Wednesday, May 07, 2008

ശാസ്ത്രവും മതവും.

ഇപ്പോള്‍ ബൂലോകത്ത്‌ ഏറ്റവും വലിയ അടി നടക്കുന്നത്‌ ശാസ്ത്രവാദികളും മത ശാസ്ത്ര വാദികളുമായിട്ടാണ്‌. അക്ഷരകഷായത്തില്‍ അശോക്‌ കര്‍ത്തയും ഖുറാനും മോഡേണ്‍ സയന്‍സുമായി ശരീഖും പിന്നെ അതാത്മാന്വേഷിയും ഒക്കെ കഴിഞ്ഞവാരം ബൂലോകത്ത്‌ നിറഞ്ഞു നിന്നു. ഈ പോസ്റ്റുകളില്‍ (കര്‍ത്തായുടേത്‌ ഒഴികേ) ഡോ.സൂരജ്‌ ശക്തമായി ഇടപെടുകയും അവിടെയെല്ലാം വിവാദങ്ങള്‍ നിറയുകയും ചെയ്തു. അശോക്‌ കര്‍ത്തയെ പലരും അവഗണിച്ച്‌ തുടങ്ങിയതിനാല്‍ അവിടെ ഇപ്പോള്‍ വലിയ സംവാദങ്ങള്‍ക്ക്‌ പ്രസ്ക്തി ഇല്ലാതെ പോയി. എന്നാല്‍ ശരീഖിന്റെയും ആത്മാന്വേഷിയുടെയും ബ്ലോഗില്‍ നല്ല ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശരീഖ്‌ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞ്‌ മാറുകയും ആത്മാന്വേഷി അവകാശവാദങ്ങളൊക്കെ ഉപേക്ഷിച്ച്‌ ഇട്ട പോസ്റ്റുകളും അതില്‍ സൂരജ്‌ അടക്കമുള്ളവര്‍ കഷ്ടപ്പെട്ട്‌ ഇട്ട കമന്റുകളും ഒറ്റയടിക്ക്‌ ഡിലീറ്റ്‌ ചെയ്ത്‌ സ്ഥലം കാലിയാക്കി അശോക്‌ കര്‍ത്തയുടെ ബ്ലോഗില്‍ അഭയം തേടി.ഒപ്പം അഹങ്കാരി എന്ന് പേരു മാറ്റുകയും ചെയ്തു.

ശാസ്ത്ര തത്വങ്ങളെ മതത്തിന്റ പ്രചാരണത്തിന്‌ ഉപയോഗിക്കുക എന്നത്‌ ഇപ്പോളത്തെ ഒരു ട്രന്റാണ്‌. പലരും അത്‌ പുസ്തകമായി അടിച്ചിറക്കുകയും അത്‌ കണ്ണടച്ച്‌ വിശ്വസിക്കുന്ന ഒരു പറ്റം ആള്‍ക്കാര്‍ ഇന്ന് കേരളത്തിലുണ്ട്‌. ശാസ്ത്രജ്ഞന്മാര്‍ വര്‍ഷങ്ങള്‍ ഗവേഷണം ചെയ്ത്‌ കണ്ടു പിടിച്ച കാര്യങ്ങള്‍ ഞങ്ങളുടെ മതഗ്രന്ഥത്തില്‍ പണ്ടെക്ക്‌ പണ്ടേ പറഞ്ഞു വച്ചിരുന്നു എന്ന് അറിവ്‌ ഒരു മത വിശ്വാസിയേ പൂളകം കൊള്ളിക്കും. എന്നാല്‍ അതിന്റ ന്യായന്യായങ്ങളിലെക്ക്‌ ചിന്തിക്കാന്‍ കഴിവുള്ളവരല്ല ബഹു ഭൂരിപക്ഷവും. വിഗ്രഹത്തിന്റ ഉള്ളില്‍ ഒരു കമ്പിയുണ്ട്‌ എന്നും മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ അത്‌ വൈബ്രേറ്റ്‌ ചെയ്യുമെന്നും അപ്പോള്‍ അതില്‍ നിന്ന് ഊര്‍ജ്ജം ഉണ്ടാകും എന്നും അത്‌ ഭക്തരിലേക്ക്‌ പ്രവഹിക്കുമെന്നുമൊക്കെ ഭൗതീക ശാസ്ത്രത്തിന്റെ ടെര്‍ംസൊക്കെ ഉപയോഗിച്ച്‌ എഴുതുമ്പോള്‍ 10ആം ക്ലാസിലോ 12 ആം ക്ലാസിലോ ഒക്കെ പഠിച്ച്‌ മറന്ന ഫിസിക്സിന്റ ഓര്‍മ്മ പോലും നശിച്ച സാധരണക്കാരന്‍ അറിയാതെ വിശ്വസിച്ചു പോകും. അലെങ്കില്‍ ഇവയൊക്കെ യുക്തി ഭദ്രമായി വിലയിരുത്താനും സംശയം ചോദിക്കാനുമൊക്കെ ആരുടെ അടുത്ത്‌ പോകും. അതിനൊക്കെയുള്ള സാഹചര്യം വളരെ വിരളം.പിന്നെ ഒരുപാട്‌ മെനക്കേടും. എന്നാല്‍ ഇങ്ങനെ ഉള്ള ആശയങ്ങള്‍ ബ്ലോഗ്‌ പോലെയുള്ള ഒരു മാധ്യമത്തില്‍ വരുമ്പോഴാണ്‌ ശരിക്കും പരീക്ഷക്കപ്പെടുന്നത്‌. അവിടെ ഉള്ളവര്‍ അതിനെ സംശയ ദൃഷ്ടിയില്‍ പരിശോധിക്കും എന്ന് മാത്രമല്ല കീറി മുറിച്ച്‌ വിലയിരുത്തുകയും ചെയ്യും. അപ്പോള്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ എഴുതുന്നവര്‍ ആ രീതിയിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കുകയും അവയ്ക്കൊക്കെ ഉത്തരം നല്‍കാന്‍ തയ്യാറാകുകയും വേണം.

ഇവിടെ ആത്മാന്വേഷി എന്ന ബ്ലോഗരോട്‌ സൂരജ്‌ ശാസ്ത്രീയ തത്വങ്ങള്‍ ഉന്നയിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പലതിനും അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല. ആ ചോദ്യങ്ങളോട്‌ കൃത്യമായി പ്രതികരിക്കാനോ വിശദീകരിക്കാനോ ശ്രമിക്കാതെ കുറേ മറു ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്‌ ആത്മാന്വേഷി ചെയ്തത്‌. പിന്നെ അതില്‍ കടിച്ച്‌ തൂങ്ങുകയും ചെയ്തു. ഒരാള്‍ വസ്തുതാവിരുദ്ധമായ ഒരു പോസ്റ്റ്‌ എഴുതുകയും ആ വാദങ്ങളേ മറ്റൊരാള്‍ കമന്റിലൂടെ ഘണ്ഡിക്കുകയും ചെയ്താല്‍ ആ കമന്റിനെ പ്രതിരോധിക്കാന്‍ പോസ്റ്റെഴുതിയ ആള്‍ ബാധ്യസ്ഥനാണ്‌. അതിന്‌ കഴിയുന്നിലെങ്കില്‍ സംവാദം അവിടെ തീര്‍ന്നു. എന്നാല്‍ ആത്മാന്വേഷി എന്ന ആള്‍ അതിന്‌ മുതിരാതെ അദ്ദേഹത്തിന്റ വാദങ്ങള്‍ പിന്‍വലിക്കുകയും മറുചോദ്യങ്ങളുമായി ഇറങ്ങുകയുമാണുണ്ടായത്‌. വിഷയത്തില്‍ നിന്ന് മാറി പുതിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കേണ്ട ബാധ്യത്‌ കമന്റ്‌ എഴുതുന്ന ആള്‍ക്കില്ല എന്ന അടിസ്ഥാന തത്വം മാന്യ ബ്ലോഗര്‍ ഓര്‍ത്തില്ല. തന്റ വാദങ്ങള്‍ ദുര്‍ബലമായപ്പെട്ടതിന്റ ദു:ഖത്തില്‍ നിന്നാണ്‌ പിന്നെ തര്‍ക്കം ആരംഭിക്കുന്നത്‌.അതു പോലെ ശരിഖിന്റ ബ്ലോഗിലും ഈ പ്രശ്നം സംഭവിച്ചു. കുറെ കട്ട്‌ ആന്‍ഡ്‌ പേസ്റ്റ്‌ സംഭവങ്ങള്‍ക്കപ്പുറം ഒന്നും അദ്ദേഹത്തിന്റ കൈയില്‍ ഇല്ല.അതിനിടെ ചര്‍ചയുടെ ഇടയില്‍ അദ്ദേഹം മറ്റ്‌ മതഗ്രന്ഥങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിക്കുകയും തന്റെ ഗ്രന്ഥത്തിന്റ ആധികാരികത്‌ ഉന്നീപ്പറയുകയും ചെയ്യുന്നു. എന്നാല്‍ തന്റ പ്രവാചകനെപ്പറ്റി ആധികാരികമല്ലാത്ത ഗ്രന്ഥങ്ങളില്‍പ്പര്‍ഞ്ഞിട്ടുണ്ട്‌ എന്ന് സ്ഥാപിക്കാന്‍ അദ്ദേഹത്തിന്‌ യുക്തിക്കുറവ്‌ കാണുന്നുമില്ല.

ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കൊണ്ട്‌ എന്ത്‌ പ്രയോജനം എന്ന് പലരും ആശങ്കപ്പെട്ട്‌ തുടങ്ങിയിട്ടുണ്ട്‌.. ചര്‍ച്ച എങ്ങും എത്താതെ പോകുകയും അതോടൊപ്പം മതത്തിലെ പല കാര്യങ്ങളെപ്പറ്റിയും ഒരു മതവിശ്വാസിക്ക്‌ മുറിവേല്‍ക്കുന്ന തരത്തില്‍ ചര്‍ച്ച എത്തിപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌ ഇസ്ലാം ശാസ്ത്ര ചര്‍ച്ചക്കിടയില്‍ മുഹമ്മദ്‌ നബിയേ പരാമര്‍സിക്കപ്പെടുമ്പോള്‍ അത്‌ ആ പോസ്റ്റിട്ട ആള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത രീതിയിലാകുമ്പോള്‍ ആ കമന്റ്‌ ഡിലീറ്റ്‌ ചെയ്യപ്പെടുന്നു പിന്നെ ആ കമന്റിനേപ്പറ്റിയാകുന്നു ചര്‍ച്ച. അപ്പോള്‍ പറഞ്ഞു വരുന്നത്‌ ഇത്തരം പോസ്റ്റുകളുമായി വരുന്നവര്‍ അതി ശക്തമായ പ്രതിരോധത്തെ നേരിടാന്‍ തയ്യാറായി വരിക . അതിന്‌ ശക്തമായ ശാസ്ത്രീയ അറിവ്‌ ആവശ്യമാണ്‌ അത്‌ പരമാവധി ആര്‍ജിക്കുക. അതിന്‌ ശെഷം പോസ്റ്റ്‌ ഇടുക ആരോഗ്യകരമായ സംവാദത്തില്‍ ഏര്‍പ്പെടുക.

18 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

മത വിശ്വാസികള്‍ ശാസ്ത്ര തത്വങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ പുതിയ പോസ്റ്റ്‌. മതവും ശാസ്ത്രവും

ശ്രീവല്ലഭന്‍. said...

:-)

ഇപ്പോള്‍ വായിച്ച ഒരു നല്ല മനോരമ ലേഖനം - വിശ്വാസവും രോഗചികിത്സയും ഡോക്ടര്‍ ഡേവിഡ് എഴുതിയ ലേഖനം

അനില്‍ശ്രീ... said...

സൂരജ് ഇടുന്ന അത്ര ആധികാരികമായി കമന്റ് ഇട്ടിട്ടില്ലെങ്കിലും ഈ പോസ്റ്റുകളില്‍ എല്ലാം കമന്റ് ഇട്ട ആള്‍ എന്ന നിലയില്‍ കിരണ്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പലപ്പോഴും ഇത്തരം പോസ്റ്റുകളില്‍ കാണുന്ന യുക്തിയില്ലായ്മ സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ മാത്രമേ കമന്റ് ഇടാറുള്ളു. കാരണം ഈ പോസ്റ്റ് ഇടുന്ന പലരും സഹിഷ്ണുത എന്ന് നൂറു വട്ടം പറയുമെങ്കിലും തിരികെ വരുന്ന ചൊദ്യങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കാറില്ല എന്നതാണ് വാസ്തവം. കാരണം പലപ്പോഴും അവര്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തയ്യാറെടുപ്പ് നടത്തിയിരിക്കില്ല. അല്ലെങ്കില്‍ അത് അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന തോന്നലാവാം.

N.J ജോജൂ said...

തിരീച്ചുവരവാണോ കിരണ്‍?

തറവാടി said...

കിരണ്‍,

സമയോചിതമായി ഈ പോസ്റ്റ് , നല്ലതും. ഷരീക്കിന്‍‌റ്റെ അവിടെ നടന്ന ചര്‍ച്ചയുടെ പോക്ക് കണ്ട് സഹിക്കവയ്യാതെയാണ് ഞാന്‍
ഈ പോസ്റ്റ് ഇട്ടത്. :)

സാധാരണക്കാരന്‍ said...

കിരണ്‍ തോമസിന്റേതടക്കമുള്ള കമന്റുകള്‍ വായിച്ചയാളാണ് ഞാന്‍.
കിരണ്‍ തോമസിന്റെ ഈ കുറിപ്പിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

സാധാരണക്കാരന്‍ said...

നമുക്ക് ഉപകാരപ്രദമായ ഒന്ന്;
അഹങ്കാരിക്ക് എങ്ങനെയായിരിക്കും?
നമുക്കു നോക്കാം:

സാധാരണക്കാരന്‍ said...

