Monday, September 15, 2008

സന്ധ്യ പ്രാര്‍ത്ഥന

തലശ്ശേരി അതിരൂപതിയിലെ ചെമ്പന്തൊട്ടി ഇടവകയില്‍ വിതരണം ചെയ്ത പ്രാര്‍ത്ഥന.

കുടുംബപ്രാര്‍ത്ഥന സമയത്ത്‌ ജപമാല മദ്ധ്യേ ചൊല്ലേണ്ടത്

ഓ എന്റെ ഈശോയേ എന്റെ പാപങ്ങള്‍ ക്ഷമിക്കേണമേ , ദൈവനിഷേധത്തില്‍ നിന്നും ഭൗതീക പ്രവണതകളില്‍ നിന്നും എന്നെ രക്ഷിക്കേണമേ. വര്‍ഗ്ഗ സമര ചിന്തകളില്‍ നിന്നും സര്‍വ്വധിപത്യ പ്രവണതകളില്‍ നിന്നും എനിക്ക്‌ മോചനം തരണമേ. വിദ്വേഷത്തില്‍ നിന്നും വിപ്ലവതീഷ്ണതയില്‍ നിന്നും എന്നെ കാത്തുകൊള്ളുകയും ചെയ്യേണമേ ആമ്മേന്‍ 

91 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

തലശ്ശേരി അതിരൂപതിയിലെ ചെമ്പന്തൊട്ടി ഇടവകയില്‍ വിതരണം ചെയ്ത പ്രാര്‍ത്ഥന.

Joker said...

ഹ ഹ ഹ

ശരിക്കും ചിരിപ്പിക്കുന്നു ഈ പ്രാര്‍ഥനകള്‍.ചിരിയുടെ അവസാനം ജന ലക്ഷങ്ങള്‍ക്ക് അറിവ് പകര്‍ന്ന് കൊടുത്ത സഭയുടെ തന്നെ ഏര്‍പ്പാടാണോ ഇതെന്നാണ്.
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

സി. കെ. ബാബു said...

ഇടവകാംഗങ്ങളെ ബൌദ്ധികവിരൂപണം ചെയ്യാന്‍ അതി(വി)രൂപതയേക്കാള്‍ യോഗ്യത മറ്റാര്‍ക്കുണ്ടാവാന്‍‍? ഈ ചെമ്പത്തൊട്ടി ഇടവകയിലുള്ളവര്‍, “പ്രസുദേന്തി” അടക്കം, നാലുകാലില്‍ നടക്കുന്നവരാണെന്നുണ്ടോ?

സങ്കുചിതന്‍ said...

ഹ ഹ ഹ

പിതാക്കന്മാരില്‍ ഹാസ്യം ഇല്ലെന്നാരു പറഞ്ഞു?

vimathan said...

ഭൌതിക പ്രവണതകളില്‍ നിന്നും, സര്‍വ്വാധിപത്യ ചിന്തകളില്‍ നിന്നും, സര്‍വ്വോപരി, വിദ്വേഷത്തില്‍ നിന്നും രക്ഷിക്കണേ എന്ന പ്രാര്‍ത്ഥന കര്‍ത്താവ് സ്വീകരിച്ചാല്‍, തിരുസഭയും, മെത്രാന്മാരുമാവും കൂടുതല്‍ എടങേറാവുക എന്നാണ് എനിക്ക് തോന്നുന്നത്.

യാരിദ്‌|~|Yarid said...

ആമേന്‍....!

കൊച്ചുത്രേസ്യ said...

അയ്യോ സന്ധ്യാപ്രാർത്ഥനേടെ സിലബസ്‌ മാറിയോ!! പ്രാർത്ഥനയായാൽ ഇങ്ങനെ വേണം.ഒറ്റ വാക്യത്തിൽ തന്നെ എല്ലാം അങ്ങുൾപ്പെടുത്തിയല്ലോ..ഇതു ചെമ്പന്തൊട്ടിയിൽ മാത്രം ഉള്ളതാണോ..അതോ അയൽ-ഇടവകകളിലേക്കും വ്യാപിച്ചേക്കുമോ? ഇനി വീട്ടിൽ പോവുമ്പം നല്ലോണം തയ്യാറെടുത്തിട്ട്‌ പോവാനാണേ..

അനില്‍ശ്രീ... said...

യേശു ദേവന്റെ പിന്തുടര്‍ച്ചക്കാരേ... ഹാ കഷ്ടം... ഈ ചെറിയ വിപ്ലവകാരികള്‍ വിചാരിച്ചാല്‍ തകരുന്നതാണോ നിങ്ങളുടെ വിശ്വാസങ്ങള്‍?.. അവരെ പേടിച്ച് പ്രാര്‍ത്ഥനയും ഇറക്കിയിരിക്കുന്നു. ഇതെല്ലാം കഴിഞ്ഞു വിപ്ലവകാരികളില്‍ നിന്ന് രക്ഷിച്ചതിന് "ഉപകാരസ്മരണ" പത്രങ്ങളില്‍ കാണാം എന്ന് കരുതുന്നു. "വി. പവ്വത്തില്‍ തിരുമേനീ ... " എന്ന രീതിയില്‍..

N.J ജോജൂ said...

കമ്യൂണിസ്റ്റു കുഞ്ഞാടുകള്‍ പ്രാര്‍ത്ഥന പഠിയ്ക്കാനും തുടങ്ങിയോ?

മൂര്‍ത്തി said...

കിരണ്‍ എന്ന “കമ്മ്യൂണിസ്റ്റ് കുഞ്ഞാടിനു“ നന്ദി. ഈ പ്രാര്‍ത്ഥന ഇവിടെ പോസ്റ്റിയതിന്.

നല്ല പ്രാര്‍ത്ഥന...

വര്‍ഗ സമരം എന്താണെന്നറിയാത്ത കുഞ്ഞാടുകള്‍ അതെന്താണെന്നറിയാന്‍ ശ്രമിച്ച് കമ്മ്യൂണിസ്റ്റ് കുഞ്ഞാടുകള്‍ ആകുമോ എന്നൊരു പേടി ഒഴിച്ചാല്‍ കാര്യമാത്രപ്രസക്തമായ എന്നാല്‍ വിപ്ലവതീഷ്ണമായ പ്രാര്‍ത്ഥന..

മാരാര്‍ said...

:-) :-) :-)

അനില്‍@ബ്ലോഗ് said...

കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടു പ്രാര്‍ഥനക്കും മാറ്റം വന്നേ തീരൂ.
വര്‍ഗ്ഗസമര നിര്‍വചനം അടുത്ത ലേഖനത്തില്‍ പ്രതീക്ഷിപ്പിന്‍.

അനില്‍@ബ്ലോഗ് said...
This comment has been removed by the author.
t.k. formerly known as തൊമ്മന്‍ said...

സാധാരണ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വളരെ അകന്നു പ്രവര്‍ത്തിക്കുന്ന 2 അധികാരകേന്ദ്രങ്ങളാണ് കേരളത്തിലെ കത്തോലിക്കാസഭയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും. അവര്‍ ഇത്തരം bizarre ആ‍യിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല.
ആടിനെ പട്ടിയാക്കാന്‍ മാര്‍ക്സിസ്റ്റ് ബ്ലോഗേഴ്സ് തന്നെ നടത്തുന്ന ശ്രമങ്ങള്‍ നാം എന്നും ബൂലോഗത്ത് കാണുന്നതല്ലേ :)

krish | കൃഷ് said...

sandhyakku veedukaLil inspectionum unTaavumO?

:)

അനൂപ് തിരുവല്ല said...

:)

smitha adharsh said...

sho! vannu vannu enthokke kaananam..!!

കുറുമാന്‍ said...

രാഷ്ട്രീയത്തിലൊന്നും ഇല്ലാത്ത എന്നെ ഇത്തരം പോസ്റ്റുകള്‍ വായിച്ച് രാഷ്ട്രീയതത്പരനാക്കരുതേ...കര്‍ത്താവേ....ഞാനൊരു ഭര്‍ത്താവാണേ :)

കിരണ്‍ തോമസ് തോമ്പില്‍ said...

കൊച്ചുത്രേസ്യേ
ഈ പ്രാര്‍ത്ഥന ചെമ്പന്തൊട്ടിയില്‍ ഇടവകയില്‍ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. തൊട്ടടുത്ത ഇടവകയില്‍ ഉള്ള ബന്ധു വീട്ടില്‍ ഇത്‌ കിട്ടിയിട്ടില്ല.

മൂര്‍ത്തി ഞാന്‍ കമ്യൂണിസ്റ്റ്‌ കുഞ്ഞാടല്ല എന്ന് അറിയമല്ലോ ജോജു ഉദ്ദ്യേശിച്ചത്‌ എന്നെ അല്ല. ഇതില്‍ ആരെങ്കിലും കമ്യൂണിസ്റ്റ്‌ കുഞ്ഞാടുകള്‍ ഉണ്ടെങ്കില്‍ അവരെയാണ്‌ ജോജു ഉദ്ദ്യേശിച്ചിരിക്കുക. എന്തായലും വര്‍ഗ്ഗ സമരം എന്താണ്‌ എന്നൊക്കെ കത്തോലിക്ക കുഞ്ഞാടുകള്‍ അന്വേഷിച്ച്‌ തുടങ്ങാനുള്ള സാധ്യതയുണ്ട്‌.

മൂര്‍ത്തി said...

അപ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ സംഭവബഹുലമായിരിക്കും...

ലതി said...

ഓ എന്റെ ഈശോയേ,
ഞങ്ങളോട്
തെറ്റുകള്‍
ചെയ്യുന്നവരോട്
ഞങ്ങള്‍
ക്ഷമിക്കുന്നതുപോലെ
ഞങ്ങളുടെ
തെറ്റുകള്‍
ഞങ്ങളോടും
ക്ഷമിക്കേണമേ...

manoj pm said...

കുഞ്ഞുങ്ങള്‍ നല്ലവരാകാന്‍ 'വര്‍ഗസമര ചിന്തകളില്‍നിന്നും' 'വിപ്ളവ തീക്ഷ്ണതയില്‍നിന്നും' മോചനം നേടിയാല്‍ മതി!

അവര്‍ ഒറീസയിലെ ചോരയും കത്തിക്കരിഞ്ഞ കബന്ധങ്ങളും കാണേണ്ട!
കൈകാല്‍ വെട്ടിനുറുക്കപ്പെട്ട യേശുദേവന്റെ തിരുരൂപം അവരുടെ കണ്ണില്‍ പെടേണ്ട!
വലിച്ചുകീറപ്പെടുന്ന കന്യാസ്ത്രീകളുടെ മാനം അവരെ അലട്ടേണ്ട!
പ്രാണനുംകൊണ്ട് കാട്ടിലേക്കും മലയിലേക്കും നിലവിളിച്ചോടുന്ന പാവങ്ങളുടെ 'കര്‍ത്താവേ' എന്ന നിലവിളി അവരുടെ കാതില്‍ പതിയേണ്ട!

നല്ലവരാകാന്‍ വിധിക്കപ്പെട്ട അതേ കുട്ടികളോട്, 'ക്രിസ്ത്യാനിയായി നമുക്കീ നാട്ടില്‍ ജീവിക്കണമെങ്കില്‍' വിമോചനസമരത്തിനിറങ്ങി അത് വിജയിപ്പിച്ചോളാന്‍ ആജ്ഞാപിച്ചവര്‍തന്നെ ഇന്ന് ജപമാല പ്രാര്‍ഥനയുമായി ഇറങ്ങിയിരിക്കുന്നു.

അവരുടെ എന്‍ജിനിയറിങ്-മെഡിക്കല്‍ കോളേജുകളില്‍ വസന്തം വിരിയട്ടെ.
പ്രവേശനപ്പണം കുന്നുകൂടട്ടെ.
പള്ളിക്കൂടങ്ങള്‍ പെറ്റുപെരുകട്ടെ.
വീഞ്ഞുപാത്രങ്ങള്‍ നുരഞ്ഞുപൊന്തട്ടെ.

മൂര്‍ത്തി said...

ഇതുംനോക്കാം

സൂരജ് :: suraj said...

വര്‍ഗ്ഗ സമരം, വിപ്ലവതീഷ്ണത ... രണ്ട് വാക്കെങ്കിലും കയറിപ്പറ്റിയല്ലോ പ്രാര്‍ത്ഥനകളില്‍ ... ഹാവൂ.

അരമനകളിലോട്ട് ഇപ്പോ ദേശാഭിമാനി ബുക് ഹൌസീന്ന് നേരിട്ടാണു പുസ്തകങ്ങള്‍ എക്സ്പോര്‍ട്ട് ചെയ്യുന്നതല്യോ !! ഇനിയിപ്പൊ നല്ല ഡിമാന്റായിരിക്കും. റോബിന്‍ ഡീക്കന് ഒരു ഡി.ലിറ്റിനും കൂടി വകുപ്പുണ്ട് :)))

N.J ജോജൂ said...

എന്റെ നാമം നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകുന്നു; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.(മത്തായി 5:11-12)

നിങ്ങളുടെ ശത്രുക്കളെ സ്നേഹിയ്ക്കുവിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിയ്ക്കുവില്‍ (മത്തായി 5:44)

ചെന്നായ്ക്കളുടെ ഇടയില്‍ കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയക്കുന്നു. നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിയ്ക്കുവിന്‍.(മത്തായി 10:16)

എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ ദ്വേഷിയ്ക്കും; അവസാനത്തോളം സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്രാപിയ്ക്കും.(മത്തായി 10.22)

ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ(മത്തായി 10.28)

ചന്ത്രക്കാറന്‍ said...

"നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ"

ഇത് മുമ്പൊരിക്കല്‍ കുഞ്ഞാലിക്കുട്ടിയും ക്വോട്ടുചെയ്തിരുന്നു, ഇങ്ങനെ

“എനിക്കുമാത്രമല്ല, എല്ലാ പ്രവാചകന്മ്മാര്‍ക്കും ഇത്തരം പ്രതിസന്ധിഘട്ടങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്“

സന്ദര്‍ഭം - റജീനയുടെ ഇന്ത്യാവിഷന്‍ വെളിപ്പെടുത്തലിനുശേഷം കുഞ്ഞാലിക്കുട്ടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയയുടന്‍ ആവേശഭരിതരായ അണികള്‍ക്കുമുമ്പില്‍ നടത്തിയ പ്രസംഗം. ദേശീയപതാകക്കുപകരം മുസ്ലീം‌ലീഗിന്റെ കൊടി ആദ്യമായി ഒരു വിമാനത്താവളത്തിനുമുകളില്‍ ഉയര്‍ത്തപ്പെട്ട അത്യപൂര്‍വ്വസന്ദര്‍ഭം.

കൊള്ളാം, ഉത്തരം മുട്ടിമ്പോള്‍ കുഞ്ഞാലിക്കുട്ടിക്കും കുഞ്ഞാടുകള്‍ക്കും ശരണം ഒരേ വാക്കുകള്‍...!

തൊമ്മാ, ഫോര്‍മലി മാത്രമല്ല ഇപ്പളും തൊമ്മന്‍ തന്നെ!

N.J ജോജൂ said...

ചന്ത്രക്കാരന്റെ കൊഞ്ഞനം കുത്തല്‍ കേമമായീ.

The Common Man | പ്രാരാബ്ധം said...

"ഓ എന്റെയീശോയേ, എന്റെ പാപങ്ങള്‍ നീ പൊറുക്കേണമേ. നരകാഗ്നിയില്‍ നിന്നെന്നെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും, പ്രത്യേകിച്ച് അങ്ങേ കാരുണ്യം എറ്റം ആവശ്യമായിരിക്കുന്നവരെയും സ്വര്‍ഗ്ഗത്തിലേയ്ക്കാനയിക്കേണമേ" - ഇതാണ്‌ ഒര്‍ജിനല്‍.

മരണാനന്തരജീവിതത്തെപറ്റിയൊക്കെ പിന്നെയാലോചിക്കാം. ഇപ്പോ ഇവിടുത്തെ കാര്യം നോക്കാം.

ചന്ത്രക്കാറന്‍ said...

ജോജുവേ, എന്നതാ ഈ കൊഞ്ഞനം കുത്തലിന്റെ ഒരു സിന്‍‌റ്റാക്സ്? ഏതേതു മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമ്പോഴാണ് വിമര്‍ശനം കൊഞ്ഞനം കുത്തലാവുന്നത്? അതോ അങ്ങനെ പ്രത്യേകിച്ചൊന്നുനില്ല, ഞങ്ങളുട സൌകര്യത്തിനനുസരിച്ച് ഞങ്ങളങ്ങു തീരുമാനിക്കും എന്നാണോ? പഴയ വിച്ച് ഹണ്ടുപോലെ?

kaalidaasan said...

