Monday, January 28, 2008

സൈബര്‍ സിറ്റി: ദുരൂഹതകള്‍ അവസാനിക്കുന്നില്ല

ഒരുപാട്‌ കൊട്ടിഘോഷങ്ങളോടെ ഉല്‍ഘാടനം ചെയ്യപ്പെട്ട സൈബര്‍ സിറ്റി ഇന്ന് വിവാദങ്ങളുടെ ഇടയിലൂടെ കടന്നു പോകുകയാണ്‌. LDF ആണ്‌ കുറ്റക്കാര്‍ എന്ന് പ്രതിപഷവും അല്ല UDF ആണ്‌ കുറ്റക്കാര്‍ എന്ന് ഭരണപക്ഷവും പരസ്പരം പഴിചാരുമ്പോഴും മുഖ്യമന്ത്രിയും സഹ മന്ത്രിമാരും തമ്മിലും ആശയക്കുഴപ്പം ഈ പ്രശ്നത്തെ പുതിയ തലത്തില്‍ എത്തിക്കുന്നു. ഓരോ ഭാഗത്തു നിന്നും വരുന്ന പ്രസ്താവനകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നിനും കാരണമാകുന്നില്ല.

HMT ഭൂമി ഇടപാടിന്റെ ചരിത്രം 26 ആം തിയതിയിലെ മാധ്യമത്തില്‍ P.K. പ്രകാശ്‌ പറയുന്നതിങ്ങനെ

കേരളത്തിന്റെ വ്യവസായ മേഖലയില്‍ കേന്ദ്ര മുതല്‍മുടക്ക് ശക്തിപ്പെടുത്തണമെന്നത് എക്കാലത്തും രണ്ട് മുന്നണികളുടെയും ആവശ്യമായിരുന്നു. ഇതനുസരിച്ചാണ് ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്.എം.ടി) കളമശേãരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വ്യവസായ യൂനിറ്റ് തുടങ്ങാന്‍ കളമശേãരിയിലെ ജനങ്ങളെ കുടിയിറക്കി സര്‍ക്കാര്‍ തന്നെ പണം മുടക്കി 878.04 ഏക്കര്‍ ഭൂമി പൊന്നുംവിലക്കെടുത്ത് എച്ച്.എം.ടിക്ക് സൌജന്യമായി നല്‍കി. 1972ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചായിരുന്നു ഇത്. എച്ച്.എം.ടിക്ക് വ്യവസായം തുടങ്ങാനും കൂടുതല്‍ യൂനിറ്റുകള്‍ ആരംഭിക്കാനും മാത്രമാണ് ഭൂമി നല്‍കുന്നതെന്ന് ഈ ഉത്തരവില്‍ എടുത്തുപറഞ്ഞിരുന്നു. '76 ആയിട്ടും ഈ ഭൂമിയില്‍ പൂര്‍ണമായി വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ എച്ച്.എം.ടിക്ക് ആയില്ല. തുടര്‍ന്നാണ് 878 ഏക്കറില്‍ വ്യവസായം ആരംഭിക്കാതെ കിടന്ന 781 ഏക്കര്‍ മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍, കേന്ദ്ര വ്യവസായ സ്ഥാപനമെന്ന നിലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്നും കൂടുതല്‍ യൂനിറ്റുകള്‍ ആരംഭിക്കുമെന്നും എച്ച്.എം.ടി സംസ്ഥാന സര്‍ക്കാറിന് ഉറപ്പു നല്‍കി. ഇതേ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചു. '90ല്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ മിച്ചഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കി. പുതിയ വ്യവസായ യൂനിറ്റുകള്‍ എച്ച്.എം.ടി ആരംഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. വീണ്ടും സര്‍ക്കാറും എച്ച്.എം.ടിയുമായി ചര്‍ച്ചനടന്നു. ഇതേ തുടര്‍ന്ന് ഒരു പ്രത്യേക നോട്ടിഫിക്കേഷന്‍ റവന്യൂ വകുപ്പ് പുറത്തിറക്കി. 48499/N2/89 നമ്പറായി '91 ജൂലൈ 29ന് ഇറക്കിയ ഉത്തരവില്‍ എച്ച്.എം.ടി മുഴുവന്‍ സ്ഥലത്തും വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കണം, ഭൂമി വില്‍പന നടത്തരുത് എന്നിങ്ങനെ വ്യവസ്ഥ ചെയ്തിരുന്നു. ഇവ പാലിച്ചില്ലെങ്കില്‍ ഭൂമി തിരിച്ചുപിടിക്കുമെന്നും വ്യവസ്ഥചെയ്തു. എന്നിട്ടും വ്യവസായ യൂനിറ്റുകള്‍ കൂടുതലായി ആരംഭിക്കാന്‍ എച്ച്.എം.ടിക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ആന്റണി സര്‍ക്കാര്‍ '95 ല്‍ 400 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 350 ഏക്കര്‍ കിന്‍ഫ്രക്ക് കൈമാറാനും 50 ഏക്കര്‍ ഹൌസിംഗ് ബോര്‍ഡിന് നല്‍കാനും തീരുമാനിച്ചു. ഇതിനെതിരെ എച്ച്.എം.ടി ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാറും എച്ച്.എം.ടിയും വീണ്ടും ചര്‍ച്ച നടത്തി. 100 ഏക്കര്‍ എച്ച്.എം.ടിക്ക് വ്യവസായ വികസനത്തിന് വിട്ടുനല്‍കി. 300 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതില്‍ 240 ഏക്കര്‍ കിന്‍ഫ്രക്ക് കൈമാറി. 2002ല്‍ 251 ഏക്കര്‍കൂടി മിച്ചഭൂമിയായി ആന്റണി സര്‍ക്കാര്‍ എച്ച്.എം.ടിയില്‍ നിന്ന് ഏറ്റെടുത്തു. ഇതുസംബന്ധിച്ച് കേസ് ഹൈക്കോടതിയില്‍ നടന്നുവരുന്നു. ആന്റണി സര്‍ക്കാര്‍ മിച്ചഭൂമിയായി ആകെ ഏറ്റെടുത്ത 651 ഏക്കറില്‍ 100 ഏക്കര്‍ എച്ച്.എം.ടിക്കുതന്നെ നല്‍കിയതില്‍ 70 ഏക്കറാണ് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വില്‍പന നടത്തിയിരിക്കുന്നത്. 30 ഏക്കര്‍ നല്‍കിയാണ് ഇതിന് യൂനിയനുകളുടെ അംഗീകാരം നേടിയത്. സര്‍ക്കാറിന് ലഭിച്ച ഭൂമിയില്‍ 240 ഏക്കര്‍ കിന്‍ഫ്രക്ക് കൈമാറിയത് ഇതിനൊപ്പം സംസ്ഥാന സര്‍ക്കാറും വില്‍പന നടത്തി. ഐ.ടി, ബയോടെക്നോളജി, ഇലക്ട്രോണിക്, ഗാര്‍മെന്റ്സ് സെസുകള്‍ക്ക് വേണ്ടിയെന്ന പേരില്‍ മുംബൈ, ചെന്നൈ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കാണ് വി.എസ് സര്‍ക്കാര്‍ കൈമാറിയത്. മിച്ചഭൂമിയായി എച്ച്.എം.ടിയില്‍നിന്ന് ഏറ്റെടുത്ത ഭൂമി വി.എസ് സര്‍ക്കാറും എച്ച്.എം.ടിയും ട്രേഡ് യൂനിയനുകളുടെ അനുമതിയോടെ ഒരുപോലെ വിറ്റുവെന്നാണ് ഇത് തെളിയിക്കുന്നത്

ഇതില്‍ നിന്ന് നമുക്ക്‌ വായിച്ചെടുക്കാന്‍ കഴിയുന്നത്‌ സൈബര്‍ സിറ്റിക്ക്‌ HMT വിറ്റ സ്ഥലം കോടതിക്ക്‌ പുറത്തുവച്ച്‌ തീര്‍പ്പാക്കിയ 100 ഏക്കര്‍ സ്ഥലമാണ്‌. ഈ സ്ഥലം HMT ക്ക്‌ പൂര്‍ണ്ണ അവകാശമുള്ളതാണ്‌ എന്ന് ഉദ്ദരിച്ച്‌ റവന്യൂ വകുപ്പ്‌ കുറിപ്പ്‌ നല്‍കി എന്ന് 26 ആം തിയതിയിലെ തന്നെ മാതൃഭൂമി പത്രം റിപ്പോട്ട്‌ ചെയ്യുന്നു. മാതൃഭൂമി റിപ്പോര്‍ട്ടിങ്ങനെതിരുവനന്തപുരം: സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിനായി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വിറ്റ ഭൂമിയില്‍ എച്ച്.എം.ടി.ക്ക് പൂര്‍ണാധികാരമുണ്ടെന്ന് റവന്യൂ വകുപ്പ്. അനന്തരാവകാശികള്‍ക്ക് കൈമാറാവുന്നതും കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ അധികാരം നല്‍കിയാണ് വില്പനയെ തുടര്‍ന്ന് വിവാദമായ 70 ഏക്കര്‍ ഉള്‍പ്പടെ 100 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ എച്ച്.എം.ടി.ക്ക് നല്‍കിയതെന്ന് റവന്യൂ വകുപ്പ് തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.
റവന്യൂ വകുപ്പിലെയും എറണാകുളം കളക്ടറേറ്റിലേയും രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറിപ്പ് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറും.
എച്ച്.എം.ടി.ക്ക് നല്‍കിയ 1972ല്‍ 868.28 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയതുതന്നെ ഹെറിറ്റബിള്‍ ആന്‍ഡ് അലീനിയബിള്‍ റൈറ്റ് വകവെച്ചാണ്. 1990ല്‍ ആവശ്യം കഴിഞ്ഞുകിടക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതുവരെ എച്ച്.എം.ടി. ഈ അവകാശം വിനിയോഗിച്ചു. ഇതിനുപുറമെ 1991ല്‍ സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ധാരണ പ്രകാരം 300 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും 100 ഏക്കര്‍ എച്ച്.എം.ടി.ക്ക് നിബന്ധനകള്‍ക്ക് വിധേയമായിട്ടല്ലാതെ നല്‍കുകയും ചെയ്തു. കേരള ഭൂപരിഷ്കരണ നിയമം 81_ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കമ്പനി എന്ന നിലയ്ക്ക് ഭൂമി വിനിയോഗത്തിനുള്ള ഒഴിവുകളോടെയാണ് ഈ 100 ഏക്കര്‍ സ്ഥലം നല്‍കിയത്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ അനുസരിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും കമ്പനിക്ക് 100 ഏക്കര്‍ ഭൂമി കൈകാര്യം ചെയ്യാം. കൂടാതെ ഈ വസ്തു മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോ കമ്പനി ഭൂമി വിറ്റത് എന്ന് പരിശോധിക്കേണ്ടത് കേന്ദ്രാധികൃതരാണ്.
എച്ച്.എം.ടി.ക്ക് നല്‍കിയ ഭൂമിയില്‍ 500 ഏക്കര്‍ ഭൂമി ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ തിരിച്ചെടുക്കാനുള്ള നടപടി 1995ലാണ് തുടങ്ങിയത്. ഇതിനെതിരെ എച്ച്.എം.ടി. ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ എച്ച്.എം.ടി.യുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടാണ് 300 ഏക്കര്‍ ഭൂമി കിന്‍ഫ്രയ്ക്ക് കൈമാറാനും 100 ഏക്കര്‍ എച്ച്.എം.ടി.ക്ക് ഭൂപരിഷ്കരണ നിയമം ബാധകമാകാത്ത തരത്തില്‍ നല്‍കാനും തീരുമാനിച്ചത്. ഈ നടപടി പൂര്‍ത്തിയായി ഉത്തരവിറങ്ങിയത് 2000ല്‍ ആണെന്ന് മാത്രം_റവന്യൂ മന്ത്രിയുട കുറിപ്പില്‍ പറയുന്നു.
വിവാദ ഭൂമിയില്‍ എച്ച്.എം.ടി.ക്ക് പൂര്‍ണാധികാരമുണ്ടെന്ന് വ്യക്തമായതോടെ ഭൂമി വില്പന സംബന്ധിച്ച ചര്‍ച്ചയ്ക്ക് വലിയ പ്രസക്തിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇവിടെ ഐ.ടി. വ്യവസായം തുടങ്ങാന്‍ വ്യവസായ വകുപ്പ് ഒത്താശ ചെയ്തപ്പോള്‍ ഐ.ടി. വകുപ്പിനെ അറിയിക്കുകയോ, ജോലി സൃഷ്ടിക്കലും മറ്റും സംബന്ധിച്ച് കരാറിലേര്‍പ്പെടുകയോ ചെയ്തില്ലെന്നത് മാത്രമാണ് അവശേഷിക്കുന്ന കുറ്റമെന്ന് സര്‍ക്കാര്‍ കരുതുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് വിശദമായി ചര്‍ച്ച ചെയ്തു. റവന്യൂ മന്ത്രി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് നല്‍കാനും നിര്‍ദ്ദേശമുണ്ട്. റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ മന്ത്രിമാരടങ്ങുന്ന സമിതി ആദ്യം ചര്‍ച്ച ചെയ്യും. വിറ്റ സ്ഥലത്തിന്റെ പോക്കുവരവ് നടത്തുന്നത് ആദ്യം തടഞ്ഞശേഷം പിന്നീട് അനുമതി നല്‍കിയ യോഗത്തില്‍ റവന്യൂ മന്ത്രി കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തണമായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
എന്നാല്‍ തൊഴിലാളി യൂണിയനുകള്‍ ഉയര്‍ത്തിയ തര്‍ക്കത്തിന്റെ പേരിലാണ് റവന്യൂ വകുപ്പ് ആദ്യം പോക്കുവരവ് തടഞ്ഞത്. കമ്പനി യൂണിയനുകളുമായി ചര്‍ച്ച നടത്തി 30 ഏക്കര്‍ ഹൌസിങ് സൊസൈറ്റിക്ക് നല്‍കാന്‍ ധാരണയായതോടെ പോക്കുവരവ് തടയാനിടയായ സാഹചര്യമൊഴിവായിയെന്നും നിയമപരമായി പോക്കുവരവ് നടത്തുന്നത് നിരോധിക്കാന്‍ കഴിയില്ലെന്നും റവന്യൂ മന്ത്രി സെക്രട്ടേറിയറ്റിനെ ധരിപ്പിച്ചു.
അനീഷ് ജേക്കബ്
ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പോക്കുവരവ്‌ സംബന്ധിയായ ആരോപണം മന്ത്രി ഇളമര കരീം വിശദീകരിക്കുന്നത്‌ HMT യുടെ ഭൂമി വിറ്റ പണം ഉപയോഗിക്കുന്നതിലുള്ള തൊഴിലാളികളും HMT യും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ്‌ പോക്കുവരവ്‌ തടഞ്ഞത്‌ എന്നാണ്‌ 30 ഏക്കാര്‍ തൊഴിലാളികള്‍ക്ക്‌ ഹൌസിംഗ്‌ ആവശ്യത്തിന്‌ നല്‍കാം എന്ന വാക്കാല്‍ ധാരണ ഉണ്ടാക്കുകയും അതേത്തുടര്‍ന്ന് പോക്കുവരവ്‌ നടത്തിക്കൊടുക്കുകയും ചെയ്തു എന്നാണ്‌. ആ യോഗത്തില്‍ എല്ലാ തൊഴിലാളി സഘടനാ നേതാക്കളും ഉണ്ടായിരുന്നു എന്നും കരീം പറയുന്നു. അതില്‍ ഒരു നിഷേധ കുറിപ്പും ഒരു തൊഴിലാളി സഘടനയും ഇതുവരെ പറയാത്ത സാഹചര്യത്തില്‍ ഈ ഭൂമി വില്‍ക്കുന്ന കാര്യത്തില്‍ ഒരു യൂണിയനും എതിര്‍പ്പുണ്ടായിരുന്നില്ല എന്നത്‌ വ്യക്തം.ഇതിനേപ്പറ്റി പ്രകാശ്‌ പറയുന്നതിങ്ങനെ

എച്ച്.എം.ടിയില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി എച്ച്.എം.ടി വിറ്റ നടപടിയെയും സംസ്ഥാന സര്‍ക്കാറിന്റെ ഭൂമി വില്‍പനയെയും ട്രേഡ് യൂനിയനുകള്‍ ഒറ്റക്കെട്ടായി ന്യായീകരിക്കുന്നു. എച്ച്.എം.ടി സാമ്പത്തിക പ്രതിസന്ധിയിലാണ്, ഭൂമി വിറ്റ പണം എച്ച്.എം.ടിയുടെ വികസനത്തിനുതന്നെ വിനിയോഗിക്കും, ഇത് എച്ച്.എം.ടിയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റും അതുകൊണ്ട് ഭൂമി വില്‍പനയെ പിന്തുണക്കുന്നുവെന്നാണ് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് മുതല്‍ ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് നേതാക്കള്‍ വരെ പറയുന്നത്.

