Friday, July 18, 2008

ചന്ദനക്കുറിക്കും കുങ്കുമപ്പൊട്ടിനും വിലക്ക്‌

18/07 2008 വന്ന മാതൃഭൂമി വാര്‍ത്തയാണ്‌ ഇത്‌


മൂവാറ്റുപുഴ: സ്‌കൂള്‍ അസംബ്ലിയില്‍വെച്ച്‌ വിദ്യാര്‍ത്ഥികളുടെ ചന്ദനക്കുറിയും കുങ്കുമപ്പൊട്ടും മായ്‌പ്പിച്ച സംഭവം വിവാദമാകുന്നു. മൂവാറ്റുപുഴ സെന്റ്‌ തോമസ്‌ സിബിഎസ്‌ഇ സ്‌കൂളിലാണ്‌ സംഭവം. ആരും രേഖാമൂലം പരാതിപ്പെടാത്തതിനെ തുടര്‍ന്ന്‌ സംഭവം പരസ്യമായിരുന്നില്ല. വിശ്വാസത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും മറ്റും പൂജിച്ച്‌ ധരിക്കുന്ന ഏലസ്‌, ചരട്‌ എന്നിവയും അഴിച്ചുമാറ്റിച്ചതായും പരാതിയുണ്ട്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട്‌ ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക്‌ സമിതിയാണ്‌ മൂവാറ്റുപുഴ ഡിഇഒക്കും ഡിവൈഎസ്‌പിക്കും പരാതി നല്‍കിയത്‌.

സംഭവം നടന്നതിനു പിന്നാലെ മാതാപിതാക്കള്‍ സ്‌കൂള്‍ മാനേജരെ കണ്ട്‌ പരാതി പറഞ്ഞിരുന്നെങ്കിലും കുട്ടികളുടെ ഭാവി കരുതി പലരും ഇത്‌ പുറത്തുപറഞ്ഞില്ല. പിന്നീട്‌ നടന്ന അസംബ്ലിയില്‍ നിയമം കര്‍ശനമല്ലെന്നു പറഞ്ഞെങ്കിലും വീണ്ടും കുട്ടികളുടെ മേല്‍ നിയമം അടിച്ചേല്‌പിച്ചതോടെയാണ്‌ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനും എതിരെ പരാതിയുമായി രംഗത്തെത്തിയത്‌.

കുട്ടികളുടെ മനോവീര്യം കെടുത്തുംവിധം പെരുമാറുകയും ഒരു പ്രത്യേക മതത്തിന്റെ വക്താക്കളായി സ്‌കൂള്‍ അധികൃതര്‍ പെരുമാറിയതായും ജൂലായ്‌ 17ന്‌ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു.

പ്രശ്‌നം സംബന്ധിച്ച്‌ സ്‌കൂള്‍ മാനേജരേയും പ്രിന്‍സിപ്പലിനേയും നേരിട്ടുകണ്ട്‌ പ്രതിഷേധം അറിയിച്ചതാണെന്നും മേലില്‍ ഇത്തരം നടപടികള്‍ ഉണ്ടാവില്ല എന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പു നല്‍കിയതാണെന്നും ഹിന്ദു ഐക്യവേദി താലൂക്ക്‌ ജനറല്‍ സെക്രട്ടറി എസ്‌. സുധീഷ്‌ പറഞ്ഞു. എന്നാല്‍ ഇപ്പോഴും വിദ്യാര്‍ത്ഥികളെ ആചാരാനുഷുാനങ്ങളുടെ പേരില്‍ പീഡിപ്പിക്കുകയാണെന്നും ഇതാണ്‌ പരാതി പോലീസിനും വിദ്യാഭ്യാസ വകുപ്പിനും നല്‍കാന്‍ കാരണമെന്നും സുധീഷ്‌ വ്യക്തമാക്കി.

എന്നാല്‍, ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പലതരത്തിലും നിറത്തിലുമുള്ള കുറികള്‍ വരക്കുന്നതാണ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്നും കുറികളും ചരടുകളും മറ്റും സ്‌കൂള്‍ യൂണിഫോമിനു ചേരാത്തതുകൊണ്ടാണ്‌ ഇതു ചെയ്യുന്നതെന്നുമാണ്‌ സ്‌കൂള്‍ മാനേജര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌. നേരത്തെ തന്നെ സ്‌കൂള്‍ മാനേജുമെന്റ്‌ ഇത്‌ ചര്‍ച്ച ചെയ്‌തിരുന്നുവെന്നും വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും മാനേജര്‍ പറഞ്ഞു.


ഈ വാര്‍ത്തയിലെ 99% കാര്യങ്ങളും അതിശയോക്തിയുടെ പേരിലോ മാതൃഭൂമിയുടെ സംഘപരിവാര്‍ ചായ്‌വിന്റ പേരിലോ തള്ളിക്കളഞ്ഞാലും കേവലം പ്രസക്തമായ 1% നിലനില്‍ക്കുന്നു എന്ന് തോന്നുന്നു. ഈ 1% മാനേജ്‌മെന്റിന്റെ വിശദീകരണത്തിലാണ്‌ കുടികൊള്ളുന്നത്‌ അത്‌ ഇങ്ങനെ

എന്നാല്‍, ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പലതരത്തിലും നിറത്തിലുമുള്ള കുറികള്‍ വരക്കുന്നതാണ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്നും കുറികളും ചരടുകളും മറ്റും സ്‌കൂള്‍ യൂണിഫോമിനു ചേരാത്തതുകൊണ്ടാണ്‌ ഇതു ചെയ്യുന്നതെന്നുമാണ്‌ സ്‌കൂള്‍ മാനേജര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌. നേരത്തെ തന്നെ സ്‌കൂള്‍ മാനേജുമെന്റ്‌ ഇത്‌ ചര്‍ച്ച ചെയ്‌തിരുന്നുവെന്നും വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും മാനേജര്‍ പറഞ്ഞു.


മതമില്ലാത്ത ജിവന്‍ എന്ന ചെറിയ പാഠപുസ്തക കുറിപ്പില്‍ പോലും മത നിഷേധവും മത സ്വാതന്ത്ര്യ ലംഘനവും ആരോപിച്ച്‌ തെരുവുകള്‍ ചോരക്കളമാകുന്നകാലത്താണ്‌ യൂണിഫോമിന്‌ ചേരാത്തത്‌ എന്ന് പറഞ്ഞ്‌ ഭൂരിപക്ഷ സമുദായ ബിംബങ്ങളേ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്‌. ഈ വിഷയം ഹൈന്ദു ഐക്യവേദി ഏറ്റെടുത്തതോടെ ഇതില്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയോ യുവജന സംഘടനയോ അഭിപ്രായം പറയുമെന്ന് കരുതാന്‍ വയ്യ. വെറുതെ എന്തിനാണ്‌ ഒരു സംഘപരിവാര്‍ ലേബല്‍ വാങ്ങി വയ്ക്കുന്നത്‌ എന്ന് അവര്‍ ചിന്തിക്കും. മാത്രവുമല്ല ന്യൂനപക്ഷ അവകാശം പോലെ ലംഘിക്കപ്പെടാന്‍ ഭൂരിപക്ഷ അവകാശം എന്നൊന്ന് ഭരണഘടനയില്‍ ഇല്ലല്ലോ. വയലാര്‍ രവിയുടെ മകന്റ്‌ കുട്ടിയുടെ ചോറൂണിന്‌ ശേഷം പുണ്യാഹം തളിച്ചതിനെപ്പറ്റി NSS നേതൃത്വം പറഞ്ഞതാണ്‌ എനിക്ക്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നത്‌ . അത എതാണ്ട്‌ ഇങ്ങനെ ആയിരുന്നു ഒരിക്കല്‍ പോയപ്പോള്‍ മനസിലായതല്ലെ പിന്നെ എന്തിനാണ്‌ വീണ്ടും പോയത്‌. പണ്ട്‌ സമാനമായ ഒരു വിഷയം ഉണ്ടായപ്പോള്‍ പറഞ്ഞത്‌ തന്നെ ഞാന്‍ വീണ്ടും പറയുന്നു എല്ലാ സമുദായങ്ങളും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം അവരുടെ മക്കളേ അവിടെ തന്നെ പഠിപ്പിക്കണം. പക്ഷെ അതിന്‌ മുന്നെ ഭൂരിപക്ഷ സമുദായക്കാര്‍ക്കും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇഷ്ടം പോലെ തുടങ്ങാനും പ്രവേശനം നിയന്ത്രിക്കാനും നിയമനങ്ങള്‍ നടത്താനുമുള്ള ന്യൂനപക്ഷ സമാനമായ്‌ ഒരു പരിരക്ഷ അടിയന്തരമായി കൊണ്ടുവരണം. അടുത്ത BJP സര്‍ക്കാര്‍ വരുമ്പോഴെങ്കിലും ഇതിന്‍ വേണ്ടി ശ്രമിക്കാന്‍ ഹിന്ദു ഐക്യവേദി തയ്യാറാകണം. ഭൂരിപക്ഷത്തിനും ഉണ്ടല്ലോ സ്വന്തം സത്വം നിലനിര്‍ത്താനുള്ള അവകാശം ( ഭരണഘടന പ്രത്യേകം എടുത്തു പറഞ്ഞിട്ടിലെങ്കിലും)

73 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ചന്ദനക്കുറിക്കും കുങ്കുമപ്പൊട്ടിനും വിലക്ക്‌

ടോട്ടോച്ചാന്‍ (edukeralam) said...

മതമില്ലാത്ത ജീവന്‍റെ ജീവനെടുത്ത ജീവനില്ലാത്ത മതങ്ങള്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും എന്‍റെ കിരണ്‍ തോമ്സേ.
ശാസ്ത്രമല്ല മതമാണ് പഠിപ്പിക്കേണ്ടത് എന്നാവും അടുത്ത ആവശ്യം.

മതനിരപേക്ഷത പാഠപുസ്തകത്തില്‍ നിന്നും മാറ്റി മതം വേണം എന്നക്കിച്ചു. അതില്‍ ജയിച്ചു. ഇനി തമ്മിത്തല്ലാവാമെന്നേ...മതങ്ങള്‍ തമ്മിലുള്ള തല്ല്.

കിഴക്കുനോക്കിയന്ത്രത്തിന് പറയാനുളളത് ഇവിടെ

Radheyan said...

കിരണ്‍,

ഒരു വാസ്തവം കണ്ടില്ല എന്ന് നടിക്കാനാവില്ല.ഇവിടെ മതേതരം നിലനിര്‍ത്തി പോകുന്നത് കമ്മ്യുണിസ്റ്റ്കാരും കോണ്‍ഗ്രസ്സുമൊന്നുമല്ല.ഭൂരിപക്ഷ മതക്കാരാണ്.മനപ്പൂര്‍വ്വമായിരിക്കില്ല.ഹിന്ദുത്വത്തിന്റെ അയഞ്ഞ കെട്ടുമൂലമായിരിക്കും.

ആവശ്യമില്ലാത്ത ന്യൂനപക്ഷവികാരം ഇളക്കി വിടുന്നത് സ്വാഭാവികമായി ഈ അയഞ്ഞ കെട്ടിനെ മുറുക്കും.അതിന്റെ സ്വാഭാവിക പ്രതികരണം ന്യൂനപക്ഷങ്ങളുടെ നിലവിലുള്ള അവകാശങ്ങളെ നശിപ്പിക്കുക എന്നതായിരിക്കും.ഗുജറാത്ത് മറക്കാതിരിക്കുക എന്ന് മാത്രം ഇക്കൂട്ടരെ ഓര്‍മ്മിപ്പിക്കുന്നു

ഗുപ്തന്‍ said...

യൂണിഫോമിന്റെ കൂട്ടത്തില്‍ കുരിശുമാല കുടി ഉള്‍പെടുത്താഞ്ഞത് ഭാഗ്യം! രാധേയന്‍ പറഞ്ഞതാണ് സത്യം: ഈ ബോധം കെട്ടവന്മാരാണ് ഗുജറാത്തുകള്‍ സൃഷ്ടിക്കുന്നത്.

ഭൂമിപുത്രി said...

ഭാരതീയവിദ്യാഭവനില്‍ ‘രാമായണവാരാചരണം’എന്നോമറ്റൊ ഒന്ന് നടക്കുന്നതായിക്കേട്ടു.അതുപോലെ മറ്റ്ചില പൂജകളുംകാര്യങ്ങളുമൊക്കെ ബോറ്ഡ് പരീക്ഷയ്ക്ക്മുന്‍പായും നടത്തുന്നുണ്‍.
കിരണ്‍ പറഞ്ഞ സംഭവം പോലെത്തന്നെ,അന്യമതസ്ഥരായ കുട്ടികള്‍ക്കിതു അസ്വസ്ഥയുണ്ടാകില്ലെ?
സ്വന്തം സ്വന്തം മതക്കാരുടെ വിദ്യാലയങ്ങളില്‍ മാത്രം കുട്ടികള്‍ പഠിച്ചുതുടങ്ങും പിന്നീട്.
ഇതിന്റെയൊക്കെ അവസാനം,അടുത്തതലമുറ ബാല്ല്യത്തില്‍തന്നെ മതത്തിന്റെ അടിസ്ഥാനത്തില്‍,ധ്രൂവീകരിയ്ക്കപ്പെടുകയെന്നതാകും,
അസഹിഷ്ണുത ഇനിയും സമൂഹത്തില്‍ വളരുകയെന്നതാകും.

കണ്ണൂസ്‌ said...

പച്ചക്ക് പറഞ്ഞാല്‍ കുറേ തന്തയില്ലാക്കത്തനാര്‍മാരെ നാട്ടീല്‍ നിന്ന് അടിച്ചടിച്ചോടിക്കേണ്ട അവസ്ഥയാണ്‌ വന്നിരിക്കുന്നത്.

Ramachandran said...

നാളത്തെ പത്രത്തില്‍ വന്ന വാര്‍ത്തക്ക് ഇന്നേ പോസ്റ്റിടുന്ന രീതിയയില്‍ നമ്മുടെ പ്രതികരണശേഷി വളര്‍ന്നതില്‍ സന്തോഷം
:)
കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്താല്‍ നിരോധിക്കുന്നവരുമുണ്ട്.
പൌവ്വത്തില്‍ തിരുമേനി പറഞ്ഞിടത്തേക്കാ കാര്യങ്ങളുടെ പോക്ക്..
കഷ്ടം.

സി. കെ. ബാബു said...

“എല്ലാ സമുദായങ്ങളും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം അവരുടെ മക്കളേ അവിടെ തന്നെ പഠിപ്പിക്കണം.”

ഇത്തരം ഒരു നയം വഴി‍ polarization മാത്രമേ സംഭവിക്കൂ. കഴിഞ്ഞകാലങ്ങളില്‍ പ്രീണനത്തിനായി നടത്തിയ “പരിഷ്കാരങ്ങള്‍ക്കു്” അതുവഴി ഒരു തൂവല്‍ കൂടി ചാര്‍ത്താനാവും, അത്രതന്നെ. വിദ്യാഭ്യാസത്തെ “കഴിയുമെങ്കില്‍” കച്ചവടക്കാരുടെ കൈകളില്‍ നിന്നു് മോചിപ്പിക്കുകയാണു് വേണ്ടതു്. വിദ്യാഭ്യാസം വിദ്യയും അറിവും കൈവരിക്കാന്‍ ആവണം. അതിനു് അനുയോജ്യമായ സാഹചര്യം ഇന്നു് കേരളസമൂഹത്തില്‍ ഇല്ല. രാഷ്ട്രീയവും മതവും അഴിമതിയും ആസാമിമാരുമെല്ലാം കൂടിക്കുഴഞ്ഞു് കൈ “തൊട്ടാല്‍ നാറുന്ന” അവസ്ഥയില്‍ എത്തിയ ഒരു സമൂഹത്തെ എവിടെ ആരംഭിച്ചു് നവീകരിക്കും?‍ അടിത്തറ ദ്രവിച്ചാല്‍ മിനുക്കിയിട്ടു് എന്തു് നേടാന്‍? നാടു് കടത്തേണ്ടവരാണു് നമ്മുടെ നാട്ടുപ്രമാണികള്‍!!

മാറുന്ന മലയാളി said...

ചിലര്‍ക്ക് ഇവിടെ എന്തുമാകാം.......ചിലര്‍ക്ക് ഒന്നുമായിക്കൂടാ..

N.J ജോജൂ said...

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
ഭരണഘടനയുടെ വകുപ്പ് 25: വിശ്വസിയ്ക്കാനും ഏറ്റുപറയാനും പാലിയ്ക്കുവാനും പ്രചരിപ്പിയ്കാനുമുള്ള അവകാശം.
1)ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്.

എന്റെ അഭിപ്രായമനുസരിച്ച് മാനേജുമെന്റിന് ഏതെങ്കിലും മതത്തിന്റെ ആ‍ചാരാ‍നുഷ്ടാനങ്ങളെയോ എതിര്‍ക്കാനോ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിയ്ക്കാനോ അവകാശമില്ല അത് ഭരണഘടനാ വിരുദ്ധമാണ്.

മുസ്ലിം പെണ്‍കുട്ടികള്‍ പര്‍ദ്ദയണിഞ്ഞുകൊണ്ടും യഹോവാ സാക്ഷികള്‍ വെള്ളയും വെള്ളയും ധരിച്ചുകൊണ്ടും ഒക്കെ വന്നാല്‍ വിദ്യാലയത്തിലെ യൂണിഫോമിന് എന്താ പ്രസക്തി എന്ന ചോദ്യത്തിന് എനിയ്ക്ക് ഉത്തരമില്ല.

മതവികാരത്തെ സ്പര്‍ശിയ്ക്കുന്ന ഇത്തരം വിഷയങ്ങളില്‍ മാനേജുമെന്റ് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുന്നതിലും നല്ലത് മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി ഒരു തീരുമാനത്തിലെത്തുന്നതായിരുന്നു.

“സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇഷ്ടം പോലെ തുടങ്ങാനും പ്രവേശനം നിയന്ത്രിക്കാനും നിയമനങ്ങള്‍ നടത്താനുമുള്ള ന്യൂനപക്ഷ സമാനമായ്‌ ഒരു പരിരക്ഷ അടിയന്തരമായി കൊണ്ടുവരണം.”

ഭരണഘടനയിലെ 26, 28 വകുപ്പുകള്‍ പ്രകാരം ഇപ്പോള്‍ തന്നെ ന്യൂനപക്ഷഭൂരിപക്ഷ ഭേദമന്യേ സ്കൂളുകള്‍ ആരംഭിയ്ക്കാനും പ്രവര്‍ത്തിപ്പിയ്ക്കാനും നിയമനങ്ങള്‍ നടത്താനും മതബോധനം നടത്താനും അവകാശമുണ്ട്. പലതവണ ആവര്‍ത്തിച്ചത് ഒന്നുകൂടി ആവര്‍ത്തിയ്ക്കേണ്ടി വരുന്നു ന്യൂനപക്ഷാവകാശങ്ങളില്‍ ഭൂരിപക്ഷത്തിനില്ലാത്ത ഒരു അവകാശവുമില്ല, ഉണ്ടാവാനും പാടില്ല. അതേ സമയം ന്യൂനപക്ഷമായതുകൊണ്ടൂം അവരുടെ അവകാശങ്ങള്‍ നിയമം മൂലം ലംഘിയ്ക്കപെടാനുള്ള സാധ്യതകണക്കിലെടുത്തും അതിനെ പ്രത്യേകം എടുത്തുപറഞ്ഞ് മൌലീകാവകാശമാക്കിയിരിയ്ക്കുന്നു എന്നു മാത്രം."ഭൂരിപക്ഷത്തിനില്ലാത്ത അവകാശം? " എന്ന തലക്കെട്ടോടെ മാര്‍ ജോസഫ് പൌവത്തില്‍ ഇതേക്കുറിച്ച് ലേഖനമെഴുതിയിരുന്നു.

ന്യൂനപക്ഷ അവകാശം പോലെ ലംഘിക്കപ്പെടാന്‍ ഭൂരിപക്ഷ അവകാശം എന്നൊന്ന് ഭരണഘടനയില്‍ ഇല്ലല്ലോ എന്നതും മേല്‍‌പറഞ്ഞ തെറ്റിദ്ധാരണയില്‍ നിന്നാവാനേ തരമുള്ളൂ.

ഈ അവകാശം ഉള്ളതുകൊണ്ടാണ് NSSഉം ചിന്മയാമിഷനുമൊക്കെ ഇവിടെ വിദ്യാലങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നത്. അതുകൊണ്ടാണ് ഭാരതീയവിദ്യാഭവനില്‍ ‘രാമായണവാരാചരണം’ നടക്കുന്നത്.

അനിയന്‍കുട്ടി | aniyankutti said...

ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ സമാനമായ ഒരു അനുഭവമുണ്ടായി. ഓണാഘോഷത്തിന്‌ അനുമതി നിഷേധിച്ചു മാനേജ്മെന്‍റ്‌. ഓണം ഹിന്ദുക്കളുട ആഘോഷമാണെന്നു പച്ചയ്ക്കു പറഞ്ഞു കളഞ്ഞു ഞങ്ങളുടെ ബഹുമാന്യനായ പ്രിന്‍സിപ്പാള്‍. ആകെ ബഹളമയമായി. നടത്താനനുവദിച്ചില്ലെങ്കില്‍ ഒറ്റ മനുഷ്യനേയും പോലും അടുത്ത വര്‍ഷം മുതലിങ്ങോട്ട് കയറ്റില്ലെന്ന് കട്ടായം പറഞ്ഞു. പക്ഷേ, മാനേജ്മെന്‍റിന്‌ ഭയങ്കര ധാര്‍ഷ്ട്യമായിരുന്നു, ഒരു സഹൃദയത്വുമില്ലാത്ത വെറും പണക്കൊതിയന്മാര്‍!! ഒടുവില്‍ വിളക്കു വെക്കാന്‍ പാടില്ലെന്ന ഉപാധിയോടെ ഓണാഘോഷം അനുവദിച്ചു. എങ്ങനെയുണ്ട്?

ന്യൂനപക്ഷപദവിയുടെ മറവില്‍ പണം വാരാന്‍ വേണ്ടി ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന തന്തയില്ലാക്കഴുവേറികളെ മുക്കാലിയില്‍ക്കെട്ടിത്തല്ലുകയാണ്‌ വേണ്ടത്!

ഡാലി said...

കൃസ്ത്യാനികളുടെ ഈ പൊട്ട്, ചന്ദനക്കുറി അലര്‍ജിയെ ബ്ലോഗില്‍ ഏറ്റവും അധികം പ്രതിഷേധിച്ചെഴുതിയത് ഞാനാവും. എന്നാലും ഭൂമിപുത്രിയുടെ കമന്റ് കണ്ടപ്പോള്‍ ഒരു തിരുത്തല്‍ വാദ കമന്റ് ഇടാന്‍ തോന്നുന്നു.

