Thursday, August 28, 2008

ചെങ്ങറ സമരം

ചെങ്ങറ ഭൂസമരം കേരളത്തിലും ബൂലോകത്തിലും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ BRP യും മാരിചനുമൊക്കെ അവരുടെ ന്യയന്യായങ്ങള്‍ നിരത്തില്‍ പോസ്റ്റുകള്‍ ഇടുകയുണ്ടായി. സംവാദത്തിന്‌ മാരീചന്‍ തയ്യാറെങ്കിലും BRP വലിഞ്ഞു. ചെങ്ങറ സമരത്തേപ്പറ്റിയുള്ള എന്റ ചിന്തകള്‍ ഇവിടെ കുറിക്കുന്നു.

സമര സമിതി നേതാവ്‌ ളാഹ ഗോപലന്‍ മാധ്യമം അഭിമുഖത്തില്‍ ഈ സമരത്തിലേക്ക്‌ എത്തിച്ചേര്‍ന്ന കാരണങ്ങള്‍ ഇങ്ങനെ വിവരിക്കുന്നു

പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനു മുന്നില്‍ നടത്തിയ അനിശ്ചിതകാല സത്യഗ്രഹം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി 2006 ജനുവരി ഒന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒത്തുതീര്‍ക്കുകയായിരുന്നു. മൂന്നു മാസത്തിനുള്ളില്‍ ഞങ്ങളുടെ 22 ആവശ്യങ്ങളെക്കുറിച്ച് നീതിയുക്തമായ തീരുമാനം എടുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. അപ്പോഴേക്കും സര്‍ക്കാറുമാറി എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. മൂന്നുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോള്‍ ഞങ്ങള്‍ 2006 ജൂണ്‍ 21 ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൊടുമണ്‍ പ്ലാന്റേഷനില്‍ കേറി കുടില്‍ കെട്ടി. ഒറ്റ രാത്രികൊണ്ട് നാലായിരത്തോളം കുടിലുകള്‍ കെട്ടി. അതേ മാസം 25ന് അന്നത്തെ കലക്ടറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍തലത്തില്‍ ഒരു ചര്‍ച്ച നടത്തി. അനുകൂലമായ നിലപാട് ഉണ്ടാക്കിത്തരാമെന്ന ഉറപ്പിന്മേല്‍ ഞങ്ങള്‍ കൊടുമണ്‍ പ്ലാന്റേഷനില്‍നിന്ന് അഞ്ചാം ദിവസം ഇറങ്ങി. ഒമ്പതു മാസമായിട്ടും ചര്‍ച്ച നടക്കുന്നില്ലെന്നു കണ്ടപ്പോള്‍ 2006 സെപ്റ്റംബര്‍ 17 മുതല്‍ പത്തനംതിട്ട കലക്ടറേറ്റ് പടിക്കല്‍ മരണംവരെ നിരാഹാരസത്യഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമരപരിപാടികള്‍ക്ക് തുടക്കമിട്ടു. അന്നുതന്നെ, സെപ്റ്റംബര്‍ 27ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചര്‍ച്ചക്ക് ക്ഷണിച്ചുകൊണ്ട് കത്തുതന്നതിന്റെ അടിസ്ഥാനത്തില്‍ സത്യഗ്രഹം നിറുത്തിവെച്ചു. 27ലെ ചര്‍ച്ചയില്‍ 1969^1977 വരെയുള്ള അച്യുതമേനോന്റെ ഭരണകാലത്ത് നടപ്പിലാക്കിയതുപോലെയുള്ള ഒരു ഏക്കര്‍ തൊട്ട് ഒരു ഹെക്ടര്‍ വരെ ഭൂമി തരാമെന്ന് തീരുമാനമുണ്ടായി. അതായത് ഏറ്റവും കുറഞ്ഞത് ഒരു ഏക്കര്‍. പരമാവധി ഒരു ഹെക്ടര്‍. അതു നടപ്പിലാക്കാതെ വന്നപ്പോഴാണ് 2007 ആഗസ്റ്റ് നാലു മുതല്‍ വീണ്ടും സമരത്തിന് നിര്‍ബന്ധിതമായത്. ആ സമരം ഇപ്പോഴും തുടരുകയാണ്.

എന്തുകൊണ്ട്‌ ളാഹ എസ്റ്റേറ്റ്‌ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന്‌ ഗോപാലന്‍ പറയുന്ന കാരണങ്ങള്‍ ഇവയാണ്‌

