Thursday, June 05, 2008

കന്യാസ്ത്രീകളും വനിതാ കമ്മിഷനും

കന്യാസ്ത്രിയാകാന്‍ മിനിമം പ്രായമൊക്കെ നിര്‍ദ്ദേശിച്ച്‌ ജസ്റ്റിസ്‌ ശ്രീദേവിയുടെ കുറിപ്പടി വന്നതോടെ കത്തോലിക്ക സഭക്ക്‌ സര്‍ക്കാരിനെ തല്ലാന്‍ മറ്റൊരു വടി കൂടിയായി. ദീപികയും ഡിക്കനും എഴുതി വിടുന്നതില്‍ നിന്ന് കാര്യങ്ങളുടെ ഒരു നിജ സ്ഥിതി എല്ലാവര്‍ക്കും വ്യക്തമായിക്കാണും.

ജസ്റ്റിസ്‌ ശ്രീദേവിയുടെ ഈ കുറുപ്പടിയേപ്പറ്റി ഒറ്റ CPM നേതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്തിന്‌ ജനാധിപത്യ മഹിളകള്‍ പോലും സംസാരിച്ചിട്ടില്ല. ഉടന്‍ തന്നെ ആരെങ്കിലും പ്രതികരിച്ചിലെങ്കില്‍ കത്തോലിക്ക സഭയേ തകര്‍ക്കാനുള്ള ഗൂഡ ശ്രമമാണ്‌ ഇതെന്ന് വ്യാഖ്യാനം വരും. ചിലപ്പോള്‍ ഇടയലേഖനങ്ങളോ സമരങ്ങളോ പ്രതീക്ഷിക്കാം. ഇനി ശ്രീദേവി പറഞ്ഞതില്‍ കാര്യമുണ്ടോ ചിന്തിക്കുമ്പോള്‍ എനിക്ക്‌ തോന്നുന്ന ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

കത്തോലിക്ക സഭയില്‍ രണ്ട്‌ ജീവിതാന്തസുകളാണ്‌ പ്രധാനമായും ഉള്ളത്‌ അല്‍മ്മായരും സന്യസ്തരും. അച്ചന്മാരും കന്യാസ്ത്രീകളുമായവരെ സന്യസ്തര്‍ എന്നും അല്ലാത്തവരെ അല്‍മായരെന്നും വിളിക്കുന്നു. ഇനി സഭയെയില്‍ എങ്ങനെയാണ്‌ ആളുകള്‍ സന്യസ്തരാകാന്‍ പോകുന്നതെന്ന് നോക്കാം.(ഇത്‌ എന്റ ചുറ്റുപാടില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും എഴുതുന്നതാണ്‌ തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു). സഭയുടെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ 9 ആം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പല സന്യാസി സമൂഹങ്ങളിലേയും ആള്‍ക്കാര്‍ സ്കൂളുകളില്‍ എത്തുകയും അവരുടെ സന്യാസ സമൂഹങ്ങളെ പരിചയപ്പെടുത്തുകയും അതിലേക്ക ക്ഷണിക്കുകയും ചെയ്യും. ഇത്‌ 10 ക്ലാസിലും തുടരും. 10 ആം ക്ലാസ്‌ പരീക്ഷ കഴിയുമ്പോള്‍ ദൈവവിളി ക്യാമ്പ്‌ എന്ന പേരില്‍ ഒരു സെമിനാര്‍ ഓരോ ഫോറോന പള്ളി കേന്ദ്രീകരിച്ച്‌ നടത്താറുണ്ട്‌. ആ ഫോറോനയുടെ കീഴില്‍ വരുന്ന ഇടവകകളിലെ 10 ഇല്‍ പരീക്ഷ എഴുതിയ കുട്ടികള്‍ ( എല്ലാ കുട്ടികളും പങ്കെടുക്കണം എന്ന് നിര്‍ബന്ധമില്ല. സന്യാസ ജീവിതം തിരഞ്ഞെടുക്കാന്‍ മാത്രം താല്‍പര്യമുള്ളവര്‍ ആയിരിക്കണമെന്നും നിരബന്ധവും ഇല്ല ) പങ്കെടുക്കുന്നു. അവിടെയുംവിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ സഭകളെ പരിചയപ്പെടുത്തുന്നു. ക്യാമ്പ കഴിഞ്ഞ്‌ വീട്ടില്‍ എത്തുന്ന കുട്ടികള്‍ മാതാപിതാക്കളുമായി സംസാരിക്കുന്നു. ചില മാതാപിതാക്കള്‍ എതിര്‍ക്കുന്നു ചിലര്‍ അനുകൂലിക്കുന്നു. അനുകൂലിക്കുന്നവര്‍ അവരെ സന്യാസ സമൂഹങ്ങളിലേക്ക്‌ പറഞ്ഞയിക്കുന്നു.

അങ്ങനെ 15 വയസില്‍ തന്നെ അച്ചനാകാനോ കന്യസ്ത്രീ ആകാനോ പോകുന്നവരാണ്‌ ബഹു ഭൂരിപക്ഷം ആള്‍ക്കാരും. അതില്‍ അച്ചനാകാന്‍ ഒരു പാട്‌ കാലം പഠിക്കേണ്ടതുണ്ട്‌. ഏതാണ്ട്‌ 10 ഓ 12 ഓ ചിലപ്പോള്‍ അതില്‍ കൂടുതല്‍ വര്‍ഷം പഠിച്ചാല്‍ മാത്രമേ ഒരാള്‍ക്ക്‌ തിരുപ്പട്ടം എന്ന കൂദാശ ലഭിക്കുകയും അയാള്‍ ഒരു അച്ചനായി തീരുകയും ചെയ്യുന്നത്‌. ഈ വലിയ ഒരു കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഒരുാള്‍ക്ക്‌ മടങ്ങി പോരാവുന്നതോ അലെങ്കില്‍ സഭക്ക്‌ അയാളെ കൊള്ളില്ല എന്ന് കണ്ടാല്‍ മടക്കി അയക്കാവുന്നതോ ആണ്‌. എന്നാല്‍ കന്യാസ്ത്രി ആകാന്‍ പോകുന്ന ഒരാള്‍ക്ക്‌ ഇത്രക്ക്‌ വലിയ ഒരു കാലയളവ്‌ പഠിക്കേണ്ടതില്ല.ഏതാണ്ട്‌ 3.5 വര്‍ഷം കഴിയുമ്പോള്‍ തന്നെ അവര്‍ താല്‍ക്കാലിക വൃതം സ്വീകരിക്കാന്‍ പര്യാപ്തമാകുകയും സഭാ വസ്ത്രം അണിയാന്‍ യോഗ്യയാകുകയും ചെയ്യും. ചുരുക്കത്തില്‍ 18 വയസിന്റ അവസാനങ്ങളില്‍ അവര്‍ ഒരു കന്യാസ്ത്രി ആയി പൊതു സമൂഹം അംഗീകരിക്കും. സാങ്കേതികമായി നിത്യ വൃത വാഗ്ദാനം പിന്നേയും വര്‍ഷങ്ങള്‍ എടുക്കുമെങ്കിലും അവര്‍ കന്യസ്ത്രിയായി സമൂഹത്തില്‍ സ്വീകാര്യയായിട്ടുണ്ടാകും.

15ആം വയസില്‍ അച്ചനാകാന്‍ പോകുന്നവരില്‍ മിക്കവരും മടങ്ങി വരാറുണ്ട്‌. പല കാരണങ്ങളാണ്‌ ഇതിന്‌ പിന്നില്‍ എന്ന് പറയപ്പെടുന്നു. സന്യാസ സമൂഹങ്ങളിലെ അച്ചടക്കമുള്ള ജീവിതത്തോട്‌ പൊരുത്തപ്പെടാന്‍ വയ്യാത്തവര്‍ മുതല്‍ ആശയപരമായ അഭിപ്രായാ വ്യത്യാസങ്ങള്‍ വരെ ഇതിന്‌ കാരണമാകുന്നുണ്ട്‌. അച്ചന്‍ പട്ടത്തിനുള്ള പഠനത്തിന്റ ഉയര്‍ന്ന നിലവാരം പലരേയും ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നു. വളരെ ലിബറലായ പഠിപ്പിക്കലുകള്‍ പഠനത്തില്‍ ഉണ്ട്‌ ഇയവയൊക്കെ അതിന്റ യഥാര്‍ത്ഥ അര്‍ത്ഥ തലത്തില്‍ മനസിലാക്കാന്‍ കഴിവും പ്രാപ്തിയും ഉള്ളവര്‍ക്കേ ഈ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാറുള്ളൂ. അതുകൊണ്ട്‌ തന്നെ സെമിനാരിയില്‍ നിന്ന് മടങ്ങി എത്തുക എന്നത്‌ സമുദായത്തില്‍ വലിയൊരു പ്രശ്നമുള്ള ഒരു വിഷയമല്ല, അയാളുടെ സോഷ്യല്‍ സ്റ്റാറ്റസിനെ അത്‌ ഒരു തരത്തിലും ബാധിക്കില്ല. മാത്രവുമല്ല സെമിനാരിയില്‍ നിന്ന് മടങ്ങി വന്നവരില്‍ ഭൂരിപക്ഷവും English ഭാഷയില്‍ പ്രകടിപ്പിക്കുന്ന മികച്ച പ്രാവീണ്യവും സ്വഭാവത്തിലും ഇടപെടലിലും ആര്‍ജിക്കുന്ന കുലീനതയും കൊണ്ട്‌ ശ്രദ്ധിക്കപ്പെടാറുണ്ട്‌. അങ്ങനെ ഉള്ള മിക്കവരും ജീവിതത്തില്‍ നല്ല ഒരു നിലയില്‍ എത്തിച്ചേരാറും ഉണ്ട്‌. ഇതൊക്കെ കൊണ്ട്‌ തന്നെ സെമിനാരിയില്‍ നിന്ന് മടങ്ങുന്നവര്‍ പൊതുവില്‍ ഒരു പ്രശ്നവും നേരിടുന്നില്ല. അച്ചന്‍ പട്ടം ലഭിക്കുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ വരെ ഇവര്‍ മടങ്ങിയാല്‍ സമൂഹം പരിഭ്രമിക്കാറിലെങ്കിലും പട്ടം കിട്ടിയ ശേഷം മടങ്ങള്‍ അത്രപെട്ടെന്ന് ഉള്‍ക്കൊള്ളാറില്ല.

എന്നാല്‍ കന്യാസ്ത്രി മഠത്തില്‍ ചേരാന്‍ പോകുന്നവര്‍ ഭൂരിപക്ഷവും അവിടെ തന്നെ തുടരുന്നതാണ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌. മാത്രവുമല്ല ഒരു കന്യാസ്ത്രീ മഠത്തില്‍ നിന്ന് മടങ്ങി വരുന്നതിനോട്‌ സമൂഹം പ്രതികരിക്കുന്നത്‌ അച്ചനാകാന്‍ പോയ ഒരാള്‍ മടങ്ങി വരുന്നത്‌ പോലെ അല്ല. മഠം ചാടി മറിയാ എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അവരെ കുത്തിപ്പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. സെമിനാരിയിലേപ്പോലെ ദീര്‍ഘമായ കാലയളവില്ലാത്തതിനാല്‍ അവര്‍ പെട്ടെന്ന ഏതാണ്ട്‌ 3.5 വര്‍ഷത്തിനുള്ളില്‍ സഭാ വസ്ത്രം ധരിച്ച്‌ കാണപ്പെടുന്നു. സഭാ വസ്ത്രം ഒഴിവാക്കി അവരെ അങ്ങനെ അല്ലാതെ കാണാന്‍ മാത്രം സമുദായം പുരോഗമിച്ച്‌ വരുന്നേ ഉള്ളൂ എന്നതാണ്‌ യഥാര്‍ത്ഥ്യം. ഇങ്ങനെ ഒരു അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ 90% കന്യാസ്ത്രികളും അവരുടെ ജിവിതാവസ്ഥ തുടരുകയാണ്‌ . മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു ശേഷമുള്ള എതിര്‍പ്പിനെ ഓര്‍ത്ത്‌ മിക്കവരും മടിക്കുന്നു.

ഇനി ശ്രീദേവിയുടെ അഭിപ്രാത്തിലേക്ക്‌ വന്നാല്‍ ഇത്‌ തികച്ചും അനവസര്‍ത്തില്‍ ഉള്ളതായിപ്പോയി എന്നേ എനിക്ക്‌ പറയുവാനുള്ളൂ. നിര്‍ദ്ദേശം വച്ചുകൊണ്ടല്ല സംവാദം നടത്തേണ്ടത്‌. അവര്‍ക്ക്‌ വേണമെങ്കില്‍ ഇങ്ങനെ ഒരു വിഷയം ഉണ്ട്‌ നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു എന്നോ ചര്‍ച്ചകള്‍ക്ക്‌ ക്ഷണിക്കുന്നു എന്നോ പറയാമായിരുന്നു എന്നാണ്‌ എന്റ പക്ഷം. ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ അതൊരു കാരണമായേനേ . കുട്ടികളേ 18 വയസു തികഞ്ഞതിന്‌ ശേഷം മഠത്തില്‍ വിട്ടാല്‍ മതി എന്ന് അഭിപ്രായമുള്ള ഒരു ഭൂരിപക്ഷം സമുദായത്തില്‍ ഉണ്ട്‌ എന്നാണ്‌ ഞാന്‍ കരുതുന്നത്‌. സഭ തന്നെ ഭാവിയില്‍ അത്‌ അംഗീകരിക്കാനു സധ്യാതയുള്ളതായിരുന്നു എന്നാണ്‌ എന്റ നിരിക്ഷണം . നിര്‍ഭാഗ്യവശാല്‍ തെറ്റായ സമയത്ത്‌ ഉണ്ടായ്‌ ഈ നിര്‍ദ്ദേശങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുക മാത്രമല്ല ക്രിയാത്മക ചര്‍ച്ചക്കുള്ള അവസരം നഷ്ടമാക്കുകയും ചെയ്തു.

[NB]
അച്ചന്‍ പട്ടവും കന്യാസ്ത്രി ജീവിതവും ഒഴിവാക്കി വിവാഹിതരാകുന്ന രണ്ട്‌ പേരുടെ കഥ സാറാ ജോസഫ്‌ ഒതപ്പ്‌ എന്ന നോവലില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. സന്യാസ ജീവിതാന്തസില്‍ എത്തിയ ശേഷം അതില്‍ നിന്ന് പിന്‍തിരിയുന്നവൃടെ കുടുംബങ്ങള്‍ അവരെ എങ്ങനെ കാണുന്നു എന്നത്‌ വളരെ വ്യക്തമായി അതില്‍ ഇതില്‍ ഉണ്ട്‌.

45 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

കന്യാസ്ത്രീകളും വനിതാ കമ്മിഷനും

മൂര്‍ത്തി said...

നന്ദി കിരണ്‍..വിവരങ്ങള്‍ക്ക്..

ഡാലി said...

'ഇനി ശ്രീദേവിയുടെ അഭിപ്രാത്തിലേക്ക്‌ വന്നാല്‍ ഇത്‌ തികച്ചും അനവസര്‍ത്തില്‍ ഉള്ളതായിപ്പോയി എന്നേ എനിക്ക്‌ പറയുവാനുള്ളൂ."

