Sunday, January 10, 2010

HMT ഭൂമി ഇടപാട് സുപ്രീം കോടതി ശരിവയ്ക്കുമ്പോള്‍

കേരളത്തിലെ വ്യവസായ മന്ത്രി ഇളമരം കരീം ഏതാണ്ട് 2 മാസക്കാലം വേട്ടയാടപ്പെട്ട് എച്.എം.ടി ഭൂമി വിവാദം ഹൈക്കോടതി വിധിയോടെ അവസാനിച്ചതായിരുന്നു. ഭൂമി ഇടപാട് ശരിവച്ച ഹൈക്കോടതി വിധി വന്ന അന്ന് വൈകുന്നെരം പരാതിക്കാരനായ ജോയി കൈതാരത്തിന്റെ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ വിവിധ ചാനലുകളിലിരുന്ന് ഈ കേസ് സുപ്രിം കോടതിയില്‍ കണ്ടോളാം എന്ന് വീമ്പടിക്കുന്നുണ്ടായിരുന്നു. മാത്രവുമല്ല അന്ന് ശിവന്‍ മഠത്തിലിനൊപ്പം കേരളത്തിലെ " യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ " നേരവകാശികളെല്ലാം ചേര്‍ന്ന് ഹൈക്കോടതിയില്‍ തോറ്റ കേസ്‌ ജയിച്ചത് പോലെ ആക്കിതീര്‍ത്തിരുന്നു. ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ച വാര്‍ത്ത 7 ആം പേജില്‍ 9 ആം പേജിലോ 14 ആം പേജിലോ ഒക്കെയായി തപ്പി എടുക്കേണ്ട അവസ്ഥയായി.

കേന്ദ്ര പൊതുമേഖല സ്ഥാപനമായി എച്ച്.എം.ടി. ഓപ്പണ്‍്‌ ടെണ്ടര്‍ വിളിച്ച് സെന്റിന്‌ 1.3 ലക്ഷം രൂപ നിരക്കില്‍ ബ്ലൂസ്റ്റാര്‍ റിയാല്‍റ്റേറ്റേഴ്സിന്‌ 2005 ഇല്‍ വിറ്റ ഭൂമിയില്‍ സൈബര്‍ സിറ്റി സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുന്നതിനിടെ ഉല്‍ഘാടന ചടങ്ങില്‍ നിന്ന് വി.എസ് വിട്ട് നിന്നിടത്തു നിന്നാണ്‌ വിവാദം ആരംഭിക്കുന്നത്. അന്ന് വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഐ.റ്റി ഉപദേഷ്ടാവ് ഇതില്‍ ദുരൂഹത ഉണ്ട് എന്ന് രീതിയില്‍ വ്യംഗ്യമായി സൂചന നല്‍കുകയും ചെയ്തതോടെ വിവാദം കൊണ്ടുപിടിച്ചു. വിഭാഗീതയുടെ ഉച്ചസ്ഥായിയില്‍ വി.എസിന്റെ മൌനവും പുതിയ കഥകളിലേക്ക് മാധ്യമ പ്രവര്‍ത്തകരെ നയിച്ചു. അങ്ങനെ ഇളമരം ക രീം സംശയ ദൃഷ്ടിയിലായി. നാട്ടില്‍ വ്യവസായം ചെയ്യാന്‍ വരുന്നവന്‌ അതിനുള്ള സൌകര്യം ചെയ്തു കൊടുക്കുക എന്ന പണി ചെയ്യാന്‍ പോയതിനാല്‍ കരീം കേട്ട പഴിക്ക് കണക്കില്ല. അഴിമതി ആരോപണങ്ങള്‍ക്കൊപ്പം പലതും കരീമിന്‌ പതിച്ചു കിട്ടി പൊളിട്രിക്സുകാരന്‍ പി.ടി നാസര്‍ വക മുന്‍ കമ്യൂണിസ്റ്റ് എന്നായിരുന്നു ഒരെണ്ണം പിന്നീട് വാരാന്ത്യക്കാരന്‍ ജയശങ്കര്‍ അഭിനവ കുഞ്ഞാലിക്കുട്ടി എന്നും വിശേഷിപ്പിച്ചു. ഇതൊന്നും ഒരു തവണ അല്ല പല തവണ ഇതേ പംക്തികളില്‍ ആവര്‍ത്തിച്ചു. സകലമാന മുന്‍ കമ്യൂനിസ്റ്റുകാരും മാതൃഭൂമി മാധ്യമം മംഗളം തുടങ്ങിയ പത്രങ്ങളും കരീമിനെ വട്ടമിട്ട് ആക്രമിച്ചു. പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി മനോരമയും ഒപ്പം ചേര്‍ന്നു. സ്മാര്‍ട്റ്റ് സിറ്റി പദ്ധതിയെ മുന്‍ നിര്‍ത്തി ആയിരുന്നു പ്രധാന ആരോപണങ്ങള്‍ ഉദാത്തമായ സ്മാര്‍ട്ട് സിറ്റിക്കാരാറിനെപ്പറ്റി ജോസഫ് സി മാത്യു മുതല്‍ സി.ആര്‍ നീലകണ്ഠന്‍ വരെ മുതലക്കണ്ണീരൊഴിക്കി. മാന്യമായ വില നല്‍കി ഓപ്പണ്‍ ടെന്ററില്‍ ഭൂമി വാങ്ങി വ്യവസായം ചെയ്യാന്‍ വന്ന ഒരു സംരഭകന്‌ നേരിടേണ്ടി വന്നത് അതിഭയങ്കരമായ മാധ്യമ വേട്ടയാണ്‌.

