Wednesday, January 13, 2010

ഒരു വെടിക്ക് എത്ര പക്ഷികള്‍

സാംസ്കാരിക നായകനായ സക്കറിയ പയ്യന്നൂരില്‍ പ്രസംഗ മദ്ധ്യേ ഉപയോഗിച്ച ചില പരാമര്‍ശങ്ങളേ തുടര്‍ന്ന കൈയേറ്റം ചെയ്യപ്പെട്ടത് വന്‍ വിവാദമായിരിക്കുകയാണല്ലോ. സാധാരണ ഗതിയില്‍ മാധ്യമങ്ങള്‍ പരിഗണന കൊടുക്കുന്ന ഒരു സാംസ്ക്കാരിക നായകനല്ല സക്കറിയ മറിച്ച് പരിഗണന കൊടുക്കുന്നവരുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവനാണ്‌ സക്കറിയ. മാത്രവുമല്ല സി.പി.എമിലെ ഔദ്യോഗിക വിഭാഗത്തിനോട് പല വിഷയങ്ങളിലും അനുഭാവം പ്രകടിപ്പിക്കുന്ന ആളുമാണ്‌. അത്തരത്തിലുള്ള ഒരാളെയാണ്‌ പ്രസംഗ മദ്ധ്യേ ഉണ്ടായ ചില പരാമര്‍ശങ്ങളുടെ പേരില്‍ കൈയേറ്റം ചെയ്യപ്പെട്ടത്.

മന്‍ചേരിയില്‍ രാജ് മോഹന്‍ ഉണ്ണിത്താനുണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്തം ഡി.വൈ.എഫ്.ഐയുടെ തലയില്‍ മാത്രം വച്ചുകെട്ടുകയും അതോടൊപ്പം ഒളിജീവിതത്തിന്റെ മറയില്‍ ലൈംഗീകതയുടെ സുഖങ്ങള്‍ അനുഭവിച്ച പാര്‍ട്ടിയാണ്‌ സി.പി.എം എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ചിലര്‍ അദ്ദേഹവുമായി വാക്കുതര്‍ക്കമായി തുടര്‍ന്ന് അത് കൈയേറ്റത്തിന്റെ വക്കത്തുമെത്തി. തുടര്‍ന്ന കണ്ടത് ഡി.വൈ.എഫ്.ഐ സക്കറിയയെ കൈയേറ്റം ചെയ്തു എന്ന വിവാദമായിരുന്നു. ചാനലായ ചാനല്‍ മുഴുവന്‍ സക്കറിയായുടെ പ്രതികരണം ചെറിയ വിമര്‍ശനത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിയാതെ വന്നിരിക്കുന്നു. ഇത് അധികാരത്തിന്റെ മത്താണ്‌ തുടങ്ങി ഡി.വൈ.എഫ്.ഐ സമ്മേളന കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍ സക്കരിയാ നല്‍കി. സംഭവ അറിഞ്ഞ ഉടന്‍ സമ്മേളന നഗരിയില്‍ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ കൈയേറ്റത്തെ അപലപിച്ചു മന്ത്രി ബേബി അപലപിച്ചു അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കുന്‍ തടയാന്‍ പാടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. വൈകുന്നേരം ഡിഫി സമ്മേളന വേദിയില്‍ വച്ച് പിണറായി വിജയനും കൈയേറ്റത്തെ അപലപിച്ചു. അതോടൊപ്പം സദസിനെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ പ്രകോപനപരമായി പ്രസംഗിച്ചാല്‍ ഇത്തരം കൈയേറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

