Friday, April 04, 2008

കമ്പ്യൂട്ടര്‍ കേടായാല്‍

‍ബ്ലോഗിങ്ങിലെ ഒരു ചെറിയ ഇടവേളക്ക്‌ ശേഷം ഞാന്‍ തിരിച്ചെത്തുകയാണ്‌. ചില സാങ്കേതിക കാരണങ്ങാല്‍ ബ്ലോഗിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നതിനാല്‍ ആ കാലഘട്ടത്തിലെ പല പോസ്റ്റുകളും കമന്റുകളും എനിക്ക്‌ കാണാന്‍ കഴിഞ്ഞില്ല. ആ സാങ്കേതിക കാരണം എന്റ കമ്പ്യൂട്ടര്‍ പണി മുടക്കിയതാണ്‌. കമ്പ്യൂട്ടര്‍ നന്നാക്കനിറങ്ങിയ എന്റ അനുഭവം പങ്കുവച്ചുകൊണ്ട്‌ തിരിച്ചെത്തം എന്ന് കരുതുന്നു. നാളേ കമ്പ്യൂട്ടര്‍ നന്നാക്കനിറങ്ങിയാല്‍ എന്തൊക്കെ കാണേണ്ടി വരുമെന്ന് ഈ പോസ്റ്റ്‌ നിങ്ങളെ അറിയിക്കും.

2005 ഫെബ്രുവരി 2 ആം തിയതിയാണ്‌ ഞാന്‍ ഒരു അസംബിള്‍ഡ്‌ PC വാങ്ങുന്നത്‌. വിവാഹ ശേഷം കുറേക്കൂടി നല്ല ജോലി സമ്പാദിക്കാന്‍ വേണ്ടി പുതിയ സോഫ്റ്റ്വെയറുകള്‍ പഠിക്കാന്‍ വാങ്ങിയതാണ്‌ ഈ കമ്പ്യൂട്ടര്‍. ഒരു പാട്‌ അന്വേഷണങ്ങള്‍ക്ക്‌ ശേഷം 27800 രൂപക്ക്‌ ഒരെണ്ണം വാങ്ങന്‍ തീരുമനമായി. പ്രോസസര്‍ AMD ATHLONE 2800 XP (വില 5450) ബോര്‍ഡ്‌ ASUS KBS_MX (വില 4595) മെമ്മറി 512 DDR 4000 FSB വില (4000). ഇതായിരുന്നു അടിസ്ഥാന കോണ്‍ഫിഗ്രേഷന്‍. ഇവക്കെല്ലാം 3 വര്‍ഷം റീപ്ലേസ്‌മന്റ്‌ ഗ്യാരന്റി ഉണ്ട്‌ എന്നതാണ്‌ എന്നെ ഇത്‌ വാങ്ങാന്‍ പ്രേരിപ്പിച്ചത്‌. ഒരു തവണ ബോര്‍ഡും മെമ്മറിയും എനിക്ക്‌ മാറി ലഭിക്കുകയും ചെയ്തു..