അവസാനം ഇപ്പോള്‍ സുപ്രിം കോടതി വിധി വരുമ്പോള്‍ ഒരു പദ്ധതി അനാവശ്യ വിവാദം മൂലം 3 വര്‍ഷം തടസപ്പെട്ടത് കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമുണ്ടായി? കുറേക്കാലം മുന്‍പ് വരെ മാധ്യമ ചര്‍ച്ചകളില്‍ കേരളത്തിലെ തൊഴില്‍ സമരങ്ങള്‍ മൂലം വ്യവസായങ്ങള്‍ വരുന്നില്ല എന്ന മുറവിളി വളരെ സജീവമായിരുന്നു. എതാണ്ട് 10 വര്‍ഷമായി കേരളത്തിന്‌ ആ ദുഷ്‌പേര്‍ മാറി വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാധ്യമങ്ങളുടെ വിവാദ വ്യവസായത്തിനോ സംഘം ചേര്‍ന്ന പക്ഷപാതത്തിനോ അനുസൃതമായി വ്യവസായ അനുകൂലമല്ല എന്ന് ഒരിക്കല്‍ക്കൂടി അടിവര ഇടുന്നു. ഇത് സൈബര്‍ സിറ്റിക്ക് മാത്രമല്ല; 15 എക്കറില്‍ കിന്‍ഫ്രയില്‍ നിന്ന് 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത് ഐ.റ്റി സെസ് പണിയാന്‍ വന്ന സംരംഭകരും ഇതേ അവസ്ഥയില്‍ക്കൂടി കടന്നു പോയീ എന്നതും ഈ അവസരത്തില്‍ കൂട്ടി വായിക്കണം. അന്നും ചര്‍ച്ചകളില്‍ സജീവമായി ജോസഫ് സി. മാത്യുവിന്റെ മഹനീയ സാനിധ്യമുണ്ടായിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍മ്മിക്കാം. അദ്ദേഹവും കൂടി ചേര്‍ന്നെഴുതിയ സ്മാര്‍ട്ട് സിറ്റിക്കരാറിലെ ഈ ഭാഗം ഇവിടെ പ്രസക്തമാകുമോ എന്ന് വായനക്കാര്‍ തീരുമനിക്കുക

8.2.10 GoK shall make best efforts as a joint venture partner in SPV not to undertake activities that shall diminish the value of Smart City, such as (but not restricted to) encroachments, entry to polluting industries and any activity that will jeopardize the success of Smart City.

9 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കിരണ്‍ പറഞ്ഞത് ശരിയാണ്.ഇപ്പോളും ഈ കേസില്‍ സര്‍ക്കാര്‍ വിജയിച്ചു എന്ന് അംഗീകരിക്കാന്‍ ഇവിടുത്തെ “ചാനല്‍ ബുദ്ധി”ജീവികള്‍ക്ക് കഴിയുന്നില്ല.പത്രങ്ങളാണെങ്കില്‍ വാര്‍ത്ത 5 ഉം 7 ഉം പേജുകളില്‍ ഒതുക്കി.എന്തൊക്കെയായിരുന്നു പുകില്? കരീം കമ്മ്യൂണിസ്റ്റ് ആണോ എന്നു വരെ ഇവിടെ പലരും ചോദിച്ചു...ഭൂപരിഷ്കരണം നടത്തിയ 1957 ലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നവരെല്ലാം ഇപ്പോള്‍ ഭൂപരിഷ്കരണത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നതും കണ്ടു....ഇതൊക്കെ ഓരോ പാഠങ്ങളാണ്..എഴുതി ഫ്രെയിം ചെയ്ത് ഇവനൊക്കെ സൂക്ഷിക്കട്ടെ....കമ്മ്യൂണിസ്റ്റുകാരനെ നിരന്തരം അപമാനിക്കുമ്പോള്‍ എന്നെങ്കിലും ഒക്കെ അതു തിരിഞ്ഞു കടിക്കും എന്ന തിരിച്ചറിവ് നല്ലതാണ്.

