Wednesday, April 01, 2009

ജനതാ തള്ള്‌ കീ ജയ്‌

കേരള രാഷ്ട്രീയ ഒരു വീരനേ ഉള്ളൂ അത്‌ നമ്മുടെ സ്വന്തം സോഷ്യലിസ്റ്റ്‌ വീരേന്ദ്രകുമാര്‍. ധാര്‍മ്മികതയുടെ ആള്‍ രൂപം. കേരളത്തിലെ അതിശക്തമായ ജനതാദള്ളിന്റെ സാരധി. ആഗോളവല്‍ക്കരണത്തിന്റെ കടുത്ത എതിരാളി ( ഇടക്കാലത്ത്‌ ചിദംബരത്തിന്റെ കൂടെ സഹമന്ത്രി ആയി ഇരുന്നിട്ടുണ്ട്‌ എന്നത്‌ ഒരു കുറവായി കരുതരുത്‌).ഗാട്ടിന്റെ കാണാചരടിലൂടെ ആഗോളവല്‍ക്കരണത്തേയും മുതലാളിത്തത്തേയും പ്രതിരോധിച്ച മഹാന്‍. ഇപ്പോള്‍ അദ്ദേഹം ഇടതുമുന്നണിയേയും CPM നേയും പാഠം പഠിപ്പിക്കാന്‍ ഇറങ്ങീയിരിക്കുന്നു. UDF ന്‌ വോട്ട്‌ ചെയ്യാനാണ്‌ അദ്ദേഹത്തിന്റെ ആഹ്വാനം.

കോഴിക്കോട്‌ സീറ്റ്‌ ലഭിക്കാതെ പോയതിലുള്ള അതിയായ സങ്കടമാണ്‌ അദ്ദേഹത്തെ ഇത്തരം കടുത്ത നിലപാടിലേക്ക്‌ എത്തിച്ചത്‌. എന്നാല്‍ CPM ന്റെ വിഭാഗിയതയില്‍ കൃത്യമായി പക്ഷം ചേര്‍ന്ന് ഉപചാപങ്ങള്‍ നടത്തിയതിനുള്ള തിരിച്ചടിയാണ്‌ കോഴിക്കോട്‌ സീറ്റ്‌ വീരന്‌ നഷ്ടമാക്കിയത്‌. കോഴിക്കോട്‌ സീറ്റ്‌ ഇപ്പോള്‍ ഫാരിസിന്റെ നോമിനിക്കാണ്‌ നല്‍കിയത്‌ എന്ന ആരോപണവുമായി വീരന്‍ രംഗത്ത്‌ എത്തിയിരിക്കുന്നു. അവിടെ നിന്നും പോയി ഇതാ മറ്റൊരു ആരോപണവും വീരന്‍ ഉന്നയിക്കുന്നു

കോഴിക്കോട്‌ മണ്ഡലത്തില്‍ സി.പി.എം. നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ഥി മുഹമ്മദ്‌ റിയാസിന്റെ പിതാവ്‌, എം.കെ. പ്രേംനാഥ്‌ എം.എല്‍.എ.യെ അടിയന്തരാവസ്ഥയില്‍ മര്‍ദിച്ചയാളാണ്‌. എം.പി.യായ എന്‍.എന്‍. കൃഷ്‌ണദാസിനെയും ടി. ശിവദാസമേനോനെയും അദ്ദേഹം മര്‍ദിച്ചിട്ടുണ്ട്‌. ഇതിനുള്ള പാരിതോഷികമാണ്‌ ഇപ്പോഴത്തെ സ്ഥാനാര്‍ഥിത്വം. 


ഈ മാനദണ്ഡമൊക്കെ വച്ചാല്‍ CPI ക്കും RSP ക്കുമൊന്നും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍പ്പോലും സീറ്റ്‌ നല്‍കാന്‍ കഴിയില്ല. CPI ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത്‌ കോണ്‍ഗ്രസിനൊപ്പമായിരുന്നു.വിമോചന സമരകാലത്ത്‌ RSP സമരക്കാര്‍ക്കൊപ്പമായിരുന്നു. തന്ത പോലീസായി സമരക്കാരെ തല്ലിയാല്‍ പാര്‍ട്ടി യുവജനസംഘടനയുടെ ജില്ലസെക്രട്ടറിക്ക്‌ സീറ്റ്‌ നല്‍കാന്‍ പാടില്ല എന്നൊക്കെപ്പറായമാത്രം വീരന്‍ അധപധിച്ചു.

