Monday, November 30, 2009

പിണറായിയുടെ വീടും വിവാദങ്ങളും

പിണറായി വിജയന്റെ വീടായിരുന്നു കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ബൂലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. വ്യാജ വീടിന്റെ ചിത്രമയച്ച ആളുകളെ പിണറായുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊക്കിയതോടെ ഈ മെയില്‍ ഫോര്‍വേഡ് ചെയ്തവരെല്ലാം ഐ.ടി ആക്ടിന്റെ പരിധിയില്‍ കുറ്റക്കാരായി. പോലിസ് പലരുടെയും വീട്ടിലെത്താം എന്ന അവസ്ഥ. അതുകൊണ്ട് തന്നെ പുതിയ സദാചര തത്വങ്ങളും മറ്റും പ്രത്യക്ഷപ്പെട്ടു. ആശയ പ്രചരണത്തിനുള്ള സ്വാതന്ത്ര്യം തൊട്ട് മനുഷ്യാവകാശ പ്രശ്നങ്ങള്‍ വരെ ഉന്നയിക്കപ്പെട്ടു. ചിലര്‍ അതിനെ പുതിയ വ്യാഖ്യാനങ്ങളിലേക്ക് നയിച്ചു.

കേരളത്തില്‍ ഒരുപാട് സി.പി.എമുകാര്‍ വീട് വച്ചിട്റ്റുണ്ട്. എന്നാല്‍ എന്തുകൊണ്ട് പിണറായി വിജയന്റെ വീട് മാത്രം വിവാദമാകുന്നു. അതും 2000 മുന്നെ വച്ച വീടിനെപ്പറ്റി. ആരാണ്‌ ഈ വീടിനെപ്പറ്റി വിവാദങ്ങള്‍ ഉണ്ടാക്കിയത്. വിവദമായ ഇ-മെയില്‍ ഫോര്‍വെഡിനു മുന്നെ ഈ വീട് വിവാദം നിലനിന്നിരുന്നോ. ഇതിന്റെ ചരിത്രം പരിശോധിക്കുകയാണ്‌ ഇവിടെ. മെയില്‍ ഫോര്‍വേഡ് ചെയ്തവര്‍ ഒരു സെലിബ്രിറ്റിയുടെ വീട് എന്നതില്‍ കവിഞ്ഞ് ഒന്നും ഒന്നും വിചാരിച്ചില്ല എന്നൊക്കെ കരുതുന്നവരും ബൂലോകത്തുണ്ട്. അവരില്‍ പലരും ട്രഷര്‍ ഹണ്ട് നടത്തുകയും ചെയ്തു. സച്ചിന്‍ ടെന്ടുല്‍ക്കറുടെത് എന്ന പേരില്‍ പ്രചരിച്ച വീട് അദ്ദേഹത്തിന്റെതല്ല എന്നും ടെന്‍ഡുല്‍ക്കര്‍ കേസുകൊടുത്തില്ല എന്നും അതിനാല്‍ പിണറായി കേസുകൊടുത്തത് ശരിയായില്ല എന്ന് അഭിപ്രായം വരെ ബൂലോകത്തുണ്ടായി അപ്പോള്‍ നമുക്ക് ചരിത്രത്തിലേക്ക് കടക്കാം

പിണറായുടെ വീടിനെപ്പറ്റി ദുരൂഹതകള്‍ പരത്തിയത് ക്രൈം നന്ദകുമാര്‍ എന്ന മഞ്ഞ പത്രക്കാരനാണ്‌ ( ഇന്ന് പലരും അങ്ങനെ കാണില്ല എന്നറിയാം. പണ്ട് അങ്ങനെയായിരുന്നു കരുതപ്പെട്ടത്) . ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടുള്ള പിണറായി വിജയനെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ കൂടെയാണ്‌ വീടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തിയത്. വീട് മാത്രമല്ല കമല ഇന്റര്‍നാഷ്‌നല്‍ എന്ന ഒരു കമ്പനി പിണറായി വിജയനുണ്ട് എന്നും മകന്‍ വിവേകാണ്‌ അത് നോക്കി നടത്തുന്നതെന്നും ക്രൈം കുമാരന്‍ പണ്ട് ആരോപിച്ചിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട് പണമാണ്‌ ടെക്നിക്കാലിയ വഴി ( ടെക്നിവാലിയ എന്ന് പഴയ ക്രമില്‍ ) സിങ്കപ്പൂര്‍ കമ്പനിയായ കമല ഇന്റര്‍നാഷ്ണലില്‍ പിണറായി നിക്ഷേപിച്ചതെന്നും ഇയാള്‍ ആരോപിച്ചിരുന്നു എന്ന് മാത്രമല്ല അഡ്വ: രാംകുമാര്‍ വഴി വലിയൊരു ഹര്‍ജി കോടതിയില്‍ കൊടുത്തിരുന്നു. അതെല്ലാം തള്ളിപ്പോയി. കമല ഇന്റര്‍നാഷ്ണല്‍ എന്ന കമ്പനിയെ ഇല്ല എന്ന് കേന്ദ്ര ഏജന്‍സികള്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. പിന്നെ ലാവ്‌ലിന്‍ കേസിന്‌ പിന്നാലെ ആയി നന്ദകുമാര്‍. കമല ഇന്റര്‍ നാഷ്ണലും ടെക്നിക്കാലിയായും ഒക്കെയായിരുന്നു മുഖ്യ ആരോപണം . സിബി.ഐ. അന്വേഷണത്തിലും സിങ്കപ്പൂര്‍ കണക്ഷനോ ടെക്നിക്കാലിയയോ പ്രതി ആയില്ല. പക്ഷെ ക്രൈം കുമാരാന്‍ അടങ്ങിയില്ല. പാര്‍ട്ടി ഗ്രാമത്തില്‍ ഭീകരതയുടെ നിഴലില്‍ ആ വീടിനെപ്പറ്റി വീണ്ടും ദുരൂഹതകള്‍ അടിച്ചു വിട്ടു. ആ ദുരൂഹത നിറഞ്ഞ കഥയിലെ ചിത്രമാണ്‌ അങ്കിള്‍ വഴി നട്ടപിരാന്തന്‍ പ്രസിദ്ധിക്കരിച്ചത്. ആ ക്രൈമിലെ കഥ ഇവിടെ വായീക്കുക. പിണറായുടെ വീടിന്റെ ഫോട്ടോ എടുക്കാനുള്ള ബുദ്ധിമുട്ടുകളേപ്പറ്റി ഈ ലേഖനം വിശദീകരിക്കുന്നുണ്ട്.
കമ്യൂണിസ്റ്റ് ഗ്രാമത്തിലെ പിണറായുടെ കൊട്ടാരം തേടിയുള്ള യാത്ര പാര്‍ട്ട് 1
കമ്യൂണിസ്റ്റ് ഗ്രാമത്തിലെ പിണറായുടെ കൊട്ടാരം തേടിയുള്ള യാത്ര പാര്‍ട്ട് 2


പിണറായി വിജയന്റെ വീടിനെപ്പറ്റിയും അതിന്റെ പിന്നിലെ ദുരൂഹതകളേപ്പറ്റിയും ഒപ്പം കമല ഇന്റര്‍നാഷ്നലിനെപ്പറ്റിയും ഒപ്പം ഐസക്ക് ബേബി ടി.എന്‍ സീമ മുതലായ നേതാക്കളേപ്പറ്റിയുമുള്ള കഥകളും മറ്റും അടങ്ങുന്ന ക്രൈമുകള്‍ ( വിവിധ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചവ) ക്രൈമിന്റെ സൈറ്റില്‍ ലഭ്യമക്കിയിട്ടുണ്ട്. ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും അതില്‍ നിന്നെടുത്തതാണ്‌.

Sunday, August 23, 2009

ഋതു ഭാവങ്ങള്‍

ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത്‌ പുറത്തിറിങ്ങിയ ഋതു എന്ന ചിത്രത്തെപ്പറ്റി മികച്ച ഒരു നിരൂപണം വെള്ളെഴുത്തില്‍ വന്നിട്ടുണ്ട്‌. എങ്കിലും IT മേഖലയുടെ പശ്ചത്തലത്തില്‍ എടുത്ത ഈ ചിത്രത്തെ ഒന്നു നിരൂപിക്കണം എന്ന് തോന്നി. ശ്യാമ പ്രസാദ്‌ എന്ന സംവിധായകനെ അല്ല ജോഷ്വാ ന്യൂട്ടണ്‍ എന്ന തിരക്കഥകൃത്തിനെയാണ്‌ എനിക്ക്‌ നിരൂപിക്കാന്‍ ഇഷ്ടം. വനിതയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അവിട നിന്നും ഇറങ്ങി ഇപ്പോള്‍ ഫ്രീലാന്‍സ്‌ പരിപാടികളുമായി നടക്കുന്നു എന്നാണ്‌ ഇദ്ദേഹത്തെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌.

ഋതുവില്‍ ഉപയോഗിക്കുന്ന പോര്‍ട്ടുഗീസ്‌ എഴുത്തുകാരന്‍ പെസോവായുടെ ഒരു മനുഷ്യനില്‍ ഉള്ള പല മനുഷ്യരെപ്പറ്റി ഉള്ള പരമര്‍ശം എടുത്തുകൊണ്ടാണ്‌ ഞാന്‍ ഇത്‌ നിരൂപിക്കാന്‍ ശ്രമിക്കുന്നത്‌ ആദ്യമായി എന്നിലെ IT ക്കാരന്‍ ഇതിനെ നിരൂപിക്കുന്നു.പറ്റുമെങ്കില്‍ എന്നിലെ മറ്റുള്ളവരെക്കൊണ്ടും നിരൂപിക്കാന്‍ ശ്രമിക്കാം

IT രംഗത്തെ ജീവനക്കാരുടെ ജീവിതങ്ങളേപ്പറ്റി പുറം ലോകത്ത്‌ പരക്കുന്ന നിറം പിടിപ്പിച്ച കഥകളോട്‌ പരമാവധി നീതി പുലര്‍ത്താന്‍ തിരക്കഥാകൃത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടാണ്‌ തുല്യ ദുഖിതാരായി 17 വര്‍ഷത്തോളം നീണ്ട ആത്മ ബന്ധമുള്ള നായകനെ കേവലാനന്ദത്തിന്‌ വേണ്ടി സുഹൃത്തുക്കള്‍ ചതിക്കുന്ന ഒരു കഥ സൃഷ്ടിക്കപ്പെട്ടത്‌. ചതിക്കുന്നതിനൊക്കെ ഒരു ലോജിക്ക്‌ വേണമല്ലോ അതു പോലും IT ക്കാരെപ്പറ്റിപ്പറയുമ്പോള്‍ ആവശ്യമില്ല. ചതിക്കാനായി ജനിച്ചവരാണല്ലോ അങ്ങോട്ട്‌ ചേക്കെറുന്നവരില്‍ ഭൂരിഭാഗവും ( പിഴക്കാനയി നഴ്‌സുമാര്‍ പോകുന്നത്‌ പോലെ ). അലെങ്കില്‍ IT ഇന്‍ഡസ്ട്രി നിങ്ങളേ അങ്ങനെ ഒരാളാക്കും. അങ്ങനെ അല്ലാത്തവര്‍ക്ക്‌ അവിടെ നിലനില്‍പ്പില്ല. ഒപ്പം മദ്യപാനം ( ആണുങ്ങളും പെണ്ണുങ്ങളും) പാര്‍ട്ടി ഫ്ലര്‍ട്ടിങ്ങ് എന്നിങ്ങനെ എല്ലാം സമസമം ചേര്‍ത്ത്‌ ഒരു കോക്‌ടെയിലാണ്‌ ഋതുവിന്റെ പ്രമേയം.

ഇംഗ്ലീഷ്‌ സാഹത്യം പഠിക്കാന്‍ ആഗ്രഹിച്ച ശരത്‌ വര്‍മ്മ, മ്യൂസിക്‌ കമ്പക്കാരനായ സണ്ണി ഇമ്മിട്ടി സാമൂഹിക സേവനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന വര്‍ഷ എന്നിവരുടെ സുഹൃത്ത്‌ ബന്ധത്തിന്‌ 17 വര്‍ഷത്തോളം പഴക്കമുണ്ട്‌. ആഗ്രഹങ്ങള്‍ അനുസരിച്ചുള്ള ഒരു കരിയര്‍ ഇവര്‍ക്ക്‌ നേടാന്‍ കഴിയുന്നില്ല.എത്തിച്ചേര്‍ന്നതോ IT യില്‍. അളിയന്റെ കോയ്‌റോഫില്‍ 3 വര്‍ഷം അമേരിക്കയിലേക്ക്‌ പോകാന്‍ ശരത്തിന്‌ കഴിയുന്നു. വര്‍ഷയം സണ്ണിയും ബാംഗ്ലൂരില്‍ ഇന്‍ഫോസിസില്‍ കയറുന്നു. 3 വര്‍ഷങ്ങള്‍ക്ക്‌ ശേഷം കേരളത്തില്‍ സെറിന എന്ന വനിത നേതൃത്വം നല്‍കുന്ന താരതമ്യേന ചെറിയ കമ്പനിയിലേക്ക്‌ ശരത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി സണ്ണിയും വര്‍ഷയും എത്തുകയാണ്‌. അതി തീവ്രമായ നൊസ്റ്റാള്‍ജ്യയുമായി ജീവിക്കുന്ന ശരത്തിന്‌ ബാംഗ്ലൂരില്‍ നിന്നെത്തിയ സണ്ണിയിലും വര്‍ഷയിലും വന്ന മാറ്റങ്ങളേ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അവര്‍ക്ക്‌ ഈ നൊസ്റ്റാള്‍ജ്യ ബാധകമല്ലല്ലോ. ശരത്തിന്‌ പുഴയോരത്ത്‌ ഒരു വീടൊക്കെ വച്ച്‌ ഇഷ്ടമുള്ള എഴുത്തിലും മറ്റും വ്യാപരിക്കാനാണ്‌ താല്‍പ്പര്യം സണ്ണിയുടെ മ്യൂസിക്ക്‌ കമ്പത്തിനോ വര്‍ഷയുടെ സാമൂഹിക സേവന കമ്പത്തിനോ ഉണ്ടായ മാറ്റം ശരത്തില്‍ ഉണ്ടാകാത്തിനാല്‍ ശരത്ത്‌ അസ്വസ്ഥനാകുന്നു.

സെറീനയുടെ കമ്പനിയിലെത്തുമ്പോള്‍ അവിടെ ശരത്താണ്‌ താരം. ജിത്തു എന്ന സഹപ്രവര്‍ത്തകന്‍ ശരത്തിനെ മാത്രം പരിചയപ്പെടുമ്പോഴേക്കും സണ്ണിയില്‍ അമര്‍ഷം പൊടിയുന്നുണ്ട്‌. ഞാനും ഇന്‍ഫോസിസില്‍ ടീം ലീഡായിരുന്നു എന്ന് സണ്ണി സൂചിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്കയില്‍ 3 വര്‍ഷം ഉള്ള പ്രവര്‍ത്തി പരിചയം ഇന്ത്യയില്‍ 10 വര്‍ഷം ജോലി ചെയ്യുന്നതിന്‌ തുല്ല്യമാണ്‌ എന്ന് ജിത്തുവിനെക്കൊണ്ട്‌ ജോഷ്വാ പറയിക്കുന്നു. IT മേഖലയെക്കുറിച്ചുള്ള ജോഷ്വായുടെ മുന്‍വിധികള്‍ ഇവിടെ തുടങ്ങുന്നു.

പിന്നീട്‌ സെറീനയുടെ ചാരനായി ഓഫീസില്‍ പ്രവര്‍ത്തിക്കാന്‍ സണ്ണി തുടങ്ങുന്നു. അതിന്‌ പ്രതുപകരമായി അടുത്ത ടീം ലീഡര്‍ സ്ഥാനം സണ്ണിക്ക്‌ ലഭിക്കുന്നു.അതിനിടയില്‍ സണ്ണി ശരത്തിന്റെ ഇ-മെയില്‍ ഹാക്ക്‌ ചെയ്യുന്നുമുണ്ട്‌. കമ്പനിയുടെ സോഫ്റ്റ്‌ വെയര്‍ പുറത്തേക്ക്‌ ശരത്തിന്റെ E-mail വഴി അയക്കാനാണ്‌ സണ്ണിയുടെ പരിപാടി.

പിതാവിന്റെ ക്രൂരപീഡനത്തില്‍ തകര്‍ന്ന് എന്നേ ആര്‍ക്കും വേണ്ടെടാ എന്ന് പറഞ്ഞ്‌ കുടിച്ച്‌ മരിക്കാന്‍ ശ്രമിക്കുന്ന സണ്ണിയെ നിന്നെ എനിക്ക്‌ വേണെമെടാ എന്ന് പറഞ്ഞ്‌ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച്‌ ആശ്വസിപ്പിച്ച നായകനായ ശരത്തിനെ കേവലം ഒരു USA വിസക്ക്‌ അളിയനോട്‌ ശിപാര്‍ശ ചെയ്യാത്തതില്‍ പ്രതികാരത്തിനൊരുങ്ങാന്‍ IT ക്കാരനല്ലാതെ ആര്‍ക്കു കഴിയും. USA ഉള്ള ശരത്തിന്റെ അളിയന്‍ സഹായിച്ചിട്ട്‌ വേണമല്ലോ ഇന്‍ഫോസില്‍ ടീം ലീഡാകാന്‍ യോഗ്യതയുള്ളവന്‌ അമേരിക്കയില്‍ പോകാന്‍. അവിടം കൊണ്ടും നില്‍ക്കുന്നില്ല കാര്യങ്ങള്‍ പുതിയ ഓഫീസിലെ സോഫ്റ്റ്‌ വെയര്‍ കട്ടേടുത്ത്‌ കടത്താന്‍ സണ്ണിയെ പ്രേരിപ്പിക്കുന്നതും ഇതേ വിദേശ മോഹം. ഞാനും പോകുമെടാ വിദേശത്ത്‌ എന്ന് സണ്ണി മദ്യലഹരിയില്‍ ശരത്തിനോട്‌ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ ഗള്‍ഫില്‍ പോകാന്‍ വിസകിട്ടാത്തവന്റെ ദുഖം അമേരിക്കയി പോകാന്‍ പറ്റാത്ത IT ക്കരനില്‍ ജോഷ്വാ ഫിറ്റ്‌ ചെയ്യുന്നുണ്ട്‌.

ഇനി അടുത്തത്‌ വില്ലത്തി സുഹൃത്താണ്‌. അമ്മയെ ഉപേക്ഷിച്ച്‌ വിദേശത്ത്‌ ഗേള്‍ ഫ്രണ്ടിനോടൊത്ത്‌ ചുറ്റുന്ന അച്‌ഛനെപ്പറ്റിയുള്ള ദേഷ്യവുമായി നടക്കുന്നവളാണ്‌ വര്‍ഷ. വര്‍ഷയെ ശരത്തിനും ശരത്തിനെ വര്‍ഷക്കും ഇഷ്ടമാണ്‌. 3 വര്‍ഷം അമേരിക്കന്‍ ജീവിതം കഴിഞ്ഞ്‌ ശരത്ത്‌ എത്തിയപ്പോഴേക്കും വര്‍ഷ ഒരു ഒന്നൊന്നര ഫ്ലര്‍ട്ടായി തീര്‍ന്നു. പെണ്ണ്‌ IT യിലല്ലേ പിഴച്ചല്ലേ പറ്റൂ, 17 വര്‍ഷത്തെ ബന്ധമൊക്കെ എന്തു ബന്ധം. ശരത്താകാട്ടേ ആകേ തളര്‍ന്നു പോയി. ഒരു വശത്ത്‌ തന്നെ ചതിക്കാന്‍ ശ്രമിക്കുന്ന സണ്ണി മറുവശത്തെ തന്നെ വഞ്ചിക്കാന്‍ നില്‍ക്കുന്ന വര്‍ഷ. താന്‍ ഈ ഇന്‍ഡസ്ട്രിക്ക്‌ ചേരാത്തവനാണ്‌ എന്ന് ശരത്തിന്‌ മനസിലാകുന്നു. സിനിമ ആര്‍ട്ടാണോ കൊമേഷ്യലാണോ എന്നൊന്നും പ്രശ്നമല്ല നായകന്‍ നായകന്‍ തന്നെയാണ്‌. സണ്ണിക്ക്‌ കൊടുക്കേണ്ട പണി കൃത്യമായി നല്‍കി വര്‍ഷയെ ഒരു ദിവസം ഉപയോഗിച്ച ശേഷം നിഷ്ക്കരുണം തള്ളി ശരത്ത്‌ യാത്രയാകുകയാണ്‌. ഞാനും കാലത്തിനനുസ്സരിച്ച്‌ മാറി എന്ന സന്ദേശവും ശരത്ത്‌ നല്‍കുന്നുണ്ട്‌. പിഴക്കാന്‍ വര്‍ഷ പറയുന്ന ന്യായമാണ്‌ ഏറ്റവും രസകരം എന്റെ ഭാഗത്ത്‌ നിന്ന് എന്തുകൊണ്ടാണ്‌ നീ കാര്യങ്ങള്‍ മനസിലാക്കാത്തത്‌. നീ പോയപ്പോള്‍ എനിക്കുണ്ടായ എകാന്തതയെപ്പറ്റി നീ എന്താണ്‌ ചിന്തിക്കാത്തത്‌. നീയും അവിടെ ഇങ്ങനെ ഒക്കെ ആണ്‌ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ നീ അങ്ങനെ ആയിരുന്നില്ല. ഓഡിയോ വീഡിയോ ചാറ്റുകളില്‍ IT ലോകം അഭിരമിക്കുമ്പോഴാണ്‌ ഈ കമ്യൂണിക്കേഷന്‍ ഗ്യാപ്പ്‌ എന്നോര്‍ക്കണം. അത്‌ മാത്രവുമല്ല കടയില്‍ പോയീ ഡോട്ടഡ്‌ കോണ്ഡമില്ലേ ചേട്ടാ എന്ന് ചോദിച്ച്‌ കപട സദാചാരത്തെ വെല്ലുവിളിക്കുന്നവരായിരുന്നു വര്‍ഷയും സണ്ണിയും ശരത്തുമൊക്കെ പണ്ട്‌ എന്നത്‌ ഇവിടെ തീരെ സിങ്കാകാതെ വരുന്നു.

IT യിലെ വനിതകളെ അത്‌ മുതലാളിയയലും തൊഴിലാളി ആയാലും ജോഷ്വാ കാണുന്നത്‌ മറ്റേ കണ്ണോടു കൂടിയാണ്‌. 10 മില്ല്യണ്‍ മതിപ്പുള്ള ഒരു പ്രോജകറ്റ്‌ കിട്ടിയ വാര്‍ത്ത അറിഞ്ഞ്‌ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടുന്ന സെറിന്റെ കുഞ്ഞിരാമനായ കെട്ടിയവന്‍ കുട്ടകളില്ലാത്തതിനെപ്പറ്റി പരിതപിക്കുകയാണ്‌. 50 കോടി രൂപയുടെ ഒരു പ്രോജക്റ്റ്‌ ലഭിക്കുമ്പോള്‍ ഭാര്യയിലെ ഒരു സംരഭകയെ ഉള്‍ക്കൊള്ളാന്‍ പോലും കഴിയുന്ന ഒരു പുരുഷനെ സൃഷ്ടിക്കാന്ന് പോലും IT വളര്‍ന്നിട്ടില്ലാ എന്നും ജോഷ്വാ സ്ഥാപിക്കുന്നുണ്ട്‌. അലെങ്കില്‍ തന്നെ പെണ്ണുങ്ങളെന്തിന്‌ വ്യവസായം ചെയ്യണം കുട്ടികളെ പ്രസവിക്കുക പാലൂട്ടി വളര്‍ത്തുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ കഴിഞ്ഞിട്ടുള്ള പണികളാണല്ലൊ അവര്‍ക്ക്‌ പറഞ്ഞിട്ടുള്ളത്‌. വനിത മാസികയില്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുണ്ടായ സ്ത്രീ സങ്കല്‍പ്പമായിരുക്കും ജോഷ്വയെ ഇങ്ങനെ ഒക്കെ ചിന്തിപ്പിച്ചത്‌.

