Monday, May 04, 2009

വീണ്ടും ചില ലാവ്‌ലിന്‍ കുറിപ്പുകള്‍

അഡ്വക്കേറ്റ്‌ ജനറല്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കേണ്ട എന്ന് നിയമോപദേശം നല്‍കിയതിനെത്തുടര്‍ന്ന് വീണ്ടു ലാവ്‌ലിന്‍ കേസ്‌ മാധ്യമങ്ങളില്‍ സജീവമാകുകയാണ്‌. എന്തൊക്കെ കുറ്റങ്ങളാണ്‌ പിണറായിക്കെതിരെ ആരോപിച്ചിരിക്കുന്നത്‌ എന്ന് ഈ അവസരത്തില്‍ അന്വേഷിക്കുന്നു.നിയമപരമായി നിലനില്‍ക്കില്ല എന്ന AG യുടെ നിയമോപദേശം വിശകലനം ചെയ്യാന്‍ ഇത്‌ സഹായിക്കും എന്ന് കരുതുന്നു.

ക്രൈം നന്ദകുമാറാണ്‌ ഈ കേസ്‌ സജീവമായി നിലനിര്‍ത്തിയത്‌. ക്രൈം നന്ദകുമാറിന്റെ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ച ക്രൈം വാരിക ഇന്ന് നെറ്റില്‍ ലഭ്യമാണ്‌. അതിവിടെ നിന്നും ഡൗണ്‍ലോഡ്‌ ചെയ്ത്‌ വായിക്കുക

മാതൃഭൂമി പത്രം ഏപ്രില്‍ രണ്ടാം തിയതി പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ വായിക്കുക

ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന്‌ സി.ബി.ഐ.
Date : April 02 2009

ല്‍ തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാറിനെയും മന്ത്രിസഭയെയും വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചാണ്‌ പിണറായി വിജയന്‍ എസ്‌.എന്‍.സി. ലാവലിനുമായുള്ള കരാര്‍ ഒപ്പിടുന്നതിന്‌ അംഗീകാരം നേടിയെടുത്തതെന്ന്‌ സി.ബി.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ അറിഞ്ഞിരിക്കണമെന്ന പ്രാഥമികമായ കടമപോലും ലംഘിക്കപ്പെട്ടു. വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ്‌ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി (ഇരുവരും കേസില്‍ പ്രതികളാണ്‌) എന്നിവരാണ്‌ മന്ത്രിസഭയുടെ അറിവിലേക്ക്‌ വിവരങ്ങള്‍ വരുന്നത്‌ തടഞ്ഞത്‌. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടാണ്‌ പിണറായി വിജയന്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന്‌ സര്‍ക്കാറിന്റെ അനുമതി, തട്ടിപ്പിലൂടെ സംഘടിപ്പിച്ചത്‌-സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിലെ സ്‌പെഷല്‍ ഓഫീസറായി തന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എന്‍. ശശിധരന്‍നായരെ പിണറായി വിജയന്‍ നിയമിച്ചത്‌ തന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താനാണ്‌. മന്ത്രിസ്ഥാനത്തുനിന്ന്‌ മാറിയ ശേഷവും ശശിധരന്‍നായര്‍ പിണറായി വിജയനുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.

പദ്ധതിയുടെ നവീകരണവും കാന്‍സര്‍ സെന്ററിനുള്ള സഹായധനവും സംബന്ധിച്ച കരാറുകളെക്കുറിച്ച്‌ തനിക്ക്‌ വിശദാംശങ്ങളറിയില്ല എന്ന പിണറായി വിജയന്റെ വാദം അംഗീകരിക്കാനാവുന്നതല്ലെന്ന്‌ സി.ബി.ഐ. പറയുന്നു. എസ്‌.എന്‍.സി. ലാവലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍, കനേഡിയന്‍ ഹൈക്കമ്മീഷന്‍ എന്നിവരുമായി പിണറായി വിജയന്‍ നേരിട്ട്‌ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്‌. കരാറിനുള്ള വായ്‌പതുകയ്‌ക്ക്‌ സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതിന്‌ മന്ത്രിയായ പിണറായി വിജയന്‍ നേരിട്ട്‌ ചര്‍ച്ച നടത്തിയത്‌ അദ്ദേഹത്തിന്റെ അമിത താത്‌പര്യം വെളിച്ചത്തുകൊണ്ടുവരുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സഹായധനം എന്ന പുതിയ പഴുത്‌ ഏര്‍പ്പെടുത്തിയാണ്‌ പിണറായി വിജയന്‍ ഈ ഗൂഢാലോചനയിലേക്ക്‌ പ്രവേശിക്കുന്നതെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഊര്‍ജ സെക്രട്ടറിയായി കാലാവധി പൂര്‍ത്തിയാക്കിയ കെ. മോഹനചന്ദ്രനെ കെ.എസ്‌.ഇ.ബി. ചെയര്‍മാനാക്കി നിലനിര്‍ത്തിയും കരാറിനെ എതിര്‍ത്ത ധനകാര്യ സെക്രട്ടറി വരദാചാരിയുടെ ബുദ്ധി പരിശോധിക്കണമെന്ന്‌ നോട്ടെഴുതി ഇതിനെ എതിര്‍ത്തവരെ തളര്‍ത്തിയും പിണറായി വിജയന്‍ കരാര്‍ സാധ്യമാക്കിത്തീര്‍ക്കുകയായിരുന്നു.

കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പിണറായി വിജയന്റെ നേതൃത്വത്തില്‍ കാനഡയില്‍ പോയ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്‌ കെ.എസ്‌.ഇ.ബി. ചെയര്‍മാന്റെ തീരുമാനമായിരുന്നെന്നും അദ്ദേഹം സാങ്കേതിക ജ്ഞാനമുള്ളവരുമായി മുമ്പ്‌ സംസാരിച്ചിരിക്കാമെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഉറപ്പാക്കുന്നതിന്‌ നിയമപരമായി നിലനില്‍ക്കുന്ന കരാര്‍ ഉണ്ടാക്കാഞ്ഞതാണ്‌ ഗൂഢാലോചനയ്‌ക്ക്‌ മുഖ്യ തെളിവായി സി.ബി.ഐ. ഉയര്‍ത്തിക്കാട്ടുന്നത്‌. ഇത്‌ മന്ത്രിയെന്ന നിലയില്‍ തന്റെ ശ്രദ്ധയില്‍ ഉദ്യോഗസ്ഥര്‍ പെടുത്തിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ മൊഴി. ഈ രണ്ട്‌ വാദങ്ങളും നിലനില്‍ക്കുന്നതല്ലെന്ന്‌ സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന്‌ വൈദ്യുതി പദ്ധതിയുടെ നവീകരണം മാത്രം പഠിക്കാന്‍ നിയോഗിച്ചതല്ല ബാലാനന്ദന്‍ കമ്മിറ്റിയെന്നും സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തെക്കുറിച്ച്‌ പൊതുവില്‍ പഠിക്കുകയായിരുന്നു ആ കമ്മിറ്റിയുടെ ചുമതലയെന്നുമുള്ള പിണറായിയുടെ വാദവും സി.ബി.ഐ. തള്ളിക്കളഞ്ഞു. 100.5 കോടി രൂപയ്‌ക്ക്‌ ഈ മൂന്ന്‌ പദ്ധതികളുടെയും നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി ശുപാര്‍ശ മറികടന്നായിരുന്നു എസ്‌.എന്‍.സി. ലാവലിന്‍ കരാറിലേക്ക്‌ പിണറായി വിജയന്‍ നീങ്ങിയത്‌. കരാറിന്റെ സപ്ലൈ കോണ്‍ട്രാക്ടിനും മന്ത്രിസഭയുടെ അംഗീകാരം വാങ്ങിയിരുന്നില്ല. ഊര്‍ജ സെക്രട്ടറിയാണ്‌ മന്ത്രിസഭയ്‌ക്കുള്ള രേഖ തയ്യാറാക്കിയതെന്നായിരുന്നു പിണറായിയുടെ മൊഴി. വിദേശത്തുനിന്നുള്ള സഹായധനം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ വാങ്ങണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി ടെക്‌നിക്കാലിയയെന്ന ചെന്നൈയില്‍ മേല്‍വിലാസമുള്ള സ്ഥാപനം വഴി ആദ്യഗഡു വാങ്ങിയതും ശരിയല്ല. ഇത്‌ ഉദ്യോഗസ്ഥരുടെ വീഴ്‌ചയായാണ്‌ പിണറായി വിജയന്‍ സി.ബി.ഐയ്‌ക്ക്‌ മൊഴി നല്‍കിയത്‌. ഇതും അംഗീകരിക്കപ്പെട്ടില്ല.


12 കാരണങ്ങളാല്‍ കുറ്റക്കാരന്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍.

1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്ന്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്‌.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.

2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന്‌ നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക്‌ കൊണ്ടുവന്നത്‌ പിണറായി വിജയനാണ്‌.

4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്‌.

5. ആരോഗ്യവകുപ്പിന്റെ കീഴിലാണ്‌ കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.

6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന്‌ മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക്‌ 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന്‌ സഹായധനമായി ലഭിക്കാന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന്‌ പറയുന്നുണ്ട്‌.

8. എസ്‌.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന്‌ അയച്ച കത്തില്‍ 103 കോടി രൂപയാണ്‌ കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.

9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച്‌ എസ്‌.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ്‌ ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല.

11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന്‌ കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത്‌ മറച്ചുവെച്ചത്‌ കുറ്റകരമാണ്‌.

12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന്‌ ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന്‌ അത്‌ ഒഴിവാക്കിയത്‌ മനഃപൂര്‍വമാണ്‌. നവീകരണ പദ്ധതിയുമായി ഇത്‌ പിന്നീട്‌ ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍സമകാലിക മലയാളം വാരികപ്രസിദ്ധീകരിച്ച പിണറായികെക്തിരെ ഉള്ള CBI കുറ്റപത്രം വായിക്കുക
പേജ്‌ 1
പേജ്‌ 2
പേജ്‌ 3
പേജ്‌ 4
പേജ്‌ 5
പേജ്‌ 6
പേജ്‌ 7
പേജ്‌ 8
പേജ്‌ 9
പേജ്‌ 10

69 comments:

John honay said...

എന്തൊക്കെ തെളിവുണ്ടായാലും വെറുതെയാണെന്ന സത്യം ഇപ്പോളെങ്കിലും മനസ്സിലായില്ലെ.
ഇതിനേക്കാള്‍ വലിയ എത്രയോ കേസുകള്‍ ഇവിടെ ചീറ്റിപ്പൊയിരിക്കുന്നു?
ഇതു ചീറ്റിപ്പോയെന്ന് പിണറായി പറഞ്ഞത് വെറുതെയൊന്നുമല്ല.

sajan jcb said...

മുഴുവന്‍ രേഖകളുടേയും അടിസ്ഥാനത്തിലല്ല എജി നിയമോപദേശം കൊടുത്തതെന്ന് അദ്ദേഹം തന്നെ പറഞ്ഞനിലയ്ക്ക് അതിനു വല്ല പ്രസക്തിയും ഉണ്ടോ?

sajan jcb said...

വെറുതെ സമയം കളയാനായിരുന്നില്ലേ ഈ നാടകം

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

എല്ലാ വിവാദങ്ങളും പോലെ ഒടുവില്‍ ഇതും കെട്ടടങ്ങും.

ബോഫേഴ്സ് എങ്ങിനെ വന്നതായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയെന്ത്?

ഈ ഗതി തന്നെയല്ലെ ഐസ്‌ക്രീം പാര്‍ലറിനും, അഭയക്കേസിനും സംഭവിച്ചത്?

Anonymous said...

ആരോപണം തെറ്റെന്നു തെളിയിക്കാതെ രക്ഷപെടാന്‍ പിണറായി തീരുമാനിച്ചതിനാല്‍ 'കള്ളന്‍' എന്ന് വിളിക്കുന്നതില്‍ തെറ്റില്ലല്ലോ.. അല്ലെ??

മുക്കുവന്‍ said...

ഏയ്... പരിശുദ്ദനായ കള്ളന്‍ :)

അങ്കിള്‍ said...

ചര്‍ച്ച ഇവിടെ തുടരുന്നത് നന്നായി. ഇവിടെയായിരുന്നു തുടങ്ങേണ്ടിയിരുന്നതും, തുടരേണ്ടിയിരുന്നതും.

രണ്ടു ദിവസത്തിനകം സി.ബി.ഐ യുടെ കുറ്റപത്രം ബ്ലോഗില്‍ വരുമെന്നാല്ലാം പലരുടേയും വഗ്ദാനം ഉണ്ടായിരുന്നു. ഒന്നും വന്നില്ല. ഒരു ഇലക്ഷന്‍ വന്നതു കാരണം താല്പര്യങ്ങളെല്ലാം മാറിപ്പോയി.

കോടതി വഴി ഈ കേസില്‍ ഒരു വിചാരണ ഉണ്ടാകുമെന്നുള്ള ആശയെല്ലാം അസ്ഥാനത്തായി. അതു കൊണ്ട് ഇതു വരെ മറ്റു ബ്ലോഗുകളില്‍ നടന്നതുമായി കൂട്ടി ചേര്‍ത്ത് ഇവിടെ നമുക്കൊരു ജനകിയ വിചാരണ നടത്താം. എന്നിട്ട് നമുക്ക് നമ്മുടേതായ വിധി പ്രഖ്യാപിക്കാം, കാര്യകാരണ സഹിതം. (അനോണികള്‍ക്ക് വിധി പ്രഖ്യാപിക്കാന്‍ അനുവാദം നല്‍കേണ്ട)

മാതൃഭൂമി 12 കാരണങ്ങളല്ലേ കാണിച്ചിരിക്കുന്നത്. ഞാന്‍ 13 മതായി ഒന്നു കൂടി ചേര്‍ക്കുന്നു:

13.നമ്മുടെ നികുതി പണംകൊണ്ട് ഉണ്ടാക്കിയ ഒരു പദ്ധതിക്ക് പ്രത്യുപകാരമായി ലഭിച്ച കനേഡിയന്‍ സഹായനിധി (98 കോടി രൂപ) സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാതെ ഒരു സ്വകാര്യസ്ഥാപനത്തിനേല്‍പ്പിക്കാന്‍ ധാരണയുണ്ടാക്കിയതില്‍ ദുരൂഹതയുണ്ട്. രാജ്യനന്മക്കെതിരാണത്. പ്രത്യേകിച്ച് സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ ട്ടിയുടെ ഉന്നത നേതാവ്, ഇതു ചെയ്യുമ്പോള്‍ അതിനു പ്രാധാന്യം കൂടുന്നു.മുഴുവന്‍ പണവും എത്തിയില്ല എന്നു വരുമ്പോള്‍ അതിനു ഗൌരവം കൂടുന്നു.

ഇതൊരു തുടക്കം.

ഇനി ബാക്കി, ലിങ്കുകള്‍ മുഴുവന്‍ വായിച്ചതിനു ശേഷം.

ഇലക്ഷന്‍ റിസള്‍ട്ടു വരെ സമയം പോയിക്കിട്ടും.

ജിവി/JiVi said...

ജനകീയ വിചാരണ തുടരട്ടെ!!!

കിരണ്‍ തോമസ് തോമ്പില്‍ said...

മാതൃഭൂമി വാര്‍ത്ത വന്നത്‌ ഏപ്രില്‍ 2 ആണ്‌. അത്‌ മൊത്തത്തില്‍ വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ട്‌. ജനതാദള്ളിന്‌ കോഴിക്കോട്‌ സീറ്റ്‌ നിഷേധിച്ച ശേഷമാണ്‌ മാതൃഭൂമി ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയത്‌. അതുകൊണ്ട്‌ തന്നെ സമകാലിക മലയാളം പ്രസിദ്ധികരിച്ച കുറ്റപത്രം ലഭിക്കാന്‍ ഞാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം ഒരു ലൈബ്രറിയില്‍ നിന്നും ആ ലക്കം സംഘടിപ്പിക്കാന്‍ കഴിഞ്ഞു. അതുപോലെ ക്രൈം നന്ദകുമാറിന്റെ ആരോപണങ്ങള്‍ എന്തൊക്കെ ആണ്‌ എന്നതും ഈ അവസരത്തില്‍ വായിക്കുന്നത്‌ ഗുണകരമാണ്‌ എന്ന് തോന്നിയതിനാല്‍ അതും സംഘടിപ്പിച്ചു. എല്ലാവര്‍ക്കും സ്വതന്ത്ര വായന നേരുന്നു.

കടത്തുകാരന്‍/kadathukaaran said...

സഖാവ് 'എ ജി' യുടെ ഇന്നത്തെ വിശദീകരണത്തില്‍ തീരുമാനമെടുക്കുന്നതിനാവശ്യമായ രേഖകള്‍ തന്‍റെ കൈവശമുണ്ടെന്നും കൂടുതല്‍ സ്ഥിരീകരണത്തിനു വേണ്ടിയാണ്‍ സി ബി ഐയില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെട്ടതെന്നുമാണ്. എന്നാല്‍ മുഖ്യമന്ത്രിക്കുള്ള രാഷ്ട്രീയ ഉപദേശ താമ്രപത്രത്തില്‍ കൂടുതല്‍ രേഖകള്‍ സി ബി ഐയില്‍ നിന്ന് കിട്ടാതിരുന്നതുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ ബലഹീനതയും സഖാവ് എ.ജി സൂചിപ്പിക്കുന്നു...
അതെ നാറ്റം തുടരുന്നു....

Anonymous said...

സംഭവിക്കേണ്ടത് സംഭവിക്കുന്നു എന്ന് മാത്രം... ചരിത്രം ആവര്‍ത്തിക്കുന്നു.. ഏകാധിപതികള്‍ എങ്ങനെ ഒന്ടാകുന്നു.. അവര്‍ democracy എങ്ങനെ നശിപ്പിക്കുന്നു.. എന്നൊക്ക നമ്മുടെ കേരളത്തില്‍ നിന്ന് പഠിക്കാം.. ഹിസ്റ്ററി ഒന്നും ചെകഞ്ഞു ടൈം വേസ്റ്റ് ആക്കണ്ടാ.. ഫാസിസം,വര്‍ഗീയത,ഏകാധിപത്യം എന്നതിന് സമീപ ഭാവിയില്‍ സി പി എം ഉദാഹരം എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടി വരും..
"ആടിനെ പട്ടിയാക്കാനും പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാം ഉള്ള 1001 വഴികള്‍ "എന്ന ആരെങ്ങിലും സി പി എമ്മിന്റെ തന്ത്രങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചാല്‍ ചൂടപ്പം പോലെ വിറ്റു പോകും..
ഒരു പക്ഷെ, അതിന്റെ പബ്ലിഷിംഗ് "ഭേശാഭിമാനി" ഏറ്റെടുക്കും.. കാത്തിരിക്കൂ...വായിക്കാന്‍..

hAnLLaLaTh said...

ഹെയ്,,
ശുദ്ധമഹാ മനസ്കന്‍..!
ആദര്‍ശ ധീരന്‍..!! :):)

അങ്കിള്‍ said...

പ്രിയ കിരണ്‍,

അഡ്വക്കേറ്റ് ജനറല്‍ തന്റെ ഉപദേശം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു എന്നറിഞ്ഞ ഉടന്‍ തന്നെ കല്‍ക്കട്ടയില്‍ നിന്നും പ്രകാശ് കാരാട്ട് തിരുവനന്തപുരത്തേക്ക് തിരിച്ചു. അവിടെ വച്ച് പോളിറ്റ് ബ്യൂറോ കൂടി. ഏ.ജിയുടെ ഉപദേശം അംഗികരിക്കുകയും മന്ത്രി സഭയും അതംഗീകരിക്കുന്നമെന്ന നിര്‍ദ്ദേശം നല്‍കിയിട്ട് ഉടന്‍ ഡല്‍ഹിക്കു മടങ്ങി. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കേണ്ട നിലപാടിനെ പറ്റിയുള്ള ഒരു താക്കിതായിരുന്നില്ലേ ഈ നടപടീ? എന്തിനായിരുന്നു ഈ ധൃതി?. മന്ത്രി സഭ കൂടി ചര്‍ച്ചചെയ്ത് നടപടി എടുത്തതിനു ശേഷം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്താല്‍ പോരായിരുന്നോ. പാര്‍ട്ടിക്ക് എന്താണിത്ര പ്രത്യേക താല്പര്യം. കനേഡിയന്‍ ധനസഹായത്തിന്റെ പങ്കുപറ്റിയതിന്റെ പ്രത്യുപകാരമാണെന്നു തോന്നിപ്പിക്കുന്ന പ്രവര്‍ത്തിയായിപ്പോയില്ലേ അത്. രമേശ് ചെന്നിത്തലക്ക് അതു വീളിച്ച് കൂവാന്‍ അവസരം ഉണ്ടാക്കികൊടുത്തു.