എച്ച്.എം.ടി പ്രതിസന്ധിയിലായതിന്റെ യഥാര്‍ഥ കാരണങ്ങള്‍ മറച്ചുവെച്ചാണ് ഭൂമി വില്‍പനയിലൂടെ എച്ച്.എം.ടിയുടെ പ്രതിസന്ധി മറികടക്കാമെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നത്. 30 ഏക്കര്‍ തൊഴിലാളികളുടെ ഹൌസിംഗ് കോളനിക്കെന്ന പേരില്‍ വാങ്ങിയതിനെക്കുറിച്ച് മിണ്ടുന്നുമില്ല. കേന്ദ്ര പൊതുമേഖലാ വ്യവസായം വരുന്നതിന് കേരളത്തിലെ ജനങ്ങളുടെ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി വില്‍പന നടത്തുന്നതിന് അനുമതി നല്‍കാനും അതില്‍നിന്ന് മുപ്പതേക്കര്‍ പേശി വാങ്ങാനുമാണ് ട്രേഡ് യൂനിയന്‍ നേതാക്കള്‍ തയാറായിരിക്കുന്നത്.
എന്നാല്‍ നിയമ വകുപ്പില്‍ നിന്ന് 2007 ജനവരിയില്‍ ഈ 100 ഏക്കര്‍ തിരിച്ചെടുക്കണം എന്ന് നിയമോപദേശം ലഭിച്ചിരുന്നു എന്ന വാര്‍ത്ത ഇന്നത്തെ പത്രങ്ങളില്‍ വരികയും മന്ത്രി വിജയകുമാര്‍ അത്‌ സ്ഥിരീകരിക്കുകയും ചെയ്യുകയും ചെയ്തു. അപ്പോള്‍ ഈ ഭൂമി വില്‍ക്കാമോ എന്ന പുതിയ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു.ഇതിനിടെ പോക്കുവരവ്‌ നടത്തിക്കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാനാണ്‌ റിയല്‍ എസ്റ്റേറ്റ്‌ കമ്പിനിയായ ബ്ലൂസ്റ്റാര്‍ ഐ.ടി. പദ്ധതിയുമായി അവതരിച്ചതെന്നും അതിന്റെ മറവില്‍ എല്ലാ തിരിമറികളും വെള്ള പൂശാനുള്ള ശ്രമമാണ്‌ എന്ന പുതിയ വിവാദവും മൊട്ടിട്ടും. എങ്ങനെ ആലോചിട്ടും എവിടെ ആര്‍ക്ക്‌ പിഴച്ചു എന്താണ്‌ സംഭവിച്ചത്‌ എന്ന് വ്യക്തമാകുന്നെ ഇല്ല. കോടതിക്ക്‌ പുറത്ത്‌ നടത്തിയ ഒത്തു തീര്‍പ്പ്‌ വ്യവസ്ഥ പ്രകാരം HMT ക്ക്‌ ഭൂമി വില്‍ക്കാന്‍ കഴിയുമോ എന്നതില്‍ ഒരു വ്യക്തത വന്നാല്‍ ഈ പ്രശ്നത്തിന്റെ 90% വിവാദങ്ങളും അവസാനിക്കും എന്നാല്‍ അതുണ്ടാകാതെ മറ്റ്‌ വിഷയങ്ങളിലേക്ക്‌ ഇത്‌ തിരിഞ്ഞു പോകുകയാണ്‌. മുഖ്യമന്ത്രി അറിയാതെ ഇതെങ്ങനെ സംഭവിച്ചു എന്നത്‌ അതിലും വലിയ തമാശയായി തുടരുന്നു. ഇങ്ങനെ ഒരു പദ്ധതിയേപ്പറ്റി IT വകുപ്പ്‌ അറിഞ്ഞിട്ടെ ഇല്ല എന്നും പറയപ്പെടുന്നു.എന്നാല്‍ തങ്ങള്‍ IT വകുപ്പില്‍ തങ്ങള്‍ അപേക്ഷ നല്‍കി എന്ന് സൈബര്‍ സിറ്റി അധികൃതര്‍ അവകാശപ്പെടുന്നുമുണ്ട്‌.
25 ആം തിയതിയിലെ മാതൃഭൂമി വാര്‍ത്ത പറയുന്നതിങ്ങനെ

കളമശ്ശേരി: സൈബര്‍സിറ്റി പദ്ധതി വിവാദമായ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയില്ലാതെ തുടര്‍നടപടികള്‍ വേണ്ടെന്ന് നിര്‍മാതാക്കളായ ഹൌസിങ് ഡെവലപ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചറര്‍ ലിമിറ്റഡ് (എച്ച്.ഡി.ഐ.എല്‍.) തീരുമാനിച്ചു. നിയമനടപടിക്രമങ്ങളും പദ്ധതിപ്രദേശത്തെ ജോലികളും ഇനിയൊരറിയിപ്പുവരെ തുടരേണ്ടെന്ന് കേരളത്തിലെ എച്ച്.ഡി.ഐ.എല്‍. പ്രതിനിധികള്‍ക്ക് മുംബൈയില്‍നിന്ന് നിര്‍ദേശം ലഭിച്ചു.
ഐ.ടി. വകുപ്പ് ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും പദ്ധതി സംബന്ധിച്ച എല്ലാ വിവരവും ഡിസംബര്‍ ആദ്യവാരംതന്നെ നല്‍കിയിരുന്നതായി എച്ച്.ഡി.ഐ.എല്‍. വ്യക്തമാക്കി. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പദ്ധതിയെക്കുറിച്ച് അറിവില്ലെന്നു പറയുന്നതിന്റെ കാരണം വ്യക്തമല്ല. സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ആവശ്യമില്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പൂര്‍ണ പിന്തുണ ആവശ്യമാണെന്നും എച്ച്.ഡി.ഐ.എല്ലിന്റെ ഉന്നതതല യോഗം വിലയിരുത്തി.
സംസ്ഥാന കെട്ടിടനിര്‍മ്മാണചട്ടമനുസരിച്ചുള്ള അനുമതി മാത്രം മതിയെന്നും ഐ.ടി. വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വേണ്ടെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു. എല്ലാ നിയമവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിക്കാമെന്നും വ്യക്തമാക്കി.
മതില്‍ കെട്ടാനുള്ള അനുമതി കളമശ്ശേരി നഗരസഭ നല്‍കി. കെട്ടിടനിര്‍മാണ അനുമതിക്കുള്ള അപേക്ഷ എറണാകുളം ചീഫ് ടൌണ്‍ പ്ലാനറുടെ സൂക്ഷ്മപരിശോധനയിലാണ്. സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാലേ ഈ അനുമതി നല്‍കൂ.
സൈബര്‍സിറ്റിയുടെ നിക്ഷേപസാധ്യതകള്‍ സംബന്ധിച്ച് എച്ച്.ഡി.ഐ.എല്‍. അമേരിക്കയിലും യൂറോപ്പിലും റോഡ് ഷോ നടത്തിയതിനെത്തുടര്‍ന്ന് അമേരിക്കയിലെ ഒരു പ്രമുഖ ഐ.ടി. കമ്പനിയുടെ പ്രതിനിധികള്‍ കഴിഞ്ഞമാസം പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി വീണ്ടും എത്തുന്നുണ്ടെന്ന് എച്ച്.ഡി.ഐ.എല്‍. അധികൃതരെ അറിയിച്ചു. പദ്ധതി വിവാദത്തിലായ സാഹചര്യത്തില്‍ ഇതിനോട് എച്ച്.ഡി.ഐ.എല്‍. പ്രതികരിച്ചിട്ടില്ല.എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച്‌ ഇന്ന് കോടതിയി സര്‍ക്കാര്‍ അഭിഭാഷകന്‍ ഭൂമി പോക്കുവരവ്‌ ചെയ്തതില്‍ അപാകതകള്‍ ഉണ്ട്‌ എന്ന് സമ്മതിച്ചിരിക്കുന്നു.
സര്‍ക്കാരിന്റെ കൂട്ടുത്തരവാത്തിന്‌ മറ്റൊരു പൊന്‍തൂവല്‍ക്കൂടി

35 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഒരുപാട്‌ കൊട്ടിഘോഷങ്ങളോടെ ഉല്‍ഘാടനം ചെയ്യപ്പെട്ട സൈബര്‍ സിറ്റി ഇന്ന് വിവാദങ്ങളുടെ ഇടയിലൂടെ കടന്നു പോകുകയാണ്‌. LDF ആണ്‌ കുറ്റക്കാര്‍ എന്ന് പ്രതിപഷവും അല്ല UDF ആണ്‌ കുറ്റക്കാര്‍ എന്ന് ഭരണപക്ഷവും പരസ്പരം പഴിചാരുമ്പോഴും മുഖ്യമന്ത്രിയും സഹ മന്ത്രിമാരും തമ്മിലും ആശയക്കുഴപ്പം ഈ പ്രശ്നത്തെ പുതിയ തലത്തില്‍ എത്തിക്കുന്നു. ഓരോ ഭാഗത്തു നിന്നും വരുന്ന പ്രസ്താവനകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നിനും കാരണമാകുന്നില്ല.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണേ, യൂണിയനുകള്‍ എന്തെല്ലാം പറഞ്ഞു ന്യായീകരിച്ചാലും, പാവപ്പെട്ട ജനങ്ങളെ കുടിയിറക്കി ഏറ്റെടുത്ത സംസ്ഥാന ഗവണ്മെന്റിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമി നിയമം മറികടന്നാണ്‌ ബോംബെ ഏഡിഷനില്‍ മാത്രം പരസ്യവും നല്‍കി വേണ്ടപ്പെട്ട ചില 'ഭൂസ്വാമി'മാര്‍ക്ക്‌ ഐ.ടി കൃഷിയിറക്കാനെന്ന പേരില്‍ ചുളുവിലയ്ക്ക്‌ തീറെഴുതാന്‍ കുറേ കഴുവേറി മക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന്, കണ്ടതും കേട്ടതുമായ വിവരങ്ങള്‍വെച്ച്‌ തലയ്ക്കകത്ത്‌ കളിമണ്ണ്‌ അല്ലാത്ത ഏതൊരാളിനും മനസ്സിലാക്കാവുന്നതേയുള്ളൂ.

അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞതും, നിയമമന്ത്രി വിജയകുമാര്‍ പറഞ്ഞതും ശ്രദ്ധിച്ചിരിക്കുമല്ലോ? ഇതിന്റെ പേരില്‍ ഒരു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തികച്ചും ന്യായമാണ്‌. ഹൈക്കോടതി ഇക്കാര്യത്തില്‍ എന്തുപറയുന്നുവെന്നു കൂടി നോക്കാം. ഭൂമി തിരിച്ചെടുക്കാനുള്ള ആര്‍ജ്ജവം ഗവണ്‍മന്റ്‌ കാണിക്കുകയും ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം വീഴ്ചവരുത്തിയവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരേ നടപടിയെടുക്കാനും കഴിയില്ലെങ്കില്‍ അച്ചുതാനന്ദന്‍ രാജിവെച്ചു പോകുകയാണ്‌ ഏറ്റവും നല്ലത്‌.

കിരണ്‍ തോമസ് തോമ്പില്‍ said...

ഷാനവാസേ ബ്ലൂസ്റ്റാര്‍ ഭൂമി വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ സെന്റിന്‌ 1.40 ലക്ഷം എന്നത്‌ കളമശ്ശേരി ഭാഗത്ത്‌ നല്ല വിലയാണ്‌. 2006 ഇല്‍ ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന കാലത്താണ്‌. ഇന്ന് അതിന്‌ ഉള്ള മാര്‍ക്കറ്റ്‌ വില അന്നില്ലല്ലോ. ഏര്‍ണ്ണാകുളത്ത്‌ കഴിഞ്ഞ 7 വര്‍ഷമായി ഉള്ള എനിക്ക്‌ ഈ സ്ഥലവും ഇവിടെ അന്ന് കിട്ടാവുന്ന വിലയും ഊഹിക്കാന്‍ കഴിയും. ശരിക്കും 1.40 ലക്ഷം ആക്കാലത്ത്‌ മാര്‍ക്കറ്റ്‌ വിലക്ക്‌ തുല്യമാണ്‌. ഇനി അക്കാലത്ത്‌ കേരളത്തിലെ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാല്‍പ്പോലും ഇതിലും വലിയ വില കിട്ടില്ല എന്നാണ്‌ എന്റ ഊഹം. ഉമ്മന്‍ ചാണ്ടി പോയി പുതിയ സര്‍ക്കരൊക്കെ വന്ന് സ്മാര്‍ട്ട്‌ സിറ്റി വരും എന്നൊക്കെ ഏതാണ്ട്‌ ഉറപ്പായ സമയത്താണ്‌ വന്‍ വില ഉണ്ടായത്‌. ഇനി ദേശാഭിമാനി വാര്‍ത്ത ശരിയാണെങ്കില്‍ കിറ്റ്‌കോ 35 കോടി രൂപ മാത്രമാണ്‌ ഇതിന്‌ കോട്ട്‌ ചെയ്തതെന്നും കാണാന്‍ കഴിയും. എന്നാല്‍ ഈ ഭൂമി HMT ക്ക്‌ വില്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഒരു വ്യക്തത്‌ വിവിധ വകുപ്പുകള്‍ തരാത്തതാണ്‌ പ്രശ്നം. നിയമ വകുപ്പ്‌ പറ്റില്ല എന്ന് പറഞ്ഞത്‌ എങ്ങനെ റവന്യൂ വകുപ്പ്‌ പറ്റും എന്ന് പറയുന്നു എന്നതിലാണ്‌ തര്‍ക്കം. ഇനി HMT ക്ക്‌ ഈ ഭൂമി കൈമാറാന്‍ അവകാശം ഉണ്ടെങ്കില്‍ ഒരു IT പ്രോജക്റ്റുമില്ലാതെ ബ്ലൂസ്റ്റാറിന്‌ ഇവിടെ എന്ത്‌ സംരംഭവും തുടങ്ങാം

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണ്‍ , ഇതിപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമായതിനാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് ശരിയാണോയെന്നറിയില്ല . ഏതായാലും മൂന്നാര്‍ തുടങ്ങി നാലാമത്തെ വിവാദമാണിത് . ഇനിയും രാഷ്ട്രീയക്കാരെ വിശ്വസിച്ചാല്‍ നാട് അവര്‍ അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കും എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകേണ്ട സമയമായി എന്ന് ഇതൊക്കെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു . ഇതിനൊന്നും ഇടത് വലത് വ്യത്യാസമില്ല . ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും വക്താക്കളും അതിനെ എതിര്‍ക്കുന്നവരും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാത്തായി .

കിരണിനോട് പറഞ്ഞ് ജയിക്കാന്‍ എനിക്കുദ്ദേശ്യമില്ല. ജനപക്ഷത്ത് നില്‍ക്കാനാണ് എനിക്കിഷ്ടം . വേലി തന്നെ വിളവ് തിന്നാന്‍ തുടങ്ങിയ ഇക്കാലത്ത് , മറ്റ് ഭൌതിക നേട്ടങ്ങളൊന്നുമില്ലെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള വിധേയത്വം മതിയാക്കി ജനപക്ഷത്ത് നിന്ന്കൊണ്ട് പുതിയ പോംവഴികള്‍ കണ്ടെത്താന്‍ എനിക്ക് കിരണിനെ ക്ഷണിക്കാമല്ലോ .. !

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടാ,

എനിക്ക്‌ ആഗോളവല്‍ക്കരണത്തോടും ഉദാരവല്‍ക്കരണത്തോടും അനുഭാവം ഉള്ളതുകൊണ്ട്‌ ഈ അതിര്‍വരമ്പ്‌ ഇല്ലാതാകുന്നതില്‍ സന്തോഷമേ ഉള്ളൂ. പിന്നെ ഇതില്‍ പറഞ്ഞു ജയിക്കാനൊന്നുമില്ല. ഒരു സംസ്ഥാനത്ത്‌ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയും സഹ മന്ത്രിമാരും അറിയുന്നില്ല എന്നത്‌ അത്‌ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം എന്നതിന്റെ തെളിവാണ്‌ ഈ സംഭവം. എന്തൊക്കെയാണ്‌ നടക്കുന്നത്‌ എന്ന് ഒരു വ്യക്തതയുമില്ല. ഈ ഭൂമി തിരിച്ചെടുക്കണമെന്ന് നിയമ വകുപ്പ്‌ പറയുന്നു എന്നാല്‍ റവന്യൂ വകുപ്പ്‌ പോക്കുവരവ്‌ ചെയ്ത്‌ കൊടുക്കുന്നു. എന്നാല്‍ ഇതൊന്നും ആരും അറിയുന്നില്ലെ. HMT യുടെ സ്ഥലത്ത്‌ ഒരു പാര്‍ക്ക്‌ വരുന്നൂ എന്നത്‌ ഈ വകുപ്പോ മന്ത്രിയോ അറിയുന്നില്ല എന്നത്‌ എനിക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇതൊക്കെ പച്ചക്ക്‌ വിഴുങ്ങാന്‍ ഒരു വിഷമം

ഇനി HMT യുടെ ഭൂമി ബ്ലൂസ്റ്റാര്‍ അനധികൃതമായി കൈയടക്കി എന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ ആ ഭൂമി വില്‍ക്കാന്‍ കഴിയുമോ എന്നതിലാണ്‌ തര്‍ക്കം. ഏതായാലും കോടതി പറയട്ടേ

