Monday, October 13, 2008

സെസ്‌ : കാളിദാസന്‌ മറുപടി

സെസും കേരള വികസനവും എന്ന പോസ്റ്റില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ്‌ ഈ പോസ്റ്റ്‌. സെസ്‌ സംബന്ധിച്ച വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ്‌ ഞാന്‍ ആ പോസ്റ്റ്‌ എഴുതിയത്‌. അവിടെ പ്രധാനമായും വിമര്‍ശങ്ങള്‍ ഉന്നയിച്ച കാളിദാസന്‍ എന്ന ബ്ലോഗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള ഒരു മറുപടിയായും ഇതിനെ കരുതാം

ചര്‍ച്ചയില്‍ ഉടനീളം സ്മാര്‍ട്ട്‌ സിറ്റി മാതൃക മാത്രമാണ്‌ ഉദാത്തം എന്ന നിലപാടിലായിരുന്നു കാളിദാസന്‍. 10 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ക്ക്‌ കൈവശം വയ്ക്കാന്‍ പാടില്ല എന്ന ഭൂപരിഷക്കരണ നിയമത്തെ മറികടക്കാനാണ്‌ സെസ്‌ അപേക്ഷകര്‍ വരുന്നത്‌ എന്നായിയിരുന്നു കാളിദാസന്റെ പ്രധാന വാദം. എന്നാല്‍ വരുന്നത്‌ IT സെസുകളാണെന്നും അവക്ക്‌ 25 ഏക്കര്‍ മതിയെന്നും ഞാന്‍ വ്യക്തമാക്കിയപ്പോള്‍ എന്തിനാണ്‌ IT വ്യവസായത്തിന്‌ 25 ഏക്കര്‍ എന്നായി കാളിദാസന്‍. 25 ഏക്കര്‍ സ്ഥലം IT സെസുകള്‍ ലഭിക്കാനുള്ള മാനദണ്ഡത്തിന്റെ ഭാഗമാണ്‌ എന്ന് വിശദീകരിച്ചപ്പോള്‍ കാളിദാസന്‍ നയം മാറ്റി. ഇത്തരത്തില്‍ ഉള്ള സെസ്‌ അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാരാണ്‌ അവര്‍ അവിടെ ബില്‍ഡിംഗ്‌ പണിത്‌ വില്‍ക്കുന്നവരാണ്‌ സംസ്ഥാന്‍ ഗവണ്‍മന്റ്‌ നല്‍കുന്ന ഇളവുകള്‍ ഒന്നും വേണ്ടെങ്കില്‍ അവര്‍ എന്തിന്‌ സെസ്‌ എന്ന ലേബലിനു വേണ്ടി ശ്രമിക്കുന്നു എന്നായി . എന്നാല്‍ സെസില്‍ ഒരുപാട്‌ കേന്ദ്ര ഇളവുകള്‍ ഉണ്ടെന്നും അവ ലഭിക്കാന്‍ സെസ്‌ പദവി വേണമെന്നും വിശദീകരിച്ചപ്പോള്‍ കാളിദാസന്റെ മറുപടി ഇങ്ങനെ

ഇതു വരെ ഒരു IT കമ്പനിയും സര്‍ക്കാരിനു അപേക്ഷ നല്കിയതായി അറിവില്ല. DIC പോലെ IT Infrastructure നിര്‍ മ്മിച്ചു പരിചയമുള്ള ഒരു കമ്പനിയും അപേക്ഷ നല്‍കിയതായി അറിവില്ല. സ്മര്‍ ട്ട് സിറ്റി നിര്‍മ്മിക്കുന്നത്, DIC പോലെ IT Infrastructure നിര്‍ മ്മാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ്.അറിഞ്നിടത്തോളം പല റിയല്‍ എസ്റ്റേറ്റ് ബിസിനസുകരുമാണ്, ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അവര്‍ക്കെന്തിനാണ്, I T കമ്പനികള്‍ക്ക് നല്‍കേണ്ട ഇളവുകള്‍ 
സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിക്കുന്ന SEZ കള്‍ കേന്ദ്ര സര്‍കാര്‍ ആ പദവി നല്കി കഴിഞ്ഞാല്‍ കേരള സര്‍ക്കാരിനു ഒന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ IT Infrastructure നിര്‍മിച്ചില്ലെങ്കിലും IT കമ്പനികള്‍ വന്നില്ലെങ്കിലും , കേരള സര്‍ക്കാരിനു ഒരു നിയന്ത്രണവും ചെലുത്തനാവില്ല.കേരളത്തില്‍ ഇപ്പോഴുള്ള പ്രശ്നം , സ്വന്തം അധികാരപരിധിയില്‍ ഇല്ലാത്ത ഒരു വകുപ്പില്‍ വ്യവസായ വകുപ്പു മന്ത്രി അമിത താഅല്‍പ്പര്യം കാണിക്കുന്നതു കൊണ്ടുണ്ടായതാണ്.

കാളിദാസന്‍ നിലവിലുള്ള സ്വകാര്യ സെസ്‌ അപേക്ഷകരെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ്‌ താല്‍പര്യം ഉള്ളവരായി മാത്രം കാണാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ ഉണ്ടായത്‌. മാത്രവുമല്ല സ്വകാര്യം സംരംഭകര്‍ സര്‍ക്കാരിന്‌ പ്രയത്ന ഓഹരി തരണം എന്ന നിബന്ധന മഹത്തരമാണ്‌ എന്നും പറയുക ഉണ്ടായി. കൂടാതെ ഇത്തരക്കാര്‍ ആദ്യം 70% പ്രദേശവും IT വ്യവസായത്തിന്‌ അനുകൂലമാക്കിയതിന്‌ ശേഷം സെസ്‌ പദവി വേണമെങ്കില്‍ ആവശ്യപ്പെടട്ടെ എന്നും വാദിച്ചു.

എന്നാല്‍ സെസ്‌ അപേക്ഷകര്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചാല്‍ അവരുടെ ഭൂമി ഭൂപരിഷ്ക്കരണ നിയമം വഴി തിരിച്ചെടുക്കാം എന്നതും 30% അനുബന്ധ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സെസ്‌ ആനുകൂല്യം ഉണ്ടാകില്ല എന്നതും ഒന്നും ഉള്‍ക്കൊള്ളാന്‍ കാളിദാസന്‍ തയ്യാറായില്ല. മാത്രവുമല്ല വ്യവസായ വകുപ്പ്‌ മന്ത്രി IT വകുപ്പില്‍ അവിഹിതമായി ഇടപെടുന്നു എന്ന ആരോപണം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങി. എന്നാല്‍ വ്യവസായ വകുപ്പ്‌ അവിഹിതമായി IT വകുപ്പില്‍ ഇടപെടുന്നു എന്ന് ആരോപണം ഒരു കോണില്‍ നിന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അത്‌ എന്റെ ചിന്തിക്കുന്ന യന്ത്രം നന്നായി പ്രവര്‍ത്തിക്കത്ത്‌ കൊണ്ടാണ്‌ എന്നായിരുന്നു കാളിദാസന്റെ മറുപടി. കാളിദാസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇവയാണ്‌

1)എന്തുകൊണ്ട്‌ സ്വകാര്യ സംരംഭകര്‍ IT വകുപ്പിനെ സമീപിക്കാതെ വ്യവസായ വകുപ്പിനെ സമീപിച്ചു

2) എന്തുകൊണ്ട്‌ IT അപേക്ഷകള്‍ IT വകുപ്പിലേക്ക്‌ അയച്ചില്ല

3) എന്റുകൊണ്ട്‌ IT പദ്ധതികളാണ്‌ സംസ്ഥാനത്തിന്റെ വികസനത്തിന്‌ ആവശ്യം എന്ന് വ്യവസായ മന്ത്രി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു

തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ മുഴുവന്‍ കരീമിന്റെ IT ഇല്‍ ഉള്ള അമിത താല്‍പര്യമായിരുന്നു കാളിദാസന്റെ മുഖ്യ ആയുധം. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ സെസ്‌ നയം പ്രഖ്യാപിക്കുകയും ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായുള്ള സമിതി 10 അപേക്ഷകള്‍ കേന്ദ്രത്തിലേക്ക്‌ അയച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍ വന്ന ഒരു ദേശാഭിമാനി വാര്‍ത്തയില്‍ 10 അപേക്ഷകളില്‍ 7 എണ്ണം IT വകുപ്പ്‌ വഴിയും രണ്ടെണ്ണം വ്യവസായ വകുപ്പു വഴിയും ഒരെണ്ണം പൊതുമേഖല സ്ഥാപനത്തിന്റെതുമാണ്‌.

ദേശാഭിമനി വാര്‍ത്ത

സെസ് : 10 സംരംഭം വഴി 6100 കോടി നിക്ഷേപം
ദേശാഭിമാനി, സെപ്തം.30, 2008

തിരു: പ്രത്യേക സാമ്പത്തികമേഖലാ പദവിക്ക് അപേക്ഷിച്ച പത്ത് വ്യവസായസംരംഭംവഴി സംസ്ഥാനത്തെത്തുന്നത് 6109 കോടി രൂപയുടെ നിക്ഷേപം. ഒന്നരലക്ഷത്തോളം തൊഴിലവസരവും ഇതുവഴി സംസ്ഥാനത്തിന് ലഭിക്കും. പത്ത് അപേക്ഷയും ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു.

കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയശേഷം വ്യവസായസംരംഭകര്‍ സംസ്ഥാന സര്‍ക്കാരുമായി കരാറിലെത്തണം. മന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ച സെസ് നയം അടിസ്ഥാനമാക്കിയായിരിക്കും കരാര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതി മന്ത്രിസഭയ്ക്ക് ശുപാര്‍ശചെയ്ത പത്ത് വ്യവസായപദ്ധതിയില്‍ എട്ടും 30 ഏക്കറില്‍ താഴെമാത്രം ഭൂമി ആവശ്യമുള്ളവയാണ്. ഇതില്‍ ഭൂരിപക്ഷവും ഐടി പദ്ധതികളും ഐടി അധിഷ്ഠിത സേവനപദ്ധതികളും.

രണ്ടു പദ്ധതിയാണ് വ്യവസായവകുപ്പ് മുഖേന വന്നത്. ഏഴു പദ്ധതി ഐടി വകുപ്പുവഴിയുള്ളതാണ്്. ഒന്ന് കേന്ദ്രസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റേതും. പള്‍പ്പ് ഫാക്ടറിക്കായാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് അപേക്ഷ സമര്‍പ്പിച്ചത്. കമ്പനിയുടെ കൈവശമുള്ള 126 ഹെക്ടറിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. 2.05 കോടി രൂപ മുതല്‍മുടക്കുന്ന ഫാക്ടറിയില്‍ 1050 നേരിട്ടുള്ള തൊഴിലും 20,000 പരോക്ഷതൊഴിലുമാണ് വാഗ്ദാനം.

എമ്മാര്‍ എംജിഎഫ് ലാന്‍ഡ് ലിമിറ്റഡ് ആലുവയില്‍ 12.17 ഹെക്ടറില്‍ ഐടി കമ്പനിക്കാണ് സെസ് പദവിക്കായി അപേക്ഷിച്ചത്. 279 കോടി രൂപയാണ് മുതല്‍മുടക്ക്. 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

എറണാകുളത്ത് കിന്‍ഫ്രയുടെ 12 ഹെക്ടറില്‍ ബയോടെക്നോളജി വ്യവസായത്തിനാണ് ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് അപേക്ഷിച്ചത്. 113 കോടി രൂപ മുതല്‍മുടക്കി സ്ഥാപിക്കുന്ന വ്യവസായസംരംഭംവഴി 6000 പേര്‍ക്ക് നേരിട്ടും 3000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ വാഗ്ദാനംചെയ്യുന്നു.

ആലുവയില്‍ 30.76 ഹെക്ടറില്‍ ഐടി വ്യവസായത്തിനാണ് പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് അപേക്ഷിച്ചിരിക്കുന്നത്. 243.16 കോടി രൂപ ഇവിടെ മുതല്‍മുടക്കും. 30,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

ആലുവയില്‍തന്നെ എംഎം ടെക് ടവേഴ്സ് 14 ഹെക്ടറില്‍ ഐടി സംരംഭമാണ് ആരംഭിക്കുന്നത്. 400 കോടി രൂപ അവര്‍ നിക്ഷേപിക്കും. 10,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്തിട്ടുണ്ട്.

സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയില്‍ കിന്‍ഫ്രയുടെ 10 ഹെക്ടറില്‍ സ്ഥാപിക്കുന്ന ഐടി-ഐടി അധിഷ്ഠിത വ്യവസായത്തിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 52 കോടി അവര്‍ മുതല്‍മുടക്കും. 3000 തൊഴിലാണ് വാഗ്ദാനം.

കൊച്ചിന്‍ ടെക്നോപാര്‍ക്ക് ആലുവ ചെങ്ങമനാട് വില്ലേജില്‍ സെസ് ഡെവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കുന്നത് 12.15 ഹെക്ടറിലാണ്. 5000 പേര്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന സ്ഥാപനം 165 കോടി രൂപ നിക്ഷേപമിറക്കും.

ഐടി, ഐടി അധിഷ്ഠിത സേവന വ്യവസായം സ്ഥാപിക്കുന്ന ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് 3765 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. 5000 പേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ഉറപ്പു നല്‍കുന്നു. എറണാകുളം ആമ്പല്ലൂരില്‍ ഐടി, ഐടി അധിഷ്ഠിത വ്യവസായമാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. 202 ഹെക്ടര്‍ ഭൂമിക്ക് സെസ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ ടെക്നോപാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തൃശൂര്‍ പുതുക്കാട്ട് സ്ഥാപിക്കുന്ന ഐടി സംരംഭത്തിനായി പത്ത് ഹെക്ടറിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 177.37 കോടി മുതല്‍മുടക്കും. 10,000 പേര്‍ക്ക് തൊഴിലാണ് വാഗ്ദാനം.

എറണാകുളം കുന്നത്തുനാട്ടില്‍ ഐടി സംരംഭം തുടങ്ങുന്ന യൂണിടെക് റിയല്‍ എസ്റേറ്റ് പ്രോജക്ട് ലിമിറ്റഡ് 913.05 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 10.84 ഹെക്ടറിലാണ് വ്യവസായസംരംഭം. 60,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി.


ഈ വാര്‍ത്തയോടെ വ്യവസായ വകുപ്പ്‌ IT SEZ അപേക്ഷകള്‍ കൈകാര്യം ചെയ്തു എന്ന കാളിദാസന്റെ വാദം നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കാളിദാസന്‍ ഇങ്ങേ പ്രതികരിച്ചു

ചീഫ് സെക്രട്ടറി തിരഞെടുത്ത 10 അപേക്ഷകളില്‍ 7 എണ്ണവും ഐ റ്റി വകുപ്പ് വഴി വന്നതാണ്‌ 2 എണ്ണം മാത്രമെ വ്യവസായ വകുപ്പ് വഴി വന്നിട്ടുള്ളു എന്നതു ഇതു വരെ ആരും പറഞ്ഞിട്ടില്ല. ഇതു സത്യമാണെങ്കില്‍ കരീം ഐ റ്റി വകുപില്‍ അനാവശ്യമായി ഇടപെടുക തനെയായിരുനു. ഐ റ്റി വ്യവസായം കരീമിന്റെ വകുപ്പല്ല. അതിനു പ്രത്യേകമായി ഒരു വകുപ്പുണ്ട്. കേരളത്തിന്റെ നന്‍മയണ്, ലക്ഷ്യമിടുന്നതെങ്കില്‍ മറ്റു വകുപ്പുകളിലെ പദ്ധതികല്‍ക്കു വേണ്ടിയും കരീം വാദിക്കണമായിരുന്നു.ഇതില്‍ മനസിലാക്കാന്‍ പറ്റാത്ത വിഷയമൊന്നുമില്ല. ഐ റ്റി വകുപ്പ് ഒരു പ്രത്യേക വകുപ്പാക്കിയ അന്നു മുതല്‍ തുറ്റങ്ങിയ കലിപ്പാണ്. അതു മറുമെന്നും തോന്നുന്നില്ല.


10 ഇല്‍ 7 ഉം IT വകുപ്പ്‌ നല്‍കിയ അപേക്ഷയാണ്‌ എന്നതിനെക്കാള്‍ 2 അപേക്ഷ വ്യവസയ വകുപ്പില്‍ നിന്നും വന്നു എന്നത്‌ വ്യവസായ മന്ത്രി IT വകുപ്പില്‍ താല്‍പര്യം കാണിക്കുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നതാണ്‌ . അതിനാല്‍ ഇത്‌ എങ്ങനെ വന്നു എന്ന് കണ്ടെത്താനുള്ള ശ്രമം ഞാന്‍ നടത്തില്‍ . സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തില്‍ വ്യവസായ വകുപ്പ്‌ അയച്ച അപെക്ഷകള്‍ ഏതൊക്കെ എന്ന് കണ്ടെത്തി അവ എര്‍ണ്ണാകുളത്ത്‌ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിന്‍ഫ്രയുടെ കീഴില്‍ സ്ഥലം വാങ്ങിയുട്ടുള്ള ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് (12 ഹെക്ടറില്‍) and സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (10 ഹെക്ടറില്‍ ) 
ഈ രണ്ട്‌ സ്ഥാപനങ്ങളും വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത്‌ പ്രവര്‍ത്തിക്കുന്നതിനാലാണ്‌ ഇവ വ്യവസായ വകുപ്പ്‌ സെസ്‌ അപേക്ഷക്ക്‌ അയച്ചത്‌

സെസ്‌ അപേക്ഷകളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കാര്യങ്ങള്‍ക്ക്‌ കുറെക്കൂടി വ്യക്തത കൈവന്നു. എനിക്ക്‌ ലഭിച്ച വിവരങ്ങള്‍ അനുസ്സരിച്ച്‌ എല്ല സെസ്‌ അപേക്ഷകരും ആദ്യം സമീപിച്ചത്‌ വ്യവസായ വകുപ്പിനെ തന്നെയാണ്‌. അതില്‍ IT അപേഷകള്‍ വ്യവസായ വകുപ്പ്‌ IT വകുപ്പിലേക്ക്‌ അയച്ചു കൊടുത്തു. മറ്റ്‌ അപേക്ഷകള്‍ വ്യവസായ വകുപ്പ്‌ നേരിട്ട്‌ ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക്‌ അയച്ചു കൊടുത്തു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. IT വകുപ്പില്‍ കിട്ടിയ അപെക്ഷകള്‍ IT വകുപ്പും ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക്‌ അയച്ചുകൊടുത്തു. ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ്‌ വിവിധ അപേക്ഷകരില്‍ നിന്ന് 10 അപേക്ഷകള്‍ തിരഞ്ഞെടുത്ത്‌ ക്യാബിനറ്റിന്‌ നല്‍കിയത്‌. 

എന്തുകൊണ്ട്‌ വിവിധ അപേക്ഷകര്‍ വ്യവസായ വകുപ്പിനെ ആദ്യം സമീപിക്കുന്നു എന്ന ചോദ്യം അപ്പോഴും പ്രസക്തമാണ്‌. സെസിന്റെ നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാണ്‌. കേന്ദ്ര ഗവണ്മെന്റിന്റെ സൈറ്റുകളിലും മറ്റും സെസ്‌ അപേക്ഷ നല്‍കാന്‍ വ്യവസായ വകുപ്പിനെ സമീപിക്കാനാണ്‌ എഴുതിയിട്ടുണ്ടാകുക. എന്നാല്‍ കേരളത്തില്‍ IT ക്ക്‌ പ്രത്യേക വകുപ്പുള്ളതിനാല്‍ ഈ അപേക്ഷകള്‍ വ്യവസായ വകുപ്പ്‌ IT വകുപ്പിലേക്ക്‌ അയക്കുന്നു.

98 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

സെസും കേരള വികസനവും എന്ന പോസ്റ്റില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ്‌ ഈ പോസ്റ്റ്‌. സെസ്‌ സംബന്ധിച്ച വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ്‌ ഞാന്‍ ആ പോസ്റ്റ്‌ എഴുതിയത്‌. അവിടെ പ്രധാനമായും വിമര്‍ശങ്ങള്‍ ഉന്നയിച്ച കാളിദാസന്‍ എന്ന ബ്ലോഗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള ഒരു മറുപടിയായും ഇതിനെ കരുതാം

അങ്കിള്‍ said...

നന്ദി കിരണ്‍. വളരെ രസകരമായിരിക്കുന്നു. പത്തു സെസ്സ് അപേക്ഷരുടേയും വിശദവിവരങ്ങള്‍ കിട്ടിയപ്പോള്‍ പല കള്ളികളും പുറത്താകുമെന്ന് തോന്നുന്നു. ചില കാര്യങ്ങള്‍ കിരണ്‍ ശ്രദ്ധിച്ചോ? കുറച്ച് സ്ഥലവും, കുറച്ചു മുതല്‍ മുടക്കുമുള്ള ചിലരെങ്കിലും വളരെ കൂടുതലാളുകള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ഉദാഹരണം:
***************
എറണാകുളം കുന്നത്തുനാട്ടില്‍ ഐടി സംരംഭം തുടങ്ങുന്ന യൂണിടെക് റിയല്‍ എസ്റേറ്റ് പ്രോജക്ട് ലിമിറ്റഡ് 913.05 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 10.84 ഹെക്ടറിലാണ് വ്യവസായസംരംഭം. 60,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി.
*************************
60000 പേര്‍ക്ക് 1 ദിവസം ജോലി നല്‍കിയാലും, 1000 പേര്‍ക്ക് 60 ദിവസം ജോലി നല്‍കിയാലും, ഒരു 200 പേര്‍ക്ക് 300 ദിവസം ജോലി നല്‍കിയാളും 60000 പേര്‍ക്ക് ജോലിനല്‍കുമെന്ന വാഗ്ദാനം നിറവേറ്റാം. ഒരു റീയല്‍ എസ്റ്റേറ്റ് ബില്‍ഡര്‍ക്ക് 200 പേര്‍ക്ക് 300 ദിവസം ജോലിനല്‍കി വാഗ്ദാനം നിറവേറ്റുന്നതു പോലെ ആയിപ്പോകുന്നില്ലേ എന്നൊരാശങ്ക. എന്നാല്‍ മറ്റൊരു കമ്പനിയുടെ ഓഫര്‍ നോക്കൂ
*************************
ഐടി, ഐടി അധിഷ്ഠിത സേവന വ്യവസായം സ്ഥാപിക്കുന്ന ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് 3765 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. 5000 പേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ഉറപ്പു നല്‍കുന്നു. എറണാകുളം ആമ്പല്ലൂരില്‍ ഐടി, ഐടി അധിഷ്ഠിത വ്യവസായമാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. 202 ഹെക്ടര്‍ ഭൂമിക്ക് സെസ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്.
****************************
ഇവിടെ നേരിട്ട് ജോലി നല്‍കുമെന്ന 5000 പേര്‍ക്ക് സ്ഥിരജോലി എന്നര്‍ത്ഥം വരുന്നില്ലേ. കുറച്ചു കൂറ്റി യാഥാര്‍ത്ഥ്യബോധം ഈ കമ്പനിയുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലേ.

എന്റെ സംശയമാണേ.... കിരണ്‍ ഇവിടെ തന്ന വിവരങ്ങളല്ലാതെ മറ്റൊന്നും എന്റെ കൈയിലില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ കഴിഞ്ഞ മൂന്ന് നാല്‌ ദിവസമായി ഞാന്‍ ഇതിന്റെ പുറകേ ആയിരുന്നു.അതില്‍ നിന്ന് മനസിലായ ചില കാര്യങ്ങള്‍ പങ്ക്‌ വയ്ക്കാം.

കേരളത്തില്‍ സെസ്‌ പദവി നല്‍കുന്നത്‌ ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ വിവിധ വകുപ്പ്‌ സെക്രട്ടറിമാരുടെ ഒരു സമിതിയാണ്‌. അവര്‍ അപേക്ഷകരുടെ പ്രോജക്ടുകളും സ്ഥലവും മറ്റ്‌ പരിശോധിച്ച്‌ സെസ്‌ പദവി ലഭിക്കാന്‍ അര്‍ഹരാണ്‌ എന്ന് കണ്ടെത്തുന്നു. ഇവര്‍ക്ക്‌ സെസ്‌ പദവി ലഭിച്ചാല്‍ ഓരോ സംരംഭകരുമായും സര്‍ക്കാര്‍ ഒരു കരാറില്‍ ഒപ്പ്‌ വയ്പ്പിക്കും . ആ കരാറില്‍ പറയുന്ന വ്യവസ്ഥകളാണ്‌ സെസ്‌ അപേക്ഷകര്‍ പാലിക്കാന്‍ ബാധ്യസ്ഥമായിട്ടുള്ളത്‌. ആ കരാര്‍ കണ്ടാല്‍ കാര്യങ്ങളില്‍ കുറേക്കൂടി വ്യക്തത വരും എന്ന് കരുതാം

മാരീചന്‍ said...

കിരണ്‍, ......... വാലും തുമ്പുമില്ലാതെ വളവളാ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായത് നന്നായി. കൊച്ചിയില്‍ മറ്റ് ഐടി സ്ഥാപനങ്ങള്‍ വരാന്‍ സ്മാര്‍ട്ട് സിറ്റിക്കാര്‍ അനുവദിക്കാത്തതു കൊണ്ടാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതി ശിപാര്‍ശ ചെയ്ത അപേക്ഷകള്‍ മുഖ്യന്റെ ഓഫീസില്‍ കുടുങ്ങിപ്പോയത് എന്നതും കൂട്ടിച്ചേര്‍ത്താന്‍ കാര്യങ്ങള്‍ കൃത്യമായി മനസിലാകും...

സ്മാര്‍ട്ട് സിറ്റി കരാറിലെ ഈ വ്യവസ്ഥ കൂടി വായിച്ച് ചര്‍ച്ച ചെയ്യുന്നത് നന്ന്...

GoK shall make best efforts as a joint venture partner in SPV not to undertake activities that shall diminish the value of Smart City, such as (but not restricted to) encroachments, entry to polluting industries and any activity that will jeopardize the success of Smart City

CasaBianca said...

അറിയാതെ പോയ ചിലകാര്യങ്ങള്‍ ഇവിടെ പങ്ക് വച്ചതിന് നന്ദി. ചര്‍ച്ചകളില്‍ക്കൂടി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നന്ദി സുഹൃത്തേ!

kaalidaasan said...

സ്മാര്‍ട്ട്‌ സിറ്റി മാതൃക മാത്രമാണ്‌ ഉദാത്തം എന്ന നിലപാട് കാളിദാസന്‍ ഒരിടത്തും സ്വീകരിച്ചില്ല. സ്മാര്‍ട്ട്‌ സിറ്റി മാതൃകയാക്കണം എന്ന് പറഞ്ഞത് പിണറായി വിജയനാണ്. അതു മോശമാണെങ്കില്‍ മാതൃകയാക്കന്‍ പറയില്ല.

ഐ റ്റി വ്യവസായികളല്ല അപേക്ഷ നല്‍കിയ ആരും . അവര്‍ക്ക് ഐ റ്റി ഇന്‍ഫ്രാസ്റ്റ്രക്ചര്‍ നിര്‍മ്മിച്ചു പരിചയവും ഇല്ല. അവരെല്ലാം തന്നെ അറിയപെടുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുമാണ്.അങ്ങനെയുള്ള അവസ്ഥയില്‍ ഭൂപരിഷ്കരണ നിയമത്തെ മറികടന്നു ഭൂമി സ്വന്തമാക്കാന്‍ ശ്രമം നടക്കുന്നതായി മറ്റുള്ളവര്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. അങ്ങനെ സം ഭവിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നേ ഞാന്‍ പറഞ്ഞുള്ളു. കേരള സര്‍ക്കാര്‍ അതു ചെയ്തു, അതിനു ശേഷം സെസ് അപേക്ഷകള്‍ കേന്ദ്രത്തിലേക്ക് അയച്ചുകൊടുകുകയും ചെയ്തു.

സ്വകാര്യ സംരംഭകര്‍ സര്‍ക്കാരിന്‌ പ്രയത്ന ഓഹരി തരണം എന്ന നിബന്ധന മഹത്തരമാണ്‌ എന്നു കാളിദാസന്‍ ഒരിടത്തും പറഞ്ഞില്ല. മുഖ്യമന്ത്രി അങ്ങനെ പറയുന്നതില്‍ തെറ്റില്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

സെസ്‌ അപേക്ഷകര്‍ ഇപ്പോള്‍ തന്നെ ഭൂമി സ്വന്തമായി ഉള്ളവരാണ്. അവരുടെ കയ്യില്‍ കൂടുതല്‍ ഭൂമി ഉണ്ടെങ്കില്‍ , സര്‍ ക്കാരുമായി കരാര്‍ ഉണ്ടാക്കാനും അതു ലം ഘിക്കാനും കാത്തു നില്ക്കേണ്ട ആവശ്യമില്ല. ഇപ്പോള്‍ തന്നെ ഭൂമി അവരില്‍ നിന്നും പിടിച്ചെടുക്കാം . സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചാല്‍ അവരുടെ ഭൂമി ഭൂപരിഷ്ക്കരണ നിയമം വഴി തിരിച്ചെടുക്കാം എന്നവളഞ്ഞ വഴി പോകേണ്ട യാതൊരു കര്യവുമില്ല.

30% അനുബന്ധ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സെസ്‌ ആനുകൂല്യം ഉണ്ടാകില്ല എന്നത്‌ ഉള്‍ക്കൊള്ളാന്‍ കാളിദാസനു യതൊരു ബുധിമുട്ടും ഇല്ല. വെറും വാക്കാലുള്ള ഉറപ്പിനു വിലയില്ല. കേന്ദ്ര നിയമത്തില്‍ ഇപ്പറഞ്ഞ ആനുകൂല്യം ഉണ്ട്, കേന്ദ്രം അനുവദിച്ച സെസിനു അതു ബാധകമാണ്, എന്നവര്‍ വാദിച്ചാല്‍ സര്‍ക്കാരിനു ഒന്നും ചെയ്യാന്‍ പറ്റില്ല. അതു കൊണ്ട് അതിനു വ്യക്തമായ നിയമമോ നയമോ വേണമെന്നേ കാളിദാസന്‍ വാദിച്ചുള്ളൂ. അതു ഉണ്ടാവുകയും ചെയ്തു. സ്വാശ്രയപ്രശ്നത്തില്‍ കത്തോലിക്കാ സഭ ആന്റണിക്കു നല്‍കിയ ഉറപ്പ് എത്ര നികൃഷ്ടമായാണ്, ബിഷപ്പുമാര്‍ കാറ്റില്‍ പറത്തിയത്‍

ഐ റ്റി വ്യവസായം ​മറ്റൊരു വകുപ്പാണെന്നു കേരളത്തിലുള്ള സകലര്‍ക്കും അറിയാവുന്നതാണ്. അതില്‍ വ്യവസായ വകുപ്പു മന്ത്രി അമിത താല്‍പ്പര്യം കാണിക്കുന്നത് , അനാവശ്യമായ ഇടപെടല്‍ തന്നെയാണ്. മറ്റു കോണില്‍ നിന്നും അരോപണം വന്നാലേ വിശ്വസിക്കുള്ളു എന്നു കരുതുന്നവര്‍ക്ക് അതില്‍ സത്യമില്ല എന്നു കരുതാം . ചിന്തിക്കുന്ന യന്ത്രം നന്നായി പ്രവര്‍ത്തിക്കാത്തതു‌ കൊണ്ടാണ്‌ ഇഷ്ടപ്പെട്ട കോണില്‍ നിന്നും അങ്ങനെ ഒരാരോപണം വരണം എന്നു ശഠിക്കുന്നത്.

ചര്‍ച്ചകളില്‍ മുഴുവന്‍ കരീമിന്റെ ഐ റ്റിയില്‍ ഉള്ള അമിത താല്‍പര്യമായിരുന്നില്ല കാളിദാസന്റെ മുഖ്യ ആയുധം. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ സ്ഥലം കയ്യടുക്കുന്നതായിരുന്നു കാളിദാസന്റെ മുഖ്യ വിഷയം .


10ല്‍ ഏഴു അപേക്ഷകളും ഐ റ്റി വകുപ്പു വഴി വന്നതാണെങ്കില്‍ , വ്യവസായ വകുപ്പു മന്ത്രിക്കു അതില്‍ യാതൊരു കാര്യവുമില്ല. കൂടുതല്‍ ശ്രദ്ധ അതില്‍ പതിഞ്ഞിരുന്നു എന്നത്, ഞാന്‍ ഉന്നയിച്ച അരോപണത്തെ സാധൂകരിക്കുന്നതായി.

കിരണ്‍ ബുദ്ധിമുട്ടി അന്വേഷണം നടത്തി പലതും കണ്ടുപിടിച്ചത് നല്ലതാണ്. പക്ഷെ ഒരു സംശയം .വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിന്‍ഫ്രയുടെ കീഴില്‍ സ്ഥലം വാങ്ങിയുട്ടുള്ള ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് (12 ഹെക്ടറില്‍) എന്ന പ്രസ്ഥാവന മനസിലാകുന്നില്ല. ഒരു സ്വകാര്യ വ്യക്തി കിന്‍ഫ്രയുടെ കീഴില്‍ എങ്ങനെ സ്ഥലം വാങ്ങി എന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതു സത്യമാണെങ്കില്‍ ഇതില്‍ എന്തോ അഴിമതിയുണ്ട്. എങ്ങനെ ഒരു സ്വകാര്യ വ്യക്തിക്കു വ്യവസായ വകുപ്പിനു കീഴില്‍ സ്ഥലം വാങ്ങാന്‍ സാധിക്കും ?

വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഐ റ്റി വ്യവസായം തുടങ്ങാന്‍ ഉദ്ദേശികുന്നെങ്കില്‍ അപേക്ഷ ഐ റ്റി വകുപ്പു വഴി നല്‍കണം . ഹിന്ദുസ്താന്‍ പേപ്പര്‍ മില്‍ സ് വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. അവര്‍ പക്ഷെ ഐ റ്റി വകുപ്പിനു നേരിട്ടാണ്, അപേക്ഷ നല്‍കിയത്. കിരണിന്റെ വാദം ശരിയാണെങ്കില്‍ അവരും വ്യവസായ വകുപ്പു വഴിയാണ്, അപേക്ഷ നല്‍കേണ്ടത്.

സെസിനുള്ള നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാണ്. കേരളത്തിനു പുറത്ത ഐ റ്റി വ്യവസായ വകുപ്പിനു കീഴലാണുള്ളത്.
.ഐ റ്റി വ്യവസായം ​കേരളത്തില്‍ ഒരു പ്രത്യേക വകുപ്പാണെന്ന് എല്ലാവര്‍ക്കും അറിയാം അപേക്ഷനല്‍കിയവരുള്‍പ്പടെ .അതറിഞ്ഞ്കൊണ്ട് വ്യവസായ വകുപ്പിനു അപേക്ഷ നല്‍കിയതില്‍ എന്തോ‍ അക്ഷരത്തെറ്റുണ്ടെനു മറ്റുളവര്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

ജിവി/JiVi said...

സെസിനുള്ള നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാകുമ്പോള്‍ ആ വകുപ്പ് വഴിയല്ലേ അപേക്ഷ സമര്‍പ്പിക്കേണ്ടത് കാളിദാസന്‍?

മാരീചന്‍ ക്വോട്ട് ചെയ്ത സ്മാര്‍ട്ട് സിറ്റി കരാറിലെ വ്യവസ്ഥ പുതിയ സംരംഭങ്ങളെ തടയുന്നില്ല. എന്നാല്‍ അങ്ങനെയും വ്യാഖ്യാനിക്കാം. ആക്ച്വലി എന്താണെന്ന് അരുണ്‍ കുമാറിനോട് ചോദിക്കണം.

kaalidaasan said...

കൊച്ചിയില്‍ മറ്റ് ഐടി സ്ഥാപനങ്ങള്‍ വരാന്‍ സ്മാര്‍ട്ട് സിറ്റിക്കാര്‍ അനുവദിക്കില്ല എന്നു സ്ഥാപിക്കാന്‍ മാടനും മറുതയുമിറങ്ങിയിട്ടുണ്ട്. പലതും കൂട്ടിച്ചേര്‍ത്ത് കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിക്കാന്‍ സ്മാര്‍ട്ട് സിറ്റിയുടെ കരാറിലെ അപ്രസക്തമായ ചില ക്ളോസുകളും പൊക്കിപ്പിടിച്ചാണിപ്പോഴത്തെ പരാക്രമം . ഏഷ്യാനെറ്റ് വാങ്ങാനുള്ള അനുമതി കിട്ടാന്‍ , മര്‍ഡോക്ക് വി എസിനെ വിമര്‍ ശിക്കില്ല എന്ന ഉറപ്പു നല്‍കിയത് സ്ഥാപിച്ച പോലെ ഇതും സ്ഥപിക്കാനാണു ശ്രമം . അതും 10 സെസ് അപേക്ഷകളും കേന്ദ്രത്തിലേക്കയച്ചതിനു ശേഷവും . ഹെയിറ്റ് ക്ളബിലെ മറ്റംഗങ്ങള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടുവോളമായി.
സെസ് കാര്യത്തില്‍ ഏറ്റ പരാജയത്തിന്റെ ജാള്യം , മറക്കാന്‍ പ്രതിഛായ നിര്‍മ്മാണത്തിനു മൂന്നാറില്‍ പോയി എന്നായിരുന്നല്ലൊ ഏറ്റവും ഒടുവിലത്തെ ഹെയിറ്റ് ക്ളബ് പ്രക്ഷേപണം . പ്രതിഛായാ നിര്‍മ്മാണത്തിനു കൂടെ പോയവര്‍ ആരൊക്കെയാണെന്നതാണ്, രസകരം . ബാലന്‍ , കോടിയേരി, രാജേന്ദ്രന്‍ , വിശ്വം . ഇതു വരെ എതിര്‍ത്തിരുന്ന മണിയും വെളിയവും പിന്തുണയും പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രാവശ്യം എതിര്‍ ത്ത ബാബു പോളു പോലും ഇപ്പോള്‍ പിന്തുണയുമായി വരുന്നു.ഇതു വരെ പിടിച്ചെടുത്ത ഭൂമി വിതരണം ചെയ്യാനും ആരംഭിച്ചു.

kaalidaasan said...

സെസിനുള്ള നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാകുമ്പോള്‍ ആ വകുപ്പ് വഴിയല്ലേ അപേക്ഷ സമര്‍പ്പിക്കേണ്ടത് കാളിദാസന്‍?


സെസിനുള്ള നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാണ്, എന്നുള്ള കാര്യം , ഐ റ്റി വ്യവാസയതിനു കേരളത്തില്‍ ബാധകമാവില്ല. മറ്റു സ്ഥലങ്ങളിലേപ്പോലെ ഐ റ്റി വ്യവസായ വകുപ്പിന്റെ കീഴലല്ല എന്നതാണതിനു കാരണം . ഐ റ്റി വ്യവസായം സംബന്ധിച്ച എല്ലാ അപേക്ഷകളും ഐ റ്റി വകുപ്പിനാണ്, നല്‍കേണ്ടത്. മറ്റു വ്യവസായങ്ങള്‍ക്കുള്ളത് വ്യവസായ വകുപ്പിനും .

മാരീചന്‍ സ്മാര്‍ട്ട് സിറ്റി കരാറിലെ വ്യവസ്ഥ ക്വോട്ട് ചെയ്തത് പുതിയ സംരംഭങ്ങളെ തടയുന്നുണ്ടോ ഇല്ലയോ എന്നു തെളിയിക്കാനൊന്നും അല്ല. അതു ഹെയിറ്റ് ക്ളബ് അംഗത്വത്തിന്റെ ഭാഗമാണ്. അല്ലെങ്കില്‍ ഐ റ്റി വ്യവസായത്തിനുള്ളതുള്‍ പടെ 10 അപേക്ഷകളും കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്ത ശേഷവും അതിവിടെ ക്വോട്ട് ചെയ്തതിനു യതൊരു പ്രസക്തിയുമില്ല. മറ്റു ഐ റ്റി വ്യവസായം അനുവദിക്കില്ല എന്നു സ്മാര്‍ട്ട് സിറ്റിക്കാര്‍ക്ക് ഉറപ്പു കൊടുത്തിട്ടുണ്ടെങ്കില്‍ , അപേക്ഷ പരിഗണിക്കുമ്പോള്‍ തന്നെ അവര്‍ എതിര്‍ക്കേണ്ടതായിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ പഴയ കരാറില്‍ മറ്റു ഐ റ്റി വ്യവസായ സംരംഭങ്ങള്‍ അനുവദിക്കില്ല എന്നു വ്യക്തമായി എടുത്തു പറഞ്ഞിരുന്നു.

kaalidaasan said...

