Tuesday, May 11, 2010

കിനാലൂരിലെ നുണവ്യവസായം

കുറെ നാളുകള്‍ക്ക് മുമ്പ്, പാലായില്‍ ഒറ്റക്ക് താമസിക്കുന്ന എന്റെ ഒരു അമ്മായിയെ കാണാന്‍ പോകേണ്ടി വന്നു. കൊച്ചിയില്‍ എനിക്ക് ഇത്ര ശമ്പളത്തില്‍ ജോലി ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ഈ നാട്ടില്‍ ഇപ്പോള്‍ കൊടികുത്തലൊക്കെ തീര്‍ന്നോ എന്നായിരുന്നു ചോദ്യം. ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം കിനാലൂരില്‍ വ്യവസായ പാര്‍ക്കിലേക്ക് നാലുവരിപ്പാതയ്ക്ക് സ്ഥലം സര്‍‌വ്വേയ്ക്ക് വന്ന ഉദ്യോഗസ്ഥരെയും പൊലീസുകാരെയും ചാണക വെള്ളമൊഴിച്ചും കല്ലുകള്‍ എറിഞ്ഞും നേരിട്ട സമരക്കാര്‍ക്കാണ്‌ മാദ്ധ്യമ ബുദ്ധിജീവി പിന്തുണ എന്നത് കണ്ടിട്ടാണ്‌.

വ്യവസായ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒരുപാട് പ്രശ്നങ്ങളും സമരങ്ങളും നാം ഇതിന്‌ മുന്നെ കണ്ടിട്ടുണ്ട്. മൂലമ്പള്ളി, സ്മാര്‍ട്ടി സിറ്റി, വിഴിഞ്ഞം, അങ്ങനെ പോകുന്നു സ്ഥലമെടുപ്പ് പദ്ധതികള്‍. ദേശിയപാതാ വികസനവുമായി ബന്ധപ്പെട്ടും ഈയിടെ സമാന രീതിയിലുള്ള പ്രശ്നങ്ങള്‍ നമ്മള്‍ കണ്ടിരുന്നു. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്ഥമായി റോഡിന്‌ സര്‍‌വ്വേ നടത്താന്‍ വരുമ്പോള്‍ തന്നെ അക്രമസമരം നടത്തുക എന്നത് ഒരു പുതിയ അടവാണ്‌.

ആദ്യം തന്നെ പൊലീസുമായി ഏറ്റുമുട്ടി ഒരു വിവാദമുണ്ടാക്കുകയും ഒപ്പം മികച്ച മാദ്ധ്യമ മാനേജ്‌മെന്റ് കൂടി നടത്തുകയും ചെയ്താല്‍ സംഗതി മുളയിലെ ഞുള്ളാം. ഒപ്പം ഭരിക്കുന്ന കക്ഷിക്കെതിരെ ചില മാഫിയ ബന്ധങ്ങള്‍ ആരോപിച്ചാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്യാം. പിന്നെ സമരം ചാനലുകള്‍ ഏറ്റെടുത്തു കൊള്ളും.

പക്ഷെ ഒന്നുണ്ട്. മാദ്ധ്യമ മാനേജ്‌മെന്റെ കിടിലമല്ലെങ്കില്‍ എല്ലാം പാളിപ്പോകും. മൂലമ്പള്ളിക്കാരെപ്പോലെ ചിലപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് പുറമ്പോക്കില്‍ കുറെക്കാലം കഴിയേണ്ടി വരും. അതുമല്ലെങ്കില്‍ സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ശശി ഏനാദിയുടെ പിഞ്ചുകുഞ്ഞടങ്ങുന്ന കുടുംബത്തെപെരുമഴയത്ത് ഇറക്കി വിട്ടതുപോലെയോ സംഭവിക്കാം

malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക


42 comments:

അനില്‍@ബ്ലോഗ് said...

ഈ വിഷയത്തില്‍ തുടക്കം മുതല്‍ തങ്ങളുടെ തിരക്കഥക്കനുസരിച്ച ഷോട്ടുകള്‍ കാണിക്കാന്‍ ദൃശ്യമാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്നു, പ്രത്യേകിച്ച് ഇന്ത്യാവിഷന്‍.
പോലീസിനെ കല്ലെറിഞ്ഞതും ചാണക വെള്ളം ഒഴിച്ചതും ആരും പരിഗണിക്കുന്നുകൂടി ഇല്ല. അതിനെപ്പറ്റി ഓണ്‍ ലൈന്‍ ചര്‍ച്ചയില്‍ നികേഷ് ചോദിച്ചതിനു മറുപടി ഇങ്ങനെ ആയിരുന്നു “അപ്പോള്‍ കയ്യിലുണ്ടായിരുന്ന ആയുധം (ചാണകം, ചൂല്)പ്രയോഗിച്ചതാണ്”. എന്നു വച്ചാല്‍ കൂടിയത് വല്ലതും ഉണ്ടായിരുന്നെങ്കില്‍ അതും പ്രയോഗിച്ചേനെ എന്ന് !!
പോലീസ് അല്പം കൂടി സംയമനം കാണിക്കണമായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാന്‍, എന്നിരുന്നാലും ഇത്തരം മാദ്ധ്യമ ഗൂഢാലോചനകള്‍ അതിലും ഗുരുതരമായി കണക്കാക്കുതന്നെ വേണം.

Unni(ജോജി) said...

കിരണ്‍ ഒരു സംശയം :
"കേരളത്തിലെ പ്രത്യേക സാഹചര്യം " മൂലം National ഹൈവേ ക്ക് 30 മീറ്റര്‍ വീതി മതിയെങ്കില്‍ എന്തിനാണ്
കിനാലൂരില്‍ ഇത്ര വലിയ പാത?

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജീ എന്തുകൊണ്ടാണ്‌ 30 മീറ്ററില്‍ ദേശിയപാത വികസനം ഒതുക്കേണ്ടി വന്നത്. അത് ജനസാന്ദ്രമായ പട്ടണങ്ങളില്‍ മാത്രമാണ്‌ 30 മീറ്ററില്‍ വീതി ഒതുക്കാന്‍ സമ്മതിച്ചത്. ബാക്കി എല്ലായിടത്തും 45 മീറ്ററാണ്‌. ഇന്ന് ദേശിയപാത വികസനവുമായി ബന്ധപ്പെട് ഉണ്ടായ ഏറ്റവും വലിയ പ്രശ്നം അവര്‍ക്ക് മാന്യമായ പുനരധിവാസവും ന്യായമായ വിലയും നല്‍കാന്‍ സര്‍ക്കാരിന്‌ കഴിയില്ല എന്നതാണ്‌. ഫ്യുച്ചറിസ്റ്റിക്കായി കാര്യങ്ങള്‍ കാണാന്‍ കഴിയാതിരുന്നതിനാലാണ്‌ ജനസാന്ദ്രത വര്‍ദ്ധിച്ച ഈ കാലഘട്ടത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടനഭവപ്പെടുന്നത്.

ഇനി കിനാനൂരിലേക്ക് വന്നാല്‍ അവിടെയും 4 വരിപ്പാതക്ക് പരമാവധി 45 മീറ്ററില്‍ കൂടാന്‍ സാധ്യത ഇല്ല 100 മീറ്റര്‍ എന്നത് കോണ്ഗ്രസുകാരുടെ മാത്രം പ്രയോഗമാണ്‌. മാത്രവുമല്ല പദ്ധതി മാന്യമായ പുനരധിവാസവും വിലയും കുറ്റിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നല്‍കാനും കഴിയും. ഇവിടെ പുനരധിവാസമോ മാന്യമായ വിലക്കോ വേണ്ടി അല്ല ആര്‍ക്കാണ്‌ 4 വരിപ്പാത വേണ്ടത് എന്ന് പറഞ്ഞ് സര്‍വ്വേ തന്നെ അക്രമാസക്തമായി തടയുന്നു. പിന്നെ 2000 ഏക്കറോളം ഭൂമിയില്‍ ഭാവിയില്‍ വ്യവസായ വരാന്‍ സാധ്യത് ഉള്ള സാഹചര്യത്തില്‍ അവിടെ 45 മീറ്റര്‍ റോഡ് ഉണ്ടാക്കുന്നത് തെറ്റാണ്‌ എന്ന് എനിക്ക് തോന്നുന്നില്ല.

ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു നമുക്ക് വ്യവസായങ്ങള്‍ വേണം അതില്‍ പരമാവധി കുടിയൊഴിപ്പിക്കല്‍ കുറക്കണം. കുടിയൊഴിപ്പുന്നപ്പെടുന്നവര്‍ക്ക് മാന്യമായ പുനരധിവാസവും വിലയും ലഭിക്കണം. ഇത് മൂന്നും ഉറപ്പ് വരുത്താന്‍ കിനാനൂരില്‍ കഴിയുമെന്നാണ്‌ എന്റെ വിശ്വാസം. അതിന്‌ ആദ്യ പടിയായി റോഡിന്റെ സര്‍വ്വെ പൂര്‍ത്തിയാകട്ടെ.

മുക്കുവന്‍ said...

ഇത് വലതു പക്ഷം കൊണ്ടുവന്നിരുന്നേല്‍ ഇടത് എതിര്‍ത്തേനെ... അത്രമാത്രം!... പ്രതിപക്ഷത്തിരിക്കുന്മ്പോള്‍, ഭരണപക്ഷം എന്ത് ചെയ്താലും എതിര്‍ക്കുക... എന്നല്ലേ പ്രമാണം!

ജനശക്തി said...

കിനാലൂര്‍ - റോഡിനു100 മീറ്റര്‍ വീതിയെന്ന പെരും നുണ

കാക്കര - kaakkara said...