എന്തായാലൌം സുകുമാരേട്ടന്റെ ക്ഷണം സ്നേഹപൂര്‍വ്വം ഞാന്‍ നിരസിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളേ ഉപേക്ഷിച്ച്‌ ജനപക്ഷത്ത്‌ നില്‍ക്കുക എന്നതൊക്കെ ഉപരിവിപ്ലവമായ ചിന്തായായിട്ടെ എനിക്ക്‌ തോന്നിയിട്ടുള്ളൂ. തെറ്റുകള്‍ പരിഹരിച്ച്‌ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്‌ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയം മോശമായ പരിപാടിയയി ഞാന്‍ കാണുന്നില്ല. സമൂഹത്തിന്റെ എല്ലാ മ്ലേഛതകളും രാഷ്ട്രീയ പാര്‍ട്ടികളിലും കാണും. അല്ലാതെ രാഷ്ട്രീയക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരു കുറവില്ല എന്നതാണ്‌ എന്റ മതം. ഇത്‌ സുകുമാരേട്ടനോട്‌ മാത്രമാണ്‌ ചര്‍ച്ചക്കല്ല് എന്ന് വിനയപൂര്‍വ്വം അറിയിക്കട്ടേ.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണേ, ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന രണ്ടായിരത്തിയാറില്‍ ഏകദേശം മാര്‍ക്കറ്റ്‌ വിലയ്ക്ക്‌ തുല്യമായ വിലനല്‍കിയാണ്‌ ബ്ലൂസ്റ്റാര്‍ എച്ച്‌.എം.ടിയുടെ കൈവശമിരിക്കുന്ന ഭൂമി വാങ്ങാന്‍ ശ്രമിച്ചതെന്നവാദം ശരിയായാല്‍ തന്നെയും, കേരളത്തിനകത്ത്‌ പരസ്യം ചെയ്താലും ഇതില്‍ കൂടുതലൊന്നും കിട്ടാന്‍ സാദ്ധ്യതയില്ലെന്നുള്ള ഊഹം അല്‍പം കടന്നൗപോയില്ലേ? അതോ കേരളത്തില്‍ ഇത്രയും പണം മുടക്കി ഇതു വാങ്ങാന്‍ കഴിവുള്ളവരാരും ഇന്നുജീവിച്ചിരിപ്പില്ല്ലെന്നങ്ങു കരുതിയോ? ഇനി ഒരുപക്ഷേ അങ്ങനെ കേരളത്തില്‍ ഇതുവാങ്ങാന്‍ ആമ്പിയറുള്ള ആരുമില്ലെങ്കില്‍ തന്നെ പ്രവാസികളായ മലയാളികളാരെങ്കിലും താല്‍പര്യം കാട്ടിക്കൂടെന്നില്ലല്ലോ? വില്‍കുന്നവനെ സംബധിച്ചിടത്തോളം വില്‍പനച്ചരക്കിന്‌ പരമാവധി വില കിട്ടുക എന്ന സാമാന്യ കച്ചവടതന്ത്രം പരിഗണിക്കുകയാണെങ്കില്‍ പരമാവധി ആവശ്യക്കാരിലേക്ക്‌ പരസ്യം എത്തിക്കുകയാണ്‌ അതിനുള്ള പോംവഴിയെന്നത്‌ കേവലം തെരുവുകച്ചവടക്കാരനും അറിയുന്ന ഒന്നായിരിക്കും.ഒരു വസ്തു വില്‍പനയ്ക്ക്‌ വന്നാല്‍ പ്രദേശവാസികള്‍ക്കായിരിക്കും അതുകൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ഭലപ്രദമെന്നിരിക്കെ നാട്ടിലാരുമറിയേണ്ട, ബോംബേ ക്കാരെ മാത്രമറിയിച്ചാല്‍ മതി, നാട്ടിലുള്ള എരപ്പാളികളൊന്നിന്റെയും കയ്യില്‍ ഒരു പിണ്ണാക്കുമില്ല, ഉണ്ടെങ്കില്‍ തന്നെ കാശ്‌ മുടക്കാന്‍ തയ്യാറാകില്ലെന്നൊക്കെയുള്ള നിഗമനങ്ങള്‍ അത്ര ശരിയാണെന്നു തോന്നുന്നുണ്ടോ? ഇത്തരം നിഗമനങ്ങള്‍ ആരെടുത്തു? അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെ എന്നത്‌ സംശയമുണര്‍ത്തുന്ന ഒന്നാണ്‌. അധവാ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം സ്വാഭാവികമായി സംഭവിച്ച കാര്യമാണെങ്കില്‍ പിന്നെയെന്തിന്‌ ഭൂമിവില്‍പനയ്ക്കായി ഇത്രയും കാലം കാത്തിരുന്നു? അന്ന് രണ്ടായിരത്തി ആറില്‍ തന്നെ കച്ചവടം ഉറപ്പിക്കാമായിരുന്നില്ലേ? റവന്യൂ വകുപ്പ്‌ പോക്കുവരവുചെയ്യാത്ത ഭൂമി മറ്റാര്‍ക്കെങ്കികും വില്‍പന നടത്താന്‍ ഇന്‍ഡ്യയില്‍ സാധിക്കുമോ? അന്ന് ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നില്ലെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും കരാര്‍ ഉറപ്പിച്ച്‌ അഡ്വാന്‍സ്‌ വാങ്ങിയിട്ടില്ലെങ്കില്‍, ഇന്ന് എച്ച്‌.എം.ടിക്ക്‌ ഭൂമിവില്‍ക്കാന്‍ നിയമപ്രകാരം കഴിയുമെങ്കില്‍ കൂടിയും ഇന്നത്തെ മാര്‍ക്കറ്റ്‌ വില ബാധകമാകാതിരിക്കുന്നതെങ്ങനെ? അന്ന് വിലനിശ്ചയിച്ച്‌ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ എന്റെ ഈ വാദം പിന്‍വലിക്കുന്നു. ഇനി രണ്ടാമത്തെ കാര്യം, എച്ച്‌.എം.ടി യ്ക്ക്‌ നിയമപ്രകാരം ഭൂമി എന്താവശ്യത്തിനു വേണമെങ്കിലും എങ്ങനെയും കൈകാര്യം ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ച്‌. ഇതിപ്പോള്‍ വളരെ വ്യക്തമായി നിയമവകുപ്പിന്റെ നിലപാടുകളില്‍ നിന്നും, അഡ്വക്കേറ്റ്‌ ജനറലിന്റെ ഇന്നത്തെ ഹൈക്കോടാതി സത്യവാങ്മൂലത്തില്‍ നിന്നും മനസ്സിലാകുന്നത്‌, അതിനു തീരെ നിയമസാദ്ധ്യതയില്ലെന്നും, എച്ച്‌.എം.ടി യ്ക്ക്‌ ഭൂമി വില്‍ക്കാന്‍ യാതൊരവകാശവുമില്ലെന്നും, സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കണമെന്നുമാണല്ലോ? അങ്ങനെയെങ്കില്‍ വളരെ നേരുത്തേ തന്നെ നിയമവകുപ്പ്‌ പുറപ്പെടുവിച്ചിരുന്ന ഈ നിയമോപദേശത്തെ മറികടന്ന് ഭൂമിക്ക്‌ പോക്കുവരവു നടത്താന്‍ കരീമും, രാജേന്ദ്രനും കൂടി നടത്തിയ മീറ്റിംഗില്‍ എങ്ങനെ സാധിച്ചു? യൂണിയനുകളുടെ അനുവാദം മാത്രമേ ഇക്കാര്യത്തില്‍ ഉത്തരവാദമുള്ള ഒറി സര്‍ക്കരിന്‌ വേണ്ടതുള്ളൂ? ഇത്തരത്തില്‍ പോക്കുവരവു നടത്തി വില്‍പനയ്ക്ക്‌ കളമൊരുക്കാന്‍ ഇവര്‍ക്കധികാരമുണ്ടോ? നിയമവകുപ്പിന്റെ ഉത്തരവിനെ മറച്ചുവെയ്ക്കുകവഴി രാജേന്ദ്രനും, കരീമും, കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയല്ലേ ചെയ്തത്‌? അവരിക്കാര്യമൊന്നും പരിശോധിച്ചിരുന്നില്ലെങ്കില്‍,അല്ലാതെ യാണിതിനൊക്കെ ഒത്താശചെയ്തതെന്നു വാദിച്ചാലും അധികാരത്തില്‍ തുടരാന്‍ ഇവര്‍ക്കവകാശമുണ്ടോ? ഇതുകൊണ്ടൊക്കെയാണ്‌ ചില കഴുവേറിമക്കള്‍ നാടുനന്നാക്കാനിറങ്ങിയിരിക്കുന്നു എന്നു പറഞ്ഞുപോയത്‌.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കമന്റെഴുതിക്കഴിഞ്ഞാണ്‌ ഇതു കണ്ടത്‌. ഇതും കൂടി ചേര്‍ത്തു വായിച്ചാല്‍, ആരാണ്‌ തെണ്ടിത്തരം കാട്ടിയതെന്ന് ഏറെക്കുറേ ബോദ്ധ്യപ്പെടും.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കമന്റെഴുതിക്കഴിഞ്ഞാണ്‌ ഇതു കണ്ടത്‌. .

ഇതും കൂടി ചേര്‍ത്തു വായിച്ചാല്‍, ആരാണ്‌ തെണ്ടിത്തരം കാട്ടിയതെന്ന് ഏറെക്കുറേ ബോദ്ധ്യപ്പെടും.

കിരണ്‍ തോമസ് തോമ്പില്‍ said...

ഷാനവാസേ നമുക്കിത് ക്രിയത്മക ചര്‍ച്ചയാക്കി എടുക്കാം. ഷാനവാസ് ചോദിച്ച ചോദ്യങള്‍ക്ക് ഞാന്‍ പഴയ പത്രം റഫര്‍ ചെയ്ത് മറുപടി പറയാം. എന്റ അഭിപ്രായത്തില്‍ ബ്ലൂസ്റ്റാറുകാര്‍ 2006 ഇല്‍ തന്നെ ഈ തുക കോട്ട് ചെയ്ത് വാങ്ങാന്‍ ശ്രമിച്ചതാണ് എന്നതാണ്. ബാക്കി വിശദാംശങ്ങള്‍ ഞാന്‍ ഉടന്‍ അറിയിക്കാം

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണ്‍, ക്ഷമിക്കുക, രണ്ടുപ്രാവശ്യവും ലിങ്ക്‌ ശരിയായ രീതിയില്‍ വന്നില്ല ലിങ്കുകള്‍ താഴെ ക്കൊടുക്കുന്നു. ആവര്‍ത്തിച്ച കമന്റുകള്‍ ദയവായി ഡിലീറ്റുമല്ലോ.
ആദ്യത്തേത്‌: http://www.mathrubhumi.com/php/newsFrm.php?news_id=124243&n_type=HO&category_id=3&Farc=&previous=Y

രണ്ടാമത്തേത്‌:
http://www.mathrubhumi.com/php/newsFrm.php?news_id=124308&n_type=HO

കിരണ്‍ തോമസ് തോമ്പില്‍ said...

ഷാനവാസേ

2006 ഒക്‌ടൊബറിലാണ് ബ്ലൂസ്റ്റാര്‍ ഈ ഭൂമി വാങ്ങാന്‍ ശ്രമിക്കുന്നത. അപ്പോള്‍ അക്കാലത്തെ വില വച്ച് വളരെ നല്ല വിലയല്ലേ നല്‍കിയിരിക്കുന്നത്? എന്നാല്‍ നിയമ വകുപ്പിന്റെ 2007 ഇലെ ഈ കുറിപ്പ് വന്നപ്പോള്‍ ബ്ലൂസ്റ്റാറുകാര്‍ പെട്ടുപോയീ എന്ന് വേണം കരുതാന്‍. ഇനി അവരുടെ മുന്നില്‍ രണ്ട് വഴികള്‍ മാത്രം. ഒന്നെങ്കില്‍ എച്.എം.ടിക്കെതിരെ കേസ് കൊടുക്കുക അലെങ്കില്‍ സര്‍ക്കാരുമായി ധാരണയില്‍ എത്തുക. രണ്ടാമത്തെ ഓപ്ഷന്‍ സ്വീകരിച്ചു എന്നും ന്യായമായും നമുക്ക് കരുതാം. റിയല്‍ എസ്റ്റേറ്റ് താല്പര്യം മാത്രമുണ്ടായിരുന്ന ബ്ലൂസ്റ്റാര്‍ ഒരു ഐ.റ്റി പദ്ധതി അവതരിപ്പിച്ച് പുകമറ സ്ര്‌ഷ്റ്റിച്ചു. പിന്നെ തൊഴിലാളി യൂനിയനുകളെ സ്വാധീനിച്ച് എല്ലാം ഒതുക്കി തീര്‍ത്തു. ഇതാണ് സംഭവിച്ചത് എന്ന് കരുതാന്‍ ഉള്ള സ്ക്കോപ്പ് ഇപ്പോള്‍ ഉണ്ട്. എന്നാലും വാദത്തിന് വേണ്ടി ഞാന്‍ ഒന്നു രണ്ട് കാര്യങ്ങള്‍ വെറുതെ ഉന്നയിക്കട്ടേ.

1) ഇന്ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ കേട്ടത് പ്രകാരം ഭൂപരിഷ്ക്കരണ നിയമത്തില്‍ നിന്നും പൂര്‍ണ്ണമായി ഇളവ് നല്‍കിയാണ് ഈ ഭൂമി മുഴുവന്‍ എച്.എം.ടി ക്ക് ആദ്യമേ നല്‍കിയത്. ആന്റണിയുടെ കാലത്തും തുടര്‍ന്നും ഭൂമി തിരിച്ച് പിടിക്കാന്‍ ശ്രമിച്ഛത് ഈ നിയമത്തിന്റെ ബലത്തില്‍ തന്നെ. എന്നാല്‍ ഇതിനെതിരെ കേസിന് പോയ എച്.എം.ടി യുമായി ഒരു ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റ് നടത്തി 300 ഏക്കര്‍ സര്‍ക്കാറിനും 100 ഏക്കര്‍ എച്. എം.ടിക്കും എന്ന ധാരണ ഉണ്ടാക്കിയത് എന്തിന്. കോടതിയില്‍ കേസ് തീരുമ്പോള്‍ മൊത്തം പോകാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് ഇങ്ങനെ ഒരു നിലപാട് എടുത്തത് എന്ന് പറയപ്പെടുന്നു. ഈ ഒരു സെറ്റില്‍മെന്റിന്റെ നിയമ വശമാണ് എന്നില്‍ സംശയം ജനിപ്പിക്കുന്നത്. എന്റ ഊഹപ്രകാരം ഈ ഡില്‍ ബ്ലൂസ്റ്റാറിണ് സ്ഥലം നല്‍കാന്‍ എച്.എം.ടി യേ അനുവദിക്കും എന്നാണ്. ഇതിന്റെ ഒരു നിയമ ക്ലാരിറ്റി ഹൈക്കോടതി വിധി നല്‍കുമോ എന്നതാണ് ഞാന്‍ കാത്തിരിക്കുന്നത്

2) നിയമ വകുപ്പിന്റെ ഈ നിര്‍ണ്ണായകമായ നിര്‍ദ്ദേശം വ്യവസായ വകുപ്പ് പൂഴ്ത്തി എന്നത് അങ്ങനെ പച്ചക്ക് വിഴുങ്ങാനും വയ്യ. കാരണം നിയമ മന്ത്രി ഇതറിഞിട്ടുണ്ടാകുമല്ലോ. അദ്ദേഹമാണെങ്കില്‍ വ്യവസായ മന്ത്രിയുടെ ബദല്‍ ഗ്രൂപ്പുകാരന്‍ അപ്പോള്‍ ഈ ഉപദേശം ഉണ്ടായിട്ടും ഈ സ്ഥലം പോക്കുവരവ്‌ നടത്തി കൊടുക്കപ്പെട്ടിട്ടും എന്തുകൊണ്ട് ക്യാബനറ്റിലോ പാര്‍ട്ടി വേദികളിലോ വിജയകുമാര്‍ കാര്യങ്ങള്‍ അറിയിച്ചില്ല. പിന്നെ പോക്കുവരവ് നടത്തിക്കൊടുക്കുന്നത് റവന്യൂ വകുപ്പ്. അവിടെ എന്തേ ഇക്കാര്യം ശ്രദ്ധിക്കപ്പെട്ടില്ല. വ്യവസായ വകുപ്പിന് മാത്രമേ ഈ നിയമോപദേശം കൊടിത്തിട്റ്റുള്ളൂ എന്ന് വിശ്വസിക്കാന്‍ പ്രയാസം. ഭൂമി ഏറ്റെടുക്കേണ്ടത് റവന്യൂ വകുപ്പാകയാല്‍ അത് ഇവിടെയും അറിഞിട്ടുണ്ടാകണം അപ്പോള്‍ എല്‍.ഡി.എഫില്‍ രണ്ട് ഘടക കശ്ക്ഷികളുടെ വകുപ്പുകള്‍ അറിഞ് ചെയ്ത് ഒന്നാണ് ഇതെന്ന് കരുതാം. മാത്രവുമല്ല് ഈ സ്ഥലം രജിസ്റ്റര്‍ ചെയ്തതുമാണ്. അപ്പോള്‍ എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അറിയാം ഇപ്പോള്‍ അറിയില്ല എന്ന് സാങ്കേതികമായി നടിക്കിക മാത്രമാണ്

3) ഇന്ന് ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ സംഘടനകളുടെ തൊഴിലാളി യൂണിയനുകളെല്ലാം ഈ കൈമാറ്റത്തെപ്പറ്റി അരിഞിഞിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായി എല്ലാ പാര്‍ട്ടികളും ഇതിനെപ്പറ്റി അറിഞ്ഞിട്ടുണ്ട്. എല്ലാം കഴിഞ്ഞ് വിവാദമുണ്ടായപ്പോള്‍ മാത്രമാണ് എല്ലാവരും ഉണര്‍ന്നെഴുന്നേറ്റ് പൊരുതുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഷാനവാസേ ഒന്നുകൂടിപ്പറയാതെ വയ്യ.