എന്തായലും വര്‍ഗ്ഗ സമരം എന്താണ്‌ എന്നൊക്കെ കത്തോലിക്ക കുഞ്ഞാടുകള്‍ അന്വേഷിച്ച്‌ തുടങ്ങാനുള്ള സാധ്യതയുണ്ട്‌.

അതിനുള്ള എല്ലാ സാധ്യതയുണ്ട്.

ഏഴാം ക്ളാസിലെ പാഠപുസ്തകം ആ ക്ളാസിലെ കുട്ടികള്‍ മാത്രം പഠിച്ചു, പരീക്ഷയെഴുതി, മറക്കുമായിരുന്നു.വിവാദമുണ്ടാക്കി അതു കേരളത്തിലെ എല്ലാ ജനങ്ങളും വായിച്ചു പഠിച്ച് മനഃപ്പാഠമാക്കി. കേരളത്തിനു പുറത്തും പലരും വായിച്ചു പഠിച്ചു. വര്‍ഗ്ഗ സമരം എന്താണെന്നു, കമ്യൂണിസ്റ്റുകാര്‍ക്കേ ഇപ്പോള്‍ അറിയാവൂ. ഇനി സാക്ഷാല്‍ കുഞ്ഞാടുകള്‍ മൂലധനം വാങ്ങി വായിക്കാന്‍ തുടങ്ങിയേക്കാം .

കത്തോലിക്കാ പുരോഹിതര്‍ ഏതായാലും നല്ല തമാശകളാണിപ്പോള്‍ കേരളത്തിനു സമ്മാനിക്കുന്നത്. വര്‍ഗ്ഗസമരത്തേക്കുറിച്ച് പഠിച്ചാല്‍ , യേശു നടത്തിയത് വര്‍ഗ്ഗസമരമായിരുന്നു എന്ന് അവര്‍ തീര്‍ച്ചയായും തിരിച്ചറിയും .

sajan jcb said...

യേശുപഠിപ്പിച്ച വര്‍ഗ്ഗ സമരം എന്താണ് കാളിദാസാ... ഒന്നു വിവരിക്കാമോ?

kaalidaasan said...

സാജന്‍ ,

വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്നു യേശു വിളിച്ചത് ഏതു വര്‍ഗ്ഗത്തെയായിരുന്നു?

പണക്കാരന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും ദുഷ്കരമായിരിക്കും എന്നു യേശു പറഞ്ഞത് ഏതു വര്‍ഗ്ഗത്തെയുദ്ദേശിച്ചാണ്?

ദേവാലയം കച്ചവടസ്ഥലമാക്കിയപ്പോള്‍ യേശു ചാട്ടവാറെടുത്ത് അടിച്ചോടിച്ചത് ഏതു വര്‍ഗ്ഗത്തെയായിരുന്നു?


യേശുവിന്റെ പ്രത്യയ ശാസ്ത്രം പഠിക്കാണമെങ്കില്‍ താഴെക്കാണുന്ന ബൈബിള്‍ വചനങ്ങള്‍ വായിക്കുക.
THE EIGHT BEATITUDES OF JESUS"Blessed are the poor in spirit,
for theirs is the kingdom of heaven.

Blessed are they who mourn,
for they shall be comforted.

Blessed are the meek,
for they shall inherit the earth.

Blessed are they who hunger and thirst for righteousness,
for they shall be satisfied.

Blessed are the merciful,
for they shall obtain mercy.

Blessed are the pure of heart,
for they shall see God.

Blessed are the peacemakers,
for they shall be called children of God.

Blessed are they who are persecuted for the sake of righteousness,
for theirs is the kingdom of heaven."

Praveen payyanur said...

വർഗ്ഗ സഹകരണമാണ്‌ പുരോഹിതന്മാർ ആഗ്രഹിക്കുന്നത്‌.
ക്രിസ്തീയ സമുദായംഗങ്ങൾ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്നെ പഠിപ്പിക്കണം എന്ന് വരെ ഈ വൃത്തികെട്ടവന്മാർ പറഞ്ഞുകളഞ്ഞില്ലെ.?
വിദ്യാഭ്യാസ കച്ചവടം നടത്തിയും കുഞ്ഞാടുകളെ പറ്റിച്ചും ജീവിക്കുന്ന ഇവർക്കുവേണ്ടി ബൈബിളിൽ ഇങ്ങനെ പറയുന്നു -
"ഒരു ഭൃത്യന്‌ രണ്ടു യജമാനന്മാരെ സേവിക്കുവാൻ സാദ്ധ്യമല്ല. ദൈവത്തെയും ധനത്തെയും ഒന്നിച്ച്‌ സേവിക്കുവാൻ സാദ്ധ്യമല്ല. (ലൂക്ക 16:13)"

sajan jcb said...

അതേ... ഏതു വര്‍ഗ്ഗത്തേയായിരുന്നു...?

ഉള്ളില്‍ വിഷവും പുറത്ത് സുന്ദരമായി പെരുമാറുന്ന ഏതൊരു മനുഷ്യനും വെള്ളയടിച്ച കുഴിമാടമാണ്. അതൊരു പ്രത്യേക വര്‍ഗ്ഗത്തിന്റെ കുത്തകയൊന്നുമല്ല.

പണക്കാരന്‍ വര്‍ഗ്ഗത്തിലുള്ളവര്‍ ആരും സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്നൊന്നും യേശു പറഞ്ഞിട്ടില്ല. പാവപ്പെട്ട വര്‍ഗ്ഗം മുഴുവന്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്നും അതിനര്‍ത്ഥമില്ല.

ആരാധനാലയം (സ്വന്തം ഹൃദയം പോലും ആലയമാണ്) പരിശുദ്ധമല്ലാതെ ഉപയോഗിക്കുന്ന ഏല്ലാവര്‍ക്കും വേണ്ടിയാണ് ആ ചാട്ട... പുരോഹിത വര്‍ഗ്ഗത്തിനു മാത്രമല്ല ആ അടി കിട്ടിയത്... അല്മായരും കൊള്ളും അതിന്റെ ചൂട്...

ഇനി പറയൂ.. ഏതു വര്‍ഗ്ഗത്തിനെതിരായിരുന്നു യേശുവിന്റെ സമരം?

ജിവി said...

യേശു എതിര്‍ത്തിരുന്ന വര്‍ഗ്ഗത്തെ സഭകള്‍ എതിര്‍ത്തിരുന്നുവെങ്കില്‍ വര്‍ഗ്ഗസമരം എന്ന വിപ്ലവ തീഷ്ണതയുമായി കമ്മ്യൂണിസം ഉദയം കൊള്ളില്ലായിരുന്നു, സാജന്‍.

മൂര്‍ത്തി said...

പാപികളെ, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ, അശരണരെ, ബഹിഷ്കൃതരെ സ്നേഹിക്കുന്നതാണ് ക്രിസ്തുസ്വഭാവത്തിന്റെ പ്രത്യേകത(ലൂക്ക് 5-32). സമ്പന്നരോടും, ചൂഷകരോടും പരീശന്മാരോടും അധികാരികളോടും യേശു കൂറു പ്രഖ്യാപിച്ചില്ല. അവരുടെ മുഖത്തുനോക്കി സര്‍പ്പസന്തതികളേ എന്ന് വിളിച്ചു.

ക്രിസ്തുവില്‍ നിന്ന് സഭയിലേക്കുള്ള ദൂരം എന്ന പോസ്റ്റില്‍ നിന്ന്

യാരിദ്‌|~|Yarid said...

ശൊ മൂര്‍ത്തി മാഷെ ഇതൊക്കെ പരസ്യമായി പറയാന്‍ കൊള്ളാമൊ? ഇടയലേഖനം ഇറക്കീക്കളയും അങ്ങനെ പറഞ്ഞവനെതിരെ.. അതു ലുക്കാ എങ്കില്‍ ലൂക്കാ.. തോമസെങ്കില്‍ തോമസ്..!

sajan jcb said...

മൂര്‍ത്തി ,ചൂഷണം ചെയ്യുന്നത് ആരായാലും യേശു അതിനു കൂറു പ്രഖ്യാപിച്ചിട്ടില്ല ശരിതന്നെ... ദരിദ്രരോട് സവിശേഷാല്‍ കരുണയും ഉണ്ടായിരുന്നു... ശരിയാണ്... പക്ഷേ ഞാന്‍ പറയുന്നത് അതൊരു പ്രത്യേക വര്‍ഗ്ഗമായി കണക്കാക്കാനാവില്ല. പാപിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കാനുമാണ് യേശുപഠിപ്പിച്ചതും.

ജീവി,... എന്താണ് വര്‍ഗ്ഗ സമരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? തൊഴിലാളി വര്‍ഗ്ഗ സ്നേഹം എന്ന മറവില്‍ ആരൊക്കെയാണ് മുതലാളിമാരായത്? അവര്‍ക്കും വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന വിശേഷണം കിട്ടില്ലേ? എന്തേ അവര്‍ ചൂഷകരല്ലേ?

നിങ്ങള്‍ (പൊതുവേ) പറയുന്നു... സഭ വിദ്യഭ്യാസ കച്ചവടക്കാരാണെന്ന്... എന്റെ അഭിപ്രായം ഇവിടെ കൊടുത്തിട്ടുണ്ട്.

ജീവി, സഭ കച്ചവടമാണ് ചെയ്യുന്നതെങ്കില്‍ എന്തു കൊണ്ട് ഈ വര്‍ഗ്ഗ സ്നേഹികള്‍ക്ക് ഒരു LP സ്കൂളെങ്കിലും തുടങ്ങിക്കൂടാ? സ്വന്തം തൊഴിലാളികള്‍ക്ക് മാത്രമായിട്ടെങ്കിലും ഒരു ചിന്ന സ്കൂള്‍? ആരോടാ ഈ പറയണേ?

sajan jcb said...

ജീവിയോടല്ല... സോറി.
പ്രവീണ്‍,

നിങ്ങള്‍ പറയുന്നു... സഭ വിദ്യഭ്യാസ കച്ചവടക്കാരാണെന്ന്... എന്റെ അഭിപ്രായം ഇവിടെ കൊടുത്തിട്ടുണ്ട്.

സഭ കച്ചവടമാണ് ചെയ്യുന്നതെങ്കില്‍ എന്തു കൊണ്ട് ഈ വര്‍ഗ്ഗ സ്നേഹികള്‍ക്ക് ഒരു LP സ്കൂളെങ്കിലും തുടങ്ങിക്കൂടാ? സ്വന്തം തൊഴിലാളികള്‍ക്ക് മാത്രമായിട്ടെങ്കിലും ഒരു ചിന്ന സ്കൂള്‍? ആരോടാ ഈ പറയണേ?

sajan jcb said...

ഇവിടെ വിദ്യാഭ്യാസ മേഖലയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കി അന്യസംസ്ഥനങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് ചാകര ഉണ്ടാക്കി കൊടുക്കുന്നവരാണ് യഥാര്‍ത്ഥ ചെന്നായ്ക്കള്‍. ഇവിടെ ചിലവാക്കുന്നതിലും പതിന്‍മടങ്ങ് അന്യദേശത്ത് ചിലവാക്കേണ്ടി വരുന്ന ഇവിടുത്തെ ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ചൂഷണം ചെയ്യപ്പെടുന്നത്.

N.J ജോജൂ said...

"പാപികളെ, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ, അശരണരെ, ബഹിഷ്കൃതരെ സ്നേഹിക്കുന്നതാണ് ക്രിസ്തുസ്വഭാവത്തിന്റെ പ്രത്യേകത(ലൂക്ക് 5-32). സമ്പന്നരോടും, ചൂഷകരോടും പരീശന്മാരോടും അധികാരികളോടും യേശു കൂറു പ്രഖ്യാപിച്ചില്ല. അവരുടെ മുഖത്തുനോക്കി സര്‍പ്പസന്തതികളേ എന്ന് വിളിച്ചു."

പാപികളെ സ്നേഹിയ്ക്കാനാണു ക്രിസ്തുപറഞ്ഞത്. അല്ലാതെ പാപത്തെയും കൊള്ളരുതായ്കകളെയും സ്നേയ്ക്കാന്‍ പറഞ്ഞിട്ടില്ല. സമ്പന്നരുടെ വീട്ടില്‍ ക്രിസ്തു അഥിതിയായി പോയിട്ടൂണ്ട്, സല്‍ക്കാരം സ്വീകരിച്ചിട്ടൂണ്ട്. സീസറിനുള്ളത് സീസറിനു കൊടുക്കുവാന്‍ പറഞ്ഞ ക്രിസ്തു പത്രോസിനോട് നികുതികൊടുക്കാന്‍ പറയുന്ന ഭാഗവും ബൈബിളിലുണ്ട്. അതുകൊണ്ട് ക്രിസ്തു അധികാരങ്ങള്‍ക്കും എതിരായിരുന്നു എന്നു പറയാ‍നുമാവില്ല.

വര്‍ഗ്ഗസമരം എന്നത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആധിപത്യത്തിനായി നടത്തുന്ന സമരമാണ്. അതിന്റെ ക്രൈസ്തവദര്‍ശനങ്ങളുമായി കൂട്ടിക്കെട്ടാന്‍ ശ്രമിയ്ക്കുന്നതിലെ വൈരുദ്ധ്യങ്ങളില്ലേ എന്നൊരു സംശയം.

ചന്ത്രക്കാറന്‍ said...

യൂറോപ്പിന്റെ പരമദയനീയമായ ആത്മീയതയിലേക്കെത്തിയ കൊച്ചു കൈവെളിച്ചം മാത്രമായിരുന്നു കൃസ്തു. മറ്റേതു മതത്തിനേക്കാളും കച്ചവടവല്‍ക്കരിക്കപ്പെട്ടത് കൃസ്തുമതമായതും ഒരു ലാഭകേന്ദ്രീകൃതസ്ഥാപനത്തിന്റെ ഘടന ആ മതത്തിനു കൈവന്നതും യാദൃശ്ചികമല്ലതന്നെ. സീസറിനുള്ളത് സീസറിനുകൊടുക്കാനരുള്‍‌ചെയ്ത കൃസ്തുവില്‍‌ത്തന്നെ തുടങ്ങുന്നു അതിന്റെ കാരണങ്ങള്‍.

“വര്‍ഗ്ഗസമരം എന്നത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആധിപത്യത്തിനായി നടത്തുന്ന സമരമാണ്.“

കൊള്ളാം, വി.കെ.എന്‍. ഭാഷയില്‍പ്പറഞ്ഞാല്‍ ചക്കാട്ടുന്നവനെപ്പിടിച്ച് ബാലരാമപുരം കൈത്തറിനെയ്യാന്‍ വിട്ടാല്‍ ഇങ്ങനെയിരിക്കും (ഉപമ കൃത്യമല്ല, ഓര്‍മ്മയുള്ളവര്‍ തിരുത്തുക)

“സഭ കച്ചവടമാണ് ചെയ്യുന്നതെങ്കില്‍ എന്തു കൊണ്ട് ഈ വര്‍ഗ്ഗ സ്നേഹികള്‍ക്ക് ഒരു LP സ്കൂളെങ്കിലും തുടങ്ങിക്കൂടാ?“

നടത്തറ ശാന്ത വേശ്യാവൃത്തി നടത്തുന്നുവെന്നാരോപിക്കുന്നവര്‍ക്ക് എന്തുകൊണ്ട് സ്വന്തമായൊരു വേശ്യാലയം തുടങ്ങിക്കൂടാ? ചുരുങ്ങിയപക്ഷം ഒരു ബാലവേശ്യാലയമെങ്കിലും? എത്രമാത്രം പണമാണ് ബാം‌ഗ്ലൂരിലെ നക്ഷത്രവേശ്യകളും ബോബെയിലേയും കല്‍ക്കത്തയിലേയും തെരുവുവേശ്യകളും മലയാളികളുടെ പക്കല്‍ നിന്ന് കൈക്കലാക്കുന്നത്? ഈ പണം മുഴുവന്‍ നമ്മുടെ നാട്ടില്‍ വരേണ്ടതല്ലേ? വ്യഭിചാരമേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകവഴി അന്യസംസ്ഥാനങ്ങള്‍ക്ക് ചാകരകൊയ്യാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. ഇവിടെ ചിലവാക്കുന്നതിലും പതിന്‍മടങ്ങ് അന്യദേശത്ത് ചിലവാക്കേണ്ടി വരുന്ന ഇവിടുത്തെ ജനങ്ങളല്ലേ യഥാര്‍ത്ഥത്തില്‍ ചൂഷണം ചെയ്യപ്പെടുന്നത്?


ലൈംഗികതയും നടത്തറ ശാന്തയും തമ്മിലുള്ളതെന്താണോ കൃത്യമായും അതാണ് കത്തോലിക്കാസഭയും വിദ്യാഭ്യാസവുമായുള്ള ബന്ധം. രണ്ടും മനുഷ്യന് ഏറ്റവും ആവശ്യമുള്ളവയാണ് - വില്‍ക്കാന്‍ വക്കുമ്പോള്‍ ഏറ്റവും അശ്ലീലമായവയും...!

kaalidaasan said...