അതുതന്നെയെ പറയാനുള്ളൂ. സഭയ്ക്ക് അടിക്കാന്‍ ഒരു വടി കൂടി കിട്ടി.

ഇപ്പോള്‍ അധികവും പ്ലസ്റ്റു കഴിഞ്ഞാണ് കുട്ടികള്‍ മഠത്തില്‍ ചേരാന്‍ പോകുന്നത്.

സ്വത്തു വിവരം എനിക്കറിയാവുന്നിടത്തോളം നിത്യവ്രത വാഗ്ദാനത്തിനു മുന്നേ വില്പത്രം എഴുതണം. വില്പത്രത്തില്‍ സഭയ്ക്കു എന്നു എഴുതണം. അതുകൊണ്ട് മിക്കവരും നിത്രവ്രതത്തിനു മുന്നെ വീട്ടുകാര്‍ക്ക് എഴുതി വയ്ക്കും. സഭയ്ക്ക് എന്നെഴുതിയാല്‍ ഏതുസമയത്തും ആ വില്‍ മാറ്റവുന്നതേ ഉള്ളൂ.

ഒതപ്പിനെ കുറിച്ച് പറയാന്‍ വന്നത് കിരണ തന്നെ പറഞ്ഞു. അതിന്റെ ത്രെഡ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്. പട്ടം ഊരി വച്ച് വന്ന അച്ചനോട് ‘പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ലാല്ലേ’ എന്ന് ചോദിക്കുന്നത് കേട്ടീട്ടുണ്ട്. അപ്പോള്‍ കന്യാസ്തീയുടെ സ്ഥിതിയോ?

നന്ദു said...

കിരണ്,
ജ.ശ്രീ ദേവി അഭിപ്രായം പറഞ്ഞതിൽ ഒരു കാര്യം ഉള്ളത്, ഒരു പെൺകുട്ടി സ്വയം ചിന്തിക്കാനുള്ള പ്രായം എത്തും മുന്നെ വീട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങി (ഞാൻ എന്റെ മോളെ കന്യാസ്ത്രീ ആക്കിക്കോളാം എന്ന് ചെറുതിലെ തന്നെ പറഞ്ഞു വയ്ക്കുന്ന രീതിയിൽ) കന്യാസ്ത്രീയാകുകയും പിന്നീട് ചിന്തിക്കാറാകുമ്പോൾ ഇതു വേണ്ടായിരുന്നു എന്നു ഒരുപക്ഷെ ആ കുട്ടിയ്ക്ക് തോന്നുകയും ചെയ്താൽ, താങ്കൾ ചൂണ്ടി കാട്ടിയപോലെ സമൂഹത്തിലെയ്ക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥ ഒഴിവാക്കാൻ വേണ്ടിയാവും. അതിനു പകരം അവൾക്ക് കാര്യങ്ങൾ മനസ്സിലാക്കി തീരുമാനം എടുക്കാൻ പ്രാപ്തിയാകുമ്പോൾ, ആ കുട്ടിയ്ക്ക് ഇഷ്ടമാണെങ്കിൽ കന്യാസ്ത്രീയാകുന്നതല്ലെ അഭികാമ്യം?.
ജ. ശ്രീദേവി യുടെത് തീരുമാനമല്ലല്ലോ നിർദ്ദേശമല്ലെ?. പിന്നെ സർക്കാരും സഭകളൂം ഇപ്പോൾ അത്ര സ്വൈരത്തിലല്ലാത്ത ഒരു സമയത്തായിപ്പോയി ജ.ശ്രീദേവിയുടെ അഭിപ്രായം എന്നൊരു ന്യൂനതയുണ്ട്.
എന്തായാലും സഭകൾ ഇക്കാര്യത്തിൽ ഒരു വീണ്ടു വിചാരം നടത്തേണ്ടതാണെന്നു തോന്നു, പിന്നെ ഇവിടെയും വിശ്വാസത്തിന്റെ പ്രശ്നം ഉണ്ട്..!

Sathyan said...

I feel it is hign time the Kerala society should address this social problem.The rights of women who wish to come back to normal life should be protected.Legally a nun can come back to normal life but socially it is almost impossible for her to say good bye to nunhood.
The social mechanism today punishes a women so hard that no one will think of returning.

I have also heard that brilliant girls from orphanages are forced to become nuns even when there is an immence possibility of her to be adopted by a wealthy loving couple.This is shocking.It is same like pushing a girl to slavery or prostitution.Our Kerala society must open their eyes to this social evil.It is similar to the condition of widows in our society in olden days.

Regarding the comment of Womens Commission,I also do agree that they should have undertaken a detailed survey before making hasty comments.

But we must not forget that it has helped in initiating a discussion on this issue.

Congrats Kiran Thomas for this post.

ഡാലി said...

ഒരു കാര്യം പറയാന്‍ മറന്നു. പത്താംക്ലാസ്സ് കഴിഞ്ഞു ഉടന്‍ കുട്ടികള്‍ കന്യാസ്ത്രീ ആകാന്‍ കേരളത്തിനു വെളിയില്‍ പോകുന്നത് ഉണ്ടാകാറുണ്ടു.

കന്യാസ്ത്രീ മഠത്തോട് ചേര്‍ന്നുള്ള അനാഥാലയങ്ങളില്‍ നിന്ന് പഠിക്കുന്ന പെണ്‍കുട്ടികള്‍ ആണു കന്യാസ്ത്രീ മഠത്തില്‍ ചേരുന്നത് സാധാരണമാണ. 18 വയസ്സു കഴിഞ്ഞേ മഠത്തില്‍ ചേരാവൂ എന്നൊരു നിയമം വന്നാല്‍ ഈ കുട്ടികള്‍ക്ക് വളരെ നല്ലതാണ്.

sethu said...

ലേഖനത്തിന്റെ അവസാന പാരഗ്രാഫ് ഒഴികെയുള്ളവയില് കൊടുത്തിരിക്കുന്ന ഇന്‍‌ഫോര്‍മേഷനുകളോട് പൊതുവില്‍ യോജിപ്പാണെന്നു ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

ആദ്യ പാരഗ്രാഫുകളിലെ എന്റെ പോയിന്റുകള്‍ക്കു വേണ്ടി സംഗ്രഹിച്ചാല്‍;

1)പള്ളിയിലച്ചനാകാന്‍ സെമിനാരിയില്‍ ചേര്‍ന്ന് പഠിക്കുന്ന പുരുഷന്മാര്‍ തിരികെ വന്നാല്‍ സമൂഹം അവരെ സ്വീകരിക്കുന്നു.

2)സെമിനാരി വിട്ടു ലൌകീക ജീവിതത്തിലേക്കു വരുന്ന പുരുഷന് സെമിനാരി പഠനത്തില്‍നിന്നും സ്വായത്തമാക്കിയ അറിവു ഉപയോഗിച്ചു ജീവിതത്തിലും തിളങ്ങുന്നു.

3) കന്യാസ്ത്രീപട്ടത്തിനു വേണ്ടി 10-അം ക്ലാസ്സ് കഴിഞ്ഞു നില്ക്കുന്ന പെണ്കുട്ടികളെ കാന്‍‌വാസ് ചെയ്യുന്നു.

4) കാന്‍‌വാസിംഗിന്റെ അവസാനത്തില്‍ അതിനനുകൂലമായ ഒരു തീരുമാനം എടുത്ത കുട്ടികളെ കന്യാസ്ത്രീ പട്ടത്തിനുവേണ്ടിയുള്ള പഠനത്തിനു ചേര്‍ക്കുന്നു.(തീരുമാനം എടുക്കുന്നതു മിക്ക കേസുകളിലും 15-അം വയസ്സിലാണു)

5) ഒരിക്കല്‍ മഠത്തില്‍ ചേരുന്ന പെണ്‍കുട്ടി ആ തീരുമാനം തെറ്റാണെന്നു വിചാരിച്ചു തിരുത്താന്‍ ശ്രമിക്കുമ്പോള്‍ ആ കുട്ടീ സാമൂഹികമായ ഒരു പ്രഷറിനു അടിമപ്പെടുന്നു. ഈ സാമൂഹിക സമ്മര്‍ദ്ദത്തെ പേടിച്ച് കുറച്ചു ശതമാനം പെണ്‍കുട്ടികളെങ്കിലും കന്യാസ്ത്രീകളാായി തുടരുന്നു. അതായതു പ്രായോഗികമായി 18 വയസ്സു തികയാതെ കന്യാസ്ത്രീ പട്ടം കിട്ടില്ല എങ്കിലും സാമൂഹിക സമ്മ്ര്ദ്ദത്തെത്തുടര്ന്നു ഒരു ശതമാനം പെണ്‍കുട്ടികളെങ്കിലും 15 ആം വയസ്സില്‍ തന്നെ ഇഫ്ഫെക്ടീവായി കന്യാസ്ത്രീപട്ടം ഇല്ലാത്ത കന്യാസ്ത്രീകളായി മാറുന്നു. കുറച്ചു ഭ്രാന്തമായി ചിന്തിച്ചാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുയെ ലൈംഗിഗമായി പീഡിപ്പിക്കുന്നതും പ്രായപൂര്‍യാകാത്ത ഒരു പെണ്‍കുട്ടിയെ അവള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കാലഘട്ടത്തില്‍ എടുത്ത തീരുമാനത്തിന്റെ പേരിലല്‍ ലൊകീക ജീവിതത്തിലേക്കുള്ള മടങ്ങി വരവു സമൂഹം നിഷേധിക്കുന്നതും ഒരേകുറ്റത്തിന്റെ രണ്ടു വശങ്ങള് മാത്രമല്ലേ?

ഇവിടെ കുറ്റം സഭ ഉള്‍പ്പെടുന്ന സമൂഹത്തിന്റേതാണു. മഠത്തില് ചേര്‍ന്ന ഒരു ചെറിയ ശതമാനം കുട്ടികള്‍ക്കെങ്കിലും തിരിച്ചു വരാനുള്ള സ്വാതന്ത്യത്തിനു സമൂഹം തടസ്സമാണെങ്കില്‍ ആ സമൂഹത്തെ നിയമത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ നിര്‍ത്തി ചികിസ്തിക്കേണ്ടതു തന്നെയാണു. അതിനുള്ള ഒരു പോംവഴിയാണു പ്രായപൂര്‍ത്ത്തിയാകാത്ത പെണ്കുട്ടികളെ സമൂഹവുമായി ബന്ധ്പ്പെട്ട ഒരു നിര്ണ്ണായക തീരുമാനം എടുക്കുന്നതില് നിന്നും വിലക്കുക. വിവാഹത്തിന്റെ കാര്യത്തില് സഭയും ഗവണ്മെന്റും ഇത്തരം ഒരു തീരുമാനത്തില് യോജിപ്പിലും ആണു. അതേ യോജിപ്പ് എന്തുകൊണ്ടു ഈ കാര്യത്തിലും ഉണ്ടാകുന്നില്ല?

ഇനി കിരണിന്റെ അവസാന പാരഗ്രാഫിനോടുള്ള എതിര്‍പ്പുകള്‍

1)അനവസരത്തില് ഉള്ളതാണ് ജസ്റ്റിസ് ശ്രീദേവിയുടേതെന്നുള്ള കിരണിന്റെ അഭിപ്രായത്തോടു യോജിക്കാന് വയ്യ.. വനിതാകമ്മീഷനില്‍ രാഷ്ട്രീയപ്രവര്ത്തകരാണു പൊതുവേ ഇരിക്കാറുള്ളതെങ്കിലും അതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പോഷക സംഘടനയോ ഭരിക്കുന്ന ഗവണ്മെന്റിന്റെ അടിമപ്പണി ചെയ്യേണ്ട ഒരു ബോഡിയോ അല്ല. അതനുസരിച്ചു ഗവണ്മെന്റും സഭയുമായി സമീപ കാലത്തുണ്ടായ പ്രശനങ്ങളെ വച്ചുകൊണ്ടു എരിതീയില് എണ്ണയോഴിച്ചതു പോലെയാണ് കാര്യങ്ങള് എന്നും അനവസരത്തിലുള്ളതാണ് നിര്‍ദ്ദേശങ്ങള്‍ എന്ന പ്രയോഗവും ചെറിയ വീക്ഷണകോണില്‍ നിന്നുകൊണ്ടു കാര്യങ്ങളെ വീക്ഷിക്കുന്നതുകൊണ്ടാണു. വനിതാ കമ്മീഷന്‍ ഒരു നിയമം ഉണ്ടാക്കുകയല്ല ചെയ്തതു. ഒരു നിയമനിര്ദ്ദേശം നിയമനിര്മ്മാണ സഭയുടെ അംഗങ്ങളില് ചിലര്‍ക്കു നല്കുകയാണു ചെയ്തതു. കൃസ്ത്യന്‍ സഭകളുമായും സമൂഹത്തിലുള്ള മറ്റംഗങ്ങളുമായും ഈ നിര്‍ദ്ദേശങ്ങളെ ആവശ്യമെങ്കില്‍ ഒരു ക്രീയാത്മക ചര്‍ച്ചക്കു വിധേയമാക്കേണ്ടതും അതു നിയമമാക്കേണ്ടതും നിയമനിര്‍മ്മാണ സഭയാണു, വനിതാ കമ്മീഷനല്ല. കുട്ടികളെ 18- വയസ്സു തികഞ്ഞിട്ടു മഠത്തില് ചേരാന് അനുവദിച്ചാല്‍ മതി എന്നു ഭൂരിപക്ഷത്തിനു അഭിപ്രായമുണ്ടെങ്കില് അതു നിര്ദ്ദേശമായി ഗവണ്മെന്റിനു നല്കിയ വനിതാകമ്മീഷന്‍ പ്രശംസ അര്‍ഹിക്കുന്നു എന്നു പറയാതിരിക്കാന്‍ വയ്യ. പെണ്കുട്ടികളെ കാന്‍‌വാസ് ചെയ്തു പലമഠങ്ങളില് ചേര്‍‌ക്കുന്നതു പൊതുവില്‍ ചൂഷണമായി ഇതുവരെ മാറിയിട്ടില്ല. എന്നാലല്‍ മാറാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. ആ നിലക്കു അങ്ങിനെ ഒരു സാധ്യത വരാനുള്ള അവസരത്തെ പ്രതിരോധിക്കാന്‍ വനിതാകമ്മീഷന്റെ ഈ നിര്ദ്ദേശത്തിനു കഴിയും. രോഗം വരാതെ നോക്കുന്നതല്ലേ എപ്പോഴും നല്ലതു.

ഒന്നര വര്‍ഷത്തോളം ആയി എന്നു തോന്നുന്നു നിലവിലെ വനിതാകമ്മീഷന്‍ അധികാരത്തില്‍ വന്നിട്ട്. അവര്‍ ഇങ്ങിനെ ഒരു കേസ് റെഫര്‍ ചെയ്തു പഠിച്ചു ഗവണ്മെന്റിനു സമര്പ്പിക്കുമ്പോള്‍ അതു സഭയും ഗവണ്മെന്റുമായുള്ള റിലേഷന്സിന്റെ ഒരു ശീതഘട്ടത്തിലായി എന്നുള്ളതുകൊണ്ടുമാത്രം അതിനെ തള്ളിപ്പറയാന്‍ കഴിയില്ല.

sethu said...