ഹാരിസണും ടാറ്റയും അനധികൃതമായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് ഈ സര്‍ക്കാറുതന്നെ രേഖാമൂലം തെളിയിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടില്‍ തന്നെ കേരളത്തിലെ മുഴുവന്‍ തോട്ടങ്ങളിലും അനധികൃത ഭൂമിയുണ്ടെന്ന് പറയുന്നു. അനധികൃത ഭൂമിയുണ്ടെങ്കില്‍ അത് പിടിച്ചെടുത്തു തരാന്‍ സര്‍ക്കാറിന് എളുപ്പമാണല്ലോ എന്ന പ്രത്യാശയിലാണ് ഹാരിസന്റെ കൈയിലുള്ള ഭൂമിയില്‍ തന്നെ സമരം ആരംഭിച്ചത്. അതുതന്നെ വേണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല. കേരളത്തില്‍ എവിടെയെങ്കിലും തന്നാല്‍ മതി. ഞങ്ങള്‍ സമരം നടത്തുന്ന കുറുമ്പറ്റി ഡിവിഷന്‍ ഹാരിസണ്‍ പാട്ടത്തിനെടുത്തിരിക്കുന്ന 1048 ഹെക്ടറില്‍ വരില്ല. സംശയമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഒരു സര്‍വേ നടത്തട്ടെ. ഹാരിസണ്‍ സര്‍ക്കാര്‍വനഭൂമി കൈയേറി തോട്ടം ഉണ്ടാക്കിയതാണിവിടെ. നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടില്‍ 500 കോടിയിലധികം ഹാരിസണ്‍ പാട്ടക്കുടിശãിക വരുത്തിയിട്ടുണ്ടെന്ന് പറയുന്നു.

എന്നാല്‍ ളാഹ ഗോപാലന്റ വാദങ്ങള്‍ ഹാരിസണ്‍ അംഗീകരിച്ചില്ല. അവര്‍ കോടതിയില്‍ പോയീ. തങ്ങളുടെ പാട്ട ഭൂമിയില്‍ നിന്ന് സമരക്കാരെ ഇറക്കി വിടണമെന്ന് അവര്‍ ആവശ്യപ്പെട്ടതനുസ്സരിച്ച്‌ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ചു. എന്നാല്‍ രക്തം ചിന്താതെ കുടിയിറക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. അതായത്‌ പണ്ട്‌ ഷൈലോക്കിന്റ കഥയില്‍ രക്തം വരാതെ മാംസം അറക്കണമെന്ന് പറഞ്ഞതുപോലെ. അതുവരെ സമരത്തെ അവഗണിച്ച CPM ഉം സര്‍ക്കാരും ശരിക്കും പ്രതിസന്ധിയിലായത്‌ അവിടെയാണ്‌. CPI ക്കാരന്‍ റവന്യൂ മന്ത്രി പലമോഹന വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്‌ എന്ന് അവകാശപ്പെടുന്ന സമരക്കാരെ ഇറക്കി വിടേണ്ടത്‌ CPM ന്റ ആഭ്യന്തര വകുപ്പ്‌. എന്നാല്‍ അതിലും വലിയ പ്രതിസന്ധി വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.

ചെങ്ങറ സമരക്കാരെ ഒഴിപ്പിക്കാന്‍ ചെന്ന വന്‍ പോലീസ്‌ സംഘത്തേയും മെഡിക്കല്‍ സംഘത്തെയും സമരക്കാര്‍ നേരിട്ടത്‌ പുതിയൊരു സമര രീതിയിലാണ്‌. കൈയില്‍ മണ്ണേണ്ണ പാത്രങ്ങളുമായി സ്വയം കത്തിച്ചാമ്പലാകാന്‍ തയ്യാറായി നില്‍ക്കുന്ന സമരക്കാര്‍. കഴുത്തില്‍ കുരിക്കിട്ട്‌ മരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന സമരക്കാര്‍. പോലീസും പാര്‍ട്ടിയും വണ്ടി തിരിച്ചു വിട്ടു. എന്നാല്‍ ഈ സംഭവം ചെങ്ങറ ഭൂസമരത്തിന്‌ മാധ്യമ ശ്രദ്ധ നേടിക്കൊന്‍ സഹായിച്ചു. അതുവരെ സമരത്തെ അവഗണിച്ചിരുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉണര്‍ന്നു. അജിതയും നീലകണ്ഠനും സാറാ ജോസഫുമൊക്കെ പുതിയ പ്രോജക്റ്റ്‌ കിട്ടിയ സന്തോഷത്തില്‍ അര്‍മാദിക്കന്‍ തുടങ്ങി. പിന്നെ ചെങ്ങറക്കഥകളായി മാധ്യമങ്ങളില്‍.

