Friday, March 13, 2009

ഓ വെളിയം

 30 കൊല്ലത്തോളം നീണ്ട ഇടതു മുന്നണി സംവിധാനം അവസാനിപ്പിക്കാന്‍ CPI തയ്യാറെടുക്കുകയാണ്‌ എന്ന സൂചന നല്‍കിക്കൊണ്ട്‌ വെളിയം ഭാര്‍ഗ്ഗവന്‍ അല്‍പ്പസമയം മുന്നേ വെടിപൊട്ടിച്ചിരിക്കുന്നു. 18 സീറ്റിലും CPI സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു എന്ന് വെളിയം വാര്‍ത്ത സമ്മേളനം നടത്തി മാലോകരെ അറിയിച്ചു കഴിഞ്ഞു. CPM മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്‌ എന്നും പണ്ട്‌ വെറും 9 സീറ്റില്‍ മത്സരിച്ച്‌ CPM ഇന്ന് 14 സീറ്റില്‍ മത്സരിക്കുന്നത്‌ ഘടക കക്ഷികളുടെ സീറ്റില്‍ അധിനിവേശം നടത്തിയാണ്‌ എന്നും വെളിയം പ്രഖ്യാപിച്ചു. ഘടകകക്ഷികളുടെ സീറ്റ്‌ പിടിച്ചെടുക്കുന്നതിലുള്ള രോഷം വെളിയം വാര്‍ത്ത സമ്മേളനത്തില്‍ ശക്തമായി പ്രകടിപ്പിച്ചു

ഘടക കക്ഷികളുടെ സീറ്റ്‌ പിടിച്ചെടുത്തു എന്നൊക്കെ വിലപിക്കുന്ന വെളിയവും CPI യും എന്തേ ഇപ്പോള്‍ മാത്രം ഇത്രക്ക്‌ വികാരം കൊള്ളുന്നു . പണ്ട്‌ RSP യുടെയും മറ്റും സീറ്റ്‌ പിടിച്ചെടുത്തപ്പോള്‍ CPI അവര്‍ക്കൊപ്പം ചേര്‍ന്ന് വികാരത്തില്‍ പങ്ക്‌ കൊണ്ടിട്ടുണ്ടോ എന്ന് ഈ അവസരത്തില്‍ ചിന്തിക്കുന്നത്‌ നല്ലതായിരിക്കും. ഇതേക്കുറിച്ച്‌ RSP ദേശിയ സെക്രട്ടറി ചന്ദ്രചൂഡന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും. സീറ്റ്‌ പിടിച്ചെടുക്കലിനേക്കുറിച്ച്‌ ചന്ദ്രചൂഡന്‍ പറഞ്ഞതിങ്ങനെ

CPM സീറ്റ്‌ പിടിച്ചെടുക്കുമെന്ന് സൂചന ലഭിക്കുമ്പോള്‍ CPI ക്കാരുമായി ആശയവിനിമയം നടത്തുമ്പോള്‍ എന്ത്‌ ബലികഴിച്ചും അത്‌ തടയണമെന്ന് CPI നേതക്കള്‍ പറയുകയും ശക്തമായ പിന്‍തുണ വാഗ്ദാനം ചെയ്യുകയുമൊക്കെ ചെയ്യും. എന്നാല്‍ ചര്‍ച്ച നടക്കുമ്പോള്‍ അവര്‍ കൃത്യമായ മൗനം പാലിക്കും. വി.എസും പിണറായിമൊക്കെ RSP ക്ക്‌ പഴയ ശക്തി ഇല്ല എന്നും നിങ്ങള്‍ 4 ആയി പിളര്‍ന്നു എന്നുമൊക്കെ ശക്തമായി വാദിച്ച്‌ സീറ്റുകള്‍ CPM ഏറ്റെടുക്കുകയാണ്‌ എന്ന് പറയും. അവസാനം സീറ്റുകള്‍ CPM ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്യും. അപ്പോള്‍ CPI ക്കാര്‍ ചാടി വീഴും ഏറ്റെടുത്തതില്‍ ഒന്ന് CPI ക്ക്‌ അവകാശപ്പെടതാണ്‌ എന്ന വാദവുമായി അവര്‍ തര്‍ക്കം ആരംഭിക്കും.