karimeen/കരിമീന്‍ said...

ഓരോ വിവാദങ്ങളിലും സത്യം തോല്‍ക്കുന്നു. ജയിക്കുന്നത് ചില പരാദ ജീവികളാണ്. സി.ആര്‍.നീലകണ്ഠനും പിസി.ജോര്‍ജ്ജുമൊക്കെ തുണിയഴിച്ചാടിയതാണ് എച്ച്.എം.ടിയില്‍.

അവരൊക്കെ മൌനം പാലിക്കുന്നത് താല്‍ക്കാലികമാണ്. കരീമിന്റെ ദേഹത്ത് പുരട്ടിയ ചെളി ആഘോഷിക്കാന്‍ അവര്‍ വീണ്ടുമെത്തും , ഒരു ഇടവേളക്ക് ശേഷം.

അങ്കിള്‍ said...

ആ 8.2.10 വായിച്ചപ്പോൾ ശോഭാ സിറ്റിയെ പറ്റി ഓർമ്മിച്ചു പോകുന്നു. ജോസഫ് മാത്യവിന്റെ ദീർഘവീക്ഷണത്തിനു നമോവാകം.

malyalaththan said...

sathymeva jayathe !

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിളേ ശോഭാ സിറ്റി പരിസ്ഥിതി ദുര്‍ബല പ്രദേശത്തല്ലെങ്കിലും ഇതൊക്കെ തന്നെ സംഭവിക്കും. കിന്‍ഫ്രയില്‍ നിന്ന് ഭൂമി വാങ്ങിയവന്‍ വരെ സംശയത്തിന്റെ നിഴലില്‍ 1.5 കൊല്ലം നിന്നു പിന്നെയാ ശോഭാ സിറ്റിയും സൈബര്‍ സിറ്റിയുമൊക്കെ. പണ്ട് സ്മാര്‍ട്ട് സിറ്റിക്കെതിരെ എന്തെല്ലാം ആരോപണങ്ങളായിരുന്നു. അന്ന് വി.എസ് പ്രതിപക്ഷത്തായിരുന്നു. നീലാണ്ടന്മാരെല്ലാം ഇന്ന് സ്മാര്‍ട്റ്റ് സിറ്റി ഇതര പ്രോജകറ്റുകളേ പറ്റി പറയുന്നതിനെക്കാള്‍ വലിയ സംഗതികള്‍ അന്ന് സ്മാര്‍ട്ട് സിറ്റിക്കെതിരെ പറഞ്ഞു നടന്നിരുന്നു. എന്നിട്ടോ ഇപ്പോള്‍ അതെല്ലാം വിഴുങ്ങി സ്മാര്‍ട്റ്റ് സിറ്റി ഉത്തമം ബാക്കി എല്ലാം അധമം എന്നായി. എന്നിട്റ്റ് സ്മാര്‍ട്ട് സിറ്റി വന്നോ അതുമില്ല. ജോസഫ് സി മാത്യവിന്റെ ഉപദേഷ്ടാവ് സ്ഥാനം പോയത് മിച്ചം

Swasthika said...