ശിവ said...
ഹായ് സത്യാന്വേഷി,എന്തായാലും സത്യത്തിന്റ്റെ വഴിയേ മുന്നോട്ട് പോകൂ...എന്റെ ആശംസകളും പ്രാര്‍ഥനകളും.മരണാനന്തര ജീവിതം എന്നതിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ. ഈ ഇയിടെയായി എന്നെ വല്ലതെ ആകര്‍ഷിക്കുന്ന ഒരു വിഷയമാണ് അത്. അറിയുമെങ്കിള്‍ കൂടുതല്‍ വിവരങ്ങള്‍ മെയില്‍ ചെയ്യാമോ?E-mail: sivaoncall@gmail.com.സസ്നേഹം,ശിവ.
April 29, 2008 6:27 AM
ആത്മാന്വേഷി... said...
ശിവ, മരണാനന്തര ജീവിതം എന്നെയും വളര അധിക, ആകര്‍ഷിക്കുന്ന ഒരു വിഷയം തന്നെ ആണ്.ഞാന്‍ ആ‍ാ വിഷയത്തെ കുറിച്ച് പഠിക്കാന്‍ ആരംഭിച്ചിട്ടുമുണ്ട്.ആ വിഷയത്തെ സംബന്ധിച്ച് ഒരു പോസ്റ്റ് ഇടണമെന്നൂ കരുതിയതാ,പക്ഷെ ഈ തര്‍ക്കം കഴിഞ്ഞിട്ടു വേണ്ടേ?ഞാന്‍ മെയില്‍ ചെയ്യാം
April 29, 2008 8:28 AM
ആത്മാന്വേഷി... said...
നമസ്കാരം സുഹൃത്തേ...ഈ ബൂലോകത്തില്‍ ഈ വിഷയത്തില്‍ അന്വേഷണബുദ്ധി ഉള്ള ഒരാളെ കണ്ടതില്‍ സന്തോഷം.ആദ്യമായി നമുക്ക് പരസ്പരം പരിചയപ്പെടാം. I am Arun Shanker from kollam.An Electrical Engineering Student.22 years. Interests are on my profile.Now may i know more about you?ഇനി മരണാനന്തര ജീവിതത്തെ പറ്റി. താങ്കള്‍ ആ ജീ‍വിതത്തില്‍ വിശ്വസിക്കുന്നുവോ?എങ്കില്‍ അതിനെ പറ്റി ഉള്ള ചിന്തകളും കണ്‍സപ്റ്റുകളും എന്തിക്കെ ആണ്?ആത്മാവിനെയും പ്രേതരൂപത്തെയും പറ്റി എന്താണ് താങ്കളുടെ വിശ്വാസം? പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ടോ?ഇതൊക്കെ ചോദിക്കാന്‍ കാരണം ചര്‍ച്ചയിലൂടെ മാത്രമേ ഈ വിഷയത്തെ കുറിച്ച് പഠിക്കാന്‍ പറ്റൂ.എനിക്കറിയാവുന്നവ പങ്കു വ്യ്ക്കുന്നതില്‍ സന്തോഷമേ ഉള്ളൂ.പിന്നെ എന്റെ പഴയ പോസ്റ്റുകളും അതിന്റെ കമന്റുകളും ഒന്നു നോക്കുന്നത് നന്നായിരിക്കും.മറ്റൊന്നിനുമല്ല,ചില വിവരങ്ങള്‍ താങ്കള്‍ക്ക് മനസ്സിലാകാനാണ്.ഈ വിഷയത്തെ പറ്റി ഒരുപാട് പുസ്തകങ്ങള്‍ തന്നെ എഴുതിയാ‍ാലും നമ്മുടെ അറിവ് ഒന്നുമാകില്ല.ഒന്നു ഞാന്‍ ആദ്യമേ പറയാം.ഈ പ്രപഞ്ചത്തിലെ രഹസ്യങ്ങളെ മനസ്സിലാക്കുവാന്‍ അന്വേഷണ ബുദ്ധിയോടെ സമീപിച്ചാല്‍ മാത്രമേ അതു നമ്മെ സഹായികൂ.ഒരു കാര്യം തെറ്റ് എന്നു തെളിയിക്കാനാണ് നമ്മുടെ ശ്രമമെങ്കില്‍ അതു നമ്മളുടെ വഴി തെറ്റിക്കും. മരണാനന്തര ജീവിതവും പുനര്‍ജന്മവും ഒക്കെ സത്യങ്ങളാണ്.ചോദിച്ചാല്‍ ഇന്നത്തെ സയന്‍സിന്റെ ഉത്തരം മുട്ടിക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്.ഒരു യുക്തിവാദിയുടേ മുടന്തന്‍ ന്യായങ്ങളുമായല്ല താങ്കള്‍ വരുന്നതെങ്കില്‍ നമുക്കാ അറിവുകള്‍ പങ്കു വയ്ക്കാം...സന്തോഷം..ഞാന്‍ വായിച്ച കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം,അതു പോലെ തിരിച്ചും.റഫറന്‍സുകള്‍ കിട്ടുമെങ്കില്‍ ഞാന്‍ പറയുന്ന പുസ്തകങ്ങള്‍ വായിച്ചു നോക്കാ‍മ്..മറുപടി പ്രതീക്ഷിക്കുന്നു
April 29, 2008 9:52 AM
ആത്മാന്വേഷി... said...
i cant mail uit's rejectingis it active?please reply on sasthamcotta@gmail.com
April 29, 2008 9:53 AM
Anonymous said...
Another Big Blunder on net!!!
April 29, 2008 10:05 AM
Comment deleted
This post has been removed by the author.
April 30, 2008 12:49 AM
സൂരജ് :: suraj said...
പ്രിയ ആത്മാന്വേഷീ,ശാസ്ത്രത്തെ ഉപയോഗിച്ച് വിഗ്രഹാരാധനയുടെ പൊരുള്‍ വിശദീകരിക്കാം എന്ന് അവകാശപ്പെട്ടിട്ട് "അറിയില്ല", "അന്വേഷിച്ചിട്ടില്ല", "കേട്ടിട്ടില്ല". "കണ്ടിട്ടില്ല" എന്നൊക്കെയാണല്ലോ ചോദ്യങ്ങള്‍ക്കുള്ള ഭൂരിഭാഗം ഉത്തരങ്ങളും !?ഇതൊന്നും പഠിക്കാതെയും അറിയാതെയും അന്വേഷിക്കാതെയുമാണോ ഹനുമന്ത് റാവുവിനെയും വാരാന്തപ്പതിപ്പിലെ ജര്‍മ്മന്‍ സംഘത്തെയുമൊക്കെ ക്വോട്ട് ചെയ്ത് അവകാശവാദങ്ങളുന്നയിക്കുന്നത് ?ആദ്യം എന്റെ ചോദ്യങ്ങള്‍ക്കു വസ്തുനിഷ്ഠമായ ഉത്തരങ്ങള്‍ കിട്ടട്ടെ. എന്നിട്ടാവാം ചര്‍ച്ചയൊക്കെ.ഉത്തരങ്ങളില്‍ നിന്നുണ്ടായ പുതിയ ചില സംശയങ്ങള്‍ കൂടി താഴെക്കൊടുക്കുന്നു. ഒപ്പം പഴയ സംശയങ്ങളില്‍ ചിലത് കൂടുതല്‍ കൃത്യമായി താഴെ ചോദിക്കുന്നു :1) കോസ്മിക് എനര്‍ജി, വിഗ്രഹ വൈബ്രേഷനുകള്‍ എന്നിവ ഫിസിക്സിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ എന്താണ് ? I need the exact physical meaning of what you mean by these so-called "vibrations" and the "cosmic energy levels". ഒരു force ഉണ്ടെന്നും അത് ഭൌതികശാസ്ത്രാടിസ്ഥാനത്തില്‍ ഉപകരണങ്ങളുപയോഗിച്ച് അളക്കാനാവുമെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോള്‍ ആദ്യം ആ ഫോഴ്സ് എന്ത്, അല്ലെങ്കില്‍ അതിന്റെ പ്രോപ്പര്‍ട്ടികള്‍ എന്ത് എന്ന് വിശദീകരിക്കേണ്ടതുണ്ട് എന്ന പ്രാഥമിക ശാസ്ത്രരീതി ഒരു ഇലക്ട്രിക്കല്‍ എഞ്ചിനിയറെ ഞാന്‍ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലല്ലോ.2 )മന്ത്രം ചൊല്ലല്‍ മൂലം ഉളവാകുന്നത് ശബ്ദത്തിന്റെ മെക്കാനിക്കല്‍ തരംഗങ്ങളാണല്ലോ. ശബ്ദ തരംഗങ്ങള്‍ എങ്ങനെയാണ് വിഗ്രഹത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ ഉത്സര്‍ജ്ജിക്കാനുള്ള കഴിവു നല്‍കുകയും ചെയ്യുക ? (ഇനി മന്ത്ര-ശബ്ദ തരംഗങ്ങള്‍ വിഗ്രഹത്തിന്റെ ലോഹക്കമ്പിയെ ഉദ്ദീപിപ്പിക്കുന്നത് FM റേഡിയോയോ മൈക്രോഫോണോ പ്രവര്‍ത്തിക്കും പോലെ ആണ് എന്നൊന്നും പറഞ്ഞേക്കല്ലേ)3) വിഗ്രഹത്തിലെ ലോഹ-നട്ടെല്ലിലെ വൈബ്രേഷന്‍ എന്ന് പറയുന്നത് സാധാരണ കമ്പിയോ ഇരുമ്പ് ദണ്ഡോ ഒരു ട്യൂണിംഗ് ഫോര്‍ക്കോ ഒക്കെ വൈബ്രേറ്റ് ചെയ്യുന്നതുപോലെയുള്ള വൈബ്രേഷനാണോ ? (ലോഹക്കമ്പി വൈബ്രേറ്റ് ചെയ്യുമ്പോള്‍ ഇലക്ട്രോമാഗ്നെറ്റിക് കിരണങ്ങളുല്‍പ്പാദിപ്പിക്കുന്ന പ്രക്രിയ ആദ്യമായിട്ട് കേള്‍ക്കുകയാണേ)4)തന്ത്രി സ്വന്തം പ്രാണോര്‍ജ്ജത്തിന്റെ ഒരു ഭാഗം വിഗ്രഹത്തിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യുമെന്ന് താങ്കള്‍ പറയുന്നു. ഊര്‍ജ്ജം ട്രാന്‍സ്മിറ്റ് ചെയ്യുന്നതിനൊക്കെ ഫിസിക്സില്‍ കൃത്യമായ നിയമങ്ങളുണ്ട് എന്ന ഉത്തമ അറിവോടെയാവും ഇത് പറഞ്ഞതെന്ന് കരുതട്ടെ. ഏതു form-ലാണ് ഈ ഊര്‍ജ്ജം വിഗ്രഹത്തിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യുന്നത് ? ഏതു രൂപത്തിലാണ് വിഗ്രഹത്തില്‍ ഇതു store ചെയ്യുന്നത് ? (Capacitance, transistor, storage battery-കള്‍ തുടങ്ങിയ സംഗതികളുപയോഗിച്ച് ഇതു വിശദീകരിക്കാനാവില്ല, അതുകൊണ്ടാണേ സംശയം)5) മനുഷ്യശരീരത്തില്‍ ചുറ്റുപാടുനിന്നും ഇലക്ട്രോമാഗ്നെറ്റിക് രൂപത്തില്‍ എനര്‍ജിയെ നേരിട്ട് സ്വീകരിച്ചു store ചെയ്തുവയ്ക്കുന്നില്ല. വൈറ്റമിന്‍ സംശ്ലേഷണമൊന്നും എനര്‍ജിയെ സ്റ്റോര്‍ ചെയ്തുവയ്ക്കാനോ, മൊത്തം ശാരീരിക ഊര്‍ജ്ജത്തെ ഉയര്‍ത്താനോ ഉള്ളവയല്ല.കണ്ണിലെ റെറ്റിനയില്‍ വീഴുന്ന പ്രകാശരൂപത്തിലുള്ള EM waves-ഉം കാഴ്ചയെ സഹായിക്കുന്ന ക്ഷണിക രാസപ്രവര്‍ത്തനങ്ങള്‍ക്കു കാരണമാകുന്നുവെന്നല്ലാതെ ഊര്‍ജ്ജ തലത്തില്‍ യാതൊരു പ്രതിപ്രവര്‍ത്തനങ്ങളും നടത്തുന്നില്ല. അപ്പോള്‍ വിഗ്രഹത്തില്‍ നിന്നും വരുന്നു എന്നു പറയുന്ന ഈ ഊര്‍ജ്ജം എന്തു രൂപത്തിലാണ് ശരീരം സ്വീകരിക്കുകയും ഊര്‍ജ്ജമായി സംശ്ലേഷണം ചെയ്യുകയും ചെയ്യുക ?ശാരീരിക ഊര്‍ജ്ജം ഉയര്‍ത്തുക എന്നു പറഞ്ഞാല്‍ കോശങ്ങളിലെ ATP,GTP തുടങ്ങിയ ഉന്നതോര്‍ജ്ജ സംയുക്തകങ്ങളുടെ അളവ് ഉയര്‍ത്തുക എന്നാണര്‍ത്ഥം. അപ്പോള്‍ അങ്ങനെയൊരു 'ഊര്‍ജ്ജം ഉയര്‍ത്തല്‍' പ്രതിഭാസമുണ്ടാവുകയാണെങ്കില്‍ തന്നെ താങ്കള്‍ പറഞ്ഞപോലെ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയോ, ഹൃദയസ്പന്ദനം ഉയര്‍ത്തുകയോ ഒന്നുമില്ല. (ഒരാള്‍ highly energertic ആണ് എന്നുപറഞ്ഞാല്‍ അയാളില്‍ 'എനര്‍ജി' ഏതെങ്കിലും രൂപത്തില്‍ നിറഞ്ഞു തൂളുമ്പുകയാണെന്നൊന്നുമല്ല അര്‍ത്ഥം എന്നു മനസിലാക്കിയിട്ടാവും താങ്കള്‍ ഈ 'എനര്‍ജി ലെവല്‍ ഉയര്‍ത്തല്‍' എന്ന സംഗതിയെക്കുറിച്ചു പറഞ്ഞത് എന്ന് കരുതട്ടെ?)7. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഹൃദയത്തില്‍ എന്തുമാറ്റം വരുത്തുമെന്നാണ് താങ്കള്‍ വിശ്വസിക്കുനത് ? (പേയ്സ് മേക്കര്‍ ഒരു ഇലക്ട്രിക്കല്‍ ഉപകരണമാണ്. അതിനെ മൊബൈല്ഫോണിലെ മാഗ്നെറ്റോ, റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങളോ ചില അവസരങ്ങളില്‍ ഇന്റര്‍ഫിയര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഹൃദയത്തിലെ സിഗ്നലുകളില്‍ മൊബൈല്ഫോണ്‍ റേഡിയേഷനോ അതിന്റെ കാന്തികതയോ ഒരു ചുക്കും ചെയ്യാറില്ല) 8) ഇഡയും, പിംഗളയും , സുഷുംനാ നാഡിയുടെ ‘അന്ത്യത്തിലുറങ്ങുന്ന’ കുണ്ഡലിനിയുമോ ? What is that ??താങ്കള്‍ ശരീരം കീറി തുറന്ന് കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും ? ഇഡയും പിംഗളയും എവിടെയാണിരിക്കുന്നതെന്ന് ഒന്നു പറഞ്ഞുതരാമോ ? (ആയുര്‍വേദത്തിലെ സാങ്കല്പിക നാഡീ വിഭാഗങ്ങളായ ഇഡയും പിംഗളയും അറിയാം. പക്ഷേ ശരീരത്തില്‍ അതെവിടെയാണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.സിമ്പതെറ്റിക് പാരാസിമ്പതെറ്റിക് നാഡീ സിസ്റ്റങ്ങളാ‍ണ് ഇവയെന്നൊന്നും പറഞ്ഞേക്കല്ലേ...അതും മറ്റൊരു ‘വ്യാഖ്യാന’ വിഡ്ഢിത്തമാണ്! )ഈ കുണ്ഡലിനീ ചക്രം എങ്ങനിരിക്കും ? (നാഡികളുടെ സഗമസ്ഥാനങ്ങളായ നെര്‍വ് പ്ലെക്സസുകളാണ് ചക്രങ്ങള്‍ എന്നൊക്കെ ശരീരശാസ്ത്രമറിയാത്ത ചില യോഗാസന വിദഗ്ധനമാര്‍ തെറ്റിദ്ധരിച്ചു വ്യാഖ്യാനിച്ചു കണ്ടിട്ടുണ്ട്. ഇനി ആത്മാന്വേഷി അതൊക്കെ ഉദ്ദേശിച്ചാണോ ആവോ തട്ടിവിട്ടത്)9.) ഒരിടത്ത് താങ്കള്‍ പറയുന്നു 'വിഗ്രഹ വികിരണനം' ലൈംഗിക ഗ്രന്ഥികളെ ഉദ്ദീപിപ്പിക്കുമെന്ന്. വേറൊരിടത്തു പറയുന്നു അവ ഒരു തുണികൊണ്ടു മറച്ചാല്‍ രൂക്ഷത തടയാന്‍ പറ്റുന്നത്ര weak ആണെന്ന്! Is n't it self-contradictory ?മനുഷ്യശരീരത്തിലെ പല പല മാംസ മടക്കുകള്‍ക്കുള്ളില്‍ പൊതിഞ്ഞിരിക്കുന്ന ലൈംഗിക ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനും മാത്രം പവറുള്ള വികിരണം ! അതു തടയാനാകട്ടെ ഒരു കഷ്ണം തുണിയും !!ആറ്റമിക് റേഡിയേഷനോ എക്സ് റേ കിരണങ്ങളോ ലേസര്‍ കിരണമൊ ഏറ്റാല്‍ കോശങ്ങള്‍ ചിലപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വെന്തുപോകുകയും അവയിലെ ജനിതക വസ്തുവിന്റെ ക്രമം തെറ്റിയും ബന്ധനങ്ങള്‍ പൊട്ടിയും മ്യൂട്ടേഷനുകള്‍ വരുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഏതെങ്കിലുമൊരു റേഡിയേഷനേറ്റ് ശരീരത്തിനകത്തിരിക്കുന്ന ഒരു ഗ്രന്ഥി ഉത്തേജിപ്പിക്കപ്പെടുന്ന കഥ ഇതാദ്യമാണ് ! (ഇതിനു നോബല്‍ സമ്മാനം ഉറപ്പാ)പിന്നെ ഏഴാം മാസമല്ല, പന്ത്രണ്ടാഴ്ച ( 3 മാസം) ആകുമ്പോള്‍ തന്നെ ഗര്‍ഭിണിയുടെ ഗര്‍ഭപാത്രം അരക്കെട്ടിന്റെ ലെവലില്‍ നിന്നും വളര്‍ന്ന് അടിവയറ്റിലേക്കും പിന്നെ 7മാസം ആകുമ്പോള്‍ പൊക്കിളിനുമൊക്കെ ഒരുപാടു മുകളിലേക്കും വരും. ഏഴാം മാസം ഗര്‍ഭിണിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതുകൊണ്ട് താങ്കള്‍ പറയുന്ന ഈ "റേഡിയേഷനില്‍" നിന്നും ഗര്‍ഭിണിയോ ഉള്ളിലെ കുട്ടിയോ രക്ഷപ്പെടില്ല സുഹൃത്തേ! മാത്രവുമല്ല, ആറ്റമിക് റേഡിയേഷന്റെയോ എക്സ് റേയുടേയോ കാര്യത്തിലാണെങ്കില്‍ ഗര്‍ഭത്തിന്റെ ആദ്യ മൂന്നോ നാലോ മാസങ്ങളിലാണ് ശിശുവിന് ഏറ്റവും ഹാനികരം. ഏഴാം മാസം വിലക്കേര്‍പ്പെടുത്തിയാല്‍ അതിനും ഒരു പ്രയോജനവുമില്ലെന്നു സാരം !10. മനുഷ്യ ശരീരത്തില്‍ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഉണ്ടെന്ന് താങ്കള്‍ അംഗീകരിക്കുന്നുവോ എന്നെനിക്കറിയില്ല,പക്ഷേ ഞാന്‍ അങ്ങനെ പഠിച്ചിട്ടുണ്ട്. electric field will be always associated with a magnetic field by some means എന്നാണ് ഞാന്‍ ഇലക്ട്രോമാഗ്നറ്റിക് തിയറിയില്‍ പഠിച്ചിട്ടുള്ളത്. അപ്പോള്‍ മനുഷ്യ ശരീരത്തില്‍ മാത്രം കാന്തികമണ്ഡലമില്ലാത്ത വൈദ്യുതി?താങ്കള്‍ പറയുന്നതു കേട്ടാല്‍ തോന്നും സ്റ്റാറ്റിക് ഇലക്ട്രിസിറ്റി മനുഷ്യശരീരത്തില്‍ അങ്ങെനെ സംഭരിച്ചു വച്ചിരിക്കുകയാണെന്നും ആ ഇലക്ട്രിക് ഫീല്‍ഡുമായി അസോസിയേറ്റു ചെയ്ത് ശരീരത്തിന് മാഗ്നെറ്റിക് ഫീ‍ല്‍ഡ് ഉണ്ടാകുമെന്നും ! സ്റ്റാറ്റിക് ഇലക്ട്രിസിറ്റി എന്താണെന്ന് മനസ്സിലാവാതെയാണോ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് പാസായത് ??Please read at least the wikipedia article on static electricity for a better understanding of what 'Static' electricity really is!പിന്നെ, കുടുംബത്തിലേയോ പുറത്തേയൊ ഡോക്ടര്‍മാര്‍ കാന്തചികിത്സ എന്ന പൊള്ളവൈദ്യം വച്ചു നടത്തുന്നുണ്ടെന്നു കരുതി അത് ആധുനിക വൈദ്യശാസ്ത്രമോ ശാസ്ത്രശാഖകളോ അംഗീകരിച്ചതാണെന്നു ധരിച്ചു വയ്ക്കരുത്.പുറമേ നിന്നും ഒരു കാന്തത്തിന് സ്വാധീനിക്കാന്‍ വേണ്ടിയുള്ള ഒരു മാഗ്നെറ്റിക് മണ്ഡലമൊന്നും മനുഷ്യശരീരത്തിലൂടെയോ അതിനു പുറമേയോ ഒഴുകുന്നില്ല ആത്മാന്വേഷീ...ഈ വിഷയവും പറഞ്ഞ് മറ്റൊരു ബ്ലോഗില്‍ നടത്തിയ ചര്‍ച്ചയില്‍ ഇതിന്റെ ഫിസിക്സ് വിശദീകരിച്ചിട്ടുണ്ട്. ഇതാ ലിങ്ക് . താങ്കള്‍ക്ക് വേണമെങ്കില്‍ പ്ലസ് ടൂവിനു പഠിച്ച പാരാമാഗ്നെറ്റിസവും ഫെറോമാഗ്നെറ്റിസവുമൊക്കെ ഒന്നെടുത്ത് വാ‍യിച്ചു നോക്കാം. ഇനി അതല്ല, തലച്ചോറിലെയും അതുപോലുള്ള അവയവങ്ങളിലെയുമൊക്കെ ionic flow-നെ ഇലക്ട്രിസിറ്റി ആയി വ്യാഖ്യാനിച്ച്, അതിനു പിന്നെ മാഗ്നെറ്റിക് മണ്ഡലമില്ലേ എന്നൊക്കെയാണു ചോദ്യമെങ്കില്‍...ആശ്ചര്യമെന്നേ പറയാവൂ,താങ്കള്‍ക്ക് മാഗ്നെറ്റിസവും ഇലക്ട്രോമാഗ്നെറ്റിസവും റിഫ്രഷര്‍ കോഴ്സ് എടുക്കേണ്ട കാലമായിരിക്കുന്നു! 11.) താങ്കളുടെ കിര്‍ലിയന്‍ ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ധാരണ : I think it is the representation of energy in body , in visual form. It also represents the energetical cover along the body in visual form ,just like the thrmal imagingകിര്‍ലിയന്‍ ഫോട്ടോഗ്രഫി രീതിയെക്കുറിച്ച് അതുണ്ടായിവന്ന കാലത്തു കുറേ അന്ധവിശ്വാസങ്ങള്‍ ഉണ്ടായിരുന്നു എന്നത് നേര്. ആ വിഡ്ഢിത്തങ്ങള്‍ ഇന്നും സത്യമാണെന്ന് വിശ്വസിക്കുന്ന ആളുകള്‍ - അതും ഫിസിക്സിന്റെ ആഴങ്ങളില്‍ പഠനം നടത്തുന്ന എഞ്ചിനിയര്‍മാര്‍ ഉണ്ടെന്നു കാണുന്നത് ആശ്ചര്യകരം! മിനിമം ഇതെങ്കിലുമൊന്നു വായിക്കൂ.പിന്നെ, one small advice: ഈ 'energy in the body' എന്ന phrase ഒക്കെ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അങ്ങനെ loose ആയി ഉപയോഗിക്കാനുള്ളതല്ല. അതിനൊക്കെ നിശ്ചിതമായ സാങ്കേതികാര്‍ത്ഥങ്ങളും ബന്ധപ്പെട്ട ഗണിത സമീകരണങ്ങളുമൊക്കെയുണ്ട്. ദീപക് ചോപ്രാ/ഗോപാലകൃഷ്ണന്‍ ശൈലിയിലുള്ള ചില ലൊട്ട് ലൊടുക്ക് ആത്മീയ/പോസിറ്റീവ് തിങ്കിംഗ് പുസ്തകങ്ങളില്‍ വാരിവലിച്ചു പ്രയോഗിച്ചിരിക്കുന്ന അത്തരം phrase-കള്‍ ഒരു ശാസ്ത്രബിരുദക്കാരന്‍ ഉപയോഗിക്കുമ്പോള്‍ അര്‍ത്ഥമറിഞ്ഞ് പ്രയോഗിക്കണം.താങ്കളുടെ “വിശദീകരണം-2” വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നിയ കാര്യങ്ങള്‍ ഇത്രയും. പിന്നെ “വിശദീകരണം-1” ലെ പല സംഗതികള്‍ക്കും ഉത്തരം അറിയില്ല അന്വേഷിച്ചില്ല എന്നൊക്കെയാണ്. വിശേഷിച്ച് ആ കോസ്മിക് എനര്‍ജി ഉയരുന്നത് കണ്ടുപിടിക്കുന്ന യന്ത്രം, പിന്നെ, ആയുര്‍വേദത്തിലെ രക്തസമ്മര്‍ദ്ദ മരുന്ന് എന്നിവ. അതൊക്കെ റെഡിയാകുമ്പോള്‍ ഇടൂ. വായിക്കാന്‍ വരാം :)(Off topic: താങ്കള്‍ക്ക് ബ്ലോഗിലെ പാരമ്പര്യശാസ്ത്രജ്ഞനായ അശോക് കര്‍ത്തായെ അറിയുമെന്നു കരുതട്ടെ. ചിന്തകള്‍ക്കും എഴുത്തുശൈലിക്കുമൊക്കെ നല്ല സാമ്യം :))
April 30, 2008 12:49 AM
ശ്രീ said...
ചര്‍ച്ച പുരോഗമിയ്ക്കുന്നുണ്ടല്ലോ.വായിയ്ക്കുന്നുണ്ട്. തുടരുക.
April 30, 2008 8:10 AM
Kichu & Chinnu കിച്ചു & ചിന്നു said...
hi this is abt the reply i got to the comment for ur last post ഭൂഗോളം എന്നു വേദത്തില്‍ പറഞ്ഞിരിക്കുന്നു.അപ്പോള്‍ 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ്(ഋഗ്വേദ കാലഘട്ടത്തില്‍ ) തന്നെ ഭാരതീയര്‍ക്കറിയാമായിരുന്നു ഭൂമി ഉരുണ്ടതാണെന്ന്.ഇനി അന്നു ഗോളം എന്നാല്‍ പരന്നത് എന്നായിരുന്നു അര്‍ഥം എന്നൊക്കെ പറഞ്ഞാല്‍ i am helpless.പ്രിയ സുഹൃത്തേ, 5000 വര്‍ഷം മുമ്പു ഭൂമി ഉരുണ്ടതായിരുന്നു എന്ന് ഭാരതീയര്‍ക്കറിയാമായിരുന്നു എന്നെന്തടിസ്ഥാനത്തിലാ പറയുന്നത്...?11ആം നൂറ്റാണ്ടിലും 13ആം നൂറ്റാണ്ടിലും ഒക്കെ ഉണ്ടാക്കപ്പെട്ട എല്ലാ ദശാവതാര പ്രതിമകളിലും വരാഹാവതാരത്തിന്റെ തേറ്റയിലിരിക്കുന്ന ഭൂമി പരന്ന്താണ്‍... അന്വേഷിക്കൂ
April 30, 2008 12:12 PM
കിരണ്‍ തോമസ് തോമ്പില്‍ said...
സൂരജ്‌തകര്‍ത്തല്ലോ. ആത്മാന്വേഷിയുടെ വിശദീകരണത്തിനായി കാത്തിരിക്കുന്നു.
May 1, 2008 1:04 AM
ആത്മാന്വേഷി... said...
പ്രിയ സൂരജ്..കൊള്ളാം‌. എന്നെ കൊന്നു കൊല വിളിച്ചു കളഞ്ഞല്ലോ?ഞാന്‍ പറഞ്ഞല്ലോ , ഞാന്‍ ഈ വിഷയത്തില്‍ ഒരു വിദഗ്ദ്ധനല്ല എന്ന്. താങ്കള്‍ക്ക് ഇതു തെറ്റാണ് എന്നു പൂര്‍ണ്ണ ബോധ്യമുണ്ടെങ്കില്‍ ഈ വിഷയത്തില്‍, ( താങ്കളുടെ വിഷയത്തില്‍ താങ്കള്‍ക്കുള്ള പോലെ ) വൈദഗ്ദ്ധ്യമുള്ള ആള്‍ക്കാരുമായി ഒര്രു സംവാദത്തിന് ഞാന്‍ വേദി ഒരുക്കി തരാം. താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍, ഇവ്വിടെ തന്നെ.പിന്നെ വിഗ്രഹാരാധനയെ പൂര്‍ണമ്മായും ഞാന്‍ തെളിയിക്കാം എന്നു ഞാന്‍ അവകാശപ്പെട്ടോ?പിന്നെ എനിക്കറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്നു പറയുന്നതില്‍ ഞാന്‍ നാണക്കേടു കാണുന്നില്ല.ഇനി ഞാന്‍ എന്റെ അറിവിന്റെ ലവലില്‍ നിന്നും ചില ഉത്തരങ്ങള്‍ തരാന്‍ ശ്രമിക്കാം. ബാക്കിയുള്ളവ ഞാന്‍ അന്വേഷിച്ചതിനു ശേഷവും.ഇതിനെ പൂര്‍വ്വികര്‍ പറയുന്നത് ആത്മീയ ശക്തി എന്നാണ്.സ്വന്തം ആത്മാവിന്റെ ശക്തി. അങ്ങനെ ഒന്നില്ല എന്നു താങ്കള്‍ വാദിക്കുമായിരിക്കും. എന്നാല്‍ മനസ്സ് ഒരു സങ്കല്‍പ്പമല്ല, മറിച്ച് നിലനില്‍ക്കുന്ന് ഒരു ബോധമാണ് എന്നു വിശ്വസിക്കുന്നവരെ സംബന്ധിച്ച് അത് ഉള്ള ഒരു ശക്തി തന്നെ ആണ്.താങ്കളുടെ മുന്നില്‍ അതു പ്രൊഡ്യൂസ് ചെയ്യാന്‍ എനിക്കാവില്ല, മറിച്ച് അതു സ്വയം അനുഭവിച്ചറിയുക തന്നെ വേണം.ഞാന്‍ കോസ്മിക് എനര്‍ജി എന്നുപറഞ്ഞത് ഫിസിക്സിന്റെ അടിസ്ഥാ‍ാനത്തിലല്ലല്ലോ?അതിനെ ഫിസിക്സിലേക്ക് വലിച്ചിഴച്ചത് താങ്കളല്ലെ?ഫിസിക്സില്‍ മാത്രമേ ഈ എനര്‍ജി ഉള്ളോ? എങ്കില്‍ ഈ എനര്‍ജിക്ക് ഫിസിക്സ് നല്‍കുന്ന നിര്‍വചനമെന്താണ് ? (എനിക്കറിയാത്തതിനാലാണ് )ഫിസിക്സിലെ നിയമങ്ങള്‍ ഒരിക്കലും എന്റെ അറിവില്‍ പൂര്‍ണ്ണവും നിത്യവും ആയിരുന്നില്ല, അവ വ്യ്തിചലിക്കപ്പെട്ടു കൊണ്ടിരുന്നു. ഇന്നും അങ്ങനെ തന്നെ. താങ്കള്‍ ഹീരാ രത്തന്‍ മനേകിനെ പറ്റി എന്തു പറയുന്നു? നാസ പോലും അംഗീകരിച്ച രീതിയാണദ്ദേഹത്തിന്റെ (എന്നാണ് ഞാന്‍ വായിച്ചിട്ടുള്ളത്).അദ്ദേഹം 411 ദിവസം ഉപവാസമനുഷ്ഠിച്ചപ്പോള്‍ ജീവിച്ചിരുന്നത് എങനെ എന്ന് ഫിസിക്സിന്റെയോ ബയോളജിയുടെയോ അടിസ്ഥാനത്തില്‍ ഒന്നറിഞ്ഞാല്‍ കൊള്ളാം.തങ്കളുടെ അടുത്ത ചോദ്യത്തിന് എനിക്ക് പൂര്‍ണ്ണമായ ഉത്തരം ഇപ്പോള്‍ തരാന്‍ കഴിയില്ല.എങ്കിലും ഊര്‍ജ്ജത്തെ സ്റ്റോര്‍ ചെയ്യാന്‍ ഈ പറഞ്ഞ മാര്‍ഗ്ഗം മാത്രമേഉള്ളൂ എന്നു ഞാന്‍ കരുതുന്നില്ല.പിന്നെ 5-ആം ചോദ്യത്തിന് മറുപടി പറയാന്‍ ജീവശാസ്ത്രപരമായ അറിവ് എനിക്ക് കുറവാണ്.പിന്നെ താങ്കള്‍ ഞാന്‍ നേരത്തെ ചോദിച്ച ചോദ്യത്തിന് ഉത്തരം തന്നാല്‍ കൊള്ളാം.പിന്നെ ഞാന്‍ പറഞ്ഞല്ലോ, ഇത് ഭൌതികമായ ഊര്‍ജ്ജത്തെ അല്ല പ്രധാനമായും ഉറ്യര്‍ത്തുന്നത്.മറിച്ച് ആത്മീയ ഊര്‍ജ്ജത്തെയാണ്.പ്രാണശക്തി എന്നു പറയും..പിന്നെ ഇഡ പിംഗള എന്നിവയുടെ വ്യാഖ്യാനം വിഡ്ഡിത്തമാണെന്ന് താങ്കള്‍ക്ക് എന്താണുറപ്പ്?ആത്മീയ ഊര്‍ജ്ജത്താല്‍ ഒരാളെ എക്സൈറ്റ്ചെയ്താല്‍ ഹൃദയസ്പന്ദനം ഉയരുമെന്ന് ഞാന്‍ പറഞ്ഞോ? അങ്ങനെ ആത്മീയ ശക്തി ഉയര്‍ന്ന ഒരാളെ താങ്കള്‍ കണ്ടിട്ടുണ്ടോ? താങ്കള്‍ സ്വയം ഇത് പരീക്ഷിച്ചിട്ടുണ്ട്ഓ?highly energetic എന്നു പറയുന്നത് ഭൌതിക ഊര്‍ജ്ജത്തിനെ ആണ്. ഞാന്‍ പറഞ്ഞ എനര്‍ജി ലവലിനെ താങ്കള്‍ ഭൌതിക ഊര്‍ജ്ജമാക്കി മാറ്റി അല്ലെ?പക്ഷെ, പ്രായമായ ചിലരില്‍ ( എനിക്കടുത്തറിയാവുന്നവരില്‍) പോക്കറ്റില്‍ ഇട്ട മൊബൈല്‍ റിംഗ് ചെയ്യുമ്പോല്‍ നെഞിനകത്ത് അസ്വസ്ത്ഥതകള്‍ ഉണ്ടാവാറുണ്ട്. ഇനി അതെന്തു കൊണ്ടാണാവോ? പിന്നെ മൊബൈല്‍ റേഡിയേഷനെ കൂറിച്ച്ലോകത്തെല്ലായിടത്തും ഗവേഷണങ്ങള്‍ നടന്നു വരുന്നതേ ഉള്ളൂ. അതിനു മുന്‍പ് താങ്കള്‍ എങ്ങനെ തീരുമാനിച്ചു ആ റേഡിയേഷന്‍ ഹാനികരമാണെന്ന്? പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നാണ്.പെട്രോളിനെ കത്തിക്കാന്‍ കഴിiയുന്ന മൊബൈലിനെ മനുഷ്യ സെല്ലുകളെ ഒന്നുമ്ം ചെയ്യാന്‍ കഴിയില്ലെ?ഞാന്‍ പറഞ്ഞല്ലോ ഈഊര്‍ജ്ജം മനുഷ്യനു ദോഷം ചെയ്യുന്നതല്ല എന്ന്? അപ്പോള്‍ കുട്ടികളെ മാറ്റണം എന്നു താങ്കള്‍ പറയുനതിന്റെ അര്‍ഥം? ഈ ഊര്‍ജ്ജം കുഞ്ഞിന്റെ വളര്‍ച്ചയില്‍ സഹായകരമാകയേ ഉള്ളൂ...