മുതലാളി സ്ത്രീയെ ഇങ്ങനെ ആണെങ്കില്‍ തൊഴിലാളി സ്ത്രീയെ എങ്ങനെ കാണും എന്ന് ഊഹിക്കാമല്ലോ. ഉപ്പും നാരങ്ങയുമൊക്കെ ചേര്‍ത്ത്‌ ടക്കില്ല അടിക്കിക്കുന്ന പബ്ബില്‍ അടിച്ച്‌ പാമ്പാകുന്ന പെണ്ണുങ്ങളെ ഒക്കെ മനോഹരമായി വരച്ചു കാട്ടാനും ജോഷ്വ ശ്രമിച്ചിട്ടുണ്ട്‌.


ഇനി ഇതോക്ക്‌ എന്റെ തോന്നലുകളാണ്‌ എന്നും. ഇങ്ങനെ ഒന്നും ജോഷ്വാ സങ്കല്‍പ്പിച്ചിട്ടില്ല എന്നൊക്കെ ഇതൊക്കെ വായിക്കുന്ന പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇത്‌ ഒക്കെ എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നതിന്‌ ഈ ആഴ്ചത്തെ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഒരു ചന്ദ്രശേഖര്‍ എഴുതിയ നിരൂപണം വായിച്ചാല്‍ ഏതാണ്ട്‌ വ്യക്തമാകും. യുവത്വത്തെപ്പറ്റി ജോഷ്വാ ന്യൂട്ടന്റെ തെറ്റിദ്ധാരണകള്‍ ഇവിടെ വായിക്കാം


കൂടുതല്‍ വായനക്ക്‌

Tuesday, August 11, 2009

സ്വയാശ്രയം കോടതി ഭരണഘടന

RVG മേനോന്റെ സ്വയാശ്രയ വിഷയത്തിലുള്ള ലേഖനം അവതരിപ്പിച്ച എന്റെ പോസ്റ്റില്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ ഉള്ള 50:50 എന്ന പ്രവേശന രീതി ഭരണഘടന വിരുദ്ധമാണ്‌ എന്ന TMA പൈ കേസിലെ വിധിയെപ്പറ്റി ഉണ്ടായ ജോജുവിന്റെയും KK യുടെയും അഭിപ്രായങ്ങളാണ്‌ ഈ പോസ്റ്റിന്റെ പ്രചോദനം

KK പറഞ്ഞതനുസ്സരിച്ച്‌ ടാക്സ്‌ കൊടുക്കാത്തവര്‍ പബ്ലിക്ക്‌ ഇന്‍ഫ്രാ സ്റ്റ്രക്ചറുകള്‍ ഉപയോഗീക്കാന്‍ പാടില്ല എന്ന വാദം സ്വയാശ്രയ കോളെജിന്റെ ക്രോസ്‌ സബ്സിഡിയുമായി ബന്ധപ്പെടുത്താമോ എന്ന സംശയം എനിക്കുണ്ട്‌. കോടതിയുടെ ദൃഷ്ടിയില്‍ 100% വിദ്യാര്‍ത്ഥികളും കോഴ്സ്‌ പഠിക്കാന്‍ യോഗ്യരാണ്‌. അതില്‍ 50% പേര്‍ കൂടുതല്‍ മിടുക്കരും 50% പേര്‍ അയോഗ്യരുമല്ല. അവര്‍ ഇരുവരും ഒരേ കോഴ്സ്‌ പഠിക്കാന്‍ യോഗ്യരായ രണ്ട്‌ കൂട്ടര്‍ മാത്രം. ഒരു പ്രൊഫഷണല്‍ കോഴ്സിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രവേശന യോഗ്യത എന്ന പറയുന്നത്‌ ആ കോഴ്സിന്റെ പ്രവേശന മാനദണ്ഡം മാത്രമാണ്‌. അതായത്‌ പ്രവേശന പരിക്ഷയിലെ റാങ്ക്‌ +2 വിന്റെ മാര്‍ക്ക്‌. ഇവ രണ്ടിലും അടിസ്ഥാനമാക്കി പ്രവേശനം നേടിയവര്‍ ( സംവരണ വിഭാഗങ്ങള്‍ക്ക്‌ ചില ഇളവുകള്‍ ഉണ്ട്‌) കോടതിയുടെ ദൃഷ്ടിയില്‍ ഒരു പോലെയാണ്‌. അതുകൊണ്ട്‌ ക്രോസ്‌ സബ്സിഡി എന്നതില്‍ കോടതിയുടെ നിരീക്ഷണം തെറ്റായി തോന്നേണ്ട കാര്യമില്ല

ഇനി സാമൂഹിക പ്രതിബദ്ധയുടെ ഭാഗമായി കോളെജുകള്‍ സര്‍ക്കാരുമായി 50% സീറ്റ്‌ മെറിറ്റ്‌ ലിസ്റ്റില്‍ നിന്ന് നല്‍കണം എന്ന കോണില്‍ നിന്നും നമുക്ക്‌ ഈ പ്രശ്നത്തെ നോക്കിക്കാണം. ഒരു സ്വയാശ്രയ സ്ഥാപനം ഉണ്ടാകുമ്പോള്‍ അവിടെ പഠിക്കാന്‍ കഴിവില്ലാത്തവര്‍ക്ക്‌ എന്നാല്‍ വിദ്യാഭ്യാസ പരമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക്‌ പണം ഇല്ലാത്തതിനാല്‍ മാത്രം പഠിക്കാന്‍ കഴിയുന്നില്ല എന്നതും ഒരു പ്രശ്നം തന്നെയാണ്‌. ഒരു സാമൂഹിക നീതിയുടെ എലമെന്റെ് ഇവിടെ ഉണ്ട്‌ താനും. എന്നാല്‍ 50% സ്വയാശ്രയ കോളെജില്‍ സര്‍ക്കാര്‍ ഫീസില്‍ പ്രവേശനം നേടാന്‍ പോകുന്നവര്‍ ഈ സമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരാണോ എന്ന് അന്വേഷിക്കുമ്പോഴാണ്‌ കാര്യങ്ങള്‍ മറ്റൊരു തലത്തിലാണ്‌ എന്ന് അറിയുന്നത്‌

50% സ്വയാശ്രയ സീറ്റില്‍ മാത്രമല്ല 70% സര്‍ക്കാര്‍ സീറ്റിലും പ്രവേശനം നേടുന്നത്‌ ഈ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരല്ല എന്നതാണ്‌ കേരളത്തിലെ യഥാര്‍ത്ഥ്യം. കേരളത്തില്‍ മെഡിക്കല്‍ എഞ്ചിനിയറിംഗ്‌ പ്രവേശന പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക്‌ മേടിക്കുകയും കേരളത്തിലെ പ്രസ്റ്റീജ്‌ കോളേജുകളില്‍ (സര്‍ക്കാര്‍ കോളേജുകള്‍ തന്നെ) പ്രവേശനം നേടുകയും ചെയ്യുന്നത്‌ ഉയര്‍ന്ന വരുമാനമുള്ളവര്‍ തന്നെ. അവര്‍ CBSE സിലബസില്‍ സ്വയാശ്രയ സ്കൂളിലോ അലെങ്കില്‍ KV പോലുള്ള മികവുറ്റ വിദ്യാഭ്യാസം ലഭിക്കുന്ന സ്ഥാപനങ്ങളിലോ പഠിച്ചവരാണ്‌ മാത്രവുമല്ല പി.സി. തോമസിന്റെയും ബ്രില്യന്റിന്റെയും ഒക്കെ പ്രത്യേക പ്രവേശന പരീക്ഷ സെന്റര്റില്‍ 2 വര്‍ഷത്തോളം കോച്ചിങ്ങിനും മറ്റും വലിയ തുക കൊടുത്ത്‌ പഠിക്കുന്നവരുമാണ്‌. നിരന്തരം പ്രവേശനപ്പരീക്ഷക്ക്‌ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ അഭ്യസിച്ച്‌ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ശരി ഉത്തരങ്ങള്‍ എങ്ങനെ എഴുതി മികച്ച റാങ്ക്‌ വാങ്ങാം എന്നതിന്‌ പരിശീലനം ലഭിച്ചവരാണ്‌. ഇങ്ങനെ പൊതു പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്‌ വാങ്ങുന്ന മിടുക്കന്മാരാണ്‌ സര്‍ക്കാര്‍ കോളെജുകളിലും സ്വയാശ്രയ കോളെജുകളിലും സര്‍ക്കാര്‍ നിരക്കില്‍ പ്രവേശനം ലഭിക്കുന്നവരില്‍ ഭൂരിപക്ഷവും. +2 വിന്‌ 90% അധികം മാര്‍ക്ക്‌ വാങ്ങിയ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഒക്കെ ആദ്യ 1000 റാങ്കില്‍ വരണമെന്ന് പോലുമില്ല. കഴിഞ്ഞ ആഴ്ചത്തെ സമകാലിക മലയാളം വാരികയില്‍ വന്ന കണക്കനുസ്സരിച്ച്‌ മെഡിക്കല്‍ പ്രവേശനത്തില്‍ ആദ്യ 1000 റാങ്കില്‍ കേവലം 3 പേര്‍ മാത്രമാണ്‌ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പഠിച്ചവര്‍. CBSE ക്കാര്‍ 540 പേര്‍ ആദ്യ 1000 ഉണ്ട്‌.


അപ്പോള്‍ സ്വയാശ്രയ കോളെജില്‍ സാമൂഹിക നീതിക്ക്‌ വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ മല്ലു പിടിക്കുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ കോളെജുകളില്‍ സ്വയാശ്രയ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്‌ സൗജന്യ നിരക്കില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നത്‌. ഇവരുടെ ഫീസ്‌ വര്‍ദ്ധിപ്പിച്ചാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവില്‍ ഇറങ്ങുന്നത്‌ എന്തിനാണ്‌ എന്ന ചോദ്യം പോലും ആരും ഉന്നയിക്കാറില്ല. +2 വരെയുള്ള വിദ്യാഭ്യാസത്തിനും ട്യൂഷനും പ്രത്യേക പ്രവേശന പരീക്ഷ കോചിങ്ങിനും വലിയ തുക മുടക്കുന്നവര്‍ സര്‍ക്കാര്‍ കോളെജിലെ സൗജന്യ സീറ്റുകള്‍ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം ഈ അവസരത്തില്‍ പ്രസ്കതമല്ലേ. മുഴുവന്‍ ഫീസൊന്നും തരേണ്ട പക്ഷേ ഒരു 50% ഫീസെങ്കിലും ഈ വരേണ്യ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടേ. ഒപ്പം പ്രവേശന പരീക്ഷ കോച്ചിങ്ങിനൊന്നും പോാകാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മലയാള മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ കോഴ്സുകള്‍ പഠിക്കാന്‍ ഒരു സാമൂഹിക നീതിയുടെ ദയക്ക്‌ അര്‍ഹതയില്ലേ?. ഇങ്ങനെ ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് ലഭിക്കുന്ന തുകയും നമുക്ക്‌ വിദ്യാഭ്യാസ നിധിയില്‍ നിക്ഷേപിക്കാം. എന്നിട്ട്‌ മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ക്ക്‌ (അവര്‍ സാമ്പത്തികമായി പിന്നോക്കമാണെങ്കില്‍ മാത്രം) നിശ്ചിത % സീറ്റ്‌ സംവരണം ചെയ്യാം. സ്വയാശ്രയ കോളേജുകരനോട്‌ നമുക്ക്‌ ഈ കുട്ടികള്‍ക്ക്‌ വേണ്ടി മാത്രം സീറ്റുകള്‍ ചോദിക്കാം. വിദ്യാഭ്യാസ നിധിയില്‍ നിന്നും നമുക്ക്‌ പണം നല്‍കി അവരെ പഠിപ്പിക്കുകയും ചെയ്യാം

Wednesday, July 29, 2009

സ്വയാശ്രയ പ്രതിസന്ധികള്‍

കഴിഞ്ഞ 5 വര്‍ഷങ്ങളായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയത്തിലും ഒരു പോലെ ആശങ്കകളും കുഴപ്പങ്ങളും വിതച്ച്‌ സ്വയാശ്രയ പ്രശ്നം നിറഞ്ഞു നില്‍ക്കുന്നു. എന്റെ തന്നെ ആദ്യകാല ബ്ലോഗുകളില്‍ ബഹു ഭൂരിപക്ഷവും ഈ വിഷയത്തെപ്പറ്റിയയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വയാശ്രയ നിയമം ഈ വിഷയത്തിലുള്ള ഒരുപാട്‌ സംശയങ്ങള്‍ക്ക്‌ അന്ത്യം കുറിച്ചുകൊണ്ട്‌ കോടതി തള്ളിയതോടെ മാനേജ്മെന്റുകള്‍ക്ക്‌ ഉള്ള അവകാശം അടിവരയിട്ടു. ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ള കോടതിവിധികളെയും തുടര്‍ന്നുള്ള സാഹചര്യങ്ങളെയും RVG മേനോന്‍ വിലയിരുത്തുന്നു. യഥാര്‍ത്ഥ്യത്തോട്‌ വളരെ അടുത്തു നില്‍ക്കുന്ന ഈ ലേഖനം ഈ വിഷ്യത്തില്‍ ഉള്ള വസ്തുതകളെ മനസിലാക്കാന്‍ സഹായിക്കും

ജൂണ്‍ 6 2009 ഇല്‍ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌. കടപ്പാട്‌ മാതൃഭൂമി ദിനപ്പത്രം

എന്തിനീചര്‍ച്ചകള്‍ പ്രഹസനം? ആര്‍.വി.ജി. മേനോന്‍

സുപ്രീം കോടതി ഒരിക്കല്‍ കൂടി അതിന്റെ മനസ്സ്‌ തുറന്നിരിക്കുന്നു. സ്വകാര്യ (അണ്‍ എയ്‌ഡഡ്‌) മാനേജ്‌മെന്റുകള്‍ക്ക്‌ യുക്തമെന്നു തോന്നുന്ന 'ന്യായമായ' പ്രവേശന സംവിധാനം നടപ്പാക്കാന്‍ അവകാശമുണ്ട്‌ എന്ന്‌ ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജുവും ജസ്റ്റിസ്‌ ദീപക്‌ വര്‍മയും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച്‌ പ്രഖ്യാപിച്ചിരിക്കുന്നു. ''യുക്തിയുക്തമായ രീതിയില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താനുള്ള മാനേജ്‌മെന്റിന്റെ അവകാശത്തിന്മേലുള്ള ഏതു കൈകടത്തലും അന്യായമായിരിക്കും'' എന്നാണ്‌ കോടതി വിധി. പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത പാലിച്ചിരിക്കണം; പ്രവേശനാര്‍ഥികളുടെ യോഗ്യത താരതമ്യം ചെയ്യുന്നതിനുള്ള പൊതുപ്രവേശനപ്പരീക്ഷയോ വാചാപരീക്ഷയോ യോഗ്യതാ പരീക്ഷയിലെ മാര്‍ക്കോ പരിഗണിച്ചിരിക്കണം; ഇത്രയും നോക്കിയാല്‍ മതി.

മധ്യപ്രദേശിലെ സ്വകാര്യ പ്രൊഫഷണല്‍ കോളേജ്‌ പ്രവേശനം പൊതുപ്രവേശന പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന മധ്യപ്രദേശ്‌ സര്‍ക്കാറിന്റെ തീരുമാനത്തെ അംഗീകരിച്ച ജബല്‍പുര്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാണ്‌ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച്‌ വിധിച്ചിരിക്കുന്നത്‌.

രസകരമാണ്‌ കോടതിയുടെ കാര്യങ്ങള്‍.
1993 ല്‍ ഏഴംഗ സുപ്രീംകോടതി ബെഞ്ചാണ്‌ വിദ്യാര്‍ഥി പ്രവേശനത്തിലെ മാനേജ്‌മെന്റിന്റെ വിവേചനാധികാരമാണ്‌ സകല അഴിമതിക്കും കാരണമെന്നു കണ്ടെത്തിയത്‌. (ഉണ്ണികൃഷ്‌ണന്‍ വിധി).
ആ അഴിമതി അവസാനിപ്പിക്കാനാണ്‌ സുപ്രീംകോടതി തന്നെ സ്വമേധയാ ഒരു സ്‌കീമിനു രൂപം കൊടുത്തത്‌. ഏതാണ്ട്‌ പത്തുവര്‍ഷത്തോളം അതനുസരിച്ച്‌ ഭംഗിയായി കാര്യങ്ങള്‍ നടന്നു.

അപ്പോഴാണ്‌ ഏഴംഗ ബെഞ്ച്‌ രൂപം കൊടുത്ത സ്‌കീം ഭരണഘടനാ വിരുദ്ധമാണെന്ന്‌ പതിനൊന്നംഗ ബെഞ്ച്‌ തീര്‍പ്പാക്കിയത്‌. (പൈ ഫൗണ്ടേഷന്‍ വിധി).ഭരണഘടനയിലെ മാറ്റങ്ങളേക്കാള്‍ ആഗോളവത്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും യുക്തിയാണ്‌ ആ തീരുമാനത്തില്‍ പ്രതിഫലിച്ചത്‌ എന്നു വ്യക്തം. ഏതായാലും ആ വിധി അനുസരിച്ച്‌ വിദ്യാര്‍ഥി പ്രവേശനത്തിലും ഫീസ്‌ നിര്‍ണയത്തിലും മാനേജ്‌മെന്റിന്റെ അവകാശങ്ങള്‍ക്ക്‌ മുന്‍തൂക്കം കിട്ടി. രണ്ടു നിബന്ധനകള്‍ മാത്രം; അമിതമായ ഫീസ്‌ പിരിവോ കോഴയോ പാടില്ല. വിദ്യാര്‍ഥി പ്രവേശനം യോഗ്യതാനുസൃതവും സുതാര്യവും നീതിയുക്തവും ആയിരിക്കണം.

പക്ഷേ, പൈ ഫൗണ്ടേഷന്‍ വിധിന്യായത്തെ സംസ്ഥാന സര്‍ക്കാരുകള്‍ ജനപക്ഷത്തു നിന്നും മാനേജ്‌മെന്റുകള്‍ അവരുടെ താത്‌പര്യാര്‍ഥവും വ്യാഖ്യാനിച്ചതോടെ വീണ്ടും തര്‍ക്കമായി, കേസായി, ഇസ്‌ലാമിക്‌ അക്കാദമി കേസ്‌, ഇനാംദാര്‍ കേസ്‌, ബാല്‍ പാട്ടീല്‍ കേസ്‌..... എന്നിങ്ങനെ പല പല വിധികള്‍. അവയെ ആസ്‌പദമാക്കി വിവിധ ഹൈക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ പലപ്പോഴും പരസ്‌പരവിരുദ്ധം. സുപ്രീംകോടതി വിധിയുടെ സ്‌പിരിറ്റ്‌ ഉള്‍ക്കൊണ്ട്‌ സംസ്ഥാന സര്‍ക്കാറുകള്‍ (കേരളമുള്‍പ്പെടെ) പാസ്സാക്കിയ നിയമങ്ങളെ ചോദ്യം ചെയ്‌തു സമര്‍പ്പിച്ച കേസുകളിലെ അന്തിമവിധി ഇനിയും ആയിട്ടില്ല. ഓരോ കൊല്ലവും കോളേജ്‌ തുറക്കാറാകുമ്പോള്‍ ഓരോ ഇടക്കാല വിധി വരും. ആകെ അനിശ്ചിതത്വം, ആകപ്പാടെ വക്കീലന്മാരുടെ കൊ'ുകാലം.
ഏതായാലും നമുക്കിഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും സുപ്രീംകോടതി കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിധി മാനിച്ചേ സര്‍ക്കാറുകള്‍ക്ക്‌ പ്രവര്‍ത്തിക്കാനാവൂ. അങ്ങനെ നോക്കുമ്പോള്‍, ഇതുവരെ വന്ന വിധികളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ചിത്രം ഇതാണ്‌:

1. വിദ്യാര്‍ഥി പ്രവേശനത്തിലും ഫീസ്‌ നിര്‍ണയത്തിലും മാനേജ്‌മെന്റുകള്‍ക്കാണ്‌ അവകാശം.
2. പക്ഷേ, ഇത്‌ നിരങ്കുശമായ അധികാരമല്ല. വിദ്യാര്‍ഥി പ്രവേശനം യോഗ്യതാനുസൃതവും സുതാര്യവും നീതിയുക്തവും ആയിരിക്കണം. ഫീസ്‌ നിരക്ക്‌ കോളേജിലെ ചെലവിന്‌ അനുസൃതമേ ആകാവൂ. കൊള്ളലാഭമോ കോഴയോ പാടില്ല.
3. ഇത്‌ രണ്ടും ഉറപ്പാക്കാനായി സുപ്രീം കോടതി തന്നെ നിര്‍ദേശിച്ച പ്രകാരമുള്ള ഉന്നതാധികാര സമിതികള്‍ ഉണ്ടാകണം.
4. അവരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാറിനും സര്‍വകലാശാലകള്‍ക്കും ശിക്ഷാ നടപടികള്‍ സ്വീകരിക്കാം.

സുപ്രീം കോടതി വിധികളില്‍ വിട്ടുപോകുന്ന ഒരു സംഗതി സാമൂഹിക നീതിയാണ്‌; ഉയര്‍ന്ന ഫീസ്‌ കൊടുക്കാന്‍ കഴിവില്ലാത്ത, മിടുക്കരായ പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്‌. അവരുടെ താത്‌പര്യം സംരക്ഷിക്കാനാണ്‌ സംസ്ഥാന സര്‍ക്കാറുകള്‍ സ്വകാര്യമാനേജ്‌മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തുന്നത്‌. കേരളത്തിലെ സാഹചര്യത്തില്‍ രണ്ടു കാര്യങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്‌.

ഒന്ന്‌, പണ്ട്‌ ഉണ്ണികൃഷ്‌ണന്‍ സ്‌കീമില്‍ ഉണ്ടായിരുന്നതുപോലെ ഒരു നിശ്ചിത ശതമാനം സീറ്റിലെങ്കിലും കുറഞ്ഞ ഫീസ്‌ അനുവദിക്കുക.
രണ്ട്‌, ആ സീറ്റുകളില്‍ മെറിറ്റും സംവരണവും അനുസരിച്ച്‌ പൊതുപ്രവേശന പരീക്ഷ റാങ്കുലിസ്റ്റില്‍ നിന്ന്‌ കുട്ടികളെ പ്രവേശിപ്പിക്കുക.

മേല്‍ സൂചിപ്പിച്ച സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഇതുരണ്ടും ചെയ്യാന്‍ മാനേജ്‌മെന്റിന്‌ ബാധ്യത ഇല്ല. പിന്നെ എന്തിന്റെ ബലത്തിലാണ്‌ സര്‍ക്കാര്‍ അവരെ നിര്‍ബന്ധിക്കുക? ഇവിടെയാണ്‌ ഒരു അപകടം പതിയിരിക്കുന്നത്‌. കുറച്ചു സീറ്റില്‍ ഫീസ്‌ ഇളവ്‌ ചെയ്യുന്നതിനു പകരമായി ബാക്കി സീറ്റില്‍ ജസ്റ്റിസ്‌ മുഹമ്മദ്‌കമ്മിറ്റി അനുവദിച്ചതിലും കൂടുതല്‍ ഫീസ്‌ പിരിക്കാന്‍ മാനേജ്‌മെന്റ്‌ ആവശ്യപ്പെടുമെന്നുറപ്പാണ്‌. അതു തീര്‍ച്ചയായും മാനേജ്‌മെന്റിന്‌ നഷ്‌ടംവരാത്ത വിധത്തിലും, പലപ്പോഴും ലാഭം കൂട്ടുന്ന വിധത്തിലും ആകാനാണ്‌ സാധ്യത. മറ്റൊരു അപകടം, അത്തരം പെയ്‌മെന്റ്‌ സീറ്റുകളില്‍ ആരെ വേണമെങ്കിലും പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ്‌ മുതിരുകയും സര്‍ക്കാര്‍ അതിനുനേരെ കണ്ണടയ്‌ക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യും എന്നുള്ളതാണ്‌. സ്വാശ്രയ കോളേജുകളിലെ കോഴപ്പിരിവ്‌ നാട്ടിലൊക്കെ പാട്ടായിട്ടും ഇതുവരെ ഒരു മാനേജ്‌മെന്റിനെതിരെപ്പോലും ശിക്ഷാ നടപടികള്‍ ഉണ്ടാകാത്തതിന്റെ രഹസ്യം ഇതായിരിക്കുമോ?