കിരണ്‍ പറഞ്ഞല്ലോ,കേരളത്തെ പിടിച്ചു കുലുക്കിയ ഈ വിവാദം,അതിന്റെ ഫോളോ അപ് വാര്‍ത്ത 7,8 ,14 പേജില്‍ കടുകുമണി പരുവത്തില്‍ ആണ് വന്നതെന്ന്. ഒരതിശയവും ഇല്ല,കാരണം മുമ്പൊക്കെ, മുഖ്യധാരാ മാധ്യമങ്ങള്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന മനോരമയും മാതൃഭൂമിയുമൊക്കെ കൂടുതല്‍ വളച്ചൊടിക്കലുകള്‍ ആണ് (ഇടതു പക്ഷത്തെ സംബന്ധിച്ചു)വാര്‍ത്തകളില്‍ വരുത്തിയിരുന്നത്. ഇന്ന് അതിന്റെ കൂടെ പച്ചക്കള്ളവും കൂടിച്ചേരുന്നു. അപ്പോള്‍ ഇന്നല പറഞ്ഞു പ്രചരിപ്പിച്ചത് , ആ കള്ളം പൊലിയുന്ന വാര്‍ത്ത വരുമ്പോള്‍ അത് മുക്കുക,അതല്ലേ വഴിയുള്ളൂ.അതവര്‍ ചെയ്യുന്നു, അത്രമാത്രം.
ഒരുപക്ഷെ ഓഫ്‌ ടോപ്പിക് ആവാം. എങ്കിലും,മനോരമ,വീരഭൂമി തുടങ്ങി ചാനലുകളില്‍ വരെ ഒരു വാര്‍ത്ത ഉണ്ടായിരുന്നു രണ്ടു ദിവസം മുമ്പ്. എഴുത്തന്ച്ചന്‍ സമുദായ ഓഫിസില്‍ അക്രമം,പിന്നെ അക്രമ വിരുദ്ധ ജാഥ ആക്രമിക്കപ്പെട്ടു,വൃദ്ധന്‍ മരിച്ചു. ശ്രദ്ധിച്ചു വായിച്ചോ എന്നറിയില്ല, ആരാണ് അക്രമം നടത്തിയത് എന്നറിയാന്‍ ഈ കൊഞ്ഞാണന്‍ പത്രങ്ങള്‍ അരിച്ചു പെറുക്കി.അതുമാത്രം പറയുന്നില്ല. ഒന്നുറപ്പിച്ചു.സഖാക്കന്മാരല്ല. അവരുടെ ആരെങ്കിലും ബന്ധുക്കള്‍ പോലും സമീപത്തു മൂത്രമോഴിച്ചിരുന്നെങ്കില്‍ ആ വാര്‍ത്ത വെണ്ടയ്ക്ക ആകുമായിരുന്നു. ഒരു വര്‍ഗീയ സംഘടന (മനോരമയും പ്രത്യേകിച്ചു വീരഭൂമിയും താലോലിക്കുന്ന)ആണ് ഇതിനു പിന്നിലെന്ന് പിന്നെയാണ് മനസ്സിലായത്‌.
എങ്ങനെ ആണ് ജനത്തെ സിസ്റ്റമാറ്റിക് ആയി ബോധതലത്തില്‍ വന്ദ്യം കരിക്കുന്നത് എന്നതിന്, ഉദാഹരണമാണ് ഈ സൈബര്‍സിറ്റി വിവാദവും, മുകളില്‍ പറഞ്ഞ വസ്തുതയുമെല്ലാം.

suraj::സൂരജ് said...

സ്മാട്ട് സിറ്റിയല്ലാതെ വേറൊരു പദ്ധതിയും ഉദാത്തമല്ലല്ല്ലോ വി.എസിന്റെ കാലം തീരും വരെ.

‘കമ്യൂണിസ്റ്റ് ഒറ്റുകാരായ’ തോമസ് ഐസക്കും കരീമും തൊട്ടാല്‍ അശുദ്ധമാകാത്ത എന്താണ് ഇന്ന് മാധ്യമങ്ങള്‍ക്കുള്ളത് ? പൊതുബോധത്തെ അങ്ങനെ നിര്‍മ്മിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ കാര്‍ട്ടൂണുകള്‍ക്ക് പോലുമുണ്ട് ഒരു മനഃശാസ്ത്ര റോള്‍..

ഡാമിലടിയുന്ന മണലു വാരാന്‍ കുത്തകകമ്പനിയെ ഒഴിവാക്കി മറിച്ച് തൊഴിലുറപ്പ് പദ്ധതിയനുസരിച്ചുള്ള തൊഴിലാളികളെ നിയോഗിക്കുക എന്ന വിപ്ലവകരമായ തീരുമാനമെടുത്തപ്പോള്‍ മാതൃഭുമിക്ക് ഉടനെ ‘ഇറ്റാലിയന്‍’കമ്പനിയോട് എന്തെന്നില്ലാത്ത സ്നേഹം! കാരണം സംഗതി തീരുമാനിച്ചത് തോമസ് ഐസക്കാണല്ലോ, അപ്പോള്‍ പിന്നെ അങ്ങേരെ അടിക്കാന്‍ ആഗോള കുത്തകയായാലും വീരഭൂമിക്ക് വടി തന്നെ...! ഈ ഫ്രാഡുകളാണ് പ്ലാച്ചിമടയെ തലയില്‍ ചുമ്മി നടക്കുന്നതെന്നോര്‍ക്കണം.

