Monday, November 30, 2009

പിണറായിയുടെ വീടും വിവാദങ്ങളും

പിണറായി വിജയന്റെ വീടായിരുന്നു കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ബൂലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. വ്യാജ വീടിന്റെ ചിത്രമയച്ച ആളുകളെ പിണറായുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊക്കിയതോടെ ഈ മെയില്‍ ഫോര്‍വേഡ് ചെയ്തവരെല്ലാം ഐ.ടി ആക്ടിന്റെ പരിധിയില്‍ കുറ്റക്കാരായി. പോലിസ് പലരുടെയും വീട്ടിലെത്താം എന്ന അവസ്ഥ. അതുകൊണ്ട് തന്നെ പുതിയ സദാചര തത്വങ്ങളും മറ്റും പ്രത്യക്ഷപ്പെട്ടു. ആശയ പ്രചരണത്തിനുള്ള സ്വാതന്ത്ര്യം തൊട്ട് മനുഷ്യാവകാശ പ്രശ്നങ്ങള്‍ വരെ ഉന്നയിക്കപ്പെട്ടു. ചിലര്‍ അതിനെ പുതിയ വ്യാഖ്യാനങ്ങളിലേക്ക് നയിച്ചു.

കേരളത്തില്‍ ഒരുപാട് സി.പി.എമുകാര്‍ വീട് വച്ചിട്റ്റുണ്ട്. എന്നാല്‍ എന്തുകൊണ്ട് പിണറായി വിജയന്റെ വീട് മാത്രം വിവാദമാകുന്നു. അതും 2000 മുന്നെ വച്ച വീടിനെപ്പറ്റി. ആരാണ്‌ ഈ വീടിനെപ്പറ്റി വിവാദങ്ങള്‍ ഉണ്ടാക്കിയത്. വിവദമായ ഇ-മെയില്‍ ഫോര്‍വെഡിനു മുന്നെ ഈ വീട് വിവാദം നിലനിന്നിരുന്നോ. ഇതിന്റെ ചരിത്രം പരിശോധിക്കുകയാണ്‌ ഇവിടെ. മെയില്‍ ഫോര്‍വേഡ് ചെയ്തവര്‍ ഒരു സെലിബ്രിറ്റിയുടെ വീട് എന്നതില്‍ കവിഞ്ഞ് ഒന്നും ഒന്നും വിചാരിച്ചില്ല എന്നൊക്കെ കരുതുന്നവരും ബൂലോകത്തുണ്ട്. അവരില്‍ പലരും ട്രഷര്‍ ഹണ്ട് നടത്തുകയും ചെയ്തു. സച്ചിന്‍ ടെന്ടുല്‍ക്കറുടെത് എന്ന പേരില്‍ പ്രചരിച്ച വീട് അദ്ദേഹത്തിന്റെതല്ല എന്നും ടെന്‍ഡുല്‍ക്കര്‍ കേസുകൊടുത്തില്ല എന്നും അതിനാല്‍ പിണറായി കേസുകൊടുത്തത് ശരിയായില്ല എന്ന് അഭിപ്രായം വരെ ബൂലോകത്തുണ്ടായി അപ്പോള്‍ നമുക്ക് ചരിത്രത്തിലേക്ക് കടക്കാം