സമരം മാധ്യമ ശ്രദ്ധ നേടിയതോടേ പ്രതികൂട്ടിലായത്‌ CPM ആണ്‌ . ളാഹാ ഗോപാലന്‍ തന്നെ പറയുന്നു CPM, RSP എന്നിവര്‍ മാത്രമേ ഇതിനെ എതിര്‍ക്കുന്നുള്ളൂ. കോണ്‍ഗ്രസുകാരും BJP ക്കാരും CPI ക്കാരുമൊക്കെ ചെങ്ങറ സമര ഭൂവിലേക്ക്‌ അനുഭാവ പ്രകടങ്ങള്‍ നടത്തുകയും പത്ര സമ്മേളനങ്ങള്‍ നടത്തി മുതലക്കണ്ണീര്‍ ഒപ്ഴുക്കുകയും ചെയ്തു. എന്നാല്‍ CPM ന്റ ഭാഗത്തു നിന്ന് അങ്ങനെ ഒന്നുണ്ടായുീല്ല എന്ന് മാത്രമല്ല പരസ്പരം കണ്ടാല്‍ മിണ്ടുമോ എന്ന് സംശയമുള്ള പിണറായിയും VS ഉം പോലും ഈ വിഷയത്തില്‍ ഒരേ നിലപാട്‌ പുലര്‍ത്തി. എന്നാല്‍ പ്രശ്നപരിഹാരത്തിന്‌ മുഖ്യമന്ത്രി കളക്ടറേ നിയോഗിച്ചു. കളക്ടറുമായി സംസാരിച്ച ളാഹ ഗോപാലന്‍ 5 ഏക്കര്‍ ഭൂമിയും 50000 രൂപ എന്ന ഡിമാന്റ്‌ പിന്‍വലിച്ച്‌ ഒരേക്കര്‍ ഭൂമി എന്ന നിലപാടില്‍ എത്തി. എന്നാല്‍ ബൂമി ഇല്ലാത്തവര്‍ സര്‍ക്കാരില്‍ അപേഷ നല്‍കൂ ഭൂമിയുടെ ലഭ്യത അനുസരിച്ച്‌ ഭൂമി തരാം എന്നായി സര്‍ക്കാര്‍. അതിനിടെ വെളിയം ചെങ്ങറ സമരത്തെ തള്ളിപ്പറഞ്ഞിരുന്നു.ളാഹ ഗോപാലന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രത്യേകിച്ച്‌ ഫലമൊന്നും ഉണ്ടായില്ല. ഈ ചര്‍ച്ചയില്‍ വച്ച്‌ VS പറഞ്ഞ ഈ വാചകം വിവാദമായി.ഇതിനിടെ കുടിയൊഴിപ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച സര്‍ക്കാര്‍ അത്‌ നീട്ടിക്കൊണ്ട്‌ പോകുകയാണ്‌. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട്‌ പോകുകയും സമരം ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഏറ്റെടുക്കുകയും ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട എസ്റ്റേറ്റ്‌ തൊഴിലാളികള്‍ സംഘടിക്കുകയും അവരും സമരക്കാരും തമ്മില്‍ തര്‍ക്കങ്ങളും സമരങ്ങളും ഉണ്ടാകുകയും ചെയ്യുന്നു.

ചെങ്ങറ സമരത്തിന്റെ നിയമപരമായ തെറ്റിനേപ്പറ്റിയോ അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എത്രത്തോളം നടക്കും എന്നതിനേപ്പറ്റിയോ ഒന്നും യാതോരു ബോധ്യവുമില്ലാതെയാണ്‌ ചെങ്ങറ സമരം രണ്ടാം നന്ദീഗ്രാമാണ്‌ എന്നൊക്കെപ്പറഞ്ഞ്‌ സമരത്തെ നിലനിര്‍ത്തുന്നവര്‍ ചെയ്യുന്നത്‌. സമരക്കാരുടെ ആവശ്യമായ ഒരേക്കര്‍ ഭൂമി നല്‍കിയാല്‍ ഈ സമരം ഒരു മാതൃക സമരമാകുകയും നാളെ മുതല്‍ ഈ രീതിയിലുള്ള സമരങ്ങള്‍ക്ക്‌ കേരള സാക്ഷ്യം വഹിക്കും. ഇവര്‍ ആവശ്യപ്പെടുന്നതുപോലെ ഭൂമി എവിടെ നിന്ന് നല്‍കും എന്ന ചോദ്യവും പ്രസകതം. എന്നാല്‍ പാട്ടക്കലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത്‌ നല്‍കിക്കൂടെ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നു വരും .അതിന്‌ സര്‍ക്കാരിന്‌ മുന്‍കൈ എടുക്കാം എന്നത്‌ മാത്രമാണ്‌ ഇതില്‍ ചെയ്യാനുള്ളത്‌ . അത്തരത്തിലുള്ള എസ്റ്റേറ്റുകള്‍ കണ്ടെത്തുക അതിനെതിരെ കോടറ്റിയില്‍ പോകുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിജീവികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നടത്താവുന്നതാണ്‌ . ADB വിഷയത്തില്‍ അടക്കം അധിനിവേശ പ്രതിരോധ സമിതി കോടതിയില്‍പ്പോയതാണ്‌. അപ്പോള്‍ ഇതൊന്നും ചെയ്യാതെ കേട്ട്‌ കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി മുറവിളികൂട്ടുന്ന മനുഷ്യാവകാശ സിംഹങ്ങള്‍ക്ക്‌ ഈ പ്രശനം പരിഹരിക്കപ്പെടണമെന്ന് ഇല്ല എന്നത്‌ ഉറപ്പ്‌. P.C. ജോര്‍ജ്ജും C.P. ജോണിനൊപ്പം BRP യും C.R ഉം ഒക്കെ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ പ്രസ്താവനകളും പ്രസംഗങ്ങളും ഇറക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത്‌ നിര്‍ദ്ദേശമാണ്‌ മുന്നോട്ട്‌ വയ്ക്കുന്നത്‌.