പിന്നെ താങ്കള്‍ ഈ പറഞ്ഞത് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? ഒരിക്കലെങ്കിലും ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? അങ്ങനെ ഉള്ള ആരെയെങ്കിലും അറിയാമെങ്കില്‍ അവര്രോടു ചോദിച്ചാല്‍ മതി, അവര്‍ക്ക് ഏത് എനര്‍ജി ലാവലാണ് ഉയര്‍ന്നതെന്ന് അവര്‍ പറയും.പിന്നെ ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്ന കാര്യങ്ങളെ താങ്കള്‍ എങ്ങനെയാണ് മുന്‍‌കൂട്ടി നിശ്ചയിക്കുന്നത്?ഇന്നത്തെ ശാസ്ത്രജ്ഞരെ ,അവരുടെ പുസ്തകങ്ങളെ താങ്കള്‍ ശരി എന്നു വിശ്വസിക്കുന്നു.ഒകെ,പക്ഷെ ഞാന്‍ പറഞ്ഞത് തെറ്റ് എന്നു വാദിക്കാന്‍ വരുന്നതിനു മുന്‍പ് അതിനെ പറ്റി ഒന്നു പഠിക്കാഞ്ഞതെന്തേ?ഒരു പാ‍നീയം കുടിക്കുന്നതിനു മുന്‍പ് അതു കൊള്ളില്ല എന്നെങ്ങനെ തീരുമാനിക്കും?ഇത് ആപല്‍ക്കരമായ സംഗതി ഒന്നുമല്ലല്ലോ സുഹൃത്തേ, ഒന്നു പരീക്ഷിച്ചു നോക്കാതിരിക്കാന്‍?പിന്നെ ടെലിപ്പതി,ലെവിറ്റേഷന്‍ എന്നൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്.എനിക്കതിന്റെ ശാസ്ത്രം അറിയില്ല, പക്ഷേ നടന്നതെന്ന് ചരിത്രം പറയുന്നു.എന്താണങ്ങനെ? അതോ ചരിത്രം തെറ്റിയതാണോ?പിന്നെ എന്റെ കുടുംബത്തില്‍ ആരെങ്കിലും കാന്ത ചികിത്സനടത്തുന്നു എന്ന് ഞാന്‍ എപ്പോഴാ പറഞ്ഞത്?ഈ അയോണുകള്‍ എന്നാല്‍ എന്താണ്?അവ ചാര്‍ജ്ജ് ഇല്ലാത്തവയാണോ?അവയ്ക്കെങ്ങനെ ചാര്‍ജ്ജ് വരും?കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയെ കുറിച്ച് ഫിസിക്സിന്റെഏതു ശാഖയിലാ പഠിപ്പിക്കുന്നത്? എന്‍‌ജിനീയറിംഗില്‍ കിര്‍ലിയന്‍ ഫോട്ടോഗ്രഫി പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റി എവിടെയെങ്കിലും ഉണ്ടോ?പിന്നെ കഴിയുമെങ്കില്‍ ലിങ്ക് തരാതെ കാര്യങ്ങള്‍ വിശദ്ദികരിച്ചാല്‍ കൊള്ളാം .കാരണാം ലിങ്ക് വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഇല്ല കേട്ടോ ;-)കിര്‍ലിയന്‍ ഫോട്ടോഗ്രാഫി എന്താണെന്നു പറഞ്ഞു തന്നാല്‍ കൊള്ളാം.പിന്നെ ആ ഉപകരണം ഞാന്‍ കണ്ടിട്ടില്ല എന്നു ഞാന്‍ പറഞ്ഞല്ലോ.അതു കൈവശം ഉള്ള ആളിന്റെ അഡ്രസ്സ് ഞാന്‍ തരാം.ഉടെനെ ചോദിച്ചാല്‍ ആ പുസ്തകം തപ്പിയെടുത്താലേ പറ്റൂ.മധു. എന്‍. പോറ്റി എന്നാണദ്ദേഹത്തിന്റെ പേര്.പിന്നെ ഒരു ചെറിയ അഡ്വൈസ് ഞാനും തരാം. സ്വന്തം അനുഭവമാണ്, മറ്റൊരാളുടെയല്ല, ഏറ്റവും വലിയ ഗുരു.പിന്നെ മറ്റൊരാളെ ലൊട്ടുലൊടുക്ക് എന്നു വിശേഷിപ്പിക്കുന്നതിനു മുന്‍പെ, നാം ഓരോരുത്തരും ഈ പ്രപഞ്ചത്തില്‍ എവിടെ, ഏതു തലത്തില്‍ നില്‍ക്കുന്നു എന്നും, നമ്മുടെ അറിവിന്റെ അളവും നാം ഈ പ്രപഞ്ചത്തിലെന്താ‍ാണെന്നും ഒന്നു ശ്വയം ചിന്തിക്കുന്നത് നന്നായിരിക്കും.പിന്നെ എന്റെ കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ താങ്കളോട് ഞ്നാന്‍ കുറേ കാര്യങ്ങള്‍ ( അവസാന കമന്റില്‍ ) പറഞ്ഞിരുന്നു. വായിച്ചിരിക്കും എന്നു കരുതട്ടെ....അടുത്ത ചോദ്യമഴയ്ക്കു മുന്‍പ് ,എന്റെ ഈ ചെറിയ സംശയങ്ങള്‍ക്ക് ഉത്ത്തരം തരുമെന്നു വിശ്വസിക്കുന്നു.പിന്നെ കിച്ചൂ , ഞാന്‍ പറഞ്ഞതു തന്നെയാണ് അടിസ്ഥാനം.കാ‍രണം ഋഗ്വേദകാലഘട്ടം ബി.സി.3000 ആണ് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അപ്പോള്‍ ഋഗ്വേദത്തില്‍ ഭൂഗോളം എന്നു പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥത്തെ താങ്കളെന്തേ വിസ്മരിച്ചൂ? അതിനെ കുറിച്ച് മിണ്ടാത്തതെന്തേ? താങ്കള്‍ ആ പ്രതിമകള്‍ കണ്ടതെവിടെയെന്ന് ഒന്നു പറയാമോ?പിന്നെ വരാഹസങ്കല്‍പ്പം ഋഗ്വേദത്തില്‍ ഉള്ളതല്ലല്ലോ? അത് വേദാന്തികള്‍ക്കുള്ളതുമല്ല.വേദമാണ് അന്നത്തെ ശാസ്ത്രം.അന്നത്തെ ശാസ്ത്രപ്രകാരമല്ലല്ലോ ആ പ്രതിമകള്‍..ഇനി ഈ ഭൂഗോളം എന്നതിനെ പറ്റി എന്താണ് പറയാനുള്ളത്?
May 1, 2008 2:46 PM
ആത്മാന്വേഷി... said...
സൂരജേ , എനിക്ക് കര്‍ത്താ സാറിനെ നേരത്തെ പരിചയമില്ല കേട്ടോ!
May 1, 2008 2:47 PM
സൂരജ് :: suraj said...
ആത്മാന്വേഷീ,പ്ലേറ്റ് മറിച്ച് സ്ഥലം വിടാനാണോ ഭാവം ?ഞാനൊന്നും പറഞ്ഞില്ലേ എന്ന മട്ടില്‍ ഒട്ടകപ്പക്ഷി നയമെടുക്കേണ്ടാ...ദാ താഴെ താങ്കളുടെ മുന്‍ പോസ്റ്റില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കാനായി ഇവിടെ കോപ്പി പേസ്റ്റുന്നു : ..ശരിയായ രീതിയില്‍ പ്രതിഷ്ഠ നടത്തുന്ന ഒരു വിഗ്രഹത്തിന് പ്രതിഷ്ഠിക്കുന്നതിനു മുന്‍പ് ഒരുപാട് കര്‍മ്മങ്ങളിലൂടെ ചൈതന്യം വരുത്തിയാണ് പ്രതിഷ്ഠിക്കുന്നത്. ഒരു വിഗ്രഹത്തിന്‍റെ നട്ടെല്ലിന്‍റെ സ്ഥാനത്ത് ഒരു ലോഹസങ്കരകമ്പി വയ്ക്കുന്നു.ആ കമ്പി നവപാഷാണങ്ങളടങ്ങിയ ഒരു മിശ്രിതത്തില്‍ താഴ്ത്തി വയ്ക്കുന്നു.മന്ത്രധ്വനികള്‍ക്ക് Vibrating Power ഉണ്ടെന്ന് താങ്കള്‍ കേട്ടിരിക്കും....ആ മന്ത്രങ്ങളുടെ പവര്‍ മൂലം ഈ ലോഹസങ്കര കമ്പി vibrate ചെയ്യുകയും ആ vibrations സമീപത്തു നില്‍ക്കുന്നവരുടെ കോസ്മിക്കല്‍ എനര്‍ജി ലവല്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഇങ്ങനെ വിഗ്രഹങ്ങളില്‍‌ ‍നിന്നും vibrations ഉം cosmic radiationsഉം ഉണ്ടാകുന്നുണ്ട് എന്ന് ആധുനിക ശാസ്ത്രം തന്നെ കണ്ടെത്തിയതാണ്. ബാംഗ്ലൂരിലെ ഡോ. ഹനുമന്ത് റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും ഇത് തെളിയിക്കുകയും ആ റിപ്പോര്‍ട്ട് പ്രമുഖ മാധ്യമങ്ങളില്‍ വരികയും ചെയ്തതാണ്.ജര്‍മന്‍-സ്വിസ് സംഘങ്ങളുടെ കിര്‍ലിയന്‍ ഫോട്ടോഗ്രാഫി വച്ചുള്ള പരീക്ഷണങ്ങളും വിഗ്രഹത്തിനു ചുറ്റും മനുഷ്യശരീരത്തിലുള്ളതു പോലെ ഒരു ഓറയുടെ സാന്നിധ്യം കണ്ടെത്തുകയും അത് മനുഷ്യശരീരത്തിലെ ഓറയെ സ്വാധീനിക്കുന്നതായും കണ്ടെത്തുകയുണ്ടായിട്ടുണ്ട്...എല്ലാ വിഗ്രഹങ്ങളും ഒരേതരം റേഡിയേഷന്‍സ് അല്ല ഉത്സര്‍ജ്ജിക്കുന്നത്.അത് ആ വിഗ്രഹരൂപത്തിനും അതിനെ എനര്‍ജൈസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ശബ്ദതരംഗങ്ങള്‍ക്കും അനുസരിച്ചിരിക്കും.അതിനാല്‍ തന്നെ വിഗ്രഹങ്ങള്‍ വെറുതെ വച്ചിരുന്നാ‍ല്‍‌ അത് റേഡിയേഷന്‍സിനെ ഉണ്ടാക്കുന്നില്ല. വിഗ്രഹങ്ങള്‍ തനിയെ റേഡിയേറ്റ് ചെയ്യില്ല, unless it is initiated by manthras,which is chanted at particular pitch and frequency.ഇനി അതെങ്ങനെ ഉത്സര്‍ജ്ജിക്കപ്പെടുന്നു എന്നു ചോദിച്ചാല്‍ ഒരു യുറേനിയം ആറ്റം എന്തു കൊണ്ട് റേഡിയേഷന്‍ ഉത്സര്‍ജ്ജിക്കുന്നു? ഒരു ക്വാര്‍ട്സ് ക്രിസ്റ്റല്‍ എന്തു കൊണ്ട് പള്‍സുകള്‍ ഉത്പാദിപ്പിക്കുന്നു?ഫോട്ടോഇലക്ട്രിക് ഇഫക്ട് എങ്ങനെ സംഭവിക്കുന്നു എന്നൊക്കെ വിശദീകരിക്കണം.അതിനെ പറ്റി താങ്കള്‍ക്ക് ബോധ്യമുണ്ടാകും എന്നു വിശ്വസിക്കുന്നു.അഥവാ ഇല്ലെങ്കിലും താങ്കള്‍ ആ പ്രതിഭാസങ്ങളെ അംഗീകരിക്കുന്നുണ്ടല്ലോ?ഇനി ആ റേഡിയേഷന്‍ മേല്‍ശരീരത്തിനും കീഴ്ശരീരത്തിനും ഉണ്ടാക്കുന്ന വ്യത്യാസം. മനുഷ്യ ശരീരത്തിന്‍റെ അടിസ്ഥാ‍ന ഘടന്നയെ കുറിച്ച് ചിന്തിച്ചാല്‍ തന്നെ ഈ ചോദ്യത്തിനുത്തരം കിട്ടും.മനുഷ്യ ശരീരത്തില്‍ സൂര്യപ്രകാശം കൊണ്ട് വൈറ്റമിന്‍ സംശ്ലേഷണം നടക്കുന്നു എന്നും മനുഷ്യശരീരത്തില്‍ EM Pulses ഉണ്ട് എന്നും മനുഷ്യശരീരത്തിനു ചുറ്റും ഒരു കാന്തിക മണ്ഡലം ഉണ്ട് എന്നും താങ്കള്‍ അംഗീകരിക്കുന്നുണ്ടല്ലോ?(ഇവ ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചതാണ്.കാന്തിക ചികിത്സ അതിന്‍റെ ഭാഗവുമാണ് )....അണുവികിരണത്തിനും റേഡിയോ ഫ്രീക്വന്‍സി വികിരണങ്ങള്‍ക്കും,എന്തിന് അള്‍ട്രാ വയലറ്റ് വികിരണത്തിനു പോലും മനുഷ്യ ശരീരത്തെ സ്വാധീനിക്കാന്‍ പറ്റും.വിഗ്രഹങ്ങളില്‍ നിന്നും വരുന്ന വികിരണങ്ങള്‍ ശരീരത്തിലെ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു.അത് ലൈംഗീക ഗ്രന്ഥികളേയും നാഡികളേയും ഉത്തേജിപ്പിക്കുന്നത് ആത്മീയ ജീവിതത്തിനു ദോഷമാകയാലാണ് കീഴ്ശരീരം മറയ്ക്കണം എന്നു പറയുന്നത്....ഇനി താങ്കള്‍ക്ക് നേരിട്ട് ഇതു പരീക്ഷിക്കാവുന്നതേ ഉള്ളൂ.നല്ല സെന്‍സിറ്റീവ് ആയ ഒരു റേഡിയേഷന്‍ ഡിറ്റക്ടര്‍ കൊണ്ട് പൂജാസമയങ്ങളില്‍ (ആ സമയങ്ങളില്‍ ആവും റേഡിയേഷന്‍സ് കൂടുതല്‍), ഒരു നല്ല ക്ഷേത്രത്തില്‍ നിന്നാല്‍ മതി.താങ്കള്‍ക്ക് നേരിട്ടു ബോധ്യമാകും (കണ്ണടച്ചിരുട്ടാക്കിയില്ലെങ്കില്‍). കൂടുതല്‍‌ വ്യക്തമാകണമെങ്കില്‍ നല്ല പവര്‍ഫുള്‍‌ ആയ ഉപകരണങ്ങള്‍ വേണം....ഇനി പറയൂ, ആരാണ് ഇതിലേക്ക് ഫിസിക്സിനെ വലിച്ചിഴച്ചത് ? ഞാനാണോ ?? ഹ ഹ ഹ!EM pulses, static electricity, magnetic field associated with electricity by some means, quartz crystals, കാന്തചികിത്സ, radiation എന്നിങ്ങനെ ജാര്‍ഗണുകള്‍ കുത്തിനിറച്ച് പൊടിയും പടലവുമുയര്‍ത്തി എന്തോ സയന്റിഫിക് ലേഖനമെഴുതുമ്പോലെ അവകാശവാദങ്ങളുന്നയിചത് ഞാനല്ലല്ലോ സുഹൃത്തേ..ആണോ ??!ഇതിലെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് എന്ന് താങ്കള്‍ ഏതോ ഒരു ഹനുമന്ത് റാവുവിനേയും വാരാന്തപ്പതിപ്പിലെ ജര്‍മ്മന്‍ സംഘത്തെയുമൊക്കെ ഉദ്ധരിച്ച് പറഞ്ഞതിനേ മാത്രമാണ് ഞാന്‍ ചോദ്യം ചെയ്തത്. എനിക്കു താങ്കള്‍ ഏതുതരം വിശ്വാസിയായിരുന്നാലും പ്രശ്നമല്ല, I NEED THE SCIENTIFIC EXPLANATION OF WHAT YOU CLAIM TO HAVE BEEN "ALREADY PROVED".ആധുനികശാസ്ത്രം തെളിയിച്ചു എന്ന് ചുമ്മാ തട്ടിവിട്ടാല്‍ പോരാ. എങ്ങനെ, എവിടെ, ആര്, എന്തുപയോഗിച്ച്, ഏതു principle അടിസ്ഥാനപ്പെടുത്തി എന്നൊക്കെ പറയാതെ ഇമ്മാതിരി അവകാശവാദങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ശാസ്ത്രവിദ്യാഭ്യാസമുള്ള ഒരുത്തനും കഴിയില്ല.വിഗ്രഹ നട്ടെല്ലിലെ ലോഹം “വൈബ്രേറ്റു ചെയ്യും”, അതില്‍ നിന്ന് ഊര്‍ജ്ജം ഉണ്ടാകും, ആ ഊര്‍ജ്ജത്തില്‍ ഇലക്ട്രോമാഗ്നെറ്റിക് കിരണം ഉണ്ടാകും എന്നൊക്കെ അടിച്ചു വിടുമ്പോള്‍ അതിന്റെ ഫിസിക്സ് കൂടി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ് -വിശേഷിച്ച് ഒരു ഇലക്ട്രീക്കല്‍ എഞ്ചിനിയര്‍ ആണെന്ന് പ്രൊഫൈലില്‍ എഴുതിവച്ചിട്ടാണ് ഈ പരിപാടി എന്നുള്ളപ്പോള്‍. മന്ത്രോച്ചാരണത്താല്‍ ഉത്തേജിതമായ വിഗ്രഹം ഭക്തനിലേക്ക് പകരുന്നതു ആത്മീയോര്‍ജ്ജമാണ് എന്നല്ല താങ്കള്‍ ആദ്യലേഖനത്തില്‍ പറഞ്ഞത്. ആണോ ? ആ ഊര്‍ജ്ജത്തെ ഒരു റേഡീയെഷനെന്നപോലെ ഉപകരണങ്ങള്‍ കൊണ്ട അളക്കാനാവുമെന്നും അടിച്ചു വിട്ടു. ഉപകരണമേതെന്നു ചോദിച്ചപ്പോള്‍ അറിയില്ല!! ഏതോ ഒരു പോറ്റിയുടെ കൈയ്യിലുണ്ടത്രെ. അല്ലാ, ഒരു എഞ്ചിനിയറിംഗ് ബിരുദ ധാരിയായ താങ്കള്‍ക്ക് അതൊന്നു verify ചെയ്യണമെന്ന് തോന്നിയില്ലേ ? ഫയങ്കര “ആത്മാന്വേഷി” തന്നെ !!വൈബ്രേഷന്‍ എന്നതുകൊണ്ട് എന്താണുദ്ദേശിച്ചതെന്നു ചോദിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞത് “ഫിസിക്സില്‍ മെക്കാനിക്കല്‍ വൈബ്രേഷന്‍ മുതല്‍ ഇലക്ട്രോണില്‍ വൈബ്രേഷന്‍ വരെ ഞാന്‍ പഠിച്ചിട്ടുണ്ട്.അതിന്‍റെ സൂക്ഷ്മ രൂപത്തെ തനീ ആണ് ഞാന്‍ ഉദ്ദേശിച്ചത്” എന്നല്ലേ ?എന്നാല്‍ അത് അളക്കാനുമാവണം. അത്തരമൊരു വൈബ്രേഷന്‍ എങ്ങനെ മന്ത്രം പറഞ്ഞാല്‍ വിഗ്രഹത്തിനുള്ളില്‍ ഉണ്ടാകും ? ഇനി അങ്ങനെ ഉദ്ദീപിപ്പിക്കപ്പെട്ടാല്‍ തന്നെ എങ്ങനെ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷനായി അത് ഉത്സര്‍ജ്ജനം തുടങ്ങും ?ഇനി ഉത്സര്‍ജ്ജിച്ചാല്‍ തന്നെ അതു മനുഷ്യശരീരത്തില്‍ ഒരു ബാറ്ററി പോലെ സ്റ്റോര്‍ ചെയ്യുന്നതെങ്ങനെ ?ചോദ്യങ്ങള്‍ ഇങ്ങനെ മലവെള്ളമ്പോലെ ഒഴുകി വരും മാഷേ...സത്യത്തില്‍ ഈ പോസ്റ്റും ബ്ലോഗുമൊക്കെ എഴുതും മുന്‍പ് താങ്കള്‍ തന്നെ സ്വയം ചോദിക്കേണ്ട ചോദ്യങ്ങളായിരുന്നു ഇവയൊക്കെ.സ്വയം ഈ ചോദ്യങ്ങള്‍ ചോദിക്കാതെയും കിര്‍ലിയന്‍ ഫൊട്ടോഗ്രാ‍ാഫിയുടെ കൊറോണാ ഡിസ്ചാര്‍ജ് പോലുള്ള സ്കൂള്‍ നിലവാരത്തിലെ സംഗതികള്‍ പോലും verify ചെയ്യാതെയും ഇതിനൊക്കെ ഇറങ്ങിത്തിരിക്കും മുന്‍പ് ഒന്നാലോചിച്ചിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ അശോക് കര്‍ത്തായുടെ ബ്ലോഗില്‍ പോയി കരഞ്ഞു വിളീക്കേണ്ടിയും പ്ലേറ്റു മറിക്കേണ്ടിയുമൊന്നും വരില്ലായിരുന്നു. ഏതായാലും സഹതാപമുണ്ട് ഈ അവസ്ഥയോര്‍ത്ത്.ആത്മാന്വേഷണത്തിനു മുന്‍പ് മറ്റു പലതും അന്വേഷിക്കാനുണ്ട് എന്നു മനസ്സിലായില്ലേ ആത്മാന്വേഷീ...ഓരോ പുതിയ വിദ്യയും തൊട്ടു മുന്‍പത്തെ വിദ്യയെ “അവിദ്യ” ആക്കിമാറ്റുന്നു എന്ന് ശങ്കരാചാര്യര്‍. ആത്മതത്വം അറിയുന്നത് ‘വിദ്യ’യുടെ അവസാനത്തെ പടിയിലാണെന്നാണ് മൂപ്പരുടെ വേദാന്തം....ഹ ഹ ഹ!
May 1, 2008 4:44 PM
അനില്‍ശ്രീ... said...
വിരോധം ഇല്ലെങ്കില്‍ താങ്കളുടെ കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ച് വിടാമോ? (അറിയാത്തതിനാല്‍ ആണെങ്കില്‍ കമന്റ് സെറ്റിങ് പേജില്‍ marumozhikal@gmail.com എന്നാക്കിയാല്‍ മതി).
May 1, 2008 5:14 PM
ആത്മാന്വേഷി... said...
കൊള്ളാം സൂരജേ...താങ്കള്‍ക്ക് ഈ ഭാഷ പണ്ടേ ഉള്ളതാണെന്ന് കര്‍ത്താ മാഷിന്റെ ബ്ലോഗില്‍ (അതെനിക്കു പരിചയപ്പെടുത്തിയത് താങ്കള്‍ തന്നെ ആണ് ) നിന്നും എനിക്കു മനസ്സിലായി...പിന്നെ ഈ ബൂലോകത്തെ പറ്റിവലിയ വിവരം ഒന്നും ഇല്ലാത്തവനാണ് ഞാന്‍.അതിനാല്‍ ഇവിടെ ഉപയോഗിക്കുന്ന പ്രയോഗങ്ങളുടെ അര്‍ത്ഥം പൂര്‍ണമായും എനിക്ക് മനസ്സിലാകില്ല എന്നു കൂടി പറഞ്ഞുകൊള്ളട്ടെ...ഞാന്‍ കമന്റ്റിന്റെ ആദ്യത്തില്‍ പറഞ്ഞ കാര്യത്തെ കുറിച്ചെന്തേ മിണ്ടാത്തത്?പിന്നെ എന്‍‌ജിനീയറിംഗ് വിദ്യാര്‍ത്ഥി ഇങ്ങനെ ഒക്കെ ആകണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഞാന്‍ ഇപ്പോള്‍ പഠിക്കുന്നതില്‍ ഭൂരിഭാഗവും താങ്കള്‍ പറഞ്ഞതു പോലെ തൊണ്ട തൊടാതെവിഴുങ്ങുക തന്നെയാണ്. സ്പേസിന് 10 ആക്സിസുകള്‍ എന്നു പറഞ്ഞാല്‍ 4 ആക്സിസില്‍ കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല ( എന്റെ സഹപാഠികള്‍ക്കും. പലര്‍ക്കും 4-ആം അക്സിസു പോലും അജ്ഞാതം )ഇത് നല്ല ഒരു ചര്‍ച്ച ആയി മാറും താങ്കള്‍ വന്നപ്പോള്‍‌ എന്നു ഞാന്‍ കരുതി,പ്രത്യേകിച്ചും ആരോ സയന്‍സിനെ കുറിച്ച് മനസ്സിലാക്കാന്‍ താങ്കളുടേ ബ്ലോഗ് വായിക്കണമെന്നു പറഞ്ഞപ്പോള്‍.പക്ഷേ ഇത് ഒരു തര്‍ക്കമായി പരിണമിച്ചതില്‍ ഖേദമുണ്ട്.ഞാന്‍ തോറ്റു എന്നു സമ്മതിക്കുന്നു. കാരണം താങ്കളുടെ അത്രയും ശാസ്ത്ര ജ്ഞാനം എനിക്കില്ലാത്തതിനാല്‍.പിന്നെ തോറ്റവന്റെ അവകാശമെന്ന നിലയില്‍ ഞാന്‍ ചില സംശയങ്ങള്‍ ചോദിച്ചോട്ടെ? ഞാന്‍ മുന്‍പു ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നിനും ആരും മറുപടി തന്നിട്ടില്ല എന്നതിനാല്‍ ഇതിനും പ്രതീക്ഷിക്കുന്നില്ല. എങ്കിലും എന്റെ ഒരു മനസ്സമാധാനത്തിന്?എനിക്ക് പകരം ചോദ്യങ്ങള്‍ വേണ്ടാ. താങ്കള്‍ പറഞ്ഞതു പോലെ "NEED THE SCIENTIFIC EXPLANATION " and എങ്ങനെ, എവിടെ, ആര്, എന്തുപയോഗിച്ച്, ഏതു principle അടിസ്ഥാനപ്പെടുത്തി എന്നൊക്കെ പറയണം.ഞാന്‍ കഴിഞ്ഞ കമന്റില്‍ പറഞ്ഞ ഒരു കാര്യത്തെ കുറിച്ചും താങ്കള്‍ പറയ്യുന്നില്ല. ആ കമന്റിന്റ് മറുപടിയായി ചോദ്യങ്ങളല്ല , ഉത്തരങ്ങള്‍ തരാന്‍ ഞാന്‍ പറഞ്ഞതാണല്ലോ?താങ്കളുടെ ചോദ്യങ്ങള്‍ക്ക് എന്നാല്‍ കഴിയുന്ന രീതിയ്ല് ഞാന്‍ മറുപടി തന്നിരുന്നു.അല്ലാത്തവയ്ക്ക് അറിയില്ല എന്നും പറഞ്ഞിരുന്നു. ആ മര്യാദ പോലും താങ്കള്‍ കാട്ടാഞ്ഞതെന്തേ?ഞാന്‍ ആത്മാന്വേഷി തന്നെയാണ്.സ്വയം ആരാണ് എന്നറിയാതെ മറ്റെന്തറിഞ്ഞിട്ടെന്തു ഫലം?ഞാനീ ബ്ലോഗില്‍ വിവിധ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ചോദിച്ച ഒരു ചോദ്യത്തിനും എന്നോട് തര്‍ക്കിച്ചവര്‍ ഉത്തരം നല്‍കിയിട്ടില്ലഞാന്‍ താങ്കള്‍ക്ക് തന്ന മറുപടിയില്‍ ഒരു ഹീരാ മനേകിനെ കുറിച്ചു പറഞ്ഞിരുന്നല്ലോ.എന്തേ അതിനു മറുപടി തന്നില്ല?ഞാന്‍ എടുത്തു ചാടി പുറപ്പെട്ടു.സമ്മതിച്ചു. എന്നാല്‍ ശാസ്ത്രവാദിയായ താങ്കള്‍ എനിക്ക് എന്തേ ഉത്തരം തരുന്നില്ല?പിന്നെ താങ്കള്‍ ശ്രീശങ്കരനെ ഉദ്ധരിച്ചതെന്തിനെന്നു മനസ്സിലായില്ല.അപഹസിച്ചോ എനിക്കുള്ള ഉദാഹരണമോ? എന്തേ അദ്ദേഹം പറഞ്ഞ വേദാന്തത്തില്‍ തെറ്റ്?താങ്കള്‍ ഇതുവരെe പഠിച്ച പഴയ കാര്യങ്ങള്‍ അവിദ്യ തന്നെ എന്ന് താങ്കള്‍ സമ്മതിക്കുന്നുവല്ലോ...ഇനി പഠിക്കനുണ്ട് എന്നും അതിനാല്‍ ഇപ്പോല്‍ ഉള്ള വിദ്യയും അവിദ്യ ആണെന്നും താങ്കള്‍ തന്നെ ഇവിടെ ഇപ്പോള്‍സമ്മതിച്ചല്ലോ?ഞാന്‍ തോറ്റു എന്നു സമ്മതിച്ചു..എന്റെ വാദങ്ങളും പോസ്റ്റുകളും ഞാന്‍ പിന്‍‌വലിക്കുന്നു.. പക്ഷേ എന്റെ ഒരു മനസ്സമാധാനത്തിന് ശാസ്ത്ര വാദിയായ താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരണം. with clear explanations or proofs. കഴിയുന്നില്ല എങ്കില്‍തന്നെയും താങ്കള്‍ എന്നെ അപഹസീച്ചത് പിന്‍‌വലിക്കാനാ‍കുമോ സുഹൃത്തേ?കൂടുതല്‍ പറയുന്നില്ല.ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത് താങ്കളെ പോലുള്ള നിരീശ്വര വാദികളെ ഉദ്ദേശിച്ചല്ല എന്നു പല തവണ ഞാന്‍ പറഞ്ഞല്ലോ...സമാനമനസ്കരെ കണ്ടെത്താന്നും അവരില്‍ നിന്നും അറിവ് ആര്‍ജ്ജിക്കനും വേണ്ടിയാണ്.ഇനി കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയുടേയും കൊറോണാ ഇഫക്ടിനേയും ഏതു ചെറിയ ക്ലാസുകളിലാണ് പഠിപ്പിക്കുന്നതെന്നു പറഞ്ഞാല്‍കൊള്ളാം...ഇതുവരെ എല്ലാ ക്ലാസുകളിലും ഡിസ്റ്റിംഗ്ഷന്‍ വാങ്ങിയാണ് ഞാന്‍ പാസ്സായത്.സയന്‍സ്, പ്രത്യേക്കിച്ച് ഫിസിക്സ് ഇഷ്ടവിഷയവുമായിരുന്നു.അവിടെയൊന്നും ഞാന്‍ ഇതു പഠിച്ചിട്ടില്ല. പഠിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു.ഇനി നീട്ടുന്നില്ല...എന്നോട് കുറേ ചോദ്യങ്ങള്‍ താങ്കള്‍ ചോദിച്ചു. എനിക്കറിയാവുന്നതിനൂ ഞാന്‍ ഉത്തരം തന്നു,അറിയാത്തതിന് അറിയില്ല എന്നും പറഞ്ഞു..ഇനി ചര്‍ച്ചയുടെ സാമാന്യ മര്യാദ താങ്കള്‍ കാട്ടണം..ഞാന്‍ തോല്വി സമ്മതിച്ചു. എങ്കിലും ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അതുമിതും പറയാ‍തെയ്യുള്ള ,പഴയ ചോദ്യങ്ങള്‍ ആവര്‍ത്തിക്കാതെ ഉള്ള മറുപടി എനിക്കു തരണം. കഴിയുമോ?അതിനുള്ള മര്യാദ താങ്കള്‍ കാട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു..എന്റെ ചോദ്യങ്ങള്‍ (ശാസ്ത്രത്തോടാല്ല , താങ്കളെ പോലെയുള്ള ഇന്നത്തെ ശാസ്ത്ര-ജ്ഞന്മാരോട് ) അവസാനിക്കുന്നില്ല, ഇവയ്ക്ക് ഉത്തരം കിട്ടിയാല്‍ ചോദിക്കാം (പ്രതീക്ഷിക്കുന്നില്ലെങ്കിലും ).പിന്നെ റോബിച്ചായ്യനെ പോലെ കണ്ടില്ല എന്നൊന്നും പറയല്ലേ...
May 1, 2008 7:28 PM
കിരണ്‍ തോമസ് തോമ്പില്‍ said...
അപ്പോള്‍ അവകാശവാദ്ങ്ങളൊക്കെ പിന്‍വലിച്ചോ. ഞാന്‍ വിചാരിച്ചു സൂരജിനെ മലര്‍ത്തിയടിക്കുമെന്ന്. കാത്തിരുന്നത്‌ വെറുതേ ആയീ.
May 1, 2008 8:28 PM
ആത്മാന്വേഷി... said...
കിരണേ...സൂരജ് ചോദിച്ചതിനൊക്കെ ഞാന്‍ ഉത്തരം കൊടുത്തു..അറിയാത്തതിന് അറിയില്ല എന്നു തന്നെ പറഞ്ഞു.. പക്ഷേ ഈ ബ്ലോഗില്‍ ഞാന്‍ ചോദിച്ച 90% ചോദ്യങ്ങള്‍ക്കും എന്നോടു തര്‍ക്കിച്ചവര്‍ ( ഞാന്‍ തര്‍ക്കം ആഗ്രഹിക്കുന്നില്ല ) ഉത്തരം തന്നില്ലല്ലോ?ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും ഇനിയുള്ള ചിലവയ്ക്കും സൂരജ് ഉത്തരം തന്നാല്‍ ( വസ്തുനിഷ്ഠമായ according to Mr.Suraj ) ഞാന്‍ എന്റെ അവകാശവാദങ്ങള്‍ പിന്‍‌വലിക്കാം.
May 1, 2008 8:40 PM
സൂരജ് :: suraj said...