അങ്ങനെ ഇരിക്കെയാണ്‌ ഈ ഫെബ്രുവരി മദ്ധ്യത്തോടെ ഒരു ദിവസം എന്റ കമ്പ്യൂട്ടര്‍ ഓണാകുന്നില്ല. തൊട്ടടുത്ത കമ്പ്യൂട്ടര്‍ ഷോപ്പില്‍ ചെന്നപ്പോള്‍ അതിന്റെ SMPS പോയി എന്നറിഞ്ഞു. ഉടന്‍ അത്‌ മാറ്റി 750 രൂപ മാറിക്കിട്ടി. പിന്നെ വീട്ടില്‍ ചെല്ലുമ്പോള്‍ ഇടക്കിടക്ക്‌ PC റിബൂട്ടാകുന്നു. അതോടൊപ്പം ബയോസ്‌ ബാറ്ററി എപ്പൊഴും ലോ വോള്‍ട്ടേജ്‌ കാണിക്കുകയും ചെയ്യുന്നു എന്നത്‌ ശ്രദ്ധയിപ്പെട്ടത്‌. ഒന്നു രണ്ട്‌ തവണ ബയോസ്‌ ബാറ്ററി മാറ്റിയിട്ടും ഇതാവര്‍ത്തിച്ചപ്പോള്‍ ബോര്‍ഡ്‌ സര്‍വ്വീസ്‌ ചെയ്യണം എന്ന് ടെക്നീഷ്യന്‍ പറയുന്നത്‌ അപ്പോഴേക്കും മാര്‍ച്ച്‌ പകുതിയായി ബോര്‍ഡിന്റ വാറണ്ടി അവസാനിച്ചു ഇനി സര്‍വ്വീസ്‌ ചെയ്യന്‍ 300 രൂപ നല്‍കണം എന്ന് സ്ഥിതിയായി. എന്നാല്‍ സര്‍വീസ്‌ ചെയ്യാന്‍ ചെന്നപ്പോള്‍ ഇതിന്റെ ചിപ്പ്‌ സെറ്റ്‌ പോയി എന്നും മാറ്റി വയ്ക്കാന്‍ ഈ മോഡല്‍ ചിപ്പ്‌ സെറ്റ്‌ ഇപ്പോള്‍ ലഭ്യമല്ല എന്നും അറിയുന്നത്‌. പിന്നെ എന്താണ്‌ അടുത്ത വഴി എന്നായി ഞാന്‍. ബോര്‍ഡ്‌ മൊത്തമായി മാറണം പക്ഷെ ഈ സീരിസ്‌ ബോര്‍ഡ്‌ ഇപ്പോള്‍ ഇറങ്ങുന്നില്ല അത്രേ. അതിനാല്‍ പുതിയ സീരിസ്‌ ബോര്‍ഡ്‌ വാങ്ങണം പക്ഷെ പുതിയ സീരിയസ്‌ ബോര്‍ഡില്‍ ഈ പ്രോസസ്രും മെമ്മറിയും സപ്പോര്‍ട്ട്‌ ചെയ്യില്ല. അപ്പോള്‍ ഇനി രണ്ട്‌ മാര്‍ഗങ്ങളേ ഉള്ളൂ ഒന്നെങ്കില്‍ ഈ സീരിയസ്‌ ബോര്‍ഡ്‌ എവിടുന്നെങ്കിലും സംഘടിപ്പിക്കുക അലെങ്കില്‍ ബോര്‍ഡും പ്രോസസറും മെമ്മറിയും പുതിയത്‌ വാങ്ങുക.

പ്രസ്തുത ബോര്‍ഡ്‌ കിട്ടനുള്ള അന്വേഷണമായി അടുത്തത്‌. 2300 രൂപക്ക്‌ ഒരെണ്ണം തരാമെന്ന് ഒരാള്‍ പറഞ്ഞു പക്ഷെ 6 മാസത്ത്‌ ഗ്യാരണ്ടി മാത്രം. പിന്നെ ഒരാള്‍ 1500 രൂപക്ക്‌ ഒരു സെക്കന്റ്‌ ഹാന്റ്‌ ബോര്‍ഡ്‌ ഓഫര്‍ ചെയ്തു. രണ്ടിലും എനിക്ക്‌ വിശ്വാസം വന്നില്ല കാരണം 6600 രൂപക്ക്‌ പുതിയ ബോര്‍ഡും പ്രോസസറും മെമ്മറിയും ലഭിക്കും എന്നാണ്‌ എനിക്ക്‌ കമ്പ്യൂട്ടര്‍ കടക്കാരണ്ട വാഗ്ദാനം. എല്ലാത്തിനും 3 വര്‍ഷം വാറണ്ടിയും. പിന്നെ ഒന്നും അലോചിച്ചില്ല 6600 രൂപക്ക്‌ ഇവ മൂന്നും മാറ്റി കമ്പ്യൂട്ടര്‍ തിരിച്ചു കൊണ്ടു വന്നു. ഇനി 3 വര്‍ഷത്തെക്ക്‌ ഇവയേപ്പറ്റി ചിന്തിക്കേണ്ട പക്ഷെ ഹാര്‍ഡിസ്കിനി ഇനി 2 വര്‍ഷം ഗ്യാരന്റി മാത്രം. മോണിറ്ററിന്റ ഗ്യാരന്റി കഴിഞ്ഞു UPS 3 വര്‍ഷമായി പ്രവര്‍ത്തനം എന്നു വേണമെങ്കിലും നിലക്കാം.CD WRITER ഇപ്പോള്‍ തന്നെ അടിച്ചു പോയി. പിന്നെ ഉള്ളത്‌ 3 വര്‍ഷമായ ഒരു DVD റീഡര്‍ മാത്രം. അതും എന്നു വേണമെങ്കിലും പണി മുടക്കാം. അപ്പോള്‍ അതിനായി കാത്തിരിക്കാം.

