Wednesday, July 02, 2008

ആകാശത്തിലെ നക്ഷത്രങ്ങളേപ്പോലേയും ....

ആകാശത്തിലേ നക്ഷത്രങ്ങളേപ്പോലെയും കടലിലേ മണല്‍ത്തരികളേപ്പോലെയും സന്താനങ്ങള്‍ ഉണ്ടാകട്ടേ എന്ന ആഹ്വാനം മറയില്ലാതെ കത്തോലിക്ക സഭയില്‍ നിന്നും പുറത്തു വന്നു. പണ്ടിതു പോലെ ഒരു വാര്‍ത്തയേ ചുറ്റിപ്പറ്റി ഒരു പോസ്റ്റ്‌ എഴുതി മാപ്പ്‌ പറയേണ്ടി വന്നതിനാല്‍ കുറച്ചുകൂടി വിവരങ്ങള്‍ ശേഖരിച്ച ശേഷം ഒരു പോസ്റ്റ്‌ എഴുതാം എന്ന് കരുതി.

ഇതുവരെ കൂടുതല്‍ കുട്ടികള്‍ വേണമെന്നുള്ളത്‌ പരസ്യമായി സഭ പറഞ്ഞിരുന്നില്ല. ജീവന്റ മൂല്ല്യത്തേപ്പറ്റിയും കുടുംബ ബന്ധങ്ങളിലെ സ്വാര്‍ത്ഥായേപ്പറ്റിയുമൊക്കെ പറഞ്ഞുകൊണ്ട്‌ ഒരു വളഞ്ഞ്‌ മൂക്കുപിടിക്കല്‍ പരിപാടിയായിരുന്നു നടപ്പിലാക്കിയിരുന്നത്‌. ധ്യാനങ്ങള്‍ പ്രീ മാര്യേജ്‌ കോഴ്സ്‌ എന്നിവടങ്ങളില്‍ ഒക്കെ ഇത്തരത്തിലുള്ള ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരിന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നൊക്കെമാറി പരസ്യ നിലപാട്‌ എടുത്തു കഴിഞ്ഞു. KCBC യുടെ കീഴിലുള്ള പ്രോ ലൈഫ്‌ സമിതിയുടെ നിര്‍ദ്ദേശങ്ങളിലൂന്നി കൂടുതല്‍ കുട്ടികളേ പ്രത്സാഹിപ്പിക്കാന്‍ സഭ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. അവര്‍ മുന്നോട്ട്‌ വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌

1) ഗര്‍ഭനിരോധന്‍ സസ്ത്രക്രിയ നടത്തിയവരില്‍ പോലും സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ വീണ്ടും മക്കള്‍ ഉണ്ടാകനുള്ള സസ്ത്രക്രിയ കുറഞ്ഞ നിരക്കില്‍ ചെയ്യുക.

2) ഗര്‍ഭചിദ്രം ഗര്‍ഭനിരോധന സസ്ത്രക്രിയ തുടങ്ങിയവസഭയുടെ ആശുപത്രികളില്‍ ചെയ്യരുത്‌

3) 3 കുട്ടികളില്‍ അധികമുള്ളവര്‍ക്ക്‌ വിദ്യാഭ്യാസ സഹായം. സഭയുടെ സ്ഥാപങ്ങളില്‍ മൂന്നാമത്തെ കുഞ്ഞിന്‌ പകുതി ഫീസ്‌. നാലമത്തെ കുഞ്ഞിന്‌ മുഴുവന്‍ ഫീസ്‌ സൗജന്യം

4) നാലും അതിലധികവും മക്കളുള്ള മാതാപിതാക്കളെ പൊതു ചടങ്ങില്‍ ആദരിക്കും. യുവ ദമ്പതികള്‍ക്ക്‌ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ പ്രേരണ പരിപാടികള്‍.