നല്ലൊരൂശതമാനം ജനങ്ങള്‍ 18-വയസ്സു എന്നൊരു പ്രായപരീധിയെക്കുറീച്ചു ചിന്തിക്കുന്നു എങ്കില്‍ ഒരിക്കലും ഒരു ജനകീയ സര്‍ക്കാരിനു വനിതാകമ്മീഷന്റെ ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശത്തിനുനേരെ മുഖംതിരിക്കാന്‍ കഴിയില്ല.
സഭയും സര്‍ക്കാരും നല്ല ഒരു ബന്ധത്തില്‍ ഇരിക്കുന്ന ഒരവസരത്തിലാണു വനിതാകമ്മീ‍ഷന്‍ ഇങ്ങിനെയൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നതെന്ന്ങ്കില്‍ ആ നിര്‍ദ്ദേശത്തിന്റെ പേരില്‍ മാത്രം സഭയും സര്‍ക്കാരുമായി ഒരു അടി തുടങ്ങുകയും സഭയും സര്‍ക്കാരുമായുള്ള ബന്ധം ഉലച്ചതിന്റെ കുറ്റം വനിതാകമ്മിഷനു കിട്ടുകയും ചെയ്യുമായിരൂന്നു. ആ നിലയില്‍ നോക്കുമ്പോള്‍ ഇപ്പോഴത്തെ നിര്‍ദ്ദേശം കൃത്യമായസമയത്തുതന്നെ വന്നു.

jinsbond007 said...

അനവസരത്തിലാണോ അല്ലയോ എന്നതിന് സഭയും സര്‍ക്കാരും തമ്മിലുള്ള ഇരിപ്പു വശം മാത്രമല്ല കാരണം. കമ്മീഷന്‍ കാര്യമായ പഠനങ്ങളോ വ്യക്തമായ തെളിവെടുപ്പോ നടത്താതെയുള്ള അഭിപ്രായ പ്രകടനം കൊണ്ട് കുറച്ച് വിവാദമല്ലാതെ വേറൊന്നും ഉണ്ടാവില്ലല്ലോ.സഭയും സര്‍ക്കാരും തമ്മിലുള്ള ഇരിപ്പുവശത്തേക്കാളും, കമ്മീഷന്റെ വിശ്വാസതയാണ് ഇതിപോലെയുള്ള കമന്റുകള്‍ കൊണ്ട് ചോദ്യം ചെയ്യപ്പെടുന്നത്.

പിന്നെ, പതിനഞ്ചാം വയസ്സില്‍ സ്വന്തം കുട്ടിക്ക് ചോയ്സ് നല്‍കുന്ന വീട്ടുകാര്‍ ഏതുകാര്യത്തിലായാലും കുറവായിരിക്കും. അതുകൊണ്ടുതന്നെ ഏതു തീരുമാനവും പൂര്‍ണ്ണമായും കുട്ടികളുടേതാണെന്നു പറയാനാവില്ല. അതുമാത്രമാവും വനിതാകമ്മീഷന് ഉള്ള ഒരു ന്യായം. അതിനു പകരം, വ്യക്തമായ സര്‍വ്വേകളും പഠനങ്ങളും നടത്തിയിട്ട് ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതായിരുന്നു കൂടുതല്‍ ഉചിതം. പിന്നെ, മിശ്രവിവാഹമോ ജാത്യാതീതചിന്തയോ എന്തിന് പണത്തിനും മുകളില്‍ പഠനത്തെക്കാണുന്ന മനോനിലയോ ഒന്നും മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാത്ത സമൂഹം. സ്വന്തം കരിയര്‍ ഏതായിരിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കാത്ത സമൂഹം, അതിനെ ശരിയാക്കാന്‍ ഇത്തരം വിവാദനിര്‍ദ്ദേശങ്ങളാണോ വേണ്ടത്?

cibu cj said...

പൊളിറ്റിക്സ്‌ ഒന്നും അറിഞ്ഞുകൂടാ. എന്നാലും വനിതാകമ്മീഷന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നു. 18 വയസ്സായിട്ടുമതി വിവാഹംപോലെത്തന്നെയുള്ള ഇത്തരം കടുത്ത തീരുമാനങ്ങളൊക്കെ കുട്ടികളെടുക്കുന്നത്‌. പക്വതയായിട്ടേ മഠത്തിൽ ചേരാനാവൂ എന്നുവന്നാൽ ഇപ്പോൾ തന്നെ കുറഞ്ഞുകൊണ്ടിരിക്കുന്ന കന്യാസ്ത്രീകളുടെ എണ്ണത്തിൽ കാര്യമായ കുറവ്‌ ഇനിയും ഉണ്ടാവും എന്നതും മൂന്നുതരം. കത്തോലിക്കാസഭയ്ക്ക്‌ ബാക്കി എന്തിനേക്കാളും ജീവന്മരണപ്രശ്നമാവും ഇതെന്നാണ്‌ എന്റെ തോന്നൽ.

സൂര്യോദയം said...

കിരണ്‍ ചൂണ്ടിക്കാണിച്ച ചില കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയെത്തുന്നവര്‍ക്ക്‌ സമൂഹത്തില്‍ ഒരു നാണക്കേടോ കുറവോ കല്‍പ്പിക്കുന്നില്ല. എന്റെ ഒന്ന് രണ്ട്‌ സുഹൃത്തുക്കള്‍ ഇത്തരത്തില്‍ പഠനം നിര്‍ത്തുകയും മറ്റ്‌ മേഖലകളിലേയ്ക്ക്‌ മാറുകയും ചെയ്തിട്ടുണ്ട്‌. അതില്‍ ഒരാള്‍ S.I ആണ്‌ താനും.

കന്യാസ്ത്രീ ആകാന്‍ ചേര്‍ന്ന ഒരു പെണ്‍കുട്ടി മടങ്ങിവരിക എന്നത്‌ വളരെ അപൂര്‍വ്വമാണെന്ന് തോന്നുന്നു. സമൂഹത്തില്‍ നിന്നുള്ള കളിയാക്കലുകളും നാണക്കേടും തന്നെ കാരണം.

കിരണ്‍ പറഞ്ഞ മറ്റൊരു കാര്യത്തോട്‌ വിയോജിപ്പുണ്ട്‌. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക്‌ കന്യാസ്ത്രീ ആവാന്‍ തീരുമാനിച്ചാല്‍ മതി എന്നതിന്‌ സഭയില്‍നിന്ന് ഭൂരിപക്ഷം പിന്തുണയുണ്ടാവുമായിരുന്നു എന്ന കാര്യത്തില്‍. ഞാന്‍ കണ്ടിടത്തോളം (അത്ര വല്ല്യ ലോകപരിജ്ഞാനം ഇല്ല, എങ്കിലും) ചില വീട്ടുകാര്‍ ചെറുപ്രായത്തില്‍ തന്നെ അച്ചന്‍ പട്ടത്തിനോ കന്യാസ്ത്രീ പട്ടത്തിനോ ചേര്‍ക്കാന്‍ നേര്‍ച്ച നേര്‍ന്ന പോലെയാണ്‌ തീരുമാനമെടുക്കുന്നത്‌. ചെറുപ്രായത്തില്‍ തന്നെ അങ്ങനെ ഒരു ചിന്താഗതിയിലൂടെ നയിക്കുകയും നീ വലുതാവുമ്പോള്‍ അച്ചനാവാനുള്ളതാണെന്നോ കന്യാസ്ത്രീ ആവാനുള്ളതാണെന്നോ ഉള്ള ചിന്ത വളര്‍ത്തുകയും ചെയ്യുന്നുണ്ട്‌. എന്റെ ഒരു അടുത്ത സുഹൃത്ത്‌ തന്നെ ഒരു ഉദാഹരണമാണ്‌. ഞാന്‍ കുറേ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും (എന്റെ കൂട്ട്‌ നഷ്ടപ്പെടുമെന്ന കാരണത്താല്‍) ആ സുഹൃത്ത്‌ ഇപ്പോള്‍ ഒരു പള്ളി വികാരിയാണ്‌. അങ്ങനെ ചിന്ത വളര്‍ത്തുമ്പോള്‍ ചില കുട്ടികള്‍ അതിനോട്‌ നീതി പുലര്‍ത്തി ജീവിക്കുന്നുണ്ട്‌.

വനിതാകമ്മീഷന്‍ ഒരു മതത്തെയും സംരക്ഷിക്കാനുള്ള ഒന്നല്ല. വനിതകള്‍ ഏത്‌ മതസ്തരായാലും അവരെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാനുള്ളതാണ്‌. അങ്ങനെ ഒരു ഇടപെടലുണ്ടാകുമ്പോള്‍ ലേഖനങ്ങളും സമരങ്ങളുമായി ഇറങ്ങാതെ സഭ പക്വതയോടെ ചിന്തിച്ച്‌ പ്രതികരിക്കണമെന്ന് തോന്നുന്നു. ഇപ്പോള്‍ തന്നെ സഭ ഒരു ബിസിനസ്സ്‌ താല്‍പര്യങ്ങളുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന രീതിയിലേയ്ക്ക്‌ തരം താഴ്‌ന്ന് കൊണ്ടിരിക്കുന്നു എന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

അങ്കിള്‍ said...

:)

കിരണ്‍ തോമസ് തോമ്പില്‍ said...

ഇവിടെ പ്രധാനമായും നമ്മള്‍ക്ക്‌ തോന്നാവുന്ന ഒരു കാര്യം 18 വയസ്‌ പ്രായ പരിധി വയ്ക്കണമെന്ന നിര്‍ദ്ദേശം നല്ലതല്ലേ എന്നതാണ്‌. ആണ്‌ എന്നാണ്‌ എന്റ പക്ഷം പക്ഷേ അങ്ങനെ ഒരു നിയമ നിര്‍മ്മാണത്തിന്‌ ശുപാര്‍ശ ചെയ്യുന്നതിന്‌ മുന്‍പ്‌ കമ്മിഷന്‍ എന്ത്‌ അന്വേഷണമാണ്‌ നടത്തിയിട്ടുള്ളത്‌? ചാനല്‍ ചര്‍ച്ചകളില്‍ ജസ്റ്റിസ്‌ ശ്രീദേവിക്ക്‌ പല കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി ഇല്ലായിരുന്നു. ആരോ പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഇങ്ങനെ ഒക്കെ നിര്‍ദ്ദേശം കൊടുത്തത്‌. ചുരിങ്ങിയ പക്ഷം വിവിധ സന്യാസി സമൂഹങ്ങള്‍ സന്ദര്‍സിക്കുകയും അവരുമായി ഒരു ആശയ വിനിമയം നടത്തുകയുമൊക്കെ ചെയ്തിട്ടാകാമായിരുന്നു ഈ നിര്‍ദ്ദേശങ്ങള്‍. വനിതാ കമ്മിഷന്റ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാറില്ല എന്ന ആമുഖത്തോടെയാണ്‌ ഇവര്‍ സര്‍ക്കാരിനോട്‌ നിര്‍ദ്ദേശങ്ങള്‍ വച്ചിരിക്കുന്നത്‌ എന്നതില്‍ തന്നെ കാര്യങ്ങളുടേ കിടപ്പ്‌ വ്യക്തം. ഇങ്ങനെ ആണോ ഉത്തരവാദപ്പെട്ട ഒരു കമ്മിഷന്‍ പ്രവര്‍ത്തിക്കേണ്ടത്‌? കമ്മിഷന്റ വാദഗതികള്‍ തെളിയിക്കാന്‍ അവരുടെ കൈയില്‍ ഒന്നുമില്ല. എന്നാല്‍ ഒരു സര്‍വ്വേ ഒന്നിലധികം പരാതിക്കാരോ ഒക്കെ ഉണ്ടായിരുന്നു എങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി നന്നാകുമായിരുന്നു. രണ്ട്‌ ദിവസത്തിനുള്ളില്‍ ഈ നിര്‍ദ്ദേശങ്ങളെ CPM നേതാക്കന്മാര്‍ തള്ളിപ്പറയും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അവര്‍ ഇതിന്റ അനുരണനങ്ങള്‍ നിരീക്ഷിച്ചു കൊന്റിരിക്കുകയാണ്‌ എന്ന് തോന്നുന്നു.

ഇനി കമന്റെഴുതിയവരുടെ ആശങ്കയേപ്പറ്റി കന്യസ്ത്രീ ആകാനോ അച്ചനാകാനോ മാതാപിതാക്കള്‍ നേര്‍ച്ച നേരുന്ന കാര്യത്തെപ്പറ്റി. ആക്കാലമൊക്കെ എന്നേ കഴിഞ്ഞു ഒന്നോ രണ്ടോ പിള്ളേരുള്ളവരാണ്‌ പുതിയ തലമുറ ഇപ്പോള്‍ 10 ഇല്‍ പഠിക്കുന്ന കുട്ടികളൊക്കെ 1991 ഇല്‍ ജനിച്ചവരാണ്‌ അതായത്‌ പോസ്റ്റ്‌ ഗ്ലോബലൈസേഷന്‍ കാലത്ത്‌ ജനിച്ച കുട്ടികള്‍ ഇവരെ ഒന്നും അങ്ങനെ നേര്‍ച്ചയുടെ കാര്യം പറഞ്ഞ്‌ സന്യസിക്കാന്‍ വിടാന്‍ ഒക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല. മാത്രവുമല്ല അങ്ങനെ ഉന്തി തള്ളി പോകുന്നവര്‍ നൊവീഷ്യേറ്റ്‌ ഘട്ടം പിന്നിടാനുള്ള സാധ്യത കുറവാണ്‌. ഒന്നെങ്കില്‍ തന്നെ പോരും അലെങ്കില്‍ അവിടെ നിന്ന് പറഞ്ഞു വിടും. ഇത്തരത്തില്‍ ചാടിപ്പോകലോ പറഞ്ഞു വിടലോ കൂടിയാല്‍ സഭ തന്നെ തീരുമാനം എടുക്കാനുള്ള പ്രായം 18 വയസാക്കും എന്നാണ്‌ എന്റ പക്ഷം. മാറിയ സാഹചര്യങ്ങളെ പരിഗണിക്കാതെ ഏകപക്ഷീയമായ നിരീക്ഷണങ്ങള്‍ നടത്തിയതാണ്‌ കമ്മീഷന്റ ഭാഗത്തുണ്ടായ തെറ്റ്‌. എന്ന് വേണമെങ്കിലും സന്യാസ ജീവിതം ഉപേക്ഷിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സഭ നല്‍കുന്നുണ്ട്‌ എന്ന മറുവാദം കമ്മിഷനെ പ്രതിരോധത്തിലാക്കും.

മലമൂട്ടില്‍ മത്തായി said...

കിരണിന്റെ പോസ്റ്റ് ഇഷ്ടപെട്ടു. ഒരു കാര്യത്തില്‍ മാത്രം അഭിപ്രായ വ്യത്യാസം - വനിതാ കമ്മീഷന്‍ എന്നത് സ്വതന്ത്രമായ ഒരു സ്ഥാപനം ആണെന്നാണ് എന്റെ അറിവ്. അവരുടെ ശുപാര്‍ശകളെ ആര്‍കും വിമര്‍ശിക്കാം, പക്ഷെ അവര്‍ക്ക് സഭയുടെ നേരവും സമയവും നോക്കി മാത്രമെ സംസാരിക്കാന്‍ പാടൂ എന്നൊന്നും ഇല്ലലോ.