വൈകുന്നേരം ഇന്ത്യാവിഷനില്‍ ചര്‍ച്ച തുടങ്ങിയ ഭഗത് സ്ഥാപിച്ചെടുക്കാന്‍ നോക്കിയത് ശ്രീരാം സേന മംഗലാപുരത്ത് നടത്തുന്ന സാംസ്ക്കാരിക ഫാസിസത്തിന്റെ കേരളപ്പതിപ്പാണ്‌ ഈ സംഭവം എന്ന നിലയിലാണ്‌. വേദി അറിഞ്ഞു പ്രസംഗിച്ചില്ലെങ്കില്‍ തല്ലുകിട്ടും എന്നാണ്‌ പിണറായി ഓര്‍മ്മിപ്പിക്കുന്നതെന്നും ഭഗത് വ്യാഖ്യാനിച്ചു. ഡിഫി ആസൂത്രിതമായി നടത്തിയ ഒരു സംഭവമല്ലാതിരുന്നിട്ട് പോലും അതിന്റെ ഉത്തരവാദത്തം മുഴുവന്‍ അവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഭഗത്തിന്റെ ആവേശം അതിഭയങ്കരമായിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളേപ്പറ്റി ഞാന്‍ ഒരു അധികേഷപവും ചൊരിഞ്ഞില്ല എന്ന് ആ ചര്‍ച്ചയില്‍ സക്കറിയ ആണയിട്ടു. അങ്ങനെ അല്ല എന്ന് പറഞ്ഞ ഡി.ഫി നേതാവിനോട് സക്കറിയയെ കേരളത്തിന്‌ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞ് ഭഗത്ത് തട്ടിക്കയറി.സാറാ ജോസഫും എം ലിജുവും എന്തിന്‌ എ.വൈ.എസ്.എഫ് നേതാവ് സുപാല്‍ വരെ ഈ വിഷയത്തില്‍ സക്കറിയക്ക് പിന്‍തുണയുമായി എത്തി. ഡിഫിയുടെ കാടത്തത്തില്‍ ആത്മരോഷം പ്രകടിപ്പിച്ച് കേരളം ഉറങ്ങി.


പിറ്റേന്ന് കൈരളി പീപ്പിള്‍ സക്കറിയുടെ പ്രസംഗം പുറത്തുവിട്ടു . അതിലെ പരാമര്‍ശങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ രാജ് മോഹന്‍ ഉണ്ണിത്താനെ ന്യായികരിക്കാന്‍ പഴയ സി.പി.എം നേതാക്കളുടെ ഒളിജീവിതത്തിന്റെ മറവില്‍ അനുഭവിച്ച് സുഖങ്ങളുടെ ചരിത്രം ഉപയോഗിക്കുന്നു എന്ന് മനസിലാകാവുന്നതെ ഉള്ളൂ. അത് ഒരു സദസില്‍ പറഞ്ഞപ്പോള്‍ വികാരപരരായ ചിലര്‍ സക്കറിയയെ കാണുകയും അവര്‍ തമ്മിലുള്ള വാക്കേറ്റം കയേറ്റമാകുകയുമാണ്‌ ചെയ്തത് എന്ന് മനസിലാകും. അതല്ലാതെ ആസൂത്രിതമായ ഒന്നും അവിടെ സംഭവിച്ചിട്ടില്ല. താന്‍ അപകീര്‍ത്തികരമായി ഒന്നും പറഞ്ഞില്ല എന്ന് ആണയിട്ട് സക്കറിയ , സക്കറിയയെ അവിശ്വസിക്കേണ്ടതില്ല എന്ന് പറഞ്ഞ ഭഗത്ത് വിഷ്വലുകള്‍ വച്ച് ഒരു ചര്‍ച്ച നടത്തിക്കണ്ടില്ല. എന്നാല്‍ മനോരയില്‍ സക്കറിയ ഇതിനെ വീണ്ടും ന്യായീകരിച്ചു.