സാജന്‍ ,

എന്താണ് വര്‍ഗ്ഗ സമരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

അതറിയണമെങ്കില്‍ , പുരോഹിതര്‍ എഴുതിക്കൂട്ടുന്ന വിഡ്ഡിത്തങ്ങള്‍ മാത്രം വായിച്ചാല്‍ പോര. അതിനു പുറത്തും ചിലതൊക്കെ വായിക്കണം . കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ
ഇവിടെ
ഉണ്ട്. അതിലെ വര്‍ഗ്ഗങ്ങളേക്കുറിച്ചുള്ള ഭാഗം ഇതാണ്.


The history of all hitherto existing society is the history of class struggles.

Freeman and slave, patrician and plebian, lord and serf, guild-master and journeyman, in a word, oppressor and oppressed, stood in constant opposition to one another, carried on an uninterrupted, now hidden, now open fight, a fight that each time ended, either in a revolutionary reconstitution of society at large, or in the common ruin of the contending classes.

kaalidaasan said...

ജോജു,

പാപികളെ സ്നേഹിയ്ക്കാനാണു ക്രിസ്തുപറഞ്ഞത്. അല്ലാതെ പാപത്തെയും കൊള്ളരുതായ്കകളെയും സ്നേയ്ക്കാന്‍ പറഞ്ഞിട്ടില്ല.

പാപികളെ മാത്രമല്ല, ശത്രുക്കളെയും സ്നേഹിക്കാനാണ്, യേശു പറഞ്ഞത്. കേരളത്തിലെ കത്തോലിക്കാ സഭ ശത്രുക്കളെ സ്നേഹിക്കുന്നു എന്ന് ആരും പറയില്ല. കമ്യൂണിസ്റ്റുകാരെ ശത്രുകളായി പ്രഖ്യാപിച്ച് അവരെ അധിക്ഷേപികുന്നതിന്റെ പ്രത്യക്ഷ തെളിവാണ്, സഭയുടെ ബ്ളോഗ്. സ്നേഹം കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പൊയ്ക്കോട്ടേ എന്നു കരുതിയാണ്, അന്ത്യ കുദാശ കൊടുക്കുമെന്നു പറഞ്ഞെതെന്നു വാദിക്കല്ലേ.

കൊള്ളരുതായ്മകളെ സ്നേഹിക്കാന്‍ യേശു പറഞ്ഞില്ല. പക്ഷെ ഇന്ന് കേരളത്തിലെ കത്തോലിക്കാ പുരോഹിതര്‍ പലരും കൊള്ളരുതായ്മ ചെയ്യുന്നു. അങ്ങനത്തെ ചില കൊള്ളരുതയ്മകള്‍ എതിര്‍ത്തതിനാലാണ്, സിസ്റ്റര്‍ ജെസ്മിക്ക് സഭ വസ്ത്രവും കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനവും നഷ്ടപ്പെട്ടത്. സഭയുടെ പല സ്ഥാപനങ്ങളിലും അമിത ഫീസും പ്രവേശനത്തിനു പണവും വാങ്ങുന്നു എന്ന് മേജര്‍ ആര്‍ച്ച് ബിഷപ് വിതയത്തിലിന്റെ പ്രസ്ഥാവനയില്‍ സമ്മതിച്ചതുമാണ്.
സഭ സ്ഥാപനങ്ങളില്‍ കുറഞ്ഞ ശമ്പളം കൊടുത്താണ്, പലരെയും ജോലി എടുപ്പിക്കുന്നത്. കൂടുതല്‍ ശമ്പളം വാങ്ങുന്നു എന്നും ഒപ്പിട്ടു വാങ്ങിക്കും .ഇതെല്ലാം കൊള്ളരുതയ്മകളായിട്ടാണ്, പരിഷ്കൃത സമൂഹം കാണുന്നത്


വര്‍ഗ്ഗസമരം എന്നത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആധിപത്യത്തിനായി നടത്തുന്ന സമരമാണ്.
ഈ പ്രസ്ഥാവന ജോജുവിന്റെ അറിവില്ലായ്മയുടെ ആഴം വെളിപ്പെടുത്തുന്നു. ജോജുവും സാജനും വര്‍ഗ്ഗ സമരത്തെക്കുറിച്ച് ഏതെങ്കിലും പുരോഹിതര്‍ എഴുതിയത് മാത്രമേ വായിച്ചിട്ടുള്ളൂ. അതാണിങ്ങനെ എഴുതിയത്. വര്‍ഗ്ഗ സമരത്തെക്കുറിച്ച് കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്
ഇവിടെ
ഉണ്ട്. അതു ദയവായി ഒന്നു വയിക്കുക. അതിനു ശേഷം ഇപ്പോള്‍ എഴുതിയത് ശരിയാണോ എന്നു പരിശോധിക്കുക.

t.k. formerly known as തൊമ്മന്‍ said...

കാളിദാസന്‍,
വര്‍ഗ്ഗസമരമെന്നൊക്കെ പറഞ്ഞ് കലക്കുന്നുണ്ടല്ലോ. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വര്‍ഗ്ഗസമരവുമായി ബന്ധപ്പെടുത്തി നിങ്ങളുടെ പാര്‍ട്ടി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്? സ്കൂളുകളില്‍ സമരം നടത്തി അധ്യയനദിവസം കുറക്കുക; ഹര്‍ത്താല്‍ നടത്തി പാവപ്പെട്ട കൂലിപ്പണിക്കാരന്റെ അന്നം മുട്ടിക്കുക; പൈസ ചിലവാക്കി നാടുകാണാന്‍ വരുന്ന പ്രവാസിയെ വഴിയിലിട്ട് ചുറ്റിക്കുക - ഇതൊക്കെയാണോ വര്‍ഗ്ഗസമരത്തിന്റെ ഘടകങ്ങള്‍? പാര്‍ട്ടിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് വര്‍ഗ്ഗസമരത്തെപ്പറ്റി പ്രത്യേകിച്ചൊന്നും മനസ്സിലായിട്ടില്ല.

ലാഭം കിട്ടുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്താറുണ്ടെങ്കിലും കാശില്ലാത്തവനെ പഠിപ്പിക്കാനും സഭ നോക്കാറുണ്ട്. വെറുതെ ഇങ്ങനെ നുണ വിളമ്പാതിരിക്കൂ.

The Common Man | പ്രാരാബ്ധം said...

"..കമ്യൂണിസ്റ്റുകാരെ ശത്രുകളായി പ്രഖ്യാപിച്ച് അവരെ അധിക്ഷേപികുന്നതിന്റെ പ്രത്യക്ഷ തെളിവാണ്, സഭയുടെ ബ്ളോഗ്..."

സഭയുടെ ബ്ലോഗോ? അതേതാ?

sajan jcb said...

കാളിദാസന്‍,

അങ്ങിനെയൊക്കെ മാനിഫെസ്റ്റോയില്‍ പറയുന്നുണ്ടോ? കൊള്ളാം well written!!! മാനിഫെസ്റ്റോ പ്രകാരം ചെങ്ങറയില്‍ നടക്കുന്നത് അംഗീകരിച്ചു കൊടുക്കാന്‍ എന്തേങ്കിലും പ്രോബ്ലെം? നിങ്ങള്‍ പറയുന്ന വര്‍ഗ്ഗ സമരം മനസ്സിലാകുന്നതു പോലുമില്ല... അവിടെ ഞാന്‍ കാണുന്നത് 500 തൊഴിലാളികള്‍ക്കു വേണ്ടി 9000 മനുഷ്യരെ നരകിപ്പിക്കുകയാണ്. എനിക്കു മനസ്സില്ലായ കമ്യൂനിസ്റ്റ് വര്‍ഗ്ഗ സമരം ഒരു തൊഴിലാളി വര്‍ഗ്ഗത്തിനു വേണ്ടി മാത്രമാണ്. അതൊകൊണ്ട് കൂടിയാണല്ലോ കര്‍ഷകന്‍ മുതലാളിയായത്.

ചന്ത്രക്കാരന്‍,

വിശകലനം നന്നേ പിടിച്ചു... വേശ്യാലയം പോലെയാണ് വിദ്യഭ്യാസത്തെ കമ്യൂണിസ്റ്റുക്കാര്‍ കാണുന്നതെന്ന്... അതുകൊണ്ടാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയാലും ഒരു സ്കൂള്‍ പണിയില്ല എന്ന ദൃഢപ്രതിജ്ഞ എന്ന്!!! അവരുടെ ദൃഷ്ടിയില്‍ രണ്ടും സമൂഹത്തെ നശിപ്പിക്കുന്നതു തന്നെ... എങ്ങാനും മികച്ച വിദ്യാഭ്യാസം കിട്ടി പിള്ളാരെല്ലം നല്ല ജോലിയില്‍ പ്രവേശിച്ചാല്‍ കൊടി പിടിക്കാന്‍ ആളെ കിട്ടുമോ അല്ലേ?

അപ്പോള്‍ പിന്നെ ന്യായമായും ഈ ചോദ്യങ്ങള്‍ക്കു ഉത്തരം ചന്ത്രക്കാരന്‍ തരേണ്ടി വരും... ഈ വേശ്യാവൃത്തി കുറഞ്ഞചെലവില്‍ ആക്കി തരാന്‍ എന്തിനു സമരം? കഴിവില്ലാത്ത ഡോക്ടര്‍മാരാണല്ലോ സ്വാശ്രയ കോളേജുകള്‍ വഴി പഠിച്ചിറങ്ങുന്നത്.. അതു കൊണ്ടാണല്ലോ അങ്ങിനെയൊന്ന് ഇവിടെ വേണ്ടാ എന്നു പറഞ്ഞു തുടക്കം മുതല്‍ സമരം നടത്തികൊണ്ടിരുന്നത്. ഈ പഠിക്കാന്‍ കഴിവില്ലാത്തവര്‍ക്കു വേണ്ടിയാണോ ക്രോസ് സബ്സിഡി വേണമെന്നു പറഞ്ഞു സമരവും തല്ലി തകര്‍ക്കലും?

എന്നിട്ടു സര്‍ക്കാരുമായി വേശ്യവൃത്തികാരാറില്‍ ഏര്‍പ്പെട്ടവരുടെ കരാറും അതല്ലാതവരുടേയും ഫീസ് കണ്ടിട്ട് എന്തു തോന്നി? യാതൊരു കുഴപ്പയും ഇല്ലല്ലോ? [എന്റെ ബ്ലോഗില്‍ പറഞ്ഞതു ഇവിടെ ആവര്‍ത്തിക്കുന്നില്ല]. ചന്ത്രക്കാരന്‍, ആരാണ് വിടുപണി ചെയ്യുന്നത്?

sajan jcb said...

പിന്നെ ശത്രുവിനെ സ്നേഹിക്കാനെ പറഞ്ഞിട്ടുള്ളൂ... ശത്രുതയെ സ്നേഹിക്കാന്‍ പറഞ്ഞിട്ടില്ല... ഇവിടെ കമ്മ്യൂണിസമാണ് ശത്രുത.
പാപിയെ സ്നേഹിക്കാനേ പറഞ്ഞിട്ടുള്ളൂ...പാപത്തെ ഇല്ല.

..::വഴിപോക്കന്‍[Vazhipokkan] said...

:)

t.k. formerly known as തൊമ്മന്‍ said...

വിദ്യാഭ്യാസത്തെയും വേശ്യാവൃത്തിയെയും ബന്ധിപ്പിക്കുക വഴി മാര്‍ക്സിസ്റ്റ് സഹയാത്രികര്‍ക്ക് എത്രത്തോളം സാമൂഹികപ്രതിബദ്ധതയുണ്ടെന്ന് മനസ്സിലായി. അമ്യൂസ്‌മെന്റ് പാര്‍ക്കിനും പഞ്ചനക്ഷത്ര ഹോട്ടലിന്നും പകരം പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കോളേജ് പണിത് പാര്‍ട്ടിക്ക് സഭയ്ക്ക് മാതൃകയാവാമായിരുന്നല്ലോ.

ചന്ത്രക്കാറന്‍ said...

വ്യക്തമായിപ്പറഞ്ഞിട്ടുണ്ട് ആദ്യത്തെ കമന്റില്‍ത്തന്നെ, എന്നാലും ഒന്നുകൂടിപ്പറയാം.

വേശ്യകള്‍ ലൈംഗികതകൊണ്ടുചെയ്യുന്നതാണ് സഭ വിദ്യാഭ്യാസംകൊണ്ടുചെയ്യുന്നത്. അതിന് ലൈംഗികതയും വിദ്യാഭ്യാസവും എന്തുപിഴച്ചു? അതാണുദ്ദേശിച്ചത്, അതുതന്നെയാണ് എഴുതുകയും ചെയ്തത്.

വിദ്യാഭ്യാസത്തേയും വേശ്യാവൃത്തിയേയും ബന്ധിപ്പിച്ചു എന്നാണോ തൊമ്മനതു വായിച്ചപ്പോള്‍ തോന്നിയത്? വേശ്യയേയും സഭയേയുമാണ് ബന്ധിപ്പിച്ചത്. മനുഷ്യന്റെ സംസ്കാരികവും ജൈവികവുമായ രണ്ട് അടിസ്ഥാനാവശ്യങ്ങളെ, അവകാശങ്ങളെ, വിറ്റുജീവിക്കുന്നവരാണ് ഇവര്‍ രണ്ടും.

വേശ്യാവൃത്തിപോലെയാണ് ഞാന്‍ വിദ്യാഭ്യാസത്തെക്കണ്ടതെന്ന നിരീക്ഷണം ഒന്നുകില്‍ ബിദ്ധിശൂന്യതകൊണ്ട് അല്ലെങ്കില്‍ നിക്ഷിപ്തതാല്‍പ്പര്യം മൂലം - ഇതിലേതെങ്കിലും ഒന്നാകാം, അല്ലെങ്കില്‍ രണ്ടും കൂടിയാകാം - എന്നേ കണക്കാക്കാനാവൂ(കമ്യൂണിസ്റ്റുകാരെന്തു പറയുന്നതെന്ന് അവരോടുചോദിക്കണം, ഞാന്‍ കമ്യൂണിസ്റ്റല്ല - സഭയോളം വരില്ലെങ്കിലും കമ്യൂണിസ്റ്റ് ഭരണക്രമം കാലഹരണപ്പെട്ടുവെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്). വേശ്യയേയും സഭയേയുമാണ് ഉപമിക്കാവുന്നതെന്ന് ഒന്നുകൂടിപ്പറയുന്നു - അത്രക്കും ദെണ്ണള്ള നാത്തൂമ്മാര്‍ സഭക്കുണ്ടെങ്കില്‍ അതുവച്ചു സംസാരിക്ക്.

sajan jcb said...

അയ്യോ..ഒന്നും പറയനില്യേയ്

sajan jcb said...

നടത്തറ ശാന്ത വേശ്യാവൃത്തി നടത്തുന്നുവെന്നാരോപിക്കുന്നവര്‍ക്ക് എന്തുകൊണ്ട് സ്വന്തമായൊരു വേശ്യാലയം തുടങ്ങിക്കൂടാ? ചുരുങ്ങിയപക്ഷം ഒരു ബാലവേശ്യാലയമെങ്കിലും?

ഇതു തന്നെ ധാരാളം

N.J ജോജൂ said...

ലാവ്‌ലിന്‍....മാര്‍ട്ടിന്‍...ദേശാഭിമാനി ബോണ്ട്...പരിപ്പുവട..ചായ...അമ്യൂസ്മെന്റ് പാര്‍ട്ട്...വിസ്മയം....പഞ്ചനക്ഷത്രഹോട്ടല്‍

കച്ചവടം കച്ചവടം എന്ന് നൂറുതവണ ആവര്‍ത്തിച്ചതുകൊണ്ട് കച്ചവടമാവില്ല. കരയിലിരുന്ന് കമന്ററി പറയുന്നതിലും എളുപ്പമുള്ള പരിപാടിയും ഇല്ല. ഇന്നല്ലെങ്കില്‍ നാളെ സഭ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കച്ചവടസ്ഥാപനങ്ങള്‍ അല്ലെന്ന് സമൂഹം തിരിച്ചറിയും. അതുവരെ കച്ചവടം കച്ചവടം എന്ന പല്ലവി പാടൂ. എല്ലാവരെയും എല്ലാക്കാലത്തേയ്ക്കും പറ്റിയാക്കാം എന്നു കരുതരുത്.

kaalidaasan said...

തൊമ്മന്‍ ,

വര്‍ഗ്ഗസമരമെന്നൊക്കെ പറഞ്ഞ് കലക്കുന്നുണ്ടല്ലോ. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വര്‍ഗ്ഗസമരവുമായി ബന്ധപ്പെടുത്തി നിങ്ങളുടെ പാര്‍ട്ടി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?