സഭയില്‍ നിന്നും പുറത്തു വരുന്ന ഒരു സ്ത്രീ എങ്ങിനെ ഇവിടെ ജീവിക്കും? സ്വത്തു മുഴുവന്‍ സഭക്കോ അതോ കുടുംബത്തിനോ എഴുതി വെച്ചു കന്യാസ്ത്രീ ആയികഴിഞ്ഞാല്‍, നാളെ ഒരു നേരം തിരിച്ചു വരണം എന്ന് തോന്നിയാല്‍, ഈ എഴുതിവെച്ച സ്വത്തു സഭ/ കുടുംബം തിരികെ കൊടുക്കുമോ? വനിതാ കമ്മീഷനിന്റെ മറ്റൊരു ശുപാര്ശ സ്വത്ത്തിനെ സംഭന്ധിച്ചുള്ളതയിരുന്നു.

അതുപോലെ തന്നെ എന്തുകൊണ്ടാണ് അച്ചനാവാന്‍ കൂടുതല്‍ കഴിവും പഠിപ്പും? കന്യസ്ത്രീകള്‍ക്കും അതുപോലെ നല്ല ട്രെയിനിംഗ്‌ കൊടുത്തു കഴിഞ്ഞാല്‍, അവര്ക്കും തിരികെ ലൌകിക ജീവിതത്തില്‍ വരുകയാനെന്കില്‍ ജോലി എടുത്തു ജീവിക്കാന്‍ ഉള്ള പ്രാപ്തി ഉണ്ടാകുമല്ലോ. പിന്നെ കേരള സമൂഹത്തില്‍ ഒരു പെണ്ണിന്‌ ഒറ്റക്ക് താമസിക്കാനും, അവളുടെ ഇഷ്ട പ്രകാരമുള്ള വേല ചെയ്തു ജീവിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം പൊതുവെ കുറവാണു. അപ്പോള്‍ മഠം ചാടി മറിയ എന്നൊക്കെ ഉള്ള വിളികള്‍ കേല്ല്കാതിരുന്നാലെ അത്ഭുതമാവൂ.

ശ്രീവല്ലഭന്‍. said...

to track comments

Countercurrents said...

സഭയുടെ കൂലിത്തൊഴിലാളികളാണല്ലോ സന്യസ്ഥരായ അച്ചന്‍മാരും കന്യൂസ്ത്രീകളും സഭ വന്‍തോതില്‍ മിച്ചമൂല്യം സമ്പാദിക്കുന്നതും കൂലിയില്ലാതെ പണിയെടുക്കുന്ന ഇവരിലൂടെയാണല്ലോ. ഇവര്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്നത് സഭയുടെ ഫാസിസ്റ്റ് സ്വഭാവത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്.

സമവായമുണ്ടാക്കുക എന്നതല്ലല്ലോ വനിത കമ്മിഷന്‍റെ ജോലി. ശരിയെന്നു തോന്നുന്ന നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ടുവച്ചതില്‍ യാതൊരു തെറ്റുമില്ല.

അടിസ്ഥാനപരമായി ഫാസിസ്റ്റ് അധികാരഘടനയില്‍ പ്രവര്‍ത്തിക്കുന്ന സഭ ഇത് അംഗീകാരിക്കാന്‍ പോകുന്നില്ല എന്നത് മറ്റൊരുകാര്യം.

സി. കെ. ബാബു said...

ഏതൊരു രാജ്യത്തും വോട്ടവകാശത്തിനും പ്രായപരിധി ഉണ്ടു്. ശിക്ഷാനിയമങ്ങള്‍ പോലും പ്രായപൂര്‍ത്തി എത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്സ്തമാണു്, അല്ലെങ്കില്‍ ആയിരിക്കണം. കന്യാസ്ത്രീകളുടെ മഠപ്രവേശനത്തിന്റെ കാര്യത്തില്‍ എന്തിനു് മാറ്റൊരു മാനദണ്ഡം? യൂറോപ്പില്‍ ജോലി ചെയ്യാനായി സഭ അയച്ച മലയാളി കന്യാസ്ത്രീകളില്‍ എത്രയോ പേര്‍ അവിടങ്ങളിലെ പൌരത്വം എടുത്തു് സഭാവസ്ത്രം ഊരിക്കളഞ്ഞു് സിവില്‍ ജീവിതം നയിക്കുന്നുണ്ടു്. അവിടങ്ങളില്‍ അവര്‍ക്കു് അതുവഴി നിയമപരമോ സാമൂഹികമോ ആയ ഒരു പ്രശ്നവും ഭയക്കേണ്ടതില്ല. അവരെല്ലാവരും തന്നെ അവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു. പലരും വിവാഹം കഴിക്കുന്നു. ചിലര്‍ കുപ്പായം ഊരിയ അച്ചന്മാരെത്തന്നെ! കേരളത്തില്‍ കന്യാസ്ത്രീകള്‍ മഠം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതു് ‍ഭക്തികൊണ്ടു് മാത്രമാണു് എന്നു്‌ കരുതുന്നതു് വിഡ്ഢിത്തമാവും. സമൂഹത്തിലെ intolerance മാത്രമേ അതിനു് കാരണമാവാന്‍ കഴിയൂ.

കമ്മീഷന്റെ നിര്‍ദ്ദേശം അവസരോചിതമോ അല്ലയോ എന്നതു് അത്രവലിയ ഒരു പ്രശ്നമായി എനിക്കു് തോന്നുന്നില്ല. അത്തരമൊരു ഭയവും ആദ്യം പറഞ്ഞ intolerance പോലെ തന്നെ സമൂഹത്തില്‍ നിന്നും തുടച്ചു് മാറ്റേണ്ട ഒരു തിന്മയാണെന്നു് എനിക്കു് തോന്നുന്നു. ഒരു ജനാധിപത്യസമൂഹത്തില്‍ പൌരന്‍ ആരുടെയും ഔദാര്യത്തിലല്ല ജീവിക്കുന്നതു്. അഭിപ്രായപ്രകടനം ഒരു മൌലീകാവകാശമാണു്. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുക മാത്രമേ ജ. ശ്രീദേവിയും ചെയ്തുള്ളു എന്നാണെന്റെ അഭിപ്രായം.

ഇട്ടിമാളു said...

ഞങ്ങളുടെ ഹോസ്റ്റലിന്റ്റെ കീഴില്‍ ഒരു ഓര്‍ഫണേജ് ഉണ്ട്.. .. അച്ഛനും അമ്മയും ഉണ്ടെങ്കിലും ജീവിക്കാന്‍ വകയിലില്ലാത്തതുകൊണ്ട് ഇവിടെ എത്തിപ്പെട്ടതാണ് മിക്കവരും.. കുറ്റം പറയരുതല്ലൊ പറഞ്ഞുകേട്ടിരിക്കുന്ന ഓര്‍ഫണേജുകളേക്കാള്‍ നന്നായാണ് അവിടെ കുട്ടികള്‍ ജീവിക്കുന്നത്.. പുറത്തു നിന്ന് ഇഷ്ടം പോലെ കാശും അതിന്റെ നടത്തിപ്പുകാര്‍ക്ക് കിട്ടുന്നുണ്ട്.. അവിടെ നാലഞ്ച് പേര്‍ക്ക് ഒരുമിച്ചാണ് ദൈവവിളിയുണ്ടായത്..എല്ലാവരും പത്താംക്ലാസ്സില്‍ പരീക്ഷ എഴുതിയിരിക്കുന്നവര്‍.. അതില്‍ ഒരു കുട്ടി മുടിയെല്ലാം വെട്ടിയിട്ട് ഒരു സുന്ദരി കുട്ടിയായിരുന്നു.. ഞാന്‍ അടുത്ത നാളില്‍ കണ്ടപ്പോള്‍ അതെല്ലാം മാറിപ്പോയി.. അവള്‍ പറഞ്ഞ ഒരു വാചകം എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു അന്നു.. "മുടി വെട്ടണമെന്നുണ്ട്.. പക്ഷെ മദര്‍ സമ്മതിക്കില്ല... ഞാന്‍ സിസ്റ്റര്‍ ആവാനുള്ളതല്ലെ"..


പള്ളിയിലച്ഛനാവാന്‍ പോയി തിരിച്ചു വന്ന് കൊച്ചിന്റച്ഛനാവാന്‍ നോക്കിയാലും സമൂഹം അംഗീകരിക്കും.. പിന്നെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലെ നല്ല ഇംഗ്ലീഷും നല്ല പെരുമാറ്റവും.. ശരിയാവാം.... ഏത് അച്ഛനും സ്വന്തം മരുമകനാക്കിയാല്‍ കൊള്ളാമെന്നു തോന്നും ..

പക്ഷെ...
എന്റെ രണ്ടു കൂട്ടുകാരികള്‍ കല്ല്യാണം കഴിച്ചിരിക്കുന്നത് “സെമിനാരി ചാടിയവരെ”യാണ്... ഹോമോസെക്ഷ്വാലിറ്റിയും കൊണ്ട് അവിടെന്ന് ഇറങ്ങിവരുന്നവരെ എന്താണാവോ പറയണ്ടെ.. സമൂഹത്തിനുമുന്നില്‍ നല്ല പിള്ളകള്‍.. കെട്ടിയപെണ്ണിന്റെ കാര്യമൊ..ആ രണ്ടുപേരുടെ കാര്യം മാത്രം എന്നുപറഞ്ഞുവരുന്നവരോട്.. കേട്ടകാര്യങ്ങള്‍ വെച്ച് രണ്ടുപേരുടെകാര്യമായി തോന്നിയില്ല..

മൂര്‍ത്തി said...

Church is paying a high price for its celibacy rule എന്ന ഒരു ലേഖനം

ഈ പോസ്റ്റുമായി ബന്ധമുള്ള ചില കാര്യങ്ങളും അല്പം ചരിത്രവും ഒക്കെ ഇതിലുണ്ട്.

കമ്മീഷന്‍ സമയവും കാലവും നോക്കി വേണം കാര്യങ്ങള്‍ പറയാന്‍ എന്നു വരുന്നത് ഒരു തരത്തില്‍ കമ്മീഷനെ രാഷ്ട്രീയവല്‍ക്കരിക്കലല്ലേ? നിലവിലുള്ള സര്‍ക്കാരുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ വേണം പ്രവര്‍ത്തിക്കാനെന്നു വന്നാല്‍. അങ്ങിനെ വരുമ്പോള്‍ കമ്മീഷന്‍ രൂപീകരിച്ചതിന്റെ ഉദ്ദേശ ശുദ്ധി തന്നെ ഇല്ലാതാകും. മാത്രമല്ല ഇത് സര്‍ക്കാരിനുള്ള ഒരു നിര്‍ദ്ദേശം മാത്രമാണ്. സര്‍ക്കാരിന്റെ അഭിപ്രായം പോലും പുറത്ത് വന്നിട്ടില്ല. ആ നിലക്ക് ഇത് സര്‍ക്കാരിനെ അടിക്കാനുള്ള വടി ആകുന്നതില്‍ എന്തോ ചേര്‍ച്ചയില്ലായ്മ ഉണ്ട്.

കേരള വനിതാ കമ്മീഷന്‍ ആക്ട് ഇവിടെ ഉണ്ട്.

ഒരു മനുഷ്യാവകാശപ്രശ്നം എന്ന നിലയിലാണ് ഈ നിര്‍ദ്ദേശം വെച്ചതെന്നും വിശ്വാസത്തിന്റെ പ്രശ്നം എന്ന നിലക്കല്ല എന്നും ജസ്റ്റീസ് ശ്രീദേവി പറഞ്ഞത് എവിടെയോ വായിച്ചു. എന്തായാലും ദേശാഭിമാനി വാര്‍ത്തയനുസരിച്ച്, മതവികാരം വ്രണപ്പെടുത്തിയതിനു ജസ്റ്റീസ് ശ്രീദേവി രാജിവെക്കണമ്മെന്ന് രമേഷ് ചെന്നിത്തല പറഞ്ഞിട്ടുണ്ട്.

N.J ജോജൂ said...

കമ്മീ‍ഷന്‍ സമയവും കാലവും നോക്കണം എന്നതിനോട് യോജിപ്പില്ല. എങ്കിലും ഇങ്ങനെ ഒരു പരാമര്‍ശത്തിനു മുന്‍പ് ഒരു ചര്‍ച്ചയോ ഉത്തരവാദിത്തപ്പെട്ട സഭാധികാരികളോട് ഇപ്പോഴത്തെ സ്ഥിതിയെ പറ്റി വിവരം ശേഖരിയ്ക്കലോ ആകാമായിരുന്നു.

Dinkan-ഡിങ്കന്‍ said...

Of.TO
ഒതപ്പിന്റെ കൂട്ടത്തില്‍ ആയുസിന്റെ പുസ്തകം കൂടെ ചേര്‍ക്കാം കിരണേ. അതില്‍ 2 അച്ഛന്മാരെകാണാം. ഒരുവന്‍ പട്ടം തേറ്റുന്നതും, മറ്റൊരുവന്‍ പട്ടമുപേക്ഷിച്ച് സ്നേഹിച്ചപെണ്ണുമായി ജീവിക്കാനൊരുങ്ങുന്നതും.

സേതു said...

കന്യാസ്ത്രീപ്രശ്നത്തില്‍ CPM വനിതക്കമ്മീഷനെ തള്ളിപ്പറയും എന്ന നിഗമനങ്ങള്‍ തെറ്റും എന്നാണ് വനിതാകമ്മീഷനിലെ ഇടതുപക്ഷപ്രവര്‍ത്തകയുടേതായി മനോരമയില്‍ വന്ന വാര്‍ത്ത.

ജ.ശ്രീദേവിക്കു കാനന്‍ നിയമം അറിയില്ല എന്ന വാര്‍ത്തക്ക് അവര്‍ ഇന്‍ഡയറക്ടായി മറുപടി പറഞ്ഞിട്ടുണ്ടു. ആ വാര്‍ത്തയും ഏറ്റവും താഴെയായി കൊടുത്തിരിക്കുന്നു

മനോരമ വാര്‍ത്തകള്‍ ചുവടെ

കന്യാസ്ത്രീ പ്രശ്നത്തില്‍ ഉറച്ചു നില്‍ക്കുന്നു'
സ്വന്തം ലേഖകന്‍
കോഴിക്കോട്: കന്യാസ്ത്രി പ്രശ്നത്തില്‍ സഭയോ കര്‍ത്താവോ കക്ഷിയല്ലാത്തതിനാലാണ് സഭയുടെ അഭിപ്രായം തേടാതെ നിയമനിര്‍മാണ ശുപാര്‍ശ നടത്തിയതെന്ന് വനിതാ കമ്മിഷന്‍ അംഗം ടി. ദേവി.

കലക്ടറേറ്റില്‍ നടന്ന അദാലത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. ശുപാര്‍ശയില്‍ കമ്മിഷന്‍ ഉറച്ചു നില്‍ക്കുന്നു.