അങ്ങനെ CPM ന്റെ അധിനിവേശം CPI യിലേക്ക്‌ നീണ്ടപ്പോള്‍ ഘടകകക്ഷികളോട്‌ കാണിക്കേണ്ട മര്യാദയേപ്പറ്റിയൊക്കെ CPI ക്കാര്‍ക്ക്‌ ബോധം വച്ചു തുടങ്ങി . പക്ഷേ ആരും കൂടെ ഇല്ല. ജനതാദള്‍പ്പോലും മാന്യമായി സീറ്റ്‌ വിഭജന ചര്‍ച്ചയില്‍ പ്രതിരോധം തീര്‍ക്കുന്നു. അത്‌ ഫലം കാണാനുള്ള സാധ്യതകളും തെളിഞ്ഞു വരുന്നു. പക്ഷേ കുളം കലക്കി മീന്‍ പിടിക്കാനാണ്‌ CPI ശ്രമിക്കുന്നത്‌.

പണ്ട്‌ അവര്‍ RSP യുടെ സീറ്റില്‍ അധിനിവേശം നടത്തില്‍ അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു ഞങ്ങള്‍ RSP അല്ല്ലല്ലോ

പിന്നെ അവര്‍ ജനതാദള്ളിന്റെ സീറ്റുകളില്‍ കൈവച്ചു അന്ന് ഞങ്ങള്‍ പറഞ്ഞു ഞങ്ങള്‍ ജനതദള ല്ലല്ലോ

പിന്നേ അവര്‍ NCP ക്ക്‌ നേരേ തിരിഞ്ഞു അന്ന് നങ്ങള്‍ പറഞ്ഞു ഞങ്ങള്‍ NCP അല്ലല്ലോ

ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക്‌ നേരേ വരുന്നു. ഉമ്മഞ്ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഞങ്ങളേ തേറ്റി വരുമോ

16 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

30 കൊല്ലത്തോളം നീണ്ട ഇടതു മുന്നണി സംവിധാനം അവസാനിപ്പിക്കാന്‍ CPI തയ്യാറെടുക്കുകയാണ്‌ എന്ന സൂചന നല്‍കിക്കൊണ്ട്‌ വെളിയം ഭാര്‍ഗ്ഗവന്‍ അല്‍പ്പസമയം മുന്നേ വെടിപൊട്ടിച്ചിരിക്കുന്നു. 18 സീറ്റിലും CPI സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു എന്ന് വെളിയം വാര്‍ത്ത സമ്മേളനം നടത്തി മാലോകരെ അറിയിച്ചു കഴിഞ്ഞു. CPM മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്‌ എന്നും പണ്ട്‌ വെറും 9 സീറ്റില്‍ മത്സരിച്ച്‌ CPM ഇന്ന് 14 സീറ്റില്‍ മത്സരിക്കുന്നത്‌ ഘടക കക്ഷികളുടെ സീറ്റില്‍ അധിനിവേശം നടത്തിയാണ്‌ എന്നും വെളിയം പ്രഖ്യാപിച്ചു. ഘടകകക്ഷികളുടെ സീറ്റ്‌ പിടിച്ചെടുക്കുന്നതിലുള്ള രോഷം വെളിയം വാര്‍ത്ത സമ്മേളനത്തില്‍ ശക്തമായി പ്രകടിപ്പിച്ചു

Siju | സിജു said...

അപ്പൊ കിരണും സിപിഐയെ ഉപേക്ഷിച്ചോ :-)

ഏതായാലും മറ്റേ പഴയ കവിത പോലെയായി

കിരണ്‍ തോമസ് തോമ്പില്‍ said...

ഒറിജിനലിന്‌ നന്ദി
ഞാന്‍ ഒരിക്കലും CPI യെ സംരക്ഷിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ്‌ ഉപേക്ഷിക്കുക

അനോണി മാഷ് said...