പ്രിയ ആത്മാന്വേഷീ,ഇവിടെ ആരെങ്കിലും തോല്‍ക്കുന്നതും ജയിക്കുന്നതുമൊന്നുമല്ലല്ലോ വിഷയം. ആണോ ?ഞാനുമൊരു ശാസ്ത്രവിദ്യാര്‍ത്ഥി മാത്രമാണ്.തെറ്റുകള്‍ ധാരാളം പറ്റാറുമുണ്ട് - അറിവില്ലായ്മകൊണ്ടും, ചിലപ്പോഴൊക്കെ നോട്ടപ്പിശകുകൊണ്ടും. 1. താങ്കളുടെ പോസ്റ്റിലെ പ്രശ്നം അതു മതാത്മക വിശ്വാസസംഹിതകളെ ശാസ്ത്രത്തിന്റെ പുതപ്പ് ഇടുവിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ളതായിരുന്നു എന്നതാണ്. എന്‍.ഗോപാലകൃഷ്ണനേയും അങ്ങേരുടെ ‘തിയറികളെ’ ശരിയെന്നു തെളിയിക്കാന്‍ ഡൌസിംഗ് കമ്പിയുമായി നടക്കുന്ന ഡോ:ശശികുമാറിനേയും ന്യൂറോളജിക്കല്‍ വിശകലനങ്ങള്‍ നടത്തുന്ന ഡോ:സാംബശിവനേയുമൊക്കെ sceptical ആയി മാത്രമേ കാണാനാവൂ. കാരണം ഈ പറയുന്ന “ആത്മീയോര്‍ജ്ജം” ഒന്നും ഫിസിക്കലായി തെളിയിക്കപ്പെട്ട് ശാസ്ത്രസമൂഹത്തിനു മുന്നില്‍ റിവ്യൂ ചെയ്യപ്പെട്ടവയല്ല. ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിനു ശാസ്ത്രത്തെ കൂട്ടുപിടിക്കാതിരിക്കുക. ശാസ്ത്രത്തെ കൂട്ടുപിടിച്ചാല്‍ ശാസ്ത്രത്തിന്റെ rigorous ആയ രീതിശാസ്ത്രമുപയോഗിച്ച് പ്രിന്‍സിപ്പിളും മാത്തമാറ്റിക്കല്‍ ബേസിസും വച്ചുതന്നെ തെളിയിക്കേണ്ടിവരും. (ശാസ്ത്രം അനുഭവമാണെന്ന് വിശ്വസിച്ചു വച്ചിരിക്കുന്ന ഒരാള്‍ക്ക് ശാസ്ത്രം “വസ്തുനിഷ്ഠം - objective“ ആണ് എന്നുപറഞ്ഞാല്‍ ദഹിക്കുമോ എന്നറിയില്ല.)2. ഇനി കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയുടേയും കൊറോണാ ഇഫക്ടിനേയും ഏതു ചെറിയ ക്ലാസുകളിലാണ് പഠിപ്പിക്കുന്നതെന്നു പറഞ്ഞാല്‍കൊള്ളാം...ഇതുവരെ എല്ലാ ക്ലാസുകളിലും ഡിസ്റ്റിംഗ്ഷന്‍ വാങ്ങിയാണ് ഞാന്‍ പാസ്സായത്.സയന്‍സ്, പ്രത്യേക്കിച്ച് ഫിസിക്സ് ഇഷ്ടവിഷയവുമായിരുന്നു.അവിടെയൊന്നും ഞാന്‍ ഇതു പഠിച്ചിട്ടില്ല. അപ്പോള്‍ ഈ പോസ്റ്റിലടിച്ചുവിട്ട 'വിഗ്രഹറേഡിയേഷ'നൊക്കെ ആത്മാന്വേഷിയെ സ്കൂളിലോ യൂണീവേഴ്സിറ്റിയിലോ പഠിപ്പിച്ചതാവും ഇല്ലേ?? :) എല്ലാം സ്പൂണില്‍ എടുത്ത് കോരിയൊഴിച്ചു തന്നാലേ കുടിക്കൂ എന്നാണെങ്കില്‍ പൊന്നു കൂട്ടുകാരാ താങ്കള്‍ ആത്മാന്വേഷണം നടത്തി നടത്തി മുടിയുകയേ ഉള്ളൂ..:))കിര്‍ലിയന്‍ ഫോട്ടോഗ്രാഫി ഏതെങ്കിലും യൂണിവേഴ്സിറ്റിയിലോ സ്കൂളിലോ പഠിപ്പിക്കുമെന്നല്ല ഞാന്‍ പറഞ്ഞത്. അങ്ങനൊരു അര്‍ത്ഥം താങ്കള്‍ വായിച്ചെടുത്തതിന് ഞാനുത്തരവാദിയുമല്ല.കൊറോണാ ഡിസ്ചാര്‍ജ് പോലുള്ള പ്രതിഭാസങ്ങളെ ആസ്പദമാക്കി കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയെയൊക്കെ മോഡേണ്‍ സയന്‍സ് എന്നേ വിശദീകരിച്ചുകഴിഞ്ഞു. അതു സൂചിപ്പിക്കാനാണ് താങ്കള്‍ക്ക് ഒരു ലിങ്ക് തന്നത്. അതു വായിച്ച് മനസിലാക്കാനായില്ലെങ്കില്‍ ഗൂഗിളില്‍ സെര്‍ച് ചെയ്താല്‍ സിമ്പിള്‍ വിശദീകരണങ്ങള്‍ കിട്ടും. അതിനി ഞാന്‍ പുറകേ നടന്നു പറഞ്ഞു തരണമെന്നു പറഞ്ഞാല്‍..!??!(എല്ലാ ക്ലാസിലും ഡിസ്റ്റിംഗ്ഷനോടെ പാസായ ആളല്ലേ, ഒന്നു ഗൂഗിള്‍ സെര്‍ച് ചെയ്ത് നോക്കാനും ഇനി പഠിപ്പിക്കണോ മാഷേ? അതു വയ്യെങ്കില്‍ നല്ല ലൈബ്രറികളില്‍ ഒന്നു തപ്പിനോക്ക്)3. ഹീരാ രത്തന്‍ മനേക് പ്രതിഭാസത്തെക്കുറിച്ച് നാസ എന്തു പഠിച്ചുവെന്നാണാവോ താങ്കള്‍ ധരിച്ചു വച്ചിരിക്കുന്നത് ? ആ തരികിടയുടെ പൊള്ളത്തരം വിശദമാക്കുന്ന മികച്ച ഒരു ലേഖനം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോടെക്നോളജി സയന്റിസ്റ്റ് ഡോ:മനോജ്ജ് കോമത്ത് എഴുതിയ “വിലപേശപ്പെടുന്ന ആരോഗ്യം” എന്ന പുസ്തകത്തില്‍ ഉണ്ട്. വേണമെങ്കില്‍ വായിക്കാം. 411 ദിവസത്തെ ഉപവാസ പ്രകടനസമയത്ത് മനേകിനെ പരിശോധിച്ച ഡോ: സുധീര്‍ ഷാ‍ തന്നെ പറയുന്നത് അദ്ദേഹം പ്രകടിപ്പിക്കുന്നത് ഒരു chronic adaptation syndrome ആണ് എന്നത്രെ. ചിലതരം hibernating മൃഗങ്ങള്‍ കാണിക്കുന്നതും മനുഷ്യന്‍ extreme starvation-ല്‍ ആകുമ്പോള്‍ കാണിക്കാറുള്ളതുമായ പ്രതിഭാസം. സോമാലിയപോലെ പട്ടിണി കൊടികുത്തിവാഴുന്ന സ്ഥലങ്ങളില്‍ ഇത് ചില അവസരങ്ങളില്‍ ദൃശ്യമാണ്. മനേകിന്റെ “സിദ്ധി”യാകട്ടെ ജനിതകമായ ചില കാരണങ്ങള്‍ കൂടിയുള്ളതുകൊണ്ടാകാമെന്നും ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുണ്ട്. തമാശയതല്ല, അദ്ദേഹം സൂര്യവെളിചത്തെ ശരീരത്തില്‍ സ്റ്റോര്‍ ചെയ്യുന്നു എന്ന വാദം പൊള്ളയാണെന്നു തെളിയിക്കപ്പെട്ടിട്ട് വര്‍ഷങ്ങലായി. ഉപവാസവേളയില്‍ അദ്ദേഹത്തിനു 19 കിലോ നഷ്ടമായി. അതിനുശേഷം വെയ്റ്റ് ഏതാണ്ട് പട്ടിണിയുടെ ക്രോണിക് അഡാപ്റ്റേഷന്‍ സിന്ഡ്രോമില്‍ കാണുമ്പോലെ സ്ഥിരപ്പെട്ടു. എം.ആറ്.ഐ. സ്കാനിങ്ങുള്‍പ്പടെയുള്ള പലതരം ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നും അദ്ദേഹം ഫിസിക്കലായി അളക്കാവുന്ന ഒരുവിധത്തിലുള്ള ‘ഊര്‍ജ്ജവും’ ശേഖരിചു വയ്ക്കുന്നില്ല എന്നും തെളിഞ്ഞിട്ടുണ്ട്. മാത്രവുമല്ല പട്ടിണിയില്‍ കാണുന്ന എല്ലാവിധ ബയോക്കെമിക്കല്‍ മാ‍റ്റങ്ങളും അദ്ദേഹത്തിന്റെ രക്തത്തില്‍ കണ്ടിട്ടുമുണ്ട്. കണ്ണിലെ റെറ്റിനയും, നാഡികളും പിനീയല്‍ ഗ്രന്ഥിയും തലാമോഹൈപ്പോത്തലാമിക് സിസ്റ്റവുമെല്ലാം വിശദമായി സ്കാനിംഗിനു വിധേയമാക്കപ്പെട്ടതില്‍ നിന്നും മനസിലാകുന്നത് സൌരദര്‍ശനം അഥവാ സണ്‍ ഗ്ലേസിംഗ് എന്ന പ്രതിഭാസം പ്രത്യേകിച്ച് ഊര്‍ജ്ജമൊന്നും ശരീരത്തിനു നല്‍കുന്നില്ല എന്നാണ്. (മനോജ് കോമത്തിന്റെ പുസ്തകത്തില്‍ മനേക്കുമായി നല്ലൊരു അഭിമുഖവുമുണ്ട്. അതില്‍ മനേക് തന്നെ പറയുന്നത് അദ്ദേഹം പഴച്ചാറും അത്യാവശ്യം പാനീയങ്ങളും ചായയും കഴിക്കാറുണ്ടെന്നും വെറും ജലം മാത്രമല്ല ജീവിക്കുന്നത് എന്നുതന്നെയാണ്.) പിന്നെ അമേരിക്കയിലെ സ്കെപ്റ്റിക് ഗ്രൂപ്പുകള്‍ പുറത്തുവിട്ട നാസയുടെ തന്നെ റിപ്പോര്‍ട്ടനുസരിച്ച് the official NASA spokesperson, Dolores Beasley, has said she has no idea why press reports had claimed that NASA had invited Manek. NASA has no record of him being involved with them, in any way whatsoever !!! (വാര്‍ത്ത ജൂലൈ 3, 2003) ബലേ...അടി പൊളീ! ഇതൊക്കെത്തന്നെയാ ആദ്യം അന്വേഷിക്കേണ്ടത്. ആത്മാവിനെയല്ല! 4. ഞാന്‍ തോറ്റു എന്നു സമ്മതിച്ചു..എന്റെ വാദങ്ങളും പോസ്റ്റുകളും ഞാന്‍ പിന്‍‌വലിക്കുന്നു.. പക്ഷേ എന്റെ ഒരു മനസ്സമാധാനത്തിന് ശാസ്ത്ര വാദിയായ താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരണം. with clear explanations or proofs. കഴിയുന്നില്ല എങ്കില്‍തന്നെയും താങ്കള്‍ എന്നെ അപഹസീച്ചത് പിന്‍‌വലിക്കാനാ‍കുമോ സുഹൃത്തേ?അങ്ങനങ്ങു പ്ലേറ്റു മാറ്റാതെ. താങ്കളുടെ മനസമാധാന-ചോദ്യങ്ങള്‍ക്കുത്തരം ഈ വെബ് ലോകത്തെ കാക്കത്തൊള്ളായിരം വെബ് സൈറ്റുകളിലായി ചിതറിക്കിടപ്പുണ്ട്. അതിനു ട്യൂഷനെടുക്കലല്ല എന്റെ പണി!വിഗ്രഹത്തിനകത്തു കമ്പി നാട്ടും, അതു മന്ത്രം കേട്ട് വൈബ്രേറ്റ് ചെയ്യും, പിന്നെ അതില്‍ നിന്നും ഇലക്ട്രോമാഗ്നെറ്റിക് തരംഗം വരും, അത് അരയ്ക്കു താഴെ ഏറ്റാല്‍ ലൈംഗിക ഗ്രന്ഥി ഉത്തേജിപ്പിക്കപ്പെടും, കുണ്ടലിനി ഉണരും, റേഡിയേഷനിലൂടേ ഭക്തന്റെ കോസ്മിക് എനര്‍ജി ലെവല്‍ ഉയരും, ഇതൊക്കെ ഏതോ പോറ്റിയുടെ ഉപകരണം വച്ച് അളക്കാം എന്നൊക്കെ അടിച്ചു വിട്ടത് ആരാ ? അപ്പോള്‍ അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരാളെ ഇനി ഞാനെന്തു പറഞ്ഞു മനസ്സിലാക്കാന്‍ പുതുതായി ?ആദ്യം ഈ എഴുതിവച്ചതൊക്കെ ഒന്നു വെരിഫൈ ചെയ്ത് നോക്ക്. പിന്നീട് താങ്കളുടെ സംശയങ്ങള്‍ക്ക് മറുപടി അന്വേഷിക്ക്. ഇതു അന്യോന്യം വിവരം പരീക്ഷിക്കാനുള്ള പന്തയമൊന്നുമല്ലല്ലോ അല്ലേ ??5. "കൂടുതല്‍ പറയുന്നില്ല.ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത് താങ്കളെ പോലുള്ള നിരീശ്വര വാദികളെ ഉദ്ദേശിച്ചല്ല എന്നു പല തവണ ഞാന്‍ പറഞ്ഞല്ലോ...സമാനമനസ്കരെ കണ്ടെത്താന്നും അവരില്‍ നിന്നും അറിവ് ആര്‍ജ്ജിക്കനും വേണ്ടിയാണ്." ശരി,അപ്പോള്‍ താങ്കളുടെ ഐഡിയോളജിയോട് എതിര്‍പ്പുള്ളവരൊന്നും ഈ വഴിക്കു വരരുത് എന്നാണോ ? എങ്കില്‍ കമന്റ് ഓപ്ഷന്‍ അങ്ങെടുത്തുകളഞ്ഞേരെ...ഇല്ലെങ്കില്‍ എന്നെപ്പോലുള്ള വെവര ദോഷികള്‍ കേറി നിരങ്ങിക്കൊണ്ടേയിരിക്കും !6. എന്റെ ചോദ്യങ്ങള്‍ (ശാസ്ത്രത്തോടാല്ല , താങ്കളെ പോലെയുള്ള ഇന്നത്തെ ശാസ്ത്ര-ജ്ഞന്മാരോട് ) അവസാനിക്കുന്നില്ല, ഇവയ്ക്ക് ഉത്തരം കിട്ടിയാല്‍ ചോദിക്കാം (പ്രതീക്ഷിക്കുന്നില്ലെങ്കിലും ).ഓ..യെസ്..ചോദിച്ചോണ്ടേയിരിക്കൂ....'ശാസ്ത്രജ്ഞന്മാരെന്നു' പറയുമ്പോള്‍ അതില്‍ താങ്കള്‍ കോപ്പി പേസ്റ്റു ചെയ്തു വച്ചിരിക്കുന്ന ലേഖനകര്‍ത്താവ് എന്‍. ഗോപാലകൃഷ്ണന്‍ അണ്ണനും പെടുമല്ലോ അല്ലേ ?അല്ലാ പറഞ്ഞപോലെ, മൂപ്പരോട് തന്നെ ചോദിച്ചാല്‍ പറഞ്ഞുതരുമായിരുന്നല്ലോ സോമയാഗത്തിനു വന്ന ജര്‍മ്മന്‍ സംഘത്തെക്കുറിച്ചും ആത്മീയോര്‍ജ്ജം അളക്കുന്ന യന്ത്രത്തെക്കുറിച്ചുമൊക്കെ. ചോദ്യം ചോദിക്കാനാണിറങ്ങിയിരിക്കുന്നതെങ്കില്‍ എല്ലാവരോടും ചോദിക്കണം, ഇല്ലെങ്കില്‍ ആളുകള്‍ “മുന്‍ വിധി” ആണെന്നു കരുതുമേ :P
May 1, 2008 9:24 PM
ആത്മാന്വേഷി... said...
കാക്കത്തൊള്ളായിരം സൈറ്റുകള്‍ തപ്പാന്‍ പറയുമ്പോള്‍ ഞാനും താങ്കളുടെ ചോദ്യത്തിന് ആ‍ ഉത്തരങ്ങള്‍ തന്നാല്‍ മതിയല്ലോ?ഞാന്‍ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കണമെങ്കില്‍ അതിനു തെളിവ് ഞാന്‍ തപ്പണമെന്നാണോ?മനേകിനെ കുറിച്ച് താങ്കള്‍ പറഞ്ഞ വാര്‍ത്ത ഏതു പത്രത്തില്‍/സൈറ്റില്‍ കിട്ടും?അതിനു ട്യൂഷനെടുക്കലല്ല എന്റെ പണി!അപ്പോള്‍ എനിക്കാ പണി ആയിട്ടാണോ ഞാന്‍ ഇത്രയും പറഞ്ഞത്...നിങ്ങളും അങ്ങനങ്ങ് വഴുക്കാതെ മാഷേ ...ഞാന്‍ പ്ലേറ്റ് മാറ്റുകയാ. പക്ഷേ ഇപ്പോഴും ശാസ്ത്ര വിദ്യാര്‍ത്ഥി ആയാ താങ്കള്‍ എന്റ്റ്റെ ചോദ്യത്തില്‍ നിന്നെന്തേ ഒഴിഞ്ഞു മാറുന്നു.വന്നപ്പോല്‍ ഞാന്‍ കരുതി പുലി ആവുമെന്ന്...അങ്ങോട്ടു ചോദിക്കുന്ന് ചോദ്യങ്ങള്‍ക്ക് ഞാന്‍ തന്നെ ഉത്തരം കണ്ടെത്തണം, നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം തരികയും വേണം ... ഇതെവിടുത്തെ ന്യായം ( ബൂലോകത്ത് ഇതാണോ മര്യാദ?)പിന്നെ ഏതു ഞാന്‍ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞാന്‍ ക്ലാസ്സില്‍ പഠിച്ചതാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നാല്‍ സ്വയം ഈ ചോദ്യങ്ങള്‍ ചോദിക്കാതെയും കിര്‍ലിയന്‍ ഫൊട്ടോഗ്രാ‍ാഫിയുടെ കൊറോണാ ഡിസ്ചാര്‍ജ് പോലുള്ള സ്കൂള്‍ നിലവാരത്തിലെ സംഗതികള്‍ പോലും verify ചെയ്യാതെയും എന്നു താങ്കള്‍ പറഞ്ഞതല്ലേ?അത് ഏതു സ്കൂളിലാണ് പഠിപ്പിക്കുന്നതെന്നു പറഞ്ഞാല്‍ എന്റെ മക്ക്ക്കളെ എങ്കിലും അവിടെ പഠിപ്പിക്കാമല്ലോ?പിന്നെ ഒരു ഡോ. സൂരജ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ മറ്റൊരു ഡോക്ടറുടെ പുസ്തകം(!) എങ്ങനെ വിശ്വസിക്കും? ഈ ഗോപാലകൃഷ്ണന്‍ എഴുതുന്നതും പുസ്തകമല്ലേ മാഷെ?chronic adaptation syndrome ഇതെന്തെന്ന് ശാസ്ത്രം പൂര്‍ണ്ണമായും വിശദീകരിച്ചിട്ടുണ്ടോ?. മനേകിന്റെ കണ്ണുകള്‍ക്കെന്തേ കുഴപ്പമൊന്നും സംഭവിച്ചില്ല? സോമാലിയയില്‍ പോലും എന്തെ ചിലപ്പോള്‍ മാത്രം ഈ പ്രതിഭാസം കാണപ്പെടുന്നു. താങ്കള്‍ക്ക് അതുപോലെ 30 ദിവസമെങ്കിലും ഉപവാസം ഇരിക്കാന്‍ പറ്റുമൊ? ഈ പറഞ്ഞ ഡോ.മനോജിനു പറ്റുമോ പ്രത്യേകിച്ചും താങ്കള്‍ ഇതിനെ തട്ടിപ്പ് എന്നു പറഞ്ഞ സ്ഥിതിക്ക്?താങ്കള്‍ തനി യുക്തിവാദിയുടെ സ്വഭാവമാണല്ലോ കാട്ടുന്നത്? എനിക്കു വേണ്ട വിവരങ്ങള്‍ ന്തപ്പി എടുക്കാനുള്ള വിവരമൊക്കെ എനിക്കുണ്ട് മാഷേ? പക്ഷെ ഇത്രയും ചോദ്യം എന്നോടുചോദിച്ച് ഞാന്‍ ഉuഹ്തരവും തന്നിട്ട് ഞാന്‍ ചോദിച്ച ചോദ്യത്തിന് ( ഇപ്പോള്‍ ചോദിച്ചവയ്ക്കൂം ) മറുപടി ഇല്ലാത്തതെന്തേ? അറിയില്ലെങ്കില്‍ അതു സമ്മതിക്കുന്നതാണ് മാഷേ യഥാര്‍ത്ഥ ശാസ്ത്രവിദ്യാര്‍ത്ഥി..പിന്നെ തനിക്കറിയാത്തതിനെ, മനസ്സിലാകാത്തതിനെ ,കഴിയാത്തതിനെ തട്ടിപ്പ് എന്നു വിളിച്ച് തരം താഴ്ത്തരുത്...ഇനി കൂടുതല്‍ ചോദ്യങ്ങളും വിവരണങ്ങളും എനിക്ക് തത്കാലം ആവശ്യമില്ല... താങ്കളുടെ വാക്കുകളില്‍ തന്നെ പറയട്ടെ, ആദ്യം എന്റെ ചോദ്യങ്ങള്‍ക്കു വസ്തുനിഷ്ഠമായ ഉത്തരങ്ങള്‍ കിട്ടട്ടെ. എന്നിട്ടാവാം ചര്‍ച്ചയൊക്കെഇപ്പോല്‍ ഉത്തരമില്ലാതെ പ്ലേറ്റ് മറിക്കുന്നതാരാ മാഷെ?പിന്നെ കിരണ്‍ , സൂരജിന്നെ പ്രോത്സാഹിപ്പിച്ചത് നന്നായി...പക്ഷെ ചോദ്യം മാത്രമല്ല ,,തന്നോട് ചോ‍ാദിക്കുന്നവയ്ക്ക് ഉത്തരങ്ങ്ങള്‍ നല്‍കുകയും വേണം എന്നു കൂറ്റി അവിടെ പറയാഞ്ഞതെന്തേ?
May 1, 2008 10:44 PM
സൂരജ് :: suraj said...
അടിപൊളി! അത്മാന്വേഷണമാകുമ്പോള്‍ ഇങ്ങനെതന്നെയായാല്‍ എളുപ്പമാണ്. വേറേ പോസ്റ്റുകളും ഈ ലൈനില്‍ വരുമായിരിക്കും. അപ്പോള്‍ വീണ്ടും വരാം.ടാറ്റാ...ബൈ ബൈ! :))
May 1, 2008 10:57 PM
ആത്മാന്വേഷി... said...
പിന്നെ സൂരജ്...അതു സൂചിപ്പിക്കാനാണ് താങ്കള്‍ക്ക് ഒരു ലിങ്ക് തന്നത്... ഇനി വരുന്നവര്‍ ദയവായി ആ ലിങ്കിലൊന്നു കയറിയാല്‍ കൊള്ളാംസ്വന്തമാ‍യി വെബ് അഡ്രസ്സ് പോലും ഇല്ലാത്ത, പരസ്യങ്ങളാല്‍ കുത്തിനിറച്ച ഒരു അമച്വര്‍‌ സൈറ്റാണ് താങ്കളുടെ ആധികാരികമായ റഫറന്‍സ് ലിങ്കെങ്കില്‍, പിന്നെ താങ്കള്‍ ഈ പറയുന്നതിലൊന്നും വലിയ അത്ഭുതമില്ല...ഇത്തരത്തില്‍ ആടിനെ പട്ടിയാക്കുന്ന ( ഇതു തന്നെ ഒരു മാജികല്‍ സൈറ്റ് ) വേറെ കാക്കത്തൊള്ളായിരം ലിങ്കുകള്‍ ഞാന്‍ തരാം...കിര്‍ലിയന്‍ ഫോട്ടോഗ്രഫി പ്രേതങ്ങളുടെ പടമെടുപ്പണെന്നു വരെ സ്ഥപിച്ചിട്ടുള്ളത് (which includes the photos of the spirits )and i like to explain that i won't believe in that concept.പിന്നെ ഗൂഗിളില്‍ സെര്‍ച് ചെയ്താല്‍ വിവിധ ആസ്പെക്റ്റിലുള്ള വിവരങ്ങളും കിട്ടില്ലേ?ഇനിയെങ്കിലും ഇത്തരം വിലകുറഞ്ഞ സൈറ്റുകളെ റഫറന്‍സായി ചൂണ്ടിക്കാട്ടരുത്. താങ്കള്‍ തെറ്റെന്നു പറയുന്ന എന്റെ കണ്‍സപ്റ്റുകള്‍ വിശദീകരിച്ചു കൊണ്ട് എനിക്കും ഒരു സൈറ്റ് ഉണ്ട്.മനേകിന്റെ “സിദ്ധി”യാകട്ടെ ജനിതകമായ ചില കാരണങ്ങള്‍ കൂടിയുള്ളതുകൊണ്ടാകാമെന്നും ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുണ്ട്.എന്തു കാരണങ്ങളാണു മാഷെ അവ? അതെന്താ താങ്കളുടെ ശാസ്ത്രത്തിനു വിശദീകരിക്കാന്‍ കഴിയാത്തെ?പിന്നെ അതു പോലും കൊണ്ടാകാം എന്നാണല്ലോ പറയ്യുന്നത്? ഉറപ്പില്ലേ?പിന്നെ തുടര്‍ച്ചയായി പട്ടിണി കിടക്കുമ്പോളുണ്ടാകുന്ന അസുഖങ്ങളൊന്നും എന്തേ മനേകിനുണ്ടായില്ല?നാസ അത്ഭുതപ്പെട്ടു പോയ വാര്‍ത്ത താങ്കള്‍ ഏതു പ്രസിദ്ധീകരണത്തിലാണുവായിച്ചത്?അദ്ദേഹം സൂര്യവെളിച്ചത്തെ സ്റ്റോര്‍ ചെയ്യുന്നു എന്ന് ഞാന്‍ എങ്ങും കേട്ടിട്ടില്ല. അദ്ദേഹം ജീവനു നിലനില്‍ക്ക്കാന്‍ വേണ്ട ഊര്‍ജ്ജം സൂര്യനില്‍ നിന്നും സ്വീകരിക്കുന്നു എന്നെ പറയുന്നുള്ളൂ...പിന്നെ 411 ദിവസം പഴച്ചാര്‍ മാത്രം കുടിച്ചിട്ടും ഉന്മേഷത്തോടെ ജീവിക്കാനും വൈകുന്നേരങ്ങളില്‍ ബീച്ചില്‍ നടക്കാന്‍ പോകാനും അദ്ദേഹത്തിനു കഴിഞ്ഞതെന്തെ?ഇനി അതൊക്കെ സാധാരണമാ‍ണെങ്കില്‍ അതിനെ തരികിട എന്നു വിളിച്ച താങ്കള്‍ക്കോ ആ ഡോ. മനോജിനോ ഒരു 30 ദിവസമെന്ന്കിലും പഴച്ചാറോ കരിക്കിന്വെള്ളമോ ഒക്കെ കുടിച്ച് ജീവിക്കയെങ്കിലും ചെയ്യാമോ?താങ്കള്‍ക്ക് ആ ഒരു പോറ്റിയുടെ അഡ്രസ് തരണമെന്നു കരുതി തൂടങ്ങിയതാ.പക്ഷെ ആ റ്റെക്ഷ്റ്റ് ഇതു വരെ കിട്ടിയില്ല.പിന്നെ പോറ്റി എന്നതദ്ദേഹത്തിന്റെ പേരാ കേട്ടോ???ഇനി കുറേ ചളു പറഞ്ഞും എന്നെ കളിയാക്കിയും രക്ഷപെടാതെ എനിക്കുത്തരം തരൂ... സെര്‍ച്ച് ചെയ്യാന്‍ താങ്കള്‍ പറയണമെന്നില്ല, എനിക്കാവശ്യമായത് ഞാന്‍ സെര്‍ച്ച് ചെയ്തോളാംഎന്നോടു ചോദിച്ചപ്പോ ഞാനങ്ങനെയല്ലല്ലോ പറഞ്ഞത്?ഇനി താങ്കള്‍ ഇവയ്ക്കൊക്കെ ഉത്തരം ( അതു മാത്രം ) തരൂ.. ബാക്കി ചര്‍ച്ച പിന്നീടാകാം, താങ്കള്‍ നേരത്തെ പറഞ്ഞതു പോലെ...
May 1, 2008 11:05 PM
ആത്മാന്വേഷി... said...
എന്തു പറ്റി മാഷേ? ഞാന്‍ ചോദ്യം ചോദിച്ചപ്പോ ബൈ പറഞ്ഞും എന്നെ കളിയാക്കിയും ഓടി രക്ഷപ്പെടുന്നേ?എന്നോടു ചോദ്യം ചോദിക്കുമ്പോള്‍ കാട്ടിയ വീറും വാശിയും എവിടെ?പിന്നെ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കുത്തുന്ന ഈ പരിപാടി മോശമല്ലെ മാഷെ?താങ്കള്‍ ധൈര്യമായി എനിക്കുത്തരം താ..എന്നിട്ടു പറ എന്റെ ആ‍ത്മാന്വേഷണത്തിനെന്താ കുഴപ്പമെന്ന്??അല്ലെങ്കില്‍ നാണക്കേടല്ലേ മാഷേ??എന്റെ ലൈനിന്ന്റ്റ് കുഴപ്പം അവിടെ നില്‍ക്കട്ടെ,ശാസ്ത്രം കൊണ്ട് വിശദീകരിക്കാത്തതെല്ലാം തെറ്റെന്നു പറഞ്ഞ താങ്കള്‍ എവിടീപ്പോകുന്നു?എന്നെ ഇതിലും മോശമായി കളിയാക്കിയപ്പോഴുള്ള വാശി എവിടെ?ഇനിയെങ്കിലും ഇത്തരം പരിപാടി കാട്ടരുത് കേട്ടോ?this time i am calling you , just go after giving answer to me!then i'll apologize for my comments. else if please don't repeat this on a new blogger...this is a requestഎന്നു കരുതി ഞാന്‍ ബ്ലോഗിംഗ് നിറുത്തുന്നില്ല കേട്ടോ...
May 1, 2008 11:11 PM
സൂരജ് :: suraj said...
അല്ലാ, പോസ്റ്റ് മാഷിന്റെ തന്നെയല്ലേ ? അതിന്റെ ചര്‍ച്ച തീര്‍ന്നില്ലല്ലോ. ഈ പോക്കു പോയാല്‍ “എന്‍റെ ആത്മീയ ചിന്തകള്‍...” എന്ന ഈ ബ്ലോഗും “വിഗ്രഹാരാധനയുടെ പൊരുള്‍‌...” എന്ന പോസ്റ്റും ഞാനാണെഴുതിയത് എന്നു പറയുമല്ലോ അന്വേഷി!അറിയില്ല, അന്വേഷിച്ചില്ല എന്നൊക്കെ പറഞ്ഞ് സ്വന്തം പോസ്റ്റിനെ തന്നെ കൈയ്യൊഴിഞ്ഞയാള്‍ക്ക് ഇനി ഞാന്‍ എന്തര് ക്ലാസെടുക്കാന്‍ ...ഹ ഹ ഹ !
May 1, 2008 11:12 PM
സൂരജ് :: suraj said...
ആത്മാന്വേഷി ഒരു പോസ്റ്റിട്ടു - അതിലെ സംഗതികള്‍ സയന്റിഫിക് ആയി തെളിയിക്കാം, അല്ലെങ്കില്‍ തെളിയിച്ചിട്ടുണ്ട് എന്നും അവകാശപ്പെട്ടു. കുറേക്കഴിഞ്ഞപ്പോള്‍ മാഷ് ആ പോസ്റ്റിലെ സംഗതികള്‍ അതുമിതും പറഞ്ഞ് കൈയ്യൊഴിഞ്ഞു. എന്നിട്ട് മറു ചോദ്യങ്ങളിട്ട് മറിയുന്നു. അതെന്തര് പരിപാടീ ?സ്വയം വിശ്വസിക്കുന്ന ആശയങ്ങളെ പോലും സയന്റിഫിക് ആയി ന്യായീകരിക്കാന്‍ കഴിയാത്ത ആത്മാന്വേഷി ഇനി ഞാനെന്ത് ശാസ്ത്രം നിരത്തിയാലും ഇതുപോലെ 'ചോദിച്ചോണ്ടിരിക്കുകയേ' ഉള്ളൂ. അതു പാഴ് വേലയാണെന്നു മനസിലാക്കി തന്നെയാണ് ചര്‍ച്ച ഈ ലൈനില്‍ പോയാല്‍ ഇങ്ങനെയിരിക്കുകയേ ഉള്ളൂ എന്നു പറഞ്ഞത്.ഇ പോസ്റ്റെഴുതുമ്പോള്‍ ഈ “ശാസ്ത്രചോദ്യം” ചോദിക്കല്‍-ആവേശമുണ്ടായിരുന്നെങ്കില്‍ ‘വിഗ്രഹറേഡിയേഷന്റെ’ ഉത്തരങ്ങളൊക്കെ ഇപ്പോള്‍ റെഡിമണിയായി വന്നേനെ...ങ്ഹാ..എന്തര് ചെയ്യാന്‍... :)
May 1, 2008 11:25 PM
ആത്മാന്വേഷി... said...
പോസ്റ്റ് എന്റെ ആണെങ്കിലും എന്നോട് കാക്കത്തൊള്ളായിരം ചോദ്യങ്ങള്‍ താങ്കളല്ലേ ചോദിച്ചത്?ഈ പോസ്റ്റ് ഞാന്‍ എഴുതിയതാ,അതിലെ കാ‍ാര്യങ്ങല്‍ തെറ്റെന്ന് താങ്കള്‍ എന്നെ തെളിയിക്കുന്നതു വരെ ഞാന്‍ നിഷേധിക്കുകയുമില്ല..പിന്നെ ഞാന്‍ അറിയില്ല എന്നു പറഞ്ഞത് താങ്കള്‍ ചോദിച്ച ചോദ്യങ്ങളില്‍ എനിക്കറിയാത്തതിന്റെ ഉത്തരമായാണ്.താ‍ങ്കള്‍ എന്നോടു ചോദിച്ച ചോദ്യങ്ങളില്‍ എനിക്കറിയാവുന്നതിനെല്ലാം ഞാന്‍ ഉത്തരം തന്നു.അറിയാത്തതിന് അറിയില്ല എന്നു തുറന്നു സമ്മതിക്കയും ചെയ്തു.കാരണം എന്നോട് തിരിച്ചൂം ആ മര്യാദ ഉണ്ടാകും എന്നു ഞാന്‍ കരുതുന്നു.എനിക്ക് ക്ലാസ്സെടുക്കാന്‍ ഞാന്‍ താങ്കളെ ക്ഷണിച്ചില്ലല്ലോ?താങ്കള്‍ തന്നെ ചോദിച്ച ചോദ്യങ്ങളില്‍ ചിലതിനൂം, താങ്കള്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുമാണ് ഞാന്‍ ഉത്തരം ചോദിച്ചത്.പിന്നെ ഞാന്‍ ആത്മാവിനെയല്ല ("കഷ്ടം! ഇതുപോലുമറിയില്ലെ?”) ആത്മത്തിനെയാണ്, അതായത് എന്നെത്തന്നെയാണ് അന്വേഷിക്കുന്നത്.ഞാന്‍ കഴിഞ്ഞ 4 കമന്റുകളിലായി കുറെ അധികം ചോദിച്ചു . ഒന്നിനു പോലും മറുപടി നഹി...പിന്നെ എന്നോടു ചോദ്യം ചോദിച്ചത് എല്ലാരുമല്ലല്ലോ, താങ്കളല്ലെ?പിന്നെ ഈ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി പറയാം. ഞാന്‍ തടുത്തിട്ടില്ല, അനോണികള്‍ക്കു പോലും..പിന്നെ ഓരോ കമന്റിലും എന്റെ ചോദ്യങ്ങള്‍ കൂടുകയാണ്. ഒന്നിനും താങ്കള്‍ മറുപടി തരുന്നില്ല എങ്കില്‍ പോലും.എനിക്ക് ട്യൂഷനെടുക്കാനല്ല , എന്റെവാദം തെറ്റെന്നു സ്ഥാപിക്കാന്‍ താങ്കള്‍ വച്ച വാദമുഖങ്ങള്‍ക്കാണ് ഞാന്‍ വിശദീകരണം തേടുന്നത്.ഞാന്‍ താങ്കളുടെ മറുപടികളും തൊണ്ട തൊടാതെ വിഴുങ്ങിക്കോളാം.ഇനി ഞാന്‍ സ്വയം ഈ ചോദ്യങ്ങള്‍ ചോദിച്ച് മറുപടി കിട്ടാത്തതിനാലാണ് ഇവയ്ക്ക് തെറ്റെന്നു താങ്കള്‍ പറ്യുന്നതെങ്കിലും ഉത്തരം തന്ന ഒരു ശാസ്ത്രം ശരിയാണ് എന്നു ഞാന്‍ പറഞ്ഞത്.എന്തായാലും ഈ ചോദ്യങ്ങള്‍ക്കെങ്കിലും താങ്കള്‍ ഉത്തരം താ..എന്നിട്ട് എന്നെ ഇങ്ങനെ വാരിക്കോളൂ...അല്ലാതെ വീണിടത്തു കിടന്നുരുളാത്തെ...താങ്കളുടെ വാദപ്രകാരം ശാസ്ത്രമുഖേന തെളിയാത്തതെല്ലം തെറ്റാണ്.വിശ്വസിക്കാന്‍ പറ്റില്ല.അപ്പോള്‍ തെറ്റല്ലെന്നുനമുക്കു അനുഭവത്തിലൂടെ ( എനിക്കും താങ്കള്‍ക്കും ) പൂര്‍ണ്ണബോധ്യമുള്ള ചില കാര്യങ്ങള്‍ വിശ്ദീകരിക്കാന്‍ ശാസ്ത്രത്തിനു കഴിഞ്ഞില്ലെങ്കില്‍ അങ്ങനെ ശാസ്ത്രത്തിനു വിശദീകരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളും ഉണ്ട് എന്നു സമ്മതിച്ചു കൂടേഇനിയുമൊഴിക്ഴിവു പറഞ്ഞു നീങ്ങുന്നത് താങ്കളുടെ ആരധകര്‍ സഹിക്കില്ല കേട്ടോ (ഉദാ : സുനീഷ്)എന്തു പറയുന്നു? ഉത്തരങ്ങളോ അതോ ഇനിയും കളിയാക്കലുകളോ?ഞാന്‍ അന്ധവിശ്വാസി എന്നു സമ്മതിക്കുന്നു.താങ്കലുടെ വാദപ്രകാരമണെങ്കില്‍, ശാസ്ത്രപ്രകാരം തെളിയിച്ചിട്ടില്ലാത്തത് സത്യവും വിശ്വസനീയവും അല്ലെങ്കില്‍ ശരിയായ ഒരു സംഗതിക്കു നേരെ എത്ര ചോദ്യങ്ങള്‍ വന്നാലും അതൊക്കെ വിശദീകരിക്കാന്‍ പര്യാപ്തമായിരിക്കണം ശാസ്ത്രം...അല്ലെങ്കില്‍ ആ ശാസ്ത്രത്തിന്റെ അടിത്തറ ഇളകും....ഞാന്‍ ശാസ്ത്ര വിരോധി ഒന്നുമല്ല...ഇന്നത്തെ ആധുനിക ശാസ്ത്രത്തിന് ഇന്നത്ത്തെ നിലയില്‍ വിശദീകരിക്കാന്‍ കഴിയാത്ത ചിലതുണ്ട് എന്നു വിശ്വസിക്കുന്നു എന്നു മാത്രം..താങ്കള്‍ പറയാന്‍ പോകുന്നതെന്താണെന്ന് എനിക്കറിയാം..ഞാന്‍ ഇങ്ങനെയല്ല മുന്‍പു പറഞ്ഞതെന്നൂ ക്വോട്ട് ച്യ്യാന്‍ പോകുകയായിരിക്കും.സമ്മതിച്ചല്ലോ?പക്ഷേ താങ്കളുടെ വാദത്തിനു നേരെ ഉയര്‍ന്ന ഒരു ചോദ്യം പോലും ഇനി ചോദ്യങ്ങളില്ലാത വിധം തെളിയിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞില്ലല്ലോ ഇതുവരെ? അങ്ങനെ തെളിയിച്ചില്ലേള്‍ എന്റെ വാദവും ശരിയാകാം എന്നു താങ്കള്‍ സമ്മതിക്കണംഎന്തു പറയുന്നു?
May 1, 2008 11:38 PM
അനില്‍ശ്രീ... said...
ഈ ചോദ്യത്തിനൊന്നും ഉത്തരം പറയാന്‍ എനിക്കറിയില്ല. പക്ഷേ ഒരു കാര്യം പറയാതെ വയ്യ. ഒരു ആത്മാന്വേഷി എന്ന് സ്വയം പറയുന്ന ആള്‍ ആദ്യം പഠിക്കേണ്ടത് ആത്മസം‌യമനം ആണ്. ഒരാള്‍ അയാള്‍ ഏത് തരത്തില്‍ പ്രകോപിപ്പിച്ചാലും പ്രകോപിതന്‍ ആകരുത്. അടക്കം വേണം. വെല്ലുവിളികള്‍ അല്ല നടത്തേണ്ടത്. ഇതൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതാണ് കേട്ടോ. ഉപദേശം ആണെന്നൊന്നും കരുതണ്ട. ചുമ്മാ ഇതു വഴി പോയപ്പോള്‍ പറഞ്ഞതാണെന്ന് കരുതിയാല്‍ മതി.