നിയമനിര്‍മാണം വേണമോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. തങ്ങളുടെ പ്രശ്നം അവതരിപ്പിച്ചതില്‍ നിരവധി കന്യാസ്ത്രികള്‍ കമ്മിഷനെ അഭിനന്ദിച്ചതായി അവര്‍ പറഞ്ഞു.മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല: ശ്രീദേവി
സ്വന്തം ലേഖകന്‍


കൊച്ചി: ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ് ശ്രീദേവി പറഞ്ഞു.

തീരുമാനം വനിതാ കമ്മിഷന്‍ ഒറ്റക്കെട്ടായി എടുത്തതാണ്. ശുപാര്‍ശയില്‍ അപകാതയില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച പലരും അഭിപ്രായം പറയും. മാപ്പു പറയേണ്ട ആവശ്യമില്ല. മാപ്പു പറയാന്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.

വിവാഹ മോചനം നടത്തരുതെന്ന് കാനന്‍ നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിവാഹ മോചനങ്ങള്‍ നടത്തുന്നുണ്ട്. ഇത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടോ എന്നും അവര്‍ ചോദിച്ചു.

പതാലി said...

യഥാര്‍ത്ഥത്തില്‍ വനിതാ കമ്മീഷന്‍ അല്‍പ്പം എടുത്തു ചാട്ടം കാണിച്ചതാണെന്നത് സത്യം.
സന്യാസവുമായി ബന്ധപ്പെട്ട കാനോന്‍ നിയമ വ്യവസ്ഥ എന്താണെന്നു പോലും പരിശോധിക്കാന്‍ കമ്മീഷന്‍ തയാറായിട്ടില്ലെന്നുവേണം മനസിലാക്കാന്‍. മറിച്ച് കാടടച്ചു വെടിവെക്കുകയാണ് ചെയ്തത്.

പിന്നെ നേര്‍ച്ചയുടെ കാര്യം കിരണ്‍ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ, പഴയ അനുഭവങ്ങളും കേട്ടറിവുകളും വെച്ചാണ് ഒരുപാടു പേര്‍ ഇപ്പോഴും വീട്ടുകാരുടെ നേര്‍ച്ച നിവര്‍ത്തിക്കാന്‍ സന്യാസം സ്വീകരിക്കുന്നുണ്ടെന്ന വിശ്വാസം വെച്ചു പുലര്‍ത്തുന്നത്. കേരളത്തില്‍തന്നെ സമീപകാലത്ത് സന്യാസം തെരഞ്ഞെടുക്കുന്നവരുടെ(അന്തിമായി പട്ടം സ്വീകരിക്കുന്നവരല്ല, സ്കൂള്‍/കോളേജ് വിദ്യാഭ്യാസത്തിനുശേഷം ആശ്രമങ്ങളില്‍ ചേരുന്നവര്‍) എണ്ണം ഗണ്യമായി കുറഞ്ഞതില്‍നിന്നു തന്നെ ഇത് വ്യക്തമാണ്.
ഒന്നോ രണ്ടോ മക്കളുള്ളവര്‍ വൈദികനോ കന്യാസ്ത്രീയോ ആക്കിയേക്കാം എന്ന നേര്‍ച്ച നേരാനുള്ള സാധ്യത വളരെ വിരളമാണ്.

കത്തോലിക്കാ സഭയുടെ പൊതു സംവിധാനത്തെക്കുറിച്ച് മനസിലാക്കിയില്ലെങ്കിലും സന്യാസവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ പിന്തുടരുന്ന നിയമങ്ങളും ക്രമങ്ങളുമെങ്കിലും വനിതാ കമ്മീഷന്‍ മനസിലാക്കേണ്ടതുണ്ടായിരുന്നു.

നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി കമ്മീഷന്‍ അംഗങ്ങള്‍ ഇന്നു നടത്തിയ പ്രസ്താവന അബദ്ധം മനസിലായ ശേഷം മുഖം രക്ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി വേണം കരുതാന്‍.

മാരാര്‍ said...

കമ്മീഷന്‍ പറഞ്ഞത് “ 18 വയസ്സു കഴിയാത്തവരെ കന്യാസ്ത്രീകളാക്കരുത്”
സഭ പറയുന്നത് “ കാനോന്‍ നിയമമനുസരിച്ച് അ8 കഴിയാതെ കന്യാസ്ത്രീയാകന്‍ പറ്റില്ല”
അപ്പോള്‍ വനിതാ കമ്മീഷന്‍ പറഞ്ഞതും കാനോന്‍ നിയമത്തിലുള്ളതും ഒന്നു തന്നെയാണെങ്കില്‍ പിന്നെ ഈ നടക്കുന്ന അടിപിടിയും ഗ്വാ ഗ്വാ വിളികളും നടക്കാന്‍ പാടില്ലല്ലോ.

അതായത് സഭയ്ക്ക് ഇപ്പോള്‍ ഇരിക്കപ്പൊറുതി കിട്ടുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നുകില്‍ (1) കാനോന്‍ നിയമത്തിനനുസരിച്ചല്ല സംഗതികള്‍ നടക്കുന്നത് (2) അല്ലെങ്കില്‍ ഈ കാര്യത്തില്‍ കാനോന്‍ നിയമമല്ലാതെ മറ്റൊരു നിയമം ആവശ്യമില്ല എന്നാണ് സഭയുടെ അഭിപ്രായം.

ഇതില്‍ ഒന്നാമത്തെതാണ് കാരണമെങ്കില്‍ വനിതാ കമ്മീഷന്‍ പറഞ്ഞ നിയമ നിര്‍മ്മാണം അത്യാവശ്യമാണ്. ഇനി രണ്ടാമത്തെ കാരണമാണെങ്കിലും കാനോന്‍ നിയമത്തിന് നിയമപരമായ നിലനില്‍പ്പില്ലാത്തതു കൊണ്ട് മറ്റൊരു നിയമം ആവശ്യമാണ്. “കാനോന്‍ നിയമത്തിലെ --ത്രാം വകുപ്പ് പ്രകാരം” എന്നു പറഞ്ഞ് കേസെടുക്കാന്‍ പറ്റില്ലല്ലോ..

എന്റെ അഭിപ്രായത്തില്‍ 18 വയസ്സിന്റെ ഇഷ്യുവിനെക്കാള്‍ കൂടുതല്‍ ചറ്ച്ച ചെയ്യപ്പെടെണ്ട വിഷയം സ്വത്തവകാശത്തെ സംബന്ധിച്ചുള്ളതാണ്. കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍ നിന്നിറങ്ങി വരാന്‍ കഴിയാത്തതിനു സമൂഹികമായ കാരണങ്ങളെപ്പോലെയോ അതിലതികമോ പ്രാധാന്യമുള്ളതാണ് സാമ്പത്തികമായ കാരണങ്ങള്‍.

മൂര്‍ത്തി തന്ന ലിങ്ക് വായിച്ചു (Church is paying a high price for its celibacy rule ) ലേഖനത്തെക്കാള്‍ ഇഷ്ടപ്പെട്ടു അതില്‍ അവസാനത്തെ കമന്റ്!

Consider the millions of brainwashed children celibacy has prevented.
Let's keep it!
Posted by ed myob | 01.03.08, 04:18 GMT

nalan::നളന്‍ said...

ഇവിടെ പ്രധാനമായും നമ്മള്‍ക്ക്‌ തോന്നാവുന്ന ഒരു കാര്യം 18 വയസ്‌ പ്രായ പരിധി വയ്ക്കണമെന്ന നിര്‍ദ്ദേശം നല്ലതല്ലേ എന്നതാണ്‌. ആണ്‌ എന്നാണ്‌ എന്റ പക്ഷം പക്ഷേ അങ്ങനെ ഒരു നിയമ നിര്‍മ്മാണത്തിന്‌ ശുപാര്‍ശ ചെയ്യുന്നതിന്‌ മുന്‍പ്‌ കമ്മിഷന്‍ എന്ത്‌ അന്വേഷണമാണ്‌ നടത്തിയിട്ടുള്ളത്‌?"

കിരണേ,
ഇതിനൊരന്വേഷണത്തിന്റെ ആവശ്യമുണ്ടോ, വോട്ട് ചെയ്യാനുള്ള പ്രായത്തിനെപ്പറ്റിയും അന്വേഷണം വെണമെന്നാണോ?
ബാബു മാഷ് പറഞ്ഞതു തന്നെ കാര്യം. ഇതൊരു ജനാധിപത്യരാജ്യം ഉറപ്പാക്കേണ്ട മിനിമം മനുഷ്യാവകാശസംരക്ഷണമാണു. സഭയക്കു യോജിപ്പുണ്ടോ ഇല്ലയോയെന്നു നോക്കേണ്ട കാര്യമില്ല. അല്ല, സഭയാണോ നാടു ഭരിക്കുന്നത് അതോ സര്‍ക്കാരാണോ. നട്ടെല്ലുള്ള സര്‍ക്കാരാണെങ്കില്‍ സഭയെ നാടു ഭരിക്കാന്‍ അനുവദിക്കില്ല.

ഇത്രയും എഴുതിയപ്പോഴാ മൂര്‍ത്തിയുടെ കമന്റ് കണ്ടത്. രമേഷ് ചെന്നിത്തലയുടെ വക തല തിരിഞ്ഞ ചികിത്സ. കഷ്ടം! മാപ്പു പറയാന്‍ വരെ ആവശ്യപ്പെട്ടത്രെ. സര്‍ക്കരിനെ പിരിച്ചു വിട്ട് ഭരണം സഭയെ ഏല്‍പ്പിക്കുന്നതല്ലേ ഇതിലുംഭേദം.

മതവികാരമാണു ഇന്നത്തെ ഏറ്റവും വലിയ തീവ്രവാദിയെന്നു വീണ്ടും പറയാന്‍ തോന്നുന്നു.

പതാലി said...

ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച നാടു ഭരിക്കേണ്ടത് സര്‍ക്കാരോ സഭയോ എന്ന രീതിയില്‍ വഴിതിരിച്ചുവിടുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല.
വിഷയത്തില്‍ ക്രിയാത്മക ചര്‍ച്ചയേക്കാളുപരി സഭ മൊത്തത്തില്‍ ശരിയല്ല എന്ന മുന്‍വിധിയോടെയാണ് പലരുടെയും അഭിപ്രായപ്രകടനം. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട സഭയുടെ നിലപാടുകളാണ് സമീപകാലത്ത് പൊതു സമൂഹത്തില്‍ ഇത്തരം ഒരു എതിര്‍ വികാരം വളരാന്‍ കാരണമായിട്ടുള്ളത്.

സ്വാശ്രയ പ്രശ്നത്തില്‍ വിലപേശല്‍ നടത്തുന്ന, അല്ലെങ്കില്‍ വിദ്യാഭ്യാസത്തില്‍നിന്ന് കൊള്ളലാഭമുണ്ടാക്കുന്ന, മറ്റു മതസ്ഥരെ മാനിക്കാത്ത ഒരു സമൂഹം എന്ന ധാരണയാണ് സഭയെക്കുറിച്ച് പലര്‍ക്കുമുള്ളത്. ഡീക്കന്‍ റോബിന്‍ തോട്ടുപുറത്തിന്‍റെ രംഗപ്രവേശത്തോടെ ഇത്തരം ധാരണ ബൂലോകത്ത് ശക്തമാവുകയും ചെയ്തു.

സ്വാശ്രയ പ്രശ്നത്തില്‍ സഭയുടെ എല്ലാ നിലപാടുകളോടും യോജിപ്പില്ലാത്തതുകൊണ്ടുതന്നെ തെറ്റിധാരണകള്‍ തിരുത്താന്‍ ഞാന്‍ ഒരുങ്ങുന്നില്ല. മാത്രമല്ല ഇവിടുത്തെ പ്രശ്നം സന്യാസവുമായി ബന്ധപ്പെട്ടുള്ളതാണ്. നാടു ഭരിക്കേണ്ടത് സര്‍ക്കാരാണോ സഭയാണോ എന്നൊരു സന്ദേഹം ഇവിടെ പ്രസക്തമേയല്ല.

സന്യാസം ആത്മീയതയുമായി ബന്ധപ്പെട്ട കാര്യമാണ്.അതുകൊണ്ടുതന്നെ ജനാധിപത്യ രാജ്യം ഉറപ്പാക്കേണ്ട മിനിമം മനുഷ്യാവകാശ സംരക്ഷണത്തിന്‍റെ പരിധിയില്‍പെടുത്തി സന്യാസ സംവിധാനങ്ങളില്‍ തിരുത്തലിന് ശ്രമിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.
പക്ഷെ, സന്യാസവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലോ മറ്റോ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇടപെടാനാകും.

എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്പ് സന്യാസിനിയോ വൈദികനോ ആക്കാന്‍ ശ്രമിച്ചു എന്ന രീതിയിലുള്ള പരാതിക്ക് നിലനില്‍പ്പില്ല. കാരണം സഭയുടെ കാനോന്‍ നിയമ പ്രകാരം പ്രായപൂര്‍ത്തിയാകാതെ ഒരാള്‍ക്കും തിരുപ്പട്ടമോ സന്യാസമോ കൊടുക്കാറില്ല എന്നതു തന്നെ. ഇനി പ്രായപൂര്‍ത്തിയാകുന്നതിനു മുന്പ് സെമിനാരികളിലൊ സന്യാസ കേന്ദ്രങ്ങളിലൊ പ്രവേശനം നല്‍കി എന്നതാണ് പ്രശ്നമെങ്കില്‍ ഇങ്ങനെ പ്രവേശനം നേടുന്നവര്‍ക്ക് ഏതു സമയവും പിരിഞ്ഞുപോകാന്‍ അവസരമുണ്ടെന്ന കാര്യം ഇതിനോടകം പലരും വ്യക്തമാക്കിക്കഴിഞ്ഞു.

വൈദികരാകാന്‍ സെമിനാരിയില്‍ ചേരുന്നവര്‍ ഇടക്കു വെച്ച് നിര്‍ത്തിപ്പോയാല്‍ പ്രശ്നമില്ലെന്നും അതേ സമയം ഇങ്ങനെ ഇടക്കു നിര്‍ത്തുന്ന സന്യാസാര്‍ഥിനികളെ സമൂഹം മറ്റൊരു രീതിയിലാണ് കാണുന്നതെന്നുമാണ് മറ്റൊരു വാദം. ഈ ഒരു കാരണം മാത്രം അടിസ്ഥാനമാക്കി,
ആഗോള വ്യാപകമായി പതിറ്റാണ്ടുകളായി കത്തോലിക്കാ സഭ പിന്തുടര്‍ന്നു പോരുന്ന ഒരു സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല.
വനിതാ കമ്മീഷന്‍റെ വിവാദ പരാമര്‍ശത്തിന് വഴിതെളിച്ചെന്നു പറയുന്ന പരാതിയില്‍ ഇത്തരമൊരു സ്ഥിതിയെക്കുറിച്ച് പരാമര്‍ശമുണ്ടോ എന്നും വ്യക്തമല്ല.