ഓ താങ്കള്‍ ഒരിക്കലും CPI യെ സംരക്ഷിച്ചിട്ടില്ലേ? എന്നാല്‍ CPI തകര്‍ന്നേ തീരൂ. കേരളത്തി‌ലെ ഇടതുപക്ഷതെപ്പറ്റി K വേണു പറഞ്ഞ വസ്തുതയാണ് ഒരു വലിയ യാതാര്‍ത്ഥ്യം. കേരളത്തിലെ ഇടതുപക്ഷം ഒരു feudal ഇടതുപക്ഷം ആണ് . അതുന്കൊണ്ടാണ് ലവന്മാര്‍ ഇപ്പോള്‍ എല്ലാ പ്രത്യയശാസ്ത്ര നിലപാടുകളെയും കാറ്റില്‍ പരത്തി ഇപ്പോള്‍ അധികാര രാഷ്ട്രീയത്തിനു വേണ്ടി പൊന്നാനിയില്‍ അടി ഉണ്ടാക്കുന്നത്‌ . communism ലോകത്തില്‍ എല്ലായിടത്തും പരാജയപ്പെട്ടപ്പോഴും ഇത് കേരളത്തില്‍ നിലനില്‍ക്കുന്നതിന്റെ രഹസ്യവും ഇത് തന്നെയാണ് . ജനങ്ങളെ അടിമകള്‍ ആകി വെക്കാന്‍ ഒരു fuedal വ്യവസ്ഥയിലെ പറ്റൂ. ഇതു കേരളത്തില്‍ ഇനിയും തുടര്‍ന്ന് പോകും . ഈ എലക്ഷനില്‍ പരാജയപ്പെട്ടാലും മലയാളിയുടെ fuedal മൂല്യങ്ങളില്‍ വിശ്വാസം കാരണം ഇതു വീണ്ടും തിരിച്ചുവരും .

suraj::സൂരജ് said...

ഒരു രാഷ്ട്രീയക്കാരനു വേണ്ട യാതൊരു ടാക്റ്റും മയവുമില്ലാതെ മാധ്യമപ്പടയ്ക്ക് മുന്നില്‍ പൂക്കുലയെടുത്ത് തുള്ളിയ വെളിയത്തിനെ നാളെയൊരിക്കല്‍ നിലപാടുതിരുത്തേണ്ടിവന്നാല്‍ നാണമില്ലാതെ വാലും ചുരുട്ടി സീപീയെം കോലായയില്‍ ചേല്ലേണ്ടി വരുമെന്ന് പോലും ആരും ഓര്‍മ്മിപ്പിച്ചില്ലല്ലോ. അപ്പൂപ്പനെ ഇങ്ങനെ അഴിച്ചുവിട്ടേക്കുവാണോ ആ പാര്‍ട്ടിക്കാര് ? ഇതൊരു ഇടതുപക്ഷ പാര്‍ട്ടിതന്നെയാണോ ആവോ!

ഓഫ്:

ബാധയൊഴിഞ്ഞൂന്ന് ശരിക്കും അങ്ങോട്ട് ഒറപ്പിക്കാവൊ ? എങ്കീ ഇനി 20ല്‍ 20ഉം എല്‍.ഡി.എഫിനു കിട്ടിയേക്കും ;))))))))

മൂര്‍ത്തി said...

ഞങ്ങടെ 3 പോയാല്‍ അവരുടെ 18ഉം പോകും എന്നതൊക്കെ ഒരു മാതിരി പിള്ളാരുടെ ഡയലോഗ് പോലെ.

രണ്ടത്താണി ഇന്നലെ ഞങ്ങടെ ആളല്ലായിരുന്നു. ഇന്ന് അങ്ങിനെ ഒരു ശ്രമവും നടത്തുന്നില്ല. നാളെ നടത്താനുള്ള ഒരു രഹസ്യ അജണ്ടയും ഞങ്ങള്‍ക്കില്ല എന്ന പിണറ് വാചകം കൊള്ളാം.

ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് രണ്ടു ദിവസം കഴിഞ്ഞൊരു തലക്കെട്ട് പ്രതീക്ഷിക്കാമോ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്തു കാര്യങ്ങൾക്കാണെങ്കിലും ചില തീരുമാനങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്.അത്തരം തീരുമാനങ്ങൾക്ക് ഒരിക്കൽ വില കൊടുക്കേണ്ടി വന്നാലും , ഭാ‍വിയിൽ അതു ഉപകാരമായി ഭവിയ്ക്കുകയേ ഉള്ളൂ.ഇല്ലാത്ത ശക്തി ഉണ്ടെന്നു ഭാ‍വിച്ച് , മറ്റുള്ളവരുടെ മേൽ കുതിര കയറാൻ വരുന്ന സി.പി.ഐയുടെ നേതാക്കന്മാരുടെ സ്വഭാവം വിചിത്രം തന്നെ.സി.പി.ഐ ജയിക്കുന്ന പല മണ്ഡലങ്ങളിലും അവരുടെ ശക്തി എന്താണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.സത്യത്തിൽ ജന പിന്തുണയ്ക്കു അനുപാതമായിട്ടുള്ളതിൽ കൂടുതൽ സീറ്റുകൾ അവർ എന്നും അനുഭവിച്ചിട്ടുണ്ട്.അതൊക്കെ ദേശീയ തലത്തിലെ ഇടതു മുന്നണി സംവിധാനം മുന്നോട്ടു കൊണ്ടു പോകാൻ സി.പി.എം ചെയ്ത വിട്ടു വീഴ്ചകളാണ്.ഏറ്റവും അവസാനം രാജ്യസഭയിൽ 2 ഒഴിവുകളുണ്ടായപ്പോൾ 1 സീറ്റ് അവർക്കു നൽകുകയും ചെയ്തു.

ഇവർ പറയുന്നത് കേട്ടാൽ പൊന്നാന്നി അവർ സ്ഥിരമായി ജയിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു മണ്ഡലമാണെന്ന് തോന്നും.സത്യത്തിൽ “രണ്ടത്താണി”യുടെ പേർ ആദ്യം നിർദ്ദേശിച്ചത് സി.പി.ഐ തന്നെയാണു.അദ്ദേഹത്തെ പാർട്ടി ചിഹ്നത്തിൽ കിട്ടില്ല എന്നറിഞ്ഞപ്പോൾ അവർ കളം മാറ്റി ചവിട്ടി.എന്നിട്ട് “ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ” എന്ന മട്ടിൽ ഇസ്‌മൈയിലും മറ്റും വർത്തമാനം പറയാൻ തുടങ്ങി.

18 സീറ്റിലും മത്സരിയ്ക്കുന്നെങ്കിൽ മത്സരിയ്ക്കട്ടെ..കാര്യങ്ങൾക്ക് ഒരു തീരുമാനമാവുമല്ലോ....!

വെളിയം ഭാർഗവൻ അല്ല , വെളിവില്ലാത്ത ഭാർഗവൻ ആണെന്ന് ഒരിക്കൽ വെള്ളാപ്പള്ളി പറഞ്ഞു കേട്ടു.ഉന്നത ബിരുദ ധാരിയായ വെളിയത്തെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു !( വെള്ളാപ്പള്ളിയോട് എനിക്കു എതിർപ്പുണ്ട് എന്നത് വേറേ കാര്യം)

മാരീചന്‍‍ said...

മാധ്യമങ്ങളിലും എംഎന്‍ സ്മാരകത്തിലും മാത്രം കാണപ്പെടുന്ന രാഷ്ട്രീയ ജീവികളാണ് സിപിഐക്കാര്‍. രാവിലെ കാപ്പി, ഉച്ചയ്ക്ക് ഊണ്, അതുകഴിഞ്ഞ് മയക്കം, നാലിന് കട്ടന്‍കാപ്പിയും പരിപ്പുവടയും, കുളി, ആറിന് പൊതുയോഗത്തില്‍ പ്രസംഗം എന്നതാണ് ഒരു ശരാശരി സിപിഐക്കാരന്റെ മെനു.

ഇടതുമുന്നണി നിലനിര്‍ത്തുക, ഇലക്ഷനുകളില്‍ വിയര്‍ത്ത് പ്രവര്‍ത്തിക്കുക, ആര്‍എസ്എസുകാരുടെ കുത്തുകൊണ്ട് ചാവുക, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കേസുകളില്‍ പ്രതിയാവുക എന്നിത്യാദി വേവലാതികള്‍ പാര്‍ട്ടി പിളര്‍ന്ന കാലത്തു നടന്ന ഭാഗം വെയ്പില്‍ സിപിഎമ്മുകാര്‍ക്ക് തീറെഴുതി നല്‍കിയിട്ടുണ്ട്. നാട്ടിലും നഗരത്തിലും സിപിഎമ്മുകാര്‍ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമ്പോള്‍, സിപിഐക്കാരുടെ പണി പ്രത്യയശാസ്ത്രത്തിന് കേടുവരാതെ നോക്കുക എന്നതാണ്.