വര്‍ഗ്ഗസമരമെന്നൊക്കെ പറഞ്ഞ് കാളിദാസന്‍ കലക്കുന്നില്ല. വര്‍ഗ്ഗസമരം ഇവിടേക്കു വലിച്ചു കൊണ്ടുവന്നത് വേറെ ചിലരാണ്. അവര്ക്ക് വര്‍ഗ്ഗ സമരം എന്താണെന്നറിയില്ല . അതൊന്നു പറഞ്ഞുകൊടുത്തു എന്നേ ഉള്ളു.

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വര്‍ഗ്ഗസമരവുമായി ബന്ധപ്പെടുത്തി ഞങ്ങളുടെ പാര്‍ട്ടി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് കഴിഞ്ഞന്തെരഞ്ഞെടുപ്പിന്റെ മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടുണ്ട്. അതു വായിച്ചിട്ട് ഏതെങ്കിലും മനസിലയില്ലെങ്കില്‍ പറഞ്ഞു തരാം .

സ്കൂളുകളില്‍ സമരം നടത്തി അധ്യയനദിവസം കുറക്കുക; ഹര്‍ത്താല്‍ നടത്തി പാവപ്പെട്ട കൂലിപ്പണിക്കാരന്റെ അന്നം മുട്ടിക്കുക; പൈസ ചിലവാക്കി നാടുകാണാന്‍ വരുന്ന പ്രവാസിയെ വഴിയിലിട്ട് ചുറ്റിക്കുക - ഇതൊക്കെയാണോ വര്‍ഗ്ഗസമരത്തിന്റെ ഘടകങ്ങള്‍?

അല്ലല്ലൊ.

ഇതൊക്കെ വര്‍ഗ്ഗ സമരത്തിന്റെ ഘടകങ്ങളാണെങ്കില്‍ , കോണ്‍ഗ്രസും , ബി ജെപിയുമെല്ലാം വര്‍ഗ്ഗസമരം നടത്തുകയാണ്.

ലാഭം കിട്ടുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്താറുണ്ടെങ്കിലും കാശില്ലാത്തവനെ പഠിപ്പിക്കാനും സഭ നോക്കാറുണ്ട്. വെറുതെ ഇങ്ങനെ നുണ വിളമ്പാതിരിക്കൂ.

ലാഭം കിട്ടുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തുന്നതിനെ സേവനം എന്നാരും പറയില്ല. അതു വ്യവസായമാണ്. ഗ്രാമീണ ഭാഷയില്‍ പറഞ്ഞാല്‍ കച്ചവടം .

കാശില്ലാത്തവനെ പഠിപ്പിക്കാന്‍ സഭ നോക്കാറില്ല എന്നും ആരും പറഞ്ഞില്ല. ദീര്‍ഘകാലത്തെ സേവന ത്തിന്റെ പൈതൃകം സഭക്കുണ്ട്. പക്ഷെ പല പുഴുക്കുത്തുകളും ഉണ്ട്. അടുത്തനാളില്‍ പണം വാങ്ങി വിദ്യാഭ്യാസം വില്‍ക്കുന്ന കച്ചവടത്തിലാണ്, സഭക്കു കൂടുതല്‍ താല്‍പ്പര്യം . അതാണിവിടെ ചര്‍ച്ച ചെയ്ത ഒരു വിഷയം .

kaalidaasan said...

പ്രാരാബ്ധം ,
സഭയുടെ ബ്ലോഗോ? അതേതാ?

സഭയുടെ ബ്ലോഗു കാണണമെങ്കില്‍ ഇവിടെ നോക്കുകhttp://www.catholicismindia.blogspot.com

kaalidaasan said...

സാജന്‍ ,

അങ്ങിനെയൊക്കെ മാനിഫെസ്റ്റോയില്‍ പറയുന്നുണ്ടോ?

വായിച്ചിട്ടൊന്നും മനസിലായില്ലേ?

കൊള്ളാം വെലല്‍ വ്രിട്ടെന്!!! മാനിഫെസ്റ്റോ പ്രകാരം ചെങ്ങറയില്‍ നടക്കുന്നത് അംഗീകരിച്ചു കൊടുക്കാന്‍ എന്തേങ്കിലും പ്രോബ്ലെം?

മാനിഫെസ്റ്റോ പ്രകാരം ചെങ്ങറയില്‍ നടക്കുന്നത് അംഗീകരിച്ചു കൊടുക്കാന്‍ പറ്റില്ലല്ലോ. അവിടെ ഭൂരഹിതര്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറിയതാണ്. അത് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുണ്ട്. കോടതി ഉത്തരവു ലം ഘിക്കണമെന്നാണോ സാജന്‍ പറയുന്നത്?

ഭൂരഹിതര്‍ക്ക് ഭൂമി കൊടുക്കണം . അതു പാര്‍ട്ടി നിലപാടാണ്.

എനിക്കു മനസ്സില്ലായ കമ്യൂനിസ്റ്റ് വര്‍ഗ്ഗ സമരം ഒരു തൊഴിലാളി വര്‍ഗ്ഗത്തിനു വേണ്ടി മാത്രമാണ്.

അതു വികലമായ മനസിലാക്കലുകൊണ്ടാണ്. അതിനു വേറെയാരും ഉത്തരവാദിയല്ല. അടിച്ചമര്‍ത്തപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്, വര്‍ഗ്ഗ സമരം . ഭൂമിയിലാത്തവര്‍ക്ക് ഭൂമി കൊടുക്കുന്നത് അതിന്റെ ഭാഗമാണ്. അതു കൊണ്ടാണ്, ഭൂപരിഷ്കരണം കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയമായത്.

kaalidaasan said...

കച്ചവടം കച്ചവടം എന്ന് നൂറുതവണ ആവര്‍ത്തിച്ചതുകൊണ്ട് കച്ചവടമാവില്ല. കരയിലിരുന്ന് കമന്ററി പറയുന്നതിലും എളുപ്പമുള്ള പരിപാടിയും ഇല്ല. ഇന്നല്ലെങ്കില്‍ നാളെ സഭ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കച്ചവടസ്ഥാപനങ്ങള്‍ അല്ലെന്ന് സമൂഹം തിരിച്ചറിയും. അതുവരെ കച്ചവടം കച്ചവടം എന്ന പല്ലവി പാടൂ. എല്ലാവരെയും എല്ലാക്കാലത്തേയ്ക്കും പറ്റിയാക്കാം എന്നു കരുതരുത്.

കച്ചവടം കച്ചവടം തന്നെയാണ്. 50 ലക്ഷം പ്രവേശനത്തിനും , 5 ലക്ഷം ഫീസിനത്തിലും വാങ്ങി വിദ്യാഭ്യാസം വില്‍ക്കുന്നത് കച്ചവടം തന്നെയാണ്. അതിലും കുറവു ഫീസില്‍ മറ്റുള്ളവര്‍ വിദ്യാഭ്യാസം നല്‍കുമ്പോള്‍ പ്രത്യേകിച്ചും .

സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുമുമ്പും സഭക്കു എണ്ണിയാലൊടുങ്ങാത്ത സ്ഥാപങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും കച്ചവടമായി ആരും പരമര്‍ശിച്ചില്ല. അധ്യാപക നിയമനത്തിനു ലക്ഷങ്ങള്‍ വാങ്ങാറുണ്ടെങ്കിലും , വിദ്യര്‍ത്ഥികളില്‍ നിന്നും അമിത ഫീസോ അഡ്മിഷനു , മാനേജ് മെന്റ് ക്വോട്ടയിലൊഴികെ, കോഴയോ വാങ്ങിയിരുന്നില്ല. അധ്യാപകര്‍ക്കു തുശ്ച്ചമായ ശമ്പളം കൊടുക്കലും , അവരോട് കൂടുതല്‍ കൈപ്പറ്റിയതായി ഒപ്പിട്ടു വാങ്ങുന്നതും , ചതി, വഞ്ചന, ചൂഷണം മുതലായ വിശേഷണത്തിലേ ഉള്‍പെടുന്നുണ്ടായിരുന്നുള്ളൂ. വിലപറഞ്ഞുറപ്പിച്ചു സീറ്റു വില്‍ക്കുന്നത് കച്ചവടം തന്നെയാണ്.

kaalidaasan said...

ലാവ്‌ലിന്‍....മാര്‍ട്ടിന്‍...ദേശാഭിമാനി ബോണ്ട്...പരിപ്പുവട..ചായ...അമ്യൂസ്മെന്റ് പാര്‍ട്ട്...വിസ്മയം....പഞ്ചനക്ഷത്രഹോട്ടല്‍

സഭ കച്ചവടം നടത്തുന്നു എന്നു പറയുമ്പോള്‍ , മറ്റുള്ളവര്‍ നടത്തുന്നു എന്നു ന്യായീകരിക്കുന്നതില്‍ യതൊരു കാര്യവുമില്ല. അതു കുറ്റ സമ്മതമായി ആളുകള്‍ കരുതും .


മറ്റുള്ളവര്‍ നടത്തുന്ന എല്ലാ കൊള്ളരുതായ്മകളും സഭയും നടത്തുന്നു എന്നു പറയുമ്പോള്‍ , അവരും സഭയും തമ്മിലെന്താണു, വ്യത്യാസം ?

kaalidaasan said...

ലാവ്‌ലിന്‍....മാര്‍ട്ടിന്‍...ദേശാഭിമാനി ബോണ്ട്...പരിപ്പുവട..ചായ...അമ്യൂസ്മെന്റ് പാര്‍ട്ട്...വിസ്മയം....പഞ്ചനക്ഷത്രഹോട്ടല്‍

സഭ കച്ചവടം നടത്തുന്നു എന്നു പറയുമ്പോള്‍ , മറ്റുള്ളവര്‍ നടത്തുന്നു എന്നു ന്യായീകരിക്കുന്നതില്‍ യതൊരു കാര്യവുമില്ല. അതു കുറ്റ സമ്മതമായി ആളുകള്‍ കരുതും .


മറ്റുള്ളവര്‍ നടത്തുന്ന എല്ലാ കൊള്ളരുതായ്മകളും സഭയും നടത്തുന്നു എന്നു പറയുമ്പോള്‍ , അവരും സഭയും തമ്മിലെന്താണു, വ്യത്യാസം ?

The Common Man | പ്രാരാബ്ധം said...

kaalidasan,
**********************************

[http://catholicismindia.blogspot.com/2008/09/blog-post.html]

September 02, 2008
The Common Man | പ്രാരാബ്ദം said...
പ്രിയ ഡീക്കന്‍ റോബിന്‍..

കത്തോലിക്കാ സഭയെന്നാല്‍ താങ്കളോ, വൈദികരോ, ബിഷപ്പുമാരോ മാത്രമല്ലെന്നും, കോടിക്കണക്കിന്‌ അല്‍മായരുംകൂടി ചേരുന്നതാണെന്നുമുള്ള കാര്യത്തില്‍ ഒരു തര്‍ക്കമില്ല എന്നു വിശ്വസിക്കുന്നു.

കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബ്ളോഗ് എന്ന രീതിയിലുള്ള പരാമര്‍ശ്ശങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും, ഇവിടെ പോസ്റ്റ് ചെയ്യുന്നതെല്ലാം താങ്കളുടെ മാത്രം അഭിപ്രായമാണെന്നുള്ള കാര്യം ഒരു കുറിപ്പായി കൂടെ ചേര്‍ക്കുകയും ചെയ്യുന്നതു നന്നായിരിക്കും.

പിന്നെ ഗൌരിയമ്മയെപറ്റി ഇങ്ങനെ മോശമായി പറയാന്‍ പാടില്ലായിരുന്നു ഡീക്കന്‍. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ മനസ്സിലാക്കാം, കോണ്‍ഗ്രസ്സിനെ പറഞ്ഞതിലുള്ള ഡീക്കന്റെ വേദനയും ഒരു പരിധി വരെ മനസ്സിലാക്കാം. പക്ഷേ അതു പ്രകടിപ്പിച്ച രീതി ഒരു സാധാരണക്കാരനു പോലും ചേര്‍ന്നതല്ല, ഒരു വൈദികവിദ്യാര്‍ത്ഥിക്കു തീരെ ചേര്‍ന്നതല്ല.

September 02, 2008
Dn. Rubin Thottupuram said...
കത്തോലിക്ക സഭക്ക് ഒരു ബ്ലോഗുവേണ്ട കാര്യങ്ങള്‍ പറയാന്‍ ...
ഇത് ഒഫീഷ്യല്‍ ആണെന്ന് ആരെങ്ങിലും പറഞ്ഞോ ?

സത്യങ്ങള്‍ പറയാന്‍ ആര്‍ക്കും പറ്റും ...September 02, 2008
The Common Man | പ്രാരാബ്ദം said...

ഇതു ഡീക്കന്റെ സ്വന്തം ബ്ലോഗാണ്‌. ഡീക്കനു സത്യം എന്നു തോന്നുന്ന കാര്യങ്ങള്‍ ഡീക്കന്‍ ഇവിടെ പറയുന്നു.പക്ഷേ ഡീക്കന്‌ തോന്നുന്ന സത്യം എനിക്കു അസത്യമായി തോന്നാം. തിരിച്ചും അങ്ങനെ തന്നെ. അപ്രമാദിത്തം എന്നതു കത്തോലിക്കാ സഭ മാര്‍പ്പാപ്പായ്ക്ക് മാത്രം അനുവദിച്ചിരിക്കുന്നതാണ്‌. അതായതു, കര്‍ദിനാള്‍ വിതയത്തിലിനു പോലും ചിലപ്പോള്‍ തെറ്റു പറ്റാം. അല്ലേ?

"ഇതൊഫീഷ്യലാണെന്നാരെങ്കിലും പറഞ്ഞോ" എന്നു ചോദിച്ചാല്‍ ഡീക്കന്‍ പറഞ്ഞില്ല. പക്ഷേ പൊതുവേ അങ്ങനെയൊരു ധാരണയുള്ളതായി എനിക്കു തോന്നുന്നു. ഒഫീഷ്യലല്ല എന്ന ഡീക്കനും അംഗീകരിച്ച സ്ഥിതിക്കു ഒരു കുറിപ്പു കൂടി അങ്ങു ചേര്‍ക്കുന്നതില്‍ വിരോധമുണ്ടോ? അഥവാ ആര്‍ക്കെങ്കിലും അങ്ങനെയൊരു തെറ്റിധാരണയുണ്ടെങ്കില്‍ അവരു തിരുത്തിക്കോട്ടെ.

************************************

ഡീക്കനിതുവരെ ഇതിനു മറുപടി പറഞ്ഞില്ല. പക്ഷേ ഒന്നദ്ദേഹം സമ്മതിച്ചു, ഇതു ഔദ്യോഗിക ബ്ളോഗൊന്നുമല്ല. ഒരു കത്തോലിക്കന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ അവിടെ കാണാം. പിന്നെ പലരെഴുതിയ ലേഖനങ്ങളും. പക്ഷേ, ഇതൊന്നും അദ്ദേഹത്തെ സഭയുടെ ,ബൂലോകത്തെ ഔദ്യോഗിക വക്താവാക്കുന്നില്ല.

അനില്‍@ബ്ലോഗ് said...

കുഞ്ഞാടുകള്‍ മലര്‍ന്നു കിടന്നു തുപ്പുകയാണോ?
ഹി ഹി.

kaalidaasan said...

പ്രാരാബ്ധം ,

കത്തോലിക്കാ സഭയെന്നാല്‍ താങ്കളോ, വൈദികരോ, ബിഷപ്പുമാരോ മാത്രമല്ലെന്നും, കോടിക്കണക്കിന്‌ അല്‍മായരുംകൂടി ചേരുന്നതാണെന്നുമുള്ള കാര്യത്തില്‍ ഒരു തര്‍ക്കമില്ല എന്നു വിശ്വസിക്കുന്നു.

ഇങ്ങനെ പലതും വിശ്വസിക്കാനുള്ള അവകാശം പ്രാരാബ്ദത്തിനുണ്ട്. ഈ കോടിക്കണക്കിനായ അല്‍മായര്‍ക്ക് സഭാ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ യാതൊരു പങ്കുമില്ല. കര്‍ദ്ദിനാള്‍മാരുടേ സംഘം തീരുമാനിക്കുന്നതും മാര്‍പ്പാപ്പ തന്നെ സ്വേഛയാല്‍ തീരുമാനിക്കുന്നതും അല്മായരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഒരു വൈദികനെയോ, ബിഷപ്പിനെയോ, കര്‍ദ്ദിനാളിനെയോ ,മാര്‍പ്പാപ്പ യേയോ തെരഞ്ഞെടുക്കുമ്പോള്‍ അരും അല്‍മായന്റെ അഭിപ്രായം ചോദിക്കാറില്ല.

