കത്തോലിക്കാ സഭ തൊഴിലാളി സംഘടന രൂപവത്കരിക്കുന്നു
ചങ്ങനാശേരി: സമകാലിക സാഹചര്യങ്ങളെ അതിജീവിക്കാന്‍ ക്രൈസ്തവ തൊഴിലാളി സംഘടന രൂപവത്കരിക്കാന്‍ കത്തോലിക്കാ സഭ തീരുമാനം. സംഘടന രൂപവത്കരിച്ച് എല്ലാ ഇടവകകളിലും കര്‍മപദ്ധതി ആവിഷ്കരിക്കും. ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് സംഘടനക്ക് തുടക്കം കുറിക്കാന്‍ പ്രേരണ നല്കുന്ന ഇടയലേഖനം നാളെ എല്ലാ പള്ളികളിലും വായിക്കും.
മേയ്ദിന സന്ദേശം എന്ന തലക്കെട്ടില്‍ കേരള കത്തോലിക്കാ മെത്രാന് സമിതിയും ചങ്ങനാശേരി അതിരൂപതയും ചേര്‍ന്നാണ് ഇടയലേഖനം തയാറാക്കിയത്. എല്ലാ തൊഴിലാളികള്‍ക്കും മംഗളാംശംസ നേര്‍ന്നാണ് ഇടയലേഖനം ആരംഭിക്കുന്നത്.രൂപതകളുടെ പരിധിയിലെ തൊഴിലാളികളുടെ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ ആത്മീയവും ഭൌതികവുമായ പുരോഗതിയും നന്മയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ലേബര്‍ കമീഷന്. കമീഷന് കീഴില്‍ കേരള ലേബര്‍ മൂവ്മെന്റ് (കെ.എല്‍.എം)എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി തൊഴിലാളി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നു. തൊഴിലാളികളുടെ ഉന്നതിക്കും പുരോഗതിക്കും സവിശേഷ പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനത്തിലൂടെ പുതിയൊരു തൊഴില്‍ സംസ്കാരത്തിന് രൂപം കൊടുക്കാനാണ് കെ.എല്‍.എം ശ്രമിക്കുന്നത്.
സാമ്പത്തികമാന്ദ്യം എല്ലാവരെയും ബാധിക്കും. എന്നാല്‍ ആവശ്യത്തിലേറെ സമ്പാദിച്ച ധനാഢ്യരെ സംബന്ധിച്ച് പ്രശ്നമല്ല. മാന്ദ്യത്തില്‍ ബലിയാടാകുന്നത് തൊഴിലാളികളാണ്. കേരളത്തില്‍ 38 ലക്ഷം പേരുടെ തൊഴിലിനെ ബാധിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനത്തില്‍ തെളിയുന്നത്. ചെറുകിട കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മല്‍സ്യതൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, കയര്‍, കശുവണ്ടി തൊഴിലാളികള്‍ എന്നിവരെ മാന്ദ്യം ബുദ്ധിമുട്ടിലാക്കും. അവരുടെ ഉല്പന്നങ്ങള് വാങ്ങാന്‍ ആളില്ലാതെ വരും. അപ്പോള്‍ ജോലിക്കാരെ പിരിച്ചുവിടും. ആറ് പതിറ്റാണ്ടുകള്‍ക്കിടയില്‍ അസംഘടിത വിഭാഗത്തിന്റെ സാമൂഹിക ക്ഷേമത്തിനും സുരക്ഷക്കും സമഗ്ര നിയമങ്ങള്‍ രൂപവത്കരിച്ചിട്ടില്ല. എന്നാല്‍ അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആക്ട് വലിയ കാല്‍വെപ്പാണ്. സാമ്പത്തികമാന്ദ്യം, വികസനത്തിന്റെ സദ്ഫലങ്ങള്‍ താഴെ തട്ടിലേക്ക് വിതരണം ചെയ്യാതിരിക്കല്, ക്ഷേമ രാഷ്ട്ര ആശയത്തിനുള്ള സര്‍ക്കാറിന്റെ പിന്മാറ്റം, കമ്പോള സംസ്കാരത്തിന്റെ വളര്‍ച്ച, ഭൌതിക മൂല്യങ്ങളുടെ സ്വാധീനം, ട്രേഡ്യൂനിയനുകളുടെ മൂല്യച്യുതി, തൊഴിലാളി ചൂഷണം എന്നിവയില്‍ സമഗ്ര പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ കെ.എല്‍.എമ്മിന് കഴിഞ്ഞിട്ടുണ്ട്. വെള്ളക്കോളര്‍ ജോലി മാത്രം തൊഴിലായി കണക്കാക്കുന്നവര്‍ക്ക് പുരോഗതി എളുപ്പമാകില്ല. എന്തിനും ഏതിനും സമരവും ബന്ദും നടത്തി ഉല്പാദനം തടസ്സപ്പെടുത്തുന്നതും ശരിയല്ല^ഇടയലേഖനത്തില്‍ പറയുന്നു. പുതിയ കാഴ്ചപ്പാടും മനോഭാവവും പ്രവര്‍ത്തന ശൈലിയും സ്വാംശീകരിക്കാന്‍ തയാറാകുമെന്ന് മേയ് ദിനത്തില്‍ പ്രതിജ്ഞയെടുക്കാമെന്ന സന്ദേശത്തോടെയാണ് ഇടയലേഖനം അവസാനിക്കുന്നത്.
ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തയാറാക്കിയ ഇടയലേഖനത്തില്‍ കേരള ലേബര്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഔപചാരികമായി ഒരു വര്‍ഷം പിന്നിട്ട കെ.എല്‍.എം പ്രധാനമായും ചങ്ങനാശേരി, തൃക്കൊടിത്താനം ഫൊറോനകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതുതായി രൂപവത്കരിച്ച കത്തോലിക്കാ തൊഴിലാളി അയല്‍ക്കൂട്ടം സഭാ ബോധനങ്ങള്‍ പകര്ന്നുനല്കാന് ഉത്തമ വേദിയായി മാറിയതാണ് പുതിയ തൊഴില്‍ സംസ്കാരം രൂപപ്പെടുത്താന്‍ സഭയെ പ്രേരിപ്പിച്ചതെന്ന് ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പി.എസ്. താജുദ്ദീന്
ഈ വിഷയത്തെ രണ്ടു രീതിയില്‍ നോക്കിക്കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പോസിറ്റീവായ വശത്തു നിന്ന് ആദ്യം തുടങ്ങാം. തൊഴിലാളി സംഘടനകളോട് പൊതുവേ ആഭിമുഖ്യമില്ലാത്തവരാണ് കത്തോലിക്ക വിശ്വാസികള്‍. നിലവിലുള്ള തൊഴിലാളി സംഘടനകള്‍ക്ക് സംഘടിപ്പിക്കാന്‍ കഴിയുന്ന മേഖലകളില്‍ അവര്‍ കുറവായതും അലെങ്കില്‍ അവര്‍ ഉള്ള മേഖലകളില്‍ നിലവിലുള്ള തൊഴിലാളി സംഘടനങ്കള്‍ക്ക് അവരെ ആകര്‍ഷിക്കാന്‍ കഴിയാത്തതോ ആണ് ഇതിനു കാരണം. കത്തോലിക്ക സഭാ വിശ്വാസികളില്‍ വലിയൊരു വിഭാഗം ചെറുകിട കര്‍ഷകരാണ്. സ്വയം മുതലാളിയും തൊഴിലാളിയുമായി പ്രവര്‍ത്തിക്കുന്നവര്‍. ഈ വിഭാഗം ആള്ക്കാര് മറ്റ് തൊഴിലാളികളേ ചിലപ്പോള്‍ ജോലിക്ക് വിളിക്കുന്നുണ്ടെങ്കിലും അവര്‍ക്കൊപ്പം ഇവരും ജോലിയെടുക്കുന്നു. റമ്പര്‍, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികള്‍ ചെയ്യുന്ന ഈ വിഭാഗം കൃത്യമായി പറഞ്ഞാല്‍ അസംഘിടിതരാണ്. ഈ വിഭാഗം ആള്‍ക്കാരെ സംഘടിപ്പിക്കാനാണ് സഭ മുഖ്യമായു ശ്രമിക്കുക. അവര്‍ക്ക് പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ ഇന്‍ഷുറന്‍സ് പെന്ഷന് തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താം എന്നതിനായിരിക്കും സഭ മുന്‍തൂക്കം നല്‍കുക.