ചാനലുകള്‍ ഉലകില്‍ പലവിധമായി പെരുകിയപ്പോള്‍, ദേശീയ ജനാധിപത്യവിപ്ലവം പ്രയോഗിക്കാന്‍ മറ്റൊരു വഴി മുന്നില്‍ തെളിഞ്ഞു. സ്ഥാനത്തും അസ്ഥാനത്തും സിപിഎമ്മിനെ തെറി പറയുക. വമ്പന്‍ മാധ്യമ കവറേജാണ് പ്രതിഫലം. ജീവിച്ചിരിക്കുന്നുവെന്ന് ദേശത്തും വിദേശത്തും എല്ലാവരുമറിയും.

ഇടതുമുന്നണി യോഗങ്ങളിലൊക്കെ ഈ തന്ത്രം സുന്ദരമായി പ്രയോഗിച്ച് വിജയിപ്പിച്ചു. ഓരോ ഇടതു മുന്നണി യോഗം കഴിയുമ്പോഴും ആശാനും ഇസ്മായിലും പത്രത്തലക്കെട്ടുകള്‍ പങ്കിട്ടെടുത്തു. സിപിഎമ്മിനെതിരെ വെളിയം ആഞ്ഞടിച്ചു, പിണറായി വിജയന്റെ മുഖത്തു നോക്കി ഇസ്മായില്‍ ഗര്‍ജിച്ചു എന്നൊക്കെ മനോരമയും മാതൃഭൂമിയും എഴുതിപ്പിടിപ്പിച്ച തലക്കെട്ടു മത്തങ്ങകളില്‍ മനം മയങ്ങിപ്പോയവരുടെ അനിവാര്യമായ പതനമാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

മനുഷ്യനോട് മര്യാദയ്ക്ക് പെരുമാറാനും കൂടി അറിയുന്നവനെയാണ് നാം വെളിവുളളവനെന്ന് വിളിക്കുക.. പേരിന്റെ തുടക്കത്തില്‍ വെളിയം എന്നൊരു വാക്കുണ്ടായെന്നു കരുതി ആ ഗുണം കിട്ടണമെന്നില്ല. ജനിച്ചു വളര്‍ന്ന പഞ്ചായത്ത് വാര്‍ഡില്‍ നൂറു പേരുടെ പിന്തുണ തികച്ചില്ലാത്ത വെളിയമാണ് കേരളത്തിലാകെ ഉദ്ധരിച്ചു പിടിച്ച് നില്‍ക്കുന്നത്..

ഓര്‍മ്മയില്ലേ വെളിയം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ കഥ.. സിപിഎമ്മിനോട് സലാം പറഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ച സിപിഐയ്ക്ക് കിട്ടിയത് 64 വോട്ട്..

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായി വിജയന്റെ പത്ര സമ്മേളനത്തോടെ കാര്യങ്ങളുടെ കിടപ്പ്‌ ഏതാണ്ട്‌ വ്യക്തമായി എന്ന് തോന്നുന്നു

3 ആം തിയതി കൂടിയ LDF യോഗത്തില്‍ പൊന്നാനിയില്‍ പൊതു സ്വതന്ത്രനേ നിര്‍ത്താന്‍ CPI സമ്മതിച്ചു.പൊന്നാനിയില്‍ പൊതു സ്വന്ത്രനെ നിര്‍ത്തിയതിന്‌ പ്രതിഫലമായി തരതമ്യേന വിജയ സാധ്യത കൂടിയ മാവേലിക്കര സീറ്റ്‌ വിലപേശി മേടിച്ചു ( പത്തനംതിട്ട തരാം എന്നതായിരുന്നു CPM നിലപാട്‌). എല്ലാവരും ഹാപ്പിയായി പിരിഞ്ഞു. ജനതാദള്‍ മാത്രം അണ്‍ ഹാപ്പി.എന്നാല്‍ CPI ഇലെ മറ്റുള്ളവര്‍ വെളിയത്തെയും ഇസ്മായിലിനേയും പൊരിച്ചു. ഇരുട്ടിവെളുക്കുന്നതിന്‌ മുന്നെ വെളിയം മലക്കം മറിഞ്ഞു. 5 ആം തിയതിയിലെ LDF ഇലെ യോഗം മുതല്‍ വെളിയം ഉടക്ക്‌ തുടര്‍ന്നു. മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞതിനാല്‍ CPM വഴങ്ങിയില്ല . അത്‌ ഈ ഗതിയായി

മാരാര്‍ said...