ദേശാഭിമാനി ബോണ്ട്‌ വിവാദമാണ്‌ CPM നെ വിറളിപ്പിടിപ്പിച്ചതെന്നും അതിനാലാണ്‌ സീറ്റ്‌ ന്‍ഷ്ടപ്പെട്ടതെന്നുമാണ്‌ വീരന്‍ പക്ഷക്കാരുടെ മറ്റൊരു ആരോപണം. അതില്‍ ചില്ലറ കാര്യം ഇല്ലാതില്ല. എന്നാല്‍ ഇതിന്റെ പേരില്‍ അത്രക്ക്‌ ധാര്‍മ്മിക രോഷം കൊള്ളാന്‍ വീരന്‌ എന്ത്‌ അവകാശം?

കോട്ടയം സമ്മേളനം വരെ CPM ഇല്‍ നിലനിന്നിരുന്ന ശക്തമായ വി.എസ്‌ പിണറായി ബലാബലത്തില്‍ അച്ചുതാനന്ദനൊപ്പമായിരുന്നു മാതൃഭൂമി പത്രം. അതിന്റെ എഡിറ്റര്‍ ഗോപാലകൃഷ്ണന്‍ ഔദ്യോഗിക പക്ഷത്തെ കടന്നാക്രമിച്ചു. ലിസ്‌ വിവാദം ബോണ്ട്‌ വിവാദം ഫാരിസ്‌ വിവാദം പിതൃശൂന്യ വിവാദം അങ്ങനെ പോയി കാര്യങ്ങള്‍. എന്നാല്‍ കോട്ടയം സമ്മേളനത്തോടെ പിണറായി പാര്‍ട്ടി പിടിക്കുകയും വി.എസ്‌ ഒതുങ്ങുകയും ചെയ്തതോടെ ഗോപാലകൃഷ്ണന്റെ തൊപ്പി തെറിച്ചു. അതിന്റെ അനുരണനങ്ങള്‍ പിന്നെ മാതൃഭുമിയില്‍ ദൃശ്യമായി. ബോണ്ട്‌ വിവാദത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇന്ത്യവിഷനടക്കമുള്ള ദൃശ്യമാധ്യാമങ്ങള്‍ മാതൃഭൂമിയുടെ രണ്ട്‌ കോടി കോഴ എന്ന ഫ്രണ്ട്‌ പേജ്‌ വാര്‍ത്ത കാണിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ മാതൃഭൂമിയുടെ 7 പേജിലും 9 ആം പേജിലുമൊക്കെ ചെറിയ കോളം വാര്‍ത്തകളായി മാറി. മാതൃഭൂമി അന്വേഷിച്ച്‌ കണ്ടെത്തിയ വാര്‍ത്തകളുടെ ഫോളോ അപ്പ്‌ വാര്‍ത്തകള്‍ക്കാണ്‌ ഈ ഗതി വന്നതെന്ന് ഓര്‍ക്കണം. പക്ഷെ ഗോപാളകൃഷ്ണനെ പുറത്താക്കിയതുകൊണ്ടോ പാര്‍ട്ടിക്കിഷ്ടമില്ലാത്ത വാര്‍ത്ത കൊടുക്കാതിരുന്നതുകൊണ്ടോ എന്നും കോഴിക്കോട്‌ സീറ്റ്‌ തരപ്പെട്ടില്ല. അപ്പോള്‍ വീണ്ടും ആദര്‍ശത്തിന്റെ അസുഖം പൊട്ടി മുളച്ചു.