തിരുവനന്തപുരത്ത് ഒരു കേന്ദ്രഗവണ്മെന്റ് സ്ഥാപനത്തില്, (മഹാഭൂരിപക്ഷം മലയാളികള്‍ തന്നെ ഉണ്ടായിരുന്ന ) ഗവേഷിച്ചിരുന്ന കാലത്ത് പൂജവെപ്പ് ഒരു മഹാകാര്യമായിരുന്നു. എല്ലാമതസ്ഥരും ഇതില്‍ പങ്കെടുക്കുകയും പൂജയുടെ നാളുകളികളില്‍ വര്‍ക്ക് നിര്‍ത്തി വയ്ക്കുകയും വേണം. ഒരു തവണ എന്നെ ഇതു വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ‍പൂജവെയ്പ്പിലൊന്നും വിശ്വാസമില്ലാതിരുന്ന ഞാന്‍ എങ്ങനേയും വര്‍ക്ക് തീര്‍ക്കാന്‍ നോക്കുമ്പോഴാണ് എല്ല മെഷീനും ചന്ദനം തൊടുവിച്ച് കവറിട്ട് മൂടി വച്ചിരിക്കുന്നത്.
സംഭവകാലം 2000. ഭൂരിപക്ഷക്കാരും മോശക്കാരല്ല. എന്നാല്‍ ചിലത് നമ്മള്‍ സൌകര്യപ്പൂര്‍വ്വം മറക്കാറുണ്ട്.
പിന്നീട് 2000 -2004 ലെ വിദ്യാഭ്യാസത്തിനീടയ്ക്ക് ഇന്ത്യയുടെ പരമോന്നതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതൊക്കെ പതിവായിരുന്നു. അപ്പോഴേക്കും മനസ്സിന്റെ സങ്കുചിത്വം വല്ലാതെ മാറിയിരുന്നു. ബംഗാളികളുടെ കൂ‍ടെ ലക്ഷ്മി പൂജയില്‍ പങ്കെടുക്കാനൊന്നും മടിയുണ്ടായിരൂന്നില്ല. പക്ഷേ.. അങ്ങനെ അല്ലാത്തവരും അതില്‍ പ്രതിക്ഷേധിച്ചിരുന്നവരും ഉണ്ടായിരുന്നു.
അതിനുമുന്‍പ് പഠിച്ചിരുന്ന കോണ്‌വെന്‍റ്റ് സ്കൂ‍ളുകളിലും സ്ഥിരം പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്ന കാര്യം ഓര്‍ക്കുന്നു. എന്നാല്‍ കോ‍ളേജുകളില്‍ ഉണ്ടായിരുന്നില്ല.

തൃശ്ശൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞത് എല്ലാ ടീച്ചര്‍മാര്‍ക്കും പര്‍ദ്ദയ്ക്കു പകരം ഒരു കോട്ട് ഇടുന്നത് നിര്‍ബന്ധമാക്കുന്ന രീതി അവരുടെ കോളേജില്‍ നടപ്പാക്കാന്‍ പോകുന്നു. അങ്ങനെ വന്നാല്‍ ജോലി രാജിവയ്ക്കുമെന്നും.. നടപ്പാക്കിയോ എന്നറിയില്ല.

പറഞ്ഞ് വന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പുറത്ത് കുതിരകേറാന്‍ ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഓള്‍ ആര്‍ മാത്തമറ്റെക്സ്.

പിന്നെ ഭൂരിപക്ഷത്തിനു സ്കൂളുകള്‍/കോളേജുകള്‍ ഇല്ല എന്ന് പറയുന്നത് എന്ത് ന്യായം?

എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി., അമൃത, ശ്രീ ശ്രീ രവിശങ്കര്‍ ...

തല്ലാന്‍ വരുന്നവര്‍ ഒറ്റൊയ്ക്കൊറ്റയ്ക്ക് വരിക

അടകോടന്‍ said...

മത,ഗോത്ര വൈവിദ്യങള്‍ കണ്‍മുമ്പില്‍ കണ്ട്, അസഹിഷ്ണുത തോന്നാതെ കുട്ടികള്‍ വളരട്ടെ. ആരോഗ്യപരമായ ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരങള്‍ ഉണ്ടാവട്ടെ.
അപ്പോഴല്ലെ പുതിയ തലമുറ നന്നാകൂ.
പുറത്ത് വന്ന് അന്തം വിടാതെ നാനാത്വത്തില്‍ ഇഴുകി ജീവിച്ചു വളരട്ടെ കുട്ടികള്‍ .

N.J ജോജൂ said...

"ഭാരതീയവിദ്യാഭവനില്‍ ‘രാമായണവാരാചരണം’എന്നോമറ്റൊ ഒന്ന് നടക്കുന്നതായിക്കേട്ടു.അതുപോലെ മറ്റ്ചില പൂജകളുംകാര്യങ്ങളുമൊക്കെ ബോറ്ഡ് പരീക്ഷയ്ക്ക്മുന്‍പായും നടത്തുന്നുണ്‍.
കിരണ്‍ പറഞ്ഞ സംഭവം പോലെത്തന്നെ,അന്യമതസ്ഥരായ കുട്ടികള്‍ക്കിതു അസ്വസ്ഥയുണ്ടാകില്ലെ?"

ആരും അസ്വസ്ഥതയുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അസ്വസ്ഥതയുണ്ടാവില്ല. ആയിരം കൊല്ലത്തിനു മുകളിലായി ഇവിടെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒക്കെ ഒരുമിച്കു ജീവിയ്ക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ട് എത്രപ്രശ്നങ്ങളുണ്ടായിക്കാണും?

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിയ്ക്കുവാനും അവിടെ മതബോധനവും മതാ‍ചാരങ്ങളും നടത്തുവാനും ന്യൂനപക്ഷഭൂരിപക്ഷ ഭേദമന്യേ എല്ലാ സമുദായക്കാര്‍ക്കും അവകാശമുണ്ട്. അത് മറ്റേതെങ്കിലും സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥയയുണ്ടാക്കാനല്ല, സ്വന്തം ആചാരാനുഷ്ടാനങ്ങളും വിശ്വാസങ്ങളും മനസിലാക്കുവാനും പരിശീലിയ്ക്കാനുമൊക്കെയാണ് അത്.

മാരീചന്‍ said...

രണ്ടു പ്രശ്നങ്ങളെ ഒന്നായി കൂട്ടിക്കെട്ടി വിചാരണ ചെയ്യുന്നത് അബദ്ധമാകും..

ഓണമോ, പൂജവെയ്പോ ക്രിസ്തുമസോ, ബക്രിദോ, ബലിപെരുനാളോ പോലുളള ആചാരങ്ങളില്‍ എല്ലാവരും പങ്കെടുക്കുന്നത് വിവിധ മതാചാരങ്ങളെക്കുറിച്ച് ഇതര മതസ്ഥര്‍ക്ക് ധാരണയുണ്ടാകാന്‍ ഉപകരിക്കും. സൗമനസ്യത്തോടെ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അതില്‍ നിന്നും പഠിക്കാനും മനസിലാക്കാനും ഏറെയുണ്ടാകും.

പൂജവെപ്പില്‍ ന്യൂനപക്ഷക്കാരോ വേദപഠന ക്ലാസില്‍ ഭൂരിപക്ഷക്കാരോ പങ്കെടുത്തു പോയതു കൊണ്ട് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന ഡാലിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.

എങ്കിലും തീവ്രയുക്തിവാദത്തിനു പകരം സഹിഷ്ണുതയുടെ പാതയായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ ചേരുക..

സ്ക്കൂള്‍ അസംബ്ലിയില്‍ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ എണ്ണത്തില്‍ കുറഞ്ഞ യുക്തിവാദിയും അതില്‍ പങ്കെടുക്കുകയാണ് തല്‍ക്കാലത്തേയ്ക്കെങ്കിലും ഭംഗി. ദൈവത്തില്‍ വിശ്വസിക്കാത്തതിനാല്‍ അസംബ്ലിയിലെ ഈശ്വരപ്രാര്‍ത്ഥന കഴിഞ്ഞേ സ്ക്കൂളില്‍ വരികയുളളൂവെന്ന് ശാഠ്യം പിടിക്കുന്നതിനെക്കാള്‍ നല്ലത്, പലവിധ മനോരാജ്യങ്ങളുമായി അതില്‍ പങ്കെടുക്കുകയാണ്. വ്യക്തിസ്വാതന്ത്ര്യത്തെ താന്തോന്നിത്തരമായി ചുരുക്കിയിട്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ പ്രത്യേകിച്ചും.

എന്നാല്‍, ഒരു വിഭാഗത്തിന്റെ ആചാരങ്ങള്‍ ബലമായി നിഷേധിക്കപ്പെടുന്നത് ഇതിനോട് ചേര്‍ത്തു വായിക്കാനാവില്ല. പര്‍ദയണിഞ്ഞ് ക്ലാസില്‍ വരാനുളള മുസ്ലിം കുട്ടിയുടെ അവകാശം എന്‍എസ്എസ് സ്ക്കൂളില്‍ തടയുന്നതും ചന്ദനക്കുറിയണിയാനുളള അവകാശം ന്യൂനപക്ഷസ്ഥാപനങ്ങളില്‍ തടയപ്പെടുന്നതും ഫാസിസത്തിന്റെ കണക്കില്‍ എഴുതിച്ചേര്‍ത്ത് വിചാരണ ചെയ്യുക തന്നെ വേണം.

മതമില്ലാത്ത ജീവനുകളുടെ അവകാശങ്ങള്‍ക്ക് എല്ലായിടത്തും പുല്ലുവില തന്നെയെന്ന യാഥാര്‍ത്ഥ്യം ഇതിനിടയില്‍ മറന്നുപോവുകയുമരുത്.

Sebin Abraham Jacob said...

കിരണ്‍,

ഈ പോസ്റ്റ് അല്‍പ്പം പ്രതിലോമകരമല്ലേ എന്നു സംശയം. ഞാന്‍ പഠിച്ചതു് ഒരു കത്തോലിക്ക സ്കൂളിലാണു്. അവിടെ യൂണിഫോമല്ലാതെ മറ്റൊന്നും ധരിക്കാന്‍ അവകാശമില്ലായിരുന്നു. അതു ഉറുക്കാവട്ടെ, കുരിശുമാലയാകട്ടെ, പൊട്ടാവട്ടെ, ചരടാകട്ടെ, ചന്ദനക്കുറിയാകട്ടെ, ഒന്നും. പെണ്‍കുട്ടികള്‍ക്കു് സ്വര്‍ണ്ണാഭരണങ്ങള്‍ അനുവദിച്ചിരുന്നില്ല. ‍സത്യത്തില്‍ ഇത്തരം ചിഹ്നങ്ങള്‍ കുറേ കുട്ടികളെ ഒരു ഗ്രൂപ്പായി ഐഡന്റിഫൈ ചെയ്യാന്‍ ഇടയാക്കും. സ്കൂളില്‍ ഇവ അനുവദിക്കരുതെന്നു തന്നെയാണു് എന്റെ ചിന്ത. തുര്‍ക്കികളെയാണു് ഇക്കാര്യത്തില്‍ കണ്ടുപഠിക്കേണ്ടതു്. അല്ലെങ്കില്‍ ഫ്രഞ്ചുകാരെ. സര്‍ദാര്‍ജിയുടെ തലക്കെട്ടുവരെ തെറിപ്പിച്ചില്ലേ അവര്‍?

മതം തിരിച്ചറിയാന്‍ ഇടയാക്കുന്ന യാതൊരു ചിഹ്നവും സ്കൂള്‍ കുട്ടികളുടെ ശരീരത്തില്‍​ പാടില്ല.

ഡാലി said...

വ്യക്തിപരമായി ഞാന്‍ നില്‍ക്കുന്നത് സെബിന്റെ കമന്റിനൊപ്പമാണ്.

പക്ഷെ പ്രാക്ടിക്കല്‍ ആയി വരുമ്പോള്‍ ന്യൂപക്ഷാവകാശങ്ങളും സ്വത്വബോധസംരക്ഷണങ്ങളുമായി ചിലര്‍ ഉണ്ടാവുമല്ലോ. മതമില്ലാത്ത ജീവനെ പോലും ചുരുട്ടി കൂട്ടി കൊട്ടയില്‍ എറിഞ്ഞവര്‍. അവരും അവരുടെ ആഞ്ജകള്‍‍ക്ക് നട്ടെല്ല് വളക്കുന്ന സര്‍ക്കാരും ഉള്ളപ്പോള്‍ ഇതൊന്നും നടക്കാന്‍ പോകുന്നില്ല

ഇനി ചെകുത്താന്റെ വക്കീലാവട്ടെ.
മാരീചന്‍ പറഞ്ഞപ്പോലെ ഏറ്റവും സഹിഷ്ണുതയുള്ള കാലത്ത് പോലും സഹിക്കാന്‍ വയ്യാതിരിരുന്ന ചില ന്യൂനപക്ഷ/ ഭൂരിപക്ഷ ഫാസിസങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഒന്നാണ് ഹോളിസമയത്തെ നിറങ്ങള്‍ കൊടുള്ള ഏറ് . ഉത്തരേന്ത്യയില്‍ അല്ല കേരളക്യാംബസുകളില്‍. മറ്റൊന്ന് രാഖി. ഒരു നിവര്‍ത്തിയുമില്ല അതില്‍ പങ്കെടുക്കാന്‍. നാളെ മുതലിതിനു പകരം വീട്ടാന്‍ കരികുറി പെരുന്നാളിന്റെ അന്ന് എല്ലാവരുടെ നെറ്റിയിലും കരികൊണ്ട് കുരിശിടാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും രസം!

മാരീചന്‍ said...

പണ്ട് തൃശൂരിലെ പാവറട്ടിയിലോ മറ്റോ വട്ടത്തൊപ്പിയും പര്‍ദയും ഒരു പ്രശ്നമായപ്പോള്‍ ഒ വി വിജയന്‍ ഒരു ലേഖനമെഴുതിയിരുന്നു. ജയിച്ച് തൊപ്പിയിടാം എന്നോ മറ്റോ ഒരു തലക്കെട്ടില്‍..

ആശയം ഇതാണ്. മുസ്ലിം കുട്ടികള്‍ തൊപ്പിയണി‍യുന്നതില്‍ ഹിന്ദുക്കള്‍ അസഹ്യമായ മനോവേദനയനുഭവിക്കേണ്ട കാര്യമൊന്നുമില്ല. എല്ലാ കുട്ടികളെയും തൊപ്പിയണിയാന്‍ അനുവദിക്കുക എന്നതാണ് ലളിതമായ പരിഹാരമെന്നും അദ്ദേഹം എഴുതി. നമ്മുടെ കുട്ടികള്‍ ജയിച്ച് തൊപ്പിയിടട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സഹിഷ്ണുതയുടെ ലളിതമായ ചില പോംവഴികള്‍ വിവാദക്കാര്‍ക്ക് പലപ്പോഴും മനസിലാകാറില്ല. മതമില്ലാത്ത ജീവന്‍ എന്നൊരു ഏഴാംക്ലാസ് പാഠം തങ്ങളുടെ വിശ്വാസസാമ്രാജ്യത്തിന്റെ അടിവേരിളക്കുമെന്ന് പേടിച്ച് തെരുവു കത്തിക്കാനിറങ്ങിയവര്‍, മറ്റൊരു വിശ്വാസത്തോട് കാണിക്കുന്ന അസഹിഷ്ണുതയുടെ ഉദാഹരണമായിത്തന്നെ ഇതിനെ കാണേണ്ടിയിരിക്കുന്നു.

കുട്ടികളെ വിശ്വാസികളാക്കിത്തന്നെ വളര്‍ത്തണമെന്ന് ശഠിക്കുന്നവരാണ് വാര്‍ത്തയില്‍ പറയുന്ന മാനേജ്‍മെന്റ്. അതിനെ ന്യായീകരിക്കുന്ന എത്രയോ വാദങ്ങള്‍ ദീപികയിലോ ഡീക്കന്റെ ബ്ലോഗിലോ തപ്പിയാല്‍ കിട്ടും. കുട്ടികളെ വിശ്വാസികളായി വളര്‍ത്തണമെന്ന് ശാഠ്യം പറയുന്നവര്‍, എന്തിന് ചന്ദനക്കുറി ബലമായി മായിച്ചു കളയുന്നു? എന്തിന് ഉറുക്ക് ബലമായി പൊട്ടിച്ചെറിയുന്നു? കുരിശ്‍മാല വിലക്കുന്നവര്‍ ബൈബിള്‍ പാഠവും വിലക്കുമോ സ്ക്കൂളില്‍?

ഈ ഇരട്ടത്താപ്പ് കൃത്യമായി പുറത്തുകൊണ്ടുവരുന്ന ഒരു വാര്‍ത്തയല്ലേ, കിരണിന്റെ പോസ്റ്റിന് ആധാരം.

ജാതിയുടെയോ മതത്തിന്റെയോ കളളികളില്‍ തളച്ചിടപ്പെടാതെ കുട്ടികള്‍ വളരണമെന്ന സെബിന്റെ കാഴ്ചപ്പാടിനോട് യോജിപ്പ് തന്നെയാണ്. എന്നാല്‍ മതമില്ലാത്ത ജീവനെ വേരോടെ പിഴുതെറിയാന്‍ വിമോചന സമരത്തിന്റെ കുരിശു പണിയുന്നവര്‍ കാണിക്കുന്ന ഈ ഇരട്ടത്താപ്പ് കാണാതിരിക്കാനാവുമോ?

സെബിന്റെ കമന്റിനോട് യോജിക്കുമ്പോഴും അതില്‍ പ്രായോഗികത എത്രത്തോളമുണ്ടെന്ന് സംശയിക്കുന്നത് അതുകൊണ്ടാണ്. എയിഡഡ് സ്ക്കൂളുകളില്‍ പലേടത്തും വേദപഠനം നിര്‍ബന്ധിതമായി നടക്കുന്നുണ്ടെന്നും അതിന് പ്രത്യേകം പുസ്തകം അച്ചടിച്ച് സ്ക്കൂള്‍ സമയത്ത് പഠിപ്പിക്കുന്നുവെന്നുമുളള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സ്വത്വാവകാശ സംരക്ഷണത്തിന്റെയും വിശ്വാസ പ്രചരണമെന്ന ഭരണഘടനാവാചകത്തിന്റെയും സൗകര്യത്തിലാണ് ഇതൊക്കെ നടക്കുന്നത്.

മാരീചന്‍ said...

രാമചന്ദ്രന്റെ കമന്റിലെ നര്മ്മം ഇപ്പോഴാണ് ശ്രദ്ധിച്ചത്. കിരണേ, അതില് പെട്ടുപോയി മോനേ... ഹ ഹ ഹ

N.J ജോജൂ said...

കാര്യങ്ങള്‍ പറയുമ്പോഴും അര്‍ത്ഥസത്യങ്ങളെ സാമാന്യവത്കരിയ്ക്കാന്‍ ശ്രമിയ്ക്കരുത്.

“എയിഡഡ് സ്ക്കൂളുകളില്‍ പലേടത്തും വേദപഠനം നിര്‍ബന്ധിതമായി നടക്കുന്നുണ്ടെന്നും അതിന് പ്രത്യേകം പുസ്തകം അച്ചടിച്ച് സ്ക്കൂള്‍ സമയത്ത് പഠിപ്പിക്കുന്നുവെന്നുമുളള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.”

എയിഡഡ് സ്കൂളുകളില്‍ മതപഠനം(പ്രത്യേകിച്ച് കാത്തലിക്ക് സ്കൂളുകളില്‍) നടക്കുന്നുണ്ടെന്ന് അറിയാത്തവര്‍ ചുരുക്കമായിരിയ്ക്കും. അത് നിര്‍ബന്ധിതമാണ് എന്നു പറഞ്ഞാല്‍ നിര്‍ബന്ധിത മതപഠനത്തിന് നിയമസാധുതയില്ലെന്നു പറയേണ്ടി വരും. അതേ സമയം മതബോധനം നടത്തുക എന്ന അവകാശം മാനേജുമെന്റിന് ഉണ്ടുതാനും. പുസ്തകം അച്ചടിച്ചുകൊടുത്തതും തെറ്റാണോ?
കത്തോലിയ്ക്കര്‍ക്ക് വേദപാഠമെന്നും അകത്തോലിയ്ക്കര്‍ക്ക് സന്മാര്‍ഗ്ഗപാഠമെന്നും രണ്ടുതരത്തിലും ഒന്നു മുതല്‍ പത്തുവരെ(ഇപ്പോള്‍ പ്ലസ് ടു വില്‍ ഉണ്ടൊ എന്നറിയില്ല) പുസ്തകങ്ങള്‍ല്‍ തയ്യാറാക്കി തന്നെയാണ് പഠിപ്പിയ്ക്കുന്നത്.

മാരീചന്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ പറഞ്ഞ ഏറ്റവും വലിയ തെറ്റ് അത് സ്കൂള്‍ സമയത്ത് പഠിപ്പിയ്ക്കുന്നു എന്നു പറഞ്ഞതിലാണ്.(അങ്ങനെ വല്ലയിടത്തും നടക്കുന്നില്ല എന്നു പറയൂന്നില്ല) ഞാന്‍ പഠിച്ച സ്ഥാപനങ്ങളില്‍ സ്കൂള്‍ പഠനസമയം കഴിഞ്ഞുള്ള അരമണിക്കൂര്‍ ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്. വെള്ളിയാഴ്ചകളില്‍ മുസ്ലീം കുട്ടികളെ നിസ്ക്ലരിയ്ക്കാന്‍ സ്കൂളില്‍ നിന്നു വിടും. അപ്പോള്‍ ആ സമയത്ത് മറ്റുകുട്ടികളെ വേദപാഠവും സന്മാര്‍ഗ്ഗപാഠവും പഠിപ്പിയ്ക്കും.

ചുരുക്കത്തില്‍

1. നിബന്ധിച്ചു വേദപാഠം പഠിപ്പിയ്ക്കുന്നില്ല
2. അകത്തോലിക്കരെ നിര്‍ബന്ധിച്ചു വേദപാഠം പഠിപ്പിയ്ക്കുന്നില്ല എന്നു മാത്രമല്ല സന്മാര്‍ഗ്ഗപാഠം എന്ന മതേതരമായ ഒരു പദ്ധതി ആവിഷ്കരിയ്ക്കുകയും ചെയ്തിട്ടുണ്ട്.
3. സ്കൂള്‍ സമയത്ത് പഠിപ്പിയ്ക്കുന്നില്ല.

എന്നിട്ടും ആരോപണം നിര്‍ബന്ധിച്ച് വേദപാഠം സ്കൂള്‍ സമയത്ത് പഠിപ്പിയ്ക്കുന്നു എന്ന്.