17 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ചെങ്ങറ ഭൂസമരം കേരളത്തിലും ബൂലോകത്തിലും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ BRP യും മാരിചനുമൊക്കെ അവരുടെ ന്യയന്യായങ്ങള്‍ നിരത്തില്‍ പോസ്റ്റുകള്‍ ഇടുകയുണ്ടായി. സംവാദത്തിന്‌ മാരീചന്‍ തയ്യാറെങ്കിലും BRP വലിഞ്ഞു. ചെങ്ങറ സമരത്തേപ്പറ്റിയുള്ള എന്റ ചിന്തകള്‍ ഇവിടെ കുറിക്കുന്നു.

സൂരജ് :: suraj said...

പോരട്ടെ, ചർച്ചകൾ ചൂടോടെ പോരട്ടെ.

കലക്കം മാറി സംഗതികളുടെ കിടപ്പ് തെളിയട്ടെ.

മാരീചന്‍ said...

ചര്‍ച്ച കൊടുമ്പിരിക്കൊളളട്ടേ... ഇടപെടാം... ചിലത് പറയാനുണ്ട്...

മൂര്‍ത്തി said...

"P.C. ജോര്‍ജ്ജും C.P. ജോണിനൊപ്പം BRP യും C.R ഉം ഒക്കെ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ പ്രസ്താവനകളും പ്രസംഗങ്ങളും ഇറക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത്‌ നിര്‍ദ്ദേശമാണ്‌ മുന്നോട്ട്‌ വയ്ക്കുന്നത്‌."

ബദല്‍ നിര്‍ദ്ദേശം ചോദിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നറിയില്ലെ കിരണ്‍?

neerkkuneer said...

എവിടെ കിരണ്‍. നിങ്ങള്‍ ഇപ്പറഞ്ഞതുകൊണ്ടൊന്നും ഒന്നും ഇളകാന്‍ പോകുന്നില്ല. ളാഹ ഗോപാലനും പിന്തുണക്കാരും ആടുന്നത് അസംബന്ധനാടകമാണെന്ന് അറിയത്തവരാരുമില്ല. എന്നിട്ടും ഹിപ്പോക്രാറ്റിക് ഡ്രാമ തുടരുന്നു. കാര്യം അറിയാഞ്ഞിട്ടല്ല. ഇത് മറ്റൊരജണ്ടയാണ്. കള്ളന്‍മാര്‍ മഹാന്‍മാരാകുന്ന, കാപട്യക്കാര്‍ ദിവ്യന്‍മാരാകുന്ന, മണ്ടന്‍മാര്‍ പണ്ഡിതരാകുന്ന മറിമായം. ഇവിടെ പ്രചാരകരാണ്, നുണയന്‍മാരാണ് രാജാക്കന്‍മാര്‍.

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

sajan jcb said...

ഇവിടെ പ്രചാരകരാണ്, നുണയന്‍മാരാണ് രാജാക്കന്‍മാര്‍.
fully agree with this statement. പിന്നെ സംബന്ധവും അസംബന്ധവും നമ്മുടെ ഇഷ്ടത്തിനു വ്യാഖ്യാനിക്കും എന്നു മാത്രം

ചന്ത്രക്കാറന്‍ said...

പരിഹാരമുണ്ട്‌!

സ്വകാര്യസ്വത്ത്‌ സംരക്ഷിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകള്‍ ഭേദഗതിചെയ്യുക (പാര്‍ലമന്റില്‍ വെറും മൂന്നില്‍ രണ്ടു ഭൂരിപക്ഷം മതിയാകും)

ഉല്‍പ്പാദനോപാധികള്‍ പൊതു ഉടമസ്ഥതയിലാക്കുക, സ്വാഭാവികമായും കൃഷിഭൂമിയും പൊതു ഉടമസ്ഥതയിലാകും, ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ എന്ന ഒരു കമ്പനിയേ ഇല്ലാതാകും (ഇത്‌ വളരെ എളുപ്പമാണ്‌ - രാജ്യത്ത്‌ കമ്യൂണിസം നടപ്പിലാക്കിയിരിക്കുന്നു എന്ന് കേരളാ ഗവണ്‍മന്റ്‌ ഒരു സര്‍ക്കുലറങ്ങ്‌ ഇറക്കിയാല്‍ മതി)

ഭരണസംവിധാനം മൊത്തത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണുകളെ ഏല്‍പ്പിക്കുക, നാട്ടിലെ ഫാക്ടറികള്‍, കൃഷിഭൂമി, ഖനികള്‍, പെണ്ണുങ്ങളുടെ കഴുത്തിലും കാതിലും അരക്കെട്ടിലും പട്ടിക്കാട്ടത്തിന്റെ തിളക്കത്തോടെ തൂങ്ങുന്ന സ്വര്‍ണ്ണം, ഊര്‍ജ്ജോത്പാദനസംവിധാനങ്ങള്‍, മരുന്നുകമ്പനികള്‍, ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നുവേണ്ട സമൂഹത്തിലെ വ്യക്തികളും സ്ഥാപനങ്ങളും ആര്‍ജ്ജിച്ചെടുത്തിട്ടുള്ള സമ്പത്തുമുഴുവന്‍ കമ്യൂണുകളുടെയോ സര്‍ക്കാരിന്റെയോ നിയന്ത്രണത്തിലാക്കുക ( പരിഭ്രമിക്കേണ്ട, എങ്ങനെ ഇത്‌ നടപ്പിലാക്കണമെന്ന് സഖാവ്‌ ലെനിന്‍ വിശദമായിത്തന്നെ പറഞ്ഞുവച്ചിട്ടുണ്ട്‌)