ഇപ്പോള്‍ ജനതാദള്ളില്‍ ഇപ്പോള്‍ എല്ലാ ഞാഞ്ഞൂലുകള്‍ക്കും ആദര്‍ശം മുറ്റി നില്‍ക്കുകയാണ്‌. കൃഷ്ണന്‍ കുട്ടി പറയുന്നത്‌ ജനതാദള്‍ തുടങ്ങി വച്ച സമരങ്ങളാണ്‌ വി.എസ്‌ പോലും ഏറ്റെടുത്തത്‌ എന്നാണ്‌. കൊക്കോക്കോള സമരമാണ്‌ അദ്ദേഹം ഉദാഹരിക്കുന്നത്‌. ജലചൂഷണം നടത്തിയ കൊക്കോക്കോള സമര നായകന്‍ പെപ്സിയുടെ ജല ചൂഷണത്തെ കാണാതെ പോയി എന്നതിലാണ്‌ ഇതിലെ ആന്റി ക്ലൈമാക്സ്‌.പിന്നെ ഈ സമരനായകന്‍ 1987 നു ശേഷം ഇന്നെ വരെ ചിറ്റൂരില്‍ നിന്ന് ജയിച്ചിട്ടില്ല. എല്ലാത്തവണയും K. അച്ചുതനോട്‌ തോല്‍ക്കാനാണ്‌ വിധി.

ഗൗഡ ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ പുതിയ ദള്ള്‌ ഉണ്ടാകിയവര്‍ സമാജ്‌വാദിയില്‍ ലയിക്കാന്‍ ചെന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ ലയനം നീണ്ടു അപ്പോഴേക്കും SP ആണവക്കരാറുമായി പോയി. അതോടെ ആ ലയനവും വഴിമുട്ടി. പിന്നെ ബി.ജെ.പി ബന്ധം വിട്ട്‌ ആണവക്കരാര്‍ വിരുദ്ധനായി വന്ന ഗൗഡക്കൊപ്പം വീണ്ടും ലയിച്ചു. എല്ലാത്തിനും കാരണം ആഗോളവല്‍ക്കരണം സാമ്പത്തിക നയം സാമ്രാജത്ത വിധേയത്തം ഇവയോടൊക്കെയുള്ള എതിര്‍പ്പ്‌ . എന്നാല്‍ ഇവയൊക്കെ ഒറ്റ നിമിഷം കൊണ്ട്‌ ആവിയായിപ്പോയി. കോഴിക്കോട്‌ സീറ്റ്‌ ലഭിച്ചില്ല എന്ന ഒറ്റക്കരാണത്താല്‍. അതോടേ യു.ഡി.എഫിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു. സ്വന്താമയി 20 മണ്ഡലങ്ങളില്‍ ഒന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കഴിവ്‌ തെളിയിക്കുകയൊന്നും വേണ്ടായിരുന്നു. ചുരിങ്ങിയത്‌ സ്വാധീനമുണ്ട്‌ എന്ന് അവകാശപ്പെടുന്ന കോഴിക്കോട്‌ എങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമായിരുന്നു. സിറ്റിംഗ്‌ സീറ്റിലെ ശക്തി കേരളീയര്‍ ഒന്നറിനേനെ. വടകരയിലും ആലത്തൂരും പാലക്കടുമൊക്കെ സ്വാധീനം അറിയിക്കാന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി CPM നേയും മറ്റും സ്വന്തം വോട്ട്‌ ബാങ്ക്‌ കാട്ടിക്കൊടുക്കാമായിരുന്നു. അധിനിവേശ പ്രതിരോധ സമിതിക്കാര്‍ പോലും (ഇവര്‍ക്ക്‌ വടകരയില്‍ UDF ന്റെ അടവ്‌ സപ്പോര്‍ട്ട്‌ ഓഫര്‍ ഉണ്ടായിരുന്നിട്ട്‌ പോലും ) സ്വന്തമായി മത്സരിക്കാന്‍ തീരുമാനിച്ച സാഹ്ചര്യത്തില്‍ ജനതാദള്ള്‌ ഇങ്ങനെ ഒരു നിലപാട്‌ സ്വീകരിച്ചത്‌ അവരുടെ ശക്തി അറിയാനുള്ള സാചര്യമാണ്‌ നഷ്ടപ്പെട്ടത്ത്‌. ഇനി UDF ജയിക്കുന്ന എല്ലാ മണ്ഡലത്തിലും ജനതാദള്ള്‌ പറയും കണ്ടോ ഞാനും കടുവാച്ചനും കൂടി നിങ്ങളേ പാഠം പഠിപ്പിച്ചത്‌ കണ്ടോ എന്ന്

11 comments:

തല്ല്‌ കൊള്ളി said...

