Wednesday, March 31, 2010

വീണ്ടും സ്മാര്‍ട്ട് സിറ്റി

കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് കൊട്ടിഘോഷിക്കപ്പെട്ട സ്മാര്‍ട്ട് സിറ്റിക്ക് പുതിയ വഴി തേടാന്‍ ഐ.ടി മന്ത്രി കൂടിയയ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു കഴിഞ്ഞു. ആഗോളവല്‍ക്കരണ കാലത്ത് എങ്ങനെയാണ്‌ ഒരു അന്താരാഷ്ട്ര കരാര്‍ ഒപ്പിടേണ്ടത് എന്നതിന്‌ ഉത്തമോദഹരണമായണ്‌ വി.എസിന്റെ സ്മാര്‍ട്റ്റ് സിറ്റിക്കരാറിനെ യഥാര്‍ത്ഥ ഇടതുപക്ഷക്കാരില്‍ പ്രമുഖനായ സി.ആര്‍ നീലകണ്ഠന്‍ വാഴ്‌ത്തിയിരുന്നത്. ഒരു കാലത്ത് വി.എസിനെപ്പോലെ തന്നെ കടുത്ത സ്മാര്‍ട്ട് സിറ്റി വിരോധിയായിരുന്നു നീലകണ്ഠനും ( ഇന്ന് ശോഭാ സിറ്റിയെ നീലകണ്ഠന്‍ എതിര്‍ക്കുന്നത് പോലെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സ്മാര്‍ട്റ്റ് സിറ്റിയെ എതിര്‍ത്തിരുന്നത്) പിന്നീട് വി.എസ് സ്മാര്‍ട്ട് സിറ്റിക്ക് അനുകൂലമായതോടെ സി.ആര്‍ അതിന്റെ പ്രചാരകനായി .

ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റിക്ക് നല്‍കപ്പെടാനിരുന്ന 246 ഏക്കറില്‍ 88% പാട്ടത്തിനും 12% ഫ്രീഹോള്‍ഡും എന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ 12% ഭൂമി മാത്രമാണ്‌ ഐ.ടി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന് തോന്നിപ്പിക്കുന്ന ഒരു ക്ലോസായി ഇത് മാറുന്നു. അതുകൊണ്ട് തന്നെ 88% പ്രദേശത്തും ഐ.ടി സ്ഥാപനങ്ങള്‍ വരാനുതകുന്നരീതിയിലുള്ള കാരാറായി ഇത് വ്യാഖ്യാനിക്കപ്പെട്ടു( മറ്റ് സ്വകാര്യ സംരഭകര്‍ക്ക് സെസ് നയം എന്നൊക്കെപ്പെറഞ്ഞ് ഭൂവിനിയോഗത്തിന്‌ നയം പരിപാടിയും പ്രഖ്യാപിച്ചത് ഈ പുകമറയുടെ പുറത്താണ്‌) . എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല

സ്മാര്‍ട്റ്റ് സിറ്റിക്കാറിലെ വിവാദമായ ഫ്രീഹോള്‍ഡ് ക്ലോസ് ഇതാണ്‌

5.4 Upon completion of master plan that determines different plots among other things, SPV will identify plots to be converted to freehold and
such plots will be converted to free hold by GoK forthwith without anyfurther consideration or charges. Cumulative area of the plots

converted to freehold will not exceed 12% of the total land area at any point of time

ഇനി എന്താണ്‌ സര്‍ക്കാറും ടീകോമും തമ്മിലുള്ള യഥാര്‍ത്ഥ ഉടമ്പടി എന്ന് നോക്കാം


9.3 TECOM and its Permitted Affiliate shall ensure that it actively markets Smart City as a destination for investment and does all things
necessary for the purpose. TECOM shall make best efforts to generate at least 90,000 jobs in 10 years from Closing Date. SPV shall

designate at least 70% of built up space as per Annexure B for IT/ITES and related facilities for such work area and employees. Designation of
built up space beyond what is visualised in Annexure B for IT/ITES and allied services shall be as approved by the BoD with the concurrence

of the GoK nominee in the BoD and agreed within the parameters of law.