മാരീചന്‍ said...

അറിയാതെയാണെങ്കിലും വന്നുപോകുന്ന അക്ഷരത്തെറ്റില്‍ ചിലപ്പോള്‍ സത്യമുണ്ടായിരിക്കും. "അര്‍ത്ഥസത്യം'' എന്ന് ജോജുവിനെക്കൊണ്ട് എഴുതിച്ചത് കര്‍ത്താവ് തന്നെയാകാനേ തരമുളളൂ.. അര്‍ത്ഥമുളള സത്യം..

കത്തോലിക്കാ സഭയുടെ സ്ക്കൂളുകളിലെ വേദപാഠത്തെക്കുറിച്ച് ഒന്നിലേറെ വാര്‍ത്തകള്‍ അടുത്തകാലത്ത് പുറത്തു വന്നിരുന്നു. അതുപോകട്ടെ ജോജു തന്നെ പറയുന്നു വല്ലേടത്തും നടക്കുന്നുണ്ടോ എന്ന് അറിയില്ലെന്ന്.

വേദപാഠം പോകട്ടെ, മറ്റുളള കുട്ടികളെ സന്മാര്‍ഗപാഠം പഠിപ്പിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് ഭരണഘടന അനുവാദം നല്‍കിയിട്ടുണ്ടോ? ആ പുസ്തകം ഒരെണ്ണം സംഘടിപ്പിച്ച് ഒരധ്യായമെങ്കിലും ബ്ലോഗില്‍ പൂശൂ, കിരണേ, എന്താണ് തിരുമേനിമാര്‍ എഴുതിവെച്ചിരിക്കുന്നതെന്ന് അറിയാമല്ലോ.

അകത്തോലിക്കരെ നിര്‍ബന്ധിച്ച് സന്മാര്‍ഗ പാഠം പഠിപ്പിക്കാന്‍ കത്തോലിക്കര്‍ക്ക് ദൈവദത്തമായി അധികാരം കിട്ടിയിട്ടുണ്ടോയെന്ന് ഈയുളളവന് അറിയില്ല. എയിഡഡ് സ്ക്കൂളുകളില്‍ സര്‍ക്കാര്‍ സിലബസിലുളള പുസ്തകം പഠിച്ചാല്‍ മതി കുട്ടികള്‍. അതിനൊപ്പം ഈ ഏര്‍പ്പാടും കൂടി നടക്കുന്നത് കര്‍ത്താവീശോമിശിഹയുടെ അനുമതിയോടെയാകണം. അല്ലാതാകാന്‍ ഒരു വഴിയുമില്ല.

മാരീചന്‍ said...

ജോജുവിന്റെ കമന്റിലെ അടിപൊളിയൊരു വാചകം ദാ ഇപ്പോഴാണ് ശ്രദ്ധിച്ചത്.. അതിങ്ങനെയാണ്..

വെള്ളിയാഴ്ചകളില്‍ മുസ്ലീം കുട്ടികളെ നിസ്ക്ലരിയ്ക്കാന്‍ സ്കൂളില്‍ നിന്നു വിടും. അപ്പോള്‍ ആ സമയത്ത് മറ്റുകുട്ടികളെ വേദപാഠവും സന്മാര്‍ഗ്ഗപാഠവും പഠിപ്പിയ്ക്കും.

അതായത് സാന്മാര്‍ഗ പാഠത്തിന്റെ "ഇരകള്‍" ഹിന്ദുക്കളാണ്. മുസ്ലിംലീഗിനെ കത്തോലിക്കാ സഭ തൊട്ടുകളിക്കുന്നില്ല. എന്തൊരു സൗജന്യം. ഹിന്ദുക്കളുടെ മക്കള്‍ക്ക് സന്മാര്‍ഗം തീരെയുണ്ടാവാന്‍ വഴിയില്ലെന്ന കണ്ടെത്തലായിരിക്കും ഇതിനു കാരണമെന്നും മനസിലാക്കുവിന്‍. പോപ്പാണോ ഇത് കണ്ടുപിടിച്ചത്, സാര്‍!

കര്‍ത്താവേ... ഞങ്ങളെയിങ്ങനെയിട്ട് കഷ്ടപ്പെടുത്താതെ ഇവരെ നീ നേരത്തേയങ്ങ്....

ഡാലി said...

അപ്പോ എല്ലാ കുട്ടികളേയും തൊപ്പിയിടിക്കണോ മാരീചാ? അവരെല്ലാം സന്മാര്‍ഗ്ഗം പഠിച്ചോട്ടേന്ന് വച്ചാലും പോരെ?

ആത്മഗതം - തൊപ്പിയിടിക്കാന്‍ ചെല്ലണം അപ്പോ അറിയാം ആരാണ് ആദ്യം പ്രതിക്ഷേധവുമായി വരിക എന്നു. കോ‍ണ്‍‌വെന്റ് സ്കൂളുകളിലെ കുര്‍ബാനയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കണം. പക്ഷേ അവിരിലാരെങ്കിലും കുര്‍ബാന സ്വീകരിച്ചാലോ? അസ്സലായി പിന്നെ..

രഘുവംശി said...

ഇത്തരം കാര്യങ്ങളില്‍ കുട്ടികള്‍ക്കു നമ്മള്‍ മുതിര്‍ന്നവരില്‍ കാണുന്നത്ര വലിയ ഒരു അസഹിഷ്ണുത കാണാന്‍ സാധ്യതയുണ്ടോ? ഒരു തലമുറ പടിയിറക്കിവിട്ട ജാതിപ്പിശാചിനെ തലയിലേറ്റി തിരികെവരുന്ന കാഴ്ച ദയനീയം തന്നെ. മലയാളിക്കു ഇത്രക്കു പ്രബുദ്ധത വേണ്ടിയിരുന്നില്ല......

മാരീചന്‍ said...

എല്ലാവരും സന്മാര്‍ഗം പഠിച്ചോട്ടെയെന്ന് വെയ്ക്കുന്നതിലോ തൊപ്പിയിടുന്നതിലോ കുഴപ്പമില്ലെന്നു തന്നെയാണ് ഡാലീ വ്യക്തിപരമായി അഭിപ്രായം.

ഇതൊക്കെ കാണിക്കാം, മതമില്ലാത്ത ജീവന്‍ പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്നും വന്‍കരകള്‍ മഹാസമുദ്രത്തില്‍ അലിഞ്ഞു പോകുമെന്നുമൊക്കെയുളള നിലവിളി കൂടി ഒന്നു നിര്‍ത്തിയാല്‍ മതി.

N.J ജോജൂ said...

"അതായത് സാന്മാര്‍ഗ പാഠത്തിന്റെ "ഇരകള്‍" ഹിന്ദുക്കളാണ്. മുസ്ലിംലീഗിനെ കത്തോലിക്കാ സഭ തൊട്ടുകളിക്കുന്നില്ല. എന്തൊരു സൗജന്യം."

സന്മാര്‍ഗ്ഗപാഠത്തിന്റെ ഇരകളാണോ തങ്ങളെന്ന് പഠിച്ചിട്ടുള്ള ഏതെങ്കിലും അകത്തോലിയ്ക്കര്‍ പറയട്ടെ. പുസ്തകം ബ്ലോഗില്‍ വന്നിട്ട് വായിക്കാന്‍ കാത്തിരിയ്ക്കുന്ന മാരീചന്‍ കണ്ണടച്ച് അഭിപ്രായം പറയാതെ.

ഞങ്ങള്‍ പഠിയ്ക്കുമ്പോള്‍ മൂന്നുദിവസം വേദപാഠം/ സന്മാര്‍ഗ്ഗപാഠം പഠിപ്പിയ്ക്കുന്നുണ്ടായിരുന്നു.

കത്തോലിക്കാ സഭയുടെ സ്കൂളുകളില്‍ വേദപാഠം/സന്മാര്‍ഗ്ഗപാഠം പഠിപ്പിയ്ക്കാന്‍ തുടങ്ങിയിട്ട് എന്റെ ഓര്‍മ്മയില്‍ 21 വര്‍ഷമെങ്കിലുമായി. എന്നിട്ട് ഇപ്പോഴാണോ പത്രത്തില്‍ വരുന്നത്.

ഇത്രയും നാളും സന്മാര്‍ഗ്ഗ പാഠം പഠിപ്പിച്ചിട്ട് ഇവിടുത്തെ സാമുദായസംഘടകള്‍ക്കോ രാഷ്ട്രീയ സംഘടനകള്‍ക്കോ അഭിപ്രായവ്യത്യാസം ഉണ്ടാകാഞ്ഞത് അവര്‍ ഇതൊന്നും അറിയാഞ്ഞിട്ടാണെന്നു മാത്രം മാരീചന്‍ പറയരുത്. മതമില്ലാത്ത ജീവന് ഒരു വര്‍ഷം പോലും ആയുസുണ്ടായുമില്ലല്ലോ. അതാണ് അതു തമ്മിലുള്ള വ്യത്യാസം.

വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു പറഞ്ഞെന്നു തോന്നുന്നു. ഫുള്‍ സ്റ്റോപ്പ്.

The Common Man | പ്രാരാബ്ദം said...

നെറ്റിയിലൊരല്‍പ്പം ചന്ദനമുള്ളതു ശരീരത്തിനും മനസ്സിനും നല്ലതാണെന്നു മര്‍മ്മശാസ്ത്രം പറയുന്നതായി വായിച്ചിട്ടുണ്ട്‌.

അതു പോട്ടെ..

നെറ്റിയില്‍ ഒരു കുറിയോ കയ്യില്‍ ഒരു ചരടോ ഉള്ളതു കുട്ടികളെ എങ്ങനെയാണാവോ വഴി തെറ്റിക്കുന്നതു?

വിഭൂതിക്കു കുരിശുവരച്ചുപോയ ഒരു കുട്ടിയുടെ നെറ്റിയിലെ കുരിശ് ഇതേ ന്യായം പറഞ്ഞു മായ്ച്ച് കളഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു കളി!

ഇതൊക്കെ ചില അഭിനവക്രിസ്തുമാരുടെ നടപടികളായി മാത്രം കണ്ടാല്‍ മതിയെന്നാണ്‌ എന്റെ അഭിപ്രായം. അല്ലാതെ ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവുകളും ഭരണഘടനയുമൊന്നും പുറത്തെടുക്കേണ്ട കാര്യമില്ല.

മാരീചന്‍ said...

വിശ്വാസത്തിന്റെയും നിലനില്‍പ്പിന്റെയുമൊക്കെ കാര്യം വിട് ജോജൂ.., വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടന്ന യൂറോപ്പില്‍ പളളികള്‍ ഇടിച്ചു കളഞ്ഞ് ഹോട്ടല്‍ പണിയുന്നുവെന്ന് ഈയിടെ ആരോ എഴുതിയതു കണ്ടു. അതുകൊണ്ട് 21 കൊല്ലം നിലനില്‍ക്കുന്നുവെന്നതൊന്നും വലിയ മേന്മയായി കാണേണ്ട...

ഭൂമി ഉരുണ്ടതാണെന്നും സൂര്യനെ അത് ചുറ്റുന്നുവെന്നുമൊക്കെ സമ്മതിക്കാന്‍ സഭയ്ക്ക് വേണ്ടി വന്ന വര്‍ഷങ്ങളുടെ കണക്കു വെച്ചു നോക്കിയാല്‍ ഇതൊന്നും ഒരു കണക്കേയല്ല.

സര്‍ക്കാര് തുമ്മിയാലും വണ്ടിക്കാള അമറിയാലും ഭരണഘടനയുടെ വകുപ്പ് 25ഉം പൊക്കിപ്പിടിച്ചു നടക്കുന്നവര്‍ താഴോട്ടും കൂടി ഒന്നു വായിക്കണം. ദാ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട് വകുപ്പ് 28ല്‍..

Article 28 Freedom as to attendance at religious instruction or religious worship in certain educational institutions

(1) No religious instruction shall be provided in any educational institution wholly maintained out of State funds.

(2) Nothing in clause (1) shall apply to an educational institution which is administered by the State but has been established under any endowment or trust which requires that religious instruction shall be imparted in such institution.

(3) No person attending any educational institution recognised by the State or receiving aid out of State funds shall be required to take part in any religious instruction that may be imparted in such institution or to attend any religious worship that may be conducted in such institution or in any premises attached thereto unless such person or, if such person is minor, his guardian has given his consent thereto.

ബോള്‍ഡാക്കിയിരിക്കുന്നത് ആവര്‍ത്തിച്ചു വായിക്കുക

(3) No person attending any educational institution recognised by the State or receiving aid out of State funds shall be required to take part in any religious instruction that may be imparted in such institution or to attend any religious worship that may be conducted in such institution or in any premises attached thereto unless such person or, if such person is minor, his guardian has given his consent thereto

അകത്തോലിക്കരുടെ (ജോജുവിന്റെ സാക്ഷ്യമനുസരിച്ച് ഹിന്ദുക്കളുടെ, മുസ്ലി കുട്ടികള്‍ക്ക് വെളളിയാഴ്ച പളളിയില്‍ പോകണമല്ലോ) മക്കളെ നിര്‍ബന്ധിതമായി സ്ക്കൂള്‍ സമയം കഴി‍ഞ്ഞ് ക്ലാസിലിരുത്തി സന്മാര്‍ഗപാഠമെന്ന കത്തോലിക്കാ നീതി ശാസ്ത്രം പഠിപ്പിക്കാന്‍ സഭയ്ക്ക് എങ്ങനെയാണ് അധികാരം കൈവന്നതെന്ന് ജോജുവൊന്ന് വിശദീകരിച്ചു തരണമെന്ന് വിനീതനായി അപേക്ഷിക്കുകയാണ്. ഭരണഘടന വെച്ചാണല്ലോ കളിയത്രയും.

അകത്തോലിക്കരുടെ സാക്ഷ്യമല്ല ഇവിടെ കേള്‍ക്കേണ്ടത്. ഇത് ചെയ്യാന്‍ എന്ത് അധികാരമാണ് സഭയ്ക്കുളളത് എന്നാണ്. മതമില്ലാത്ത ജീവന്‍ പഠിച്ച് തുലഞ്ഞു പോയവരുടെ അനുഭവം കേട്ടിട്ടാണോ സഭയും വൈദികരും അതിനെതിരെ ഉറഞ്ഞു തുളളിയത്?

ഭൂമിപുത്രി said...

ഒന്നുണ്ടറങ്ങിവന്നപ്പോഴെയ്ക്കും ചറ്ച്ച കത്തിക്കേറീല്ലോ.
എന്റെ നയം ഒന്നുകൂടി വ്യക്തമാക്കട്ടെ-

“സൗമനസ്യത്തോടെ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അതില്‍ നിന്നും പഠിക്കാനും മനസിലാക്കാനും ഏറെയുണ്ടാകും..”
മാരിച്ചനീപ്പറഞ്ഞതിനോട് നൂറ്വട്ടം യോജിയ്ക്കുന്നു.
പക്ഷെ,ഇത്ര സുന്ദരസുരഭിലമായ കാലത്താണോ നമ്മള്‍ ജീവിയ്ക്കുന്നതു?
രാമായണമാസാചരണം ഹിന്ദുക്കുട്ടികളൊഴികെയു
ള്ളവരെ ആ വിദ്യാലയത്തില്‍ നിന്ന് അകറ്റാനാണ്‍ സാദ്ധ്യതയെന്നതും,മൂവാറ്റുപുഴ സെന്റ്‌ തോമസ്‌ സിബിഎസ്‌ഇ സ്‌കൂളില്‍നിന്നു
കൃസ്ത്യാനികളോഴികെ മറ്റുള്ളവറ് അകന്നുപോയേക്കാമെന്നതും ഒരു ദുഖസത്യമാണ്‍.ഭാവിയില്‍,നമ്മളൊക്കെ ഭയക്കുന്ന തരം ധ്രൂവികരണമതുണ്ടാക്കുമെങ്കില്‍,
എല്ല വിദ്യാലയങ്ങളില്‍നിന്നും,മതപരമായ എല്ലാ ചടങ്ങുകളും ഒഴിവാക്കി-പൂറ്ണ്ണമായും മതേതരമാക്കണം എന്നാണ്‍ ഞാന്‍ ഉദ്ദ്യേശിച്ചതു.
മൂവാറ്റുപുഴയിലെ ചന്ദനക്കുറിമായ്ക്കലും,
രാമായണവാരാചരണവും തമ്മിലൊരു വ്യത്യാസമുണ്ട്.
കുറി ഹിന്ദുക്കുട്ടികളുടെ നെറ്റിയില്‍മാത്രം
കിടന്ന് വിളങ്ങുകയെയുള്ളു.അതുമായ്ക്കാന്‍ നിറ്ബ്ബന്ധിയ്ക്കുന്നത് തെറ്റ്
രാമയണവാരാചരണം,അവിടുത്തെ എല്ലാകുട്ടികളെയും നിറ്ബ്ബന്ധിതമായി അടിച്ചേല്‍പ്പിയ്ക്കുമെങ്കില്‍,അതും തെറ്റ് തന്നെ.

(മലയാളഭാഷാപിതാവിനെ അറിയാനും ബഹുമാനിയ്ക്കാനുമുള്ള ഒരവസരമായി ഇത്കണ്ട്,
അതില്‍ എല്ലാ മതസ്ഥരും സന്തോഷത്തോടെ പങ്ക്കൊള്ളുക എന്നതുണ്ടാകാന്‍ സാദ്ധ്യതയില്ല
എന്നറിയാവുന്നതുകൊണ്ടാണ്‍ അത് തെറ്റാണെന്ന് തോന്നിയതു)

ഡാലി said...

ഈ മാരീചനൊരു ചുക്കും അറിഞ്ഞുകൂടാ. ഏതെങ്കിലുമൊരു മതം ഉണ്ടാവുന്നത് പോലെ ആണോ മതമില്ലാത്ത ജീവനുകള്‍ ഉണ്ടാകുന്നത്?

ഒന്നാലോചിച്ചു നോക്കിയേ. ഒരു ക്രിസ്ത്യാനീം മറ്റൊരു ക്രിസ്ത്യാനീം വിവാഹം കഴിച്ചാല്‍ ഇന്നത്തെ കാലത്ത് 2 കുഞ്ഞി ക്രിസ്ത്യാനികള്‍ 2+2 = 4 ക്രിസ്ത്യാനികള്‍. ഒരു ക്രിസ്ത്യാനി ഒരൂ ഹിന്ദുവിന്റെ കല്യാണം കഴിച്ചാലോ 2+1 =3 രണ്ട് കൂ‍ട്ടര്‍ക്കും നഷ്ടം.

എല്ലാവരെയും സന്മാര്‍ഗ്ഗം പഠിപ്പിക്കുന്ന പോലെയല്ല ഇത്. സഭയുടെ ഏറ്റവും വലിയ ശത്രുക്കള്‍ (മറ്റു മതസ്ഥരല്ല) നിരിശ്വരവാദികളായ കമ്യൂണിസ്റ്റ്കാരാണെന്ന് ഡീക്കനച്ചന്‍ എഴുതിവച്ചിരിക്കുന്നത് വായിച്ചില്ലയോ?

ഇനി മാരീചന്‍ പറഞ്ഞതിലേക്ക് വരട്ടെ- ചിലരുടെ വിശ്വാസങ്ങളില്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കുന്നതും മറ്റുള്ളവരുടെ വിശ്വാസങ്ങളില്‍ നിന്നും മന:പൂര്‍വ്വം വിലക്കുന്നതും ഒരു പോലെ തെറ്റാണ്.

ഒരു ക്രിസ്ത്യന്‍/മുസ്ലീം കുട്ടിയ്ക്ക് ചന്ദനം തൊടാ‍തിരിക്കാനുള്ള വിശ്വാസസംഹിതകളൊക്കെ അവരുടെ മതം വേണ്ടപോലെ പഠിപ്പിച്ചുകൊടുത്തിരിക്കും വിത്ത് വിശുദ്ധഗ്രന്ഥങ്ങളീലെ ഉദ്ധരണി.

രണ്ടും അവരുടെ വിശ്വാസങ്ങളില്‍ മേലുള്ള കടന്ന് കയറ്റമാണ്. ഇത് സംരക്ഷിക്കാന്‍ ഭരണഘടനയില്‍ വകുപ്പൊന്നുമില്ലേ?

ന്യൂന/ഭൂരിപക്ഷമതസ്വത്വം ഉയര്‍ത്തിപിടിക്കുന്ന സിംബലുകളെ ആരായാലും രാഷ്ട്രീയക്കാരാവട്ടെ പത്രക്കാരവട്ടെ ഉയര്‍ത്തി പിടിക്കുന്നത് ഇന്ത്യയില്‍ അംഗീകരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല.

ജോജു - 21 വര്‍ഷമായി എല്ലാ ഹിന്ദുകുട്ടികളും പോട്ടെ ഭൂരിപക്ഷം ഹിന്ദുകുട്ടികളും ഇഷ്ടത്തോടെ ആണോ സന്മാര്‍ഗ്ഗം പഠിച്ചത്? എന്റെ കൂടെ പഠിച്ച മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ലായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍?

മൂര്‍ത്തി said...

വാര്‍ത്ത ശരിയായിരിക്കും എന്നു കരുതുന്നു..പത്രങ്ങളെ എത്രത്തോളം വിശ്വസിക്കാം എന്നറിയില്ല...

എനിക്ക് തോന്നുന്നത് മതപരമായ ചടങ്ങുകള്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിലക്കിയിട്ടുണ്ട് എന്നാണ്. ആ രീതിയിലുള്ള സര്‍ക്കുലര്‍ തന്നെ ഉണ്ടായിരിക്കും. എങ്കിലും പല ഓഫീസുകളിലും പൂജവെപ്പൊക്കെ നടക്കുന്നുണ്ട്. കാശ് കൈകാര്യം ചെയ്യുന്ന ഇടങ്ങളില്‍ പ്രത്യേകിച്ചു. തങ്ങളുടെ മേശപ്പുറത്തും ക്യൂബിക്കിളിന്റെ ഭിത്തിയിലുമൊക്കെ സ്വന്തം മതവുമായി ബന്ധപ്പെട്ട ദൈവ ചിത്രങ്ങള്‍ വെക്കുന്ന എത്രയോ പേര്‍ ഉണ്ട്.

മാരീചന്റെ ഈ കമന്റ് പ്രസക്തമായി തോന്നി.