എന്റെ പോസ്റ്റിൽ നിന്ന്‌

http://georos.blogspot.com/2010/05/blog-post_11.html

തർക്കിക്കുന്നതിന്‌ മുൻപ്‌ നാം ആദ്യമെ മനസിലാക്കേണ്ട ഒരു കാര്യം, സാധാരണഗതിയിൽ നമ്മളിൽ ഒരാൾ പോലും ജനിച്ച്‌ കളിച്ച്‌ വളർന്ന മണ്ണ്‌ വിട്ട് മറ്റൊരു സ്ഥലത്തേക്ക്‌ കൂട്‌ മാറുന്നതിൽ താല്പര്യം കാണിക്കുന്നവരല്ല, പ്രത്യേകിച്ച്‌ താഴെക്കിടയിലും ഗ്രാമാന്തരിക്ഷത്തിലും താമസിച്ച്‌ വളർന്നുവന്നവർ. പറിച്ച്‌ നടൽ ഒരു തരം വേരോടെ പിഴുതെറിയലാണ്‌. ഇങ്ങനെ പിഴുതെറിയപ്പെടുന്ന പല കുടുംബങ്ങളും നിത്യ ദുരിതത്തിലേക്കാണ്‌ ചെന്ന്‌ വീഴുന്നത്‌. പലവിധ സാഹചര്യങ്ങൾ മൂലം നമ്മളിൽ പലരും താൽകാലികമായും സ്ഥിരമായും താമസസ്ഥലം മാറുന്നുണ്ടെങ്ങിലും കുടിയൊഴുപ്പിക്കൽ പോലുള്ള ഏതെങ്ങിലും നിർബദ്ധംമൂലം വീട്‌ മാറേണ്ടി വന്നാൽ നമ്മളിൽ എത്രപേർ സന്തോഷത്തോടെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും? സ്വന്തം മനസാക്ഷിയോട്‌ ചോദിക്കുക! കാക്കരയ്ക്കാവില്ല....

മുഫാദ്‌/\mufad said...

ഒരു നാട് മുഴുവന്‍ എതിര്‍ക്കുന്ന ഒരു പദ്ധതിയെ സോളിഡാരിറ്റി എന്ന ഒരു സംഘടനയിലേക്ക് മാത്രം ഒതുക്കി സംഭവത്തെ സാമുദായിക വല്ക്കരികാനുള്ള ശ്രമം മന്ത്രിയുടെ ഭാഗത്ത്‌ നിന്ന് ആദ്യമേ ഉണ്ടായിട്ടുണ്ട്.ഈ ലേഖനത്തിലും അതെ പല്ലവി ആവര്‍ത്തിക്കുകയാണെന്ന് തോന്നുന്നു .
വികസനം വേണ്ടെന്നു ഇവിടെ ആരും പറയുന്നില്ല . എന്നാല്‍ ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടി തന്നെ വേണോ നമ്മുടെ നാട് വികസിക്കാന്‍...?
എന്താണ് കിനാലൂരില്‍ തുടങ്ങുന്നത് എന്നതിന് ഉരുണ്ടു കളിക്കാതെ കൃത്യമായ മറുപടി പറയാന്‍ മന്ത്രിക്കു കഴിയുമോ..? കൃത്യമായ ഒരു ബദല്‍ പാത ജനകീയ ഐക്യ വേദി സമര്‍പ്പിച്ചിട്ടും എന്ത് കൊണ്ട് അത് പരിഗണിക്കപ്പെടുന്നില്ല.
ഇത്തരം കുറെ ചോദ്യങ്ങളാണ് കിനാലൂര്‍ നിവാസികള്‍ മൊത്തമുയര്തുന്നത്.ഇതിനു ഉത്തറാം നല്‍കാതെ റോഡ്‌ ഏറ്റെടുക്കാനുള്ള ഈ തത്രപ്പാട് എന്തിനാണെന്നറിയുന്നില്ല.

കിനാലൂരില്‍ നടക്കുന്നത്

കിരണ്‍ തോമസ് തോമ്പില്‍ said...

ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ റോഡ് വികസനം തീരുമാനിക്കുന്നത്. ആദ്യം സര്‍വ്വേ നടക്കണം. ആ സര്‍വ്വെ നടന്നാല്‍ മാത്രമാണ്‌ ആരെ ഒക്കെ കുടിയൊഴിപ്പിക്കണം എത്ര രൂപ പുനരധിവാസത്തിന്‌ ചിലവാക്കണം തുടങ്ങിയവ കണ്ടെത്താന്‍ കഴിയൂ. അത് ആദ്യം നടക്കാന്‍ അനുവദിക്കൂ. അതിന്‌ ശേഷം നമുക്ക് ബദലിനെപ്പറ്റി സംസാരിക്കാം. സര്‍വ്വേ പൂര്‍ത്തിയാകുന്നതിന്‌ മുന്നേ തന്നെ ബദലുകള്‍ അവതരിപ്പിക്കുന്നതും ആ ബദലുകള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍വ്വേക്ക് വരുന്ന ഉദ്യോഗസ്ഥരെയും പോലീസിനേയും ആക്രമിക്കും എന്ന് പ്രഖ്യാപിക്കുന്നതെന്തിന്‌

പിന്നെ സമാധന സമരമൊന്നും അല്ലല്ലോ നടന്നത്? പോലീസിന്‌ നേരെ ചാണകം വെള്ളമൊഴിക്കുക. പിന്നെ കല്ലെറിയുക. കല്ലേറില്‍ പരിക്കു പറ്റിയ പോലീസ് കാരനെ ഒക്കെ കണ്ടല്ലോ. സ്ത്രീകകളേയും കുട്ടികളേയും മുന്നില്- നിര്‍ത്തി പിന്നില്‍ നിന്ന് കല്ലെറിഞ്ഞ് എന്തിന്‌ പ്രകോപനമുണ്ടാക്കുന്നു. സമാധനപരമായ സമരങ്ങള്‍ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ആക്രമണ സമരങ്ങളെ എല്ലാം ഒരെ പോലെ എതിര്‍ത്തിട്ടുണ്ട്. എന്തുകൊണ്ട് സമരക്കാര്‍ ആക്രമണം നടത്തി? അത് മാത്രമല്ല ഈ സമരത്തില്‍ തദ്ദേശിയരുടെ പങ്കാളിത്തത്തെ സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. പദ്ധതി പ്രദേശത്ത് സമരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട് അതുകൊണ്ട് എതിര്‍ക്കുന്നവരും എതിര്‍പ്പിന്‌ നേതൃത്വം കൊടുക്കുന്ന സോളിഡാരിറ്റിയും സര്‍വ്വേക്ക് മുന്നെ പറയുന്ന ബദല്‍ സര്‍ക്കാര്‍ അംഗീകരിച്ചോണം എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ്` ഉള്ളത്

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ മാതൃഭൂമി റിപ്പോര്‍ട്ടും വായിക്കുക

കിരണ്‍ തോമസ് തോമ്പില്‍ said...

മുകളിലെ ലിങ്കില്‍ ലഭിക്കുന്ന വാര്‍ത്തയിലെ ഈ ഭാഗങ്ങള്‍ ശ്രദ്ധിച്ച് വായിക്കുക

അറസ്റ്റ് ചെയ്ത് സമരക്കാരെ നീക്കം ചെയ്യുന്നതിനിടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ പിറകില്‍നിന്ന് കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞശേഷം അവര്‍ പിന്‍വലിഞ്ഞു. ലാത്തിച്ചാര്‍ജില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത് ഇതിനു തെളിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസുകാരുടെ ദേഹത്തൊഴിക്കാന്‍ കന്നാസിലാണ് ചാണകം കൊണ്ടുവന്നത്. ഇത് ഏഴുകണ്ടിയിലെ ഒരു വീട്ടില്‍നിന്ന് കലക്കി രണ്ടു ബക്കറ്റുകളിലാക്കി സൂക്ഷിക്കുകയായിരുന്നു. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് രണ്ടു ബക്കറ്റുകളും മൂടിവെച്ച് കുടിവെള്ളമാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

സമരത്തിനുവന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ഭൂരിഭാഗം പേര്‍ക്കും സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രണത്തെക്കുറിച്ച് അറിയില്ലായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി സമരം ചെയ്തത് ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി കെ.എസ്.ഐ.ഡി.സിയുടെ വിശദീകരണം മനോരമയില്‍ നിന്ന് വായിക്കുക

തിരുവനന്തപുരം: കിനാലൂരില്‍ നൂറു മീറ്റര്‍ വീതിയുള്ള റോഡ് നിര്‍മിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നു കെഎസ്ഐഡിസി അറിയിച്ചു. നാലുവരിപ്പാത മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. നൂറുമീറ്റര്‍ റോഡ് എന്നതു വെറും പ്രചാരണമാണ്. മാത്രമല്ല, പദ്ധതിയുടെ അലൈന്‍മെന്റ് നിശ്ചയിക്കാന്‍ ചുമതലപ്പെടുത്തിയ കണ്‍സല്‍റ്റന്റ് നിര്‍ദേശിച്ച നാലു പാതകളില്‍ ഒരെണ്ണം മാത്രമാണു വിവാദത്തില്‍പ്പെട്ടത്.