ഇത്തരം നീക്കുപോക്കുകളുടെ ആത്യന്തികഫലം സുപ്രീം കോടതി അധികാരപ്പെടുത്തിയ ഉന്നതാധികാര കമ്മിറ്റിയുടെ വിശ്വാസ്യത തകര്‍ക്കുകയാണ്‌. ചുരുക്കത്തില്‍ സാമൂഹിക നീതിയുമില്ല നീതിയുക്തമായ പ്രവേശനവുമില്ല എന്നതായിരിക്കുന്നു അവസ്ഥ.
സുപ്രീം കോടതിയുടെ പ്രഖ്യാപിത നിലപാട്‌ ഈ വിധമായിരിക്കേ, സംസ്ഥാന സര്‍ക്കാറിന്‌ ചെയ്യാവുന്നതുംചെയ്യേണ്ടതും ഇതാണ്‌.
1. വിദ്യാര്‍ഥി പ്രവേശനം സുതാര്യമായും നീതിയുക്തമായും യോഗ്യതാനുസൃതമായും നടക്കുന്നു എന്ന്‌ ഉറപ്പുവരുത്തുക.
2. ഓരോ കോളേജിന്റെയും ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച്‌ ജസ്റ്റിസ്‌ മുഹമ്മദ്‌കമ്മിറ്റി നിശ്ചയിക്കുന്ന ഫീസില്‍ കൂടുതല്‍ ഒരു പിരിവും അവര്‍ നടത്തുന്നില്ല എന്നുറപ്പാക്കുക.
3. ഈ രണ്ടു ചുമതലകളും തൃപ്‌തികരമായി നിറവേറ്റാനുതകുന്ന വിധം ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മിറ്റിയെ ശക്തിപ്പെടുത്തുക, പിന്തുണയ്‌ക്കുക.
4. ഉന്നതാധികാര കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ ലംഘിക്കുകയോ കോഴവാങ്ങുന്നതായി തെളിയിക്കപ്പെടുകയോ ചെയ്യുന്ന മാനേജ്‌മെന്റുകളെ മാതൃകാപരമായി ശിക്ഷിക്കുക.

സാമൂഹിക നീതി ഉറപ്പുവരുത്താനായി സര്‍ക്കാറിന്‌ എന്തുചെയ്യാന്‍ കഴിയും?
എന്‍ജിനിയറിങ്‌ മേഖലയില്‍ ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍, എയ്‌ഡഡ്‌, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലായി ആവശ്യത്തിന്‌ സീറ്റുകള്‍ ഉണ്ട്‌. മൊത്തം 25,000 പേര്‍ എല്ലാ കോളേജുകളിലുമായി പ്രവേശനം നേടുമ്പോള്‍ നാലുവര്‍ഷം കഴിഞ്ഞ്‌ അവരില്‍ കഷ്‌ടിച്ച്‌ 10,000 പേര്‍ മാത്രമേ പാസ്സാകുന്നുള്ളൂ. പത്രത്തില്‍ പടവും പരസ്യവും പത്രാസും കാട്ടുന്ന പല സ്വാശ്രയകോളേജുകളിലും പത്തുശതമാനം കുട്ടികള്‍ പോലും പാസാകുന്നില്ല എന്നതാണ്‌ സത്യം.
പൊതുപ്രവേശന പരീക്ഷയില്‍ പതിനായിരമോ പന്തീരായിരമോ, റാങ്കിനപ്പുറമെത്തുന്ന കുട്ടികള്‍ എന്‍ജിനിയറിങ്ങിനു പകരം അവര്‍ക്കഭിരുചിയുള്ള മറ്റേതെങ്കിലും വിഷയം എടുത്ത്‌ പഠിക്കുന്നതായിരിക്കും അവര്‍ക്കും നാടിനും നല്ലത്‌. സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളില്‍ പ്രവേശനം നേടുന്ന ദരിദ്രരായ കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണം. ഇത്‌ എന്‍ജിനിയറിങ്ങിനും മെഡിസിനും മാത്രം പോരാ. സയന്‍സ്‌, ഹ്യുമാനിറ്റീസ്‌ മുതലായ വിഷയങ്ങള്‍ക്കും മെറിറ്റ്‌ കം മീന്‍സ്‌ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണം. ഇതിനായി ഒരു വിദ്യാഭ്യാസ നിധിക്ക്‌ രൂപം കൊടുക്കണം. പഠിച്ചു നല്ലനിലയിലെത്തിയ മലയാളികള്‍ ഇത്തരമൊരു നിധിക്ക്‌ കൈയയച്ച്‌ സംഭാവന നല്‍കുമെന്നുറപ്പാണ്‌. അതിനുവേണ്ട നടപടികള്‍ ഇനിയും വൈകിക്കരുത്‌.
എം.ബി.ബി.എസ്‌., നഴ്‌സിങ്‌, പാരാമെഡിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍ ആവശ്യമുണ്ടോ എന്ന്‌ ഒരു വിദഗ്‌ധ സമിതിയെക്കൊണ്ട്‌ പരിശോധിപ്പിക്കണം. ആവശ്യമെന്നുകണ്ടാല്‍, സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്‌പത്രികളോടും ചേര്‍ന്ന്‌ പൊതുമേഖലയില്‍ മെഡിക്കല്‍ - നഴ്‌സിങ്‌ കോളേജുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കണം. സുസജ്ജമായ ആസ്‌പത്രി ഉള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ കോളേജുകൂടി നടത്തുന്നതിനുള്ള അധികച്ചെലവ്‌ ദുര്‍വഹമല്ല എന്ന്‌ ചില പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്‌. ഇത്‌ ഗൗരവമായി പരിഗണിക്കേണ്ട പോംവഴിയാണ്‌.
ഏതായാലും വിദ്യാഭ്യാസത്തിലെ സാമൂഹിക നീതി പരിപാലിക്കാനുള്ള വഴി സര്‍ക്കാര്‍ സ്വന്തമായി കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ്‌ സുപ്രീംകോടതി വിധികള്‍ കാണിക്കുന്നത്‌. മെച്ചപ്പെട്ട സൗകര്യങ്ങളും കുറഞ്ഞ ഫീസും സ്‌കോഷര്‍പ്പിപ്പും പൊതു വിദ്യാലയങ്ങളില്‍ ലഭ്യമായാല്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ അങ്ങോട്ടേ പോകൂ. അപ്പോള്‍ വിപണി നിയമമനുസരിച്ചുതന്നെ ഫീസ്‌ കുറയ്‌ക്കാനും സ്‌കോഷര്‍പ്പിപ്പുകള്‍ നല്‍കാനും സ്വാശ്രയ കോളേജുകള്‍ നിര്‍ബന്ധിതരാകും. കോളേജുകളിലെ ഗുണനിലവാരത്തെപ്പറ്റിയും ജയശതമാനത്തെപ്പറ്റിയുമുള്ള സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ മതി.
ഇതു ചെയ്യുന്നതിനു പകരം സ്വാശ്രയ മാനേജുമെന്റുകളുടെ മുന്നില്‍ ഏതാനും ഫ്രീ സീറ്റുകള്‍ക്കായി കെഞ്ചുന്നത്‌ സര്‍ക്കാറിന്റെ വിലയിടിക്കുന്നതിനും അവരുടെ വഴിവിട്ട നടപടികള്‍ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്ന ആരോപണം ഉയരുന്നതിനും മാത്രമേ ഉതകുകയുള്ളൂ.

Tuesday, July 28, 2009

ആരായിരുന്നു ഈ നീലകണ്ഠന്‍

ലാവ്‌ലിന്‍ വിവാദത്തിന്റെ ഭാഗമായി പുസ്തകവും ലേഖനങ്ങളും എഴുതിയതിന്റെ ഭാഗമായി പ്രമോഷനും ഒപ്പം നാടുകടത്തലും ലഭിച്ച സി.അര്‍. നീലകണ്ഠന്‍ താരമായി. പ്രമോഷന്‍ കിട്ടിയത്‌ മറച്ചു വച്ച്‌ ട്രാന്‍സ്ഫര്‍ വലിയ വാര്‍ത്ത ആയി. എന്തിന്‌ മനോരമ പോലുള്ള തീവ്ര വലതു നിലപാട്‌ എടുക്കുന്ന പത്രത്തില്‍പ്പോലും സി.അര്‍. അര്‍ഹിക്കുന്ന സഹതാപം നേടിയെടുത്തു.

മനോരമ പോലുള്ള പ്രചാരമുള്ള മാധ്യമങ്ങളില്‍ സി.അര്‍ നീലകണ്ഠന്‌ ഇടതു സര്‍ക്കാര്‍ വന്ന ശേഷമാണ്‌ പ്രവേശനം ലഭിച്ചത്‌. UDF സര്‍ക്കാരിന്റെ നയങ്ങളുടെ ശക്തനായ വിമര്‍ശകനായിരുന്നു. സി.അര്‍. എന്നാല്‍ ഇടതു സര്‍ക്കാര്‍ വന്നതോടെ തീവ്ര ഇടതുപക്ഷക്കാര്‍ക്ക്‌ കിട്ടിയ പ്രത്യേക പരിഗണനയില്‍ സി.അര്‍ അടക്കമുള്ളവര്‍ മനോരമക്കും പ്രിയപ്പെട്ടവനായി. മനോരമക്ക്‌ പ്രിയപ്പെട്ടവനാകാനുള്ള പൊടിക്കൈകള്‍ സി.ആറിന്‌ അറിയാവുന്നതുകൊണ്ട്‌ സ്ഥിരം ക്ഷണിതാവുമായി.

ഈ അവസരത്തില്‍ UDF ന്റെ കാലത്ത്‌ സ്മാര്‍ട്ട്‌ സിറ്റിയുമായി ബന്ധപ്പെട്ട്‌ സി. അര്‍ നീലകണ്ഠന്‍ എഴുതിയ ഒരു ലേഖനം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ആരായിരുന്നു ഈ നീലകണ്ഠന്‍ എന്നും എന്തായിരുന്നു അദ്ദേഹം സ്മാര്‍ട്ട്‌ സിറ്റി പോലുള്ള പദ്ധതികളില്‍ സ്വീകരിച്ചിരുന്ന നിലപാട്‌ എന്നും ഈ ലേഖനം നിങ്ങള്‍ക്ക്‌ പറഞ്ഞു തരും


സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ C.R. നീലകണഠന്‍

കൊച്ചി നഗരത്തിന്‌ തൊട്ടടുത്ത കാക്കനാട്‌ 15000 കോടി മുതല്‍ മുടക്കി സ്മാര്‍ട്ട്‌ സിറ്റി സ്ഥാപിക്കാന്‍ പോകുന്ന കാര്യം മുഖ്യമന്ത്രിയുടെയും ചീഫ്‌ സെക്രട്ടറിയുടെയും പ്രസ്താവനകളില്‍ നിന്നറിയുന്നു.നിലവിലുള്ള ഇന്‍ഫോപാര്‍ക്കിന്റെ കൂടെ 200 ഏക്കര്‍ സ്ഥലം ആദ്യഘടട്ടമെന്ന നിലയില്‍ സര്‍ക്കര്‍ സൗജന്യായി നല്‍കുമത്രെ . ദുബൈ ഇന്റീര്‍ നെറ്റ്‌ സിറ്റി (DIC ) യാണ്‌ ഇത്‌ സ്ഥാപിക്കുന്നത്‌ . അന്തിമമായി ഇത്‌ 1000 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പദ്ധതിയാകുമെന്നും ആദ്യഘട്ടത്തില്‍ 33000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നും പറയുന്നു. വിദേശിയരും വിദേശ ഇന്ത്യക്കാരുമായവര്‍ തുടങ്ങുന്ന IT യും അനുബന്ധമേഖലകളിലുമാണ്‌. ഇവിടെ വരുന്ന വ്യവസായങ്ങള്‍ . ഇതു സംബന്ധിച്ച കരാര്‍ അവസാന ഘട്ടത്തിലായി. സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ആവശ്യമായ വന്‍തോതിലുള്ള റോഡ്‌ വികസനം ആരംഭിച്ചുകഴിഞ്ഞു.സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ആവശ്യമായ വെള്ളവും വൈദ്യുതിയും കുറഞ്ഞ ചെലവില്‍ നല്‍കും.ഇതിനകത്ത്‌ സ്വതന്ത്ര വ്യാപാരമേഖലയുണ്ടാകും.തൊഴില്‍ നിയമങ്ങള്‍ ബാധകമല്ല ഒട്ടേറെ നികുതി ഇളവുകള്‍ ഉണ്ടാകും.

ഇത്‌ സംബന്ധിച്ച്‌ ശരാശരി മലയാളിക്ക്‌ ഉണ്ടാകുന്ന ചില സംശയങ്ങളാണ്‌ ഇവിടെ ഉയര്‍ത്തുന്നത്‌.മുഖ്യമന്ത്രി നേരിട്ട്‌ കൈകാര്യം ചെയ്യുന്ന വകുപ്പാണ്‌ ഇത്‌. ചീഫ്‌ സെക്രട്ടറിയാണ്‌ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും. ആയതിനാല്‍ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്‌. ഇത്തരം വിഷയം ജനങ്ങളെ അറിയിക്കാന്‍ പ്രതിപക്ഷത്തിനും ബാധ്യതയുണ്ട്‌.

ഒന്ന്: IT അനുബന്ധ വ്യവസായ വികസനത്തിനുള്ള പദ്ധതിയാണ്‌ എങ്കില്‍ ഈ നഗരത്തിനകത്ത്‌ ആവാസ കേന്ദ്രങ്ങളും സ്കൂളുകളും വിനോദ കോമ്പ്ലക്സുകളും മറ്റും സ്ഥാപിക്കുന്നതെന്തിന്‌. അതി സമ്പന്നരായ വിദേശികള്‍ക്കും വിദേശ വാസികളായ സ്വദേശികള്‍ക്കും സുഖ നഗരം തീര്‍ക്കാനാണ്‌ ഇതെങ്കില്‍ പാവപ്പെട്ട ജനങ്ങളുടെ കൂടിയായ സര്‍ക്കാര്‍ പണം കൊടുത്ത്‌ അധികാരമുപയോഗിച്ച്‌ കുടിയൊഴിപ്പിച്ച സ്ഥലം നല്‍കുന്നത്‌ ശരിയോ?

രണ്ട്‌ : IT വ്യവസായ വികസനത്തിന്‌ വേണ്ടി 100 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ടെക്നോപര്‍ക്കില്‍ 50% സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. നിര്‍ദ്ദിഷ്ട സ്മാര്‍ട്ട്‌ സിറ്റി പ്രദേശത്തുള്ള ഇന്‍ഫോപര്‍ക്കില്‍ 365000 ചതുരശ്ര അടി പണിത കെട്ടിടമുണ്ട്‌. വിപ്രോ TCS തുടങ്ങിയ 24 കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.ബാക്കി സ്ഥലം പുതിയ കമ്പനികള്‍ക്ക്‌ നല്‍കാമല്ലോ. കാക്കനാട്‌ തന്നെ കയറ്റുമതി വികസനത്തിനായുള്ള പ്രത്യേക സമ്പത്തിക മേഖല യിലെ(SEZ) ധാരാളം കമ്പനികള്‍ പൂട്ടിപ്പോയ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്‌. ഇവിടെയും പല IT കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം കഴിഞ്ഞിട്ട്‌ പോരെ പുതിയൊരു സ്മാര്‍ട്ട്‌ സിറ്റി. ഇയവയൊന്നും വീട്‌ വയ്ക്കാന്‍ പറ്റുന്ന വിധത്തിലുള്ളതല്ലത്‌ അല്ലാത്തതിനാല്‍ അല്ലെ പുതിയ സ്വപ്ന നഗരം ഉണ്ടാക്കുന്നത്‌. അപ്പോള്‍,ഫലത്തില്‍ ഇതൊരു രിയല്‍ എസ്റ്റേറ്റ്‌ ഇടപാടല്ലേ

മൂന്ന്: ദുബൈ ഇന്റര്‍നെറ്റ്‌ സിറ്റി പേര്‍ സൂചിപ്പിക്കുന്നതുപോലെ IT സ്ഥാപനമല്ല എന്നതിന്റെ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാകും. അത്‌ വെറുമൊരു സ്വകാര്യ പശ്ചത്തല വികസന കമ്പനിയാണ്‌. നമ്മുടെ നാട്ടി കിന്‍ഫ്ര ചെയ്യുന്നത്‌ പോലെ സ്ഥലമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന സ്ഥാപനം . ദുബൈ സര്‍ക്കാരിക്‌ സ്വാധീനമുള്ളതുകൊണ്ട്‌ അവര്‍ക്ക്‌ ചില സഹായങ്ങള്‍ ചെയ്യാനാകും. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭൂമി ഏക്കറിന്‌ രണ്ടും മൂന്നും കോടി രൂപക്ക്‌ മുറിച്ച്‌ മറിച്ച്‌ വില്‍ക്കുകയെന്ന ഒറ്റജോലിയല്ലെ ഉള്ളത്‌. 200 എക്കറില്‍ നിന്നു തന്നെ അവര്‍ക്ക്‌ നാനൂറു മുതല്‍ അഞ്ഞൂറ്‌ കോടി രൂപവരെ ഉണ്ടാക്കാം.. ഈ ഇടപാടില്‍ ഇത്രവലിയൊരു ലാഭം ഈ വിദേശ കമ്പനിക്ക്‌ കിട്ടുമ്പോള്‍ അതിന്റെ വിഹിതം നാട്ടിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിനും കിട്ടും എന്നതിനാലല്ലെ ഈ പദ്ധതിക്ക്‌ വേണ്ടി അവര്‍ വാദിക്കുന്നത്‌

നാല്‌: സ്വന്തം ജീവന്‍ കൊടുത്തുപോലും സമരം നടത്തിയതിന്റെ ഫലമാണല്ലോ ആദിവാസികള്‍ക്ക്‌ ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്‌. വാഗ്ദാനമല്ലാതെ ഇതുവരെ ഒന്നും നടന്നില്ല. സുനാമി ബാധിയതരെ പുനരധിവസിപ്പിക്കനുള്ള ഭൂമി കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ സമ്പന്നര്‍ക്ക്‌ ആയിരം ഏക്കര്‍ ഭൂമി കണ്ടെത്തണമെന്ന് സര്‍ക്കാര്‍ ഇത്രപ്പെട്ടന്ന് സമ്മതിച്ചത്‌ എങ്ങനെ?

അഞ്ച്‌: ഒട്ടേറെ തൊഴിലവസരങ്ങളുണ്ടാകും എന്നും , അത്‌ സംബന്ധിച്ച്‌ കരാര്‍ ഉണ്ടാകും എന്നും , ലംഘിക്കപ്പെട്ടാല്‍ പെനാല്‍റ്റി ഉണ്ടാകും എന്നും പറയപ്പെടുന്നു. ഇത്‌ യുക്തി ഇല്ലാത്ത വാദമാണ്‌. സര്‍ക്കാരുമായി കരാരുണ്ടാക്കുന്ന കമ്പനി (DIC) അല്ല അവിടെ വ്യവസായങ്ങള്‍ (ഉണ്ടെങ്കില്‍) സ്താപിക്കുന്നത്‌. പശ്ചത്തല സൗകര്യങ്ങള്‍ പണം കൊടുത്തു വാങ്ങുന്ന മുതലാളിയോട്‌ ആ സ്ഥാപനത്തില്‍ ഇത്രപേര്‍ക്ക്‌ ജോലി നല്‍കണമെന്ന് പറയാന്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക്‌ എങ്ങനെ കഴിയും? ട്രേഡ്‌ യൂണിയന്‍ നിയമങ്ങള്‍ പോലും ഇവിടെ ബാധകമല്ല. ഇതിനേക്കാള്‍ കുറഞ്ഞ കൂലിക്ക്‌ ആളെ കിട്ടുന്ന സ്ഥലം കണ്ടാല്‍ അവര്‍ സ്ഥലം വിടും. അപ്പോള്‍ സര്‍ക്കാര്‍ എങ്ങനെ പിഴയിടും

ആറ്‌: വാദത്തിന്‌ വേണ്ടി സര്‍ക്കാര്‍ പറയുന്ന 33000 തൊഴില്‍ ഉണ്ടാകും എന്ന് സമ്മതിച്ചാല്‍ തന്നെ അതെന്ത്‌ തൊഴിലാണ്‌? അതിന്‌ നല്‍കുന്ന വില എത്ര വലുതാണ്‌.ഒരു തൊഴിലിന്‌ 20000 സബ്‌സിഡി നല്‍കുമെന്നാണ്‌ IT നയം പറയുന്നത്‌ 33000 തൊഴിലവസരങ്ങള്‍ക്ക്‌ പരമാവധി നല്‍കുന്നത്‌ 66 കോടി മാത്രം . ഇവിടെ 200 ഏക്കര്‍ സ്ഥലത്തിന്‌ തന്നെ 400 കോടി രൂപ കമ്പോള്‍ വില വരും. പുതിയ റോഡുണ്ടാക്കാന്‍ വലിയൊരു തുക വേണം. നികുതി ഇളവും നല്‍കണം സ്ഥലത്തിന്‌ പുറമെ വെള്ളം വൈദ്യുതി മുതലായവയ്ക്കും യന്ത്ര സാമഗ്രഹികള്‍ വാങ്ങാനും കെട്ടിടം പണിയാനും സബ്സിഡി നല്‍കണം.ഇതെല്ലാം കണക്കെലെടുത്താല്‍ ഒരു തൊഴിലിന്‌ രണ്ട്‌ ലക്ഷം രൂപവരെയാകും.( ഇത്‌ 33000 പേര്‍ക്ക്‌ തൊഴില്‍ നല്‍കിയാലുള്ള കാര്യം . അതു കുറഞ്ഞാല്‍ പിന്നെയും സബ്സിഡി കൂടും)

ഏഴ്‌: കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ ജോലി ചെയ്യുന്നുണ്ട്‌. ഒരാള്‍ക്ക്‌ 10000 രൂപ എന്ന നിലക്ക്‌ സബ്‌സിഡി നല്‍കിയാല്‍ ഈ രംഗത്ത്‌ വലിയൊരു മാറ്റമുണ്ടാക്കാം. ഇത്തരത്തില്‍ ഒരു സമീപനം ഇല്ലാതതെന്തുകൊണ്ട്‌? IT ക്ക്‌ സബ്‌സിഡി നല്‍കിയാല്‍ വിദേശ കമ്പനിക്കും വലിയൊരു അളവില്‍ വിദേശത്തെ മൈക്രോസോഫ്റ്റ്‌ അടക്കമുള്ള ഭീമന്മാര്‍ക്കുമല്ലെ നേട്ടമുണ്ടാകുക.?