ലിങ്കുകള്‍ വായിച്ചു ഇനിയും വരാം.

അങ്കിള്‍ said...

കിരണ്‍,

ചാര്‍ജ്ജ് ഷീറ്റ് ആദ്യമായാണ്‍ വായിക്കുന്നത്. ‘സര്‍ക്കാര്‍ കാര്യ’ത്തില്‍ ചര്‍ച്ച ചെയ്തതെല്ലാം തന്നെയാണവിടെ പ്രസ്താവിച്ചിരിക്കുന്നത്. അതായത് അവിടെ നടന്ന ചര്‍ച്ച നേരായ വഴിയില്‍ കൂടെയായിരുന്നു.

ചാര്‍ജ്ജ് ഷിറ്റ് വായനകഴിഞ്ഞ് എന്റെ ആദ്യ പ്രതികരണം ഇവിടെ രേഖപ്പെടുത്തുന്നു:

സി.ബി.ഐ പലനിഗമനങ്ങളിലും എത്തിയിട്ടുണ്ട്. അവയോട് യോജിക്കാം , വിയോജിക്കാം. എന്നാല്‍ അത്തരം നിഗമനങ്ങളിലെത്താനുള്ള കാരണങ്ങളും നിരത്തിയിട്ടുണ്ട്. അവയോട് വിയൊജിക്കാന്‍ പ്രയാസമാണ്. കാരണം, ഫയലുകളും രേഖകളും വിശദമായി പഠിച്ച ശേഷം തെളിവുകള്‍ നിരത്തി യാണ് വാദം. ആ തെളിവുകളെ എങ്ങനെ നിഷേധിക്കും.

സ്വന്തം തട്ടകത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രിയെന്നത് ശ്രീ.പിണറായി വിജയന്റെ ഒടുങ്ങാത്ത ആഗ്രഹമായിരുന്നു. അതു നടത്താന്‍ കഴിയും എന്ന് ബോധ്യമായപ്പോള്‍, സ്വന്തം പാര്‍ട്ടിയെയും കുറച്ചൊക്കെ സ്വന്തം കുടുമ്പത്തെപറ്റിയും കൂടി പുഷ്ടിപ്പെടുത്താന്‍ ശ്രമിച്ചു പോയത് കുറ്റമാണോ. അങ്ങനെ ശ്രമിച്ചതിന്റെ പരിണിത ഫലമാണ് ലാവലിനില്‍ കൂടിയുള്ള കനേഡിയന്‍ സഹായധനത്തിന്റെ വരവു ചെലവുകളെ സുതാര്യമല്ലാതാക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിയത്. ഇങ്ങനെ ചിന്തിക്കാനുള്ള കാരണങ്ങള്‍ പലതാണ്:

കാരണങ്ങളില്‍ ചിലവ‍.
1. പി.എസ്.പി. നവീകരണ പദ്ധതിയുടെ കരാറില്‍ മലബാര്‍ ക്യാസര്‍ സെന്ററിന്റെ ഗ്രന്റിനെ പറ്റി ഒരു സൂചനയുമില്ല. 97 ഫെബ്രുവരിയില്‍ കെ.എസ്.ഇ.ബിയുമായുണ്ടാക്കിയ സപ്ലൈ കരാറില്‍ ഗ്രന്റിന്റെ കാര്യത്തെപറ്റി എവിടെയുമില്ല. എന്നാല്‍ ആഗോള ടെണ്ടര്‍ വിളിക്കാതെ ലാവലിനു സപ്ലൈ കരാര്‍ നല്‍കിയതുതന്നെ 100 കോടിയുടെ ഗ്രന്റിന്റെ പേരിലാണ്.

അതു പോലെ പി.എസ്.പി. പദ്ധതികളുടെ നവീകരണ കരാര്‍ നല്‍കുന്നകാര്യം ധനസഹായത്തിനുവേണ്ടി 25-4-1998 ല്‍ ഒപ്പുവച്ച എം.ഓ.യു വില്‍ എവിടെയും കാണുന്നില്ല. അതായത് ഗ്രാന്റിനെ പറ്റി കരാറില്‍ സൂചിപ്പിക്കാതിരിക്കാനും ഇതിനെ നവീകരണ കരാറുമായി ബന്ധിപ്പിക്കാതിരിക്കാനും ബോധപൂര്‍വ്വമായ ശ്രമം നടത്തി.

2. ധാരണാ പത്രപ്രകാരം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണത്തിനു ലാവലിനെ സഹായിക്കാന്‍ എഞ്ചിനിയര്‍മാരെയും ആര്‍ക്കിടെക്റ്റുമാരേയും നല്‍കേണ്ടതും നിര്‍മ്മാണക്കരാറുകാരെ കണ്ടെത്തേണ്ടതും നിര്‍മ്മാണം നിരീക്ഷിക്കേണ്ടതും കേരള സര്‍ക്കാരാണ്. എന്നാല്‍ ഇതിനു വിരുദ്ധമായി ലാവലിന്‍ ടെക്നിക്കാലിയ എന്ന സ്വന്തം സ്വകാര്യ കണ്‍സള്‍ട്ടന്റു വഴി നിര്‍മ്മാണപ്രവര്‍ത്തനം സര്‍ക്കാര്‍ സ്ഥലത്ത് നടത്തുകയായിരുന്നു. ഇതിനെ പിണറായി വിജയന്‍ ഒരിക്കലും ചോദ്യം ചെയ്തില്ല. 12 കോടി ചെലവാക്കി എന്നു പറയുന്നതിനു പോലും സംസ്ഥാനസര്‍ക്കാരിന്റെ കൈയ്യില്‍ തെളിവില്ല. (ഇതിനു മുമ്പ് ഇക്കാര്യം ചര്‍ച്ച ചെയ്ത ബ്ലോഗുകളിലൊന്നും ധാരണാപത്രം ഇങ്ങനെയായിരുന്നു എന്നു വെളിപ്പെട്ടിരുന്നില്ല.)

3. വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അറിവോടെ അംഗീകൃത ബാങ്ക് അക്കൌണ്ടിലൂടയേ വിദേശ സഹായ ധനം കൈപ്പറ്റാവു. എന്നാല്‍ ലാവലിന്‍ അവരുടെ സ്വന്തം കണ്‍സള്‍ട്ടന്‍സിയായ ടെകിക്കാലിയ വഴിയാണ് വിദേശ ഫണ്ട് നല്‍കിയത്. തുടക്കം മുതലുള്ള എല്ലാ നീക്കങ്ങളെയും സശ്രദ്ധം വീക്ഷിച്ചിരുന്ന ശ്രി. പിണറായി വിജയനു ഇതറിഞ്ഞില്ല എന്നു വാദിക്കാനാകില്ല. ഗ്രാന്റിന്റെ വരവു ചെലവുകള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചു വക്കാനുള്ള കുറുക്കുവഴി.

4. നവീകരണത്തിനു വേണ്ടിയുള്ള ഉപകരണങ്ങള്‍ വാങ്ങേണ്ടത് ക്യാനഡയിലെ ഇ.ഡി.സി വായ്പ ഉപയോഗിച്ചാണ്. ഈ വായ്പ ലഭിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്‍ഡ്യ മുഖേനയും. ഈ പണം എത്രയും പെട്ടന്നു വാങ്ങി ലാവലിനു എത്തിക്കാനായി ശ്രി. പിണറായി ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജരെ നേരില്‍ കണ്ടു ചര്‍ച്ച നടത്തി. എന്നാല്‍ സഹായ ധനമായി ലാവലിനില്‍ നിന്നും ഇങ്ങോട്ട് ലഭിക്കേണ്ട പണത്തിനെ പറ്റി മിണ്ടിയില്ല.

5. സാധാരണ ഗതിയില്‍ ഒരു ആശുപത്രി പണിയേണ്ടത് സംസ്ഥാനത്ത് ആരോഗ്യവകുപ്പണ്. അതും ഉര്‍ജ്ജവകുപ്പും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ ഇവിടെ സഹായധനം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചത് ആരോഗ്യവകുപ്പില്‍ വരേണ്ടുന്ന ഒരു ആശുപത്രിക്കു വേണ്ടിയാണ്. വൈദ്യുതിയും ക്യാന്‍സറും തമ്മിലുള്ള അസാധാരണ ബന്ധത്തെ പറ്റി ആരാഞ്ഞ അന്നത്തെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിക്കണമെന്നു പോലും ശ്രി.പിണറായി അഭിപ്രായപ്പെട്ടു. വൈദ്യുതി പദ്ധതികളെ ആശുപത്രികള്‍ക്കുവേണ്ടി വിലപേശുന്നത് കേന്ദ്ര വൈദ്യുതി ആക്ടിനെതിരായിരുന്നു.

ചുരുക്കത്തില്‍ സഹായധനം എത്ര കിട്ടി ആര്‍ക്കുകിട്ടി എന്നൊക്കെ ഒരു കോടതി മുഖാന്തിരം മാത്രമേ വെളിപ്പെടുകയൂള്ളൂ എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിട്ട്, പ്രോസിക്കൂട്ട് ചെയ്യാന്‍ അനുമതി കൊടുക്കാതിരിക്കുകയും ചെയ്ത പ്രവര്‍ത്തി ദുരൂഹത ഉണര്‍ത്തുന്നു. സംശയം ബലപ്പെടുന്നു.

സംശയങ്ങളെ ബലപ്പെടുത്തുന്ന തെളിവുകളുമായി ഇനിയും വരാം. കുറ്റപത്രം ഒന്നു കൂടി വായിക്കട്ടെ.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ വായനയില്‍ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കട്ടേ

ഒന്ന് പിണാറായി വിജയന്‍ സ്വന്തം ജില്ലയില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങാന്‍ ശ്രമിച്ചു എന്നതില്‍ ഒതുങ്ങുന്നു ഇതിലെ അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടം . അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിച്ചു എന്നത്‌ ആ റിപ്പൊര്‍ട്ടില്‍ എവിടെയെങ്കിലും അങ്കിള്‍ കണ്ടോ? ഇനി പാര്‍ട്ടിക്ക്‌ പണം ലഭിച്ചു എന്നും റിപ്പൊര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. എന്നാലും ചിലപ്പോള്‍ കിട്ടിയിട്റ്റുണ്ടാകാം. പിണാറായി വിജയന്‍ കുടുംബത്തെ സഹായിച്ചു എന്ന വാദം അങ്കിള്‍ പറയുന്നത്‌ എനിക്ക്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. ക്രൈം നന്ദകുമാറിനെ ഭാവന മാത്രമാണ്‌ അത്‌ . ഇനി ക്യാന്‍സര്‍ ആശുപത്രി മദ്ധ്യകേരളത്തിലോ പദ്ധതി പ്രദേശത്തോ ആയിരുന്നു എങ്കില്‍ ഇത്‌ വ്യക്തിതാല്‍പ്പര്യം എന്നത്‌ പ്രസക്തമാകുകായിരുന്നില്ല എന്നതും CBIറിപ്പൊര്‍ട്ടില്‍ നിന്നും വേണമെങ്കില്‍ വ്യാഖ്യാനിക്കാം

ഇനി അങ്കിള്‍ പറഞ്ഞ ആദ്യത്തെ കാര്യത്തെപ്പറ്റി. കാരാട്ട്‌ കന്യാകുമാരിയില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വന്നതാണ്‌. അത്‌ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുമാണ്‌. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വി.എസിന്‌ കൃത്യമായ നിര്‍ദ്ദേശം നല്‍കാന്‍ തന്നെയാണ്‌ അദ്ദേഹം വന്നത്‌ എന്നതില്‍ തര്‍ക്കമില്ല. വി.എസിന്‌ ഈ കേസില്‍ ഉള്ള താല്‍പ്പര്യം എന്താണ്‌ എന്ന് നിഷ്‌പക്ഷമായി ചിന്തിച്ചാല്‍ ആര്‍ക്കും മനസിലാകും. ഈ വിവാദ ഇടപാട്‌ നടക്കുമ്പോള്‍ അദ്ദേഹം എല്ലാ ഘട്ടത്തിലും എല്ലാ കാര്യങ്ങളും അറിഞ്ഞതാണ്‌. എന്തിന്‌ ബാലാനന്ദന്‍ കമ്മിറ്റി റിപ്പ്പോര്‍ട്ടടക്കം അദ്ദേഹത്തിന്‌ ലഭിച്ചതാണ്‌ (ബാലാനന്ദന്‍ കമിറ്റിയില്‍ ഉള്ളവര്‍ക്ക്‌ പാലക്കാട്‌ സമ്മേളനത്തില്‍ എന്തു സംഭവിച്ചു എന്നത്‌ ഓര്‍ക്കുക) പാര്‍ട്ടി പൂര്‍ണ്ണമായി അറിഞ്ഞു നടത്തിയ ഒരു ഇടപാടാണ്‌ ഇത്‌. അതില്‍ ഞാനൊന്നും അറിഞ്ഞിരുന്നില്ല എന്ന രീതിയില്‍ അഭിനിയിക്കുകയാണ്‌. വി.എസ്‌. കൂടുതല്‍ വിവാദം ഉണ്ടാകാതിരിക്കാന്‍ കാരാട്ട്‌ ഇടപെടുന്നു എന്ന് മാത്രം. പി.ബി. കൃത്യമായി ഈ വിഷയത്തില്‍ ഒരു നിലപാട്‌ എടുത്തതാണ്‌ അതുകൊണ്ട്‌ തന്നെ ഇതില്‍ പ്രത്യേകിച്ച്‌ അത്ഭുതമൊന്നും ഇല്ല. ലാവ്‌ലിന്‍ ഇടപാട്‌ വിവാദമായ ശേഷം രണ്ട്‌ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ കഴിഞ്ഞു അന്നൊന്നും വി.എസിന്‌ ഇത്‌ ഒരിടത്തും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ CBI ടെക്നിക്കാലിയയെയും പിണറായിയെയും ബന്ധിപ്പിക്കുന്നതോ അലെങ്കില്‍ സിങ്കപ്പൂരില്‍ പിണറായുടെ ഭാര്യയുടെ പേരില്‍ ഉണ്ട്‌ എന്ന് പറയപ്പെടുന്ന സ്ഥാപനത്തെപ്പറ്റിയോ വല്ല പരാമര്‍ശവും നടത്തിയിട്റ്റുണ്ടെങ്കില്‍ ഈ കേസില്‍ വി.എസിന്‌ പുതിതായി വല്ലതും പറയാന്‍ പറ്റും അല്ലാതെ വെറുതെ ആദര്‍ശ നാട്യം നടത്താമെന്നല്ലാതെ മറ്റൊന്നും വി.എസിന്റെ ഭാഗത്തു നിന്നില്ല

Anonymous said...

സുഹൃത്തുക്കളെ,
പിണറായി /പാര്‍ട്ടി കൊറേ പണം അടിച്ചു മാറ്റി എന്നൊക്കെ പറയുവാന്‍ ആരോപണം വഴി സ്ഥാപിക്കാന്‍ ബുദ്ധിമുട്ടാണ്.. അല്ലെങ്കില്‍ അത് ഇത്തിരി കടന്ന കയ്യാണ് എന്ന് എനിക്ക് തോന്നുന്നു..
പക്ഷെ, ഈ കാര്യത്തില്‍ പിണറായിയും,പാര്‍ട്ടിയും ഒളിച്ചോടാന്‍ ശ്രമിക്കുന്നത്.. എന്തൊക്കെയോ ചീഞ്ഞു നാറും എന്നുള്ളത് കൊണ്ടല്ലേ?? ആദര്‍ശവും ഒക്കെ പണ്ടേ ഉപേക്ഷിച്ച അവര്‍ തന്നെ ലോകത്തിനു സമ്മാനിച്ച ബൂര്‍ഷ്വകളും,ഫാസിസ്റ്റ്-കളും,കുത്തകകളും ആണ് ഇപ്പോളത്തെ സി പി എം എന്ന് കണ്ണടച്ചു പറയാം.. പിണറായിയെ പോലെ ഒരു കള്ളനെ (ഒളിച്ചോടാന്‍ തീരുമാനിച്ചതിനാല്‍ കള്ളന്‍ എന്നേ എനിക്ക് വിളിക്കാന്‍ കഴിയു..) താങ്ങി നടക്കുന്ന കൊറേ പാവങ്ങള്‍ ഇപ്പോള്‍ കൈഛിട്ട് ഇറക്കാന്‍ വയ്യ എന്ന സങ്കടത്തില്‍ ആണ് എന്ന് വായിച്ചെടുക്കാന്‍ കഴിയും..

അങ്കിള്‍ said...

പ്രിയ കിരണ്‍,

കോടതി വഴി സത്യം പുറത്തു കൊണ്ടുവരാമെന്ന ആശ നശിച്ചു. ആ ദേഷ്യം മനസ്സിലുണ്ട്.

പല തെളിവുകളും നിരത്തി സി.ബി.ഐ അവരുടെ നിഗമനങ്ങളിലെത്തി.

അതിലെ ചില കാരണങ്ങള്‍ നിരത്തി എന്റെ സംശയം എന്റെ നിഗമനമാക്കി ഞാന്‍ രേഖപ്പെടുത്തിയെന്നേയുള്ളൂ. തെളിയിക്കാന്‍ കോടതി മുഖേന മാത്രമേ കഴിയൂ. അതിനൊട്ട് സമ്മതിക്കുന്നുമില്ല.

ഇടപാ‍ടുകള്‍ സുതാര്യമല്ലാതാക്കി തീര്‍ത്താല്‍ നമ്മുടെ സംശയങ്ങള്‍ ബലപ്പെട്ട്, ബലപ്പെട്ട് അതെല്ലാം ശരിയായിരിക്കാമെന്ന നിലയില്‍ എത്തും.

വ്യക്തിപരമായതും ഒരു മന്ത്രിയെ സംബന്ധിച്ചിടത്തോളം അസാധാരണവും ആയ ധാരാളം ഇടപെടലുകള്‍ ശ്രി പിണറായിയുടെ ഭാഗത്തുനിന്നും ഉണ്ടായതായുള്ള തെളിവുകള്‍ സി.ബി.ഐ നിരത്തിയിട്ടുണ്ടല്ലോ. അതെല്ലാം പാര്‍ട്ടിയെ പോഷിപ്പിക്കാന്‍ മാത്രമാണെന്നാണോ ധരിക്കേണ്ടത്?

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ വേറോരു രീതിയില്‍ പറഞ്ഞാല്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വേണ്ട എന്ന് വച്ച്‌ കാര്‍ത്തികേയന്‍ പറഞ്ഞ തുകകക്ക്‌ കരാര്‍ ഒപ്പുവച്ചിരുന്നു എങ്കില്‍ കാര്‍ത്തികേയനെപ്പോലെ പിണറായും പ്രതിയല്ലാതായേനേ.

Swasthika said...

ഇപ്പോഴും ബാക്കിയാവുന്ന ഒരു പ്രധാന സംശയമുണ്ട്‌.2005ല് നിയമസഭയിലും,പിന്നെ സ്ലീല-അസ്ലീല മാദ്ധ്യമങ്ങളിലും തകര്‍ത്ത് പെയ്ത വില്ലനോ, വിഷയമോ ആയിരുന്നു," ബിനാമി" ചേട്ടന്‍.ടെക്നീക്കാലിയ ആയിരുന്നു പരക്കെ കേട്ടതോ പ്രച്ചരിപ്പിക്കപ്പെട്ടതോ ആയ ബിനാമി.സിബി ഐ അന്വേഷണമൊക്കെ കഴിഞ്ഞപ്പോള്‍ ബിനാമി,അപ്രത്യക്ഷമായി.മനോരമയും മാതൃഭൂമി പോലും ബിനാമിയെ പറ്റി നാസ്തി ഉവാചം. റെക്നിക്കാലിയ സാരഥികളും ബിനാമി/പ്രതികളായി സിബി ഐ റിപ്പോര്ട്ടിലുന്ടെന്നു ഇതുവരെ വിവരമില്ല. എം.വി.രാഘവന്‍ ആണ് ഈ ബിനാമിയെ ആദ്യം കേരളത്തില്‍ കൊണ്ടുവന്നതെന്ന് സത്യമാണ്.ഇനി രാഘവനും പിണറായിയും ഈ ബിനാമിയുമായിച്ചേര്‍ന്നു കൂട്ടുകച്ചവടമുണ്ടോ, എങ്കില്‍ ഉമ്മന്‍ചാണ്ടിയുമായും,ചെന്നിത്തലയുമായി പോലും ഈ 'ബന്ധം' വളരുമോ...സത്യമായും കൃത്യമായ സംശയമാണ്.ഇവരയൊക്കെ എങ്ങനെ വിശ്വസിക്കും.

