍ 6 മാസം മുമ്പ് നടന്ന ഒരു പ്രശ്നത്തിന്റെ പേരില്‍ ആരെയെങ്കിലും 'നികൃഷ്ട ജീവി' എന്നു വിളിക്കുകയേ വേണ്ടൂ... എല്ലാം ശുഭം .

വിനയം said...

"P.C. ജോര്‍ജ്ജ്‌ കാഞ്ഞിരപ്പള്ളിപ്പിതാവിനെ പറഞ്ഞതെയൊന്നും പിണറായിയും സുധാകരനും പറഞ്ഞിട്ടില്ല"

കിരണ്‍,'നികൃഷ്ട ജീവി' പ്രയോഗം വച്ചു നോക്കുമ്പോള്‍ P.C. ജോര്‍ജിന്‍ടെ ഭാഷ ഏതു വിധത്തിലും സഭ്യമാണ്. അതൊഴിവാക്കാമായിരുന്നു.ബാക്കിയെല്ലാം സഭ്യമായ പ്രയോഗങ്ങള്‍ തന്നെയായിരുന്നു. ഈ അഭിപ്രായം പറയേണ്ടതായി തോന്നി. ക്ഷമിക്കുക. നിര്‍ത്തുന്നു/