ഇത്രയും വായിച്ച്‌ കത്തോലിക്കരുടെ എണ്ണം കൂട്ടാനുള്ള ആഹ്വാനമാണ്‌ ഇതെന്ന് കരുതി സഭയെ തല്ലാന്‍ വരുന്നവര്‍ KCBC ഡെപ്യൂട്ടി സെക്രട്ടറി പറയുന്നത്‌ സ്റ്റീഫന്‍ ആലത്തറ പറയുന്നത്‌ കേള്‍ക്കൂ

കത്തോലിക്കരെ മാത്രമല്ല ഹിന്ദുക്കള്‍ ഉള്‍പ്പെട്ട മുഴുവന്‍ സമുദായങ്ങളെയും ലക്ഷ്യമിട്ടാണ്‌ പുതിയ കര്‍മ്മ പദ്ധതി മുന്നോട്ട്‌ വച്ചിരിക്കുന്നത്‌. മറ്റ്‌ സഭകളിലും സമുദായങ്ങളിലും കൂടുതല്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇവരുടെ മക്കള്‍ക്കും സഭയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ പഠിക്കുകയാണ്‌ എങ്കില്‍ ഫീസ്‌ ആനുകൂല്യങ്ങള്‍ ലഭിക്കും

കേരളാത്തിലെ ജനസംഖ്യയില്‍ കുട്ടികളുടെ ഏണ്ണം കുറഞ്ഞു വരുന്നതാണ്‌ സഭയേ ഇത്തരത്തിലുള്ള പ്രചരണത്തിലേക്ക്‌ പ്രേരിപ്പിക്കുന്നത്‌.കഴിഞ്ഞ വര്‍ഷം തന്നെ ഒരു ലക്ഷമണ്‌ കുറഞ്ഞത്‌.കേരള ജനസംഖ്യയില്‍ 60% വൃദ്ധന്മാരാണ്‌. ഭാവിയില്‍ കേരളാം വൃദ്ധന്മാരുടെ നാടായി മാറും സഭാ താല്‍പര്യത്തിന്‌ പുറമേ സാമൂഹിക താല്‍പര്യമാണ്‌ മെത്രാന്‍ സമിതിക്കുള്ളതെന്ന് ആലത്തറ പറഞ്ഞു.

കോടികള്‍ മുടക്കി സര്‍ക്കാര്‍ ജനസംഖ്യാ വിസ്പോടനത്തിനെതിരേ പ്രചാരണം നടത്തുമ്പോള്‍ കുടുംബാസൂത്രണത്തിന്‌ മാതൃകയായ കേരളത്തില്‍ നിന്ന് തന്നെ അതിന്റ വിപരീത ദിശയിലുള്ള പ്രചരണം ആരംഭിക്കുന്നത്‌ കൗതുകകരമായിത്തോന്നാം. മാറിയ ജീവിത സാഹചര്യങ്ങളില്‍ മികച്ച ജീവിത സൗകര്യങ്ങള്‍ നല്‍കി കൂടുതല്‍ കുട്ടികളെ വളര്‍ത്തുക എന്നത്‌ എത്രത്തോളം ബുദ്ധിമുട്ടുള്ള സംഗതിയാണ്‌ എന്ന് ആഹ്വാനം ചെയ്യുന്ന കുടുംബ്വും കുട്ടികളുമില്ലാത്ത പുരോഹിതര്‍ക്ക്‌ മനസിലാകാന്‍ ബുദ്ധിമുട്ടാണ്‌. എന്നാല്‍ കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ അക്കാര്യത്തില്‍ ബോധവതികളായതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവര്‍ തള്ളിക്കളയും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട്‌. രണ്ടു കുട്ടികളെ വളര്‍ത്തുകയും ഒപ്പം ജോലിക്ക്‌ പോയി വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നവരാണ്‌ ഇന്ന് മിക്ക സ്ത്രികളും മൂന്നാമത്തെയും നാലമത്തെയും കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക്‌ ആവശ്യത്തിന്‌ നല്‍കാന്‍ സമയമുണ്ടാവില്ല എന്ന തിരിച്ചറിവും അവര്‍ക്കുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ ആഹ്വാനം ആഹ്വാനമായിത്തന്നെ അവസാനിക്കുമെന്ന് കരുതി തള്ളിക്കളയാം

