ബ്ലോഗിങ്ങിലെ ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാന്‍ തിരിച്ചെത്തുകയാണ്. ചില സാങ്കേതിക കാരണങ്ങാല്‍ ബ്ലോഗിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നതിനാല്‍ ആ കാലഘട്ടത്തിലെ പല പോസ്റ്റുകളും കമന്റുകളും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ആ സാങ്കേതിക കാരണം എന്റ കമ്പ്യൂട്ടര്‍ പണി മുടക്കിയതാണ്. കമ്പ്യൂട്ടര്‍ നന്നാക്കനിറങ്ങിയ എന്റ അനുഭവം പങ്കുവച്ചുകൊണ്ട് തിരിച്ചെത്തം എന്ന് കരുതുന്നു. നാളേ കമ്പ്യൂട്ടര്‍ നന്നാക്കനിറങ്ങിയാല് എന്തൊക്കെ കാണേണ്ടി വരുമെന്ന് ഈ പോസ്റ്റ് നിങ്ങളെ അറിയിക്കും.
2005 ഫെബ്രുവരി 2 ആം തിയതിയാണ് ഞാന്‍ ഒരു അസംബിള്‍ഡ് PC വാങ്ങുന്നത്. വിവാഹ ശേഷം കുറേക്കൂടി നല്ല ജോലി സമ്പാദിക്കാന്‍ വേണ്ടി പുതിയ സോഫ്റ്റ്വെയറുകള് പഠിക്കാന്‍ വാങ്ങിയതാണ് ഈ കമ്പ്യൂട്ടര്‍. ഒരു പാട് അന്വേഷണങ്ങള്‍ക്ക് ശേഷം 27800 രൂപക്ക് ഒരെണ്ണം വാങ്ങന്‍ തീരുമനമായി. പ്രോസസര്‍ AMD ATHLONE 2800 XP (വില 5450) ബോര്‍ഡ് ASUS KBS_MX (വില 4595) മെമ്മറി 512 DDR 4000 FSB വില (4000). ഇതായിരുന്നു അടിസ്ഥാന കോണ്ഫിഗ്രേഷന്. ഇവക്കെല്ലാം 3 വര്‍ഷം റീപ്ലേസ്മന്റ് ഗ്യാരന്റി ഉണ്ട് എന്നതാണ് എന്നെ ഇത് വാങ്ങാന്‍ പ്രേരിപ്പിച്ചത്. ഒരു തവണ ബോര്‍ഡും മെമ്മറിയും എനിക്ക് മാറി ലഭിക്കുകയും ചെയ്തു..
അങ്ങനെ ഇരിക്കെയാണ് ഈ ഫെബ്രുവരി മദ്ധ്യത്തോടെ ഒരു ദിവസം എന്റ കമ്പ്യൂട്ടര്‍ ഓണാകുന്നില്ല. തൊട്ടടുത്ത കമ്പ്യൂട്ടര്‍ ഷോപ്പില്‍ ചെന്നപ്പോള്‍ അതിന്റെ SMPS പോയി എന്നറിഞ്ഞു. ഉടന്‍ അത് മാറ്റി 750 രൂപ മാറിക്കിട്ടി. പിന്നെ വീട്ടില്‍ ചെല്ലുമ്പോള്‍ ഇടക്കിടക്ക് PC റിബൂട്ടാകുന്നു. അതോടൊപ്പം ബയോസ് ബാറ്ററി എപ്പൊഴും ലോ വോള്‍ട്ടേജ് കാണിക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധയിപ്പെട്ടത്. ഒന്നു രണ്ട് തവണ ബയോസ് ബാറ്ററി മാറ്റിയിട്ടും ഇതാവര്‍ത്തിച്ചപ്പോള്‍ ബോര്‍ഡ് സര്‍വ്വീസ് ചെയ്യണം എന്ന് ടെക്നീഷ്യന് പറയുന്നത് അപ്പോഴേക്കും മാര്‍ച്ച് പകുതിയായി ബോര്‍ഡിന്റ വാറണ്ടി അവസാനിച്ചു ഇനി സര്‍വ്വീസ് ചെയ്യന്‍ 300 രൂപ നല്‍കണം എന്ന് സ്ഥിതിയായി. എന്നാല്‍ സര്‍വീസ് ചെയ്യാന്‍ ചെന്നപ്പോള്‍ ഇതിന്റെ ചിപ്പ് സെറ്റ് പോയി എന്നും മാറ്റി വയ്ക്കാന്‍ ഈ മോഡല്‍ ചിപ്പ് സെറ്റ് ഇപ്പോള്‍ ലഭ്യമല്ല എന്നും അറിയുന്നത്. പിന്നെ എന്താണ് അടുത്ത വഴി എന്നായി ഞാന്‍. ബോര്‍ഡ് മൊത്തമായി മാറണം പക്ഷെ ഈ സീരിസ് ബോര്‍ഡ് ഇപ്പോള്‍ ഇറങ്ങുന്നില്ല അത്രേ. അതിനാല്‍ പുതിയ സീരിസ് ബോര്‍ഡ് വാങ്ങണം പക്ഷെ പുതിയ സീരിയസ് ബോര്‍ഡില്‍ ഈ പ്രോസസ്രും മെമ്മറിയും സപ്പോര്‍ട്ട് ചെയ്യില്ല. അപ്പോള്‍ ഇനി രണ്ട് മാര്‍ഗങ്ങളേ ഉള്ളൂ ഒന്നെങ്കില്‍ ഈ സീരിയസ് ബോര്‍ഡ് എവിടുന്നെങ്കിലും സംഘടിപ്പിക്കുക അലെങ്കില്‍ ബോര്‍ഡും പ്രോസസറും മെമ്മറിയും പുതിയത് വാങ്ങുക.
