മൂവാറ്റുപുഴ: സ്കൂള്‍ അസംബ്ലിയില്‍വെച്ച് വിദ്യാര്‍ത്ഥികളുടെ ചന്ദനക്കുറിയും കുങ്കുമപ്പൊട്ടും മായ്പ്പിച്ച സംഭവം വിവാദമാകുന്നു. മൂവാറ്റുപുഴ സെന്റ് തോമസ് സിബിഎസ്ഇ സ്കൂളിലാണ് സംഭവം. ആരും രേഖാമൂലം പരാതിപ്പെടാത്തതിനെ തുടര്‍ന്ന് സംഭവം പരസ്യമായിരുന്നില്ല. വിശ്വാസത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും മറ്റും പൂജിച്ച് ധരിക്കുന്ന ഏലസ്, ചരട് എന്നിവയും അഴിച്ചുമാറ്റിച്ചതായും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് സമിതിയാണ് മൂവാറ്റുപുഴ ഡിഇഒക്കും ഡിവൈഎസ്പിക്കും പരാതി നല്‍കിയത്.
സംഭവം നടന്നതിനു പിന്നാലെ മാതാപിതാക്കള്‍ സ്കൂള്‍ മാനേജരെ കണ്ട് പരാതി പറഞ്ഞിരുന്നെങ്കിലും കുട്ടികളുടെ ഭാവി കരുതി പലരും ഇത് പുറത്തുപറഞ്ഞില്ല. പിന്നീട് നടന്ന അസംബ്ലിയില്‍ നിയമം കര്‍ശനമല്ലെന്നു പറഞ്ഞെങ്കിലും വീണ്ടും കുട്ടികളുടെ മേല്‍ നിയമം അടിച്ചേല്പിച്ചതോടെയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്മെന്റിനും എതിരെ പരാതിയുമായി രംഗത്തെത്തിയത്.
കുട്ടികളുടെ മനോവീര്യം കെടുത്തുംവിധം പെരുമാറുകയും ഒരു പ്രത്യേക മതത്തിന്റെ വക്താക്കളായി സ്കൂള്‍ അധികൃതര്‍ പെരുമാറിയതായും ജൂലായ് 17ന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു.
പ്രശ്നം സംബന്ധിച്ച് സ്കൂള്‍ മാനേജരേയും പ്രിന്‍സിപ്പലിനേയും നേരിട്ടുകണ്ട് പ്രതിഷേധം അറിയിച്ചതാണെന്നും മേലില്‍ ഇത്തരം നടപടികള്‍ ഉണ്ടാവില്ല എന്ന് മാനേജ്മെന്റ് ഉറപ്പു നല്‍കിയതാണെന്നും ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി എസ്. സുധീഷ് പറഞ്ഞു. എന്നാല്‍ ഇപ്പോഴും വിദ്യാര്‍ത്ഥികളെ ആചാരാനുഷുാനങ്ങളുടെ പേരില്‍ പീഡിപ്പിക്കുകയാണെന്നും ഇതാണ് പരാതി പോലീസിനും വിദ്യാഭ്യാസ വകുപ്പിനും നല്കാന് കാരണമെന്നും സുധീഷ് വ്യക്തമാക്കി.
എന്നാല്‍, ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പലതരത്തിലും നിറത്തിലുമുള്ള കുറികള്‍ വരക്കുന്നതാണ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്നും കുറികളും ചരടുകളും മറ്റും സ്കൂള്‍ യൂണിഫോമിനു ചേരാത്തതുകൊണ്ടാണ് ഇതു ചെയ്യുന്നതെന്നുമാണ് സ്കൂള്‍ മാനേജര്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. നേരത്തെ തന്നെ സ്കൂള്‍ മാനേജുമെന്റ് ഇത് ചര്‍ച്ച ചെയ്തിരുന്നുവെന്നും വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും മാനേജര്‍ പറഞ്ഞു.
