Saturday, July 18, 2009

ഒരടി പിന്നോട്ട്‌ രണ്ടടി മുന്നോട്ട്‌

പാര്‍ട്ടി നടപടി നേരിട്ട്‌ പി.ബിയില്‍ നിന്നും പുറത്തായി മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരുന്ന വി.എസിനെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുന്ന ഒരാളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പലകോണുകളില്‍ നിന്നും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ എന്താണ്‌ ഇതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം?

മുഖ്യമന്ത്രി ആയതോടെ വി.എസ്‌ പലതും മറന്നു എന്നാണ്‌ പലരുടേയും പരാതി. ഉദാഹരണത്തിന്‌ വ്യാജ സീഡി കേസില്‍ കാണിച്ച്‌ ആവേശം മൂലമ്പള്ളി വിഷയത്തില്‍ കാണിച്ചില്ല എന്ന് മാത്രമല്ല അവര്‍ക്കുപിന്നില്‍ നക്സലേറ്റുകളാണ്‌ എന്നൊക്കെപ്പറഞ്ഞത്‌ വി.എസ്‌ ആരാധകര നിരാശപ്പെടുത്തിയിരുന്നു. കടുത്ത ആരാധകര്‍പ്പോലും അന്ന് പിണങ്ങിയിരുന്നു. പിന്നെ ചെങ്ങറ സമരം HMT വിവാദം, ADB വിവാദം കിളിരൂര്‍ വിവാദം അങ്ങനെ ഒരുപാട്‌ മറക്കലുകള്‍ വി.എസ്‌ നടത്തുന്നു എന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ വസ്തുത മറ്റൊന്നാണ്‌. പാര്‍ട്ടിയിലും സര്‍ക്കാരിലും മൃഗീയ ഭൂരിപക്ഷമുള്ള വലതു വ്യതിയാനക്കാരുടെ പിടിയില്‍ സംസ്ഥാനം നശിച്ച്‌ പോകാതിരിക്കാന്‍ സ്വന്തം അഭിമാനം പോലും പണയം വച്ച്‌ തുടരുകയാണ്‌ വി.എസ്‌ ചെയ്യുന്നത്‌ എന്ന പലര്‍ക്കും മനസിലാകാത്ത സത്യമാണ്‌.

വിമര്‍ശകര്‍ പലതും ചോദിച്ചേക്കാം ഒരുകാലത്ത്‌ സ്മാര്‍ട്ട്‌ സിറ്റിയെപ്പറ്റി വി.എസ്‌ എന്തൊക്കെയാണ്‌ പറഞ്ഞിരുന്നത്‌. അവര്‍ റിയല്‍ എസ്റ്റേറ്റ്‌ കുത്തകയാണ്‌, തുഛമായ വിലക്ക്‌ സര്‍ക്കാര്‍ ഭൂമി കൈയടക്കുകയാണ്‌ അവര്‍ ഭൂമി പ്രകൃതി എന്നിവയെ ഒക്കെ കാര്‍ന്ന് തിന്നാന്‍ വരുന്ന ഭീകരറാണ്‌. ഇതൊക്കെപ്പറഞ്ഞ വി.എസ്‌ അധികാരത്തില്‍ വന്നപ്പോള്‍ 12% ഫ്രീ ഹോള്‍ഡ്‌ നല്‍കാം എന്ന് പറഞ്ഞ കരാര്‍ ഒപ്പിടുകയല്ലെ ചെയ്തത്‌? വിദേശ രാജ്യത്തിന്‌ കേരളത്തില്‍ പരമാധികാരമുള്ള സ്ഥലം നല്‍കുകയോ അതും വി.എസ്‌ ഇങ്ങനെ പോകുന്നു വിമര്‍ശകരുടെ ചോദ്യങ്ങള്‍