എട്ട്‌: കൊച്ചി നഗരത്തിന്‌ അടുത്തുള്ള ഒരു ലക്ഷത്തോളം പേര്‍ പുതുതായി താമസിക്കാനും ജോലി ചെയ്യാനും വരുമ്പോള്‍ ഇവര്‍ക്ക്‌ ആവശ്യമായ വെള്ളം എങ്ങനെ നല്‍കും. 40 ലക്ഷം പേര്‍ താമസിക്കുന്ന കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഇപ്പോല്‍ തന്നെ കടുത്ത ജലക്ഷാമമാണ്‌.. ഇതിന്‌ വേണ്ടിയുള്ള ജലം കുഴല്‍ക്കിണര്‍ വഴിയാണ്‌ കണ്ടെത്തുന്നതെങ്കില്‍ ഇവിടെ വലിയ ദുരന്തം ഉണ്ടാകും . ഇത്രയധികം പേര്‍ക്കുള്ള വാഹനം ഓടുമ്പോള്‍ ഇവിടുത്തെ റോഡ്‌ വായു മുതലായവയ്ക്കുണ്ടാകുന്ന തകര്‍ച്ച എത്ര ഭീകരമായിരിക്കും. ഇവര്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍( ധനികരാണ്‌ എങ്കില്‍ ഇതും വലിയൊരു അളവില്‍ ഉണ്ടാകും.അത്‌ പ്ലാസ്റ്റിക്കായിരിക്കും അധികവും) എവിടെ എങ്ങനെ സംസ്ക്കരിക്കും. കൊച്ചി നഗരവും പരിസര പ്രദേശങ്ങളും ഇപ്പോള്‍ തന്നെ മാലിന്യ പ്രശ്നത്തില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്‌. ഇവരുടെ ജീവിതം സുഖകരമാക്കാന്‍ ഈ മാലിന്യങ്ങള്‍ ചുറ്റുപാടുള്ള പ്രദേശങ്ങളില്‍ വന്നു വീഴില്ലേ

ഒന്‍പത്‌: ഈ പദ്ധതിക്ക്‌ വേണ്ടി ദുബൈ കമ്പനി 25 ആവശ്യങ്ങള്‍ ഉന്നയിച്ചെന്ന് കേള്‍ക്കുന്നു.സംസ്ഥാനത്തിന്‌ ഗുണകരമായവയ മാത്രമെ അംഗീകരിക്കുവെന്ന പൊതു മറുപടിയാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ഇത്രവലിയ പദ്ധതിക്കുള്ള തീരുമാനം എടുക്കുന്നതിന്‌ മുന്‍പ്‌ കേരളീയരെ പ്രത്യേകിച്ചും പ്രദേശവാസികളെ ഏറ്റവും ചുരിങ്ങിയത്‌ നിയമസഭാ അംഗങ്ങളെയെങ്കിലും കാര്യങ്ങള്‍ ധരിപ്പിക്കെണ്ടെ? കരിമണല്‍ ഘനനം എക്സ്പ്രസ്‌ ഹൈവേ പെരിയാര്‍ മലമ്പുഴ ജല വില്‍പ്പന തുടങ്ങിയ പദ്ധതികളിലെന്നപോലെ ഇതു രഹസ്യമായി നടത്താന്‍ ശ്രമിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക്‌ സംശയം ഉണ്ടാകില്ലെ. അവര്‍ എതിര്‍ത്താല്‍ ചില മുന്‍പദ്ധതികളുടെ ഗതി തന്നെ ഇതിനും വരില്ലേ?

പത്ത്‌: IT എന്നാല്‍ വലിയ ലാഭമുള്ളതും കുറഞ്ഞ അടിസ്ഥാന ചെലവുള്ളതുമായ ( കയറ്റുമതി) വ്യവസായമാണേന്നല്ലോ പറയുന്നത്‌. അതിന്‌ ഇത്ര കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കെണ്ടതുണ്ടോ. സര്‍ക്കാരിന്റെ സബ്‌സിഡികള്‍ ഒന്നുമില്ലാതെ തന്നെ 100 കണക്കിന്‌ IT ചെറു സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സൗജന്യം കിട്ടുന്ന വമ്പന്മാര്‍ വരുന്നതോടു കൂടി ഈ ചെറുകിടക്കാര്‍ അടച്ചു പൂട്ടി പോകില്ലെ? അത്തരം തൊഴില്‍ നഷ്ടം എനഗ്നെ ഒഴിവാക്കും.

പതിനൊന്ന് : സ്മാര്‍ട്ട്‌ സിറ്റി സ്വതന്ത്ര വ്യാപാര മേഖലയാക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടല്ലോ. സര്‍ക്കാര്‍ ഇത്‌ അംഗീകരിക്കുമോ? അങ്ങനെ വന്നാല്‍ അതിസമ്പന്നന്മാരായ അവിടെ ജീവിക്കുന്നവര്‍ക്ക്‌ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഉപഭോഗ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനാകും. ലോകത്തെവിടെയും സ്വതന്ത്ര വ്യാപാര മേഖലയില്‍ ആള്‍ക്കാര്‍ താമസിക്കാറില്ല. ആ മേഖലയിലെ വ്യാവസായിക വ്യാപാര ആവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളാണ്‌ വരിക. അവിടെ നിന്ന് പുറത്ത്‌ കടക്കുമ്പോല്‍ കസ്റ്റംസ്‌ തിരുവ നല്‍കണം., ഇറക്കുമതി നിയന്ത്രണങ്ങള്‍ പാലിക്കണം.. ഫലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥലത്തിന്‌ ചുറ്റും ഒരുവിധ വികസനവും ഉണ്ടാകില്ല. നഗരത്തിലെ അന്തോനിവാസികള്‍ക്ക്‌ തേങ്ങാ ചമ്മന്തി വരെ ഇറക്കുമതി ചെയ്യില്ലേ

പതിനൊന്ന് : സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത്‌ ഇത്തരം അതിസമ്പന്ന മേഖല തുരുത്തുകള്‍ ചുറ്റുപാടുണ്ടാക്കുന്ന സാമൂഹിക പ്രശ്നനഗള്‍ പരിഗണിച്ചിട്ടുണ്ടോ? ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ കടുത്ത ഉപഭോഗാസക്തിയും അസംതൃപ്തിയും കടക്കെണിയും ആത്മഹത്യയും ഗുണ്ടാ മാഫിയയും വളരാന്‍ ഇത്‌ വഴിവയ്ക്കില്ലെ?

ഇത്തരം ചോദ്യങ്ങള്‍ ഇനിയുമുണ്ടാകും. അവയ്ക്‌ മറുപടി പറഞ്ഞ്‌ കേരാളീയ സമൂഹത്തെ കാര്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ.? ഇല്ലാത്ത പക്ഷം സമ്പന്നരെ മാത്രം പൗരന്മാരായി പരിഗണിക്കുന്നു എന്ന ആക്ഷേപം സര്‍ക്കാരിന്‌ കിട്ടും. ഈ നിര്‍ദ്ദിഷ്ട നഗരവാസികള്‍ വോട്ടില്ലാത്തവരും ഉണ്ടെങ്കില്‍ തന്നെ ചെയ്യാന്‍ മിനക്കെടാത്തവരുമാണ്‌ എന്ന് ജനാധിപത്യ ഭരണകൂടങ്ങള്‍ ഓര്‍ക്കുന്നത്‌ കൊള്ളം വോട്ട്‌ ചെയ്യാത്ത്‌ ന്യൂനപക്ഷത്തിന്‌ വേണ്ടി വോട്ട്‌ ചെയ്യുന്ന ഭൂരിപക്ഷത്തിനെ ചൂക്ഷണം ചെയ്യാന്‍ സര്‍ക്കാര്‍ കൂട്ട്‌ നില്‍ക്കുന്നത്‌ ശരിയോഈ ലേഖനം വായിക്കുന്ന ആര്‍ക്കും മനസിലാകുന്നത്‌ സി.അര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍ സ്മാര്‍ട്ട്‌ സിറ്റി വ്യവസ്ഥകളേപ്പറ്റി അല്ല മറിച്ച്‌ സ്മാര്‍ട്ട്‌ സിറ്റി എന്ന സങ്കല്‍പ്പത്തെ തന്നെയാണ്‌.അതായത്‌ സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍ സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ലഭിക്കുന്ന അധിക പ്രാധാന്യം ഒപ്പം ആദിവാസികളും പരമ്പരാഗത്‌ മേഖലകളും നേരിടുന്ന അവഗണന. പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവിടെ ബാധകമല്ലാത്ത തൊഴില്‍ നിയമം ഇങ്ങനെ പോകുന്നു സാമൂഹിക ആശങ്കകള്‍ എങ്കില്‍ ഒരു ലക്ഷത്തോളം പേര്‍ താമസിക്കാന്‍ വരുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതിക പ്രശ്നത്തെപ്പറ്റിയും സി.അര്‍ ആശങ്കകള്‍ പങ്കു വയ്ക്കുന്നുണ്ട്‌. കുടിവെള്ള ക്ഷാമം വായു മലിനീകരണം ഭൂഗര്‍ഭ ജല ചൂക്ഷണം ഇങ്ങനെ പോകുന്നു ആശങ്കകള്‍. ചുരുക്കം പറഞ്ഞാല്‍ സ്മാര്‍ട്ട്‌ സിറ്റി ഒരു അനാവശ്യം തന്നെ. ഒപ്പം ഈ വരികള്‍ കൂടി കൂട്ടിവായിച്ചാല്‍ സ്മാര്‍ട്ട്‌ സിറ്റി ഒരിക്കലൗം വരാന്‍ പാടില്ല

സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത്‌ ഇത്തരം അതിസമ്പന്ന മേഖല തുരുത്തുകള്‍ ചുറ്റുപാടുണ്ടാക്കുന്ന സാമൂഹിക പ്രശ്നനഗള്‍ പരിഗണിച്ചിട്ടുണ്ടോ? ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ കടുത്ത ഉപഭോഗാസക്തിയും അസംതൃപ്തിയും കടക്കെണിയും ആത്മഹത്യയും ഗുണ്ടാ മാഫിയയും വളരാന്‍ ഇത്‌ വഴിവയ്ക്കില്ലെ?

എന്നാല്‍ വി.എസ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും സ്മാര്‍ട്ട്‌ സിറ്റി പദ്ധതി പുതിയ കരാര്‍ പ്രകാരം തങ്ങളുടെ പ്രിയ നായകന്‍ വി.എസ്‌ കരാര്‍ ഒപ്പുവച്ചതോടെ സി.അര്‍ കളം മാറി. പരിസ്ഥിതി സാമൂഹിക പ്രശ്നങ്ങളൊക്കെ കാറ്റില്‍പ്പറന്നു. അന്താരാഷ്ട്ര കാരാറുകള്‍ എങ്ങനെ എഴുതണം എന്നതിന്റെ ഉത്തമോദഹരണമായി സി.ആര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. 33000 തൊഴില്‍ അവസരങ്ങള്‍ 90000 ആയതില്‍ അഭിമാനം കൊണ്ടു. അപ്പോള്‍ മുന്‍പ്‌ പറഞ്ഞ പരിസ്ഥിതി നമ്പരുകള്‍ മറന്നെ പോയീ. 33000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ 90000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുമോ എന്നൊന്നും സി.ആര്‍ ആശങ്കപ്പെടുന്നെ ഇല്ല

അതിനിടെ സ്മാര്‍ട്ട്‌ സിറ്റിക്ക്‌ 236 ഏക്കറില്‍ ഒറ്റ സെസ്‌ പദവി ലഭിച്ചില്ല. പകരം രണ്ട്‌ സെസുകളായി മാത്രമെ ലഭിക്കൂ എന്ന് കേന്ദ്ര സെസ്‌ ബോഡി പറഞ്ഞു. ഇത്‌ വിവാദമായ സമയത്ത്‌. സി അര്‍ വീണ്ടും ഒരു ലേഖനം എഴുതി അതായത്‌ 2008 നവമ്പറില്‍ മാധ്യമത്തില്‍ അതിങ്ങനെസ്മാര്‍ട്ട് സിറ്റിയുടെ ഭാവി? സി.ആര്‍ നീലകണ്ഠന്‍
കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വികസന പദ്ധതിയാണ് കൊച്ചിയില്‍ വരുമെന്നു പറയുന്ന സ്മാര്‍ട്ട് സിറ്റി. കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തില്‍ ഇത് ഏറെ വിവാദമായതാണ്. മുന്‍ സര്‍ക്കാറിന്റെ കാലത്താണ് പദ്ധതി തയ്യാറാക്കപ്പെട്ടത്. വളരെ തുച്ഛമായ വിലക്ക് മുന്നൂറോളം ഏക്കര്‍ ഭൂമിയും ഇന്‍ഫൊപാര്‍ക്കും കൈമാറുന്നതായിരുന്നു പദ്ധതി. മുപ്പത്തി മൂവായിരം പേര്‍ക്ക് തൊഴില്‍ നല്‍കും. അതും പത്തു വര്‍ഷത്തിനകം. നല്‍കാതിരുന്നാല്‍ ഒരു തൊഴിലിന് 6000 രൂപ നഷ്ടപരിഹാ‍രം നല്‍കണം. ഈ കരാറിനെതിരെ ഒട്ടനവധി വിമര്‍ശനങ്ങളുയര്‍ന്നു. വ്യത്യസ്ത വിമര്‍ശനങ്ങളാണ് വിവിധ തലങ്ങളിലുള്ളവര്‍ ഉയര്‍ത്തിയത്. ഇതിന്റെ വിമര്‍ശകരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത് അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനായിരുന്നു. ഇന്‍ഫോ പാര്‍ക്ക് കൈമാറുന്നതു മാത്രമായിരുന്നു സി.പി.എം ഔദ്യോഗിക നേതൃത്വം ഉന്നയിച്ച പ്രശ്നമെങ്കില്‍ അക്കമിട്ട് 18 പ്രശ്നങ്ങളാണ് വി.എസ് അന്നുയര്‍ത്തിയത്. കോടതി വഴിയും അല്ലാതെയും പലരും നടത്തിയ ഇടപെടലുകള്‍ മൂലം ആ സര്‍ക്കാറിന് കരാര്‍ ഒപ്പിടാനായില്ല.

പിന്നീട് വി.എസ്. സര്‍ക്കാര്‍ വന്നശേഷം കരാര്‍ ഉടച്ചുവാര്‍ക്കാനായിയെന്നത് സത്യം തന്നെ. പഴയ കരാറില്‍ ഒരു വ്യവസ്ഥ മാറ്റിയാല്‍ ദുബൈ കമ്പനി ഇട്ടെറിഞ്ഞു പോകുമെന്നു പറഞ്ഞവരെല്ലാം പിന്‍‌വാങ്ങി. ഭൂമിവില സംബന്ധിച്ചും മറ്റും ഇന്ന് ചിലര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് വലിയ അര്‍ത്ഥമില്ല. കാരണം ഇതിനേക്കാല്‍ വളരെ കുറഞ്ഞ വിലയ്ക്ക് കച്ചവടം ഉറപ്പിച്ചവരാണവര്‍. പുതിയ കരാറില്‍ തൊഴിലവസരങ്ങള്‍ മൂന്നിരട്ടിയോളമായി. ഇന്‍ഫോ പാര്‍ക്കും അനുബന്ധഭൂമിയും വിട്ടുകൊടുക്കുന്നില്ല. സമീപ ജില്ലകളില്‍പ്പോലും സര്‍ക്കാര്‍ പങ്കാളിത്തത്തോടെ മറ്റൊരു ഐ.ടി പദ്ധതി പാടില്ലെന്ന നിബന്ധന പോയി. മുന്‍ കരാറില്‍ ഭൂമിയുടെ 70 ശതമാനം ഐ. ടി വ്യവസായത്തിനെന്നത് നിര്‍മ്മിക്കുന്ന കെട്ടിടവിസ്തീര്‍ണ്ണത്തിന്റെ 70 ശതമാനമെന്നാക്കി. ഇതു വളരെ പ്രധാനമാണ്. പുതിയ കേന്ദ്ര സെസ് നിയമമനുസരിച്ച് 50 ശതമാനം ഭൂമി ഇവര്‍ക്കിഷ്ടമുള്ളത് ചെയ്യാം. അതായത് 50 ശതമാനം ഭൂമിയില്‍ വീടുകളോ ഷോപ്പിംഗ് മാളുകളോ നിര്‍മ്മിച്ചാലും സര്‍ക്കാരിനിടപെടാമായിരുന്നില്ല. ഈ പദ്ധതിയില്‍ അതു സാധ്യമല്ല. സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വികസനത്തിനായി കണ്ടെത്തിയിരുന്ന ഭൂമി ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഇന്‍ഫോ പാര്‍ക്ക് വികസനത്തിനായി നല്‍കുന്നു. ഇതൊക്കെയാണെങ്കിലും ഈ പദ്ധതി സംബന്ധിച്ച സുപ്രധാന പ്രശ്നം ഇവിടെ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇത് പ്രത്യേക സാമ്പത്തിക മേഖല(സെസ്) ആണ്. അതിന്റെ പ്രശ്നങ്ങള്‍ കുറക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കരാറിനു കഴിയുമോയെന്നതാണ് പ്രധാന ചോദ്യം. അതെന്തായാലും ഈ ‘സ്വപ്ന പദ്ധതി’ക്കെതിരെ പാരകളുമായി രംഗത്തെത്തിയത് പ്രതിപക്ഷമല്ല. മറിച്ച് ഭരണത്തിനകത്തുള്ളവര്‍ തന്നെയായിരുന്നു. വ്യവസായം, റവന്യൂ, വൈദ്യുതി തുടങ്ങിയ വകുപ്പുകളാണ് പ്രധാന പാ‍രകള്‍ സൃഷ്ടിച്ചത്. വിവാദമായ എച്ച്.എം.ടി.ഭൂമിയില്‍
എച് സി ഐ എൽ നിർമ്മിക്കാൻ പരിപാടിയിട്ടിരുന്ന സൈബർ പാർക്ക് എന്ന (റിയൽ എസ്‌റ്റേറ്റ്) പദ്ധതിക്ക് മുഖ്യമന്ത്രി തന്നെ തടസ്സം നിൽക്കുന്നുവെന്നതിനാൽ അതിന് അനുമതി കിട്ടാതെ സ്‌മാർട്ട് സിറ്റി പദ്ധതി മുന്നോട്ടുപോകരുതെന്ന് ആഗ്രഹിച്ചവർ ഭരണത്തിന്റെ ഉന്നതങ്ങളിലുണ്ട്.
കുടിയൊഴിക്കൽ വേദനാജനകമാണെങ്കിലും നാളിതുവരെ ഒരു വികസനപദ്ധതിയിലും നൽകിയതിനേക്കാൾ മെച്ചപ്പെട്ട പുനരധിവാസ പദ്ധതി നടപ്പിലാക്കിയാണ് അവിടെ ഭൂമി ഏറ്റെടുത്തത്. എന്നാൽ ഈ പുനരധിവാസ പദ്ധതി “ഭാവിക്ക് ദോഷകരമാണ് ” എന്ന വാദമുന്നയിച്ച് അതിനെ തകർക്കുവാനും കാര്യമായ ശ്രമങ്ങൾ നടന്നു. പദ്ധതിക്കുവേണ്ടി വൈദ്യുതബോർഡിന്റെ 100 ഏക്കർ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഉടക്കുകൾ പരിഹരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നറിയുന്നു. സെസ് മേഖലയായതിനാൽ റജിസ്‌ട്രേഷനു സ്‌റ്റാമ്പ് ഡ്യൂട്ടി ഇളവ് ലഭിക്കുമെന്ന് ദുബൈ കമ്പനി പ്രതീക്ഷിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാനില്ലെന്നും തൽ‌ക്കാലം ഡ്യൂട്ടിയടച്ച് റജിസ്‌ട്രേഷൻ ചെയ്യാനും പിന്നീട് കേന്ദ്രം അനുവദിക്കുകയാണെങ്കിൽ പണം തിരിച്ചുവാങ്ങാനുമാണ് സംസ്ഥാന സർക്കർ നിർദ്ദേശിച്ചത്. സൈബർ സിറ്റിക്ക് തടസ്സം നിൽക്കുന്നത് സ്‌മാർട്ട് സിറ്റിയെ സഹായിക്കാനാണെന്ന വാദവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തുവന്നത് പരിഹാസ്യമായി. ഇൻഫോ പാർക്കടക്കം വിൽക്കാനും തൊട്ടടുത്ത ജില്ലകളിൽ യാതൊരുവിധ സർക്കാർ ഐ റ്റി സംരംഭങ്ങളും സ്ഥാപിക്കില്ലെന്ന ഉറപ്പുനൽകാ‍നും തയ്യാറായ വ്യക്തിയാണ് ഇദ്ദേഹം. തന്നെയുമല്ല അതേ ഇൻഫോ പാർക്ക് വികസിപ്പിക്കാനും അമ്പലപ്പുഴ, ചേർത്തല തൃശൂർ എന്നിവിടങ്ങളിൽ സർക്കാർ ഇൻഫോ പാർക്കുകൾ സ്ഥാപിക്കാനും ഈ സർക്കാർ തീരുമാനിച്ചു. ദുബൈ കമ്പനി പോയില്ല.

സെസ് പദവിയായി അടുത്ത പ്രശ്‌നം. മലയാളി കൂടിയായ കേന്ദ്ര വ്യാപാര സെക്രട്ടറിയാണ് സെസ്
അംഗീകരിക്കുന്നതിനുള്ള സമിതി അദ്ധ്യക്ഷൻ. കാര്യമായൊരു പരിശോധനയും കൂടാതെ 400 ൽ അധികം സെസുകൾക്ക് അംഗീകാരം നൽകിയ ഇദ്ദേഹത്തിന്റെ സമിതി സ്‌മാർട്ട് സിറ്റിയുടെ ഭൂമി തുടർച്ചയുള്ളതല്ല, വൈദ്യുത ബോർഡിൽ നിന്നെടുക്കുന്ന 100 ഏക്കർ മറ്റു ഭൂമിയിൽ നിന്നും
ഒരു പുഴ മൂലം വേർതിരിക്കപ്പെട്ടുകിടക്കുന്നതു കൊണ്ടാണ് ഒരൊറ്റ സെസ് എന്ന പദവി ലഭ്യമാവാതിരുന്നത്. 136 ഏക്കറിനാണ് ഇപ്പോൾ സെസ് പദവി ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള 100 ഏക്കറിന് സെസ് പദവി കിട്ടിയാലും അത് വേറൊരു സെസ് ആയേ പരിഗണിക്കപ്പെടുകയുള്ളൂ. ഇത് സ്വീകാര്യമല്ലെന്ന നിലപാടാണ് ദുബൈ കമ്പനി ഉയർത്തുന്നതെന്നാണ് പത്ര വാർത്തകൾ. പക്ഷെ ഇത്തരമൊരു വാദമുയർത്താൻ അവർക്കൊരു അവകാശവുമില്ല. കരാറിൽ തന്നെ പദ്ധതി പ്രദേശം സെസ് ആയോ സെസുകളായോ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. തന്നെയുമല്ല, സംസ്ഥാന സർക്കാരിന്റെ മറ്റൊരു ആനുകൂല്യവും ഇവർക്ക് കൊടുക്കുകയില്ല എന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ഒരേയൊരു പ്രശ്‌നം പാട്ടക്കരാറിന്റേതായിരുന്നു. മൊത്തം 236 ഏക്കറിനായിരുന്നു പാട്ടക്കരാർ എഴുതിയിരുന്നത്. അത് മാറ്റി രണ്ടു കരാറാക്കണം. അതിനു സർക്കാർ തീരുമാനം എടുത്തു കഴിഞ്ഞു. ഈ വ്യവസ്ഥകൾ വെച്ചു കൊണ്ട് അടുത്ത മാസം തന്നെ സ്‌മാർട്ട് സിറ്റി നിർമ്മാണം ആരംഭിക്കുമെന്നാണ് സർക്കാർ ന്യായമായും പ്രതീക്ഷിക്കുന്നത്. ഇത് സ്വീകാര്യമല്ലെങ്കിൽ യാതൊരു വിട്ടു വീഴ്‌ചക്കും സർക്കാർ തയ്യാറാകരുത്. സ്‌മാർട്ട് സിറ്റിയില്ലാതായാലും കേരളത്തിനൊരു പ്രശ്‌നവുമില്ല. പക്ഷെ, ഇത് തുറന്ന് പറയാൻ നമ്മുടെ രാഷ്‌ട്രീയ കക്ഷികൾ ഒന്നും തയ്യാറല്ലെന്നതാണ് പ്രശ്‌നം. മാദ്ധ്യമങ്ങളും അതു പോലെ തന്നെ. മറ്റൊരു പ്രധാന പ്രശ്‌നവും പദ്ധതി വൈകിക്കാൻ കാരണമായേക്കും. ആഗോള മാന്ദ്യം എന്നു വിളിക്കുന്ന, യഥാർത്ഥത്തിൽ യൂ എസിനും പാശ്ചാത്യമുതലാളിത്തത്തിനും ഉണ്ടായിട്ടുള്ള മാന്ദ്യമാണത്. ആ കമ്പോളങ്ങളെ ലക്ഷ്യമാക്കിയുള്ള വികാസന പദ്ധതികളാണ് ഐ ടി യും ടൂറിസവും മറ്റും. ഇവയെല്ലാം തകർച്ചയിലാകുമെന്ന സൂചനയുമുണ്ട്. അതുകൊണ്ടു തന്നെ പദ്ധറ്റി വൈകിക്കാൻ
ദുബൈ കമ്പനി ശ്രമിക്കുന്നുണ്ടോ എന്നുമറിയില്ല. അറ്റെന്തായാലും ഒരധിക സൌജന്യവും
ഈ പദ്ധതിക്കായി സർക്കർ ഇനി നൽകരുത്.നാലുകാലില്‍ നിന്നുള്ള ഒരു സി.ആര്‍ ലേഖനമാണ്‌ ഇത്‌ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകും. സ്മാര്‍ട്ട്‌ സിറ്റിയെ സ്വപന പദ്ധതി എന്നാണ്‌ സി.ആര്‍ വിശേഷിപ്പിക്കുന്നത്‌. സെസ്‌ പദവി കിട്ടാത്തത്‌ കേന്ദ്ര നിയമത്തിന്റെ ലംഘനമുള്ളതുകൊണ്ടാണ്‌ എന്ന് സി.ആര്‍ പറയുന്നുണ്ടെങ്കിലും സൈബര്‍ സിറ്റി വരാത്ത കൊതിക്കെറുവില്‍ ഔദ്യോഗിക പക്ഷം ഇതിന്‌ പാരപണിയുന്നു എന്നതാണ്‌ ആദ്യഭാഗത്ത്‌ നിറഞ്ഞു നില്‍ക്കുന്നത്‌.

