Tuesday, July 28, 2009

ആരായിരുന്നു ഈ നീലകണ്ഠന്‍

ലാവ്‌ലിന്‍ വിവാദത്തിന്റെ ഭാഗമായി പുസ്തകവും ലേഖനങ്ങളും എഴുതിയതിന്റെ ഭാഗമായി പ്രമോഷനും ഒപ്പം നാടുകടത്തലും ലഭിച്ച സി.അര്‍. നീലകണ്ഠന്‍ താരമായി. പ്രമോഷന്‍ കിട്ടിയത്‌ മറച്ചു വച്ച്‌ ട്രാന്‍സ്ഫര്‍ വലിയ വാര്‍ത്ത ആയി. എന്തിന്‌ മനോരമ പോലുള്ള തീവ്ര വലതു നിലപാട്‌ എടുക്കുന്ന പത്രത്തില്‍പ്പോലും സി.അര്‍. അര്‍ഹിക്കുന്ന സഹതാപം നേടിയെടുത്തു.

മനോരമ പോലുള്ള പ്രചാരമുള്ള മാധ്യമങ്ങളില്‍ സി.അര്‍ നീലകണ്ഠന്‌ ഇടതു സര്‍ക്കാര്‍ വന്ന ശേഷമാണ്‌ പ്രവേശനം ലഭിച്ചത്‌. UDF സര്‍ക്കാരിന്റെ നയങ്ങളുടെ ശക്തനായ വിമര്‍ശകനായിരുന്നു. സി.അര്‍. എന്നാല്‍ ഇടതു സര്‍ക്കാര്‍ വന്നതോടെ തീവ്ര ഇടതുപക്ഷക്കാര്‍ക്ക്‌ കിട്ടിയ പ്രത്യേക പരിഗണനയില്‍ സി.അര്‍ അടക്കമുള്ളവര്‍ മനോരമക്കും പ്രിയപ്പെട്ടവനായി. മനോരമക്ക്‌ പ്രിയപ്പെട്ടവനാകാനുള്ള പൊടിക്കൈകള്‍ സി.ആറിന്‌ അറിയാവുന്നതുകൊണ്ട്‌ സ്ഥിരം ക്ഷണിതാവുമായി.

ഈ അവസരത്തില്‍ UDF ന്റെ കാലത്ത്‌ സ്മാര്‍ട്ട്‌ സിറ്റിയുമായി ബന്ധപ്പെട്ട്‌ സി. അര്‍ നീലകണ്ഠന്‍ എഴുതിയ ഒരു ലേഖനം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ആരായിരുന്നു ഈ നീലകണ്ഠന്‍ എന്നും എന്തായിരുന്നു അദ്ദേഹം സ്മാര്‍ട്ട്‌ സിറ്റി പോലുള്ള പദ്ധതികളില്‍ സ്വീകരിച്ചിരുന്ന നിലപാട്‌ എന്നും ഈ ലേഖനം നിങ്ങള്‍ക്ക്‌ പറഞ്ഞു തരും


സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ C.R. നീലകണഠന്‍

കൊച്ചി നഗരത്തിന്‌ തൊട്ടടുത്ത കാക്കനാട്‌ 15000 കോടി മുതല്‍ മുടക്കി സ്മാര്‍ട്ട്‌ സിറ്റി സ്ഥാപിക്കാന്‍ പോകുന്ന കാര്യം മുഖ്യമന്ത്രിയുടെയും ചീഫ്‌ സെക്രട്ടറിയുടെയും പ്രസ്താവനകളില്‍ നിന്നറിയുന്നു.നിലവിലുള്ള ഇന്‍ഫോപാര്‍ക്കിന്റെ കൂടെ 200 ഏക്കര്‍ സ്ഥലം ആദ്യഘടട്ടമെന്ന നിലയില്‍ സര്‍ക്കര്‍ സൗജന്യായി നല്‍കുമത്രെ . ദുബൈ ഇന്റീര്‍ നെറ്റ്‌ സിറ്റി (DIC ) യാണ്‌ ഇത്‌ സ്ഥാപിക്കുന്നത്‌ . അന്തിമമായി ഇത്‌ 1000 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പദ്ധതിയാകുമെന്നും ആദ്യഘട്ടത്തില്‍ 33000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നും പറയുന്നു. വിദേശിയരും വിദേശ ഇന്ത്യക്കാരുമായവര്‍ തുടങ്ങുന്ന IT യും അനുബന്ധമേഖലകളിലുമാണ്‌. ഇവിടെ വരുന്ന വ്യവസായങ്ങള്‍ . ഇതു സംബന്ധിച്ച കരാര്‍ അവസാന ഘട്ടത്തിലായി. സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ആവശ്യമായ വന്‍തോതിലുള്ള റോഡ്‌ വികസനം ആരംഭിച്ചുകഴിഞ്ഞു.സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ആവശ്യമായ വെള്ളവും വൈദ്യുതിയും കുറഞ്ഞ ചെലവില്‍ നല്‍കും.ഇതിനകത്ത്‌ സ്വതന്ത്ര വ്യാപാരമേഖലയുണ്ടാകും.തൊഴില്‍ നിയമങ്ങള്‍ ബാധകമല്ല ഒട്ടേറെ നികുതി ഇളവുകള്‍ ഉണ്ടാകും.

ഇത്‌ സംബന്ധിച്ച്‌ ശരാശരി മലയാളിക്ക്‌ ഉണ്ടാകുന്ന ചില സംശയങ്ങളാണ്‌ ഇവിടെ ഉയര്‍ത്തുന്നത്‌.മുഖ്യമന്ത്രി നേരിട്ട്‌ കൈകാര്യം ചെയ്യുന്ന വകുപ്പാണ്‌ ഇത്‌. ചീഫ്‌ സെക്രട്ടറിയാണ്‌ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും. ആയതിനാല്‍ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്‌. ഇത്തരം വിഷയം ജനങ്ങളെ അറിയിക്കാന്‍ പ്രതിപക്ഷത്തിനും ബാധ്യതയുണ്ട്‌.

ഒന്ന്: IT അനുബന്ധ വ്യവസായ വികസനത്തിനുള്ള പദ്ധതിയാണ്‌ എങ്കില്‍ ഈ നഗരത്തിനകത്ത്‌ ആവാസ കേന്ദ്രങ്ങളും സ്കൂളുകളും വിനോദ കോമ്പ്ലക്സുകളും മറ്റും സ്ഥാപിക്കുന്നതെന്തിന്‌. അതി സമ്പന്നരായ വിദേശികള്‍ക്കും വിദേശ വാസികളായ സ്വദേശികള്‍ക്കും സുഖ നഗരം തീര്‍ക്കാനാണ്‌ ഇതെങ്കില്‍ പാവപ്പെട്ട ജനങ്ങളുടെ കൂടിയായ സര്‍ക്കാര്‍ പണം കൊടുത്ത്‌ അധികാരമുപയോഗിച്ച്‌ കുടിയൊഴിപ്പിച്ച സ്ഥലം നല്‍കുന്നത്‌ ശരിയോ?