താങ്കള്‍ക്ക്‌ ഇങ്ങിനെയെ സംസാരിക്കാന്‍ കഴിയൂ. ഭൂരിപക്ഷം മനുഷ്യരുടെ ജീവിത നിലവാരത്തെക്കുറിച്ചും വസ്‌തുതകളോടൊക്കെയുള്ള അവരുടെ പ്രതികരണങ്ങളെക്കുറിച്ചും സത്യത്തോടും ധാര്‍മ്മികതയോടും മനുഷ്യര്‍ പുലര്‍ത്തുന്ന അടുപ്പത്തെക്കുറിച്ചും അജ്ഞാതനായ നിങ്ങളുടെ നിലപാടുകള്‍ സാധാരണ മനുഷ്യര്‍ അറപ്പോടെ മാത്രമേ വീക്ഷിക്കൂ.

സത്യത്തില്‍ ഇവിടെ പ്രശ്‌നം ജനതാദളിന്‌ സീറ്റു കൊടുത്തതല്ല. അതിനെ അണിയറ കഥകളെ ബോധപൂര്‍വ്വം മൂടി വെക്കാന്‍ നിങ്ങള്‍ക്ക്‌ ഇങ്ങിനെ സംസാരിക്കേണ്ടിവരുന്നു.

ജനാധിപത്യത്തിന്റെ പ്രധാന ഘടകമായ മാധ്യമങ്ങളുടെ കണ്ടെത്തലുകളെ ഭയപ്പെടുന്ന മാഫിയാ സംഘ തലവന്‍മാരും എന്തു പറഞ്ഞാലും ചെയ്‌താലും ഒരു ആള്‍കൂട്ടം പിന്നിലുണ്ടാവുമെന്ന്‌്‌, തല്‍ക്കാലത്തേക്കെങ്കിലും വ്യാമോഹിക്കുന്ന "പാര്‍ട്ടി" നേതാക്കളും ചേര്‍ന്നു നടത്തുന്ന ജനവിരുദ്ധതയും അഴിമതിയും കള്ളത്തരങ്ങളും കുറച്ചെങ്കിലും പുറത്തറിയുന്നത്‌ ചില പത്രങ്ങളിലൂടേയാണ്‌. (മാതൃഭൂമിയേക്കാള്‍ ഒരു കോപ്പി അധികം അച്ചടിച്ചു വിതരണം ചെയ്യുമെന്ന്‌ വീമ്പിളിക്കിയ "ദൈവ' ത്തിന്റെ പരമ ഭക്തനാണല്ലൊ നിങ്ങള്‍ -സ്‌റ്റോക്‌മാര്‍ക്കറ്റ്‌ തകര്‍ന്നപ്പോള്‍ നിര്‍ത്തിവെച്ചതാവും. അല്ലേ) സത്യത്തോടും നിതീയോടും ജനങ്ങള്‍ക്ക്‌ എന്നും താല്‍പര്യമുണ്ടാവും. അത്തരം താല്‍പര്യങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ ചിലരെ ശിക്ഷിച്ചും പരിഹസിച്ചും ഭ്രഷ്ടരാക്കിയും കളിക്കാമെന്നത്‌ "ചരിത്രപരമായ" വിഡ്‌ഢിത്തമാണ്‌.

