Saturday, March 08, 2008

പാമ്പ്‌ കടിച്ചവനെ ഇടിവെട്ടി

എന്‍റെ കമ്പ്യൂട്ടര്‍ കേടാകുകയും ഓഫിസില്‍ ബ്ലോഗ് സ്പോട്ട് നിരോധിക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു. കമ്പ്യൂട്ടര്‍ നന്നാക്കി കിട്ടും എന്ന പ്രതിക്ഷയില്‍ ദിവസങ്ങള്‍ കടന്നു പോയി. എന്നാല്‍ അതിന്റെ ബോര്‍ഡില്‍ എന്തോ തകരാറുണ്ട് എന്നും നന്നാക്കി കിട്ടാന്‍ ഇനിയും വൈകും എന്നും അറിയുന്നു. അതിനാല്‍ അതുവരെ ബുലോകത്ത് എന്റെ ഇടപെടല്‍ ഉണ്ടാകില്ല എന്ന് അറിയിക്കുന്നു. ഞാന്‍ ചത്തു പോയിട്ടില്ല എന്ന് അറിയിക്കുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം . ഇതൊരു ഇടവേള മാത്രം ഞാന്‍ തിരിച്ചുവരും ജസ്റ്റ് മാര്‍ച്ച് ദാറ്റ്

14 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

റഫീക്ക് കിഴാറ്റൂര്‍ said...

പ്രിയ കിരണ്‍ജി..,
അപ്പോ..അതാണ് കാണാത്തതല്ലെ.

ഒരുകൊടുംകാറ്റ് പോലെ‌ഇനിയും തിരിച്ചു വരുമെന്ന്
പ്രതീക്ഷിക്കുന്നു.

നമ്മൂടെ ലോകം said...

ശ്രി കിരണ്‍, താങ്കള്‍ എവിടെ എന്നു ഇടക്കിടെ ഓര്‍ക്കറുണ്ടായിരുന്നു.

ചിത്രകാരന്‍chithrakaran said...

തീര്‍ച്ചയായും എന്തെങ്കിലും അസൌകര്യമായിരിക്കും എന്നുതന്നെ ധരിക്കാനിടയുള്ളു.

Anonymous said...

ഇത് വല്ലാത്തൊരു ചെയ്ത്തായിപ്പൊയല്ലൊ മാഷേ. ഇനി ആരുണ്ട് ബ്ലൊഗില്‍ പിണറായിയെ സ്തുതിക്കാനും അച്ചന്മാരെ വിമര്‍ശിക്കാനും!!!

Anonymous said...

ഇത് വല്ലാത്തൊരു ചെയ്ത്തായിപ്പൊയല്ലൊ മാഷേ. ഇനി ആരുണ്ട് ബ്ലൊഗില്‍ പിണറായിയെ സ്തുതിക്കാനും അച്ചന്മാരെ വിമര്‍ശിക്കാനും!!!

mayavi said...

ആ അമേരിക്കയെങ്ങാനും ചെയ്തതാകുമോ? അമേരിക്കന്‍ ടെക്നോളജിയില്ലാതെ ചൈനയില്മാത്രം നിര്മിച്ച് കംപ്യൂട്ടര്‍ വാങ്ങാന്‍ ശ്രമിക്കുക..

Renjith said...

Dear Kiran
Really missing your articles. Thanks for informing.
Renjith

അങ്കിള്‍ said...

കമ്പ്യൂട്ടറിന്റെ മതര്‍ ബോര്‍ഡ് നന്നാക്കിയുള്ള റിപ്പയറിംഗോ?. അതെവിടെയാണപ്പാ ഉള്ളത്‌. തുരോന്തരത്തണെങ്കില്‍ അതിനെ അങ്ങ് കളയാന്‍ പറയും. പുതിയത്‌ വാങ്ങിയാലേ രക്ഷയുള്ളു. ഏത്‌ കാര്‍ഡാണെങ്കിലും അതിനുള്ളില്‍ പോയുള്ള നന്നാക്കലൊന്നുമില്ല്. മാറ്റിവച്ചാലേ നിവൃത്തിയുള്ളൂ.

