ജൂണ്‍ 6 2009 ഇല് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. കടപ്പാട് മാതൃഭൂമി ദിനപ്പത്രം
എന്തിനീചര്ച്ചകള് പ്രഹസനം? ആര്.വി.ജി. മേനോന്
സുപ്രീം കോടതി ഒരിക്കല്‍ കൂടി അതിന്റെ മനസ്സ് തുറന്നിരിക്കുന്നു. സ്വകാര്യ (അണ് എയ്ഡഡ്) മാനേജ്മെന്റുകള്‍ക്ക് യുക്തമെന്നു തോന്നുന്ന 'ന്യായമായ' പ്രവേശന സംവിധാനം നടപ്പാക്കാന്‍ അവകാശമുണ്ട് എന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ജസ്റ്റിസ് ദീപക് വര്‍മയും ചേര്‍ന്ന ഡിവിഷന് ബെഞ്ച് പ്രഖ്യാപിച്ചിരിക്കുന്നു. ''യുക്തിയുക്തമായ രീതിയില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താനുള്ള മാനേജ്മെന്റിന്റെ അവകാശത്തിന്മേലുള്ള ഏതു കൈകടത്തലും അന്യായമായിരിക്കും'' എന്നാണ് കോടതി വിധി. പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത പാലിച്ചിരിക്കണം; പ്രവേശനാര്ഥികളുടെ യോഗ്യത താരതമ്യം ചെയ്യുന്നതിനുള്ള പൊതുപ്രവേശനപ്പരീക്ഷയോ വാചാപരീക്ഷയോ യോഗ്യതാ പരീക്ഷയിലെ മാര്‍ക്കോ പരിഗണിച്ചിരിക്കണം; ഇത്രയും നോക്കിയാല്‍ മതി.
മധ്യപ്രദേശിലെ സ്വകാര്യ പ്രൊഫഷണല്‍ കോളേജ് പ്രവേശനം പൊതുപ്രവേശന പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന മധ്യപ്രദേശ് സര്‍ക്കാറിന്റെ തീരുമാനത്തെ അംഗീകരിച്ച ജബല്‍പുര്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഡിവിഷന് ബെഞ്ച് വിധിച്ചിരിക്കുന്നത്.
രസകരമാണ് കോടതിയുടെ കാര്യങ്ങള്‍.
1993 ല്‍ ഏഴംഗ സുപ്രീംകോടതി ബെഞ്ചാണ് വിദ്യാര്‍ഥി പ്രവേശനത്തിലെ മാനേജ്മെന്റിന്റെ വിവേചനാധികാരമാണ് സകല അഴിമതിക്കും കാരണമെന്നു കണ്ടെത്തിയത്. (ഉണ്ണികൃഷ്ണന് വിധി).
ആ അഴിമതി അവസാനിപ്പിക്കാനാണ് സുപ്രീംകോടതി തന്നെ സ്വമേധയാ ഒരു സ്കീമിനു രൂപം കൊടുത്തത്. ഏതാണ്ട് പത്തുവര്‍ഷത്തോളം അതനുസരിച്ച് ഭംഗിയായി കാര്യങ്ങള്‍ നടന്നു.
ആ അഴിമതി അവസാനിപ്പിക്കാനാണ് സുപ്രീംകോടതി തന്നെ സ്വമേധയാ ഒരു സ്കീമിനു രൂപം കൊടുത്തത്. ഏതാണ്ട് പത്തുവര്‍ഷത്തോളം അതനുസരിച്ച് ഭംഗിയായി കാര്യങ്ങള്‍ നടന്നു.
അപ്പോഴാണ് ഏഴംഗ ബെഞ്ച് രൂപം കൊടുത്ത സ്കീം ഭരണഘടനാ വിരുദ്ധമാണെന്ന് പതിനൊന്നംഗ ബെഞ്ച് തീര്‍പ്പാക്കിയത്. (പൈ ഫൗണ്ടേഷന് വിധി).ഭരണഘടനയിലെ മാറ്റങ്ങളേക്കാള്‍ ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും യുക്തിയാണ് ആ തീരുമാനത്തില്‍ പ്രതിഫലിച്ചത് എന്നു വ്യക്തം. ഏതായാലും ആ വിധി അനുസരിച്ച് വിദ്യാര്‍ഥി പ്രവേശനത്തിലും ഫീസ് നിര്‍ണയത്തിലും മാനേജ്മെന്റിന്റെ അവകാശങ്ങള്‍ക്ക് മുന്‍തൂക്കം കിട്ടി. രണ്ടു നിബന്ധനകള്‍ മാത്രം; അമിതമായ ഫീസ് പിരിവോ കോഴയോ പാടില്ല. വിദ്യാര്‍ഥി പ്രവേശനം യോഗ്യതാനുസൃതവും സുതാര്യവും നീതിയുക്തവും ആയിരിക്കണം.