അല്ലെങ്കില്‍ ഇതിലൊക്കെ എളുപ്പമുള്ള ഒരു മാര്‍ഗ്ഗമുണ്ട്‌, രാജ്യത്ത്‌ ഒരു സോഷ്യലിസ്റ്റ്‌ വിപ്ലവം നടത്തുക, അധികാരം പിടിച്ചെടുക്കുക. ലോകത്തിലെ മൂന്നാമത്തെ വലിയ പട്ടാളത്തെ എങ്ങനെ നേരിടും എന്നാണെങ്കില്‍, ഒരു നിശാസമരം സംഘടിപ്പിച്ചാല്‍ മതിയാകും. സമരപ്പന്തലിന്റെ മുമ്പില്‍ വീപ്പക്കണക്കിന്‌ റം സ്റ്റോക്കുചെയ്താല്‍ മതി, അവന്മ്മാരടിച്ചു കിണ്ടിയായി എനിടെയെങ്കിലും കിടന്നുറങ്ങിക്കോളും.

മേല്‍പ്പറഞ്ഞതൊന്നും നടക്കാത്തിടത്തോളം കാലം ചെങ്ങറ സമരത്തിനൊരു പരിഹാരവുമില്ല. മറ്റന്നാള്‍ കാലത്ത്‌ അഞ്ചേക്കര്‍ ഭൂമി കിട്ടുമെന്ന് വിശ്വസിച്ച്‌ കഴിയുന്ന ആ പാവങ്ങളെ ഇനിയെങ്കിലും വല്ലയിടത്തും പണിയെടുത്തു ജീവിക്കാനനുവദിക്കൂ പ്രിയപ്പെട്ട കോളേജ്‌ വാദ്ധ്യാന്‍മാരേ, യൂണിവേഴ്‌സിറ്റി എം.ഫില്‍-പി.എച്‌.ഡി വിദ്യാര്‍ത്ഥികളേ, സഡ്ഡന്‍ ഡെത് ഫെമിനിസ്റ്റുകളേ, ഇന്‍സ്റ്റന്റ് സാംസ്കാരികവിപ്ലവകാരികളേ...

-----------------------------------ഇന്നലെയും കണ്ടിരുന്നു ചെങ്ങറസമരം ടെലവിഷനില്‍.

ദയനീയമാണ്‌ അവിടെക്കൂടിയിരിക്കുന്ന പാവങ്ങളുടെ അവസ്ഥ. അവരെയൊക്കെ ശരിക്കും വിശ്വസിപ്പിച്ചിരിക്കുന്നത്‌ ഭൂമി കിട്ടുമെന്നുതന്നെയാണ്‌. നിയമപ്രാബല്യത്തോടെ അവര്‍ക്ക്‌ ഭൂമി ലഭിക്കണമെങ്കില്‍ ഒരു സമഗ്രഭൂപരിഷ്കരണത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. അതിവേഗം വലതുപക്ഷവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സി.പി.എമ്മില്‍ നിന്ന് അത്തരമൊരു നീക്കം ഒരുകാലത്തുമുണ്ടാകാന്‍ പോകുന്നുമില്ല, അവരല്ലാതെ മറ്റൊരു സംഘടനക്കും അങ്ങനെയൊന്നു നടപ്പിലാക്കാനുള്ള കഴിവുമില്ല. (ഇനി അഥവാ അവരതിനു തയ്യാറായാല്‍ത്തന്നെ എന്തിനേയും പൊളിക്കാന്‍ ചാന്‍സു നോക്കി കോടതികളിരിക്കുന്നുണ്ട്, മനുഷ്യന്റെ കോമണ്‍സെന്‍സിനെ വെല്ലുവിളിക്കാന്‍!) ഇനി അത്‌ എന്നെങ്കിലും സംഭവിക്കുകയാണെങ്കില്‍ത്തന്നെ ചെങ്ങറയില്‍ സമരം ചെയ്യുന്നവര്‍ക്ക്‌ പ്രത്യേകിച്ചെന്തെങ്കിലും നേട്ടം അതുമൂലമുണ്ടാവുമെന്നു കരുതാന്‍ വയ്യ. നാളെയോ മറ്റന്നാളോ കിട്ടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്ന ഭൂമി ഒരസാധ്യസാധ്യതയാണെന്ന് ഇവരെന്നു മനസ്സിലാക്കുമോ ആവോ.