ഒന്നു സംശയം തീര്‍ത്ത്‌ തര്വോ അങ്കിളമ്മാമന്‍ മാരെ !!!

kaalidaasan said...

പിണാറായി വിജയന്‍ സ്വന്തം ജില്ലയില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങാന്‍ ശ്രമിച്ചു എന്നതില്‍ ഒതുങ്ങുന്നു ഇതിലെ അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടം .
ഇത്ര ഉറപ്പിച്ചു പറയാന്‍ കിരണെന്താ
പിണറായിവിജയന്റെ അടുത്ത ബന്ധുവാണോ?

പിണാറായി വിജയന്‍ സ്വന്തം ജില്ലയില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങാന്‍ ശ്രമിച്ചു എന്നതു മാത്രം ശരിയാണ്. ആ ആശുപത്രി യാധാര്‍ഥ്യമാകാതിരിക്കാന്‍ ബോധപൂര്‍വ്വമായ ചില കളികളും കളിച്ചു. അദ്ദേഹത്തിന്റെ വ്യക്തിപരമായ ആ നേട്ടം കേരളത്തിന്റെ നഷ്ടമായും കലാശിച്ചു.

മരത്തലയന്‍ said...

പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി കൊടുക്കണോ വേണ്ടയോ എന്ന് മന്ത്രിസഭയ്ക്ക് തീരുമാനം എടുക്കണമെങ്കില്‍ എ ജി യില്‍ നിന്ന് ഉപദേശം ലഭിക്കാതെ കഴിയുമായിരുന്നില്ല. എ ജിയ്ക്കാകട്ടെ വേണ്ട രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ അഭിപ്രായം പറയുവാന്‍ ആകുമായിരുന്നുള്ളൂ. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഏതാണ്ട് 4000 ലേറെ പേജുകള്‍ വരുമത്. അത് പരിശോധിച്ച് അഭിപ്രായമറിയിക്കാന്‍ സ്വാഭാവികമായും സമയമെടുക്കും

എ ജി എന്നത് ഭരണാഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ട പോസ്റ്റാണല്ലോ. ഈ മന്ത്രി സഭ വന്നപ്പോഴാണല്ലോ ഇപ്പോഴത്തെ എ ജി യെ നിയമിച്ചത്. അങ്ങനെ മന്ത്രിസഭ തന്നെ നിയമിച്ച എ ജിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുന്നില്ല എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?

മരത്തലയന്‍ said...

ട്രാക്കിംഗ്

kaalidaasan said...

പാര്‍ട്ടി പൂര്‍ണ്ണമായി അറിഞ്ഞു നടത്തിയ ഒരു ഇടപാടാണ്‌ ഇത്‌. അതില്‍ ഞാനൊന്നും അറിഞ്ഞിരുന്നില്ല എന്ന രീതിയില്‍ അഭിനിയിക്കുകയാണ്‌. വി.എസ്‌. കൂടുതല്‍ വിവാദം ഉണ്ടാകാതിരിക്കാന്‍ കാരാട്ട്‌ ഇടപെടുന്നു എന്ന് മാത്രം.

പാര്‍ട്ടി ഒരു ഇടപാടും നടത്തിയില്ല. വൈദ്യുത പദ്ധതി നവീകരിക്കാനുള്ള അനുവാദം പാര്‍ട്ടി കൊടുത്തു. അതിന്റെ പ്രധാന കാരണം ഉത്തര കേരളത്തിലെ ക്യന്‍സര്‍ രോഗികള്‍ ക്ക് ഉപകാരപ്പെടുന്ന ആശുപത്രി എന്ന ഇര ഇട്ടുകൊടുത്തതു കൊണ്ടാണ്. ഉത്തമ വിശ്വസത്തോടെയാണ്, പാര്‍ ട്ടി അതിനുള്ള അനുവാദം കൊടുത്തത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിനേയും സംസ്ഥാന കമ്മിറ്റിയേയും തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണതു സംഭവിച്ചത്. പക്ഷെ നവീകരണം കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതിപോലും കൂടുതായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം ഉറപ്പാക്കിയുമില്ല.

വി എസ് ഇതില്‍ അഭിനയിക്കുകയാണെന്നൊക്കെ അദ്ദേഹത്തോടുള്ള വെറുപ്പുകൊണ്ട് കിരണിനു തോന്നുന്നതാണ്.

അദ്ദേഹമോ പാര്‍ട്ടിഓ അറിയാതെ നടത്തിയ ഇടപാടാണെന്ന് അദ്ദേഹമോ മറ്റ് ആരെങ്കിലുമോ അക്ഷേപിച്ചതയി കേട്ടിട്ടില്ല. സംസ്ഥാന ഖജനാവിനു നഷ്ടമുണ്ടാക്കിയ ഒരു ഇടപാടായിരുന്നു. അതിനുപ്രതിഫലമായി കിട്ടുമെന്നു വീമ്പടിച്ച ധനസഹായം പിണറായി ബോധപൂര്‍വം നഷ്ടമാക്കി. പാര്‍ട്ടിയുടെ എല്ലാ അം ഗങ്ങളെയും പ്രത്യേകിച്ച് വി എസിനു കടിഞ്ഞാണിടുന്ന പാര്‍ട്ടിക്ക് പിണറയി വിജയനേക്കൊണ്ട് ഇതൊന്നും ചെയ്യിക്കന്‍ സാധിച്ചില്ല. വിവാദമുണ്ടാകുമെന്നു തീര്‍ച്ചയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിച്ചിട്ട്, ഇപ്പോള്‍ കൂടുതല്‍ വിവാദമുണ്ടാകാതിരിക്കന്‍ ശ്രമിക്കുന്നതല്‍ കാര്യമില്ല. വി എസിനെ നിശബ്ദനാക്കി പാര്‍ട്ടിക്കുളില്‍ വിവാദമുണ്ടാകതിരിക്കാന്‍ കാരാട്ടിനു സാധിച്ചേക്കാം. എല്ലാ മലയാളികളേയും മാധ്യമങ്ങളെയും നിശബ്ദനാക്കാന്‍ കാരാട്ടിനു സാധിക്കില്ല.
കാരാട്ടിടപെട്ടാലും ഇല്ലെങ്കിലും കേരളത്തില്‍ ഇതൊരു വലിയ വിവാദമാകുമെന്ന് തീര്‍ച്ചയാണ്. യു ഡി എഫ് ലാവലിന്‍ കേസ് എന്ന ഒറ്റ അജണ്ടയിലായിരിക്കും ഇനി പ്രവര്‍ത്തിക്കാന്‍ പോകുന്നത്. അത് പാര്‍ട്ടിക്ക് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കും .
വേരേന്ദ്രകുമാര്‍ ചോദിച്ച പോലെ പിണറായി വിജയന്റെ മടിയില്‍ ഘനമില്ലെങ്കില്‍ എന്തിനാണദ്ദേഹവും പാര്‍ട്ടിയു ഇത്രയധികം പേടിക്കുന്നത്?

അങ്കിള്‍ said...

പ്രിയ്യ സ്വസ്തിക,

ഇതില്‍ സംശയം തീര്‍ക്കാ അങ്കിള്‍ വരണമെന്നില്ല. അതിനാണല്ലോ പത്തു പേജും സ്കാന്‍ ചെയ്ത് കിരണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതൊന്നു മനസ്സിരുത്തി വായിക്കു. എന്നിട്ട് പറയു ടെക്നിക്കാലിയയെ പറ്റി അതില്‍ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നു.

എം.വി. രാഘവന്‍ ടെക്നിക്കാലിയയെ തിരഞ്ഞെടുത്ത മാനദഢം എന്തായിരുന്നു എന്നും, അവര്‍ അവിടെ ചെലവിട്ടത് സര്‍ക്കാര്‍ പണമായിരുന്നോ എന്നും അന്വേഷിക്കു. അതിനുത്തരം കണ്ടെത്തിയാല്‍ താങ്കള്‍ക്കുള്ള മറുപടിയായി. അന്വേഷിക്കാന്‍ മടിയാണെങ്കില്‍ അങ്കിളിന്റെ ‘സര്‍ക്കാര്‍ കാര്യങ്ങള്‍’ എന്ന ബ്ലോഗില്‍ മൂന്നു ഭാഗമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതില്‍ വന്ന കമന്റുകള്‍ വായിച്ചാലും മതി. ഉത്തരം അവിടെയും ഉണ്ട്. ഈ വാദം പുതിയതല്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാസന്റ അഭിപ്രായം ശരിവച്ചാല്‍ മനസിലാകുന്ന കാര്യങ്ങള്‍ ഇങ്ങനെ മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ വരുമെന്ന് എന്ന് പിണറായി വിജയന്‍ ഇരയിട്ട്‌ കൊടുത്ത്‌ പാര്‍ട്ടിയേക്കൊണ്ട്‌ ലാവ്‌ലിന്‍ കരാര്‍ ഒപ്പ്‌ വയ്ക്കാന്‍ സമ്മതപത്രം നേടി. ക്യാന്‍സര്‍ സെന്റര്‍ കിട്ടും എന്ന് തെറ്റിദ്ധരിച്ച പാര്‍ട്ടി, അതായത്‌ EMS,SRP, ബാലാനന്ദന്‍, അച്യുതാനന്ദന്‍ തുടങ്ങിയ കേരളത്തിലെ PB മെമ്പര്‍മാരെ മുഴുവന്‍ ഒറ്റയടിക്ക്‌ പിണറായി വിജയന്‍ എന്ന വെറും സെക്രട്ടിയേറ്റ്‌ അംഗം തെറ്റിദ്ധരിപ്പിച്ചു. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ കൈയില്‍ വച്ച്‌ ഇവരെല്ലാവരും ചേര്‍ന്ന് ക്യാന്‍സര്‍ സെന്റര്‍ ലഭിക്കും എന്ന് തെറ്റിദ്ധരിച്ച്‌ എല്ലാ ആദര്‍ശവും മറന്ന് വെറും ക്യാന്‍സര്‍ സെന്റര്‍ കിട്ടാന്‍ വേണ്ടി കരാറില്‍ ഒപ്പ്‌ വയ്ക്കാന്‍ അനുമതി നല്‍കി. അതുകഴിഞ്ഞ്‌ ആ തട്ടിപ്പുകാരനെ പിടിച്ച്‌ പാര്‍ട്ടി സെക്രട്ടിയാക്കി തുടര്‍ച്ചയയി 3 പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ അരിയിട്ട്‌ വാഴിച്ചു. ആദര്‍ശ സിംഹം അച്യുതാനന്ദന്‍ കൊണ്ടിട്ട എല്ലാ തെളിവുകളും പാര്‍ട്ടി തള്ളിക്കളഞ്ഞു. നോക്കണേ പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരെ ഒക്കെ പറ്റിച്ച്‌ ഉണ്ടാക്കിയ കരാറാണ്‌ കെട്ടോ

kaalidaasan said...

പിണറായി വിജയന്‍ ഇരയിട്ട്‌ കൊടുത്ത്‌ പാര്‍ട്ടിയേക്കൊണ്ട്‌ ലാവ്‌ലിന്‍ കരാര്‍ ഒപ്പ്‌ വയ്ക്കാന്‍ സമ്മതപത്രം നേടി. ക്യാന്‍സര്‍ സെന്റര്‍ കിട്ടും എന്ന് തെറ്റിദ്ധരിച്ച പാര്‍ട്ടി, അതായത്‌ EMS,SRP, ബാലാനന്ദന്‍, അച്യുതാനന്ദന്‍ തുടങ്ങിയ കേരളത്തിലെ PB മെമ്പര്‍മാരെ മുഴുവന്‍ ഒറ്റയടിക്ക്‌ പിണറായി വിജയന്‍ എന്ന വെറും സെക്രട്ടിയേറ്റ്‌ അംഗം തെറ്റിദ്ധരിപ്പിച്ചു.
സി ബി ഐ അതു തന്നെയല്ലെ പറഞ്ഞിരിക്കുന്നത്? 243 കോടി ര്പക്കുള്ള ഒരു പദ്ധതിക്ക് 100 കോടിയോളം രൂപ പാരിതോക്ഷികമയി കിട്ടുക എന്നു പറയുന്നത് വെള്ളരിക്കാ പട്ടണത്തില്‍ നടക്കുന്നതാണ്‌. ബോഫോര്‍സ് കേസില്‍ പോലും 10 % കമ്മീഷന്‍ നല്‍കപ്പെട്ടു എന്നാണു ആരോപിക്കപ്പെടുന്നത്. ഇവിടെ 30% കമ്മീഷനാണു നല്‍കപ്പെട്ടത്. സി ബി ഐ പറയുന്നത്, പിണറായി വിജയന്‍ തെറ്റിദ്ധരിപ്പിച്ചു എന്നാണ്. മന്ത്ര്സിഅഭയില്‍ നിന്നുപോലും പലതും മറച്ചു വച്ചു എന്നൊക്കെ ആരോപിക്കുന്നു.ഇതൊന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണദ്ദേഹം പേടിക്കുന്നത്? കേസ്കോടതിയല്‍ വരട്ടെ. ഇതൊന്നും ചെയ്തിട്ടില്ല എന്നദ്ദേഹം തെളിയിക്കട്ടെ. സി ബി ഐ വിധിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ലക്ഷക്കണക്കിനാളുകളുടെ കാര്യത്തില്‍ സംഭവിക്കുന്നതു പോലെ ഒരു കുറ്റപത്രമല്ലേ സമര്‍പ്പിച്ചിട്ടുള്ളു. ഇത്തരത്തിലുള്ള ഒരു കേസിലും ഇത്തരത്തിലുള്ള ഒരു കേസിലും ഇന്നേ വരെ ആരെയും ശിക്ഷിച്ചിട്ടില്ല ഇന്‍ ഡ്യയില്‍. പാര്‍ട്ടി മെഷിനറി കൂടെയുള്ളതു കൊണ്ട് കോടതിയില്‍ നിന്നും ഒളിച്ചോടുന്നത് പക്വതയുടെ ലക്ഷണമല്ല. ഇന്‍ഡ്യയല്‍ നീതി ന്യായ വ്യവസ്ഥയാണുഏറ്റവും മുകളില്‍. ഒരു കുറ്റപത്രം കിട്ടുമ്പോഴേക്കും അതില്‍ പറഞ്ഞിരിക്കുന്നത് അപ്പടി വിശ്വസിക്കാന്‍ ജഡ് ജിമാരെല്ലാം വെറും മന്ദബുധികളല്ല. പരമോന്നതകോടതി വിധിക്കും വരെപിണറായി വിജയനെ ആരു ജയിലേക്കയക്കില്ല.
ആദര്‍ശ സിംഹം അച്യുതാനന്ദന്‍ കൊണ്ടിട്ട എല്ലാ തെളിവുകളും പാര്‍ട്ടി തള്ളിക്കളഞ്ഞു. നോക്കണേ പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരെ ഒക്കെ പറ്റിച്ച്‌ ഉണ്ടാക്കിയ കരാറാണ്‌ കെട്ടോഅച്യുതാനന്ദനുമായി ഒരു ബന്ധവുമില്ലാത്ത സി ബി ഐ പറഞ്ഞ കാര്യങ്ങളാണു കിരണ്‍ ഇവിടെ പകര്‍ത്തിയെഴുതിയത്. വി എസിന്റെ മൊഴി രേഖപ്പെടുത്തിയതായി സി ബി ഐ കുറ്റപത്രത്തിലെങ്ങാനും പരാമര്‍ ശമുണ്ടെങ്കില്‍ ഇപ്പറഞ്ഞ ചവറിനെന്തെങ്കിലും വിലണ്ടായിരുന്നേനെ.

സി ബി ഐ പറഞ്ഞ കാര്യങ്ങള്‍ തള്ളാനോ കൊള്ളാനോ കിരണിവകാശമുണ്ട്. പാര്‍ട്ടിയുടെ നേതാക്കളെ പറ്റിച്ചില്ല, അഴിമതിയൊന്നും നടത്തിയില്ല എങ്കില്‍, എന്തിനാണദ്ദേഹം ഇത്ര ബേജാറാവുന്നത്? സി ബി ഐയോടു പറഞ്ഞപോലെ എല്ലാം ഉദ്യോഗസ്ഥരുടെ തലയല്‍ കെട്ടി വച്ച്, നിഷ്പ്രയാസം രക്ഷപ്പെടാമല്ലോ?

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാസന്‍ എന്തിനാ എഴുതാപ്പുറം വായിക്കുന്നത്‌ .കാളിദാസന്‍ പറഞ്ഞതിന്‌ ഞാന്‍ ഒരു മറുപടി പറഞ്ഞതല്ലെ ഉള്ളൂ.

ഇതിനൊക്കെയാണ്‌ ഞാന്‍ പറഞ്ഞ മറുപടി

1)-പാര്‍ട്ടി ഒരു ഇടപാടും നടത്തിയില്ല. വൈദ്യുത പദ്ധതി നവീകരിക്കാനുള്ള അനുവാദം പാര്‍ട്ടി കൊടുത്തു. അതിന്റെ പ്രധാന കാരണം ഉത്തര കേരളത്തിലെ ക്യന്‍സര്‍ രോഗികള്‍ ക്ക് ഉപകാരപ്പെടുന്ന ആശുപത്രി എന്ന ഇര ഇട്ടുകൊടുത്തതു കൊണ്ടാണ്. ഉത്തമ വിശ്വസത്തോടെയാണ്, പാര്‍ ട്ടി അതിനുള്ള അനുവാദം കൊടുത്തത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിനേയും സംസ്ഥാന കമ്മിറ്റിയേയും തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണതു സംഭവിച്ചത്.

2)വി എസ് ഇതില്‍ അഭിനയിക്കുകയാണെന്നൊക്കെ അദ്ദേഹത്തോടുള്ള വെറുപ്പുകൊണ്ട് കിരണിനു തോന്നുന്നതാണ്.
അദ്ദേഹമോ പാര്‍ട്ടിഓ അറിയാതെ നടത്തിയ ഇടപാടാണെന്ന് അദ്ദേഹമോ മറ്റ് ആരെങ്കിലുമോ അക്ഷേപിച്ചതയി കേട്ടിട്ടില്ല. സംസ്ഥാന ഖജനാവിനു നഷ്ടമുണ്ടാക്കിയ ഒരു ഇടപാടായിരുന്നു. അതിനുപ്രതിഫലമായി കിട്ടുമെന്നു വീമ്പടിച്ച ധനസഹായം പിണറായി ബോധപൂര്‍വം നഷ്ടമാക്കി.

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാസന്‍ പറഞ്ഞ ഈ രണ്ട്‌ ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യ തെളിഞ്ഞെങ്കില്‍ പിന്നെ പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടിലല്ലോ.

100 കോടിക്ക്‌ ബാലാനന്ദന്‍ തീര്‍ക്കാമെന്ന് പറഞ്ഞ പദ്ധതി 374 കോടിക്ക്‌ ക്യാന്‍സര്‍ സെന്റര്‍ എന്ന ഇര കാണിച്ച്‌ VS,SRP,EMS, നായനാര്‍ , ബാലാനന്ദന്‍ എന്നീ PB മെമ്പര്‍മാര്‍ ഉള്ള പാര്‍ട്റ്റിയെ തെറ്റിദ്ധരിപ്പിച്ച്‌ ലാവ്‌ലിന്‌ നല്‍കി. എന്നിട്ട്‌ ഇരയായി കാട്ടി തെറ്റിദ്ധരിപ്പിച്ച ക്യാന്‍സര്‍ സെന്ററിന്‌ പണം കിട്ടാതിരിക്കാന്‍ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്ക. എന്നിട്ടും പാര്‍ട്റ്റി പിണറായിക്കൊപ്പം അതും 10 കൊല്ലമായി. VS ആണെങ്കില്‍ ആദര്‍ശം മുറ്റി 10 കൊല്ലത്തോളം ഇതിന്റെ പിന്നില്‍. എന്തിരൊ മനോഹര സങ്കല്‍പ്പ തീരം

kaalidaasan said...