പക്ഷേ, പൈ ഫൗണ്ടേഷന് വിധിന്യായത്തെ സംസ്ഥാന സര്‍ക്കാരുകള്‍ ജനപക്ഷത്തു നിന്നും മാനേജ്മെന്റുകള്‍ അവരുടെ താത്പര്യാര്‍ഥവും വ്യാഖ്യാനിച്ചതോടെ വീണ്ടും തര്‍ക്കമായി, കേസായി, ഇസ്ലാമിക് അക്കാദമി കേസ്, ഇനാംദാര്‍ കേസ്, ബാല്‍ പാട്ടീല്‍ കേസ്..... എന്നിങ്ങനെ പല പല വിധികള്‍. അവയെ ആസ്പദമാക്കി വിവിധ ഹൈക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ പലപ്പോഴും പരസ്പരവിരുദ്ധം. സുപ്രീംകോടതി വിധിയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് സംസ്ഥാന സര്‍ക്കാറുകള്‍ (കേരളമുള്‍പ്പെടെ) പാസ്സാക്കിയ നിയമങ്ങളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച കേസുകളിലെ അന്തിമവിധി ഇനിയും ആയിട്ടില്ല. ഓരോ കൊല്ലവും കോളേജ് തുറക്കാറാകുമ്പോള്‍ ഓരോ ഇടക്കാല വിധി വരും. ആകെ അനിശ്ചിതത്വം, ആകപ്പാടെ വക്കീലന്മാരുടെ കൊ'ുകാലം.
ഏതായാലും നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സുപ്രീംകോടതി കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിധി മാനിച്ചേ സര്‍ക്കാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. അങ്ങനെ നോക്കുമ്പോള്‍, ഇതുവരെ വന്ന വിധികളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ചിത്രം ഇതാണ്:

1. വിദ്യാര്‍ഥി പ്രവേശനത്തിലും ഫീസ് നിര്‍ണയത്തിലും മാനേജ്മെന്റുകള്‍ക്കാണ് അവകാശം.
2. പക്ഷേ, ഇത് നിരങ്കുശമായ അധികാരമല്ല. വിദ്യാര്‍ഥി പ്രവേശനം യോഗ്യതാനുസൃതവും സുതാര്യവും നീതിയുക്തവും ആയിരിക്കണം. ഫീസ് നിരക്ക് കോളേജിലെ ചെലവിന് അനുസൃതമേ ആകാവൂ. കൊള്ളലാഭമോ കോഴയോ പാടില്ല.
3. ഇത് രണ്ടും ഉറപ്പാക്കാനായി സുപ്രീം കോടതി തന്നെ നിര്‍ദേശിച്ച പ്രകാരമുള്ള ഉന്നതാധികാര സമിതികള്‍ ഉണ്ടാകണം.
4. അവരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന മാനേജ്മെന്റുകള്‍ക്കെതിരെ സര്‍ക്കാറിനും സര്‍വകലാശാലകള്‍ക്കും ശിക്ഷാ നടപടികള്‍ സ്വീകരിക്കാം.
സുപ്രീം കോടതി വിധികളില്‍ വിട്ടുപോകുന്ന ഒരു സംഗതി സാമൂഹിക നീതിയാണ്; ഉയര്‍ന്ന ഫീസ് കൊടുക്കാന്‍ കഴിവില്ലാത്ത, മിടുക്കരായ പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്. അവരുടെ താത്പര്യം സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാറുകള്‍ സ്വകാര്യമാനേജ്മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തുന്നത്. കേരളത്തിലെ സാഹചര്യത്തില്‍ രണ്ടു കാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്.
ഒന്ന്, പണ്ട് ഉണ്ണികൃഷ്ണന് സ്കീമില്‍ ഉണ്ടായിരുന്നതുപോലെ ഒരു നിശ്ചിത ശതമാനം സീറ്റിലെങ്കിലും കുറഞ്ഞ ഫീസ് അനുവദിക്കുക.
രണ്ട്, ആ സീറ്റുകളില്‍ മെറിറ്റും സംവരണവും അനുസരിച്ച് പൊതുപ്രവേശന പരീക്ഷ റാങ്കുലിസ്റ്റില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുക.