കൃഷിസ്ഥലവും വീടുകളും ഏറ്റവും കുറവുള്ള അലൈന്‍മെന്റ് ആദ്യം സര്‍വേ നടത്താന്‍ തിരഞ്ഞെടുക്കുകയായിരുന്നു. സര്‍വേ പൂര്‍ത്തിയായ ശേഷമേ നാലില്‍ ഏതു തിരഞ്ഞെടുക്കണമെന്നും എത്ര വീതി വേണമെന്നും മറ്റും തീരുമാനിക്കുകയുള്ളു. കിനാലൂരില്‍ മലേഷ്യന്‍ കമ്പനിയായ സിഐഡിബി ആദ്യം മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ സാമ്പത്തികപ്രശ്നംമൂലം പിന്‍മാറുകയായിരുന്നു. അങ്ങനെയാണു സര്‍ക്കാര്‍ നേരിട്ടു ഫുട്വെയര്‍ പാര്‍ക്കും ഭക്ഷ്യസംസ്കരണ പാര്‍ക്കും സ്ഥാപിച്ചത്.
ഇവിടെ 30 സംരംഭകര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

കണ്ടെയ്നര്‍ ലോറികളും മറ്റും കടന്നുപോകാന്‍ വീതിയുള്ള റോഡ് അത്യാവശ്യമാണ്. അതിനാല്‍ അലൈന്‍മെന്റ് തീരുമാനിക്കാന്‍ അടിസ്ഥാന വികസന കോര്‍പറേഷനായ ഇന്‍കലിനെ ഏല്‍പ്പിക്കുകയായിരുന്നു. അവര്‍ സ്മിത്ത് എന്ന സാങ്കേതിക ഏജന്‍സിയെ ഏല്‍പ്പിച്ചു. അവര്‍ തിരഞ്ഞെടുത്ത അലൈന്‍മെന്റുകളിലൊന്നിലാണു സര്‍വേ നടത്തിയതെന്നും കെഎസ്ഐഡിസി അറിയിച്ചു. റോഡ് നിര്‍മാണ പദ്ധതി നടപ്പിലാക്കുന്നതു കെഎസ്ഐഡിസിയാണ്.

suraj::സൂരജ് said...

ഈ പോസ്റ്റ് malayal.amല്‍ വന്നതിനു താഴെ ഇട്ട കമന്റാണ്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാവുന്നവരോട് ചില സംശയങ്ങള്‍ താഴെ ഉന്നയിക്കുകയാണ്. കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാവട്ടെ എന്ന ഉദ്ദേശ്യത്തോടെ മാത്രം. സൗകര്യം പോലെ ആര്‍ക്കും പ്രതികരിക്കാം :

1. കിനാലൂരില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്ന പാതയുടെ രൂപരേഖ പുറത്തു വിട്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍, ജനപ്രതിനിധികളുള്‍പ്പെട്ട ഔദ്യോഗിക ചര്‍ച്ചകളില്‍ ഈ രൂപരേഖ table ചെയ്തതായി അറിയാമോ ?

2. സര്‍ക്കാരിന്റെ നിലവിലെ ഈ രൂപരേഖ പ്രകാരം എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് estimate ചെയ്തിരിക്കുന്നത് ?
a) 650ല്പ്പരം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന്‍ സോളിഡാരിറ്റി പറയുന്നു, മാധ്യമവും. ഈ എസ്റ്റിമേയ്റ്റ് സര്‍ക്കാരിന്റേതാണോ ബദല്‍ പദ്ധതി നിര്‍ദ്ദേശിച്ചവരുടേതാണോ ?
b) സര്‍ക്കാരിന്റേതാണെങ്കില്‍ അത് ഔദ്യോഗികമായി സ്ഥിരീകരിച്ച എസ്റ്റിമേയ്റ്റാണോ ?

3. എത്ര ഏക്കര്‍/ഹെക്റ്റര്‍ കൃഷിഭൂമി ഇതിനായി നികത്തേണ്ടിവരുമെന്നാണ് ഈ അവതരിപ്പിക്കപ്പെട്ട estimate-ല്‍ ഉള്ളത് ?

4. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പുനരധിവാസപ്പാക്കേജില്‍ എത്രയാണ് നഷ്ടപരിഹാരം ? എന്തൊക്കെയാണ് ഒഴിഞ്ഞുകൊടുക്കുന്നവര്‍ക്കുള്ള ടേംസ് ?

5. ബദല്‍ പാതകളും സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ടപാതയും തമ്മിലുള്ള വ്യത്യാസങ്ങള്‍ -അതായത് ഒഴിപ്പിക്കപ്പെടേണ്ട കുടുംബങ്ങളുടെ എണ്ണം, നികത്തേണ്ടുന്ന കൃഷിഭൂമി, പാരിസ്ഥിതികാഘാതം എന്നിവയുടെ കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ - എന്തൊക്കെയാണ് ?

6. ബദല്‍ പാത നിര്‍ദ്ദേശിച്ചത് ഏതെങ്കിലും എഞ്ചിനിയറിംഗ് വിദഗ്ധര്‍ ഉള്‍പ്പെട്ട ഏജന്‍സിയുടെ/എന്‍.ജി.ഓയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണോ ? ആണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ?

കാക്കര - kaakkara said...

പരിഹാരമായി കാക്കരയ്‌ക്ക്‌ നിർദേശിക്കാനുള്ളത്‌...
1. വളരെ അത്യാവശ്യമുണ്ടെങ്ങിൽ മാത്രം കുടിയൊഴുപ്പിക്കൽ നടപ്പിലാക്കുക.
2. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നൽകികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോട്ടിൽ സ്ഥലം നല്കി പുതിയ വീടിനുള്ള പൈസയും സമയവും നല്കുക.
3. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം പൂർണ്ണമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നല്കികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോറ്റിൽ സ്ഥലം നല്കുക.
4. ഏറ്റെടുക്കുന്ന ഭുമിക്ക്‌ മാന്യമായ വില നല്കുക.
5. ഈ പദ്ധതികൾ വഴി ലഭ്യമാകുന്ന ജോലിയുടെ 10% ശതമാനം ജോലികൾ ഇങ്ങനെ കുടിയൊഴുപ്പിക്കുന്നവർക്കും സ്ഥലം നഷ്ടപ്പെടുന്നവർക്കുമായി 10 വർഷത്തേക്ക്‌ സംവരണം ചെയ്യുക.
6. പുനരധിവാസം നടത്തിയതിന്‌ ശേഷം മാത്രം നിലവിലുള്ള വീടുകളിൽ നിന്ന്‌ കുടിയൊഴിപ്പിക്കുക.
7. സുതാര്യവും വ്യക്തവുമായ പദ്ധതി രേഖയുമായി ജങ്ങളെ സമിപ്പിക്കുക.
8. പുതിയ പദ്ധതികൾക്കായി സർവേയും കുടിയൊഴുപ്പിക്കലുമായി വരുന്നതിന്‌ മുൻപ്‌ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന 308 ഏക്കറിൽ എന്തൊക്കെ വ്യവസായങ്ങൾ വന്നു, ഇനി ഏതൊക്കെ പദ്ധതികളാണ്‌ വരാൻ പോകുന്നത്‌, ഇതൊക്കെ ജനങ്ങൾക്കായി തുറന്നുവെയ്ക്കുക.
9. കേരളത്തിലെ മറ്റ്‌ സ്ഥലങ്ങളിൽ കുടിയൊഴുപ്പിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ പാവങ്ങൾക്ക്‌ വീടും മാന്യമായ നഷ്ടപരിഹാരവും നല്കി ഒരു മാതൃക കാണിക്കുക.
10. ഭരണകർത്താക്കൾ രഹസ്യ അജണ്ടയില്ലാതെ സംയമനത്തോടെ ഇടപെടുക. രഹസ്യ അജണ്ട ഇല്ലായെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

കിരണ്‍ തോമസ് തോമ്പില്‍ said...

കക്കരെ ഇപ്പോള്‍ നടന്ന സര്‍വ്വേ തടയലും ആക്രമണവും നടത്തുന്ന ആരെങ്കിലുമോ അതിന്‌ ചൂട്ടു പിടിക്കുന്ന ഏഷ്യാനെറ്റോ ഇന്ത്യാവിഷനോ മനോരമയോ മറ്റ് പത്രങ്ങളോ ആരും മാന്യമായ പുനരധിവാസത്തെപ്പറ്റിയോ ന്യായമായ വിലയേപ്പറ്റിയോ അല്ല സംസാരിക്കുന്നത് റോഡേ വേണ്ട അല്ലെങ്കില്‍ അവര്‍ പറയുന്ന സ്ഥലത്തുകൂടി റോഡ് പണിതാല്‍ മതി എന്നാണ്‌. സോളിഡാരിറ്റിയുടെ സ്വന്തം പത്രമായ മാധ്യമത്തില്‍ ഇന്ന് വന്ന വാര്‍ത്ത ചുവടെ വായിക്കുക. അതിലെ പ്രസക്ത്മായ ഭാഗം ഇങ്ങനെ

വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ പാതയോരത്ത് അഞ്ച് സെന്റ് സ്ഥലം, ഭൂമിക്ക് ന്യായവില, പുതുതായി തുടങ്ങുന്ന വ്യവസായ സംരംഭത്തില്‍ കുടുംബത്തിലൊരാള്‍ക്ക് യോഗ്യതക്കനുസരിച്ച് ജോലി എന്നിവയടങ്ങിയ പാക്കേജാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കുറേക്കൂടി ആകര്‍ഷകമാക്കിയിട്ടായാല്‍ പോലും പാത സാക്ഷാത്കരിക്കണമെന്ന നിലപാടിലാണ് ഒരുവിഭാഗം.


ഇതില്‍ നിന്ന് എന്താണ്‌ മനസിലാകുന്നത്. പുനരധിവാസമൊന്നുമല്ല പ്രശ്നം ജോലിയുമല്ല അപ്പോള്‍ മറ്റുചിലതാണ്‌. അതുകൊണ്ടാണ്‌ അക്രമാസക്ത്മായ സമരങ്ങള്‍ നടത്തി സര്‍വ്വേ തന്നെ തടയുന്നത്.


കിനാലൂര്‍: നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച് നാലുവരിപ്പാതയുമായി മുന്നോട്ടുപോകാന്‍ നീക്കം

Wednesday, May 12, 2010
കോഴിക്കോട്: നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച് മാളിക്കടവ്^കിനാലൂര്‍ നാലുവരിപ്പാതയുമായി മുന്നോട്ടുപോകാന്‍ നീക്കം. ജനങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ പാത ഉപേക്ഷിക്കുമെന്ന് വ്യവസായമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പരസ്യമായി പറയുമ്പോള്‍ തന്നെയാണ് സി.പി.എമ്മിലെ ഒരുവിഭാഗം പാതയുമായി മുന്നോട്ടുപോകാന്‍ അണിയറയില്‍ കരുക്കള്‍ നീക്കുന്നത്.