കാളിദാസന്‍ നിലവിലുള്ള സ്വകാര്യ സെസ്‌ അപേക്ഷകരെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ്‌ താല്‍പര്യം ഉള്ളവരായി മാത്രം കാണാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ ഉണ്ടായത്‌.


കിരണ്‍ ആടിനെ പട്ടിയാക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല. അപേക്ഷകരികല്‍ ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണെന്നേ ഞാന്‍ പറഞ്ഞുള്ളു. കിരണ്‍ ഇവിടെ പരമര്‍ശിച്ച അപേക്ഷകരുടെ പേരു തന്നെ അതു തെളിയിക്കുന്നു.

ഐ റ്റി വ്യവസായം ​തുടങ്ങും എന്നു പറഞ്ഞ് അപേക്ഷ നല്‍ കിയിരിക്കുന്ന 6 അപേക്ഷകരുടെ പേര്‍ കേള്‍ക്കുന്നത് രസാവഹമായിരിക്കും .

എമ്മാര്‍ എംജിഎഫ് ലാന്‍ഡ് ലിമിറ്റഡ്

ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ്

പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ്

എംഎം ടെക് ടവേഴ്സ്

ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ്

യൂണിടെക് റിയല്‍ എസ്റേറ്റ് പ്രോജക്ട് ലിമിറ്റഡ്


ഇതെല്ലാം റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണെന്നു ഏത് കൊച്ചുകുട്ടിക്കും മനസിലാവും .

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാന്‌ ഇനിയും വിശദീകരണങ്ങള്‍ ആവശ്യമാണ്‌ എന്ന് തോന്നുന്നു.

സെസ്‌ അപേക്ഷകര്‍ റിയല്‍ എസ്റ്റേട്ടുകാരാണ്‌ എന്ന ഒറ്റ വാദത്തിലാണ്‌ കാളിദാസന്‍ അവരെ സംശയ ദൃഷ്ടിയില്‍ നിര്‍ത്തുന്നത്‌. അവര്‍ IT ക്കുള്ള Infrastructure നിര്‍മ്മിക്കുക്കുന്നവരാണ്‌.Infrastructure നിര്‍മ്മിച്ച്‌ IT കമ്പനികളെ അവിടെ കൊണ്ടുവരികയാണ്‌ ഇവര്‍ ചെയ്യുന്നത്‌. സ്മാര്‍ട്ട്‌ സിറ്റിയും ചെയ്യുന്നത്‌ അത്‌ തന്നെ. അതുകൊണ്ട്‌ അവര്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളാണ്‌ എന്ന ഒറ്റക്കാരണത്താല്‍ വെറുക്കപ്പെടെണ്ടവര്‍ അല്ല

സെസ്‌ അപേക്ഷകര്‍ സ്വന്തമായി ഭൂമി ഉള്ളവരാണ്‌. സ്വന്തമായി ഭൂമി ഉള്ളവര്‍ എന്നാല്‍ അവര്‍ക്ക്‌ ഇപ്പോഴും ആ ഭൂമിയില്‍ അവകാശമുള്ളവര്‍. അവര്‍ എങ്ങനെ ഇത്രയും ഭൂമി കൈവശം വയ്ക്കുന്നു എന്ന് നമ്മള്‍ ചിന്തിക്കേണ്ടേ? ഇത്രയും ഭൂമി കൈവശം വയ്ക്കാന്‍ മാത്രം അംഗങ്ങളുള്ള പാട്‌ണേഴ്സ്‌ അവര്‍ക്കുണ്ടാകും. അപ്പോള്‍ അവര്‍ ഭൂപരിഷക്കരണത്തില്‍ നിന്നും അവര്‍ ഇപ്പോഴേ പുറത്താണ്‌. അവര്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട്‌ സെസ്‌ പദവി നേടി വ്യവസായം തുടങ്ങാന്‍ വരുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടത്തിനാണ്‌ എന്ന മുന്‍വിധിയോടെ കാര്യങ്ങള്‍ കാണുന്നത്‌ കൊണ്ടാണ്‌ അനാവശ്യ സംശയങ്ങള്‍ ഉണ്ടാകുന്നത്‌

ഇനി ഇപ്പോഴും കേന്ദ്രത്തിലേക്ക്‌ സെസ്‌ അപേക്ഷക്ക്‌ പോയ ഒരു സംരംഭകരും ഒരു കരാറിലും ഒപ്പു വച്ചിട്ടില്ല. അവര്‍ അനുമതി കിട്ടിയതിന്‌ ശേഷം മാത്രം ഒപ്പ്‌ വയ്ക്കുന്ന കരാറിലാണ്‌ വ്യവസ്ഥകള്‍ എഴുതുന്നത്‌. അതാണ്‌ നിയമപ്രകാരം നിലനില്‍ക്കുന്നത്‌. അത്തരം ഒരു കരാര്‍ എഴുതാതെ ഇവര്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇത്‌ മുന്‍പ്‌ തന്നെ വ്യവസായ മന്ത്രി പറഞ്ഞിട്ടുള്ളതാണ്‌. 30% പ്രദേശത്തിനും സെസ്‌ അന്നുകൂല്യം ഉണ്ടാകില്ല എന്നത്‌ ഇപ്പോഴും വാക്കാല്‍ മാത്രമേ ഉള്ളൂ. കരാര്‍ ഒപ്പ്‌ വയ്ക്കുമ്പോള്‍ മാത്രമേ അത്‌ നിലവില്‍ വരൂ.

ഇപ്പോഴും വ്യവസായ വകുപ്പ്‌ മന്ത്രി അനാവശ്യമായി ഇടപെടുന്നു എന്നതില്‍ കാളിദാസന്‍ പിടിച്ച്‌ തൂങ്ങുന്നതില്‍ നിന്ന് എന്താണ്‌ മനസിലാക്കേണ്ടത്‌ എന്ന് എനിക്കറിയില്ല. കാളിദാസനല്ലാതെ മറ്റാരും അങ്ങനെ ഒരു ആരോപണം ഉന്നയിച്ചതായി ഞാന്‍ കേട്ടിട്ടു പോലുമില്ല. താങ്കളേപ്പോലെ ഒരാള്‍ വീണ്ടുംവീണ്ടും ഒരേ ആരോപണം ഉന്നയിച്ചപ്പോഴാണ്‌ മറ്റ്‌ കാര്യങ്ങള്‍ ഞാന്‍ അന്വേഷിച്ച്‌ ചെന്നത്‌. അപ്പോഴൊന്നും എനിക്ക്‌ വ്യവസായ മന്ത്രി അതില്‍ എങ്ങനെ അനാവശ്യമായി ഇടപെട്ടു എന്ന് മനസിലാകുന്നില്ല. എന്റ ചിന്തിക്കുന്ന യന്ത്രം നന്നായി പ്രവര്‍ത്തിക്കുന്നില്ല എന്ന ആരോപണമല്ലാതെ മറ്റൊന്നും കാളിദാസന്‌ വിശദീകരിക്കാന്‍ ഇല്ലാത്തതിനാല്‍ ഞാന്‍ അത്‌ തള്ളിക്കളയുന്നു. അങ്ങനെ അല്ലാതെ കാണണമെങ്കില്‍ കാളിദാസന്‍ ആരാണ്‌ എന്ന് പറയണം. ഇതുവരെ വിശ്വസനീയമെന്ന് പേരിന്‌ പോലും കരുതാവുന്ന ഒരു കേന്ദ്രവും ഉന്നയിക്കാത്ത ഒരു ആരോപണം കാളിദാസന്‍ ഉന്നയിക്കുമ്പോള്‍ കാളിദാസന്‍ എന്ന പേരില്‍ മറഞ്ഞിരിക്കുന്നത്‌ ആരാണ്‌ . അങ്ങനെ ഒരു ക്രഡിബിലിറ്റി ഉള്ള ആളാണ്‌ എങ്കില്‍ അത്‌ വ്യക്തമാക്കി എന്താണ്‌ കരീം നടത്തിയ അമിത താല്‍പര്യമെന്ന് വിശദീകരിക്കുക

കിട്ടിയതില്‍ 7 അപേക്ഷയും IT വകുപ്പിലേക്ക്‌ വ്യവസായ വകുപ്പ്‌ അയച്ചു കൊടുത്തു. എന്തുകൊണ്ട്‌ വ്യവസായ വകുപ്പ്‌ ഇങ്ങനെ ചെയ്തില്ല എന്ന് എന്റെ കഴിഞ്ഞ പോസ്റ്റില്‍ കാളിദാസന്‍ ചോദിച്ചിരുന്നു. എന്നാല്‍ അന്ന് നമുക്ക്‌ അത്‌ ക്ലാരിഫൈ ചെയ്യാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ ആരോപണം ആ ചര്‍ച്ച മുഴുവന്‍ നിറഞ്ഞ്‌ നിന്നു. എന്നാല്‍ ഇന്ന് അങ്ങനെ അല്ല എന്ന് മനസിലായി. അപ്പോള്‍ ഹൈപ്പോത്തറ്റിക്കലായ ഒരു ആരോപണത്തിന്റെ പുറത്താണ്‌ അന്ന് ആ വാദങ്ങള്‍ നിലനിന്നത്‌. അതിനാല്‍ അത്‌ കാളിദാസന്റെ വാദത്തെ സാധൂകരിക്കുന്നതല്ല.

ഇനി കിന്‍ഫ്രയുടെ കീഴില്‍ വ്യവസായം ചെയ്യാന്‍ സ്ഥലം പാട്ടത്തിനാണ്‌ നല്‍കീയിരിക്കുന്നത്‌. അതുകൊണ്ട്‌ അതില്‍ ഒരു അഴിമതി ആരോപണത്തിന്‌ സ്കോപ്പുണ്ടോ എന്ന് എനിക്ക്‌ അറിയില്ല.

ഇനി ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ സംസ്ഥാന വ്യവസായ വകുപ്പിന്റെ സ്ഥാപനമല്ല മറിച്ച്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്‌. കിന്‍ഫ്രയുടെ കീഴില്‍ ഉള്ള സ്ഥലം വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തില്‍ ഉള്ളതാണ്‌ എന്നതിനാലാണ്‌ വ്യവസായ വകുപ്പ്‌ അപേക്ഷ അയച്ചത്‌. ഇനി മറ്റൊരു കാര്യം കൂടി. ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ കമ്പനി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌ IT വ്യവസായത്തിനല്ല മറിച്ച്‌ പള്‍പ്പ്‌ ഫാക്ടറിക്കാണ്‌. അത്‌ നല്‍കിയത്‌ IT വകുപ്പിനല്ല മറിച്ച്‌ ചീഫ്‌ സെക്രട്ടറി ചെയര്‍മാനായ സെസ്‌ സമിതിക്കാണ്‌. വ്യവസായ വകുപ്പ്‌ 7 അപേക്ഷകള്‍ IT വകുപ്പിന്‌ അയച്ചു കൊടുക്കുകയും IT വകുപ്പ്‌ അത്‌ ചീഫ്‌ സെക്രട്ടറി അംഗമായ സമിതിക്ക്‌ കൈമാറുകയും ചെയ്തു.

kaalidaasan said...

വിശദീകരണങ്ങള്‍ ആവശ്യമാണ്.
സെസ്‌ അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാരാണ്‌ എന്നത് പല വാദങ്ങളില്‍ ഒന്നു മാത്രമാണ്. ഐ റ്റി ഇന്ഫ്രാസ്റ്റ്രുക്ചര്‍ നിര്‍മ്മിക്കുന്നതില്‍ ഒരു പരിചയവും ഇല്ലാത്തവരാണു താനും .റിയല്‍ എസ്റ്റേറ്റുകാരും ഇന്ഫ്രാസ്റ്റ്രക്ചര്‍ നിര്‍മ്മിച്ചുവില്‍ക്കുന്നവരാണ്. സ്മാര്ട്ട് സിറ്റികാരും റിയല്‍ എസ്റ്റേറ്റുകാരാണ്. അവര്‍ക്ക് ഐ റ്റി ഇന്ഫ്രാസ്റ്റ്രുക്ചര്‍ പണുത് പരിചയമുണ്ട്.റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളാണ്‌ എന്ന ഒറ്റക്കാരണത്താല്‍ വെറുക്കപ്പെടെണ്ടവര്‍ ആണെന്ന് ആരും പറഞ്ഞിട്ടില്ല. അവര്‍ ഐ റ്റി ഇന്ഫ്രസ്റ്റ്രുചര്‍ നിര്‍മികും എന്നതിനു ഒരു ഉറപ്പു വേണമെന്നേ പറഞ്ഞിട്ടുള്ളൂ. പുതിയ സെസ് നയം ഉളതു കൊണ്ട് അതിന്റെ അടിസ്ഥാനത്തിലേ ഇവരുമായി കരാറുണ്ടാക്കൂ. ആ ഉറപു കിട്ടിയതിനു ശേഷം ഇവരുടെ അപേക്ഷകളെലാം കേന്ദ്രത്തിലേക്കയക്കുകയും ചെയ്തു.

പിന്നെ കിരണ്‍ ഹെയിറ്റ് ക്ളബ് അംഗമായതുകൊണ്ടാണ്, വെറുക്കപ്പെട്ടവര്‍ എന്ന വാക്ക് ഇപ്പോല്‍ വലിച്ചിഴച്ചു കൊണ്ടു വരുന്നത്. അതു വച്ചു സന്തോഷിക്കുന്നതില്‍ എനിക്കു യാതൊരു വിരോധവുമില്ല.

പല അംഗങ്ങളുള്ള പാര്‍ട്നേഴ്സ് എന്നു പറഞ്ഞു ഒരു സെസ് രെജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. പാര്‍ട്ണര്‍ഷിപ് വ്യവസ്ഥയിലൊന്നും സെസ് അനുവദിക്കില്ല. വ്യക്തികള്‍ ക്കല്ല സെസ് അനുവദിക്കുന്നതും . തുടങ്ങുന്ന വ്യവസായത്തിനാണ്. തുടങ്ങുന്ന വ്യവസയത്തിന്റെ പേരിലാണ്‌ സെസ് അനുവദിക്കുന്നത്. ആ വ്യവസയത്തിനു വേണ്ട്ടി രെജിസ്റ്റര്‍ ചെയ്യുകയോ, കൈമാറുകയോ ചെയ്യുന്ന ഭൂമിക്കേ സെസ് അനുവദിക്കൂ. കിരണിന്റെ ഒരേക്കറും മാരീചന്റെ രണ്ടേക്കറും കമലന്റെ ഒരേക്കറും പത്രാകിശോരന്റെ ഒരേക്കറും റാല്‍ മിനോവിന്റെ രണ്ടേക്കറും ഒന്നിച്ചു കാണിച്ച് സെസ് അനുവദിക്കാന്‍ പറഞ്ഞാല്‍ ആരും അനുവദിച്ചു തരില്ല. ഇവയെല്ലാം കൂടി ഒരു കമ്പനിയുടെ പേരിലേക്കു കൈമാറ്റം ചെയ്തിട്ട് അപേക്ഷിച്ചാല്‍ സെസ് അനുവദിച്ചുകിട്ടും . പാര്‍ട്നര്‍ഷിപ് വ്യവസ്ഥയില്‍ വ്യവസായം തുടങ്ങാന്‍ പറ്റിയേക്കും , പക്ഷെ സെസ് അനുവദിക്കില്ല.

അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ , ഒരു അനുകൂല്യവും വേണ്ട സെസ് എന്ന ലേബല്‍ മാത്രം മതി എന്നു പറഞ്ഞു വരുമ്പോള്‍ ആരും അവരെ സംശയിക്കും . ഇന്‍ഡ്യയില്‍ വേറൊരിടത്തും ഇങ്ങനെ ഒരു വാഗ്ദാനം ആരും നല്‍കിയിട്ടില്ല.കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതും , കേരളത്തില്‍ സ്മാര്‍ട്ട് സിറ്റിക്ക് അനുവദിച്ചിട്ടുള്ളതുമായ ആനുകൂല്യങ്ങള്‍ വേണ്ട എന്നു ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ പറഞ്ഞാല്‍ അതു കുറച്ചു പേരിലെങ്കിലും സംശയമുണ്ടാക്കും . ആ സംശയമേ കേരള മുഖ്യമന്ത്രിയില്‍ ഉണ്ടായുള്ളു. അതു കൊണ്ടാണ്‌ അദ്ദേഹം മുന്‍ കൈ എടുത്ത് ഒരു സെസ് നയം ഉണ്ടാക്കിയതും അതിന്റെ അടിസ്ഥാനത്തില്‍ സെസ് അപേക്ഷകള്‍ കേന്ദ്രത്തിലേക്കയച്ചതും .

കരാര്‍ ഉണ്ടാക്കാതെ വ്യവസായം തുടങ്ങാന്‍ പറ്റില്ല എന്ന് എല്ലാവര്‍ക്കും അറിയം . ഒരു സെസ് നയം ഉണ്ടെങ്കില്‍ ഇവര്‍ക്ക് കൂടുതല്‍ വാശി പിടിക്കാന്‍ പറ്റില്ല. അതിന്റെ അടിസ്ഥാനത്തില്‍ കരാറുണ്ടാക്കേണ്ടി വരും .

വ്യവസായ മന്ത്രി എങ്ങനെ അനാവശ്യമായി ഇടപെട്ടു എന്ന് കിരണിനു മനസിലാകുമെന്ന്‌ എനിക്കു തോന്നുന്നില്ല. അതു കൊണ്ട് അതിനേക്കുറിച്ച് കൂടുതല്‍ ചിന്തിക്കാതിരിക്കുന്നതാണ്‌ നല്ലത്.

തന്റേതല്ലാത്ത ഒരു വകുപ്പിലെ കാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കുന്നത് അനാവശ്യ ഇടപെടല്‍ തന്നെയാണ്. ഇതു പറയാന്‍ നേരെ ചൊവേ ചിന്തിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ പറ്റും . ഐ റ്റി വ്യവസായം ​വന്നില്ലെങ്കില്‍ കേരളം മരുഭൂമിയാവുമെന്നു ഐ റ്റി വകുപ്പ് കയ്യിലില്ലാത്ത ഒരു മന്ത്രി ദിവസവും പറയുന്നത് തന്നെ വിരോധാഭാസമായിട്ടെ തലക്കു ഓളമില്ലാത്തവര്‍ക്ക് തോന്നൂ.

കിന്‍ഫ്രയുടെ കീഴില്‍ വ്യവസായം ചെയ്യാന്‍ സ്ഥലം പാട്ടത്തിനാണ്‌ നല്‍കീയിരിക്കുന്നതെങ്കില്‍ അവരെ പാട്ടത്തിനെടുത്ത സ്ഥലത്ത് പറഞ്ഞിരിക്കുന്ന വ്യവസായം ചെയ്യിക്കുക എന്നതാണ്, മന്ത്രിയുടെ ചുമതല. പാട്ടിത്തിനാണ്, നല്‍കിയിരികുന്നതെങ്കില്‍ മന്ത്രി കള്ളം പറയുന്നു. മന്ത്രി മാത്രമല്ല കിരണും കളം പറയുന്നു. ഇത്ര കാലം പറഞ്ഞിരുന്നത്, സ്വകാര്യ വ്യക്തികള്‍ പണം കൊടുത്തു വാങ്ങിയ സ്ഥലത്തിനാണു സെസ് അപേക്ഷ നല്‍കിയതെന്നാണ്.


ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ അര്‍ക്കാണ്, സെസ് അപേക്ഷ നല്‍കിയിരിക്കുന്നത്? കേന്ദ്ര പൊതു മേഘലാ സ്ഥപനമാണെങ്കില്‍ എന്തിനു കേരള സര്‍ക്കാരിന്റെ തിട്ടൂരത്തിനു കാത്തു നില്‍ക്കുന്നു. സെസ് അനുവദിക്കുന്ന കേന്ദ്രത്തിനു നേരിട്ട് അപേക്ഷ നല്‍കാന്‍ പാടില്ലേ?

കരീമിനു ഒരു വകുപ്പ് അനുവദിച്ചിട്ടുണ്ട്. അതില്‍ പുതിയ വ്യവസായം തുടങ്ങുകയോ , പൊളിഞ്ഞു പോയവ ഉദ്ധരിക്കുകയോ, ഉള്ളത് കൂടൂതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയോ ഒക്കെ ചെയ്താല്‍ ആരും കുറ്റം പറയില്ല. പക്ഷെ സ്വന്തം അധികാര പരിധിയിലില്ലാത്ത ഐ റ്റി വ്യവസായത്തേപ്പറ്റി ഇത്രയധികം വേവലാതി കാണിക്കുന്നത് അനാവശ്യമാണ്. മറ്റു മന്ത്രിമാരൊന്നും ഇതു പോലെ പാരവശ്യം കാണിച്ചില്ല. വ്യവസായ വകുപ്പു മന്ത്രി ഐ റ്റിയില്‍ ഇടപെടുന്നു. വ്യവസായ വകുപ്പു സെക്രട്ടറി റെവന്യൂ വകുപ്പില്‍ ഇടപെടുന്നു. ചക്കിക്കൊത്ത ചങ്കരന്‍ .

അതു പറയുമ്പോള്‍ കാളിദാസന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന ആളെ അന്വേഷിക്കുന്നത് അല്പ്പത്തരമെന്നേ പറയൂ. മാരിചന്‍ കരുതിയ പോലെ ഞാന്‍ വി എസ് ആണെന്നു വേണമെങ്കില്‍ കരുതാം .
കിട്ടിയ ഐ റ്റി വ്യവസായത്തിന്റെ എല്ലാ അപേക്ഷയും ബന്ധപെട്ട വകുപ്പിലേക്ക് അയച്ചു കൊടുത്തിരുന്നെങ്കില്‍ അരും കരീമിനെതിരെ ഒരു ആക്ഷേപവും ചൊരിയില്ലയിരുന്നു.

sreenu said...

കിരണ്‍ പറഞ്ഞതിലേറെ പറയാത്ത കാര്യങ്ങളുണ്ടെന്നു തോന്നുന്നു. സ്മാര്‍ട് സിറ്റിക്ക് സ്ഥലം കൊടുത്തത് ലീസിനാണെന്ന് മാരീചന്‍ കഴിഞ്ഞ പോസ്റ്റില്‍ കമന്റ് പറഞ്ഞുകണ്ടു. അതുകൊണ്ടാണ് സ്മാര്‍ട്സിറ്റി കരാര്‍ മഹത്തരമായതെന്നും കാളിദാസന്‍ പറയുകയുണ്ടായി. കിരണ്‍ അതിന് ഒരു മറുപടി പറഞ്ഞതുകണ്ടില്ല.

സ്ഥലം കൈമാറ്റത്തിന് മൂന്നു വഴികളുണ്ട്.

ഒന്നാമത്തേത് ടൈറ്റില്‍ ഡീഡ് കൈമാറ്റമടക്കമുള്ള പരിപൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള വില്‍പ്പനയാണത്.

രണ്ടാമത്തേത് ലീസ് അഥവാ പാട്ടം. നിശ്ചിത കാലത്തേക്ക് പാട്ടത്തിനുകൊടുക്കുന്ന സ്ഥലത്ത് നിര്‍മാണം അനുവദിക്കും. പക്ഷേ കൈമാറ്റവും മറുപാട്ടവും പറ്റില്ല.

മൂന്നാമത്തേത് ലെസന്‍സിങ്ങാണ്. ഗോള്‍ഫ് ക്ളബ്ബ് കൊടുത്തതുപോലെ. ലൈസന്‍സ് എന്ത് ആവശ്യത്തിനാണോ കൊടുത്തത്, ആ ആവശ്യത്തിനുമാത്രം ഭൂമി ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. മറ്റൊന്നും പറ്റില്ല.


സ്മാര്‍ട്സിറ്റിക്ക് സ്ഥലം കൊടുത്തത് ലീസ് വ്യവസ്ഥയിലാണെന്ന് പറയുന്നത് പൂര്‍ണ്ണമായി ശരിയല്ല. 99 വര്‍ഷത്തേകകാണ് ലീസ് കരാര്‍. എന്നാല്‍ പാട്ടക്കാലാവധിയില്‍ കൈമാറ്റം നടത്താം. മറുവാടകയാവാം.

ടൈറ്റില്‍ ഡീഡ് റജിസ്റ്റര്‍ ചെയ്ത് കൊടുക്കുന്നില്ല എന്ന ഒരൊറ്റ പ്രയാസമാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്കാര്‍ക്കുള്ളത്. അതിന് പകരമായി അവര്‍ക്ക് റജിസ്ട്രേഷന്‍ ഫീസ് ലാഭം കിട്ടി.

ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ നിശ്ചിത ആയുസ്സ് 35 വര്‍ഷമാണ്. പരമാവധി പോയാല്‍ 50 വര്‍ഷം. അന്‍പതുവര്‍ഷത്തിനപ്പുറമുള്ള ബിസിനസ് മുന്നില്‍കണ്ടുള്ള ഒരു കച്ചവടവും ലോകത്ത് നടക്കാറില്ല. ഇക്കാര്യത്തില്‍ 99 വര്‍ഷത്തേതാണ് നടന്നത്. അതിനര്‍ത്ഥം കൃത്യമായ വില്‍പന തന്നെയാണ് നടന്നത് എന്നാണ്.


ഇത് ലീസാണ്, മറ്റേത് അതിനേക്കാള്‍ കൂടിയതാണ് എന്നു പറയുന്നതിലൊന്നും ഒരു കാര്യവുമില്ല.

സ്മാര്‍ട് സിറ്റിക്ക് കൊടുത്തതുപോലുള്ള സൌജന്യങ്ങളൊന്നും മറ്റൊരു സെസ്സിനും കിട്ടില്ല. അത് കൊടുക്കുന്നത് ശരിയല്ല. കാരണം സ്മാര്‍ട്സിറ്റി ഉമ്മന്‍ചാണ്ടിയുടെ ഗവര്‍മെന്റ് കൂറ്റന്‍ കച്ചവടമായി പ്ളാന്‍ ചെയ്തതാണ്. അത് പൊളിച്ചുകൊണ്ടാണ്, കേരളത്തിന് ഗുണകരമായ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്ത് വിഎസ് ഗവര്‍മെന്റ് കരാറൊപ്പിട്ടത്.

ഇന്‍ഫോ പാര്‍ക്ക് കെമാറ്റം ഉപേക്ഷിച്ചതുതന്നെ അതില്‍ പ്രധാനപ്പെട്ട കാര്യമാണ്.
മറ്റുസെസ്സുകള്‍ വരാതിരിക്കാന്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്കാര്‍ക്ക് താല്‍പര്യം കാണും. അടുത്തടുത്ത് ഐടി വ്യവസായങ്ങളും സെസ്സും വരുമ്പോള്‍ അവരുടെ കച്ചവടം കുറയും എന്ന് പേടിക്കുന്നുണ്ടാകും.

ഉമ്മന്‍ചാണ്ടിയുടെ കാലത്ത്, അവര്‍ വെച്ചിരുന്ന പ്രധാന നിബന്ധന കൊച്ചിയില്‍ മറ്റൊരു ഐടി പാര്‍ക്ക് പാടില്ല എന്നതായിരുന്നു. അത് ഇപോഴും നടപ്പാക്കിക്കിട്ടാന്‍ നേരിട്ടും പരോക്ഷമായും അവര്‍ ശ്രമിക്കുന്നത് ബിസിനസ് ലോകത്തെ സാധാരണ കാര്യമാണ്. അത്തരം ലക്ഷ്യം നടത്തിക്കൊടുക്കാന്‍ ആര്‍ത്തിപിടിക്കുന്നവരെ സൂക്ഷിക്കണം. അവരാണ് ഇക്കാര്യത്തില്‍ വ്യവസായവകുപ്പും ഐടി വകുപ്പും തമ്മില്‍ ഭിന്നതയുണ്ട് എന്നൊക്കെ പറഞ്ഞുപരത്തുന്നത്.

മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് എന്നുപറഞ്ഞ് ഒരുത്തന്‍ നടക്കുന്നുണ്ട്. അയാളാണ് ഐടിയുടെ തറവാട്ടുകാരണവര്‍ എന്ന ഭാവത്തില്‍ എല്ലാ ടിവി ചാനലുകളിലും പ്രസംഗിക്കുന്നതുകാണാം. അയാള്‍ കുമ്പനാട്ടോ കടമ്പനാട്ടോ മറ്റോ ഉള്ള ഒരു സാദാ സോഫ്റ്റ്വേര്‍ എഞ്ചിനിയറാണ്. അതിലുപരിയായി ഒരു നാടിന്റെ ഐടി നയം തീരുമാനിക്കാനുള്ള കപ്പാസിറ്റിയൊന്നുമില്ല. ഇപോള്‍ മനസ്സിലാകുന്നത്, പലകുഴപ്പ
ങ്ങളും ഉണ്ടാക്കുന്നത് അയാളാണ് എന്നാണ്.

വകതിരിവില്ലാത്ത അതുപോലുള്ള സാധനങ്ങളാണ്, വിഎസിന്റെ സദുദ്ദേശത്തെ തെറ്റായി ഉപയോഗിക്കുന്നത്.

എന്തൊക്കെയോ ദുരുദ്ദേശങ്ങള്‍ക്കും ലാഭത്തിനും വേണ്ടി വ്യവസായ വകുപ്പും ഐടി വകുപ്പും തമ്മില്‍ പ്രശ്നമാണെന്ന് ഇത്തരക്കാര്‍ പ്രചരിപ്പിക്കുകയാണ്. അതിലെ കള്ളന്‍ മേല്‍പറഞ്ഞവനാണോ മറ്റുവല്ലവരുമാണോ എന്നും ചര്‍ച്ചചെയ്യേണ്ടതുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

അജ്ഞത്യുടെയും മുന്‍വിദിയോടെയും കാര്യങ്ങള്‍ കാണുന്ന കാളിദാസനോാട്‌ എത്ര വിശദീകരിച്ചിട്ടും കാര്യമുണ്ടോ എന്ന് അറിയില്ല.

മിക്ക അപേക്ഷകരും ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി അവര്‍ക്ക്‌ സ്വന്തമായി ഉള്ളതാണ്‌ എന്ന് ഞാന്‍ പറഞ്ഞത്‌ കാളിദാസന്‍ മനസിലാക്കിയത്‌ തന്നെ തെറ്റായാണ്‌. അവര്‍ക്ക്‌ ഇപ്പോള്‍ ഭൂമി കൈവശം വയ്ക്കാമെങ്കില്‍ തുടര്‍ന്നും അതാകാം. അപ്പോള്‍ സെസ്‌ എന്ന് കേട്ടപാടേ ഭൂപരിഷ്ക്കരണത്തില്‍ നിന്ന് ഒഴിവ്‌ കിട്ടാനാണ്‌ അവര്‍ സെസ്‌ അപേക്ഷയുമായി വന്നതെന്ന കാളിദാസന്റെ പഴയ വാദം നില നില്‍ക്കുന്നതെ അല്ല

ഇനി കാളിദാസന്‍ പറഞ്ഞ അടുത്ത കാര്യം പൂര്‍ണ്ണമായും ശരിയാണ്‌. അവര്‍ ഒരു കമ്പനിയായി വന്നാലേ സെസ്‌ അപേക്ഷ നല്‍കാന്‍ കഴിയൂ ഞാന്‍ സമ്മതിക്കുന്നു. അത്‌ തന്നെയാണ്‌ സംഭവിച്ചിരിക്കുന്നതും. അവരുടെ ഭൂമി സര്‍ക്കാര്‍ വ്യവസായ ആവശ്യത്തിന്‌ എന്ന് വ്യവസ്ഥയില്‍ മാറ്റുകയും സര്‍ക്കാരുമായി ഉണ്ടാകുന്ന കരാര്‍ ലംഘിച്ചാല്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്യും . കരാര്‍ ലംഘിച്ചാല്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ ഈ അപെക്ഷകരൊന്നും ഇങ്ങനെ ഒരു പണിക്ക്‌ വരുമോ? അവര്‍ റിയല്‍,എസ്റ്റേറ്റുകാരാണ്‌ എന്ന പടുന്യായാം പറഞ്ഞ്‌ സ്ഥാപിത താല്‍പര്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനേ വെള്ള പൂശുകയാണ്‌ ഇതെന്ന് തോന്നുന്നു

ഒരു റിയല്‍ എസ്റ്റേറ്റ്‌ ബിസിനല്‍സുകാരുനും സെസ്‌ എന്ന ലേബല്‍ മാത്രമെന്ന് പറഞ്ഞിട്ടില്ല. അവര്‍ക്ക്‌ കേന്ദ്ര ആനുകൂല്യങ്ങള്‍ വേണം അതുകൊണ്ടാണ്‌ അവര്‍ സെസ്‌ എന്ന് പറഞ്ഞ്‌ വന്നത്‌. എല്ലാവരെയും സംശയത്തിന്റെ കണ്ണില്‍ മാത്രം വീക്ഷിക്കുന്നവര്‍ക്ക്‌ അത്‌ മനസിലാകണമെന്നില്ല.

കരാറുണ്ടാകാതെ വ്യവസായം തുടങ്ങാന്‍ കഴിയില്ല എന്ന് കാളിദാസന്‍ ഇപ്പോള്‍ സമ്മതിക്കുന്നു. എന്നാല്‍ സെസ്‌ നയം ഉള്ളതിനാല്‍ വാശിപിടിക്കാനും കഴിയില്ല എന്ന് കാളിദാസന്‍ പറയുന്നു. അപ്പോള്‍ സെസ്‌ അപേക്ഷ നല്‍കുന്നതിന്‌ മുന്നേ കരാര്‍ ഒപ്പ്‌ വയ്ക്കേണ്ടേ ഇല്ലെങ്കില്‍ ആന്റണിയോട്‌ പറഞ്ഞപോലെ ആകില്ലേ ? ഇവരുടെ അപേക്ഷ അയക്കുമ്പോള്‍ സെസ്‌ നയത്തിന്റെ ഉത്തരവിറങ്ങിയിട്ടില്ല. കാളിദാസന്‍ പറയുന്നതു പോലെയെങ്കില്‍ ഇനിയും ഇവര്‍ക്ക്‌ പറ്റില്ല എന്ന് പറയാം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ല. സെസ്‌ നയം എന്നത്‌ സെസ്‌ അനുവദിക്കാനുള്ളാ ഇടതു മുന്നണിയുടെ പൊതു നയമാണ്‌. ഈ നയം സംരംഭകരുമായി കരാര്‍ ഉണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗ രേഖയാണ്‌. ഈ നയം ഇല്ലാ എങ്കിലും സര്‍ക്കാര്‍ മുന്‍പ്‌ പറഞ്ഞ വ്യവ്സ്ഥകള്‍ വച്ച്‌ കരാര്‍ ഒപ്പ്‌ വയ്ക്കാതെ ഇവര്‍ക്ക്‌ ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

വ്യവസായ മന്ത്രിയേപ്പറ്റി കാളിദാസനു മാത്രം തോന്നുന്ന എതിര്‍പ്പ്‌ സ്ഥാപിച്ച്‌ കിട്ടാന്‍ കാളിദാസന്‍ പോകുന്ന ഭാവന ലോകത്തുകൂടി സഞ്ചരിക്കാന്‍ ഇപ്പോള്‍ ഏതായാലും ഉദ്ദ്യേശിക്കുന്നില്ല. അത്‌ ഈ പോസ്റ്റും കാളിദാസന്റെ കമന്റും വായിക്കുന്നവര്‍ക്ക്‌ വിട്ടു കൊടുക്കുന്നു.

ഇനി കിന്‍ഫ്രയുടെ കീഴില്‍ ഉള്ള സ്ഥലത്ത്‌ ഭൂമി പാട്ടത്തിനാണ്‌ നല്‍കിയീരിക്കുന്നത്‌ എന്നത്‌ ഇപ്പോഴാണ്‌ അറിഞ്ഞത്‌. സ്വകാര്യ സംരംഭകര്‍ക്ക്‌ വ്യവസായം നടത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു സ്ഥാപനമാണ്‌. അവര്‍ എന്ത്‌ വിലക്കാണ്‌ സ്ഥലം മേടിച്ചതെന്നോ ഒന്നും എനിക്കറിയില്ല. എന്നാലും മറ്റ്‌ വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം വാങ്ങുന്നത്‌ പോലെ ഇവിടെയും സ്ഥലം വാങ്ങുന്നു അവിടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. ഇന്‍ഫോപര്‍ക്കിലും ടെക്നോപാര്‍ക്കിലും സ്വകാര്യ കമ്പനികള്‍ സ്ഥലം വാങ്ങിയത്‌ പോലെയാണ്‌ ഇത്തരം സ്ഥാപനഗള്‍ പ്രവര്‍ത്തിക്കുന്നത്‌.


ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ അര്‍ക്കാണ്, സെസ് അപേക്ഷ നല്‍കിയിരിക്കുന്നത്? കേന്ദ്ര പൊതു മേഘലാ സ്ഥപനമാണെങ്കില്‍ എന്തിനു കേരള സര്‍ക്കാരിന്റെ തിട്ടൂരത്തിനു കാത്തു നില്‍ക്കുന്നു. സെസ് അനുവദിക്കുന്ന കേന്ദ്രത്തിനു നേരിട്ട് അപേക്ഷ നല്‍കാന്‍ പാടില്ലേ?കാളിദാസ്ന്റ അജ്ഞതില്‍ നിന്നും വെറുപ്പില്‍ നിന്നും പറയുന്ന അടുത്ത കാര്യം നോക്കാം


എന്താണ്‌ ഇതില്‍ നിന്ന് ഞാന്‍ മനസിലാക്കേണ്ടത്‌ ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ കേന്ദ്ര സ്ഥാപനം അല്ലാ എന്നോ അതോ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്‌ എങ്കില്‍ കേരളത്തിലെ അവരുടെ ഭൂമിയില്‍ സെസ്‌ അപേക്ഷ നല്‍കാന്‍ നേരിട്ട്‌ കേന്ദ്രത്തിലേക്ക്‌ അപേക്ഷ അയക്കാമെന്നോ. കാളിദാസാ ദയവായി മുന്‍വിധി അവസാനിപ്പിക്കൂ. ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനത്തിനും നേരിട്ട്‌ സെസ്‌ അപേക്ഷ നല്‍കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാര്‍ വഴി മാത്രമേ പറ്റൂ. അതുകൊണ്ടാണ്‌ അവര്‍ സെസ്‌ അപേക്ഷക്ക്‌ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുന്നത്‌. പല കാര്യങ്ങളും കാളിദാസന്‌ അറിയില്ല എന്ന് മാത്രമല്ല അടിസ്ഥാന യുക്തി പോലും ഉപയോഗിക്കുന്നില്ല .

Sreenu വും മാരിചനും ഒക്കെ പറയുന്നത്‌ പോലെ മറ്റ്‌ ഒരു കമ്പനിയും വരരുത്‌ എന്ന സ്മാര്‍ട്ട്‌ സിറ്റിക്കാരുടെ താല്‍പര്യം ആരെങ്കിലും സംരക്ഷിക്കുന്നുണ്ട്‌ എന്ന് കരുതിയാല്‍ അത്‌ തള്ളിക്കളയാന്‍ കഴിയില്ല

മാരീചന്‍ said...

ചോദ്യം-1 ഐടി വകുപ്പില്‍ വ്യവസായ മന്ത്രി അനാവശ്യമായി ഇടപെടുന്നുവെങ്കില്‍ അക്കാര്യം സിന്‍ഡിക്കേറ്റ് മാധ്യമങ്ങള്‍ അറിയില്ലേ?

ഉത്തരം - അവന്മാരുടെയൊന്നും ചിന്തിക്കുന്ന യന്ത്രം ഇപ്പോള്‍ ശരിക്ക് പ്രവര്‍ത്തിക്കുന്നില്ലെന്നേ..

ചോദ്യം -2 പാര്‍ട്ടിക്കുളളിലെ തര്‍ക്കവും കേന്ദ്രക്കമ്മിറ്റി യോഗങ്ങളിലെ ചര്‍ച്ചയുമൊക്കെ വ്യംഗ്യമായും അല്ലാതെയും പത്രക്കാര്‍ക്കു മുമ്പില്‍ വിളമ്പുന്ന മുഖ്യമന്ത്രി ഇക്കാര്യം ഇതുവരെ പറയാത്തതെന്ത്?

ഉത്തരം -ചിന്തിക്കുന്ന യന്ത്രം അതിയാനും ഇപ്പോള്‍ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുണ്ടാവില്ല...

ചോദ്യം -3 ഐടി വകുപ്പില്‍ വ്യവസായ മന്ത്രി അനാവശ്യമായി ഇടപെടുന്നുവെന്ന് സിപിഎം സെക്രട്ടറിയേറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ ഇതുവരെ ആരോപണമുയര്‍ന്നതായി റിപ്പോര്‍ട്ടില്ലല്ലോ...?