പക്ഷെ എന്താണ്‌ സത്യം സ്മാര്‍ട്ട്‌ സിറ്റി ഇവിടെ ഒരു കല്ലെങ്കിലും ഇട്ടോ? അവര്‍ ഇപ്പോഴും സെസ്‌ ഫ്രീഹൊള്‍ഡ്‌ കരട്‌ കരാര്‍ എന്നൊക്കെപ്പറഞ്ഞ്‌ അലഞ്ഞു തിരിഞ്ഞ്‌ നടക്കുകയല്ലെ ? അദ്ദാണ്‌ വി.എസ്‌ . പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ സ്മാര്‍ട്ടര്‍ സിറ്റിക്കാരോട്‌ മര്യദക്കൈവിടെ വരരുത്‌ എന്ന് പറഞ്ഞതാണ്‌ കേട്ടില്ല. പിന്നെ ഭരണം മാറിയപ്പോഴും അവന്മാര്‍ ഇവിടെ പറ്റിക്കൂടി നിന്നു. അപ്പോഴേ അദ്ദേഹം കരുതിയതാണ്‌ ഇവന്മാര്‍ക്കിട്ട്‌ ഒരു പണി കൊടുക്കണം . അധിനിവേശ പ്രതിരോധക്കാരെ വിളിച്ചു അവരാണ്‌ ഈ ബുദ്ധി ഉപയോഗിച്ചത്‌. തരാം തരാം എന്ന് പറഞ്ഞ്‌ പുറകേ നടത്തിക്കൊതിപ്പിക്കുക പക്ഷെ അവസാനം പറ്റിച്ചേ എന്ന് പറയുക . അപ്പോള്‍ സ്മാര്‍ട്ടര്‍മാര്‍ മാത്രമല്ല ഒരു അതി സ്മാര്‍ട്ടനും കേരളത്തിലേക്ക്‌ വരില്ല. നമ്മുടെ ഭൂമിയും പ്രകൃതിയും മണ്ണും എല്ലാം സുരക്ഷിതം. രാഷ്ട്രീയത്തില്‍ പല അടവുകളും തന്ത്രങ്ങളും പ്രയോഗിക്കേണ്ടി വരും എന്ന് സഖാവ്‌ ലെനിന്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ അങ്ങനെ പെട്ടെന്ന് മനസിലാകില്ല.

ADB വിഷയത്തില്‍ ഉടക്കി ഇറങ്ങിപ്പോയിരുന്നു എങ്കില്‍ ഇത്തരത്തിലുള്ള യഥാര്‍ത്ഥ ഇടതു നയങ്ങള്‍ കേരളാത്തില്‍ നടപ്പിലാക്കാന്‍ കഴിയുമോ? സംസ്ഥാനത്തെ വലതു വ്യതിയാനക്കാരില്‍ നിന്ന് രക്ഷിക്കുക എന്നത്‌ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അത്‌ തുടരുക മാത്രമാണ്‌ അദ്ദേഹം ചെയ്യുന്നത്‌

ഇനി ലാവ്‌ലിനിലേക്ക്‌ വന്നാല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായി കുറ്റക്കാരനല്ല എന്ന് ഔദ്യോഗികമായൈ പ്രഖ്യാപിചിട്ടേ ഉള്ളൂ. വി.എസ്‌ തന്നെയാണ്‌ മുന്‍പ്‌ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ട എന്ന മന്ത്രിസഭാ തീരുമാനം ഗവര്‍ണ്ണറേ അറിയിച്ചത്‌. അന്ന് ആരും ഉന്നയിക്കാത്ത സദാചാര പ്രശ്നങ്ങള്‍ ഇന്ന് ഉന്നയിക്കുന്നതില്‍ എന്ത്‌ അര്‍ത്ഥമാണ്‌ ഉള്ളത്‌. തിരഞ്ഞെടുപ്പുകാലത്ത്‌ ചില പ്രസ്താവനകള്‍ നടത്തി അത്‌ പാര്‍ട്ടിക്ക്‌ ചില ദോഷം ചെയ്തു. അതിനുള്ള അച്ചടക്ക നടപടി കിട്ടി. പക്ഷെ വലതു വ്യതിയാനക്കാരെ കേരളത്തിന്‌ മുന്നില്‍ നാറ്റിക്കാന്‍ പറ്റിയില്ലെ അതാണ്‌ ബുദ്ധി. അതാണ്‌ അടവ്‌.

ഇതിനിടെ ചില ആള്‍ക്കാര്‍ മകന്റെ കയര്‍ഫെഡിലെ നിയമനങ്ങളെപ്പറ്റി ഒക്കെ പറഞ്ഞു വരുന്നുണ്ട്‌. 1998 കാലഘട്ടത്തില്‍ ഒരു MCA ക്കാര്‍നെ ലോകരാജ്യങ്ങള്‍ മാടി വിളിക്കുമ്പോള്‍ സ്വന്തം സംസ്ഥാനത്തെ കയര്‍ഫെഡ്‌ പോലുള്ള തൊഴിലാളി വര്‍ഗ്ഗ സ്ഥാപനനത്തിന്‌ ദാനം ചെയ്തിനെ സ്വജനപക്ഷപാതം എന്നൊക്കെ ആരോപിക്കുന്നവരോട്‌ നല്ല നമസ്ക്കാരം പറയുക എന്നല്ലാതെ എന്ത്‌ പറയാന്‍.