ഈ വാര്‍ത്തയിലെ 99% കാര്യങ്ങളും അതിശയോക്തിയുടെ പേരിലോ മാതൃഭൂമിയുടെ സംഘപരിവാര്‍ ചായ്വിന്റ പേരിലോ തള്ളിക്കളഞ്ഞാലും കേവലം പ്രസക്തമായ 1% നിലനില്ക്കുന്നു എന്ന് തോന്നുന്നു. ഈ 1% മാനേജ്മെന്റിന്റെ വിശദീകരണത്തിലാണ് കുടികൊള്ളുന്നത് അത് ഇങ്ങനെ
എന്നാല്‍, ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പലതരത്തിലും നിറത്തിലുമുള്ള കുറികള്‍ വരക്കുന്നതാണ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്നും കുറികളും ചരടുകളും മറ്റും സ്കൂള്‍ യൂണിഫോമിനു ചേരാത്തതുകൊണ്ടാണ് ഇതു ചെയ്യുന്നതെന്നുമാണ് സ്കൂള്‍ മാനേജര്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. നേരത്തെ തന്നെ സ്കൂള്‍ മാനേജുമെന്റ് ഇത് ചര്‍ച്ച ചെയ്തിരുന്നുവെന്നും വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും മാനേജര്‍ പറഞ്ഞു.
മതമില്ലാത്ത ജിവന് എന്ന ചെറിയ പാഠപുസ്തക കുറിപ്പില്‍ പോലും മത നിഷേധവും മത സ്വാതന്ത്ര്യ ലംഘനവും ആരോപിച്ച് തെരുവുകള്‍ ചോരക്കളമാകുന്നകാലത്താണ് യൂണിഫോമിന് ചേരാത്തത് എന്ന് പറഞ്ഞ് ഭൂരിപക്ഷ സമുദായ ബിംബങ്ങളേ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്. ഈ വിഷയം ഹൈന്ദു ഐക്യവേദി ഏറ്റെടുത്തതോടെ ഇതില്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയോ യുവജന സംഘടനയോ അഭിപ്രായം പറയുമെന്ന് കരുതാന്‍ വയ്യ. വെറുതെ എന്തിനാണ് ഒരു സംഘപരിവാര്‍ ലേബല്‍ വാങ്ങി വയ്ക്കുന്നത് എന്ന് അവര്‍ ചിന്തിക്കും. മാത്രവുമല്ല ന്യൂനപക്ഷ അവകാശം പോലെ ലംഘിക്കപ്പെടാന്‍ ഭൂരിപക്ഷ അവകാശം എന്നൊന്ന് ഭരണഘടനയില്‍ ഇല്ലല്ലോ. വയലാര്‍ രവിയുടെ മകന്റ് കുട്ടിയുടെ ചോറൂണിന് ശേഷം പുണ്യാഹം തളിച്ചതിനെപ്പറ്റി NSS നേതൃത്വം പറഞ്ഞതാണ് എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത് . അത എതാണ്ട് ഇങ്ങനെ ആയിരുന്നു ഒരിക്കല്‍ പോയപ്പോള്‍ മനസിലായതല്ലെ പിന്നെ എന്തിനാണ് വീണ്ടും പോയത്. പണ്ട് സമാനമായ ഒരു വിഷയം ഉണ്ടായപ്പോള്‍ പറഞ്ഞത് തന്നെ ഞാന്‍ വീണ്ടും പറയുന്നു എല്ലാ സമുദായങ്ങളും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം അവരുടെ മക്കളേ അവിടെ തന്നെ പഠിപ്പിക്കണം. പക്ഷെ അതിന് മുന്നെ ഭൂരിപക്ഷ സമുദായക്കാര്‍ക്കും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇഷ്ടം പോലെ തുടങ്ങാനും പ്രവേശനം നിയന്ത്രിക്കാനും നിയമനങ്ങള്‍ നടത്താനുമുള്ള ന്യൂനപക്ഷ സമാനമായ് ഒരു പരിരക്ഷ അടിയന്തരമായി കൊണ്ടുവരണം. അടുത്ത BJP സര്‍ക്കാര്‍ വരുമ്പോഴെങ്കിലും ഇതിന് വേണ്ടി ശ്രമിക്കാന്‍ ഹിന്ദു ഐക്യവേദി തയ്യാറാകണം. ഭൂരിപക്ഷത്തിനും ഉണ്ടല്ലോ സ്വന്തം സത്വം നിലനിര്‍ത്താനുള്ള അവകാശം ( ഭരണഘടന പ്രത്യേകം എടുത്തു പറഞ്ഞിട്ടിലെങ്കിലും)