കേരളത്തിലെ അടിസ്ഥാനനിക്ഷേപമാര്‍ഗ്ഗം ഭൂമിയായിട്ട്‌ കാലം കുറച്ചായി. കൂട്ടിവച്ചിട്ടുള്ള നഗരഭൂമിയും തരിശിട്ടിട്ടുള്ള കാര്‍ഷികഭൂമിയും പൂഴ്ത്തിവയ്പ്പിനു സമാനമായ തരത്തില്‍ ക്ഷാമം സൃഷ്ടിക്കുകയാണ്‌. ഭൂമി താമസിക്കാനും കൃഷി ചെയ്യാനുമുള്ള ഉപാധിയെന്ന അവസ്ഥയില്‍നിന്ന് നിക്ഷേപത്തിനും പണമിരട്ടിപ്പിനുമുള്ള ഏക ഉപാധി എന്ന നിലയിലേക്ക് മാറിയതാണ് ഈയവസ്ഥയുടെ പ്രധാന കാരണമെന്ന് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിയും അദ്ധ്വാനവുമൊന്നും വേണ്ട. അതിനു പിന്നില്‍ ഇപ്പോള്‍ ചെങ്ങറ സമരത്തിനു പിന്തുണയുമായി നടക്കുന്നവരില്‍ പലരേയും കണ്ടെത്താനും ബുദ്ധിമുട്ടുണ്ടാകില്ല.

ചെങ്ങറ സമരനേതാക്കള്‍ അല്ലെങ്കില്‍ അവരുടെ പിന്നില്‍ കളിക്കുന്നവര്‍ എങ്ങനെയെങ്കിലുമൊരു രക്തസാക്ഷിയെ അതിനുള്ളില്‍ നിന്നും സംഘടിപ്പിക്കാനുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്‌. വൃദ്ധരും അവശരുമായ അനേകം പേരുണ്ട്‌ സമരഭൂമിയില്‍. പലരും എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാത്ത നിലയില്‍ വാര്‍ദ്ധക്യം മൂലവും രോഗം മൂലവും അവശരായവര്‍. മെഡിക്കല്‍ ക്യാമ്പുകള്‍ ബഹിഷ്ടരിച്ചും പുറത്തുനിന്നുള്ള ചികിത്സാസഹായങ്ങള്‍ നിഷേധിച്ചും മുന്നോട്ടുപോയാലേ ഒരാളെയെങ്കിലും കിട്ടൂ പട്ടികയിലേക്ക്‌.

ഒരു വിപ്ലവാനന്തരഗവണ്മെനിനുമാത്രം പരിഗണിക്കാവുന്ന ആവശ്യങ്ങളുന്നയിച്ച്‌ നടക്കുന്ന സമരം അടിസ്ഥാനപരമായ പല പ്രശ്നങ്ങളും കേരളസമൂഹത്തില്‍ ഉയര്‍ത്തിയിട്ടുണ്ടെന്നത്‌ സമ്മതിക്കുമ്പോള്‍ത്തന്നെ സമഗ്രമായ ഒരു രാഷ്ട്രീയമാറ്റത്തിനുള്ള ഒരു സമരമൊന്നുമല്ല അവിടെ നടക്കുന്നതെന്നുകൂടി പരിഗണിക്കേണ്ടതുണ്ട്‌. അവനവനുകിട്ടുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചിട്ടുള്ള അഞ്ചേക്കര്‍ ഭൂമിക്കുവേണ്ടിയാണ്‌ ഈ പാവങ്ങളെക്കോണ്ടിതൊക്കെ ചെയ്യിക്കുന്നതെങ്കില്‍ അതൊരിക്കലും ഈ സമരത്തിന്റെ ഭാഗമായി ലഭിക്കാന്‍ പോകുന്നില്ലെന്ന്, ഇന്ത്യയില്‍ ഇന്നുള്ള ഒരു രാഷ്ട്രീയസംവിധാനത്തിനും അതിനുള്ള അധികാരമില്ലെന്ന്, അവരെ മനസ്സിലാക്കേണ്ട ചുമതല സമരനേതൃത്വത്തിനുണ്ട്‌. ഇനി നേതൃത്വവും ഇതേ ഉട്ടോപ്യന്‍ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരാണെങ്കില്‍, ആ ഉത്തരവാദിത്വം സമരത്തെ പിന്തുണക്കുന്നവരെങ്കിലും ഏറ്റെടുക്കണം.

Praveen payyanur said...

വളരെ നന്നയിട്ടുണ്ട്‌. ബി ആർ. പി യുടെ വലതുപക്ഷ രാഷ്ട്രീയം തുറന്നുകാണിച്ചത്‌ നന്നായിട്ടുണ്ട്‌.
.

തെക്കേടന്‍ / THEKKEDAN said...

ചെങ്ങറ സമരത്തില്‍ പങ്കെടുക്കുന്നവരുടെ ശക്തി കണ്ടിട്ട് CPI(M)എറണാകുളത്ത് ഒരു ‘ജാതീയ’ കണ്‍‌വന്‍ഷന്‍ നടത്തിയത് മറന്നുകൂടാ....


http://shibu1.blogspot.com/2008/08/blog-post_15.html

കിരണ്‍ തോമസ് തോമ്പില്‍ said...