നഷ്ടപരിഹാരത്തുകയില്‍ സാരമായ വര്‍ധനവുണ്ടായാല്‍ വലിയൊരു വിഭാഗത്തിന്റെ പ്രതിഷേധത്തെ ശമിപ്പിക്കാനാവുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ പാതയോരത്ത് അഞ്ച് സെന്റ് സ്ഥലം, ഭൂമിക്ക് ന്യായവില, പുതുതായി തുടങ്ങുന്ന വ്യവസായ സംരംഭത്തില്‍ കുടുംബത്തിലൊരാള്‍ക്ക് യോഗ്യതക്കനുസരിച്ച് ജോലി എന്നിവയടങ്ങിയ പാക്കേജാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കുറേക്കൂടി ആകര്‍ഷകമാക്കിയിട്ടായാല്‍ പോലും പാത സാക്ഷാത്കരിക്കണമെന്ന നിലപാടിലാണ് ഒരുവിഭാഗം.

അതേസമയം, സി.പി.എമ്മിനകത്തുതന്നെ ഇതിനെതിരായ വികാരവും ശക്തമാണ്. പ്രത്യേകിച്ച് താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ പാര്‍ട്ടി പിടിവാശി ഉപേക്ഷിക്കണമെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ.

നൂറുകണക്കിനാളുകളുടെ കുടിയൊഴിപ്പിക്കല്‍, ഏക്കര്‍ കണക്കിന് വയലുകളും തണ്ണീര്‍തടങ്ങളും നികത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയതിനാല്‍ നാലുവരിപ്പാതയെക്കുറിച്ച് ശക്തമായി ന്യായീകരിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് പ്രവര്‍ത്തകര്‍. നാലുവരിപ്പാതയെ അനുകൂലിക്കുന്ന പ്ലക്കാര്‍ഡുകളുമായി ചിലരെ അണിനിരത്തിയതും പൊലീസ് മര്‍ദനത്തിനിരയായ കൈതച്ചാല്‍ അബ്ദുറഹ്മാനെ മന്ത്രി എളമരം കരീം പങ്കെടുത്ത ബാലുശേãരിയിലെ പൊതുയോഗത്തില്‍ ഹാജരാക്കിയതും പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായിട്ടുണ്ട്. പ്ലക്കാര്‍ഡുകളേന്തി അണിനിരന്നവരില്‍ പലരും ഭൂമിയും വീടും നഷ്ടപ്പെടുന്നവരല്ലെന്നും പാത വന്നുകഴിഞ്ഞാല്‍ അതിന്റെ ഗുണഫലമനുഭവിക്കേണ്ടവരാണെന്നും ബോധ്യമായതോടെയാണ് ഇവര്‍ക്കെതിരായ വികാരം ശക്തിപ്പെടുന്നത്.

കൈതച്ചാല്‍ അബ്ദുറഹ്മാനെ പൊതുയോഗത്തില്‍ അണിനിരത്തിയതുവഴി പാര്‍ട്ടിയെ പൊതുസമൂഹത്തിന് മുന്നില്‍ പരിഹാസ്യമാക്കാന്‍ നേതൃത്വത്തിലെ ചിലര്‍ കൂട്ടുനിന്നുവെന്നാണ് ഇതേക്കുറിച്ചുള്ള വിമര്‍ശം. അതിനിടെ, നാലുവരിപ്പാതയുടെ ഭാവിയെക്കുറിച്ച് ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും. ജനങ്ങളുടെ ആശങ്കകളും പരാതികളും മുഖവിലക്കെടുത്തുകൊണ്ട് മാത്രം പാത നിര്‍മിച്ചാല്‍ മതിയെന്ന അഭിപ്രായത്തിന് മന്ത്രിസഭയില്‍ മുന്‍തൂക്കം ലഭിക്കാനാണിട. പ്രശ്നത്തില്‍ യു.ഡി.എഫ് രാഷ്ട്രീയനേട്ടം കൊയ്യുമെന്ന തോന്നലും ഈ വഴിക്ക് ചിന്തിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കും.
Madhyamam

ചന്തു said...

വേണ്ടപ്പെട്ടവര്‍ അവിടെ സഥലം വാങ്ങിക്കൂട്ടി എന്ന ആരോപണമോ ?
അവിടെ തുടങ്ങ്നുന്നത റിയല്‍ എസ്റ്റേട്ട് ആണെങ്കില്‍ നിങ്ങളൊക്കെ ഇവിടെത്ത്ന്നെ കാണണം.

കിരണ്‍ തോമസ് തോമ്പില്‍ said...

കേരളത്തിലെ ഏതെങ്കിലും ഒരു പദ്ധതി പ്രദേശത്ത് വേണ്ടപ്പെട്ടവര്‍ സ്ഥലം മേടീക്കാതെ ഇരുന്നിട്ടുണ്ടോ. ഉദാഹരണത്തിന്‌ സ്മാര്‍ട്ട് സിറ്റി പ്രദേശം വല്ലാര്‍പ്പാടം പ്രദേശം എര്‍ണ്ണാകുളം ജില്ലയുടെ പരിസര പ്രദേശങ്ങള്‍ വിഴിഞ്ഞം എന്നിങ്ങനെ എവിടെ ഒക്കെ ഡെവലപ്പ്മെന്റ് വരുമോ അവിടെ എല്ലാം വേണ്ടപ്പെട്ടവര്‍ സ്ഥലം വാങ്ങും. അതുകൊണ്ട് വികസനം വരരുത് എന്ന് വാശി പിടിക്കണോ?

എന്തുകൊണ്ടാണ്‌ ഞാന്‍ നാലുവരിപ്പാത വരണം എന്നതിനൊപ്പം നില്‍ക്കുന്നത് എന്ന് എന്റെ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. 2000 ഓളം ഏക്കാര്‍ സ്ഥലം അവിടെ ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഉണ്ട്. ഈ നാലുവരിപ്പാത വന്നാല്‍ ആപ്രദേശത്തുകൂടി ഒരു വ്യവസായ വികസനം സാധ്യമാകാന്‍ കഴിയുന്ന സാഹചര്യമുണ്ട് . അത് മലബാറില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും വികസനത്തിന്‌ മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുകയും ചെയ്യും. അതിന്‌ ജനങ്ങള്‍ക്ക് മാന്യമായ പുനരധിവാസവും ന്യായമായ വിലയും നല്‍കി റോഡ് വികസിപ്പിക്കണം എന്നാണ്‌ എന്റെ അഭിപ്രായം. മാന്യമായ പുനരധിവാസം ലഭിച്ചില്ലെങ്കില്‍ എന്റെ പിന്‍തുണ സമരക്കാര്‍ക്ക് നല്‍ക്കാന്‍ എനിക്ക് ഒരു മടിയുമില്ല. എന്നാല്‍ സര്‍വ്വേയെ നടക്കില്ല എന്ന് പറയുന്നതിനെ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല

കാക്കര - kaakkara said...

കിരൺതോമസ്... വികസനത്തിനും അതിന്‌ വേണ്ടിവരുന്ന കുടിയൊഴുപ്പിക്കലിനും കാക്കര എതിരല്ല. വ്യവസായിക വികസനത്തിന്‌ നാല്‌ വരി പാത തന്നെ വരണം. വികസനത്തിന്‌ മാനുഷികമുഖവും വേണം. വിശദമായി എന്റെ പോസ്റ്റിൽ എഴുതിയിട്ടുണ്ട്‌.

പത്രങ്ങൾ എന്ത്‌ പറയുന്നു എന്നതിനേക്കാൾ നാം വില കൊടുക്കേണ്ടത്‌ ഭരണകൂടം എന്ത്‌ ചെയുന്നു എന്നതിനാലാണ്‌. ഇതുവരെയുള്ള നമ്മുടെ അനുഭവം വെച്ച്‌ കുടിയൊഴുപ്പിക്കപ്പെടുന്നവർക്ക്‌ പദ്ധതിയുടെ ഒരു ഗുണവും ലഭിച്ചിട്ടിലയെന്ന്‌ മാത്രമാല്ല മാന്യമായ ഒരു പുനരധിവാസം പലർക്കും ലഭിച്ചിട്ടില്ല.

ഏറ്റവും കുറവ്‌ കുടിയൊഴുപ്പിക്കലും കൃഷിനാശവുമുള്ള സ്ഥലം ആദ്യമെ തിരഞ്ഞെടുത്തു സർവേയ്‌ക്ക്‌. പച്ച മലയാളത്തിൽ പറഞ്ഞാൽ ഇത്‌ തന്നെ റോഡ്‌. അതിനാൽ തന്നെ ജനങ്ങൾ സർവെ തുടങ്ങിയപ്പോൽ തന്നെ അക്രമവും തുടങ്ങി. കുടിയൊഴിപ്പിക്കുക എന്നത്‌ ഭരണകൂടത്തിന്റെ അവകാശമാണ്‌ എന്ന രീതിയിൽ കാര്യങ്ങളെ കണ്ടാൽ, സ്ഥിതി കൂടുതൽ വഷളാകും...

----

“ഒരു കാര്യത്തിൽ നമുക്കാശ്വാസിക്കം. കിനാലുർ തകർത്തതുകൊണ്ടൊന്നും പദ്ധതികൾ തകർക്കുന്നതിൽ കരീമിന്റെ പാർട്ടിക്കുള്ള സർവകാലറിക്കാർഡ്‌ തകർന്നിട്ടില്ല!!!“

കിരണ്‍ തോമസ് തോമ്പില്‍ said...