കേരളത്തിലെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സ്വന്തം പരാജയം പുരപ്പുറത്ത് നിന്ന് വിളിച്ച് പറയുന്നത് പോലെയായി ഈ സംഭവം. ഉത്തരവാദപ്പെട്ടവരൊക്കെ എന്താണ് പറയണ്ടതന്ന് അരിയാതെ പരുങ്ങുന്നു. മുഖ്യമന്ത്രി മൌനം പാലിക്കുന്നു. മറ്റ് മന്ത്രിമാര പരസ്പരം പഴിക്കുന്നു. സ്വന്തം പാര്‍ട്ടിയിലേ മന്ത്രിമാര്‍ തന്നെ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു. ഇതാണോ ഭരണം ? ആര്‍ക്കാണ് ഉത്തരവാദിത്തം. അതോ എല്ലാവരും ഭരിക്കുന്നത് അവരവര്‍ക്ക് വേണ്ടിയോ എന്ന് തോന്നിപ്പിക്കുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണേ,ബ്ലൂസ്റ്റാര്‍ ഇതിനിടയില്‍ പെട്ടുപോയി എന്ന നിരീക്ഷണത്തോട്‌ യോജിക്കുന്നു, എന്നാലും കോടതി വിധി എന്തായിരുന്നാലും അവര്‍ക്ക്‌ അവരുടെ കാശ്‌ ഊരാന്‍ പറ്റിയ പഴുതുകള്‍ ഉണ്ടാകും. സ്ഥലം കിട്ടിയില്ലെങ്കില്‍ പലിശസഹിതം കൊടുത്ത പണവും ഈടാക്കി അവര്‍ ഒരു വന്‍ തുക നഷ്ടപരിഹാരവും ആവശ്യപ്പെട്ട്‌ ഒരു കേസും പ്രതീക്ഷിക്കാം.പിന്നെ കമ്മീഷന്‍ അമുക്കിയ ചിലവിദ്വാന്മാരുടെ കാര്യം, ഇരുമ്പ്‌ കുടിച്ച വെള്ളം എത്ര പിഴിഞ്ഞാലും കവിട്ടുമോ എന്നത്‌ ബ്ലൂസ്റ്റാറിന്‌ കണ്ടറിയാം. എന്തായാലും ഭരണം ഒന്നാംതരം തന്നെ. കോഗ്ഗ്രസ്സുകാരെ കടത്തിവെട്ടിക്കളഞ്ഞു. ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചില്ലെന്നുമാത്രം!മന്ത്രിമാര്‍ക്ക്‌ കൂട്ടുത്തരവാദിത്വം മാത്രമല്ല ഒരുത്തരവാദിത്വവുമില്ലെന്ന് കരീമിന്റെ 'നിയമവകുപ്പിന്റെ ഉപദേശം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന' പ്രസ്ഥാവനയോടെ മനസ്സിലാക്കാം. ഇത്തരത്തില്‍ ചെയ്യുന്ന ജോലിയോട്‌ യാതൊരുത്തരവാദിത്വവുമില്ലാത്ത മന്ത്രിമാര്‍ ജനങ്ങള്‍ക്കൊരു ഭാരം തന്നെയല്ലേ?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

നിയമവകുപ്പിന്റെ ഉപദേശം വ്യവസായവകുപ്പ് പൂഴ്ത്തിവെച്ചു എന്നാണ് ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്ത. ഇതിനര്‍ത്ഥം എളമരം കരീം ആ സുപ്രധാന രേഖ മുഖ്യമന്ത്രിയെപ്പോലും അറിയിക്കാതെ മറച്ചു വെച്ചു എന്നാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അതിന്റെ സെക്രട്ടരി അറിയാതെ ഒരില പോലും അനങ്ങുകയില്ല എന്നത് എല്ലവര്‍ക്കുമറിയാം . അതിനൊന്നും ആരും ധൈര്യപ്പെടുകയില്ല എന്നതാണ് സത്യം . മുന്‍പ് പിണറായി വൈദ്യുതമന്ത്രി ആയിരുന്നപ്പോള്‍ “ഊര്‍ജ്ജവകുപ്പ് സെക്രട്ടരിയുടെ തല പരിശോധിപ്പിക്കണം” എന്ന് ഫയലില്‍ കുറിപ്പ് എഴുതിയിരുന്നുവല്ലോ . തങ്ങളുടെ ശൈലി മറ്റുള്ളവരില്‍ ആരോപിക്കുക എന്നതാണ് എക്കാലത്തെയും മാര്‍ക്സിസ്റ്റ് ശൈലി . അന്നേ പരിശോധിക്കേണ്ടിയിരുന്നത് പിണറായിയുടെ തലയായിരുന്നു . കോണ്‍ഗ്രസ്സുകാര്‍ കള്ളന്മാരാണ് എന്ന് പണ്ടു മുതലേ മാര്‍ക്സിസ്റ്റുകാര്‍ വിളിച്ചു കൂവുന്നത് കൊണ്ട് അത് അങ്ങനെ തന്നെയാണ് എന്ന് ഏതാണ്ട് സര്‍വ്വസമ്മതമായിത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . എന്നാല്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ പത്ത് പൈസ കട്ടാല്‍ പത്ത് രൂപ കട്ടതായി മറ്റ് കോണ്‍ഗ്രസ്സുകാര്‍ തന്നെ തെരുവില്‍ വന്ന് വിളിച്ചു പറയും . മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരു എത്ര കട്ടാലും ആരും ഒന്നും മിണ്ടുകയില്ല . അതാണ് വ്യത്യാസം . അല്ലാതെ പൈസ വേണ്ടാത്തവര്‍ ആരുമില്ല, ചാന്‍സ് കിട്ടിയാല്‍ കക്കാത്തവരും .

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതില്‍ ദുരൂഹത ഏറ്റവും നിലനില്‍ക്കുന്നത് ഈ ഭൂമി വില്‍ക്കാമോ എന്ന വിഷയത്തിലാണ്. നിയമ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ശരിയാണെങ്കില്‍ സര്‍ക്കാര്‍ ഒരു കേസു പോലും തോല്‍ക്കാന്‍ പാടില്ല. ചിലപ്പോള്‍ നിയമ വകുപ്പിനും തെറ്റു പറ്റാം. എന്നാലും ഈ നിയമ വകുപ്പിന്റെ രേഖ എങ്ങനെ ബൈപാസ് ചെയ്തു എന്നതിന് ഒരു വിശദീകരണവും കരീം പറയുന്നില്ല എന്നതാണ് ഇതിലെ ദുരൂഹത. മാത്രവുമല്ല ഈ ഭൂമി പോക്കുവരവ്‌ ചെയ്ത് കൊടുക്കാന്‍ റവന്യൂ മന്ത്രി അടക്കമുള്ള ഒരു തൊഴിലാളി സംഘടനാ യോഗത്തിലാണ് തീരുമാനിക്കുന്നത്. അപ്പോള്‍ ഈ പോക്കുവരവ്‌ നിര്‍ദ്ദേശം രഹസ്യമായ ഒന്നല്ല എല്ലാല്‍ ഉത്തരവാദപ്പെട്ട നിയമ വകുപ്പ് മന്ത്രിയും ഇത് അന്ന് കണ്ടില്ലാ എന്ന് നടിച്ചു. എന്നാല്‍ ഇന്ന് വിവാദമായപ്പോള്‍ അന്ന് നിയമോപദേശം നല്‍കി എന്നു പറയുന്നു. എന്തൊരു ഉത്തരവാദിത്തം. ശരിക്കും സര്‍ക്കാരിനിതുവരെ ഇക്കാര്യത്തില്‍ ഒരു നിലപാട് എടുക്കാന്‍ കഴിഞിട്ടില്ല. കാരണം ഗ്രൂപ്പ് ഭേദമന്യേ എല്ലാവരും അറിഞ്ഞോ അറിയാതയോ ഇതില്‍ പെട്ടു പോയീ. ഇല്ലായിരുന്നു എങ്കില്‍ ഇത് സമ്മേളന കാലത്ത് തന്നെ വിവാദമായെനേ. അതുമല്ലെങ്കില്‍ ഒരു ഗ്രുപ്പുകാര്‍ അവസാനം പൊട്റ്റിക്കാന്‍ വച്ചതാകും ഇത്

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടാ ഈ വിഷയം മുഖ്യമന്ത്രി അറിഞ്ഞില്ലാ എന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്. നിയമവകുപ്പിന്റെ മന്ത്രി വിജയകുമാര്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരന്‍. പിന്നെ ഈ വിവാദ ഭൂമി ഇരിക്കുന്നത് വി.എസ്. പക്ഷത്തിന്റെ ശക്തികേന്ദ്രമായ ഏര്‍ണ്ണാകുളത്ത്. പിന്നെ ചന്ദ്രന്‍ പിള്ളയും ശര്‍മ്മയുമൊക്കെ ഇടപെട്ടിട്ടുള്ള ഈ പ്രശ്നം വി.എസ്. അറിഞ്ഞില്ല എന്ന് കരുതാനേ വയ്യ.

കണ്ണൂസ്‌ said...

കിരണ്‍, അറിഞ്ഞില്ല എന്ന് പറയുന്നത് സാങ്കേതികത്വം മാത്രമാണെന്ന് ആര്‍ക്കും മനസ്സിലാവും. പക്ഷേ ആ സാങ്കേതികത്വത്തിന്‌ സാംഗത്യമുണ്ട്. ഔദ്യോഗികമായി മന്ത്രിസഭയുടേയോ, ഐ.ടി. വകുപ്പിന്റേയോ, നിയമ വകുപ്പിന്റേയോ അനുമതി ഇല്ലാതെയാണ്‌ വ്യവസായ വകുപ്പ് കാര്യങ്ങള്‍ നീക്കിയതെന്ന് വേണം അനുമാനിക്കാന്‍. പോക്ക് വരവ് നടത്തിയത് വ്യ്വസായ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായതു കൊണ്ടാണെന്ന് റവന്യൂ വകുപ്പ് പറയുന്നു. അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്‌. തിരക്കു പിടിച്ച് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോയത് വ്യവസായ വകുപ്പാണ്‌. താത്‌പര്യം ആരുടെയാണെന്നത് പറയാതെ തന്നെ വ്യക്തം.

വി.എസ് അനൗദ്യോഗികമായി കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ട് എന്നതിനുള്ള വ്യക്തമായ തെളിവാണ്‌ ഉത്‌ഘാടന ചടങ്ങില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിട്ടു നില്‍ക്കല്‍. അത് നല്‍കുന്ന മറ്റൊരു സൂചനയുമുണ്ട്. പദ്ധതിയിലുള്ള എതിര്‍പ്പ് അദ്ദേഹം ഇളമരം കരീമിനേയും പാര്‍ട്ടിയേയും നേരത്തെ അറിയിച്ചിരിക്കണം.

ഇത്ര കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു പറയാന്‍ എനിക്കൊരു കാര്യമേ ഉള്ളൂ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വി.എസിനേയും സെക്രട്ടറി സ്ഥാനത്ത് നിന്ന് പിണറായിയേയും നീക്കാനുള്ള ധൈര്യം പാര്‍ട്ടി കാണിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നിലം തൊടില്ല.

വായാടി മലയാളി said...
This comment has been removed by the author.
വായാടി മലയാളി said...

5 വര്ഷം മുന്പ് എച്ച്.എം.ടിയുടെ തന്നെ 43 ഏക്കര് വീതം സ്ഥലം രണ്ട് സ്വകാര്യ വ്യക്തികള്ക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്. അന്ന് കൈമാറ്റം ചെയ്യാന് പാടില്ലാത്ത ഭൂമി തന്നെയാണ് കൈമാറിയിരിക്കുന്നത്. അന്നില്ലാത്ത വിവാദം ഇപ്പോഴ് ഉണ്ടാക്കുന്നതിന്റെ കാരണം അണ് ഞാന് ഉന്നയിക്കുന്നത്
എന്റെ പ്രതികരണം ഇവിടെ

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസേ,

ഈ വിഷയത്തില്‍ വ്യവസായ വകുപ്പിന്‌ താല്‍പര്യം ഉണ്ട്‌ അതുറപ്പാണ്‌. അതിന്റെ മോട്ടീവാണ്‌ സംശയാസ്പദം. അത്‌ നല്ലതാണോ ചീത്തയാണോ എന്ന് നമുക്ക്‌ ഇപ്പോഴും വ്യക്തമല്ല.

റവന്യൂ വകുപ്പ്‌ വ്യവസായ വകുപ്പ്‌ പറഞ്ഞതുകൊണ്ട്‌ ധൃതിപിടിച്ച്‌ പോക്കുവരവ്‌ നടത്തി എന്ന നിഗമനത്തോട്‌ വിയോജിപ്പുണ്ട്‌. കാരണം നിയമ വകുപ്പിന്റെ പ്രസ്തുത ഫയല്‍ റവന്യൂവകുപ്പിനും കിട്ടിയിട്ടുണ്ട്‌. മാത്രവുമല്ല പോക്കുവരവ്‌ ചെയ്യപ്പെട്ടാല്‍ ഉത്തരവാദിത്തം റവന്യൂവകുപ്പിനാകുകയും ചെയ്യും. അപ്പോള്‍ വ്യവസായ മന്ത്രി മാത്രമല്ല മറ്റ്‌ പലര്‍ക്കും ഇതില്‍ പങ്കുണ്ട്‌ എന്ന് വ്യക്തമാകും.

ഇനി V.D. സതീശന്‍ ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യം. തൊഴിലാളി യൂണിയനുകള്‍ എതിര്‍ത്തതിനാല്‍ പോക്കുവരവ്‌ തടഞ്ഞ സാഹചര്യത്തിലാണ്‌ എളമരം കരീം യോഗം വിളിക്കുന്നത്‌. തൊഴിലാളികള്‍ക്ക്‌ 30 ഏക്കര്‍ നല്‍കാം എന്ന കരാര്‍ പ്രകാരം ഒരു സെറ്റില്‍മന്റ്‌ അന്നുണ്ടായി എന്നാണ്‌ പറയപ്പെടുന്നത്‌. ആ യോഗത്തിലേക്ക്‌ വളരെ യാഥര്‍ഛികമായി റവന്യൂ മന്ത്രിയും ബ്ലൂസ്റ്റാറിന്റെ പ്രതിനിധിയും കടന്നു വരികയായിരുന്നു. ആ യോഗത്തിലാണ്‌ പോക്കുവരവ്‌ ചെയ്ത്‌ കൊടുക്കാന്‍ തീരുമാനമായത്‌. ഇവിടെ വച്ച്‌ പോക്കുവരവ്‌ ചെയ്ത്‌ കൊടുക്കാന്‍ തടസമായി നിന്നത്‌ തൊഴിലാളികളുടെ പ്രശ്നം മാത്രമാണ്‌ അല്ലാതെ നിയമ വകുപ്പിന്റെ തടസമേ അല്ല. അപ്പോളും ഭൂമി വില്‍പ്പന തെറ്റാണ്‌ എന്ന അഭിപ്രായം ഒരാള്‍ക്കുമില്ല അപ്പോഴും നിയമവകുപ്പിന്റെ നിര്‍ദ്ദേശം രണ്ട്‌ മന്ത്രിമാരുടെയും ഓഫീസിലും ഉണ്ട്‌ താനും. ഇതെങ്ങനെ സംഭവിച്ചു എന്നത്‌ കാണേത്‌ പോയിക്കൂട. സി.പി.ഐ. നേതാവ്‌ കാനം രാജേന്ദ്രന്‍ കഴിഞ്ഞ കുറേ ദിവസമായി പറയുന്നതും 100 ഏക്കര്‍ ഭൂമി HMT ക്ക്‌ വില്‍ക്കാം എന്ന് തന്നെയാണ്‌. അപ്പോള്‍ പഴയ തൊഴിലാളി നേതാവയ കരീമും സി.പി.ഐ യുടെ നേതാക്കളും ഒക്കെ അറിഞ്ഞുകൊണ്ടാണ്‌ ഇത്‌ നടന്നിരിക്കുന്നത്‌. 30 ഏക്കര്‍ തൊഴിലാളികള്‍ക്ക്‌ കിട്ടുക എന്നതാണ്‌ ഇതിന്റെ പിന്നിലെ ലാഭം. ആ ഭൂമി തൊഴിലാളികള്‍ക്ക്‌ കിട്ടുക എന്ന് പറഞ്ഞാല്‍ യൂണിയനുകള്‍ക്ക്‌ കിട്ടുക എന്നതാണ്‌ .

വ്യവസായ വകുപ്പിന്‌ മാത്രമല്ല ഇതില്‍ താല്‍പര്യം എന്ന് പറയാനാണ്‌ ഞാന്‍ ഇത്‌ പറഞ്ഞത്‌. അതുപോലെ മറ്റൊരു കാര്യം എനിക്ക്‌ ചൂണ്ടിക്കാട്ടാനുള്ളത്‌ ഈ ഭൂമി വില്‍പ്പന ശരിയാണെങ്കില്‍ ബ്ലൂസ്റ്റാറിനെ സംബന്ധിച്ച്‌ ഒരു പ്രശ്നവുമില്ല. അവര്‍ക്ക്‌ IT പാര്‍ക്കോ വീടുകളോ എന്തും അവിടെ പണിയാം. അതല്ലങ്കില്‍ അവരെ HMT പറ്റിച്ചൂ എന്നതില്‍ ഈ പ്രശ്നം തീരും.

ഇനി CPM ഇല്‍ ഇതെങ്ങനെ വിലയിരുത്തപ്പെടും എന്ന് നോക്കാം. നിയമ മന്ത്രി VS ഗ്രൂപ്പുകാരന്‍ ഏര്‍ണ്ണാകുളം ജില്ലാ കമ്മിറ്റി VS പക്ഷം. ഈ ഇടപാടില്‍ സഹകരിച്ച്‌ ശര്‍മ്മ ചന്ദ്രന്‍പിള്ള എന്നിവരും VS പക്ഷം. കരീം പിണറായി പക്ഷം. VS ന്റെ തട്ടകത്തില്‍ കരീം ഒരു അണ്‍ സേഫ്‌ കളി നടത്തി എന്ന് കരുതാനാകുമോ കാരണം ഓരോ ഇലയനക്കവും അറിയാന്‍ ചന്ദ്രപിള്ളക്കും ശര്‍മ്മക്കും കഴിയും. അതുകൊണ്ട്‌ HMT ഇടപാട്‌ മുഴുവന്‍ VS പക്ഷം അറിഞ്ഞിട്ടുണ്ട്‌. എളമര്‍ം കരീം തൊഴിലാളി യൂണിയനുകളുടെ യോഗം വിളിക്കുകയും പോക്കുവരവ്‌ നടത്താന്‍ നിര്‍ദ്ദേശം കൊടുത്തതും എല്ലാവരും അറിഞ്ഞിട്റ്റുണ്ട്‌. അപ്പോഴും നിയമവകുപ്പിന്റെ ഫയല്‍ വന്ന കാര്യം വിജയകുമാറിന്‌ അറിയാം. സ്വഭാവികമായും ചന്ദ്രന്‍പിള്ളക്കും ശര്‍മ്മക്കും അറിയാം. എന്നാല്‍ ഇത്‌ പൊട്ടിക്കുന്നത്‌ ഉല്‍ഘാടനത്തിന്റെ തലേദിവസം മാത്രം. അങ്ങനെ എങ്കില്‍ ചന്ദ്രന്‍പിള്ളയും ശര്‍മ്മയും ഈ വിവരം VS ഇല്‍ നിന്ന് മറച്ചു വച്ചു. വിജയകുമാറും VS ന്റ അടുത്ത്‌ ഇത്‌ പറഞ്ഞില്ല. ഈ സമവാക്യം വിശ്വസിച്ചാല്‍ VS ഗ്രൂപിനകത്തും കൂറുഗ്രൂപ്പുണ്ട്‌ അലെങ്കില്‍ ഇടുക്കി ജില്ലാകമ്മിറ്റി പോലെ ഏര്‍ണ്ണാകുളം ജില്ലയും കൂറുമാറുന്നു. ഫലത്തില്‍ VS ഒറ്റപ്പെടുന്നു. ശര്‍മ്മയേയും ചന്ദ്രന്‍പിള്ളയേയും രക്ഷിച്ച്‌ കരീമിനെ മാത്രം ഇതില്‍ പെടുത്തി ഈ കേസ്‌ ഒതുക്കക്‌ ബുദ്ധിമുട്ടാണ്‌. പിന്നെ രാജേന്ദ്രനും കുടുങ്ങും. ഇതാണ്‌ ഇതിന്റെ ഒരു വിശാല തലത്തിലുള്ള രൂപം. പിന്നെ VS നെയും പിണറായിയേയും ഒന്നും മാറ്റിയാല്‍ അടുത്ത UDF ഭരണത്തെ തടയാന്‍ കഴിയില്ല ജനങ്ങള്‍ UDF ന്‌ വോട്ട്‌ ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞു. അതുകൊണ്ട്‌ ഇവര്‍ പ്രശ്നങ്ങള്‍ പരസ്പരം തല്ലി തീര്‍ക്കട്ടെ. അടുത്ത്‌ LDF സര്‍ക്കാര്‍ വരുമ്പോഴേക്കും കാര്യങ്ങളില്‍ ഒരു വ്യക്തത വരും എന്ന് പ്രതീക്ഷിക്കാം

വായാടി മലയാളി

ഈ ഭൂമി വില്‍ക്കാന്‍ HMT ക്ക്‌ അവകാശമുണ്ടോ എന്നതില്‍ എന്ത്‌ വ്യക്തതയാണ്‌ ഉള്ളത്‌. പണ്ട്‌ വിറ്റത്‌ തെറ്റാണെങ്കില്‍ ഇന്ന് വിറ്റതും തെറ്റ്‌.