ജൂണ്‍ 27 ആം തിയതി ഡോക്ടര്‍ ബാബൂ പോള്‍ മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം നിര്‍ബന്ധിതമായും വായിച്ചിരിക്കേണ്ട ഒന്നാണ്‌. അതിന്റ PDF വേര്‍ഷന്‍ ഇവിടെ ലഭിക്കും

ഈ പോസ്റ്റിലെ വിവരങ്ങള്‍ക്ക്‌ കടപ്പാട്‌. ഇന്ത്യാ ടുഡേ, മാതൃഭൂമി ദിനപ്പത്രം, മാധ്യമം ദിനപ്രത്രം

12 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ആകാശത്തിലേ നക്ഷത്രങ്ങളേപ്പോലെയും കടലിലേ മണല്‍ത്തരികളേപ്പോലെയും സന്താനങ്ങള്‍ ഉണ്ടാകട്ടേ എന്ന ആഹ്വാനം മറയില്ലാതെ കത്തോലിക്ക സഭയില്‍ നിന്നും പുറത്തു വന്നു. പണ്ടിതു പോലെ ഒരു വാര്‍ത്തയേ ചുറ്റിപ്പറ്റി ഒരു പോസ്റ്റ്‌ എഴുതി മാപ്പ്‌ പറയേണ്ടി വന്നതിനാല്‍ കുറച്ചുകൂടി വിവരങ്ങള്‍ ശേഖരിച്ച ശേഷം ഒരു പോസ്റ്റ്‌ എഴുതാം എന്ന് കരുതി.

കെ.പി.എസ്. said...

(ഓഫ് ടോപ്പിക്ക്) കിരണ്‍ , pdf വെര്‍ഷന്‍ വായിക്കാന്‍ പറ്റുന്നില്ല . ഞാന്‍ ആ ലേഖനം ഇപ്പോള്‍ pdf ആക്കി സ്ക്രിബ്ഡില്‍ സേവ് ചെയ്തത് നോക്കുക

പി.ഡി.എഫ് ആക്കാന്‍ ഇവിടെനിന്നും പി.ഡി.എഫ് ക്രീയേറ്റര്‍ ഡൌണ്‍‌ലോഡ് ചെയ്യുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു .

ചര്‍ച്ചയില്‍ താല്പര്യമില്ല. ഇക്കാര്യം വെറുതെ സൂചിപ്പിച്ചു എന്ന് മാത്രം !

സൂര്യോദയം said...

കിരണ്‍.. ഈ വിവരങ്ങള്‍ എത്രയോ മുന്‍പ്‌ തന്നെ പുറത്ത്‌ വന്നതാണ്‌. http://sooryodayavicharam.blogspot.com/2008/06/blog-post_18.html

ഇത്‌ കത്തോലിക്കക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഹിന്ദുക്കള്‍ ഉള്‍പ്പെടെ മറ്റ്‌ മതസ്ഥര്‍ക്കും ഈ കാര്യത്തില്‍ സഹായം ചെയ്തുകൊടുക്കും എന്ന് പറഞ്ഞത്‌ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്‌. ഇനി അഥവാ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ എന്തോ ദുരുദ്ദേശമുണ്ടെന്ന് കരുതാനേ തരമുള്ളൂ..

എന്തൊക്കെയായാലും, ഒരു രാജ്യത്തിനകത്ത്‌ അതിന്റെ ഭരണഘടനാചട്ടക്കൂടിനുള്ളില്‍ ജീവിക്കുമ്പോള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത്‌ സഭയായാലും സഭാനേതൃത്വമായാലും വലിയ തെറ്റ്‌ തന്നെയാണ്‌.