ചന്ദ്രക്കാര ഇത്തരം കൈയേറ്റ സമരങ്ങള്‍ മുളയിലെ നുള്ളാന്‍ കഴിഞ്ഞില്ല എങ്കില്‍ ഇതു പോലെ കൈവിട്ട്‌ പോകും. മനുഷ്യാവകശ പ്രവര്‍ത്തകര്‍ ക്യാമറ കണ്ടാല്‍ ചാടി വീഴും. ആത്മഹത്യ ഭീഷിണി മുഴക്കുന്നതു വരെ സമരക്കാരെ തിരിഞ്ഞു നോക്കാത്തവര്‍ മാധ്യമ ശ്രദ്ധ വന്നതോടെ ചാടി വീണത്‌ കണ്ടല്ലോ. സത്യത്തില്‍ ഇപ്പോള്‍ ഇക്കൂട്ടരെ എനിക്ക്‌ ഭയമാണ്‌ പ്രത്യേകിച്ച്‌ CR BRP തുടങ്ങിയവരെ.

സ്മാര്‍ട്ട്‌ സിറ്റി പദ്ധതി ഉമ്മന്‍ ചാണ്ടി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കാലത്ത്‌ ശ്രീ C.R. നീലകണ്ഠന്‍ എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ

"
സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത ഇത്തരം അതി സമ്പന്ന മേഖല തുരുത്തുകള്‍ ചുറ്റുപാടുകളില്‍ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ ? ചുറ്റുമുള്ള സാധാരണക്കാരില്‍ കടുത്ത ഉപഭോഗ ആസക്തിയും അസംതൃപ്തിയും കടക്കെണിയും ആത്മഹത്യകളും ഗുണ്ടാ മാഫിയകളും വളാരാന്‍ തി വഴിവയ്ക്കില്ലേ

"

എന്നാല്‍ ഇടത്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ CR നയം മാറ്റി. അത്‌ അച്ചുതാനന്ദന്റ മാഹാ നേട്ടമെന്നായി നീലകണ്ഠന്‍. എന്നാല്‍ കാരാര്‍ വ്യവസ്ഥകളല്ലേ മാറിയിട്ടുള്ള മേല്‍പ്പറഞ്ഞ നിലപാട്‌ മാറാന്‍ എന്തെങ്കിലും മാറ്റം ഉണ്ടായോ എന്ന് ആരും ഇത്തരക്കാരോട്‌ ചോദിക്കില്ല. അതാണ്‌ ഇവരുടെ മിടുക്ക്‌. പണ്ട്‌ പറഞ്ഞത്‌ അതേ പോലെ തുടരാനുള്ള ബാധ്യത്‌ രാഷ്ട്രീയക്കാര്‍ക്ക്‌ മാത്രം ചരിത്രം ഇവര്‍ക്കാര്‍ക്കും ബാധ്യത അല്ല.

ജിവി said...

ചര്‍ച്ച തുടരട്ടെ, എതിര്‍വാദങ്ങളൊന്നും വരുന്നില്ലെങ്കിലും.

റോബി said...

കിരൺ,
സമരക്കാരുടെ ഐഡന്റിറ്റി ആർക്ക്ക്കെങ്കിലും അറിവുണ്ടോ? അവരെല്ലാവരും ഒട്ടും ഭൂമി കൈവശമില്ലാത്തവരാണോ?
എന്തുകൊണ്ട് അവർ ളാഹ ഗോപാലന്റെ കീഴിൽ സംഘടിച്ചു?

വീട്ടിലാരുടേയും പേരിൽ ഒരിഞ്ച് ഭൂമി പോലുമില്ല...ചെങ്ങറയ്ക്കു വിട്ടാലോ എന്നൊരാലോചന.:)

കിരണ്‍ തോമസ് തോമ്പില്‍ said...

റോബി ളാഹാ ഗോപാലന്റ നേതൃത്വത്തില്‍ ഉള്ള സാധു ജന വിമോചന സംയുക്തവേദിയാണ്‌ ഈ സമരത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌. അവര്‍ക്ക്‌ പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്നൊന്നും ഇതുവരെ തെളിയിക്കാന്‍ CPM ന്‌ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇവര്‍ ആത്മഹത്യ ഭീഷിണി മുഴക്കിയ അന്ന് തൊട്ട്‌ കേരളത്തിലെ സാംസ്ക്കാരിക മനുഷ്യാവകാശ ബുദ്ധിജീവി ലോബി ഇവിടെക്ക്‌ കുതിച്ചിട്ടുണ്ട്‌. നമ്മുടെ BRP യും C.R. നീലകണ്ഠനുമൊക്കെ ഇപ്പോള്‍ ചെങ്ങറയിലേക്ക്‌ വച്ചുപിടിച്ചിട്ടുണ്ട്‌. ചുരുക്കം പറഞ്ഞാല്‍ സമരം അവര്‍ ഹൈജാക്ക്‌ ചെയ്യ്‌തത്‌ പോലെ ആയീ. പിന്നെ നമ്മുടെ ജമയാത്ത്‌ ഇസ്ലാമിയുടെ പഞ്ചാരയില്‍ പൊതിഞ്ഞ യുവജനന്‍ സംഘടന സോളിഡാരിറ്റിയും ഇപ്പോള്‍ സമര രംഗത്തുണ്ട്‌.