രണ്ട്‌ : IT വ്യവസായ വികസനത്തിന്‌ വേണ്ടി 100 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ടെക്നോപര്‍ക്കില്‍ 50% സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. നിര്‍ദ്ദിഷ്ട സ്മാര്‍ട്ട്‌ സിറ്റി പ്രദേശത്തുള്ള ഇന്‍ഫോപര്‍ക്കില്‍ 365000 ചതുരശ്ര അടി പണിത കെട്ടിടമുണ്ട്‌. വിപ്രോ TCS തുടങ്ങിയ 24 കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.ബാക്കി സ്ഥലം പുതിയ കമ്പനികള്‍ക്ക്‌ നല്‍കാമല്ലോ. കാക്കനാട്‌ തന്നെ കയറ്റുമതി വികസനത്തിനായുള്ള പ്രത്യേക സമ്പത്തിക മേഖല യിലെ(SEZ) ധാരാളം കമ്പനികള്‍ പൂട്ടിപ്പോയ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്‌. ഇവിടെയും പല IT കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം കഴിഞ്ഞിട്ട്‌ പോരെ പുതിയൊരു സ്മാര്‍ട്ട്‌ സിറ്റി. ഇയവയൊന്നും വീട്‌ വയ്ക്കാന്‍ പറ്റുന്ന വിധത്തിലുള്ളതല്ലത്‌ അല്ലാത്തതിനാല്‍ അല്ലെ പുതിയ സ്വപ്ന നഗരം ഉണ്ടാക്കുന്നത്‌. അപ്പോള്‍,ഫലത്തില്‍ ഇതൊരു രിയല്‍ എസ്റ്റേറ്റ്‌ ഇടപാടല്ലേ

മൂന്ന്: ദുബൈ ഇന്റര്‍നെറ്റ്‌ സിറ്റി പേര്‍ സൂചിപ്പിക്കുന്നതുപോലെ IT സ്ഥാപനമല്ല എന്നതിന്റെ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാകും. അത്‌ വെറുമൊരു സ്വകാര്യ പശ്ചത്തല വികസന കമ്പനിയാണ്‌. നമ്മുടെ നാട്ടി കിന്‍ഫ്ര ചെയ്യുന്നത്‌ പോലെ സ്ഥലമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന സ്ഥാപനം . ദുബൈ സര്‍ക്കാരിക്‌ സ്വാധീനമുള്ളതുകൊണ്ട്‌ അവര്‍ക്ക്‌ ചില സഹായങ്ങള്‍ ചെയ്യാനാകും. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭൂമി ഏക്കറിന്‌ രണ്ടും മൂന്നും കോടി രൂപക്ക്‌ മുറിച്ച്‌ മറിച്ച്‌ വില്‍ക്കുകയെന്ന ഒറ്റജോലിയല്ലെ ഉള്ളത്‌. 200 എക്കറില്‍ നിന്നു തന്നെ അവര്‍ക്ക്‌ നാനൂറു മുതല്‍ അഞ്ഞൂറ്‌ കോടി രൂപവരെ ഉണ്ടാക്കാം.. ഈ ഇടപാടില്‍ ഇത്രവലിയൊരു ലാഭം ഈ വിദേശ കമ്പനിക്ക്‌ കിട്ടുമ്പോള്‍ അതിന്റെ വിഹിതം നാട്ടിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിനും കിട്ടും എന്നതിനാലല്ലെ ഈ പദ്ധതിക്ക്‌ വേണ്ടി അവര്‍ വാദിക്കുന്നത്‌

നാല്‌: സ്വന്തം ജീവന്‍ കൊടുത്തുപോലും സമരം നടത്തിയതിന്റെ ഫലമാണല്ലോ ആദിവാസികള്‍ക്ക്‌ ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്‌. വാഗ്ദാനമല്ലാതെ ഇതുവരെ ഒന്നും നടന്നില്ല. സുനാമി ബാധിയതരെ പുനരധിവസിപ്പിക്കനുള്ള ഭൂമി കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ സമ്പന്നര്‍ക്ക്‌ ആയിരം ഏക്കര്‍ ഭൂമി കണ്ടെത്തണമെന്ന് സര്‍ക്കാര്‍ ഇത്രപ്പെട്ടന്ന് സമ്മതിച്ചത്‌ എങ്ങനെ?

അഞ്ച്‌: ഒട്ടേറെ തൊഴിലവസരങ്ങളുണ്ടാകും എന്നും , അത്‌ സംബന്ധിച്ച്‌ കരാര്‍ ഉണ്ടാകും എന്നും , ലംഘിക്കപ്പെട്ടാല്‍ പെനാല്‍റ്റി ഉണ്ടാകും എന്നും പറയപ്പെടുന്നു. ഇത്‌ യുക്തി ഇല്ലാത്ത വാദമാണ്‌. സര്‍ക്കാരുമായി കരാരുണ്ടാക്കുന്ന കമ്പനി (DIC) അല്ല അവിടെ വ്യവസായങ്ങള്‍ (ഉണ്ടെങ്കില്‍) സ്താപിക്കുന്നത്‌. പശ്ചത്തല സൗകര്യങ്ങള്‍ പണം കൊടുത്തു വാങ്ങുന്ന മുതലാളിയോട്‌ ആ സ്ഥാപനത്തില്‍ ഇത്രപേര്‍ക്ക്‌ ജോലി നല്‍കണമെന്ന് പറയാന്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക്‌ എങ്ങനെ കഴിയും? ട്രേഡ്‌ യൂണിയന്‍ നിയമങ്ങള്‍ പോലും ഇവിടെ ബാധകമല്ല. ഇതിനേക്കാള്‍ കുറഞ്ഞ കൂലിക്ക്‌ ആളെ കിട്ടുന്ന സ്ഥലം കണ്ടാല്‍ അവര്‍ സ്ഥലം വിടും. അപ്പോള്‍ സര്‍ക്കാര്‍ എങ്ങനെ പിഴയിടും

ആറ്‌: വാദത്തിന്‌ വേണ്ടി സര്‍ക്കാര്‍ പറയുന്ന 33000 തൊഴില്‍ ഉണ്ടാകും എന്ന് സമ്മതിച്ചാല്‍ തന്നെ അതെന്ത്‌ തൊഴിലാണ്‌? അതിന്‌ നല്‍കുന്ന വില എത്ര വലുതാണ്‌.ഒരു തൊഴിലിന്‌ 20000 സബ്‌സിഡി നല്‍കുമെന്നാണ്‌ IT നയം പറയുന്നത്‌ 33000 തൊഴിലവസരങ്ങള്‍ക്ക്‌ പരമാവധി നല്‍കുന്നത്‌ 66 കോടി മാത്രം . ഇവിടെ 200 ഏക്കര്‍ സ്ഥലത്തിന്‌ തന്നെ 400 കോടി രൂപ കമ്പോള്‍ വില വരും. പുതിയ റോഡുണ്ടാക്കാന്‍ വലിയൊരു തുക വേണം. നികുതി ഇളവും നല്‍കണം സ്ഥലത്തിന്‌ പുറമെ വെള്ളം വൈദ്യുതി മുതലായവയ്ക്കും യന്ത്ര സാമഗ്രഹികള്‍ വാങ്ങാനും കെട്ടിടം പണിയാനും സബ്സിഡി നല്‍കണം.ഇതെല്ലാം കണക്കെലെടുത്താല്‍ ഒരു തൊഴിലിന്‌ രണ്ട്‌ ലക്ഷം രൂപവരെയാകും.( ഇത്‌ 33000 പേര്‍ക്ക്‌ തൊഴില്‍ നല്‍കിയാലുള്ള കാര്യം . അതു കുറഞ്ഞാല്‍ പിന്നെയും സബ്സിഡി കൂടും)