തിരിച്ചെങ്ങാനും ആയിരുന്നെങ്കില് ! ഹൊ! ഐസക്ക് അമേരിക്കന്‍ ചാരന്‍ എന്നത് മാറി ഇറ്റാലിയന്‍ ചാരനായേനെ !

ഓഫ്:

അഭിനവ കുഞ്ഞാലിക്കുട്ടി എന്ന ആക്ഷേപം സത്യത്തില്‍ ഒരു ക്രെഡിറ്റാകേണ്ടതാണ്. കാരണം റെജീന ഇഷ്യൂവിന്റെ കാര്‍മേഘത്തെ മാറ്റിനിര്‍ത്തിയാല്‍ മന്ത്രിയെന്ന നിലയ്ക്ക് വളരെ മികച്ച പ്രവര്‍ത്തനം തന്നെയാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. അദ്ദേഹത്തിന്റെ ഭരണകാലത്തെ വകുപ്പിന്റെ നേട്ടങ്ങള്‍ അതിന്റെ വസ്തുനിഷ്ഠ തെളിവുകളാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

സൂരജെ അഭിനവ കുഞ്ഞാലിക്കുട്ടി വിളിയില്‍ ഒരു ദുരുദ്യേശമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടുക സ്വകാര്യമേഖലക്ക് കൂടുതല്‍ പ്രധാന്യം നല്‍കുക എന്നതായിരുന്നു വ്യവസായ നയം. എന്നാല്‍ കരിം പൊതുമേഖലക്ക് കൂടി പ്രധാന്യം നല്‍കി മുന്നോട്ട് പോകുന്ന സമീപനമാണ്‌ സ്വീകരിച്ചത്. അത് ഒഴിവാക്കി കുഞ്ഞാലിക്കുട്ടി ലൈനാണ്‌ എന്ന ബോധ്യം ബോധ പൂര്‍വ്വം പ്രചരിപ്പിക്കലാണ്‌ ലക്ഷ്യം

Nik said...

ഒരു പ്രത് യേക വിവരം പങ്കു വയ്ക്കാന് ആഗ്രഹിക്കുന്നു. എച് എം ടി ഭൂമി വാങ്ങാന് 2005 ലെ ലേലത്തില് പങ്കെറ്റുത്തവരില് ഏഷ് യാനെറ്റിന്റെ അന്നത്തെ ഉടമകളായിരുന്ന രഹേജ എന്ന മുംബായ് റിയല് എസ്റ്റേറ്റ് കമ്പനിയുമുണ്ടായിരുന്നു. അവര് ബ്ലൂ സ്റ്റാറിനെക്കാള് കുറഞ്ഞ ഹുക വാഗ്ദാനം ചെയ്ത് ലേലത്തില് പരാജയപ്പെട്ടു. എച് എം ടി വിവാദം ആദ് യം നിര്മ്മിച്ചതു ഏഷ് യാനെറ്റായിരുന്നു എന്ന യാഥാര്ഥ് യവും ചേര്ത്ത് വായിക്കുക - നമ്മുടെ മുമ്പില് ആടി തീര്ത്ത നിലാണ്ടങ്ങളും കൈതാരങ്ങളും അവതാരങ്ങളും എന്തിനു വേണ്ടിയാണ് കളിച്ചതെന്നു പകല് പോലെ വ് യക്തമാണല്ലോ ?


ഒരു വിചാരം : കൊച്ചിയിലെ പുതിയ അന്തരാഷ്ട ക്രിക്കറ്റ് സ്റ്റേഡിയത്തിനെതിരെ പൊതു താല്പര്യ് ഹര്ജി കൊടുത്ത് അതു വൈക്പ്പിക്കുമെന്ന് ലളിത് മോഡി ഐ പി എല് കൊച്ചി ടീമിനെ ഭീഷണിപ്പെടുത്തിയത്രെ. ആരെയായിരിക്കും അതിനു മോഡി നിയോഗിക്കുക എന്ന് ഊഹിക്കാമോ ? ഉത്തരം കിട്ടിയാലും സമ്മാനമൊന്നുമില്ല - എല്ലാവര്ക്കുമറിയാം കേരളത്തിലെ പൊതു താല്പര് യ കുത്ത