ഇനി ഇതിന്റെ മറുവശത്തേക്ക് വരാം മാധ്യമങ്ങള്‍ക്ക് അത്രയൊന്നും അഭിമതനല്ലാത്ത സക്കറിയ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഇത്രക്ക് ആഘോഷിക്കപ്പെടുന്നു. ഡി.ഫിക്കെതിരെ അടിക്കാന്‍ കിട്ടിയ ഒരു വടി എടുത്ത് അടിച്ചത് മാത്രമാണോ അല്ല എന്ന് കരുതേണ്ടി വരും കാരണം ഉണ്ണിത്താന്‍ സംഭവത്തിന്‌ ശേഷം ഇന്ത്യാവിഷനില്‍ നടന്ന ചര്‍ച്ച കണ്ടവര്‍ക്ക് ആ ചര്‍ച്ചയുടെ സ്വഭാവം ഓര്‍മ്മയുള്ളവര്‍ അന്ന് പങ്കെടുത്ത പെണ്‍വിഷയ സ്പെഷിലിസ്റ്റ് പി.സി ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെ ഇടതുപക്ഷത്ത് ആരാണ്‌ ഈ പരിപാടിക്ക് മോശം. കേരളത്തില്‍ നടന്ന എല്ലാ ലൈംഗീക വിവാദത്തിലും അഭിപ്രായം പറയുന്ന ജോര്‍ജ്ജിനെ ഉപയോഗിച്ച് ഇന്ത്യാവിഷന്‍ പറയിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ബാക്കിയാണ്‌ സക്കറിയായിലൂടെ വീണുകിട്ടിയത്. അത് ഡി.ഫിയുടെ താലിബനിസം എന്നത് ഇതിന്റെ ഒരു ബോണസ് മാത്രമാണ്‌.

ഇനി ഈ സക്കറിയുടെ പ്രസംഗത്തിന്‌ ശേഷം വിവാദങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് കരുതുക. രണ്ട് ദിവസത്തിനുള്ളില്‍ ഈ വിവാദ പരാമര്‍ശമുള്ള പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇന്ത്യാവിഷനും ഏഷ്യാനെറ്റും പ്രസിദ്ധീകരിക്കും. അന്ന് ചര്‍ച്ചകളില്‍ പങ്കെറ്റുക്ക ആസാദും ജനശക്തി സുഗതനും ഉമേഷ് ബാബു കെ.സിയും പിയേഴ്സണുമൊക്കെയാകും. അവര്‍ പറയും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളേ പയ്യന്നൂര്‍ പോലെ ഉള്ള ഒരു സ്ഥലത്തുവച്ച് ഉണ്ണിത്താനോട് ഉപമിച്ചിട്ട് ഒരു സി.പി.എമുമ്കാര്നും പ്രതികരിച്ചില്ല എന്ന്. ഞാന്‍ അവിടെ ഉണ്ടായിരുന്നു എങ്കില്‍ സക്കറിയുടെ ചെപ്പകുറ്റിക്കിട്ട് പൊട്ടിച്ചെനെ എന്ന് ഉമേഷ് ബാബു വികാരപരമായി പറയുമായിരുന്നു. ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായിക്കൊപ്പം നിന്നതിനാല്‍ സക്കറയിക്ക് ആവിഷ്ക്കര സ്വാതന്ത്ര്യത്തിന്റെ ഇളവകള്‍ ലഭിക്കുന്നു എന്ന് വ്യാഖ്യാനിക്കപ്പെട്ടേനെ. സക്കറിയുടെ സദാചാര വിരുദ്ധതയെപ്പറ്റി ക്രൈം നന്ദകുമാര്‍ ഒരു പ്രത്യേക ലക്കമിറക്കിയെനേ ജനശക്തി മുതല്‍ മാതൃഭൂമി വീക്കിലിയില്‍ വരെ പ്രത്യക പതിപ്പിറങ്ങിയേനെ.

അപ്പോള്‍ ഒരു വെടിക്ക് എത്രപക്ഷികളാണ്‌ കിട്ടിയത് എന്ന് ഇനി ആലോചീക്കുക

8 comments:

ചിന്തകന്‍ said...

ഉണ്ണിത്താന്റെ സദാചാരത്തെ വിമര്‍ശിക്കുക എന്നതിലുപരി എതിര്‍ പാര്‍ട്ടിക്കാര്‍ക്കെതിരെ സദാചാരവുമായി ബന്ധപ്പെട്ട് അസത്യ ഫലിതങ്ങള്‍ തട്ടിവിട്ട് അവഹേളിക്കുന്ന ഉണ്ണിത്തന്റെ കാപട്യം നിറഞ്ഞ, വൃത്തികെട്ട ഏര്‍പാടാണ് സത്യത്തില്‍ പിച്ചിച്ചീന്തപെട്ടത്. ഉണ്ണിത്താനെപോലൊരാള്‍ തീര്‍ച്ചയായും അത് അര്‍ഹിക്കുന്നുണ്ടായിരുന്നു.