മേല്‍ സൂചിപ്പിച്ച സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഇതുരണ്ടും ചെയ്യാന്‍ മാനേജ്മെന്റിന് ബാധ്യത ഇല്ല. പിന്നെ എന്തിന്റെ ബലത്തിലാണ് സര്‍ക്കാര്‍ അവരെ നിര്‍ബന്ധിക്കുക? ഇവിടെയാണ് ഒരു അപകടം പതിയിരിക്കുന്നത്. കുറച്ചു സീറ്റില്‍ ഫീസ് ഇളവ് ചെയ്യുന്നതിനു പകരമായി ബാക്കി സീറ്റില്‍ ജസ്റ്റിസ് മുഹമ്മദ്കമ്മിറ്റി അനുവദിച്ചതിലും കൂടുതല്‍ ഫീസ് പിരിക്കാന്‍ മാനേജ്മെന്റ് ആവശ്യപ്പെടുമെന്നുറപ്പാണ്. അതു തീര്‍ച്ചയായും മാനേജ്മെന്റിന് നഷ്ടംവരാത്ത വിധത്തിലും, പലപ്പോഴും ലാഭം കൂട്ടുന്ന വിധത്തിലും ആകാനാണ് സാധ്യത. മറ്റൊരു അപകടം, അത്തരം പെയ്മെന്റ് സീറ്റുകളില്‍ ആരെ വേണമെങ്കിലും പ്രവേശിപ്പിക്കാന്‍ മാനേജ്മെന്റ് മുതിരുകയും സര്‍ക്കാര്‍ അതിനുനേരെ കണ്ണടയ്ക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യും എന്നുള്ളതാണ്. സ്വാശ്രയ കോളേജുകളിലെ കോഴപ്പിരിവ് നാട്ടിലൊക്കെ പാട്ടായിട്ടും ഇതുവരെ ഒരു മാനേജ്മെന്റിനെതിരെപ്പോലും ശിക്ഷാ നടപടികള്‍ ഉണ്ടാകാത്തതിന്റെ രഹസ്യം ഇതായിരിക്കുമോ?
ഇത്തരം നീക്കുപോക്കുകളുടെ ആത്യന്തികഫലം സുപ്രീം കോടതി അധികാരപ്പെടുത്തിയ ഉന്നതാധികാര കമ്മിറ്റിയുടെ വിശ്വാസ്യത തകര്‍ക്കുകയാണ്. ചുരുക്കത്തില്‍ സാമൂഹിക നീതിയുമില്ല നീതിയുക്തമായ പ്രവേശനവുമില്ല എന്നതായിരിക്കുന്നു അവസ്ഥ.
സുപ്രീം കോടതിയുടെ പ്രഖ്യാപിത നിലപാട് ഈ വിധമായിരിക്കേ, സംസ്ഥാന സര്‍ക്കാറിന് ചെയ്യാവുന്നതുംചെയ്യേണ്ടതും ഇതാണ്.
1. വിദ്യാര്‍ഥി പ്രവേശനം സുതാര്യമായും നീതിയുക്തമായും യോഗ്യതാനുസൃതമായും നടക്കുന്നു എന്ന് ഉറപ്പുവരുത്തുക.
2. ഓരോ കോളേജിന്റെയും ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് ജസ്റ്റിസ് മുഹമ്മദ്കമ്മിറ്റി നിശ്ചയിക്കുന്ന ഫീസില്‍ കൂടുതല്‍ ഒരു പിരിവും അവര്‍ നടത്തുന്നില്ല എന്നുറപ്പാക്കുക.
3. ഈ രണ്ടു ചുമതലകളും തൃപ്തികരമായി നിറവേറ്റാനുതകുന്ന വിധം ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയെ ശക്തിപ്പെടുത്തുക, പിന്തുണയ്ക്കുക.
4. ഉന്നതാധികാര കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ ലംഘിക്കുകയോ കോഴവാങ്ങുന്നതായി തെളിയിക്കപ്പെടുകയോ ചെയ്യുന്ന മാനേജ്മെന്റുകളെ മാതൃകാപരമായി ശിക്ഷിക്കുക.
സാമൂഹിക നീതി ഉറപ്പുവരുത്താനായി സര്‍ക്കാറിന് എന്തുചെയ്യാന്‍ കഴിയും?