400 ഓളം സെസുകള്‍ക്ക്‌ അനുമതി നല്‍കിയ കേന്ദ്ര സെസ്‌ ഏജന്‍സി സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ഒറ്റ സെസ്‌ പദവി നല്‍കാത്തതില്‍ സി. ആര്‍ കെറുവിക്കുന്നുമുണ്ട്‌. തൊഴില്‍ നിയമങ്ങള്‍ ഇല്ലാത്ത സെസ്‌ പദവി സ്മാര്‍ട്ട്‌ സിറ്റി എന്ന പിന്‍തിരിപ്പന്‍ ആശയത്തിന്‌ ലഭിക്കാതെ പോകുമ്പോള്‍ ഒരു സാമൂഹിക പ്രവര്‍ത്തകനുണ്ടാകുന്ന നിരാശ അവിടെ വായിക്കാം. എന്നാല്‍ പെട്ടെന്ന് സമനില വീണ്ടെടുത്തതിനാല്‍ സ്മാര്‍ട്ട്‌ സിറ്റി ഇല്ലെങ്കിലും കേരളത്തിന്‌ പ്രശ്നമൊന്നും ഇല്ലാ എന്ന് സി.ആര്‍ പറയുന്നുണ്ട്‌. ഒപ്പം പാശ്ചാത്യ മുതലാളിത്തത്തിനും കമ്പോളം ഉന്നം വച്ചുള്ള വികസന പ്രവര്‍ത്തനങ്ങല്‍ക്കെതിരെ ഉള്ള പതിവ്‌ ഉപദേശവും ഉണ്ട്‌

Saturday, July 18, 2009

ഒരടി പിന്നോട്ട്‌ രണ്ടടി മുന്നോട്ട്‌

പാര്‍ട്ടി നടപടി നേരിട്ട്‌ പി.ബിയില്‍ നിന്നും പുറത്തായി മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരുന്ന വി.എസിനെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുന്ന ഒരാളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പലകോണുകളില്‍ നിന്നും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ എന്താണ്‌ ഇതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം?

മുഖ്യമന്ത്രി ആയതോടെ വി.എസ്‌ പലതും മറന്നു എന്നാണ്‌ പലരുടേയും പരാതി. ഉദാഹരണത്തിന്‌ വ്യാജ സീഡി കേസില്‍ കാണിച്ച്‌ ആവേശം മൂലമ്പള്ളി വിഷയത്തില്‍ കാണിച്ചില്ല എന്ന് മാത്രമല്ല അവര്‍ക്കുപിന്നില്‍ നക്സലേറ്റുകളാണ്‌ എന്നൊക്കെപ്പറഞ്ഞത്‌ വി.എസ്‌ ആരാധകര നിരാശപ്പെടുത്തിയിരുന്നു. കടുത്ത ആരാധകര്‍പ്പോലും അന്ന് പിണങ്ങിയിരുന്നു. പിന്നെ ചെങ്ങറ സമരം HMT വിവാദം, ADB വിവാദം കിളിരൂര്‍ വിവാദം അങ്ങനെ ഒരുപാട്‌ മറക്കലുകള്‍ വി.എസ്‌ നടത്തുന്നു എന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ വസ്തുത മറ്റൊന്നാണ്‌. പാര്‍ട്ടിയിലും സര്‍ക്കാരിലും മൃഗീയ ഭൂരിപക്ഷമുള്ള വലതു വ്യതിയാനക്കാരുടെ പിടിയില്‍ സംസ്ഥാനം നശിച്ച്‌ പോകാതിരിക്കാന്‍ സ്വന്തം അഭിമാനം പോലും പണയം വച്ച്‌ തുടരുകയാണ്‌ വി.എസ്‌ ചെയ്യുന്നത്‌ എന്ന പലര്‍ക്കും മനസിലാകാത്ത സത്യമാണ്‌.

വിമര്‍ശകര്‍ പലതും ചോദിച്ചേക്കാം ഒരുകാലത്ത്‌ സ്മാര്‍ട്ട്‌ സിറ്റിയെപ്പറ്റി വി.എസ്‌ എന്തൊക്കെയാണ്‌ പറഞ്ഞിരുന്നത്‌. അവര്‍ റിയല്‍ എസ്റ്റേറ്റ്‌ കുത്തകയാണ്‌, തുഛമായ വിലക്ക്‌ സര്‍ക്കാര്‍ ഭൂമി കൈയടക്കുകയാണ്‌ അവര്‍ ഭൂമി പ്രകൃതി എന്നിവയെ ഒക്കെ കാര്‍ന്ന് തിന്നാന്‍ വരുന്ന ഭീകരറാണ്‌. ഇതൊക്കെപ്പറഞ്ഞ വി.എസ്‌ അധികാരത്തില്‍ വന്നപ്പോള്‍ 12% ഫ്രീ ഹോള്‍ഡ്‌ നല്‍കാം എന്ന് പറഞ്ഞ കരാര്‍ ഒപ്പിടുകയല്ലെ ചെയ്തത്‌? വിദേശ രാജ്യത്തിന്‌ കേരളത്തില്‍ പരമാധികാരമുള്ള സ്ഥലം നല്‍കുകയോ അതും വി.എസ്‌ ഇങ്ങനെ പോകുന്നു വിമര്‍ശകരുടെ ചോദ്യങ്ങള്‍

പക്ഷെ എന്താണ്‌ സത്യം സ്മാര്‍ട്ട്‌ സിറ്റി ഇവിടെ ഒരു കല്ലെങ്കിലും ഇട്ടോ? അവര്‍ ഇപ്പോഴും സെസ്‌ ഫ്രീഹൊള്‍ഡ്‌ കരട്‌ കരാര്‍ എന്നൊക്കെപ്പറഞ്ഞ്‌ അലഞ്ഞു തിരിഞ്ഞ്‌ നടക്കുകയല്ലെ ? അദ്ദാണ്‌ വി.എസ്‌ . പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ സ്മാര്‍ട്ടര്‍ സിറ്റിക്കാരോട്‌ മര്യദക്കൈവിടെ വരരുത്‌ എന്ന് പറഞ്ഞതാണ്‌ കേട്ടില്ല. പിന്നെ ഭരണം മാറിയപ്പോഴും അവന്മാര്‍ ഇവിടെ പറ്റിക്കൂടി നിന്നു. അപ്പോഴേ അദ്ദേഹം കരുതിയതാണ്‌ ഇവന്മാര്‍ക്കിട്ട്‌ ഒരു പണി കൊടുക്കണം . അധിനിവേശ പ്രതിരോധക്കാരെ വിളിച്ചു അവരാണ്‌ ഈ ബുദ്ധി ഉപയോഗിച്ചത്‌. തരാം തരാം എന്ന് പറഞ്ഞ്‌ പുറകേ നടത്തിക്കൊതിപ്പിക്കുക പക്ഷെ അവസാനം പറ്റിച്ചേ എന്ന് പറയുക . അപ്പോള്‍ സ്മാര്‍ട്ടര്‍മാര്‍ മാത്രമല്ല ഒരു അതി സ്മാര്‍ട്ടനും കേരളത്തിലേക്ക്‌ വരില്ല. നമ്മുടെ ഭൂമിയും പ്രകൃതിയും മണ്ണും എല്ലാം സുരക്ഷിതം. രാഷ്ട്രീയത്തില്‍ പല അടവുകളും തന്ത്രങ്ങളും പ്രയോഗിക്കേണ്ടി വരും എന്ന് സഖാവ്‌ ലെനിന്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ അങ്ങനെ പെട്ടെന്ന് മനസിലാകില്ല.

ADB വിഷയത്തില്‍ ഉടക്കി ഇറങ്ങിപ്പോയിരുന്നു എങ്കില്‍ ഇത്തരത്തിലുള്ള യഥാര്‍ത്ഥ ഇടതു നയങ്ങള്‍ കേരളാത്തില്‍ നടപ്പിലാക്കാന്‍ കഴിയുമോ? സംസ്ഥാനത്തെ വലതു വ്യതിയാനക്കാരില്‍ നിന്ന് രക്ഷിക്കുക എന്നത്‌ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അത്‌ തുടരുക മാത്രമാണ്‌ അദ്ദേഹം ചെയ്യുന്നത്‌

ഇനി ലാവ്‌ലിനിലേക്ക്‌ വന്നാല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായി കുറ്റക്കാരനല്ല എന്ന് ഔദ്യോഗികമായൈ പ്രഖ്യാപിചിട്ടേ ഉള്ളൂ. വി.എസ്‌ തന്നെയാണ്‌ മുന്‍പ്‌ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ട എന്ന മന്ത്രിസഭാ തീരുമാനം ഗവര്‍ണ്ണറേ അറിയിച്ചത്‌. അന്ന് ആരും ഉന്നയിക്കാത്ത സദാചാര പ്രശ്നങ്ങള്‍ ഇന്ന് ഉന്നയിക്കുന്നതില്‍ എന്ത്‌ അര്‍ത്ഥമാണ്‌ ഉള്ളത്‌. തിരഞ്ഞെടുപ്പുകാലത്ത്‌ ചില പ്രസ്താവനകള്‍ നടത്തി അത്‌ പാര്‍ട്ടിക്ക്‌ ചില ദോഷം ചെയ്തു. അതിനുള്ള അച്ചടക്ക നടപടി കിട്ടി. പക്ഷെ വലതു വ്യതിയാനക്കാരെ കേരളത്തിന്‌ മുന്നില്‍ നാറ്റിക്കാന്‍ പറ്റിയില്ലെ അതാണ്‌ ബുദ്ധി. അതാണ്‌ അടവ്‌.

ഇതിനിടെ ചില ആള്‍ക്കാര്‍ മകന്റെ കയര്‍ഫെഡിലെ നിയമനങ്ങളെപ്പറ്റി ഒക്കെ പറഞ്ഞു വരുന്നുണ്ട്‌. 1998 കാലഘട്ടത്തില്‍ ഒരു MCA ക്കാര്‍നെ ലോകരാജ്യങ്ങള്‍ മാടി വിളിക്കുമ്പോള്‍ സ്വന്തം സംസ്ഥാനത്തെ കയര്‍ഫെഡ്‌ പോലുള്ള തൊഴിലാളി വര്‍ഗ്ഗ സ്ഥാപനനത്തിന്‌ ദാനം ചെയ്തിനെ സ്വജനപക്ഷപാതം എന്നൊക്കെ ആരോപിക്കുന്നവരോട്‌ നല്ല നമസ്ക്കാരം പറയുക എന്നല്ലാതെ എന്ത്‌ പറയാന്‍.

ഇതിനിടെ മറ്റുചിലര്‍ ലണ്ടനില്‍ ചികിത്സ തേടിപ്പോയ പഴങ്കഥകള്‍ ഒക്കെ പൊക്കികൊണ്ട്‌ വന്ന് വിമര്‍ശനങ്ങള്‍ നടത്തുന്നുണ്ട്‌. എന്നാല്‍ എന്താണ്‌ യഥാര്‍ത്ഥ്യം. മികച്ച LDF കണ്‍വീനര്‍ക്കുള്ള പോളണ്ട്‌ ഗവര്‍ണ്‍മെന്റിന്റെ അവാര്‍ഡ്‌ വാങ്ങാന്‍ പോകുന്നവഴി ലണ്ടന്‍ വിമനാത്താവളത്തില്‍ വിമാനം മാറിക്കയറാന്‍ ഇരിക്കുമ്പോള്‍ ഒരു പല്ലുവേദന. ലണ്ടനില്‍ വച്ച്‌ പല്ലുവേദന ഉണ്ടായാല്‍ പല്ലുപറിക്കാനായി കേരളത്തിലേക്ക്‌ വരണമെന്ന് സുബോധമുള്ള ആരും പറയില്ല. അന്നത്തെ ചില മാധ്യമ സിന്റിക്കേറ്റുകാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ക്കോളെജില്‍ 9 വാര്‍ഡില്‍ കിടന്നു പുഴുത്ത ഒരു വൃദ്ധന്റെ പടത്തിനോപ്പം ലണ്ടനില്‍ വി.എസ്‌ കിടക്കുന്ന ചിത്രം അടിച്ച്‌ മുന്‍ പേജില്‍ കൊടുത്തു എന്നതൊക്കെ പഴങ്കഥയാണ്‌. വി.എസിനെപ്പറ്റി കൂടുതല്‍ അറിഞ്ഞപ്പോള്‍ ജനം അതൊക്കെ എന്നേ മറന്നതാണ്‌

ഇനിയും മുഖ്യമന്ത്രിയായി തുടരും ഇല്ലെങ്കില്‍ അറിയാമല്ലോ ഈ കശ്മലന്മാര്‍ ഈ സംസ്ഥാനം നശിപ്പിക്കും . എവിടെയും ഒരു കാവല്‍നായ വേണ്ടെ. അതാണ്‌ വി.എസ്‌.സ്വന്തം അഭിമാനത്തെക്കാള്‍ സംസ്ഥനത്തെ സ്നേഹിക്കുന്നു. അടുത്ത രണ്ട്‌ വര്‍ഷത്തോളമെങ്കിലും വലതു വ്യതിയാനക്കാരുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും കേരളത്തെ രക്ഷിക്കണം . അതു മാത്രമാണ്‌ ലക്ഷ്യം. അതു കഴിഞ്ഞാല്‍ പിന്നെ യു.ഡി.എഫ്‌ കാര്‍ കേരളത്തെ രക്ഷിച്ചു കൊള്ളും

Monday, May 04, 2009

വീണ്ടും ചില ലാവ്‌ലിന്‍ കുറിപ്പുകള്‍

അഡ്വക്കേറ്റ്‌ ജനറല്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കേണ്ട എന്ന് നിയമോപദേശം നല്‍കിയതിനെത്തുടര്‍ന്ന് വീണ്ടു ലാവ്‌ലിന്‍ കേസ്‌ മാധ്യമങ്ങളില്‍ സജീവമാകുകയാണ്‌. എന്തൊക്കെ കുറ്റങ്ങളാണ്‌ പിണറായിക്കെതിരെ ആരോപിച്ചിരിക്കുന്നത്‌ എന്ന് ഈ അവസരത്തില്‍ അന്വേഷിക്കുന്നു.നിയമപരമായി നിലനില്‍ക്കില്ല എന്ന AG യുടെ നിയമോപദേശം വിശകലനം ചെയ്യാന്‍ ഇത്‌ സഹായിക്കും എന്ന് കരുതുന്നു.

ക്രൈം നന്ദകുമാറാണ്‌ ഈ കേസ്‌ സജീവമായി നിലനിര്‍ത്തിയത്‌. ക്രൈം നന്ദകുമാറിന്റെ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ച ക്രൈം വാരിക ഇന്ന് നെറ്റില്‍ ലഭ്യമാണ്‌. അതിവിടെ നിന്നും ഡൗണ്‍ലോഡ്‌ ചെയ്ത്‌ വായിക്കുക

മാതൃഭൂമി പത്രം ഏപ്രില്‍ രണ്ടാം തിയതി പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ വായിക്കുക

ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന്‌ സി.ബി.ഐ.
Date : April 02 2009

ല്‍ തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാറിനെയും മന്ത്രിസഭയെയും വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചാണ്‌ പിണറായി വിജയന്‍ എസ്‌.എന്‍.സി. ലാവലിനുമായുള്ള കരാര്‍ ഒപ്പിടുന്നതിന്‌ അംഗീകാരം നേടിയെടുത്തതെന്ന്‌ സി.ബി.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ അറിഞ്ഞിരിക്കണമെന്ന പ്രാഥമികമായ കടമപോലും ലംഘിക്കപ്പെട്ടു. വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ്‌ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി (ഇരുവരും കേസില്‍ പ്രതികളാണ്‌) എന്നിവരാണ്‌ മന്ത്രിസഭയുടെ അറിവിലേക്ക്‌ വിവരങ്ങള്‍ വരുന്നത്‌ തടഞ്ഞത്‌. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടാണ്‌ പിണറായി വിജയന്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന്‌ സര്‍ക്കാറിന്റെ അനുമതി, തട്ടിപ്പിലൂടെ സംഘടിപ്പിച്ചത്‌-സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിലെ സ്‌പെഷല്‍ ഓഫീസറായി തന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എന്‍. ശശിധരന്‍നായരെ പിണറായി വിജയന്‍ നിയമിച്ചത്‌ തന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താനാണ്‌. മന്ത്രിസ്ഥാനത്തുനിന്ന്‌ മാറിയ ശേഷവും ശശിധരന്‍നായര്‍ പിണറായി വിജയനുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.

പദ്ധതിയുടെ നവീകരണവും കാന്‍സര്‍ സെന്ററിനുള്ള സഹായധനവും സംബന്ധിച്ച കരാറുകളെക്കുറിച്ച്‌ തനിക്ക്‌ വിശദാംശങ്ങളറിയില്ല എന്ന പിണറായി വിജയന്റെ വാദം അംഗീകരിക്കാനാവുന്നതല്ലെന്ന്‌ സി.ബി.ഐ. പറയുന്നു. എസ്‌.എന്‍.സി. ലാവലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍, കനേഡിയന്‍ ഹൈക്കമ്മീഷന്‍ എന്നിവരുമായി പിണറായി വിജയന്‍ നേരിട്ട്‌ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്‌. കരാറിനുള്ള വായ്‌പതുകയ്‌ക്ക്‌ സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതിന്‌ മന്ത്രിയായ പിണറായി വിജയന്‍ നേരിട്ട്‌ ചര്‍ച്ച നടത്തിയത്‌ അദ്ദേഹത്തിന്റെ അമിത താത്‌പര്യം വെളിച്ചത്തുകൊണ്ടുവരുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സഹായധനം എന്ന പുതിയ പഴുത്‌ ഏര്‍പ്പെടുത്തിയാണ്‌ പിണറായി വിജയന്‍ ഈ ഗൂഢാലോചനയിലേക്ക്‌ പ്രവേശിക്കുന്നതെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഊര്‍ജ സെക്രട്ടറിയായി കാലാവധി പൂര്‍ത്തിയാക്കിയ കെ. മോഹനചന്ദ്രനെ കെ.എസ്‌.ഇ.ബി. ചെയര്‍മാനാക്കി നിലനിര്‍ത്തിയും കരാറിനെ എതിര്‍ത്ത ധനകാര്യ സെക്രട്ടറി വരദാചാരിയുടെ ബുദ്ധി പരിശോധിക്കണമെന്ന്‌ നോട്ടെഴുതി ഇതിനെ എതിര്‍ത്തവരെ തളര്‍ത്തിയും പിണറായി വിജയന്‍ കരാര്‍ സാധ്യമാക്കിത്തീര്‍ക്കുകയായിരുന്നു.

കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പിണറായി വിജയന്റെ നേതൃത്വത്തില്‍ കാനഡയില്‍ പോയ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്‌ കെ.എസ്‌.ഇ.ബി. ചെയര്‍മാന്റെ തീരുമാനമായിരുന്നെന്നും അദ്ദേഹം സാങ്കേതിക ജ്ഞാനമുള്ളവരുമായി മുമ്പ്‌ സംസാരിച്ചിരിക്കാമെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഉറപ്പാക്കുന്നതിന്‌ നിയമപരമായി നിലനില്‍ക്കുന്ന കരാര്‍ ഉണ്ടാക്കാഞ്ഞതാണ്‌ ഗൂഢാലോചനയ്‌ക്ക്‌ മുഖ്യ തെളിവായി സി.ബി.ഐ. ഉയര്‍ത്തിക്കാട്ടുന്നത്‌. ഇത്‌ മന്ത്രിയെന്ന നിലയില്‍ തന്റെ ശ്രദ്ധയില്‍ ഉദ്യോഗസ്ഥര്‍ പെടുത്തിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ മൊഴി. ഈ രണ്ട്‌ വാദങ്ങളും നിലനില്‍ക്കുന്നതല്ലെന്ന്‌ സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന്‌ വൈദ്യുതി പദ്ധതിയുടെ നവീകരണം മാത്രം പഠിക്കാന്‍ നിയോഗിച്ചതല്ല ബാലാനന്ദന്‍ കമ്മിറ്റിയെന്നും സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തെക്കുറിച്ച്‌ പൊതുവില്‍ പഠിക്കുകയായിരുന്നു ആ കമ്മിറ്റിയുടെ ചുമതലയെന്നുമുള്ള പിണറായിയുടെ വാദവും സി.ബി.ഐ. തള്ളിക്കളഞ്ഞു. 100.5 കോടി രൂപയ്‌ക്ക്‌ ഈ മൂന്ന്‌ പദ്ധതികളുടെയും നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി ശുപാര്‍ശ മറികടന്നായിരുന്നു എസ്‌.എന്‍.സി. ലാവലിന്‍ കരാറിലേക്ക്‌ പിണറായി വിജയന്‍ നീങ്ങിയത്‌. കരാറിന്റെ സപ്ലൈ കോണ്‍ട്രാക്ടിനും മന്ത്രിസഭയുടെ അംഗീകാരം വാങ്ങിയിരുന്നില്ല. ഊര്‍ജ സെക്രട്ടറിയാണ്‌ മന്ത്രിസഭയ്‌ക്കുള്ള രേഖ തയ്യാറാക്കിയതെന്നായിരുന്നു പിണറായിയുടെ മൊഴി. വിദേശത്തുനിന്നുള്ള സഹായധനം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ വാങ്ങണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി ടെക്‌നിക്കാലിയയെന്ന ചെന്നൈയില്‍ മേല്‍വിലാസമുള്ള സ്ഥാപനം വഴി ആദ്യഗഡു വാങ്ങിയതും ശരിയല്ല. ഇത്‌ ഉദ്യോഗസ്ഥരുടെ വീഴ്‌ചയായാണ്‌ പിണറായി വിജയന്‍ സി.ബി.ഐയ്‌ക്ക്‌ മൊഴി നല്‍കിയത്‌. ഇതും അംഗീകരിക്കപ്പെട്ടില്ല.