അതായത് 12% ഫ്രീഹോള്‍ഡ് അല്ലാത്ത 88% പ്രദേശത്തിന്റെ 70% ബില്‍ഡപ്പ് സ്പേസ് ഐ.ടി/ഐ.ടി.ഇ.എസ് സ്പേസായിരിക്കണം. അതായത് 88% പ്രദേശത്തിന്റെ 70% ഐ.ടി കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം ബാക്കി 30% മറ്റാവാശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അപ്പോള്‍ 12% അഡീഷ്ണല്‍ ഫ്രീഹോഡ് കൂടാതെ 88% ന്റെ 30% സ്ഥലവും സ്മാര്‍ട്ട് സിറ്റിക്ക് ഐ.ടി അല്ലാത്ത പരിപാടിക്ക് ഉപയോഗിക്കാം.( ഓര്‍ക്കുക സ്വന്തമായി ഭൂമി വാങ്ങി ഐ.ടി സെസ് പണിയാന്‍ വന്ന സെസ് ഡെവലപ്പേഴ്‌സിന്‌ 30% സ്ഥലം വിനിയോഗിക്കാന്‍ സെസ് നയം തന്നെ ഇവിടെ ഉണ്ടാക്കി എന്ന് മാത്രമല്ല. അതിന്‌ വേണ്ടി അച്ചുമാന്‍ ഒരു വലിയ ഷോ തന്നെ നടത്തി)


ഞാന്‍ ഇത് ഉറപ്പിക്കുന്നത് മറ്റൊരു ക്ലോസ് കൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.അതായത് 7.2 DEFAULTS OF TECOM നില്‍ ഇങ്ങനെ പറയുന്നു

7.2.2 Subject to any event of Force Majeure, in the event TECOM (and, or itsAffiliates) /SPV and its clients fails to create either 90000 jobs or 8.8
million Sq.ft built up space out of which at least 6.21 million Sq.ft will be specifically for IT/ITES/allied services within 10 years from the

Closing Date, GoK shall issue notice to SPV and TECOM in this behalf and if the default continues for a minimum period of 6 months from
the date of notice, GoK shall at its option have recourse to any one or more of the following remedies:


അപ്പോള്‍ 6.21 million Sq.ft will be specifically for IT/ITES/allied services within 10 years from theClosing Date പണിയണം എന്നതാണ്‌ സ്മാര്‍ട്ടി കാരാറിന്റെ സാരാംശം.ബാക്കി ഒക്കെ ഗ്യാസാണ്‌. മാത്രവുമല്ല 88% ന്റെ 30% വും 12% ഫ്രീ ഹോള്‍ഡും സ്മാര്‍ട്ട് സിറ്റിക്ക് സ്വന്തം

സ്മാര്‍ട്ട് സിറ്റിക്ക് ഐ.ടി ഇതര ആവശ്യങ്ങള്‍ക്ക് എത്ര ശതമാനം ഭൂമിയാണ്‌ കരാര്‍പ്രകാരം നല്‍കേണ്ടി വരിക എന്ന് കൂട്ടി നോക്കിയിട്ടുണ്ടോ. എന്റെ ഒരു കണക്ക് ഇങ്ങനെ

മൊത്തം ഭൂമി 246 ഏക്കര്‍ അതില്‍ 12% ഫ്രീഹോള്‍ഡ് അതായത് 29.52 ഏക്കര്‍ കൂടതെ ബാക്കി 88% ഭൂമിയുടെ 30% ഭൂമിയും ഐ.ടി ഇതര ആവശ്യത്തിന്‌ ഉപയോഗിക്കാം അതായത് 216.48 ഏക്കര്‍ ഭൂമിയുടെ 30% അത് ഏതാണ്ട് 64.9 ഏക്കര്‍ ഭൂമി വരും അപ്പോള്‍ 29.52+ 69.4 = 94.46 ഏക്കര്‍ ഐ.ടി ഇതര ആവശ്യത്തിന്‌ സ്മാര്‍ട്ട് സിറ്റിക്ക് ഉപയോഗിക്കാം അപ്പോള്‍ 151 ഏക്കര്‍ ഐ.ടിക്കും 94.46 ഏക്കര്‍ ഐ.ടി ഇതര ആവശ്യത്തിനും ഉപയോഗിക്കാം എന്നതാണ്‌ സ്മാര്‍ട്ട് സിറ്റിക്കാരറിന്റെ പൊരുള്‍