എന്‍ജിനിയറിങ് മേഖലയില്‍ ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലായി ആവശ്യത്തിന് സീറ്റുകള്‍ ഉണ്ട്. മൊത്തം 25,000 പേര് എല്ലാ കോളേജുകളിലുമായി പ്രവേശനം നേടുമ്പോള്‍ നാലുവര്‍ഷം കഴിഞ്ഞ് അവരില്‍ കഷ്ടിച്ച് 10,000 പേര് മാത്രമേ പാസ്സാകുന്നുള്ളൂ. പത്രത്തില്‍ പടവും പരസ്യവും പത്രാസും കാട്ടുന്ന പല സ്വാശ്രയകോളേജുകളിലും പത്തുശതമാനം കുട്ടികള്‍ പോലും പാസാകുന്നില്ല എന്നതാണ് സത്യം.
പൊതുപ്രവേശന പരീക്ഷയില്‍ പതിനായിരമോ പന്തീരായിരമോ, റാങ്കിനപ്പുറമെത്തുന്ന കുട്ടികള്‍ എന്ജിനിയറിങ്ങിനു പകരം അവര്‍ക്കഭിരുചിയുള്ള മറ്റേതെങ്കിലും വിഷയം എടുത്ത് പഠിക്കുന്നതായിരിക്കും അവര്‍ക്കും നാടിനും നല്ലത്. സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളില്‍ പ്രവേശനം നേടുന്ന ദരിദ്രരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കണം. ഇത് എന്ജിനിയറിങ്ങിനും മെഡിസിനും മാത്രം പോരാ. സയന്‍സ്, ഹ്യുമാനിറ്റീസ് മുതലായ വിഷയങ്ങള്‍ക്കും മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണം. ഇതിനായി ഒരു വിദ്യാഭ്യാസ നിധിക്ക് രൂപം കൊടുക്കണം. പഠിച്ചു നല്ലനിലയിലെത്തിയ മലയാളികള്‍ ഇത്തരമൊരു നിധിക്ക് കൈയയച്ച് സംഭാവന നല്കുമെന്നുറപ്പാണ്. അതിനുവേണ്ട നടപടികള്‍ ഇനിയും വൈകിക്കരുത്.
എം.ബി.ബി.എസ്., നഴ്സിങ്, പാരാമെഡിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍ ആവശ്യമുണ്ടോ എന്ന് ഒരു വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണം. ആവശ്യമെന്നുകണ്ടാല്‍, സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്പത്രികളോടും ചേര്‍ന്ന് പൊതുമേഖലയില്‍ മെഡിക്കല്‍ - നഴ്സിങ് കോളേജുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കണം. സുസജ്ജമായ ആസ്പത്രി ഉള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ കോളേജുകൂടി നടത്തുന്നതിനുള്ള അധികച്ചെലവ് ദുര്‍വഹമല്ല എന്ന് ചില പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിക്കേണ്ട പോംവഴിയാണ്.
ഏതായാലും വിദ്യാഭ്യാസത്തിലെ സാമൂഹിക നീതി പരിപാലിക്കാനുള്ള വഴി സര്‍ക്കാര്‍ സ്വന്തമായി കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ് സുപ്രീംകോടതി വിധികള്‍ കാണിക്കുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങളും കുറഞ്ഞ ഫീസും സ്കോഷര്പ്പിപ്പും പൊതു വിദ്യാലയങ്ങളില്‍ ലഭ്യമായാല്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ അങ്ങോട്ടേ പോകൂ. അപ്പോള്‍ വിപണി നിയമമനുസരിച്ചുതന്നെ ഫീസ് കുറയ്ക്കാനും സ്കോഷര്പ്പിപ്പുകള് നല്‍കാനും സ്വാശ്രയ കോളേജുകള്‍ നിര്‍ബന്ധിതരാകും. കോളേജുകളിലെ ഗുണനിലവാരത്തെപ്പറ്റിയും ജയശതമാനത്തെപ്പറ്റിയുമുള്ള സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ മതി.
ഇതു ചെയ്യുന്നതിനു പകരം സ്വാശ്രയ മാനേജുമെന്റുകളുടെ മുന്നില്‍ ഏതാനും ഫ്രീ സീറ്റുകള്‍ക്കായി കെഞ്ചുന്നത് സര്‍ക്കാറിന്റെ വിലയിടിക്കുന്നതിനും അവരുടെ വഴിവിട്ട നടപടികള്‍ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്ന ആരോപണം ഉയരുന്നതിനും മാത്രമേ ഉതകുകയുള്ളൂ.