ഡീക്കനിതുവരെ ഇതിനു മറുപടി പറഞ്ഞില്ല. പക്ഷേ ഒന്നദ്ദേഹം സമ്മതിച്ചു, ഇതു ഔദ്യോഗിക ബ്ളോഗൊന്നുമല്ല. ഒരു കത്തോലിക്കന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ അവിടെ കാണാം. പിന്നെ പലരെഴുതിയ ലേഖനങ്ങളും. പക്ഷേ, ഇതൊന്നും അദ്ദേഹത്തെ സഭയുടെ ,ബൂലോകത്തെ ഔദ്യോഗിക വക്താവാക്കുന്നില്ല.

ഡീക്കന്‍ മറുപടി പറയേണ്ട ആവശ്യമില്ല. ആ ബ്ളോഗില്‍ വരുന്ന 99% ലേഖനങ്ങളും കത്തോലിക്കാ മത നേതാക്കള്‍ എഴുതുന്നവയാണ്. ചുരുക്കം ചിലത് മറ്റുള്ളവരും എഴുതുന്നുണ്ട്. ഈ ലേഖനങ്ങള്‍ ബിഷപ്പുമാരും സഭയുടെ വക്താക്കളും പറയുന്നതിനനുസരിച്ചു തന്നെയാണ്. അവയിലൂടെ പ്രകടിപ്പിക്കുന്നത് സഭയുടെ നിലപാടു തന്നെയാണ്. സഭ നിലപാടു വ്യക്തമാക്കാന്‍ പത്രസമ്മേളനം നടത്തുന്നതും മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതും ഇവരൊക്കെത്തന്നെയാണ്. ഡീക്കനു ഒരു പോസ്റ്റുമാന്റെ ജോലിയേ ഉള്ളൂ. അല്‍പ്പം ചില പൊട്ടത്തരങ്ങള്‍ വല്ലപ്പോഴും എഴുതും എന്നു മാത്രം .

ചുരുക്കി പറഞ്ഞാല്‍ സഭ എന്നു പറഞ്ഞാല്‍ നേതാക്കള്‍ എന്നാണര്‍ത്ഥം . പ്രാരാബ്ദത്തിന്റെ ഒരഭിപ്രായത്തിനും അവിടെ വിലയില്ല.

The Common Man | പ്രാരാബ്ധം said...

കത്തോലിക്കാ സഭയുടെ നടത്തിപ്പില്‍ അല്‍മായര്‍ക്കു കാര്യമായ റോളൊന്നുമില്ല എന്ന കാര്യം അംഗീകരിക്കുന്നു. പുരോഹിതരില്‍ കേന്ദ്രീകൃതമായ ഒരു ഭരണസംവിധാനമാണത്‌. ഏതൊരു ഭരണസംവിധാനത്തെയും പോലെ അതിനും അതിന്റേതായ സവിശേഷതകളും പോരായ്മകളും ഉണ്ട്‌. പക്ഷേ അല്‍മായറുടെ അഭിപ്രായത്തിനു സഭയില്‍ ഒരു വിലയുമില്ല എന്നതിനര്‍ത്ഥമില്ല. ഏകാധിപത്യപരമായ തീരുമാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങളും സഭയില്‍ പതിവാണ്‌.

ഡീക്കന്റെ ബ്ലോഗില്‍ വരുന്ന ഭൂരിപക്ഷം കാര്യങ്ങളും അദ്ദേഹം പകര്‍ത്തി എഴുതുന്നവയാണ്‌. അതിനോട് ഞാന്‍ യോജിച്ചാലും ഇല്ലെങ്കിലും, അതു എഴുതിയത്‌ ഒരു സഭാ പിതാവാണെങ്കില്‍ അതു സഭയുടെ നിലപാടാണ്‌.

ഞാനെതിര്‍ത്തത്‌ അദ്ദേഹത്തിന്റെ ഒരു സ്വന്തം രചന വായിച്ച ശേഷമാണ്‌. [ ലിങ്ക്‌ കൊടുത്തിരുന്നു].അതിനു മറുപടിയായി പറഞ്ഞിരുക്കുന്നതു ശ്രദ്ധിക്കുക. ഇതൊരു ഔദ്യോഗിക ബ്ലോഗാണെന്നു അദ്ദേഹത്തിനു പോലും അഭിപ്രായമില്ല. അങ്ങനെ ഒരു അറിയിപ്പു സഭയുടെ ഭാഗത്തുനിന്നുണ്ടാകുന്നതു വരെ ഇതു അദ്ദേഹത്തിന്റെ വ്യക്തിപരമായ ബ്ളോഗ്‌ മാത്രം.

നിലവാരമുള്ള ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ജോജുവിനെപ്പോലുള്ളവര്‍ ഇവിടെയുള്ളപ്പോള്‍ , അവരാണ്‌ ശ്രദ്ധിക്കപ്പെടേണ്ടതും ശ്രദ്ധിക്കപ്പെടുന്നതും.


"...പ്രാരാബ്ദത്തിന്റെ ഒരഭിപ്രായത്തിനും അവിടെ വിലയില്ല..."

ഞാന്‍ എന്ന ഒരു വ്യക്തിയുടെ അഭിപ്രായത്തിനു വലിയ വിലയുണ്ടാകാന്‍ ന്യായമില്ല. എന്റെ വോട്ടിനും വലിയ വിലയില്ലാത്തതു പോലെ. അഭിപ്രായത്തിനു വിലയുണ്ടാകുന്നതു, അതു പലരുടെ അഭിപ്രായമാകുമ്പോളാണ്‌. ഈ ഒരു കാര്യത്തില്‍ സഭയോട് ചേര്‍ന്നുനില്‍ക്കുന്നവരാണ്‌ ഭൂരിപക്ഷം, എന്നാണ്‌ എനിക്കു തോന്നുന്നതു.

മാരീചന്‍ said...

ജോജു പറഞ്ഞത്..

ഇന്നല്ലെങ്കില്‍ നാളെ സഭ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കച്ചവടസ്ഥാപനങ്ങള്‍ അല്ലെന്ന് സമൂഹം തിരിച്ചറിയും

അപ്പോള്‍, സമൂഹത്തിന്റെ മുന്നില്‍ ഇപ്പോള്‍ സഭ പ്രതിക്കൂട്ടിലാണ്. ഇന്നല്ലെങ്കില്‍ നാളെ സത്യം തിരിച്ചറിയുമെന്നത് ജോജുവിന്റെ ശുഭാപ്തി വിശ്വാസവും.

കത്തോലിക്കാ സഭയുടെ കച്ചവടം ഇന്നത്തെ സമൂഹമാണോ നാളത്തെ സമൂഹമാണോ ശരിയായി തിരിച്ചറിഞ്ഞത് എന്ന നിലയില്‍ ഒരു ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ടോ കിരണ്‍?

kaalidaasan said...

പ്രാരാബ്ദം ,

കത്തോലിക്കാ സഭയുടെ നടത്തിപ്പില്‍ അല്‍മായര്‍ക്കു കാര്യമായ റോളെന്നല്ല, യാതൊരു റോളുമില്ല. അതു സ്വേഛാധിപത്യപരമായ ഒരു സ്ഥാപനമാണ്. പലപ്പോഴും ഏകാധിപത്യ സ്വഭാവം കാണിക്കുന്നുമുണ്ട്.അല്‍മായരുടെ അഭിപ്രായത്തിനു സഭയില്‍ ഒരു വിലയുമില്ല എന്നതാണു സത്യം . ഏകാധിപത്യപരമായ തീരുമാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങളും സഭയില്‍ പതിവല്ല. കേരള സഭയില്‍ ഇത്തരത്തിലുള്ള പ്രതിഷേധം നടന്നത് രണ്ടു പ്രാവശ്യമാണ്. സഭയെ പവ്വത്തില്‍ പിതാവിന്റെ നേതൃത്വത്തില്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴും ഒരു ബിഷപ്പിനെ ത്രിശ്ശൂരില്‍ അടിച്ചേല്‍ പ്പിക്കാന്‍ ശ്രമിച്ചപ്പോഴും . മറ്റവസരങ്ങളില്‍ ഒറ്റപെട്ട പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ടാവാം . പക്ഷെ വിജയിച്ചിട്ടില്ല. ജോസഫ് പുലിക്കുന്നേലിനേപ്പോലുള്ളവര്‍ അതിപ്പോഴും നടത്തുന്നുണ്ട്. മറ്റുള്ളവര്‍ കൊടിയ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
അതു എഴുതിയത്‌ ഒരു സഭാ പിതാവാണെങ്കില്‍ അതു സഭയുടെ നിലപാടാണ്‌.

ഞാനെതിര്‍ത്തത്‌ അദ്ദേഹത്തിന്റെ ഒരു സ്വന്തം രചന വായിച്ച ശേഷമാണ്‌.


താങ്കള്‍ ആ ബ്ളോഗ് സ്ഥിരമായി വായിക്കുന്നുണ്ടെങ്കില്‍ ഈ അഭിപ്രായം എഴുതില്ല. അതില്‍ എഴുതുന്നത് കൂടൂതലും ബിഷപ്പുമാര്‍ അണ്. കൂടെ കുറെ പുരോഹിതരും . അവരെല്ലം സഭയുടെ നിലപാടുകള്‍ വെളിപെടുത്തി ചര്‍ച്ചാ വേദികളിലും മാധ്യമങ്ങളിലും സ്ഥിരമായി പ്രത്യക്ഷപ്പെടുന്നവരും ആണ്. ഉമ്മന്‍ ചാണ്ടിയുടെയും , കെ എം മാണിയുടെയും സി ജെ തോമസിന്റെയും ചില ലേഖനങ്ങളും റൂബിന്റെ വക ചിലതും കഴിച്ചാല്‍ അത് മുഴുവനും സഭയുടെ നിലപാടുകളാണ്., ബിഷപ്പ് കല്ലറങ്ങാട്ടും ബിഷപ്പ് പവ്വത്തിലുമാണ്, കൂടുതല്‍ ലേഖനങ്ങളും എഴുതുന്നത്.

ഈ ഒരു കാര്യത്തില്‍ സഭയോട് ചേര്‍ന്നുനില്‍ക്കുന്നവരാണ്‌ ഭൂരിപക്ഷം, എന്നാണ്‌ എനിക്കു തോന്നുന്നതു.

അതു വെറും തോന്നലാണ്. സഭാ ചട്ടക്കൂട് അവരെയെല്ലാം സഭയുടെ നിലപാടിനോട് ചേര്‍ന്നു നില്‍ ക്കാന്‍ പ്രേരിപിക്കുന്നു അല്ലെങ്കില്‍ നിര്‍ബന്ധിതരായി തീരുന്നു. . അതല്ലെ വാസ്തവം .

N.J ജോജൂ said...

പൌവത്തില്‍ പിതാവ് സഭയെ ഹൈജാക്കു ചെയ്തുപോലും. നമിച്ചു കാളിദാസാ നമിച്ചു.

sajan jcb said...

ഇനി കുര്‍ബാന ക്രമം കൂടി അല്മായര്‍ തീരുമാനിച്ചാല്‍ എല്ലം ഭേഷായി... വേണമെങ്കില്‍ ഒരു സൗഹാര്‍ദ്ദത്തിനു കമ്മ്യൂണിസ്റ്റു സഹയാത്രികരെ കൂടി കൂട്ടാം .... വാളെടുക്കുന്നവരൊക്കെ വെളിച്ചപാടാകുമോ?

kaalidaasan said...

പൌവത്തില്‍ പിതാവ് സഭയെ ഹൈജാക്കു ചെയ്തുപോലും. നമിച്ചു കാളിദാസാ നമിച്ചു.

ഇഷ്ടപ്പെടുന്നില്ല അല്ലേ.

എന്തിനായിരുന്നു സഭ കുറേക്കാലം അഡ്മിനിസ്റ്റ്രേറ്ററുടെ ഭരണത്തില്‍ ആയിരുന്നത്? എന്തു കൊണ്ടായിരുന്നു സഭക്കു കുറേക്കാലം ഒരു മേജര്‍ ആര്‍ച്ച് ബിഷപ്പില്ലാതെ പോയത്. എന്തു കൊണ്ടാണ്, സഭയിലെ ബിഷപ്പുമാരെ തഴഞ്ഞ് വെറും ഒരു വൈദികനായ വിതയത്തിലിനെ ബിഷപ്പും അഡ്മിനിസ്റ്റ്രേറ്ററും , പിന്നീട് മേജര്‍ ആര്‍ച്ച് ബിഷപ്പുമൊക്കെ ആക്കിയത്? സഭയിലെ ഏറ്റവും സീനിയറായിരുന്ന പവ്വത്തിലിന്‌ എന്തു കൊണ്ട് ഈ സ്ഥാനങ്ങളൊന്നും ലഭിക്കാതെ പോയി?

എന്നെ നമിക്കുന്നതിനു മുമ്പ് , പോയി ഇതിനൊക്കെ ഉത്തരം കണുപിടിക്ക്. അപ്പോള്‍ മനസിലാവും എങ്ങനെ പവ്വത്തില്‍ പിതാവ്, സഭയെ ഹൈജാക്ക് ചെയ്തു എന്ന്.

kaalidaasan said...

സാജന്‍ ,

ഇനി കുര്‍ബാന ക്രമം കൂടി അല്മായര്‍ തീരുമാനിച്ചാല്‍ എല്ലം ഭേഷായി... വേണമെങ്കില്‍ ഒരു സൗഹാര്‍ദ്ദത്തിനു കമ്മ്യൂണിസ്റ്റു സഹയാത്രികരെ കൂടി കൂട്ടാം .... വാളെടുക്കുന്നവരൊക്കെ വെളിച്ചപാടാകുമോ?

പാഠപുസ്തകം സാധാരണക്കാര്‍ക്ക് തീരുമാനിക്കാമെങ്കില്‍ , കുര്‍ബാന ക്രമം അല്‍മായര്‍ക്കും തീരുമാനിക്കാം .

പിതാക്കന്‍മാര്‍ ഇപ്പോള്‍ കമ്യൂണിസ്റ്റു മാനിഫെസ്റ്റോയും , കമ്യൂണിസ്റ്റുകാരുടെ ചരിത്രവും പഠിക്കുന്ന തിരക്കിലല്ലേ. അപ്പോള്‍ പിന്നെ കമ്യൂണിസ്റ്റുകാര്‍ വേദപുസ്തകം പഠിച്ച് കുര്‍ബാന ക്രമം തീരുമാനിക്കേണ്ടി വന്നേക്കാം .

The Common Man | പ്രാരാബ്ധം said...

"..കേരള സഭയില്‍ ഇത്തരത്തിലുള്ള പ്രതിഷേധം നടന്നത് രണ്ടു പ്രാവശ്യമാണ്.."

ഇങ്ങനെ എണ്ണമിട്ട് പറയാന്‍ മാത്രം ഉള്ള വിവരം നേരായിട്ടും എനിക്കില്ല. പക്ഷേ സഭാ നേതൃത്വവും വിശ്വാസികളും തമ്മിള്‍ പ്രശ്നങ്ങളുള്ളതായി പുറത്തറിഞ്ഞകേസുകള്‍ പോലും അതില്‍ കൂടുതല്‍ വരും എന്നു എനിക്കു തോന്നുന്നു. എണ്ണമിട്ടു നിരത്താന്‍ മാത്രം അതിവിടെ പ്രസക്തമല്ല. പോട്ടെ...പക്ഷേ അതിന്റെ പേരില്‍ "കൊടിയ ശിക്ഷ" കൊടുക്കാന്‍ മാത്രം പവ്വറൊന്നും അവര്‍ക്കില്ല. സഭയില്‍ കിട്ടാവുന്ന കൊടിയ ശിക്ഷ പുറത്താക്കലോ കൂദാശ മുടക്കലോ ആണ്‌. പ്രതിഷേധിച്ചെന്ന പേരില്‍ ഇങ്ങനെയുള്ള ശിക്ഷകളൊന്നും കൊടുക്കില്ല.

"...താങ്കള്‍ ആ ബ്ളോഗ് സ്ഥിരമായി വായിക്കുന്നുണ്ടെങ്കില്‍ ഈ അഭിപ്രായം എഴുതില്ല.."

ഞാന്‍ ആ ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്നതുകൊണ്ടാണല്ലോ, ആ ഒരു പോസ്റ്റില്‍ എന്റെ വിയോജിപ്പ്‌ രേഖപ്പെടുത്തിയതു്‌.

"...ഈ ഒരു കാര്യത്തില്‍ സഭയോട് ചേര്‍ന്നുനില്‍ക്കുന്നവരാണ്‌ ഭൂരിപക്ഷം, എന്നാണ്‌ എനിക്കു തോന്നുന്നതു.

അതു വെറും തോന്നലാണ്..."