ജനതാളും സി.പി.ഐ.യോ അല്ല ഇവിടെ പ്രശ്‌നം. ഫാസിസ്റ്റ്‌ മനോഭാവം വെച്ചു പുലര്‍ത്തുന്ന ഒരു സംഘടനയുടെ അരികു പറ്റി മാഫിയാ, അഴിമതി പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാമെന്ന ചിലരുടെ വ്യാമോഹമാണ്‌. അതു നടപ്പാക്കാന്‍ വര്‍ഗ്ഗീയ കക്ഷികളേയും മറ്റേതു വൃത്തികേടുകളേയും കൂട്ടിയിണക്കുകയാണിവിടെ. (ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ ക്രൈംനന്ദകുമാറിന്‌ വേ്‌ണ്ടത്ര പിന്‍ബലം കൊടുത്തത്‌ വീരേന്ദ്രകുമാറാണ്‌ എന്നതല്ലെ യഥാര്‍ത്ഥ പ്രശ്‌നം ?) മാരീചനും നിങ്ങളും അടങ്ങിയ ദേശാഭിമാനി-ഗൂഡസംഘം ബ്ലോഗുകളില്‍ പോലും മാതൃഭൂമിക്കെതിരേയും വീരേന്ദ്രകുമാറിനെതിരേയും നേരത്തെ തുടങ്ങിവെച്ച യുദ്ധങ്ങളുടെ വെളിവാക്കലുകളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌.

santhosh balakrishnan said...

കിരണ്‍..!
ലിസ്‌ വിവാദം ,ബോണ്ട്‌ വിവാദം, ഫാരിസ്‌ വിവാദം എന്നിവ പുറത്തറിഞത്‌ മാതൃഭൂമിയിലൂടെയാണ്.
ഇവ ഒന്നും പുറത്ത്‌ വന്നിരുന്നില്ലെങ്കില്‍ വീരേന്ദ്രകുമാറിന് സീറ്റ്‌ കിട്ടുമായിരുന്നു എന്നാണോ പറഞു വരുന്നത്‌..?
ഈ വാര്‍ത്തകള്‍ പുറത്തറിഞിരുന്നില്ലെങ്കില്‍ അത്‌ മലയാളി സമൂഹത്തിന് ഉണ്ടാക്കുമായിരുന്ന നഷ്ടം എത്രത്തോളമാകുമായിരുന്നു.
ആരോപണങള്‍ ശരിയാണന്ന്‌ പാര്‍ട്ടിയും ദേശാഭിമാനിയും സമ്മതിക്കുകയും തിരുത്തുകയും ചെയ്തത്‌ പത്രങളുടെ വിജയം തന്നെയാണ്.

മലപ്പുറം സമ്മേളനത്തോടെ അച്ചുതാനന്ദന്‍ ഗ്രൂപ്പ്‌ നിഷ്പ്രഭമായി തുടങിയിരുന്നു.
പിണറാ‍യി ഗ്രൂപ്പിന്റെ കൂടെ നിന്നിരുന്നുവെങ്കില്‍ കിട്ടാനുള്ള കസേരകള്‍ വളരെ വലുതാണന്ന്‌ നമ്മളേക്കാള്‍ എല്ലാം വീരേന്ദ്രകുമാറിന് അറിയാമായിരുnnu. ഒന്നും കിട്ടില്ല നഷ്ടം മാത്രമേ ഉണ്ടാകൂ എന്നറിഞിട്ടും അദ്ദേഹം ആദര്‍ശത്തിന്റെയും സ്വന്തം വിശ്വാശത്തിന്റെയും പേരില്‍ അച്ചുതാനന്ദന്റെ കൂടെ നിന്നു എങ്കില്‍ അദ്ദേഹത്തെ നമ്മള്‍ ചുരുങിയ പക്ഷം അപമാനിക്കാതെയെങ്കിലും ഇരിക്കണം.

തങ്കളുടെ വാക്കുകളില്‍ ഒരു പരിഹാസചുവ തോന്നിപ്പോയതിനാലാണ് ഇത്രയും എഴുതിയത്‌.

suraj::സൂരജ് said...