പള്ളികളില്‍ വിവാഹം നടത്തിക്കൊടുക്കുമ്പോള്‍ ദമ്പതികളോട്‌ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവണമെന്ന് ഉപദേശമാണ്‌ പള്ളിയിലെ അച്ചനില്‍ നിന്ന് കിട്ടുന്നത്‌. ഇത്‌ ഞാന്‍ നേരിട്ട്‌ അറിവുള്ളതാണ്‌.

N.J ജോജൂ said...

"ഇതുവരെ കൂടുതല്‍ കുട്ടികള്‍ വേണമെന്നുള്ളത്‌ പരസ്യമായി സഭ പറഞ്ഞിരുന്നില്ല."- കിരണ്‍ തോമസ് തോമ്പില്‍ Jul 2, 2008

"ഒരു കുട്ടി കുട്ടികള്‍ വേണ്ട എന്ന ചിന്താഗതി തടയുക മാത്രമല്ല സഭ പ്രീമാര്യേജ് കോഴ്സുകളില്‍ പറയുന്നത്. ഞാന്‍ പോയ ക്ലാസില്‍ 4 കുട്ടികള്‍ വരെ വേണമെന്നാണ് കിട്ടിയ സന്ദേശം."
-കിരണ്‍ തോമസ് തോമ്പില്‍ 9/26/2007

പ്രീമാര്യേജ് കോഴ്സുകളില്‍ പറയുന്നത് രഹസ്യമാണെന്നു ഞാന്‍ കരുതുന്നില്ല

chithrakoran said...

അരമനകള്‍ മള്‍ട്ടിനാഷണല്‍സിനെ കടത്തിവെട്ടുന്ന ബിസിനസ്സ് സം‌രംഭങ്ങള്‍ ആകുകയാണ് എന്ന് ഇത് തെളിയിക്കുന്നു. സ്കൂളില്‍ പഠിക്കാന്‍ കുട്ടികളില്ല, അതിനാല്‍ സ്കൂളുകള്‍ നഷ്ടത്തിലായാലോ? അതിനു വേണ്ടി 'ഉപഭോക്താക്കളെ' സൃഷ്ടിച്ചെടുക്കുക. കൂടുതല്‍ ഫോണ്‍ വിളീക്കുന്നവര്‍ക്ക് കൂടുതല്‍ ഫ്രീ റ്റൈം എം എം എസ്സ് മുതലായവ ഫ്രീ ആയി കൊടുക്കുന്ന ഒരു തരം മാര്‍ക്കെറ്റിംഗ് തന്ത്രം തന്നെയാണ് അച്ചന്മാര്‍ ഫീസിളവ് വഴി പയറ്റുന്നത്.
2010ല്‍ ഇന്ത്യയിലെ ഏകദേശം പകുതിപേര്‍ ഇരുപത്തഞ്ച് വയസ്സിനു താഴെയുള്ളവരാകും എന്ന് എവിടെയോ വായിച്ചു. ഞെട്ടിപ്പിക്കുന്ന ഒരു സന്തോഷവര്‍ത്തമാനമാണത്. യുവത്വം തുടിക്കുന്ന ഒരു ജനത. ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കപ്പെട്ടേക്കും,അടുത്ത ഇരുപത്തഞ്ച് കൊല്ലത്തിനകം. കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ ക്യൂ നില്‍ക്കും.അങ്ങനെയിരിക്കേ കുട്ടികളെ ഉത്പാദിപ്പിക്കുക എന്ന ആഹ്വാനം കൊടുക്കുവാന്‍ ഒട്ടുമേ സമയമായിട്ടില്ല. അങ്ങനെ ചിന്തിക്കാന്‍ തന്നെ അടുത്ത ഒരു മുപ്പത് കൊല്ലമെങ്കിലും കഴിയണം. കാരണം സര്‍പ്ലസ്സ് മനുഷ്യവിഭവശേഷി അത്രക്കും ഉണ്ട്.
ആദ്യം പോപ്പുലേഷന്‍ ഒരു കണ്ട്റോളിലെത്തട്ടെ.
അച്ചന് ഫീസിളവ് കൊടുക്കാന്‍ ഭയങ്കര മുട്ടലാണെങ്കില്‍ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതെ ഒത്തിരി കുഞ്ഞുങ്ങള്‍ വളര്‍ന്ന് വരുന്നുണ്ട്. അവര്‍ക്ക് കൊടുക്കട്ടെ.
പിന്നെ കത്തോലിക്ക അച്ചന്മാര്‍ക്ക് കല്യാണം കഴിക്കാന്‍ ഒരു എക്സ്ക്യൂസ് ആയാണ് ഈ പരിപാടിയെങ്കില്‍ സര്‍‌വ്വ പിന്തുണയും. :-)