ഏഴ്‌: കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ ജോലി ചെയ്യുന്നുണ്ട്‌. ഒരാള്‍ക്ക്‌ 10000 രൂപ എന്ന നിലക്ക്‌ സബ്‌സിഡി നല്‍കിയാല്‍ ഈ രംഗത്ത്‌ വലിയൊരു മാറ്റമുണ്ടാക്കാം. ഇത്തരത്തില്‍ ഒരു സമീപനം ഇല്ലാതതെന്തുകൊണ്ട്‌? IT ക്ക്‌ സബ്‌സിഡി നല്‍കിയാല്‍ വിദേശ കമ്പനിക്കും വലിയൊരു അളവില്‍ വിദേശത്തെ മൈക്രോസോഫ്റ്റ്‌ അടക്കമുള്ള ഭീമന്മാര്‍ക്കുമല്ലെ നേട്ടമുണ്ടാകുക.?

എട്ട്‌: കൊച്ചി നഗരത്തിന്‌ അടുത്തുള്ള ഒരു ലക്ഷത്തോളം പേര്‍ പുതുതായി താമസിക്കാനും ജോലി ചെയ്യാനും വരുമ്പോള്‍ ഇവര്‍ക്ക്‌ ആവശ്യമായ വെള്ളം എങ്ങനെ നല്‍കും. 40 ലക്ഷം പേര്‍ താമസിക്കുന്ന കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഇപ്പോല്‍ തന്നെ കടുത്ത ജലക്ഷാമമാണ്‌.. ഇതിന്‌ വേണ്ടിയുള്ള ജലം കുഴല്‍ക്കിണര്‍ വഴിയാണ്‌ കണ്ടെത്തുന്നതെങ്കില്‍ ഇവിടെ വലിയ ദുരന്തം ഉണ്ടാകും . ഇത്രയധികം പേര്‍ക്കുള്ള വാഹനം ഓടുമ്പോള്‍ ഇവിടുത്തെ റോഡ്‌ വായു മുതലായവയ്ക്കുണ്ടാകുന്ന തകര്‍ച്ച എത്ര ഭീകരമായിരിക്കും. ഇവര്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍( ധനികരാണ്‌ എങ്കില്‍ ഇതും വലിയൊരു അളവില്‍ ഉണ്ടാകും.അത്‌ പ്ലാസ്റ്റിക്കായിരിക്കും അധികവും) എവിടെ എങ്ങനെ സംസ്ക്കരിക്കും. കൊച്ചി നഗരവും പരിസര പ്രദേശങ്ങളും ഇപ്പോള്‍ തന്നെ മാലിന്യ പ്രശ്നത്തില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്‌. ഇവരുടെ ജീവിതം സുഖകരമാക്കാന്‍ ഈ മാലിന്യങ്ങള്‍ ചുറ്റുപാടുള്ള പ്രദേശങ്ങളില്‍ വന്നു വീഴില്ലേ

ഒന്‍പത്‌: ഈ പദ്ധതിക്ക്‌ വേണ്ടി ദുബൈ കമ്പനി 25 ആവശ്യങ്ങള്‍ ഉന്നയിച്ചെന്ന് കേള്‍ക്കുന്നു.സംസ്ഥാനത്തിന്‌ ഗുണകരമായവയ മാത്രമെ അംഗീകരിക്കുവെന്ന പൊതു മറുപടിയാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ഇത്രവലിയ പദ്ധതിക്കുള്ള തീരുമാനം എടുക്കുന്നതിന്‌ മുന്‍പ്‌ കേരളീയരെ പ്രത്യേകിച്ചും പ്രദേശവാസികളെ ഏറ്റവും ചുരിങ്ങിയത്‌ നിയമസഭാ അംഗങ്ങളെയെങ്കിലും കാര്യങ്ങള്‍ ധരിപ്പിക്കെണ്ടെ? കരിമണല്‍ ഘനനം എക്സ്പ്രസ്‌ ഹൈവേ പെരിയാര്‍ മലമ്പുഴ ജല വില്‍പ്പന തുടങ്ങിയ പദ്ധതികളിലെന്നപോലെ ഇതു രഹസ്യമായി നടത്താന്‍ ശ്രമിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക്‌ സംശയം ഉണ്ടാകില്ലെ. അവര്‍ എതിര്‍ത്താല്‍ ചില മുന്‍പദ്ധതികളുടെ ഗതി തന്നെ ഇതിനും വരില്ലേ?

പത്ത്‌: IT എന്നാല്‍ വലിയ ലാഭമുള്ളതും കുറഞ്ഞ അടിസ്ഥാന ചെലവുള്ളതുമായ ( കയറ്റുമതി) വ്യവസായമാണേന്നല്ലോ പറയുന്നത്‌. അതിന്‌ ഇത്ര കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കെണ്ടതുണ്ടോ. സര്‍ക്കാരിന്റെ സബ്‌സിഡികള്‍ ഒന്നുമില്ലാതെ തന്നെ 100 കണക്കിന്‌ IT ചെറു സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സൗജന്യം കിട്ടുന്ന വമ്പന്മാര്‍ വരുന്നതോടു കൂടി ഈ ചെറുകിടക്കാര്‍ അടച്ചു പൂട്ടി പോകില്ലെ? അത്തരം തൊഴില്‍ നഷ്ടം എനഗ്നെ ഒഴിവാക്കും.

പതിനൊന്ന് : സ്മാര്‍ട്ട്‌ സിറ്റി സ്വതന്ത്ര വ്യാപാര മേഖലയാക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടല്ലോ. സര്‍ക്കാര്‍ ഇത്‌ അംഗീകരിക്കുമോ? അങ്ങനെ വന്നാല്‍ അതിസമ്പന്നന്മാരായ അവിടെ ജീവിക്കുന്നവര്‍ക്ക്‌ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഉപഭോഗ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനാകും. ലോകത്തെവിടെയും സ്വതന്ത്ര വ്യാപാര മേഖലയില്‍ ആള്‍ക്കാര്‍ താമസിക്കാറില്ല. ആ മേഖലയിലെ വ്യാവസായിക വ്യാപാര ആവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളാണ്‌ വരിക. അവിടെ നിന്ന് പുറത്ത്‌ കടക്കുമ്പോല്‍ കസ്റ്റംസ്‌ തിരുവ നല്‍കണം., ഇറക്കുമതി നിയന്ത്രണങ്ങള്‍ പാലിക്കണം.. ഫലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥലത്തിന്‌ ചുറ്റും ഒരുവിധ വികസനവും ഉണ്ടാകില്ല. നഗരത്തിലെ അന്തോനിവാസികള്‍ക്ക്‌ തേങ്ങാ ചമ്മന്തി വരെ ഇറക്കുമതി ചെയ്യില്ലേ

പതിനൊന്ന് : സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത്‌ ഇത്തരം അതിസമ്പന്ന മേഖല തുരുത്തുകള്‍ ചുറ്റുപാടുണ്ടാക്കുന്ന സാമൂഹിക പ്രശ്നനഗള്‍ പരിഗണിച്ചിട്ടുണ്ടോ? ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ കടുത്ത ഉപഭോഗാസക്തിയും അസംതൃപ്തിയും കടക്കെണിയും ആത്മഹത്യയും ഗുണ്ടാ മാഫിയയും വളരാന്‍ ഇത്‌ വഴിവയ്ക്കില്ലെ?