കാക്കര നമ്മള്‍ വീണ്ടും വിഷയത്തില്‍ നിന്ന് മാറുന്നു. പുനരധിവാസ പാക്കേജിന്‌ വേണം എന്ന ആശങ്ക അല്ല ഈ റോഡേ വേണ്ട എന്ന നിലപാടാണ്‌ സമരക്കാര്‍ക്ക്. മികച്ച പുനരധിവാസം നല്‍കില്ല എന്നതിനല്ല റോഡേ വേണ്ടാ എന്ന നിലപാടാണ്‌ മാധ്യമങ്ങള്‍ക്കും.

സമരം യഥാര്‍ത്ഥ്യ ബോധത്തോടെ ആയിരുന്നു എങ്കില്‍ പുനരധിവാസം ന്യായ വില എന്നിവയയിരുന്നു ഉയര്‍ന്ന് കേള്‍ക്കെണ്ടിയിരുന്നത്. ഇവിടെ കേള്‍ക്കുന്നതും കാണുന്നതും അതല്ല

പിന്നെ ഇടതുപക്ഷം പണ്ട് പദ്ധതികള്‍ തകര്‍ത്തിട്ടുണ്ട് എന്നതിനാല്‍ അവര്‍ പദ്ധതികള്‍ കൊണ്ടുവന്നാല്‍ തകര്‍ക്കണം എന്നില്ല

Kaniyapuram Noushad said...

നമ്മുടെ നാടിന്‍റെ ശാപം എന്നത് മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വിവാദ വ്യവസായമാണ്‌.ഉരു പഠനവും കുടാതെ അഭിപ്രായം

എഴുന്നള്ളിക്കുക അത് കേട്ട് ചര്‍ച്ച നടത്തുക.കിനലുരിലും സംഭവിക്കുന്നത്‌ അത് തന്നെയാണ്.സോളിടാരിട്ടി എന്ന സംഘടന

പറയുന്നിടത്താണ് കാര്യങ്ങളെങ്കില്‍ നമുക്ക് ഇനി കേരളത്തില്‍ ഒരു റോഡും ഉണ്ടാക്കാന്‍ കഴിയില്ല.യുവാക്കളുടെ സംഘടനയാണ് സോളിടാരിട്ടി.എന്നാല്‍ റോഡില്‍ മരിച്ചു വിയുന്ന ചെറുപ്പക്കാരുടെ എണ്ണം ഇവരെടുത്തെങ്കില്‍ നല്ല റോഡിനു വേണ്ടി സമരം

നടത്തുമായിരുന്നു.പക്ഷെ നല്ല റോഡു വരുന്നത്തിലുടെ നമ്മുടെ പൈത്രകം നഷ്ടമാകുമെന്നാണ് ഇവരുടെ വാദം.സോളിടാരിട്ടി

അവകാശ പെടുന്ന പൈത്രകം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.


സ്വന്തം കിടപ്പാടം നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല.അധികം നഷ്ടങ്ങളില്ലാതെ വികസനത്തിന്‌ പുതിയ മാര്‍ഗ്ഗ

നിര്‍ദ്ദേശം നല്‍കുന്നതിന് പകരം ജനങ്ങളെ തെറ്റി ധരിപ്പിച്ചു തെരുവില്‍ ഇറക്കുന്ന രിതി ഏതായാലും ഭാവി കേരളത്തിന്‌ നല്ലതല്ല.

ജനശക്തി said...

കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഭാഗം ഒന്ന്

പള്ളിക്കുളം.. said...

1a. വാസ്തവത്തിൽ എന്താണ് കിനാലൂരിൽ വരാൻ പോകുന്നുവെന്നുപറയപ്പെടുന്ന പദ്ധതി?

shajiqatar said...

എന്താണ് അവിടെ വരാന്‍ പോകുന്ന പദ്ധതികള്‍ ?

അവിടെ ഭൂമാഫിയ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടി എന്നുള്ള ആരോപണത്തെ ഒരു കമ്യുണിസ്റ്റ്‌ സര്‍ക്കാര്‍ എന്ത് കൊണ്ട് അവഗണിച്ചു?

ഒരു സര്‍വേ നടത്താന്‍ ഇത്രയും വലിയ പോലീസ് കൂട്ടം എന്തിനായിരുന്നു?

അവിടെ ഒരു സംഘര്‍ഷം കണ്ടിട്ടും സര്‍വേ തത്ക്കാലം നിര്‍ത്തി വെക്കാതിരുന്നത് എന്ത് കൊണ്ട്?

ഒരു കമ്യുണിസ്റ്റ്‌ സര്‍ക്കാര്‍ ജനകീയ സമരങ്ങളെ ഇങ്ങിനെയാണോ നേരിടേണ്ടിയിരുന്നത്?

ഒരു കമ്യുണിസ്റ്റ്‌ സര്‍ക്കാരിന്റെ വികസന നയങ്ങളെ പറ്റി ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ പറയുന്ന വര്‍ഗീയ കക്ഷികള്‍ക്ക് എന്തുകൊണ്ട് കഴിയുന്നു?

ജനശക്തി said...

ഭൂമാഫിയ ഭൂമി വാങ്ങിച്ചോ എന്നത് ഇതും കൂടി വായിച്ചശേഷം തീരുമാനിക്കുക. (വ്യവസായവകുപ്പ് ഏറ്റെടുത്ത 309 ഏക്കര്‍ ഭൂമിക്കടുത്തുള്ള 1750 ഏക്കറോളം ഭൂമി 558 കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയതാണെന്നും ഇതിന്റെ രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്ക് ഒന്നരവര്‍ഷമായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണെന്നും കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.)

മുന്‍പ് നാലു തവണ സര്‍വെ തടസ്സപ്പെട്ടിട്ടുണ്ട് എന്ന പത്ര വാര്‍ത്തകള്‍ തന്നെ പറയുന്നു. അതിനാലാണ് പോലീസ് രംഗത്തുണ്ടായത് എന്നും. സര്‍വേ കഴിഞ്ഞ നാലു തവണയും നിര്‍ത്തിവെച്ചിരുന്നു എന്ന് ഷാജി കാണണം.

അനില്‍@ബ്ലോഗ് said...

ഷാജി ഖത്തര്‍,
1.വ്യവസായങ്ങള്‍ വരാനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഈ റോഡ് നിര്‍മ്മാണ പദ്ധതിയുടെ ലക്ഷ്യം. വരുന്ന ഒരു സംരഭകനോട് റോഡ് പണി കഴിയുന്ന വരെ കാത്തിരിക്കാന്‍ പറയാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ട് തന്നെ പദ്ധതി വന്നശേഷം റോഡ് നിര്‍മ്മാണം എന്ന വാദത്തില്‍ കഴമ്പില്ല.

2.അഥവാ ഇനി ഏതെങ്കിലും സംരംഭം വന്നിട്ടുണ്ട് എന്ന് വക്കുക അപ്പോള്‍ ഈ സമരക്കാര്‍ സമരവുമായി വരില്ലെന്നാണോ നമ്മള്‍ കരുതേണ്ടത്? അല്ല, സമരവും പദ്ധതിയും തമ്മില്‍ ബന്ധമില്ലെന്ന് കേരളം അറിയുന്നവര്‍ക്കൊക്കെ മനസ്സിലാകും.

3.ഭൂമാഫിയ എന്ന് വിശേഷിപ്പിക്കത്തക്കവണ്ണം അവിടെ വന്‍ തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ടോ എന്ന് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതേ ഉള്ളൂ. ആരോപണം ഉന്നയിക്കുന്നവരൊന്നും കൃത്യമായി പേരു സഹിതം ആരോപണം ഉന്നയിക്കുന്നില്ലല്ലോ.

4.ന്യായമായ ജനാധിപത്യ സമരങ്ങളെ ഇടതു പക്ഷ സര്‍ക്കാര്‍ അംഗീകരിക്കുക തന്നെ ചെയ്യും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിരവധി തവണ സര്‍വ്വ കക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് സര്‍വ്വേ നടപടികളിലേക്ക് പോയതെന്നാണ് അറിയാന്‍ കഴിയുന്നത്.

5.നമ്മുടെ നാട്ടില്‍ ഒരു പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആര്‍ക്ക് വേണമെങ്കിലും സാധിക്കും. സമരത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന ഒരു പാട് നാട്ടുകാരും ഇല്ലെ?

കാക്കര - kaakkara said...

കിരൺതോമസ്... സമരക്കാരുടേയും മാധ്യമങ്ങളുടേയും വാദഗതികൾ മാറ്റിവെച്ച്‌ ഭരണകൂടത്തിന്റെ നടപടികൾ കാണുക. ശക്തമായ എതിർപ്പുള്ളത്‌ കൊണ്ടാണല്ലോ വൻ പോലിസ് സംഘം എത്തിയത്. അപ്പോൽ സമരക്കാരെ ചർച്ചക്ക്‌ വിളിക്കുകയല്ലെ ചെയേണ്ടിയിരുന്നത്. അതിന്‌ പകരം സമരക്കാരുടെ ഹിജൻ അജണ്ട നടപ്പിലാക്കാൻ കരീമിന്റെ ഹിഡൻ അജണ്ട ഉപകരിച്ചില്ലേ? ചർച്ചയ്ക്ക് വിളിക്കുമ്പോളൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, രാഷ്ട്രീയ പാർട്ടികളുറ്റെ പ്രതിനിധികളുറ്റെ വിളിച്ചോള്ളു എനിക്ക്‌ പരാതിയില്ല അതോടൊപ്പം ഈ പദ്ധതി നേരിട്ട്‌ ബാധിക്കുന്ന ജനങ്ങളെയും വിശ്വസാത്തിലേടുക്കണം. പുനരധിവാസ പാക്കേജിൽ ജനങ്ങൾക്ക്‌ വിശ്വാസം വരാത്തത്‌, ഇതിന്‌ മുൻപ്‌ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുള്ള പാവങ്ങൾക്ക്‌ മാന്യമായ പരിഗണന കിട്ടിയിട്ടില്ല.