12 കാരണങ്ങളാല്‍ കുറ്റക്കാരന്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍.

1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്ന്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്‌.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.

2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന്‌ നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക്‌ കൊണ്ടുവന്നത്‌ പിണറായി വിജയനാണ്‌.

4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്‌.

5. ആരോഗ്യവകുപ്പിന്റെ കീഴിലാണ്‌ കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.

6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന്‌ മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക്‌ 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന്‌ സഹായധനമായി ലഭിക്കാന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന്‌ പറയുന്നുണ്ട്‌.

8. എസ്‌.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന്‌ അയച്ച കത്തില്‍ 103 കോടി രൂപയാണ്‌ കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.

9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച്‌ എസ്‌.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ്‌ ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല.

11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന്‌ കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത്‌ മറച്ചുവെച്ചത്‌ കുറ്റകരമാണ്‌.

12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന്‌ ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന്‌ അത്‌ ഒഴിവാക്കിയത്‌ മനഃപൂര്‍വമാണ്‌. നവീകരണ പദ്ധതിയുമായി ഇത്‌ പിന്നീട്‌ ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍സമകാലിക മലയാളം വാരികപ്രസിദ്ധീകരിച്ച പിണറായികെക്തിരെ ഉള്ള CBI കുറ്റപത്രം വായിക്കുക
പേജ്‌ 1
പേജ്‌ 2
പേജ്‌ 3
പേജ്‌ 4
പേജ്‌ 5
പേജ്‌ 6
പേജ്‌ 7
പേജ്‌ 8
പേജ്‌ 9
പേജ്‌ 10

Monday, April 27, 2009

തൊഴിലാളി വര്‍ഗ്ഗ സഭാധിപത്യം

തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിക്കാന്‍ കത്തോലിക്ക സഭയും രംഗത്തു വരുന്നു എന്നതാണ്‌ ഈ വരുന്ന മെയ്‌ദിനത്തിന്റെ പ്രത്യേകത. അതിനോട്‌ മുന്നോടിയായി പള്ളികളില്‍ ഇടയലെഖനം വായിച്ചു. മാധ്യമം പത്രത്തില്‍ 27 ആം തിയതി പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കുകകത്തോലിക്കാ സഭ തൊഴിലാളി സംഘടന രൂപവത്കരിക്കുന്നു
ചങ്ങനാശേരി: സമകാലിക സാഹചര്യങ്ങളെ അതിജീവിക്കാന്‍ ക്രൈസ്തവ തൊഴിലാളി സംഘടന രൂപവത്കരിക്കാന്‍ കത്തോലിക്കാ സഭ തീരുമാനം. സംഘടന രൂപവത്കരിച്ച് എല്ലാ ഇടവകകളിലും കര്‍മപദ്ധതി ആവിഷ്കരിക്കും. ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് സംഘടനക്ക് തുടക്കം കുറിക്കാന്‍ പ്രേരണ നല്‍കുന്ന ഇടയലേഖനം നാളെ എല്ലാ പള്ളികളിലും വായിക്കും.

മേയ്ദിന സന്ദേശം എന്ന തലക്കെട്ടില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ചങ്ങനാശേരി അതിരൂപതയും ചേര്‍ന്നാണ് ഇടയലേഖനം തയാറാക്കിയത്. എല്ലാ തൊഴിലാളികള്‍ക്കും മംഗളാംശംസ നേര്‍ന്നാണ് ഇടയലേഖനം ആരംഭിക്കുന്നത്.രൂപതകളുടെ പരിധിയിലെ തൊഴിലാളികളുടെ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ ആത്മീയവും ഭൌതികവുമായ പുരോഗതിയും നന്മയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ലേബര്‍ കമീഷന്‍. കമീഷന് കീഴില്‍ കേരള ലേബര്‍ മൂവ്മെന്റ് (കെ.എല്‍.എം)എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി തൊഴിലാളി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നു. തൊഴിലാളികളുടെ ഉന്നതിക്കും പുരോഗതിക്കും സവിശേഷ പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനത്തിലൂടെ പുതിയൊരു തൊഴില്‍ സംസ്കാരത്തിന് രൂപം കൊടുക്കാനാണ് കെ.എല്‍.എം ശ്രമിക്കുന്നത്.

സാമ്പത്തികമാന്ദ്യം എല്ലാവരെയും ബാധിക്കും. എന്നാല്‍ ആവശ്യത്തിലേറെ സമ്പാദിച്ച ധനാഢ്യരെ സംബന്ധിച്ച് പ്രശ്നമല്ല. മാന്ദ്യത്തില്‍ ബലിയാടാകുന്നത് തൊഴിലാളികളാണ്. കേരളത്തില്‍ 38 ലക്ഷം പേരുടെ തൊഴിലിനെ ബാധിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനത്തില്‍ തെളിയുന്നത്. ചെറുകിട കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മല്‍സ്യതൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, കയര്‍, കശുവണ്ടി തൊഴിലാളികള്‍ എന്നിവരെ മാന്ദ്യം ബുദ്ധിമുട്ടിലാക്കും. അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വരും. അപ്പോള്‍ ജോലിക്കാരെ പിരിച്ചുവിടും. ആറ് പതിറ്റാണ്ടുകള്‍ക്കിടയില്‍ അസംഘടിത വിഭാഗത്തിന്റെ സാമൂഹിക ക്ഷേമത്തിനും സുരക്ഷക്കും സമഗ്ര നിയമങ്ങള്‍ രൂപവത്കരിച്ചിട്ടില്ല. എന്നാല്‍ അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആക്ട് വലിയ കാല്‍വെപ്പാണ്. സാമ്പത്തികമാന്ദ്യം, വികസനത്തിന്റെ സദ്ഫലങ്ങള്‍ താഴെ തട്ടിലേക്ക് വിതരണം ചെയ്യാതിരിക്കല്‍, ക്ഷേമ രാഷ്ട്ര ആശയത്തിനുള്ള സര്‍ക്കാറിന്റെ പിന്മാറ്റം, കമ്പോള സംസ്കാരത്തിന്റെ വളര്‍ച്ച, ഭൌതിക മൂല്യങ്ങളുടെ സ്വാധീനം, ട്രേഡ്യൂനിയനുകളുടെ മൂല്യച്യുതി, തൊഴിലാളി ചൂഷണം എന്നിവയില്‍ സമഗ്ര പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ കെ.എല്‍.എമ്മിന് കഴിഞ്ഞിട്ടുണ്ട്. വെള്ളക്കോളര്‍ ജോലി മാത്രം തൊഴിലായി കണക്കാക്കുന്നവര്‍ക്ക് പുരോഗതി എളുപ്പമാകില്ല. എന്തിനും ഏതിനും സമരവും ബന്ദും നടത്തി ഉല്‍പാദനം തടസ്സപ്പെടുത്തുന്നതും ശരിയല്ല^ഇടയലേഖനത്തില്‍ പറയുന്നു. പുതിയ കാഴ്ചപ്പാടും മനോഭാവവും പ്രവര്‍ത്തന ശൈലിയും സ്വാംശീകരിക്കാന്‍ തയാറാകുമെന്ന് മേയ് ദിനത്തില്‍ പ്രതിജ്ഞയെടുക്കാമെന്ന സന്ദേശത്തോടെയാണ് ഇടയലേഖനം അവസാനിക്കുന്നത്.
ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തയാറാക്കിയ ഇടയലേഖനത്തില്‍ കേരള ലേബര്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഔപചാരികമായി ഒരു വര്‍ഷം പിന്നിട്ട കെ.എല്‍.എം പ്രധാനമായും ചങ്ങനാശേരി, തൃക്കൊടിത്താനം ഫൊറോനകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതുതായി രൂപവത്കരിച്ച കത്തോലിക്കാ തൊഴിലാളി അയല്‍ക്കൂട്ടം സഭാ ബോധനങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ഉത്തമ വേദിയായി മാറിയതാണ് പുതിയ തൊഴില്‍ സംസ്കാരം രൂപപ്പെടുത്താന്‍ സഭയെ പ്രേരിപ്പിച്ചതെന്ന് ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പി.എസ്. താജുദ്ദീന്‍ഈ വിഷയത്തെ രണ്ടു രീതിയില്‍ നോക്കിക്കാണാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. പോസിറ്റീവായ വശത്തു നിന്ന് ആദ്യം തുടങ്ങാം. തൊഴിലാളി സംഘടനകളോട്‌ പൊതുവേ ആഭിമുഖ്യമില്ലാത്തവരാണ്‌ കത്തോലിക്ക വിശ്വാസികള്‍. നിലവിലുള്ള തൊഴിലാളി സംഘടനകള്‍ക്ക്‌ സംഘടിപ്പിക്കാന്‍ കഴിയുന്ന മേഖലകളില്‍ അവര്‍ കുറവായതും അലെങ്കില്‍ അവര്‍ ഉള്ള മേഖലകളില്‍ നിലവിലുള്ള തൊഴിലാളി സംഘടനങ്കള്‍ക്ക്‌ അവരെ ആകര്‍ഷിക്കാന്‍ കഴിയാത്തതോ ആണ്‌ ഇതിനു കാരണം. കത്തോലിക്ക സഭാ വിശ്വാസികളില്‍ വലിയൊരു വിഭാഗം ചെറുകിട കര്‍ഷകരാണ്‌. സ്വയം മുതലാളിയും തൊഴിലാളിയുമായി പ്രവര്‍ത്തിക്കുന്നവര്‍. ഈ വിഭാഗം ആള്‍ക്കാര്‍ മറ്റ്‌ തൊഴിലാളികളേ ചിലപ്പോള്‍ ജോലിക്ക്‌ വിളിക്കുന്നുണ്ടെങ്കിലും അവര്‍ക്കൊപ്പം ഇവരും ജോലിയെടുക്കുന്നു. റമ്പര്‍, കവുങ്ങ്‌, തെങ്ങ്‌ തുടങ്ങിയ കൃഷികള്‍ ചെയ്യുന്ന ഈ വിഭാഗം കൃത്യമായി പറഞ്ഞാല്‍ അസംഘിടിതരാണ്‌. ഈ വിഭാഗം ആള്‍ക്കാരെ സംഘടിപ്പിക്കാനാണ്‌ സഭ മുഖ്യമായു ശ്രമിക്കുക. അവര്‍ക്ക്‌ പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ ഇന്‍ഷുറന്‍സ്‌ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താം എന്നതിനായിരിക്കും സഭ മുന്‍തൂക്കം നല്‍കുക.

ഏതാണ്ട്‌ 50 വര്‍ഷത്തോളം ഇത്തരത്തിലുള്ള ഒരു വിഭാഗം ഉണ്ടായിട്ടും എന്തുകൊണ്ടാണ്‌ ഈ കൂട്ടരെ ആരും സംഘടിപ്പിക്കത്തത്‌ എന്ന് ചിന്തിക്കുന്നത്‌ രസകരമാണ്‌ എന്ന് തോന്നുന്നു. അതിന്‌ കാരണമായി എനിക്ക്‌ തോന്നുന്നത്‌ ഈ വിഭാഗക്കാര്‍ പൊതുവില്‍ UDF അനുഭാവികളാണ്‌. എന്നാല്‍ അവരുടെ തൊഴിലാളി സംഘടനയാകട്ടേ അത്തരത്തിലൊരു നീക്കം നടത്തിയതും ഇല്ല. എന്നാല്‍ അതിന്‌ സാധിക്കുമായിരുന്ന കേരള കോണ്‍ഗ്രസുകള്‍ അധികരം വടംവലിയുടെ ഭാഗമായി മുന്നോട്ട്‌ പോയീ. ഇടതു കക്ഷികള്‍ക്ക്‌ ഒരു സ്വാധീനവും ഈ വിഭാഗങ്ങളുടെ ഇടയില്‍ ഇല്ലാത്തതിനാല്‍ വര്‍ക്കും ഇവരെ സംഘടിപ്പിക്കാനയില്ല. എന്നാല്‍ ഇടക്ക്‌ ഇന്‍ഫാം പോലുള്ള കൂട്ടായ്മകള്‍ വന്നെങ്കിലും അത്‌ കേവലം റമ്പര്‍ സംഘടന ആയിരുന്നു. റബ്ബറിന്‌ വില വന്നതോടെ ഇന്‍ഫാമും പോയി. ഫാര്‍മേഴ്സ്‌ റിലീഫ്‌ ഫോറം പോലുള്ള സംഘടനകള്‍ വന്നെങ്കിലും അവര്‍ക്കും കാര്യമായി വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കത്തോലിക്ക സഭ ഈ രംഗത്തേക്ക്‌ വരുമ്പോള്‍ ഈ മേഖലയില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയും എന്നാണ്‌ എന്റെ പ്രതീക്ഷ. എന്നാല്‍ തൊഴിലാളി സംഘടന എന്നതിനപ്പുറം ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടോ എന്നതും ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ്‌. ത്രിശ്ശൂര്‍ രൂപതയില്‍ നിന്നുള്ള വാര്‍ത്തകള്‍ അങ്ങനെ സൂചിപ്പിക്കുന്നു


തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കത്തോലിക്കാ സഭ

അടുത്ത പഞ്ചായത്ത് തെര ഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്കു മത്സരിക്കാന്‍ വിശ്വാസികളോടു കത്തോലിക്കാ സഭയുടെ ആഹ്വാനം. തൃശൂര്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂ താഴത്ത് രക്ഷാധികാരിയായ രൂപതാ മുഖപത്രം
കത്തോലിക്കാസഭ'യുടെ പുതിയ ലക്കത്തിലാണ് ഈ നിര്‍ദേശമടങ്ങുന്ന ലേഖനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടുവയ്പ്പു നടത്താന്‍ ഉദ്ദേശിച്ചു തന്നെയാണു ലേഖനമെന്നു രൂപതാ നേതൃത്വം വ്യക്തമാക്കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കുമെന്ന സൂചനയുമുണ്ട് ലേഖനത്തില്‍.
ക്രൈസ്തവ യുവജനങ്ങള്‍ മൂല്യാധിഷ്ടിത രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സമയമായെന്ന് ഓര്‍മപ്പെടുത്തിയാണു ലേഖനം തുടങ്ങുന്നത്. മാറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍നിന്നു തുടങ്ങണം. ഇനിയുള്ള കാലം വെ റും വോട്ട്കുത്തികളും വഴിയോര കാഴ്ചക്കാരുമായിത്തന്നെ നിന്നാല്‍ മതിയോ എന്ന ചോദ്യവും സഭ ഉന്നയിക്കുന്നു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരം ഒരു ചിന്തയ്ക്കു സഭയെ പ്രേരിപ്പിച്ചിട്ടുള്ളത്. വരും തെരഞ്ഞെടുപ്പുകളി ല്‍ സത്യവും നീതിയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ ശക്തികളോത്തു കൈകോര്‍ത്തു പ്രവര്‍ത്തിക്കുമെന്നും ലേഖനത്തിലൂടെ സഭ പ്രഖ്യാപിക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പി നു ശേഷമുള്ള രാഷ്ട്രീയ സാഹ ചര്യങ്ങള്‍ വിശകലനം ചെയ്താണു പുതിയ തീരുമാനങ്ങള്‍. രാജ്യത്തെ നാലു ശതമാന ത്തോളമേ ക്രൈസ്തവ സമൂഹമുള്ളതെങ്കിലും സമസ്ത മേഖലകളി ലും മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ലേഖനത്തിലൂ ടെ സഭ അവകാശപ്പെടുന്നു. കാലത്തിന്‍റെ വെല്ലുവിളികളെ തിരിച്ചറിയുന്നതാണ് ഇപ്പോഴത്തെ മാറ്റത്തിനു കാരണം. ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതരത്വത്തിനും നേര്‍ക്കുണ്ടാകുന്ന വെല്ലുവിളികളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന സഭാ മേലധ്യക്ഷന്മാരെ അവഗണിക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്യുന്നതില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെ ന്നും, ഇക്കാരണത്താല്‍ രാഷ്ട്രീ യകാര്യങ്ങളില്‍ ഇനി സഭ സ്വതന്ത്ര നിലപാടു സ്വീകരിക്കുമെന്നും ലേഖനത്തില്‍ ഉറപ്പിച്ചു പറയുന്നു.
പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെടുന്നതിലൂടെ രാഷ്ട്രീയാടിത്തറയോടെ മുന്നേറാന്‍ കഴിയുമെന്ന തിരച്ചറിവാണു തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ പ്രവേശനം നടത്താന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നു രൂപതാ വക്താവു
മെട്രൊ വാര്‍ത്ത'യോടു പറഞ്ഞു. സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലകളിലും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നു സഭ അവകാശപ്പെടുന്നു. തൃശൂര്‍, കോട്ടയം ജില്ലകളില്‍ സിറിയന്‍ കത്തോലിക്കര്‍ക്കും എറണാകുളം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കും വ്യക്തമായ സ്വാധീനമു ണ്ട്. സഭയുടെ ശക്തി ലോക്സ ഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും. രാഷ്ട്രീയത്തിലേ ക്ക് ഇറങ്ങാനുള്ള തയാറെടുപ്പി ല്‍ വിവിധ സഭാ നേതൃത്വങ്ങളെ ഒന്നിപ്പിച്ചുള്ള പ്രവര്‍ത്തനവും സഭ ലക്ഷ്യമിടുന്നുണ്ട്. തൃശൂര്‍ അതിരൂപതയുടെ നിലപാട് കെസിബിസി ചര്‍ച്ചചെയ്യുമെന്നും രൂപതാ നേതൃത്വം പറയുന്നു.
ഇടവക തലങ്ങളില്‍ ട്രേഡ് യൂനിയന്‍ രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കെസിബിസിയുടെ ഇടയലേഖനം ഇന്നു കുര്‍ബാന മധ്യേ സംസ്ഥാന ത്തെ കത്തോലിക്കാ പള്ളികളില്‍ വായിക്കും. വരുകാല സാമൂഹ്യ വ്യവസ്ഥതിയില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സഭ തയാറെടുക്കുകയാണെന്നാണ് ഈ രണ്ടു ലേഘനങ്ങ ളും നല്‍കുന്ന സൂചന.


ഇനി നെഗറ്റീവായ സംഗതികളിലേക്ക്‌ വന്നാല്‍ ഞാന്‍ ആദ്യം പറയുക കത്തോലിക്ക സഭ തൊഴിലാളി സംഘടന എന്ന ആശയവുമായി വരുന്നതിന്‌ മുന്‍പ്‌ നിര്‍ബന്ധമായു ചെയ്തു തീര്‍ക്കേണ്ട ചില സംഗതികള്‍ ഉണ്ട്‌ . അതില്‍ പ്രധാനം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിലാണ്‌ അത്‌. 5000 രൂപ ഒപ്പിടീച്ച്‌ 2500 രൂപ സാലറി നല്‍കുന്ന ഒരുപാട്‌ സഭാ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച്‌ അണ്‍ ഏയിഡഡ്‌ മേഖലകളില്‍ ഉണ്ട്‌. അതുപോലെ സഭയുടെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍. ഈ വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്ന വേതനം ഏത്‌ അളവു കോലുകൊണ്ട്‌ അളന്നാലും നീതീകരിക്കാന്‍ കഴിയുന്നതല്ല. സഭയുടെ തൊഴിലാളി സംഘടന പ്രവര്‍ത്തനത്തിനെതിരെ ആദ്യം ഉയരുന്ന വെടി ഈ മേഖലകളില്‍ നടക്കുന്ന ബോധപൂര്‍വ്വമായി ചൂഷണങ്ങില്‍ ഊന്നിയാകും. സ്വായശ്ര സ്ഥാപങ്ങളില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴ ഒഴിവാക്കി പ്രവേശനത്തില്‍ സുതാര്യത വരുത്തിയതുപോലെ ഇവിടെയും മാറ്റം ഉണ്ടാക്കാന്‍ കഴിണം. അതുപോലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒഴിവാക്കി മുന്നോട്ട്‌ പോയാല്‍ നഷ്ടമായ പ്രതിഛായ വീണ്ടെടുക്കാന്‍ പോലും ഈ തൊഴിലാളി സംഘടന പ്രവര്‍ത്തനം സഹായിച്ചേക്കാം

Monday, April 06, 2009

ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യരുത്‌

ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യരുത്‌ എന്ന് ആഹ്വാനം ചെയ്യുന്ന കോതമംഗലം രൂപതയുടെ ആഹ്വാനത്തെപ്പറ്റി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിക്കുന്നത്‌ രസകരമായിരിക്കും എന്നതിനാല്‍ പുന:പ്രസിദ്ധീകരിക്കുന്നു.

കോതമംഗലം: കേരളത്തില്‍ കമ്യൂണിസ്റ്റ്‌ ഏകാധിപത്യത്തിനും തുടര്‍ഭരണത്തിനും നീക്കം നടത്തുന്നതായി കോതമംഗലം രൂപത. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്ത്‌ അക്രമത്തിന്റെ പാത പിന്തുടരുന്ന മാര്‍ക്‌സിസ്റ്റ്‌ ജനാധിപത്യം സ്ഥാപിക്കാനുള്ള നീക്കം വോട്ടര്‍മാര്‍ ചെറുക്കണമെന്ന്‌ 'കേരളം ഒരു ഏകകക്ഷി സര്‍വാധിപത്യത്തിലേക്കോ?' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ലഘുലേഖ ആഹ്വാനംചെയ്യുന്നു. പള്ളികളില്‍ ഞായറാഴ്‌ച വിതരണംചെയ്‌ത ലഘുലേഖ ഇടതുപക്ഷത്തിനെതിരായി വോട്ട്‌ചെയ്യണമെന്ന്‌ വ്യക്തമായിതന്നെ പറയുന്നുണ്ട്‌. 

ദൈവത്തിന്റെ സ്വന്തം നാടായ കേരളം നിരീശ്വരത്വത്തിന്റെയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെയും നീരാളിപ്പിടിത്തത്തിലാണ്‌. ഇവിടെ കമ്യൂണിസ്റ്റ്‌ ഏകാധിപത്യവും കമ്യൂണിസ്റ്റ്‌ തുടര്‍ഭരണവും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ നിയമവും പാഠപുസ്‌തക പരിഷ്‌കരണങ്ങളും സി.ഡി. വിവാദവും നികൃഷ്ടജീവി പ്രയോഗവും നിയമപരിഷ്‌കരണ ശുപാര്‍ശകളും നെല്‍വയല്‍ തരിശിട്ടാല്‍ കര്‍ഷകരെ തുറങ്കലിലടച്ച്‌ ഭൂമി പിടിച്ചെടുത്ത്‌ പാര്‍ട്ടി സംഘങ്ങളെ ഏല്‌പിക്കാനുള്ള നിയമവും കൊയ്‌ത്ത്‌യന്ത്ര ഉപരോധവും അക്രമികള്‍ക്കും ഗുണ്ടകള്‍ക്കും പാര്‍ട്ടിക്കാര്‍ പരിരക്ഷ നല്‍കുന്നതും എല്ലാം ഏകകക്ഷി ഭരണത്തെയും ഏകാധിപത്യത്തെയും ലക്ഷ്യംവച്ചാണ്‌. 