ഇത്തരം ചോദ്യങ്ങള്‍ ഇനിയുമുണ്ടാകും. അവയ്ക്‌ മറുപടി പറഞ്ഞ്‌ കേരാളീയ സമൂഹത്തെ കാര്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ.? ഇല്ലാത്ത പക്ഷം സമ്പന്നരെ മാത്രം പൗരന്മാരായി പരിഗണിക്കുന്നു എന്ന ആക്ഷേപം സര്‍ക്കാരിന്‌ കിട്ടും. ഈ നിര്‍ദ്ദിഷ്ട നഗരവാസികള്‍ വോട്ടില്ലാത്തവരും ഉണ്ടെങ്കില്‍ തന്നെ ചെയ്യാന്‍ മിനക്കെടാത്തവരുമാണ്‌ എന്ന് ജനാധിപത്യ ഭരണകൂടങ്ങള്‍ ഓര്‍ക്കുന്നത്‌ കൊള്ളം വോട്ട്‌ ചെയ്യാത്ത്‌ ന്യൂനപക്ഷത്തിന്‌ വേണ്ടി വോട്ട്‌ ചെയ്യുന്ന ഭൂരിപക്ഷത്തിനെ ചൂക്ഷണം ചെയ്യാന്‍ സര്‍ക്കാര്‍ കൂട്ട്‌ നില്‍ക്കുന്നത്‌ ശരിയോഈ ലേഖനം വായിക്കുന്ന ആര്‍ക്കും മനസിലാകുന്നത്‌ സി.അര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍ സ്മാര്‍ട്ട്‌ സിറ്റി വ്യവസ്ഥകളേപ്പറ്റി അല്ല മറിച്ച്‌ സ്മാര്‍ട്ട്‌ സിറ്റി എന്ന സങ്കല്‍പ്പത്തെ തന്നെയാണ്‌.അതായത്‌ സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍ സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ലഭിക്കുന്ന അധിക പ്രാധാന്യം ഒപ്പം ആദിവാസികളും പരമ്പരാഗത്‌ മേഖലകളും നേരിടുന്ന അവഗണന. പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവിടെ ബാധകമല്ലാത്ത തൊഴില്‍ നിയമം ഇങ്ങനെ പോകുന്നു സാമൂഹിക ആശങ്കകള്‍ എങ്കില്‍ ഒരു ലക്ഷത്തോളം പേര്‍ താമസിക്കാന്‍ വരുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതിക പ്രശ്നത്തെപ്പറ്റിയും സി.അര്‍ ആശങ്കകള്‍ പങ്കു വയ്ക്കുന്നുണ്ട്‌. കുടിവെള്ള ക്ഷാമം വായു മലിനീകരണം ഭൂഗര്‍ഭ ജല ചൂക്ഷണം ഇങ്ങനെ പോകുന്നു ആശങ്കകള്‍. ചുരുക്കം പറഞ്ഞാല്‍ സ്മാര്‍ട്ട്‌ സിറ്റി ഒരു അനാവശ്യം തന്നെ. ഒപ്പം ഈ വരികള്‍ കൂടി കൂട്ടിവായിച്ചാല്‍ സ്മാര്‍ട്ട്‌ സിറ്റി ഒരിക്കലൗം വരാന്‍ പാടില്ല

സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത്‌ ഇത്തരം അതിസമ്പന്ന മേഖല തുരുത്തുകള്‍ ചുറ്റുപാടുണ്ടാക്കുന്ന സാമൂഹിക പ്രശ്നനഗള്‍ പരിഗണിച്ചിട്ടുണ്ടോ? ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ കടുത്ത ഉപഭോഗാസക്തിയും അസംതൃപ്തിയും കടക്കെണിയും ആത്മഹത്യയും ഗുണ്ടാ മാഫിയയും വളരാന്‍ ഇത്‌ വഴിവയ്ക്കില്ലെ?

എന്നാല്‍ വി.എസ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും സ്മാര്‍ട്ട്‌ സിറ്റി പദ്ധതി പുതിയ കരാര്‍ പ്രകാരം തങ്ങളുടെ പ്രിയ നായകന്‍ വി.എസ്‌ കരാര്‍ ഒപ്പുവച്ചതോടെ സി.അര്‍ കളം മാറി. പരിസ്ഥിതി സാമൂഹിക പ്രശ്നങ്ങളൊക്കെ കാറ്റില്‍പ്പറന്നു. അന്താരാഷ്ട്ര കാരാറുകള്‍ എങ്ങനെ എഴുതണം എന്നതിന്റെ ഉത്തമോദഹരണമായി സി.ആര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. 33000 തൊഴില്‍ അവസരങ്ങള്‍ 90000 ആയതില്‍ അഭിമാനം കൊണ്ടു. അപ്പോള്‍ മുന്‍പ്‌ പറഞ്ഞ പരിസ്ഥിതി നമ്പരുകള്‍ മറന്നെ പോയീ. 33000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ 90000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുമോ എന്നൊന്നും സി.ആര്‍ ആശങ്കപ്പെടുന്നെ ഇല്ല

അതിനിടെ സ്മാര്‍ട്ട്‌ സിറ്റിക്ക്‌ 236 ഏക്കറില്‍ ഒറ്റ സെസ്‌ പദവി ലഭിച്ചില്ല. പകരം രണ്ട്‌ സെസുകളായി മാത്രമെ ലഭിക്കൂ എന്ന് കേന്ദ്ര സെസ്‌ ബോഡി പറഞ്ഞു. ഇത്‌ വിവാദമായ സമയത്ത്‌. സി അര്‍ വീണ്ടും ഒരു ലേഖനം എഴുതി അതായത്‌ 2008 നവമ്പറില്‍ മാധ്യമത്തില്‍ അതിങ്ങനെസ്മാര്‍ട്ട് സിറ്റിയുടെ ഭാവി? സി.ആര്‍ നീലകണ്ഠന്‍
കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വികസന പദ്ധതിയാണ് കൊച്ചിയില്‍ വരുമെന്നു പറയുന്ന സ്മാര്‍ട്ട് സിറ്റി. കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തില്‍ ഇത് ഏറെ വിവാദമായതാണ്. മുന്‍ സര്‍ക്കാറിന്റെ കാലത്താണ് പദ്ധതി തയ്യാറാക്കപ്പെട്ടത്. വളരെ തുച്ഛമായ വിലക്ക് മുന്നൂറോളം ഏക്കര്‍ ഭൂമിയും ഇന്‍ഫൊപാര്‍ക്കും കൈമാറുന്നതായിരുന്നു പദ്ധതി. മുപ്പത്തി മൂവായിരം പേര്‍ക്ക് തൊഴില്‍ നല്‍കും. അതും പത്തു വര്‍ഷത്തിനകം. നല്‍കാതിരുന്നാല്‍ ഒരു തൊഴിലിന് 6000 രൂപ നഷ്ടപരിഹാ‍രം നല്‍കണം. ഈ കരാറിനെതിരെ ഒട്ടനവധി വിമര്‍ശനങ്ങളുയര്‍ന്നു. വ്യത്യസ്ത വിമര്‍ശനങ്ങളാണ് വിവിധ തലങ്ങളിലുള്ളവര്‍ ഉയര്‍ത്തിയത്. ഇതിന്റെ വിമര്‍ശകരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത് അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനായിരുന്നു. ഇന്‍ഫോ പാര്‍ക്ക് കൈമാറുന്നതു മാത്രമായിരുന്നു സി.പി.എം ഔദ്യോഗിക നേതൃത്വം ഉന്നയിച്ച പ്രശ്നമെങ്കില്‍ അക്കമിട്ട് 18 പ്രശ്നങ്ങളാണ് വി.എസ് അന്നുയര്‍ത്തിയത്. കോടതി വഴിയും അല്ലാതെയും പലരും നടത്തിയ ഇടപെടലുകള്‍ മൂലം ആ സര്‍ക്കാറിന് കരാര്‍ ഒപ്പിടാനായില്ല.