ഉത്തരം എല്ലാ അവന്മാരുടെയും ചിന്തിക്കുന്ന യന്ത്രം കേടായിരിക്കുകയല്ലേ...

ചോദ്യം-4. സെസ് അപേക്ഷകള്‍ കേന്ദ്രത്തിന് ശിപാര്‍ശ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പാര്‍ട്ടി പൊളിറ്റ് ബ്യൂറോ വരെയെത്തിയില്ലേ.. ഐടി വകുപ്പില്‍ വ്യവസായ മന്ത്രി അനാവശ്യമായി ഇടപെടുന്നുവെന്ന പരാതി അവിടെയും വന്നതായി റിപ്പോര്‍ട്ടില്ലല്ലോ...

ഉത്തരം കാലാവസ്ഥാ വ്യതിയാനം കാരണം അവിടെയും ചിന്തിക്കുന്ന യന്ത്രം നേരെ ചൊവ്വെ പ്രവര്‍ത്തിക്കുന്നില്ലെന്നേ....

ഇനി, പിഎസ് സി പരീക്ഷകളില്‍ ചോദിച്ചേക്കാവുന്ന ഒരു ചോദ്യം..

പ്രവര്‍ത്തനക്ഷമമായ ചിന്തിക്കുന്ന യന്ത്രമുളള കേരളത്തിലെ ഒരേയൊരു ജീവി ഏത്?

ആ ഉത്തരം ഉച്ചരിച്ചാല്‍,
മല രണ്ടായി പിളരും
കടലേഴും വിതുമ്പും
ദിക്കെട്ടും കിടുങ്ങും
ബൂര്‍ഷ്വാസികളുടെ മണിമേടകളില്‍
ഈങ്ക്വിലാബ് മുഴങ്ങേം ചെയ്യും......

മാരീചന്‍ said...

ജിവി,
കൊച്ചിയിലോ പരിസര പ്രദേശങ്ങളിലോ ഒരു ഐടി വ്യവസായവും പാടില്ലെന്ന് സ്മാര്‍ട്ടി സിറ്റിക്കാര്‍ വെച്ച വ്യവസ്ഥ, സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യം മുന്‍നിര്‍ത്തി തങ്ങള്‍ തിരുത്തിയെഴുതിയെന്നാണ് സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ട വേളയില്‍ ഇടതുമുന്നണിയും അച്യുതാനന്ദന്‍ ഗ്രൂപ്പും മേനി നടിച്ചിരുന്നത്..

എന്നാല്‍ സ്മാര്‍ട്ട് സിറ്റിയുടെ വിജയത്തെ jeopardise ചെയ്യുന്ന വ്യവസായങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് കരാറില്‍ എഴുതി വെച്ചത് അധികമാരുടെയും ശ്രദ്ധയില്‍ പെട്ടില്ല. അഥവാ ഇന്‍ഫോ പാര്‍ക്കിനെയും 104 കോടിയെയും മുന്‍നിര്‍ത്തി നടന്ന പ്രചണ്ഡകോലാഹലങ്ങളില്‍ ഈ വ്യവസ്ഥ മുങ്ങിപ്പോയി.

ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്സുകാര്‍ സൈബര്‍ സിറ്റി സ്ഥാപിക്കാനെത്തിയപ്പോഴാണ് ഈ വ്യവസ്ഥയുടെ രൂക്ഷഭീകരത പതിയെ വെളിപ്പെട്ടു തുടങ്ങിയത്. സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിനു വേണ്ട പ്രാരംഭ ചര്‍ച്ചകള്‍ മുഴുവന്‍ നടത്തിയത് വിഎസ് അച്യുതാനന്ദനാണെന്ന് അക്കാലത്ത് സംശയരഹിതമായി തെളിയിക്കപ്പെട്ടതാണ്.

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിഎസിനെ നേരില്‍ ചെന്നു കണ്ടാണ് ബ്ലൂസ്റ്റാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയെ തുടര്‍ന്ന് അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപേക്ഷ നല്‍കുകയും വിഎസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ് അവരുടെ അപേക്ഷ തുടര്‍നടപടിക്കായി വ്യവസായ വകുപ്പിലേയ്ക്ക് അയയ്ക്കുകയും ചെയ്തു.

നടപടിക്രമങ്ങള്‍ മുന്നേറവെയാണ് സ്മാര്‍ട്ട് സിറ്റിക്കാര്‍ ഉടക്കു വെച്ചത്. സൈബര്‍ സിറ്റിയില്‍ നിന്ന് ഊരിപ്പോരാന്‍ വ്യവസായ മന്ത്രിയെ ഭൂമാഫിയയുടെ തോഴനായി ചിത്രീകരിച്ച് കപടനാടകമാടി. അക്കാലത്ത് നടന്ന കപടനാട്യങ്ങള്‍ ജിവി ഓര്‍ക്കുമെന്ന് കരുതുന്നു.

എച്ച്എംടി വിറ്റ ഭൂമിയെക്കുറിച്ച് പഠിക്കാന്‍ സിപിഎം മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും സമിതി വിഎസിന്റെ നിലപാടുകള്‍ തളളുകയും ചെയ്തു. കേസ് ഇപ്പോള്‍ കോടതിയിലാണ്. കൊക്കിനുളളില്‍ ശ്വാസമുണ്ടെങ്കില്‍ എച്ച്എംടിയുടെ പോക്കുവരവ് റദ്ദാക്കുമെന്ന് വീരവാദം മുഴക്കിയ സിപിഐക്കാര്‍ കുറേക്കാലം തലയില്‍ മുണ്ടുമിട്ടാണ് നടന്നതും.

സൈബര്‍ സിറ്റി പദ്ധതിയില്‍ ശ്രദ്ധിക്കേണ്ട ഒരു ഭാഗമുണ്ട്. എണ്‍പതു ലക്ഷം സ്ക്വയര്‍ഫീറ്റ് ബില്‍ട്ട് അപ്പ് ഏരിയയാണ് സൈബര്‍ സിറ്റി വിഭാവനം ചെയ്തത്. അതിന് അവര്‍ക്ക് വേണ്ട സ്ഥലം 70 ഏക്കര്‍.

എന്നാല്‍ സ്മാര്‍ട്ട് സിറ്റിക്ക് 88 ലക്ഷം സ്ക്വയര്‍ ഫീറ്റ് ബില്‍ട്ട് അപ് ഏരിയ പണിയാന്‍ നല്‍കിയത് 246 ഏക്കര്‍.

പാവപ്പെട്ട ജനതയെ കുടിയിറക്കിയാണ് ഈ സ്ഥലം സംഘടിപ്പിച്ചത്. മതിയായ നഷ്ടപരിഹാരത്തിനു വേണ്ടിയുളള കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല. സ്മാര്‍ട്ട് സിറ്റിയുടെ പണി ആരംഭിക്കാത്തതിന് ഇതും ഒരു കാരണമാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ ഐടി ഹബ്ബെന്ന് കേള്‍വി കേട്ട കൊച്ചിയില്‍ മറ്റൊരു ഐടി വ്യവസായത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ചര്‍ച്ച പോലും നടക്കുന്നില്ല. സ്വന്തം ഭൂമിയില്‍ വ്യവസായം തുടങ്ങാനെത്തിയ സൈബര്‍ സിറ്റിക്കാരെ വിവാദത്തിന്റെ ഇടച്ചങ്ങലയിട്ട് പൂട്ടി.

മറ്റു സംരംഭകരുടെ അപേക്ഷ പൂഴ്ത്തി വെച്ചു. തര്‍ക്കവും കുതര്‍ക്കവും ചര്‍ച്ചയും സെക്രട്ടേറിയറ്റ് തീരുമാനവും പിബി നിര്‍ദ്ദേശവുമൊക്കെയായിട്ടും തടഞ്ഞു വെച്ച അപേക്ഷകള്‍ കേന്ദ്രത്തിലേയ്ക്കു വിടേണ്ടി വന്നു. അപേക്ഷ തടയാന്‍ വേണ്ടി ഉന്നയിച്ച മുട്ടാപ്പോക്കും തരികിടയും തട്ടിപ്പുമൊന്നും ഒരിടത്തും ചെലവായില്ല.

സ്മാര്‍ട്ട് സിറ്റിയുടെ വിജയം സന്നിദ്ധാവസ്ഥയിലാക്കുന്നതൊന്നും ചെയ്യില്ലെന്ന വളഞ്ഞ വഴി വ്യവസ്ഥ അക്ഷരം പ്രതി നടപ്പാക്കാനായിരുന്നു ഈ അഭ്യാസങ്ങളത്രയും നടത്തിയത്. കോമണ്സെന്സ് പോരെ ഇത് മനസിലാക്കാന്..

അവിടെയും തീരുന്നില്ല കരാറിലെ കുരുക്കുകള്‍...

30 ഏക്കര്‍ ഭൂമിയാണ് സ്മാര്‍ട്ട് സിറ്റിക്കാര്‍ക്ക് ഫ്രീഹോള്‍ഡ് നല്‍കുക. ആകെ സ്ഥലത്തിന്റെ 12%. ഭാവിയില്‍ എത്രയേക്കര്‍ ഏറ്റെടുത്താലും അതില്‍ 12%ല്‍ കുറയാത്ത സ്ഥലം ഫ്രീഹോള്‍ഡായി നല്‍കാമെന്നും വ്യവസ്ഥയുണ്ട്.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഈ മുപ്പതേക്കര്‍ സ്ഥലം ഏതായിരിക്കണമെന്ന് ടീകോമിന് നിശ്ചയിക്കാം.

ഏത് തരത്തിലാണ് സ്മാര്‍ട്ട് സിറ്റി കരാര്‍ കേരളീയരുടെ താല്‍പര്യം സംരക്ഷിക്കുന്നത്?

104 കോടി രൂപയാണ് ഖജനാവിന് ലഭിച്ചത്. കുടിയിറക്കപ്പെട്ടവരുടെ നഷ്ടപരിഹാരവും അടിസ്ഥാന സൗകര്യമൊരുക്കലുമൊക്കെയായി എത്ര കോടി രൂപ സര്‍ക്കാരിന് ചെലവാകുമെന്ന കണക്കും കൂടി പരിഗണിക്കണം. ഇപ്പോള്‍ തന്നെ ഏഴരക്കോടി രൂപ രജിസ്ട്രേഷന്‍ ഇളവ് ഇനത്തില്‍ നല്‍കിക്കഴിഞ്ഞു.

സര്‍ക്കാര്‍ ഓഹരിയെന്നത് മറ്റൊരു മയക്കുമരുന്ന്. ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥപ്രമുഖരോ സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇരുന്നതു കൊണ്ട് നാട്ടിനെന്തു ഗുണം? പത്താം ക്ലാസും ഐടിഐയുമെന്ന അത്യുജ്ജ്വല വിദ്യാഭ്യാസ യോഗ്യതയുളള സഖാവ് ശര്‍മ്മയാണ് സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍. ശര്‍മ്മയ്ക്കും കുടുംബത്തിനും ആഹ്ലാദിക്കാമെന്നല്ലാതെ, കേരളത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ഇതൊന്നും കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

ഇന്ന് ശര്‍മ്മ ഇരിക്കുന്ന സ്ഥാനത്ത് നാളെ ഡൊമിനിക് പ്രസന്റേഷനോ കെ വി തോമസോ ഇരുന്നേക്കാം. ഈ കസേര കളി കണ്ട് രതിമൂര്‍ഛ നേടണമെങ്കില്‍ മറ്റേ യന്ത്രം വല്ലാതെ കേടുവന്ന് മിനിമം ഒരു കാളിദാസന്‍ പരുവമെങ്കിലുമാകണം.

ഇന്‍ഫോ പാര്‍ക്ക് നല്‍കിയില്ലെങ്കിലും പാര്‍ക്കിന്റെ സ്ഥലം കൈമാറുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. വൈദ്യുതിബോര്‍ഡിന്റെ നൂറേക്കര്‍ സ്ഥലത്തിന് മാത്രം പണ്ട് വിഎസ് ഇട്ട വില 350 കോടി രൂപയാണ്. 350 കോടി വരുന്ന നൂറേക്കര്‍ സ്ഥലം ഉമ്മന്‍ചാണ്ടി ടീകോമിന് വില്‍ക്കുന്നതില്‍ അഴിമതി. ഇതേ സ്ഥലം നക്കാപ്പിച്ചയ്ക്ക് വിഎസ് വിറ്റാല്‍ ഉദാത്തസുന്ദര കരാര്‍. വിഡ്ഡികള്‍ക്കേ ഇതൊക്കെ വാഴ്ത്തിപ്പാടാനാകൂ..

ഈ കരാര്‍ മഹത്തരമെന്ന് പിണറായി വിജയനല്ല, സാക്ഷാല്‍ കാറല്‍ മാര്‍ക്സ് മൊഴിഞ്ഞാലും കാര്യമൊന്നുമില്ല. സ്വന്തം നാട്ടുകാരെ നക്കാപ്പിച്ച നല്‍കി കുടിയിറക്കിയ ഭൂമി നക്കാപ്പിച്ച വിലയ്ക്ക് വിദേശ കമ്പനിക്ക് തീറു നല്‍കിയ മാന്യദേഹത്തിന്റെ വൈതാളിക വൃന്ദമാണ് മറ്റുളളവരെ റിയല്‍ എസ്റ്റേറ്റ് ലേബലൊട്ടിച്ച് നാടുകടത്താന്‍ ശ്രമിക്കുന്നത്.

99 വര്‍ഷത്തെ പാട്ടമെന്ന ഉഡായിപ്പും വിശ്വസിച്ച് ഡപ്പാന്‍കുത്തു നടത്തുന്ന നിരക്ഷരന്റെ തെരുവു രാഷ്ട്രീയം ഭൂമിമലയാളത്തിലെ സകലരും തൊണ്ട തൊടാതെ വിഴുങ്ങണമെന്ന നിര്‍ബന്ധം കൊളളാം. പക്ഷേ തൊഴിലാളി വര്‍ഗസര്‍വാധിപത്യം ഇതുവരെ ഉദയം കണ്ടില്ലല്ലോ സഖാക്കളേ...

മാരീചന്‍ said...

ശ്രീനു,
ലീസും ലൈസന്‍സും തമ്മില്‍ പ്രധാനപ്പെട്ട വേറൊരു വ്യത്യാസമുണ്ട്. ലീസ് ലഭിച്ച സ്ഥലം അനന്തരാവകാശികള്‍ക്ക് കൈമാറാം. എന്നാല്‍ ലൈസന്‍സ് ലഭിച്ച സ്ഥലം അത്തരത്തില്‍ കൈമാറാന്‍ കഴിയില്ല..

99 വര്‍ഷത്തെ പാട്ടമെന്ന ഭൂലോകതരികിടയില്‍ മനസു മയങ്ങാത്തവര്‍ക്ക് ഗോള്‍ഫ് ക്ലബ് ഒന്നാന്തരമൊരു കേസ് സ്റ്റഡിയാണ്. മാധവന്‍ നായര്‍ എന്നയാള്‍ക്ക് അറുപതുകളിലെന്നോ ലൈസന്‍സ് നല്‍കിയ ഭൂമിയിലാണ് ഗോള്‍ഫ് ക്ലബ് തലയുയര്‍ത്തി നില്‍ക്കുന്നത്. ലൈസന്‍സ് ഭൂമി അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ പാടില്ല. അതായത് മാധവന്‍നായരുടെ മരണശേഷം ടി ഭൂമി സര്‍ക്കാരിലേയ്ക്ക് മടങ്ങിയെത്തണം.

ആ ഭൂമി ഏറ്റെടുത്തതിന്റെ വിശേഷങ്ങള്‍ വിസ്തരിക്കുന്നില്ല. സെക്രട്ടേറിയറ്റിന്റെ മൂക്കിനു താഴെയുളള 25 ഏക്കര്‍ പോലും ഏറ്റെടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ്, പാട്ട വ്യവസ്ഥ ലംഘിച്ചാല്‍ ടീകോമിന്റെ ഭൂമി ഏറ്റെടുക്കുമെന്ന് വീരവാദം മുഴക്കുന്നത്. ഇമ്മിണി പുളിക്കുമെന്നേ ഇപ്പോള്‍ പറയുന്നുളളൂ..

മാരീചന്‍ said...

2005ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സെസ് നിയമമനുസരിച്ച് സെസ് പദവി നേടാന്‍ ആര്‍ക്കൊക്കെ ശ്രമിക്കാം? റിയല്‍ എസ്റ്റേറ്റുകാര്‍ സെസിന് അപേക്ഷിക്കരുതെന്ന് നിയമമുണ്ടോ? റിയല്‍ എസ്റ്റേറ്റ് കമ്പനിയെ നിയമം വിലക്കിയിട്ടുണ്ടോ?

സെസ് ഡെവലപ്പെറായി മുന്‍പരിചയം തെളിയിക്കുന്നവര്‍ക്കു മാത്രമേ അപേക്ഷ നല്‍കാന്‍ അവകാശമുളളൂവെന്ന് നിയമം പറയുന്നുണ്ടോ? അങ്ങനെയൊരു വ്യവസ്ഥ വന്നാല്‍ വിദേശ കമ്പനികള്‍ക്കല്ലാതെ ആര്‍ക്കാണ് ഗുണം? 2005 നു മുമ്പ് ഇന്ത്യയില്‍ സെസ് ഇല്ല. എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍ മാത്രമേയുളളൂ.

അതുകൊണ്ട് റിയല്‍ എസ്റ്റേറ്റ് മാഫിയയെന്ന ഇഷ്ടമൂര്‍ത്തിയുടെ കീര്‍ത്തനം പാടുന്ന കാളിദാസന് ഒരു നുളളു സഹതാപം നല്‍കുക കിരണേ... ഇറ്റിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് തൊട്ടടുത്ത തമിഴ്നാട്ടില്‍ സെസ് ഡെവലപ്പറാണ്. പക്ഷേ, കേരളത്തില്‍ അവര്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല. കാളിദാസനും കാളിദാസന്റെ ഇഷ്ടദേവനും അതിഷ്ടമല്ലെന്നേ. അവര്‍ക്കിഷ്ടമില്ലാത്തവര്‍ കേരളത്തില്‍ വ്യവസായം നടത്തുകയോ, നല്ല കാര്യമായി..

മാരീചന്‍ said...

സെസിനുള്ള നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാണ്, എന്നുള്ള കാര്യം , ഐ റ്റി വ്യവാസയതിനു കേരളത്തില്‍ ബാധകമാവില്ല.
എന്ന് കാളിദാസന്‍ പറഞ്ഞാല്‍ അതില്‍പ്പിന്നെ അപ്പീലുണ്ടോ കിരണേ, അതിയാനല്ലേ ഇതൊക്കെ തീരുമാനിക്കുന്നത്.

പിന്നെ നിങ്ങളിതെന്തിനാണ് അന്വേഷണമെന്നൊക്കെ പറഞ്ഞ് വെറുതെ സമയവും ഊര്‍ജവും കളയുന്നത്? എന്ത് ആര്‍ക്കൊക്കെ ബാധകമാകുമെന്ന് ഈ തിരുമേനിയോട് ചോദിച്ചാല്‍ പോരെ..

സെസ് അപേക്ഷകളും കാളിദാസന് സമര്‍പ്പിക്കുകയാണ് ഇനി വരുന്ന സംരംഭകര്‍ ചെയ്യേണ്ടത്. അദ്ദേഹം തീരുമാനിക്കും, ആര്‍ക്ക് സെസ് കൊടുക്കണം, ആര്‍ക്ക് കൊടുക്കേണ്ടെന്നൊക്കെ.. കരീമെങ്ങാനും എടപെട്ടാലുണ്ടല്ലോ.. കണ്ടിച്ചു കളയും..

ഭവാന്റെ വിലാസം ഒന്നു പ്രസിദ്ധീകരിക്കാമോ, സാര്‍.. അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ ആയതിനാല്‍ ഒരു സെസ് അപേക്ഷ നല്‍കാനുണ്ട്..

ഗുപ്തന്‍ said...

കാളിദാസനും മാരീചനും ഒരാളെന്ന് ബൂലോഗത്ത് ശ്രുതിയുണ്ട് അനോണിമാഷും കൈപ്പള്ളിയുമൊരാളാണെന്ന പോലെ

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാ കേട്ടില്ലേ കാളിദാസന്‍ മാരിചനാണെന്ന് ആനന്ദ ലബ്ദിക്ക്‌ ഇനിയെന്ത്‌ വേണം

മാരീചന്‍ said...

തൃപ്തിയായി ഗുപ്തേട്ടാ........തൃപ്തിയായി...

kaalidaasan said...

അജ്ഞതയും മുന്‍ വിധിയുമുള്ളത് കിരണിനാണ്. അതു കൊണ്ടാണ്, കരീം ചെയ്യുന്നതെല്ലാം വെള്ള പൂശാനുള്ള ശ്രമം . അതു സ്ഥപിക്കാനാണ്, വ്യവസായ വകുപ്പില്‍ അന്വേഷിച്ചു കണ്ടുപിടിച്ചു എന്നു പറഞ്ഞ് ദേശാഭിമാനി ലേഖനം കോപ്പി ചെയ്തുവച്ചതും .

മിക്ക അപേക്ഷകര്‍ എന്ന് പുതിയ പ്രയോഗം നന്നായിട്ടുണ്ട്. ഇതു വരെ എല്ലാ അപേക്ഷകരും ഭൂമി സ്വന്തമായി പണം കൊടുത്തു വങ്ങി എന്നാണു പറഞ്ഞിരുന്നത്.

ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു അപേക്ഷകന്‍ 202 ഹെക്റ്റര്‍ = 500 ഏക്കറിനാണ്, സെസ് അപേക്ഷ നല്‍ കിയിട്ടുള്ളത്. അതും ഒരു വ്യക്തിക്കു സ്വന്തമായി ഉള്ളതാണോ? വേറൊരാള്‍ കിന്‍ഫ്രയുടെ ഭൂമി കൈവശം വച്ചിരിക്കുന്നു എന്നും പറയുന്നു. കിന്ഫ്ര ഭൂമി ആരെങ്കിലും ലീസിനെടുത്തിട്ടുണ്ടെങ്കില്‍ അതു ഒരു പ്രത്യേക വ്യവസായം തുടങ്ങനാണ്. ഇങ്ങനെയുള്ള കരാറിന്റെ ലംഘനം ഇപ്പോള്‍ കിന്‍ഫ്രയുടെ കര്യത്തിലും നടക്കുന്നു. അതുകൊണ്ടാണ്, ഭൂമി ഒരു വ്യവസായത്തിനു വേണ്ടി ലീസിനെടുത്തവര്‍ മറ്റൊരു വ്യവസായത്തിനു വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. അതു ഐ റ്റി വ്യവസായത്തിനു ഉപയോഗപ്പെടുത്താനാണ്, അവര്‍ ശ്രമിക്കുന്നതെങ്കില്‍ കരാര്‍ ലം ഘനവും , കരീം അതിനു കൂട്ടു നില്‍ ക്കുന്നതുമാകുന്നു. എച് എം റ്റി ഭൂമി വില്‍ പ്പനയിലെന്നപോലെ. അതില്‍ കേരള സര്‍ ക്കാര്‍ എതിര്‍ ത്തത് വ്യവസയ ആവശ്യത്തിനു സൌജന്യമായി കേരളം നല്‍കിയ ഭൂമി റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കു വിറ്റതിനെയാണ്‌. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള കരീം അതിനു കൂട്ടു നില്‍ക്കുന്നു. കിരണ്‍ ഈ വൃത്തികേടുകള്‍ക്ക് ചൂട്ടു പിടിക്കുന്നു. അതിനെ വിമര്‍ശിക്കുന്ന എന്റെ നേരെ അസഹിഷ്ണുത കാണിക്കുന്നു. അജ്ഞത മുന്‍ വിധി എന്നെല്ലാം പറഞ്ഞ് ആക്ഷേപിക്കുന്നു.

202 ഹെക്റ്റര്‍ = 500 ഏക്കര്‍ കൈവശം ഉണ്ടെങ്കില്‍ അതു 20 വ്യക്തികളുടെ പേരിലവാനാണ്, സാധ്യത. അതല്ല ഒരാളുടേതാണെങ്കില്‍ അതിനു നിയമ സാധുത കിട്ടാനാണ്, സെസ് അപേക്ഷ. ഇത് 20 വ്യക്തികള്‍ തുടര്‍ന്നും കൈവശം വക്കുമോ എന്നുള്ളത് എന്റെ പ്രശ്നമല്ല. ഇതൊക്കെ കിരണിനു ചിന്തിക്കാന്‍ പറ്റാത്തത് എന്റെ കുറ്റമല്ല. ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് 5000 പേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ നല്‍ കാന്‍ 500 ഏക്കറാണ്‌ ആവശ്യപെടുന്നത്. സ്മാര്‍ ട്ട് സിറ്റി 236 ഏക്കറില്‍ 90000 ജോലി ഉറപ്പാക്കുന്നു. വെറും 9000 ജോലിക്കുവേണ്ടി 500 ഏക്കര്‍ ആവശ്യപ്പെടുന്നത്, കിരണ്‍ , സ്വഭവികമായി കാണുന്നതിനു പിന്നിലെ കാര്യം എന്താണെന്ന് എനിക്കു മനസിലാവുന്നുണ്ട്.

അവര്‍ക്ക്‌ കേന്ദ്ര ആനുകൂല്യങ്ങള്‍ വേണം അതുകൊണ്ടാണ്‌ അവര്‍ സെസ്‌ എന്ന് പറഞ്ഞ്‌ വന്നത്‌. എല്ലാവരെയും സംശയത്തിന്റെ കണ്ണില്‍ മാത്രം വീക്ഷിക്കുന്നവര്‍ക്ക്‌ അത്‌ മനസിലാകണമെന്നില്ല.

ഇതു സെല്‍ഫ് ഗോളടിക്കുന്നതാണല്ലോ, കിരണ്‍ .അവര്‍ക്ക്‌ കേന്ദ്ര ആനുകൂല്യങ്ങള്‍ ഒന്നും വേണ്ട എന്നാണല്ലോ കരീം ഇത്രനാളും പറഞ്ഞു നടന്നത്? അവിടെ വരാന്‍ പോകുന്ന ഐ റ്റി വ്യവസായത്തിനു മാത്രം മതി എന്നാണ്, മറ്റുള്ളവര്‍ അതില്‍ നിന്നും മനസിലാക്കിയത്. കരീമിന്റെ മനസിലുള്ളത് പുറത്തു പറയാന്‍ വൈകി എന്നേ ഇതില്‍ നിന്നും മനസിലാകുന്നുള്ളൂ.

ഇപ്പോള്‍ ഇവരുടെ അപേക്ഷകളെല്ലാം കേന്ദ്രത്തിളെക്കയച്ചു കഴിഞ്ഞു. ഇനി കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്കൊക്കെ സെസ് പദവി നല്‍കണമോ എന്നു തീരുമാനിക്കും . സിയാലിന്റെ സെസ് അപേക്ഷ കേന്ദ്രം തള്ളിക്കളഞ്ഞതായിട്ടാണ്, റിപ്പോര്‍ട്ടുകള്‍ .

കരാറുണ്ടാകാതെ വ്യവസായം തുടങ്ങാന്‍ കഴിയില്ല എന്ന് കാളിദാസന്‍ ഇപ്പോള്‍ സമ്മതിക്കുന്നു.


കരാറുണ്ടാകാതെ വ്യവസായം തുടങ്ങാന്‍ കഴിയും എന്ന് കാളിദാസന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. കിരണിന്റെ പഴയ സെസ് ബ്ളോഗില്‍ ഞാന്‍ അങ്കിളിനു കൊടുത്ത മറുപടിയില്‍ ഇതു വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്. ഇങ്ങനെകല്ലു വച്ച നുണകള്‍ പറയാതിരിക്കൂ കിരണ്‍ .

ഇപ്പോള്‍ ഒരു കേന്ദ്ര നയം ഉണ്ട്. അതില്‍ സെസിനു പല അനുകൂല്യങ്ങളും ഉണ്ട്. വാക്കാല്‍ അതൊന്നും വേണ്ട എന്നു പറയുന്നതിനു നിയമ സധുതയില്ല. കിരണിനു അതു മനസിലാക്കാനുള്ള ബുദ്ധിവികസവുമില്ല. സെസ് അനുവാദം കിട്ടിയിട്ട്, കേരളത്തിനു പുതിയ നിബന്ധനകളൊന്നും വക്കാനും പറ്റില്ല. അവര്‍ കോടതിയില്‍ പോയാല്‍ , കേന്ദ്ര നയത്തിനനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നേ ഏതു കോടതിയും പറയൂ. അതു മാനസിലാക്കാന്‍ കിരണിനു പറ്റാത്തത് എന്റെ കുറ്റമല്ല.

സെസ് നയം ഉണ്ടാക്കി, മന്ത്രിസഭാ തീരുമാനം വനു കഴിഞ്ഞാണ്, ശുപാര്‍ശ കേന്ദ്രത്തിലേക്കയച്ചത്. വ്യവസായ വകുപ്പ് മനപ്പൂര്‍വം ഉത്തരവിരക്കിയില്ല. കരീമല്ലെ മോന്‍ . അത് എന്തിനു വേണ്ടിയാണെന്നു പ്രശ്നം വച്ചു നോക്കേണ്ട ആവശ്യമില്ല. സെസ് ശുപാര്‍ശ അയച്ചപ്പോള്‍ ഉത്തരവിറങ്ങിയുരുനില്ല എന്നൊരു പിടിവള്ളി അപേക്ഷകര്‍ക്കിട്ടു കൊടുക്കാനുള്ള ഒരു കപട നാടകാഅയിരുന്നു അത്. അതൊക്കെ വരാന്‍ പോകുന്ന കാര്യങ്ങളാണ്. കണ്ടു തന്നെ മനസിലാക്കാം .

ഈ നയം ഇല്ലാ എങ്കിലും സര്‍ക്കാര്‍ മുന്‍പ്‌ പറഞ്ഞ വ്യവ്സ്ഥകള്‍ വച്ച്‌ കരാര്‍ ഒപ്പ്‌ വയ്ക്കാതെ ഇവര്‍ക്ക്‌ ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

കരാര്‍ ഒപ്പ്‌ വയ്ക്കാതെ ഇവര്‍ക്ക്‌ ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നത് സത്യം . മുന്‍പ്‌ പറഞ്ഞ വ്യവസ്ഥകള്‍ വച്ച് കരാര്‍ ഒപ്പിടുക എന്നതാണ്, പ്രശ്നം . സ്മാര്‍ട്ട് സിറ്റി പല വിധ ആനുകൂല്യങ്ങളോടും ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ അതൊന്നുമില്ലാതെ , ഒരു നയത്തിന്റെ അഭവത്തില്‍ കാരാറുണ്ടാക്കുക ബുദ്ധിമുട്ടായിരിക്കും . അത് എന്തായാലും കിരണിനു മനസിലാക്കാന്‍ പറ്റില്ല.

മാരീചന്‍ said...

ഇത്രയും ഉളുപ്പില്ലാതെ കളളം പറയാന്‍ എങ്ങനെ കഴിയുന്നു കാളിദാസാ.......
അവര്‍ക്ക്‌ കേന്ദ്ര ആനുകൂല്യങ്ങള്‍ ഒന്നും വേണ്ട എന്നാണല്ലോ കരീം ഇത്രനാളും പറഞ്ഞു നടന്നത്?

എവിടെയാണ് കരീം ഇങ്ങനെ പറഞ്ഞ് നടന്നത്? കിരണിന്റെ പോസ്റ്റിലെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ദേശാഭിമാനി വാര്‍ത്ത ഒന്നു തരാമോ? എന്തും പറയാന്‍ ഒരുളുപ്പുമില്ലാത്ത താങ്കളോടൊക്കെ സംവദിക്കാനിറങ്ങിയവരെ തല്ലണം........ ഒരു വിമര്‍ശകന്‍ ഇറങ്ങിയിരിക്കുന്നു..

പറയുന്ന ഏതെങ്കിലും കാര്യത്തിന് തെളിവോ മറ്റോ താങ്കളുടെ കൈവശമുണ്ടോ?

മാരീചന്‍ said...

അ‍ജ്ഞതയും മുന്‍വിധിയും വിവരക്കേടും ആരുടെ ജനിതകഗുണങ്ങളാണെന്ന് നന്നായി മനസിലായിട്ടുണ്ട് കാളിദാസാ..

വസ്തുതകള്‍ നിരന്നു കിടക്കുമ്പോള്‍ കരീമിനു മേല്‍ വെളള പൂശപ്പെടുമെങ്കില്‍ കരി പുരളുന്നത് ആരുടെ ദേഹത്താണെന്ന് മനസിലാക്കാന്‍ എന്തു ബുദ്ധിമുട്ട്. സ്വന്തം മന്ത്രിസഭയിലെ സ്വന്തം പാര്‍ട്ടിക്കാരനെ കളളനാക്കാന്‍ എന്തു തരവഴിയും കാണിക്കുന്ന നീചമനസിനൊപ്പിച്ച് താളം ചവിട്ടാനാണല്ലോ കാളിദാസന്റെ നിയോഗം.. അതിനൊപ്പിച്ച് ആടാനും പാടാനും ബലേഭേഷ് വിളിക്കാനും എല്ലാവര്‍ക്കും ആകില്ലെന്നും പല തവണ വ്യക്തമാക്കിയതാണ്..

സെസ് പദവി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതിനുളള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും അവരാണ്. കേരളത്തില്‍ നിന്ന് ഒരപേക്ഷ നല്‍കിയാലുടനെ ഒരു മാനദണ്ഡവുമില്ലാതെ സെസ് കിട്ടുമെങ്കില്‍ സ്മാര്‍ട്ട് സിറ്റിയുടെ മുഴുവന്‍ പ്രദേശത്തിനും ഇപ്പോള്‍ സെസ് ലഭിക്കണമായിരുന്നു. അതൊന്നും അറിയാതെ വ്യവസായ വകുപ്പിന്റെ ഉത്തരവുമായി പുതിയ വ്യാഖ്യാന സര്‍ക്കസിനിറങ്ങിയ ഭവാന്റെ തൊലിക്കട്ടിയ്ക്കു മുന്നില്‍ നമിക്കാതെ തരമില്ല.

മാരീചന്‍ said...

കിരണിനു അതു മനസിലാക്കാനുള്ള ബുദ്ധിവികസവുമില്ല.
ഹെന്തൊരു പുത്തിമാന്‍......ഒരു നുളളു വെച്ചുതരും കേട്ടാ...

മാരീചന്‍ said...

കിരണ് പറഞ്ഞത്
പല കാര്യങ്ങളും കാളിദാസന്‌ അറിയില്ല എന്ന് മാത്രമല്ല അടിസ്ഥാന യുക്തി പോലും ഉപയോഗിക്കുന്നില്ല .

ഉളള സാധനമല്ലേ ഉപയോഗിക്കാനാവൂ കിരണേ.. ഒരാള്ക്ക് ഒരു സാധനം ഇല്ലെന്നു കരുതി ഇങ്ങനെ ആക്ഷേപിക്കണോ...

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാ കാളിദാസന്‍ എന്താണ്‌ പറയുന്നത്‌ എന്നത്‌ കാളിദാസന്‌ തന്നെ അറിയില്ല. പറയുന്നത്‌ മുഴുവന്‍ അങ്ങോട്റ്റും ഇങ്ങോട്ടും യോജിക്കുന്നില്ല. സെസ്‌ അപെക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാരാണ്‌ അവര്‍ വരുന്നത്‌ തന്നെ ഭൂമി കച്ചവടം നടത്താനും കൂടുതല്‍ ഭൂമി കൈവശം വയ്ക്കാനുമാണ്‌ എന്ന മുന്‍വിധിയും ഒപ്പം വ്യവസായ വകുപ്പ്‌ മന്ത്രിക്ക്‌ അനാവശ്യ താല്‍പ്പര്യങ്ങള്‍ ഉണ്ട്‌ എന്ന് വരുത്തി തീര്‍ക്കുവാനും ഉള്ള അമിത താല്‍പ്പര്യവും അദ്ദേഹത്തെ എന്തും പറയാന്‍ പ്രേരിപ്പിക്കുന്നു.

കാളിദാസന്‍ ഇതുവരെ മനസിലാക്കാത്ത ഒരു പ്രധാനപ്പെട്ട കാര്യം വ്യവസായ വകുപ്പ്‌ മന്ത്രിയോ വ്യവസായ വകുപ്പോ അല്ല 10 സെസ്‌ അപേക്ഷകരെ തിരഞ്ഞെടുത്തത്‌. അത്‌ ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ്‌. ആ സമിതിയുടെ മുന്നിലേക്ക്‌ വ്യവസായ വകുപ്പ്‌ കിന്‍ഫ്രയുടെ സ്ഥലത്തുള്ള രണ്ട പേക്ഷകള്‍ അയച്ചു കൊടുക്കുന്നു. അത്‌ പരിശോധിച്ച ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതി തിരഞ്ഞെടുത്തതാണ്‌ ഇവ. അപ്പോള്‍ ഇതില്‍ എന്തെങ്കിലും കൃത്രിമത്തം നടന്നിട്റ്റുണ്ടെങ്കില്‍ അലെങ്കില്‍ കരാര്‍ ലംഘനം നടന്നിട്റ്റുണ്ടെങ്കില്‍ അവര്‍ കണ്ടെത്താതെ പോകുമോ. മാത്രവുമല്ല 20 ഓളം അപെക്ഷകളില്‍ നിന്ന് 10 എണ്ണം മാത്രമാണ്‌ ഈ കമ്മറ്റി തിരഞ്ഞെടുത്തത്‌. അവ ക്യാബിനറ്റ്‌ അംഗീകരിക്കുകയും ചെയ്തു. മാത്രവുമല്ല ഓരോ അപേക്ഷകരും തങ്ങള്‍ എന്താണ്‌ ചെയ്യാന്‍ പോകുന്നത്‌ എന്ന് വ്യക്തമാക്കിയിട്ടും ഉള്ളതാണ്‌. എന്തുകൊണ്ട്‌ കാളിദാസന്‌ തോന്നിയ കാരാര്‍ ലംഘനം ചീഫ്‌ സെക്രട്ടറിക്കും മറ്റ്‌ തോന്നിയില്ല എന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു

ഇനി 20 പേര്‍ ചേര്‍ന്ന് 500 ഏക്കര്‍ കൈവശം വയ്ക്കുന്ന സ്ഥലം സെസ്‌ പദവി കിട്ടിയല്‍ ഒറ്റ ആള്‍ കൈവശം വയ്ക്കും എന്ന ഹൈപ്പോത്തറ്റിക്കലായ ചോദ്യം മുഖവിലക്കെടുത്താല്‍ മറ്റൊരു ചോദ്യത്തിന്‌ കാളിദാസന്‍ മറുപടി പറയണം. സര്‍ക്കാരുമായി ഉണ്ടാക്കുന്ന കരാര്‍ ലംഘിച്ചാല്‍ മുഴുവന്‍ ഭൂമിയും അയാള്‍ക്ക്‌ നഷ്ടമാകും. ഇനി വ്യവസായം നടത്തണമെങ്കിലോ 30% അനുബന്ധ സ്ഥലത്ത്‌ ഫ്ലാറ്റ്‌ കെട്ടി വില്‍ക്കാന്‍ കഴിയില്ല. 70% സ്ഥലത്തും വ്യവസായം നടത്തണം. വ്യവസായം നടത്താന്‍ അല്ലാതെ അയാള്‍ പിന്നെ എന്തിനാണ്‌ ആ ഭുമി കൈവശം വയ്ക്കുന്നത്‌. ഇതാണ്‌ കാളിദാസന്‍ കേവല യുക്തി പോലും ഉപയോഗിക്കുന്നില്ല എന്ന് പറയുന്നത്‌

ഇനി സ്മാര്‍ട്ട്‌ സിറ്റിക്ക്‌ 90000 തൊഴില്‍ നല്‍കാന്‍ 246 ഏക്കര്‍ സ്ഥലം മതി എന്നത്‌ സ്വകാര്യ സംരംഭകന്‌ അങ്ങനെ അല്ലാ എന്നതില്‍ എനിക്ക്‌ വലിയ അത്ഭുതമൊന്നും ഇല്ല. സ്വകാര്യ സംരംഭകന്‍ സ്വന്തം ഭൂമിയില്‍ സംരംഭം കൊണ്ടുവരുന്നു എന്നാല്‍ സ്മാര്‍ട്ട്‌ സിറ്റി സാധാരക്കാരെ കുടി ഒഴിപ്പിച്ചതിലും വൈദ്യുത ബോര്‍ഡിന്റെ സ്ഥലത്തുമായി വരുന്നു. ഒരിടത്ത്‌ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത്‌ കുറ്റിയൊഴിപ്പിക്കലിന്റെ നഷ്ടപരിഹാരം നല്‍കി വൈദ്യത പദ്ധതിയും കുടിവെള്ള പദ്ധതിയുമൊക്കെ ഒരുക്കി കൊടുക്കുന്നു. മറുവശത്ത എല്ലം അവര്‍ സ്വയം കണ്ടെത്തുന്നു.