May 1, 2008 11:39 PM
ആത്മാന്വേഷി... said...
താങ്കളോട് രണ്ടു കാര്യങ്ങള്‍ ഞാന്‍ ആവശ്യപ്പെട്ടു..ഒന്നുകില്‍ താങ്കള്‍ പറഞ്ഞതു പോലെ തന്നെ ഇനി ചോദ്യങ്ങളുണ്ടാകാത്ത വിധം പെര്‍ഫക്ട് ആയി ( അങ്ങനെ ആകുമ്പോഴല്ലെ അതു പൂര്‍ണ്ണ സത്യമാകുന്നുള്ളൂ? ) താങ്കളുടെ വാദം തെളിയിക്കുക,എന്റെചോദ്യങ്ങളില്‍ കുറച്ചെണ്ണത്തിനെന്ന്കിലും വസ്തുന്നിഷ്ഠമായി ഉത്തരം തരിക..അല്ലെങ്കില്‍ താങ്കളുടെ ആക്ഷേപപരമായ, ഈ ബ്ലോഗില്‍ താങ്കള്‍ പറഞ്ഞ ഡോ.ഗോപാലകൃഷ്ണന്‍,ഡോ.ശശികുമാറിനേയും ഡോ.സാംബശിവനേയും മി.മനേകിനേയും കുറിച്ച്ചുള്ളതുള്‍പ്പടെ, “തരികിട“, തട്ടിപ്പ് പ്രയോഗങ്ങളുള്‍പ്പടെ പിന്‍‌വലിക്കണം.താങ്കള്‍ എന്റെ വാദം ശരി എന്നു സമ്മതിക്കേണ്ടാ.ഇതും ശരിയായിരിക്കാം എന്നു സമ്മതിച്ചാല്‍ മതി...അതായത് പരീക്ഷണവിധേയമാക്കാതെ താങ്കള്‍ ഇതു തെറ്റെന്നു വാദിക്കില്ല എന്ന്.
May 1, 2008 11:44 PM
ak said...
സുഹൃത്തേ ഞാനിവിടെ ആദ്യമായാണു. ചില പോസ്റ്റുകള്‍ നോക്കി. താങ്കളുടെ ചിന്തകളേക്കാള്‍ പോസ്റ്റുകളില്‍ താങ്കളുടെ സങ്കല്പങ്ങളാണു. അതൊരു അപാകതയാണു. കാരണം വ്യക്തി നിഷ്ഠമായി അതൊക്കെ സൂക്ഷിക്കുന്നതില്‍ തെറ്റില്ല. പക്ഷെ സമാജത്തിനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ശാസ്ത്ര സമ്മിതി വേണം. ശാസ്ത്രം ഒന്നേയുള്ളു.(ഫിസിക്സ് പഠിക്കാനായാലും സോഷ്യോളജി പഠിക്കാനായാലും-തല്‍ക്കാലം സൂരജിനെ മറന്നേക്കു.) ഭാരതത്തിന്റെ നിലപാട് അതാണു. ആ ശാസ്ത്രത്തിലെ ഒരു ഉന്നത മേഖലയിലാണു താങ്കള്‍ കൈവച്ചിരിക്കുന്നത്. അതാലോചിച്ചാല്‍ സംഗതി ഗംഭീരം. പക്ഷെ അത് പഠിക്കുവാന്‍ പുസ്തകങ്ങള്‍ പോരാ. അങ്ങനെ ചെയ്യുമ്പോള്‍ അത് അക്കാദമിക്ക് പഠനം മാത്രമേ ആകു. ശാസ്താനുഭവത്തിനു ഒരു ഗുരു തന്നെ വേണം. അദ്ദേഹത്തിന്റെ നിശബ്ദതയില്‍ നിന്ന് അതൊക്കെ സ്വാംശീകരിച്ചാലെ സ്വയം ഉപയോഗപ്പെടുത്താനും മറ്റൊരാള്‍ക്കത് പകര്‍ന്ന് കൊടുക്കാനുമാകു. അതുവരെ അത്തരം വിഷയങ്ങള്‍ മാറ്റി വയ്ക്കുന്നതാണു ഉചിതമെന്ന് തോന്നുന്നു. തന്ത്രം, മരണാനന്തര ജീവിതം, പ്രാണന്‍ ഒക്കെ അതീവ സൂക്ഷ്മങ്ങളായ അറിവുകളുടെ മേഖലയാണു. അവയെപ്പറ്റി പറഞ്ഞു കൊടുത്താലും മനസിലായില്ലാ എന്ന് വരും. ശിഷ്യന്‍ ഗുരുവിലേക്ക് പരിണമിക്കുന്ന ഒരു യാത്രയിലെ അത് ഹൃദിസ്ഥമാകു. അത് ഇന്ദ്രിയാന്തക്കരണങ്ങള്‍ക്ക് അതീതവുമാണു. മനസിനു അവിടെ ചെന്നെത്താനാവില്ല. അതിനു മുന്‍പ് മനസ് നിഷേധത്തിലൂടെ ചില കാര്യങ്ങള്‍ അറിഞ്ഞാലും അത് അപൂര്‍ണ്ണമായിരിക്കും. ആധുനിക ശാസ്ത്ര വാദികളും ഇത് പോലെ അപൂര്‍ണ്ണതയില്‍ കിടന്ന് ഉഴലുകയാണു. ശാസ്ത്രവും അനുഭവവും ചെര്‍ത്ത് വയ്ക്കുമ്പോള്‍ വലിയ അന്തരം കണ്ട് അവര്‍ സ്തബ്ദരാണു. കാരണം അവര്‍ മനസ്, ചിത്തം, ബുദ്ധി, അഹംകാരം എന്നിവയെപ്പറ്റി ഒന്നും പഠിക്കുന്നില്ല. അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുന്നില്ല. ആധുനിക വൈദ്യത്തിലെ ഒരു ഡോക്ടറ് മനുഷ്യനെ ഒരു യന്ത്രം മാത്രമായിട്ടാണു കണക്കാക്കുന്നത്. അതിനു അനുഗുണമായ ഒരു പഠനമാണു അവര്‍ പിന്തുടരുന്നത്. അതു കൊണ്ട് അറ്റകുറ്റപ്പണി നടത്തിയും യന്ത്രഭാഗങ്ങള്‍ മാറ്റിവച്ചും ശരീരം മുന്നോട്ട് കൊണ്ടുപോകാമെന്ന് അവര്‍ വിചാരിക്കുന്നു. പക്ഷെ രോഗങ്ങള്‍ അവരെ അമ്പരപ്പിച്ചു കൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളെ വിഫലമാക്കുന്ന കാഴ്ചയാണു നാം കാണുന്നത്. ഇതിന്റെ കാരണം അന്വേഷിക്കാതെ അവര്‍ പുതിയ മരുന്നുകള്‍ പരീക്ഷിക്കുകയും മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്നു (മെര്‍ക്കിന്റെ വയോക്സ് വിവാദം ഉദാഹരണം). അതുപോലെ തന്നെ ആധുനിക വൈദിക വാദികളും അക്കാദമിക്കാണു. അവര്‍ പാശ്ചാത്യ ശാസ്ത്ര ഘടനയിലേക്ക് തികച്ചും വ്യത്യസ്ഥമായ ഘടനയുള്ള ഭാരതീയ ജ്നാനത്തെ സന്നിവേശിപ്പിക്കാനുള്ള ശ്രമത്തിലാണു. ഡോ.ഗോപാലകൃഷ്ണന്‍ ഒരു വൈദിക തത്ത്വത്തെ ആധുനിക ശാസ്ത്രവുമായി താരതമ്യം ചെയ്ത് പഴമ ഭാരതത്തിനാണെന്ന് പറയുമ്പോള്‍ യഥാര്‍ത്തത്തില്‍ ഭാരതീയതയെ ചെറുതാക്കുകയാണു. സിദ്ധാന്തമായി ആധുനിക ശാസ്ത്രത്തെ സ്വീകരിക്കുകയും ഉദാഹരണമായി ഭാരതീയതയെ എടുത്ത് കാട്ടുകയും ചെയ്യുന്നു.ഒരു ഭാരതീയ തത്ത്വം സ്ഥാപിക്കാന്‍ 400 കൊല്ലത്തിലധികം പഴക്കമില്ലാത്ത ആധുനിക ശാസ്ത്രം പര്യാപ്തമാണെന്ന് പറയുമ്പോള്‍ വലുത് ഏതാണു? ആധുനിക ശാ‍ാസ്ത്രമോ ഭാരതീയ വൈജ്ഞാനികതയോ? ആലോചിച്ചു നോക്കു. അതു കൊണ്ട് ശാസ്ത്രവാദികള്‍ക്ക് മറുപടി കൊടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മാത്രമല്ല ബുദ്ധിശൂന്യവുമാണു. അല്ലെങ്കില്‍ ഇത് പഠിക്കാന്‍ തയ്യാറാവണം. കാരണം രണ്ടും രണ്ട് വഴികളിലാണു സത്യാന്വേഷണം നടത്തുന്നത്. ആധുനികന്‍ അവന്റെ പഠനത്തിനു മനസിനെ ഒരു തരത്തില്‍ പരുവപ്പെടുത്തി വച്ചിരിക്കുകയാണു. അതിന്റെ അച്ചില്‍ വീഴുന്നതെ അവനു മനസിലാക്കാന്‍ കഴിയു. അല്ലാത്തത് കാണുമ്പോള്‍ അവന്‍ സംഭീതനാകുകയും ബഹളം വയ്ക്കുകയും ചെയ്യും. അത് തിരുത്തിക്കൊണ്ടിരുന്നാല്‍ താങ്കള്‍ക്ക് മുന്നോട്ട് പോകാനാവില്ല. അനുഭവവും കാലവും ശാസ്ത്രത്തെ തിരഞ്ഞെടുത്തു കൊള്ളൂമെന്ന് ധരിച്ച് സ്വന്തം വഴിയെ മുന്നേറുക. എല്ലാ ഭാവുകങ്ങളും.
May 1, 2008 11:47 PM
ആത്മാന്വേഷി... said...
അനില്‍ശ്രീ, നന്ദി...ഞാന്‍ കുറച്ച് അഗ്രസ്സീവ് ആണല്ലേ?എങ്ങനെ ആകാതിരിക്കും മാഷേ?ആദ്യം റോബിച്ചായനായിരുന്നു.പുള്ളിയുടെ ചോദ്യങ്ങള്‍ക്കുത്തരം കോടുത്തിട്ട് എന്റെ ചോദ്യം വന്നപ്പോള്‍ പുള്ളി ജേര്‍ണല്‍ പിടിച്ചിട്ടു.അവസാനം പുള്ളി എന്നെ കളിയാക്കുന്ന തരത്തിലാണ് അവസാന കമന്റിട്ടത്..( ഒന്നു നോക്കിയേക്കു..മുന്‍പത്തെ പോസ്റ്റിലാ)ഇവിടെ സൂരജിന്റെ ചോദ്യങ്ങള്‍ക്ക് തികഞ്ഞ ആത്മാര്‍ത്ഥാതയോടെയാണ് ഞാന്‍ ഉത്തരം പറഞ്ഞത്.തിരിച്ചും ആ അത്മാര്‍ത്ഥത ഞാന്‍ പ്രതീക്ഷിച്ചു.മാറുന്ന മലയാളി പറഞ്ഞ പോലെ അങ്ങോട്ടു കൊടുക്കുന്ന ആത്മാര്‍ത്ഥത ഞാന്‍ ഇങോട്ടും പ്രതീക്ഷിക്കുന്നു...ഇവിടം എനിക്കൊരു കളിതമാശയല്ല,അതിനു വേറെ ഒരു ബ്ലോഗ് തുടങ്ങാം. ഇവിടെ ഞാന്‍ ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ പ്രതീക്ഷിക്കുന്നു.പിനെ എന്റെ ഭാഗത്തു നിന്ന് മാന്യമല്ലാത്ത എന്തെങ്കിലും പ്രതികരണമുണ്ടായെങ്കില്‍,ഞാന്‍ വെല്ലുവിളി നടത്തി എങ്കില്‍ സോറീ....അനില്‍ശ്രീക്ക് ഒരിക്കല്‍ കൂടി നന്ദി...
May 1, 2008 11:49 PM
ആത്മാന്വേഷി... said...
കര്‍ത്താ മാഷിനു നന്ദി...താങ്കളുമായി പരിചയപ്പെടണമെന്നുണ്ട്.എന്റെ മെയില്‍ : arunsasthamkotta@gmail.comഞാന്‍ ഒരു നല്ല ഗുരുവിനെ തേടിയുള്ള അന്വേഷണത്തിലാണ്.അതിനാല്‍ ഇപ്പോല്‍ പുസ്തകങ്ങള്‍ മാത്രമാണാശ്രയം.അങ്ങനെ വായിച്ചപ്പോള്‍ ഉണ്ടായ ചില സംശയങ്ങള്‍ തീര്‍ക്കാന്‍ ഈ ബൂലോകത്തില്‍ ആരെങ്കിലും ഉണ്ടോ എന്നു നോക്കാനാണ് ഇങ്ങേനെ ഒരു സാഹസം കാട്ടിയത്...അതിങ്ങനെയായി...
May 1, 2008 11:56 PM
ak said...
എങ്കില്‍ ഉടന്‍ ഇത് നിര്‍ത്തണം
May 1, 2008 11:59 PM
സൂരജ് :: suraj said...
ആത്മാന്വേഷീ,ഇനിയുമൊഴിക്ഴിവു പറഞ്ഞു നീങ്ങുന്നത് താങ്കളുടെ ആരധകര്‍ സഹിക്കില്ല കേട്ടോ (ഉദാ : സുനീഷ്)ആരാധകരോ ?? ഹ ഹ ഹ! തള്ളേ ഇതെന്തരു പ്യേച്ച് ?ഒരു സ്പെക്ട്രോസ്കോപ്പിസ്റ്റ് ആയ സുനീഷ് ജീ ഒരു ഇരുപതുമിനിറ്റു ഇവിടെ ചെലവാക്കിയാല്‍ താങ്കളുടെ ഈ റേഡീയേഷന്‍ തക്കിടതരികിടയൊക്കെ പൊളിഞ്ഞു കീറിപ്പോവുമേ..ഹി ഹി ഹി!(മൂപ്പരു സമയം കളയണ്ടാന്നുകരുതി പോയതാവും)പിന്നെ, താങ്കളുടെ അഗ്രസീവ്നെസ് പെരുത്തിഷ്ടായി. വേദാന്തം, അദ്വൈത സിദ്ധാന്തം, ആത്മാന്വേഷണം, പ്രാണായാമം എന്നൊക്കെയുള്ള വൈദിക ജാര്‍ഗ്ഗണുകളടിച്ചുകൊണ്ട് ബ്ലോഗില്‍ വരുന്ന മിക്ക അണ്ണന്മാരും അവസാനം ഇങ്ങനെയാ..ഒന്നു പറഞ്ഞു രണ്ടാമത്തേതിനു ചാടിക്കടിക്കും, പള്ളുവിളിക്കും! അത്രേം നേരം പറഞ്ഞ് വന്ന മഹദ് വചനമൊക്കെ മറന്നു മുണ്ടു മടക്കിക്കുത്തി ‘പോരിനുവാടാ’ ഗ്വാഗ്വാ വിളികളാകും! ഹ ഹ ഹ! ഇതാണ് ദിനേശാ ആത്മതത്വം! അവിദ്യയുടെ പടവുകള്‍ കടന്നു കടന്ന് അങ്ങറ്റത്തെത്തിയിട്ടും അവസാനം ശങ്കരാചാര്യരോട് ലോകത്തിലെ ഏറ്റവും വലിയ വേദനയെന്തെന്ന് ഒരു വല്യമ്മൂമ്മ ചോദിച്ചപ്പോള്‍ മൂപ്പര് ചൂളിപ്പോയി...അവിദ്യ അവിദ്യ! ഹൊ! സര്‍വ്വജ്ഞപീഠത്തിന്റെ മുകളിലും അവിദ്യ!അശോക് കര്‍ത്താ മാഷേ,അന്വേഷി വന്നു വരം തരാന്‍ തപസ്സുചെയ്തപ്പോള്‍ വന്നു കനിഞ്ഞല്ലോ. ഇനി മൈക്രോ വേവ് അവനിന്റെ ഉള്ളില്‍ പോളീമെറേയ്സ് ചെയിന്‍ റിയാക്ഷന്‍ നടക്കുന്ന ആ മന്ത്രവിദ്യയും,പാപ്പിലോമാ വൈറസിനെ തീണ്ടാരിത്തുണിക്കുള്ളില്‍ കള്‍ച്ചര്‍ ചെയ്യുന്ന വിദ്യയുമൊക്കെ ആത്മാന്വേഷിക്കു പറഞ്ഞു കൊടുക്കണേ...അപ്പോഴല്ലെ “അനുഭവശാസ്ത്ര” പാരമ്പര്യം ഉത്തുംഗശൈലമേറൂ !പിന്നെ ആത്മാന്വേഷിയോട് ഇതു നിര്‍ത്താനൊന്നും ആജ്ഞാപിക്കരുതേ..ആത്മഹത്യാപ്രേരണയ്ക്ക് ആരെങ്കിലും കേസു കൊടുക്കും! :)
May 2, 2008 12:04 AM
ആത്മാന്വേഷി... said...
സഹോദരാ സൂരജേ,ഒരു അമ്മൂമ്മ ആ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം താങ്കളെ പോലെ അവരെ കളിയാക്കിയും അവരെ വിഡ്ഡിയെന്നു വിളിച്ചും രക്ഷപ്പെട്ടില്ലല്ലോ?അദ്ദേഹം അതിനുത്തരമന്വേഷിച്ചു പുറപ്പെടുകയല്ലേ ചെയ്തത്?പിന്നെ സര്‍വജ്ഞപീഠം കയറിയത് ആ ചോദ്യത്തിനും ഉത്തരം കൊടുത്തതിനു ശേഷമായിരുന്നു എന്നാണെന്റെ അറിവ്.പിന്നെ വേദന ആപേക്ഷികമല്ലെ??? അച്ഛന്‍ മരിച്ച ഒരു കുട്ടിക്ക് അപ്പോള്‍ അതായിരിക്കും ഏറ്റവും വലിയ വേദന...ശരി...ഇത്രയൊക്കെ ആയിട്ടും, ഞാന്‍ മാപ്പു ചോദിച്ചിട്ടും താങ്കളെന്തേ എന്റെ ചോദ്യങ്ങള്‍ക്കുത്തറം തരുന്നില്ല?താങ്കളുടെ പോരിനു വിളിക്ക് ഞാന്‍ വിളികേട്ടതോ?അതോ ഈ പോരിനു വിളി ശാസ്ത്രവാദികള്‍ക്കേ ആകാവൂ എന്നുണ്ടോ?താങ്കള്‍ക്കു കഴിയുമെങ്കില്‍ ഞാന്‍ പറഞ്ഞതു ചെയ്യൂ...വെറുതേ സമയം കളയാതെ...ഒന്നുകില്‍ എന്റെ ചോദ്യങ്ങള്‍ക്കുത്തരംതരിക.പിന്നെ കര്‍ത്താ മാഷ് പ്രസാദിച്ചതിന് താങ്കള്‍ക്കെന്തേ വിഷമം?ഞങ്ങള്‍ വിവരക്കേടിന്റെ ആശാന്മാര്‍,അന്ധവിശ്വാസികള്‍.. ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക്ക് സംവദിച്ചു കൊള്ളാം..പിന്നെ എന്നെ ഇട്ടു കുരങ്ങു കളിപ്പിച്ചു രസിക്കയാണ് ഉദ്ദേശമെങ്കില്‍ ഞാന്‍ അനില്‍ശ്രീക്ക് കൊടുത്ത മറുപടി ഒന്നു നോക്കുക...ഉത്തരങ്ങള്‍ (! ഇപ്പോഴും ..മണ്ടന്‍ ) ഞാന്‍ പ്രതീക്ഷിക്കുന്നു...
May 2, 2008 12:14 AM
ആത്മാന്വേഷി... said...
ഇയ്യാളോടോ പിടിച്ചു നില്‍കാന്‍ വയ്യപിന്നാ ഒരു സ്പെക്ട്രോസ്കോപ്പിസ്റ്റിനോട്...തല്‍കാലം അദ്ദേഹത്തെ വിടാം മാഷേ...ഞാന്‍ പറഞ്ഞത് തെറ്റാണെന്നു ഞാന്‍ സമ്മതിച്ചല്ലോ?എന്റെ ചോദ്യങ്ങള്‍ക്ക് ചിലതിനെങ്കിലും ഉത്തരം കിട്ടിയ്യാല്‍ ഞാന്‍ പൊയ്ക്കൊള്ളാം..കര്‍ത്താ മാഷ് പറഞ്ഞ പോലെ ഇതു നിരുത്തി കട്ടയും പടവുമായി...എന്തായാലും എന്നെ ഇത്രയും ചൊറിഞ്ഞതല്ലെ?വെറുതേ അങ്ങു പോകാതെ!
May 2, 2008 12:17 AM
സൂരജ് :: suraj said...
ഇനിയിപ്പം കര്‍ത്താവുണ്ടല്ലോ കൂട്ടിന്. പുള്ളിക്കാരന്‍ വിഗ്രഹ വൈബ്രേഷന്റെ സ്പെഷ്യലിസ്റ്റാ... പണ്ട് ബുദ്ധന്‍ മരിച്ചത് ആയുര്‍വേദത്തിലെ സര്‍ജ്ജറികാരണമാണെന്നും അതുകൊണ്ടാണ് ആയുര്‍വേദം ഇന്ത്യയില്‍ മുരടിച്ചതെന്നും കണ്ടുപിടിച്ചയാളാ. പോരെങ്കിലോ, മൈക്രോ‍ാ വേവ് അവനില്‍ പോളീമെറേയ്സ് ചെയിന്‍ റിയാക്ഷന്‍ നടക്കുമെന്നും, MRI scan എടുത്താല്‍ ക്യാന്‍സര്‍ ഒരിടത്തുനിന്നും സമീപസ്ഥലങ്ങളിലേക്കു പടരുമെന്നും, രോഗങ്ങളുടെ കാരണം പൂര്‍വ്വ ജന്മത്തിലെ പാപമാണെന്നും റിസേര്‍ച്ചു ചെയ്തു പേപ്പര്‍ പബ്ലിഷ് ചെയ്തിട്ടുമുണ്ട്.പുള്ളി ആത്മാന്വേഷിക്കു നല്ല കൂട്ടാ‍യിരിക്കും..രണ്ടുപേര്‍ക്കും കൂടി ഇനി ചോദ്യങ്ങള്‍ ചോദിച്ചും ആടിപ്പാടിയും ജോളിയായി നടക്കാം... പവിഷമല്ലി പുഞ്ചിരിച്ച ദിവ്യവാനം..പ്രണയവല്ലി...(ഓ, ബാക്കി മറന്നു പോയി)അയ്യോ ചേട്ടാ പോവല്ലേ !അയ്യോ ചേട്ടാ പോവല്ലേ !അയ്യോ ചേട്ടാ പോവല്ലേ !അയ്യോ ചേട്ടാ പോവല്ലേ !അയ്യോ ചേട്ടാ.....
May 2, 2008 1:05 AM
ആത്മാന്വേഷി... said...
സൂരജേ...കഷ്ടമാണു കേട്ടോ...സര്‍വ്വവും വിശദീകരിക്കുന്ന ശാസ്ത്രത്തിന്റെ വക്താവിന്റെ ഈ പോക്ക്...സുനീഷിന്റെ കമന്റില്‍ വായീച്ചിരിക്കുമല്ലോ, നിങ്ങള്‍ ( ഞാനായാലും ) ഒരു വാദം പറയുമ്പോള്‍ അതു സംശയങ്ങള്‍ക്കതീതമായി തെളിയിക്കണം.അല്ലെങ്കില്‍ അതു തെറ്റാകാന്‍ സാദ്ധ്യത ഉണ്ട് എന്നു സമ്മതിക്കയെങ്കിലും വേണം...അതിനുള്ള ചങ്കൂറ്റമില്ലെങ്കില്‍ പിന്നെ വസ്തുനിഷ്ഠമെന്നും പറഞ്ഞ് ഇറങ്ങാതിരിക്കുക...അല്ലെങ്കില്‍ തന്റെ നേരെ ചോദ്യങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ കളിയാകലുകളുമായി നടക്കാതെ ഒന്നുകില്‍ സമ്മതിച്ച് നിറുത്തി പോകുക,അല്ലെങ്കില്‍ ഇനി ചോദ്യം വരാത്ത വണ്ണം അതിനെ സ്ഥാപിക്കുക...ഇതിനു രണ്ടിനും കഴിയാത്ത പക്ഷം ഇനി ഈ പണിക്കിറങ്ങാതിരിക്കുക...പിന്നെ എന്റെ ബ്ലോഗില്‍ എന്നെ കളിയാക്കുന്നതെനിക്കിഷ്ടമാ, പക്ഷേ വേറൊരാളെ വേണ്ട കേട്ടോ...അതു താങ്കള്‍ക്ക് താങ്ക്kഅളുടെ ബ്ലോഗില്‍ ആകാമല്ലോ?വീണ്ടും ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു...[ ഇനി കളിയാക്കലല്ല , പിന്നെ ഈഇ കളിയാക്കലില്‍ ഞാനും മോശമല്ല, താങ്കള്‍ക്കും ബ്ലോഗും അതില്‍ കമന്റുമുണ്ടേ..;-) ]
May 2, 2008 9:20 AM
സൂരജ് :: suraj said...
വെരി വെരി സോറി ആത്മാന്വേഷീ, താങ്കളെ വല്ലാതെ മുഷിപ്പിക്കേണ്ടി വന്നതില്‍ നിര്‍വ്യാജം മാപ്പുപറയുന്നു. എന്നൊട് ദേഷ്യപ്പെട്ട് ആത്മീയോര്‍ജ്ജം വല്ലതും നഷ്ടപ്പെട്ടെങ്കില്‍ ക്ഷമിക്കൂ...താങ്കള്‍ എന്നോട് ചോദിച്ച കുറേ ചോദ്യങ്ങള്‍ക്കുത്തരം ഇതാ താഴെ കൊടുക്കുന്നു. റോബിച്ചേട്ടനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം തന്നെ ഉത്തരം തരട്ടെ.1. ഫിസിക്സില്‍ മെക്കാനിക്കല്‍ വൈബ്രേഷന്‍ മുതല്‍ ഇലക്ട്രോണില്‍ വൈബ്രേഷന്‍ വരെ ഞാന്‍ പഠിച്ചിട്ടുണ്ട്.അതിന്‍റെ സൂക്ഷ്മ രൂപത്തെ തനീ ആണ് ഞാന്‍ ഉദ്ദേശിച്ചതും.ഇനി അതിനു പുതിയ അര്‍ത്ഥം (ഞാന്‍ മനസ്സിലാക്കാത്തത്) ഉണ്ടെങ്കില്‍ പറഞ്ഞു തരൂ, എനിക്കു വളരെയധികം നന്ദി ഉണ്ട്വിഗ്രഹത്തിലെ കമ്പി വൈബ്രെറ്റു ചെയ്യുമെന്ന് പറഞ്ഞാല്‍ വൈബ്രേറ്റര്‍ വൈബ്രേറ്റു ചെയ്യില്ലേ അതുപോലെ തന്നെ! ഇലക്ട്രോണീക് വൈബ്രേഷന്റെ ല്ല ആ സൂക്ഷ്മ രൂപമില്ലെ..ഓ അദ് തന്നെ... മന്ത്രമുഖരിതമാകുമ്പോള്‍ ലോഹക്കമ്പിയുടെ ഫ്രീക്വന്‍സി തന്ത്രിയുടെ ആത്മീയോര്‍ജ്ജത്തിന്റെ “ഫ്രീക്വന്‍സിഉമായി ഒത്തുവരുന്ന പോയിന്റില്‍” വിഗ്രഹക്കമ്പി കിടന്നു വിറയ്ക്കും.(കൂട്ടത്തില്‍ തന്ത്രിക്കും ചെറുതായി വിറയല്‍ അനുഭവപ്പെടും) ഇതൊന്നും സാധാരണക്കാര്‍ക്കു ഗോചരമാകുന്ന രീതിയിലല്ല കേട്ടോ സംഭവിക്കുന്നത്. ശ്രീകോവിലിനുള്ളില്‍ കേറി ചില “പ്രത്യേക ഉപകരണങ്ങള്‍” ഉപയോഗിച്ചാണ് ഇതു കാണുന്നത്! 2. ഞാന്‍ വയിച്ചിട്ടുള്ള കോസ്മിക് എനര്‍ജിയുടെ നിര്‍വചനമനുസരിച്ചാണ് ഞാന്‍ പറഞ്ഞത്.അതു ശരിയാണ് എന്നു ഞാന്‍ വാദിക്കുന്നില്ല.കോസ്മിക് എനര്‍ജിയുടെ ഫിസിക്സിലെ ശരിയായ നിര്‍വചനം അറിഞ്ഞാല്‍ കൊള്ളാം. കോസ്മിക് എനര്‍ജി എന്നുപറഞ്ഞാല്‍ നിരാകാര പരബ്രഹ്മവുമായി ജീവാത്മാവു ലയിക്കുമ്പോള്‍ ഉണ്ടാകുന്ന ആന്ദോലനത്തിന്റെ അനര്‍ഗളമായ സംത്രാസമാണ്. നാസയുടെ anisotropy probe ഒക്കെ ഉപയോഗിച്ചാലേ ഇതു കാണാനാകൂ. ഈ ‘പ്രോബ്’ ഒരെണ്ണം എന്റെ വീട്ടിലിരിപ്പുണ്ട്. കൊറിയര്‍ വഴി നാസയില്‍ നിന്നും അയച്ചു കിട്ടിയതാണ്. ആത്മതത്വ അനാവരണ വേളയില്‍ പരമാനന്ദ സ്വരൂപവുമായി ലയിക്കുമ്പോള്‍ താപ വ്യതിയാനമായും ഇതു പ്രത്യക്ഷീ ഭവിക്കുമെന്ന് കൈലാസ ഭാഗത്ത് റിസേര്‍ച്ച് നടത്തുന്ന ഫിന്‍ലന്റിലെ ഒരു സംഘം 2003-ല്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ഒരു സയന്റിഫിക് റിപ്പോര്‍ട്ട് ക്രൈം വാരികയുടെ ജൂലൈ ലക്കത്തില്‍ വന്നിരുന്നു. 3. ആത്മീയോര്‍ജ്ജമളക്കുന്ന ആ ഉപകരനത്തിന്റെ പേരെനിക്കറിയില്ല.പക്ഷേ കോസ്മിക് എനര്‍ജി സ്വീകരിച്ചു കഴിഞ്ഞ് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ സാധാരണ വൈദ്യ ശാസ്ത്ര ഉപകരണങ്ങളിലൂടെ മനസ്സിലാക്കാവുന്നതെ ഉള്ളൂ.ഹൃദയസ്പന്ദനവും തലച്ചോറിലെ ആ‍ല്‍ഫാ മുതല്‍ ഡല്‍റ്റാ വരെയുള്ള വേവുകളുടെ വ്യത്യാസങ്ങളും മനസ്സിലാക്കാന്‍ ഉള്ള ഉപകരണങ്ങളെ കുറിച്ച് താങ്കളക്കറിവുണ്ടാകുമല്ലോ? ഹേയ് , ഉപകരണത്തിന്റെ പേരൊന്നും “അറിയില്ല” ! എന്റെ വീട്ടിനടുത്ത് ഒരു പണിക്കരുണ്ട്. മൂപ്പരുടെ കൈയ്യില്‍ ഈ ഉപകരണമുണ്ട്. അഡ്രസ് തപ്പിയെടുത്തുതരാം, താങ്കള്‍ക്ക് നേരിട്ട് അന്വേഷിക്കാമല്ലോ! 4. കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയുടെ ആധുനിക വിശദീകരണത്തെ പറ്റി അറിയില്ല. താങ്കള്‍ ഒന്നു വിശദീകരിച്ചു തരുമെന്ന് കരുതുന്നു. I think it is the representation of energy in body , in visual form.it also represents the energetical cover along the body in visual form ,just like the thrmal imaging. but the basic idea of both differs much. അതു ശരിയാ it is indeed the representation of energy in body , in visual form. ഈ എനര്‍ജി ഇങ്ങനെ ശരീരത്തിന്റെ മൂലാധാര ചക്രം മുതല്‍ മേലോട്ട് ഒരു പ്രത്യേക പാറ്റേണില്‍ ഒഴുകി നടക്കും. അതിനെ പിടിച്ച് പ്രത്യേക മന്ത്രോദ്ദീപനം ചെയ്ത ക്യാമറയില്‍ ഒപ്പിയെടുക്കുമ്പോള്‍ എനര്‍ജി ‘ശരീരത്തില്‍ നിറഞ്ഞു തുളുമ്പുന്ന “അയോണിക സംഘാതങ്ങളുടേ” സ്റ്റാറ്റിക് വൈദ്യുതിയായി ദര്‍ശിക്കാം. നാലു ജര്‍മ്മന്‍ സംഘവും, രണ്ടു ഫ്രെഞ്ച് സംഘവും കഴിഞ്ഞാഴ്ച വഞ്ചിയൂര് നടന്ന ഭാഗവത സപ്താഹ യജ്ഞ വേളയില്‍ ഇതു ഫോട്ടോയിലാക്കിയിരുന്നു. അടുത്ത ലക്കത്തിലെ മാധ്യമം ആഴ്ചപ്പതിപ്പില്‍ റിപ്പോര്‍ട്ട് വരുന്നുണ്ടെന്നാണ് കേട്ടത്.5. എന്നാല്‍ പരേതാത്മാക്കളുടെ ഫോട്ടോയെടുപ്പ് എന്ന കണ്‍സപ്റ്റ് ഞാന്‍ വിശ്വസിക്കുന്നില്ല.താങ്കള്‍ ആ വിശദീകരണം തരുമെന്ന് വിശ്വസിക്കുന്നു. പരേതാത്മാക്കളുടെ ചിത്രമല്ല പരേതരാകാതെ പാതി ചത്ത ആത്മാക്കളുടെ ചിത്രമാണ് കിര്‍ലിയന്‍ ഫോട്ടോകളില്‍ ഏറ്റവും നന്നായി തെളിയുന്നത് ! ശിഖയില്‍ പദ്മദളം വിടര്‍ത്തുന്ന സെക്കന്റില്‍ ക്ലിക്ക് ചെയ്താല്‍ കോടി സൂര്യന്മരുടെ ഫ്യൂഷന്‍ എനര്‍ജിയായി ഇതു തെളിയുന്നതു കാണാം. കുറേ എനര്‍ജി ഇലക്ട്രൊമാഗ്നെറ്റിക് റേഡിയേഷനായി ഉത്സര്‍ജ്ജിക്കും, ബാക്കിയൊക്കെ ശബ്ദതരംഗങ്ങളായി പ്രപഞ്ച ഊര്‍ജ്ജത്തില്‍ വൈബ്രേഷനും ഓസിലേഷനുമായി ലയിക്കും. വളരെ പവര്‍ഫുള്‍ ആയ ക്യാമറ വേണം ഇതൊക്കെ പിടിച്ചെടുക്കാന്‍. താങ്കള്‍ക്കു വേണമെങ്കില്‍ ഒരു ക്യാമറയിലേക്ക് രണ്ട് എഫ്.എം. മൈക്ക് കണക്റ്റു ചെയ്ത് ഏതെങ്കിലും മഹായോഗി സമാധിയാകുമ്പോള്‍ ചെന്ന് പടമെടുത്താല്‍ ഇത് കാണാനാകും. 6. ഞാന്‍ ഒരു ഹീരാ മനേകിനെ കുറിച്ചു പറഞ്ഞിരുന്നല്ലോ.എന്തേ അതിനു മറുപടി തന്നില്ല? പതിനാലുവര്‍ഷത്തെ തപസ്സു കഴിഞ്ഞ് ഹിമാലയസാനുകളില്‍ നിന്നും ആത്മീയോര്‍ജ്ജവുമായി ഇറങ്ങിയ ഹീരാ രത്തന്‍ മനേകിനെ കുറിച്ചല്ലേ താങ്കള്‍ സൂചിപ്പിച്ചത്. സോറി കേട്ടോ, ആകപ്പാടെ കണ്‍ഫ്യൂഷനായിപ്പോയതിനാല്‍ ഞ്ജാനെന്തൊക്കെയോ പറണ്‍ജു. അതൊക്കെ തിരുത്തി വായിക്കണേ.ഹീരാരത്തന്‍ മനേക് സൂര്യതാപസനാണ്. അദ്ദേഹത്തിന് സൂര്യഭഗവാന്‍ അനുഗ്രഹിച്ചിരിക്കുന്നതിനാല്‍ റെറ്റിന സാധാരണക്കാര്‍ക്കുള്ളതിനേക്കാള്‍ രണ്ട് ലെയര്‍ കൂടുതലുണ്ട്. ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നേത്ര നാഡി തലച്ചോറിലെ ക്ലോറോഫില്‍ നിറഞ്ഞ സുപ്പീരിയര്‍ കോളിക്കുലസ് എന്ന ഭാഗത്തേയ്കാണ് കണക്ടു ചെയ്യുന്നതെന്നു കണ്ടെത്തിയിരുന്നു. ഈ ക്ലോറോഫില്‍ ഉപയോഗിച്ച് കാര്‍ബോഹൈഡ്രേറ്റ് മാത്രമല്ല പ്രോട്ടീനും അദ്ദേഹം സംശ്ലേഷണം ചെയ്യുന്നുവെന്ന് ഡോ:ആര്‍.കെ.ഭണ്ഡാരി ബയോക്കെമിക്കല്‍ പഠനങ്ങള്‍ക്കുശേഷം പറഞ്ഞിട്ടുണ്ട്. മനോജ് കോമത്ത് എന്നൊരു സയന്റിസ്റ്റ് മണ്ടനും സുധീര്‍ ഷാ എന്നൊരു 'കമ്മ്യൂ‍ണിസ്റ്റ് നിരീശ്വരവാദിയും' മനേകിനെ നിരന്തരം പീഡിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ആത്മീയോര്‍ജ്ജം അളക്കാന്‍ കഴിഞ്ഞില്ല. അവ്സാനം നാസയുടെ ക്രണം കാണിക്കല്‍ നോട്ടീസ് വന്നപ്പോഴാണ് പല സംഗതികളും വെളിവായതും സുധീര്‍ ഷാ യും കൂട്ടരും ക്രോണിക് അഡാപ്റ്റേഷന്‍ സിന്‍ഡ്രോം എന്നൊക്കെ പുലമ്പിക്കൊണ്ട് കളഞ്ഞിട്ടു പോയതും. ശുദ്ധ അസംബന്ധം. ഛായ്!കുണ്ഡലിനിയില്‍ നിന്നും ആത്മീയോര്‍ജ്ജത്തെ താപോര്‍ജ്ജമാക്കി തലച്ചോറിലെത്തിച്ചണ് അദ്ദേഹം ഉപവാസസമയം കഴിച്ചുകൂട്ടുന്നത്. ഈ താപോര്‍ജ്ജത്തെ സ്ഥാനികോര്‍ജ്ജവും ചലനോര്‍ജ്ജവുമാക്കി മാറ്റാന്‍ മാത്രമല്ല, പച്ചവെള്ളത്തെപ്പോലും ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ കോള്‍ഡ് ഫ്യൂഷന്‍ നടത്താനും അദ്ദേഹത്തിനൂ കഴിയുമെന്ന് നാസയിലെ പഠനങ്ങള്‍ക്കു ശേഷം വെളിവായിട്ടുണ്ട്. ഇടക്കിടെ ഈ ചലനോര്‍ജ്ജം ഉപയോഗിച്ച് അദ്ദേഹത്തിന്റെ സുഷുംനാ നാഡി വൈബ്രേറ്റ് ചെയ്യും. ഇത് ചുറ്റും നില്‍ക്കുന്നവരിലേക്ക് ഇലക്ട്രോമാഗ്നെറ്റിക് തരംഗമായി ഉത്സര്‍ജ്ജികപ്പെടും. ബീച്ചിലൊക്കെ ഹീരാരത്തന്‍ സ്വാമി നടക്കാനിറങ്ങുമ്പോള്‍ ബിക്കിനിയിട്ട മദാമ്മമാരോട് അദ്ദേഹം ദൂരെ നില്‍ക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുനു. ലൈംഗിക ഗ്രന്ഥികള്‍ക്ക് ആത്മീയ റേഡിയേഷനേറ്റ് കേടുസംഭവിക്കാതിരിക്കാന്‍. വിശദീകരണങ്ങള്‍ തൃപ്തികരമാണെന്നു കരുതുന്നു :) ആത്മാന്വേഷിക്ക് ഇതൊക്കെ പരീക്ഷിച്ചു നോക്കാവുന്നതാണ്. റിസള്‍ട്ട് ഒന്നും ശരിയാവുന്നിലെങ്കില്‍ അത് ‘അനുഭവ ശാസ്ത്ര’ത്തിന്റെ വ്യക്തിഗത വ്യതിയാനമാണ് എന്നു കരുതി സമാധാനിക്കുക. ഒരാളുടെ അനുഭവം മറ്റൊരാള്‍ക്കു അതുപോലെ വരില്ലല്ലോ. അപ്പോള്‍ അനുഭവശാസ്ത്രവും വ്യത്യസ്തമായിരിക്കുമല്ലൊ.ചോദ്യങ്ങള്‍ക്കൊക്കെ ജേര്‍ണല്‍ റെഫറന്‍സും തരണമെന്നുകരുതിയതാണ്. പക്ഷേ ജേര്‍നലൊന്നും നെറ്റില്‍ കാണുന്നില്ല. എന്റെ കൈയ്യില്‍ കുറേ ഫാക്സ് കോപ്പിയുണ്ട്. നാസയില്‍ നിന്നും CERN-ല്‍ നിന്നുമൊക്കെ അയച്ചുകിട്ടിയതാണ്. അഡ്രസ് തന്നാല്‍ കൊറിയര്‍ ആയി എത്തിക്കാം. പോരേ? പിന്നെ കളിയാക്കലില്‍ ആത്മാന്വേഷി വിദഗ്ധനാണെന്ന് മനസിലായി. എല്ലാം ഒരു “കളി” ആക്കലാണല്ലോ... എന്റെ ബ്ലോഗിലേക്കു സ്വാഗതം : നല്ല നല്ല കളികള്‍ പ്രതീക്ഷിക്കുന്നു :))