സഹോദരിമാരെ സന്യാസത്തിനയച്ച് അവരുടെ സ്വത്ത് സഹോദരന്‍മാര്‍ തട്ടിയെടുക്കുന്നതൊക്കെ പറഞ്ഞു പഴകിയ കഥകളാണ്. ഇപ്പോഴും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം. പക്ഷെ വിവാഹിതരായ ശേഷം കുടുംബസ്വത്തിന്‍റെ അര്‍ഹിക്കുന്ന വിഹിതം കിട്ടാത്ത പെണ്‍കുട്ടികളുടെ നൂറിലൊന്നു വരുമോ ഇത്തരം സന്യാസിനിമാര്‍?

സന്യാസം സ്വീകരിക്കുന്ന ആരുടെയും കുടുംബ വിവിതമോ മറ്റ് വസ്തുവകകളോ സന്യാസ സഭകള്‍ സ്വന്തമാക്കുന്നതായി അറിവില്ല. പിന്നെ സന്യാസാര്‍ഥിനിയാകാന്‍ പോകുന്പോള്‍തന്നെ പെണ്‍കുട്ടിക്ക് അവകാശപ്പെട്ട സ്വത്ത് സഹോദരങ്ങള്‍ സ്വന്തമാക്കുന്നത് തടയണമെങ്കില്‍ വ്രതവാഗ്ദാനം നടത്തുന്നതുവരെ ആ പെണ്‍കുട്ടിയുടെ വിഹിതം അങ്ങനെ നിലനിര്‍ത്തണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കുകയാണ് വേണ്ടത്.

കേരളീയന്‍ said...

കിരണ്‍ പറഞ്ഞതില്‍ നിന്ന് മനസ്സിലായ കാര്യങ്ങള്‍:

1) സഭ കന്യാസ്ത്രി പട്ടം നല്‍കുന്നത് 18 വയസ്സിന് ശേഷമാണെങ്കിലും ഇതിന്നായി സെമിനാരിയില്‍ പ്രവേശിപ്പിക്കുന്നത് 15 വയസ്സിലോ മറ്റൊ ആകാം.

2) ഒരിക്കല്‍ ഈ സെമിനാരി പ്രവേശനം നടത്തിക്കഴിഞ്ഞാല്‍ അവിടെ നിന്ന് പുറത്ത് കടക്കുക (സഭ സമ്മതിച്ചാലും സമൂഹം സമ്മതിക്കില്ല) താരതമ്യേന അസാധ്യം!

3) സ്വത്തുക്കള്‍ സഭയുടെ പേരിലോ, ബന്ധുക്കളുടെ പേരിലോ എഴുതി വച്ചിട്ടേ സെമിനാരിയില്‍ ചേരാന്‍ കഴിയൂ.

3) അനാഥകളായ കുട്ടികളേയും മറ്റും കന്യാസ്ത്രീകളാക്കുന്ന ഒരു പ്രവണതയും കണ്ടു വരുന്നു. അവര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അന്നം നല്‍കിയവര്‍ വിധേയത്വം ആവശ്യപ്പെടുന്നു. അടിമത്തം തന്നെ!

ഇവിടെ ഗൌരവമുള്ള ചില മനുഷ്യാവകാശ പ്രശ്നങ്ങളുണ്ട്:

1) പക്വതയെത്താത്ത പ്രായത്തില്‍ ജീവിതത്തെക്കുറിച്ച് ഇനിയൊരു വീണ്ടുവിചാരത്തിന് പഴുതില്ലാത്ത ഒരു തീരുമാ‍നമെടുക്കാന്‍ ഇവര്‍ പ്രേരിപ്പിക്കപ്പെടുന്നു.

2) പ്രായപൂര്‍ത്തിയെത്താത്ത അവസരത്തില്‍ സ്വത്ത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു.

ഈ രണ്ടു കാരണങ്ങള്‍ പോരേ വനിതാ കമ്മീഷന് ഇങ്ങനെയൊരു ശുപാര്‍ശ നല്‍കാന്‍. അവരുടേത് മനുഷ്യാവകാശപരമാ‍യ ഒരു നിര്‍ദ്ദേശമല്ലേ. അതിന് സഭയുടെ ഒപ്പീസ് എന്തിനാണ്? അതത് മതങ്ങളോട് ചോദിച്ചിട്ടാണോ ബാലവിവാഹവും ബഹുഭാര്യാത്വവുമൊക്കെ നിയമം മൂലം നിരോധിച്ചത്? വനിതാ കമ്മീഷന്റെ ജോലി വനിതകളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികളെ ചോദ്യം ചെയ്യുക എന്നതല്ലേ. കമ്മീഷന്‍ അവരുടെ പണി ചെയ്യട്ടെ; സഭ സഭയുടെ പണി ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!

പതാലി said...

പലരും തെറ്റിധാരണകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നതെന്ന് ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിതിന്‍റെ ഉദാഹരണമാണ് കേരളീയന്‍റെ കമന്‍റിലെ ചില പരാമര്‍ശങ്ങള്‍.

പത്താം ക്ലാസിനു ശേഷമാണ് സന്യാസം തെരഞ്ഞെടുക്കാന്‍ പലരും തീരുമാനിക്കുന്നതെന്ന് കിരണ്‍ വ്യക്തമാക്കിയിരുന്നല്ലോ. ഇപ്പോള്‍ പലരും പ്ലസ് ടൂ കഴിഞ്ഞാണ് സെമിനാരിയിലോ സന്യാസ കേന്ദ്രങ്ങളിലോ ചേരുന്നത്. ഇക്കാര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദമില്ല എന്ന കാര്യം മനസിലാക്കുക.
സ്വത്ത് സഭയുടെയോ ബന്ധുക്കളുടെയോ പേരില്‍ എഴുതി വെച്ചിട്ടേ സന്യാസ്ത ജീവിതാന്തസ്സില്‍ പ്രവേശിക്കാവൂ എന്നൊരു നിഷ്കര്‍ഷയുമില്ല.

ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ സെമിനാരിയിലോ മഠങ്ങളിലോ ചേര്‍ന്ന കുട്ടികളുടെ കാര്യം പരിശോധിക്കാവുന്നതാണ്.

അനാഥാലയങ്ങളില്‍ വരുന്ന കുട്ടികളെ സന്യാസം തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. അത്തരം കേസുകള്‍ ഉണ്ടാകാം. പക്ഷെ കേരളത്തിലെ ക്രൈസ്തവ അനാഥാലയങ്ങളില്‍ വളര്‍ന്ന് വിവാഹിതരായി നല്ല നിലയില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ എണ്ണവുമായി താരതമ്യം ചെയ്യുന്പോള്‍ ഇത്തരക്കാര്‍ വളരെ കുറവാണ്.

അതുകൊണ്ടുതന്നെ ഇവെടെ മനുഷ്യാവകാശ ലംഘനം എന്ന പേരില്‍ മുറവിളി നടത്താനുള്ള സ്കോപ്പുണ്ടെന്നു തോന്നുന്നില്ല.

സേതു said...

ഒരുപാട് നല്ല കാര്യം ചെയ്തവര്‍ക്കു കുറച്ചു തെറ്റുകൂടി ചെയ്യാം എന്നതും ഒറ്റപ്പെട്ട മനുഷ്യാവകാശലംഘനം മനൂഷ്യാവകാശലംഘനമല്ലെന്നുമൂള്ള പതാലിയുടെ വീക്ഷണങ്ങളോട് എങ്ങിനെ പ്രതികരിക്കണം എന്നറീയില്ല.

കേരളീയന്‍ said...

പതാലി കണ്ണടച്ചിരുട്ടാക്കുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ:

ഒന്നാമത് കിരണടക്കമുള്ളവര്‍ എഴുതിയ വസ്തുതകള്‍ എടുത്തെഴുതുകയേ ഞാന്‍ ചെയ്തുള്ളു.

ഇനി അത് തെറ്റാണെന്ന് പതാലിക്ക് തോന്നുന്നുണ്ടെങ്കില്‍ കേരളത്തിലെ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ച ചങ്ങനാശ്ശേരി രൂപതയുടെ ഈ വിഷയത്തിലുള്ള പ്രസ്താവന ഒന്നു കൂടി വായിച്ചു നോക്കണം.
(ലിങ്ക് കിട്ടുന്നില്ല; ആര്‍ക്കെങ്കിലും അത് അറിയാമെങ്കില്‍ ഇവിടെ ചേര്‍ക്കാന്‍ അപേക്ഷ). ഡീക്കന്‍ റോബിന്റെ ഈ പോസ്റ്റ് ആ പ്രസ്താവനയുടെ സംക്ഷിപ്ത രൂപമാണെന്ന് തോന്നുന്നു.

http://catholicismindia.blogspot.com/2008/06/blog-post_05.html

ഈ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്ന രണ്ട് കാര്യങ്ങളുണ്ട്

1) കന്യാസ്ത്രീയാവാനുള്ള പ്രായം 18 ആണെങ്കിലും മഠത്തില്‍ പ്രവേശിക്കുന്നത് 15 വയസ്സ് (പത്താം ക്ലാസിന് ശേഷം) ആവാം.

2) കന്യാസ്ത്രീ ആവണമെങ്കില്‍ ദാരിദ്ര പ്രതിജ്ഞയെടുക്കണം. സ്വന്തമായി സ്വത്ത് പാടില്ല. സഭയുടെ പേരില്‍ ഈ സ്വത്ത് നല്‍കാവുന്നതാണ്.

രൂപതയെക്കാള്‍ വലിയ വക്താവല്ല പതാലി എന്ന് കരുതട്ടെ.

ഇനി പതാലി പറഞ്ഞത് പോലെ ഇത്തരം യാതൊരു മനുഷ്യാവകാശലംഘനങ്ങളും നടത്താത്ത വെണ്‍പ്രാവുകളാണ് കത്തോലിക്കാ സഭയുടെ ഇടയന്മാരെങ്കില്‍ ഈ നിയമത്തെ എന്തിന് എതിര്‍ക്കണം? നിയമമുണ്ടാകുന്നത് അവരുടെ പരിപാടികള്‍ക്ക് സാധുത നല്‍കാനല്ലേ സഹായിക്കൂ? അവര്‍ ചൂഷകരല്ലെങ്കില്‍ നിയമത്തെ പേടിക്കേണ്ട കാര്യമില്ലല്ലോ.

ഇവിടത്തെ മനുഷ്യാവകാശപ്രശ്നം ഒരു മതത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കാവുന്നതല്ല. ഏതെങ്കിലും രീതിയിലുള്ള നിര്‍ബന്ധമോ, പ്രലോഭനമോ, പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരമായ മനുഷ്യാവകാശലംഘനം തന്നെയാണ്. അത് ചെയ്യുന്നവര്‍ കഴിയേണ്ടത് അരമനക്കുള്ളിലെ സുഖശീതളിമയിലല്ല; അഴികള്‍ക്കുള്ളിലാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇവിടെ അഭിപ്രായം അറിയിച്ചവരില്‍ പലരും വനിത കമ്മിഷന്റ അധികാരത്തെപ്പറ്റിയും ജനാധിപത്യത്തില്‍ പൗരന്മാരുടെ അവകാശത്തെപ്പറ്റിയുമൊക്കെയാണ്‌ പൊതുവില്‍ പറഞ്ഞിട്ടുള്ളത്‌. എന്നാല്‍ എന്റ അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇത്‌ അനവസരത്തില്‍ ആയിപ്പോയീ. ഈ വാര്‍ത്ത ഫോളോ ചെയ്യുന്ന ആര്‍ക്കും മനസിലാകുന്ന കാര്യം കേവലം ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ( അതും ഒരു കന്യസ്ത്രീ അല്ല പരാതി നല്‍കിയത്‌) യാതോരു അന്വേഷണവും നടത്താതെ മുന്‍വിധിയോടെയാണ്‌ കമ്മിഷന്‍ ഈ നിര്‍ദ്ദേശം വച്ചത്‌. ഈ വിഷയത്തില്‍ കമ്മിഷന്‌ ഒരു പരാതി കിട്ടി എന്നതില്‍ കവിഞ്ഞ്‌ ഒന്നും പറയാനാകുന്നില്ല. വനിത കമ്മിഷന്‍ അംഗങ്ങള്‍ ഒന്നടങ്കം അഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും അവയെല്ലാം വെറും അഭിപ്രായങ്ങളായി നില കൊള്ളുന്നു. ഇത്‌ ഗൗരവുമുള്ള പ്രശ്നമല്ല എന്നൊരു അഭിപ്രായം എനിക്കില്ല. പക്ഷെ കമ്മിഷന്‍ ഇതിനെ കണ്ടിട്ടുള്ളത്‌ അങ്ങനെ അല്ല, വെറും അഭിപ്രായം ആര്‍ക്കും പറയാം പക്ഷെ അത്‌ ഗുണപരമായി മാറണമെങ്കില്‍ അത്‌ നടപ്പിലാക്കാന്‍ കഴിയുന്ന രീതിയില്‍ പൊതു ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലാകണം അല്ലാതെ വെട്ടിത്തുറന്ന് അഭിപ്രായം പറയലില്‍ ഒതുങ്ങരുത്‌. ഈ വിഷയത്തില്‍ ഇപ്പോള്‍ ജസ്റ്റിസ്‌ ശ്രീദേവി തിരത്തലുകള്‍ പറയുന്നു ഞങ്ങള്‍ കന്യാസ്ത്രികളെ മാത്രം ഉദ്ദേശിച്ചല്ല മറിച്ച്‌ എല്ലാ സന്യസ്ത സമൂഹങ്ങളെയും കുറിച്ചാണ്‌ എന്നൊക്കെ. കാര്യങ്ങളില്‍ വ്യക്തത്‌ ഇല്ലാത്തതുകൊണ്ടും ഹോം വര്‍ക്ക്‌ ചെയ്യാതെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതുകൊന്റുമാണ്‌ ഇതൊക്കെ ഉണ്ടാകുന്നത്‌. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മീനാഷി തമ്പാന്‍ പറഞ്ഞത്‌ അവര്‍ക്ക്‌ പല കാര്യങ്ങളിലും അനുഭവ ജ്ഞാനം ഉണ്ട്‌ എന്നൊക്കെയാണ്‌. ഇത്തരത്തിലുള്ള അഭിപ്രായം ആര്‍ക്കും പറയാം പക്ഷെ ഇതൊന്നും ഒരു സര്‍ക്കാരും നിയമമാക്കാന്‍ പോകുന്നില്ല എന്നതാണ്‌ സത്യം. മാത്രവുമല്ല വനിതാ കമ്മിഷന്റ മുന്‍വിധികളില്‍ ഊന്നിയുള്ള അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് ഒരു നിയമം ഉണ്ടാക്കാനും കഴിയില്ല. ചുരിങ്ങിയത്‌ ഒരു നാലോ അഞ്ചോ കേസ്‌ സ്റ്റഡികള്‍ എങ്കിലും എടുത്ത്‌ അവയുടെ സാഹചര്യങ്ങള്‍ പഠിച്ച്‌ ഒരു നിര്‍ദ്ദേശവുമായി കമ്മിഷന്‍ വന്നിരുന്നു എങ്കില്‍ നമുക്ക്‌ പലതും ഉള്‍ക്കൊള്ളാമായിരുന്നു. എന്നാല്‍ ഇത്‌ വെറും ആവേശ പ്രകടനം മാത്രമായിപ്പോയി. മാത്രവുമല്ല ഇത്‌ ഗുണത്തേക്കാള്‍ ദോഷം ചെയ്യുകയും ചെയ്യും എന്നതാണ്‌ യാഥാര്‍ത്ഥ്യം.