പിന്നെ വ്യവസായം നടത്തുന്ന 70% സ്ഥലത്ത്‌ കേന്ദ്ര സെസ്‌ ആനുകൂല്യം ലഭിക്കുക എന്നതാണ്‌ സെസ്‌ അപേക്ഷകരുടെ ലക്ഷ്യം എന്ന് എന്റ പഴയ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌. അതെല്ലാം ഒരിക്കല്‍ കൂടി ദയവ്‌ ചെയ്ത്‌ വായിക്കുക

കരിമിനെ മുന്‍വിധിയോടെ കാണുന്ന കാളിദാസന്‍ ഇനിയും പലതും പുലമ്പിക്കൊണ്ടെ ഇരിക്കും . ഇതൊന്നും കാളിദാസന്‌ വേണ്ടി എഴുതുന്നതല്ല മറിച്ച്‌ ഇവിടെ വായിക്കാന്‍ വരുന്നവര്‍ക്ക്‌ വേണ്ടി എഴുതുന്നതാണ്‌

മാരീചന്‍ said...

റിയല്‍ എസ്റ്റേറ്റ്, റിയല്‍ എസ്റ്റേറ്റ് എന്ന് മുട്ടിന് മുട്ടിന് വിളിച്ചു കൂവിയിട്ട് കാര്യം വല്ലതുമുണ്ടോ.. ടീകോം തന്നെ റിയല്‍ എസ്റ്റേറ്റുകാരാണ്. സ്മാര്‍ട്ട് സിറ്റി വെറുമൊരു റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്ന് പ്രതിപക്ഷത്തിരുന്ന് ആരോപിച്ചതും ഇന്നത്തെ മുഖ്യമന്ത്രിയാണ്........

അപേക്ഷകര്‍ക്ക് മുന്‍പരിചയമില്ല പോലും...... സെസ് അപേക്ഷകര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്വയം ചുമതലയേറ്റ കാളിദാസന്റെ തനിനിറം അറിയുക..

അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റുകാരെക്കുറിച്ച് ചില വിവരങ്ങള്‍

ഒന്ന് - എമ്മാര്‍ എംജിഎഫ് ലാന്‍ഡ് ലിമിറ്റഡ്

ദുബായിലെ എമ്മാര്‍ പ്രോപ്പര്‍ട്ടീസ് പിജെഎസ്‍സിയും ഇന്ത്യയിലെ എംജിഎഫ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് എന്ന കമ്പനിയും ചേര്‍ന്നുളള സംയുക്ത സംരംഭം. ..

എമ്മാര്‍ പ്രോപ്പര്‍ട്ടീസിനെക്കുറിച്ച് ഇവിടെ വായിക്കുക.....


എംജിഎഫ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവിടെ വായിക്കുക..


പ്രമുഖ നഗരങ്ങളില്‍ ഈ കമ്പനി ഏറ്റെടുത്ത സംരംഭങ്ങള്‍ സൈറ്റിന്റെ ഇടതുവശത്തുണ്ട്..
സെലക്ട് എ പ്രോജക്ട് ക്ലിക്ക് ചെയ്തു നോക്കുക.. ദില്ലി, ജയ്പൂര്‍, അമൃതസര്‍, ഗുഡ്ഗാവ് എന്നിവിടങ്ങളിലൊക്കെ വമ്പന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയ കമ്പനി. പക്ഷേ, പാവങ്ങള്‍ എത്ര ശ്രമിച്ചാലും കാളിദാസന്റെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടില്ല തന്നെ..

ഈ കമ്പനികളാണ് പ്രിയപ്പെട്ട വായനക്കാരേ, കാളിദാസന്റെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കാത്തു നില്‍ക്കുന്നത്.... എത്ര വലിയ പുളളിയാണീ കാളിദാസനെന്നറിഞ്ഞ് കര്‍ത്താവിനെ വിളിക്കുക...

മാരീചന്‍ said...

കാളിദാസന്റെ ഹിറ്റ്ലിസ്റ്റിലെ അടുത്ത കമ്പനി

ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ്

കമ്പനിയെക്കുറിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസില്‍ വന്ന ലേഖനം ഇവിടെ വായിക്കുക.. ശ്രദ്ധിച്ച് വായിക്കുക..

ഏഴാമത്തെ പാരഗ്രാഫ് ഇങ്ങനെ.........
The company has developed a 520,000 square feet software development park in Kolkata. Spread over 4 acres, the complex consists of six building blocks, ranging from 50,000 square feet to 250,000 square feet. In Bangalore, the company is developing 630,000 square feet technology park.

കൊല്‍ക്കൊത്തയില്‍ ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചറിന് പ്രവേശനമുണ്ട്.. പക്ഷേ ഇവരെ കാളിദാസന്‍ കേരളത്തില്‍ പ്രവേശിപ്പിക്കില്ല. മുന്‍പരിചയമില്ല പോലും..

മാരീചന്‍ said...

കാളിദാസന്റെ കണ്ണില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിയാണ് പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ്. പക്ഷേ അവര്‍ ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയിട്ട് വര്‍ഷം നാല്‍പതു കഴിയുന്നു........

കമ്പനിയെക്കുറിച്ച് ഇവിടെ വായിക്കുക..

1967 ല്‍ കമ്പനി തുടങ്ങിയിട്ട് വല്ല കാര്യവുമുണ്ടോ? കാളിദാസന്റെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ കേരളം ഏത് പാര്‍ശ്വനാഥ് ഗ്രൂപ്പിനും തീണ്ടാപ്പാട് അകലെയാണ്...

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാ ഇതൊക്കെ സത്യമാണ്‌ എന്ന് നിങ്ങള്‍ എങ്ങനെ വിശ്വസിക്കും. നിങ്ങള്‍ ദുബായില്‍ പോയിട്ടുണ്ടോ അല്ല ചുരിങ്ങിയത്‌ കല്‍ക്കട്ടയിലെങ്കിലും . ചുമ്മ ഏതെങ്കിലും ഒരു സൈറ്റ്‌ നോക്കി എന്തെങ്കിലും തട്ടിവിട്ടാല്‍ അംഗീകരിക്കാന്‍ ചിന്തിക്കുന്ന യന്ത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കഴിയണമെന്നില്ല. 1000 രൂപയുണ്ടെങ്കില്‍ ആര്‍ക്കും ഒരു വെബ്‌സൈറ്റ്‌ നിര്‍മ്മിക്കാം. അതില്‍ എന്തും എഴുതി പിടിപ്പിക്കുകയും ചെയ്യാം

മാരീചന്‍ said...

മിനി മുത്തൂറ്റ് ടെക് ടവേഴ്സ്

താരതമ്യേനെ പുതുമുഖം.... മുത്തൂറ്റു ഗ്രൂപ്പോ പോകാന്‍ പറയെന്നേ...അഴിമതിയല്ലേ...മുഴുത്ത അഴിമതി

മാരീചന്‍ said...

അത് ശരി തന്നെ.. പക്ഷേ, വെബ് സൈറ്റുണ്ടാക്കാനല്ലേ ചിന്തിക്കുന്ന യന്ത്രം വേണ്ടത്... വളവളാ ന്യായം പറയാനല്ലല്ലോ?!

മാരീചന്‍ said...

ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്‍ചര്‍ ലിമിറ്റഡിന്റെ പ്രോജക്ടുകളെക്കുറിച്ച് ഇവിടെ..

തമിഴ് നാടില്‍ 10.57 ഹെക്ടര്‍ സ്ഥലത്ത് ഇപ്പോള്‍ തന്നെ അവര്‍ സെസ് അനുമതി നേടിയിട്ടുണ്ട്.

കിം ഫലം, കേരളത്തില്‍ കയറണമെങ്കില്‍ കാളിദാസന്‍ കനിയണം..

മാരീചന്‍ said...

അവസാന പ്രതിയാണ് യൂണിടെക് റിയല്‍ എസ്റേറ്റ് പ്രോജക്ട് ലിമിറ്റഡ്.

ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്ന ദ്രോഹങ്ങളെന്തെന്ന് അറിയണമെങ്കില്‍ ഇവിടെ ക്ലിക്കുക.. എന്നിട്ട് വായിക്കുക..... മൂന്നാമത്തെ പോയിന്റ് എത്തുമ്പോള്‍ കണ്ണു തറപ്പിച്ച് വായിക്കുക...

ദാ ഇങ്ങനെയാണ് ആ ഭാഗം. ബോള്‍ഡാക്കിയ ഭാഗം ഒന്നുകൂടി ശ്രദ്ധിക്കൂ...

3) SEZ
Like many other leading developers, Unitech has not been far behind in jumping on the SEZ bandwagon. The government has already cleared one of its projects in Haryana, to be spread over 20,000 acres in Kundli, near north Delhi, in the areas of food processing, auto-components and textiles. The Unitech group plans to set up five IT SEZs. Two of them would be located at Gurgaon while one each would be located at Noida, Greater Noida and Kolkata.

It is seeking funding from affiliates of Unitech Corporate Park, Plc, a newly incorporated Company in the Isle of Mann, for investment in real estate projects which includes one Information technology Park and five potential IT Special Economic Zone (SEZ) projects in Noida and Gurgaon in the National Capital Region and in Rajarhat in Kolkata.

കേന്ദ്ര സര്‍ക്കാര്‍ ചെയ്ത ദ്രോഹം കണ്ടില്ലേ.. ഇവര്‍ക്ക് ഹരിയാനയില്‍ സെസ് അനുവദിക്കുകയും ചെയ്തു.. എന്തു ഫലം.... കാളിദാസന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഇതൊന്നും പോര മോനേ, യൂണി ടെക്കേ.....

ഓരോരോ കമ്പനികളുടെ ദുര്യോഗങ്ങളേ...

മാരീചന്‍ said...

ഒന്നര വര്‍ഷമായി ഈ കമ്പനികളുടെ അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കാതെ, അടയിരുന്ന മനുഷ്യനെക്കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനമെന്ന്, തകരാറില്ലാത്ത ചിന്തിക്കുന്ന യന്ത്രം കൈമുതലുളളവര്‍ ദയവായി ആലോചിക്കുക.. അപേക്ഷകള്‍ തടഞ്ഞു വെച്ചതിന്റെ കാരണമെന്താണെന്നും ആലോചിക്കുക..

ഇനി ഈ വിഷയത്തില്‍ കമന്റില്ല.............

kaalidaasan said...

സെസിനുള്ള നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാണ്, എന്നുള്ള കാര്യം , ഐ റ്റി വ്യവാസയതിനു കേരളത്തില്‍ ബാധകമാവില്ല.
എന്ന് കാളിദാസന്‍ പറഞ്ഞാല്‍ അതില്‍പ്പിന്നെ അപ്പീലുണ്ടോ


അപ്പീലാവശ്യമുള്ളവര്‍ അപ്പീലുമായി കരീമിന്റെ അടുത്തു പോകാം . കേരളത്തില്‍ ഐ റ്റി വ്യവസായത്തിനു പ്രത്യേക വകുപ്പുണ്ട്. അത് ഐ റ്റി വ്യവസായം നടത്താന്‍ വരുന്നവര്‍ക്കെല്ലം അറിയാം . മറ്റു വ്യവസായങ്ങള്‍ക്ക് വ്യവസായ വകുപ്പും എന്നും അവര്‍ക്കറിയാം . മറ്റൊരു വകുപ്പിലെ ഒരു കാര്യം ആ വകുപ്പിനു വിട്ടു കൊടുക്കുകയാണ്, അനതസുള്ളവര്‍ ചെയ്യേണ്ടത്. അതിനെ രഷ്ട്രീയ മുതലെടുപ്പിനു ഉപയോഗിച്ചാല്‍ ഇങ്ങനെ ചിലത് സംഭവിക്കാം . ബാക്കിയെല്ലാവര്‍ക്കും ഐ റ്റി വകുപ്പിലൂടെ അപേക്ഷ നല്‍കാമെങ്കില്‍ മറ്റുള്ളവര്‍ക്കും നല്‍കാം . അതു ചെയ്യിക്കാതെ കുറച്ചെണ്ണം കയ്യില്‍ വക്കുന്നത് ഗ്ഗൂഡ ലക്ഷ്യങ്ങളോടെയാണെന്നു മനസിലാക്കാന്‍ ഒരു യന്ത്രത്തിന്റെയും ആവശ്യമില്ല.

സെസ് ഡെവലപ്പെറായി മുന്‍പരിചയം തെളിയിക്കുന്നവര്‍ക്കു മാത്രമേ അപേക്ഷ നല്‍കാന്‍ അവകാശമുളളൂവെന്ന് നിയമം പറയുന്നുണ്ടോ?

സെസ് ഡെവലപ്പെറായി മുന്‍പരിചയം തെളിയിക്കുന്നവര്‍ക്കു മാത്രമേ അപേക്ഷ നല്‍കാന്‍ അവകാശമുളളൂവെന്ന് ഒരു നിയമവും പറയുന്നില്ല. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ മുതലെടുക്കുന്നത് തടയാന്‍ ഒരു സംവിധാനം വേണമെന്നേ കേരള മുഖ്യമന്ത്രി പറഞ്ഞുള്ളു. അതിനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു നയം സര്‍ക്കാര്‍ രൂപീകരിക്കുകയും അതിനു ശേഷം എല്ലാ സെസ് അപേക്ഷകളും കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
അതിനു ആര്‍ക്കു വേണമെങ്കിലും സഹതാപം നല്‍കാം .

ഇറ്റിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് തൊട്ടടുത്ത തമിഴ്നാട്ടില്‍ സെസ് ഡെവലപ്പറാണ്. പക്ഷേ, കേരളത്തില്‍ അവര്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല. കാളിദാസനും കാളിദാസന്റെ ഇഷ്ടദേവനും അതിഷ്ടമല്ലെന്നേ.

കേരളത്തില്‍ അവര്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല എന്നായിരുന്നു കാളിദാസനും കാളിദാസന്റെ ഇഷ്ടദേവനും തീരുമാനിച്ചിരുന്നതെങ്കില്‍ അവരുടെ അപേക്ഷ കേന്ദ്രത്തിലേക്കയക്കില്ലായിരുന്നു എന്നു ചിന്തിക്കുന്ന യന്ത്രം ഇപ്പോഴും പ്രവ ര്‍ത്തിക്കുന്നവര്‍ക്ക് മനസിലാകും . മാടനും മറുതക്കും ചുടലമുത്തുവിനും മനസിലാവാത്തത് മറ്റുള്ളവരുടെ കുറ്റമല്ല.

മാരീചന്‍‍ said...

ബാക്കിയെല്ലാവര്‍ക്കും ഐ റ്റി വകുപ്പിലൂടെ അപേക്ഷ നല്‍കാമെങ്കില്‍ മറ്റുള്ളവര്‍ക്കും നല്‍കാം . അതു ചെയ്യിക്കാതെ കുറച്ചെണ്ണം കയ്യില്‍ വക്കുന്നത് ഗ്ഗൂഡ ലക്ഷ്യങ്ങളോടെയാണെന്നു മനസിലാക്കാന്‍ ഒരു യന്ത്രത്തിന്റെയും ആവശ്യമില്ല.

തലയ്ക്കു വെളിവു നഷ്ടപ്പെട്ടോ കാളിദാസാ........

ആരാണ് അപേക്ഷയും കൈയില്‍ വെച്ച് തരികിട കാണിച്ചത്? അച്യുതാനന്ദനോ കരീമോ?

മാരീചന്‍‍ said...

കേരളത്തില്‍ അവര്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല എന്നായിരുന്നു കാളിദാസനും കാളിദാസന്റെ ഇഷ്ടദേവനും തീരുമാനിച്ചിരുന്നതെങ്കില്‍ അവരുടെ അപേക്ഷ കേന്ദ്രത്തിലേക്കയക്കില്ലായിരുന്നു എന്നു ചിന്തിക്കുന്ന യന്ത്രം ഇപ്പോഴും പ്രവ ര്‍ത്തിക്കുന്നവര്‍ക്ക് മനസിലാകും .

പിന്നേ, കാളിദാസന്‍ തീരുമാനിച്ചാല്‍ അതുപോലെ നടന്നതു തന്നെ........ ഒരു തീരുമാനക്കാരന്‍...

ഒന്നര വര്‍ഷം അപേക്ഷകളിന്മേല്‍ അടയിരുന്നതിന്റെ കണക്കാണ് ഈ പറയുന്നത്... അടിയും കൊണ്ട് പുളിയും കുടിച്ച് കരവുമൊടുക്കിയെന്ന് പറയുന്നതു പോലെയായി കാര്യം.. ചീഫ് സെക്രട്ടറിയുടെ സമിതി തിരഞ്ഞെടുത്ത അപേക്ഷകള്‍ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കണമെന്ന് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടത് അതുപോലെ നടന്നു.. എന്നിട്ടും ഉളുപ്പില്ലാതെ എട്ടുകാലി മമ്മൂഞ്ഞു ചമഞ്ഞു നടക്കുന്നു....

kaalidaasan said...

ഇത്രയും ഉളുപ്പില്ലാതെ കളളം പറയാന്‍ എങ്ങനെ കഴിയുന്നു കാളിദാസാ.......
അവര്‍ക്ക്‌ കേന്ദ്ര ആനുകൂല്യങ്ങള്‍ ഒന്നും വേണ്ട എന്നാണല്ലോ കരീം ഇത്രനാളും പറഞ്ഞു നടന്നത്?

എവിടെയാണ് കരീം ഇങ്ങനെ പറഞ്ഞ് നടന്നത്? കിരണിന്റെ പോസ്റ്റിലെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ദേശാഭിമാനി വാര്‍ത്ത ഒന്നു തരാമോ?കിരണ്‍ സെസ് വിഷയം ചര്‍ ച്ച ചെയ്തു തുടങ്ങിയത് കരീമിന്റെ മാഭൂമിയിലെ പ്രസ്ഥാവന ഉദ്ധരിച്ചാണു. അതിലെ പ്രസക്ത ഭാഗങ്ങള്‍ താഴെക്കൊടുക്കുന്നു.

എന്നാല്‍ എന്തുകൊണ്ടും സെസ്‌ അനുവദിക്കണം എന്ന അഭിപ്രായമാണ്‌ വ്യവസായ മന്ത്രി എളമരം കരിമിനുള്ളത്‌. അതിന്‌ അദ്ദേഹം മുന്നോട്ട്‌ വയ്ക്കുന്ന ന്യായങ്ങള്‍ 24/08/2008 ഇലെ മാതൃഭൂമി പത്രത്തില്‍ വായിക്കാം. അതിങ്ങനെ


എക്‌സൈസ്‌, കസ്റ്റംസ്‌ തുടങ്ങിയ നികുതികളെല്ലാം ഒഴിവാക്കിക്കൊണ്ടാണ്‌ കേന്ദ്രം സെസ്‌ അനുവദിക്കുന്നത്‌. എന്നാല്‍ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവുചെയ്യേണ്ടെന്നാണ്‌ നമ്മുടെ തീരുമാനം. തൊഴിലാളി യൂണിയന്‍നിയമം ഭേദഗതിചെയ്‌തിട്ടില്ല. തൊഴില്‍ പ്രശ്‌നപരിഹാരനിയമങ്ങളും ഒഴിവാക്കിയിട്ടില്ല.

പിന്നെ എന്തിനാണ്‌ ആശങ്ക -എളമരം കരീം ചോദിച്ചു
ആധാരം മാതൃഭൂമി വാര്‍ത്താ
ആര്‍ക്കാണ്‌ ഉളുപ്പില്ലാത്തത്? കിരണിനോ മാരീചനോ അതോ ഇത് എടുത്തെഴുതിയ എനിക്കോ?

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാ നമ്മള്‍ക്ക്‌ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. അത്‌ കാളിദാസന്‌ മനസിലാക്കാന്‍ കഴിയണമെന്നില്ല. ഇതേ കാളിദാസന്‍ വീണ്ടും പഴേ പല്ലവിയില്‍ എത്തി. IT വകുപ്പ്‌ വേറേ വകുപ്പാണ്‌. അതില്‍ ഇടപ്പെട്ടു എന്ന പതിവ്‌ പല്ലവി. അതിനി അങ്ങനെ അല്ലാ എന്ന് ദൈവം വന്ന് പറഞ്ഞാലും കാളിദാസന്‍ വിശ്വസിക്കില്ല. അദ്ദേഹം ഒരു കാര്യം വിശ്വസിച്ച്‌ പോയാല്‍ അങ്ങനെ തന്നെയേ ആകൂ.

ഗുപ്തന്‍ said...

ഒരു പൊടിക്കങ്ങ് അടങ്ങ് കാളിദാസാ ... മാരീചന്‍ വെറുതെ ചൂടാക്കുന്നതാ. കാളിദാസന്‍ പറയുന്നതാണ് ശരിയെന്ന് മാരീചനറിയാം. പിന്നെ മെഗാസീരിയല്‍ പോലെ ......

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റ കാളിദാസാ എന്താണ്‌ കരിം പറഞ്ഞതെന്ന് ഒന്ന് കണ്ണു തുറന്ന്വായിക്കൂ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവ്‌ ചെയ്യേണ്ടാ എന്നാണ്‌ നമ്മുടെ തീരുമാനം. ഇതില്‍ എവിടെയാണ്‌ കേന്ദ്ര ആനുകൂല്യങ്ങള്‍ വേണ്ടാ എന്ന് കരീം പറഞ്ഞത്‌ ?

പഴയ പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്റ്‌ ഇവിടെ വീണ്ടും ഇടുന്നു.


കാളിദാസ

1)എന്തുകൊണ്ടാണ്‌ SEZ പദവി കമ്പനികള്‍ ആവശ്യപ്പെടുന്നത്‌ എന്നതിന്‌ എന്റ മറുപടി ഇങ്ങനെ . കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന താഴേപ്പറയുന്ന ഇളവുകളില്‍ പലതും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയിലുള്ള നിബന്ധനകള്‍ അംഗീകരിച്ചാലും ലഭിക്കും . അതുകൊണ്ട്‌ SEZ പരിഗണന അവര്‍ ആവശ്യപ്പെടുന്നു


പ്രത്യേകസാമ്പത്തികമേഖലാസംരംഭങ്ങള്‍ക്ക്‌ ലഭിക്കുന്ന ഇളവുകളും
ആനുകൂല്യങ്ങളും ധനേതര ആനുകൂല്യങ്ങളും ഇളവുകളും- ആദ്യത്തെ 5 കൊല്ലം സമ്പൂര്‍ണ്ണ വരുമാനനികുതിയിളവ്‌, പിന്നത്തെ രണ്ടു കൊല്ലം 50 ശതമാനം ഇളവ്‌, പിന്നത്തെ 3 കൊല്ലത്തേക്ക്‌ ലാഭത്തിന്റെ 50 ശതമാനം വരെ നികുതിയിളവ്‌

- നഷ്ടങ്ങളെ വരുംകാലത്തേക്ക്‌ നീക്കിവെക്കാം

- അന്യരാജ്യ ബാങ്കിങ്ങ്‌ യൂണിറ്റുകള്‍ക്ക്‌ ആദ്യത്തെ മൂന്നുവര്‍ഷം സമ്പൂര്‍ണ്ണ നികുതിയിളവും പിന്നത്തെ രണ്ടു കൊല്ലം 50ശതമാനം നികുതിയിളവും

- ആഭ്യന്തരക്കമ്പോളത്തില്‍ നിന്നുള്ള ചരക്കുകള്‍, അസംസ്കൃതവസ്തുക്കള്‍, സ്പെയര്‍ പാര്‍ട്സ്‌ തുടങ്ങിയവക്ക്‌ കേന്ദ്ര കസ്റ്റംസ്‌ ഡ്യൂട്ടിയില്‍ നിന്നും ഇളവ്‌.

- ആഭ്യന്തരമായി വാങ്ങിയവക്ക്‌ കൊടുക്കേണ്ടി വന്ന കേന്ദ്രവില്‍പ്പന നികുതി തിരിച്ചു തരും.

- ഒരു ലൈസന്‍സോ പ്രത്യേകം അനുവാദമോ കൂടാതെ നികുതിയടക്കാതെ സാമ്പത്തികമേഖലയിലെ പദ്ധതികള്‍ക്കുള്ള ചരക്കുകള്‍, അസംസ്കൃതവസ്തുക്കള്‍, ഉപഭോഗവസ്തുക്കള്‍, സ്പെയറുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യാന്‍ കഴിയും.

- സാമ്പത്തിക മേഖലകളെ സേവനനികുതിയില്‍ നിന്നൊഴിവാക്കിയിരിക്കുന്നു.

- സംസ്ഥാന വില്‍പ്പന നികുതി, ഒക്ട്രോയി, മന്‍ഡി നികുതി, ടേണോവര്‍ നികുതി സാമ്പത്തിക മേഖലയിലേക്ക്‌ പ്രാദേശിക താരിഫ്‌ ഏരിയായില്‍ നിന്ന്‌ വാങ്ങുന്ന ചരക്കുകള്‍ക്കുള്ള ലെവി, സെസ്സ്‌, മറ്റ്‌ ഡ്യൂട്ടികള്‍ എന്നിവയെല്ലാം ഒഴിവാക്കിയിരിക്കുന്നു.

- മാനേജര്‍മാരുടെ ശമ്പളത്തിനായി പ്രതിവര്‍ഷം 2.4കോടിയായി പരിധി ഉയര്‍ത്തി.

- സാമ്പത്തികമേഖലയുടെ വികസനത്തിനും പ്രവര്‍ത്തനത്തിനും മെയിന്റനന്‍സിനും വേണ്ടി സംരംഭകന്‍ ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക്‌ ഡ്യൂട്ടി അടക്കേണ്ടതില്ല.

- സംരംഭകന്റെ താല്‍പ്പര്യമനുസരിച്ച്‌ 15 കൊല്ലത്തിനിടയില്‍ ഏതെങ്കിലും 10 കൊല്ലത്തേക്ക്‌ വരുമാന നികുതിയില്‍ നിന്ന്‌ ഒഴിവ്‌ ലഭിക്കും.

- സേവനനികുതി അടക്കേണ്ടതില്ല

- സാമ്പത്തികമേഖലയിലെ കമ്പനികളുടെ വികസനത്തിനായി ആളുകള്‍ നടത്തുന്ന നിക്ഷേപത്തെ വരുമാനനികുതിയുടെ സെക്ഷന്‍ 88 പ്രകാരമുള്ള കിഴിവുകള്‍ക്ക്‌ വിധേയമാക്കാവുന്നതാണ്‌.

-വാസസൗകര്യങ്ങളും വിദ്യാഭ്യാസസൗകര്യങ്ങളും വിനോദസൗകര്യങ്ങളും ഒരുക്കുന്നതിന്‌ പ്രത്യേകംപ്രത്യേകവും

-സാമ്പത്തികമേഖലയിലെ അടിസ്ഥാന ടെലിഫോണ്‍ സര്‍വ്വീസ്‌ ഒരുക്കുന്നതിനും 100 ശതമാനം പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചു.

- ഓപ്പറേഷനും മെയിന്റനന്‍സിനും വേണ്ടി അടിസ്ഥാനസൗകര്യങ്ങള്‍ കൈമാറാന്‍ ഡവലപ്പര്‍മാര്‍ക്ക്‌ അനുവാദം നല്‍കിയിരിക്കുന്നു.

- അംഗീകരിക്കപ്പെട്ട പ്രത്യേകസാമ്പത്തികമേഖലകള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന സ്ഥലം വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന്‌ സ്വാതന്ത്ര്യം നല്‍കി.

- സാമ്പത്തികമേഖലക്ക്‌ സ്വന്തമായി വൈദ്യുതിയുടെ ഉല്‍പ്പാദനവും പ്രസരണവും വിതരണവും നടത്താന്‍ അനുവദിച്ചിരിക്കുന്നു.

- വാണിജ്യാടിസ്ഥാനത്തില്‍ ജലം, വൈദ്യുതി, സെക്യൂരിറ്റി, റസ്റ്റോറന്റുകള്‍, റിക്രിയേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ നല്‍കാനും നിലനിര്‍ത്താനും അധികാരം നല്‍കിയിരിക്കുന്നു.

- നിര്‍ദ്ദിഷ്ട സാമ്പത്തികമേഖലക്ക്‌ നല്‍കിയിരിക്കുന്ന സ്ഥലങ്ങളെ പാരിസ്ഥിതിക വ്യവസ്ഥകളില്‍ നിന്നൊഴിവാക്കിയിരിക്കുന്നു.

മാരീചന്‍‍ said...

തന്നെ തന്നെ...... എല്ലാം ഗുപ്തനങ്ങുന്ന് പറയുന്നതു പോലെ തന്നെ...

മാരീചന്‍‍ said...

അത് സമ്മതിച്ചു കാളിദാസാ... ഉളുപ്പില്ലാത്തത് കിരണിനും മാരീചനും തന്നെ.. അങ്ങയുമായി സംവദിക്കാന്‍ ഉളുപ്പില്ലാത്തവര്‍ക്കല്ലാതെ ആര്‍ക്കെങ്കിലും കഴിയുമോ?

സെസ് അപേക്ഷകര്‍ക്ക് ഒരാനുകൂല്യവും വേണ്ടെന്ന് കരീം പ്രസംഗിച്ച് നടന്നതിന്റെ തെളിവ് ഉദ്ധരിച്ചത് കണ്ട് സത്യത്തില്‍ അസ്തപ്രജ്ഞനായിപ്പോയി.. ഒന്നൊന്നര തെളിവു തന്നെ..

കസ്റ്റംസ്, എക്സൈസ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കാന്‍ കരീമിനെങ്ങനെ കഴിയുമെന്നൊന്നും ആലോചിക്കുകയേ വേണ്ടല്ലോ.. മറ്റേ ജെന്ത്രത്തിന്റെ ഒരു പവറേ...

കേരളത്തിലെ തൊഴില്‍ നിയമങ്ങള്‍ ഇവിടെ ബാധകമാണെന്നു പറഞ്ഞാല്‍ ഇളവൊന്നും അവര്‍ക്കാവശ്യമില്ലെന്ന് പറഞ്ഞുവെന്ന വ്യാഖ്യാനത്തിനു മുന്നില്‍ കൂപ്പുകൈകള്‍ അര്‍പ്പിച്ചു കൊണ്ട് ഈ സംവാദത്തില്‍ നിന്നും പിന്മാറുന്നു.............

kaalidaasan said...

പിന്നേ, കാളിദാസന്‍ തീരുമാനിച്ചാല്‍ അതുപോലെ നടന്നതു തന്നെ........ ഒരു തീരുമാനക്കാരന്‍...

ഒന്നര വര്‍ഷം അപേക്ഷകളിന്മേല്‍ അടയിരുന്നതിന്റെ കണക്കാണ് ഈ പറയുന്നത്...


തീരുമാനിക്കേണ്ടവര്‍ തീരുമാനിച്ചു. അതു പോലെ നടന്നു.

സ്മാര്‍ട്ട് സിറ്റിയുടെ അപേക്ഷ കിട്ടി മൂന്നു വര്‍ഷം കഴിഞ്ഞാണ്‌ സെസിനുള്ള ശുപാര്‍ശ കേന്ദ്രത്തിലേക്കയച്ചത്.

ചീഫ് സെക്രട്ടറിയുടെ സമിതി തിരഞ്ഞെടുത്ത അപേക്ഷകള്‍ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കണമെന്ന് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടത് അതുപോലെ നടന്നു എന്നൊക്ക് ആര്‍ക്കും അവകാശപ്പെടാം . റീയല്‍ എസ്റ്റേറ്റ് മാഫിയ ഭൂമി കൈക്കലാക്കുന്നത് തടയാനുള്ള വ്യവസ്ഥ ഉണ്ടാക്കിയ ശേഷം ശുപാര്‍ശകള്‍ കേന്ദ്രത്തിലേക്കയച്ചു എന്നു മാടനും മറുതയും ചുടലമുത്തുവും ആല്ലാത്തവരൊക്കെ മനസിലാക്കി.

കിരണ്‍ തോമസ് തോമ്പില്‍ said...

വീണ്ടും റിയല്‍ എസ്റ്റേറ്റ്‌ മാഫിയ
ഹ ഹാ ഹാാ

kaalidaasan said...

എന്റ കാളിദാസാ എന്താണ്‌ കരിം പറഞ്ഞതെന്ന് ഒന്ന് കണ്ണു തുറന്ന്വായിക്കൂ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവ്‌ ചെയ്യേണ്ടാ എന്നാണ്‌ നമ്മുടെ തീരുമാനം. ഇതില്‍ എവിടെയാണ്‌ കേന്ദ്ര ആനുകൂല്യങ്ങള്‍ വേണ്ടാ എന്ന് കരീം പറഞ്ഞത്‌ ?

രാത്രി മുഴുവന്‍ രാമായണം വയിച്ചിട്ട് , സീത രാമന്റെ ആരാണ്, എന്നു ചോദിക്കുന്നതരത്തിലായിപ്പോയി ഇത്. കിരണിനു സെസിനേക്കുറിച്ചുള വിവരക്കേട് ഇത്ര അധികമുണ്ടെന്നു ഞാന്‍ മനസിലാക്കിയില്ല.

കണ്ണു തുറന്നു വായിക്കേണ്ടത് കിരണാണ്. കേന്ദ്ര ആനുകൂല്യങ്ങള്‍ എന്നു പറഞ്ഞത് കിരണിനു മനസിലാവാത്തത് എന്റെ കുറ്റമല്ല. കേന്ദ്ര ആനുകൂല്യങ്ങള്‍ സംസ്ഥാന ആനുകൂല്യങ്ങള്‍ എന്നു കേന്ദ്ര നയത്തില്‍ വ്യവസ്ത ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കര്‍ ചില അ ഇളവുകള്‍ സെസിനു നല്‍കിയിട്ടുണ്ട് . അതാണു ഞാന്‍ കേന്ദ്ര ആനുകൂല്യങ്ങള്‍ എന്നു ഉദ്ദേശിച്ചത്. അതില്‍ കേന്ദ്രീകൃതവും പ്രാദേശികവുമായ പല വിട്ടു വീഴ്ച്ചകളും ഉള്‍പെടുത്തിയിട്ടുണ്ട്. ഈ വിട്ടു വീഴ്ച്ചകളെല്ലാം കൂടെയാണ്, കേന്ദ്രം നിര്‍ദ്ദേശിച്ച അനുകൂല്യങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ കേന്ദ്ര ആനുകൂല്യങ്ങള്‍ എന്നു എഴുതിയത്.

സെസ് അനുവദിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് കേന്ദ്രമാണ്. സംസ്ഥാനത്തിനു ആനുകൂല്യങ്ങള്‍ നല്‍കാം എന്നു അതില്‍ പറഞ്ഞിട്ടില്ല. അതില്‍ പല നികുതിയിളവുകളും നിയന്ത്രണ ഇളവുകളും ഉണ്ട്. ഇതില്‍ സം സ്ഥാന സര്‍ ക്കാരിനു കിട്ടേണ്ട പല നികുതികളും ഉണ്ട്. ഇവയെല്ലാം ഇളവു ചെയ്യണമെന്നാണ്, കേന്ദ്ര നയത്തില്‍ പറഞ്ഞിട്ടുളത്. അതു പോലെ തൊഴില്‍ നിയമങ്ങളും , പണിമുടകുള്‍ പ്പടെയുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതും കേന്ദ്ര നയത്തില്‍ ഉണ്ട്. ആ നയത്തിന്റെ ചുവടുപിടിച്ചാണ്, ബുദ്ധദേവ് ഐ റ്റി വ്യവസായത്തില്‍ പണിമുടക്കു പാടില്ല എന്ന് പറഞ്ഞതും , സി പി എം ഇടപെട്ട് ആ നിലപാട് തിരുത്തിച്ചതും.

സംസ്ഥാന നിയമങ്ങള്‍ ഭേദഗതി വരുത്തുന്ന കാര്യത്തേകുറിച്ച് കരീം പറഞ്ഞത് വിഡ്ഡിത്തം എന്നേ പറയേണ്ടൂ. പല സംസ്ഥാന നിയമങ്ങളും സെസിനു ബാധകമല്ല. അതാണു സത്യം . അതു കേന്ദ്രം അനുവദിച്ച അനുകൂല്യങ്ങളില്‍ പെടും . അങ്ങനെയുള്ള ആനുകൂല്യങ്ങളൊന്നും സെസ് അപേക്ഷകര്‍ക്ക് നല്‍കേണ്ടതില്ല എന്ന് അവര്‍ സമ്മതിച്ചതായാണ്, കരീം പറഞ്ഞു നടന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാന്റ വ്യാഖ്യാന പാടവം എനിക്കില്ല. എതെങ്കിലും മണ്ടത്തരങ്ങള്‍ കണ്ടുപിടിച്ച്‌ കരിം അതു അങ്ങനെയാണ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‍ ് പറഞ്ഞത്‌ വിഢിത്തം പറയാന്‍ ഞാന്‍ ആളല്ല. രണ്ട്‌ പോസ്റ്റുകളും കമന്റുകളും വായിക്കുന്നവര്‍ക്ക്‌ അതിന്റെ വ്യാഖ്യാനം വിടുന്നു. ആരാണ്‌ വിഷയത്തെ വസ്തുതാപരമായി വിലയിരുത്തിയത്‌ എന്ന് അവര്‍ തീരുമാനിക്കട്ടേ.

kaalidaasan said...

അങ്ങയുമായി സംവദിക്കാന്‍ ഉളുപ്പില്ലാത്തവര്‍ക്കല്ലാതെ ആര്‍ക്കെങ്കിലും കഴിയുമോ?

മാസങ്ങളായിട്ട് ഞാനുമായി പലതും സംവദിച്ചത് മേല്‍പ്പറഞ്ഞ സാധനം ഇല്ലാഞ്ഞിട്ടു തന്നെയാണോ? ഉളുപ്പില്ലായ്മ തുടങ്ങിയ വാക്കുകളൊന്നും ഞാന്‍ ഇഷ്ടപ്പെടുന്നവയല്ല. ഇതൊക്കെ ഇവിടെ ആദ്യമുപയോഗിച്ചത് ആരാണെന്ന് വായനക്കാര്‍ക്കൊക്കെ അറിയാവുന്നതാണ്. മരീചന്‍ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും , തിരിച്ച് പ്രയോഗിക്കുന്നത് കാണുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല.

കസ്റ്റംസ്, എക്സൈസ് ഡ്യൂട്ടിയില്‍ ഇളവ് നല്കുന്നതിനേക്കുറിച്ച് ‍ കരീം എന്തിനു പറയണം എന്നു അലോചിക്കാന്‍ മാരീചനു കഴിയുന്നുണ്ടോ? കസ്റ്റംസ്, എക്സൈസ് ഡ്യൂട്ടികള്‍ കേന്ദ്ര സര്‍ക്കാരിനു പോകുന്നതാണ്. അതു പോലെ സംസ്ഥന സര്‍ക്കാരിനു വരേണ്ട ഡ്യൂട്ടികളും നികുതികളും ഇളവു ചെയ്യേണ്ട എന്നാണ്, കരീം പറഞ്ഞതിനര്‍ത്ഥം .

കേരളത്തിലെ തൊഴില്‍ നിയമങ്ങള്‍ മാത്രമല്ല സെസിനു ബാധകമല്ലാത്തതെന്നാണു കേന്ദ്രം പറഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക നിയമങ്ങളും സെസിനകത്തു ബാധകമല്ല. ചുരുക്കി പറഞ്ഞാല്‍ സെസ് ഒരു വിദേശ എന്‍ക്ളേവ് പോലെയാണ്,

സെസിനുനുള്ളിലെ മുഴുവന്‍ പണികള്‍‍ക്കും കേന്ദ്രം അനുവദിച്ച ആനുകൂല്യം ബാധകമാണ്. 30% സ്ഥലത്തെ പണികള്‍ക്ക് ഒരു ആനുകൂല്യവും ബാധകമാക്കേണ്ട എന്ന് അപേക്ഷകര്‍ പറഞ്ഞു എന്നായിരുനു പല പോസ്റ്റുകളിലും മാരീചനും കിരണും വാദിച്ചിരുനതും കരീം പറഞ്ഞു നടന്നിരുന്നതും . അതു വെറും തൊഴില്‍ നിയമങ്ങള്‍ മാത്രമായി ചുരുക്കുന്നതിലെ ഗൂഡ ഉദ്ദേശ്യം എന്താണ്?

കിരണ്‍ തോമസ് തോമ്പില്‍ said...