കിരണ്‍ തോമസ് തോമ്പില്‍ said...

KPS ആ pdf വായിക്കന്‍ പറ്റും ഒന്നു സ്ക്രോള്‍ ചെയ്താല്‍ മതി.

സൂര്യോദയം ഇത്‌ പഴയതാണ്‌ എന്നെനിക്കറിയാം പക്ഷെ ഓഫര്‍ എല്ലാ സമുദായക്കാര്‍ക്കും ഉണ്ട്‌ എന്നത്‌ അറിയില്ലായിരുന്നല്ലോ. അതും കൂടി ഇപ്പോള്‍ പുതുതായി കിട്ടിയില്ലെ. അത്രെയേ ഉദ്ദ്യേശിച്ചുള്ളൂ

ജോജൂ പണ്ട്‌ പ്രീമാര്യേജ്‌ കോഴ്സുകളിലൊക്കെ കുട്ടികള്‍ കൂട്ടണം എന്ന ഒഴുക്കന്‍ ആഹ്വാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഓഫര്‍ ഉണ്ടായിരുന്നില്ല. പിന്നെ സഭക്കകത്ത്‌ മാത്രമേ അത്തരം ഉല്‍ബോധനങ്ങള്‍ ഉണ്ടായിരുന്നു ഇപ്പോള്‍ സമൂഹത്തോട്‌ മൊത്തമല്ലെ ആഹ്വാനവും ഓഫറും ഗോട്ട്‌ ഇറ്റ്‌ ?

ചിത്രകോര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം എന്ന് പറയുമ്പോള്‍ തീര്‍ന്നു പോകുന്ന റിസോഴ്സുകളെപ്പറ്റിയും രാജ്യത്തിന്റ അവസ്ഥയേപ്പറ്റിയുമൊന്നും ഒരു ആശങ്കയും ഇല്ല. കത്തോലിക്കരോട്‌ മാത്രമല്ല എല്ലാ സമുദായക്കാരോടും പെരുകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ലക്ഷ്യം എന്താണ്‌ എന്ന് കാത്തിരുന്നു കാണാം ഇപ്പോള്‍ വെറുതെ ഊഹിക്കെണ്ട. അച്ചന്മാര്‍ക്ക്‌ കല്ല്യാണം കഴിക്കാനാണ്‌ എന്ന് ഞാന്‍ കരുതുന്നില്ല. കല്യണം കഴിച്ച്‌ കുട്ടികളെ ഉണ്ടാക്കി വളര്‍ത്തുമ്പോഴേ അതിന്റ ബുദ്ധിമുട്ട്‌ മനസിലാകുകയുള്ളൂ. ശ്രീനിവാസന്‍ സന്ദേശം സിനിമയില്‍ പറയുന്നത്‌ പോലെ ബുദ്ധിജീവികള്‍ക്ക്‌ ആഹ്വാനം ചെയ്താല്‍ മതിയല്ലോ ഏത്‌?

പാര്‍ത്ഥന്‍ said...