ഇതും ഞാന്‍ പൊതുവേ അങ്ങു പറഞ്ഞതല്ല. എനിക്കറിയാവുന്നതു പറഞ്ഞു എന്നു മാത്രം. അതു ശരിയല്ല എന്നു കാളിദാസനും തോന്നുന്നു. രണ്ടും തോന്നലുകള്‍ മാത്രം.

അവസാനിപ്പിച്ചോട്ടെ, കത്തോലിക്ക സഭയുടെ ഭരണസംവിധാനത്തില്‍ ജനാധിപത്യത്തിനു വലിയ സ്ഥാനമില്ല എന്നതു ഒരു പുതിയ അറിവല്ല. ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ അതെന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. [മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍, ഔദ്യോഗികനയത്തോട് എല്ലാവരും വിധേയപ്പെടുക എന്നൊരു നിലപാടില്ലേ, ഏതാണ്ടതു പോലെ]തിരുത്താന്‍ കഴിയാത്ത ഇത്തരം ശക്തികേന്ദ്രങ്ങള്‍, തങ്ങളുടെ പരിധി വിടുന്നതില്‍ എനിക്കാശങ്കയുണ്ട്‌ എന്നു മാത്രം.

sajan jcb said...

കാളിദാസന്‍,
പാഠപുസ്തകത്തിന്റെ കാര്യമൊന്നും പറയേണ്ടാ...പ്രത്യേകിച്ചും ഇംഗ്ലീഷ് പരിഭാഷയുടെ... ഒരു pre-degree ക്കാരന്‍ ചെയ്യും ഒരു പക്ഷേ ഇതിലും വെടിപ്പായി.

അപ്പോള്‍ പിന്നെ കമ്യൂണിസ്റ്റുകാര്‍ വേദപുസ്തകം പഠിച്ച് കുര്‍ബാന ക്രമം തീരുമാനിക്കേണ്ടി വന്നേക്കാം .

ആഹ്... ഇടയലേഖനം പിന്‍വലിക്കണം എന്ന മണ്ടത്തരം വിളിച്ചുപറയുന്നവര്‍ ഇതിലപ്പുറവും ചിന്തിക്കും

N.J ജോജൂ said...

"പാഠപുസ്തകം സാധാരണക്കാര്‍ക്ക് തീരുമാനിക്കാമെങ്കില്‍ , കുര്‍ബാന ക്രമം അല്‍മായര്‍ക്കും തീരുമാനിക്കാം ."

നാളെ ആരു കുര്‍ബ്ബാന ചെല്ലണമെന്നു വോട്ടിനിട്ട് തീരുമാനിയ്ക്കണം. സ്വകോളേജില്‍ ഫീ‍സ് എത്രവേണമെന്ന് വോട്ടിനിട്ട് തീരുമാനിയ്ക്കണം.(പഠിയ്ക്കുന്നവിദ്യാര്‍ത്ഥിയ്ക്ക് അങ്ങോട്ട് കൂലി കൊടുക്കണമെന്ന് ഭൂരിപക്ഷമുണ്ടായാല്‍ അതല്ലേ ജനാധിപത്യം.) കത്തോലിയ്ക്കാസഭയില്‍ ദൈവവിശ്വാസം വേണോ വേണ്ടയോ എന്ന് വോട്ടിനിട്ട് തീരുമാനിയ്ക്കണം. മിശിഹാ ദൈവപുത്രനാണോ അല്ലയോ എന്ന് വോട്ടിനിട്ട് തീരുമാനിയ്ക്കണം. മിശിഹാ വിവാഹിതനായിരുന്നോ അല്ലയോ എന്ന് വോട്ടിനിട്ട് തീരുമാനിയ്ക്കണം. ഇങ്ങനെയൊക്കെയായിരിയ്ക്കുമല്ലോ താങ്കള്‍ ആഗ്രഹിയ്ക്കുന്ന ജനാധിപത്യം അല്ലേ?

t.k. formerly known as തൊമ്മന്‍ said...

കത്തോലിക്കാസഭയില്‍ ജനാധിപത്യം ഇല്ല എന്ന് പറയുന്നവര്‍ക്ക് ക്യൂബയിലും കൊറിയയിലും “ഡിയര്‍ ലീഡര്‍”മാര്‍ മാത്രം മതിയാവുമല്ലേ? അവിടങ്ങളിലെ “ജനാധിപത്യക്രമ“ങ്ങളെക്കുറിച്ച് സഖാക്കന്മാരുടെ അഭിപ്രായം എന്താണാവോ?

kaalidaasan said...

അതിന്റെ പേരില്‍ "കൊടിയ ശിക്ഷ" കൊടുക്കാന്‍ മാത്രം പവ്വറൊന്നും അവര്‍ക്കില്ല. സഭയില്‍ കിട്ടാവുന്ന കൊടിയ ശിക്ഷ പുറത്താക്കലോ കൂദാശ മുടക്കലോ ആണ്‌. പ്രതിഷേധിച്ചെന്ന പേരില്‍ ഇങ്ങനെയുള്ള ശിക്ഷകളൊന്നും കൊടുക്കില്ല.

ഉവ്വ് സുഹൃ ത്തേ . കൊടുത്തിട്ടുണ്ട്. കുറവിലങ്ങാട് പള്ളിയില്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് അരങ്ങേറിയത് അതു പോലെ ഒന്നായിരുന്നു. പ്രൊഫ്. കുര്യനു, പ്രതിഷേധിച്ചതിനു മാത്രമായിരുന്നു, ശവ സംസ്കാര ചടങ്ങു നിഷേധിച്ചത്. അത് ഇന്ന് സഭ വാലും ചുരുട്ടി പുറകെ നടക്കുന്ന കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവ്, ഇന്ദിരാ ഗന്ധിയെ സംബന്ധിച്ചുണ്ടായ പ്രശ്നവും . ഇന്ദിര മരിച്ച ദിവസമാണ്, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം എന്നു കുറവിലങ്ങാട് പള്ളി വികാരി പരസ്യമായി പള്ളിയില്‍ പറഞ്ഞതിനെതിരെ പ്രതിഷേധിച്ചതിനായിരുന്നു അത്.

പള്ളിയില്‍ വരികയോ സഭാ നിയമങ്ങള്‍ അംഗീകരിക്കുകയോ ചെയ്യാത്ത ലക്ഷങ്ങള്‍ പടിഞ്ഞാറന്‍ നാടുകളിലുണ്ട്. അവരെയൊന്നും പുറത്താക്കാനോ കുദാശ നിഷേധിക്കാനോ ഒരു വൈദികനും അവിടെ ധൈര്യപ്പെടില്ല. കേരളത്തില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കും .

ഞാന്‍ ആ ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്നതുകൊണ്ടാണല്ലോ, ആ ഒരു പോസ്റ്റില്‍ എന്റെ വിയോജിപ്പ്‌ രേഖപ്പെടുത്തിയതു്‌.

വിയോജിപ്പു രേഖപ്പെടുത്തിയതു കൊണ്ടായില്ലല്ലോ. അവിടെ എഴുതുന്നവര്‍ ആരാണെന്നു കൂടി മനസിലാക്കിയില്ലെന്നാണ്‌ ഞാന്‍ സൂചിപ്പിച്ചത് .

കത്തോലിക്ക സഭയുടെ ഭരണസംവിധാനത്തില്‍ ജനാധിപത്യത്തിനു വലിയ സ്ഥാനമില്ല എന്നതു ഒരു പുതിയ അറിവല്ല. ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ അതെന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

കത്തോലിക്ക സഭയുടെ ഭരണസംവിധാനത്തില്‍ ജനാധിപത്യത്തിനു വലിയ സ്ഥാനമെന്നല്ല, യാതൊരു സ്ഥാനവുമില്ല . ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ അത് വിശ്വാസത്തിന്റെ ഭാഗമാണെന്നും പ്രാരബ്ദത്തിനു വിശ്വസിക്കുകയും ചെയ്യാം . പക്ഷെ ഒരു സംശയം . ബിഷപ്പുമാര്‍ക്കും ഈ വിചാരമുണ്ടോ? ഇല്ലെന്നാണ്‌ ഇവിടെ കാണുന്ന പല ലേഖനങ്ങളും തെളിയിക്കുന്നത്. ജനാധിപത്യ സംവിധാനത്തേക്കുറിച്ചും അത് കേരളത്തില്‍ ധ്വംസിക്കപ്പെടുന്നു എന്നും, പവ്വത്തില്‍ ഉള്‍പ്പടെയുള്ള പുരോഹിതര്‍ ഇവിടെ കിടന്നു നിലവിളിക്കുന്നത് കൂടെ കൂടേ കാണം . അതു വിരോധാഭാസമല്ലേ പ്രാരാബ്ദം ? വിശ്വസത്തിന്റെ ഭാഗമായി ജനാധിപത്യം വേണ്ട എന്നു കരുതുന്നവര്‍ , ജനാധിപത്യ ധ്വംസനം എന്നു വിലപിക്കുന്നത് മോശമെല്ലേ പ്രാരാബ്ദം ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍, ഔദ്യോഗികനയത്തോട് എല്ലാവരും വിധേയപ്പെടുക എന്നൊരു നിലപാടില്ലേ, ഏതാണ്ടതു പോലെ

ഇത് വളരെ അസ്ഥാനത്തായ ഒരു പ്രസ്ഥാവനയായി പോയി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നേതാക്കളെ സാധാരണ പ്രവര്‍ത്തകാരാണു തെരഞ്ഞെടുക്കുന്നത്. ഔധ്യോഗിക നയമെല്ലാം അതു കഴിഞ്ഞു വരുന്ന കാര്യങ്ങളാണ്. കത്തോലിക്കാ സഭയില്‍ സാധാരണ വിശ്വാസിക്ക് ബിഷപ്പിനെയോ മറ്റാരെയെങ്കിലുമോ തെരഞ്ഞെടുക്കാന്‍ പറ്റുമോ എന്നാണ്, താരതമ്യം ചെയ്യേണ്ടത്. അങ്ങനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവരെടുക്കുന്ന തീരുമാനങ്ങളോ പിന്‍തുടരുന്ന നയങ്ങളോ അല്ല.

kaalidaasan said...

സാജന്‍ ,

പാഠപുസ്തകത്തിന്റെ കാര്യമൊന്നും പറയേണ്ടാ...പ്രത്യേകിച്ചും ഇംഗ്ലീഷ് പരിഭാഷയുടെ... ഒരു പ്രെ-ദെഗ്രീ ക്കാരന്‍ ചെയ്യും ഒരു പക്ഷേ ഇതിലും വെടിപ്പായി.

ഇംഗ്ളീഷ് പരിഭാക്ഷ പിന്‍വലിച്ചു. അതു പരിഭാക്ഷ ശരിയാവാത്തതു കൊണ്ടാണ്.

ഞാന്‍ സൂചിപ്പിച്ചത് അതല്ല. മലയാളത്തിലുള്ള പാഠപുസ്തകത്തില്‍ എന്തു വേണമെന്നു , കത്തോലിക്കരില്‍ ചിലര്‍ക്ക് തീരുമാനിക്കാനുള്ള അവകാശമുണ്ട് എന്ന പേരിലാണല്ലോ. ഇക്കണ്ട കോലഹലങ്ങള്‍ നടന്നത്. അതു ശരിയാണെങ്കില്‍ കുര്‍ബാന ക്രമം എങ്ങനെ വേണമെന്നു വിശ്വാസികള്‍ തീരുമാനിക്കുന്നതില്‍ എന്താണു തെറ്റ്?

ആഹ്... ഇടയലേഖനം പിന്‍വലിക്കണം എന്ന മണ്ടത്തരം വിളിച്ചുപറയുന്നവര്‍ ഇതിലപ്പുറവും ചിന്തിക്കും

പാഠപുസ്തകം പിന്‍ വലിക്കണം എന്ന മണ്ടത്തരം വിളിച്ചു പറയുന്നതു പോലെ തന്നെയല്ലേ ഇടയലേഖനം പിന്‍വലിക്കണമെന്ന മണ്ടത്തരവും ?

kaalidaasan said...

ജോജു,

നാളെ ആരു കുര്‍ബ്ബാന ചെല്ലണമെന്നു വോട്ടിനിട്ട് തീരുമാനിയ്ക്കണം.

അതെ അതു തനെ. ആരാണ്, വൈദികനാകേണ്ടതെന്നു വിശ്വാസികള്‍ തീരുമാനിക്കുന്നതല്ലേ ശരിയായ ജനാധിപത്യം ?

സ്വകോളേജില്‍ ഫീ‍സ് എത്രവേണമെന്ന് വോട്ടിനിട്ട് തീരുമാനിയ്ക്കണം.(പഠിയ്ക്കുന്നവിദ്യാര്‍ത്ഥിയ്ക്ക് അങ്ങോട്ട് കൂലി കൊടുക്കണമെന്ന് ഭൂരിപക്ഷമുണ്ടായാല്‍ അതല്ലേ ജനാധിപത്യം.) കത്തോലിയ്ക്കാസഭയില്‍ ദൈവവിശ്വാസം വേണോ വേണ്ടയോ എന്ന് വോട്ടിനിട്ട് തീരുമാനിയ്ക്കണം. മിശിഹാ ദൈവപുത്രനാണോ അല്ലയോ എന്ന് വോട്ടിനിട്ട് തീരുമാനിയ്ക്കണം. മിശിഹാ വിവാഹിതനായിരുന്നോ അല്ലയോ എന്ന് വോട്ടിനിട്ട് തീരുമാനിയ്ക്കണം. ഇങ്ങനെയൊക്കെയായിരിയ്ക്കുമല്ലോ താങ്കള്‍ ആഗ്രഹിയ്ക്കുന്ന ജനാധിപത്യം അല്ലേ?

അല്ല സുഹൃ ത്തേ. ഇതൊക്കെ തീരുമാനിക്കാന്‍ അധികാരമുള്ളവരെ സാധാരണ വിശ്വാസികള്‍ തെരഞ്ഞെടുക്കണമെന്നേ, ജനാധിപത്യത്തിനര്‍ത്ഥമുള്ളൂ.

കേരളത്തിനു നിയമങ്ങളുണ്ടാക്കാനും നടപ്പിലാക്കാനും , കേരളിയര്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. അതു പോലെ സഭയുടെ നിയമങ്ങളുണ്ടാക്കാന്‍ നേതാക്കളെ വിശ്വാസികള്‍ തെരഞ്ഞെടുക്കുന്നു എന്നു മാത്രമേ ജനാധിപത്യത്തിനര്‍ത്ഥമുള്ളൂ.

kaalidaasan said...

കത്തോലിക്കാസഭയില്‍ ജനാധിപത്യം ഇല്ല എന്ന് പറയുന്നവര്‍ക്ക് ക്യൂബയിലും കൊറിയയിലും “ഡിയര്‍ ലീഡര്‍”മാര്‍ മാത്രം മതിയാവുമല്ലേ? അവിടങ്ങളിലെ “ജനാധിപത്യക്രമ“ങ്ങളെക്കുറിച്ച് സഖാക്കന്മാരുടെ അഭിപ്രായം എന്താണാവോ?


കേരളത്തിലെ സഖാക്കള്‍ കേരളത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു. കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂ തൊമ്മാ. ക്യൂബയിലെ കാര്യങ്ങള്‍ ക്യൂബക്കാര്‍ തീരുമനിക്കട്ടേ

കേരളത്തില്‍ തന്നെയുള്ള പല ക്രൈസ്തവ സഭകളും ജനാധിപത്യ രീതിയില്‍ മേല്പ്പട്ടക്കാരെ തെരഞ്ഞെടുക്കുന്ന വിവരം തൊമ്മനറിയില്ലേ?

വജ്രസൂചി said...

ജോജു, നാട്ടിലാകെ മൊബൈല്‍ ഫോണുകളില്‍ പറന്നുനടക്കുന്ന ഒരു അശ്ളീല ക്ളിപ്പിങ്ങിനെക്കറിച്ച് കേട്ടു. ചിലപ്പോള്‍ നെറ്റിലും കാണും. ഒരു കന്യാസ്ത്രീയുടെ കാമകേളികള്‍!

പെണ്‍വാണിഭക്കേസില്‍പെട്ട് പുരോഹിതന്‍ തുറുങ്കിലായതുകണ്ടിട്ടില്ലേ?

ഈ രണ്ടുദാഹരണവും വെച്ച് അളക്കേണ്ടതാണ് ക്രൈസ്തവ സഭയുടെ സദാചാരം എന്ന് ജോജു കരുതുന്നുണ്ടോ?

സഹകരണ മേഖലയില്‍ വിനോദ പാര്‍ക്ക് തുടങ്ങിയതിനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കച്ചവടമായി കാണുന്ന ജോജു കന്യാസ്ത്രീയുടെ വ്യഭിചാരത്തെ സഭയുടെ എന്തായാണ് കാണുക? അച്ചന്റെ പെണ്ണുപിടുത്തത്തെ സഭയുടെ തിരുപ്പിടുത്തമായി കണക്കാക്കുമോ?