കണ്ണൂസ്‌ said...

കിരണേ, എന്നോടാരെങ്കിലും സ്മാര്‍ട്ട് സിറ്റി ധൃതി പിടിച്ച് നടപ്പാക്കാന്‍ നോക്കിയതില്‍ ഉമ്മന്‍ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും സദുദ്ദേശമായിരുന്നു എന്ന് പറഞ്ഞാല്‍ ചിരിച്ചു പോവും. ഇടതു പക്ഷം ആണെന്ന കാരണം കൊണ്ടുമാത്രം, ഇളമരം കരീമിന്‌ വേറിട്ടൊരു പരിഗണന കൊടുക്കാന്‍ തോന്നുന്നില്ല. സദുദ്ദേശമായിരുന്നെങ്കില്‍ കാര്യം അറിഞ്ഞപ്പോഴെങ്കിലും തറക്കല്ലിടല്‍ മാറ്റിവെക്കാന്‍ അദ്ദേഹം തുനിയണമായിരുന്നു.

എല്ലാ കാര്യങ്ങളും അറിഞ്ഞു വെച്ചു കൊണ്ട് കരീമിനെ കുടുക്കാന്‍ വേണ്ടി മാത്രം തലേ ദിവസം വരെ കാത്തിരിക്കാന്‍ വി.എസ് തയ്യാറാവുമോ? നാറുമ്പോള്‍ കരീം മാത്രമല്ലല്ലോ നാറുക -- എത്ര കൈകഴുകിയാലും ഈ കാര്യത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും, മന്ത്രിസഭക്കും മാത്രമല്ല ഇടതുമുന്നണിക്ക് മുഴുവനായും ഉണ്ട്. വി.എസ്. ഇത് പാര്‍ട്ടിയില്‍ ഉന്നയിച്ചിരിക്കാനും, ഓവര്‍റൂള്‍ ചെയ്യപ്പെട്ടിരിക്കാനുമാണ്‌ സാധ്യത.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസെ

സ്മാര്‍ട്ട്‌ സിറ്റി നടപ്പിലാക്കാന്‍ ശ്രമിച്ചതില്‍ ഉമ്മന്‍ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും ദുരുദ്ദേശ്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പദ്ധതി അവരുടെ കാലത്ത്‌ തന്നെ വരണം എന്നേ അവര്‍ക്കുണ്ടായിരുന്നുള്ളൂ എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. പിന്നെ രണ്ട്‌ കരാറുകളും മുന്‍വിധി ഇല്ലാതെ പഠിച്ചാല്‍ വലിയ വ്യത്യാസമില്ല എന്നും കാണാന്‍ കഴിയും. രണ്ടിലും ഗുണവുമുണ്ട്‌ ദോഷവുമുണ്ട്‌. ഇതേപ്പറ്റി ചീഫ്‌ സെക്രട്ടറി ലിസി ജേക്കബിന്റെ അഭിപ്രായവും ഏതാണ്ട്‌ ഇതേ രീതിയിലായിരുന്നു.

ഇനി കരീമിന്റ കാര്യം. കരീം മാത്രം ഇതില്‍ പ്രതി എന്ന സമീപനത്തെ മാത്രമേ ഞാന്‍ എതിര്‍ക്കുന്നുള്ളൂ. VS പങ്കെടുക്കാതിരുന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരനായ ശര്‍മ്മ പങ്കെടുത്തു ഒപ്പം ചന്ദ്രന്‍ പിള്ളയും. പിന്നെ റവന്യൂ വകുപ്പ്‌ വ്യവസായ മന്ത്രി പറഞ്ഞതുകൊണ്ട്‌ നിയമവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നു എന്നും വാദിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി എന്തുകൊണ്ട്‌ ഈ ചടങ്ങില്‍ അവസാന ദിവസം വരെ പങ്കെടുക്കാം എന്ന് പറഞ്ഞിടത്ത്‌ നിന്ന് മാറി എന്നത്‌ ഇപ്പോഴും ദുരൂഹമാണ്‌. അത്‌ HMT ക്ക്‌ ഭൂമി വില്‍ക്കാമോ എന്ന സംശയത്തിന്റെ പുറത്താണോ മറിച്ച്‌ I.T. വകുപ്പുമായി കൂടിയാലോചിക്കാതെ ഇത്‌ നടത്തി എന്നതിലാണോ എന്ന കാര്യത്തില്‍ ഒരു കൃത്യത ഇല്ല. എന്നാല്‍ രണ്ട്‌ മന്ത്രിമാര്‍ പങ്കെടുത്ത ഉല്‍ഘാടന ചടങ്ങില്‍ കരീം മാത്രമാണ്‌ അമിതാവേശം കാട്ടിയത്‌. ആവേശത്തില്‍ അദ്ദേഹം മാധ്യമങ്ങള്‍ പാര വയ്ക്കരുത്‌ എന്നും പറഞ്ഞു. അതാണ്‌ എല്ലാ വിരലുകളും കരീമിലേക്ക്‌ മാത്രം നീളുന്നത്‌. സ്മാര്‍ട്ട്‌ സിറ്റിയുടെ ക്രഡിറ്റ്‌ VS കൊണ്ടു പോയീ സൈബര്‍ സിറ്റിയുടെ ക്രഡിറ്റ്‌ തനിക്ക്‌ പോരട്ടെ എന്നതാകാം അദ്ദേഹത്തിന്റെ ലക്ഷ്യം എന്ന് കരുതിക്കൂടേ. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കോടതിക്ക്‌ പുറത്ത്‌ വച്ച്‌ തീര്‍പ്പായ 100 ഏക്കര്‍ HMT ക്ക്‌ വില്‍ക്കാന്‍ അവകാശമുണ്ട്‌ എന്ന വാദവും കരീം ഉയര്‍ത്തീയിരുന്നു. അത്‌ തന്നെ കാനം രാജേന്ദ്രനും ( റവന്യൂ വകുപ്പ്‌ മന്ത്രിയുടെ പാര്‍ട്ടിക്കരാനാണ്‌ കാനം) പറഞ്ഞിരുന്നു. എന്നാല്‍ ഈ ഭൂമി തിരിച്ചെടുക്കേണ്ടതാണ്‌ എന്ന് നിയമ വകുപ്പിന്റെ ശിപാര്‍ശ എങ്ങനെ ഇരുവരും കാണാതെ പോയീ എന്നതാണ്‌ ഇപ്പോഴും സംശായാസ്പദമായി തുടരുന്നത്‌.

പിന്നെ VS ഇത്‌ ചെയ്യുമോ എന്ന ചോദ്യത്തിന്‌ എന്റ മറുപടി ചരിത്രമാണ്‌ ADB പ്രശ്നത്തില്‍ VS ന്റ നിലപാട്‌ ഏതാണ്ടിങ്ങനെ തന്നെയായിരുന്നു. നിയമ മന്ത്രി വിജയകുമാര്‍ നിയമ വകുപ്പിന്റെ ഉപദേശം VS നെ അറിയിച്ചിട്ടുണ്ടാകണം എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ജില്ലാ സമ്മേളനങ്ങളില്‍ ഉണ്ടായ തിരിച്ചടികള്‍ക്ക്‌ ഒരു മറുതിരിച്ചടി നല്‍കാന്‍ VS ഇത്‌ ഉപയോഗിച്ചു എന്ന് കരുതാനാകില്ലേ?.എന്നാല്‍ ചന്ദ്രന്‍ പിള്ളയും ശര്‍മ്മയും എങ്ങനെ VS ബഹിഷ്ക്കരിച്ച പരിപാടിക്ക്‌ പോയി എന്നതാണ്‌ അടുത്ത ദുരൂഹത.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസേ

വ്യവസായ മന്ത്രിയുടെ മാത്രം താല്‍പര്യ പ്രകാരമല്ല റവന്യൂ വകുപ്പ്‌ പോക്കുവരവ്‌ നടത്തിയത്‌ എന്ന് ഞാന്‍ പറയാനുള്ള കാരണം 26 ആം തിയതിയിലെ മാതൃഭൂമി വാര്‍ത്തയാണ്‌. അത്‌ പോസ്റ്റിന്റെ ഭാഗമായി കൊടുത്തിട്ടുണ്ട്‌. ഈ മാതൃഭൂമി റിപ്പോര്‍ട്ട്‌ തെറ്റാണെങ്കില്‍ ഈ വാദം നില നില്‍ക്കുന്നില്ല.

അതിലെ ഭാഗങ്ങള്‍ ഇതാ


സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിനായി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വിറ്റ ഭൂമിയില്‍ എച്ച്.എം.ടി.ക്ക് പൂര്‍ണാധികാരമുണ്ടെന്ന് റവന്യൂ വകുപ്പ്. അനന്തരാവകാശികള്‍ക്ക് കൈമാറാവുന്നതും കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ അധികാരം നല്‍കിയാണ് വില്പനയെ തുടര്‍ന്ന് വിവാദമായ 70 ഏക്കര്‍ ഉള്‍പ്പടെ 100 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ എച്ച്.എം.ടി.ക്ക് നല്‍കിയതെന്ന് റവന്യൂ വകുപ്പ് തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.
റവന്യൂ വകുപ്പിലെയും എറണാകുളം കളക്ടറേറ്റിലേയും രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറിപ്പ് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറും.
എച്ച്.എം.ടി.ക്ക് നല്‍കിയ 1972ല്‍ 868.28 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയതുതന്നെ ഹെറിറ്റബിള്‍ ആന്‍ഡ് അലീനിയബിള്‍ റൈറ്റ് വകവെച്ചാണ്. 1990ല്‍ ആവശ്യം കഴിഞ്ഞുകിടക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതുവരെ എച്ച്.എം.ടി. ഈ അവകാശം വിനിയോഗിച്ചു. ഇതിനുപുറമെ 1991ല്‍ സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ധാരണ പ്രകാരം 300 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും 100 ഏക്കര്‍ എച്ച്.എം.ടി.ക്ക് നിബന്ധനകള്‍ക്ക് വിധേയമായിട്ടല്ലാതെ നല്‍കുകയും ചെയ്തു. കേരള ഭൂപരിഷ്കരണ നിയമം 81_ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കമ്പനി എന്ന നിലയ്ക്ക് ഭൂമി വിനിയോഗത്തിനുള്ള ഒഴിവുകളോടെയാണ് ഈ 100 ഏക്കര്‍ സ്ഥലം നല്‍കിയത്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ അനുസരിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും കമ്പനിക്ക് 100 ഏക്കര്‍ ഭൂമി കൈകാര്യം ചെയ്യാം. കൂടാതെ ഈ വസ്തു മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോ കമ്പനി ഭൂമി വിറ്റത് എന്ന് പരിശോധിക്കേണ്ടത് കേന്ദ്രാധികൃതരാണ്.
എച്ച്.എം.ടി.ക്ക് നല്‍കിയ ഭൂമിയില്‍ 500 ഏക്കര്‍ ഭൂമി ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ തിരിച്ചെടുക്കാനുള്ള നടപടി 1995ലാണ് തുടങ്ങിയത്. ഇതിനെതിരെ എച്ച്.എം.ടി. ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ എച്ച്.എം.ടി.യുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടാണ് 300 ഏക്കര്‍ ഭൂമി കിന്‍ഫ്രയ്ക്ക് കൈമാറാനും 100 ഏക്കര്‍ എച്ച്.എം.ടി.ക്ക് ഭൂപരിഷ്കരണ നിയമം ബാധകമാകാത്ത തരത്തില്‍ നല്‍കാനും തീരുമാനിച്ചത്. ഈ നടപടി പൂര്‍ത്തിയായി ഉത്തരവിറങ്ങിയത് 2000ല്‍ ആണെന്ന് മാത്രം_റവന്യൂ മന്ത്രിയുട കുറിപ്പില്‍ പറയുന്നു.വിവാദ ഭൂമിയില്‍ എച്ച്.എം.ടി.ക്ക് പൂര്‍ണാധികാരമുണ്ടെന്ന് വ്യക്തമായതോടെ ഭൂമി വില്പന സംബന്ധിച്ച ചര്‍ച്ചയ്ക്ക് വലിയ പ്രസക്തിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

കണ്ണൂസ്‌ said...

കിരണ്‍, ദുബായ് മീഡിയ സിറ്റിയിലും, ടീകോമിലുമൊക്കെ ഉള്ള പരിചയങ്ങള്‍ വെച്ച് ഞാന്‍ യു.ഡി.എഫ്. ഭരണകാലത്തുള്ള സ്മാര്‍ട്ട് സിറ്റിയുടെ പിന്നാമ്പുറക്കളികളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. വിശ്വാസയോഗ്യമായ ആള്‍ക്കാരില്‍ നിന്നു തന്നെ. പക്ഷേ വ്യക്തിപരമായ സംഭാഷണങ്ങള്‍ക്ക് ആധികാരികത ഇല്ലാത്തതു കൊണ്ട് ഇവിടെ പറഞ്ഞിട്ട് കാര്യമില്ല.

ലിസി ജേക്കബ് എന്തു പറഞ്ഞാലും, പരിസര പ്രദേശങ്ങളില്‍ മറ്റ് സൈബര്‍ സിറ്റികള്‍ പാടില്ല എന്ന ഒരൊറ്റ പോയന്റ് മാറ്റിക്കിട്ടിയത് നമ്മുടെ സംസ്ഥാനത്ത് വരുത്താവുന്ന മാറ്റം എളുപ്പത്തില്‍ ഊഹിക്കാന്‍ പറ്റില്ല. ഈ ലിങ്ക് നോക്കൂ.

വിഷയത്തില്‍ നിന്ന് വിട്ട് പോയതില്‍ ക്ഷമിക്കുക. സൈബര്‍ സിറ്റിയുടെ കാര്യത്തില്‍ നടന്നത് എന്തായാലും ദയനീയമായി പരാജയപ്പെട്ടത് സര്‍ക്കാര്‍ മാത്രമാണ്‌.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസേ,

സ്മാര്‍ട്ട്‌ സിറ്റി കരാറിലെ പരമ പ്രധാനമായ ഒരു വ്യവസ്ഥ വ്യത്യാസമാണ്‌ ഈ പറഞ്ഞതെന്ന് ഞാ സമ്മതിക്കുന്നു. അതാണ്‌ ഏറ്റവും പ്രധാനമായ വ്യത്യാസമായി എനിക്ക്‌ തോന്നിയതും. പക്ഷെ ഈ വിഷയം എന്റ ബ്ലോഗില്‍ മുന്‍പ്‌ ചര്‍ച്ച ചെയ്തപ്പോള്‍ നമുടെ ജോജൂ പറഞ്ഞ ചില കാര്യങ്ങള്‍ പങ്ക്‌ വയ്ക്കട്ടേ.

ആദ്യം ആ വിവാദ വ്യവസ്ഥ എന്താണ്‌ എന്ന് നോക്കാം

Neither the GoK nor the Society shall, directly promote, develop,
maintain or operate any other information technology park or
development similar to Smart City within the district of Ernakulam nor will GoK allot land at concessional rate for similar parks in Ernakulam District for a period ending on completion of 5 years from the Closing Date.”ഇനി ജോജു പറയുന്ന വിശദീകരണവും

സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ സ്മാര്‍ട്ട് സിറ്റി വരുന്നു. അതില്‍ തൊഴില്‍ ഉറപ്പുവരുത്തുവാന്‍ വ്യവസ്ഥ ചെയ്യുന്നു. സ്മാര്‍ട്ട് സിറ്റിയിലേയ്ക്ക് ഒരു കമ്പനിവരുന്നു. അപ്പോള്‍ സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയിലേയ്ക്ക് വരുന്ന കമ്പിനിയെ സമീപിച്ച് നിങ്ങള്‍ സ്മാര്‍ട്ട് സിറ്റിയിലേയ്ക്ക് പോകണ്ട അതിലും വിലകുറച്ച് സ്ഥലം തരാം എന്നു പറഞ്ഞാല്‍ കൊച്ചിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താവുന്ന ഒരിടത്ത് സ്ഥലം തരാം എന്നു പറഞ്ഞാല്‍ സ്മാര്‍ട്ട് സിറ്റിയിലേയ്ക്ക് വരേണ്ട കമ്പിനി സ്മാര്‍ട്ട് സിറ്റിയിലേയ്ക്ക് വരാത് സര്‍ക്കാര്‍ കൊടുക്കുന്ന സ്ഥലത്തേയ്ക്ക് മാറും. ഇത് സ്മാര്‍ട്ട് സിറ്റിയുമായി ഒരു അനാവശ്യമായ മത്സരത്തിന് ഇടയാക്കും. ഇത് ഒഴിവാക്കുകയാണ് ഈ വ്യവസ്ഥയുടെ ഉദ്ദേശം. ഇത് സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമായി കരാറിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് 33000 പേര്‍ക്ക് ജോലികൊടുക്കാന്‍ തക്ക അടിസ്ഥാന സൌകര്യങ്ങള്‍ സജ്ജമാക്കി സ്മാര്‍ട്ട് സിറ്റി എന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ സഹായം ആവശ്യമില്ലാത്ത നിലയിലെത്തുന്നതു വരെയാണ്. ഉമ്മഞ്ചാണ്ടി പറഞ്ഞതനുസരിച്ച് ഇത് അഞ്ചു വര്‍ഷമാണ്.