പിന്നീട് വി.എസ്. സര്‍ക്കാര്‍ വന്നശേഷം കരാര്‍ ഉടച്ചുവാര്‍ക്കാനായിയെന്നത് സത്യം തന്നെ. പഴയ കരാറില്‍ ഒരു വ്യവസ്ഥ മാറ്റിയാല്‍ ദുബൈ കമ്പനി ഇട്ടെറിഞ്ഞു പോകുമെന്നു പറഞ്ഞവരെല്ലാം പിന്‍‌വാങ്ങി. ഭൂമിവില സംബന്ധിച്ചും മറ്റും ഇന്ന് ചിലര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് വലിയ അര്‍ത്ഥമില്ല. കാരണം ഇതിനേക്കാല്‍ വളരെ കുറഞ്ഞ വിലയ്ക്ക് കച്ചവടം ഉറപ്പിച്ചവരാണവര്‍. പുതിയ കരാറില്‍ തൊഴിലവസരങ്ങള്‍ മൂന്നിരട്ടിയോളമായി. ഇന്‍ഫോ പാര്‍ക്കും അനുബന്ധഭൂമിയും വിട്ടുകൊടുക്കുന്നില്ല. സമീപ ജില്ലകളില്‍പ്പോലും സര്‍ക്കാര്‍ പങ്കാളിത്തത്തോടെ മറ്റൊരു ഐ.ടി പദ്ധതി പാടില്ലെന്ന നിബന്ധന പോയി. മുന്‍ കരാറില്‍ ഭൂമിയുടെ 70 ശതമാനം ഐ. ടി വ്യവസായത്തിനെന്നത് നിര്‍മ്മിക്കുന്ന കെട്ടിടവിസ്തീര്‍ണ്ണത്തിന്റെ 70 ശതമാനമെന്നാക്കി. ഇതു വളരെ പ്രധാനമാണ്. പുതിയ കേന്ദ്ര സെസ് നിയമമനുസരിച്ച് 50 ശതമാനം ഭൂമി ഇവര്‍ക്കിഷ്ടമുള്ളത് ചെയ്യാം. അതായത് 50 ശതമാനം ഭൂമിയില്‍ വീടുകളോ ഷോപ്പിംഗ് മാളുകളോ നിര്‍മ്മിച്ചാലും സര്‍ക്കാരിനിടപെടാമായിരുന്നില്ല. ഈ പദ്ധതിയില്‍ അതു സാധ്യമല്ല. സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വികസനത്തിനായി കണ്ടെത്തിയിരുന്ന ഭൂമി ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഇന്‍ഫോ പാര്‍ക്ക് വികസനത്തിനായി നല്‍കുന്നു. ഇതൊക്കെയാണെങ്കിലും ഈ പദ്ധതി സംബന്ധിച്ച സുപ്രധാന പ്രശ്നം ഇവിടെ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇത് പ്രത്യേക സാമ്പത്തിക മേഖല(സെസ്) ആണ്. അതിന്റെ പ്രശ്നങ്ങള്‍ കുറക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കരാറിനു കഴിയുമോയെന്നതാണ് പ്രധാന ചോദ്യം. അതെന്തായാലും ഈ ‘സ്വപ്ന പദ്ധതി’ക്കെതിരെ പാരകളുമായി രംഗത്തെത്തിയത് പ്രതിപക്ഷമല്ല. മറിച്ച് ഭരണത്തിനകത്തുള്ളവര്‍ തന്നെയായിരുന്നു. വ്യവസായം, റവന്യൂ, വൈദ്യുതി തുടങ്ങിയ വകുപ്പുകളാണ് പ്രധാന പാ‍രകള്‍ സൃഷ്ടിച്ചത്. വിവാദമായ എച്ച്.എം.ടി.ഭൂമിയില്‍
എച് സി ഐ എൽ നിർമ്മിക്കാൻ പരിപാടിയിട്ടിരുന്ന സൈബർ പാർക്ക് എന്ന (റിയൽ എസ്‌റ്റേറ്റ്) പദ്ധതിക്ക് മുഖ്യമന്ത്രി തന്നെ തടസ്സം നിൽക്കുന്നുവെന്നതിനാൽ അതിന് അനുമതി കിട്ടാതെ സ്‌മാർട്ട് സിറ്റി പദ്ധതി മുന്നോട്ടുപോകരുതെന്ന് ആഗ്രഹിച്ചവർ ഭരണത്തിന്റെ ഉന്നതങ്ങളിലുണ്ട്.
കുടിയൊഴിക്കൽ വേദനാജനകമാണെങ്കിലും നാളിതുവരെ ഒരു വികസനപദ്ധതിയിലും നൽകിയതിനേക്കാൾ മെച്ചപ്പെട്ട പുനരധിവാസ പദ്ധതി നടപ്പിലാക്കിയാണ് അവിടെ ഭൂമി ഏറ്റെടുത്തത്. എന്നാൽ ഈ പുനരധിവാസ പദ്ധതി “ഭാവിക്ക് ദോഷകരമാണ് ” എന്ന വാദമുന്നയിച്ച് അതിനെ തകർക്കുവാനും കാര്യമായ ശ്രമങ്ങൾ നടന്നു. പദ്ധതിക്കുവേണ്ടി വൈദ്യുതബോർഡിന്റെ 100 ഏക്കർ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഉടക്കുകൾ പരിഹരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നറിയുന്നു. സെസ് മേഖലയായതിനാൽ റജിസ്‌ട്രേഷനു സ്‌റ്റാമ്പ് ഡ്യൂട്ടി ഇളവ് ലഭിക്കുമെന്ന് ദുബൈ കമ്പനി പ്രതീക്ഷിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാനില്ലെന്നും തൽ‌ക്കാലം ഡ്യൂട്ടിയടച്ച് റജിസ്‌ട്രേഷൻ ചെയ്യാനും പിന്നീട് കേന്ദ്രം അനുവദിക്കുകയാണെങ്കിൽ പണം തിരിച്ചുവാങ്ങാനുമാണ് സംസ്ഥാന സർക്കർ നിർദ്ദേശിച്ചത്. സൈബർ സിറ്റിക്ക് തടസ്സം നിൽക്കുന്നത് സ്‌മാർട്ട് സിറ്റിയെ സഹായിക്കാനാണെന്ന വാദവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തുവന്നത് പരിഹാസ്യമായി. ഇൻഫോ പാർക്കടക്കം വിൽക്കാനും തൊട്ടടുത്ത ജില്ലകളിൽ യാതൊരുവിധ സർക്കാർ ഐ റ്റി സംരംഭങ്ങളും സ്ഥാപിക്കില്ലെന്ന ഉറപ്പുനൽകാ‍നും തയ്യാറായ വ്യക്തിയാണ് ഇദ്ദേഹം. തന്നെയുമല്ല അതേ ഇൻഫോ പാർക്ക് വികസിപ്പിക്കാനും അമ്പലപ്പുഴ, ചേർത്തല തൃശൂർ എന്നിവിടങ്ങളിൽ സർക്കാർ ഇൻഫോ പാർക്കുകൾ സ്ഥാപിക്കാനും ഈ സർക്കാർ തീരുമാനിച്ചു. ദുബൈ കമ്പനി പോയില്ല.