കളിദാസന്‍ എഴുതിയ പുറം തന്നെയാണു വായിച്ചത്. ബാലാനന്ദന്‍ കമിറ്റി റ്പ്പോര്‍ട്ട് തളിക്കളഞ്ഞ്, പാര്‍ട്ടി ഈ കരാറിനനുവദം കൊടുത്തത്, കേരളത്തിനു ലാഭകരവും സുതാര്യവുമായ രീതിയില്‍ നടപ്പിലാക്കി, ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം കിട്ടുമെന്ന ഉത്തമ വിശ്വസിത്തിലുമായിരുന്നു. ധനസഹായം കിട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ പാര്‍ട്ടി ഇതനനുവാദം കൊടുക്കില്ലായിരുന്നു. പക്ഷെ അനുവാദം കിട്ടിക്കഴിഞ്ഞു ദുരൂഹമായ പലതും നടന്നു. വിദേശ ധനസഹായ ടെക്നിക്കാലിയ എന്ന സ്വകാര്യ സ്ഥാപനം വഴി തിരിച്ചു വിട്ടത് പിണറായിക്ക് മാത്രം അറിയാവുന്ന കാരണങ്ങള്‍ കൊണ്ടാണ്. വൈദ്യുതി കരാറില്‍ ധനസഹായത്തേക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതും അതിനു വേണ്ടി വ്യക്തമായ ഒരു കരാറുണ്ടാക്കാതിരുന്നതും പിണറായിക്ക് മാത്രം അറിയാവുന്ന കാരണങ്ങള്‍ കൊണ്ടാണ്. ഇതേ സംബന്ധിച്ചുള്ള ഏത് അന്വേഷണവും എതിര്‍ക്കുമ്പോള്‍ മറ്റുള്ളവരില്‍ അതു സംശയം ജനിപ്പിക്കുന്നു.

സി ബി ഐ കുറ്റപത്രത്തിലൊരിടത്തും വി എസിന്റെ പേരു പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കിരണ്‍ എഴുതാപ്പുറം വായിക്കുന്നതു കൊണ്ടാണ്, വി എസിനെ ഇതില്‍ വലിച്ചിഴക്കുന്നത്. കുറ്റപത്രത്തേക്കുറിച്ച് ചര്‍ച്ച ചെയ്യൂ കിരണ്‍ .

ശശിധരന്‍ നായര്‍ പിണറായിയുടെ പേര്‍സണല്‍ അസിസ്റ്റന്റായിരുന്നു എന്നു ഞാന്‍ എഴുതിയപ്പോള്‍ മാരീചന്‍ അതു തെളിയിക്കാന്‍ എന്നോടൊരു വെല്ലു വിളി നടത്തിയിരുന്നു. സി ബി ഐ കുറ്റപത്രത്തില്‍ കിരണ്‍ പകര്‍ത്തിയതില്‍ ഞാന്‍ പറഞ്ഞത് ശരിയാണെന്നു കാണുന്നു. മാരീചനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ?

kaalidaasan said...

പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പല പെരുമാറ്റങ്ങളം ​അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായി. ദേശാഭിമാനി പത്രം ജയരാജന്റെ പേരില്‍ എഴുതി മറ്റിയത്, വേണുഗോപാല്‍ കൈക്കൂലി മേടിച്ചു എന്നപരാതി കിട്ടിയിട്ടും ഒരു വര്‍ഷക്കാലം ഒരു നടപടിയും എടുക്കാതിരുന്നത്, സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നു ദേശാഭിമാനി ഫണ്ടിലേക്ക് രണ്ടു കോടി വാങ്ങിയതിനനുവാദം കൊടുത്തത്, തുടങ്ങി കുറെയധികം കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റങ്ങളാണ്. ഇതിലും നിസാര കുറ്റങ്ങള്‍ ചെയ്തവരെ പാര്‍ട്ടി പുറത്താക്കിയ ചരിത്രമുണ്ട്. ഇതൊക്കെ ചെയ്തിട്ടും പാര്‍ട്ടി പിണറായിക്കൊപ്പം എന്നതാണ്, ഇന്ന് പാര്‍ട്ടി നേരിടുന്ന പ്രധാന അപചയം. വടകരയിലെ തെരഞ്ഞെടുപ്പു ഫണ്ടില്‍ നിന്നു 25 ലക്ഷം കോണ്‍ഗസുകര്‍ അടിച്ചു മാറ്റിയ പോലെതന്നെയാണ്, ദേശാഭിമാനി ജയരാജന്റെ പേരില്‍ എഴുതി മാറ്റിയതു. ഇതൊക്കെ മധുര മനോഹര സ്വപ്നമായിട്ടല്ല , ഇന്നത്തെ കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ ചിലര്‍ ചെയ്യുന്ന യാധാര്‍ ത്ഥ്യങ്ങളായിട്ടു തന്നെയാണു, കേരളീയര്‍ കാണുന്നത്

ആസാമി said...

എ.ജി. എന്ത് നിയമോപദേശം നല്‍കിയാല്‍ അത് ശരിയാവുമായിരുന്നു? ഇപ്പോള്‍ നല്‍കിയ നിയമോപദേശമാണോ തെറ്റ് അതോ അതിന്റെ വിശദീകരണമാണോ തെറ്റ്? എ.ജി എന്തൊക്കെ പറഞ്ഞിരുന്നുവെങ്കില്‍ അംഗീകരിക്കാമായിരുന്നു? ആരെങ്കിലും വിശദീകരിക്കുമോ?

എ.ജിയുടെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അതിനെ നിയമാനുസൃതമായ രീതികളില്‍ ചോദ്യം ചെയ്യാന്‍ ഒക്കുകയില്ലേ? ഹൈക്കോടതി, സുപീം കോടതികളില്‍ ചോദ്യം ചെയ്യാം എന്ന് മാതൃഭൂമി, മനോര്‍മകളിലെ നിയമ വിദഗ്ദര്‍ പറയുന്നത് എത്രമാത്രം ശരിയാണ്?

എ.ജി.യുടെ തീരുമാനം മറ്റൊന്ന് ആയിരിക്കണം എന്നു പറയുന്നവര്‍ ഭരണഘടനാതീതമായ അഭിപ്രായമല്ലേ പറയുന്നത്?

എല്ലാം ഒരു “നാടന്‍ ക്കൃഷീവലന്റെ“ സംശയങ്ങളാണേ..

അങ്കിള്‍ said...

"അതുകഴിഞ്ഞ്‌ ആ തട്ടിപ്പുകാരനെ പിടിച്ച്‌ പാര്‍ട്ടി സെക്രട്ടിയാക്കി തുടര്‍ച്ചയയി 3 പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ അരിയിട്ട്‌ വാഴിച്ചു."പരിഹാസം കലര്‍ന്നതാണെങ്കിലും കിരണിന്റെ ഈ വാചകങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയുന്നില്ല. അങ്ങനെ അരിയിട്ട് വീണ്ടും വീണ്ടും വാഴിച്ചത് ഒരു ക്യാസര്‍ ആശുപത്രിക്ക് വേണ്ടി മാത്രമാണെന്നു ധരിക്കുമോ, ആരെങ്കിലും?. പാര്‍ട്ടിക്ക് ആ ആശുപത്രി വഴി ഉണ്ടാക്കികൊടുത്ത നേട്ടങ്ങളെപറ്റി വിസ്മരിക്കാന്‍ പറ്റുമോ. ആ നേട്ടങ്ങള്‍ക്ക് കാരണക്കാരനെ അങ്ങനെയങ്ങ് കൈയ്യൊഴിയാന്‍ പറ്റുമോ. അതു കൊണ്ടല്ലേ, പിണറായി വിജയന്‍ ലാവലിനില്‍ കാണിച്ച അതി വേഗത, അമിതാവേശം, അസാധാരണ ഇടപെടല്‍ എന്നിവയെല്ലാം പോളിറ്റ് ബ്യൂറോ വിജയനെ കുറ്റവിമുക്തനാക്കുന്നതിലും കാണിക്കുന്നത്.

പിന്നെ, നമ്മുടെ വി.എസ്സിന്റെ കാര്യം. ആശുപത്രിയോടോപ്പം പാര്‍ട്ടിക്കുണ്ടാകാന്‍ പോകുന്ന /ഊണ്ടാക്കിയെടുത്ത നേട്ടങ്ങളെപറ്റിയും പൂര്‍ണ്ണ ധാരണ ഉണ്ടായിരിക്കണം വി.എസ്സിനു. അതില്‍ തര്‍ക്കമില്ല. തുടക്കത്തില്‍ ഇവരെല്ലാം ഒരേതൂവല്‍ പക്ഷികളായിരുന്നല്ലോ. പക്ഷേ പാര്‍ട്ടിക്കുണ്ടാക്കികൊടുത്തതിനോടൊപ്പം ‘മറ്റു നേട്ടങ്ങളും’ കൂടെ ഉണ്ടാക്കിയതിന്റെ തെളിവുകള്‍ വി.എസ്സിന്റെ കൈയ്യില്‍ വന്നതു കൊണ്ടല്ലേ പ്രശ്നം.(എന്തു കൊണ്ട് എനിക്കങ്ങനെ സംശയിച്ചു കൂടാ). അതല്ലേ എല്ലാരും വി.എസ്സിന്റെ വായടപ്പിക്കാന്‍ ശ്രമിക്കുന്നത്. സ്വകാര്യ നേട്ടങ്ങള്‍ അന്വേഷിച്ച് ടെക്നിക്കലിയയുടെ കണക്കുപുസ്തകമോ മറ്റോ കോടതിയില്‍ സമര്‍പ്പിക്കേണ്ടി വന്നാല്‍, കിട്ടിയ വിദേശ ധനത്തിന്റെ മുഴുവന്‍ കണക്കും പുറത്തു വന്നാലോ. പോളിറ്റ് ബ്യൂറോ ഇക്കാര്യത്തില്‍ ഇത്രമാത്രം ഇടപെടുന്നതിനു മറ്റൊരു കാരണവും കാണാന്‍ പറ്റുന്നില്ല. ഒരു പക്ഷേ ഇതെല്ലാം വെറും ഊഹങ്ങളായിരിക്കാം.അതു തെളിയിക്കാന്‍ സമ്മതിക്കുന്നില്ലല്ലോ.

നമ്മുടെ അഡ്വക്കേറ്റ് ജനറല്‍ എന്താ ചെയ്തിരിക്കുന്നത്. മന്ത്രിയെ പ്രോസിക്കൂട്ട് ചെയ്യേണ്ടാ എന്നു പറഞ്ഞു നിര്‍ത്തുന്നതിനു പകരം ഉദ്ദ്യോഗസ്ഥരേയും പ്രോസിക്കൂട്ട് ചെയ്യേണ്ട എന്നു ഉപദേശിച്ചിരിക്കുന്നു. എന്നിട്ട്, നിര്‍ണ്ണായകമായ പല രേഖകളും കണ്ടില്ലെന്നും എഴുതിചേര്‍ത്തിട്ടുണ്ട്. മതിയായ രേഖകളെല്ലാം കണ്ടെന്നു വാക്കാല്‍ പറയുകയും ചെയ്യുന്നു. ഈ കേസ് കോടതിയിലെത്തരുതെന്ന് ഇത്രക്ക് വാശിയോ. പക്ഷേ ഈ വാശി നടക്കുമോ, കണ്ടറിയാം.

അങ്കിള്‍ said...

വൈകീട്ടത്തെ ഇന്‍ഡ്യാവിഷന്‍ വാര്‍ത്ത:

ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഗവര്‍ണറെ അറിയിച്ചു എന്നല്ലല്ലോ കേട്ടത്. മന്ത്രിസഭായോഗത്തിന്റെ മിനുട്ട്സ് ഗവര്‍ണ്ണര്‍ക്ക് കൈമാറി എന്നാണ് കേട്ടത്. ഇതു വലിയ അര്‍ത്ഥവിത്യാസം ഉണ്ടാക്കുന്നില്ലേ കിരണ്‍?

പി.ബി യുടെ വിദ്വേഷം വി.സ്. ഇരന്നു വാങ്ങാനുള്ള പുറപ്പാടാണോ?

ജനശക്തി said...

കാര്‍ത്തികേയന്റെ മൊഴി സിബിഐ ഒഴിവാക്കിയത് സമ്മര്‍ദംമൂലം

കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ നിയമോപദേശത്തിന് ആവശ്യമായ രേഖകളില്‍നിന്ന് ജി കാര്‍ത്തികേയന്റെ മൊഴി സിബിഐ ഒഴിവാക്കിയത് കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്നു വ്യക്തമാകുന്നു. കേസില്‍ സംസ്ഥാനസര്‍ക്കാരിന് നിയമോപദേശം നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് കൈമാറിയ രേഖകളില്‍ മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയന്റെ മൊഴി സിബിഐ ഒഴിവാക്കിയിരുന്നു. സിഖ് കൂട്ടക്കൊലയില്‍ മുഖ്യപ്രതിയായ ജഗദീഷ് ടൈറ്റ്ലറെ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്നുള്ള വിവാദം കെട്ടടങ്ങുംമുമ്പാണ് സിബിഐയെ കോണ്‍ഗ്രസ് രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിച്ചതിന്റെ അടുത്ത സംഭവം പുറത്തുവന്നത്. ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരിക്കെയാണ് ലാവ്ലിനുമായി കരാറില്‍ ഏര്‍പ്പെടാന്‍ ധാരണാപത്രം ഒപ്പുവച്ചത്. ഒരു ഗൂഢാലോചന നടക്കുമ്പോള്‍ തുടക്കത്തില്‍ പങ്കാളിയായിരുന്നയാള്‍ അതിന്റെ അവസാനഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ക്കൂടി പ്രതിയാകുമെന്ന് സിബിഐതന്നെ ലാവ്ലിന്‍ കേസില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം വിഴുങ്ങിയാണ് കേസില്‍ സുപ്രധാനമായ കാര്‍ത്തികേയന്റെ മൊഴി അഡ്വക്കറ്റ് ജനറലിനു നല്‍കാതിരുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ടുചെയ്യുന്നത് സംബന്ധിച്ച വിവാദം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടിരിക്കെയാണ് കാര്‍ത്തികേയനെയും അതുവഴി കോണ്‍ഗ്രസിനെയും രക്ഷിക്കാന്‍ സിബിഐ ഒത്താശ. ലാവ്ലിന്‍ കേസില്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നതിനായി കഴിഞ്ഞ മാര്‍ച്ച് 16ന് വിജിലന്‍സിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖകള്‍ ആവശ്യപ്പെട്ട് സിബിഐക്ക് ആദ്യകത്തെഴുതി. കത്തിന് സിബിഐ മറുപടി അയച്ചില്ല. മാര്‍ച്ച് 23ന് അഡീഷണല്‍ ചീഫ് സെക്രട്ടറി വീണ്ടും കത്തയച്ചു. അതിന് ഏപ്രില്‍ രണ്ടിനു മറുപടി നല്‍കി. രേഖകള്‍ കോടതിയില്‍ ഹാജരാക്കാനുള്ളതാണെന്നും ചെന്നൈയില്‍ സിബിഐ ആസ്ഥാനത്ത് എത്തിയാല്‍ ആവശ്യമുള്ള രേഖകളുടെ ഫോട്ടോസ്റാറ്റ് എടുക്കാന്‍ അനുമതി നല്‍കാമെന്നുമാണ് മറുപടിയില്‍ വ്യക്തമാക്കിയത്. എജിയെപ്പോലെ ഭരണഘടനാപദവിയിലുള്ള ഓഫീസിനോട് പരോക്ഷമായെങ്കിലും അനാദരവ് കാണിക്കുന്ന സമീപനമാണ് സിബിഐയുടേതെന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ മറുപടിയെത്തുടര്‍ന്ന് അന്നുതന്നെ അഡീഷണല്‍ ചീഫ്സെക്രട്ടറി വീണ്ടും സിബിഐക്ക് കത്തെഴുതി. ഇതിന് ഒരുമാസം കഴിഞ്ഞ് ഏപ്രില്‍ 24ന് ഒരാഴ്ചയ്ക്കകം രേഖകള്‍ നല്‍കാമെന്ന് ചൂണ്ടിക്കാട്ടി മറുപടി നല്‍കി. ഏപ്രില്‍ 29 വരെ സിബിഐയില്‍നിന്ന് രേഖകള്‍ ലഭിക്കുന്നതിനായി എജി കാത്തിരുന്നു. തുടര്‍ന്നാണ് 30ന് നിയമോപദേശം തയ്യാറാക്കിയത്. നിയമോപദേശം മെയ് രണ്ടിന് സര്‍ക്കാരിന് കൈമാറിയശേഷം നാലിനാണ് സിബിഐ ഏതാനും രേഖകള്‍കൂടി ആഭ്യന്തരവകുപ്പിന് എത്തിച്ചത്. എന്നാല്‍, അതിലും കാര്‍ത്തികേയന്റെ മൊഴി അടങ്ങിയ ഫയല്‍ ഉണ്ടായിരുന്നില്ല.

desabhimani 8-5-09

ജനശക്തി said...

........ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഇടപെടുന്ന ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും അനാവശ്യ വ്യവഹാരങ്ങളില്‍ ഉള്‍പ്പെടുത്തി കഷ്ടപ്പെടുത്താന്‍ വളരെ എളുപ്പമാണ്. പൊതുജന താല്‍പ്പര്യാര്‍ഥം എടുക്കുന്ന നടപടിയെ ദുര്‍വ്യാഖ്യാനംചെയ്ത് കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നത് ഭരണസ്തംഭനത്തിനും നാടിന്റെ വളര്‍ച്ച പിന്നോട്ടടിപ്പിക്കാനും വഴിവയ്ക്കും. തീരുമാനം കൈക്കൊള്ളുന്നതില്‍നിന്ന് ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കുന്നതിന് ഇത് കാരണമാകുമെന്നതുകൊണ്ടാണ് ക്രിമിനല്‍ നടപടിയില്‍ 'പ്രോസിക്യൂഷന്‍ അനുമതി' എന്ന 197-ാം വകുപ്പ് ഉള്‍പ്പെടുത്തി സദുദ്ദേശ്യത്തോടെയുള്ള തീരുമാനത്തിന് സംരക്ഷണം നല്‍കിയിരിക്കുന്നത്. അതായത്, ഈ വകുപ്പ് ശരിയായ തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും അനാവശ്യമായ കോടതി നടപടിയില്‍ കുടുക്കി കഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനുള്ളതാണ്.