നിങ്ങള്‍ കാര്യങ്ങളെ സാമാന്യവല്‍ക്കരിച്ച് തൊടുന്യായങ്ങള്‍ നിരത്തി കടുത്ത വര്‍ഗീയതയും രാഷ്ട്രീയവും കളിക്കുകയാണ്. പൂക്കോട്ടൂരിന്റെ പ്രസംഗവുംകൊണ്ട് വന്നത് അതിനുതന്നെയാണ്.

നിങ്ങള്‍ക്ക് വേണ്ടത് മതമില്ലാത്ത ജീവനെയല്ല, ജീവനുള്ള കമ്മ്യൂണിസ്റ്റുകാരെയാണ്, കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെയാണ്. 'വര്‍ഗസമര ചിന്തകളില്‍നിന്ന്' രക്ഷിക്കണം പോലും!
ക്രൈസ്തവര്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് ശത്രുതയുടെ വിത്തുപാകുന്നതില്‍ നിങ്ങളും മാര്‍ പൌവ്വത്തിലിനെപ്പോലുള്ള റിട്ടയേഡ് പുരോഹിതരും കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നറിയാം. എന്നാല്‍ രോഗീ ലേപന വിവാദത്തിലോ, ക്രൈസ്തവരുടെ മക്കള്‍ ക്രിസ്ത്യന്‍ പള്ളിക്കൂടങ്ങളില്‍തന്നെ പഠിക്കണമെന്നരുളിയതിനോടോ, ആര്‍എസ്എസിനാല്‍ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടാലും മാര്‍ക്സിസ്റ്റുകളെ എതിര്‍ക്കൂ എന്ന പൌവ്വത്തിലിന്റെ ആഹ്വാനത്തോടോ സാധാരണക്കാരായ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും അനുകൂലമായല്ല പ്രതികരിച്ചതെന്നോര്‍ക്കണം.

N.J ജോജൂ said...

"മാര്‍ക്സിസ്റ്റുകളെ എതിര്‍ക്കൂ എന്ന പൌവ്വത്തിലിന്റെ ആഹ്വാനത്തോടോ സാധാരണക്കാരായ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും അനുകൂലമായല്ല പ്രതികരിച്ചതെന്നോര്‍ക്കണം."

കമന്റിനോട് പ്രതികരിയ്ക്കണമെന്ന് ആഗ്രഹമുണ്ടായിട്ടല്ല. കമ്യൂണിസ്റ്റുപാര്‍ട്ടി കച്ചവടം നടത്തുന്നു എന്ന് ഞാന്‍ എവിടെയെങ്കിലും ആരോപിച്ചതായി ഓര്‍മ്മയില്ല. സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കച്ചവടം ആരോപിച്ചപ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കള്‍ തന്നെ ഇടപെട്ടിട്ടുള്ള ചില വിവാദ സംഭവങ്ങളും ഉണ്ട് എന്നു ചൂണ്ടിക്കാണിയ്ക്കുക മാത്രമായിരുന്നൂ ഞാന്‍.

പൌവത്തില്‍ പിതാവിന്റെ നിലപാടുകള്‍ക്ക് ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളുടെയും പിന്തുണയില്ല എന്ന താങ്കളുടെ വാദത്തോട് എനിയ്ക്കു പ്രതികരിയ്ക്കേണ്ട കാര്യമില്ല. താങ്കളുടെ വിശ്വാസം താങ്കളുടെ സ്വാതന്ത്ര്യമാണ്.

റിട്ടയര്‍ ചെയ്ത പുരോഹിതന്‍‍ എന്ന പരാമര്‍ശം. അദ്ദേഹം റിട്ടയര്‍ ചെയ്തത് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ എന്ന സ്ഥാനത്തുനിന്നാണ്. റിട്ടയര്‍ ചെയ്തതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് ഉത്തരവാദിത്തങ്ങളില്ലെന്നല്ല, അദ്ദേഹം മെത്രാപ്പോലീത്ത അല്ലെന്നല്ല, പുരോഹിതനുമല്ലെന്നല്ല.

kaalidaasan said...

ജോജു,

സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കച്ചവടം ആരോപിച്ചപ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കള്‍ തന്നെ ഇടപെട്ടിട്ടുള്ള ചില വിവാദ സംഭവങ്ങളും ഉണ്ട് എന്നു ചൂണ്ടിക്കാണിയ്ക്കുക മാത്രമായിരുന്നൂ ഞാന്‍.

അരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നതില്‍ എന്താണു പ്രസക്തി? സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കച്ചവടം ആരോപിച്ചതല്ല. അതൊരു സത്യമല്ലെ? വിതയത്തില്‍ പിതാവിന്റെ ഒരു ലേഖനത്തില്‍ അതു സമ്മതിച്ചതാണല്ലോ?

സഭ എന്തിനു കച്ചവടം നടത്തണം . അതെന്തുകൊണ്ടു ജോജുവിനേപ്പോലുള്ളവര്‍ ആലോചിക്കുന്നില്ല.

അദ്ദേഹം റിട്ടയര്‍ ചെയ്തത് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ എന്ന സ്ഥാനത്തുനിന്നാണ്. റിട്ടയര്‍ ചെയ്തതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് ഉത്തരവാദിത്തങ്ങളില്ലെന്നല്ല, അദ്ദേഹം മെത്രാപ്പോലീത്ത അല്ലെന്നല്ല, പുരോഹിതനുമല്ലെന്നല്ല.

സാധാരണ ആളുകള്‍ റിട്ടയര്‍ ചെയ്യുന്നത് നിയമപരമായിട്ടാണ്. സ്വമേധയാ റിട്ടയര്‍ ചെയ്യുക എന്നത് രണ്ടു കാരണത്താലാണ്. ഒന്ന് ജോലി ശരിയായി ചെയ്യാന്‍ കഴിയാതെ വരിക. രണ്ട് വേറെ നല്ല ജോലി വാഗ്ദാനം കിട്ടുക . ഇതില്‍ ഏതാണ്, പവ്വത്തില്‍ പിതാവിന്റെ കാര്യത്തില്‍ ബാധകം ?
പവത്തില്‍ പിതാവ് ബിഷപ്പായിരുന്ന സമയത്തേക്കാള്‍ ചുരുചുറുക്കോടെയും ഗൌരവത്തോടെയുമാണല്ലോ, ഇന്റര്‍ ചര്‍ ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

80 വയസ്സില്‍ റിട്ടയര്‍ ചെയ്യണെമെന്ന്, കത്തോലിക്കാ സഭയില്‍ നിയമം ഇല്ലല്ലോ. പിന്നെന്തിനാണ്, അദ്ദേഹം റിട്ടയര്‍ ചെയ്തത്?റിട്ടയര്‍ ചെയ്ത എത്രയോ ബിഷപ്പുമാര്‍ സഭയിഉലുണ്ട്. അവരൊക്കെ പ്രാര്‍ത്ഥനയും മറ്റുമായി സമയം ചെലവഴിക്കുന്നു.

N.J ജോജൂ said...

കാളിദാസാ,

ആരോപണപ്രത്യാരോപണങ്ങള്‍ എനിയ്ക്കും തീരെ താത്പര്യമുള്ള കാര്യമല്ല. എന്നു തന്നെയല്ല വിഷയത്തില്‍ നിന്നും ഒത്തിരിവ്യതിചലിക്കുകയും ചെയ്തു. ചോദ്യങ്ങള്‍ എന്നോടായതുകൊണ്ട് ഉത്തരം പറയുന്നു എന്നു മാത്രം.

വിതയത്തില്‍ പിതാവ് പറഞ്ഞത് ചിലസ്ഥാപനങ്ങളില്‍ നിയമനങ്ങളിലോ (പ്രവേശനങ്ങളിലോ) കോഴവാങ്ങിയതായി ശ്രദ്ധയില്‍ പെട്ടു എന്നും അതിന്റെ പേരില്‍ മാപ്പു ചോദിയ്ക്കുന്നു എന്നുമായിരുന്നു എന്റെ അറിവില്‍. ഈ കോഴവാങ്ങിയത് വിതയത്തില്‍ പിതാവിന്റെയോ മറ്റേതെങ്കിലും ഒരു പിതാവിന്റെയോ അറിവോടെയോ സമ്മതത്തോടെയോ അല്ല. എന്നു തന്നെയല്ല കേരളാകത്തോലിയ്ക്കാ മെത്രാന്‍ സംഘം കോഴവാങ്ങരുത് എന്നു നിര്‍ദ്ദേശിയ്ക്കുകയും ചെയ്തിരുന്നു. ചങ്ങനാശ്ശേരി അതിരൂപത നിയമനങ്ങളും പ്രവേശനങ്ങളും സുതാര്യമായിരിയ്ക്കണമെന്ന് ഇടവകവികാരി ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിയ്ക്കുകയുണ്ടായി. അതുകൊണ്ടു തന്നെ സഭ കച്ചവടത്തിനു വളം വച്ചുകൊടുക്കുന്നു എന്നതുപോലുള്ള വാദത്തില്‍ വലിയ കഴമ്പില്ല.

സ്വാശ്രയ പ്രൊഫഷണസ്ഥാപനങ്ങളുടെ ആരംഭകാലത്ത് ഉയര്‍ന്ന ഫീസു വാങ്ങുന്നതിനെ കച്ചവടം എന്നു വിശേഷിപ്പിച്ചവര്‍ പിന്നീടത് തലവരിയുടെ കാര്യത്തില്‍ മാത്രമായി ചുരുക്കിയതായാണ് കാണുന്നത്.

ബിഷപ്പുമാര്‍ക്ക് ഔദ്യോഗിക പദവികള്‍ വഹിയ്ക്കുന്നതിനു പ്രായപരിധിയുണ്ട്. അതനുസരിച്ച് അദ്ദേഹം സ്ഥാനമൊഴിഞ്ഞു.

“‘പവത്തില്‍ പിതാവ് ബിഷപ്പായിരുന്ന സമയത്തേക്കാള്‍ ചുരുചുറുക്കോടെയും ഗൌരവത്തോടെയുമാണല്ലോ, ഇന്റര്‍ ചര്‍ ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.”
ചങ്ങനാശ്ശേരി അതിരൂപതയുടെ ബിഷപ്പായിരുന്നപ്പോഴത്തേതില്‍ നിന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എനിയ്ക്ക് വ്യത്യാസമൊന്നും കാണുന്നില്ല. അന്ന് അദ്ദേഹത്തിന് മറ്റു ചുമതലകള്‍ ഉണ്ടായിരുന്നു. അന്നും വിദ്യാഭ്യാസ സംബന്ധിയായ പ്രശ്നങ്ങളില്‍ അദ്ദേഹം ഇടപെടുന്നുണ്ടായിരുന്നു. അദ്ദേഹം ദീര്‍ഘകാലം കേരളകത്തോലിയ്ക്കാ സഭയുടെ വിദ്യാഭ്യാസ കമ്മീഷന്റെ ചെയര്‍മാന്‍ ആയിരുന്നു.(വൈദീകനായിരുന്ന കാലത്ത് അദ്ദേഹം S.B കോളേജിലെ എക്‍ണോമിക്സ് ലക്ചറര്‍ ആയിരുന്നു.)

പിന്നെ അദ്ദേഹം കൂടുതല്‍ ചുറുചുറുക്കോടെയും ഗൌരവത്തോടെയും പ്രവര്‍ത്തിയ്ക്കുന്നു എന്നു താങ്കള്‍ കരുതാന്‍ കാരണം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം ഉണ്ടായ സ്ഥിതിഗതികളായിരിയ്ക്കും. അഭിപ്രായവ്യത്യാസമുള്ള സംഗതികളില്‍ അഭിപ്രായവ്യത്യാസം അറിയീക്കേണ്ട ദൌത്യം അദ്ദേഹത്തിന്റേതായി വന്നു. അദ്ദേഹം അതു നിര്‍വ്വഹിയ്ക്കുന്നു.

റിട്ടയര്‍ ചെയ്ത ബിഷപ്പുമാര്‍ തുങ്ങിക്കൂടുകയാണെന്ന ഒരു തെറ്റായ ധ്വനി താങ്കളുടെ വാക്കുകള്‍ക്കുള്ളതു പോലെ തോന്നി. അതു ശരിയല്ല. അവര്‍ പ്രവര്‍ത്തിയ്ക്കുന്ന മേഖലകള്‍ ഒരു പക്ഷേ താങ്കള്‍ക്ക് പരിചിതമാകണമെന്നില്ല, അതുകൊണ്ടു തോന്നുന്നതാവും. ആരോഗ്യം അനുവദിയ്ക്കുന്ന കാലത്തോളം അവര്‍ പ്രവര്‍ത്തന നിരതരായിരിയ്ക്കും.

kaalidaasan said...

ആരോപണപ്രത്യാരോപണങ്ങള്‍ ആര്‍ക്കും താത്പര്യമുള്ള കാര്യമാണെന്നു തോന്നുന്നില്ല. ഇന്നലെയും പവ്വത്തില്‍ പിതാവു സോവിയറ്റ് യൂണിയനില്‍ പണ്ടു നടന്ന കര്യങ്ങള്‍ പറയുന്നത് കേട്ടു. ഇപ്പോള്‍ അതു സഭയുടെ മുഖമുദ്രയായിരിക്കുകയാണ്. കേരളത്തിലെ ഏതു വിഷയം ചര്‍ച്ച ചെയ്താലും ഉടനെ സോവിയറ്റ് യൂണിയനിലേക്കും ചൈനിയിലേക്കും എടുത്തു ചാടും . അതു പരാജയത്തിന്റെ ലക്ഷണമാണ്.

ചിലസ്ഥാപനങ്ങളില്‍ നിയമനങ്ങളിലോ (പ്രവേശനങ്ങളിലോ) കോഴവാങ്ങിയതായി ശ്രദ്ധയില്‍ പെട്ടു എന്നത് അപഹാസ്യമായ ഒരു പ്രസ്ഥാവനയാണ്. എത്രയോ കാലങ്ങളായി കത്തോലിക്കാ സഭയില്‍ നടക്കുന്ന കാര്യമാണ്. ഇപ്പോള്‍ പൊതു വേദിയില്‍ ഇട്ട് അലക്കിയപ്പോല്‍ പിടിച്ചു നില്‍ക്കാനായി നടത്തുന്ന ഒരു ഞാണിന്‍ മേല്‍ കളി. ഗത്യന്തരമില്ലാതെ അതു സമ്മതിക്കേണ്ടി വന്നു. അതിനെതിരെ ഒരു നിര്‍ദേശവും കൊടുത്തു.ഈ കോഴവാങ്ങല്‍ എല്ലാ പിതാക്കന്‍ മാരുടെ അറിവോടെതന്നെയായിരുന്നു. അങ്ങനെയല്ലെങ്കില്‍ കോഴ വാങ്ങിയവര്‍ അരൊക്കെയാണെന്നും അവര്‍ക്ക് എന്തു ശിക്ഷ സഭ നടപ്പക്കിയെന്നും പരസ്യപ്പെടുത്താനുള്ള മാന്യത സഭ കാണിക്കുമോ?

സഭ കച്ചവടത്തിനു വളം വച്ചുകൊടുക്കുന്നു എന്നതുപോലുള്ള വാദത്തില്‍ വലിയ കഴമ്പില്ല എന്നു ജോജുവിനെ സമര്‍ ധിക്കേണ്ടി വന്നു എന്നത് ശരി. സഭ ഇത്രനാളും ചെയ്തത് അതായിരുന്നു. ഇപ്പോഴും സ്വാശ്രയ സ്ഥാപനങ്ങളില്‍ അതു ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള വാദങ്ങള്‍ക്കൊന്നും സഭയുടെ മേല്‍ വീണ കറ കഴുകി കളയാവില്ല.

ഉയര്‍ന്ന ഫീസു വാങ്ങുന്നതിനെ കച്ചവടം എന്നു ആരും വിശേഷിപ്പിച്ചില്ല. അതിനെ അനീതിയെന്നാണ്‌ വിശേഷിപ്പിച്ചത്. തലവരി ആണ്‌ കോഴ എന്നു വിശേഷിപ്പിച്ചത്. ചില സ്ഥാപനങ്ങള്‍ വളരെ സമര്‍ദ്ധമായി തലവരി കുറച്ച് ഫീസ് കൂട്ടി അഡ്ജസ്റ്റ് ചെയ്യും . അനാവശ്യമായി വാങ്ങുന്നതെന്തും കോഴയുടെ ഗണത്തില്‍ വരും .