കുട്ടികളെ വിശ്വാസികളാക്കിത്തന്നെ വളര്‍ത്തണമെന്ന് ശഠിക്കുന്നവരാണ് വാര്‍ത്തയില്‍ പറയുന്ന മാനേജ്‍മെന്റ്. അതിനെ ന്യായീകരിക്കുന്ന എത്രയോ വാദങ്ങള്‍ ദീപികയിലോ ഡീക്കന്റെ ബ്ലോഗിലോ തപ്പിയാല്‍ കിട്ടും. കുട്ടികളെ വിശ്വാസികളായി വളര്‍ത്തണമെന്ന് ശാഠ്യം പറയുന്നവര്‍, എന്തിന് ചന്ദനക്കുറി ബലമായി മായിച്ചു കളയുന്നു? എന്തിന് ഉറുക്ക് ബലമായി പൊട്ടിച്ചെറിയുന്നു? കുരിശ്‍മാല വിലക്കുന്നവര്‍ ബൈബിള്‍ പാഠവും വിലക്കുമോ സ്ക്കൂളില്‍?

ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷവര്‍ഗീയതക്ക് വളം വെച്ചുകൊടുക്കുന്നതിനാല്‍ രണ്ടിനേയും എതിര്‍ക്കണം എന്ന് പറഞ്ഞത് ഇ.എം.എസ്.അല്ലേ മാരീചാ?

സി. കെ. ബാബു said...

“എന്നാല്‍, ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പലതരത്തിലും നിറത്തിലുമുള്ള കുറികള്‍ വരക്കുന്നതാണ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്നും കുറികളും ചരടുകളും മറ്റും സ്‌കൂള്‍ യൂണിഫോമിനു ചേരാത്തതുകൊണ്ടാണ്‌ ഇതു ചെയ്യുന്നതെന്നുമാണ്‌ സ്‌കൂള്‍ മാനേജര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌.”

ഹിന്ദുവായാലും മുസ്ലീമായാലും നസ്രാണി ആയാലും ഗൌഡസാരസ്വതബ്രാഹ്മണസമൂഹത്തില്‍പെട്ടവരായാലും ആണ്‍‍പെണ്‍ഭേദമെന്യേ, ഇന്നുമുതല്‍ മേലോട്ടും കീഴോട്ടും, പലതരത്തിലും നിറത്തിലുമുള്ള കുറികള്‍ വരക്കുന്നതിനുപകരം കുരിശുവരച്ചുകൊണ്ടും, തന്നോളം പോന്നൊരു മരക്കുരിശു്‌ ചുമന്നുകൊണ്ടും മാത്രമേ ‌പള്ളീടെ ഇഷ്കൂളില്‍ വരാന്‍പാടുള്ളു എന്നു്‌ കര്‍ത്താവിന്റെ നാമത്തില്‍ ഇതിനാല്‍ ഭക്തിപൂര്‍വ്വം തെര്യപ്പെടുത്തിക്കൊള്ളുന്നു. കുരിശിന്റെ നിറം യൂണിഫോമിന്റെ നിറത്തിനോടു്‌ ചേരുന്നതുതന്നെ ആയിരിക്കണമെന്നു്‌ പ്രത്യേകം പറയണ്ടതില്ലല്ലോ. ഏറ്റവും ഭാരം കൂടിയ കുരിശുമായി പള്ളിവക ഇഷ്കൂളില്‍‌ ഓടി എത്തുന്ന കുട്ടിക്കു് ഒരു വെന്തിങ്ങ കൊന്തസഹിതം സമ്മാനം നല്‍കുന്നതുമായിരിക്കും. അവന്‍ നസ്രാണിയെങ്കില്‍, ചാവുമ്പോള്‍ “ഇവന്‍ ഭാരംചുമന്നു് നല്ലവണ്ണം ഓടി” എന്നൊരു തലക്കുറിപ്പു് അതില്‍‍ കുറിച്ചുവയ്ക്കുന്നതുമായിരിക്കും. (അവനു്‌ ഒരു കല്ലറ ഉണ്ടെങ്കില്‍!)

(എനിക്കു് മാര്‍പ്പാപ്പ ആവണം എന്നൊരു അടങ്ങാത്ത മോഹമുണ്ടേ! ഇങ്ങനെ ചില പീഡനനിലപാടുകള്‍ കുട്ടികളുടെ നേരെ എടുത്തില്ലെങ്കില്‍ “മാക്കാനും പാക്കാനുമൊന്നും” എനിക്കു് വോട്ടു്‌ ചെയ്യില്ല,‌ എനിക്കൊട്ടു് മാര്‍പ്പാപ്പ ആവാന്‍ പറ്റുകേമില്ല.)

“നേരത്തെ തന്നെ സ്‌കൂള്‍ മാനേജുമെന്റ്‌ ഇത്‌ ചര്‍ച്ച ചെയ്‌തിരുന്നുവെന്നും വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും മാനേജര്‍ പറഞ്ഞു.”

എന്തോരു തങ്കപ്പെട്ട മനിഷന്‍, ദീനദയാലു, ആ മാനേജരു് സാറു്! മാനേജരായാല്‍ ഇങ്ങനെ വേണം. ഭൂമിയോളം പോന്നതല്ലേ അങ്ങേരുടെ സഹിഷ്ണുത? മാര്‍പ്പാപ്പ ആവാന്‍ പോണ എനിക്കുപോലും “ലജ്ഞ മൂലം” നാണം വന്നു് മേലു് പൂത്തുകേറുന്നു! ഹോ!

ടോട്ടോച്ചാന്‍ (edukeralam) said...

ഏത് സ്കൂളിലും സിലബസിലില്ലാത്ത മതം പാഠ്യവിഷയമായാല്‍ അത് തെറ്റു തന്നെയാണ്.
ജോജു,
എയിഡഡ് സ്കൂള്‍ നടത്തുന്നത് മാനേജ്മെന്‍റായിരിക്കും പക്ഷേ അവിടെ ചിലവഴിക്കുന്ന ധനം സര്‍ക്കാരിന്‍റെയാണ്.
സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ അനുവദിക്കാത്ത ഒരു വിഷയം നിര്‍ബന്ധിതമായി എയിഡഡ് സ്കൂളില്‍ പഠിപ്പിക്കാന്‍ അനുവദിക്കുന്നത് സാമൂഹ്യദ്രോഹമാണ്.

നിര്‍ബന്ധിതമായിത്തന്നെയാണ് സന്മാര്‍ഗ്ഗ പാഠങ്ങള്‍ എന്ന പേരില്‍ എന്തോ ചിലത് കുട്ടികളില്‍ കുത്തിക്കയറ്റുന്നത്.
അത് പഠിക്കാതിരുന്നാല്‍ കുട്ടി അടുത്ത ക്ളാസിലേക്ക് ജയിക്കില്ല സുഹൃത്തേ,
പ്രോഗ്രസ്സ് കാര്‍ഡില്‍ മാര്‍ക്കിടുമ്പോള്‍ ഒരു വിഷയമായി ഇതും കൂടി ഉണ്ട്. അത് മറക്കരുത്.
ഞാന്‍ പഠിച്ചിരുന്ന കാലത്തെ അനുഭവമാണിത്.
മറ്റെല്ലാ വിഷയങ്ങള്‍ക്കും ജയിച്ചിട്ടും "സന്മാര്‍ഗ്ഗപാഠം" ജയിക്കാത്തതിന് തോല്‍ക്കേണ്ടി വന്ന കുട്ടികള്‍ എന്‍റെ അനുഭവത്തില്‍ ഉണ്ട്.
ഞാന്‍ പഠിച്ചത് സര്‍ക്കാര്‍ സ്കൂളിലാണ്, പക്ഷേ എന്‍റെ കൂട്ടുകാര്‍ ഭൂരിഭാഗവും എയിഡഡ് സ്കൂളില്‍ പഠിക്കുന്നവരായിരുന്നു.
അവരുടെ അനുഭവം എന്‍റെ മുന്നിലുണ്ട്.

ഒരു മതചിഹ്നവും വിദ്യാലയങ്ങളില്‍ അനുവദിക്കേണ്ടതില്ല. ഫ്രാന്‍സിനെ കണ്ട് പഠിക്കൂ, അവിടെ വിദ്യാലയങ്ങളില്‍ മതചിഹ്നങ്ങളും ആചാരങ്ങളും വിദ്യാലയങ്ങളില്‍ പാടില്ല.
ഔദ്യോഗിക മതമുള്ള രാജ്യത്തു പോലും പൊതു ഇടങ്ങളില്‍ മതമനുവദിക്കുന്നില്ല.
എന്നിട്ടും നമ്മള്‍???

ഓണവും കൃസ്തുമസ്സും റംസാനുമെല്ലാം ഏതു വിദ്യാലയത്തിലും ആഘോഷിക്കാം. അതിന് ആരും തടസ്സം നില്‍ക്കരുത്.കാരണം അത് മതേതര ഭാരതത്തില്‍ എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ്.
പക്ഷേ എല്ലാ ദിവസവും നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്ന മതപരമായ പാഠം അംഗീകരിക്കാന്‍ കഴിയില്ല.

N.J ജോജൂ said...

ചോദ്യം എന്നോടു ചോദിച്ചിരിയ്ക്കുന്നതിനാല്‍ നേരത്തേ ഇട്ട ഫുള്‍ സ്റ്റോപ്പ് മായിച്ചു കളഞ്ഞിരിയ്ക്കുന്നു.

“കുട്ടികളെ വിശ്വാസികളായി വളര്‍ത്തണമെന്ന് ശാഠ്യം പറയുന്നവര്‍, എന്തിന് ചന്ദനക്കുറി ബലമായി മായിച്ചു കളയുന്നു? എന്തിന് ഉറുക്ക് ബലമായി പൊട്ടിച്ചെറിയുന്നു? കുരിശ്‍മാല വിലക്കുന്നവര്‍ ബൈബിള്‍ പാഠവും വിലക്കുമോ സ്ക്കൂളില്‍?”

കുരിശുമാല അനുവദിയ്ക്കുന്നവര്‍ക്ക് ചന്ദനക്കുറിയും ഉറുക്കും ബലമായി മാറ്റാന്‍‍ ഒരു അവകാശവുമില്ല.
ഇനി ക്രിസ്തുമത ചിഹ്നങ്ങള്‍ ഒന്നും അനുവദിയ്ക്കാത്ത വിദ്യാലയമാണെന്നു വയ്ക്കുക(suppose...) എങ്കില്‍ പോലും കുരിശുമാല ഇടരുതെന്നോ കുറി ഇടരുതെന്നോ ഉറുക്കു ധരിയ്ക്കരുതെന്നോ പറയാന്‍ ഒരു അവകാശവുമില്ല. കാരണം അത് മതവീശ്വസമെന്ന മൌലീകമായ അവകാശത്തിന്റെ നഗ്നമായ ലംഘനമാകും. അഥവാ സ്കൂളിന്റെ സ്വഭാവത്തെ കരുതി, യൂണിഫോമിനെ കരുതി ഒരു മതചിഹ്നവും അനുവദിയ്ക്കുന്നില്ലെങ്കില്‍ അത് മാതാപിതാക്കളുടെ സമ്മതത്തോടെ ചെയ്യുക. അങ്ങനെയൊരു തീരുമാനമുണ്ടെങ്കില്‍ പ്രവേശനത്തിന്റെ സമയത്തേ പറയുക. വിദ്യാലയം സര്‍ക്കാരിന്റെയോ എയിഡഡ് മാനേജുമെന്റിന്റെയോ അല്ലാത്ത സ്ഥിതിയ്ക്ക് അതിനു വകുപ്പുണ്ട് എന്നാണു തോന്നുന്നത്.

N.J ജോജൂ said...

മൂര്‍ത്തീ,

വര്‍ഗ്ഗീയത ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷമാണെങ്കിലും എതിര്‍ക്കേണ്ടതു തന്നെയാണ്. ഒരു സംശയവുമില്ല. പക്ഷേ ന്യായവും ഭരണഘടനാപരമായി ശരിയുമായ ഞാന്‍ എന്ന വ്യക്തിയ്ക്ക് സ്വീകാ‍ര്യമല്ല എന്നതുകൊണ്ട് വര്‍ഗ്ഗീയതയെന്നു മുദ്രകുത്തരുത് എന്നു മാത്രം.

വര്‍ ഗ്ഗീയത മതത്തിന്റെ പേരില്‍ മാത്രമല്ലെന്നും
ഏതു തരത്തിലുള്ള വര്‍ ഗ്ഗീകരണവും വര്‍ ഗ്ഗീയതയുടെ തുടക്കമാണെന്നും ഒരു കമന്റ് ഈയിടെ കണ്ടു. അതും ശരിതന്നെയെന്നു തോന്നുന്നു.

N.J ജോജൂ said...

ടോട്ടോച്ചായന്‍ പറഞ്ഞതില്‍ സാങ്കേതികമായി ചില പിഴവുകളുണ്ട്.

ആദ്യഭാഗത്തു പറയുന്നത് ഭരണഘടനാ‍ വിരുദ്ധമാണ്.

രണ്ടാമതു പറയുന്നത് എന്റെ അഭിപ്രായത്തില്‍ ശരിയല്ല. പ്രോഗ്രസ് കാര്‍ഡില്‍ ഉണ്ടാവുമെന്നതും പരീക്ഷയില്‍ തോറ്റാല്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തും എന്നുള്ളതും ശരി. പക്ഷേ അതുകൊണ്ട് ക്ലാസ് കയറ്റം കിട്ടിയില്ല എന്നു പറഞ്ഞാല്‍ അത് സമ്മതിയ്ക്കാന്‍ ബുദ്ധിമുട്ടൂണ്ട്. പാഠ്യവിഷയങ്ങളില്‍ തോല്‍ക്കുന്നവരെ പോലും അടുത്ത ക്ലാസിലേയ്ക്ക് കയറ്റിവിടുന്ന സംസ്ഥാനമാണ് നമ്മുടേതെന്നു മനസിലാക്കുക. സന്മാര്‍ഗ്ഗപാഠത്തിനോ വേദപാഠത്തിനോ തോറ്റതുകൊണ്ടൂ മാത്രം ക്ലാസ് കയറ്റം കീട്ടിയില്ലെന്നുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹമാണ്, നീതിനിഷേധമാണ്. കേസിനു പോയിരുന്നെങ്കില്‍ പുഷ്പം പോലെ ജയിച്ചേനേ, വിദ്യാഭ്യാസ വകുപ്പില്‍ വേണ്ടപ്പെട്ടവര്‍ക്ക് പരാതികൊടുത്തിരുന്നെങ്കില്‍ മാനേജുമെന്റിനെതിരെയും അധ്യാപകര്‍ക്കെതിരെയും നടപടിയ്ക്കും സാധ്യതയുയുണ്ടായിരുന്നു.

N.J ജോജൂ said...

“മതപരമായ ചടങ്ങുകള്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിലക്കിയിട്ടുണ്ട് ” എന്നതു ശരിതന്നെയാണ്. സര്‍ക്കാര്‍ മതങ്ങള്‍ക്ക് അതീതവും ഏതെങ്കിലും മതത്തോട് പ്രത്യേക താത്പര്യം(വിരോധം) കാണിയ്ക്കാത്തതും ആയിരിയ്ക്കണമെന്നുതന്നെയാണ് ഭരണഘടനയുടെ താത്പര്യം.

Sebin Abraham Jacob said...

ചര്‍ച്ച കാടുകയറിയല്ലോ.

സിലബസിലില്ലാത്ത രണ്ടുപാഠങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ടു്. ഒന്നു് സന്മാര്‍ഗ്ഗപാഠം എന്നു ഇവിടെ പരാമര്‍ശിച്ച മോറല്‍ സയന്‍സ്. (ഇംഗ്ലീഷ് മീഡിയമായിരുന്നേ...) അതില്‍ ഒന്‍പതാം ക്ലാസ്സില്‍ ലൈംഗിക വിദ്യാഭ്യാസമുണ്ടായിരുന്നു. ആ ഭാഗം ഒഴിവാക്കിയാണു് അച്ചന്‍ പഠിപ്പിച്ചതു്. എന്നാല്‍ സന്മാര്‍ഗ്ഗപാഠം അത്ര പ്രശ്നമൊന്നുമില്ലാത്ത ക്ലാസ്സായിരുന്നു. അതിനൊട്ടുപരീക്ഷയുമില്ലായിരുന്നു. അതു് എല്ലാ വിഭാഗക്കാരെയും ഒരുമിച്ചിരുത്തി തന്നെയാണു് പഠിപ്പിച്ചതു്. അണ്‍ എയ്‌ഡഡ് കത്തോലിക്ക സ്കൂളായിരുന്നിട്ടും കത്തോലിക്ക വിദ്യാര്‍ത്ഥികള്‍ക്കു് പ്രത്യേക പരിഗണനയൊന്നും അവിടില്ലായിരുന്നു. ബൈബിള്‍ പഠനവും ഇല്ലായിരുന്നു.

(അതുകൊണ്ടു് മാരീചാ, പോ മോനേ ദിനേശാ എന്നു് പറയേണ്ടിവരും. ചന്ദനക്കുറി മായ്ക്കുന്നവര്‍ ബൈബിള്‍ ക്ലാസും നടത്തുന്നില്ല.)

മറ്റൊന്നു് മാക്‌മില്ലന്റെ എവരിഡെ ഇംഗ്ലീഷ്. അതു മര്യാദയ്ക്ക് പഠിച്ചിരുന്നെങ്കില്‍ എന്ന നഷ്ടബോധമേ ഇപ്പോള്‍ തോന്നുന്നുള്ളൂ.

N.J ജോജൂ said...

ഡാലീ,

“ജോജു - 21 വര്‍ഷമായി എല്ലാ ഹിന്ദുകുട്ടികളും പോട്ടെ ഭൂരിപക്ഷം ഹിന്ദുകുട്ടികളും ഇഷ്ടത്തോടെ ആണോ സന്മാര്‍ഗ്ഗം പഠിച്ചത്? എന്റെ കൂടെ പഠിച്ച മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ലായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍?”

ഈ പഠിച്ചതത്രയും സന്മാര്‍ഗ്ഗപാഠം പോട്ടെ, സയന്‍സും സാമൂഹികശാസ്ത്രവുമൊക്കെ താത്പര്യമുണ്ടായിട്ടാണോ പഠിച്ചത്.
ഒന്നാംക്ലാസില്‍ ചേരുന്ന കുട്ടി കരഞ്ഞുകൊണ്ടാണ് വരുന്നത്. പീന്നെ ഇടയ്ക്കിടയ്ക്ക് വയറുവേദന ....കാലുവേദന... എന്തെല്ലാം തരികിടകള്‍ പഠിയ്ക്കാതിരിയ്ക്കാന്‍....

കുട്ടി മൈനര്‍ ആയിരിയ്ക്കുമ്പോള്‍ മാതാപിതാക്കളാണ് തീരുമാനിയ്ക്കേണ്ടത്. മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പിന്നെ കുട്ടിയുടെ താത്പര്യത്തേക്കുറിച്ച് ആരും ചോദിയ്ക്കേണ്ടതില്ല

റഫീക്ക് കിഴാറ്റൂര്‍ said...

സ്കൂളുകള്‍ക്ക് പകരം നമുക്കിനി,
അബലവും,
പള്ളിയും,
മോസ്ക്കും,
പണിയാം.നമ്മുടെ കുട്ടികള്‍ ഭക്തരായി വളരട്ടെ.
അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കട്ടെ.ആമേന്‍.

കിരണ്‍ തോമസ് തോമ്പില്‍ said...

ചര്‍ച്ച ഭരണഘടനാ കോടിവിധികള്‍ മൗലീക അവകാശങ്ങള്‍ എന്നിങ്ങനെ പലവഴിക്ക്‌ നീങ്ങിയതിനാല്‍ എനിക്ക്‌ മറുപടി നല്‍കാന്‍ അല്‍പം സമയം എടുക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. ചര്‍ച്ച ഇതുവരെ എത്തിച്ച എല്ലാവര്‍ക്കും നന്ദി


ജോജൂ,

എല്ലാ മത വിഭാഗങ്ങള്‍ക്കും ഇഷ്ടമുള്ളതു പോലെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനും നടത്താനും കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌.