കേരളത്തിലെ മറ്റ് ഏത് പദ്ധതി പോലെ ആയിരുന്നില്ല സ്മാര്‍ട്ട് സിറ്റി എല്ലാ ഘട്ടത്തിലും ശക്തമായ മാധ്യമ പിന്‍തുണ ഈ പദ്ധതിക്ക് കിട്ടിയിരുന്നു. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. ക്രിത്യമായി മാധ്യമ മാനേജ്മെന്റ് സ്മാര്‍ട്റ്റ് സിറ്റിക്കാര്‍ നടത്തുന്നുണ്ട് . മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ വേണ്ടി മാത്രം ഫരീദ് അബ്ദുള്‍ റഹിമാന്‍ കേരളത്തില്‍ വന്നിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിക്ക് ബദലായി വന്ന എല്ലാ പദ്ധതികളും കൃത്യാമയി വിവാദങ്ങളില്‍ പെട്ടു എന്നതും ഈ അവസരത്തില്‍ ഓര്‍ക്കുക. സൈബര്‍ സിറ്റി സുപ്രിം കോടതി വരെ എത്തി. സ്വകാര്യ സെസ് അപേഷകരെ ഒന്നര വര്‍ഷത്തോളം പരിഗണിക്കാതെ മാറ്റി നിര്‍ത്തി. ശോഭാ സിറ്റി വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് കുതിക്കുന്നു. എന്നാല്‍ സ്മാര്‍ട്ട് സിറ്റിക്കാര്‍ക്ക് അനുകൂലമായി മുതലക്കണ്ണീര്‍ കൃത്യമായി പൊഴിയുന്നുണ്ട്. അപ്പോള്‍ വീണ്ടും നമ്മള്‍ സ്മാര്‍ട്ട് സിറ്റിക്കാറിലേക്ക് ഒന്ന് നോക്കണം അവിടെ ഇങ്ങനെ ഒരു ക്ലോസ് കാണാം

8.2.10GoK shall make best efforts as a joint venture partner in SPV not to undertake activities that shall diminish the value of Smart City, such as (but not restricted to) encroachments, entry to polluting industries and any activity that will jeopardize the success of Smart City.

ഉദാത്തം എന്നൊക്കെ കൊട്ടിഘോഷിക്കപ്പെട്ട ഒരു കാരാറിലെ വ്യവസ്ഥകളാണ്‌ ഇതെല്ലാം. സാധരണക്കാരെ കുടിയിറക്കി (സെന്റിന്‌ 2000 രൂപ മാത്രം കിട്ടിയവര്‍ ഉണ്ട് ) ഒരു കമ്പനിക്ക് തുഛമായ വിലക്ക് ഭൂമി നല്‍കി കൊണ്ടുവന്ന പദ്ധതിക്ക് വേണ്ടി ചിലവാക്കിയ മാധ്യമ സ്പേസ് എത്രയാണ്‌ എന്ന് വല്ല കണക്കുമുണ്ടോ. അത് മാത്രമല്ല മറ്റ് കമ്പനികളെ മുഴുവന്‍ സ്മാര്‍ട്ട് സിറ്റി മോഡല്‍ എന്ന് പറഞ്ഞ് ആട്ടിപ്പായിക്കാനുള്ള ശക്തമായ ശ്രമവും ഉണ്ടായി. അവസാനം സ്മാര്‍ട്റ്റ് സിറ്റിയുമില്ല മറ്റ് കമ്പനികളുമില്ല എന്ന അവസ്ഥയിലെത്തി.