സെസ് പദവിയായി അടുത്ത പ്രശ്‌നം. മലയാളി കൂടിയായ കേന്ദ്ര വ്യാപാര സെക്രട്ടറിയാണ് സെസ്
അംഗീകരിക്കുന്നതിനുള്ള സമിതി അദ്ധ്യക്ഷൻ. കാര്യമായൊരു പരിശോധനയും കൂടാതെ 400 ൽ അധികം സെസുകൾക്ക് അംഗീകാരം നൽകിയ ഇദ്ദേഹത്തിന്റെ സമിതി സ്‌മാർട്ട് സിറ്റിയുടെ ഭൂമി തുടർച്ചയുള്ളതല്ല, വൈദ്യുത ബോർഡിൽ നിന്നെടുക്കുന്ന 100 ഏക്കർ മറ്റു ഭൂമിയിൽ നിന്നും
ഒരു പുഴ മൂലം വേർതിരിക്കപ്പെട്ടുകിടക്കുന്നതു കൊണ്ടാണ് ഒരൊറ്റ സെസ് എന്ന പദവി ലഭ്യമാവാതിരുന്നത്. 136 ഏക്കറിനാണ് ഇപ്പോൾ സെസ് പദവി ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള 100 ഏക്കറിന് സെസ് പദവി കിട്ടിയാലും അത് വേറൊരു സെസ് ആയേ പരിഗണിക്കപ്പെടുകയുള്ളൂ. ഇത് സ്വീകാര്യമല്ലെന്ന നിലപാടാണ് ദുബൈ കമ്പനി ഉയർത്തുന്നതെന്നാണ് പത്ര വാർത്തകൾ. പക്ഷെ ഇത്തരമൊരു വാദമുയർത്താൻ അവർക്കൊരു അവകാശവുമില്ല. കരാറിൽ തന്നെ പദ്ധതി പ്രദേശം സെസ് ആയോ സെസുകളായോ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. തന്നെയുമല്ല, സംസ്ഥാന സർക്കാരിന്റെ മറ്റൊരു ആനുകൂല്യവും ഇവർക്ക് കൊടുക്കുകയില്ല എന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ഒരേയൊരു പ്രശ്‌നം പാട്ടക്കരാറിന്റേതായിരുന്നു. മൊത്തം 236 ഏക്കറിനായിരുന്നു പാട്ടക്കരാർ എഴുതിയിരുന്നത്. അത് മാറ്റി രണ്ടു കരാറാക്കണം. അതിനു സർക്കാർ തീരുമാനം എടുത്തു കഴിഞ്ഞു. ഈ വ്യവസ്ഥകൾ വെച്ചു കൊണ്ട് അടുത്ത മാസം തന്നെ സ്‌മാർട്ട് സിറ്റി നിർമ്മാണം ആരംഭിക്കുമെന്നാണ് സർക്കാർ ന്യായമായും പ്രതീക്ഷിക്കുന്നത്. ഇത് സ്വീകാര്യമല്ലെങ്കിൽ യാതൊരു വിട്ടു വീഴ്‌ചക്കും സർക്കാർ തയ്യാറാകരുത്. സ്‌മാർട്ട് സിറ്റിയില്ലാതായാലും കേരളത്തിനൊരു പ്രശ്‌നവുമില്ല. പക്ഷെ, ഇത് തുറന്ന് പറയാൻ നമ്മുടെ രാഷ്‌ട്രീയ കക്ഷികൾ ഒന്നും തയ്യാറല്ലെന്നതാണ് പ്രശ്‌നം. മാദ്ധ്യമങ്ങളും അതു പോലെ തന്നെ. മറ്റൊരു പ്രധാന പ്രശ്‌നവും പദ്ധതി വൈകിക്കാൻ കാരണമായേക്കും. ആഗോള മാന്ദ്യം എന്നു വിളിക്കുന്ന, യഥാർത്ഥത്തിൽ യൂ എസിനും പാശ്ചാത്യമുതലാളിത്തത്തിനും ഉണ്ടായിട്ടുള്ള മാന്ദ്യമാണത്. ആ കമ്പോളങ്ങളെ ലക്ഷ്യമാക്കിയുള്ള വികാസന പദ്ധതികളാണ് ഐ ടി യും ടൂറിസവും മറ്റും. ഇവയെല്ലാം തകർച്ചയിലാകുമെന്ന സൂചനയുമുണ്ട്. അതുകൊണ്ടു തന്നെ പദ്ധറ്റി വൈകിക്കാൻ
ദുബൈ കമ്പനി ശ്രമിക്കുന്നുണ്ടോ എന്നുമറിയില്ല. അറ്റെന്തായാലും ഒരധിക സൌജന്യവും
ഈ പദ്ധതിക്കായി സർക്കർ ഇനി നൽകരുത്.നാലുകാലില്‍ നിന്നുള്ള ഒരു സി.ആര്‍ ലേഖനമാണ്‌ ഇത്‌ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകും. സ്മാര്‍ട്ട്‌ സിറ്റിയെ സ്വപന പദ്ധതി എന്നാണ്‌ സി.ആര്‍ വിശേഷിപ്പിക്കുന്നത്‌. സെസ്‌ പദവി കിട്ടാത്തത്‌ കേന്ദ്ര നിയമത്തിന്റെ ലംഘനമുള്ളതുകൊണ്ടാണ്‌ എന്ന് സി.ആര്‍ പറയുന്നുണ്ടെങ്കിലും സൈബര്‍ സിറ്റി വരാത്ത കൊതിക്കെറുവില്‍ ഔദ്യോഗിക പക്ഷം ഇതിന്‌ പാരപണിയുന്നു എന്നതാണ്‌ ആദ്യഭാഗത്ത്‌ നിറഞ്ഞു നില്‍ക്കുന്നത്‌.