കിരണ്‍ പറയുന്നത് മറ്റുസ്ഥാപനങ്ങള്‍ പാടില്ല എന്നാണ് വ്യവസ്ഥ എന്നാണ്. മറ്റ് ഐ.ടി സ്ഥാപനങ്ങള്‍ പാടില്ല നാണ് വ്യവസ്ഥ. അതേ സമയം ബയോടെക്നോളജിയില്‍, ഭക്ഷ്യസംസ്കരണത്തില്‍ എന്നു വേണ്ട മറ്റു മേഖലകളിലൊക്കെ സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ സ്ഥാപനങ്ങളാവാം. ഐ.ടി സ്ഥാപനങ്ങളാണെങ്കില്‍ സ്വകാര്യ സംരഭമായി നടപ്പാക്കാവുന്നതേ ഉള്ളൂ.

കണ്ണൂസെ പിന്നെ സര്‍ക്കാരിന്റെ പരാജയമാണ്‌ സൈബര്‍ സിറ്റി എന്നത്‌ മാത്രമല്ല കൂട്ടുത്തരവാദിത്തം ഇല്ലാത്ത ഒന്നാണ്‌ ഈ സര്‍ക്കാര്‍ എന്നതിന്‌ ഇതിലും വലിയ തെളിവ്‌ വേണ്ട. എന്തായാലും ഈ സംസ്ഥാന സമ്മേളനത്തോടെ എന്തെങ്കിലും ഒരു തീരുമാനം ആകും എന്ന് കരുതാം. ഈ സമയത്ത്‌ തന്നെ സൈബര്‍ സിറ്റി വിവാദം വന്നത്‌ CPM ന്റെ കേന്ദ്ര നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുമെന്നും കരുതാം. ചിലപ്പോള്‍ മന്ത്രിമാരെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച്‌ ചില ഉദ്യോഗസ്ഥരെ സസ്പെന്റ്‌ ചെയ്ത്‌ എല്ലാവരും മുഖം രക്ഷിച്ച്‌ പ്രശ്നം അവസാനിപ്പിക്കുമായിരിക്കും. എന്നാല്‍ ഇവരൊക്കെ തന്നെയാണ്‌ ഇനിയും തുടരുന്നതെങ്കില്‍ ഈ സംസ്ഥാനന്ത്തിന്റെ ഭാവി എന്താകും എന്ന് ആലോചിക്കാനെ വയ്യ. ഈ ഭരണം കൊണ്ട്‌ ഗുണമുള്ള ഒരു വിഭാഗം ആള്‍ക്കാരെ ഉള്ളൂ പത്രക്കാര്‍ എന്നും ഒരു വിവാദം സംഘടിപ്പിച്ചെടുക്കാന്‍ അവര്‍ക്ക്‌ കഴിയുന്ന വിധം ഭരണം നടത്താന്‍ കഴിയുന്നുണ്ടെന്ന് ആശ്വസിക്കാം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണേ, അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ കരീമിനും, രാജേന്ദ്രനുമിട്ടൊരു പണികൊടുക്കാന്‍ വേണ്ടിയാണ്‌ വിജയകുമാര്‍ നിയമവകുപ്പ്‌ വ്യവസായവകുപ്പിനും, റവന്യൂവകുപ്പിനും (വ്യവസായവകുപ്പ്‌ ആവശ്യപ്പെട്ട്‌ വാങ്ങിയ) നിയമോപദേശം പരസ്യമായി പ്രഖ്യാപിച്ചതെന്നു കരുതണം അല്ലേ? ഇത്തരമൊരു നിയമോപദേശം ലഭിച്ചിട്ടും അതു ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പ്രസ്താവന നടത്തിയ കരീമിനേയും രാജേന്ദ്രനേയും, ഫോളോ അപ്പ്‌ ചെയ്ത്‌ 'ശ്രദ്ധയില്‍ പെടുത്തി' ഭൂമി സര്‍ക്കാരിനേക്കൊണ്ട്‌ ഏറ്റെടുപ്പിക്കുന്നത്‌ വരെയുള്ള ചുമതല നിയമവകുപ്പിന്റേയും, വിജയകുമാറിന്റേയും, അതു കൊള്ളാം.കരീമിന്റെയും, രാജേന്ദ്രന്റേയും'ശ്രദ്ധയില്ലായ്മ'യ്ക്ക്‌ ഒരു പ്രശ്നവുമില്ല.

ഇത്തരത്തില്‍ ട്രേഡ്‌യൂണിയനുകള്‍ ഇടപെടുകയും, പോക്കുവരവ്‌ നടത്തല്‍ മരവിപ്പിക്കുകയും ചെയ്തിരുന്ന ഭൂമി, അപ്രതീക്ഷിതമായി ഈ രണ്ട്‌ മന്ത്രി പുംഗവന്മാരും ചേര്‍ന്നുള്ള മീറ്റിംഗില്‍, നിയമവകുപ്പിന്റെ ഈ നിര്‍ദ്ദേശം പരാമര്‍ശിക്കുകപോലും ചെയ്യാതെ ഓണ്‍ ദ്‌ സ്പോട്ട്‌ പോക്കുവരവ്‌ നടത്തിക്കൊടുക്കാന്‍ രാജേന്ദ്രനെന്തായിരുന്നു അത്ര ധൃതി? രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ അഭിപ്രായം തേടിയിരുന്നോ? ഇക്കാര്യം കാബിനെറ്റ്‌ ചര്‍ച്ചചെയ്തിരുന്നോ? മന്ത്രിസഭ ഇക്കാര്യത്തില്‍ എന്തെങ്കിലും നിലപാട്‌ സ്വീകരിച്ചിരുന്നോ? ഇടതു മുന്നണിയില്‍ തന്നെ ഇക്കാര്യം സംബന്ധിച്ച്‌ എന്തെങ്കിലും കാര്യം ചര്‍ച്ചയ്ക്കു വന്നിരുന്നോ എന്നറിയില്ല. അതോ ഇത്തരം കാര്യങ്ങളില്‍ ഏരണാകുളത്തെ ട്രേഡ്‌യൂണിയന്‍ നേതാക്കളാണോ മന്ത്രിമാരുടെ അവസാനവാക്ക്‌? കമ്പനി അവകാശപ്പെടുന്നതുപോലെ ഇതൊരു സൈബര്‍ പാര്‍ക്കും അതുവഴി ഐ.ടി വികസനവുമാണ്‌ ലക്ഷ്യമിട്ടിരുന്നതെങ്കില്‍, മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി വകുപ്പ്‌ ഇതറിയാതെ(ഔദ്യോഗികമായി) പോയതെന്തേ?. ഇനി ബ്ലൂസ്റ്റാറിന്‌ എന്തും ചെയ്യാമെന്ന് തീര്‍പ്പു കല്‍പിച്ചിട്ടുള്ള ഭൂമിയാണെങ്കില്‍ വെറുതേയെന്തിനൊരു ഐ.ടി പുകമറ? അവര്‍ക്ക്‌ ഷോപ്പിംഗ്‌ കോമ്പ്ലക്സുകളോ, ഫ്ലാറ്റുകളോ , കാഴ്ചബംഗ്ലാവോ പണിയാമല്ലോ! കൂട്ടത്തില്‍ ചില കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്‌ ഐ.ടി കമ്പനികള്‍ക്ക്‌ വാടകയ്ക്കും കൊടുക്കാം. ഒരു സര്‍ക്കാരിനും ചോദ്യം ചെയ്യാനധികാരമില്ല. അപ്പോഴാണ്‌ ഇതിലെന്തോകള്ളക്കളിയുണ്ടെന്ന് സംശയമുണരുന്നത്‌.

കണ്ണൂസ്‌ പറഞ്ഞതിനോട്‌ യോജിക്കുന്നു. കരീമിന്‌ ഇതില്‍ എന്തോ താല്‍പര്യ സംരക്ഷണ ലക്ഷ്യമുണ്ടായിരുന്നു എന്ന അയാളുടെ ഇക്കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലെ നിലപടുകളിലെ വഴുക്കല്‍ കണ്ടാല്‍ ബോധ്യപ്പെടും.കിരണ്‍ പറഞ്ഞതുപോലെ ഒരുപക്ഷേ ഇതില്‍ ഗ്രൂപ്പിനതീതമായ ഒരു ഒത്തൊരുമയും ഉണ്ടായിരുന്നിരിക്കാം. ഏതായാലും ആരൊക്കെയോ ചിലര്‍ ഈ ഇടപാടുമായി ബന്ധപ്പെട്ട്‌ നാലഞ്ച്‌ തലമുറയ്ക്ക്‌ പണിയെടുക്കാതെ സുഭിക്ഷമായി കഴിയാനുള്ള 'വഹ' യുണ്ടാക്കിയിട്ടുണ്ടെന്നകാര്യത്തില്‍ കിരണും, കണ്ണൂസിനും യോജിപ്പുണ്ടെന്ന് കരുതുന്നു.

കണ്ണൂസ്‌ said...

വീണ്ടും വിഷയം വിട്ട് സ്മാര്‍ട്ട് സിറ്റിയിലേക്ക് തന്നെ വരേണ്ടി വരുന്നു:

ജോജു പറയുന്നത് ഇരുതല മൂര്‍ച്ചയുള്ള ഒരു വാദമാണ്‌. പ്രത്യക്ഷത്തില്‍ വളരെ കൃത്യം എന്ന് തോന്നിക്കുന്ന വാദം. പക്ഷേ ഇതില്‍ ഒരു ചെറിയ വ്യത്യാസമുണ്ട്. ഇതില്‍ സ്ഥാപനം എന്ന് പറയുന്നത് "സ്മാര്‍ട്ട് സിറ്റി" ആണ്‌, സര്‍ക്കാര്‍ ചെറിയ നിരക്കില്‍ സ്ഥലം അനുവദിച്ചു കൊടുത്ത് സര്‍ക്കാരിന്റെ താത്‌പര്യത്തില്‍ വളര്‍ത്തപ്പെടുന്ന സ്ഥാപനം. സര്‍ക്കാരിന്‌ ചെറിയ ഒരു ഓഹരി പങ്കാളിത്തമുള്ള സ്ഥാപനം.


ശരി, ആ നിബന്ധന ഇല്ലാതെ ജോജു പറയുന്ന പോലെ സര്‍ക്കാര്‍ സമാന്തരമായി മറ്റൊരു സ്ഥാപനം തുടങ്ങുന്നു. വില കുറച്ചു കൊടുത്ത് സ്മാര്‍ട്ട് സിറ്റിയിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന കമ്പനികളെ അങ്ങോട്ട് ആകര്‍ഷിക്കുന്നു.

ഇതിലെന്താ തെറ്റ്? മത്‌സരം സൃഷ്ടിക്കപ്പെടുന്നത് തെറ്റാണോ? സ്വാഭാവികമായും കൂടുതല്‍ വില കുറയ്‌ക്കാന്‍ സ്മര്‍ട്ട് സിറ്റി നിര്‍ബന്ധിതരാവും. ആവട്ടേ. ആഗോള വത്‌കരണത്തെ പ്രകീര്‍ത്തിക്കുന്ന നമുക്കൊക്കെ ഇതില്‍ എന്തിന്‌ നീരസം തോന്നണം?

ഇനി വേറെ രണ്ടു കാര്യങ്ങള്‍ :

ഒന്ന് - എന്തിന്‌ സര്‍ക്കാര്‍ മത്‌സരം സൃഷ്ടിക്കണം ?
ഉത്തരം : സര്‍ക്കാരിന്‌ - അതായത് സംസ്ഥാനത്തിന്‌ - അതു കൊണ്ട് കൂടുതല്‍ ഗുണം ഉണ്ടായിരിക്കണം.

രണ്ട് - എങ്ങിനെ ഗുണം ചെയ്യും ?
ഉത്തരം : സര്‍ക്കാരിന്‌ പുതിയ സ്ഥാപനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തം കാണണം.

ശരി, അതിപ്പോ നിങ്ങള്‍ തന്നെ ചെയ്തു താ എന്ന് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയോട് പറഞ്ഞു. സര്‍ക്കാരിന്‌ 51% ഓഹരി പങ്കാളിത്തമുള്ള കമ്പനി സ്വയം മത്‌സരം സൃഷ്ടിക്കില്ല എന്നത് ടീകോമിനും മനസ്സിലായി. ഇനി കണ്‍സഷനല്‍ റേറ്റില്‍ എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി കൊടുക്കില്ല. പക്ഷേ എച്.ഡി.ഐ.എല്‍ ഇനേയും, ശോഭാ ഡെവലപ്പേഴ്‌സിനേയും ഒക്കെപ്പോലെ പൊന്നും വില കൊടുത്ത് ഭൂമി വാങ്ങി സ്മാര്‍ട്ട് സിറ്റിയോട് മത്‌സരിക്കാന്‍ പ്രൈവറ്റ് ഡെവലപ്പേഴ്‌സ് വരും. വരണം. എന്നാലേ കൊച്ചി വികസിക്കൂ. അതിന്‌ ഉമ്മന്‍‌ചാണ്ടി പറയുന്ന പോലെ അഞ്ചു കൊല്ലം പോലും കാത്തിരിക്കാന്‍ സമയമില്ല. ആദ്യത്തെ സോഫ്റ്റ്വേര്‍ പാര്‍ക്കിന്‌ അഞ്ചു കൊല്ലത്തെ സെറ്റ്‌ലിംഗ് ടൈം അനുവദിച്ചു കൊണ്ടൊന്നുമല്ല ബാംഗളൂരും, ഹൈദരബാദും വികസിച്ചത്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഷാനവാസേ എഴുതാപ്പുറം വായിക്കരുത്‌ എന്ന് അഭ്യര്‍ത്ഥിക്കുന്നു. രാജേന്ദ്രനേയോ കരീമിനേയോ ഞാന്‍ ന്യായീകരിച്ചിട്ടില്ല. എന്തുകൊണ്ട്‌ നിയമ വകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ചു എന്നത്‌ ദുരൂഹതയാണ്‌ എന്ന് എന്റ പോസ്റ്റും കമന്റും പറയുന്നുണ്ട്‌. എന്നാല്‍ 2007 ജൂണില്‍ ഈ ഭൂമി പോക്കുവരവ്‌ ചെയ്യാന്‍ അനുമതി കൊടുത്ത നടപടി മന്ത്രി വിജയകുമാര്‍ അറിഞ്ഞിട്ടുണ്ടാകുമല്ലോ. അങ്ങനെ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌ സൈബര്‍ സിറ്റിക്ക്‌ വേണ്ടിയുള്ള ഭൂമി ഇടപാടിനെപ്പറ്റി നിയമവകുപ്പിനറിയാം അതുപോലെ അതിന്റെ പോക്കുവരവ്‌ നടപ്പിലാക്കിയ യോഗത്തെക്കുറിച്ചും അറിയണം. കാരണം കൊച്ചിയില്‍ സൈബര്‍ സിറ്റി വരും എന്ന വാര്‍ത്ത്‌ കുറച്ച്‌ നാളായി മാധ്യമങ്ങളില്‍ ഉണ്ട്‌. ഈ ഇടപാട്‌ നിയമവകുപ്പിന്റെ ഉപദേശം മറികടന്നാണ്‌ ചെയ്തത്‌ എന്ന കാര്യം വിജയകുമാര്‍ എന്തുകൊണ്ട്‌ ക്യാബിനറ്റിന്റെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍ പെടുത്തിയില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഈ വാദം നില നില്‍ക്കില്ല. പക്ഷെ അങ്ങനെ ഒന്ന് വിജയകുമാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ത്തിയേനേ. ഇനി വേറോരു രീതിയില്‍ ചിന്തിച്ചാല്‍ നിയമവകുപ്പിന്റെ നിര്‍ദ്ദേശം വിജയകുമാര്‍ മറന്നു കാണും എന്നാല്‍ വിവാദമായപ്പോള്‍ നിഷേധിക്കാന്‍ കഴിഞ്ഞില്ല എന്നും വിചാരിക്കാം. അതും ഒരു സാധ്യതയായി ഞാന്‍ കരുതുന്നു. പക്ഷെ കൂട്ടുത്തരവാദമില്ലായ്മ ഇവിടെയും പ്രസക്തം.

ഇനി നമുക്ക്‌ അടുത്ത വിഷയത്തിലെക്ക്‌ വരാം. ട്രേഡ്‌ യൂണിയനുകള്‍ക്ക്‌ ഭൂമി വില്‍ക്കുന്നതിനോട്‌ എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ ആ പണം ഹെഡ്‌ ഓഫീസിലേക്ക്‌ കൊണ്ടുപോകുന്നു എന്ന പരാതിയേത്തുടര്‍ന്നാണ്‍` പോക്കുവരവ്‌ മരവിപ്പിച്ചത്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്‌. HMT ക്ക്‌ ഭൂമി വില്‍ക്കാന്‍ അവകാശമില്ലാ എന്ന് ഒരു തൊഴിലാളി സംഘടനയും പറഞ്ഞില്ല എന്ന് മാത്രമല്ല മുന്‍പ്‌ ഇതുപോലെ തദ്ദേശിയര്‍ക്ക്‌ തന്നെ HMT ഭൂമി വിറ്റിരുന്നു. അന്നാര്‍ക്കും ഒരു പ്രശ്നവും ഇല്ലായിരുന്നു. തൊഴിലാള്‍കളുടെ പ്രശ്നം 30 ഏക്കര്‍ അവരുടെ ഹൌസിംഗ്‌ പദ്ധതികള്‍ക്ക്‌ തരുന്ന കാര്യം പരിഗണിക്കാം എന്നും മറ്റുമുള്ള വാക്കാല്‍ ഉറപ്പിനെ തുടര്‍ന്നാണ്‌ തടഞ്ഞ പോക്കുവരവ്‌ നടത്തിക്കൊടുത്തത്‌. അപ്പോഴും നിയമ വകുപ്പിന്റെ നിര്‍ദ്ദേശം അവഗണിക്കപ്പെട്ടു എന്നത്‌ ദുരൂഹമായി തുടരുന്നുണ്ട്‌.