May 2, 2008 9:27 AM
ആത്മാന്വേഷി... said...
എന്റെ സൂരജേ , താങ്കള്‍ ആദ്യം എന്റെ ബ്ലോഗില്‍ വന്നു ചന്ദ്ര ഹാസമിളക്കിയപ്പോള്‍ ഞാന്‍ കരുതിപ്പോയി താങ്കള്‍ അല്പമെങ്കിലും വിവരമുള്ളവനാകുമെന്ന്.ഇത്തരത്തില്‍ വെറുംനിലവാരം താണ ഒരു രക്ഷപെടല്‍ ശ്രമം താങ്കളില്‍ നിന്നും ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.ഇതു വളരെ അധികം മോശമായിപ്പോയി എന്നു പറയുന്നതില്‍ ഇപ്പോള്‍ എനിക്ക് ഒട്ടുമേ ഖേദമില്ല് കേട്ടോ!പിന്നെ ആദ്യമാദ്യം ഞാന്‍ കരുതി താങ്കളുടെ സമയക്കുറവു കാരണമാണ് ഉത്തരം തരാത്തതെന്നാണ്.പക്ഷേ ഇപ്പോള്‍ എനിക്കു മനസ്സിലായി താങ്കള്‍ക്കറിയില്ലാത്തതിനാലാണെന്ന്.താങ്കള്‍ ചോദിച്ചതിനൊക്കെ വസ്തുനിഷ്ഠമായി തന്നെ ഞാന്‍ മറുപടി പറഞ്ഞല്ലോ...താങ്കള്‍ ഇപ്പോള്‍ എന്നോടു കാട്ടിയ അവഹേളനപരമായ പരിപാടി ഞാന്‍ കാട്ടിയില്ലല്ലോ?ഇനി കുറച്ച് അഗ്രസ്സീവ് ആയി പറയട്ടെ, എല്ലാ ബ്ലോഗിലും ചെന്ന് കുറേ ചോദ്യം ചോദിച്ച് താന്‍ ഒരാളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഉപേക്ഷിക്കണ്ട, പക്ഷേ തിരിച്ചു ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്ന് വയ്യെങ്കില്‍, അറിയില്ലെങ്കില്‍ ഈ പണിക്കിറങ്ങാതിരിക്കുന്നതല്ലേ ബുദ്ധി?എന്നെപ്പോലുള്ള പുതിയ പിള്ളേര്‍ ആദ്യം തന്നെ നിറുത്തിയിട്ടു പോകും.ഞാനൊരു മണ്ടന്‍ ഇത്രയും നിന്നപ്പോള്‍ താങ്കള്‍ക്ക് ഉത്തരമില്ലാതായോ? കഷ്ടം..ഉത്തരമില്ല എങ്കില്‍ സമ്മതിച്ചിട്ട് ആണുങ്ങളെ പോലെ പോകു...അല്ലെങ്കില്‍ ഉത്തരം തന്നിട്ട്...ഞാന്‍ ചോദിച്ചതിനൊന്നിനു പോലും പ്രസക്തമായ ഒരു മറുപടി പോലുംതരാനറിയില്ലെങ്കില്‍ എന്തിനാ മാഷേ ഇങ്ങനത്തെ വേലത്റ്റരങ്ങള്‍?റോബിയും അവസാനം ഈ പണി തന്നെയാ എടുത്തേ...ഇതിനു നാട്ടുമ്പുറത്ത് ഒരു പ്രയോഗമുണ്ട് “:ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കുത്തുന്നവര്‍ എന്ന്...ഇത്തവണ ഞാന്‍ വെല്ലു വിളിക്ക തന്നെയാണ്...ധൈര്യമുണ്ടെങ്കില്‍ ഉത്തരം തരിക...ഇല്ലെങ്കില്‍ അറിയില്ല എന്നു സമ്മതിച്ചിട്ടു പോകുക...ഞാന്‍ ആ അഡ്രസ്സ് രണ്ടു ദിവസത്തിനകം തരാം എന്നു പറഞ്ഞപ്പോള്‍ എന്തായിരുന്നു കൂടിയാട്ടം??ഞാനും മോശമല്ല കളിയക്കാന്‍ എന്നു തോന്നിത്തുടങ്ങിയോ? ഇല്ലെങ്കില്‍ മുന്നോട്ടു പോകാം...താങ്കള്‍ക്ക് ബ്ലോഗുണ്ടല്ലോ അല്ലെ?അവിടെ ഇതേ പരിപാടി ഞാനും കാട്ടാം എന്തെ?
May 2, 2008 9:40 AM
ആത്മാന്വേഷി... said...
എന്തായാലും നെറ്റില്‍ താങ്കളുടെ ആധികാരികമായ ലിങ്കുകളുട് നിലവാരം നേരത്തേ മനസ്സിലായി...പിന്നെ വേണമെങ്കില്‍ എന്റെ അഡ്രസ്സ് തരാം...കൊറിയര്‍ പോയിട്ട് ഇ-മെയിലെങ്കിലും അയയ്ക്കൂ...the official NASA spokesperson, Dolores Beasley, has said she has no idea why press reports had claimed that NASA had invited Manek. NASA has no record of him being involved with them, in any way whatsoever !!പറഞ്ഞത് ഞാനല്ലല്ലോ?
May 2, 2008 9:43 AM
സൂരജ് :: suraj said...
താങ്കള്‍ ചോദിച്ചതിനൊക്കെ വസ്തുനിഷ്ഠമായി തന്നെ ഞാന്‍ മറുപടി പറഞ്ഞല്ലോ...താങ്കള്‍ ഇപ്പോള്‍ എന്നോടു കാട്ടിയ അവഹേളനപരമായ പരിപാടി ഞാന്‍ കാട്ടിയില്ലല്ലോ?അaഅത്മാന്വേഷീ, അപ്പോള്‍ ഞാന്‍ തൊട്ടു മുകളില്‍ പറഞ്ഞ ഉത്തരങ്ങള്‍ വസ്തുനിഷ്ഠമല്ലഎന്നു താങ്കള്‍ കരുതുന്നുവോ ??അത്ത്ഭുതം..മഹാത്ഭുതം.അപ്പോള്‍ ആളുകളുടെ കോസ്മിക് എനര്‍ജി ലെവലിനെ കുറിച്ചും വിഗ്രഹറേഡിയേഷനെക്കുറിച്ചുമൊക്കെ താങ്കള്‍ ആദ്യ പോസ്ട്ടിലെഴുതിയത് ശാസ്ത്രമല്ലേ ?ഇനി കുറച്ച് അഗ്രസ്സീവ് ആയി പറയട്ടെ, എല്ലാ ബ്ലോഗിലും ചെന്ന് കുറേ ചോദ്യം ചോദിച്ച് താന്‍ ഒരാളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഉപേക്ഷിക്കണ്ട, പക്ഷേ തിരിച്ചു ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്ന് വയ്യെങ്കില്‍, അറിയില്ലെങ്കില്‍ ഈ പണിക്കിറങ്ങാതിരിക്കുന്നതല്ലേ ബുദ്ധി?ബ്ലോഗുകളിലൊക്കെ പോയി ചോദ്യം ചോദിച്ച് ആളാവുന്ന പരിപാടിയോ ?ഓ അപ്പോള്‍ താങ്കള്‍ ഇതിനിടയ്ക്ക് അങ്ങനൊരു നിഗമനവും നടത്തിയോ ? ഫയങ്കര നിരീക്ഷണ പാടവം തന്നെ!എന്നെപ്പോലുള്ള പുതിയ പിള്ളേര്‍ ആദ്യം തന്നെ നിറുത്തിയിട്ടു പോകും.ഞാനൊരു മണ്ടന്‍ ഇത്രയും നിന്നപ്പോള്‍ താങ്കള്‍ക്ക് ഉത്തരമില്ലാതായോ? കഷ്ടം..പുതിയ പിള്ളേരോ ? അതെന്തര് ?ഞാനും പുതിയ പിള്ളതന്നെ. വന്നിട്ട് 25 വര്‍ഷമേ ആയിട്ടൊള്ളൂ :)ഉത്തരമില്ല എങ്കില്‍ സമ്മതിച്ചിട്ട് ആണുങ്ങളെ പോലെ പോകു...അല്ലെങ്കില്‍ ഉത്തരം തന്നിട്ട്...ഉത്തരമല്ലേ മോളില്‍ കിടക്കുന്നത്. ബോധിക്കാത്തത് എന്റെ കുറ്റമല്ലല്ലോ. ഓരോരുത്തരുടെയും നിലവാരമനുസരിച്ചല്ലേ ഉത്തരം നല്‍കാനാവൂ. എന്തു ചെയ്യാം എന്റേത് ഒരു ‘തറ’ ലെവല്‍ ആണ്. പിന്നെ ഞാന്‍ ആണല്ല കേട്ടോ...ഹിജഡയാണ്. ഫോട്ടോയും പ്രൊഫൈലുമൊക്കെ pseudoയാ :)ഞാന്‍ ചോദിച്ചതിനൊന്നിനു പോലും പ്രസക്തമായ ഒരു മറുപടി പോലുംതരാനറിയില്ലെങ്കില്‍ എന്തിനാ മാഷേ ഇങ്ങനത്തെ വേലത്റ്റരങ്ങള്‍?എനിക്കറിയാവുന്ന “വസ്തുനിഷ്ഠത” ഇതാണ് കൂട്ടുകാരാ... ഇനി ഞാന്‍ തൊട്ടുമുകളി അക്കമിട്ടു തന്ന ഉത്തരങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതു ചൂണ്ടിക്കാണിക്കൂ.. :)പിന്നെ, അനുഭവമല്ലേ ശാസ്ത്രം. ഇത് എന്റെ അനുഭവം. അതിപ്പോള്‍ ആത്മാന്വേഷിയെ എങ്ങനെ അറിയിക്കും. രതിമൂര്‍ച്ഛയെക്കുറിച്ച് വര്‍ണ്ണിക്കുമ്പോലിരിക്കും. “ആനയെ കണ്ട കഥ...don't you remember ?
May 2, 2008 9:55 AM
ആത്മാന്വേഷി... said...
ആ ഏതോ ഒരു പോറ്റിയുടെ അഡ്രസ്സ്...MADHU N POTTIPERIYAMANAILLAMMNP 6/452 KGRA MKT E4 KANICHUKULANGARA PO ALAPPUZHA , KERALAMPH : 0478-2864771ഇനിയെങ്കിലും ഉത്തരം തരാനോ അറിയില്ല എന്നു സമ്മതിക്കാണോ ഉള്ള ച്ങ്കൂറ്റം കാട്ടണം സൂരജേ...
May 2, 2008 9:58 AM
ആത്മാന്വേഷി... said...
കഷ്ടം തന്നെ സൂരജേ...സ്വയം ഇങ്ങനെ വലുതാകാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ...താങ്കള്‍ പറഞ്ഞ ഉത്തരങ്ങള്‍ വസ്തുനിഷ്ഠമണെങ്കില്‍ ഇതാണു താങ്കളുടെ വസ്തുനിഷ്ഠത എങ്കില്‍ താങ്കള്‍ ഇതിനു മുന്‍പ് ഈ വസ്തുനിഷ്ഠതയ്ക്ക് വിപരീതമായി എന്നെ പോരിനു വിളിച്ചതെല്ലാം പരസ്യമായി പിന്‍‌വലിക്കേണ്ടി വരും..ഛര്‍ദ്ദിച്ചതു തിരിച്ചെടുക്കേണ്ടി വരും എന്ന്...എന്റെ വാദം തെറ്റെന്നു സ്ഥാപിക്കാന്‍ വന്നിട്ട് അതേ ലൈനില്‍ വന്നല്ലോ?പിന്നെ ഞാന്‍ തന്ന റഫറന്‍സിനുപകരമായി ജിയോസിറ്റീസിലെ ഒരു പേജല്ലാതെ ഒന്നുമില്ലല്ലോ?അപ്പോള്‍ താങ്കളുടെ ഇപ്പോഴത്തെ നിലപാടെന്താ?ഇതു ശരിയാകാന്‍ സാധ്യത ഉണ്ടോഇല്ലയോ?just say yes or NO!i don'i need any mOre ചളൂ..അതെന്റെ കൈവശം ധാരാളമുണ്ട്.
May 2, 2008 10:03 AM
ആത്മാന്വേഷി... said...
സൂരജേ...പിന്നെ ഞാന്‍ ആണല്ല കേട്ടോ...ഹിജഡയാണ്. ഫോട്ടോയും പ്രൊഫൈലുമൊക്കെ pseudoയാ :)ഇപ്പോഴെങ്കിലും സത്യം പറഞ്ഞതീന് അഭിനന്ദനങ്ങള്‍....പിന്നെ അവര്‍ക്കും ഇപ്പോ യൂണിയനുണ്ടെന്നു കേട്ടു...വേഗം ചേര്‍ന്നില്ലെ പ്രശ്നമാ...പിന്നെ,ഞാന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തെങ്കില്‍ അതിനെക്കുറിച്ചു വന്ന ചോദ്യങ്ങള്‍ക്ക് മറുപടി തന്നിട്ടുണ്ട് ( കാര്യമായിട്ട്, അല്ലാതെ ഇതു പോലെ ചളു അല്ല )പിന്നെ അറിയില്ല എങ്കില്‍ അതു തുറന്നു സമ്മതിച്ചിട്ടുമുണ്ട്...ഇതൊരുമാ‍തിരി...താങ്കള്‍ ഇവ സ്വീകരിക്കുമോ എന്നെനിക്കറിയില്ല, പക്ഷേ ഇവയ്ക്ക് സ്വന്തമായി ഒരു ഓഫീസും വിലാസവും ലാബും വെബഡ്രസ്സും ഒക്കെ ഉള്ളവരാഅല്ലാതെ ഗൂഗിള്‍ പേജസില്‍ പോസ്റ്റ് ചെയ്തതല്ല...http://www.korotkov.org/http://thiaoouba.com/kir.htmhttp://www.ibrt.orgഇനി ഇതൊന്നു നോക്കൂ...“The study verifies a hypothesis that GDV in fact measures vitality. For that purpose a limited study was performed and the findings support the hypothesis. However, further investigation is needed in order to more reliably confirm it.from (GDV measures vitality?Kononenko, I.; Sedej, M.; Sadikov, A.Computer-Based Medical Systems, 2005. Proceedings. 18th IEEE Symposium onVolume , Issue , 23-24 June 2005 Page(s): 443 - 445Digital Object Identifier 10.1109/CBMS.2005.55)കിര്‍ലിയന്‍ ഫോട്ടോഗ്രഫിയെകുറിച്ചും GDVയെ കുറിച്ചും IEEE site-ല്‍ ഉള്ളത്.ഇനി IEEE ക്കാര്‍ക്ക് മോഡേണ്‍ ഫിസിക്സ് അറിയില്ലേ ആവോ... ഇവയ്ക്ക് എങ്കിലും മറുപടി തരൂ...ഞാന്‍ ഉപകരണം കൊണ്ടളക്കാം എന്നു പറഞ്ഞതിന്റെ തെളിവ്.ഇനി എന്തു പറയുന്നു?സൂരജേ ഞാന്‍ ഒരു സത്യം പറഞ്ഞാല്‍ പിണങ്ങരുത്...ഉത്തരം മുട്ടിയപ്പോള്‍ താങ്കള്‍ ഇപ്പോള്‍ ചെയ്യുന്ന പരിപാടി എന്താണെന്നു പറഞ്ഞോട്ടെ?ഞാന്‍ “അവന്റെ അച്ഛന്‍ പട്ടിയെ ഓടിച്ചു” എന്നു പറഞ്ഞതിലെ അവന്റെ അച്ഛന്‍ പട്ടി മാത്രം ക്വോട്ട് ചെയ്തു പുകപടലം പരത്തി രക്ഷപെടാനുള്ള ശ്രമമാണെന്നു തോന്നുന്നു...പിന്നെ കിരണ്‍,എന്നെ തകര്‍ത്തു മുന്നേറിയപ്പോള്‍ പ്രോത്സാഹിപ്പിച്ച താങ്കള്‍ എനിക്ക് ഉത്തരം തരാന്‍ കൂടി പറയൂ....
May 2, 2008 10:22 AM
സൂരജ് :: suraj said...
താങ്കള്‍ പറഞ്ഞ ഉത്തരങ്ങള്‍ വസ്തുനിഷ്ഠമണെങ്കില്‍ ഇതാണു താങ്കളുടെ വസ്തുനിഷ്ഠത എങ്കില്‍ താങ്കള്‍ ഇതിനു മുന്‍പ് ഈ വസ്തുനിഷ്ഠതയ്ക്ക് വിപരീതമായി എന്നെ പോരിനു വിളിച്ചതെല്ലാം പരസ്യമായി പിന്‍‌വലിക്കേണ്ടി വരും..ഞാന്‍ എപ്പോഴാ‍ മാഷേ “പോരിനു” വിളിച്ചേ ? വിഗ്രഹറേഡിയേഷ്നെക്കുറിച്ചുള്ള ആദ്യ പോസ്റ്റില്‍ എന്തൊക്കെയോ പ്രൂവ് ചെയ്തതാണെന്നും എന്തൊക്കെയോ ഉപകരണങ്ങളുണ്ടെന്നുമൊക്കെ പറഞ്ഞു താങ്കള്‍. അതിനെ കുറിച്ച് ചോദിച്ച സംശയങ്ങള്‍ മൂന്നു കമന്റു കഴിഞ്ഞപ്പോള്‍ ഇലക്ട്രോമാഗെന്റിക് റേഡിയേഷന്‍ ആത്മീയോര്‍ജ്ജമായി ! അപ്പോള്‍ താങ്കള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ ഉത്തരങ്ങള്‍ ആണു വേണ്ടത് എന്നു മനസിലായി. അനുഭവമാണല്ലോ താങ്കളുടെ ശാസ്ത്ര നിര്‍വചനം. ആ ലൈനില്‍ തന്നെ ഉത്തരവും ഞാന്‍ തന്നിട്ടുണ്ട്.ഇപ്പോള്‍ അതുതന്നെയാണ് എന്റെ നിലപാട് എന്നു കൂട്ടിക്കോള്ളൂ..എന്താ സമാധാനമായില്ലേ ? ഹ ഹ ഹ!ആ ഉത്തരങ്ങള്‍ താങ്കളുടെ തന്നെ ടെര്‍മിനോളജികള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ആത്മാന്വേഷണത്തിന്റെ കൂട്ടത്തില്‍ ആഞ്ഞിരുന്ന് ഒന്ന് അപഗ്രഥിച്ചാല്‍ മതി. കുണ്ഡലിനിയൊക്കെ ഉണര്‍ന്ന്, എല്ലാം തെളിഞ്ഞു വരും..!
May 2, 2008 11:00 AM
സൂരജ് :: suraj said...
“The study verifies a hypothesis that GDV in fact measures vitality. For that purpose a limited study was performed and the findings support the hypothesis. However, further investigation is needed in order to more reliably confirm വെരി ഗുഡ്! അതുതന്നെയല്ലേ ഞാന്‍ അക്കമിട്ടു പറഞ്ഞ ഉത്തരത്തിലും ഉള്ളത്?മനസിലായില്ലെങ്കില്‍ ദാ ഒന്നു കൂടി പേസ്റ്റു ചെയ്തിട്ടുണ്ട്: “it is indeed the representation of energy in body , in visual form. ഈ എനര്‍ജി ഇങ്ങനെ ശരീരത്തിന്റെ മൂലാധാര ചക്രം മുതല്‍ മേലോട്ട് ഒരു പ്രത്യേക പാറ്റേണില്‍ ഒഴുകി നടക്കും. അതിനെ പിടിച്ച് പ്രത്യേക മന്ത്രോദ്ദീപനം ചെയ്ത ക്യാമറയില്‍ ഒപ്പിയെടുക്കുമ്പോള്‍ എനര്‍ജി ‘ശരീരത്തില്‍ നിറഞ്ഞു തുളുമ്പുന്ന “അയോണിക സംഘാതങ്ങളുടേ” സ്റ്റാറ്റിക് വൈദ്യുതിയായി ദര്‍ശിക്കാം.” വൈറ്റാലിറ്റിയുടേ ഈ തിയറിയെ തെറ്റെന്നു സ്ഥാപിക്കാന്‍ നമുക്ക് ആരെയെങ്കിലും വെറുതേ ഒന്നു വെല്ലു വിളിച്ചാലോ ?? എപ്പടി ?ഇദ്ദാണ് ശരിയായ ശാസ്ത്രം. വണ്ടര്‍ഫുള്‍ !വിഗ്രഹറേഡിയേഷനു കൂടി വല്ല ലിങ്കും കിട്ടുമെങ്കില്‍ ഇടാന്‍ മറക്കരുതേ. ഈക്കണക്കിനും പോയാല്‍ നെറ്റില്‍ നിന്നു തന്നെ ആത്മീയോര്‍ജ്ജം അളക്കുന്ന യന്ത്രത്തിന്റെ ഫോട്ടോയും കിട്ടും. കിട്ടുമ്പോള്‍ വരാം.
May 2, 2008 11:06 AM
മാറുന്ന മലയാളി said...
വന്നു........കണ്ടു...വായിച്ചു....തൃപ്തിയായി...വ്യക്തിപരമായ ആക്ഷെപങ്ങള്‍..എന്താണു തര്‍ക്കവിഷയം എന്നുപൊലും അറിയാന്‍ കഴിയാത്ത വാഗ്വാദങ്ങള്‍.... ഇതാണൊ ആരോഗ്യകരമായ ചര്‍ച്ച?
May 2, 2008 11:19 AM
കണ്ണൂസ്‌ said...
വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടാക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും! അതും മുറിവൈദ്യന്‍‌മാരും അന്ധവിശ്വാസികളും നിറഞ്ഞ ബ്ലോഗില്‍!ആത്മാന്വേഷി, നിങ്ങളുടെ വാദങ്ങള്‍ക്ക് തെളിവ് തരേണ്ടത് നിങ്ങള്‍ തന്നെയാണെന്ന് റോബിയും സൂരജും പറയുന്നതില്‍ കാര്യമുണ്ട്. മധു പോറ്റിയുടെ മേല്‍‌വിലാസം നിങ്ങള്‍ക്കറിയാമല്ലോ. ഈ വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്റ്ററേറ്റ് നേടിയവരെ പരിചയവുമുണ്ട്. ഒരല്‍‌പ്പം സാവകാശമെടുത്ത്, താങ്കളുടെ ധാരണകള്‍ തെളിയിക്കാന്‍ പറ്റുന്ന ഡേറ്റ ശേഖരിക്കാന്‍ പറ്റുമോ എന്ന് നോക്കൂ. എന്നിട്ട്, അത് താങ്കളുടെ ഇപ്പോഴത്തെ വിശ്വാസങ്ങളെ ന്യായീകരിക്കുന്നുവെങ്കില്‍, വല്ല നിലവാരമുള്ള പ്രസിദ്ധീകരണങ്ങളിലും വരുത്താന്‍ നോക്കൂ. അത് കഴിഞ്ഞ് ആ റെഫറന്‍‌സ് ഒക്കെ കൊടുത്ത് ഇവിടെ ഒരു പോസ്റ്റിടൂ.ഈ പറഞ്ഞതില്‍ ഒരു തരി പോലും പരിഹാസമില്ലെന്ന് അടിവരയിട്ട് പറയട്ടേ. ഒന്നോര്‍ക്കുക. 75% പാരമ്പര്യവാദികള്‍ അന്ധവിശ്വാസികളാണെങ്കില്‍ 99% യുക്തിവാദികളും അന്ധവിശ്വാസികളാണ്‌. അവര്‍ക്ക് കാര്യം മനസ്സിലാവണമെങ്കില്‍ അവരുടെ കൂട്ടത്തിലുള്ള ബാക്കിയുള്ള ഒരു ശതമാനം ആള്‍ക്കാരില്‍ ആരെങ്കിലും പറയണം. ആ ഒരു ശതമാനത്തെ കണ്ടുപിടിക്കേണ്ടതും, അവര്‍ക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കേണ്ടതും അതുകൊണ്ടു തന്നെ നിങ്ങളുടെ മാത്രം ആവശ്യമാണ്‌. നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍.ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി - നിങ്ങളുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളോടും എനിക്ക് യോജിപ്പില്ല. വിഗ്രഹാരാധനയുടെ ശാസ്ത്രീയത, മരണാനന്തര ജീവിതം, പുനര്‍‌ജന്മം എന്നിവയൊക്കെ ഉദാഹരണം.
May 2, 2008 12:51 PM
സി. കെ. ബാബു said...
ആത്മാന്വേഷി,ലേഖനവും ചര്‍ച്ചയും പിന്തുടര്‍ന്നിരുന്നു. എന്തു് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും താങ്കള്‍ക്കുള്ള സ്വാതന്ത്ര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെടാനല്ല ഇതെഴുതുന്നതു്. ഇതെപ്പറ്റി ഒരു ചര്‍ച്ചയും ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ കമന്റ് ഇഷ്ടമായില്ലെങ്കില്‍ ഡിലീറ്റ് ചെയ്തേക്കുക. ശാസ്ത്രത്തെയും എഞ്ചിനിയറിംഗിനെയുമൊക്കെ പറ്റി ചില കേട്ടറിവുകള്‍ ഉള്ളതുകൊണ്ടു് പറയുകയാണു്: ആത്മീയതയും ശാസ്ത്രീയതയുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. ആ സ്ഥിതിക്കു് ആത്മീയതയെ pseudo-science-കൊണ്ടു് തെളിയിക്കാനുള്ള‍ ശ്രമം പരാജയപ്പെടുകയേ ഉള്ളു എന്നു് മനസ്സിലാക്കാനുള്ള ബുദ്ധി distinction വാങ്ങി പരീക്ഷകള്‍ പാസ്സാവുന്ന താങ്കള്‍ക്കുണ്ടു്‍ എന്നാണെന്റെ വിശ്വാസം. എഞ്ചിനിയറിംഗ് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ജനങ്ങളെ പുരോഗതിയിലേക്കു് നയിക്കാന്‍ ഭാരതത്തിനു് താങ്കളെപ്പോലെയുള്ളവരെ ആവശ്യമുണ്ടു്. ദൈവങ്ങള്‍ക്കല്ല, മനുഷ്യര്‍ക്കാണു് താങ്കളുടെ സഹായം ആവശ്യം. ആത്മീയത താങ്കളുടെ വ്യക്തിപരമായ തലങ്ങളില്‍ ഒതുക്കാന്‍ ശ്രമിച്ചുകൂടെ? ഇന്നും മറുപടി ലഭിക്കാത്ത ചോദ്യങ്ങള്‍ ശാസ്ത്രത്തില്‍ ഏറെയുണ്ടു്. ഏതു് ചോദ്യത്തിനും നല്‍കാന്‍ കഴിയുന്ന 'ദൈവം' എന്ന മറുപടിക്കു് ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ല. യാതൊരു അറിവുമില്ലാത്തവര്‍ക്കും തൃപ്തി നല്‍കുന്ന ഒരു മറുപടി ഒരു എഞ്ചിനിയറുടെ ബുദ്ധിയെ തൃപ്തിപ്പെടുത്തുന്നതാവുമോ? ചിന്തിച്ചുനോക്കൂ!ചര്‍ച്ചകള്‍ കണ്ടപ്പോള്‍ എനിക്കു് തോന്നിയ ചില അഭിപ്രായങ്ങളാണിതു്. ഉപദേശിക്കാന്‍ വന്നു എന്നു് കുറ്റപ്പെടുത്തരുതെന്നു് അപേക്ഷിക്കുന്നു.
May 2, 2008 12:52 PM
ആത്മാന്വേഷി... said...
പ്രിയ ബാബൂ,ഞാന്‍ ഉപദേശിക്കാന്‍ വന്നവരെ എപ്പോഴെങ്കിലും കളിയാക്കിയിട്ടുണ്ടോ? ദേഷ്യപ്പെട്ടിട്ടുണ്ടോ?ആധികാരികമായും ആത്മാര്‍ത്ഥതയോടെയും സംസാരിക്കാനും (ഇനി തര്‍ക്കിക്കാണണെങ്കില്‍ പോലും ) വരുന്നവരെ എനിക്കിഷ്ടമാണ്. പക്ഷേ ഒട്ടുമേ പ്രതിപക്ഷ ബഹുമാനം കാട്ടാതെ ആക്ഷേപിക്കപ്പെട്ടപ്പോഴാണ് ഞാന്‍ അല്‍പ്പം മോശമായി സംസാരിച്ചത്.വൈറ്റാലിറ്റിയുടെ ആ തിയറിയുടെ ആദ്യഭാഗം ഞാന്‍ പറഞ്ഞത് താങ്കളെ പോലെ കളിതമാശക്കല്ല .പിന്നെ എന്നെ ഒരു തമാശയ്ക്കുള്ള വകയായി ആണോ താങ്കള്‍ കരുതുന്നത്?താങ്കളുടെ കമന്റുകള്‍ അങ്ങനെ സൂചീപ്പിക്കുന്നു.എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരണ്ട. കുറഞ്ഞ പക്ഷം താങ്കളുടെ കാദങ്ങള്‍ക്ക് തെളിവും വിശദീകരണവും തരാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്പിന്നെ സൂരജേ...I think it is the representation of energy in body , in visual form. It also represents the energetical cover along the body in visual form ,just like the thrmal imagingകിര്‍ലിയന്‍ ഫോട്ടോഗ്രഫി രീതിയെക്കുറിച്ച് അതുണ്ടായിവന്ന കാലത്തു കുറേ അന്ധവിശ്വാസങ്ങള്‍ ഉണ്ടായിരുന്നു എന്നത് നേര്. ആ വിഡ്ഢിത്തങ്ങള്‍ ഇന്നും സത്യമാണെന്ന് വിശ്വസിക്കുന്ന ആളുകള്‍ - അതും ഫിസിക്സിന്റെ ആഴങ്ങളില്‍ പഠനം നടത്തുന്ന എഞ്ചിനിയര്‍മാര്‍ ഉണ്ടെന്നു കാണുന്നത് ആശ്ചര്യകരം! താങ്കളുറ്റെ ഈ കമന്റിന്റെ അര്‍ത്ഥം കൂടി ഒന്നു പറഞ്ഞു തരണേ...മനസിലായില്ലെങ്കില്‍ ദാ ഒന്നു കൂടി പേസ്റ്റു ചെയ്തിട്ടുണ്ട്: “it is indeed the representation of energy in body , in visual form. ഈ എനര്‍ജി ഇങ്ങനെ ശരീരത്തിന്റെ മൂലാധാര ചക്രം മുതല്‍ മേലോട്ട് ഒരു പ്രത്യേക പാറ്റേണില്‍ ഒഴുകി നടക്കും. അതിനെ പിടിച്ച് പ്രത്യേക മന്ത്രോദ്ദീപനം ചെയ്ത ക്യാമറയില്‍ ഒപ്പിയെടുക്കുമ്പോള്‍ എനര്‍ജി ‘ശരീരത്തില്‍ നിറഞ്ഞു തുളുമ്പുന്ന “അയോണിക സംഘാതങ്ങളുടേ” സ്റ്റാറ്റിക് വൈദ്യുതിയായി ദര്‍ശിക്കാം.” ഇതില്‍ എനിക്കു മനസ്സിലായ സെന്‍സ് പരിഹാസമാണ്..ഇനി അങ്ങനെ അല്ല എങ്കില്‍ ,സോറി...കണ്ണൂസേ...എന്റെ വാദങ്ങള്‍ക്ക് ഞാന്‍ തന്നെയാണ് തെളിവ് കാട്ടേണ്ടത്.പക്ഷേ ഞാന്‍ കാട്ടിയ തെളിവുകള്‍ അവരംഗീകരിച്ചില്ല, ഒകെ.പക്ഷേ അവരുടെ വാദങ്ങള്‍ക്ക്, ( ഒടുവില്‍ മനേകിനെ കുറിച്ചുള്ളാതിനു പോലും ) എതിരെ ഉയര്‍ന്ന ഒരു ചോദ്യത്തിനു പോലും ശരിയായ ഉത്തരം തരാത്തവരോട് പിന്നെ എങ്ങനെ പ്രതികരിക്കണം?താ‍ങ്കള്‍ സൂരജിന്റെ ,ഞാന്‍ മുന്‍പു പറഞ്ഞ കമന്റ് ഒന്നു വായിക്കൂ..അതില്‍ ധ്വനിക്കുന്നത് പരിഹാസമല്ലെന്നു താങ്കള്‍ക്ക് പൂര്‍ണ്ണമായും ബോധ്യമുണ്ടെങ്കില്‍ ഇവിടെ ഒന്നു കൂടി എഴുതൂ...ആദ്യം ഞാന്‍ പറഞ്ഞ (let's consider kirlian photography only for now) കാര്യത്തെ പറ്റി അതു തെറ്റാണെന്നും എനിക്ക് സ്കൂള്‍ നിലവാരത്തീലെ അറിവു പോലും ഇല്ലെന്നും പറഞ്ഞിട്ട് ഞാന്‍ റഫറന്‍സ് കൊടുത്തപ്പോള്‍ എന്റെ വാക്കുകള്‍ ക്വോട്ട് ചെയ്ത് വെറുതെ ന്യായം പറയുന്ന സൂരജിനോടെന്തേ ഒന്നും പറയാഞ്ഞത്?മാറുന്ന മലയാളീ..ഈ ചര്‍ച്ച വ്യക്തിപരമായ അപഹാസമാക്കിയത് ഞാനല്ലല്ലോ/ആദ്യത്തെ കമന്റുകള്‍ ഒന്നു വായിച്ചു നോക്കൂ...പിന്നെ സൂരജേ ഞാന്‍ തന്ന ലിങ്കുകളില്‍ തന്നെ വിഗ്രഹ റേഡിയേഷനെ പറ്റി വിവരണമുണ്ടല്ലോ? ശാസ്ത്ര വിദ്യാര്‍ത്ഥി ആയിട്ടും വായിച്ചില്ലെ?താങ്കളുടെ വാക്കുകളില്‍ പറഞ്ഞാല്‍ അതു സൂചിപ്പിക്കാനാണ് താങ്കള്‍ക്ക് ഒരു ലിങ്ക് തന്നത്. അതു വായിച്ച് മനസിലാക്കാനായില്ലെങ്കില്‍ ഗൂഗിളില്‍ സെര്‍ച് ചെയ്താല്‍ സിമ്പിള്‍ വിശദീകരണങ്ങള്‍ കിട്ടും. അതിനി ഞാന്‍ പുറകേ നടന്നു പറഞ്ഞു തരണമെന്നു പറഞ്ഞാല്‍..!??!(എല്ലാ ക്ലാസിലും ഡിസ്റ്റിംഗ്ഷനോടെ പാസായ ആളല്ലേ, ഒന്നു ഗൂഗിള്‍ സെര്‍ച് ചെയ്ത് നോക്കാനും ഇനി പഠിപ്പിക്കണോ മാഷേ? അതു വയ്യെങ്കില്‍ നല്ല ലൈബ്രറികളില്‍ ഒന്നു തപ്പിനോക്ക്)എന്നും എല്ലായിടത്തും ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയോ സൂരജേ ,ഉത്തരങ്ങളും വേണ്ടേ?നാസയെ പറ്റി ചോദിച്ചതിനു പോലും മറുപടി ഇല്ലല്ലോ?ഇത്ക്കെ പറഞ്ഞത് താങ്കള്‍ തന്നെ അല്ലേ?പിന്നെ ഈ ചര്‍ച്ച ( ഇത് ചര്‍ച്ചയാണോ? ) ഇങ്ങനെ താങ്കളുടെ ചളു കൊണ്ട് നിറക്കാന്‍ എനിക്കാഗ്രഹമില്ല.താങ്കള്‍ ഇതു വരെ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ പോലും എക്സ്പ്ലെയിന്‍ ചെയ്തിട്ടില്ല. താങ്കള്‍ പറഞ്ഞ കാര്യത്തിനു ഞാന്‍ ഗൂഗിളില്‍ സെര്‍ച് ചെയ്യണോ? ( ഇതാണാല്ലോ താങ്കളു ടെ നിലപാട് ?)