അരമനയില്‍ സഹാനുഭൂതി തളം കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ സ്കൂളിലും കോളേജിലും പഠിക്കുന്നവര്‍ക്ക്‌ ധനസഹായം നല്‍കി മാതൃക കാണിക്കട്ടെ. എങ്കിലല്ലെ പിന്നീട്‌ അതിനുവേണ്ടി ശ്രമിക്കേണ്ടതുള്ളൂ. മറ്റുള്ള മതസ്തര്‍ക്കും ഈ ആനുകൂല്യം കൊടുക്കാന്‍ സഭ സന്മനസ്സു കാണിക്കുന്നുണ്ടെങ്കില്‍, എന്റെ മക്കള്‍ക്ക്‌ ഫീസ്സ്‌ ഇളവിനും സ്കൂളിലെ അഡ്മിഷനുംവേണ്ടി ഒരു അപ്ലിക്കേഷന്‍ ഞാന്‍ എവിടെയാണ്‌ കൊടുക്കേണ്ടത്‌? ഒന്നു പറഞ്ഞു തരുമോ?
(ഞാന്‍ ഒരു ഹിന്ദുമത വിശ്വാസിയെന്നാണ്‌ ആധാരത്തില്‍)

കിരണ്‍ തോമസ് തോമ്പില്‍ said...

പാര്‍ത്ഥാ പ്രോലൈഫ്‌ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടേ ഉള്ളൂ. അത്‌ പ്രാബല്യത്തില്‍ വന്നിട്ടില്ല എന്നാണ്‌ എന്റ അറിവ്‌. അങ്ങനെ ഓഫറുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ നിങ്ങളുടെ മൂന്നാംത്തെ കുട്ടിക്ക സഭയാസ്ഥാപങ്ങളില്‍ അഡ്‌മിഷന്‌ 50% ഇളവ്‌ ലഭിക്കും. ഉദാഹരണത്തിന്‌ നിങ്ങളുടെ കുട്ടി സഭയുടെ സ്വയാശ്രയ എഞ്ചിനിയറിഗ്‌ കോളെജില്‍ അപേക്ഷിക്കുന്നു എന്നിരിക്കട്ടേ. എന്റ്ര്ന്‍സിലെ റാങ്കും +2 വിന്റ മാര്‍ക്കുമാണ്‌ അവിടെ പ്രവേശന മാനദണ്ഡം. ആ ലിസ്റ്റില്‍ നിങ്ങളുടെ കുട്ടിയുണ്ടെങ്കില്‍ ഇപ്പോഴത്തെ ഫീസയ 48000 രൂപക്ക്‌ പകരം 24000 രൂപ നല്‍കിയാല്‍ മതിയാകും. ഇത്‌ നിങ്ങളുടെ നാലമത്തെ കുട്ടിക്കാണെങ്കില്‍ തികച്ചും സൗജന്യമായി പഠിക്കാം.

എനിക്കറിയാവുന്ന ഫീസ്‌ എഞ്ചിനിയറിംഗ്‌ കോളെജിലെ ആയതിനാല്‍ പറഞ്ഞു എന്നേ ഉള്ളൂ. ഓഫര്‍ വന്നതിന്‌ ശേഷം ഉണ്ടാകുന്ന കുട്ടികളേയേ പരിഗണിക്കുകയുള്ളൂ എന്ന് എനിക്കറിഞ്ഞു കൂടാ.

കണ്ണൂസ്‌ said...

ദൂരവ്യാപകമായ ഫലങ്ങളുണ്ട് ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക്. സദുദ്ദേശത്തോടെ ചെയ്തതാണെങ്കില്‍ പോലും (അങ്ങിനെയാണെന്ന് തീരെ തോന്നുന്നില്ല), ഇത് മറ്റുള്ള മതഭ്രാന്തന്മാര്‍ക്ക് കൊടുക്കുന്ന മെസേജ് വേറെയായിരിക്കും. തൊഗാഡിയയും ശശികലയും ഒക്കെ അലറുന്നിടത്ത് വെറുതെ വായ്‌നോക്കിയിരുന്നവര്‍ ചിലപ്പോ തലകുലുക്കാനും തുടങ്ങി എന്നു വരും.