ഇതിനിടെ മറ്റുചിലര്‍ ലണ്ടനില്‍ ചികിത്സ തേടിപ്പോയ പഴങ്കഥകള്‍ ഒക്കെ പൊക്കികൊണ്ട്‌ വന്ന് വിമര്‍ശനങ്ങള്‍ നടത്തുന്നുണ്ട്‌. എന്നാല്‍ എന്താണ്‌ യഥാര്‍ത്ഥ്യം. മികച്ച LDF കണ്‍വീനര്‍ക്കുള്ള പോളണ്ട്‌ ഗവര്‍ണ്‍മെന്റിന്റെ അവാര്‍ഡ്‌ വാങ്ങാന്‍ പോകുന്നവഴി ലണ്ടന്‍ വിമനാത്താവളത്തില്‍ വിമാനം മാറിക്കയറാന്‍ ഇരിക്കുമ്പോള്‍ ഒരു പല്ലുവേദന. ലണ്ടനില്‍ വച്ച്‌ പല്ലുവേദന ഉണ്ടായാല്‍ പല്ലുപറിക്കാനായി കേരളത്തിലേക്ക്‌ വരണമെന്ന് സുബോധമുള്ള ആരും പറയില്ല. അന്നത്തെ ചില മാധ്യമ സിന്റിക്കേറ്റുകാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ക്കോളെജില്‍ 9 വാര്‍ഡില്‍ കിടന്നു പുഴുത്ത ഒരു വൃദ്ധന്റെ പടത്തിനോപ്പം ലണ്ടനില്‍ വി.എസ്‌ കിടക്കുന്ന ചിത്രം അടിച്ച്‌ മുന്‍ പേജില്‍ കൊടുത്തു എന്നതൊക്കെ പഴങ്കഥയാണ്‌. വി.എസിനെപ്പറ്റി കൂടുതല്‍ അറിഞ്ഞപ്പോള്‍ ജനം അതൊക്കെ എന്നേ മറന്നതാണ്‌

ഇനിയും മുഖ്യമന്ത്രിയായി തുടരും ഇല്ലെങ്കില്‍ അറിയാമല്ലോ ഈ കശ്മലന്മാര്‍ ഈ സംസ്ഥാനം നശിപ്പിക്കും . എവിടെയും ഒരു കാവല്‍നായ വേണ്ടെ. അതാണ്‌ വി.എസ്‌.സ്വന്തം അഭിമാനത്തെക്കാള്‍ സംസ്ഥനത്തെ സ്നേഹിക്കുന്നു. അടുത്ത രണ്ട്‌ വര്‍ഷത്തോളമെങ്കിലും വലതു വ്യതിയാനക്കാരുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും കേരളത്തെ രക്ഷിക്കണം . അതു മാത്രമാണ്‌ ലക്ഷ്യം. അതു കഴിഞ്ഞാല്‍ പിന്നെ യു.ഡി.എഫ്‌ കാര്‍ കേരളത്തെ രക്ഷിച്ചു കൊള്ളും

18 comments:

അങ്കിള്‍ said...

ഹ ഹ ഹാ, കിരണേ....

Baiju Elikkattoor said...

tracking

ആര്യന്‍ said...

Jai achu mama...

chithrakaran:ചിത്രകാരന്‍ said...

ഒരു പാര്‍ട്ടിയെ കുളിപ്പിച്ചു കിടത്തിയില്ലേ...
അതുമതി !!

വിന്‍സ് said...

VS - The biggest political fraud Kerala ever seen.

മാരീചന്‍‍ said...

ആ ലേഖനം ഒരൊന്നര പീസു തന്നെ കിരണേ.... ആര്ക്കൈവ് തുടങ്ങിയത് നന്നായി. ഇതൊക്കെ ലോകാവസാനം വരെ കാത്തുസൂക്ഷിക്കേണ്ട ചിന്താരത്നങ്ങളല്ലേ....

tessa john said...

if you are bona fide in writing this you are the biggest fool in Kerala. but i think you belongs to those group of frauds who are trying to white wash V S.

ജിവി/JiVi said...