May 2, 2008 1:16 PM
സൂരജ് :: suraj said...
Yes yes yes !!come on... keep on..!we are all listening !
May 2, 2008 3:43 PM
ആത്മാന്വേഷി... said...
if your stand is this , let us please stop this....you are not a genuine science student...if yes you have to satisfy your own questions ( even)പിന്നെ ദയവായി ഇനിയെങ്കിലും ബ്ലോഗില്‍ വരുന്നവരോട് ഇത്തരത്തില്‍ പെരുമാറരുത്...സ്വയം മഹത്വപ്പെടുത്താനാണു ശ്രമമെങ്കില്‍ അതു മറ്റൊരാളുടെ ശിരസ്സില്‍ ചവിട്ടി ആകരുത്...താങ്കള്‍ സൂചിപ്പിച്ചതു പോലെ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയതാ...http://www.kirlian.org/gdvresearch/korotkov/index1.htmlhttp://www.vastupanorama.com/post%20conference%20work%20shop%202.htmഇനി എന്താണാവോ പുതിയ അപഹാസം?
May 2, 2008 3:51 PM
രിയാസ് അഹമദ് said...
പോസ്റ്റുകള്‍ എല്ലാം വായിച്ചു. കൊള്ളാം. നല്ല ഭാവന. നല്ല സയന്‍സ്‌ ഫിക്ഷന്‍. അഭിനന്ദനങ്ങള്‍.
May 2, 2008 3:56 PM
ആത്മാന്വേഷി... said...
പ്രിയ റിയാസ്,എന്റെ ഭാവനയെ അഭിനന്ദിച്ചതിനു നന്ദി...എന്നാല്‍ ഈ ഭാവനയി ഉരുത്തിരിഞ്ഞതല്ല ഞാന്‍ പറഞ്ഞ കാര്യങ്ങളും സൂരജിനോടു ചോദിച്ച ചോദ്യങ്ങളും...താങ്കള്‍ക്കും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നു നോക്കാവുന്നതാണ്.പിന്നെ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഴുവനും ഒന്നു വായിച്ചാല്‍ കൊള്ളാംലിങ്കുകള്‍ ഒന്നും ഞാന്‍ ക്രിയേറ്റ് ചെയ്തതല്ല...പിന്നെ എന്റെ ഈ പോസ്റ്റിനെ ആദ്യമായി സയന്‍സ് ഫിക്ഷന്‍ എന്നു വിളിച്ചതിനു നന്ദി. താങ്കള്‍ ഏതെങ്കിലും സയന്‍സ് ഫിക്ഷനുകള്‍ വായിച്ചിട്ടുണ്ടോ?
May 2, 2008 3:58 PM
രിയാസ് അഹമദ് said...
കലിപ്പു മൂഡിലാണല്ലോ ആത്മാന്വേഷീ. യക്ഷിക്കഥ പറഞ്ഞ് യക്ഷി എവിടെയാ ഇരിക്കുന്നതെന്നു നിങ്ങള്‍ കണ്ടെത്തൂ എന്നു ചോദിക്കല്ലേ ചങാതീ. കലിപ്പു മൂഡു കളയൂ. എന്റെ വായന അളക്കാന്‍ താങ്കള്‍ ആയിട്ടില്ല. Be sportive. It's your imagination. :)
May 2, 2008 4:13 PM
ആത്മാന്വേഷി... said...
ഞാന്‍ കലിപ്പിച്ചില്ലല്ലോ ചങ്ങാതീ...പിന്നെ യക്ഷി എവിടേ എന്നല്ലല്ലോ, യക്ഷി ഇല്ല എന്നു പറഞ്ഞവരോട് അവര്‍ പറഞ്ഞതിലെ ചില പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ഉണ്ടാകാം , നമുക്കറിയില്ല എന്നല്ലേ ഞാന്‍ പറഞ്ഞത്?പിന്നെ ഇത് എന്റെ ഇമാജിനേഷന്‍ ആണെന്നു തെളിയിക്കാനല്ലെ സൂരജ് ശ്രമിച്ചത്?അപ്പോള്‍ ആ തെളിവിന്റെ സത്യസ്ഥിതി അല്ലേ ഞാന്‍ ചോദിച്ചത്?ഞാന്‍ സത്യത്തില്‍ ചോദ്യങ്ങളല്ലല്ലോ അതിലൂടെ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളല്ലേ നല്‍കിയത്?എന്റെ വാദത്തിന് ഞാന്‍ തന്ന തെളിവുകളൊന്നു പോലും താങ്കള്‍ പരിഗണിക്കാഞ്ഞതെന്തേ?എന്തേ കണ്ണുമടച്ച് എന്റെ ഭാവനയാണെന്നു പറയുന്നു?അതിനൂ തെളിവു തരാമോ? അതായത് ഇതു തെറ്റ്, വെറും ഭാവന എന്ന താങ്കളുടെ വാദത്തിന്?എന്റെ വാദത്തിനു ഞാന്‍ അല്‍പ്പമെങ്കിലും തെളിവുകള്‍ തന്നില്ലേ?പിന്നെ താങ്കളുടെ വായനയെ ഞാനളന്നില്ലല്ലോ? സത്യത്തില്‍ ആ ചോദ്യത്തിലല്ലേ കലിപ്പു മൂഡുള്ളത്?പിന്നെ വെറുതെ ഭാവന എന്നു പറയാതെ, just try to prove or explain , or just give me some poofs...just one or twq ;-)
May 2, 2008 4:21 PM
രിയാസ് അഹമദ് said...
ആത്മാന്വേഷീ,'പെരുന്താന്നിയിലെ ദിവാകരന്റെ പെങ്ങള്‍ നളിനിയുടെ നാലാമത്തെ മകനാണു സുധാകരന്‍.'ഇത് സത്യമാണെന്നു പറഞ്ഞാല്‍ അല്ല, അതെന്റെ ഭാവനയാണെന്നു താങ്കള്ക്കു തെളിയിക്കാനാവില്ല. അതു സത്യമാണെന്നു തെളിയിക്കാനും കഴിയില്ല ചങാതീ. സയന്റിഫിക് പരിശോധനകളുടെ മാര്‍ഗ്ഗങ്ങളെ കുറിച്ച് കാള്‍ പോപ്പര്‍ പറഞ്ഞിട്ടുണ്ട്.കാര്യങ്ങളെ നേരെച്ചൊവ്വെ എടുക്കൂ. വായനക്കൊരു വിക്കി ലിങ്ക് തരാം. http://en.wikipedia.org/wiki/Scientific_method
May 2, 2008 4:49 PM
സൂരജ് :: suraj said...
പ്രിയ, രിയാസ് ഭായ് ,ഹ ഹ ഹ! എത്ര ഞെക്കിയിട്ടും വൈറ്റല്‍ എനര്‍ജിയെയാണ് കിര്‍ലിയന്‍ ഫോട്ടോഗ്രഫി കാണിക്കുന്നത് എന്ന് പറയുന്ന വെബ് പേജുകള്‍ മാത്രം പൊക്കി കൊണ്ടുവരുന്ന ആത്മാന്വേഷിക്ക് കാള്‍ പോപ്പറുടെ സയന്റിഫിക് മെഥഡോളജിയൊന്നും ദഹിക്കുമെന്നു തോന്നുന്നില്ല!
May 2, 2008 4:56 PM
ആത്മാന്വേഷി... said...
സൂരജേ...മതി അങ്ങു നിറുത്തിയേരെ...ഇയ്യള്‍ തന്ന ലിങ്കിന്റെ മഹത്വം ഞാന്‍ കണ്ടതാ...ഇനി കിര്‍ലിയന്‍ അതല്ല എങ്കില്‍ എന്തേ ശാസ്ത്രീയവും വിശ്വസനീയവും ആയ ഒരു വെബ്പേജ് താങ്കള്‍ കണ്ടില്ല?കണ്ട ഫ്രീ ഹോസ്റ്റിംഗ് സൈറ്റുകളില്‍ ഹോസ്റ്റ് ചെയ്ത അമച്വര്‍ പേജുകള്‍ മാത്രമേ കണ്ടുള്ളൂ?പിന്നെ താങ്കള്‍ക്കു തെളിയികാനാകാത്ത കാര്യം തെറ്റുതന്നെയാണ് ഭാവനയാണ് എന്നു വാദിക്കാതിരിക്കൂ റിയാസ്. ഞാന്‍ എന്റെ ഭാഗം തെറ്റാകാം എന്ന്നു സമ്മതിച്ചു. പക്ഷേ ആകാം എന്നല്ല ആണ് എന്നാണ് നിങ്ങള്‍ വാദിക്കുന്നത്?പിന്നെ എനിക്ക് ഇപ്പോഴത്തെ സൂരജിന്റെ ഈ മെത്തഡോളജി മനസ്സിലായി...ഉത്തരമറിയില്ലെങ്കില്‍ ആണുങ്ങളെപ്പോലെ , സോറി അതല്ലല്ലോ ... സമ്മതിച്ചിട്ടു പോ മാഷേ ...അല്ലെങ്കില്‍ മിണ്ടാതിരി..
May 2, 2008 8:52 PM
Anonymous said...
ആരുമില്ലേ ഈ ബ്ലോഗുലകത്തില്‍ ഇവന്മാരുടെ തലമണ്ടയ്ക്ക് രണ്ടു കൊട്ക്കാന്‍?
May 2, 2008 8:54 PM
ആത്മാന്വേഷി... said...
അനോണീ...നന്ദി...പെട്ടെന്നു തന്നെ തന്നോളൂ....;-)
May 2, 2008 8:55 PM
Comment deleted
This post has been removed by the author.
May 2, 2008 9:18 PM
മാവേലി കേരളം said...
57 ഇതയും കമന്റുകള്‍ പതിഞ്ഞ ഈ എക്സര്‍സൈസിനെക്കുറിച്ചെന്താണ് പറയുക. ചര്‍ച്ചയോ? ചര്‍ച്ചയ്ക്കു വരുന്നവര്‍ക്ക് അവശ്യം വേണ്ടത് ഒരു തുറന്ന മനസ്സാണ്‍്. പുതിയതായി കേള്‍ക്കുന്നതിനെ തള്ളാനും കൊള്ളാനും ഉള്ള പക്വത അതിന്റെ ഒരു ഭാഗമണ്‍്. ഇവിടെ ചര്‍ച്ച അവതരിപ്പിച്ച ആളും ഒപ്പോണണ്‍ന്റും അതു പാലിച്ചുവോ എന്നു സംശയിയ്ക്കുന്നു. ആത്മാന്വേഷീ, തന്ത്രവിദ്യയുടെ ശാസ്ത്രീയത സമര്‍ദ്ധിച്ചു കിട്ടാന്‍ ശ്രമിയ്ക്കുന്നതു കഠിനമായ ഒരനേഷണമാണ്‍്.ദൈവം വ്യക്തിപരമായ ഒരനേഷണമാണ്‍്. ഈ തന്ത്രികളുടെ തന്ത്രവിദ്യയൊക്കെ വെറും ജാഡയാന്നെന്നു കരുതുന്നവരുടെ എണ്ണം കൂടുകയാണ്‍്.അമ്പലത്തിലെ വിഗ്രഹത്തിന്റെ പിത്രുസ്ഥാനം ഒക്കെ ഈ തന്തികള്‍ക്കു കോടുത്താല്‍, ഉള്ളതു പറയാമല്ലോ ആ വിഗ്രഹ ദൈവത്തെത്തേടി ചിന്തിയ്ക്കാന്‍ കഴിവുള്ള ആരും ഒരമ്പലത്തിലും പോകില്ല.പിന്നെ ദൈവവും പാരമമായ സത്യവും ശാസ്ത്രവും ഏതൊക്കെ നിലകളില്‍ നിന്നാലും മനുഷ്യന്റെ അനുഭവത്തിന്റെ ഭാഗമാകണം. അത്തരം സിദ്ധാന്തങ്ങള്‍ക്കേ നിലനിപ്പുള്ളു.താങ്കള്‍ പറയുന്നു, അമ്പലത്തിന്റെ ഉള്ളില്‍ പോയി ഊര്‍ജ്ജം ഉയര്ത്തിക്കിട്ടുമ്പോഴുള്ള അനൂഭവനിര്‍വ്രൂതിയേക്കുറിച്ച്. പക്ഷെ ഈ ഈഊര്‍ജം കൂടിയവരഒക്കെ എന്തറിഞ്ഞു അനേഷി. പ്രപഞ്ചസത്യമറിഞ്ഞോ?, മനുഷ്യനെ അറിഞ്ഞോ? സ്വയമറിഞ്ഞോ?പിന്നെ ഇപ്പോള്‍ വിഗ്രഹത്തിനകത്തു കമ്പിയാ കോലാ എന്നൊക്കെപ്പറഞ്ഞു‍, അതും Pseudoശാസ്ത്രമൂയോഗിച്ചു വന്നാല്‍ എതിര്‍പ്പുകള്‍ ജാസ്തിയാകും.സൂരജ് അതില്‍ ഒരാളു മാത്രമാണെന്നേഎനിയ്ക്കു തോന്നുന്നുള്ളു.സൂരജ് ഇവിടെ താങ്കളുടെ വാദഗതിയിലെ ആശാസ്ത്രീയത എടുത്തുകാണിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓപ്പണ്‍ മനസോടെ അതിനെ വീക്ഷിയ്ക്കയായിരുന്നു അഭികാമ്യം. എന്നിട്ട് തന്ത്രിയെ വിഗ്രഹത്തിന്റെ അഫനാക്കുന്ന ശാസ്ത്രത്തിനു പുറകെ ഒരനേഷിയായി അലയണമായിരുന്നു. അതിനു പകരം താങ്കള്‍ വല്ലാതെ നാഗിംങ് ആയിപോയി. ശാസ്ത്രത്തിനു ചില വ്യവസ്ഥാപിത പാതകളൊക്കെയുണ്ട്. അതിനെ അടിസ്ഥാനമാക്കുമ്പോള്‍ ആ വ്യവസ്ഥകള്‍ അംഗീകരിയ്ക്കണം. എന്നു പറഞ്ഞതിനര്‍ത്ഥം ജനറല്‍ സയന്‍സു ശാസ്ത്രത്തിനപ്പുറം ഒന്നുമില്ലെന്നല്ല.സൂരജേ, ഒരു നല്ല ചര്‍ച്ചയില്‍‍ മറ്റെ ആളിനെ വസ്തുതകള്‍ കണ്വിന്‍സു ചെയ്യാന്‍ ശ്രമിയ്ക്കയാണു വേണ്ടത്, അല്ലാതെ ‘ഹാ,ഹാ‘ എന്നൊക്കെപ്പറഞ്ഞു കൊച്ചാക്കുകയല്ല. താങ്കള്‍ ഒരു ഡോക്ടറാണല്ലോ. ശരീരമൊക്കെ കീറിമുറിച്ചു നൊക്കുമ്പോള്‍, അതിലെ ഏതു ഭാഗത്തെങ്കിലും മനസു കണ്ടിട്ടുണ്ടോ? അറിയാന്‍ ചോദിയ്ക്കുന്നു എന്നു മാത്രം. ചരിത്രത്തില്‍ നിന്നും വിദ്യാഭാസരീതികളില്‍ നിന്നും ഒക്കെ സത്യത്തെ മറച്ചു പിടിയ്ക്കുന്നതില്‍ ഈ ജനറല്‍ സയിന്‍സ്/ലാബു ശാസ്ത്ര രീതികള്‍ ഒത്തിരി വിജയിച്ചിരുന്നു. ഈ ശാസ്ത്രത്തിനു തെളിയിയ്ക്കാന്‍ കഴിയാത്തതു പലതും ഈ ലോ‍കത്തി‍ലും ജീവിതത്തിലും ഉണ്ട് എന്നു വിശ്വസിയ്ക്കുന്ന ഒരു ലോകമാണ്‍് ഇന്നത്തേത്. എന്നു വിചാരിച്ചു വിഗഹത്തിന്റെ അഫന്‍ സ്ഥാനം തന്ത്രിയ്ക്കാ‍ണ് എന്നുള്ളതില്‍ ശാസ്തീ‍യത ഉണ്ട് എന്നല്ല. എന്നാലും അത്മാനേഷി അതിനേക്കുറിച്ചു ക്കൂടുതല്‍ അനേഷിച്ചോട്ടെ. ‍ ‍‍‍
May 2, 2008 9:33 PM
രിയാസ് അഹമദ് said...
ആത്മാന്വേഷീ, താങ്കളുടെ ആത്മാന്വേഷണം അറിഞ്ഞപ്പോള്‍ പഴയൊരു ഇന്സിഡന്റ് ഓര്‍മ്മ വന്നു.ഒരു യോഗാചാര്യന്റെ അടുത്തു പോയതായിരുന്നു ഞാന്‍. 2000- ല്‍ ആണു. എല്ലാവരും ഐ.ടി- യുഗത്തിലേക്കു മാറുന്ന കാലം. ആചാര്യനൊരു വെബ്സൈറ്റ് വേണം. ചര്‍ച്ചയുടെ ഭാഗമായി യോഗയെക്കുറിച്ച് സംസാരിച്ചു. ആത്മശാന്തി, മനോനിയന്ത്രണം, ആത്മീയത അങ്ങനെ സംസാരം നീണ്ടു. നിരന്തരമായ ശ്രമത്തിലൂടെ യോഗീതുല്യമായ അവസ്ഥ കൈവരിക്കുന്നതിനെ കുറിച്ചും വിദേശികളായ ശിഷ്യമാരെ കുറിച്ചും അദ്ദേഹം വാചാലനായി. കൂടെ ചിലര്‍ യോഗയെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും.'എന്റെ ശിഷ്യന്മാര്‍ തന്നെയായ ചില പീറകള്‍ ഉണ്ട്.'ഞാന്‍ ഞെട്ടി. ക്ഷോഭം കൊണ്ട് അദ്ദേഹം വിറച്ചു. മുഖം ചുവന്നു.'എന്റെയടുത്തു നിന്നും യോഗ പഠിച്ചു പോയ പലരും എനിക്കു പാര വെച്ചു കൊണ്ടു യോഗ സെന്റര്‍ തുടങ്ങുന്നു. എന്നിട്ടു തോന്നിയ പോലെ കോഴ്സും ഫീയും. എന്റെ ശിഷ്യന്മാരെ അവര്‍ തട്ടിയെടുക്കുന്നു. പന്ന റാസ്കല്‍സ്!'മേശപ്പുറത്തെ ഗ്ലാസിലെ വെള്ളം അദ്ദേഹത്തിന്റെ ശബ്ദം കൊണ്ട് വിറക്കാന്‍ തുടങ്ങി. ഞാന്‍ പതുക്കെ എണീറ്റു.'അതു കൊണ്ടു വെബ്സൈറ്റ് പെട്ടെന്നു തുറക്കണം', ആചാര്യന്‍ പറഞ്ഞു, 'കാലം മാറുകയാണു.'ദീര്ഘശ്വാസം വലിച്ച് ക്ഷോഭമടക്കി അദ്ദേഹം പറഞ്ഞു, 'യോഗയിലൂടെ എങ്ങനെ മന:ശാന്തി കൈവരിക്കാമെന്നു ലോകത്തോടു മുഴുവന്‍ പറയാം.'- ഇവിടെ, കൂടുതല്‍ ഒന്നും പറയാതെ പടിയിറങ്ങുമ്പോള്‍ ആ സംഭവം ഓര്‍മ്മ വന്നു.
May 2, 2008 9:42 PM
സൂരജ് :: suraj said...
പ്രിയ മാവേലികേരളമേ,സൂരജേ, ഒരു നല്ല ചര്‍ച്ചയില്‍‍ മറ്റെ ആളിനെ വസ്തുതകള്‍ കണ്വിന്‍സു ചെയ്യാന്‍ ശ്രമിയ്ക്കയാണു വേണ്ടത്, അല്ലാതെ ‘ഹാ,ഹാ‘ എന്നൊക്കെപ്പറഞ്ഞു കൊച്ചാക്കുകയല്ല. എനിക്ക് ആരെയും കണ്‍വിന്‍സ് ചെയ്യിക്കാന്‍ ഒന്നുമില്ല മാഡം. ഞാന്‍ അത് ഈ ബ്ലോഗിലെ എന്റെ ആദുഅത്തെ കമന്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. വിശ്വാസപരമായ ഒന്നിനെയും ഞാന്‍ ഇവിടെ ചോദ്യം ചെയ്തിട്ടില്ലല്ലോ. ആത്മാന്വേഷി ഫിസിക്സ് ജാര്‍ഗണ്‍ ഉപയോഗിച്ച് കുറേ അവകാശവാദങ്ങളുന്നയിച്ചു. അതെക്കുറിച്ച് തികച്ചും naive ആയ കുറേ സംശയങ്ങള്‍ ചോദിച്ചു. അത്രതന്നെ. ഇതിനൊന്നും മറുപടി തരാതെയിരിക്കാനും ബ്ലോഗുടമയായ ആത്മാന്വേഷിക്ക് സ്വാതന്ത്രയ്മുണ്ടായിരുന്നു. ആദ്യം കുറേ എന്തൊക്കെയോ ഇലക്ട്രൊമാഗ്നെറ്റിക് തരംഗോത്സര്‍ജ്ജനം എന്നൊക്കെ അടിച്ചുവിട്ടിട്ട് അതിനുത്തരമറിയില്ല ഇതറിയില്ല എന്ന് കുറേക്കഴിഞ്ഞ് പ്ലേറ്റു മറിച്ചിട്ട് “ഗോള്‍ പോസ്റ്റ് മാറ്റിയുള്ള” ആ പഴയ കളി കളിച്ചു. സ്വാഭാവികമായും അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരണവുമുണ്ടായി. താങ്കള്‍ ഒരു ഡോക്ടറാണല്ലോ. ശരീരമൊക്കെ കീറിമുറിച്ചു നൊക്കുമ്പോള്‍, അതിലെ ഏതു ഭാഗത്തെങ്കിലും മനസു കണ്ടിട്ടുണ്ടോ? അറിയാന്‍ ചോദിയ്ക്കുന്നു എന്നു മാത്രം.ഇഡയും പിംഗളയും കുണ്ടലിനിയും വന്ന പശ്ചാത്തലത്തിലാണല്ലോ ഈ ചോദ്യം. അപ്പോള്‍ ഞാന്‍ നാളെ സ്കൂണ്ട്രലിനി എന്നൊരു പുതിയ സാധനം തലയ്ക്കകത്തുണ്ടെന്നു വാദിച്ചാല്‍ അതും മാഡം ഇതേ ചോദ്യമുപയോഗിച്ച് നേരിടുമോ ?(absence of evidence is not evidence of absence എന്ന പഴയ താ‍ര്‍ക്കിക നമ്പര്‍ മണക്കുന്നു..!) ചരിത്രത്തില്‍ നിന്നും വിദ്യാഭാസരീതികളില്‍ നിന്നും ഒക്കെ സത്യത്തെ മറച്ചു പിടിയ്ക്കുന്നതില്‍ ഈ ജനറല്‍ സയിന്‍സ്/ലാബു ശാസ്ത്ര രീതികള്‍ ഒത്തിരി വിജയിച്ചിരുന്നു.അതെന്തര് ? സാമാന്യവല്‍ക്കരണം ഈസീചെയര്‍ പരിപാടിയാണ്. അതു തിരിച്ചും അടിക്കാവുന്ന ഒരു പന്താണേ.ഈ ശാസ്ത്രത്തിനു തെളിയിയ്ക്കാന്‍ കഴിയാത്തതു പലതും ഈ ലോ‍കത്തി‍ലും ജീവിതത്തിലും ഉണ്ട് എന്നു വിശ്വസിയ്ക്കുന്ന ഒരു ലോകമാണ്‍് ഇന്നത്തേത്.ഒരു പരാതിയുമില്ല. ലോകം എന്തരു വിശ്വസിച്ചാലെന്ത്. അതൊക്കെ സ്ഥാപിച്ചെടുക്കാന്‍ പിന്നെ ശാസ്ത്രത്തെ തന്നെ കൂട്ടുപിടിക്കുന്നതെന്തിന് എന്നാണ് മനസിലാവാത്തത്.എന്നു വിചാരിച്ചു വിഗഹത്തിന്റെ അഫന്‍ സ്ഥാനം തന്ത്രിയ്ക്കാ‍ണ് എന്നുള്ളതില്‍ ശാസ്തീ‍യത ഉണ്ട് എന്നല്ല. എന്നാലും അത്മാനേഷി അതിനേക്കുറിച്ചു ക്കൂടുതല്‍ അനേഷിച്ചോട്ടെ.ജാമ്യമെടുത്തത് നന്നായി. കുറച്ചു ഡൌട്ടുകള്‍ തികട്ടി വന്നതാണേ...ഹ ഹ ഹ. അന്വേഷിക്കുന്നതില്‍ വിരോധമില്ല.മാഡം ഈ ബ്ലോഗിലെ മനശ്ശക്തി പോസ്റ്റും മറ്റുമൊക്കെ കണ്ടിട്ടാണല്ലോ അല്ലേ പോകുന്നത്.
May 2, 2008 10:00 PM
ആത്മാന്വേഷി... said...
ആദ്യമായി , മാവേലിക്ക് ഒരു നമസ്കാരം..കാരണം താങ്കള്‍ ഒരു നല്ല ചര്‍ച്ചയുടെ ഭാഷയില്‍ സംസാരിക്കുന്നു.പിന്നെ വിഗ്രഹത്തിന്റെയല്ല് ,ആ മൂര്‍ത്തീ സങ്കല്‍പ്പത്തിന്റെ പിതൃ ഭാ‍വമാണ് തന്ത്രിക്ക്.അതു തന്ത്രശാസ്ത്ര സങ്കല്‍പ്പമാണ്.അതു ഇവിടെ സൂചിപ്പിച്ചു എന്നു കരുതി അതിന് ഈ ടോപ്പിക്കുമായി ബന്ധമില്ല.ഒരു കുഞ്ഞിനു പ്രാണദാനം നടത്തുന്നയാള്‍ പിതാവാകുന്നതു പോലെയാണ് ഇതും.പിന്നെ ഇന്നത്തെ നല്ല ക്ഷേത്രങ്ങളിലെല്ലാം വിഗ്രഹത്തിലേക്ക് പ്രാണദാനം നടത്തിയത് പഴയ കാലത്തെ നന്മ നിറഞ്ഞ തന്ത്രിമാരായിരുന്നു.ഇന്ന് ആ പ്രാണനെ ഉദ്ദീപിപ്പിക്കുന്ന തന്ത്രിമാരുടെ കഴിവുകേടാണ് പല ക്ഷേത്രങ്ങളുടേയും തകര്‍ച്ചയ്ക്കു കാരണം.പിന്നെ വിശ്വാസപരമായി അവനവന്‍ തന്നെ ഈ അനുഭൂതി അനുഭവിച്ചറിയണം. അതിലൂടേ തത്വമസി വരെ. അത്ര വരയേ ഈ ക്ഷേത്ര സങ്കല്‍പ്പത്തിന്റ്റെ ഉപയോഗമുള്ളൂ...അവിടുനു പിന്നെ ആത്മാന്വേഷണമാണ്.പിന്നെ ഇന്ന് ആ ആത്മീയതയ്ക്കല്ലല്ലോ, ഭൌതികമായ നേട്ടങ്ങള്‍ക്കല്ലേ ഭക്തി ഉപയോഗിക്കുന്നത്. ഭക്തിയുടെ ഇന്നത്തെ ഈ അവസ്ഥയ്ക്കു കാരണം നാം ആചാര്യന്മാര്‍ പറഞ്ഞ വസ്തുതകളെ മനസ്സിലാക്കാതെ , പഴം കളഞ്ഞിട്ടു തൊലി തിന്ന കുരങ്ങനെ പോലെ ആയതിനാലാണ്. ഗുരു എന്ന ചിത്രം ഉദാഹരണം.ഇന്നത്തെ ഈ അവസ്ഥയില്‍ , ഭക്തി ബിസിനസ് ആകുന്ന ഈ അവസ്ഥയില്‍ ഞാ‍നൂം അതീവ ദുഖിതനാണ്.ആ വ്യവസ്ഥാപീത പാതയിലൂടെ ഒരന്വേഷണമാണ് ഞാന്‍ ആഗ്രഹിച്ചത്.പക്ഷേ ആ പാ‍തയുടെ ഗേറ്റ്കീപ്പര്‍മാര്‍ കടത്തി വിടില്ലെങ്കില്‍ പിന്നെന്തു ചെയ്യും?ദൈവത്തെയല്ല ,ആരാധനാ രീതികളുടെ സത്യമറിയാനാണ് ഞാന്‍ ഇവിടെ ശ്രമിച്ചത്.പക്ഷേ എനിക്കു പറ്റിയത് എത്ര വലിയ തെറ്റായിരുന്നു എന്ന് എനിക്കിപ്പോള്‍ ബോധ്യമാ‍കുന്നു.ഈ ശാസ്ത്രത്തിന്റെ വാദികള്‍ക്കെല്ലാം എന്നോടൂ ചോദ്യ്യം ചോദിക്കാനും എന്നോടു തെളിവു ചോദിക്കാനുമേ താ‍ത്പര്യമുള്ളൂ..അങ്ങോട്ട് ഒരു ചോദ്യവും പാടില്ല...ചോദിച്ചാല്‍ പിന്നെ പരിഹാസമായി , കുറ്റപെടുത്തലായി...രിയാസിനും എനിക്കൊരു മറുപടു പോലും തരാതെയ്യാണ് പോയത്. ഞാ‍ന്‍ മനശാന്തിയെ കുറിച്ച് പറഞ്ഞില്ലല്ലോ?അങ്ങോട്ടുമിങ്ങോട്ടും അക്സപ്റ്റ് ചെയ്യുന്ന ഒരു ചര്‍ച്ചയായിരുന്നു ആഗ്രഹം. പക്ഷേ എന്നെ ഒരു വിഡ്ഡിയാക്കാനാണു ശ്രമമെന്നു കണ്ടപ്പോള്‍ എനിക്ക് കുറച്ച് അറഗന്റ് ആകേണ്ടി വന്നു...എന്തായാലും സൂരജിനു സന്തോഷിക്കാം... ഒരാളെ തോല്‍പ്പിച്ചെന്ന ( നാണം കെട്ട ) അവകാശവാദവുമായി അടുത്ത ബ്ലോഗിലേക്കു പോകാം . അവിടെ ഉത്തരം മുട്ടുമ്പോള്‍ അടുത്തതിലേക്ക്...ഇനി ഒരു വാദത്തിനു തത്കാലം ഞാനില്ല.എന്റെ ഒരു ചോദ്യത്തിനും ഉത്തരം തരാന്‍ കഴിയാത്ത ശാസ്ത്ര വാദികള്‍ക്ക് നല്ല നമസ്കാരം പറഞ്ഞ് വിടുന്നു..ആര്‍ക്കെങ്കിലും ഇതിനു ഉത്തരം തരാന്‍ ആഗ്രഹമുണ്ടെങ്കില്‍ മാത്രം തുടരാം...അല്ലെങ്കില്‍ വേറുതെ സമയം കള്‍ലയാതിരിക്കൂ...സൂരജിന്റെ വാക്കുകള്‍ അദ്ദേഹത്തെ ഞാനൊന്നോര്‍മ്മിപ്പിക്കട്ടെ...ആദ്യം എന്റെ ചോദ്യങ്ങള്‍ക്കു വസ്തുനിഷ്ഠമായ ഉത്തരങ്ങള്‍ കിട്ടട്ടെ. എന്നിട്ടാവാം ചര്‍ച്ചയൊക്കെ.From his first commeny in this pOst...
May 2, 2008 10:02 PM
ആത്മാന്വേഷി... said...
സൂരജേ ... താങ്കള്‍ വീണ്ടും ചൊറിയാതെ..ഇതിനൊന്നും മറുപടി തരാതെയിരിക്കാനും ബ്ലോഗുടമയായ ആത്മാന്വേഷിക്ക് സ്വാതന്ത്രയ്മുണ്ടായിരുന്നു. ആദ്യം കുറേ എന്തൊക്കെയോ ഇലക്ട്രൊമാഗ്നെറ്റിക് തരംഗോത്സര്‍ജ്ജനം എന്നൊക്കെ അടിച്ചുവിട്ടിട്ട് അതിനുത്തരമറിയില്ല ഇതറിയില്ല എന്ന് കുറേക്കഴിഞ്ഞ് പ്ലേറ്റു മറിച്ചിട്ട് “ഗോള്‍ പോസ്റ്റ് മാറ്റിയുള്ള” ആ പഴയ കളി കളിച്ചു. സ്വാഭാവികമായും അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരണവുമുണ്ടായി. അപ്പോള്‍ ഞാന്‍ മറുപടി തന്നല്ലോ???പിന്നെ എനിക്കു മറുപടി തരാന്‍ താങ്കള്‍ക്ക് എന്തേ മടി?പിന്നെ എന്തു പ്രതികരണമാണാവോ ഉദ്ദേശിച്ചത്?ആത്മാന്വേഷി ഫിസിക്സ് ജാര്‍ഗണ്‍ ഉപയോഗിച്ച് കുറേ അവകാശവാദങ്ങളുന്നയിച്ചു. അതെക്കുറിച്ച് തികച്ചും naive ആയ കുറേ സംശയങ്ങള്‍ ചോദിച്ചുഎന്റെ സംശയങ്ങള്‍ക്ക് എന്തേ വിലയില്ലാതായി?ഞാന്‍ ചോദ്യത്തിനു പകറ്റം ചോദ്യമല്ല, ഉത്തരം തന്നിട്ട്, അല്ലെങ്കില്‍ അറിയില്ല എന്നു പറഞ്ഞിട്ടാണ് ചോദ്യം ചോദിച്ചത്..ഞാന്‍ ഈ ചര്‍ച്ച ഉത്തരം തരുന്ന വരെ നിറുത്തിയതല്ലേ? പിന്നെ എന്തിനീ ജാഡ?എല്ലാം അറിയാം എന്ന ഭാവം എല്ലാത്തിലും വേണോ സൂരജേ?mbbs കാരനായ താങ്കള്‍ എത്രത്തോളം ഫിസിക്സ് പഠിച്ചിട്ടുണ്ട്?ഞാന്‍ പറഞ്ഞത് ജാര്‍ഗണെന്നു പുലമ്പുന്ന താങ്കള്‍ ഞാന്‍ തന്ന , സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേറ്റ് യൂണീവേഴ്സിറ്റിയുടെ ആര്‍കൈവ്സ് പരിശോധിച്ചോളൂ...വിഗ്രഹങ്ങളുടെ energy receiveing,retaining and releasing capacity പവര്‍ ഗോസ് യൂണിറ്റില്‍ ശാ‍ാസ്ത്രീയമായ രീതിയില്‍ പറഞ്ഞിരിക്കുന്നതു കാണാം.ഇത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള തെളിവാണ് എന്നു ഞാന്‍ കരുതുന്നു..താങ്കള്‍ പറഞ്ഞ പോലെ ആര് ,എപ്പ്പോള്‍, ഏതു സങ്കേതം ഉപയോഗിച്ച് എന്ന് അതില്‍ കാണാം( പ്രൊ. കോറോട്ട്കോവിന്റെ സൈറ്റിലും കാണാം )ഇതിനെ പറ്റി???ഇനി താങ്കള്‍ എന്റെ വാദങ്ങള്‍ ജാര്‍ഗണാണെന്നു തെളിയിക്കണം?ഇനി ഒരു യൂണിവേഴ്സിറ്റി അസി:. ഡയരക്ടറേക്കാള്‍ വിശ്വാസ്യതയും അറിവും ശ്രീചിത്രയിലെ ഡോക്ടറിനാണെങ്കില്‍ ഞാന്‍ നിസ്സഹായനാണ്.പിന്നെ താങ്കള്‍ പറഞ്ഞ നാസയുടേ പ്രഖ്യാപനം നാസാ ആര്‍കൈവില്‍ പോലും ഇല്ലല്ലോ? പക്ഷേ hrm effect (hira ratan manek effect ) എന്ന ഒരു ടേം നാസാ ശാസ്ത്രജ്ഞന്മാര്‍ നല്‍കി എന്ന് നെറ്റിലെല്ല്ലായിടത്തും കാണുന്നുണ്ട്...ഇതിനൊക്കെ ശരിയാ‍ായ മറുപടി ഉണ്ടെങ്കില്‍ മാത്രം ( എങ്കില്‍ മാത്രം ) തുടരുക...
May 2, 2008 10:13 PM
സുനീഷ് said...
എന്‍റെ കമന്‍റെവിടെ ആത്മാന്വേഷീ? താങ്കള്‍ അത് കളഞ്ഞിട്ട് എന്‍റെ പേര്‍ അവിടെ വിമര്‍ശിച്ചിരിക്കുന്നത് തെറ്റിധാരണയുളവാക്കും എന്നു ഞാന്‍ കരുതുന്നു. അതു കൊണ്ട് ദയവായി ആ കമന്‍റ് അല്ലെങ്കില്‍ അതിന്‍റെ കണ്ടന്‍റ് എങ്കിലും അവിടെ ഇടൂ.
May 2, 2008 11:20 PM
ആത്മാന്വേഷി... said...
i am sorry, i had deleted itbut i think alll who commented here had received it bu mail