“തള്ള്” എന്നതിന് ഗുണ്ടടിക്കുക എന്ന ഒരര്‍ത്ഥം കൂടി ലോക്കല്‍ ഭാഷയില്‍ ഉണ്ടല്ലോ. അപ്പോള്‍ “ജനതാ തള്ള്” എന്നത് കറക്റ്റായി ;))

ഇത്രയും കാലം ഇടതുപക്ഷം സോഷ്യലിസം ആഗോളവല്‍ക്കരണ പ്രതിരോധം ഒലക്കേടമൂട് മത്തങ്ങേട കുരു എന്നൊക്കെ പറഞ്ഞ് രണ്ടുകൈകൊണ്ടും പുസ്തകങ്ങളെഴുതിയും കാലുകൊണ്ട് അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയും ഷൈന്‍ ചെയ്ത മച്ചാന് ഒരു സീറ്റ് മാറ്റി വേറൊന്ന് കൊടുക്കാമെന്ന് കേട്ടപ്പോള്‍ സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യവും ഗാട്ട് കരാറുമൊക്കെ ഒലിച്ച് പോയിരിക്കുന്നു.ഹാവൂ! ഇത്രയേ ഉള്ളായിരുന്നുള്ളൂ “സോഷ്യലിസ്റ്റ് കര്‍ഷക” ഉണ്ടച്ചുരുട്ടുകള്‍.

ഹൊ, ഇനിയിപ്പൊ മാതൃഭൂമിയും മനോരമയും പൂര്‍വാധികം വീറോടെയാവും മത്സരം. ഒരുകാര്യത്തില്‍ സമാധാനമുണ്ട്. മനോരമയ്ക്കില്ലാതിരുന്നതും മാതൃഭൂമിക്കുണ്ടായിരുന്നതുമായ നിഷ്പക്ഷതാനാട്യം ഇനിയങ്ങോട്ട് ഇല്ലാതാവുമല്ലോ. തുറന്ന മാധ്യമ യുദ്ധത്തിന്റെ നാറുന്ന ദിനങ്ങള്‍ക്കായി മൂക്കുംപൊത്തി കാത്തിരിക്കുന്നു :))

മൂര്‍ത്തി said...

“തള്ളില്‍ പുഷ് പുള്‍“ എന്നൊരു തലക്കെട്ടിട്ടാല്‍ ഈ വാര്‍ത്ത ഏല്‍ക്കും..

ജനതാദള്‍ എല്‍.ഡി.എഫിന്റെ ഭാഗമാണെന്ന്‌ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ എച്ച്‌.ഡി ദേവഗൗഡ. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ വീരേന്ദ്രകുമാറിനോട്‌ ആവശ്യപ്പെടുമെന്നും ഗൗഡ അറിയിച്ചു. പാര്‍ട്ടിയിലെ ആശയപ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുന്‍മന്ത്രി മാത്യു ടി.തോമസ്‌ ഉള്‍പ്പെടുന്ന സംഘം ഇന്ന്‌ ഗൗഡയെ സന്ദര്‍ശിച്ചിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഗൗഡ ഇക്കാര്യ മറിയിച്ചത്‌.

abhilash attelil said...

സൂരജ് പറഞ്ഞതുപോലെ ജനത തള്ള് എന്ന് പേര് മാറ്റണം.തനിക്കു ഇഷ്ടമാല്ലാതവരെ വെക്തിപരമായി ആക്ഷേപിക്കാന്‍ കൊണ്ട് നടക്കുനതാണ് നന്ദ കുമാറിനെ.അല്ലാതെ കൊച്ചു പുസ്തകം വില്‍ക്കുന്ന അയാള്‍ക്ക്‌ എന്ത് യോഗ്യത ആണ് ഉള്ളത്.സുകുമാര്‍ അഴീകൊടിന്റെ കേസിലും സിന്ധു ജോയിയെകുറിച്ചും ഫാരീസിനെകുരിച്ചും മറ്റും കള്ളകഥകള്‍ ഉണ്ടാക്കിയത് ഇതിന്‍റെ ഭാഗം ആയിട്ടാണ്‌ .അതിനെതിരെ പ്രതികരിച്ച സ്വരാജിനെ എന്തെല്ലാം പറഞ്ഞാണ് ആക്ഷേപിച്ചത്?മറന്നു പോയോ വീരനെ സ്തുതിക്കുന്നവര്‍. അത് പോലെ ആദര്‍ശം ഒന്നും അല്ല മകന്‍ ശ്രേയസ് കുമാറിനെ മന്ത്രി ആക്കാതെ മാത്യു ടി തോമസിനെ മന്ത്രി ആക്കണം എന്ന് തീരുമാനമെടുത്തത് മൂലം ആണ് വീരന് പാര്‍ട്ടി ശത്രു ആയതു.ഇന്ന് ആദര്‍ശ ധീരനായി വീരനും മാത്രെഭൂമിയും വാഴ്ത്തുന്ന മാത്യു ടി തോമസിനെതിരെ ജനതാദളിന്റെ എത്ര ജില്ല കമ്മറ്റികള്‍ പ്രമേയം പാസാക്കിയിട്ടുണ്ട് എന്നറിയാമോ.കണ്ണൂരില്‍ ആത്മഹത്യ ചെയ്ത് ആര്‍ ടി ഓ ഓഫീസറുടെ പേരിലുംമറ്റും നന്ദകുമാറും മത്രെഭൂമിയും എഴുതിയത് മറന്നു പോയോ?