18ന് കേന്ദ്രകമ്മിറ്റിയില്‍ ആരൊക്കെ എന്തൊക്കെ സംസാരിച്ചെന്ന് ബ്രേക്കിംഗ് ന്യൂസുകള്‍ വന്നുകൊണ്ടിരുന്നു. 19ന് വി എസ് പങ്കെടുത്തില്ല. അന്ന് ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്ന മട്ടില്‍ റിപ്പോര്‍ട്ട് ഉണ്ടായില്ല. ശ്രദ്ധിച്ചിട്ടുണ്ടോ?
ആ ദിവസങ്ങളിലെ ചാനല്‍ റിപ്പോര്‍ട്ടുകളെ ഒന്നുകൂടി നിരീക്ഷിക്കണമായിരുന്നു. ആര്‍ക്കൈവ്സുണ്ടോ?

നാട്ടുകാരന്‍ said...

ജയഹോ.....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജി വി പറഞ്ഞ പോയിന്റ് ശ്രദ്ധിയ്ക്കേണ്ടതാണ്.

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.എസ് പറഞ്ഞത്, ഞങ്ങൾ അധികാരത്തിൽ വന്നാൽ എ.ഡി.ബി ലോൺ തിരിച്ചടയ്ക്കില്ല എന്നാണ്.അതു “നടപ്പിലായി” എന്നാണു ഞാൻ കരുതുന്നത്.

സ്മാർട്ട് സിറ്റിയുടെ കാര്യത്തിൽ അവസാനം വി.എസ് ചെയ്ത ഒരു പ്രസ്താവന “ സാമ്പത്തിക മാന്ദ്യം കാരണം അവരുടെ കൈയിൽ പണമില്ല” എന്നാണ്.ചില കുബുദ്ധികൾ ചോദിയ്ക്കുന്നത് കേട്ടു “ അത് ടീ കോം അല്ലേ പറയേണ്ടത്..വി.എസ് അല്ലല്ലോ...വി.എസ് എന്താ ടീ കോമിന്റെ വക്കാലത്ത് എടുത്തോ “ എന്ന്....ഈ വലതു വ്യതിയാനക്കാരുടെ ഓരോ ചോദ്യങ്ങളേ....!

കിരണ്‍ തോമസ് തോമ്പില്‍ said...

2005 നവംമ്പറില്‍ അതായത്‌ UDF ഭരിക്കുമ്പോള്‍ ആണ്‌ ADB വായ്പക്ക്‌ CPM ന്റെ സംസ്ഥാന സിക്രട്ടറിയേറ്റ്‌ അനുമതി നല്‍കുന്നത്‌. ഭരണം UDF ന്‌ ആയിരുന്നു എങ്കിലും നഗരസഭകള്‍ ഭരിക്കുന്നത്‌ LDF ആയിരുന്നതിനാല്‍ അന്ന് ADB വായ്പ എടുക്കാന്‍ നഗരസഭകളുടെയും സഹകരണം വേണമായിരുന്നു. അപ്പോഴാണ്‌ വലതു വ്യതിയാനക്കാര്‍ക്ക്‌ മൃഗീയ ഭൂരിപക്ഷമുള്ള സംസ്ഥാന സിക്രട്ടറിയേറ്റ്‌ ADB വായ്പ്പക്ക്‌ അനുകൂലമായി തീരുമാനമെടുക്കുന്നത്‌. അന്ന് സിന്റിക്കേറ്റ്‌ മാധ്യമങ്ങള്‍ ADB ക്ക്‌ അനുകൂലമായിരുന്നതിനാല്‍ ഡീയില്‍ പോയി ഷോ നടത്തിയിട്ട്‌ കാര്യമില്ലാത്തതിനാല്‍ പോയില്ല. പിന്നെ LDF അധികാരത്തില്‍ വന്നപ്പോള്‍ സിന്റിക്കേറ്റുകാര്‍ കടുത്ത ADB വിരുദ്ധരായപ്പോള്‍ ഒരു ഷോ അല്ല പോരാട്ടം നടത്തി നോക്കി അച്ചടക്ക നടപടി കിട്ടി. പക്ഷേ പോരാടി നോക്കാനല്ലേ കഴിയൂ. ഭൂരിപക്ഷം വലതു വ്യതിയാനക്കാരല്ലേ. എന്താ ചെയ്യുക

Sureshkumar Punjhayil said...

:)

unnikuttan said...

ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നി്ട്ട് ജനങ്ങള്‍ക്ക് വേണ്ടി എന്തെക്കെ ചെയ്തു..!!?? ഞാന്‍ വലതു പക്ഷ് ചിന്താഗതിക്കാരന്‍ അല്ല.. അവര്‍ എന്നോട് ചോദിക്കോമ്പോള്‍ എനിക്ക് ഉത്തരം മുട്ടുന്നു..!

വലത്പക്ഷവാദി said...

ഈ കാവല്‍നായയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിച്ച പ്രകാശ് കാരാട്ടിനു ഇങ്ങനെ തന്നെ വേണം കൊട്ട് കൊടുക്കാന്‍...ജയ് വലത്പക്ഷവ്യതിയാനപ്രതിരോധവീരന്‍

കിരണ്‍ തോമസ് തോമ്പില്‍ said...

ഉണ്ണിക്കുട്ടാ

ഈ സര്‍ക്കാര്‍ വന്നിട്ട്‌ ചെയ്ത കാര്യങ്ങള്‍ ഒരു വലതു വ്യതിയാനക്കാരന്‌ മനസിലാകില്ല .പക്ഷെ ഒരു യഥാര്‍ത്ഥ ഇടതുപക്ഷക്കാരന്‌ മനസിലാകും

നമ്മുടെ മണ്ണ്‍ പ്രകൃതി ആവാസ വ്യവസ്ഥ ഇവ ഒക്കെ സംരക്ഷിക്കപ്പെട്ടത്‌ കാണാതെ പോകുകയാണ്‌. വികസന ഭ്രമം കേരളത്തില്‍ നിറഞ്ഞു നിന്ന കാലഘട്ടത്തിലാണ്‌ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്‌. ജനം വികസനത്തിന്‌ കൊതിച്ചു നില്‍ക്കുന്നു. മാധ്യമങ്ങളും. എന്നാല്‍ പിന്നീട്‌ എന്തു സംഭവിച്ചു. കേരളത്തില്‍ വരുന്ന എല്ലാ വ്യവസായങ്ങളും ഭൂമാഫിയയെ സഹായിക്കാനാണ്‌ എന്ന് മാധ്യമങ്ങളും ജനങ്ങളും എന്തിന്‌ UDF കാര്‍പ്പോലും തിരിച്ചറിഞ്ഞില്ലെ.

ഭൂമാഫിയക്കാരൊക്കെ വന്ന് ഇവിടെ ബില്‍ഡിങ്ങുകളൊക്കെ കെട്ടിപ്പൊക്കിയിരുന്നു എങ്കില്‍ ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ താങ്കള്‍ ഓര്‍ത്തു നോക്കൂ. നമ്മുടെ പുഴകളും കുന്നുകളും മരങ്ങളും ഒക്കെ നശിപ്പിക്കപ്പെട്ട്‌ കെട്ടിപ്പൊക്കുന്ന കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ എന്തൊരു പാരിസ്ഥിതിക പ്രശനങ്ങളാണ്‌ ഉണ്ടാക്കാനിരുന്നത്‌. അവയെല്ലാം ഈ സര്‍ക്കാര്‍ പ്രത്യേകിച്ച്‌ വി.എസ്‌ ഇടപെട്ട്‌ തടഞ്ഞില്ലേ. ഇനി പല ഭൂമാഫിയക്കാരും SEZ പദവിയും കൂടി നോട്ടമിട്ടിരുന്നു. SEZ ഇല്‍ ജോലി ചെയ്യേണ്ടി വരുന്ന അവകാശങ്ങള്‍ നഷ്ടപ്പെട്ട്‌ തൊഴില്‍ സമൂഹത്തിന്റെ ആദികളും വേദനകളും പരാതികളും ഒക്കെ ഒഴിവാകാന്‍ കഴിഞ്ഞില്ലെ

ഇനി പുതിയ സ്ഥാപനഗള്‍ വന്ന് അവിടെ ജോലികിട്ടിയ ആള്‍ക്കാരില്‍ ശമ്പളം കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഉപഭോഗ തൃഷ്ണയെ തടയാന്‍ കഴിഞ്ഞില്ലേ. ആഗോളവല്‍ക്കരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ ഉപഭോഗ തൃഷ്ണ ഉണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി അധിനിവേശ പ്രതിരോധക്കാരോട്‌ ചോദിച്ചാല്‍ കൂടുതല്‍ അറിയാം

