Tuesday, April 06, 2010

എങ്കിലും എന്റെ ഗോപാലകൃഷ്ണാ

മലയാള ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും അഭിമാനപരമായ നിമിഷങ്ങളിലൂടെയാണ്‌ ഞാനിപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇവിടെ ഇന്നൊരു ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് ഈ പോസ്റ്റുകളാണ്‌.


ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ശാസ്ത്രജ്ഞന്‍ എന്ന് ലേബലില്‍ വിഢിത്തരങ്ങള്‍ പുലമ്പിക്കൊണ്ടിരുന്ന ഗോപാലകൃഷ്ണനെതിരെ പഴുതുകള്‍ അടച്ചുള്ള ആക്രമണമാണ്‌ ഈ പോസ്റ്റുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. ശരിയായ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ ജീവിക്കുന്ന മലയാളികളെ മുഴുവന്‍ തന്റെ പി.എച്.ഡികളും ഡിലിറ്റും പേറ്റാന്റുമൊക്കെക്കാട്ടി വിരട്ടി കപട ശാസ്ത്രത്തെ മഹത്വവല്‍ക്കരിച്ചുകൊണ്ടിരുന്ന ഗോപാലകൃഷ്ണനെതിരെ ഈ സംരംഭത്തിന്‌ തുടക്കമിട്ട ഉമേഷിനെയും സൂരജിനെയും അഭിനന്ദിക്കുന്നു.

ഗോപാലകൃഷ്ണന്റെ ശൈലിക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഇവര്‍ ചൂണ്ടിക്കാട്ടിയ യൂ ട്യൂബ് വീഡിയോകള്‍ കാണുന്നവര്‍ക്ക് മനസിലാകും. വളരെ തന്ത്രപൂര്‍വ്വം ഡിക്ലറേറ്റീവ് സ്റ്റേറ്റ്‌മെന്റുകള്‍ ഉപയോഗിക്കുക എന്നതാണ്‌ ഈ ശൈലിയുടെ പ്രത്യേകത . ഇത് അല്പ ശാസ്ത്രജ്ഞാനികളെ പെട്ടെന്ന് വിശ്വസിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്‌. പി.എച്.ഡിയും പേറ്റന്റുമൊക്കെ ഉള്ള ഈ ശാസ്ത്രജ്ഞന്‍ തറപ്പിച്ച് പറയുന്നത് എങ്ങനെ നിഷേധിക്കാന്‍ കഴിയും. ഈ രീതിയില്‍ ഒരു ദുരനുഭവവും എനിക്കുണ്ടായിട്ടുണ്ട്. വിവാഹത്തിന്‌ ശേഷം ഞാനും ഭാര്യയും ഒറ്റക്ക് വീട് എടുത്ത് മാറിയ കാലത്ത് ആ വീട്ടിലെ കട്ടില്‍ കിടന്നിരുന്ന രീതിയെപ്പറ്റി ഭാര്യ നിരന്തരം പരാതി പറയുമായിരുന്നു. എന്നാല്‍ അതില്‍ വലിയ കാര്യമില്ല എന്ന അഭിപ്രായമായിരുന്നു എനിക്ക്. എന്നാല്‍ ആയിടെ അമൃത ടി.വിയില്‍ ഗോപാലകൃഷ്ണന്റെ ഒരു പരിപാടി അവിചാരതമയി ഞനും ഭാര്യയും ഒരുമിച്ച് കാണാനിടയായി. ഗോപാലകൃഷ്ണന്റെ സിദ്ധാന്ത പ്രകാരം ഞാന്‍ കിടക്കുന്ന രീതിയില്‍ കിടന്നാല്‍ ഭൂമിയുടെ മാഗ്‌നറ്റും നമ്മുടെ രക്തത്തിലുള്ള ഇരുമ്പും തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കും എന്നമട്ടിലുള്ള ഒരു സംഗതി അവതരിപ്പിക്കപ്പെട്ടു. ഭാര്യക്ക് ഇതിലും വലിയ ഒരു വടി കിട്ടാനുണ്ടോ. വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്ക് മനുഷ്യാ എന്നായി ഭാര്യ. അദ്ദേഹത്തിന്` രണ്ട് പി.എച്ച്.ഡി കൂടെ ഉണ്ടെന്നറിഞ്ഞപ്പോഴെക്കും കാര്യങ്ങള്‍ കുഴപ്പമായി. കട്ടില്‍ തിരിച്ചിടാതിരിക്കണമെങ്കില്‍ ഞാന്‍ ഷോവനിസം കാണിക്കെണ്ട അവസ്ഥയുമായി. അപ്പോള്‍ തന്നെ ഞാന്‍ സൂരജിനെ ഫോണില്‍ വിളിച്ചു. നമ്മുടെ രക്തത്തിലെ ഇരുമ്പിന്‌ ഭൂമിയുടെ മാഗ്‌നറ്റുമായി പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമോ എന്ന് ചോദിച്ചു. പൊട്ടിച്ചിരിച്ചു കൊണ്ട് സൂരജ് എന്നോട് ചോദിച്ചു അല്ല ഭായി , അപ്പോള്‍ നമുക്ക് സ്കാനിങ്ങ് മെഷ്യന്റെ ഒക്കെ അടുത്ത് പോകാനെ പറ്റില്ലല്ലോ എന്ന്.