ഒരിലക്ഷനിലെങ്കിലും മുന്നണികള്‍ നിരോധിച്ച് എല്ലാ പാര്‍ട്ടികളൊടും ഒറ്റക്കൊറ്റക്ക് മത്സരിക്കാന്‍ പറയണം. എന്നാല്‍ അറിയാമല്ലോ ഈ കീടന്നു തുള്ളുന്നവന്റെയൊക്കെ ശരിയായ സ്ഥിതി!!

18 സീറ്റില്‍ മത്സരിക്കാന്‍ ആളെയെവിടുന്നൊപ്പിക്കും എന്റമ്മോ..

മരത്തലയന്‍ said...

ഓ വെളിയം

ചുണയുണ്ടെങ്കിൽ ഉറച്ചു നിൽക്കണം

ചാര്‍വാകന്‍ said...

അടിയന്തിരാകാലത്ത് ഒറ്റുകാരന്റെ റോള്‍ നടപ്പിലാക്കാന്‍ പണിപെട്ട വലതുകാരനെ
ഏങ്ങനെയെങ്ങിലും ഒന്നൊഴിവാക്കാന്‍ കഴിഞ്ഞെങ്ങില്‍.

കിരണ്‍ തോമസ് തോമ്പില്‍ said...

From today's madhyamam

സി.പി.ഐ മുന്നണി വിടാതെ കൂറുമുന്നണിക്ക് ആലോചിച്ചു
തിരുവനന്തപുരം: മുന്നണിയില്‍ നിന്ന് സി.പി.ഐയോ സി.പി.എമ്മോ വിട്ടു നില്‍ക്കുന്നതിന് വിദൂര സാധ്യത പോലുമില്ല. വികാരവിക്ഷോഭങ്ങള്‍ക്കപ്പുറം, ഇരു പാര്‍ട്ടികള്‍ക്കും പിരിയാനാകാത്തതാണ് ദേശീയ ബന്ധം; നയപരിപാടികളും. എങ്കിലും പൊന്നാനി തിരിച്ചു ലഭിക്കാന്‍ സി.പി.ഐക്ക് ഒട്ടേറെ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നത്. സി.പി.ഐ മുന്നണി വിട്ടാല്‍ മന്ത്രിസഭ തകരില്ല. 17 എം.എല്‍.എമാരേ സി.പി.ഐക്കുള്ളൂ. ജനതാദളും ആര്‍.എസ്.പിയും സി.പി.ഐയുടെ കൂടെ ചേര്‍ന്നാലും മന്ത്രിസഭക്ക് ഒന്നും പറ്റില്ല. 62 പേര്‍ സി.പി.എമ്മിനുണ്ട്. അതിനാല്‍ ആ ഭയം സി.പി.എമ്മിനില്ല.