........പ്രോസിക്യൂഷന്‍ അനുമതി ഇല്ലാതെയുള്ള കുറ്റപത്രത്തിനോ കോടതി വിചാരണയ്ക്കോ ഒരു നിയമസാധുതയുമില്ലെന്ന് സുപ്രീംകോടതിതന്നെ നിരവധി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭ ഈ വിഷയത്തില്‍ സ്വമേധയാ അഭിപ്രായ സ്വരൂപണം നടത്തുകയായിരുന്നില്ല. മറിച്ച് സംസ്ഥാനത്ത് ലഭ്യമായ ഏറ്റവും ഉന്നതമായ ഔദ്യോഗിക സംവിധാനത്തില്‍നിന്ന് നിയമോപദേശം സ്വീകരിച്ചശേഷമാണ് മന്ത്രിസഭ സ്വതന്ത്രമായി ചര്‍ച്ചചെയ്ത് അഭിപ്രായം ഗവര്‍ണര്‍ക്ക് കൈമാറിയത്. ന്യായയുക്തമായ ഈ നടപടി അംഗീകരിക്കാതെ അതിനെ വിമര്‍ശിക്കുന്നത് ഭരണഘടനയോടും നിയമാനുസൃത നടപടിക്രമത്തോടുമുള്ള അവഹേളനമാണ്. - കോടിയേരി ബാലകൃഷ്ണന്‍

*
......എജിയുടെ അധികാരത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചും ഇപ്പോള്‍ ലളിതമായി പ്രതിപാദിക്കാം. എജി സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. മുഖ്യമന്ത്രിയുടെ അടിമയുമല്ല. അദ്ദേഹത്തിന് ഭരണഘടനാപരമായ അധികാരാവകാശങ്ങളുണ്ട്. സ്റേറ്റ് എക്സിക്യൂട്ടീവിന്റെ പ്രതിനിധിയാണ് അദ്ദേഹം. ഭരണഘടനയുടെ 165-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് അനുസരിച്ച് സര്‍ക്കാരിനുവേണ്ടി നിയമപരമായി ഉപദേശം നല്‍കാന്‍ ബാധ്യസ്ഥനാണ്. അതിന് അദ്ദേഹത്തിന് സ്വതന്ത്ര പരമാധികാരമുണ്ട്. അദ്ദേഹം നല്‍കുന്ന നിയമോപദേശം ചിലപ്പോള്‍ ശരിയാകാം. ശരിയല്ലാതെയുമാകാം. സര്‍ക്കാര്‍ ആ അഭിപ്രായം സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ, അദ്ദേഹം സര്‍ക്കാരിന്റെ ഒരു ഏജന്റായി, അവസരത്തിലും അനവസരത്തിലും പിന്താങ്ങുന്ന അവസരവാദിയായി പെരുമാറുന്നെന്ന് ആരോപിക്കാന്‍ രാഷ്ട്രീയബോധമുള്ള ഒരു വ്യക്തിയും തുനിയില്ല. സിബിഐ തനിക്കു സമര്‍പ്പിച്ച എല്ലാ രേഖയും പരിശോധിച്ചശേഷം പിണറായിക്കെതിരെ ഒരു ക്രിമിനല്‍കുറ്റവും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് നിയമോപദേശം നല്‍കി. ഇത് ശരിയല്ലെന്ന് അഭിപ്രായമുണ്ടെങ്കില്‍ ഇതേപ്പറ്റി അറിയാവുന്നവരെക്കൊണ്ട് പറയിപ്പിക്കണം. കേരളത്തിലോ ഇന്ത്യയിലോ ഉള്ള നിയമവിദഗ്ധരില്‍നിന്ന് ഉപദേശം നേടിയശേഷം അഭിപ്രായം പറയണം. ഉമ്മന്‍ചാണ്ടിക്കോ ചെന്നിത്തലക്കോ കെ എം മാണിക്കോ നിയമോപദേശത്തെ പഠിക്കാനോ അപഗ്രഥിക്കാനോ അറിയില്ല. നിയമസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷത്തിന് എജിയുടെ നിയമോപദേശത്തിനെതിരെ അഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാം. ഇക്കാര്യത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടത്താം. അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവുമാരായാം. ഭരണഘടനാപരമായി വിശദമായി ചര്‍ച്ചചെയ്യാതെ അന്ധമായ അഭിപ്രായം തട്ടിവിട്ട് ജനാധിപത്യത്തെ കളങ്കപ്പെടുത്താന്‍ പാടില്ല. -അഡ്വ. ജി ജനാര്‍ദനക്കുറുപ്പ്

മെയ് 8ലെ ദേശാഭിമാനിയിലെ രണ്ട് ലേഖനങ്ങളിലെ പ്രസക്തഭാഗങ്ങള്‍

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാസന്‍ പറയുന്നു മലബാര്‍ ക്യാന്‍സര്‍ സെന്ററിന്‌ സുതാര്യമായ രീതിയില്‍ പണം ലഭിക്കുമെന്ന ഉത്തമ പ്രതീക്ഷയിലായിരുന്നു പാര്‍ട്റ്റി അനുമതി നല്‍കിയത്‌. അതും ബാലാനന്ദന്‍ കമ്മിറ്റി റിപ്പൊര്‍ട്ട്‌ തള്ളിക്കൊണ്ട്‌. ഇനി പിണറായിയില്‍ നിന്ന് സംശയാസ്പദമായി ഉണ്ടായി എന്ന് കാളിദാസന്‍ പറഞ്ഞിട്ടുള്ള മറ്റ്‌ ആരോപണങ്ങളും അതില്‍ പാര്‍ട്ടി എടുത്ത തിരുത്തലുകളും എന്തു കൊണ്ട്‌ പാര്‍ട്ടിയെ പറ്റിച്ച്‌ ഉണ്ടാക്കിയ ലാവ്‌ലിന്‍ എന്ന തെറ്റായ കാരാറിന്‍ മേല്‍ പിണറായിക്കെതിരെ ഉണ്ടാകുന്നില്ല? പാര്‍ട്ടിയുടെ ക്രഡിബിലിറ്റി CBI വരെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടും എന്തുകൊണ്ട്‌ പാര്‍ട്ടി പിണറായിക്കൊപ്പം നില്‍ക്കുന്നു. അപ്പോള്‍ പാര്‍ട്ടി നല്ലതും പിണറായി മോശവും എന്ന വാദം നിലനില്‍ക്കുന്നതല്ല. പറ്റിച്ചത്‌ നായനാന്‍ EMS,SRP,VS , ബാലാനന്ദന്‍ തുടങ്ങിയ മാഹാരധന്മാരെയാണ്‌.

ഇനി ബാലാനന്ദന്‍ കമിറ്റി റിപ്പോട്ട്‌ കരാര്‍ ഒപ്പിടുന്നതിന്‌ 7 ദിവസം മുന്നെ കിട്ടി. അതെല്ലാവരും വായിച്ചു നോക്കി. അതില്‍ 100 കോടിക്ക്‌ ചെയ്യാവുന്ന ഒരു പദ്ധതി അത്‌ 374 കോടി രൂപക്ക്‌ ചെയ്യാന്‍ സെക്രട്ടറിയെറ്റ്‌ അനുമതി നല്‍കി. അതും 100 കോടിയുടെ ക്യാന്‍സര്‍ സെന്ററിന്‌ വേണ്ടി. പിന്നീട്‌ ഇത്‌ വിവാദമായി. എന്തികൊണ്ട്‌ തുടര്‍ന്നുള്ള പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഇത്‌ ചര്‍ച്ചയായില്ല . എന്തുകൊണ്ട്‌ പിണറായിക്കെതിരെ നടപടി വന്നില്ല. ഈ അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സംഗതി. മലപ്പുറം സമ്മേളനത്തില്‍ ഒരു വെട്ടിനിരത്തലിനുള്ള ഊര്‍ജ്ജം സമാഹരിച്ചാണ്‌ വി.എസ്‌ പോയത്‌. എന്നിട്ടും ഒന്നും പിണറായിക്ക്‌ സംഭവിച്ചില്ല. കേന്ദ്ര നേതൃത്വം എന്തുകൊണ്ട്‌ പിണറായിയെ അപ്പോള്‍ മുതല്‍ സംരക്ഷിക്കുന്നു? ഇനി പരസ്യ പ്രസ്താവനയുടെ പേരില്‍ വി.എസിനെയും പിണറായിയെയും PB യില്‍ നിന്നും തരം താഴ്തി. ലാവ്‌ലിന്‍ വിഷയം അപ്പോഴേക്കും മൂത്ത്‌ വരുന്നുണ്ടായിരുന്നു. എന്തുകൊണ്ട്‌ അതൊന്നും നോക്കാതെ പിണറായീയെ തിരിച്ചെടുത്തു. അപ്പോള്‍ പാര്‍ട്ടിയെ പിണറായി പറ്റിച്ചൂ എന്ന വാദം നിലനില്‍ക്കുന്നതല്ല. എല്ലാം അറിഞ്ഞ്‌ എല്ലാ പാര്‍ട്ടിക്കാരും കൂടി ( അന്ന് ബാലാനന്ദന്‍ വിഭാഗം ഒഴികേ) ഇതിന്‌ അനുകൂലമായിരുന്നു അതിന്റെ എല്ലാ വശങ്ങളേയും പറ്റി അവര്‍ക്ക്‌ അറിയുകയും ചെയ്യാമായിരുന്നു എന്ന് വ്യക്തം

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ പാര്‍ട്ടിക്ക്‌ ആശുപത്രി വഴി നേട്ടങ്ങള്‍ ഉണ്ടാക്കികൊടുത്തു എന്ന വാദം എങ്ങനെ നിലനില്‍ക്കും എന്നെനിക്കറിയില്ല. കാരണം മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണം പിണറായിയോ പാര്‍ട്റ്റിയോ നേടി എന്നൊന്നും ഇതുവരെ ആരും തെളിയിച്ചിട്ടില്ല
. ഇനി ലാവ്‌ലിന്‍ ഇടപാടിന്റെ പേരില്‍ പാര്‍ട്ടി വല്ല നേട്ടവും ഉണ്ടാക്കിയെങ്കില്‍ അതിന്‌ സമാധാനം പറയേണ്ടത്‌ EMS,VS,SRP, ബാലാനന്ദന്‍,നായനാര്‍ തുടങ്ങിയ വിഗ്രഹ നേതാക്കളാണ്‌. പാര്‍ട്ടിക്ക്‌ ഇത്തരം ഇടപാടിലൂടെ കോഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ ഇടനിലക്കാരനായി പിണറായി നിന്നിട്ടുണ്ടെങ്കില്‍ ഈ കുറ്റം മുകളില്‍ പറഞ്ഞ മാഹാരധന്മാര്‍ക്കു കൂടി ചേരും. എന്നാല്‍ അതു പറയാന്‍ ആരും തയ്യാറാകുകയില്ല.

ഇനി പിണറായി വ്യക്തിപരാമായ നേട്ടമുണ്ടാക്കിയെന്ന് തെളിവ്‌ വി.എസിന്റെ പക്കല്‍; ഉണ്ടെങ്കില്‍ അത്‌ എപ്പോഴെ CBI യുടെ കൈയില്‍ എത്തിയിട്ടുണ്ടാകും. ലാവ്‌ലിന്‍ കേസിലെ വി.എസിന്റെ ആവേശം കണ്ടാലേ അറിയില്ലെ അത്‌. ക്രൈം നന്ദകുമാര്‍, ജനശക്തി, ഷാജഹാന്‍ എത്ര ലിങ്കുകളാണ്‌ ഉള്ളത്‌. മാത്രമല്ല ദേശാഭിമാനി ബോണ്ട്‌ വിവാദം, ലിസ്‌ കോഴ തുടങ്ങിയ വാര്‍ത്തകളൊക്കെ മാതൃഭൂമിയുടെ മുന്‍പേജില്‍ സ്ഥാനം പിടിച്ചതല്ലേ. അപ്പോള്‍ അത്തരത്തിലുള്ള തെളിവുകള്‍ വി.എസിന്റെ പക്കല്‍ ഉണ്ട്‌ എന്ന് തോന്നുന്നില്ല.

ഇനി ടെക്നിക്കാലിയയുടെ കണക്കുപുസ്തകം തുറക്കാന്‍ CBI ക്ക്‌ കോടതി വരെ പോകേനോ. അന്വേഷണത്തിന്റെ ഭാഗമായി അതങ്ങ്‌ തുറന്ന് നോക്കിയിട്ടുണ്ടാകണമല്ലോ? അതോ CBI ക്ക്‌ ടെക്നിക്കാലിയയുടെ കണക്കുപുസ്തകം പരിശോധിക്കാന്‍ അവകാശമില്ലെ?

ഇനി ഒരു കാര്യം കൂടി. വിജിലന്‍സ്‌ അന്വേഷണത്തില്‍ പിണറായി വിജയനെ കുറ്റവിമുകതനാക്കിക്കൊണ്ട്‌ ഉപേന്ദ്ര വര്‍മ്മ പറഞ്ഞ ഒരു കാര്യമുണ്ട്‌. വിജിലന്‍സിന്റെ സ്കോപ്പില്‍ പിണറായി അഴിമതി നടത്തിയതായി തെളിവില്ല. കൂടത്‌ അന്വേഷണങ്ങള്‍ വിദേശ രാജ്യവുമായി ബന്ധപ്പെട്ട്‌ നടത്തിയാലെ മറ്റ്‌ ആരോപണങ്ങള്‍ തെളിയുകയുള്ളൂ. അതിന്‌ വേണ്ടിയാണ്‌ CBI അന്വേഷണം നടത്തിയത്‌. ഇന്റര്‍ പോളിന്റെ വരെ സഹായം CBI തേടി എന്നാണ്‌ നാം അറിഞ്ഞത്‌. എന്നിട്ടും ഈ പണം പിണറായുടെ വ്യക്തിപരമായ നേട്ടമായി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്വന്തം ജില്ലയില്‍ വരാന്‍ ശ്രമിച്ചു എന്നത്‌ മാത്രം

Praveen payyanur said...

ഇതിനു ഉത്തരം പറയൂ.
1. കുറ്റിയാടി പദധതിയുടെ യം ഒ യു ഒപ്പു വെച്ചത്‌ പത്മരാജൻ, അതിനാൽ സപ്ലൈ കരാർ മാറ്റാൻ കഴിയില്ല എന്ന്‌ കാർത്തികെയൻ. അങ്ങിനെയെങ്കിൽ കാർത്തികേയൻ ഒപ്പുവെച്ച എം. ഒ. യു. പിണറായി മാറ്റുന്നതെങ്ങനെ?

2. പിണറായി എങ്ങനെ പ്രതിയാകും. സുപ്രീം കോടതി ഗൂഡാലൊജനയെക്കുറിച്ച്‌ പറഞ്ഞ ജ്ഡ്ജമന്റ്‌ വായിച്ചു നോക്കൂ. (രാജീവ്‌ വധക്കേസിലെ നളിനി ക്കേസ്സ്‌)

സിമി said...

കിരണ്‍, ഒരു ബേസിക് സംശയം.

ഈ കരാര്‍ കൊണ്ട് കേരളത്തിനു നഷ്ടമുണ്ടായി എന്ന് വിശ്വസിക്കുന്നുണ്ടോ? പ്രത്യേകിച്ച് അറ്റകുറ്റപ്പണികളുടെ ഒരു കരാര്‍ ഡെന്‍ഡര്‍ വിളിക്കാതെ ഒരു കമ്പനിക്ക് നല്‍കിയതുവഴിയും കാന്‍സര്‍ ആശുപത്രി എന്ന വാഗ്ദാനം നടപ്പാക്കാത്തതുവഴിയും.

ഇത്തരം ഒരു നഷ്ടം ഉണ്ടെങ്കില്‍ ഇതിന്‍ ആരെങ്കിലും ഉത്തരവാദി ആവണ്ടേ? കാര്‍ത്തികേയനെങ്കില്‍ കാര്‍ത്തികേയന്‍, പത്മരാജനെങ്കില്‍ പത്മരാജന്‍, പിണറായി എങ്കില്‍ പിണറായി, അല്ല, വല്ല ക്ലര്‍ക്കോ പ്യൂണോ ആണെങ്കില്‍ അതും. അത് പുറത്തുകൊണ്ടുവരണ്ടേ?

ഇത് എങ്ങനെയാണ്‍ പുറത്തുകൊണ്ടുവരിക?

ആ ജുഡീഷ്യല്‍ പ്രോസസിനെ അല്ലേ ഒരു പാര്‍ട്ടി അപ്പാരറ്റസ് അപ്പാടെ തകിടം മറിക്കുന്നത്?

ആസാമി said...

മറ്റു ചില ബേസിക് സംശയങ്ങള്‍ കൂടി ഉണ്ടേ കിരണ്‍.

1. ടെണ്ടര്‍ വിളിക്കാതിരുന്നത് ആരാ? പിന്നെ വരുന്നവര്‍ക്ക് വിളിക്കാന്‍ പറ്റാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്നത് ആരുടെ കാലത്താ?
2. ആശുപത്രിക്കുള്ള ധനസഹായം നിന്നത് ആരുടെ ഭരണകാലത്താ?
3. കാര്‍ത്തികേയന്‍ എങ്കില്‍ കാര്‍ത്തികേയനിലെ കാര്‍ത്തികേയന്‍ പ്രതിപ്പട്ടികയില്‍ ഇല്ലാതിരിക്കുന്നതെന്തു കൊണ്ടാ? conspiracy hatch ചെയതവര്‍ രക്ഷപ്പെട്ടു നില്‍ക്കുന്നതെന്തുകൊണ്ടാ?
4.അങ്ങിനെ കാര്‍ത്തികേയന്‍ എങ്കില്‍ കാര്‍ത്തികേയനോ പദ്മരാജനെങ്കില്‍ പദ്മരാജനോ പ്രതിപ്പട്ടികയില്‍ ഇല്ലാതെ വരുമ്പോള്‍ ഒരു മന്ത്രി മാത്രം പ്രതിപ്പട്ടികയില്‍ വരുമ്പോള്‍ അതിനെ രാഷ്ട്രീയപ്രേരിതം എന്നു വിളിച്ചാല്‍ തെറ്റാകുമോ?
5. തങ്ങളുടെ ഭരണകാലത്ത് എല്ലാം എം.ഒ.യു വഴി നടപ്പിലാക്കിയ യു.ഡി.എഫ്, എല്ലാം ടെണ്ടര്‍ വഴി നടപ്പിലാക്കിയ എല്‍.ഡി.എഫ്. ഈ പോയിന്റ് ആരും കാണാതെ പോകുന്നതെന്തേ?
6.'പ്രോസിക്യൂഷന്‍ അനുമതി' എന്ന 197-ാം വകുപ്പ് പാര്‍ട്ടി അപ്പാരറ്റസ് കൊണ്ടു വന്ന വ്യവസ്ഥ ആണോ കിരണ്‍? എ.ജിയോട് നിയമോപദേശം ചോദിക്കരുത് എന്നു പറയുന്നത് രാഷ്ട്രീയപ്രേരിതം അല്ലേ കിരണ്‍? അഥവാ ചോദിച്ചാലും കിട്ടുന്ന നിയമോപദേശം തങ്ങള്‍ക്ക് ഇഷ്ടമുള്ളതല്ല എങ്കില്‍ തള്ളാന്‍ പ്രതിപക്ഷം പറയുന്നത് ശരിയാണോ കിരണ്‍? ഗവര്‍ണ്ണറെ സമ്മര്‍ദ്ദത്തിലാക്കി തങ്ങള്‍ മനസ്സില്‍ കാണുന്ന തീരുമാനം എടുപ്പിക്കാന്‍ നോക്കുന്നത് ശരിയാണോ?
7.ഇങ്ങിനെയെല്ലാമിരിക്കെ, ഇതിനെ എല്ലാം ഒഴിവാക്കി നഷ്ടം വന്നോ എന്ന ചോദ്യത്തില്‍ മാത്രം തന്ത്രപരമായി ഊന്നുന്നത് ശരിയോ കിരണ്‍?

kaalidaasan said...

കിരണിനു സി പി എം എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയേപ്പറ്റിയുള്ള അറിവ് അത് ഗംഭീരം. പിണറായിക്കെതിരെ എന്തെങ്കിലും പറയേണ്ടത് കെ പി സി സി ആണെന്ന് മറ്റാരും കരുതില്ല. ഇതേക്കുറിച്ച് അഭിപ്രായം പറയേണ്ടതും നടപടികള്‍ എടുക്കണമെങ്കില്‍ ശുപാര്‍ശ ചെയ്യേണ്ടതും സംസ്ഥാന കമിറ്റിയു സം സ്ഥാനസെക്രട്ടേറിയറ്റുമാണെന്ന് കിരണൊഴികെ എല്ലവര്‍ക്കും അറിയാം. യജമാനനുവേണ്ടി ദാസ്യപ്പണിചെയ്യുന്നവരേകൊണ്ട് നിറച്ചിരിക്കുന്ന ഈ രണ്ടു സമിതികളും പിണറയിക്കെതിരെ ശബ്ദിക്കില്ല എന്ന് തലയില്‍ ആള്‍ത്താമസമുള്ള ആളുകള്‍ ക്കറിയാം.

സി ബി ഐ ഒരിക്കലും പാര്‍ട്ടിയുടെ ക്രെഡിബിലിറ്റി ചോദ്യം ചെയ്തിട്ടില്ല. പിണറായി ഭക്തി നിറഞ്ഞ് തുളുമ്പുന്നതു കൊണ്ട് പാര്‍ട്ടി എന്നാല്‍ പിണറയി എന്ന് കിരണ്‍ തെറ്റിദ്ധരിക്കുന്നത് സ്ഥലജല വിഭ്രാന്തി മൂലമാണ്. സി ബി സമര്‍പ്പിച്ച കുറ്റപത്രത്തിലൊരിടത്തും പാര്‍ട്ടിയെ കുറ്റപ്പെടുത്തിയിട്ടില്ല. പല അന്വേഷണങ്ങളിലുമെന്ന പോലെ ഒരു മുന്‍ മന്ത്രിയേയും കുറച്ച് ഉദ്യോഗസ്ഥരേയും പ്രതി പട്ടികയില്‍ ചേര്‍ത്തു . അത്രമാത്രം . ഇവിടെ കിരണിന്റെ സ്വരം പിണറായിയാണു കമ്യൂണിസ്റ്റുപ്രസ്ഥാനം എന്ന ജയരാജന്റേതുപോലെയാകുന്നു.

ഒരു കുറ്റപത്രം സമര്‍പ്പിച്ചപ്പോഴേക്കും സകല നിയന്ത്രണവും വിട്ടുപോയി എന്നതാണ്,എന്നതാണ്, പാര്‍ട്ടിയുടെ ഗതികേട്. മറ്റു ബൂര്‍ ഷ്വാ പാര്‍ ട്ടികളില്‍ ഇതു സാധാരണമാണ്. പലരും പല പാര്‍ട്ടികളിലും പാര്‍ട്ടി നേതാക്കളെ ബ്ളാക്ക് മെയില്‍ ചെയ്യുന്നുണ്ട്. ആ ബ്ളാക്ക് മെയിലിംഗ് സി പി എമ്മിലും അരം ഭിച്ചു. ഇത് പ്രതീക്ഷിച്ചതാണ്. മുതലാളിത്ത സ്വഭാവങ്ങളായ പഞ്ചനക്ഷത്ര ഹോട്ടല്‍ അമ്യൂസ്മെന്റ് പാര്‍ ക്ക് തുടങ്ങിയവ പാര്‍ട്ടി തുടങ്ങുമ്പോള്‍ ബ്ളാക്ക് മെയിലിംഗും സാധരണമാണ്.