പിണറായുടെ വീടിനെപ്പറ്റി ദുരൂഹതകള്‍ പരത്തിയത് ക്രൈം നന്ദകുമാര്‍ എന്ന മഞ്ഞ പത്രക്കാരനാണ്‌ ( ഇന്ന് പലരും അങ്ങനെ കാണില്ല എന്നറിയാം. പണ്ട് അങ്ങനെയായിരുന്നു കരുതപ്പെട്ടത്) . ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടുള്ള പിണറായി വിജയനെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ കൂടെയാണ്‌ വീടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തിയത്. വീട് മാത്രമല്ല കമല ഇന്റര്‍നാഷ്‌നല്‍ എന്ന ഒരു കമ്പനി പിണറായി വിജയനുണ്ട് എന്നും മകന്‍ വിവേകാണ്‌ അത് നോക്കി നടത്തുന്നതെന്നും ക്രൈം കുമാരന്‍ പണ്ട് ആരോപിച്ചിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട് പണമാണ്‌ ടെക്നിക്കാലിയ വഴി ( ടെക്നിവാലിയ എന്ന് പഴയ ക്രമില്‍ ) സിങ്കപ്പൂര്‍ കമ്പനിയായ കമല ഇന്റര്‍നാഷ്ണലില്‍ പിണറായി നിക്ഷേപിച്ചതെന്നും ഇയാള്‍ ആരോപിച്ചിരുന്നു എന്ന് മാത്രമല്ല അഡ്വ: രാംകുമാര്‍ വഴി വലിയൊരു ഹര്‍ജി കോടതിയില്‍ കൊടുത്തിരുന്നു. അതെല്ലാം തള്ളിപ്പോയി. കമല ഇന്റര്‍നാഷ്ണല്‍ എന്ന കമ്പനിയെ ഇല്ല എന്ന് കേന്ദ്ര ഏജന്‍സികള്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. പിന്നെ ലാവ്‌ലിന്‍ കേസിന്‌ പിന്നാലെ ആയി നന്ദകുമാര്‍. കമല ഇന്റര്‍ നാഷ്ണലും ടെക്നിക്കാലിയായും ഒക്കെയായിരുന്നു മുഖ്യ ആരോപണം . സിബി.ഐ. അന്വേഷണത്തിലും സിങ്കപ്പൂര്‍ കണക്ഷനോ ടെക്നിക്കാലിയയോ പ്രതി ആയില്ല. പക്ഷെ ക്രൈം കുമാരാന്‍ അടങ്ങിയില്ല. പാര്‍ട്ടി ഗ്രാമത്തില്‍ ഭീകരതയുടെ നിഴലില്‍ ആ വീടിനെപ്പറ്റി വീണ്ടും ദുരൂഹതകള്‍ അടിച്ചു വിട്ടു. ആ ദുരൂഹത നിറഞ്ഞ കഥയിലെ ചിത്രമാണ്‌ അങ്കിള്‍ വഴി നട്ടപിരാന്തന്‍ പ്രസിദ്ധിക്കരിച്ചത്. ആ ക്രൈമിലെ കഥ ഇവിടെ വായീക്കുക. പിണറായുടെ വീടിന്റെ ഫോട്ടോ എടുക്കാനുള്ള ബുദ്ധിമുട്ടുകളേപ്പറ്റി ഈ ലേഖനം വിശദീകരിക്കുന്നുണ്ട്.
കമ്യൂണിസ്റ്റ് ഗ്രാമത്തിലെ പിണറായുടെ കൊട്ടാരം തേടിയുള്ള യാത്ര പാര്‍ട്ട് 1
കമ്യൂണിസ്റ്റ് ഗ്രാമത്തിലെ പിണറായുടെ കൊട്ടാരം തേടിയുള്ള യാത്ര പാര്‍ട്ട് 2


പിണറായി വിജയന്റെ വീടിനെപ്പറ്റിയും അതിന്റെ പിന്നിലെ ദുരൂഹതകളേപ്പറ്റിയും ഒപ്പം കമല ഇന്റര്‍നാഷ്നലിനെപ്പറ്റിയും ഒപ്പം ഐസക്ക് ബേബി ടി.എന്‍ സീമ മുതലായ നേതാക്കളേപ്പറ്റിയുമുള്ള കഥകളും മറ്റും അടങ്ങുന്ന ക്രൈമുകള്‍ ( വിവിധ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചവ) ക്രൈമിന്റെ സൈറ്റില്‍ ലഭ്യമക്കിയിട്ടുണ്ട്. ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും അതില്‍ നിന്നെടുത്തതാണ്‌.

7 comments:

suraj::സൂരജ് said...

നല്ല കളക്ഷന്‍ കിരണ്‍ ജീ. ഫോര്‍വേഡിക്കളിച്ചതും തമ്പോലകളി സംഘടിപ്പിച്ചതുമായ വീടിന്റെ പടം പിണറായിയുടെതന്നെ ആവണമെന്നുണ്ടോ, ഏതെങ്കിലും വിജയന്റെയായിക്കൂടേ, സ്വകാര്യമെയിലുകളില്‍ പൊലീസ് തപ്പാന്‍ പോവുന്നതെന്തിന് എന്നൊക്കെയുള്ള ഋജുമാനസരുടെ ‘നിഷ്കളങ്ക’ ചോദ്യങ്ങള്‍ കേട്ട് ചിരിച്ചുമറിയുമ്പോള്‍ ഈ പശ്ചാത്തല വിശേഷങ്ങള്‍ കൂടി ഓര്‍ക്കുന്നത് നല്ലതാണല്ലോ.