കേരളത്തിലെ പദ്ധതികൾ തകർക്കുവാൻ എല്ലാം രാഷ്ട്രീയ പാർട്ടികളും മൽസരിക്കാറുണ്ട്, ഈ മൽസരത്തിലെ ചാമ്പ്യൻ പട്ടം ഇടതുപക്ഷപാർട്ടികൾക്കാണ്‌ ഇതുവരെ. ഇനി വലതു പക്ഷവും പൂർവാധികം ശക്തിയോടെ മൽസരിച്ചാൽ പാവം മലയാളികൾ...

ജനശക്തി said...

ഒരു നുണപ്രചരണത്തിന്റെ കൂടി സത്യാവസ്ഥ.
പി ടി ഉഷയുടെ സ്കൂള്‍ സന്ദര്‍ശിച്ചതിനും പിണറായിക്ക് പഴി

കിരണ്‍ തോമസ് തോമ്പില്‍ said...

എല്ലാവരെയും വിശ്വാസിത്തിലെടുക്കുക എന്നത് അസാധ്യമാണ്‌ പ്രത്യേകിച്ച് സോളിഡാരിറ്റി പോലെ ഉള്ളവരെ. ഇളമരം കരിം പറയുന്നത് ശ്രദ്ധിക്കുക

ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളുടെയും ജന പ്രതിനിധികളുടെയും യോഗം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്തു. വ്യവസായമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോഴിക്കോട് എംപി, എംഎല്‍എമാര്‍, കലക്ടര്‍ എന്നിവരും റോഡിനെതിരെ രൂപംകൊണ്ട സോളിഡാരിറ്റി നേതൃത്വം നല്‍കുന്ന 'ജന ജാഗ്രതാ സമിതി' ഭാരവാഹികളും പങ്കെടുത്തു. വിശദമായ ചര്‍ച്ചയ്ക്കുശേഷം റോഡ് സര്‍വേ നടത്താന്‍ തീരുമാനിച്ചു.

ഇനി ഈ സര്‍വ്വേക്ക് സോളിഡാരിറ്റിക്കാര്‍ക്ക് മാത്രം പ്രശ്നമുണ്ടെങ്കില്‍ സര്‍വ്വേ ഉപേക്ഷിക്കണം എന്നാണോ. ജനജാഗ്രത സമിതി പറയുന്നത് ഞ്ങ്ങള്‍ ഈ പാതയെ അംഗീകരിക്കില്ല എന്നാണ്‌. അപ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്യും.

ജനശക്തി said...

സര്‍വ്വേക്ക് സോളിഡാരിറ്റിക്കാര്‍ക്ക് മാത്രം പ്രശ്നമുണ്ടെങ്കില്‍ സര്‍വ്വേ ഉപേക്ഷിക്കണം എന്നാണോ.

valid point..

കാക്കര - kaakkara said...

“ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളുടെയും ജന പ്രതിനിധികളുടെയും യോഗം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്തു. വ്യവസായമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോഴിക്കോട് എംപി, എംഎല്‍എമാര്‍, കലക്ടര്‍ എന്നിവരും റോഡിനെതിരെ രൂപംകൊണ്ട സോളിഡാരിറ്റി നേതൃത്വം നല്‍കുന്ന ‘ജന ജാഗ്രതാ സമിതി’ ഭാരവാഹികളും പങ്കെടുത്തു. വിശദമായ ചര്‍ച്ചയ്ക്കുശേഷം റോഡ് സര്‍വേ നടത്താന്‍ തീരുമാനിച്ചു.”
---
സോളിഡാരിറ്റി സർവേ നടത്തുവാൻ സമ്മതിച്ചോ അതോ ചർച്ചയിൽ അവർ പ്രതിഷേധം നടത്തുകയും ബാക്കിയുള്ളവർ തീരുമാനിക്കുകയുമാണോ ചെയ്തത്‌?

ഭുമിയും വീടും നഷ്ടപ്പെടുന്ന എത്ര പേർ ഈ യോഗത്തിൽ പങ്കെടുത്തു. ഇനിയെങ്ങിലും ഒരു കാര്യം മനസിലാക്കു, നേരിട്ട് ബാധിക്കുന്നവരെ വിശ്വാസത്തിലെടുത്ത്‌ അവർക്ക്‌ “ലാഭകരമായ” രീതിയിൽ പദ്ധതികൾ അവതരിപ്പിച്ചില്ലെങ്ങിൽ, എല്ലാം പദ്ധതികളും, സ്വാഹ...

സർവേ നടത്തുമ്പോൾ തടയുമെന്ന്‌ മുൻകൂട്ടി സർക്കാരിന്‌ അറിവുണ്ടായിരുന്നില്ലേ? അതുകൊണ്ടാണല്ലോ വൻ പോലിസ് സന്നാഹം വന്നത്‌. വീണ്ടും എന്തുകൊണ്ട്‌ ചർച്ച നടത്തിയില്ല?
---
“ഇനി ഈ സര്‍വ്വേക്ക് സോളിഡാരിറ്റിക്കാര്‍ക്ക് മാത്രം പ്രശ്നമുണ്ടെങ്കില്‍ സര്‍വ്വേ ഉപേക്ഷിക്കണം എന്നാണോ”

വേണ്ട... പക്ഷെ “പദ്ധതി നേരിട്ട്‌ ബാധിക്കുന്നവർക്ക്‌” പ്രശ്നമുണ്ടെങ്ങിൽ അത്‌ ചർച്ച ചെയ്‌ത് തീരുമാനിച്ചിട്ട്‌ പോരെ സർവെ...

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റെ കക്കരെ ഞാന്‍ എന്ത് പറയാന്‍. സര്‍വ്വേ എന്ന് പറഞ്ഞാല്‍ എന്താ കുടിയൊഴിപ്പിക്കലാണോ. അല്ല . സര്‍വ്വേ നടത്തിക്കഴിഞ്ഞാലാണ്‌ കൂടുതല്‍ വസ്തുതകള്‍ മനസിലാകൂ. ക്രിത്യമായി എത്ര പേരേ ഒഴിപ്പിക്കണംഅതിനെത്രെ ചിലവുവരും അങ്ങനെ പലതും. സര്‍വ്വെ നടത്തുന്നതിന്‌ മുന്നെ ആള്‍ക്കാരെ മനസിലാക്കണം എന്ന് പറഞ്ഞാല്‍ എന്താ. മാത്രമല്ല അവിടെ ഭൂമി വിട്ട് തരാന്‍ തയ്യാറായി നില്‍ക്കുന്ന തദ്ദേശിയരും ഉണ്ട്. പിന്നെ എന്തായാലും ഭൂമി വിട്ട് തരില്ല എന്ന് തീരുമാനിക്കുന്നവരെ മനസിലാക്കിച്ചിട്ടെ സര്‍വ്വെ നടത്താവൂ എന്നൊക്കെപ്പറഞ്ഞാല്‍ ഇവിടെ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയില്ല. എതിര്‍പ്പുള്ളവരുടെ ആദ്യം മുതലുള്ള നിലപാട് ബദല്‍ പാത മാത്രമേ അംഗീകരിക്കൂ എന്നാണ്‌.

ഇളമരം കരീമിന്റെ ലേഖനം ഒന്ന് കൂടി വായിക്കുക

അനില്‍@ബ്ലോഗ് said...

സോളിഡാരിറ്റിക്കാര്‍ രാഷ്ട്രീയ മൈലേജിന് വേണ്ടി വേദി അന്വേഷിച്ച് നടക്കുകയാണ്, അവര്‍ക്ക് കിട്ടിയ അവസരം അവര്‍ മുതലാക്കുന്നു എന്ന് മാത്രം.

കാക്കര - kaakkara said...

കിരൺതോമസ്സ്... എന്റെ മുൻകമന്റിലെ ചോദ്യങ്ങൾ താങ്ങൾ കാണാതെപോകരുത്‌!

സർവേയല്ല കുടിയൊഴുപ്പിക്കൽ പക്ഷെ കുടിയൊഴിപ്പിക്കലിന്റെ ആദ്യപടിയാണ്‌ സർവേ. സമരക്കാർ ഒരു മുഴം മുന്നെ തന്നെ എറിഞ്ഞു. ഭാവിയിൽ സ്ഥലം പോയാലും മാന്യമായ നഷ്ടപരിഹാരം കിട്ടാൻ സഹായിക്കും. അനുഭവമാണല്ലോ ഗുരു!

അനിൽ പറഞ്ഞത്‌ പോലെ സോളിഡാരിറ്റിക്കാർ രാഷ്ട്രീയ മൈലേജിന്‌ വേദി അന്വേഷിക്കുകയാണ്‌, അതിലേക്ക്‌ കരിമിന്റെ അനാവശ്യധൃതി കാര്യങ്ങൾ കൈവിട്ടു കളഞ്ഞു. മന്ത്രിയാണ്‌ പക്വത കാണിക്കേണ്ടിയിരുന്നത്‌. അത്‌ ഇവിടെയുണ്ടായില്ല.

എന്തിന്‌ വനിതാകമ്മീഷൻ പോലും പ്രതികരിച്ചത്‌ “പക്ക രാഷ്ട്രീയക്കാരിയുടെ” ഭാഷയിൽ... എന്നിട്ട്‌ വിവാദമായപ്പോൾ, ഇപ്പോൾ പറയുന്നു വാക്കുകൾ വളചൊടിച്ചതാണെന്ന്‌... ഇപ്പോഴാണോ പത്രം വായിക്കുന്നത്‌, കഷ്ടം....

കിരണ്‍ തോമസ് തോമ്പില്‍ said...