400 ഓളം സെസുകള്‍ക്ക്‌ അനുമതി നല്‍കിയ കേന്ദ്ര സെസ്‌ ഏജന്‍സി സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ഒറ്റ സെസ്‌ പദവി നല്‍കാത്തതില്‍ സി. ആര്‍ കെറുവിക്കുന്നുമുണ്ട്‌. തൊഴില്‍ നിയമങ്ങള്‍ ഇല്ലാത്ത സെസ്‌ പദവി സ്മാര്‍ട്ട്‌ സിറ്റി എന്ന പിന്‍തിരിപ്പന്‍ ആശയത്തിന്‌ ലഭിക്കാതെ പോകുമ്പോള്‍ ഒരു സാമൂഹിക പ്രവര്‍ത്തകനുണ്ടാകുന്ന നിരാശ അവിടെ വായിക്കാം. എന്നാല്‍ പെട്ടെന്ന് സമനില വീണ്ടെടുത്തതിനാല്‍ സ്മാര്‍ട്ട്‌ സിറ്റി ഇല്ലെങ്കിലും കേരളത്തിന്‌ പ്രശ്നമൊന്നും ഇല്ലാ എന്ന് സി.ആര്‍ പറയുന്നുണ്ട്‌. ഒപ്പം പാശ്ചാത്യ മുതലാളിത്തത്തിനും കമ്പോളം ഉന്നം വച്ചുള്ള വികസന പ്രവര്‍ത്തനങ്ങല്‍ക്കെതിരെ ഉള്ള പതിവ്‌ ഉപദേശവും ഉണ്ട്‌

10 comments:

suraj::സൂരജ് said...

നന്ദി കിരണ്‍ ജീ ഈ ഓര്‍മ്മപ്പെടുത്തലിന്.

ജനമെന്ന “കഴുതക്കൂട്ട”ത്തിന് ഓര്‍മ്മ തീരെ കുറവാണല്ലോ, ഈ വക സാധനങ്ങള്‍ അച്ചടിച്ച് ജനത്തിന്റെ അണ്ണാക്കിലോട്ട് തള്ളുന്ന പത്രപുംഗവന്മാരാണെങ്കില്‍ ഈ ഗുണ്ടൊക്കെ അടിച്ചുവിടുന്നവന്മാര് പിന്നീട് നിലപാടുകള്‍ പുന:പരിശോധിക്കുമ്പോഴെങ്കിലും പണ്ട് അടിച്ചുകൂട്ടിയ വിവരക്കേടുകള്‍ ഒന്നെടുത്ത് മറിച്ചു നോക്കുകില്ല. ഏതായാലും ബ്ലോഗിന് ഒരുത്തനേയും ഒന്നും ബോധ്യപ്പെടുത്തേണ്ട ബാധ്യതയില്ലാത്തത് നന്നായി.

പോസ്റ്റിനെഴുതിയ കമന്റ് ഒന്ന് പരിഷ്കരിച്ച് ഒരു പോസ്റ്റാക്കി ഇവിടെയിട്ടിട്ടുണ്ട്.

ജിവി/JiVi said...

ബ്ലോഗ് എന്ന മാധ്യമം മുഖ്യധാരക്ക് പുറത്തുനില്‍ക്കുന്നത് ഈ കള്ള നാണയങ്ങളുടെ ഭാഗ്യം.

മൂര്‍ത്തി said...

നന്നായി കിരണ്‍. അതിവിപ്ലവകാരികളുടെ തനിനിറം എല്ലാവരും അറിയട്ടെ. സൂരജിന്റെ വലിയ കമന്റും നന്നായി.

Manoj മനോജ് said...

ഇങ്ങനെയൊന്ന് നന്നായി...

പണ്ട് നര്‍മദ ഡാമിലെ കണ്ണീരൊപ്പാന്‍ കക്ഷി എം.ജി. ക്യാമ്പസില്‍ വന്നു. അന്ന് മുല്ലപെരിയാറിനെ കുറിച്ച് എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോള്‍ എന്നെ ഞെട്ടിച്ച് ഇദ്ദേഹം പറഞ്ഞത് താന്‍ തമിഴ്നാടിന് അനുകൂലമാണ്. വെള്ളം മുഴുവന്‍ അവര്‍ക്ക് കൊടുക്കണം. അവരാണ് നമുക്ക് പച്ചക്കറി തരുന്നത്, ഭൂമി കുലുക്കവും മറ്റും വെറുതെ പറയുന്നതാണ്. ഡാം നല്ല ശക്തമാണ്, ഉയരം കൂട്ടുന്നതില്‍ കുഴപ്പമില്ല..... ബ്ലാ.. ബ്ലാ.. ബ്ലാ... എന്നെ ഞെട്ടിച്ചത് നര്‍മ്മദ ഡാമിനെതിരെ പ്രസംഗിക്കുവാന്‍ വന്ന കക്ഷി, തൊട്ട് മുന്‍പ് വരെ ഡാമിനെതിരെ സമരം ചെയ്യുന്നവര്‍ക്കായി കണ്ണിര് ഒലിപ്പിച്ചയാള്‍ മറ്റൊരു ഡാമിനെ അനുകൂലിക്കുന്നു എന്നത് കണ്ടിട്ടായിരുന്നു....

നമുക്കിടയില്‍ ഇങ്ങനെയും ചിലര്‍....

Rajeeve Chelanat said...

കിരണ്‍, നന്ദി.

പക്ഷേ, പദ്ധതിക്കെതിരെ അന്നും, ഇന്നും ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല, പകരം, അതിലെ വ്യവസ്ഥകളോടു മാത്രമായിരുന്നു എതിര്‍പ്പ് എന്നൊരു മുട്ടാപ്പോക്കു ന്യായം സി.ആറിനും ഉണ്ടാകില്ലേ?

അഭിവാദ്യങ്ങളോടെ

santhoshhk said...

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ പുതിയ ബ്രാഹ്മണ്യമാണെന്നും പെട്രോളുതീര്‍ന്നാല്‍ കാളവണ്ടിയുഗത്തിലേക്ക് നമുക്ക് തിരിച്ച് പോകേണ്ടി വരുമെന്നും കമ്പ്യൂട്ടര്‍ തന്നെ ഉപേക്ഷിക്കണമെന്നും ഒക്കെ വികാരം കൊണ്ട സി.ആറിനെ ഓര്‍മയുണ്ട്. കൂട്ടത്തില്‍ തന്റെ പ്രിന്റര്‍ നേരെയാക്കികിട്ടിയതില്‍ ആശ്വാസം കൊള്ളുകയും ചെയ്തു അദ്ദേഹം. നിലപാടുകളിലെ വ്യക്തതയില്ലായ്മയും കാല്പനികഭ്രമകല്പനകളൂം ചേര്‍ന്ന ഒരു വികാരജീവി സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക വഷളത്തങ്ങള്‍ മാത്രം എന്നേ ഞാന്‍ അന്നും ഇന്നും സീയാര്‍ നീലകണ്ഠനെക്കുറിച്ച് കരുതിയിട്ടുള്ളൂ.

Murali said...