ഭരണഘടനയുടെ 30 അം വകുപ്പിനേപ്പറ്റി
30. Right of minorities to establish and administer educational institutions.- (1) All minorities, whether based on religion or language, shall have the right to establish and administer educational institutions of their choice.
ഭരണഘടനാ വിദഗ്തനായ ഡോ. M.V. പൈലി ഇങ്ങനെ പറയുന്നു

"
30 ആം വകുപ്പ്‌ വിദ്യാഭ്യാസപരമായ അവകാശങ്ങളുടെ ഒരു പട്ടയമാണ്‌ എന്ന് പറയാം. മത ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്‌ സന്തം ഇഷ്ടമനുസ്സരിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച്‌ നടത്താനും മതത്തിന്റെയോ ഭാഷയുടേയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും കൂടാതെ ഗവണ്‍മെന്റില്‍ നിന്ന് സഹായം ആവശ്യപ്പെടാനും അവര്‍ക്ക്‌ അവകാശമുണ്ടായിരിക്കുന്നതാണ്‌ എന്ന് പ്രസ്തുത വകുപ്പ്‌ വ്യക്തമായ ഭാഷയില്‍ ഉറപ്പ്‌ നല്‍കുന്നുണ്ട്‌.
"എല്ലാ സമുദായങ്ങള്‍ക്കും ഈ അവകാശമില്ല എന്നല്ലെ ഇതിന്റ പൊരുള്‍ അങ്ങനെ ആയിരുന്നെങ്കില്‍ മത ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്‌ എന്ന് പ്രത്യേകിച്ച്‌ പറയണോ. എല്ലാ സമുദായങ്ങള്‍ക്കും ഈ പരിഗണനക്ക്‌ അര്‍ഹമാണ്‌ എന്ന് പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ ഇഷ്ടം പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ന്യൂനപക്ഷങ്ങള്‍ക്കേ കഴിയൂ എന്ന് വേണ്ടെ കരുതാന്‍. ഈ കണ്‍ഫ്യൂഷന്‍ നില നിന്നതിനാലാണ്‌ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും 30 വകുപ്പിന്റ അവകാശങ്ങള്‍ നല്‍കണം എന്ന് ഞാന്‍ വാദിക്കുന്നത്‌


സെബിനേ വ്യക്തിപരമായി ഞാനും താങ്കള്‍ക്കൊപ്പമാണ്‌. എന്നാല്‍ ഇപ്പോള്‍ എല്ലാം ഭരണഘടനെയും കോടതി വിധികളേയും വച്ചാണല്ലോ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. അങ്ങനെ നോക്കിയാല്‍ 25 അം വകുപ്പിനെപ്പറ്റി സുപ്രീം കോടതി ആധികാരികമായ നല്‍കിയ റൂളിങ്ങിനെപ്പറ്റി M.V. പൈലി ഇങ്ങനെ പറയുന്നു


"
പൊതുവായ ക്രമസമാധനത്തിനും പൊതുജനാരോഗ്യത്തിനും സാമൂഹിക സദാചരത്തിനും വിധേയമായി ഏതൊരാള്‍ക്കും സ്വന്തം മനസാക്ഷിയും ബോധ്യവുമനുസ്സരിച്ചുള്ള മത വിശ്വാസം പുലര്‍ത്തുന്നതിന്‍` മാത്രമല്ല യുക്തമെന്ന് തോന്നുന്ന പക്ഷം ബാഹ്യപ്രവര്‍ത്തനങ്ങളിലൂടെ ആ വിശ്വാസം പ്രകടിപ്പിക്കാനും തന്റ മതപരമായ ആദര്‍ശങ്ങള്‍ മറ്റുള്ളവരുടെ നന്മയേ ലാക്കാക്കി പ്രചരിപ്പിക്കുന്നതിനുകൂടി 25 ആം വകുപ്പ്‌ അനുവാദം നല്‍കുന്നുണ്ട്‌. മതാനുഷ്ഠാനം എന്ന പ്രയോഗം കൊണ്ട്‌ ഭരണഘടന ഭരണഘടന പൗരന്മാരുടെ മതപരമായ വിശ്വാസ സംഹിത പുലര്‍ത്തുവാനുള്ള സ്വാതന്ത്ര്യം മാത്രമല്ല മതത്തോട്‌ ബന്ധപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും പരിരക്ഷിക്കപ്പെടുന്നു.
"


ഇനി മാരിചന്റ വാദങ്ങളിലേക്ക്‌ വന്നാല്‍ അതില്‍ പ്രധാനമായ ഒന്ന് ഇപ്പോഴും ഒളിഞ്ഞ്‌ കിടപ്പുണ്ട്‌. സന്മാര്‍ഗ്ഗം പഠിക്കുന്നത്‌ ഹിന്ദു കുട്ടികളാണ്‌. കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഇത്‌ നിര്‍ബന്ധമായും പഠികേണ്ട ഒന്നായിട്ടാണ്‌ കരുതപ്പെടുന്നത്‌. ഇതിന്‌ പ്രത്യേക പരീക്ഷയും നടത്തുന്നുണ്ട്‌. ഈ പുസ്തകം കോര്‍പ്പറേറ്റ്‌ മാനേജ്‌മന്റ്‌ ലെവലില്‍ തയ്യാറാക്കുന്ന ഒന്നാണ്‌. അപ്പോള്‍ ഒരു ക്രൈസ്തവ പശ്ചാത്തലം അതില്‍ ഉണ്ട്‌. നമ്മുടെ 7ആം ക്ലാസിലെ സാമുഹ്യാപാഠപുസ്തകത്തില്‍ കമ്യൂണിസമുള്ളതിനേക്കാള്‍ കൂടുതല്‍ ക്രൈസ്തവത അതില്‍ ഉണ്ട്‌. ഇത്‌ പഠിപ്പിക്കുന്നത്‌ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങളിലെ അലെങ്കില്‍ കത്തോലിക്കരായ അധ്യാപകര്‍.(ഇത്തരം സ്ഥാപങ്ങളില്‍ ജോലി ലഭിക്കുവാനായി ചങ്ങനാശ്സേരി അതിരൂപത്‌ ഇറക്കിയ സര്‍ക്കുലറിനേപ്പറ്റി സമകാലിക മലയാളം വാരികയില്‍ വന്ന ലേഖനം ഓര്‍ക്കുക. ). KSTA ക്കാരായ അധ്യാപകര്‍ കമ്യൂണിസം കുട്ടികളില്‍ കുത്തിത്തിരുകം എന്ന സഭയുടെ ആശങ്ക പോലെ ഒന്ന് ഇവിടെയും ആരോപിക്കാപ്പെടാം. പണ്ട്‌ വിവാദങ്ങള്‍ക്കൊന്നും ആരും പോകാറില്ലായിരുന്നു. ഇപ്പോള്‍ എന്ത്‌ വിദ്യാഭ്യാസ പരിഷാക്കാരം വന്നാലും വിവാദമാകുന്ന സാഹചര്യത്തില്‍ ഈ രീതിയിലും ഒരു വ്യാഖ്യാനം വന്നേക്കാം. നാളെ ഒരു കാലത്ത മതപരിവര്‍ത്തനം ചെയ്യപ്പെടാനുള്ള വിത്തുകള്‍ ഇന്നത്തെ സന്മാര്‍ഗ്ഗ പാഠങ്ങളിലൂടെ സഭ നടത്തുന്നു എന്ന് ഡീക്കന്‍ ശൈലിയില്‍ ഒരു ആരോപണത്തിന്‌ പ്രസക്തി ഉണ്ട്‌ എന്നല്ലേ മാരിചാ താങ്കള്‍ ഉദ്ദ്യേശിച്ചത്‌?

അനില്‍@ബ്ലോഗ് said...

കിരണ്‍,
വാര്‍ത്ത പൊസ്റ്റ് ആക്കിയതു ഒരു നല്ല കാര്യം തന്നെ. പക്ഷെ ഇതു എഴാം ക്ലാസ്സു പുസ്തക ചര്‍ച്ചപോലെ അവാന്‍ തരമുള്ളൂ.മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുത കുറഞ്ഞുവരികയാണു , ഒരു മരണവീട്ടില്‍ പോലും അന്ന്യ മതസ്ഥരെ കാണാന്‍ കഴിയാത്ത സ്ഥിതിയിലെക്കു കേരളസമൂഹം മാറിയിരിക്കുന്നു.ഇത്തരം അസഹിഷ്ണുതയാണു കുറിമായ്ക്കല്‍ പൊലെയുള്ള സംഭവങ്ങളിലേക്കു എത്തിച്ചേരുന്നതു.വിഷയം ഒന്നു മാറി ഒരു ചോദ്യം ചൊദിക്കട്ടെ, പഴയ നിര്‍മാല്യം സിനിമ കണ്ടിട്ടുണ്ടൊ? അത് ഈ കാലത്താണു റിലീസ് ചെയ്യുന്നതെങ്കില്‍ കേരളം എന്താകും?
പിന്നെ ക്രിസ്ത്യന്‍ പള്ളിക്കൂടങ്ങള്‍ മാത്രമല്ല ഇത്തരം കലാപരിപാടികള്‍ നടത്തുന്നതു, ഒരൊ മതക്കാരും അവരവര്‍ക്കു കഴിയുന്ന പൊലെ ചെയ്യുന്നുണ്ടു. എന്റെ സഹൊദരിയ്ടെ മകന്‍ പടികുന്ന സ്ക്കൂളില്‍ ഗീതാ പാരായണം നടക്കുന്നു.കുട്ടികളെ മാംസ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.
ഒറ്റ പോംവഴിയെ ഉള്ളൂ, മതനിരപേക്ഷമായ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ അയക്കുക.

സൂര്യോദയം said...

സ്വന്തം അറപ്പുരയില്‍ വെടിക്കെട്ട്‌ ശേഖരം ഉണ്ടെന്നത്‌ ആരും അറിയില്ലെന്ന ധാരണയാലാവാം ഇവര്‍ അപ്പുറത്തെ വീട്ടില്‍ പൊട്ടാസ്‌ സൂക്ഷിച്ചതിനെതിരെ ബഹളം വച്ച്‌ സമരം ചെയ്യാനിറങ്ങിയത്‌ (അതായത്‌..... ഏഴാം ക്ളാസ്സ്‌ പുസ്തകത്തെ തെറിവിളിക്കാന്‍ തുടങ്ങിയപ്പോളും അറിഞ്ഞുകാണില്ല കാലാകാലങ്ങളായി തങ്ങള്‍ ചെയ്തുവരുന്ന/പഠിപ്പിച്ചുവരുന്ന പല കസര്‍ത്തുകളും ചര്‍ച്ചചെയ്യപ്പെടുമെന്ന്....)
ഇതിനെതിരെ സമരം ചെയ്യാന്‍ ഭൂരിപക്ഷമതസ്തര്‍ ഇറങ്ങില്ലെന്ന് അറിയാമല്ലോ... അങ്ങനെ ഇറങ്ങിയാലും വര്‍ഗ്ഗീയം എന്ന് വിളിച്ച്‌ എല്ലാവര്‍ക്കും എതിര്‍ക്കാമല്ലോ...

ഈ ന്യൂനന്‍മാര്‍ കളിച്ച്‌ കളിച്ച്‌ അവസാനം മറ്റവര്‍ക്ക്‌ വാശി ഉണ്ടാക്കിക്കൊടുത്ത്‌ ഉഷാറക്കിയെടുത്ത്‌ വാങ്ങി കൈപ്പറ്റാനൌള്ള ഒരു സാദ്ധ്യത വിദൂരമല്ല.. ഈ നിലയ്ക്ക്‌ പോയാല്‍...

Sas said...

I fear that in near future we can expect a communal riot in Kerala.

amv said...

രാധേയന് എന്ന് മുതലാണ് RSS വക്കീലായത് ?. കിരണിന്റെ മറ്റു പല വിഷയങ്ങളിലും ഉള്ള സമീപനം ബ്ലോഗു കണ്ടതാണ് - പക്ഷെ രാധേയന് അങ്ങനെ ആണോ ?. ഏതായാലും പേടിപ്പികാതെ മാഷേ ...

മതമില്ലാത്ത CPM അല്ലാത്ത ഒരാള്

റോബി said...

ഖേദമുണ്ട് ഇത്തരം വാര്‍ത്തകള്‍ വായിക്കാന്‍.

ഞാന്‍ പഠിച്ചത് നവോദയയിലായിരുന്നു. അവിടെ ഒരു മതവും ഉണ്ടായിരുന്നില്ല. ആരും ദേവാലയങ്ങളില്‍ പോയിരുന്നില്ല. ആരും പ്രാര്‍ത്ഥിച്ചിരുന്നില്ല. മതപരമായ ഒരാഘോഷവും ഉണ്ടായിരുന്നില്ല...എങ്കിലും മാലയോ കൊന്തയോ ലോകറ്റോ ചരടോ ധരിക്കുന്നതിനും പൊട്ട്, കുറി തൊടുന്നതിനും പ്രശ്നമില്ലായിരുന്നു. എങ്കിലും ആരും തട്ടം ഉപയോഗിച്ചത് ഓര്‍മ്മയില്ല. ഒരു സന്‍മാര്‍ഗവും ആരും പഠിപ്പിച്ചിരുന്നില്ല. സ്കൂളില്‍ ഈശ്വരപ്രാര്‍ത്ഥനയുമുണ്ടായിരുന്നില്ല.

എല്ലാ സ്കൂളുകളിലും ഈ രീതി കൊണ്ടുവരണം എന്നാണ്‌ എന്റെ അഭിപ്രായം, അതും നിയമം വഴി.

ക്രിസ്ത്യാനികളുടെ മക്കള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ പഠിക്കണമെന്ന് ഒരു ബിഷപ്പ് പറഞ്ഞിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് അതിന്റെ ബാക്കിയാണ്‌. ക്രിസ്ത്യന്‍ സ്കൂളുകളില്‍ മറ്റാരും പഠിക്കണ്ട എന്ന രീതി. അങ്ങനെ ഉണ്ടാകുന്ന എണ്ണം നികത്താന്‍ ക്രിസ്ത്യാനികളോട് കൂടുതല്‍ മക്കളെ ഉണ്ടാക്കാനും പറഞ്ഞു സഭ.

സമൂഹം കൂടുതല്‍ polarized ആകുന്നതിനേ ഇത് വഴി വെക്കുകയുള്ളൂ.

അവന്‍ വീണ്ടും വരുമോ, കൈയിലൊരു ചമ്മട്ടിയുമായി !!

മാവേലി കേരളം said...

'മതമില്ലാത്ത ജിവന്‍ എന്ന ചെറിയ പാഠപുസ്തക കുറിപ്പില്‍ പോലും മത നിഷേധവും മത സ്വാതന്ത്ര്യ ലംഘനവും ആരോപിച്ച്‌ തെരുവുകള്‍ ചോരക്കളമാകുന്നകാലത്താണ്‌ യൂണിഫോമിന്‌ ചേരാത്തത്‌ എന്ന് പറഞ്ഞ്‌ ഭൂരിപക്ഷ സമുദായ ബിംബങ്ങളേ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്‌.'

വളരെ സങ്കീര്‍ണമായ ചോദ്യമാണെങ്കിലും സാമ്രാജ്യവാദത്തിനുവേണ്ടീ മത സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതില്‍ ഒരു വിഷമവും കാണാത്തവരെ ഗുരുക്കളായി അംഗീകരിച്ച് അവരെ കണ്ണുമടച്ച് അനുകരിക്കുനവര്‍ക്ക് ഉത്തരം നിസ്സാരമാണ്‍്.

ആ കുട്ടികളുടെയൊക്കെ രക്ഷകര്‍ത്താക്കള്‍ പേടിച്ചിരിക്കയാണെന്നാണല്ലോ കിരണ്‍ എഴുതിയിര്‍ക്കുന്നത്.

ഒരു രാജ്യത്തിന്റെ ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കാത്ത ഭരണഘടന ഒരു വിലയുമില്ലാതതാണെന്നും അനീതിയെ നേരിടണമെങ്കില്‍ അതിനെതിരെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കണമെന്നും അവര്‍ എന്നാണ്‍് ‍ മനസിലാക്കുന്നത്?

മതം, ദൈവം, സംസ്കാരം ഇതിനെ ഒക്കെ സാമാന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും അവയുടെ അര്‍ത്ഥങ്ങള്‍ വളരെ വ്യത്യാസമാണ്‍്. ദൈവത്തേയും സംസ്കാരത്തേയും കൂട്ടുപിടിച്ച് രാഷ്ട്ര്രിയ സമൂഹ്യ, സാ‍മ്പത്തിക കയ്യൂക്കിനു വേണ്ടി കെട്ടിപ്പൊക്കിയ മത ശിബിരങ്ങളേയാണ്‍് ബുദ്ധിയുള്ള മനൂഷ്യന്‍ എതിര്‍ക്കുന്നത്. അല്ലാതെ അതിന്റ്റെ ഉള്ളില്‍ തടവുകിടക്കുന്ന സംസ്കാരത്തേയും ദൈവത്തേയുമല്ല. ഈ സാഹചര്യത്തില്‍ മതവും മനുഷ്യനും സംസ്കാരവും ദൈവവും തമ്മില്‍ പരസ്പരപൂര‍കമായ യാതൊരു ബന്ധവുമില്ല .

ഇത്തരമൊരു മതത്തെയാണ്‍് ‘മതമില്ലാത്ത ജീവന്‍‘ അവഹേളിക്കുന്നത്, അല്ലാതെ മനുഷ്യന്‍ കാലാകാലങ്ങളായി അവന്റെ ചരിത്ര വളര്‍ച്ചയിലൂ‍ടെ വളര്‍ത്തിയെടുത്ത സംസ്കാരത്തെയല്ല. ഈ സംസ്കാരം ഒരു വ്യക്തിയുടെ ബുദ്ദിയുടെ അറിവിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്‍്. സ്വന്തം വ്യക്തിത്വത്തെ സംരക്ഷിക്കാന്‍ തയ്യാറകാത്ത രക്ഷകര്‍ത്താക്കളോടു എനിക്കു സഹതാപമേ ഉള്ളൂ.

സ്കൂളുകളില്‍ യൂണിഫോംമിന് പല നല്ല ഉദ്ദേശങ്ങളുമുണ്ട്. തുല്യത്, ലഘുത്വം, വ്യക്തിത്വം ഇതൊക്കെ ഇവയില്‍ ചിലതാണ്‍്. അതിനൂ ചില ന്നീബന്ധനകളുമുണ്ടാകാം. എന്നാല്‍ ഇതൊന്നും ഭൂരിപക്ഷത്തിന്റെയൊ ന്യൂനപ്ക്ഷത്തിന്റെയൊ താല്പര്യങ്ങളെ ഹനിച്ചുകൊണ്ടാകരുത് എന്നു വ്യവസ്ഥ ചെയ്യുന്ന വിധത്തിലായിരിക്കണം. അതില്ലാതെ വരുന്നത് ഒരു സമൂഹത്തിന്റെ പരസ്പരബഹുമാനമില്ലാത്ത, മനൂഷ്യത്വമില്ലാത്ത സ്വഭാവത്തെയാണ്‍് കാണിക്കുന്നത്. കരുണാമയനെന്നു പേരുകൊടുത്ത ക്രിസ്തീയ ദൈവത്തിന്റെ ‘തിരു’രൂപത്തെ പ്രതിനിധീകരിച്ചു നടത്തുന്ന സ്ഥാപനങ്ങളിലാണ്‍് ഇതു നടക്കുന്നത്:)

സൌത്താ‍പ്രിക്കയില്‍ അപ്പാര്‍ത്തീഡിന്റെ കെട്ടില്‍ നിന്നു മോചിതമായതിനു ശേഷവും , ഇവിടെത്തെ പബ്ലീക്ക് സ്കൂളുകളില്‍ പോലും ക്രിസ്തീയ മൂല്യങ്ങളില്‍ വിശ്വസിച്ചാലേ മോക്ഷം കിട്ടു എന്ന ചിന്തയായിരുന്നു. എന്നാലും മൂവാറ്റുപുഴ മാനേജ്മെന്റിനേക്കാള്‍ ഭേദമായീരുന്നു കേട്ടോ.

2004ല്‍ ഇവിടെ സൊനാലി എന്ന ഹിന്ദു പെണ്‍കുട്ടിയെ മൂക്കുത്തി അണിയുന്നതില്‍ നിന്ന് അവള്‍ പഠിച്ചിരുന്ന‍ Durban Girls' High school വിലക്കി. സൊനാലിയുടെ വീട്ടുകാര്‍ കോടതിയെ അഭയം പ്രാപിച്ചെങ്കിലും വിധി പ്രതികൂലമായിരുന്നു. അതേത്തുടര്‍ന്ന് അവര്‍‍ ഹൈക്കോടതില്‍ ഹര്‍ജികൊടുക്ക്കുകയും ഹൈക്കോടതി സൊനാലിക്കനുകൂലമായി വിധിപറയുകയും ചെയ്തു. വിധി ത്രുപ്തികരമല്ലാഞ്ഞതിനാല്‍ ഹൈസ്കൂള്‍ രാജ്യത്തെ പരമാധികാര നിയമസ്ഥാപനമായ കോണ്‍സ്റ്റിറ്റൂ‍ഷനല്‍ കോര്‍ട്ടില്‍ പരാതി ബോധിപ്പിച്ചു.

അങ്ങനെ മൂന്നു കൊല്ലത്തെ നിയമയുദ്ധത്തിനു ശേഷം, 2007ല്‍ കോണ്‍സ്റ്റിറ്റൂഷനല്‍ കോര്‍ട്ട് പ്രശ്നത്തീല്‍ അവസാന വിധി ഉണ്ടായി.കോണ്‍സിറ്റൂഷനല്‍ Chief Justice Pius Langa said: "I have held that the rule prohibiting the wearing of jewellery, had the potential for indirect discrimination because it has allowed certain groups of learners to express their religious and cultural identity freely, while denying that right to others.".

Only a person with an extra ordinary legal sense and sensibility can sense that kind of a descrimination. And no more a Hindu girl or any girl in South Africa will have to face that kind of a descriminaion in any South African school. That is the impact of the judgment.

മത പഠനം ഇവിടെ സ്കൂളില്‍, സ്കൂള്‍ സമയത്തിനു പുറത്തു മാത്രം നടന്നിരുന്നു, ഇപ്പോഴില്ല, ഗവണ്മെന്റു നിയമം മൂലം അതില്ലാതാക്കി. പക്ഷെ ഞങ്ങട മക്കള്‍ പഠിക്കുമ്പോല്‍ ഉണ്ടായിരുന്നു. ക്രിസ്തു മതപഠനത്തിനു പോകാന്‍ ഞങ്ങള്‍ ഞങ്ങട മക്കളെ അനുവദിച്ചിരുന്നു. ഹിന്ദു മതത്തേക്കുറിച്ചും ഹിന്ദു സംസ്കാരത്തേക്കുറിച്ച് സ്കൂളില്‍ പഠിക്കാന്‍ അവസരമില്ലാത്തതിനാല്‍ ഞാന്‍ അവരെ അതു വീട്ടില്‍ പഠിപ്പിച്ചു.

ഇസ്ലാമിനേക്കുറിച്ചും അവര്‍ പ്രായമായപ്പോള്‍ കുറച്ചൊക്കെ പഠിച്ചു. അതുകൊണ്ട് എല്ലാ മതത്തിന്റയും നന്മയും തിന്മയും അവര്‍ക്കിന്നറിയാം.
അതുപോലെ സൌത്താഫ്രിക്ക്യിലെ പത്തും പതിനഞ്ചും വയസുള്ള ക്രിസ്ത്യാനി കുട്ടികള്‍ക്ക് ഹിന്ദുമതത്തെക്കുറിച്ചും നല്ല അറിവുണ്ട്. യോഗ അവരുടെ ജീവിതത്ഥിന്റെ ഒരു ചര്യയുമാണ്‍്.

എല്ലാമത/സംസ്കാരങ്ങളെയും കുറീച്ച് അറിയുന്നതാണ്‍് മത നിരപേക്ഷത. മതമില്ലാത്ത ജീവന്റെ തത്വവും ഇതു തന്നെയാണ്‍്.

അല്ലാതെ ദൈവത്തിന്റെ പടം കെട്ടിത്തൂക്കി അതിന്റെ കീഴില്‍,ഭരണഘടനയുടെ, സാംഗത്യമില്ലാത്ത വക്കുപ്പുകളെ പൊക്കിപ്പിടിച്ച്, മറ്റുള്ളവരെ നിഷേധീച്ച് തങ്ങളു മുന്തിയവരാണന്നൂ വിശ്വസിച്ചു പള്ളിക്കുട കച്ചവടം നടത്തുന്നതല്ല.അത്തരം സ്കൂളുകളില്‍ സ്വന്തം മക്കളെ വിട്ട് പേടിച്ചിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ സ്വന്തം മക്കളോടു ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണ്‍്.

എതിരന്‍ കതിരവന്‍ said...

കുട്ടികള്‍ മാത്രമല്ല ഇതില്‍ പെടുന്നത്. അദ്ധ്യാപകരും. എന്റെ ഒരു ബന്ധുക്കാരി യുടെ വീട്ടില്‍ ധാരാളം SNDP മാഗസീനുകള്‍. കോട്ടയം ജില്ലയിലെ ഒരു SNDP സ്കൂളിലാണ് പഠിപ്പിക്കല്‍. എല്ലാ അദ്ധ്യാപകരും നിര്‍ബ്ബന്ധമായി ഈ മാഗസീനുകള്‍ വരിസംഖ്യയടച്ചു വാങ്ങിച്ചിരിക്കണമത്രെ.