സോഴ്സുകള്‍ നിരത്തിയതിനു നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കിരണ്‍,

ഇതെല്ലാം കൂടി ഒറ്റ പോസ്റ്റില്‍ അടുക്കിയത് നന്നായി.എപ്പോള്‍ വേണമെങ്കിലും “റഫര്‍”ചെയ്യാമല്ലോ...റിമോട്ട് കണ്‍‌ട്രോള്‍ വീടു തേടിയുള്ള ഭയാനകമായ യാത്രയും മറ്റും !

നന്ദി ആശംസകള്‍

അനിൽ@ബ്ലൊഗ് said...

എന്തായാലും ഐ.ടി ആക്റ്റിനെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യണം എന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്,അത് നല്ല കാര്യം.

അങ്കിള്‍ said...

ആ ദുരൂഹത നിറഞ്ഞ കഥയിലെ പിണറായി വിജയന്റെ യഥാർത്ഥ വീടിന്റെ ചിത്രമാണ്‌ അങ്കിള്‍ വഴി നട്ടപിരാന്തന്‍ പ്രസിദ്ധിക്കരിച്ചത്, എന്നു തന്നെയല്ലേ കിരൺ ഉദ്ദേശിച്ചത്.

മൂര്‍ത്തി said...

ഇപ്പോള്‍ വീടിന്റെ പടം ആയല്ലോ. ഇനി നിര്‍ത്തുമോ? എവിടെ അല്ലേ? പിണറായി വിജയനാണ് ഐ.ടി ആക്ട് കണ്ടുപിടിച്ചത് എന്നൊരു പോസ്റ്റ് കൂടി വന്നേക്കും..:)

ഇ.എ.സജിം തട്ടത്തുമല said...

ആരെക്കുറിച്ചും എന്തും എഴുതി നേരം പോക്കാനുള്ളതല്ല ഇന്റെർനെറ്റിന്റെ ലോകമെന്ന് ഇപ്പോൾ എല്ലാവരും അറിഞ്ഞു തുടങ്ങി. ഇഷ്ടമില്ലാത്തവരോടുള്ള അസഹിഷ്ണുതകൾ വ്യക്തിഹത്യകളിലൂടെ പ്രകടിപ്പിയ്ക്കാൻ ഇന്റെർനെറ്റിനെ ദുരുപയോഗം ചെയ്യുന്നവർക്കുണ്ടാകാവുന്ന അനുഭവങ്ങൾ എല്ലാവർക്കും ബോദ്ധ്യപ്പെടാൻ പിണറായിക്കെതിരെ തന്നെ ഒരു വ്യാജ മെയിൽ പ്രചരിക്കേണ്ടിവന്നു! ഒരു കണക്കിൽ നന്നായി. കാരണം പിണറായിക്കെതിരെ ആയതിനാൽ ഇതിനു പ്രചാരം കിട്ടി. ഇനിയെങ്കിലും മര്യാദ പഠിയ്ക്കണമെന്നുള്ളവർക്ക് ഇതൊരു അനുഭവപാഠമാണ്. സി.പി.എം നേതാക്കളെക്കുറിച്ചല്ലാതെ മറ്റേതെങ്കിലും കക്ഷി നേതാക്കൾക്കെതിരെ സത്യമായ കാര്യങ്ങളാണെന്ന് ഉറപ്പുള്ള കാര്യങ്ങളെങ്കിലും എഴുതാനും പറയാനും ആരെങ്കിലും ആരെങ്കിലും തയ്യാറാകുമോ?

Murali said...

...ഋജുമാനസരുടെ ‘നിഷ്കളങ്ക’ ചോദ്യങ്ങള്‍ കേട്ട് ചിരിച്ചുമറിയുമ്പോള്‍...
തന്നെ തന്നെ. പിണറായി നിയമത്തില്‍ നിന്നും നൂലിട വ്യതിചലിക്കാതെയല്ലേ പരാതി കൊടുത്തത്, പിണറായിക്കും ഈ നാട്ടിലെ നിയമത്തിന്റെ പരിരക്ഷ വേണ്ടേ തുടങ്ങിയുള്ള നിഷ്കളങ്ക ഭക്തന്മാരുടെ ചോദ്യവുംകൂടിയായപ്പോള്‍... ദേ, ചിരിച്ചു ചിരിച്ചു കൊടലു വെലങ്ങീന്നാ തോന്നണെ...