പാര്‍ട്ടി നല്ലതും പിണറായി മോശവും എന്ന വാദം നിലനില്‍ക്കുന്നതല്ല എന്ന് പിണറായി ഭക്തര്‍ ക്കൊക്കെ വിശ്വസിക്കാം . പക്ഷെ ഭൂരിഭാഗം മലയാളികള്‍ അത് വിശ്വസിക്കുന്നു.

പിണറായിക്ക് എന്തെങ്കിലം ​സംഭവിക്കുമോ ഇല്ലയോ എന്നത് പാര്‍ട്ടിയുടെപ്രശ്നം. വി എസ് എന്ന് പാര്‍ട്ടിക്കു പുറത്താകും എന്ന് പല മാടന്‍ മാരും മറുതമാരും വര്‍ഷങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്നു. കിരണിന്റെ ഈ പരാമര്‍ശത്തിനും അത്രക്ക് വിലയേ ഉള്ളു. ഇവിടെ ചര്‍ച്ച ചെയ്ത കാര്യം പിണറായി വിജയന്‍ എന്ന മന്ത്രി കേരള ഖജനാവ് ധൂര്‍ത്തടിച്ചതിനേക്കുറിച്ച് സി ബി ഐ അന്വേഷിച്ചു സമര്‍പിച്ച കുറ്റപത്രത്തേക്കുറിച്ചാണ്. അത് സി പി എം എന്ന പാര്‍ട്ടിയുടെ കാര്യമല്ല. നികുതി ദായകരുടെ പണം പഴാക്കിയതിനേക്കുറിച്ചാണ്. അത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ല, ഇന്‍ഡ്യയിലെ നീതിന്യായ വ്യവസ്ഥായണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

കാളി അണ്ണന്റെ തമാശക്ക്‌ അന്തമില്ല അല്ല ഒരു കുന്തവുമില്ല എന്ന് വീന്റും വീണ്ടും വ്യക്തമാകുന്നു. പിണറായിക്കെതിരെ നടപടി എടുക്കാന്‍ ശിപര്‍ശ ചെയ്യേണ്ടത്‌ സംസ്ഥാന കമിറ്റിയും സെക്രട്ടറിയെറ്റുമാണത്രീ? അപ്പോള്‍ പിണറായി ഇപ്പോഴും PB യില്‍ ഇല്ലെ. ഒരു പ്‌.ബി അംഗം അഴിമതി ആരോപണത്തില്‍ കുറ്റം പത്രം സമര്‍പ്പിക്കപ്പെട്ടാല്‍ PB പറിശോധിക്കില്ലെ. അതോ സംസ്ഥാന കമ്മിറ്റി പരാതിപ്പെട്ടാല്‍ മാത്രമേ PB നടപടി എടുക്കകയുള്ളൂ. സംഘടന രീതി അറിയില്ലാത്തതുകൊണ്ട്‌ ചോദിക്കുകയാണ്‌ കേട്ടോ?

അഴിമതികാരനായ പിണറായി വിജയന്റെ ബ്ലാക്ക്‌ മെയിലിങ്ങില്‍ വിളറിപിടിച്ച പാര്‍ട്ടി ഭയങ്കരം സങ്കടം തോന്നുന്നു കാണുമ്പോള്‍. പാര്‍ട്ടി എന്തിനാണ്‌ പിണറായി തെറ്റുകാരനാണെങ്കില്‍ എടുത്തുകളയാത്തത്‌. ഇനി പാര്‍ട്ടിയുടെ ക്രഡിബിലിറ്റി CBI ചോദ്യം ചെയ്തിട്ടില്ല പോലും . 100 കോടിക്ക്‌ തീര്‍ക്കാവുന്ന പദ്ധതി 374 കോടിക്ക്‌ ചെയ്യാന്‍ പോകുന്നു എന്ന് പി.ബി അംഗമായ്‌ ബാലനന്ദന്‍ കമ്മിറ്റി വിലക്കിയിട്റ്റും അതുമായി മുന്നോട്ട്‌ പോകാന്‍ അനുമതി നല്‍കിയത്‌ പാര്‍ട്ടി അല്ലേ? ആ ആരോപണം CBI നേരിട്ട്‌ നടത്തിയിട്ടിലെങ്കിലും പരോഷമായി അത്‌ പാര്‍ട്റ്റിക്ക്‌ നേരെയുള്ള ആരോപണമല്ലേ. സംസ്ഥാന്‍ സെക്രട്ടറിയേറ്റ്‌ അനുമതി നല്‍കിയതാണ്‌ എന്ന് എല്ലാവരും ആണയിട്ട്‌ പറയുന്നും ഉണ്ട്‌. അപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വരുമെന്ന പ്രതീക്ഷയില്‍ പാര്‍ട്ടി അനുമതി നല്‍കി. അതു തന്നെയാണ്‌ പിണറായിക്കെതിരെയു ഉള്ള അഴിമതി നിരോധന നിയമപ്രകാരമുള്ള ചാര്‍ജ്‌. അപ്പോള്‍ അത്‌ പാര്‍ട്ടിക്കും ബാധകം. അന്നുള്ള മഹാരധന്മാര്‍ക്കും ബാധകം.


പിന്നെ വി.എസിന്റെ കാര്യം. കാപാട്യക്കാരന്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഇനിയും പലതും കാണിക്കും. നവകേരളമാര്‍ച്ചില്‍ പങ്കെടുക്കില്ല ഇല്ല ഇല്ല ഇല്ലാ എന്നൊക്കെപ്പറഞ്ഞ ആള്‍ ആ മാര്‍ച്ചില്‍ അവസാനം പങ്കെടുത്തു . പിന്നെ ഇതാ ലവ്ലിന്‍ പോസിക്യൂഷന്‍ വേണ്ട എന്ന മന്ത്രി സഭാ തീരുമാനം അംഗീകരിച്ച്‌ ഗവര്‍ണ്ണര്‍ക്ക്‌ ശുപാര്‍ശ നല്‍കുന്നു.. പറഞ്ഞിതിനൊക്കെ അല്‍പ്പമെങ്കിലും വിലയുണ്ടായിരുന്നു എങ്കില്‍ ഇറങ്ങിപ്പോകണമായിരുന്നു. എന്തു ചെയ്യാം കാപട്യം കാണിക്കുന്നത്‌ പോരാട്ടമാണ്‌ എന്ന് വരുത്തി തീര്‍ക്കാന്‍ കഴിഞ്ഞാല്‍ സഹിക്കുകയല്ലതെ എന്തു ചെയ്യാന്‍. കാപട്യക്കാരെ സഹിക്കുക വിധിയാണ്‌ എന്ന് കരുതി സമാധാനിക്കുക.

Swasthika said...

അങ്കിള്‍ജീ,മനസ്സിരുത്തിയും നിര്‍ത്തിയും കിടത്തിയും ഒക്കെ വായിച്ചു,സ്കാന്‍ ചെയ്തതും,പഴയ അഡ്ഡ്വൊ.രാംകുമാര്‍ കൂടെ ഇരുന്നുള്ള പത്ര സമ്മേളനവും ഇപ്പൊ കൂടെ ഇരിക്കാത്ത പത്രസമ്മേളനങ്ങളും വായിച്ചു ,ഒന്ന് കൂടി കണ്ടു. എന്റെ ചോദ്യം ലളിതമാണ്.ഞാന്‍ താങ്കളുടെ ശിഷ്യന്‍ ആണെന്ന് കൂട്ടിക്കോ.

ടെക്നിക്കാലിയ ബിനാമി ആണെന്ന് എത്ര മഞ്ഞയും നീലയും കലര്‍ന്ന മാദ്ധ്യമങ്ങളില്‍ എഴുതി നിറച്ചു കഴിഞ്ഞ ഒരു വര്ഷം മുമ്പു വരെ.
അങ്ങനെ ആണെന്ന് അങ്കിള്‍ കരുതുന്നുണ്ടോ ഇപ്പോഴും.
എങ്കില്‍ എന്തുകൊണ്ട് ആ സ്ഥാപനം സിബി ഐ കുറ്റ പത്രത്തില്‍ പ്രതിയായോ ഒരു ചെറിയ ദുസ്സൂചന ആയിപ്പോലുമോ കടന്നുവരാത്തത്.
ടെകനിക്കാലിയ സാരഥികള്‍ ആരെങ്കിലും കുറ്റപത്രത്തില്‍ പ്രതിയായി ഉണ്ടോ.കോടിക്കണക്കിന് രൂപ കുംഭകോണം നടത്തി എന്ന് ആരോപിക്കപ്പെടുന്ന ബിനാമി പ്രതിയല്ലെങ്കില്‍ പിന്നെ എന്ത് തൊളസൂറന്‍ അന്വേഷണമാണ് സി.ബി ഐ നടത്തിയത്.

വീണ്ടും സംശയം,അതിത്രമാത്രം.ടെകനിക്കാലിയ ആദ്യമായി കേരളത്തില്‍ വന്നത് യു.ഡി.എഫ്‌. കാലത്താണ്‌.കൊണ്ടു വന്നത് എം.വി.രാഘവനും. പിണറായിയുടെ ബിനാമി ടെക്നീക്കാലിയയും രാഘവനും തമ്മില്‍ എന്താണ് കണക്ഷന്‍.പിണറായി യുടെ ബിനാമിയെ മാത്രേ കിട്ടിയുള്ളോ രാഘവന് പരിയാരംമെഡിക്കല്‍ കോളേജ്‌ കെട്ടാന്‍.ഇത് സി.ബി. ഐ അന്വേഷിച്ചോ. മാഫ്യ മാധ്യമങ്ങള്‍ ഈ കണക്ഷന്‍ അന്വേഷിച്ചോ.
കമലാ ഇന്‍റര്‍നാഷണല്‍ എന്ന 'മറ്റേ' ബിനാമി ഈ കുറ്റപത്രത്തില്‍ പ്രതിയായോ,അല്ലെങ്കില്‍ ഒരു മേമ്പൊടിക്ക് പോലുമോ പ്രത്യക്ഷപ്പെടുന്നുണ്ടോ.
അങ്ങനെ ഒരു സംഭവമേ (കമല ഇന്റര്‍നാഷനാലാം) ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വകുപ്പ് അന്വേഷിച്ചു കോടതിയില്‍ പറഞ്ഞതു ശരിയോ തെറ്റോ.തെറ്റെങ്കില്‍ ഇതിനു പിന്നില്‍ ചരടു വലിച്ചത് ആര്. സി.ബി.ഐ കണ്ടെത്തിയോ, കുറ്റപത്രത്തില്‍ ഉണ്ടോ,മാധ്യമങ്ങള്‍ റിപ്പോര്ടു ചെയ്തോ, അന്വേഷിച്ചോ.
മനോരമയിലും മാതൃഭൂമിയില്‍ പോലും ഈ 'കഥകള്‍' (ബിനാമി കഥകള്‍) അപ്രത്യക്ഷമായത് പിണറായിയും മാധ്യമങ്ങളും തമ്മില്‍ പ്രത്യകിച്ചും മാതൃഭൂമിയും തമ്മില്‍ ഉള്ള അഡജസ്‌റ്റുമെന്‍റ് കൊണ്ടാണോ അങ്കിള്‍ ??
ഈ ബിനാമി കഥയൊക്കെ അന്വേഷിക്കാനും 'കണ്ടെത്താനുമല്ലേ' സി.ബി ഐ യെ ഏല്‍പ്പിച്ചത്.ഇതൊന്നും പൊടിക്ക് പോലും തെളിയിക്കാതെ,ഗൂഡാലോചന എന്ന് ഏതു രാഹുലിനും പറഞ്ഞൂടെ.

പിന്നെ സര്‍ക്കാര്‍ കാര്യം എന്ന ലേഹനം വായിക്കാന്‍ പറഞ്തോണ്ടത് കൊണ്ടു ചോദിക്ക്യാ, ആയിരം,സോറി തൊള്ളായിരം കമന്റിനു ശേഷവും മലബാര്‍ കേന്സര്‍ സെന്റര്‍ ഓട്ടോണമസ് ,സര്‍ക്കാര്‍ ,അര്‍ദ്ധ സര്‍ക്കാര്‍, എന്നൊക്കെ തര്‍ക്കിച്ച്ച ആ ലെഹനമല്ലേ.അത് വായിച്ചു.അതില്‍ താങ്കള്ടെ രണ്ടു രണ്ടേകാല്‍ പ്രസ്താവന ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അതിങ്ങനെ " മലബാര്‍ കേന്സര്‍ സെന്റര്‍ സര്‍ക്കാര്‍ വകുപ്പിന് കീഴിലെ സ്വകാര്യ സംരംഭമാണ്"....ലോകത്തില്‍ ഇന്നേ വരെ ആരും സര്‍ക്കാര്‍ വകുപ്പിന് കീഴിലെ സ്വകാര്യ സംരംഭം എന്തെന്ന് കണ്ടുപിടിച്ചിട്ടോ നിര്വ്വചിച്ചിട്ടോ ഇല്ല. താങ്കള്‍ അതും ചെയ്തു.നന്ദി, സ്വസ്തി.
അപ്പൊ വരട്ടെ..

അങ്കിള്‍ said...

പ്രീയ സ്വസ്തികാ,

ടെക്നിക്കാലിയ ബിനാമിയാണെന്നു പത്രങ്ങളാണ് കൊട്ടിഘോഷിച്ചത്. സര്‍ക്കാര്‍ കാര്യങ്ങള്‍ എന്ന എന്റെ ബ്ലോഗിലോ, കിരണ്‍ തോമസ്സിന്റെ ഈ ബ്ലോഗിലോ അങ്ങനെ ഒരു ആരോപണമോ അതിന്റെ പേരില്‍ ഒരു ചര്‍ച്ചയോ നടന്നിട്ടില്ലെന്നാണ് എന്റെ ഓര്‍മ്മ. ഞാന്‍ അങ്ങനെ മറ്റെവിടെയെങ്കിലും ആരോപിച്ചതായിട്ടും ഓര്‍മ്മയില്ല. അതു കൊണ്ട് താങ്കളുടെ ‘ബിനാമി’ പ്രശ്നം ബ്ലോഗില്‍ പുതിയതാണ്.

എന്തു കൊണ്ട് ടെക്നിക്കാലിയ പ്രതിയായില്ല?: സി.ബി.ഐ. പരിശോധിച്ചത് സംസ്ഥാന സര്‍ക്കാരും ലാവലിനും ആയി ഉണ്ടാക്കിയ കരാറുകളെപറ്റിയല്ലേ. ഇതില്‍ ടെക്നിക്കാലിയ ഒരു കക്ഷിയല്ലല്ലോ. ലാവലിനും ടെക്നിക്കാലിയയുമായാണ് ധാരണകള്‍ ഉണ്ടായിരുന്നത്. കേരള സര്‍ക്കാരുമായോ, മലബാര്‍ ക്യാസര്‍ സെന്ററുമായോ ടെക്നിക്കാലിയ യാതൊരു കരാറോ, ധാരണാപത്രമോ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് ഈ പ്രശ്നത്തില്‍ ടെക്നിക്കാലിയ നേരിട്ട് ഒരു കക്ഷിയായി വരുന്നില്ല. അതു കൊണ്ടാണ് താങ്കള്‍ പ്രതീക്ഷിച്ച അത്ര പ്രാധാന്യം സി.ബി.ഐ കുറ്റപത്രത്തില്‍ കൊടുക്കാത്തതെന്നാണ് എന്റെ പക്ഷം. പക്ഷേ, വിജാരണ തുടങ്ങുമ്പോള്‍ ഈ ടെക്നിക്കാലിയ ആയിരിക്കും പ്രധാന തെളിവുകള്‍ നല്‍കാന്‍ ഇടയാകുന്നത്.

ടെക്നിക്കാലിയ ഒരു സ്വകാര്യ സ്ഥാപനമായതു കൊണ്ട് കോടതി മൂലമേ ഈ കേസിലോട്ട് വലിച്ചിഴക്കാന്‍ കഴിയൂ.

ധാരണാ പത്രപ്രകാരം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണത്തിനു ലാവലിനെ സഹായിക്കാന്‍ എഞ്ചിനിയര്‍മാരെയും ആര്‍ക്കിടെക്റ്റുമാരേയും നല്‍കേണ്ടതും നിര്‍മ്മാണക്കരാറുകാരെ കണ്ടെത്തേണ്ടതും നിര്‍മ്മാണം നിരീക്ഷിക്കേണ്ടതും കേരള സര്‍ക്കാരാണ്. എന്നാല്‍ ഇതിനു വിരുദ്ധമായി ലാവലിന്‍ ടെക്നിക്കാലിയ എന്ന സ്വന്തം സ്വകാര്യ കണ്‍സള്‍ട്ടന്റു വഴി നിര്‍മ്മാണപ്രവര്‍ത്തനം സര്‍ക്കാര്‍ സ്ഥലത്ത് നടത്തുകയായിരുന്നു. ഇക്കാര്യം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

ആരെ എപ്പോള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തണമെന്നു ഞാനോ നിങ്ങളോ അല്ലല്ലോ തീരുമാനിക്കുന്നത്. സി.ബി.ഐ ക്ക് കുറ്റപത്രം തയ്യാറാക്കി പരിചയമില്ലാത്തതു കൊണ്ടായിരിക്കാം ഈ ബിനാമികളെ വിട്ടുകളഞ്ഞത്. ഇതുവരെ ആരും ഈ ബിനാമി പ്രശ്നം ബ്ലോഗിലൊന്നും കൊണ്ടുവന്നതായി തോന്നുന്നില്ല.

പരിയാരം മെടിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത് എന്നാണന്നറിയാമോ താങ്കള്‍ക്ക്. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ കരാറുകാരെ തെരഞ്ഞെടുക്കണമെന്ന നിര്‍ബന്ധം, സര്‍ക്കാര്‍ പണം മുടക്കി നിര്‍മ്മാണം നടത്തുമ്പോഴാണ്. ഒരു സൊസൈറ്റിയോ, സ്വകാര്യ വ്യക്തിയോ നിര്‍മ്മാണം നടത്താനായി അവര്‍ക്കിഷ്ടമുള്ളവരെ തിരഞ്ഞെടുക്കും. ഇതിനു മുന്നിലെ ഒരു കമന്റില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. കേരളത്തിലെ നികുതിദായകര്‍ക്ക് ഒരു സ്വകാര്യ നിര്‍മ്മാണത്തിലിടപെടാന്‍ എന്തു കാര്യം. സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ ഒരു കുളിമുറികെട്ടാന്‍ പോലും ടെക്നിക്കാലിയ വന്നിട്ടില്ല, വരുകയുമില്ല.

എന്തുകൊണ്ട് ടെക്നിക്കാലിയ പ്രതിയായില്ലെന്നു വ്യക്തമായിക്കാണുമെന്നു വിശ്വസിക്കുന്നു.

കമലാ ഇന്റര്‍നാഷണലിനെ പറ്റി ഇത്രയും എഴുതിയതുകൊണ്ട് നിങ്ങളെപോലെയുള്ള രാഷ്ട്രീയക്കാര്‍ക്കു മാത്രമേ മനസ്സിലാകൂ. മറ്റുള്ളവര്‍ക്കും മനസിലാകുന്നതരത്തില്‍ വിശദമായി എഴുതു. പക്ഷേ ഈ പോസ്റ്റു മായി ബന്ധമുണ്ടായിരിക്കണം. അല്ലെങ്കില്‍ കിരണ്‍ അതിനെ തൂത്തു വാരി ദൂരെ കളയും.

അങ്കിള്‍ said...

പ്രീയ സ്വസ്തികാ,

സര്‍ക്കാര്‍ കാര്യത്തില്‍ ഈ വിഷയത്തില്‍ നടന്നതു വായിക്കാന്‍ പറഞ്ഞതിനു പ്രത്യേക ഉദ്ദേശമുണ്ടായിരുന്നു.

ലാവലിന്‍ വിവാദത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയുള്ള മിക്കവാറും എല്ലാ കാര്യങ്ങളും അവിടെ ചര്‍ച്ചചെയ്തിട്ടുണ്ടായിരുന്നു. ആകാര്യങ്ങള്‍ വീണ്ടു ഇവിടെയും ചര്‍ച്ച ചെയ്യേണ്ടന്നു ആഗ്രഹിച്ചു പോയി.

ഇവിടെ കുറ്റപത്രത്തിന്റെ പസക്ത ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ നമുക്ക് അവിടെ നിന്നും തുടങ്ങാം ഇനിയുള്ള ചര്‍ച്ചകള്‍. പഴയകാര്യങ്ങള്‍ വീണ്ടും കുത്തിപൊക്കി ഇവിടം ചളമാക്കരുത്, പ്ലീസ്.