പക്ഷേ, സി.പി.ഐക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഏറെയാണ്. മുന്നണി വിടുക സങ്കീര്‍ണ നടപടിയാണ്. 1979ലെ ഭട്ടിന്‍ഡ കോണ്‍ഗ്രസ് തീരുമാനപ്രകാരമാണ് സി.പി.ഐ, ഇടതുമുന്നണി രൂപവത്കരിക്കാന്‍ തീരുമാനമെടുക്കുന്നത്. ഇടതുപക്ഷ ഐക്യം ദേശീയതലത്തില്‍ ശക്തമാക്കുക എന്ന ഭട്ടിന്‍ഡ കോണ്‍ഗ്രസ് പ്രമേയത്തിന് ഇനിയും മാറ്റം വന്നിട്ടില്ല. ദേശീയ തലത്തില്‍ മൂന്നാം മുന്നണിക്ക് മുന്‍കൈയെടുക്കുന്ന പാര്‍ട്ടികളാണ് സി.പി.എമ്മും സി.പി.ഐയും. കേരളത്തിലും പൊതു പ്രശ്നങ്ങളില്‍ മറ്റു ഘടകകക്ഷികളെ ഒറ്റപ്പെടുത്താന്‍ ഇരുകക്ഷികള്‍ക്കും ഒരേ മനസ്സാണ്. എങ്കിലും സി.പി.ഐ ഇക്കുറി കൂറുമുന്നണി ബന്ധങ്ങളെപ്പറ്റി ആലോചിച്ചു. ജനതാദളിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും ഒഴികെ 18 സീറ്റിലും മല്‍സരിക്കുമെന്ന് പ്രഖ്യാപിക്കും മുമ്പ് മറ്റ് ഘടകകക്ഷികളുമായി ധാരണയിലെത്താനുള്ള ഗൌരവ ചര്‍ച്ചകള്‍ സി.പി.ഐ നടത്തിയിരുന്നു. സി.പി.എം സ്ഥാനാര്‍ഥികള്‍ക്കെതിരെ കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന് അവര്‍ ആര്‍.എസ്.പി, ജനതാദള്‍, കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. മുന്നണിയില്‍ ഒരു സീറ്റും കിട്ടാത്ത ആര്‍.എസ്.പിക്ക് കൂറു മുന്നണിയില്‍ സി.പി.ഐ മൂന്ന് സീറ്റ് വാഗ്ദാനം ചെയ്തു. ജനതാദളിന് സി.പി.എം നല്‍കുന്നതുള്‍പ്പെടെ നാല്. കേരളാ കോണ്‍ഗ്രസിന് എല്‍.ഡി.എഫ് നല്‍കിയ ഇടുക്കി ഉള്‍പ്പെടെ അഞ്ച്. ശേഷിക്കുന്ന എട്ട് സീറ്റില്‍ സി.പി.ഐയും. സി.പി.എം സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനുള്ള കൂറുമുന്നണി നീക്കത്തില്‍ പക്ഷേ, മറ്റ് ഘടകകക്ഷികള്‍ താല്‍പര്യം കാട്ടിയില്ല.

അതിനുകാരണം മറ്റൊന്നാണ്. സീറ്റുവിഭജനം പണ്ട്, മുന്നണി ഏകോപന സമിതിയോഗത്തില്‍ പൊതുവായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന പതിവാണുണ്ടായിരുന്നത്. 1999ല്‍ ആര്‍.എസ്.പി സീറ്റ് പിടിച്ചുവാങ്ങാനായി സി.പി.എം അടവുമാറ്റി; ഉഭയകക്ഷി ചര്‍ച്ചയാക്കി. അന്ന് ആ നീക്കത്തിന് സി.പി.ഐയും കൂട്ടുനിന്നു. അതിനുമുമ്പും കോണ്‍ഗ്രസ് (എസ്), ജനതാദള്‍, ആര്‍.എസ്.പി തുടങ്ങിയ കക്ഷികളുടെ സീറ്റുകള്‍ പിടിച്ചു വാങ്ങിയപ്പോഴൊക്കെ സി.പി.ഐ, സി.പി.എമ്മിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് താല്‍പര്യം കാട്ടിയിരുന്നത്. പിടിച്ചെടുക്കുന്ന സീറ്റുകളില്‍ നിന്ന് കഴിയുമെങ്കില്‍ ഒന്നു തരപ്പെടുത്താനും അവര്‍ ശ്രമിച്ചിരുന്നു.

1999ല്‍ കൊല്ലം സീറ്റ് ആര്‍.എസ്.പിയില്‍ നിന്ന് പിടിക്കുമെന്നായപ്പോള്‍ അന്നത്തെ ആര്‍.എസ്.പി സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ എം.എന്‍. സ്മാരകത്തിലെത്തി സി.പി.ഐ സെക്രട്ടറി പി.കെ.വിയെയും അസിസ്റ്റന്റ് സെക്രട്ടറി വെളിയം ഭാര്‍ഗവനെയും കണ്ടു. സീറ്റ് പിടിച്ചുവാങ്ങാതിരിക്കാന്‍ കൂടെ നില്‍ക്കണമെന്ന് ചന്ദ്രചൂഡന്‍ അഭ്യര്‍ഥിച്ചു. പക്ഷേ, ആര്‍.എസ്.പിയോടൊപ്പം നിന്നാല്‍ നാല്മണ്ഡലത്തിലും സി.പി.എം തോല്‍പിച്ചേക്കുമെന്ന ഭയമാണ് അന്ന് വെളിയം ഭാര്‍ഗവന്‍ പ്രകടിപ്പിച്ചത്. പി.കെ.വി മിണ്ടിയില്ല. ചന്ദ്രചൂഡന്‍ 'ഇന്നു ഞാന്‍ നാളെ നീ' എന്ന ആപ്തവാക്യം ഓര്‍മിപ്പിച്ച് തിരിച്ചുപോന്നു.