ബിനോയ് said...

ലേഖകന്റെ മുന്‍ നിലപാടുകളേക്കുറിച്ചോ ഗൂഡ താത്പര്യങ്ങളേക്കുറിച്ചോ എനിക്കു വലിയ പിടിപാടില്ല. ഇവിടെ അഭിപ്രായം പറയാന്‍ അതിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല. അതുകൊണ്ടു പറയട്ടെ, ലേഖനത്തിന്റെ ഉള്ളടക്കത്തോട് പൂര്‍‌ണ്ണമായും യോജിക്കുന്നു. ഒരു പര്‍ലമെന്റ് സീറ്റിനു വേണ്ടി, കോണകം മാറുന്ന ലാഘവത്തോടെ ആഗോളവല്‍‌ക്കരണ വിരുദ്ധ നയവും സാമ്രാജ്യത്വ വിരോധവുമൊക്കെ പരണത്തു വെച്ച ഈ മഹാവിപ്ലവകാരികളെ തിരിച്ചറിയാന്‍ ജനത്തിനു കിട്ടിയ ഒരവസരമാണിത്. എനിക്കു മനസ്സിലായിടത്തോളം ലേഖനത്തിന്റെ വിഷയം ജനതാ ദളിന്റെ പുതിയ നിലപാടുകളാണ്. സി പി എമ്മിന്റെ നയവ്യതിയാനങ്ങളും മാഫിയ സംസ്ക്കാരവുമൊക്കെ സ്ഥിരമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. അതും വീരന്റെ പുതിയ വീരസ്യങ്ങളും ബന്ധിപ്പിക്കേണ്ടതില്ല. കോഴിക്കോട് മണ്ഡലം ജനതാദളിനു തന്നെ നീക്കിവെച്ചിരുന്നതാണെന്നും, സ്ഥാനാര്‍‌ഥി നിര്‍ണ്ണയത്തിന്റെ ഇടവേളകളില്‍ അച്ഛനും മകനും കൂടി സി പി എമ്മിന് എതിരെ ഒപ്പിച്ച ചില തൊരപ്പന്‍ പണികളാണ് മണ്ഡലം നഷ്ടമാക്കുന്നതുവരെ കാര്യങ്ങളെത്തിച്ചതെന്നും കേള്‍ക്കുന്നുണ്ട്. മുന്നണിയിലെ ഘടക കക്ഷികള്‍ക്കുള്ളിലെ ചെരങ്ങു ചൊറിഞ്ഞ് പുണ്ണാക്കുന്ന ആദര്‍ശധീരന്‍‌മാര്‍ അതിന്റെ ഭവിഷ്യത്ത് നേരിടാനും തയ്യാറയിരിക്കണം. ഇരിക്കുന്നിടം തുരക്കുന്ന ഈ ജാതി ഞാഞ്ഞൂലുകളെ ചുമക്കുന്നതിന്റെ നിരര്‍‌ത്ഥകത സി പി എമ്മിന് ഇപ്പോഴെങ്കിലും ബോദ്ധ്യമായെങ്കില്‍ സന്തോഷിക്കുകയാണ് വേണ്ടത്.

കിരണ്‍ തോമസ് തോമ്പില്‍ said...