മാന്യമായ നഷ്ടപരിഹാരം എന്ന വിഷയം ഇതുവരെ സമരക്കാര്‍ ഉന്നയിച്ചിട്ടില്ല. ബദല്‍ പാത മാത്രമെ അംഗീകരിക്കൂ എന്ന നിലപാട് എടുത്തവരാണ്‌ അവര്‍. സോളിഡാരിറ്റി ക്ര്യത്യമായി മുതലെടുപ്പ് നറ്റത്തുകയും ചെയതതോടെ പ്രശ്നം കൈവിട്ട് പോയീ.

ഇനി ഇന്നെവരെ ഉള്ള പുനരധിവാസ ന്യായവില പാക്കെജുകള്‍ എല്ലാം നല്‍കപ്പെട്ടിട്ടുള്ളതാണ്‌. എന്നാല്‍ അത് എല്ലായിടത്തും അപര്യപ്തമായിരുന്നതിനാല്‍ കൂടുതല്‍ ആവശ്യപ്പെട്ടുള്ള സമരമാണ്‌ നടന്നിട്ടുള്ളത്. ഇവിടെ ഉറപ്പ് നല്‍കിയ പുനരധിവാസ പാക്കെജുകള്‍ ലഭ്യമായില്ലാ എങ്കില്‍ ഇവര്‍ക്ക് കോടതിയെ സമീപിക്കാം. അല്ലാതെ സര്‍വ്വേയെ തടയുക എന്നതല്ല.

shajiqatar said...

ജനശക്തി അനില്‍ മറുപടിക്ക് നന്ദി.
കുറെ പ്രാവശ്യം ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും സര്‍വേ നാല് പ്രാവശ്യം നിര്‍ത്തി വെച്ചിരുന്നു എന്നും പറയുന്നു.ഇത്തരം എതിര്‍പ്പും സംഘര്‍ഷ സാധ്യതയും ഉണ്ടെകില്‍ അഞ്ചാമതും സര്‍വേ നിര്‍ത്തി വെക്കുന്നതില്‍ എന്തായിരുന്നു പ്രശ്നം,മന്ത്രി ഇതൊരു അഭിമാന പ്രശ്നം ആയി കാണേണ്ടതുണ്ടോ,എനിക്ക് മനസ്സിലാകാത്തത് ഇതാണ്.മാര്‍ക്സിസ്റ്റ്‌ പാര്‍ടിയുടെ സംഘടനാ ശക്തി ഉപയോഗിച്ച് അവിടത്തെ ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ലേ.പ്രശനമായത്തിനു ശേഷം രാഷ്ട്രീയവിശദീകരണ യോഗം നടത്തിയിട്ട് എന്ത് ഫലം.വേണമെങ്കില്‍ മുഖ്യമന്തിയും മന്ത്രിയും ഉള്പെടെയുള്ളവര്‍ വന്നു നേരിട്ട് വീടും കുടിയും നഷ്ടപെടുന്നവരോട് സംസാരിക്കണമായിരുന്നു. അങ്ങിനെ മാര്‍ക്സിസ്റ്റ്‌ പാര്‍ടി കൈയും മൈയും മറന്നു അവിടത്തെ സാധാരണക്കാരുടെ ഒപ്പം നില്‍ക്കുകയായിരുന്നെന്കില്‍ സോളിടാരിറ്റി ഈ സമരത്തെ ഹൈജാക്ക് ചെയ്യുകയില്ലായിരുന്നു. ചര്‍ച്ച നടത്തി പോംവഴി കണ്ടെത്തുക തന്നെയാണ് ജനാധിപത്യരീതി,ഞാന്‍ അതില്‍ ആണ് വിശ്വസിക്കുന്നത് അല്ലാതെ പോലീസിന്‍റെ മസില്‍ പവര്കൊണ്ട് പോംവഴി കണ്ടെത്തുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

ജനശക്തി said...

@shaji

ജനാധിപത്യ രീതിയില്‍ തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് 4 തവണയും സര്‍വേ നിര്‍ത്തിവെച്ചത് എന്ന് മനസ്സിലാക്കാത്തതെന്തുകൊണ്ടാണ്? അനന്തമായി ഇത് നീട്ടിക്കൊണ്ടുപോകണോ?

“മുസ്ളീംലീഗും കോണ്‍ഗ്രസ്സും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് സര്‍വേ തുടങ്ങിയത്. എല്ലാവരും സര്‍ക്കാര്‍ തീരുമാനത്തോട് യോജിച്ചിരുന്നതാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ജോലി അടക്കമുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമാക്കിയതാണ്. പനങ്ങാട് പഞ്ചായത്ത് ഒറ്റക്കെട്ടായി പദ്ധതിയെ അനുകൂലിച്ചു. മുസ്ളീംലീഗ് അംഗത്തിന്റെ പിന്തുണയും ഉണ്ടായിരുന്നതാണ്. എല്ലാവരുടെയും പിന്തുണയുള്ളതുകൊണ്ടാണ് സര്‍വേയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.“

ഇത് മന്ത്രി കരീം പറഞ്ഞതാണ്.

കിരണ്‍ ചോദിച്ചപോലെ ഒരു വിഭാഗത്തിനു മാത്രം സമ്മതമില്ല എന്നു വെച്ച് മറ്റു നിരവധിപേര്‍ക്ക് സമ്മതമുള്ള കാര്യം ചെയ്യാതിരിക്കണോ? ഇപ്പോള്‍ താങ്കള്‍ അഞ്ചാം തവണയെപ്പറ്റി പറയുന്നു. ഒരിക്കലും സമ്മതിക്കില്ല ഈ റോഡുണ്ടാക്കാന്‍ എന്ന നിലപാടുള്ളവര്‍, അത് അജണ്ടയാക്കിയിട്ടുള്ളവര്‍ എത്ര തവണ ചര്‍ച്ച ചെയ്താല്‍ സമ്മതിക്കും എന്നാണ്? ഭൂമാഫിയ, 100 മീറ്റര്‍ വീതിയുള്ള റോഡ്, പിണറായിയുടെ രഹസ്യ സന്ദര്‍ശനം, ആദ്യം പ്രകോപനം തുടങ്ങിയത് സമരക്കാരല്ല തുടങ്ങിയവയൊക്കെ പൊളിഞ്ഞുപോയ നുണകളാണെന്നതും മനസ്സിലാക്കുമല്ലോ. അജണ്ടകളുള്ളവര്‍ എന്തായാലും ഏത് പദ്ധതി വന്നാലും പ്രശ്നം ഉണ്ടാക്കാന്‍ നോക്കും. അതാണവിടെ ഉണ്ടായത്. ഏത് പദ്ധതിക്ക് സ്ഥലമെടുക്കുമ്പോഴും വീടുകള്‍ പരമാവധി ഒഴിവാക്കണമെന്ന അഭിപ്രായമാണ് സര്‍ക്കാരിന് എന്ന് മന്ത്രി കരീം പറഞ്ഞിരുന്നു. പോലീസിനെ ഉപയോഗിച്ച് മാത്രം കാര്യങ്ങള്‍ നടത്താമെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് മന്ത്രി ആദ്യമേ വ്യക്തമാക്കിയിട്ടുമുണ്ട്. സര്‍വകക്ഷിയോഗം വിളിച്ചിട്ടുമുണ്ട്.

ഇടതുപക്ഷ ഭരണം ആണെങ്കില്‍, എവിടെയെങ്കിലും പോലീസിനു ബലം പ്രയോഗിക്കേണ്ടി വന്നുവെങ്കില്‍, പിന്നെ മറ്റെല്ലാം മാറ്റി വെച്ച്, പിന്നിലെ വസ്തുതകള്‍ മറന്ന്, പോലീസ് അതിക്രമം അതിക്രമം എന്ന് മാത്രം മുറവിളികൂട്ടുക എന്നത് നിരവധി തവണയായി ആവര്‍ത്തിക്കുന്ന ഒരു തന്ത്രമാണ്. അതിനു മൈലേജ് കിട്ടും എന്നതും ഉറപ്പാണ്. സമരാ‍നുകൂലികള്‍ വസ്തുതകള്‍ മാറ്റി വെച്ച് അബ്സ്ട്രാക്ട് ആയ കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ മനസ്സിലാകുന്ന കാര്യം വസ്തുതകള്‍ അവര്‍ക്കെതിരാണ് എന്നാണ്.

ജനശക്തി said...

വികസനം തകര്‍ക്കാന്‍ ആക്രമണം - കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഭാഗം 2

ramachandran said...

സോളിഡാരിറ്റിയെ പോലുള്ള വര്‍ഗിയ ഫാസിസ്റ്റ് സന്ഘങ്ങുല്ടെ മുഖംമൂടിയാണ് സാക്ഷര കേരളം ആദ്യംചര്‍ച്ച ച്യ്യേണ്ടത്.

പള്ളിക്കുളം.. said...

രാമചന്ദ്രൻ,
“സോളിഡാരിറ്റിയെ വർഗീയ ഫാസിസ്റ്റ് സംഘടന” എന്ന് വിളിക്കും മുമ്പ് ആ നിഗമനത്തിൽ എത്തിച്ചേരാനുള്ള കാരണങ്ങൾകൂടി പറഞ്ഞാൽ കൊള്ളാം.

ഇതുകൂടി നോക്കൂ

ചിന്തകന്‍ said...

സോളിഡാരിറ്റിയുടെ വിശദീകരകരണങ്ങള്‍ ഇവിടെ കേള്‍ക്കാം

പത്ര സമ്മേളനം

എഷ്യനറ്റ് ഫോക്കസ്

കിരണ്‍ തോമസ് തോമ്പില്‍ said...

ചിന്തകന്‍ ലിങ്കിന്‌ നന്ദി...