ക്രിയാത്മക ചര്‍ച്ചയില്‍ നിന്ന് വഴുതിമാറി വെറുതെ അതും ഇതും പറയുന്ന കാളിദാസനോട്‌ സംവാദം അസാധ്യമായിക്കൊന്റിരിക്കുകയാണ്‌. എങ്കിലും ഇത്‌ വായിക്കുന്നവര്‍ക്ക്‌ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ചിലതുകൂടി പറയേണ്ടതുണ്ട്‌

ഒരു സെസ്‌ അപേക്ഷകന്‌ സംസ്ഥാന സര്‍ക്കാരുമായി ഒരു കരാര്‍ ഉണ്ടാക്കാതെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആ കരാറാണ്‌ സെസില്‍ ഏറ്റവും പ്രധാനമായുള്ളത്‌. അത്തരത്തിലുള്ള ഒരു കരാര്‍ സ്മാര്‍ട്ട്‌ സിറ്റിയുമായി ഒപ്പ്‌ വച്ചിട്ടുണ്ട്‌. സെസ്‌ പദവി ലഭിച്ച അപേക്ഷകരുടെ ഭൂമി സംസ്ഥാന സര്‍ക്കാര്‍ വ്യവസായ ആവശ്യത്തിന്‌ എന്ന രീതിയിലാണ്‌ പതിച്ച്‌ നല്‍കുന്നത്‌. എന്തൊക്കെ ആനുകൂല്യങ്ങളാണ്‌ സെസ്‌ പദവി ലഭിച്ച സംരംഭകര്‍ക്ക്‌ നല്‍കുന്നത്‌ എന്നത്‌ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. അങ്ങനെ ഒരു കരാര്‍ എഴുതാന്‍ സംസ്ഥാന സര്‍ക്കാരിന്‌ കഴിയും എന്നതിനാലാണ്‌ സെസ്‌ അപേക്ഷകള്‍ കരാര്‍ എഴുതാതെ കേന്ദ്രത്തിലേക്ക്‌ അയക്കാന്‍ സാധിക്കുന്നത്‌. പുതിയ സെസ്‌ നയം ഉണ്ടെങ്കിലും ഇല്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പറയുന്ന കരാര്‍ എഴുതാതെ ഇവിടെ സെസുകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അങ്ങനെ ഒരു കരാറില്‍ ഉണ്ടാകാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റിയാണ്‌ മന്ത്രി കരിം സംസാരിച്ചത്‌. ഇനി കാളിദാസന്‍ പറയുന്നത്‌ പോലെ കരിം വിഢിത്തമാണ്‌ പറഞ്ഞിരുന്നെങ്കില്‍ പുതിയ സെസ്‌ നയം നടപ്പിലാക്കാന്‍ സര്‍ക്കാരിന്‌ കഴിയില്ല. കാരാണം സെസ്‌ പദവി കിട്ടിയ കമ്പനികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്‌ എന്ന് അവര്‍ വാദിക്കുകയും അതെ ഞങ്ങള്‍ നടപ്പിലാക്കൂ എന്ന് വാശിപിടിക്കുകയും ചെയ്യാം. എന്നാല്‍ അങ്ങനെ ഒരു സാഹചര്യം ഇല്ല. സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കി മാത്രമേ ഇവര്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. അപ്പോള്‍ എന്തൊക്കെ ഇളവുകള്‍ അതായത്‌ സംസ്ഥാനം നല്‍കുന്ന പ്രാദേശിക ഇളവുകള്‍ നല്‍കും എന്നത്‌ കരാറില്‍ വ്യക്തമായി രേഖപ്പെടുത്തും.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി മറ്റൊരു കാര്യാം. എന്താണ്‌ SEZ ACT ഇല്‍ സംസ്ഥാന ഇളവിനെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ എന്ന് നോക്കാം
The State Government may, for the purposes of giving effect to the provisions of this Act, notify policies for Developers and Units and take suitable steps for enactment of any law:- (a) granting exemption from the State taxes, levies and duties to the Developer or the entrepreneur; (b) delegating the powers conferred upon any person or authority under any State Act to the Development Commissioner in relation to the Developer or the entrepreneur.

നിഷ്‌പക്ഷരായി വായിക്കുന്നവര്‍ക്കാണ്‌ ഇതൊക്കെ നല്‍കുന്നത്‌. അല്ലാത്തവര്‍ക്ക്‌ എല്ലാം അവഗണിക്കാം

sreenu said...

കാളിദാസന് മറുപടി പറയാനായി ഒരു പോസ്റ്റിട്ട കിരണ്‍ ഒന്നാംനമ്പര്‍ വിഡഢി.
കാളിദാസന്‍ ഒരു മാനസിക രോഗിയാകുന്നു.
രോഗം വിഎസ്സോ മാനിയ സെല്‍ഫ് പൊക്കി തൊടുന്യായാസിസ്.
ചികിത്സയില്ല.
രോഗി പരസ്പരബന്ധമില്ലാത്തതും അവാസ്തവങ്ങളുമായ ന്യായങ്ങള്‍ ചിലച്ചുകൊണ്ടേയിരിക്കും.
ഓരോന്നു പറയുമ്പോഴും
'ഹരേകൃഷ്ണ ഗോപാല ഗോവിന്ദ ശൌരേ
സുരേഷാാച്യുതാന്ദ മീശക്കാര സിന്ധോ
നിരാധാരരായുള്ള കള്ളന്‍മാര്‍ക്കെല്ലാം
വരംനല്‍കുവോനേ നമസ്തേ, നമസ്തേ'
എന്നു പാടിക്കൊണ്ടിരിക്കും.
കാപട്യമാണ് കിരണേ.
മറുപടി പറഞ്ഞു തളരേണ്ടതില്ല.
ആരും വായിക്കുന്നില്ല കാളിദാസന്റെ അതിസാരം.
രോഗം മൂര്‍ച്ഛിച്ചിരിക്കുന്നു.
ബ്ളോഗിലൂടെ ഷോക്ക് ചികിത്സ കൊടുക്കാനാവില്ല.
പോയി പണിനോക്കട്ടെ മഹാരോഗി.
വിട് മാരീചാ, കിരണ്‍.............

kaalidaasan said...

കാളിദാന്റ വ്യാഖ്യാന പാടവം എനിക്കില്ല. എതെങ്കിലും മണ്ടത്തരങ്ങള് കണ്ടുപിടിച്ച് കരിം അതു അങ്ങനെയാണ് പറഞ്ഞത് ഇങ്ങനെയാണ് ് പറഞ്ഞത് വിഢിത്തം പറയാന് ഞാന് ആളല്ല.

കരീം പറഞ്ഞ കാര്യങ്ങള്‍ മനസിലാകാന്‍ വ്യാഖ്യാനപാഠവം വേണ്ട. വസ്തുനിഷ്ടമായി മനസിലാക്കിയാല്‍ മതി. സെസില്‍ കേന്ദ്ര ആനുകൂല്യങ്ങള്‍ സംസ്ഥാന ആനുകൂല്യങ്ങള്‍ എന്ന തരം തിരിവില്ല കേന്ദ്ര സര്ര്ക്കാര്‍ നല് കിയ ചില ആനുകൂല്യങ്ങള്‍ മാത്രമേ ഉള്ളൂ. അതിനെയാണ്, കേന്ദ്ര ആനുകൂല്യങ്ങള്‍ ഏന്നു ഞാന്‍ മനസിലാക്കിയത്. ഇനി അതല്ല സംസ്ഥന ആനുകൂല്യങ്ങളും ഉണ്ടെങ്കില്‍ അതു കിരണിനു ഇവിടെ എഴുതാം . ഏതൊക്കെയാണവ.

കേന്ദ്രം നല്‍കിയ ചില ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കരിനു റെവന്യൂ നഷ്ടം ഉണ്ടാക്കുന്നവയും കേരള സര്‍ക്കാരിനു ഇടപെടാന്‍ പറ്റത്തവയും ആണ്. അങ്ങനത്തെ ചില അനുകൂല്യങ്ങള്‍ സെസ് അപേക്ഷകര്‍ വേണ്ടെന്നു വക്കാം എന്നാണു അവര്‍ സമ്മതിച്ചതും കരീമും കിരണും പല പ്രാവശ്യം പറഞ്ഞതും . അതില്‍ ഒന്നാണ്, 30% സ്ഥലത്തു നടത്തുന്ന അനുബന്ധ പണികള്‍ . അതു കേരള സര്‍ ക്കാരിനു നിയന്ത്രിക്കാം നികുതി ചുമത്താം , മറ്റു നിയമങ്ങള്‍ ബാധകമാക്കാം . ഇതൊക്കെയണ് ആനുകൂല്യങ്ങള്‍ വേണ്ട എന്നു പറഞ്ഞാല്‍ അതിനര്‍ ത്ഥം .ഇതു പറയുന്നത് മണ്ടത്തരമാണെന്നു കിരണിനു പറഞ്ഞുകൊണ്ടും ഇരിക്കാം .

ഒരു സെസ് അപേക്ഷകന് സംസ്ഥാന സര്ക്കാരുമായി ഒരു കരാര് ഉണ്ടാക്കാതെ കേരളത്തില് പ്രവര്ത്തിക്കാന് കഴിയില്ല.

കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തും അതാണവസ്ഥ. കേരളത്തിനു പുറത്ത് കാരറുണ്ടാക്കാന്‍ അടിസ്ഥാനമാക്കുന്നത് കേന്ദ്ര സെസ് നയം ആണ്. അതനുസരിച്ചുള്ള എല്ലാ അനുകൂല്യങ്ങളും ഇളവുകളും അവര്‍ ക്ക് കിട്ടും . കേരളത്തില്‍ ഒരു നയം ഇല്ലായിരുന്നെങ്കില്‍ ഇവിടത്തെ അപേക്ഷകര്‍ക്കും അതു കിട്ടുമായിരുന്നു. ഇപ്പോള്‍ നയം ഉള്ളതുകൊണ്ട് ആ നയത്തില്‍ അധിഷ്ടിതമായേ ഏതു അനുകൂല്യവും കിട്ടൂ.സെസ് പദവി ലഭിച്ച അപേക്ഷകരുടെ ഭൂമി സംസ്ഥാന സര്ക്കാര് വ്യവസായ ആവശ്യത്തിന് എന്ന രീതിയിലാണ് പതിച്ച് നല്കുന്നത്.

ഭൂമി സ്വന്തമായി ഉള്ള സെസ് അപേക്ഷകര്‍ക്ക് വീണ്ടും പതിച്ചു നല്‍കേണ്ട ആവശ്യമില്ല.

ഭൂമി വ്യവസായ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാന്‍ പടുള്ളൂ എന്ന ഒരു നിബന്ധനയും കേന്ദ്ര സെസ് നയത്തില്‍ ഇല്ല. അതില്ലാത്തതു കൊണ്ടാണ്, കേരളത്തിലെ നയത്തില്‍ അതുള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സെസ് പദവി കിട്ടിയ കമ്പനികള്‍ ക്ക് കേന്ദ്ര സര്‍ ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങള്‍ ക്കും അര്‍ ഹതയുണ്ട് എന്ന് അവര്‍ വാദിക്കുകയും അതെ ഞങ്ങള്‍ നടപ്പിലാക്കൂ എന്ന് വാശിപിടിക്കുകയും ചെയ്യാം. എന്നാല്‍ അങ്ങനെ ഒരു സാഹചര്യം ഇല്ല.

അങ്ങനെ ഒരു സാഹചര്യം ഇപ്പോഴില്ല. ഇപ്പോള്‍ അവര്‍ വാശിപിടിച്ചാല്‍ സര്‍ക്കാര്‍ നയം അവരെ പറഞ്ഞു ബോധ്യപ്പെടുത്താം . കേരളത്തില്‍ ഒരു നയം ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് വാദിക്കാമായിരുന്നു. സ്മാര്‍ ട്ട് സിറ്റി കരാറും കേന്ദ്ര നയവും അവരുടെ സഹായത്തിനു വരികയും ചെയ്യുമായിരുന്നു. സര്‍ക്കാരിനു സെസ് വിഷയത്തില്‍ ഒരു നയമുള്ളതു കൊണ്ട്, ആ നയത്തിന്റെ അടിസ്ഥാനത്തിലേ കരാറുണ്ടാക്കാന്‍ പറ്റൂ എന്നു ഇപ്പോള്‍ സര്‍ ക്കാരിനു വാദിക്കാം . ഒരു മാസം മുമ്പ് അതു പറ്റില്ലായിരുന്നു.

kaalidaasan said...

ഇനി മറ്റൊരു കാര്യാം. എന്താണ്‌ SEZ ACT ഇല്‍ സംസ്ഥാന ഇളവിനെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ എന്ന് നോക്കാം
The State Government may, for the purposes of giving effect to the provisions of this Act, notify policies for Developers and Units and take suitable steps for enactment of any law:- (a) granting exemption from the State taxes, levies and duties to the Developer or the entrepreneur; (b) delegating the powers conferred upon any person or authority under any State Act to the Development Commissioner in relation to the Developer or the entrepreneur.

നിഷ്‌പക്ഷരായി വായിക്കുന്നവര്‍ക്കാണ്‌ ഇതൊക്കെ നല്‍കുന്നത്‌. അല്ലാത്തവര്‍ക്ക്‌ എല്ലാം അവഗണിക്കാം


നിഷ്പക്ഷമായി വയിക്കുന്നവര്‍ക്ക് ഇതില്‍ നിന്നുമൊരു കാര്യം മനസിലാകു ​. കേന്ദ്ര സെസ് നയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായ അനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന്. സംസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍ പ്രത്യേക നിയമം ഉണ്ടാക്കാം എന്നും .
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ ,സം സ്ഥനങ്ങളെ ബാധിക്കുന്നവ, നിഷേധിക്കാനും സം സ്ഥാനങ്ങള്‍ക്ക് നിയമം ഉണ്ടാക്കാം.

ഭൂമി മറ്റവശ്യങ്ങള്‍ക്ക് കൈമാറ്റം ചെയപ്പെടാതിരിക്കാന്‍ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥയില്ല. അതു കൊണ്ട് കേരള സര്‍ക്കാര്‍ ആ വ്യവസ്ഥ ഉള്‍പ്പെടുത്തി ഒരു സെസ് നയം നിര്‍മ്മിച്ചു.
കേരളം പുതിയ നിയമം ഉണ്ടാക്കി സെസ് അപേക്ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമോ എന്നത് ഇവിടത്തെ പ്രശ്നമല്ല.


ഇപ്പോള്‍ കേന്ദ്ര സെസ് നയപ്രകരം ലഭിക്കാവുന്ന അനുകൂല്യങ്ങള്‍ വേണ്ട എന്ന് സെസ് അപേക്ഷകര്‍ സമ്മതിച്ചു എന്നതാണു വിഷയം . അതും അതിന്റെ കൂടെ വേറെയും ചില നിബന്ധനകളും ഉള്‍പെടുത്തി കേരള സര്‍ക്കാര്‍ ഒരു നയം ആവിഷ്ക്കരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സെസ് അപേക്ഷകരുമായി കാരാര്‍ ഉണ്ടാക്കും .

Srivardhan said...

ഒരു കാളിദാസ വചനം അഥവാ പമ്പര വിഡ്ഢിത്തം ഇതാ
"പൊതുമേഖലാ സ്ഥപനമാണെങ്കില്‍ എന്തിനു കേരള സര്‍ക്കാരിന്റെ തിട്ടൂരത്തിനു കാത്തു നില്‍ക്കുന്നു. സെസ് അനുവദിക്കുന്ന കേന്ദ്രത്തിനു നേരിട്ട് അപേക്ഷ നല്‍കാന്‍ പാടില്ലേ?....
നാട്ടപ്രാന്ത് മൂത്താല്‍ അല്ലെങ്കില്‍ അഭിനയിക്കുമ്പോള്‍ എന്ത് ചെയ്യും.കാളിയുടെ ഈ ചോദ്യത്തിനു ഒരു ടിപ്പണി
" അരുണ കുമാര്‍ എണ്ണ വ്യക്തിക്ക് ഒരു സര്‍ക്കാര്‍ ജ്വാലി വേണം.എന്ത് ചെയ്യും,PSCവഴി പരിക്ഷയും ഇന്റര്‍വ്യൂ ഒക്കെ കഴിഞ്ഞു വരണം,എന്നാണു മറ്റേ യന്ത്രം പ്രവര്തിക്കാത്തവര്‍ പറയുക, കാളി പറയും, നോ,നോ നേരെ CM ന് ഒരു application കൊടുക്കൂ,സംഗതി ക്ലീന്‍,selected.."
അതുപോലെ smart city അടക്കം വ്യവസായികള്‍ക്ക് ചിന്തിക്കുന്ന യന്ത്രമുണ്ടോ, തലയില്‍ ആള്താമാസമുണ്ടോ.വിവരമില്ലാത്ത പരിഷകള്‍."SEZ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാരിനു നേരിട്ടു അങ്ങ് അപേക്ഷ നല്‍കാന്‍ പാടില്ലേ ..എന്തിനു കേരളസര്‍ക്കാരിന്റെ തിട്ടൂരത്തിനു കാത്തു നില്‍ക്കുന്നു"
എന്തൊരു ബുദ്ധി, അമ്പമ്പോ..പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ സ്വന്തം യുക്തിയെ ഇത്ര പരസ്യമായി തൊലിയുരിയന്നോ കാളിടാസാ...

കിരണ്‍ തോമസ് തോമ്പില്‍ said...

srivardhan കാളിദാസനോട്‌ സംവേഡിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ട്‌ എന്ന് തോന്നുന്നില്ല. ഇനിയും ഇങ്ങനെ ഉരുണ്ട്‌ കളിച്ചു കൊണ്ടിരിക്കും. കാര്യങ്ങള്‍ അന്വേഷിച്ച്‌ പോകുന്ന നമ്മള്‍ മണ്ടന്മാരായികൊണ്ടിരിക്കും. നമ്മള്‍ പത്രവാര്‍ത്തയും സെസ്‌ ആക്ടും ഒക്കെ കഷ്ടപ്പെട്ട്‌ വായിച്ച്‌ ഒാരോ കാര്യങ്ങള്‍ എഴുതും പക്ഷേ കാളിദാസന്‍ കുറെ പ്രസ്താവനകള്‍ നടത്തും. എല്ലാം അറിയുന്ന ആളാണ്‌ എന്നാണ്‌ ഭാവം. എന്തൊക്കെ കാര്യങ്ങളാ പുള്ളി പറയുന്നത്‌. അതെല്ലാം തെറ്റാണ്‌ എന്ന് കണ്ടെത്താന്‍ നമ്മള്‍ വേറേ കാര്യങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തുമ്പോള്‍ വീന്റും മുട്ടാപ്പോക്കുമായി വരും.

തമാശകള്‍ ഇനിയും ഉണ്ട്‌ കാളിദാസന്റെ വക കിന്‍ഫ്രയുടെ ഭൂമി സെസ്‌ അപേക്ഷ കൊടുത്ത കമ്പനിക്ക്‌ നല്‍കിയതില്‍ അഴിമതി ഉണ്ട്‌ എന്ന ആരോപണം. പിന്നെ അവിടെ IT കമ്പനിക്ക്‌ അവര്‍ സെസ്‌ അപേക്ഷിച്ചപ്പോള്‍ അതില്‍ ക്രമക്കേട്‌ നടന്നിട്ടുണ്ട്‌. അങ്ങനെ പോകുന്നു കാളിദാസന്റെ വാദങ്ങള്‍.

kaalidaasan said...

കാളിദാസനോട്‌ സംവേഡിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ട്‌ എന്ന് തോന്നുന്നില്ല. ഇനിയും ഇങ്ങനെ ഉരുണ്ട്‌ കളിച്ചു കൊണ്ടിരിക്കും. കാര്യങ്ങള്‍ അന്വേഷിച്ച്‌ പോകുന്ന നമ്മള്‍ മണ്ടന്മാരായികൊണ്ടിരിക്കും.


ശ്രീവര്‍ ദ്ധന്‍ ഉന്നയിച്ച് മണ്ടത്തരത്തിനു കിരണ്‍ ഉത്തരം നല്‍കാമോ? പൊതു മേഘലാ സ്ഥാപനം കേരള സര്‍ക്കാരിനു അപേക്ഷ നല്‍കി എന്നു പറഞ്ഞത് കിരണാന്. 7 അപേക്ഷകര്‍ ഐ റ്റി വകുപ്പിനു അപേക്ഷ നല്‍കി. 2 പേര്‍ വ്യവസായ വകുപ്പിനു അപേക്ഷ നല്‍കി. ഇതു രണ്ടും എനിക്കു മനസിലായി. പൊതുമേഘല സ്ഥാപനം എവിടെയാണു അപേക്ഷ നല്‍കിയത്? സര്‍ക്കാര്‍ എന്നു കിരണ്‍ ഉദ്ദേശിച്ച സാധനം ആരാണ്‌ അല്ലെങ്കില്‍ എന്താണു? സര്‍ക്കാരിനു അപേക്ഷ നല്‍കി എന്നു പറഞ്ഞാല്‍ സെക്രട്ടേറിയറ്റിന്റെ ഇടനാഴിയില്‍ ഇട്ടിട്ടു പോയി എന്നാണോ?

ഉരുണ്ടുകളിക്കാതെ ഒരു ഉത്തരം തരാമോ?

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാസന്‌ സെസിനെപ്പറ്റി ഒരു അന്തവും കുന്തവും അറിയില്ല . അതുകൊണ്ടാണ്‌ ഇങ്ങനെ സംസാരിക്കുന്നത്‌. സെസ്‌ ഇന്ത്യുടെ സൈറ്റില്‍ പോകുക. സെസ്‌ ആക്ടും സെസ്‌ റൂളും വായിക്കുക.

ഇനി പൊതുമേഖലാ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്‌ അപേക്ഷ കൊടുത്തിട്ടുണ്ട്‌. അതിന്റെ വിശദാസംശങ്ങള്‍ കാളിദാസനോട്‌ വിശദീകരിക്കാന്‍ ഞാന്‍ ഉദ്ദ്യേശിക്കുന്നില്ല. വിവരാവകാശ നിയമം എന്ന് ഉണ്ട്‌. അത്‌ വച്ച്‌ ഒരു കാച്ച്‌ കാച്ചി നോക്ക്‌. അപ്പോള്‍ കിട്ടും. അല്ലതെ കാളിദാസനോട്‌ ക്രിയാത്മകമായി സംവേദിക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

kaalidaasan said...

നമ്മള്‍ പത്രവാര്‍ത്തയും സെസ്‌ ആക്ടും ഒക്കെ കഷ്ടപ്പെട്ട്‌ വായിച്ച്‌ ഒാരോ കാര്യങ്ങള്‍ എഴുതും പക്ഷേ കാളിദാസന്‍ കുറെ പ്രസ്താവനകള്‍ നടത്തും. എല്ലാം അറിയുന്ന ആളാണ്‌ എന്നാണ്‌ ഭാവം.

നിങ്ങള്‍ പത്രവാര്‍ത്തയും സെസ്‌ ആക്ടും ഒക്കെ കഷ്ടപ്പെട്ട്‌ വായിക്കും . പലതും മനസിലാക്കാതെ എഴുതും .ഞാന്‍ അതിനേക്കുറിച്ച് അഭിപ്രായം എഴുതിയല്‍ എന്നെ ചീത്ത വിളിക്കുമ്. ഇവിടെ ഇപ്പോല്‍ തര്‍ക്കവിഷയം ​കരീം പറഞ്ഞ ചില കര്യങ്ങളാണല്ലോ. മാരീചന്റെ അഭിപ്രായത്തില്‍ അതു വെറും തൊഴില്‍ നിയമങ്ങളെ മാത്രം ബാധിക്കുന്നവയാണ്. കിരണിനും അതേ അഭിപ്രായമാണെങ്കില്‍ ഞാന്‍ എഴുതുന്നത് വയിക്കാതിരിക്കുക.

സംസ്ഥാനമൊരു നിയമവും ഭേദഗതി ചെയ്യേണ്ട. ഇളവുകള്‍ ഒന്നും നല്‍കേണ്ടതില്ല എന്നൊക്കെയാണ്‌ കരീം പറഞ്ഞത്. കിരണ്‍ മുകളില്‍ ഉദ്ധരിച്ച സെസ് അക്റ്റിലെ ചില ക്ളോസുകളാണ്‌ ഞാന്‍ എടുത്തെഴുതുന്നത്.


കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന താഴേപ്പറയുന്ന ഇളവുകളില്‍ പലതും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയിലുള്ള നിബന്ധനകള്‍ അംഗീകരിച്ചാലും ലഭിക്കും . അതുകൊണ്ട്‌ SEZ പരിഗണന അവര്‍ ആവശ്യപ്പെടുന്നു

സാമ്പത്തിക മേഖലകളെ സേവനനികുതിയില്‍ നിന്നൊഴിവാക്കിയിരിക്കുന്നു.

- സംസ്ഥാന വില്‍പ്പന നികുതി, ഒക്ട്രോയി, മന്‍ഡി നികുതി, ടേണോവര്‍ നികുതി സാമ്പത്തിക മേഖലയിലേക്ക്‌ പ്രാദേശിക താരിഫ്‌ ഏരിയായില്‍ നിന്ന്‌ വാങ്ങുന്ന ചരക്കുകള്‍ക്കുള്ള ലെവി, സെസ്സ്‌, മറ്റ്‌ ഡ്യൂട്ടികള്‍ എന്നിവയെല്ലാം ഒഴിവാക്കിയിരിക്കുന്നു.ഇതെല്ലാം കേന്ദ്രം അനുവദിച്ചിരിക്കുന്ന നികുതി ഇളവുകളാണ്. ഇവ സംസ്ഥാനത്തെ ബാധിക്കുന്നവയും ആണ്.


ഇനി കിരണ്‍ എഴുതിയ മറ്റൊന്നു കൂടി കോപ്പി ചെയ്യാം


എന്താണ്‌ SEZ ACT ഇല്‍ സംസ്ഥാന ഇളവിനെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ എന്ന് നോക്കാം
The State Government may, for the purposes of giving effect to the provisions of this Act, notify policies for Developers and Units and take suitable steps for enactment of any law:- (a) granting exemption from the State taxes, levies and duties to the Developer or the entrepreneur;ഇതു വായിക്കുന്ന ആരും മനസിലാക്കുക, സംസ്ഥാനങള്‍ ക്ക് ഇപ്പറഞ്ഞ ഇളവുകള്‍ നല്‍കാന്‍ നോട്ടിഫിക്കേഷന്‍ നല്കുകയോ നിയമം ഉണ്ടാക്കുകയോ ചെയ്യാമെന്നാണ്. കരീം പറഞ്ഞത് ഇങ്ങനെ നോട്ടിഫിക്കേഷന്‍ നല്‍കി ഇളവുകള്‍ നല്‍കേണ്ട എന്നു അപേക്ഷകര്‍ സമ്മതിച്ചിരിക്കുന്നു എന്നാണ്.

അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന താഴേപ്പറയുന്ന ഇളവുകളില്‍ പലതും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയിലുള്ള നിബന്ധനകള്‍ അംഗീകരിച്ചാലും ലഭിക്കും എന്നു കിരണ്‍ പറയുന്നത് എങ്ങനെ ശരിയാവും? കേന്ദ്ര പരിധിയിലെ നികുതികളും ഡ്യൂട്ടികളും ഇതിലേക്ക് വലിച്ചിഴക്കല്ലെ.


കേരളം പുതിയതായി നിര്‍മ്മിച്ച നയത്തില്‍ താഴേപ്പറയുന്ന കേന്ദ്ര ആനുകൂല്യങ്ങള്‍ എടുത്തു കളഞ്ഞിട്ടുണ്ട്.


അംഗീകരിക്കപ്പെട്ട പ്രത്യേകസാമ്പത്തികമേഖലകള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന സ്ഥലം വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന്‌ സ്വാതന്ത്ര്യം നല്‍കി.


നിര്‍ദ്ദിഷ്ട സാമ്പത്തികമേഖലക്ക്‌ നല്‍കിയിരിക്കുന്ന സ്ഥലങ്ങളെ പാരിസ്ഥിതിക വ്യവസ്ഥകളില്‍ നിന്നൊഴിവാക്കിയിരിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

എല്ലാം കാളിദാസന്റെ ഇഷ്ടത്തിന്‌ വിട്ടു തരുന്നു

വ്യാഖ്യാനിക്കുക സ്വയം സംതൃപ്തി അടയുക

kaalidaasan said...

തമാശകള്‍ ഇനിയും ഉണ്ട്‌ കാളിദാസന്റെ വക കിന്‍ഫ്രയുടെ ഭൂമി സെസ്‌ അപേക്ഷ കൊടുത്ത കമ്പനിക്ക്‌ നല്‍കിയതില്‍ അഴിമതി ഉണ്ട്‌ എന്ന ആരോപണം. പിന്നെ അവിടെ ഈട് കമ്പനിക്ക്‌ അവര്‍ സെസ്‌ അപേക്ഷിച്ചപ്പോള്‍ അതില്‍ ക്രമക്കേട്‌ നടന്നിട്ടുണ്ട്‌. അങ്ങനെ പോകുന്നു കാളിദാസന്റെ വാദങ്ങള്‍.

കിരണാണ്, അദ്യം മുതലേ പറഞ്ഞിരുന്നത്, 10 സെസ് അപേക്ഷകരും സ്വന്തമായി ഭൂമി ഉള്ളവരാണെന്ന്.

വ്യവസായ വകുപ്പില്‍ നിന്നും ഒരു വ്യവസായം നടത്താന്‍ ലീസിനെടുത്ത സ്ഥലത്ത് വേറെ വ്യവസായം നടത്താന്‍ പാടില്ല എന്നൊരു നിയമം കേരളത്തിലുണ്ട്. അതിന്റെ അടിസ്ഥനത്തിലാണ്, എച് എം റ്റി ഭൂമി വില്‍പ്പനയെ സര്‍ക്കാര്‍ എതിര്‍ത്തതും .

ഇപ്പോള്‍ എറണാകുളത്ത് കിന്‍ഫ്രയുടെ 12 ഹെക്ടറില്‍ ബയോടെക്നോളജി വ്യവസായത്തിന്‌, ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സിന്‌ എങ്ങനെ സെസിന്‌ അപേക്ഷിക്കന്‍ സാധിക്കും ? കിന്‍ഫ്രയുടെ സ്ഥലത്ത് ഐ റ്റി വ്യവസായം നടത്താന്‍ സ്വകാര്യ സ്ഥാപനമായ ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സിന്‌ അനുവാദം കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും അസ്വാഭാവികമായതു നടന്നിരിക്കണം .


കോഴിക്കോട്ട് സ്റ്റീല്‍ കോമ്പ്ളക്സിന്റെ സ്ഥലത്ത് അബ്ദുള്‍ വഹാബിനു കാര്‍ ഷോ റൂം നടത്താന്‍ അനുവാദം നല്‍കിയതിലെ അസ്വാഭാവികത ഇതിലുണ്ട്. കിരണിനു അതു കാണാന്‍ സാധിക്കാത്തത് എന്റെ കുറ്റമല്ല. സൌജന്യമായി കിട്ടിയ എച് എം റ്റി ഭൂമി ചുളുവിലക്ക് അവര്‍ വിറ്റതിനെ കരീം ന്യായീകരിക്കുകയും കിരണ്‍ അതില്‍ അരുതാത്തതായി ഒന്നും കാണാതിരിക്കുകയും ചെയ്ത പോലെയാണിതും .

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാസാ കിന്‍ഫ്രയുടെ ഭൂമി വ്യവസായ ആവശ്യത്തില്‍ നിന്നു വകമാറ്റി IT ബയോളജി പാര്‍ക്ക്‌ പണിയുന്നു എന്നത്‌ ഒരു ഉഗ്രന്‍ വാര്‍ത്തയായിരിക്കും. ഏതെങ്കിലും പത്രക്കാരുടെ അടുത്തോ പൊതു താല്‍പ്പര്യക്കാരുടെ അടുത്തോ പോയി പറയൂ. കരിമിന്റെ കുറ്റി തെറിക്കുന്നത്‌ നമുക്ക്‌ കാണാം. മാത്രവുമല്ല ഈ സ്ഥലത്തിന്‌ സെസ്‌ അപേക്ഷ നല്‍കിയ ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിലേ എല്ലാ സെക്രട്ടറിമാരും കുടുങ്ങുന്നതും നമുക്ക്‌ കാണാം. വേഗമാകട്ടേ ഒരു നിമിഷം പോലും താമസിക്കരുത്‌.

kaalidaasan said...

കാളിദാസന്‌ സെസിനെപ്പറ്റി ഒരു അന്തവും കുന്തവും അറിയില്ല . അതുകൊണ്ടാണ്‌ ഇങ്ങനെ സംസാരിക്കുന്നത്‌. സെസ്‌ ഇന്ത്യുടെ സൈറ്റില്‍ പോകുക. സെസ്‌ ആക്ടും സെസ്‌ റൂളും വായിക്കുക.

കാളിദാസന്‌ സെസിനെപ്പറ്റി എന്തറിയാം എന്നത് പോകട്ടെ. ഞാന്‍ ചോദിച്ച ചോദ്യത്തിനു മറുപടി പറയൂ, കിരണ്‍ .സെസ്‌ ഇന്ത്യുടെ സൈറ്റില്‍ നിന്നു കിരണ്‍ കോപ്പി ചെയ്ത കാര്യങ്ങളേക്കുറിച്ചാണു ഞാന്‍ ചോദ്യം ചോദിച്ചത്.

ഇനി പൊതുമേഖലാ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്‌ അപേക്ഷ കൊടുത്തിട്ടുണ്ട്‌. അതിന്റെ വിശദാസംശങ്ങള്‍ കാളിദാസനോട്‌ വിശദീകരിക്കാന്‍ ഞാന്‍ ഉദ്ദ്യേശിക്കുന്നില്ല.

പൊതുമേഖലാ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്‌ അപേക്ഷ കൊടുത്തിട്ടുണ്ട്‌ അതെനിക്കു മനസിലായി. 7 സ്ഥാപനങ്ങള്‍ ഐ റ്റി വകുപ്പിനു അപേക്ഷ കൊടുത്തിട്ടുണ്ട്. 2 സ്ഥാപനങ്ങള്‍ വ്യവസായ വകുപ്പിനും അപേക്ഷ കൊടുത്തിട്ടുണ്ട് . അതും മനസിലായി. പൊതുമേഖലാ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്‌ കൊടുത്ത അപേക്ഷ എവിടെയാണു കൊടുത്തതെന്നു മത്രമേ ഞാന്‍ ചോദിച്ചുള്ളു. അതെവിടെയാണെന്നു കിരണിനൊന്നു പറയാമോ?

വിവരാവകാശനിയമത്തിലൂടെ അതറിയം എന്നു പറഞ്ഞ് ഉരുളാതെ . കിരണ്‍ കഷ്ടപ്പെട്ട് വ്യവസായ വകുപ്പില്‍ നിന്നും പലതും അറിഞ്ഞതു കൊണ്ടാണ്, ഞാന്‍ ഇത് ചോദിച്ചത്. എനിക്കു വ്യവസായ വകുപ്പില്‍ നിന്നും അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാസാ

എന്റ പോസ്റ്റും കമന്റും വായിക്കുക. അതില്‍ എല്ലാം ഉണ്ട്‌. ഇനി കാളിദാസന്‌ ഒരു വിശദീകരണം ഇല്ല. പൊതുമേഖല സ്ഥാപനം എവിടെ അപെക്ഷ നല്‍കി എന്നതും എന്റെ പോസ്റ്റില്‍ ഉണ്ട്‌. അത്‌ കാണാത്തത്‌ എന്റെ കുറ്റമല്ല. വ്യവസായ വകുപ്പില്‍ നിന്ന് ഞാന്‍ അറിഞ്ഞതെല്ലാം വിവരാവകാശ നിയമം അനുസ്സരിച്ച്‌ കാളിദാസനും അറിയാം. എല്ലാ സംശയങ്ങളും ഇനി അങ്ങനെ നീങ്ങിയാല്‍ മതി.

kaalidaasan said...

കാളിദാസാ കിന്‍ഫ്രയുടെ ഭൂമി വ്യവസായ ആവശ്യത്തില്‍ നിന്നു വകമാറ്റി IT ബയോളജി പാര്‍ക്ക്‌ പണിയുന്നു എന്നത്‌ ഒരു ഉഗ്രന്‍ വാര്‍ത്തയായിരിക്കും. ഏതെങ്കിലും പത്രക്കാരുടെ അടുത്തോ പൊതു താല്‍പ്പര്യക്കാരുടെ അടുത്തോ പോയി പറയൂ. കരിമിന്റെ കുറ്റി തെറിക്കുന്നത്‌ നമുക്ക്‌ കാണാം.


ഇങ്ങനെ കൊച്ചു കുട്ടികളേപ്പോലെ സംസാരികാതിരിക്കു കിരണ്‍ .വിമര്‍ശങ്ങള്‍ ഉന്നയിച്ച കാളിദാസന്‍ എന്ന ബ്ലോഗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള ഒരു മറുപടിയായി പലതും എഴുതിയിട്ട്, കാളിദാസന്‍ എന്ന ബ്ലോഗര്‍ ഇപ്പോള്‍ നടത്തുന്ന വിമര്‍ശനങ്ങളില്‍ നിന്നും ഒളിച്ചോടാതെ.


കിന്‍ഫ്രയുടെ ഭൂമിയില്‍ സ്വകാര്യ വ്യക്തി സെസിന്‌ അപേക്ഷിക്കുന്നത് ഒരു ഉഗ്രന്‍ വാര്‍ത്ത തന്നെയാണ്‌ ഏതെങ്കിലും പത്രക്കാരുടെ അടുത്തോ പൊതു താല്‍പ്പര്യക്കാരുടെ അടുത്തോ പോയി പറയുന്നത് വിട്ടു കള. ഞാന്‍ കിരണിനോടാണ്, ചോദിച്ചത്. കിരണിന്റെ ബുദ്ധി ഉപയോഗിച്ചു അതിനു മറുപടി പറയൂ. കരിമിന്റെ കുറ്റി തെറിക്കുമോ മറ്റെന്തങ്കിലും തെറിക്കുമോ എന്നതൊന്നും എനിക്കു താല്‍പര്യമുള്ള കാര്യമല്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇല്ല കാളിദാസ എനിക്ക്‌ കാളിദാസന്റെതു പോലുള്ള ബുദ്ധി ഇല്ല. ഞാന്‍ പറഞ്ഞല്ലോ അങ്ങ്യോട്‌ സവാദത്തിനില്ല. എന്റെ ഉത്തരങ്ങള്‍ എന്റെ കമന്റില്‍ ഉണ്ട്‌. അതും വായിക്കൂ

kaalidaasan said...

പൊതുമേഖല സ്ഥാപനം എവിടെ അപെക്ഷ നല്‍കി എന്നതും എന്റെ പോസ്റ്റില്‍ ഉണ്ട്‌. അത്‌ കാണാത്തത്‌ എന്റെ കുറ്റമല്ല.


പൊതു മേഘലാ സ്ഥാപനം ചീഫ്‌ സെക്രട്ടറി ചെയര്‍മാനായ സെസ്‌ സമിതിക്ക് അപേക്ഷ നല്‍കി എന്നാണു കിരണ്‍ എഴുതിയത്. അങ്ങനെയണെങ്കില്‍ എല്ലാ അപേക്ഷയും സെസ് സമിതിക്കല്ലേ നല്‍ കേണ്ടത്?


വ്യവസായത്തിന്റെ നോഡല്‍ ഏജന്‍ സിയായ വ്യവസായ വകുപ്പിനെ മറികടന്ന് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത് എന്തുകൊണ്ടാണ്‌?

കിരണ്‍ തോമസ് തോമ്പില്‍ said...

ഭാഗ്യം കാളിദാസന്‍ അത്‌ കണ്ടല്ലോ. ഇനി മറുപടി പറയാം. ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ്‌ കേരളത്തില്‍ സെസ്‌ അപേക്ഷകരേ തിരഞ്ഞെടുക്കുന്നത്‌. അങ്ങോട്ടേക്ക്‌ അപേക്ഷകള്‍ അയച്ചു കൊടുക്കുക മാത്രമേ വ്യവസായ വകുപ്പും IT വകുപ്പും ചെയ്തിട്ടുള്ളൂ. ആ സമിതിയാണ്‌ യോഗ്യരായ സെസ്‌ അപേക്ഷകരെ ക്യാബിനറ്റിന്‌ ശിപാര്‍ശ ചെയ്യുന്നത്‌. അതാണ്‌ ക്യാബിനറ്റ്‌ അംഗീകരിച്ചത്‌. ഈ അപേക്ഷകള്‍ ഇനി വ്യവസായ വകുപ്പ്‌ കേന്ദ്ര സെസ്‌ സമിതിക്ക്‌ അയച്ചു കൊടുക്കുന്നു. അതാണ്‌ ഇതിലെ പ്രോട്ടോക്കോള്‍

kaalidaasan said...