ചൂണ്ടയിടുന്ന മീന്‍പിടിത്തക്കാരന്റെ കൗശലത്തോടെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അധികാരം നിലനിര്‍ത്താന്‍ ആനുകൂല്യങ്ങളുടെ അപ്പക്കഷണങ്ങള്‍ എറിഞ്ഞ്‌ അറിവില്ലാത്തവരെയും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവരെയും കബളിപ്പിച്ചും പ്രലോഭിപ്പിച്ചും ഒപ്പംനിര്‍ത്താന്‍ ശ്രമിക്കുന്നു. സമ്പന്നന്മാരെയാവട്ടെ അവര്‍ക്ക്‌ താത്‌പര്യമായതെല്ലാം കൊടുത്ത്‌ കൂടെ നിര്‍ത്തുന്നു. ശേഷിക്കുന്ന ന്യൂനപക്ഷത്തെ കായബലവും കുത്സിതമാര്‍ഗങ്ങളുംവഴി ഒതുക്കിയും ഭിന്നിപ്പിച്ചും ഇല്ലായ്‌മ ചെയ്യുന്നു. പ്രസക്തിനഷ്ടപ്പെട്ട കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അവസാന ആളിക്കത്തലാണിതെന്നും ലഘുലേഖ പറയുന്നു. 

തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കാത്തതാണ്‌ കേരളത്തിലെ വികസന മുരടിപ്പിനു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യംവഴിയാണ്‌ ഇവിടെ സര്‍ക്കാരുകള്‍ മാറി മാറി വരുന്നത്‌. അതിനെ ഇല്ലാതാക്കി ഏകകക്ഷി ഭരണം കൊണ്ടുവരാനാണ്‌ ഇടതുപക്ഷ നീക്കം. 

കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ ആധിപത്യത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക്‌ പുല്ലുവിലയാണ്‌. മന്ത്രിമാര്‍ കോടതികളെ വെല്ലുവിളിക്കുന്നു. ഭരണക്കാരുടെ ഇഷ്ടത്തിനൊത്ത്‌ തുള്ളുന്ന നിയമപാലകര്‍ പാര്‍ട്ടിക്കാര്‍ക്ക്‌ അക്രമം നടത്താന്‍ ഒത്താശചെയ്യുകയും ആക്രമിക്കപ്പെടുന്നവരെ പ്രതികളാക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട പാര്‍ട്ടി നേതാക്കള്‍ പലവട്ടം അസഹിഷ്‌ണുതയോടെ നിയമവ്യവസ്ഥിതിക്കും നിയമപാലകര്‍ക്കുമെതിരെ വിരല്‍ ചൂണ്ടിയതും ലേഖനം എടുത്തുകാട്ടുന്നു. പാര്‍ട്ടിക്കാരെ സ്റ്റേഷനില്‍നിന്നും മോചിപ്പിക്കുന്നതും ശിക്ഷിക്കപ്പെട്ട ഗുണ്ടകളെ ജയിലില്‍നിന്നും പുറത്തിറക്കുന്നതുമൊക്കെ മാര്‍ക്‌സിസ്റ്റ്‌ ആധിപത്യത്തിന്റെ പ്രകടനമാണ്‌. 

മാര്‍ക്‌സിസ്റ്റ്‌ സോഷ്യലിസമാണ്‌ ഇവര്‍ നടപ്പാക്കുന്നത്‌. തൊഴിലാളികള്‍ എന്ന്‌ അവര്‍ വിളിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ പേരില്‍ ഏതാനും സ്വയം പ്രഖ്യാപിത നേതാക്കന്മാര്‍ നാട്ടിലെ മുഴുവന്‍ സ്വത്തും ഉത്‌പാദനോപാധികളും കൈയടക്കി ഭീഷണിയിലൂടെയും പോലീസിനെ ഉപയോഗിച്ചും ജനങ്ങളെ നിശ്ശബ്ദരാക്കി നടത്തുന്ന ആക്രമണമാണത്‌. അവിടെ വ്യക്തിസ്വാതന്ത്ര്യമില്ല, സ്വകാര്യ സ്വത്തുമില്ല.
 

മതനിഷേധമാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പറയുന്ന മതേതരത്വം. ദൈവവിശ്വാസവും മതാംഗത്വവുമില്ലാത്ത നപുംസക ജീവികളെ വാര്‍ത്തെടുക്കുകയാണ്‌ അവരുടെ ലക്ഷ്യം. ദയാവധം, ആത്മഹത്യ എന്നിവ നിയമവിധേയമാക്കാനുള്ള നിര്‍ദേശങ്ങളെയും ലേഖനം അപലപിക്കുന്നു. 

ക്രൈസ്‌തവ സമ്പത്ത്‌ കൈയടക്കാനും ഗൂഢനീക്കം നടക്കുന്നു. ഇതുവഴി സഭയെതന്നെ ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം. മാര്‍ക്‌സിസ്റ്റ്‌ തുടര്‍ഭരണത്തിന്‌ മുഖ്യപ്രതിസന്ധി ബിഷപ്പുമാരും വൈദികരുമടങ്ങുന്ന സഭയാണ്‌. അവരെ അവഹേളിക്കാനും കുത്സിത മാര്‍ഗങ്ങളിലൂടെ ജനങ്ങളില്‍ നിന്നകറ്റാനും ശ്രമിക്കുന്നത്‌ അതുകൊണ്ടാണ്‌. ഈ പശ്ചാത്തലത്തില്‍ യഥാര്‍ഥ ജനാധിപത്യത്തിലും ദൈവത്തിലും വിശ്വസിക്കുകയും മതജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ലഘുലേഖ ആഹ്വാനംചെയ്യുന്നു. 

വരും ദിവസങ്ങളില്‍ പാരീഷ്‌ കൗണ്‍സിലില്‍ അംഗങ്ങള്‍വഴി ഇത്‌ വീടുകളില്‍ എത്തിക്കാനും നീക്കമുണ്ട്‌. കോതമംഗലം രൂപത പബ്ലിക്‌ റിലേഷന്‍സ്‌ വിഭാഗമാണ്‌ ഇത്‌ പുറത്തിറക്കിയിരിക്കുന്നത്‌

Wednesday, April 01, 2009

ജനതാ തള്ള്‌ കീ ജയ്‌

കേരള രാഷ്ട്രീയ ഒരു വീരനേ ഉള്ളൂ അത്‌ നമ്മുടെ സ്വന്തം സോഷ്യലിസ്റ്റ്‌ വീരേന്ദ്രകുമാര്‍. ധാര്‍മ്മികതയുടെ ആള്‍ രൂപം. കേരളത്തിലെ അതിശക്തമായ ജനതാദള്ളിന്റെ സാരധി. ആഗോളവല്‍ക്കരണത്തിന്റെ കടുത്ത എതിരാളി ( ഇടക്കാലത്ത്‌ ചിദംബരത്തിന്റെ കൂടെ സഹമന്ത്രി ആയി ഇരുന്നിട്ടുണ്ട്‌ എന്നത്‌ ഒരു കുറവായി കരുതരുത്‌).ഗാട്ടിന്റെ കാണാചരടിലൂടെ ആഗോളവല്‍ക്കരണത്തേയും മുതലാളിത്തത്തേയും പ്രതിരോധിച്ച മഹാന്‍. ഇപ്പോള്‍ അദ്ദേഹം ഇടതുമുന്നണിയേയും CPM നേയും പാഠം പഠിപ്പിക്കാന്‍ ഇറങ്ങീയിരിക്കുന്നു. UDF ന്‌ വോട്ട്‌ ചെയ്യാനാണ്‌ അദ്ദേഹത്തിന്റെ ആഹ്വാനം.

കോഴിക്കോട്‌ സീറ്റ്‌ ലഭിക്കാതെ പോയതിലുള്ള അതിയായ സങ്കടമാണ്‌ അദ്ദേഹത്തെ ഇത്തരം കടുത്ത നിലപാടിലേക്ക്‌ എത്തിച്ചത്‌. എന്നാല്‍ CPM ന്റെ വിഭാഗിയതയില്‍ കൃത്യമായി പക്ഷം ചേര്‍ന്ന് ഉപചാപങ്ങള്‍ നടത്തിയതിനുള്ള തിരിച്ചടിയാണ്‌ കോഴിക്കോട്‌ സീറ്റ്‌ വീരന്‌ നഷ്ടമാക്കിയത്‌. കോഴിക്കോട്‌ സീറ്റ്‌ ഇപ്പോള്‍ ഫാരിസിന്റെ നോമിനിക്കാണ്‌ നല്‍കിയത്‌ എന്ന ആരോപണവുമായി വീരന്‍ രംഗത്ത്‌ എത്തിയിരിക്കുന്നു. അവിടെ നിന്നും പോയി ഇതാ മറ്റൊരു ആരോപണവും വീരന്‍ ഉന്നയിക്കുന്നു

കോഴിക്കോട്‌ മണ്ഡലത്തില്‍ സി.പി.എം. നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ഥി മുഹമ്മദ്‌ റിയാസിന്റെ പിതാവ്‌, എം.കെ. പ്രേംനാഥ്‌ എം.എല്‍.എ.യെ അടിയന്തരാവസ്ഥയില്‍ മര്‍ദിച്ചയാളാണ്‌. എം.പി.യായ എന്‍.എന്‍. കൃഷ്‌ണദാസിനെയും ടി. ശിവദാസമേനോനെയും അദ്ദേഹം മര്‍ദിച്ചിട്ടുണ്ട്‌. ഇതിനുള്ള പാരിതോഷികമാണ്‌ ഇപ്പോഴത്തെ സ്ഥാനാര്‍ഥിത്വം. 


ഈ മാനദണ്ഡമൊക്കെ വച്ചാല്‍ CPI ക്കും RSP ക്കുമൊന്നും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍പ്പോലും സീറ്റ്‌ നല്‍കാന്‍ കഴിയില്ല. CPI ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത്‌ കോണ്‍ഗ്രസിനൊപ്പമായിരുന്നു.വിമോചന സമരകാലത്ത്‌ RSP സമരക്കാര്‍ക്കൊപ്പമായിരുന്നു. തന്ത പോലീസായി സമരക്കാരെ തല്ലിയാല്‍ പാര്‍ട്ടി യുവജനസംഘടനയുടെ ജില്ലസെക്രട്ടറിക്ക്‌ സീറ്റ്‌ നല്‍കാന്‍ പാടില്ല എന്നൊക്കെപ്പറായമാത്രം വീരന്‍ അധപധിച്ചു.

ദേശാഭിമാനി ബോണ്ട്‌ വിവാദമാണ്‌ CPM നെ വിറളിപ്പിടിപ്പിച്ചതെന്നും അതിനാലാണ്‌ സീറ്റ്‌ ന്‍ഷ്ടപ്പെട്ടതെന്നുമാണ്‌ വീരന്‍ പക്ഷക്കാരുടെ മറ്റൊരു ആരോപണം. അതില്‍ ചില്ലറ കാര്യം ഇല്ലാതില്ല. എന്നാല്‍ ഇതിന്റെ പേരില്‍ അത്രക്ക്‌ ധാര്‍മ്മിക രോഷം കൊള്ളാന്‍ വീരന്‌ എന്ത്‌ അവകാശം?

കോട്ടയം സമ്മേളനം വരെ CPM ഇല്‍ നിലനിന്നിരുന്ന ശക്തമായ വി.എസ്‌ പിണറായി ബലാബലത്തില്‍ അച്ചുതാനന്ദനൊപ്പമായിരുന്നു മാതൃഭൂമി പത്രം. അതിന്റെ എഡിറ്റര്‍ ഗോപാലകൃഷ്ണന്‍ ഔദ്യോഗിക പക്ഷത്തെ കടന്നാക്രമിച്ചു. ലിസ്‌ വിവാദം ബോണ്ട്‌ വിവാദം ഫാരിസ്‌ വിവാദം പിതൃശൂന്യ വിവാദം അങ്ങനെ പോയി കാര്യങ്ങള്‍. എന്നാല്‍ കോട്ടയം സമ്മേളനത്തോടെ പിണറായി പാര്‍ട്ടി പിടിക്കുകയും വി.എസ്‌ ഒതുങ്ങുകയും ചെയ്തതോടെ ഗോപാലകൃഷ്ണന്റെ തൊപ്പി തെറിച്ചു. അതിന്റെ അനുരണനങ്ങള്‍ പിന്നെ മാതൃഭുമിയില്‍ ദൃശ്യമായി. ബോണ്ട്‌ വിവാദത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇന്ത്യവിഷനടക്കമുള്ള ദൃശ്യമാധ്യാമങ്ങള്‍ മാതൃഭൂമിയുടെ രണ്ട്‌ കോടി കോഴ എന്ന ഫ്രണ്ട്‌ പേജ്‌ വാര്‍ത്ത കാണിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ മാതൃഭൂമിയുടെ 7 പേജിലും 9 ആം പേജിലുമൊക്കെ ചെറിയ കോളം വാര്‍ത്തകളായി മാറി. മാതൃഭൂമി അന്വേഷിച്ച്‌ കണ്ടെത്തിയ വാര്‍ത്തകളുടെ ഫോളോ അപ്പ്‌ വാര്‍ത്തകള്‍ക്കാണ്‌ ഈ ഗതി വന്നതെന്ന് ഓര്‍ക്കണം. പക്ഷെ ഗോപാളകൃഷ്ണനെ പുറത്താക്കിയതുകൊണ്ടോ പാര്‍ട്ടിക്കിഷ്ടമില്ലാത്ത വാര്‍ത്ത കൊടുക്കാതിരുന്നതുകൊണ്ടോ എന്നും കോഴിക്കോട്‌ സീറ്റ്‌ തരപ്പെട്ടില്ല. അപ്പോള്‍ വീണ്ടും ആദര്‍ശത്തിന്റെ അസുഖം പൊട്ടി മുളച്ചു.

ഇപ്പോള്‍ ജനതാദള്ളില്‍ ഇപ്പോള്‍ എല്ലാ ഞാഞ്ഞൂലുകള്‍ക്കും ആദര്‍ശം മുറ്റി നില്‍ക്കുകയാണ്‌. കൃഷ്ണന്‍ കുട്ടി പറയുന്നത്‌ ജനതാദള്‍ തുടങ്ങി വച്ച സമരങ്ങളാണ്‌ വി.എസ്‌ പോലും ഏറ്റെടുത്തത്‌ എന്നാണ്‌. കൊക്കോക്കോള സമരമാണ്‌ അദ്ദേഹം ഉദാഹരിക്കുന്നത്‌. ജലചൂഷണം നടത്തിയ കൊക്കോക്കോള സമര നായകന്‍ പെപ്സിയുടെ ജല ചൂഷണത്തെ കാണാതെ പോയി എന്നതിലാണ്‌ ഇതിലെ ആന്റി ക്ലൈമാക്സ്‌.പിന്നെ ഈ സമരനായകന്‍ 1987 നു ശേഷം ഇന്നെ വരെ ചിറ്റൂരില്‍ നിന്ന് ജയിച്ചിട്ടില്ല. എല്ലാത്തവണയും K. അച്ചുതനോട്‌ തോല്‍ക്കാനാണ്‌ വിധി.

ഗൗഡ ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ പുതിയ ദള്ള്‌ ഉണ്ടാകിയവര്‍ സമാജ്‌വാദിയില്‍ ലയിക്കാന്‍ ചെന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ ലയനം നീണ്ടു അപ്പോഴേക്കും SP ആണവക്കരാറുമായി പോയി. അതോടെ ആ ലയനവും വഴിമുട്ടി. പിന്നെ ബി.ജെ.പി ബന്ധം വിട്ട്‌ ആണവക്കരാര്‍ വിരുദ്ധനായി വന്ന ഗൗഡക്കൊപ്പം വീണ്ടും ലയിച്ചു. എല്ലാത്തിനും കാരണം ആഗോളവല്‍ക്കരണം സാമ്പത്തിക നയം സാമ്രാജത്ത വിധേയത്തം ഇവയോടൊക്കെയുള്ള എതിര്‍പ്പ്‌ . എന്നാല്‍ ഇവയൊക്കെ ഒറ്റ നിമിഷം കൊണ്ട്‌ ആവിയായിപ്പോയി. കോഴിക്കോട്‌ സീറ്റ്‌ ലഭിച്ചില്ല എന്ന ഒറ്റക്കരാണത്താല്‍. അതോടേ യു.ഡി.എഫിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു. സ്വന്താമയി 20 മണ്ഡലങ്ങളില്‍ ഒന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കഴിവ്‌ തെളിയിക്കുകയൊന്നും വേണ്ടായിരുന്നു. ചുരിങ്ങിയത്‌ സ്വാധീനമുണ്ട്‌ എന്ന് അവകാശപ്പെടുന്ന കോഴിക്കോട്‌ എങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമായിരുന്നു. സിറ്റിംഗ്‌ സീറ്റിലെ ശക്തി കേരളീയര്‍ ഒന്നറിനേനെ. വടകരയിലും ആലത്തൂരും പാലക്കടുമൊക്കെ സ്വാധീനം അറിയിക്കാന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി CPM നേയും മറ്റും സ്വന്തം വോട്ട്‌ ബാങ്ക്‌ കാട്ടിക്കൊടുക്കാമായിരുന്നു. അധിനിവേശ പ്രതിരോധ സമിതിക്കാര്‍ പോലും (ഇവര്‍ക്ക്‌ വടകരയില്‍ UDF ന്റെ അടവ്‌ സപ്പോര്‍ട്ട്‌ ഓഫര്‍ ഉണ്ടായിരുന്നിട്ട്‌ പോലും ) സ്വന്തമായി മത്സരിക്കാന്‍ തീരുമാനിച്ച സാഹ്ചര്യത്തില്‍ ജനതാദള്ള്‌ ഇങ്ങനെ ഒരു നിലപാട്‌ സ്വീകരിച്ചത്‌ അവരുടെ ശക്തി അറിയാനുള്ള സാചര്യമാണ്‌ നഷ്ടപ്പെട്ടത്ത്‌. ഇനി UDF ജയിക്കുന്ന എല്ലാ മണ്ഡലത്തിലും ജനതാദള്ള്‌ പറയും കണ്ടോ ഞാനും കടുവാച്ചനും കൂടി നിങ്ങളേ പാഠം പഠിപ്പിച്ചത്‌ കണ്ടോ എന്ന്

Friday, March 13, 2009

ഓ വെളിയം

 30 കൊല്ലത്തോളം നീണ്ട ഇടതു മുന്നണി സംവിധാനം അവസാനിപ്പിക്കാന്‍ CPI തയ്യാറെടുക്കുകയാണ്‌ എന്ന സൂചന നല്‍കിക്കൊണ്ട്‌ വെളിയം ഭാര്‍ഗ്ഗവന്‍ അല്‍പ്പസമയം മുന്നേ വെടിപൊട്ടിച്ചിരിക്കുന്നു. 18 സീറ്റിലും CPI സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു എന്ന് വെളിയം വാര്‍ത്ത സമ്മേളനം നടത്തി മാലോകരെ അറിയിച്ചു കഴിഞ്ഞു. CPM മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്‌ എന്നും പണ്ട്‌ വെറും 9 സീറ്റില്‍ മത്സരിച്ച്‌ CPM ഇന്ന് 14 സീറ്റില്‍ മത്സരിക്കുന്നത്‌ ഘടക കക്ഷികളുടെ സീറ്റില്‍ അധിനിവേശം നടത്തിയാണ്‌ എന്നും വെളിയം പ്രഖ്യാപിച്ചു. ഘടകകക്ഷികളുടെ സീറ്റ്‌ പിടിച്ചെടുക്കുന്നതിലുള്ള രോഷം വെളിയം വാര്‍ത്ത സമ്മേളനത്തില്‍ ശക്തമായി പ്രകടിപ്പിച്ചു

ഘടക കക്ഷികളുടെ സീറ്റ്‌ പിടിച്ചെടുത്തു എന്നൊക്കെ വിലപിക്കുന്ന വെളിയവും CPI യും എന്തേ ഇപ്പോള്‍ മാത്രം ഇത്രക്ക്‌ വികാരം കൊള്ളുന്നു . പണ്ട്‌ RSP യുടെയും മറ്റും സീറ്റ്‌ പിടിച്ചെടുത്തപ്പോള്‍ CPI അവര്‍ക്കൊപ്പം ചേര്‍ന്ന് വികാരത്തില്‍ പങ്ക്‌ കൊണ്ടിട്ടുണ്ടോ എന്ന് ഈ അവസരത്തില്‍ ചിന്തിക്കുന്നത്‌ നല്ലതായിരിക്കും. ഇതേക്കുറിച്ച്‌ RSP ദേശിയ സെക്രട്ടറി ചന്ദ്രചൂഡന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും. സീറ്റ്‌ പിടിച്ചെടുക്കലിനേക്കുറിച്ച്‌ ചന്ദ്രചൂഡന്‍ പറഞ്ഞതിങ്ങനെ

CPM സീറ്റ്‌ പിടിച്ചെടുക്കുമെന്ന് സൂചന ലഭിക്കുമ്പോള്‍ CPI ക്കാരുമായി ആശയവിനിമയം നടത്തുമ്പോള്‍ എന്ത്‌ ബലികഴിച്ചും അത്‌ തടയണമെന്ന് CPI നേതക്കള്‍ പറയുകയും ശക്തമായ പിന്‍തുണ വാഗ്ദാനം ചെയ്യുകയുമൊക്കെ ചെയ്യും. എന്നാല്‍ ചര്‍ച്ച നടക്കുമ്പോള്‍ അവര്‍ കൃത്യമായ മൗനം പാലിക്കും. വി.എസും പിണറായിമൊക്കെ RSP ക്ക്‌ പഴയ ശക്തി ഇല്ല എന്നും നിങ്ങള്‍ 4 ആയി പിളര്‍ന്നു എന്നുമൊക്കെ ശക്തമായി വാദിച്ച്‌ സീറ്റുകള്‍ CPM ഏറ്റെടുക്കുകയാണ്‌ എന്ന് പറയും. അവസാനം സീറ്റുകള്‍ CPM ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്യും. അപ്പോള്‍ CPI ക്കാര്‍ ചാടി വീഴും ഏറ്റെടുത്തതില്‍ ഒന്ന് CPI ക്ക്‌ അവകാശപ്പെടതാണ്‌ എന്ന വാദവുമായി അവര്‍ തര്‍ക്കം ആരംഭിക്കും.


അങ്ങനെ CPM ന്റെ അധിനിവേശം CPI യിലേക്ക്‌ നീണ്ടപ്പോള്‍ ഘടകകക്ഷികളോട്‌ കാണിക്കേണ്ട മര്യാദയേപ്പറ്റിയൊക്കെ CPI ക്കാര്‍ക്ക്‌ ബോധം വച്ചു തുടങ്ങി . പക്ഷേ ആരും കൂടെ ഇല്ല. ജനതാദള്‍പ്പോലും മാന്യമായി സീറ്റ്‌ വിഭജന ചര്‍ച്ചയില്‍ പ്രതിരോധം തീര്‍ക്കുന്നു. അത്‌ ഫലം കാണാനുള്ള സാധ്യതകളും തെളിഞ്ഞു വരുന്നു. പക്ഷേ കുളം കലക്കി മീന്‍ പിടിക്കാനാണ്‌ CPI ശ്രമിക്കുന്നത്‌.