സേതു said...

പകല്‍ പകലാണെന്നുള്ളതിനും രാത്രി രാത്രിയാണെന്നുള്ളതിനും ഒരു അന്വേഷണത്തിന്റെ ആവശ്യമുണ്ടോ?കൃസ്ത്യന്‍ സമൂഹത്തില്‍ തന്നെ 18 വയസ്സെന്ന പ്രായപരിധിക്കു വേണ്ടിയുള്ള ഒരു പൊതുവികാരം ഉണ്ടെന്നാണ് കിരണ്‍ തന്നെ എഴുതിയിരിക്കുന്നതു. അങ്ങിനെയുള്ള ഒരു പൊതുവികാരം സഭാംഗങ്ങള്‍ക്കിടയില്‍ തന്നെ ഉള്ളപ്പോള്‍ പിന്നെ എന്തുപഠനമാണു ഉദ്ദേശിക്കുന്നതു? എന്തന്വേഷണമാണു ഒരു പൊതുവികാരത്തീലേക്കു നയിച്ച വസ്തുതകളെ ഇല്ലായ്മചെയ്യുന്നതു? നിയമനിര്‍മ്മാണം നടക്കുന്നതു എപ്പോഴും പൊതു വികാരത്തിനെ മാനിച്ചല്ലേ?


കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമ വിധിക്കുമുന്നേ സമാനമായ 5-6 കേസുകളെങ്കിലും ഉണ്ടായിട്ടേ വിധി പറയൂ എന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നെങ്കിലോ?

ഇവിടെ ആരെങ്കിലും ഒരു അഭിപ്രായം പ്രകടിപ്പിക്കുക മാത്രമല്ലല്ലോ ഉണ്ടായതു. വനിതാകമ്മീഷനല്ലേ ഒരു അഭിപ്രായം പറഞ്ഞ്ഞതു.മീനാക്ഷി തമ്പാന്റെയോ ജ. ശ്രീദേവിയുടേയോ അനുഭവ പാരമ്പര്യത്തെ ആര്‍ക്കാണു ചോദ്യം ചെയ്യാന്‍ കഴിയുക? എല്ലാ സന്യസ്ത സമൂഹങ്ങളിലും ഈ പ്രായപരിധി നടപ്പിലാക്കുമ്മ്പോളല്ലേ നിയമത്തിനു കൂടുതല്‍ സ്വീകാര്യത കിട്ടുക. ആ നിലായില്‍ ജനറലൈസ് ചെയ്തുകൊണ്ടുള്ള അഭിപ്രായം എങ്ങിനെയാണു ഒരു ന്യൂനതയായി മാറുക. മുന്‍‌വിധികള്‍ ആരെയാണു നയിക്കുന്നതു?

നന്ദു said...

കിരൺ, സ്വമേധയാ കേസെടുക്കാനുള്ള അധികാരം നിഷിപ്തമായിട്ടുള്ള കമ്മീഷനാണെന്നാണ് എനിക്കറിയാവുന്നത് ആ സ്ഥിതിയിൽ ഒരു പരാതി പോരെ അവർക്ക് ഇക്കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ. പ്രത്യെകിച്ചും ഇവിടെ പലരും ചൂണ്ടിക്കാ‍ട്ടിയപോലെ പ്രായപൂർത്തിയാകാത്ത ഒരാളെ ആ ആളിന്റെ മനസ്സോ സമ്മതമോ എന്താണെന്നറിയാതെ അതിലേയ്ക്ക് “തള്ളിവിടുന്ന” ത് സമൂഹത്തിൽ അവസാനിപ്പിക്കേണ്ടതല്ലെ?. ഇങ്ങനെ ഒരു ഇഷ്യു ഉണ്ടായ സ്ഥിതിക്ക് എല്ലാ സഭകളും ഈ ഒരു അവസരം ഉപയോഗിച്ച് ഒരു ചർച്ച നടത്തി അവരുടെ നിലപാട് കമ്മീഷനെ അറിയിക്കുകയല്ലേ വേണ്ടത്. ഇതിനു മുഹൂർത്തം നോക്കേണ്ട കാര്യമുണ്ടോ?. സമൂഹത്തിൽ നടക്കുന്ന അനീതി (അവർ പറഞ്ഞപോലെ തന്നെ എല്ലാ സന്യാസി/സന്യാസിനി സമൂഹത്തിലും) ഇല്ലയ്മ ചെയ്യാൻ ആരെങ്കിലുമൊക്കെ ആദ്യം രംഗത്തു വരേണ്ടതല്ലെ. 5 ഉം പത്തും കേസ് സ്റ്റഡിയൊക്കെ നടത്താൻ ഇനിയും സമയം ഉണ്ടല്ലോ? അഞ്ചല്ല അയ്യായിരം കേസുകൾ വേണമെങ്കിലും ഇക്കാര്യത്തിൽ അവർക്ക് ലഭിക്കും!!!

കിരണ്‍ തോമസ് തോമ്പില്‍ said...

പകല്‍ പകലെന്നോ രാത്രി രാത്രി എന്നോ അറിയാന്‍ സര്‍വ്വെ ഒന്നും വേണ്ട. ഇങ്ങനെ പകല്‍ പ്കലും രാത്രി രാത്രിയുമാണ്‌ എന്ന് പറഞ്ഞ ഒരുപാട്‌ നിയമങ്ങള്‍ ഉണ്ട്‌. എന്ത്‌ ഫലം. ഉദാഹരണത്തിന്‌ സ്ത്രിധന നിരോധന്‍ നിയമം. ഈയിടെ മറ്റൊരു ഉത്തരവും ഇതിന്‌ ഉണ്ടായി. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രിധനം വാങ്ങീയില്ല എന്ന് വധുവിന്റ അഛ്ചന്‍ എഴുതി നല്‍കണമത്രേ. എന്നിട്ട്‌ എന്തുണ്ടായി സ്ത്രിധനം ആരും വാങ്ങുന്നില്ലല്ലോ അല്ലെ.

ഇവിടെ സഭയേയും സമുദായത്തെയും വെറുപ്പിച്ച്‌ നിയമം കൊണ്ടു വന്നു എന്ന് കരുതുക. എന്തു സംഭവിക്കും. 15 വയസില്‍ തന്നെ മഠത്തില്‍ പോകേണ്ടവര്‍ പോകും. സന്യസ സമൂഹങ്ങള്‍ ആ 18 വയസാകുന്ന കാലയളവിനെ മറ്റൊരു പേരിട്ട്‌ വിളിക്കും. വല്ല അക്കാഡമിക്ക്‌ പിരിയഡ്‌ എന്നോ മറ്റോ. 18 വയസകുമ്പോള്‍ വൃത വാഗ്ദനവും നല്‍കും. നിയമം നിയമം പോലെ കിടക്കും ഒരാളും ശിക്ഷിക്കപ്പെടില്ല. നിയമം നിര്‍മ്മാണം നടത്തി എന്നൊക്കെപ്പറഞ്ഞ കമ്മിഷന്‌ അഭിമാനിക്കാം ഫലത്തില്‍ സംഭവിക്കുന്നത്‌ പഴേത്‌ തന്നെ. ഇതൊക്കെ ഉറക്കേപ്പറായന്‍ കുറേ ആള്‍ക്കാര്‍ എന്നതില്‍ അപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്ത നടപടി എന്നേ എനിക്ക്‌ പറയുവാനുള്ളൂ.

സേതു said...

18 വയസ്സാകുന്നതുവരെയുള്ള സമയത്തെ ഒരു അക്കാദമിക് കോഴ്സിന്റെ കീഴിലാക്കും എന്ന കിരണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. മിക്ക‌വാറും അതുതന്നെയായിരിക്കും നടക്കാന്‍ പോകുന്നതും. പക്ഷേ ഈ അക്കാദമിക് കോഴ്സ് കം‌പ്ലീറ്റ് ചെയ്യാതെയോ കം‌പ്ലീറ്റ് ചെയ്താല്‍ തന്നെ സന്യാസം സ്വീകരിക്കാതെയും പുറത്തുവരുന്ന‌വരെ മഠം ചാടികള്‍ എന്നു സമൂഹം വിളിക്കുമോ? ഇല്ല എന്നാണു എനിക്കു തോന്നുന്നതു. ആരെയെങ്കിലും നിര്‍ബന്ധിച്ചു കന്യാസ്ത്രീ ആക്കാന്‍ വീട്ടുകാര്‍ക്ക് താല്‍പ്പര്യപ്പെടുന്നു എങ്കില്‍ തന്നെ മോള്‍ക്കിഷ്ടമായില്ലെങ്കില്‍ ഈ അക്കാദമീക്ക് കോഴ്സ് കഴിയുമ്പോള്‍ തിരികെ പോരൂ എന്നേ പറയൂ. അതുപോലെ തന്നെ വീട്ടുകാരുടെ എതിര്‍പ്പീനെ അവഗണീച്ചു ഈ കോഴ്സിനു ചേരുന്ന കുട്ടി അത് കഴിയുമ്പോള്‍ തീരുമാനം പുനപ്പരിശോധിക്കാനുള്ള് സാധ്യതയും ഉണ്ടാകുന്നു. അക്കാദമിക് കോഴ്സിന്റെ അവസാനം ഒരു ഡിഗ്രീ കൊടുക്കണം. അതായതു 3 വര്‍ഷം കഴിഞ്ഞു ഇതുപേക്ഷിച്ചാലും ഒരു അക്കാദമിക് ഡിഗ്രി കൈയ്യിലിരിക്കും. അതു നല്‍കുന്ന ആത്മ‌വിശ്വാസം ഒരു + പോയിന്റാണു. വികാരിയാകാന്‍ സെമിനാരിയില്‍ ചേര്‍ന്നിട്ട് അതുപേക്ഷിക്കുന്ന ആണ്‍കുട്ടികള്‍ സമൂഹത്തില്‍ എങ്ങിനെ മെച്ചപ്പെടുന്നോ അതിനു സമാനമായ ഒരു സാഹചര്യമാണിവിടെയും.15-ആം വയസ്സില്‍ ഒരു അക്കാദമി കോഴ്സിനു ചേര്‍ന്നാല്‍ തന്നെ അക്കാദമിക് പീരിയോ‍ഡിനെ ഒരു തീരുമാനം എടുക്കാനുള്ള സമയമായി വ്യാഖ്യാനിക്കപ്പെടും. ഇവിടെ ഒരു പുതിയ സംവിധാനമാ‍ണു നില‌വില്‍ വരാന്‍ പോകുന്നതു. അതുകൊണ്ടു തന്നെ പുതിയ വ്യാഖ്യാനങ്ങള്‍ സമൂഹം അംഗീകരിക്കാനുള്ള സാധ്യത ഉണ്ടു.

എന്നാല്‍ നിലനില്‍ക്കുന്ന പഴയ സംവിധാനത്തില്‍ 15-ആം വയസ്സില്‍ മഠത്തില്‍ പോകുന്ന കുട്ടി കന്യാസ്ത്രീ ആകാന്‍ തന്നെയാണു പോകുന്നതു. അവള്‍ക്ക് തിരികെ വരാനുള്ള ഒരു സ്വാതന്ത്ര്യം കടലാസ്സിലുണ്ടെങ്കിലും അതിനെ മഠം ചാടലായാണു സമൂഹം കാണുന്നതു. നിലവിലെ സാഹചര്യ്വും ഇങ്ങിനെ ഒരു അക്കാദമിക് കോഴ്സ് ഉണ്ടാകുമ്പോഴുള്ള സാഹചര്യ്വും രണ്ടും രണ്ടാണു.
ഇങ്ങിനെ ഒരു സാഹചര്യം നില‌വില്‍ വരികയാണെങ്കില്‍ അതു തന്നെ ഒരു വലിയ മൂന്നേറ്റമായിരിക്കും.

18 വയസ്സെന്ന പ്രായപരിധി കൊണ്ടു വരുന്ന നിയമ‌വും സ്ത്രീധന നിരോധന നിയമ‌വും രണ്ടു നിയമങ്ങള്‍ എന്നതിനപ്പുറം സമാനതകള്‍ ഉണ്ടോ? സമാനതകള്‍ കൂടുതലും ഉണ്ടാകുക ശൈശ‌വ വിവാഹ നിരോധന നിയമ‌വുമായിട്ടല്ലേ?

കിരണ്‍ തോമസ് തോമ്പില്‍ said...

അതൊക്കെ വെറും വ്യാമോഹമായി നില്‍ക്കും എന്നാണ്‌ എന്റ പക്ഷം. കന്യാസ്ത്രികളുടെ കാര്യത്തില്‍ ഇതൗന്നും പെട്ടെന്ന് മാറില്ല. അത്‌ സമുദായത്തിനുള്ളില്‍ നിന്ന് ചിന്തിച്ചാലേ കാര്യങ്ങള്‍ക്ക്‌ വ്യക്തത വരൂ. അക്കാഡമിക്ക്‌ പിരിയഡ്‌ എന്നൊക്കെ പറയുമെങ്കിലും ഫലത്തില്‍ ഇപ്പോള്‍ നടക്കുന്നതൊക്കെയേ സംഭവിക്കൂ. നിയമ നിര്‍മ്മാണം കൊന്റുന്നും ഒരാളും ചാടിപ്പോരില്ല പ്രത്യേകിച്ച കന്യാസ്ത്രികളാകാന്‍ പോകുന്നവര്‍. അത്‌ കാലക്രമത്തില്‍ സമുദായത്തിനുള്ളില്‍ മാറ്റം വന്ന് ആകേണ്ടതാണ്‌. അച്ചനാകാന്‍ പോകുന്നവര്‍ തിരിച്ചു വരുന്നതിനെ കുടുംബക്കാര്‍ മോശമായി കാണുന്നില്ല എന്നത്‌ കന്യാസ്ത്രികളുടെ കാര്യത്തില്‍ സംഭവിക്കാനൊന്നും ഈ നിയമ നിര്‍മ്മാണം സഹായിക്കില്ല. അതിന്റ തലം വേറെയാണ്‌. പിന്നെ ശൈശവ്‌ വിവാഹം പോലെയാണ്‌ എന്നതിനോറ്റും എനിക്ക്‌ യോജിപ്പില്ല. കാരണം സഭയുടെ നിയമ പ്രകാരം എപ്പോള്‍ വേണമെങ്കിലും ഒഴിവാക്കിപ്പോരാല്‍ സാധ്യതയുണ്ട്‌ അതുകൊണ്ട്‌ തന്നെ ഇവിടെ വിലക്കുകള്‍ ഒന്നും സാങ്കേതികമായെങ്കിലും ഇല്ല. സമുദായത്തിലെ ചിന്ത്കള്‍ ഒരിക്കലും നിയമ നിര്‍മ്മാണം കൊണ്ട്‌ മാറ്റാന്‍ കഴിയില്ല. ഒരു കാര്യം എനിക്ക്‌ ഉറപ്പിച്ച പറയാന്‍ കഴിയും ആരേയും ഉന്തിത്താള്ളി മഠത്തില്‍ വിടുന്ന കാലമൊക്കെ എന്നേ അതിക്രമിച്ചു. പിന്നെ അനാഥാലയങ്ങളില്‍ എന്തു സംഭവിക്കുന്നു എന്നത്‌ എനിക്കറിയില്ല. പക്ഷെ ഒന്നറിയാം അനാഥാലയങ്ങളില്‍ നിന്ന് കന്യാസ്ത്രിയാകാന്‍ നിര്‍ബന്ധിക്കുന്നവരെപ്പറ്റി കമ്മിഷന്‍ മിണ്ടിയിട്ടില്ല.