കേരളത്തില്‍ അപേക്ഷകരെ തെരഞ്ഞെടുക്കുന്നത് ആരാണെന്നു ഞാന്‍ ചോദിച്ചില്ല . അപേക്ഷ ആര്‍ ക്കു കൊടുക്കണമെന്നേ ചോദിച്ചുള്ളു. ഞാന്‍ മനസിലാക്കിയത് അപേക്ഷ സ്വീകരിക്കാനല്ല ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. കിട്ടിയ അപേക്ഷകളില്‍ ഏതൊക്കെ അംഗീകരിക്കണമെന്നു തീരുമാനിക്കാനാണ്. ആ സമിതിയെ രൂപീകരിച്ചത് അപേക്ഷകള്‍ കിട്ടിക്കഴിഞ്ഞതിനു ശേഷമാണു താനും .

ഗുപ്തന്‍ said...

എന്റെ കാളിദാസാ മാരീചനേയും കിരണ്‍ തോമസ് തോമ്പിലിനേയും തോല്‍പ്പിച്ചേ അടങ്ങൂ എന്നാണോ? വിടരുത് മാരീചന്‍&കിരണ്‍....

അജയ കുമാര്‍ said...

അപേക്ഷ ഐടി വകുപ്പുവാങ്ങിയാലും വ്യവസായ വകുപ്പുവാങ്ങിയാലും തീരുമാനമെടുക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ്. അതിനു മുകളില്‍ പറക്കുന്ന പരുന്താണ് മന്ത്രിസഭ. അതിന്റെ തലവനാണ് മുഖ്യമന്ത്രി.

വ്യവസായ വകുപ്പല്ല അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്; എടുത്തിട്ടുള്ളതും.

ഐടി വകുപ്പിന്റെ മുന്നില്‍തന്നെയേ അപേക്ഷ പാടുള്ളൂവെങ്കില്‍ അത് ഒരു സര്‍ക്കാര്‍ ഓര്‍ഡറായിറക്കാം. അതല്ലെങ്കില്‍, മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കാം.

സിപിഎം തീരുമാനത്തെ പലകാര്യത്തിലും ലംഘിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കാളിദാസന്‍ തന്നെ പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി അങ്ങനെ ചെയ്യാതിരിക്കുമോ?

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ലംഘിച്ച് ഐടി വകുപ്പ് മുഖ്യമന്ത്രി കൈക്കലാക്കിയതിനെപ്പറ്റി പലതും വായിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി, പി പി തങ്കച്ചന്‍, എം വി രാഘവന്‍, എം എം ഹസ്സന്‍ തുടങ്ങിയവരുടെ ആരോപണങ്ങളും വന്നു. അതൊന്നുമല്ല ഇവിടെ സൂചിപ്പിക്കുന്നത്.

സെസ് അപേക്ഷകള്‍ ഐടി വകുപ്പുമുഖേന തന്നെ പോകണമെന്ന് കാളിദാസനെന്തിത്ര വാശി? വ്യവസായ വകുപ്പിന്‍ കീഴിലായിരുന്ന ഐടി വകുപ്പ് പിടിച്ചെടുത്തതും ഇപ്പോഴത്തെ ഈ വാശിയും ചേര്‍ത്തുവെച്ചുനോക്കുമ്പോള്‍ ഏതാണ്ടൊക്കെ തോന്നുന്നു.

പലതും നടക്കുന്നുണ്ട്. അതിനു മറയിടാന്‍ മറ്റുചിലരെ നോക്കി അതാ കള്ളന്‍ എന്നു വിളിച്ചുകൂവുന്നതും കാണുന്നുണ്ട്.

പത്രക്കാരെ കുപ്പിയിലാക്കിയതുകൊണ്ട് തല്‍ക്കാലം വലുതായൊന്നും പൊട്ടിയൊലിക്കില്ലെന്ന് സമാധാനിക്കാം.

kaalidaasan said...

ഗുപ്താ ,
കാളിദാസനു ആരെയും തോല്‍പ്പിക്കണമെന്നില്ല. ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ കാളിദാസനു തോന്നിയ അഭിപ്രായം രേഖപ്പെടുത്തി എന്നു മാത്രം .

വെറുതെ ചില നേരമ്പോക്കുകള്‍ പറയുന്നതല്ലാതെ ഗുപ്തന്റെ അഭിപ്രായം കണ്ടില്ലല്ലോ.

kaalidaasan said...

അജയകുമാര്‍ ,

അപേക്ഷ എവിടെ വന്നാലും യാതൊരു കുഴപ്പമില്ല. ഐ റ്റി വകുപ്പിനേ സംബന്ധിച്ച അപേക്ഷ ഐ റ്റി വകുപ്പില്‍ വരുന്നതല്ലേ നല്ലത്?


മറ്റു വകുപ്പുകളെ സംബന്ധിക്കുന്ന പല പ്രശ്നങ്ങളും ചില വകുപ്പുകളില്‍ വരാറുണ്ട്. പക്ഷെ അതെല്ലാം ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാറാണ്, പതിവ്.

സിപിഎം തീരുമാനത്തെ പലകാര്യത്തിലും ലംഘിക്കാന്‍ മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കാളിദാസന്‍ പറഞ്ഞിട്ടില്ല. ഒരു മുന്നണി സംവിധാനത്തില്‍ ഒരു പാര്‍ട്ടിയുടെ എല്ലാ തീരുമാനവും മുഖ്യമന്ത്രിക്കു നടപാക്കാന്‍ പറ്റിയെന്നു വരില്ല. മുന്നണിയായി ഭരികുമ്പോള്‍ പാര്‍ട്ടി അങ്ങനെ വശിപിടിക്കുന്നതില്‍ കാര്യമില്ല.

മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ള വകുപ്പ് കൈവശം വക്കാം . അതു ഭരണഘടന നല്‍കുന്ന അധികാരമാണ്. സംസ്ഥാന കമ്മിറ്റിയല്ല പാര്‍ട്ടിയുടെ പരമോന്നത സമിതി. ആ സമിതി മുഖ്യമന്ത്രിക്ക് ആ അനുവാദം കൊടുത്തിരുന്നു. സംസ്ഥന കമ്മിറ്റിയുടെ തീരുമാനമാണ്, അന്തിമമെങ്കില്‍ മുഖ്യമന്ത്രി മറ്റൊരാളാകുമായിരുന്നു.

ഐ റ്റി വകുപ് മുഖ്യമന്ത്രി വ്യവസായ വകുപ്പില്‍ നിന്നും എടുത്തു മാറ്റിയതാണ്. അതു വ്യവസായ വകുപ്പു മന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല എനും എല്ലാവര്‍ക്കും അറിയാം . കരീമിനു വി എസിനോടുള്ള വെറുപ്പ് അതിനു മുന്നേ തുടങ്ങിയതാണ്. അതു കൊണ്ടാണ്, വി എസിന്റെ നേതൃ ത്വത്തില്‍ തെരഞ്ഞെടുപ്പിനു പോയാല്‍ എല്‍ ഡി എഫ് തോറ്റുപോകുമെന്നു പറഞ്ഞത്. വി എസിന്റെ നേതൃ ത്വത്തില്‍ എല്‍ ഡി എഫ് ഇതു വരെ കിട്ടാത്ത തിളക്കമുള്ള വിജയം നേടിയപ്പോള്‍ ആ വെറുപ്പു കൂടി. ആ വെറുപ്പ് ഇന്നും തുടരുന്നു. കേരളത്തിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ വ്യവസയ പദ്ധതിയായ സ്മാര്‍ സിറ്റിക്കു തറക്കല്ലിട്ടപ്പോള്‍ കരിം അവിടെ വരാതിരുന്നതും ആ വെറുപ്പിന്റെ ഭാഗമായിട്ടായിരുന്നു.

പലതും നടക്കുന്നുണ്ട്. പക്ഷെ പകുതിയേ അജയകുമാറിനേപ്പോലുള്ളവര്‍ കാണുന്ന്ള്ളു.

പത്രക്കാരെ കുപ്പിയിലാക്കിയെന്നൊക്കെ വെറുതെ അങ്ങു പറയാം . മറ്റു ചിലര്‍ ഇവിടെ എഴുതി പത്രക്കാരാണ്, വി എസിന്റെ അജണ്ട നിശ്ചയിക്കുന്നതെന്ന്. ആര്‍ ആരെ കുപ്പിയിലാക്കിയെന്നാണ്, സാധരണക്കാര്‍ അനുമാനിക്കേണ്ടത്. എല്ലാം മാധ്യമ സൃഷ്ടി എന്നു വിളിച്ചുപറയുന്നവരുടെ അടുത്ത് പത്രക്കാര്‍ പോകാന്‍ മടിച്ചേക്കും . വെറുതെ എന്തിനു പഴി കേള്‍ ക്കുന്നു. കടിക്കാത്ത പട്ടിയുടെ അടുത്തേ ആളുകള്‍ അടുക്കു. അതിനു കുപ്പിയിലാക്കി കുടത്തിലാക്കി എന്നൊക്കെ പറഞ്ഞു സമാധാനിക്കാം

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ ചര്‍ച്ച അവസാനിപ്പിക്കും മുന്‍പ്‌ ചില കാര്യങ്ങള്‍ക്കൂടി കൂട്ടിച്ചേര്‍ക്കണം എന്ന് തോന്നുന്നു. ഇല്ലെങ്കില്‍ ഈ പോസ്റ്റ്‌ മാത്രം വായിക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ പല ആശയക്കുഴപ്പങ്ങളും ഉണ്ടാകും

കേരളത്തില്‍ സ്വകാര്യ സംരംഭകര്‍ സെസ്‌ അപേക്ഷ നല്‍കിയതില്‍ തീരുമാനമെടുക്കാതെ ഒന്നര വര്‍ഷത്തോളം നീട്ടിക്കൊണ്ട്‌ പോയ വി.എസിന്റെ സമീപനമാണ്‌ എന്റ ആദ്യ പോസ്റ്റ്‌ എഴുതാന്‍ കാരണമായത്‌. ആ പോസ്റ്റ്‌ എഴുതുമ്പോള്‍ പല കാര്യങ്ങളിലും വ്യക്തത ഉണ്ടായിരുന്നില്ല. അതില്‍ പിടിച്ച്‌ കാളിദാസന്‍ പല തെറ്റിദ്ധാരണകളും ഉന്നയിക്കുകയുണ്ടായി. അതില്‍ പ്രധാനമായ ഒന്നായിരിരുന്നു വ്യവസായ മന്ത്രി IT വകുപ്പില്‍ അനാവശ്യ താല്‍പ്പര്യം കാണിക്കുന്നു

അതിന്‌ കാരണമായി കാളിദാസന്‍ അന്ന് പറഞ്ഞ കാരണം IT കമ്പനികള്‍ എന്തുകൊണ്ട്‌ വ്യവസായ വകുപ്പിനെ സമീപിച്ചു. IT ക്ക്‌ പ്രത്യേക വകുപ്പുള്ളപ്പോള്‍ എന്തുകൊണ്ട്‌ അവ ആ വകുപ്പിലേക്ക്‌ അയച്ചില്ല.

എന്നാല്‍ എല്ലാ IT അപേക്ഷയും വ്യവസായ വകുപ്പ്‌ IT വകുപ്പിലേക്ക്‌ അയച്ച്കു എന്ന് മാത്രമല്ല ഈ അപേക്ഷകാളാണ്‌ IT വകുപ്പ്‌ ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക്‌ മുന്നിലേക്ക്‌ അയച്ചത്‌.

കിന്‍ഫ്രയുടെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്‌ അപേക്ഷ മാത്രമാണ്‌ വ്യവസായ വകുപ്പ്‌ നേരിട്ട്‌ ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക്‌ നല്‍കിയത്‌. ഈ വിശദീകരണത്തെ കാളിദാസന്‍ കണ്ടത്‌ HMT ഭൂമി ഇടപാടു പോലെ ഉള്ള വിഷയമായാണ്‌. കിന്‍ഫ്രയുടെ പാര്‍ക്കില്‍ IT വ്യവസായം തുടങ്ങരുത്‌ എന്ന് കേരളാത്തില്‍ നിയമമുണ്ടോ എന്ന് കാളിദാസന്റെ ആരോപണം കേട്ടപ്പോള്‍ എനിക്ക്‌ തോന്നി. എന്റെ മിനിമം കോമണ്‍ സെന്‍സ്‌ ഉപയോഗിച്ച്‌ ചിന്തിക്കുമ്പോള്‍ പോലും ദുരൂഹത തോന്നാത്ത ഒരു കാര്യത്തില്‍ തൂങ്ങിയാണ്‌ കാളിദാസന്‍ വിഷയത്തില്‍ വ്യവസായ വകുപ്പിനെ ഗൂഡ താല്‍പ്പര്യം ആരോപിക്കുന്നത്‌. കാളിദാസന്‍ പറയുന്നത്‌ കേള്‍ക്കൂ .


കിന്‍ഫ്രയുടെ സ്ഥലത്ത് ഐ റ്റി വ്യവസായം നടത്താന്‍ സ്വകാര്യ സ്ഥാപനമായ ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സിന്‌ അനുവാദം കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും അസ്വാഭാവികമായതു നടന്നിരിക്കണം .


ഇനി വാദത്തിന്‌ ഇത്‌ സമ്മതിക്കാം എന്ന് വയ്ക്കുക. ഈ അപേക്ഷ ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ മുന്നില്‍ ചെല്ലുന്നു. അവിടെ പരിശോധനക്ക്‌ എത്തിയ 20 ഓളം അപേക്ഷകളില്‍ 10 ഏണ്ണം മാത്രമാണ്‌ തിരഞ്ഞെടുത്തത്‌. അവര്‍ കിന്‍ഫ്രയുടെ പാര്‍ക്കില്‍ IT ബയോളജി വ്യവസായം ചെയ്യാന്‍ വന്ന രണ്ട്‌ കമ്പനികളേയും തിരഞ്ഞെടുത്തു. അത്‌ എന്തുകൊണ്ട്‌ സംഭവിച്ചു എന്ന് കാളിദാസന്‍ ചിന്തിക്കുന്നെ ഇല്ല. ഇനി ഈ ചീഫ്‌ സെക്രട്ടറി അദ്ധ്യകഷനായ സമിതിയില്‍ ആരെൂക്കെ ഉണ്ട്‌. IT സെക്രട്ടറി, വ്യവസായ വകുപ്പ്‌ സെക്രട്ടറി റവന്യൂ സെക്രട്ടറി ഇനഗെന്‍ പല വകുപ്പ്‌ തലവന്മാരുമുള്ള ഒരു സമിതിക്ക്‌ ഈ അപേക്ഷകളില്‍ ദുരൂഹത തോന്നിയില്ല എന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. 10 ഓളം അപേക്ഷകള്‍ തള്ളിക്കളഞ്ഞ സമിതിക്ക്‌ തോന്നാത്ത ദുരൂഹത കാളിദാസന്‌ തോന്നണമെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ പ്രശ്നമാണ്‌ എന്ന് കരുതേണ്ടി വരും

ഇനി മറ്റൊരു പ്രധാന വസ്തുത കേരളത്തിലെ സെസ്‌ അപേക്ഷകരില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ടെണ്ണം ഒഴികേ എല്ലാം 25 ഏക്കര്‍ പരിധിയില്‍ ഉള്ള സ്ഥാപനങ്ങളാണ്‌. ആ കമ്പനികള്‍ Infrastructre Developer എന്ന നിലയില്‍ പ്രാവിണ്യം തെളിയിച്ചവരാണ്‌ എന്ന് മുകളില്‍ മാരിചന്റെ കമന്റില്‍ വ്യക്തമാണ്‌. എന്നാല്‍ കാളിദാസന്റെ ദൃഷ്ടിയില്‍ അവയെല്ലാം റിയല്‍ എസ്റ്റേറ്റ്‌ ഭീകരര്‍. അവര്‍ ഭൂപരിഷ്ക്കരണ നിയമത്തില്‍ നിന്നും ഒഴിവ്‌ കിട്ടാനാണ്‌ സെസുമായി വന്നതെന്നായിരുന്നു കാളിദാസന്റെ ആദ്യ വാദം. എന്നാല്‍ 25 ഏക്കര്‍ ഭൂമി ഹോള്‍ഡ്‌ ചെയ്യാന്‍ അവര്‍ക്ക്‌ ഇപ്പോഴും കഴിയുമെങ്കില്‍ തുടര്‍ന്നും കഴിയുമെന്ന വസ്തുത അദ്ദേഹം മറന്നു. 10 ഇല്‍ 8 കമ്പനിയും കേരളത്തിന്റെ IT വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഒരു ബാധ്യതയും ഇല്ലാതെ സഹായിക്കാന്‍ കഴിയുന്ന കമ്പനികളായിരുന്നു. അവയ്ക്കൊന്നും സെസ്‌ പദവി നല്‍കാന്‍ വി.എസ്‌ തയ്യാറായില്ല എന്ന് മാത്രമല്ല അപേക്ഷകള്‍ ഔ വര്‍ഷത്തിലധികം തീരുമാനമാകാതെ കിടന്നു. ഈ 8 കമ്പനികളില്‍ 6 എണ്ണത്തിന്റെ അപേക്ഷകള്‍ IT വകുപ്പില്‍ എത്തിയതാണ്‌. അതിലൊന്നും ഒരു വര്‍ഷത്തോളം തീരുമാനമെടുക്കുന്നില്ല എങ്കില്‍ ആ വകുപ്പ്‌ എന്തിന്‌ പ്രവര്‍ത്തിക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്‌.

ഇനി കാളിദാസന്‍ മികച്ചത്‌ എന്ന് വാഴ്‌ത്തുന്ന സ്മാര്‍ട്ട്‌ സിറ്റി പദ്ധതി നോക്കുക. അവിടെ 99 വര്‍ഷത്തെ പാട്ടം സംസ്ഥാന സര്‍ക്കാരിന്‌ ഷെയര്‍ എന്നൊക്കെപ്പറയുന്ന ആ പദ്ധതിയില്‍ 249 ഏക്കര്‍ സ്ഥലം തിച്ഛമായ വിലക്ക്‌ കൈമാറുന്നു. അതിണ്‌ വേണ്ടി കുടി ഒഴിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക്‌ കൊടുത്ത നഷ്ടപരിഹാരം 2000 to 70000. അതില്‍ വീട്‌ നഷ്ടപ്പെട്ട ചിലര്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസം നല്‍കി. വെറും 2000 രൂപ സെന്റിന്‌ ലഭിച്ചവര്‍ അവിടെ 1 വര്‍ഷത്തോളം സമരം ചെയ്തു. ഇപ്പോഴും അവിടുത്തെ കുടി ഒഴിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ സ്മാര്‍ട്റ്റ്‌ സിറ്റി പദ്ധതി വൈകുന്നതും കുടി ഒഴിപ്പിക്കല്‍ പൂര്‍ത്തിയാകത്തതുകൊണ്ടാണ്‌. അതില്‍ ഒരാള്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരിക്കുന്നു. വൈദ്യുത ബോര്‍ഡുമായുള്ള പ്രശ്നം ഇപ്പോഴും പരിഹരിച്ചിട്ടില്ല. ഇനി ഈ പദ്ധതിക്ക്‌ റോഡ്‌ വെള്ളം വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം സംസ്ഥാന സര്‍ക്കാര്‍ നടത്തണം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക്‌ പുനരിധവാസം നഷ്ടപരിഹാരം എല്ലാം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.

ഇതാണ്‌ ഉദാത്തമായ സമാര്‍ട്ട്‌ സിറ്റി മാതൃക. ഈ സ്മാര്‍ട്ട്‌ സിറ്റിക്ക്‌ സെസ്‌ പദവി പോലും കൃത്യമായി നേടികൊടുക്കാന്‍ IT വകുപ്പിന്‌ കഴിഞ്ഞിട്ടില്ല. ഈ അവസര്‍ത്തിലാണ്‌ സ്വന്തമായി ഭൂമി ഉള്ള സ്വകാര്യ സംരംഭകര്‍ സെസ്‌ അപേക്ഷയുമായി കടന്നു വരുന്നത്‌. ആറെയും കുടിയിറക്കാതെ സംസ്ഥാന സര്‍ക്കാരിന്‌ പുനരധിവാസവും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലിന്റെ ബാധ്യതയുമില്ലാതെ നെല്‍പ്പാടം നികത്താതെ വരുന്ന ഇത്തരം സ്വകാര്യ സംരംഭകരെ IT വകുപ്പ്‌ എങ്ങനെ സ്വീകരിക്കുന്നു എന്നത്‌ വായനക്കാര്‍ കണ്ടു എന്ന് വിശ്വസിക്കുന്നു.

ഇവയൊന്നും കാണാതെ കേരളത്തിലെ വ്യവസായ മന്ത്രിയാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന കാളിദാസ വാദങ്ങളില്‍ തട്ടി ഈ ചര്‍ച്ച കേവലം വിഴുപ്പലക്കല്‍ നിലവാരത്തിലേക്ക്‌ താഴുന്നതിനാല്‍ കമന്റെ മോഡറേഷന്‍ ഏര്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാളിദാസന്‍ അല്ലാതെ ഈ ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍ക്കും ഇനിയും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം. അവയ്ക്ക്‌ എനിക്ക്‌ അറിയാവുന്നത്‌ പോലെ മറുപടിയും നല്‍കാം.

chithragupthan said...

ആഗോളസാമ്പത്തിക രം ഗം തകര്‍ ന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ സെസുകളും തകരാന്‍ സാധ്യതയില്ലേ, കിരണ്‍ സഖാവേ? സെസുകളില്‍ മുതല്‍ മുടക്കുന്നത്, കൂടുതലും പാശ്ചാത്യ കമ്പനികാളാവുമ്പോള്‍ കേരളത്തിനു, സ്മാര്‍ ട്ട് സിറ്റിയുള്‍ പ്പടെയുള്ളവ പരാജയപ്പെടാന്‍ സാധ്യത കൂടുതലല്ലേ

മണി said...

കിരണ്‍,
താങ്കളുടെ ഈ പോസ്റ്റിന്റെ തലവാചകം “സെസ് : കാളിദാസനൊരു മറുപടി” എന്നതാണ്.
കാളിദാസന് മോഡറേഷനേര്‍പ്പെടുത്തിയാല്‍ ഈ പോസ്റ്റിന്റെ പ്രസക്തി ന‍ഷ്ടപ്പെടില്ലേ?

Praveen payyanur said...

ഈ ചർച്ച തുടക്കംതൊട്ട്‌ ശ്രദ്‌ധയോടെ വായിച്ചുവരികയായിരുന്നു. ഇളമരം കരീമും വി എസ്സും ഉൾപ്പെടുന്ന ഇടതുമുന്നണി മന്ത്രിസഭ തൊഴിലില്ലായ്ംക്ക്‌ പരിഹാരം കാണാനുള്ള ചെറിയ ശ്രമം നടത്തുന്നുണ്ടെന്ന് ചർച്ചയ്ക്കിടയിൽ വായിക്കുന്നവർക്ക്‌ മനസ്സിലായിട്ടുണ്ടാകും.
പക്ഷെ ചർച്ച്ക ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിഴുപ്പലക്കലായി എന്നത്‌ സത്യം.
കാളിദാസനൊഴികെ മറ്റുള്ളവർക്ക്‌ ചർച്ചയിൽ പങ്കെടുക്കാം എന്നത്‌ തീരെ ശരിയായില്ല. അതിലുള്ള ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു. ആ ഒപ്ക്ഷൻ കിരൺ മാറ്റും എന്ന് കരുതുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

chithragupthan
ആഗോള പ്രതിസന്ധി എല്ലാവരേയും ബാധിക്കും എന്നതില്‍ ഒരു സംശയവുമില്ല. ചിലപ്പോള്‍ ഈ സെസുകളും തകരാം. സ്മാര്‍ട്ട്‌ സിറ്റി ഉള്‍പ്പെടെയുള്ള എല്ലാ സംരംഭങ്ങളും പ്രതിസന്ധിയില്‍ തന്നെയാണ്‌. പക്ഷെ മാന്ദ്യം എന്നത്‌ ഒരു അവസാനമല്ലല്ലോ. പിന്നെ ഞാന്‍ CPM കാരനോ അനുഭാവിയോ പോലുമല്ല അവരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന സഖാവ്‌ പോലുള്ള പദങ്ങള്‍ എന്നെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കരുതെ എന്ന് അപെക്ഷിക്കുന്നു

മണി, പ്രവീണ്‍ കാളിദാസാന്‍ ഉന്നയിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്‌ . എന്നാല്‍ ചോദിച്ച കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ചോദിക്കുകയും സാമാന്യ യുക്തിക്ക്‌ പോലും നിരക്കാത്ത ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുകയും ചെയ്യുന്ന കാളിദാസനോട്‌ ക്രിയാത്മക സംവാദം അസാധ്യമായി എന്ന് തോന്നിയതിനാലാണ്‌ ഞാന്‍ കമന്റ്‌ മോഡറേഷന്‍ ഏര്‍പ്പെടുത്തിയത്‌

കാളിദാസന്‌ മറുപടി എന്ന തലക്കെട്ട്‌ ഇടാനുണ്ടായ്‌ കാരണം എന്റെ ആദ്യ പോസ്റ്റില്‍ ഒരുപാട്‌ ആരോപണങ്ങള്‍ കാളിദാസന്‍ ഉന്നയിച്ചതിനാലാണ്‌. ആ ചര്‍ച്ചയില്‍ പങ്കെടുത്ത അങ്കിളിനേപ്പോലെ ഉള്ളവരില്‍ പല തെറ്റിദ്ധാരണകളും ഉണ്ടാക്കി. അത്‌ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ എന്നെക്കൊണ്ട്‌ സമാഹരിക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച്‌ ആ പോസ്റ്റ്‌ എഴുതിയത്‌

കാളിദാസന്റെ 2 പ്രധാന ആരോപണങ്ങള്‍ സെസ്‌ അപേക്ഷിച്ച കമ്പനികള്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളാണ്‌. ഭൂപരിഷക്കരണത്തില്‍ ഇളവ്‌ ലഭിച്ച്‌ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം നടത്താന്‍ വരുന്നവരാണ്‌

വ്യവസായ മന്ത്രി അനാവശ്യമായി IT വകുപ്പില്‍ ഇടപെടുകയാണ്‌. സെസ്‌ അപേക്ഷകള്‍ വ്യവസായ വകുപ്പ്‌ IT വകുപ്പിന്‌ അയച്ചു കൊടുത്തില്ല.

ഇവക്ക്‌ ഞാന്‍ നല്‍കിയ മറുപടികള്‍ വായിച്ച്‌ പോലും നോക്കാതെ അവ തന്നെ വിണ്ടും വീണ്ടും ചോദിക്കുന്ന ഒരാളോട്‌ എന്ത്‌ ആശയ സംവാദമാണ്‌ സാധ്യമാകുക.

കാളിദാസന്‍ മാത്രമേ കമന്റുകള്‍ ഇടുന്നുണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ പ്രതികരിക്കുന്നു പോലും ഉണ്ടായില്ല. കാളിദാസനോട്‌ ഒരേ കാര്യം വീണ്ടും വീന്റും ആവര്‍ത്തിക്കാന്‍ സമയക്കുറവുണ്ട്‌ എന്നതും കമന്റ്‌ മോഡറേഷന്‍ വയ്ക്കാന്‍ എന്നേ പ്രേരിപ്പിച്ചു. ഇനി മറ്റ്‌ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അത്‌ ദുരീകരിക്കാതിരിക്കുന്നത്‌ തെറ്റാണ്‌ എന്നതുകൊണ്ടാണ്‌ കമന്റ്‌ ബ്ലോക്ക്‌ ചെയ്യാതെ മോഡറേഷനിലേക്ക്‌ പോയത്‌

chithragupthan said...

കിരണ്‍ ,

മാന്ദ്യം എന്നത് അവസാന വാക്കല്ല. പക്ഷെ പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ നിരാശപ്പെടുത്തുന്നതാണ്. സെസ് പ്രധാനമായും ഉദ്ദേശിക്കുന്നത് പാശ്ചത്യ മുതല്‍ മുടക്കുകാരെയല്ലേ. ഗവണ്‍മെന്റുകള്‍ കോടിക്കണക്കിനു ഡോളര്‍ പമ്പ് ചെയ്തിട്ടും ഷെയര്‍ മര്‍ക്കറ്റുകള്‍ ഇടിയുന്നതാണവിടെ കാണുന്നത്. ഐ എം എഫ് വരെ പറയുന്നു ലോക സമ്പദ് വ്യവസ്ഥ , പ്രത്യേകിച്ച് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ അപകടനിലയാണ്, അതു ഒരു ദീര്‍ഘമായ മാന്ദ്യത്തിന്റെ വക്കിലാണ്, തിരിച്ചുവരാന്‍ കുറഞ്ഞത് 10 വര്‍ഷം എടുക്കുമെന്നെല്ലാമാണ്. ഇന്‍ഡ്യയിലെ സാമ്പത്തിക വിദഗ്ദ്ധരും പറയുന്നു കുറഞ്ഞത് 2 വര്‍ഷം എടുക്കും സമ്പദ് വ്യവസ്ഥ ഉയിര്‍ത്തെഴുന്നേല്‍ ക്കാന്‍ എന്ന്. തോമസ് ഐസ്സക്ക് എല്ലാ ദിവസവും കൈരളി ചനലിലെ ന്യൂസില്‍ പ്രത്യക്ഷപ്പെട്ട് , അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരാനാവാത്ത വിധം തകര്‍ന്നു പോയി എന്നൊക്കെയണഭിപ്രായപ്പെടുന്നതും . ഇതില്‍ നിന്നെല്ലാം നമ്മള്‍ എന്താണു മനസിലാക്കേണ്ടത്? തകരുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ നിന്നും മുതല്‍ മുടക്കുണ്ടാകും എന്നു കരുതുന്നത് ശരിയായ നടപടിയല്ലെന്നാണ്, എന്റെ അഭിപ്രായം . കിരണ്‍ എന്തു പറയുന്നു?

ഐ സി ഐ സി ബങ്ക് പതനത്തിന്റെ വക്കിലണ്, വിമന കമ്പനികള്‍ പലതും അടച്ചുപൂട്ടേണ്ടി വരും.ഇന്‍ഡ്യയിലെ ഇപ്പോഴത്തെ ഐ റ്റി കമ്പനികള്‍ ജോലിക്കാരെ വെട്ടിക്കുറക്കാന്‍ നിര്‍ ബന്ധിതരാവും എന്നെല്ലാമാണ്, പറഞ്ഞു കേള്‍ക്കുന്നത്. അങ്ങനത്തെ അവസ്ഥയില്‍ ഐ റ്റി വ്യവസായം മാത്രം മതി, വിദേശ മുതല്‍ മുടക്കില്ലെങ്കില്‍ നമ്മള്‍ രക്ഷപെടില്ല എന്നൊക്കെ വിശ്വസിക്കുകയും അതിനനുസരിച്ച് നമുടെ സമ്പത്തിക രംഗം മാറ്റിയെഴുതുന്നതും മണ്ടത്തരമല്ലെ? പാശ്ചാത്യ വിദഗ്ദ്ധര്‍ പറയുന്നത് ആഫ്രിക്ക മാത്രമേ ഈ സുനാമിയില്‍ നിന്നും മുക്തമായിട്ടുള്ളു എന്നാണ്. ആഫ്രിക്കയില്‍ മുതല്‍ മുടക്കിയിരിക്കുന്നത് കൂടുതലും ചൈന ആണെന്നാണ്, പറയപ്പെടുന്നതും . ചൈനയിലും തെക്കേ അമേരിക്കയിലും ഇതിന്റെ പ്രത്യഘാതം കുറവാണെന്നും പറഞ്ഞു കേള്‍ക്കുന്നു. ഇങ്ങനത്തെ അവസ്ഥയില്‍ സെസ് ഐ റ്റി എന്നിവക്കു വേണ്ടി വാശിപിടിക്കുന്നത് നല്ലതാണോ?
സെസുകളില്‍ മുതല്‍ മുടക്കാന്‍ വരുന്നത് പണക്കൊതി മാത്രമുള്ള ലഭത്തില്‍ മാത്രം കണ്ണുള്ള വ്യവസായികളാണ്. അതു കമ്യൂണിസ്റ്റു തത്വശാത്രത്തിനു തന്നെ എതിരല്ലേ? കമ്യൂണിസ്റ്റുമന്ത്രിമാര്‍ പൊതു വേദികളില്‍ പോലും ഇതിനുവേണ്ടി താമ്മിലടിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.

സഖാവു എന്നു വിളിച്ചത് കിരണ്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അംഗമാണെനു കരുതിയല്ല. അതു ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഖേദിക്കുന്നു.

കാളിദാസന്‍ ഉന്നയിച്ച രണ്ട് ആരോപണങ്ങളില്‍ കഴമ്പില്ലേ , കിരണ്‍ ?

കിരണ്‍ ഇവിടെ പറഞ്ഞ സെസ് അപേക്ഷകരില്‍ ഭൂരിഭാഗവും കണ്‍സ്റ്റ്രക്ഷന്‍ കമ്പനികകളാണല്ലോ. അവ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരില്‍ പെടുന്നവയല്ലേ. പിന്നെ അവര്‍ ഭൂമി സ്വന്തമാക്കാനാണു വരുന്നതെന്നത് കാളിദാസന്റെ സ്വന്തം അഭിപ്രായമായി കരുതിയാല്‍ പോരെ?കേരള മുഖ്യമന്ത്രിയും മറ്റു പലരും ഈ ചോദ്യം ഉന്നയിച്ചതാണ്. കാളിദാസനും അതാവര്‍ത്തിച്ചു എന്നു കരുതി ഇതൊക്കെ ഒരു സ്പോര്‍ ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കുന്നതല്ലെ നല്ലത്

സെസ് അപേക്ഷയുടെ കാര്യത്തില്‍ മാത്രമല്ല കരീം ഐ റ്റി വകുപ്പില്‍ ഇടപെടുന്നതായി കാളിദാസന്‍ പറഞ്ഞത്.

ഐ റ്റി വ്യവസായം വന്നില്ലെങ്കില്‍ കേരളം മരുഭൂമിയാവും എന്നൊക്കെ കരീം പറയുന്നത് കേട്ടു. അതു ഐ റ്റി വകുപ്പില്‍ ഇടപെടുന്നതാണെന്നാണ്, എനിക്കു തോന്നുന്നത്. കാളിദാസനു വി എസ് അച്യുതാനന്ദനോട് വലിയ താല്‍പര്യമാണ്, ചിലപോള്‍ അരാധനയുടെ വക്കോളം അതെത്താറും ഉണ്ട്. സി പി എം രഷ്ട്രീയത്തില്‍ കരീമും അച്യുതനന്ദനും എതിര്‍ദിശയില്‍ നിലയുറപ്പിച്ചിട്ടുള്ള നേതാക്കളായിട്ടാണറിയപ്പെടുന്നതും . അതിനാല്‍ കളിദാസന്റെ വിലയിരുത്തലില്‍ കരീമിനെതിരായ പരാമര്‍ശം വരുന്നത് സ്വഭാവികം . മാരീചന്റെ അച്യുതാനന്ദ്നെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളുടെ അടുത്തെങ്ങുമത് എത്തുന്നുമില്ല എന്നത് സത്യമല്ലേ കിരണ്‍ ? കമ്യൂണിസ്റ്റുപാര്‍ട്ടി അംഗമല്ലാത്ത കിരണ്‍ ഇതു രണ്ടും ഒരേ തരത്തിലല്ലേ എടുക്കേണ്ടത്

കിരണ്‍ തോമസ് തോമ്പില്‍ said...

chithragupthan
തകരുന്ന സമ്പത്ത്‌ വ്യവസ്ഥയില്‍ മുതല്‍ മുടക്ക്‌ ഉണ്ടാകണം എന്നില്ല. അത്‌ സ്മാര്‍ട്ട്‌ സിറ്റി അടക്കമുള്ള പദ്ധതിയിലും സംഭവിക്കാവുന്നതാണ്‌. സ്മാര്‍ട്ട്‌ സിറ്റി നമുക്ക അംഗീകരിക്കാമെങ്കില്‍ സ്വകാര്യ സെസുകളെയും നമുക്ക്‌ അംഗീകരിക്കാന്‍ കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന് എനിക്ക്‌ മനസിലാകുന്നില്ല. സ്മാര്‍ട്ട്‌ സിറ്റിയും സ്വകാര്യ സെസുകാരും വിദേശ സമ്പത്ത്‌ വ്യവസ്ഥയെ തന്നെ അല്ലെ ആശ്രയിക്കാന്‍ ശ്രമിക്കുന്നത്‌. സ്മാര്‍ട്ട്‌ സിറ്റി അംഗീകരിക്കാമെങ്കില്‍ എന്തുകൊണ്ട്‌ സ്വകാര്യ സെസ്‌ സംരംഭകരെ അംഗീകരിക്കാന്‍ ബുദ്ധിമുട്ട്‌. അവിടെ എന്തേ ഒരു പ്രത്യേശാസ്ത്ര പ്രശ്നവും പ്രസക്തമാകാത്തത്‌. അപ്പോള്‍ പല പ്രശ്നങ്ങളും നമ്മുടെ വീക്ഷണ കോണിന്റേതാകാനാണ്‌ സാധ്യത എന്ന് ഞാന്‍ കരുതുന്നു.

ഇനി സഖാവ്‌ എന്ന പദം എനിക്ക്‌ ചേരില്ലാത്തതുകൊണ്ടാണ്‌ ഞാന്‍ അത്‌ ഉപയോഗിക്കരുത്‌ എന്ന് പറഞ്ഞത്‌. അനാവശ്യമായി ഞാന്‍ ആ പേരില്‍ ബ്രാന്റ്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല . CPM കേരളാം ഭരിക്കുന്ന പാര്‍ട്റ്റി ആയതുകൊണ്ട്‌ മാത്രമാണ്‌ ആ പാര്‍ട്റ്റിയിലുള്ള വിഷയങ്ങളില്‍ എനിക്ക്‌ താല്‍പ്പര്യമുള്ളത്‌

chithragupthan മുകളില്‍ പറഞ്ഞ കമ്പനികളേപ്പറ്റി മാരിചന്‍ തന്ന ലിങ്കുകള്‍ ശ്രദ്ധിച്ച്‌ കാണുമല്ലോ അല്ലെ അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ശ്രദ്ധിച്ചിരിക്കും എന്ന് കരുതുന്നു. ഇവര്‍ ഒക്കെ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളാണ്‌ എന്ന ഒറ്റ ആക്ഷേപം കൊണ്ട്‌ ഒഴിവാക്കപ്പെടേണ്ടവരാണോ? മറ്റ്‌ കമ്പനികളിലേക്ക്‌ ഒന്നും പോലേണ്ട മിനി മുത്തുറ്റ്‌ എന്ന് കമ്പനി നമ്മുടെ നാട്ടില്‍ ഏര്‍ണ്ണാകുളത്ത്‌ ഒരു വലിയ IT പാര്‍ക്ക്‌ ഉണ്ടാക്കിയിട്ടുള്ളത്‌ ശ്രദ്ധയില്‍ പെട്ടിടുണ്ടായിരിക്കുമല്ലോ അല്ലേ? അപ്പോള്‍ മുന്‍വിധികളോടെ കാര്യങ്ങള്‍ മനസിലാക്കുന്നതാണ്‌ പ്രശ്നം.

കാളിദാസന്റെ വാദങ്ങളേ എനിക്ക്‌ സ്പോര്‍ട്ട്‌ മാന്‍ സ്പിരിറ്റില്‍ എടുക്കാന്‍ സാധിക്കില്ല. വസ്തുതകളെ അടിസ്ഥാനമാക്കി വേണം നമ്മള്‍ ആരോപണം ഉന്നയിക്കാന്‍ അല്ലാതെ വായില്‍ വരുന്നത്‌ ആരോപിക്കുന്നത്‌ ഒരു ആരോഗ്യകരമായ ചര്‍ച്ചക്ക്‌ ചേര്‍ന്നതല്ല. അതിന്‌ ഉദാഹരണമായി ഒറ്റക്കാര്യം നോക്കിയാല്‍ മതി കിന്‍ഫ്രയുടെ ഭൂമിയില്‍ സ്വകാര്യ IT പാര്‍ക്ക്‌ സ്ഥാപിച്ച്‌ സെസ്‌ അപേക്ഷ നല്‍കിയതില്‍ പോലും ദുരൂഹത കാണുന്ന കാളിദാസനോട്‌ എനിക്ക്‌ സ്പോര്‍ട്ട്‌സ്മാന്‍ സ്പിരിട്ടില്‍ ഇടപെടാന്‍ കഴിയില്ല.