എന്നെപ്പോലെ ഉള്ള ആളുകള്‍ക്ക് ഗോപലകൃഷ്ണനെപ്പോലെ ഉള്ളവരെ പ്രതിരോധിക്കാന്‍ ഓരോ തവണയും ഇനി സൂരജിനെ വിളിക്കേണ്ടി വരുന്ന അവസ്ഥ ഇതോടെ അവസാനിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് ഈ രണ്ട് പോസ്റ്റുകള്‍ മലയാള ബ്ലോഗിങ്ങില്‍ നാഴികകല്ലാകട്ടെ എന്ന് ആശംസിക്കുന്നു

19 comments:

vrajesh said...

രണ്ടും കിടിലന്‍ പോസ്റ്റുകള്‍ ആയിരുന്നു.നന്നായി പഠിച്ച് രണ്ടു പേരും എഴുതിയ ലേഖനങ്ങള്‍ ഒരേ സമയത്തു വന്നതെങ്ങിനെയെന്നറിയാന്‍ ഒരു ജ്യോത്സ്യന്റെയടുത്ത് പോകട്ടെ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എങ്കിലും എന്റെ ഗോപാലകൃഷ്ണാ....

ഈ ഗതി വരുമെന്ന് അങ്ങു മുന്‍‌കൂട്ടി കണ്ടിരുന്നില്ലേ?

Kalavallabhan said...

"ഗോപാലകൃഷ്ണനെതിരെ പഴുതുകള്‍ അടച്ചുള്ള ആക്രമണമാണ്‌ ഈ പോസ്റ്റുകളിലൂടെ പുറത്തുവന്നിരിക്കുന്നത്."

ആക്രമണം, കൊള്ളാം.

"ശരിയായ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ ജീവിക്കുന്ന മലയാളികളെ "

ഇത്രയും വേണോ ? ആവട്ടെ ആക്രമണമല്ലേ.

"മലയാള ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും അഭിമാനപരമായ നിമിഷങ്ങളിലൂടെയാണ്‌ "

അഭിമാനപരമോ ? കൊള്ളാം
ആരാന്റമ്മയ്ക്ക്‌ ഭ്രാന്തു വന്നാൽ .........

മാരീചന്‍‍ said...

അപ്പോ സംഭവം ഭ്രാന്താണെന്ന കാര്യത്തില്‍ തീരുമാനമായി..

Radheyan said...

"മലയാള ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും അഭിമാനപരമായ നിമിഷങ്ങളിലൂടെയാണ്‌ "

അഭിമാനപരമോ ? കൊള്ളാം
ആരാന്റമ്മയ്ക്ക്‌ ഭ്രാന്തു വന്നാല്‍ .........

ആരാന്റെമ്മക്കെന്നല്ല ആരുടെ അമ്മക്ക് ഭ്രാന്ത് വന്നാലും ചികിത്സിക്കണം.അതും ശാസ്ത്രീയമായി തന്നെ.അതില്‍ അപമാനത്തിന്റെ വിഷയമൊന്നുമില്ല.

ഇവിടെയും ഒരു ചികിത്സ നടക്കുന്നു എന്നു കരുതുക.പുരോഗമനമെന്നു ശാസ്ത്രോന്മുഖമെന്നും നാം കരുതുന്ന എന്നാല്‍ ഇത്തരം ഉഡായിപ്പുളുടെ പ്രസംഗയജ്ഞങ്ങള്‍ക്ക് ദിനരാത്രങ്ങള്‍ കുത്തിയിരിക്കുന മലയാളികളുടെ ഭ്രാന്തിനൊരു ഷോക്ക് ചികിത്സ

പാരസിറ്റമോള്‍ said...

well said kiran...