കിരണ്‍ തോമസ് തോമ്പില്‍ said...

മത നിരപേഷ വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിക്കുന്നവരാണ്‌ ഇവിടെ കമന്റിയവരില്‍ ഭൂരിപക്ഷം പേരൗം. എന്നാല്‍ പൊതുവില്‍ അങ്ങനെ അല്ലാത്ത ഒരു കാലഘട്ടത്തിലെക്കാണ്‌ നാം നീങ്ങുന്നത്‌ ഒന്ന് മുതല്‍ പത്തുവരെ സ്വസമുദായത്തിലെ കുട്ടികള്‍ക്ക്‌ ഒപ്പം മാത്രമിരുന്ന് പഠിക്കാന്‍ കഴിയുന്ന ഒരു പ്രത്യേക അവസ്ഥ ഇന്ന് കേരളത്തിലുണ്ട്‌. ക്രൈസ്തവ സ്ഥാപനങ്ങളില്‍ എല്ലാ സമുദായക്കാരേയും ഉള്‍ക്കൊള്ളുന്നു എങ്കിലും പല സമയത്തും അവര്‍ക്ക്‌ മറ്റ്‌ സമുദായക്കാരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ തെറ്റു പറ്റാറുണ്ട്‌. വീന്റും ചില യൂണിഫോം വിവാദങ്ങള്‍ എന്ന് എന്റ പഴയ പോസ്റ്റില്‍ ഒരു ഉദാഹരണം കാണാവുന്നതാണ്‌. അവകാശങ്ങളേപ്പറ്റിയും ഭരണഘടനയുടെ സംരക്ഷണത്തെപ്പറ്റിയും ഏറ്റവും അധികം വാചാലരാകുന്ന ക്രൈസ്തവരുടെ ഭാഗത്ത്‌ നിന്ന് ഇത്തരത്തില്‍ അസഹിഷ്ണത്‌ ഉണ്ടാകതേ നോക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്‌.

t.k. formerly known as തൊമ്മന്‍ said...

കേരളം ഒരു തരം rivisionist phase-ല്‍ ആണെന്നു തോന്നുന്നു. കുട്ടികളുടെ പേരുകള്‍ മുതല്‍ ആള്‍ക്കാരുടെ വായില്‍ നിന്ന് വരുന്ന accent-നു വരെ ഒരു തരം ട്രൈബലിസത്തിന്റെ ചുവ.

ഇനി “ഭ്രാന്താലയ“ത്തിന്റെ അവസ്ഥ വരെ നമ്മള്‍ കാര്യങ്ങള്‍ ചുരുട്ടിയെത്തിക്കുമോ എന്നേ അറിയാനുള്ളൂ.

മാരീചന്‍ said...

അണ്‍ എയിഡഡ് സ്ക്കൂളുകളെക്കുറിച്ചല്ല, സര്‍ക്കാര്‍ ശംബളം വാങ്ങുന്ന അധ്യാപകരുളള, അറ്റകുറ്റപ്പണികള്‍ക്കും മറ്റും സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങുന്ന എയിഡഡ് സ്ക്കൂളുകളെക്കുറിച്ചാണ് എന്റെ വാദമെന്ന് സെബിനോട് പറയട്ടെ.

ജോജുവിന്റെ കമന്റില്‍ നിന്ന്
ഞാന്‍ പഠിച്ച സ്ഥാപനങ്ങളില്‍ സ്കൂള്‍ പഠനസമയം കഴിഞ്ഞുള്ള അരമണിക്കൂര്‍ ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്. വെള്ളിയാഴ്ചകളില്‍ മുസ്ലീം കുട്ടികളെ നിസ്ക്ലരിയ്ക്കാന്‍ സ്കൂളില്‍ നിന്നു വിടും. അപ്പോള്‍ ആ സമയത്ത് മറ്റുകുട്ടികളെ വേദപാഠവും സന്മാര്‍ഗ്ഗപാഠവും പഠിപ്പിയ്ക്കും.

ചുരുക്കത്തില്‍

1. നിബന്ധിച്ചു വേദപാഠം പഠിപ്പിയ്ക്കുന്നില്ല
2. അകത്തോലിക്കരെ നിര്‍ബന്ധിച്ചു വേദപാഠം പഠിപ്പിയ്ക്കുന്നില്ല എന്നു മാത്രമല്ല സന്മാര്‍ഗ്ഗപാഠം എന്ന മതേതരമായ ഒരു പദ്ധതി ആവിഷ്കരിയ്ക്കുകയും ചെയ്തിട്ടുണ്ട്.
3. സ്കൂള്‍ സമയത്ത് പഠിപ്പിയ്ക്കുന്നില്ല.


ഡാലിയുടെ കമന്റില്‍ നിന്ന്,

ജോജു - 21 വര്‍ഷമായി എല്ലാ ഹിന്ദുകുട്ടികളും പോട്ടെ ഭൂരിപക്ഷം ഹിന്ദുകുട്ടികളും ഇഷ്ടത്തോടെ ആണോ സന്മാര്‍ഗ്ഗം പഠിച്ചത്? എന്റെ കൂടെ പഠിച്ച മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ലായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍?

വേഷം, ആഭരണങ്ങള്‍, ചന്ദനക്കുറി, ഉറുക്ക്, കുരിശുമാല എന്നിവയുടെയൊന്നും പേരില്‍ കുട്ടികള്‍ തമ്മില്‍ യാതൊരു വേര്‍തിരിവും ഇല്ലാത്ത അന്തരീക്ഷമാണ് സ്ക്കൂളുകളില്‍ എന്ന് സെബിന്റെ ആദ്യ കമന്റ്.

അധ്യാപകര്‍ തന്നെ കുട്ടികളെ മതം തിരിച്ച് വേറേ ക്ലാസിലിരുത്തി ഒരുകൂട്ടര്‍ക്ക് സന്മാര്‍ഗപാഠവും മറ്റേക്കൂട്ടര്‍ക്ക് വേദപാഠവും പഠിപ്പിക്കുന്നുവെന്ന് ജോജു. മുസ്ലിം കുട്ടികള്‍ പളളിയില്‍ പോയിട്ടുണ്ടെന്ന് ഉറപ്പു പറഞ്ഞ ശേഷമാണത്രേ ഈ ക്ലാസ്. സന്മാര്‍ഗ പഠനം നിര്‍ബന്ധിതമാണെന്ന് ഡാലി.

സന്മാര്‍ഗ പാഠം മോശമായിരുന്നുവെന്ന് ഏതെങ്കിലും അകത്തോലിക്കര്‍ തെളിവു തരണമെന്ന് ജോജുവും ആവശ്യപ്പെട്ടിരിക്കുന്നു.

എന്റെ ചോദ്യം ഇതാണ്. കുട്ടികളെ മതം തിരിച്ച് വേറെ വേറെ ക്ലാസിലിരുത്തി സ്വന്തം മതവിശ്വാസത്തിലധിഷ്ഠിതമായ സന്മാര്‍ഗപാഠം നിര്‍ബന്ധിതമായി പഠിപ്പിക്കാന്‍ സഭയ്ക്ക് എന്തധികാരമാണുളളത്? പ്രത്യേകം പുസ്തകം, പരീക്ഷ ഇവയൊക്കെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28 വകുപ്പ് 3ന് വിരുദ്ധമല്ലേ..? മിണ്ടിപ്പോയാല്‍ ഭരണഘടനയും പൊക്കിപ്പിടിച്ച് നടക്കുന്ന ജോജു ഇതെങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നാണ് ചോദിച്ചത്. അതിനല്ലല്ലോ മറുപടി കണ്ടത്.

എസ്എന്‍ഡിപിയുടെ സ്ക്കൂളുകളില്‍ ഈഴവേതര കുട്ടികളെ വേര്‍തിരിച്ചിരുത്തി ശ്രീനാരായണ ധര്‍മ്മപരിപാലനം സന്മാര്‍ഗ പാഠത്തിന്റെ നിര്‍വചനത്തില്‍ പെടുത്തി നിര്‍ബന്ധിതമായി പഠിപ്പിച്ചാല്‍ എന്താവും സഭയുടെ പ്രതികരണം? അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനാണോ കത്തോലിക്കര്‍ തങ്ങളുടെ മക്കളെ സഭയുടെ സ്ക്കൂളില്‍ തന്നെ പഠിപ്പിക്കണം എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉദ്ബോധിപ്പിച്ചു കൊണ്ടേയിരിക്കുന്നത്?

ഇനി, എന്‍എസ്എസ് സ്ക്കൂളുകളില്‍ നായരേതര കുട്ടികള്‍ക്ക് ചട്ടമ്പിസ്വാമികളുടെ ദര്‍ശനവും പഠിപ്പിക്കാം. സുന്നത്തിന്റെ മേന്മയെക്കുറിച്ച് എംഇഎസിന്റെ സ്ക്കൂളുകളിലും നാലു മുതല്‍ നാലര വരെ പ്രത്യേക ക്ലാസ് ഇതര മതവിഭാഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കട്ടെ. പരീക്ഷയും നടത്തട്ടെ.. തോല്‍ക്കുന്നവര്‍ക്ക് പ്രോഗ്രസ് കാര്‍ഡില്‍ ചുവന്ന വര വരയ്ക്കാന്‍ മറക്കരുത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 കീ ജയ്...

ടോട്ടോചാന്‍ (edukeralam) said...

ജോജു എന്‍റെ കമന്‍റില്‍ എവിടെയാണ് ഭരണഘടനാ ലംഘനം ഉള്ളത്, വിശദമാക്കാമോ?

ന്യൂനപക്ഷ സ്കൂളുകള്‍ അല്ല കേരളത്തില്‍ കത്തോലിക്ക സഭയോ മറ്റ് ന്യൂനപക്ഷ സമുദായങ്ങളും നടത്തുന്ന സ്കൂളുകള്‍.
കേരളത്തില്‍ ആകെ ൫൦ല്‍ താഴെ ന്യൂനപക്ഷസ്കൂളുകളേ ഉള്ളൂ എന്നാണ് എന്‍റെ അറിവ്.

എയിഡഡ് സ്കൂള്‍ ന്യൂനപക്ഷസ്കൂള്‍ ആക്കാന്‍ ഭരണഘടന പറയുന്നുണ്ടോ?


പിന്നെ അവസാനം പറഞ്ഞ കാര്യം. ൯൦കളില്‍ ആണ് ഞാന്‍ പറഞ്ഞ സംഭവം നടന്നത്.
അന്നും ശരി തന്നെ കോടതിയില്‍ പോയാല്‍ കുട്ടിക്ക് നീതി കിട്ടും സംശയമില്ല. പക്ഷേ അന്ന് അതിനുള്ള കഴിവ് അവര്‍ക്ക് ഉണ്ടായിരുന്നില്ല. അറിവും ഇല്ല. അതിനെ മുതലെടുക്കുന്ന സ്ഥാപനങ്ങളാണ് ഇന്നും ഉള്ളത്.

പ്രോഗ്രസ്സ് റിപ്പോര്‍ട്ടിനോടൊപ്പം സന്മാര്‍ഗ്ഗ പാഠം എന്ന പേരില്‍ പഠിപ്പിക്കുന്നതിന്‍റെ മാര്‍ക്ക് വയ്ക്കുന്നതും തോറ്റാല്‍ ചുവന്ന മഷിക്ക് അടിവരയിടുന്നതും ക്രൂരതയാണ് അനീതിയാണ്
തെറ്റാണ്.

ഡാലി said...

ജോജു -
“കുട്ടി മൈനര്‍ ആയിരിയ്ക്കുമ്പോള്‍ മാതാപിതാക്കളാണ് തീരുമാനിയ്ക്കേണ്ടത്. മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പിന്നെ കുട്ടിയുടെ താത്പര്യത്തേക്കുറിച്ച് ആരും ചോദിയ്ക്കേണ്ടതില്ല“

കുട്ടികളെ പഠിപ്പിക്കുന്ന സിലബസ് തീര്‍മാനിക്കാന്‍ സമൂഹം (മാതാപിതാക്കളുല്‍പ്പെടെ) ചുമലപ്പെടുത്തിയിരിക്കുന്നവരാണ് സര്‍ക്കാര്‍. ആ സര്‍ക്കാര്‍ പറയാത്ത പാഠമാണ് 21 വര്‍ഷമായി പള്ളിസ്കൂള്‍ അക്രൈസ്തവരെ (ഹിന്ദുക്കള്‍ മാത്രമല്ല, സുറായികളും, പ്രൊട്ടസ്റ്റന്റ്ക്കാരും ഒക്കെ പെടും) പഠിപ്പിക്കുന്നത്. ഹിന്ദുക്കളോട് പോട്ടെ സുറായികളായ കുട്ടികളുടെ മാതാപിതാക്കളോടന്ന് ചോദിച്ചു നോക്കണം അപ്പോ അറിയാം അവര്‍ക്ക് എന്തു മാത്രം സമ്മതമുണ്ടെന്ന്.

കത്തോലിക്ക സഭ ഒഴിച്ച് മറ്റ് കൈസ്തവ സമൂഹങ്ങള്‍ നടത്തുന്ന സ്കൂളുകളില്‍ ഈ സന്മാര്‍ഗ്ഗ ക്ലാസ്സില്ല എന്നാണറിവ്. എന്തായാലും തൃശ്ശൂര് സുറായികള്‍ (കാലടിയന്‍ സിറിയന്‍)നടത്തുന്ന സ്കൂളുകളില്‍ കണ്ടീട്ടില്ല.

Radheyan said...

amv said...
രാധേയന് എന്ന് മുതലാണ് RSS വക്കീലായത് ?. കിരണിന്റെ മറ്റു പല വിഷയങ്ങളിലും ഉള്ള സമീപനം ബ്ലോഗു കണ്ടതാണ് - പക്ഷെ രാധേയന് അങ്ങനെ ആണോ ?. ഏതായാലും പേടിപ്പികാതെ മാഷേ ...

മതമില്ലാത്ത CPM അല്ലാത്ത ഒരാള്.കുറച്ച് വിശദീകരണം ആവശ്യമാണ്. ഞാന്‍ ഗുജറാത്തില്‍ നടന്നതിനെ അനുകൂലിച്ചിട്ടില്ല.പക്ഷെ അസംഘടിതമായ ഹിന്ദുമതം അറിഞ്ഞോ അറിയാതെയോ മതനിരപേക്ഷതയെ സഹായിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ ആര്‍.എസ്.എസ് ആകുമോ?പ്രതേകിച്ചും ആര്‍.എസ്.എസ് ഹിന്ദുക്കളെ സംഘടിത ശക്തിയായി മാറ്റാന്‍ ശ്രമിക്കുമ്പോള്‍.

പക്ഷെ കത്തോലിക്കാ സഭ ന്യൂനപക്ഷ താല്‍പ്പര്യം എന്ന പേരില്‍ കച്ചവടതാല്‍പ്പര്യം സംരക്ഷിക്കുമ്പോള്‍ വൃണിതമാവുന്നത് മതനിരപേക്ഷമായ പൊതു സമൂഹമാണ്.ന്യൂനപക്ഷാവകാശം പരിചയാണ്,വാളല്ല .പക്ഷെ പൌവ്വത്തിലും കൂട്ടരും അത് വാളാക്കി വീശുമ്പോള്‍ അത് സമൂഹത്തെ മുറിവേല്‍പ്പിക്കുമ്പോള്‍ അത് ഉറക്കെ പറഞ്ഞാല്‍ ആര്‍.എസ്.എസ് ആയാല്‍ അങ്ങ് ആയിക്കോട്ടെ എന്ന് വിചാരിക്കുകയേ തരമുള്ളൂ.

ഹിന്ദുത്വം ഇന്നത്തെ ലിബറല്‍ സ്വഭാവം നിലനിര്‍ത്തണമെന്ന് മറ്റേത് ഇടതുപക്ഷക്കാരനെ പോലെ ഞാനും ആഗ്രഹിക്കുന്നു.അത് അങ്ങനെ ആവരുതെന്നും മറ്റേത് സംഘടിത മതത്തെ പോലെ ആവണം എന്ന് സംഘപരിവാറും ആഗ്രഹിക്കുന്നു.അതിന് വളം വെച്ച് കൊടുക്കുകയാണ് ഇല്ലാത്ത ന്യൂനപക്ഷാവകാശങ്ങള്‍ക്കായി വിശ്വാസികളെ ഇളക്കി വിടുന്നവര്‍.അവരുടെ ലക്‍ഷ്യം ഇന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മാത്രമായിരിക്കും.പക്ഷെ പൊതു സമൂഹത്തിന്റെ മതേതരസ്വഭാവത്തില്‍ അവര്‍ ഏല്‍പ്പിക്കുന്ന മാരക മുറിവുകള്‍ തുറന്ന് പറയുക മാത്രമാണ് ഞാന്‍ ചെയ്തത്.

(ആര്‍.എസ്.എസുമായ സംഘര്‍ഷഭരിതമായ ഒരു കാലത്തെ തുടര്‍ന്ന് ബാംഗ്ലൂരിലേക്ക് 2001ല്‍ ഒന്നര കൊല്ലം മാറിതാമസിക്കേണ്ടി വന്ന ഒരു ഇടത് സഹയാത്രികന്‍)

നചികേതസ്സ് said...

Kiran Excellent

ബ്രിനോജ്‌ said...

ജോജു ചുരുക്കത്തില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളോട്‌ ഒരു എയ്ഡഡ്‌ കത്തോലിക്കാ സ്കൂളില്‍ പഠിച്ച നിലക്ക്‌ മറുപടി പറഞ്ഞോട്ടെ.
ഞാന്‍ പഠിച്ച സ്കൂളില്‍ എല്ലാ ആഴ്ചയും ഒരു ദിവസം ഉച്ചഭക്ഷണത്തിനു മുന്‍പുള്ള ഒരു പീരിയഡ്‌ കത്തോലിക്കര്‍ക്ക്‌ വേദപാഠവും അല്ലാത്തവര്‍ക്ക്‌ മോറല്‍ സയന്‍സും എന്നതായിരുന്നു.സ്കൂള്‍ സമയത്ത്‌ തന്നെയാണു ഈ പീരിയഡ്‌.കത്തോലിക്ക കുട്ടികളെ നിര്‍ബന്ധിച്ചു തന്നെയാണു വേദപാഠ ക്ലാസ്സുകള്‍ക്ക്‌ അയച്ചിരുന്നത്‌.ക്രിസ്ത്യന്‍ പേരുള്ള കത്തോലിക്കരല്ലാത്ത കുട്ടികളോട്‌ അധ്യാപകരുടെ അന്വേഷണം ഉണ്ടായിരുന്നു.എന്താ വേദപാഠ ക്ലാസ്സില്‍ പോകാത്തതെന്ന്?
മോറല്‍ സയന്‍സിനു പരീക്ഷയുണ്ടായിരുന്നു.(7ാ‍ം ക്ലാസ്സ്‌ വരെ).പക്ഷേ പ്രൊമോഷനില്‍ അത്‌ കണക്കില്‍ കൂട്ടാറില്ല.
പുസ്തകം അച്ചടിച്ച്‌ വിതരണം ചെയ്യുന്നത്‌ സഭ. കുട്ടികള്‍ കാശു കൊടുത്തു തന്നെ വാങ്ങണം.
ഉള്ളടക്കങ്ങള്‍ വ്യക്തമായി ഓര്‍മയില്ല.ഏകദേശം ചേരുവ ഭൂരിഭാഗവും ദൈവഭക്തി,പിന്നെ ചില കോമണ്‍ സന്മാര്‍ഗ കാര്യങ്ങള്‍,ബൈബിള്‍ കഥകള്‍,ക്രിസ്റ്റ്യാനിറ്റി, ഒരല്‍പം മറ്റു മതങ്ങളിലെ ചില്ലറ മിത്തുകള്‍ പിന്നെ ഒരു പൊടിക്ക്‌ അല്‍പം ആന്റി കമ്മ്യൂണിസവും.(ഓര്‍മയുള്ള ഒരു പാഠ ഭാഗമാണേ..ഒരു കമ്മ്യൂണിസ്റ്റ്‌ സ്വേച്ഛാപതി ആരുടെയോ (അയല്‍ രാജ്യത്തെ രാജാവോ മറ്റോ ആയിരുന്നു) മകനെ തട്ടിക്കൊണ്ട്‌ പോയി അയാളെ ഭീഷണിപ്പെടുത്തുന്നു.വഴങ്ങാതിരുന്നപ്പോള്‍ കൊന്നു കളയുന്നു,അവസാന കണ്‍ക്ലൂഷന്‍ എന്തായാലും ദൈവത്തില്‍ വിശ്വസിക്കാത്തവരെല്ലാം ക്രൂരന്മാര്‍ എന്ന മട്ടിലായിരുന്നു.പിന്നെ ടീച്ചറുടെ വക അല്ലറ ചില്ലറ ഉപദേശം.എല്ലാ പത്രവും വായിക്കണം,ദേശാഭിമാനി ഒഴിച്ച്‌ എന്നൊക്കെ.
ഇതൊക്കെ 7ാ‍ംക്ലാസ്സ്‌ വരെ.8 ഇലും 9 ഇലും റ്റെക്സ്റ്റ്‌ ഉണ്ടായിരുന്നു.പീരിയഡും.പക്ഷേ അധ്യാപകന്‍ ഇരുന്ന് റ്റീച്ചിംഗ്‌ നോട്ടൊ അല്ലറ ചില്ലറ പണികളോ ചെയ്യും,പിള്ളേര്‍ അസാന്മാര്‍ഗിക പാഠ പുസ്തകങ്ങള്‍ വായിച്ചും.(ബോയ്സ്‌ ഒണ്‍ലി ആയിരുന്നേ).
അപ്പൊ ആരോപണങ്ങളില്‍ കുറച്ച്‌ കഴമ്പൊക്കെയുണ്ട്‌.
പിന്നെ ഡാലി പറഞ്ഞ കണക്കും ഇച്ചിരി പിഴച്ചോ എന്നൊരു സംശയം.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മൂന്നു കൂട്ടുകാരുടെ കല്യാണം കഴിഞ്ഞു.മൂന്നിലും ഒരു സൈഡ്‌ ക്രിസ്ത്യാനി.മറ്റേ സൈഡ്‌ ഹിന്ദുവോ,മിശ്രമോ .കെട്ടു കഴിഞ്ഞപ്പോ മിശ്രത്തിന്റെ എണ്ണമല്ല കൂടിയത്‌.പകരം 3*2=6.പിന്നെ രണ്ടു കുട്ടികള്‍ വെച്ചാവുമ്പൊ ഒരു 6ഉം കൂടി.മൊത്തം 3 ഇല്‍ നിന്ന് 12.ഇപ്പൊ അങ്ങനെയാ..
അതായത്‌ മതസ്വാതന്ത്ര്യവും മത നിഷേധവും എല്ലാം ഞങ്ങള്‍ തീരുമാനിക്കും.എന്തിനെയൊക്കെ അതില്‍ ഉള്‍പെടുത്തണം വേണ്ട എന്നൊക്കെ.അത്രേ ഉള്ളൂ.
അപ്പൊ കിരണ്‍ പറഞ്ഞതു തന്നെ നല്ലത്‌.എല്ലാ മതങ്ങളും ജാതികളും അവനവന്റെ സ്കൂളുകള്‍ സ്താപിക്കുക.അവിടെ അവര്‍ക്കിഷ്ടമുള്ളത്‌ പഠിപ്പിക്കുക.സ്കൂളിന്റെ ലാഭവും സമുദായത്തിന്റെ അങ്ക ബലവും കൂട്ടാന്‍ പെറ്റു പെരുകുക.വേണമെങ്കില്‍ എത്ര സമുദായങ്ങളുണ്ടോ അത്രയും ജില്ല (വേണമെങ്കില്‍ സംസ്താനമോ രാജ്യമോ ആയിക്കോട്ട്‌..).
അതിനിടയില്‍ വല്ല മിശ്രനോ റ്റി * ഡി യോ ഉണ്ടെങ്കില്‍ പോയി പണി നോക്കാന്‍ പറ..അത്ര തന്നെ..