വളരെ വേഗം ശരിയാകട്ടേയെന്നാശിക്കുന്നു.

നാട്ടുപടങ്ങള്‍ said...

പ്രിയ ചെമ്പന്തൊട്ടീ,
വേഗം സുഖം പ്രാപിക്കാനും, ഓഫീസ് അഡ്മിന്‍ നല്ല ബുദ്ധി തോന്നിക്കാനും പ്രാര്‍ത്ദി(!)ക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ശത്രുക്കളും സ്നേഹിതരും മറന്നിട്ടില്ല എന്നതില്‍ സന്തോഷം. കടന്നു പോകുന്ന ഓരോ വിവാദങ്ങളും ദു:ഖത്തോടെ നോക്കിക്കനുകയാണ് ഞാന്‍. എന്തൊക്കെ സംഭവങ്ങള കടന്നു പോയത് സി.പി.എം സംസ്ത്ഥന സമ്മേളനം തൊട്ടു ഇങ്ങോട്ട് നോക്കിയാല്‍ എര്യന്കുടി മുലംപള്ളി ചെങ്ങറ കേന്ദ്ര ബജറ്റ് സംസ്ഥാന ബജറ്റ് കണ്ണൂര്‍ സംഭവങ്ങള്‍ അവസാനം ദില്ലിയിലെ എ കെ ജി സെന്റര്‍ ആക്രമണം വരെ എനിക്ക് നഷ്ടപ്പെട്ടു. പിന്നെ സച്ചാര്‍ റിപ്പോര്‍ട്ട് പാലോളി റിപ്പോര്‍ട്ട് എന്‍ എസ് എസ് എം ഇ എസ് വിവാദം എന്റ അമ്മോ എനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ. എല്ലാംകു‌ടി ഒരു പോസ്റ്റാക്കി എഴുതാം എന്ന് കരുതുന്നു.

അന്കിലെ ഇവിടെ കൊച്ചിയില്‍ മതര്‍ ബോര്‍ഡ് സര്‍വീസ്‌ എന്നൊരു ഏര്‍പ്പടുണ്ട് 300 രുപ നലികണം. അതും പോളിഞ്ഞലെ പുതിയത് വാങ്ങാന്‍ പറയു .

പിനീ അനോണി പതിച്ചു തന്ന പിണറായി സ്തുതിപടകാന്‍ എന്ന ബിരുദം എകപക്ഷിയമാണ് എന്ന് അറിയിക്കുന്നു. പിണറായിയെ അനുകുളിക്കേണ്ട കാര്യത്ത്ത്ല്‍ അനുകുളിക്കുകയും എതിര്‍ക്കിടണ്ടിടത്ത് എതിര്‍ക്കുകയും ചെയും അത് മുന്‍പും ചെയ്തിട്ടുണ്ട്. പിന്നെ അച്ചുതണ്ടാനെ വിമര്സിച്ച്ച്ചാല്‍ അയാള്‍ പിണറായി ഭക്തനാണ് എണ്ണ ഡിജിറ്റല്‍ സിദ്ധന്ദം ആണ് എന്കില്‍ എനിക്കൊന്നുംപരയനില്ല .

BB said...

എന്തൊക്കെ ആയാലും പിണറായി ഒരു "വാടാ" നേതാവാണ്‌. "പോടാ" നേതാവല്ല. പ്രിയ കിരണ്‍, താങ്കളുടെ തിരിച്ചുവരവിനായ് കാത്തിരിക്കുന്നു. നിഷ്പക്ഷതയുടെ നട്ടെല്ലുള്ള പോസ്ടുകള്‍കായി.

വിനയം said...

കിരണ്‍, എനിക്കും അതെ പ്രശ്നം.വീണ്ടും വന്നതില്‍ സന്തോഷം. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നു.

snehithan said...

ithoru sindycate thanthramanennu thonnnunnu............pinarayiyenganum oru jamar kiraninte veettil pidippichathano?