പണ്ട്‌ അവര്‍ RSP യുടെ സീറ്റില്‍ അധിനിവേശം നടത്തില്‍ അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു ഞങ്ങള്‍ RSP അല്ല്ലല്ലോ

പിന്നെ അവര്‍ ജനതാദള്ളിന്റെ സീറ്റുകളില്‍ കൈവച്ചു അന്ന് ഞങ്ങള്‍ പറഞ്ഞു ഞങ്ങള്‍ ജനതദള ല്ലല്ലോ

പിന്നേ അവര്‍ NCP ക്ക്‌ നേരേ തിരിഞ്ഞു അന്ന് നങ്ങള്‍ പറഞ്ഞു ഞങ്ങള്‍ NCP അല്ലല്ലോ

ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക്‌ നേരേ വരുന്നു. ഉമ്മഞ്ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഞങ്ങളേ തേറ്റി വരുമോ

Monday, February 16, 2009

റെഡ്‌ ചില്ലീസ്‌ സിനിമയും രാഷ്ട്രീയവും

എ.കെ സാജന്‍ തിരക്കഥ എഴുതി ഷാജി കൈലാസ്‌ സംവിധാനം ചെയ്ത റെഡ്‌ ചില്ലീസ്‌ എന്ന് മോഹന്‍ലാല്‍ ചിത്രം ഇന്നലെ കണ്ടപ്പോള്‍ ഇതിന്റെ ഒരു നിരൂപണം എഴുതേണ്ടത്‌ അത്യാവശ്യമാണ്‌ എന്ന് തോന്നി. മനുഷ്യന്റെ യുക്തി ബോധത്തെ വെല്ലുവിളിക്കുന്ന ഈ ചിത്രം കാണാന്‍ പോകുന്നവരോടും കണ്ടവരോടും ഉള്ള എന്റെ പ്രതികരണം താഴേക്കോടുക്കുന്നു

നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌. ഈ ചിത്രത്തിന്റെ സസ്പെന്‍സടക്കം ഞാന്‍ ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തുന്നുണ്ട്‌. അതിനാല്‍ ചിത്രം കാണാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ വച്ച്‌ വായന അവസാനിപ്പിക്കുക.


സിനിമ

സിങ്കപ്പൂരിലെ എണ്ണ വ്യാപരിയായി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ FM റേഡീയോ സ്റ്റേഷനിലെ ഒരുപറ്റം റേഡിയോ ജോക്കികള്‍ ഒരു ഹിറ്റ്‌ ആന്റ്‌ റണ്‍ കൂട്ടക്കൊലാതകത്തില്‍ പ്രതികളാകുന്നു. കൊല്ലപ്പെട്ടതാകട്ടേ OMR നെതിരെ സമരം ചെയ്യുന്ന ഒരുപറ്റം തൊഴിലാളികളും അവരുടെ നേതാവയ ജില്ല സെക്രട്ടറി മാണിയും. ഈ മാണി നമ്മുടെ മുഖ്യമന്ത്രി വി.എസിന്റെതായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഗുണങ്ങളുടെ ഒരു പതിപ്പാണ്‌. OMR സമരക്കാരെ ഒതുക്കാന്‍ തയ്യാറാക്കിയ ഹീനമായ പദ്ധതിയായി കേസ്‌ ചാര്‍ജ്‌ ചെയ്യപ്പെടുന്നു. സറ്റ്‌ലൈറ്റ്‌ ഫോണ്‍ പോലുള്ള അത്യാധുനിക സങ്കേതങ്ങളുടെ സഹായത്തോടെ പ്രതികളേ കടത്തിക്കൊണ്ടു പോയ OMR നെ സഖാവ്‌ മാണിയുടെ മകനും IPS ഓഫിസറുമായ സ്റ്റാലിനും മറ്റും ചേര്‍ന്ന് പിടിക്കുന്നു.എന്നാല്‍ സിങ്ക്പ്പൂരില്‍ നിന്ന് പറന്നു വന്ന OMR കോടതിയില്‍ എത്തി റെഡ്‌ ചില്ലീസ്‌ അല്ല കുറ്റവാളികള്‍ എന്ന് തെളിയിക്കുന്നു . അതിന്‌ ശേഷം OMR നടത്തുന്ന അന്വേഷണത്തില്‍ യഥാര്‍ത്ഥ കൊലയളി സഖാവ്‌ മാണിയുടെ മകന്‍ സ്റ്റാലിനാണ്‌ എന്ന് കണ്ടെത്തുന്നതുമാണ്‌ കഥ ( മകന്റെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകളും മറ്റും അറിഞ്ഞ മാണി സ്റ്റാലിനെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിക്ക്‌ കത്തയക്കാന്‍ പോകുന്നു എന്നറിഞ്ഞതാണ്‌ കൊല്ലാനുള്ള ഒരു പ്രചോദനം)


ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌ കണ്ടുകഴിയുമ്പോള്‍ ഒരുകാര്യം നമുക്ക്‌ മനസിലാകും. എത്ര മനോഹരമായാണ്‌ ഷാജി കൈലാസ്‌ നമ്മെ മണ്ടന്മാരാക്കിയത്‌ എന്ന്. സഖാവ്‌ മാണിയുടെയും കൂട്ടരുടെയും കൊലപാതികയാ മകന്‍ സ്റ്റാലിന്‍ അഛനെ ഓര്‍ത്ത്‌ ദുഖിക്കുന്ന ഒരുപാട്‌ സീനുകള്‍ ഷാജി കൈലാസ്‌ നമ്മെ കാണിക്കുന്നുണ്ട്‌. സ്റ്റാലിനാണ്‌ കൊലപാതകി എന്ന് OMR പ്രഖ്യാപിക്കുന്നത്‌ തന്നെ സ്റ്റാലിന്‍ മാണിയുട്‌ കല്ലറിയില്‍ ദു:ഖത്തോടെ അഛനെപ്പറ്റി ഓര്‍മ്മിക്കുകയും ആത്മഗതം നടത്തുകയും ചെയ്യുമ്പോഴാണ്‌. ഇത്രക്ക്‌ സില്ലിയായി ഒരു ചിത്രം ഷാജി കൈലാസ്‌ ചെയ്തതായി എനിക്ക്‌ തോന്നിയിട്ടില്ല. അത്രക്കും ബോറായാണ്‌ രണ്ടാം പകുതിയും ക്ലൈമാക്സും എടുത്തിട്ടുള്ളത്‌. 3 മാസത്തിനുള്ളില്‍ മോസയര്‍ ബെയര്‍ ഇപ്പോള്‍ DVD ഇറക്കാറുള്ളതിനാല്‍ ഈ ചിത്രം തീയേറ്ററില്‍ പോയി കാണാന്‍ ഞാന്‍ പറയില്ല. കഴിയുന്നതും ഇത്‌ ഒഴിവാക്കുക

രാഷ്ട്രീയം

നേരത്തെ പറഞ്ഞതു പോലെ സഖാവ്‌ മാണിക്ക്‌ ഒരു വി.എസ്‌ പരിവേഷം ഉണ്ട്‌. അതുപോലെ സ്റ്റാലിന്‌ ഒരു വി.എസ്‌ പുത്ര പരിവേശവും. വിഴിഞ്ഞം പ്രോജകറ്റുമായി പറഞ്ഞു കേള്‍ക്കുന്ന അദ്ദേഹത്തിന്റെ മകന്റെ ഇടപാടുകളേ (P.C. ജോര്‍ജും മറ്റും ആരോപിക്കുന്നത്‌ പോലെ) ബന്ധപ്പെടുത്തിയാണ്‌ സ്റ്റാലിന്റെ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്‌. അപ്പോള്‍ ആരായിരിക്കും OMR? ആദ്യം മുതല്‍ക്ക്‌ എനിക്ക്‌ ഈ സംശയം തുടങ്ങിയതാണ്‌ എന്നാല്‍ ഞാന്‍ ചിന്തിക്കുന്നത്‌ പോലെ ആകാന്‍ അപ്പോള്‍ ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു സീനില്‍ മെട്രോ വാര്‍ത്ത എന്ന പത്രം സഖാവ്‌ മാണിയുടെ വീടിന്റെ മുന്നില്‍ വീഴുന്നു. അതെടുത്ത്‌ OMR മാണിയുടെ വീട്ടിലേക്ക്‌ പ്രവേശിക്കുന്നു. അപ്പോള്‍ മുതല്‍ എനിക്കത്‌ ഉറപ്പായി OMR = ഫാരിസ്‌ അബൂബക്കര്‍. പിന്നീട്‌ ചിത്രം ക്ലൈമാക്സിലേക്ക്‌ നീങ്ങും തോറും OMR ഫാരിസായി രൂപാന്തരപ്പെടുകയും കഥയിലെ വില്ലാനായി സ്റ്റാലിന്‍ മാറുകയും ചെയ്യുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിഞ്ഞത്‌. മെട്രോ വാര്‍ത്ത പത്രം സ്ഥിരമായി വായിക്കുന്ന ഒരാള്‍ക്ക്‌ ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയം എളുപ്പം വായിച്ചെടുക്കാന്‍ കഴിയും. വി.എസിനെ അപകീര്‍ത്തിപ്പെടുത്തി എന്നാല്‍ അവസാനം നല്ലവാനക്കി രൗദ്രം എന്ന ചിത്രത്തില്‍ ഫാരിസ്‌ ഇടപെട്ടത്‌ ഈ അവസരത്തില്‍ ഓര്‍മ്മിക്കാം. എന്നാല്‍ ഇതില്‍ വി.എസിനെ നല്ലവന്‍ തന്നെയാക്കി അവതരിപ്പിച്ച്‌ മകനെ ടര്‍ഗറ്റ്‌ ചെയ്യുന്നു എന്ന പുതിയ തന്ത്രം കണ്ടെത്താന്‍ കഴിയും. രൗദ്രത്തില്‍ റെഡ്‌ ചില്ലീസിലും മകന്‍ ഒരു ടാര്‍ഗറ്റായി നില്‍ക്കുന്നത്‌ ഫാരിസ്‌ വി.എസ്‌ യുദ്ധത്തിന്റെ മറ്റൊരു മുഖമായി കാണാം എന്ന് തോന്നുന്നു

Wednesday, February 04, 2009

ബാലാനന്ദന്‍ കമ്മിറ്റിക്കാലത്തെ പ്രണയം

കേരളാ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച്‌ CPM രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍ SNC ലാവ്‌ലിന്‍ കേസ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചത്തലത്തില്‍ ലാവ്‌ലിന്‍ കേസിലെ സുപ്രധാന നിര്‍ദ്ദേശമായ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി ഒരു കുറിപ്പ്‌

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരായി CBI അടക്കമുള്ളവര്‍ ആരോപിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യം എന്തുകൊണ്ട്‌ 100 കോടി രൂപ മുടക്കി അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ മതി എന്ന ബാലാനന്ദന്‍ കമിറ്റി റിപ്പോര്‍ട്ട്‌ അവഗണിച്ചു എന്നാണ്‌. അക്കാലത്ത്‌ പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്ന ഇ.ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അവഗണിച്ക്‌ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെല്ലിന്‌ കരാര്‍ നല്‍കാതെ വിദേശ കമ്പനിയായ ലാവ്ലിന്‌ കരാര്‍ നല്‍കിയത്‌ പാര്‍ട്ടി അച്ചടക്കം ലംഘനമായിപ്പോലും പലകോണില്‍ നിന്നും ഇപ്പോള്‍ ആരോപണം ഉയരുന്നുണ്ട്‌. CPM ന്റെ ഔദ്യോഗിക നേതൃത്വം അതിന്‌ ഒരുപാട്‌ കാരണങ്ങളൊക്കെപ്പറയുന്നുണ്ടെങ്കിലും അക്കാലത്തെ ഗ്രൂപ്പ്‌ സമവാക്യങ്ങളും പിന്നീട്‌ നടന്ന പാലക്കാട്‌ സമ്മേളനത്തില്‍ ബാലാനന്ദന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ നേരിടേണ്ടി വന്ന പാര്‍ട്ടി നടപടികളും ഓര്‍മ്മിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ പറയാതെ വയ്യ

ലാവ്‌ലിന്‍ കേസ്‌ സജീവമായി നിലനിര്‍ത്തിയത്‌ വി.എസ്‌ അച്ചുതാനന്ദനാണ്‌. ഇപ്പോഴും CPM ന്റെ നയത്തിനെതിരെ സ്വന്തം നിലപാടുകളും പരസ്യപ്രസ്താവനയുമായി നീങ്ങുന്ന വി.എസ്‌ ലാവിലിന്‍ കാലഘട്ടത്തില്‍ എന്തായിരുന്നു ചെയ്തിരുന്നത്‌ എന്ന് അന്വേഷിക്കുന്നത്‌ രസകരമായിരിക്കും. മാരാരിക്കുളത്ത്‌ തോറ്റ്‌ മുഖ്യമന്ത്രി മോഹം പൊലിഞ്ഞ്‌ CITU പക്ഷത്തിന്‌ നേരെ കലിതുള്ളി ഇരിക്കുന്ന വി.എസാണ്‌ അക്കാലത്ത്‌ LDF കണ്‍വീനര്‍. മാത്രവുമല്ല് സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവും വൈദ്യതി മന്ത്രിയുമായിരുന്ന പിണറായി വിജയന്റെ രാഷ്ട്രീയ മെന്റരുമായിരുന്നു വി.എസ്‌. ആ വി.എസ്‌ അറിയാതെ 100 കോടിക്ക്‌ തീര്‍ക്കാമെന്ന് പോളിറ്റ്‌ ബ്യൂറോ അംഗമായ ബാലനന്ദന്‍ നല്‍കിയ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ പിണറായി വിജയന്‍ അതിന്റെ ഇരട്ടിയോളം ചിലവില്‍ നവീകരണ കരാര്‍ ഒരു വിദേശ കമ്പനിക്ക്‌ നല്‍കി എന്നത്‌ എത്രമാത്രം വിശ്വസനീയമാണ്‌. മാത്രവുമല്ല 100 കോടിയില്‍ അധികം രൂപ ഈ കരാറിന്റെ ഭാഗമായി വിദേശ ധനസഹായം നേടിത്തരാന്‍ ശ്രമിക്കാം എന്ന പ്രഥമ ദൃഷ്ടിയാല്‍ അഴിമതി അല്ലെ എന്ന് തോന്നുന്ന ഒരു കരാര്‍ അക്കാലത്ത്‌ PB യില്‍ ഉള്ള EMS,VS, നായനാര്‍ , ബാലാനന്ദന്‍ എന്നിവര്‍ അടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനേക്കൊണ്ട്‌ പിണറായി വിജയന്‍ അംഗീകരിപ്പിച്ചു എന്നത്‌ ഈ അവസര്‍ത്തില്‍ ഓര്‍ക്കാവുന്നതാണ്‌. ഒരു വാദത്തിന്‌ പിണറായി വിജയന്‍ ഇവരെ ഒക്കെ മനോഹരമായി കബളിപ്പിച്ചു എന്ന് കരുതുക. എന്നാല്‍ തന്റെ റിപ്പോര്‍ട്ട്‌ തള്ളിയതില്‍ ഉള്ള വിഷമം ബാലാനന്ദന്‍ പി.ബി. യെ അറിയിച്ചിരുന്നു അത്രെ. അതിലെ പ്രധാന ഭാഗങ്ങള്‍ 30/01/2009 ഇല്‍ മാധ്യമം പത്രത്തില്‍ പി.കെ പ്രകാശ്‌ ഇങ്ങനെ പറയുന്നു

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞത് ലാവലിന് കരാര്‍ നല്‍കരുത്, ജനറേറ്ററുകള്‍ പൂര്‍ണമായി മാറ്റിവെക്കുന്നത് ഗുണകരമല്ല, പവര്‍സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുകയോ പുതിയ പവര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യാതെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാകില്ല, നവീകരണം ഒഴിവാക്കാനാകാത്ത ഉപകരണങ്ങള്‍ മാത്രമേ മാറ്റി സ്ഥാപിക്കാവൂ, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കണം എന്നെല്ലാമായിരുന്നു. ഈ നിര്‍ദേശങ്ങള്‍ തള്ളി ലാവലിനുമായി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തിലാണ് ബാലാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി.  

ബാലാനന്ദന്റെ പരാതിക്ക്‌ അന്ന് ഒരു വിലയും ഉണ്ടായില്ല എന്ന് മാത്രമല്ല തുടര്‍ന്ന നടന്ന പാലക്കാട്‌ സമ്മേളനത്തില്‍ ബാലനന്ദനും ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും എന്താണ്‌ സംഭവിച്ചത്‌ എന്നും പ്രസ്തുത പി.കെ പ്രകാശ്‌ ലേഖനം ഇങ്ങനെ പറയുന്നു

ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കെ.എന്‍. രവീന്ദ്രനാഥും വി.ബി. ചെറിയാനുമായിരുന്നു. ചെറിയാനെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തി. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഇ. ബാലാനന്ദന് ഒപ്പം നിന്നവരെയെല്ലാം '98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ ഒഴിവാക്കി. ഇതേ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ '98 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവെപ്പിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയത് വി.എസ്.

പിണറായി വിജയന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിന്‌ ശേഷം വന്ന വി.എസ്‌ പിണറായി പക്ഷക്കാരനായിരുന്ന ശര്‍മ്മയായിരുന്നു. അദ്ദേഹം ചില കണ്ടെത്തുകള്‍ നടത്തി അതേപ്പറ്റി പ്രകാശ്‌ ഇങ്ങനെ എഴുതുന്നു

പിണറായിക്ക് ശേഷം വി.എസിന്റെ നിര്‍ദേശപ്രകാരം എസ്. ശര്‍മ വൈദ്യുതി മന്ത്രിയായി. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം നിലവിലെ കരാര്‍ അനുസരിച്ച് നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതുകയല്ലാതെ ലാവലിന്‍ നല്‍കാനുള്ള തുക നേടിയെടുക്കുന്നതിനുള്ള ഒരു കര്‍ശന നടപടിയും '98 മുതല്‍ 2001 വരെ ശര്‍മയും സ്വീകരിച്ചില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 2001നു ശേഷമാണ് ലാവലിന്‍ കരാര്‍ വിവാദമാകുന്നത്. 2005ലാണ് വി.എസ് ആദ്യമായി പി.ബിക്ക് പരാതി നല്‍കുന്നത്.

ചുരുക്കം പറഞ്ഞാല്‍ വി.എസിന്‌ ലാവ്‌ലിന്‍ വിഷയമാകുന്നത്‌ പിണറായിയുമായുള്ള ബന്ധം വിട്ടപ്പോള്‍ മാത്രം. അതുവരെ അവര്‍ പ്രണയത്തിലായിരുന്നു. CITU പക്ഷം മുഖ്യ ശത്രുവായി നില്‍ക്കുമ്പോള്‍ എന്ത്‌ ലാവ്‌ലിന്‍. അന്നത്തെ മുഖ്യ ശത്രു ബാലാനന്ദനും ചെറിയാനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമൊക്കെ CITU പക്ഷത്ത്‌ നില്‍ക്കുമ്പോള്‍ അവരെ വെട്ടാല്‍ കൂടെ ഒരു പിണറായി ഉള്ളത്ത്‌ നല്ലതാണ്‌ എന്ന് കരുതുമോ അതോ സ്വന്തം ഗ്രൂപ്പുകാരനേ വെട്ടി ആദര്‍ശം സംരക്ഷിക്കുമോ

ഇനി പാലക്കാട്‌ സമ്മേളനം കഴിഞ്ഞ്‌ ബാലാനന്ദന്‍ വി.എസും ഒത്ത്‌ തുടരാനാകില്ല എന്ന് EMS നെ അറിയിച്ചു എന്നാണ്‌ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നത്‌ എന്ന് മംഗളം പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആ വാര്‍ത്തയിലെ ഭാഗങ്ങള്‍ക്കൂടി വായിച്ചാല്‍ ബാലാനന്ദന്‍ കമ്മിറ്റിക്കാലത്തെ അലെങ്കില്‍ ലാവ്‌ലിന്‍ കാലത്തെ ഗ്രൂപ്പ്‌ സമവാക്യങ്ങളെപ്പറ്റി ഒരു ഏകദേശ ധാരണ കിട്ടും

വി.എസുമൊത്തു തുടരാനാവില്ലെന്ന്‌ ഇ.എം.എസിനെ അറിയിച്ചു: ബാലാനന്ദന്‍

വി.എസ്‌. അച്യുതാനന്ദനുമൊത്തു സി.പി.എമ്മില്‍ തുടരാനാവില്ലെന്നു പാലക്കാട്‌ സമ്മേളനത്തിനു ശേഷം ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെ അറിയിച്ചതായി പോളിറ്റ്‌ ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന ഇ. ബാലാനന്ദന്‍ ആത്മകഥയില്‍ പറയുന്നു. 'നടന്നുതീര്‍ത്ത വഴികള്‍' എന്ന ആത്മകഥയിലാണു ബാലാനന്ദന്റെ ഈ വെളിപ്പെടുത്തല്‍. 'പാലക്കാട്‌ സമ്മേളനത്തില്‍ (1998) പ്രധാന വര്‍ഗമുന്നണിയിലെ സഖാക്കളെ ഇതാദ്യമായി തെരഞ്ഞു പിടിച്ചു തോല്‍പിച്ചതു എന്നെ വേദനിപ്പിച്ചു. പി.ബി. അംഗമായിട്ടും അതിനെതിരേ പരസ്യപ്രസ്‌താവന നടത്തി. പാര്‍ട്ടി നല്‍കിയ ചെറിയ ശിക്ഷ ഉള്‍ക്കൊണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്‌. മാരാരിക്കുളത്തു പരാജയപ്പെട്ടതിന്റെ തിരിച്ചടിയായിരുന്നു പാലക്കാടുണ്ടായത്‌. വി.എസിനെ കരുതിക്കൂട്ടി തോല്‍പിച്ചതാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. പാലക്കാട്‌ സമ്മേളനത്തിനു മൂന്നു വര്‍ഷം മുന്‍പു നടന്ന കൊല്ലം സമ്മേളനത്തിലും സി.ഐ.ടി.യു. നേതാക്കളെ തോല്‍പിക്കാന്‍ ശ്രമമുണ്ടായിരുന്നു. വി.എസിനെ തോല്‍പിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ടായില്ലന്നാണു കരുതുന്നത്‌. എന്നിട്ടും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ എം.എം. ലോറന്‍സ്‌, കെ.എന്‍. രവീന്ദ്രനാഥ്‌ എന്നിവരെ ആസൂത്രിതമായ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ തോല്‍പിച്ചത്‌ എന്നെ ക്ഷോഭിപ്പിച്ചു. ദേശാഭിമാനി അസോഷ്യേറ്റ്‌ എഡിറ്ററായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നും എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ.വി. ദാസും അന്നു തോല്‍പിക്കപ്പെട്ടവരില്‍പെടുന്നു. പരിഹാരമുണ്ടാകുമെന്ന്‌ ഇ.എം.എസ്‌. അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പരിഹാരം അകന്നു പോയി'. 'പാലക്കാട്‌ സമ്മേളനത്തെതുടര്‍ന്നുണ്ടായ സേവ്‌ സി.പി.എം. ഫോറവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധ. സമ്മേളനത്തിലെ അനീതി അവഗണിക്കപ്പെട്ടു. വി.ബി. ചെറിയാനെയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയും സേവ്‌ ഫോറത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഇതിനെതിരേ അവര്‍ നല്‍കിയ പരാതി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ അംഗീകരിച്ചെങ്കിലും അതു പാലിക്കപ്പെട്ടില്ല. സമര്‍ മുഖര്‍ജിയായിരുന്നു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍. മുതിര്‍ന്ന നേതാവായിരുന്ന സമര്‍ മുഖര്‍ജിയുടെ തീരുമാനം അഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം കൂടുതല്‍ ശക്‌തിപ്പെടുമായിരുന്നു'. 'സേവ്‌ ഫോറത്തിന്റെ പേരില്‍ എം.എം. ലോറന്‍സിനേയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ചോര്‍ന്നതിന്റെ പേരില്‍ കെ.എന്‍. രവീന്ദ്രനാഥിനേയും കേന്ദ്ര കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കി. കേരളത്തിലെ മുഴുവന്‍ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഗുരുതുല്യനായ സി. കണ്ണനും പാര്‍ട്ടിക്കും ട്രേഡ്‌ യൂണിയനും വലിയ സംഭാവന നല്‍കിയ ഒ. ഭരതനും അവഗണനകള്‍ക്കിരയായി. ഹൃദയ വേദനയോടെയാണ്‌ ഇരുവരും മരിച്ചത്‌. ഭരതന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. മനസു മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു അക്കാലത്തു പാര്‍ട്ടിയില്‍- ബാലാനന്ദന്‍ അനുസ്‌മരിക്കുന്നു