കാളിദാസന്‍ വി.എസ്‌ ആരാധകനാണ്‌ കരിം എതിര്‍പ്പക്ഷത്തുള്ള ആളുമാണ്‌. അതുകൊണ്ട്‌ കരിം ചെയ്യാത്ത കാര്യം അലെങ്കില്‍ ഇതുവരെ ഒരു മാധ്യമങ്ങളും ( മാധ്യമങ്ങള്‍ എത്രത്തോളം വി.എസിനെ പിന്‍തുണക്കുന്നു എന്ന് ഓര്‍ക്കുക) ഉന്നയിക്കാത്ത ആരോപണം കരിമിനെതിരെ ഉന്നയിക്കുന്നത്‌. അതിന്‌ കാളിദാസന്റെ വ്യാഖ്യാനങ്ങളല്ലാതെ ഒരു തെളിവ്‌ പോലും ഇല്ല എന്നറ്റ്ന്‍ പ്രത്യേകം ശ്രദ്ധിക്കുക.

മണി said...

കിരണ്‍,
കാളിദാസന്‍ ഒരു വി എസ് ഭക്തനായിരിക്കാം, അദ്ദേഹത്തിന്റെ വാദങ്ങളില്‍ അതു മുഴച്ച് നിന്നു എന്നും വരാം. എന്നാല്‍ കിരണ്‍ എഴുതുന്നതും വളരെ നിക്ഷപക്ഷമാണെന്ന് വായനക്കാര്‍ക്ക് തോന്നുന്നില്ല എങ്കിലോ?. അങ്ങനെ യുള്ളവരൊന്നും ഈ ബ്ലോഗ് വായിക്കേണ്ട, കമന്റണ്ട എന്നാണോ കിരണിന്റെ തീരുമാനം?
സ്മാര്‍ട്ട് സിറ്റിയുടെ നല്ല വശങ്ങള്‍ അല്ലെങ്കില്‍, ഈ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ കിരണ്‍ എടുത്തുകാട്ടുമ്പോള്‍ അത് LDF ന്റെ നേട്ടം, എന്നാല്‍ മോശപ്പെട്ടതെല്ലാം, വി എസിന്റെ സംഭാവന എന്ന രീതിയാണ് പലപ്പോഴും കിരണ്‍ അവലംഭിക്കുന്നത്. ഒരുപക്ഷെ ഈ തോന്നല്‍ മൂലം കാളിദാസനെയും കിരണിനെയും ഒരേപോലെ കാണാന്‍ മറ്റു വായനക്കാരെ പ്രേരിപ്പിച്ചേക്കും.

സെസ് വന്നാല്‍ മാത്രമേ കേരളത്തിനു രക്ഷയുള്ളു എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ആഗോള സാമ്പത്തിക മാന്ദ്യം ഇല്ലായിരുന്ന്വെങ്കില്‍ പോലും കൊച്ചിക്കോ കേരളത്തിനൊ സ്മാര്‍ട്ട് സിറ്റി വലിയ ഗുണമൊന്നും ചെയ്യില്ല എന്ന അഭിപ്രായക്കരനാണ് ഞാന്‍. അതുപോലെ തന്നെ കൊട്ടി ഘോഷിക്കപ്പെടുന്ന സെസ്സും.എന്നാല്‍ ഈ ബ്ലൊഗില്‍ നിന്നു പലതും കൂടുതല്‍ മനസ്സിലാക്കാമെന്ന്നും അതു വഴി എന്റെ ഇപ്പോഴത്തെ അഭിപ്രായം തിരുത്തപ്പെടുമെന്നും കരുതിയത് വെറുതെ ആയി.
കാളിദാസനെ ഒഴിവാക്കിയതിലുള്ള പ്രതിക്ഷേധം രേഖപ്പെടുത്തുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

മണി

എന്റ അഭിപ്രായങ്ങളല്ലെ മണി എനിക്ക്‌ എഴുതാന്‍ പറ്റൂ. അതില്‍ നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത്‌ നിങ്ങള്‍ക്കെടുക്കാം തള്ളേണ്ടത്‌ തള്ളാം. വിമര്‍ശിക്കാം. തെറ്റുണ്ടെങ്കില്‍ കൃത്യമായി ചൂണ്ടിക്കാണിക്കാം. കൃത്യമായി തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അത്‌ തിരുത്താം.

പിന്നെ ഞാന്‍ അച്ചുതാനന്ദന്‍ ഫാന്‍ അല്ലാത്തതിനാല്‍ എനിക്ക്‌ അദ്ദേഹത്തെ വിമര്‍ശിക്കേന്റി വരും. അതില്‍ തെറ്റുണ്ടെങ്കിലും കൃത്യമായി ചൂണ്ടിക്കാണിച്ചാല്‍ തിരുത്താം.

സ്മാര്‍ട്റ്റ്‌ സിറ്റിയും മറ്റും കൊച്ചിക്ക്‌ വലിയ ഗുണം ചെയ്യില്ലാ എന്ന് വിശ്വസിക്കുന്ന ആള്‍ക്ക്‌ കിട്ടേണ്ട എന്തെങ്കിലും ഈ പോസ്റ്റുകളില്‍ നിന്ന് കിട്ടും എന്ന് തോന്നുന്നില്ല. മാന്ദ്യ കാലാനന്ദരം എങ്കിലും ഇവിടെ പഠിച്ചിറങ്ങുന്ന എഞ്ചിനിയര്‍മാര്‍ക്കും മറ്റും ഇവിടെ ജോലി കിട്ടും എന്നതാണ്‌ എന്നതാണ്‌ എന്നെപ്പോലെ ഉള്ളവരെ ഈ വിഷയത്തില്‍ താല്‍പ്പര്യം ഉണ്ടാക്കുന്നത്‌. അവര്‍ ബാഗ്ലൂരും ചെന്നയില്‍ നോയിഡയിലും ഒന്നും പോകാതെ ഇവിടെ തന്നെ ജോലി ചെയ്യാന്‍ കഴിയും എന്നതും BPo പോലുള്ള മേഖലയില്‍ മറ്റ്‌ ബിരുദ ധാരികള്‍ക്കും ജോലി ലഭിക്കും എന്നതും എന്നെ ഇതില്‍ താല്‍പ്പര്യം ഉളവാക്കന്‍ കാരണമാണ്‌. താങ്കളുടെ അഭിപ്രായങ്ങളെ ഈ പോസ്റ്റിനോ കമന്റിനോ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല എന്നത്‌ എന്റെ കുറവായി അംഗീകരിക്കുകയും ചെയ്യുന്നു

താങ്കള്‍ക്ക്‌ എന്തെങ്കിലും ഈ വിഷയത്തോട്‌ ബന്ധപ്പെട്ട്‌ ചര്‍ച്ച ചെയ്യാ താല്‍പ്പര്യമുണ്ടെങ്കില്‍ ആകാം. എന്നെക്കൊണ്ട്‌ ആകുന്നത്‌ പോലെ ആശയ സംവാദം നടത്താം. പക്ഷേ അതില്‍ കാളിദാസന്‍ വേണം എന്നതില്‍ വാശി പിടിക്കരുത്‌

chithragupthan said...

കിരണ്‍ ,

സ്മാര്‍ട്ട് സിറ്റി ഉള്‍പ്പടെയുള്ള സെസുകളെക്കുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്. സ്മാര്‍ട്ട് സിറ്റി അനുവദിച്ചത് കൊണ്ട് മറ്റു സെസുകള്‍ അനുവദിക്കണം എന്ന വാദം എനിക്കു മനസിലാവുന്നില്ല.
കിരണ്‍ ഇവിടെ വിശദമാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.വിദേശനിക്ഷേപം ഇല്ലാതെ കേരളം രക്ഷപ്പെടില്ല എന്ന് ഒരു കാഴ്ചപ്പാട് കേരളത്തില്‍ പുതിയയതായി ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി പറഞ്ഞത് സ്മാര്‍ട്ട് സിറ്റിയാണു വികസനത്തിന്റെ അവസാനത്തെ വണ്ടി എന്നാണ്. ഇടതുപക്ഷം മുന്പ് എഡി ബി ഐ എം എഫ്, വേള്‍ഡ് ബാങ്ക് എന്നിവയില്‍ നിന്നും സഹായം ലഭിക്കുന്നതും എതിര്‍ത്തിരുന്നു. പിന്നീട് ആ സഹായം തന്നെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. അച്യുതാനന്ദന്‍ മാത്രമാണു കാര്യമായ എന്തെങ്കിലും എതിര്‍പ്പു പ്രകടിപ്പിച്ചത്. സെസ് വന്നാലേ കേരളം വികസിക്കൂ എന്ന് കിരണും കരുതുന്നുണ്ടോ?

സെസ് വിഷയത്തില്‍ എന്തെങ്കിലും പ്രത്യയ ശാസ്ത്ര പ്രശ്നമുള്ളതായി എനിക്കു തോന്നുന്നില്ല. അച്യുതാനനദനെ വികസന വിരോധിയും വരട്ടു തത്വവാദിയുമായിട്ടാണ്, സി പി എമ്മിലെ പലരും വിശേഷിപ്പിച്ചത്. അതല്ല എന്നു തെളിയിക്കാനദ്ദേഹം സ്മാര്‍ട്ട് സിറ്റിയിലൂടെ ശ്രമിക്കുന്നു. മാരീചനും കിരണും ആരോപിക്കുമ്പോലെ മറ്റു ഐ റ്റി കമ്പനികള്‍ കേരളത്തില്‍ വരാതിരിക്കാനാണ്‌ ശ്രമികുന്നതെങ്കില്‍ 10 സെസുകള്‍ കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്യുന്നത് അദ്ദേഹത്തിനു വീണ്ടും തടയാമായിരുന്നു. അതു കൊണ്ട് ഇനിയും അങ്ങനെ വാദിക്കുന്നതില്‍ വലിയ കര്യമില്ല.

കമ്പനികളേക്കുറിച്ച് മാരീചന്‍ തന്ന ലിങ്കുകള്‍ ഞാനും വായിച്ചു. അവര്‍ ഐ റ്റിക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അവര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരല്ലാതാവുന്നില്ല. അവരെയൊന്നും ഒഴിവാക്കിയിട്ടില്ലല്ലോ കിരണ്‍ . ഇന്നത്തെ പത്ര റിപ്പോര്‍ട്ടുകള്‍ അവരുടെ അപേക്ഷകള്‍ കേന്ദ്രത്തിലേക്കയച്ച് വിജ്ഞാപനം ഇറക്കി എന്നാണ്. അവരെ ഒഴിവാക്കി എന്ന് ഇനിയും ദയവുചെയ്ത് വാദിക്കാതിരുന്നു കൂടെ.

കിന്‍ഫ്രയുടെ ഭൂമിയില്‍ സ്വകാര്യ ഐ റ്റി പാര്‍ക്ക്‌ സ്ഥാപിക്കാന്‍ ‌ സെസ്‌ അപേക്ഷ നല്‍കിയതില്‍ കളിദാസന്‍ ദുരൂഹത കാണുന്നതില്‍ എന്തിനാണ്, കിരണ്‍ അസ്വസ്ഥനാവുന്നത്. കിന്ഫ്രയുടേത് വ്യവസയവകുപ്പിന്റെ കീഴിലുള്ള ഗവണ്‍മെന്റ് ഭൂമിയാണെന്നാണ്, എനിക്കുള്ള അറിവു. അവിടെ ഒരു സ്വകാര്യ സംരംഭകന്‍ വ്യവസായം തുടങ്ങുന്നതില്‍ കാളിദാസന്‍ എന്തെങ്കിലും പ്രത്യേകത കണ്ടാല്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തന്‍ പറ്റില്ല എന്നാണ്‌ എന്റെ പക്ഷം .

ഏതെങ്കിലും മധ്യമത്തിലെ ഒരു ലേഖകന്‍ എഴുതുന്നതു പോലെ തന്നെയല്ലേ, കാളിദാസന്‍ എഴുതുന്നതും . മാധ്യമത്തില്‍ പി കെ പ്രകശാണത് എഴുതിയതെങ്കില്‍ ഇതില്‍ നിന്നും ഉള്ള വ്യത്യാസം എന്താണു കിരണ്‍ ?

ആഗോള സാമ്പത്തിക മാന്ദ്യത്തേക്കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി കൈരളിയിലെ ക്റോസ് ഫയര്‍ എന്ന പരിപാടി ഞാന്‍ കണ്ടു. അതില്‍ ഒരാള്‍ രസകരമായ ഒരു ചോദ്യം തോമസ് ഐസക്കിനോട് ചോദിച്ചു. ഈ പ്രശ്നത്തെ നേരിടാന്‍ കേരളത്തിനു എന്തു ചെയ്യാന്‍ പറ്റുമെന്നായിരുനു ആ ചോദ്യം . അതിന്റെ ഉത്തരം ഐ സക്കില്‍ നിന്നും വന്നത് അമ്പരപിക്കുന്നതായിരുന്നു. ഇങ്ങനത്തെ വേദികളില്‍ നിന്നും ചര്‍ച്ച ചെയ്യുകയല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണദ്ദേഹം പറഞ്ഞത്. സാമ്പത്തിക വിദഗ് ദ്ധന്‍ എന്നറിയപ്പെടുന്ന ഒരു ധനകാര്യ വകുപ്പു മന്ത്രിയില്‍ നിന്നും ഇങ്ങനെ ഒരു മറുപടി ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

കേരളം പോലുള്ള ജനസാന്ദ്രത ഏറിയ പ്രദേശത്തിന്‌ യോജിച്ച സംരംഭങ്ങള്‍ IT ആണ്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നു. വിദേശ നിക്ഷേപം കൊണ്ട്‌ മാത്രമേ IT യില്‍ ഉയര്‍ച്ച ഉണ്ടാകൂ. ആഗോള സാമ്പത്ത്‌ വ്യവസ്ഥയുമായി ബന്ധപ്പെട്ട്‌ അതിന്റെ പ്രകടനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുമെങ്കിലും IT വ്യവസായമാണ്‌ കേരളത്തിന്‌ ഏറ്റവും അഭികാമ്യം.IT/BPO സെക്ടറില്‍ ഇന്ന് കേരളത്തിന്‌ പുറത്ത്‌ ഉള്ള കമ്പനികളെ ആകര്‍ഷിക്കാന്‍ ഇവിടെയുള്ള സാധ്യതകളേ പരാമവദി ഉപയോഗിക്കണം എന്ന് തന്നെയാണ്‌ ഞാന്‍ കരുതുന്നത്‌.

ഇനി വി.എസിനെപ്പറ്റിപ്പറഞ്ഞാല്‍ അദ്ദേഹം വികസന വിരോധിയാണ്‌ എന്നൊന്നും എനിക്ക്‌ അഭിപ്രായമില്ല. എന്നാല്‍ സെസ്‌ അപേക്ഷകള്‍ ഒരു വര്‍ഷത്തിലധികമായി തടഞ്ഞു വച്ചത്‌ അദ്ദേഹത്തിന്റെ കുറവുകളേ ചൂണ്ടിക്കാണിക്കുന്നു. മാത്രവുമല്ല കൊച്ചിയിലും പരിസര പ്രദേശത്തും മറ്റ്‌ IT സ്ഥാപനങ്ങള്‍ 5 വര്‍ഷത്തേക്ക്‌ ഉണ്ടാകരുത്‌ എന്ന് പഴയ സ്മാര്‍ട്ട്‌ സിറ്റിക്കരാറില്‍ ഉണ്ടായിരുന്നു. മറ്റ്‌ IT സെസുകളുടെ അപേക്ഷ തടഞ്ഞു വയ്ക്കപ്പെട്ടത്‌ എന്റ പോസ്റ്റില്‍ വന്നപ്പോള്‍ അങ്കിളാണ്‌ ആശങ്ക മുന്നോട്ട്‌ വച്ചത്‌. അതിന്റെ ചുവട്‌ പിടിച്ചാണ്‌ മാരിചന്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്‌. 30 ഏക്കറില്‍ താഴേ സ്വന്താമായി ഭൂമിയുള്ള 6 സ്ഥാപങ്ങളുടെ അപേക്ഷ ഒരു വര്‍ഷത്തിലധികം തടഞ്ഞു വച്ചാല്‍ അത്‌ വിമര്‍ശിക്കപ്പെടേണ്ടെ?

പുതിയ സ്മാര്‍ട്ട്‌ സിറ്റിക്കരാറില്‍ ഇങ്ങനെ ഒരു ക്ലോസുണ്ട്‌ എന്ന് ചൂണ്ടിക്കാണിച്ചാണ്‌ മാരിചന്‍ ആ വാദം ഉന്നയിച്ചത്‌

GoK shall make best efforts as a joint venture partner in SPV not to undertake activities that shall diminish the value of Smart City, such as (but not restricted to) encroachments, entry to polluting industries and any activity that will jeopardize the success of Smart City

ഉമ്മഞ്ചാണ്ടിയുടെ സ്മാര്‍ട്ട്‌ സിറ്റിക്കരാറില്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ടത്‌ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മറ്റ്‌ സംരംഭങ്ങള്‍ പാടില്ല എന്ന നിര്‍ദ്ദേശമാണ്‌. എന്നാല്‍ നേരിട്ട്‌ കരാറില്‍ മുകളില്‍ കൊടുത്തത്‌ പോലെ പറയുകയും മറ്റ്‌ അപെക്ഷകള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ എന്ന് ആരോപിച്ച്‌ തടഞ്ഞു വയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ചോദ്യങ്ങളാണ്‌ അവ. മാധ്യമം പത്രമടക്കം ഇപ്പോള്‍ പുതിയ സ്മാര്‍ട്ട്‌ സിറ്റിക്കരാറിനെ പുനര്‍ വായനക്ക്‌ വിധേയമാക്കുകയുമുണ്ടായി.


കിന്‍പ്രയുടെ ഭൂമി എന്തിനാണ്‌ ഉപയോഗിക്കുന്നത്‌ വ്യവസായം തുടങ്ങാനാണല്ലോ. അവിടെ ബിഡ്‌ ചെയ്ത്‌ 99 വര്‍ഷത്തെ പാട്ട വ്യവസ്ഥയില്‍ സ്ഥലം വാങ്ങുന്ന ഒരു സംരംഭകന്‍ അവിടെ IT വ്യവസായം തുടങ്ങരുത്‌ എന്നുണ്ടോ? ആ വ്യവസായത്തിന്‌ പ്രത്യേക സാമ്പത്തിക്ക മേഖല പദവി ലഭിക്കരുത്‌ എന്നുണ്ടോ? ഇനി വാദത്തിന്‌ അങ്ങനെ ഉണ്ട്‌ എന്ന് വിചാരിക്കുക. സെസ്‌ അപെക്ഷകള്‍ പ്രോസസ്‌ ചെയ്ത ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റി ( ഇതില്‍ IT, വ്യവസായം, റവന്യു, രജിസ്റ്റ്രെഷന്‍ സെക്രട്ടറിമാര്‍ അംഗങ്ങളാണ്‌) ഇതിന്‌ അംഗീകാരം നല്‍കുമോ? ഇതിന്റെ എല്ലാ നിയമ വശവും പരിശോധിച്ച ശെഷമല്ലേ ഇവര്‍ അത്‌ ക്യാബിനറ്റിന്‌ ശിപാര്‍ശ ചെയ്യൂ? ഏതെങ്കിലും വകുപ്പിന്‌ ഇതില്‍ തെറ്റുകണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഈ സ്ഥാപനത്തിന്റെ അപേക്ഷ ഇവര്‍ അംഗീകരിക്കുമോ? 10 ഓള, അപേക്ഷകള്‍ ഈ കമ്മിറ്റി തള്ളിക്കളഞ്ഞു എന്ന വസ്തുത നാം കാണാതെ പോകരുത്‌. ഇനി മാധ്യമത്തിലെ പി.കെ പ്രകാശ്‌ പോലും ഇതിനെതിരെ ഒരു ആക്ഷേപം ഉന്നയിച്ചിട്ടില്ല. പിന്നെ പി.കെ പ്രകാശിനെ മിമിക്രി ചെയ്യുകയാണ്‌ കാളിദാസന്‍ എന്നൊന്നും പറയരുതെ പ്ലിസ്‌

ഇനി ഐസക്ക്‌ പറഞ്ഞ കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യേണ്ട സ്ഥലം ഇതല്ല എന്ന് ഞാന്‍ കരുതുന്നു. താങ്കള്‍ക്ക്‌ മറ്റൊരു പോസ്റ്റിട്ട്‌ അവിടെ ചര്‍ച്ച തുടങ്ങാം. ഇവിടുത്തെ ചര്‍ച്ചയുടെ ഫോക്കസ്‌ മാറ്റാന്‍ ഞാന്‍ എതായാലും ഉദ്ദ്യേശിക്കുന്നില്ല.

chithragupthan said...

കിരണ്‍ വീണ്ടും അസഹിഷ്ണുത കാണിക്കുന്നു.

വിദേശ നിക്ഷേപം കൊണ്ടുമാത്രമേ ഐ റ്റിയില്‍ ഉയര്‍ച്ച ഉണ്ടാവൂ എന്നു കരുതുന്നത് അത്ര ശരിയാണോ?. ഐ റ്റി യില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇന്‍ഡ്യന്‍ കമ്പനികള്‍ ഉണ്ടല്ലൊ? ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട്‌ ഐ റ്റിയുടെ പ്രകടനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരും എന്നത് വളരെ സാമാന്യവത്കരിക്കപ്പെട്ട ഒരു പ്രസ്ഥാവന ആയി പോയി.അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലാണിപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പ്രെട്ട സ്ഥലങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടായി.

അതു വിദേശത്തു മുതല്‍ മുടക്കുന്നതും ബി പി ഒ പോലുള്ള പുതിയ നടപടികളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാവാന്‍ ഒരു കാരണം അവിടത്തെ വ്യവസായികള്‍ പുറം രാജ്യങ്ങളില്‍ വ്യവസായം തുടങ്ങുന്നതാണ്. അത് അവര്‍ തിരിച്ചറിയുകയും തിരുത്താന്‍ തുടങ്ങുകയും ചെയ്താല്‍ നമ്മള്‍ കാണുന്ന സ്വപ്നം സാഷാത്ക്കരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും അമേരിക്ക സമ്പദ് വ്യവസ്ഥ ഉദ്ധരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം ചെയ്യുന്നത് ബി പി ഒ നിര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്തുകൊണ്ടായിരിക്കും .വിദേശത്തുനിന്നുള്ള ലാഭത്തില്‍ നികുതി ചുമത്താന്‍ തുടങ്ങിയാല്‍ വിദേശ നിക്ഷേപങ്ങള്‍ നിരുത്തലായേക്കാം .

സെസ് എന്ന സങ്കല്‍പ്പം സമഗ്രവികസനതിനു വിലങ്ങുതടിയാണ്. അതു കൊണ്ടാണ്, ചൈന 2000 ല്‍ 1950 ഉം നിര്‍ത്തലാക്കിയത്. ഇന്‍ഡ്യയില്‍ തന്നെ ധനകാര്യ മന്ത്രി ഇതി നെതിരാണ്. പ്രതിവര്‍ഷം 17000 കോടി രൂപയാണ്, സര്‍ക്കാരിനു നികുതിയിനത്തില്‍ നഷ്ടപ്പെടുന്നത്. ഇതൊക്കെ ഇന്നല്ലെങ്കില്‍ നളെ നമുക്ക് അംഗീകരികുകയും തിരുത്തുകയും ചെയ്യേണ്ടി വരും.


സ്മാര്‍ട്ട് സിറ്റി കരാറില്‍ മറ്റു വ്യവസായങ്ങള്‍ നടത്താന്‍ അനുവദിക്കാത്ത ക്ളോസുണ്ടെന്നു മാരീചന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതു കിരണ്‍ അപ്പാടെ വിശ്വസിച്ച്. മറ്റു മാധ്യമങ്ങള്‍ ഒന്നും അതു ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാളിദാസന്‍ ഉന്നയിച്ച ആരോപണം മറ്റു മാധ്യമങ്ങള്‍ ഉന്നയിച്ചില്ല എന്നു പറഞ്ഞാണ്, കിരണ്‍ എതിര്‍ത്തത്. ആ സമീപനം മാരീചന്‍ ഉന്നയിക്കുന്ന ആരോപണത്തിനും ബാധകമല്ലേ?

മാരീചന്‍ ചൂണ്ടികാണിച്ച ക്ളോസ് മറ്റു ഐ റ്റി വ്യവസായം വരുന്നതിനെതിരാണെന്നു എങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും ? സ്മാര്‍ട്ട് സിറ്റികാര്‍ ഐ റ്റി വ്യവസായികളല്ല. ഐ റ്റി വ്യവസായം നടത്താന്‍ പോകുന്നവര്‍ ഇവിടത്തെ അടിസ്ഥാന സൌകര്യം പട്ടത്തിനെടുത്താണ്, നടത്താന്‍ പോകുന്നത്. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും 100 കണക്കിനു കമ്പനികള്‍ സ്ഥലം പാട്ടത്തിനെടുത്താണ്, വ്യവസായം നടത്തുന്നത്. മാത്രമല്ല സ്മാര്‍ട്ട് സിറ്റി കരാറില്‍ മാരീചന്‍ പറയുമ്പോലെ ഒരു ക്ളോസുണ്ടെങ്കില്‍ മറ്റ് സെസ് അപേക്ഷകള്‍ വരുമ്പോള്‍ തന്നെ സ്മാര്‍ട്ട് സിറ്റികാര്‍ തടസവാദവുമായി വരേണ്ടതല്ലേ? ഒരു മാധ്യമവും സ്മാര്‍ട്ട് സിറ്റി കരാര്‍ പുനര്‍വായന നടത്തുനതയി കണ്ടില്ല ഇതു വരെ. മനോരമ പോലു അ കരാര്‍ വളരെ നല്ലത് എന്നാണഭിപ്രായപ്പെട്ടത്.

കിന്‍ഫ്രയുടെ ഭൂമിയേക്കുറിച്ച് കാളിദാസന്‍ പ്രധാനമായും വിമര്‍ശിച്ചത്, സ്വന്തമായി ഭൂമിയുള്ളവരാണ്, സെസ് അപേക്ഷകര്‍ എന്ന കിരണിന്റെ വാദത്തേക്കുറിച്ചാണ്. സ്വന്തമായി ഭൂമി ഉണ്ടെന്നു അവകാശപ്പെട്ടവര്‍ സര്‍ക്കാര്‍ ഭൂമിയാണ്, സെസ് അപേക്ഷക്കു കണ്ടുവച്ചത് എന്നാണ്, കാളിദാസന്‍ ഉന്നയിച്ച ആരോപണം . സര്‍ക്കാര്‍ ഭൂമി കൊടുക്കേണ്ടത്തില്ല എന്നായിരുന്നു കിരണിന്റെ എറ്റവും വലിയ പോയിന്റ്.


ചിഫ് സെക്രട്ടറിമാരും സെക്രട്ടറിമാരും നിയമം ലംഘിച്ചും കീഴവഴക്കം ലംഘിച്ചും പലതും ചെയ്യുന്ന കേരളത്തില്‍ ഒരു പറ്റം ഐ എ എസ് ഉദ്യോഗസ്തര്‍ കിന്ഫ്രയുടെ ഭൂമി സ്വകാര്യ വ്യക്തി ഉപയോഗിക്കുന്നതില്‍ തെറ്റു കണ്ടില എന്നു പറയുന്നത് അത്ര വലിയ കാര്യമായി കാണേണ്ട

കിന്‍ഫ്രയുടെ സ്ഥലം വ്യവസയത്തിനു ഉപയോഗിക്കാമോ ഇല്ലയോ എന്നത് ഇതിലെ ചര്‍ച്ചാ വിഷയമാണെന്ന് തോന്നുന്നില്ല.ഐസക് പറഞ്ഞ കാര്യത്തിനു ഇവിടെ സാംഗത്യമുണ്ട് . സെസും കേരള വികസനവും എന്നതാണ്, കിരണിന്റെ ബ്ളോഗിന്റെ വിഷയം തന്നെ. വിദേശമുതല്‍മുടക്കില്ലാതെ കേരള വികസനം നടക്കില്ല എന്നും കിരണ്‍ പറയുന്നു. വിദേശത്തു സാമ്പത്തിക ബുദ്ധിമുട്ടും മാന്ദ്യവും ഉള്ലപ്പോള്‍ അവര്‍ ഇവിടെ‍ നിക്ഷേപിക്കില്ല എന്നതു സത്യമാണല്ലോ. 1930ല്‍ സം ഭവിച്ചതു പോലെ 10 വര്‍ഷം മാന്ദ്യം നീണ്ടുനിന്നാല്‍ ഇവിടെ അടുത്തകാലത്തൊന്നും മുതല്‍ മുടക്കില്ലാതെ വരും . അമേരിക്കയില്‍ മാന്ദ്യം മാറിയിട്ട് കേരളത്തില്‍ വികസനം മതി എന്നു പറയുന്നതിനോട് യോജിക്കാന്‍ എനിക്കു സാധിക്കില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

വിദേശ നിക്ഷേപം മാത്രം വേണ്ട ചിത്രഗുപ്ത സ്വദേശ IT കമ്പനികളും കേരളത്തിലെ സെസുകളില്‍ വന്നോട്ടേ ആര്‌ എതിര്‍ക്കുന്നു. പിന്നെ ഇന്ത്യയിലെ ഒട്ടുമിക്ക IT സ്ഥാപനങ്ങളും വിദേശ കാരാറുകളേ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌. അതുകൊണ്ട്‌ എത്ര മികച്ച ഇന്ത്യന്‍ കമ്പനി ആയാലും വിദേശത്തുണ്ടാകുന്ന മാന്ദ്യം അനുഭവപ്പെടും. TCS, Wipro Inosys, satyam തുടങ്ങി മികവ്‌ തെളിയിച്ച ഇന്ത്യന്‍ കമ്പനികള്‍ എല്ലാം വിദേശ കരാറുകളേയാണ്‌ മുഖ്യമായും ആശ്രയിക്കുന്നത്‌.

അമേരിക്കയില്‍ മാന്ദ്യം ഉണ്ടായത്‌ വിദേശത്തേക്ക്‌ പുറം ജോലിക്കരാര്‍ നല്‍കുന്നത്‌ കൊണ്ട്‌ മാത്രമല്ല. അതിന്‌ വേറേ ഒട്ടനവധി കാരണങ്ങള്‍ ഉണ്ട്‌. ഇനി അവര്‍ പൂര്‍ണ്ണമായും Outsourcing അവസാനിപ്പിച്ചാലോ എന്നതൊക്കെ ഹൈപ്പോത്തറ്റിക്കലായിട്ട്‌ ചോദിക്കാം. പക്ഷെ അങ്ങനെ ഉണ്ടാകാനുള്ള സാധ്യത വിദൂരമാണ്‌. ഇനി അങ്ങനെ ഉണ്ടാകുകയാണ്‌ എങ്കില്‍പ്പോലും ഗള്‍ഫ്‌ പോലുള്ള രാജ്യങ്ങളിലെ ഒരുപാട്‌ BPO ജോലികള്‍ നമുക്ക്‌ ആകര്‍ഷിക്കാനാകും. ഗള്‍ഫില്‍ ഇന്ന് ഉയര്‍ന്ന ശമ്പളത്തില്‍ ആള്‍ക്കാര്‍ ചെയ്യു ന്ന പല ക്ലറിക്കള്‍ പ്രോസസിങ്ങുകളും മറ്റും ഇന്ത്യയില്‍ കുറഞ്ഞ ചിലവില്‍ ചെയ്യിക്കാന്‍ കഴിയും.

സെസ്‌ സമഗ്രവികസനത്തിന്‌ എതിരായിരിക്കാം പക്ഷെ ഇന്ത്യയില്‍ അത്‌ ഒരു യാഥാര്‍ത്ഥ്യമായിരിക്കുകയും മറ്റ്‌ സംസ്ഥാനങ്ങള്‍ ഈ സാഹചര്യം ഉപയോഗിച്ച്‌ വ്യവസായ വല്‍ക്കരണം ത്വരിതപ്പെടുത്തുമ്പോള്‍ കേറളത്തിന്‌ അതില്‍ നിന്ന് ഒഴിഞ്ഞ്‌ നില്‍ക്കാന്‍ കഴിയില്ല. അങ്ങനെ നിന്നാല്‍ വ്യവസായങ്ങള്‍ അങ്ങോട്ട്‌ പോകും. മലയാളികള്‍ വിന്‍ണ്ടും പ്രവാസികളായി അലയേണ്ടി വരും.

ഇനി സ്മാര്‍ട്റ്റ്‌ സിറ്റി വിഷയത്തിലേക്ക്‌ വന്നാല്‍ ഓക്ടോബര്‍ ഇ 2008ലെ മാധ്യമത്തില്‍ സ്മാര്‍ട്ട്‌ സിറ്റിക്കരാറിനെപ്പറ്റി ഇങ്ങനെ കണ്ടു


Wednesday, October 1, 2008
സെസ്നയം സ്മാര്‍ട്ട് സിറ്റിക്ക് വിനയാകും

തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ സെസ് നയം സ്മാര്‍ട്ട്സിറ്റിക്ക് വിനയാകും. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ വലിയ നേട്ടമായി കൊണ്ടാടുന്ന സ്മാര്‍ട്ട്സിറ്റികാരാറിലെ വ്യവസ്ഥകള്‍ സെസ് നയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് കേന്ദ്രഅംഗീകാരം ലഭിച്ചവയും ഉടനെ അംഗീകാരം ലഭിക്കുന്നതും ഭാവിയില്‍ ലഭിക്കാന്‍ ഇടയുള്ളതുമായ എല്ലാ സെസുകള്‍ക്കും ബാധകമാക്കിയാണ് മന്ത്രിസഭ പുതിയ നയം അംഗീകരിച്ചത്. ഇതു സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്നതോടെ സ്മാര്‍ട്ട്സിറ്റിയും അതിന്റെ പരിധിയില്‍ വരും.

സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായത്തിനും ശേഷിച്ച 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ് സെസ് നയത്തിന്റെ കാതലായ ഭാഗം. കേന്ദ്രസര്‍ക്കാറിന്റെ നയമനുസരിച്ച് ഇതു 50 ശതമാനം വീതമാണ്. സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ 2007 മെയ് 13ന് ഒപ്പുവെച്ച കരാര്‍ പ്രകാരം സെസ് ഭൂമിയിലെ നിര്‍മാണത്തിന്റെ (ബില്‍റ്റ് അപ് ഏരിയ) 70 ശതമാനം ഐടി വ്യവസായത്തിനും ശേഷിച്ചവ അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ്. ബില്‍റ്റ് അപ് ഏരിയ എന്ന വ്യവസ്ഥ സെസ് നയത്തില്‍ ഭൂമിയുടെ 70 ശതമാനം എന്നാക്കി മാറ്റിയത് സ്മാര്‍ട്ട്സിറ്റി പദ്ധതിയെ പ്രതികൂലമായി ബാധിക്കും. കരാര്‍ പ്രകാരം 8.8 മില്യണ്‍ ചതുരശ്ര അടിയാണ് സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മിക്കുന്നത്. ഇത്രയും നിര്‍മിക്കാന്‍ നൂറ് ഏക്കര്‍ ഭൂമി മതിയാകുമത്രെ. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് 246 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നയം അനുസരിച്ച് ഈ ഭൂമിയുടെ 70 ശതമാനം നിര്‍മാണം നടത്തണം. ഇത് അപ്രായോഗികമാണ്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇറക്കിയ വിജ്ഞാപന പ്രകാരം സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഒട്ടേറെ ഇളവുകള്‍ അനുവദിച്ചിരുന്നു. കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിവ അടക്കം പഞ്ചായത്തീരാജിലെ നികുതികള്‍, വില്‍പന നികുതി, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങിയവ സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാകുമായിരുന്നില്ല.

എന്നാല്‍ പുതിയ സെസ് നയപ്രകാരം ഇത്തരം ഇളവുകളൊന്നും അനുവദിക്കുന്നതല്ല. കേരളത്തിലെ തൊഴില്‍ നിയമത്തിലോ പഞ്ചായത്ത് നികുതിയിലോ യാതൊരു ഇളവും സ്മാര്‍ട്ട്സിറ്റിക്ക് ലഭിക്കില്ല.

സെസ് നയം അംഗീകരിച്ച മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ട സ്മാര്‍ട്ട് സിറ്റി കരാറും പുതിയ നയവും തമ്മില്‍ വൈരുധ്യം ഉണ്ടാകില്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ അത് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കരാറിലെ വ്യവസ്ഥകള്‍ മാറ്റാന്‍ ടീകോം ഇന്‍വെസ്റ്റ്മെന്റ് സന്നദ്ധമാകാനിടയില്ല. സ്മാര്‍ട്ട് സിറ്റിക്ക് മാത്രമായി ഒരു നയവും മറ്റ് സെസുകള്‍ക്ക് വേറൊരു നയവും രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും കഴിയില്ല. ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഇതുവന്‍ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇനി സ്മാര്‍ട്ട്‌ സിറ്റിക്കരാറില്‍ but not restricted to എന്ന് എഴുതി വച്ചിട്ടുള്ളതിനാല്‍ അവര്‍ക്ക്‌ അത്‌ ആവശ്യപ്പെടാന്‍ കഴിയില്ല. എന്നാല്‍ മുഖ്യമന്ത്രി മറ്റ്‌ അപേക്ഷകളില്‍ കാലതാമസം എടുക്കുകയും നിഷേധാത്മക സമീപനം തുടര്‍ച്ചയായി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അങ്ങനെ ഒരു ആക്ഷേപത്തിന്‌ സാധ്യത ഉണ്ടാകുന്നു. മാത്രവുമല്ല സ്മാര്‍ട്ട്‌ സിറ്റിക്ക്‌ വേണ്ടി മറ്റ്‌ കമ്പനികളെ നിരുത്സാഹപ്പെടുത്തുന്നു എന്ന രീീതിയിലുള്ള ആരോപണം പ്രതിപക്ഷവും ഉന്നയിക്കുന്നുണ്ട്‌. ഇനി സര്‍ക്കാര്‍ പാര്‍ക്കില്‍ കമ്പനികള്‍ വരുന്നത്‌ പോലെയല്ല സ്വകാര്യ സംരംഭകര്‍ അവര്‍ എല്ലാ അര്‍ത്ഥത്തിലും സ്മാര്‍ട്ട്‌ സിറ്റിക്ക്‌ കോമ്പിറ്റേറ്ററാണ്‌

ഇനികിന്‍ഫ്രയുടെ സ്ഥലത്തെപ്പറ്റിയാണങ്കില്‍ കാളിദാസന്റെ ആരോപണം എന്തായിരുന്നു എന്ന് മുകളിലത്തെ കമന്റുകള്‍ വായിക്കാതെയാണ്‌ അതിങ്ങനെ


കിന്‍ഫ്രയുടെ സ്ഥലത്ത് ഐ റ്റി വ്യവസായം നടത്താന്‍ സ്വകാര്യ സ്ഥാപനമായ ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സിന്‌ അനുവാദം കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും അസ്വാഭാവികമായതു നടന്നിരിക്കണം


ഇനി കേരളത്തില്‍ സെസ്‌ അപേക്ഷിക്കുന്ന സ്ഥലങ്ങളും കാര്യങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി. സര്‍ക്കാര്‍ സ്ഥലത്തുള്ള ഒരു ക്രമക്കേട്‌ കണ്ടെത്തിയില്ല എന്ന വാദം യുക്തിഭദ്രമല്ല. അവര്‍ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന IAS ഉദ്യോഗസ്ഥരാണ്‌. ചീഫ്‌ സെക്രട്ടറിയേപ്പോലും വിശ്വാസമില്ല എന്നൊക്കെപ്പറയുന്നതില്‍ എന്ത്‌ അടിസ്ഥാനമാണ്‌ എന്ന് എനിക്ക്‌ മനസിലാകുന്നില്ല. വാദത്തിന്‌ എന്തും ആകാം എങ്കില്‍ ഞാന്‍ എന്ത്‌ പറയാനാ. ഇനി കിന്‍പ്രയുടെ ഭൂമി വ്യവസായം വരാന്‍ വേണ്ടി ഉണ്ടാക്കിയ സ്ഥലമാണ്‌. അവിടെ ബിഡ്‌ ചെയ്താണ്‌ വില നിര്‍ണ്ണയിക്കുന്നത്‌. അങ്ങനെ വാങ്ങിയ ഭൂമിയാണ്‌ ഇത്‌.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി ഐസക്ക്‌ വിഷയത്തിലെക്ക്‌ വന്നാല്‍ ചിത്രഗുപ്തന്‍ മുകളില്‍ പറഞ്ഞത്‌ ഇങ്ങനെ

ആഗോള സാമ്പത്തിക മാന്ദ്യത്തേക്കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി കൈരളിയിലെ ക്റോസ് ഫയര്‍ എന്ന പരിപാടി ഞാന്‍ കണ്ടു. അതില്‍ ഒരാള്‍ രസകരമായ ഒരു ചോദ്യം തോമസ് ഐസക്കിനോട് ചോദിച്ചു. ഈ പ്രശ്നത്തെ നേരിടാന്‍ കേരളത്തിനു എന്തു ചെയ്യാന്‍ പറ്റുമെന്നായിരുനു ആ ചോദ്യം . അതിന്റെ ഉത്തരം ഐ സക്കില്‍ നിന്നും വന്നത് അമ്പരപിക്കുന്നതായിരുന്നു. ഇങ്ങനത്തെ വേദികളില്‍ നിന്നും ചര്‍ച്ച ചെയ്യുകയല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണദ്ദേഹം പറഞ്ഞത്. സാമ്പത്തിക വിദഗ് ദ്ധന്‍ എന്നറിയപ്പെടുന്ന ഒരു ധനകാര്യ വകുപ്പു മന്ത്രിയില്‍ നിന്നും ഇങ്ങനെഇതിലെ ചോദ്യം സാമ്പത്തിക വിദഗ്ദത്തനായ ധനമന്ത്രിയില്‍ നിന്ന് ഇങ്ങനെ പ്രതീക്ഷിക്കാമോ. ഇത്‌ ഇവിടെ ചര്‍ച്ച ചെയ്യേണ്ടാ എന്നാണ്‌ ഞാന്‍ പറഞ്ഞത്‌


മാന്ദ്യം 10 വര്‍ഷം നീണ്ട്‌ നിന്നാല്‍ അത്‌ ലോകം മുഴുവന്‍ ബാധിക്കും. എന്നാല്‍ അങ്ങനെ ഉണ്ടാകും എന്ന് കരുതുന്നില്ല. 2000 ഇല്‍ ഉണ്ടായ മാന്ദ്യം അധികം കാലം നീളാതെ കരകയറിയതാണ്‌. വിദേശ കരാര്‍ ജോലികള്‍ ഇല്ലാതെ ഇന്ത്യയില്‍ IT വ്യവസായത്തിന്‌ വലിയ സാധ്യത ഇല്ല. Out sourcing ഇല്ലാതെ വിദേശ രാജ്യങ്ങള്‍ക്ക്‌ നല്ല ലാഭം ഉണ്ടാക്കാനും കഴിയില്ല. 10 വര്‍ഷത്തെ മാന്ദ്യം എന്നതൊക്കെ ഒരു വശത്തു നിന്നുള്ള വീക്ഷണമാണ്‌ അത്രയും നീളില്ല 2009 ഇലെ അവസാന ക്വാര്‍ട്ടര്‍ വരെയെ നീളൂ എന്നുള്ള വീക്ഷണങ്ങളും ഉണ്ട്‌.

chithragupthan said...