ഇനി ലിങ്കിലെ വിശേഷങ്ങളിലെക്ക് വന്നാല്‍ ചാണകവെള്ളം തളിച്ചെന്ന് ദാവൂദും കൂട്ടരും സമ്മതിക്കുന്നു. കല്ലെറിഞ്ഞത് ആരാണ്‌ എന്ന് അന്വേഷീക്കണമെന്നും പറയുന്നു. ചാണകവെള്ളം തളിക്കലെന്നത് പ്രതിരോധത്തിന്റെ അവസന മാര്‍ഗ്ഗത്തിലെ നിരുപദ്രവമായ ഒന്ന് എന്ന് പറയുന്നു. എന്ന് മാത്രമല്ല കല്ലെറിഞ്ഞത് തെറ്റാണ്‌ എന്ന് സമ്മതിക്കുന്നു. കല്ലെറിഞ്ഞത് സമരക്കാരല്ല എന്നതാണ്‌ ഇവരുടെ ആര്‍ഗ്യമെന്റ്. എന്നാല്‍ കല്ലെറിഞ്ഞവരുടെ ദൃശ്യങ്ങള്‍ നമ്മുടെ മാധ്യമങ്ങളുടെ കൈകളിലി്‌ ഉണ്ട്. അതൊന്നു വെറുതെ സൂം ചെയ്ത് നോക്കിയാല്‍ ആളുകളുടെ ഡീറ്റെയില്‍സ് കിട്ടും. എന്തേ ഇതുവരെ അത് ചെയ്യാത്തത്? കിനാലൂരിന്‌ വേണ്ടി കൊല്ലാനും ചാവാനും ഇറങ്ങിയ ഏഷ്യനെറ്റിന്റെയും ഇന്ത്യാവിഷന്റെയും ക്യാമറകളില്‍ കല്ലെറിഞ്ഞവര്‍ എന്തുകൊണ്ട് ഒളിഞ്ഞിരിക്കുന്നു. ഭിത്തിയില്‍ ഇടിച്ച് തലപ്പൊട്ടിയ ഒരാളെ വരെ തപ്പിയെടുക്കാന്‍ കഴിഞ്ഞ മാധ്യമ പുംഗവന്‍മാര്‍ക്ക് കല്ലെറിഞ്ഞ സാമൂഹിക ദ്രോഹികളെ എന്തുകൊണ്ട് പുറത്ത് കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്നത് അത്ഭുതത്തോടെ അല്ലെ നോക്കിക്കാണേണ്ടത്?

N.J ജോജൂ said...

അല്ല കിരണേ...ഈ പോലീസിനു പിന്നെന്താ പണി? എല്ലാം അങ്ങു മാധ്യമങ്ങളെ ഏല്‍പ്പിച്ചാലോ? അല്ല മാധ്യമമായിട്ടു സിന്‍ഡിക്കേറ്റു സാധനങ്ങള്‍ മാത്രമല്ലല്ലോ ഉള്ളത്. ഇനി കല്ലേറിന്റെ ഒരു സാധാരണതത്വം പറയാം. പോലീസുലാത്തിച്ചാര്‍ജോ ഗ്രനേഡു പ്രയോഗമോ ജലപീരങ്കിയോ പ്രയോഗിയ്ക്കുമ്പോള്‍ സമരക്കാര്‍ വര്‍ഷങ്ങളായി ദശാബ്ദങ്ങളായി കല്ലേറു നടത്താറുണ്ട്. സോളിഡാരിറ്റി ആരോപിയ്ക്കുന്നതുപോലെ ആരെങ്കിലുമുണ്ടെങ്കില്‍ അതായത് സമരക്കാരല്ലാത്തവര്‍ പോലീസിനെ പ്രകോപിപ്പിയ്ക്കുക എന്ന രഹസ്യ അജണ്ടയുടെ ഭാഗമായി കല്ലെറിഞ്ഞതാണെങ്കില്‍ അതു ക്യാമറായിലുണ്ടാവണമെന്നില്ല. ലാത്തിച്ചാര്‍ജു തുടങ്ങിക്കഴിഞ്ഞ് പോലീസിനെ കല്ലെറിഞ്ഞവരേ വീഡിയോയിലുള്ളൂ. അവര്‍ സമരക്കാരായിരിയ്ക്കാം എന്നതുകൊണ്ട് സോളിഡാരിറ്റിയുടെ ആരോപണം അപ്രസക്തമാകുന്നില്ല.
വികസനം, അതിനാവശ്യമുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, അതിനോടനുബന്ധിച്ച് അനിവാര്യമായേക്കാവുന്ന കുടിയൊഴിപ്പിയ്ക്കാല്‍, ലാത്തിച്ചാര്‍ജു തുടങ്ങിക്കഴിഞ്ഞാല്‍ അടികിട്ടുന്നത് തുടങ്ങിയവയോട് ഇതുവരെ എതിരഭിപ്രായമില്ല. എങ്കിലും പോലീസ് പലസന്ദര്‍ഭങ്ങളിലും പക്ഷപാതപരമായി പെരുമാറുന്നൂ എന്നു പലപ്പോഴും തോന്നാറുണ്ട്. സംഭവത്തിനു റിപ്പോര്‍ട്ടുചെയ്ത ഹിന്ദുവിലെ വാര്‍ത്തയില്‍ നിന്നും അങ്ങനെയൊന്നു വായിച്ചെടുക്കാമായിരുന്നു.
എളമരം കരീമിന്റെ ലേഖനത്തില്‍ കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത സമരായുധമായി ചാണകവെള്ളത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. കരിയോയിലായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നേനേ എന്നു തോന്നി അപ്പോള്‍.
അക്രമാസക്തരായ ജനക്കൂട്ടത്തിനെതിരെ പോലീസിനു ലാത്തി, ഗ്രനേഡ് ഒക്കെ പ്രയോഗിയ്ക്കാം. പക്ഷേ ഒരു പരിധികഴിഞ്ഞ് പിന്തുടരാനും വീട്ടുമുറ്റത്തുകേറി തല്ലാനും വീട്ടീക്കേറിത്തല്ലാനുമൊന്നും പോലീസിനു അധികാരമുണ്ടെന്നു തോന്നുന്നില്ല. ചാണകവെള്ളം ഒരു ആയുധമായി എങ്ങനെ ഉപയോഗിയ്ക്കാമെന്നും സംശയമുണ്ട്. ഒരു കപ്പില്‍ കോരിഒഴിച്ചാല്‍ തന്നെ ഒഴിഞ്ഞു മാറാവുന്നതേയുള്ളൂ. അല്ല ഇനി ചാണകവെള്ളം പമ്പുചെയ്യുകയായിരുന്നോ. അങ്ങനെയാണെങ്കില്‍ ഒരു സാധതയുണ്ട്. അല്ലെങ്കില്‍ തെങ്കാശിപ്പട്ടണത്തില്‍ ദിലീപ് കാവ്യാമാധവനോടു പറയുന്നതു പോലെ ഒഴിച്ചൊ ഒഴിച്ചോ എന്നു പറഞ്ഞ് പോലീസ് അമ്മച്ചിമാരുടെ മുന്നില്‍ തലയും കുനിച്ചു ചെല്ലണം. എന്നിട്ട് സുരേഷ് ഗോപീ സ്റ്റൈലില്‍(കവര്‍ സ്റ്റോറി??) “ക്രമസമാധാനം തകര്‍ന്നു ചാര്‍ജ്” എന്നൊക്കെപ്പറയണം.
ആ ആടേതാ പട്ടിയേതാ എന്ന് ആര്‍ക്കറിയാം. മന്ത്രി പട്ടിയായിയ ആടിനെ മാധ്യമങ്ങളു പിടിച്ചു. മാധമങ്ങളുടെ പട്ടിയെ മന്ത്രി ആടാക്കുമോ.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജുവെ ആദ്യദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് എല്ലാവരും സമരക്കാര്‍ കല്ലെറിഞ്ഞു പോലീസിനെ പ്രകോപിച്ചു എന്ന് തന്നെയാണ്‌ റിപ്പോര്‍ട്ട് ചെയ്തത്. പിന്നെ വന്ന വാര്‍ത്തകളുടെ ഒരു സ്ഥലത്തും കല്ലെറിഞ്ഞത് സമരക്കാരല്ല എന്ന രീതിയില്‍ ഒരു വ്യാഖ്യാനം കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ ചാണകവെള്ളം എന്ന് പൈങ്കിളിയില്‍ തൂങ്ങി കല്ലേര്‍ എന്ന ഭീകരതയെ മറയ്ക്കുകയാണുണ്ടായത്. ഒരു കാര്യം ഉറപ്പാണ്‌ കല്ലേര്‍ തെറ്റാണ്‌ എന്ന് പറയയേണ്ടി വരും കാരണം നാളെ യുവജന സമരങ്ങള്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ ഉണ്ടാകുമ്പോള്‍ അന്ന് പോലീസ് ആക്രമിക്കപ്പെടുമ്പോള്‍ ഉന്നയിക്കാന്‍ ന്യായം വേണമല്ലോ. കിനാലൂരില്‍ അത് ചെറുത്ത് നില്‍പ്പിന്റെ അവസാന മാര്‍ഗ്ഗമായി അവതരിപ്പിക്കാന്‍ ഇച്ചിരി പുളിക്കും. അതുകൊണ്ട് കല്ലേറിനെ തമസ്ക്കരിച്ച് ചാണക വെള്ളത്തില്‍ ശ്രദ്ധിക്കുന്നു.

ഇനി ഇത് ഇവിടം കൊണ്ടൊന്നും തീരില്ല. ഇനി വരും കാലങ്ങളില്‍ കേരളം കാണാന്‍ പോകുന്ന ചില വന്‍ സമരങ്ങളുടെ സാമ്പിള്‍ വെടിക്കെട്ടാണ്‌ ഇത്. ഭരണമൊക്കെ മാറി മാറി വരുമല്ലോ. അച്യുതാനന്ദന്‍ തെളിച്ച വഴിയിലൂടെ സുധീരന്‍ നടന്നു കയറുന്നത് പ്രത്യേകം ശ്രദ്ധിക്കുക.