മാവേലി കേരളം said...

എല്ലാ സമുദായങ്ങള്‍ക്കും ഈ അവകാശമില്ല എന്നല്ലെ ഇതിന്റ പൊരുള്‍ അങ്ങനെ ആയിരുന്നെങ്കില്‍ മത ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്‌ എന്ന് പ്രത്യേകിച്ച്‌ പറയണോ. എല്ലാ സമുദായങ്ങള്‍ക്കും ഈ പരിഗണനക്ക്‌ അര്‍ഹമാണ്‌ എന്ന് പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ ഇഷ്ടം പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ന്യൂനപക്ഷങ്ങള്‍ക്കേ കഴിയൂ എന്ന് വേണ്ടെ കരുതാന്‍. ഈ കണ്‍ഫ്യൂഷന്‍ നില നിന്നതിനാലാണ്‌ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും 30 വകുപ്പിന്റ അവകാശങ്ങള്‍ നല്‍കണം എന്ന് ഞാന്‍ വാദിക്കുന്നത്‌

കിരണേ ഈ വ്യഖ്യാനത്തോടു യോജിക്കാന്‍ കഴിയുന്നില്ല.ന്യൂനപക്ഷത്തിന്റെ അവകാശം ഭൂരിപക്ഷത്തിന്റെ അവകാശങ്ങളുടെ context ല്‍ ആണ്‍്‍് പറഞ്ഞിരിക്കുന്നത് എന്നു മനസിലാക്കണമെന്നാണ്‍് എനിക്കു തോന്നുന്നത്.

ഭൂരിപക്ഷത്തിന് സ്വന്തമായ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം, it is given.എന്നാല്‍ ഭൂരിപ്ക്ഷ ജനാധിപത്യ വ്യവസ്ഥയില്‍, ന്യുനപക്ഷത്തിന്റെ പ്രത്യേക താല്പര്യങ്ങള്‍ ഭൂരിപക്ഷം അംഗീകരിച്ഛു കൊടുക്കാതിരുന്നാല്‍ എന്നുള്ള ചിന്തയുടെ പേരിലാണ്‍് നൂനപക്ഷത്തിന് ഇങ്ങനെ ഒരു പ്രത്യേക സംരക്ഷണ ക്ലോസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അല്ലാതെ ഭൂരിപക്ഷത്തിനില്ലാത്ത അവകാശമാണ്‍് ന്യന‍പക്ഷത്തിനു നല്‍കിയിരിക്കുന്നത് എന്നു വാദിക്കുന്നതില്‍ ലോജിക്കില്ല.

എന്നാല്‍ ഭൂരിപക്ഷം സ്കൂളുകള്‍ നടത്താത്തത്,

(1)അവര്‍ക്കു സാമ്പത്തിക കഴിവ് ഇല്ലാത്തതുകൊണ്ടാണ്‍്.ഭൂരിപക്ഷത്തിലെ നായരും ഈഴവനും പിന്നെ എങ്ങനെയാണ്‍് സ്കൂളുകള്‍ നടത്തുന്നത്. കേരളത്തിലെ പിന്നോ‍ക്കരും, പട്ടികജാതിക്കാരും എവിടെയെങ്കിലും സ്കൂള്‍
‍തുടങ്ങുന്നതിന് ഭൂരിപക്ഷമെന്നതിന്റെ പേര്രില്‍ എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടോ?

‍(2) അവര്‍ക്കു സ്വന്തമായ കാലില്‍ എഴുനേറ്റു നിന്ന് സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കനുള്ള നേതൃത്വവും, ഇനിഷിയേറ്റീവും ഇല്ലാത്തതുകൊണ്ട്.രഷ്ട്ര്രിയ, സാമുദായിക, സംസ്കാരിക തലങ്ങളിലെല്ലാം ഇതു ശരിയാണ്.

‘ദൈവകാരുണ്യത്തിലധിഷ്ഠിധമായ‘ ക്രിസ്തീയ മിഷനറി വര്‍ഗത്തിനാണ് ഇന്ത്യയിലെ/കേരളത്തിന്റെ വിദ്യാഭ്യാസ ചുമതല ഇന്ത്യന്‍ കോണ്‍സ്റ്റിറ്റൂഷനിലെ ന്യുനപക്ഷ താലോലിപ്പുകാര്‍ ചാര്‍ത്തിക്കൊടുത്തത്.

കോളോണിയല്‍ കാലഘട്ടം മുതല്‍ക്കേ മിഷനറികള്‍ ദ്ദൂരക്കാഴ്ച്ചയോടെ നീലനിര്‍ത്തിയ ഒരു ആശയ പ്രഹസനമാണത്. പക്ഷെ കൊളോനിയല്‍ -മിഷിനറി കൂട്ടുകെട്ടിന് ഇതിന്റെ പിന്നില്‍ ഒരു പ്രത്യേക അജന്‍ഡ ഉണ്ടായിരുന്നു. ആദ്യം ഈ പ്രഹസനം സത്യമായിത്തോന്നത്തക്ക വിധത്തിലായിരുന്നു അതിനെ സംഘാടകര്‍ അവതരിപ്പിച്ചിരുന്നത്.

ഈ ‘സത്യത്തില്‍‘ സ്വയം മറന്ന് , ഇന്ത്യയിലെ വീദ്യാഭാസ സംരക്ഷകരായി, മിഷനറികള് എന്നും നിലനില്‍ക്കും, അവര്‍ക്കു പ്രത്യേക ന്യുനപക്ഷാവകാശം ചാര്‍ത്തിക്കൊടുത്താല്‍ എന്നു ഇന്‍ഡ്യയിലെ ന്യൂനപക്ഷ അവകാശ വാദക്കാര്‍ വിശസിച്ചു.

പക്ഷെ ഇപ്പോഴാണ്‍് മിഷനറിക്കാര് സ്വന്തം നിറം കാണിക്കുന്നത് മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

3 കേരളത്തിലെ ഭൂരിപക്ഷത്തിന് മൂലധന ownership കൊടുക്കുന്നതിനേക്കാള്‍ നല്ലത് അവരെ അണികളാക്കി/വോട്ടുബാങ്കുകളാക്കി നിര്‍ത്തുന്നതാണ്‍് തങ്ങളുടെ നിലനില്ല്‍പ്പിനു നല്ലതെന്നു കേരളത്തിന്റെ എല്ലാ രാഷ്ട്രീ‍ീയ മത നേതൃത്വനും തീരുമാനിച്ചു.

അല്ലെങ്കില്‍ കേരളത്തിലെ എയ്ഡഡ് സ്കുളുകളുടെ ഓണര്‍ഷിപ്പ് എങ്ങനെയാണ്‍് ക്രിസ്ത്യാനിയിലും,മറ്റു ജാതിക്കാരിലും മാത്രം നിക്ഷിപ്തമായിരീക്കുന്ന ഈ നില ഉണ്ടായത്. ഹിന്ദുവിന്റെ നല്ല ഒരംശം, വരുന്ന പിന്നോക്കരും പട്ടികജാതിക്കാരും സ്കൂള്‍ നടത്താന്‍ കഴിവില്ലാത്തവരാനോ? അങ്ങനെയാണോ ഗവണ്മെന്റു ധരിക്കുന്നത്? അല്ലെങ്കില്‍ എന്തു കോണ്ട് അവരുടെ ഓണര്‍ഷിപ്പില്‍ സ്കൂളുകള്‍ കൊടുത്തില്ല.

ശരിയാണ്‍് ആന്റണിയുടെ 50-50 സാശ്രയ കോളേജ് സ്വകാര്യ ഓണര്‍ഷിപ്പ് പരിപാടിയുടെ ഭാഗമായി മുകളില്‍ പറഞ്ഞ ഒരു വിഭാഗത്തില്‍ നിന്നും കോള‍ജുകള്‍ സ്വന്തമായി നടത്താന്‍ തയ്യാറായി വന്നില്ല്, അവരുടെ പേരില്‍ കോളജുകള്‍ ഒന്നും തന്നെ ഇല്ലാഞ്ഞിട്ടും.

ഇതെന്തുകൊണ്ടു സംഭവിച്ചു എന്ന് ഇനിയെങ്കിലും കേരളത്തിലെ ഭൂരിക്ഷം ഹിന്ദുക്കള്‍ (സ്വന്തമായി സ്കൂള്‍ ഇല്ലാത്തവര്‍) അലോചിക്കേണ്ട് ഒരു സന്ദര്‍ഭമാണ്‍് ഇത്.

ഇന്നത്തെ സാശ്ര്യയ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഗവണ്മെന്റു കൊടുക്കുന്ന എയ്ഡുകള്‍ തങ്ങള്‍ക്കു വേണമെന്ന് അവിടുത്തെ ഒരു സ്കൂളും സ്വന്തമായി ഇല്ലാത്തവര്‍ സംഘടിതമായി ആവശ്യപ്പെടട്ടെ.

അവിടെയാണ്‍് ഈ പ്രശ്നത്തിന്റെ പരിഹാരം.

എന്നിട്ട് ഒരോരുത്തരും അവരുടെ ജാതി-വിശ്വാസ ബിംബങ്ങള്‍ മാത്രം അവിടെ പാറിപ്പറപ്പിക്കട്ടെ എന്നല്ല. ഇന്നു ക്രിസ്ത്യാനീക്കും അതു പോലെ സ്ക്കൂള്‍ സ്വന്തമായി ഉള്ളവര്‍ക്കും എന്തു തോന്ന്യാസവും കാണിക്കാം എന്നുള്ളതാണ്‍്. സ്കൂളീല്ലാത്ത ഭൂരിപക്ഷത്തിന് ഈ വക കാര്യങ്ങളില്‍ അവരുമായി ഒരു ആരോഗ്യകരമായ ഒരു ഒത്തു തിര്‍പ്പ് ഇന്നു സാദ്ധ്യമല്ല. സ്വന്തമായ ഇഷ്ടങ്ങളും താല്പര്യങ്ങള്‍ക്കും കൂടുതല്‍ പ്രകടീകരണം ഉണ്ടാകുന്ന ഒരു കാലഘട്ടമാണ്‍്; വ്യക്തിയുടെയും സമൂ‍ൂഹത്തിന്റെയും നിലപാടുകളില്‍ ഇതു കാണാം.

അവിടെ ഒറോരുത്തര്‍ക്കും വേണ്ടത് അവരവരുടെ താല്പര്യങ്ങള്‍ സ്താപിച്ചെടുക്കാനൂള്ള negotiating power ആണ്‍്. ഇന്നു കേരളം അഭുമുഖീകരിക്കുന്ന ഏറ്റവും ഭീഫത്സമായ സാമ്പത്തിക-സാമൂഹ്യ പ്രശ്നവും ഇതു തന്നെയാണ്‍്. ഭൂരിപക്ഷത്തിന് ഒരു കാര്യ്യത്തിനും നെഗോഷീയേറ്റിംഗ് പവര്‍ ഇല്ല.

കാപ്പിറ്റലിസത്തിന്റെയും മാര്‍ക്കറ്റ് എക്കോണമിയൂടെയും കാലത്ത് നിര്‍ണായകമായ ഈ കഴിവ് കേരളത്തിലെ ഹിന്ദു ഭൂരിപക്ഷം നേടേണ്ടിയിരിക്കുന്നു.

അതെ മതമില്ലാത്ത ജീവനെന്ന തത്വത്തെ അംഗീകരിച്ച ഒരു വ്യക്തിയാണ്‍് ഞാനും, പക്ഷെ ഇന്ന് നാം മത ജാതി ലേബലുകളിലാണ്‍് അറിയപ്പെടുന്നത്. ഇന്നത്തെ വിദ്യാഭ്യാസം ഒരു പുതിയ സാമൂഹ്യ-സാസ്ക്കാരിക വ്യവസ്ഥ രൂപപ്പെടുത്തുന്നിടം വരെ ഇതു തുടരുകയും ചെയ്യും.

ഹിന്ദുവിനേക്കുറിച്ചു പറഞ്ഞതുകൊണ്ട് എന്റെ പുറത്ത് ബിജെപി ലേബല്‍ ആരും കുത്തരുത്.

ബിജെപ്പിക്ക് കേരളത്തിലെ ഹിന്ദുവിന്റെ പ്രശ്നങ്ങള്‍ ഞാന്‍ തീറെഴുതിക്കൊടുത്തിട്ടീല്ല. കേരള ഹിന്ദുവിന്റെ നെതൃത്വ സ്ഥാ‍നം യഥാര്‍ഥത്തില്‍ ബിജെപ്പിക്കുണ്ടായിരുന്നെങ്കില്‍ ഇന്നു കേരളത്തിലെ ഹിന്ദു, സ്വന്തം സംസ്കാര ചിഹ്നങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി, കോളോണിയല്‍ മിഷനറി സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളോടെ യാചിക്കേണ്ടി വരുന്ന ഇന്നത്തെ അവസ്ഥ വരില്ലായിരുന്നു.

Rajeeve Chelanat said...

കിരണ്‍,

“എല്ലാ സമുദായങ്ങളും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം അവരുടെ മക്കളേ അവിടെ തന്നെ പഠിപ്പിക്കണം“.

ഭേഷ്. നന്നായിട്ടുണ്ട് കിരണ്‍.

അവിടെ മാത്രമേ എന്നു കൂടി ചേര്‍ക്കേണ്ടതായിരുന്നു. അടിയിലൊരു വരയിട്ടാ‍ല്‍ വിശേഷവുമായി.

അഭിവാദ്യങ്ങളോടെ

കണ്ണൂസ്‌ said...

ഒറ്റപ്പെട്ട സംഭവങ്ങളും പ്രസ്താവനകളും വെവ്വേറെ വിശകലനം ചെയ്യപ്പെടുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ഒരു സത്യമുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭരണത്തിലും, സമൂഹത്തിലും അവിഹിതമായ ഒരു ആധിപത്യം പിടിച്ചുപറ്റാന്‍ കൃസ്ത്യന്‍ സഭാ നേതൃത്വം നടത്തുന്ന ബോധപൂര്‍‌വമായ ഒരു ശ്രമം. കൃസ്ത്യന്‍ കുട്ടികളെ സഭയുടെ സ്കൂളുകളില്‍ പഠിപ്പിക്കണം, കൃസ്ത്യന്‍ ദമ്പതിമാര്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണം തുടങ്ങിയ തീട്ടൂരങ്ങള്‍, സ്വാശ്രയ-ഏകജാലക-പാഠപുസ്തക വിവാദങ്ങളിലെ അഗ്രസ്സീവ്‌നെസ്സ്, ഇപ്പോഴത്തെ ചന്ദനക്കുറി വിവാദം ഇതൊക്കെ വിരല്‍ചൂണ്ടുന്നത് ആസൂത്രിതമായ ഒരു മാഫിയ മോഡല്‍ ഓപ്പറേഷനിലേക്കാണ്.

നചികേതസ്സ് said...

എല്ലാ സമുദായങ്ങളും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം അവരുടെ മക്കളേ അവിടെ തന്നെ പഠിപ്പിക്കണം“...then we can named as Hindu medium School, christian Medium School & Islam Medium School if u want make SNDP & Nair Medium Separate...

Thanks Kiran.... high light this Issued

fraudukal said...

കൊള്ളാം!!! കണ്ണൂസും രാധേയനും ഉള്ളില്‍ ഒളിഞ്ഞിരുന്ന സവര്‍ണ്ണ ഹിന്ദുതീവ്ര രക്തത്തിളപ്പ് കാണിച്ചിരിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞ് പോയി സഖാക്കളേ.

ഹിന്ദു മതം ഉണ്ടായിരുന്നതുകൊണ്ടാണ് മതേതരം നിലനില്‍ക്കുന്നതെന്ന് പറഞ്ഞത് ആരാണ്? ആഹ്! വേറെ ആരുമല്ല. നരേന്ദ്രമോടി! ആര്‍.എസ്.എസ്സ് എന്ന കാവിപ്പട. ഇവിടെ ചിലര്‍ സാകൂതം അത് ഏറ്റു പറഞ്ഞിരിക്കുന്നു. ഇടതുപക്ഷമെന്ന നിഗൂഢ മറയും അതില്‍ തീവ്രഹിന്ദുത്വ മോഹങ്ങളും. ഭേഷ്! ഹിന്ദു തീവ്രവാദി പോസ്റ്റുകളിലോ ജാതിപ്പേരുകള്‍ ഉള്ല് പോസ്റ്റുകളില്‍ നിന്ന് ഇവരെല്ലാം പിന്‍‌വലിയുന്നതിന്റെ കാരണം ഇപ്പോഴാണ് പുടികിട്ടിയത് മക്കളേ.

ഇതുപോലെയുള്ള ക്രിസ്ത്യന്‍ സ്കൂളുകളിലേക്ക് മക്കളെ അയക്കാന്‍ എത്ര ഡൊണേഷനും ശുപപര്‍ശയും ചെയ്ത് വെമ്പല്‍ കൊണ്ട് നടക്കുന്നവര്‍ ഇവിടെ പ്രതിഷേധിക്കുന്നത്റും കാണുവാന്‍ സാധിക്കുന്നു.
മക്കള്‍ ഇംഗ്ലീ‍ഷ് പറയുന്നു, കോണ്‍‌‌വന്റ് സംസ്കാരം പഠിക്കുന്നു എന്ന് മിഥ്യാഭിമാനം ഉള്ളവര്‍ തന്നെ വായില്‍ കൊള്ളാത്തതെല്ലാം പറയണം. സര്‍ക്കാര്‍ സ്കൂളില്‍ മക്കളെ പഠിപ്പിക്കില്ലേ?

നാണമില്ലാത്ത പരിഷകള്‍! ചന്ദനക്കുറിയല്ല കൊച്ചു കുട്ടികളുടെ കഴുത്തില്‍ കയറിട്ട് കെട്ടാന്‍ പറഞ്ഞാല്‍ കൂട്റ്റി കോണ്‍‌വെന്റ് സ്മ്സ്കാരമെന്ന് കരുതി സന്തോഷത്തോഒടെ ചെയ്യുന്നവര്‍ തന്നെ ഇവിടെ വീരസ്യം വിളമ്പണം!

അതിലൂടെ സവര്‍ണ്ണ ഹിന്ദു തീവ്രവാദവും! ബലേ ഭേഷ്! അത് മറയ്ക്കൂവാന്‍ ചുവന്നകുപ്പായം അണിയുന്ന ഈ അണലികളെ പുകച്ച് ചാടിക്കണം! ഇവരെ എങ്ങോട്ടാണ് അയക്കേണ്ടത് കണ്ണൂസ്? ഇന്ത്യക്ക് വെളിയിലേക്കോ? ഇന്ത്യ ഹിന്ദു രാഷ്ട്രമാണല്ലേ!

സവര്‍ണ്ണതയ്ക്ക് വേണ്ടി കണ്ണൂസ് ഒരുപാട്റ്റ് മാവേലി കേരള്‍ലത്തിന്റെ പോസ്റ്റില്‍ വാദിച്ചിരുന്നതിന്റെ അര്‍ത്തങ്ങള്‍ പിടികിട്ടി. ചിത്രകാരന്‍ പറയുന്നത് നിജം!

കണ്ണൂസ്‌ said...

കൊണ്ടു അല്ലേ. സാരല്യ അണ്ണാ.

എനിക്കും അനോണിയായി കമന്റ് ചെയ്താല്‍ മതിയായിരുന്നു. ഇതിപ്പോ ഞാന്‍ ഒരു സവര്‍ണ്ണ-വര്‍ഗീയ-ജാ‍തിക്കോമരമാണെന്ന് നാട്ടുകാരൊക്കെ അറിഞ്ഞു പോയല്ലോ ഗോള്‍വാള്‍ക്കര്‍ ഭഗവാനേ.

N.J ജോജൂ said...

കിരണ്‍ 30ആം വകുപ്പിനെപ്പറ്റിയും, 25 ആം വകുപ്പിനെപറ്റിയും മാത്രമേ പറഞ്ഞുള്ളൂ എന്നു തോന്നുന്നു.

26ആം വകുപ്പു പ്രകാരം സാമൂഹ്യസേവനത്തിനായി എന്തു സ്ഥാപനവും തുടങ്ങാന്‍(ഭരിയ്ക്കാന്‍) ആര്‍ക്കും അവകാശമുണ്ട്. വിദ്യാഭ്യാസവും അതില്‍ പെടാതിരിയ്ക്കില്ല.

28ആം വകുപ്പുപ്രകാരം സംസ്ഥാനം നടത്തുന്നതും എന്നാല്‍ മതബോധനം ആവശ്യമുള്ളതുമായ ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടൂള്ളതും ആയ സ്ഥാപനങ്ങളില്‍ മതബോധനത്തിനും മതാചാരാങ്ങളുടെ അനുഷ്ടാനത്തിനും പ്രസക്തിയുണ്ട്.