വാല്‍ക്ക്ഷണം: ബോര്‍ഡ്‌ കിട്ടാനില്ലാത്തതിനാല്‍ ഉപയോഗ ശൂന്യമായ എന്റ മെമ്മറിയും പ്രോസസറും വില്‍ക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ടെക്നീഷ്യനോട്‌ ചോദിച്ചു. ഓ അതൊന്നും നടപ്പില്ല എന്ന് ഉത്തരവും കിട്ടി. ഞാന്‍ വിട്ടുകൊടുക്കുമോ പ്രോസസറും മെമ്മറിയും വേണോ എന്ന് ചോദിച്ച്‌ ഞാന്‍ അലഞ്ഞു നടന്നു. അവസാനം ഒരാള്‍ 1000 രൂപക്ക്‌ അത്‌ വാങ്ങന്‍ തയ്യാറായി അയാളുട ബോര്‍ഡ്‌ വര്‍ക്കിങ്ങാണ്‌ പ്രോസസര്‍ പോയത്ര. 1000 എങ്കില്‍ 1000 ഞാന്‍ അത്‌ കൊടുത്തൊഴിവാക്കി.

13 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

‍ബ്ലോഗിങ്ങിലെ ഒരു ചെറിയ ഇടവേളക്ക്‌ ശേഷം ഞാന്‍ തിരിച്ചെത്തുകയാണ്‌. ചില സാങ്കേതിക കാരണങ്ങാല്‍ ബ്ലോഗിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നതിനാല്‍ ആ കാലഘട്ടത്തിലെ പല പോസ്റ്റുകളും കമന്റുകളും എനിക്ക്‌ കാണാന്‍ കഴിഞ്ഞില്ല. ആ സാങ്കേതിക കാരണം എന്റ കമ്പ്യൂട്ടര്‍ പണി മുടക്കിയതാണ്‌. കമ്പ്യൂട്ടര്‍ നന്നാക്കനിറങ്ങിയ എന്റ അനുഭവം പങ്കുവച്ചുകൊണ്ട്‌ തിരിച്ചെത്തം എന്ന് കരുതുന്നു. നാളേ കമ്പ്യൂട്ടര്‍ നന്നാക്കനിറങ്ങിയാല്‍ എന്തൊക്കെ കാണേണ്ടി വരുമെന്ന് ഈ പോസ്റ്റ്‌ നിങ്ങളെ അറിയിക്കും.

യാരിദ്‌|~|Yarid said...

:)

റഫീക്ക് കിഴാറ്റൂര്‍ said...

രണ്ടാം വരവിന്
എല്ലാ ആശംസകളും.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

തിരിച്ചു വരവില്‍ സന്തോഷം അറിയിക്കുന്നു

ബയാന്‍ said...

വീണ്ടും സ്വാഗതം. നിന്റെ വീടിനടുത്ത് പുഴയും കടലും ഒന്നു ഇല്ലെ കിരണേ, വൈകുന്നേരം അവിടെ പോയി ഉപ്പുകാ‍റ്റുകൊള്ളുന്നതു നല്ലതാണെന്നു പറയുവായിരുന്നു. :)

അങ്കിള്‍ said...