ഒരു ഇടതു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണോ വലതു വ്യതിയാനം ബാധിച്ച ഔദ്യോഗിക പക്ഷം മുന്നോട്ട്‌ വച്ചത്‌. അമേരിക്കന്‍ ചാരന്മാരും നാലാം ലോക വാദികളും അഭിനവ കുഞ്ഞാലിക്കുട്ടിമാരും അടങ്ങുന്ന ഇവര്‍ ഇടതു സംസ്ക്കാരമുള്ളവരാണോ? ഒരു ഇടതു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതിന്നുമല്ല എന്ന ചന്ദ്രചൂഡന്‍ സാര്‍ പറഞ്ഞതൊന്നും താങ്കള്‍ കേട്ടില്ലെ. നമ്മള്‍ ചെയ്യേണ്ടത്‌
സാക്ഷരത പ്രസ്ഥാനം പോലുള്ള ഇലക്കും മുള്ളിനും കേടില്ലാത്ത വല്ല പരിപാടിയും നടത്തി മുന്നോട്ട്‌ പോകുനതിന്‌ പകരം കരിമും ഐസക്കുമൊക്കെ എന്തിനാണ്‌ ഈ വികസന കോലാഹലങ്ങള്‍ നടത്തുന്നത്‌. കഴിയുമെങ്കില്‍ ഭൂപരിധി കുറച്ച്‌ ഭൂപരിഷക്കരണം നിയമം കര്‍ക്കശമായി നടപ്പിലാക്കി എല്ലാവര്‍ക്കും ഭൂമി നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്‌ പകരം രണ്ടാം ഭൂപരിഷക്കരണം അടഞ്ഞ അധ്യായമാണ്‌ എന്ന് പറയുന്നവരെ എങ്ങനെയാണ്‌ ഒരു യഥാര്‍ത്ഥ ഇടതുപക്ഷക്കാരന്‍ കാണേണ്ടത്‌?

മൂര്‍ത്തി said...

അ.പ്ര.സയെ തൊട്ടുള്ള കളി വേണ്ട കിരണേ. യഥാര്‍ത്ഥ ഇടതുപക്ഷമാണവര്‍. നമ്മളെ പറ്റിക്കാന്‍ വേണി വലതുപക്ഷത്തെപ്പോലെ അഭിനയിക്കുന്നു എന്നേയുള്ളൂ..

ഗന്ധർവ്വൻ said...

കിരണെ,
വി എസിനെ പിന്തുണക്കുന്നവർ കണ്ടെത്തിയിരിക്കുന്ന പുതിയ ന്യായമാണ് അദ്ദേഹം പാർട്ടിക്കകത്ത് നിന്ന് പോരാട്ടം തുടരുമെന്ന്.കംയൂണിസ്റ്റ് പ്രസ്ഥാനത്തെ ഉയിർത്തെഴുന്നേൽ‌പ്പിക്കാൻ ജനിച്ച അഭിനവകമ്മ്യൂണിസ്റ്റ്കാർ(ആസാദും വള്ളിക്കുന്നും) പുറത്ത് നിന്ന് പാർറ്റിയെ രക്ഷിച്ച് കൊണ്ടിരിക്കുമ്പോൾ വി എസിഉം അത്തരത്തിൽ ചെയ്യാമായിരുന്നു.പകരം മുഖ്യമന്ത്രിയായി തുടർന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.വി എസിനെ പൊക്കി അടിക്കുമ്പോൾ ഒന്നു മറക്കുന്നു അദ്ദേഹം ഒരു പൊതുസമ്മതനല്ല.പാർട്ടിക്കൂള്ളിൽ പോലും ഐക്യം കൊണ്ട് വരാൻ കഴിയാത്ത ഒരാൾ എങനെ നല്ല നേതാവാകും. മന്ത്രിസഭയിലെ അനൈക്യത്തിന്റെ കാര്യവും എല്ലാവരും പറയുന്നു.അതും വി എസിന്റെ കഴിവുകേടായല്ലെ കാണാനാകൂ.96-2001 കാലഖട്ടത്തിലൊക്കെ സഖാവ് നായനാർക്ക് എതിരെയും വി എസ് ചില അടവുകൾ പ്രയോഗിച്ചിരുന്നു.നായനാരുടെ വ്യക്തിപ്രഭാവത്തിനു മുന്നിൽ പക്ഷെ അതൊന്നും ക്ലച്ച് പിടിച്ചില്ല.അതുകൊണ്ട് വി എസിനെ പുണ്യവാളനാക്കാൻ നോക്കല്ലെ

കിരണ്‍ തോമസ് തോമ്പില്‍ said...

ഇന്നലത്തെ മംഗളം വാര്‍ത്ത