പ്രസ്തുത ബോര്‍ഡ് കിട്ടനുള്ള അന്വേഷണമായി അടുത്തത്. 2300 രൂപക്ക് ഒരെണ്ണം തരാമെന്ന് ഒരാള്‍ പറഞ്ഞു പക്ഷെ 6 മാസത്ത് ഗ്യാരണ്ടി മാത്രം. പിന്നെ ഒരാള്‍ 1500 രൂപക്ക് ഒരു സെക്കന്റ് ഹാന്റ് ബോര്‍ഡ് ഓഫര്‍ ചെയ്തു. രണ്ടിലും എനിക്ക് വിശ്വാസം വന്നില്ല കാരണം 6600 രൂപക്ക് പുതിയ ബോര്‍ഡും പ്രോസസറും മെമ്മറിയും ലഭിക്കും എന്നാണ് എനിക്ക് കമ്പ്യൂട്ടര്‍ കടക്കാരണ്ട വാഗ്ദാനം. എല്ലാത്തിനും 3 വര്‍ഷം വാറണ്ടിയും. പിന്നെ ഒന്നും അലോചിച്ചില്ല 6600 രൂപക്ക് ഇവ മൂന്നും മാറ്റി കമ്പ്യൂട്ടര്‍ തിരിച്ചു കൊണ്ടു വന്നു. ഇനി 3 വര്‍ഷത്തെക്ക് ഇവയേപ്പറ്റി ചിന്തിക്കേണ്ട പക്ഷെ ഹാര്ഡിസ്കിനി ഇനി 2 വര്‍ഷം ഗ്യാരന്റി മാത്രം. മോണിറ്ററിന്റ ഗ്യാരന്റി കഴിഞ്ഞു UPS 3 വര്‍ഷമായി പ്രവര്‍ത്തനം എന്നു വേണമെങ്കിലും നിലക്കാം.CD WRITER ഇപ്പോള്‍ തന്നെ അടിച്ചു പോയി. പിന്നെ ഉള്ളത് 3 വര്‍ഷമായ ഒരു DVD റീഡര്‍ മാത്രം. അതും എന്നു വേണമെങ്കിലും പണി മുടക്കാം. അപ്പോള്‍ അതിനായി കാത്തിരിക്കാം.
വാല്‍ക്ക്ഷണം: ബോര്‍ഡ് കിട്ടാനില്ലാത്തതിനാല്‍ ഉപയോഗ ശൂന്യമായ എന്റ മെമ്മറിയും പ്രോസസറും വില്ക്കാന് പറ്റുമോ എന്ന് ഞാന്‍ ടെക്നീഷ്യനോട് ചോദിച്ചു. ഓ അതൊന്നും നടപ്പില്ല എന്ന് ഉത്തരവും കിട്ടി. ഞാന്‍ വിട്ടുകൊടുക്കുമോ പ്രോസസറും മെമ്മറിയും വേണോ എന്ന് ചോദിച്ച് ഞാന്‍ അലഞ്ഞു നടന്നു. അവസാനം ഒരാള്‍ 1000 രൂപക്ക് അത് വാങ്ങന്‍ തയ്യാറായി അയാളുട ബോര്‍ഡ് വര്‍ക്കിങ്ങാണ് പ്രോസസര്‍ പോയത്ര. 1000 എങ്കില്‍ 1000 ഞാന്‍ അത് കൊടുത്തൊഴിവാക്കി.
Friday, April 04, 2008
Subscribe to:
Posts (Atom)