ഏതാണ്ട് 50 വര്‍ഷത്തോളം ഇത്തരത്തിലുള്ള ഒരു വിഭാഗം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ കൂട്ടരെ ആരും സംഘടിപ്പിക്കത്തത് എന്ന് ചിന്തിക്കുന്നത് രസകരമാണ് എന്ന് തോന്നുന്നു. അതിന് കാരണമായി എനിക്ക് തോന്നുന്നത് ഈ വിഭാഗക്കാര്‍ പൊതുവില്‍ UDF അനുഭാവികളാണ്. എന്നാല്‍ അവരുടെ തൊഴിലാളി സംഘടനയാകട്ടേ അത്തരത്തിലൊരു നീക്കം നടത്തിയതും ഇല്ല. എന്നാല്‍ അതിന് സാധിക്കുമായിരുന്ന കേരള കോണ്‍ഗ്രസുകള്‍ അധികരം വടംവലിയുടെ ഭാഗമായി മുന്നോട്ട് പോയീ. ഇടതു കക്ഷികള്‍ക്ക് ഒരു സ്വാധീനവും ഈ വിഭാഗങ്ങളുടെ ഇടയില്‍ ഇല്ലാത്തതിനാല്‍ വര്‍ക്കും ഇവരെ സംഘടിപ്പിക്കാനയില്ല. എന്നാല്‍ ഇടക്ക് ഇന്‍ഫാം പോലുള്ള കൂട്ടായ്മകള്‍ വന്നെങ്കിലും അത് കേവലം റമ്പര്‍ സംഘടന ആയിരുന്നു. റബ്ബറിന് വില വന്നതോടെ ഇന്‍ഫാമും പോയി. ഫാര്‍മേഴ്സ് റിലീഫ് ഫോറം പോലുള്ള സംഘടനകള്‍ വന്നെങ്കിലും അവര്‍ക്കും കാര്യമായി വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കത്തോലിക്ക സഭ ഈ രംഗത്തേക്ക് വരുമ്പോള്‍ ഈ മേഖലയില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയും എന്നാണ് എന്റെ പ്രതീക്ഷ. എന്നാല്‍ തൊഴിലാളി സംഘടന എന്നതിനപ്പുറം ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടോ എന്നതും ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ്. ത്രിശ്ശൂര് രൂപതയില്‍ നിന്നുള്ള വാര്‍ത്തകള്‍ അങ്ങനെ സൂചിപ്പിക്കുന്നു
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കത്തോലിക്കാ സഭ
അടുത്ത പഞ്ചായത്ത് തെര ഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്കു മത്സരിക്കാന്‍ വിശ്വാസികളോടു കത്തോലിക്കാ സഭയുടെ ആഹ്വാനം. തൃശൂര്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂ താഴത്ത് രക്ഷാധികാരിയായ രൂപതാ മുഖപത്രം
കത്തോലിക്കാസഭ'യുടെ പുതിയ ലക്കത്തിലാണ് ഈ നിര്‍ദേശമടങ്ങുന്ന ലേഖനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടുവയ്പ്പു നടത്താന്‍ ഉദ്ദേശിച്ചു തന്നെയാണു ലേഖനമെന്നു രൂപതാ നേതൃത്വം വ്യക്തമാക്കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കുമെന്ന സൂചനയുമുണ്ട് ലേഖനത്തില്‍.
ക്രൈസ്തവ യുവജനങ്ങള്‍ മൂല്യാധിഷ്ടിത രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സമയമായെന്ന് ഓര്‍മപ്പെടുത്തിയാണു ലേഖനം തുടങ്ങുന്നത്. മാറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍നിന്നു തുടങ്ങണം. ഇനിയുള്ള കാലം വെ റും വോട്ട്കുത്തികളും വഴിയോര കാഴ്ചക്കാരുമായിത്തന്നെ നിന്നാല്‍ മതിയോ എന്ന ചോദ്യവും സഭ ഉന്നയിക്കുന്നു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരം ഒരു ചിന്തയ്ക്കു സഭയെ പ്രേരിപ്പിച്ചിട്ടുള്ളത്. വരും തെരഞ്ഞെടുപ്പുകളി ല്‍ സത്യവും നീതിയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ ശക്തികളോത്തു കൈകോര്‍ത്തു പ്രവര്‍ത്തിക്കുമെന്നും ലേഖനത്തിലൂടെ സഭ പ്രഖ്യാപിക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പി നു ശേഷമുള്ള രാഷ്ട്രീയ സാഹ ചര്യങ്ങള്‍ വിശകലനം ചെയ്താണു പുതിയ തീരുമാനങ്ങള്‍. രാജ്യത്തെ നാലു ശതമാന ത്തോളമേ ക്രൈസ്തവ സമൂഹമുള്ളതെങ്കിലും സമസ്ത മേഖലകളി ലും മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ലേഖനത്തിലൂ ടെ സഭ അവകാശപ്പെടുന്നു. കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയുന്നതാണ് ഇപ്പോഴത്തെ മാറ്റത്തിനു കാരണം. ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതരത്വത്തിനും നേര്‍ക്കുണ്ടാകുന്ന വെല്ലുവിളികളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന സഭാ മേലധ്യക്ഷന്മാരെ അവഗണിക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്യുന്നതില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെ ന്നും, ഇക്കാരണത്താല്‍ രാഷ്ട്രീ യകാര്യങ്ങളില്‍ ഇനി സഭ സ്വതന്ത്ര നിലപാടു സ്വീകരിക്കുമെന്നും ലേഖനത്തില്‍ ഉറപ്പിച്ചു പറയുന്നു.
പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെടുന്നതിലൂടെ രാഷ്ട്രീയാടിത്തറയോടെ മുന്നേറാന്‍ കഴിയുമെന്ന തിരച്ചറിവാണു തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ പ്രവേശനം നടത്താന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നു രൂപതാ വക്താവു
മെട്രൊ വാര്‍ത്ത'യോടു പറഞ്ഞു. സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലകളിലും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നു സഭ അവകാശപ്പെടുന്നു. തൃശൂര്‍, കോട്ടയം ജില്ലകളില്‍ സിറിയന്‍ കത്തോലിക്കര്‍ക്കും എറണാകുളം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കും വ്യക്തമായ സ്വാധീനമു ണ്ട്. സഭയുടെ ശക്തി ലോക്സ ഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും. രാഷ്ട്രീയത്തിലേ ക്ക് ഇറങ്ങാനുള്ള തയാറെടുപ്പി ല്‍ വിവിധ സഭാ നേതൃത്വങ്ങളെ ഒന്നിപ്പിച്ചുള്ള പ്രവര്‍ത്തനവും സഭ ലക്ഷ്യമിടുന്നുണ്ട്. തൃശൂര്‍ അതിരൂപതയുടെ നിലപാട് കെസിബിസി ചര്‍ച്ചചെയ്യുമെന്നും രൂപതാ നേതൃത്വം പറയുന്നു.
ഇടവക തലങ്ങളില്‍ ട്രേഡ് യൂനിയന്‍ രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കെസിബിസിയുടെ ഇടയലേഖനം ഇന്നു കുര്‍ബാന മധ്യേ സംസ്ഥാന ത്തെ കത്തോലിക്കാ പള്ളികളില്‍ വായിക്കും. വരുകാല സാമൂഹ്യ വ്യവസ്ഥതിയില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സഭ തയാറെടുക്കുകയാണെന്നാണ് ഈ രണ്ടു ലേഘനങ്ങ ളും നല്കുന്ന സൂചന.
ഇനി നെഗറ്റീവായ സംഗതികളിലേക്ക് വന്നാല്‍ ഞാന്‍ ആദ്യം പറയുക കത്തോലിക്ക സഭ തൊഴിലാളി സംഘടന എന്ന ആശയവുമായി വരുന്നതിന് മുന്‍പ് നിര്‍ബന്ധമായു ചെയ്തു തീര്‍ക്കേണ്ട ചില സംഗതികള്‍ ഉണ്ട് . അതില്‍ പ്രധാനം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിലാണ് അത്. 5000 രൂപ ഒപ്പിടീച്ച് 2500 രൂപ സാലറി നല്കുന്ന ഒരുപാട് സഭാ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് അണ് ഏയിഡഡ് മേഖലകളില്‍ ഉണ്ട്. അതുപോലെ സഭയുടെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍. ഈ വിഭാഗങ്ങള്‍ക്ക് നല്കുന്ന വേതനം ഏത് അളവു കോലുകൊണ്ട് അളന്നാലും നീതീകരിക്കാന്‍ കഴിയുന്നതല്ല. സഭയുടെ തൊഴിലാളി സംഘടന പ്രവര്‍ത്തനത്തിനെതിരെ ആദ്യം ഉയരുന്ന വെടി ഈ മേഖലകളില്‍ നടക്കുന്ന ബോധപൂര്‍വ്വമായി ചൂഷണങ്ങില്‍ ഊന്നിയാകും. സ്വായശ്ര സ്ഥാപങ്ങളില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴ ഒഴിവാക്കി പ്രവേശനത്തില്‍ സുതാര്യത വരുത്തിയതുപോലെ ഇവിടെയും മാറ്റം ഉണ്ടാക്കാന്‍ കഴിണം. അതുപോലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോയാല്‍ നഷ്ടമായ പ്രതിഛായ വീണ്ടെടുക്കാന്‍ പോലും ഈ തൊഴിലാളി സംഘടന പ്രവര്‍ത്തനം സഹായിച്ചേക്കാം