സകറിയ ഉണ്ണിത്താനെ സപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല ചെയ്തത്, കമ്യൂ‍ണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകരെ മുഴുവന്‍ അയാളോടുപമിക്കുക്കാനുള്ള ഒരു ശ്രമമാണ് നടത്തിയത്.

സി പി എമിനെ അടിക്കാന്‍ പറ്റിയ വടികള്‍ കിട്ടിയാല്‍ പരമാവധി ഉപയോഗപെടുത്തുക എന്നത് വലതു പക്ഷ മാധ്യമ കള്‍ചറിന്റെ ഒരു ഭാഗം കൂടിയാണ്.

chithrakaran:ചിത്രകാരന്‍ said...

സക്കറിയയുടെ നല്ലകാലം !!!

മൂര്‍ത്തി said...

തീര്‍ത്തും പക്ഷപാതപരമായ സമീപനം തന്നെയാണ് ഈ വിഷയത്തിലും മാധ്യമങ്ങള്‍ പുലര്‍ത്തുന്നത്. സക്കറിയയുടെ വാക്കുകള്‍ അദ്ദേഹത്തിനു എത്ര അനുകൂലമാക്കുവാന്‍ പറ്റുമോ അത്ര അനുകൂലമാക്കിയും, പിണറായി വിജയന്റെയോ മറ്റു ഇടതുപക്ഷക്കാരുടെയോ വാക്കുകള്‍ എത്ര പ്രതികൂലമാക്കാന്‍ പറ്റുമോ അത്ര പ്രതികൂലമാക്കിയും ആണ് വ്യാഖ്യാ‍നങ്ങള്‍ മുഴുവന്‍ ഇറങ്ങുന്നത്. വ്യക്തിയെ വിശ്വസിക്കാം സംഘടനകളെ വിശ്വസിക്കാന്‍ പറ്റുകയില്ല എന്ന അരാഷ്ട്രീയരാഷ്ട്രീയവും ഇതിന്റെ കൂട്ടത്തില്‍ കയറ്റിവിടുന്നു.

ഒന്നും കണ്ടാലും കേട്ടാലും പ്രതികരിക്കാത്ത നിര്‍ഗുണപരബ്രഹ്മങ്ങളെ സൃഷ്ടിച്ചുകഴിഞ്ഞാല്‍ പിന്നെ ഏത് നയപരിപാടികള്‍ നടപ്പിലാക്കുന്നതിനും ആരെയും പേടിക്കണ്ട എന്നറിയാവുന്നവര്‍, അത്തരത്തിലൊരു സാഹചര്യം വളര്‍ത്തിയെടുക്കുന്നതിനായി സ്വാഭാവിക പ്രതികരണങ്ങളെപ്പോലും ഭീകരവാദമാക്കുന്നു. ഈ തന്ത്രത്തെ എതിര്‍ക്കാതിരിക്കുന്നത് ആത്മഹത്യാപരമാണ്.

Té la mà Maria - Reus said...

very good blog, congratulations
regard from Reus Catalonia
thank you

ജിവി/JiVi said...

കലക്കി. ഇങ്ങനെയൊരു തമാശ അരങ്ങേറിയിരുന്നെങ്കില്‍ അത് ഒന്നുകൂടി ആസ്വാദ്യകരമായാനെ.

സാപ്പി said...

അല്ല അങ്ങനെയല്ല നന്നെക്കുറഞ്ഞത്‌ കണ്ണൂരെങ്കിലും അങ്ങനെയല്ല.... അവിടെ കുറച്ച്‌ ഡിഫിക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്ന കവലയാണെങ്കില്‍ അവിടെ സിപി എമ്മിണ്റ്റേതോ ഡിഫിക്കാരുടേതോ അല്ലാത്ത പോസ്റ്ററോ പ്രസംഗമോ അനുവദിക്കാറില്ല .... ഡിഫിക്കാര്‍ തങ്ങള്‍ക്ക്‌ അനഭിമതമായത്‌ പ്രസംഗിക്കുന്നവരെ അടിക്കുന്നത്‌ കണ്ണൂരു ആദ്യത്തെതല്ല ഇതിപ്പോള്‍ അവസാനത്തേതുമല്ല..... ഓരോ കലാ പരിപാടി കഴിഞ്ഞാലും സംഗതി വിവാദമാകുമ്പോള്‍ ജില്ലാ നേതാക്കള്‍ അപലപിക്കുകയും നടപടിയെടുക്കുകയും ചെയ്യാറുണ്ട്‌ (അതും ഒരു സ്ഥിരം പക്തിയാണെന്നര്‍ത്ഥം...) ഇതില്‍ നം പ്രതിഷേധിക്കേണ്ടതുണ്ട്‌..... ഡിഫി എന്നത്‌ കണ്ണൂരു മിക്കയിടത്തും ഗുണ്ടകളുടെ ഗ്യംങ്ങിണ്റ്റെ പേരാണന്ന് തോന്നിയിട്ടുണ്ട്‌...... ഈ ലിങ്ക്‌ നോക്കൂ...
http://sapy-smiling.blogspot.com/2010/01/blog-post.html