പിന്നെ രാജേന്ദ്രന്‍ എന്തുകൊണ്ട്‌ നിയമോപദേശം തള്ളി എന്നതിന്‌ ഞാന്‍ നേരത്തെ എഴുതിയ മാതൃഭൂമി വാര്‍ത്തയിലെ കണ്ടെത്തലുകള്‍ നേരത്തെ ലഭിച്ചതിനാലാകാം എന്ന് കരുതിക്കൂടേ. അങ്ങനെ ഒന്ന് എവിടെ നിന്ന് കിട്ടി എന്നതില്‍ സംശയമുണ്ടെങ്കിലും അതിന്റ അടിസ്ഥാനത്തില്‍ നല്‍കിയതാകാം. എന്റ അഭിപ്രായത്തില്‍ വ്യവസായ മന്ത്രിയേക്കാള്‍ ഉത്തരവാദിത്വം രാജേന്ദ്രന്‌ ഇക്കാര്യത്തിലുണ്ട്‌. കാരണം ഇതിന്റെ നടപടി ചെയ്യുന്നത്‌ റവന്യൂ വകുപ്പാണ്‌. CPM നേപ്പോലെ CPI ഇല്‍ രണ്ട്‌ പക്ഷമില്ല എന്നാണ്‌ എന്റ അറിവ്‌. മാത്രമല്ല ശ്രീ കാനം രാജേന്ദ്രന്‍ പറയുന്നത്‌ HMT ക്ക്‌ വില്‍ക്കാന്‍ അവകാശമുള്ള ഭൂമിയെന്നാണ്‌. CPI തുടരുന്ന മൌനം ഇതൊക്കെ കൊണ്ടാണ്‌. പിന്നെ കരീമിന്റെ താല്‍പര്യം എന്താണ്‌ എന്നതില്‍ ഒരു വ്യക്തമയും ഇപ്പോഴും ഇല്ല. നാളത്തെ മന്ത്രി സഭ യോഗത്തിന്‌ ശേഷം ഇതിന്‌ ഒരു വ്യക്തത കൈവരും എന്ന് പ്രതീക്ഷിക്കാം.


ഇനി ബ്ലൂസ്റ്റാറിന്റ കാര്യം. അവര്‍ അറിയാതെ സ്ഥലം വാങ്ങി കബളിക്കപ്പെട്ടു എന്ന് വേണം കരുതാന്‍. IT പദ്ധതി നടപ്പിലാക്കാന്‍ അവര്‍ ആ വകുപ്പിനെ സമീപിച്ചിട്ടുണ്ട്‌ എന്നാണ്‌ അവര്‍ പറയുന്നത്‌. മാതൃഭൂമി വാര്‍ത്ത കാണുക. എന്നാല്‍ അത്‌ മുഖ്യമന്ത്രിക്ക്‌ കണ്ടിട്ടുണ്ടാകില്ലായിരിക്കാം അലെങ്കില്‍ അത്‌ ഇപ്പോഴും ഏതെങ്കിലും സെക്ഷനില്‍ പെട്ട്‌ കിടക്കുകയയിരിക്കും. മുഖ്യമന്ത്രി എന്തുകൊണ്ട്‌ ഇതില്‍ പങ്കെടുത്തില്ല എന്നതില്‍ വ്യക്തത വന്നാല്‍ ഈ ദുരൂഹതയും തീരും. ആരൊക്കെ പണം വാങ്ങി എന്നത്‌ ഇപ്പോഴും പറയാനായിട്ടില്ല്. HMT യുടെ സ്ഥലം വില്‍ക്കാന്‍ അധികാരമുള്ളതാണെങ്കില്‍ അവര്‍ എന്തിന്‌ പണം നല്‍കണം. ഇനി അങ്ങനെ അലെങ്കിലും പണം നല്‍കേണ്ടതുണ്ടോ കാരണം ഒരു പോക്കുവരവ്‌ കൊണ്ടൊന്നും അവര്‍ക്ക്‌ ഈ ഭൂമിയില്‍ അവകാശം ലഭിക്കില്ല. തെറ്റായ ഡീലാണെങ്കില്‍ അവരുടെ സ്ഥലം ഏറ്റെടുക്കപ്പെടുക തന്നെ ചെയ്യും. അപ്പോള്‍ എന്തിന്‌ പണം നല്‍കണം. ഇനി അധവ നല്‍കിയിട്റ്റുണ്ടെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തൊഴിലാളി യൂണിയകാര്‍ക്ക്‌ കൊടുത്തു കാണും. പിന്നെ വേരോരു രീതിയിലും ചിന്തിക്കാം സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോഴാണ്‌ ബ്ലൂസ്റ്റാറിന്‌ കുരുക്ക്‌ മനസ്സിലായത്‌. അവര്‍ പണം നല്‍കിപ്പോയി. ഇനി കേസൊക്കെ കൊടുത്താല്‍ തീരാന്‍ ഒരു കാലം എടുക്കും. അതൊഴിവാക്കാന്‍ IT പദ്ധതി എന്ന പുകമറ സൃഷ്ടിച്ച്‌ ഈ പ്രശ്നം കുത്തിപ്പൊക്കാതിരിക്കാന്‍ പണം വീശിയിട്ടുണ്ടാകാം എന്നും ചിന്തിക്കാം. അങ്ങനെ എങ്കില്‍ കരീമും മറ്റും അതിന്റെ പങ്ക്‌ പറ്റിയിട്ടുണ്ടാകാം

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസേ

താങ്കളുടെ പോയന്റെ്‌ കൃത്യമാണ്‌. പക്ഷെ ഒന്നു രണ്ട്‌ വിയോജനങ്ങള്‍
പുതിയ കരാറില്‍ സര്‍ക്കരിന്‌ 50% പങ്കാളിത്തമില്ലല്ലോ ഏതാണ്ട്‌ 25% താഴേയേ ഉള്ളൂ അത്‌ മാത്രമല്ല സര്‍ക്കാര്‍ ഇടപെട്ട്‌ അടുത്ത അഞ്ച്‌ കൊല്ലത്തേക്ക്‌ പുതിയ പ്രോജക്റ്റുകള്‍ വരുമോ എന്നതില്‍ അടിസ്ഥാനപ്പെടുത്തിയേ ഇതിനെ നമുക്ക്‌ വിലയിരുത്താന്‍ കഴിയൂ. സര്‍ക്കാര്‍ അഭിമുഖ്യത്തില്‍ IT പ്രോജക്ടുകള്‍ വരുന്നതില്‍ ഒരു തടസവും ഇല്ലല്ലോ. ശോഭ ഡവലപ്പേഴ്സും സൈബര്‍ സിറ്റിയുമൊക്കെ പഴയ കരാര്‍ പ്രകാരവും വരും. പിന്നെ മത്സരം വരുന്നതിനെ ഒരിക്കലും എതിര്‍ക്കാന്‍ പാടില്ല അതാണല്ലോ ആഗോളവല്‍ക്കരണത്തിന്റെ മൂലക്കല്ല്.

ഹൈദ്രാബാദും ബാഗ്ലൂരിലൊന്നും സര്‍ക്കാരിന്‌ സമാനമായ പദ്ധതികള്‍ ഉണ്ടോ ? അവിടെ സര്‍ക്കാര്‍ ഫെസിലയറ്റേറ്ററായി നില്‍ക്കുകയല്ലേ? മാത്രവുമല്ല സ്മാര്‍ട്ട്‌ സിറ്റിയുടെ കരാറുകള്‍ അംഗീകരിക്കാന്‍ ഹൈദ്രബാദ്‌ തയ്യാറായിരുന്നു എന്നതായി പണ്ട്‌ പറഞ്ഞു കേട്റ്റിരുന്നു.

വിനയം said...

കിരണേ,മുഖ്യമന്ത്രിയല്ല പ്രശ്നങ്ങളുടെ മൂല കാരണം.താങ്കള്‍ ആവശ്യത്തിനും അനാവശ്യത്തിനും അദ്ദേഹത്തിന്റെ പേരുപയോഗിക്കുന്നതെന്തിന്?മന്ത്രിമാരെ ധിക്കാരപൂര്‍വ്വം ക്രമക്കേടും തന്നിഷ്ടവും കാണിക്കാന്‍ ഇളക്കി വിടുന്ന പാര്‍ട്ടി സെക്രട്ടറിമാര്‍(CPI &CPM) തെന്നയാണ് ഉത്തരവാദികള്‍. മുഖ്യമന്ത്രിയുടെ തെറ്റ് അദ്ദേഹം രാജിവച്ചു മാനം രക്ഷിക്കാതെ കസേരയില്‍ ചടഞ്ഞിരിക്കുന്നു എന്നതാണ്.

പ്രായമായ മാതാപിതാളുടെ അടുത്തേക്ക് വരാന്‍ ആഗ്രഹിച്ച് ചോറ്റാനിക്കരയിലും മുളന്തുരുത്തിയിലും ഈയുള്ളവന്‍ കുറേ അലഞ്ഞു. വിലയും ഫലവും പറയാതെ അറിയാമല്ലോ. കൈരളി TV യില്‍ interview ചെയ്താല്‍ ഇവനും ഇവന്റെ പുറകിലുള്ളവനും ഒന്നും പുണ്യവാളന്‍ാരാകില്ല. മുഖ്യമന്ത്രിയെ പരസ്യമായി പുറത്താക്കെണമെന്ന് ആവശ്യപ്പെട്ട(തെരെഞ്ഞെടുപ്പിനു മുമ്പ്)വ്യവസായമന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്നാല്‍ എന്തു കൂട്ടുത്തരവാദിത്വം ഉണ്ടാകാനാണ്? വ്യവസായമന്ത്രിക്ക് വ്യവസായമന്ത്രിയാകാന്‍ അവസരം കിട്ടിയതു തന്നെ ആ പ്രകടനം കൊണ്ടല്ലേ?

കിരണ്‍ തോമസ് തോമ്പില്‍ said...

കൂട്ടുത്തരവാദിത്വം ഉണ്ടാക്കുനുള്ള ഏറ്റവും വലിയ ബാധ്യത മുഖ്യമന്ത്രിക്കാണ്‌ . തുല്യരില്‍ മുന്‍പന്‍ എന്നാണ്‌ മുഖ്യമന്ത്രിയെ കരുതപ്പെടുന്നത്‌. മുഖ്യമന്ത്രിയോട്‌ മറ്റുള്ളവര്‍ക്ക്‌ എതിര്‍പ്പുള്ളത്‌ പോലെ മുഖ്യമന്ത്രിക്ക്‌ തിരിച്ചും ഇതെ വികാരം ഇവരോടും ഉണ്ട്‌. സുധാകരന്‍ അഭിവാദ്യം കൊടുത്തപ്പോള്‍ പൊതുവേദിയില്‍ വച്ച്‌ മുഖ്യന്‍ മുഖം തിരിച്ചു. ഇങ്ങനെ ഒരു ശത്രുക്കളായി കഴിയുന്ന മുഖ്യനും മന്ത്രിമാരും എന്നത്‌ ഒരു സംസ്ഥാനത്തിന്‌ ഭൂഷണമല്ല. മുഖ്യമന്ത്രിക്ക്‌ അതിന്‌ കഴിയുന്നിലെങ്കില്‍ ഇറങ്ങിപ്പോകണം. അല്ലെങ്കില്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കണം. അതുമല്ലെങ്കില്‍ മുഖ്യമന്ത്രിക്ക്‌ വേണ്ടപ്പെട്ടവരെ മന്ത്രിമാരാക്കണം. പ്രശ്നങ്ങളൊന്നും പറഞ്ഞ്‌ തീര്‍ക്കാതെ ടോം ആന്‍ഡ്‌ ജെറി കളിച്ചുകൊണ്ടിരുന്നാല്‍ ഇതല്ല ഇതിലും അപ്പുറം സംഭവിക്കും

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കൂട്ടുത്തരവാദിത്വം ഉണ്ടാക്കുനുള്ള ഏറ്റവും വലിയ ബാധ്യത മുഖ്യമന്ത്രിക്കാണ്‌ എന്നോ ? കിരണ്‍ എന്താണീ ഒന്നും അറിയാത്ത പോലെ പറയുന്നത് ? സാധാരണ ഗതിയില്‍ മറ്റുള്ള ജനാധിപത്യ പാര്‍ട്ടികളിലാണെങ്കില്‍ ഇപ്പറഞ്ഞത് ശരിയാണ് . മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയേക്കാളും ഉയര്‍ന്ന അധികാരകേന്ദ്രം പാര്‍ട്ടി സെക്രട്ടരിയാണെന്ന് കിരണിനറിയാഞ്ഞിട്ടല്ല , സഹമന്ത്രിമാര്‍ ഇത്ര ധാര്‍ഷ്ട്യത്തോടെ മുഖ്യമന്ത്രിയെ അവഗണിക്കാനുള്ള കാരണവും പിണറായിയുടെ പിന്‍‌ബലമാണെന്ന സത്യവും കിരണിന് മനസ്സിലാവാഞ്ഞിട്ടല്ല . വി.എസ്സിനോട് കിരണിന് എന്തോ ഒരു വിരോധം . അത് കൊണ്ട് എങ്ങിനെയെങ്കിലും വി.എസ്സ്.പുറത്ത് പോകണം എന്നേ കിരണിനുള്ളൂ. വി.എസ്സിന് സീറ്റ് നിക്ഷേധിച്ചതും പിന്നീട് നടന്നതുമെല്ലാം സമീപകാല സംഭവങ്ങളല്ലേ കിരണ്‍ . അതൊക്കെ മറക്കാനുള്ള സാവകാശം ജനങ്ങള്‍ക്ക് നല്‍കാതെ തുടര്‍ച്ചയായി വി.എസ്സിനെ കൊച്ചാക്കുക എന്ന കലാപരിപാടി മെഗാ സീരിയല്‍ പോലെ പിണറായിപ്പട നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു .

എന്ത് കൊണ്ട് വി.എസ്സ്., പിണറായിക്കും അനുചരന്മാര്‍ക്കും അനഭിമതനായി എന്ന് ആലോചിട്ടുണ്ടോ ? നായനാര്‍ ഭരണകാലത്ത് ജനകീയാസൂത്രണപദ്ധതിയോടനുബന്ധിച്ച് താഴേത്തട്ടിലുള്ള പാര്‍ട്ടിഭാരവാഹികള്‍ക്ക് വരെ ധാരാളം ധനാഗമമാര്‍ഗ്ഗങ്ങള്‍ തുറന്നുകിട്ടിയിരുന്നു. ജില്ലാ നേതാക്കളുടെ അമ്യൂസ്മെന്റ് പാ‍ര്‍ക്ക് പോലെയുള്ള സംരംഭങ്ങള്‍ പാതിവഴിക്ക് നിന്നും പോയി . ഇപ്രാവശ്യം ഭരണം എല്‍.ഡി.എഫിന് തന്നെയാണെന്ന് ഏതായാലും ഉറപ്പായിരുന്നുവല്ലോ . പ്രതിപക്ഷത്തിരുന്നുകൊണ്ട് ധാരാളം ജനകീയസമരങ്ങള്‍ നടത്തി ജനമനസ്സുകളില്‍ ചില പ്രതീക്ഷകള്‍ വളര്‍ത്തിയ അച്യുതാനന്ദനെ കൂടെ നിര്‍ത്തിയാല്‍ അദ്ദേഹം സ്വാഭാവികമായും മുഖ്യമന്ത്രി ആവുകയും തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ വിലങ്ങ് തടിയാവുകയും ചെയ്യും എന്ന് കരുതിയത് കൊണ്ട് അദ്ദേഹത്തെ പുകച്ചു പുറത്ത് ചാടിക്കാന്‍ നടത്തിയ നാടകമായിരുന്നില്ലേ സീറ്റ് നിക്ഷേധം ? പിന്നീട് പാര്‍ട്ടികത്തും പുറത്തും ഉയര്‍ന്ന സമ്മര്‍ദ്ധങ്ങള്‍ കേന്ദ്രനേതൃത്വത്തിന് അവഗണിക്കാന്‍ കഴിയാതെ വന്നു . അതില്‍പ്പിന്നെ തങ്ങളുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് എന്ന നിലയിലല്ലേ വി.എസ്സിനെ പിണറായിയും കൂട്ടരും കാണുന്നത് ? വി.എസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാവരും മനസ്സിലാക്കുന്നുണ്ട് . അദ്ദേഹത്തോട് ആദരവുള്ളവര്‍ എന്ത് കൊണ്ടാണ് വി.എസ്സ്. രാജിവെച്ച് പുറത്ത് പോകാത്തത് എന്ന് അടക്കം പറയുന്നുണ്ട് . എന്തിന് വി.എസ്സ്. രാജി വെക്കണം ? ധൈര്യമുണ്ടങ്കില്‍ വി.എസ്സിനെ അവര്‍ പുറത്താക്കട്ടെ . സി.പി.എമ്മില്‍ രണ്ട് ഗ്രൂപ്പ് ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല . എന്നാല്‍ സി.പി.എം. ഇപ്പോള്‍ പഴയ പാര്‍ട്ടിയല്ല . അതിന്റെ ചട്ടക്കൂട് അപരിഹാര്യമാം വണ്ണം ദുര്‍ബ്ബലമായിപ്പോയി. അതിന്റെ കാരണം വി.എസ്സിന്റെ കടും‌പിടുത്തമല്ല . പിണറായി ആന്റ് കമ്പനിയുടെ സമ്പത്തിനോടുള്ള അടങ്ങാത്ത ദുരയാണ് . ഇതും ഏറെക്കുറെ പിണറായിക്കാരെപ്പോലെ തന്നെ എല്ലാവരും മനസ്സിലായിക്കഴിഞ്ഞു . ഇപ്പോള്‍ ആളുകള്‍ ചിന്തിക്കുന്ന ഒരു കാര്യമുണ്ട് . പിണറായിയും കൂട്ടരും ആദ്യം പ്ലാന്‍ ചെയ്ത പോലെ വി.എസ്സില്ലാത്ത ഒരു മന്ത്രിസഭയായിരുന്നു ഇപ്പോള്‍ നിലവിലെങ്കില്‍ ഇക്കൂട്ടര്‍ കേരളത്തെ മൊത്തത്തില്‍ അടിച്ചു മാറ്റിയേനേ എന്ന് . വി.എസ്സ് . ഒരു മഹാന്‍ ആണെന്നൊന്നുമല്ല ഞാന്‍ പറഞ്ഞുവരുന്നത് . എന്നാല്‍ എങ്ങിനെയോ വി.എസ്സ്. ഇങ്ങിനെയൊരു റോളില്‍ എത്തിപ്പെട്ടത് കേരളത്തെ ഒരു ധാര്‍മ്മികത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തി എന്ന് തെറ്റായാലും ശരിയായാലും മറ്റ് പലരേയും പോലെ ഞാനും കരുതുന്നു . മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മക്ക് കാരണം പിണറായി എന്ന ശക്തിസ്രോതസ്സാണെന്നുള്ള സത്യം മറച്ചു വയ്ക്കാന്‍ കിരണ്‍ എത്ര ശ്രമിച്ചാ‍ലും അത് വിലപ്പോവുകയില്ല .