Kalavallabhan said...

ഈ ചികിൽസ വെറും വ്യാജന്റെ ചികിൽസ പോലെയല്ലേ? രോഗമാണെങ്കിൽ ഒരു ഡോക്ടറാണു മരുന്നു നിശ്ചയിക്കേണ്ടത്‌.

N.J ജോജൂ said...

തീര്‍ച്ചയായും ബ്ലോഗിംഗിന്റെ ശക്തിയും സാധ്യതയും വെളിവാക്കുന്ന പോസ്റ്റുകളാണ്‌ ഇവ എന്നതില്‍ സംശയമില്ല.

suraj::സൂരജ് said...

കലാവല്ലഭനാണ് വ്യാജനും ഒറിജിനലും കണ്ട് പിടിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതെന്നറിഞ്ഞില്ല. ഈ സട്ട്രിപ്പിക്കേറ്റ് തന്നായിരിക്കും ഗോപാലകൃഷ്ണന്റെ കൈയ്യിലുമുള്ളതെന്ന് പ്രതീക്ഷിക്കുന്നു ;)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ശ്രീ കലാവല്ലഭൻ

“ആരാന്റമ്മക്കു ഭാന്തു വന്നാൽ”...

ഭ്രാന്ത് ആരുടെ അമ്മക്കു വന്നാലും ചികിത്സിക്കുക തന്നെ വേണം. അല്ലാതെ അതു മൂടി വക്കുന്നതു കൊണ്ടെന്തർത്ഥം? പിന്നെ ചികിത്സയുടെ രീതി..പരസ്യമായി മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം കോപ്രായങ്ങൾക്കു മറുപടി നൽകേണ്ടതും അത്തരം മാധ്യമങ്ങളിലൂടെ തന്നെയാണു. ഒരു പൊതു സമൂഹത്തിനെ നേരിട്ടു ബാധിക്കുന്ന മാരകരോഗങ്ങൾക്കെതിരെ ഒരു പ്രാഥമികചികിത്സ നടത്താൻ സാമൂഹികബോധമുള്ള ഏതൊരു പൌരനും അവകാശമുണ്ട്. പ്രാഥമികചികിത്സകൊണ്ട് നിന്നില്ലെങ്കിലല്ലേ....

Kalavallabhan said...

ഇവിടെ നമ്മളെല്ലാം പറയുന്നത്‌ നമ്മളുടെയൊക്കെ കഴ്ച്പ്പാടനുസരിച്ചാണു. ശ്രീ ഗോപാലകൃഷ്ണനും, അദ്ദേഹം പറഞ്ഞതിനെ വിമർശിച്ച്‌ മറുപടി പറയുന്നവരും, അവരവരുടെ കഴ്ച്ച്പ്പാടനുസരിച്ചാണു പറയുന്നത്‌.
ഇവിടെ ആരും ആരെയും ആക്രമിക്കുന്നില്ല, ആക്രമിക്കയുമരുത്‌. വിമർശനങ്ങളെല്ലാക്കോണിൽ നിന്നുമുണ്ടാകുന്നത്‌ നല്ലതാണു എന്തെന്നാൽ നമുക്ക്‌ കാണാൻ പറ്റാത്ത നമ്മുടെ തെറ്റുകളെ തിരിച്ചറിയൻ സാധിക്കും.
എല്ലവരുടെയും തെറ്റിദ്ധാരണയൊക്കെ മാറിക്കാണുമെന്ന് കരുതുന്നു.

ഒരു യാത്രികന്‍ said...

വല്ലഭാ...അതിനിവിടെ ചര്‍ച്ച ചെയ്യുന്നത് കലയും സാഹിത്യവും ഒന്നുമല്ലല്ലോ? ശാസ്ത്രമല്ലേ...അതിനു അതിന്റേതായ വസ്തു നിഷ്ടത വേണം. അല്ലാതെ
ഓരോരുത്തര്‍കും ഇഷ്ടമുള്ളത് പറഞ്ഞാല്‍ ശാസ്ത്രമാവില്ല.....സസ്നേഹം

മൂര്‍ത്തി said...