തമ്മില്‍ വെട്ടിച്ചാവാനാണെങ്കില്‍ നാലല്ല, നാല്‍പ്പതിനെ ഉണ്ടാക്കിയിട്ടെന്താ കാര്യം?

N.J ജോജൂ said...

പാര്‍ത്ഥന്‍,

“അരമനയില്‍ സഹാനുഭൂതി തളം കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ സ്കൂളിലും കോളേജിലും പഠിക്കുന്നവര്‍ക്ക്‌ ധനസഹായം നല്‍കി മാതൃക കാണിക്കട്ടെ.”

വിഷയത്തില്‍ നിന്ന് അല്‍‌പം വ്യതിചലിച്ചു പോകുന്നു. കത്തോലിയ്ക്കാ സഭയുടെ എന്‍‌ജിനീയറിംഗ് സ്വാശ്രയകോളേജുകളില്‍ ഒരു കോളേജില്‍ 10 നിര്‍ദ്ധനവിദ്യാര്‍ത്ഥികളെ ഫ്രീയായി പഠിപ്പിയ്കുന്നുണ്ടെന്ന് പ്രൊസ്പെക്ടസ് പറയുന്നു. മെഡിക്കല്‍ കോളേജിലും അതുപോലെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ശ്രമിയ്ക്കുന്നു. ചങ്ങനാശ്ശേരി അതിരൂപത വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഉന്നതവിദ്യാഭ്യാസ സഹായ നിധി രൂപീകരിച്ചിട്ടൂണ്ട്. ക്രോസ് സബ്‌സിഡി ഒഴിവാക്കി ന്യായമായ് ഫീസ് എന്നതിനു വേണ്ടിയാണ് കത്തോലിയ്ക്കാ സഭ വാദിച്ചത്.”

കിരണ്‍,

ജനസംഖ്യാവര്‍ദ്ധനവ് പിന്നോ‍ട്ടായ പലയിടത്തും അതു പിന്നെ സര്‍ക്കാര്‍ ഇടപെട്ടിട്ടു പോലും മുന്‍പോട്ടായിട്ടില്ല എന്നാണു മനസിലാകുന്നത്. ജര്‍മ്മനിയിലും മറ്റും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളൊന്നും ഫലവത്താവുന്നില്ല. കത്തോലിയ്ക്കാ സഭയുടെ ആഹ്വാനം കൊണ്ട് സമീപഭാവിയില്‍ എന്തെങ്കിലു മാറ്റം വരുമെന്നും കരുതുന്നില്ല.

കണ്ണൂസ്,

പ്രഖ്യാപനത്തിന്റെ ഉദ്ദ്യേശശുദ്ധിയെ ഞാന്‍ മാനിയ്ക്കുന്നു. അതേ സമയം ഇത് മറ്റുള്ള മതഭ്രാന്തന്മാര്‍ക്ക് കൊടുക്കുന്ന മെസേജ് വേറെയായിരിക്കും എന്ന കണ്ണൂസിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

പാര്‍ത്ഥന്‍ said...

ജോജൂ, നിര്‍ദ്ധനരെ കണ്ടെത്തുന്നത്‌ ആരാണ്‌? എന്താണ്‌ മാനദണ്ഡം? ആര്‍ക്കൊക്കെ കിട്ടുന്നുണ്ട്‌. ഇത്രയും പേര്‍ക്ക്‌ സഹായമെത്തിക്കുന്നുണ്ടെങ്കില്‍ നല്ല കാര്യം തന്നെ.

സഹൃദയന്‍ ... said...