കിരണ്‍ ,

ഐ റ്റി കമ്പനി ഇന്‍ഡ്യനായാലും വിദേശിയായാലും , പ്രശ്നം ഒന്നു തന്നെ. ടെക്നോപാര്‍ക്കില്‍ നിന്നും 800 പേരെ പിരിച്ചുവിട്ടു എന്നാണ്, ഏറ്റവും പുതിയ റിപ്പോര്‍ ട്ട്. ഇന്നും തോമസ് ഐസക്ക് പറഞ്ഞു, അമേരിക്കയിലെ മാന്ദ്യം വളരെ കാലം നീണ്ടു നില്‍ക്കുമെന്ന്.

അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായതിനു പല കാരണങ്ങളും ഉണ്ട്. പക്ഷെ വ്യാവസായികമാന്ദ്യം ഉണ്ടായത് പ്രധാനമായും വിദേശങ്ങളില്‍ നിക്ഷേപിച്ചതും വിദേശത്തേക്ക് ഔട് സോഴ്സ് ചെയ്തതും ആണ്. അതു കൊണ്ട് വ്യാവസായിക വളര്‍ച്ച പൂര്‍ണ്ണമായും നിന്നു പോയി. അതു പൂര്‍വസ്ഥിതിയിലാക്കാന്‍ ഇതു രണ്ടും ശരിയാക്കിയേ പറ്റൂ. വ്യാവസായിക മാന്ദ്യം പരിഹരിക്കാതെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപെടാനാവില്ല.ഗള്‍ഫ് രാജ്യങ്ങളിലില്‍ നിന്നോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ ബി പി ഓ ജോലി നമുക്ക് ആകര്‍ഷിക്കാന്‍ ഒരികലും സാധ്യമല്ല. ഭാഷയാണ്, പ്രശ്നം . ബി പി ഓ ജോലി കേരളത്തിലും ഇന്‍ഡ്യയിലും വരുന്നത് ഇംഗ്ളീഷ് ഭാഷ കാരണമല്ലേ. ഗള്‍ഫിലെ ക്ലെറിക്കല്‍ പ്രൊസ്സസിങിനു ഭാരിച്ച ശമ്പളമൊന്നുമില്ല. അങ്ങനെ ഉണ്ടെങ്കില്‍ അതു ഏതെങ്കിലും പാശ്ചാത്യ കമ്പനികളായിരിക്കും .

അതുമാത്രമല്ല, ബി പി ഓ പൂര്‍ണ്ണമായും ബാങ്കിങ്, ഇന്‍ഷുറന്സ് എയര്‍ലയിന്‍ സ് എന്നിവയിലാണല്ലോ. ഈ വ്യവസായങ്ങളാണ്, തകര്‍ച്ചയെ നേരിട്ടത്. ഇവയെല്ലാം തന്നെ വ്യാപകമായ പിരിച്ചുവിടലിലേക്ക് നീങ്ങുന്നു. ഇവയൊക്കെ പഴയ ലെവലിലേക്ക് വരണമെങ്കില്‍ വ്യാവസായിക വളര്‍ച്ച ഉണ്ടാകണം . അതിനു സമയമെടുക്കും എന്നാണ് എല്ലാ വിദഗ്ദ്ധരും പറയുന്നത്. കേരളത്തിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനാണ്, ഐസ്സക്. അദ്ദേഹം ഉറപ്പിച്ചു പറയുന്നു, കുറേക്കാലം എടുക്കുമെന്ന്. ജോര്‍ജ് സോറോസ് പോലുള്ള വ്യവസായികളും അതു തന്നെയാണു പറയുന്നതും .

പ്രവാസി മലയാളികളേക്കുറിച്ച് കിരണിന്റെ അഭിപ്രായം ശരിയല്ല. ഐ റ്റി വ്യവസായത്തില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍ വളരെ കുറച്ചേ ഉള്ളൂ. കുറെ ഐ റ്റി വ്യവസായം വാന്നലൊന്നും മലയാളികള്‍ പുറത്തു പോകുന്നത് നില്‍ക്കുമൊന്നുമില്ല. കിരണിന്റെ അഭിപ്രായത്തില്‍ ഐ റ്റി വ്യവസായം വിദേശ ഡിമാന്റനുസരിച്ചാണല്ലോ. കേരളം ഇന്ന് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്നത് മാന്‍പവറാണ്. വിദേശ മാര്‍ക്കറ്റനുസരിച്ച് ഐ റ്റി വ്യവസായം ​നടത്തുന്നതും വിദേശ ഡിമാന്റനുസരിച്ച് തൊഴിലാളികളെ സപ്ളൈ ചെയുന്നതും തമ്മില്‍ എന്താണ്, വ്യത്യാസം ?

കേരളം ഒന്നില്‍ നിന്നും ഒഴിഞ്ഞു നില്ക്കേണ്ട. സെസില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാതെ അതിലേക്ക് എടുത്തു ചാടിയ സംസ്ഥാനമാണ്, ബംഗാള്‍ .അവിടെ സംഭവിച്ചത് നാം കണ്ടു. ഓടി ചെന്നു എന്നു കരുതി എല്ലം ശരിയാവണമെന്നില്ല.

പക്ഷെ ഐ റ്റി വ്യവസായം മാത്രം മതി എന്നു പറയുന്നത് മണ്ടത്തരമല്ലേ? ഐ റ്റി വ്യവസയം പോലെ നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്, ടൂറിസവും ബയോ ടെക്നോളജിയും . കാര്‍ഷികരംഗം ഒഴിവാക്കിയാല്‍ നാം പട്ടിണി കിടക്കേണ്ടി വരും .

സ്മാര്‍ട്ട് സിറ്റിയേക്കുറിച്ച് മാധ്യമത്തില്‍ വന്ന റിപ്പോര്‍ ട്ട് കരാറിന്റെ പുനര്‍ വായന അല്ല. പുതിയ സെസ് നയം അതിനു ബാധകമാണൊ അല്ലയോ എന്നതാണതിലെ പരാമര്‍ശം . ആ സംശയം മുഖ്യമന്ത്രി തന്നെ ദുരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ അതിനു പ്രസക്തി ഇല്ലല്ലോ? സ്മാര്‍ട്ട് സിറ്റ് ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയണു. ആ കരാര്‍ മാറ്റി എഴുതാന്‍ പറ്റില്ല. അതിലെ വ്യവസ്ഥകള്‍ പുതിയ സെസുകള്‍ക്കും വേണമെന്ന് നിര്‍ബന്ധം പിടിക്കാം . പക്ഷെ ഈ അപേക്ഷകരെല്ലം സ്മര്‍ട്ട് സിറ്റുക്കു നകല്‍കിയ പോലെ ആനുകൂല്യങ്ങള്‍ വേണ്ട എന്നു സമ്മതിച്ചതായാണ്, കാളിദാസന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ പുതിയവരുമായി കരാറുണ്ടാക്കുമ്പോള്‍ അത് സാധ്യമല്ലെന്ന് അവരോടു പറയുകയും അവരുമായി കരാറുണ്ടാക്കാതിരിക്കുകയും ചെയ്യാം . അതിനു എന്തെങ്കിലും പ്രശ്നമുള്ളതായി എനികു തോന്നുന്നില്ല.

സ്മാര്‍ട്ട്‌ സിറ്റിക്ക്‌ വേണ്ടി മറ്റ്‌ കമ്പനികളെ നിരുത്സാഹപ്പെടുത്തുന്നു എന്ന ആരോപണത്തില്‍ കഴമ്പില്ല. 10 അപേക്ഷകള്‍ കേന്ദ്രത്തിലേക്കയച്ചതു തന്നെ ആ അരോപണത്തിന്റെ മുനയൊടിച്ചു.


കിന്‍ഫ്രയേക്കുറിച്ച് കാളിദാസന്‍ പറഞ്ഞത് മുഴുവന്‍ ശരിയാണെന്നെനിക്കു തോന്നുന്നില്ല. പക്ഷെ കിരണിന്റെ അറിവും ശരിയല്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ പലതിലും ഉദ്യോഗസ്തര്‍ കൂട്ടു നിന്നു വളഞ്ഞവഴിയില്‍ കാര്യങ്ങള്‍ നടത്താറുണ്ട്. ഒരുദാഹരണം ഓര്‍മ്മയില്‍ വരുന്നു. കഴിഞ്ഞ ചീഫ് സെക്രട്ടറി രാജിവക്കാനുണ്ടായ കാരണമാണത്. സര്‍ക്കാര്‍ പാട്ടത്തിനു കൊടുത്ത ഭൂമി ഒരു സ്വകാര്യ വ്യക്തി വാങ്ങി. അവിടെ ഒരു ഹെലിപ്പാഡ് നിര്‍മ്മിക്കാന്‍ അനുവാദവും പണവും അവര്‍ നല്‍കി എന്നായിരുന്നു അവര്‍ക്കെതിരായ ആരോപണം . ചീഫ് സെക്രട്ടറിക്ക് അതിന്റെ വിശദാംശങ്ങള്‍ അറിയില്ല എന്നു കരുതാന്‍ വയ്യ. പാട്ടത്തിനെടുത്ത ഭൂമി വില്‍ക്കാന്‍ പടില്ല എന്ന് അവര്‍ നിശ്ചയമായും അറിഞ്ഞിരിക്കണം . അവിടെ ഹെലിപാഡ് നിര്‍മ്മിക്കാന്‍ അനുവാദം കൊടുത്തതും അറിഞ്ഞു കൊണ്ടായിരിക്കണം . അതിനു സര്‍കാര്‍ ഫണ്ടില്‍ നിന്നും പണം അനുവദിച്ചതും അറിഞ്ഞുകൊണ്ടായിരിക്കണം . ഒരു ചീഫ് സെക്രട്ടറി ഇതൊക്കെ ചെയ്തു എന്നത് പുറത്തു വന്ന സത്യമാണ്. ഇതും ഇതിലപ്പുറവും കേരളത്തില്‍ നടക്കുന്നുണ്ട് കിരണ്‍ .

Srivardhan said...

ഇതാ വീണ്ടും ഒരു ഉദീരണം
"ചിഫ് സെക്രട്ടറിമാരും സെക്രട്ടറിമാരും നിയമം ലംഘിച്ചും കീഴവഴക്കം ലംഘിച്ചും പലതും ചെയ്യുന്ന കേരളത്തില്‍ ഒരു പറ്റം ഐ എ എസ് ഉദ്യോഗസ്തര്‍ കിന്ഫ്രയുടെ ഭൂമി സ്വകാര്യ വ്യക്തി ഉപയോഗിക്കുന്നതില്‍ തെറ്റു കണ്ടില എന്നു പറയുന്നത് അത്ര വലിയ കാര്യമായി കാണേണ്ട"

പക്ഷെ മന്ത്രിസഭയും അതിന്റെ ആദര്‍ശവാനായ'ജനപക്ഷ'കമ്മ്യുണിസ്റ്റ് അതങ്ഗീകരിച്ചു കേന്ദ്രതിലെക്കയക്കുകയും അത് 'അതിജനപക്ഷ'മാധ്യമങ്ങള്‍ "കിന്ഫ്രയുടെ ഭൂമി സ്വകാര്യ വ്യക്തി ഉപയോഗിക്കുന്നതില്‍ തെറ്റു കണ്ടില്ല എന്നു പറയുന്നത് അത്ര വലിയ കാര്യമായി കാനെണ്ടതല്ലേ,അല്ലേ,അല്ലേ...."

കിരണ്‍ തോമസ് തോമ്പില്‍ said...

IT ജോലികള്‍ വിദേശ കരാറുകളേ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌ അതുകൊന്റ്‌ തന്നെ അവിടുത്തെ തൊഴില്‍ സംസ്ക്കാരം ഇവിടെയും പ്രകടമാകുക സ്വാഭാവികമാണ്‌ .HIRE and FIRE , കോണ്ട്രാക്റ്റ്‌ ജോലികള്‍ ഇതൊക്കെ ഈ ജോലിയുടെ സ്വഭാവുമാണ്‌. മാന്ദ്യകാലത്ത്‌ തോഴില്‍ നഷ്ടവും നല്ല കാലത്ത്‌ ഉയര്‍ന്ന ശമ്പളവും ഇവിടെ പ്രതീക്ഷിച്ച്‌ മാത്രമേ ഈ മേഖല തിരഞ്ഞെടുക്കാവൂ

ഇനി അമേരിക്കയില്‍ സമാനമായ മാന്ദ്യം 2000 ഇല്‍ ഉണ്ടായതാണ്‌. അന്നും ഇതുപോലെ ഉള്ള കാര്യങ്ങള്‍ കേട്ടതാണ്‌. പക്ഷേ പൂര്‍വ്വാധികം ശ്ക്തിയോടെ അത്‌ ഉയര്‍ത്തെഴുന്നേറ്റു. ഇനി അമേരിക്ക പുറം ജോലി കരാറുകള്‍ നിയന്ത്രിക്കും എന്ന ഭീതി എനിക്കില്ല. വലിയ പ്രോജകടുകള്‍ ചെയ്യാന്‍ അവര്‍ക്ക്‌ ഇന്ത്യയേപ്പോലെ ഉള്ള രാജ്യങ്ങളെ ആശ്രയിക്കാതിരിക്കാന്‍ കഴിയില്ല. കുറച്ച്‌ നിയന്ത്രണങ്ങള്‍ കൊന്റു വരാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞേക്കും പ്രത്യേകിച്ച്‌ സര്‍ക്കാര്‍ ജോലികള്‍ പുറത്തേക്ക്‌ നല്‍കരുത്‌ എന്ന രീതിയില്‍ അല്ലതെ BPO മൊത്തമായി തടയാനൊന്നു പോകുന്നില്ല.

ഗള്‍ഫ്‌ മേഖലകളില്‍ നിന്ന് ഇപ്പോഴെ BPO ജോലികള്‍ കേരളത്തില്‍ ചെയ്യുന്നുണ്ട്‌. ഷിപ്പിംഗ്‌ കമ്പനികളുമായി ബന്ധപ്പെട്ടുള്ള ജോലികളാണ്‌ ഇപ്പോള്‍ കേരളത്തില്‍ ചെയ്യുന്നത്‌. ഇംഗ്ലീഷില്‍ പ്രോസസ്‌ ചെയ്യുന്ന ഒരുപാട്‌ മേഖലകള്‍ ഗള്‍ഫില്‍ ഉണ്ട്‌. അവയെല്ലാം പുറം ജോലി കരാര്‍ വഴി ലഭിക്കാനുള്ള സാധ്യതകള്‍ ഉണ്ട്‌. ഇനി യൂറോപ്പില്‍ നിന്ന് നമ്മള്‍ BPO ജോലികള്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷെ ഒരുപാട്‌ IT പ്രോജക്ടുകള്‍ അവിടെ നിന്ന് ലഭിക്കുന്നുണ്ട്‌. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു പോലും ഇവിടെ വലിയ IT പ്രോജെക്ടുകള്‍ കിട്ടുന്നുണ്ട്‌

ഇനി IT മേഖലയില്‍ പ്രവാസികളില്ല എന്ന വാദം എന്നെ ചിരിപ്പിക്കുന്നു. ബാഗ്ലൂരും ഹൈദ്രബാദും ചെന്നയിലും നോയിഡയിലും പൂനയിലും ഡീയിലും കല്‍ക്കട്ടയിലും ജോലി ചെയ്യുന്ന IT ജീവനക്കാര്‍ പ്രവാസികളല്ലേ. അവര്‍ക്ക്‌ ഇവിടെ അതെ സാലറിയില്‍ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ ഉള്ളപ്പോള്‍ അത്‌ മുതലെടുത്ത്‌ അവര്‍ക്ക്‌ ഇവിടെ നില്‍ക്കാന്‍ അവസരം ഒരുക്കേണ്ടേ? സ്വന്തം നാട്ടില്‍ സ്വന്തം സംസ്ക്കാരത്തില്‍ ജീവിക്കാന്‍ അവര്‍ക്ക്‌ സാഹചര്യമുണ്ടെങ്കില്‍ അത്‌ ഒരിക്കിക്കൊടുക്കേണ്ടത്‌ സര്‍ക്കാരിന്റെ കടമായാണ്‌. അതിന്‌ സര്‍ക്കാര്‍ മുതല്‍ മുടക്കുക പോലും വേണ്ട സംരംഭകരെ പ്രോത്സാഹിപ്പിച്ചാല്‍ മാത്രം മതി.

മാധ്യമം വാര്‍ത്ത സെസ്‌ നയത്തിനപ്പുറം ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്‌. എന്തിന്‌ 249 ഏക്കര്‍ ഭൂമി സ്മാര്‍ട്ട്‌ സിറ്റിക്ക്‌ നല്‍കുന്നു. 8.8 മില്ല്യണ്‍ SQ feet ഉണ്ടാക്കാന്‍ 100 ഏക്കര്‍ പോലും വേണ്ട എന്ന് അവര്‍ പറയുന്നു. സൈബര്‍ സിറ്റി 7.9 മില്ല്യണ്‍ SQ feet സ്ഥലം വെറും 70 ഏക്കാറില്‍ ഉണ്ടാക്കാമെന്ന് പറയുന്നു. അതാണ്‌ കരാറിന്റെ പുനര്‍ വായന എന്നതുകൊണ്ട്‌ ഞാന്‍ ഉദ്യേശിച്ചത്‌

ഇനി 10 അപേക്ഷകള്‍ 12 മാസം തടഞ്ഞുവച്ചതും. പിന്നീട്‌ പ്രയത്ന ഓഹരി വേണം എന്ന വി.എസിന്റെ വാശിപ്പിടുത്തവുമൊക്കെയാണ്‌ അവരെ ഈ ആരോപണം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. സംരംഭകരെ പരമാവധി പ്രോത്സാഹിപിക്കുന്ന നയത്തിന്‌പകരം അവര്‍ റിയല്‍ എസ്റ്റേറ്റുകാര്‍ എന്ന മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നു എന്നത്‌ ഈ സംശയം കൂടുതല്‍ ബലപ്പെടുത്തും.

ഇനി കാളിദാസന്‍ പറഞ്ഞത്‌ മുഴുവന്‍ ശരിയല്ല എന്ന് സമ്മതിച്ചല്ലോ തു മതി. അതില്‍ തൂങ്ങി കാളിദാസന്‍ വീണ്ടും വീണ്ടും ആടിയതു കൊണ്ടാണ്‌ എനിക്ക്‌ കമന്റ്‌ മോഡറേഷന്‍ ഏര്‍പ്പെടുത്തേണ്ടി വന്നത്‌. ഇല്ലാത്ത ദുരൂഹത ഉണ്ടാക്കി വ്യവസായ വകുപ്പ്‌ മന്ത്രി അവിഹിത ഇടപെടല്‍ നടത്തുന്നു എന്ന കാളിദാസ വാദം പ്രസ്കതമല്ല എന്നത്‌ ഇപ്പോള്‍ വ്യക്തമായി എന്നു കരുതുന്നു

kaalidaasan said...

കിരണ്‍ ,

വിദേശ കരാറുള്ള പല ജോലികളും ഇന്‍ഡ്യയില്‍ ഉണ്ട്. കിരണിനു ഐ റ്റി മാത്രമേ കാണപ്പെടുന്നുള്ളൂ.

അമേരിക്കയില്‍ സമാനമായ മാന്ദ്യം 2000 ഇല്‍ ഉണ്ടായതാണ്‌ എന്നു കേട്ടാല്‍ ആരും ചിരിച്ചു പോകും കിരണ്. എത്ര ബാങ്കുകള്‍ അന്ന് പാപ്പരായി . എത്ര എണ്ണം സര്‍ക്കാര്‍ ദേശസാല്‍കരിച്ചു അന്ന്?

അമേരിക്ക പുറം ജോലി കരാര്‍ നിയന്ത്രിക്കുകയൊ ഇല്ലയോ എന്നത് കാണാന്‍ പോകുന്നതേ ഉള്ളൂ. ഐ റ്റി കമ്പനികളിലും മറ്റും ജോലി കുറവു ചെയ്യേണ്ടിവന്നാല്‍ അതു പുറം ജോലിക്കാരെ പിരിച്ചുവിട്ടു കൊണ്ടായിരിക്കും എന്നു തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധി വേണ്ട. സാമ്പത്തിക മാന്ദ്യം വരുമ്പോള്‍ ജോലിക്കാരുടെ എണ്ണം കുറവു ചെയ്യുക സാധാരണമാണ്. അമേരിക്കയിലുള്ളവരുടെ ജോലി പോകാതിരിക്കാനാണ്, അധികാരികള്‍ ശ്രദ്ധിക്കുക. അമേരിക്കയില്‍ സര്‍ക്കാര്‍ ജോലികള്‍ എന്നത് വളരെ പരിമിതമാണ്. അതു പുറത്തേകു നല്‍കേണ്ട ആവശ്യം ഇല്ല.

ഇപ്പോള്‍ പലയിടത്തു നിന്നും ഐ റ്റി പ്രോജക്റ്റുകള്‍ ഇന്‍ഡ്യക്കു കിട്ടുന്നുണ്ടാകാം . പക്ഷെ സാമ്പത്തിക മാന്ദ്യം വരുമ്പോള്‍ അതെല്ലാം നില്‍ക്കാനുള്ള എല്ലാം സാധ്യതയുമുണ്ട്.


മാന്ദ്യകാലത്ത് തൊഴില്‍ നഷ്ടവും നല്ല കാലത്ത് ഉയര്‍ന്ന ശമ്പളവും എന്ന തത്വം കിരണിനു നല്ലതായി തൊന്നാം , പക്ഷെ കേരളത്തിലും ഇന്‍ഡ്യയിലും തൊഴില്‍ നഷ്ടപ്പെട്ട ആയിരങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. അവരെല്ലാം തന്നെ ഐ റ്റി മേഖലയില്‍ ഉള്ളവരാണ്. അടുത്ത 10 വര്‍ഷത്തേക്കു ഇതു വരെ സമ്പാദിച്ചതു കൊണ്ട് ജീവിച്ചോ എന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അതു കേട്ടെന്നു വരില്ല. കിരണിന്റെ ജോലി പോയാല്‍ അതു സ്വാഭാവികം എന്നു പറഞ്ഞു കിരണ്‍ സമാധാനിച്ചേക്കം . മറ്റുള്ളവര്‍ അങ്ങനെ ആകണമെന്നില്ല.
ഐ റ്റി മേഖലയില്‍ പ്രവാസികളില്ല എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ കിരണിനു ചിരിക്കം . ഞാന്‍ പറഞ്ഞത് പ്രവാസികളില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഐ റ്റി മേഖലയില്‍ ജോലി ചെയ്യുന്നുള്ളു എന്നാണ്. അത് സത്യാമാണു താനും . പ്രവാസികളില്‍ ബഹു ഭൂരിപക്ഷം പേരും അടിസ്ഥാന വിദ്യാഭ്യാസമോ അതില്‍ താഴെയോ ഉള്ളവരാണ്. ഇന്‍ഡ്യക്കുള്ളില്‍ പോലും പ്രവാസി മലയാളികള്‍ ഇതു പോലെയാണ്. കിരണ്‍ ഐ റ്റി മേഘലയില്‍ ആയതു കൊണ്ട് , ഐ റ്റി മാത്രമേ കാണുന്നുള്ളൂ.ഐ റ്റി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേകമായി എന്തെങ്കിലും ഒരുക്കി കൊടുക്കേണ്ട കടമ സര്‍ക്കാരിനുണ്ടെന്നു എന്നിക്കു വിശ്വാസമില്ല. ഐ റ്റി മാത്രമാണ്, ഭാവി എന്നു കരുതുന്നവര്‍ അതു ചെയ്തേക്കം . സമൂഹത്തോട് പ്രതിബദ്ധതയുള ഏതു ഭരണാധികാരിയും സമൂഹത്തിലെ എലവര്‍ക്കും വേണ്ടി അവസരം ഉണ്ടാക്കികൊടുക്കണം .
സ്വന്തം നാട്ടില്‍ സ്വന്തം സംസ്കാരത്തില്‍ ഐ റ്റി ക്കാര്‍ മത്ര ജീവിച്ചാല്‍ മതി എന്നത് ഒരു സങ്കുചിത ചിന്താഗതിയാണ്.


സ്മാര്‍ട്ട് സിറ്റിക്കാര്യത്തില്‍ മാധ്യമം ഉയര്‍ത്തുന്ന സംഗതി അവിടെ നില്‍ക്കട്ടേ. ദേശാഭിമാനി വാര്‍ത്ത കിരണ്‍ ഇവിടെ ചൂണ്ടിക്കാണിച്ചല്ലോ. അതിലെ ഒരു കാര്യം അങ്കിള്‍ ഇവിടേ എടുത്തെഴുതിയിരുന്നു. പക്ഷെ കിരണ്‍ അതിനു മറുപടി എഴുതി കണ്ടില്ല. ഞാന്‍ അതു ഇവിടെ വീണ്ടും എടുത്തെഴുതുന്നു.

ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് 3765 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. 5000 പേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ഉറപ്പു നല്‍കുന്നു. എറണാകുളം ആമ്പല്ലൂരില്‍ ഐടി, ഐടി അധിഷ്ഠിത വ്യവസായമാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. 202 ഹെക്ടര്‍ ഭൂമിക്ക് സെസ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്.

202 ഹെക്ടര്‍ എന്നു പറഞ്ഞാല്‍ ഏകദേശം 490 ഏക്കറിനു മുകളില്‍ വരും .9000 പേര്‍ക് ജോലി നല്‍കാന്‍ വേണ്ടി ഇത്രയധികം സ്ഥലത്ത് അവര്‍ എന്തായിരിക്കം ​നിര്‍മ്മിക്കാന്‍ പോകുന്നത്. ദുബയിയില്‍ ഒരു കിലോമീറ്റര്‍ ഉയരത്തില്‍ ഒരു കെട്ടിടം പണിയാനുള്ള തയ്യറെടുപ്പുകളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഒരേക്കറില്‍ എത്ര മില്ല്യണ്‍ ചതുരശ്ര അടി ഉണ്ടാക്കാന്‍ പറ്റുമെന്ന് വേണമെങ്കില്‍ നമുക്ക് ആലോചിക്കാം . പക്ഷെ അങ്ങനെ ആലോചിക്കുന്നതിനു ഏന്തെങ്കിലും അന്ത്യമുണ്ടാകുമെന്ന് തോന്നുന്നില്ല. 9000 പേര്‍ക്ക് ജോലി നല്‍കാന്‍ , ഐ റ്റി വ്യവസായത്തിലാണെങ്കില്‍ ഒരേക്കര്‍ ധാരാളം മതി . എന്നിട്ടും എന്തുകൊണ്ട് 202 ഹെക്റ്റര്‍ സ്ഥലം ആവശ്യപ്പെടുന്നു എന്ന് , മാധ്യമം ചൂണ്ടികാണിച്ച കാര്യം മുന്‍ നിറുത്തി കിരണിനൊന്നു പറയാമോ. സ്മാര്‍ട്ട് സിറ്റി വെറുമൊരു വ്യവസായ സംരംഭം മാത്രമല്ല. ഒരു ടൌണ്‍ ഷിപ്പ് ആണവര്‍ നിര്‍മ്മിക്കുന്നത്.

ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതിന്റെ മൂന്നിലൊന്നു ജോലിക്കു വേണ്ടി ഇന്‍ഫൊപാര്‍ ക്കും ഇപ്പോള്‍ നല്‍കുന്ന സ്ഥലത്തിലും കൂടുതല്‍ നല്‍കി ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയ കരാറിലും മെച്ചമല്ലേ കിരണ്‍ , ഇപ്പോഴത്തെ കരാര്‍ ?


ഇനി 10 അപേക്ഷകള്‍ 12 മാസം തടഞ്ഞുവച്ചതും. പിന്നീട്‌ പ്രയത്ന ഓഹരി വേണം എന്ന വി.എസിന്റെ വാശിപ്പിടുത്തവുമൊക്കെയാണ്‌ അവരെ ഈ ആരോപണം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്‌ എന്നത് ശരിയായിരിക്കാം . സ്മാര്‍റ്റ് സിറ്റി കരാര്‍ ഒപ്പിട്ടതിനു ശേഷം രണ്ടു വര്‍ഷവും ഇതു പോലെ ഒരാരോപണം ഉന്നയിക്കാതിരുന്നിട്ട്, ഇപ്പോള്‍ ഉന്നയിക്കുന്നതിനു വേറെകരണമുണ്ടായേക്കം . വേറെ പലരും അതിനു പിന്നില്‍ കണ്ടേക്കാം .അതു നമ്മള്‍ കേരളത്തില്‍ സാധാരന കാണുന്നതാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി മാത്രം പലരും ആരോപണം ഉന്നയിക്കാറുണ്ട്. ഇപ്പോള്‍ സെസ് അപേക്ഷകളെല്ലം കേന്ദ്രത്തിലേക്കയച്ചു കഴിഞ്ഞു. ഇനിയും കിരണ്‍ ആ അരോപണം വിശ്വസിക്കുന്നെങ്കില്‍ വിശ്വസിക്കാം . പക്ഷെ അതിനു ആരും എന്തെങ്കിലും വില കല്‍പിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

കിന്‍ഫ്രയുടെ കാര്യത്തില്‍ കാളിദാസന്‍ പറഞ്ഞു മുഴുവന്‍ ശരിയല്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. കിന്‍ഫ്രയുടെ കാര്യത്തില്‍ കാളിദാസന്‍ പ്രധനമായും ഉന്നയിച്ച ആരോപണം , സര്‍ക്കാര്‍ സ്ഥലത്ത് സെസിനു ഒരു സ്വകാര്യ കമ്പനിക്കു എങ്ങനെ അപേക്ഷ നല്‍കാന്‍ കഴിയുമെന്നാണ്. സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ സ്ഥലം ഏറ്റെടുത്തു നല്‍കാം എന്നതുള്‍പ്പടെ എല്ലാ കാര്യത്തിനും കരാറുണ്ടാക്കിയ ശേഷമാണ്, സെസ് അപേക്ഷ നല്‍കിയത്. കിന്‍ഫ്രയുടെ സ്ഥലത്ത് വ്യവസായത്തിനു വേണ്ടി കരാറുണ്ടാക്കാതെ സെസിനു അപേക്ഷ നല്‍കിയത് ശരിയായ നടപടിയല്ല എന്നാണെന്റെ അഭിപ്രായം . ഇതില്‍ എന്തോ അഴിമതിയുണ്ടേന്നു ഒരു തെളിവും ഹാജരാക്കാതെ കാളിദാസന്‍ പറഞ്ഞതിനോടാണ്, ഞന്‍ യോജിക്കാത്തത്. പക്ഷെ ഇതിലെ നടപടികള്‍ സുതാര്യമല്ല.


കാളിദാസന്‍ പറഞ്ഞ പല കാര്യങ്ങളും പ്രസക്തമാണ്.ഇല്ലാത്ത ദുരൂഹത ഉണ്ടാക്കി വ്യവസായ വകുപ്പ്‌ മന്ത്രി അവിഹിത ഇടപെടല്‍ നടത്തുന്നു എന്നു കളിദാസന്‍ പറഞ്ഞതയി ഞാന്‍ മനസിലാക്കിയിട്ടില്ല. ഐ റ്റി വ്യവസായം കരീമിന്റെ വകുപ്പല്ല. അതില്‍ അമിത തല്‍പര്യം കാണിക്കുന്നു . അതാണ്, അമിതമായ ഇടപെടല്‍ എന്നാണ്, കാളിദാസന്‍ പറഞ്ഞത്. എന്നാണു ഞാന്‍ മനസിലാക്കിയത്. പക്ഷെ കാളിദാസനെ ബാന്‍ ചെയ്തതുകൊണ്ട് കാളിദാസനു വിശദീകരണം നല്‍കാനാവില്ലല്ലോ.

തോമസ് ഐസക്കിനേക്കുറിച്ച് പരാമര്‍ശിച്ചതിനേപ്പറ്റി. തോമസ് ഐസ്സക്ക് എല്ലാ ദിവസവും കൈരളി റ്റി വിയില്‍ പ്രത്യക്ഷപെട്ട്, അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ തിരിച്ചു വരാനാവാത്തവിധം തകര്‍ന്നു പോയി എന്നാണ്, പറയുന്നത്. ഞാന്‍ ചൂണ്ടിക്കാണിച്ചത് അതാണ്. ഇതു ഒരു വെറും താല്‍ക്കാലിക പ്രതിഭാസം എന്നു കിരണ്‍ പറഞ്ഞതിനു ഘടക വിരുദ്ധമാണാ അഭിപ്രായം . അതിന്റെ കൂടെ ആനുഷംഗികമായി കേരളത്തില്‍ ഒന്നും ചെയ്യാനില്ല എന്നു കൂടി അദ്ദേഹം പറഞ്ഞു. ഞാന്‍ അതു ഒരു സാമ്പത്തിക വിദഗ് ദ്ധനായ ധനകാര്യ വകുപ്പു മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചില്ല. അത് എന്റെ അഭിപ്രായമാണ്,. അതു ചര്‍ച്ച ചെയ്യണം എന്നു ഞാന്‍ ആവശ്യപ്പെട്ടും ഇല്ല. കൂട്ടത്തില്‍ പറയട്ടെ. മാണിയായിരുന്നു ധനകാര്യ മന്ത്രിയെങ്കില്‍ അദ്ദേഹം പല നടപടികളും ശുപാര്‍ശ ചെയ്തേനെ. കേരളത്തില്‍ മാത്രമല്ല, ഇന്‍ഡ്യയിലും അമേരിക്കയിലും നടപ്പാക്കേണ്ട പലതും അദ്ദേഹം നിര്‍ദ്ദേശിക്കുമായിരുന്നു.അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ പറ്റുമോ എന്നത് വേറെ കാര്യമാണെങ്കിലും .

കിരണ്‍ തോമസ് തോമ്പില്‍ said...

ചിത്രഗുതന്‍ കാളിദാസനായിരുന്നു എന്ന് എനിക്ക്‌ സംശയം ഉണ്ടായിരുന്നു. എന്നാല്‍ അത്‌ ഞാന്‍ ഉറപ്പിച്ചു. ഇന്നലെ ചിത്രഗുപ്തന്റേത്‌ എന്ന രീതിയില്‍ ഇട്ട കമന്റ്‌ കാളിദാസന്റെ ലൊഗിനിലാണ്‌ വന്നത്‌. അപ്പോള്‍ ചിത്രഗുപ്ത തോലണിഞ്ഞ കാളിദാസന്‌ മറുപടി ഇനി ഇല്ല

അങ്കിള്‍ said...

കാളിദാസന്‍,
എന്റെ കമന്റ് മുഴുവന്‍ ശ്രീ. കാളിദാസന്‍ പകര്‍ത്തിയില്ല.
‘യൂണിടെക്ക്’ റീയല്‍ എസ്റ്റേറ്റ് ബില്‍ഡര്‍ മാത്രമാണെന്നും ‘ഇ.ടി.എല്‍’ അവിടെ ഐ.ടി. ബിസിനസ്സ് തന്നെയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും തെളിവു സഹിതം പറയുകയായിരുന്നു എന്റെ ഉദ്ദേശം.

യൂണിടെക്ക് കാര്‍ കെട്ടിടം കെട്ടി കഴിയുമ്പോള്‍ തന്നെ അവരുടെ വാഗ്ദാനമായ 60000 പേര്‍ക്ക് തൊഴില്‍ നല്‍കിയിരിക്കും.

മാരീചന്‍ said...

കിരണേ,
ഗലക്കി... എനിക്കേറ്റവും ഇഷ്ടപ്പെട്ട പാരഗ്രാഫ് ഇതാണ്..

കാളിദാസന്‍ പറഞ്ഞ പല കാര്യങ്ങളും പ്രസക്തമാണ്. ഇല്ലാത്ത ദുരൂഹത ഉണ്ടാക്കി വ്യവസായ വകുപ്പ്‌ മന്ത്രി അവിഹിത ഇടപെടല്‍ നടത്തുന്നു എന്നു കളിദാസന്‍ പറഞ്ഞതയി ഞാന്‍ മനസിലാക്കിയിട്ടില്ല. ഐ റ്റി വ്യവസായം കരീമിന്റെ വകുപ്പല്ല. അതില്‍ അമിത തല്‍പര്യം കാണിക്കുന്നു . അതാണ്, അമിതമായ ഇടപെടല്‍ എന്നാണ്, കാളിദാസന്‍ പറഞ്ഞത്. എന്നാണു ഞാന്‍ മനസിലാക്കിയത്. പക്ഷെ കാളിദാസനെ ബാന്‍ ചെയ്തതുകൊണ്ട് കാളിദാസനു വിശദീകരണം നല്‍കാനാവില്ലല്ലോ.

എന്തൊരു നിഷ്കളങ്കന്‍..........ബൂലോഗത്തെ ഏറ്റവും നല്ല നിഷ്കളങ്കന് ചിത്രഗുപ്ത പുരസ്കാരം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് എന്താണ് കിരണിന്റെ അഭിപ്രായം..............

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ മാരിചാന്‍ നമുക്ക്‌ ചര്‍ച്ച അവസാനിപ്പിക്കാം എന്ന് തോന്നുന്നു. ഒരേസമയം കാളിദാസനായും ചിത്രഗുപതനായും അവതരിച്ച്‌ കാളിദാസന്റെ അഭിപ്രായങ്ങളോട്‌ എനിക്ക്‌ യോജിപ്പില്ല എന്ന് പറയുന്ന ചിത്രഗുപ്തനായ കാളിദാസനോട്‌ ആശയ സംവാദത്തിന്‌ സാധ്യത ഇല്ല എന്ന് പകല്‍പ്പോലെ വ്യക്തമായി. ഇനി കുറച്ചു കഴിഞ്ഞാല്‍ ഞാനും നിങ്ങളുമൊക്കെ ബ്ലോഗ്‌ എഴുതുന്നതില്‍ പോലും അഴിമതി ആരോപണങ്ങള്‍ വന്നേക്കാം. അപ്പോള്‍ ഈ ചര്‍ച്ച ഇവിടെ അവസാനിക്കുന്നു