ഇതു പോലെ തന്നെയാണ് മൈക്രോസോഫ്റ്റും ഇന്റലും തമ്മിലുള്ള കൂട്ട് കെട്ട്‌. ആദ്യം വാങ്ങിയത്‌ ഒരു പി.സി.യാണ്. അതില്‍ വിന്‍‌ഡോസ്‌ 3 ഇന്‍സ്റ്റാള്‍ ചെയ്തു തന്നു. അപ്പോഴാണ്‌ വിന്‍ഡോസിന്റെ അടുത്ത വേര്‍ഷന്‍ ഇറങ്ങിയത്‌. പക്ഷേ ഉണ്ടായിരുന്ന പി.സി. യില്‍ ആ വേര്‍ഷന്‍ കോമ്പാറ്റിബിള്‍ അല്ല. മദര്‍ബോര്‍ഡ് മാറ്റണം. മാറ്റി, കൂടെ പ്രൊസ്സസറും കൂടി മാറ്റി. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ മൈക്രൊസോഫ്റ്റ് കുറച്ചുകൂടെ മെച്ചപ്പെട്ട വിന്‍ഡോസ് വേര്‍ഷന്‍ കൊണ്ടുവന്നു. അതിനു കൂട്ടായി, പുതിയ സോഫ്റ്റ്വെയര്‍ വേര്‍ഷനു യോജിച്ച പ്രോസസ്സര്‍ ഇന്‍‌ന്റല്‍ ഇറക്കി.അങ്ങനെ അങ്ങനെ ഏതാണ്ട് നാലു പ്രാവശ്യം മദര്‍ബോര്‍ഡും, പ്രൊസ്സസ്സറും, അതിനുയോജിച്ച മെമ്മറി ചിപ്പ്‌സെറ്റും, ഹാര്‍ഡ്‌ ഡിസ്കുകളുമ്ം അവസാനം കാബിനെറ്റും മാറ്റിയാണ് ഇപ്പോഴത്തെ പെന്റിയം 4 -ം വിന്‍ഡോസ്‌ എക്സ്പി വരെയും എത്തപ്പെട്ടത്‌. എല്ലാ മാറ്റങ്ങളുടേയും കണക്കെടുത്താല്‍ കഴിഞ്ഞ് ഏഴെട്ടു കൊല്ലത്തിനിടയില്‍ ഒരു ലക്ഷത്തോള്ളം ഈ വകയില്‍ തന്നെ ചിലവാക്കിക്കാണും. (2 പ്രാവശ്യം മോണിറ്റര്‍ മാറ്റിയതുള്‍പ്പടെ). എന്നിട്ടോ ഇപ്പോള്‍ പറയുന്നു “ഡുയല്‍ കോര്‍“ വന്നു കഴിഞ്ഞല്ലോ അതാണ് വിന്‍ഡോസ്‌ വിസ്ഥാക്ക്‌ പറ്റിയതെന്ന്‌. പോരേ പൂരം. പെന്റിയം-4 ന്റെ മദര്‍ബോര്‍ഡ്‌ ഡൂവല്‍ കോറിനു യോജിച്ചതു മല്ല. ചിപ്പ്‌സെറ്റും മാറണം, മെമ്മറി ടൈപ്പും മാറ്റണം.

ഇതെല്ലാവരും കൂടെയുള്ള ഒത്തു കളി.

കിരണ്‍ തോമസ് തോമ്പില്‍ said...

ഒരു PC പരമാവധി ഉപയോഗിക്കവുന്നതു 3 വര്‍ഷമായിട്ടുണ്ട്‌. പുതിയ പ്രോസസറുകള്‍ ഇറങ്ങുന്നതനുസ്സരിച്ച്‌ ഒപ്പറേറ്റിഗ്‌ സിസ്റ്റവും മറ്റ്‌ ആപ്ലിക്കെഷനുകളും ഇറങ്ങുന്നു. അതു പോലെ ഡെവലപ്പ്‌മന്റ്‌ ടൂള്‍സും മാറുന്നു. അലെങ്കില്‍ ഹാര്‍ഡ്‌ വെയര്‍ മാര്‍ക്കറ്റ്‌ എന്നേ ഇടിഞ്ഞു പോയേനേ. പിന്നെ ഒരു ഗുണമുള്ളത്‌ പുതിയ ഹാര്‍ഡ്‌ വെയറുകള്‍ക്ക്‌ പഴയതിനേക്കാള്‍ വിലക്കുറവാണ്‌ എന്നത്‌ മാത്രമാണ്‌. അങ്കിള്‍ പിന്നെ വിന്‍ഡോസ്‌ വിസ്റ്റ ഇല്ലെങ്കിലും കുഴപ്പമില്ല നമുക്കൊക്കെ XP തന്നെ ധാരളം WIN98 ഉപയോഗിക്കുന്ന പലരേയും എനിക്ക്‌ ഇപ്പോഴും അറിയാം പ്രശ്നം ഒന്നു മാത്രം അതിന്റ ഒന്നും സപ്പോര്‍ട്ട്‌ ഇപ്പോള്‍ ലഭ്യമല്ല. നാളേ XP യുടെ സപ്പോര്‍ട്ട്‌ നിലക്കുന്ന വരെ XP ഉപയോഗിക്കാം 2011 വരെ ഉണ്ടാകുമെന്ന് കേള്‍ക്കുന്നു

Haree | ഹരീ said...