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണേ, എഴുതാപ്പുറം വായിച്ചതല്ല, നിയമോപദേശം നല്‍കിയ വിജയകുമാറിനും നിയമവകുപ്പിനും നേരേയുള്ളത്രമുന വ്യവസായവകുപ്പിനും, രാജേന്ദ്രനും നേരേയില്ലേയെന്നൊരു സംശയംതോന്നിയത്‌ സ്വാഭാവികം മാത്രമാണ്‌. താങ്കള്‍ കരീമിനേയും രാജേന്ദ്രനേയും ന്യായീകരിച്ചു എന്ന് ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല. ഏതായാലും ഈ 'ദുരൂഹത' മറനീക്കി പുറത്തുവരട്ടെ നമുക്ക്‌ കാത്തിരിക്കാം. പിന്നെ ഈ ഇടപാടില്‍ പണത്തിന്റെ കളികള്‍ ഒന്നും നടന്നിട്ടില്ലെന്നൊക്കെ നമുക്ക്‌ സാങ്കേതികത്വം പറഞ്ഞ്‌ ആലങ്കാരികമായി പറഞ്ഞുവെക്കാം. സത്യം പുറത്തുവരുമ്പോഴേ ഇതില്‍ നടന്നിട്ടുള്ള മുഴുവന്‍ കളികളും (അതുപുറത്തുവരുമോയെന്ന് ആരറിഞ്ഞു!) പുറത്തുവരൂ. നമുക്ക്‌ കുറേയൊക്കെ ഊഹിക്കാമെന്നുമാത്രം.

കേരളീയന്‍ said...

ഇതില്‍ എനിക്ക് മനസ്സിലായ കാര്യങ്ങള്‍ പറയാം:

1) HMTക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവനുവദിച്ച് നല്‍കിയ ഭൂമി ക്രയവിക്രയം നടത്താന്‍ ഗവണ്മെന്റിന്റെ അനുവാദം ആവശ്യമില്ല. എന്നാല്‍ ഇതേ ഭൂമി വാങ്ങിയ ആളിന് ഈ ഇളവ് അനുവദിക്കേണ്ടത് റവന്യൂ വകുപ്പാണ്. അതായത് ഭൂമി വില്‍പ്പനയല്ല, റെഗുലറൈസേഷനാണ് പ്രശ്നം. ഇതിന് വ്യവസാ‍യ വകുപ്പിന്റെ ശുപാര്‍ശ ആവശ്യമാണ്. (ഭൂമി വ്യാവസായിക ആവശ്യത്തിനായാണ് ഉപയോഗിക്കുക എന്ന ഉറപ്പിനായി). ഹൈക്കോടതി മറ്റൊരു തീര്‍പ്പ് കല്‍പ്പിക്കും എന്ന് തോന്നുന്നില്ല. (രേഖകള്‍ മുക്കുക തുടങ്ങിയ വേലത്തരങ്ങള്‍ ഉണ്ടായില്ലെങ്കില്‍)

2) കേരളത്തില്‍ ഐ.ടി. സംരംഭങ്ങള്‍ തുടങ്ങാന്‍ വ്യവസായ വകുപ്പിന്റെ അനുമതിയാണാവശ്യം. ഐ.ടി. വകുപ്പിന് ഈ കാര്യത്തില്‍ ഒരു റോളുമില്ല. യഥാര്‍ഥത്തില്‍ യാതോരു സ്റ്റാറ്റ്യ്യുട്ടറി പവേഴ്സും ഇല്ലാത്ത ഒരു വകുപ്പാണ് ഐ.ടി. ഒരു ഫെസിലിറ്റേറ്റര്‍, ഏക ജാലക സംവിധാനം, ഐ.ടി കമ്പനികള്‍ക്ക് ഇളവിനായി ശുപാര്‍ശ നല്‍കാനുള്ള ചുമതല, ഇത്ര മാത്രമാണ് ഐ.ടി വകുപ്പിന്റെ ജോലി. എനിക്ക് ആ സൌജന്യം ആ‍വശ്യമില്ലെങ്കില്‍ ഐ.ടി വകുപ്പിനോട് പോകാന്‍ പറയാം. മറ്റു വ്യവസായങ്ങളെപ്പോലെ തന്നെയാണ് ഐ.ടിക്കുള്ള നിയമ പരിഗണന. മറിച്ചൊരു നിയമം കേരള നിയമസഭയോ, കേന്ദ്ര സഭയോ പാസാക്കിയിട്ടുള്ളതായി അറിവില്ല.

ഞാനിപ്പോള്‍ വേറൊരു ആലോചനയിലാണ്. എറണാകുളം ജോസ് ജങ്ക്‍ഷന്‍ മുഴുവന്‍ സ്വന്തം അപ്പൂപ്പന്റെയായിരുന്നെന്നാണ് മാതാശ്രീ പറയുന്നത്. ഒരു നൂറു കൊല്ലം മുന്‍പ്. ഒരു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാലോ? ഇനി വി.എസിനെങ്ങാനും കരുണ തോന്നി അതിങ്ങ് തന്നാലോ. അല്ല, 50 കൊല്ലം മുന്‍പ് HMTക്ക് ഭൂമി കൊടുത്തവരെ അണി നിരത്തി ഒരു മാധ്യമം ഇറങ്ങിത്തിരിച്ചത് കണ്ട് ഓരോന്ന് തോന്നുന്നതാണേ :)

ഒരു കാര്യം കൂടി, വി.എസിന്റെ ഐ.ടി ഉപദേഷ്ടാവ് എന്ന പേരില്‍ ഒരു വിദ്വാന്റെ ചില പരാമര്‍ശങ്ങള്‍ കാണുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഐ.ടി യോഗ്യത എന്താണെന്നറിയാവുന്നവര്‍ ഒന്നു പ്രതികരിക്കുമോ? ഇന്‍ഫോസിസിന്റെ CEO ക്രിസ് ഗോപാലക്രിഷ്ണനും, ഷിബുലാലും, എബ്രഹാം തോമസും (IBM), ചുരുങ്ങിയ പക്ഷം നമ്മുടെ നാ‍നക്കാരന്‍ R.P. ലാലാജിയുമൊന്നും ഈ ജോലി ഏറ്റെടുക്കില്ലേ? നന്ദന്‍ നിലേക്കനിയും, നാരായണ മൂര്‍ത്തിയുമൊക്കെയാണ് കര്‍ണാടകത്തില്‍ ഈ പണി ചെയ്തിരുന്നതേ.

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടന്‌ തല്‍ക്കാലം മറുപടി ഇല്ല. അത്‌ പറഞ്ഞു തുടങ്ങിയാല്‍ ചര്‍ച്ച വഴിതെറ്റും. വേണമെങ്കില്‍ പിന്നീട്‌ പോസ്റ്റിട്ട്‌ ചര്‍ച്ച ചെയ്യാം.

ഷാനവാസേ എന്റ സംശയങ്ങള്‍ ഞാന്‍ മുന്നോട്ട്‌ വച്ചത്‌ പത്രവാര്‍ത്തകളേ അടിസ്ഥാനമാകിയാണ്‌. അവയില്‍ത്തന്നെ ഒരുപാട്‌ മിസ്സിംഗ്‌ ലിങ്ക്‌സ്‌ ഉണ്ട്‌. വളരെപ്പെട്ടെന്ന് ഒരു തീരുമാനത്തിലെത്താന്‍ എനിക്ക്‌ കഴിഞ്ഞില്ല. അതിനുള്ള കാരണങ്ങള്‍ ഇങ്ങനെ ആയിരുന്നു. സെന്റിന്‌ 1.40 ലക്ഷം മികച്ച വിലയാണ്‌ എന്ന് പറയാന്‍ കാരണം. സ്മാര്‍ട്ട്‌ സിറ്റിക്ക്‌ വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്‌ ഭൂമി ഏറ്റെടുക്കപ്പെടുന്നവര്‍ക്ക്‌ ഇട്ട്‌ പരമാവധി വില 30000 രൂപ മാത്രമായിരുന്നു. ഇന്ന് പുതിയ കരാര്‍ പ്രകാരം അത്‌ 70000 മായി വര്‍ദ്ധിപ്പിച്ചു നല്‍കി. ഇന്ന് 70000 രുപക്ക്‌ സ്ഥലം ഏറ്റെടുക്കുമ്പോള്‍ അന്ന് 1.40 എന്നത്‌ വളരെ നല്ല വിലയല്ലേ?

1) 2006 ഇല്‍ ഓപ്പണ്‍ ടെന്ററില്‍ അക്കാലത്തെ വളരെ ന്യായമായ വിലയായ 1.40 ലക്ഷം രൂപ സെന്റിന്‌ നല്‍കിയാണ്‌ ബ്ലൂസ്റ്റാറുകാര്‍ ഈ ഭൂമി വാങ്ങിയത്‌.

2) HMT യുടെ ഭൂമി വില്‍ക്കാന്‍ അവകാശമില്ലാത്തതാണ്‌ എന്ന് ഒരു ആരോപണം നമ്മള്‍ കേള്‍ക്കുന്നത്‌ സൈബര്‍ സിറ്റിയുടെ ഉല്‍ഘാടനത്തിന്‌ തലേദിവസം മാത്രം

3) മാധ്യമങ്ങള്‍ പറഞ്ഞത്‌ ഭൂമിയുടെ പോക്കുവരവ്‌ തടഞ്ഞത്‌ തടഞ്ഞത്‌ രവീന്ദ്രനാഥിന്റെ പരാതി പ്രകാരമായിരുന്നു എന്നാണ്‌. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക്‌ സംശയം തോന്നാമെങ്കിലും പരാതി എന്തായിരുന്നു എന്നറിയുമ്പോള്‍ ആ സംശയം തീരും. ഭുമി വിറ്റ പണം ബാംഗ്ലൂര്‍ ഓഫിസില്‍ ചെലവഴിക്കുന്നു അത്‌ ഇവിടെ ചിലവഴിക്കേണ്ടതാണ്‌ എന്നും മറ്റുമായിരുന്നു ആ പരാതി

4) ആ പരാതിയേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ CITU മുതല്‍ BMS വരേയുള്ള തൊഴിലാളി സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. ആ യോഗത്തിലേക്ക്‌ റവന്യൂ മന്ത്രി K.P.R ബ്ലൂസ്റ്റാറിന്റെ പ്രതിനിധികള്‍ക്കൊപ്പം കടന്നു വരുന്നു. അവിടെ വച്ച്‌ ഈ ഭൂമി പോക്കുവരവ്‌ ചെയ്ത്‌ കൊടുക്കാന്‍ ധാരണയാകുന്നു. തൊഴിലാളികളുടെ ആവസ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്നും 30 ഏക്കര്‍ തൊഴിലാളികള്‍ക്ക്‌ നല്‍കുന്ന രീതിയില്‍ ഒരു ഒത്തുതീര്‍പ്പിന്‌ കളം ഒരുങ്ങുകയും ചെയ്തു

5) ഈ യോഗമാണ്‌ ഇന്ന് ഏറ്റവും വലിയ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്‌. എന്നാല്‍ ഇവിടെ എല്ലാ പാര്‍ട്ടികളുടെയും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സന്നിഹിതരായിരുന്നു. CITU INTUC BMS അങ്ങനെ എല്ലാവരും. ഇവിടെ വച്ച്‌ എന്ത്‌ ഗൂഡാലോചന നടന്നാലും അത്‌ എല്ലാവരും അറിഞ്ഞിരുന്നു. എന്താണ്‌ ഇവിടെ ചര്‍ച്ച ചെയ്തത്‌ എന്ന് വെളിപ്പെടുത്താന്‍ ഈ തൊഴിലാളി നേതാക്കള്‍ക്കാകും. അത്‌ പറയാതെ ഈ യോഗത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്‍` ഇപ്പോള്‍.

6) 26 ഇലെ മാതൃഭൂമി റിപ്പോര്‍ട്ട്‌ പ്രകാരം ഈ ഭൂമി HMT ക്ക്‌ Free hold ഉള്ളതായി റവന്യൂ വകുപ്പ്‌ അറിയിക്കുന്നു എന്ന വാര്‍ത്തയുണ്ട്‌. സ്വാഭാവികമായും അതിന്റെ പശ്ചാത്തലത്തില്‍ ഇത്‌ വില്‍ക്കാന്‍ അവകാശമുള്ള ഭൂമിയാണ്‌ എന്ന് പറയപ്പെടുന്നു.അന്നുമുതല്‍ ഇത്‌ വില്‍ക്കാമോ ഇല്ലയോ എന്നതില്‍ തര്‍ക്കം ആരംഭിക്കുന്നു

6) നിയമ വകുപ്പിന്റെ നിര്‍ദ്ദേശം ഈ ഭൂമി പിടിച്ചെടുക്കേണ്ടതാണ്‌ എന്ന രീതിയിലായിരുന്നു എന്ന വാര്‍ത്ത വരുന്നത്‌ വരെ ഈ പ്രശ്നം മുകളില്‍ പരാമര്‍ശിക്കപ്പെട്ട്‌ 5 കാര്യങ്ങളില്‍ ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ അത്‌ എങ്ങനെ അവഗണിക്കപ്പെട്ടു എന്നതില്‍ ദുരൂഹത ഉണ്ടായി. ഈ സമയത്താണ്‌ ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടത്‌. അതിനിടെ നിയമവകുപ്പിന്റെ നിര്‍ദ്ദേശം വിജയകുമാര്‍ ഉറപ്പിക്കുകയും ചെയ്തു.

എല്ലാവര്‍ക്കും ഈ വിഷയം വ്യവസായ മന്ത്രിയുടെ താല്‍പര്യ പ്രകാരം സംഭവിച്ച കുംഭകോണമായി വ്യാഖ്യാനിക്കപ്പെടുന്നതിലായി തല്‍പര്യം.. അപ്പോള്‍ എനിക്ക്‌ തോന്നിയ ചില സംശയങ്ങള്‍ക്കൂടി പങ്ക്‌ വയ്ക്കുകയേ ചെയ്തുള്ളൂ. അതിങ്ങനെ സമാഹരിക്കാം

HMT ഭൂമിയില്‍ സൈബര്‍ സിറ്റി വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. അതിനെപ്പറ്റി കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും വാര്‍ത്തകള്‍ ഒരുപാട്‌ വന്നിട്ടുണ്ട്‌. ഇത്‌ HMT ഭൂമിയിലാണ്‌ എന്ന് എല്ലാവര്‍ക്കും അറിയാം. വിജയകുമാറിനും അറിയാം K.P.R നും VS നും അറിയാം. ഇതിന്റെ പോക്കുവരവ്‌ രവീന്ദ്രനാഥിന്റെ കത്ത്‌ മുഖേന തടഞ്ഞതും എല്ലവര്‍ക്കും അറിയാം. അപ്പോള്‍ സ്വഭാവികമായും പോക്കുവരവ്‌ നടത്തിയതും അറിയും. എന്നാല്‍ ഇതില്‍ നിയമ വകുപ്പിന്റെ എതിര്‍പ്പുണ്ട്‌ എന്ന കാര്യം സംസ്ഥാന്‍ കമ്മിറ്റി അംഗമായ വിജയകുമാറിന്‌ പാര്‍ട്ടിയില്‍ ഉന്നയിക്കാമായിരുന്നു. അത്‌ ചെയ്യാതിരുന്നത്‌ അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്ന് വന്ന തെറ്റ്‌. ഈ നിയമോപദേശം എന്തുകൊണ്ട്‌ സ്വീകരിച്ചില്ല എന്ന് വ്യക്തമാക്കേണ്ടത്‌ വ്യവസായ മന്ത്രിയും റവന്യൂ മന്ത്രിയും. അതിന്‌ എന്തെങ്കിലും ന്യായവാദം അവര്‍ക്ക്‌ നിരത്താനുണ്ടെങ്കില്‍ നിരത്തട്ടേ എന്നതാണ്‌ എന്റ പക്ഷം. ഇതില്‍ CPI യും CPM ഉം ഒരുപോലെ മറുപടി പറയേണ്ട വിഷമാണ്‌ എന്നാണ്‌ എന്റ ഈ വിഷയത്തിലെ നിലപാട്‌.

എല്ലാ പ്രശ്നത്തിനും ഒരു ക്ലാരിറ്റി വരണമെങ്കില്‍ ഹൈക്കോടതി വിധി വരണം. ഹൈക്കോടതി ഇപ്പോഴും ബ്ലൂസ്റ്റാറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞിട്ടില്ലാ എന്നത്‌ ഓര്‍ക്കുക. അത്‌ വരുന്നത്‌ വരെ നമുക്ക്‌ കാത്തിരിക്കാം.

കേരളീയ,
ഹൈക്കോടതി വിധിക്ക്‌ ശേഷം അലെങ്കില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട്‌ അറിഞ്ഞ ശേഷം നമുക്ക്‌ കൂടുതല്‍ ചര്‍ച്ച ചെയ്യാം. അതുവരെ ചര്‍ച്ച ശരിക്കും വഴിമുട്ടി നില്‍ക്കുകയാണ്‌.