പിന്നെ സമര രംഗത്തുള്ളവരില്‍ ഭൂമി ഉള്ളവരുണ്ടെങ്കില്‍ അവര്‍ക്ക്‌ ഭൂമി കൊടുക്കേണ്ട എന്നാണ്‌ ളാഹ ഗോപാലന്റ വാദം. ഒരേക്കര്‍ കൃഷിഭൂമിയാണ്‌ അവരുടെ ഡിമാന്റ. 5 ഏക്കാറായിരുന്നു ആദ്യ ഡിമാന്റെങ്കിലും പിന്നീട്‌ അത്‌ ഒരേക്കറായി കുറച്ചു. റോബിക്കും സമര രംഗത്തേക്ക്‌ പോകാവുന്നതാണ്‌ ളാഹ ഗോപാലന്‍ പറയുന്നത്‌ പ്രകാരം ചെങ്ങറ സമര രംഗത്ത്‌ ആദിവാസി മുതല്‍ നായന്മാര്‍ വരെ ഉണ്ട്‌. പക്ഷെ സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടണമെങ്കില്‍ നിങ്ങള്‍ കര്‍ഷക തൊഴിലാളിയെന്ന വില്ലേജ്‌ ഓഫിസറുടെ സര്‍ട്ടിഫിക്കേറ്റ്‌ വേണം എന്നാണ്‌ നിയമം.

സനാതനന്‍|sanathanan said...

"അപ്പോള്‍ ഇതൊന്നും ചെയ്യാതെ കേട്ട്‌ കേള്‍വിയുടെ അടിസ്ഥാനത്തില്‍ സമരത്തിനെതിരെ മുറവിളികൂട്ടുന്ന മനുഷ്യാവകാശ സിംഹങ്ങള്‍ക്ക്‌ ഈ പ്രശനം പരിഹരിക്കപ്പെടണമെന്ന് ഇല്ല എന്നത്‌ ഉറപ്പ്‌."
സമരത്തിനെതിരെ എന്ന് തന്നെയോ ഉദ്ദേശിച്ചത്? സമരത്തിനെതിരെയുള്ള സമരത്തിനെതിരെ എന്നാണോ?

കിരണ്‍ തോമസ് തോമ്പില്‍ said...

സനാതന ഗുരുതരമായ തെറ്റ്‌ ചൂണ്ടിക്കാണിച്ചതിന്‌ നന്ദി തിരുത്തിയിട്ടുണ്ട്‌

kaalidaasan said...

ഭൂമി താമസിക്കാനും കൃഷി ചെയ്യാനുമുള്ള ഉപാധിയെന്ന അവസ്ഥയില്‍നിന്ന് നിക്ഷേപത്തിനും പണമിരട്ടിപ്പിനുമുള്ള ഏക ഉപാധി എന്ന നിലയിലേക്ക് മാറിയതാണ് ഈയവസ്ഥയുടെ പ്രധാന കാരണമെന്ന് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിയും അദ്ധ്വാനവുമൊന്നും വേണ്ട.


ഭൂമി മാത്രമല്ല, മറ്റു പല വസ്തുക്കളും ഇങ്ങനെയാണ്. അടുത്തകാലത്ത്, എണ്ണയായിരുന്നു പണമിരട്ടിപ്പിനുള്ള വസ്തു. അമേരിക്കയില്‍ വീടുകളുടെ വില തകര്‍ന്നപ്പോള്‍ , പണം നഷ്ടപ്പെട്ടവര്‍ , എണ്ണയിലേക്കു തിരിഞ്ഞു. ഇറാനുമായി യുദ്ധമുണ്ടാകും എന്നു പ്രചരിപ്പിച്ച് എണ്ണവില കൂട്ടി. എണ്ണ ഉത്പാതക രാഷ്ട്രങ്ങളോ, വില്പ്പനക്കരോ ഇതിന്റെ ലാഭം നേടിയില്ല. വെറുതെ ഊഹക്കച്ചവടം നടത്തുന്നവര്‍ കൊള്ള ലാഭമുണ്ടാക്കി. ആവശ്യത്തിനു പണം കീശയില്‍ നിറഞ്ഞപ്പോള്‍ , അവര്‍ എണ്ണ വില കുറച്ചു.

കേരളത്തിലും ഭൂമിയുടെ കാര്യത്തില്‍ സമാനമായത് സംഭവിച്ചു. ഫാരിസിനേപ്പോലുള്ള ഇടനിലക്കാര്‍ ഊഹക്കച്ചവടത്തിനിറങ്ങി. വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടി. ഇതൊന്നും ആധാരം നടത്തിയല്ല, വക്കാലാണ്. അങ്ങനെ പല കൈമറിഞ്ഞു അവസാനം ആരുടെയെങ്കിലും പേരിലാക്കും . ഇ വില സ്വാഭാവികമായി കൂടിയതല്ല. കൃത്രിമമായി കൂട്ടിയതാണ്.