പി.എച്.ഡിയും പേറ്റന്റുമൊക്കെ ഉള്ള ഈ ശാസ്ത്രജ്ഞന്‍ തറപ്പിച്ച് പറയുന്നത് എങ്ങനെ നിഷേധിക്കാന്‍ കഴിയും.

തറപ്പിച്ച് പറയുകയല്ല, തറ പിച്ചും പേയും പറയുകയാണെന്ന് ആ 2 പോസ്റ്റും വായിച്ചതോടെ മനസ്സിലായി..:)

vavvakkavu said...

എല്ലാവരും മണ്ടന്മാരാണെന്ന് ഇത്തരം തട്ടിപ്പുകാർ കരുതരുത്.

നിസ്സഹായന്‍ said...

ഗോപാലകൃഷ്ന് ഇപ്പോൾ ശനിയുടെ അപഹാരമാണ്. ഭാരതീ‍യവിജ്ഞാനത്തിന്റെ അടിത്തറകളിലൊന്നായ ജ്യോതിഷത്തിന്റെ ആണിക്കല്ലിളക്കിയെന്ന് ആരും വ്യാമോഹിക്കേണ്ട. വിശ്രുതഗുരുവരന്മാരായ സത, അസ്തലവിസ്ത, ഇൻഡ്യാഹെറിട്ടേജ്, പാർത്ഥൻജി, ഈശ്വരവിശ്വാസി, ശ്രീശ്രേയസ്,....ആദിയായ മഹത്തുക്കൾ ഇതിനു തക്ക മറുപടി തന്നു കൊള്ളുമെന്ന്‌ ഈ ഭക്തൻ പ്രത്യാശിക്കുന്നു.

സുബിന്‍ said...

ആരും ഗോപാല കൃഷ്ണനെ അതിനു ചികില്സിചില്ലല്ലോ. ചികിത്സ വേണ്ടത് അയാള്‍ക്ക്‌ കയ്യടിക്കാന്‍ പോകുന്നവര്‍ക്ക് തന്നെ ആണ്. ഗോയ്ക്ക് ഇത് വയറ്റില്‍ പിഴപ്പല്ലേ..

( O M R ) said...

നന്നായിരിക്കുന്നു.,
രോഗവും ചികിത്സയും.
കിടിലന്‍ വാക്കുകള്‍.

നാരായണന് said...