സന്മാര്‍ഗ്ഗപാഠപ്പുസ്തകത്തില്‍ ക്രൈസ്തവതയോ മതാത്മകതയോ നിരീശ്വരത്വവിരോധവും കണ്ടുകൂടായ്കയില്ല. എന്നാല്‍ അത് പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമല്ല. മതപരമാ‍യ ചടങ്ങുകളോ മതബോധനമോ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗം ആവാനും പാടില്ല. ഇതിനു സമാനമായി കമ്യൂണിസ്റ്റുപാര്‍ട്ടിയോ നിരീശ്വരവാദപ്രസ്ഥാനങ്ങളോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ച് കമ്യൂണിസമോ നിരീശ്വരവാദമോ പഠിപ്പിയ്ക്കുന്നതിലും ഞാന്‍ തെറ്റുകാണുന്നില്ല.
അതേ സമയം മതേതരമായിരിക്കേണ്ട സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിലൂടെ ഏതെങ്കിലും ഒരു മതത്തിന്റെയോ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെയോ ചിന്തകള്‍ പ്രചരിപ്പിയ്ക്കുന്നത് ശരിയാണെന്ന് എനിയ്ക്കു തോന്നിയിട്ടില്ല. അതേ സമയം മതങ്ങളെക്കുറീച്ചും കമ്യൂണിസത്തേക്കുറിച്ചും പ്രകടമായ ചായ്‌വ് ഇല്ലാത്ത രീതിയില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. അഥവാ ഇത്രയും കാലം അങ്ങിനെയൊക്കെ ഉണ്ടായിരുന്നു. അതിലൊന്നും കമ്യൂണിസത്തെ കുറ്റപ്പെടുത്തുകയോ മതങ്ങളെ അനുകൂലിക്കുകയോ ചെയ്തതായി തോന്നിയിട്ടില്ല. സോവ്യറ്റ് യൂണിയനെക്കുറിച്ചും റഷ്യന്‍ വിപ്ലവത്തെക്കുറിച്ചും രണ്ടാം ലോകത്തെക്കുറിച്ചും ഒക്കെ പഠിച്ചത് സാമൂഹ്യപഠപുസ്തകങ്ങളിലൂടെ തന്നെയാണ്.

N.J ജോജൂ said...

അനില്‍,

"എന്റെ സഹൊദരിയ്ടെ മകന്‍ പടികുന്ന സ്ക്കൂളില്‍ ഗീതാ പാരായണം നടക്കുന്നു.കുട്ടികളെ മാംസ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു."

ഒരു ഹിന്ദുമതസംഘടന ആരംഭിച്ചതോ ഹിന്ദുമതബോധനം ആവശ്യമായിട്ടൂള്ള ഏതെങ്കിലും സംഘടനം നടത്തുന്നതോ ആയ ഒരു വിദ്യാലയത്തില്‍ അത് എയിഡഡ് ആണെങ്കില്‍ കൂടി ഇപ്രകാരം സംഭവിയ്ക്കുന്നതില്‍ തെറ്റില്ല എന്നല്ല ശരിയാണുതാനും.

മാസഭക്ഷണ വിരോധം ഹിന്ദുമതവിഭാഗങ്ങള്‍ക്കു മാത്രമല്ല മറ്റുപല മതങ്ങളും മാംസം വര്‍ജ്ജിയ്ക്കുന്നു.
അങ്ങനെ ഒരു ചിന്ത പുന്‍പോട്ടുവയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല.

ഗീതാപാരയണം നടത്തുന്നതില്‍ എന്താണു തെറ്റ്?
ദൂരദര്‍ശനിലെ സന്ദീപ് ചൈതന്യയുടെ സമ്പൂ‍ണ്ണഗീതാജ്ഞാനയഞ്ജം കേള്‍ക്കാറുണ്ട് പലപ്പോഴും. ഒരു കത്തോലിയ്ക്കനായ എനിയ്ക്ക് കത്തോലിയ്ക്കന്‍ എന്നനിലയില്‍ സഭയുടെ നിലപാടുകളോട് യോജിച്ചുനിന്നുകൊണ്ട് എനിക്കതിനെ ഉള്‍ക്കൊള്ളാന്‍ കഴിയും. കത്തോലിയ്ക്കാ വിശ്വാസികള്‍ മാത്രമുള്ള ഒരു സദസ്സില്‍ ഒരു കത്തോലിയ്ക്കാ പുരോഹിതന്‍ പ്രസംഗം ആരംഭിച്ചത് കൃഷ്ണന്റെ കഥപറഞ്ഞുകൊണ്ടാണ്.

N.J ജോജൂ said...

ബ്രീനോജ് പഠിച്ച സ്ഥാപനത്തില്‍ സ്കൂള്‍ സമയത്ത് അല്ലെങ്കില്‍ സ്കൂള്‍ സമയത്തില്‍ കുറവുവരുത്തിക്കൊണ്ട് വേദപാഠമോ/സന്മാര്‍ഗ്ഗപാഠമോ പഠിപ്പിച്ചെങ്കില്‍ അതു തീറ്റുതന്നെ. എന്റെ അനുഭവത്തിലുള്ളത് ഞാന്‍ പറഞ്ഞു. അര്‍ദ്ധസത്യങ്ങളെ സാമാന്യവത്കരിയ്ക്കരുത് എന്നതാണ് എന്റെ താത്പര്യം.

N.J ജോജൂ said...

“അവകാശങ്ങളേപ്പറ്റിയും ഭരണഘടനയുടെ സംരക്ഷണത്തെപ്പറ്റിയും ഏറ്റവും അധികം വാചാലരാകുന്ന ക്രൈസ്തവരുടെ ഭാഗത്ത്‌ നിന്ന് ഇത്തരത്തില്‍ അസഹിഷ്ണത്‌ ഉണ്ടാകതേ നോക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്‌.”

തീര്‍ച്ചയായും ബാധ്യസ്ഥരാണ്.

ഒരു കാര്യം കൂടെ പറയുന്നു. മൂവാറ്റുപുഴ സെന്റ്‌ തോമസ്‌ സിബിഎസ്‌ഇ സ്‌കൂള്‍ കത്തോലിയ്ക്കാ സഭയുടേത് ആണെന്നു തോന്നുന്നില്ല. അവര്‍ വേദപാഠ/സ്ന്മാര്‍ഗ്ഗ ക്ലാസുകള്‍ നടത്തുന്നതായും അറിയില്ല. മൂവാറ്റുപുഴ സ്വദേശികളോ മറ്റോ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയാല്‍ നന്നായിരുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

നെറ്റ്‌ തകരാറിനെ തുടര്‍ന്ന് മറുപടി എഴുതാന്‍ കഴിഞ്ഞില്ല എന്നതില്‍ ഖേദിക്കുന്നു. അതിനിടെ അധ്യാപകന്റ മരണവും വിശ്വാസ വോട്ടെടുപ്പും നമ്മുടെ ചര്‍ച്ചയെ മുക്കിക്കാള്‍ഞ്ഞു എന്ന് തോന്നുന്നു

ജോജൂ

ആ വിദ്യാലയം യാക്കോബായ വിഭാഗത്തിന്റയാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ആ സ്കൂളിന്റ സൈറ്റിന്റ ലിങ്ക്‌ ഇതാണ്‌ എന്ന് തോന്നുന്നു. നെട്ടില്‍ തിരഞ്ഞപ്പോള്‍ ലഭിച്ചതാണ്‌ ഉറപ്പില്ല. പിന്നെ ഇത്തരത്തില്‍ ഉള്ള അസഹിഷ്ണുതക്ക്‌ നമ്മള്‍ കത്തോലിക്കരും മോശമല്ല ഇത്‌ ഞാന്‍ പണ്ടെഴുതിയത്‌

ഇനി ജോജും പറഞ്ഞ 26 ആം വകുപ്പിനെപ്പറ്റുയും 28 ആം വകുപ്പിനെപ്പറ്റിയും ഞാന്‍ അന്വേഷണം നടത്തുന്നുണ്ട്‌. ഇതിനെപ്പറ്റി ഒരു പോസ്റ്റ്‌ ഉടന്‍ പ്രതീക്ഷിക്കാം

സൂരജ് :: suraj said...

സംഗതി അങ്ങ് കേറി തിളച്ച് തൂവിയല്ലൊ.

കൂട്ടത്തില്‍ കണ്ണൂസ് ജീക്കും രാധേയന്‍സിനും ഓരോ കാവി tattoo-വും പതിച്ചു കിട്ടി :)

Jithesh said...

http://www.indiavisiontv.com/news/20080729/kerala-school.htm

Please see this news.. this is about teaching religious lessons in a christian school...

Sorry for typing in English...

paarppidam said...

ഇത്തരം ഒരു പൊട്ടുവിവാദം ത്ര്‌ശ്ശൂർ ജില്ലയുടെ തീരപ്രദേശത്തെ രണ്ടു സ്കൂളുകളിൽ വർഷങ്ങൾക്ക് മുമ്പ് ഉuണ്ടയിട്ടുണ്ട്. അതുപക്ഷെ ഇത്തരത്തിൽ അല്ലാ തുടക്കം. വിധ്യാർത്ഥികൾ തമ്മിൽ ആരംഭിച്ച് അതുപിന്നീട് വളർന്ന് പ്രശ്നമായതാണ്.
പ്ന്നെ കിരൺ പറഞമാതിരി ഇന്നത്തെ ഒരു അവaസ്ഥവച്ച് ന്യൂനപക്ഷങ്ങൾക്ക് മാത്രം മതിയോ അവകാശങ്ങൾ ഭൂരിപക്ഷത്തിനു ചില അവകാശങ്ങൾ ഭരണഘടനയിൽ ചേറ്ക്കേണ്ടകാലം കഴിഞില്ലേ ന്നെ തോന്നുന്നു.

എന്തായാലും അധികം താമസിയാതെ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വരുർമല്ലോ അപ്പോൾ പരിവാറിന്റെ കേരളത്ത്hഇലെ നേത്ര്‌ത്വത്തിനു കേന്ദ്രത്തിനു മുമ്പിൽ അവതരിപ്പിക്കാം.മറ്റുകാര്യങ്ങളെപ്പോലെ ഇതിലും കേന്ദ്രം കേരളത്തെ അവഗണിക്കുമോ ആവോ?

paarppidam said...

മറ്റൂ രാഷ്ട്രീയപാർടികളും സാംസ്കാരിക നേതാക്കളും ഇതിൽ ഇടപെടാതിരുന്നത് തങ്ങളുടേ പുരോഗമന മുഖമ്ം മൂ‍ൂടിയിൽ ചുളിവുപറ്റാതിരിക്കാൻ ആണു കിരൺ.ഭൂരിപക്ഷത്തെ അനുകൂലിച്ചുസംസാരിച്ചാൽ അതോടെ തീർന്നില്ലെ എല്ലാം. നേരെ മറിച്ച് ഇതൊരു ഭൂരിപക്ഷ മാനേജ് മെന്റ് സ്കൂളിൽ ഒരു ന്യൂനപക്ഷ വിധ്യാർഥിക്കെതിര്രീ ആയിരുന്നു സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു കേരളത്തിലെ പുകില്? സാംസ്കാരിക കോമരങ്ങൾ ഉറഞുതുള്ളുന്നതിനു നാം സാക്ഷ്യം വഹിക്കേണ്ടിവന്നേനെ. ഭാഗ്യം ഇതു പരിവാർ സംഘടനകൾ ഏറ്റെടുത്തത്. ഉപദ്രവം ഇല്ലല്ലോ?

മത്തായി said...

എല്ലാവരും പിരിഞ്ഞുപൊയെങ്കിലും ഈ ന്യൂനന്‍മാര്‍ കളിച്ച്‌ കളിച്ച്‌ അവസാനം മറ്റവര്‍ക്ക്‌ വാശി ഉണ്ടാക്കിക്കൊടുത്ത്‌ ഉഷാറക്കിയെടുത്ത്‌ വാങ്ങി കൈപ്പറ്റാനൌള്ള ഒരു സാദ്ധ്യത വിദൂരമല്ല എന്നഭീഷണിപോലും വന്ന പോസ്റ്റില്‍ മിണ്ടാതെപോകുന്നതെങ്ങനെ. ചന്ദനക്കുറിയേയും കുങ്കുമപ്പൊട്ടിനേയും വിലക്കുന്നതിനെ അനുകൂലിക്കാനോ എതിര്‍ക്കാനോ ആവുന്നില്ല. മതചിഹ്നങ്ങള്‍ കൊണ്ട് മുദ്രയിടപ്പെട്ട ഒരു തലമുറവളര്‍ന്നു വരുന്നതില്‍ എന്തോ ഒരു വല്ലായ്മ. മതചിഹ്നങ്ങളുടെ ഇത്തരം പരസ്യപ്രദര്‍ശനങ്ങള്‍ക്കു അത്ര പഴക്കമൊന്നും കാണില്ല. കുങ്കുമം തൊടാതെ സ്കൂളില്‍പ്പോയ അച്ഛന്റ്റെ മകനായിരിക്കാം ഇപ്പോള്‍ അതിനായി വാദിക്കുന്നത്. കേരളത്തിനു വെളിയില്‍, മതപരമായ ചടങ്ങുകള്‍ക്കല്ലെങ്കില്‍ തെരുവു ഗുണ്ടകള്‍ മാത്രം ധരിക്കുന്ന കുങ്കുമമാവട്ടെ നമ്മുടെ അഭിമാന ചിഹ്നം അല്ലെങ്കില്‍ സ്വന്തം സംസ്കാര ചിഹ്നം

എന്തുപേരിട്ടുവിളിച്ചാലും മതവിദ്യാഭ്യാസം പൊതുവിദ്യാ‍ലയങ്ങളില്‍ നിരോധിക്കുക തന്നെ വേണം. അതിനു നിലവിലുള്ള ഒരു നിയമവും തടസവുമാവില്ല. ഭരണകൂടത്തിന്റെ മതരാഷ്ട്രീയമനുസരിച്ചുള്ള പാഠപുസ്തകത്തിന്റെ നിറം മാറ്റവും സംസ്കാരത്തിന്റെ പേരില്‍ മതത്തിന്റെ ഒളിച്ചു കടത്തുമെല്ലാം നിരോധിക്കണം. ഒരു മതാധിഷ്ഠിത രാഷ്ട്രത്തില്‍ ഉള്ളത്രയും മത വിദ്യാഭ്യാസം നമ്മുടെ പാഠപുസ്തകങ്ങളില്‍ ഉണ്ടെന്നു തോന്നുന്നു. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷുപോലും രാമായണത്തിലും മഹാഭാരതത്തിലും നിന്നും മുക്തമല്ല. ഹനുമാന്‍ പാലത്തിന്റെ പേരില്‍ വോട്ടുപിടിക്കുന്നവരുടെ നാട്ടില്‍ അതുമായി ബന്ധപ്പെട്ട കെട്ടുകഥകള്‍ ഞാനെന്തിനു പഠിക്കണം? ഭരണഘടന എടുത്തു പെരുമാറുന്നവര്‍, നമ്മുടെ പൊതുവിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങളിലെ മതചിഹ്നങ്ങള്‍/പൂജ/അമ്പലങ്ങള്‍ ഒക്കെ നേരിട്ടു കാണേണ്ടതാണ്.

കാതലായ പ്രശ്നം: ന്യൂനപക്ഷ വിദ്യാഭ്യാസ മാഫിയ. NSS/SNDP വിദ്യഭ്യാസ സ്ഥാപനങ്ങളിലൊക്കെ നിയമനം നടത്തുന്നതാരാണെന്നു തിരക്കൂ കിരണ്‍. ആവശ്യകതയുടേയും ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൌകര്യങ്ങളുടെയും മാനദണ്ഡത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയിരുന്ന കാലം മുഴുവന്‍ വെരുതെയിരുന്ന ഒരു സമൂ‍ഹം ഇപ്പോള്‍ യതൊരുളുപ്പുമില്ലതെ സ്കൂളുകളുടെ എണ്ണം വെച്ചു ഉമ്മാക്കികാട്ടുന്നതു ലജ്ജാവഹം തന്നെ. വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള തങ്ങളുടെ അപേക്ഷയെ അന്യായമായി നിരസിച്ച ഒറ്റ സംഭവവും ഈ വര്‍ഗ്ഗീയക്കോമരങ്ങള്‍ക്കു ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. [ചൊറീംകുത്തി കലുങ്കിലിരിക്കുന്നവന് അദ്ധ്വാനിച്ചു കാശുണ്ടാക്കിയവനോടു തോന്നുന്ന വികാരം തന്നെ ഇവിടെ, കൃമികടി]

നിലവാരത്തിന്റെ കാര്യം നോക്കിയാല്‍ ജാതി/മത സന്തുലനം നിലനിര്‍ത്താന്‍ പറ്റില്ല എന്നതു കൊണ്ട്, അപേക്ഷിച്ചവര്‍ക്കെല്ലാം സ്വശ്രയ കോളെജ് ലഭിച്ചിരുന്നു. എന്തേ പത്തഞ്ഞൂറ് ഹിന്ദുകോളേജ് ഊണ്ടായില്ല? അതിനൂതനമായ ഒരു ഉത്തരമായിരുന്നു ഭൂരിപക്ഷ മേലാളന്മാര്‍ പറഞ്ഞത്. 50 വര്‍ഷത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ മാഫിയയുടെ പ്രവര്‍ത്തനം കാരണം ഭൂരിപക്ഷന്‍മാര്‍ മൊത്തം പാപ്പരായിപ്പോയി. [ഒരുകോടിയിലധികം തുകക്കു സാദാ കള്ളുഷാപ് ലേലത്തില്‍ പിടിക്കുന്ന മൊതലാളിമാര്‍ മൊത്തം ഈക്കൂട്ടത്തിലുണ്ട്] ആയിക്കണക്കിനു കോടിയുടെ വ്യാജമദ്യവ്യാപാരം/കള്ളപ്പണ/ഭൂമി ഇടപാടു നടക്കുന്ന കേരളത്തില്‍, 4000 അടുത്തുവരുന്ന സ്കൂളുകള്‍ മൂലധനത്തിന്റെ ഒഴുക്കിനെ മൊത്തം നിയന്തിക്കുന്നു!! മാവേലി കേരളമേ അയ്യോകഷ്ടം!
അല്ലയോ ഭൂരിപക്ഷന്മാരേ നിങ്ങളുടെ മത/ജാതി മേലാളന്‍മാരോട് ഇതൊക്കെ ഒന്നു ചോദിച്ചുനോക്കിയാലും, അതിനു പക്ഷേ ചിലതിനൊക്കെ ഉറപ്പുവേണം. NSS-നു പന്തളത്ത് കിട്ടിയ സ്വാശ്രയ മെഡിക്കല്‍ കോളെജ് ഇതുവരെ തുടങ്ങിയിട്ടില്ല. ലാഭകരമല്ല എന്നതാണ് നാരായണ പണീക്കര്‍ പറഞ്ഞകാരണം. പക്ഷെ അതു പോലും ന്യൂനപക്ഷ മാഫിയയുടെ പ്രവര്‍ത്തനം കാരണമാണെന്നു പറഞ്ഞുപോസ്റ്റിട്ട നായര്‍കുഞ്ഞുങ്ങളുമുണ്ട്!

UDF ഭരണകാലം, BEd കോളേജിനപേക്ഷ ക്ഷണിക്കുന്നു, SNDP ഒന്നിനുപോലുമപേക്ഷിക്കുന്നില്ല. സര്‍ക്കാര്‍ നടേശന്‍ മൊതലാളിയെ അങ്ങോട്ടു ചെന്ന് ഓര്‍മപ്പെടുത്തുന്നു. മൊതലാളി അപേക്ഷിക്കുന്നു, ഭാര്യയുടെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ പേരില്‍. പക്ഷേ മൊതലാളി മറന്നു പോവാത്ത ചില കാര്യങ്ങളുണ്ട്, വാളയാര്‍ ചെക്പോസ്റ്റിലെ നിയമനത്തിന്റെ ലിസ്റ്റ്, എക്സൈസിലെ സ്ഥലം മാറ്റത്തിന്റെ ലിസ്റ്റ് ഒക്കെ. വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങള്‍ കൊണ്ടുപോയതായി വിലപിക്കുന്നവര്‍ എക്സൈസ് വകുപ്പു ഒരു ജാതിക്കായി തീ‍റെഴുതിയിരിക്കുന്നതു കണ്ടുകാണില്ല. കള്ളുവകുപ്പു വേണ്ട വിദ്യാഭ്യാസം മതിയെന്നു നടേശന്‍ മൊതലാളി പറയെട്ടെ.

വ്യക്തികള്‍ നടത്തുന്ന സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൂടുതലും NSS/SNDP പോലെയുള്ള ജാതി സംഘടനയുടെ നേതാക്കളുടെ പേരിലാവുന്നതു യാദൃശ്ചികമല്ല. ന്യൂനപക്ഷ ഉമ്മാക്കിയില്‍ മയങ്ങി നില്‍ക്കുന്ന കഴുതകളായ അണികള്‍ ഇതൊന്നും ചോദിക്കില്ല എന്നവര്‍ക്കറിയാം. മൂലധന ownership വെച്ചുകാച്ചിയ മാവേലി കേരളമേ, കേരളത്തിന്റെ വ്യാപാര/വ്യവസായ മേഖലലയില്‍ നല്ല സ്വാധീനമുള്ള തമിഴ്/കൊങ്കിണി/തെലുങ്കു സമൂഹമൊന്നും ഈ ചക്കരക്കുടത്തില്‍ കയ്യിടാത്തതെന്തേ? അവരും ന്യൂനപക്ഷമാണല്ലോ. അവര്‍ക്കിതിനു ശേഷിയില്ല/അവര്‍ക്ക് സ്കൂളേ വേണ്ട എന്നൊന്നും ഞാന്‍ കരുതുന്നില്ല. ആരെങ്കിലും അവരെത്തടഞ്ഞതായികേട്ടിട്ടുമില്ല.

[മാവേലി കേരളമേ, മൂലധനത്തിന്റെ ഈ അസന്തുലിതമായ വിതരണത്തെപ്പറ്റി ഒന്നു വിശദമായെഴുതാമോ?]

വിനയം said...

കേരളത്തിലെ ജാതി മത സംഘടനകളും അവയുടെ മൂടുതാങ്ങികളും എല്ലാം പച്ചമലയാളത്തില്‍ പറഞ്ഞാല്‍ നികൃഷ്ട ജീവികളാണ്‌. ബ്ലൊഗാന്‍ തക്ക കോമണ്‍ സെന്‍സ്‌ ഉള്ള നിങ്ങളൊക്കെ ചേരിതിരിഞ്ഞു പോരടിക്കുമ്പോള്‍ ഒന്നേ പറയാനുള്ളൂ..ചമ്മട്ടിയുമായി ഒരാള്‍ വീണ്ടും വരേണ്ടിയിരിക്കുന്നു. എടാ വൃത്തികെട്ടവന്മാരേ നിനക്കൊക്കെ എന്താടാ ഇവണ്ടെ ഒക്കെ മൂടുതാങ്ങിയിട്ടു കിട്ടുന്നതു? വല്ലവന്റെയും പ്രാക്കു
കിട്ടിയ മുതലിന്റെ നക്കാപ്പിച്ച വിഹിതമൊ? അതൊ മനോരോഗപരമായ സായൂജ്യമോ? നിന്റെ ഒക്കെ സ്ഥാനം നരകത്തിലാണെന്ന്‌ മനസിലാക്ക്‌.