ആ തെരഞ്ഞെടുപ്പില്‍ നാല് സീറ്റിലും സി.പി.ഐ തോറ്റു. തുടര്‍ന്ന് വന്ന രാജ്യസഭാസീറ്റ് സി.പി.ഐയില്‍ നിന്ന് സി.പി.എം പിടിച്ചെടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ പി.കെ.വി, 'ഇന്നു ഞാന്‍ നാളെ നീ' ഓര്‍മിച്ചു. ആര്‍.എസ്.പിയോടൊപ്പം നില്‍ക്കാന്‍ മടിച്ചതില്‍ പശ്ചാത്താപവും പ്രകടിപ്പിച്ചു. അന്ന് ചന്ദ്രചൂഡന്‍ ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാറിനെയും സമീപിപ്പിച്ചിരുന്നു. വീരനും ആര്‍.എസ്.പിയോട് അനുഭാവം കാട്ടിയില്ല. ഇപ്പോള്‍ ആര്‍.എസ്.പിയുടെ അന്നത്തെ നിസ്സഹായാവസ്ഥയെ ഇരു കക്ഷികള്‍ക്കും അഭിമുഖീകരിക്കേണ്ടിവന്നത് വിധി വൈപരീത്യം.

വയലാര്‍ ഗോപകുമാര്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സി പി ഐ ക്ക് 20 സീറ്റിലും മത്സരിക്കാനുള്ള അവസരം സി പി ഐ (എം) കൊടുക്കണം. സി പി ഐ യെ അനു നയിപ്പിക്കാന്‍ നില്‍ക്കാതെ വെളിയത്തിന്റെ വെല്ലുവിളി സ്വീകരിക്കുകയാണ് വേണ്ടത്.

ചുരുങ്ങിയ പക്ഷം കേരളത്തില്‍ ജീവിച്ചിരിക്കുന്ന അപൂര്‍വ്വ ജനുസ്സായ് എത്ര സി പി ഐ ക്കാരുണ്ടെന്ന് ഒന്ന് കണുക്കെടുക്കാമല്ലോ. എന്നിട്ട് അവശേഷിക്കുന്ന ആ വര്‍ഗ്ഗത്തെ സംരക്ഷിക്കാന്‍ വേണ്ട നിയമവും ആവശ്യത്തിന് ഫണ്ടും അടുത്ത നിയമസഭാ സമ്മേളന കാലത്ത് ആലോചിക്കാവുന്നതുമാണ്.

വെളിയം സഖാവേ, പ്ലീസ്, സഖാവ് പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കൂ. വല്യേട്ടന്റെ മുന്നില്‍ തോല്‍ക്കാതിരിക്കൂ.

മൂര്‍ത്തി said...

ന്യൂഡല്‍ഹി: സി.പി.ഐ എല്‍.ഡി.എഫ്‌ വിടില്ലെന്ന്‌ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദ്ദന്‍. പൊതുശത്രുവിനെ നേരിടാന്‍ എല്‍.ഡി.എഫില്‍ ഒന്നിച്ചുനില്‍ക്കും. പൊന്നാനി പ്രശ്‌നം പ്രകാശ്‌ കാരാട്ടുമായി ഇന്നും ചര്‍ച്ച ചെയ്‌തു. പ്രശ്‌നം കേരളത്തില്‍ തന്നെ പരിഹരിക്കുമെന്നും ബര്‍ദ്ദന്‍ പറഞ്ഞു.

from Mangalam

മൂര്‍ത്തി said...

ഹുസൈന്‍ രണ്ടത്താണി സി.പി.ഐയുടെ സ്വതന്ത്രസ്‌ഥാനാര്‍ഥിയായി വന്നാല്‍ പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്ന്‌ സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടിയു​െ​ട സംസ്ഥാന നേതൃത്വമാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ജില്ലാ സെക്രട്ടറി ഉണ്ണികൃഷണന്‍ അറിയിച്ചു.

from mangalam