സി.ബി.ഐ യുടെ നിഗമനങ്ങളെ എതിര്‍ത്തോളൂ, പക്ഷേ അവര് നിരത്തിയിരിക്കുന്ന കാരണങ്ങള്‍ അവര്‍തന്നെ രേഖകള്‍ നേരിട്ട് പരിശോധിച്ചതിനു ശേഷമുള്ളതാണ് അതിനെ എതിര്‍ക്കുന്നത് കുറച്ചു കൂടെ കരുതലോടെ വേണം. കുറ്റപത്രത്തില്‍ കാണാത്തതും എന്നാല്‍ ബ്ലോഗുകളില്‍ ലിങ്കു സഹിതം ചര്‍ച്ച ചെയ്തതു മായ കാരണങ്ങള്‍ ധാരളമുണ്ട്. അതൊക്കെ ഇവിടെ കൊണ്ടിടാം. ചര്‍ച്ചക്ക് മാറ്റു കൂടുകയേ ഉള്ളൂ. ഉദാഹരണമായി പിണറായി വിജയന്‍ ലാവലിനു ഈ കരാര്‍ നല്‍കാനായി അമിത താല്പര്യം കാണിച്ചു എന്നതിനു ഇതും കൂടി തെളിവാക്കിക്കൂടേ:

1. കാര്‍ത്തികേയന്റെ കാലത്ത് MOU route ല്‍ കൂടി ഇതു പോലത്തെ കരാറില്‍ ഏര്‍പ്പെടുന്നതിനു വിലക്കില്ലായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള കരാറുകളില്‍ കൂംഭകോണം നടക്കുന്നുവെന്നറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ MOU വഴി കരാറുണ്ടാക്കുന്നത് തടഞ്ഞുകൊണ്ട് എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിരുന്നു. ഈ വിവരം പിണറായി മന്ത്രിയെ അറിയിച്ചിട്ടും അദ്ദേഹം അതിനെ അവഗണിച്ചിട്ടാണ് ലാവലിനുമായി കരാറുണ്ടാക്കിയത്.

2.വിദ്യു.ച്ഛക്തി ബോര്‍ഡിനെ വേണ്ടിവന്നാല്‍ വിഭജിക്കാന്‍ പോലും തയ്യാറാണെന്നു ക്യാനഡയില്‍ ചെന്നു സമ്മതിച്ചു. ഇതു പാര്‍ട്ടിയുടെ തീരുമാനത്തിനെതിരായിരുന്നു. അതിനെയും അവഗണിച്ചാണ്, കെ.എസ്.ഇ.ബി യെ വിഭജിക്കാന്‍ നടപടികള്‍ എടുത്തു കഴിഞ്ഞു എന്ന ധാരണ ഉണ്ടാക്കി കൊടുത്ത് ലാവലിനുമായി കരാറുണ്ടാക്കിയത്.

ഈ രണ്ടു കാരണങ്ങള്‍ കുറ്റപത്രത്തില്‍ കാണുന്നില്ല. സി.ബി.ഐക്ക് അവരുടെതായ കാരണങ്ങള്‍ കാണുമായിരിക്കും.

ആസാമി said...

ടെക്നിക്കാലിയ ബിനാമി ആണെന്ന ആരോപണം ക്ലച്ച് പിടിക്കാതെ പോയത് ആ കമ്പനിയുടെ ലിങ്കും അവര്‍ ഏറ്റെടുത്ത പണികളുടെ ലിങ്കും ഒക്കെ അങ്കിളിന്റെ ബ്ലോഗില്‍ തന്നെ ചിലരൊക്കെ ഇട്ടതിനാലല്ലേ? പരിയാരം സര്‍ക്കാര്‍ ഏറ്റെടുത്ത തീയതിയും ഒക്കെ അങ്കിള്‍ ഒന്ന് വിശദീകരിക്കാമോ?

നരസിമ്മറാവ്ജിയുടെ കാലത്ത് ടെണ്ടറൊന്നും വേണ്ട, എം.ഒ.യു മത് എന്ന സൌകര്യപ്രദമായ തരികിടയെ “കരാറില്‍ ഏര്‍പ്പെടുന്നതിനു വിലക്കില്ലായിരുന്നു” വഴി ന്യായീകരിക്കുന്ന ബുദ്ധി കൊള്ളാം. വിലക്കുണ്ടോ ഇല്ലയോ എന്നതാണപ്പോള്‍ പ്രശ്നം. വഴി ശരിയോ തെറ്റോ എന്നതല്ല. എല്‍.ഡി.എഫ് ഒരു പദ്ധതിപോലും എം.ഒ.യു വഴി നടപ്പിലാക്കിയിട്ടില്ല. അത് മറന്നുപോകുന്നതോ മറഞ്ഞു പോകുന്നതോ അങ്കില്‍? എം.ഒ.യു വഴി കരാറുണ്ടാക്കിയത് കാര്‍ത്തികേയനല്ലേ അങ്കിള്‍? പിന്‍‌വാങ്ങാന്‍ സാധിക്കാത്ത രീതിയില്‍ അത് മുന്നോട്ട് പോയതിനാലല്ലെ സഖാവെ എല്‍.ഡി.എഫ് അത് തുടര്‍ന്നത്. അതിനെ ഇങ്ങനെ ഒക്കെ വ്യാഖ്യാനിക്കണോ?

ബോര്‍ഡിനെ വിഭജിക്കാന്‍ സമ്മതിച്ചതിന്റെ ലിങ്ക് ഒന്ന് തരാവോ? ഓരോ സ്ഥാപനത്തെയും വിഭജിക്കലും വില്‍ക്കലും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രഖ്യാപിത രീതിയല്ലേ? അതിനെ പറ്റാവുന്നത്ര ചെറുക്കുന്നത് ഇടതുപക്ഷവും. നവരത്ന ചരിത്രം അറിയാമായിരിക്കുമല്ലോ.

ജനശക്തി said...

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ പ്രതികളെ വിചാരണ ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നിരാകരിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 197-ാം വകുപ്പ് പ്രകാരം സര്‍ക്കാരില്‍നിന്നും പ്രോസിക്യൂഷന് അനുമതി തേടുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനത്തില്‍ തെറ്റായി ഒന്നും കാണുന്നില്ല. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണ ഏജന്‍സിയായ സിബിഐതന്നെ പ്രോസിക്യൂഷന് അനുമതി തേടിയിട്ടുള്ള സാഹചര്യത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഇക്കാര്യത്തില്‍ എന്ത് താല്‍പര്യമാണുള്ളതെന്ന് കോടതി ആരാഞ്ഞു. തങ്ങളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാര്‍ ഹര്‍ജി പിന്‍വലിച്ചു.

ദേശാഭിമാനി

അങ്കിള്‍ said...

2004 നവമ്പര്‍ 5 തിയതി സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനെ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നു.

മന്ത്രിസഭയുടെ സഹായമോ ഉപദേശമോ ഇല്ലാതെ തന്നെ ഒരഴിമതികേസ്സില്‍ സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ക്ക് ഒരു മന്ത്രിയെ പ്രോസിക്കൂട്ട് ചെയ്യാന്‍ സ്വയം അനുവാദം കൊടുക്കാമെന്നു സുപ്രീം കോടതി വിധിച്ചിരിക്കുന്നു.

സംഭവം നടന്നത് മധ്യപ്രദേശില്‍. പ്രതികള്‍ അവിടുത്തെ രണ്ട് മന്ത്രിമാര്‍: രാജേന്ദര്‍ കുമാര്‍ സിംഗും ഹിസാഹു രാം യാദവും. ലോകായുക്തയുടെ റിപ്പോര്‍ട്ടിന്റെ (1998) അടിസ്ഥാനത്തില്‍ അഴിമതി കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പക്ഷേ മന്ത്രി സഭ അതിനുള്ള സമ്മതം നിഷേധിച്ചു. എന്നാല്‍ സംസ്ഥാന ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം അവഗണിച്ച്, പ്രഥമ ധൃഷ്ഠ്യാ കേസുണ്ടെന്നു കണ്ട്, CPC 197 പ്രകാരം കേസെടുക്കാന്‍ അനുവാദം നല്‍കി.

ഗവര്‍ണ്ണരുടെ ഈ അനുവാദത്തിനെയാണ് മേല്‍പ്പറഞ്ഞ സുപ്രീം കോടതി വിധിയിലൂടെ അംഗീകരിച്ചിരിക്കുന്നത്.

മുഴുവന്‍ റിപ്പോര്‍ട്ട് ഇതാ ഇവിടെ വായിക്കാം.

അങ്കിള്‍ said...

സുപ്രീം കോടതി വിധി ഒന്നു കൂടെ. ഗവര്‍ണ്ണരുടെ അനുവാദം പോലും വേണ്ട ഈ അഴിമതി കറപുരണ്ട നമ്മുടെ ‘പൊതുജന സേവകര്‍ക്കെതിരെ’ [മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ഉദ്ദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പടെ] കേസെടുക്കാന്‍ . സി.ബി.ഐ ക്ക് നേരിട്ട് കേസെടുക്കാം.

ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, പ്രകാശ് സിംഗ് ബാദല്‍ എന്നിവരുടെ അഴിമതി കേസ്സുകള്‍ ഓര്‍മ്മയുണ്ടോ. ഇതാ ഇവിടെ വായിക്കൂ.

ജനശക്തി said...

അങ്കില്‍ തന്ന സുപ്രീം കോടതി വിധി വാര്‍ത്തയുടെ തീയതി 2006 ഡിസംബര്‍ 6. പക്ഷെ, 2007 ജൂണ്‍ 5ലെ ഈ വാര്‍ത്ത അനുസരിച്ച് ടാജ് കോറിഡോര്‍ കേസില്‍ മായാവതിക്കും സഹായിക്കും എതിരായ കേസില്‍ ഗവര്‍ണ്ണര്‍ പ്രോസിക്യൂഷനു അനുമതി നിഷേധിച്ചതായി കാണുന്നു. സി.ബി. ഐ പ്രൊസീക്യൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചിരുന്നുവെന്നും വാര്‍ത്ത പറയുന്നു. ഇതെങ്ങനെ സംഭവിച്ചു. അങ്കില്‍ തന്ന വിധി അവസാന വാക്കാണെങ്കില്‍ സി.ബി.ഐ. അനുമതി തേടുന്നതെന്തിന്?

ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത അനുസരിച്ചി ഇതേ കാരണത്താല്‍ മറ്റു രണ്ടു പേര്‍ക്കെതിരായ ടാജ് കേസും സി.ബി.ഐ ഉപേക്ഷിച്ചിട്ടുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍

ചില വിഷയങളില്‍ ക്ലാരിറ്റി വരുത്തി മുന്നോട്റ്റു പോകാമെന്ന് കരുതുന്നു. പ്രത്യേകിച്ച് ടെക്നിക്കാലിയയുടെ കാര്യത്തില്.

1) ടെക്നിക്കാലിയേ നിയമിച്ചത് ലാവ്‌ലിനാണ്‌ എന്ന് അങ്കിള്‍ കരുതാന്‍ കാരണമെന്താണ്‌? ലാവ്‌ലിന്‍ ടെകിനിക്കാലിയയെ നേരിട്ട് നിയമിക്കുകയായിരുന്നു എന്ന് എവിടെ എങ്കിലും അങ്കിള്‍ വായിച്ചിരുന്നോ?

2) പ്രോസിക്യൂഷന്‍ അനുമതി കേസുകളില്‍ എല്ലാ സുപ്രിം കോടതി വിധികളെല്ലാം CBI ക്ക് അറിയാമെന്നിരിക്കെ എന്തുകൊന്ടാണ്‌ CBI വീന്ടു പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടത്. അപ്പോള്‍ അതിന്‌ ഒരു സ്കോപ്പുള്ളതുകൊന്ടാകുമല്ലോ.

അങ്കിള്‍ said...

പ്രിയ കിരണ്‍,

1)ടെക്നിക്കാലിയയെ ലാവിലിന്‍ നേരിട്ട് നിയമിക്കുകയായിരുന്നു എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. ലിങ്ക് കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നു.

2)ജനശക്തിയുടെ ഈ വാചകം “അങ്കില്‍ തന്ന വിധി അവസാന വാക്കാണെങ്കില്‍ സി.ബി.ഐ. അനുമതി തേടുന്നതെന്തിന്?“ ന്യായമാണ്. ഞാനും അതിന്റെ അന്വേഷണത്തിലാണ്. അവസാനവാക്കെന്നു ഞാന്‍ പറഞ്ഞിട്ടില്ല.

ഇവിടുത്തെ വിഷയത്തിനു നേരിട്ട് ബന്ധമുള്ള ഒരു വാര്‍ത്ത ഞാന്‍ വായനക്കാര്‍ക്കായി രേഖപ്പെടുത്തിയതേ ഉള്ളൂ. ആ വാര്‍ത്തയില്‍ സംശയമില്ലല്ലോ. ബാക്കി കാര്യങ്ങള്‍ നമുക്കന്വേഷിക്കാം.

അങ്കിള്‍ said...

പ്രീയ കിരണ്‍,

ടെക്നിക്കാലിയ ചുമതലപ്പെടുത്തിയതാര്‍?
സി.ബി.ഐയുടെ കുറ്റപത്രം
ഒന്‍പതാം പേജിലെ (ജി) ഒന്നു വായിച്ചു നോക്കൂ.

അങ്കിള്‍ said...

പ്രീയ ജനശക്തി,

2004 നവമ്പര്‍ 5 ലെ സുപ്രീം കോടതി വിധിപ്രകാരം ഗവര്‍ണ്ണര്‍ക്ക് സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നല്ലേ അര്‍ത്ഥമാക്കാന്‍ പറ്റൂ. അതായത് മന്ത്രിസഭയുടെ ഉപദേശം ഉണ്ടെങ്കില്‍ അതംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. [മായാവതിയുടെ കാര്യത്തില്‍ മന്ത്രിസഭയുടെ ഉപദേശം എന്ത്രായിരുന്നു എന്നു വ്യക്തമല്ല].മന്ത്രിസഭയുടെ ഉപദേശം ഇല്ലെങ്കിലും ഗവര്‍ണ്ണര്‍ക്ക് ഒരു തീരുമാനമെടുക്കാം. ഇങ്ങനെയാണ് ഞാന്‍ അത്ഥമാക്കുന്നത്. ഇതിനോടും വായനക്കാര്‍ക്ക് വിയോജിക്കാം.

ഡിസമ്പര്‍ 6 ന്റെ ലിങ്കില്‍ പറയുന്നത് ആരുടേയും സമ്മതം ഇല്ലാതെ തന്നെ സി.ബി.ഐക്ക് അഴിമതിക്കാരയ ജനസേവകരുടെ പേരില്‍ കേസെടുക്കാമെന്നല്ലേ. ആ ലിങ്കില്‍ ഗവര്‍ണ്ണരുടേയോ, മന്ത്രിസഭയുടേയോ കാര്യമൊന്നും പറയുന്നില്ലല്ലോ. ഏതായാലും ഒന്നു കൂടെ വായിച്ചു നോക്കാം.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ധാരണപത്രത്തിലെ വ്യവസ്ഥകളുടെ പ്രധാന ഭാഗം ഇങ്ങനെ

In general KERALA will :

a) acquire the land and relocate the displaced owners
b) prepare the site by enlarging the access roead and provide water, electricity and telephone services
c) commission local architects and engineers to assist SLI in carrying out the final design, procurement, establish construction contracts and supervise construction works
d) provide staffing and training
e) arrange for all authorisations needed for the work and provide necessary documentations as may be needed for the financing of the project

ഇതും CBI കുറ്റപത്രവും ചേര്‍ന്നു പോകുന്നുണ്ടോ?

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ ഇന്നത്തെ സുപ്രിം കോടതി വിധി കൂടുതല്‍ വിശദീകരണങ്ങള്‍ തരുന്നു. മംഗളം പത്രത്തിലെ വാര്‍ത്ത വായിക്കുക

ലാവ്‌ലിന്‍ കേസിലെ പ്രോസിക്യൂഷന്‍: ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ള പ്രതികള്‍ക്കെതിരേയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന്‌ അഭ്യര്‍ഥിച്ചുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണനയ്‌ക്കെടുക്കാതിരുന്നത്‌. ഹര്‍ജിക്കാരന്‌ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ടെന്നു പ്രാഥമികവാദം കേട്ട ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ നിരീക്ഷിച്ചു.

തുടര്‍ന്ന്‌ നന്ദകുമാറിന്റെ അഭിഭാഷകന്‍ കെ.ബി. സുരേഷ്‌ ഹര്‍ജി പിന്‍വലിച്ചു. സുപ്രീംകോടതിയുടെ മുന്‍കാല വിധികളുടെ അടിസ്‌ഥാനത്തില്‍, പിണറായി വിജയനടക്കമുള്ളവരെ പ്രോസിക്യൂട്ടു ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനുമതി വേണമെങ്കില്‍ത്തന്നെ അതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും നടപടികളിലെ കാലതാമസം ബോധപൂര്‍വമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ പ്രോസിക്യൂഷനുള്ള അനുമതി തേടിയത്‌ സി.ബി.ഐ. തന്നെയാണെന്നിരിക്കേ നടപടികളിലെ കാലതാമസം ബോധപൂര്‍വമാണെന്ന ആരോപണത്തിന്റെ പ്രസക്‌തിയെന്തെന്നു കോടതി ആരാഞ്ഞു. ഇത്‌ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ ഉയര്‍ന്ന അഴിമതിയാരോപണമാണോ അതോ ബോധപൂര്‍വം നടത്തിയ വഞ്ചനയാണോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. അതിനാല്‍ പ്രോസിക്യൂഷന്‌ ഗവര്‍ണറുടെ അനുമതി സംബന്ധിച്ച 197-ാം വകുപ്പ്‌ ലാവ്‌ലിന്‍ കേസില്‍ ബാധകമാണെന്നു കോടതി വ്യക്‌തമാക്കി.

പ്രോസിക്യൂഷന്‌ അനുമതി തേടിക്കൊണ്ടുള്ള സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ച ഹൈക്കോടതിനടപടിയില്‍ അപാകതയില്ലെന്നും സുപ്രീംകോടതി വിലയിരുത്തി. അതേസമയം വഞ്ചനാക്കുറ്റം തെളിഞ്ഞാല്‍ അനുമതി ഇല്ലാതെ തന്നെ പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാവുന്നതാണെന്നും ബെഞ്ച്‌ നീരീക്ഷിച്ചു.

ഹൈക്കോടതിയില്‍ കേസ്‌ തുടരുന്ന സാഹചര്യത്തില്‍ ഹര്‍ജിക്കാര്‍ക്ക്‌ തങ്ങളുടെ ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ അവസരമുണ്ടെന്ന്‌ സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നാഗേശ്വര റാവു ചൂണ്ടിക്കാട്ടി. അതിനാല്‍ സുപ്രീം കോടതി ഈ ഹര്‍ജി നിരാകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഹര്‍ജി പിന്‍വലിക്കുകയാണെന്ന്‌ നന്ദകുമാറിന്റെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.

അങ്കിള്‍ said...

CR PC section 197 വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു നിയമമാണ്. അതിന്റെ പറ്റി വലിയ ദിവാന്‍ നല്ലൊരു വിവരണം ഇവിടെ തന്നിട്ടുണ്ട്. വായിക്കേണ്ടതാണ്.

അങ്കിള്‍ said...

കിരണ്‍ ചോദിക്കുന്നു:
“ഇതും CBI കുറ്റപത്രവും ചേര്‍ന്നു പോകുന്നുണ്ടോ?“

ചേര്‍ന്നു പോകുന്നുണ്ട് കിരണ്.

കേരളസര്‍ക്കാര്‍ എന്തെല്ലാം ചെയ്തു കൊടുക്കണമെന്നു വ്യക്തമായി ധാരണാപത്രത്തില്‍ പറഞ്ഞിരുന്നങ്കിലും, അതിനെ തൃണവല്‍ ഗണിച്ച് സര്‍ക്കാര്‍ സ്ഥലത്ത് ഒരു സ്വകാര്യസ്ഥാപനം വന്നു ആശുപത്രി കെട്ടിടം കെട്ടിപൊക്കിയിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരോ, പിണറായിമന്ത്രിയോ, പാര്‍ട്ടിക്കാരോ ഒരക്ഷരം എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നു സിബിഐ കുറ്റപ്പെടുത്തിയിട്ടുണ്ടല്ലോ.