jayashankaran said...

ഡിഫി എന്നത്‌ കണ്ണൂരു മിക്കയിടത്തും ഗുണ്ടകളുടെ ഗ്യംങ്ങിണ്റ്റെ പേരാണന്ന് തോന്നിയിട്ടുണ്ട്‌..

Mashe... sappi mon..

Kannur districtele janangal mothamayum gundakal anu...mashe

namukku ejilla keralathil ninnu eduthu matti angu nammude narendra modiude gujarthinode cherthaloo...!!!!!!

Rajesh said...

പഴയ ശൗര്യമൊക്കെ കെട്ടടിങ്ങിയ, പണിയില്ലാത്ത ചെറുപ്പക്കാരുടെ ഒരു കൂട്ടം‌ മാത്രമായി മാറിയിരിക്കുകയാണ് ഈ സം‌ഘടന. മുമ്പിവര്‍‌ നാട്ടിലെ ഏതൊരു കാര്യത്തിലും തലയിട്ട് ഇവരുടെ ഊര്‍‌ജ്ജസ്വലത കാട്ടിയിരുന്നു. കേരളത്തിന്റെ ഒരറ്റം മുതല്‍‌ മറ്റേയറ്റം വരെ പൊട്ടാതെ കോട്ട കെട്ടാനുള്ള കരുത്തുമുണ്ടായിരുന്നു. ഇന്നു സ്ഥിതിമാറി, പാര്‍‌ട്ടിയെ പറ്റിയാരെങ്കിലും പറഞ്ഞാല്‍‌ മാത്രം‌ പ്രതികരിക്കുന്ന കുറേ ആട്ടക്കോലങ്ങളായി മാറിയിവര്‍‌. ഇവരുടെ ചെയ്തികള്‍‌ക്കു വിശ്വാസ്യത നഷ്ടപ്പെട്ടു. അനാവശ്യ പ്രശ്‌നങ്ങള്‍‌ക്കു കോലാഹലമുണ്ടാക്കുകയും, പ്രതികരിക്കേണ്ടയിടങ്ങളില്‍‌ മൗനമവലം‌ബിച്ചും വളര്‍‌ത്തുനായ്‌ക്കളേക്കാള്‍‌ തരം‌ താണുപോയി. ഇവരുടെ ചെയ്‌തികള്‍‌ ഇനി നല്ലതായാലും‌ ചീത്തയായാലും‌ പൊതു ജനത്തിനു വിശ്വസിക്കാന്‍‌ അല്പം‌ ബുദ്ധിമുട്ടുണ്ടാവും‌. യജമാനനോടുള്ള കൂറല്ലാതെ സഹജീവിയോടുള്ള കാരുണ്യം‌ എങ്ങനെ പ്രതീക്ഷിക്കും. അധികാരത്തില്‍‌ കണ്ണുവെച്ചും‌ കീശവീര്‍‌പ്പിക്കാനവസരം‌ കിട്ടുമ്പോള്‍‌ കണ്ണടച്ചതിനു കൊടികാട്ടിയും നടക്കുന്ന നേതക്കന്‍‌മാരെയല്ലേ ഇവര്‍‌ കണ്ടു പഠിക്കുന്നത്... എന്നെങ്കിലും നന്നാവുമായിരിക്കും അല്ലേ..!