ചങ്ങനാശ്ശേരി അതിരൂപതയുടെ ബിഷപ്പായിരുന്നപ്പോഴത്തേതില്‍ നിന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജോജു വ്യത്യാസമൊന്നും കാണുന്നില്ല എന്നത് കാഴ്ചയുടെ കുഴപ്പമാണ്. ഇന്നത്തേപ്പോലെ ദിവസവും പത്രസമ്മേളനങ്ങളും വക്രബുദ്ധിയോടെയുള്ള പ്രസം ഗങ്ങളും ഞാന്‍ കണ്ടിരുന്നില്ല. വിദ്യാഭ്യാസ കച്ചവട പ്രശ്നം വന്നപ്പോഴല്ലാതെ മറ്റു സഭ വിഭാഗങ്ങളെ ഏകോപിക്കുന്നതും മറ്റു മത നേതാക്കളുടെ കാലു പിടിക്കാന്‍ നടക്കുനതും ഞാന്‍ കണ്ടിട്ടില്ല. കേരളത്തില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമായിരുന്നു സുനാമി. അന്നൊന്നും ഞാന്‍ ഇദ്ദേഹത്തെ എവിടെയും കണ്ടില്ല. ചെങ്ങറയില്‍ ആയിരത്തോളം ഭൂരഹിതര്‍ ഒരു വര്‍ഷമായി സമരം നടത്തുന്നുണ്ട്. അവരില്‍ കത്തോലിക്കാ മത വിശ്വാസികളും ഉണ്ട്. അതിനേക്കുറിച്ചിന്നു വരെ എന്തെങ്കിലും അഭിപ്രായം അദ്ദേഹം പറഞ്ഞതായി എങ്ങും കേട്ടിട്ടില്ല.

റിട്ടയര്‍ ചെയ്ത ബിഷപ്പുമാര്‍ തുങ്ങിക്കൂടുകയാണെന്ന ഒരു തെറ്റായ ധ്വനി എന്റെ വാക്കുകള്‍ക്കില്ല. റിട്ടയര്‍ ചെയ്ത എത്രയോ ബിഷപ്പുമാര്‍ സഭക്കുണ്ട്. അവരെയാരെയും ഇതു പോലെ കാണുന്നില്ലല്ലോ.

ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ എന്ന സംഘടന തന്നെ അടുത്ത നാളിലുണ്ടായതാണ്. സഭകളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണത് സൃഷ്ടിക്കപ്പെട്ടതു തന്നെ.

റിട്ടയര്‍ ചെയ്ത ഒരു ബിഷപ് പ്രവര്‍ത്തിയ്ക്കുന്ന മേഖലകള്‍ എന്താണെന്നു ഏവര്‍ക്കും അറിയാം . ആരോഗ്യം അനുവദിയ്ക്കുന്ന കാലത്തോളം അവര്‍ പ്രവര്‍ത്തന നിരതരായിരിയ്ക്കുമെങ്കില്‍ റിട്ടയര്‍ ചെയ്യേണ്ടതു തന്നെയില്ല. റിട്ടയര്‍ മെന്റ് എന്നു പറഞ്ഞാല്‍ ജോജുവിന്‌ ഒരു തമാശയായിരിക്കാം . എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെ ആകണമെന്നില്ല.

sajan jcb said...

ഓഫ് ടോപ്പിക്ക്...

തലവരി ആണ്‌ കോഴ എന്നു വിശേഷിപ്പിച്ചത്.

കാളിദാസന് അറിഞ്ഞില്ലേ? ‍, ഇപ്പോ തലവരിയൊക്കെ ഔദ്ധ്യോഗികമായി... സര്‍ക്കാരുമായി കാരാര്‍ ഒപ്പിട്ടവര്‍ക്കു മാത്രം.

kaalidaasan said...

കാളിദാസന് അറിഞ്ഞില്ലേ? ‍, ഇപ്പോ തലവരിയൊക്കെ ഔദ്ധ്യോഗികമായി... സര്‍ക്കാരുമായി കാരാര്‍ ഒപ്പിട്ടവര്‍ക്കു മാത്രം.

അതു സാജനു തോന്നുന്നതല്ലേ. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടവര്‍ 50% സീറ്റുകളില്‍ കുട്ടികളെ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പഠിപ്പിക്കുന്നു. അവിടെ തലവരി ഇല്ല. മറ്റു സീറ്റുകളില്‍ കൂടുതല്‍ ഫീസു വാങ്ങി, അതും സര്‍ക്കാര്‍ നിശ്ച്ചയിക്കുന്നത്, പഠിപ്പിക്കുന്നു. അത് സഭയുടെ കോളേജുകളിലും നടപ്പാക്കിയിരുന്നെങ്കില്‍ ഇങ്ങനെ പഴി കേള്‍ ക്കേണ്ടി വരില്ലായിരുന്നു. ഇവര്‍ക്കൊന്നുമിങ്ങനെ പഠിപ്പിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. സഭക്കു കൊമ്പു കൂടുതല്‍ ഉള്ളതു കൊണ്ട് അതു ചെയ്യാന്‍ വയ്യ.

sajan jcb said...

Offtopic..

സര്‍ക്കാര്‍ സീറ്റ് (50%)...2.70 ലക്ഷം
മറ്റു സീറ്റ് (35%)...4.75 ലക്ഷം

സഭ (90%) സീറ്റ്.. 3.5 ലക്ഷം

Who is doing better job, kaalidaasan?
ഭാഗ്യത്തിനു 90,000 നു പഠിപ്പിക്കണം എന്നൊന്നും ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നില്ല. യാഥാര്‍ത്ഥ്യ ബോധം വന്നു തുടങ്ങി എന്നര്‍ത്ഥം

kaalidaasan said...

സര്‍ക്കാര്‍ സീറ്റ് (50%)...2.70 ലക്ഷം
മറ്റു സീറ്റ് (35%)...4.75 ലക്ഷം

സഭ (90%) സീറ്റ്.. 3.5 ലക്ഷം

Who is doing better job, kaalidaasan?

ഭാഗ്യത്തിനു 90,000 നു പഠിപ്പിക്കണം എന്നൊന്നും ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നില്ല. യാഥാര്‍ത്ഥ്യ ബോധം വന്നു തുടങ്ങി എന്നര്‍ത്ഥംഈ വിവരത്തിന്റെ അടിസ്ഥാനം എന്താണ്?

. ഇതു ഞാന്‍ എവിടെയും വായിച്ചിട്ടില്ലല്ലോ?

ഇത്രയേ കാര്യമുള്ളൂ എങ്കില്‍ പിന്നെ സര്‍ക്കാരുമായി മറ്റു കോളേജുകള്‍ നടത്തിയ പോലെ ധാരണയുണ്ടാക്കി , അന്തസ്സായി ആരുടെയും തെറി കേള്‍ക്കാതെ മുന്നോട്ടു പോയിക്കൂടെ?

sajan jcb said...

കാളിദാസന്‍,

താങ്കള്‍ക്ക് സര്‍ക്കാര്‍ ഒരു കാരാര്‍ ഉണ്ടാക്കിയെന്നതിലപ്പുറം അതിന്റെ വിശദാംസങ്ങള്‍ അറിയില്ല എന്നു പറയുന്നതില്‍ എനിക്കു അത്ഭുതം തോന്നുന്നു. ഒരു പക്ഷേ താങ്കള്‍ follow ചെയ്യുന്ന മാധ്യമങ്ങള്‍ താങ്കളെ അറിയിക്കാത്തതാകും.

എന്തുകൊണ്ട് സഭ എല്ലാവര്‍ക്കും ഒരേ ഫീസ് നിശ്ചയിച്ചു എന്നതു സുപ്രീം കോടതിയുടെ ഒരു വിധിയുടെ അടിസ്ഥാനത്തിലാണെന്നു തോന്നുന്നു... അതായത് ഒരിന്ത്യന്‍ പൗരന്‍ മറ്റൊരു ഇന്ത്യന്‍ പൗരന് പഠിക്കാന്‍ സബ്സിഡി കൊടുക്കേണ്ട കാര്യമില്ല എന്ന്. (വേണമെങ്കില്‍ സര്‍ക്കാരിനു സബ്സിഡി കൊടുക്കാം)

പറഞ്ഞു തുടങ്ങിയത് യേശുവിന്റെ വര്‍ഗ്ഗ സമരത്തെ കുറിച്ചായിരുന്നുവല്ലോ? അദ്ദേഹത്തിന്റെ നിയമങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്... പാവപ്പെട്ടവനെ സഹായിക്കാന്‍ പണക്കാരനെ ചവിട്ടിതാഴ്ത്താന്‍ ഒരു ആഹ്വാനവും അതിലില്ല. പക്ഷേ ആ പ്രാര്‍ത്ഥയില്‍ അടങ്ങിയിരിക്കുന്ന 'വര്‍ഗ്ഗ സമര ചിന്തകള്‍' ഒരു വര്‍ഗ്ഗത്തിനെ സഹായിക്കാനെന്ന പേരില്‍ മറ്റൊരു വര്‍ഗ്ഗത്തിനെ ചവിട്ടി താഴ്ത്തുന്നതാണ്.... ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പരത്തുന്ന ഒരു പ്രത്യയ ശാസ്ത്രമാണിത്... ചോരചിന്തിയുള്ള സമരം!!! ആ ചിന്തകളില്‍ നിന്നു കാത്തുകൊള്ളണേ എന്ന പ്രാര്‍ത്ഥനയേ അതിലുള്ളൂ... അതുകണ്ടപ്പോഴേക്കും ....

kaalidaasan said...

എനിക്ക് വിശദാംശങ്ങള്‍ അറിയാമോ ഇല്ലയോ എന്നതല്ല പ്രശ്നം . താങ്കള്‍ ക്ക് ഈ വിവരം ​എവിടുന്നു‍ കിട്ടി എന്നാണു ഞാന്‍ ചോദിച്ചത്. സര്‍ക്കര്‍ സീറ്റില്‍ 2.70 ലക്ഷം ഫീസ് എന്ന് ഞാന്‍ എങ്ങും വായിച്ചില്ല.

സഭ എല്ലാവര്‍ക്കും ഒരേ ഫീസ് എന്നു തീരുമാനിച്ചത് ഒരു കോടതി വിധിയുടെയും അടിസ്ഥാനത്തിലല്ല. സീറ്റുകള്‍ എല്ലാം ഒരു പോലെ എന്നു കരുതുമ്പോള്‍ ഒരേ ഫീസേ വാങ്ങാവൂ. അല്ലെങ്കില്‍ പൊതു ജനം കൈ കാര്യം ചെയ്യും . സ്വാശ്രയ വിഷയത്തില്‍ പല കോടതി വിധികളും ഉണ്ട്. ചിലതെല്ലാം പല ഫീസ് വാങ്ങുന്നത് അനുവദിച്ചിട്ടുണ്ടുമുണ്ട്.

സാജന്‍ മുകളില്‍ എഴുതിയത് 90% സീറ്റിലേ മാനേജ് മെന്റ് ഫീസിനേക്കുറിച്ചു മാത്രമാണ്. സജനെ എല്ലാം അറിയിക്കുന്ന മാധ്യമങ്ങള്‍ ബാക്കി 10% സീറ്റിലെ ഫീസിനേക്കുറിച്ച് എന്തു കൊണ്ട് മിണ്ടുന്നില്ല. അത് എന്തായാലും വേറെ ഫീസ് ആയതു കൊണ്ടാണ്. അതു സാജന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഫീസ് എന്ന സുപ്രീം കൊടതി വിധിക്ക് എതിരാണ്.

പാവപ്പെട്ടവനെ സഹായിക്കാന്‍ പണക്കാരനെ ചവിട്ടിതാഴ്ത്താനുള്ള ഒരു ആഹ്വാനവും ഒരു പ്രത്യയശാസ്ത്രവും നല്‍കുന്നില്ല. പാവപ്പെട്ടവര്‍ക്ക് അര്‍ഹിക്കുന്ന സഹായവും പരിഗണയും നല്‍കണമെന്നേ കമ്യൂണീസം പറഞ്ഞിട്ടുള്ളൂ. ജനങ്ങളില്‍ ഏറിയ പങ്കും പാവപെട്ടവരായിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ കൂടുതല്‍ നയങ്ങളും അവരെ ഉദ്ദേശിച്ചാവുന്നത്, ജനാധിപത്യം ഉള്ളതുകൊണ്ടാന്.

യേശുവിന്റെ നിയമങ്ങള്‍ ആര്‍ക്ക് വേണ്ടിയാണെന്നത് ഒരു തര്‍ക്ക വിഷയമേ അല്ല. യേശു പറഞ്ഞത് മുതലാളി സ്വര്‍ഗ്ഗ രാജ്യത്തു പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലുടെ കടക്കുന്നതിലും ദുഷ്കരമാണെന്നാണ്. അതു ആരെയും ചവിട്ടി താഴ്ത്തുന്നതതല്ല. ഒരു യാധാര്‍ത്ഥ്യം പറഞ്ഞു എന്നു മാത്രം . യേശുവിന്റെ നിയമങ്ങളും പ്രബോധനങ്ങളും സ്വര്‍ഗ്ഗരാജ്യം നേടാന്‍ വേണ്ടിയുള്ളതാണ്. പണക്കാരന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശികില്ല എന്നു യേശു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ മനസിലാവും.

സാജനേപ്പോലുള്ളവര്‍ക്ക് അതു മനസിലാവില്ല എന്നു യേശുനിനറിയാമായിരുന്നു. അതു കൊണ്ടാണ്‌ കുറച്ചുകൂടെ വിശദമായി അദ്ദേഹം പറഞ്ഞത്, നിനക്കുള്ളതെല്ലാം വിറ്റു പാവങ്ങള്‍ക്ക് കൊടുത്തിട്ട് എന്റെ പിന്നാലെ വരിക എന്നും അദ്ദേഹം പറഞ്ഞത്. കൂടെ ഒന്നു കൂടെ പറഞ്ഞു, ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍ , എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു എന്നും . ഇതൊക്കെ ആരെ ചവിട്ടി താഴത്താനും ആരെ ഉയര്‍ത്താനുമാണെന്ന് സാജനു ആലോചിച്ചു തീരുമാനിക്കാം .

ആ പ്രാര്‍ത്ഥനയില്‍ അടങ്ങിയിരികുന്ന വര്‍ഗ്ഗ സമരം എന്താണെന്നു വിശദീകരിച്ച് സാജന്‍ ബുദ്ധിമുട്ടണ്ട. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ വര്‍ഗ്ഗ സമരം എന്നത് അടിച്ചമര്‍ത്തപ്പെട്ട എല്ലാ വര്‍ഗ്ഗങ്ങളും അവര്‍ക്കര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കക്കുന്നതാണ്. ആ ചിന്തകളില്‍ നിന്നും കത്തുകൊള്ളേണമേ എന്നു സഭ ഒരു പ്രാര്‍ ത്ഥനയുണ്ടാക്കിയാലൊന്നും ആളുകള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാതിരിക്കില്ല. ആ പ്രാര്‍ത്ഥന ചൊല്ലുന്ന ഒരു കൂലി പണിക്കാരനും , 150 രൂപക്കു പകരം 50 രൂപ കൂലി കൊടുത്താല്‍ അതില്‍ പ്രതിഷേധിക്കാതിരിക്കില്ല. സഭ പ്രാര്‍ത്ഥനയുണ്ടാക്കി എന്നുകരുതി 50 രൂപ മതി എന്നു തീരുമാനിക്കയൊന്നുമില്ല. കുത്തിനു പിടിച്ച് 150 രൂപ തന്നെ മേടിക്കും .

കേരളത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ഭരിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷമായി. ചോരചിന്തിയുള്ള സമരം അവരുടെ നയമാണെന്നു സാജനും അസംഘ്യം പുരോഹിതരും പറഞ്ഞാല്‍ അതു അപ്പാടെ വിശ്വസിക്കാന്‍ കുഞ്ഞാടുകള്‍ വെറും കഴുതകളല്ല. അങ്ങനെയുള്ള ഒരു പ്രാര്‍ത്ഥന കേട്ട് മറ്റുള്ളവര്‍ ശരിക്കും ചിരിക്കും .

N.J ജോജൂ said...

കിരണ്‍,

സ്വാശ്രയവിദ്യാഭ്യാസത്തെക്കുറിച്ച് സമഗ്രമായ ഒരു പോസ്റ്റ് പ്രതീക്ഷിയ്ക്കുന്നു. കിരണ്‍ കുറച്ചുനാളുകള്‍ക്കുമുന്‍പേ പ്രൊസ്പക്ടസും മറ്റും ചോദിച്ചിരുന്നത് ഓര്‍ക്കുമല്ലോ.

വിഷയത്തില്‍ നിന്നുമാറി ഇവിടെ സ്വാശ്രയഫീസിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുകാര്യമുണ്ടെന്നു തോന്നുന്നില്ല.

paarppidam said...

നല്ല പ്രാർഥന...യൂറോപ്പിൽ രാജ്യകാര്യങ്ങളിൽ ഇടപെട്ട ഈ സംഭകൾ തന്നെ അല്ലെ കമ്മ്യൂണിസത്തിന്റെ ഉദയത്തിനു നിദാനമായതും.