സി. ആര്‍‌ നീലകണ്ഠന്റെ രാഷ്ട്രീയത്തോട്‌ തീരെ യോജിപ്പില്ല. ‘മൃദു’ ഇടതുപക്ഷക്കാരെത്തന്നെ സഹിക്കാന്‍‌ ബുദ്ധിമുട്ടാണ്. പിന്നെ തീവ്രന്മാരുടെ കാര്യം പറയാനില്ലല്ലോ. പക്ഷേ, എതിരഭിപ്രായത്തോടുള്ള അസഹിഷ്ണുത കൊണ്ടുള്ള ഇപ്പോഴത്തെ ഈ നാടുകടത്തല്‍‌,സ്റ്റാലിനിസം തന്നെയാണ്. നീലകണ്ഠനെപ്പോലുള്ളവരുടെ രാഷ്ട്രീയം സ്റ്റാലിനിസത്തിലേക്കുള്ള വഴിയായിരിക്കാം. അധികാരം കിട്ടിയാല്‍ ആദ്യം നിയന്ത്രിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ്‌ എന്നുള്ളത്‌ ഇടതുപക്ഷത്തിന്റെ ഒരു പൊതുസ്വഭാവവുമാണ് - മൃദു, തീവ്ര വ്യത്യാസമില്ലാതെ. എന്നാലും ഇതിന്‍ നീലകണ്ഠനോടൊപ്പമാണെന്ന്‌ പറയാതെ വയ്യ.

ഓ, മറന്നു, വെറുതെ നാടുകടത്തിയതല്ലല്ലോ, പ്രമോഷനും കൊടുത്തില്ലേ. അപ്പോള്‍ പിന്നെ തല്ലിക്കൊന്നാലും ഒന്നും ഇല്ലല്ലോ.

മായാവി.. said...

നിലപാടുകളിലെ വ്യക്തതയില്ലായ്മയും കാല്പനികഭ്രമകല്പനകളൂം ചേര്‍ന്ന ഒരു വികാരജീവി സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക വഷളത്തങ്ങള്‍ മാത്രം എന്നേ ഞാന്‍ CPM നെക്കുറിച്ച് കരുതിയിട്ടുള്ളൂ.

ജാതന്‍ said...

ഇന്നലെ അപ്പുക്കുട്ടന്‍ വല്ലിക്കുന്നു, ഉമേഷ്, വിബി ചെറിയാന്‍, ആസാദ്, ഇക്ബാല്‍, രാഘവന്‍, ഗൌരി, ഇന്നു സീയാര്‍, ഉണ്ണിത്താന്‍, അച്ചുതാനന്ദന്‍, നാളെ പിണറായി, പീജി, ഇടി-വെടി-വെട്ട്- ജയരാജന്മാര്‍, വളുവളാ സുധാകരന്‍..അങ്ങിനെ ലോകവസാനം വരെ ഈ ലിസ്റ്റ് നീളും....

മുകളില്‍ മായാവി പറഞ്ഞപോലെ മൊത്തം നിലപാടുകളിലെ വ്യക്തതയില്ലായ്മയും കാല്പനികഭ്രമകല്പനകളൂം ചേര്‍ന്ന ഒരു വികാരജീവി സാമൂഹ്യ രാഷ്ട്രീയപ്പാര്‍ട്ടിയാ‍യ സീപീയെമ്മില്‍ ഇങ്ങനെ കുറെ ലവന്മാര്‍, ലെവനെയൊക്കെ പൊക്കിനടക്കാന്‍ ഉളുപ്പില്ലാത്ത പാര്‍ട്ടി പിന്നെ എങ്ങിനെ നാടു നന്നാക്കും.

സത്യാന്വേഷി said...

എന്തിന്‌ മനോരമ പോലുള്ള തീവ്ര വലതു നിലപാട്‌ എടുക്കുന്ന പത്രത്തില്‍പ്പോലും സി.അര്‍. അര്‍ഹിക്കുന്ന സഹതാപം നേടിയെടുത്തു.

“മനോരമ പോലുള്ള പ്രചാരമുള്ള മാധ്യമങ്ങളില്‍ സി.അര്‍ നീലകണ്ഠന്‌ ഇടതു സര്‍ക്കാര്‍ വന്ന ശേഷമാണ്‌ പ്രവേശനം ലഭിച്ചത്‌. UDF സര്‍ക്കാരിന്റെ നയങ്ങളുടെ ശക്തനായ വിമര്‍ശകനായിരുന്നു. സി.അര്‍. എന്നാല്‍ ഇടതു സര്‍ക്കാര്‍ വന്നതോടെ തീവ്ര ഇടതുപക്ഷക്കാര്‍ക്ക്‌ കിട്ടിയ പ്രത്യേക പരിഗണനയില്‍ സി.അര്‍ അടക്കമുള്ളവര്‍ മനോരമക്കും പ്രിയപ്പെട്ടവനായി. മനോരമക്ക്‌ പ്രിയപ്പെട്ടവനാകാനുള്ള പൊടിക്കൈകള്‍ സി.ആറിന്‌ അറിയാവുന്നതുകൊണ്ട്‌ സ്ഥിരം ക്ഷണിതാവുമായി.“മനോരമയ്ക്കു പ്രിയപ്പെട്ടവരെല്ലാം വലതുപക്ഷ -മൂരാച്ചി-പിന്തിരിപ്പൻ വിഭാഗങ്ങളാണെന്ന ഒരു പ്രചാരണം ഇവിടുത്തെ ‘ഇടതുപക്ഷം’ വളരെ ഫലപ്രദമായി പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതേ മനോരമയിൽ ഈ കെ നായനാർ കോളമിസ്റ്റായിരുന്നു എന്ന കാര്യം സൌകര്യപൂർവം മറച്ചുവയ്ക്കും. അഥവാ ആരെങ്കിലും അതു ചൂണ്ടിക്കാണിച്ചാൽ, സിദ്ധാന്തം ചമയ്ക്കും. ഈ എം എസ്സിന് ഇത്രയ്ക്കധികം(‘ആധുനിക കേരളത്തിന്റെ ശിൽ‌പ്പി’ എന്നുവരെ)പ്രചാരണം നൽകിയ മറ്റൊരു പത്രമില്ല. അവരുടെ ഫോട്ടൊഗ്രഫർ ജയചന്ദ്രന്റെ ഈ എം എസ് ഫോട്ടോകളുടെ പ്രദർശനം തന്നെ അവർ സംഘടിപ്പിക്കയുണ്ടായി. അതിനും കാണും സിദ്ധാന്തം.(ഇത്രയും എഴുതിയതുകൊണ്ട് സത്യാന്വേഷി സീ ആർ നീലകണ്ഠൻ നമ്പൂതിരിയെ തുണയ്ക്കുന്ന ആളാണെന്നു കരുതരുത്. സവർണർ ഒരിക്കലും എല്ലാ മുട്ടയും ഒറ്റ കൊട്ടയിൽ ഇടില്ല. മേധാ പട്കർ മുതൽ ബഹുഗുണ മുതൽ നീലകണ്ഠൻ വരെയുള്ള ബ്രാഹ്മണരുടെ ‘പ്രകൃതിസ്നേഹ‘ത്തിന്റെ ഗുട്ടൻസൊക്കെ പിടികിട്ടാനുള്ള പുത്തിയൊക്കെ സത്യാന്വേഷിയ്ക്കുണ്ട്.