"കത്തോലിക്കരെ മാത്രമല്ല ഹിന്ദുക്കള്‍ ഉള്‍പ്പെട്ട മുഴുവന്‍ സമുദായങ്ങളെയും ലക്ഷ്യമിട്ടാണ്‌ പുതിയ കര്‍മ്മ പദ്ധതി മുന്നോട്ട്‌ വച്ചിരിക്കുന്നത്‌.

കേരളാത്തിലെ ജനസംഖ്യയില്‍ കുട്ടികളുടെ ഏണ്ണം കുറഞ്ഞു വരുന്നതാണ്‌ സഭയേ ഇത്തരത്തിലുള്ള പ്രചരണത്തിലേക്ക്‌ പ്രേരിപ്പിക്കുന്നത്‌.കഴിഞ്ഞ വര്‍ഷം തന്നെ ഒരു ലക്ഷമണ്‌ കുറഞ്ഞത്‌.കേരള ജനസംഖ്യയില്‍ 60% വൃദ്ധന്മാരാണ്‌. ഭാവിയില്‍ കേരളാം വൃദ്ധന്മാരുടെ നാടായി മാറും സഭാ താല്‍പര്യത്തിന്‌ പുറമേ സാമൂഹിക താല്‍പര്യമാണ്‌ മെത്രാന്‍ സമിതിക്കുള്ളത്."

അപ്പൊ ഒരു സംശയം ബാക്കി നില്കുന്നു;
government ആണോ KCBC ആണോ മുഴുവന്‍ സമൂഹത്തെയും ബാധിക്കുന്ന തീരുമാനം എടുക്കേണ്ടത്? government തീരുമാനത്തിന് എതിരെ തീരുമാനം എടുക്കുന്ന ഒരു റിബല്‍ government ഇവിടെ ജനിക്കുകയാണോ?

ഇന്ത്യയുടെ ശാപം മതേതരത്വം തന്നെയാണ്.. ഇവിടെ ഓരോ മതങ്ങളും അവര്‍ക്ക് തോന്നുന്ന പോലെയാണ് ഭരണം നിയന്ത്രിക്കുന്നത്..

ഇപ്പോ ഓര്‍മ്മ വരുന്നത്; കഴിഞ്ഞ വര്‍ഷം ആല്‍മഹത്യ ചെയ്ത ഒരു ചേട്ടന്‍റെ കാര്യമാ: ഒറ്റ പ്രസവത്തില്‍ അങ്ങേരുടെ ഭാര്യയ്ക്ക് അഞ്ചു കുട്ടികള്‍.. അവരുടെ സ്കൂളില്‍ പോക്കും വരവും എല്ലാം പത്രങ്ങളായ പത്രങ്ങള്‍ എല്ലാം കൊണ്ടാടി. പക്ഷെ മക്കളെ അഞ്ചിനേം വളര്‍ത്താന്‍ ഗതി ഇല്ലാതെ ചേട്ടന്‍ ആല്‍മഹത്യ ചെയ്യേണ്ടി വന്നു...

കുട്ടികളെ പഠിപ്പിക്കാനും ചികിത്സിക്കാനും മാത്രമല്ലല്ലോ കാശു വേണ്ടത്? അവര്‍ക്ക് വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കികൊടുക്കണം.. അത് സഭ ചെയ്യുമോ? അതും പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്തു ഉണ്ടാക്കാത്ത കാശ് കൊണ്ട്..

വാല്‍കഷ്ണം: KCBC-യുടെ അപ്പക്കഷണം ഇവിടുത്തെ കുഞ്ഞാടുകള്‍ തിന്നില്ലെന്നു അറിയാവുന്നതിനാലാവാം പയസ് ടെന്‍ത് convent-ലും ആലുവയിലും ഒക്കെ അച്ചന്മാരും കന്യാസ്ത്രിമാരും ഒക്കെ സ്വന്തം നിലയ്ക്‌ കാര്യങ്ങള്‍ വര്‍ക്ക് ഔട്ട് ചെയ്തു തുടങ്ങിയത് !!!