N.J ജോജൂ said...

പതാലിയുടെ പ്രസ്ഥാവന ഞാന്‍ ആവര്‍ത്തിയ്ക്കുന്നു.
ഇവിടെ പലരും മുന്‍‌വിധികളോടെയാണ് കമന്റിട്ടിരിയ്ക്കുന്നത്.

കമ്മീഷന്‍ സമയവും കാലവും നോക്കി വേണം അഥവാ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്തുവേണം അഭിപ്രായം പറയാന്‍ എന്ന ആശയത്തോട് യോജിപ്പില്ല. അതേ സമയം ‘യാതോരു അന്വേഷണവും നടത്താതെ മുന്‍വിധിയോടെയാണ്‌ കമ്മിഷന്‍ ഈ നിര്‍ദ്ദേശം വച്ചത്‌’ എന്ന കിരണിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു.

സന്യാസ ജീവിതത്തിനുള്ള ഒരുക്കം തുടങ്ങുന്നത് ഒന്നുകില്‍ 15 വയസുകഴിഞ്ഞോ(പത്താം ക്ലാസ്) അല്ലെങ്കില്‍ 17 വയസുകഴിഞ്ഞോ (പ്ലസ് ടു) കഴിഞ്ഞോ ആണ്. പ്രീഡിഗ്രി വേര്‍പെടുത്തി പ്ലസ് ടു ആക്കിയതിനു ശേഷം പൊതുവെ പ്ലസ് ടു കഴിഞ്ഞാണ് അടുത്തകാലത്തായി സന്യാസ ജീവിതം തിരഞ്ഞെടുക്കുന്നത്.

സഭയുടെ എല്ലാ സന്യാസ സമൂഹങ്ങള്‍ക്കും ദാ‍രിദ്ര്യം സന്യാസവൃതത്തിന്റെ ഭാഗമാണൊ എന്ന് എനിക്കറിയില്ല. അതേ സമയം പല സന്യാസസമൂഹങ്ങള്‍ക്കും ദാരിദ്രം ഒരു വ്രതമാണ്.
ദാരിദ്യം സന്യാസവൃതമായി സ്വീകരിച്ചിരിയ്ക്കുന്ന സന്യാസ സമൂഹങ്ങളില്‍ സന്യാസീ സന്യാസിനികളൂടെ പേരില്‍ സ്വത്ത് ഉണ്ടായിരിയ്ക്കണമെന്നോ ഒക്കെ കമ്മീഷന്‍ പറഞ്ഞാല്‍ അതിനെ വിവരക്കേടെന്നേ പറയാനാവൂ. സ്വത്തു വേണമെന്നുള്ളവര്‍ അത്തരം സന്യാസ സമൂഹങ്ങളില്‍ ചേരാതിരിയ്ക്കുക. ചേരുന്നവര്‍ ദാരിദ്ര്യം വൃതമായി എടുക്കുക.

സഭയുടെ ഏതെങ്കിലും സന്യാസ സമൂ‍ഹങ്ങളില്‍ ചേര്‍ന്നാലുടന്‍ ആരും സന്യാസിയോ സന്യാസിനിയോ ആകുന്നില്ല എന്ന പലരും ആവര്‍ത്തിച്ച സത്യം ഇനിയും മനസിലാകാത്തതുപോലെയാണ് ചിലര്‍ കമന്റിടുന്നത്. സന്യാസ വൃതസ്വീകരണത്തിനു മുന്‍പേ പലരും തിരിച്ചു പോരുന്നുണ്ട്.

സന്യാസീ-സന്യാസിനി ആയ ശേഷം സന്യാസം ഉപേക്ഷിയ്ക്കുന്നത് പൊതുവെ ഒരു സമൂഹവും പെട്ടന്ന് ഒരു സമൂഹവും അംഗീകരിച്ചെന്നു വരില്ല.
സന്യാസം സ്വീകരിച്ചുകഴിഞ്ഞുള്ള തിരിച്ചുപോക്കും സന്യാസം സ്വീകരിയ്ക്കുന്നതിനു മുന്‍പുള്ള തിരിച്ചുപോക്കും രണ്ടും രണ്ടാണ്.

അതേ സമയം സന്യാസം ഉപേക്ഷിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം വ്യക്തിപരമാണ്. അതിന് സഭ തടസം സൃഷ്ടിച്ചിട്ടില്ല. സന്യാസം ഉപേക്ഷിച്ച് നല്ലരീതിയില്‍ ജീ‍വിയ്ക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും എനിക്കറിയാം. അവരില്‍ ചിലര്‍ക്ക് സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ ജോലിയുമുണ്ട്.

നേര്‍ച്ചനേര്‍ന്ന് സന്യാസവൃത്തിയ്ക്ക് പറഞ്ഞുവിടുന്നത് പണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ സംഭവിയ്ക്കുന്നെങ്കില്‍ അത് വളരെ അപൂര്‍വ്വമായേ ഉണ്ടാവൂ. അതിനു സാധ്യതയില്ലെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.

കേരളീയന്‍ said...

ഇവിടെ രണ്ടു കാര്യങ്ങളേ പ്രധാനമായിട്ടുള്ളൂ എന്ന് ഞാന്‍ കരുതുന്നു:

1) ഒരു മനുഷ്യാവകാശലംഘനത്തിന് ഇവിടെ സാധ്യതയുണ്ടോ

2) ഉണ്ടെങ്കില്‍ അതു തടയാന്‍ നിയമ നിര്‍മ്മാണം വേണോ?

മതം, വനിതാ കമ്മീഷന്‍ തുടങ്ങിയവക്കൊക്കെ വളരെ ഉപരിപ്ലവമായ സ്ഥാനമേ ഇതിനെപ്പറ്റിയുള്ള ക്രിയാത്മക ചര്‍ച്ചയില്‍ ആകാവൂ.

സജി said...

പറയാന്‍ ആണെങ്കില്‍ ഒത്തിരി ഉണ്ട്.
ഏതായാലും ഈ വിഷയങ്ങളുടെ ആത്മീയ വശം അറിയാന്‍ ഈ കുറിപ്പിലും


പിന്നെ ഈ കുറിപ്പിലും

കണ്ണോടിക്കുക ..

Rad said...

http://anagathasmasru.blogspot.com/2007/07/blog-post.html

ee pazhaya post ...pl read

പതാലി said...

കിരണ്‍ ചൂണ്ടിക്കാട്ടിയപോലെ തന്നെ ക്രിസ്ത്യന്‍ കന്യാസ്ത്രീമാരെ മാത്രമല്ല ഉദ്ദേശിച്ചതെന്നും മറ്റും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പ്രസ്താവന തിരുത്തിയിട്ടുണ്ട്.
എടുത്തു ചാട്ടമാണെന്ന് ബോധ്യമായ സാഹചര്യത്തിലായിരിക്കാം ഇത്.
എങ്കിലും കുടുംബ സ്വത്ത് സംബന്ധിച്ച നിര്‍ദേശത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അവര്‍ പറയുന്നു.

ജോജു സംശയം പ്രകടിപ്പിച്ചെങ്കിലും ദാരിദ്ര്യം ഭൂരിഭാഗം സന്യാസ സമൂഹങ്ങളുടെയും വ്രതത്തിന്‍റെ ഭാഗമാണെന്നാണ് എന്‍റെ അറിവ്. അതുകൊണ്ടുതന്നെ സന്യാസം സ്വീകരിക്കുന്നവര്‍ക്ക് കുടുംബസ്വത്തിലുള്ള അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.

സമൂഹത്തിലെ അനീതികളുടെ പട്ടികയില്‍ സന്യാസത്തെയും ഉള്‍പ്പെടുത്തിയ നന്ദുവിന്‍റെ പരാമര്‍ശം ഞാന്‍ നേരത്തെ സൂചിപ്പിച്ച മുന്‍വിധിയുടെ അടിസ്ഥാനത്തില്‍തന്നെയാണ്. മറ്റു ചില വിഷയങ്ങളില്‍ നന്ദു സ്വീകരിച്ച നിലപാടുകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാല്‍ നന്ദുവിന് അത് ബോധ്യമാകും.

പിന്നെ കേരളീയനോട്..
ഞാന്‍ ആരുടെയും വക്താവല്ല, ഇവിടെ നടക്കുന്ന ചര്‍ച്ചയിലെ വസ്തുതാപരമായ ചില പിശകുകളും ചിലരുടെ ദുരുദ്ദേശ്യവും ചൂണ്ടിക്കാട്ടിയെന്നു മാത്രം.
പത്താം ക്ലാസിനു ശേഷം മഠത്തില്‍ ചേരാന്‍ പാടില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോള്‍ പൊതുവെ കുട്ടികള്‍ പ്ലസ് ടൂ കഴിഞ്ഞാണ് സന്യാസത്തിന്‍റെ വഴി തെരഞ്ഞെടുക്കുന്നത് എന്നാണ് സൂചിപ്പിച്ചത്.
സന്യാസിയാകന്‍ ദാരിദ്ര്യ പ്രതിജ്ഞ എടുക്കണം. ജോജു ചൂണ്ടിക്കാട്ടിയപോലെ അതിനു തയാറുള്ളവര്‍ സന്യാസത്തിനു പോയാല്‍ മതി. ആര്‍ക്കും ബലമായി നിത്യവ്രത വാഗ്ദാനം(അന്തിമ സന്യാസ പദവി) നല്‍കുന്നില്ല.

ചുറ്റിലും നടക്കുന്ന നെറികേടുകള്‍ കണ്ടില്ലെന്നു നടിക്കുകയും അതേസമയം ശൂന്യതയില്‍നിന്ന് മനുഷ്യാവകാശ ലംഘനങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വനിതാ കമ്മീഷനല്ല ഏതു കമ്മീഷനായാലും സഹതപിക്കാനേ കഴിയൂ

edukeralam said...

വിവാഹമായാലും സന്യാസമായാലും പുതിയ ഒരു ജീവിതമാണ്.
അത് തിരഞ്ഞെടുക്കേണ്ടത് വ്യക്തിയാണ്. സമൂഹമല്ല.
പക്ഷേ തിരഞ്ഞെടുക്കാനുള്ള പ്രായം പക്വത ഉള്ളതായിരിക്കണം.
മാനസികമായും ശാരീരികമായും.
അത് 18 അല്ല എന്നാണ് എന്‍റെ അഭിപ്രായം.
ചുരുങ്ങിയത് 21 എങ്കിലും ആക്കണം.
അത് ആണായാലും പെണ്ണായാലും 21 തന്നെ ആയിരിക്കണം.
ആ പ്രായം വരെ സമൂഹത്തില്‍ തന്നെയാണ് ആരും ജീവിക്കേണ്ടത്.
സമൂഹത്തിലെ പ്രശ്നങ്ങളും മറ്റും നേരിട്ട് അറിയാനും മറ്റും ഇതിനാല്‍ സാധിക്കും.
അതിനു ശേഷം അവര്‍ സ്വന്തമായി തീരുമാനമെടുക്കട്ടെ.
വിവാഹപ്രായവും കന്യാസ്ത്രീ/അച്ചന്‍ മറ്റു സന്യാസികള്‍ ആകാനുള്ള പ്രായവും 21 ആക്കണം.
അതു വരെ യാതൊരു കാരണവശാലും ഒരു സന്യാസി സമൂഹത്തിലും അവര്‍ ചേരരുത്.

edukeralam said...

ജ.ശ്രീദേവിയുടെ ക്ഷമിക്കണം വനിതാകമ്മീഷന്‍റെ ശുപാര്‍ശ തിരുത്തേണ്ടതാണ്.
പ്രായം 21 എന്ന് തിരുത്തണം.

paulose said...

ദാരിദ്ര്യം എന്ന വാക്കിനു വലിയ പ്രാധാന്യം കൊടുത്തു കണ്ട്‌. പക്ഷെ അത്‌ എത്രത്തോളം പ്രസക്തമാണെന്നു സംശയമുണ്ട്‌. സന്യാസ സഭകളുടെ ആരംഭകാലത്തു സന്യാസം ശരിക്കും സന്യാസമായിരുന്നു. സന്യാസി എന്നാല്‍ എല്ല ഭൌതികകാര്യങ്ങളും ഉപേക്ഷിച്ചു ദൈവപരിപാലനയില്‍ മാത്രം ജീവിച്ചിരുന്ന കാലം. പക്ഷെ അങ്ങനത്തെ സന്യാസിനികളെ ഇപ്പോള്‍ എന്തായാലും കണ്ടുമുട്ടാനിടയില്ല. ഭൂരിഭാഗം സന്യാസിനികളും ഇക്കാലത്ത്‌ ഭൌതികാര്യങ്ങളില്‍ തന്നെ വ്യാപ്രുതരായിരിക്കുകയാണു. ദാരിദ്യ്രം ഇപ്പോള്‍ വെറും വാക്കുകളില്‍ മത്രം ഒതുങ്ങുന്നു. പിന്നെ ധാരാളിത്തം കാണിക്കുനില്ല എന്നു മത്രം. ദാരാളിത്തം കാണിക്കുന്ന സഭകളും ഉണ്ട്‌.


കുടുംബസ്വത്തിണ്റ്റെ അവകാശവും ദാരിദ്ര്യവും കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. കുടുംബസ്വത്തു സൂക്ഷിക്കണമെന്നേ കമ്മീഷന്‍ പറഞ്ഞുള്ളൂ. ഇന്ന തരത്തില്‍ സൂക്ഷിക്കണമെന്നൊന്നും പറഞ്ഞിട്ടില്ല.


കമ്മീഷണ്റ്റെ കമണ്റ്റ്‌ അനവസരത്തിലായി എന്നും പറയുവാനാവില്ല. പിന്നെ എന്തുകൊണ്ട്‌ അവറ്‍ പിന്നോട്ടുപോയി എന്നു ചോദിച്ചാല്‍, സകലമാന അച്ചന്‍മാരും കന്യാസ്ത്റീകളും ഭ്രാന്തു പിടിച്ചു പാഞ്ഞടുത്തപ്പോള്‍ അവര്‍ ജീവനും കൊണ്ട്‌ ഓടി. അത്രമാത്രം. കത്തോലിക്കാ സഭ ഒരു ഇല അനങ്ങാന്‍ കാത്തിരിക്കുകയാണല്ലോ?

Anonymous said...

സഭയില്‍ നിന്നു അര്‍ക്കും തിരിച്ചുപോകാം. എപ്പോള്‍ വേണെമെങ്കിലും. പ്രശ്നം സമൂഹം അവരെ മഠംചാടി മറിയാന്നു വിളിക്കുമെന്നതാണു..എന്നാ സമൂഹത്തെ ചികില്‍സിച്ചാ പോരെ..?..