:)
എന്തെല്ലാം മാര്‍ക്കറ്റിംഗ് ടെക്നിക്കുകളുണ്ടായാലാണ് ഒന്നു പിടിച്ചു നില്‍ക്കുവാന്‍ കഴിയുക.
--

നചികേതസ്സ് said...

കിരണ്‍ പൊതുവേ കമ്പ്യൂട്ടറുകളുടെ വാര്‍ഷിക തേയ്മാനം കണക്കുന്നത് 25% ശതമാനമാണ് I.T പ്രൊഫണലുകളുടെയാവട്ടെ 35% ശതമാനവും, വാങ്ങി മൂന്നുവര്‍ഷം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇത്രയും രൂപ ചിലവാക്കിയ അവസ്ഥയിലും, കമ്പ്യൂട്ടറിന്റെ ഉപയുക്തതയനുസരിച്ചും ആശാനെ അപ്പ്ഗ്രഡിങ്ങ് പ്രോസസ്സുകള്‍ക്കു വിധേയമാക്കാമായിരുന്നു, എങ്കില്‍ ഇത്തരമൊരു പോസ്റ്റിനു പകരം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമായിരുന്നു, ഏതായാലും തിരിച്ചു വരവിനു സ്വാഗതം...

മാരീചന്‍‍ said...

കോടിയേരി ബാലകൃഷ്ണനും മാര്‍ക്സിസവുമായുളള ബന്ധം പോലും മാരീചനും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുമായിട്ടില്ല. ചര്‍ച്ചയ്ക്കുളള വിഭവങ്ങളുമായി എത്രയും പെട്ടെന്ന് ബ്ലോഗ് സജീവമാകട്ടേയെന്ന് മാത്രം ആശംസിക്കുന്നു.

വെള്ളെഴുത്ത് said...

ശരിയാണ് ഒരു നിശ്ചയവുമില്ലൊന്നിനും. വീട്ടില്‍ വന്ന് നന്നാക്കിത്തരും എന്നു പറഞ്ഞ് സര്‍വീസ് ചാര്‍ജ് 800 രൂപ ഈടാക്കി ഒരു കട. നാലുപ്രാവശ്യം ചില കാര്യങ്ങള്‍ക്കായി വിളിച്ചു. വിളിക്കുന്ന നമ്മളെ കുറ്റക്കാരനാക്കുന്ന മട്ടിലാണ് ഫോണെടുക്കുന്ന ചേച്ചിയുടെ സംസാരം. അവസാനം, ഈ ഭാഗത്തു വരുന്ന കമ്പ്യൂട്ടറുകള്‍ നന്നാക്കാനായി വരുന്ന ചേട്ടന്റെ പേര് എനിക്കറിയാത്തതു കൊണ്ട് എന്നെ അവര്‍ ഒഴിവാക്കി സര്‍വീസില്‍ നിന്ന്. എങ്ങനുണ്ട് കാര്യങ്ങള്‍. കോര്‍ 2 ഡ്യുയോ എന്നും പറഞ്ഞ് ഡ്യുവര്‍ കോര്‍ ഇട്ടു തന്ന മനുഷ്യരാണ്. ഒര്‍ജിനല്‍ മദര്‍ബോഡ് എന്നും പറഞ്ഞ് ഇന്റെല്‍ ചിപ്സെറ്റും..

Home Broker said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Home Broker, I hope you enjoy. The address is http://home-broker-brasil.blogspot.com. A hug.

ജിം said...

ഒരു കമ്പ്യൂട്ടര്‍ നന്നാക്കിയെടുക്കാന്‍ ഇത്ര പാടോ? അതും നമ്മുടെ സൈബര്‍ സിറ്റി കൊച്ചിയില്‍!