എന്റെ തന്നെ ഒരു മുന്‍ കമന്റില്‍ രണ്ടാമത്തെ പോയിന്റായി ഇങ്ങനെ എഴുതിയിരുന്നു:
2. ധാരണാ പത്രപ്രകാരം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണത്തിനു ലാവലിനെ സഹായിക്കാന്‍ എഞ്ചിനിയര്‍മാരെയും ആര്‍ക്കിടെക്റ്റുമാരേയും നല്‍കേണ്ടതും നിര്‍മ്മാണക്കരാറുകാരെ കണ്ടെത്തേണ്ടതും നിര്‍മ്മാണം നിരീക്ഷിക്കേണ്ടതും കേരള സര്‍ക്കാരാണ്. എന്നാല്‍ ഇതിനു വിരുദ്ധമായി ലാവലിന്‍ ടെക്നിക്കാലിയ എന്ന സ്വന്തം സ്വകാര്യ കണ്‍സള്‍ട്ടന്റു വഴി നിര്‍മ്മാണപ്രവര്‍ത്തനം സര്‍ക്കാര്‍ സ്ഥലത്ത് നടത്തുകയായിരുന്നു. ഇതിനെ പിണറായി വിജയന്‍ ഒരിക്കലും ചോദ്യം ചെയ്തില്ല.

ഇതും ഞാന്‍ സി.ബി.ഐ യുടെ കുറ്റപത്രം വായിച്ചശേഷം എഴുതിയാണ്. കുറ്റപത്രത്തിലെ മൂന്നാം പേജിലെ (പി) വായിച്ചില്ലേ. ഒന്‍പതാം പേജിലെ (ജി) യും വായിക്കാം.

അങ്കിള്‍ said...

പ്രിയ കിരണ്‍,

ഈ പത്രവാര്‍ത്തകള്‍ കൂടുതല്‍ കണ്‍ഫ്യ്യൂഷന്‍ ഉണ്ടാക്കുന്നു.

“അതേസമയം വഞ്ചനാക്കുറ്റം തെളിഞ്ഞാല്‍ അനുമതി ഇല്ലാതെ തന്നെ പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാവുന്നതാണെന്നും ബെഞ്ച്‌ നീരീക്ഷിച്ചു.“ വാര്‍ത്ത

ആരു തെളിയിക്കും വഞ്ചനാകുറ്റം? അതിനു വേറെ കോടതിയില്‍ പോകണമെന്നാണോ?

ഏതായാലും, ഞാന്‍ നേരത്തെ ലിങ്ക് തന്ന വലിയ ദിവാന്റെ പോസ്റ്റ് കൂടുതല്‍ വെളിച്ചം വീശുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍

CBI ക്ക്‌ തന്നെ പോസിക്യൂഷന്‍ അനുമതി വേണം എന്ന് തോന്നിയിട്ടുണ്ടല്ലോ. അപ്പോള്‍ വഞ്ചനാകുറ്റം ഉണ്ടോ എന്നത്‌ മന്ത്രിസഭയും ഗവര്‍ണ്ണറുമൊക്കെ തീരുമാനിക്കട്ടേ എന്നാകും കോടതി നിരീക്ഷിച്ചത്‌. മാധ്യമം പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു

ഔദ്യോഗിക പദവിയിലിരുന്ന് അഴിമതി നടത്തുന്നത് പ്രത്യേക നിയമസംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് മുന്‍ ഉത്തരവുകളിലുണ്ടെന്നും അത്തരം കേസുകളില്‍ പ്രോസിക്യൂഷന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും നന്ദകുമാറിനു വേണ്ടി ഹാജരായ അഡ്വ. സുരേഷ് വാദിച്ചു. എന്നാല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നടന്ന കാര്യങ്ങളാണ് ആരോപണവിധേയമായിരിക്കുന്നതെന്നും നഷ്ടം വന്നിട്ടില്ലെന്ന നിലപാടാണല്ലോ സര്‍ക്കാറിന്റേതെന്നും കോടതി നിരീക്ഷിച്ചു. പദവിക്ക് നിരക്കാത്ത കൃത്യങ്ങള്‍ ഔദ്യോഗിക പദവികളിലിരുന്ന് ചെയ്താല്‍ പ്രോസിക്യൂഷന് മുന്‍കൂര്‍ അനുമതി വേണ്ടെന്നാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനശക്തി said...

..................കേസ് ലാവ്ലിന്‍തന്നെ. പിണറായിക്കുമുമ്പേ തുടങ്ങിയ സംഭവം ഇന്ന് നീണ്ടൊരു സംഭവശൃംഖലയായിത്തീര്‍ന്നിട്ടുണ്ട്. എങ്കിലും ചങ്ങലയിലെ ഒരു കണ്ണിക്ക് പ്രാധാന്യം ഏറ്റവും കൂടുതല്‍. അത് യുഡിഎഫിന്റെ രാഷ്ട്രീയസമരത്തിന്റെ ഭാഗമാണ്. അപ്പോള്‍ മുന്‍ മന്ത്രി കാര്‍ത്തികേയനെ ഒഴിവാക്കേണ്ടിവന്നു. സിബിഐക്ക് ഇപ്പോള്‍ ഉന്നം പിണറായിയെ. ഒന്നാംപ്രതി- അല്ല ഒരേയൊരു പ്രതി-ആക്കാനായിരുന്നു ആഗ്രഹമെന്നു തോന്നുന്നു. പക്ഷേ, നേരത്തെ പട്ടിക തയ്യാറാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം 11ല്‍ ഒമ്പത്. ഒരു കേസില്‍ ഒമ്പതാംപ്രതി ചെയ്ത കുറ്റം സര്‍വപ്രധാനമാകുന്നതെങ്ങനെ?

ഇത് ഒടുവില്‍ ഹൈക്കോടതിയില്‍ എത്തുന്ന കേസാണ്. സുപ്രീംകോടതിയിലും എത്തും. യുഡിഎഫ് അരങ്ങേറ്റിയ പൊറാട്ടുനാടകങ്ങളുടെ അകമ്പടിയില്ലെങ്കിലും അവിടെയെത്തും. പിന്നെ എന്തിനാണ് ഈ തെരുവെപ്രാളം? രണ്ടെണ്ണം എന്റെ മനസ്സില്‍ കടന്നുവരുന്നു-

ഒന്ന്, കോടതിയിലെത്തുംമുമ്പേ എത്രമാത്രം ഒരു വ്യക്തിയെ തേജോഹാനി വരുത്തി ജനദൃഷ്ടിയില്‍ ദുഷ്കീര്‍ത്തിമാനാക്കിത്തീര്‍ക്കാമോ അതിനുള്ള കൊണ്ടുപിടിച്ച ശ്രമം.

രണ്ട്, ഈ ബഹളമെല്ലാംകൊണ്ട് പാര്‍ടിയിലുള്ളവരുടെയും ഗവര്‍ണര്‍ തുടങ്ങിയവരുടെയും മനസ്സില്‍ ചെറിയ ആശങ്ക വളര്‍ത്താനായെങ്കില്‍ അത്രയും നല്ലത്.

ലാവ്ലിന്‍ കേസ് ഹൈക്കോടതിയിലെത്തിക്കാന്‍ വെയിലത്ത് ആരും തലകുത്തി നില്‍ക്കേണ്ട കാര്യമില്ല. പൂര്‍ണഗര്‍ഭിണിയായ സ്ത്രീ പ്രസവിക്കുമെന്ന് ഉറപ്പായിരിക്കെ, വെളിയില്‍ നില്‍ക്കുന്ന ബന്ധുക്കള്‍ മുക്കുന്നതില്‍ കാര്യമില്ല. ഈ കേസ് ഹൈക്കോടതി എന്ന പ്രസവവാര്‍ഡില്‍ എത്തി സ്വാഭാവികമായോ ശസ്ത്രക്രിയയിലൂടെയോ പ്രസവം നടക്കും. അതിന് വെളിയില്‍ ഉപവാസം, ഹര്‍ത്താല്‍ എന്നിങ്ങനെ പലതരം മുക്കലും മൂളലും ഒന്നും ആവശ്യമില്ല.

ഹൈക്കോടതി തീരുമാനമെടുക്കുന്നതിനെ സഹായിക്കാന്‍ ഒരു നടപടിക്രമം വച്ചിട്ടുണ്ട്. അതാണ് അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം, അതിന്മേല്‍ മന്ത്രിസഭയുടെ തീരുമാനം, അതിനുമപ്പുറം ഗവര്‍ണറുടേത്. ഇതെല്ലാം ഹൈക്കോടതിയുടെ മുന്നിലെത്തും. ഇവരൊക്കെ ഏതഭിപ്രയാം പറഞ്ഞാലും അതെല്ലാം ഹൈക്കോടതി പരിഗണിക്കുമെന്നല്ലാതെ ഇന്നത് അംഗീകരിക്കുമെന്ന് ആര്‍ക്കും ഇപ്പോള്‍ പറയാനാകില്ല. ഇതൊക്കെ അനിവാര്യങ്ങളായ കാര്യങ്ങളാണ്. അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം വേണമെന്നല്ലാതെ, ഇന്ന അഭിപ്രായമാണ് അദ്ദേഹം പറയേണ്ടതെന്ന് ആര്‍ക്കും നിര്‍ദേശിക്കാന്‍ അധികാരമില്ല.

ബഹളംകൂട്ടിയ യൂത്ത് കോണ്‍ഗ്രസുകാരും പിണറായിയെ പ്രതിയാക്കണമെന്ന് അലമുറയിടുന്ന കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ചക്കയിടാന്‍ മാവു കുലുക്കുകയാണ്! സ്വയം അപഹാസ്യരാകുന്ന തമാശ ഇവിടെ നിര്‍ബാധം നടന്നുവരുന്നു. ഇവര്‍ക്കെല്ലാം പല അഭിപ്രായം ആകാം. മന്ത്രിസഭ ചേര്‍ന്നാല്‍ മുഖ്യമന്ത്രിയടക്കം ഓരോ മന്ത്രിക്കും സ്വന്തമായ അഭിപ്രായം ഉണ്ടാകാം. ചര്‍ച്ചയ്ക്കവസാനം ജനങ്ങളറിയേണ്ടകാര്യം മന്ത്രിസഭയുടെ ഏകകണ്ഠമായ അഭിപ്രായമായാണ് പുറത്തുവരുന്നത്. അംഗീകരിക്കപ്പെടാത്ത അഭിപ്രായത്തിന്റെപേരില്‍ മന്ത്രിമാരോ മുഖ്യമന്ത്രിയോ അഡ്വക്കറ്റ് ജനറലോ രാജിവയ്ക്കണമെന്നു പറയുന്നത് അപഹാസ്യമാകും.

സ്വതന്ത്രമായി അഭിപ്രായം പറയലാണ് ചര്‍ച്ചയുടെ ജീവന്‍. പാര്‍ലമെന്റില്‍, നിയമസഭയില്‍, പഞ്ചായത്തില്‍, ഡയറക്ടര്‍ബോര്‍ഡില്‍ എല്ലാം ചര്‍ച്ചാവേളയില്‍ പല അഭിപ്രയം ഉയരും. തീരുമാനം ഒടുവില്‍ ഒന്നായിരിക്കും. ഉടനെ മറിച്ചഭിപ്രായം പറഞ്ഞവരെല്ലാം രാജിവയ്ക്കണമെന്നാണെങ്കില്‍, ഒരുപാട് സഭ വേണ്ടിവരുമല്ലോ. പത്രങ്ങളും രാജിഘോഷം കൂട്ടുന്നു. പൊതുജീവിതത്തില്‍ സാമാന്യമര്യാദപോലും തീവ്രമായ കക്ഷിപക്ഷചിന്തമൂലം നമ്മുടെ ഇടയില്‍നിന്ന് നഷ്ടപ്പെട്ടുപോകുന്നതുപോലെ തോന്നുന്നു. ഈ അര്‍ഥശൂന്യമായ ബഹളം വെളിയില്‍ നടക്കുന്നതാണ് രാഷ്ട്രീയമെന്ന് പലരും തെറ്റിദ്ധരിച്ചതുപോലുണ്ട്. ലാവ്ലിന്‍ കേസോടുകൂടി ഇത്തരം അബദ്ധധാരണ പലതും അവസാനം കാണുമെന്നു പ്രതീക്ഷിക്കട്ടേ!

സുകുമാര്‍ അഴീക്കോട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍

ടെക്നിക്കാലിയയെ സംബന്ധിച്ച ചില കാര്യങ്ങളിലേക്ക്‌ വരുന്നു

1) ടെക്നിക്കാലിയ എന്ന സ്ഥാപനം ഇത്തരം ജോലികള്‍ ഏറ്റെടുക്കാന്‍ യോഗ്യതയുള്ള ഒരു കമ്പനി ആണോ എന്നതാണ്‌ ആദ്യത്തെ ചിന്ത. ഇത്‌ ആദ്യം തന്നെ ചിന്തിക്കേണ്ടത്‌ ലാവ്‌ലിന്‍ കേസിലെ ഏറ്റവും പ്രധാന ആരോപണങ്ങളെല്ലാം ഈ ടെക്നിക്കാലിയ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട്‌ തന്നെയാണ്‌. അങ്കിള്‍ എഴുതിയ ആദ്യ പോസ്റ്റില്‍ വന്ന പല കമന്റുകളും ടെകിനിക്കാലിയുമായി ബന്ധപ്പെട്ടതാണ്‌. ടെക്നിക്കാലിയ കടലാസുകമ്പനിയാണ്‌ എന്നാണ്‌ അന്ന് പൊതുവില്‍ ആളുകള്‍ കരുതിയിരുന്നത്‌. ടെകിനിക്കാലിയയെ കണ്‍സല്‍റ്റെന്റ്‌ വഴി മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണം പിണറായി വഴി തിരിച്ചു വിട്ടു എന്നാണ്‌ ക്രൈം നന്ദകുമാര്‍ പ്രധാനമായി ആരോപിച്ചത്‌. ടെക്നിക്കാലിയയുമായി ബന്ധപ്പെട്ടാണ്‌ ലാവ്‌ലിന്‍ കേസിലെ അഴിമതി എന്ന വിഷയം ഇത്ര അധികം ഊതിപ്പെരുപ്പിച്ചത്‌.

ടെകിനിക്കാല്യ ഒരു കടലാസ്‌ കമ്പനിയോ കറക്കുകമ്പനിയോ അല്ല എന്ന് ഇപ്പോള്‍ ഏതാണ്ട്‌ വ്യക്തമാണ്‌. അവര്‍ പരിയാരം മെഡിക്കല്‍ കോളെജിന്റെ ജോലികളുടെ കണ്‍സല്‍റ്റന്റായിരുന്നു അവരുടെ ജോലികള്‍ ചെയ്യുന്നത്‌ L&T യുമാണ്‌. ഇങ്ങനെ പൂര്‍ണ്ണമായു ഇത്തരം ജോലി ചെയ്യാന്‍ ക്ഴിവുള്ള ഒരു റെപ്യൂട്ടട്‌ കമ്പനിയാണ്‌ ടെക്നിക്കാലിയ. CBI റിപ്പോര്‍ട്റ്റിലും ടെക്നിക്കാലിയ എന്ന സ്ഥാപനത്തെപ്പറ്റി പ്രത്യേകിച്ച്‌ മോശം പരാമര്‍ശമൊന്നും ഇല്ല. അവര്‍ വഴി ലാവ്‌ലിന്‍ പണം മറ്റു വഴി ചോര്‍ന്നു എന്നും CBI കണ്ടെത്തിയിട്ടില്ല

2) ഇനി ടെക്നിക്കാലിയെ ലാവ്‌ലിന്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ കണസല്‍റ്റന്റയി നിയമിച്ചത്‌ നിയമ വിധേയമോ എന്നതാണ്‌ അടുത്ത പ്രശ്നം .ധാരണ പത്രത്തിലെ 2-C,D വകുപ്പുകള്‍ ലാവ്‌ലിനെ അത്‌ അനുവദിക്കുന്നു എന്നാണ്‌ എനിക്ക്‌ മനസിലാകുന്നത്‌ അതിങ്ങനെ
c) prepare the preliminary design to the review and comments of Kerala, identify construction packages, validate budget and schedule and submit final documents to Kerala d) provide direction and advise to local Engineers responsible for the design, procurement, construction and commissioning of the project.

3) ടെക്നിക്കാലിയ എന്ന സ്ഥാപനത്തെ കണ്‍സല്‍ന്ററ്റായി നിയമിച്ചത്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സൊസേറ്റി അറിഞ്ഞിട്ടുണ്ടോ അലെങ്കില്‍ ലാവ്‌ലിന്‍ അത്‌ അവരെ അറിയിച്ചിട്റ്റുണ്ടോ എന്നതാണ്‌ അടുത്തത്‌.20/9/1998 ഇല്‍ മസ്കറ്റ്‌ ഹോട്ടലില്‍ ചേര്‍ന്ന മലബാര്‍ ക്യാന്‍സര്‍സെന്റര്‍ സൊസേറ്റിയുടെ ഉന്നത തല്‍ യോഗത്തില്‍ ലാവ്‌ലിന്‍ ടെക്നിക്കാലിയ പ്രതിനിധികളെ പരിചയപ്പെടുത്തിയിട്ടുണ്ട്‌.

Swasthika said...

ഒരുകാര്യം കൃത്യമായി നിരീക്ഷിക്കാന്‍ സാധിച്ചു
ഗവര്‍ണര്‍,രാഷ്ട്രപതി പിന്നെ, ഓ,വിട്ടു പോയി സി.എ.ജി എല്ലാം 'ബഹുമാന്യ' ഭരണഘടനാ സ്ഥാപനങ്ങള്‍ ആയിരുന്നു,അല്‍പ്പം മുമ്പു വരെ. ഇപ്പൊ എ.ജി ഭരണഘടനാ സ്ഥാപനമോ എന്ന് സംശയം.സി.ആര്‍.സി.പി 197 ഭരണഘടനാ വിരുദ്ധമോ എന്ന് മൂത്ത ഡൌട്ട്,അങ്കിളിനെ പോലുള്ളവര്‍ക്ക്,
ഇത് രോഗ ലക്ഷണമാണ് ,രോഗമല്ല. തല്‍ക്കാലം ഇത്ര മാത്രം,ബാക്കി വഴിയേ.

ജനശക്തി said...

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യതെളിവായി സിബിഐ ഉയര്‍ത്തിക്കാട്ടിയ മുന്‍ ധനപ്രിന്‍സിപ്പല്‍സെക്രട്ടറി വരദാചാരിയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിഞ്ഞു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കയച്ച കത്തിനെയാണ് ലാവ്ലിന്‍ കേസുമായി സിബിഐ കൂട്ടിക്കെട്ടിയത്

ലാവ്ലിന്‍ - പൊളിയുന്ന കള്ളങ്ങള്‍

ജനശക്തി said...

പൊളിയുന്ന കള്ളങ്ങള്‍ പാര്‍ട്ട് 2 ഇവിടെ

ജനശക്തി said...

ലാവലിന്‍ പൊളിഞ്ഞ കള്ളങ്ങള്‍ - ഫ്ലാഷ് ബാക്ക്

അങ്കിള്‍ said...

കിരണേ,
അതിശയം, അത്ഭുതം. ഞാൻ ഇവിടെ രേഖപ്പെടുത്തിയിരുന്ന കമന്റുകളെല്ലാം ഡിലീറ്റിയോ. എന്നാൽ എനിക്ക് തന്ന മറുപടി എല്ലാം അതേപടി കാണുന്നുണ്ടല്ലോ.

അങ്കിള്‍ said...

വീണ്ടും അതിശയം. എന്റെ കമന്റ് പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ എല്ലാ കമന്റുകളും കാണാനാകുന്നു. അതിശയം അത്ഭുതം. ഇതും ഇതിനു മുമ്പുള്ള എന്റെ കമന്റും പ്രസിദ്ധപ്പെടുത്തരുതേ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലാവലിന്‍: സാമ്പത്തിക ഇടപാടിന് തെളിവില്ലെന്ന് സി.ബി.ഐ


കൊച്ചി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് തെളിവില്ലെന്ന് സി.ബി.ഐ. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ലാവലിന്‍ കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നിര്‍ദേശം അനുസരിച്ചാണ് സി.ബി.ഐ ശനിയാഴ്ച സത്യവാങ്മൂലം നല്‍കിയത്. ലാവലിന്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന നാസറിനെ ചോദ്യം ചെയ്തിരുന്നു. മറ്റൊരു പ്രതിയായ ദിലീപ് രാഹുലനെ ചോദ്യം ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി.

ഇതുവരെയുള്ള അന്വേഷണത്തില്‍ പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. കോടതി നിര്‍ദേശമനുസരിച്ച് മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനെതിരായി നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയില്‍ കേസിന്റെ നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ലാവലിനുമായി കരാര്‍ ഒപ്പിട്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സി.ബി.ഐ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ കരാറിലൂടെ സര്‍ക്കാര്‍ ഖജനാവിന് വന്‍ തുക നഷ്ടമായിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ കരാറിന്റെ മറവില്‍ ദിലീപ് രാഹുലനും പിണറായിയും തമ്മില്‍ പണം കൈമാറിയതായി അന്വേഷണ റിപ്പോര്‍ട്ടിലും സി.ബി.ഐ പറഞ്ഞിരുന്നില്ല.

സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയാണ്.