നിസ്സഹായനും മറ്റും യുക്തിവാദികളുടെ ബ്ലോഗില്‍ ഖുറാന്റെ ശാസ്ത്രീയതയെ പറ്റി പറയുമ്പോള്‍ ഉണ്ടായ സങ്കടത്തിന് പകരം ഇപ്പോള്‍ ഉണ്ടാവുന്ന ആനന്ദം അത്ഭുതകരം! ആപ്പിള്‍ ഞെട്ടറ്റാല്‍ താഴേയ്ക്ക് വീഴും എന്ന സത്യത്തിന് ആധുനിക ശാസ്ത്രം ഭൂഗുരുത്വത്തിന്റെ വിശദീകരണം കണ്ടുപിടിക്കുന്നത് വരെ ആ തത്ത്വം ശാസ്ത്രീയമല്ലായിരുന്നു, എന്നാല്‍ അത് കൊണ്ട് ആപ്പിള്‍ മുകളിലേയ്ക്ക് പോയില്ല. ആധുനിക ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത പല പ്രതിഭാസങ്ങളും ഉണ്ട്. ആ പ്രതിഭാസങ്ങള്‍ക്ക് മറ്റ് വിശദീകരണങ്ങള്‍ യുക്തി സഹമായി ഉണ്ടായാല്‍ മറിച്ച് തെളിയിക്കുന്നത് വരെയും അനുഭവത്തില്‍ ശരിയെങ്കിലും അത് സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്. (മോഡേണ്‍ മെഡിസിന് ചികിത്സിക്കാനാകാത്ത രോഗം ആയുര്‍‌വേദത്തില്‍ ചികിത്സിച്ച് ഭേദമാക്കാമെങ്കില്‍ മോഡേണ്‍ മെഡിസിനില്‍ വിശദീകരിക്കാനാവുന്നത് വരെ ശാസ്ത്രീയമല്ലെന്ന് പറഞ്ഞ് ചികിത്സിക്കാനനുവദിക്കാതിരിക്കുന്നത് പോലെ ബാലിശമല്ലേ അത്)
"ഭാരതീയം" എന്ന് കേട്ടാല്‍ കാവിവല്‍ക്കരണമെന്ന് പറഞ്ഞ് വിറളിയെടുക്കുന്ന ചില മതഭ്രാന്തന്മാരുടെ ജല്പനങ്ങള്‍ക്ക് ഡോ. ഗോപാലകൃഷ്ണന്റെ സദുദ്യമങ്ങളെ തളര്‍ത്താനാവില്ല. "sathymeva jayathay naanrutham = only the truth will triumph not the lie"
"DOGS will bark and the caravans will never stop, it will go to the market".
ഭാരതത്തില്‍ ജനിച്ചതെന്തിനെയും എതിര്‍ക്കുകയും തമസ്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയും ഇംഗ്ലീഷ് പൈതൃകത്തിലും അറബി പൈതൃകത്തിലും മാത്രം അഭിമാനിക്കുകയും ചെയ്യുന്ന ചിലരാണ് ഭാരതത്തിന്റെ ശാപം. ഇതൊക്കെ ഭാരതത്തിന്റെ പൈതൃകം ഒരു മതത്തിന്റെതാണെന്ന തെറ്റിദ്ധാരണയില്‍ നിന്ന് ഉണ്ടാവുന്നതാണ്. ഭാരതത്തില്‍ രണ്ട് കൂട്ടരെയുള്ളൂ - ഹിന്ദുക്കളായിരുന്നവരും ഹിന്ദുക്കളും. അതിനാല്‍ ഭാരതത്തിന്റെ പൈതൃകം എല്ലാവര്‍ക്കും അവകാശപ്പെടാവുന്നതാണെന്ന് മനസ്സിലാക്കി അതില്‍ അഭിമാനിക്കുന്നതല്ലെ വിശാല ബുദ്ധി! പൂജ്യം കണ്ടുപിടിച്ചതും ശസ്ത്രക്രിയ ആദ്യമായി ചെയ്തതും മറ്റും ഭാരതീയരല്ലെന്നും തങ്ങളുടെ യഥാര്‍ത്ഥ "തലതൊട്ടപ്പന്മാരായി" സങ്കല്പിച്ചു വെച്ചിരിക്കുന്ന ചില വിദേശികളാണെന്നും വാദിച്ച് സ്ഥാപിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിക്കേണ്ടതാണ്. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്ന് പറയുന്നത് അന്ധ വിശ്വാസമാണെന്ന് സ്ഥാപിക്കാന്‍ ഭക്ഷണം കഴിച്ച് കാണിച്ച മഹാന്മാര്‍ക്ക് റമദാനില്‍ ഒരു അറബി നാട്ടില്‍ പരസ്യമായി ഉച്ച ഊണ് കഴിച്ച് അന്ധ വിശ്വാസത്തെ ഖണ്ഡിച്ചിട്ട് കഴുത്തിന് മുകളില്‍ വായുമായിനടക്കാനാവുമോ! സരസ്വതിയെയും കൃഷണനേയും രാമനേയും ഉടുതുണിയില്ലാതെ വരച്ച മതഭ്രാന്തന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എത്ര പേര്‍! ഒരു ചൊദ്യപേപ്പറില്‍ ഒരു സാമാന്യ നാമധാരിയും ദൈവവും (അറബി ദൈവമല്ല!) തമ്മിലുള്ള ഒരു സാങ്കല്പ്പിക സംഭാക്ഷണം ഇട്ടതിന് ബഹുമാന്യനായ ഒരു അദ്ധ്യാപകനെ പരസ്യമായി വിലങ്ങണിയിച്ച് കൊണ്ട് പോയപ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആരുമില്ല. അദ്ദേഹത്തിന്റെ നിരപരാധിയായ പുത്രനെ പീഡിപ്പിച്ചപ്പോള്‍, മനുഷ്യാവകാശം ലംഘിക്കപ്പെട്ടപ്പോള്‍ അഫ്സല്‍ ഗുരുവെന്ന ഭീകരന്റെ മനുഷ്യാവകാശത്തിന് വേണ്ടി മുറവിളികൂട്ടിയവരെവിടെ! ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളേ നിങ്ങളുടെ കാപട്യം തിരിച്ചറിയപ്പെടും!

SaBARI said...

Read the statement. Who is Sooraj. What he knows about scanning machine. Ask him to learn that first. Then after only let him laugh. First thing is this site is against Hindu/Bharatham. That is why they published Joseph Pulikkunnel's interview here.