Radheyan said...

കിരണ്‍,

വീണ്ടും കാണുന്നതില്‍ അതിയായ സന്തോഷം.ഇനി തുടരെ കാണും എന്ന് പ്രതീക്ഷിക്കട്ടെ.

ഒരിക്കലും താരതമ്യം അര്‍ഹിക്കാത്ത ഒന്നാണ് മതവും ശാസ്ത്രവും.ഒന്ന് വിശ്വാസവും മറ്റേത് യുക്തിയുമാണ്.അടുത്ത കാലം വരെ മതം ഈ ധാരണ ഉയര്‍ത്തി പിടിച്ചിരുന്നു.അടുത്ത കാലങ്ങളില്‍ തങ്ങളുടെ മതം ശാസ്ത്രീയമെന്ന് തെളിയിക്കാണ്‍ ഒരുപാട് പെടാപാടുകള്‍ കാണുന്നു. എം എം അക്ബര്‍,ഡോ.എന്‍.ഗോപാലകൃഷ്ണന്‍ തുടങ്ങിയ ശാസ്ത്രബിരുദധാരികള്‍ ഈ പണിക്കിറങ്ങുമ്പോള്‍ സാധാരണക്കാര്‍ക്ക് വഴി തെറ്റാതെ വയ്യ.കാരണം എല്ലാ വിശ്വാസിയും തന്റെ വിശ്വാസം യുക്തിസഹമാണോ എന്ന് ഉരച്ച് നോക്കാന്‍ ആഗ്രഹിക്കുന്നു.പക്ഷെ അതിനു ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനുള്ള ധൈര്യവും ഇല്ല.കാരണം അവര്‍ക്ക് തന്നെ അതിന്റെ ശാസ്ത്രീയ അടിത്തറയുടെ ബലഹീനതയെ കുറിച്ച് ബോധ്യമുണ്ട്.പിന്നെ പറ്റുക ഇത്തരം obscurant ആയ വാദഗതികളെ പിന്‍‌പറ്റുക എന്നത് മാത്രമാണ്.

ബ്ലോഗുകള്‍ പോലെ ആധുനികശാസ്ത്രം മാധ്യമരംഗത്തിനു സംഭാവന ചെയ്ത സങ്കേതങ്ങളെ എത്ര പ്രതിലോമകരമായി ഉപയോഗിക്കാം എന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.കൂടുതല്‍ പൊളിച്ചെഴുത്തുകള്‍ ഈ കാലത്ത് ആവശ്യമാണ്.

റഫീക്ക് കിഴാറ്റൂര്‍ said...

കിരണ്‍ജി..,
നൂറു ശതമാനവും യോജിക്കുന്നു നിങ്ങളുടെ വാദത്തോട്.
ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ നിങ്ങളുടെ അഭാവം
ശ്രദ്ധിക്കപെട്ടിരുന്നു.

ഓഫ്-എന്തേ സിസ്റ്റം വീണ്ടും പണിമുടക്കിയോ
പഴേപോലെ കാണുന്നില്ല.

kaavalaan said...

പണ്ടാരമടങ്ങാനായിട്ട് ഇതൊന്നു വായിക്കാമെന്നു വച്ചാല്‍ ഇന്നിനി പറ്റില്ല.വായിക്കാതെ കിടന്നാലും വായിച്ചിട്ടു കിടന്നാലും ഉറക്ക്വും വരില്യ. ന്നാ പ്പിന്നെ പ്രിന്റെടുത്തോണ്ടു പോയി വായിക്കാമെന്നുവച്ചാല്‍ പത്തു മുപ്പതു പേജാണ്.

jinsbond007 said...

കിരണ്‍ എന്റെ ചില അഭിപ്രായങ്ങള്‍, ഇവിടെ കുറിച്ചിട്ടുണ്ട്. പല അനുഷ്ഠാനങ്ങളിലും ശാസ്ത്രീയാടിത്തറയേക്കാളൂം സാമൂഹിക പ്രധാന്യമാണ് പഠിക്കേണ്ടത്, എന്നാണെന്റെ അഭിപ്രായം.

കിരണ്‍ തോമസ് തോമ്പില്‍ said...

ശ്രീവല്ലഭ മനോരമ ലേഖനത്തിന്‌ ഒരുപാട്‌ നന്ദി

അനില്‍ശ്രീ പോസ്റ്റുകളിലെ പല വാദങ്ങളും ഡിക്ലറേറ്റിവായി അടിച്ചേള്‍പ്പിക്കുമ്പോഴാണ്‌ പലരും പ്രതികരിക്കുന്നത്‌.. അങ്ങനെയുള്ള പ്രതികരണങ്ങള്‍ പലരും പ്രതിക്ഷിക്കുന്നില്ല എന്നതാണ്‌ സത്യം. പലരും പ്രതിക്ക്ഷിക്കുന്നത്‌ ഇത്‌ മതത്തിലൊക്കെ പണ്ടെ ഉള്ളതാണ്‌ എന്ന് കണ്ടെത്തിയതിലുള്ള അഭിനന്ദനങ്ങളാണ്‌. പിന്നെ ഇത്തരം വാദങ്ങളെ ഒന്നും ശാസ്ത്ര അളവകോല്‍ വച്ച്‌ അവരാരും വിലയിരിത്തിയിട്ടുമില്ല. ശാസ്ത്രത്തേ തോല്‍പ്പിച്ചു എന്നൊക്കെയുള്ള ഭാവത്തില്‍ വരുന്നവരില്‍ നിന്ന് എങ്ങനെ നല്ല സംവാദം തരപ്പെടും

ജോജു തിരിച്ചൊക്കെ വന്നിട്ട്‌ കുറേ ആയി പക്ഷേ എന്റ സന്താനം എന്നേ കമ്പ്യൂട്ടറിന്റ മുന്നില്‍ ഇരുന്ന് എഴുതാന്‍ സമ്മതിക്കണ്ടേ

തറവാടി പോസ്റ്റ്‌ വായിക്കാം.

സാധരണക്കാരാ കമന്റിന്‌ നീളം കൂടിയെങ്കിലും അത്‌ ഇവിടെ ഇട്ടത്‌ നന്നായി

രാധേയ കാണാം കാണണം പിന്നെ ആ പോയന്റ്‌ എനിക്കിഷ്ടപ്പെട്ടു

റഫിഖേ കമ്പ്യൂട്ടര്‍ ഇപ്പം ഓക്കെയാണ്‌ കൊച്ചിന്റ ഒപ്പം കൂടതല്‍ സമയം ചിലവഴിക്കണം അതാ പ്രശ്നം

കാവാല ക്ഷമിക്ക്‌

ജിന്‍സ്ബോണ്ടെ പോസ്റ്റ്‌ നോക്കാം കമന്റാം

വക്കാരിമഷ്‌ടാ said...

കിരണേ, ഇതില്‍ അശോക് കര്‍ത്തായുടെ ഏതൊക്കെ പോസ്റ്റുകളിലാണ് മതവിശ്വാസങ്ങളും (ആധുനിക)ശാസ്ത്രവും കൂട്ടിക്കുഴച്ചത്? ആ പോസ്റ്റുകള്‍ ഒന്ന് ലിങ്കാമോ?

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരി അശോക്‌ കര്‍ത്തായുടെ ബ്ലോഗില്‍ ശാസ്ത്രവാദികളും പാരമ്പര്യ വാദികളും തമ്മില്‍ സംവാദം നടക്കാറുണ്ട്‌ എന്ന് തിരുത്തി വായിക്കാനപേക്ഷ. എല്ലാം കൂടി ഒറ്റ വാക്യത്തില്‍ പറയാന്‍ ശ്രമിച്ചപ്പോള്‍ ആശയക്കുഴപ്പം സംഭവിച്ചതാകാം

അശോക്‌ കര്‍ത്തയേ ശാസ്ത്രവുമായി ബന്ധിപ്പിക്കാനെ കഴിയില്ലല്ലോ. തെറ്റ്‌ ചൂണ്ടിക്കാണിച്ചതില്‍ നന്ദി

സൂരജ് :: suraj said...

കിരണ്‍ ജീ,

ഗൌരവപ്പെട്ട ഒരു വിഷയത്തിലാണ് താങ്കള്‍ ഊന്നിയിരിക്കുന്നത്. ബ്ലോഗില്‍ ഗവേഷണ വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും എഞ്ചിനിയര്‍മാരുമൊക്കെ ധാരാളം ഉണ്ടായിട്ടും ഈ പുതിയ പ്രവണതയ്ക്ക് തടയിടാന്‍ ആര്‍ക്കും താല്പര്യമില്ല എന്ന് തോന്നുന്നു. (ശരീഖ് ജീയുടെ ഖുര്‍ ആന്‍ പോസ്റ്റില്‍ നടന്ന ശക്തമായ സംവാദം മറക്കുനില്ല. പക്ഷേ അത് മറ്റു ബ്ലോഗ് പോസ്റ്റുകളില്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്നത് ഖേദകരമാണ്.)

ആത്മാന്വേഷിയുടെ ആത്മീയ ബ്ലോഗിലെ സംഭവങ്ങള്‍ ഇതു പോലെ ഒരു പോസ്റ്റില്‍ ക്രോഡീകരിച്ചെഴുതണമെന്ന് കരുതിയതാണ്. പ്രത്യേകിച്ചും ആ ബ്ലോഗിലെ സകല പോസ്റ്റും ബ്ലോഗുടമ തന്നെ ഡിലീറ്റ് ചെയ്ത സ്ഥിതിക്ക്, മറുമൊഴി വഴി മെയിലായി വന്ന കമന്റ് സീരീ‍സടക്കം ഒരു പോസ്റ്റാക്കാനാണ് ഉദ്ദേശിച്ചത്.
ഇനിയിപ്പോള്‍ അതു വേണ്ടെന്നു തോന്നുന്നു.

ഭാഗികമായി കമന്റുകള്‍ സാധാരണക്കാരന്‍ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നു. നന്ദി.

@ വക്കാരി ജീ,

പൂര്‍വ ജന്മ പാപങ്ങളാണ് രോഗമായി ഈ ജന്മത്തില്‍ പരിണമിക്കുന്നത് എന്ന അത്യുഗ്രന്‍ കണ്ടെത്തല്‍ നടത്താന്‍ അശോക് കര്‍ത്താ ഉപയോഗിക്കുന്നത് ജനറ്റിക്സിന്റെ ജാര്‍ഗണാണ് - ജനിതക വസ്തു എന്താണെന്ന ബേസിക് അറിവിനെ പോലും വളച്ചൊടിച്ചു കൊണ്ട്.

ആദ്യമൊക്കെ സൈഗോട്ട്, അനുവേശികം എന്നൊക്കെ പറഞ്ഞ് ഉരുണ്ടു കളിച്ചിട്ട് പിന്നെ പിന്നെ അതു ആത്മബോധമാണ്, ജനിതക-ബോധസത്ത(?)യാണ് എന്നൊക്കെ പറഞ്ഞ് വേറെ തരികിടകളില്‍ രമിക്കുന്നു.

ആറേഴ് സംശയങ്ങള്‍ അന്ന് അദ്ദേഹത്തൊട് ആ പോസ്റ്റില്‍ തന്നെ ചോദിച്ചതിന് മൂ‍പ്പര്‍ തന്ന ഉത്തരം :“ സൂരജിന്റെ ആവശ്യം താന്‍ പഠിച്ചു വച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുഗുണമായി ബാക്കിയുള്ളവര്‍ എല്ലാം വിശദീകരിച്ചു തരണം.അത് നട്പ്പില്ല.” എന്നത്രെ.

മുന്‍ കാലങ്ങളില്‍ സ്ത്രീകളെ ആര്‍ത്തവ സമയത്ത് ഇരുട്ടു മുറിയില്‍ കിടത്തുന്നതിന് പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ ചാക്രിക പ്രവര്‍ത്തനത്തെ ബേയ്സ് ചെയ്ത് അശോക് കര്‍ത്താ തന്നെ ഒരു പോസ്റ്റില്‍ ന്യായീകരണം ചമയ്ക്കുന്നതും കണ്ടു.

വക്കാരി ജി ഇതൊന്നും കണ്ടില്ലേ ?

പിന്നെ ഇതൊന്നും മതവിശ്വാസമല്ല, മൂപ്പരുടെ തന്നെ വിശ്വാസങ്ങളാണെന്ന് വാദിക്കണമെന്കില്‍ വാദിക്കാം.

സാധാരണക്കാരന്‍ said...

സൂരജ്,
ആത്മാന്വേഷിയുടെ ബ്ലോഗിലെ ചര്‍ച്ചയിലെ അഹങ്കാരിയുടെ സ്വരമാറ്റം കേട്ടപ്പോള്‍ തന്നെ തോന്നി,താമസിയാതെ ഡിലീറ്റ് ചെയ്യപ്പെടുമല്ലോ എന്ന്.അങ്ങനെ കോപ്പി-പേസ്റ്റ് എടുത്തു വച്ചു.
അതു മുഴുവന്‍ കമന്റ് കോളത്തില്‍ ഇടാനുള്ള മടി കൊണ്ടാണ് ഭാഗികമായി ഇട്ടത്.
ആവശ്യമെങ്കില്‍ ബാക്കി കൂടെ ഇടാം.
എപ്പഴായാലും,ആത്മാന്വേഷികള്‍ക്ക് അതൊരു പ്രചോദനമായിരിക്കും.

kazhutha said...

പതിവുപോസ്റ്റുകള്‍ പോലെ കാര്യമാത്രപ്രസക്തവും സമകാലികവും ആയ പോസ്റ്റ്‌. അഭിനന്ദനങ്ങള്‍