സന്തോഷേട്ടാ

മാധ്യമങ്ങള്‍ വാര്‍ത്തള്‍ വെളിച്ചെത്ത്‌ കൊണ്ടുവരുന്നതിനോട്‌ എനിക്ക്‌ അങ്ങേ അറ്റം മതിപ്പാണ്‌. എന്നാല്‍ തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക്‌ അനുയോജ്യമായി വാര്‍ത്തകള്‍ ഉണ്ടാക്കുകയും അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുകയും ചെയ്യുന്നത്‌ അംഗീകരിക്കാനാകില്ല.

പിണറായി ഗ്രൂപ്പിന്റെ കൂടെ നിന്നുരുന്നു എങ്കില്‍ കിട്ടാവുന്ന സ്ഥനത്തെപ്പറ്റി എന്നൊക്കെപ്പറഞ്ഞാല്‍ അത്‌ കുര്‍ച്ച്‌ കൂടുതലല്ലേ. വി.എസ്‌ പാര്‍ട്ടി പിടിക്കും എന്ന പ്രതീക്ഷയില്‍ എടുത്ത നിലപാടായി മാത്രമേ എനിക്ക്‌ കാണാന്‍ കഴിയൂ അലെങ്കില്‍ ചുരുങ്ങിയത്‌ സിന്ധു ജോയിയെ പറ്റി വന്ന ഗോസിപ്പെങ്കിലും തിരുത്താന്‍ മാതൃഭൂമി തയ്യാറാകുമായിരുന്നു. എന്നാല്‍ വി.എസും വിരനും മാതൃഭൂമിയും കൂടെ സ്വരാജിനെ അധിഷേപിക്കുകയായിരുന്നു.എന്തൊക്കെയാണ്‌ വെടുയുണ്ട വിവാദത്തിന്റെ കാലത്ത്‌ മാതൃഭൂമിയില്‍ അച്ചടിമഷി പുരണ്ടത്‌ എന്നോര്‍ക്കുക. എന്നാല്‍ പിണറായി ശക്തനായതോടെ മാതൃഭൂമി എന്തുകൊണ്ട്‌ കുറേക്കാലം സ്വന്തം കണ്ടെത്തലുകളെ തള്ളിപ്പറഞ്ഞു എന്നതും ഗോപാലകൃഷ്ണന്‍ മാതൃഭൂമിയില്‍ നിന്ന് കുടിയറക്കപ്പെട്ടതും എന്ന് ഓര്‍ക്കുമ്പോള്‍ ധാര്‍മ്മികത്‌ ഒക്കെ വെള്ളത്തില്‍ വരച്ച വരപോലെ മാറിപ്പോയതല്ലേ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജനിച്ചു വളർന്ന മണ്ണിൽ മത്സരിയ്ക്കാൻ കഴിയില്ല എന്ന വീരേന്ദ്രകുമാറിന്റെ നിലപാട് ആണു ഏറ്റവും പരിഹാസ്യം.വയനാട് സ്വന്തം നാടാണ്.സ്വന്തം നാട്ടിൽ നിന്ന് പോരാടാൻ പറ്റാത്ത എന്ത് പ്രശ്നമാണു അവിടെ അദ്ദേഹത്തിനു ഉള്ളത്..?അതും കല്പറ്റ അടക്കമുള്ള മണ്ഡലങ്ങൾ കോഴിക്കോട്ടു നിന്ന് വയനാടിന്റെ ഭാഗമായ പുതിയ സാഹചര്യത്തിൽ???

പാഞ്ഞിരപാടം............ said...

ലാവ്ലിന്‍ കള്ളന്‍ പിണറായിയും , മദനി തീവ്രവാദി ബന്ധവും ഒരു വിഷ്യമേ അല്ലാ.....

ഇസ്രയേല്‍ പാല്‍സ്തീന്‍ വിടുക...അതാണു നമ്മുടെ സാര്വ്വാദേശീയ പ്രശ്നം.....

ജനശക്തി said...

'അപ്പനില്ലാത്ത നോട്ടീസ്', അഥവാ തല്ലുകൊള്ളേണ്ട പണി'

Sha-BEER said...

Da isn't it better to change the name of the blog to CPI(M) ramblings..
BTW nice try!! :-D. You have future